Thursday, June 15, 2017

അബസ്വര സംഹിത - മുപ്പതാം ഖണ്ഡം


ബീഫും തിന്നുകൊണ്ട് അബസ്വരങ്ങള്‍ യാത്ര തുടരുന്നു...


                                                                     1451
                                                                     ******
09.04.2017
"നിങ്ങള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു പുരുഷന്മാരെ സ്വീകരിക്കൂ, അവരോട് ഐ ലവ് യൂ പറയൂ." - മുസ്ലിം സ്ത്രീകളോട് വര്‍ഗീയ പരാമര്‍ശവുമായി സാധ്വി പ്രാചി

അബസ്വരം :
മതം മാറിയാലേ ഒന്ന് ഐ ലവ്‌ യൂ പറയാൻ പറ്റൂ എങ്കിൽ പിന്നെ ആ ഐ ലവ്‌ യു വിലൊക്കെ എന്ത്‌ ലവ്‌ ആണുള്ളത്‌ പ്രാച്ചി തള്ളേ ?
  
                                                                     1452
                                                                     ******
09.04.2017
കോപ്പി അടിച്ച്‌ പാസാകുന്ന മലപ്പുറത്തെ വിദ്യാർത്ഥികളോടും, അവരുടെ വീട്ടുകാരോടും, രക്ഷിതാക്കളോടും വോട്ടഭ്യർത്ഥിച്ച്‌ വി.എസ്‌.അച്ചുതാനന്ദൻ മാതൃകാ പച്ച പരിഷ്ക്കാരിയായി.

അബസ്വരം :
ഉളിപ്പ്‌ ഉണ്ടോ ഹംക്കേ, താൻ കുറ്റം പറഞ്ഞവരുടെ അടുത്ത്‌ ചെന്ന് വോട്ട്‌ ഇരക്കാൻ ?

                                                                     1453
                                                                     ******
09.04.2017
"ഗോവധം ദേശീയ തലത്തിൽ നിരോധിക്കണം." - മോഹൻ ഭാഗവത്‌

അബസ്വരം :
എന്നിട്ട്‌ മുസ്ലിം ദളിത്‌ വധം ദേശീയ തലത്തിൽ ഒരു പുണ്യ പ്രവർത്തിയായി പ്രഖ്യാപിക്കണം. കൂടുതൽ മുസ്ലിം ദളിത്‌ കൊലപാതകങ്ങൾ നടത്തുന്നവർക്ക്‌ ഭാരത കൊല രത്നം, പത്മ കൊല ശ്രീ തുടങ്ങിയ അവാർഡുകൾ ഏർപ്പെടുത്തണം.

                                                                     1454
                                                                     ******
09.04.2017
"ഗർഭം ധരിച്ച പട്ടാളക്കാർക്ക്‌ വിശ്രമം അനുവദിക്കണം." - ഡോ.അബ്സാർ മുഹമ്മദ്‌

അബസ്വരം :
ഗർഭം ധരിച്ച പട്ടാളക്കാർക്ക്‌ പ്രസവം കഴിയുന്നത്‌ വരെ പൂർണ്ണ വിശ്രമം അനുവദിക്കാത്തത്‌ രാജ്യം അവരോട്‌ ചെയ്യുന്ന ക്രൂരതയാണെന്ന് പ്രശസ്ത ഗർഭ വിദഗ്ദൻ ഡോ.അബ്‌സാർ മുഹമ്മദ്‌ പ്രസ്താവനയിൽ അറിയിച്ചു. ഗർഭം ധരിച്ചവർക്ക്‌ പൂർണ്ണ വിശ്രമം ആവശ്യമായ കാലത്ത്‌ കയ്യിൽ തോക്ക്‌ കൊടുത്ത്‌ യുദ്ധം ചെയ്യാൻ പറഞ്ഞയക്കുന്നത്‌ തെറ്റാണെന്നും, ഇത്‌ ഗർഭസ്ഥ ശിശുവിനും ഗർഭണനും വളരെ ദോഷം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ഗർഭം ധരിച്ച മേജർ മഹാദേവനെ ജോർജ്ജിയയിലേക്കു യുദ്ധത്തിനയച്ചതിൽ പ്രതികരിക്കുകയായിരുന്നു ഡോ.അബ്‌സാർ.

                                                                     1455
                                                                     ******
10.04.2017
"മലപ്പുറത്ത്‌ തങ്ങൾ ജയിക്കും" എന്ന തള്ളലിൽ ആണ്‌ സഖാക്കൾ. ഇവർക്ക്‌ തന്നെ അറിയാം അവിടെ എട്ട്‌ നിലയിൽ പൊട്ടാനാണ്‌ എൽ ഡി എഫ്‌ പോകുന്നത്‌ എന്ന്. എന്നാലും അവർ ആർക്കോ വേണ്ടി തള്ളി തള്ളി നടക്കുന്നു.

ഇങ്ങനെ ഉള്ള എൽ ഡി എഫുകാർ "തങ്ങളുടെ സ്ഥാനാർത്ഥി തോറ്റാൽ തല പാതി മൊട്ടയടിച്ച്‌, പാതി മീശയും വടിച്ച്‌, പാന്റിന്റെ പുറത്ത്‌ ജട്ടിയും ഇട്ട്‌ മലപ്പുറം കോട്ടക്കുന്നിലേക്ക്‌ തവളച്ചാട്ടം ചാടി കയറുകയും, കോട്ടക്കുന്നിന്റെ നടപ്പാതയിലൂടെ ഒരു റൗണ്ട്‌ തവളച്ചാട്ടം നടത്തുകയും ചെയ്യും" എന്ന് പ്രഖ്യാപിക്കാൻ തയ്യാറുണ്ടോ ?

അതിനുള്ള നട്ടെല്ലുള്ള ഏതെങ്കിലും സി പി എം സഖാവോ, ഇടതുപക്ഷക്കാരനോ ഉണ്ടെങ്കിൽ കമന്റ്‌ ബോക്സിൽ വിവരം പറയുക. പോരാളി ഷാജിയെ പോലെ ഉള്ള ഫേക്ക്‌ നപുംസകങ്ങൾ വരേണ്ട ആവശ്യം ഇല്ല. കൃത്യമായ വിലാസവും, ഫോൺ നമ്പറും, ഫോട്ടോയും കമന്റ്‌ ബോക്സിൽ ഇടാൻ കഴിയുന്നവർ മാത്രം വന്നാൽ മതി.

എൽ ഡി എഫ്‌ അവിടെ ജയിച്ചാൽ തിരിച്ച്‌ ഞാൻ എന്ത്‌ ചെയ്യണം എന്ന് കമന്റ്‌ ഈ ബോക്സിൽ വെല്ലുവിളി ഏറ്റെടുത്ത്‌ വരുന്നവർക്ക്‌ പറയാവുന്നതാണ്‌.

അബസ്വരം :
ഏക പിതാവും, നട്ടെല്ലും ഉള്ള സഖാക്കൾ കൂട്ടത്തോടെ ഈ വെല്ലുവിളി ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു !

                                                                     1456
                                                                     ******
10.04.2017
മലപ്പുറത്ത്‌ ഇത്തവണയും കാന്തപുരം ടീംസ്‌ എൽ ഡി എഫിന്‌ വോട്ട്‌ ചെയ്യാനായി മലക്കുകളെ ഇറക്കുന്നുണ്ടോ ?

അബസ്വരം :
മണ്ണാർക്കാട്‌ ഇറക്കിയ മലക്കുകളെ തന്നെ കിട്ട്യാ മതിയായിരുന്നു !

                                                                     1457
                                                                     ******
10.04.2017
ഇനി അടുത്ത തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നത്‌ വരെ വി.എസ്‌.അച്ചുതാന്ദനൻ തൊള്ള തുറക്കാൻ പാടില്ല എന്ന് എ കെ ജി സെന്ററിൽ നിന്നും ഇതിനാൽ അറിയിച്ച്‌ കൊള്ളുന്നു.

അബസ്വരം :
അച്ചു പനം തത്തേ
പരിഷ്ക്കാര പൂ മുത്തേ
കാബിനെറ്റ്‌ പൂങ്കരളേ
ഒറ്റക്ക്‌ നീയെന്റെ കൊച്ചു കിളിക്കൂട്ടിൽ
ഒന്നു വാ പൊന്നച്ചുവേ
എന്നിട്ട്‌ വേണം കൂടൊന്ന്
പൂട്ടുവാൻ പൊന്നച്ചുവേ !

                                                                     1458
                                                                     ******
11.04.2017
"ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ സി പി എം അംഗത്വത്തിൽ നിന്നും പുറത്താക്കി." - വാർത്ത

പാർട്ടിയുടെ അസഹിഷ്ണുതയും ഫാസിസമാണ്‌ എന്ന് തിരിച്ചറിയാത്ത മാക്രി സഖാക്കൾ !

മുദ്രാവാക്യം വിളിക്കെടാ മണുങ്ങൂസുകളേ...
ചാതന്ത്ര്യം, ചനാതിപത്യം, ചോസ്യലിസം ചിന്താവാ !


അബസ്വരം :
അപ്പൊ എങ്ങിനേയാ കാര്യ പരിപാടി സഖാക്കളേ ?
"മാഷാ അല്ലാഹ്‌ " സ്റ്റിക്കർ ഒട്ടിച്ച്‌ ഒരു ഇന്നോവ ശ്രീജിത്തിന്റെ അടുത്തേക്ക്‌ അയക്കേണ്ടേ ?

                                                                     1459
                                                                     ******
11.04.2017
"സൂര്യാതപമേറ്റ്‌ പശു ചത്തു." - വാർത്ത

അബസ്വരം :
"തല്ലിക്കൊല്ലടാ ആ സൂര്യനെ..." - കൗഡങ്ങ്‌ സംഘി

"സൂര്യൻ ആകാശത്തായി അല്ലെങ്കിൽ കൊന്നേന്നേ..." - ഒനിയൻ സുര

"ഭായിയോ ഓർ ബഹനോം... സൂര്യൻ ഗോമാതാ ക്കോ വെയിലടിപ്പിച്ച്‌ കൊന്നൂ ഹേ... ഇസ്‌ലിയേ മേം സൂര്യ നമസ്ക്കാർ കോ നിരോധൻ കർത്തി ഹേ... ഇനി മുതൽ സൂര്യ നമസ്ക്കാർ കർന്നേ വാലോം ക്കൊ വധശിക്ഷ നൽകും ഹും..." - പുഷ്‌ മോഡി

                                                                     1460
                                                                     ******
11.04.2017
ബെഹ്‌റയെ ഡി ജി പി ആക്കുകയും രമൺശ്രീ വാസ്തവയെ ആഭ്യന്തര വകുപ്പിന്റെ ഉപദേശകനാക്കുകയും ചെയ്യുന്നത്‌, ദജ്ജാലിനെ സ്വർഗത്തിന്റെ കാവൽക്കാരനായും ഇബ്‌ലീസിനെ ദജ്ജാലിന്റെ ഉപദേശകനായും നിയമിക്കുന്നത്‌ പോലെയാണ്‌.

അബസ്വരം :
ഈനാംപേച്ചിക്ക്‌ മരപ്പട്ടിയും, മരപ്പട്ടിക്ക്‌ ചെന്നായയും കൂട്ട്‌ !

                                                                     1461
                                                                     ******
11.04.2017
"ഒരിക്കലും വാക്കുകൊണ്ട് പോലും ഹൈദരലി ശിഹാബ് തങ്ങളുമായി താരതമ്യം ചെയ്യാന്‍ പാടില്ലാത്ത ഒരു വ്യക്തിയുമായി താരതമ്യം ചെയ്തത് മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ട് തുടങ്ങിയെന്നതുകൊണ്ടാണെന്ന് നൗഷാദ് ബാഖവി ആരോപിച്ചു. കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ്, മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്താണെങ്കില്‍ അദ്ദേഹത്തോടുപോലും അനുവാദം ചോദിക്കാതെ അബൂഹുദൈദിത്തുല്‍ ജറാദിന്റെ ചരിത്രം പറഞ്ഞതുപോലെ സ്വന്തം ബാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്നുരുണ്ടുപോകുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ മക്കള്‍ക്ക് തങ്ങള്‍മാരോട് മതിപ്പ്‌ കുറഞ്ഞ്‌ പോയിരിക്കുന്നു എന്നും നൗഷാദ് ബാഖവി പറഞ്ഞു." - വാർത്ത

അബസ്വരം :
ഡാ... കൂലി പ്രസംഗി നൗഷാദേ,
കൂലിക്ക്‌ പ്രസംഗിക്കാൻ വന്ന്, കൂലി തരുന്നതിൽ പണം കുറഞ്ഞാൽ കിടന്ന് ഒച്ചപ്പാടുണ്ടാക്കി മത സ്നേഹം പ്രകടിപ്പിക്കുന്ന താനൊന്നും മലപ്പുറത്തെ യുവാക്കളുടെ ചങ്കുറപ്പ്‌ ടെസ്റ്റ്‌ ചെയ്യാൻ നടക്കേണ്ടതില്ല.

വിമർശിക്കുന്നവരുടെ തല മണ്ണിലിട്ട്‌ ഉരുട്ടാനല്ല ഇസ്ലാം പഠിപ്പിക്കുന്നത്‌. ഇസ്ലാം എന്താണെന്ന് മനസ്സിലാക്കാതെ നിന്റെ വായയിൽ നിന്ന് വരുന്ന വിസർജ്ജ്യം മലപ്പുറത്തിന്റെ യുവതയിലേക്ക്‌ കുത്തിവെക്കാൻ നോക്കേണ്ടതില്ല. വിലപേശി, കൂലിയുറപ്പിച്ച്‌ പ്രസംഗിക്കുന്ന താനൊക്കെ ആദ്യം പോയി ഇസ്ലാം എന്താണെന്ന് ഒന്ന് പഠിച്ച്‌ വാ ഹംക്കേ.

                                                                     1462
                                                                     ******
12.04.2017
"തിരുവനന്തപുരം നന്ദന്‍കോട് കൂട്ട കൊലപാതകത്തില്‍ പിടിയിലായ കേഡല്‍ ജീന്‍സന്‍ രാജ് എന്തിനാണ് ഈ കൊടുംക്രൂര ചെയ്തതെന്ന ചോദ്യങ്ങള്‍ക്ക് ഏകദേശം ഉത്തരമായത് ഇന്നലെ രാത്രിയാണ്. സാത്താന്‍സേവക്ക് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് കേഡലിന്റെ മൊഴി. പ്രാചീന ഈജിപ്തിലും ചൈനയിലും ഇന്ത്യയിലും വരെ അതീന്ദ്രിയസിദ്ധികള്‍ അവകാശപ്പെട്ടിരുന്നവര്‍ അനുഷ്ഠിച്ചിരുന്ന ശരീരത്തിൽ നിന്ന് ആസ്ട്രൽ ബോഡിയെ വേർപ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന കര്‍മം പരീക്ഷിക്കാനാണ് കേദല്‍ കൂട്ടക്കൊല ചെയ്തതെന്ന് പൊലീസ് പറയുന്നു." - വാർത്ത

അബസ്വരം :
ഇവൻ ചെയ്തതിൽ ശാസ്തീയമായ വലിയൊരു പിശകുണ്ട്‌. പരീക്ഷണങ്ങൾ ആദ്യം മൃഗങ്ങളിൽ പരീക്ഷിച്ച ശേഷമായിരുന്നു വീട്ടുകാരിൽ പരീക്ഷിക്കേണ്ടിരുന്നത്‌. ഇവന്‌ ഈ പരീക്ഷണം ആദ്യം ഒരു പശുവിൽ നടത്തി നോക്കിയാൽ മതിയായിരുന്നു. എന്നാ അപ്പൊ തന്നെ ഒരു തീരുമാനം ആയിരുന്നു !

                                                                     1463
                                                                     ******
12.04.2017
"എന്തിനാണ്‌ നിങ്ങൾ നൗഷാദ്‌ ബാഖവിയെ ഇങ്ങനെ വിമർശിക്കുന്നത്‌ ? ഒന്നും ഇല്ലെങ്കിലും അയാൾ ഒരു ഉസ്താദ്‌ അല്ലേ ? പണ്ഡിതനല്ലേ ?" മലപ്പുറത്തെ യുവതയുടെ ചങ്കുറപ്പ്‌ കുറഞ്ഞു പോകുന്നതായി പറഞ്ഞ നൗഷാദിനെ ഞാൻ വിമർശിച്ച്‌ ഇട്ട പോസ്റ്റ്‌ കണ്ട ചിലർ ചോദിച്ച ചോദ്യം ആണിത്‌.

ഒരു കാര്യം ആദ്യമേ പറയാം. നൗഷാദ്‌ ബാഖവി എന്നല്ല, ആരായിരുന്നാലും ഊളത്തരം പറയുന്നവനെ ഉസ്താദോ, പണ്ഡിതനോ ആയി കാണാൻ കഴിയില്ല. ഊളത്തരം എഴുന്നള്ളിക്കാതിരിക്കുക എന്നതാണ്‌ ആദ്യം ഒരു പണ്ഡിതൻ കാണിക്കുന്ന ലക്ഷണം. അല്ലാതെ വസ്ത്രങ്ങൾ കൊണ്ട്‌ അലങ്കാരം നടത്തി, തൊപ്പിയും താടിയും വെച്ചാൽ പണ്ഡിതനാവില്ല. മോഡി വരെ തൊപ്പി വെച്ച്‌ ഫോട്ടോഷൂട്ട്‌ നടത്തിയിരുന്നല്ലോ !

ഇസ്ലാം മതത്തിന്റെ സ്വയം പ്രഖ്യാപിത വ്യക്താവായി നടക്കുന്ന ഒരാൾ ഇത്തരത്തിലുള്ള ഊളത്തരവും, ഇസ്ലാമുമായി ബന്ധം ഇല്ലാത്ത നിലപാടും എഴുന്നള്ളിക്കുമ്പോൾ അത്തരക്കാരെ ആദ്യം എതിർക്കാൻ തയ്യാറാവേണ്ടതും ഇസ്ലാം മത വിശ്വാസികൾ തന്നെയാണ്‌. അതിനെ എതിർക്കാതെ മൗനം അവലംബിച്ചാൽ അത്‌ ഇത്തരം പണ്ഡിത വേഷധാരികൾക്ക്‌ മാത്രമല്ല, അന്യമതസ്ഥർക്കും നൽകുന്നത്‌ തെറ്റായ സന്ദേശം ആയിരിക്കും.

ആർ എസ്‌ എസ്‌ ഹൈന്ദവ വിശ്വാസങ്ങളെ വളച്ചൊടിച്ച്‌ മുതലെടുപ്പ്‌ നടത്തുമ്പോൾ ഹിന്ദു സമുദായം മൗനം പാലിച്ചാൽ അത്‌ സംഘ്‌ പരിവാറിന്‌ ശക്തി നൽകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഘ്‌ പരിവാറിന്റെ ഇത്തരം മുതലെടുപ്പുകളെ ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികൾ പരസ്യമായി എതിർക്കാൻ തുടങ്ങിയാൽ, ഇതല്ല യഥാർത്ഥ സനാതനധർമ്മവും ഹൈന്ദവതയും എന്ന് ഹൈന്ദവ വിശ്വാസികൾ പ്രഖ്യാപിക്കാൻ തുടങ്ങിയാൽ ആർ എസ്‌ എസിന്റെ ആപ്പീസ്‌ പൂട്ടും.

അബസ്വരം :
സ്വന്തം സമുദായത്തിൽ നിന്ന് ഇങ്ങനെ ഊളത്തരങ്ങൾ എഴുന്നള്ളിക്കുന്നവരേയും, മതം പഠിപ്പിക്കാത്ത കാര്യങ്ങൾ മതത്തിൽ വെച്ചുകെട്ടി മുതലെടുപ്പ്‌ നടത്തുന്നവരേയും തുറന്ന് കാണിക്കാൻ ഒരോ സമുദായംഗങ്ങളും മുന്നോട്ട്‌ വരണം. അന്യസമുദായക്കാരന്റെ ഊളത്തരത്തെ എതിർക്കുന്നതിനു മുൻപ്‌ സ്വന്തം സമുദായത്തിലെ ഊളകളെ എതിർക്കാൻ സജ്ജമാകണം.

ഇത്ര പറഞ്ഞ്‌ തന്നിട്ടും, "നൗഷാദിനെ വിമർശിച്ചത്‌ ശരിയായില്ല" എന്ന തോന്നൽ അവശേഷിക്കുന്നവർക്ക്‌ മിഡ്ഡിൽ ഫിംഗർ നമസ്ക്കാരം !

                                                                     1464
                                                                     ******
12.04.2017
ഞാൻ ദിലീപ്‌ എന്നല്ല, ഒരു സിനിമാ നടന്റേയും ഫാനല്ല. എന്നാൽ ഭർത്താവിനെ ഇടനിലക്കാരനാക്കി, പണം വാങ്ങി നാട്ടുകാരുടെ കുത്തിക്കഴപ്പ്‌ തീർക്കാൻ തന്റെ സാമാനം തുറന്ന് വെച്ച്‌ കൊടുത്തിരുന്ന രശ്‌മി നായരുകൾ ഒക്കെ ദിലീപിനെ വിമർശിക്കുന്നത്‌ കാണുമ്പോഴും, അതേറ്റ്‌ പിടിച്ച്‌ മഹാകാവ്യമായി കൊണ്ട്‌ നടക്കുന്ന മണ്ണുണ്ണികളെ കാണുമ്പോഴും ഹെയറാഞ്ചകം തോന്നുന്നു.

അബസ്വരം :
മലം മൂത്രത്തിന്റെ നാറ്റത്തെ കുറ്റം പറയരുത്‌.

                                                                     1465
                                                                     ******
13.04.2017
രണ്ടു ദിവസത്തെ ഒരു ചെറിയ കണ്ണൂർ - കാസർഗോഡ്‌ യാത്ര.

അബസ്വരം :
വഴിയിൽ വെച്ച്‌ വല്ലവരും മ്മളെ കണ്ടാൽ വല്ലതും വാങ്ങിത്തന്ന് സന്തോഷിപ്പിക്കാൻ മറക്കേണ്ടാ....

                                                                     1466
                                                                     ******
14.04.2017
ബേക്കൽ കോട്ടയിലേക്കുള്ള യാത്രക്കിടയിൽ കണ്ണൂരിൽ ഒരു കടയിൽ കയറിയപ്പോൾ അടുത്തുള്ള ടൂറിസ്റ്റ്‌ സ്ഥലങ്ങളെ കുറിച്ചും, ബേക്കൽ കോട്ടയെ കുറിച്ചും ചോദിച്ചു....

ഇഷ്ടൻ അടുത്തുള്ള ടൂറിസ്റ്റ്‌ സ്ഥലങ്ങൾ ഒക്കെ പറഞ്ഞ്‌ തന്നു.

എന്നിട്ട്‌ തുടർന്നു : "ബേക്കൽ കോട്ടയിൽ പോകേണ്ട... അതൊന്നും അത്ര കാണാനില്ല."

മ്മൾ : "ഹും... ഇങ്ങൾ അടുത്ത്‌ പോയിരുന്നോ ?"

ഇഷ്ടൻ : "ഇല്ല. ഞാൻ പോയിട്ടേ ഇല്ല."

അബസ്വരം :
മ്മടെ ഗിളി പോയി !

                                                                     1467
                                                                     ******
16.04.2017
"പ്രതിപക്ഷത്തിന്‌ ഇടത്‌ നേതാക്കൾ ആയുദ്ധം നൽകരുത്‌." - കൊടിയേരി ബാലകൃഷ്ണൻ

അബസ്വരം :
ഇത്‌ ആദ്യം ചെന്ന് പിണറായി വിജയന്‌ പറഞ്ഞ്‌ കൊടുക്കൂ കൊടിയേരി.

                                                                     1468
                                                                     ******
16.04.2017
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി 164798 നും 221433 നും ഇടയിലുള്ള ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന് ഫേസ്ബുക്കുൽ ഉലമാ ജനാബ്‌ ബ്ലോഗുനാ അബസ്വരൻ പോസ്റ്റിറക്കി കമന്റടി തങ്ങളുടെ ദിവ്യ ദൃഷ്ടിയിൽ തെളിയുന്നു.

അബസ്വരം :
തങ്ങളുടെ കറാമത്ത്‌ ഫലിക്കുമോ ന്ന് നോക്കാലോ !

                                                                     1469
                                                                     ******
17.04.2017
വോട്ടെണ്ണൽ തുടങ്ങി. മലപ്പുറം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. എം.ബി.ഫൈസലിന്‌ മുൻതൂക്കം.

അബസ്വരം :
രണ്ടാം സ്ഥാനത്തിന്‌ വേണ്ടിയുള്ള മത്സരത്തിൽ ബി ജെ പി സ്ഥാനാർത്ഥിക്ക്‌ എതിരേ എം.ബി.ഫൈസൽ മുൻതൂക്കം നേടി. മൂന്നാം സ്ഥാനത്തിനായി ഇനി ബി ജെ പി നോട്ടയുമായി ഏറ്റുമുട്ടും. രണ്ടാം സ്ഥാനം ഉറപ്പിച്ച ഫൈസലിന്‌ അഭിനന്ദനങ്ങൾ.

                                                                     1470
                                                                     ******
17.04.2017
മലപ്പുറം ഉപതിരഞ്ഞെടുപ്പ്‌ ഫലത്തെ കുറിച്ച്‌ പ്രമുഖർ പ്രതികരിക്കുന്നു...
"മലപ്പുറത്തെ വോട്ടർമാർ അടുത്തയാൾ വോട്ട്‌ ചെയ്യുന്നത്‌ നോക്കി കോപ്പി അടിച്ച്‌ വോട്ട്‌ ചെയ്തത്‌ കൊണ്ടാണ്‌ കുഞ്ഞാലിക്കുട്ടി ജയിച്ചത്‌." - വി.എസ്‌.അച്ചുതപരിഷ്ക്കാരാനന്ദൻ

"എടോ മലപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടിക്ക്‌ വോട്ട്‌ ചെയ്ത പരനാറി വോട്ടർമാരേ, എന്ത്‌ നേട്ടമാണ്‌ തന്റെയൊക്കെ വോട്ട്‌ കൊണ്ട്‌ ഉണ്ടായത്‌ ? ആർക്കൊക്കെ വേണ്ടിയാണ്‌ നീ വോട്ട്‌ ചെയ്തത്‌ ?" - പിണറായി ലാവ്‌ലിവിജയൻ

"ബി ജെ പി ജയിച്ചാൽ നല്ല ബീഫ്‌ തരും എന്ന് പറഞ്ഞതാണ്‌ ബി ജെ പിക്ക്‌ വോട്ട്‌ കുറയാൻ കാരണം. മലപ്പുറത്തെ ജനങ്ങൾ ബീഫ്‌ തിന്നാൻ ആഗ്രഹിക്കുന്നില്ല എന്നും അവർ ഗോമാതാവിനെ അംഗീകരിക്കുന്നു എന്നും ആണ്‌ ഈ വോട്ടിംഗ്‌ സൂചിപ്പിക്കുന്നത്‌." - ഒനിയൻ സുര

"ബാർ കോഴ വിവാദത്തിൽ എന്റെ കൈകൾ ശുദ്ധമാണ്‌ എന്ന് കുഞ്ഞാലിക്കുട്ടിയുടെ വിജയം തെളിയിക്കുന്നു." - കെ.എം.മാണിക്കുഞ്ഞ്‌

"ബളരെ പൈശാചികവും മൃഗീയവുമായ ഭൂരിപക്ഷം നേടിയ കുഞ്ഞാലിക്കുട്ടിക്ക്‌ അഭിനന്ദനങ്ങൾ." - എ.കെ.അന്തോണിച്ചൻ

"ന്റെ തടി ഞാൻ സലാമത്ത്‌ ആക്കിയതാണെന്ന് എല്ലാർക്കും മനസ്സിലായല്ലോ ല്ലേ ?" - ടി.കെ.ഹംസ മുസ്ല്യാർ

"മലക്കുകൾ എൽ ഡി എഫിന്‌ വോട്ട്‌ ചെയ്യാൻ വന്നിരുന്നു. എന്നാൽ അവർ ഐഡെന്റിറ്റി കാർഡ്‌ എടുക്കാതെയാണ്‌ വന്നത്‌. അതിനാൽ വോട്ട്‌ രേഖപ്പെടുത്താൻ കഴിഞ്ഞില്ല." - കാന്തപുരം പിരിവബ്വോബക്കർ

"മലപ്പുറം ക്രിക്കറ്റ്‌ മത്സരത്തിൽ നാല്‌ ഗെയ്‌മിന്‌ ജയിച്ച കേരളാ നൈറ്റ്‌ റൈഡേഴ്‌സിന്‌ അഭിനന്ദനങ്ങൾ." - ഇ.പി.ജയബന്ധുരാജൻ

അബസ്വരം :
"റെക്കോർഡ്‌ ഭൂരിപക്ഷം നേടാൻ കഴിയാത്തതൊന്നും ബല്യ ഇഷ്യൂ ആക്കണ്ട." - പി.കെ.കുഞ്ഞാലിക്കോണിക്കുട്ടി

                                                                     1471
                                                                     ******
17.04.2017
അങ്ങനെ എം.ബി.ഫൈസൽ പാർലിമെന്റിന്റെ വാതിൽക്കൽ എത്തി...

സെക്യൂരിറ്റി : "ആരാ, വാര്യാമ്പള്ളത്തെ മീനാക്ഷൻ ആണോ ?"

ഫൈസൽ : "അല്ല. ഫൈസലാ.. ഫൈസൽ... എം.ബി.ഫൈസൽ..."

സെക്യൂരിറ്റി : "ഏത്‌ ഫൈസൽ ?"

ഫൈസൽ : "മലപ്പുറത്ത്‌ മത്സരിച്ചത്‌ ഞാനാ.."

സെക്യൂരിറ്റി : "എന്തിനാ പോന്നേ ?"

ഫൈസൽ : "അകത്തേക്ക്‌ കയറാൻ..."

സെക്യൂരിറ്റി : "ഓ... എന്നാ ആ ജയിച്ചതിന്റെ തെളിവുള്ള പേപ്പർ ഒക്കെ ഒന്നെടുത്തേ..."
ഫൈസൽ രണ്ട്‌ പേപ്പറുകൾ എടുത്ത്‌ സെക്യൂരിറ്റിക്കാരന്‌ നൽകുന്നു...

സെക്യൂരിറ്റി : "ഇതെന്താ രണ്ടെണ്ണം ?"

ഫൈസൽ : "അത്‌ ഒന്ന് കഴിഞ്ഞ തവണത്തെ പേപ്പറാ..."

സെക്യൂരിറ്റി : " അത്‌ വേണ്ട. ഇക്കൊല്ലത്തെ പേപ്പറ്‌ മതി."

ഫൈസൽ : "അത്‌ ഇക്കൊല്ലം എന്റെ എതിർ സ്ഥാർത്ഥിക്ക്‌ ഇത്തിരി വോട്ട്‌ കൂടുതൽ കിട്ടി.... അതോണ്ട്‌..."

സെക്യൂരിറ്റി : "അപ്പൊ തോറ്റയാളാല്ലേ ? സ്ഥലം വിട്‌ ചെങ്ങായീ..."

ഫൈസൽ : "അതല്ല ഒരു കാര്യം ഉണ്ട്‌. കഴിഞ്ഞ തവണ ഞങ്ങടെ സ്ഥാനാർത്ഥിക്ക്‌ കിട്ടിയതിനേക്കാൾ ഒരു ലക്ഷം വോട്ട്‌ കൂടുതൽ ഇക്ക്‌ കിട്ടി. തെളിവ്‌ ഇതാ... അപ്പൊ ഞങ്ങടെ കഴിഞ്ഞ കൊല്ലത്തെ സ്ഥാനാർത്ഥിയെ ഞാൻ തോൽപ്പിച്ചില്ലേ ? അപ്പൊ ഞാൻ ജയിച്ചില്ലേ ? അപ്പൊ ഇക്ക്‌ അകത്ത്‌ കയറിക്കൂടേ ?"

സെക്യൂരിറ്റി : "ഡേയ്‌... വെർതെ കൈക്ക്‌ പണിയുണ്ടാക്കാതെ പോയിക്കോ... ഒരോരോ ഊളത്തരവും എഴുന്നള്ളിച്ച്‌ വന്നിരിക്കുന്നു. തന്നെ സ്ഥാനാർത്ഥിയാക്കാൻ മാത്രം ഏത്‌ പാർട്ടിയാടാ ഇത്രയും ഊളകളായിട്ടുള്ളത്‌..."

ഫൈസൽ : "എന്റെ പാർട്ടിയെ എന്ത്‌ വേണെങ്കിലും പറഞ്ഞോ... എന്നാ എന്നെ പറ്റി പറഞ്ഞാലുണ്ടല്ലോ... എന്റെ പാർട്ടിക്കാർ ഫേസ്ബുക്കിലൊക്കെ ഞാൻ ജയിച്ചു എന്ന് തന്നേണ്‌ പറയുന്നത്‌. എനിക്ക്‌ വിശ്വാസം ഓലേയാ..."

അപ്പോഴേക്കും സെക്യൂരിറ്റിക്കാരന്റെ കണ്ട്രോൾ പോയിരുന്നു. അയാൾ ഫൈസലിനെ പിടിച്ച്‌ ഒരു തള്ള്‌ തള്ളി...

ഫൈസൽ നേരെ ചെന്ന് വീണത്‌ സീതാറാം യച്ചൂരിയുടെ മുന്നിൽ...

യച്ചൂരി മുഖം അപ്പുറത്തേക്ക്‌ തിരിച്ചു...

ഫൈസൽ : "യച്ചൂരി സഖാവേ ലാൽ സലാം.... സഖാവേ ഇന്നെ അയാൾ അകത്തേക്ക്‌ കയറ്റി വിടുന്നില്ല..."

യച്ചൂരി : "നീ ആരാ ?"

ഫൈസൽ : "എം.ബി.ഫൈസൽ... മലപ്പുറത്ത്‌ കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷം വോട്ട്‌ നേടി പി.കെ.സൈനബയെ തോൽപ്പിച്ച ധീര വീര സഖാവാണ്‌ ഞാൻ... മുകേഷ്‌ കുഞ്ചാക്കോ ബോബൻ എന്നൊക്കെ വിളിച്ച..."

അബസ്വരം :
യച്ചൂരി : "വഴീന്ന് മാറെടാ... രാജ്യസഭയിലെ എന്റെ സീറ്റിന്റെ കാല്‌ പോയി കെടക്ക്വാ... അത്‌ സോണിയാജിയെ കണ്ട്‌ സോപ്പിട്ട്‌ ഒന്ന് ഒറപ്പിക്കാൻ നടക്ക്‌ണേന്റെടേലാ അന്റെ ഒരു കോപ്പിലെ പരിപാടി. വഴി മാറെടാ കുലംകുത്തീ..."

                                                                     1472
                                                                     ******
18.04.2017
"മലപ്പുറത്ത്‌ വർഗീയതയുടെ ലഡു പൊട്ടി." - ചെറിയാൻ ഫിലിപ്പ്‌

അബസ്വരം :
അതെ ചെറിയാൻ ചേട്ടാ. വർഗീയവാദികളായ സംഘികൾക്ക്‌ ഓശാന പാടുകയും, സംഘി ഏജന്റുകളായ ബെഹ്‌റമാരേയും, രവൺശ്രീ വാസ്തവമാരേയും ആഭ്യന്തര ഭരണം ഏൽപ്പിക്കുകയും, പാർട്ടി പകപോക്കലിന്റെ ഭാഗമായി കൊല്ലാൻ പോകുമ്പോൾ വണ്ടിയിൽ "മാഷാ അല്ലാഹ്‌" സ്റ്റിക്കർ ഒട്ടിച്ച്‌ മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുകയും, യു എ പി എ ചുമത്തുന്നതിൽ വരെ മതം പരിഗണിക്കുകയും ചെയ്യുന്ന വർഗീയ പാർട്ടി ആയ സി പി എമ്മിന്റെ ലഡുവായ എം.ബി.ഫൈസൽ മലപ്പുറത്ത്‌ പൊട്ടി ചെറിയാൻ ഫിലിപ്പേ ?

ഇനി തൽക്കാലം "ചൊറിയാൻ കലിപ്പ്‌" ആയി സ്വയം മാന്തി ആശ്വസിക്കാം ല്യോ ?

                                                                     1473
                                                                     ******
18.04.2017
ഇ.അഹമ്മദിന്‌ വലിയ ഭൂരിപക്ഷം കിട്ടാനുള്ള പ്രധാന കാരണം പി.കെ.സൈനബ എന്ന എതിർ സ്ഥാനാർത്ഥി തന്നെ ആയിരുന്നു.

തലയിൽ തട്ടമിടാത്ത, യുക്തിവാദി സ്റ്റൈൽ ജീവിതം നയിക്കുന്ന പി.കെ.സൈനബ എന്ന വനിതാ സ്ഥാനാർത്ഥിയെ വനിതകൾ അടക്കമുള്ള മലപ്പുറത്തെ വോട്ടർമാർക്ക്‌ ഒരു തരത്തിലും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. അതുകൊണ്ട്‌ തന്നെ പി.കെ.സൈനബയോടുള്ള ദഹനക്കേട്‌ ഇ.അഹമ്മദിന്‌ അനുകൂല വോട്ടുകൾ ആയി മാറി.

ഈ ഒരു പ്രത്യേക സാഹചര്യം ആണ്‌ അന്ന് ഇ.അഹമ്മദിന്‌ റെക്കോർഡ്‌ ഭൂരിപക്ഷം നൽകിയത്‌.

ആ കണക്കുകൾ വെച്ച്‌, 171038 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടി ഈ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തെ, പരാജയമായി വിലയിരുത്താനും വ്യാഖ്യാനിക്കാനും ശ്രമിക്കുന്നവര്‍ പൊട്ടക്കിണറ്റിലെ മാക്രികൾ ആവുകയാണ്‌.

അബസ്വരം :
പി.കെ.സൈനബയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ എതിരാളി എങ്കിൽ രണ്ടര മുതൽ മൂന്ന് ലക്ഷം വരെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക്‌ ലഭിക്കുമായിരുന്നു.

                                                                     1474
                                                                     ******
18.04.2017
"ന്യൂനപക്ഷ വർഗീയ മേഖലയാണ്‌ മലപ്പുറം." - കടകംപള്ളി സുരേന്ദ്രൻ

അതേടോ കടകംപള്ളീ...

മലപ്പുറം വർഗീയ മേഖല തന്നെയാണ്‌. അതുകൊണ്ടാണല്ലോ, സ്വന്തം ഇഷ്ടപ്രകാരം മുസ്ലിം ആയ ഫൈസലിനെ മാപ്പളാർ കൊന്നത്‌. ബാബ്‌രി മസ്ജിദ്‌ തകർത്തപ്പോൾ മലപ്പുറത്തെ ഹിന്ദുക്കളെ മുഴുവൻ മാപ്പളാർ കൊന്നൊടുക്കിയത്‌. മലപ്പുറത്ത്‌ അമ്പലങ്ങളിൽ നിന്ന് പാട്ട്‌ വെക്കാൻ മാപ്പളാർ അനുവദിക്കാത്തത്‌. റംസാൻ കാലത്ത്‌ ഭക്ഷണം കഴിക്കുന്ന അന്യമതസ്തരെ തല്ലിക്കൊന്നതും, ഹോട്ടലുകൾ അടിച്ച്‌ തകർത്തതും.

എന്തിനധികം പറയുന്നു ! ടി പിയെ കൊല്ലാൻ മാപ്പളാർ പോയപ്പോൾ ഇന്നോവയിൽ "മാഷാ അല്ലാഹ്‌" സ്റ്റിക്കർ വരെ ഒട്ടിച്ചത്‌ മലപ്പുറത്തിന്റെ വർഗീയതക്ക്‌ ഉദാഹരണമാണല്ലോ !

അബസ്വരം :
മലപ്പുറത്തെ മാപ്പള സഖാക്കളേ,
ഇത്തരം കടകംപള്ളി സുരേന്ദ്ര സഖാക്കളുടെ മൂട്‌ താങ്ങാനും, അവർക്ക്‌ സിന്ദാബാ വിളിക്കാനും നിങ്ങൾക്കൊന്നും ഉളിപ്പ്‌ എന്ന സാധനം ഇല്ലേ ?
കെ.ടി.ജലീൽ വഴിയരികിൽ നിന്ന്‌ നടുവിരൽ നമസ്ക്കാരം നടത്തി ഫോട്ടോ എടുക്കുന്ന തിരക്കിലാവും അല്യോ ?

                                                                     1475
                                                                     ******
19.04.2017
"ശശികലയേയും കുടുംബത്തേയും എ ഐ എ ഡി എം കെ യിൽ നിന്ന് പുറത്താക്കി." - വാർത്ത

അബസ്വരം :
എ ഐ എ ഡി എം കെ യുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാവും ഇത്‌. മന്നാർ ഗുഡി മാഫിയക്ക്‌ വീണ്ടും പാർട്ടിയിൽ നുഴഞ്ഞ്‌ കയറാനുള്ള എല്ലാ സാധ്യതകളും കൃത്യമായി അടക്കണം. പനീർ സെൽവം തുടങ്ങി വെച്ച പോരാട്ടത്തിന്റെ മഹത്തായ വിജയമാണിത്‌. ഭൂരിപക്ഷം മറുപക്ഷത്തായിട്ടും, തന്റെ പോരാട്ടം തുടരുകയും ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യിച്ച പനീർ സെൽവത്തിന്‌ അഭിനന്ദനങ്ങൾ.

                                                                     1476
                                                                     ******
20.04.2017
കണ്ണൂരിലെ രണ്ടു ദിവസത്തെ കറക്കത്തിനിടയിൽ ചില കണ്ണൂരുകാരിൽ നിന്ന് കേട്ട ഒരു പൊതു വാചകം ഉണ്ട്‌.

"കണ്ണൂരിലേക്ക്‌ വന്നതിൽ സന്തോഷം. പൊതുവേ കണ്ണൂരിനെ കുറിച്ച്‌ പുറത്തൊക്കെ വെട്ടും കുത്തും നടക്കുന്ന നാട്‌ എന്ന ഇമേജ്‌ ആണുള്ളത്‌. പലരും ഇങ്ങോട്ട്‌ വരാൻ മടിക്കുന്നു. എന്നാൽ ഇവിടെ അങ്ങിനെ കുഴപ്പം ഒന്നും ഇല്ല. വല്ലപ്പോഴും ചിലർ ഉണ്ടാക്കുന്ന പ്രശ്നം നാടിന്‌ മൊത്തം ചീത്തപ്പേര്‌ നൽകി." - എന്ന വാചകം.

ഈ വാചകത്തോട്‌ സമാനമായ വരികൾ പലരിൽ നിന്നും കേട്ടപ്പോൾ എനിക്ക്‌ തന്നെ പല തവണ പറയേണ്ടി വന്ന സമാനമായ ഒരു വാചകം ആണ്‌ ഓർമ്മയിലേക്ക്‌ വന്നത്‌.

"ഇസ്ലാം ഭീകരതയുടെ മതമല്ല. ഇസ്ലാം ഭീകരതയല്ല പഠിപ്പിക്കുന്നത്‌. സമാധാനവും, സ്നേഹവുമാണ്‌. എന്നാൽ ഇസ്ലാം എന്തെന്നറിയാത്ത ചിലർ ഇസ്ലാമിന്റെ പേരിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു. അവ ഇസ്ലാമിന്റെ അക്കൗണ്ടിൽ വരവ്‌ വെക്കാൻ കഴിയില്ല." - എന്ന വാചകം.

അബസ്വരം :
ചില പരനാറികൾ കണ്ണൂരിൽ ജനിച്ചു എന്നത്‌ കൊണ്ട്‌ കണ്ണൂർ മോശം സ്ഥലമോ, അക്രമികളുടെ നാടോ ആവുന്നില്ല. കണ്ണൂരിന്റെ ആത്യന്തികമായ വികാരം സ്നേഹവും, സഹകരണവും, സമാധാനവും തന്നെയാണ്‌. ഇനിയും കണ്ണൂരിൽ വരാൻ കഴിയും എന്ന പ്രതീക്ഷയോടെ...

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും കണ്ണൂരിലെ കൊതുകുകൾ തന്നത്‌ എട്ടിന്റെ പണിയാണ്‌. ഗുഡ്‌നൈറ്റ്‌ കൊതുക്‌ തിരിയുടെ മുകളിലിരുന്ന് വരെ അഭ്യാസം കാട്ടുന്നു. ആ കൊതുകുകളുടെ പൂർവ്വപിതാക്കളെ പൂഞ്ഞാറിയൻ മോഡലിൽ സ്മരിക്കുന്നു.

                                                                     1477
                                                                     ******
20.04.2017
"ബാബറി മസ്ജിദ് കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. നേതാക്കൾക്ക് എതിരായ ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു. അദ്വാനിക്ക് പുറമെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ അടക്കമുള്ള 13 പേർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി. എന്നാൽ, നിലവിൽ രാജസ്ഥാൻ ഗവർണറായതിനാൽ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ്ങ്‌ വിചാരണ നേരിടേണ്ടതില്ല." - വാർത്ത

അബസ്വരം :
ഇത്‌ കണ്ടിട്ടൊന്നും മാപ്പളാർ കോൾമയിരാഞ്ചകം കൊള്ളേണ്ട ആവശ്യമില്ല. ഇതൊക്കെ ഒരു കളിയാണ്‌. അദ്വാനി രാഷ്ട്രപതി സ്ഥാനത്തേക്ക്‌ വരുന്നത്‌ തടയാനും, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമ്മാണം വീണ്ടാമതും വാഗ്ദാനിക്കാനുമുള്ള പരിപാടി. ഇതിനു പിന്നിൽ മോഡി അമിട്ടാദികൾ തന്നെ എന്ന് ബലമായി സംശയിക്കാം.

                                                                     1478
                                                                     ******
21.04.2017
"സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച കുരശ് പൊളിച്ചുമാറ്റിയ നടപടിയില്‍ കടുത്ത അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അതൃപ്തി അറിയിച്ചു." - വാർത്ത

വിപ്ലവകാരികളായ മാവോയിസ്റ്റുകളെ നിലമ്പൂരിൽ വെടിവെച്ച്‌ കൊന്നപ്പോൾ ഒഴുക്കാത്ത മുതലക്കണ്ണീർ പിണറായി സഖാവ്‌ സ്ഥലം കയ്യേറി നിർമ്മിച്ച കുരിശിനായി ഒഴുക്കുന്നത്‌ കാണാൻ നല്ല രസമുണ്ട്‌.

അബസ്വരം :
വിളിയെടാ കുട്ടി സഖാക്കളേ മുദ്രാവാക്യം !

"മാവോയിസ്റ്റുകൾ മുർദ്ദാവാ...
വിപ്ലവങ്ങൾ മുർദ്ദാവാ...
കുരിശുകൾ കുരിശുകൾ സിന്ദാവാ...
കുർബാന കുമ്പസാരം സിന്ദാവാ...
ഞങ്ങളിലൊരു കുരിശിനെ തൊട്ട്‌ കളിച്ചാൽ...
അക്കളി തീക്കളി സൂക്ഷിച്ചോ !"

                                                                     1479
                                                                     ******
21.04.2017
"ജുറാസിക്ക്‌ പാർക്ക്‌" എന്ന സിനിമയും, "സഖാവ്‌" എന്ന സിനിമയും വംശനാശം നേരിട്ട ജീവികളെ കുറിച്ചുള്ള സിനിമയാണ്‌ എന്ന രീതിയിൽ ചിലർ പോസ്റ്റ്‌ ഇടുന്നത്‌ കണ്ടു.

ആ താരതമ്യം തെറ്റാണ്‌.

കാരണം "സഖാവ്‌" എന്ന സിനിമയിലെ ജീവിവർഗത്തിന്‌ പൂർണ്ണമായും വംശനാശം നേരിട്ടിട്ടില്ല. എണ്ണത്തിൽ വളരെ കുറഞ്ഞെങ്കിലും ഇനിയും ചില അന്തം കമ്മികൾ സഖാവ്‌ എന്ന പേരിൽ അവശേഷിക്കുന്നുണ്ട്‌.

മാത്രമല്ല, ജുറാസിക്ക്‌ പാർക്ക്‌ എന്ന സിനിമയിൽ പ്രതിപാദിക്കുന്ന ദിനോസറുകൾ ഒരിക്കലും "എല്ലാം ശരിയാക്കി തരാം" എന്ന് പറഞ്ഞ്‌ വോട്ട്‌ പിടിച്ച്‌ നാട്ടുകാരെ പറ്റിച്ചിട്ടില്ല. മലപ്പുറം ജില്ലക്കാരെ "വർഗീയ വാദികൾ" എന്ന് വിളിച്ചിട്ടില്ല. ഇലക്ഷനിൽ തോറ്റപ്പോൾ "കഴിഞ്ഞ തവണത്തെ ഞങ്ങളുടെ സ്ഥാനാർത്ഥിയേക്കൾ വോട്ട്‌ ഇപ്പോൾ ഞങ്ങൾക്ക്‌ കിട്ടിയത്‌ കൊണ്ട്‌ ഞങ്ങളാണ്‌ തിരഞ്ഞെടുപ്പിൽ ജയിച്ചത്‌" എന്ന് ന്യായീകരിക്കാൻ വന്നിട്ടില്ല. "ഞങ്ങൾ അധികാരത്തിലെത്തിയാൽ അഞ്ചു വർഷത്തേക്ക്‌ ഒന്നിന്റേയും വില കൂട്ടില്ല" എന്ന് പറഞ്ഞ്‌ അധികാരം നേടിയ ശേഷം കറന്റ്‌ ചാർജ്ജ്‌ കൂട്ടിയിട്ടില്ല.

അബസ്വരം :
നാണവും മാനവും ഇല്ലാത്ത സഖാക്കളോട്‌ താരതമ്യം ചെയ്ത്‌ ദിനോസറുകളെ അപമാനിക്കരുത്‌ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

                                                                     1480
                                                                     ******
21.04.2017
ബാങ്ക്‌ വിളിയുടെ ശബ്ദം കൊണ്ട്‌ ഉറക്കം നഷ്ടപ്പെടുന്ന പാവം മനുഷ്യരുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുകയാണ്‌.

പാട്ടുകാരൻ സോനു നിഗം മുതൽ ചെത്തുകാരൻ കണക്കറായി വരെ ആ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരുടെ ഗണത്തിൽ വരുന്നു.

അമ്പലങ്ങളിൽ നിന്നും, ചർച്ചുകളിൽ നിന്നും ഉള്ള ശബ്ദമലിനീകരണത്തേക്കാൾ കൂടുതലാണ്‌ ബാങ്കിൽ നിന്നുണ്ടാവുന്ന ശബ്ദമലിനീകരണം എന്ന് പ്രത്യേകം പറയേണ്ടതും ഇല്ലല്ലോ !

ശബ്ദമലിനീകരണം നിയന്ത്രിക്കുക എന്നത്‌ നല്ല കാര്യം തന്നെയാണ്‌. എന്നാൽ ബാങ്ക്‌ വിളി മൂലം ഉണ്ടാകുന്ന ശബ്ദമലിനീകരണം മാത്രം നിയന്ത്രിച്ചാൽ മതിയോ ?

ശബ്ദമലിനീകരണം ഉണ്ടാകുന്നത്‌ ബാങ്ക്‌ വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ മാത്രമാണോ ?

രാഷ്ട്രീയ പാർട്ടികൾ ഉച്ചഭാഷിണി കെട്ടുമ്പോഴും, കച്ചവട സ്ഥാപനങ്ങൾ ഉച്ചഭാഷിണി കെട്ടുമ്പോഴും സംഘടനകൾ കെട്ടുമ്പോഴും ഒക്കെ ഉണ്ടാവുന്നതും ശബ്ദമലിനീകരണം അല്ലേ ?

രാഷ്ട്രീയ പാർട്ടികളുടേയും കച്ചവട സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ഉച്ചഭാഷിണി അഴിച്ചു വെക്കാതെ, മതസ്ഥാപനങ്ങളുടെ മാത്രം ഉച്ചഭാഷിണി അഴിപ്പിച്ചു വെക്കാൻ വല്ലവരും ശ്രമിക്കുന്നുണ്ട്‌ എങ്കിൽ അതിനെതിരെ ഉച്ചഭാഷിണി കെട്ടാൻ നാം തയ്യാറാവുക തന്നെ വേണം.

അതുപോലെ ഇടിയും മിന്നലും ഉണ്ടാക്കുന്ന ശബ്ദ, ദൃശ്യ മലിനീകരണവും ചെറുതല്ല.

ആയതിനാൽ ഇടിയും, മിന്നലും നിരോധിക്കാനും നിയമ നിർമ്മാണം ഉണ്ടാവണം.

അബസ്വരം :
ഒരാൾക്ക്‌ കേൾക്കാൻ ഇഷ്ടമില്ലാത്ത ശബ്ദങ്ങൾ ഉച്ചഭാഷിണിയിലൂടെ കേൾക്കുന്നത്‌ അയാൾക്ക്‌ ശബ്ദമലിനീകരണം തന്നെയാണ്‌. അതിപ്പൊ സോനു നിഗമിന്റെ പാട്ടായാലും, മോഡിയുടെ തള്ളലായാലും ഒരുപോലെ തന്നെ.
കേൾക്കാൻ ഇഷ്ടമുള്ളത്‌ ഉച്ചഭാഷിണിയിലൂടെ കേൾക്കുന്നത്‌ ശ്രവണേന്ദ്രിയ ഹർഷ പുളകിതവും !!

                                                                     1481
                                                                     ******
21.04.2017
കമൽനാഥ്‌ പോലെയുള്ള നേതാക്കൾ പോകുന്നതിനേക്കാൾ കൂടുതൽ കോൺഗ്രസ്സിന്‌ ദോഷം ചെയ്യുക ആത്മാർത്ഥതയുള്ള അണികളുടെ കൊഴിഞ്ഞു പോക്കായിരിക്കും.

ആശയത്തേക്കാൾ കൂടുതൽ അധികാരവും മറ്റും ആഗ്രഹിക്കുന്ന നേതാക്കൾ കൊഴിഞ്ഞ്‌ പോകുന്നത്‌ ഏതൊരു പാർട്ടിക്കും ആത്യന്തികമായി ഗുണം മാത്രമായിരിക്കും ചെയ്യുക. ഇത്തരം അവസരവാദികൾ ഏതൊരു പാർട്ടിക്കും ബാധ്യതയാകും എന്നതിൽ തർക്കമില്ല.

ഈ കമൽനാഥ്‌ എല്ലാം ഉണ്ടായിരുന്ന കോൺഗ്രസ്‌ തന്നെയാണ്‌ പരാജയത്തിലേക്ക്‌ കൂപ്പ്‌ കുത്തിയത്‌. ആ പരാജയത്തിൽ നിന്നും പഞ്ചാബ്‌ പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസ്‌ തിരിച്ച്‌ വരവ്‌ നടത്തുമ്പോൾ, കമൽനാഥുമാർ പോകുന്നതന്നെയാണ്‌ നല്ലത്‌.

നാറിയ അവസരവാദികളായ ആയിരം നേതാക്കളേക്കാൽ, ആത്മാർത്ഥതയുള്ള പത്ത്‌ നേതാക്കന്മാർ തന്നെയായിരിക്കും കോൺഗ്രസിന്‌ നല്ലത്‌.

അബസ്വരം :
കമൽനാഥിനെ പോലുള്ളവരെ ബി ജെ പിയിലേക്ക്‌ അയച്ച്‌, ബി ജെ പിയുടെ തന്ത്രങ്ങൾ മനസ്സിലാക്കാനും, ആ പാർട്ടിയിൽ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കാനും രാഹുൽ ഗാന്ധി കളിപ്പിക്കുന്ന ഒരു കുതന്ത്ര നാടകം ആണോ ഇത്‌ മക്കളേ ?     

                                                                     1482
                                                                     ******
21.04.2017
കർത്താവിനെ മാതൃകയാക്കി പാപ്പാത്തി ചോലയിൽ ഉയർത്തെഴുന്നേറ്റ കുരിശിന്‌ നൂറ്‌ ചുകപ്പൻ അഭിവാദ്യങ്ങൾ !

ലാൽ സലാം കുരിശേ !!

അബസ്വരം :
ഉയർത്തെഴുന്നേറ്റപ്പോൾ കുരിശ്‌ അഞ്ചടി ആയങ്കിലെന്താ അച്ചായാ...
കുരിശ്‌ കുരിശ്‌ തന്നെയല്ലേ !

ബോലോ സഖാവേലൂയ്യാ... സഖാവേലൂയ്യാ !!

                                                                     1483
                                                                     ******
22.04.2017
"മതേതര മഹാ സഖ്യത്തിന് സോണിയാ ഗാന്ധി നേതൃത്വം നൽകണം." - സീതാറാം യെച്ചൂരി

അബസ്വരം :
കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കാണുന്ന കുട്ടി സഖാക്കളൊക്കെ കേൾക്കുന്നുണ്ടല്ലോ ല്ലേ ല്ലേ ല്ലേ ല്ലേ ല്ലേ ല്ലേ ????

                                                                     1484
                                                                     ******
22.04.2017
 മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിച്ചതിന്റേയും, കുരിശ്‌ തകർക്കാൻ ഉപയോഗിച്ചതിന്റേയും പേരിൽ ജെ സി ബി യെ നിരോധിച്ച പിണറായി സർക്കാറിന്റെ കലാപരിപാടി ഉഷാറാണ്‌.

ഇപ്പോഴാണ്‌ ഇന്ത്യൻ റെയിൽവേ, സംസ്ഥാന സർക്കാറിന്റെ കീഴിൽ വരാത്തതിൽ ഉള്ള ഗുണം മനസ്സിലായത്‌.

അബസ്വരം :
ഇന്ത്യൻ റെയിൽവേ പിണറായി സർക്കാറിന്റെ നിയന്ത്രണത്തിൽ ആയിരുന്നു എങ്കിൽ ട്രെയിനുകളിലെ ടോയിലറ്റ്‌ നാറ്റം ഇല്ലാതാക്കാൻ കുണ്ടിയും, സുനാപ്ലിയും ഉള്ളവർ ട്രെയിനിൽ കയറുന്നത്‌ നിരോധിച്ചേനേ !

                                                                     1485
                                                                     ******
22.04.2017
"താൻ ബി ജെ പിയിൽ ചേരുന്നു എന്ന വാർത്തകൾ കമൽനാഥ്‌ നിഷേധിച്ചു." - വാർത്ത

അബസ്വരം :
കമൽനാഥിനെ സംഘി പാളയത്തിൽ എത്തിക്കാൻ ആഗ്രഹിക്കുകയും, അത്‌ ആഘോഷിക്കുകയും ചെയ്ത സഖാവുട്ട്യോൾക്ക്‌ എല്ലാം കിളി പോയല്ലോ ല്ലേ ?

                                                                     1486
                                                                     ******
23.04.2017

"എം.എം.മണിയെ ഊളമ്പാറയിലേക്ക്‌ അയക്കാം" എന്ന് പറഞ്ഞ്‌ ഊളമ്പാറയിലെ രോഗികളെ അപമാനിക്കരുത്‌.

തീവണ്ടിയിലെ കക്കൂസിൽ ചുവരെഴുത്ത്‌ നടത്തുന്നവനെ ഒക്കെ പിടിച്ച്‌ മന്ത്രിയാക്കിയാൽ പിന്നെ വായയിൽ നിന്ന് ഇതൊക്കെയല്ലേ വരൂ !

അബസ്വരം :
എന്തായാലും മണിയുടെ അമേധ്യം മഹത്തരമാക്കി വിഴുങ്ങാൻ വരുന്ന കുട്ടിസഖാക്കൾക്ക്‌ ഒരു നൂറ്‌ ഹാർപ്പിക്കാഭിവാദ്യങ്ങൾ !


                                                                     1487
                                                                     ******
23.04.2017
തൊള്ള തുറന്നാൽ വരുന്നത്‌ വളി !
എന്നിട്ട്‌ "മണി" എന്ന് പേരും !!

അബസ്വരം :
മണി എന്ന പേരിട്ടത്‌ ചുക്കാമണി എന്ന അർത്ഥത്തിലാണോ ?

അതോ ഇനി ഏതെങ്കിലും ലോക ഭാഷയിൽ "മണി" എന്നതിന്‌ "അമേധ്യക്കുഴി" എന്നർത്ഥം ഉണ്ടോ ?


                                                                     1488
                                                                     ******
24.04.2017
"സെൻകുമാറിന്‌ ഡി ജി പി സ്ഥാനം തിരികെ നൽകണം." - സുപ്രീം കോടതി

പിണറായി വിജയന്റെ മുഖത്തേറ്റ ഏറ്റവും വലിയ അടിയാണിത്‌.
പിണറായി വിജയൻ നാണവും മാനവും ഉണ്ടെങ്കിൽ രാജിവെക്കണം.

അബസ്വരം :
ന്യായീകരണ സഖാക്കളൊക്കെ ന്യായീകരണം എടുക്കാൻ സെപ്റ്റിക്ക്‌ ടാങ്ക്‌ തിരയുന്ന തിരക്കിലാവും അല്യോ ?


                                                                     1489
                                                                     ******
24.04.2017
രണ്ടു ദിവസത്തേക്ക്‌ കേരളത്തിൽ പൂർണ്ണമായി വൈദ്യുതി മുടങ്ങും.

അബസ്വരം :
സ്വഭാവം നന്നാക്കാൻ മണിയാശാന്‌ ഷോക്ക്‌ ചികിത്സ നൽകുന്നതിനായി രണ്ട്‌ ദിവസം സംസ്ഥാനത്ത്‌ ഉപയോഗിക്കുന്ന വൈദ്യുതി പൂർണ്ണമായി ആവശ്യമുള്ളതിനാലാണ്‌ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്‌ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൂലമറ്റം പവർ സ്റ്റേഷനിൽ വെച്ച്‌ മൂലത്തിലേക്ക്‌ ഷോക്കടിപ്പിച്ചാൽ മണിയാശാന്റെ സ്വഭാവം നന്നാവാൻ സാധ്യതയുണ്ടെന്ന് ക്യൂബയിലേയും, പോളണ്ടിലേയും ഡോക്ടർമാർ അറിയിച്ചതിനാലാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ ചികിത്സ നടത്തുന്നത്‌ !

                                                                     1490
                                                                     ******
25.04.2017
പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിലെ കാര്യ പരിപാടികൾ :

6.00 am : അച്ചുതാനന്ദ പൂജ.

6.10 am : അച്ചുതാനന്ദനെ ഫിഡൽ കാസ്ട്രോയുടെ വേഷഭൂഷാദികൾ അണിയിച്ച്‌ പരിഷ്ക്കരിക്കൽ. ബംഗാളൂർ സീതാറാം യച്ചൂരി പണിക്കരുടെ നേതൃത്വത്തിൽ.

6.15 am : കാടാമ്പുഴയിൽ കൊടിയേരി വക ലാവലിൻ ഉദ്ദിഷ്ട പൂമൂടൽ.

6.30 am : നിലമ്പൂരിൽ വെച്ച്‌ മാവോയിസ്റ്റുകളെ ബലി നൽകൽ.

6.45 am : പതാക ഉയർത്തൽ - പിണറായി വിജയൻ.

6.55 am : പ്രഭാത ഭക്ഷണം :
ചപ്പാത്തിയും ഉള്ളിക്കറിയും.

സ്പോൺസേഡ്‌ ബൈ സുരേന്ദ്രൻ അസോസിയേറ്റ്സ്‌.

7.15 am : കൊന്നപ്പൂക്കള മത്സരം.
തവനൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ.

7.30 am : "ഫോൺ വിളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ" എന്ന വിഷയത്തിൽ എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര സെമിനാർ.
ബിൽ ക്ലിന്റൺ വീഡിയോ കോൺഫറൻസിലൂടെ സെമിനാറിൽ പങ്കെടുക്കും.

8.00 am : കലാപരിപാടികൾ :
അണ്ടിനൃത്തം - മേഴ്സിക്കുട്ടി

ബന്ധുനാട്യം - ശ്രീമതി

കവിത ചൊല്ലൽ - ജി.സുധാകരൻ

മാപ്പിളപ്പാട്ട്‌ - ടി.കെ.ഹംസ

മലക്കുകളാട്ടം - കാന്തപുരം അബൂബക്കർ ആൻഡ്‌ പാർട്ടി

11.00 am : സിനിമാ പ്രദർശനം :
വല്യേട്ടൻ

2.00 pm : ഉച്ചഭക്ഷണം :
ബീഫ്‌ ഒലത്തിയതും, മരുമോൾ വിന്താലുവും. ലക്ഷ്മി നായരുടെ നേതൃത്വത്തിൽ.

3.00 pm : കായിക മത്സരങ്ങൾ :
നിയമസഭയിലെ കസേര പൊളിക്കൽ.

കുരിശ്‌ മറിച്ചിടൽ.

യു എ പി എ കഴുത്തിലണിയിക്കൽ.

പിണറായിയെ ചിരിപ്പിക്കൽ.

കോടതിയിൽ വെച്ച്‌ പ്രതിയെ കീഴടക്കൽ.

പൂച്ചക്കുട്ടി പിടുത്തം.

കോടതിയിൽ നിന്ന് കരണക്കുറ്റിയടി വാങ്ങൽ.

ബ്രണ്ണൻ കോളേജിലെ ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടത്തം.

കൂട്ടിലടച്ച തത്തയെ പറപ്പിക്കൽ.

വിവിധ പ്രമുഖർ പങ്കെടുക്കുന്ന പ്രമുഖ കായിക മത്സരങ്ങളും ഉണ്ടായിരിക്കും.

5.00 pm : സാംസ്കാരിക സെമിനാർ :
വിവിധ വിഷയങ്ങളിൽ പ്രസംഗിക്കുന്നവർ,

കാട്ടിലെ പണി - മണിയാശാൻ

പർദ്ദയുടെ കാണാപ്പുറങ്ങൾ - സണ്ണി ലിയോൺ

തീവണ്ടി സുരക്ഷിതമോ ? - ഗോവിന്ദ ചാമി

വായപ്പഴവും ആരോഗ്യവും - പൾസർ സുനി

7.30 pm : പശുക്കളി.
കുമ്മനം രാജശേഖരനും സംഘവും.

10.00 pm :
171023 രൂപയുടെ ഗംഭീര വെടിക്കെട്ടോടെ പരിപാടികൾക്ക്‌ സമാപനം.
വെടിക്കെട്ട്‌ നയിക്കുന്നത്‌ എം.ബി.ഫൈസൽ മലപ്പുറം.

അബസ്വരം :
പങ്കെടുക്കുക ആസ്വദിക്കുക വിജയിപ്പിക്കുക !

                                                                     1491
                                                                     ******
25.04.2017
"മണിയുടെ സംസാരം നാട്ടുശൈലിയാണ്. എതിരാളികള്‍ അതിനെ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുകയാണ്." - പിണറായി വിജയൻ

അബസ്വരം :
വയറിളകി വരുന്ന അപ്പി വെള്ളം സ്പ്രേ കുപ്പീലാക്കി "ഇതാ നാടൻ അത്തർ" എന്ന് പറഞ്ഞ്‌ തന്നാൽ അങ്ങ്‌ ശരീരത്തിൽ പുരട്ടി ആനന്ദിക്കുമോ പിണറായി വിജയാ ?

                                                                     1492
                                                                     ******
26.04.2017 
ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ്‌ ഫലം ആം ആദ്മിക്കും, കേജരിവാളിനും കനത്ത തിരിച്ചടി തന്നെയാണ്‌.

അടുത്ത കാലത്തൊന്നും ആം ആദ്മിക്ക്‌ ഒറ്റക്ക്‌ രാജ്യം ഭരിക്കാൻ ആവശ്യമായ ജനപിന്തുണ ഉണ്ടാക്കി എടുക്കാൻ കഴിയില്ല എന്ന വ്യക്തമായ സൂചനകൾ തന്നെയാണ്‌ ഈ തിരഞ്ഞെടുപ്പ്‌ ഫലം നൽകുന്നത്‌.

കോൺഗ്രസ്‌ ഈ തിരഞ്ഞെടുപ്പിൽ നടത്തിയ തിരിച്ചുവരവ്‌ ശ്രദ്ധേയമാണ്‌. "ബി ജെ പിക്ക്‌ ഒരു ബദൽ രാജ്യത്ത്‌ ഉണ്ടാവണം എങ്കിൽ ആ ബദലിൽ കോൺഗ്രസ്‌ ഉണ്ടായേ തീരൂ" എന്ന കൃത്യമായ അടയാളപ്പെടുത്തലും കൂടിയാണ്‌ ഈ തിരഞ്ഞെടുപ്പ്‌ ഫലം.

"അഴിമതിയേക്കാൾ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം വർഗീയതയാണ്‌" എന്ന വസ്തുത ഉൾക്കൊള്ളാൻ കേജരിവാളും, ആം ആദ്മിയും തയ്യാറാവണം.

2019 പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാനും, ആ സഖ്യത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കാനും, മറ്റു പ്രാദേശിക മതേതര കക്ഷികളുമായി ചേർന്ന് ബി ജെ പിയെ പരാജയപ്പെടുത്താനും ആം ആദ്മി തയ്യാറാവണം.

വിശാലമായ മുന്നണിയുടെ ഭാഗമായി ഭരിക്കുമ്പോൾ തങ്ങൾക്ക്‌ മന്ത്രിസ്ഥാനം കിട്ടുന്ന വകുപ്പുകളിൽ എങ്കിലും അഴിമതി ഇല്ലാതാക്കി മാതൃകാ ഭരണം കാഴ്ച വെക്കുന്നതാണ്‌, ബി ജെ പിയെ ഭരിക്കാൻ വിട്ട്‌ അഴിമതിക്കെതിരെ പ്രതിപക്ഷത്തിരുന്ന് ശബ്ദിക്കുന്നതിലും നല്ലത്‌ എന്ന വസ്തുത കേജരിവാളും, ആം ആദ്മിയും തിരിച്ചറിയാൻ വൈകിക്കൂടാ.

അബസ്വരം :
ആദ്യം രാജ്യത്തിന്റെ സമാധാനം നശിപ്പിച്ച വർഗീയതയെ തുരത്താം.
എന്നിട്ടാവാം അഴിമതിയെ ലക്ഷ്യം വെക്കൽ.

                                                                     1493
                                                                     ******
26.04.2017 
ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടേയും, കോൺഗ്രസിന്റേയും പരാജയം കീറി മുറിച്ച്‌ പരിശോധിക്കാൻ സമ്പത്ത്‌ രാജേഷാദികൾ ചാനലിൽ ഉണ്ടാവുമല്ലോ ല്ലേ ?

ഫലം കീറി മുറിച്ച്‌ പരിശോധിക്കുന്ന ബുദ്ധി ജീവികളായ സഖാക്കൾ ആദ്യം മ്മടെ പാർട്ടിക്ക്‌ കിട്ടിയ വോട്ടും, സീറ്റും വെളിപ്പെടുത്തും എന്ന് കരുതുന്നു.

അബസ്വരം :
തലയില്ലാത്തവൻ വാല്‌ പോയവനെ വിശകലനം ചെയ്യാൻ കാണിക്കുന്ന ശുഷ്‌ക്കാന്തിയെ സമ്മതിക്കാതെ വയ്യല്ലോ !


                                                                     1494
                                                                     ******
27.04.2017 
കൊറിയയിൽ യുദ്ധം ഉണ്ടായാൽ അതിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കുക കേരളത്തിലെ ഒരു കൂട്ടർ ആയിരിക്കും.

ആരാണാ കൂട്ടർ എന്ന് പറയാമോ ?

അബസ്വരം :
ക്ലൂ പിടിച്ചോ - "കോപ്പിയടി"


                                                                     1495
                                                                     ******
27.04.2017
"ബാബരി വിഷയത്തിൽ ചർച്ചക്ക്‌ തയ്യാർ." - കാന്തപുരം അബൂബക്കർ മുസ്ല്യാർ

അബസ്വരം :
ആർ എസ്‌ എസിന്റെ പ്രതിനിധിയായി കാന്തപുരം വന്ന സ്ഥിതിക്ക്‌, ഇനി മുസ്ലിംങ്ങളുടെ പ്രതിനിധിയായി ആരെ അയക്കണം എന്ന് എത്രയും പെട്ടന്ന് തീരുമാനിക്കാൻ മുസ്ലിംങ്ങൾ​ മുന്നോട്ട്‌ വരേണ്ടതാണ്‌.

                                                                     1496
                                                                     ******
27.04.2017 
കുറച്ച്‌ ദിവസങ്ങളായി മ്മടെ മൊബൈലിലേക്ക്‌ നിലമ്പൂരിലെ പീവീസ്‌ പബ്ലിക്ക്‌ സ്കൂളിന്റെ പരസ്യം മെസേജായി വന്നുകൊണ്ടിരിക്കുന്നു.

മ്മടെ കുട്ടിക്ക്‌ മൂന്ന് വയസ്സേ ആയിട്ടുള്ളൂ. അപ്പോഴേക്കും ഇവർ ഒക്കെ മൊബൈൽ നമ്പർ കണ്ടുപിടിച്ച്‌ അതിലേക്ക്‌ പരസ്യം ചാമ്പുന്നു. വിദ്യാഭ്യാസ കച്ചവട മാഫിയയുടെ ശുഷ്‌ക്കാന്തി അപാരം തന്നെ.

അബസ്വരം :
9745777233 എന്ന നമ്പർ ആണ്‌ ബന്ധപ്പെടാനായി മെസേജിൽ നൽകിയിട്ടുള്ളത്‌. ആയത്‌ കൊണ്ട്‌ ട്രെയിനിൽ യാത്ര ചെയ്യുന്നവർ ട്രെയിനിലെ കക്കൂസിലും, പബ്ലിക്ക്‌ ടോയ്‌ലെറ്റ്‌ ഉപയോഗിക്കുന്നവർ അതിന്റെ ചുമരുകളിലും "കുന്നുമ്മേൽ ശാന്ത / സീരിയലിലെ സ്വപ്‌ന / വടക്കേലെ ജാനു - ബന്ധപ്പെടുക" എന്ന് എഴുതി മേപ്പടി നമ്പറും എഴുതിയിടാൻ അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടാൻ ഇഷ്ടം ഉള്ളവർ ബന്ധപ്പെടട്ടേന്നേയ്‌ !


                                                                     1497
                                                                     ******
28.04.2017 
എന്തിനാ സഖാവേ, കട്ടപ്പ സഖാവ്‌ ബാഹുബലിയെ കൊന്നത്‌ ?
ആ കൊലക്ക്‌ എന്ത്‌ ശിക്ഷയാണ്‌ കട്ടപ്പ സഖാവിന്‌ കിട്ടിയത്‌ ?

അബസ്വരം :
സഖാവ്‌ : "കട്ടപ്പക്ക്‌ ഒരു വീഴ്ച പറ്റിയതാണെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ട്‌. ആ വീഴ്ചക്ക്‌ ശിക്ഷയായി മണിയാശാനെ കൊണ്ട്‌ നാടൻ ഭാഷയിൽ പരസ്യ ശാസന പാർട്ടി നൽകുകയും ചെയ്തിട്ടുണ്ട്‌. എന്താ പോരേ ?"

                                                                     1498
                                                                     ******
29.04.2017 
സംഘികൾ പശുവിനെ മാത്രം സംരക്ഷിച്ചാൽ പോരാ. ഗണപതിയുടെ വാഹനമായ എലികളേയും സംരക്ഷിക്കണം. ആയതിനാൽ എലി വിഷം വിൽക്കുന്ന കടകൾക്ക്‌ പണി കൊടുക്കണം.

എലികളെ കൊല്ലുന്ന മനുഷ്യരേയും, പൂച്ചകളേയും തൂക്കിക്കൊല്ലാനായി നിയമവും ഉണ്ടയാക്കണം.

അബസ്വരം :
ഇന്ത്യയിലെ ഡ്രൈവിംഗ്‌ ലൈസൻസുകളിൽ എലിയുടെ ചിത്രവും നിർബന്ധമാക്കണം. ഇന്ത്യയിലെ മുഴുവൻ എലികൾക്കും മൂഷികാധാർ കാർഡും നൽകണം.


                                                                     1499
                                                                     ******
29.04.2017 
"കട്ടപ്പ ബാഹുബലിയെ കൊന്നത്‌ എന്തിന്‌ ?" എന്ന ചോദ്യം ഇന്ന് സോഷ്യൽ മീഡിയകളിൽ അലയടിക്കുകയാണ്‌.

എന്തായാലും അതിന്റെ കാരണം ഇതാ പുറത്ത്‌ വിടുന്നു. ബാഹുബലി ടീം ക്ഷമിക്കുക. ജനങ്ങളുടെ ആകാംക്ഷ അവസാനിപ്പിക്കാൻ വേറെ മാർഗ്ഗം ഇല്ല.

അപ്പോൾ ആ കാരണം പറയാം...

യുദ്ധത്തിൽ രാജ്യവും സൈന്യം ഒക്കെ നഷ്ടപ്പെട്ടപ്പോൾ തോൽവിയടഞ്ഞു.

നിരാശനായി ഇരുന്ന കട്ടപ്പ ബാഹുബലിയോട് ചോദിച്ചു : "മോനേ, ബാഹൂ ഇനി നമ്മളെന്തു ചെയ്യും ?"

അപ്പോൾ ബാഹുബലി പറഞ്ഞു : "എൽ ഡി എഫ് വരും. എല്ലാം ശരിയാകും."

ഇത്‌ കേട്ടതോടെ കട്ടപ്പക്ക്‌ കലിയിളകി.

കട്ടപ്പ അവിടെ കിടന്ന തുരുമ്പിച്ച വാളെടുത്തു ബാഹുബലിയെ കൊന്നു.

ഇതാണ് സത്യത്തിൽ സംഭവിച്ചത്.

അബസ്വരം :
എന്നാലും ന്റെ സലീംകുമാറേ...
പൊളിച്ചെടാ നീ...!

                                                                     1500
                                                                     ******
30.04.2017 
യെച്ചൂരിയുടെ രാജ്യസഭാ സീറ്റിന്‌ ആപ്പടിച്ച പ്രകാശ്‌ കാരാട്ടിന്‌ പത്തൻപത്‌ ചോപ്പൻ അഭിഫാദ്യങ്ങൾ.

അബസ്വരം :
യച്ചൂരിയോട്‌ രാഹുലിനുള്ള സ്നേഹം പോലും കാരാട്ടണ്ണന്‌ ഉണ്ടായില്ലല്ലോ സഖാക്കളേ!


അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക


1 comment:

  1. ഗർഭം ധരിച്ച പട്ടാളക്കാർക്ക്‌ പ്രസവം കഴിയുന്നത്‌ വരെ പൂർണ്ണ വിശ്രമം അനുവദിക്കാത്തത്‌ രാജ്യം അവരോട്‌ ചെയ്യുന്ന ക്രൂരതയാണെന്ന് പ്രശസ്ത ഗർഭ വിദഗ്ദൻ ഡോ.അബ്‌സാർ മുഹമ്മദ്‌ പ്രസ്താവനയിൽ അറിയിച്ചു. ഗർഭം ധരിച്ചവർക്ക്‌ പൂർണ്ണ വിശ്രമം ആവശ്യമായ കാലത്ത്‌ കയ്യിൽ തോക്ക്‌ കൊടുത്ത്‌ യുദ്ധം ചെയ്യാൻ പറഞ്ഞയക്കുന്നത്‌ തെറ്റാണെന്നും, ഇത്‌ ഗർഭസ്ഥ ശിശുവിനും ഗർഭണനും വളരെ ദോഷം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ഗർഭം ധരിച്ച മേജർ മഹാദേവനെ ജോർജ്ജിയയിലേക്കു യുദ്ധത്തിനയച്ചതിൽ പ്രതികരിക്കുകയായിരുന്നു ഡോ.അബ്‌സാർ.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....