About
Absar Mohamed

സിംഹങ്ങളും, പുലികളും, മുതലകളും, പെരുച്ചാഴികളും, ബുജി തവളകളും  യഥേഷ്ടം വാഴുന്ന ബൂലോകത്തേക്ക് വഴി തെറ്റി എത്തിയവന്‍ !!!

"സാഹിത്യം അറിയാത്തവന്‍ പോസ്റ്റിടാന്‍ പാടില്ല" എന്ന അശരീരി ബൂലോകത്തെ വിറപ്പിച്ചപ്പോള്‍ എന്താണ് സാഹിത്യം എന്നറിയാന്‍ ഒരുപാട് ബൂലോക ഗുഹകളില്‍ കയറിയിറങ്ങി.

സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത രീതിയില്‍ എഴുതിയവരെ മഹാസാഹിത്യക്കാരന്‍ എന്ന് പണ്ഡിത ശിരോമണികള്‍ വിശേഷിപ്പിച്ചപ്പോള്‍ ഒരു കാര്യം ബോധ്യപ്പെട്ടു - ഞാന്‍ സാഹിത്യക്കാരനല്ല എന്ന പരമമായ സത്യം !!!

കയ്യില്‍ സാഹിത്യത്തിന്റെ ഭാണ്ഡം ഇല്ലാതിരുന്നത് കൊണ്ട് അന്യന്റെ ബ്ലോഗുകളിലേക്ക് ഒളിഞ്ഞു നോക്കി ആത്മസംതൃപ്തി  അടഞ്ഞു.

"ബൂലോകം കക്കൂസ് സാഹിത്യമാണ്" എന്ന്  ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വരുമ്പോള്‍ തന്നെ സാഹിത്യം കയ്യില്‍ പിടിച്ചു വന്നവര്‍ പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി.
"കക്കൂസ് ഇല്ലെങ്കില്‍ അല്ലേ മനുഷ്യന് അതിന്റെ വിഷമം മനസ്സിലാവൂ...!!!!"

ഒടുവില്‍ ആ കക്കൂസ് സാഹിത്യത്തില്‍ ഒരു ക്രിമികീടമായി അര്‍മ്മാദിക്കാന്‍ തന്നെ തീരുമാനിച്ചു.

"പോസ്റ്റിടടാ കുഞ്ഞിരാമാ" എന്ന സ്വരം മനസ്സില്‍ മുഴങ്ങിയപ്പോള്‍ 'അണ്ണാന്‍ കുഞ്ഞും തന്നാലായത്' എന്ന സിദ്ധാന്തം മുറുകെ പിടിച്ച് അബസ്വര രാഗത്തില്‍ ഒരു പോസ്റ്റങ്ങ് കാച്ചി.

അങ്ങിനെ കക്കൂസ് സാഹിത്യത്തിന്റെ ഏകദേശം മധ്യഭാഗത്തു നിന്നും അബസ്വരന്‍ ജനിച്ചു.

സാഹിത്യം എന്തെന്നറിയാത്തവര്‍ പിന്തുണകള്‍ അറിയിച്ചു !!!

പെരുച്ചാഴികള്‍ അലറി.

പൊട്ടക്കിണറ്റിലെ ചൊറിയന്‍ ബുജി തവളകള്‍ മുക്രയിട്ടു.

പണ്ഡിത സഭയിലെ രാജാക്കന്മാര്‍ ബ്ലോഗിനെ തകര്‍ക്കുന്ന കൊഞ്ഞ്യാണന്‍മാരെ ആട്ടിയോടിക്കാന്‍ ബൂലോക പോലീസിന് കൊട്ടേഷന്‍ കൊടുത്തപ്പോള്‍ 'കച്ചറ സാഹിത്യം' എന്ന സാഹിത്യ മേഖലയിലും ഒന്ന് കൈ കടത്തി നോക്കി.

ആളുകള്‍ക്ക് മനസ്സിലാവാത്ത അണ്ടകടാഹ പരിശുദ്ധ സാഹിത്യത്തേക്കാള്‍ നല്ലത് ആളുകള്‍ക്ക് മനസ്സിലാവുന്ന കക്കൂസ് സാഹിത്യവും, കച്ചറ സാഹിത്യവുമാണെന്ന്  അനുഭവം അബസ്വരനെ പഠിപ്പിച്ചു.

വിധികളുടെ കളികളാലും, രോഗികളുടെ കഷ്ടകാലത്താലും വൈദ്യനായി പോയവന്  കഷായ കുറിപ്പടികളില്‍ പോലും സാഹിത്യമുണ്ടെന്നു വിശ്വസിക്കാന്‍ അഭിനവ ബുജികളുടെ സര്‍ട്ടിബിസ്ക്കറ്റോ, പണ്ഡിത കൂഷ്മാണ്ടങ്ങളുടെ അനുവാദമോ, കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമോ ആവശ്യമില്ലല്ലോ !!!

ഇങ്ങിനെ ഒക്കെയാണ് സംഭവ വികാസങ്ങളുടെ കിടപ്പ് എങ്കിലും ഞാന്‍ ഇതാണ്,
ഇത് മാത്രമാണ്  :
"നര്‍മ്മങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു സാദാ നാട്ടിന്‍ പുറത്തുക്കാരന്‍ !!!"

91 comments:

 1. അത് കലക്കി.
  ബുജികളെ കുത്തി മലര്‍ത്തി അല്ലേ :)

  ReplyDelete
  Replies
  1. നർമത്തിലൂടെ വലിയ ചിന്തകളിട്ടു തരുന്ന നിങ്ങളുടെ പോസ്റ്റുകൾ ഞങ്ങൾ ഒരുപാടു ആസ്വദിക്കുന്നു .... കക്കൂസിനെക്കാളും ദുർഗന്ധം വമിക്കുൻന്ന സംഭവങ്ങൾ ഉണ്ടാവുന്ന സമൂഹത്തിൽ താങ്കളുടെ പോസ്റ്റുകൾ പ്രസക്തംമാണ് ....

   Delete
  2. പിന്തുനകള്‍ക്ക് നന്ദി പ്രിയനേ...

   Delete
 2. കൊള്ളാമല്ലോ വീഡിയോണ്‍

  ReplyDelete
 3. ഇത് വഴി തെറ്റി എത്തിയ പുലി തന്നെ ആണ് ,,,,,

  ReplyDelete
 4. ലാക്കിട്ടരേ ,,,,
  നാട്യം നാട്ടിന്‍ പുറത്ത് കാരനോട്
  വേണ്ട അല്ലെ

  ReplyDelete
  Replies
  1. ഹഹ.. അതെന്നെ കൊമ്പാ...

   Delete
 5. ലിങ്ക് വിതരല് ഒന്ന് വിശദമായി അടിയങ്ങള്‍ക്കു പഠിപ്പിച്ചു തരനമായിരുന്നു . :).
  ഉസാരാണ്‌ വൈദ്യരേ......

  ReplyDelete
  Replies
  1. ലിങ്ക് വിതരണ സ്കൂള്‍ തുടങ്ങാം :)

   Delete
 6. ഇത് തന്നെയാണ് എന്റെയും എബൌട്ട്‌ മി ..
  ഇത് കോപ്പി പേസ്റ്റ് ചെയ്തിട്ടാല്‍ ഡോക്ടര്‍ കള്ളന്‍ എന്ന് വിളിക്കും എന്നതിനാല്‍ തല്‍ക്കാലം മടങ്ങുന്നു :)

  ReplyDelete
 7. ഹജ്ജിനെ പ്പറ്റി കൊടുത്തത് വളരെ നന്നായി , ഈ സത്യം അറിഞ്ഞെങ്ങിലും ആരെയും അറിയിക്കാന്‍ സാധിച്ചില്ല. താങ്കള്‍ അത് ചെയ്തു വളരെ നന്നായി , വളരെ വളരെ നന്നായി. ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കണ്ടേ , എന്ത് ചെയ്യും, എങ്ങനെ ചെയ്യും, എല്ലാവിധ സപ്പോര്‍ട്ടും, എല്ലാ തരത്തിലും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഹിലാല്‍ എച്ച് കോയ , parklane 777 @yahoo .com

  ReplyDelete
  Replies
  1. കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുക. അറിയുന്നവര്‍ക്ക് ലിങ്കുകള്‍ ഷയര്‍ ചെയ്യുക.

   Delete
 8. കക്കൂസ് ഇല്ലങ്കിലെ അതിന്റെ ബുദ്ധിമുട്ട് അറിയൂ

  ReplyDelete
 9. കക്കൂസ് ഇല്ലെങ്കിലെ അതിന്റെ ബുദ്ധിമുട്ട് അറിയൂ... ഇതും കക്കൂസ് സാഹിത്യവും തമ്മില്‍ എന്താണ് ബന്ധം.. ?

  ReplyDelete
  Replies
  1. അത് ചില ബന്ധങ്ങള്‍ ഉണ്ട്..
   ആനയും കുഴിയാനയും തമ്മില്‍ ഉള്ള ബന്ധം പോലെ :)
   ഒരു സാഹിത്യകാരിയാണ്‌ അത് ആദ്യം കണ്ടുപിടിച്ചത്.
   ഇപ്പോള്‍ കക്കൂസ് സാഹിത്യകാരി എന്നാണ് അവര്‍ അറിയപ്പെടുന്നത്. :P

   Delete
 10. ha ha ha അല്ല എന്താ ഈ കക്കൂസ് സാഹിത്യം...?

  ഞാന്‍ എഴുതുന്നത് മഹാന്മാര്‍ വായിക്കുമ്പോ പറയാന്‍ തോന്നുന്ന പേരാ...

  നീ എഴുതുമ്പോ വായിച്ചു ഇതിനേക്കാള്‍ നല്ലൊരു പേര് ഇട്ടു തരട്ടെ ഞാന്‍...?

  അത് ഞാന്‍ എഴുതുമ്പോ അല്ലെ?

  ഇനി ഇവിടെ നിന്നാല്‍ നിന്നെക്കൊണ്ടു ഞാന്‍ ക്ഷ ണ്ണ ട്ടാ ള്ള ഒക്കെ എഴുതിക്കും ഓഡ്രാ ഹി ഹി ( കടപ്പാട് : കോണ്ടസാ) :)

  ReplyDelete
 11. "വൈദ്യരെ ...വൈദ്യരെ ..
  വയ്യുമ്പം വയ്യുമ്പം തലയിനകതൊരു
  ഉരുണ്ടു കേറ്റം ..."
  .....
  " ...... ബ്ലോഗിലൊന്നു പോസ്ടിയിട്ടു
  ചിരിച്ചാല്‍ ..
  നിന്റെ ഉരുണ്ടു കേറ്റോം
  വിരണ്ട മോന്തേം
  പമ്പ കടക്കും ..
  പറ പറക്കും...."

  ReplyDelete
 12. നർമങ്ങൾ ഇഷ്ടപ്പെടുന്ന സാദാ നാട്ടിൻപുറത്തുകാരൻ എഴുതിയതത്രയും വായിച്ചു. ഇവിടെ കൊടുത്ത ലിങ്കുകൾ വഴി പഴയ ചില ഓർമകളിലേക്കും ,കമന്റുകളിലേക്കും പോയിനോക്കി.....

  ഒരു കാര്യം ബോധ്യമായി., മലയാളം ബ്ലോഗെഴുത്ത് എന്ന സാംസ്കാരികപ്രവർത്തനത്തിന്റെ വളർച്ചയുടെ ഈ ഘട്ടത്തിൽ നമ്മുടെ നാട്ടിൻപുറത്തുകാരൻ ശക്തനായ ഒരു കാവലാളായി നിലകൊള്ളുന്നുണ്ട്. ഒളിഞ്ഞും,തെളിഞ്ഞും ബ്ലോഗെഴുത്തിന്റെ വളർച്ച മുരടിപ്പിക്കാനായി നടന്ന ആക്രമണങ്ങളെ ശക്തമായി നേരിട്ടിട്ടുണ്ട്... നാളെയുടെ എഴുത്തിന്റെയും വായനയുടേയും ലോകത്തെ സംരക്ഷിക്കുവാനുള്ള നാട്ടിൻപുറത്തുകാരന്റെ പരിശ്രമങ്ങൾ ഫലവത്തായിട്ടുണ്ട്.വസ്തുതകൾ നിരത്തിവെച്ചുള്ള പ്രതിരോധത്തിന്റെ ഉരുക്കുകവാടങ്ങൾ ഭേദിക്കാനാവാതെ തൽപ്പരകക്ഷികൾ പുറംതിരിഞ്ഞ് ഓടിയിട്ടുണ്ട്....

  ജൈത്രയാത്ര തുടരുക ഡോക്ടർ.
  നാളെയുടെ വായനയും എഴുത്തും ഇവിടെയാണ്.....

  ReplyDelete
  Replies
  1. ഈ പ്രോത്സാഹനത്തിനും പിന്തുണകള്‍ക്കും ഒരായിരം നന്ദി പ്രദീപേട്ടാ...

   Delete
 13. കൊള്ളാം ..
  ഭാവുകങ്ങള്‍

  ReplyDelete
 14. വൈദ്യരില്‍ നിന്ന് ബ്ലോഗറിലേക്കുള്ള ദൂരം ................

  ReplyDelete
 15. 'ബൂലോകം' അത് എന്ത്‌ ലോകം ... നല്ല ഭാഷ... ഇവന്‍ ആരടെ...

  ReplyDelete
 16. ഇനിയും വളരെ കാലം ബൂലോകത്തെ ഗമണ്ടനായി മുന്നേറാന്‍ ഡാക്ടര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.....

  ReplyDelete
 17. കൊള്ളാം ...നന്നായിരിക്കുന്നു
  അപ്പൊ പുലി ! ങേ
  ആശംസകള്‍
  അസ്രുസ്

  ReplyDelete
 18. വല്ലാത്ത ഒരു കഷായ ഭുജി!!! :p

  ReplyDelete
 19. വല്ലാത്തൊരു കഷായ ഭുജി....!!! :p

  ReplyDelete
 20. congradulation Dr.Absar Bhai

  ReplyDelete
 21. Absarka rokam vanna treatment vendath manasine aano atho sharirathineyo??

  ReplyDelete
  Replies
  1. മനസ്സും ശരീരവും മനുഷ്യന്റെ അവിഭാജ്യ ഘടകം ആണ്. അതുകൊണ്ട് മനസ്സിനെ മാറ്റി നിര്‍ത്തി ശരീരത്തെ മാത്രമോ, ശരീരത്തെ മാറ്റി നിര്‍ത്തി മനസ്സിനെ മാത്രമോ ചികിത്സിക്കാന്‍ കഴിയില്ല. രണ്ടിനും ശ്രദ്ധ കൊടുക്കണം.

   ആയുര്‍വേദ പ്രകാരം മനുഷ്യനെ യന്ത്രമായി കാണുന്നില്ല. ചികിത്സ തുടങ്ങുമ്പോള്‍ രോഗിക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിഞ്ഞാല്‍ അത് ഒരുപാട് ഗുണം ചെയ്യും.

   Delete
 22. Prasanth KuruvattamannilThursday, December 20, 2012

  doctor sare eee glamourinte rahasyam enthanavo?....ayurvedham ano?

  ReplyDelete
 23. absarka oru rogi aduthu kanikaan varumbo santhoshamano thonaru???

  kooduthal paisa medikarundo???

  oru doctor enna nilayil eni ethrathoolam mechapedanund ennanu thonnune absarkaak?????

  ethra kaalamayi doctor aayitt???

  thagalk thagale kurichulla abiprayam???

  ReplyDelete
  Replies
  1. സന്തോഷം തോന്നാറുണ്ട്. ഒരു രോഗി എന്ന നിലയില്‍ വരുന്നത് കൊണ്ടല്ല അത്. ഒരാള്‍ നമ്മെ വിശ്വസിക്കാന്‍ തയ്യാറായി വരുന്നുണ്ടല്ലോ എന്ന് അറിയുമ്പോള്‍ ഉള്ള സന്തോഷം.

   50 രൂപയാണ് ഇപ്പോള്‍ ഞാന്‍ പോകുന്ന ക്ലിനിക്കുകാര്‍ എന്റെ ദര്‍ശനത്തിനായി ഈടാക്കുന്നത്.

   ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇനിയും എത്രയോ മെച്ചപ്പെടാന്‍ ഉണ്ട്. കോളേജുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ നമുക്ക് ലഭിക്കുക ഒരു ഗുണന പട്ടിക പഠിച്ച അനുഭവം ആയിരിക്കും. അത് എപ്പോള്‍ എങ്ങിനെ പ്രയോഗിക്കണം എന്നത് വലിയ വിഷയം തന്നെയാണ്. ഓരോ ദിവസവും പുതിയ രോഗങ്ങള്‍ വരുന്നു. വൈദ്യ പഠനത്തിനു ഒരിക്കലും പൂര്‍ണ്ണതയില്‍ എത്താന്‍ കഴിയും എന്ന് തോന്നുന്നില്ല.

   ഏകദേശം 7 വര്‍ഷത്തോളം ആയി ഈ ചികില്‍സാഭ്യാസം തുടങ്ങിയിട്ട്.


   അങ്ങിനെ വലിയ അഭിപ്രായം ഒന്നും ഇല്ല. പറയാനുള്ള ആശയം ആളുകള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ പറയാന്‍ കഴിയുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. പിന്നെ സെന്‍സിറ്റീവ് ആണ്. ആരെയും പെട്ടന്ന് വിശ്വസിക്കും. നിരവധി തവണ അതുമൂലം പണി കിട്ടിയപ്പോള്‍ ഇപ്പോള്‍ അക്കാര്യത്തില്‍ കുറച്ചു മാറ്റം ഉണ്ട്.

   Delete
 24. thankalekurichulla cheriyoru chithram mukalilninnum kitti, athukondu ariyan aagrahamulla mattenthengilum chodikkam....

  oru blog thudanganulla kaaranam enthayirunnu ?, enthengilum pratheka lakshyangal, angineyenthengilum ?!
  aalukalude chinthakale thante aashayam moolam swadheenikkanamenno, thante aashayangal samoohathil charcha cheyyappedanamenno laksyamvakkunnundo ?, atho sarga seshikku vyamam nalki othungikkuduka maathramano lakshyam vakkunnathu ?!

  ReplyDelete
  Replies
  1. oru blog thudanganulla kaaranam enthayirunnu ?,

   ഫേസ് ബുക്കില്‍ നോട്ടു ആയി ഒന്ന് രണ്ടു കഥകള്‍ ഇട്ടിരുന്നു. എന്റെ കസിന്‍ ഒരു ബ്ലോഗ്ഗര്‍ ആയിരുന്നു. അദ്ദേഹം ബ്ലോഗ്‌ തുടങ്ങുന്നതിനെ പറ്റി പറഞ്ഞു. അന്ന് അന്‍പത് ഫോളോവാര്‍ ഒക്കെ ഉള്ള അദേഹത്തിന്റെ ബ്ലോഗ്‌ കണ്ടപ്പോള്‍ ഒരു ആവേശം തോന്നി. അങിനെ ഒരു ബ്ലോഗ്‌ തുടങ്ങി നോട്ടുകള്‍ അതിലേക്ക് പോസ്റ്റ്‌ ചെയ്തു.

   enthengilum pratheka lakshyangal, angineyenthengilum ?!

   നമുക്ക അറിയാവുന്ന കാര്യങ്ങള്‍ പങ്കുവെക്കുക. സമൂഹത്തില്‍ നടക്കുന്ന ഇരട്ടത്താപ്പുകള്‍ ആളുകളുടെ ശ്രദ്ധയിലേക്ക് കഴിയുന്ന തരത്തില്‍ കൊണ്ട് വരിക. കഴിയുന്ന അത്രയും പേരെ ബോധവല്‍ക്കരിക്കുക. ഒരാള്‍ക്ക് എങ്കിലും അതുകൊണ്ട് മാറ്റമോ ഗുണമോ ഉണ്ടായാല്‍ അതില്‍ ഒരു ആത്മ സംതൃപ്തി ലഭിക്കുന്നു.

   aalukalude chinthakale thante aashayam moolam swadheenikkanamenno, thante aashayangal samoohathil charcha cheyyappedanamenno laksyamvakkunnundo ?

   തീര്‍ച്ചയായും. അങ്ങിനെ സ്വാധീനിക്കണം എന്ന ആഗ്രഹം എനിക്ക് ഇല്ലങ്കില്‍ ഇവയൊന്നും പരസ്യമായി ഞാന്‍ എഴുതെണ്ടാതില്ലല്ലോ. ഇത്തരം ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന ആഗ്രഹവും ഉണ്ട്.

   atho sarga seshikku vyamam nalki othungikkuduka maathramano lakshyam vakkunnathu ?!

   ഒരിക്കലും അല്ല. അങ്ങിനെ വ്യായാമം മാത്രം നല്‍കി ഉപയോഗ ശൂന്യമായി വെക്കുന്ന സര്‍ഗ്ഗശേഷി കൊണ്ട് എനിക്കോ, സമൂഹത്തിനോ ഒരു ഗുണവും ഇല്ല.

   Delete
 25. njaan thaankalude blogine vimarshichaal how will u take it?ennodu neeerasam thonnumo?

  ReplyDelete
  Replies
  1. വിമര്‍ശിച്ചു എന്ന് കരുതി ഒരിക്കലും അനിഷ്ടം തോന്നില്ല. വസ്തു നിഷ്ടമായി തെറ്റുകള്‍ ചൂണ്ടി കാണിച്ചുള്ള വിമര്‍ശനം ആണെങ്കില്‍ വിമര്‍ശിച്ച ആളോട് ബഹുമാനം തോന്നുകയും ചെയ്യും. അങ്ങിനെ ചെയ്യാതെ വെറുതെ വിമര്‍ശിച്ചു എന്ന് വരുത്തി തീരിക്കാന്‍ ഉള്ള വിമര്‍ശനനവും, പറഞ്ഞത് വളച്ചൊടിച്ചു നടത്തുന്ന വിമര്‍ശനവും നടത്തുന്നവരെ കാണുമ്പോള്‍ സഹതാപം തോന്നും.

   Delete
  2. thaankalude tigris nadi parayathe poyath ennoru series undaayirunnille?athu orupaadu valichu neettiyath pole feel cheythu ennarenkilum paranjirunno?enikkangane thonni...ath vaayikkunnath vare ningal blog link postumbol idakku vayikkaarundaayirunnu..pakshe athu vaayichathil pinne aa blogilekku pokunnathu innale ningal mukalil commentiya aa samskritham story aanu...ath enjoy cheythu...

   Delete
  3. അത് തുടരുകയാണ്. ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരു പരീക്ഷണം എന്ന നിലയില്‍ ആണ് അത് എഴുതുന്നത്. അത് വളരെ സ്ലോവില്‍ പോകുന്ന ഒരു കഥയാണ്. ഇറാക്കികളുടെ പിടിയില്‍ ആവുന്ന ഒരു ഇന്ത്യക്കാരന്റെ കഥ.അയാളുടെ ഓരോ നിമിഷവും എഴുതാന്‍ ആണ് ഞാന്‍ ശ്രമിക്കുന്നത്.അതിനു അനുകൂലം ആയും പ്രതികൂലമായും കമന്റുകള്‍ വന്നിട്ടുണ്ട്.ചിലര്‍ വേഗം കൂട്ടൂ എന്ന് പറയുമ്പോള്‍ എനിക്ക് തോന്നുന്നത് അതിന്റെ അടുത്തത് എന്തായിരിക്കും എന്നറിയാന്‍ ഉള്ള ആകാംക്ഷ വായനക്കാരില്‍ ഉള്ളത് കൊണ്ടായിരിക്കും വേഗം കൂട്ടാന്‍ പറയുന്നത് എന്ന് എനിക്ക് തോന്നുന്നു.

   Delete
  4. bhai...cool reply to my qstn...its shows still u r confident in ur method of writing..n also u made those who critisize it(including me who got bored on reading it) as lovers of that series..quite impressed with that reply...

   Delete
 26. രാഷ്ട്രീയം ,മതം തുടങ്ങി പല സമൂഹ്യവിഷയങ്ങളിലും താങ്കളുടെ അബസ്വരങ്ങള്‍ കേരളമാകെ ഗൌരവപൂര്‍വ്വം ശ്രവിചു കൊണ്ടിരിക്കുന്നവയാണ് , ആശംസകള്‍. ചോദ്യം മതവുമായി ബന്ധപ്പെട്ടതാണ്.ഇസ്ലാം മതം മുന്നോട്ടുവക്കുന്ന സ്വര്‍ഗത്തില്‍ ഗാന്ധിജി പ്രവേശിക്കുമോ ? എന്റെ നിഗമനത്തില്‍ ഇല്ല എന്നാണു ഉത്തരം. കാരണം അല്ലാഹ് വിനോടൊപ്പം ആരെയെങ്കിലും ചേര്‍ക്കുന്നത് ഏറ്റവും വലിയ ശിര്‍ക്ക് ആണ്. ഗാന്ധിജി മരണപ്പെടുന്നതിനു തൊട്ടു മുന്നേ വിളിച്ചത് (ദൈവം ) ഹേ റാം എന്നാണ് . ഇതിനോട് താങ്കള്‍ യോജിക്കുന്നുവോ.ഇല്ല എങ്കില്‍ എന്തുകൊണ്ട് ?

  ReplyDelete
  Replies
  1. ഇസ്ലാം മത വിശ്വാസപ്രകാരം ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനു നിരവധി ആചാര അനുഷ്ടാന ജീവിത ചര്യകള്‍ പാലിക്കേണ്ടതുണ്ട്.അങ്ങിനെ ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ കടക്കൂ എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഗാന്ധിജിയുടെ കാര്യത്തില്‍ ഇല്ല എന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോള്‍ ഉള്ള അറിവ് വെച്ച് സാമാന്യ വിശകലനത്തില്‍ നിന്നും പറയാന്‍ കഴിയുക.മുസ്ലിം പേരുള്ള ഒരാള്‍ ആയതു കൊണ്ടും സ്വര്‍ഗ്ഗത്തില്‍ കടക്കില്ല.പല ഘടകങ്ങളും അതിനു ആവശ്യമാണ്‌. ഓരോരുത്തരും അവരവരുടെ വിശ്വാസപ്രകാരം നല്ല കര്‍മ്മങ്ങള്‍ ചെയ്ത് സമൂഹത്തിനു മാതൃകയായി ജീവിക്കട്ടെ. കര്‍മ്മം നമ്മള്‍ ചെയ്യുക.ഫലം ദൈവം നല്‍കട്ടെ.

   "ഗാന്ധിജി മരണപ്പെടുന്നതിനു തൊട്ടു മുന്നേ വിളിച്ചത് ഹേ റാം എന്നാണ്" എന്ന് നിങ്ങള്‍ പറഞ്ഞതിനെ കുറിച്ച് എനിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്.
   വയോ വൃദ്ധനായ ഗാന്ധിജിക്ക് വെടിയേറ്റപ്പോള്‍ ഒന്ന് നാവനക്കാന്‍ കൂടി കഴിഞ്ഞിരുന്നില്ല എന്ന് പലയിടത്തും വായിച്ചതായി ഓര്‍ക്കുന്നു.ചിലയിടങ്ങളില്‍ ഹേ റാം പറഞ്ഞു എന്നും ഉണ്ട്. അത്രയും അടുത്ത് നിന്ന് വെടിയേറ്റ ഒരു വയോവൃദ്ധനു വല്ലതും സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

   Delete
 27. നിങ്ങള്‍ കവിത എഴുതാര്‍ ഉണ്ടോ?

  ReplyDelete
  Replies
  1. എനിക്ക് സാഹിത്യ മേഖലയില്‍ ഏറ്റവും അലര്‍ജി ഉള്ള സാധനം ആണ് കവിത.പലതും വായിച്ചാല്‍ മനസ്സിലാവില്ല. അതിനര്‍ത്ഥം കവിത മോശമാണ് എന്നല്ല.ഓരോരുത്തരുടെ ആസ്വാദന ശേഷി വിഭിന്നം ആയിരിക്കുമല്ലോ. ഞാന്‍ കവിത എഴുതാറില്ല. എന്നാല്‍ ഈയിടെ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഹൈക്കു കവിതകളുടെ മത്സരം നടന്നിരുന്നു. അതില്‍ ഒരു കൈ നോക്കി. വായില്‍ തോന്നിയത് അഞ്ചു വരികളില്‍ കൂടാതെ , ഓരോ വരിയിലും 4 വാക്കുകളില്‍ (ഇനി 5 ആണോ ന്നും സംശയം ഉണ്ട് ) കവിയാതെ എഴുതിയാല്‍ മല്ലൂസ് ഹൈക്കു ആയി. അതില്‍ ഒരു കൈ നോക്കിയിരുന്നു

   രണ്ടെണ്ണം സാമ്പിള്‍ തരാം :)

   01. ഉടുതുണി അവള്‍ സ്വയം ഉരിഞ്ഞപ്പോള്‍,
   നായികയായി.
   അവളുടെ ഉടുതുണി നാട്ടുകാര്‍ ഉരിഞ്ഞപ്പോള്‍,
   പീഡിതയും.

   02.ഓപ്പറേഷന്‍ നടത്താന്‍ അലോപതി,
   പഞ്ചാര ഗുളിക തിന്നാന്‍ ഹോമിയോപതി,
   ലോകം ചുറ്റാന്‍ രാഷ്ട്രപതി.

   :)

   Delete
 28. good man.go ahead.best wishes

  ReplyDelete
 29. ഇഹു ഇഹു ഇഹു ......

  ഇജ്ജ് ഇമ്മിണി ബെല്ല്യ ഹമുക്കുകള്‍ക്ക് കസായം വെച്ച ബല്യ ബൈധ്യന്‍ ത്തന്നെ ...

  ReplyDelete
 30. ഹ... ഹ. ഇത് ഇപ്പോഴാണ് കാണുന്നെ.... ഹല്ലാ ഈ ബുദ്ധിജീവികള്‍ കക്കൂസ് സാഹിത്യമെന്നു പറഞ്ഞപ്പോള്‍ സാഹിത്യം ഉള്ളവര്‍ ബുദ്ധിജീവികളുടെ സാഹിത്യത്തിനു നല്‍കിയ പേരെന്താണ്.... ;)

  ReplyDelete
  Replies
  1. ബുദ്ധിജീവികളുടെ സാഹിത്യത്തിനു പേരിട്ടു സമയം കളയാന്‍ എഴുതാന്‍ താല്‍പര്യവും ആവേശവും ഉള്ളവര്‍ നില്‍ക്കില്ല. ആ സമയം കൊണ്ട് രണ്ടു പോസ്റ്റ്‌ എഴുതി ലിങ്ക് എറിയാന്‍ നോക്കും :-)

   Delete
 31. അബ്സര്‍ക്കക്ക് ആശംസകള്‍ ..... അബസ്വരങ്ങള്‍ക്കും

  ReplyDelete
 32. അബ്സര്‍ക്കക്ക് ആശംസകള്‍ ..... അബസ്വരങ്ങള്‍ക്കും

  ReplyDelete
 33. കലക്കന്‍ മാഷേ,

  എങ്കിലും ഇത് വായിച്ചിട്ട് തലകറങ്ങുന്നില്ല എന്നാ ആശ്വാസം ഉണ്ട്...
  ഇനി നാടന്മാര്‍ ബുജികളുടെ സ്ഥാനം ഏറ്റെടുക്കട്ടെ...

  ഒരു പാട് നേരം ഇതില്‍ തന്നെ കറങ്ങി തിരിയുകയാണ് ഞാന്‍...പോകണമെന്നുണ്ട് പക്ഷെ പോകാന്‍ കഴിയുന്നില്ല...

  hmmmmm യാത്ര തുടരുക...മ്മളുണ്ട് പെറകെ

  ReplyDelete
 34. ഡാക്ടര്‍ പുപ്പുലിയാണ് കെട്ടോ....

  ReplyDelete
 35. കാര്യം സാധിക്കാൻ രണ്ടു ദിവസം വൈകിയാൽ അറിയാം
  കക്കൂസിന്റെ പ്രസക്തി !

  ReplyDelete
 36. കാര്യം സാധിക്കാൻ രണ്ടു ദിവസം വൈകിയാൽ അറിയാം
  കക്കൂസിന്റെ പ്രസക്തി

  ReplyDelete
 37. എന്തോരോ എന്തോ

  ReplyDelete
 38. ഞമ്മള്‍ അനുഗ്രഹിച്ചിരിക്കുന്നു. :)

  ReplyDelete
 39. ഈ വഴി വരാൻ സാധിച്ചത് ഇപ്പോഴാണ്...ക്ഷമാപണത്തോടൊപ്പം.....ആശംസകൾ

  ReplyDelete
 40. നന്ദി ഡോക്ടര്‍ :)

  ReplyDelete
 41. നിങളുടെ പേജ് കണ്ടത്താന്‍ ബുദ്ധിമുട്ടി കണ്ടെത്തിയതില്‍ സന്തോഷംഞാനുംനര്‍മ്മം ഇഷ്ടപെടുന്ന സാദാ നാട്ടിന്പുരതുകാരന്‍

  ReplyDelete
 42. നന്നായിടുണ്ട് ......വൈകിയെകിലും കണ്ടുമുട്ടി ....നര്‍മം ഇഷ്ടപ്പെടുന്ന മറ്റൊരു നാട്ടിന്പ്പുരതുകാരനെ.....ആശംസകള്‍

  ReplyDelete
 43. മലയാള ബ്ലോഗിംഗ് ചരിത്രത്തിലെ ഒരു നാഴികക്കല്ല് കൂടി "അബസ്വരങ്ങള്‍" പിന്നിടുന്നു.

  അഞ്ചു ലക്ഷം സന്ദര്‍ശകര്‍ എത്തിയ മൂന്നാമത്തെ മലയാളം പേഴ്സണല്‍ ബ്ലോഗ്‌ എന്ന ബഹുമതി ഇനി "അബസ്വരങ്ങള്‍" ക്ക് സ്വന്തം.

  വായനക്കാരുടെ പിന്തുണയും, പ്രോത്സാഹനങ്ങളുമാണ് സാഹിത്യവുമായോ, എഴുത്തുമായോ യാതൊരു ബന്ധവും ഇല്ലാത്ത അബസ്വരനെ ഇതുവരെ എത്തിച്ചത്. എല്ലാ പ്രിയ വായനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

  ആദ്യത്തെ ഫോളോവര്‍ Noushad Koodaranhi, ബ്ലോഗിന് "അബസ്വരങ്ങള്‍ എന്ന പേര് നിര്‍ദ്ദേശിച്ച Manas Cp P എന്നിവരോടുള്ള നന്ദി ഒരിക്കല്‍ കൂടി രേഖപ്പെടുത്തുന്നു.

  അബസ്വരം :
  എല്ലാ പ്രിയ വായനക്കാര്‍ക്കും അഞ്ചു ലക്ഷം നന്ദി.
  ഇനിയും കൂടെ ഉണ്ടാവും എന്ന ശുഭപ്രതീക്ഷയോടെ....

  ReplyDelete
 44. NARMA BASHAYIL MARMATHILEKKORU KUTH......

  ReplyDelete
 45. ഇനി ഒന്നും ഇങ്ങൊട്ട് പറയണ്ടാ.. ഇങ്ങളന്നെ എന്റെ ഗുരു...

  ReplyDelete
 46. വളരെ യാദ്രിസ്ചികമായിട്ടാണ് ഇവിടെ എത്തപ്പെട്ടത്‌. നന്നായിരിക്കുന്നു. സമകാലിക ലോകത് ഒരു പക്ഷെ നര്‍മ്മരസമുള്ള ചിന്തനീയ ലേഖനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. എല്ലാവരും പിച്ചിചീന്തുന്ന ചില ഇരകളുടെ ലോകമാണ് ഇന്നത്തെ ലോകം. അവടെ താങ്കളുടെ സേവനം നന്നായി ഉണ്ടാകട്ടെ..

  ReplyDelete
 47. വളരെ യദ്രിസ്ചികമായിട്ടാണ് ഇവിടെ എത്തപ്പെട്ടത്‌. നന്നായിരിക്കുന്നു. ഇന്നത്തെ സാമൂഹികാവസ്ഥയില്‍ താങ്കളുടെ നര്‍മ്മ രസമുള്ള ലേഖനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഇന്നത്തെ ഇരകളെ പിചിചീന്തുന്ന ലോകത്ത് നന്മ വരുത്താന്‍ താങ്കളുടെ എഴുത്തിന് സാധിക്കെട്ടെ...

  ReplyDelete
 48. theerthum yaadrishchikamaayanu ithu vazhi vannath. vayikkan sugamulla vakkukal..nannayittund..thankalude narma bhavanakalkk chirakukal mulachu konde irikkatte.

  ReplyDelete
 49. valare yaadrshchikamaayanu ithu vazhi vannath.vaayikkan sugamulla vaakkukal..nannayittund..thaankalude narma bhavanakalkk chirakukal mulach konde irikkatte..

  ReplyDelete
 50. nannayittu undu!!!!puli thanneee!!!

  ReplyDelete
 51. nannyittu undu!!! puli thanneee!!!!

  ReplyDelete
 52. :) came to your blog through one of your post shared in FB. mattu koothara sahithya postukal koodi vaayikkan... . I will come back...

  ReplyDelete
 53. :) I came to your blog through a post shared in FB. koothara sahithyam vaayikkanayi..... I will come back.

  ReplyDelete
  Replies
  1. ഇനിയും വരണം കൂത്തറകള്‍ കേള്‍ക്കാനായി ;)

   Delete
 54. നന്ദി സാര്‍. കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് വെച്ചുവിളമ്പുന്നവരാണ് ഇന്നത്തെ മഹാന്മാര്‍. താങ്കളുടെ അബ(പ)സ്വരങ്ങള്‍ നിര്‍ബാധം തുടര്‍ന്നാലും....

  ReplyDelete
 55. Engane Okkeyo ivide Ethipettu..Ningalu oru sambavamanu Mashe....Iniyum Bhaavanakal Vidarattee..Postukal Uyarattee...
  Thangalu Keri angu Padarnnu panthalichalum !!!!!!!!

  ReplyDelete
 56. Engane Okkeyo Ivide Ethipettu..ningalu Oru Sambavamanu Mashee..Bhavanakalum Postkalum Valarnnu panthalikkatte ennu Aasamsikkunu..!!!!!!!!!

  ReplyDelete

 57. യത്രുച്ചയ സഞ്ചാര വലയിൽ കുടുങ്ങിയതാ
  ഇതൊരു കുടുക്കല്ല ,വെടക്കല്ല എന്ന് മനസ്സിലായി
  ഇനിയും ഈ വഴിക്ക് വരാം ,വന്നവരെല്ലാം
  വീണ്ടും വരും ,വരാൻ ആശിക്കും
  ഓണം ആവുന്നത്ര ആസ്വദിക്കുക ,സന്തുഷ്ടരാകുക
  ഓണത്തിൻ ഉൽക്രിഷ്ടാദർശങ്ങൾ ഉൽകൊള്ളുക
  ഉത്സവത്തിൽ ആമൊദത്തൊടെ പങ്കെടുക്കുക
  ഉന്മത്തരകാതെയിരിക്കുക,ഉൽസാഹഭരിതരാവുക

  ഉണ്മയെ ,നന്മയെ ,പൈതൃകത്തെ ഓർമിക്കുക,
  സത്യം സമത്വം ഉള്ളതു കൊണ്ടു ഓണം പോലെ
  എന്ന മലയാളി മനസിൻ സൌന്ദര്യം ആസ്വദിക്കാൻ
  ഓണത്തിനു ദൈവത്തിൻ സ്വന്തം നാട്ടിലേക്ക് സ്വാഗതം

  ReplyDelete
 58. ഓണം ആവുന്നത്ര ആസ്വദിക്കുക ,സന്തുഷ്ടരാകുക
  ഓണത്തിൻ ഉൽക്രിഷ്ടാദർശങ്ങൾ ഉൽകൊള്ളുക
  ഉത്സവത്തിൽ ആമൊദത്തൊടെ പങ്കെടുക്കുക
  ഉന്മത്തരകാതെയിരിക്കുക,ഉൽസാഹഭരിതരാവുക

  ഉണ്മയെ ,നന്മയെ ,പൈതൃകത്തെ ഓർമിക്കുക,
  സത്യം സമത്വം ഉള്ളതു കൊണ്ടു ഓണം പോലെ
  എന്ന മലയാളി മനസിൻ സൌന്ദര്യം ആസ്വദിക്കാൻ
  ഓണത്തിനു ദൈവത്തിൻ സ്വന്തം നാട്ടിലേക്ക് സ്വാഗതം

  ReplyDelete
 59. ഭുലോകം കക്കുസ് ആണോ

  ReplyDelete
 60. http://minibijukumar.blogspot.qa/2011/02/blog-post_15.html

  നിങ്ങ ചുമ്മാ ഇതൊന്നു വായിച്ചു നോകിയെ... നിങ്ങടെ നിങ്ങളെ കുറിച്ചുള്ളത് കണ്ടപ്പോ ഇതാ ഓർമ്മ വന്നത്.. അപ്പോ പോയി തപ്പി തിരഞ്ഞതാ.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....