Thursday, June 15, 2017

അബസ്വര സംഹിത - മുപ്പത്തിഒന്നാം ഖണ്ഡം


ഫാസിസം അടുക്കളയില്‍ നിന്ന്‍ കിടപ്പറയിലേക്ക് കയറുമ്പോഴും അബസ്വരങ്ങള്‍ പ്രയാണം തുടരുന്നു...


                                                                     1501
                                                                     ******
30.04.2017 
"ദലിത് കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് ബാന്‍ഡ് സംഘത്തെ ഏര്‍പ്പാടാക്കിയത് ഇഷ്ടമാവാതിരുന്ന സവര്‍ണര്‍ ദലിതരുടെ കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തി. മധ്യപ്രദേശിലെ മാദ ഗ്രാമത്തിലാണ് സംഭവം. അഞ്ഞൂറോളം ദലിതര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറാണ് ഉപയോഗശൂന്യമായത്. വെള്ളം കുടിക്കാനില്ലായതോടെ നദിക്കരയില്‍ കുഴി കുത്തിയാണ് ഗ്രാമീണര്‍ ഇപ്പോള വെള്ളമെടുക്കുന്നത്." - വാർത്ത

അബസ്വരം :
ഇതിനെതിരെ സംസാരിക്കാനൊന്നും മോഡിയണ്ണനും കൂട്ടർക്കും സമയം ഉണ്ടാവില്ല. കാരണം മൂപ്പർക്കും കൂട്ടർക്കും ബീഫ്‌ അടിച്ച്‌ മുത്തലാഖാൻ പോകുന്ന മാപ്പളാരെ കുറിച്ച്‌ പറയാൻ തന്നെ സമയം തികയുന്നില്ലല്ലോ. പിന്നെ സവർണ്ണൻ ചെയ്യുന്ന ദുൽമ്മൊക്കെ ഭാരതമാതാവിന്റെ പ്രീതിക്ക്‌ വേണ്ടിയുള്ളതാണല്ലോ !

                                                                     1502
                                                                     ******
01.05.2017
തൊഴിലാളികളും, തൊഴിലാളി സംഘടനകളും കുത്തുപാള എടുപ്പിച്ച എല്ലാ മുതലാളിമാരേയും സ്മരിച്ചുകൊണ്ട്‌, സോഷ്യൽ മീഡിയകളിൽ വിശ്രമം എന്തെന്നറിയാതെ അഹോരാത്രം പണിയെടുക്കുന്ന എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കൾക്കും മ്മടെ വക മെയ്ദിന ആശംസകൾ.

അബസ്വരം :
സർവ്വലോക ന്യായീകരണ തൊഴിലാളികളേ, സംഘടിക്കുവിൻ !
ഉളിപ്പില്ലാതെ ന്യായീകരിക്കുവിൻ !!

                                                                     1503
                                                                     ******
01.05.2017
മൊല്ലാക്കമാരുടെ ഡാൻസിബാദത്തിനെ വിമർശിച്ച്‌ പോസ്റ്റ്‌ ഇട്ടത്‌ കൊണ്ട്‌ പലരും ഇൻബോക്സിൽ വന്ന് ഉപദേശിക്കുന്നുണ്ട്‌.

"നിങ്ങളുടെ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളിലെ പോസ്റ്റുകൾ നന്നാവാറുണ്ടെങ്കിലും" എന്ന സുഖിപ്പിക്കലോടെയാണ്‌ ഇത്തരം മേസേജുകൾ തുടങ്ങുന്നത്‌.

തുടർന്ന് "സുന്നിസത്തേയും, സൂഫിസത്തേയും വിമർശിക്കുന്നത്‌ ശരിയല്ല, നിങ്ങൾ ഇനിയും പഠിക്കണം, സുന്നികളെ കരിവാരി തേക്കുകയാണോ ?" എന്നൊക്കെ ചിലർ മാന്യമായും, ചിലർ മണിയാശാന്റെ നാട്ടുഭാഷയിലും ചോദിക്കുന്നു.

ഇവരോട്‌ എനിക്ക്‌ പറയാൻ ഉള്ളത്‌ ഇതാണ്‌.

ഞാൻ സാമൂഹിക രാഷ്ട്രീയ പോസ്റ്റുകൾ ഇടുന്നത്‌ നിങ്ങളെ സന്തോഷിപ്പിക്കാനല്ല. ഒരു വിഷയം ഉണ്ടാകുമ്പോൾ അതിനെ കുറിച്ച്‌ എനിക്ക്‌ പറയാൻ ഉള്ളത്‌ പറയാനാണ്‌. അത്‌ നിങ്ങൾക്ക്‌ ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്ക്‌ ഒരു കുഴപ്പവും ഇല്ല.
അതുപോലെ തന്നെ ഇസ്ലാമിൽ ഇല്ലാത്തത്‌ ഇസ്ലാമിലേക്ക്‌ കെട്ടി വെക്കുന്നത്‌ സുന്നിസം ആയാലും, സൂഫിസം ആയാലും, സലഫിസം ആയാലും, ജമാഅത്തിസം ആയാലും, ഇനി വേറെന്ത്‌ കോപ്പിസം ആയാലും അത്‌ പറയുക തന്നെ ചെയ്യും. ഇത്തരം കോപ്രായങ്ങൾ കണ്ടിട്ട്‌ മിണ്ടാതിരിക്കാൻ കഴിയില്ല. അത്‌ ആർക്ക്‌ ഇഷ്ടം ആയാലും ഇല്ലെങ്കിലും.!

അബസ്വരം :
ചിലർ "മതകാര്യങ്ങൾ പറയാൻ നീ ആരാടാ ?" എന്ന് ചോദിക്കുന്നുണ്ട്‌.

അവരോട്‌ തിരിച്ച്‌ ഒന്നേ എനിക്ക്‌ ചോദിക്കാനുള്ളൂ...
"മതകാര്യങ്ങൾ പറയാൻ നീ ആരാടാ എന്ന് എന്നോട്‌ ചോദിക്കാൻ താൻ ആരാടാ ?"

                                                                     1504
                                                                     ******
02.05.2017
"സി.എച്ച്‌.മുഹമ്മദ്‌ കോയ കേരളീയ വിദ്യാഭ്യാസ പരിസരത്തെ പിന്നോട്ടടുപ്പിച്ചു" എന്ന് കാന്തപുരം അബൂബക്കറിന്റെ മകൻ ഹക്കീം പറയുന്നത്‌ സി.എച്ചിനോടുള്ള നന്ദി കൊണ്ട്‌ തന്നെ ആയിരിക്കണം.

കാരണം "തന്റേയും, തന്റെ വാപ്പാന്റേയും കൂടെ ശരിയായ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ്‌ നിൽക്കുന്നത്‌" എന്ന ഉത്തമ ബോധ്യത്തിൽ നിന്നുണ്ടായ കണ്ടെത്തലാണത്‌. കൂടെ ഉള്ളവരുടെ നിലവാരം അവരുടെ നേതാവിന്‌ നന്നായി അറിയുമല്ലോ !

"വിവരവും വിദ്യാഭ്യാസവും ഉള്ളവരെ തങ്ങളുടെ അണികളായി കിട്ടിയിട്ടില്ല" എന്ന് ഹക്കീം മോൻ തിരിച്ചറിഞ്ഞത്‌ തന്നെ വല്യ കാര്യം !

"വിവരവും ബോധവും വിദ്യാഭ്യാസവും ഉള്ളവർ തങ്ങളെ കൂടെയല്ല, അവരൊക്കെ മറുപക്ഷത്ത്‌ ആണ്‌" എന്നും ഹക്കീം മനസ്സിലാക്കുമല്ലോ.

അതുകൊണ്ട്‌ നിങ്ങളുടെ കൂടെയുള്ളവരുടെ മാത്രം നിലവാരം നോക്കി കേരളത്തിന്റെ വിദ്യാഭ്യാസത്തേയും, സി എച്ചിനേയും വിലയിരുത്തല്ലേ കാന്തപുത്രാ !

അബസ്വരം :
കാന്തവിത്ത്‌ കുത്തിയിട്ടാൽ സ്വർണ്ണത്തയ്യ്‌ മുളക്കൂലാ !

                                                                     1505
                                                                     ******
03.05.2017
അക്ഷരങ്ങളെ വിലങ്ങിട്ട്‌ പൂട്ടാൻ ശ്രമിക്കുമ്പോൾ, ആശയങ്ങളെ തടവിലാക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്തുക തന്നെ വേണം.

അബസ്വരം :
അധികാരികളുടെ കണ്ണിലെ കരടായ അക്ഷരങ്ങളോടൊപ്പം !
ആ അക്ഷരങ്ങളെ ഒഴുക്കി വിട്ട എഴുത്തുകാരോടൊപ്പം !!
ആ അക്ഷരങ്ങൾ പ്രസിദ്ധീകരിച്ച ഐ പി എച്ചിനോടൊപ്പം !!!

                                                                     1506
                                                                     ******
03.05.2017
"വിത്ത്‌ ദോഷം, പത്ത്‌ ദോഷം" എന്ന് തെളിയിച്ച കാന്തപുത്രൻ ഹക്കീമിന്റെ ദർശന ചാനലിലെ അഭിമുഖം പൂർണ്ണമായി കണ്ടു !

കാന്തപുത്രൻ ഇരുന്ന് ഏകപക്ഷീയമായി തള്ളുന്നത്‌ കണ്ടപ്പോൾ ചാനൽ ജനം ടിവി ആണെന്ന് തോന്നിപ്പോയി !

ഇ.കെ സുന്നികളുടെ ദർശന ചാനൽ കാന്തപുത്രനോട്‌ കാണിക്കുന്ന ഭക്ത്യാദരദയ തുടർന്നാൽ അധികം വൈകാതെ തങ്ങളുടെ മദ്രസകൾ മുതൽ ദർശന വരെ ഇ.കെ വിഭാഗം കാന്തപുരത്തിന്റെ പേരിൽ എഴുതിക്കൊടുത്ത്‌ തുല്യം ചാർത്തേണ്ടതാണ്‌.

ഇക്കണക്കിന്‌ പോയാൽ സുന്നികളിലെ ഇ.കെ - എ.പി ഐക്യം വളരെ പെട്ടന്ന് പ്രാവർത്തികമാകും.

ഇ.കെ. വിഭാഗം കാന്തപുരത്തിനു അടിയറ വെച്ചാൽ പിന്നെ വെറുതെ ഒന്ന് സ്പൂണിട്ട്‌ ഇളക്കിയാൽ മതിയല്ലോ... ലയിക്കാൻ !

അബസ്വരം :
എ പി - ഇ കെ സംഘർഷങ്ങളിൽ പരിക്കേറ്റ അണികൾക്ക്‌ ദർശനയിലെ കാന്തപുത്രന്റെ ഇന്റർവ്യൂ കാണിച്ച്‌ കൊടുക്കാൻ മറക്കരുതേ ! മൊയ്തീന്റേയും, കാഞ്ചനമാലയുടേയും പ്രണയത്തെ തകർത്തെറിഞ്ഞ ദർശന - ഹക്കീം പ്രണയം അവർ കണ്ട്‌ ഹെയറാഞ്ചകപ്പെടട്ടെ !!

                                                                     1507
                                                                     ******
03.05.2017
അമേരിക്കയുടേയും, ട്രമ്പിന്റേയും ഗൂഢ നീക്കങ്ങളെ അതിജീവിച്ച്‌ കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഭരണം നേടിയ മാ - മാ [ണി+ ർക്കിസ്റ്റ്‌ ] സഖ്യത്തിന്‌ അഭിനന്ദനങ്ങൾ.

മാണിയുടെ ചാരിത്ര്യത്തിൽ സംശയം പ്രകടിപ്പിച്ച സി പി എം തന്നെ മാണിയോടൊപ്പം ഡിങ്കോൾഡിഫിക്കേഷൻ നടത്തി മാണിയുടെ ചാരിത്ര്യം നഷ്ടപ്പെട്ടിട്ടില്ല എന്നും, മാണിക്ക്‌ എയിഡ്‌സ്‌ ഇല്ല എന്നും തെളിയിച്ചതിന്‌ അഭിനന്ദങ്ങൾ.

അഴിമതിയിൽ കുളിച്ച കെ.എം.മാണി ബജറ്റ്‌ അവതരിപ്പിക്കുന്നതിൽ നിയമസഭ തല്ലിപ്പൊളിച്ച്‌ പ്രതിഷേധിച്ചവർക്കും അഭിനന്ദനങ്ങൾ.

എ കെ ജി സെന്ററിൽ എത്തിക്കാനുള്ള കോടികൾ കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയ മാണിയുടെ എണ്ണൽ യന്ത്രത്തിനും അഭിനന്ദനങ്ങൾ.

മാണിയെ ന്യായീകരിക്കാൻ രംഗത്തിറങ്ങിയ ന്യായീകരണ സഖാക്കൾക്കും അഭിനന്ദനങ്ങൾ.

അബസ്വരം :
എല്ലാർക്കും അഭിനന്ദനങ്ങൾ കിട്ടിയല്ലോ ല്ലേ ?!
ശ്ശോ ! ഒരുത്തന്റെ കാര്യം മറന്നു !
മ്മടെ ആഷിഖ്‌ അബുവിന്‌ എന്റെ വക അഞ്ഞൂറ്‌ അഭിനന്ദനങ്ങൾ​ !


                                                                     1508
                                                                     ******
03.05.2017
ബ്ലൂ ചിപ്പ്‌ എന്നൊരു സാമ്പത്തിക ഇടപാട്‌ സ്ഥാപനം ഉണ്ട്‌.

ഇടക്കിടെ അവർ വിളിച്ച്‌ ഓഫറുകൾ പറയും.

"ഇനി ഇങ്ങോട്ട്‌ വിളിക്കേണ്ട, എനിക്ക്‌ ആവശ്യം ഉണ്ടെങ്കിൽ അങ്ങോട്ട്‌ വിളിക്കാം. വിളിച്ച്‌ ശല്യപ്പെടുത്തരുത്‌" എന്ന് പല തവണ പറഞ്ഞതാണ്‌.

എങ്കിലും അവർ വിളിക്കും !

അങ്ങനെ ഇന്ന് കുറച്ച്‌ കലിപ്പിൽ നിൽക്കുമ്പോൾ ആണ്‌ ഫോൺ കരഞ്ഞത്‌ !

ഫോൺ എടുത്തു : "ഹലോ ?"

ലവൾ : "അബ്‌സാർ സാറല്ലേ ?"

മ്മൾ : "അതേ... ആരാണ്‌ ?"

ലവൾ : "ഇത്‌ ബ്ലൂ ചിപ്പിൽ നിന്നാണ്‌ സാർ. ഒരു ഓഫറിനെ കുറിച്ച്‌ പറയാൻ വിളിച്ചതാ..."

മ്മൾ : "ബ്ലൂ ചിപ്പിൽ നിന്നാണല്ലേ... ഒരു കാര്യം ചെയ്യൂ ! ബ്ലൂ ചിപ്പ്‌ എടുത്ത്‌ മറ്റേ ചെപ്പിൽ തിരുകിക്കോളൂ ട്ടോ !!"

ലവൾ ഫോൺ കട്ടാക്കി !

അബസ്വരം :
ഒരു പരസ്യം പറയാൻ ഒന്നോ രണ്ടോ തവണ വിളിച്ചാൽ അത്‌ നമുക്ക്‌ മനസ്സിലാക്കാം. വിളിക്കുന്നവരുടെ ജോലിയേയും നമുക്ക്‌ അംഗീകരിക്കാം. എന്നാൽ നമ്മുടെ താൽപര്യമില്ലായ്മ വ്യക്തമാക്കിയ ശേഷവും അതേ വിളികൾ ശല്യപ്പെടുത്തുമ്പോൾ ഇങ്ങനെയല്ലാതെ വേറെ എങ്ങിനെയാണ്‌ പ്രതികരിക്കുക ?

ആവർത്തിക്കുമ്പോൾ ഗുണം കൂടാൻ ഇത്‌ ക്ഷീരബല നിർമ്മാണം ഒന്നും അല്ലല്ലോ !

                                                                     1509
                                                                     ******
04.05.2017
കാന്തപുത്രന്റെ തള്ള്‌ ദർശനയിൽ വന്നതിനു ശേഷം, ദർശന - ഇ.കെ ആരാധകർ ഒന്നിച്ച്‌ പറയുന്ന ഒരു കാര്യം ഉണ്ട്‌. "ദർശന ചാനലിന്‌ ഇ കെ സുന്നികളുമായി ഒരു ബന്ധവും ഇല്ല. ദർശന ചാനൽ ഇ കെ സുന്നികളുടെ നിയന്ത്രണത്തിൽ അല്ല." - എന്നതാണ്‌ അത്‌.

ഈ പ്രസ്താവന മനസ്സിനോട്‌ വിശ്വസിക്കാൻ പറയുമ്പോൾ, എന്റെ മനസ്സ്‌ "മറ്റു ചിലത്‌ കൂടി വിശ്വസിച്ച ശേഷം, ദർശനയും ഇ കെ സുന്നികളും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് വിശ്വസിച്ചോ" എന്നാണ്‌ പറയുന്നത്‌.

"എന്തൊക്കെയാണ്‌ ആ മറ്റു ചിലത്‌ ?" എന്ന് മ്മൾ മനസ്സിനോട്‌ ചോദിച്ചു.
അപ്പൊ മനസ്സ്‌ പറയുകയാ....

"മീഡിയാ വണ്ണും ജമാഅത്തും തമ്മിൽ ബന്ധം ഇല്ല. കൈരളിയും സി പി എമ്മും തമ്മിൽ ബന്ധം ഇല്ല. സുധാമണിയും അമൃതയും തമ്മിൽ ബന്ധം ഇല്ല. ജയ്‌ ഹിന്ദും കോൺഗ്രസ്സും തമ്മിൽ ബന്ധം ഇല്ല. സഫാരിയും സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങരയും തമ്മിൽ ബന്ധം ഇല്ല. ബി ജെ പിയും ജനം ടിവിയും തമ്മിൽ ബന്ധം ഇല്ല. മോഡിയും ഗുജറാത്ത്‌ കലാപവും തമ്മിൽ ബന്ധം ഇല്ല. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും തമ്മിൽ ബന്ധം ഇല്ല. നികേഷും റിപ്പോർട്ടറും തമ്മിൽ ബന്ധം ഇല്ല. കോഴിയും കോഴി മുട്ടയും തമ്മിൽ ബന്ധം ഇല്ല."

അബസ്വരം :
ഇത്‌ വെച്ച്‌ നോക്കുമ്പോൾ "ദർശനയും ഇ കെ സുന്നികളും തമ്മിൽ ഒരു ബന്ധവും ഇല്ല" എന്ന് പറയുന്നത്‌ ശരിയായിരിക്കും അല്ലേ ?

                                                                     1510
                                                                     ******
04.05.2017
സി.എച്ചിനെ കാന്തപുത്രൻ അവഹേളിച്ചതിന്‌ പകരമായി, സി എച്ചിനെ മഹത്വവൽക്കരിക്കാനും, കാന്തപുത്രന്‌ പൊങ്കാല ഇടാനും എം.സി.മായീൻ ഹാജിയെ ദർശന ചാനൽ കൊണ്ടു വരുന്നുണ്ട്‌ എന്ന് അവരുടെ പരസ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

ഇനി എം.സി.മായീൻ ഹാജിയുടെ പൊങ്കാല കഴിഞ്ഞാൽ പിന്നെ കാന്തപുരം ഗ്രൂപ്പിൽ നിന്ന് ഒരു ഹംക്കിനെ കൊണ്ട്‌ വന്ന് എം.സി.മായീൻ ഹാജി പറഞ്ഞതിന്‌ മറു പൊങ്കാല ഇടുവിപ്പിക്കണം. അത്‌ കഴിഞ്ഞ്‌ ആ കാന്തപുരം ഹംക്കിന്‌ പൊങ്കാല ഇടീക്കാൻ ഒരു ലീഗ്‌കാരനേയോ, ഇ കെ കാരനേയോ കൊണ്ട്‌ വരണം. അങ്ങനെ പരസ്പരം പൊങ്കാല ഇടുവിപ്പിച്ച്‌ ചാനൽ റേറ്റിംഗ്‌ കൂട്ടണം.

അതിനിടയിൽ "മുത്തലാഖ്‌ സ്ത്രീകൾക്ക്‌ ഭർത്താവിൽ നിന്ന് എളുപ്പം മോചനം നേടാൻ ഉള്ള നിയമമാണ്‌, അല്ലാതെ പുരുഷന്‌ വേണ്ടിയുള്ളതല്ല" എന്ന് കാന്തന്മാർ പറഞ്ഞാൽ "ഇങ്ങൾ തെറ്റല്ലേ പറയുന്നത്‌ മൊല്ലാക്ക ?" എന്നൊന്നും ചോദിക്കരുത്‌. അത്‌ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റവും, അതിഥിയെ അപമാനിക്കലും, ഒരു പക്ഷേ കുരുത്തക്കേട്‌ വാങ്ങലും ആവുമല്ലോ !

അബസ്വരം :
"മുടി വെള്ളം, മുടിവെള്ളം
ബർക്കത്ത്‌ കൂട്ടാൻ, മുടിവെള്ളം
ദാഹം മാറ്റാൻ, മുടിവെള്ളം
എനിക്ക്‌ നിനക്ക്‌ എന്ന് മത്സരിച്ച്‌ വാങ്ങുന്ന വെള്ളം, മുടിവെള്ളം"
എന്നൊരു പരസ്യം കൂടി പരിപാടിക്കിടയിൽ ചാമ്പിയാൽ കെങ്കേമമാവും !

                                                                     1511
                                                                     ******
04.05.2017
"മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ശമ്പളമില്ലാതെ ഇത് പത്താം മാസം. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് പത്തുമാസം കഴിഞ്ഞിട്ടും വി എസിനും അംഗങ്ങൾക്കും ഇതുവരെ ശമ്പളം നൽകി തുടങ്ങിയിട്ടില്ല." - വാർത്ത

അബസ്വരം :
ഈ പത്ത്‌ മാസമായിട്ടും "പരിഷ്ക്കാരി" എന്ന് പറയുന്നത്‌ ഒരു പണിയല്ല എന്നും, പണിയെടുക്കാത്തതിന്‌ ശമ്പളം കിട്ടില്ല എന്നും വി എസ്സിനു മനസ്സിലായിട്ടില്ലല്ലോ എന്നാലോചിക്കുമ്പോൾ സങ്കടം തോന്നുന്നു.

"അച്ചൂസേ... അന്നെ പിണുമോൻ പറ്റിച്ചതാടാ" എന്ന് ഏതെങ്കിലും സഖാവ്‌ വി എസ്സിന്‌ ഒന്ന് പറഞ്ഞ്‌ കൊടുക്കണേ...

                                                                     1512
                                                                     ******
05.05.2017
ഖമറുന്നീസ അൻവർ ബി ജെ പിയുടെ പാർട്ടി ഫണ്ടിലേക്ക്‌ കാശ്‌ നൽകിയതിലും, ബി ജെ പിയെ പൊക്കി അടിച്ചതിനും അവൾക്കെതിരെ നടപടി എടുക്കാൻ ലീഗ്‌ തയ്യാറാവണം.

സംഘികളെ പുകഴ്ത്തുന്ന ഖമറുന്നീസമാർക്ക്‌ ഇനിയും ഞെരങ്ങാൻ ലീഗ്‌ അവസരം കൊടുക്കരുത്‌.

അബസ്വരം :
ഇടക്കിടെ ശ്രീധരൻ പിള്ളമാർക്കും, രാഹുൽ ഈശ്വരന്മാർക്കും വേദി ഒരുക്കുമ്പോൾ അലോചിക്കേണ്ടിയിരുന്നു ലീഗ്‌കാരേ "ലൗവ്‌ കുരുക്ഷേത്ര" ഏത്‌ നിമിഷവും പണി തരും എന്ന് !


                                                                     1513
                                                                     ******
05.05.2017
മരം വെട്ടാനുള്ള മഴുവിന്‌ മരം കൊണ്ട്‌ തന്നെ പിടി ഉണ്ടാക്കുന്ന സിദ്ധാന്തമാണ്‌ ബി ജെ പി, ഖമറുന്നീസ അൻവറിനെ കൊണ്ട്‌ പ്രാവർത്തികമാക്കിയത്‌.

ഉത്തരേന്ത്യയിൽ മോഡിയോടും മറ്റു പ്രമുഖ സംഘികളോടും ഒപ്പം നിൽക്കുന്നതും, അവരെ കെട്ടിപ്പിടിക്കുന്നതുമായ തൊപ്പിയും താടിയും വെച്ച മുസ്ലിം വേഷധാരികളുടെ ഫോട്ടോ ബി ജെ പി പ്രചാരണത്തിന്റെ ഭാഗമായി നാം കാണാറുണ്ട്‌. അതുപോലെ ബി ജെ പി കൊടി പിടിച്ച പർദ്ദധാരികളുടേയും. ഇതൊക്കെ കാണുമ്പോൾ നാം രണ്ട്‌ തരത്തിലാണ്‌ ചിന്തിക്കുക. ഒന്നുകിൽ അവർ തലക്ക്‌ വെളിവില്ലാത്ത മുസ്ലിംങ്ങൾ ആണ്‌ എന്ന്. അതല്ലെങ്കിൽ ബി ജെ പി തന്നെ വേഷം കെട്ടിച്ചിറക്കിയ സംഘികൾ ആണെന്ന്.

അത്തരം ചിത്രങ്ങൾ അവർ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നു.

അതുപോലെ ഖമറുന്നീസയുടെ ഈ മഹത്തായ ഉത്ഘാടനവും അവർ ഉപയോഗിക്കും. "മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത്‌ ശക്തമായ മുസ്ലിം ലീഗിന്റെ വനിതാ നേതാവ്‌ പോലും ബി ജെ പിയെ പുകഴ്ത്തുന്നത്‌ കണ്ടില്ലേ ? അവർക്ക്‌ പോലും ബി ജെ പിയെ ഇഷ്ടമാണ്‌. ഇത്തരം നേതാക്കൾ പോലും ബി ജെ പിയെ അംഗീകരിക്കുമ്പോൾ നിങ്ങൾക്ക്‌ എന്താ ബി ജെ പി വിരോധം ?" എന്നൊക്കെ അവർ ചോദിച്ച്‌ പരസ്യങ്ങൾ ഇറക്കുകയും ചെയ്യും.

ആ പരസ്യങ്ങൾ കണ്ട്‌ ഏതെങ്കിലും ഒരു വ്യക്തിക്ക്‌ "അതും ശരിയാണല്ലോ ?" എന്ന തോന്നൽ ഉണ്ടായാൽ, ആ വ്യക്തിക്ക്‌ താമരക്ക്‌ വോട്ട്‌ ചെയ്യാൻ തോന്നിയാൽ എന്താവും സ്ഥിതി ?

അത്തരം ഒരു തെറ്റിദ്ധാരണ ജനങ്ങളിലേക്ക്‌ നൽകിയാൽ ആ പാപം എത്ര കുളിച്ചാലാണ്‌ ഖമറുന്നീസമാരിൽ നിന്ന് പോകുക ? ഫൈസൽമാരുടെ ആത്മാവ്‌ എങ്ങനെ ആയിരിക്കും അതിനെ കാണുക ? ശൂലങ്ങളിൽ അവസാനിച്ച ഭ്രൂണങ്ങൾ എന്തായിരിക്കും പ്രതികരിക്കുക ? ചിന്തിച്ചിട്ടുണ്ടോ ?

ഖമറുന്നീസയെ മാത്രം പറഞ്ഞാൽ പോര. ശ്രീധരൻ പിള്ളമാർക്കും, രാഹുൽ ഈശ്വരന്മാർക്കും വേദിയിൽ കസേരയിട്ടു നൽകുന്ന, രാജേഷുമാരെ സമരപന്തലിൽ സന്ദർശിക്കുന്ന ലീഗ്‌ നേതാക്കളും, തങ്ങന്മാരും ഒക്കെ ഇതിൽ പ്രതികൾ തന്നെയാണ്‌.

അബസ്വരം :
മതേതരത്വം എന്നാൽ സംഘികളെ വിളിച്ച്‌ വേദിയിലിരുത്തുന്നതും, ബിരിയാണി വിളമ്പി നൽക്കുന്നതും, സമദാനിയുടെ കേസിന്റെ വക്കാലത്ത്‌ ശ്രീധരൻ പിള്ളയെ ഏൽപ്പിക്കുന്നതും, സംഘികളുടെ ഫണ്ട്‌ പിരിവ്‌ ഉത്ഘാടനം ചെയ്യുന്നതും അല്ല എന്ന് ലീഗ്‌ നേതൃത്വം ഇനിയെങ്കിലും മനസ്സിലാക്കണം.

                                                                     1514
                                                                     ******
05.05.2017
അങ്ങനെ ഓൽ മീറ്റിംഗ്‌ കൂടി.

കമറൂനെ എന്ത്‌ ചെയ്യണം എന്നതായിരുന്നു വിഷയം...

"കമറു പറഞ്ഞത്‌ മോശായീ. ഓളെ അങ്ങനെ വിട്ടാ പറ്റൂലാ..." ബഷീറാക്ക പറഞ്ഞു.

"അല്ല പിന്നെ. ഇങ്ങള്‌ പറഞ്ഞതാ ശരി. ഓളെ പിടിച്ച്‌ പൊറത്താക്കണം." - മായീൻ കാക്ക ആവേശഭരിതനായി.

അപ്പോഴേക്കും കുഞ്ഞാപ്പ എടപ്പെട്ടു : "ഇങ്ങൾ ഇതൊന്നും ബല്യ ഇഷ്യൂ ആക്കല്ലിം. ഇതൊക്കെ മ്മക്ക്‌ പറഞ്ഞ്‌ കോമ്പ്ലിമെന്റാക്കാ."

"എന്ത്‌ സോൾവാക്കാ ന്ന കുഞ്ഞാപ്പാ ജ്ജ്‌ പറിണത്‌ ? ഓളെ തൊള്ളെന്ന് വന്ന ഹറാം പറപ്പിലെ ബർത്താനം ഇജ്ജ്‌ കേട്ടില്ലേ?" മായീൻ കാക്കാക്ക്‌ കലി അടങ്ങിയിരുന്നില്ല.

"പത്ക്കെ പറി മായീനേ... കമറു അകത്ത്ണ്ട്‌. ഓൾ കേൾക്കണ്ടാ..." മജീദാക്ക പറഞ്ഞു.

"എന്താ ഓൾക്ക്‌ അകത്ത്‌ പണി ?" ഖാദറാക്കാക്ക്‌ അതാണ്‌ അറിയേണ്ടിയിരുന്നത്‌.

"അവൾ വെള്ളം തിളപ്പിക്കുകയാണ്‌... വെള്ളം തിളപ്പിച്ച്‌ അതിലേക്ക്‌ അരിയിടുകയാണ്‌. അരിയെന്ന് പറഞ്ഞാൽ വെറും അരിയല്ല. തൂവെള്ള അരീ... സുഗന്ധപൂരിതമായ അരീ... സൂര്യകിരണങ്ങളാൽ വളർന്ന് വലുതായ നെൽച്ചെടിയിൽ വിളഞ്ഞ്‌ വന്ന അരീ... അല്ലാമാ ഇഖ്ബാൽ പാടിയ പോലെ മേരെ ദിൽക്കി....." സമദാനി ആരംഭിച്ചു.

എന്നാൽ സമദാനിയെ ആ പാട്ട്‌ പൂർത്തിയാക്കാൻ അനുവദിക്കാതെ റബ്ബ്‌ ഇടപെട്ടു.
"സമദാനി സാഹിബ്‌ വലിച്ച്‌ നീട്ടാതെ. കമറു ബിരിയാണി ഇണ്ടാക്ക്വാണ്‌."

"എന്ത്‌ ബിരിയാണിയാ ? ചിക്കനാണോ ?" മുനീർ അന്യേഷിച്ചു.

"ചിക്കനല്ല മട്ടനാണ്‌." മറുപടി പറഞ്ഞത്‌ തങ്ങളായിരുന്നു.

"നെയ്യ്‌ ഒന്ന് കൊറക്കാൻ പറഞ്ഞാളിം. ഇക്ക്‌ കൊളസ്ട്രോൾ കൂടിക്ക്‌ണ്‌." ഇബ്രാഹീംക്ക പറഞ്ഞു.

"മട്ടൻ ബിരിയാണി ആണോ ? എന്നാ മ്മടെ ശ്രീധരൻ പിള്ളേനിം ക്ഷണിക്കാ. മൂപ്പർക്ക്‌ മട്ടൺ ബിരിയാണി ഭയങ്കര ഇഷ്ടാ. മൂപ്പരാണെങ്കിൽ പാർട്ടി ആപ്പീസിലിണ്ട്‌." ഇതും പറഞ്ഞ്‌ ഷാജി ഫോൺ എടുത്തു.

"അല്ല ഷാജ്യേ ? അനക്ക്‌ അന്തും കുന്തും ല്യേ ? കമറു പറഞ്ഞതെന്നെ പൊല്ലാപ്പായി ഇരിക്കാ... അപ്പോളാ അന്റെ ഒരു മാഞ്ഞാളം." മായീൻ കാക്കയായിരുന്നു അത്‌ പറഞ്ഞത്‌.

അപ്പോഴേക്കും അകത്ത്‌ നിന്ന്‌ കമറൂന്റെ വിളി : "എല്ലാരും ഇങ്ങണ്ട്‌ പോരീ ട്ടാ... ബിരിയാണി വെളമ്പീക്ക്ണ്‌."

"അല്ല.. അപ്പൊ കമറൂന്റെ കാര്യത്തിൽ എന്താ തീരുമാനം ?" ബഷീർ ചോദിച്ചു.

"ഓൾ ഇണ്ടാക്യ ബിരിയാണി തിന്നാൻ പോവുമ്പൊ എങ്ങെനേ പ്പൊ ഓളെ പൊറത്താക്വാ? ഒരു കാര്യം ചെയ്യാം ഓളെക്കൊണ്ട്‌ ഒരു മാപ്പെഴുതി വാങ്ങിക്കാ... എന്നിട്ട്‌ മജീദ്‌ അതൊന്ന് സോഷ്യൽ മീഡിയേല്‌ ഇട്ടാളേ... അല്ലേ തങ്ങളേ ?" കുഞ്ഞാപ്പയാണ്‌ പരിഹാരം നിർദ്ദേശിച്ചത്‌.

"എന്നാ അങ്ങനെ..." തങ്ങൾ സമ്മതിച്ചു.

"അപ്പൊ അണികൾക്ക്‌ ദേഷ്യം വരില്ലേ ? ഓൽ അംഗീകരിക്വോ ? ഓൽ കലിപ്പിലാ..." ബഷീർ തന്റെ സംശയം പ്രകടിപ്പിച്ചു.

"തങ്ങള്‌ പറഞ്ഞൂ ന്ന് പറഞ്ഞാ മതി. തന്നെ കൊല്ലാൻ വന്നവരോട്‌ പോലും പ്രവാചകൻ ക്ഷമിച്ചിട്ടില്ലേ, കമറു ഒരു സ്ത്രീയല്ലേ, ഇതൊരു നാക്ക്‌ പിഴവല്ലേ എന്നൊക്കെ ചോദിക്കുക. ഓൽ ഒതുങ്ങിക്കോളും..." കുഞ്ഞാപ്പ അതിനും പരിഹാരം കണ്ടെത്തി.

"അപ്പൊ നാക്ക്‌ പിഴവ്‌ എന്ന് ചേർത്ത്‌ മാപ്പ്‌ ഇടല്ലേ... ഞാൻ ഇത്‌ ഫേസ്ബുക്കിൽ ഒന്ന് ഇട്ട്‌ വരാട്ടോ... മട്ടന്റെ ലെഗ്‌ പീസ്‌ കമറൂനോട്‌ മാറ്റി വെക്കാൻ പറീ..." എന്നും പറഞ്ഞ്‌ കൊണ്ട്‌ മജീദാക്ക ഫേസ്ബുക്കിലേക്ക്‌ ലോഗിൻ ചെയ്തു.

അബസ്വരം :
ഇതിന്‌ സമകാലിക സംഭവ വികാസങ്ങളുമായി വല്ല ബന്ധവും തോന്നി എങ്കിൽ ആ ബന്ധം ഒരു നഗ്ന സത്യം മാത്രം.

                                                                     1515
                                                                     ******
06.05.2017
കിണറ്റിൽ നിന്ന് കുറച്ച്‌ മണ്ണെടുക്കാനുണ്ടായിരുന്നു. നികേഷിന്‌ ഒഴിവുണ്ടോ ആവോ?

അബസ്വരം :
കയർ കെട്ടി ഇറങ്ങാൻ കിണറിന്റെ അടുത്തൊന്നും മരം ഇല്ല. നികേഷാവുമ്പൊ കയറൊന്നും മാണ്ടല്ലോ ?

                                                                     1516
                                                                     ******
06.05.2017
ഖമറുന്നീസയെ വനിതാ ലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്‌ നിന്ന് നീക്കിയതിനെ സ്വാഗതം ചെയ്യുന്നു.

നാക്ക്‌ പിഴവാണ്‌ എന്നും, മാപ്പപേക്ഷ സ്വീകരിച്ചിരിക്കുന്നു എന്നും ലീഗ്‌ നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചതിന്‌ ശേഷം, നിലപാടിൽ ലീഗ്‌ എന്ത്‌ കൊണ്ട്‌ മാറ്റം വരുത്തി എന്നൊന്ന് ചിന്തിക്കുന്നത്‌ നന്നായിരിക്കും.

അതിന്റെ കാരണം ഒന്നേ ഒന്നാണ്‌. ലീഗ്‌ അണികളിലെ വലിയൊരു വിഭാഗം ഈ വിഷയം മാപ്പിൽ ഒതുക്കിയതിൽ അസംതൃപ്തരായിരുന്നു എന്ന വസ്തുത നേതൃത്വം തിരിച്ചറിയുകയും, കർശനമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കാലിനടിയിലെ മണ്ണ്‌ ഒലിച്ച്‌ പോകും എന്നവർ മനസ്സിലാക്കുകയും ചെയ്തു എന്നത്‌ തന്നെയാണ്‌ കാരണം.

മാപ്പിൽ ഒതുക്കാനുള്ള ലീഗ്‌ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കാൻ തയ്യാറായ ലീഗ്‌ അണികളെ ഈ അവസരത്തിൽ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.

നേതൃത്വത്തെ തിരുത്താൻ കഴിയുന്ന, നേതൃത്വം എന്ത്‌ ഉത്തരവിട്ടാലും അത്‌ അതേ പടി വിഴുങ്ങാത്ത അണികൾക്കേ പാർട്ടികളെ നല്ല ദിശയിൽ മുന്നോട്ട്‌ കൊണ്ട്‌ പോകാൻ കഴിയൂ.

അബസ്വരം :
അതോടൊപ്പം തന്നെ വിഷയം മാപ്പിൽ ഒതുക്കിയതിനെ ന്യായീകരിക്കാൻ വന്ന ഒരു പറ്റം ഊള അണികളും ലീഗിൽ ഉണ്ടായി. എന്ത്‌ പൊട്ടത്തരവും അതേ പടി വിഴുങ്ങുന്ന ഇത്തരം ഊള അണികളോടുള്ള സഹതാപവും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. നിങ്ങൾ ഇനി എന്നാണ്‌ നന്നാവുക ഹംക്കുകളേ ?

                                                                     1517
                                                                     ******
06.05.2017
ചെഗുവേരയും ഇന്ത്യയും തമ്മിൽ ഉള്ള ബന്ധം മനസ്സിലാവാത്ത പലരും ഉണ്ടെന്ന് മനസ്സിലായി.

അറിയാത്തവർക്കായി ആ ബന്ധം പറഞ്ഞ്‌ തരാം.

ചെഗുവേര കഞ്ചാവ്‌ വലിക്കുമ്പോൾ പുക ഊതി വിട്ടിരുന്നത്‌ ഇന്ത്യയുടെ ദിശയിൽ ആയിരുന്നു.

ആ പുക ഇന്ത്യയിൽ എത്തി. ആ പുകയുടെ നാറ്റം ബ്രിട്ടീഷുകാരെകാരെ ഇന്ത്യയിൽ നിന്നും ഓടിച്ചു.

ഇപ്പൊ ബന്ധം മനസ്സിലായല്ലോ ല്ലേ ?

അബസ്വരം :
വേറെ ഏതെങ്കിലും ബന്ധത്തെ കുറിച്ച്‌ ഇനി സംശയം ഉണ്ടോ മക്കളേ ?

                                                                     1518
                                                                     ******
06.05.2017
"മുസ്ലിം എന്ന പേരു വച്ചു മുസ്ലിമിനു നിഷിദ്ധമാക്കിയ മദ്ധ്യപാനവും വ്യഭിചാരവും സ്വർഗ്ഗ രതിയും ചെയ്യുന്ന നിന്റെ നേതാക്കന്മാരുടെ ലിസ്റ്റ് തന്നെ തരാം, ആരെ എങ്കിലും ഇന്നുവരെ അനിസ്ലാമിക കാര്യങ്ങൾ ചെയ്തതിനു ലീഗ് പുറത്താക്കിയിട്ടുണ്ടോ? പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രം, എന്തിനാന്നറിയല്ലോ? ചൊറിയുന്ന ലീഗ് കാരാ വാ, തെളിവ് സഹിതം നിന്റെ നേതാക്കന്മാരെ പൊളിച്ചെടുക്കിത്തരാം." - ഖമറുന്നീസ അൻവറിന്റെ മകൻ അസ്‌ഹർ

അബസ്വരം :
ആ ലിസ്റ്റ്‌ ഒന്ന് വേഗം പുറത്ത്‌ വിട്‌ അസ്‌ഹർ മോനേ... അറിഞ്ഞിരിക്കാലോ !

ഒപ്പം ചില ചോദ്യങ്ങൾ കൂടി,
മദ്യപിക്കുന്ന, വ്യഭിചരിക്കുന്ന നേതാക്കളാണ്‌ എന്ന് ബോധ്യമുണ്ടായിട്ടും ആ നേതാക്കളുടെ ഇടയിലേക്ക്‌ സ്വന്തം ഉമ്മാനെ എന്തിന്‌ പറഞ്ഞയച്ചു ? അത്തരം ആളുകൾ നേതൃത്വം കൊടുക്കുന്ന ഒരു പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷയാവാൻ എന്തിന്‌ ഉമ്മാനെ നിങ്ങൾ സമ്മതിച്ചു ?

അങ്ങനെ അറിഞ്ഞ്‌ കൊണ്ട്‌ ഇത്തരക്കാർക്കിടയിലേക്ക്‌ പറഞ്ഞയക്കുന്നത്‌ കൂട്ടിക്കൊടുപ്പല്ലേ അസ്‌ഹർ മോനേ ?

                                                                     1519
                                                                     ******
07.05.2017
"ശക്തമായ ഇന്ത്യയ്ക്കായി ഉത്തമസന്തതികളെ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ആർഎസ്എസ്. ഒരു ദശകം മുൻപ് ഗുജറാത്തിൽ ആരംഭിച്ച പദ്ധതി 2015 ൽ രാജ്യവ്യാപകമാക്കിയെന്ന് ആർഎസ്എസിന്റെ ആരോഗ്യവിഭാഗം ആരോഗ്യ ഭാരതി അറിയിച്ചു. ഗർഭ് വിജ്ഞാൻ സംസ്കാർ എന്നാണു പദ്ധതിയുടെ പേര്. ഇതിലൂടെ മികച്ച ബുദ്ധിശക്തിയും ഉയരവും നിറവുമുള്ള കുട്ടികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം." - വാർത്ത

ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും യശോദാ ബെന്നിന്‌ ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം ഉണ്ടായാൽ മതിയായിരുന്നു.

അബസ്വരം :
ഈ പദ്ധതി ആർ എസ്‌ എസ്‌ സ്വയം ശവക്കുഴി തോണ്ടുന്ന പരിപാടിയാണ്‌. കാരണം ഉത്തമ ബുദ്ധിയുള്ള കുട്ടികളായാൽ ഓൽ സംഘികൾ ആവില്ല. ആർ എസ്‌ എസിൽ ആൾ വേണം എങ്കിൽ തലക്ക്‌ വെളിവില്ലാത്ത, വക്രബുദ്ധി ഐറ്റംസിനെ ഒണ്ടാക്കാൻ നോക്ക്‌ സംഘികളേ !

                                                                     1520
                                                                     ******
08.05.2017
"കണ്ണൂര്‍: പ്രവേശനപ്പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തിയത്. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയുംചെയ്തു. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. രാവിലെ 8.30-ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് പരീക്ഷയെഴുതേണ്ടിവന്നു ഇവര്‍ക്ക്. പലരും നാണക്കേടുകൊണ്ട് കരഞ്ഞു. പയ്യാമ്പലത്തെ ഒരു തപാല്‍ജീവനക്കാരന്റെ മകള്‍ ജീന്‍സാണ് ധരിച്ചിരുന്നത്. ആദ്യപരിശോധനയില്‍ ജീന്‍സിലെ ലോഹബട്ടണ്‍ മുറിച്ചുമാറ്റിച്ചു. അതിനുശേഷം ചെന്നപ്പോള്‍ ജീന്‍സിലെ പോക്കറ്റ് ഒഴിവാക്കണമെന്നായി. പോക്കറ്റ് കീറിയാല്‍ ശരീരം വെളിയില്‍ കാണുമെന്നതിനാല്‍ അച്ഛന്‍ മറ്റൊരു വസ്ത്രം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഏറെ ദൂരെപ്പോയി കട തുറപ്പിച്ച് ലെഗ്ഗിന്‍സ് കൊണ്ടുവന്നാണ് മകള്‍ക്ക് നല്‍കിയത്. ചെറുവത്തൂരിലെ അധ്യാപികയുടെ മകള്‍ക്കും ദൂരെപ്പോയി വസ്ത്രം വാങ്ങേണ്ടിവന്നു. അയല്‍വീട്ടുകാരായ സ്ത്രീകള്‍ പലരും പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഇക്കൂട്ടത്തിലെ ചുരിദാറുകളുടെ കൈകള്‍ അധികൃതര്‍ മുറിച്ചുമാറ്റി. പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഇത്തരം നടപടികളുണ്ടായതെന്നതിനാല്‍ പല കുട്ടികളും പരീക്ഷയെഴുതാന്‍ വൈകി. കടുത്ത മാനസികസമ്മര്‍ദം വേറെയും. അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചുരിദാറിന്റെ കൈ മുറിച്ചതായി പരാതി ഉയര്‍ന്നു. മാലൂര്‍ അരയാരംകീഴില്‍ ദേവാനന്ദിന്റെ മകള്‍ വി. ചഞ്ചലിന്റെ ചുരിദാര്‍ മുറിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി കരഞ്ഞു. പ്രശ്‌നമായതോടെ ഒരു കൈമാത്രം മുറിച്ചുനിര്‍ത്തി. വൈകുന്നേരം വീട്ടിലേക്ക് ഒറ്റക്കൈയുള്ള ചുരിദാറും ധരിച്ച് കുട്ടി വന്നപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. പെണ്‍കുട്ടികളെ അപമാനിച്ചതില്‍ സി.ബി.എസ്.ഇ. അധികൃതര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു." - വാർത്ത

അബസ്വരം :
ഇക്കണക്കിനാണെങ്കിൽ സുനാപ്ലിയുടെ നടുവിലെ ഓട്ടയിലും, കിണ്ണാങ്കൃതിയിലും, പിന്നാമ്പുറ വാതിലിന്റെ ഉള്ളിലും കോപ്പിയടിക്കാനുള്ള സാധന സാമഗ്രികൾ തിരുകാൻ സാധ്യതയുള്ളത്‌ കൊണ്ട്‌ അവയും മുറിച്ച്‌ മാറ്റുകയോ, അവിടങ്ങളിൽ മെഴുക്‌ ഉരുക്കി ഒഴിച്ച്‌ ആ ഓട്ടകൾ അടക്കുകയോ കൂടി ചെയ്യേണ്ടിയിരുന്നില്ലേ ?

                                                                     1521
                                                                     ******
08.05.2017
മൾട്ടിപ്പിൾ ചോയ്സ്‌ ക്വസ്റ്റൻ വെച്ച്‌ നടക്കുന്ന പ്രവേശന പരീക്ഷകളിൽ തുണ്ട്‌ വെച്ച്‌ കോപ്പി അടിച്ച്‌ വിജയിക്കുക എന്നത്‌ അസാധ്യമാണ്‌.

അതിന്റെ പ്രധാന കാരണം സമയ പരിമിതി തന്നെ.

180 ചോദ്യങ്ങൾക്ക്‌ 180 മിനുട്ട്‌ കൊണ്ട്‌ ഉത്തരങ്ങൾ അടയാളപ്പെടുത്തണം. അതായത്‌ ഒരു മിനുട്ട്‌ കൊണ്ട്‌, ഒരു ചോദ്യം വായിച്ച്‌, അതിന്റെ ഉത്തരം മനസ്സിലാക്കി, പ്രസ്തുത ഉത്തരവുമായി ബന്ധപ്പെട്ട ബബിൾ കറുപ്പിക്കുന്ന പരിപാടി പൂർത്തിയാക്കണം.

ഇനി ഒരു കോപ്പി അടിച്ച്‌ ഉത്തരം ഉത്തരം എഴുതുന്നവന്റെ അവസ്ഥ നോക്കാം. ആദ്യം അവൻ ചോദ്യം വായിക്കണം. അതിനൊരു 30 സെക്കന്റ്‌ മാറ്റി വെക്കാം. പിന്നെ പ്രസ്തുത ഉത്തരത്തിന്റെ തുണ്ട്‌ എവിടെയാണ്‌ എന്നതിൽ വ്യക്തത ഉണ്ടാക്കണം. ആ തുണ്ട്‌ എക്സാമിനറുടെ കണ്ണിൽ പെടാതെ എടുത്ത്‌, വായിച്ച്‌, അത്‌ വീണ്ടും സുരക്ഷിതമായ സ്ഥലത്ത്‌ വെച്ച്‌, ബബിൾ കറുപ്പിക്കലിലേക്ക്‌ കടക്കണം. ഇത്‌ ചെയ്യാൻ ചുരുങ്ങിയത്‌ 3 - 4 മിനുട്ട്‌ വേണ്ടി വരും. ഒരോ ഉത്തരവും ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ 50 - 60 ഉത്തരങ്ങൾ തീരുമാനമാക്കാനേ 180 മിനുട്ട്‌ തികയൂ !

അപ്പോൾ 100 നു മുകളിൽ ചോദ്യങ്ങൾ ഉത്തരം നൽകാൻ കഴിയാതെ അവശേഷിക്കും.

അത്രയും ചോദ്യങ്ങൾ ഒരാൾ ഒഴിവാക്കിയാൽ അയാൾക്കെങ്ങിനെ റാങ്ക്‌ ലിസ്റ്റിന്റെ മുൻനിരയിൽ കയറിക്കൂടാൻ പറ്റും ?

ഇത്തരം പ്രവേശന പരീക്ഷകളിൽ വിജയിക്കാൻ രണ്ട്‌ സംഭവങ്ങൾ മാത്രമേ സഹായിക്കൂ. ഒന്നുകിൽ വിഷയം നന്നായി പഠിക്കുക എന്ന സംഭവം. അല്ലങ്കിൽ ഭാഗ്യം എന്ന സംഭവം.

കോപ്പി അടിച്ച്‌ പ്രവേശനപരീക്ഷകളിൽ വിജയിക്കാൻ ശ്രമിക്കുന്നതിനേക്കാൾ എത്രയോ ബുദ്ധിപരമായ നീക്കം കൃത്യമായി അറിയാത്ത ഉത്തരങ്ങൾ കറക്കി കുത്തുക എന്നുള്ളതാണ്‌.

വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കേ കോപ്പിയുടെ പേരും പറഞ്ഞ്‌ ഉടുതുണി ഉരിയിക്കുന്നത്‌ സാഡിസം ആണ്‌. അഡ്മിഷൻ കിട്ടാനായി പരീക്ഷക്ക്‌ വരുന്ന വിദ്യാർത്ഥികളുടെ മുന്നിൽ ഭരണ കർത്താക്കളും, ഉദ്യോഗസ്ഥരും തങ്ങൾ എന്തോ തമ്പ്രാക്കന്മാരാണ്‌ എന്ന് വരുത്തി തീർത്ത്‌ ആത്മസായൂജ്യം അടയുന്ന സാഡിസം.

അബസ്വരം :
ഈ നിയമം ഉണ്ടാക്കിയവർക്കും, അത്‌ പാലിക്കാൻ ആത്മാർത്ഥത കാണിക്കുന്നവർക്കും മനോരോഗ ചികിത്സ നൽകണം. ആവശ്യമെങ്കിൽ മൂലമറ്റത്ത്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ അതിനായി ഉപയോഗിക്കുകയും വേണം.

                                                                     1522
                                                                     ******
09.05.2017
"മോദിയുടെ യാഗാശ്വത്തെ അരിവാൾ ചുറ്റിക ഇരട്ട സഹോദരന്മാരെ കൊണ്ട് പിടിച്ചു കെട്ടും." - സീതാറാം യച്ചൂരി

അബസ്വരം :
ഇതും പറഞ്ഞ്‌ കൊണ്ട്‌ അയാൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ്‌, മൂത്രമൊഴിച്ച്‌ വീണ്ടും കിടന്നു. 


എന്നിട്ട്‌ "ഛെ ! മൂത്രമൊഴിക്കാൻ മുട്ടിയില്ലെങ്കിൽ ഞാൻ പ്രധാനമന്ത്രി ആകുന്ന സീൻ വരെ കാണാമായിരുന്നു. എല്ലാം നശിപ്പിച്ചില്ലേ ?" എന്ന് പറഞ്ഞ്‌ സുനാപ്ലിക്ക്‌ ഒരു അടിയും വെച്ച്‌ കൊടുത്തു.

                                                                     1523
                                                                     ******
10.05.2017
"സുധാമണിക്ക്‌ സെഡ്‌ കാറ്റഗറി സുരക്ഷ." - വാർത്ത

അബസ്വരം :
പടക്കക്കടക്ക്‌ പരമാവധി സുരക്ഷ എപ്പോഴും നല്ലതാ.

                                                                     1524
                                                                     ******
11.05.2017
സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെ വിവിധ സർവ്വീസ്‌ നിരക്കുകൾ :
01. എ ടി എം ഇടപാട്‌ - 25 രൂപ
02. ചെക്ക്‌ എഴുതാൻ ബാങ്കിലെ പേന ഉപയോഗിക്കാൻ - 15 രൂപ
03. ബാങ്കിലെ കസേരയിൽ ഇരിക്കാൻ - 35 രൂപ
04. ബാങ്കിലെ ജീവനക്കാരി പുഞ്ചിരിച്ചാൽ - 250 രൂപ
05. ബാങ്കിലെ ജീവനക്കാരൻ പുഞ്ചിരിച്ചാൽ - 200 രൂപ
06. ബാങ്കിന്റെ ഉള്ളിൽ നടക്കുന്നതിന്‌ - 15 രൂപ ഒരോ സ്റ്റെപ്പിനും
07. ബാങ്കിലെ നോട്ടീസ്‌ ബോർഡുകൾ വായിക്കാൻ - 33 രൂപ ഒരോ നോട്ടീസിനും
08. ബാങ്കിൽ നിന്നും വെള്ളം കുടിച്ചാൽ - 22 രൂപ ഒരോ ഗ്ലാസിനും.
09. ബാങ്കിൽ വെച്ച്‌ ശ്വസിക്കുന്നതിന്‌ - 13 രൂപ ഒരു മിനുട്ടിന്‌
10. ബാങ്കിൽ വളിയിട്ടാൽ - 250 രൂപ ഒരോ വളിക്കും
11. ബാങ്കിലെ ജീവനക്കാരിയെ പഞ്ചാര അടിച്ചാൽ - 500 രൂപ
12. ജീവനക്കാരനോട്‌ സംശയം ചോദിച്ചാൽ - 111 രൂപ ഒരോ സംശയത്തിനും
13. ബാങ്കിൽ വെച്ച്‌ തുമ്മിയാൽ - 125 രൂപ ഒരോ തുമ്മലിനും
14. മാനേജറുടെ കാബിനിലേക്ക്‌ നോക്കിയാൽ - 400 രൂപ
15. ബാങ്കിൽ നിന്നും വല്ലതിനും വ്യക്ത ചോദിച്ചാൽ - 25000 രൂപ

അബസ്വരം :
ബാങ്കിൽ വെച്ച്‌ ആറ്‌ വളി ഒന്നിച്ച്‌ വിടുന്നവർക്ക്‌, ഒരു വളി ഫ്രീ ആയിരിക്കും. ഈ സൗജന്യം എത്രയും പെട്ടന്ന് ഉപയോഗപ്പെടുത്തുക.

                                                                     1525
                                                                     ******
12.05.2017
ഡ്രൈവർ, ഗൺമാൻ എന്നീ രണ്ട്‌ കീഴ്‌ജാതികൾ കൂടി കണ്ടെത്തി പരിപോഷിപ്പിച്ച കൊന്നപ്പൂ ജലീലിന്‌ എത്ര ലൈക്ക്‌ സൂർത്തുക്കളേ ?

അബസ്വരം :
ഇനി ഓനും ഓന്റെ കെട്ട്യോളും കൂടി കിടക്കുന്ന ഫോട്ടോ ഇട്ട്‌ "ഭാര്യയോടൊപ്പം ഡിങ്കോൾഡിഫിക്കേഷന്‌ മഹാമനസ്കത കാട്ടിയ മന്ത്രി" എന്ന പോസ്റ്റും വരുമോ ആവോ ?

                                                                     1526
                                                                     ******
13.05.2017
"കൊച്ചിയിൽ മെട്രോ കൊണ്ടുവരണം" എന്ന് ആദ്യമായി ആവശ്യപ്പെട്ടത്‌ സഖാവ്‌ കാറൽ മാർക്ക്‌സ്‌ ആയിരുന്നു. കുറച്ച്‌ വർഷങ്ങൾക്ക്‌ ശേഷം കഞ്ചാവ്‌ വലിക്കുന്നതിനിടയിൽ ചെഗുവേരയും ഇതേ ആവശ്യം മുന്നോട്ട്‌ വെച്ചു.
പിന്നീട്‌ വി.എസ്‌.അച്ചുതാനന്ദൻ ജനിച്ചപ്പോൾ കൊച്ചി മെട്രോയുടെ ഒരു ബോഗി കയ്യിൽ പിടിച്ചാണ്‌ ഗർഭപാത്രത്തിൽ നിന്നും പുറത്തേക്ക്‌ വന്നത്‌. പിണറായി വിജയൻ ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്ക്‌ വന്നപ്പോൾ മെട്രോ ട്രെയിനിന്റെ മറ്റൊരു ബോഗി കൂടി കൊണ്ടു വന്നു. കുഞ്ഞായിരിക്കുമ്പോൾ മിഠായിക്കും മറ്റും വേണ്ടി കരയുന്നതിനു പകരം "കൊച്ചി മെട്രോ വാ" എന്ന് പറഞ്ഞായിരുന്നു വിജയൻ കരഞ്ഞിരുന്നത്‌ എന്ന് അയൽവാസിയായ വടക്കേലെ ജാനുവിന്റെ "ട്രെയിനുകൾ സഞ്ചരിക്കുമ്പോൾ" എന്ന ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

മെട്രോ കൊച്ചുകൾ കയ്യിലായെങ്കിലും പാളം ഇല്ലാഞ്ഞത്‌ കൊച്ചി മെട്രോയെ വൈകിച്ചു. എങ്കിലും സഖാക്കൾ തങ്ങളുടെ മാർക്ക്‌സിന്റേയും, ചെഗുവേരയുടേയും സ്വപ്നം സാക്ഷാത്‌ കരിക്കുന്നതിനായി അഹോരാത്രം പരിശ്രമിച്ചു. ഒടുവിൽ കൊന്നപ്പൂമരം കൂട്ടിയാൽ പാളമായി ഉപയോഗിക്കാം എന്ന് സഖാക്കൾക്കിടയിലെ ബുദ്ധിജീവികൾ പ്രതിക്രിയാവാദത്തിലൂടെ കണ്ടെത്തി.
 ആ കണ്ടെത്തലാണ്‌ കൊച്ചി മെട്രോയെ ഇന്നത്തെ നിലയിൽ നിർമ്മിച്ചെടുത്തത്‌.

ആ മെട്രോയുടെ പിതൃത്വം ഡൽഹിയിലെ ഒരു ബൂർഷ്വാ കമ്പനിക്ക്‌ നിർമ്മാണ കരാർ നൽകിയത്‌ കൊണ്ടോ, മുതലാളിത്വ രീതിയിൽ കൊച്ചിൻ മെട്രോക്ക്‌ തറക്കല്ലിട്ടത്‌ കൊണ്ടോ, സാമ്രാജത്വ മാതൃകയിൽ പരീക്ഷണ ഓട്ടം നടത്തിയത്‌ കൊണ്ടോ ഉമ്മൻ ചാണ്ടിക്ക്‌ അവകാശപ്പെടുന്നില്ല.

അബസ്വരം :
"ഗർഭം ഉണ്ടാക്കിയവനല്ല, പേറെടുത്തവനാണ്‌ തന്റെ കുട്ടിയുടെ തന്ത" എന്ന് കുന്നുമ്മേൽ ശാന്ത "ഒളിവെടീയൻ ഡയറി" എന്ന തന്റെ ആത്മകഥയിൽ കുറിച്ചിട്ടതും നമുക്ക്‌ മറക്കാതിരിക്കാം സഖാക്കളേ !

                                                                     1527
                                                                     ******
14.05.2017
ഇന്നലെ രാത്രി മുതൽ വീട്ടിൽ ഹൈവോൾട്ടേജ്‌.

ഒരു ബൾബ്‌ പരലോകം പൂകിയതോടെ മ്മൾ മെയിൻ സ്വിച്ച്‌ ഓഫാക്കി.

അതോടെ ഫാൻ നിന്നു. ചൂട്‌ വന്ന് ചിരിച്ചോണ്ട്‌ നിന്നു. കൊതുകുകൾ മൂളിപ്പാട്ടുമായി വന്നു. ഉറക്കം പോയി.

"രാത്രി കറന്റും ഓഫാക്കിയാണ്‌ ഇങ്ങടെ ഒരു കാര്യം നോക്കൽ. മനുഷ്യനെ ഒറങ്ങാനും സമ്മയ്ക്കൂല" എന്ന് കൂരിരുട്ടിൽ കെട്ട്യോളുടെ ശബ്ദത്തിൽ ഒരശരീരി മുഴങ്ങി. അത്‌ കേൾക്കാത്ത പോലെ കണ്ണടച്ച്‌ കിടന്നു. ഉറക്കത്തിൽ എന്ന പോലെ നാല്‌ ചവിട്ട്‌ ഓൾ ചവിട്ടിയെങ്കിലും, "ഉറക്കത്തിലായത്‌ കൊണ്ട്‌ ചവിട്ട്‌ കിട്ട്യേത്‌ മ്മൾ അറിഞ്ഞിട്ടില്ലാ ട്ടാ" എന്ന് കോലത്തിൽ കിടന്ന് മ്മളും അഡ്ജസ്റ്റ്‌ ചെയ്തു.

അങ്ങനെ തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.

സൂര്യൻ ഹായ്‌ പറഞ്ഞ്‌ വന്നതോടെ മ്മൾ എഴുന്നേറ്റ്‌ നേരെ കെ എസ്‌ ഇ ബി മീറ്ററിന്റെ അടുത്ത്‌ പോയി നോക്കി.

അതിൽ വോൾട്ടേജ്‌ 405 കാണിക്കുന്നു.

മ്മടെ കണ്ണ്‌ തള്ളി. "405 വോൾട്ടേജ്‌ ഉണ്ടായിട്ട്‌ ഒരു ബൾബല്ലേ ഗുഡ്‌ ബൈ അടിച്ചുള്ളൂ" എന്ന് സമാധാനിച്ചു.

വിവരം അറിയിക്കാൻ കെ എസ്‌ ഇ ബി ഓഫീസിലെ നമ്പർ ഡയൽ ചെയ്തു.

"ഹലോ... കെ എസ്‌ ഇ ബി... ആരാണ്‌ ? എന്താണ്‌ ?" ഫോൺ അറ്റൻഡ്‌ ചെയ്തവൻ ചോദ്യം ഉയർത്തി.

"ഹലോ.. ഇത്‌ ഇരിമ്പിളിയത്ത്‌ നിന്നാണ്‌. ഇവിടെ ആകെ ഹൈവോൾട്ടേജ്‌." മ്മൾ പറഞ്ഞു.

"ആ നിങ്ങളല്ലേ ഇന്നലെ വോൾട്ടേജ്‌ ഇല്ല എന്ന് പറഞ്ഞ്‌ വിളിച്ചത്‌ ? എന്നിട്ടിപ്പൊ വോൾട്ടേജ്‌ കൂടി ന്നോ ?" മൂപ്പർ ഒരു ആക്കിയ രീതിയിൽ ചോദിച്ചു.

"വോൾട്ടേജ്‌ കുറവ്‌ എന്ന് പറഞ്ഞാൽ 400 ഒന്നും വച്ച്‌ തരേണ്ട ചേട്ടാ. ഒരു 250 ഒക്കെ വെച്ച്‌ തന്നാൽ മതി." മ്മളും വിട്ടുകൊടുത്തില്ല.

"400 ഉണ്ടല്ലേ... ലൈൻമാൻ വരട്ടെ. നോക്കാട്ടോ..." എന്നും പറഞ്ഞ്‌ മൂപ്പർ ഫോൺ വെച്ചു.

എന്തായാലും വോൾട്ടേജ്‌ കുറവാണെന്ന് പറഞ്ഞപ്പോഴേക്കും 400 വോൾട്ട്‌ വെച്ച്‌ ചാമ്പിയ മഹാമനസ്ക്കതയെ അഭിന്ദിക്കാതിരിക്കാൻ കഴിയില്ല.

അബസ്വരം :
ഇനി വല്ലവരും വോൾട്ടേജ്‌ ഇല്ല എന്ന് കെ എസ്‌ ഇ ബിയിലേക്ക്‌ വിളിച്ച്‌ പരാതി പറയുമ്പോൾ, 250 മതി എന്ന് പ്രത്യേകം പറയണം. അല്ലെങ്കി ഉള്ള വോൾട്ടേജ്‌ മുഴുവൻ മണിയാശാൻ വാരിക്കോരി തരും. എല്ലാം ശരിയാക്കാനുള്ള ധൃതികൊണ്ടാ... തെറ്റിദ്ധരിക്കരുത്‌.

                                                                     1528
                                                                     ******
16.05.2017
മോട്ടിവേഷൻ ക്ലാസിൽ അധ്യാപകൻ മോട്ടിവേഷൻ തുടരുകയായിരുന്നു.
"നമ്മെ കൊണ്ട്‌ എല്ലാം സാധ്യമാണ്‌. നത്തിംഗ്‌ ഈസ്‌ ഇമ്പോസിബിൾ. അഥവാ അസാധ്യമായി ഒന്നുമില്ല." അയാൾ ചാമ്പി.

"ഒരു കാര്യം ചോദിക്കട്ടെ സാറേ ?" ശ്രോതാക്കൾക്കിടയിൽ നിന്ന് ഒരു ചോദ്യം ഉയർന്നു.
"എന്താ ? ചോദിക്കൂ ?"

"അസാധ്യമായി ഒന്നുമില്ല എന്ന് പറയുന്നത്‌ തെറ്റല്ലേ സാറേ ?"

മാഷ്‌ : " ഒരിക്കലും തെറ്റല്ല. നാം ഒരു കാര്യം നേടാൻ ഉറപ്പിച്ചാൽ നമുക്ക്‌ അത്‌ നേടാൻ കഴിയും. ആദ്യം ഇപ്പോൾ നിങ്ങൾ ചോദിച്ചത്‌ പോലെ നടക്കുമോ എന്ന സംശയം ഒരിക്കലും ഉയരാത്ത ഒരു മനസ്സ്‌ ഉണ്ടാക്കി എടുക്കുക എന്നതാണ്‌ പ്രധാനം. നെഗറ്റീവ്‌ ചിന്തകൾക്ക്‌ ഒരു സ്ഥാനവും നമ്മുടെ മനസ്സിൽ ഉണ്ടായിക്കൂടാ. ശുഭപ്രതീക്ഷയോടെ മുന്നേറണം. എങ്കിൽ നാം ലക്ഷ്യം നേടും."

ശിഷ്യൻ : "അസാധ്യമായി ഒന്നുമില്ല എങ്കിൽ സാറ്‌ ആ കറന്റിന്റെ പോസ്റ്റിൽ കയറി അതിലെ കറന്റ്‌ പോകുന്ന 12 കെ വി ലൈനിൽ നഗ്നഹസ്തങ്ങൾ കൊണ്ട്‌ ഒന്ന് തൊടുമോ ?"

അബസ്വരം :
"അസാധ്യമായി ഒന്നുമില്ല" എന്ന വിഡ്ഢിത്തം വിളമ്പലാവരുത്‌ മോട്ടിവേഷൻ ക്ലാസുകൾ. സാധ്യവും, അസാധ്യവുമായ കാര്യങ്ങൾ ഉണ്ട്‌ എന്നും, അവ ഒരോ വ്യക്തിക്കും ആപേക്ഷികമായി മാറിക്കൊണ്ടിരിക്കും എന്നും തിരിച്ചറിവ്‌ നൽകുന്നതാവണം അവ. തനിക്ക്‌ സാധ്യമായ വഴി തിരഞ്ഞെടുക്കാനും, അസാധ്യമായതിൽ നിന്ന് മാറി നിൽക്കാനും ഉള്ള ബോധം ഉണർത്തുന്നതും ആകണം മോട്ടിവേഷൻ ക്ലാസുകൾ.

                                                                     1529
                                                                     ******
16.05.2017
"വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കാളശക്തി’. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തലുമായി ബാബാ രാംദേവും പതഞ്ജലിയും." - വാർത്ത

കാളയുടെ സുനാപ്ലിയിൽ ഫേസ്‌ വയറും, ഗുണ്ടിയിൽ ന്യൂട്ട്രൽ വയറും ഘടിപ്പിക്കുക. എന്നിട്ട്‌ അതിന്റെ ചെവിയിൽ ചെന്ന് "വൈദ്യുതി വിതരണം ആരംഭിക്കട്ടെ" എന്ന് പറയുക.

അതോടെ വൈദ്യുതി ചറ പറാന്ന് ഇങ്ങണ്ട്‌ പോരും മക്കളേ...!

അബസ്വരം :
വോൾട്ടേജ്‌ കുറഞ്ഞാൽ കാളക്ക്‌ മോഡിജിയുടെ ചിത്രം കാണിച്ച്‌ കൊടുത്താൽ മതി.

                                                                     1530
                                                                     ******
17.05.2017
"നിയമസഭയിൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ സ്പീക്കറുടെ റൂളിങ്ങ്‌. പരാതി വസ്തുതാപരമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു." - വാർത്ത

അബസ്വരം :
മ്മടെ സഖാക്കൾക്ക്‌ "പഞ്ചസാരക്ക്‌ എന്താ വില ?" എന്ന് ചോദിച്ചാൽ "കൊച്ചീൽ നല്ല കൊതുകാ" ന്ന് മറുപടി പറഞ്ഞാ ശീലം എന്ന് ശ്രീരാമകൃഷ്ണൻ സഖാവിന്‌ പ്രത്യേകിച്ച്‌ ആരും പറഞ്ഞ്‌ കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ !

                                                                     1531
                                                                     ****** 
18.05.2017 
ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട കരിങ്കള്ളനായ ബാലകൃഷ്ണപ്പിള്ളയെ കാബിനെറ്റ്‌ റാങ്കോടെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കി വെളുത്ത പുണ്യവാളനാക്കിയ സഖാവശ്രീ പിണറായി വിജയന്‌ അഭിനന്ദനങ്ങൾ.
ലാവലിൻ മുഖ്യനാവുമ്പോൾ ഇടമലയാർ ഒരു ചെയർമാനെങ്കിലും ആയില്ലെങ്കിൽ അത്‌ കേരളത്തിന്‌ ഒരു നാണക്കേട്‌ തന്നെ ആയിരുന്നു.

അബസ്വരം :
അച്ചുതം പിള്ളജം അഴിമത്യാരോപണം
ജയിലിതം ഉള്ളിലാക്ക്യുണ്ട തീറ്റം ഹരേ
പിണറായി വിജയനാം കാബിനെറ്റ്‌ ചാമ്പിതം
ജനതയാം കഴുതകൾ ഗോവിന്ദ ശശ്യാപിതം !

                                                                     1532
                                                                     ******
19.05.2017  
കുറച്ച്‌ ദിവസങ്ങൾക്ക്‌ മുൻപ്‌ മോന്‌ ഒരു കളിത്തോക്ക്‌ വാങ്ങിക്കൊടുത്തിരുന്നു. രണ്ട്‌ മൂന്ന് ദിവസങ്ങൾക്ക്‌ മുൻപ്‌ അവന്‌ എന്തിനോ ദേഷ്യം പിടിച്ചപ്പോൾ തോക്ക്‌ എടുത്ത്‌ എറിഞ്ഞു. ദേഷ്യം വന്നാൽ കയ്യിൽ കിട്ടിയത്‌ എറിയുക, കസേരകൾ മറിച്ചിടുക എന്നിവയാണവന്റെ പരിപാടി.

എന്തായാലും ആ എറിയുന്ന സ്വഭാവം നിർത്താനായി ഒരു സൂത്രം പ്രയോഗിക്കാൻ മ്മൾ തീരുമാനിച്ചു. അവൻ എറിഞ്ഞ തോക്ക്‌ അവൻ കാണാതെ മാറ്റിവെച്ചു.
അവന്റെ ദേഷ്യം മാറിയപ്പോൾ അവൻ തോക്കും ചോദിച്ച്‌ വന്നു.

"എറിഞ്ഞപ്പോൾ ബൗ ബൗ വന്ന് തോക്ക്‌ എടുത്ത്‌ കൊണ്ട്‌ പോയി" എന്ന് അവനോട്‌ പറഞ്ഞു.

"ഇതുപോലെ എറിഞ്ഞാൽ ഇനിയും ബൗ ബൗ കൊണ്ടു പോകും. അതുകൊണ്ട്‌ എറിയരുത്‌" എന്നും അവന്‌ പറഞ്ഞ്‌ കൊടുത്തു.

പിന്നേയും അവൻ ഇടക്ക്‌ വന്ന് തോക്ക്‌ ചോദിക്കും. ഞാൻ മറുപടി ആവർത്തിക്കുകയും ചെയ്യും.

തോക്ക്‌ അന്വേഷിച്ചു പല തവണ അവൻ നടക്കുന്നത്‌ കണ്ടപ്പോൾ മ്മടെ മനസ്സും അലിഞ്ഞു. ഒരു സൂത്ര പ്രയോഗത്തിലൂടെ അത്‌ തിരിച്ച്‌ കൊടുക്കാനും തീരുമാനിച്ചു.

അങ്ങനെ ഇന്നലെ രാത്രി വീടിന്റെ ഗെയ്റ്റ്‌ അടക്കാൻ പോകുമ്പോൾ ഞാൻ തോക്ക്‌ എടുത്ത്‌ ഷർട്ടിന്റെ ഉള്ളിൽ തിരുകി. അവൻ ഞാൻ പോകുന്നതും നോക്കി നിന്നിരുന്നു.
ഗെയ്റ്റിന്റെ അടുത്തെത്തിയതോടെ ഞാൻ രണ്ട്‌ ബൗ ബൗ വെച്ച്‌ കാച്ചി. ഒരു നായയെ അടിക്കുന്ന പോലെയും, നായ കരയുന്ന പോലെയും മിമിക്രി കാണിച്ചു.

എന്നിട്ട്‌ ഷർട്ടിന്റെ ഉള്ളിൽ നിന്നും തോക്കെടുത്ത്‌ ഉയർത്തിക്കാട്ടി.

അതോടെ അവൻ ഭയങ്കര സന്തോഷത്തിലായി. നായയെ ഞാൻ അടിച്ച്‌ തോക്ക്‌ വാങ്ങിയ വീരകഥ അവൻ വീട്ടിലെ ഓരോരുത്തരോടും ചെന്ന് പറഞ്ഞു.

ഇതോടെ അവന്റെ മനസ്സിൽ മ്മൾ ഒരു ഹീറോ ആയിട്ടുണ്ടെന്ന് എനിക്ക്‌ തോന്നി.
"ഇനി ഒരു സാധനവും വലിച്ചെറിയരുത്‌. വലിച്ചെറിഞ്ഞാൽ ബൗ ബൗ കൊണ്ടു പോകും." ഞാൻ അവന്‌ പറഞ്ഞു കൊടുത്തു.

ഒക്കെ അവൻ സമ്മതിച്ചു.

അവന്റെ അനുസരണയിൽ മ്മൾ അഭിമാന പുളകിതനായി.

"കുട്ടികൾക്ക്‌ നല്ലത്‌ പറഞ്ഞ്‌ കൊടുത്ത്‌ മനസ്സിലാക്കിക്കാനും, വികൃതി മാറ്റാനും ഇത്രയേയുള്ളൂ പണി." എന്നൊക്കെ പറഞ്ഞ്‌ കെട്ട്യോൾക്ക്‌ കുട്ട്യോളുടെ മന:ശാസ്ത്രത്തെ കുറിച്ച്‌ ഒരു ഗംഭീര ക്ലാസും ഞാൻ എടുത്തു കൊടുത്തു.

ശശി തരൂരിന്റെ "ഫറാഗോ" ട്വീറ്റ്‌ കണ്ട വി.എസ്‌.അച്ചുതാനന്ദനെ പോലെ അവൾ വായും പൊളിച്ചിരുന്നു.

"എന്റെ കെട്ട്യോൻ ഒരു സംഭവം തന്നെ ട്ടോ" എന്ന് അവളുടെ കണ്ണുകളിൽ തെളിയുന്നത്‌ എന്റെ കണ്ണുകൾ വായിച്ചെടുത്തു.

കുറച്ച്‌ സമയത്തിന്‌ ശേഷം അവൻ കാറ്റു പോയ ഒരു പന്തുമായി വന്നു. കാറ്റടിച്ച്‌ കൊടുക്കാൻ പറഞ്ഞു.

മൊബൈലിൽ കുത്തുകയായിരുന്ന മ്മൾ "പിന്നെ അടിച്ചു തരാം" എന്ന് പറഞ്ഞു. അവൻ വേഗം മുറിയിൽ നിന്ന് പുറത്തേക്ക്‌ പോയി.

പിന്നീട്‌ കേട്ടത്‌ വീട്ടിലെ ടെലിഫോൺ നിലത്ത്‌ വീഴുന്ന ശബ്ദമായിരുന്നു !

പിന്നാലെ അവൻ തോക്കുമായി വന്നു. എന്റെ കാലിൽ ആ തോക്കുകൊണ്ട്‌ ഒരു കീറ്‌. അതോടെ ചൈനക്കാരനായ തോക്ക്‌ അതിന്റെ ഗുണം കാണിച്ചു. തോക്കിൻ കുഴലിന്റെ ഒരു ഭാഗം പൊട്ടി.

അപ്പോഴേക്കും കെട്ട്യോൾ ഉഷാറായി.

"ഇതാണല്ലേ കുട്ട്യോളുടെ മന:ശാസ്ത്രം ? കുട്ട്യോളെ വികൃതി മാറ്റാനുള്ള പരിപാടി ? ഇപ്പൊ ശരിക്ക്‌ മനസ്സിലായിട്ടാ" ഓൾ പറഞ്ഞു.

അബസ്വരം :
"ജനൽ ചില്ല് എറിഞ്ഞ്‌ പൊട്ടിച്ചോനല്ലേ ഇജ്ജ്‌. കണക്ക്‌ ശരിയാവാൻ അന്റെ മകൻ എറിയാനും പൊട്ടിക്കാനും ഇനിയും ഒരുപാടുണ്ട്‌." എന്ന ഉമ്മയുടെ വാക്കുകൾ കൂടിയായപ്പോൾ സുപ്രീം കോടതിയിൽ സെൻകുമാർ ഉറൂസിന്‌ 25000 രൂപ സംഭാവന നൽകിയ പിണറായിയുടെ അവസ്ഥയിലായി ഞാൻ !

                                                                     1533
                                                                     ******
20.05.2017
മ്മടെ കുടുംബത്തിലെ ഒരു പയ്യന്‌ കല്യാണാലോചന വന്നു.

വീട്ടുകാർ അന്വേഷിച്ചു.

പെണ്ണ്‌ കാണൽ നടന്നു.

രണ്ടു കൂട്ടർക്കും ഇഷ്ടമായി.

പക്ഷേ അപ്പോൾ പെണ്ണ്‌ ഒറ്റ കാലുമാറൽ !

"എനിക്ക്‌ ഈ കല്യാണം വേണ്ട." ഒറ്റക്കാലിൽ അവൾ നിന്നു.

അവളുടെ വീട്ടുകാർ കാരണം അന്വേഷിച്ചു. അവൾ പറഞ്ഞില്ല. ഇത്തരം സാഹചര്യങ്ങളിൽ സംശയിക്കാവുന്ന പ്രധാന കാരണമായ "പ്രേമം" ആണോ കാരണം എന്നന്വേഷിച്ചു. എന്നാൽ അതല്ല കാരണം എന്നും, തനിക്ക്‌ ചെക്കനെ ഇഷ്ടമായി എന്നും അവൾ തറപ്പിച്ച്‌ പറഞ്ഞു.

ഒടുവിൽ ആ കാരണം അവൾ തുറന്ന് പറഞ്ഞു.

"ചെക്കൻ ആ വീട്ടിലെ ഏറ്റവും ചെറിയ മകനാണ്‌. അതുകൊണ്ട്‌ വേറെ വീടുണ്ടാക്കി പോകലൊന്നും ഉണ്ടാവില്ല. ചെക്കന്റെ വാപ്പിം ഇമ്മിം ജീവനുള്ളിടത്തോളം കാലം ആ പെരേൽ ഉണ്ടാവും. അത്‌ അഡ്ജസ്റ്റ്‌ ചെയ്യാൻ ബുദ്ധിമുട്ടാണ്‌." അവൾ ഉള്ള കാര്യം പറഞ്ഞു.

"ഒറ്റ മകനോ, ഏറ്റവും ചെറിയ മകനോ ആയ ചെക്കന്മാരെക്കൊണ്ട്‌ എന്നെ കെട്ടിക്കേണ്ട." എന്ന ഡിമാന്റും അവൾ കൃത്യമായി മുന്നോട്ട്‌ വെച്ചു.

ഇത്‌ കേട്ടതോടെ ഓൾടെ വാപ്പാക്ക്‌ കലി ഇളകി.

അവളുടെ വാപ്പ, ചെക്കന്റെ വാപ്പാനെ വിളിച്ച്‌ സങ്കടത്തോടെ കാര്യങ്ങൾ പറഞ്ഞു. ആ പിതാവ്‌ വളരെയധികം അസ്വസ്ഥനായിരുന്നു.

എന്തായാലും കല്യാണം മുടങ്ങി.

ഇപ്പോഴത്തെ തലമുറകൾ ചിന്തിക്കുന്ന രീതി വിചിത്രം തന്നെ. വീട്ടിൽ അമ്മോശനും, അമ്മായിമ്മയും ഉണ്ടെങ്കിൽ അത്‌ ഒരു താങ്ങും തണലും ആയി കാണുന്നതിനു പകരം, ശല്യമായി കാണുന്നവരെ എന്താണ്‌ വിളിക്കേണ്ടത്‌ ?

അബസ്വരം :
ഓൾടെ വയസ്സാൻ കാലത്ത്‌ ഓളെ മരുമോൾ "നന്നായി നോക്കിയാൽ" മതിയായിരുന്നു !

                                                                     1534
                                                                     ******
20.05.2017    
"ഹലോ... മെഡിക്കൽ കോളേജല്ലേ ?"

"അതേ, ആരാ ? എന്താ ?"

"ഇത്‌ ഇത്‌ ടെലിമാർക്കെറ്റിംഗ്‌ ടീമിൽ നിന്നാ..."

"എന്ത്യേ ?"

"ഒരു പെൺക്കുട്ടി ജനനേന്ദ്രിയം മുറിച്ച ഹരി സ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദത്തെ അവിടയല്ലേ അഡ്മിറ്റ്‌ ആക്കിയിട്ടുള്ളത്‌ ?"

"അതേ !"

"ഒരു കഷ്ണം കിട്ട്വോ ?"

"എന്ത്‌ ?"

"മുറിച്ച സാധനം !"

"മുറിച്ച സാധനോ ? എന്തിനാ അത്‌ ?"

"അതിന്റെ കഷ്ണം പൊടിച്ചത്‌ കലക്കിക്കുടിച്ചാൽ കുടിച്ചാൽ വയാഗ്രന്റെ നൂറിരട്ടി എഫക്റ്റ്‌ കിട്ടും എന്ന് ഒരു പരസ്യം കൊടുത്താൽ നല്ല ബിസിനസ്സ്‌ നടക്കും... ഒരു ഷെയറ്‌ നിങ്ങൾക്കും തരാം ?"

"എന്താ സുഹൃത്തേ നിങ്ങൾ പറയുന്നത്‌ ? ഇതൊക്കെ വല്ലവരും വിശ്വസിക്കുമോ ?"

"പിന്നെ വിശ്വസിക്കോ ന്നോ ! നമ്മൾ ധനാകർഷണയന്ത്രവും, കുബേർ കുഞ്ചും ഒക്കെ നല്ല രീതിയിൽ വിൽക്കുന്നുണ്ട്‌. അപ്പൊ അതിനേക്കാൾ ഡിമാന്റുള്ളതാവും ഇത്‌"

"ഷെയർ തരുമല്ലോ ല്ലേ ?"

"പിന്നെന്താ !"

"എങ്കിൽ ഒന്ന് വെയിറ്റ്‌ ചെയ്യൂ. ഒന്ന് അന്വേഷിക്കട്ടെ..."

"ഓക്കേ..."

കുറച്ച്‌ സമയത്തിന്‌ ശേഷം...

"ഹലോ... ചേട്ടാ, ആ കഷ്ണം വേറൊരാൾ കൊണ്ട്‌ പോയത്രേ !"

"അയ്യോ ആര്‌ ?"

"കാന്തപുരത്ത്‌ ന്ന് ള്ള ഉസ്താദാത്രേ കൊണ്ട്‌ പോയത്‌. അയാൾക്ക്‌ ആ കഷ്ണം ഇട്ട വെള്ളം വിൽക്കാനാത്രേ പരിപാടി. ഒരുപാട്‌ കസ്റ്റമേഴ്സ്‌ ഉള്ള ആളാണ്‌. മുടി ഇട്ട വെള്ളം ഒക്കെ വിറ്റ മുൻ പരിചയവും ഉണ്ട്‌ എന്നാ അറിഞ്ഞത്‌."

അബസ്വരം :
അകലെ കാന്തപുരത്തെ ഒരു ഉച്ചഭാഷിണി....

"അല്ലയോ മക്കളേ, നമ്മുടെ ഉസ്താദിന്‌ ഒരു പുതിയ കറാമത്ത്‌ ലഭിച്ചിട്ടുണ്ട്‌. ഒരു സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കപ്പെടും എന്നും അത്‌ ഉസ്താദിന്‌ ലഭിക്കുമെന്നും, അത്‌ ഇട്ട വെള്ളം കുടിച്ചാൽ ഒരു ലക്ഷം വയാഗ്ര കഴിച്ചാലുള്ള ഗുണം ലഭിക്കും എന്നും ഉസ്താദ്‌ സ്വപ്നം കണ്ടു. ആ സ്വപ്നത്തിലെ സംഭവമാണ്‌ കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായത്‌. ഇപ്പോൾ സ്വപ്നത്തിൽ കണ്ടപോലെ ഉസ്താദിന്റെ കയ്യിൽ അത്‌ എത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ വിശ്വാസികളേ ആ കഷ്ണം സൂക്ഷിക്കുന്നതിനായി നമുക്കൊരു പള്ളിയുണ്ടാക്കണം. അത്‌ മുക്കിവെച്ച വെള്ളം വിശ്വാസികൾക്ക്‌ നൽകണം. എന്നിട്ട്‌ നാട്ടുകാരൊക്കെ അർമ്മാദിക്കണം. ആ അർമ്മാദം നടക്കുമ്പോൾ അതിനോട്‌ സഹകരിച്ചവർക്ക്‌ പുണ്യം വാരിക്കോരി കിട്ടും വിശ്വാസികളേ... ആയതിനാൽ നിങ്ങൾ ആ പള്ളി നിർമ്മാണത്തിനും, മറ്റു ചെലവുകൾക്കും സംഭാവന നൽകി, പുണ്യവും ബർക്കത്തും നേടുക... എല്ലാവരും വീട്ടിൽ ഇവിടെ നിന്ന് തരുന്ന 'സുനാപ്ലി മുബാറക്ക്‌' എന്നെഴുതിയ പെട്ടി വീട്ടിൽ കൊണ്ട്‌ പോയി വെക്കുക. വീട്ടിലെ എല്ലാവരോടും ആ പെട്ടിയിൽ പണമിടാൻ പറയുക. കുട്ടികളുടെ സമ്പാദ്യ ശീലം അങ്ങനെ വളരട്ടെ. എന്നിട്ട്‌ ആ പെട്ടി നിറയുമ്പോൾ നിങ്ങൾ നമ്മുടെ ആപ്പീസിൽ എത്തിക്കുക. 'സുനാപ്ലി മുബാറക്ക്‌' പെട്ടിയുമായി നമ്മുടെ വളണ്ടിയർമാർ നിങ്ങളുടെ അടുത്തെത്തും. പെട്ടി സൗജന്യമാണെങ്കിലും ഒരു നൂറ്‌ രൂപ പെട്ടി തരുമ്പോൾ നിങ്ങൾ സംഭാവനയായി നൽകുക വിശ്വാസികളേ...."

                                                                     1535
                                                                     ******
20.05.2017  
ഹരി സ്വാമിയോ, മൂപ്പരുടെ സുനാപ്ലി മുറിച്ച പെൺകുട്ടിയോ അല്ല എന്റെ മനസ്സിൽ നിറഞ്ഞ്‌ നിൽക്കുന്നത്‌ !

ആ മുറിഞ്ഞ്‌ വീണ സുനാപ്ലിയാണ്‌ !!

ഇനിയും എത്ര എത്ര കിണ്ണാങ്കൃതികൾ സന്ദർശിക്കാനുള്ള അവസരമാണ്‌ ആ സുനാപ്ലിക്ക്‌ ഒരു നിമിഷം കൊണ്ട്‌ ഇല്ലാതായത്‌ !

എത്ര എത്ര സ്വപ്നങ്ങൾ അത്‌ നെയ്ത്‌ കൂട്ടിയിട്ടുണ്ടാവും !

മുരിങ്ങാക്കായ ആവാൻ പോയി ഞെട്ടിയറ്റ പയറായി മടങ്ങേണ്ടി വരുന്നത്‌ എത്ര സങ്കടകരമാവും !

അബസ്വരം :
സർക്കാർ ചിലവിൽ തടിച്ച്‌ കൊഴുത്ത ഗോവിന്ദ ചാമിയുടെ സുനാപ്ലി ഒക്കെ ഇനി ഹരി സ്വാമിയുടെ സുനാപ്ലിയെ സഹതാപത്തോടെ നോക്കുന്ന ഒരു നോട്ടം ഒന്ന് ആലോചിച്ച്‌ നോക്കിക്കേ !

                                                                     1536
                                                                     ******
21.05.2017  
"ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണ്‌" എന്ന് പറഞ്ഞ ഹരി സ്വാമിയെ എന്തിനാണ്‌ എല്ലാവരും ട്രോളുന്നത്‌ ?

"സ്വയം മുറിക്കാൻ ഇത്‌ ബർത്ത്‌ ഡേ കേക്ക്‌ ആണോ ?" എന്നാണ്‌ ചിലരുടെ ചോദ്യം.

"നിങ്ങൾ സ്വന്തം നഖം മുറിക്കുന്നത്‌, നഖം ബർത്ത്‌ ഡേ കേക്ക്‌ ആയത്‌ കൊണ്ടാണോ?" എന്ന് അത്തരക്കാരോട്‌ ഞാൻ ഊന്നി ഊന്നി ചോദിക്കുകയാണ്‌.

നഖം വളർന്ന് വലുതായാൽ, അത്‌ കൈ തട്ടുന്നിടത്തെല്ലാം കോറും, ആളുകളുടെ ശരീരത്തിൽ തട്ടിയാൽ അവിടെ മുറിയാവും. മാത്രമല്ല നഖത്തിന്റെ ഇടയിൽ ചളി ഉണ്ടാവാം. കയ്യിന്‌ അത്‌ അഭംഗിയും ആവാം. അതുകൊണ്ട്‌ നാം നഖം മുറിക്കുന്നു.

അതുപോലെ വളർന്ന് വലുതായ സ്വന്തം സുനാപ്ലിയും സ്വാമിക്ക്‌ സ്വയം മുറിക്കാൻ തോന്നി എങ്കിൽ അതിൽ എന്താണിത്ര പ്രശ്നം ? രണ്ടുകാലിൽ നടക്കാനുള്ള സുഖം ഒന്നും മൂന്ന് കാലിൽ നടക്കാൻ ഉണ്ടാവില്ല.

അതുകൊണ്ട്‌ സ്വന്തം ഇഷ്ടത്തിനു, സ്വന്തം സുനാപ്ലി മുറിച്ച ഹരി സ്വാമിയെ പരിഹസിക്കരുത്‌.

അബസ്വരം :
നഖം സ്വയം മുറിക്കാമെങ്കിൽ, താടി സ്വയം വടിക്കാമെങ്കിൽ, മീശ സ്വയം വെട്ടാമെങ്കിൽ, സുനാപ്ലിയും സ്വയം മുറിക്കാം !

                                                                     1537
                                                                     ******
22.05.2017   
മൊബൈൽ കരയുന്നു...

എടുത്ത്‌ നോക്കി...

കെട്ട്യോളാണ്‌...

"ന്ത്യേടീ ?"

"ഇങ്ങൾ ടൗണീന്ന് പോന്നോ ?"

"ഇല്യാ.. ന്ത്യേ ?"

"ഇങ്ങള്‌ വരുമ്പൊ നല്ല രണ്ട്‌ കത്തി വാങ്ങിക്കോളീ... ഇബടെ ള്ളേന്റെ മൂർച്ച ഒക്കെ പോയ്ക്ക്ണ്‌..."

അബസ്വരം :
കത്തി അടുക്കളേക്ക്‌ തന്നെ ആവും ല്ലേ ?!

                                                                     1538
                                                                     ******
23.05.2017  
കണ്ടംബെച്ചൊരു മുട്ടേണ്‌ പണ്ടേ കിട്ടേണ്ട പണിയാണ്‌
ഹരി സ്വാമീടെ മുട്ടേണ്‌ ഇത് നാട്ടിലുമുഴുവന് പാട്ടാണ്
പെമ്പിള്ളേരെ കള്ളവെടിക്ക്ണ ഹരി സ്വാമീടെ മുട്ടേണ്‌
കഷ്ടതപെരുകിയ സാധുജനങ്ങടെ പ്രാക്ക്‌ തട്ടിയ മുട്ടേണ്‌
നാട്ടിലിരിക്ക്ണ വെടിമുട്ടേ മുട്ടേ നീയിത് കേട്ടാട്ടേ
വെടിക്ക്‌ വന്നാല് നിന്നെ കശാപ്പുചെയ്യും മുട്ടേട്ടാ
നല്ലവന്മാരുടെ മുട്ടല്ലാ ഇത് നാറികൾ പണിയണ മുട്ടേണ്‌
റബ്ബിന് കല്പനകേട്ടുനടക്കാത്ത കല്‌ബില്ലാത്തോന്റെ മുട്ടേണ്‌
വർഷം കൊറെയായ്‌ കോണകത്തിനകത്തൊരു വാലന് മുട്ടയിരിക്കുന്നോ
കോണവും തിന്ന് മാനവും തിന്ന് മുട്ടകൂടി കൂടി മുറിപ്പിക്കല്ലേ

അബസ്വരം :
അവനവനു വേണ്ടിയല്ലാതെ മൊതലാളിക്ക്‌ ചുടുരക്തമൂറ്റി
കാലിട വിട്ടു പോയവന് മുട്ടസാക്ഷീ........!

                                                                     1539
                                                                     ******
23.05.2017 
"മഹാഭാരതം" എന്ന പേര്‌ മോഹൻ ലാലിന്റെ സിനിമക്ക്‌ ഇടുന്നതുമായി ബന്ധപ്പെട്ട്‌ ഉണ്ടാക്കുന്ന വിവാദങ്ങളിൽ, മോഹൻ ലാലിനോട്‌ ഐക്യപ്പെടുകയും, ശശികലയെ വിമർശിക്കുകയും ചെയ്യുന്ന കാക്കാമാരോടും, നോൺ സംഘികളോടും സഹതാപം തോന്നുന്നു.

മോഹൻ ലാലും, ശശികലയും ഒക്കെ അടിസ്ഥാനപരമായി കറ കളഞ്ഞ സംഘികൾ ആണ്‌. അവർ തമ്മിൽ തല്ലുന്നത്‌ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള "പരസ്യ നാടകം" ആയാലും അല്ലെങ്കിലും അത്‌ കേരള സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയമേ അല്ല.

അതുകൊണ്ട്‌ ശശികലയോടുള്ള വിരോധം, മോഹൻ ലാലിനോടുള്ള ഐക്യപ്പെടൽ ആവാതിരിക്കട്ടെ !

കാരണം ശശികല ഹറാമായ സംഘിയും, മോഹൻ ലാൽ ഹലാലായ സംഘിയും അല്ല. രണ്ടും നാറിയ ചാണക സംഘികൾ തന്നെ !

അബസ്വരം :
രണ്ട്‌ സംഘികൾ തമ്മിൽ തല്ലുമ്പോൾ ഒരു സംഘിയുടേയും പക്ഷം പിടിക്കരുത്‌ !

                                                                     1540
                                                                     ******
24.05.2017  
"ലോകം നന്നാവാൻ ആദ്യം നീ സ്വയം നന്നാവുക" - ലോകത്തെ പല മഹാന്മാരും, ബുദ്ധി ജീവികളും ആഹ്വാനം ചെയ്ത കാര്യമാണിത്‌.

പക്ഷേ ഈ മുദ്രാവാക്യം ഭൂലോക വിഡ്ഢിത്തം ആണ്‌.

കാരണം ഞാൻ എന്നേ നന്നായി.

എന്നിട്ടും ഈ ലോകം നന്നായോ ?


അബസ്വരം :
കോപ്പിലെ ഓരോ മുദ്രാവാക്യവും കൊണ്ട്‌ ഒരോരോ ക്ണാപ്പന്മാർ വന്നോളും !

                                                                     1541
                                                                     ******
24.05.2017  
"മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ വിവാഹത്തില്‍ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമെന്നും കോടതി വ്യക്തമാക്കി. വൈക്കം സ്വദേശി കെഎം അശോകന്‍റെ മകള്‍ അഖില എന്ന ഹാദിയയുടെ വിവാഹമാണ് റദ്ദാക്കിയത്. കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെയാണ് ഹാദിയ വിവാഹം കഴിച്ചത്. ഹാദിയയുടെ രക്ഷകര്‍ത്താവായിരിക്കാന്‍ ഷെഫിന് അധികാരമോ അവകാശമോ ഇല്ലെന്ന് കോടതി വ്യക്തമാക്കി. യുവതിയെ പൊലീസ് സംരക്ഷണയില്‍ വൈക്കത്തെ വീട്ടിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്." - വാർത്ത

ഇത്‌ കോപ്പിലെ വിധി ആയല്ലോ ഹൈക്കോടതീ ! കാരണം ആണും പെണ്ണും ഒളിച്ചോടിയ കേസുകളിൽ എല്ലാം "പെണ്ണിന്‌ ആരുടെ കൂടെ പോകാനാണോ ഇഷ്ടം" എന്നത്‌ നോക്കിയായിരുന്നല്ലോ ഇതുവരെ വിധികൾ വന്നത്‌. മുസ്ലിം പെൺകുട്ടികൾ മതം മാറി അന്യ മതസ്ഥരോടൊപ്പം പോയ കേസുകളിൽ ഒന്നും പെൺകുട്ടിയുടെ മാതാപിതാക്കളുടെ വാക്കുകൾക്ക്‌ ഒരു പരിഗണനയും നൽകിയിട്ടില്ല.

എന്നിട്ടിപ്പോൾ...

അബസ്വരം :
അതോ ഇനി ഇസ്ലാം മതം സ്വീകരിക്കുന്ന അന്യമതസ്ഥരായ പെൺകുട്ടികളുടെ ആണെങ്കിൽ പ്രത്യേക വകുപ്പ്‌ ആണോ ഉള്ളത്‌ ?

എങ്കിൽ ആ വകുപ്പിന്‌ ഒരു നടുവിരൽ നമസ്ക്കാരം !

അങ്ങനെ ഒരു വകുപ്പ്‌ ഇല്ലെങ്കിൽ ഈ വിധി എഴുന്നള്ളിച്ച മഹാത്മാക്കൾക്കും !!

                                                                     1542
                                                                     ******
25.05.2017   
ഇസ്ലാം മതം സ്വീകരിച്ച്‌, മുസ്ലിം പയ്യനെ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക്‌ മതാപിതാക്കളുടെ സമ്മതം ഇല്ലെങ്കിൽ വിവാഹം സാധുവാകാൻ, കല്യാണ സമയത്ത്‌ ഒരു പശുവിനെ സാക്ഷിയാക്കുകയും, കല്യാണ ഫോട്ടോയിൽ പശുവിന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുക.

അബസ്വരം :
ഫോട്ടോ ഒന്ന് ചാണകത്തിൽ മുക്കി എടുത്ത്‌ ഉണക്കുന്നതും നല്ലതാണ്‌.
ചാണകത്തിന്റെ മണം വന്നാൽ എന്റെ സാറേ.... പിന്നെ സംഘി ജഡ്ജികൾ വേറെ ഒന്നും കാണില്ല...നോക്കില്ല !!

                                                                     1543
                                                                     ******
25.05.2017   
"പൊരുത്തപ്പെടീക്കൽ" മേസേജുകൾ വരുന്ന സ്ഥിതിക്ക്‌ അതിനായി ഒരു പരസ്യ വേദി തന്നെ ഒരുക്കാം എന്ന് കരുതി.

അതായത്‌ വല്ലവർക്കും എന്നോട്‌ തെറ്റ്‌ ചെയ്തു എന്ന തോന്നൽ ഉണ്ടാവുകയും, അതിൽ നിന്ന് എന്റെ ക്ഷമയും പൊരുത്തവും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഈ പോസ്റ്റിൽ വരിക.

എന്നിട്ട്‌ എന്നോട്‌ ചെയ്ത തെറ്റുകൾ, എന്നെ വിളിച്ച തെറികൾ, എന്നെ പറ്റി മറ്റുള്ളവരോട്‌ പറഞ്ഞ കുറ്റങ്ങൾ എന്നിവയൊക്കെ ഇതിൽ പൊരുത്തം ആഗ്രഹിക്കുന്നവർ കമന്റ്‌ ആയി ഇടുക. കമന്റുകൾ വിശദമായിട്ടുള്ളതാവണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !

അത്തരം കമന്റുകളുടെ റിപ്ലൈ ഓപ്ഷനിൽ പൊരുത്തപ്പെട്ടോ, ഇല്ലയോ എന്ന് മറുപടി പറയുന്നതായിരിക്കും !

അബസ്വരം :
ഇൻബോക്സിലൂടെയുള്ള പൊരുത്തപ്പെടീക്കൽ സ്വീകരിക്കുന്നതല്ല !

                                                                     1544
                                                                     ******
26.05.2017  
ഞാൻ നിങ്ങളെ വല്ല തരത്തിലും വിഷമിപ്പിക്കുകയോ, ഉപദ്രവിക്കുകയോ, നിങ്ങളുടെ കുറ്റം പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ഞാൻ പൊരുത്തപ്പെട്ടിരിക്കുന്നു.

അബസ്വരം :
ഇനിയും ഞാൻ നിങ്ങളെ ദ്രോഹിക്കുകയോ, വിഷമിപ്പിക്കുകയോ, കുറ്റം പറയുകയോ ചെയ്താൽ അതും ഞാൻ പൊരുത്തപ്പെടുന്നതാണ്‌.

                                                                     1545
                                                                     ******
26.05.2017  
"നോമ്പുകാലം ആരംഭിക്കാനിരിക്കെ രാജ്യത്ത് കന്നുകാലികളെ കശാപ്പുചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍. വിജ്ഞാപനം പുറത്തിറങ്ങി." - വാർത്ത

ഭൂമിയിൽ പോത്ത്‌ ഉണ്ടെങ്കിൽ ഞങ്ങൾ ബീഫ്‌ വരട്ടിയതും, ബീഫ്‌ ബിരിയാണിയും ഒക്കെ വയറ്‌ നിറയെ തിന്നിരിക്കും സംഘികളേ...

അത്‌ കട്ടായം !

അബസ്വരം :
സംഘികൾക്ക്‌ കുത്തിക്കഴപ്പ്‌ മാറ്റാൻ പശുവിന്റേം, പോത്തിന്റേം ഗുണ്ടി മാണം. അയ്നാണ്‌ !

                                                                     1546
                                                                     ******
26.05.2017  
 വിശുദ്ധ റമളാൻ ഒരിക്കൽക്കൂടി വിരുന്നെത്തിയിരിക്കുന്നു.

റമളാനിന്റെ പുണ്യം സ്വന്തമാക്കാൻ ഏവർക്കും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ....

അബസ്വരം :
റമളാൻ ആശംസകൾ.


                                                                     1547
                                                                     ******
27.05.2017  
പോത്ത്‌ നിരോധനവുമായി ബന്ധപ്പെട്ട്‌ ചിലർ വളരെ ബുദ്ധിപരവും യുക്തിസഹവും എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റാണ്‌ അടുത്ത പാരഗ്രാഫിൽ കൊടുക്കുന്നത്‌.
"പശുവിന്റെ പാൽ കുടിക്കാമെങ്കിൽ പിന്നെ പശുവിനെ തിന്നുന്നതിൽ എന്താണ്‌ പ്രശ്നം എന്ന് ചോദിച്ച ഒരാളോട്‌ ഏതോ ഒരു മഹാൻ ചോദിച്ചത്രേ - "നീ അമ്മയുടെ പാല്‌ കുടിക്കാറുണ്ട്‌ എന്ന് കരുതി അമ്മയെ കൊന്ന് തിന്നുമോ ?" എന്ന്."
ഇത്‌ വായിച്ചാൽ ഒറ്റ നോട്ടത്തിൽ ശരിയാണ്‌ എന്ന് തോന്നും. എന്നാൽ നമുക്ക്‌ ഇതൊന്ന് വിശകലിച്ചു നോക്കാം.

അമ്മയുടെ പാൽ നമ്മൾ കുടിക്കുന്നു എന്ന് കരുതി നമ്മൾ അമ്മയെ തിന്നാറില്ല. ശരിയാണത്‌. എന്നാൽ നമ്മുടെ അമ്മയുടെ പാലിൽ നമുക്കുള്ള അവകാശം പശുവിന്റെ പാലിൽ നമുക്ക്‌ ഉണ്ടോ ? പശുവിന്റെ കുട്ടിക്ക്‌ കുടിക്കാനുള്ള പാൽ പശുവിൽ നിന്ന് നാം തട്ടിയെടുക്കുന്നതിൽ കുഴപ്പമില്ല എന്നും എന്നാൽ പശുവിനെ തിന്നുന്നത്‌ കുഴപ്പമാണ്‌ എന്നും വാദിക്കുന്നതിൽ മണ്ടത്തരം ഇല്ലേ ?

പശുക്കുട്ടി തനിക്ക്‌ പാൽ തരുന്ന തള്ള പശുവിനെ കൊന്ന്‌ തിന്നുന്നതുമായി ബന്ധപ്പെട്ടല്ലേ നാം അമ്മയുടെ പാൽകുടിക്കുന്നതും കൊന്ന് തിന്നുന്നതുമായ ഉദാഹരണം ബന്ധിപ്പിക്കുന്നതിൽ അർത്ഥം ഉള്ളൂ ??

അതുപോലെ പശുവിന്റെ കുട്ടിക്ക്‌ അർഹതപ്പെട്ട പാൽ എടുക്കുന്നത്‌, ഒരു പിഞ്ചു പൈതലിനെ പട്ടിണിക്കിടുന്നതിനും, മോഷണം നടത്തുന്നതിനും തുല്യമല്ലേ ?

അപ്പോൾ പാൽ കറന്നെടുക്കുന്നവർക്കെതിരെ മോഷണകുറ്റത്തിനും, ബാലപീഢനത്തിനും കേസ്‌ എടുത്ത്‌ ജയിലിലേക്ക്‌ അയക്കുകയല്ലേ ചെയ്യേണ്ടത്‌ ?
ഇനി "പോത്തിനെ ഭക്ഷിക്കാനായി അറുക്കുമ്പോൾ അതിന്റെ ജീവൻ നഷ്ടപ്പെടുന്നു" എന്നതാണ്‌ വിഷയം എങ്കിൽ നാം ചിന്തിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്‌.

"സസ്യങ്ങൾക്ക്‌ ജീവൻ ഉണ്ട്‌" എന്നത്‌ എല്ലാവർക്കും അറിയുന്ന കാര്യമല്ലേ ? എന്നാൽ അവക്‌ ഒച്ച വെക്കാൻ വായയോ ഓടി പോകാൻ കാലുകളോ ഇല്ല. അതായത്‌ നാൽക്കാലികളുമായി താരതമ്യം ചെയ്ത്‌ നോക്കുമ്പോൾ എറ്റവും ചുരുങ്ങിയത്‌ വായ, കാലുകൾ എന്നീ അവയവങ്ങൾ ഇല്ലാത്ത വികലാംഗരാണ്‌ സസ്യങ്ങൾ. അപ്പോൾ ഒരു വികലാംഗനെ കൊല്ലുന്നതും ചട്ടിയിൽ മുളക്‌ പൊടിയും മറ്റും ഇട്ട്‌ ചൂടാക്കി പാകം ചെയ്യുന്നതും മഹാപാപമല്ലേ ?

എന്തായാലും വായയും കാലും ഉള്ളവരെ സംരക്ഷിക്കുന്നതിനേക്കാൾ മുൻഗണന നമ്മൾ വായയും കാലുകളും ഇല്ലാത്തവർക്കും അംഗവൈകല്യം ഉള്ളവർക്കുമല്ലേ നൽകേണ്ടത്‌ ?

അതിനാൽ നാൽക്കാലികളേയും മറ്റും അറുക്കുകയും, ഭക്ഷണത്തിനായി ഉപയോഗിക്കുകയും സഹതാപം തോന്നുന്നവർ ആദ്യം വികലാംഗരായ സസ്യങ്ങളെ കൊന്നു തിന്നുന്നത്‌ നിർത്തി അത്തരം ഹീനകൃത്യങ്ങൾക്ക്‌ എതിരെ പ്രതികരിക്കാൻ തയ്യാറാവുമല്ലോ ??

അബസ്വരം :
ചിന്തിക്കുന്നവർക്ക്‌ മാത്രമേ ദൃഷ്ടാന്തം ഉള്ളൂ !

                                                                     1548
                                                                     ******
28.05.2017  
തിരുവനന്തപുരത്ത് നിന്ന് വന്ന് നോമ്പ് ഒന്നിന് തന്നെ മലപ്പുറം ജില്ലയില്‍ രണ്ടു ക്ഷേത്രങ്ങള്‍ക്ക് എതിരെ ആക്രമണം നടത്തി വർഗ്ഗീയ കലാപത്തിന്‌ ശ്രമിച്ച രാജാറാം മോഹന്‍ദാസിന് മാനസിക രോഗം ഉണ്ടെന്ന് കണ്ടെത്തിയ വാർത്തകൾ വന്നോ ?

അബസ്വരം :
മ്മൾ ആളോൾ പ്രതിയായൽ മാനസിക രോഗം സംഘിളിയേ !

                                                                     1549
                                                                     ******
28.05.2017  
"പോത്തിനേയും നാൽകാലികളേയും അറുക്കാൻ പാടില്ല" എന്ന തരത്തിലുള്ള ബ്രാഹ്മണ നിയമങ്ങൾ മതേതരത്വ രാജ്യത്ത്‌ സംഘ്‌ പരിവാർ അടിച്ചേൽപ്പിക്കുമ്പോൾ അതിനെതിരെ ഉള്ള പ്രതിഷേധവും പരസ്യമായിരിക്കണം.

പരസ്യമായി മാടിനെ അറുക്കുന്ന നാട്‌ തന്നെയാണിത്‌. അതുകൊണ്ട്‌ ഈ നിയമം ഉണ്ടാക്കിയതിന്റെ പേരിൽ അറവ്‌ രഹസ്യമാക്കേണ്ടതില്ല.

വെറുതെ മാടിനെ അറുത്ത്‌ കുഴിച്ച്‌ മൂടുകയൊന്നും അല്ലല്ലോ ചെയ്തത്‌.

ഭക്ഷണത്തിനായി ഉപയോഗിക്കുക തന്നെയാണല്ലോ യൂത്ത്‌ കോൺഗ്രസ്‌ ചെയ്തത്‌. അതിനെ വിമർശിക്കുന്നവരോട്‌ സഹതാപം തോന്നുന്നു !

ഇത്തരം നിയമങ്ങൾക്കെതിരെ പ്രതികരണവും ഇത്തരത്തിലായിരിക്കണം.

അബസ്വരം :
പരസ്യ അറവ്‌ നടത്തി, മാംസ വിതരണം നടത്തിയ യൂത്ത്‌ കോൺഗ്രസ്സിന്‌ അഭിനന്ദനങ്ങൾ. ഇനിയും ഇത്തരത്തിൽ പ്രതിഷേധം നടത്താൻ തയ്യാറെക്കുന്നവരോട്‌ ഐക്യദാർഢ്യവും !

                                                                     1550
                                                                     ******
29.05.2017  
"യൂത്ത്‌ കോൺഗ്രസ്‌ മാടിനെ അറുത്ത്‌ വിതരണം ചെയ്തതിനെ രാഹുൽ ഗാന്ധി അപലപിച്ചു." - വാർത്ത

അബസ്വരം :
ഫാസിസത്തിനെതിരെ ഒരു ചെറു വിരൽ അനക്കുമ്പോഴേക്കും തടുക്കാൻ വരണം രാഹുലേ !

1 comment:

 1. "ലോകം നന്നാവാൻ ആദ്യം നീ സ്വയം നന്നാവുക" - ലോകത്തെ പല മഹാന്മാരും, ബുദ്ധി ജീവികളും ആഹ്വാനം ചെയ്ത കാര്യമാണിത്‌.

  പക്ഷേ ഈ മുദ്രാവാക്യം ഭൂലോക വിഡ്ഢിത്തം ആണ്‌.

  കാരണം ഞാൻ എന്നേ നന്നായി.

  എന്നിട്ടും ഈ ലോകം നന്നായോ ?

  അബസ്വരം :
  കോപ്പിലെ ഓരോ മുദ്രാവാക്യവും കൊണ്ട്‌ ഒരോരോ ക്ണാപ്പന്മാർ വന്നോളും !

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....