Wednesday, November 08, 2017

അബസ്വര സംഹിത - മുപ്പത്തിഅഞ്ചാം ഖണ്ഡം

ഇന്ത്യന്‍ ജനതയെ മണ്ടന്മാരാക്കി മോഡി നടത്തിയ നോട്ട് നിരോധന അഴിമതിയുടെ ഒന്നാം വാര്‍ഷികത്തില്‍ ക്യൂവില്‍ നിന്ന്‍ മരിച്ച പൌരന്മാരെ അനുസ്മരിച്ചുകൊണ്ട്അബസ്വരങ്ങള്‍അടയാളപ്പെടുത്തല്‍തുടരുന്നു...

                                                                     1701
                                                                     ******
30.09.2017
മഹാന്മാർ എന്ന് പറയപ്പെടുന്നവരെക്കൊണ്ട് എഴുത്തിനിരുത്തപ്പെട്ട എത്ര കുട്ടികൾ മഹാന്മാരായിട്ടുണ്ട് ? സമൂഹത്തിന്റെ ഉന്നതിയിൽ എത്തിയിട്ടുണ്ട് ?

എം.ടി.എഴുത്തിനിരുത്തിയ എത്ര പേർ ഭാവിയിൽ സാഹിത്യത്തിലേക്ക് വന്നു ?

പ്രത്യേകം ചടങ്ങ് ഒന്നും നടത്താതെ സ്വാഭാവികമായി അക്ഷരലോകത്ത് എത്തിയവരല്ലേ സമൂഹത്തിൽ കൂടുതൽ തിളങ്ങുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ളത് ?

അബസ്വരം :
സണ്ണി ലിയോണും ഒരുനാൾ പ്രബുദ്ധ കേരളത്തിൽ കുട്ടികളെ എഴുത്തിനിരുത്താൻ വരുകയും, രക്ഷിതാക്കൾ ലവളുടെ മുന്നിൽ തങ്ങളുടെ കുട്ടികളുമായി ക്യൂ നിൽക്കുകയും ചെയ്യും എന്ന പ്രത്യാശയോടെ....!

                                                                     1702
                                                                     ******
01.10.2017
"ഐ എസ്സുകാർ ഉപദ്രവിച്ചില്ല.
ഡോക്ടറെ കൊണ്ടുവന്നു.
ശാസിച്ച്‌ മരുന്ന് കഴിപ്പിച്ചു.
പുഴുങ്ങിയ മുട്ട അഞ്ചെണ്ണം വരെ തന്നു.
ചോക്ലേറ്റുകൾ തന്നു.
തലവനുമായി ഫ്രണ്ട്‌ലി ബന്ധമായിരുന്നു." - ഫാദർ ടോം ഉഴുന്നാലിൽ.

ഇങ്ങനെയൊക്കെയായിട്ടും "എന്നെ മോചിപ്പിക്കൂ" എന്ന് പറഞ്ഞ് ദുരന്ത വീഡിയോ വിട്ട താനൊക്കെ എന്ത് ദുരന്തമാണ് ന്റെ അച്ചോ !

അബസ്വരം :
"രണ്ട് മുട്ട പുഴുങ്ങി കാട്ടെടീ" ന്ന് മ്മളൊക്കെ പറഞ്ഞാ "വാണെങ്കി ഇങ്ങള് പുഴുങ്ങി മുണ്ങ്ങിക്കോളീ" എന്ന് കേൾക്കേണ്ടി വരുന്ന മ്മടെ ചെവി തന്നെ ഇതൊക്കെ കേൾക്കേണ്ടി വരുന്നുണ്ടല്ലോ എന്നാലോചിക്കുമ്പോഴാ...!

                                                                     1703
                                                                     ******
02.10.2017
"ഹലോ... ബഷീറല്ലേ ?"

"അതേ... ആരാ..."

"ഇത് ഉസ്താദാ... കാന്തപുരത്ത് നിന്നും... അസ്സലാമു അലൈക്കും.."

"വഅലൈക്കും ലാൽസലാം... ന്ത്യേ ഉസ്താദേ ?"

"അതേയ് മ്മള് എത്ര വോട്ടിനാ കഴിഞ്ഞ തവണ കുഞ്ഞാലിനോട് തോറ്റത് ?"

"അത് നാല്പയിനായിരത്തിചില്ല്വാനം വോട്ടിനാ..."

"അപ്പൊ ഒരു നാല്പത്തി ഒന്നായിരം എറക്ക്വാല്ലേ ?"

"എന്ത് ?"

"മലക്ക്വോളെ..."

"മലക്ക്വോൾ വരാ ന്ന് പറഞ്ഞിട്ട്‌ വരാതിരിക്വോ ?  അന്ന് മണ്ണാർക്കാട്‌ കാട്ടിയ പോലെ മുങ്ങ്വോ ?"

"ഇജ്ജ്‌ ബേജാറാവണ്ട ബഷീറേ... അന്ന് 120 മണ്ഡലങ്ങളിലേക്കും സപ്ലൈ ചെയ്യാനുണ്ടായ്ന്ന്... ഉള്ള മലക്ക്വോളെ എറ്റവും അത്യാവശ്യള്ള മണ്ഡലങ്ങളിലേക്ക്‌ ആദ്യം എറക്കി... ഭരണം പുടിക്കലാണല്ലോ മ്മക്ക് മെയ്ന്ന്... അത്‌ മ്മൾ നടത്ത്യല്ലോ... ബാക്കിള്ള മലക്ക്വോളെ പത്തമ്പത്‌ മണ്ഡലങ്ങളിലേക്ക്‌ വീതം  വെച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തതാ... അതോണ്ടാ അവിടെ ഒക്കെ തോറ്റത്‌..."

"അത്രിം മലക്ക്വോൾ ഉണ്ടെങ്കി അവരെക്കൊണ്ടോക്കെ മ്മക്കങ്ങണ്ട് ചെയ്യിച്ചാളിം ഉസ്താദേ... ബെർതെ റിസ്ക്ക്‌ എട്ക്കേണ്ടല്ലോ... വോട്ട്‌ തോന്നെ കിട്ട്യാ അത്‌ നല്ലതല്ലേ?"

"അത്‌ പറ്റൂല ബഷീറേ..."

"അതെന്താ ഉസ്താദേ..."

"അത്‌ അന്നോട്‌ പ്പെങ്ങനേ പറ്യാ ?"

"ഇങ്ങള്‌ പറിം ഉസ്താദേ..."

"അതേയ്‌ അനക്ക്‌ വോട്ട്‌ ചെയ്തതിന്റെ ബാക്കി മലക്ക്വോളെ മ്മൾ വേറെ ആൾക്ക്‌ കൊട്ക്കാ ന്ന് പറഞ്ഞ്ക്ക്ണ്‌."

"അയ്ന്‌ ഇപ്പൊ ഇവടെ മാത്രല്ലേ തെരഞ്ഞെടുപ്പ്‌ ള്ളൂ... വേറെ ആർക്ക്‌ കൊട്ക്കാനാ?"

"ഇബടെ തന്നെയാ ബഷീറേ... ബാക്കിള്ള മലക്ക്വോളെക്കൊണ്ട്‌ താമരക്ക്‌ കുത്തിക്കാ ന്ന്‌ മ്മള്‌ മോഡിക്കും അമിത്തിനും വാക്ക്‌ കൊട്ത്ത്ക്ക്ണ്‌... അതാ... "

അബസ്വരം :
"ഹലോ... ദിലീപ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റല്ലേ ?"

"അതേ.. ഇതാരാ..."

"ഇത് കാന്തപുരത്ത് ന്ന് ഉസ്താദാ..."

"ന്ത്യേ ഉസ്താദേ...?"

"രാമലീലക്ക് ആള് കൊറവാണെന്ന് കേട്ടു... മ്മക്ക് കൊറച്ച് മലക്ക്വോളെ അങ്ങണ്ട് എറക്ക്യാലോ ? കൊറഞ്ഞ റേറ്റില് മ്മൾ എറക്കി തരാ...."

                                                                     1704
                                                                     ******
02.10.2017
മഴവിൽ മനോരമയിൽ സീരിയലുകളുടെ പരസ്യത്തിലെ വാചകം "അന്തസ്സുള്ള കുടുംബങ്ങൾക്ക് അന്തസ്സുള്ള പരമ്പരകൾ" എന്ന് !

അബസ്വരം :
ഹെന്റെ പൊന്നൂ... രോഞ്ചാമ കഞ്ചുകനായി !!


                                                                     1705
                                                                     ******
02.10.2017
"കോൺഗ്രസ്സുമായി ബന്ധം വേണ്ട." - സി പി എം പി ബി

അബസ്വരം :
ഇനിയും നേരം വെളുക്കാത്ത മരക്കഴുതകൾ !

                                                                     1706
                                                                     ******
04.10.2017
ആരാധകരുടെ തള്ളൽ കണ്ടാൽ ദിലീപിന് ഇന്നലെ ജാമ്യത്തോടൊപ്പം കുറ്റവിമുക്തതയും നോബൽ സമ്മാനവും കൊടുത്താണ് ഹൈക്കോടതി പറഞ്ഞയച്ചത് എന്ന് തോന്നും.

ഒരു പീഡനക്കേസിൽ കുറ്റാരോപിതനായി ജയിലിൽ പോയവന് ജാമ്യം കിട്ടുമ്പോൾ സ്വീകരിക്കാൻ കാട്ടുന്ന കോപ്രായങ്ങൾ പ്രബുദ്ധ കേരളത്തെ ലജ്ജിപ്പിക്കുന്നതാണ് എന്നതിൽ സംശയമില്ല.

പക്ഷേ ഇതൊക്കെ പറഞ്ഞാൽ, അവനെ സദാചാര പോലീസായും മറ്റും പ്രഖ്യാപിക്കാനാണ് ദിലീപിന്റെ പ്രഖ്യാപിത ഫാൻസും, അപ്രഖ്യാപിത ഫാൻസും ശ്രമിക്കുന്നത് എന്നത് രസകരമാണ്.

അബസ്വരം :
അതുകൊണ്ട് തന്നെ ദിലീപിന്റെ പ്രഖ്യാപിത, അപ്രഖ്യാപിത പങ്കകളോട് ഒന്ന് പറയാനുണ്ട്. നിങ്ങൾ ചെയ്യുന്ന ദുരാചാരങ്ങളേക്കാളും, ദുരാചാരവാദത്തെക്കാളും എന്തുകൊണ്ടും മികച്ചത് സദാചാരങ്ങളും, സദാചാര വാദങ്ങളും തന്നെയാണ്.

                                                                     1707
                                                                     ******
05.10.2017
"കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരി ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ നാട്ടുകാര്‍ ചേര്‍ന്ന് നാട്ടില്‍ നിന്ന് ഓടിച്ചു. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാര്‍ ‘വഴിപിഴച്ച’ സ്ത്രീകളാണെന്ന് പറഞ്ഞുകൊണ്ടാണ് മരണം നടന്നതിന്റെ പിറ്റേന്ന് ഇവരെ നാട്ടില്‍ നിന്ന് പുറത്താക്കിയത്. കുട്ടിയുടെ അമ്മ, അമ്മയുടെ സഹോദരി, ആ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവായ മറ്റൊരു സ്ത്രീ, അമ്മയുടെ അമ്മയും അച്ഛനുമടക്കം എല്ലാവരും നാട് വിട്ടുപോവാന്‍ നിര്‍ബന്ധിതരായി. കുട്ടി മരിച്ചത് മുതല്‍ രോഷാകുലരായ നാട്ടുകാര്‍ ഈ കുടുംബത്തിനെതിരെ തിരിഞ്ഞിരിക്കുകയായിരുന്നു. വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നെന്നും, വീട്ടുകാര്‍ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ ആക്രമണം." - വാർത്ത

ഈ വാർത്തയെ ചാനലുകൾ അടക്കം സദാചാര പോലീസിംഗ് ആയി വിശേഷിപ്പിക്കുന്നുണ്ട്. ഇതിനെ സദാചാര പോലീസിംഗ് എന്ന് വിളിക്കുന്നതിന്‌ മുൻപ്, "ഒരു നാട്ടിലെ ജനങ്ങൾ മുഴുവൻ എന്ത്കൊണ്ട് ഒരു കുടുംബത്തിന് എതിരാവുന്നു ?" എന്നാണ് ചിന്തിക്കേണ്ടത്.

അബസ്വരം :
ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി ഇത്തരം വിഷയത്തിൽ ഒരു വീട്ടുകാർക്ക് എതിരെ സംസാരിക്കുന്നുണ്ട് എങ്കിൽ അത് എതിർക്കപ്പെടേണ്ട സദാചാര പോലീസിംഗ് അല്ല, മറിച്ച്‌ സ്വാഗതം ചെയ്യപ്പെടേണ്ട "ദുരാചാര നിഗ്രഹം" ആണ്. ഇവിടെ നാം നിൽകേണ്ടതും "നാട്ടുകാരോടൊപ്പം" തന്നെ.

                                                                     1708
                                                                     ******
05.10.2017
"രാഷട്രീയ ഭിന്നത മാറ്റിവെച്ച് ഫാസിസത്തെ ഒന്നിച്ച് നേരിടും." - പിണറായി വിജയൻ

അബസ്വരം :
"ഫാസിസം എന്താണെന്നും, ഫാസിസ്റ്റുകൾ ആരാണെന്നും ഒറ്റക്കെട്ടാവുന്ന ഞങ്ങളുടെ പാർട്ടിയും, ആർ എസ് എസ്സും ചേർന്ന് തീരുമാനിക്കും." - എന്ന വസ്തുത കൂടി പറയാമായിരുന്നില്ലേ പിണറായി സംഘ്യാവേ !

                                                                     1709
                                                                     ******
10.10.2017
ഹാദിയ കേസിൽ സുപ്രീകോടതിയുടെ നിരീക്ഷണങ്ങളും നിലപാടും :

01. കേസിൽ ഹാദിയയുടെ ഭാഗം കേൾക്കണം.

02. ഹേബിയസ് കോർപസ് ഹരജിയിൽ എങ്ങനെ വിവാഹം റദ്ദാക്കാൻ കഴിയും?

03. വിവാഹം സംബന്ധിച്ച കേസും എൻഐഎ അന്വേഷണവും തമ്മിൽ ബന്ധമില്ല. അത് രണ്ടും രണ്ടാണ്.

04. കേസിൽ ഹൈക്കോടതി വിധി എങ്ങനെ നിലനിൽക്കും ?

05. വിവാഹം റദ്ദാക്കിയതിന്‍റെ നിയമസാധുത പരിശോധിക്കണം.

06. മാനസികപ്രശ്നങ്ങളില്ലാത്ത ആളുകൾക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാം.

അബസ്വരം :
ഇതൊക്കെ തന്നെയാണ് സുപ്രീംകോടതി അങ്ങുന്നേ ഞങ്ങൾ ഹൈക്കോടതി തമ്പ്രാനോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും വിഡ്ഢിത്തം നിറഞ്ഞ വിധി ഇറക്കുന്ന ജഡ്ജിമാർക്കെതിരെ കേസെടുക്കാനും, അവരുടെ ന്യായാധിപ പട്ടം റദ്ദാക്കാനും വകുപ്പ് വല്ലതും ഉണ്ടോ അങ്ങുന്നേ ? ഇല്ലെങ്കിൽ അങ്ങനെ ഒരു വകുപ്പ് വേണ്ടേ അങ്ങുന്നേ ?

                                                                     1710
                                                                     ******
11.10.2017
"ലൈംഗിക സംതൃപ്തി നേടുന്നത് അഴിമതിയായി കണക്കാക്കാമെന്ന് സോളാര്‍ കമ്മീഷന്‍." - വാർത്ത

അബസ്വരം :
അപ്പൊ കാര്യം കഴിഞ്ഞിട്ട് "സംതൃപ്തി കിട്ടീലാ" ന്ന് പറഞ്ഞാൽ അഴിമതി ആവൂലല്ലേ!

                                                                     1711
                                                                     ******
12.10.2017
അല്ല മക്കളേ...
ഒരു സംശയം ചോദിക്കട്ടെ...!

ജ്യോതിഷത്തിൽ ശനി, വ്യാഴം, ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾ ഒക്കെ മനുഷ്യനെ സ്വാധീനിക്കുന്നതായും, മനുഷ്യന് ഗുണദോഷങ്ങൾ ചെയ്യുന്നതായും കേട്ടിട്ടുണ്ട്. എന്നാൽ യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങൾ ഒന്നും ഇങ്ങനെ മനുഷ്യനെ സ്വാധീനിക്കുന്നതായി കേട്ടിട്ടില്ല.

അതെന്താ അങ്ങിനെ ?
യുറാനസിനും, നെപ്റ്റ്യൂണിനും, പ്ലൂട്ടോക്കും ഒന്നും സ്വാധീന ശക്തിയില്ലേ ?

അബസ്വരം :
ഓൽക്കും ചോയ്ക്കാനും പറയാനും ആരെങ്കിലും ഒക്കെ മാണല്ലോ !

                                                                     1712
                                                                     ******
12.10.2017
സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഒരു ട്രോൾ ആണ് താഴെ കൊടുക്കുന്നത്.

"വേങ്ങരയിൽ വോട്ട് ചെയ്യാനെത്തിയ 75 കാരിയോട്  എല്ലാ വർഷവും കോണിക്ക് ചെയ്യുന്നില്ലേ?" ഇപ്രാവശ്യം അരിവാളിന് ചെയ്തുടെയെന്ന സഖാവിന്റെ ചോദ്യത്തിന് വല്യുമ്മാന്റെ മറുപടി: എല്ലാ വഖ്ത്തും പടിഞ്ഞാറ് തിരിഞ്ഞ് നിസ്കരിക്കുന്നവർ ഒരു വഖ്ത്ത് കിഴക്കോട്ട് തിരിഞ്ഞ് നിന്ന് നിസ്കരച്ചാൽ നിസ്കാരം ശരിയാകുമോ പഹയാ?!!."

ഈ ട്രോൾ വായിച്ചിട്ട് ഈ ട്രോൾ ഇറക്കിയവരോടും, ആ വല്ലിമ്മയോടും സഹതാപമാണ് തോന്നിയത്.

നിസ്കാരവും ഇലക്ഷനും ഒരുപോലെയാണ് എന്ന് പറയുന്നവരെ വിവരദോഷികൾ എന്നല്ലാതെ വേറെ എന്താണ് പറയുക ?

ഇബാദത്തിനെ കൂട്ട് പിടിച്ച്, തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കുന്നത് നാറിയ പരിപാടിയാണ് എന്ന് തിരിച്ചറിയാനുള്ളത് തലക്കകത്ത് ഇല്ലെങ്കിൽ എന്ത് ചെയ്യാൻ !

അബസ്വരം :
അന്യന് പണിയുന്ന ട്രോളുകൾ സെൽഫ് ട്രോളായി മാറാതിരിക്കാൻ ശ്രദ്ധിക്കുക.

                                                                     1713
                                                                     ******
14.10.2017
ചർച്ചകളിൽ തങ്ങളുടെ പാർട്ടിക്ക് എതിരെ വല്ലതും പറഞ്ഞാൽ പാർട്ടി ആരാധകർ എഴുന്നള്ളിക്കുന്ന ഒരു ഡയലോഗ് ആണ് "മാങ്ങയുള്ള മാവിലേ കല്ലെറിയൂ" എന്നത്.

ഇത് കേൾക്കുമ്പോൾ സഹതാപമാണ് തോന്നുന്നത്.

കാരണം മാങ്ങയുള്ള മാവിലേക്ക് മാത്രമല്ല നാം കല്ലെറിയുക. മാവിൽ ഇരുന്ന് കാക്ക തലയിലേക്ക് തൂറിയാലും നാം കല്ലെറിയും. മാത്രമല്ല പട്ടികളേയും, നായക്കളേയും ഒക്കെ മനുഷ്യർ കല്ലെറിയാറുണ്ട് എന്ന വസ്തുത ഇവർ മനസ്സിലാക്കുന്നില്ലല്ലോ !

അബസ്വരം :
കല്ലുകൾ മാവിന് മാത്രം ഉള്ളതല്ല രമണാ... പട്ടികൾക്കും കൂടി ഉള്ളതാണ് !

                                                                     1714
                                                                     ******
14.10.2017
സഖാക്കൾ ഗവേഷണത്തിലാണ്
മ്മടെ മുഖ്യശത്രു ആരാണെന്ന് കണ്ടെത്താൻ !

അബസ്വരം :
ഗവേഷണം തീരുമ്പോഴേക്കും ലോകാവസാനം കഴിയാഞ്ഞാൽ മതിയായിരുന്നു !

                                                                     1715
                                                                     ******
15.10.2017
എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ ഉണ്ടായ ഇടിവ് മുസ്ലിം ലീഗിന് നൽകുന്നത് കനത്ത തിരിച്ചടി തന്നെയാണ്.

ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണായത്തിലെ ജനാധിപത്യരാഹിത്യം തൊട്ട്, അവസാന നിമിഷം ഭീഷണിയിലൂടെ പാർട്ടി ടിക്കറ്റ് കെ.എൻ.എ.ഖാദറിന് മുന്നിൽ അടിയറ വെച്ചത് വരെ ഈ തിരിച്ചടിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മണ്ഡലത്തിൽ എസ് ഡി പി ഐ വോട്ട് വർദ്ധിപ്പിച്ചതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എസ് ഡി പി ഐക്ക് ലീഗിന്റെ വോട്ട് ബാങ്കിലേക്ക് ചെറിയ രീതിയിൽ എങ്കിലും കയറി വരാൻ കഴിഞ്ഞിട്ടുണ്ട് എന്നതും അവഗണിക്കേണ്ട ഒന്നല്ല. എസ് ഡി പി ഐക്ക് കിട്ടിയ വോട്ടുകൾ ആരുടെ അക്കൗണ്ടിൽ നിന്നാണ് എന്ന് കണ്ടെത്താൻ കവടി നിരത്തേണ്ടതില്ല.

"ജയിച്ചാൽ പോരേ ? ഭൂരിപക്ഷത്തിനോടാണോ മത്സരം ?" എന്നൊക്കെ ചോദിച്ച് ഭൂരിപക്ഷം കുറഞ്ഞതിനെ പ്രതിരോധിക്കാൻ ലീഗ് ശ്രമിക്കും എന്നതിൽ സംശയം ഇല്ല. പക്ഷേ സി പി എമ്മിന്റെ കുത്തക സീറ്റിൽ, ലീഗ് മത്സരിച്ച് സി പി എമ്മിന്റെ ഭൂരിപക്ഷം കുറച്ചാൽ അതിനെ ലീഗുകാർ എങ്ങനെ കാണും എന്ന് ഒന്ന് സ്വയം ചിന്തിച്ചാൽ മതി.

അതുകൊണ്ട് രാഷ്ട്രീയ അവബോധം ഉള്ളവർ ന്യായീകരണം നിരത്തുന്നതിന് മുൻപ് ആത്മാർത്ഥയോടെ സ്വയം വിശകലനം നടത്തുന്നത് നന്നായിരിക്കും.

അബസ്വരം :
കാലിനടിയിൽ മണ്ണ് ഒലിച്ച് പോകുന്നത് അറിയാതെ ഡാൻസ് കളിക്കുന്നവരോട് സഹതാപം മാത്രം !

                                                                     1716
                                                                     ******
15.10.2017
പഞ്ചാബിലെ ബിജെപി സിറ്റിംഗ്‌ സീറ്റായ ഗുർദാസ്പൂർ ലോക്സഭാ  മണ്ഡലത്തിൽ  കോൺഗ്രസ്സിന് 193K വോട്ടിന്റെ ലീഡിൽ ജയം.

അബസ്വരം :
പ്രതീക്ഷകൾ കോൺഗ്രസ്സിനെ ചുറ്റിപറ്റി തന്നെയാണ്.

                                                                     1717
                                                                     ******
16.10.2017
"6000 മരുന്നുകൾ ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രം നിരോധിച്ചു." - വാർത്ത

ഈ മരുന്നുകൾ എല്ലാം ഒരു കാലത്ത് നല്ല മരുന്നുകൾ ആയിരുന്നു !

ആരോഗ്യം സംരക്ഷിക്കുന്നവ ആയിരുന്നു !

അലോപ്പതി ഡോക്ടർമാർ ഇഷ്ടം പോലെ എഴുതി നൽകിയിരുന്നതും ആയിരുന്നു !

അബസ്വരം :
ഈ മരുന്നുകളെ അന്ന് എതിർത്തവർ ശാസ്‌ത്ര വിരോധികളും ആയിരുന്നു !!

                                                                     1718
                                                                     ******
16.10.2017
"കോൺഗ്രസ്സുമായി സഹകരണം വേണ്ട." - സി പി എം കേന്ദ്രകമ്മിറ്റി

അബസ്വരം :
"ഐശ്വര്യറായിയെ കെട്ടാൻ ഞാൻ തയ്യാറല്ല, ഓൾക്ക് ഉയരം പോരാ" എന്ന് ഞൊണ്ടിക്കാലൻ സഖാവ് കേന്ദ്രപ്പൻ !

                                                                     1719
                                                                     ******
17.10.2017
മയ്യത്തിന്റെ മുന്നിൽ നിന്ന് "ഇല്ല ഇല്ല മരിച്ചിട്ടില്ല" എന്ന് ഓരിയിടുന്ന ഒരു കൂട്ടരേ ലോകത്തുള്ളൂ... അതാണ് ഊള മാർക്കിസ്റ്റുകൾ !

അബസ്വരം :
ഇവർക്കൊക്കെ ഇന്ത്യയുടെ ശത്രു ആർ എസ് എസ് ആണോ, അതോ കോൺഗ്രസ് ആണോ എന്ന് മനസ്സിലാക്കാൻ ദശാബ്ദങ്ങൾ മതിയാവില്ലല്ലോ !

                                                                     1720
                                                                     ******
17.10.2017
മുഖ്യശത്രുവിനെ കണ്ടുകിട്ടിയവർ ഉടൻ തന്നെ പാർട്ടി ആപ്പീസിൽ ഏൽപ്പിച്ച് പരിപ്പ് വടയും, കട്ടൻ ചായയും കുടിച്ച് ഏമ്പക്കം വിടണം എന്ന് ഇതിനാൽ അറിയിക്കുന്നു.

എന്ന്,
സിപിഎം കോൺഗ്രസ് ഘടകം പ്രസിഡന്റ്
സ:സീതാറാം യെച്ചൂരി (ഒപ്പ്)

സിപിഎം ബിജെപി ഘടകം പ്രസിഡന്റ്
സ:പ്രകാശ് കാരാട്ട് (ഒപ്പ്)

അബസ്വരം :
ഒരു ആം ആദ്മി ഘടകം കൂടി മുഖ്യശത്രുവിനെ തിരയാൻ ഉണ്ടാവാഞ്ഞത് മഹാഭാഗ്യം !

                                                                     1721
                                                                     ******
18.10.2017
From
തോമസ് ചാണ്ടി
എം എൽ എ അറ്റാച്ച്ഡ് മന്ത്രി
കേരള നിയമസഭ
തിരോന്തരം

To
പിണറായി വിജയൻ
എം എൽ എ അറ്റാച്ച്ഡ് മുഖ്യൻ
കേരള നിയമസഭ
തിരോന്തരം

Sir,
ലാവലിൻ സലാം സഖാവേ...

മ്മള് കുടുങ്ങിയ ഭൂമി കയ്യേറ്റകേസ് സഖാവിന് അറിയാവുന്നതാണല്ലോ. അതിന്റെ പേരിൽ ഇപ്പോൾ മ്മള് ആകെ മക്കാറായി കിടക്കുന്നതും അങ്ങേക്ക് അറിയാമല്ലോ. ആയതിനാൽ മ്മടെ രാജിക്ക് വേണ്ടി കേരള സംസ്ഥാനത്തെ ഒരുപാട് ഊച്ചാളികൾ പ്രസ്താവനയുമായി നടക്കുന്നുണ്ട് എന്നതും സഖാവിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ.

എന്നാൽ ഈ അവസരത്തിൽ രാജിവെച്ചാൽ മ്മടെ കയ്യീന്ന് ഇറക്കിയ ഗാന്ധി ഗോവിന്ദ ആവും. അതുകൊണ്ട് കൊറച്ചീസം പനിയും തലവേദനയും വയറിളക്കവും ആണെന്ന് പറഞ്ഞ് എനിക്ക് തൽക്കാലം ലീവ് അനുവദിച്ച് തരണം. മാത്രമല്ല ഈ അവധി ദിവസങ്ങളിൽ അങ്ങ് ലാവലിൻ കേസ് സബൂറാക്കാൻ കേന്ദ്രവുമായി അഡ്ജസ്റ്റ്മെന്റ് നടത്തുന്ന പോലെ, മ്മടെ കുമ്മൻജിയേയും, ദീർഘകാല സുഹൃത്തായ അൽഫോൺസ്ജിയേയും ഇടപെടുത്തി ന്റെ തടി സലാമത്താക്കാൻ മോഡിജിയുടെ സഹായം അഭ്യർത്ഥിക്കണം.

മ്മള് ഫൈസൽ, റിയാസ് മൗലവി തുടങ്ങിയ വധക്കേസുകൾ മുതൽ തൃപ്പൂണിത്തുറയിലെ ഘർവാപ്പസി കേന്ദ്രത്തിന്റെ വിഷയത്തിൽ വരെ ഓലെ സഹായിച്ചേന്റെ നന്ദി ഓൽക്ക് ഉണ്ടാവുമല്ലോ. അതിന്ന് ഇച്ചിരി ഇട്ത്ത് ന്നെ ഒന്ന് സഹായിക്കാൻ പറയണം.

ഐ എസ് ആർ ഒ ക്കാർ ചന്ദ്രനിലും, ചൊവ്വയിലും ഒക്കെ പോയി കൈയേറ്റം നടത്തുന്നതിനെതിരെ ക മ മിണ്ടാത്തവരാണ് ഭൂമിയിലെ ഇച്ചിരി സ്ഥലം കൈയേറിയതിന്റെ പേരിൽ മ്മളെ ഇങ്ങനെ ക്രൂശിക്കുന്നത് എന്നും സഖാവ് ഓർക്കുമല്ലോ.

അപ്പൊ ഒക്കെ പറഞ്ഞ പോലെ...

ഇങ്കിലാബ് സിന്ദാബാ !
കാവിച്ചെങ്കൊടി സിന്ദാബാ !!
അംബാന്യദാന്യാദി തൊഴിലാളി വർഗ്ഗം സിന്ദാബാ !!!
ബിപിഎൽകാർഡ് മുതലാളിവർഗ്ഗം മുർദ്ധാബാദ് !!!!

ഒപ്പ്
(തോമസ് ചാണ്ടി)

അബസ്വരം :
ലീവ് ലെറ്റർ ടെക്ക്നിക്ക് പ്രയോഗിക്കാൻ മറന്നു പോയ ജയരാജണ്ണനും, പൂച്ചക്കുട്ടിക്കും ഐക്യദാർഢ്യം !

                                                                     1722
                                                                     ******
19.10.2017
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോക രാജ്യങ്ങളിലെ പാര്‍ലമെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐ.പി.യു) യോഗത്തില്‍ ഇസ്രാഈലിനെതിരെ തുറന്നടിച്ച് കുവൈത്ത് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം. ഇസ്രാഈല്‍ തടവിലാക്കിയ ഫലസ്തീനികളെപ്പറ്റിയുള്ള ഐ.പി.യു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചര്‍ച്ചക്കിടെയാണ് ഇസ്രാഈല്‍ ഡെപ്യൂട്ടി സ്പീക്കര്‍ നാച്മാന്‍ ഷായ്ക്കു നേരെ വിരല്‍ ചൂണ്ടി മര്‍സൂഖ് അല്‍ ഗാനിം രൂക്ഷ വിമര്‍ശനം നടത്തിയത്.

"ആദ്യമായി, നിഷ്പക്ഷമായ റിപ്പോര്‍ട്ടിന് ഞാന്‍ കമ്മിറ്റിക്ക് നന്ദി പറയുന്നു. ഭീകരവാദത്തിന്റെ ഏറ്റവും ഭയാനക രൂപമായ ഭരണകൂട ഭീകരതയുടെ പ്രതിനിധിയോട് എനിക്ക് പറയാനുള്ളത്, നാണമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്നാണ്. സാധനങ്ങളെല്ലാം എടുത്ത് ഈ ഹാളില്‍ നിന്ന് നിങ്ങള്‍ പുറത്തു പോകണം. ലോക പാര്‍ലമെന്റുകളുടെ പൊതുവികാരം നിങ്ങള്‍ക്കിവിടെ കാണാം. ഒരല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ ഇപ്പോള്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകണം. കയ്യേറ്റക്കാരേ, കുട്ടികളുടെ ഘാതകരേ…" – ഗാനിമിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് പാര്‍ലമെന്ററി യൂണിയന്‍ സ്വീകരിച്ചത്.

ഒടുവിൽ ഇസ്രാഈലി പ്രതിനിധികൾ നാണം കെട്ട് ഇറങ്ങി പോയി.

അബസ്വരം :
അഭിനന്ദനങ്ങൾ ഗാനിം ഭായ് !

                                                                     1723
                                                                     ******
20.10.2017
"പ്രമുഖ നടി പീഡനക്കേസിൽ ദിലീപ് ഒന്നാം പ്രതിയാകും." - വാർത്ത

അബസ്വരം :
പൊരിഞ്ഞ പോരാട്ടത്തിലൂടെ പൾസർ സുനിയെ പിന്തളളി ഒന്നാം സ്ഥാനം നേടിയ ദിലീപിന് അഭിനന്ദനങ്ങൾ !

                                                                     1724
                                                                     ******
20.10.2017
"പിണറായി വിജയനും, ദിലീപും ശബരിമലയിൽ ദർശനം നടത്തി." - വാർത്ത

അബസ്വരം :
"അയ്യപ്പാ ഇനി നീ തിരിച്ചു വാ...
പിണറായിയും ദിലീപും മലയിറങ്ങി..." - വാവര്

                                                                     1725
                                                                     ******
20.10.2017
"വേണ്ടി വന്നാൽ മറ്റൊരു രാജ്യത്തിന്റെ ജേഴ്‌സി അണിയും." - ശ്രീശാന്ത്

നിയമസഭയിലേക്ക് സംഘി ടിക്കറ്റിൽ മത്സരിച്ച തന്റെ ദേശസ്നേഹവും, ദേശീയതയും ഒക്കെ ഒരു ജേഴ്‌സിക്ക് വേണ്ടി ഒലിച്ച് പോയല്ലേ ശ്രീ ?

അബസ്വരം :
ടീമിൽ ഉണ്ടായിരുന്നപ്പോഴും അന്യ ടീമുകൾക്ക് വേണ്ടി കളിച്ചാണല്ലോ ഈ കോലത്തിൽ ആയത് !

                                                                     1726
                                                                     ******
21.10.2017
"അമ്മ രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മംനൽകി. ഒരാൾ മരിച്ചെന്നു ഡോക്ടർ വിധിയെഴുതി. അമ്മ അവസാനമായി കുഞ്ഞിനെ ഒന്ന് വാരിയെടുക്കണം എന്ന് ഡോക്ടറോട് അപേക്ഷിച്ചു. തുടർന്ന് വീഡിയോ കാണുക...
അവിശ്വസിനീയമായ സ്പർശനം അമ്മ ! അതാണമ്മ !!"

സോഷ്യൽ മീഡിയകളിൽ പാറിപ്പറക്കുന്ന ഒരു വീഡിയോയുടെ കാപ്‌ഷൻ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഈ വീഡിയോ പലരും വാട്ട്സാപ്പിൽ ചാമ്പി തന്നെങ്കിലും കണ്ടിരുന്നില്ല. വരുന്ന വീഡിയോകൾ ഒക്കെ ഡൗൺലോഡ് ചെയ്യുന്ന സ്വഭാവം അല്ലെങ്കിലും ഇല്ലല്ലോ. എന്നാൽ ഇന്ന് രാവിലെ ഇത് വീണ്ടും വരാൻ തുടങ്ങിയപ്പോഴാണ് "എന്ത് ഹൽക്കുൽത്ത് ആണാവോ ?" എന്ന് ചിന്തിച്ച് സാധനം കാണാൻ തീരുമാനിച്ചത്.

സംഭവം കണ്ട്, നമ്മളുടെ സമൂഹത്തിന്റെ അവസ്ഥ ഓർത്ത് ഒരുപാട് ചിരിച്ചു.

കാരണം മറ്റൊന്നും അല്ല. ആ വീഡിയോ ഡോക്യുമെന്ററിയായോ, മറ്റോ സെറ്റിട്ട് അഭിനയിച്ച് ഷൂട്ട് ചെയ്തതാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. ക്യാമറയുടെ മൂവ്മെന്റ്‌സ് ഒക്കെ അത്രക്ക് പക്കയാണ്. ആ സാധനം ആണ്, മരിച്ച കുഞ്ഞിനെ അമ്മ കെട്ടിപ്പിടിച്ചപ്പോൾ കുഞ്ഞിന് ജീവൻ തിരിച്ച്  കിട്ടിയ "മഹാത്ഭുതം" ആയി പ്രചരിക്കുന്നത്.

അതുംകൂടി മനസ്സിലാക്കാൻ നിൽക്കാതെ അങ്ങണ്ട് തള്ളിവിട്ടോളും !

അബസ്വരം :
കുഞ്ഞും അമ്മയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ മ്മക്ക് ഒരു വ്യാജവീഡിയോയുടെ ആവശ്യം ഇല്ല മക്കളേ...

                                                                     1727
                                                                     ******
21.10.2017
"ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഗിറ്റാർ വായന വൈറൽ." - ഓൺലൈൻ പാപ്പരാസി സൈറ്റുകൾ

അബസ്വരം :
അപ്പന് ജാമ്യ വേദന !
മകൾക്ക് ഗിറ്റാർ വായന !!

                                                                     1728
                                                                     ******
21.10.2017
കെട്ടിയിട്ടും കൂടെ താമസിക്കാൻ കഴിയാത്ത യശോദ ബെന്നിന്റെ ഓർമ്മക്ക് വേണ്ടി മോഡി പണികഴിപ്പിച്ച കെട്ടിടം ഷാജഹാൻ അടിച്ചു മാറ്റി "താജ്മഹൽ" എന്ന പേര് നൽകുകയായിരുന്നു എന്ന വസ്തുത എത്രപേർക്കറിയാം ?

അബസ്വരം :
ശരിത്രം പഠിക്കണം മക്കളേ...
ശരിത്രം പഠിക്കണം !


                                                                     1729
                                                                     ******
22.10.2017
"Me Too" ടാഗുകൾ ഇട്ട്, മുൻകാല പീഡനങ്ങൾ എഴുതുന്ന മഹിളാമണികളോട് ഒന്ന് പറയാനുണ്ട്.

നിങ്ങൾ "Me Too" ടാഗ് ഇട്ട് ഇത്തരം പീഡന കഥകൾ പുറത്ത് കൊണ്ട് വരുന്നത് നല്ലത് തന്നെ. എന്നാൽ അതിൽ പ്രതിസ്ഥാനത്ത് വരുന്നവന്റെ പേരും ഊരും വ്യക്തമായി എഴുതാൻ തയ്യാറാവണം. അല്ലാതെ "അവൻ അവിടെ പിടിച്ചു", "അയാൾ തലയോടി" തുടങ്ങിയ പ്രയോഗങ്ങൾ അല്ല വേണ്ടത്. എന്നിട്ട് കഴിയുമെങ്കിൽ അവന് പറയാൻ ഉള്ളത് കൂടി കേൾക്കാനുള്ള അവസരവും ഉണ്ടാവണം.

ആ ടാഗിന്റെ ഉദ്ദേശ്യം കുറ്റം ചെയ്തവരെ തുറന്ന് കാണിക്കാൻ ആയിരിക്കണം. അല്ലാതെ ചുമ്മാ എല്ലാ പുരുഷന്മാരേയും അവഹേളിക്കുന്ന തരത്തിൽ ഊരും പേരും ഇല്ലാതെ "അവനായും", "അയാളായും" എഴുതി വിടുകയല്ല വേണ്ടത്.

ആ പ്രതി സോഷ്യൽ മീഡിയകളിൽ ഉണ്ടെങ്കിൽ അവനെ ടാഗ് ചെയ്യുകയും വേണം. ഒരു ഭാഗം മാത്രം കേൾക്കുന്നത് ഒരു വിഷയത്തിലും നീതിയല്ലല്ലോ !

ഇനി കുറ്റം ചെയ്തവന്റെ പേര് നിങ്ങൾക്ക് അറിയില്ലെങ്കിലോ, നിങ്ങൾക്ക് ആളെ അറിഞ്ഞിട്ടും ആ പേര് വെളിപ്പെടുത്താൻ തയ്യാറല്ലെങ്കിലോ നിങ്ങൾ നിങ്ങളുടെ പീഡന കഥ സോഷ്യൽ മീഡിയകളിൽ കൊണ്ട് തള്ളുന്നതിൽ എന്തർത്ഥം എന്ന് സ്വയം ചിന്തിക്കുക !

"നാട്ടുകാരെ കമ്പിക്കഥ വായിപ്പിച്ച് ഒരു മന:സുഖം നേടുക" എന്നതിൽ കവിഞ്ഞ് എന്ത് സാമൂഹ്യ പ്രസക്തിയാണ് അതിനുള്ളത് ?

അപൂർവ്വം ചിലർ ചെയ്യുന്ന തെറ്റിന് സമൂഹത്തിലെ മൊത്തം അവന്മാരേയും, അയാളുമാരേയും സംശയ മുനയിൽ നിർത്തുന്നത് ചെറ്റത്തരമാണ്.

അബസ്വരം :
"Me Too" ടാഗുകൾ വന്ന ശേഷം മുത്തുചിപ്പിക്ക് ഡിമാന്റ് കുറഞ്ഞത്രേ !


                                                                     1730
                                                                     ******
22.10.2017
"ദിലീപിന് സ്വകാര്യ സെക്യൂരിറ്റി ഏജൻസിയുടെ സുരക്ഷയൊരുക്കുന്നു." - വാർത്ത

അബസ്വരം :
"ദിലീപിന് എന്തിനാ സെക്യൂരിറ്റി ?"

"ഇനിയും ഓരോ ദുൽമ്മ് ഓൻക്ക് കാട്ടാൻ തോന്നുമ്പൊ അത് തടുക്കാൻ ഉള്ള സെക്യൂരിറ്റിയാ !"


                                                                     1731
                                                                     ******
22.10.2017
പണ്ട് ഗോമാതാവ് കുളിക്കുമ്പോൾ ബ്രെസിയർ ഊരിവെച്ച സ്ഥലമാണ് പിൽക്കാലത്ത് "ബ്രസീൽ" എന്ന് അറിയപ്പെട്ടത് !

അബസ്വരം :

അന്നത് ഊരിവെച്ചിട്ടില്ല എങ്കിൽ ഇന്ന് കളിക്കാൻ രാജ്യമില്ലാതെ നെയ്മർ തെണ്ടിയേനെ !!


                                                                     1732
                                                                     ******
23.10.2017
ഗോമാതാവ് സുഹൃത്തിന്റെ ഗോഭർത്താവിനെ ട്യൂൺ ചെയ്ത സ്ഥലം ആണ് "ട്യുണേഷ്യ" ആയത് !

അബസ്വരം :
പീഡിപ്പിച്ചിരുന്നെങ്കിൽ "പീഡേഷ്യ" ആയേനെ !


                                                                     1733
                                                                     ******
23.10.2017
അറബി ഗോമാതാവ് തന്റെ ഭർത്താവിനെ കാത്ത് കുമ്പിട്ട് നിന്ന സ്ഥലമാണ് പിന്നീട് "kuWAIT" എന്നറിയപ്പെട്ടത്.

അബസ്വരം :
ഇരിക്കാഞ്ഞത് നന്നായി. എന്നാപ്പൊ "eWAIT" എന്നായേന്നേയ് !


                                                                     1734
                                                                     ******
23.10.2017
"ഇസ്ലാം അംഗീകരിക്കാത്ത കാര്യങ്ങൾക്ക് കൂട്ട് നിൽക്കുക" എന്നതല്ല ഒരു മഹല്ല് കമ്മറ്റിയുടെ പണി.

അതുകൊണ്ട് തന്നെ ഇസ്ലാമിക നിയമങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നവരെ തങ്ങളുടെ കൂട്ടായ്മയിൽ നിന്ന് ഒഴിവാക്കാൻ ഉള്ള അവകാശവും, സ്വാതന്ത്ര്യവും മഹല്ല് കമ്മിറ്റിക്ക് ഉണ്ട്.

മഹല്ല് കമ്മറ്റിയുടെ "ന്യായമായ" നിർദ്ദേശങ്ങളും, നിയമങ്ങളും പാലിക്കാൻ മഹല്ലിലെ അംഗങ്ങൾക്ക് ബാധ്യതയുണ്ട്.

"മഹല്ലിൽ അംഗമാവുകയും വേണം, എന്നാൽ ഇസ്ലാം നിരോധിക്കുന്ന കാര്യങ്ങൾ ചെയ്യുകയും വേണം" എന്ന നിലപാട് സ്വീകരിക്കുന്നവരെ തലയിൽ ചുമന്ന് നടക്കാനുള്ള ബാധ്യത മഹല്ല് കമ്മറ്റിക്കില്ല.

മിശ്രവിവാഹങ്ങൾ നടത്തുന്നവർ നടത്തട്ടെ. എന്നാൽ അതിന് മഹല്ല് കമ്മറ്റി ഏറാൻ മൂളുകയും, അവരെ തലയിൽ കയറ്റി വെക്കുകയും ചെയ്യണം എന്ന് പറഞ്ഞാൽ അത് നടക്കില്ല.

മരിക്കുമ്പോൾ ഖബറടക്കം നടത്താൻ ഉള്ളത് മാത്രമല്ലല്ലോ പള്ളിയും പള്ളിക്കമ്മറ്റിയും!

അബസ്വരം :
മതം മാറി വിവാഹം നടത്തുന്ന കാര്യത്തിൽ മാത്രം മഹല്ല് കമ്മറ്റിയുടെ ശുഷ്‌കാന്തി പുറത്തെടുത്താൽ പോരാ. മദ്യം കുടിച്ച് നടക്കുന്നവർക്ക് എതിരേയും, വിവാഹ ആഭാസങ്ങൾ കാണിക്കുന്നവർക്ക് എതിരേയും ഒക്കെ ഇത്തരം നടപടികൾ സ്വീകരിക്കാൻ ഉള്ള ആർജ്ജവവും, ഉത്തരവാദിത്വവും മഹല്ല് കമ്മറ്റികൾ കാണിക്കേണ്ടതുണ്ട്.


അങ്ങിനെ ചെയ്യാൻ മഹല്ലുകൾ തയ്യാറായാൽ സമുദായം തീർച്ചയായും കൂടുതൽ ഉന്നതിയിൽ എത്തും.


                                                                     1735
                                                                     ******
24.10.2017
മിശ്രവിവാഹത്തിന്റെ വിഷയത്തിൽ ചിലർ ഹാദിയ കേസ് വലിച്ചിഴക്കുന്നത് കാണാൻ രസമുണ്ട്.

"ഇസ്ലാമിലേക്ക് ഇൻകമിംങ്ങ് ആണെങ്കിൽ പ്രശ്‌നം ഇല്ലല്ലേ, ഔട്ട് ഗോയിംങ്ങ്‌ ആകുമ്പോൾ ആണല്ലേ പ്രശ്നം ?" എന്നതാണ് ചിലരുടെ ബുദ്ധിപരമായ ചോദ്യം.

അവരോട് ചിലത് പറയാൻ ഉണ്ട്.

മതം മാറി മുസ്ലിം ആയി, മുസ്ലിമിനെ വിവാഹം കഴിച്ച ഹാദിയ "എനിക്ക് അമ്പലത്തിൽ പോയി പ്രാർത്ഥിക്കാനും മറ്റും ഉള്ള അവകാശം വേണം" എന്ന് പറഞ്ഞാൽ അമ്പലക്കമ്മറ്റിക്കാർ അത് അംഗീകരിക്കുമോ ?

"നീ മതം മാറിയതല്ലേ ? നിനക്ക് അമ്പലവുമായി എന്ത് ബന്ധം ?" എന്ന് അമ്പലക്കമ്മറ്റിക്കാർ ചോദിച്ചാൽ അതിൽ എന്ത് തെറ്റാണ് ഉള്ളത് ?

ആ സാഹചര്യത്തെയാണ് ഇപ്പോൾ ഉണ്ടായ വിഷയവുമായി താരതമ്യം ചെയ്യേണ്ടത്.

ഹാദിയ ഇസ്ലാമിലേക്ക് കടന്ന് വരുമ്പോൾ ബന്ധപ്പെട്ട മഹല്ല്‌ അവൾക്ക് അംഗത്വവും മറ്റും നൽകുന്ന പോലെ, അന്യ മതസ്ഥനെ വിവാഹം ചെയ്ത് പോകുന്നവൾ ആ മതക്കാരന്റെ അമ്പലത്തിലോ, ഇടവകയിലോ മെമ്പർഷിപ്പ് എടുക്കട്ടെ. ഇനി യുക്തിവാദി ആവാൻ ആണ് തീരുമാനം എങ്കിൽ യുക്തിവാദികളുടെ സംഘടനയിലോ മറ്റോ വേണമെങ്കിൽ മെമ്പർഷിപ്പ് എടുക്കട്ടെ. ഒരു മഹല്ല്‌ കമ്മിറ്റിയും അതിനെ എതിർക്കാൻ വരില്ല.

അവർ മരിച്ചാൽ ശാന്തി കവാടത്തിൽ കൊണ്ട് പോയി കറണ്ട് അടിപ്പിക്കുകയോ, പയ്യാമ്പലം ബീച്ചിൽ കൊണ്ട് പോയി ചിതയൊരുക്കുകയോ, സെമിത്തേരിയിൽ കല്ലറ ഒരുക്കുകയോ ചെയ്യട്ടെ. ഒരു മഹല്ല് കമ്മറ്റിയും അതിനെ തടുക്കാൻ വരില്ല.

അതല്ലാതെ "രണ്ട് തോണിയിലും കൂടി കാലിടണം" എന്ന് പറഞ്ഞാൽ അതിന് നിന്ന് തരാൻ ഉള്ളതല്ല മഹല്ല് കമ്മറ്റി.

ഇൻകമിംങ്ങ് വന്നാൽ സ്വീകരിക്കുക എന്നതും, ഔട്ട് ഗോയിംങ്ങ്‌ അടിച്ചാൽ തള്ളിക്കളയുക എന്നതും ആണ് കൂട്ടായ്മകൾ ചെയ്യേണ്ടത്. അത് മഹല്ല് കമ്മറ്റി ആയാലും, അമ്പലക്കമ്മറ്റി ആയാലും, ഇടവക കമ്മറ്റി ആയാലും, പാർട്ടി കമ്മറ്റി ആയാലും !

അബസ്വരം :
അല്ലാതെ ഔട്ട് ഗോയിംങ്ങ്‌ അടിച്ചവരെ "മാഷാ അല്ലാഹ്" സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയിൽ ചെന്ന് 51 വെട്ട് വെട്ടാനൊന്നും മഹല്ല് കമ്മറ്റി നിന്നിട്ടില്ലല്ലോ !!


                                                                     1736
                                                                     ******
24.10.2017
പുല്ലും വൈക്കോലും വെള്ളവും കിട്ടാതെ ഗോമാതാവ് വിശന്ന് അലഞ്ഞ് തിരിഞ്ഞ സ്ഥലമാണ് ഹംഗറി !

അബസ്വരം :
പിന്നെ ഒരു സ്ഥലത്ത് ചെന്ന് എലിനെ പിടിച്ച് ഈറ്റി. ആ സ്ഥലം "ഇറ്റലി" എന്നറിയപ്പെട്ടു.


                                                                     1737
                                                                     ******
24.10.2017
ദീൻദയാൽ ഉപാധ്യായയുടെ ജന്മ ശതാബ്ദി ആഘോഷിക്കാൻ കേരള വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയതിൽ അത്ഭുതം കൊള്ളുകയോ, "അയാൾ സംഘിയാണ്" എന്ന് പറഞ്ഞ് പിണറായി സർക്കാരിനെ അതിന്റെ പേരിൽ വിമർശിക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.

അയാളുടെ പേര് ഒന്ന് നോക്കൂ...

"ദീൻ" - ദീനൻ, അഥവാ അസുഖം പിടിച്ച് ഇടങ്ങേറായവൻ.

"ദയാൽ" - ദയാലു.

"ഉപാധ്യായ" - "ഉപ പാഠപുസ്തകം" എന്നൊക്കെ പറയുമ്പോലെ "ഉപ അധ്യായം".

"ഉപ അധ്യായം" എന്ന് പറഞ്ഞാൽ സ്‌കൂളിൽ പഠിപ്പിക്കേണ്ട ഒരു അധ്യായത്തിന്റെ ഉപ അധ്യായം ആണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥൻ സാർ മനസ്സിലാക്കിയതിൽ തെറ്റ് പറയാൻ കഴിയുമോ ?

അബസ്വരം :
അതുകൊണ്ട് തന്നെ ഇങ്ങിനെ ദീനനും, ദയാലുവും, സർവ്വോപരി ഉപ അധ്യായവുമായ ഒരാളുടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത് കൂട്ടരേ ? ചിന്തിക്കൂ സൂർത്തുക്കളേ !!


                                                                     1738
                                                                     ******
25.10.2017
ചിന്താ ജെറോമേ,
"ലാൽ സലാം" മിലെ സലാമിന് ചുകപ്പ് നിറം എവിടെ നിന്ന് കിട്ടി ? സലാമിന് നിറം ഉണ്ടോ ? ഉണ്ടെങ്കിൽ അതൊന്ന് കാണിച്ച് തരുമോ ?

അബസ്വരം :
വളിക്കും, സലാമിനും നിറം നിങ്ങൾക്ക് കൊടുക്കാമെങ്കിൽ പിന്നെ പാട്ടിന്റെ ശാസ്ത്രീയത അന്വേഷിക്കണോ ?


                                                                     1739
                                                                     ******
26.10.2017
"ടിപ്പു സുൽത്താൻ വിഷയത്തിൽ കർണ്ണാടക സർക്കാർ രാഷ്ട്രപതിയെ തെറ്റിദ്ധരിപ്പിച്ചു." - ബി ജെ പി

അബസ്വരം :
അപ്പൊ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തെറ്റിദ്ധരിക്കുന്ന ഒരു ഊളയെ പിടിച്ചാണല്ലേ സംഘികളേ നിങ്ങൾ രാഷ്ട്രപതിയാക്കിയത് ?


                                                                     1740
                                                                     ******
27.10.2017
ഹാദിയ വിഷയത്തിൽ രാഹുൽ ഈശ്വർ നാടകം കളിക്കുകയാണ്.

"മതേതരനും, മുസ്ലിം പ്രേമിയും ആണ് താൻ" എന്ന് വരുത്തി തീർക്കാൻ ഉള്ള കളി. ഹാദിയയുടെ വീഡിയോ ആദ്യം പുറത്ത് വിട്ടത് അവന് പറ്റിയ അബദ്ധം ആണ്. എന്നാൽ പിന്നെ വീണിടം വിദ്യയാക്കാൻ ലവൻ ശ്രമിക്കുന്നു.

ആ വീഡിയോ ഇത്രയും കാലം അവന്റെ കയ്യിൽ ഉണ്ടായിട്ടും അവൻ അത് പൊതുസമൂഹത്തിന്റെ മുന്നിൽ തുറന്ന് വിടാതിരുന്നതും, ഇപ്പോൾ ഒരു തുണ്ട് മാത്രം വിടുന്നതും അവന്റെ വക്രബുദ്ധിയുടെ ഉദാഹരണമാണ്.

ആ വീഡിയോ മുഴുവൻ ആദ്യം തന്നെ അവൻ പുറത്ത് വിട്ടിരുന്നു എങ്കിൽ, ഈ കേസിൽ നിർണ്ണായകമായ വഴിത്തിരിവ് എപ്പോഴേ ഉണ്ടാകുമായിരുന്നു.

ഈ കേസിൽ വിധി എന്തായാലും അത് രാഹുൽ ഈശ്വർ മുതലെടുക്കും. സാമാന്യ ബോധം ഉള്ളവർക്കും, നിയമത്തെ കുറച്ച് അൽപ്പം ധാരണയുള്ളവർക്കും അന്തിമവിധി ഹാദിയക്ക് അനുകൂലം ആവും എന്നറിയാം.

അങ്ങിനെ വിധി ഹാദിയക്ക് അനുകൂലമായാൽ അതിന്റെ ക്രെഡിറ്റ് രാഹുൽ ഈശ്വർ കൊണ്ട് പോകും.

അഥവാ കോടതി, ന്യായവും നീതിയും മറന്ന ഒരു വിധി പുറപ്പെടുവിച്ചാൽ രാഹുൽ ഈശ്വറിന്റെ ഉള്ളിലെ സംഘി ചിരിക്കും. സംഘി സംഘടനായോഗങ്ങളിൽ ആ വിധിക്ക് കാരണം അവനാണെന്ന് അവൻ വ്യാഖ്യാനിച്ച് കയ്യടി നേടുകയും ചെയ്യും. അതിനുള്ള കുതന്ത്രങ്ങൾ ഒക്കെ അവന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ട്.

അബസ്വരം :
പേപ്പട്ടിയെ നമ്പിയാലും, സംഘികളെ നമ്പരുത്.


                                                                     1741
                                                                     ******
27.10.2017
ചെറിയ വിഷയങ്ങളിൽ പോലും മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയായി കൊണ്ടിരിക്കുന്നു.

ഈ സാഹചര്യം സൃഷ്ടിച്ചതിൽ നമ്മുടെ സമൂഹത്തിന് ഉത്തരവാദിത്വം ഉണ്ട്.

പണ്ടൊക്കെ കുട്ടികൾ വല്ല തെറ്റും ചെയ്താൽ അടി കൊടുത്താണ് വളർത്തിയിരുന്നത്. ചെറിയ തെറ്റുകൾക്ക് ചീത്തയും, അത് ആവർത്തിച്ചാൽ അടിയും അന്ന് സുലഭമായി കിട്ടിയിരുന്നു. അത് വീട്ടുകാരും, അധ്യാപകരും കൃത്യമായി കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ വല്ല ചീത്തയോ, നാലടിയോ കിട്ടിയാൽ അതൊന്നും കുട്ടികളെ ആത്‍മഹത്യ ചെയ്യുന്നതിലേക്ക് തള്ളി വിട്ടിരുന്നില്ല. പൊതുവെ ഇതിനെയൊക്കെ നേരിടാനുള്ള ഒരു മാനസികമായ ബലം അവരിൽ അവരറിയാതെ സൃഷ്ടിക്കപ്പെട്ടിരുന്നു.

എന്നാൽ പുതിയ മക്കളെ വളർത്തൽ രീതികൾ ഇതിനെയാകെ മാറ്റി. കുട്ടികൾ ചെയ്ത തെറ്റിന് രണ്ട് കൊടുത്താൽ പോലും മാതാപിതാക്കൾക്കെതിരെ കേസ് എടുക്കാം എന്ന നിലയിൽ കാര്യങ്ങൾ എത്തി. കുട്ടികളെ ചീത്ത പറഞ്ഞാൽ അവർ തങ്ങളെ വെറുക്കുമോ എന്ന് ഭയക്കുന്ന മാതാപിതാക്കളുടെ സമൂഹം സൃഷ്ടിക്കപ്പെട്ടു. ഇതിനാൽ കുട്ടികൾ പലപ്പോഴും ദു:ഖം, ശിക്ഷ, വേദന തുടങ്ങിയവ ഒന്നും അറിയാതെ വളർന്നു വരുന്നു. ജീവിതത്തിൽ എന്തെങ്കിലും ഒരു ചെറിയ തിരിച്ചടിയോ, മറ്റോ ഉണ്ടായാൽ അതിനെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലേക്ക് നമ്മുടെ കുട്ടികളുടെ മനസ്സ് മാറിയിരിക്കുന്നു.

പല രക്ഷിതാക്കളും "ഞാൻ എന്റെ കുട്ടിയെ അടിക്കാറില്ല, ചീത്ത പറയാറില്ല" എന്നൊക്കെ അഭിമാനത്തോടെ പറയുന്നത് സഹതാപത്തോടെ ഞാൻ കേട്ട് നിന്നിട്ടുണ്ട്. കാരണം അടിയും, ചീത്തയും വാങ്ങാൻ ഉള്ള കാര്യങ്ങൾ ചെയ്യാതെ ഒരു കുട്ടിയുടേയും ബാല്യം കടന്ന് പോവില്ലല്ലോ !

മക്കളെ വളർത്തുമ്പോൾ ചീത്ത പറയേണ്ടതിനു ചീത്ത പറയുകയും, തല്ലേണ്ടതിന് തല്ലുകയും ചെയ്യണം എന്നാണ് എന്റെ കാഴ്ചപ്പാട്.

പക്ഷേ ചീത്ത പറയുമ്പോളും, തല്ലുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ചീത്ത പറയാൻ തെറി വാക്കുകൾ ഉപയോഗിക്കരുത്. അതുപോലെ നായ, പട്ടി എന്നൊന്നും വിളിക്കരുത്. അതുപോലെ തല്ലുമ്പോൾ ഒരിക്കലും ബോധം ഇല്ലാതെ കുട്ടികളുടെ തോന്നിയ സ്ഥലങ്ങളിൽ അടിക്കരുത്. അത് ചിലപ്പോൾ ഗുരുതരമായ കേടുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടാക്കിയേക്കാം. കയ്യിൽ കിട്ടിയത് കൊണ്ട് അടിക്കുക എന്നതും, നിരത്തി അടിക്കുക എന്നതും ശരിയല്ല. ഒരു വടികൊണ്ട് ചന്തിയിൽ ആവശ്യത്തിനുള്ള  സ്ട്രോങ്ങിൽ ഒന്നോ രണ്ടോ അടി കൊടുക്കുക. എന്നാൽ ശാരീരികമായി അപകടം ഒന്നും ഉണ്ടാവില്ല എന്ന് മാത്രമല്ല, ഒന്ന് രണ്ട് ദിവസം ഇരിക്കുമ്പോൾ കുട്ടികൾക്ക് കിട്ടിയത് ഓർമ്മയും ഉണ്ടാകും.

ഇങ്ങനെ കേട്ടും കൊണ്ടും വളരുന്ന കുട്ടികൾക്ക് മനസ്സുറപ്പ് കൂടിയിരിക്കും. ഒരു വിധം കാറ്റുകൾക്കൊന്നും ആ മനസ്സിനെ തകർക്കാൻ കഴിയില്ല.

അബസ്വരം :

ഇനി സ്വന്തം മക്കളെ രണ്ട് കൊടുത്തതിന്റെ പേരിൽ നിങ്ങളെ പോലീസ് പിടിക്കുകയും, കോടതിയിൽ എത്തുകയും ചെയ്താൽ നിങ്ങൾ കോടതിയോട് ചോദിക്കുക - "യുവർ ഓണർ, എന്റെ കുട്ടി ഒരു തെറ്റ് ചെയ്തിന്  ഞാൻ തല്ലി. ആ കുട്ടി അതേ തെറ്റ് 18 വയസ്സിന് ശേഷം ചെയ്താൽ നിങ്ങൾ തന്നെ അവനെ പിടിച്ച് ശിക്ഷിക്കില്ലേ ? അപ്പോൾ തെറ്റുകൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ കുട്ടിക്കാലത്തെ ഒരു ചെറിയ ശിക്ഷക്ക് ആകും എങ്കിൽ ആ ശിക്ഷ നൽകുകയല്ലേ ചെയ്യേണ്ടത് ? ശിക്ഷ എന്നത് 18 വയസ്സിന് മുൻപ് ആയാലും, ശേഷം ആയാലും തെറ്റുകൾ തടയാനും, തിരുത്തിക്കാനും ഉള്ളതല്ലേ ?"


                                                                     1742
                                                                     ******
28.10.2017
"അഹമ്മദാബാദ്: ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വോട്ടിങ് യന്ത്രത്തിലെ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് ബി.ജെ.പിയുടെ ചിഹ്നമായ താമരയില്‍ മാത്രം വോട്ട് രേഖപ്പെടുത്തുന്ന 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് വോട്ടറെ ബോധ്യപ്പെടുത്തുന്ന രശീതി (VVPAT) ഘടിപ്പിച്ച യന്ത്രങ്ങളാണിവ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു." - വാർത്ത

അബസ്വരം :
ജനാധിപത്യം വിശ്വാസ്യത വീണ്ടെടുക്കാൻ ബാലറ്റിലേക്ക് തിരിച്ച് പോകട്ടെ !


                                                                     1743
                                                                     ******
28.10.2017
"മോഡി പ്രധാനമന്ത്രി ആയ ശേഷം ഒരു വാർത്താ സമ്മേളനം പോലും നടത്തിയില്ല." - വാർത്ത

അബസ്വരം :
"മേരെ പ്യാരെ ദേശ് വാസിയോം, വാർത്താ സമ്മേളനം എന്ന് കേട്ടാൽ മ്മക്ക് വയർ ഇളകും ഹേ ! സോ മേം വാർത്താ സമ്മേളൻ കൊ ഡീലക്‌സ് നിരോദ് കർത്താഹഹഹ!!"


                                                                     1744
                                                                     ******
29.10.2018
ഇന്നലെ വണ്ടിയുടെ പുക പരിശോധന നടത്തുമ്പോൾ ആ കടയുടെ ഉടമസ്ഥനോട് സ്ഥിരം കസ്റ്റമർ എന്ന പരിചയം മുതലെടുത്ത് ഞാൻ ഒരു കാര്യം ചോദിച്ചു...

"ഇതിപ്പൊ വണ്ടിയുടെ പുക ഒക്കെ കൂടുതൽ ആണെങ്കിൽ ഉടായിപ്പ് പരിപാടി വല്ലതും നടക്കുമോ ? അതോ കൃത്യമായ കണക്ക് മാത്രമേ പ്രിന്റ് ആവുകയുള്ളോ ?"

ലവൻ ഒന്ന് ഇളിച്ച് : "അത് കൂടുതൽ ആണെങ്കിൽ ആദ്യ തവണ റിജകറ്റ് ആവും. വീണ്ടും അപ്പോൾ തന്നെ ഒന്ന് കൂടി കൊടുത്താൽ നോർമൽ റേഞ്ചിൽ ഉള്ളത് പ്രിന്റ് ആവും."

"പിന്നെ ഇപ്പൊ ഇതോണ്ട് എന്താ കാര്യം ?" മ്മൾ  അത്ഭുതത്തോടെ ചോദിച്ചു.

"ഓട്ടോറിക്ഷകൾക്ക് ആണ് പുക പ്രശ്നം കാരണം റിജക്റ്റ് ഉണ്ടാവൽ. അപ്പൊ വീണ്ടും കൊടുക്കും... അപ്പോ ശരിയാവും." ലവൻ സത്യസന്ധമായി പറഞ്ഞു.

"ഇനിയിപ്പോ ഒരു വണ്ടിക്ക് എത്ര ചെയ്തിട്ടും ശരിയായില്ലെങ്കിൽ ഒരു വണ്ടിയുടെ ഫോട്ടോ ഒക്കെ എടുത്ത് പുകക്കുഴലിൽ വെക്കുന്ന സാധനം വേറെ വണ്ടിയുടേതിൽ വെച്ചാലും സർട്ടിഫിക്കറ്റ് റെഡിയാവില്ലേ ?" മ്മൾ ആ സാധ്യതയെ കുറിച്ച് അന്വേഷിച്ചു.

ഓൻ ഒരു ഒന്നന്നര ചിരിയാണ് അതിന് മറുപടിയായി നൽകിയത്. ആ ചിരിയിൽ തന്നെ എല്ലാം ഉണ്ടായിരുന്നു !

ഇതാണ് മ്മടെ പുക ടെസ്റ്റിന്റെ അവസ്ഥ.

ഇങ്ങനെ ഉള്ള ഒരു സർട്ടിഫിക്കറ്റ് കയ്യിൽ വെക്കാൻ മറന്നാൽ ആണ് ആയിരം രൂപ പോലീസ് പിടുങ്ങുന്നത്.

അബസ്വരം :
എന്തിനോ വേണ്ടി ടെസ്റ്റുന്നു പുകകൾ !


                                                                     1745
                                                                     ******
30.10.2017
"ഹാദിയയെ നവംബർ 27 ന് മൂന്ന് മണിക്ക് നേരിട്ട് തുറന്ന കോടതിയിൽ ഹാജരാക്കണം." സുപ്രീംകോടതി

അബസ്വരം :
ഹാദിയക്ക് ഇനിയും ഏറ്റവും ചുരുങ്ങിയത് ഒരു മാസം കൂടി തടവ് ശിക്ഷയോ ?!
ഇതെന്ത് നീതി ?
ഇതെന്ത് ന്യായം ??


                                                                     1746
                                                                     ******
31.10.2017
"പശു തൂറി" എന്നോ "ചാണകം ഇട്ടു" എന്നോ സംസ്കാര ശൂന്യമായി പറയരുത്. "ഗോമാതാവ് ദിവ്യ മലം നിപതിപ്പിച്ചു" എന്ന് സംസ്കാരത്തോടെ പറയുക !

അബസ്വരം :
ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കാൻ നാം ഇനിയും പഠിക്കേണ്ടിയിരുന്നു !!


                                                                     1747
                                                                     ******
01.11.2017
പരശുരാമന് പകരം തോമസ് ചാണ്ടിയെക്കൊണ്ട് മഴു എറിയിച്ചിരിന്നു എങ്കിൽ അന്റാർട്ടിക്ക വരെ ഇപ്പൊ കേരളത്തിൽ കിടന്നേനെ !

അബസ്വരം :

കേരളപ്പിറവി ദിനത്തിലെ നഷ്ടബോധം !


                                                                     1748
                                                                     ******
02.11.2017
"കല്യാണം നടക്കുമ്പോൾ കോടതിയിൽ നിന്നും വരന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം" എന്ന നിയമം എന്ന് മുതലാണ് തുടങ്ങിയത് ?

അബസ്വരം :
ഇക്കണക്കിന് പോയാൽ കോടതികളിൽ ഒരു വിവാഹ സൽസ്വഭാവ സർട്ടിഫിക്കറ്റ് ബെഞ്ചും, എൻ ഐ എയിൽ കല്യാണ അന്വേഷണ ബ്രാഞ്ചും തുടങ്ങേണ്ടി വരും!


                                                                     1749
                                                                     ******
02.11.2017
റോഡിലെ കുണ്ടും കുഴിയും അടച്ച്‌ യാത്ര സുരക്ഷിതമാക്കാത്ത, ഇടക്കിടെ പൊട്ടുന്ന കുടിവെള്ള പൈപ്പുകൾ മര്യാദക്ക് മെയ്ന്റെയ്ൻ ചെയ്യാത്ത, കാറ്റടിക്കുമ്പോഴേക്കും മറിഞ്ഞ് വീഴുന്ന ഇലക്ട്രിക്ക് പോസ്റ്റുകളുമായി നടക്കുന്ന ടീംസ് ആണ് മണ്ണിന്നടിയിലെ വാതകപൈപ്പ് സുരക്ഷിതമാണ് എന്ന് തള്ളുന്നത് !

അബസ്വരം :
ആദ്യം ഇതുവരെ ഉണ്ടാക്കിയ റോഡും, ഇട്ട പൈപ്പുകളും ഒക്കെ ഒന്ന് മര്യാദക്ക് കൊണ്ട് നടക്കുന്നത് കാണിച്ച് താ...
എന്നിട്ടാവാം പുതിയവ ചാമ്പൽ !


                                                                     1750
                                                                     ******
04.11.2017
"ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍. "ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്നു" - എന്ന കുറിപ്പിലെ പരാമര്‍ശമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്." - വാർത്ത

അബസ്വരം :
മാപ്പിള സഖാക്കൾക്ക് എല്ലാം സുഖം തന്നെയാണല്ലോ ല്ലേ ?


അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

1 comment:

  1. അറബി ഗോമാതാവ് തന്റെ ഭർത്താവിനെ കാത്ത് കുമ്പിട്ട് നിന്ന സ്ഥലമാണ് പിന്നീട് "kuWAIT" എന്നറിയപ്പെട്ടത്.

    അബസ്വരം :
    ഇരിക്കാഞ്ഞത് നന്നായി. എന്നാപ്പൊ "eWAIT" എന്നായേന്നേയ് !

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....