Tuesday, April 24, 2018

അബസ്വര സംഹിത - മുപ്പത്തിഎട്ടാം ഖണ്ഡം


ത്രിപുരയില്‍ കാരാട്ട് ശാഖാക്കള്‍ ഭരണം പിടച്ചക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കുന്ന യെച്ചൂരി സഖാവിനെ സ്മരിച്ചുകൊണ്ട് അബസ്വരങ്ങള്‍ അടയാളപ്പെടുത്തല്‍ തുടരുന്നു...

                                                                     1851
                                                                     ******
17.02.2018
പിണുവരാസനം വിശ്വപരാജയം
മാക്രിധീശ്വരം സംഘിപാദുകം
കോടിയേരിവിമർദ്ദനം നിത്യ ദുരന്തനം
കാരാട്ടാത്മജം മോഡിമാശ്രയേ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ

ഭരണകീർത്തനം അശക്തമാനസം
സംഘിലോലുപം വെർത്തനാലസം
ഹിംസഭാസുരം ഭൂത നായ കം
കാരാട്ടാത്മജം മോഡിമാശ്രയേ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ

സംഘിമൃദുസ്മിതം സുന്ദരകുമ്മനം
ലാവലിൻകോമളം തള്ള്മോഹനം
കൊട്ടേഷൻ കേസരി ഇന്നോവ വാഹനം
കാരാട്ടാത്മജം മോഡിമാശ്രയേ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ

സംഘിജനപ്രിയം ചിന്തിതപ്രദം
ചങ്ക് വിഭൂഷണം പറനാറിജീവനം
ചതിമനോഹരം ഉപദേശലാലസം
കാരാട്ടാത്മജം മോഡിമാശ്രയേ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ
ശരണം യച്ചൂര്യപ്പാ വേഗം വരണം യച്ചൂര്യപ്പാ

അബസ്വരം :
ഷുഹൈബിന്റെ കൊലപാതകത്തിനിടയിലും മാണിക്യ "മലരായ" പിണുവിന് സമർപ്പിതം !

                                                                    
1852
                                                                     ******
18.02.2018
"ഷുഹൈബ് വധം അപലപനീയം." - പിണറായി വിജയൻ

അബസ്വരം :
"സിനിമകളിൽ തുണി ഉരിയുന്നത് അപലപനീയം." - സണ്ണി ലിയോൺ

                                                                    
1853
                                                                     ******
19.02.2018
"പ്യാരി ജോഡി പ്ലാൻ നിർത്തലാക്കുന്നു. ഹോം പ്ലാനിലേക്കോ, വേറെ പ്ലാനിലേക്കോ മാറുക. കൂടുതൽ വിവരങ്ങൾക്ക് കസ്റ്റമർ കെയറുമായി ബന്ധപ്പെടുക" - കഴിഞ്ഞ പതിനാറാം തിയ്യതിയാണ് ബി എസ് എൻ എൽ ഈ മെസേജ് മൊബൈലിലേക്ക് അയച്ചത്.

പേഴ്‌സണൽ നമ്പറായി ഉപയോഗിക്കുന്ന നമ്പറിലേക്ക് വന്ന മെസേജ് കണ്ടപ്പോൾ തന്നെ കസ്റ്റമർ കെയറിലേക്ക് വിളിച്ചു.

"ഹോം പ്ലാൻ നല്ല പ്ലാൻ ആണ് സാർ. പ്യാരി ജോഡി പ്ലാനിൽ ഒരു ലാൻഡ് നമ്പറിലേക്ക് ദിവസവും 20 മിനുട്ട് ആയിരുന്നു ഫ്രീ എങ്കിൽ, ഹോം പ്ലാനിൽ അത് അൺലിമിറ്റഡ് ആണ്. റോമിങ്ങിൽ അടക്കം. മാത്രമല്ല നാലു നമ്പറുകൾ ഫ്രണ്ട്സ് ആൻഡ് ഫാമിലി ആയി ചേർക്കാം. അത് ബി എസ് എൻ എൽ നമ്പർ ആണെങ്കിൽ 20 പൈസയും, അദർ മൊബൈലിലേക്ക് 30 പൈസയും. ആറു മാസം വാലിഡിറ്റി ഉണ്ട്. 67 രൂപക്ക് റീചാർജ്ജ് ചെയ്താൽ മതി. എന്നിട്ട് FFL സ്‌പേസ് ലാൻഡ് നമ്പർ 123 ലേക്ക് എസ് എം എസ് ചെയ്യുക." കസ്റ്റമർ കെയറിലെ മാണിക്യ മലർ പറഞ്ഞു തന്നു.

സംഭവം തരക്കേടില്ലാത്ത പരിപാടി ആയത് കൊണ്ട് 67 രൂപക്ക് റീചാർജ്ജ് ചെയ്തു.

ലവൾ പറഞ്ഞ പോലെ എസ് എം എസും അയച്ചു.

പക്ഷേ അപ്പോൾ വന്ന മറുപടി ഇതായിരുന്നു.

"Pyari Jodi Number Addition failed. Please contact customer care."

വീണ്ടും കസ്റ്റമർ കെയറിലേക്ക് വിളിച്ചു. അപ്പോൾ വേറെ ഒരു മാണിക്യ മലരായിരുന്നു ഫോൺ എടുത്തത്. സംഭവം ഒക്കെ പറഞ്ഞു.

"അത് പ്ലാൻ മാറിയാൽ 2 മണിക്കൂർ എടുക്കും അത് ശരിയാവാൻ. രണ്ട് മണിക്കൂർ കഴിഞ്ഞ് എസ് എം എസ് ചെയ്യൂ."

അങ്ങനെ രണ്ട് മണിക്കൂറിന് കാത്തു. വീണ്ടും എസ് എം എസ് ചെയ്തു. മറുപടി പഴയത് തന്നെ.

വീണ്ടും കസ്റ്റമർ കെയറിലേക്ക് വിളിച്ചു. "ഫോൺ ഓഫ് ചെയ്ത് ഓണാക്കി എസ് എം എസ് അയച്ചാൽ ശരിയാവും" എന്ന് അപ്പോൾ ഫോൺ എടുത്ത മാണിക്യ മലർ പറഞ്ഞു.

പിന്നെ അത് ചെയ്ത് നോക്കി. കിം ഫലം.

ഫീണ്ടും കസ്റ്റമർ കെയറിലേക്ക് വിളിച്ചു. അപ്പോൾ ഒരു മാണിക്യ മലരൻ ആയിരുന്നു ഫോൺ എടുത്തത്.

"*124# ഡയൽ ചെയ്ത് FnF ഓപ്‌ഷൻ വഴി നമ്പർ ആഡ് ചെയ്താൽ മതി. എസ് എം എസ് അയക്കേണ്ട." ആ മലരൻ പറഞ്ഞു.

അങ്ങിനെ ചെയ്തു. നമ്പർ ആഡ് ആയി. പണി ഏറ്റ സമാധാനത്തോടെ വീട്ടിലേക്ക് വിളിച്ചു. ഫോൺ കട്ട് ചെയ്തപ്പോൾ മിനിട്ടിന് 20 പൈസ വെച്ച് പോയിരിക്കുന്നു.

വീണ്ടും കലിപ്പോടെ കസ്റ്റമർ കെയറിലേക്ക് വിളിച്ചു.

അപ്പോൾ എടുത്തത് മറ്റൊരു മാണിക്യ മലരൻ !

"അങ്ങിനെ ആഡ് ചെയ്താൽ ശരിയാവില്ല. ആ നമ്പർ FnF ൽ പോയി മോഡിഫൈ ചെയ്ത് ബി എസ് എൻ എൽ മൊബൈൽ നമ്പർ ആക്കണം. എന്നിട്ട് വീണ്ടും FFL ഫോർമാറ്റിൽ എസ് എം എസ് അയക്കുക." ലവൻ പറഞ്ഞു.

FnF വഴി നമ്പർ മോഡിഫൈ ചെയ്തു. അതിനു 5 രൂപ ചാർജ്ജ്. വീണ്ടും നമ്പർ ആഡാൻ നോക്കിയപ്പോൾ മെസേജ് വരുന്നത് പഴത് തന്നെ.

എന്തിനേറെ പറയുന്നു, പല തവണയായി ശനിയാഴ്ച മുതൽ പത്തിരുപത് കാളുകൾ കസ്റ്റമർ കെയറിലെ മാണിക്യ മലരുകൾക്ക് ചെയ്തു. ഓരോരോ പരിപാടികൾ ഓരോരുത്തർ പറഞ്ഞു തരും. സംഭവം മാത്രം ശരിയായില്ല !

എന്തായാലും ഇന്ന് രാവിലെ വളാഞ്ചേരി ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ പോയി പറഞ്ഞു. അവർ സംഭവം പരാതിയായി എഴുതി നൽകാൻ പറഞ്ഞു. കയ്യോടെ പരാതി എഴുതി നൽകിയിട്ടുണ്ട്.

ബാക്കി കാത്തിരുന്ന് കാണാം !

അബസ്വരം :
BSNL നെ കൊല്ലുകയാണ് ഉദ്ദേശ്യം എങ്കിൽ അത് ഒറ്റ വെട്ടിന് കൊന്നുകൂടേ ഉദ്യോഗസ്ഥരേ ? 51 ഉം 37 ഉം ഒക്കെ വെട്ട് വെട്ടി, പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊല്ലണോ മാണിക്യ മലരന്മാരേ ?

                                                                    
1854
                                                                     ******
20.02.2018
ഇന്നലെ BSNL ഹോം പ്ലാനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇട്ടിരുന്നല്ലോ !

"ഹോം പ്ലാനിൽ നിന്നും ഫ്രീ ആയി വിളിക്കാൻ ഉള്ള ലാൻഡ് ലൈൻ നമ്പർ ആഡ് ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് വളാഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ചിൽ പരാതി എഴുതി നൽകി" - എന്ന് പറഞ്ഞ്.

എന്തായാലും സംഭവം അവർ ശരിയാക്കി തന്ന വിവരം സസന്തോഷം അറിയിക്കുന്നു. എസ്എംഎസ് വഴി ശരിയാവാത്ത സംഭവം അവർ നേരിട്ട് അവരുടെ സിസ്റ്റത്തിൽ ആഡ് ചെയ്താണ് ശരിയാക്കിയത്.

ഈ ശുഭ മുഹൂർത്തത്തിൽ BSNLനെ പൊങ്കാല ഇടാൻ വന്നവർക്കും, ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കും അബസ്വരം പോസ്റ്റിറക്കി കമ്പനിയുടെ പേരിലും, വ്യക്തിപരമായ പേരിലും നന്ദി രേഖപ്പെടുത്തുന്നു.

ഇങ്ങനെ ഒരു പോസ്റ്റ് കണ്ടിട്ടും ഒന്ന് റിയാക്റ്റ് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യാതെ, സ്വന്തം കാര്യം നോക്കി പോയ എല്ലാ മാണിക്യ മലരുകളേയും അബസ്വരൻ തങ്ങൾ പ്രാകിയ ഞെട്ടിക്കുന്ന വിവരവും അറിയിക്കുന്നു.

അബസ്വരം :
ഇജ്ജ് മ്മളെ വിട്ടാലും, അന്നെ ഞമ്മള് വിടൂല ബി എസ് എൻ എല്ലേ !

                                                                     1855
                                                                     ******
20.02.2018
"KSRTC മുടങ്ങിക്കിടന്ന പെൻഷൻ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു." - വാർത്ത

അബസ്വരം :
ഹഹഹ... ബല്ലാത്ത ഉത്ഘാടന മഹാമഹം തന്നെ ! സ്വന്തം ഭരണത്തിൽ മുടങ്ങി കിടന്നത് വീണ്ടും കൊടുക്കാൻ എന്തിനാ ഇത്ര വല്യ ഡെക്കറേഷൻ ?

ആ ഉത്ഘാടന മഹാമഹത്തിന് പകരം പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്ത KSRTC പെൻഷൻക്കാരുടെ ശവകുടീരങ്ങളിൽ പോയി മാപ്പ് പറയുകയാണ് പിണറായി വിജയാ ചെയ്യേണ്ടത് !

                                                                    
1856
                                                                     ******
22.02.2018
ഇന്നലെ അപ്രതീക്ഷിതമായി മദ്രസയിലെ മ്മടെ ഒരു ഉസ്താദിനെ കാണുകയും, സംസാരിക്കുകയും ചെയ്തപ്പോൾ മുതൽ മദ്രസാ ജീവിതത്തിൽ ഉണ്ടായ ഒരു ദുരനുഭവം മനസ്സിൽ വന്ന് ഡാൻസ് കളിക്കുകയാണ്.

ആ സംഭവം ഇങ്ങനെ...

മദ്രസാ ജീവിതത്തിൽ വലിയ താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും അതങ്ങിനെ മുന്നോട്ട് പോയി. ചെറിയൊന്നും, വലിയൊന്നും, രണ്ടും ക്ലാസുകൾ കഴിഞ്ഞ് മൂന്നാം ക്ലാസിൽ എത്തി.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മ്മക്ക് ഒരു സമ്മാനം കിട്ടി. ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാർത്ഥി എന്ന ലോകോത്തര അവാർഡ്. ഒരു കപ്പും, സാസറും ആയിരുന്നു സമ്മാനം. ആ കപ്പും സാസറും ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

അങ്ങനെ മൂന്നാം ക്ലാസും കടന്ന് നാലിൽ എത്തി. നാലാം ക്ലാസിൽ വെച്ചായിരുന്നു ആ സംഭവം ഉണ്ടായത്.

നാലാം ക്ലാസിന്റെ ചാർജ്ജ് ഉണ്ടായിരുന്ന ഉസ്താദ് നമ്മുടെ അയൽവാസി തന്നെ ആയിരുന്നു. അദ്ദേഹത്തെ "ഉസ്താദ്" എന്ന് വിളിക്കാൻ കഴിയുമോ എന്നറിയില്ല. അയാൾ നാട്ടിലെ ഒരു പ്രധാന കോഴി ആയിരുന്നു. എന്നിട്ടും "അയാൾ എങ്ങിനെ മദ്രസയിൽ അധ്യാപകനായി ?" എന്ന് ഇന്നാലോചിക്കുമ്പോൾ അത്ഭുതമാണ്.

എന്റെ ഉപ്പയും അയാളും തമ്മിൽ പിണക്കം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ വലിയ അടുപ്പവും ഉണ്ടായിരുന്നില്ല. ഒരു ഹായ്, ബൈ ബന്ധം.

മദ്രസയിൽ ഒഴിവു സമയങ്ങളിൽ പല പരിപാടികളും ഞങ്ങളുടെ ഗ്യാംങ്ങ് ഒപ്പിച്ചിരുന്നു. അതിൽ ഒന്നായിരുന്നു കടലാസ് ചെറുതായി കീറി ചുരുട്ടി അതുകൊണ്ട് ക്ലാസിലെ പെൺകുട്ടികളുടെ തലയിലേക്ക് എറിയുക എന്നത്. അവർ തിരിച്ചും എറിയും. അവർ ഒരിക്കലും അതിന്റെ പേരിൽ ഉസ്താദ്മാരോട് പരാതി പറഞ്ഞിരുന്നില്ല.

പല ഉസ്താദുമാരും അതൊക്കെ കണ്ടിരുന്നു. എങ്കിലും അതൊക്കെ കുട്ടികളുടെ കളിയായേ കണ്ടിരുന്നുള്ളൂ.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഒരു പെൺകുട്ടിയുടെ തലയിലേക്ക് കടലാസ് എറിയുന്നത് മ്മടെ പ്രസ്തുത അയൽവാസി ഉസ്താദ് കണ്ടു. അയാൾ എന്നെ കയ്യോടെ പൊക്കി.

എന്നിട്ട് എന്റെ ഉപ്പാക്ക് ഒരു എഴുത്ത് തന്നു. ആ എഴുത്ത് ഉപ്പാക്ക് കാണിച്ച് കൊടുത്ത് അതിൽ ഉപ്പയുടെ ഒപ്പ് വാങ്ങി വരാൻ പറഞ്ഞു.

"അബ്സാർ മുഹമ്മദ് ക്ലാസിൽ കച്ചറയാണ്. അവൻ പെൺകുട്ടികളെ ഉപദ്രവിക്കുന്നു. വീട്ടിൽ നിന്നും നല്ല ശിക്ഷണം നൽകണം." - എന്നതായിരുന്നു കത്തിന്റെ സാരാംശം.

വളരെ പേടിയോടെയാണ് ആ കത്തുമായി വീട്ടിലേക്ക് ചെന്നത്. ഉപ്പയുടെ കയ്യിൽ നിന്ന് അടികിട്ടും എന്ന ഉറപ്പോടെ.

എന്നാൽ കത്ത് വായിച്ച ശേഷം ഉപ്പ "ഏത് പെൺകുട്ടിയെയാണ് എറിഞ്ഞത് ?" എന്ന് എന്നോട് ചോദിച്ചു.

ഞാൻ അന്ന് എറിഞ്ഞ പെൺകുട്ടിയുടെ പേര് പറഞ്ഞു കൊടുത്തു. ഞങ്ങൾ ഇതൊക്കെ കളിയായി ചെയ്യാറുണ്ടെന്നും പറഞ്ഞു.

"പെൺകുട്ടി ഉസ്താദിനോട് പറഞ്ഞതാണോ ?" എന്ന് ഉപ്പ ചോദിച്ചു. "അല്ല" എന്ന് ഞാൻ പറഞ്ഞു.

അന്ന് വൈകുന്നേരം ഉപ്പ, പ്രസ്തുത പെൺകുട്ടിയുടെ ഉപ്പയുമായി സംസാരിച്ചു. "ഓള് പെരേൽ ഒന്നും അത് പറഞ്ഞിട്ടില്ല. അത് കുട്ട്യോള് അല്ലേ ? അതൊക്കെ എന്താ ഇപ്പൊ ഇത്ര വിഷയമാക്കാൻ ?" എന്നാണ് ആ പെൺകുട്ടിയുടെ ഉപ്പ പറഞ്ഞത്.

അതോടെ വീട്ടിൽ നിന്ന് മ്മക്ക് കട്ട സപ്പോർട്ട് ആയി.

പിറ്റേ ദിവസം മദ്രസയിലേക്ക് കൊണ്ട് പോകാൻ കത്ത് ഒപ്പിട്ട് വാങ്ങാനായി ഞാൻ ഉപ്പയുടെ അടുത്തേക്ക് ചെന്നു.

എന്നാൽ ഉപ്പ വേറെ ഒരു കത്ത് എടുത്ത് എനിക്ക് നീട്ടി "ഈ കത്ത് മൂപ്പർക്ക് കൊണ്ട് പോയി കൊടുത്താളേ" എന്ന് പറഞ്ഞ്.

ആ കത്ത് വാങ്ങി.

മദ്രസയിലേക്ക് പോകുമ്പോൾ കത്ത് പതുക്കെ തുറന്ന് നോക്കി.

"മദ്രസയിൽ കുട്ടികൾ കാട്ടുന്ന വികൃതികൾക്ക് ശിക്ഷണം മദ്രസയിൽ തന്നെയാണ് നൽകേണ്ടത്, അല്ലാതെ വീട്ടിൽ അല്ല" എന്ന് പറഞ്ഞ് തുടങ്ങിയ കത്തിൽ പിന്നെ ആകെ മൊത്തം ഉസ്താദിനുള്ള ഉപദേശം ആയിരുന്നു.

"ഉസ്താദുമാർ നന്നായാലേ വിദ്യാർത്ഥികൾ നന്നാവൂ" എന്ന് തുടങ്ങി "ഉസ്താദുമാരും മുസ്ലിംങ്ങളും പാലിക്കേണ്ട കാര്യങ്ങൾ" എന്നതിനെ പറ്റി ഒരു വിശദമായ കത്ത്. ഒരു കോഴി വായിച്ചാൽ പൊള്ളുന്ന കത്ത്‌. അന്നതിന്റെ അർത്ഥങ്ങൾ പൂർണ്ണമായി മനസ്സിലായില്ലെങ്കിലും, കത്ത് ആ ലൈനിൽ ഉള്ളതായിരുന്നു.

ഉസ്താദ് ആ കത്ത് വായിക്കുമ്പോൾ അയാളുടെ മുഖം നവരസങ്ങൾ കൊണ്ട് മിന്നിമറിയുന്നത് ഞാൻ കണ്ടു.

പിന്നെ അയാൾ എന്നോട് ഒന്നും പറഞ്ഞില്ല. ക്ലാസ്സിൽ മ്മള് എന്ത് കാട്ടിയാലും കണ്ടില്ലെന്ന് നടിച്ചു.

അങ്ങിനെ നാലാം ക്ലാസിലെ വാർഷിക പരീക്ഷ കഴിഞ്ഞു.

ജയിച്ചതും തോറ്റതും അറിയുന്ന ദിവസം വന്നെത്തി. "അയാളുടെ ക്ലാസിൽ ഇനി ഇരിക്കേണ്ടല്ലോ" എന്ന സമാധാനത്തോടെ റിസൾട്ട് എഴുതിയ നോട്ടീസ് ബോർഡിലേക്ക് വെറുതെ കണ്ണോടിച്ചു.

അതിലെ ആ വരി കണ്ട് ഞെട്ടി. ആ വരി ഇന്നും അതേപടി മനസ്സിൽ സ്‌ക്രീൻ ഷോട്ട് ആയി കിടക്കുന്നുണ്ട്.

"നാലാം ക്ലാസിലെ അബ്സാർ മുഹമ്മദ്.പി.എ എന്ന വിദ്യാർത്ഥി ഒഴികെ ബാക്കി എല്ലാവരും പാസ് ആയിരിക്കുന്നു." - എന്നതായിരുന്നു ആ വരി.

കരഞ്ഞ് വീട്ടിലേക്ക് ഓടി.
സംഭവം പറഞ്ഞു.

പക്ഷേ വീട്ടുകാർക്ക് അതിൽ വലിയ അത്ഭുതം ഉള്ളതായി തോന്നിയില്ല. അവർ ഇത്തരത്തിൽ ഒരു പണി പ്രതീക്ഷിച്ച പോലെ !

"എന്തായാലും മദ്രസാ കമ്മറ്റിയുടേയോ, മറ്റോ കാല് പിടിച്ച് പ്രമോഷൻ വാങ്ങേണ്ടതില്ല" എന്ന് വീട്ടുകാർ തീരുമാനിച്ചു. അയൽവാസി ഉസ്താദിന്റെ ആ പൂതി മനസ്സിലിരിക്കട്ടെ എന്നവർ കരുതിക്കാണും.

"വീണ്ടും നാലാം ക്ലാസിൽ തന്നെ പോയി ഇരുന്നോ. അതിൽ നാണക്കേട് ഒന്നും വിചാരിക്കേണ്ട." എന്ന് ഉപ്പയും ഉമ്മയും പറഞ്ഞു.

എന്നാൽ ഞാൻ അതിന് തയ്യാറായിരുന്നില്ല. മൂന്നാം ക്ലാസിൽ നിന്നും മികച്ച രണ്ടാമത്തെ വിദ്യാർത്ഥിക്കുള്ള സമ്മാനം വാങ്ങിയ എനിക്ക്, നാലാം ക്ലാസിൽ തോറ്റ് വീണ്ടും ആ ക്ലാസിൽ ജൂനിയേഴ്‌സിന്റെ കൂടെ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു.

"ഇനി മദ്രസയിലേക്ക് ഇല്ല" എന്ന നിലപാടിൽ ഞാൻ ഉറച്ച് നിന്നു.

എന്നാൽ ഒടുവിൽ വീട്ടുകാർ ഒരു തീരുമാനം പറഞ്ഞു.

"തോറ്റ നാലാം ക്ലാസിൽ മദ്രസ തുറക്കുമ്പോൾ പോയി ഇരിക്കുക. ഒറ്റ ദിവസം. പിന്നെ നീ മദ്രസയിൽ പോകേണ്ടതില്ല."

ആ നിർദ്ദേശം ഞാനും അംഗീകരിച്ചു.

അങ്ങിനെ തോറ്റ ആ ക്ലാസിൽ പോയി ഒരു ദിവസം ഇരുന്നു. മദ്രസാ പഠനത്തിന് അകാലാന്ത്യം കുറിച്ചു.

എന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ആദ്യത്തേയും, അവസാനത്തേയും തോൽവി ആയിരുന്നു അത് !

അയൽവാസി ഉസ്താദ് പിന്നെ പല ഫാമിലി പ്രശ്നങ്ങളിലും പെട്ട് ആ സ്ഥലവും മറ്റും വിറ്റ് പോയി.

പിന്നീട് പലപ്പോഴും ആ ആളെ കണ്ടിട്ടുണ്ട് എങ്കിലും, സംസാരിച്ചിട്ടുണ്ട് എങ്കിലും കുട്ടിക്കാലത്തെ ആ ദേഷ്യം അയാളോട് എനിക്ക് ഉണ്ടായിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നാഥനിലേക്ക് മടങ്ങുകയും ചെയ്തു. എന്തായാലും അയാളുടെ പാപങ്ങൾ നാഥൻ പൊറുത്ത് കൊടുക്കട്ടെ. സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.

അബസ്വരം :
"മരിച്ച ഉസ്താദിനെ കുറിച്ച് ഇങ്ങനെ എഴുതിയത് മോശമല്ലേ ?" എന്നൊന്നും ചോദിക്കരുത്. എന്റെ ജീവിതത്തിൽ ഉണ്ടായ, എന്റെ ബാല്യ മനസ്സിനെ അത്രയധികം ബാധിച്ച, പലപ്പോഴും "കൂസലില്ലായ്മ" പ്രകടിപ്പിക്കാൻ എന്നെ പ്രാപ്തനാക്കുന്നതിൽ ഒരു ഘടകമായ ഈ സംഭവം എഴുതാതിരുന്നാൽ എന്റെ "ആത്മകഥ" പൂർണ്ണമാവില്ല.

                                                                    
1857
                                                                     ******
23.02.2018
ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നിരിക്കുന്നു.
അതും പ്രബുദ്ധ കേരളത്തിൽ !

അബസ്വരം :
മധുവിനെ കഷ്ണമാക്കി വെട്ടി വിഴുങ്ങെടാ ശുനക പുത്രന്മാരേ !

                                                                     1858
                                                                     ******
23.02.2018
ഹാദിയ കേസിൽ, ഹാദിയക്കും ഷഫിൻ ജഹാനും ഒന്നിച്ച് ജീവിക്കാൻ ഉള്ള വ്യക്തി സ്വാതന്ത്ര്യ വിധി നീട്ടി നീട്ടി കൊണ്ട് പോകുന്ന അതേ സുപ്രീംകോടതിയാണ് ഒരു സിനിമയിലെ പാട്ടിന് എതിരെ കേസ് വന്ന വിഷയത്തിൽ നടിയുടെ വാദം അംഗീകരിച്ച് ഒറ്റ സിറ്റിംഗിൽ ആ പാട്ടിനെതിരെ ഉള്ള എല്ലാ കേസുകളും ഒഴിവാക്കാൻ ഉത്തരവിട്ടത് എന്നാലോചിക്കുമ്പോൾ അഡാറ് ഹെയറാഞ്ചകം തോന്നുന്നു.

അല്ലെങ്കിലും തട്ടമിട്ട ജീവിതത്തേക്കാൾ വലുത് സിനിമയാണല്ലോ അല്ലേ ?

അബസ്വരം :
അല്ല മാണിക്യ മലരായ കോടതീ, ഒന്ന് ചോദിച്ചോട്ടെ ?
"യാക്കൂബ് മേമനെ തൂക്കി കൊല്ലുന്നത് തീരുമാനം ആക്കാൻ അർദ്ധരാത്രിക്ക് വരെ സമ്മേളിച്ച് വിധിയിറക്കാൻ കാണിച്ചതിന്റെ ലക്ഷത്തിൽ ഒരംശം ശുഷ്‌കാന്തി ഉണ്ടായിരുന്നെങ്കിൽ ഹാദിയ, ഷഫിൻ ജഹാന് ഒപ്പം എന്നോ ജീവിക്കുമായിരുന്നില്ലേ?"

                                                                     1859
                                                                     ******
23.02.2018
"മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്." - മമ്മൂട്ടി

അബസ്വരം :
റോളിന്റെ കാര്യത്തിൽ മാത്രമല്ല, അനിയന്റെ കാര്യത്തിലും സെലക്റ്റീവ് ആണല്ലേ മമ്മുട്ടി സഖാവേ ?

ഷുഹൈബും, ഷുക്കൂറും ഒക്കെ മൂത്താപ്പാന്റെ പേരക്കുട്ടി ആയതോണ്ട് ആവും അല്ലേ അവരെ കൊന്നപ്പോൾ വായയിൽ അമ്പഴങ്ങ തിരുകിയത് ?

                                                                    
1860
                                                                     ******
25.02.2018
അന്യമതങ്ങളെ മോശമായി ചിത്രീകരിക്കുന്ന പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തി എന്നാരോപിച്ച് എം.എം.അക്ബറിനെ അറസ്റ്റ് ചെയ്യുമ്പോൾ ചില സംശയങ്ങൾ അവശേഷിക്കുന്നു !

"അന്യമതങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല" എന്ന നിയമം പീസ് സ്‌കൂളുകൾക്ക് മാത്രം ഉള്ളതാണോ ? ഭവൻസിനും സെന്റ്സിനും ഇത് ബാധകമാണോ?

അബസ്വരം :
ഭവൻസിലും, സെന്റ്‌സിലും ഒക്കെ ഇസ്ലാമിനെ പൊക്കിയടിക്കുന്ന സിലബസ് ആണോ ?

                                                                    
1861
                                                                     ******
26.02.2018
"മണ്ണാർക്കാട് എം എസ് എഫ് പ്രവർത്തകൻ ഷെഫീർ സിപിഐക്കാരുടെ കുത്തേറ്റ് മരിച്ചു." - വാർത്ത

അബസ്വരം :
വല്യേട്ടൻ ഇങ്ങനെ കൊന്ന് തള്ളുന്നത് കാണുമ്പോ എത്ര നേരാ കൊച്ചനിയൻ കൈ തരിപ്പും വെച്ച് നോക്കിയിരിക്കുക ! 
ഓൽക്കും ഒരു പൂതിയൊക്കെ ഉണ്ടാവില്ലേ ?

                                                                    
1862
                                                                     ******
26.02.2018
സാധാരണക്കാരൻ കൊല്ലപ്പെട്ടാൽ പെട്ടിക്കോളം വാർത്ത.

സ്വയം വിൽപ്പന ചരക്കാവുന്ന സിനിമാ നടി മരിച്ചാൽ അഞ്ചാറ് പേജ് അതിനായി മാത്രം !

ഈ സിനിമാ നടിമാരെയൊക്കെ ഇത്ര പൊക്കി പിടിക്കാൻ അവർ സമൂഹത്തിനായി എന്ത് കോപ്പാണ് ചെയ്തത് ?

"അവർ കാശ് വാങ്ങി, കാശ് നൽകിയവർ പറഞ്ഞതൊക്കെ ചെയ്ത് ഫിലിമിലാക്കാൻ സഹകരിച്ചു" എന്നതിൽ എന്താണിത്ര മഹനീയത ഉള്ളത് ?

അബസ്വരം :
എന്തിനൊക്കെ പ്രാധാന്യം നൽകണം എന്നറിയാത്ത സമൂഹവും, മാധ്യമങ്ങളും !
കഷ്ടം !!

                                                                    
1863
                                                                     ******
26.02.2018
അല്ല മമ്മൂട്ടീ, ഷെഫീർ അനിയന്റേയോ അമ്മായിടെ മോന്റേയോ, അയൽവാസിയുടെ മൂത്താപ്പാന്റെ പേരക്കുട്ടിയുടേയോ ലിസ്റ്റിൽ വരുമോ ?

ഇല്ല അല്ലേ ?

അബസ്വരം :
ക, മ എന്നെങ്കിലും ഉരിയാടുമോ മെഗാ ..റേ ?
 
                                                                     1864
                                                                     ******
26.02.2018
നടി ശ്രീദേവി അകത്താകിയ മദ്യത്തിന്റെ ബ്രാൻഡ്, കുടിക്കുന്നതിന്റേയും മറ്റും രേഖാചിത്രം തുടങ്ങിയവ നാളെത്തെ നുണോരമാദികളിൽ !

അബസ്വരം :
ആ ബാത്ത് ടബ് നിർമ്മാണത്തിൽ പങ്കെടുത്ത മലയാളിയുമായുള്ള അഭിമുഖം വരെ ഉണ്ടാവും !

                                                                     1865
                                                                     ******
27.02.2018
ഷുഹൈബിന്റെ കുടുംബത്തിന് വേണ്ടി കോൺഗ്രസ്സ് പ്രവർത്തകർ ബക്കറ്റ് പിരിവ് നടത്തുന്നത് മഹത്വവൽക്കരിച്ചും മറ്റും പോസ്റ്റുകൾ കാണുമ്പോൾ മനസ്സിൽ ചില ചോദ്യങ്ങൾ ഉയരുന്നു !

പാർട്ടി മെമ്പർ പോലും അല്ലാത്ത ജിഷ "അന്യസംസ്ഥാന തൊഴിലാളിയാൽ കൊല്ലപ്പെട്ടപ്പോൾ" സ്പോട്ടിൽ 15 ലക്ഷം പാർട്ടി ഫണ്ടിൽ നിന്ന് എടുത്ത് നൽകിയ കോൺഗ്രസ്സ്, ഷുഹൈബ് കൊല്ലപ്പെട്ടപ്പോൾ ബക്കറ്റ് പിരിവ് നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല !

പാർട്ടി മെമ്പർ കൊല്ലപ്പെട്ടാൽ ബക്കറ്റ് പിരിവിലൂടെ മാത്രമേ കുടുംബത്തെ സഹായിക്കാൻ പാടുള്ളൂ എന്ന നിയമം കോൺഗ്രസ്സിന് ഉണ്ടോ ?

അബസ്വരം :
അതോ ജിഷയുടെ കേസിൽ പാർട്ടിക്ക് 15 ലക്ഷം കൊണ്ട് മൂടിവെക്കാൻ കഴിയുന്ന "തങ്ക"പ്പെട്ട പലതും ഉണ്ടായിരുന്നോ ?

                                                                     1866
                                                                     ******
28.02.2018
"ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കണം" എന്നതാണ് എന്റെ ആഗ്രഹം.

കാരണം മറ്റൊന്നുമല്ല.

ലോക്സഭാ ഇലക്ഷന് മുൻപ് സിപിഎമ്മിന് നല്ലൊരു പണി കിട്ടണം.

കണ്ണ് തുറക്കാൻ ഉള്ള അവസാനത്തെ ചാൻസ്.

അവരുടെ കയ്യിൽ ഉള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നായ ത്രിപുര തന്നെയാണ് ആ പണി നൽകാൻ ഏറ്റവും നല്ലത്.

അബസ്വരം :
ത്രിപുരയിൽ കാരാട്ട് - ബിജെപി കൂട്ടുകെട്ടിന് വിജയാശംസകൾ !

                                                                     1867
                                                                     ******
01.03.2018
ഓള് മൊല കാട്ട്യാ...
"ആഹാ... ബോൾഡ്... ആവിഷ്കാര സ്വാതന്ത്ര്യം !"

മ്മള് മൊല കാട്ട്യാ...
"അയ്യേ... മോശം... കഷ്ടം !"

അബസ്വരം :
കോപ്പിലെ കുറച്ച് ഫെമിനിസ്റ്റ് കൂത്തിച്ചികൾ...
പോയിനെടാ ഹംക്കുകളേ...!

                                                                     1868
                                                                     ******
03.03.2018
ത്രിപുരയിൽ സിപിഎമ്മിന് ചരിത്രപരമായ തോൽവി സംഭവിച്ചതിൽ സന്തോഷം മാത്രം.

കാരണം മറ്റൊന്നും അല്ല.
കോൺഗ്രസിന്റെ ഒപ്പം കൂടാതെയുള്ള സിപിഎമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം, "ഈർക്കിളി കൊണ്ട് ആനയെ തച്ച് കൊല്ലും" എന്ന് വീമ്പിളക്കുന്നതിന് തുല്യമാണ് എന്ന് അവർ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തിരിച്ചറിയേണ്ടത് അത്യാവശ്യമായിരുന്നു.

കണ്ടറിയാത്തവൻ കൊണ്ട് തന്നെ അറിയണം.

എന്തായാലും ബിജെപി രാജ്യം ഭരിക്കുന്ന അത്ര വലിയ ദുരന്തം ഒന്നും ത്രിപുരയിൽ അധികാരം ലഭിച്ചത് കൊണ്ട് ഉണ്ടാകാൻ പോകുന്നില്ല.

അബസ്വരം :
"യെച്ചൂരീ, ത്രിപുരയിൽ ജയിച്ചത് കാരാട്ട് ആണെങ്കിലും, യഥാർത്ഥ വിജയം നേടിയത് നിങ്ങൾ തന്നെയാണ്. ഒരു സംശയവും ഇല്ല."

                                                                     1869
                                                                     ******
03.03.2018
ഇപ്പൊ ചാനലുകളിൽ ഇരുന്ന് സഖാക്കൾ വിളമ്പുന്നു - "കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിക്ക് പോയത് കൊണ്ടാണ് സിപിഎം തോറ്റത്" എന്ന്.

അപ്പൊ ഒരു കാര്യം ചോയ്ക്കട്ടെ !

"കോൺഗ്രസ് ശക്തമായാലേ ഞങ്ങൾ ജയിക്കൂ" - എന്നാണോ സഖാക്കൾ പറഞ്ഞു വരുന്നത് !

അബസ്വരം :
അല്ല മൊയന്തുകളേ, നിങ്ങൾ സ്വപ്നം കണ്ട "കോൺഗ്രസ് മുക്ത ഭാരതം" അപ്പൊ എന്തൂട്ടാ ?

                                                                     1870
                                                                     ******
04.03.2018
കാണുന്ന സഖാക്കളൊക്കെ കോൺഗ്രസിനെ പഴിച്ച് ത്രിപുര തോൽവിയെ ന്യായീകരിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു !

അബസ്വരം :
ഇനിയും നന്നാവാൻ ഉദ്ദേശ്യമില്ല അല്യോ സഖൂസ് ?

                                                                     1871
                                                                     ******
05.03.2018
ഈ രീതിയിൽ ചിന്തിച്ച് നോക്കൂ...

കോൺഗ്രസ് അനുഭാവികൾ, പല കോൺഗ്രസ് നേതാക്കളും പാർട്ടി വിട്ടതും, കോൺഗ്രസിന്റെ ത്രിപുരയിലെ ദുർബല അവസ്ഥയും, ബിജെപിയുടെ വിജയ സാധ്യതയും കണ്ട് ബിജെപിയെ അകറ്റാൻ സിപിഎമ്മിന് വോട്ട് ചെയ്യുന്നു.

സിപിഎം അനുഭാവികൾ ആയിരുന്നവർ സിപിഎമ്മിനെ മടുത്ത് ബിജെപിക്ക് കുത്തുന്നു.

ആ സാധ്യത എങ്ങിനെ ഉണ്ട് ?

ഇങ്ങനെ നടന്നാലും ഫലം ഇപ്പോൾ വന്നത് പോലെ ആവും.

അതുകൊണ്ട് കോൺഗ്രസിനെ കുറ്റം പറഞ്ഞ് സ്വയം സമാധാനിക്കുന്നതിന് പകരം വസ്തുതകളിലേക്ക് പാർട്ടി കടക്കണം.

എന്തൊക്കെ പറഞ്ഞാലും, ഏതൊക്കെ അവസരവാദ നേതാക്കൾ പാർട്ടി വിട്ടാലും രാഹുൽ ഗാന്ധിയും കോൺഗ്രസും കഴിയുന്ന രീതിയിൽ ബിജെപിക്ക് എതിരെ പോരാടുന്നുണ്ട്. ഗുജറാത്തും, പഞ്ചാബും ഒക്കെ അതിന് ഉദാഹരണം.

കോൺഗ്രസ് നടത്തുന്ന ബിജെപി വിരുദ്ധ നീക്കങ്ങളുടെ ആയിരത്തിൽ ഒരംശം ബിജെപി വിരുദ്ധ നീക്കങ്ങൾ നടത്താനോ, കോൺഗ്രസ് ബിജെപിക്ക് മേൽ നേടുന്ന വിജയങ്ങളുടെ ആയിരത്തിൽ ഒരംശം വിജയം ബിജെപിക്ക് മേൽ നേടാനോ സിപിഎമ്മിന് കഴിയുന്നില്ല എന്ന വസ്തുത സഖാക്കളും, പാർട്ടി നേതാക്കളും ഒരിക്കലും മറക്കരുത്.

അബസ്വരം :
കണ്ണടച്ചാൽ അടക്കുന്നവന് മാത്രമേ ഇരുട്ടാവൂ !

                                                                     1872
                                                                     ******
06.03.2018
ത്രിപുരയിൽ സംഘികൾ നിങ്ങളെ പഞ്ഞിക്കിടുമ്പോൾ ശതമാനം കൊണ്ട് തിരിച്ചടിച്ചുകൂടേ സഖൂസ് ?

അബസ്വരം :
കിട്ടിയ അടിയുടെ കണക്കും, തകർക്കപ്പെട്ട പാർട്ടി ആപ്പീസിന്റെ എണ്ണവും കാരാട്ടിനേയും പിബിയേയും കൃത്യമായി അറിയിച്ചല്ലോ ല്ലേ ? അടി ഫാസിസ അടിയല്ല എന്ന് കാരാട്ട് സഖാവിനോട് പ്രത്യേകം പറയണേ !

                                                                     1873
                                                                     ******
07.03.2018
"കോൺഗ്രസിന്റെ കൂടെ കൂടാൻ ഇടതു കക്ഷികൾ തയ്യാറാവണം" എന്ന് പറയുമ്പോൾ സഖാക്കൾ ചോദിക്കുന്ന ഒരു ഭയങ്കര ചോദ്യം ഉണ്ട്.

"കോൺഗ്രസ് എം എൽ എ മാരും മറ്റും നാളെ ബിജെപിയിലേക്ക് പോകില്ല എന്ന ഉറപ്പ്‌ നിങ്ങൾക്ക് തരാൻ കഴിയുമോ ?" എന്ന ചോദ്യം.

അതിനുള്ള മറുപടി ഇതാണ്...

"നാളെ അവർ ബിജെപിയിലേക്ക് പോകുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പ് തരാൻ കഴിയില്ല. എന്നാൽ മറ്റൊരു ഉറപ്പ് തരാൻ കഴിയും. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വല്ലവരും പോകുമോ എന്ന് സംശയിച്ച് ഐക്യപ്പെടാതെ നിന്നാൽ ഉള്ള സീറ്റുകൾ ബിജെപി കൊണ്ടു പോകും എന്ന ഉറപ്പ്."

അബസ്വരം :
എലിയെ പേടിച്ച് ഇല്ലം ചുടണോ സഖൂസ് ?

                                                                     1874
                                                                     ******
08.03.2018
അങ്ങകലെ ത്രിപുരയിലെ ഒരു കാട്ടിൽ...

പാർട്ടി ബുദ്ധിജീവി സഖു : "കനലൊരുതരി മതി."

സാധാ സഖു : "എന്തിനാ സഖാവേ ?"

ബുദ്ധിജീവി സഖു : "ബല്യ തീ ആയാ മ്മള് ഇരിക്ക്ണ സ്ഥലം ഓല്ക്ക് മൻസിലാവും. അത് കണ്ട് ഓല് ബടെ വന്ന് മ്മളെ പഞ്ഞിക്കിടും. കനലാവുമ്പൊ ആ പ്രശ്‌നം ഇല്യാ. ആരും കാണൂലാ..."

അബസ്വരം :
അത്രയും പറഞ്ഞ് ആ പാർട്ടി ബുജി സഖു പൊട്ടികരയുകയായിരുന്നു !

                                                                     1875
                                                                     ******
08.03.2018
ഹാദിയ ഷെഫിൻ വിവാഹം സുപ്രീംകോടതി അംഗീകരിച്ചു.

അബസ്വരം :
ഹൈക്കോടത്യേയ്‌, സംഘികളേയ്‌ കൂയ്‌ ! കേൾക്കുന്നുണ്ടോ ?

                                                                     1876
                                                                     ******
08.03.2018
ഹാദിയയും, ഷെഫിൻ ജഹാനും ഇത്രയും കാലം ഒന്നിച്ച് ജീവിക്കുന്നതിന് തടസ്സമായി നിന്ന ആ ഹൈക്കോടതി ജഡ്ജി ഏമാൻ അവർക്ക് നഷ്ടപരിഹാരം നൽകുമോ ?

അബസ്വരം :
മിനിമം ഒരു മാപ്പെങ്കിലും എഴുന്നള്ളിക്കുമോ ഏമാനേ ?

                                                                     1877
                                                                     ******
08.03.2018
ഇന്ദ്രൻസിന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ്.

അബസ്വരം :
പിണറായി വിജയനേയും, കൊടിയേരി ബാലകൃഷ്ണനേയും മറികടന്ന് മികച്ച നടനുള്ള അവാർഡ് നേടിയ ഇന്ദ്രൻസ് ചേട്ടന് അഭിനന്ദനങ്ങൾ !

                                                                     1878
                                                                     ******
09.03.2018
ജാമ്യം കിട്ടിയ വകയിൽ എം.എം.അക്ബറിന് ശ്രീധരൻ പിള്ളയെ ഒക്കെ വേദിയിൽ ഇരുത്തി ഒരു സ്വീകരണം കൊടുക്കേണ്ടേ മുജാഹിദൂസ് ?

അബസ്വരം :
രാഹുല ഈശ്വരനേയും വിളിക്കാൻ മറക്കേണ്ട !

                                                                     1879
                                                                     ******
09.03.2018
"അസുഖം മൂലമോ മറ്റോ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ച് വരില്ല എന്നുറപ്പുള്ള ഒരാൾക്ക് താൻ തയ്യാറാക്കി വെച്ച മുൻകൂർ മരണപത്രത്തിലൂടെ ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി." - വാർത്ത

അബസ്വരം :
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇത്തരത്തിൽ, തന്റെ കാര്യത്തിൽ ഒരു ദയാവധ മരണപത്രം തയ്യാറാക്കി മാതൃകയാവണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു യുവർ ഓണർ !

                                                                     1880
                                                                     ******
10.03.2018
"ചെങ്ങന്നൂരിൽ അബാലവൃദ്ധ ജനങ്ങളും തനിക്ക് വോട്ട് ചെയ്യും." - പി.എസ്.ശ്രീധരൻപിള്ള

അബസ്വരം :
എടോ ചാണക സംഘീ, ബാലന്മാർക്ക് ഒന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലാ ട്ടാ... മിനിമം 18 വയസ്സ് ആകണം ട്ടാ !

                                                                     1881
                                                                     ******
11.03.2018
രാജിവെച്ചതും വീരൻ, പിന്നെ ആ സീറ്റിലേക്ക് മത്സരിക്കുന്നതും വീരൻ !

തിരഞ്ഞെടുപ്പ് ചെലവ് പൊതുഖജനാവിൽ നിന്നും !!

എത്ര മനോഹരമായ ജനാധിപത്യാചാരങ്ങൾ !!!

അബസ്വരം :
രാജിവെച്ച ഒരാൾ അതേ സ്ഥാനത്തേക്ക് മത്സരിക്കുന്നത് മിനിമം പത്ത് വർഷത്തേക്കെങ്കിലും വിലക്കുന്ന നിയമം ഉണ്ടാക്കണം. എന്നാലേ ഇത്തരം ഉടായിപ്പുകൾ അവസാനിക്കൂ....

                                                                     1882
                                                                     ******
12.03.2018
എം.എം.അക്ബറിന് ജാമ്യം കിട്ടിയതുമായി ബന്ധപ്പെട്ട് ഒരു സുഹൃത്ത് ഇട്ട നന്ദി പോസ്റ്റ് കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ ഒരുപാട് സമയം വിജൃംബിച്ച് നിന്നു.

കാരണം മറ്റൊന്നും അല്ല. പിണറായി വിജയന് വരെ ജാമ്യം കിട്ടിയതിന് നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.

പിണറായി വിജയന്റെ നിലപാട് അക്ബറിന്റെ അറസ്റ്റിലേക്ക് വഴിവെച്ച ഒരു പ്രധാന ഘടകമായിരുന്നു. മാത്രമല്ല പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർക്കുകയും ചെയ്തു.

ഇത്തരം ഒരു സാഹചര്യത്തിൽ എന്തിനാണ് പിണറായി വിജയന് നന്ദി രേഖപ്പെടുത്തിയത് എന്ന് മനസ്സിലായില്ല.

"ജാമ്യം എടുക്കാൻ ആദ്യം അറസ്റ്റ് ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടാവണം. അതുകൊണ്ട് അങ്ങിനെ ഉള്ള ഒരു അറസ്റ്റ് സാഹചര്യം ഉണ്ടാക്കി കൊടുത്തതിനാണോ നന്ദി ???"

അബസ്വരം :
എന്തായാലും കുമ്മനത്തിനും, മോഡിക്കും, അമിത് ഷാക്കും അക്ബറിന്റെ ജാമ്യത്തിൽ നന്ദി രേഖപ്പെടുത്താത്തിൽ നന്ദി !
സന്തോഷം !!

                                                                     1883
                                                                     ******
13.03.2018
"ബ്രാണ്ടി ദുഃഖമാണുണ്ണീ ജിന്നല്ലോ സുഖപ്രദം" പാർട്ടിയുടെ നേതാവ് നടേശ ഗുരു പറയുകയാണ് "BDJS അംഗങ്ങൾക്ക് കൂടുതൽ സ്വീകാര്യമായത് ഇടതുപക്ഷം ആണ്" എന്ന് !

അതായത് ഇടതുപക്ഷം സ്വീകാര്യമായവർക്ക് ബിജെപിക്ക് കുത്താനും ഒരു മടിയും ഇല്ല എന്ന് !

അബസ്വരം :
അല്ലെങ്കിലും ബിജെപിയുടേയും, ഇടതുപക്ഷത്തിന്റേയും നിലപാടുകൾ ഒന്നാവുമ്പോൾ ഏതിന് കുത്തിയാലും എന്താല്ലേ ?

                                                                     1884
                                                                     ******
14.03.2018
"യുപിയിലെ ഖൊരക്പൂർ, ഫുൽപൂർ, ബീഹാറിലെ അരേറിയ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ എസ് പിയും, ആർജെഡിയും ജയിച്ചത് കൊണ്ട് ഇവിഎം കളി നടക്കുന്നില്ല എന്ന് മനസ്സിലായില്ലേ ?" എന്ന് ചോദിക്കുന്ന സംഘികൾ ഇപ്പോൾ ഇറങ്ങും.

അവരോട് ഒന്നാണ് പറയാൻ ഉള്ളത്.

ഈ ഉപതിരഞ്ഞെടുപ്പിൽ ഇവിഎം കളി നിങ്ങൾ കളിച്ചിട്ടുണ്ടാവില്ല. കാരണം അത്രയും നിങ്ങൾക്ക് സേഫ്‌ ആണ് എന്ന തോന്നൽ ഉള്ള മണ്ഡലങ്ങൾ ആയിരുന്നു ഇവ. ആ ആത്മവിശ്വാസം മൂലം നിങ്ങൾ ഇവിഎമ്മിൽ കളിക്കാൻ മെനക്കെട്ടില്ല. അതുകൊണ്ട് തന്നെ ഇവിഎം സത്യസന്ധമായി ജനങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി. വോട്ടെണ്ണിയപ്പോൾ പണി കിട്ടുകയും ചെയ്തു.

അല്ലാതെ കൂടുതൽ ഡെക്കറേഷൻ ഒന്നും ഇറക്കേണ്ട സംഘികളേ...

ഇന്ത്യക്ക് ആവശ്യം ബാലറ്റ്‌ പേപ്പർ വെച്ചുള്ള തിരഞ്ഞെടുപ്പ് തന്നെയാണ്.

അബസ്വരം :
ബിജെപിക്ക് എതിരെ വോട്ട് ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

                                                                     1885
                                                                     ******
14.03.2018
കനലൊരുതരി മതി !
സമരപ്പന്തൽ കത്തിക്കാൻ !!

അബസ്വരം :
സമരം അങ്ങ് മഹാരാഷ്ട്രയിൽ ആണെങ്കിൽ ആഹാ... ഭയങ്കരം !

കേരളത്തിൽ ആണെങ്കിൽ അയ്യോ... ഭീകരം !!

ഉളിപ്പ്ണ്ടോ സഖൂസ് ?

                                                                     1886
                                                                     ******
14.03.2018
"നാഡീരോഗം ശരീരത്തെ തളർത്തിയിട്ടും ചക്രക്കസേരയിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് അന്തരിച്ചു. 76 വയസ്സായിരുന്നു." - വാർത്ത

അബസ്വരം :
ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളിൽ നിന്നും ദൈവത്തിന്റെ അനശ്വരതയിലേക്ക് യാത്രയായ സ്റ്റീഫൻ ഹോക്കിങ്ങിന് യാത്രാമംഗളങ്ങൾ !

                                                                     1887
                                                                     ******
15.03.2018
എം.ബി.രാജേഷ് ഒക്കെ എന്തൊരു ദുരന്തമാണ് !

യുപി, ബീഹാർ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പരാജയത്തേക്കാൾ ഉപരി കോൺഗ്രസ്സിന് വോട്ട് കുറഞ്ഞതാണ് അവനൊക്കെ എഴുന്നള്ളിക്കുന്നത്.

"യുപി പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദുർബലമാണ്, ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നല്ല അത്" എന്ന വസ്തുത പരസ്യമായി അംഗീകരിച്ച് രാഹുൽ ഗാന്ധി പോലും ബിജെപിയുടെ പരാജയത്തിലെ സന്തോഷം പ്രകടിപ്പിച്ച് പരസ്യമായി രംഗത്ത് വരുമ്പോൾ, രാജേഷുമാർ കോൺഗ്രസിന്റെ പരാജയം മാത്രമേ കാണുന്നുള്ളൂ.

സിപിഎം ഇവിടെയൊക്കെ ലക്ഷക്കണക്കിന് വോട്ടുകൾ പെട്ടിയിലാക്കിയ പോലെയാണ് ഇത്തരം മാർക്കിസ്റ്റ് ശുനക അമേദ്യങ്ങളുടെ പ്രതികരണം.

എടോ രാജേഷാദികളേ, താനൊക്കെ ഒന്ന് മനസ്സിലാക്കണം. സിപിഎമ്മിന്, കോൺഗ്രസിനുള്ളതിന്റെ ആയിരത്തിൽ ഒരംശം പോലും സ്വാധീനം ഇന്ത്യൻ ജനതക്കിടയിൽ ഇല്ല. ബിജെപി ഇതര ഭരണം ഇന്ത്യയിൽ ഉണ്ടാവുകയാണെങ്കിൽ അതിൽ കോൺഗ്രസിന് നിർണ്ണായക സ്വാധീനം ഉണ്ടായിരിക്കും. കോൺഗ്രസിനെ മാറ്റി നിർത്തി അത്തരം ഒരു ഭരണം ഇന്നുകളിൽ ഇന്ത്യയിൽ സാധ്യമല്ല. എന്നാൽ അത്തരത്തിൽ ഒരു നീക്കം നടത്താൻ ഉള്ള ശേഷിപോലും സിപിഎമ്മിന് ഇല്ല.

അബസ്വരം :
വെറുതെ ഓരിയിടുന്ന തെരുവ് ശുനകന്മാർ !

                                                                     1888
                                                                     ******
15.03.2018
ഷുഹൈബ് വധക്കേസിൽ സിപിഎം സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതും, തിരഞ്ഞെടുപ്പുകളിൽ ബാലറ്റ്‌ പേപ്പർ ഉപയോഗിക്കുന്നതിനെ ബിജെപി ഭയപ്പെടുന്നതും അടിസ്ഥാനപരമായി ഒരേ കാരണം കൊണ്ടാണ്.

അബസ്വരം :
പണി കിട്ടും എന്ന ഭയം !

                                                                     1889
                                                                     ******
17.03.2018
"ഏറെ കൊട്ടിഘോഷിച്ച് കുട്ടികൾക്ക് നൽകുന്ന വാക്‌സിൻ കൊലയാളിയെന്ന് റിപ്പോർട്ട്. ഡിഫ്തീരിയ, ടെറ്റ്നസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ അസുഖങ്ങളിൽ നിന്നുള്ള പ്രതിരോധമായി കുട്ടികൾക്ക് നൽകുന്ന പെന്റാവലന്റ് വാക്‌സിനെതിരെയാണ് റിപ്പോർട്ട്. ന്യൂഡൽഹി സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക്ക് വിഭാഗം തലവൻ ഡോ. ജേക്കബ് പുളിയേൽ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ബയോസ്റ്റാറ്റിസ്റ്റിക്‌സ് പ്രൊഫസർ ഡോ. ശ്രീനിവാസ് എന്നിവർ ചേർന്ന് നടത്തിയ പഠന ഫലമാണ് പുറത്തുവന്നത്. 2017 ൽ വാക്സിൻ കുത്തിവെച്ചതു മൂലം രാജ്യത്ത് മരണപ്പെട്ട കുട്ടികളുടെ എണ്ണം 1139 ആയിരുന്നു. 2016 ൽ ഇത് 176 ഉം 2015 ൽ ഇത് 111 ഉം ആയിരുന്നു എന്നറിയുമ്പോഴാണ് ഈ കണക്കുകൾക്കു പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം മനസ്സിലാവുക. ആരോഗ്യ വകുപ്പിന്റെ കണക്കാണിത്." - വാർത്ത

അബസ്വരം :
ഇനി ഡോ. ജേക്കബ് പുളിയേലും, ഡോ.ശ്രീനിവാസും "മോഡേൺ മെഡിസിൻ" പഠിക്കാത്തതിന്റെ കുഴപ്പമാവുമോ ? അതോ ഇരുവരും "വാക്‌സിൻ വിരുദ്ധ മാഫിയ"യുടെ ഏജന്റുകളാണോ ?

                                                                     1890
                                                                     ******
17.03.2018
തങ്ങൾ ഭരണത്തിൽ വന്നാൽ "മദ്യ വർജ്ജനം" എന്നല്ലേ എൽഡിഫ് പറഞ്ഞത് ?

അല്ലാതെ "മദ്യ വിസർജ്ജനം" എന്നല്ലല്ലോ ?

പതിനായിരം ആളുകൾ ഉള്ളയിടങ്ങളിലെല്ലാം ബാർ തുറന്ന് മദ്യവിസർജ്ജനം നടത്തുന്ന എൽഡിഎഫിന് അഭിനന്ദനങ്ങൾ !

അബസ്വരം :
മൾട്ടി തന്തകളുമായി നടക്കുന്ന എൽഡിഎഫിന് ബാർ സലാം സഖാക്കളേ !

                                                                     1891
                                                                     ******
17.03.2018
"മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കർട്ടൻ മാറ്റാന്‍ മാത്രം ചെലവാക്കിയത് രണ്ട് ലക്ഷത്തിലധികം രൂപ." - വാർത്ത

അബസ്വരം :
അല്ലെങ്കിലും പിണറായിയുടെ മോന്തായത്തിന് ലക്ഷങ്ങളുടെ കർട്ടൻ അത്യാവശ്യമാണ്!

അതൊന്നും ഒരു ധൂർത്തല്ല മക്കളേ...

                                                                     1892
                                                                     ******
18.03.2018
മദ്യ വിതരണം വാട്ടർ കണക്ഷൻ പോലെ ആക്കണം. ഓരോ പഞ്ചായത്തിലും ഓരോ വലിയ മദ്യ ടാങ്കുകൾ. അതിൽ നിന്നും പൈപ്പ് വഴി ഓരോ വീട്ടിലും എത്തിക്കുക.

പൈപ്പ് തുറന്നെടുക്കുന്ന മദ്യത്തിന്റെ അളവ് അറിയാൻ ഒരു മീറ്ററും !

ഇതിനായി പുതിയ പൈപ്പ് ലൈൻ ഇടണം എന്നില്ല. നിലവിൽ വെള്ളം സപ്ലൈ ചെയ്യുന്ന പൈപ്പിൽ തന്നെ മദ്യവും സപ്ലൈ ചെയ്യാം. മദ്യം സപ്ലൈ ചെയ്യുന്നതിനും, വെള്ളം സപ്ലൈ ചെയ്യുന്നതിനും പ്രത്യേകം സമയക്രമം നിശ്ചയിച്ചാൽ മതിയല്ലോ...

സംഭവം പൊളിക്കും.

അബസ്വരം :
മദ്യം കൊണ്ട് ആറാടുന്ന മദ്യ വർജ്ജന കേരളം. അതാണ് മ്മടെ പാർട്ടിടെ സ്വപ്നം !

                                                                     1893
                                                                     ******
20.03.2018
പ്രതിഷേധ തണ്ണിമത്തൻ പ്രദർശിപ്പിക്കുന്നവർ, കാണാൻ കുറച്ച് ചേലെങ്കിലും ഉള്ള തണ്ണിമത്തൻ സ്വന്തമായി ഉണ്ടെങ്കിൽ മാത്രം പ്രദർശിപ്പിക്കുക.

വേണമെങ്കിൽ കുറച്ച് പുട്ടിയോ, മെയ്ക്കപ്പോ ഒക്കെ ഇട്ട് തണ്ണിമത്തനെ കൃത്രിമ കോലം കെട്ടിക്കണമെങ്കിൽ അതും ആവാം.

അബസ്വരം :
ഫൈവ് സ്റ്റാർ ഹോട്ടൽ ആണെന്ന് കരുതി കാഴ്‌ച്ച കാണാൻ പോയവൻ, മുനിസിപ്പാലിറ്റി കക്കൂസ് കണ്ട് നിരാശപ്പെടേണ്ടി വരുന്ന ഒരുത്തന്റെ അവസ്ഥ മനസ്സിലാക്കണം !
ബ്ലീസ് !!

                                                                     1894
                                                                     ******
21.03.2018
കേരളത്തിന്റെ ഔദ്യോഗിക ഫലമായി അംഗീകാരം കിട്ടിയ ചക്കക്ക് അഭിനന്ദനങ്ങൾ!

ഔദ്യോഗിക അംഗീകാരം കിട്ടിയില്ലെങ്കിൽ പാവം ചക്ക തെണ്ടിയേനെ !

അബസ്വരം :
എടോ മാങ്ങേ, വത്തക്കേ കടക്ക് പുറത്ത് !

                                                                     1895
                                                                     ******
22.03.2018
ന്യൂസ് 18 ന്റെ "മലയാളി ഓഫ് ദ ഇയർ" അവാർഡ് പിണറായി വിജയന് !

അവാർഡിന്റെ പേര് "മ" യിൽ തന്നെ അല്ലേ തുടങ്ങുന്നത് ? അല്ലാതെ "കൊ" യിൽ അല്ലല്ലോ !!

അബസ്വരം :
എന്നാലും ഇത് ബല്ലാത്ത ജാതി ട്രോൾ ആയി ന്റെ ന്യൂസ് പതിനെട്ടൂസ് !

                                                                     1896
                                                                     ******
23.03.2018
വത്തക്ക കാക്കമാരും, വത്തിക്കാൻ അച്ചായന്മാരും കൊണ്ട് പോയി !

ഉണരൂ ഹിന്ദൂ ഉണരൂ....!!

അബസ്വരം :
ഇജ്ജാതി പോസ്റ്റുകൾ സംഘി ഗ്രൂപ്പുകളിൽ വന്നോ സംഘീസ് ?

                                                                     1897
                                                                     ******
24.03.2018
രാത്രി നെയ്ച്ചോറ് അകത്താക്കി വന്ന ശേഷം ലവൾ : "ഇക്കാ, വിശപ്പ് ഉണ്ടാവാൻ എന്താ ചെയ്യാ ? അയിന് വല്ല മരുന്നും ണ്ടോ ?"

മ്മള് : "പിന്നെ മരുന്നില്ലാതെ..."

ഓള് : "എന്താ മരുന്ന് ?"

മ്മള് : "നാലീസം ഒന്നും തിന്നാണ്ടിരിക്യാ... അപ്പൊ വെശന്നോളും..."

ഒരു ആക്കിയ നോട്ടവും നോക്കി ഓള് സ്‌കൂട്ടായി.

അബസ്വരം :
പ്ലെയ്റ്റ് അടക്കം നെയ്ച്ചോറ് അകത്താക്കീട്ടാ ഓള് മാഞ്ഞാളം ചോയ്ച്ച്ണത് !

                                                                     1898
                                                                     ******
24.03.2018
"ബി ജെ പിയെ പ്രതിരോധിക്കാൻ സാധ്യമായത് എന്തും ചെയ്യും. വേണ്ടിവന്നാൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നിടത്ത് സി.പി.എം കോൺഗ്രസിനെ പിന്തുണക്കും." - പ്രകാശ് കാരാട്ട്.

ത്രിപുരയിൽ സിപിഎം എട്ടു നിലയിൽ പൊട്ടിയതിന്റെ ഗുണമാണ് ഈ പ്രസ്താവന.

അന്ന് മ്മള് "ത്രിപുരയിൽ സിപിഎം തോൽക്കണം" എന്ന് പറഞ്ഞപ്പൊ പൊങ്കാലയിടാൻ വന്ന കുട്ടിസഖാക്കൾ ഒക്കെ കേൾക്കുന്നുണ്ടല്ലോ അല്ലേ ?

അബസ്വരം :
"ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ല" എന്നൊക്കെ ചാനലുകളിൽ ഇരുന്ന് വിളമ്പിയിരുന്ന റഹീം രാജേഷാദികൾക്ക് ഓടാൻ കണ്ടത്തിൽ സ്ഥലം ഇല്ലാത്തത് കൊണ്ട് സഹാറാ മരുഭൂമിയിൽ ഓടാൻ സൗകര്യം ഉണ്ടാക്കിക്കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു !

                                                                     1899
                                                                     ******
25.03.2018
ചക്ക ഔദ്യോഗിക ഫലം ആയ സ്ഥിതിക്ക് ചക്കക്കുരു തിന്നു ഗ്യാസ് വിടുന്നതിന്റെ മണം ഔദ്യോഗിക മണമാകുമല്ലോ ല്ലേ ?

അബസ്വരം :
ചക്ക ചീഞ്ഞ് വീണാൽ പോലീസ് വന്ന് ആകാശത്തേക്ക് വെടി വെക്കുമല്ലോ ല്ലേ ?

                                                                     1900
                                                                     ******
28.03.2018
ഭാര്യയുടെ മൂത്താപ്പ ആലിപ്പു ഹാജി നാഥനിലേക്ക് മടങ്ങി.

അബസ്വരം :
നാഥൻ അദ്ദേഹത്തേയും, നമ്മേയും സ്വർഗത്തിൽ ഒരുമിപ്പിച്ച് കൂട്ടട്ടെ...

1 comment:

  1. വത്തക്ക കാക്കമാരും, വത്തിക്കാൻ അച്ചായന്മാരും കൊണ്ട് പോയി !
    ഉണരൂ ഹിന്ദൂ ഉണരൂ....!!

    അബസ്വരം :
    ഇജ്ജാതി പോസ്റ്റുകൾ സംഘി ഗ്രൂപ്പുകളിൽ വന്നോ സംഘീസ് ?

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....