Tuesday, April 11, 2017

അബസ്വര സംഹിത - ഇരുപത്തിഒന്‍പതാം ഖണ്ഡം


വീഴ്ച പറ്റാതെ അബസ്വരങ്ങള്‍ ചലനം തുടരുന്നു....

                                                                     1401
                                                                     ******
20.03.2017
ഈ അടുത്ത കാലത്തായി സ്കൂളുകളിൽ, പ്രത്യേകിച്ച്‌ ന്യൂ ജെൻ പ്രൈവറ്റ്‌ സ്കൂളുകളിൽ കണ്ടു തുടങ്ങിയ ഒരു കലാരൂപമാണ്‌ "ഗ്രാജ്വേഷൻ സെറിമണി".

എൽ കെ ജിയിലേയും, യു കെ ജിയിലേയും ഒക്കെ കുട്ടികളെ വേഷം കെട്ടിച്ച്‌ "കെ ജി വൺ ഗ്രാജ്വേഷൻ" എന്നൊക്കെ ഡെക്കറേഷൻ നൽകി നടത്തുന്ന കലാരൂപം ആണിത്‌!

കെ ജിയിലും മറ്റും എന്ത്‌ കോപ്പിലെ ഗ്രാജ്വേഷൻ ആണ്‌ നടക്കുന്നത്‌ ?
 ഇതൊക്കെ ഒരു "തള്ളൽ സംസ്കാരം" കുട്ടികളിലേക്ക്‌ കുത്തിവെക്കുകയല്ലേ ചെയ്യുന്നത്‌ ?


കുട്ടികളിൽ ഇതൊക്കെ ഒരു സംഭവം ആണെന്ന തോന്നൽ ഉണ്ടാക്കുന്നു.
ഇത്തരം വികല ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ളതാണോ കുരുന്ന് മനസ്സുകൾ ?

ഇത്തരം കലാരൂപങ്ങളുടെ പിന്നാമ്പുറത്ത്‌ എല്ലാം സ്കൂൾ മാനേജ്മെന്റിന്റെ സാമ്പത്തിക താൽപര്യങ്ങൾ തന്നെ ആയിരിക്കും. ഈ പരിപാടിയുടെ പേരും പറഞ്ഞ്‌ ഒരു പിരിവ്‌ നടത്താമല്ലോ ! മാത്രമല്ല തങ്ങളുടെ കുട്ടിയെ നല്ല ഡെക്കറേഷനിൽ സ്റ്റേജിൽ കയറ്റി നിർത്തുന്നത്‌ രക്ഷിതാക്കൾക്കും "ആത്മനിർവൃതികരം" ആയിരിക്കും.

ഇതൊക്കെയാണ്‌ "വിദ്യാഭ്യാസ നിലവാരം" എന്ന് തെറ്റിദ്ധരിക്കുന്ന രക്ഷിതാക്കളും ഉണ്ടായിരിക്കും.

മാനേജ്മെന്റുകളുടെ ഇത്തരം ഉടായിപ്പുകൾക്ക്‌ രക്ഷിതാക്കൾ കൂട്ട്‌ നിൽക്കരുത്‌. ഇതിനെയൊക്കെ ചോദ്യം ചെയ്യാൻ രക്ഷിതാക്കൾ മുന്നോട്ട്‌ വരണം.

"ജീവിതം എന്നാൽ തള്ളലോ, അണിഞ്ഞൊരുങ്ങലോ അല്ല" എന്ന പാഠമാണ്‌ നമ്മുടെ കുരുന്നുകൾ ആദ്യം പഠിക്കേണ്ടതും, തിരിച്ചറിയേണ്ടതും !

അബസ്വരം :
എനിക്ക്‌ നാലിൽ നിന്നും അഞ്ചിലേക്ക്‌ ക്ലാസ്‌ കയറ്റം കിട്ടിയ സംഭവം ഇപ്പോഴും ഓർമ്മയുണ്ട്‌. വാസു മാഷ്‌ നാലാം ക്ലാസിൽ വന്ന് "തോറ്റ കുട്ടികളുടെ" പേർ വിളിച്ച്‌ എഴുന്നേറ്റ്‌ നിർത്തിച്ചു. ശേഷം പാസായ ഓരോരോ കുട്ടികളുടേയും പേര്‌ വിളിച്ച്‌ അവർ അഞ്ചാം ക്ലാസിൽ ഏത്‌ ഡിവിഷനിലാണ്‌ ഇരിക്കേണ്ടതെന്ന് പറഞ്ഞു. എന്നെ ചുമക്കാൻ ഭാഗ്യം ലഭിച്ചത്‌ 5 സി ക്ലാസിന്‌ ആയിരുന്നു. ഗ്രൂപ്പ്‌ ആക്കൽ കഴിഞ്ഞ്‌ "ഓരോരുത്തരും അവരുടെ ഡിവിഷനിലേക്ക്‌ പോകുക" എന്ന് പറഞ്ഞപ്പോൾ കുറച്ച്‌ അപ്പുറത്തുള്ള 5 സി നിൽക്കുന്ന ബിൽഡിംഗിലേക്ക്‌ ഓടിയ ഓട്ടം ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല. ക്ലാസിൽ ആദ്യം എത്തുന്നവർക്ക്‌ ഇഷ്ടമുള്ള ബെഞ്ചിൽ ഇരിക്കാം എന്നതായിരുന്നു അലിഖിത നിയമം. മ്മൾ ഓടിയെത്തിയപ്പോഴേക്കും കേമന്മാരായ ബോൾട്ടുമാർ ക്ലാസിലെ ഏറ്റവും ഡിമാന്റുള്ള പിൻബെഞ്ചുകൾ കയ്യടക്കിയിരുന്നു. അവസാനം മ്മൾ മുൻബെഞ്ച്‌ കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നു.

ഹും.. അതൊക്കെ ഗ്രാജ്വേഷനും ഡെക്കറേഷനും ഇല്ലാത്ത ഒരു കാലം !!

                                                                     1402

                                                                     ******
20.03.2017
മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായ അത്ര വലിയ ദുരന്തമൊന്നും അല്ല, ആദിത്യനാഥിന്റെ യു പി യിലെ മുഖ്യമന്ത്രി പദം.

ആദിത്യനാഥിനേക്കാൾ വലിയ നാറിത്തരങ്ങളിലൂടേയും, ചെറ്റത്തരങ്ങളിലൂടേയും, കലാപങ്ങളിലൂടേയും ആണല്ലോ മോഡി പ്രധാനമന്ത്രി ആയത്‌.

അബസ്വരം :
എന്തായാലും ചെറ്റകളും, ക്രിമിനലുകളും ഇന്ത്യയുടെ ഭരണം കയ്യാളുന്നത്‌ കണ്ട്‌ ഭാരത മാതാവ്‌ നെഞ്ചുരുകി കരയുന്നുണ്ടായിരിക്കും. ഭാരതമാതാവിന്‌ ദു:ഖം താങ്ങാൻ കഴിയാതെ ഹാർട്ടറ്റാക്ക്‌ ഒന്നും വരാതിരുന്നാൽ മതിയായിരുന്നു.


                                                                     1403

                                                                     ******
20.03.2017
"മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു" എന്നൊക്കെ പറഞ്ഞ്‌, അഴീക്കോട്‌ കിണറ്റിലിറങ്ങി വെള്ളം എടുത്ത ഒരു മഹാൻ, കിണറ്റിൽ നിന്നും കയറി "എന്റെ ചോര തിളക്കുന്നു" എന്നൊരു പരിപാടിയുമായി റിപ്പോർട്ടർ ചാനലിൽ തിരിച്ചെത്തിയിട്ടുണ്ട്‌ എന്ന വിവരം ബന്ധു മിത്രാദികളെ അറിയിച്ചുകൊള്ളുന്നു.

ചെങ്ങായി ക്യാമറേക്ക്‌ ശരിക്ക്‌ നോക്കുന്നില്ല.
മോന്തമ്മത്തെ ചമ്മല്‌ ക്യാമറയിൽ പെടാതിരിക്കാൻ ശ്രമിക്കുന്ന പോലെ !

അബസ്വരം :
കിണറ്റിൽ നിന്ന് കേറി വാടാ നികേഷൂ...
അനക്ക്‌ പറ്റിയ പണി മാധ്യമ പ്രവർത്തനം തന്നെയാ !

എന്നാലും സി പി എമ്മിന്റെ കെണിയിൽ ഇജ്ജ്‌ വീണ്‌ പോയല്ലോ ഹംക്കേ !!

                                                                     1404

                                                                     ******
21.03.2017
"കാസർഗോഡ്‌ മദ്രസാ അധ്യാപകനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. കുടക്‌ സ്വദേശിയായ റിയാസ്‌ ആണ്‌ കൊല്ലപ്പെട്ടത്‌." - വാർത്ത

ഓ ഇതൊക്കെ ഒരു ഒറ്റപ്പെട്ട സംഭവമാണല്ലോ !

എന്തായാലും തലനാരിഴ കീറിപ്പറിച്ച്‌ പരിശോധിക്കാനും, ചാനലുകളിൽ ഘോര ഘോരം ചർച്ച നടക്കാനും, തീവ്രവാദത്തിന്റെ ലിസ്റ്റിൽ കയറ്റാനും ഒന്നും ഇത്‌ കൈ വെട്ടുന്ന പോലെയുള്ള മാരകവും, മൃഗീയവുമായ അക്രമവും ഒന്നും അല്ലല്ലോ !


ഒരു മുസ്ല്യാരുടെ കഴുത്തിൽ ഏതോ സമാധാന പ്രിയരായ രാജ്യസ്നേഹികൾ കത്തി വെച്ചൊന്ന് അങ്ങൊട്ടും ഇങ്ങോട്ടും അമർത്തി ചലിപ്പിച്ചു. റിയാസിന്റെ കഴുത്തിനു ഉറപ്പില്ലാത്തോണ്ട്‌ ഓന്റെ കഴുത്ത്‌ മുറിഞ്ഞു. അതിലിപ്പൊ എന്ത്‌ അക്രമവും, തീവ്രവാദവും ഒക്കെയാണുള്ളതല്ലേ ?

ഇതൊന്നും ചർച്ച ചെയ്ത്‌ സമയം കളയരുത്‌ ചാനലുകളേ...

പകരം വല്ല കൈവെട്ടലുകളോ, പ്രമുഖ നടിയുടെ വായയിൽ ബീജം കയറിയോ എന്നൊക്കെയുള്ള മനുഷ്യനേയും സമൂഹത്തേയും ബാധിക്കുന്ന വിഷയങ്ങൾ നമുക്ക്‌ ചർച്ച ചെയ്യാം.

അബസ്വരം :
റിയാസിനേയും, നമ്മേയും നാഥൻ സ്വർഗ്ഗത്തിൽ ഒരുമിപ്പിച്ച്‌ കൂട്ടട്ടെ !

                                                                     1405

                                                                     ******
22.03.2017
ബാബ്‌രി മസ്ജിദ്‌ വിഷയത്തിൽ സമവായത്തിനു ശ്രമിക്കുന്നതിനു മുൻപ്‌, ബാബ്‌രി മസ്ജിദ്‌ പൊളിച്ചവർക്കെതിരെയുള്ള ശിക്ഷ ആദ്യം പ്രഖ്യാപിക്കണം. എന്നിട്ട്‌ ബാബ്‌രി മസ്ജിദ്‌ പൊളിക്കുന്നതിനു മുൻപുള്ള അവസ്ഥയിൽ പുതുക്കി പണിയണം. എന്നിട്ടല്ലേ സമവായത്തെ കുറിച്ച്‌ സംസാരിക്കേണ്ടത് ?

പ്രതികളെ ശിക്ഷിക്കാതെ, ന്യായം നടപ്പിലാക്കാതെ എന്ത്‌ സമവായമാണ്‌ നീതിപീഠമേ നടപ്പിലാക്കേണ്ടത്‌ ? പൊളിച്ച പള്ളിയുടെ സ്ഥാനത്ത്‌ ക്ഷേത്രം പണിത്‌ ആർ എസ്‌ എസ്സിന്റെ അജണ്ട നടപ്പിലാക്കുന്നതാണോ സമവായം ?

അബസ്വരം :
വേറെ ഒരു കാര്യം ചെയ്യാനുള്ളത്‌ തർക്ക സ്ഥലം ഒരു മതവിഭാഗത്തിനും നൽകാതെ ആ സ്ഥലത്ത്‌ വല്ല മ്യൂസിയമോ ലൈബ്രറിയോ പണിയുക എന്നതാണ്‌. കൂടെ ബാബ്‌രി മസ്ജിദ്‌ തകർത്തവരെ, മസ്ജിദ്‌ തകർത്തതിനെ തുടർന്നുണ്ടായ കലാപങ്ങളുടെ ഉത്തരവാദിത്വം കൂടി അവരിൽ ചാർത്തി, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർത്തതിനു പരമാവധി ശിക്ഷ നൽകുക !

തയ്യാറുണ്ടോ നീതിപീഠമേ ?

                                                                     1406

                                                                     ******
22.03.2017
"ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളെല്ലാം ആർ എസ്‌ എസ്‌ കയ്യടക്കുന്നു." - കൊടിയേരി ബാലകൃഷ്ണൻ

അബസ്വരം :
താനൊക്കെക്കൂടി തന്നെയല്ലേ പിണറായിയെ മുഖ്യനാക്കി, ഭരണം ഈ കോലത്തിൽ ആക്കിയത്‌ ? പിണറായിയോട്‌ രാജിവെച്ച്‌ പോകാൻ പറയാനുള്ള ചങ്കുറപ്പ്‌ തനിക്കുണ്ടോ ? ഏറ്റവും ചുരുങ്ങിയത്‌ പിണറായി വിജയന്റെ രാജിക്കായി കാടാമ്പുഴയിൽ ഒരു പൂമൂടലെങ്കിലും നടത്തുമോ ?

                                                                     1407

                                                                     ******
23.03.2017
"കുമ്പസാരക്കൂട്ടില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ വൈദികരെ പ്രകോപിപ്പിക്കുന്നു." - കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

അത്‌ പിന്നെ അങ്ങിനയല്ലേ.
സണ്ണിക്കുട്ടിയുടെ ഒക്കെ കുമ്പസാരം കേട്ടാൽ ഏതച്ചന്റേയും കണ്ട്രോൾ പോകും.

ന്നാലും അച്ചാ...
അച്ചൻ അച്ചനാണ്‌...
പള്ളി പള്ളിയാണ്‌...
അത്‌ മറക്കരുത്‌ !അബസ്വരം :
എന്തായാലും അച്ചന്മാരുടെ കണ്ട്രോൾ പോകാതിരിക്കാൻ, സ്ത്രീകളുടെ കുമ്പസാരം കേൾക്കാൻ സ്ത്രീകളെ തന്നെ നിയോഗിച്ചാൽ സംഭവം കെങ്കേമമാവും. അങ്ങനെ സ്ത്രീകളുടെ മുന്നിൽ കുമ്പസാരിക്കുന്നതിലും നല്ലത്‌ അങ്ങാടിയിൽ ഒരു സ്റ്റേജ്‌ കെട്ടി മൈക്കിലൂടെ കുമ്പസരിക്കുന്നതാ.
ചെവിയിൽ നിന്ന് ചെവിയിലേക്ക്‌ പാസ്‌ ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടിപ്പും തൊങ്ങലുകളും എങ്കിലും കുറഞ്ഞ്‌ കിട്ടുമല്ലോ !

                                                                     1408

                                                                     ******
23.03.2017
"ബാലരമ ഓഫീസ്‌ തന്റേതാണ്‌" എന്ന് പറഞ്ഞ്‌ ലുട്ടാപ്പി പൊളിക്കുന്നു.

അപ്പോൾ "ബാലരമ ഓഫീസ്‌ ലുട്ടാപ്പിയുടേതല്ല, തന്റേതാണ്‌" എന്ന് പറഞ്ഞ്‌ മായാവിയും വരുന്നു.

വിഷയത്തിൽ 'മലയാള മനോരമ' മാനേജ്‌മെന്റ്‌ കോടതിയിൽ പോയി "ബാലരമ ഓഫീസ്‌ മായാവിയുടേതോ, ലുട്ടാപ്പിയുടേതോ അല്ല, മറിച്ച്‌ ഞങ്ങളുടേതാണ്‌" എന്ന് വാദിക്കുന്നു.

ഒടുവിൽ കോടതി വിധി വന്നു.

"ബാലരമ ഓഫീസ്‌ മൂന്ന് ഭാഗം ആക്കി, ഒരു ഭാഗം ലുട്ടാപ്പിക്കും, ഒരു ഭാഗം മായാവിക്കും, ഒരു ഭാഗം മനോരമക്കും നൽകുക" എന്ന മഹത്തായ വിധി.


അബസ്വരം :
അപ്പോൾ "ആ കേസിൽ കക്ഷി ചേർന്നിരുന്നെങ്കിൽ തങ്ങൾക്കും ബാലരമ ഓഫീസിന്റെ ഒരു ഭാഗം കിട്ടുമായിരുന്നില്ലേ... കക്ഷി ചേരാഞ്ഞത്‌ വലിയ മണ്ടത്തരം ആയി പോയി" എന്ന് പറഞ്ഞ്‌ കുട്ടൂസനും, ഡാക്കിനിയും, വിക്രമനും, മുത്തുവും, രാജുവും, രാധയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുകയായിരുന്നു സൂർത്തുക്കളേ...
പൊട്ടി പൊട്ടി കരയുകയായിരുന്നു !

                                                                     1409
                                                                     ******
24.03.2017
എന്തൊക്കെ ആയിരുന്നു !
പോസ്റ്റാഫീസ്‌ അക്കൗണ്ട്‌. 50 രൂപ.
അൺലിമിറ്റഡ്‌ ഫ്രീ എ ടി എം പിൻവലിക്കൽസ്‌...!

അബസ്വരം :
അങ്ങനെ അതും കോഞ്ഞാട്ടസ്യ !


                                                                     1410

                                                                     ******
24.03.2017
"പതിനാറുകാരി പ്രസവിച്ചു. 12 വയസ്സുകാരൻ അച്ഛൻ. പ്രായപൂർത്തി ആവാത്ത 16 കാരിയെ പീഡിപ്പിച്ചതിന്‌ 12 വയസ്സുകാരനെതിരേ കേസെടുത്തു." - വാർത്ത

ഈ വിഷയത്തിൽ 12 കാരനെതിരെ ഏകപക്ഷീയമായി കേസെടുക്കാൻ വരുന്നതിനു മുൻപ്‌, 12 കാരൻ 16 കാരിയെ ആണോ അതോ 16 കാരി 12 കാരനെയാണോ പീഡിപ്പിച്ചത്‌ എന്നൊക്കെ ആദ്യം ഒന്ന് തെളിയിക്കേണ്ടതല്ലേ ?

ഒരു 12 കാരൻ 16 കാരിയെ ശാരീരികമായി കീഴടക്കി, പരിപാടി ഒപ്പിച്ചു എന്ന് പറഞ്ഞാൽ അതത്ര വിശ്വാസ യോഗ്യമാണോ ?


ഇനി പീഡനം അല്ലാതെ, "ഉഭയ സമ്മത പ്രകാരം ഉള്ള ഡിങ്കോൾഡിഫിക്കേഷൻ" ആണെങ്കിൽ 12 കാരനെ മാത്രം പ്രതിയാക്കിയാൽ പോരല്ലോ ! രണ്ടു പേരും കുറ്റം ചെയ്യുമ്പോൾ, അതിൽ ഒരാൾ മാത്രം പ്രതിയാകുന്നത്‌ എങ്ങനെ ?
അതിലെന്ത്‌ ന്യായവും നീതിയും ആണ്‌ ഉള്ളത്‌ ?

അബസ്വരം :
"പരസ്പര സമ്മത പ്രകാരം ഉള്ള ലൈംഗികബന്ധം വിവാഹം ആയി കണക്കാക്കാം" എന്ന് മദ്രാസ്‌ ഹൈക്കോടതി വിധിച്ചിരുന്നുവല്ലോ ! ഇതും ആ ഗണത്തിൽ വരുന്നതാണ്‌ എന്നതാണ്‌ എന്റെ ഒരിത്‌. അതുകൊണ്ട്‌ ഇവർക്കെതിരെ പീഡനതിനല്ല കേസ്‌ എടുക്കേണ്ടത്‌. പ്രായപൂർത്തി ആവാത്തതിനു മുൻപുള്ള വിവാഹത്തിനു മാത്രം കേസെടുക്കണം. പ്രായപൂർത്തി ആയാൽ അവർ ഒന്നിച്ച്‌ ജീവിക്കുകയും ചെയ്യട്ടെ !
അല്ലെങ്കിൽ ആ നവജാത ശിശുവിന്റെ ജീവിതം ഗോവിന്ദ ആകുമല്ലോ !

                                                                     1411

                                                                     ******
24.03.2017
"റിയാസ്‌ മൗലവി വധക്കേസിൽ അറസ്റ്റിലായവർ മാനസിക രോഗികളാണ്‌" എന്ന വാർത്ത വന്നോ മക്കളേ ?

അബസ്വരം :
ഫൈസലിനെ കൊന്നവരെ തൂക്കി കൊന്ന പോലെ, ഇവരേയും തൂക്കിക്കൊല്ലുമോ ആവോ ?

                                                                     1412

                                                                     ******
24.03.2017
"റിയാസ്‌ മൗലവി വധക്കേസിലെ പ്രതി അജേഷ്‌ മദ്യപിച്ചാൽ കടുത്ത വർഗീയവാദി ആവും" എന്ന പിണറായി - ബെഹ്‌റ പോലീസിന്റെ കണ്ടെത്തൽ വളരെ വിശ്വാസയോഗ്യമാണ്‌.

ചില ആളുകൾ ഇങ്ങിനെ ആയിരിക്കും. മദ്യപിക്കാത്തപ്പോൾ കടുത്ത വർഗീയവാദിയായ ചിലർ മദ്യം അകത്തു ചെന്നാൽ കടുത്ത മതേതരത്വവാദി ആയി മാറി എന്നിരിക്കും. അതുപോലെ അജേഷിനെ പോലെ, മദ്യപിക്കാത്തപ്പോൾ കടുത്ത മതേതരത്വ വാദിയാകുന്നവർ, മദ്യപിച്ചാൽ കടുത്ത​ വർഗീയവാദി ആയെന്നും വരാം.

ഇത്തരം ഒരു മാനസികാവസ്ഥയെ കുറിച്ച്‌ ലോക പ്രശസ്ത മനോരോഗ ഗവേഷകൻ ഡോ.അബ്‌സാർ മുഹമ്മദ്‌ "മതേതരത്വവും, വർഗീയതയും, മദ്യവും" എന്ന തന്റെ പ്രശസ്തമായ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്‌.


ആ പുസ്തകത്തിലെ രണ്ടു പാരഗ്രാഫുകൾ താഴെ കൊടുക്കുന്നു.

"മതേതരത്വത്തിൽ അടിയുറച്ച്‌ വിശ്വസിക്കുകയും, മതേതരത്വത്തിന്റെ മാതൃകയായി ജീവിക്കുകയും ചെയ്യുന്ന ചില വ്യക്തികളിൽ മദ്യം അപ്രതീക്ഷിത മാറ്റം ഉണ്ടാക്കാറുണ്ട്‌. ഇത്തരക്കാർ മദ്യം കഴിച്ചാൽ അവരുടെ സ്വഭാവം അതുവരെ ഉണ്ടായിരുന്നതിന്റെ നേർ വിപരീതമായി മാറുന്നു. അവർക്ക്‌ സ്വന്തം മതത്തോട്‌ പ്രത്യേക സ്നേഹം തോന്നുകയും, അന്യമതത്തിൽ പെട്ടവരെ കൊല്ലാനുള്ള ആവേശം തോന്നുകയും, ചിലപ്പോൾ അവർ കൊലപാതകം ചെയ്യുകയും ചെയ്യുന്നു. എന്നാൽ മദ്യലഹരി ഇറങ്ങിയാൽ അവരിലെ പശ്ചാത്താപം അതി കഠിനമായിരിക്കും. വീണ്ടും അവർ തങ്ങളുടെ മതേതരത്വ ചിന്തയിലേക്ക്‌ തിരിച്ച്‌ പോകും. വീണ്ടും മദ്യം കഴിക്കുന്നത്‌ വരെ അവർ ആ അവസ്ഥയിൽ ആയിരിക്കും.

ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരെ ശിക്ഷിക്കാൻ നിയമ വ്യവസ്ഥക്കും ബുദ്ധിമുട്ട്‌ ഉണ്ടാകും. കാരണം മദ്യത്തിന്റെ കൂട്ട്‌ ഇല്ലെങ്കിൽ മാതൃകാപുരുഷനാവുന്ന ഒരു വ്യക്തിയെ തൂക്കി കൊല്ലുകയോ, ശിക്ഷിക്കുകയോ ചെയ്യുന്നതിന്‌ നിയമ വ്യവസ്ഥക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകും. ഈ സാഹചര്യത്തെ മറികടക്കാൻ നിയമപാലകരും, നീതിപീഠവും ചെയ്യേണ്ട ഒരു കാര്യം ഉണ്ട്‌. ഇത്തരത്തിൽ കൊലപാതകം നടത്തുന്നവരെ പോലീസ്‌ ചോദ്യം ചെയ്യുമ്പോഴും, കോടതിയിൽ ഹാജരാക്കുമ്പോഴും അവർക്ക്‌ മദ്യം നൽകുക. അപ്പോൾ അവരിലെ വർഗീയവാദിയും, ക്രിമിനലും ആയിരിക്കുമല്ലോ പുറത്തേക്ക്‌ വരിക. അങ്ങനെ കോടതി അവരെ തൂക്കിക്കൊല്ലാൻ വിധിക്കുകയും, തൂക്കിക്കൊല്ലുന്നത്‌ വരെ മദ്യം നൽകുകയും ചെയ്യുക. തൂക്കുകയറിന്റെ അടുത്തേക്ക്‌ കൊണ്ടുപോകുമ്പോൾ ഏറ്റവും കൂടുതൽ കിക്ക്‌ ഉണ്ടാക്കുന്ന മദ്യം തന്നെ കൊടുക്കുക. അങ്ങനെ അയാളെ തൂക്കിലേറ്റിയാൽ അയാളിലെ ക്രിമിനൽ ശിക്ഷ വാങ്ങി മരിക്കുകയും, അയാളിലെ മതേതരത്വൻ ആത്മാവായി ഭൂമിയിൽ നന്മ വിതച്ച്‌ നടക്കുകയും ചെയ്യും."

അബസ്വരം :
അപ്പൊ ഈ ടൈപ്പ്‌ ശിക്ഷ ഒന്ന് പരീക്ഷിക്കാം ല്ലേ ?

                                                                     1413

                                                                     ******
25.03.2017
റിയാസ്‌ മൗലവിയുടേയും, ഫൈസലിന്റേയും ഘാതകരെ കൊല്ലാൻ നീതിവ്യവസ്ഥ ഉത്തരവിട്ടു. രണ്ട്‌ കൊലപാതങ്ങളിലേയും പ്രതികളെ മരണം വരെ സ്നേഹിച്ച്‌ കൊല്ലണം എന്നാണ്‌ ഉത്തരവിൽ പറയുന്നത്‌.

കൊലപാതകത്തിന്റെ മുഖ്യ കാരണക്കാരനായ മദ്യത്തെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

അബസ്വരം :
"മദ്യം കഴിക്കാൻ ഉപയോഗിച്ച ഗ്ലാസ്‌ എറിഞ്ഞ്‌ പൊട്ടിക്കണം" എന്നും ഉത്തരവിൽ പറയുന്നു.


                                                                     1414

                                                                     ******
25.03.2017
കുറച്ച്‌ ദിവസങ്ങളായി കേൾക്കുന്ന ഒരു വിഷയം ആണ്‌ "സുന്നി ഐക്യം" എന്നത്‌.

"സുന്നി ഐക്യം" എന്ന ആശയം നല്ലതാണ്‌ എന്നതിൽ സംശയം ഇല്ല.

എന്നാൽ ആ ആശയത്തിന്റെ അടിസ്ഥാനം "പരസ്പരം ഉള്ള വിമർശനങ്ങൾ ഒഴിവാക്കുക" എന്നതാകുമ്പോൾ ഒരു സംശയം ഉടലെടുക്കുന്നു !


പരസ്പരം ഉള്ള വിമർശനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി മുടി വെള്ളം, മുടി പള്ളി, കാന്തപുരത്തിന്റെ മോഡി ഭക്തി തുടങ്ങിയ വിഷയങ്ങളിലും വിമർശനങ്ങൾ ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയിൽ ആകില്ലേ മറുപക്ഷ സുന്നികൾ ?

ഇത്‌ യഥാർത്ഥത്തിൽ കാന്തപുരം വിഭാഗത്തിന്‌ അവരുടെ ഉടായിപ്പുകൾ കൂടുതൽ ശക്തിയോടെ തുടരാനുള്ള സാഹചര്യം അല്ലേ സൃഷ്ടിക്കുക ?
എന്തായാലും ബാക്കി സുന്നികളുടെ വിമർശനം ഉണ്ടാവില്ലല്ലോ !

ഇത്തരം കാര്യങ്ങളിൽ ഒന്നും കൃത്യമായ നിലപാടുകൾ എടുക്കാതെ, അണികളുടേയും മറ്റും കണ്ണിൽ പൊടിയിടാൻ നടത്തുന്ന ഐക്യം കൊണ്ട്‌ എന്ത്‌ ഗുണമാണ്‌ സമൂഹത്തിന്‌ ഉണ്ടാവുക എന്ന് ആദ്യം തന്നെ ചിന്തിക്കുന്നത്‌ നന്നായിരിക്കും.

അബസ്വരം :
ഐക്യം കൊണ്ട്‌ സമുദായത്തിനും, സമൂഹത്തിനും ഗുണമാണ്‌ ഉണ്ടാവേണ്ടത്‌ ! അല്ലാതെ ഉടായിപ്പുകൾക്ക്‌ എതിരെ വരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനുള്ള ഒരു ഉടായിപ്പ്‌ ആയി ഐക്യപ്പെരുന്നാൾ മാറരുത്‌.

                                                                     1415

                                                                     ******
25.03.2017
ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടന്ന പിണറായീലെ ഒരു തമ്പ്രാന്‌ സോഷ്യൽ മീഡിയകളിലെ ട്രോളുകൾക്കിടയിലൂടെ നടക്കുമ്പോൾ മൂപ്പരുടെ പിന്നാമ്പുറ വാതിലിലൂടെ മഞ്ഞവെള്ളം ധാരധാരയായി പോകുന്നു എന്ന് കേട്ടല്ലോ സഖാക്കളേ...!

ആ തമ്പ്രാന്റെ പേരൊന്ന് പറഞ്ഞ്‌ തരുമോ ?

അബസ്വരം :
തമ്പ്രാനെ ട്രോളുന്നവർ മദ്യപിച്ച്‌ ട്രോളിയാൽ കൊഴപ്പം ഉണ്ടാവൂലത്രേ !


                                                                     1416

                                                                     ******
25.03.2017
"എം എം ഹസ്സന്‌ കെ പി സി സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല." - വാർത്ത

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും തമാശകൾ പ്രവർത്തിക്കാനുള്ള കോൺഗ്രസ്സ്‌ ഹൈക്കമാന്റിന്റേയും, ലോക്കമാന്റിന്റേയും മഹാമനസ്ക്കതയേയും സരസ മനോഭാവത്തേയും എത്ര പ്രശംസിച്ചാലും മതി വരില്ല.

അബസ്വരം :
കോൺഗ്രസ്സിന്റെ പതിനാറടിയന്തരത്തിന്‌ എന്തായാലും ഹസ്സൻ ഒലത്തിയത്‌ ഉണ്ടാവുമല്ലോ ല്ലേ ?


                                                                     1417

                                                                     ******
25.03.2017
മ്മടെ പെങ്ങടെ മോൻ ഇത്തവണ എസ്‌ എസ്‌ എൽ സി എഴുതുന്നുണ്ട്‌.

കണക്ക്‌ പരീക്ഷ കഴിഞ്ഞപ്പൊ തന്നെ ഓൻ കണക്ക്‌ പുസ്തകം സ്കൂളിന്റെ അടുത്തുള്ള കുളത്തിൽ എറിഞ്ഞാണത്രേ പോന്നത്‌ !

ഇപ്പൊ മ്മളെ വിളിച്ച്‌ ചോദിക്കാ...
"അമ്മാവോ കണക്ക്‌ പുസ്തകം കുളത്തിന്‌ ഒന്ന് മുങ്ങി എടുത്ത്‌ തരാൻ പറ്റ്വോ ?" ന്ന്.

പകച്ച്‌ പോയീ ഞ്യാൻ !

എന്തായാലും ലവൻ വിദ്യാഭ്യാസ മന്ത്രിയുടെ അപ്പനാപ്പൂപ്പന്മാരെ സ്മരിച്ചിട്ടുണ്ട്‌ എന്ന വിവരം ഈ മുഹൂർത്തത്തിൽ അറിയിക്കുന്നു.

ഗോപാലേട്ടന്റെ പശു മുപ്പതാം തിയ്യതിയും സ്കൂൾ വരാന്തയിലൂടെ നടക്കണമായിരിക്കും അല്യോ രവീന്ദ്രൻ മന്ത്രീ ?

അബസ്വരം :
അബ്ദുറബ്ബ്‌ അല്ലാത്തോണ്ട്‌ സഖാക്കളുടെ നാവൊന്നും പൊങ്ങുന്നുണ്ടാവില്ലല്യോ ?

                                                                     1418

                                                                     ******
26.03.2017
എന്തിനാ മക്കളേ കണക്ക്‌ പരീക്ഷാ വിഷയത്തിൽ രവീന്ദ്രനാഥനെ ഇങ്ങനെ ട്രോളുന്നത്‌ ?

സിനിമകൾക്ക്‌ ഒക്കെ ടീസർ ഇറക്കാമെങ്കിൽ കണക്ക്‌ പരീക്ഷക്കും ടീസർ ഇറക്കിക്കൂടേ ?

അബസ്വരം :
പരീക്ഷൾക്കും ടീസർ ഇറക്കാം എന്ന് കണ്ടുപിടിച്ച രവീന്ദ്രനാഥിന്‌ എത്ര ചുകപ്പൻ അഭിവാദ്യങ്ങൾ കൊടുക്കണം സഖാക്കളേ ?


                                                                     1419
                                                                     ******
26.03.2017
മംഗളത്തിന്റെ നിലവാരത്തിനൊത്ത വാർത്ത ഉത്ഘാടനത്തിനായി സംഘടിപ്പിച്ചതിന്‌ അണിയറപ്രവർത്തകർക്ക്‌ അഭിനന്ദനങ്ങൾ.

വേശ്വാവൃത്തി ചെയ്യുന്നവർ ഉത്ഘാടനം ചെയ്താൽ കച്ചോടം പൊടിപൊടിക്കുമെന്ന് ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ടത്രേ !

എന്തായാലും ഒരു പുതിയ ചാനൽ തുടങ്ങുക, അതിൽ വരുന്ന ആദ്യ വാർത്ത കൊണ്ട്‌ തന്നെ ഒരു മന്ത്രിയുടെ പണി പോകുക എന്നതൊക്കെ ഒരു സംഭവം തന്നെയാണ്‌.


എല്ലാം ശരിയാക്കാൻ കയറിയ പിണറായി മന്ത്രിസഭയുടെ വിക്കറ്റുകൾ ഒരോന്നായി വീഴുന്നത്‌ രസകരമായ കാഴ്ചതന്നെയാണ്‌.

സരിതയെ ഇട്ട്‌ അലക്കി അധികാരത്തിൽ എത്തിയവർ, പെണ്ണ്‌ കേസിൽ കുടുങ്ങുന്നത്‌ കാണുമ്പോൾ "ഇത്രയും കാലം ചാരിത്ര്യ പ്രസംഗം നടത്തിയിരുന്നത്‌ വേശ്വയായിരുന്നല്ലോ" എന്ന വസ്തുത പൊതുസമൂഹം തിരിച്ചറിയുന്നു എന്നത്‌ ചില്ലറ കാര്യം അല്ലല്ലോ !

എന്തായാലും എ.കെ.ശശീന്ദ്രന്‌ ഭാവി ജീവിതത്തിൽ കൂടുതൽ "ഉയർച്ച" ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്‌ ഒരു വെടിവഴിപാട്‌ നേരുന്നു.

ഠോ ഠോാ ഠോാാ ഠോാാ ഠിം !

അബസ്വരം :
"ന്യായീകരിക്കാൻ ഞാൻ കൊങ്ങിയല്ല, പിന്താങ്ങാൻ ഞാൻ മൂരിയല്ല" എന്ന സഖാക്കളുടെ പോസ്റ്റ്‌ വന്നോ മക്കളേ ?

                                                                     1420

                                                                     ******
27.03.2017
മംഗളം ചാനലിന്റെ ധാർമ്മികത ചോദ്യം ചെയ്യുന്ന, മറ്റു ചാനലുകളിലെ മാധ്യമ പ്രവർത്തകരെ കാണുമ്പോൾ സണ്ണി ലിയോണിന്റെ സദാചാര പ്രസംഗമാണ്‌ മനസ്സിലേക്ക്‌ കടന്നു വരുന്നത്‌.

സ്വന്തം ചാനലിൽ ഈ വാർത്ത ആദ്യം കൊടുക്കാൻ കഴിയാത്തതിന്റെ കൃമികടിയാണ്‌ അത്തരം ജീർണ്ണലിസ്റ്റുകൾ പ്രകടിപ്പിക്കുന്നത്‌.

ഈ വാർത്തക്ക്‌ വലിയ പ്രാധാന്യം ഇല്ലെങ്കിൽ പിന്നെ എന്തിന്‌ അവരുടെ ചാനലുകളിലും ഈ വാർത്ത നൽകാൻ അവർ തയ്യാറായി ? അവർക്ക്‌ ഈ വാർത്ത പൂർണ്ണമായി അവഗണിച്ചുകൂടായിരുന്നോ ? വാർത്ത ആദ്യം തങ്ങളുടെ ചാനലിൽ അല്ല വന്നത്‌ എങ്കിലും, ആ വാർത്ത എടുത്ത്‌ കഴിയുന്നത്ര റേറ്റിംഗ്‌ സ്വന്തമാക്കാൻ അവരുടെ ചാനലുകളും ശ്രമിച്ചില്ലേ ?


ശശീന്ദ്രന്റെ വാർത്ത നൽകിയതിനാൽ മംഗളം എല്ലാം തികഞ്ഞ ചാനലാണെന്നോ, അവർ സത്യസന്ധമായി മാത്രമേ വാർത്ത നൽകൂ എന്നോ ഒന്നും അഭിപ്രായം ഇല്ല.

എന്നാൽ ശശീന്ദ്രൻ വിഷയത്തിലെ ഈ വാർത്ത സത്യസന്ധം തന്നെയാണ്‌ എന്നാണ്‌ എന്റെ നിഗമനം. ശശീന്ദ്രന്റെ ബോഡി ലാംഗേജും, പ്രതിരോധിക്കാൻ കഴിയാതെയുള്ള രാജിയും ഒക്കെ അതുതന്നെയാണ്‌ വ്യക്തമാക്കുന്നത്‌.

ഈ വാർത്ത കേരളത്തിലെ മറ്റേതൊരു വാർത്താ ചാനലിനും ആദ്യം ലഭിച്ചിരുന്നു എങ്കിൽ അവർ എയർ ചെയ്യുമായിരുന്നു. ഭരണപക്ഷ ചാനൽ ആയത്‌ കൊണ്ട്‌ കൈരളി ചിലപ്പോൾ വാർത്ത മുക്കാൻ ശ്രമിച്ചേക്കാം എന്ന് മാത്രം.

ഇത്തരം വിഷയങ്ങൾ എടുത്ത്‌ റേറ്റിംഗ്‌ കൂട്ടാൻ ഒരു ചാനലും മോശമല്ല എന്നത്‌ ഭൂതകാല ചരിത്രം നമ്മെ പഠിപ്പിക്കുന്നു. സരിതയേയും, റജീനയേയും എല്ലാം ആഘോഷിക്കാൻ ഇന്ന് സദാചാരം വിളമ്പുന്ന സണ്ണി ലിയോൺ ജീർണ്ണലിസ്റ്റുകൾ മുന്നിൽ ഉണ്ടായിരുന്നല്ലോ !

പിന്നെ ചിലരുടെ സംശയങ്ങൾ, "മന്ത്രി ഒരുത്തിയോട്‌ ഇങ്ങനെ സംസാരിച്ചത്‌ വലിയ വിഷയം ആക്കണോ ? അതിൽ പരാതിക്കാരി ഉണ്ടോ ? അവരുടെ വ്യക്തിപരമായ കാര്യം അല്ലേ ?" എന്നതൊക്കെയാണ്‌.

ഒരു മന്ത്രി സമൂഹത്തിൽ ഇടപെടേണ്ടത്‌ മാന്യമായി തന്നെയാണ്‌.
ഒരു വ്യക്തി ഭരണകർത്താവാകുമ്പോൾ അയാളുടെ വ്യക്തി ജീവിതവും, സാമൂഹിക ജീവിതവും പൊതുസമൂഹം വിലയിരുത്തും. മാന്യമായി വ്യക്തി ജീവിതത്തിലും, പൊതു സമൂഹത്തിലും ഇടപെടാൻ തയ്യാറല്ലാത്ത ഒരു നാറിയെ 'മന്ത്രി' എന്ന് വിളിച്ച്‌ തീറ്റി പോറ്റി ചുമക്കേണ്ട ബാധ്യത സമൂഹത്തിനില്ല.

അതുകൊണ്ട്‌ തന്നെ ഇത്തരം നാറിത്തരം ചെയ്യുന്നവരെ തുറന്ന് കാണിക്കപ്പെടുക തന്നെ ചെയ്യണം.

പിന്നെ ചിലർക്ക്‌ ചോദിക്കാനുള്ളത്‌ "അയാൾക്കും കുടുംബം ഇല്ലേ ? കുട്ടികൾ ഇല്ലേ ? അവർ ഇതൊക്കെ കേൾക്കുന്നത്‌ മോശമല്ലേ ?" എന്നൊക്കെയാണ്‌.

അയാൾക്ക്‌ കുടുംബം ഇല്ലേ എന്ന് ആദ്യം ഓർക്കേണ്ടതും, അതിനനുസരിച്ച്‌ പ്രവർത്തിക്കേണ്ടതും അയാളാണ്‌.
അല്ലാതെ നാട്ടുകാരല്ല !

അബസ്വരം :
പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ്‌ മൗലവിയെ, ആർ എസ്‌ എസ്സുകാർ വെട്ടിക്കൊന്നത്‌ ചർച്ച ചെയ്യാൻ ശശീന്ദ്രൻ വിഷയം ചർച്ച ചെയ്യാനായി നീക്കി വെച്ചതിന്റെ പത്തിലൊന്ന് സമയമെങ്കിലും ചാനലുകൾ മാറ്റി വെച്ചിരുന്നു എങ്കിൽ എന്ന് വെറുതെ ഒന്നാഗ്രഹിച്ച്‌ പോകുകയാണ്‌.

                                                                     1421

                                                                     ******
27.03.2017
സദാചാര പോലീസിങ്ങിനെതിരെ ചുംബന സമരം നടത്തുന്നവർ ചുംബനത്തോടൊപ്പം, പൂച്ചക്കുട്ടി പിടുത്തവും, പോൺ വിളിയും കൂടി ഒരു സമര ഐറ്റം ആക്കണം.

അബസ്വരം :
തയ്യാറുണ്ടോ എന്റെ പൂച്ചക്കുട്ടി സഖാക്കളേ ??

                                                                     1422
                                                                     ******
27.03.2017
രവീന്ദ്രനാഥിന്‌ ആരെങ്കിലും Dr.Fixit വാങ്ങി കൊടുക്കൂ. ചോർച്ച നിൽക്കട്ടെ !

ബജറ്റ്‌ ചോർന്ന്, ചോർച്ചക്ക്‌ തുടക്കം വെച്ച തോമസ്‌ ഐസക്കിനെ ഈ അവസരത്തിൽ നാം വിസ്‌മരിക്കരുത്‌. നല്ല ബർക്കത്തുള്ള ചോർച്ചോത്ഘാടനം അല്ലേ മൂപ്പർ നടത്തിയത്‌ !

അബസ്വരം :
അപ്പൊ എങ്ങനേയാ രവീന്ദ്രൻ സഖാവേ കാര്യങ്ങൾ ? 

ധാർമ്മികത ഉയർത്തിപ്പിടിച്ച്‌ രാജിവെക്കേണ്ടേ ?

രവീന്ദ്രൻ സഖാവിന്‌ ഉയർത്താനുള്ള ധാർമ്മികത കയ്യിൽ കിട്ടിയില്ലെങ്കിൽ പൂച്ചക്കുട്ടി സഖാക്കൾ ഒന്നതെടുത്ത്‌ കയ്യിൽ കൊടുക്കണം എന്നഭ്യർത്ഥിക്കുന്നു !


                                                                     1423

                                                                     ******
28.03.2017
പൂച്ചക്കുട്ടിയും, ലീക്ക്‌ ബീരാനും വാർത്തകളിൽ സജീവമാകുമ്പോൾ, അധികമാരും ശ്രദ്ധിക്കാത്ത ഒരു പ്രധാന വാർത്ത ഉണ്ടായിട്ടുണ്ട്‌.

കായിക കേരളത്തിന്‌ നാണക്കേടുണ്ടാക്കുന്ന ഒരു വാർത്ത.

ഒരുക്കങ്ങൾ സമയത്തു പൂർത്തിയാക്കാൻ ആകാത്തതിനാൽ അണ്ടർ 17 ഫുട്ബാൾ വേൾഡ് കപ്പ് സെമി കൊച്ചിക്കു നഷ്ടം ആയിരിക്കുന്നു.

മറ്റെല്ലാ സംസ്ഥാനങ്ങളും സമയബന്ധിതമായി ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോൾ സർക്കാരിന്റെ ഊർജസ്വലത ഇല്ലായ്‌മ കൊച്ചിയെ പിന്നോട്ടടിച്ചു എന്ന് ഫിഫയുടെ ടൂർണമെന്റ്‌ തലവൻ യാർസ പറഞ്ഞു.


ടൂർണ്ണമെന്റിലെ പ്രധാന ടീമുകളുടെ മത്സരങ്ങൾക്കൊന്നും കൊച്ചി വേദിയാവില്ല.

അബസ്വരം :
കായികേരളത്തിന്‌ ലോക ഫുട്ബോൾ ഭൂപടത്തിൽ ഇടം നേടാനുള്ള സുവർണ്ണാവസരമാണ്‌ 'ശരിയാക്കി വിജയനും' കൂട്ടരും കോഞ്ഞാട്ട ആക്കിയിരിക്കുന്നത്‌ !

                                                                     1424

                                                                     ******
29.03.2017
പിണറായീ പിണറായീ
എൽ ഡി എഫ്‌ നിരയുടെ മുഖ്യനീരേ
ഭരണം കൊണ്ട്‌ കുണുങ്ങി നടക്കും
മുണ്ടുടുത്ത മോഡിയാണ്‌ നീ ഒരു
ലാവലിൻ സംഘ്യൂണിസ്റ്റാണ്‌ നീ
(പിണറായീ)കമ്യൂണിസ്റ്റ്‌ കുന്നുകളിൽ പിറന്നൂ പിന്നെ
സംഘ്യൂണിക്കാട്ടിൽ വളർന്നൂ
മനുഷ്യനെ കാണാത്ത നാണം ഇല്ലാത്ത
പരട്ടചങ്കനാണ്‌ നീ ഒരു
സംഘി മുഖ്യനാണ്‌ നീ
(പിണറായീ)

പരീക്ഷകൾ പോൺകാളുകൾ ചോർന്നൊലിച്ചു
മന്ത്രിമാർ മന്തന്മാരായിമാറി
ആർ എസ്‌ എസ്‌ ആപ്പീസിൽ ബൈഠക്ക്‌ കൂടണം
ഊപ്പ ചുമത്തേണ്ട ലിസ്റ്റൊന്ന് വാങ്ങണം
അവിടത്തെ ഗുണ്ടകളെ താങ്ങേണം നീ
(പിണറായീ)

നാടാകെ ശരിയാക്കി നൽകേണം
കൈരളിയിൽ തള്ളൽപ്പാട്ടുകൾ പാടിക്കേണം
ജയിലിൽ നീ ചെല്ലണം
ക്രിമിനലുകളെ കാണണം
ശുഭവാർത്ത അറിയിക്കേണം അവരുടെ
മോചനമറിയിക്കേണം
(പിണറായീ)

അബസ്വരം :
ജഡിലശ്രീ പിണറായി വിജയനും, പൂച്ചക്കുട്ടികൾക്കും സമർപ്പിതം !

                                                                     1425

                                                                     ******
29.03.2017
"ആർത്തവം" എന്നത്‌ മതവിശ്വാസപരമായി അശുദ്ധിയുടെ ദിനങ്ങളായി കണക്കാക്കുന്നതാണ്‌. ആ ദിവസങ്ങളിൽ സ്ത്രീകൾ നമസ്ക്കരിക്കാനോ, മറ്റു ആരാധനാകർമ്മങ്ങളിൽ ഏർപ്പെടാനോ പാടില്ല എന്നതാണ്‌ ഇസ്ലാമിന്റെ അധ്യാപനം.

അതുപോലെ തന്നെ ഈ ദിവസങ്ങളിൽ ലൈംഗിക ബന്ധവും ഇസ്ലാം വിലക്കുന്നു.

മിക്ക മതവിശ്വാസങ്ങളിലും ഇതിനു സമാനമായി തന്നെയാണ്‌ ആർത്തവത്തെ വിലയിരുത്തിയിട്ടുള്ളത്‌.

ഈ അഭിപ്രായത്തോട്‌ യോജിച്ച്‌ നിൽക്കുന്നതിനാൽ എം.എം.ഹസ്സനെ പൊങ്കാല ഇടുന്നവർ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്‌ ചെയ്യുന്നത്‌.


"ആർത്തവം അശുദ്ധമല്ല" എന്ന് വാദിക്കുന്നവരും വിശ്വസിക്കുന്നതും യുക്തി മത വിശ്വാസികളാണ്‌. അവരാണ്‌ ഈ വിഷയം എടുത്ത്‌ ഹസ്സന്റെ തലയിൽ കയറാൻ ശ്രമിക്കുന്നതും.

യുക്തിമത വിശ്വാസികൾക്ക്‌ ആർത്തവം അശുദ്ധമല്ല എന്ന തോന്നലും, വിശ്വാസവും ഉണ്ടെങ്കിൽ ആ തോന്നലുമായി അവർ നടക്കട്ടെ. അവർ വേണമെങ്കിൽ ആർത്തവ രക്തം എടുത്ത്‌ കുടിക്കുകയോ, അതുകൊണ്ട്‌ ജ്യൂസും, പുഡിംഗും ഉണ്ടാക്കി തിന്നുകയോ ചെയ്യട്ടെ. ആർത്തവം ഉള്ള ദിവസങ്ങളിൽ ലൈംഗിക ബന്ധം നടത്തട്ടെ. ആർത്തവ ദിനങ്ങളിൽ ഡിങ്കനെ പൂജിക്കുകയോ, ജബ്രയെ ആരാധിക്കുകയോ, ബാലമംഗളം വായിക്കുകയോ, ശാസ്ത്രകേന്ദ്രങ്ങൾ സന്ദർശിക്കുകയോ ചെയ്യട്ടെ ! മ്മൾക്ക്‌ ഒരു പരാതിയും ഇല്ല.

എന്നാൽ "എല്ലാവരും അതൊക്കെ ചെയ്ത്‌ സ്ത്രീകളെ മുഖ്യധാരയിലേക്ക്‌ കൊണ്ട്‌ വരണം, അങ്ങിനെ ചെയ്താലേ സ്ത്രീകൾ മുഖ്യധാരയിൽ എത്തൂ" എന്നൊക്കെ പറഞ്ഞ്‌ മ്മടെ നെഞ്ചത്തോട്ട്‌ കയറാൻ വരേണ്ടതില്ല !

അബസ്വരം :
സോ കാൾഡ്‌ ആർത്തവ പൂജകർ ബുദ്ധിപരമാണ്‌ എന്ന നിലയിൽ ചോദിക്കുന്ന ഒരു വിഡ്ഢി ചോദ്യമാണ്‌ "അപ്പോൾ ആർത്തവം ഉള്ളവരുടെ വോട്ട്‌ നിങ്ങൾക്ക്‌ വേണ്ടേ ?" എന്നത്‌.

പൊട്ടൻ ക്‌ണാപ്പന്മാരേ ! ആർത്തവകാലത്ത്‌ മതപരമായ കർമ്മങ്ങൾക്കും, ലൈംഗിക ബന്ധത്തിനും മാത്രമേ വിലക്ക്‌ ഉള്ളൂ. അല്ലാതെ ഭക്ഷണം കഴിക്കുന്നതിനോ, യാത്ര ചെയ്യുന്നതിനോ, വോട്ട്‌ ചെയ്യുന്നതിനോ ഒന്നും വിലക്കില്ല. അതുകൊണ്ട്‌ ഇത്തരം വിഡ്ഢിത്തങ്ങൾ ബുദ്ധിപരം എന്ന നിലയിൽ എഴുന്നള്ളിക്കുന്നതിനു മുൻപ്‌ ആ വിഷയം എന്താണ്‌, മത വീക്ഷണം എന്താണ്‌ എന്നൊക്കെ ശരിക്കൊന്ന് പഠിക്കുക.

                                                                     1426
                                                                     ******
30.03.2017
മോന്‌ ഇടക്ക്‌ കാർട്ടൂൺ ചാനലുകൾ വെച്ചു കൊടുത്തിരുന്നു. വല്ല പണിയും ചെയ്യുമ്പോൾ അവനെ ഒതുക്കിയിരുത്താനുള്ള എളുപ്പവിദ്യയായി തുടങ്ങിയതാണ്‌.

പിന്നെ അത്‌ അവന്റെ "അവകാശം" ആയി മാറി. മ്മൾ കാർട്ടൂൺ ചാനൽ മാറ്റി വാർത്തയോ മറ്റോ വെച്ചാൽ അവൻ ശ്രീരാമകൃഷ്ണനേയും, കെ.ടി.ജലീലിനേയും പോലെ ഹാളിലെ കസേരകൾ മറിച്ചിടും.

മാത്രമല്ല ആ ചാനലുകളിൽ നിന്ന് കണ്ടു പഠിച്ച സൂപ്പർമാൻ ഇടിയും, ശക്തിമാൻ അടിയും അവൻ വീട്ടിലുള്ളവരുടെ നേരെ പ്രയോഗിക്കാനും തുടങ്ങി.

എന്തായാലും ഇന്നലെ ആ മംഗളകർമ്മം അങ്ങ്‌ നടത്തി. കാർട്ടൂൺ ചാനലുകൾ എല്ലാം ലോക്ക്‌ ചെയ്തു. 


ഇന്ന് രാവിലെ ലവൻ ചാനലുകൾ ഒക്കെ തപ്പിയിട്ട്‌ "പോയി പോയി" എന്ന് പറഞ്ഞ്‌ നടക്കുന്നുണ്ട്‌.

അബസ്വരം :
എന്തായാലും നിർദ്ദോഷം എന്ന രീതിയിൽ തുടങ്ങുന്ന ഇവയൊക്കെ എത്ര വേഗമാണ്‌ കുട്ടികളിൽ സ്വാധീനം ചെലുത്തുന്നതും, അവരെ അടിമയാക്കുന്നതും !
ഇത്തരം ചാനലുകളെ തങ്ങളുടെ മക്കളിൽ നിന്നും അകറ്റി നിർത്താൻ രക്ഷിതാക്കൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

                                                                     1427
                                                                     ******
30.03.2017
ഒരു ചർച്ചക്കിടയിൽ മതവിശ്വാസിയല്ലാത്ത, പുരോഗമനവാദിയും യുക്തിവാദിയും ആയ ഒരു സുഹൃത്ത്‌ "പുരോഗമനത്തിന്റെ മാനദണ്ഡം എന്താണ്‌?" എന്ന് എന്റെ ചോദ്യത്തിന്‌ നൽകിയ മറുപടിയാണ്‌ താഴെ കൊടുക്കുന്നത്‌.

"പുരോഗമനത്തിന്റെ മാനദണ്ഢം എന്താണോ പുരോഗമനമെന്നു പരിശോധിക്കേണ്ടത്, അതിൽ സമൂഹത്തിനുള്ള തൃപ്തി തന്നെ."

ഈ മറുപടി കണ്ടപ്പോൾ ഞാൻ "സമൂഹത്തിന്റെ തൃപ്തിയാണ്‌ പുരോഗമനം എങ്കിൽ യു പിയിൽ സംഘികൾ കാട്ടിക്കൂട്ടുന്നത്‌ ഒക്കെ പുരോഗമനം ആയിരിക്കും ല്യോ ?" എന്ന എന്റെ സംശയം ചോദിച്ചു.


അതോടെ അദ്ധേഹം തന്റെ ആദ്യ വിശദീകരണത്തിൽ ചെറിയ തിരുത്ത്‌ വരുത്തി താഴെ കൊടുത്ത രീതിയിൽ ആക്കി.

"പുരോഗമനത്തിന്റെ മാനദണ്ഢം എന്താണോ പുരോഗമനമെന്നു പരിശോധിക്കേണ്ടത്, അതിൽ സമൂഹത്തിലെ ഓരോ വ്യക്തിക്കുമുള്ള തൃപ്തി തന്നെ."

തിരുത്ത്‌ വരുത്തുന്നതിനു മുൻപും, ശേഷവും ഉള്ള വരികളിലെ ആശയത്തിനു കാര്യമായ മാറ്റം ഇല്ലല്ലോ !

"സമൂഹത്തിനുള്ള തൃപ്തി" എന്നാൽ "സമൂഹത്തിലെ ഓരോ വ്യക്തിക്കുമുള്ള തൃപ്തി" തന്നെ ആണല്ലോ !

അങ്ങനെ നോക്കിയാൽ, ഒരു മനുഷ്യനെ ജീവിതകാലം മുഴുവൻ ജയിലിൽ ഇടുന്നത്‌ ഒരു സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികൾക്കും തൃപ്തി നൽകുന്നതാണെങ്കിൽ, അത്‌ പുരോഗമനപരം ആണ്‌ എന്നല്ലേ വരുന്നത്‌ ?

ഒരു സമൂഹത്തിലെ ഭൂരിപക്ഷം പേർക്കും ബലാൽസംഗം തൃപ്തി നൽകുന്നു എങ്കിൽ അത്‌ പുരോഗമനപരം എന്നല്ലേ വരുന്നത്‌ ?

ഇതൊക്കെയാണോ യഥാർത്ഥത്തിൽ പുരോഗമനപരം ?

പുരോഗമനപരം എന്നത്‌ ഒരു വ്യക്തിയുടേയോ, സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികളുടേയോ തൃപ്തി അനുസരിച്ച്‌ ഉണ്ടാവുന്ന ഒന്നാണോ ?

അബസ്വരം :
പുരോഗമന വാദികൾ എന്ന് സ്വയം വിശ്വസിക്കുന്ന എല്ലാവരോടുമായി ഒരു ചോദ്യം.
"എന്താണ്‌ നിങ്ങൾ പുരോഗമനപരത്തിന്റെ മാനദണ്ഡം ആയി കാണുന്നത്‌ ?"

അതോ പുരോഗമനപരം എന്നതിന്റെ മാനദണ്ഡം പോലും നിങ്ങൾക്ക്‌ അറിയില്ലേ ?

                                                                     1428

                                                                     ******
31.03.2017
മംഗളം സ്റ്റിംഗ്‌ ഓപ്പറേഷൻ നടത്തി എന്ന് സമ്മതിച്ചത്‌ കൊണ്ടോ, വാർത്ത നൽകിയ രീതിയിലെ പാളിച്ചക്ക്‌ മാപ്പ്‌ പറഞ്ഞതുകൊണ്ടോ ശശീന്ദ്രൻ പുണ്യാളനാവുന്നില്ല.

ഒരു സ്ത്രീ ഇത്തരത്തിലൊക്കെ സമീപിച്ചാൽ തന്റെ പെരുമാറ്റം ഇതായിരിക്കും എന്നും, താൻ ഒരു ഞെരമ്പ്‌ രോഗിയാണെന്നും സംശയാതീതമായി തെളിയിക്കുകയാണ്‌ എ.കെ.ശശീന്ദ്രൻ ചെയ്തിട്ടുള്ളത്‌.

അബസ്വരം :
ഇത്തരം പൂച്ചക്കുട്ടികൾക്ക്‌ ഇരുന്ന് ഞെരങ്ങാനുള്ളതല്ല നാട്ടുകാരുടെ നികുതി പണം കൊണ്ട്‌ തീറ്റിപോറ്റുന്ന മന്ത്രിക്കസേര.


                                                                     1429

                                                                     ******
31.03.2017
"തോമസ്‌ ചാണ്ടി മന്ത്രിയാകും." - വാർത്ത

ചാണ്ടിയെ തെറിവിളിച്ച്‌ നടന്നിരുന്ന പൂച്ചക്കുട്ടി സഖാക്കൾക്ക്‌ കാലം കാത്ത്‌ വെച്ച്‌ നൽകിയ സമ്മാനമാണ്‌ ഇനി മുതൽ ചാണ്ടിക്ക്‌​ ജയ്‌ വിളിക്കാനുള്ള യോഗം.

"കൊടുത്താൽ കൊല്ലത്തും കിട്ടും" എന്ന ആപ്തവാക്യം, സഖാക്കൾക്ക്‌ "ചാണ്ടിക്ക്‌ കൊടുത്താൽ ചാണ്ടിയിലൂടെ കിട്ടും" എന്നാക്കി മറ്റേണ്ടിയിരിക്കുന്നു.


അബസ്വരം :
ചാണ്ടിച്ചന്റെ യുദ്ധം കേരളം കാണാൻ കിടക്കുന്നേയുള്ളൂ.

                                                                     1430

                                                                     ******
31.03.2017
"ജേക്കബ്‌ തോമസിനെ വിജിലൻസ്‌ ഡയറക്റ്റർ സ്ഥാനത്ത്‌ നിന്നും മാറ്റി. പകരം ചുമതല ലോക്‌നാഥ്‌ ബെഹ്‌റക്ക്‌." - വാർത്ത

വളരെ നല്ല തീരുമാനം പിണറായി വിജയാ.

കൂടിന്‌ കാവൽ നിന്നിരുന്ന തത്തയെ മാറ്റിയാൽ പിന്നെ മൂർഖൻ പാമ്പിനെ തന്നെയാണ്‌ ചുമതല ഏൽപ്പിക്കേണ്ടത്‌. ആഭ്യന്തര മന്ത്രിസ്ഥാനം കൂടി ബെഹ്‌റയുടെ കയ്യിൽ കൊടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.


അബസ്വരം :
അങ്ങ്‌ വിദേശയാത്രക്കോ മറ്റോ പോകുമ്പോൾ, കേരള മുഖ്യമന്ത്രിയുടെ ചുമതല യോഗി ആദിത്യനാഥിനെ ഏൽപ്പിക്കാൻ മറക്കില്ലല്ലോ ല്ലേ ?

                                                                     1431

                                                                     ******
01.04.2017
ശശീന്ദ്രന്റെ വിഷയം പോലുള്ളവ ചർച്ച ചെയ്യുമ്പോൾ പലരും ഉപയോഗിക്കുന്ന പ്രയാഗമാണ്‌ "ഒരു ദുർബല നിമിഷത്തിൽ" എന്നത്‌.

ഈ പ്രയോഗം തെറ്റല്ലേ ?

ശശീന്ദ്രന്റേയോ, അതുപോലെ ഉള്ളവരുടേയോ പോരായ്മകൾക്ക്‌ "നിമിഷം" എന്ത്‌ പിഴച്ചു.


അബസ്വരം :
നിമിഷത്തിന്റെ ദുർബലതയല്ല, മറിച്ച്‌ വ്യക്തിയുടെ സ്വഭാവദൂഷ്യത്തെയാണ്‌ മക്കളേ കുറ്റം പറയേണ്ടത്‌. നല്ല സ്വഭാവം പുലർത്തുന്ന, മാന്യന്മാരായ വ്യക്തികൾ ഒരു നിമിഷത്തിലും ഇത്തരം ചെറ്റത്തരം പറയുകയോ, പ്രവർത്തിക്കുകയോ ചെയ്യില്ല !

                                                                     1432

                                                                     ******
01.04.2017
"ഏപ്രില്‍ ഒമ്പതിനു മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എത്തിച്ച ഇലക്ട്രോണിക് വോട്ടിംങ്ങ്‌ മെഷീനുകളില്‍ വ്യാപക ക്രമക്കേട്. ആരുടെ പേരിലുള്ള ബട്ടണില്‍ വിരലമര്‍ത്തിയാലും വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്കു വീഴുന്ന തരത്തിലാണ് മെഷീനില്‍ ക്രമക്കേട് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ഇത് കയ്യോടെ പിടികൂടുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിംങ്ങ്‌ മെഷീനൊപ്പം വിവിപിഎഎം ചേര്‍ത്തുവെച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഏതു സ്ഥാനാര്‍ത്ഥിക്കു വോട്ട് ചെയ്താലും അത് ബിജെപി സ്ഥാനാര്‍ത്ഥിക്കു കിട്ടുന്ന രീതിയിലായിരുന്നു മെഷീന്റെ സെറ്റിങ്സ്. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംങ്ങ്‌ മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണം വ്യാപകമായിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശിലെ തട്ടിപ്പ് വോട്ടെടുപ്പിനു മുമ്പുതന്നെ പുറത്തായിരിക്കുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസര സലിന സിങ്ങിനൊപ്പം നിരവധി ഉദ്യോഗസ്ഥരും വോട്ടിംങ്ങ്‌ മെഷീന്റെ വിശ്വാസ്യത അറിയാനായി പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്. വിവിപിഎപി മെഷീന്റെ സഹായത്തോടെ വോട്ടിംങ്ങ്‌ മെഷീനില്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ പേപ്പര്‍ റെസീപ്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുകയായിരുന്നു. ആദ്യനമ്പറില്‍ അമര്‍ത്തുമ്പോഴും അവസാനത്തെ നമ്പറില്‍ അമര്‍ത്തുമ്പോഴുമെല്ലാം വോട്ട് വീഴുന്നത് ബിജെപിക്കു തന്നെ." - വാർത്ത


ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യരുത്‌ എന്ന അപേക്ഷയുമായി തിരഞ്ഞെടുപ്പ്‌ ഓഫീസർ രംഗത്ത്‌ വന്നിട്ടുണ്ടത്രേ. ബെസ്റ്റ്‌ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും അതിനൊത്ത വോട്ടിംങ്ങ്‌ മെഷീനും !

അബസ്വരം :
യു പിയിൽ ഉപയോഗിച്ച മെഷീനാ മക്കളേ...
സെറ്റിംഗ്‌സ്‌ മാറ്റാൻ ടൈം ഗിട്ടിയില്ല !

                                                                     1433

                                                                     ******
03.04.2017
"മലപ്പുറം മണ്ഡലത്തിൽ വിജയിച്ചാൽ നല്ല ബീഫ്‌ ലഭ്യമാക്കും" എന്ന ബി ജെ പി സ്ഥാനാർത്ഥിയുടെ പ്രസ്താവനയിലൂടെ "ബാദുഷാ തങ്ങൾ അറുത്ത ബീഫ്‌ മാത്രം മണ്ഡലത്തിൽ ലഭ്യമാക്കും" എന്നാണോ ഉദ്ദേശിക്കുന്നത്‌ ?

അബസ്വരം :
പോത്തേതായാലും ബാദുഷാ തങ്ങൾ അറുത്താൽ അതിന്റെ ഗുണം ഒന്ന് വേറെ തന്നെ!

                                                                     1434

                                                                     ******
04.04.2017
"ആം ആദ്മി പഞ്ചാബിലെ മോശം പ്രകടനത്തെ പറ്റി ഒന്ന് ആത്മപരിശോധന നടത്തണം. അതിന് വോട്ടിംഗ്‌ മെഷീനെ കുറ്റം പറയുന്നത് ശരിയല്ല." - ഇലക്ഷൻ കമ്മീഷൻ

ഈ വാക്കുകൾ ആം ആദ്മിയുടെ രാഷ്ട്രീയ ശത്രുവിൽ നിന്നും ഉള്ളതാണെങ്കിൽ അത്‌ നമുക്ക്‌ ഉൾക്കൊള്ളാൻ കഴിയും. എന്നാൽ രാജ്യത്ത്‌ നിക്ഷ്‌പക്ഷമായി നിലകൊള്ളാനും, തിരഞ്ഞെടുപ്പ്‌ നടത്താനും ബാധ്യതയുള്ള ഇലക്ഷൻ കമ്മീഷൻ ഇത്തരത്തിൽ സംസാരിക്കുന്നത്‌, ഇലക്ഷൻ കമ്മീഷനും സംഘിവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്‌.

യു പിയിലെ ഇലക്ട്രോണിക്ക്‌ വോട്ടിംഗ്‌ മെഷീനിലെ തിരിമറിയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ സംഘികൾ എഴുന്നള്ളിക്കുന്ന ഒരു ചോദ്യം ഉണ്ട്‌. 


"അപ്പോൾ പഞ്ചാബിൽ എന്താ ഈ മെഷീൻ ഇറക്കിയിട്ടും കോൺഗ്രസ്‌ ജയിച്ചത്‌ ?" എന്ന ചോദ്യം.

ഈ ചോദ്യം ഒറ്റ നോട്ടത്തിൽ ശരിയാണല്ലോ എന്ന് തോന്നാമെങ്കിലും ഇതിലും ഒരു കളിയുണ്ട്‌.

നാലഞ്ച്‌ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ എല്ലാ ഇടത്തും ഒരു പോലെ ഉള്ള കൃത്രിമം കാട്ടിയ മെഷീൻ ഇറക്കണം എന്നില്ല. വിജയം ഏറ്റവും അത്യാവശ്യമായ സംസ്ഥാനങ്ങളിൽ മാത്രം ഈ കളി കളിക്കാം. മാത്രമല്ല ഒരു സംസ്ഥാനത്തിലെ എല്ലാ മണ്ഡലങ്ങളിലും, ബൂത്തുകളിലും ഒന്നിച്ച്‌ കൃത്രിമം കാണിച്ച മെഷീൻ ഇറക്കണം എന്നും ഇല്ല. തിരഞ്ഞെടുത്ത മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രം ഇത്തരം കൃത്രിമം കാട്ടിയ മെഷീൻ ഇറക്കിയാലും ഉദ്ധേശിക്കുന്ന തിരഞ്ഞെടുപ്പ്‌ വിജയം നേടാൻ കഴിയും.

മറ്റു ബൂത്തുകളിൽ ഉപയോഗിച്ച കൃത്രിമം നടത്താത്ത മെഷീനുകൾ ഉയർത്തിക്കാണിച്ച്‌ "ഈ മെഷീനിൽ എവിടെയാണ്‌ കൃത്രിമം ?" എന്ന് ഘോര ഘോരം ചോദിക്കുകയും ചെയ്യാം.

ഇത്തരം കള്ളത്തരങ്ങൾ ചെയ്യുന്നവർക്ക്‌, പിടിച്ച്‌ നിൽക്കാനുള്ള വഴികളും നന്നായി അറിയുമല്ലോ !

അബസ്വരം :
ഏത്‌ ബട്ടനും ഞെക്കിയാൽ ബി ജെ പിക്ക്‌ വോട്ട്‌ വീഴുന്ന മെഷീനുകൾ തിരഞ്ഞെടുപ്പിലേക്ക്‌ ഇറക്കിയതും പോരാ, പിന്നേം കിടന്ന് ചിലക്കുന്നോടാ ?

                                                                     1435

                                                                     ******
04.04.2017
"ന്യൂഡല്‍ഹി: യുവതി പശുവിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം. സംഘര്‍ഷമുടലെടുത്തശേഷം രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേര്‍ക്ക് മര്‍ദ്ദനമേറ്റു. മാര്‍ച്ച് 31നുണ്ടായ സംഭവമാണ് സംഘര്‍ഷത്തിനു വഴിവെച്ചത്. പുലര്‍ച്ചെ ആറുമണിക്ക് ജെയ്ശങ്കറും ഭാര്യ ശര്‍മ്മിളയും സാവിത്രി കാമ്പിലെ ടോയ്‌ലറ്റിലേക്കു പോകവെ ഇവര്‍ക്കുനേരെ ഒരു പശു പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പശുവിനെ ഓടിക്കാനായി താനൊരു കല്ലെടുത്ത് എറിയുകയാണുണ്ടായതെന്നാണ് ശര്‍മ്മിള പറഞ്ഞതെന്ന് പൊലീസ് പറയുന്നു." - വാർത്ത

അബസ്വരം :
പശുവിന്റെ കുത്ത്‌ കൊണ്ട്‌ വീരപുണ്യചരമം പ്രാപിക്കുന്നതിനു പകരം അതിനെ കല്ലെടുത്തെറിഞ്ഞത്‌ എന്തായാലും വല്യ തെറ്റായി. എന്തായാലും പ്രതികളെ എത്രയും പെട്ടന്ന് തൂക്കിക്കൊന്ന് പശുവിന്റെ വിഷമം മാറ്റണമെന്ന് ബഹുമാനപ്പെട്ട കോടതിയോട്‌ അഭ്യർത്ഥിക്കുന്നു.

                                                                     1436
                                                                     ******
04.04.2017
"മത സൗഹാർദ്ദത്തിനായി മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അജ്മീർ ദർഗ തലവൻ സൈനുൽ ആബിദീൻ അലി ഖാൻ. മുസ്ലിംകൾ കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്നും മതസൗഹാർദ്ദത്തിനായി ബീഫ് വിൽപന നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു." - വാർത്ത

അജ്മീർ ദർഗയുടെ തലവൻ എന്നത്‌ തന്നെ ഇസ്ലാമുമായി ബന്ധം ഇല്ലാത്ത ഒരു ഊള പോസ്റ്റ്‌ ആണ്‌. ശബരിമല ക്ഷേത്രത്തിലെ തന്ത്രിക്ക്‌ എത്രത്തോളം മുസ്ലിം സമൂഹത്തെ പ്രതിനിധാനം ചെയ്യാൻ കഴിയുമോ, അത്രത്തോളമേ ഉള്ളൂ ഈ സ്ഥാനവും.

അതിനാൽ ഇയാളെ പോലെ ഉള്ളവർ അല്ല മുസ്ലിം സമുദായം മതസൗഹാർദ്ദത്തിനായി എന്ത്‌ ചെയ്യണം, എന്ത്‌ ചെയ്യരുത്‌ എന്ന് പഠിപ്പിക്കേണ്ടത്‌.


അബസ്വരം :
നാൽക്കാലികളെ അമ്മയായി ആരാധിക്കുന്നവർക്ക്‌ അതാവാം. അതവരുടെ വിശ്വാസം. നാൽക്കാലികളെ വെട്ടി വിഴുങ്ങേണ്ടവർക്ക്‌ അതും ആവാം. അതവരുടെ വിശ്വാസം. അത്രയേയുള്ളൂ ഈ മതസൗഹാർദ്ദത്തിന്റെ കാര്യം. അല്ലാതെ ഹിന്ദുക്കൾ അഞ്ച്‌ നേരം നിസ്ക്കരിച്ചോ, മുസ്ലിംങ്ങൾ ക്ഷേത്ര ദർശനവും പൂജയും നടത്തിയോ പരസ്പരം വിശ്വാസങ്ങളും ആചാരങ്ങളും വെച്ച്‌ മാറുന്നതല്ല മതസൗഹാർദ്ദം.

                                                                     1437
                                                                     ******
05.04.2017
സംഘികൾ ചിലപ്പോൾ പറയുന്നു ഗോമാതാവ്‌ എന്ന്. ചിലപ്പോൾ പറയുന്നു ഭാരത മാതാവ്‌ എന്ന്.

സത്യത്തിൽ ഇവർക്ക്‌ എത്ര മാതാക്കളാണ്‌ ?

അബസ്വരം :
"തനിക്ക്‌ എത്ര തന്തയുണ്ടെടോ ?" എന്ന് ചോദിക്കുന്ന അതേ ടോണിൽ വായിക്കാൻ അഭ്യർത്ഥന !


                                                                     1438

                                                                     ******
05.04.2017
"കൊച്ചി: മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്‌തെന്ന പരാതിയിൽ സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ പരാതി. മേയറുടെ പരാതിയില്‍ എറണാകുളം സെന്‍ട്രന്‍ പൊലീസ് ജൂഡ് ആന്റണിക്കെതിരെ കേസെടുത്തു. സുഭാഷ് പാര്‍ക്ക് സിനിമാ ഷൂട്ടിങ്ങിനായി വിട്ടുതരണമെന്ന ആവശ്യവുമായെത്തിയ സംവിധായകന്‍ ഷൂട്ടിങ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മേയര്‍ പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ക്ക് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ക്ക് ഇപ്പോള്‍ അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ്‌ ജൂഡ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മേയര്‍ പറയുന്നു." - വാർത്ത 


കുറച്ച്‌ മുൻപ്‌ പ്രമുഖ നടിയുടെ വിഷയം വന്നപ്പോൾ "പണം വാങ്ങി അർദ്ധനഗ്നത പ്രദർശിപ്പിച്ചാൽ നഷ്ടപ്പെടാത്ത മാനം, പണം ഇല്ലാതെ പ്രദർശിപ്പിച്ചാലും നഷ്ടപ്പെടില്ല" എന്ന് ഞാൻ പറഞ്ഞതിന്‌ എന്റേത്‌ ചെത്താൻ ആഹ്വാനം ചെയ്ത മഹാനായ ഒസ്സാനാണിത്‌.

വനിതകൾക്ക്‌ വേണ്ടി ഘോര ഘോരം വാദിക്കുന്നു എന്ന് നടിക്കുന്ന ഇവനൊക്കെ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുമ്പോൾ ഇവന്റേത്‌ ചെത്തണോ, മുളകിടണോ എന്നൊക്കെ ഇവന്റെ ആസനം താങ്ങികൾ ഒന്ന് ചിന്തിക്കുന്നത്‌ നന്നായിരിക്കും !

അബസ്വരം :
ഇത്തരം പരട്ടകളാണ്‌ മലയാള സിനിമയേയും, സ്ത്രീകളേയും, സമൂഹത്തേയും ഉദ്ധരിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്‌. സണ്ണി ലിയോണിന്റെ സദാചാര പ്രസംഗം എടുത്തോണ്ട്‌ പോടേയ്‌ !
 
                                                                     1439
                                                                     ******
05.04.2017
നജീബിന്റെ ഉമ്മയെ വലിച്ച്‌ കൊണ്ടുപോയപ്പോൾ കണ്ണീരൊഴിക്കി ആത്മരോഷം പ്രകടിപ്പിച്ചിരുന്ന കുട്ടി സഖാക്കളൊക്കെ ജിഷ്ണുവിന്റെ അമ്മയെ പിണറായി പോലീസ്‌ വലിച്ചിഴക്കുന്നത്‌ കാണുന്നുണ്ടല്ലോ അല്ലേ ?

പിണറായിയും, മോഡിയും തമ്മിൽ എന്ത്‌ വ്യത്യാസമാണുള്ളത്‌ സഖാക്കളേ ?

അബസ്വരം :
പൊതുയിടങ്ങളിൽ ചുംബിക്കാനും തോന്ന്യാസം കാട്ടാനും ഉള്ള അവകാശത്തിനു സമരം ചെയ്യുന്ന സഖാക്കൾക്ക്‌, തന്റെ മകനെ കൊന്നവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന ഒരമ്മയുടെ കണ്ണുനീർ കാണുന്നില്ലായിരിക്കും അല്യോ ?


ആഷിഖ്‌ അബുവിനും പൊണ്ടാട്ടിക്കും ഒക്കെ സുഖം തന്നെയാണല്ലോ ല്ലേ ?


                                                                     1440

                                                                     ******
05.04.2017
"ജിഷ്ണു എസ്എഫ്ഐയുടെ ഔദ്യോഗിക രക്തസാക്ഷിയല്ല." - ജെയ്ക്ക് സി തോമസ്

അബസ്വരം :
തന്റെ അപ്പൻ തന്റെ ഔദ്യോഗിക പിതാവ്‌ ആണോടാ ജയ്ക്കേ ?

                                                                     1441

                                                                     ******
05.04.2017
"ഇലക്ഷൻ നടക്കാൻ പോകുന്ന സമയത്ത്‌ നിങ്ങള്‍ സര്‍ക്കാരിനെ നാറ്റിക്കാന്‍ ഇറങ്ങിയതാണോ?" എന്ന് ലോക്‌നാഥ്‌ ബെഹ്‌റയോട്‌ വി എസ്‌ അച്ചുതാനന്ദൻ - വാർത്ത

അബസ്വരം :
നാറ്റിക്കാന്‍ ഇറങ്ങിയതാണെങ്കിൽ വളരെ സന്തോഷം ഉണ്ടെന്നും, നാറ്റിക്കുമ്പോൾ പരമാവധി നാറ്റിച്ച്‌ പിണറായിക്ക്‌ പണി കൊടുത്ത്‌ മൂപ്പരെ രാജിവെപ്പിച്ച്‌ മ്മളെ മുഖ്യനാക്കാൻ സഹായിക്കണം എന്നും അഭ്യർത്ഥിച്ചു

                                                                     1442

                                                                     ******
06.04.2017
ചിലർ "ചിലതൊക്കെ കാണുമ്പോൾ നെഞ്ചോട്‌ ചേർത്ത ചെങ്കൊടി കൊണ്ട്‌ കുണ്ടി തുടക്കാൻ തോന്നും" എന്നൊക്കെ പോസ്റ്റ്‌ ഇടുന്നുണ്ട്‌.

ഇവർ സഖാക്കൾ ആണെങ്കിലും അല്ലെങ്കിലും ഒരു കാര്യം പറയാം.

ചെങ്കൊടി കൊണ്ട്‌ നിങ്ങടെ കുണ്ടി തുടച്ച്‌ നിങ്ങടെ കുണ്ടിയെ നിങ്ങൾ അപമാനിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുത്‌. കാരണം കുണ്ടി നിങ്ങളോട്‌ ദേഷ്യപ്പെട്ട്‌ പണി മുടക്കിയാൽ എല്ലാം തീർന്നെടാ സുഹൃത്തേ... തീർന്ന് !


അബസ്വരം :
ചെങ്കൊടി വാണെങ്കി മാറ്റാം.
എന്നാ ഇങ്ങടെ കുണ്ടി മാറ്റാൻ പറ്റൂലാ...
ഓർത്തോ !

                                                                     1443

                                                                     ******
06.04.2017
വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ സംഘികൾ ജഡിലശ്രീ കുമ്മനത്തിന്റെ ഫോട്ടോ വെച്ച്‌ "ഇപ്പോൾ കേരള ജനത മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്ന വ്യക്തി" എന്നും പറഞ്ഞ്‌ പോസ്റ്റുകൾ ചാമ്പുന്നുണ്ട്‌.

ഇത്‌ കാണുമ്പോൾ സംഘികളോട്‌ സഹതാപമാണ്‌ തോന്നുന്നത്‌.

ജഡിലശ്രീ കുമ്മൻജിയേക്കാൾ മനോഹരമായി തനിക്ക്‌ സംഘി ഭരണം നടപ്പിലാക്കാൻ കഴിയും എന്ന് ജഡിലശ്രീ പിണറായി തെളിയിക്കുമ്പോൾ പിന്നെ എന്തിനാണ്‌ പൊട്ടൻ സംഘികളേ കുമ്മനത്തിന്‌ വേണ്ടി കുമ്മനം തുള്ളുന്നത്‌.


നിങ്ങൾ ആകെ ചെയ്യേണ്ടത്‌ നിങ്ങളുടെ എം എൽ എ ആയ രാജഗോപാലിനെക്കൊണ്ട്‌ "ജഡിലശ്രീ പിണറായി വിജയന്‌ എന്റെ എല്ലാ പിന്തുണയും ഉണ്ട്‌" എന്ന് പ്രഖ്യാപിപ്പിക്കുക മാത്രമാണ്‌.

അബസ്വരം :
ആദ്യം ശരിക്കുള്ള സംഘികളെ തിരിച്ചറിയാൻ പഠിക്കെടാ സംഘിപ്പൊട്ടൻസേ !

                                                                     1444
                                                                     ******
06.04.2017
"ചേർത്തലയിൽ ആർ എസ്‌ എസ്സുകാർ 17 വയസ്സുള്ള അനന്തു എന്ന വിദ്യാർത്ഥിയെ ചവിട്ടിക്കൊന്നു. സംഭവത്തിൽ പ്രതിഷേധിച്ച്‌ നാളെ ആലപ്പുഴ ജില്ലയിൽ എൽ ഡി എഫ്‌ ഹർത്താൽ." - വാർത്ത

അബസ്വരം :
എൽ ഡി എഫ്‌ പ്രതിഷേധിക്കാനും ഹർത്താൽ നടത്താനും അനന്തു സി പി എമ്മിന്റേയോ, എൽ ഡി എഫിന്റേയോ ഔദ്യോഗിക രക്തസാക്ഷി ആണോടാ ജയ്ക്കേ?

                                                                     1445
                                                                     ******
07.04.2017
"കുഞ്ഞാലിക്കുട്ടി നല്ലൊരു മനുഷ്യനാണ്‌. വലിയൊരു നേതാവുമാണ്‌. ഫൈസലിനെ എനിക്കറിയില്ല. വരുന്ന വഴിയിൽ ഫ്ലെക്സിൽ കണ്ടപ്പോൾ കുഞ്ചാക്കോ ബോബനാണെന്ന് തോന്നി. കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തേക്ക്‌ വരണം." - ഫൈസലിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തിൽ സിനിമാ നടൻ കം എം എൽ എ മുകേഷ്‌.

അബസ്വരം :
ഇജ്ജാതി ഐറ്റംസ്‌ ഇനിയും വിപ്ലവ പാർട്ടിയിൽ ഉണ്ടോ സഖാക്കളേ ? സിനിമേം കളിച്ച്‌ നടക്കുന്ന ബഡായി സാധനങ്ങളെ നൂലിൽകെട്ടി ഇറക്കി എം എൽ എ ആക്കിയാൽ ഇതുപോലിരിക്കും. അനുഭവിക്കെടാ അനുഭവിക്ക്‌ !

                                                                     1446

                                                                     ******
07.04.2017
"തോക്ക് സ്വാമിയെ എത്തിച്ചത് പൊലീസാണെന്ന ഗുരുതരമായ ആരോപണവും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് ഉന്നയിച്ചു. തങ്ങള്‍ ഡി.ജി.പി ഓഫീസിലേക്ക് എത്തുമെന്ന് അറിയിച്ച അതേ സമയത്ത് തന്നെ ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്താന്‍ തോക്ക് സ്വാമിയെ വിളിച്ചു. ‘ഇന്ത്യയും തീവ്രവാദവും’ എന്ന വിഷയത്തില്‍ ഡി.ജി.പിയുമായി ചര്‍ച്ച നടത്താനാണ് തോക്ക് സ്വാമി എത്തിയത്." - വാർത്ത

അബസ്വരം :
ഇതിന്റെ അവസാന ഭാഗം വായിച്ച്‌ ഒരുപാട്‌ ചിരിച്ചു. തോക്ക്‌ സ്വാമി ചർച്ച നടത്താൻ വന്നതാണെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച്‌ നോക്കിക്കേ ? ഇത്തരം ഊളകളുമായി ചർച്ച നടത്താൻ ഒക്കെ നടക്കുന്നവനാണോ ഡി ജി പി ? അതിനൊക്കെ ഉള്ള അനുമതി നൽകുന്നതാണോ ആഭ്യന്തര വകുപ്പ്‌ ? ഇക്കണക്കിനാണെങ്കിൽ ഡി ജി പി ഗോവിന്ദചാമിയെ "സ്ത്രീപീഡനവും ഇന്ത്യയും" എന്ന വിഷയത്തിൽ ചർച്ചക്ക്‌ വിളിക്കുമല്ലോ !

                                                                     1447

                                                                     ******
07.04.2017
"യോഗിയെ ബി ജെ പി ഉപയോഗിക്കുന്നത്‌ പോലെ പാണക്കാട്‌ തങ്ങളെ ലീഗ്‌ ഉപയോഗപ്പെടുത്തുകയാണ്‌." - കൊടിയേരി ബാലകൃഷ്ണൻ

പാണക്കാട്‌ തങ്ങൾ മത നേതാവ്‌ എന്നതിനേക്കാൾ മുസ്ലിം ലീഗ്‌ എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവായി തന്നെയാണ്‌ വിലയിരുത്തപ്പെടേണ്ടത്‌. മുസ്ലിം ലീഗ്‌ എന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ആ പാർട്ടി ഉപയോഗപ്പെടുത്തും എന്നതിൽ മിനിമം രാഷ്ട്രീയ ബോധം ഉള്ള ആർക്കും തർക്കം ഉണ്ടാവില്ല.

പാണക്കാട്‌ തങ്ങളുടെ പല രാഷ്ട്രീയ നിലപാടുകളിലും, ഉൾപ്പാർട്ടി ജനാധിപത്യ ബോധം ഇല്ലാത്ത തീരുമാനങ്ങളിലും മ്മൾക്ക്‌ വിയോജിപ്പ്‌ ഉണ്ടെങ്കിലും, യോഗി ആദിത്യനാഥുമായി ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയുന്ന വ്യക്തിയല്ല പാണക്കാട്‌ തങ്ങൾ. 


യോഗി ആദിത്യനാഥിനെ പോലെ വർഗീയ പ്രസംഗങ്ങൾ ഒരിക്കലും പാണക്കാട്‌ തങ്ങൾ നടത്തിയിട്ടില്ല. ആരേയും കൊല്ലാനോ, നാടുകടത്താനോ ആഹ്വാനം ചെയ്തിട്ടില്ല. മറ്റു തീവ്രവാദ നിലപാടുകളും അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഇതൊക്കെ പൊതുസമൂഹത്തിന്‌ ഉത്തമ ബോധ്യം ഉള്ള കാര്യങ്ങൾ ആണ്‌.

ഈ സാഹചര്യത്തിൽ കൊടിയേരി ബാലകൃഷ്ണൻ യോഗി ആദിത്യനാഥുമായി പാണക്കാട്‌ തങ്ങളെ താരതമ്യം ചെയ്യുന്നത്‌ കൃത്യമായ വർഗീയ ചേരിതിരിവ്‌ ഉണ്ടാക്കാൻ വേണ്ടിയാണ്‌. സംഘ്‌ പരിവാർ സ്വീകരിക്കുന്ന അതേ കുതന്ത്രമാണ്‌ കൊടിയേരി സ്വീകരിക്കുന്നത്‌.

അബസ്വരം :
കൊടിയേരിയും, പിണറായിയും ഒന്നും യഥാർത്ഥത്തിൽ കമ്യൂണിസ്റ്റുകളേ അല്ല. നാല്‌ വോട്ടിന്‌ വേണ്ടി സംഘ്‌ പരിവാറിന്‌ ക്ഷുരകപ്പണി ചെയ്യുന്ന ഇത്തരം പരട്ടകൾ കമ്യൂണിസ്റ്റ്‌ ആണെന്നും പറഞ്ഞ്‌ നടക്കുന്നത്‌ കാറൽ മാർക്ക്സ്‌ കണ്ടിരുന്നു എങ്കിൽ ഇവരുടെ ഒക്കെ ആസനത്തിൽ ചീനമുളക്‌ അരച്ച്‌ തേച്ച്‌, ഓലപ്പടക്കം വെച്ച്‌ പൊട്ടിച്ചേനെ !

                                                                     1448

                                                                     ******
08.04.2017
"ജിഷ്ണു പ്രണോയിയേയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്ക്‌ സ്വാമി. മഹിജ സമരത്തിനായി ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്ക്‌ സ്വാമിയും തിരുവനന്തപുരത്തെത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒരു ബോംബ് കൈയിലുണ്ടത്രേ. അത് ഡിജിപിക്ക് നല്കുകയായിരുന്നു കഥാനായകന്റെ ലക്ഷ്യം. സംഭവ ദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയില്‍ ചായയൊക്കെ കുടിച്ച് നില്ക്കുകയായിരുന്നു സ്വാമി. ഇതിനിടെയാണ് മഹിജയെ പൊലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നതും. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്ക്കുമ്പോഴാണ് മ്യൂസിയം എസ്‌ഐയുടെ ദൃഷ്ടിയില്‍ സ്വാമി പെടുന്നത്. ഉടന്‍ ചോദ്യം വന്നു, 'എന്താ ഇവിടെ'. സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. 'ഡി.ജി.പിയെ കാണാന്‍ വന്നതാണ്. ചോദ്യവും പറച്ചിലുമൊന്നും പിന്നെ ഉണ്ടായില്ല. നേരെ പൊലീസിന്റെ ഇടിവണ്ടിയിലേക്ക് സ്വാമിക്ക് പ്രമോഷന്‍. സ്റ്റേഷനില്‍നിന്ന് നേരെ കോടതിയിലേക്ക്. കോടതിയില്‍വച്ചാണ് താന്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായതെന്ന കാര്യം സ്വാമി അറിയുന്നതത്രേ. എന്തായാലും മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ച തോക്കു സ്വാമി ഇപ്പോള്‍ 14 ദിവസം റിമാന്‍ഡിലാണ്. പൂജപ്പുര ജയിലിലാണ് ഇപ്പോൾ തോക്ക്‌ സ്വാമി ഉള്ളത്‌." - വാർത്ത


അബസ്വരം :
ഇതിപ്പൊ കല്യാണം കാണാൻ വന്നവൻ പുത്യാപ്ലയായി എന്ന് പറഞ്ഞ പോലെയായി.

ഇതിൽ പണി കിട്ടിയത്‌ തോക്ക്‌ സ്വാമിക്കായത്‌ കൊണ്ട്‌ നമുക്ക്‌ ഇത്‌ വായിക്കുമ്പോൾ തമാശയായി തോന്നിയേക്കാം. "അവന്‌ അങ്ങനെ തന്നെ വേണം" എന്നും നാം പറഞ്ഞേക്കാം. എന്നാൽ ഇതിൽ ഒരു വലിയ തെറ്റുണ്ട്‌. ഒരു വ്യക്തിയെ അനാവശ്യമായി അറസ്റ്റ്‌ ചെയ്ത്‌ തടങ്കലിൽ വെക്കുന്നത്‌ പോലീസ്‌ ഭീകരതയും, ഭരണകൂടത്തിന്റെ പാളിച്ചയും ആണ്‌. ഈ അവസ്ഥ നാളെ നമുക്കും ഉണ്ടായേക്കാം.

കാഴ്ചക്കാരനായതിന്റെ പേരിൽ കമ്പി എണ്ണേണ്ടി വരുന്ന ഭീകരാവസ്ഥ !

പിണറായി പോലീസിന്റെ മറ്റൊരു വലിയ വീഴ്ച തന്നെയാണിത്‌.

                                                                     1449

                                                                     ******
08.04.2017
"ഇന്ത്യക്കാർ വംശീയവാദികളാണെങ്കിൽ സൗത്ത് ഇന്ത്യയെങ്ങനെ ഇന്ത്യയുടെ ഭാഗമാകും? നിങ്ങൾക്കറിയാമല്ലോ തമിഴരും മലയാളികളും കന്നഡക്കാരും അടങ്ങുന്ന സൗത്ത് ഇന്ത്യാക്കാരെ വംശീയവാദികളാണെങ്കിൽ ഞങ്ങളെങ്ങനെ അവരുടെ കൂടെ ജീവിക്കും? ഞങ്ങളുടെ ചുറ്റിലും കറുത്തവരുണ്ട്." - മുൻ ബിജെപി എം പി തരുൺ വിജയ്

അബസ്വരം :
ഈ ഊള സൗത്ത്‌ ഇന്ത്യയിൽ നിന്ന് രണ്ട്‌ പേരെ മാത്രമേ കണ്ടിട്ടുള്ളൂ. സൗത്ത്‌ ഇന്ത്യയിൽ നിന്ന് കുമ്മനത്തേയും, ശശികലയേയും മാത്രം കണ്ടൊരാൾക്ക്‌ ഇവിടെ ആകെ മൊത്തം കറുപ്പാണെന്ന് തോന്നുക സ്വാഭാവികം. കറുപ്പും വെളുപ്പും തൊലിക്കല്ല, മനസ്സിനാണ്‌ എന്ന് തിരിച്ചറിയാനുള്ള ബോധം ഉണ്ടെങ്കിൽ ഇയാളൊന്നും സംഘി ആവില്ലല്ലോ !

അതിനാൽ ക്ഷമിക്കെടാ സൗത്ത്‌ ഇന്ത്യൻ മക്കളേ...!

                                                                     1450

                                                                     ******
08.04.2017
ഇന്ന് ടോയ്‌ലെറ്റിൽ കയറി കാലൊന്ന് കഴുകി പുറത്തേക്ക്‌ നടക്കാൻ നോക്കുമ്പോൾ ക്ലോസറ്റ്‌ ഒരു വിളി വിളിച്ചു :
"ടാ നിക്കടാ അവിടെ ?"

മ്മൾ അന്തം വിട്ട്‌ കുന്തം വിഴുങ്ങിയ പോലെ നിന്നുകൊണ്ട്‌ ചോദിച്ചു : "ന്ത്യേ ?"


ക്ലോസറ്റ്‌ : "ക്ലോസറ്റിൽ വെള്ളം ഒഴിച്ചിട്ട്‌ പോടാ..."

മ്മൾ : "എന്തിനാ ക്ലോസറ്റേ വെള്ളം ഒഴിക്കുന്നത്‌ ? ഞാൻ തൂറിയിട്ടില്ലല്ലോ !"
 
ക്ലോസറ്റ്‌ : "നീ തൂറിയിട്ടില്ല എന്നതിന്‌ തെളിവുണ്ടോ ?"

പകച്ചു പോയി എന്റെ ഗുണ്ടി !

അബസ്വരം :
ഈ സംഭവത്തിന്‌ "ജിഷ്ണു കോപ്പി അടിച്ചിട്ടില്ല എന്നതിന്‌ തെളിവുണ്ടോ ?" എന്ന് കോടതി ചോദിച്ചതുമായി ഒരു ബന്ധവും ഇല്ല എന്നും, വല്ല ബന്ധവും തോന്നുന്നുണ്ടെങ്കിൽ അത്‌ യാദൃശ്ചികമല്ല എന്നും ഇതിനാൽ അറിയിക്കുന്നു.

അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

1 comment:

 1. ഇന്ന് ടോയ്‌ലെറ്റിൽ കയറി കാലൊന്ന് കഴുകി പുറത്തേക്ക്‌ നടക്കാൻ നോക്കുമ്പോൾ ക്ലോസറ്റ്‌ ഒരു വിളി വിളിച്ചു :
  "ടാ നിക്കടാ അവിടെ ?"

  മ്മൾ അന്തം വിട്ട്‌ കുന്തം വിഴുങ്ങിയ പോലെ നിന്നുകൊണ്ട്‌ ചോദിച്ചു : "ന്ത്യേ ?"

  ക്ലോസറ്റ്‌ : "ക്ലോസറ്റിൽ വെള്ളം ഒഴിച്ചിട്ട്‌ പോടാ..."

  മ്മൾ : "എന്തിനാ ക്ലോസറ്റേ വെള്ളം ഒഴിക്കുന്നത്‌ ? ഞാൻ തൂറിയിട്ടില്ലല്ലോ !"

  ക്ലോസറ്റ്‌ : "നീ തൂറിയിട്ടില്ല എന്നതിന്‌ തെളിവുണ്ടോ ?"

  പകച്ചു പോയി എന്റെ ഗുണ്ടി !

  അബസ്വരം :
  ഈ സംഭവത്തിന്‌ "ജിഷ്ണു കോപ്പി അടിച്ചിട്ടില്ല എന്നതിന്‌ തെളിവുണ്ടോ ?" എന്ന് കോടതി ചോദിച്ചതുമായി ഒരു ബന്ധവും ഇല്ല എന്നും, വല്ല ബന്ധവും തോന്നുന്നുണ്ടെങ്കിൽ അത്‌ യാദൃശ്ചികമല്ല എന്നും ഇതിനാൽ അറിയിക്കുന്നു.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....