Thursday, April 06, 2017

അബസ്വര സംഹിത - ഇരുപത്തിഎട്ടാം ഖണ്ഡം

ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച കത്തികള്‍ ഉണ്ടാവുമ്പോഴും അബസ്വരങ്ങള്‍ നടത്തം തുടരുന്നു....

                                                                     1351
                                                                     ******
21.02.2017
"ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷ മലയാളം ആണ്‌" എന്നൊക്കെ പറയുന്നത്‌ വെറും തള്ളലാണ്‌.

"ഏറ്റവും സുന്ദരമായ ഭാഷ" എന്ന പ്രയോഗം തന്നെ ഒരു വിഡ്ഢിത്തം ആണ്‌.

ഭാഷ എന്നത്‌ ആശയവിനിമയം നടത്താനുള്ള ഒരു മാർഗ്ഗം മാത്രമാണ്‌.

ആശയവിനിമയം സാധ്യമാക്കുന്ന എല്ലാ ഭാഷകളുടേയും സൗന്ദര്യവും, വൈരൂപ്യവും എല്ലാം തുല്യം തന്നെ.

അബസ്വരം :
ഓവർ ഡെക്കറേഷൻ കൊടുത്ത്‌ ചളമാക്കല്ലേ ഭാഷാ പിരാന്തന്മാരേ !


                                                                     1352
                                                                     ******
22.02.2017
ഇന്നലെ "മാനം" വിഷയമാക്കി ഞാൻ ഇട്ട പോസ്റ്റ്‌ വായിച്ച്‌ സിനിമാ പ്രവർത്തകർ അടക്കം പലർക്കും കുരു പൊട്ടി എന്നറിഞ്ഞതിൽ സന്തോഷം !

"പണം വാങ്ങി ചെയ്യുമ്പോൾ സംരക്ഷിക്കപ്പെടുകയും, പണം വാങ്ങാത്തപ്പോൾ ഭംഗപ്പെടുകയും ചെയ്യുന്ന മാനത്തിൽ മ്മക്ക്‌ വിശ്വാസമില്ലച്ചോ !" എന്ന് എഴുതിയതിന്‌ പലരും മഹത്തരം എന്ന് കരുതി എഴുതിയ കമന്റുകൾ രസകരമായിരുന്നു !

"നിന്റെ വീട്ടുകാർക്ക്‌ ഇങ്ങനത്തെ അവസ്ഥ ഉണ്ടായാൽ നീ എന്ത്‌ ചെയ്യും ? അപ്പോഴും ഇതേ നിലപാട്‌ ആവുമോ ?" എന്നൊക്കെയാണ്‌ ചില പണ്ഡിറ്റുകൾ എഴുന്നള്ളിച്ചത്‌ !
ഒരുകാര്യം പറയട്ടെ...!

എന്റെ വീട്ടുകാർ കാശ്‌ ഉണ്ടാക്കാനായി അർദ്ധ നഗ്നശരീരം ഫിലിമിൽ ആക്കിയും, പ്രദർശിപ്പിച്ചും നടക്കുന്നില്ല. അതുകൊണ്ട്‌ തന്നെ അവരുടെ മാനമോ, ശരീരമോ വിൽപ്പന ചരക്ക്‌ ആക്കിയിട്ടും ഇല്ല !

കാരണം "മാനം എന്നത്‌ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പൊട്ടി മുളക്കേണ്ട ഒന്നല്ല !" എന്ന കൃത്യമായി വിശ്വാസം ഞങ്ങൾക്ക്‌ ഉണ്ട്‌.

ശരീരവും, മാനവും വിൽപ്പനചരക്ക്‌ ആക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇട്ട പോസ്റ്റിൽ, മാനം വിൽപ്പനച്ചരക്ക്‌ ആക്കാത്തവരെ പറ്റി പറയുന്നതിൽ എന്തർത്ഥം എന്ന് പണ്ഡിറ്റുകൾ ഒന്ന് ചിന്തിക്കുന്നത്‌ നന്നായിരിക്കും !

അതുപോലെ തന്നെ "സണ്ണി ലിയോണിനെ ആരെങ്കിലും പീഡിപ്പിച്ചാൽ അതിനെതിരെ കേസ്‌ കൊടുത്തൂടേ ? അങ്ങനെ പീഡിപ്പിക്കുന്നത്‌ തെറ്റല്ലേ ?" എന്നൊക്കെ ചോദിക്കുന്നവരേയും ധാരാളം കണ്ടു.

അവരോട്‌ ഒന്നേ പറയാനുള്ളൂ !

സണ്ണി ലിയോണിനെ പീഡിപ്പിച്ചാൽ നിങ്ങൾ കേസ്‌ കൊടുക്കുകയോ എന്ത്‌ വേണമെങ്കിലും ചെയ്തോളൂ. എന്നാൽ ആ സാഹചര്യത്തിൽ "എന്റെ മാനം പോയേ" എന്ന് വിലപിച്ച്‌ സണ്ണിക്കുട്ടി വന്നാൽ അതിനു ഐക്യദാർഢ്യം പ്രഖ്യാപിക്കാനും, ആ പോയ മാനത്തിനു സിന്ദാബാ വിളിക്കാനും എന്നെ കിട്ടില്ല !

കാരണം...
മാനം എന്നത്‌ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പൊട്ടി മുളക്കേണ്ട ഒന്നല്ല !

അബസ്വരം :
ജീവൻ പോയാലും മാനം വിൽക്കരുത്‌ !

                                                                     1353
                                                                     ******
23.02.2017
"ഞാൻ കാരണം വിഷമിച്ച പെണ്ണാണ്‌ ആ പ്രമുഖ നടി, അതുകൊണ്ട്‌ അവളേയും ഞാൻ കെട്ടുന്നു." - എന്ന് പറഞ്ഞ്‌ പ്രമുഖ നടൻ ആ പ്രമുഖ നടിയേയും പ്രമുഖ വിവാഹം ചെയ്യുമോ ആവോ പ്രമുഖരേ ?

അബസ്വരം :
മ്മൾ കാരണം വിഷമിച്ച പ്രമുഖരെ ഒക്കെ കെട്ടി പ്രമുഖ വിഷമം മാറ്റുക എന്നതാണല്ലോ ജനപ്രിയ പ്രമുഖരുടെ ഒക്കെ ഒരു പ്രമുഖത !

                                                                     1354
                                                                     ******
23.02.2017
"പ്രതി ദൈവമാണെങ്കിലും പിടികൂടും." - മന്ത്രി എ.കെ ബാലൻ.

ഇതിലൂടെ രണ്ട്‌ കാര്യങ്ങൾ ബാലൻ മന്ത്രി സമ്മതിക്കുന്നു.

01. ദൈവം ഉണ്ട്‌. ദൈവം ഇല്ല എന്നാണ്‌ ബാലന്റെ വിശ്വാസം എങ്കിൽ, ഇല്ലാത്ത ദൈവത്തെ മൂപ്പർ ഇതിലേക്ക്‌ വലിച്ചിഴക്കില്ലല്ലോ !

02. ദൈവത്തെ പിടികൂടാൻ മൂപ്പർക്ക്‌ കഴിയും. ദൈവത്തെ പിടികൂടാൻ മൂപ്പർക്ക്‌ കഴിയണം എങ്കിൽ ദൈവത്തേക്കാൾ ശക്തിയും കഴിവും ഒക്കെ വേണമല്ലോ ! അപ്പോൾ ആ ശക്തിയും കഴിവും ഒക്കെ ഉള്ള ആളാണ്‌ മൂപ്പർ എന്നും മൂപ്പർ വിശ്വസിക്കുന്നു. അപ്പൊ ഇയാളെ ഒക്കെ വെച്ച്‌ നോക്കുമ്പോൾ മാർക്ക്സ്‌ അങ്കിളാദികൾ എത്ര കഴിവ്‌ കെട്ടവർ ! അവർക്കൊന്നും ദൈവത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ലല്ലോ.

ഇത്രയൊക്കെ കഴിവുള്ള അങ്ങയോട്‌ ഒരു കാര്യം ചോദിക്കട്ടേ ബാലൻ മന്ത്രീ...
"റേഷൻ ഷോപ്പിൽ അരിയും, ആട്ടയും, പഞ്ചസാരയും എത്തിച്ച്‌ തരാൻ പറ്റ്വോ ?"

അബസ്വരം :
പൾസർ സുനിക്ക്‌ ഒക്കെ സുഖം തന്നെയാണല്ലോ ല്ലേ ബാലേട്ടാ ?

                                                                     1355
                                                                     ******
23.02.2017
ഈ സിനിമാക്കാരൻ ജൂഡ്‌ ആന്റണി ജോസഫിന്റെ ഒരു കാര്യം !

രണ്ട്‌ ദിവസം മുൻപ്‌ ഞാൻ ഇട്ട ഒരു പോസ്റ്റ്‌ വായിച്ച്‌ കുരു പൊട്ടി അവൻ "എന്റേത്‌ ചെത്തിക്കളയണം" എന്ന് പറഞ്ഞ്‌ ഞാൻ ഇട്ട പോസ്റ്റ്‌ ഷയർ ചെയ്തിരുന്നു.

അതിൽ ഓന്റെ വാൽ നക്കികൾ മ്മക്കെതിരെ പൊങ്കാല ഇടുകയും ചെയ്തിരുന്നു !

ഞാൻ ആണെങ്കിൽ "ഇപ്പോൾ ഓൻ ചെത്താൻ വരും" എന്ന പ്രതീക്ഷയിൽ കാത്തിരുന്നു.

ഇന്ന് ഉച്ച ആയിട്ടും അവൻ ചെത്താൻ വരാത്തത്‌ കണ്ടപ്പോൾ അവന്റെ പ്രസ്തുത പോസ്റ്റിൽ പോയി താഴെ കൊടുത്ത കമന്റ്‌ ഇട്ടു !

"താൻ ചെത്തിക്കളയാൻ ഉള്ള പ്രസ്താവന ഇറക്കിയിട്ട്‌ രണ്ട്‌ ദിവസം ആയല്ലോ...
കുഞ്ഞോൻ എന്താ ചെത്താൻ വരുന്നില്ലേ ?
അന്നെ പോലെ ഉള്ള നല്ല ഒരു ഒസ്സാനെ കാത്തിരിക്കുകയായിരുന്നു ഞാൻ !"

ഇപ്പൊ നോക്കുമ്പോൾ ജൂഡ്‌ മോൻ മ്മളേയും ബ്ലോക്കി, ചെത്താൻ ആഹ്വാനം ചെയ്ത പോസ്റ്റും എടുത്ത്‌ സ്ഥലം വിട്ടിരിക്കുന്നു !

മോനേ, ജൂഡേ ഇത്രയൊക്കെ ഉള്ളൂ തന്റെ സാധനത്തിന്റെ ഉറപ്പ്‌ എങ്കിൽ അത്‌ വല്ല ബാങ്ക്‌ ലോക്കറിലും വെച്ച്‌ പൂട്ടി സംരക്ഷിക്കണം ട്ടാ... മ്മടേത്‌ ഒക്കെ അന്റെ പൂതി മാറ്റാൻ ഒന്ന് ചെത്താൻ തന്നാലും ബാക്കി കൊണ്ട്‌ കാര്യം നടക്കും.
ഉറപ്പില്ലാത്ത അന്റേതിന്റെ അവസ്ഥ അതല്ലല്ലൊ !

അബസ്വരം :
ജൂഡിനു സിന്ദാവാ വിളിച്ച എല്ലാവരും ഇവിടെയൊക്കെ തന്നെ ഉണ്ടല്ലോല്ലേ ?

                                                                     1356
                                                                     ******
24.02.2017
ഇപ്പോഴാണ്‌ ഫൈസൽ വധക്കേസിലെ പ്രതികൾ നാട്ടിൽ അലഞ്ഞ്‌ തിരിഞ്ഞിട്ടും അവരെ പോലീസ്‌ പിടികൂടാതിരുന്നതിന്റെ കാരണം മനസ്സിലായത്‌.

"നാട്ടിൽ അലഞ്ഞ്‌ തിരിയുന്ന പ്രതികളെ പിടിക്കാനായി പിന്നാലെ ഓടിയും, അലഞ്ഞ്‌ തിരിഞ്ഞും വേസ്റ്റ്‌ ആക്കാനുള്ളതല്ല കേരളാ പോലീസിന്റെ എനർജ്ജിയും, പോലീസ്‌ ജീപ്പിലെ ഇന്ധനവും" എന്ന തിരിച്ചറിവ്‌ ഇപ്പോൾ എനിക്ക്‌ ഉണ്ടായിരിക്കുന്നു.
പകരം അവർ സൗകര്യം പോലെ കോടതിയിലേക്ക്‌ കയറി വരുമ്പോൾ പിടിച്ചാൽ മതിയല്ലോ !

എന്തായാലും അന്ന് ഫൈസൽ വധകേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യണം എന്നാവശ്യപ്പെട്ട്‌ ഒത്തുകൂടുകയും, കക്കാട്‌, കൊളപ്പുറം, തലപ്പാറ ഭാഗങ്ങളിൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തവരോട്‌ പുച്ഛം തോന്നുന്നു. കുറച്ച്‌ സമയം ആണെങ്കിലും ആ ജനകീയ സമരത്തിന്റെ ഭാഗം ആവുകയും, ആ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത എന്നോടുള്ള അതീവ പുച്ഛവും ഈ അവസരത്തിൽ ഞാൻ രേഖപ്പെടുത്തുന്നു.

അബസ്വരം :
സ്വന്തം ഇഷ്ടപ്രകാരം മതം മാറിയ മനുഷ്യനെ കൊന്നതിനേക്കാൾ വലിയ കുറ്റകൃത്യമാണ്‌ പ്രമുഖ നടിക്ക്‌ നേരെ ഉണ്ടാവുന്ന ബ്ലാക്ക്‌ മെയിൽ ശ്രമം എന്നതും, അതിനെതിരേയാണ്‌ സമൂഹം കൂടുതൽ ശക്തിയോടെ പ്രതിഷേധിക്കേണ്ടത്‌ എന്നതും തിരിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷം !

                                                                     1357
                                                                     ******
24.02.2017
"കഴുതകളാണ്‌ തന്റെ പ്രചോദനം." - നരേന്ദ്ര മോഡി.

അബസ്വരം :
ഉവ്വ്‌.. അത്‌ ഞങ്ങക്കറിയാം...
ആർ എസ്‌ എസ്സും, ബി ജെ പിയും, സംഘികളും ആണ്‌ അങ്ങയുടെ പ്രചോദനം എന്ന് ഞങ്ങൾക്ക്‌ നന്നായി അറിയാം പ്രധാനാ !
ഈ ഒരു വിഷയത്തിൽ എങ്കിലും തള്ളാതെ സത്യം പറഞ്ഞതിൽ സന്തോഷം !!


                                                                     1358
                                                                     ******
25.02.2017
"ഒരു നല്ല മനുഷ്യനാകാൻ ദൈവത്തിൽ വിശ്വസിക്കണം എന്നില്ല. പരമ്പരാഗതമായ ദൈവ സങ്കൽപ്പം കാലഹരണപ്പെട്ടതാണ്‌. ആത്മീയ മാർഗ്ഗി ആയിരിക്കാൻ മതത്തിലായിരിക്കണം എന്നുമില്ല. പ്രകൃതി തന്നെ ഒരു പള്ളിയല്ലേ ?" - ഫ്രാൻസിസ്‌ മാർപ്പാപ്പ

അബസ്വരം :
അങ്ങേക്ക്‌ ഈ നിലപാട്‌ ജീവിതത്തിൽ പകർത്തിക്കൂടേ മാർപ്പാപ്പ ? പരമ്പരാഗതമായ ദൈവസങ്കൽപ്പത്തിൽ അധിഷ്ഠിതമായ ഒരു മതത്തിന്റെ നേതൃസ്ഥാനത്തിരുന്നല്ലല്ലോ ഈ തള്ളൽ അങ്ങ്‌ നടത്തേണ്ടത്‌ ! കാലഹരണപ്പെട്ടത്‌ എന്ന് സ്വയം ബോധ്യം ഉള്ള ഒന്നിന്റെ തലപ്പത്ത്‌ ഇരുന്ന് കൊണ്ട്‌, ആ കാലഹരണപ്പെട്ടതിനെ വിമർശിക്കുന്നതിൽ എന്തർത്ഥം ? ഉളിപ്പ്‌ ഉണ്ടെങ്കിൽ ആ സ്ഥാനം രാജിവെച്ച്‌ മാതൃകയായ ശേഷമല്ലേ ഇത്തരം പ്രസ്താവനകൾ ഇറക്കേണ്ടത്‌? ഒരേ സമയം മാർപ്പാപ്പ പദവിയുടെ സുഖസൗകര്യങ്ങൾ അനുഭവിക്കുകയും, ആ പദവിയിലേക്ക്‌ നയിക്കുന്ന വിശ്വാസ സംഹിതയെ തള്ളിപ്പറയുകയും ചെയ്യുന്നത്‌ എത്രത്തോളം അപഹാസ്യമാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? 

                                                                     1359
                                                                     ******
25.02.2017
"ഇനി സ്ത്രീ വിരുദ്ധ ചിത്രങ്ങളുടെ ഭാഗമാകില്ല" എന്ന ഒറ്റ പ്രസ്താവന കൊണ്ട്‌ സോഷ്യൽ മീഡിയയിൽ അഹങ്കാരിയും, സൗത്ത്‌ ഇന്ത്യയിലെ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ഏക നടനും, രായപ്പനും ഒക്കെ ആയിരുന്ന പൃഥ്വീരാജ്‌ ഹീറോ ആയി.

"സ്ത്രീ വിരുദ്ധ ചിത്രങ്ങളുടെ ഭാഗമാകില്ല" എന്ന അദ്ധേഹത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതോടൊപ്പം, "സ്ത്രീകളെ വിൽപ്പനചരക്ക്‌ ആക്കുന്ന സിനിമകളുടെ ഭാഗവും ആവില്ല" എന്ന് കൂടി പൃഥ്വിരാജ്‌ പറഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്‌.

"അങ്ങിനെ ഒരു തീരുമാനം വല്ല നടന്മാരും എടുത്താൽ, പിന്നെ അവർക്ക്‌ അഭിനയിക്കാൻ പറ്റിയ സിനിമകൾ ഉണ്ടാകുമോ ?" എന്നൊന്നും എന്നോട്‌ ചോദിക്കരുത്‌. ആ ചോദ്യത്തിനു സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിക്കുക.

അബസ്വരം :
സ്ത്രീകളെ വിൽപ്പനചരക്ക്‌ ആക്കുന്നതാണ്‌ ഏറ്റവും വലിയ സ്ത്രീ വിരുദ്ധത !

                                                                     1360
                                                                     ******
27.02.2017
"Blind and Deaf " അഥവാ "അന്ധനും ബധിരനും" എന്നത്‌ ഒരു സാധാരണയായി ഉപയോഗിക്കുന്ന പദം / പ്രയോഗം ആണല്ലോ !

ഈ പ്രയോഗത്തിന്‌ കാലാനുസൃത മാറ്റം നൽകിയാൽ "Trump and Modi" എന്നിരിക്കും!
ശരിയല്ലേ ?

അബസ്വരം :
ചില പദങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കണം.

                                                                     1361
                                                                     ******
27.02.2017
"സീറ്റില്ല, പാക്ക് വിമാനത്തില്‍ 'കമ്പിയില്‍ തൂങ്ങി' യാത്ര." - വാർത്ത

അബസ്വരം :
"പുതിയ ആശയം മുന്നോട്ട്‌ വെച്ചതിന്‌ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്‌ നന്ദി. എത്രയും പെട്ടന്ന് ഈ സേവനം ഞങ്ങളുടെ വിമാനങ്ങളിലും നടപ്പാക്കുന്നതാണ്‌." - എയർ ഇന്ത്യ

                                                                     1362
                                                                     ******
28.02.2017
"സ്ത്രീ വിരുദ്ധ പരാമർശങ്ങൾ സിനിമകളിൽ നിന്ന് നീക്കണം" എന്ന് പറയുന്നത്‌ പൊട്ടത്തരം അല്ലേ ?

പകരം അത്തരം സീനുകളിൽ "സ്ത്രീ വിരുദ്ധ പരാമർശങ്ങൾ സമൂഹത്തിന്‌ ഹാനികരം" എന്ന് അടിയിൽ എഴുതി കാണിച്ചാൽ പോരേ ?

മദ്യപാനം, പുകവലി വിഷയങ്ങളിൽ ഇത്തരം എഴുതിക്കാണിക്കൽ കൊണ്ടാണല്ലോ ഒരുപാട്‌ പേർ കുടിയും, വലിയും നിർത്തിയത്‌ !

അപ്പോൾ അങ്ങിനെ ചെയ്യുന്നതല്ലേ ഫലപ്രദം ?

അർദ്ധനഗ്നത പ്രദർശിപ്പിക്കുന്ന സീനുകളിലും ഇത്തരം എഴുതിക്കാണിക്കൽ ആവാമല്ലോ !

"കാശിനു വേണ്ടി അർദ്ധനഗ്നത പ്രദർശിപ്പിക്കുന്നത്‌ മാനം വർദ്ധിപ്പിക്കുമ്പോൾ, കാശ്‌ വാങ്ങാതെയുള്ളത്‌ മാന:നഷ്ടം ഉണ്ടാക്കുന്നു" എന്നോ മറ്റോ എഴുതി കാണിച്ചാൽ അത്‌ ഫലം ചെയ്യില്ലേ ?

അബസ്വരം :
മദ്യപാനം, പുകവലി വിഷയങ്ങളിൽ അടിമപ്പെട്ട അത്രയും പേരൊന്നും സ്ത്രീ വിരുദ്ധതയിൽ അടിമപ്പെട്ടതായി കണക്കുകൾ ഇല്ലല്ലോ !

                                                                     1363
                                                                     ******
28.02.2017
ഞാൻ ആരാണെന്ന് എനിക്ക്‌ നന്നായി അറിയാം !
എന്റെ അത്ര എന്നെക്കുറിച്ച്‌ മറ്റൊരു മനുഷ്യനും അറിയില്ല !!
ഞാൻ എന്താണെന്ന്, നിങ്ങളിൽ നിന്ന് പഠിക്കേണ്ട ഗതികേട്‌ എനിക്കില്ല !!!
അതുകൊണ്ട്‌ തന്നെ ഒറ്റ വാക്കിലോ, പല വാചകങ്ങളിലോ എന്നെ കുറിച്ച്‌ നിങ്ങൾ വിവരിക്കുകയോ, വർണ്ണിക്കുകയോ ചെയ്യാൻ നിന്ന് സമയം പാഴാക്കേണ്ടതില്ല !

അബസ്വരം :
എനിക്ക്‌ അനുഭവിക്കാൻ ഉള്ള ആത്മരതി മ്മൾ സ്വയം ഉണ്ടാക്കിക്കോളാം "Describe me" ഊളകളേ !

                                                                     1364
                                                                     ******
01.03.2017
ജഡില ശ്രീ തക്കാളി ജ്യൂസിനെ ഭാരതത്തിന്റെ ഔദ്യോഗിക ജ്യൂസായി പ്രഖ്യാപിക്കമെന്ന് വാൽസ്യായൻജിയെ അനുസ്മരിച്ചുകൊണ്ട്‌ മോഡിയണ്ണനോട്‌ അഭ്യർത്ഥിക്കുന്നു.

അബസ്വരം :
ആർഷ ഭാരത തക്കാളി പിതാജി കീ ജയ്‌ !

                                                                     1365
                                                                     ******
02.03.2017
പലരും അഡ്വ.ആളൂരിനെ പരിഹസിക്കുന്നതും വിമർശിക്കുന്നതും കണ്ടു.

എന്തിനാണ്‌ ആളൂരിനെ വിമർശിക്കുന്നത്‌ ? അയാൾ ഇന്ത്യൻ നിയമ വ്യവസ്ഥയിലെ കിണ്ണാങ്കൃതികൾ എടുത്തുയർത്തി തന്നെയല്ലേ പ്രതികളെ രക്ഷിച്ചെടുക്കുന്നത്‌ ?

ആളൂരിന്‌ ഇന്ത്യൻ നിയമ വ്യവസ്ഥയിലെ പാളിച്ചകൾ മുതലെടുത്തുകൊണ്ട്‌ പ്രതികളെ രക്ഷിക്കാൻ കഴിയുന്നുണ്ട്‌ എങ്കിൽ, ആളൂരിനെ വിമർശിക്കുന്നതിന്‌ പകരം നിയമ വ്യവസ്ഥയിലെ പോരായ്മകളെയല്ലേ വിമർശിക്കേണ്ടത്‌ ?

ഒരു വക്കീൽ എന്ന നിലയിൽ അയാളുടെ ജോലി ചെയ്യാനും, ഏതൊക്കെ കേസുകൾ വാദിക്കണം എന്ന് തീരുമാനിക്കാനും ഉള്ള സ്വാതന്ത്ര്യം ഇല്ലേ ?

കുറ്റം ചെയ്യാത്തവർക്ക്‌ വേണ്ടി മാത്രം വാദിക്കാൻ ഉള്ളവരല്ലല്ലോ വക്കീലന്മാർ !

നിയമവ്യവസ്ഥയിലെ പോരായ്മകൾക്ക്‌ വക്കീലിന്റെ നെഞ്ചത്തോട്ട്‌ കയറിയിട്ട്‌ കാര്യമില്ല !

അബസ്വരം :
നിരപരാധികളെ പത്തും പതിനഞ്ചും വർഷം ജയിലിടാൻ കഴിയുകയും പൊതുമന:സാക്ഷിയെ തൃപ്തിപ്പെടുത്താനായി ആളുകളെ തൂക്കിക്കൊല്ലാൻ കഴിയുകയും ചെയ്യുന്ന നിയമവ്യവസ്ഥയിൽ, കുറ്റവാളികളെ രക്ഷപ്പെടുത്താനും വകുപ്പുണ്ടാവും എന്നത്‌ സ്വാഭാവികമല്ലേ ? അത്‌ ഒരു വക്കീൽ ഉപയോഗപ്പെടുത്തുന്നതിൽ എന്ത്‌ തെറ്റ്‌ ?  

                                                                     1366
                                                                     ******
02.03.2017
"പിണറായി വിജയന്റെ തലയെടുക്കുന്നവർക്ക്‌ ഒരു കോടി രൂപ പ്രതിഫലം." - ആർ എസ്‌ എസ്‌ നേതാവ്‌ ചന്ദ്രാവത്‌

അബസ്വരം :
ആരാടാ പേട്‌ തേങ്ങക്ക്‌ ഒരു കോടി വിലയിടുന്നത്‌ ?
സാധനത്തിന്റെ മൂല്യം നോക്കി വിലയിടാൻ പഠിക്കെടാ ഹംക്കേ !

                                                                     1367
                                                                     ******
03.03.2017
പിണറായി വിജയന്റെ തലക്ക്‌ സംഘികൾ ഒരു കോടി രൂപ ഓഫർ വെച്ചതിന്‌ പിന്നാലെ യു ഡി എഫുകാർ ഇടുന്ന പിണറായി ഐക്യദാർഢ്യ പോസ്റ്റുകൾ രസകരമാണ്‌.

പിണറായിയുടെ രോമം മുതൽ തല വരെ സംരക്ഷിക്കുന്ന തരത്തിലാണ്‌, "ഞാൻ കോൺഗ്രസ്‌ ആണെങ്കിലും പിണറായിയോടൊപ്പം, ഞാൻ ലീഗ്‌ ആണെങ്കിലും പിണറായിയോടൊപ്പം" തുടങ്ങിയ പോസ്റ്റുകൾ യു ഡി എഫുകാർ ഇടുന്നത്‌.
ഒരു കാര്യം ചോദിക്കട്ടെ !

പൊതുസമൂഹത്തിൽ നിന്ന് ഇത്രയും പിന്തുണ അർഹിക്കുന്ന നേതാവാണോ പിണറായി വിജയൻ ?

ടി പി വധത്തിന്റെ ഒക്കെ തിരക്കഥ നാട്ടുകാർക്ക്‌ നന്നായി അറിയില്ലേ ?

അതുപോലെ എത്ര എത്ര കൊലപാതങ്ങൾക്ക്‌ ഇയാളൊക്കെ എസ്‌ കത്തിയും എഴുന്നള്ളിച്ച്‌ ന്യായീകരണ തൊഴിലാളി ആയിട്ടുണ്ട്‌ ?

ഇപ്പോൾ തന്നെ ഫൈസൽ വധക്കേസിന്റെ അവസ്ഥ എന്താണ്‌ ? ഫൈസലിനെ കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട്‌ ഇനിയും അറിയാത്തവർ ഉണ്ടോ ?

നിലമ്പൂരിലെ മാവോയിസ്റ്റ്‌ വേട്ട മറന്നുവോ ?

ഇതിലൊക്കെ പിണറായിയുടെ നിലപാട്‌ പരസ്യമാണ്‌ എന്നിരിക്കേ ഇത്രയൊക്കെ പിന്തുണ ഇയാൾ അർഹിക്കുന്നുണ്ടോ ?

അപ്പൊ പറഞ്ഞു വന്നത്‌ "സംഘികളും സഖാക്കളും ഉള്ള കൊടുക്കൽ വാങ്ങലുകൾ അവർ തമ്മിൽ ആവട്ടെ. മ്മക്ക്‌ പൊറത്ത്‌ നിന്ന് കളി കാണാം" ന്ന് !

അബസ്വരം :
എല്ലാവരുടേയും ജീവന്‌ ഒരേ വിലയല്ലേ ചേട്ടാ ?!

                                                                     1368
                                                                     ******
03.03.2017
"നാൽപത്‌ കോടിയുടെ പള്ളി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ എവിടെയാണ്‌ പള്ളി നിർമ്മാണം നടക്കുന്നത്‌ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല." - കാന്തപുരം എ.പി.അബൂബക്കർ

അബസ്വരം :
അല്ല പിന്നെ ! സ്വർഗ്ഗത്തിലാണ്‌ പള്ളി നിർമ്മിക്കുന്നത്‌ എന്ന് പറഞ്ഞാൽ ഇപ്പൊ എല്ലാ മാധ്യമ പ്രവർത്തകരുംകൂടി സ്വർഗ്ഗത്തിലേക്ക്‌ അതിന്റെ ഫോട്ടോ എടുക്കാൻ മണ്ടും. മ്മടെ എ പി കുട്ട്യോളെ പോലെ ഉസ്താദ്‌ പറഞ്ഞത്‌ അപ്പടിക്കവർ വിശ്വസിക്കൂലല്ലോ !

എല്ലാ പത്രക്കാരും കൂടി അങ്ങോട്ട്‌ പോയാൽ എന്താവും ഇവിടത്തെ സ്ഥിതി ? ഇവടെ അരിവില കൂടുന്നതും, ബജറ്റ്‌ ചോരുന്നതും ഒക്കെ റിപ്പോർട്ട്‌ ചെയ്യാൻ വല്ല മാധ്യമ പ്രവർത്തകരും ബാക്കിയുണ്ടാവുമോ ? പള്ളിപ്പണി നടക്കുമ്പോൾ മാത്രമല്ല, പള്ളിപ്പണി കഴിഞ്ഞാലും പള്ളിണ്ടാക്കിയ സ്ഥലം ആർക്കും പറഞ്ഞ്‌ കൊടുക്കരുത്‌ അബ്വോക്കരാക്കാ... 

മരിച്ച്‌ സ്വർഗ്ഗത്തിൽ എത്തുന്ന എ പി കാർക്ക്‌ അവിടെ വെച്ച്‌ മാത്രം "ഇതാ മ്മൾ ണ്ടാക്കിയ പള്ളി" എന്ന് പറഞ്ഞ്‌ കാണിച്ച്‌ കൊടുത്താൽ മതി. അല്ലാതെ ബാക്കിള്ള ഹമുക്കോൾക്കൊന്നും പള്ളി കാണിച്ച്‌ കൊടുക്കരുത്‌ ന്റെ പുന്നാര അബ്വോക്കരാക്കാ...


                                                                     1369
                                                                     ******
04.03.2017
ബജറ്റിൽ പറയുന്ന മിക്ക കാര്യങ്ങളും പ്രാവർത്തികമാകാതെ കടലാസിൽ തന്നെ ഒതുങ്ങുകയാണ്‌ പതിവ്‌.

ആ സാഹചര്യത്തിൽ ബജറ്റ്‌ അവതരണത്തിനൊക്കെ ഇത്ര ഡെക്കറേഷൻ ആവശ്യമുണ്ടോ ?

ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലായില്ലെങ്കിൽ അത്‌ അവതരിപ്പിക്കുന്ന ധനകാര്യമന്ത്രിക്ക്‌ എതിരെ നിയമ നടപടികൾ സ്വീകരിക്കാനും, തുടർന്ന് പത്തോ, ഇരുപതോ വർഷത്തേക്ക്‌ സർക്കാർ ശമ്പളം പറ്റുന്ന ജോലികൾ ചെയ്യുന്നതിൽ വിലക്കും ഏർപ്പെടുത്താനുള്ള വല്ല വകുപ്പും നിയമവ്യവസ്ഥയിൽ ഉണ്ടായാൽ ഈ ബജറ്റ്‌ അവതരണത്തിനൊക്കെ ഒരു അർത്ഥം ഉണ്ടാകും.

അല്ലെങ്കിൽ പൊതുജനങ്ങളെ കഴുതകളാക്കുന്ന ഒരു കോമാളി പരിപാടിയായി ബജറ്റുകൾ തുടരുക തന്നെ ചെയ്യും.

അബസ്വരം :
ഭരണകൂടങ്ങൾ ജനങ്ങൾക്ക്‌ നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റാതിരിക്കുന്നത്‌ വിശ്വാസ വഞ്ചന തന്നെയാണല്ലോ !

                                                                     1370
                                                                     ******
04.03.2017
മഹാരാഷ്ട്രയിൽ ഒരു മുൻസിപ്പൽ വാർഡിൽ 33000 വോട്ട് പോൾ ചെയ്തപ്പോൾ മൊത്തം സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ട് 45000.

ജയിച്ചത് ബിജെപി.

പൂനയിൽ മത്സരിച്ച ഒരു മത്സരാർത്ഥി പറയുന്നു "എന്റെ വാർഡിൽ എന്റെ കുടുംബ കൂട്ടുകാരുടെ വോട്ടൊന്നും കിട്ടിയില്ലെങ്കിലും ഞാൻ എനിക്ക് ഇട്ട എന്റെ വോട്ട് എവിടെ ? അത് പോലും കാണുന്നില്ല."

അബസ്വരം :
സംഘി വോട്ട്‌ മെഷീൻ മാതാ കീ ജയ്‌ !

                                                                     1371
                                                                     ******
05.03.2017
"കെ എസ്‌ യു അപാരത" ചട്ടിയിൽ മസാലയും കൂട്ടി വേവിച്ച്‌ എസ്‌ എഫ്‌ ഐ അപാരതയാക്കി, മെക്സിക്കൻ അപാരതയുടെ പ്ലേറ്റിൽ വിളമ്പുന്ന തൊലിക്കട്ടിയെ സമ്മതിക്കണം.

അബസ്വരം :
ഇങ്ങൾ കൊയ്യും അപാരതയെല്ലാം,
മ്മടേതാക്കി ഹെയറാഞ്ചിക്കും പൈങ്കിളിയേ !

                                                                     1372
                                                                     ******
07.03.2017
ജബ്ര : "ഇപ്പൊ നാട്ടിൽ മുഴുവൻ മഴ പെയ്യ്‌ണത്‌ മാപ്പളാര്‌ പടച്ചോനോട്‌ പ്രാർത്ഥിച്ചിട്ടാണ്‌ എന്നാണ്‌ മാപ്പളാരുടെ വിചാരം ! യുക്തി ഇല്ലാത്തവന്മാർ !"

മാപ്പള : "അപ്പൊ പിന്നെ എങ്ങനെയാ പെയ്യുന്നത്‌ ? ഇങ്ങളെ ജബ്ബാറാക്കയല്ലേ പറഞ്ഞത്‌ ഇപ്പൊ എങ്ങനെ പ്രാർത്ഥിച്ചാലും മഴ പെയ്യൂലാ, കാലാവസ്ഥാ പഠനം അതാണ്‌ പറയുന്നത്‌, ജൂൺ മാസം അല്ലാത്തോണ്ട്‌ മ്മൾ മഴ പെയ്യൂലാ ന്ന് വെല്ലുവിളിക്കാണ്‌, അള്ള ണ്ടെന്ന് വിശ്വസിക്കുന്നോര്‌ പ്രാർത്ഥിച്ച്‌ മഴപെയ്യിക്കിം എന്നൊക്കെ ? എന്നിട്ടിപ്പൊ പ്രാർത്ഥനയും നടന്നു, ജൂണിൽ അല്ലാതെ തന്നെ മഴയും പെയ്തില്ലേ ?"

ജബ്ര : " ഹഹഹ... ആ മഴ പ്രാർത്ഥന കണ്ട്‌ പടച്ചോൻ പെയ്യിച്ചതൊന്നും അല്ല... അത്‌ ഇങ്ങൾ പടച്ചോന്റെ അക്കൗണ്ടിൽ ആക്കണ്ട !"

മാപ്പള : "പിന്നെ എങ്ങനെയാ മഴ പെയ്തത്‌ ? ആരെ അക്കൗണ്ടിലാ മഴ വരവ്‌ വെക്കേണ്ടത്‌ ?"

ജബ്ര : "അത്‌ മ്മളെ ജബ്ബാറാക്ക വെള്ള ക്ഷാമം പരിഹരിക്കാൻ ചെയ്ത ഒരു ശാസ്ത്രീയ കാര്യം ചെയ്തതല്ലേ ?"

മാപ്പള : "ജബ്ബാറ്‌ എന്ത്‌ കാര്യം ചെയ്തൂ ന്നാ ?"

ജബ്ര : "മഴ ഇല്ലാണ്ടായപ്പൊ ഞങ്ങടെ ജബ്ബാറാക്ക രണ്ട്‌ കഷ്ണം ഹൈഡ്രജനും, ഒരു കഷ്ണം ഓക്സിജനും ഇട്ട്‌ മിക്സീലിട്ട്‌ അടപ്പിടാതെ അടിച്ചതാ... മിക്സിയുടെ യാന്ത്രികോർജ്ജം കൊണ്ട്‌ ഹൈഡ്രജനും, ഓക്സിജനും മിക്സായി അന്തരീക്ഷത്തിലേക്ക്‌ തെറിച്ച്‌ മഴയായി മാറിയതാ പൊട്ടൻ കാക്കാ..."

അബസ്വരം :
എന്നാലും ന്റെ മഴേ, ജബ്ബാറിനോട്‌ ഈ ചതി വേണ്ടായിരുന്നു !

                                                                     1373
                                                                     ******
07.03.2017
കമല സുരയ്യയെ കുറിച്ചുള്ള "പ്രണയത്തിന്റെ രാജകുമാരി" എന്ന പുസ്തകത്തിനെതിരേ അപകീർത്തി ആരോപിച്ച്‌ അബ്ദുസമദ്‌ സമദാനി വക്കീൽ നോട്ടീസ്‌ അയച്ചു. ബി ജെ പി നേതാവ്‌ പി.എസ്‌.ശ്രീധരൻ പിള്ള മുഖാന്തിരം ആണ്‌ സമദാനി നോട്ടീസ്‌ അയച്ചത്‌." - വാർത്ത

കമല സുരയ്യയുടെ ചരിത്രത്തിലെ ആ അയാൾ "എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്ന് തോന്ന്വോ ?" എന്ന മോഡലിൽ നോട്ടീസയച്ച
സമദാനി ആയാലും അല്ലെങ്കിലും, സമദാനി തിരഞ്ഞെടുത്ത വക്കീൽ കൊള്ളാം !

കെ.എൻ.എ ഖാദർ മുതൽ ഷംസുദ്ധീൻ വരെയുള്ള വക്കീലന്മാരുടെ ഒരു പട ലീഗിൽ തന്നെ ഉണ്ടായിട്ടും, സംഘി ശ്രീധരൻ പിള്ളയെ വക്കാലത്ത്‌ ഏൽപ്പിക്കാൻ കാണിച്ച ആ ആർജ്ജവവത്തേയും, ആ കേസ്‌ ഏറ്റെടുക്കാൻ പിള്ള കാണിച്ച മനസ്സിനേയും അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല !

"പ്രഥമ ദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും, അന്തർധാര സജീവമാണ്‌" എന്നൊക്കെ പറയുന്ന കലാപരിപാടി ഇത്‌ തന്നെയാണല്ലോ ല്ലേ ?

അബസ്വരം :
ലീഗിലെ വക്കീലന്മാരേക്കാൾ, ബി ജെ പിയിലെ വക്കീലിനെ വിശ്വസിക്കുന്ന ജനാബ്‌ സമദാനി സാഹിബിന്‌ എത്ര ലൈക്ക്‌ സൂർത്തുക്കളേ ?

                                                                     1374
                                                                     ******
08.03.2017
സ്ത്രീ ശരീരത്തെ വിൽപ്പനചരക്ക്‌ ആക്കുന്ന പ്രമുഖ വനിതകൾ ഒഴികെയുള്ള എല്ലാ സാധാ വനിതകൾക്കും മ്മടെ വനിതാ ദിനാശംസകൾ !

അബസ്വരം :
സ്വന്തം ശരീരം വിൽപ്പനചരക്ക്‌ ആക്കുന്ന ലവളുമാർക്ക്‌ വനിതാ ദിനം ആശംസിക്കാനുള്ള ആശംസ ന്റെ കജ്ജിലില്ല ച്ചോ !

                                                                     1375
                                                                     ******
08.03.2017
"അല്ല.. എവ്‌ട്ക്കാ ഇങ്ങൾ അണിഞ്ഞൊരുങ്ങീട്ട്‌ ?"

"ഇന്ന് വനിതാ ദിനം ല്ലേ ?"

"അതോണ്ട്‌ ഇക്ക്‌ ചുരിദാർ വാങ്ങാൻ പോവ്വ്വാ ല്ലേ ? എടുക്കുമ്പൊ നീല അല്ലാത്ത വല്ല കളറും എടുത്തോളിട്ടാ.... ഇങ്ങക്ക്‌ നീല ഇഷ്ടാണെന്നെച്ച്‌ ഇക്കത്ര ഇഷ്ടൊന്നുല്യാ"

"ഏയ്‌... ചുരിദാർ വാങ്ങാനൊന്നും അല്ല..."

"പിന്നെന്തിനാ ??"

"ബെർതെ റോഡിലൂടെ ഒക്കെ ഒന്ന് കറങ്ങാലോ ?"

"ന്ന് ട്ട്‌ ?"

"റോഡിൽ വല്ല പ്രമുഖകളും ഉണ്ടെങ്കിലോ?"

"ണ്ടെങ്കി ?"

"ഇക്കൊന്ന് പൾസറാവാലോ !"

അബസ്വരം :
ഇപ്പോൾ കിട്ടിയ വാർത്ത...
അമ്മിക്കല്ല്‌ കൊണ്ട്‌ ഏറ്‌ കിട്ടിയ ഒരു പൾസറിന്റെ എഞ്ചിൻ തകർന്നു !

                                                                     1376
                                                                     ******
09.03.2017
ചുംബന സമരക്കാരുടെ നേതാവ്‌ ഇപ്പോഴും സ്വന്തം കെട്ട്യോളെ ആദായ വിലയിൽ കൂട്ടിക്കൊടുത്ത സഖാവ്‌ പശുപാലൻ ഒക്കെ തന്നെ അല്യോ സഖാവുട്ട്യോളേ ?

അബസ്വരം :
കേരളാ പോലീസിൽ ശിവസേനയുടെ പ്രത്യേക ബറ്റാലിയൻ അനുവദിച്ച സംഖാവ്‌ ജഡില ശ്രീ പിണറായി വിജയന്‌ അഭിനന്ദനങ്ങൾ !

                                                                     1377
                                                                     ******
09.03.2017
സദാചാരവാദം എന്തുകൊണ്ടും ദുരാചാരവാദത്തേക്കാൾ മികച്ചതാണ്‌.

എന്നാൽ സദാചാരവാദം, വാദമായി നിലനിർത്തണം.
അത്‌ അസഹിഷ്ണുതയിലേക്കും അക്രമത്തിലേക്കും വഴി മാറാൻ പാടില്ല.

"കമിതാക്കൾ" എന്ന പേരിൽ പൊതുസ്ഥലത്ത്‌ ഡിങ്കോൾഡിഫിക്കേഷൻ നടത്തുമ്പോൾ, ഒരു സദാചാരവാദിക്ക്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം ആ കമിതാക്കളുടെ രക്ഷിതാക്കളെ കഴിയുമെങ്കിൽ വിവരം അറിയിക്കുക എന്നതാണ്‌.

അതിനേക്കാൾ വലിയ ഒരു പണി അവർ അർഹിക്കുന്നില്ല.

ആ വിവരം അറിഞ്ഞിട്ടും രക്ഷിതാക്കൾ വേണ്ട കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ ബാക്കി അവരുടെ വിധിക്ക്‌ വിടുക.

ലവളുടെ മാസക്കുളി തെറ്റുകയോ, പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെടുകയോ, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് പറയുകയോ, മാനം പോയി എന്ന് പറഞ്ഞ്‌ ആത്മഹത്യ ചെയ്യുകയോ എന്താ ന്ന് വെച്ചാൽ സംഭവിക്കട്ടെ !
നാട്ടുകാർക്ക്‌ അത്‌ വാർത്തയായി വായിച്ച്‌ രസിക്കാം !

അതിൽ കൂടുതൽ ആത്മാർത്ഥയും, അനുകമ്പയും ഒന്നും അവർ അർഹിക്കുന്നില്ല!

അബസ്വരം :
അപ്പോഴും ഒരു കാര്യം ശ്രദ്ധിക്കുക.
"ഇതിനെല്ലാം കാരണം പുരുഷന്മാർ മാത്രമാണ്‌" എന്ന് പുരുഷന്മാരുടെ കയ്യകലത്തിൽ വന്ന് വല്ല ഫെമിനിസ്റ്റുകളും എഴുന്നള്ളിച്ചാൽ കരണകുറ്റിക്ക്‌ ഇട്ട്‌ ഒന്ന് പൊട്ടിക്കാൻ മടിക്കേണ്ട !

                                                                     1378
                                                                     ******
09.03.2017
ചുംബന സമരത്തിൽ പങ്കെടുക്കുന്ന ആങ്ങളാരെല്ലാം, സ്വന്തം അമ്മയേയും പെങ്ങളേയും മറ്റുള്ളവർക്ക്‌ ചുംബിക്കാനായി വേദിയിൽ എത്തിച്ചിട്ടുണ്ട്‌ എന്ന് ഉറപ്പ്‌ വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

ആരാന്റെ പെങ്ങളെ ചുംബിക്കുന്നത്‌ മാത്രമല്ല, സ്വന്തം അമ്മയേയും പെങ്ങളേയും അന്യർക്ക്‌ ചുംബിക്കാനായി വിട്ട്‌ നൽകുന്നതും ചുംബന സമരത്തിന്റെ ഭാഗമാണെന്ന് സഖാവുട്ട്യോൾ ഓർക്കുമല്ലോ !

അബസ്വരം :
പിന്നേയ്‌ കുട്ടി സഖാക്കളേയ്‌, എന്നും ഈ ചുംബന സമരത്തിൽ മാത്രം ഒതുങ്ങി നിന്നാ പോരട്ടോ ! "മുലപിടി സമരം", "കുത്തി കയറ്റൽ സമരം" തുടങ്ങി അടുത്ത ഘട്ടത്തിലേക്ക്‌ മുന്നേറാൻ വൈകിക്കരുത്‌ ട്ടാ !!


                                                                     1379
                                                                     ******
10.03.2017
നിയമസഭയിലെ സ്പീക്കറുടെ കസേര തല്ലിതകർത്തവരും, അതിനെ വാഴ്ത്തിയവരും ഒക്കെ ഇപ്പോൾ നിയമസഭയെ "ജനാധിപത്യത്തിന്റെ ശ്രീകോവിൽ" എന്നൊക്കെ വിളിക്കുന്നത്‌ കേൾക്കുമ്പോൾ ഹെയറാഞ്ചക കഞ്ചുകിതമാവുകയാണ്‌.

അതുപോലെ "എടോ ഗോപാലകൃഷ്ണാ" എന്നൊക്കെ തനിക്ക്‌ ദഹിക്കാത്തവരെ വിളിക്കുന്ന പിണറായി വിജയനെ "എടോ" എന്ന് ബൽറാം വിളിച്ചിട്ടുണ്ട്‌ എങ്കിൽ, അർഹിക്കുന്ന വിളി പിണറായി വിജയന്‌ ലഭിച്ചൂ എന്നേ പറയാൻ കഴിയൂ !

എന്തായാലും ഭരണത്തിൽ വരുമ്പോൾ മാത്രം "നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്‌" എന്നും, പിണറായി വിജയനെ വിളിക്കുമ്പോൾ മാത്രം "എടോ" വിളി സംസ്കാര രഹിതമാണ്‌ എന്നും വിശ്വസിക്കുന്ന എല്ലാ സഖാവുട്ട്യോൾക്കും, "ലാവലിന്‌ കേസിൽ പിണറായി വിജയനെ വെറുതെ വിട്ടത്‌ നിയമവിരുദ്ധം" എന്ന് സി ബി ഐ ഹൈക്കോടതിയിൽ ബോധിപ്പിച്ച വിവരം അറിയിച്ചുകൊണ്ട്‌ നടുവിരൽ നമസ്ക്കാരം !

അബസ്വരം :
ഇനി "നടുവിരൽ നമസ്ക്കാരം എത്ര റക്ക്‌അത്ത്‌ ആണ്‌?" എന്ന ചോദ്യവുമായി ഇങ്ങോട്ട്‌ വരേണ്ട... ആ സംശയം ഇങ്ങൾ കൊന്നപ്പൂവിന്റെ വിശുദ്ധിയുള്ള, താടിയുടെ ഇസ്ലാമിക വശം പഠിപ്പിച്ച കെ.ടി.ജലീലിനോട്‌ ചോയ്ച്ച്‌ പഠിച്ചോളിം സഖാവുട്ട്യോളേ !

                                                                     1380
                                                                     ******
10.03.2017
"ചുംബനം ആഭാസമാണോ ?"

ചില ചുംബന സമരാനുകൂലികൾ "ബുദ്ധിപരമായ ചോദ്യം" എന്ന നിലയിൽ ചോദിക്കുന്ന ചോദ്യം ആണിത്‌ !

അതിനുള്ള മറുപടി വ്യക്തമായി പറയാം !

ചുംബനം ആഭാസമാണോ, അല്ലയോ എന്നത്‌ സ്ഥല, കാല, പരിസരങ്ങളെ അനുസരിച്ചിരിക്കും !

റോഡിൽ ഇരുന്ന് തൂറുന്നതും, കക്കൂസിൽ ഇരുന്ന് തൂറുന്നതും താരതമ്യം ചെയ്യാൻ പറ്റുമോ ?

തൂറുക - എന്ന കർമ്മം അല്ല ആഭാസം.

അത്‌ എവിടെ, എപ്പോൾ, എങ്ങിനെ ചെയ്യുന്നു എന്നതാണ്‌ അതിലെ ആഭാസവും, ആഭാസരാഹിത്യവും നിശ്ചയിക്കുന്നത്‌ !

അതുപോലെ തന്നെയാണ്‌ ചുംബനത്തിന്റെ ആഭാസതയും, ആഭാസരാഹിത്യവും !
മനസ്സിലായോ ???
എവടെ ല്ലേ !!

അബസ്വരം :
ഇനിയും ഇത്തരം സംശയങ്ങളുമായി ഈ വഴി വരണേ ചുംബന സമരക്കാരേ...

                                                                     1381
                                                                     ******
10.03.2017
"വി.എം.സുധീരൻ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാണ്‌ രാജി എന്ന് വിശദീകരണം." - വാർത്ത

അബസ്വരം :
ഒരാളെ ഒരു കസേരയിൽ ഇരുത്തി നാലു ഭാഗവും തീയിട്ട്‌ ചൂടും പുകയും കൊള്ളിച്ചാൽ ആരുടേതാണെങ്കിലും ആരോഗ്യം കോഞ്ഞാട്ടയാവും !

                                                                     1382
                                                                     ******
11.03.2017
ജനമനസ്സുകളിലേക്ക്‌ വർഗ്ഗീയത ഇറക്കി വിടുന്നതിൽ ബി ജെ പി വിജയച്ചിതാണോ, അതോ വോട്ടിംഗ്‌ മെഷീനിന്റെ അഡ്ജസ്റ്റ്‌മെന്റുകളാണോ യു പിയിൽ നിന്ന് വരുന്ന തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ കാരണം എന്ന് വിശദമായ പഠനം നടക്കേണ്ടതുണ്ട്‌.

ഒന്നാമത്തേത്‌ ആണ്‌ കാരണം എങ്കിൽ യു പിയിലെ ജനതയെ സൈക്കോളജിസ്റ്റുകളെ കൊണ്ട്‌ മാസ്‌ കൗൺസിലിംഗ്‌ ചെയ്യിക്കേണ്ടി വരും.

രണ്ടാമത്തേതാണ്‌ കാരണം എങ്കിൽ തിരഞ്ഞെടുപ്പ്‌ സംവിധാനത്തിൽ കാര്യമായ മാറ്റം അനിവാര്യമായി വരും.

എന്തായാലും ഉത്തർ പ്രദേശ്‌, ഊള പ്രദേശ്‌ ആകുമ്പോൾ മരണപ്പെടുന്നത്‌ ഇന്ത്യയുടെ ആത്മാവ്‌ തന്നെയാണ്‌.

അബസ്വരം :
ദജ്ജാലിനു ചില നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും, ദജ്ജാൽ ആത്യന്തികമായി ദജ്ജാൽ തന്നെയാണ്‌. ഒടുവിൽ കാത്തിരിക്കുന്നത്‌ നാശവും !

                                                                     1383
                                                                     ******
11.03.2017
യു പിയിൽ ബി ജെ പി വിജയിച്ച വിഷമത്തിൽ ഇരിക്കുന്നവരുടെ മൂഡ്‌ മാറ്റി സന്തോഷഭരിതമാകാൻ ഒരു ഒറ്റ മൂലിയുണ്ട്‌.

ചാനലുകളിൽ ഇരുന്ന് കോൺഗ്രസ്സിന്റെ പരാജയത്തെ വലിച്ച്‌ കീറാൻ ശ്രമിക്കുന്ന രാജേഷാദി, സമ്പത്താദി, റിയാസാദി കുട്ടി സഖാക്കളുടെ പ്രകടനം കാണുക.
യു പിയിൽ ഒരു സീറ്റ്‌ പോലും കിട്ടിയില്ലെങ്കിലും അവർ തള്ളുന്ന തള്ള്‌ ഉണ്ടെല്ലോ, അത്‌ കണ്ടാൽ മതി.

എല്ലാ ടെൻഷനും മാറി പൊട്ടിച്ചിരിക്കാം. മനസ്സിന്‌ നല്ല ആശ്വാസം ലഭിക്കും.

അബസ്വരം :
ഇത്തരം വിഷമ ഘട്ടങ്ങളിൽ മനസ്സിന്‌ കുളിർമ്മ പകരാനെങ്കിലും നിങ്ങൾക്ക്‌ കഴിയുന്നുണ്ട്‌ എന്നത്‌ വല്യ കാര്യമാണ്‌ എന്റെ സഖാക്കളേ...
ലോൾ സലാം !!

                                                                     1384
                                                                     ******
11.03.2017
ഗാന്ധി കുടുംബത്തിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് പ്രിയങ്കയും, റോബർട്ട്‌ വധേരയും തമ്മിലുള്ള വിവാഹമാണ്‌.

പ്രിയങ്കയിലൂടെ കോൺഗ്രസിനെ തന്റെ ബിസിനസ്സും മറ്റും വളർത്താനുള്ള ഉപാധിയാക്കി വധേര മാറ്റി. ആ അഴിമതികളും മറ്റും തേയ്ച്ച്‌ മായ്ച്ച്‌ കളയാനും, മുഖം രക്ഷിക്കാനും കോൺഗ്രസ്‌ നന്നേ പണിപ്പെട്ടു.

അതുകൊണ്ട്‌ തന്നെ പ്രിയങ്ക ഈ കോലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക്‌ വന്നാൽ ആ പാർട്ടിക്ക്‌ ഒരു ഗുണവും ഉണ്ടാവില്ല. പ്രിയങ്ക കോൺഗ്രസ്‌ നേതൃത്വത്തിലേക്ക്‌ വരുന്നുണ്ട്‌ എങ്കിൽ ആദ്യം വധേരയെ ഡൈവേഴ്സ്‌ ചെയ്യുകയാണ്‌ വേണ്ടത്‌. എന്നിട്ട്‌ വന്നാലേ പ്രിയങ്കയുടെ നഷ്ടപ്പെട്ട ക്രെഡിബിലിറ്റി കുറച്ചെങ്കിലും തിരിച്ച്‌ പിടിക്കാൻ കഴിയൂ.

അതിനു തയ്യാറല്ലെങ്കിൽ പ്രിയങ്ക കോൺഗ്രസ്‌ നേതൃത്വത്തിലേക്ക്‌ വരാതിരിക്കുന്നതാണ്‌ കോൺഗ്രസിനു നല്ലത്‌.

എന്നിട്ട്‌ ഗാന്ധി കുടുംബം കോൺഗ്രസിന്റെ തലപ്പത്ത്‌ നിന്നും മാറി നിൽക്കുക.

ഉൾപ്പാർട്ടി ജനാധിപത്യം നടപ്പിലാക്കുക. അങ്ങനെ താഴെ തട്ടിൽ നിന്ന് പാർട്ടിയെ വളർത്താൻ ശ്രമിക്കുക. അല്ലാത്ത പക്ഷം കോൺഗ്രസ്‌ എന്നത്‌ നാമാവശേഷമാകും.

അബസ്വരം :
"കുടുംബം കലക്കി" എന്ന് വിളിച്ച്‌ ആരും എന്റെ നെഞ്ചത്തോട്ട്‌ കയറാൻ വരണ്ട.
ഉള്ളത്‌ പറഞ്ഞതാ !

                                                                     1385
                                                                     ******
12.03.2017
ഒരു കുട വാങ്ങുക എന്ന ഉദ്ദേശ്യത്തിൽ കടയിലേക്ക്‌ കയറി...

മ്മൾ : "ചേട്ടാ, ഒരു കുട വേണം."

കടക്കാരൻ : "വലുതോ ചെറുതോ ?"

മ്മൾ : "വലുത്‌ ആയിക്കോട്ടെ."

ഒരു ആക്കിയ നോട്ടത്തോടെ കടക്കാരൻ : "ഇത്‌ മതിയോ ?"

മ്മൾ : "ഇത്‌ മതി."

ഒരു ചെറു ചിരിയോടെ "എന്താ മറൈൻ ഡ്രൈവിലേക്ക്‌ പോകുന്നുണ്ടോ ?"

മ്മൾ പ്ലിംഗസ്യ.

അബസ്വരം :
അങ്ങനെ "കുട" എന്ന വാക്കും അശ്ലീലത്തിന്റെ പട്ടികയിലേക്ക്‌ !

                                                                     1386
                                                                     ****** 
13.03.2017
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ആവാതിരുന്നിട്ടും ബി ജെ പി സർക്കാറുണ്ടാക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

നോട്ട്‌ നിരോധനത്തിനു ശേഷം പാർട്ടിയുടെ പെട്ടിയിൽ വീണ ഗാന്ധികളും, കേന്ദ്ര ഭരണം എന്ന അധികാര ദണ്ഡും, "മ്മളൊപ്പം നിന്നില്ലെങ്കിൽ ജീവിതം തന്നെ കോഞ്ഞാട്ടയാക്കും" എന്ന ഒരു ഭീഷണിയും സമം ചേർത്താൽ എം എൽ എ മാർ മോഡിയണ്ണന്‌ സിന്ദാബാ വിളിക്കും എന്നതിൽ ഒരു സംശയവും ഇല്ല.

അബസ്വരം :
ഇത്ര ഒക്കെ ഓഫറും, ഭീഷണിയും ഉണ്ടായിട്ടും ഈ സംസ്ഥാനങ്ങളിലെ സി പി എം, സി പി ഐ എം എൽ എ മാർ ബി ജെ പിക്ക്‌ പിന്തുണ നൽകാൻ തയ്യാറായില്ല എന്നത്‌ പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്‌. ആ ധീര സഖാക്കൾക്ക്‌ അബസ്വരാഭിനന്ദനങ്ങൾ !


                                                                     1387
                                                                     ******
13.03.2017
"കാലിനടിയിലെ മണ്ണ്‌ ബി ജെ പി കൊണ്ട്‌ പോകുന്നു." - എ.കെ.ആന്റണി

അബസ്വരം :
കാലിനടിയിലെ മണ്ണ്‌ മാത്രമല്ല, കാലിനിടയിലെ കിണ്ണാങ്കൃതി വരെ ബി ജെ പി കൊണ്ടു പോയിരിക്കുന്നു അന്തോണിച്ചാ...
എന്നിട്ട്‌ ഇപ്പോഴും "കാലിനടിയിലെ മണ്ണ്‌ മാത്രമേ കൊണ്ട്‌ പോകുന്നുള്ളൂ" എന്ന ലെവലിൽ മാത്രം വിശ്വസിക്കുന്നതാണ്‌ നിങ്ങളുടെ ഒക്കെ ഏറ്റവും വലിയ മണ്ടത്തരം. പത്ത്‌ കൊല്ലം പിറകിൽ ആവാതെ ആദ്യം വർത്തമാനത്തിൽ ജീവിക്കാനെങ്കിലും ശ്രമിക്കൂ അന്തോണിച്ചാ !

                                                                     1388
                                                                     ******
13.03.2017
എൻ സി പി ഗോവയിൽ ബി ജെ പിയെ പിന്താങ്ങുന്നതും, കേരളത്തിൽ പിണറായി വിജയനെ പിന്താങ്ങുന്നതും ചൂണ്ടിക്കാണിച്ച്‌ വിമർശനം ഉന്നയിക്കുകയും, ട്രോളുകയും ചെയ്യുന്നവരോട്‌ സഹതാപമാണ്‌ തോന്നുന്നത്‌ !

കേരളത്തിലും, ഗോവയിലും എന്ത്‌ ഇരട്ട നിലപാടാണ്‌ എൻ സി പി സ്വീകരിച്ചിട്ടുള്ളത്‌?

ഈ രണ്ട്‌ സംസ്ഥാനങ്ങളിലും ഒരേ നിലപാടല്ലേ എൻ സി പി എടുക്കുന്നത്‌ ?

ഗോവയിൽ ബി ജെ പിയെ പിന്താങ്ങി സംഘി ഭരണത്തിന്‌ ഓശാന പാടുമ്പോൾ, കേരളത്തിൽ സംഘികൾക്ക്‌ വേണ്ടി ഭരിക്കുന്ന പിണറായി വിജയനെ പിന്തുണക്കുന്നു.

അപ്പോൾ അവർ ആത്യന്തികമായി ഈ രണ്ട്‌ സംസ്ഥാനങ്ങളിലും സംഘി ഭരണത്തെയല്ലേ പിന്താങ്ങുന്നത്‌ ?

അബസ്വരം :
ആദ്യം കൃത്യമായി വിശകലനം നടത്താൻ പഠിക്കെടോ ഹമുക്കുകളേ...!

                                                                     1389
                                                                     ******
14.03.2017
ജോസഫ്‌ മാഷിന്റെ കൈ സുഡാപ്പികൾ വെട്ടിയതിനെ കെ എസ്‌ യു അന്ന് അപലപിച്ചിരുന്നല്ലോ അല്ലേ ?

സുഡാപ്പികൾ വെട്ടിയാൽ അത്‌ ഭീകരത !

കെ എസ്‌ യുക്കാർ വെട്ടിയാൽ ഗാന്ധിസം അല്യോ ?

അബസ്വരം :
കർമ്മത്തെ വിലയിരുത്തുന്നത്‌ കർമ്മത്തെ നോക്കിയല്ല, മറിച്ച്‌ കർമ്മം ചെയ്യുന്നവരെ നോക്കിയാണ്‌ എന്നത്‌ ഇന്നുകളുടെ ശാപമാണ്‌.

                                                                     1390
                                                                     ******
15.03.2017
ലീഗ്‌ പറഞ്ഞാലും, എത്ര ആവശ്യപ്പെട്ടാലും ഞാൻ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ തയ്യാറല്ല എന്ന് ഇതിനാൽ അറിയിച്ച്‌ കൊള്ളുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട്‌ എന്നെ ബുദ്ധിമുട്ടിക്കരുത്‌ എന്ന് പാണക്കാട്‌ തങ്ങന്മാരോടും, കുഞ്ഞാലിക്കുട്ടി സാഹിബ്‌, കെ.പി.എ.മജീദ്‌, ഇ.ടി.മുഹമ്മദ്‌ ബഷീറാദി നേതാക്കന്മാരോടും അഭ്യർത്ഥിക്കുന്നു.

അബസ്വരം :
എന്നെ എന്റെ വഴിക്ക്‌ വിടൂ..
ബ്ലീസ്‌ !                                                                     1391
                                                                     ******
15.03.2017
ഇറോം ശർമ്മിളയെ മലപ്പുറത്ത്‌ മത്സരിപ്പിച്ച്‌ ലോക്‌സഭയിൽ എത്തിച്ചാൽ അത്‌ ലീഗിന്റെ ചരിത്രത്തിലെ ഒരു പൊൻതൂവലാകും.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്‌ പല ചലനങ്ങളും സൃഷ്ടിക്കും.

അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ വിഷയം വലിയ ചർച്ചയാകും.

അവഗണിക്കപ്പെടുന്നവരെ കൈപ്പിടിച്ച്‌ നടത്തിയ ഈ വീരകഥ ലീഗിന്റെ പാണന്മാർക്ക്‌ ലോകാവസാനം വരെ പാടി നടക്കാനായുള്ള പാട്ടായി മാറുകയും ചെയ്യും.

അബസ്വരം :
എന്നാൽ അത്തരം മഹത്തായ രാഷ്ട്രീയ നീക്കങ്ങൾ നടത്താനൊന്നും ലീഗ്‌ വളർന്നിട്ടില്ല എന്നത്‌ മറ്റൊരു വസ്തുത !

                                                                     1392
                                                                     ******
15.03.2017
അംബേദ്‌കറെ ഭരണഘടനാ അസംബ്ലിയിൽ എത്തിച്ചത്‌ തങ്ങളാണെന്ന വാദവുമായി IUML ആരാധകർ വരുന്നുണ്ട്‌.

അപ്പൊ ഒരു ചെറ്യേ സംശയം !

അംബേദ്‌കർ ഭരണഘടനാ അസംബ്ലിയിൽ എത്തിയ സംഭവം ഉണ്ടായത്‌ 1946 ൽ.
എന്നാൽ IUML രൂപീകൃതമായത്‌ 1948 മാർച്ച്‌ 10 ന്‌.

അപ്പൊ കണക്കും വാദങ്ങളും അങ്ങ്‌ ചേരുന്നില്ലല്ലോ മക്കളേ ?

അബസ്വരം :
ഇനി 1948 ന്റെ ശേഷമാണോ 1946 ഉണ്ടായത്‌ ?

                                                                     1393
                                                                     ******
16.03.2017
ലീഗ്‌ എന്നല്ല, ആര്‌ ചെയ്താലും സിറ്റിംഗ്‌ എം എൽ എ യെ ലോക്‌സഭയിലേക്ക്‌ മത്സരിപ്പിച്ച്‌, നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ്‌ ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന രാഷ്ട്രീയ പാർട്ടികളുടെ തോന്ന്യാസം എതിർക്കപ്പെടേണ്ടതാണ്‌.

"മറ്റേ പാർട്ടിക്കാർ ചെയ്തില്ലേ ?" എന്ന ന്യായവും എഴുന്നള്ളിച്ച്‌ വരുന്നവരോട്‌ "മറ്റേ പാർട്ടിക്കാർ ചെറ്റത്തരം ചെയ്താൽ, ആ ചെറ്റത്തരം നിങ്ങൾക്കും ആവർത്തിക്കാനുള്ള ലൈസൻസ്‌ ആണോ ?" എന്നാണ്‌ ചോദിക്കാനുള്ളത്‌.

മറ്റേ പാർട്ടിക്കാർ ചെയ്യുന്ന ചെറ്റത്തരം ആവർത്തിക്കാൻ ആണെങ്കിൽ പിന്നെ ആ പാർട്ടി തന്നെ പോരേ ? വേറെ പാർട്ടിയുടെ ആവശ്യം ഇല്ലല്ലോ !

അതുപോലെ ചില ബുദ്ധിജന്തുക്കൾ എഴുന്നള്ളിക്കുന്ന ചോദ്യം "നിയമസഭയിലേക്ക്‌ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ചിലവാണ്‌ നിങ്ങളുടെ പ്രശ്നം എങ്കിൽ നിയമസഭയിലേക്ക്‌ എതിർ സ്ഥാനാർത്ഥിയെ നിർത്താതെ വാക്കോവർ നൽകിയാൽ പോരേ ?" എന്നതാണ്‌.

ഒരു നിയമസഭാ മണ്ഡലത്തിൽ ഒഴിവ്‌ വരുമ്പോൾ അവിടെ എതിർ പാർട്ടിക്കാരോട്‌ "മത്സരിക്കാതിരുന്നുകൂടേ ?" എന്ന് ചോദിക്കുന്നത്‌ ഊളത്തരമാണ്‌.

തിരഞ്ഞെടുപ്പ്‌ ഉണ്ടായാൽ പാർട്ടികൾ മത്സരിക്കും. അതിന്‌ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ഇത്തരം തിരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്വം​ ഉപതിരഞ്ഞെടുപ്പിനു സാഹചര്യം ഒരുക്കുന്നവരുടെ തലയിൽ തന്നെയാണ്‌.

എന്തായാലും ലോക്‌സഭയിലേക്ക്‌ അയക്കാൻ നിലവിൽ എം എൽ എ അല്ലാത്ത കഴിവും, യോഗ്യതയും ഉള്ള ഒരാൾ തങ്ങളുടെ പാർട്ടിയിൽ ഇല്ലെന്ന് പ്രവർത്തിയിലൂടെ ലീഗ്‌ തുറന്ന് സമ്മതിക്കാൻ കാണിച്ച ആർജ്ജവത്തിന്‌ അഭിനന്ദനങ്ങൾ !

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ചിലവ്‌ ഏറ്റെടുക്കാൻ കുഞ്ഞാലിക്കുട്ടിയോ, ലീഗോ സ്വയം മുന്നോട്ട്‌ വന്ന് മാതൃകയാവും എന്നുകൂടി പ്രതീക്ഷിക്കുന്നു !!

അബസ്വരം :
ഒരു എം എൽ എ ഇത്തരത്തിൽ രാജിവെച്ച്‌ ഉപതിരഞ്ഞെടുപ്പിന്‌ സാഹചര്യം ഒരുക്കുമ്പോൾ, ആ ഉപതിരഞ്ഞെടുപ്പിന്റെ പൂർണ്ണ ചിലവും ആ രാജിവെച്ച വ്യക്തിയിൽ നിന്നോ, അയാളുടെ പാർട്ടിയിൽ നിന്നോ ഈടാക്കാനുള്ള നിയമ നിർമ്മാണം അത്യാവശ്യമാണ്‌.

                                                                     1394
                                                                     ******
16.03.2017
"അപരിഷ്കൃതമായ മതനിയമങ്ങളുടെ മറവിൽ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചർച്ചക്കു വിധേയമാക്കാൻ ഇരുമുന്നണികളേയും ഞങ്ങൾ വെല്ലുവിളിക്കുന്നു." - കെ.സുരേന്ദ്രൻ എന്ന ഉള്ളി സുര

ഇത്‌ എന്ത്‌കൊണ്ടും സുരുവണ്ണന്റെ മികച്ചൊരു വെല്ലുവിളി തന്നെയാണ്‌.

കാരണം "മൂന്നും നാലും കെട്ടുന്ന മുത്തലാഖ്‌" എന്ന വിഷയത്തിൽ ഇവിടെ ചർച്ച ചെയ്യാൻ ഉള്ളിസുരയും, കൂടെയുള്ള സംഘികളും മാത്രമേ ഉണ്ടാവൂ ! "മുത്തലാഖ്‌" എന്താണെന്ന് പോലും അറിയാത്തവർ ചർച്ചക്ക്‌ വെല്ലുവിളിച്ചാൽ തലക്കകത്ത്‌ അൽപ്പമെങ്കിലും ഉള്ളവർ ആ വഴി പോകില്ലല്ലോ !

വെറുതെ പശുക്കളെ നാറ്റിക്കാൻ ജനിച്ച ഒരോരോ പശുപുത്രന്മാർ !

അബസ്വരം :
ഈ വെല്ലുവിളിക്ക്‌ ശേഷം "നിക്കാഹ്‌" എന്ന വിവാഹമോചന കർമ്മത്തെ കുറിച്ചും ഒന്ന് ചർച്ചക്ക്‌ വെല്ലുവിളിക്കണം ന്റെ മുത്തലാഖ്‌ സുരേന്ദ്രാ !

                                                                     1395
                                                                     ******
17.03.2017
ഇറോം ശർമ്മിളക്ക്‌ സോളിഡാരിറ്റിക്കാർ സ്വീകരണം നൽകുന്നതിന്റെ നോട്ടീസ്‌ കണ്ടു.

പതിവ്‌ രീതി വെച്ച്‌ ജമാഅത്തുകാർ രാഹുൽ ഈശ്വറിനും സ്റ്റേജിൽ കസേര ഇട്ടിട്ടുണ്ടോ എന്നൊന്ന് നോക്കി.

ഇല്ല. രാഹുൽ ഈശ്വർ എന്ന ആട്ടിൻ തോലണിഞ്ഞ സംഘിയുടെ പേരതിൽ കണ്ടില്ല !

പി.എസ്‌.ശ്രീധരൻ പിള്ളയുടെ പേരും അതിൽ കണ്ടില്ല.

അബസ്വരം :
ഇതുപോലെ അകറ്റേണ്ട നാറികളെ ഇനിയും അകറ്റി നിർത്തിയാൽ നല്ല കാര്യം.


                                                                     1396
                                                                     ******
17.03.2017
"ഇക്കാ... ഇന്നല്ലേ ഇങ്ങൾ എറണാംകുളത്ത്ക്ക്‌ പോണത്‌ ?"

"അതേ.. ന്ത്യേ ?"

"മറൈൻ ഡ്രൈവിൽ പോക്വോ ?"

"ചെലപ്പൊ" ഒരു കള്ളച്ചിരിയോടെ മ്മൾ അലക്കി.

"ഇന്നാ പോവുമ്പൊ ഇതും കൊണ്ടെയ്ക്കോ... ആവശ്യം വന്നാലോ..." ഒരു കുട നീട്ടിക്കൊണ്ട്‌ ലവൾ പറഞ്ഞു.

മ്മളിൽ അത്ഭുതവും സന്തോഷവും നിറഞ്ഞാടി. കണ്ടില്ലേ കെട്ട്യോൾ കുട കയ്യിൽ തരുന്നത്‌. മറൈൻ ഡ്രൈവിൽ ഇരുന്ന് വല്ലവരോടും ഡിങ്കോൾഡിഫിക്കേഷൻ നടത്താൻ മ്മക്ക്‌ തോന്നിയാൽ ഇനി കുടയില്ലാഞ്ഞിട്ട്‌ കാര്യം നടക്കാതിരിക്കണ്ടാ എന്ന് കരുതുന്ന ഓളെ എത്ര പ്രശംസിച്ചാലും മതിവരില്ലല്ലോ...

ഇതൊക്കെ മനസ്സിൽ ചിന്തിച്ച്‌ തലക്കുള്ളിൽ പൊട്ടിയ ലഡുകൾ നുണഞ്ഞുകൊണ്ട്‌ മ്മൾ : "എട്യേയ്‌... ഇജ്ജ്‌ മ്മടെ മുത്താ ട്ടാ... ഇങ്ങനെ മാപ്പളാരെ നോക്ക്‌ണ, മാപ്പളന്റെ മനസ്സ്‌ വായ്ക്ക്‌ണ അന്നെ കെട്ട്യേത്‌ ന്റെ ഭാഗ്യാ ട്ടാ... കുട കൊണ്ടോയേന്ന് വല്ല കാര്യും ണ്ടായാ മ്മൾ അനക്ക്‌ ഒരു ചുരിദാർ കൊണ്ട്‌ തരാ ട്ടാ..."

ലവൾ : "എന്ത്‌ കാര്യം ?"

മ്മൾ : "അല്ല.. മറൈൻ ഡ്രൈവിൽ വല്ലോരും ഉമ്മ വെക്കാനും, കെട്ടിപ്പിടിച്ചിരിക്കാനും മ്മളെ അട്‌ത്തേക്ക്‌ വന്നാ ഓലെ നിരാശപ്പെടുത്താതിരിക്കാനല്ലേ ഇജ്ജ്‌ കുട തന്നത്‌ ?"

"ഓ പിന്നെ... അവിടെ ചെന്ന് വല്ലോരിം കെട്ടിപ്പിടിച്ചിട്ട്‌ ഇങ്ങണ്ട്‌ വാ... അതൊരു ഒട്ക്കത്തെ വരവായിരിക്കും." ലവൾടെ ടോണിൽ നാഗവല്ലിയുടെ അംശങ്ങൾ കയറി വന്നിരുന്നു.

പടച്ചോനേ, പണി പാളിയല്ലോ എന്ന് വിചാരിച്ച്‌ കൊണ്ട്‌ മ്മൾ കാർഡ്‌ മാറ്റിയിറക്കി : "ഞാൻ ചുമ്മാ അന്നെ ദേഷ്യം പുടിപ്പിക്കാൻ പറഞ്ഞതല്ലേ ? അല്ല ! സത്യം പറ, ഇജ്ജ്‌ എന്തിനാ കുട കൊണ്ട്വോവാൻ പറഞ്ഞത്‌ ?"

"അതേയ്‌.. ഇങ്ങൾ മറൈൻ ഡ്രൈവിക്കൂടി നടക്കുമ്പൊ അവിടെ ഓരോ എരണം കെട്ടവറ്റകൾ ചെയ്യുന്നത്‌ കണ്ടാ ചിലപ്പൊ ഇങ്ങടെ മനസ്സും മാറി ഇങ്ങൾക്കും അങ്ങിനെ ചെയ്യാൻ തോന്നൂലേ ? അത്‌ ഉണ്ടാവാതിരിക്കാനാ കുട." ലവൾ നയം വ്യക്തമാക്കി.

"അതിന്‌ ഇക്കെന്തിനാടീ കുട ? ദുൽമ്മ് കാട്ട്‌ണോർക്കല്ലേ കുട വാണ്ടത്‌ ?" അവശേഷിച്ചിരുന്ന മ്മടെ സംശയം എടുത്ത്‌ പുറത്തേക്കിട്ടു.

"അല്ല... ഇങ്ങടെ കയ്യിൽ കുടയുണ്ടെങ്കി അങ്ങനെ നാണോം മാനോം ഇല്ല്യാതെ ഓരോന്ന് ചെയ്തിരിക്കുന്നവരുടെ ഭാഗത്തേക്ക്‌ കുട നീർത്തിപ്പിടിച്ച്‌ നടന്നാൽ ഓല്‌ കാട്ട്‌ണത്‌ കാണാതെ ഇങ്ങക്ക്‌ നടക്കാലോ... അയ്‌നാ..." ലവൾ വിശദീകരിച്ചു.

അത്‌ കേട്ടപ്പോൾ മുൻപ്‌ പൊട്ടിയ ലഡവുന്റെ അവസാനത്തെ കഷ്ണവും കൊണ്ട്‌ കിളി തലയിൽ നിന്നും പറന്നിരുന്നു.

അബസ്വരം :
കുട ഇങ്ങനേയും ഉപയോഗിക്കാമല്ലേ ?!

                                                                     1397
                                                                     ******
18.03.2017
"ലാവലിൻ കേസിൽ പിണറായി വിജയന്‌ വേണ്ടി ഹാജരാവുന്ന ഹരീഷ്‌ സാൽവേയുടെ ഉച്ച ഭക്ഷണ ബില്ല് രണ്ട്‌ ലക്ഷം രൂപ." - വാർത്ത

അബസ്വരം :
ഈ ഉച്ച ഭക്ഷണത്തിന്റെ ഒക്കെ ബില്ല് തൊഴിലാളി വർഗ്ഗ കമ്മ്യൂണിസ്റ്റുകളൊക്കെ ആണ്‌ അടക്കുന്നതല്ലോ എന്നാലോചിക്കുമ്പോൾ ആകെ ഒരു ഹെയറാഞ്ചകം തോന്നുന്നു​. പാവം പരിപ്പ്‌ വടയും, കട്ടൻ ചായയും ഇതൊക്കെ കണ്ട്‌ ഹാർട്ടറ്റാക്ക്‌ വന്ന് വല്ല വെന്റിലേറ്ററിലും ഡിങ്കിലാബാ മുഴക്കി കിടക്കുന്നുണ്ടാവും !

                                                                     1398
                                                                     ******
18.03.2017
"എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കും." - പിണറായി വിജയൻ

അബസ്വരം :
അത്‌ തന്നെ ആണെടോ തന്നോടും പറയാനുള്ളതെടോ പിണറായി വിജയാ.

                                                                     1399
                                                                     ******
18.03.2017
മലപ്പുറത്ത്‌ സി പി എം സ്ഥാനാർത്ഥി ആകാതിരിക്കാനുള്ള മത്സരത്തിൽ വൻ വിജയം നേടിയ സഖാവ്‌ ടി.കെ.ഹംസക്ക്‌ അബസ്വരാഭിനന്ദനങ്ങൾ.

എന്തായാലും ഹംസാക്കാക്ക്‌ വേണ്ടി നാല്‌ വരി മ്മൾ ഡെഡിക്കേറ്റ്‌ ചെയ്യുന്നു...

"ആശകളില്ലാത്ത മലപ്പുറം മണ്ഡലത്തിൽ
തടി സലാമത്താക്കി മുങ്ങിയവനേ
കരകാണാ തുഴയേണ്ട തോൽക്കുന്ന മണ്ഡലത്തിൽ
സ്വന്തം തടികാത്ത്‌ ഊരിയോനേ !"


അബസ്വരം :
"അഴകുള്ള ഹംസാക്കാ
അരുമപൂ ഹംസാക്കാ
കമ്മ്യൂണിസ്റ്റ്‌ ദൂതരേ
പൂമോന്‌ ഹംസാക്കാ
പിണറായി തങ്ങൾക്ക്‌
ആപ്പടിച്ച ഹംസാക്കാ !"

                                                                     1400
                                                                     ******
19.03.2017
ചാവേറാകാനുള്ള തൊലിക്കട്ടി തനിക്കുണ്ടെന്ന് തെളിയിച്ച എം.ബി.ഫൈസലിന്‌ അഭിവാദ്യങ്ങൾ.

കുഞ്ഞാലിക്കുട്ടി ജയിച്ചാൽ വേങ്ങര നിയമസഭാ മണ്ഡലത്തിൽ നടക്കാൻ സാധ്യതയുള്ള ഉപതിരഞ്ഞെടുപ്പിന്റെ ചിലവുകളെ കുറിച്ച്‌ വിമർശനം ഉന്നയിച്ചിരുന്ന സഖാക്കളോട്‌ "എം.ബി.ഫൈസൽ വിജയിച്ചാൽ ജില്ലാ പഞ്ചായത്തിലേക്ക്‌ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടി വരുന്നത്‌ പൊതുഖജനാവിന്‌ നഷ്ടം ഉണ്ടാക്കുന്ന പരിപാടി അല്ലേ ?" എന്നാരും ചോദിക്കരുത്‌.

കാരണം, ഫൈസൽ തോൽക്കും എന്ന് ഉറപ്പാണെങ്കിലും അത്‌ തുറന്ന് പറയാനുള്ള സഖാക്കളുടെ ബുദ്ധിമുട്ട്‌ നാം മനസ്സിലാക്കണമല്ലോ ! അതുകൊണ്ട്‌ അവരുടെ നെഞ്ചിൻ കൂടിനിട്ട്‌ കുത്തരുത്‌.

"വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ്‌ വരുന്നതിനെ നിങ്ങളും, വിമർശിച്ചിരുന്നില്ലേ ? ഇപ്പോൾ എൽ ഡി എഫ്‌ സ്ഥാനാർത്ഥി വിജയിച്ചാലും ഉപതിരഞ്ഞെടുപ്പ്‌ വേണ്ടി വരില്ലേ ? അതിനെ നിങ്ങൾ വിമർശിക്കുന്നില്ലേ ?" - എന്നൊക്കെ ചില നിഷ്കുകൾ മ്മളോടും ചോദിക്കുന്നുണ്ട്‌.

അവർക്ക്‌ വേണ്ടി എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയെ വിമർശിക്കാൻ മ്മൾ തയ്യാറാണ്‌. പക്ഷേ ഒരു കാര്യം. "എം.ബി.ഫൈസൽ മലപ്പുറത്ത്‌ വിജയിക്കും എന്നും, അഥവാ മൂപ്പർ വിജയിച്ചില്ലെങ്കിൽ തല പാതി മൊട്ടയടിച്ച്‌, കരി ഓയിലിൽ കുളിച്ച്‌, കണ്ണിൽ മുളക്‌ പൊടിയും ഇട്ട്‌ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലൂടെ ശയന പ്രദക്ഷിണം നടത്തും" എന്നും ഈ നിഷ്കുകൾ ഒന്ന് വാക്ക്‌ തരണം. പറ്റുമോ ?

അബസ്വരം :
എന്തായാലും ഫൈസലിന്‌ ഒരു മ്മടെ വക ഉപദേശം. തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങൾക്കായി പാർട്ടി തരുന്ന ഫണ്ട്‌ വെറുതേ പോസ്റ്റർ ഒട്ടിക്കാനും, അനൗൺസ്‌മെന്റ്‌ നടത്താനുമായി ചിലവാക്കേണ്ട. മുക്കാൻ പറ്റിയത്‌ മുക്കി പോക്കറ്റിലാക്കിക്കോ. അങ്ങനെയെങ്കികും ഒരു ഗുണം ഉണ്ടാവട്ടെ. ഇപ്പോൾ ഉള്ള എം ബി, ജി ബി ആയാൽ അതൊരു ഗുണമല്ലേ !

അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

1 comment:

 1. "ചുംബനം ആഭാസമാണോ ?"

  ചില ചുംബന സമരാനുകൂലികൾ "ബുദ്ധിപരമായ ചോദ്യം" എന്ന നിലയിൽ ചോദിക്കുന്ന ചോദ്യം ആണിത്‌ !

  അതിനുള്ള മറുപടി വ്യക്തമായി പറയാം !

  ചുംബനം ആഭാസമാണോ, അല്ലയോ എന്നത്‌ സ്ഥല, കാല, പരിസരങ്ങളെ അനുസരിച്ചിരിക്കും !

  റോഡിൽ ഇരുന്ന് തൂറുന്നതും, കക്കൂസിൽ ഇരുന്ന് തൂറുന്നതും താരതമ്യം ചെയ്യാൻ പറ്റുമോ ?

  തൂറുക - എന്ന കർമ്മം അല്ല ആഭാസം.

  അത്‌ എവിടെ, എപ്പോൾ, എങ്ങിനെ ചെയ്യുന്നു എന്നതാണ്‌ അതിലെ ആഭാസവും, ആഭാസരാഹിത്യവും നിശ്ചയിക്കുന്നത്‌ !

  അതുപോലെ തന്നെയാണ്‌ ചുംബനത്തിന്റെ ആഭാസതയും, ആഭാസരാഹിത്യവും !

  മനസ്സിലായോ ???
  എവടെ ല്ലേ !!

  അബസ്വരം :
  ഇനിയും ഇത്തരം സംശയങ്ങളുമായി ഈ വഴി വരണേ ചുംബന സമരക്കാരേ...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....