Saturday, October 21, 2017

അബസ്വര സംഹിത - മുപ്പത്തിനാലാം ഖണ്ഡം

അബസ്വരങ്ങള്‍ അക്ഷരങ്ങളുടെ അടയാളപ്പെടുത്തല്‍ തുടരുന്നു...

                                                                     1651
                                                                     ******
15.08.2017
ദേശീയ പതാക ഉയർത്തി ദേശീയ ഗാനത്തിനു പകരം വന്ദേമാതരം ചൊല്ലിയതിന്‌ മൂത്ത സംഘി മോഹൻ ഭാഗവതിനെ കുറ്റം പറഞ്ഞിട്ട്‌ കാര്യം ഇല്ല.

ദേശീയ ഗാനം ചൊല്ലലും, പതാക ഉയർത്തലും ഒക്കെ ഇപ്പോഴാണല്ലോ സംഘികൾ ചെയ്യാൻ തുടങ്ങിയത്‌. എൽ കെ ജി പഠിക്കുന്ന കുട്ടി ആർക്കിമിഡീസ്‌ തത്വം കാണാതെ പറയും എന്ന് പ്രതീക്ഷിക്കരുത്‌.

അബസ്വരം :
പഠിച്ച്‌ തുടങ്ങിയിട്ടല്ലേ ഉള്ളൂ...
മ്മക്ക്‌ കാത്തിരിക്കാം !

                                                                     1652
                                                                     ******
16.08.2017
മമത ബാനർജ്ജിയുടെ അപ്പി ഇത്തിരി സംഘടിപ്പിച്ച്‌ പിണറായി തിന്നണം.

അബസ്വരം :
ചിലപ്പോൾ സംഘിക്കൾക്ക്‌ എതിരെ ക മ എന്നെങ്കിലും പറയാനുള്ള നാവനക്കം കിട്ടിയേക്കും !

                                                                     1653
                                                                     ******
17.08.2017
"2018 ജനുവരി 1 ന്‌ നിങ്ങൾ സ്വപ്നം കാണുന്ന ഇന്ത്യയെ ലഭിക്കും." - മോഡി

അബസ്വരം :
അന്ന് എന്താണ്‌ അങ്ങയുടെ പരിപാടി മോഡിയണ്ണാ ?
ജലസമാധിയോ, ഒരു കഷ്ണം കയറോ, അതോ പൊട്ടാസ്യം സയനേഡോ ??

                                                                     1654
                                                                     ******
18.08.2017
"സ്വർണ വള ഊരിനൽകി ഫോട്ടോയെടുത്ത ശേഷം തിരിച്ചുവാങ്ങി ശോഭാ സുരേന്ദ്രൻ. അമ്പലക്കുഴി കോളനിയിൽ ബി.ജെ.പി യുടെ ദത്തെടുക്കൽ നാടകം." - വാർത്ത

അബസ്വരം :
തിരിച്ച്‌ വാങ്ങാതിരിക്കാൻ നൽകിയത്‌ ചാണക വളയോ, ഗോമൂത്ര കുപ്പിയോ ഒന്നും അല്ലല്ലോ... സ്വർണ വളയാണ്‌ സ്വർണ വള. കഷ്ടപ്പെട്ട്‌ മഞ്ഞൾ കൃഷി ചെയ്തുണ്ടാക്കിയ സ്വർണ വള !

അതൊക്കെ സംഘികൾ ഓസിന്‌ കൊടുക്കും എന്ന് വിചാരിക്കുന്നവരാണ്‌ കഴുതകൾ !

                                                                     1655
                                                                     ******
18.08.2017
ജുമുഅ ഖുതുബയിൽ മുസ്ല്യാർ...

"ബ്ലൂ വെയിൽ ഗെയിം ഇന്ന് സമൂഹത്തിലെ കൗമാരക്കാരുടെ ജീവൻ എടുത്തുകൊണ്ടിരിക്കുകയാണ്‌. 50 ദിവസത്തേക്ക്‌ ഒരോ ദിവസവും പുതിയ ചലഞ്ചുകൾ നൽകി കുട്ടികളെ അത്‌ അടിമയാക്കുന്നു. സുബ്‌ഹ്‌ നമസ്ക്കാരത്തിന്‌ എഴുന്നേൽക്കാൻ മടിക്കുന്ന കുട്ടികൾ പോലും ഗെയിം അഡ്മിന്റെ ചലഞ്ചുകൾക്കായി പുലർച്ചെ 4 മണിക്ക്‌ എഴുന്നേൽക്കുന്നു. രക്ഷിതാക്കൾ ഈ വിഷയത്തിൽ ജാഗ്രത പാലിക്കണം."

ജുമുഅ നമസ്ക്കാര ശേഷം പള്ളിയുടെ പുറത്ത്‌ കുട്ടികളുടെ സംസാരം,
"എടാ ബ്ലൂ വെയിൽ ഏതാടാ ഗെയിം ?"

"അത്‌ നെറ്റിൽ ഉണ്ടെടാ..."

"ഏതാ സൈറ്റ്‌ എന്നറിയോ ?"

"പ്ലേ സ്റ്റോറിൽ ഉണ്ടാവും..."

"ഇജ്ജ്‌ ഇൻസ്റ്റാൾ ചെയ്തോ ?"

"ഇല്യ... ഇന്ന് പോയി നോക്കണം... മുസ്ല്യാര്‌ വരെ പറഞ്ഞ സ്ഥിതിക്ക്‌ നല്ല ഗെയിമാവും..."

അബസ്വരം :
ബ്ലൂ വെയിലിന്റെ മുസീബത്തിൽ നിന്നും പടച്ചോനേ നീ തന്നെ കാക്കണേ...!

                                                                     1656
                                                                     ******
19.08.2017
മിമിക്രിക്കാർ വല്ലതും ഉത്ഘാടനം ചെയ്യാൻ വന്നാൽ വേദിയിൽ ഒന്ന് രണ്ട് മിമിക്രി കാണിക്കും. പാട്ടുകാരാണെങ്കിൽ പാട്ട് പാടും. മാജിക്കുകാർ ആണെങ്കിൽ മാജിക്ക് കാണിക്കും. അങ്ങനെ തങ്ങളുടെ മേഖലയിലെ കഴിവുകൾ പ്രദർശിപ്പിക്കും.

സംഭവങ്ങൾ അങ്ങിനെ ഒക്കെ ആയിട്ടും സണ്ണിക്കുട്ടി കൊച്ചിയിൽ വന്ന് തന്റെ കഴിവുകൾ പ്രദർശിപ്പിക്കാതെ പോയത് മോശമായി.

അബസ്വരം :
ആയതിനാൽ സണ്ണിക്കുട്ടി ഉത്ഘാടനം ചെയ്ത സ്ഥാപനത്തോട് നിസ്സഹകരിച്ച് മാതൃകയാവാൻ മലയാളികൾ തയ്യാറാവണം.

                                                                     1657
                                                                     ******
21.08.2017
രാഹുൽ ഈശ്വർ മുസ്ലിംങ്ങളുടെ വ്യക്താവ്‌ ആവുന്നത്‌ പോലെ അഭിനയിക്കുന്നത്‌ കണ്ട്‌ ഹെയറാഞ്ചകം കൊള്ളുന്ന കാക്കമാരോട്‌ സഹതാപം തോന്നുന്നു.

പഴയ നമ്പറുകൾ ഏൽക്കാതെ വരുമ്പോൾ, സംഘികൾ ഇറക്കിയ പുതിയ നമ്പറാണ്‌ രാഹുൽ ഈശ്വറിന്റെ ഈ നാടകം.

മുസ്ലിംങ്ങൾക്ക്‌ വേണ്ടി സംസാരിക്കാൻ ഇനി രാഹുൽ ഉണ്ട്‌ എന്ന ഫീലിംഗ്‌ ഉണ്ടാക്കുകയും, ചാനൽ ചർച്ചകളിൽ മുസ്ലിം വിഭാഗത്തിന്റെ ശബ്ദം കൂടി സംഘികളാൽ ഹൈജാക്ക്‌ ചെയ്യുകയും ചെയ്യുക എന്ന ഒരു കുതന്ത്രമാണവർ പ്രയോഗിക്കുന്നത്‌.

ദേശീയ മാധ്യമങ്ങളിൽ മുസ്ലിംങ്ങൾക്ക്‌ എതിരെ സംസാരിക്കുന്നവനായും, കേരള മാധ്യമങ്ങളിൽ മുസ്ലിംങ്ങൾക്ക്‌ അനുകൂലമായി സംസാരിക്കുന്നവനായും രാഹുലിനെ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.

അബസ്വരം :
ആട്ടിൻ തോലണിയാൻ ശ്രമിക്കുന്ന സംഘിയെ കൂടുതൽ സൂക്ഷിക്കണം.

                                                                     1658
                                                                     ******
21.08.2017
ഞാൻ ഗ്ലോബൽ ഇസ്ലാമിക്ക്‌ മിഷന്റെ ഒരു വ്യക്താവ്‌ അല്ല. എന്നാൽ "സമാധനപരമായും, മാന്യമായും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവർക്കുണ്ട്‌" എന്ന് പറയാൻ എനിക്ക് ഒരു മടിയും ഇല്ല. അവരുടെ പ്രചാരണങ്ങളെ തടയുകയും, അതിനെ ആക്രമിക്കുകയും ചെയ്യുന്നത്‌ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.

ഇന്നുകളിൽ പല കാക്കമാരും ഗ്ലോബൽ ഇസ്ലാമിക്ക്‌ മിഷന്റെ ലഘുലേഖകൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട് എന്നത് അപഹാസ്യമാണ്.

"വർത്തമാനകാലത്ത് ലഘുലേഖയുടെ ആവശ്യമുണ്ടോ ?" എന്ന ചിലരുടെ ചോദ്യം കാണുമ്പോൾ സഹതാപം തോന്നുന്നു. നാട്ടിൽ പത്രങ്ങൾക്കും, മറ്റു നോട്ടീസുകൾക്കും സ്‌പേസ് ഉള്ളിടത്തോളം കാലം ലഘുലേഖകൾക്കും സ്‌പേസ് ഉണ്ടാകും എന്ന് ഇത്തരകാർക്ക് ആരെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.

വേറെ ഒരു കൂട്ടരുടെ ചോദ്യമാണ് "ഇന്ത്യ ഈ അവസ്ഥയിൽ നിൽക്കുമ്പോൾ, മുസ്ലിംങ്ങൾ ഇങ്ങനെ ആക്രമിക്കപ്പെടുമ്പോൾ, ലഘുലേഖ വിതരണം ചെയ്ത് അവരെ പ്രകോപിപ്പിക്കണമോ ?" എന്നത്.
ഇത് കേട്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്‌ഥയിൽ ആണ്.

ഇക്കൂട്ടർ സംഘികളെ ഭയപ്പെടാനും, അവർക്ക് അടിമകളാനും അല്ലേ നമ്മോട് പറയാതെ പറയുന്നത് ? അതാണോ ഇസ്ലാം പഠിപ്പിക്കുന്നത് ?

അബസ്വരം :
"അല്ലാഹു അല്ലാതെ വേറെ ഒരു ദൈവം ഇല്ല" എന്ന് വിശ്വസിക്കുന്നവർക്ക് അത് പറയാൻ ഉള്ള സ്വാതന്ത്ര്യം ആണ് സ്വാതന്ത്ര്യം. അത് കേൾക്കാൻ ഇഷ്ടമില്ലാത്തവർക്ക് അത് കേൾക്കാതിരിക്കാനും, ചെവി പൊത്തേണ്ടവർക്ക് ചെവി പൊത്താനും ഉള്ള സ്വാതന്ത്ര്യം ആണ് സ്വാതന്ത്ര്യം.

സംഘികളോട് ഇത് പറഞ്ഞിട്ട് കാര്യമില്ല എന്നതിനാൽ അവരോട് പറയുന്നില്ല. അതുകൊണ്ട് കാക്കമാർ എങ്കിലും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഐക്യത്തോടെ ശബ്ദം ഉയർത്താൻ തയ്യാറാവുക.

                                                                     1659
                                                                     ******
22.08.2017
"സ്വന്തം മതത്തിലെ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ച ശേഷം പോരേ അന്യമതസ്ഥർക്ക് മതം പറഞ്ഞ് കൊടുക്കുന്നതും, ലഘുലേഖ വിതരണം ചെയ്യുന്നതും ?" - ചില നിഷ്‌കുകൾ ഉന്നയിക്കുന്ന ചോദ്യം ആണിത്.

ഒറ്റ നോട്ടത്തിൽ ഈ ചോദ്യം ശരിയാണല്ലോ എന്ന് തോന്നുകയും ചെയ്യും. എന്നാൽ ഇതിലേക്ക് ഒന്ന് കൃത്യമായി കടന്ന് നോക്കിയാൽ ഇത് ആന മണ്ടത്തരം ആണെന്ന് ബോധ്യമാവുകയും ചെയ്യും.

ഒരു ആശയ പ്രചാരണത്തിലും ഇത്തരം മാനദണ്ഡം മുന്നോട്ട് വെക്കാൻ കഴിയില്ല. ആശയങ്ങൾ പ്രചരിപ്പിക്കുക, വേണ്ടവർ ഉൾക്കൊള്ളുക എന്നത് മാത്രമാണ് ഈ വിഷയത്തിൽ ചെയ്യാൻ കഴിയുക.

ഇസ്‌ലാമിലേക്ക് ആളുകൾ കടന്ന് വരുന്നത് ഇത്തരം ആശയ ഭിന്നതകളും, വ്യത്യസ്ത കാഴ്ചപ്പാടുകളും ഒക്കെ ഉണ്ടെന്ന് മനസ്സിലാക്കി തന്നെയാണ്. അല്ലാതെ വിഭാഗീയതയും, അഭിപ്രായ വ്യത്യാസവും ഇല്ലാത്ത ആളുകളാണ് ഈ മതത്തിൽ ഉള്ളത് എന്നത് കൊണ്ടല്ല.

സ്വന്തം മതത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഒരു ഭാഗത്ത് ശ്രമം ഉണ്ടാവുന്നതോടൊപ്പം തന്നെ, ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയാത്തവർക്ക്‌ അതെന്താണെന്ന് പറഞ്ഞ് കൊടുക്കാനുള്ള ബാധ്യതയും വിശ്വാസികൾക്ക് ഉണ്ട്.

അബസ്വരം :
"തന്റെ കുടുംബാംഗങ്ങളെ മുഴുവൻ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് മുസ്ലിംങ്ങൾ ആക്കിയ ശേഷമേ അന്യ കുടുംബത്തിൽ പെട്ടവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കൂ" എന്ന് പ്രവാചകൻ കരുത്തിയിരുന്നെങ്കിൽ, പ്രവാചകന്റെ ഇസ്‌ലാമിക പ്രബോധനം അബൂ ത്വാലിബിൽ അവസാനിക്കുമായിരുന്നില്ലേ ?

                                                                     1660
                                                                     ******
22.08.2017
"ഇക്കാ ആ ചായ ഒന്ന് ണ്ടാക്കിക്കാണിം."

മ്മൾ ചായ ണ്ടാക്കി കൊടുത്തു...

"ഇക്കാ അക്കൂനെ ഒന്ന് കുളിപ്പിക്കിം."

മ്മൾ അക്കൂനെ കുളപ്പിച്ചു...

"ഓന്റെ കുപ്പായം ഒക്കെ അലക്കിയോ ?"

"ഇല്ല."

"എന്താ ഇങ്ങള് ഇങ്ങനെ ഉത്തരവാദിത്വബോധം ഇല്ലാതെ നിക്കണ്. അത് അലക്കിട്ടാ..."

മ്മൾ അതും ചെയ്തു.

"ഇങ്ങള് എന്താ കാട്ട്ണ് ?"

"ഇക്ക് ഫേസ്‌ബുക്കിൽ ഇത്തിരി പണിണ്ട്..."

"എന്ത് പണി ? ബെർതെ അതിൽ ഇരുന്ന് കുത്തിക്കുറിക്ക്ണതല്ലേ പണി. മര്യാദക്ക് അത് എട്ത്ത് വെച്ചിട്ട് പോയി അരി കഴുകി അട്പ്പത്ത് ഇട്ടാ..."

"എന്താടീ അന്റെ സ്വഭാവത്തിൽ ഒര് മാറ്റം. ഇതൊക്കെ ഇജ്ജ് ചെയ്‌തീന്ന പണ്യല്ലേ ? എന്നിട്ട് ഇപ്പൊ ഒക്കെ ന്നെക്കൊണ്ട് ചെയ്യിക്ക്ണതും പോരാ, പറയണേൽ എല്ലാം ഒരു കല്പനയുടെ സ്വരവും ണ്ടല്ലോ..."

"ആ ഇഞ്ഞ് ഇങ്ങനെ തന്നെ ഒക്കെ ആയിരിക്കും."

"അതെന്താടീ പെട്ടെന്നൊരു മാറ്റം ? ഇജ്ജ് വല്ല ഫെമിനിച്ചി ക്ലാസും കേട്ടോ ?"

"അതൊന്നും അല്ല..."

"പിന്നെന്താടീ.. ഒന്ന് പറയെടീ..."

"അതേയ് മുത്വലാഖ് നിരോധിച്ച്ക്ക്ണ്. അതോണ്ട് ഇങ്ങളെ ഇപ്പൊ ഇക്ക് പേട്യൊന്നും ഇല്യാ. ഇനി ഇതൊക്കെ പ്രതീക്ഷിച്ചാ മതി ട്ടാ... മാത്രല്ല അയ്ന്റെ പേരില് ഇങ്ങള് മ്മളെ തല്ലാൻ വന്നാ മ്മൾ പീഡനത്തിന് കേസും കൊടുക്കും. ഓർത്തോ..."

അബസ്വരം :
അരി കഴുകി ഇട്ട ശേഷം കിട്ടിയ ഗ്യാപ്പിൽ ഇട്ട പോസ്റ്റാ... ഇപ്പൊ കക്കൂസ് കഴുകാനുള്ള ഓർഡർ വന്നിട്ടുണ്ട്... ന്നാ മ്മളങ്ങണ്ട്.....

                                                                     1661
                                                                     ******
23.08.2017
മുത്വലാഖിന് അനുകൂലമായി വിധിയെഴുതിയ ആ രണ്ട് ജഡ്ജിമാരുടെ ഇസ്ലാമിനെ കുറിച്ചുള്ള വിവരം ആലോചിക്കുമ്പോഴാ....!!!

അബസ്വരം :
ഇജ്ജാതി ഐറ്റംസ് ഒക്കെ തന്നെയാണല്ലോല്ലേ ഇസ്ലാമിനെ കുറിച്ചും ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയും ഒക്കെ വിധികൾ ഇറക്കുന്നത് ?

                                                                     1662
                                                                     ******
23.08.2017
അങ്ങകലെ ഒരു കല്യാണ വേദിയിൽ...

"അല്ല കുഞ്ഞാപ്പാ ഇജ്ജല്ലേ പണ്ട് പറഞ്ഞത് ഇനി ലീഗ് നേതാക്കളൊന്നും ആഢംബര കല്യാണത്തിന് കൂടൂലാ ന്ന്. ഇന്നിട്ടിപ്പൊ..."

"ഹഹഹ... അതും ഇതും തമ്മിലെന്ത് ബന്ധം ന്റെ ഹാജ്യാരേ.. ഇതിപ്പൊ മ്മടെ തങ്ങളുട്ടീടെ കല്യാണല്ലേ.."

"അപ്പൊ തങ്ങമാർക്ക് ഇതൊക്കെ ആവാല്ലേ ന്റെ കുഞ്ഞാപ്പാ... മുനവ്വറലി തങ്ങൾ വരെ പറഞ്ഞത് കല്യാണം പള്ളീലാക്കണം, ലളിതാക്കണം എന്നൊക്കെയ്ര്ന്നല്ലോ... എന്നിട്ടിപ്പൊ എത്താ ഇത് കഥ കുഞ്ഞാപ്പാ.."

"ഹാജ്യാരെ ഇങ്ങള് അതൊന്നും ബല്യ ഇഷ്യൂ ആക്കല്ലിം... അതൊക്കെ ഒരു ഓളത്തിൽ അങ്ങണ്ട് ചാമ്പുന്നതല്ലേ..."

"അങ്ങനെ ചാമ്പ്യാ അത് ഹറാമല്ലേ കുഞ്ഞാപ്പാ... സമുദായം ഇതൊക്കെ മൻസിലാക്കൂലേ ?"

"ഓൽക്ക് അതോർത്ത് ഇരിക്യല്ലേ പണി ? മ്മടെ കൗം അതൊന്നും ഓർത്തിരിക്കൂലാ... നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിക്കും എന്ന് പറഞ്ഞ് മ്മ എത്ര തവണ ഓലെ വോട്ട് വാങ്ങി ? ന്ന് ട്ട് മ്മ നടപ്പാക്യോ ? നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയി ന്നല്ലാതെ ! ന്ന് ട്ടും വോട്ട് ഓല് മ്മക്ക് ചെയ്യ്‌ണ്ല്യേ ? അതൊക്കെ അത്രയേ ള്ളൂ ന്റെ ഹാജ്യാരേ..."

"ന്നാലും ന്റെ കുഞ്ഞാപ്പാ..."

"ഇങ്ങള് ബേഗം പോയി ബിരിയാണി കഴിക്കിം ഹാജ്യാരേ..."

"എന്താ കുഞ്ഞാപ്പാ അനക്ക് ഇത്ര ധൃതി ? ഇക്ക് പറ്യാൻ ള്ളത് ഇജ്ജ് ഒന്ന് കേൾക്ക്..."

"ഇക്ക് വേഗം പോണം ഹാജ്യാരേ... ഇക്ക് പോയിട്ട് യൂത്തന്മാരെ ആഢംബര വിവാഹം ഇസ്ലാമികമോ എന്ന വിഷയത്തിലുള്ള സെമിനാറിൽ അധ്യക്ഷ പ്രസംഗം നടത്താൻ ഉണ്ട്. അതാ.."

"അപ്പൊ മുനവ്വറലി ആവും ല്ലേ ഉത്ഘാടനം ?"

"അതെങ്ങനെ മനസ്സിലായി ഹാജ്യാരേ... നോട്ടീസ് കണ്ടിരുന്നോ ?"

"നോട്ടീസോന്നും മ്മള് കണ്ടിട്ടില്ല ന്റെ കുഞ്ഞാപ്പാ... അതൊക്കെ ഊഹിച്ചാ മത്യല്ലോ..."

അബസ്വരം :
ഇപ്പോൾ അവർ ആഢംബര വിവാഹത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ് സൂർത്തുക്കളേ... പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ് !

                                                                     1663
                                                                     ******
24.08.2017
കൊടിഞ്ഞി ഫൈസൽ വധക്കേസ് രണ്ടാം പ്രതി കൊല്ലപ്പെടാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഉടായിപ്പുകൾ തന്നെയാണ്.

ആ പ്രതികൾക്ക് സമയബന്ധിതമായി അർഹിക്കുന്ന ശിക്ഷ ലഭിച്ചിരുന്നു എങ്കിൽ ഈ കൊലപാതകം ഉണ്ടാകുമായിരുന്നില്ല. ഏറ്റവും ചുരുങ്ങിയത് ഇപ്പോൾ മൂപ്പർ ജയിലെങ്കിലും ആയിരിക്കും.

അബസ്വരം :
കുറ്റവാളികളെ ഇല്ലാതാക്കുകയും, കുറ്റകൃത്യങ്ങൾ കുറക്കുകയും ചെയ്യുന്നതിന് പകരം കൂടുതൽ കുറ്റവാളികളെ സൃഷ്ടിക്കുന്ന നിയമവ്യവസ്ഥ എങ്ങനെ മഹത്തരമാവും ?

                                                                     1664
                                                                     ******
24.08.2017
"സ്വകാര്യത മൗലികാവകാശം ആണ്" എന്ന് സുപ്രീംകോടതിക്ക് വിധിക്കാൻ ഒരു സ്വതന്ത്ര രാജ്യത്ത് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു എന്നത് തന്നെ ആ രാജ്യത്തെ സ്വാതന്ത്ര്യത്തെ ലജ്ജിപ്പിക്കുന്നതാണ്.

അബസ്വരം :
സ്വന്തം സ്വകാര്യത മൗലികാവകാശമല്ലെങ്കിൽ പിന്നെ എന്തൂട്ട് സ്വാതന്ത്ര്യം ആണ് ജനങ്ങൾക്ക് ഉള്ളത് ഹംക്കുകളേ ?

                                                                     1665
                                                                     ******
25.08.2017
മാവേലി ചെയ്തതാണ് കട്ട ഹീറോയിസം.

കേരളം ഭരിച്ച മാവേലി, കേരളം മാത്രമല്ല ലോകം മുഴുവൻ വാമനന് നൽകിയില്ലേ ?

പോരാത്തതിന് സ്വർഗ്ഗവും, പാതാളവും വരെ നൽകി !

വേറെ ഏതൊരു ലോക്കൽ ഭരണാധികാരിക്ക് കഴിയും ഇതുപോലെ മൊത്തമായി നൽകാൻ ?

ബുഷിനോ, ട്രംപിനോ കഴിഞ്ഞോ ?

അബസ്വരം :
എന്നാലും സ്വർഗ്ഗത്തിന്റെ പട്ടയവും, കൈവശ പോക്കുവരവ് ക്രയവിക്രയാദി സർട്ടിഫിക്കറ്റുകളും ഒക്കെ മൂപ്പര് സ്വന്തമാക്കിയത് ആലോചിക്കുമ്പോഴാ....!

                                                                     1666
                                                                     ******
26.08.2017
ഗുർമീത് റാം റഹീം സിംഗ് എന്ന സ്വയം പ്രഖ്യാപിത ആൾദൈവം ബലാത്സംഘ കേസിൽ കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനെ തുടർന്ന് ബലാത്സംഘ സാമിയുടെ ഭക്തർ ഡൽഹിയിലും ഹരിയാനയിലും അഴിഞ്ഞാടുന്നത് രസകരമായ കാര്യമാണ്.

ഇതൊക്കെ തന്നെയായിരിക്കും ഇനി ഇന്ത്യ. ഇത്തരം തെമ്മാടികൾക്ക് വേണ്ടി ചോദിക്കാനും പറയാനും ഒരുപാട് പേർ ഉണ്ടായിരിക്കും. സാധാരണകാരനെ വെറുതെ കൊണ്ട്‌ പോയി ജയിലിൽ ഇട്ടാലും ക മ മിണ്ടാൻ ഒരുത്തനും ഉണ്ടാവില്ല.

സംഘികൾ പോത്ത് വിഷയത്തിലും മറ്റും സൃഷ്ടിച്ചെടുത്ത അരാജകത്വം വിപുലീകരിക്കപ്പെട്ടത്തിന്റെ ലക്ഷണം കൂടിയാണ് ഈ അക്രമങ്ങൾ.

മോഡി ട്വീറ്റ് ഉന്തിയത് കൊണ്ടോ, നടപടി എടുക്കാൻ ആഹ്വാനം നൽകിയത് കൊണ്ടോ ഇത് അവസാനിക്കാൻ പോകുന്നില്ല.

തീ കത്തിക്കാൻ എളുപ്പമാണെങ്കിലും കെടുത്താൻ പ്രയാസവും, ചിലപ്പോൾ അസാധ്യവും ആണെന്ന് മോഡിയും അമിട്ടാദികളും തിരിച്ചറിഞ്ഞാൽ നന്ന് !

അബസ്വരം :
സംഘികൾക്കെതിരെ വാൽ മടക്കിയിരിക്കുന്ന പിണറായിയിലെ അടിമക്കും ഇത് ഒരു മുന്നറിയിപ്പ് ആണ്.

                                                                     1667
                                                                     ******
27.08.2017
അങ്ങനെ ഇന്ന് ഓളെ മുടികളച്ചിൽ അങ്ങണ്ട് നടത്തി.

"സഫിയ സൻബക്" എന്ന് ഓൾക്ക് പേരും ഇട്ടു.

അബസ്വരം :
അൽഹംദുലില്ലാഹ്...

                                                                     1668
                                                                     ******
29.08.2017
ദിലീപണ്ണന് ജ്യാമ്യം നഹി ഹേ. ജയിൽ മേം ഉണ്ട ഈറ്റ് കർ ഓണം സെലിബ്രേറ്റും ഹേ.

അബസ്വരം :
മാവേലിയെ കൊല്ലങ്ങളായി കളിയാക്കിയതിന് കിട്ടിയ ശിക്ഷ. പാതാളത്തിൽ നിന്ന് പ്രാകിയാലും തട്ടും ന്ന് മൻസിലായീലേ !

                                                                     1669
                                                                     ******
29.08.2017
"സുലൈമാൻ സേട്ട് തീവ്രവാദിയാണ്" എന്ന് മായീൻ ഹാജി പറഞ്ഞതിനെ മുസ്‌ലീം ലീഗ് നേതൃത്വം എതിർക്കുന്നത് കൗതുകകരമായ കാഴ്ചയാണ്.

സുലൈമാൻ സേട്ട് തീവ്രവാദി അല്ലെങ്കിൽ പിന്നെ എന്ത്കൊണ്ട് "ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ, നരസിംഹ റാവുവിനും കോൺഗ്രസ്സിനും ഉള്ള ലീഗ് പിന്തുണ പിൻവലിക്കണം, സംസ്‌ഥാന സർക്കാറിലെ ലീഗ് മന്ത്രിമാർ രാജിവെക്കണം" എന്ന സേട്ട് സാഹിബിന്റെ വാദം ലീഗ് നേതൃത്വം അംഗീകരിച്ചില്ല ?

അത് തീവ്രനിലപാടും, തീവ്രവാദവും ആണെന്ന് തന്നെ ആയിരുന്നില്ലേ ലീഗിന്റെ അന്നത്തെ നിലപാട് ?

അത് തന്നെ ആയിരുന്നില്ലേ സേട്ടു സാഹിബിനെ ലീഗിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത് ?

അന്ന് ലീഗിലെ പലർക്കും കയ്യിലിരിക്കുന്ന അധികാരത്തിന്റെ അപ്പക്കഷ്ണം കൈവിടാൻ താൽപര്യം ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. അതിനായി ലീഗ് സേട്ടുവിനെ തീവ്രവാദിയാക്കി മുദ്രകുത്തി. അതുകൊണ്ട് ലീഗുകാർക്ക് അന്നും ഇന്നും സേട്ട് തീവ്രവാദി തന്നെയാണ്.

അല്ലെങ്കിൽ അന്ന് മൂപ്പരെ തള്ളിപ്പറഞ്ഞതിന് ലീഗ് പരസ്യമായി മാപ്പ് പറയണം. അന്ന് ലീഗ് സ്വീകരിച്ച നിലപാട് തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കണം. അത് ചെയ്യാതെ, "സേട്ട് സാഹിബ് തീവ്രവാദിയല്ല" എന്ന് ലീഗ് നേതൃത്വം പറഞ്ഞാൽ ആ ഇരട്ടത്തതാപ്പ് സേട്ട് സാഹിബിന്റെ ആത്മാവ് പോലും പൊറുക്കില്ല.

അബസ്വരം :
അന്ന് അധികാര കസേരയിൽ അമർന്നിരിക്കാൻ സേട്ട് സാഹിബിനെ തീവ്രവാദിയാക്കിയവർ, ഇന്ന് സേട്ട് സാഹിബിനെ ഇഷ്ടപ്പെടുന്നവരുടെ വോട്ട് വാങ്ങാനായി സേട്ട് സാഹിബിനെ പുകഴ്ത്തുമ്പോൾ അവരോട് ഒന്ന് ചോദിക്കാനുണ്ട്...
"എത്ര പിതാക്കൾ ഉണ്ടെടാ തനിക്കൊക്കെ ?"

                                                                     1670
                                                                     ******
30.08.2017
പ്രസവം കഴിഞ്ഞാൽ ആദ്യത്തെ 40 ദിവസം ഉള്ള ഒരു പ്രധാന ചൊറയാണ് പ്രസവിച്ചവളെ നോക്കാൻ വരുന്ന സ്ത്രീയെ അഡ്ജസ്റ്റ് ചെയ്യുക എന്നുള്ളത്.

ഇത്തരത്തിൽ ജോലിക്ക് വരുന്ന സ്ത്രീകളും, പെറ്റ് കിടക്കുന്നവളും തമ്മിൽ കുശുമ്പും വഴക്കുകളും മിക്കപ്പോഴും ഉണ്ടാവും.

ചിലപ്പോൾ ഇത്തരത്തിൽ വരുന്ന സ്ത്രീകൾ കാലാവധി തീരുന്നതിന് മുൻപ് തെറ്റിപ്പോകുന്നതും സർവ്വസാധാരണമാണ്.

മ്മടെ കെട്ട്യോളും, നിൽക്കുന്ന പെണ്ണും തമ്മിൽ കശപിശ ഉണ്ടാവുന്നത് തടയാൻ ഞാനും ഉമ്മയും കൂടി ചില കുതന്ത്രങ്ങൾ പ്ലാൻ ചെയ്ത് വെച്ചിരുന്നു.

പ്രതീക്ഷിച്ച പോലെ അധികം വൈകാതെ തന്നെ രണ്ട് പേരും സ്വരചേർച്ച ഇല്ലാത്തതിന്റെ ലക്ഷണങ്ങൾ പുറത്ത് കാണിച്ച് തുടങ്ങി.

"ഓൾ ആദ്യം ഒന്ന് പെറ്റതല്ലേ, എന്നിട്ടും ഓൾക്ക് കുട്ട്യോളെ ശരിക്ക് എടുക്കാൻ അറിയൂല, പാൽ കൊട്ക്കാൻ അറിയൂല..." എന്നൊക്കെയുള്ള പരാതിയുമായി നിൽക്കുന്ന പെണ്ണ് എന്റേയും ഉമ്മാന്റേയും അടുത്തെത്തി.

അപ്പോൾ ഞങ്ങൾ കരുതി വെച്ചിരുന്ന തന്ത്രം എടുത്ത് പ്രയോഗിച്ചു.

"ഓൾ അങ്ങനെ ഒന്നും അല്ല. ഓൾ നന്നായി കുട്ടിനെ നോക്കീർന്നു. ഇപ്പൊ സിസേറിയൻ ഒക്കെ കഴിഞ്ഞതല്ലേ.. അയ്‌ന്റെ ബുദ്ധിമുട്ട് ഒക്കെ ഓൾക്ക് ണ്ടാവും. ഓൾ ശരിക്ക് പാൽ കൊട്ക്കണ് ഇല്ലെങ്കിൽ ഇങ്ങള് ഒന്ന് പുടിച്ച് കൊട്ത്താളിം. ഓളെ കുട്ടിനെ എട്ക്കാൻ അയക്കണ്ട. ഇങ്ങൾ തന്നെ എട്ത്താളിം." മ്മളും മ്മയും ഒളോട് പറഞ്ഞു.

മരുമോൾടെ കുറ്റം പറയും എന്ന് പ്രതീക്ഷിച്ച ആ ഹോം നഴ്സ് നിരാശയോടെ ഊരി.

പിന്നെ ബഹുമാനപ്പെട്ട ന്റെ കെട്ട്യോൾടെ ഊഴം ആയിരുന്നു.

"നോക്കീം... ഓല് കുട്ടി രാത്രി കരയ്ണേന്ന് കുണു കുണു പറയുന്നുണ്ട്. ഓല്ക്ക് ഒറക്കം ഒഴിക്കാൻ വജ്ജത്രേ... ഓല് ന്നോട് എടക്ക് ചാട്ണ്ട്... ഞാൻ കുട്ടിനെ ശരിക്കല്ലത്രേ എട്ക്ക്ണത്..." ഓൾ മ്മളോട് പറഞ്ഞു.

"എടീ... ഓല് എന്ത് കുണു കുണു പറഞ്ഞാലും ഇജ്ജ് അത് കേട്ടപ്പോലെ നടിക്കണ്ടാ... കുട്ടി രാത്രി കരയുമ്പൊ ഇജ്ജ് ഒറങ്ങ്യ പോലെ കെടന്നോ... പിന്നെ കുട്ടിനെ ഓല് പറഞ്ഞ പോലെ എട്ത്തോ... ഓല് അന്നേക്കാളും ഒരുപാട് കുട്ട്യോളെ നോക്കീട്ട്ണ്ടാവൂലേ...ആ അനുഭവം വെച്ചാ അവര് പറയ്ണത്...
പിന്നെ ഒക്കെ തികഞ്ഞവരെ ഒന്നും ഇതിന് കിട്ടൂലാ... ഇക്ക് കെട്ടാൻ വരെ ഒക്കെ തെകഞ്ഞ ഒരു പെണ്ണിനെ കിട്ട്യോ ? ഇല്യല്ലോ.. അന്നല്ലേ കിട്ടിയത്...ബാക്കി ഒക്കെ അഡ്ജസ്റ്റ്മെന്റല്ലേ.... എന്നിട്ടാ പ്പൊ നാൽപ്പത് ദിവസം നിൽക്കാൻ വന്നോൾ.." മ്മൾ ലവളോട് പറഞ്ഞു.

അതോടെ ലവൾ ഒരു ആക്കിയ നോട്ടം നോക്കി...!

എന്തായാലും പിന്നെ രണ്ട് പേരുടേയും പരസ്പരം ഉള്ള കുണു കുണുകൾ കേൾക്കേണ്ടി വന്നിട്ടില്ല.

നാളെ ആ ഹോം നഴ്‌സിന്റെ ഡ്യൂട്ടി തീരും...

അപ്പൊ ആ നമ്പർ ഏറ്റു എന്ന് തന്നെ പറയാം.

അബസ്വരം :
പൊതുജന താല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത് !

                                                                     1671
                                                                     ******
31.08.2017
നാൽപ്പതിന്റെ കുളിയും കഴിഞ്ഞ് വന്ന ശേഷം ലവൾ...

"ഇക്കാ ഇനി ഒരു ചടങ്ങ് ഉണ്ടത്രേ..."

"ഇനിയെന്ത് ചടങ്ങ് ?"

"അതേയ് നല്ലം തേങ്ങാ കുലകൾ ഉള്ള തെങ്ങിലേക്ക് നോക്കണത്രേ..."

"എന്തിനാ അത് ? ആരാ അത് പറഞ്ഞ് തന്നത് ?"

"അതേയ് അങ്ങനെ നോക്കിയാൽ ഒരുപാട് കുട്ടികൾ ഉണ്ടാവ്വ്വത്രേ !"

"എടീ കുട്ടികൾ കുറേ ഉണ്ടാവാൻ തേങ്ങാ കുലയിലേക്ക് അല്ല നോക്കേണ്ടത്... അതിന് വേറെ ഒരു കുലയുണ്ട്... ഇങ്ങ് വാ കാണിച്ച് തരാ...."

അബസ്വരം :
ഓരോരോ കോപ്പിലെ ആചാരങ്ങളേയ് !

                                                                     1672
                                                                     ******
01.09.2017
എല്ലാ പ്രിയർക്കും ബലിപെരുന്നാൾ ആശംസകൾ.

അബസ്വരം :
അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
ലാഇലാഹ ഇല്ലള്ളാഹു അല്ലാഹു അക്ബർ
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് !

                                                                     1673
                                                                     ******
02.09.2017
അങ്ങനെ ആ വലിയ കണ്ടെത്തൽ അവൻ നടത്തി...

"അക്കൂന് ട്ടാണി ണ്ട്... ബിക്കൂന് ട്ടാണി ഇല്യാ..."

അബസ്വരം :
"തോമസ് ആൽവാ എഡിസന് ശേഷം ആര് ?" എന്ന ചോദ്യത്തിന് ഉത്തരമായി !

                                                                     1674
                                                                     ******
02.09.2017
ബാറുകളും സ്‌കൂളുകളും തമ്മിലുള്ള അകലം 50 മീറ്ററാക്കി കുറച്ച പിണറായി സർക്കാരിനെ പലരും വിമർശിക്കുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്.

"ക്യൂ നിൽക്കുന്നത് എങ്ങിനെയാവണം ?" എന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഏറ്റവും എളുപ്പത്തിൽ പഠിക്കാൻ ബാറുകൾക്ക് മുന്നിൽ നിൽക്കുന്ന ക്യൂ സഹായകമാവില്ലേ ? ഇതിലും അച്ചടക്കത്തിൽ നിൽക്കുന്ന വേറെ ഒരു ക്യൂ കേരളത്തിൽ ഉണ്ടോ ?

അതുപോലെ തന്നെ ബാറുകൾ സ്‌കൂളുകൾക്ക് അടുത്തായാൽ, മദ്യം കഴിച്ച് ബോധം പോയി വീണ് കിടക്കുന്നവരെ കുട്ടികൾക്ക് ധാരാളം കാണാൻ കഴിയും. അതുവഴി മദ്യത്തിന്റെ ദോഷവശങ്ങൾ കുട്ടികൾക്ക് നേരിട്ട് ബോധ്യപ്പെടാനും, മദ്യത്തെ വർജ്ജിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാനും കഴിയില്ലേ ?

മദ്യം കഴിച്ച് വീണ് കിടക്കുന്ന പലരും ജട്ടി ഇടാതെ കിണ്ണാങ്കൃതികൾ പ്രദർശിപ്പിച്ചായിരിക്കും കിടക്കുക. അത് കുട്ടികളിൽ ജട്ടി ധരിക്കേണ്ട ആവശ്യകതയെ കുറിച്ച് അവബോധം ഉണ്ടാകില്ലേ ? അത് ജട്ടി ഇടാൻ മറക്കാത്ത ഒരു തലമുറയെ സൃഷ്ടിക്കില്ലേ ?

ഇത്രയൊക്കെ ഗുണങ്ങൾ ബാറുകളും സ്‌കൂളുകളും അടുത്ത് വരുമ്പോൾ ഉണ്ടാകുന്നുണ്ട്. അതിനാൽ അൻപത് മീറ്റർ അകലം എന്നതിനെ എന്തിന് എതിർക്കണം ?

അബസ്വരം :
50 മീറ്റർ അകലം എന്ന നിബന്ധന തന്നെ വളരെ കൂടിയ അകലം ആണ്. 50 മീറ്റർ എന്ന് വെച്ചാൽ അയ്യായിരം സെന്റിമീറ്ററും, അൻപതിനായിരം മില്ലീമീറ്ററും ആണ്. ഇത് വളരെ കൂടിയ അകലമല്ലേ വിമർശകരേ ?

                                                                     1675
                                                                     ******
02.09.2017
അൽഫോൺസ് കണ്ണന്താനംജി കേന്ദ്ര മന്ത്രിജി ആവും ഹേ...!

അബസ്വരം :
കണ്ണന്താനത്തെ എം എൽ എ ആക്കി, കേന്ദ്രമന്ത്രി സഭയിലേക്ക് വഴിതുറന്ന സി പി എമ്മിനും, കേരള കുട്ടി സഖാക്കൾക്കും നൂറ് ചുകപ്പൻ സംഘ്യാഭിവാദ്യങ്ങൾ !

                                                                     1676
                                                                     ******
03.09.2017
കണ്ണന്താനത്തിന് ടൂറിസം വകുപ്പ് !

അബസ്വരം :
ഇടക്കിടെ പാർട്ടി മാറി യാത്ര ചെയ്യുന്നവർക്ക് പറ്റിയ വകുപ്പ് !!

                                                                     1677
                                                                     ******
05.09.2017
മ്യാൻമറിൽ റോഹിങ്ക്യ മുസ്ലിംങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, കൊലചെയ്യപ്പെടുകയും ചെയ്യുമ്പോൾ മുസ്ലിം രാഷ്ട്രങ്ങളും, മനുഷ്യാവകാശത്തിന്റേയും സമാധാത്തിന്റേയും മൊത്ത വിതരണക്കാരായ ഐക്യരാഷ്ട്ര സഭയും വായിൽ ഉണ്ട തിരുകിയിരിക്കുന്ന കാഴ്‌ച ദയനീയമാണ്...

മുസ്ലിംങ്ങൾ കൊല്ലപ്പെടുന്നതും, പീഡിപ്പിക്കപ്പെടുന്നതും അല്ലെങ്കിലും ലോകത്ത് എതിർക്കപ്പെടേണ്ട ഒന്നല്ലല്ലോ അല്ലേ ?

അബസ്വരം :
ആ അതിക്രമകാരികളെ നശിപ്പിക്കുകയും, ഇരകൾക്ക് സംരക്ഷണമാവുകയും ചെയ്യണേ നാഥാ....

                                                                     1678
                                                                     ******
06.09.2017
"ദിലീപ് ഇട്ട ബലി തിന്നാൻ എത്ര കാക്കകൾ വന്നു ?" എന്നതിന്റെ കണക്കുകൾ ചാനലുകൾ ബ്രൈക്കിയോ മക്കളേ ?

അബസ്വരം :
പരോൾ കിട്ടിയ രണ്ട് മണിക്കൂറിനുള്ളിൽ ദിലീപും കാവ്യയും ഡിങ്കോൾഡിഫിക്കേഷൻ നടത്തിയതിന്റെ തെളിവുകൾ മംഗളപീപ്പിളാദികൾ ക്ലിപ്പ് സഹിതം ബിഗ് ബ്രൈക്കിംഗായി ആദ്യം കാണിച്ചുവോ കുട്ട്യോളേ ??

                                                                     1679
                                                                     ******
07.09.2017
രണ്ടത്താണിയിലെ മൂത്തമ്മയും പോയി...

അബസ്വരം :
നാഥാ ഞങ്ങളെ സ്വർഗ്ഗത്തിൽ ഒരുമിപ്പിച്ച് കൂട്ടേണമേ...

                                                                     1680
                                                                     ******
08.09.2017
"മോഡിക്കും യേശുക്രിസ്തുവിനും ഒരേ ലക്ഷ്യങ്ങൾ." - അൽഫോൺസ് കണ്ണന്താനം

ഇപ്പോഴാണ് കൃസ്ത്യാനിറ്റിയിലെ ട്രയാഡിനെ കുറിച്ച് കൂടുതൽ വ്യക്തമായത് !

പിതാവ് - അമിത് ഷാജി
പുത്രൻ - മോഡിജി
പരിശുദ്ധാത്മാവ് - അൽഫോൺസ് കണ്ണന്താനംജി

അബസ്വരം :
മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം - സങ്കീർത്തനങ്ങൾ 34:11

                                                                     1681
                                                                     ******
11.09.2017
"ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍." - ശശികല

അബസ്വരം :
പേര് : അബ്സാർ മുഹമ്മദ്.പി.എ
നാള് : തിരുവോണം
ഒരു മൃത്യുഞ്ജയ ഹോമവും, കൂടെ പത്ത് വലിയ വെടിയും.

വെടി വിട്ടിട്ടുള്ള ഒരു വഴിപാടില്ല...
അല്ല പിന്നെ !

                                                                     1682
                                                                     ******
12.09.2017
കുറേ പേർ ദിലീപിനോടൊപ്പം,
കുറേ പേർ അവളോടൊപ്പം...

എന്നിട്ടും "ഞാൻ ആരോടൊപ്പം ആണെന്ന് എന്ത് കൊണ്ട് പറയുന്നില്ല ?" എന്ന ചോദ്യം ഉയരുന്നു.

അതുകൊണ്ട് തന്നെ ഞാൻ എന്റെ നിലപാട് വ്യക്തമാക്കട്ടെ...!

ഞാൻ എന്നോടൊപ്പം...
എന്നോടൊപ്പം തന്നെ !

അബസ്വരം :
അല്ല പിന്നെ !
ഒരുപാട് ഒപ്പാണ്ടികൾ ഇറങ്ങിയിരിക്കുന്നു !!

                                                                     1683
                                                                     ******
13.09.2017
ഇപ്പൊ ഞാനും മറ്റേ ഗുർമീത് റാം റഹീം സിങ്ങും ഒരേ അവസ്ഥയിൽ ആണ്.

പെറ്റ് കിടക്കലിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓൾ ഇന്ന് ഓളെ പെരേക്ക് പോയി. ഇനി 90 കഴിഞ്ഞ് നോക്കിയാ മതി.

അബസ്വരം :
ഒരു തുരങ്കം ഉണ്ടാക്കാനാണെങ്കി അടുത്തൊന്നും ലേഡീസ് ഹോസ്റ്റലും ഇല്ല !

                                                                     1684
                                                                     ******
14.09.2017
അക്കുവിന് ദേഷ്യം വന്നാൽ പിന്നാമ്പുറ വാതിലിന്റെ നാടൻ പേര് വിളിച്ച് പറയും...

ഇത്തരം തെറി വാക്കുകൾ പഠിക്കുന്ന കാര്യത്തിൽ മ്മടെ ചെറിയ പെങ്ങളുടെ, ചെറിയ മകനായ സുഹൈൽ ആണ് അവന്റെ ആത്മീയ ഗുരു. ഓൻ എന്ത് തെറി പറഞ്ഞ് കൊടുത്താലും അക്കു അത് ഒറ്റയടിക്ക് പഠിക്കുകയും, നല്ല സ്ഫുടതയോടെ അത് ഏറ്റ് പറയുകയും ചെയ്യും.

"എടാ സുഹൈലേ ഓനെ ഇജ്ജ് തെറി പഠിപ്പിക്കല്ലേ..." എന്ന് സുഹൈലിനോട് പറഞ്ഞാൽ, "ഇങ്ങളല്ലേ ഇക്ക് ഇതൊക്കെ പഠിപ്പിച്ച് തന്നത്, ഞാനും ഒന്ന് പഠിപ്പിക്കട്ടെ..." എന്ന മറുപടിയാണ് കിട്ടുക.

അത് ഒരു ന്യായമായ കാര്യം ആയത് കൊണ്ട് കൂടുതൽ ഒന്നും ഒനോട് മ്മള് പറയൂല. വല്ലതും പറഞ്ഞാ ഓൻ അക്കൂന് സ്‌പെഷ്യൽ ക്ലാസ് എടുക്കും എന്ന് നന്നായി അറിയാം. ആയകാലത്ത് പെങ്ങന്മാരുടെ മക്കക്ക് പഠിപ്പിച്ച് കൊടുത്തത്, തിരിച്ച് പഠിപ്പിക്കുമ്പൊ മിണ്ടാതിരിക്കുകയാണല്ലോ ബുദ്ധി.

അങ്ങനെ ഇന്നലെ അക്കു എന്തിനോ ദേഷ്യം വന്നപ്പോ ആ പേര് പറഞ്ഞു "കുണ്ടി".

അത് കേട്ട ഉടനെ ഒരു വടി എടുത്ത് അവന്റെ അടുത്തേക്ക് ചെന്നു...

"എന്താടാ ഇജ്ജ് പറഞ്ഞത് ? അന്നോട് പറഞ്ഞിട്ടില്ലേ അത് പറയരുത് എന്ന് ?" അടിക്കാൻ പോകുന്നു എന്ന കോലത്തിൽ വടി ഓങ്ങി കൊണ്ട് ചോദിച്ചു.

"കു.. കു... ന്നാ അക്കു പറഞ്ഞത്." അടിക്ക് സാധ്യതയുണ്ട് എന്ന് കണ്ടപ്പോൾ അവൻ ഉരുണ്ടു.

"കു.. കു... ന്ന് മാത്രമല്ലല്ലോ അക്കു പറഞ്ഞത്. വേറെ ഒരക്ഷരം കൂടി ഉണ്ടായിരുന്നല്ലോ... അത് പറയരുത്‌ എന്ന് അന്നോട് പറഞ്ഞിട്ടില്ലേ ?" മ്മൾ ചോദ്യം ചെയ്യൽ കടുപ്പിച്ചു.

ഉടനെ അവൻ ബാക്കി കൂടി പറഞ്ഞു :
"കൂ കൂ കൂകൂ തീവണ്ടി,
കൂകിപ്പായും തീവണ്ടി,
കക്കരി തിന്നും തീവണ്ടി..."

എന്നിട്ട് ആക്കിയ ഒരു ഇളിയും.

അബസ്വരം :
യഥാ ഗുരു, തഥാ ശിഷ്യ !

                                                                     1685
                                                                     ******
15.09.2017
ഗുരുവായൂർ ക്ഷേത്രത്തിൽ പോകുകയും, വഴിപാട് നടത്തുകയും ചെയ്ത കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കും എന്ന് കാടാമ്പുഴയിൽ പൂമൂടിയ കോടിയേരി ബാലകൃഷ്ണൻ.

നോക്ക്കൂലിക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന്, നോക്കുകൂലിയായി കെ.ടി.ജലീലിന് മന്ത്രി സ്ഥാനം നൽകിയ പിണറായി വിജയൻ.

അബസ്വരം :
സഖാക്കളേ മുന്നോട്ട് !
അവസരവാദവുമായ് മുന്നോട്ട്‌ !
കൃഷ്ണാ അള്ളാ യേശൂ സിന്ദാബാ !
വൈരുദ്ധ്യാത്മകം സിന്ദാബാ !
ഭൗതികവാദം സിന്ദാബാ !
ആകെ മൊത്തം സിന്ദാബാ !
സ്വന്തം കാര്യം സിന്ദാബാ !

                                                                     1686
                                                                     ******
16.09.2017
"ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അരവിന്ദ് പാണ്ടെ വിവിധ സ്‌കൂളുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കുട്ടികളെ ശരിയായ രീതിയില്‍ ആധ്യാപകര്‍ പഠിപ്പിക്കുന്നുണ്ടോ എന്നറിയാനായിരുന്നു മന്ത്രിയുടെ ഈ സന്ദര്‍ശനം. എന്നാല്‍ തന്റെ വിവരമില്ലായ്മ എല്ലാവരെയും അറിയിച്ച് നാണം കെടുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഗവണ്‍ണ്‍മെന്റ് സ്‌കൂളിലെ അധ്യാപിക സയന്‍സ് പഠിപ്പിക്കുമ്പോഴാണ് മന്ത്രി ക്ലാസിലേക്ക് കയറിച്ചെന്നത്. ക്ലാസിലെത്തിയ അദ്ദേഹം ചോക്കെടുത്ത് ബോഡില്‍ നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ എത്രയാണെന്ന ചോദ്യം എഴുതി. അതിന്റെ ഉത്തരം നെഗറ്റീവാണെന്ന മറുപടി അധ്യാപക നല്‍കി. എന്നാല്‍ മന്ത്രി അത് സമ്മതിക്കാന്‍ തയ്യാറായില്ല. ഉത്തരം പോസിറ്റീവായിരിക്കും എന്ന മറുപടിയാണ് മന്ത്രി പറഞ്ഞത്. ഞാന്‍ സയന്‍സിലാണ് ഇക്കാര്യം പഠിച്ചതെന്നും അതുകൊണ്ട് ഇതാണ് ഉത്തരം എന്ന് പറഞ്ഞ് ടീച്ചറോട് തര്‍ക്കിച്ചു. പാണ്ടയെ സംബന്ധിച്ച് രണ്ട് നെഗറ്റീവ്സ് സംഖ്യകള്‍ കൂട്ടിയാല്‍ ഗണിതത്തില്‍ ഉത്തരം പോസിറ്റീവും, സയന്‍സില്‍ അത് നെഗറ്റീവുമാണ്. തനിക്കാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലാക്കാത്ത മന്ത്രി തെറ്റുത്തരം പറഞ്ഞു എന്ന പേരില്‍ അധ്യാപികയെ വിമര്‍ശിച്ചു." - വാർത്ത

അബസ്വരം :
ചാണകം തീനികൾക്ക് എന്തോന്ന് പോസിറ്റീവ്, എന്തോന്ന് നെഗറ്റീവ് ?

                                                                     1687
                                                                     ******
17.09.2017
ഇവിടെയുള്ള മേഘങ്ങൾ ജപ്പാനിലേക്ക് പോയ സ്ഥിതിക്ക് ജപ്പാനിലെ മേഘങ്ങൾ ആയിരിക്കും അല്ലേ ഇവിടെ വന്ന് മഴ പെയ്യിക്കുന്നത് ?

അബസ്വരം :
മഴക്ക് ഒരു ജപ്പാനീസ് സൗണ്ട് വെറുതെയല്ല !
സൗണ്ട് ശ്രദ്ധിച്ച് നോക്കിക്കേ...

                                                                     1688
                                                                     ******
19.09.2017
"ഹലോ... മിൽമ ബൂത്ത് അല്ലേ ?"

"അതെ..."

"അവിടെ പാൽ ഉണ്ടോ ?"

"ഉണ്ടല്ലോ... എത്ര പാക്കറ്റ് വേണം ?"

"ദിവസവും രണ്ട് പാക്കറ്റ് വീതം നാല് നേരം ഇവിടെ എത്തിച്ച് തരാൻ പറ്റുമോ ?"

"അതിപ്പോ... എവിടെയാ എത്തിച്ച് തരേണ്ടത് ?"

"മ്മടെ പാർട്ടിടെ വേങ്ങര ഉപതിരഞ്ഞെടുപ്പ് കമ്മറ്റി ആപ്പീസിൽ. മ്മടെ സ്ഥാനാർഥി പി.പി. ബഷീർ സഖാവ് ഇപ്പൊ പെറ്റ കുട്ടിയാണല്ലോ... പാൽ മാത്രമേ കുടിക്കൂ... മാത്രമല്ല, അമ്മിഞ്ഞ കുടി മാറാത്ത വി എസ്സും വരുന്നുണ്ട്... ഓൽക്ക് കൊടുക്കാനാ... ലാക്റ്റോജൻ ണ്ടെങ്കി അതും കൊടുത്തയച്ചാളിം !"

അബസ്വരം :
ഗർഭസ്ഥ ശിശുക്കൾക്ക് വരെ സീറ്റ് നൽകുന്ന സി പി എമ്മിന് ഒരായിരം ചെങ്കാവ്യാഭിവാദ്യങ്ങൾ !

                                                                     1689
                                                                     ******
19.09.2017
"ഹോമിയോ മരുന്ന് കൊടുത്ത് ഹാദിയയെ മതം മാറ്റിയതാണ്." - ശശികല

ഇത് മതത്തിലേക്ക് ആളെ ചേർക്കാൻ നടക്കുന്ന എല്ലാവർക്കും സന്തോഷകരമായ കാര്യമാണ്‌. കാരണം മതം എന്താണെന്ന് പറഞ്ഞ് കൊടുത്തും, പഠിപ്പിച്ച് കൊടുത്തും സമയം കളയേണ്ട ആവശ്യം ഇല്ല.

മ്മടെ പോളിയോ മരുന്ന് ഒക്കെ കൊടുക്കുന്ന പോലെ ആളുകളുടെ വായയിൽ "ഇസ്ലാമാക്യാദി ഹോമിയോ തുള്ളി" രണ്ട് തുള്ളി ഉറ്റിച്ച് കൊടുക്കുക. അത് വയറ്റിൽ എത്തുന്നതോടെ ആൾ കലിമ ചൊല്ലി ഇസ്ലാം ആവും. എത്ര എളുപ്പമുള്ള പണി !

ഇനി ഇത് കുടിക്കാൻ മടിക്കുന്നവർക്ക് വല്ല ചായയിലോ, കാപ്പിയിലോ ഈ തുള്ളി ഉറ്റിച്ച് കൊടുക്കാം.

എന്തായാലും അലോപ്പതിയും ആയുർവേദവും ഒക്കെ ഉണ്ടായിട്ടും, മതം മാറ്റി മരുന്ന് ഇറക്കാൻ ഹോമിയോപ്പതി തന്നെ വേണ്ടി വന്നു ല്ലേ ?

അബസ്വരം :
വിളിക്കെടാ മക്കളേ ഹോമിയോക്ക് സിന്ദാബാദ്...
സാമുവൽ ഹനിമാൻ സിന്ദാബാദ് !
ഹോമിയോപ്പതി സിന്ദാബാദ് !!
ഇസ്ലാമാക്യാദി ഹോമിയോ തുള്ളി സിന്ദാബാദ് !!

                                                                     1690
                                                                     ******
20.09.2017
ഇസ്ലാമാക്യാദി തുള്ളി മരുന്നുമായി വന്ന ഹോമിയോക്കാരുടെ മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ, ആയുർവേദകാർക്ക് എടുത്ത് പൊക്കിക്കാണിക്കാൻ നോം ഗവേഷണ നിരീക്ഷണങ്ങളോടെ കണ്ടെത്തിയ "ജിഹാദാദി ഗുളിക" ഇതാ സമർപ്പിക്കുന്നു....

ഹോമിയോക്കാർ ഇസ്ലാമാക്യാദി തുള്ളി മരുന്നിന്റെ ഫോർമുല രഹസ്യമാക്കി വെക്കുന്നത് പോലെ നോം ഫോർമുല രഹസ്യമാക്കി വെക്കുന്നില്ല.

ആർക്കും ഉണ്ടാക്കി, ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യാവുന്നതാണ്.

ജിഹാദാദി ഗുളിക ഉണ്ടാക്കുന്ന വിധം,

ആകാശത്ത് പാറിപറക്കുന്ന കാക്കയെ വലയിട്ട് പിടിച്ച്, ബിസ്മി ചൊല്ലി അറുത്ത് കഴുകി ചതച്ച് അതിൽ പൊന്നാനിയിൽ നിന്നും കൊണ്ട് വന്ന കുറുന്തോട്ടിയുടെ പടിഞ്ഞാറേക്ക് പോയ ഒരു വേരും, മഞ്ചേരി സത്യസരണിയിലെ മാവിന്റെ പതിനാല് തളിരും, സാക്കിർ നായിക്കിന്റെ താടിയിലെ ഏഴ് രോമവും, സൗദിയിൽ നിന്ന് കൊണ്ട് വന്ന എട്ട് കാരക്കയും, അരക്കിലോ ബീഫും ചേർത്ത് നന്നായി പുഴുങ്ങി, ഇരുമ്പ് തൊടാതെ അമ്മിയിൽ അരച്ച് അജ്മീറിലെ ചന്ദനം ഒരു കഴഞ്ച്‌, മുത്തുപ്പേട്ടയിലെ നാല് മുത്ത്, മുത്തലാഖ് മൂന്നെണ്ണം, പാണക്കാട്ടെ അസർമുല്ലപ്പൂവ് പതിനെട്ടെണ്ണം എന്നിവ ചേർത്ത് തിളപ്പിച്ച് വറ്റിച്ച് കട്ടിയാകുമ്പോൾ മമ്മൂട്ടി പെരുന്നാൾ നമസ്ക്കരിക്കുന്നതിന്റെ ഫോട്ടോ ഒന്ന്, മാമുക്കോയയുടെ ഇളം കോയ രണ്ട്, നാദിർഷായുടെ ജാമ്യഹരജി ഒന്ന് എന്നിവ പൊടിച്ച് ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്നും മാറ്റി അതിലേക്ക് "അൽ ജിഹാദാദി മതം മാറ്റ്യാദി മനസ്സ് മാറ്റ്യാദി സലാം" എന്ന മന്ത്രം 786 തവണ ചൊല്ലി ഊതുക. ശേഷം ഈരണ്ട് കഴഞ്ച്‌ വീതമുള്ള ഗുളികകളാക്കി ഉരുട്ടി എടുത്ത് നിലാവിൽ ഉണക്കി എടുക്കുക.

ഈ ഗുളിക ഒന്ന് വീതം അറിഞ്ഞോ അറിയാതെയോ നിങ്ങൾ മതം മാറ്റാൻ ഉദ്ദേശിക്കുന്ന വ്യക്തിയെകൊണ്ട് കഴിപ്പിച്ചാൽ ഉടനടി മതം മാറി അയാൾ ഇസ്‌ലാം ആകുന്നതാണ്. ഒന്നിൽ കൂടുതൽ ഗുളികകൾ കൊടുക്കാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക. രണ്ട് ഗുളികകൾ അകത്തായാൽ അയാൾ പാക്കിസ്ഥാനിലേക്ക് പോകുന്നതും, മൂന്ന് ഗുളികകൾ അകത്തായാൽ അയാൾ ഐ എസിൽ ചേരുന്നതും ആയിരിക്കും. മൂന്ന് ഗുളികകൾ കഴിച്ചവർ ഐ എസിലേക്ക് പോയതിനാലും, അവർ പിന്നീട് തിരിച്ച് വരാത്തതിനാലും നാല് ഗുളികകൾ കഴിച്ചാൽ എന്ത് സംഭവിക്കും എന്ന് ഗവേഷണം നടത്താനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല എന്നും അറിയിക്കുന്നു.

അബസ്വരം :
ജിഹാദാദി ഗുളിക മദ്യത്തിലും ചേർത്ത് കൊടുക്കാവുന്നതാണ്.

                                                                     1691
                                                                     ******
21.09.2017
ഹോസ്പിറ്റൽ മേഖലയിലെ ഒരു രഹസ്യ തട്ടിപ്പ് പറയാം.

സാധാരണയായി ആശുപത്രികളിൽ പല റേഞ്ചിൽ ഉള്ള റൂമുകൾ ഉണ്ടാവുമല്ലോ. കുറഞ്ഞ നിരക്കിൽ ഉള്ളതും, എസി അടക്കമുള്ള സൗകര്യങ്ങൾ ഉള്ളതുമായ മുറികൾ.

പല ആശുപത്രികളിലും എ സി റൂമും, നോൺ എസി റൂമും തമ്മിൽ വാടകയിൽ ഇരുന്നൂറോ മുന്നൂറോ രൂപയാണ് വ്യത്യാസം ഉണ്ടാവുക. പലപ്പോഴും ഇത് ഒരു ചെറിയ മാറ്റം ആയി തോന്നുന്നവർ "ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കാം" എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കി എസി റൂമുകൾ തിരഞ്ഞെടുക്കും. രോഗിയായ നമ്മളെ കാണാൻ വരുന്നവർ "ഓൻ എസി റൂമിൽ ആണ് കിടക്കുന്നത്" എന്ന് നാട്ടിൽ പാണന്മാരായി പാടി നടക്കുന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലല്ലോ, അതും 200 - 300 രൂപകൊണ്ട് !

"തന്റെ ആശുപത്രി ചിലവിൽ ഒരു ദിവസം വാടകയിലെ ഈ സംഖ്യ മാത്രമാണ് കൂടുക" എന്ന തെറ്റിദ്ധാരണ ആശുപത്രിക്കാർ കൃത്യമായി ചൂഷണം ചെയ്യും. ഇങ്ങനെ എസി റൂമുകൾ തിരഞ്ഞെടുക്കുന്നവർക്ക്, അവരുടെ ബില്ലുകളിൽ 25 മുതൽ 40 ശതമാനം വരെ ആശുപത്രികൾ വർദ്ധന വരുത്തുന്നുണ്ട് എന്നതാണ് വാസ്തവം.

അതായത്, നോൺ എ സി റൂമിൽ കിടക്കുന്ന രോഗിയെ ഒരു തവണ സന്ദർശിക്കുന്നതിന് ഡോക്ടർ വിസിറ്റിംഗ് ചാർജ്ജ് ആയി ഈടാക്കുന്നത് 150 രൂപയാണെങ്കിൽ, എ സി റൂം ആവുന്നതോടെ അത് 200 - 250 രൂപയായി മാറും. ഇതേ നിരക്ക് വർദ്ധന ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും ഉണ്ടാവുകയും ചെയ്യും.

ബില്ല് കിട്ടുമ്പോൾ ആരും ഇതിനെ കുറിച്ച് അന്വേഷിക്കാറില്ല.

"എസിയിൽ കിടന്ന മുതലാളി എച്ചിക്കണക്ക് ചോദിക്കുന്നത് ശരിയല്ലല്ലോ" എന്ന ദുരഭിമാന ബോധം ബില്ല്‌ കീറി മുറിച്ച് പരിശോധിക്കുന്നതിൽ നിന്നും അയാളെ അകറ്റും.

ഇത്തരം ഹിഡൻ പിടിച്ചു പറികൾ ഭൂരിപക്ഷം ആശുപത്രികളിലും ഉണ്ട് എന്ന് ഓർക്കുക.

അബസ്വരം :
സൂക്ഷിച്ചാൽ കായി ബെർതെ പോകൂലാ...

                                                                     1692
                                                                     ******
22.09.2017
"പുരാതന ഇന്ത്യയിൽ ദുർഗ്ഗാദേവി പ്രതിരോധമന്ത്രിയും ലക്ഷ്മി ദേവി ധനകാര്യ മന്ത്രിയും ആയിരുന്നു." - ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

ഗാന്ധാരി ശിശുക്ഷേമ വകുപ്പ് മന്ത്രിയും ആയിരുന്നു എന്നത് കൂടി പറയാമായിരുന്നില്ലേ ന്റെ ഉപരാഷ്ട്രപതീ.....!

അബസ്വരം :
ഇതിനെയൊക്കെ ദുരന്തം എന്ന് വിളിച്ചാൽ ദുരന്തത്തെ എന്ത് വിളിക്കും മക്കളേ ?

                                                                     1693
                                                                     ******
24.09.2017
"പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത ഒരാള്‍ക്ക് മാധ്യമപ്രവര്‍ത്തകനാകാന്‍ യോഗ്യതയുണ്ടോ? രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് നിലപാടുകള്‍ മാറ്റുന്ന, ഭരണകൂടത്തിന്റെ ആരാധകനായി മുദ്രാവാക്യം വിളിക്കുന്നൊരാളാണ് അത് ചെയ്തതെന്ന് കയ്യോടെ പിടിക്കപ്പെട്ടാല്‍ അയോഗ്യത ഇല്ലാതാകുമോ? സത്യം അഥവാ വസ്തുത. അതു മാത്രമാണ് മാധ്യമപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനശില. അസത്യം പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നൊരാള്‍ക്ക് അതു കൈയോടെ പിടിക്കപ്പെട്ടയാള്‍ക്ക് മാധ്യമപ്രവര്‍ത്തനം തുടരാന്‍ യോഗ്യതയുണ്ടോ ?" - മനോരമ ചാനൽ അർണാബ് ഗോസ്വാമിയെ കുറിച്ച്.

അബസ്വരം :
സത്യവും വസ്തുതയും നോക്കാതെ ചാരക്കേസും, ലൗവ് ജിഹാദും ഒക്കെ അച്ച് നിരത്തി വിറ്റ, അതിന്റെ പേരിൽ ഒരു മാപ്പ് പോലും പറയാത്ത, ഭരണകൂടത്തിന് ഓശാന പാടിയ മനോരമായാണ് ട്ടാ ഈ പറയുന്നത് !

സണ്ണി ലിയോണിന്റെ സദാചാര ക്ലാസുപോലെ !!

                                                                     1694
                                                                     ******
25.09.2017
തൃപ്പൂണിത്തുറയിലെ ഘർവാപ്പസി പീഡന കേന്ദ്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് കൊണ്ടുവന്ന് ടെലികാസ്റ്റ് ചെയ്യാൻ കാണിച്ച ആർജ്ജവത്തിന് മീഡിയാവൺ ചാനലിന് അഭിനന്ദനങ്ങൾ.

ആ ആയുർവേദ ഡോക്ടറുടെ വെളിപ്പെടുത്തലോടെ ആയിഷ ആതിരയുടെ വിഷയത്തിൽ കൂടുതൽ വ്യക്തത ഉണ്ടായിരിക്കുകയാണ്. ആയിഷ ആതിര പത്ര സമ്മേളനം നടത്തിയപ്പോൾ അവളുടെ ബോഡി ലാംഗ്വേജ് വെച്ച് "ഇത് മറ്റുള്ളവരുടെ വാക്കുകൾ ആയിഷ ആതിരയുടെ വായയിൽ കുത്തിതിരുകി നിർബന്ധപൂർവ്വം പറയിപ്പിക്കുകയാണ്" എന്ന് വിലയിരുത്തിയ, ഞാനടക്കമുള്ളവരെ പരിഹസിച്ചവർക്കുള്ള മറുപടി കൂടിയാണ് പുതിയ വെളിപ്പെടുത്തലുകൾ.

മീഡിയാവൺ ചർച്ചയിൽ പങ്കെടുത്ത സ്വരാജും, രാഹുൽ ഈശ്വറും ഒരേ സ്വരത്തിൽ സംസാരിക്കുന്നത് രസകരമായ കാഴ്ച്ചയാണ്. കേരള കമ്യൂണിസം, "പൊടിപോലുമില്ല കണ്ടുപിടിക്കാൻ" എന്ന കോലത്തിൽ സംഘിസത്തിൽ അലിഞ്ഞ് ചേരുന്നത് കാണുന്നത് എങ്ങനെ രസകരമാവാതിരിക്കും ?

ഏകദേശം 65 പേർ ഇപ്പോഴും കെ.ആർ.മനോജിന്റെ പീഡന കേന്ദ്രത്തിൽ തടവിലുണ്ടെന്ന് അറിഞ്ഞിട്ടും, വാർത്ത വന്ന് ഇത്രയും സമായമായിട്ടും ഒരു പരിശോധന ആ കേന്ദ്രത്തിൽ പിണറായി പോലീസ് നടത്താതിരിക്കുന്നത് എന്ത്കൊണ്ടാണെന്ന് മനസ്സിലാക്കാൻ ചിന്തൻ ബൈഠക്കോ, പാർട്ടി കോൺഗ്രസ്സോ നടത്തേണ്ട ആവശ്യമില്ല.

തെളിവുകൾ എല്ലാം നശിപ്പിക്കാനും, ആളുകളെ മാറ്റാനും, സമയവും സൗകര്യവും നൽകിയ ശേഷം ഒരു റെയ്ഡ് മഹാമഹവും, തുടർന്ന് "തെളിവുകൾ കിട്ടിയില്ല" എന്ന പിണറായി പോലീസ് പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു.

അബസ്വരം :
വളരെ പ്രധാനപ്പെട്ട ഈ വാർത്ത വന്നിട്ടും, അത് കണ്ടില്ലെന്ന് നടിച്ച് പ്രമുഖ നടിയുടെ ശരീരത്തിൽ പുരണ്ട ഉമിനീരിന്റേയും, ബീജങ്ങളുടേയും കണക്കെടുപ്പ് തുടരുന്ന എല്ലാ മാധ്യമ നപുംസകങ്ങൾക്കും മധ്യാംഗുലാഭിവാദ്യങ്ങൾ !

                                                                     1695
                                                                     ******
25.09.2017
തൃപ്പൂണിത്തുറയിലെ പീഡന കേന്ദ്രം മുസ്ലിംങ്ങളുടേത് ആയിരുന്നു എങ്കിൽ....

ഇന്നലെ തന്നെ അവിടെ റെയ്ഡ് നടക്കും.

അറസ്റ്റുകൾ ഉണ്ടാവും.

പ്രതിയെ കിട്ടിയില്ലെങ്കിൽ പ്രതിയുടെ ഭാര്യയെയെങ്കിലും അറസ്റ്റ് ചെയ്യും.

ചാനലുകൾ ഇളകി മറിയും.

NIA, UAPA കൾ മണ്ടി പാഞ്ഞ് വന്ന് തലയിൽ കയറി ഇരിക്കും.

താലിബാൻ മുതൽ ഐ എസ് വരെ ബന്ധം നീളും.

ഡിഫിയാദികൾ പീഡന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തും.

പീഡന കേന്ദ്രത്തിന് നേരെ കല്ലുകൾ എറിയും.

സോഷ്യൽ മീഡിയകളിൽ കാക്കാമാരെ പഞ്ഞിക്കിടും.

"ഇതല്ല ഇസ്ലാം, എന്റെ ഇസ്ലാം ഇങ്ങനെയല്ല" എന്ന് പ്രഖ്യാപിച്ച് കാക്കാമാർ നിഷ്‌കളങ്കത തെളിയിക്കാൻ മണ്ടി പായും.

എന്നാൽ ഇവിടെ പീഡനം നടത്തിയത് സംഘികൾ ആയതുകൊണ്ട് ഒരു കുഴപ്പവും ഇല്ല!

എല്ലാം ശാന്തം ! സ്വാസ്ഥ്യം !!

അബസ്വരം :
ആക്രമണം ഒരു അച്ചായന്റെ ഭാര്യക്ക് നേരെ ആയിട്ട് പോലും അച്ചായന്മാരും അച്ചന്മാരും മിണ്ടുന്നില്ല !

എന്നാൽ കാക്കാമാരുടെ പ്രതികരണം കണ്ടാൽ ഇവിടേയും ഒരു ഭാഗത്ത് കാക്കമാരാണെന്ന് തോന്നും !!

വിഷയം വാർത്തയാക്കാൻ പോലും കാക്ക ലേബലിൽ ഉള്ള ചാനലേ ഉള്ളൂ....!

                                                                     1696
                                                                     ******
26.09.2017
ഹാദിയ - ആതിര ആയിഷ വിഷയത്തിൽ ഞാൻ പോസ്റ്റിൽ ഒരു സുഹൃത്ത് ഇട്ട കമന്റ് ആണ് അടുത്ത പാരഗ്രാഫിൽ നൽകുന്നത്.

"ആതിര വിഷയമായാലും അഖില ഹാദിയ വിഷയമായാലും പ്രഥമ പരിഗണന 20ല്‍ അധികം വർഷം കഷ്ടപ്പെട്ട് - മന:പ്രയാസം  അനുഭവിച്ച്  വളർത്തിയ രക്ഷിതാക്കൾക്കാണ്. പല പ്രലോഭനങ്ങൾക്കും അടിമപ്പെട്ട് കുട്ടികൾ മതം മാറുമ്പോൾ കേരളത്തിൽ അതുണ്ടാക്കുന്ന സാമൂഹിക സംഘർഷങ്ങൾ അപകടകരമായ രീതിയിലേക്കാണ് പോകുന്നത്. മനുഷ്യൻ കഴിഞ്ഞേ മതമുള്ളൂ. മനുഷ്യനില്ലാത്ത ലോകത്ത് മതത്തിനെന്തെങ്കിലും പ്രസക്തി ഉണ്ടോ?"

ഒറ്റ നോട്ടത്തിൽ ഇത് ഒരു ഗമണ്ടൻ നിരീക്ഷണമായി തോന്നാം. ഇത് ശരിയാണല്ലോ എന്ന തോന്നലുകൾ ഉണ്ടാവുകയും ചെയ്തേക്കാം.

എന്നാൽ ഇതിനെ ഒന്ന് വിശകലിച്ച് നോക്കിയാൽ ഈ കമന്റിലെ പൊള്ളത്തരം വ്യക്തമാവും.

മന:പ്രയാസം ആർക്ക് എന്നത് വേറെ വിഷയം ആണ്.

ഇവിടത്തെ വിഷയം "ഇന്ത്യൻ നിയമപ്രകാരം എന്ത് ?" എന്നതാണ്. മന:പ്രയാസം നോക്കിയല്ലല്ലോ നിയമങ്ങൾ ഉണ്ടാവുന്നതും കോടതികൾ പ്രവർത്തിക്കുന്നതും. അങ്ങിനെയാണെങ്കിൽ പ്രതികളെ ജയിലിൽ ഇടുന്നതിന് പകരം അവരുടെ നിരപരാധികളായ ബന്ധുക്കളുടെ മന:പ്രയാസം കണക്കിലെടുത്ത് വെറുതെ വിടുമോ ?

മതം മാറാൻ ഒരാൾക്ക് അവകാശം ഇന്ത്യൻ നിയമപ്രകാരം ഉണ്ട്. അത് ഒരാളുടെ സ്വാതന്ത്ര്യം ആണ്.

മതം മാറ്റം എല്ലാം പ്രലോഭനങ്ങൾ മൂലമാണ് എന്നത് തെറ്റിധാരണ മാത്രമാണ്. പ്രലോഭനങ്ങൾ മൂലമാണോ താൻ മതം മാറിയത് എന്ന് ആത്യന്തികമായി പ്രസ്തുത വ്യക്തി തന്നെയാണ് വ്യക്തമാക്കേണ്ടത്. പ്രലോഭനങ്ങളിൽ മതം മാറിയതാണെങ്കിൽ, "ആർ എങ്ങിനെ പ്രലോഭിപ്പിച്ചു" എന്ന് കണ്ടെത്തുകയും, അർഹിക്കുന്ന ശിക്ഷ പ്രതികൾക്ക് നൽകുകയും വേണം. ഒരു സംശയവും ഇല്ല.

പക്ഷേ അതിനു മുൻപ് മതം മാറിയ വ്യക്തി "ആരെയെങ്കിലും ഭയന്നോ, ആരുടേയെങ്കിലും നിർബന്ധത്തിനോ, ഭീഷണിക്കോ വഴങ്ങിയോ അല്ല സംസാരിക്കുന്നത്" എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത നിയമവ്യവസ്ഥക്ക് ഉണ്ട്.

മതം മാറാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുമ്പോൾ, അങ്ങനെ ഒരാൾ മതം മാറിയതിന്റെ പേരിൽ സമൂഹത്തിൽ ആരെങ്കിലും സംഘർഷം ഉണ്ടാക്കുന്നുണ്ട് എങ്കിൽ, ആരാണ് കുറ്റക്കാർ ? മതം മാറുന്നവരോ അതോ സംഘർഷം ഉണ്ടാക്കുന്നവരോ ?

അങ്ങനെ സംഘർഷം ഉണ്ടാക്കുന്നവരെയാണ് ശിക്ഷിക്കേണ്ടത്. അല്ലാതെ മതം മാറാൻ ഭരണഘടന നൽകുന്ന അവകാശം ഉപയോഗപ്പെടുത്തുന്നവരെയല്ല !

മതവും മനുഷ്യനും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ദൈവം ഉണ്ടാവുമ്പോൾ മതം ഉണ്ടാകും. മനുഷ്യൻ ഉണ്ടായാലും ഇല്ലെങ്കിലും. മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപും, ദൈവം ഉണ്ടായിരുന്നു. ദൈവത്തിന്റെ ഇഷ്ടത്തിന് പ്രവർത്തിച്ചിരുന്ന മലക്കുകളും ഉണ്ടായിരുന്നു എന്ന് ദൈവം സൃഷ്ടിച്ച "ജീവിത നിയമങ്ങൾ" പഠിച്ചവർക്ക് മനസ്സിലാകും.

മനുഷ്യൻ സൃഷ്ടിച്ച മതങ്ങളുടെ വ്യക്താക്കൾക്ക് അത് മനസ്സിലാക്കാൻ കഴിയണം എന്നില്ല.

എന്തായാലും ലോകത്ത്‌ ഇപ്പോൾ മനുഷ്യനെ ദൈവം ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഭൂമിയിൽ മനുഷ്യർ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ മതത്തിനു പ്രസക്തിയും ഉണ്ട്.

അബസ്വരം :
ഇതൊക്കെ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി  തരേണ്ട അവസ്ഥയിൽ നിൽക്കുന്ന മനുഷ്യരുടെ സാമൂഹ്യ ബോധത്തെ കുറിച്ച് ഓർക്കുമ്പോൾ സഹതാപം തോന്നുന്നു !

                                                                     1697
                                                                     ******
27.09.2017
"മരണാനന്തരം സ്വർഗ്ഗം കിട്ടുമെന്ന് പ്രലോഭിക്കുകയും, നരകത്തിൽ പോകുമെന്ന് ഭീഷണിപ്പെടുത്തുകയും മതഗ്രന്ഥങ്ങൾ ചെയ്യുന്നുണ്ടല്ലോ ? അപ്പോൾ അത് വായിച്ച് മതം മാറുന്ന ഒരു വ്യക്തി പ്രലോഭനങ്ങൾക്കോ, ഭീഷണികൾക്കോ കീഴടങ്ങുകയല്ലേ ചെയ്യുന്നത് ? അത് നിയമ വിരുദ്ധം അല്ലേ ?" ചില യുക്തിവാദി - മതവിരുദ്ധ ലൈനിൽ ഉള്ളവർ വലിയ ബുദ്ധിപരമായ ചോദ്യം എന്ന നിലയിൽ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്.

ഇതിനെ നമുക്കൊന്ന് വിശകലിച്ച് നോക്കാം.

ആദ്യം നമുക്ക് രാഷ്ട്രീയക്കാർ മുന്നോട്ട് വെക്കുന്ന ചില കാര്യങ്ങൾ നോക്കാം.

തിരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയ പാർട്ടികൾ പല മുദ്രാവാക്യങ്ങളും മുന്നോട്ട് വെക്കാറുണ്ടല്ലോ. ഉദാഹരണത്തിന് "ഞങ്ങൾ അധികാരത്തിൽ എത്തിയാൽ അച്ചാദിൻ വരും", "ഞങ്ങൾ വന്നാൽ എല്ലാം ശരിയാകും", "മറ്റവന്മാർ വന്നാൽ അഴിമതി നടത്തും" എന്നതൊക്കെ. ഇതൊക്കെ ഒരു പ്രലോഭനം ആയും ഭീഷണിയായും ആണോ എടുക്കാറുള്ളത് ?

അവർ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഉണ്ടാവുന്ന ഗുണങ്ങളും, എതിർ പാർട്ടികൾ ജയിച്ചാൽ ഉണ്ടാവുന്ന ദോഷങ്ങളും പറയുന്നതിനെ ആരും പ്രലോഭനമായോ, ഭീഷണിയായോ കാണാറില്ല. അത് അവർ നൽകുന്ന അധ്യാപനമായി മാത്രമേ കാണൂ. അത് ജനങ്ങൾക്ക് വിലയിരുത്തി, അതിൽ നല്ലതെന്ന് തോന്നുന്ന, വാഗ്ദാനം നിറവേറ്റും എന്ന് വിശ്വാസമുള്ള പാർട്ടിക്ക് ജനങ്ങൾ വോട്ട് നൽകും. ആ വോട്ട് ഭീഷണിയുടേയോ, പ്രലോഭനത്തിന്റേയോ പുറത്താണ് എന്ന് ആരും പറയില്ല.

ഇനി ഇങ്ങനെ പാർട്ടികൾ പറഞ്ഞ് വോട്ട് പിടിക്കുന്നതിനു പകരം, തങ്ങളുടെ പാർട്ടിക്ക് ഒരു വോട്ട് നൽകിയാൽ 1000 രൂപ തരാം എന്നോ, വോട്ട് നൽകിയില്ല എങ്കിൽ കൊല്ലും എന്നോ പറഞ്ഞാൽ അതിനെ നമ്മൾ പ്രലോഭനമായും ഭീഷണിയായും വിലയിരുത്തുകയും ചെയ്യും.

ഞാൻ വിശ്വസിക്കുന്ന ഇസ്ലാം മതം പഠിപ്പിക്കുന്നത് എന്താണ് എന്നൊന്ന് നോക്കാം.

ഈ ലോകത്തിലെ മരണം കൊണ്ട് അവസാനിക്കുന്നതല്ല ജീവിതം എന്ന് ഇസ്ലാം പഠിക്കുന്നു. ഈ ലോകത്തിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്നു. ഇസ്ലാം പറഞ്ഞ പോലെ ജീവിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളും, ഇസ്ലാം പറയുന്നതിന് വിരുദ്ധമായി ജീവിച്ചാൽ ഉള്ള ദോഷങ്ങളും പഠിപ്പിക്കുന്നു. എന്നിട്ട് ഇതെല്ലാം മനസ്സിലാക്കി, സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിക ജീവിതം നയിക്കാൻ ഇഷ്ടമുള്ളവർ മാത്രം ഇസ്ലാമിലേക്ക് വന്നാൽ മതി എന്ന് പഠിപ്പിക്കുന്നു.

"പറയുക, ഇത് നിങ്ങളുടെ നാഥനിൽ നിന്നുളള സത്യമാണ്. ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം, ഇഷ്ടമുള്ളവർക്ക് അവിശ്വസിക്കാം." എന്ന് വിശുദ്ധ ഖുർആൻ പതിനെട്ടാം അദ്ധ്യായത്തിലെ ഇരുപത്തി ഒൻപതാം വാക്യത്തിലൂടെ വ്യക്തമാക്കുമ്പോൾ എവിടെയാണ് പ്രലോഭനവും ഭീഷണിയും വരുന്നത് ?

വിശുദ്ധ ഖുർആൻ പ്രലോഭനമോ ഭീഷണിയോ അല്ല നൽകുന്നത്. മറിച്ച് അധ്യാപനമാണ്.

ഒരു കുട്ടിയോട് അധ്യാപകൻ "നന്നായി പഠിച്ചില്ല എങ്കിൽ പരീക്ഷയിൽ തോൽക്കും" എന്ന് പറഞ്ഞാൽ അത് ആ കുട്ടിയെ ഭീഷണിപ്പെടുത്തിയതാണ് എന്ന് ആരെങ്കിലും വ്യാഖ്യാനിക്കുമോ ? അങ്ങനെ പറഞ്ഞതിന്റെ പേരിൽ അധ്യാപകനെ നിയമ വ്യവസ്ഥ ശിക്ഷികുമോ ?

അതുപോലെ "നന്നായി പഠിച്ചാൽ നല്ല മാർക്ക് കിട്ടും, ഭാവി നന്നാവും" എന്ന് ഒരു അധ്യാപകൻ പറഞ്ഞാൽ അത് പ്രലോഭനമാണ് എന്ന് ആരെങ്കിലും എഴുന്നള്ളിക്കുമോ? അങ്ങനെ പറഞ്ഞ അധ്യാപകനെ നിയമ വ്യവസ്ഥ ശിക്ഷികുമോ?

ഇവിടെ അധ്യാപകൻ നടത്തിയത് അധ്യാപനമാണ്. എന്ത് ചെയ്‌താൽ തന്റെ വിദ്യാർത്ഥിക്ക് ഗുണകരമാവും, എന്ത് ചെയ്‌താൽ തന്റെ വിദ്യാർത്ഥിക്ക് ദോഷകരമാവും എന്ന അധ്യാപനം.

"എന്തേ മാഷേ, അന്ന് ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ നന്നായി പഠിക്കാൻ പറഞ്ഞില്ല? അന്ന് നന്നായി പഠിക്കുന്നതിന്റെ ഗുണങ്ങളും, പഠിക്കാത്തത്തിന്റെ ദോഷങ്ങളും പറഞ്ഞ് തന്നിരുന്നെങ്കിൽ ഞാൻ പഠിക്കുമായിരുന്നില്ലേ?" എന്ന് തന്നോട് ഒരു കാലത്ത് തന്റെ വിദ്യാർത്ഥിക്ക് ചോദിക്കാൻ ഉള്ള അവസരം ഇല്ലാതാക്കുക എന്നത് ഒരു അധ്യാപകന്റെ ഉത്തരവാദിത്വം അല്ലേ?

അധ്യാപകൻ ഇതൊക്കെ വിദ്യാർത്ഥിക്ക് പറഞ്ഞ് കൊടുത്താലും, ആത്യന്തികമായി താൻ പഠിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദ്യാർത്ഥി തന്നെയാണല്ലോ !

അബസ്വരം :
പ്രലോഭനം, ഭീഷണി, അധ്യാപനം എന്നിവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഉള്ള യുക്തിയും, ബോധവും ഇല്ലാത്തവരോട് എന്ത് പറഞ്ഞിട്ടെന്ത് !

                                                                     1698
                                                                     ******
28.09.2017
രാമലീലയുടെ റിലീസ് പോസ്റ്ററിനായി ദേശാഭിമാനിയുടെ ആദ്യ പേജ് മാറ്റി വെച്ചതിനെ ട്രോളുന്നതിനെ പ്രതിരോധിക്കാനായി കുട്ടി സഖാക്കൾ ചന്ദ്രികയുടെ ആദ്യ പേജിൽ പിണറായിയുടെ പരസ്യം വന്നതിന്റെ ഫോട്ടോയുമായി ഇറങ്ങിയിട്ടുണ്ട്.

ഇത് ഒരു വലിയ സംഭവം എന്ന നിലയിൽ അവർ അവതരിപ്പിക്കുന്നു. എന്നാൽ അതിലൂടെ അവർ പറയാതെ പറയുന്ന ചില മണ്ടത്തരങ്ങൾ ഉണ്ട്.

അവയൊന്ന് നോക്കാം...

01. ദിലീപും പിണറായിയും സഖാക്കൾക്ക് തുല്യമാണ്.

02. അത്കൊണ്ട് തന്നെ ദിലീപിനെ പോലെ പിണറായിയും കൊട്ടേഷൻ പരിപാടിയാണ്.

03. അങ്ങിനെ കൊട്ടേഷൻ പരിപാടിയുള്ള ആളുടെ പരസ്യം ചന്ദ്രികക്ക് ഒന്നാം പേജിൽ നൽകാം എങ്കിൽ അത് തങ്ങൾക്കും നൽകാം.

04. ആയതിനാൽ തങ്ങളുടെ തെറ്റും ശരിയും നിർണ്ണയിക്കുന്നത് കാറൽ സഖാവിന്റെ മൂലധനമോ, മറ്റു കമ്യൂണിസ്റ്റ് കിത്താബുകളോ നോക്കിയല്ല, മറിച്ച് ചന്ദ്രിക നോക്കിയാണ്.

അബസ്വരം :
ഇങ്ങനെ ഒക്കെയുള്ള ന്യായീകരണവുമായി വന്ന് ദുരന്തീകരിക്കുന്നത്തിന് മുമ്പ് ഒന്ന് ചിന്തിച്ച് കൂടേ ന്യായീകരണ "തിലകൻ" സഖാക്കളേ ?

                                                                     1699
                                                                     ******
29.09.2017
ഇനി ഇന്ത്യയിലെ കോടതികൾ എല്ലാം പൂട്ടാം.

എന്നിട്ട് ഗോവിന്ദ ചാമി മുതൽ രാജേഷ് വരെയുള്ളവരെ, ബണ്ടി ചോർ മുതൽ നിസാം വരെയുള്ളവരെ ഓരോ സിനിമകളിൽ അഭിനയിക്കാൻ വിടുക.

പരാജയപ്പെടാൻ സാധ്യതയുണ്ടെങ്കിൽ പി ആർ ഏജൻസികളെ ഉപയോഗിച്ച് സിനിമക്ക് പരസ്യം നൽകുക. എന്നിട്ടും ആളുകൾ കാണാൻ വരുന്നില്ലെങ്കിൽ ഫ്രീ ടിക്കറ്റ് നൽകി ആളുകളെ കയറ്റി വിടുക. ഇന്റർവെൽ സമയത്ത് ചായയും പഫ്സും ഫ്രീ ആയി കൊടുക്കുകയും ചെയ്യുക.

ആ സിനിമ വിജയിച്ചാൽ കുറ്റാരോപിതൻ ജനകീയ കോടതിയിൽ വിജയിച്ചതായി പ്രഖ്യാപിച്ച് വെറുതെ വിടുക.

അതോടെ കോടതി ജയിൽ നടത്തിപ്പുകൾക്കുള്ള ചിലവ് കുറയും. കലാരംഗം പരിപോഷിപ്പിക്കപ്പെടും.

അബസ്വരം :
ആയിരം നിരപരാധികൾ രക്ഷപ്പെട്ടാലും പതിനായിരം കുറ്റവാളികൾ രക്ഷപ്പെടാതിരിക്കരുത്.

                                                                     1700
                                                                     ******
30.09.2017
"ജിയോഫോൺ ഉപയോഗിക്കുന്നതിനുള്ള കൂടുതൽ മാനദണ്ഡങ്ങൾ പുറത്തുവരുന്നു. 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങി ഫലത്തിൽ ഉപയോക്താക്കൾക്ക് ചെലവുകളില്ലാതെയാണ് ഫോൺ നൽകുന്നത് എന്നായിരുന്നു റിലയൻസ് ജിയോ തലവൻ മുകേഷ് അംബാനിയുടെ പ്രഖ്യാപനം. എന്നാൽ മൂന്ന് വർഷം ജിയോഫോൺ ഉപയോഗിക്കണമെങ്കിൽ കർശനമായ നിബന്ധനകൾ പാലിക്കേണ്ടിവരും. 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകി വാങ്ങുന്ന ജിയോഫോണിന് വർഷം കുറഞ്ഞത് 1,500 രൂപയ്ക്കെങ്കിലും റീച്ചാർജ് ചെയ്തിരിക്കണമെന്നത് നിർബന്ധമാണ്. അങ്ങനെ വരുമ്പോൾ 4ജി ഫീച്ചർഫോണിന് വേണ്ടി മൂന്ന് വർഷംകൊണ്ട് 4500 രൂപ ചെലവാക്കേണ്ടിവരും. ഇത് പൂർത്തിയായാൽ മാത്രമേ ആ ഫോൺ തിരികെ നൽകുമ്പോൾ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി നൽകിയ 1,500 രൂപ തിരികെ ലഭിക്കുകയുള്ളൂ." - വാർത്ത

"ഹാൻഡ്‌സെറ്റ് പൂജ്യം രൂപക്കാണ് കൊടുക്കുന്നത്" എന്ന് പറഞ്ഞത് കേട്ട് മൂപ്പർക്ക് സിന്ദാബാ വിളിക്കുകയും, ഫോൺ ബുക്ക് ചെയ്യുകയും ചെയ്ത എല്ലാവർക്കും സന്തോഷമായല്ലോ അല്ലേ ?

അബസ്വരം :
അംബാനിയുടെ ഊമ്പത്തരങ്ങൾ !

അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

1 comment:

 1. മാവേലി ചെയ്തതാണ് കട്ട ഹീറോയിസം.

  കേരളം ഭരിച്ച മാവേലി, കേരളം മാത്രമല്ല ലോകം മുഴുവൻ വാമനന് നൽകിയില്ലേ ?

  പോരാത്തതിന് സ്വർഗ്ഗവും, പാതാളവും വരെ നൽകി !

  വേറെ ഏതൊരു ലോക്കൽ ഭരണാധികാരിക്ക് കഴിയും ഇതുപോലെ മൊത്തമായി നൽകാൻ ?

  ബുഷിനോ, ട്രംപിനോ കഴിഞ്ഞോ ?

  അബസ്വരം :
  എന്നാലും സ്വർഗ്ഗത്തിന്റെ പട്ടയവും, കൈവശ പോക്കുവരവ് ക്രയവിക്രയാദി സർട്ടിഫിക്കറ്റുകളും ഒക്കെ മൂപ്പര് സ്വന്തമാക്കിയത് ആലോചിക്കുമ്പോഴാ....!

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....