Friday, September 15, 2017

അബസ്വര സംഹിത - മുപ്പത്തിരണ്ടാം ഖണ്ഡം


അബസ്വരങ്ങള്‍ സഞ്ചാരം തുടരുന്നു.....

                                                                     1551
                                                                     ******
29.05.2017  
ഹാദിയ വിഷയത്തിൽ ഹർത്താൽ ആഹ്വാനം ചെയ്യുന്നതിലൂടെ ഒരു വലിയ മണ്ടത്തരമാണ്‌ മുസ്ലിം ഏകോപന സമിതിയുടെ നേതാക്കൾ ചെയ്യുന്നത്‌.

റംസാൻ ഒന്നിന്‌ പോറ്റിയെകൊണ്ട്‌ മലപ്പുറത്തെ ക്ഷേത്രങ്ങളിൽ അലമ്പ്‌ കാണിച്ചിട്ടും, സുരേന്ദ്രനാദികളിലൂടെ വ്യാജ പ്രചാരണങ്ങൾ ഉണ്ടാക്കിയിട്ടും, റിയാസ്‌ മൗലവി, ഫൈസൽ വധങ്ങളിലൂടെ ചോരപ്പുഴ ഒഴുക്കിയിട്ടും സംഘികൾക്ക്‌ നടക്കാതെ പോയ "കേരളത്തിൽ ഹിന്ദു മുസ്ലിം വർഗ്ഗീയ കലാപത്തിന്‌ തിരികൊളുത്തുക" എന്ന ആഗ്രഹമാണ്‌ ഈ ഉടായിപ്പ്‌ ഏകോപന സമിതിയുടെ ഹർത്താൽ ആഹ്വാനത്തോടെ നടക്കാൻ പോകുന്നത്‌.

ഈ ഹർത്താലിൽ സംഘ്‌ പരിവാർ താടിയും തൊപ്പിയും വെച്ച്‌ അക്രമം നടത്താൻ ആളുകളെ ഇറക്കിവിടാനും, ഹിന്ദുക്കളെ ആക്രമിച്ച്‌ കലാപം വരെ ആക്കി മാറ്റാനും ശ്രമിക്കില്ല എന്നാര്‌ കണ്ടു ? നിലവിലെ അവരുടെ ചെയ്തികളിൽ നിന്നും അതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയേണ്ടി വരും !

ഈ ഹർത്താലിൽ എന്ത്‌ അക്രമം ഉണ്ടായാലും അത്‌ വരുക മുസ്ലിം പൊതുസമൂഹത്തിന്റെ തലയിലായിരിക്കും. കാരണം "മുസ്ലിം ഏകോപന സമിതി" എന്ന ബാനറിൽ ആണല്ലോ ഈ കലാ പ രിപാടി നടത്തുന്നത്‌ !

ഏതെങ്കിലും ഒരു സംഘടനയുടെ പേരിൽ ഇത്തരം ഹർത്താൽ നടത്തുന്നതും, "മുസ്ലിം ഏകോപന സമിതി" എന്ന പേരിൽ നടത്തും രണ്ടും രണ്ടാണ്‌.

ഈ വിഷയത്തിൽ നിയമപരമായി തന്നെ ഇനിയും ഒരുപാട്‌ മുന്നോട്ട്‌ പോകാൻ കഴിയും എന്ന വസ്തുതയും നാം വിസ്മരിച്ച്‌ കൂടാ.

അതിനാൽ മുസ്ലിം ഏകോപന സമിതി എന്ന പേരിൽ ആഹ്വാനം ചെയ്ത ഈ ഹർത്താൽ പിൻവലിക്കണം. ഇനി ഹർത്താൽ നടത്താതെ ഉറക്കം വരാത്തവരാണ്‌ ഇതിന്റെ പിന്നണിയിൽ എങ്കിൽ, ഈ സമിതിയുടെ പേരിൽ നിന്നും "മുസ്ലിം ഏകോപന" എന്നീ പദങ്ങൾ ഒഴിവാക്കണം.

അബസ്വരം :
ഈ മുസ്ലിം ഏകോപന സമിതിയുമായി ഇസ്ലാം മത വിശ്വാസിയും, മുസ്ലിമും ആയ എനിക്കൊരു ഏകോപനവും ഇല്ല എന്നും ഇതിനാൽ അറിയിക്കുന്നു.

                                                                     1552
                                                                     ******
30.05.2017  
"കന്നുകാലികളുടെ അറവു നിരോധിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാവുന്നു. ബിജെപിയുടെ ഐടി സെല്ലിനേയും ബിജെപി വക്താക്കളെയും ഒരുപോലെ വിറളി പിടിപ്പിച്ചിരിക്കുകയാണ് #DravidaNadu എന്ന ഹാഷ്ടാഗ് ക്യാംപെയിൻ. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ത്ത് ദ്രാവിഡനാട് രൂപീകരിക്കണമെന്നും, ഉത്തരേന്ത്യന്‍ സംസ്കാരവും ഹിന്ദിയും തെന്നിന്ത്യയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും, മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആര്‍എസ്എസിന്റെ അജണ്ടയാണെന്നും, ഇത്തരത്തില്‍ ഫെഡറല്‍ സംവിധാനം അംഗീകരിക്കാതെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പക്ഷം തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്നും വിഭജിച്ച്‌ പ്രത്യേക രാജ്യം നിര്‍മിക്കും എന്നുമാണ് #Dravidanadu വെച്ച് ട്വീറ്റ് ചെയ്യുന്ന ഒട്ടുമിക്ക പേരുടെയും വാദം." - വാർത്ത

അബസ്വരം :
മോഡിക്കും കൂട്ടർക്കും മൂന്ന് കൊല്ലം കൊണ്ട്‌ ഇന്ത്യയെ മറ്റൊരു വിഭജനാവശ്യത്തിലേക്ക്‌ എത്തിക്കാൻ കഴിഞ്ഞു എന്നത്‌ വലിയൊരു നേട്ടം തന്നെയാണ്‌ !

മോഡിയുടെ ഭരണത്തിനും, സംഘ്‌ പരിവാർ അജണ്ടക്കും എതിരേയുള്ള ശക്തമായ എതിർപ്പും നീക്കവുമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്‌ എന്നതിൽ തർക്കമില്ല.

ജനാധിപത്യ - മതേതരത്വ പാതയിലേക്ക്‌ തിരിച്ച്‌ വരാൻ മോഡിയും കൂട്ടരും തയ്യാറായില്ലെങ്കിൽ, ഈ ആശയം കേവലം ഒരു ഹാഷ്‌ ടാഗ്‌ പ്രചാരണത്തിൽ ഒതുങ്ങണം എന്നില്ല !

                                                                     1553
                                                                     ******
31.05.2017   
ഹാദിയ കേസുമായി ബന്ധപ്പെട്ട്‌ കോടതി വിധിയെ ന്യായീകരിച്ച്‌ ഒരു പോസ്റ്റ്‌ സോഷ്യൽ മീഡിയകളിൽ ഒഴുകി നടക്കുന്നുണ്ട്‌.

അതിൽ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ താഴെ കൊടുക്കുന്നു.

01. കോടതിയിൽ ഇവർ 21.12.2016 ന്‌ ഹാജരായപ്പോൾ, ഷഫിൻ ജഹാനുമായാണ്‌ ഹാജരായത്‌. അത്‌ തന്റെ ഭർത്താവ്‌ ആണെന്നും 19.12.2016 ന്‌ തങ്ങളുടെ വിവാഹം കഴിഞ്ഞു എന്നും ഹാദിയ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ 19.12.2016 ന്‌ കോടതിയിൽ ഹാജരായിരുന്ന ഹാദിയ വിവാഹക്കാര്യത്തെ കുറിച്ച്‌ ഒരു സൂചനയും കോടതിയിൽ നൽകിയിരുന്നില്ല. ഇത്‌ കോടതി സംശയത്തോടെ നോക്കി കണ്ടു. കോടതി കസ്റ്റഡിയിൽ ഉള്ള ആളുടെ വിവാഹം കോടതി അറിയാതെ നടത്തി എന്ന് ചുരുക്കം.

02. ഫേസ്‌ ബുക്കിൽ വളരെ സജീവമയ ഷഫിൻ തന്റെ വിവാഹത്തെ കുറിച്ച്‌ ഫേസ്‌ ബുക്കിൽ ഒന്നും എഴുതിയിരുന്നില്ല.

03. എസ്‌ ഡി പി ഐ എന്ന പാർട്ടിയുടെ സജീവ പ്രവർത്തകനായ ഷഫിന്‌ ക്രിമിനൽ പശ്ചാത്തലം ഉണ്ട്‌. 143, 147, 341, 323, 294 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ്‌ ഉണ്ട്‌.

04. ഷഫിന്‌ ജോലി ഒന്നും ഇല്ല. പക്ഷെ ഇതിനൊക്കെ പണം കിട്ടുന്നുണ്ട്‌. അത്‌ എവിടെ നിന്ന് ?

05. അഖില ആദ്യം സമര്‍പ്പിച്ച അഫിഡവിറ്റ് അനുസരിച്ച് അവളുടെ പേര്‍ ആസ്യ എന്നായിരുന്നു, പിന്നെ വേറെ അഫിഡവിറ്റ് നല്‍കിയപ്പോള്‍ ആദിയ എന്നായി, അവസാനം അഫിഡവിറ്റ് നല്‍കിയ അവസരത്തില്‍ ഹാദിയ എന്നായി ഉറപ്പിച്ചു. അതിനാല്‍ സ്വന്തം പേര് തന്നെ എന്താണ് എന്ന് ഉറപ്പിക്കാത്ത ഒരാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള കപ്പാസിറ്റി ഉണ്ടാവുമോ എന്ന് തന്നെ കോടതി സംശയം പ്രകടിപ്പിക്കുന്നു.

06. ഇവളുമായി സംസാരിച്ച ജഡ്ജിമാര്‍ക്ക് ഇവര്‍ സാധാ ബുദ്ധിശക്തി മാത്രം ഉള്ള ഒരു കുട്ടിയായിട്ടാണ് തോന്നിയത്.

ഇനി ഇവക്കുള്ള മറുപടിയായി എനിക്ക്‌ പറയാൻ ഉള്ളത്‌ പറയാം.

01. കോടതിയിൽ കേസ്‌ ഉള്ള ഒരാളുടെ വിവാഹം നടക്കുമ്പോൾ അത്‌ കോടതിയിൽ അറിയിച്ച്‌ സമ്മതപത്രം വാങ്ങണം എന്ന നിയമം ഉള്ളതായി എനിക്കറിവില്ല. ഇനി അങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ അറിയുന്നവർ നൽകുക.

ഇസ്ലാമിക നിയമ പ്രകാരം ഒരു വിവാഹം സാധുവാകാൻ വേണ്ട കാര്യങ്ങൾ ഈ വിവാഹത്തിൽ നടന്നിട്ടുണ്ട്‌ എന്നത്‌ വ്യക്തമാണ്‌. പെണ്ണിന്റെ സമ്മതം, ഖാളിയുടെ നിർദ്ദേശപ്രകാരം വിവാഹം നടത്തിക്കൊടുക്കാനുള്ള ആൾ, രണ്ട്‌ സാക്ഷികൾ, മഹർ എന്നിവയെല്ലാം ഈ വിവാഹത്തിൽ ഇസ്ലാമിക നിയമ പ്രകാരം നടന്നിട്ടുണ്ട്‌. അപ്പോൾ ആ വിവാഹം റദ്ദ്‌ ചെയ്യാൻ കോടതിക്ക്‌ എന്ത്‌ അവകാശം ? അതിലെന്ത്‌ ന്യായം ?
മാത്രമല്ല ഉഭയ സമ്മത്തോടെ ഉള്ള ലൈംഗിക ബന്ധം വിവാഹമായി കണക്കാക്കാം എന്ന് മദ്രാസ്‌ ഹൈക്കോടതി വിധിച്ചിരുന്നു. വിവാഹ ശേഷം ഷഫിനും, ഹാദിയയും രണ്ട്‌ ദിവസം ഒന്നിച്ച്‌ താമസിച്ചിട്ടുണ്ട്‌. അന്ന് അവർ തമ്മിൽ ഉഭയ സമ്മത്തോടെ ഉള്ള ലൈംഗിക ബന്ധം ഉണ്ടായി എന്ന് വാദിച്ചാൽ വിവാഹം സാധുവാണെന്ന് കോടതി അംഗീകരിക്കുമോ ?

02. ഫേസ്‌ ബുക്കിൽ സജീവമായവർ എല്ലാം വിവാഹ വാർത്ത ഫേസ്‌ ബുക്കിലൂടെ അറിയിക്കണം എന്ന നിയമം ഉണ്ടോ ? അങ്ങിനെ അറിയിക്കാത്ത ഫേസ്‌ ബുക്ക്‌ സജീവികളുടെ വിവാഹം ഇന്ത്യയിൽ അംഗീകരിക്കപ്പെടില്ലേ ?

03. കേസുകളിൽ പ്രതിയായവർ പെണ്ണ്‌ കെട്ടാൻ പാടില്ലേ ? പെണ്ണ്‌ കെട്ടിയാൽ സാധുവാകില്ലേ ?

വരൻ കേസിൽ പ്രതിയാണെങ്കിൽ ആ കേസ്‌ തുടരുക. അർഹമായ ശിക്ഷ നൽകുക.
അല്ലാതെ വിവാഹം കഴിച്ചാൽ അത്‌ അസാധുവാണ്‌ എന്ന് പ്രഖ്യാപിക്കുകയല്ല വേണ്ടത്‌.

04. ജോലി ഇല്ലാത്തവർക്ക്‌ പെണ്ണ്‌ കെട്ടാൻ പാടില്ലേ ?

ഷഫിൻ തനിക്ക്‌ പണം കിട്ടുന്ന വഴികളായി പറയുന്നത്‌ ഒന്നുകിൽ കോടതി സ്വീകരിക്കുക. അല്ലെങ്കിൽ ആ വഴികൾ കോടതി അന്വേഷിച്ച്‌ കണ്ടെത്തുക. ആ വഴികളിൽ നിയമ ലംഘനം ഉണ്ടെങ്കിൽ അതിനെതിരെ കേസ്‌ എടുക്കുക. ശിക്ഷിക്കുക. അതല്ലേ കോടതി ചെയ്യേണ്ടത്‌ ?

അല്ലാതെ വിവാഹം റദ്ദ്‌ ചെയ്യുന്നതിൽ എന്ത്‌ ന്യായം ?

അവിഹിത മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നവരുടെ വിവാഹം റദ്ദ്‌ ചെയ്യാൻ കോടതിക്ക്‌ എന്തധികാരം ?

ഹാദിയ കോടതിയെ സമീപിച്ചത്‌ ഷഫിന്റെ സ്വഭാവ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടിട്ടല്ലല്ലോ!

05. പേര്‌ ഇങ്ങനെ മാറ്റാൻ പാടില്ല എന്ന നിയമം ഉണ്ടെങ്കിൽ ആ പേര്‌ മാറ്റത്തിന്‌ ഹാദിയക്ക്‌ എതിരേ കേസ്‌ എടുക്കുക. ശിക്ഷിക്കുക. അല്ലാതെ വിവാഹം റദ്ദ്‌ ചെയ്യുന്നതിൽ എന്ത്‌ ന്യായം ?

പേര്‌ മാറ്റിയാൽ വിവാഹം അസാധുവാകും എന്ന നിയമം രാജ്യത്ത്‌ ഉണ്ടോ ?
06. സാധാ ബുദ്ധി എന്നത്‌ മോശം കാര്യമാണോ ? സാധാ ബുദ്ധി ഉള്ളവർ എടുക്കുന്ന തീരുമാനങ്ങളിൽ ഒക്കെ കോടതി ഇടപെടുമോ ?

കോടതിയുടെ ബുദ്ധി പ്രകാരം ഒരു വിവാഹം സാധുവാകാൻ വധുവിന്‌ എത്ര യൂണിറ്റ്‌ ബുദ്ധി വേണം ?

അതിൽ എത്രയാണ്‌ ഹാദിയക്ക്‌ കുറവുള്ളത്‌ ?

സാധാ ബുദ്ധി ഉള്ളവരുടെ വിവാഹം എല്ലാം റദ്ദാക്കാൻ കോടതിക്ക്‌ അവകാശം ഉണ്ടോ?
  
അബസ്വരം :
"വരനും, വധുവും തങ്ങളെ സമീപിച്ചത്‌ വരന്റെ സ്വഭാവത്തിനും, വരുമാനത്തിനും സർട്ടിഫിക്കറ്റ്‌ നൽകാനും, വധുവിന്റെ ബുദ്ധി അളക്കാനും ആണ്‌" എന്നാണോ കോടതി കരുതിയിരിക്കുന്നത്‌ യുവർ ഓണർ ?

                                                                     1554
                                                                     ******
31.05.2017   
"മയിൽ ഇന്ത്യയുടെ ദേശീയ പക്ഷി ആയത് അത് ഒരു ബ്രഹ്മചാരി ആയത് കൊണ്ടാണ്. മയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറില്ല. അതായത് അത് ഇണചേരാറില്ല. മയിലുകളിൽ പ്രത്യുൽപാദനം നടക്കുന്നത് പെൺമയിൽ ആൺ മയിലിൻറെ കണ്ണിനീർ കുടിക്കുന്നത് കൊണ്ടാണ്. ഭഗവാൻ കൃഷ്ണനും മയിൽ പീലി ചൂടിയിരുന്നു. മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം.. ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു." - രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമ്മ.

അബസ്വരം :
അപ്പൊ ഈ ഹൈക്കോടതി ജഡ്ജിയാവാൻ ഇത്രയൊക്കെ വിവരം മതിയല്ലേ ? ഇക്കണക്കിന്‌ കെ.സുരേന്ദ്രനെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ആക്കണം !

                                                                     1555
                                                                     ******
01.06.2017  
രണ്ട്‌ മയിലുകൾ ഒന്നിന്ന് മീതെ ഒന്നായി ഇരിക്കുന്ന ഫോട്ടോ ഇട്ട്‌ മയിലുകൾ ഇണ ചേരുകയാണ്‌ എന്ന് പലരും പ്രചരിപ്പിക്കുന്നു.

എന്നാൽ അവ ഇണ ചേരുകയല്ല ചെയ്യുന്നത്‌ എന്ന് പറയേണ്ടി വരും. ലോക യോഗ ദിനത്തോടനുബന്ധിച്ച്‌ പ്രദർശിപ്പിക്കാനുള്ള "മയൂരാസനം" എന്ന യോഗാസനം പരിശീലിക്കുകയായിരിക്കും ചെയ്യുന്നത്‌ മക്കളേ...

ഇനി "മയൂരാസനം" എന്ന പേരിൽ ഒരു ആസനം ഉണ്ടോ എന്ന് സംശയിക്കുന്നവർക്ക്‌ അതൊന്ന് ഗൂഗിൾ ചെയ്ത്‌ നോക്കാവുന്നതാണ്‌.

അബസ്വരം :
ആസനങ്ങളെ ലൈംഗിക ബന്ധം എന്ന് പറയരുത്‌....!

                                                                     1556
                                                                     ******
01.06.2017  
"ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്‌ലിം യുവതിയെ ബാലാത്സംഗം ചെയ്ത പൊലീസുകാരന് സ്‌റ്റേഷനില്‍ ലഭിച്ചത് വി.ഐ.പി പരിഗണന. യുവതിയെ ബലാത്സംഗം ചെയ്ത ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല (24)യ്ക്ക് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണന നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ജനതാ കാ റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്." - വാർത്ത

അബസ്വരം :
ആ മുസ്ലിം യുവതിക്ക്‌ ജീവനെങ്കിലും ബാക്കി കിട്ടിയല്ലോ എന്നാശ്വസിക്കാം. സംഘി അഴിഞ്ഞാട്ടം നടക്കുമ്പോൾ എന്ത്‌ പറയാൻ ? ആരോട്‌ പറയാൻ ?

എങ്കിലും അല്ലാഹുവിന്റെ കോടതിയിൽ നിന്ന് കൃത്യമായ സമ്മാനം ലഭിക്കുക തന്നെ ചെയ്യും.

                                                                     1557
                                                                     ******
02.06.2017
"പശു ഓക്സിജൻ ശ്വസിച്ച്‌ ഓക്സിജൻ പുറത്ത്‌ വിടുന്നു" എന്ന് പറഞ്ഞാൽ അതിൽ തെറ്റൊന്നും ഇല്ല.

കാരണം പശു പുറത്ത്‌ വിടുന്ന കാർബൺ ഡൈ ഓക്സൈഡിൽ (CO2) O2 ഓക്സിജൻ അല്ലാതെ വേറെ എന്താണ്‌ ?

അബസ്വരം :
ഓഫറുകളുടേയും, സൗജന്യങ്ങളുടേയും പിന്നാലെ പായുന്ന നമുക്ക്‌ ഓക്സിജന്റെ കൂടെ ഇത്തിരി കാർബൺ പശു ഫ്രീ ആയി തരുന്നത്‌ ഇത്ര വല്യ തെറ്റാണോ ?

അഭിനന്ദിച്ചില്ലെങ്കിലും അവഹേളിക്കരുത്‌ മക്കളേ !

                                                                     1558
                                                                     ******
03.06.2017  
കേരളത്തെ പാക്കിസ്ഥാൻ എന്ന് സംഘികൾ വിളിക്കേണ്ട സ്ഥിതിയുണ്ടായാൽ അത്‌ അപമാനമല്ല, അഭിമാനമാണ്‌.

കാരണം സംഘികൾക്ക്‌ മുന്നിൽ മുട്ട്‌ വളക്കാത്തവരെ വിളിക്കാനുള്ള പേരായാണ്‌ "പാക്കിസ്ഥാൻ" എന്ന പദം ഇനി വിലയിരുത്തപ്പെടുക.

അബസ്വരം :
കേരളത്തോട്‌ തുല്യപ്പെടുത്തുക വഴി പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തിന്റെ മഹത്വം ഉയർത്തിയ സംഘികൾക്ക്‌ അഭിനന്ദനങ്ങൾ.

                                                                     1559
                                                                     ******
04.06.2017 
പണ്ടൊക്കെ ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ്‌ മത്സരങ്ങൾ കാണുമ്പോൾ ഇന്ത്യ ജയിക്കണം എന്ന അതിയായ ആഗ്രഹമായിരുന്നു.
അഥവാ ഇന്ത്യ തോറ്റാൽ ആകെ വിഷമം ആവും.

എന്നാൽ ഇപ്പോൾ മോഡിയും, സംഘികളും, മേജർ രവിയും എല്ലാം രാജ്യ സ്നേഹം പഠിപ്പിക്കാൻ തുടങ്ങിയതിൽ പിന്നെ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ്‌ നടക്കുമ്പോൾ പാക്കിസ്ഥാൻ ജയിക്കണം എന്നാണ്‌ ആഗ്രഹിക്കാറുള്ളത്‌ !

അബസ്വരം :
ക്രിക്കറ്റ്‌ കളിയെ യുദ്ധമായും മറ്റും വിശേഷിപ്പിക്കുന്നവരോട്‌ സഹതാപം മാത്രം !

                                                                     1560
                                                                     ******
05.06.2017
മുട്ട പൊരിച്ചതിന്‌ "ഓംലെറ്റ്‌" എന്ന് ഇനി പറയാതിരിക്കുക. കാരണം ഓംലെറ്റിൽ "ഓം" ഉള്ളതുകൊണ്ട്‌ നിരോധന സാധ്യത ഉണ്ട്‌.

അതിനാൽ ഇനി മുതൽ ഓംലെറ്റിനെ "ആംബ്ലൈറ്റ്‌" എന്ന് വിളിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അബസ്വരം :
മുട്ട പൊരിച്ചതിനെ സംഘികളുടെ കരാളഹസ്തങ്ങളിൽ നിന്നും രക്ഷിക്കാൻ നമുക്ക്‌ ഒന്നിച്ച്‌ "ആംബ്ലൈറ്റ്‌" എന്ന പദം പ്രചരിപ്പിക്കാം.


                                                                     1561
                                                                     ******
06.06.2017   
"അന്യ മതങ്ങളിലെ പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ച്‌ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുമ്പോഴേക്കും അവർ ഐ എസിലേക്ക്‌ പോകുമോ എന്ന് അന്വേഷിക്കുകയും, ഭയപ്പെടുകയും, അത്‌ തടയാൻ ശ്രമിക്കുകയും ചെയ്യുന്ന കോടതികൾ, എന്ത്‌ കൊണ്ട്‌ മുസ്ലിം പെൺകുട്ടികൾ മതം മാറി ആർ എസ്‌ എസ്സുകാരെ വിവാഹം ചെയ്യുമ്പോൾ ആ പെൺകുട്ടിയും ആർ എസ്‌ എസ്സിലേക്ക്‌ പോകുമോ എന്ന് അന്വേഷിക്കുകയും, ഭയപ്പെടുകയും, അത്‌ തടയാൻ ശ്രമിക്കുകയും ചെയ്യുന്നില്ല ?" - എന്നത്‌ കോടതികൾ തന്നെ മറുപടി പറയാൻ തയ്യാറാവേണ്ട ഇന്നുകളിലെ ഏറ്റവും പ്രസക്തമായ ചോദ്യമാണ്‌.

അബസ്വരം :
"അമുസ്ലിംങ്ങൾ ഇസ്ലാം സ്വീകരിച്ച്‌ ഭീകര സംഘടനയിൽ ചേരുമ്പോൾ മാത്രം ബേജാറായാൽ മതി, മുസ്ലിംങ്ങൾ മറ്റു മതങ്ങൾ സ്വീകരിച്ച്‌ ഭീകര സംഘടനയുടെ ഭാഗമാകുമ്പോൾ ബേജാറാകേണ്ട" - എന്ന് ഇന്ത്യൻ നിയമ വ്യവസ്ഥയിലോ, ഭരണ ഘടനയിലോ എഴുതി വെച്ചിട്ടുണ്ടോ ?

                                                                     1562
                                                                     ******
06.06.2017   
നോമ്പ്‌ തുറക്കുമ്പോൾ സമൂസക്ക്‌ ഇട്ട്‌ ഒന്ന് ചാമ്പിയതാണ്‌. സമൂസ തടി സലാമത്താക്കി തെന്നി മാറി. നാവ്‌ കൃത്യമായി "എന്നെ വിളിച്ചോ ?" എന്ന മട്ടിൽ പല്ലുകൾക്കിടയിൽ ചെന്ന് നിന്ന് കൊടുത്തു. സമൂസക്ക്‌ ഇട്ട്‌ കൊടുത്തത്‌, നാവിന്‌ കൊണ്ടു. രണ്ട്‌ പല്ലുകൾ നൈസായി നാവിൽ കുഴൽക്കിണറടിച്ചു !
ഇപ്പൊ നാവിന്‌ നല്ല വേദന. സംസാരിക്കുമ്പോൾ വേദന കൂടുന്നു.
ന്നാലും ന്നോട്‌ ഇത്‌ മാണ്ടീന്നോ സമൂസേ ?

അബസ്വരം :
"എന്തായാലും രണ്ടീസം ചെവിക്ക്‌ സമാധാനം ണ്ടാവല്വോ" ന്ന് ആരോ പറയുന്ന പോലെ !!

                                                                     1563
                                                                     ******
07.06.2017   
സീതാറാം യെച്ചൂരിയെ സംഘികൾ ആക്രമിച്ചതിൽ പ്രതിഷേധിക്കുന്നതിനു മുൻപ്‌ യച്ചൂരിയെ കോൺഗ്രസ്‌ പിന്തുണയോടെ രാജ്യസഭയിൽ എത്തിക്കുന്നതിന്‌ ആവശ്യമായ നീക്കങ്ങൾ നടത്തുക എന്നതാണ്‌ സി പി എം കേരള ഘടകം ചെയ്യേണ്ട കാര്യം. അല്ലാതെ വല്യ വായയിൽ ചിദ്ധാന്തം വിളമ്പിക്കൊണ്ടിരുന്നിട്ട്‌ കാര്യമില്ല.

"ഇന്ത്യയിൽ ഫാസിസം എത്തിയിട്ടില്ല" എന്ന് പറഞ്ഞ്‌ നടക്കുന്ന പ്രകാശ്‌ കാരാട്ടിന്നായിരുന്നു സംഘികളുടെ തല്ല് കിട്ടിയിരുന്നത്‌ എങ്കിൽ കാരാട്ടിന്‌ ചിലപ്പോൾ തിരിച്ചറിവ്‌ ഉണ്ടായേനേ !

അബസ്വരം :
"കോൺഗ്രസ്‌ മുക്ത ഭാരതം" അല്ല ഇന്ത്യൻ ജനാധിപത്യം സ്വപ്നം കാണേണ്ടത്‌, മറിച്ച്‌ "സംഘി മുക്ത ഭാരതം" ആണ്‌ എന്ന തിരിച്ചറിവ്‌ സി പി എമ്മിന്‌ ഈ സംഭവത്തിലൂടെ ഉണ്ടായി എങ്കിൽ നല്ലത്‌ !

                                                                     1564
                                                                     ******
08.06.2017   
സീതാറാം യച്ചൂരിയുടെ പേരിൽ സീതയും, റാമും ഉണ്ടായിട്ടും സംഘികൾ പഞ്ഞിക്കിട്ടല്ലോ എന്നാലോചിക്കുമ്പോഴാ....

അബസ്വരം :
ഇനി "രഘുപതി രാഘവ രാജാറാം, പതിത് പാവന സീതാറാം" എന്ന് പാടിയ ഗാന്ധിജിയാണ്‌ ഇതെന്ന് സംഘികൾ തെറ്റിദ്ധരിച്ചോ ആവോ ?

                                                                     1565
                                                                     ******
08.06.2017   
അങ്ങനെ നികേഷുട്ടൻ വാർത്ത വായന പുനരാരംഭിച്ചു.

അബസ്വരം :
നികേഷ്‌, നിങ്ങൾക്ക്‌ പറ്റിയ പണി ഇത്‌ തന്നെയാണ്‌. അത്‌ തുടരുക, സി പി എമ്മിന്റെ കെണിയിൽ പോയി തല വെച്ച്‌ കൊടുത്തതിന്‌ പ്രേക്ഷകരോട്‌ ക്ഷമ ചോദിച്ച്‌ കൊണ്ട്‌ !

                                                                     1566
                                                                     ******
09.06.2017  
അവിടെ ബാറിൽ താലികെട്ടൽ !
ഇവിടെ ഡീ അഡിക്ഷൻ സെന്ററിൽ പാലുകാച്ചൽ !!

രണ്ടും മാറി മാറി കാണിക്കണം.

അബസ്വരം :
ബാറില്ലാതെ എന്തൂട്ട്‌ ഡീ അഡിക്ഷൻ ല്യോ സഖാവേ ?

                                                                     1567
                                                                     ******
10.06.2017
അങ്ങനെ അലങ്കാര മത്സ്യങ്ങളേയും കേന്ദ്ര സർക്കാർ നിരോധിച്ചു. ഇനി അവയെ ഗ്ലാസ്‌ പാത്രങ്ങളിൽ ഒന്നും വളർത്താൻ പാടില്ലത്രേ !

അബസ്വരം :
ഇവന്മാർക്ക്‌ ആരെങ്കിലും നിരോധിൽ കൂടോത്രം ചെയ്തിട്ടുണ്ടോ ?


                                                                     1568
                                                                     ******
11.06.2017
ഭാരതാംബയുടെ ശരീരത്തിൽ അപ്പിയിടുന്നതും, മൂത്രമൊഴിക്കുന്നതും, കക്കൂസ്‌ ടാങ്ക്‌ പണിയുന്നതും നിരോധിച്ച ഉത്തരവ്‌ വന്നോ മക്കളേ ?

അബസ്വരം :
ഭാരതാംബയുടെ ശരീരത്തെ ചവിട്ടുന്നതും, അതിലൂടെ വാഹനമോടിക്കുന്നതും കൂടി നിരോധിക്കാൻ മറക്കരുതേ സംഘികളേ !


                                                                     1569
                                                                     ******
12.06.2017
മ്മടെ ഫേസ്‌ ബുക്ക്‌ ഫ്രണ്ട്‌ ലിസ്റ്റ്‌ പൊളിച്ച്‌ പണിയൽ തുടങ്ങിയിട്ട്‌ ഇന്നേക്ക്‌ ഒരു വർഷം ആവുന്നു.

ഫേസ്ബുക്കിൽ തന്നെ അപൂർവ്വമായി വരുന്നവരേയും, മ്മടെ പോസ്റ്റുകളിൽ മാസത്തിൽ ഒരിക്കലെങ്കിലും ലൈക്കാനുഗ്രമോ, റിയാക്ഷനാനുഗ്രഹമോ, കമന്റാനുഗ്രമോ നൽകാത്തവരേയും, ഫേക്കന്മാരായും, ഫേക്കിണികളായും തോന്നിയവരേയും എല്ലാം എടുത്ത്‌ ദൂരേ കളഞ്ഞു.

5000 പേർ ഉണ്ടായിരുന്ന ഫ്രണ്ട്‌ ലിസ്റ്റ്‌ 2088 ൽ എത്തി !

എങ്ങനെയാണ്‌ ഈ പൊളിച്ച്‌ പണിയൽ നടത്തിയത്‌ എന്ന് ചിലർക്കെങ്കിലും അറിയാൻ ആഗ്രഹം ഉണ്ടാവും.

അവർക്കായി ആ മെത്തേഡ്‌ പങ്കുവെക്കാം.

"On this day" എന്ന ഓപ്ഷൻ വഴി ഒരോ ദിവസവും നോക്കിയാൽ ആ ദിവസം നമ്മോട്‌ ഫ്രണ്ട്‌സ്‌ ആയവരുടെ ലിസ്റ്റ്‌ കാണാം. അവരുടെ വാളിൽ പോയി ഒന്ന് തപ്പുക. അവർ നമ്മുടെ പോസ്റ്റുകളിൽ ഒക്കെ ലൈക്കാനും കമന്റാനും വരുന്ന ആളുകൾ ആണെങ്കിൽ നമുക്ക്‌ അറിയാമല്ലോ. അങ്ങനെ പരിചയം ഇല്ലാത്തവർ ആണെങ്കിൽ വാൾ ഒന്ന് സ്ക്രോൾ ചെയ്ത്‌ നോക്കും. അവർ ഇടക്കൊക്കെ പോസ്റ്റ്‌ ഇടുന്നവരാണോ അല്ലയോ എന്നൊക്കെ അതുവഴി മനസ്സിലാവും. മാസത്തിൽ ഒരിക്കലും കൊല്ലത്തിൽ ഒരിക്കലും ഒക്കെ വരുന്ന ഐറ്റംസ്‌ ആണെങ്കിൽ അപ്പൊ തട്ടും. Fb ഇവന്റ്സിലെ "ബർത്ത്‌ ഡേ" ഓപ്ഷൻ വഴിയും ഇതേ പോലെ പോയി നോക്കാം.

എന്തായാലും ഇനി കുറച്ച്‌ പേരെ ഫ്രണ്ട്‌ ലിസ്റ്റിൽ ഉൾപ്പെടുത്തണം. താഴെ പറയുന്ന മാനദണ്ഡങ്ങളിൽ ഉള്ളവർക്ക്‌ സ്വാഗതം.

01. ആഴ്ചയിൽ ഒരു തവണയെങ്കിലും ഫേസ്ബുക്കിൽ വന്ന്, സ്വന്തം വാളിൽ എങ്കിലും വല്ലതും ചാമ്പുന്നവരാവണം.

02. മാസത്തിൽ ഒരിക്കൽ എങ്കിലും മ്മടെ പോസ്റ്റിനു ലൈക്ക്‌ / റിയാക്ഷൻ / കമന്റാനുഗ്രഹം നൽകാൻ വിശാല മനസ്സ്‌ ഉള്ളവരാവണം.

03. സംഘികൾ ആവരുത്‌.

04. ഫേക്ക്‌ പ്രൊഫൈൽ ആവരുത്‌.

05. അന്ധമായ രാഷ്ട്രീയ ന്യായീകരണ തൊഴിലാളി ആവരുത്‌.

ഇത്തരം ആളുകൾക്ക്‌ മ്മടെ ഫ്രണ്ട്‌ ലിസ്റ്റിലേക്ക്‌ സ്വാഗതം.

അബസ്വരം :
"ഇത്രയും മാനദണ്ഡങ്ങൾ ഒക്കെ പാലിച്ച്‌ വല്ലവരും നിന്റെ ഫ്രണ്ട്‌ ലിസ്റ്റിലേക്ക്‌ വരാൻ നീ ആരാടാ ? വല്ല തമ്പ്രാനും ആണോ ? എനിക്കൊന്നും വരാൻ സൗകര്യം ഇല്ലെടാ" എന്നൊക്കെ ചിലർക്ക്‌ ചോദിക്കാനും, പറയാനും ഉണ്ടാവും.

അവരോട്‌ ഒന്നേ പറയാനുള്ളൂ...
"മ്മടെ പ്രൊഫൈലിന്റെ തമ്പ്രാൻ മ്മളെന്നെയാണ്‌ ഭായ്‌. സൗകര്യം ഉള്ളവർ വന്നാൽ മതി സഹോ."


                                                                     1570
                                                                     ******
14.06.2017
കെ.സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ചപ്പോൾ, മരിച്ച്‌ പോയവർ വരെ തിരിച്ച്‌ വന്ന് വോട്ട്‌ ചെയ്യുകയും, തുടർന്ന് അവർ ജീവിക്കുകയും ചെയ്തു എന്നത്‌ ലോകാത്ഭുതവും, മെഡിക്കൽ മിറാക്കിളും ആണ്‌.

എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും, മരിച്ച്‌ പോയവരെ ജീവിപ്പിക്കുക, അവരെ വോട്ട്‌ ചെയ്യിക്കുക, തുടർന്നും ജീവിപ്പിക്കുക എന്ന സുരേന്ദ്രന്റെ കഴിവ്‌ അംഗീകരിക്കാതിരിക്കാൻ കഴിയില്ല.

ഈ മഹത്തായ കാര്യം ചെയ്ത സുരേന്ദ്രനെ രാജ്യം ഭാരതമാണിക്യമോ, പത്മഗോവിഭൂഷണോ നൽകി ആദരിക്കണം. അടുത്ത തവണത്തെ ആരോഗ്യ - സമാധാന നോബൽ സമ്മനങ്ങൾ സുരേന്ദ്രജിക്ക്‌ നൽകാൻ നോബൽ കമ്മറ്റി തയ്യാറാവണം.

ഇജ്ജാതി സാധനങ്ങളെ ലോക ശ്രദ്ധയിലേക്ക്‌ കൊണ്ടു വരുന്നതിൽ നാം പരാജയപ്പെട്ടാൽ, അത്‌ നാം നമ്മോടും, മനുഷ്യരാശിയോടും ചെയ്യുന്ന കൊടും പാപമാണ്‌. കാരണം നമ്മൾ മാത്രം അറിഞ്ഞാലും, ആസ്വദിച്ചാലും പോരല്ലോ !

അബസ്വരം :
വരുന്ന തിരഞ്ഞെടുപ്പുകളിൽ സുരേന്ദ്രൻജി മണ്ഡലം മാറി മത്സരിച്ച്‌ ആ മണ്ഡലത്തിൽ മത്സരിച്ചവരേയും പുനരുജ്ജീവിപ്പിക്കണം. അത്തരത്തിൽ ഓരോ മണ്ഡലങ്ങളിലും മാറി മാറി മത്സരിച്ച്‌, എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചവരെ വീണ്ടും ജീവിപ്പിക്കാൻ മഹാമനസ്ക്ത കാണിക്കണം എന്ന് സുരേന്ദ്രൻജിയോട്‌ അഭ്യർത്ഥിക്കുന്നു.

                                                                     1571
                                                                     ******
15.06.2017
മോഡിയുടെ ചോരപുരണ്ട കൈകളാൽ ഉത്ഘാടനം ചെയ്യപ്പെടുക എന്നതായിരിക്കും കൊച്ചി മെട്രോയുടെ ഏറ്റവും വലിയ ദുരന്തം !

ഇ.ശ്രീധരനേയും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും, പ്രതിപക്ഷ നേതാവിനേയും കൊച്ചി മെട്രോയുടെ ഉത്ഘാടനത്തിന്‌ വേദിയിൽ ഇരിക്കാനും, സംസാരിക്കാനും പ്രധാനമന്ത്രി സമ്മതിക്കുന്നില്ല എങ്കിൽ "ഉത്ഘാടനത്തിന്‌ നീ ഇങ്ങോട്ട്‌ വരേണ്ട ഹംക്കേ, മെട്രോ ഉണ്ടാക്കിയ ഞങ്ങൾക്ക്‌ ഉത്ഘാടിക്കാനും അറിയാം" എന്ന് പറഞ്ഞാണ്‌ കേരളം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ കത്തയക്കേണ്ടത്‌.

അല്ലാതെ "അവരെ ഒന്ന് വേദിയിലിരുത്തൂ" എന്ന് അപേക്ഷിക്കാനും, കാല്‌ പിടിക്കാനും നടക്കുകയല്ല വേണ്ടത്‌.

അബസ്വരം :
പശുവിന്റെ വയറ്റാട്ടിയെക്കൊണ്ട്‌, കൊച്ചി മെട്രോയുടെ പേറ്‌ എടുപ്പിക്കേണ്ടതില്ല !

                                                                     1572
                                                                     ******
17.06.2017
കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ ഉമ്മൻ ചാണ്ടി സർക്കാറിന്‌ അഭിനന്ദനങ്ങൾ.

ഒപ്പം അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാറിനോടും, ബി ജെ പിയോടും ഉള്ള സഹതാപവും പുഛവും രേഖപ്പെടുത്തുന്നു.

അബസ്വരം :
പേറെടുത്താൽ കിട്ടുന്നതല്ല പിതൃത്വം എന്നും, ഗർഭം ഉണ്ടാക്കുന്നവനാണ്‌ പിതൃത്വം ലഭിക്കുക എന്നും പിണറായി - മോഡി ഫാൻസ്‌ ഓർക്കുമല്ലോ !

                                                                     1573
                                                                     ******
17.06.2017
മെട്രോയുടെ ആദ്യ യാത്രയിൽ മോഡി, പിണറായി ടീമിനൊപ്പം കുമ്മനം എങ്ങനെ കയറിക്കൂടി എന്ന് ചിന്തിച്ച്‌ ആരും തല പുണ്ണാക്കേണ്ടതില്ല.

പിണറായി സർക്കാറിനെ നിയന്ത്രിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്‌ അതിനുള്ള അർഹതയൊക്കെ ഉണ്ട്‌.

അബസ്വരം :
മെട്രോയിലെ കള്ള വണ്ടി കയറൽ ഉത്ഘാടനം നിർവ്വഹിക്കാൻ കുമ്മനത്തേക്കാൾ യോഗ്യതയുള്ള ആരുണ്ട്‌ കേരളത്തിൽ മക്കളേ ?

                                                                     1574
                                                                     ******
17.06.2017
ഇന്ന് ഞങ്ങളുടെ പള്ളിയിൽ തറാവീഹിന്‌ അവസാനത്തെ നാല്‌ റക്ക്‌അത്തിന്‌ ഇമാമായി നിന്ന സഹോദരന്റെ ഖുർആൻ പാരായണം അതിമനോഹരമായിരുന്നു.

പല ഇമാമുമാരോടൊപ്പം നമസ്ക്കരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ഖുർആൻ പാരായണം വളരെയധികം ആകർഷിച്ചു. ഇത്രയും മനോഹരമായി ഖുർആൻ പാരായണം ചെയ്യുന്ന ഒരു ഇമാമിന്റെ കൂടെ നിന്ന് ഞാൻ നമസ്കരിച്ചതായി ഓർക്കുന്നില്ല.

നമസ്ക്കാര ശേഷം ചങ്ങായിനെ ശരിക്കൊന്ന് നോക്കി.
ഇവിടെ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാണ്‌. ഒരു ചെറുപ്പക്കാരൻ.

നേരിട്ട്‌ പരിചയപ്പെടാൻ കഴിഞ്ഞില്ല.
അന്വേഷിച്ചപ്പോൾ കണ്ണൂർ സ്വദേശി ആണ്‌ എന്നാണറിഞ്ഞത്‌.

അബസ്വരം :
അദ്ദേഹത്തേയും, നമ്മേയും നാഥൻ അനുഗ്രഹിക്കട്ടെ...

                                                                     1575
                                                                     ******
18.06.2017
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ തകർത്തെറിഞ്ഞ്‌ ചാമ്പ്യൻസ്‌ ട്രോഫി കിരീടം സ്വന്തമാക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്‌ അഭിനന്ദനങ്ങൾ....

അബസ്വരം :
മ്മക്കൊക്കെ വാണ്ടി മേജർ രവിമാർ ഇനിയും ഒരുപാട്‌ കുരുക്ഷേത്രങ്ങൾ ഉണ്ടയാക്കട്ടെ !

                                                                     1576
                                                                     ******
20.06.2017
"ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങളാണ് അവര്‍ക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ല." - എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ്‌ കോവിന്ദ്‌

അബസ്വരം :
രാഷ്ട്രപതി ഭവനിൽ ചൊരിയാനുള്ള ചാണകത്തിന്റെ ഏകദേശ നാറ്റം മനസ്സിലായല്ലോ ല്ലേ ?

                                                                     1577
                                                                     ******
22.06.2017
ദളിത്‌ - മുസ്ലിം ഐക്യം എന്ന ആശയം തീവ്രവാദ ആശയം ആണെന്ന് ആട്ടിൻ തോലണിഞ്ഞ സംഘി രാഹുൽ ഈശ്വർ.

ദളിതനും മുസ്ലിമും ഐക്യപ്പെട്ടാൽ എങ്ങനെയാണ്‌ അത്‌ തീവ്രവാദം ആകുക ?

ദളിത്‌ മുസ്ലിം ഐക്യത്തെ സംഘികൾ ഭയപ്പെടുന്നു എന്ന് തന്നെയല്ലേ ഇത്തരം പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കേണ്ടത്‌ ?

അബസ്വരം :
എത്ര മൂടിവെച്ചാലും സംഘി കളസം ഇടക്ക്‌ അറിയാതെ പുറത്ത്‌ കാണുക തന്നെ ചെയ്യും രാഹുലേ...

                                                                     1578
                                                                     ******
23.06.2017
പണ്ട്‌ കോയമ്പത്തൂരിൽ പഠിക്കുന്ന കാലത്ത്‌, വീട്ടിൽ നിന്നും കോളേജിൽ എത്തിയാൽ ചില സഹപാഠികൾ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു.

"പോരുമ്പോൾ എത്ര കിട്ടി ?" എന്ന്.

നാട്ടിൽ നിന്നും പോരുമ്പോൾ എത്ര രൂപ വീട്ടുകാർ ചിലവിനായി തന്നു എന്നറിയാനാണ്‌ ചോദ്യം. നമ്മൾ ആയിരത്തഞ്ഞൂറ്‌ കിട്ടി എന്ന് പറഞ്ഞാൽ, രണ്ടായിരവും, രണ്ടായിരത്തി അഞ്ഞൂറും ഒക്കെ കൊണ്ട്‌ വന്ന ലവന്മാർക്ക്‌ സന്തോഷമാകും.

"മ്മടെ അത്ര കാശ്‌ ഓന്‌ കിട്ടിയില്ലല്ലോ" എന്ന ഒരു മന:സുഖം അവർ അനുഭവിക്കുന്നുന്നുണ്ടെന്ന് മ്മക്ക്‌ മനസ്സിലായി.

ഒരു തവണ ഇതുപോലെ നാട്ടിൽ വന്ന് പോയപ്പോൾ ഇതേ ചോദ്യം ആവർത്തിക്കപ്പെട്ടു.
അന്ന് വ്യത്യസ്ഥമായ ഒരു മറുപടി മ്മൾ കൊടുത്തു.

"ഉപ്പാനോട്‌ കാശ്‌ ചോദിച്ചപ്പോ, നോട്ടടിച്ച്‌ പെരപ്പുറത്ത്‌ ഒണക്കാൻ ഇട്ടതിന്‌ വേണ്ടത്‌ എടുത്ത്‌ കൊണ്ടൊയ്ക്കോ എന്ന് പറഞ്ഞു. അപ്പൊ ഞാൻ അതിൽ നിന്നും നോട്ടെടുത്ത്‌ ഒരു ചാക്ക്‌ നിറച്ച്‌ കൊണ്ട്‌ വന്നു. എണ്ണാൻ സമയം കിട്ടിയിട്ടില്ല. ഒന്ന് എണ്ണാൻ കൂടണം ട്ടാ." എന്ന് പറഞ്ഞു.

എന്തായാലും പിന്നെ ലവന്മാരിൽ നിന്നും "എത്ര കിട്ടി" എന്ന ചോദ്യം കേൾക്കേണ്ടി വന്നിട്ടില്ല.

അബസ്വരം :
സംഘി പുത്രൻസ്‌ റിസർവ്വ്‌ ബാങ്കിനു വേണ്ടി മെയ്ക്ക്‌ ഇൻ ഇന്ത്യ പദ്ധതി പ്രകാരം സ്വന്തം കുടീൽ വെച്ച്‌ നോട്ടടിച്ച്‌ മാതൃകാ രാജ്യസ്നേഹിയായത്‌ കണ്ട്‌ കണ്ണ്‌ നിറഞ്ഞപ്പൊ ഓർത്ത്‌ പോയതാ !

                                                                     1579
                                                                     ******
24.06.2017
ബ്രിട്ടീഷ്‌ ഇന്റലിജൻസ്‌ ഏജൻസിക്ക്‌ വേണ്ടി താൻ ഡയാന രാജകുമാരിയെ കൊലപ്പെടുത്തി എന്ന് വിരമിച്ച എം ഐ - 5 ഏജന്റ്‌. മരണക്കിടക്കയിൽ എൺപതുകാരനായ ജോൺ ഹോപ്‌കിൻസ്‌. താനടക്കമുള്ള ഏഴംഗ സംഘമാണ്‌ ബ്രിട്ടീഷ്‌ ഭരണകൂടത്തിന്‌ വേണ്ടി രഹസ്യ ഉന്മൂലനങ്ങൾ നടത്തിയിരുന്നത്‌. കൊല്ലപ്പെട്ട 23 പേരിലേറേയും രാഷ്ട്രീയ പ്രവർത്തകരും, ജേണലിസ്റ്റുകളും, ട്രേഡ്‌ യൂണിയൻ നേതാക്കളും, പൊതുപ്രവർത്തകരും ആണ്‌. രാജകുടുംബം നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഡയാനയെ കൊലപ്പെടുത്തിയത്‌ എന്നും ഹോപ്‌കിൻസ്‌ വെളിപ്പെടുത്തുന്നു.

"ഡയാനക്ക്‌ രാജകുടുംബ രഹസ്യങ്ങൾ അറിയാമായിരുന്നു. പലതും അവർ പരസ്യപ്പെടുത്തുമെന്ന് അവർ ഭയന്നു. എന്റെ മേധാവി പറഞ്ഞു, അവൾ മരിച്ചേ തീരൂ എന്ന്. അദ്ദേഹത്തിന്‌ ഫിലിപ്‌ രാജകുമാരനിൽ നിന്ന് നേരിട്ട്‌ ഉത്തരവുണ്ടായിരുന്നു. അതൊരു അപകടമരണമാക്കി മാറ്റണമായിരുന്നു.ഞാനത്‌ ചെയ്തത്‌ രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണ്‌." ഹോപ്‌കിൻസ്‌ പറഞ്ഞു. - വാർത്ത

അബസ്വരം :
രാജകുടുംബത്തിനും ഭരിക്കുന്നവർക്കും ഒക്കെ എന്തും ആവാലോല്ലേ ?
മോഡി ഇനി ഒരു വിവാഹം കഴിക്കുകയാണെങ്കിൽ അത്‌ ബ്രിട്ടീഷ്‌ രാജകുടുംബത്തിൽ നിന്നാവണം. അർഹിക്കുന്നവർ തമ്മിൽ ചേരട്ടെ !

                                                                     1580
                                                                     ******
24.06.2017
"ഹലോ ചന്ദ്രനല്ലേ ?"

"അതെ. ഇതാരാ ?"

"ഇത്‌ കുമ്മൻജി ആണ്‌."

"ഹലോ കുമ്മൻജി. എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ ?"

"സുഖം തന്നെ ചന്ദ്രാ... ക്ഷണിക്കാത്ത പരിപാടിക്കൊക്കെ പോയി ഇങ്ങനെ കഴിഞ്ഞു പോകുന്നു. ആട്ടെ നീ എന്താ ചെയ്യുന്നത്‌ ?"

"ഞാൻ ഒന്ന് കാപ്പാട്‌ കടപ്പുറം വരെ പോകാൻ ഇറങ്ങിയതാ. മുസ്ലിംങ്ങൾ എന്നെ കാത്ത്‌ അവിടെ ഇരിക്കുന്നുണ്ട്‌. ഓൽക്ക്‌ ഒന്ന് മുഖം കൊടുത്ത്‌ നാളെ പെരുന്നാൾ ആക്കണം."

"അരുത്‌ ചന്ദ്രൻ. നീ കാപ്പാട്‌ പോകരുത്‌. മാപ്പളാർക്ക്‌ മുഖം കൊടുക്കരുത്‌. നാളെയും അവറ്റകൾ നോമ്പ്‌ നോൽക്കട്ടെ."

"അത്‌ എന്തിനാ ? ഇന്ന് പോകാനാ എന്റെ പരിപാടി."

"ഇക്കൊല്ലം നോമ്പ്‌ ഒന്ന് മുതൽ ഒരുപാട്‌ ഉടായിപ്പുകൾ ഇറക്കി നോക്കി. അമ്പലത്തിൽ അലമ്പുണ്ടാക്കി മാപ്പളാരുടെ തലയിൽ കെട്ടി വെക്കാൻ നോക്കി. ഒന്നും ഏറ്റില്ല. അപ്പൊ നാളെ കൂടി നോമ്പായാൽ വല്ല പുതിയ കുത്തിതിരിപ്പും നോക്കാലോ. ഏറ്റവും ചുരുങ്ങിയത്‌ മലപ്പുറത്ത്‌ അമുസ്ലിംങ്ങളെ ഭക്ഷണവും, നാരങ്ങ സോഡയും കഴിക്കാൻ സമ്മതിക്കുന്നില്ല എന്ന് ഒരു ദിവസം കൂടി പ്രചരിപ്പിക്കാലോ."

"അതൊക്കെ തെറ്റല്ലേ കുമ്മൻജീ."

"നീ പറയുന്നത്‌ കേട്ടാൽ മതി. അനുസരിച്ചില്ലെങ്കിൽ മോഡിയെ റോക്കറ്റിൽ കെട്ടി അങ്ങോട്ട്‌ വിടും. മൂപ്പർ ആണെങ്കിൽ ടൂർ പോകാൻ പുതിയ സ്ഥലം അന്വേഷിച്ച്‌ നടക്കുകയാ."

അബസ്വരം :
"വേണ്ട കുമ്മൻജി. ഇവിടെ ഉള്ള സമാധാനം ഇതുപോലെ നിൽക്കട്ടെ. ഞാൻ ഇന്ന് മുസ്ലിംങ്ങൾക്ക്‌ ദർശനം കൊടുക്കുന്നില്ല. അവർക്ക്‌ ഒരു ദിവസം കൂടി നോമ്പ്‌ കിട്ടിയാലും സന്തോഷം ആകും. വെറുതെ മോഡിയെ ഇങ്ങോട്ടയച്ച്‌ ഇവിടെ കോഞ്ഞാട്ട ആക്കല്ലേ. ഞാൻ ഫോൺ വെക്കുന്നു."

                                                                     1581
                                                                     ******
25.06.2017
എല്ലാ പ്രിയ സഹോദരങ്ങൾക്കും ചെറിയ പെരുന്നാൾ ആശംസകൾ.

നമ്മുടെ നോമ്പുകളിലും മറ്റും വന്ന പിഴവുകൾ പൊറുത്ത്‌, ആ ഇബാദത്തുകൾ എല്ലാം അല്ലാഹു സ്വീകരിക്കട്ടെ....

അബസ്വരം :
അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബർ
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ
അല്ലാഹു അക്ബറു വലില്ലാഹിൽഹംദ്...

                                                                     1582
                                                                     ******
27.06.2017
"തീവ്രവാദത്തിനെതിരെ ഒന്നിച്ച്‌ പ്രവർത്തിക്കും എന്ന് മോഡിയും ട്രമ്പും സംയുക്തമായി പ്രസ്താവിച്ചു." - വാർത്ത

അബസ്വരം :
"സ്ത്രീ പീഡനത്തിനെതിരെ ഒന്നിച്ച്‌ പ്രവർത്തിക്കും" എന്ന് ഗോവിന്ദ ചാമിയും, പൾസർ സുനിയും സംയുക്തമായി പ്രസ്താവിച്ചു.

                                                                     1583
                                                                     ******
27.06.2017
സംഘികളാൽ മൃഗീയമായി കൊല്ലപ്പെട്ട ജുനൈദിനു വേണ്ടി തെരുവിൽ നിന്ന് മയ്യത്ത്‌ നമസ്ക്കാരം നടത്തിയത്‌ വളരെ ബുദ്ധിപരമായ ഒരു നീക്കം ആയിരുന്നു.
ഒരേ സമയം ജുനൈദിനു വേണ്ടിയുള്ള പ്രാർത്ഥനയാക്കാനും, ജനങ്ങൾക്ക്‌ ബുദ്ധിമുട്ടില്ലാത്ത ഒരു പ്രതിഷേധം അക്കാനും, ഈ വിഷയം കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കാനും, ഫാസിസത്തെ ഭയപ്പെട്ട്‌ തങ്ങൾ ഉൾവലിയില്ല എന്ന് പ്രഖ്യാപിക്കാനും ആ മയ്യത്ത്‌ നമസ്ക്കാരം വഴി സാധിച്ചു.

ആ സമരത്തിനു നേതൃത്വം നൽകിയ എസ്‌ ഐ ഒക്ക്‌ അഭിനന്ദനങ്ങൾ.

അബസ്വരം :
ഇത്തരത്തിൽ ഉള്ള പ്രതികരണങ്ങൾ അല്ല സംഘ്‌ പരിവാർ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. അവർ ആഗ്രഹിക്കുന്നത്‌ അക്രമാത്മകമായ പ്രതികരണങ്ങളോ, ഭയപ്പെട്ട മൗനങ്ങളോ ആണ്‌. അവിടെയാണ്‌ ഈ രണ്ട്‌ ഗണത്തിലും ഉൾപ്പെടാത്ത ഇത്തരം പ്രതികരണങ്ങൾ പ്രസക്തമാവുന്നത്‌.

                                                                     1584
                                                                     ******
28.06.2017
രാവിലെ തന്നെ ഒരു ദുരന്ത വാർത്തയാണ്‌ വിളിച്ചുണർത്തിയത്‌.

കുടുംബാംഗവും, കളിക്കൂട്ടുകാരനും ആയ ഫാറൂഖിന്റെ ഉമ്മയും, ഭാര്യയും സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു എന്ന ദുരന്തവാർത്ത.

റിയാദില്‍ നിന്നും മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിന് പോയ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖും കുടുംബവും യാത്ര ചെയ്തിരുന്ന വാഹനം അല്‍ ഉലയില്‍ വെച്ചാണ്‌ അപകടത്തിൽപ്പെട്ടത്‌ എന്നാണ്‌ ലഭിക്കുന്ന വിവരം.

ഫാറൂഖിന്‍റെ മാതാവും, ഭാര്യയും അപകടത്തില്‍ മരണപ്പെട്ടു എന്നാണറിയാന്‍ കഴിഞ്ഞത്. ഫാറൂഖ്, പിതാവ് അബ്ദുള്ള, മക്കള്‍ എന്നിവരെ സാരമല്ലാത്ത പരിക്കുകളോടെ അല്‍ ഉല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട് എന്നും അറിയാന്‍ കഴിഞ്ഞു.

അല്‍ ഉലയിലുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഈ കുടുംബത്തെ സഹായിക്കണമെന്നറിയിക്കുന്നു.

അബസ്വരം :
ആശുപത്രിയിൽ ഉള്ളവർ വേഗം സുഖം പ്രാപിക്കട്ടെ. ഈ ദുരന്തം താങ്ങാനുള്ള ശക്തി കുടുംബത്തിനു നൽകട്ടെ. അവരേയും നമ്മേയും നാഥൻ സ്വർഗ്ഗത്തിൽ ഒരുമിപ്പിച്ച്‌ കൂട്ടുകയും ചെയ്യട്ടെ...

                                                                     1585
                                                                     ******
29.06.2017
ഇനിയും പ്രമുഖ നടി, പ്രമുഖ നടി എന്ന് പറയുന്നതിന്റെ ഗുട്ടൻസ്‌ മനസ്സിലായില്ല.

പ്രമുഖ നടി ആരാണെന്ന് നാട്ടിലൊക്കെ പാട്ടാണ്‌. മാത്രമല്ല പീഡനവും, പ്രതിസന്ധിയും ഒക്കെ തീം ആക്കി പ്രമുഖ നടി ചായപ്പൊടിയുടെ പരസ്യത്തിൽ വരെ അഭിനയിച്ച്‌ കാശാക്കി.

പിന്നേയും പിന്നേയും പ്രമുഖ നടി എന്ന് പറഞ്ഞ്‌, നടിയെ ആർക്കും മനസ്സിലാവാത്ത പോലെ പൊട്ടൻ കളിക്കുന്നതിന്റെ ഗുട്ടൻസ്‌ മനസ്സിലാവുന്നില്ല.

അബസ്വരം :
എന്തിനോ വേണ്ടി തിളക്കുന്നു സാമ്പാർ !

                                                                     1586
                                                                     ******
30.06.2017
മോന്‌ പെരുന്നാൾ ഡ്രസ്സ്‌ എടുക്കാൻ ഒരു തുണിക്കടയിലേക്ക്‌ കയറി.

ഒരേ മോഡലിൽ കളർ ചെയ്ഞ്ച്‌ ഉള്ള കുപ്പായങ്ങൾ ടേബിളിൽ നിരന്നത്‌ കാണിച്ച്‌ സെയിൽസ്‌മാൻ ഡയലോഗ്‌ ആരംഭിച്ചു...

"ഇത്‌ നോക്കൂ... ഇതാണ്‌ ഇപ്പോഴത്തെ മോഡൽ..."

മ്മൾ : "വേറെ ഇല്ലേ ?"

മൂപ്പർ : "ഇത്‌ നല്ല മോഡൽ ആണല്ലോ..."

മ്മൾ : "വേറെ ഇല്ലേ ?"

മൂപ്പർ : "ഇതാണ്‌ ഇപ്പോൾ കൂടുതൽ മൂവ്‌ ആകുന്നത്‌. എല്ലാവരും കൊണ്ടുപോകുന്നുണ്ട്‌."

മ്മൾ : "എല്ലാവരും ഇതാണ്‌ കൊണ്ട്‌ പോകുന്നതെങ്കിൽ, പെരുന്നാളിന്റെ അന്ന് ഈ ഡ്രസ്സ്‌ ഇട്ട ഒരുപാട്‌ പേർ ഉണ്ടാവും. അപ്പൊ അത്‌ വല്യ രസം ഉണ്ടാവൂല. അധികം ആരും കൊണ്ട്‌ പോകാത്ത വല്ല മോഡലും ഉണ്ടെങ്കി മതി. അപ്പോഴേ വറൈറ്റി ഉണ്ടാവൂ... അത്‌ ഇല്ലെങ്കി മാണ്ട. മ്മൾ വേറെ കടേൽ നോക്കിക്കോളാ..."

അബസ്വരം :
കടക്കാർക്ക്‌ വേണ്ടിയല്ലല്ലോ ഷോപ്പിംഗ്‌ !

                                                                     1587
                                                                     ******
01.07.2017
പശുവിന്റെ പേരിൽ കൊല നടത്തുന്നവർക്ക്‌ അവാർഡ്‌ നൽകാൻ ജി എസ്‌ ടിയിൽ തുക മാറ്റി വെച്ചിട്ടുണ്ടല്ലോ ല്ലേ ?

അബസ്വരം :
പെട്രോളും ഡീസലും ഇല്ലാത്ത ജി എസ്‌ ടി നാട്ടുകാർക്ക്‌ വേണ്ടിയാണെന്ന് പറയുന്നത്‌ വിശ്വസിക്കാൻ ഞാൻ ഊള സംഘിയല്ലച്ചോ !

                                                                     1588
                                                                     ******
02.07.2017
അർദ്ധരാത്രി നട്ടപ്പാതിരക്ക്‌...

"ട്യേയ്‌... ഒരു മൂത്ര മണം വരുന്നുണ്ടല്ലോ..."

"ഒരു മണും ല്യ... ഇങ്ങൾ മുണ്ടാണ്ടെ കെടന്നൊറങ്ങിം."

ലവളെ ഉണർത്തി പണി ഓൾക്ക്‌ കൊടുക്കാം എന്ന പദ്ധതി പാളിയപ്പോൾ മ്മൾ തന്നെ എഴുന്നേറ്റ്‌ ലൈറ്റിട്ടു.

ലൈറ്റിട്ടപ്പോൾ കണ്ടത്‌, താഴെയിട്ട ബെഡ്ഡിൽ സുഖമായി മുള്ളി കിടന്നുറങ്ങുന്ന പുത്രനെയാണ്‌.

അഥവാ മുള്ളിയാൽ കിടക്കയിലേക്ക്‌ ആവാതിരിക്കാൻ ചെയ്ത സംരക്ഷണ പരിപാടിയെല്ലാം അട്ടിമറിച്ച്‌, ബെഡ്ഡിൽ തന്നെ പൂർണ്ണമായി ആവാൻ വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ്‌ ലവൻ പുണ്യാഹം തളിച്ചിട്ടുള്ളത്‌. എന്നിട്ടതിൽ സുഖമായി കിടക്കുന്നു.

"ട്യേയ്‌... നീച്ചോ... അവൻ പണിയുണ്ടാക്കീക്ക്‌ണ്‌..."

മ്മക്ക്‌ മനസ്സിലാവാത്ത ഏതൊക്കേയോ ഭാഷയിൽ മ്മളെ പ്രാകി ലവൾ എണീറ്റു.

"മനസ്സിലാവാത്ത ഭാഷയാണെങ്കിൽ പിന്നെ ലവൾ പ്രാകിയതാണെന്ന് തനിക്കെങ്ങനെ മനസ്സിലായി ? അവൾ അഭിനന്ദിച്ചതാണെങ്കിലോ ?" എന്നൊന്നും യുക്തിവാദി ലൈനിൽ ചോദിക്കരുത്‌.

ഭാഷ ഏതായാലും പ്രാക്കിനൊക്കെ ടോണും, ആക്ഷനും ഒന്നാണല്ലോ !

എന്തായാലും രണ്ടാളും കൂടി അവനെ എഴുന്നേൽപ്പിച്ച്‌ വൃത്തിയാക്കുന്ന സമയം മ്മൾ ഒരു ചെറ്യേ ക്ലാസ്‌ എടുത്തു.

"കുട്ടികളെ രാത്രി ഒന്ന് രണ്ട്‌ തവണ എഴുന്നേൽപ്പിച്ച്‌ ചീച്ചി അടിപ്പിക്കണം. എന്നാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. കുട്ട്യോൾടെ അത്തരം കാര്യങ്ങൾ ഒക്കെ ഉമ്മമാരാണ്‌ ശ്രദ്ധിക്കേണ്ടത്‌." ക്ലാസിനിടയിൽ മ്മൾ ചാമ്പി.

"ന്ത്യേ ആ പണി ഇങ്ങൾക്കും പറ്റൂലേ ? ഒക്കെ മ്മാടെ തലക്ക്‌ തന്നെ വെക്കണോ ? ഇങ്ങൾ കൊറച്ച്‌ മുൻപ്‌ നീച്ചില്ലേ ? അപ്പൊ ഇങ്ങൾക്കും ആവാലോ ?" ലവൾ അപ്രതീക്ഷിതമായി കൗണ്ടറടിച്ചു.

തിരിച്ച്‌ ഒരു നിമിഷം മ്മൾ ബൾബായെങ്കിലും ലവളുടെ പ്രസ്താവനയിൽ പിടിച്ച്‌ തന്നെ തിരിച്ചടിച്ചു.

"അപ്പ അത്‌ ശരി. ഞാൻ നേരത്തെ നീച്ചത്‌ ഇജ്ജ്‌ അറിഞ്ഞിട്ടും ഇജ്ജ്‌ നീച്ച്‌ ഓനെ പാത്തിച്ചീലല്ലേ ? ഇജ്ജ്‌ ഒണന്നിട്ടും ജ്ജ്‌ ഓനെ പാത്തിക്കാഞ്ഞതും പോരാ ന്ന് ട്ട്‌ ഇപ്പൊ ന്റെ തലയിൽ അത്‌ കെട്ടിവെക്കുന്നോ ?"

മ്മടെ ഡയലോഗിൽ ലവൾ വീണെന്ന് മനസ്സിലായി. പക്ഷേ മ്മളെ ഞെട്ടിച്ച്‌ കൊണ്ട്‌ ലവൾ ഒരു മറുപടി പറഞ്ഞു...

"അയ്ന്‌ നേരത്തെ ഇങ്ങൾ നീച്ച്‌ ലൈറ്റിട്ട്‌ ബാത്ത്‌റൂമിൽ പോയത്‌ ഞാൻ അറിഞ്ഞിട്ടില്ലല്ലോ. ഞാൻ നല്ല ഒറക്കത്തിലേയ്ന്ന്."

അബസ്വരം :
ന്നാലും ന്റെ പെമ്പറന്നോളേ....

                                                                     1589
                                                                     ******
03.07.2017
"ഗോരക്ഷയുടെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ തന്‍റെ ചോര തിളയ്ക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ടിവിയിലും നവമാധ്യമങ്ങളിലും ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ രോഷം തോന്നാറുണ്ട്. ഇത്തരം സംഭവങ്ങള്‍ എല്ലാ ഇന്ത്യക്കാരുടെയും ചോര തിളപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു." - വാർത്ത

അബസ്വരം :
വല്ലാതെ തിളക്കുമ്പോൾ റോബർട്ട്‌ വധേരയുടെ അടുത്ത്‌ ചെല്ലുക. എന്നിട്ട്‌ മൂപ്പർ കോൺഗ്രസ്‌ ഭരിക്കുമ്പോൾ കാട്ടിയ ഉടായിപ്പുകളുടെ ലിസ്റ്റ്‌ വായിക്കുക. ശേഷം കോൺഗ്രസ്സിനെ തിന്നുകയും ഇല്ല, തീറ്റിക്കുകയും ഇല്ല എന്ന രീതിയിൽ നയിക്കുന്ന സഹോദരൻ രാഹുലിന്റെ അടുത്തും ഒന്ന് ചെല്ലുക. അപ്പോൾ ചോര തിളപ്പ്‌ ഒക്കെ താനേ മാറും ന്റെ പ്രിയങ്ക ച്യാച്ചീ !

                                                                     1590
                                                                     ******
04.07.2017
ജീവൻ നഷ്ടപ്പെട്ട ജുനൈദിനേക്കാൾ ഒരു വിലയോ, പിന്തുണയോ, മാധ്യമ ശ്രദ്ധയോ പ്രമുഖ നടിയൊന്നും അർഹിക്കുന്നില്ല.

ഇന്നുകളിൽ ഇവിടത്തെ ഏറ്റവും വലിയ വിഷയം പ്രമുഖ നടിയുടെ പീഡനമായാണ്‌ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്‌.

ഫൈസലും, റിയാസ്‌ മൗലവിയും ഒക്കെ വിസ്മൃതിയിലേക്ക്‌ തള്ളപ്പെട്ട്‌ കഴിഞ്ഞു.
നടിയുടെ വിഷയത്തിൽ പ്രതിസ്ഥാനത്ത്‌ സിനിമാ ലോകം തന്നെയാണെന്ന് അമ്മയുടെ നിലപാടുകളിൽ നിന്ന് വ്യക്തമാണ്‌. അത്‌ തെളിയിക്കപ്പെട്ടാലും, ഇല്ലെങ്കിലും.
ഗ്ലാമർ പരിവേഷങ്ങളോടൊപ്പം ഓടുന്ന, സമൂഹത്തിൽ ചർച്ചയാവേണ്ട വിഷയങ്ങൾ ചർച്ചയാക്കാത്ത മാധ്യമങ്ങൾ സമൂഹത്തിന്റെ ശാപവും, ബാധ്യതയും ആണ്‌.

അബസ്വരം :
അശ്ലീലതാ - അക്രമ പ്രോത്സാഹനങ്ങൾ ആണ്‌ 95 ശതമാനം സിനിമകളും സമൂഹത്തിന്‌ നൽകുന്നത്‌. നായകൻ ചെയ്യുന്ന വൃത്തികേടുകളും മറ്റും മഹത്തരമായി വ്യാഖ്യാനിക്കപ്പെടുന്നു. ആ അശ്ലീലതക്കും അക്രമത്തിനും സിനിമാ ലോകത്തുള്ളവർ ഇരകളാവുമ്പോൾ വിതച്ചത്‌ കൊയ്യപ്പെടുകതന്നെയല്ലേ ചെയ്യുന്നത്‌?

                                                                     1591
                                                                     ******
05.07.2017
"നടിമാർ മോശമാണെങ്കിൽ കിടക്ക പങ്കിടേണ്ടി വരും" - എന്ന് പറഞ്ഞതിന്റെ പേരിൽ ഇന്നസെന്റിനെ പഞ്ഞിക്കിടേണ്ട കാര്യം ഒന്നും ഇല്ല.

കാരണം ഇതൊക്കെ വസ്തുതകൾ തന്നെയാണ്‌. നടിമാരുടെ നടന വൈഭവം ഒന്നുമല്ല സിനിമകളിൽ അവരെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം.

സിനിമ എന്നത്‌ സാംസ്കാരികതയിലേക്കും, സ്വർഗ്ഗത്തിലേക്കും ഉള്ള പാതയൊന്നും അല്ല. അത്‌ ഒരു കച്ചവടം മാത്രമാണ്‌. സാമ്പത്തികമായും, മറ്റും ലാഭം നേടാനുള്ള മാർഗ്ഗം. ഒരു ശതമാനം സിനിമകളെ മാത്രം വേണമെങ്കിൽ ഈ വിഭാഗത്തിൽ നിന്ന് മാറ്റി നിർത്താം എന്ന് മാത്രം.

സിനിമാ ലോകം എന്നത്‌ ലഹരിയുടേയും, മാഫിയകളുടേയും, ഗ്ലാമറിന്റേയും, കാമത്തിന്റേയും എല്ലാം ഒരു സംഗമ വേദിയാണ്‌. ബോളിവുഡും, ബോംബേ അധോലോകവും തമ്മിൽ ഉള്ള ബന്ധമൊക്കെ പരസ്യമായ രഹസ്യമല്ലേ ? അവിടെ ദാവൂദുമാരുടെ സ്ഥാനത്ത്‌ ഇവിടെ സുനിമാർ !

ആ ലോകത്ത്‌ ഉണ്ടാകുന്ന കേസുകളിൽ മിക്കതും പുറം ലോകം അറിയാതെ അവിടെ തന്നെ ഒതുക്കി തീർക്കുന്നു. അപൂർവ്വം ചിലത്‌ മാത്രം ഇപ്പോൾ "പ്രമുഖ നടി" വിഷയത്തിൽ ഉണ്ടായത്‌ പോലെ ദുർഗന്ധം പുറത്തേക്ക്‌ വമിപ്പിക്കുന്നു.
സിനിമാ നടികളെ വിവാഹം ചെയ്ത സിനിമാ നടന്മാർ എന്തുകൊണ്ട്‌ പിന്നെ തങ്ങളുടെ ഭാര്യമാരെ സിനിമാ ഫീൽഡിലേക്ക്‌ അയക്കുന്നില്ല എന്ന് ചിന്തിച്ചാൽ തന്നെ സാമാന്യ ബോധം ഉള്ളവർക്ക്‌ കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിലാവും.

പ്രമുഖ നടി വിഷയത്തിൽ പല താരങ്ങളും മൗനം പാലിക്കുന്നതിന്റെ ഗുട്ടൻസ്‌ മറ്റൊന്നും അല്ല. തങ്ങൾ വല്ലതും പ്രമുഖ നടനെതിരെ പറഞ്ഞാൽ, നമ്മുടെ പല രഹസ്യങ്ങളും നാളെ നാട്ടിലെ പാട്ടാവും എന്നവർക്ക്‌ നന്നായി അറിയാം. ചളി പുരളാത്തവർ ആ അഴുക്കു ചാലിൽ ഉണ്ടാവുമോ ? സ്വന്തം നാറ്റം പുറത്താകുന്നതിനേക്കാൾ മൗനം ഭൂഷണമാക്കി വിദ്വാനാകാം എന്ന് തന്നെയല്ലേ അവർ ചിന്തിക്കുക ?

അബസ്വരം :
അതുകൊണ്ട്‌ ഈ പ്രസ്താവനയുടെ പേരിൽ ഇന്നസെന്റിനെ തെറി വിളിച്ച്‌ വിഷയം മാറ്റിവിടുകയല്ല ചെയ്യേണ്ടത്‌. പകരം അമ്മ പ്രസിഡന്റിന്റെ ആ വാക്കുകളെ മുഖവിലക്കെടുത്ത്‌, അത്തരം കാര്യങ്ങൾ അന്വേഷിക്കുകയും കണ്ടെത്തുകയും ആണ്‌ ചെയ്യേണ്ടത്‌.

അത്തരം ഒരു അന്വേഷണം ഉണ്ടായാൽ അതിന്‌ ആപ്പടിക്കാൻ സിനിമാ ലോകം തന്നെ മുന്നിലുണ്ടാവും എന്നത്‌ മറ്റൊരു വസ്തുത.

                                                                     1592
                                                                     ******
06.07.2017
"എല്ലാം ശരിയാക്കാൻ ഇനി ആരുവരും ?" - സർക്കാറിനോട്‌ ഹൈക്കോടതി

അബസ്വരം :
പൊട്ടൻ സഖാക്കൾ മാത്രമല്ല, ബഹുമാനപ്പെട്ട കോടതി വരെ പിണറായി വന്നാൽ എല്ലാം ശരിയാവും എന്ന് വിശ്വസിച്ചിരുന്നു അല്ലേ ?
കഷ്ടം തന്നെ മൊയലാളീ കഷ്ടം തന്നെ !

                                                                     1593
                                                                     ******
07.07.2017
കോടതിയുടെ മുന്നിൽ ഗമണ്ടൻ ഡയലോഗുകൾ അടിച്ച്‌ വീട്ടുകാരെ ഉപേക്ഷിച്ചും, നാണം കെടുത്തിയും പെൺകുട്ടികൾ "പ്രേമം" എന്ന പേരിൽ അന്യരോടൊപ്പം ഇറങ്ങി പോകുന്നത്‌ ഇന്ന് സർവ്വസാധാരണയായി മാറിക്കൊണ്ടിരിക്കുന്നു.

ഏത്‌ മതത്തിൽ പെട്ടതായാലും ഇത്തരത്തിൽ ഉള്ള ഒളിച്ചോട്ടങ്ങൾ മാതാപിതാക്കളിൽ ഏൽപ്പിക്കുന്ന മുറിവുകൾ ചില്ലറയല്ല.

എന്നാൽ ഈ ഒളിച്ചോട്ടം നടത്തുന്ന ഭൂരിപക്ഷം പെൺകുട്ടികളും ആക്രാന്തം കഴിഞ്ഞ്‌ ഒരു കുട്ടിയൊക്കെ ആയാൽ വീണ്ടും രക്ഷിതാക്കളുടെ അടുത്തേക്ക്‌ തിരിച്ച്‌ വരാൻ ശ്രമിക്കുന്നുണ്ട്‌. ഒന്നുകിൽ ഇറങ്ങിപോയവനോടൊപ്പം ഉള്ള ജീവിതം മതിയായതോ, അല്ലെങ്കിൽ രക്ഷിതാക്കളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ വേണ്ടിയുള്ളതോ ആവാം തിരിച്ചുവരവ്‌.

പലപ്പോഴും ഇങ്ങനെ തിരിച്ച്‌ വരുന്ന മക്കളെ രക്ഷിതാക്കൾ സ്വീകരിക്കുന്നു.
എന്നാൽ ഇത്തരം രക്ഷിതാക്കളോട്‌ എനിക്ക്‌ ഒന്നാണ്‌ പറയാനുള്ളത്‌.

നിങ്ങളെ വഞ്ചിച്ചും മറ്റും ഇറങ്ങി പോകുന്ന ഇത്തരം മക്കളുടെ പിന്നാലെ നിങ്ങൾ പോകരുത്‌. അവർ സുഖത്തിലോ, ദു:ഖത്തിലോ, ദുരിതത്തിലോ ജീവിക്കട്ടെ.
ഒരിക്കൽ നിങ്ങളുടെ കണ്ണീർ വീഴ്ത്തിയവർ വീണ്ടും നിങ്ങളുടെ കണ്ണീർ വീഴ്ത്തും.
അവർ നിങ്ങളുടെ അടുത്തേക്ക്‌ സ്നേഹം നടിച്ച്‌ വരുമ്പോൾ "ചെലക്കാണ്ട്‌ പോടീ" എന്ന് പറയാനുള്ള ആർജ്ജവം ഉണ്ടാവണം. അല്ലാതെ അവരെ സൽക്കരിച്ച്‌ സ്വീകരിക്കുകയല്ല വേണ്ടത്‌.

അവരുടെ തോന്നലുകൾക്ക്‌ അനുസരിച്ച്‌ ഇറങ്ങി പോകാനും, കയറി വരാനും ഉള്ള ചന്തയാവരുത്‌ നിങ്ങളുടെ മനസ്സുകളും, വീടുകളും, കുടുംബവും.

അബസ്വരം :
പുകഞ്ഞ കൊള്ളി പുറത്തേക്ക്‌ തന്നെ.

                                                                     1594
                                                                     ******
07.07.2017
"ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വാഹനവ്യൂഹം ഇടിച്ച് പശുവിന് ഗുരുതര പരിക്കേറ്റു. ഒഡിഷയിലെ ജജ്പുർ ജില്ലയിൽ സന്ദർശനം നടത്തവേയാണ് സംഭവം. അമിത് ഷായുടെ വാഹന വ്യൂഹത്തിലെ ഒരു വാഹനമാണ് പശുവിനെ പരിക്കേൽപിച്ചത്." - വാർത്ത

അബസ്വരം :
പിള്ള തൊഴിച്ചാൽ അമ്മക്ക്‌ കേടില്ല.
മക്കളും അമ്മയും ഒക്കെ ആകുമ്പൊ തട്ടീം മുട്ടീം ഒക്കെ ഇരിക്കും. അതിനൊന്നും നോൺ സംഘികൾ ട്രോളേണ്ടതില്ല.

                                                                     1595
                                                                     ******
08.07.2017
അലോപ്പതിയിൽ എല്ലാ മരണങ്ങളും കേവലം വിധി മാത്രം. എന്നാൽ മറ്റു ചികിത്സകളിലെ എല്ലാ മരണങ്ങളും കൊലപാതകങ്ങളും.

അബസ്വരം :
അലോപ്പതി ആശുപത്രികളിലെ കാലൻ ദൗർഭാഗ്യവാനാണ്‌. കാരണം അവിടെ നടക്കുന്ന മരണങ്ങളുടെ ഉത്തരവാദിത്വം എല്ലാം കാലന്റെ തലയിലേക്ക്‌ പോകും. എന്നാൽ മറ്റു ആശുപത്രികളിലെ കാലൻ മഹാഭാഗ്യവാനും. അവിടെയുള്ള മരണങ്ങളുടെ ഉത്തരവാദിത്വം വെക്കാൻ അവിടത്തെ ഡോക്ടർമാരുടെ മണ്ടയുണ്ടല്ലോ !

                                                                     1596
                                                                     ******
08.07.2017
"സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല! ഈ നിലവറയിലെ കണക്കെടുപ്പിന്‌ വമ്പൻ സ്‌ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ് സൂചന. ക്ഷേത്രത്തിനുള്ളിൽ സ്‌ഫോടനം നടത്താനുള്ള നീക്കത്തെ വിശ്വാസികളും അനുകൂലിക്കില്ല. ഇതോടെ ബി നിലവറയിലെ കണക്കെടുപ്പ് തീരാതലവേദനയായി മാറും. പൂട്ടു തുറക്കാനുള്ള താക്കോൽ രാജകുടുംബത്തിലുണ്ട്. എന്നാൽ നവസ്വരങ്ങളുടെ പാസ് വേർഡ് ഉപയോഗിച്ചാണ് വാതിൽ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കിൽ പൂട്ടുമ്പോൾ ഉപയോഗിച്ച ഒൻപത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്. ഇതിനെ കുറിച്ച് ആർക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകൾ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാൻ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഉരുക്ക് വാതിൽ സ്‌ഫോടനത്തിലൂടെ മാത്രമേ തകർത്ത് അകത്ത് കയറാൻ പറ്റൂവെന്നതാണ് സാഹചര്യം. ഇതോടെ ബി നിലവറ പരിശോധനയിൽ അനിശ്ചിതത്വം ഏറുകയാണ്." - സോഷ്യൽ മീഡിയിൽ കാണുന്ന ഒരുതരം വാർത്ത

അബസ്വരം :
എജ്ജാതി തള്ളലാ ന്റെ ഹംക്കുകളേ...
ഈ നവസ്വരങ്ങൾ എന്നത്‌ അന്ന് രാജാവും രാജ്ഞിയും മന്ത്രിയും ഭടനും ഒക്കെ ഇട്ട വളിയാണോ ? എങ്കിൽ ആ വാദ്യോപകരണങ്ങൾ കിട്ടാൻ ശ്ശി ബുദ്ധിമുട്ടാവും !

                                                                     1597
                                                                     ******
08.07.2017
"മുസ്‌ലിംകളിലും നല്ലവരുണ്ട്. തീവ്രവാദത്തിന്റെ കാര്യം പറയുമ്പോൾ ആർഎസ്എസിനെ പരാമർശിക്കുന്നതു ശരിയല്ല. മുസ്ലീം തീവ്രവാദവും ആർഎസ്എസും തമ്മിൽ യാതൊരു താരതമ്യവുമില്ല, കാരണം ആർഎസ്എസ് ദേശീയ കാഴ്ചപ്പാടുള്ള സംഘടനയാണ്. പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നു എന്ന് പറയുന്നവർക്കെതിരെ നടപടി വേണം." - മുൻ ഡി ജി പി ടി.പി സെന്‍കുമാര്‍

മുൻ ഡി ജി പിമാരിലും നല്ലവർ ഉണ്ടായിട്ടുണ്ട്‌. ചില സെൻകുമാരന്മാർ നാറികളാണെന്ന് കരുതി എല്ലാ ഡി ജി പിമാരും നാറികളും നായക്കാട്ടങ്ങളും ആണെന്ന് കരുതാൻ പാടില്ല. പോലീസിലെ ചെറ്റകളും, ഡി ജി പിമാരിലെ ചെറ്റകളും, സാധാ ചെറ്റകളും തമ്മിൽ ഒരു താരതമ്യവും ഇല്ല. കാരണം ഡി ജി പി മാരിലെ നായക്കാട്ടങ്ങളുടെ ദുർഗന്ധം ദേശീയ തലത്തിൽ തന്നെ വ്യാപിച്ച്‌ അസഹനീയമായതാകും.

അബസ്വരം :
ഇവന്റെയൊക്കെ കണക്കിൽ ഉള്ള "നല്ല മുസ്ലിം" എന്ന പട്ടികയിൽ ഉൾപ്പെടാതെ പോയ മുസ്ലിംങ്ങൾ ആണ്‌ ഭാഗ്യവാന്മാർ.

എന്തായാലും സ്വന്തം കാവി കോണകം ലവൻ സ്വയം പ്രദർശിപ്പിച്ചതിൽ സന്തോഷം. ഇനിയും ഇത്തരം സർട്ടിഫിക്കറ്റ്‌ വിതരണക്കാരെ നമുക്ക്‌ പ്രതീക്ഷിക്കാം.


                                                                     1598
                                                                     ******
08.07.2017
പിണറായി വിജയൻ സെൻകുമാറിനെ ഡി ജി പി സ്ഥാനത്ത്‌ നിന്ന് മാറ്റിയത്‌ മൂപ്പരുടെ കാവി കോണകം കൊണ്ടാണെന്ന് ന്യായീകരിക്കുന്ന നിഷ്ക്കു സഖാക്കളെ കാണുമ്പോൾ സഹതാപം തോന്നുന്നു.

സെൻകുമാറിനെ മാറ്റി കൊണ്ട്‌ വന്നത്‌ കാവി കോണകത്തോടൊപ്പം കാവി പാന്റും ഇട്ട ബെഹ്‌റയെ ആണെന്ന വസ്തുത മറക്കുന്ന പൊട്ടൻ സഖാക്കൾക്ക്‌ ബ്രഹ്‌മി അരച്ച്‌ കൊടുക്കണം.

അബസ്വരം :
ന്യായീകരണത്തിനു നോബൽ സമ്മാനം ഉണ്ടെങ്കിൽ അത്‌ എന്നും ഇവിടത്തെ സഖാക്കൾക്ക്‌ തന്നെ കിട്ടിയിരുന്നു.

ഇനിയും നേരം വെളുക്കാത്ത ബഡ്ക്കൂസുകൾ.

                                                                     1599
                                                                     ******
09.07.2017
"കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിംങ്ങൾ." - ടി.പി.സെന്‍കുമാര്‍

അബസ്വരം :
അതിനാ പറഞ്ഞത്‌ ചെറുപ്പത്തിൽ തന്നെ സുനാപ്ലിയൊക്കെ ചെത്തിക്കൂർപ്പിച്ച്‌ വെച്ച്‌, ആയ കാലത്ത്‌ പെണ്ണ്‌ കെട്ടി കമ്പനിയിൽ പ്രൊഡക്ഷൻ തുടങ്ങാൻ. അത്‌ ചെയ്യാതെ പതിനെട്ടിനു മുമ്പ്‌ കെട്ടിക്കാൻ പാടില്ല, കെട്ടാൻ പാടില്ല, കെടക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ്‌ നടന്നാലൊന്നും കുട്ട്യോൾ ജനിക്കൂല. ഞങ്ങൾ ചെത്തിക്കൂർപ്പിക്കുന്നത്‌ വരെ നിങ്ങൾക്ക്‌ പരിഹാസമാണല്യോ ! ഇങ്ങളൊക്കെ ഗർഭം ണ്ടാക്കാൻ നടക്കുമ്പൊ മാപ്പളാർ വന്ന് അതിന്റെ ഇടയിൽ കൈവെച്ചും കവറുകൾ വെച്ചും തടുക്കുന്നൊന്നും ഇല്ലല്ലോ ? ഉണ്ടോ ? ഐ പി എസും, ഡി ജി പിയും ഒക്കെ ഉണ്ടായി എന്ന് കരുതി കുട്ട്യോൾ ഉണ്ടാവില്ല സെൻ കുമാറേ... അതിനു ഫീൽഡിൽ ഇറങ്ങി കളിക്കണം... അതറിയില്ലെങ്കിൽ ഇങ്ങനെ ശതമാനവും, അപ്പുറത്തെ കദീസൂന്റേയും, ഇപ്പുറത്തെ കുഞ്ഞാമിനാന്റിം ഒക്കെ ഗർഭോം കണ്ട്‌ അയവിറക്കി നെടുവീർപ്പിട്ട്‌ നടന്നോ ! അസൂയ സഹിക്കാതെയാവുമ്പൊ വല്ല സൂര്യനമസ്ക്കാരമോ, യോഗാസനമോ ചെയ്ത്‌ "യോഗം ല്യാ" ന്ന് കരുതി സ്വയം ആശ്വസിക്കാൻ ശ്രമിക്കുക.

                                                                     1600
                                                                     ******
09.07.2017
"പശുവിന്റെ പേരിലുള്ള കൊലപാതകത്തെ റമദാൻ പ്രസംഗത്തിൽ വിമർശിച്ച ആൾക്കെതിരെ നടപടി എടുക്കണം. അത്തരം വിമർശനങ്ങൾ നടത്താതിരിക്കാൻ മറ്റുള്ളവർ ശ്രദ്ധിക്കണം." - ടി.പി.സെൻകുമാർ

അബസ്വരം :
മൃഗാശുപത്രിയിൽ നിന്ന് കുത്തിവെക്കുന്ന സിറിഞ്ചിൽ നിന്ന് ഉണ്ടായതാണോ, അതോ ചവിട്ടാൻ നടക്കുന്ന വിത്തുകാളയിൽ ഉണ്ടായതാണോ എന്നൊന്നും ഉറപ്പില്ലെങ്കിലും തള്ളയോട്‌ സ്നേഹമുള്ള മകൻ തന്നെ !

എന്തായാലും "ഷെഡ്ഡി ഇടാതെ നടക്കുന്ന പശുവിനെ നോക്കിയാലും തല്ലിക്കൊല്ലണം" എന്നുകൂടി പറയാമായിരുന്നു. സ്വന്തം അമ്മയുടെ നഗ്നതയിലേക്ക്‌ നോക്കുന്നവനെ തല്ലിക്കൊല്ലുന്നത്‌ ഒരു തെറ്റല്ലല്ലോ !


അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക


1 comment:

  1. "ഇസ്‌ലാമും ക്രിസ്ത്യനും വിദേശ മതങ്ങളാണ് അവര്‍ക്ക് യാതൊരു പരിഗണനയും നല്‍കേണ്ടതില്ല." - എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ്‌ കോവിന്ദ്‌

    അബസ്വരം :
    രാഷ്ട്രപതി ഭവനിൽ ചൊരിയാനുള്ള ചാണകത്തിന്റെ ഏകദേശ നാറ്റം മനസ്സിലായല്ലോ ല്ലേ ?

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....