Wednesday, January 10, 2018

അബസ്വര സംഹിത - മുപ്പത്തിആറാം ഖണ്ഡം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിക്ക് സംഘിസത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് അബസ്വരങ്ങള്‍ യാത്ര തുടരുന്നു...

                                                                     1751
                                                                     ******
04.11.2017
ഹഹഹ... അങ്ങനെ ഡോക്റ്റർമാരുടെ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് മ്മളെ തട്ടി !

മ്മളെ ദേശ സ്നേഹം പഠിപ്പിക്കാൻ വന്ന സംഘി വൈദ്യന്മാർക്ക് ഇച്ചിരി ചരിത്ര ക്ലാസ് എടുത്ത് കൊടുത്തതിനാണ് മ്മളെ തട്ടിയത് !!

അബസ്വരം :

ന്നാലും ന്റെ സംഘി വൈദ്യന്മാരേയ് കൂയ്‌...!


                                                                     1752

                                                                     ******
05.11.2017
സഖാക്കളേ,
വരൂ...

എ.കെ.ബാലൻ മന്ത്രിയുടെ വാക്കുകൾക്ക് നമുക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം...

നമുക്ക് ജ്യോതിഷത്തിന്റെ ശാസ്ത്രീയത ശക്തിപ്പെടുത്തി കമ്മ്യൂണിസത്തിനും, യുക്തിവാദത്തിനും ഒരു മുതൽക്കൂട്ട് ആക്കാം...

മാപ്പിള സഖാക്കൾ ഈ ഉദ്യമത്തോട് സഹകരിക്കാനും, നിരത്താൻ ഉള്ള കവടി സപ്ലൈ ചെയ്യാനും, നിലവിളക്ക് കത്തിച്ച് മതേതരത്വം തെളിയിക്കാനും മുൻപന്തിയിൽ ഉണ്ടാവണം.

അതിന് ശേഷം ഏഴാം നൂറ്റാണ്ടിലെ പ്രാകൃതൻ ജീവിച്ച പുണ്യ മണ്ണിലേക്ക് തീർത്ഥാടനം പോയതിന് നമുക്ക് ലോക്കൽ കമ്മറ്റിയിൽ വിശദീകരണം എഴുതിക്കൊടുത്ത് പാർട്ടി മെമ്പർഷിപ്പ് നിലനിർത്താം.

"മാഷാ അല്ലാഹ്" സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയെ പേടിക്കാതെ ജീവിക്കാം. പാർട്ടി ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.

അബസ്വരം :
ഇങ്കിലാബ് സിന്ദാബാ
ഭൗതികവാദം സിന്ദാബാ
യുക്തിവാദം സിന്ദാബാ
ശാസ്ത്രവാദം സിന്ദാബാ
ജ്യോതിഷ ശാസ്ത്രം സിന്ദാബാ !


                                                                     1753

                                                                     ******
06.11.2017
ലീല ടീച്ചറുടെ ഭർത്താവ് മരിച്ചതിനാൽ ഒരു ദിവസത്തെ അവധി സ്‌കൂളിന് നൽകിയിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ലീല ടീച്ചർ വീണ്ടും സ്‌കൂളിൽ എത്തി.

"ദുഃഖത്തിൽ", "പങ്കുചേരുക" എന്നീ വാക്കുകൾ ഒരു കുട്ടിക്ക് നൽകി, അത് വാക്യത്തിൽ പ്രയോഗിക്കാൻ ടീച്ചർ ആവശ്യപ്പെട്ടു.

കുട്ടി ആ വാക്കുകൾ വാക്യത്തിൽ പ്രയോഗിച്ചത് ഇപ്രകാരമായിരുന്നു,

"ലീല ടീച്ചറുടെ ഭർത്താവ് മരിച്ച ദുഃഖത്തിൽ സന്തോഷത്തോടെ പങ്കുചേർന്ന് ഞാൻ  സ്‌കൂളിന് കിട്ടിയ അവധി ആഘോഷിച്ചു."

ഈ കുട്ടിയുടെ അവസ്ഥയാണ് ഇന്ന് മാപ്പിള സഖാക്കൾക്ക് ഉള്ളത്.

അബസ്വരം :
ഏഴാം നൂറ്റാണ്ടിലെ പ്രവാചകനെ പ്രാകൃതന്റെ വേഷം കെട്ടിക്കാൻ സിപിഎം ശ്രമിച്ചിട്ടും, അതിലും ന്യായീകരണങ്ങൾ കണ്ടെത്തുന്നതിലും, സിപിഎം നൽകുന്ന മുടന്തൻ ന്യായങ്ങൾ ഏറ്റുപാടുകയും ചെയ്യുന്നതിലും ആത്മനിർവൃതി കണ്ടെത്തുന്ന ആത്മവഞ്ചകർ.


                                                                     1754

                                                                     ******
08.11.2017
"കള്ളപ്പണം പിടിക്കുക" എന്ന പേരിൽ ഒരു രാജ്യത്തെ മുഴുവൻ വിഡ്ഢികളാക്കി ബി ജെ പി നടത്തിയ അഴിമതിക്ക് ഒരാണ്ട് !

ആ തട്ടിപ്പിന്റെ ദുരിതങ്ങൾ അനന്തമായി തുടർന്നുക്കൊണ്ടേയിരുന്നു.

അബസ്വരം :
നോട്ട് നിരോധനത്തിന് മുൻപും, ശേഷവും ഉള്ള ബിജെപിയുടെയും, ആ പാർട്ടി നേതാക്കളുടേയും സാമ്പത്തികസ്ഥിതിയിൽ ഉണ്ടായ മാറ്റം സത്യസന്ധമായി അന്വേഷണ വിധേയമാക്കിയാൽ എല്ലാം പുറത്ത് വരും.


                                                                    
1755
                                                                     ******
09.11.2017
"നോട്ട് നിരോധനം മൂലം വേശ്വാവൃത്തി കുറഞ്ഞു." - കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്

അബസ്വരം :
തൂറാൻ മുട്ടി കക്കൂസിൽ പോയി ഇരിക്കുമ്പോൾ ഇത്തിരി മൂത്രം ഒഴിച്ചാൽ, "ആ മൂത്രം പോകാനുള്ള കാരണം തൂറാൻ മുട്ടിയതാണ്" എന്ന് വ്യാഖ്യാനിക്കുകയും, "മൂത്രം ഒഴിക്കാൻ തൂറാൻ മുട്ടണം" എന്ന് പറയുകയും, "തൂറാൻ മുട്ടൽ സിന്ദാബാ" എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യാമല്ലോ !

                                                                    
1756
                                                                     ******
09.11.2017
"പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദിയിൽ. ഇസ്ലാംമതം സ്വീകരിച്ച കുറുപ്പ്, മദീനയിലെ പള്ളിയിലെ സഹായി." - വാർത്ത

അബസ്വരം :
അപ്പൊ ഇനി സുകുമാരകുറുപ്പ് കാട്ടിയ ദുൽമുകൾക്കും കാക്കാമാർ മറുപടി പറയേണ്ടി വരും.

കാക്കാമാരേ അനുഭവിക്കെടാ അനുഭവിക്ക് !

                                                                    
1757
                                                                     ******
10.11.2017
സരിതൂട്ടിനെ കുറച്ച് മുന്നേ മ്മടെ തോമസ് ചാണ്ടിയുടെ കയ്യിൽ കിട്ടിയിരുന്നു എങ്കിൽ ഈ ഗുലുമാൽ ഒന്നും ഉണ്ടാകുമായിരുന്നില്ല...

ഗുലുമാൽ ഉണ്ടാക്കുന്ന ഏരിയകൾ എല്ലാം മൂപ്പർ എന്നോ മണ്ണിട്ട് നികത്തിയേനെ !

അബസ്വരം :
കായൽ നികത്തിയവന് ഞെണ്ടും മടയൊക്കെ സില്ലി മാറ്റർ !

                                                                    
1758
                                                                     ******
11.11.2017
"മര്‍ക്കസിന്റെ വാര്‍ഷിക സമ്മേളനത്തിന് വേണ്ടി 40 കോടി രൂപ പിരിക്കാന്‍ സൗദി അറേബ്യയിലെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് കാന്തപുരത്തിന്റെ വീഡിയോ സന്ദേശം." - വാർത്ത

അബസ്വരം :
കാന്തപുരത്തിന് ആരോ 40 കോടിയിൽ കൂടോത്രം ചെയ്തിട്ടുണ്ട്. പള്ളി ആയാലും, സമ്മേളനം ആയാലും പിരിവ് ആണെങ്കിൽ 40 കോടിയിൽ കുറഞ്ഞ പരിപാടിയില്ല !

കാന്തപുരം പിരിവിന്റെ കാര്യത്തിൽ വെറും മാസല്ല, മരണമാസ്സാണ് !

                                                                    
1759
                                                                     ******
12.11.2017
"ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്ത രംഗത്ത്.

ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്നതിനുള്ള വ്യക്തമായ സൂചനയാണ് സുരേഷ് മേത്ത നല്‍കിയത്. ഗോധ്രയില്‍ തീവണ്ടി കത്തിച്ചത് തീവ്രവാദി ആക്രമണമാണെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന അവസ്ഥ കൂടുതല്‍ വഷളാക്കിയെന്ന് മോഡി മന്ത്രിസഭയില്‍ അംഗം കൂടിയായിരുന്ന മേത്ത വിശദീകരിക്കുന്നു.

ഗുജറാത്ത് വികസന മാതൃകയെന്നത് വെറും പ്രചരണം മാത്രമാണ്.

"വര്‍ഗ്ഗീയ സംഭവം മാത്രമായിരുന്ന തീവണ്ടി കത്തിക്കലിനെ ഭീകരാക്രമണമാക്കി മാറ്റിയത് മോഡിയായിരുന്നു" മേത്ത ആരോപിച്ചു." - വാർത്ത

അബസ്വരം :
പ്രധാനമന്ത്രിന്റെ കൊണം പുറത്ത് വരുന്നത് തുടരുകയാണ് സൂർത്തുക്കളേ !

                                                                    
1760
                                                                     ******
14.11.2017
മാർത്താണ്ഡം കായൽ സ്വന്തം ഇഷ്ടപ്രകാരം സ്വയം തൂർന്ന് തോമസ് ചാണ്ടിയുടെ റിസോർട്ടിന്റെ ഭാഗമായി മാറിയതിൽ ചാണ്ടി എന്ത് പിഴച്ചു ? അതിന്റെ പേരിൽ മൂപ്പർ എന്തിന് രാജിവെക്കണം ?

അബസ്വരം :
കായലിനും വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സ്വതന്ത്ര രാജ്യത്ത് ഇല്ലേ ?

                                                                    
1761
                                                                     ******
15.11.2017
തോമസ് ചാണ്ടിയെക്കൊണ്ട് മന്ത്രിസ്ഥാനം ഇപ്പോഴെങ്കിലും രാജിവെപ്പിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും അർഹിക്കുന്നത് സിപിഐ ആണ്.

ഇന്നലെയാണ് രാജി എങ്കിൽ അതിന്റെ ക്രെഡിറ്റ് കോടതിക്ക് കൊണ്ടു പോകാമായിരുന്നു. ഇന്ന് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്ക്കരിക്കുന്നതിന് മുൻപ് ആയിരുന്നു എങ്കിൽ അതിന്റെ ക്രെഡിറ്റ് മാധ്യമങ്ങൾക്കും അവകാശപ്പെടാമായിരുന്നു.

എന്നാൽ ഇപ്പോൾ ഈ രാജി തീരുമാനം എടുപ്പിക്കാൻ വേണ്ട സാഹചര്യം ഉണ്ടാക്കിയത് സിപിഐ തന്നെയാണ് എന്നതിൽ ഒരു സംശയവും ഇല്ല.

വിഷയം സജീവമാക്കി നിലനിർത്തിയ മാധ്യമങ്ങൾക്കും, മുഖം നോക്കാതെ നടപടി എടുത്ത കലക്ടർ അനുപമക്കും അഭിനന്ദനങ്ങൾ.

അബസ്വരം :
എന്തായാലും ചാണ്ടിയെ ചീമുട്ടകൊണ്ടൊന്നും എറിയേണ്ടിയിരുന്നില്ല. ആ മുട്ട എന്ത് തെറ്റ് ചെയ്തു ? ആ മുട്ടയുടെ പ്രാക്കൊക്കെ എവിടെ കൊണ്ട് പോയി വെക്കും ?!

                                                                    
1762
                                                                     ******
16.11.2017
"ആദ്യം കുറ്റവിമുക്തനാവുന്ന NCP എം എൽ എ വീണ്ടും മന്ത്രിയാകും." - വാർത്ത

ഈ വാർത്ത കേട്ട് ഒരുപാട് ചിരിച്ചു.

ഇനി ശശീന്ദ്രനും, തോമസ് ചാണ്ടിയും സ്വന്തം കേസുകളിൽ നിന്ന് രക്ഷപ്പെടാൻ പണിയെടുക്കുന്നതിനേക്കാൾ പണിയെടുക്കുക മറ്റവന്റെ കേസ് തീരാതിരിക്കാൻ ആയിരിക്കും.

അബസ്വരം :
പൂച്ചക്കുട്ടിയും, കായലും കേസിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ നേർച്ച നടത്തുന്നവരാവും ബാക്കി എൻ സി പിക്കാർ.

                                                                    
1763
                                                                     ******
17.11.2017
"തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസുമായി അമേരിക്കയും ഇസ്രയേലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടത്തിയത് ഒരു ബില്യൺ കോടി ഡോളറിന്റെ ആയുധ വ്യാപാരമാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അമേരിക്കൻ ഗവൺമെന്റ് ഓഡിറ്റിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. ഈ ഓഡിറ്റ് ദശലക്ഷക്കണക്കിന് ഡോളർ വിലയുള്ള യുഎസ് സേനയുടെ ആയുധ വ്യാപാരത്തിന്റെ അപകടകരവും ഭയപ്പെടുത്തുന്നതുമായ ഇടപാടുകളെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഇറാഖിൽ പ്രവർത്തിക്കുന്ന വിവിധ സായുധ സംഘങ്ങൾക്ക് അമേരിക്ക ആയുധങ്ങൾ ചോർത്തി നൽകിയതിന്റെ നീണ്ട ചരിത്രമാണ് പുറത്ത് വരുന്നതെന്നും ആമ്നെസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

2015 ൽ അമേരിക്കയും ഇസ്രയേലും ഇറാഖിന് 1.57 ബില്യൺ ഡോളർ വില വരുന്ന ആയുധങ്ങൾ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഇറാഖിന് ട്രെയിൻ വഴി ഐസിസിനെതിരെ പോരാടാൻ ആയുധങ്ങൾ നൽകിക്കൊണ്ട് സഹായിച്ചു. 2016 ൽ അമേരിക്ക ഇറാഖിന്റെ ശത്രുക്കൾക്ക് പണവും ആയുധങ്ങളും നൽകിയിട്ടുണ്ട് . ഇറാഖിലേക്ക് ഇറാഖിലെ ട്രെയിൻ, ഇക്വിപ് ഫണ്ട് ഉപയോഗിച്ച് നൽകിയ ഉപകരണങ്ങളുടെ അളവും സ്ഥലവും സംബന്ധിച്ച കൃത്യമായ കണക്കുകൾ റെക്കോർഡ് ചെയ്തിട്ടില്ലെന്ന് പെന്റഗൺ ഇൻസ്പെക്റ്റർ ജനറൽ ഓഡിറ്റിനെ കുറിച്ച് ആംനസ്റ്റിയോട് പറഞ്ഞു.

ഇറാഖിൽ ഐഎസ്ഐസ്‌സിനു അമേരിക്ക നൽകിയ ഉപകരണങ്ങളിൽ പതിനായിരക്കണക്കിന് അസാൾട്ട് റൈഫിളുകളും നൂറുകണക്കിന് മോർട്ടാർ റൌണ്ട് , അരമൗണ്ട് ഹുംവീവ് ഇനത്തിലുള്ള ആയുധങ്ങളും നൽകിയിട്ടുള്ളതായി ആംനസ്റ്റി പറയുന്നു." - വാർത്ത

അബസ്വരം :
എന്നിട്ടും അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു,
01. ഐഎസ് ഇസ്ലാമിന് വേണ്ടിയുള്ളതാണ്.
02. അമേരിക്ക ഐഎസിനെ തകർക്കും.
03. അമേരിക്ക തീവ്രവാദ വിരുദ്ധ പോരാട്ടത്തിലാണ്.
04. അമേരിക്കയും ഇസ്രായേലും ആണ് ലോകത്തെ ശാന്തി ദൂതർ.
05. ഇസ്ലാം തീവ്രവാദം പഠിപ്പിക്കുന്നു.

എന്താല്ലേ ?

                                                                    
1764
                                                                     ******
17.11.2017
മോഡി വളിയിട്ടാൽ "അത് പാക്കിസ്ഥാനിന് നേരെയിട്ട ആറ്റം ബോംബ് ആണ്" എന്ന് പറയുന്ന സംഘികളെ പോലെ തന്നെയാണ് പിണു ഭക്തരും !

അബസ്വരം :
യഥാ കേന്ദ്ര ദുരന്തൻ, തഥാ സംസ്ഥാന ദുരന്തൻ !!

                                                                    
1765
                                                                     ******
18.11.2017
പിണറായി നാടു വാണീടും കാലം
മാനുഷരെല്ലാരും രണ്ടുപോലെ
ആട്ടും തുപ്പും കേട്ട് വസിക്കുന്നരൊന്നും
അടിമപ്പണി ചെയ്യുന്നോർ രണ്ടും

ആധികൾ വ്യാധികൾ ആകെ മൊത്തം
ശരിയായാതൊന്നും കേൾപ്പാനില്ല
പത്തായിരം വെച്ച് പിരിവുമുണ്ട്
പാർട്ടിടെ പത്തായമെല്ലാം നിറവതുണ്ട്

സഖാവും സംഘിയും ഒന്നുപോലെ
തള്ളിന്ന് നൂറുവിളവതുണ്ട്
ദുഷ്ടരെ ജയിലിൽ കാണ്മാനില്ല
അഹങ്കാരമല്ലാതെയില്ല മോത്ത്

ഭൂലോകമൊക്കേയും പിണുവിൻ സ്വത്തുപോലെ
കായലും കരയുമൊന്നുപോലെ
ന്യായീകരണം തൊഴിലാക്കി എല്ലാ കമ്മികളും

നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
മന്ത്രി ഭാര്യമാർ, ബാലന്മാർ മറ്റുള്ളോരും
സർക്കാർ ചെലവിൽ വസിച്ചകാലം

കള്ളവുമുണ്ട് ചതിയുമുണ്ട്
എലിഫെന്റോളമുണ്ട് പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം മൂപ്പരുടെ തറവാട് സ്വത്ത് പോലെ
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങൾ മൊത്തം ടോട്ടൽ

നല്ലപിരിവ് നടത്തും വേണ്ടുംനേരം
നല്ലപോലെ ബക്കറ്റും ഫില്ലും
പിണറായി നാടുവാണീടുംകാലം
മാനുഷരെല്ലാരും ഗതികേടിലായ് !

അബസ്വരം :
എല്ലാ സംഘ്യാകൾക്കും സമർപ്പിതം !

                                                                    
1766
                                                                     ******
19.11.2017
ന്റെ കെട്ട്യോൾ മത്സരിക്കാൻ പോകാത്തത് കൊണ്ട് മാത്രം മാനുഷി ഛില്ലർ ലോകസുന്ദരി ആയി !

അബസ്വരം :
ആ കിരീടം കൂടി വെക്കാൻ കുടീൽ സ്ഥലം ഇല്ലാത്തതോണ്ടാ...!

                                                                     1767
                                                                     ******
21.11.2017
"വീട്ടിനുള്ളിൽ ഹാദിയക്ക് കടുത്ത നിയന്ത്രണങ്ങൾ." - സംസ്ഥാന വനിതാ കമ്മീഷൻ

അബസ്വരം :
മ്മള് ഇതൊക്കെ എന്നോ പറഞ്ഞതാ.
അപ്പൊ വനിതാ കമ്മീഷൻ സഖാക്കളുടെ ചെവിയിൽ പഞ്ഞിയായിരുന്നു !

                                                                    
1768
                                                                     ******
22.11.2017
"അൽഫോൺസ് കണ്ണന്താനത്തിനുവേണ്ടി വിമാനം വൈകിപ്പിച്ചു . ഗുരുതര നിലയില്‍ കിടക്കുന്ന രോഗിയെ ചികിത്സിക്കാന്‍ യാത്ര തിരിച്ച വനിതാ ഡോക്ടര്‍ കണ്ണന്താനത്തെ പരസ്യമായി ശകാരിച്ചു." - വാർത്ത

അബസ്വരം :
കിട്ടിയത് മുഴുവൻ സംഘികൾക്ക് കൊടുക്കാതെ, ഒരു പങ്ക് സഖാവുട്ട്യോൾക്കും കൊടുക്കണം എന്ന് കണ്ണന്താനത്തെ ഓർമിപ്പിക്കുന്നു. വന്ന വഴി മറക്കാതിരിക്കുന്നതും ഒരു റിലാക്സേഷൻ ആണല്ലോ !

                                                                    
1769
                                                                     ******
23.11.2017
പ്രാർത്ഥിക്കാം,
ശാരീരിക മാനസിക ആരോഗ്യത്തോടെ ഹാദിയ സുപ്രീംകോടതിയിൽ എത്തുന്നതിനായി...!

അബസ്വരം :
പിതാവിന്റേയും, സംഘികളുടേയും കുതന്ത്രങ്ങളിൽ നിന്നവൾ രക്ഷപ്പെട്ടട്ടെ !

                                                                    
1770
                                                                     ******
25.11.2017
"ഞാൻ മുസ്ലിമാണ്‌. എനിക്ക്‌ നീതി ലഭിക്കണം. ഷഫിൻ എന്റെ ഭർത്താവ് ആണ്. എനിക്ക് ഭർത്താവിനൊപ്പം പോകണം." - ഹാദിയ ഡൽഹി യാത്രക്കിടെ മാധ്യമങ്ങളോട്

അബസ്വരം :
സിംപിൾ, പവർഫുൾ ആൻഡ് ബ്രേവ്‌ !
 
                                                                    
1771
                                                                     ******
26.11.2017
ഹാദിയക്ക് ഭക്ഷണത്തിലോ മറ്റോ മാനസിക വിഭ്രാന്തി ഉണ്ടാക്കുന്ന മരുന്നുകൾ അവളറിയാതെ നൽകാൻ ഉള്ള സാധ്യതകളെ കുറിച്ചും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.

അത്തരം മരുന്നുകൾ നൽകി "അവൾ ഒരു മാനസിക രോഗിയാണ്" എന്ന് സുപ്രീംകോടതിയിൽ വരുത്തി തീർക്കാൻ ഉള്ള ശ്രമം ഉണ്ടാവാനുള്ള സാധ്യത വളരെ വലുതാണ്.

പുതിയ വാർത്തകൾ അത്തരം ഒരു സാഹചര്യം സൃഷ്ടിക്കാനുള്ള സാധ്യതകളെ ബലപ്പെടുത്തുന്നു.

അബസ്വരം :
എതിർ പക്ഷത്ത് സംഘികൾ ആണ്. അവർ ഏത് നാറിയ കളിയും കളിക്കും !

                                                                    
1772
                                                                     ******
27.11.2017
"തനിക്ക് സ്വാതന്ത്ര്യം വേണം. തന്റെ ഇപ്പോഴത്തെ മതവിശ്വാസം പിന്തുടർന്ന് ജീവിക്കാനും, പഠനം തുടരാനും അനുവദിക്കണം. മനുഷ്യനെന്ന പരി​ഗണന കിട്ടണം. ഭർത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കണം."- സുപ്രീംകോടതിയിലെ തുറന്ന കോടതിയിൽ ഹാദിയ

അബസ്വരം :
ഇത്രയും പറഞ്ഞ അവളെ ഷഫിൻ ജഹാനിൽ നിന്ന് അകറ്റി നിർത്തുന്ന ഓരോ നിമിഷവും നീതിയും, ന്യായവും നിയമത്തെ കാർക്കിച്ച് തുപ്പുകയാണ് !

                                                                    
1773
                                                                     ******
28.11.2017
വിശ്വഭദ്രാനന്ദ ശക്തി ബോധി ഹാദിയയെ ശശികലയോട് ഉപമിച്ചത്തിൽ അത്ഭുതം ഒന്നും ഇല്ല.

ഇയാളൊക്കെ ആത്യന്തികമായി ഉടായിപ്പ് ആണ് എന്ന് തിരിച്ചറിയാൻ വൈകിയവർ ആണ് അയാളുടെ ഈ പ്രസ്താവന കേട്ട് ഞെട്ടുന്നത്.

സ്വന്തം പേരിൽ ഇത്തരം ഡെക്കറേഷൻ തിരുകി കയറ്റുന്നവർ ഉടായിപ്പ് ആണ് എന്ന് മനസ്സിലാക്കാൻ മിനിമം കോമൺസെൻസ് മതി.

ആ ഡെക്കറേഷൻ നടത്തുന്നത് സുധാമണി ആയാലും, രവിശങ്കരൻ ആയാലും, കാന്തപുരത്തെ അബൂബക്കർ ആയാലും ഒക്കെ ഒന്ന് തന്നെ !

അബസ്വരം :
ഓരോരോ ഉടായിപ്പും കൊണ്ട് വന്നാലും തലയിൽ ഏറ്റി നടക്കും... എന്നിട്ട് "പ്രബുദ്ധ മലയാളി" എന്ന് ഗീർവാണം വിടുകയും ചെയ്യും !

                                                                    
1774
                                                                     ******
29.11.2017
"ഘർ വാപ്പസി നടത്താനും, ഘർ വാപ്പസി നടത്തിയതായി പത്രസമ്മേളനത്തിൽ പറയാനും ശിവശക്തി യോഗാ സെന്ററുകാർ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു." - ഹാദിയ

അബസ്വരം :
സുഹൃത്തുക്കളേയും, സാമൂഹിക പ്രവർത്തകരേയും, മാധ്യമങ്ങളേയും ഹാദിയയെ കാണാൻ അനുവദിക്കാതിരിക്കുകയും, എന്നാൽ ഘർവാപ്പസി കുണാണ്ടർമാർക്ക് അവളെ കാണാനും, മനംമാറ്റാനും, ഭീഷണിപ്പെടുത്താനും സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്ത അൽ കമ്മ്യൂണിസ്റ്റ് പിണറായി വിജയനും ഓന്റെ പോലീസിനും എത്ര ലൈക്ക് സൂർത്തുക്കളേ ??

                                                                    
1775
                                                                     ******
29.11.2017
"വിലകൂടിയ ചെടികള്‍ തിന്നതിന് എട്ട് കഴുതകള്‍ക്ക് ഉത്തർ പ്രദേശിൽ നാല് ദിവസം ജയില്‍ ശിക്ഷ." - വാർത്ത

അബസ്വരം :
കഴുതകൾക്ക് അങ്ങനെ തന്നെ വാണം. തോന്നിയ പോലെ വിലകൂടിയ ചെടികൾ തിന്നാൻ കഴുത, ഗോമാതാവ് ഒന്നും അല്ലല്ലോ. വിഷയത്തിൽ ശക്തമായ നടപടി എടുത്ത യുപി പോലീസിന് പശുവിന്റെ പേരിൽ തല്ലിക്കൊന്നവരെ സ്മരിച്ചുകൊണ്ട് ഒരായിരം ചാണകാഭിവാദ്യങ്ങൾ !

                                                                    
1776
                                                                     ******
29.11.2017
വീരേന്ദ്ര കുമാറിന്റെ പാർട്ടിയും തീവണ്ടിയും ഒരുപോലെയാണ്.

വലത്തോട്ട് ഓടി ഒരറ്റം എത്തുമ്പോൾ എൻജിൻ എടുത്ത് ഇടത്ത് ഫിറ്റ് ചെയ്യും. പിന്നെ ഇടത്തോട്ട് ഓടി അറ്റം എത്തുമ്പോൾ എൻജിൻ എടുത്ത് വലത്ത് ഫിറ്റ് ചെയ്യും!

ഇടക്കിടക്ക് ഓരോ ഹോൺ മുഴക്കി "മ്മള് ഇവിടെ ഒക്കെ തന്നെയുണ്ട്" എന്നറിയിക്കും!

പാർട്ടി അംഗങ്ങളെ മുഴുവൻ കയറ്റിയാലും ബോഗി നിറക്കാൻ ബംഗാളികളെ ഇറക്കേണ്ടിയും വരും!

അബസ്വരം :
പിന്നെ ആകെയുള്ള വ്യത്യാസം ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ ആളെ കയറ്റാനും ഇറക്കാനും ആയി നിൽക്കുമ്പോൾ, വീരൻ വണ്ടി നിൽക്കുന്നത് കക്കൂസിലേക്കുള്ള വെള്ളം നിറക്കാൻ മാത്രമാണ്‌!

                                                                    
1777
                                                                     ******
30.11.2017
"അറവിന് വേണ്ടി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച് ഇറക്കിയ ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കുന്നു." - വാർത്ത

ഹോ ! എന്തൊക്ക ആയിരുന്നു. ഗോമാതാവ്, ബീഫ് പിതാവ്, മൂരി മാമൻ... എന്നിട്ടിപ്പൊ നാൽക്കാലികൾ തെരുവിൽ അലഞ്ഞ് തിരിയാനും, ചത്ത് വീഴാനും തുടങ്ങിയതോടെ എല്ലാ ബന്ധുമിത്രാദികളും സ്‌കൂട്ടായി !

അബസ്വരം :
ഈ നിരോധനവും പൊക്കി പിടിച്ച് സംഘികൾ തച്ച് കൊന്നവരുടെ മരണവും പിൻവലിക്കാൻ കഴിയുമോ ഊള ഭരണ കൊഞ്ഞ്യാണന്മാരേ ??

                                                                    
1778
                                                                     ******
30.11.2017
"തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാലും ഏറ്റു വാങ്ങാൻ തയ്യാർ." - മോഡി

അബസ്വരം :
അപ്പൊ കാര്യങ്ങൾ ഒരു വിധം മനസ്സിലായി അല്യോ മോഡിയണ്ണാ ? പിന്നെ ഏറ്റുവാങ്ങാൻ തയ്യാറായാലും, ഇല്ലെങ്കിലും കിട്ടാനുള്ള അടി കിട്ടുക തന്നെ ചെയ്യും.

ബൈ ദ ബൈ... മ്മടെ അറ്റകൈ പ്രയോഗമായ വോട്ടിംഗ് മെഷീൻ അഡ്ജസ്റ്റ്മെന്റും, കണ്ണീർ ആഭാസവും വെച്ച് പിടിച്ച് നിൽക്കാൻ അവസാന നിമിഷം വരെ ശ്രമിക്കുമല്ലോ അല്ലേ ?

                                                                    
1779
                                                                     ******
01.12.2017
രാത്രികൾക്ക് വില പറഞ്ഞ് സ്വന്തം ശരീരം വിറ്റ പടക്കങ്ങളുടെ പോസ്റ്റുകൾ ഒക്കെ മഹത്തരമായി ഷെയർ ചെയ്യുന്നവരെ കാണുമ്പോൾ സഹതാപം തോന്നുന്നു.

അബസ്വരം :
വെടികൾ പൊട്ടിക്കാൻ മാത്രം ഉള്ളതാണ്.
തലയിൽ വെച്ച് എഴുന്നള്ളിക്കാൻ ഉള്ളതല്ല സഖാവേ !

                                                                    
1780
                                                                     ******
03.12.2017
"കശാപ്പിനു വേണ്ടി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു. ഇതുസംബന്ധിച്ച് നവംബര്‍ 30ന് പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നത്. 2017 മെയ് 23നാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം വിവാദ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. പശു, കാള, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനു വേണ്ടിയോ മതചടങ്ങുകളുടെ ഭാഗമായ ബലി കര്‍മ്മങ്ങള്‍ക്കു വേണ്ടിയോ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ഉത്തരവ്." - വാർത്ത

അബസ്വരം :
അപ്പൊ ഇനി മൃഗങ്ങളോട് ക്രൂരത ആവാം അല്ലേ സംഘീസ് ?

ഊള നിയമങ്ങൾ ഉണ്ടാക്കുന്ന ഊളകൾക്ക് ഒരു ഉള്ളിക്കറി എടുത്തേ മക്കളേ !
 
                                                                    
1781
                                                                     ******
04.12.2017
വാവേ വാവേ വീടെവിടെ
വീടിനകത്തൊരു അക്കുണ്ടോ
അക്കൂന് കാറില് പോവാഞ്ഞാ
അക്കു കിടന്ന് കരയൂലേ !

അബസ്വരം :
കുട്ടിപ്പാട്ടുകൾ... അബസ്വരം വേർഷൻ !

                                                                    
1782
                                                                     ******
05.12.2017
"പച്ച വെള്ളം പോലെ ഇംഗ്ലീഷ്‌ സംസാരിക്കാൻ" - ഇംഗ്ലീഷ്‌ സ്പീക്കിംഗ് കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ പരസ്യത്തിലെ സ്ഥിരം വാചകമാണിത്.

പറച്ചിൽ കേട്ടാൽ തോന്നും പച്ചവെള്ളം സാധാരണയായി സംസാരിക്കുന്നത് ഇംഗ്ലീഷ്‌ ആണെന്ന് !

അല്ലെങ്കിൽ തന്നെ ഭാഷാ നൈപുണ്യവും വെള്ളവും തമ്മിൽ എന്ത് ബന്ധം ?

ഇനി വെള്ളം ഒഴുകുന്നത് ആണ് താരതമ്യം ചെയ്യുന്നത് എങ്കിൽ, ചൂടുവെള്ളം ഒഴുകില്ലേ? പെട്രോൾ ഒഴുകില്ലേ ? മണ്ണെണ്ണ ഒഴുകില്ലേ ? ഗോമൂത്രം ഒഴുകില്ലേ ? ചാരായം ഒഴുകില്ലേ?

എന്തുകൊണ്ട് "ഗോമൂത്രം പോലെ ഇംഗ്ലീഷ്‌ സംസാരിക്കാൻ" അല്ലെങ്കിൽ "ചാരായം പോലെ ഇംഗ്ലീഷ്‌ സംസാരിക്കാൻ" എന്ന് പരസ്യം നൽകുന്നില്ല ?

അബസ്വരം :
ഓരോ ഉടായിപ്പ് പരസ്യവും കൊണ്ട് ആളുകളെ പറ്റിക്കാൻ ഇറങ്ങിക്കോളും !

                                                                    
1783
                                                                     ******
06.12.2017
ബാബ്‌റി മസ്ജിദ് പൊളിച്ചിട്ട് 25 വർഷം കഴിഞ്ഞിട്ടും കോടതിയിലെ കേസ് തീർന്നിട്ടില്ല. കുറ്റവും നീതിയും ന്യായവും വേർത്തിരിച്ചിട്ടില്ല. നീതി നടപ്പിലാക്കിയിട്ടില്ല. കുറ്റവാളികളെ ശിക്ഷിച്ചിട്ടില്ല !

അബസ്വരം :
ബല്ലാത്ത നീതിയും ന്യായവും തന്നെ രാജ്യത്ത് !
എന്നാലും "മേരാ ഭാരത് മഹാൻ" എന്ന് ഇടക്കിടെ പറഞ്ഞോണം !!

                                                                    
1784
                                                                     ******
07.12.2017
മുസ്ലിം മത വിശ്വാസികൾ ബാബ്‌റി മസ്ജിദിന്റെ സ്ഥലം ഹിന്ദുക്കൾക്ക് വിട്ട് നൽകുകയാണ് വേണ്ടത്.

രാമായണം എന്ന ക്ലാസിക്ക് കഥയിലെ നായകൻ അവിടെയാണ് ജനിച്ചത് എന്ന വിശ്വാസം ഉള്ളവർ ആണ് ഹിന്ദുക്കൾ എങ്കിൽ അവിടം അവർ എടുക്കട്ടെ. അതോടെ തീരുമല്ലോ ആർ എസ് എസിന്റെ ബാബ്‌റി മസ്ജിദ് വെച്ചുള്ള രാഷ്ട്രീയ കളികൾ !

ഒറ്റ നോട്ടത്തിൽ ഈ നിർദ്ദേശം മുസ്ലിം മത വിശ്വാസികൾക്ക് ദഹിക്കില്ല എന്ന് നന്നായി അറിയാം. പക്ഷേ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ മുസ്ലിംങ്ങൾ തയ്യാറായാൽ അത് ആർ എസ് എസിന് കനത്ത തിരിച്ചടി ആയിരിക്കും എന്നതിൽ ഒരു സംശയവും ഇല്ല.

മുസ്ലിംങ്ങൾ അതുവഴി യഥാർത്ഥ ഹിന്ദുക്കളുടെ ഹൃദയം കീഴടക്കുകയും ചെയ്യും. അതോടെ മുസ്ലിം വിരോധത്തിൽ കെട്ടിപ്പൊക്കിയ സംഘ് പരിവാറിന്റെ അടിത്തറ ഇളകും.

പിന്നെ പൊളിച്ചടക്കപ്പെട്ട ബാബ്‌റി മസ്ജിദിന്റെ സ്ഥാനത്ത് നിർമ്മിക്കപ്പെടുന്ന രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെടുന്ന ശ്രീരാമന് ഉണ്ടാവുന്ന വേദനയൊന്നും മുസ്ലിംങ്ങൾക്ക് ഇതിൽ ഉണ്ടാവില്ല. രാമക്ഷേത്രത്തിന്റെ പേരിൽ പൊലിഞ്ഞ ജീവനുകൾക്കും, അവരുടെ കുടുംബങ്ങൾക്കും ഉണ്ടായ നഷ്ടവും മുസ്ലിംങ്ങൾക്ക് ഉണ്ടാവില്ല !

"ഇങ്ങനെ വിട്ട് നൽകിയാൽ അത് ആർ എസ് എസിന്റെ വിജയം അല്ലേ ?" എന്ന് ചോദിക്കുന്നവർ ഉണ്ടാകും. "ഒരിക്കലും അല്ല" എന്നതാണ് അതിനുളള മറുപടി. കാരണം, കോടതി വിധിയിലോ മറ്റോ അല്ല അവിടെ മുസ്ലിംങ്ങൾ വിട്ടു നൽകുന്നത്. സ്വമനസ്സാലെയാണ്. രാജ്യത്തിന്റെ ഗുണത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഒരു വിട്ടുവീഴ്ചയായി തന്നെ അപ്പോൾ ഇത് വ്യാഖ്യാനിക്കപ്പെടും.

"ഇതുപോലെ ഇനിയും പള്ളികളിൽ ആർ എസ് എസ് അവകാശം ഉന്നയിക്കുകയും, തകർക്കൽ നടത്തുകയും ചെയ്യില്ലേ ?" എന്നൊരു പ്രസക്തമായ ചോദ്യം ഉയർന്നേക്കാം.

അതിനുളള സാധ്യത പൂർണ്ണമായി തള്ളിക്കളയാൻ കഴിയില്ല. എന്നാൽ അതിന് രാമക്ഷേത്ര വിഷയത്തിൽ ആർ എസ് എസിന് ലഭിച്ചത് പോലെ ഒരു പിന്തുണ ഹിന്ദു സമൂഹത്തിൽ നിന്ന് ലഭിക്കില്ല എന്നത് ഉറപ്പാണ്. അതുപോലെ തന്നെ ഇനി ഇത്തരം വിഷയങ്ങളിൽ സമൂഹം കൂടുതൽ ജാഗ്രത പാലിക്കും. അതിനാൽ തന്നെ ആർ എസ് എസിന്റെ ഇത്തരം ജല്പനങ്ങൾക്ക് ലൈഫ് ഉണ്ടാവില്ല.

അബസ്വരം :
ഇസ്‌ലാം ചരിത്രം പോരാട്ടങ്ങളുടേത് മാത്രമല്ല. സഹനവും, ക്ഷമയും, സഹവർത്തിത്വവും ഇസ്‌ലാം പഠിപ്പിക്കുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്യുന്നു. ഒരു നാൾ വിശുദ്ധ കഅ്ബ വരെ പൊളിക്കപ്പെടും എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

                                                                    
1785
                                                                     ******
08.12.2017
"ബാബറി മസ്ജിദ് പൊളിച്ചതില്‍ പശ്ചാത്തപിക്കുന്നതായി പള്ളി തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന മൂന്ന് കര്‍സേവകര്‍. ഇസ്ലാം മതം സ്വീകരിച്ച ബല്‍ബീര്‍ സിങ്, യോഗേന്ദ്ര പാല്‍, ശിവപ്രസാദ് എന്നിവരാണ് തങ്ങളുടെ പ്രവൃത്തിയില്‍ ഇപ്പോള്‍ അഭിമാനമല്ല മറിച്ച് മാനസിക വേദനയാണുള്ളതെന്ന കുറ്റസമ്മതവുമായി രംഗത്തെത്തിയിരിക്കുന്നത്. 1992 ഡിസംബര്‍ 6 ന് മസ്ജിദിന്റെ മിനാരത്തിലേക്ക് ചാടിക്കയറിയ ആളായിരുന്നു പാനിപ്പത്തില്‍ നിന്നുള്ള മുന്‍ ശിവസേന പ്രവര്‍ത്തകനായ ബല്‍ബീര്‍ സിങ്. പള്ളി തകര്‍ത്ത ശേഷം തന്റെ ജന്മനാടായ പാനിപ്പത്തില്‍ വന്‍ സ്വീകരണവും ലഭിച്ചു ഇദ്ദേഹത്തിന്. മാത്രമല്ല ബാബറി മസ്ജിദ് പൊളിച്ച ശേഷം ഇയാള്‍ കൊണ്ടു വന്ന രണ്ടു കല്ലുകള്‍ ഇപ്പോഴും പാനിപ്പത്തിലെ ശിവസേന ഓഫീസില്‍ സൂക്ഷിച്ചിട്ടുമുണ്ട്." - വാർത്ത

അബസ്വരം :
തെറ്റുകൾ ഏറ്റു പറയുകയും, തിരുത്തുകയും ചെയ്യുന്നത് മഹത്തരമാണ്.

                                                                    
1786
                                                                     ******
09.12.2017
മൂന്നര വർഷം കൊണ്ട് മോഡി സർക്കാർ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം പൊതുഖജനാവിൽ നിന്ന് പൊടിച്ചത് 3755 കോടി രൂപ !

അബസ്വരം :
തളളലിന്റെ ഒക്കെ ഒരു കോസ്റ്റേയ് !

                                                                    
1787
                                                                     ******
10.12.2017
ഫ്രാൻസിൽ നിന്ന് ഖത്തർ 600 കോടിക്ക് വാങ്ങിയ റാഫേൽ യുദ്ധവിമാനം മോഡി 1500 കോടിക്ക് വാങ്ങി !

അബസ്വരം :
പാവം ഖത്തർ... പുവർ കണ്ട്രീ !

                                                                    
1788
                                                                     ******
11.12.2017
"വോട്ട് പിടിക്കാന്‍ പ്രധാനമന്ത്രി അന്തസ്സുള്ള വഴികള്‍ തേടണം." - മന്‍മോഹന്‍ സിംഗ്

അബസ്വരം :
കേട്ടോടാ വോട്ടിംഗ് മെഷീനേ ?!

                                                                    
1789
                                                                     ******
13.12.2017
അക്കു എന്നെ ചുറ്റിപ്പറ്റി കൂടി...

ലവൻ : "വാവാ..."

നുമ്മ : "എന്ത്യേ ടാ ?"

ലവൻ : "വാവാക്ക് ട്ടാണി ണ്ടോ ?"

അബസ്വരം :
ഈ ഡി എൻ എ ഒരു സംഭവം തന്നാ ല്യോ !

                                                                     1790
                                                                     ******
14.12.2017
നഗ്നത
ഒരു
രാജ്യമേ അല്ല

വസ്ത്രത്തിനുള്ളിൽ
മറച്ചു വെക്കേണ്ട
അവയവങ്ങളുടെ

നാട്ടുകാരുടെ
കണ്ണുകളാൽ
അറുത്ത് മാറ്റാൻ

സമ്മതപത്രമായ്
തുണിമാറ്റിയ
ഉടലുകളുടെ

ഞെരമ്പുകളിൽ
അടക്കം ചെയ്ത
സ്ഫോടനങ്ങളെ
തീ പിടിപ്പിക്കും
പ്രദർശന രോഗം മാത്രം !

അബസ്വരം :
പ്രശസ്‌ത കവി അബസ്വരൻ തീക്കട്ടയാൽ രചയിതം !
 
                                                                    
1791
                                                                     ******
16.12.2017
കുട്ടികളുടെ സമ്മതം ഇല്ലാതെ അവരെ ഗർഭം ധരിക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കൈ കടത്തലാണ്...!

കുട്ടിക്ക് അംബാനിയുടെ വീട്ടിൽ ജനിക്കാനാണ് താൽപ്പര്യം എങ്കിലോ ?!

അബസ്വരം :
മത പഠനത്തിന് പതിനെട്ട് ആവണം എന്ന് പറയുന്ന പൊട്ടന്മാരുടെ ഒരു കാര്യം !

                                                                     1792
                                                                     ******
16.12.2017
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിക്ക് ആശംസകൾ.

അബസ്വരം :
സംഘിസത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ രാഹുലിന് കഴിയട്ടെ !

                                                                    
1793
                                                                     ******
17.12.2017
"സാക്കിർ നായിക്കിനെതിരെ റെഡ്‌ കോർണർ നോട്ടീസിടാനുള്ള ഇന്ത്യൻ ഏജൻസിയുടെ ആവശ്യം ഇന്റർപോൾ നിരസിച്ചു. തെളിവുകളില്ലാത്ത ആരോപണം മാത്രമാണ് ഇതെന്ന് ഇന്റർപോൾ വിലയിരുത്തി. ലോകത്താകെ ഇന്റർപ്പോളിന്റെ എല്ലാ ഓഫീസുകളിൽ നിന്നും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നീക്കാൻ ഉത്തരവിടുകയും ചെയ്തു. സാക്കിർ നായിക്കിനെതിരായ നീക്കത്തിനു പിന്നിൽ മതപരവും രാഷ്ട്രീയവുമായ താൽപര്യങ്ങൾ ആണ് എന്നും ഇന്റർപോൾ വ്യക്തമാക്കി." - വാർത്ത

അബസ്വരം :
സാക്കിർ നായിക്കിന്റെ ചോര കുടിക്കാൻ ഇറങ്ങിയ സംഘികളും, സംഘ്യാക്കളും, ജബ്രകളും ഒക്കെ കേൾക്കുന്നുണ്ടല്ലോ അല്ലേ ?

                                                                    
1794
                                                                     ******
18.12.2017
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി സംഘിസം വിജയിച്ചിരിക്കുന്നു.

20 വർഷത്തിൽ അധികമായി ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനം പെട്ടെന്ന് കോൺഗ്രസിന് കൈപ്പിടിയിൽ ഒതുക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും മതേതര ഇന്ത്യ ആ അസാധ്യത നടന്ന് കാണാൻ ആഗ്രഹിച്ചിരുന്നു. കാൽ നൂറ്റാണ്ടായി വർഗീയതയും, ജാതി മേൽക്കോയ്മകളും മനസ്സിൽ ഉറപ്പിച്ച ഒരു ജനതക്ക് അതിൽ നിന്നും പെട്ടന്ന് മോചനം നേടുക സാധ്യമല്ലല്ലോ !

150 സീറ്റുകൾ എന്ന ലക്ഷ്യത്തിൽ നിന്ന് വളരെ അധികം അകലെ ബിജെപിക്ക് ഫിനിഷ് ചെയ്യേണ്ടി വന്നതിൽ കോൺഗ്രസിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.

ഗുജറാത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി രാഹുലും ടീമും ചെയ്തു എന്ന് തന്നെ പറയാം. തങ്ങളുടെ സിറ്റിംഗ് സീറ്റ് ജിഗ്നേഷിന് വിട്ട് കൊടുക്കുകയും, അവനെ അവിടെ വിജയിപ്പിക്കുകയും ചെയ്തത് അതിന്റെ ഉദാഹരണം തന്നെ.

17 സീറ്റുകളോളം കോൺഗ്രസിന് കൂടി എങ്കിലും അതിൽ വലിയ ആഹ്ലാദം നടത്തുന്നതിലോ, വലിയ നേട്ടമായി കാണുന്നതിലോ കാര്യം ഇല്ല.

എങ്കിലും ഈ തിരഞ്ഞെടുപ്പ് കൃത്യമായ ചില പാഠങ്ങൾ നൽകുന്നുണ്ട്. പക്ഷേ ആ പാഠങ്ങൾ പ്രധാനമായും കോൺഗ്രസിന് ഉള്ളതല്ല. ബിജെപിയെ എതിർക്കുകയും, മതേതരത്വം എന്ന് മുക്രയിടുകയും ചെയ്യുന്ന സിപിഎം പോലുള്ള പാർട്ടികൾക്കാണ് ഇതിൽ നിന്നും പാഠം പഠിക്കാൻ ഉള്ളത്.

"ബിജെപിയെ ദേശീയ തലത്തിൽ പരാജയപ്പെടുത്തണം എങ്കിൽ കോൺഗ്രസിനോട് ഒപ്പം നിന്നേ തീരൂ" എന്ന് ഗുജറാത്ത് ഒരിക്കൽ കൂടി വിളിച്ച് പറയുന്നു.

കോൺഗ്രസിന്റെ ഒപ്പം കൂടാതെ ബിജെപിക്ക് എതിരെ സംസാരിക്കുന്ന എല്ലാ പാർട്ടികളും ഓട്ട ബക്കറ്റിൽ വെള്ളം കോരുകയാണ് ചെയ്യുന്നത്.

ആം ആദ്മി തങ്ങൾ മത്സരിക്കാത്ത സ്ഥലങ്ങളിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് നല്ല കാര്യമാണ്. എന്നാൽ തങ്ങൾക്ക് ഒട്ടും വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ ഇനിയെങ്കിലും മത്സരിക്കാതിരിക്കാനും, കഴിയുമെങ്കിൽ യു പി എയുടെ ഭാഗം ആവാനും ആം ആദ്‌മി തയ്യാറാവണം. അഴിമതിയേക്കാൾ രാജ്യത്തിന് അപകടകരം ഫാസിസം ആണെന്ന വസ്തുത ആം ആദ്‌മി തിരിച്ചറിഞ്ഞ്, അതിനനുസരിച്ച് പ്രവർത്തിക്കണം.

അതുപോലെ തന്നെ തിരഞ്ഞെടുപ്പ് ബാലറ്റിലേക്ക് മടങ്ങാൻ ആവശ്യമായ നിയമപരമായ നീക്കങ്ങളും പ്രതിപക്ഷം നടത്തണം.

ഒത്ത് പിടിച്ചാൽ ലോക്‌സഭ ഇലക്ഷൻ കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള മുന്നണിക്ക് നിഷ്പ്രയാസം വിജയിക്കാം, തിരഞ്ഞെടുപ്പിന് മുൻപ് പ്രകാശ് കാരാട്ടുമാർക്ക് അൽപ്പം എങ്കിലും വിവേകം ഉണ്ടായാൽ !

ഹിമാചൽ പ്രദേശിൽ തങ്ങളുടെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയപ്പോൾ കോൺഗ്രസ്‌, സിപിഎം സ്ഥാനാർഥി രാകേഷ് സിംഘക്ക് പിന്തുണ നൽകി അയാളെ വിജയിപ്പിക്കാൻ കാണിച്ച വിവേകത്തിന്റെ ആയിരത്തിൽ ഒരംശം സിപിഎമ്മിന് ഉണ്ടായിരുന്നു എങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു.

അബസ്വരം :
സ്വന്തം പാർട്ടി തോറ്റ് തൊപ്പിയിട്ടിട്ടും ചാനലിൽ ഇരുന്ന് കോൺഗ്രസിന്റെ പോരായ്മകൾ എണ്ണി എണ്ണി പറയുന്ന,കോൺഗ്രസിന് ഉപദേശം വാരി വിതറി നൽകുന്ന സഖാക്കളെ കാണുമ്പോൾ, കുതിരവട്ടത്തെ ഷോക്ക് മുറിയിലേക്ക് അവറ്റകളെ കയറ്റാൻ ആണ് തോന്നുന്നത് !

                                                                    
1795
                                                                     ******
19.12.2017
ഗുജറാത്തിലെ ഗോദ്ര അസംബ്ലി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിശേഷം,

പോൾ ചെയ്ത വോട്ടുകൾ : 1,76,417
എണ്ണിയ വോട്ടുകൾ : 1,78,911
ബിജെപി ഭൂരിപക്ഷം : 258

അബസ്വരം :
പോൾ ചെയ്യാതെ എണ്ണലിൽ ഉൾപ്പെട്ട 2494 വോട്ടുകൾ "മോഡി മാജിക്ക്" എന്നറിയപ്പെടും.

                                                                    
1796
                                                                     ******
20.12.2017
കാട്ടിലെ ഇടതന്റെ പാര കൊണ്ടുണ്ടാക്കി
പിണറായി പണ്ടൊരു തത്ത

ചാനലുകൾ കണ്ടാൽ ചിരിക്കുന്ന തത്ത
മേളത്തളമ്പുള്ള തത്ത

കാട്ടിലെ ഇടതന്റെ പാര കൊണ്ടുണ്ടാക്കി
പിണറായി പണ്ടൊരു തത്ത

താളമിടുന്നൊർക്കു പൊൻ പണം കിട്ടാൻ
തല്ലു കൊള്ളുന്നൊരു തത്ത
ജയ് വിളിക്കുന്നോർക്കു അധികാരം കിട്ടാൻ
തല്ലു കൊള്ളുന്നൊരു തത്ത

വകുപ്പുകൾ തോറും കറങ്ങുന്ന തത്ത
അഴിമതിക്കാരെ കാർഡിയുണർത്തുന്ന തത്ത

പല വിധം കാർഡുകൾ പൊക്കുന്ന തത്ത
സ്രാവുകൾക്കൊപ്പം നീന്തുന്ന തത്ത
വോട്ടു പിടിക്കാൻ ഹെൽപ്പുന്ന തത്ത
മന്ത്രിമാർ ചുറ്റുന്ന തത്ത

കാട്ടിലെ ഇടതന്റെ പാര കൊണ്ടുണ്ടാക്കി
പിണറായി പണ്ടൊരു തത്ത
സസ്‌പെൻഷൻ കണ്ടാൽ ചിരിക്കുന്ന തത്ത
ചാനൽ തഴമ്പുള്ള തത്ത

കാട്ടിലെ ഇടതന്റെ പാര കൊണ്ട് ചാമ്പി
പിണറായി പിന്നൊരു സസ്‌പെൻഷൻ

അബസ്വരം :
പിണറായിയുടെ സസ്‌പെൻഷൻ സർട്ടിഫിക്കറ്റ് കിട്ടിയ ജേക്കബ് തത്തക്ക് സമർപ്പിതം!
 
                                                                    
1797
                                                                     ******
21.12.2017
"ഗുജറാത്തിൽ വോട്ടിംഗ് ക്രമക്കേട് സമ്മതിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഒരു മണ്ഡലത്തിലെ കുറഞ്ഞത് നാലു ബൂത്തുകളിലെങ്കിലും വോട്ടിംഗ് യന്ത്രത്തിലേയും അതുമായി ബന്ധിപ്പിച്ചിട്ടുള്ള വിവിപാറ്റ് പേപ്പർ സ്ലിപ്പിലേയും കണക്കുകൾ തമ്മിൽ ചേരുന്നില്ലെന്ന് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ബി ബി സ്വൈൻ വെളിപ്പെടുത്തി. പിടിഐയോടാണ് സ്വൈൻ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വോട്ടിംഗ് യന്ത്രങ്ങളിലേയും വിവിപാറ്റിലേയും വോട്ടുകളുടെ എണ്ണം തമ്മിൽ 100 ശതമാനം യോജിപ്പാണെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് ഓഫീസറുടെ അവകാശവാദം. എന്നാൽ അദ്ദേഹം തന്നെ പിന്നീട് ഇക്കാര്യം മാറ്റിപ്പറയുകയായിരുന്നു. ആകെ 182 മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഇവിടങ്ങളിലാകെ 50,128 ബൂത്തുകളാണുള്ളത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കണക്കുപ്രകാരം ഒരു മണ്ഡലത്തിലെ നാലു ബൂത്തുകളിലാണ് ഇവിഎം - വിവി പാറ്റ് വോട്ടെണ്ണത്തിൽ വ്യത്യാസം വന്നിരിക്കുന്നത്. ഏകദേശം ഒരു ബൂത്തിലെ വോട്ടിങ് യന്ത്രത്തിൽ 3800 വോട്ടുകളാണ് സ്റ്റോർ ചെയ്തുവയ്ക്കുക. ഇതിൽ ശരാശരി പകുതി വോട്ടുകൾ (1900) മാത്രമാണ് പോൾ ചെയ്തതെങ്കിൽപ്പോലും ഒരു മണ്ഡലത്തിലെ നാലു ബൂത്തുകളിൽ നടന്നിട്ടുള്ളത് 7600 വോട്ടുകളുടെ തട്ടിപ്പാണ്. അതായത് തെരഞ്ഞെടുപ്പ് ഓഫീസറുടെ തന്നെ കണക്കുപ്രകാരം ഒരു മണ്ഡലത്തിൽ നടന്നിട്ടുള്ള അനധികൃത വോട്ടുകളുടെ എണ്ണം 7600 ആണ്. ഇങ്ങനെ വന്നാൽ നാലു ബൂത്തുകൾ വച്ച് ആകെ 182 മണ്ഡലങ്ങളിലുംകൂടി നടന്നിട്ടുള്ളത് 13,83200 അനധികൃത വോട്ടുകളാണ്. തെരഞ്ഞെടുപ്പ് ഓഫീസറുടെ കണക്കുകൾ പ്രകാരം മാത്രമാണിത്. വാ​ഗ്ര, അം​ഗ്ലേഷ്വർ, ദ്വാരക, ഭവ്ന​ഗർ എന്നീ മണ്ഡലങ്ങളിൽ ഈ വ്യത്യാസം നടന്നിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അതേ റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്." - വാർത്ത

അബസ്വരം :
വോട്ടിംഗ് മെഷീൻ മാതാ കീ ജയ് !

                                                                    
1798
                                                                     ******
21.12.2017
"2G സ്പെക്ട്രം ഇടപാടിൽ അഴിമതിയില്ല. കുറ്റാരോപിതരെ സിബിഐ കോടതി വെറുതെ വിട്ടു." - വാർത്ത

അബസ്വരം :
അഴിമതി ആരോപണങ്ങളും കോൺഗ്രസ്സിനോട് പ്രായശ്ചിത്തം ചെയ്യുന്നു !

                                                                    
1799
                                                                     ******
29.12.2017
"മുത്വലാഖ് ചൊല്ലുന്ന പുരുഷന്മാർക്ക് 3 വർഷം തടവിന് ശുപാർശ ചെയ്യുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു." - വാർത്ത

അബസ്വരം :
സ്വന്തം കെട്ടിയോളെ അര ത്വലാഖ് പോലും ചൊല്ലാതെ വഴിയാധാരമാക്കിയ മോഡി പുയ്യാപ്ലയും ടീമും ആണ് ഈ ബില്ലുമായി വന്നത് എന്നോർക്കുമ്പോൾ ആണ് റിലാക്സേഷൻ !

                                                                    
1800
                                                                     ******
30.12.2017
ഇസ്ലാമിന്റെ പേരിലുള്ള സംഘടനകളും, സംഘടനാ നേതാക്കളും സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടി തിട്ടൂരം ഇറക്കുമ്പോൾ ചീത്തപ്പേര് ഇസ്ലാമിന് !

അബസ്വരം :
കോപ്പിലെ ഓരോരോ സംഘടനകൾ !

1 comment:

  1. "നോട്ട് നിരോധനം മൂലം വേശ്വാവൃത്തി കുറഞ്ഞു." - കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്

    അബസ്വരം :
    തൂറാൻ മുട്ടി കക്കൂസിൽ പോയി ഇരിക്കുമ്പോൾ ഇത്തിരി മൂത്രം ഒഴിച്ചാൽ, "ആ മൂത്രം പോകാനുള്ള കാരണം തൂറാൻ മുട്ടിയതാണ്" എന്ന് വ്യാഖ്യാനിക്കുകയും, "മൂത്രം ഒഴിക്കാൻ തൂറാൻ മുട്ടണം" എന്ന് പറയുകയും, "തൂറാൻ മുട്ടൽ സിന്ദാബാ" എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യാമല്ലോ !

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....