Tuesday, April 24, 2018

അബസ്വര സംഹിത - മുപ്പത്തിഏഴാം ഖണ്ഡം


സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തമ്മില്‍ തല്ലുമ്പോഴും അബസ്വരങ്ങള്‍ സഞ്ചാരം തുടരുന്നു...

                                                                     1801
                                                                     ******
31.12.2017
മോഡിയുടെ തള്ളൽ കൊണ്ടും, വിഡ്ഢിത്തങ്ങൾ കൊണ്ടും, അതിനാൽ ഉണ്ടായ ദുരിതങ്ങളാലും സമ്പന്നമായ 2017 ന് വിട !

അബസ്വരം :
പാവം 2017 !
                                                                     1802
                                                                     ******
01.01.2018
ഒരു കലണ്ടർ മാറ്റുന്നതിനാണ് ഈ ഹൽക്കുത്ത് ഡെക്കറേഷൻ എല്ലാം !

അബസ്വരം :
ഇക്കൊല്ലവും മോഡി നക്കിയ പോലെ ആകാതിരിക്കട്ടെ !

                                                                     1803
                                                                     ******
02.01.2018
"മതത്തേക്കാൾ വലുതാവരുത് സംഘടനകൾ." - റശീദലി ശിഹാബ് തങ്ങൾ

അബസ്വരം :
"സംഘടനകളേക്കാൾ വലുതാവരുത് തങ്ങന്മാർ." - ഫേസ്ബുക്കുൽ ഉലമാ ജനാബ്‌ ബ്ലോഗുനാ അബസ്വരൻ പോസ്റ്റിറക്കി കമന്റടി തങ്ങൾ !

                                                                    
1804
                                                                     ******
02.01.2018
പാണക്കാട് തങ്ങൾമാർക്കെതിരെ സമസ്ത സംസാരിക്കാൻ തുടങ്ങി എന്നതാണ് ഒൻപതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഏറ്റവും വലിയ നേട്ടം.

അബസ്വരം :
ശിർക്കിന് വെച്ചത് തങ്ങന്മാർക്ക് കൊണ്ടു !

                                                                    
1805
                                                                     ******
03.01.2018
"മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തതിന് പാണക്കാട് റശീദലി ശിഹാബ് തങ്ങളും, മുനവ്വറലി ശിഹാബ് തങ്ങളും സമസ്തയോട് ഖേദം പ്രകടിപ്പിച്ചു. ഖേദ പ്രകടനത്തോടെ പ്രശ്നങ്ങൾ പരിഹരിച്ചു എന്ന് സമസ്ത." - വാർത്ത

അബസ്വരം :
കുടുംബ വാഴ്ചക്ക് മേൽ പൗരോഹിത്യ വാഴ്ചയുടെ വിജയം...!

പാണക്കാട് ഖേദമലി തങ്ങൾസ് !!

                                                                    
1806
                                                                     ******
03.01.2018
കിം ജോൺ : "എന്റെ മേശപ്പുറത്ത് ന്യൂക്ലിയർ ബട്ടൺ ഉണ്ട്."

ഡൊണാൾഡ് ട്രംപ് : "എന്റെ മേശപ്പുറത്ത് അതിലും വലിയ ന്യൂക്ലിയർ ബട്ടൺ ഉണ്ട്."

ഇങ്ങനെ തർക്കിച്ച് തർക്കിച്ച് ഒടുവിൽ രണ്ടു പേരും ഒരേ സമയം ന്യൂക്ലിയർ ബട്ടൺ ഞെക്കി.

പക്ഷേ ന്യൂക്ലിയർ ബോംബ് പൊട്ടിയില്ല.

പകരം അതിൽ എഴുതി കാണിച്ചു...

"താമരക്ക് രണ്ട് വോട്ട് !"

അബസ്വരം :
മോഡിയണ്ണനോടാ ലവന്മാരുടെ കളി !
 
                                                                    
1807
                                                                     ******
04.01.2018
"മുസ്ലിം സംഘടനകൾ സങ്കുചിതമാകുവാൻ ശ്രമിക്കുകയാണോ ?" മുജാഹിദ് സമ്മേളനത്തിലെ പാണക്കാടൻ സാന്നിധ്യ വിവാദത്തെ തുടർന്ന് നടക്കുന്ന ചർച്ചകളിൽ ഉന്നയിക്കപ്പെടുന്ന ഒരു സ്ഥിരം ചോദ്യമാണിത് !

എന്നാൽ ഈ ചോദ്യം കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്.

കാരണം, മുസ്ലിംകൾക്ക് ഇടയിൽ ഇത്രയും സംഘടനകൾ ഉണ്ടായത് തന്നെ സങ്കുചിത മന:സ്ഥിതിയും, വ്യക്തി താൽപര്യങ്ങളും കാരണമാണ്. പിന്നെ ഇത്തരം സംഘടനകൾ "സങ്കുചിതമാകുകയാണോ ?" എന്ന് ചോദിക്കുന്നതിൽ എന്തർത്ഥം ?

അബസ്വരം :
കോഴിയിടുന്ന മുട്ട കോഴിമുട്ടയല്ലേ ആകൂ ?

                                                                    
1808
                                                                     ******
04.01.2018
"500 രൂപ കൊടുത്താല്‍ ആരുടെ ആധാര്‍ വിവരങ്ങളും ചോര്‍ത്താന്‍ കഴിയുന്ന മാഫിയ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി ദി ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതീവ രഹസ്യമായി സൂക്ഷിക്കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ആധാര്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പത്തു മിനിറ്റും 500 രൂപയും മതിയെന്നാണ് റിപ്പോര്‍ട്ട്. 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരില്‍ വേണമെങ്കിലും ആധാര്‍ എടുക്കുകയും ചെയ്യാം. ഇതിനുവേണ്ട സോഫ്റ്റവെയര്‍ കമ്പ്യൂട്ടറുകളില്‍ സംഘം തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും." - വാർത്ത

അബസ്വരം :
ഓരോ വ്യക്തിയുടെ വിവരം ചോർത്തുമ്പോഴും, എഴുന്നേറ്റ് നിന്ന് ദേശീയ ഗാനം ചൊല്ലി ദേശസ്നേഹം തെളിയിക്കണോ ജെട്ടിയെ വരെ ആധാറുമായി ബന്ധിപ്പിക്കുന്ന കേന്ദ്ര കുണാണ്ടർമാരേ ?

                                                                    
1809
                                                                     ******
05.01.2018
"ഇന്ത്യക്കാർ സുരക്ഷിതരായിരിക്കുന്നത് ആർ എസ് എസ് ഉള്ളതിനാൽ." - ജസ്റ്റിസ് കെ.ടി തോമസ്

അബസ്വരം :
പോയാലൊരു വളി, കിട്ടിയാലൊരു ഗവർണർ സ്ഥാനം. അല്യോ ന്റെ തോമാച്ചോ ?

                                                                    
1810
                                                                     ******
05.01.2018
"പെണ്ണ് കാണാൻ ചെല്ലുമ്പൊ ബല്ലാതെ നാണം കാണിക്കുന്നോള് ആയിരിക്കും പിന്നീട് ഏറ്റവും ബല്യ ഹിമാറ്...!"

അബസ്വരം :
നോക്കണ്ട..
മ്മടെ അനുഭവം അല്ല...
ചെങ്ങായിന്റെയാ...!
 
                                                                    
1811
                                                                     ******
07.01.2018
"അന്ധവിശ്വാസങ്ങൾ തടയാൻ നിയമം കൊണ്ട് വരണം." - അൽ മുടിവെള്ള വൽ ചീനച്ചട്ടി ശൈഖുനാ ഉസ്താദ് കാന്തപുരത്തിന്റെ മർക്കസ് സമ്മേളനത്തിലെ പ്രമേയം

അബസ്വരം :
"കുണ്ടിയിലൂടെ കാറ്റ് വരുന്നത് നിരോധിക്കണം." - വളി

                                                                    
1812
                                                                     ******
08.01.2018
സിവിക്ക് ചന്ദ്രന്റെ Fb പൂട്ടിക്കാൻ പോയ കുട്ടി സഖാക്കൾ തങ്ങൾ ഉപയോഗിച്ച മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും "മാഷാ അല്ലാഹ്" സ്റ്റിക്കർ ഒട്ടിച്ചല്ലോ ല്ലേ?

അബസ്വരം :
AKG സ്വന്തം തെറ്റുകൾ ഏറ്റ് പറഞ്ഞാലും സഖാക്കൾ മുദ്രാവാക്യം വിളിക്കും...
"ഇല്ലാ ഇല്ല ചെയ്തിട്ടില്ല
AKG തെറ്റൊന്നും ചെയ്തിട്ടില്ല
ഒളിവിൽ കഴിയുമ്പോൾ പ്രേമിച്ചിട്ടില്ല
സുശീലയെ കെട്ടിയിട്ടില്ല !"

                                                                    
1813
                                                                     ******
09.01.2018
രാവിലെ തന്നെ ഓളെ വിളിച്ച് അടുത്തിരുത്തി...

"ന്ത്യേ പ്പൊ വല്ലാത്തൊരു സ്നേഹം ?"

"ഇക്ക് അന്നോട് ഒരു കാര്യം പറയാണ്ടെടീ..."

"ന്ത് കാര്യം...?"

"ഇക്ക് ഒരു പുസ്തകം എഴുതാൻ പൂതിയാകുന്നു..."

"ഇങ്ങള് എഴുതിക്കോ... പെന്നും പേപ്പറും കൊണ്ട് തരണോ...?"

"അങ്ങനെ എഴുതാൻ പറ്റൂലാ... അയന് ച്ചിരി അനുഭവം വാണടീ..."

"അനുഭവം ഒന്നും ഇക്ക് ണ്ടാക്കാൻ അറിയൂല... വാണെങ്കി ബിരിയാണിണ്ടാക്കി തരാ..."

"അതല്ലെടീ... അനുഭവം... മ്മടെ ജീവിതത്തിൽ ഉണ്ടാവുന്ന അനുഭവം..."

"അയന് പ്പൊ ഞാൻ എന്താ വേണ്ടത് ?"

"ഇജ്ജ് ഒന്ന് സമ്മയ്ച്ചാ മതി..."

"എന്തിന് ?"

"ഞാൻ പേരേന്ന് കുറച്ചീസം വിട്ട് നിന്നാലോ ന്ന് ആലോചിക്കുകയാ..."

"ന്നിട്ട് ?"

"ന്ന്ട്ട് വല്ലവരുടേയും തട്ടിൻ പുറത്ത് ഒളിച്ച് താമസിച്ചിട്ട് ഇത്തിരി അനുഭവം ഉണ്ടാക്കി അത് എഴുതാലോ ? എന്നിട്ട് 'ഒളിവിലെ ഓർമ്മകൾ' എന്ന പേരിട്ട് ബുക്ക് ഇറക്കിയാൽ പൊളിക്കും... ഇപ്പൊ നല്ല മാർക്കെറ്റ് ഉള്ള സമയമാണ്..."

"ഇപ്പൊ ഇങ്ങടെ സൂക്കേട് മനസ്സിലായി... എന്നിട്ട് മാണം വല്ല സുശീലമാരേയും പരിചയപ്പെടാൻ അല്യോ ?"

"ഏയ് അങ്ങനെ ഒന്നും ഇല്യാ... ഇജ്ജ് ന്നെ പറ്റി അങ്ങെനെയാ കര്തീക്ക്ണ് ?"

"ഇങ്ങള് തട്ടിൻപുറത്തെ ഓർമ്മകൾ എഴുതാൻ പൊയ്ക്കോളീ... വല്ല എ കെ ജി മാരും ഈ വഴിക്ക് വാരാതിരിക്കൂല്ലല്ലോ... ങ്ങള് വരുമ്പോഴേക്കും മ്മളും ഒരു ബുക്ക് എഴുതാ... 'കെട്ട്യോൻ പോയ സുദിനങ്ങൾ' എന്ന പേരിൽ... എന്നിട്ട് രണ്ട് ബുക്കും ഒന്നിച്ച് പ്രസിദ്ധീകരിക്കാം...ന്ത്യേ ?"

അബസ്വരം :
അപ്പൊ തൽക്കാലം "കുടീത്തെ ഓർമ്മകൾ" മതി അല്യോ !
 
                                                                    
1814
                                                                     ******
09.01.2018
സ്ത്രീ ലമ്പടന്മാരും മനുഷ്യ സ്നേഹികൾ ആണ്.

അബസ്വരം :
കാരണം സ്ത്രീകളും മനുഷ്യരാണല്ലോ !

                                                                    
1815
                                                                     ******
10.01.2018
"ഇക്കാ..."

"ന്ത്യേടീ ?"

"ഇക്ക് ങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്..."

"ഒന്നല്ല, എത്രകാര്യം വേണെങ്കിലും പറഞ്ഞോ..."

"ഞാൻ പറഞ്ഞാ ഇങ്ങള് കേൾക്കണം..."

"പിന്നെ കേൾക്കാതേ... ഇജ്ജ് പറയുന്നത് ഞാൻ കേട്ടീലങ്കി വേറെ ആരാ കേൾക്ക്വാ..."

"ഇങ്ങള് ഫേസ്ബുക്കില് കുണ്ടി എന്നൊന്നും എഴുതരുത്..."

ഞമ്മടെ നെഞ്ചത്ത് അടിക്ക്ണ ആ വാചകം കേട്ട് മ്മള് ഞെട്ടി !

"എന്താടീ അത് എഴുതിയാൽ ?"

"എത്ര ആളോള് കാണുന്നതാ... മ്മടെ കുടുംബക്കാരും ഒക്കെ വായിക്കൂലേ ? ഇങ്ങനെ തെറി എഴുതുമ്പൊ അത് മോശല്ലേ ? ഓല് ഒക്കെ ഇങ്ങളെ പറ്റി എന്താ വിചാരിക്യാ... ഇങ്ങള് ഒരു ഡോക്ടറല്ലേ ?"

"അതോണ്ട് എന്താടീ ? ഡോക്ടറായ ഇക്ക് കുണ്ടില്ല്യേ ? അനക്ക് കുണ്ടില്ല്യേ ? മ്മടെ കുട്ട്യോൾക്ക് കുണ്ടില്ല്യേ ? മ്മടെ കുടുംബക്കാർക്ക് കുണ്ടില്ല്യേ ? ഇങ്ങനെ കുണ്ടിം വെച്ച് എല്ലാർക്കും നടക്കാമെങ്കിൽ, അതിന് ആർക്കും മോശവും തെറിയും ഇല്ലെങ്കിൽ പിന്നെ കുണ്ടിനെ പറ്റി പറയുന്നതിലും, കുണ്ടിയെ കുണ്ടീ എന്ന് വിളിക്കുന്നതിലും എന്ത് മോശമാണ് ഉള്ളത് ? എന്ത് തെറിയാണ് ഉള്ളത് ? ആനസ് എന്ന് സായിപ്പ് ഇംഗ്ലീഷിൽ പറഞ്ഞാൽ അതിൽ ആർക്കും മോശം ഒന്നും ഇല്ല... പാവം മലയാളി കുണ്ടിയെ കുണ്ടി എന്ന് വിളിച്ചാൽ ആണല്ലേ മോശത്തരം ? കുണ്ടി നാല് ദിവസം സമരം ചെയ്താൽ അറിയാം വിവരം ! പിന്നെ ഇജ്ജ് ചോയ്ച്ചല്ലോ ങ്ങള് ഡോക്ടർ അല്ലേ ന്ന്... ഒരു ഡോക്ടർക്ക് കുണ്ടിയുടെ വില അറിയുന്നത്ര വേറെ ആർക്കും അറിയില്ല. ആ കുണ്ടിയുടെ ജോലി എന്താണെന്നറിയാമോ നിനക്ക്. അതറിയണമെങ്കിൽ ആദ്യം കുണ്ടി എന്താണെന്നു നീ അറിയണം. അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച അശ്ലീലമായ കുണ്ടി അല്ല, അനുഭവങ്ങളുടെ കുണ്ടി. കോടിക്കണക്കായ ബാക്ടീരിയകളേയും കൃമികളേയും പുറന്തള്ളുന്ന കുണ്ടി. ശരീര മാലിന്യങ്ങളേയും വളിയേയും തീട്ടത്തേയും ദുർഗന്ധത്തേയും പുറത്തേക്ക് കളയുന്ന കുണ്ടി. ഇറച്ചിയും മീനും ചവക്കുക പോലും ചെയ്യാതെ വലിച്ചു കയറ്റുന്നവന്റെ മലബന്ധം അനുഭവിക്കുന്ന കുണ്ടി. മൂലക്കുരു വിരിയുന്നവന്റെ കുണ്ടി. വളർത്തുനായക്കു കൊടുക്കുന്ന ബേബിഫുഡിന്റെ നിലവാരം പോലും ഇല്ലാത്ത സാധനങ്ങൾ അടിച്ച് കയറ്റി വയറ് വേദന പിടിക്കുമ്പോൾ സിഗരറ്റും വലിച്ച് യൂറോപ്യൻ ക്ലോസറ്റിൽ അഭയം കൊള്ളുന്ന കൊച്ചമ്മമാരുടെ കുണ്ടി. മക്കൾക്കു ഒരു നേരം വയറുനിറച്ച് വാരിയുണ്ണാൻ വക തേടി സ്വന്തം കിഡ്നി വരെ വിൽക്കുന്നവരുടേയും, കുണ്ടന്മാരുടേയും കുണ്ടി. നീ അപമാനിച്ച ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും കുണ്ടി. കുണ്ടി എന്ന മഹാഅവയവത്തിന്റെ സോൾ, ആത്മാവ് തൊട്ടറിയാനുള്ള സെൻസ് ഉണ്ടാവണം, സെൻസിബിലിറ്റി ഉണ്ടാവണം, സെൻസിറ്റിവിറ്റി ഉണ്ടാവണം."

"ഇക്കാ... ഇക്കാ..." എന്ന വിളി എന്റെ ഫ്ലോ തകർത്തു.

"ആ... അതോണ്ട് കുണ്ടിയെ കുണ്ടി എന്ന് വിളിക്കുന്നതിൽ മോശം തോന്നുന്നുന്നവർ ആദ്യം സ്വന്തം കുണ്ടിയുടെ ഉപയോഗം അവസാനിപ്പിക്കുക... എന്നിട്ടാവാം കുണ്ടിയുടെ കുണ്ടിയിലോട്ട് കയറൽ... മനസ്സിലായോ...!"

"ങ്ങളല്ലേ ഞാൻ പറഞ്ഞാ കേൾക്കാം എന്ന് പറഞ്ഞത്. എന്നിട്ട് ഇപ്പൊ വാക്ക് മാറ്റിയോ?"

"ഞാൻ കേൾക്കാ ന്നല്ലേ പറഞ്ഞത്... മ്മള് കേട്ടു... മറുപടിയും തന്നു... അനുസരിക്കാ ന്ന് പറഞ്ഞിട്ടില്ലല്ലോ..."

"ഇനി ഇതും കൊണ്ടോയി ഇട്ടോളും... മാണ്ടീന്നീല..." എന്നും പറഞ്ഞ് ഓൾ തടി സ്കൂട്ടാക്കി.

അബസ്വരം :
കുണ്ടി മുത്താണ് !
അല്ല പിന്നെ !!

                                                                    
1816
                                                                     ******
12.01.2018
"തനിക്ക് ഇഷ്ടമുള്ള ബെഞ്ചുകളിലേക്ക് കേസുകൾ നൽകി ചീഫ് ജസ്റ്റിസ് തനിക്ക് താല്പര്യമുള്ള വിധികൾ നേടിയെടുക്കുന്നു." - സുപ്രീംകോടതിയിലെ ഒരു കൂട്ടം ജഡ്ജിമാർ

അബസ്വരം :
ജനാധിപത്യത്തിന്റെ കാലുകൾ ഓരോന്നായി ചീയിപ്പിച്ച് കളയുന്ന മോഡി മാജിക്ക് !
 
                                                                    
1817
                                                                     ******
13.01.2018
"പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടിയിലധികം രൂപ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ എത്തിയതായി രഹസ്യ വിവരം." - സഖാക്കൾ ഷെയർ ചെയ്യുന്ന ഒരു തരം വാർത്ത.

അബസ്വരം :
ഇതിലെ പത്ത് കോടി പിണറായിക്ക് കൈ മടക്ക് ആയി കൊടുത്താൽ മൂപ്പർ തന്നെ മൂപ്പരുടെ സർക്കാറിനെ അട്ടിമറിച്ചേനെ !

                                                                    
1818
                                                                     ******
15.01.2018
പോപ്കോൺ തിന്നുന്ന സിനിമാക്കാരി ആവാത്തതിനാൽ ശ്രീജിത്തിന് നീതി കിട്ടാത്തതിൽ അത്ഭുതം ഇല്ല.

അബസ്വരം :
പ്രമുഖയാണെങ്കിൽ വളിക്ക് വരെ വിളി കേൾക്കാൻ ഭരണാധികാരികളും നീതിയും ന്യായവും ക്യൂ നിൽക്കും !


                                                                    
1819
                                                                     ******
16.01.2018
രണ്ട് നിറം ഉള്ള പാസ്‌പോർട്ട് ഇന്ത്യയിൽ വരട്ടെ....

വിദ്യാഭ്യാസവും, ബോധവും ഉള്ള ഇന്ത്യക്കാർക്ക് നീല നിറ പാസ്‌പോർട്ടും, വിദ്യാഭ്യാസവും ബോധവും ഇല്ലാത്ത ചാണകത്തലയൻ സംഘികൾക്ക് കാവി നിറ പാസ്പോർട്ടും.

അബസ്വരം :
കാവി പാസ്‌പോർട്ടിൽ ദേശീയ ചിഹ്നത്തിന് പകരം പശു ചാണകം ഇടുന്ന ഫോട്ടോയും നൽകണം.

                                                                     1820
                                                                     ******
17.01.2018
ഹജ്ജ് സബ്‌സിഡി സംഘി സർക്കാർ നിർത്തിയത് മാപ്ലാരെ ചൊറിയാനും. സംഘികളെ ഒന്ന് സുഖിപ്പിക്കാനും ആണ് എന്ന് തിരിച്ചറിയാൻ കവടി നിരത്തേണ്ടതില്ല.

പക്ഷേ ആപ്പ് അടിച്ചത് മാപ്ലാർക്ക് അല്ല, മറിച്ച് എയർ ഇന്ത്യക്കാണ് എന്ന് സംഘികൾക്ക് തിരിയാൻ സമയം എടുക്കും.

അബസ്വരം :
മാപ്ലക്ക് വെച്ചത് എയർ ഇന്ത്യക്ക് കൊണ്ടു !
 
                                                                    
1821
                                                                     ******
18.01.2018
"പ്രണയത്തിനായി മാത്രം മതം മാറിയവരെ ഇസ്ലാമിന് ആവശ്യമില്ല. പ്രണയത്തിന്റെ പേരിൽ മാത്രം ഇസ്ലാമിലേക്ക് വന്നവരുടെ പട്ടിക തന്നാൽ അവരെ മതത്തിൽ നിന്ന് പുറത്താക്കാം." - ജമാഅത്തെ ഇസ്ലാമി കേരളാ അമീർ അബ്ദുൽ അസീസ്

അബസ്വരം :
ഇസ്ലാമിന് പ്രണയത്തിനായി മതം മാറിയവരെ എന്ന് മാത്രമല്ല ആരേയും ആവശ്യമില്ല. അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കാനും, സ്വർഗം കരസ്ഥമാക്കാനും മനുഷ്യർക്കാണ് ഇസ്ലാമിനെ ആവശ്യം. അല്ലാതെ ഇസ്ലാമിന് മനുഷ്യരെയല്ല. അതുകൊണ്ട് ഇസ്ലാമിലേക്ക് വരാനും പോകാനും ഉള്ള സ്വാതന്ത്ര്യം, ഓരോ വ്യക്തികളും അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗപ്പെടുത്തട്ടെ. ആള് ഇസ്ലാമിന്റെ പുറത്താണോ, അകത്താണോ എന്നൊക്കെ പടച്ചോൻ തീരുമാനിച്ചോളും. പടച്ചോന്റെ പണി ഇങ്ങള് ചെയ്യേണ്ട അസീസാക്കാ.

                                                                    
1822
                                                                     ******
18.01.2018
"പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഇനി മേലാൽ ഗുണ്ടാ സംഘങ്ങളുമായോ കൊള്ളക്കാരുമായോ ഒരു ബന്ധവും പാടില്ല." - പിണറായി വിജയൻ

അബസ്വരം :
"ഞാനും തീവണ്ടിയും തമ്മിൽ ഒരു ബന്ധവും പാടില്ല." - റെയിൽവേ ട്രാക്ക്

                                                                    
1823
                                                                     ******
20.01.2018
"നരേന്ദ്ര മോഡി ദിവസവും മെയ്ക്കപ്പിനായി ഒരു ലക്ഷം രൂപയിൽ അധികം ചിലവാക്കുന്നു." - വാർത്ത

അബസ്വരം :
സ്വന്തം കയ്യിൽ പുരണ്ട ചോരയും മറ്റും മറച്ചു വെച്ച്, ജനങ്ങളുടെ മുന്നിൽ കുട്ടപ്പൻ വേഷം കെട്ടാൻ ദിവസവും ഒരു ലക്ഷമല്ലേ വരുന്നുള്ളൂ എന്നാശ്വസിച്ച് ഒരു ജനഗണമന പാടി നമുക്ക് ദേശസ്നേഹം തെളിയിക്കാം.

                                                                    
1824
                                                                     ******
20.01.2018
"നോട്ട് നിരോധനത്തിന്റേയും ജി എസ് ടിയുടേയും മാത്രം അടിസ്ഥാനത്തിൽ തന്നെ വിലയിരുത്തരുത്." - നരേന്ദ്ര മോഡി

അബസ്വരം :
ഇല്ല അങ്ങുന്നേ. ജി എസ് ടിയുടേയും നോട്ട് നിരോധനത്തിന്റേയും അടിസ്ഥാനത്തിൽ മാത്രം അങ്ങയെ വിലയിരുത്തിയാൽ അങ്ങുന്ന് ഒരു "വിഡ്ഢി" എന്ന ലേബലിൽ ഒതുങ്ങും. അത് അങ്ങുന്നിനെ വെള്ള പൂശുന്നതിന് തുല്യമാവും. അതുകൊണ്ട് തന്നെ അങ്ങയെ ഞങ്ങൾ വിലയിരുത്തുന്നത് ഗുജറാത്ത് കലാപത്തിന്റേയും, വ്യാജ ഏറ്റുമുട്ടലുകളുടേയും അടിസ്ഥാനത്തിൽ ആയിരിക്കും. അപ്പോഴേ വിലയിരുത്തലിൽ അങ്ങുന്നിന്റെ യഥാർത്ഥ മുഖം തെളിയൂ.

                                                                    
1825
                                                                     ******
22.01.2018
നവ ലിബറൽ സാമ്പത്തിക നയം ഇല്ലാതെ, സി പി എമ്മുമായി കൂട്ടു കൂടിയ പാർട്ടികൾ...

01. തോമസ് ചാണ്ടി - ഓൾഡ് ലിബറൽ കയ്യേറ്റ സാമ്പത്തിക നയം

02. പി.വി.അൻവർ - ഹിസ്റ്റോറിക്കൽ കൺസെർവേറ്റീവ് തടയണ സാമ്പത്തിക നയം

03. വി.അബ്ദുറഹിമാൻ - യുണൈറ്റഡ് ലിമിറ്റഡ് ബീഡി സാമ്പത്തിക നയം

04. കാരാട്ട് റസാഖ് - കൂപ്പർ പുവർ സാമ്പത്തിക നയം

05. ഫാരിസ് അബൂബക്കർ - ഇന്റർനാഷണൽ എക്കണോമിക്കൽ കിഡ്നി സാമ്പത്തിക നയം

06. സാന്റിയാഗോ മാർട്ടിൻ - ലോട്ടേറിയൻ കുണ്ടർനാഷണൽ ബോണ്ട് സാമ്പത്തിക നയം

അബസ്വരം :
ഇത്തരം മാന്യമായ സാമ്പത്തിക നയമുള്ള പാർട്ടികളുമായി മാത്രം സിപിഎം കൂട്ടുകൂടുമ്പോൾ, നവ ലിബറൽ സാമ്പത്തിക നയവുമായി നടക്കുന്ന കോൺഗ്രസ്സിനോട് കൂട്ടുകൂടാൻ സിപിഎം തയ്യാറാവാത്തതിൽ എന്തത്ഭുതം ?

                                                                     1826
                                                                     ******
23.01.2018
"ഹാദിയയുടെ ഷഫിൻ ജഹാനുമായുള്ള വിവാഹ ബന്ധത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. തന്റെ സമ്മതത്തോടെയാണ് വിവാഹം നടന്നത് എന്ന് ഹാദിയ വ്യക്തമാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിൽ ഇടപെടാൻ ആകില്ല. വിവാഹ വിഷയത്തിൽ എൻ ഐ എ അന്വേഷണം നടത്തേണ്ടതില്ല." - സുപ്രീംകോടതി

അബസ്വരം :
ഈ പരാമർശത്തോടെ സുപ്രീംകോടതി ഹാദിയ - ഷഫിൻ വിവാഹത്തെ അംഗീകരിച്ചു എന്നത് വ്യക്തമാണ്. മാത്രമല്ല, ഹാദിയക്ക് മാനസിക രോഗമാണ് എന്ന പിതാവ് അശോകന്റേയും, സംഘികളുടേയും വാദം കോടതി തള്ളിക്കളയുന്നു.

ഇത്രയും കാലം ഹാദിയയേയും, ഷഫിനേയും ഒരുമിച്ച് ജീവിക്കുന്നതിൽ നിന്നും വിലക്കിയ ഹൈക്കോടതി ജഡ്ജി ഏമാന്മാർക്കെതിരെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്തിയതിനും, മനുഷ്യാവകാശ ലംഘനത്തിനും കേസ് എടുക്കാൻ വകുപ്പ് ഒന്നും ഇല്ലേ യുവർ ഓണർ ?

                                                                    
1827
                                                                     ******
23.01.2018
ബാബ്‌രി മസ്ജിദ് തകർത്താൽ മ്മള് ക്ഷമിക്കും, സംയമനം പാലിക്കും. ന്നാ ലീഗ്‌ ആപ്പീസ് തകർത്താൽ ക്ഷമിക്കൂല മക്കളേ !

അബസ്വരം :
"ആയിരം ലീഗാപ്പീസ് തകർക്കപ്പെട്ടാലും, ഒരു സിപിഎം ആപ്പീസിന്റെ മുന്നിൽ നിന്നും ഒരു പിടി മണ്ണ് പോലും വാരരുത്" എന്നല്ലേ പറയേണ്ടത് ?

                                                                     1828
                                                                     ******
24.01.2018
നവ ലിബറൽ സാമ്പത്തിക നയങ്ങൾക്കുള്ള ബദൽ സാമ്പത്തിക നയം ദുബായിൽ അവതരിപ്പിച്ച് 13 കോടി വികസിപ്പിച്ച ബിനോയ് കോടിയേരിക്കും, ഓന്റെ വാപ്പാക്കും അഭിനന്ദനങ്ങൾ !

ബിനോയ് കോടിയേരിക്ക് ഐക്യപ്പെട്ട് നാളെ ഡിഫിയുടെ നേതൃത്വത്തിൽ ബുർജ് ഖലീഫ വളയലും, കല്ലേറും, രാപ്പകൽ തൂറൽ സമരവും നടത്തുന്നതാണ്.

അബസ്വരം :
കോടിയേരിയിലെ പെണ്ണുങ്ങൾ പ്രസവം നിർത്തിയിരുന്നു എങ്കിൽ 13 "കോടി" യേരില്ലായിരുന്നു !
വാഴകൾ ഒരുപാട് കുലക്കുകയും ചെയ്‌തേന്നേ !!

                                                                     1829
                                                                     ******
25.01.2018
"നിങ്ങള്‍ എന്നെ കോൺഗ്രസ് അനുകൂലി എന്ന് മുദ്രകുത്തിയാൽ, മറ്റുള്ളവർ ബി.ജെ.പി അനുകൂലികൾ എന്ന പ്രത്യാരോപണം എനിക്ക് ഉന്നയിക്കാം. ഞാൻ കോൺഗ്രസ് അനുകൂലിയോ, ബി ജെ പി അനുകൂലിയോ അല്ല. ഞാൻ ഇന്ത്യക്കും, ഇന്ത്യക്കാർക്കും വേണ്ടി വാദിക്കുന്ന ആളാണ്." - സീതാറാം യെച്ചൂരി

അബസ്വരം :
അതായത് മറ്റേ ഗ്രൂപ്പ് ഇന്ത്യക്കും, ഇന്ത്യക്കാർക്കും വേണ്ടി വാദിക്കുന്നവർ അല്ല എന്ന്. ചൈനക്ക് സിന്ദാബാ വിളിക്കുന്ന കോടിയേരി ബാലകൃഷ്ണൻ അടങ്ങുന്നവർക്ക് ഇട്ടൊരു കുത്ത് !

                                                                    
1830
                                                                     ******
27.01.2018
പൂച്ചക്കുട്ടി ശശീന്ദ്രനെ കോടതി വെറുതെ വിട്ടാലും മൂപ്പരുടെ ഞെരമ്പ് രോഗം നാട്ടുകാർക്ക് മനസ്സിലായി...!

അബസ്വരം :
അയാളെ ഇനിയും മന്ത്രി ആക്കുന്നതിലും നല്ലത് ചർദ്ദിച്ചത് വാരി തിന്നുന്നതാണ്.


                                                                    
1831
                                                                     ******
30.01.2018
അന്ന് സംഘി ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നു.
ഇന്ന് സംഘി മോഡി ഇന്ത്യയെ തള്ളി കൊല്ലുന്നു.

അബസ്വരം :
ഇന്ത്യയുടെ ശത്രു എന്നും സംഘികൾ തന്നെ !

                                                                    
1832
                                                                     ******
30.01.2018
ചാതുർവർണ്യ പാസ്‌പോർട്ട് കലാപ രിപാടി പിൻവലിച്ചു !

അബസ്വരം :
പിൻവലിക്കാനുള്ള "കലാപ" രിപാടികൾ ഇനിയും ഒരുപാടുണ്ട് മോഡിയണ്ണാ !

                                                                    
1833
                                                                     ******
31.01.2018
ലോക്സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിക്കുക എന്നത് വിഡ്ഢിത്തം ആണ്.

"തിരഞ്ഞെടുപ്പ് ചിലവ് ഇതുവഴി കുറക്കാമല്ലോ... അപ്പോൾ അത് നല്ലതല്ലേ ?" എന്ന ചോദ്യം ആയിരിക്കും നിഷ്‌കുകൾക്ക് ചോദിക്കാൻ ഉണ്ടാവുക !

"ചിലവ് കുറക്കുക" എന്ന ഉദ്ദേശ്യം കേന്ദ്രസർക്കാർ മുന്നോട്ട് വെക്കുന്നുണ്ട് എങ്കിൽ അത് സാധാരണക്കാരന്റെ കണ്ണിൽ പൊടിയിടാൻ ഉള്ള ഒരു ഉടായിപ്പ് മുദ്രാവാക്യം ആണ്. കാരണം വിദേശ യാത്രകൾക്കും, വസ്ത്രങ്ങൾക്കും, കൂണാദികൾക്കും ആയി കോടികൾ പൊതുഖജനാവിൽ നിന്നും പൊടിക്കുന്ന മോഡിയണ്ണനും കൂട്ടരും "ചിലവ് കുറക്കുക" എന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്നതിലെ പൊള്ളത്തരം മനസ്സിലാക്കാൻ ബ്രഹ്മീ ഘൃതമോ, സാരസ്വതാരിഷ്ടമോ കഴിക്കേണ്ട കാര്യം ഇല്ല.

ഒരു തവണ ലോക്സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാലും പിന്നീട് കാലു മാറലും, കൃത്യമായ ഭൂരിപക്ഷം ഇല്ലായ്മയും ഒക്കെ ഉണ്ടാകുമ്പോൾ ഇടയിൽ വീണ്ടും തിരഞ്ഞെടുപ്പ് വരാം. നിയമസഭയിലേക്കും, ലോക്സഭയിലേക്കും അങ്ങനെ വേണ്ടി വന്നേക്കാം. അതോടെ ഈ പരിപാടി വീണ്ടും പൊളിയും.

അപ്പോൾ പിന്നെ എന്താണ് ഇവർ ചെയ്യുക ? ഒരു സംസ്ഥാനത്തിന് വേണ്ടി മുഴുവൻ സംസ്ഥാനങ്ങളിലേക്കും, ലോക്സഭയിലേക്കും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമോ ?

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തിനു ശേഷം ലോക്സഭയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ എല്ലാ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുമോ ?

അപ്പോൾ കൃത്യമായ ഭൂരിപക്ഷത്തോടെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട നിയസഭകളെ പിരിച്ച് വിടുമോ ?

എത്രത്തോളം ബാലിശമായ രീതിയാണ് അത് !

അതിനാൽ ഈ പരിപാടി മറ്റൊരു മണ്ടത്തരം ആണ്.

തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടന്നാൽ വർഗീയ കലാപങ്ങൾ അഞ്ച് കൊല്ലത്തിൽ ഒന്ന് ഉണ്ടാക്കിയാൽ മതി എന്നതാവും ബിജെപി കാണുന്ന നേട്ടം.

ഒരു യമണ്ഡൻ വർഗീയ കലാപം ഉണ്ടാക്കുക. അത് വെച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഒറ്റയടിക്ക് ഭരണത്തിൽ കയറുക. അതോടെ ഒരേ സമയം ഇന്ത്യ മുഴുവൻ ഒറ്റയടിക്ക് കാൽ കീഴിൽ ആക്കുക.
കേന്ദ്രത്തിനെതിരേ എതിർ സ്വരം ഉയർത്താൻ എതിർപക്ഷത്തു നിന്നും ഒരു മുഖ്യമന്ത്രി പോലും ഇല്ലാതിരിക്കുക.

അതാവും അവരുടെ ഹിഡൻ അജണ്ട !

അബസ്വരം :
സംഘികൾ രാജ്യനന്മക്ക് വേണ്ടി ഒന്നും ചെയ്യില്ല. രാജ്യത്തെ കുട്ടിച്ചോറാക്കാൻ വേണ്ടതൊക്കെ മധുരത്തിൽ പൊതിഞ്ഞ് ചെയ്യുകയും ചെയ്യും. അത് നാം തിരിച്ചറിയുക.

                                                                    
1834
                                                                     ******
01.02.2018
ബിജെപിയുടെ സിറ്റിംഗ് സീറ്റുകൾ ആയ രണ്ട് ലോക്സഭാ സീറ്റുകളും, ഒരു നിയമസഭാ സീറ്റും സിപിഎം പിന്തുണ ഇല്ലാതെ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത് അറിഞ്ഞോ സഖൂസ് ?

അബസ്വരം :
ബംഗാളിൽ ഫാസിസ വിരുദ്ധ പോരാട്ടം നടത്തി മ്മടെ സിപിഎം മൂന്നാം സ്ഥാനത്ത് എത്തി ട്ടോ !

                                                                    
1835
                                                                     ******
02.02.2018
തൂറ് കാക്കേ തൂറാറ് കാക്കേ
തൂറ് കാക്കേ തൂറാറ് കാക്കേ തൂറാറ് കാക്കേ...
തൂറ് കാക്കേ തൂറാറ് കാക്കേ എകെജിന്റെ മണ്ടേൽ കാക്കേ...

ചത്തത് തിന്നിട്ട് മാലിന്യം തിന്നിട്ട് തൂറാറ് കാക്കേ...
എകെജി പ്രതിമയിൽ തൂറ് തൂറാറ് കാക്കേ...

എകെജിയണ്ണൻ പ്രതിമയിൽ വന്ന് തൂറാറ് കാക്കേ...

കായില്ലാ നട്ടം തിരിയും കേരളത്തിൽ വന്ന് തൂറാറ് കാക്കേ...
പിണറായി നൽകും കക്കൂസിൽ തൂറാറ് കാക്കേ...

ഖജനാവിൻ ശൂന്യത കണ്ടിട്ട് തൂറാറ് കാക്കേ...
കെഎസ്ആർടിസി കോഞ്ഞാട്ടയായത് കണ്ടിട്ട് തൂറാറ് കാക്കേ...
പത്ത് കോടി വാരിയെറിഞ്ഞ പ്രതിമയിൽ തൂറാറ് കാക്കേ...
കമ്മ്യൂണിസ വിഗ്രഹത്തിൽ തൂറാറ് കാക്കേ...

പുഴുവരിച്ച റേഷനരി തിന്നിട്ട് തൂറാറ് കാക്കേ...
പോഷകമില്ലാ മരിക്കും കുഞ്ഞുങ്ങളെ ശവം തിന്ന് തൂറാറ് കാക്കേ...

കമ്മ്യൂണിസത്തിന് സിന്ദാബാ വിളിച്ച് തൂറാറ് കാക്കേ...
പിണറായിക്ക് സിന്ദാബാ വിളിച്ച് തൂറാറ് കാക്കേ...

ഐസക്കാരുടെ ബജറ്റ് കണ്ടിട്ട് തൂറാറ് കാക്കേ...
പൂച്ചക്കുട്ടിയിരിക്കും മന്ത്രിസഭ കണ്ടിട്ട് തൂറാറ് കാക്കേ...

ചേലൊത്ത കാട്ടം കൊണ്ട് തൂറാറ് കാക്കേ...
നാറ്റള്ള കാട്ടം കൊണ്ട് തൂറാറ് കാക്കേ...

എകെജി പ്രതിമയിൽ തൂറ് തൂറാറ് കാക്കേ...
എകെജി പ്രതിമയിൽ തൂറ് തൂറാറ് കാക്കേ...
കാക്കന്റെ തൂറതുകണ്ടാല് സഖാക്കൾ ന്യായീകരിച്ച് തൂറും കാക്കേ...

അബസ്വരം :
പൊതുഖജനാവിലെ പണം !
പാർട്ടികാരന്റെ സ്മാരകം !!
എത്ര മനോഹരമായ ആചാരങ്ങൾ !!

                                                                    
1836
                                                                     ******
03.02.2018
"സ്പീക്കർ ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങാനായി പൊതുഖജനാവിൽ നിന്നും എടുത്തത് 49900 രൂപ." - വാർത്ത

അബസ്വരം :
ആ കണ്ണടയും വെച്ച് ശ്രീരാമകൃഷ്ണൻ കെഎസ്ആർടിസിയുടെ പെൻഷൻ ലഭിക്കാതെ തെണ്ടുന്നവരെ നോക്കുന്ന ഒരു നോട്ടം ഉണ്ടല്ലോ.... ആ നോട്ടം ഒന്നൊന്നര നോട്ടം ആയിരിക്കും !

                                                                    
1837
                                                                     ******
04.02.2018
"14 ദിവസത്തെ ഉഴിച്ചിലിനും, പിഴിച്ചിലിനും ആയി തോമസ് ഐസക്ക് മന്ത്രി ഖജനാവിൽ നിന്നും ചിലവാക്കിയത് 120000 രൂപ. 14 ദിവസത്തെ ചികിത്സക്കിടയിൽ 14 തോർത്തുകൾ വാങ്ങിയതിന്റെ തുകയും ഐസക്ക് എഴുതി എടുത്തിട്ടുണ്ട്." - വാർത്ത

അബസ്വരം :
ഉഴിച്ചിലിന് 120000 ഒക്കെ ബില്ലിടാം എന്ന് കാണിച്ച് തന്ന തോമസ് ഐസക്കിന് നന്ദി !

"മ്മള് ഒക്കെ ഇട്ട ബില്ലേ, മ്മളോട് പൊറുക്കേണമേ !"

                                                                    
1838
                                                                     ******
06.02.2018
പ്രതിപക്ഷ എംഎൽഎമാർ ഖജനാവിലെ പണം അടിച്ച് മാറ്റിയതും വെച്ച്, ഭരണപക്ഷ എംഎൽഎമാരുടെ അടിച്ച് മാറ്റൽ ന്യായീകരിക്കുന്ന സഖാക്കളോട് സഹതാപം മാത്രം !

കാരണം തങ്ങൾ ഭരിക്കാൻ വന്നത് "എല്ലാം ശരിയാക്കാൻ ആണ്" എന്നത് ഓല് മറന്നിരിക്കുന്നു. ഓർമ്മക്കുറവ് ഒരു രോഗമാണല്ലോ...

രോഗികളോട് സഹതാപം പ്രകടിപ്പിക്കേണ്ടത് അത്യാവശ്യവും !

അബസ്വരം :
"മ്മടെ കളവ്, ഓലെ കളവോണ്ട് മാപ്പാക്കണം" എന്ന് പറയുന്നത് എത്ര മനോഹരമായ കമ്യൂണിസ്റ്റ് ആശയമാണ് !

                                                                    
1839
                                                                     ******
06.02.2018
നാടും വീടും വിട്ട് അയാൾ ഒറ്റക്ക് ഊര് തെണ്ടുകയാണ് സൂർത്തുക്കളേ...!

അബസ്വരം :
നല്ല രസള്ള പരിപാട്യാട്ടാ...
പൊതുഖജനാവിലെ കായി ആണെങ്കി ഒന്നുകൂടി പൊളിച്ചേനേ...!

                                                                    
1840
                                                                     ******
08.02.2018
സന്തോഷ്‌ ജോർജ്ജ് കുളങ്ങരയൊക്കെ പറയുന്നത് എത്ര ശരിയാണ് !

നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒക്കെ വൃത്തിയായി സൂക്ഷിക്കുന്നതിൽ എത്ര വലിയ പരാജയമാണ് നാം !

കന്യാകുമാരിയിലൂടെ നടക്കുമ്പോൾ വായുവിന് ആകെ ഒരു മൂത്രമണം. മാത്രമല്ല ഒരു സ്ത്രീയുണ്ട് സാരി അൽപ്പം പൊന്തിച്ച് രണ്ട് കാലും ഒന്നകത്തി വെച്ച് നിന്ന് ചീച്ചി പാത്തുന്നു ! അതും അവിടെയുള്ള അമ്പലത്തിന്റെ പിൻവശത്ത് !! അതും മ്മള് ഒക്കെ നോക്കി നിൽക്കുന്നുണ്ട് എന്ന ചമ്മൽ പോലും ഇല്ലാതെ കൂൾ ആയി !!!

വിദേശികൾ വരെ അത് നോക്കി നിൽക്കുന്നു. ഇന്ത്യയിൽ വിദേശികളെ സ്വാഗതം ചെയ്യുന്ന ഒരു ആചാരമാണ് അതെന്ന് അവർ കരുതുന്നുണ്ടാവും !

"സ്വച്ച് ഭാരത്" എന്ന് പറഞ്ഞ് ഇന്ധന വിലയിൽ അറവ് നടത്തിയിട്ടും ധാരാളം വിദേശികൾ വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോലും അത് നടപ്പാക്കാൻ കഴിയുന്നില്ല എങ്കിൽ പിന്നെ അവർ എവിടെയാണ് സ്വച്ഛ് ഭാരതം ഉണ്ടാക്കുന്നത് ?
സംഘികളുടെ കുണ്ടിയിലോ ??

കന്യാകുമാരിയിൽ കച്ചവടവും വളരെ മോശമായിരിക്കുന്നു.

പലരും കടകൾ പൂട്ടി വെച്ചിരിക്കുന്നു. തുറന്ന് വെച്ചവർ തന്നെ അതിനു സമീപം കിടന്നുറങ്ങുന്നു. ചില കച്ചവടക്കാരുമായി സംസാരിച്ചപ്പോൾ കച്ചവടം വളരെ മോശമാണ് എന്ന് അവർ തുറന്ന് സമ്മതിക്കുന്നു !

എന്തായാലും മൂത്രമണം നിൽക്കുന്ന അന്തരീക്ഷത്തിൽ വിൽക്കുന്ന സാധനങ്ങൾ ഒന്നും ആർക്കും വാങ്ങിക്കൊണ്ട് പോകാനും താൽപ്പര്യം ഉണ്ടാവില്ലല്ലോ !

അബസ്വരം :
ഓന്റെ മറ്റേടത്തെ ഒരു സ്വച്ച് ഭാരതം !

                                                                    
1841
                                                                     ******
09.02.2018
തിരോന്തരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള KSRTC സൂപ്പര്‍ ഡീലക്സിൽ.

ഡീലക്‌സ് ഒക്കെ സൂപ്പറാ...

അബസ്വരം :
പക്കേങ്കി മ്മക്ക് ഒറക്കം വരണില്ല !

                                                                    
1842
                                                                     ******
10.02.2018
KSRTC സൂപ്പര്‍ ഡീലക്സ് യാത്ര അടിപൊളി ആയി ട്ടോ...
ആലുവയിൽ വെച്ച് ഒരു ലോറിടേ മൂട്ടിൽ ചെന്ന് കുത്തി.
ഗ്ലാസ് പൊട്ടി.
ഡോർ ലോക്ക് ആയി !
നല്ല രസം !!

ഇനി ഡോർ കുത്തി തുറന്ന്, എറണാകുളത്ത് നിന്ന് വേറെ ബസ്സ് വരുത്തി അതിൽ പോണത്രേ !!

അബസ്വരം :
ഇപ്പൊ എല്ലാവരുടേയും ഉറക്കം പോയി....
സമാധാനമായി...!

                                                                    
1843
                                                                     ******
11.02.2018
ഒരു കാലത്ത് മികച്ച ഒരു മൃഗശാല ആയിരുന്ന തിരുവനന്തപുരം മൃഗശാലയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. വളർച്ച പടവലങ്ങ പോലെ കീഴോട്ട് തന്നെ !

അബസ്വരം :
കേരള നിയമസഭയുടെ മുന്നിൽ "മൃഗശാല" എന്ന ബോർഡ് വെച്ചാൽ കൂടുതൽ അർത്ഥവത്താകും. ചുരുങ്ങിയത് വ്യത്യസ്തമായ140 ഐറ്റം മൃഗങ്ങളെയെങ്കിലും കാണാമല്ലോ !

                                                                     1844
                                                                     ******
11.02.2018
"മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഹൈദരലി ശിഹാബ് തങ്ങൾക്ക് ആശംസകൾ" എന്ന പോസ്റ്റുകൾ കണ്ട് കണ്ണ് നിറഞ്ഞു.

അബസ്വരം :
ജനാധിപത്യ രീതിയിൽ, പൊരിഞ്ഞ പോരാട്ടത്തിലൂടെ ഇത്തരത്തിൽ ഒരു സ്ഥാനം നേടുന്നതും, അത് ആഘോഷിക്കപ്പെടുന്നതും കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയാതിരിക്കുന്നതെങ്ങിനെ ?!

                                                                    
1845
                                                                     ******
13.02.2018
കൊല്ലപ്പെട്ടവന്റെ പാർട്ടിക്ക് ഒരു രക്തസാക്ഷിയെ കിട്ടിയ സന്തോഷം !

കൊന്നവർക്ക് ശക്തി പ്രകടനം !!

കൊല്ലപ്പെട്ടവനും, ഓന്റെ കുടുംബത്തിനും മാത്രം പോയി !!!

അബസ്വരം :
മണ്ണാർക്കാട്ടൊക്കെ കാന്തപുരം മലക്കോളെ ഇറക്കിയത് തന്റെ സംഘടനാ പ്രവർത്തകനായ ഷുഹൈബിനെ കൊന്നവരുടെ പാർട്ടിക്ക് വേണ്ടിയായിരുന്നില്ലേ ?

എന്തായാലും ഓന്റെ പേരിൽ ഒരു ഉറൂസും, പിരിവും, റാത്തീബും നടത്തി മ്മക്ക് പൊളിക്കാലോ ല്ലേ ഉസ്താദേ ?

                                                                    
1846
                                                                     ******
14.02.2018
ഇപ്പൊ "മാണിക്യ മലരായ" പാട്ട് സിനിമയിൽ വന്നതിന്റെ വീഡിയോ "സംഭവം" എന്ന് പറഞ്ഞ് കൊണ്ടാണ് പലരും നടക്കുന്നത്. സംഭവം എന്താണ് എന്നറിയാൻ ഞാനും അത് കണ്ടു !

ഇത്ര ആഘോഷിക്കാൻ മാത്രം എന്ത് കോപ്പാണ് ആ പാട്ടിൽ ഉള്ളത് ? പെമ്പറന്നോൾ പുരികം പൊക്കുകയും, താഴ്ത്തുകയും, കണ്ണടിക്കുകയും ചെയ്തിൽ എന്താണ് ഇത്ര ആഘോഷിക്കാൻ ഉള്ളത് ? മലരാഞ്ചകം കൊള്ളാൻ ഉള്ളത് ?

ഇതിലും എത്രയോ വലിയ പ്രണയ സീനുകളും മറ്റും സിനിമയിൽ വന്നിരിക്കുന്നു ! അതിനേക്കാൾ ഒക്കെ ആഘോഷിക്കാൻ ഉള്ള എന്ത് ഡിങ്കൃതിയാണ് ഇതിൽ ഉള്ളത്?

അബസ്വരം :
വൈറൽ ആവുന്നതിനും, ആക്കുന്നതിനും ഒരു മിനിമം നിലവാരം ഒക്കെ വേണ്ടടേയ്?

                                                                    
1847
                                                                     ******
15.02.2018
മാണിക്യ മലരനായ മോഡി
തള്ളിയാൽ പ്രധാന മന്ത്രി
ഇന്ത്യയെന്ന പുണ്യ നാട്ടില്
വിലസിടും നാറീ
വിലസിടും നാറീ

മാണിക്യ മലരനായ മോഡി
തള്ളിയാൽ പ്രധാന മന്ത്രി
ഇന്ത്യയെന്ന പുണ്യ നാട്ടില്
വിലസിടും നാറീ
വിലസിടും നാറീ

രാജ്യസ്നേഹം എന്ന് വിളിച്ച്
സംഘികളെ ഇറക്കി വിട്ട്
കണ്ട നേരം നാട്ടിനുള്ളിൽ
കലാപമുദിപ്പിച്ച്
ജനങ്ങളെ തമ്മിലടിപ്പിച്ച്

ഗോദ്രയിലും ചോരയൊഴുക്കി
മുഖ്യനായി ചമഞ്ഞ് വന്ന്
അധികാരം കൈക്കലാക്കാൻ
നാറി തുനിഞ്ഞ്
നാറി തുനിഞ്ഞ്

നോട്ടിനെ മടക്കി വിളിച്ചു
കാര്യമെല്ലാം തകിടം മറിച്ചു
മനുഷ്യരെയെല്ലാം
ബാങ്കിലയച്ചു
ക്യൂവിലടച്ചു

നാറി മോഡിയന്ന്
പുതുമണവാളൻ ചമഞ്ഞ്
വിട്ടല്ലോ വിദേശത്തേക്ക്
മാരൻ ചമഞ്ഞ്
മാരൻ ചമഞ്ഞ്

അദാനിയമ്പാനിയിൻ കല്പ്പനയാല്
ഇന്ധന വിലയും പൊക്കിവിട്ട്
യശോദ ചേച്ചിയെ മുത്വലാഖി
മോഡിയണ്ണൻ പറന്ന്
സുഖിച്ചു പറന്ന് സുഖിച്ചു

മാണിക്യ മലരനായ മോഡി
തള്ളിയാൽ പ്രധാന മന്ത്രി
ഇന്ത്യയെന്ന പുണ്യ നാട്ടില്
വിലസിടും നാറീ
വിലസിടും നാറീ

അബസ്വരം :
"ഒരു ഡമാറ് അച്ചാദിൻ" എന്ന ചിത്രത്തിന് വേണ്ടി നടത്തിയ മഹാരചന !!

                                                                    
1848
                                                                     ******
15.02.2018
ഡോ, പരനാറി പിണറായീ...

മാണിക്യ മലരിനെ പറ്റിയില്ല താൻ പറയേണ്ടത്.

തന്റെ പാർട്ടിക്കാർ മയ്യത്താക്കിയ ഷുഹൈബിനെ കുറിച്ച് പറയെഡോ !

അബസ്വരം :
ഒരു മാണിക്ക മലരായ ചങ്കൻ വന്നിരിക്കുന്നു !

                                                                     1849
                                                                     ******
16.02.2018
ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐയുടെ തട്ടമിട്ട കുട്ട്യോളെ വെച്ചുള്ള ഫ്ലാഷ് മോബ് എപ്പോഴാ സഖാവേ ?

അബസ്വരം :
ഫ്ലാഷ് മോബിന്റെ ബാക്കിൽ 37 വാഗൺ ആർ കാറുകളും നിർത്താൻ മറക്കേണ്ട !

                                                                    
1850
                                                                     ******
16.02.2018
അങ്ങനെ മ്മള് ചെയ്‌തിരുന്ന ഒരു പണിക്കൂടി അക്കു ചെയ്തു !

പുളിങ്ങയും, ഉപ്പും കൂടി മിക്‌സ് ആക്കി കിടക്കയുടെ അടിയിൽ കൊണ്ട് പോയി വെക്കുക...
എന്നിട്ട് ഇടക്ക് എടുത്ത് നക്കും...!
പിന്നേയും കിടക്കയുടെ അടിയിൽ വെക്കും...!!

ഇന്നാണ് സംഭവം തൊണ്ടി സഹിതം പിടികൂടിയത്...

പിടികൂടിയ ഉടനെ ഉമ്മാക്ക് കാണിച്ച് കൊടുത്തു...

"ഇത് ഇജ്ജ് ചെയ്തീന്ന പണിയാണ്... ഇതിന്റെ പേരിൽ അക്കൂനെ ഇജ്ജ് ചീത്ത പറഞ്ഞാ അനക്ക് ഇന്റേക്കന്ന് കിട്ടും... നോമ്പ് നോറ്റ്ട്ട് അടക്കം പുളിങ്ങ കട്ട് തിന്നോനല്ലേ ഇജ്ജ്..." ഉമ്മ നയം വ്യക്തമാക്കി !

അത് പാതി കേട്ടതും ആവേശത്തോടെ കെട്ട്യോൾ രംഗത്തെത്തി...

"ന്ത്യേ മ്മാ... ഇക്ക നോമ്പ് നോറ്റ്ട്ട് പുളിങ്ങ തിന്നിന്നോ...?" ഓള് ചോയ്ച്ചു

"നാറ്റിക്കല്ലിം മ്മാ..." മാനം കപ്പല് കയറുന്നത് കണ്ടപ്പോ മ്മള് പറഞ്ഞു

"ഓൻ നോമ്പ് നോൽക്കാ ന്ന് പറഞ്ഞ് പുളിങ്ങ മാത്രല്ല, തണ്ണിമത്തനും തിന്നീന്ന്... ഞാൻ വര്ണത് കണ്ടപ്പോ തണ്ണിമത്തന്റെ കഷ്ണം ഓന് ബെഡ്ഷീറ്റിന്റെ അടീല് പൂത്താൻ നോക്കി... ഞാന് കയ്യോടെ പിടിച്ചു..." ഉമ്മ വിശദീകരണം നടത്തി.

അതോടെ ഓൾക്ക് ആവേശമായി...

"ഞാൻ ഇപ്പോൾ ശരിയാക്കി തരാം" എന്ന ഭാവം...

"ഇക്ക് നേരം വൈകീക്ക്ണ്... ഞാൻ ദ പോണ്..." എന്ന് പറഞ്ഞ് മ്മള് തടി സ്‌കൂട്ടാക്കി...

ഇനി രാത്രി ചെന്നാ ഓളെ വക പുളിങ്ങയും, തണ്ണിമത്തനും വെച്ചുള്ള ഒരു ആറാട്ട് ഉണ്ടാവും...
അതാലോചിക്കുമ്പോഴാ...!

അബസ്വരം :

1 comment:

  1. "തനിക്ക് ഇഷ്ടമുള്ള ബെഞ്ചുകളിലേക്ക് കേസുകൾ നൽകി ചീഫ് ജസ്റ്റിസ് തനിക്ക് താല്പര്യമുള്ള വിധികൾ നേടിയെടുക്കുന്നു." - സുപ്രീംകോടതിയിലെ ഒരു കൂട്ടം ജഡ്ജിമാർ

    അബസ്വരം :
    ജനാധിപത്യത്തിന്റെ കാലുകൾ ഓരോന്നായി ചീയിപ്പിച്ച് കളയുന്ന മോഡി മാജിക്ക് !

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....