Saturday, February 11, 2017

അബസ്വര സംഹിത - ഇരുപത്തിഅഞ്ചാം ഖണ്ഡം


സിനിമാ തിയേറ്ററില്‍ എഴുന്നേറ്റ് നിന്ന് ദേശീയ ഗാനം ചൊല്ലിയ ശേഷം വായിക്കാനുള്ള അബസ്വരങ്ങളുടെ അവതാരമെടുക്കല്‍ തുടരുന്നു...


                                                                     1201
                                                                     ******
20.11.2016
"കൊടിഞ്ഞിയിലെ ഫൈസലിനെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി" എന്ന രീതിയിൽ അച്ച്‌ നിരത്തി, ഒരു മൃഗീയ കൊലപാതകത്തെ "വെറും മരണം" ആക്കാൻ പല മാധ്യമങ്ങളും ശ്രമിച്ചത്‌ മലയാള മാധ്യമ രംഗത്തിന്‌ തന്നെ അപമാനമാണ്‌.

ഇസ്ലാം മതം സ്വീകരിച്ച ഒരു പശ്ചാത്തലം ഇല്ലെങ്കിൽ ഫൈസൽ കൊല്ലപ്പെടുമായിരുന്നോ മാധ്യമങ്ങളേ ?
കോപ്പിലെ മാധ്യമ പ്രവർത്തനം !! 

അബസ്വരം :
ഫൈസലിനേയും, ഞങ്ങളേയും വിജയികളിൽ ഉൾപ്പെടുത്തി സ്വർഗത്തിൽ ഒരുമിപ്പിച്ച്‌ കൂട്ടണേ നാഥാ...

                                                                     1202
                                                                     ******
21.11.2016
ചില കടകളുടെ, പ്രത്യേകിച്ച്‌ തുണിക്കടകളുടെ ബില്ലിൽ എഴുതുന്ന ഒരു വാചകമാണ്‌ "വിറ്റ സാധനത്തിന്റെ വില യാതൊരു കാരണവശാലും പണമായി തിരിച്ചു നൽകില്ല" എന്നത്‌.

അതായത്‌ ഒരു സാധനം മാറ്റി എടുക്കുകയും, അതിന്റെ തുക നാം മാറ്റിയ സാധനത്തേക്കാൾ കുറവാകുകയും ചെയ്താൽ, അതിലെ ബാക്കി തുക പോലും അവർ കാഷ്‌ ആയി നൽകില്ല. ആ തുക മറ്റുവല്ല സാധനവും വാങ്ങി തീർക്കണം.
ഇത്തരത്തിൽ "സാധനം മാറ്റുമ്പോൾ പണമായി തിരികെ നൽകേണ്ടതില്ല" എന്ന നിയമം ഇന്ത്യയിൽ ഉണ്ടോ ?

അതോ കച്ചവടക്കാർ സ്വയം ഉണ്ടാക്കുന്ന നിയമം ആണോ അത്‌ ?
അത്തരത്തിൽ സ്വയം നിയമം ഉണ്ടാക്കാൻ കച്ചവടക്കാർക്ക്‌ അധികാരം ഉണ്ടോ ?

അബസ്വരം :
ഉണരേണ്ടേ ഉപഭോക്താവേ ?

                                                                     1203
                                                                     ******
21.11.2016
"മദ്യ ഷോപ്പിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന മലയാളിക്ക് എ ടി എമ്മിന്‌ മുന്നിലും ക്യൂ നില്‍ക്കാം." - മോഹന്‍ ലാല്‍

അബസ്വരം :
ടോ പരനാറീ ...
എ ടി എമ്മിന്റെ മുന്നിൽ ക്യൂ നിൽക്കുന്നവർ എല്ലാം ബാറിന്റെ മുന്നിൽ ക്യൂ നിൽക്കുന്നത്‌ താൻ കണ്ടിട്ടുണ്ടോടാ മൊയന്തേ ?

തന്റെ കെട്ട്യോൾ വെള്ളമടിച്ച്‌ മദ്രാസിലും മറ്റും തെക്ക്‌ വടക്ക്‌ നടക്കുന്നുണ്ടെന്ന് കരുതി എല്ലാവരും അത്തരക്കാരാണെന്ന് കരുതിയോടാ ഊളേ ?

മോന്തിയ കള്ളിന്റെ കെട്ട്‌ വിടാതെ നീ ഇനി ബ്ലോഗാൻ വരുമോടാ പരട്ടേ ?

                                                                     1204
                                                                     ******
22.11.2016
"കറൻസി നോട്ടിൽ എഴുതുന്നത്‌ മോശമാണ്‌" എന്നത്‌ മിക്കവരും പറയുന്ന ഒരു കാര്യമാണ്‌.

അതുപോലെ തന്നെ ഇപ്പോൾ കേൾക്കുന്നു, 2000 രൂപ നോട്ടിൽ വല്ലതും എഴുതിയാൽ ആ നോട്ട്‌ അസാധു ആവും എന്ന്. ഈ വാർത്ത ശരിയാണോ എന്നറിയില്ല !

എങ്കിലും ഒരു കാര്യം ചോദിക്കട്ടെ !
എന്തിനാണ്‌ എഴുതാൻ പാകത്തിൽ ഒരു സ്പേസ്‌ നോട്ടിൽ കൊടുക്കുന്നത്‌ ? നോട്ടിൽ എഴുതാൻ പാടില്ല എങ്കിൽ, എഴുതാനുള്ള ഒരു സ്ഥലം നോട്ടിൽ നൽകാതിരിക്കുകയല്ലേ വേണ്ടത്‌ ?

ബാക്കി വെച്ച ആ സ്ഥലത്ത്‌, ആനക്കൊമ്പിന്റേയോ, മദ്യക്കുപ്പിയുടേയോ ഫോട്ടോ വെച്ച്‌ ഫിൽ ചെയ്തുകൂടേ ?

അബസ്വരം :
നോട്ടിൽ എഴുതാൻ പാടില്ലെങ്കിൽ, ആദ്യം ആ സ്പേസ്‌ ഒഴിവാക്കിനെടാ ഹംക്കുകളേ!

                                                                     1205
                                                                     ******
23.11.2016
"ഗുജറാത്തിൽ 2000 രൂപാ നോട്ടിന്റെ കള്ളനോട്ട്‌ പുറത്തിറങ്ങി. വാട്ടർ മാർക്കും, സെക്യൂരിറ്റി ത്രെഡും ഉൾപ്പെടെ." - വാർത്ത

എന്തൊക്കെയായിരുന്നു !
കള്ളനോട്ട്‌ ഇറക്കാൻ പറ്റൂലാ, ചിപ്പ്‌, സാറ്റലൈറ്റ്‌, ജി പി എസ്‌, കുറുവടി, നാനോ, കോപ്പ്‌... എന്നിട്ടിപ്പൊ ഇതാ ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ട്‌ !!

ഒന്ന് പൊട്ടിക്കരഞ്ഞൂടേ നാ മോനേ !

അബസ്വരം :
നോട്ട്‌ ക്ഷാമം പരിഹരിക്കാൻ, ഈ നോട്ടടിച്ച ടീംസിനെ ഏൽപ്പിച്ചാൽ മതി മോഡിയണ്ണാ...
നോട്ട്‌ ക്ഷാമം പരിഹരിക്കാൻ ഇനി ഓലെക്കൊണ്ടേ പറ്റൂ !!

                                                                     1206
                                                                     ******
23.11.2016
"സഹകരണ ബാങ്കുകളുടെ വിഷയം ഉന്നയിക്കാൻ തയ്യാറെടുത്ത കേരളത്തിൽ നിന്നുള്ള സർവ്വകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി മോഡി വിസമ്മതിച്ചു." - വാർത്ത

അബസ്വരം :
കരഞ്ഞ്‌ കരഞ്ഞ്‌ കണ്ണിന്റെ കണ്ടൻസർ പോയ മോഡിയണ്ണന്‌ എങ്ങനെ സംഘത്തെ കാണാൻ കഴിയും മക്കളേ ?

കൂടാതെ വരട്ട്‌ ചൊറി മാന്തുന്ന തിരക്കും ഉണ്ടല്ലോ !

                                                                     1207
                                                                     ******
24.11.2016
മോഡിയെ വിളിക്കുന്ന തെറികളുടെ ശേഖരണവും, സമർപ്പണവും :

നിങ്ങൾ മോഡിയെ വിളിക്കുന്ന തെറികളും പ്രാക്കും പാഴായി പോകാതിരിക്കാനായും, തെറി പ്രാക്കാദികൾക്ക്‌ കൂടുതൽ ഫലം ലഭിക്കുന്നതിനായും "അബസ്വരങ്ങൾ" ബ്ലോഗിന്റെ നേതൃത്വത്തിൽ നടക്കുന്ന "ഡൽഹിയിലേക്ക്‌ മോഡിയണ്ണന്റെ പേരിൽ തെറി പ്രാക്ക്‌ സമർപ്പണം" എന്ന ഈ പരിപാടിയിൽ പങ്കാളികളാവാൻ ഏവരെയും ക്ഷണിക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത്‌ ഇത്രമാത്രം...!
നിങ്ങൾ മോഡിയെ വിളിക്കുന്ന തെറിയും, അതിന്റെ എണ്ണവും ഈ പോസ്റ്റിന്റെ കമന്റ്‌ ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങൾ വിളിക്കുന്ന തെറി വാചകങ്ങളിലും, പ്രാക്ക്‌ വാചകങ്ങളിലും വൈവിധ്യം ഉണ്ടെങ്കിൽ, ഒരോ തരത്തിലുള്ള തെറിയും, പ്രാക്കും എത്ര തവണ വീതം വിളിക്കുന്നു എന്ന് പ്രത്യേകം രേഖപ്പെടുത്തുക.

ഒരു തവണ ഇത്തരത്തിൽ തെറി, പ്രാക്ക്‌ കണക്ക്‌ രേഖപ്പെടുത്തിയവർ, വീണ്ടും തെറിയും പ്രാക്കും നടത്തുകയാണെങ്കിൽ അവ പുതിയ കമന്റ്‌ ആയി ഇടാവുന്നതാണ്‌. ഇത്തരത്തിൽ എത്ര തവണ വേണമെങ്കിലും പുതിയ കമന്റുകൾ ഇടാം. ഒരു ദിവസം 2000 എന്നോ, ഒരാഴ്ച 24000 എന്നോ പോലുള്ള നിയന്ത്രണങ്ങൾ കമന്റ്‌ ഇടുന്നതിനില്ല.

തെറി, പ്രാക്ക്‌ എന്നിവ ഒരോ അണ്ണൻ ലോറിയിൽ നിറയുന്നതിനനുസരിച്ച്‌ ഡൽഹിയിലേക്ക്‌ കയറ്റി അയക്കുന്നതാണ്‌.

പതിനായിരത്തി ഒന്ന്‌ തവണ മോഡിയുടെ പിതാശ്രീക്ക്‌ വിളിച്ച്‌ കൊണ്ട്‌ ഈ പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നോം തന്നെ നിർവ്വഹിച്ചതായി ഇതിനാൽ പ്രഖ്യാപിക്കുന്നു.

അബസ്വരം :
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒറ്റത്തവണയായി 50000 ത്തിൽ അധികം തെറി, പ്രാക്ക്‌ സമർപ്പണം നടത്തുന്നവർ "തങ്ങളുടെ തെറിയും, പ്രാക്കും കള്ളത്തെറിയോ, കള്ള പ്രാക്കോ അല്ല" എന്ന് തെളിയിക്കുന്നതിനായി തങ്ങളുടെ PAN (പ്രാക്ക്‌ അക്കൗണ്ട്‌ നമ്പർ) നൽകേണ്ടതാണ്‌.

                                                                     1208
                                                                     ******
24.11.2016
"നോട്ടുകൾ അസാധുവാക്കിയ നടപടി സംഘടിതമായ കവർച്ചയും, നിയമത്തിന്റെ സഹായത്തോടെയുള്ള പിടിച്ചുപറിയുമാണ്‌." - ഡോ.മൻമോഹൻ സിംഗ്‌

ഇതിന്റെ ഒക്കെ അർത്ഥം മനസ്സിലാക്കാനുള്ള ബോധം പോലും ഇല്ലാത്തവനായല്ലോ ഇന്ത്യയുടെ പ്രധാന മോങ്ങി !

അബസ്വരം :
"ഇനി എന്റെ പേര്‌ പറഞ്ഞ്‌ ആരേയും കളിയാക്കരുത്‌. പകരം നോട്ട്‌ പിൻവലിച്ച മോഡിയുടെ പേര്‌ പറയുക." - അണ്ടി പോയ അണ്ണാൻ


                                                                     1209
                                                                     ******
24.11.2016
"പഴയ 500, 1000 നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റി നൽകുന്നത്‌ ഇന്നത്തോടെ നിർത്തി. ഇനി മുതൽ ഇത്തരം നോട്ടുകൾ അക്കൗണ്ടിലേക്ക്‌ ഇടാനേ കഴിയൂ. ഡിസംബർ 30 വരെ നോട്ടുകൾ ബാങ്ക്‌ വഴി മാറ്റി നൽകും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്‌." - വാർത്ത

അതായത്‌, നോട്ട്‌ മാറ്റം പരിപാടി കൈവിട്ടു എന്ന് സർക്കാറിന്‌ തന്നെ മനസ്സിലായി !

അത്‌ മറച്ചു വെക്കാൻ ഒരോരോ പുതിയ നമ്പറുകൾ ഇറക്കി വിടുന്നു. അവയാകട്ടെ "വറച്ചട്ടിയിൽ നിന്ന് എരിത്തീയിലേക്ക്‌" എന്ന കോലത്തിൽ പൊതുജനങ്ങൾ അനുഭവിക്കുന്നു !!

അബസ്വരം :
ശൂലം കയറ്റാനും, വർഗീയ കലാപങ്ങൾ ഉണ്ടാക്കാനും, തള്ളാനും മാത്രം അറിയുന്നവനെ പിടിച്ച്‌ രാജ്യം ഭരിക്കാനാക്കിയാൽ ഈ കോലത്തിലാവും. മോഡി രാജിവെക്കുന്നത്‌ വരെ തുടർച്ചയായ സമരങ്ങളിലേക്ക്‌ തയ്യാറായി ഇന്ത്യൻ ജനത കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മന്തന്മാരുടെ കോപ്രായങ്ങളിൽ നശിക്കാൻ ഇന്ത്യയെ വിട്ടുകൊടുക്കരുത്‌.

                                                                     1210
                                                                     ******
25.11.2016
"ഇതാ ദിലീപ്‌ മണവാളനായി അണിഞ്ഞൊരുങ്ങി കട്ടിലിൽ ഇരിക്കുകയാണ്‌. മണിയറ മുല്ലപ്പൂവുകൾ കൊണ്ട്‌ അലങ്കരിച്ചിട്ടുണ്ട്‌. ട്രംപ്‌ അമേരിക്കയിലെ തന്റെ തോട്ടത്തിൽ കൃഷി ചെയ്ത മുല്ലപ്പൂവുകൾ ദിലീപിന്‌ വേണ്ടി എത്തിച്ചു കൊടുക്കുകയായിരുന്നു. അതാ വാതിലിന്റെ അപ്പുറത്ത്‌ പാദസര കിലുക്കം കേൾക്കുന്നുണ്ട്‌. അതാ വാതിൽ മെല്ലെ തുറക്കുന്നു... കാവ്യയുടെ കാലുകൾ മുറിയുടെ അകത്തേക്ക്‌ നാണത്തോടെ അടിവെച്ചടിവെച്ച്‌ കയറി വരുന്നത്‌ നമുക്ക്‌ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്‌. ഇതാ ഇപ്പോൾ കാവ്യ തന്റെ കയ്യിലുള്ള പാൽ ഗ്ലാസ്‌ ദിലീപിനു നേരേ, മീശമാധവനു നേരെ നീട്ടുകയാണ്‌. ദിലീപ്‌ പാൽ ഗ്ലാസ്‌ വാങ്ങിയിരിക്കുന്നു. ദിലീപ്‌ ഇതാ ആ ഗ്ലാസ്‌ ചുണ്ടോട്‌ ചേർക്കുന്നു. പാൽ കുടിച്ച ശേഷം ദിലീപ്‌, ഗ്ലാസ്‌ കാവ്യക്ക്‌ കൈമാറുന്നു. ഇതാ ഇപ്പോൾ നാം കാണുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്‌. ഗ്ലാസിലെ പാലിന്റെ മുക്കാൽ ഭാഗവും ദിലീപ്‌ കുടിച്ച ശേഷമാണ്‌ കാവ്യക്ക്‌ ഗ്ലാസ്‌ കൈമാറിയിരിക്കുന്നത്‌. ഇത്‌ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്‌. ദാമ്പത്യ ജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യ പങ്കാവുമ്പോൾ, പാൽ മുക്കാൽ ഗ്ലാസും കുടിച്ച ശേഷം മാത്രം കാവ്യക്ക്‌ കൊടുക്കുന്നതിലൂടെ തന്റെ പുരുഷ മേധാവിത്വ കാഴ്ചപ്പാടുകൾ ആദ്യരാത്രിയിൽ തന്നെ തുറന്ന് കാണിക്കുകയാണോ ദിലീപ്‌ ചെയ്യുന്നത്‌ ? ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനായി, തന്റെ ആദ്യ രാത്രിയിലും ഗ്ലാസ്സിലെ പാൽ മുക്കാൽ ഭാഗവും കുടിച്ച ശേഷമായിരുന്നോ ദിലീപ്‌ മഞ്ജുവിനും ഗ്ലാസ്‌ നീട്ടിയത്‌ എന്നറിയാനായി ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്‌ കേരള ജനത. അതുകൊണ്ട്‌ ദിലീപ്‌ മുക്കാൽ ഗ്ലാസും പാല്‌ കുടിച്ച ശേഷമാണോ മഞ്ജുവിനും പാൽ നൽകിയത്‌ എന്ന കാര്യം വിശദമാക്കാനും വ്യക്തമാക്കാനും നമ്മുടെ ലേഖകൻ മഞ്ജുവുമായി ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്‌. മുക്കാൽ ഭാഗം കുടിച്ച ശേഷമുള്ള ഈ പാൽ ഗ്ലാസ്‌ കൈമാറ്റം സാംസ്കാരിക കേരളത്തിനും, പ്രബുദ്ധ കേരളത്തിനും അപമാനമോ ? ദിലീപ്‌ മുക്കാൽ ഗ്ലാസ്‌ പാൽ കുടിച്ച ശേഷം മാത്രം ഗ്ലാസ്‌ കൈമാറിയ വിഷയത്തിൽ പ്രതികരിക്കാനും, ഇതു പുരുഷാധിപത്യത്തിന്റെ ലക്ഷണമാണോ എന്നും ചർച്ച ചെയ്യാനായി ഫെമിനിസ്റ്റ്‌ നേതാക്കളായ കുന്നുമ്മേൽ ശാന്ത, വടക്കുമ്പുറം വാസന്തി എന്നിവരേയും നമ്മൾ ലൈനിൽ പ്രതീക്ഷിക്കുന്നു. അതിനു മുൻപ്‌ മനോരമ ന്യൂസിനു വേണ്ടി, ദിലീപിന്റെ ആദ്യരാത്രി നടക്കുന്ന കട്ടിലിന്റെ അടിയിൽ നിന്നും ക്യാമറാമാൻ കുട്ടപ്പനോടൊപ്പം, റിപ്പോർട്ടർ ലോലപ്പൻ ഒരു ഇടവേളയിലേക്ക്‌ പോകുന്നു..."


അബസ്വരം :
ദിലീപ്‌ കാവ്യയെ കെട്ടുന്നതാണ്‌ ഇന്നത്തെ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയം എന്ന് അറിഞ്ഞീല ചാനലുകളേ !!

                                                                     1211
                                                                     ******
25.11.2016
മാവോയിസ്റ്റുകളെ വെടിവെച്ച്‌ കൊല്ലുന്ന പോലീസിനെ ഭരിക്കുന്ന ഊച്ചാളിയുടെ പേര്‌ "പിണറായി വിജയൻ" എന്ന് തന്നെയാണല്ലോ അല്ലേ കുട്ടി സഖാക്കളേ ?

ഭോപ്പാലിൽ സിമി പ്രവർത്തകരെ വെടിവെച്ച്‌ കൊന്നപ്പോൾ അതിനെ അപലപിച്ച്‌ പേനയുന്തിയിരുന്ന സഖാക്കളേയ്‌... കൂയ്‌... കേൾക്കുന്നുണ്ടോ ?

അബസ്വരം :
മോഡിയുടെ വെടിയേക്കാളും വളിയേക്കാളും ഒട്ടും മഹത്വമില്ലാത്തത്‌ തന്നെയാണ്‌ പിണറായിയുടെ വെടിയും വളിയും !


                                                                     1212
                                                                     ******
25.11.2016
പലസ്തീൻ എന്ന രാഷ്ട്രത്തിലെ "ഇസ്രായേൽ" എന്ന് ഇന്നുകളിൽ അറിയപ്പെടുന്ന പ്രദേശത്ത്‌ തീപ്പിടുത്തം ഉണ്ടായതായി വാർത്തകൾ വരുന്നുണ്ട്‌.

പലസ്തീൻ രാഷ്ട്രത്തിലെ ഇസ്രായേൽ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത്‌ ജീവിക്കുന്ന മനുഷ്യരുടെ ആയുസ്സിനും, ആരോഗ്യത്തിനും സുരക്ഷക്കുമായി പ്രാർത്ഥിക്കുന്നു.
 
ഈ തീ ദുരന്തത്തിൽ നിന്ന്‌ സുരക്ഷിതമായി പുറത്ത്‌ വരാൻ പലസ്തീനി ജനതക്ക്‌ കഴിയട്ടെ !

അബസ്വരം :

പലസ്തീൻ ജനതയെ നീ സംരക്ഷിക്കേണമേ നാഥാ...

                                                                     1213
                                                                     ******
26.11.2016
ദിലീപ്‌ കാവ്യയെ കെട്ടുന്നത്‌ റിപ്പോർട്ട്‌ ചെയ്യാൻ കാണിച്ചതിന്റെ ആയിരത്തിലൊരംശം ശുഷ്ക്കാന്തി, ഫൈസലിനെ മതം മാറിയതിന്റെ പേരിൽ മൃഗീയമായി വെട്ടിക്കൊന്നത്‌ റിപ്പോർട്ട്‌ ചെയ്യാൻ മാധ്യമങ്ങൾ കാണിച്ചില്ല എന്നത്‌ വർത്തമാന ലോകത്തിലെ ഏറ്റവും വലിയ ഭീകരതകളിൽ ഒന്നാണ്‌.

സമൂഹത്തെ ബാധിക്കുന്ന വിഷയം ചർച്ചയാവാതെ പോകുന്നതും, സമൂഹത്തെ ഒരു തരത്തിലും ബാധിക്കാത്ത പൈങ്കിളി വിഷയങ്ങൾ ചർച്ചകളുടെ ആറാട്ടായി മാറുന്നതും ഭീകരതയല്ലാതെ വേറെ എന്താണ്‌ ?

അബസ്വരം :
ദിലീപ്‌, കാവ്യയുടെ സാമാനത്തിൽ നിക്ഷേപിച്ച ബീജത്തിന്റെ കണക്കെടുക്കാൻ നടക്കുന്ന മാധ്യമ ഊച്ചാളികളേ...
നിങ്ങൾക്ക്‌ മധ്യാംഗുല നമസ്ക്കാരം !


                                                                     1214
                                                                     ******
26.11.2016
"പാക്കിസ്ഥാന്‌ ഒരു തുള്ളി വെള്ളം പോലും നൽകില്ല." - നരേന്ദ്ര മോഡി

അബസ്വരം :
ഇന്ത്യയിലെ പാവങ്ങൾ സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം പോലും അതിന്റെ ഉടമസ്ഥന്‌ നൽകാതെ ബാങ്കുകൾ വഴി പിടിച്ചുവെച്ച മോഡിയാ മ്യോനേ ഇത്‌ !
എന്നിട്ടാ പ്പൊ പാക്കിസ്ഥാന്‌ തണ്ണി !!

                                                                     1215
                                                                     ******
28.11.2016
"ഫൈസൽ വധക്കേസിൽ ഹിന്ദു സംഘടനാ പ്രവർത്തകർ അറസ്റ്റിൽ." - വാർത്ത
എടോ മാധ്യമ നാറികളേ !

ആർ എസ്‌ എസ്‌ പ്രവർത്തകർ എങ്ങനെയാണെടോ ഹിന്ദു സംഘടനാ പ്രവർത്തകർ ആവുക ? ഹിന്ദുവും, ആർ എസ്‌ എസ്‌ എന്ന ഭീകരസംഘടനയും തമ്മിലുള്ള വ്യത്യാസം ഒന്നും ജേർണ്ണലിസത്തിന്‌ ചെരക്കാൻ നടക്കുന്ന കാലത്ത്‌ നിങ്ങളൊന്നും പഠിച്ചിട്ടില്ലേ ?

"ഫൈസൽ വധക്കേസിൽ ആർ എസ്‌ എസ്‌ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്തു" എന്ന്‌ കൃത്യമായി അച്ച്‌ നിരത്തെടാ ഊച്ചാളി ജീർണ്ണലിസ്റ്റുകളേ !

അബസ്വരം :
തന്റെ ഒക്കെ അപ്പൻ ചത്താൽ "ഒരു സ്ത്രീയെ ഗർഭിണിയാക്കി എന്നെ ജനിപ്പിക്കാൻ കാരണമായ പുരുഷൻ ചത്തു" എന്നാണോ താനൊക്കെ വാർത്ത നൽകുക ?

                                                                     1216
                                                                     ******
29.11.2016
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ 10 - 20 ശതമാനത്തിൽ കൂടുതൽ പേർക്ക്‌ പൂർണ്ണമായും കാഷ്‌ലെസ്സ്‌ ട്രാൻസാക്ഷന്റെ ഭാഗം ആകാൻ കഴിയും എന്ന് വിശ്വസിക്കുന്നത്‌ "സംഘികൾക്ക്‌ വിവരം വെക്കും" എന്നും "നായയുടെ വാൽ കുഴലിലിട്ടാൽ നിവരും" എന്നും പ്രതീക്ഷിക്കുന്നത്‌ പോലെ മണ്ടത്തരം ആണ്‌.

സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായ പെട്ടിക്കടകളേയും, ചെറിയ സംരംഭങ്ങളേയും പൂർണ്ണമായി രാജ്യത്ത്‌ നിന്ന് നിഷ്കാസനം ചെയ്യാനും, മധ്യവർഗ്ഗ സമൂഹത്തെ നാമവശേഷമാക്കാനും, രാജ്യത്തെ ജനങ്ങളെ "ഒന്നുകിൽ കോർപ്പറേറ്റ്‌ മുതലാളി, അല്ലെങ്കിൽ ദരിദ്രവാസി" എന്നീ രണ്ട്‌ കാറ്റഗറികളിലേക്ക്‌ മാത്രം ഒതുക്കാനും ഉള്ള ഗൂഢതന്ത്രമാണ്‌. 

ഇന്ത്യ പോലുള്ള ഒരു ദരിദ്ര - വികസ്വര രാജ്യത്ത്‌ കാഷ്‌ലെസ്സ്‌ ട്രാൻസാക്ഷൻ നടപ്പാക്കുക എന്നത്‌ "സുനാപ്ലിലെസ്സ്‌ ഗർഭം മാത്രമേ ഇനി രാജ്യത്ത്‌ ഉണ്ടാവാൻ പാടുള്ളൂ" എന്ന് തിട്ടൂരം ഇറക്കുന്നതിന്‌ തുല്യമാണ്‌.

അബസ്വരം :
കക്കൂസിൽ തൂറാൻ ശീലിച്ചിട്ടില്ലാത്ത, ഭാരതമാതാവിന്റെ നഗ്ന ശരീരത്തിൽ അപ്പിയിടുന്നത്‌ ശീലമാക്കിയ ജനതയെയാണ്‌ മോഡിയണ്ണൻ കാഷ്‌ലെസ്സ്‌ ട്രാൻസാക്ഷൻ ശീലിപ്പിക്കാൻ ശ്രമിക്കുന്നത്‌ !

                                                                     1217
                                                                     ******
29.11.2016
അല്ലെങ്കിലും തലക്ക്‌ വെളിവില്ലാത്ത ഒരുത്തന്‌, തലക്ക്‌ വെളിവില്ലാത്ത മറ്റൊരുത്തനോട്‌ വലിയ ബഹുമാനം ആയിരിക്കും.

അതുകൊണ്ട്‌ തന്നെ മൂന്നാമതൊരുത്തൻ, ഇതിലൊരുത്തനെ തലക്ക്‌ വെളിവില്ലാത്തവൻ എന്ന് വിളിച്ചാൽ മറ്റവന്‌ സഹിക്കില്ല.

ആ അസഹിഷ്ണുത മറ്റവൻ പ്രകടിപ്പിച്ച്‌, തലക്ക്‌ വെളിവില്ലാത്തവൻ എന്ന് വിളിച്ചവനെ കൊണ്ട്‌ തിരുത്തിപ്പിച്ചാൽ, തലക്ക്‌ വെളിവില്ലാത്ത ഒരു കൂട്ടം തക്ബീർ മുഴക്കാൻ ഉണ്ടായെന്ന് വരും.

അബസ്വരം :

അതുകൊണ്ട്‌ മോഡിമാരേയോ, കാന്തപുരത്തുള്ള അബൂബക്കർമാരേയോ, വിശ്വഭദ്രാനന്ദ ശക്തിബോധിമാർ തലക്ക്‌ വെളിവില്ലാത്തവർ എന്ന് വിളിച്ചാൽ, തലക്ക്‌ വെളിവുള്ള നമ്മൾ തിരുത്തിക്കാൻ നിൽക്കരുത്‌.
മറിച്ച്‌ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കണം.


                                                                     1218
                                                                     ******
30.11.2016
"മുജാഹിദ്‌ ഐക്യം" എന്നത്‌ ഇന്നുകളിൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ !

മുജാഹിദ്‌ പ്രസ്ഥാനം വിവിധ കാരണങ്ങളാൽ വിഭജിക്കപ്പെട്ട്‌ കിടന്ന അവസ്ഥയിൽ നിന്ന്, ഇപ്പോൾ അവർ ഭിന്നതകൾ മറന്ന് ഐക്യരൂപത്തിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തെയാണല്ലോ "മുജാഹിദ്‌ ഐക്യം" എന്ന വാചകം കൊണ്ട്‌ നമ്മൾ വിശേഷിപ്പിക്കുന്നത്‌.

ഈ ഐക്യപ്പെടലിനെ ഞാൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. അതിന്‌ വേണ്ടി പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു.

മുസ്ലിം സമുദായം എന്നും ഐക്യത്തിൽ വർത്തിക്കപ്പെടേണ്ടതാണ്‌. മുജാഹിദ്‌ ഗ്രൂപ്പുകൾ ലയിച്ചുണ്ടാവുന്ന ഐക്യം മാത്രം സാധ്യമായാൽ പോരാ. സുന്നി, ജമാഅത്ത്‌ തുടങ്ങി നാലാൾ അറിയുന്നതും അറിയാത്തതുമായ കഷ്ണങ്ങളും, തന്മാത്രകളും ലയിച്ച്‌ ഇസ്ലാം എന്ന ഏകത്വത്തിന്റെ ഭാഗം ആവണം എന്നാണ്‌ എന്റെ അഭിപ്രായം.

ഫേസ്ബുക്ക്‌ ചർച്ചകൾക്കിടയിൽ "നിങ്ങൾ വഹാബിയാണല്ലേ ? സുന്നിയാണല്ലേ ? ജമാഅത്ത്‌ ആണല്ലേ ?" തുടങ്ങിയ ചോദ്യങ്ങൾ പല തവണ എന്റെ നേരെ ഉയർന്നിട്ടുണ്ട്‌.

എതെങ്കിലും ഒരു വിഭാഗത്തിന്റെ നിലപാടിനേയോ, നേതാക്കളുടെ ചെയ്തിയേയോ, മുഖപത്രത്തിലെ വാർത്തകളേയോ വിമർശിച്ചാൽ ഉടനെ അവരുടെ അണികൾ ഓടി വന്ന്, വിമർശനത്തിന്റെ കഴമ്പിലേക്ക്‌ കടക്കാതേയും, അതിനെ കുറിച്ച്‌ ആരോഗ്യകരമായ ചർച്ചക്ക്‌ തയ്യാറാവാതേയും വിമർശിച്ചവനെ എതിർവിഭാഗത്തിന്റെ ആളാക്കി മുദ്രകുത്തുക എന്നതാണല്ലോ ഇവിടത്തെ ഒരു ലൈൻ.
അതുകൊണ്ട്‌ തന്നെ, ഒരോ വിഷയത്തിലും സ്വീകരിക്കുന്ന നിലപാടുകൾ ആയിരിക്കാം ഇങ്ങിനെ എല്ലാ വിഭാഗങ്ങളിലും എനിക്ക്‌ മെമ്പർഷിപ്പ്‌ നൽകാൻ പലരേയും പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ഇത്തരം സംഘടനകളിലോ, വിഭാഗങ്ങളിലോ ഒതുങ്ങി നിൽക്കുന്നതല്ല ഇസ്ലാം എന്നതാണ്‌ എന്റെ വിശ്വാസം. അതുകൊണ്ട്‌ തന്നെ സുന്നി, മുജാഹിദ്‌, ജമാഅത്ത്‌ തുടങ്ങിയ ലേബലുകളിൽ അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

മുസ്ലിം എന്ന പേരിൽ മാത്രമേ ഞാൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ.

എന്തായാലും എല്ലാ വിഭാഗീയതയും മറ്റും ഒഴിവാക്കി, ഐക്യത്തിലേക്ക്‌ വരാനും, ഇസ്ലാം എന്ന ഒറ്റ ലേബലിന്റെ ഭാഗമാകാനും വിശുദ്ധ ഖുർആനിന്റെ വ്യക്താക്കൾക്ക്‌ കഴിയട്ടെ എന്നാഗ്രഹിക്കുന്നു....

പ്രാർത്ഥിക്കുന്നു...

അബസ്വരം :
നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്
മുറുകെപിടിക്കുക. നിങ്ങള് ഭിന്നിച്ച് പോകരുത്.
തങ്ങളുടെ മതത്തിൽ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക്‌ യാതൊരു ബന്ധവും ഇല്ല.
- വിശുദ്ധ ഖുർആൻ 3 : 103, 6 : 159

                                                                     1219
                                                                     ******
30.11.2016
സിനിമ തുടങ്ങുമ്പോളും, കഴിയുമ്പോളും മാത്രം ദേശീയ ഗാനം പാടിയാൽ പോരാ, എ പടത്തിൽ തുണി ഉരിയുമ്പോഴും, കുളിസീൻ ഉണ്ടാവുമ്പോഴും ദേശീയ ഗാനം പാടിക്കണം.

അതുപോലെ കള്ളന്മാർ കക്കാൻ പോവുന്നതിനു മുൻപും, കട്ടതിനു ശേഷവും ദേശീയ ഗാനം നിർബന്ധമാക്കണം.

അബസ്വരം :
"ഉപ്പ്‌ ഇടേണ്ടിടത്ത്‌ പഞ്ചസാര ഇട്ടാൽ ഭക്ഷണം കേടാവും" എന്നറിയാത്ത മൊശകോടൻസ്‌ !


                                                                     1220
                                                                     ******
01.12.2016
രാവിലെ എഴുന്നേറ്റ പാടേ കെട്ട്യോളുടെ മുന്നിൽ ചെന്ന്‌ നിന്ന്‌ ഒരു "ഐ ലവ്‌ യു" പറഞ്ഞു.

ഓൾ ഒരു ഓഞ്ഞ നോട്ടം നോക്കി.

എന്നിട്ട്‌ നേരെ ഉമ്മാന്റെ അടുത്തെത്തി ബഹുമാനത്തോടെ നിന്ന് ഒരു "ഐ ലവ്‌ യു" അങ്ങണ്ട്‌ കീച്ചി.

"പടച്ചോനെ ന്റെ ചെക്കന്‌ ഇതെന്ത്‌ പറ്റി" എന്ന കോലത്തിൽ നിക്ക്ണ്‌ണ മ്മാന്റെ അട്‌ത്ത്ന്നും പതുക്കെ സ്കൂട്ടായി !

അപ്പോഴാണ്‌ ഒറങ്ങ്‌ണ ചെക്കന്റെ കാര്യം ഓർമ്മ വന്നത്‌. ഓനെ എടുത്ത്‌ ഒക്കത്ത്‌ വെച്ച്‌ കുലുക്കി ഉണർത്തി "ഐ ലവ്‌ യു" ചാമ്പി. മറുപടിയായി ഒാൻ നന്നായൊന്ന് പാത്തി തന്നു.

പിന്നെ കരച്ചിലും !

അബസ്വരം :
ഒറങ്ങ്‌ണ ഓനെ വിള്‌ച്ച്‌ നീപ്പിച്ച്‌ കരീപ്പിച്ചേന്‌ എല്ലാരും കൂടി മ്മളെ "ഞമങ്ങണനം" വിളിക്കുകയാണ്‌.

                                                                     1221
                                                                     ******
01.12.2016
കുന്നുമ്മേൽ ശാന്ത, വെട്ടത്തൂർ വാസന്തി എന്നിവരുടെ സംയുക്ത പ്രസ്താവന :
ഞങ്ങൾ ക്രെഡിറ്റ്‌ കാർഡുകളും, ഡെബിറ്റ്‌ കാർഡുകളും സ്വീകരിക്കുന്നില്ല. ഞങ്ങളുടെ കയ്യിൽ ചില്ലറയും ഇല്ല. ആയതിനാൽ ഞങ്ങളുടെ അടുത്ത്‌ ഇടപാടിനായി വരുന്നവർ, സംഘം ചേർന്ന് വന്ന് പണം പിരിച്ചെടുത്ത്‌ നൽകണം അഭ്യർത്ഥിക്കുന്നു.

അതുപോലെ ഡിങ്കോൾഡിഫിക്കേഷന്‌ മുൻപും ശേഷവും ദേശീയ ഗാനം ആലപിച്ച്‌ ദേശസ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നവർ മാത്രം ഞങ്ങളുടെ അടുത്ത്‌ ഇടപാടിനായി വന്നാൽ മതി എന്നും ഇതിനാൽ അറിയിക്കുന്നു.

അടുത്ത ശനിയാഴ്ച ഞങ്ങളുടെ ഇൻകം ടാക്സ്‌ റിട്ടേണുകൾ സമർപ്പിക്കാനുള്ളത്‌ കൊണ്ട്‌ പ്രസ്തുത ദിവസം ഞങ്ങളുടെ സേവനം ലഭ്യമായിരിക്കില്ല എന്നും അറിയിക്കുന്നു.

കള്ളപ്പണം തുലയട്ടെ !

കള്ളപ്പടക്കങ്ങൾ പൊട്ടട്ടെ !!

അബസ്വരം :
ഡിങ്കോൾഡിഫിക്കേഷന്‌ ശേഷം തോക്ക്‌ മഷിയിൽ മുക്കുന്നതായിരിക്കും.


                                                                     1222
                                                                     ******
02.12.2016
മേരെ പ്യാരീ ദേശ്‌ വാസിയോം...

ദേശ്‌ കെ പുരോഗതി കേലിയേ ഹം പുതിയ ചില നിയമങ്ങൾ കൊണ്ട്‌ വരുന്നൂ ഹേ.
ഭാരത്‌ കെ സുഗന്ധ്‌ പൂരിത്‌ കർന്നേ കേലിയേ, കുശു ഓർ വളിക്കൊ നിയന്ത്രൺ കർത്താഹും. ഇസ്കേലിയേ ഏക്‌ ദിൻ മേം ദസ്‌ വളി കെ കൂടുതൽ ഇടാൻ പാടില്ലാഹേ. ദസ്‌ വളിക്കെ കൂടുതൽ ഇടുന്ന വളിക്ക്‌ പാഞ്ച്‌ റൂപീ പെർ വളി സുഗന്ധ്‌ ടാക്സ്‌ റിലയൻസ്‌ പെട്രോൾ പമ്പ്‌ മേം അടക്കണം ഹേ !

ആപ്പ്‌ നെ തീൻ ജട്ടി കെ കൂടുതൽ ഉപയോഗ്‌ നഹി കർത്താ ഓർ കൈവശ്‌ നഹി വക്കാ. ഓട്ട ജട്ടി ആണെങ്കിൽ ഹെ ചാർ ജട്ടി ഉപയോഗിച്ചു കൊള്ളൂ ഹൈം.

മേരേ പ്യാരീ ദേശ്‌ വാസിയോം, അതിർത്തി മേം സ്റ്റാൻഡിംഗ്‌ കർണ്ണേ പട്ടാളക്കാരോം, ആപ്‌ ഡെയിലി ചിക്കൻ ഓർ മട്ടൻ വെട്ടിവിഴുങ്ങാൻ പാടില്ലാ ഹും. ഏക്‌ മഹിനേമേം തീൻ ദിവസ്‌ കെ കൂടുതൽ നോൺ വെജ്ജ്‌ വെട്ടിവിഴുങ്ങുന്നവർക്കൊ കുണ്ടീമേം ഫെവികോൾ സെ സീൽ കരൂംഗാ.

മേരെ പ്യാരി ദേശ്‌ കി ബഹനോം,
മേം കല്യാൺ കഴിച്ച്‌ ഏക്‌ നാരി കൊ ദേശ്‌ കേലിയേ വഴിയാധാർ ആക്കേണ്ടി വന്ന അവസ്ഥ തും കൊ അറിയമല്ലോ.. ങ്ങീ ങ്ങീ...
അത്‌ കി പാപ്‌ മോചൻ കേലിയേ, ഏക്‌ നയീ യോജന ബനാനാ ചാഹ്ത്താഹും.

ഉസ്കൊ ഹം "യശോദാ കുത്തിക്കഴപ്പ്‌" യോജന എന്ന നാം നൽകി ഹെ. ഇസ്‌ യോജനേ മേം, ഏക്‌ ആഴ്ചമേം രണ്ടു പ്രാവശ്യത്തിൽ കൂടുതൽ അപ്നി കെട്ട്യോൻ, യാ കാമുക്‌, യാ എനി പുരുഷൻ കൊ കുത്തികയറ്റാൻ അയക്കരുത്‌ ഹേ ! അങ്ങനെ അയച്ചാൽ ആപ്പ്‌ കി കിണ്ണാംകൃതിയോം ജപ്ത്‌ കരോംഗി.

മേം ദേശ്‌ കേലിയെ ഇസ്‌ നയി റൂൾസ്‌ കൊണ്ടുവന്നതിനെ കുറിച്ചുള്ള അഭിപ്രായ്‌ എസ്‌ എം എസ്‌ കർക്കെ മുജെ ഇൻഫോം കരോ. വെരി ഗുഡ്‌ കേലിയ 1 ഓർ എക്സലന്റ്‌ കേലിയേ 2, സൂപ്പർബ്‌ കേലിയേ 3, ഡബ്ബിൾ സീറോ മിഡിൽ വൺ നമ്പർ മേം എസ്‌ എം എസ്‌ കരോ !

ജയ്‌ ഹിന്ദ്‌.

അബസ്വരം :
കക്കൂസ്‌ മേ ഇരിക്കുമ്പോൾ നയീ ആശയ്‌ കിട്ടിയാൽ ഫിർ ആപ്പ്ക്കൊ ആപ്പ്‌ കർന്നേ കേലിയേ മേം ഇനിയും വരും ഹേ !


                                                                     1223
                                                                     ******
03.12.2016
മോഡിയെ പോലെ എനിക്കും കൂൺ നല്ല ഇഷ്ടമാണ്‌. കിലോക്ക്‌ 30000 വരുന്ന കൂണല്ല, മറിച്ച്‌ 300 ഒക്കെ വരുന്ന കൂൺ.

പക്ഷേ ഇപ്പോൾ കെട്ട്യോൾ പറയുകയാണ്‌ "ഇനി ഇങ്ങള്‌ കൂണ്‌ മുണ്‌ങ്ങണ്ടാ" ന്ന്.
"എന്താണ്ടീ ഞാൻ കൂണ്‌ കഴിച്ചാ അനക്ക്‌ കൊഴപ്പം" ന്ന് തിരിച്ച്‌ ചോദിച്ചപ്പൊ ഓൾക്ക്‌ ആദ്യം ഒരു ഉരുളൽ...

ന്ന് ട്ട്‌ പറയാ...

"അതേയ്‌, കൂൺ വാരി വലിച്ച്‌ തിന്നിട്ട്‌ മോഡി കാട്ട്യേത്‌ കണ്ടില്ലേ ? ഓന്റെ ഓളെ തിരിഞ്ഞോക്കാതായി. പിന്നെ മൂപ്പര്‌ ഒരോരോ പൊട്ടത്തരും പറഞ്ഞ്‌ നടക്ക്ണ്‌. കോപ്പിലെ ഒരോരോ നിയമോം ഇണ്ടാക്ക്ണ്‌. ഇങ്ങളും കൂണ്‌ കയ്ച്ചിട്ട്‌ അത്‌ പോലെ ആയാലോ ? ഇന്നെ തിരിഞ്ഞോക്കാതെ, കുടീല്‌ ഒരോരോ നിയമം ണ്ടാക്കി, തിര്‌മ്പര്‌ത്‌, കുളിക്കര്‌ത്‌, മോട്ടറിടാൻ പാടൂല, കെണറ്റിന്ന് വെള്ളം കോരിക്കൊണ്ടരണം, ചോറുന്നുമ്പോ ആദ്യം എണീറ്റ്‌ ന്ന് അബസ്വരങ്ങൾ വായിക്കണം എന്നൊക്കെ പറഞ്ഞാ ഇന്റെ ജീവിതം നായ നക്ക്യ പോലെ ആവും. അതോണ്ടാ.."

"എടീ, ഇജ്ജ്‌ ബേജാറാവണ്ട. മ്മൾ കൂണ്‌ തിന്നാ അങ്ങനെ ഒന്നും ആവൂല. ഇജ്ജ്‌ മ്മള്‌ ന്നലെ കൊട്ന്ന കൂണോണ്ട്‌ ഒരു മഞ്ചൂരി ഇണ്ടാക്കിക്കാ.."

"ഇക്ക്‌ ഒയ്‌വില്ല. പിന്നെ ഒരു കാര്യം കൂടി പറയാ. ഇങ്ങള്‌ ഇനി ഇബട്ന്ന് കൂണ്‌ കിട്ടാത്തോണ്ട്‌ ഹോട്ടലിൽ പോയി കഴ്ച്ച്‌ മോഡിയെ പോലെ ആയാ... നല്ലം ഓർത്തോളിം.. ഇങ്ങക്ക്‌ സെഡ്‌ കാറ്റഗറി സുരക്ഷ ഒന്നും ല്യ ട്ടോ... ഒലക്ക എടുത്ത്‌ ഇങ്ങാടെ മണ്ടക്ക്‌ ഞാൻ ചാമ്പും... പിന്നെ പറഞ്ഞിട്ട്‌ കാര്യണ്ടാവൂല ട്ടാ..."

അബസ്വരം :
ആ ഹിമാറ്‌ കൂണ്‌ വർഗത്തേയും നാറ്റിച്ചു !


                                                                     1224
                                                                     ******
04.12.2016
തീട്ടക്കണ്ടിക്ക്‌ 500 രൂപ വിലയീടാക്കി അംബാനിയെ പറ്റിച്ച നിയമവ്യവസ്ഥയോട്‌ സഹതപിക്കുന്നു. ഇത്തരത്തിൽ പിഴ ഈടാക്കിയാൽ, ചാണകമോ, ഗോമൂത്രമോ ഒക്കെ പരസ്യത്തിൽ ഉപയോഗിക്കുന്നതിന്‌ ലക്ഷങ്ങൾ പിഴ ഈടാക്കേണ്ടി വരില്ലേ ?
പശുവിന്റെ സമ്മതം ഇല്ലാതെ പശുവിന്റെ ചിത്രം പരസ്യത്തിൽ ഉപയോഗിക്കുന്ന മിൽമക്കും, അമുലിനും ഒക്കെ കോടികൾ പിഴയായി നൽകേണ്ടി വരില്ലേ ?

അബസ്വരം :
വന്ന് വന്ന് അംബാനിയേയും, എന്നെപ്പോലെയും ഉള്ള പാവങ്ങൾക്ക്‌ ഒരു പരസ്യം കൂടി നൽകാൻ പറ്റാത്ത അവസ്ഥയായി ന്റെ മക്കളേ...

 
                                                                     1225
                                                                     ******
04.12.2016
സുരുവണ്ണൻ സണ്ണി ലിയോണിനെ ടാഗ്‌ ചെയ്തതിനെ എന്തിനാണ്‌ ഹേ വിമർശിക്കുന്നത്‌ ?

ഒരു പോസ്റ്റ്‌ എഫ്‌ ബിയിൽ ഇടുമ്പോൾ തന്റെ ആരാധകരിലേക്കെത്താൻ സണ്ണി ലിയോണിനേയും, ഷക്കീലാദികളേയും ടാഗ്‌ ചെയ്യണം എന്ന വസ്തുത സുരേന്ദ്രൻ തിരിച്ചറിയുകയും, അതിനനുസരിച്ച്‌ പോസ്റ്റ്‌ ഇടുകയും ചെയ്ത മൂപ്പരുടെ പ്രായോഗിക ബുദ്ധിയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്‌ ?

അബസ്വരം :
പടക്കക്കടയുടെ പോസ്റ്റിൽ വാണത്തിനും, കമ്പിത്തിരിക്കും പകരം മത്തങ്ങയേയും, ഒതളങ്ങയേയും ആണോ ടാഗ്‌ ചെയ്യേണ്ടത്‌ ?


                                                                     1226
                                                                     ******
05.12.2016
ജയലളിതയുടെ അസാന്നിധ്യം തമിഴ്‌ രാഷ്ട്രീയത്തിൽ സംഘ്‌ പരിവാറിന്‌ നുഴഞ്ഞ്‌ കയറാനുള്ള വാതിലാണ്‌ തുറന്നിടുക. അത്‌ ദേശീയ രാഷ്ട്രീയത്തെ "മോങ്ങുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണ" അവസ്ഥയിൽ എത്തിക്കും. അതുകൊണ്ട്‌ തന്നെ ജയലളിതയുടെ ജീവിതം തുടരേണ്ടതുണ്ട്‌, അത്‌ വെന്റിലേറ്റർ ഉപയോഗിച്ചായാലും.

അബസ്വരം :
പക്ഷേ........
                                                                     1227
                                                                     ******
05.12.2016
അപ്പോളോയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടുന്ന, ഡോക്ടർമാരുടെ ഒരു വാട്ട്‌സ്‌ അപ്പ്‌ ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾ ആ യുഗം ഇന്നലെ തന്നെ അവസാനിച്ചിരിക്കുന്നു എന്ന വ്യക്തമായ സൂചനകൾ ആണ്‌ നൽകുന്നത്‌.

അബസ്വരം :
കാത്തിരിക്കാം...
ഔദ്യോഗിക പ്രഖ്യാപനത്തിനായി...!
ആ പ്രഖ്യാപനം സൂര്യന്റെ അഭാവത്തിലും, ചന്ദ്രന്റെ സാന്നിധ്യത്തിലും നടത്താനാണ്‌ ഭരണകർത്താക്കൾ ആഗ്രഹിക്കുന്നതത്രേ !

 
                                                                     1228
                                                                     ******
05.12.2016
ഹഹഹ... ഈ അണ്ണന്മാരുടെ ഒരു കാര്യം..!
അപ്പോളോ ആശുപത്രിയുടെ മുന്നിൽ ദു:ഖത്തോടെ നിൽക്കുന്ന അണ്ണന്മാർ ടി വി ചാനലുകളുടെ ക്യാമറ കാണുമ്പോൾ കൈക്കൊണ്ട്‌ വിക്ടറി സൈൻ കാണുക്കുന്നു!

അബസ്വരം :
ടി വി ചാനലുകളെ അവിടെ നിന്ന് മാറ്റിയാൽ തന്നെ ഒരുപാടെണ്ണം സ്ഥലം കാലിയാക്കും.


                                                                     1229
                                                                     ******
06.12.2016
പാർട്ടിയിൽ ഏകാധിപത്യവും, ജനങ്ങൾക്കിടയിൽ സ്നേഹാധിപത്യവും ഒരേ സമയം സൃഷ്ടിച്ചെടുക്കാൻ കഴിയുന്നതും, അത്‌ തന്റെ അന്ത്യം വരെ നിലനിർത്തുന്നതും ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്‌. ജയലളിതയെ മറ്റു രാഷ്ട്രീയക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്ന ഘടകവും അതുതന്നെ.

തമിഴ്‌നാട്‌ രാഷ്ട്രീയ ചരിത്രത്തിൽ ജയലളിതക്ക്‌ മുൻപും, ശേഷവും എന്ന കൃത്യമായ വേർത്തിരിവുണ്ടാവും.

ജയലളിതയുടെ മരണത്തോടെ എ ഐ എ ഡി എം കെ കഷ്ണങ്ങളായി മാറാനുള്ള സാധ്യത വളരെ വലുതാണ്‌. ഒരുപക്ഷേ ജയലളിത പാർട്ടിയിൽ പ്രകടിപ്പിച്ച ഏകാധിപത്യ സ്വഭാവത്തിന്റെ ഏറ്റവും വലിയ പാർശ്വഫലം അടയാളപ്പെടുത്തുന്നത്‌ പാർട്ടിയുടെ ആ തകർച്ചയിലൂടെ ആയിരിക്കും. 

സംഘ്‌ പരിവാർ പിൻവാതിലിലൂടെ ആ പാർട്ടിയെ ഹൈജാക്ക്‌ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ആ സാധ്യത ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിൽ, അത്‌ ആ പാർട്ടിക്കും, തമിഴ്‌നാടിനും, ഇന്ത്യാ രാജ്യത്തിനും ചെയ്യുന്ന ദോഷങ്ങൾ ബൃഹത്തായിരിക്കും.

അബസ്വരം :
ജയലളിതക്കും, എ ഐ എ ഡി എം കെ ക്കും ആദരാഞ്ജ്യലികൾ

                                                                     1230
                                                                     ******
06.12.2016
വർഗീയ കലാപങ്ങൾക്ക്‌ ചൂടും ചൂരും പകർന്ന് ഇന്ത്യൻ മതേതരത്വത്തെ സംഘ്‌ പരിവാർ ഭീകരർ പിച്ചി ചീന്തിയിട്ട്‌ ഇന്നേക്ക്‌ 24 വർഷങ്ങൾ പിന്നിടുന്നു.

ഇന്ത്യൻ ഭരണചക്രം സ്വന്തം കൈകളിലേക്ക്‌ എത്തിക്കാനുള്ള കുറുക്കുവഴിയായി വർഗീയ കലാപങ്ങൾ ഉണ്ടാക്കിയ ആർ എസ്‌ എസ്‌ ആ ഉദ്യമത്തിൽ വിജയിച്ചു നിൽക്കുന്ന ഇന്നുകളിൽ ഒരു മതേതരത്വ രാജ്യമാണ്‌ തങ്ങൾ ഭരിക്കുന്നത്‌ എന്ന് തിരിച്ചറിയാനുള്ള വിവേകം പോലും പ്രകടിപ്പിക്കാതെ, രാമനെ അച്ഛനായി അംഗീകരിക്കുന്നവരും, ബീഫ് തിന്നാത്തവരും, പശുവിനെ മാതാവായി കാണുന്നവരും മാത്രം ഈ രാജ്യത്ത്‌ മതി എന്ന് പ്രഖ്യാപിക്കുമ്പോൾ, ഏക സിവിൽ കോഡിലൂടെ മതവിശ്വാസങ്ങളിലേക്ക്‌ കൈക്കടത്താൻ ശ്രമിക്കുമ്പോൾ, അവിടെ തകർന്നു വീഴുന്നത്‌ ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളും കാഴ്ചപ്പാടുകളും തന്നെയാണ്‌.

പുട്ടിൽ തേങ്ങ തിരുകുന്നത്‌ പോലെ, മിനുട്ടിന്‌ മിനുട്ടിന്‌ തൊള്ള കൊണ്ട്‌ രാജ്യസ്നേഹം തള്ളുകയും, രാജ്യത്തെ കോർപ്പറേറ്റ്‌ മുതലാളിമാരുടെ കാൽക്കൽ വെച്ച്‌ വണങ്ങുകയും ചെയ്യുന്ന മോഡിയുടെ പൊള്ളത്തരങ്ങളെ കൂടുതൽ പേർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു എന്നത്‌ പ്രതീക്ഷാജനകമാണ്‌.

സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ ചായക്കടയിൽ ചായ അടിച്ചാൽ മാത്രം മനസ്സിലാക്കാൻ കഴിയുന്നതല്ല എന്ന് ഒരു രാജ്യത്തെ മുഴുവൻ വരിയിൽ നിർത്തിയും, ബാങ്ക്‌ മോർച്ചറിയും, ലേബർ റൂമും ആക്കിയും മോഡി തെളിയിച്ചുകൊണ്ടിരിക്കുന്നു.

"സിനിമാ തിയേറ്ററിൽ ദേശീയ ഗാനം ചൊല്ലിയാലേ ദേശസ്നേഹമാകൂ" എന്ന് വിധിക്കുന്ന നീതിപീഠങ്ങൾ തന്നെ കോടതികളിൽ ഇതേ ദേശീയ ഗാനം ചൊല്ലുന്നതിൽ നിന്ന് ഒളിച്ചോടുമ്പോൾ അപമാനിതമാവുന്നത്‌ ദേശീയ ഗാനം തന്നെയാണെങ്കിൽ, വെളിവാകുന്നത്‌ കപട ദേശീയ ബോധം അടിച്ചേൽപ്പിക്കുന്നവരുടെ കറുത്തവസ്ത്രത്തിനകത്തെ കറുത്ത മനസ്സുകൾ തന്നെയാണ്‌.

ആ മനസ്സുകളിൽ നിന്നും "നശിപ്പിച്ചത്‌ പുനർ നിർമ്മിക്കപ്പെടണം" എന്ന് രേഖപ്പെടുത്തി തുല്യം ചാർത്തും എന്ന് പ്രതീക്ഷിക്കുന്നത്‌ "സൂര്യനിൽ ചെന്നിരുന്ന് ചോക്കോബാർ തിന്നാൻ കഴിയും" എന്ന് പ്രതീക്ഷിക്കുന്നത്‌ പോലെയാണ്‌.

ബാബറി മസ്ജിദ് ഇനി പുനര്‍നിര്‍മ്മിക്കപ്പെടണം എങ്കില്‍ ഇന്ത്യയില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും. പക്ഷേ എത്ര അത്ഭുതങ്ങള്‍ സംഭവിച്ചാലും ബാബറി മസ്ജിദ് തകര്‍ത്ത ശേഷം കലാപങ്ങളിലും മറ്റും പൊലിഞ്ഞ ജീവനുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല.

ശൂലം കൊണ്ട്‌ പുറത്തെടുത്ത ഗർഭങ്ങളെ പുന:സ്ഥാപിക്കാനും കഴിയില്ല.

തകര്‍ന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകാനും കഴിയില്ല.

അബസ്വരം :
2010 ഡിസംബർ 6 ന്‌ ആയിരുന്നു അബസ്വരങ്ങൾ ബ്ലോഗ്‌ ലോകത്ത്‌ അടയാളപ്പെടുത്തൽ തുടങ്ങിയതും !

                                                                     1231
                                                                     ******
07.12.2016
മേരാ പ്യാരീ തമിഴ്‌നാട്‌ വാസിയോം, അണ്ണാച്ചി അണ്ണാച്ചിനിയോം...

ഹം ഇന്നലെ സെ കാർഡിയാക്ക്‌ അറസ്റ്റ്‌ കൊ മരണ്‌ കർന്നേക്കാ ലീഗൽ ടെണ്ടർ എട്ത്ത്‌ കളഞ്ചൂ ഹേ ! ഇസ്‌ലിയേ ആപ്പ്‌ കി അമ്മാ ക്കൊ കാർഡിയാക്ക്‌ അറസ്റ്റ്‌ കൊ മരൺ നഹി കർത്താ.

കാർഡിയാക്ക്‌ അറസ്റ്റ്‌ കെടച്ച അണ്ണാച്ചി, അണ്ണാച്ചിനിയോം മരണ്‌ സ്വീകാർ കർണ്ണേക്കേലിയേ സർക്കാർ ഹോസ്പിറ്റൽ മേം ജാക്കർ, കാർഡിയാക്ക്‌ അറസ്റ്റ്‌ കൊ കൊട്‌ത്ത്‌ കിഡ്നി ഫെയിലിയർ ഓർ ലിവർ സിറോസിസ്‌ ഓർ എയിഡ്സ്‌ ഓർ തൂറ്റക്കം ഐസി രോഗ്‌ കെ സെലക്റ്റ്‌ കർക്കെ തിരിമ്പി വാങ്ങി മരണ്‌ പെടണം ഹേ !

ഇസ്‌ലിയേ ഹം കാർഡിയാക്ക്‌ അറസ്റ്റ്‌ ലെസ്സ്‌ ഭാരത്‌ കൊ ബനാത്താഹേ.

ജയ്‌ ഹിന്ദ്‌ !

അബസ്വരം :
ഇത്തരം ഒരു പ്രസംഗം നടത്തി അമ്മയെ മക്കാറാക്കാതിരുന്നതിന്‌ മോഡിയണ്ണ്‌ നന്ദ്രി!


                                                                     1232
                                                                     ******
07.12.2016
"ഹലോ... പനീർ സെൽവം അണ്ണനല്ലേ ?"

"ആമ. നീങ്കയാര്‌ ?"

"ഞാൻ ഉസ്താദാ... കാന്തപുരത്ത്‌ ന്ന്."

"എന്ന വിഷയം ? സൊല്ലുങ്കോ !"

"ഒരു ചിന്ന ബിസ്‌നസ്‌ നടത്താൻ വിളിച്ചതാ..."

"എന്നാ വ്യാപാരം ? ചൊല്ലുങ്കോ..."

"അതായത്‌ അണ്ണാച്ചീ... അങ്കെ ജയലളിതാമ്മ ഉപയോഗിച്ച സാരി, ചീർപ്പ്‌, കണ്ണാടി, പല്ലിക്കുത്തി എന്തെങ്കിലും ഉണ്ടോ ?"

"അതെല്ലാം ഇരുക്ക്‌. എത്ക്ക്‌ ?"

"അത്‌ തന്നാൽ കേരളാവിലെ അണ്ണാച്ചികൾക്ക്‌ അത്‌ കാണിച്ച്‌ കൊടുത്ത്‌, അത്‌ സൂക്ഷിക്കാൻ ഒരമ്പലം ഉണ്ടാക്കാ ന്ന് പറഞ്ഞ്‌ കാശ്‌ പിരിക്കാ... പിന്നെ പല്ലിക്കുത്തി ഒക്കെ ഇട്ട വെള്ളം വിക്കാ.. ഞാൻ ഇവടെ അന്തമാതിരി ബിസ്‌നസ്‌ നെറയേ ചെയ്തിരിക്ക്ണ്‌. നല്ല കാശ്‌ കെടക്കും. നമക്ക്‌ ഫിഫ്റ്റി ഫിഫ്റ്റി ഷെയർ എട്ക്കാ.."

"ഡേയ്‌ പൊറമ്പോക്ക്‌, വെയ്യെടാ ഫോൺ.."

"അണ്ണാച്ചീ.. അതില്ലെങ്കിൽ അമ്മയെ അടക്കം ചെയ്ത സ്ഥലത്തെ കൊറച്ച്‌ മണ്ണെങ്കിലും..."

"ഡേയ്‌.... തിരുട്ട്‌ റാസ്ക്കൽ... എന്നാ നെനച്ചെടാ നീ... അറിവ്‌ കെട്ട മുണ്ടം, ഇത്ക്ക്‌ മേലെ പേശിയാൽ ഉന്നൈ സുമ്മാ വിടമാട്ടേൻ..."

അബസ്വരം :
"എന്താ ഉസ്താദേ... ഇങ്ങൾ ഫോൺ പിടിച്ച്‌ മൂടോഫായിരിക്ക്‌ണ്‌..."

"ഒന്നുല്യ പേരോടേ... പനീർ സെൽവം വിളിച്ച്‌ പറയാ ജയലളിത മൂപ്പരുടെ സ്വപ്നത്തിൽ വന്ന് എന്നെ വിളിച്ച്‌ ദൊയർക്കാൻ പറ്യാൻ പറഞ്ഞത്രേ..."

"അല്ലാഹു അക്ബർ... ഇന്ന് ഇക്കൊര്‌ വയള്‌ണ്ട്‌... അവടെ ചെന്ന് ഇത്‌ പറയട്ടെ..."

                                                                     1233
                                                                     ******
08.12.2016
"ഹും.. എന്റെ പട്ടി പോകും ടൈം മാഗസിന്റെ കവറിൽ ഇരിക്കാൻ... അതിനൊക്കെ ട്രമ്പിനേ കിട്ടുകയുള്ളൂ... ഇവിടെ അതിർത്തിയിൽ പട്ടാളക്കാർ കാവൽ നിൽക്കുമ്പോൾ ഞാനെങ്ങിനെ ടൈം മാഗസിന്റെ കവറിൽ കയറി ഇരിക്കും ? രാജ്യത്തിന്‌ വേണ്ടി കെട്ട്യോളെ ഉപേക്ഷിച്ച എനിക്ക്‌ എന്തോന്ന് ടൈം മാഗസിൻ ? എന്റെ ശ്രദ്ധ ഇപ്പോൾ ക്യാഷ്‌ ലെസ്സ്‌ എക്കണോമിയിൽ മാത്രമാണ്‌.. അതിൽ നിന്ന് എന്റെ മനസ്സിനെ ഞാൻ മാറ്റാൻ സമ്മയ്ക്കൂലാ... ടൈം മാഗസിന്റെ ലീഗൽ ടെൻഡർ എട്ത്ത്‌ കളയണം... കോപ്പിലെ ഒരു മാഗസിൻ..ഒന്ന് ദേശീയ ഗാനം ചൊല്ലാം.. മനസ്സ്‌ തണുക്കും..."

അബസ്വരം :
എന്നൊക്കെ ആത്മഗതിച്ച്‌ അയാൾ പൊട്ടിക്കരയുകയായിരുന്നു മക്കളേ...
പൊട്ടിക്കരയുകയായിരുന്നു...
കൂടെ അനുയായികളും....


                                                                     1234
                                                                     ******
08.12.2016
മുത്തലാഖ്‌ വിഷയം വരുമ്പോൾ ഭരണഘടന വലുത്‌ !

ചുരിദാറിട്ട്‌ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറുന്നത്‌ വരുമ്പോൾ അവിടെ വിശ്വാസവും തന്ത്രിയും വലുത്‌ !!

എന്താല്ലേ ?

അബസ്വരം :
ഒരേ ഭരണഘടനയും, നിയമവ്യവസ്ഥയും വെച്ചാണല്ലോ ഈ വിധികൾ വരുന്നത്‌ എന്നാലോചിക്കുമ്പോൾ അറിയാതെ രോമാഞ്ചിത ഹെയറാഞ്ചകം ആയി പോകുന്നു!


                                                                     1235
                                                                     ******
09.12.2016
"കർണാടക: പണം എടുക്കാനായി ബാങ്കിൽ ക്യൂ നിന്ന വിമുക്ത ഭടനെ പൊലീസ് ഉദ്യോഗസ്ഥന്‍ മർദ്ദിച്ചു. ബാങ്ക് തുറന്ന ഉടനെ പണം എടുക്കാനായി കാത്തു നിന്നവർ തള്ളിക്കയറിയപ്പോഴാണ് വിമുക്ത ഭടന് മർ‍ദ്ദനമേറ്റത്. 55 കാരനായ നന്ദപ്പ എന്നയാളാണ് മർദ്ദനത്തിന് ഇരയായത്." - വാർത്ത.

വിമുക്ത ഭടനാണെങ്കിലും അതിർത്തിയിൽ ചെന്ന് കാവൽ നിൽക്കാതെ ബാങ്കിൽ തെണ്ടിത്തിരിയുകയാണോ മാണ്ടത്‌ ? അപ്പൊ പിന്നെ മർദ്ദനം വേണ്ടത്‌ തന്നെ !

അബസ്വരം :
മർദ്ദനം തുടങ്ങുന്നതിന്‌ മുമ്പ്‌ ദേശീയ ഗാനം ചെല്ലാൻ മറന്നിട്ടില്ലല്ലോ അല്ലേ ?


                                                                     1236
                                                                     ******
10.12.2016
അയാൾ രാവിലെ 6 മണിക്ക്‌ ചെന്ന് ബാങ്കിന്‌ മുന്നിൽ ക്യൂ നിന്നു...

പത്ത്‌ മണിയോട്‌ കൂടി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ബാങ്കിന്റെ ഷട്ടർ ഉയർന്നു.

വരി നിൽക്കുന്നവരെ രണ്ട്‌ വരിയിലേക്കാക്കാനായി ബാങ്ക്‌ ഉദ്യോഗസ്ഥൻ പറഞ്ഞു : "പണം ഇടാൻ ഉള്ളവർ ഇവിടെ വരി നിൽക്കുക, എടുക്കാൻ ഉള്ളവർ അവിടേയും..."
വലിയ ക്യൂ പിളർന്ന് രണ്ടായി മാറി...!

അപ്പോൾ അയാൾ കൺഫ്യൂഷനിൽ ആയി !

അയാൾ ഉദ്യോഗസ്ഥനോട്‌ ചോദിച്ചു : "സാർ, ഞാൻ ഏത്‌ വരിയിലാണ്‌ നിൽക്കേണ്ടത്‌?"

ഉദ്യോഗസ്ഥൻ : "താങ്കൾക്ക്‌ പണം ഇടാനാണോ എടുക്കാനാണോ ഉള്ളത്‌ ?"

അയാൾ : "രണ്ടിനും ഇല്ല സാർ."

ഉദ്യോഗസ്ഥൻ : "പിന്നെ എന്തിനാണ്‌ ?"

അയാൾ : "രാജ്യത്തിന്‌ വേണ്ടി വല്ലതും ചെയ്തു എന്ന തോന്നൽ എനിക്ക്‌ ഉണ്ടാവാനാണ്‌ സാർ ഞാൻ വരി നിന്നത്‌. ബാങ്കിൽ വരി നിൽക്കുന്നത്‌ രാജ്യത്തിന്‌ വേണ്ടിയാണെന്നാണല്ലോ പ്രധാനമന്ത്രി പറഞ്ഞത്‌. അതിർത്തിയിൽ പട്ടാളക്കാർ വരി നിൽക്കുമ്പോൾ ഞാൻ ഇവിടെയെങ്കിലും വന്ന് വരി നിൽക്കേണ്ടേ സാർ ? അതിനുള്ള വരി എതാണ്‌ സാർ ?"

ഉദ്യോഗസ്ഥൻ : "ഓ.. ആ വരി അല്ലേ.. അത്‌ പത്ത്‌ മണി വരെ നിന്നാൽ മതി. താങ്കൾ ഇതുവരെ നിന്നല്ലോ... അപ്പോൾ താങ്കൾ രാജ്യത്തിന്‌ വേണ്ടി നല്ലത്‌ ചെയ്തിരിക്കുന്നു. ഇനി താങ്കൾ സമാധാനമായി പൊയ്ക്കോളൂ."

അയാൾ : "ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ സാർ ?"

ഉദ്യോഗസ്ഥൻ : "ഒന്ന് ദേശീയ ഗാനം ചെല്ലിക്കോളൂ... എന്നിട്ട്‌ പോകാം.. പോകുമ്പോൾ വീട്ടിൽ എത്തുന്നത്‌ വരെ മോഡിക്ക്‌ നല്ലത്‌ മാത്രം വരുത്തണേ, മോഡിയുടെ തലയിൽ തേങ്ങ വീഴരുതേ എന്ന് പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കൂ..."

അയാൾ : "ശരി സാർ.. ജയ്‌ ഹിന്ദ്‌."

ഉദ്യോഗസ്ഥൻ : "ജയ്‌ ഹിന്ദ്‌."

അബസ്വരം :
രാജ്യത്തിന്‌ മാതൃകയായ അയാൾക്ക്‌ എത്ര ലൈക്ക്‌ കൂട്ടുകാരേ ??


                                                                     1237
                                                                     ******
10.12.2016
"മെഡിക്കൽ പ്രവേശന പരീക്ഷക്കായി രണ്ടുമണിക്കൂർ നേരത്തേക്കു തട്ടമിട്ടില്ലെങ്കിൽ വിശ്വാസം ഇടിഞ്ഞു പോകുമോ ?" എന്ന് ചോദിച്ച അതേ കോടതി "ഒരോ സിനിമ പ്രദർശിപ്പിക്കുന്നതിന്‌ മുൻപും ദേശീയ ഗാനം ചൊല്ലി ദേശസ്നേഹം പ്രകടിപ്പിക്കണം" എന്ന് പറയുമ്പോൾ അതിൽ നിന്നും നാം പലതും മനസ്സിലാക്കേണ്ടതുണ്ട്‌.

അതിലെ ഏറ്റവും പ്രധാനപ്പെട്ടത്‌, "രണ്ട്‌ സിനിമകൾക്കിടയിൽ ദേശീയ ഗാനം ചൊല്ലിയില്ലെങ്കിൽ ഇടിഞ്ഞ്‌ പോകുന്നതാണ്‌ ദേശസ്നേഹം" എന്ന്‌ ഇന്നുകളിൽ കോടതി വിശ്വസിക്കുന്നു എന്നതാണ്‌.

"ഇത്രയും കാലം സിനിമകൾക്കിടയിൽ ദേശീയ ഗാനം ചൊല്ലാതിരുന്നത്‌, അത്‌ ചൊല്ലിയില്ലെങ്കിലും ദേശസ്നേഹം ഇടിഞ്ഞ്‌ പോകുന്ന പ്രശ്നം ഉണ്ടായിരുന്നില്ല എന്നത്‌ കൊണ്ടാണ്‌" എന്നതും നാം ഇതിൽ നിന്നും മനസ്സിലാക്കണമല്ലോ !

അബസ്വരം :
സംഘി ഭരണകാലത്ത്‌ ജനങ്ങളുടെ ദേശസ്നേഹം ഇടിഞ്ഞ്‌ പോകുന്നു എന്ന് തിരിച്ചറിയുകയും, അതിനെ തടയിടാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്ത കോടതിക്ക്‌ അഭിവാദ്യങ്ങൾ !

                                                                     1238
                                                                     ******
12.12.2016
ഇസ്ലാമില്‍ രണ്ടു ആഘോഷങ്ങള്‍ ആണ് ഉള്ളത്. ബലി പെരുന്നാളും, ചെറിയ പെരുന്നാളും. അത് എങ്ങനെയാണ് ആചരിക്കേണ്ടത് / ആഘോഷിക്കേണ്ടത് എന്ന് വ്യക്തമായി പ്രവാചകന്‍ പഠിപ്പിച്ച് തന്നിട്ടും ഉണ്ട്.

പ്രവാചകന്റെ മഹത്തായ ഹിജ്‌റ കഴിഞ്ഞ് മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈജി‌പ്ത് ഭരിച്ചിരുന്ന രാജാവായ മുളഫ്ഫര്‍ എന്ന വ്യക്തിയാണ് ആദ്യമായി നൂറ് പോത്തുകളെ അറുത്ത് ഭക്ഷണം വിളമ്പി നബിയുടെ ജന്മദിനം ആഘോഷിച്ചത് എന്ന് ചരിത്രം നമ്മോട് പറയുന്നു. അതിന് അദ്ദേഹത്തിന് പ്രചോദനമായതാവട്ടെ ക്രിസ്‌തുമസ്സും.

അതിലേക്ക്‌ ശോഭായാത്ര, കാവി നിറത്തിന്‌ പകരം പച്ചക്കളർ ചാമ്പി മിനുക്കി എടുത്തത്തോടെ ആധുനിക നബിദിനാഘോഷം രൂപപ്പെട്ടു.

ഇന്നിപ്പോൾ ആ റാലി നടത്തി ഉണ്ടാവുന്ന റോഡ്‌ ബ്ലോക്കിന്റെ നീളമാണ്‌, "വഴിയിൽ നിന്ന് തടസ്സം നീക്കുന്നത്‌ കൂടി പുണ്യമാണ്‌" എന്ന് പഠിപ്പിച്ച പ്രവാചകന്റെ ബർത്ത്‌ ഡേ ആഘോഷത്തിന്റെ കേമത്തം നിശ്ചയിക്കുന്ന ഘടകമായി മാറിയിരിക്കുന്നത്‌ എന്നതിനെ 'വിരോധ ആഭാസം' എന്നല്ലാതെ വേറെന്ത്‌ പറയാൻ ?

"നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്ന നരകത്തില്‍ നിന്നകറ്റുന്ന എല്ലാകാര്യങ്ങളും ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചിരിക്കുന്നു" എന്ന് പറഞ്ഞ പ്രവാചകന്‍ തന്റെ ജന്മദിനം ആഘോഷിക്കേണ്ടതുണ്ട് എങ്കില്‍ അതും ആഘോഷിച്ച് കാണിച്ചു തരുമായിരുന്നില്ലേ ?

ഇസ്ലാമിലെ ആഘോഷം രണ്ടല്ല, തന്റെ ജന്മദിനം ഉള്‍പ്പെടെ മൂന്നാണ് എന്നും പ്രവാചകന്‍ പഠിപ്പിച്ച് തരുമായിരുന്നില്ലേ ?

പ്രവാചകനോടുള്ള സ്നേഹം പഠിപ്പിക്കേണ്ടത് പ്രവാചകന്റെ ജീവിതം പിന്തുടര്‍ന്ന് കൊണ്ടാണ്. അല്ലാതെ പ്രവാചകന്‍ ജനിച്ച ദിനത്തില്‍ കുട്ടികളെ നട്ടുച്ച വെയിലില്‍ റോഡിലൂടെ "തുള്ളി ചാടെടാ കുഞ്ഞിരാമാ" കളിയും കളിപ്പിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ടല്ല നബിയോടുള്ള സ്നേഹം വെളിവാക്കേണ്ടത്. കൊടി തോരണ ധൂര്‍ത്ത് നടത്തിയല്ല "അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ആഹാരം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവന്നല്ല" എന്ന് പ്രഖ്യാപിച്ച പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്.

ഇത്‌ പറഞ്ഞാൽ പലർക്കും ദഹിക്കില്ല എന്നറിയാം. ഇതുകൊണ്ടൊന്നും അത്തരക്കാരുടെ കണ്ണോ, കാതോ തുറക്കില്ല എന്നും അറിയാം. എങ്കിലും ഉള്ളത്‌ പറയാതിരിക്കാൻ കഴിയില്ലല്ലോ !

എന്തായാലും നിങ്ങളായി, നിങ്ങളുടെ പാടായി !

അബസ്വരം :
പ്രവാചകനേക്കാൾ വലിയ മുസ്ലിം ആകാന്‍ നമുക്ക് കഴിയുമോ മക്കളേ ??


                                                                     1239
                                                                     ******
12.12.2016
നബിദിന ആഘോഷത്തെ ന്യായീകരിച്ച്‌ പലരും ഷെയർ ചെയ്യുന്ന ഒരു "കിടിലൻ" പോസ്റ്റ്‌ താഴെ കൊടുക്കുന്നു :

"നബിദിനത്തിലെവിടെയാണ് തെറ്റ്‌ ?

ആദ്യം പരിപാടി നിശ്ചയിക്കുന്നു ശേഷം,
1. പതാക ഉയർത്തൽ
2. റാലി
3. അനുസ്മരണം
4. അന്നദാനം

ഇതിലെവിടെയാണ് തെറ്റ്‌ ? മുകളിൽ പറഞ്ഞ കാര്യങ്ങൾ നബിദിനത്തിനല്ലാതെ നിങ്ങൾ നടത്തുന്നില്ലേ ?"

അബസ്വരം :
അപ്പൊ ഇതിലും തെറ്റ്‌ ഇല്ലല്ലോ അല്ലേ മക്കളേ ?

1. മുന്തിരി ജ്യൂസ്‌ ഉണ്ടാക്കുക
2. യീസ്റ്റ്‌ ചേർക്കുക
3. കുറച്ച്‌ ദിവസം കെട്ടിവെക്കുക
4. കെട്ടിവെച്ചത്‌ തുറക്കുക
5. ഗ്ലാസിലേക്ക്‌ ഒഴിക്കുക
6. കുടിക്കുക

ഇതിൽ ഏതെങ്കിലും ഒന്ന് ഹറാം ആണോ ?

മുകളിൽ പറഞ്ഞ കാര്യങ്ങൾ വൈനുണ്ടാക്കാനും, അത്‌ അകത്താക്കാനും അല്ലാതെ നിങ്ങൾ ചെയ്യുന്നില്ലേ ?

                                                                     1240
                                                                     ******
13.12.2016
അന്യമതസ്തരുടെ മത ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളിൽ പങ്കാളിയായി, അതിന്റെ ഫോട്ടോയും മറ്റും എടുത്തിട്ട്‌ "ഇതാ മതേതരത്വം, ഇതാ മതസൗഹാർദ്ദം" എന്നൊക്കെ ചാമ്പി മതസൗഹാർദ്ദം പ്രദർശിപ്പിക്കേണ്ട ഗതികേട്‌ വരുന്നുണ്ട്‌ എങ്കിൽ അത്‌ ആ സമൂഹത്തിന്റെ അപചയമാണ്‌ കാണിക്കുന്നത്‌.

അബസ്വരം :
അന്യമതസ്തരുടെ മത ആഘോഷങ്ങളുടെ ഭാഗമാവുന്നതല്ല മതേതരത്വം.
അന്യ മതസ്ഥന്‌ അയാളുടെ വിശ്വാസ, ആചാരങ്ങളുമായി ജീവിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് തിരിച്ചറിയുകയും, ആ സ്വാതന്ത്ര്യത്തിൽ കൈ കടത്താതിരിക്കുകയും ചെയ്യുക എന്നതാണ്‌ മതേതരത്വം. 

അന്യന്റെ ആചാരങ്ങൾക്കും മറ്റും ആപ്പടിക്കാതിരിക്കുകയും ചെയ്താൽ മതസൗഹാർദ്ദവും ആയി !


                                                                     1241
                                                                     ******
14.12.2016
ഒരു സംശയം ഉണ്ട്‌ മക്കളേ !

ഒരാൾക്ക്‌ എപ്പോൾ വേണമെങ്കിലും ദേശീയ ഗാനം ആലപിക്കാമല്ലോ. അതുപോലെ ദേശീയഗാനം കേട്ടാൽ വടി പോലെ നിൽക്കണം എന്നും ആണല്ലോ ഇപ്പോഴത്തെ നിയമം.

ഈ നിയമാവസ്ഥയിൽ ഞാൻ റോഡിലൂടെ പോകുമ്പോൾ എനിക്ക്‌ ദേശീയ ഗാനം പാടാൻ തോന്നി ഞാൻ പാടിയാൽ, അത്‌ കേൾക്കുന്നവരൊക്കെ എഴുന്നേറ്റ്‌ നിൽക്കേണ്ടേ ? ഓടുന്ന വണ്ടികൾ ഒക്കെ നിശ്ചലമാക്കേണ്ടേ ? അതിപ്പൊ ആംബുലൻസ്‌ ആയാലും ?

ബസ്സിലോ മറ്റു പൊതുഗതാഗത വാഹനങ്ങളിലോ പോകുമ്പോൾ ദേശീയഗാനം പാടിയാൽ ഡ്രൈവർ അടക്കം എഴുന്നേറ്റ്‌ നിൽക്കേണ്ടേ ? അപ്പൊ വണ്ടി ബ്രേക്ക്‌ ചവിട്ടാൻ ഒക്കെ കാത്ത്‌ നിന്നാൽ അത്‌ അറസ്റ്റ്‌ ചെയ്യാൻ ഉള്ള വകുപ്പ്‌ ആവൂലേ ?
പബ്ലിക്ക്‌ ടോയിലറ്റിന്റെ മുന്നിൽ നിന്ന് പാടിയാൽ അകത്ത്‌ കാര്യം സാധിക്കുന്നവർ ഒക്കെ എഴുന്നേറ്റ്‌ നിൽക്കേണ്ടേ ?

പ്രസവ മുറിയിൽ നിന്ന് പാടിയാൽ മാതാവിന്റെ ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്ക്‌ വരുന്ന കുട്ടി, ചലിക്കാതെ അതേ പൊസിഷനിൽ നിൽക്കേണ്ടേ ?

പോലീസ്‌ കള്ളനെ പിടിക്കാൻ ഓടുമ്പോൾ ഒരാൾ ദേശീയ ഗാനം ഉറക്കെ ചൊല്ലിയാൽ, പോലീസ്‌ ഓട്ടം നിർത്തി വടിപോലെ നിൽക്കേണ്ടേ ?

ഇങ്ങനെ ഒക്കെ ബഹുമാനിച്ചില്ലെങ്കിൽ അത്‌ അവഹേളനമാക്കി കേസ്‌ എടുക്കാലോ ല്ലേ ?

അബസ്വരം :
അല്ല, അങ്ങനെ ഒക്കെ തന്നെ അല്ലേ മക്കളേ ?
സംശയം തീർത്ത്‌ തരണേ...


                                                                     1242
                                                                     ******
14.12.2016
തിയേറ്ററിൽ ദേശീയ ഗാനം ചൊല്ലിക്കുന്നതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകൾ സജീവമാണല്ലോ. ഇതിൽ ഈ നിയമത്തെ എതിർത്ത്‌ സംസാരിക്കുന്നതിനായി ചാനലിൽ എത്തുന്നവർ കൃത്യമായി വിഷയം അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്‌ എന്നാണ്‌ എന്റെ നിരീക്ഷണം.

തിയേറ്ററിൽ ദേശീയ ഗാനം ചൊല്ലിക്കുന്നതിനെ ചാനലിൽ ലൈവ്‌ ആയി പൊളിച്ചടക്കാൻ ഒരു പണിയുണ്ട്‌. പക്ഷേ ഒരുത്തനും ആ പണി ഇതുവരെ ചെയ്യാത്തത്‌ അത്ഭുതപ്പെടുത്തുന്നു.

എന്താണ്‌ പണി എന്നല്ലേ ?

ഈ വിഷയത്തിൽ ചാനലിൽ ചർച്ച നടക്കുമ്പോൾ, തിയേറ്ററിൽ ദേശീയ ഗാനം ചൊല്ലിക്കുന്നതിനെ വിമർശിക്കുന്നയാൾ എണീറ്റ്‌ നിന്ന് "ജനഗണമന" ചൊല്ലുക. അപ്പോൾ ചർച്ചയിൽ പങ്കെടുക്കുന്ന അവതാരകൻ ഉൾപ്പടെ ഉള്ളവർക്ക്‌ എഴുന്നേറ്റ്‌ നിന്നല്ലേ പറ്റൂ ? അപ്പോൾ മൈക്ക്‌ ഓഫാക്കുകയോ, ചാനൽ പരസ്യത്തിലേക്ക്‌ പോകുകയോ ചെയ്താൽ അത്‌ ദേശീയ ഗാനത്തെ അപമാനിച്ച ഗണത്തിൽ വരില്ലേ?

ഒരു തവണ ദേശീയഗാനം ചൊല്ലി പൂർത്തിയായാൽ ഇരിക്കുക. 
പിന്നെ ഒരു മിനുട്ട്‌ കഴിഞ്ഞ്‌ വീണ്ടും എണീറ്റ്‌ നിന്ന്‌ ചൊല്ലുക.

ഇങ്ങനെ ഒരു ചർച്ചക്കിടയിൽ ഒന്നോ രണ്ടോ മിനുട്ട്‌ ഗ്യാപ്പിൽ ഒരുത്തൻ ദേശീയ ഗാനം ചൊല്ലാൻ തുനിഞ്ഞിറങ്ങിയാൽ ചർച്ചയുടെ കാര്യം തീരുമാനം ആവില്ലേ ?

സംഭവം മനോഹരമാവുകയും, ദേശസ്നേഹം നിറഞ്ഞ്‌ തുളുമ്പുകയും ചെയ്യും !
അതിന്‌ പകരം "അടിച്ചേൽപ്പിക്കൽ, വ്യക്തി സ്വാതന്ത്ര്യം, അനൗചിത്യം" ഇത്യാദി പദങ്ങൾ കൊണ്ട്‌ അമ്മാനമാടിയിട്ട്‌ കാര്യമില്ല.

അബസ്വരം :
ചെറ്യേ സ്പാനറോണ്ട്‌ അഴിക്കാനുള്ളത്‌ വല്യ സ്പാനറോണ്ട്‌ അഴിക്കാൻ നോക്കിയാൽ അഴിയുമോ ന്റെ ചാനൽ ചർച്ചിസ്റ്റുകളേ ?


                                                                     1243
                                                                     ******
15.12.2016
സംഘികൾ തീവ്രവാദത്തേയും, ഭീകരവാദത്തേയും വിമർശിക്കുന്നത്‌ കാണുമ്പോൾ, പെറ്റ്‌ വളർത്തി വലുതാക്കിയ സ്വന്തം അമ്മയെ "പൊലാടിച്ചീ" എന്ന് വിളിക്കേണ്ട ഗതികേടിലായ മക്കളെയാണ്‌ ഓർമ്മവരുന്നത്‌ ?

അബസ്വരം :
പെറ്റ്‌ പോറ്റിയ അമ്മയെ ഇങ്ങനെയൊക്കെ വിമർശിക്കുന്നത്‌ മോശമല്ലേ സംഘ്യുട്ട്യോളേ ?

                                                                     1244
                                                                     ******
16.12.2016
ATM ന്ന് ആ പേർ ഇട്ടവരെ സമ്മതിക്കണം. എത്ര അർത്ഥവത്തായ പേരാണത്‌ !

അബസ്വരം :
ATM - ആട്ടും തുപ്പും മോഡിക്ക്‌ !

                                                                     1245
                                                                     ******
16.12.2016
"രാഷ്ട്രീയ പാർട്ടികൾക്ക്‌ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാം. അതിന്‌ ഇൻകം ടാക്സ്‌ നൽകേണ്ടതില്ല. പണത്തിന്റെ സ്രോതസ്സും വെളിപ്പെടുത്തേണ്ടതില്ല." - വാർത്ത

ഇപ്പോൾ കാര്യങ്ങൾ വളരെ വളരെ വ്യക്തമായില്ലേ ? ബ്ലാക്ക്‌ മണി 30 - 40% കമ്മീഷൻ അടിച്ച്‌ ബി ജെ പി നോട്ട്‌ മാറ്റിക്കൊടുത്തു. ഇപ്പോൾ ആ നോട്ടുകൾ ബാങ്കിലേക്ക്‌ നിക്ഷേപിക്കാൻ എളുപ്പ വഴി ഉണ്ടാക്കി.

പാർട്ടിക്ക്‌ കോടികൾ ലാഭം.

അബസ്വരം :
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ്‌ ഇതെന്നതിൽ ഒരു സംശയവും ഇല്ല. നാട്ടുകാരെ ക്യൂ നിർത്തി നടത്തിയ അഴിമതി. നിരവധി ജീവനുകൾ വരികളിൽ നഷ്ടപ്പെടുത്തി നടത്തിയ അഴിമതി.
രാജ്യസ്നേഹികളുടെ അമേധ്യ ഭോജനം !

                                                                     1246
                                                                     ******
17.12.2016
ഒരു രാജ്യത്ത്‌ ഏറ്റവും കൂടുതൽ അവകാശങ്ങളും, ആനുകൂല്യങ്ങളും ലഭിക്കേണ്ടത്‌ സാധാപൗരന്‌ ആയിരിക്കേണ്ടതുണ്ട്‌. സാധാരണ ഒരു പൗരനേക്കാൾ ആനുകൂല്യങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക്‌ ലഭിക്കുന്നുണ്ട്‌ എങ്കിൽ ആ രാജ്യത്തിലെ രാഷ്ട്രീയവും, അതുവഴി ആ രാജ്യവും സഞ്ചരിക്കുന്നത്‌ സെപ്റ്റിക്ക്‌ ടാങ്കിലേക്കാണ്‌.

സാധാരണക്കാരനെ വെയിലത്ത്‌ വരിയിൽ നിർത്തുകയും, അവൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിൽ കയ്യിട്ട്‌ വാരുകയും ചെയ്ത ശേഷം, "രാഷ്ട്രീയ പാർട്ടികൾക്ക്‌ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാം, അതിന്‌ ഇൻകം ടാക്സ്‌ നൽകേണ്ടതില്ല, പണത്തിന്റെ സ്രോതസ്സും വെളിപ്പെടുത്തേണ്ടതില്ല" എന്ന് തിട്ടൂരം ഇറക്കുമ്പോൾ, അവിടെ നഷ്ടമാവുന്നത്‌ ഒരു പൗരന്‌ തന്റെ രാജ്യത്തോടുള്ള വിശ്വാസവും, സ്നേഹവും ആണെന്ന് പറയാതിരിക്കാൻ കഴിയില്ല.

നഷ്ടപ്പെട്ട ആ വിശ്വാസവും, സ്നേഹവും അതിർത്തിയിലെ പട്ടാളക്കാരനെ ഓർമ്മിപ്പിച്ചത്‌ കൊണ്ടോ, മിനുട്ടിന്‌ മിനുട്ടിന്‌ എഴുന്നേൽപ്പിച്ച്‌ നിർത്തി ദേശീയ ഗാനം ചൊല്ലിച്ചത്‌ കൊണ്ടോ തിരിച്ചു കിട്ടുകയും ഇല്ല.

അബസ്വരം :
ഇന്നുകളിൽ ഇന്ത്യാ രാജ്യത്തോട്‌ സഹതാപമാണ്‌ തോന്നുന്നത്‌. വേശ്യയുടെ അടുത്ത്‌ നിന്നും സദാചാരം പഠിക്കേണ്ടി വരുന്ന ഒരു കുട്ടിയുടെ അവസ്ഥയിലാണ്‌ സംഘികൾ രാജ്യസ്നേഹം പഠിപ്പിക്കുന്ന, അഴിമതി വിരുദ്ധത പഠിപ്പിക്കുന്ന ഇന്നുകളിലെ ഇന്ത്യ.


                                                                     1247
                                                                     ******
17.12.2016
കള്ളപ്പണം വെളുപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക്‌ ഒരു നിബന്ധനയും ഇല്ലാതെ വാതിൽ തുറന്നിട്ടതോടെ, ഇന്ത്യയിൽ തോന്നിയ പോലെ കോപ്രായം കാട്ടി ജീവിക്കാനും, നിയമാനുസൃതം തട്ടിപ്പ്‌ നടത്താനും സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങിയാൽ മതി എന്ന നിലയിലേക്ക്‌ കാര്യങ്ങൾ എത്തി നിൽക്കുന്നു.

ഇക്കണക്കിന്‌ പോയാൽ ഓരോ വ്യക്തിയും സ്വന്തം പേരിൽ ഒരോ രാഷ്ട്രീയ പാർട്ടി തുടങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ല.

അബസ്വരം :
കൊലപാതകം കൊള്ള, പിടിച്ചു പറി, ബലാൽസംഗം തുടങ്ങിയവ എല്ലാം സ്വന്തമായി പാർട്ടി ഉള്ളവർ ചെയ്താൽ അത്‌ നിയമവ്യവസ്ഥക്ക്‌ പുറത്താണ്‌ എന്ന തിട്ടൂരം കൂടി ഈ ഇന്ത്യാ മഹാരാജ്യത്ത്‌ പുറത്തിറങ്ങിയാൽ ആരും ഞെട്ടേണ്ടതില്ല. പകരം സ്വന്തം പേരിൽ എത്രയും പെട്ടന്ന് ഒരു രാഷ്ട്രീയ പാർട്ടി റജിസ്റ്റർ ചെയ്യുക.                                                                     1248
                                                                     ******
18.12.2016
"കുമ്മനത്തിനും, സുരേന്ദ്രനും Y കാറ്റഗറി സുരക്ഷ." - വാർത്ത

അബസ്വരം :
തീട്ടക്കുഴിക്ക്‌ Y കാറ്റഗറി സുരക്ഷ നൽകുന്ന ലോകത്തിലെ ഏകരാജ്യം എന്ന ബഹുമതി ഇന്ത്യക്ക്‌ സ്വന്തം !
സ്വച്ച്‌ അഭിയാൻ കൊണ്ടുണ്ടായ ഒരോരോ നേട്ടങ്ങളേയ്‌ !

                                                                     1249
                                                                     ******
19.12.2016
ഒരു സംഘിത്തലവന്റെ സാന്നിധ്യത്തിലേ മുജാഹിദ്‌ വിഭാഗങ്ങൾക്ക്‌ ലയിക്കാൻ കഴിയുമായിരുന്നുള്ളൂ എങ്കിൽ ആ ലയനം ഒഴിവാക്കുകയായിരുന്നു ഏറ്റവും ഉത്തമം.

"സംഘികൾ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല" എന്ന് വ്യക്തമാണ്‌ എന്നിരിക്കേ സംഘിത്തലവൻ ശ്രീധരൻ പിള്ള ഒരിക്കലും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല. മറിച്ച്‌ സംഘ്‌ പരിവാറിനെയാണ്‌ അയാൾ പ്രതിനിധീകരിക്കുന്നത്‌. ഇതറിഞ്ഞിട്ടും മുജാഹിദ്‌ സംഘടനകളുടെ ലയനത്തിൽ എന്തിനാണ്‌ സംഘി പ്രാതിനിധ്യം ?

അബസ്വരം :
കാന്തപുരം സംഘികളുടെ കൂടെ നടക്കുന്നതിൽ വിമർശിക്കുന്ന മുജാഹിദുകളും, ലയന സമ്മേളനത്തിലെ സംഘി പ്രാതിനിധ്യത്തെ അനുകൂലിക്കുന്നുണ്ടോ എന്നറിയാൻ ഒരു ആകാംക്ഷ !


                                                                     1250
                                                                     ******
20.12.2016
"ശ്രീധരൻ പിള്ള സംഘ്‌ പരിവാറിലെ മിതവാദിയാണ്‌." - ചിലർ

അബസ്വരം :
സംഘ്‌ പരിവാറിലെ മിതവാദി എന്നത്‌, "മനുഷ്യനെ ആകെ കടിച്ച്‌ പറിക്കാതെ മൂന്ന്‌ കടി മാത്രം കടിക്കുന്ന പേപ്പട്ടി നല്ല മനുഷ്യത്വമുള്ള പേപ്പട്ടിയാണ്‌" - എന്ന് പറയുന്നത്‌ പോലെയാണ്‌.


അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക


1 comment:

  1. ദേശ്‌ കെ പുരോഗതി കേലിയേ ഹം പുതിയ ചില നിയമങ്ങൾ കൊണ്ട്‌ വരുന്നൂ ഹേ.

    ഭാരത്‌ കെ സുഗന്ധ്‌ പൂരിത്‌ കർന്നേ കേലിയേ, കുശു ഓർ വളിക്കൊ നിയന്ത്രൺ കർത്താഹും. ഇസ്കേലിയേ ഏക്‌ ദിൻ മേം ദസ്‌ വളി കെ കൂടുതൽ ഇടാൻ പാടില്ലാഹേ. ദസ്‌ വളിക്കെ കൂടുതൽ ഇടുന്ന വളിക്ക്‌ പാഞ്ച്‌ റൂപീ പെർ വളി സുഗന്ധ്‌ ടാക്സ്‌ റിലയൻസ്‌ പെട്രോൾ പമ്പ്‌ മേം അടക്കണം ഹേ !


    ആപ്പ്‌ നെ തീൻ ജട്ടി കെ കൂടുതൽ ഉപയോഗ്‌ നഹി കർത്താ ഓർ കൈവശ്‌ നഹി വക്കാ. ഓട്ട ജട്ടി ആണെങ്കിൽ ഹെ ചാർ ജട്ടി ഉപയോഗിച്ചു കൊള്ളൂ ഹൈം.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....