Saturday, February 11, 2017

അബസ്വര സംഹിത - ഇരുപത്തിആറാം ഖണ്ഡം


ജല്ലിക്കെട്ടും, പനിനീര്‍ തെളിയും നടത്തി അബസ്വരങ്ങള്‍ പ്രയാണം തുടരുന്നു...


                                                                     1251
                                                                     ******
20.12.2016
സംഘികളേയും, കമ്യൂണിസ്റ്റുകളേയും ഒന്നിപ്പിച്ച്‌ "സംഘ്യൂണിസ്റ്റ്‌" ആക്കിയ UAPA ക്ക്‌ എത്ര ലൈക്ക്‌ കൂട്ടുകാരേ ?

അബസ്വരം :
ബോലോ ലാൽ സലാം മാതാ കീ ജയ്‌ !
ഇങ്കിലാബ്‌ ഊപ്പബാദ്‌ !!

                                                                     1252
                                                                     ******
21.12.2016
അവനവനു വേണ്ടിയല്ലാതെ അപരന്നായ്‌
ഊപ്പ കയറ്റി
കുലം വിട്ടു പോയവൻ
ഊപ്പസാക്ഷീ.....
കമ്മ്യൂണിസത്തിൽ ജനിച്ചവൻ
ചെയ്തികളിൽ ഒരു -
സംഘി താരകം മുഖ്യമന്ത്രീ.....
ലാവലിൻ കേസുമായ്‌
പട്ടം പോകാതിരിക്കാൻ -
ഇരുൾ വഴിയിൽ ഊപ്പയായ്‌
മുഖ്യമന്ത്രീ....
പ്രണയവും പൂക്കളും ശബളമോഹങ്ങളും -
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും...
കേസിൽനിന്നൂരാൻ വേണ്ടി നിതാന്തം ഒരാദർശ -
വേരിന്നു
ആപ്പടിച്ച്‌ ഊപ്പ ചുമത്തിയോൻ...
അവനവനു വേണ്ടിയല്ലാതെ സംഘിക്കായ്‌
ഊപ്പകയറ്റി
കുലം വിട്ടു പോയവൻ
മുഖ്യമന്ത്രീ....
വിപ്ലവവർണ്ണക്കനവ് നിറയുന്ന
ജീവിതം -
ബലിനൽകി സംഘിയായോൻ
മുഖ്യമന്ത്രീ...
അന്ധകാരത്തിൽ ഇടയ്ക്കിടയ്ക്കെത്തുന്ന -
ഊപ്പ ചാമ്പി മുഖ്യമന്ത്രീ...
അച്ചുവിന്‌ കാബിനെറ്റ്‌
മാത്രം കൊടുത്തവൻ-
സംഘിക്ക്‌
കരളും കരുത്തും കൊടുത്തവൻ...
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല
സ്ഥാനത്തിനൂർജ്ജമായ്‌ ഊറ്റിയോൻ
മുഖ്യമന്ത്രീ....
എവിടെയോ കത്തിച്ചു വച്ചൊരു
ചന്ദനത്തിരി പോലെ എരിയുന്നതിന്‌
പാർട്ടിസാക്ഷി...
ക്ലിഫ് ഹൗസിലെ സുപ്രഭാതം നെഞ്ചിനൂക്കായ്
പുലർന്നവൻ മുഖ്യമന്ത്രീ....
ഊപ്പ നനച്ചു മഹാകല്പവൃക്ഷമായ്
സംഘി സിദ്ധാന്ത
ആശയം വളർത്തുവോൻ....
അവഗണന അടിമത്വ അപകർഷ
ജീവിതം
അധികാര ധിക്കാരമധിനിവേശം...
എവിടെയീ പ്രതിമാനുഷധൂമമു
യരുന്നതവിടെ-
ന്യായീകരണവുമായ്‌ മുഖ്യമന്ത്രീ...
ലാവലിൻ കേസിലെ സി ബി ഐ നെഞ്ചിനു പേടിയായ്‌ പോയവൻ മുഖ്യമന്ത്രീ...
അവനവനു വേണ്ടിയല്ലാതെ അപരന്നായ്‌
ഊപ്പകയറ്റി
ജയിലിലേക്കയച്ചവൻ
മുഖ്യമന്ത്രീ...
ഒരിടത്തവന്നു പേര്
പിണറായി വിജയെന്നെങ്കിൽ -
ഒരിടത്തവന്നു മോഡി പേര്...
ഒരിടത്തവന് അമിത്‌ ഷാ എന്നാണ്-
വേറൊരിടത്തവന്നു
ഹിറ്റ്‌ലർ പേര്...
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും...
ഊപ്പ സാക്ഷീ നീ മഹാ പര്വതം
കണ്ണിനെത്താത്ത ദൂരത്തുയർന്നു
നിൽക്കുന്നു നീ...
ഊപ്പ സാക്ഷീ നീ മഹാ സാഗരം -
എന്റെ ഹൃത്ച്ചക്രവാളം നിറഞ്ഞേ കിടപ്പു
നീ....
അവനവനു വേണ്ടിയല്ലാതെ സംഘിക്കായ്‌
ഊപ്പ ചുമത്തി
കമ്മ്യൂണിസം വിട്ടു പോയവൻ
മുഖ്യമന്ത്രീ...

അബസ്വരം :
മ്മടെ ഏറ്റവും പുതിയ ഗവിത "ഊപ്പസാക്ഷി" നിങ്ങൾക്കായി സമർപ്പിക്കുന്നു.
ആശീർവ്വദിച്ചാലും അനുഗ്രഹിച്ചാലും...
അനുമോദനത്തിന്റെ ലൈക്കുകളും, കമന്റുകളും, ഷെയറുകളും സമർപ്പിച്ചാലും സൂർത്തുക്കളേ....!!

                                                                     1253
                                                                     ******
22.12.2016
"നരേന്ദ്ര മോഡി ഗംഗാ നദി പോലെ പരിശുദ്ധം." - ബി ജെ പി

ആയിരക്കണക്കിന്‌ കോടികൾ ചിലവൊഴിച്ചിട്ടും മാലിന്യ മുക്തമാക്കാൻ കഴിയാത്ത ഗംഗാനദിയോട്‌ കാവ്യാത്മകമായി മോഡിയെ ഉപമിച്ച രവി ശങ്കർ പ്രസാദിന്‌ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം.

രണ്ടും ഒരു പോലെ മാലിന്യ പൂരിതമാണെന്ന്, "പരിശുദ്ധം" എന്ന വാക്കുപയോഗിച്ച്‌ പറയാൻ വേറാർക്ക്‌ കഴിയും ?

അബസ്വരം :
ബി ജെ പിയിൽ ഇത്രയും വല്യ സാഹിത്യകാരന്മാർ ഉണ്ടല്ലേ..

                                                                     1254
                                                                     ******
24.12.2016
"കേന്ദ്ര സർക്കാർ കലണ്ടറിൽ എല്ലാ പേജിലും മോഡിയുടെ ചിത്രം." - വാർത്ത
അബസ്വരം :
കലണ്ടർ, ടൂറിസം, പേ ടിഎം, ജിയോ, കക്കൂസ്‌ ക്ലീനർ...
സാധനം എന്തായാലും
ചിത്രം മോഡിടെ മോന്ത തന്നെ !


                                                                     1255
                                                                     ******
24.12.2016
എല്ലാ കൃസ്തുമത വിശ്വാസികൾക്കും കൃസ്തുമസ്‌ ആശംസകൾ നേരുന്നു.
ഇത്തരത്തിൽ ഒരു പോസ്റ്റ്‌ ഇടുമ്പോൾ ചിലർ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും, അതിനുള്ള മറുപടിയും ഇപ്പോഴേ പറഞ്ഞേക്കാം...

"നബിദിനം ആഘോഷിക്കുന്നതിനെ വിമർശിക്കുന്ന നിങ്ങളാണോ കൃസ്തുമസ്‌ ആശംസ നേരുന്നത്‌ ? ഇത്‌ ഇരട്ടത്താപ്പല്ലേ?" എന്നതായിരിക്കും അതിൽ പ്രധാന ചോദ്യം.

ഒരു കാര്യം വ്യക്തമായി പറയട്ടെ. ഇസ്ലാമിൽ ഇല്ലാത്ത ഒരു ആഘോഷം ഉണ്ടെന്ന് പറഞ്ഞ്‌ അത്‌ നടത്തുന്നത്‌ കൊണ്ടാണ്‌ നബിദിന ആഘോഷ പേക്കൂത്തുകളെ വിമർശിക്കുന്നത്‌. കൃസ്തുമസ്‌ എന്ന ആഘോഷം ഇസ്ലാം മതത്തിന്റെ ലേബലിൽ അല്ല നടത്തുന്നത്‌. അത്‌ കൃസ്തുമതത്തിന്റെ ലേബലിൽ ആണ്‌. ഞാൻ വിശ്വസിക്കുന്ന ഒരു മതത്തിന്റെ പേരിൽ, മതം പഠിപ്പിക്കാത്ത ഒരു ആഘോഷമോ ആചാരമോ നടത്തുമ്പോൾ "അത്‌ തെറ്റാണ്‌"എന്ന്‌ പറയാനുള്ള അവകാശവും, ബാധ്യതയും എനിക്കുണ്ട്‌. ഞാൻ കൃസ്തുമസ്‌ ആഘോഷിക്കാറില്ല. എന്ന് വെച്ച്‌ അത്‌ ആഘോഷിക്കുന്നവർക്ക്‌ ഒരു ആശംസ നേർന്നു എന്ന് കരുതി അത്‌ ഇസ്ലാമികമായി തെറ്റാവും എന്നും ഞാൻ കരുതുന്നില്ല.

"ഈസാ നബിയല്ലേ യേശുകൃസ്തു. അപ്പോൾ നിങ്ങൾ കൃസ്തുമസ്‌ ആശംസ നേരുമ്പോൾ, ഈസ (അ) ദൈവത്തിന്റെ മകനാണെന്ന് സമ്മതിക്കുകയും, അദ്ധേഹം ജനിച്ചത്‌ ഡിസംബർ 25 ആണെന്ന് അംഗീകരിക്കുകയും അല്ലേ ചെയ്യുന്നത്‌ ? അത്‌ ഇസ്ലാമികമാണോ ?" തുടങ്ങിയ ചോദ്യങ്ങളും ചിലർക്ക്‌ ചോദിക്കാനുണ്ടാവും.

അവരോട്‌ ഒറ്റക്കാര്യമേ പറയാനുള്ളൂ. ഈസ നബി ദൈവ പുത്രൻ ആണെന്ന വിശ്വാസം എനിക്ക്‌ ഉണ്ടായിരുന്നു എങ്കിൽ ഞാൻ കൃസ്തുമതത്തിന്റെ ഭാഗമാകുമായിരുന്നു.

മറ്റൊരു മതവിശ്വാസികൾ ആഘോഷം നടത്തുമ്പോൾ, അവരുടെ മതത്തിന്റെ ഭാഗമാവാതെ, ആ ആഘോഷത്തിന്റെ ഭാഗമാവാതെ, അവരുടെ ആഘോഷങ്ങൾക്ക്‌ ഒരു ആശംസ അർപ്പിച്ചാൽ ഒലിച്ച്‌ പോകുന്നതല്ല എന്റെ വിശ്വാസം എന്ന ഉത്തമബോധ്യം എനിക്കുണ്ട്‌.

അബസ്വരം :
എന്റെ വിശ്വാസം ഇങ്ങനെയൊക്കെയാണ്‌ ഭായ്‌ !

                                                                     1256
                                                                     ******
25.12.2016
മേരാ പ്യാരീ ദേശ്‌ വാസി കാക്കായോം, കുരുവിയോം, പരുന്തോം, ഓർ ബാക്കി ദേശാടൻ ഓർ വിദേശാടൻ പക്ഷിയോം...

മേം ആപ്പ്‌ കൊ അച്ചാ ദിൻ കേലിയേ, ആപ്പ്‌ കോ തൂറി പരത്താൻ 3600 ക്രോർ കി കക്കൂസ്‌ അറബിക്കടൽ മേം ബനാനേക്കേലിയേ തറക്കല്ല് ഇട്ടു ഹേ...

ആപ്പ്‌ ആപ്പ്ക്കൊ കുടുംബസമേത്‌ ആക്കർ ഇസ്‌ കക്കൂസ്‌ മേം ബൈഠ്‌ കർ, ചിന്തൻ ബൈഠക്ക്‌ ഓർ ലൈനടിക്കൽ ഓർ തൂറി പരത്തൽ കർക്കെ ലൈഫ്‌ കൊ എൻജോയ്‌ കരോ !


അതിർത്തീമേം പട്ടാളക്കാർ സ്റ്റാൻഡിംഗ്‌ കർത്തുകയാണ്‌. അതിനാൽ മേം ഇപ്പൊ പോയിട്ട്‌ പിന്നെ വരാം ഹേ..

ജയ്‌ അംബാനി !
വന്ദേ അദാനി !!

അബസ്വരം :
കാക്കക്കും കിളികൾക്കും തൂറാൻ 3600 കോടിയുടെ കക്കൂസ്‌ അറബിക്കടലിൽ പണിയുന്ന മോഡിക്ക്‌ എത്ര ലൈക്ക്‌ സൂർത്തുക്കളേ...

                                                                     1257
                                                                     ******
25.12.2016
കൃസ്തുമസ്‌ ആശംസ നേരുന്നതിനെ വിമർശിക്കുന്ന മുഫ്തിമാരൊക്കെ നിക്കാഹ്‌ കർമ്മം ഇല്ലാത്ത അന്യമതസ്തരുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത്‌ നന്നായി വയറ്‌ നിറച്ച്‌ വരാറുണ്ടല്ലോ അല്ലേ ?

ഇസ്ലാമികമായി നിക്കാഹ്‌ ബന്ധം ഇല്ലാത്ത ലൈംഗിക ബന്ധങ്ങൾ ഒക്കെ വ്യഭിചാരക്കണക്കിലാണല്ലോ വരുക ! അത്‌ വെച്ച്‌ നോക്കുമ്പോൾ അന്യമതസ്തരുടെ വിവാഹത്തിൽ പങ്കെടുക്കുന്നത്‌ "വ്യഭിചാരത്തിന്‌ കുറച്ച്‌ ആളുകൾ ലൈസൻസ്‌ നൽകുന്ന" ചടങ്ങിൽ പങ്കെടുക്കുന്നതിന്‌ തുല്യമല്ലേ മക്കളേ ? മാത്രമല്ല ആ മതക്കാരുടെ പ്രാർത്ഥനകളും, ആചാരങ്ങളും അവിടെ നടക്കും ! അതിനു സാക്ഷിയാവുന്നത്‌ ഏത്‌ കണക്കിൽ വരും പണ്ഡിതരേ ?

കൂടെ "നജ്‌റാനിൽ നിന്നും വന്ന ക്രൈസ്തവർക്ക് പ്രാർത്ഥനക്കു പള്ളിയിൽ സൗകര്യം നൽകിയ പ്രവാചകൻ ചെയ്തത്‌ തെറ്റോ ശരിയോ ? ഏത്‌ കണക്കിൽ വരും അത്‌ ?" എന്നും ഒന്ന് വിശദമാക്കി തരുമോ ?

അബസ്വരം :
അപ്പൊ കൃസ്തുമത വിശ്വാസികൾക്ക്‌ ഒരിക്കൽ കൂടി കൃസ്തുമസ്‌ ആശംസകൾ !

                                                                     1258
                                                                     ******
26.12.2016
കാന്തപുരം അബോക്കരാക്കാന്റെ മകനും, തന്തയുടെ പാതയിൽ ഉടായിപ്പും ആയി ഇറങ്ങിയിട്ടുണ്ട്‌ !

"ഗിഫ്റ്റ്‌ റ്റു പാരഡൈസ്‌" എന്ന പെട്ടിയുമായാണ്‌ മകൻ കാന്തപുരത്തിന്റെ വരവ്‌ !

സംഭവം എന്താണെന്നറിയേണ്ടേ രമണാ ?

അതായത്‌ ഒരോ കുടീലും ആളെണ്ണം വെക്കാൻ മൂപ്പർ ഒരോ ചെറിയ പെട്ടി നൽകും. കുടീൽ ഉള്ളവരൊക്കെ ആ പെട്ടിയിൽ കായി ഇടുക. കുട്ട്യോളെ സമ്പാദ്യ - സംഭാവന ശീലങ്ങൾ വളർത്താൻ ഇത്‌ സഹായിക്കും എന്നും മൂപ്പർ തള്ളുന്നുണ്ട്‌. എന്നിട്ട്‌ ഈ പെട്ടി നിറയുമ്പോൾ അത്‌ മർക്കസ്സിലേക്ക്‌ എത്തിക്കുക. അപ്പൊ മർക്കസ്‌ വേറെ കാലിപ്പെട്ടി കൊടുക്കും !

എപ്പടി ഐഡിയ ?? പൊളിച്ചല്ലോ ല്ലേ ?

"സ്വർഗ്ഗത്തിലേക്ക്‌ എത്താൻ കഴിയുന്ന ബോക്സ്‌" എന്നാണ്‌ ജൂനിയർ കാന്തപുരം അതിനെ വിശദീകരിക്കുന്നത്‌ !

ബേറെ ഒരു രസവും ഉണ്ട്‌. മർക്കസ്‌ പെട്ടി കൊടുക്കുമ്പോൾ, പെട്ടിയുടെ വില മർക്കസിലേക്ക്‌ സംഭാവനയായി കൊടുക്കാനുള്ള സൗകര്യവും ഉണ്ട്‌...!

ആ പെട്ടിടെ കായി വാങ്ങീലെങ്കി, പെട്ടി കൊണ്ടോണോർക്ക്‌ ഒരു ബെഷമം ആവൂലേ? ആ ബെഷമം കൂടി ഇല്ലാതാക്കാൻ മോൻ എടുത്ത ഒരു റിസ്ക്കേയ്‌ !

മനുഷ്യനെ സ്വർഗ്ഗത്തിലെത്തിക്കാൻ വാപ്പിം, മകനും പെടുന്ന പെടാപാട്‌ കണ്ടാൽ, മനസാക്ഷി ഉള്ളവരുടെ കണ്ണിൽ നിന്ന് രണ്ട്‌ തുള്ളി കണ്ണീർ ഭൂമിയിലേക്ക്‌ വീണ്‌ പോവും!

അബസ്വരം :
മത്തൻ കുത്തിയാ കുമ്പളം മൊളക്കൂലെങ്കിലും, ചെറ്യ മത്തനായി മൊളക്കും ന്ന് കരുതി. ഇതിപ്പൊ വിത്ത്‌ മത്തനേക്കാളും വല്യ മത്തനായല്ലോ !

                                                                     1259
                                                                     ******
27.12.2016
കാന്തപുരത്തിന്റെ ഉടായിപ്പുകൾക്കെതിരെ വല്ലതും എഴുതിയാൽ കാന്തഭക്തർ എഴുന്നള്ളിക്കുന്ന ചില "പ്രധാന" ചോദ്യങ്ങളും, അവക്ക്‌ ഉള്ള മറുപടികളും :

01. പണ്ഡിതന്മാരെ പരിഹസിക്കാമോ ?
Ans : മതത്തെ വിൽപ്പനചരക്ക്‌ ആക്കി വ്യാപാരം നടത്തുന്നവരെ ഞാൻ പണ്ഡിതനായി കാണുന്നില്ല. തൊപ്പിയോ, താടിയോ, വേഷഭൂഷാദികളോ അല്ല പാണ്ഡിത്യത്തിന്റെ ലക്ഷണം എന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു. അതുകൊണ്ട്‌ കാന്തപുരം ഒരു പണ്ഡിതനല്ല. മതവിശ്വാസം മുന്നിൽ നിർത്തി കച്ചവടം നടത്താൻ അറിയുന്ന ഒരു ബിസ്സിനസ്സുകാരൻ മാത്രമാണ്‌ അദ്ദേഹം.

02. നിങ്ങൾ അയാളെ അംഗീകരിക്കുന്നില്ലെങ്കിൽ അയാൾക്ക്‌ പിരിവ്‌ കൊടുക്കേണ്ട. പകരം മിണ്ടാതിരുന്നുകൂടെ ?
Ans : ഞാൻ വിശ്വസിക്കുന്ന ഇസ്ലാം മതത്തെ മുടിയും, പെട്ടിയും, ചട്ടിയും വെച്ച്‌ വിൽപ്പനച്ചരക്ക്‌ ആക്കുമ്പോൾ, മൗനം പാലിച്ച്‌, മൗന സമ്മതം നൽകുകയല്ല വേണ്ടത്‌ എന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു. "ഇത്‌ അല്ല ഇസ്ലാം, ഇത്‌ തട്ടിപ്പ്‌ ആണ്‌" എന്ന് വിളിച്ച്‌ പറയാനുള്ള ബാധ്യതയും, ഉത്തരവാദിത്വവും എനിക്ക്‌ ഉണ്ട്‌.

03. അയാൾ അനാഥാലയങ്ങൾ നടത്തുന്നില്ലേ ? നല്ല കാര്യങ്ങൾ ചെയ്യുന്നില്ലേ ? പിന്നെ എന്തിന്‌ വിമർശിക്കുന്നു ?
Ans : 100 രൂപ തട്ടിപ്പിലൂടെ ഉണ്ടാക്കി, അതിൽ നിന്നും പത്താ ഇരുപതോ രൂപ ദാനം ചെയ്താൽ അത്‌ മഹത്തരം ആണെന്ന് ഞാൻ കരുതുന്നില്ല. ഇസ്ലാമിൽ ലക്ഷ്യം മാത്രമല്ല മാർഗ്ഗവും പ്രധാനമാണ്‌. ഒരു അനാഥാലയത്തിന്‌ വരുമാനം കണ്ടെത്താൻ ഒരു കള്ള്‌ ഷാപ്പ്‌ തുടങ്ങിയാൽ കഴിയും എങ്കിൽ, അങ്ങനെ ചെയ്താൽ അത്‌ ഇസ്ലാമികം ആവുമോ ? അനാഥാലയത്തിന്‌ പണം ഉണ്ടാക്കാൻ ആണെങ്കിൽ മോഷണം ഹലാൽ ആവുമോ ?

04. നിങ്ങളെക്കൊണ്ട്‌ ഒരാളെങ്കിലും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ടോ ? നിങ്ങൾ എത്ര പേരെ സഹായിച്ചിട്ടുണ്ട്‌ ?
Ans : "വലത്‌ കൈക്കൊണ്ട്‌ കൊടുക്കുന്നത്‌, ഇടത്‌ കൈ അറിയരുത്‌" എന്ന് വിശ്വസിക്കുന്നവൻ ആണ്‌ ഞാൻ. അതുകൊണ്ട്‌ തന്നെ ഇത്തരം കാര്യങ്ങൾ നോട്ടീസ്‌ അടിച്ച്‌ വിതരണം ചെയ്യാറില്ല. ഞാൻ അംഗീകാരം ആഗ്രഹിക്കുന്നത്‌ നിങ്ങളിൽ നിന്നല്ല !

05. അയാളെ എത്ര വിമർശിച്ചിട്ടും അയാളുടെ കൂടെ ആളുകൾ ഇല്ലേ ? എത്രയോ പേർ അയാളെ ആദരിക്കുന്നില്ലേ ? സ്നേഹിക്കുന്നില്ലേ ?
Ans : തീർച്ചയായും ആളുകൾ കൂടെ ഉണ്ടാവും. തെറ്റിദ്ധരിക്കപ്പെടാൻ എന്നും ഒരു വലിയ വിഭാഗം തന്നെ സമൂഹത്തിൽ ഉണ്ടാവുമല്ലോ !
സുധാമണിയെ ആദരിക്കുന്നവരും, സണ്ണി ലിയോണിനെ സ്നേഹിക്കുന്നവരും ഒക്കെ സമൂഹത്തിൽ ഉണ്ടെന്ന് കരുതി അവർ ചെയ്യുന്നത്‌ എല്ലാം ഇസ്ലാമികമാണ്‌ എന്നാവുമോ ?

അബസ്വരം :
ഇത്രയും പറഞ്ഞിട്ടും മനസ്സിലാകാത്തവർക്ക്‌ ഇനി മനസ്സിലാവണം എങ്കിൽ അവർ തങ്ങളുടെ തലയിൽ നിറച്ച "കാന്തഭക്തി" തലയിൽ നിന്ന് എടുത്ത്‌ കളഞ്ഞ്‌, തല ശുദ്ധിയാക്കി വരേണ്ടതുണ്ട്‌. അത്‌ ചെയ്യാതെ അവരുടെ തലയിൽ ഒന്നും കയറില്ല !

                                                                     1260
                                                                     ******
27.12.2016
പോലീസ്‌ സ്റ്റേഷനുകളിൽ നടത്തിക്കുന്ന യോഗാസനത്തിന്‌ പേരും, സ്റ്റെപ്പുകളും ആയി.

പുരുഷ പോലീസുകാർക്ക്‌ ഉള്ള സ്റ്റെപ്പുകൾ :

01. പാന്റ്‌, ഷർട്ട്‌ തുടങ്ങി യൂണിഫോം പൂർണ്ണമായി അഴിക്കുക.


02. ജട്ടി അഴിക്കുക.

03. എന്നിട്ട്‌ നന്നായി കുമ്പിട്ട്‌ നിൽക്കുക.

04. കുമ്പിട്ട്‌ നിൽക്കുന്നത്‌ "റ" ഷേപ്പിൽ ആകുന്നത്‌ വരെ വളയുക.

05. അങ്ങിനെ നിൽക്കുമ്പോൾ രണ്ട്‌ ഉണ്ടയും, ഒരു കോലും കാണും. അതിനു സല്യൂട്ട്‌ അടിച്ചുകൊണ്ടിരിക്കുക.

06. സല്യൂട്ട്‌ അടിക്കുന്നതിനോടൊപ്പം ശ്വാസം വിടാതെ "ജയ്‌ അംബാനി", "വന്ദേ അദാനി" എന്നീ മോഡീ മന്ത്രങ്ങൾ 50 തവണ ഉരുവിടുക.

07. പിന്നീട്‌ പൂർവ്വസ്ഥിതിയിൽ ആവുക.

08. ക്ഷീണം മാറ്റാൻ ഒരു ഗ്ലാസ്‌ ഗോമൂത്രം , ഒരു സ്പൂൺ ചാണകം കലക്കി സേവിക്കുക.

അബസ്വരം :
ഓ.. ഈ ആസനത്തിന്റെ പേര്‌ പറയാൻ മറന്നു !
"തോന്ന്യാസനം" എന്നതാണ്‌ ഈ ആസനത്തിന്റെ പേര്‌ മക്കളേ...


                                                                     1261
                                                                     ******
28.12.2016
എന്താ ഉണ്ണിത്താന്റെ പ്രയോഗം...!

"രാമനിലയത്തിൽ വെച്ച്‌ ഗീതോപദേശം നടത്തിയ...."

കൊള്ളേണ്ടിടത്ത്‌ കൃത്യമായി കൊണ്ടു...


എന്തായാലും വാൽസ്യായനന്റെ കഞ്ഞീൽ മുരളി പാറ്റ ഇടും എന്ന് തന്നെയാണ്‌ തോന്നുന്നത്‌ !

എന്തൊക്കെയായാലും രാജ്മോഹൻ ഉണ്ണിത്താന്റെ വാക്ചാതുരി സമ്മതിക്കാതിരിക്കാൻ കഴിയില്ല !

അബസ്വരം :
കോൺഗ്രസ്‌ ഐ + കോൺഗ്രസ്സ്‌ എ = കോൺഗ്രസ്സ്‌ ഐയ്യേ

                                                                     1262
                                                                     ******
28.12.2016
കോൺഗ്രസ്സുകാർ ഗ്രൂപ്പ്‌ കളിയിൽ കാണിക്കുന്ന ആവേശത്തിന്റെ നൂറിൽ ഒരംശം കേന്ദ്രത്തിൽ മോഡി ഭരണ ഉടായിപ്പുകൾക്ക്‌ എതിരേ കാണിച്ചിരുന്നു എങ്കിൽ മോഡി എന്നോ "മുൻ പ്രധാനമന്ത്രി" പട്ടം കരസ്ഥമാക്കിയിരുന്നു.

അതുപോലെ ഈ ആവേശത്തിന്റെ നൂറിൽ വേറെ ഒരംശം ജനങ്ങളെ സേവിക്കുന്നതിൽ കാണിച്ചിരുന്നു എങ്കിൽ അവർ എല്ലാ കാലവും ഇന്ത്യ ഭരിച്ചേനെ !

പക്ഷേ എന്ത്‌ ചെയ്യാം...
വീറും വാശിയും ആത്മാർത്ഥയും ഒക്കെ കോൺഗ്രസ്സുകാർക്ക്‌ പ്രകടിപ്പിക്കണം എങ്കിൽ എതിർ പക്ഷത്ത്‌ "മറ്റേ" ഗ്രൂപ്പ്‌ ആവണമല്ലോ !

 
അബസ്വരം :
ബി ജെ പിക്കാരേ, മാർക്കിസ്റ്റുകാരേ...
ഇങ്ങടെ പാർട്ടിയുടെ പേര്‌ കോൺഗ്രസ്‌ എന്നതിനോടൊപ്പം ബ്രാക്കറ്റിൽ ബി ജെ പി, എന്നോ മാർക്കിസ്റ്റ്‌ എന്നോ ഉളള കോലത്തിൽ ആക്കാൻ പറ്റുമോ ?

                                                                     1263
                                                                     ******
29.12.2016
എം.ടി.വാസുദേവൻ നായർ പണ്ടേ രാജ്യദ്രോഹി ആണ്‌. അതുകൊണ്ട്‌ നോട്ട്‌ നിരോധന വിഷയത്തിൽ അയാൾ മോഡിയെ വിമർശിച്ചതിൽ ഒരു അത്ഭുതവും ഇല്ല.

മാപ്പളാരുടെ നാലുകെട്ടിന്‌ വേണ്ടി ഒരു പുസ്തകം തന്നെ രചിച്ച വേറെ ഏതെങ്കിലും സാഹിത്യകാരന്മാർ ഈ മലയാള മണ്ണിൽ ഉണ്ടോ ?

ജ്ഞാനപീഠം അവാർഡ്‌ നേടിയ വേറെ ഏതെങ്കിലും സാഹിത്യകാരന്മാർ സമൂഹത്തിൽ നിന്ന് "നാലുകെട്ട്‌" എന്ന് എഴുതാനും പറയാനും തയ്യാറായിട്ടുണ്ടോ ?  

അബസ്വരം :
നാലുകെട്ട്‌ എഴുതിയ കാലത്ത്‌ തന്നെ മൂപ്പരെ പാക്കിസ്ഥാനിലേക്ക്‌ ഓടിക്കാത്തതിന്‌ അനുഭവിക്കിനെടാ സംഘികളേ....!

                                                                     1264
                                                                     ******
29.12.2016
"മനുഷ്യ ചങ്ങല" ഒക്കെ ഒരു സമരമാർഗ്ഗമായി കാണുന്ന ഊളകൾ ഇന്നും ഉണ്ടല്ലേ ?!

അബസ്വരം :
"മനുഷ്യ ചങ്ങല" എന്ന ഉടായിപ്പ്‌ കൊണ്ട്‌ ഇവിടെ ഉണ്ടായ മാറ്റങ്ങളും, നേടിയ അവകാശങ്ങളും ഒന്ന് അക്കമിട്ട്‌ നിരത്തുമോ ചങ്ങലക്കാരേ ?
അറിയാനുള്ള പൂത്യോണ്ടാ...

                                                                     1265
                                                                     ******
30.12.2016
കേരളത്തിൽ പോലീസ്‌ ഭരണം ആർ എസ്‌ എസിന്‌ വിട്ട്‌ കൊടുത്ത ശേഷം, പിണറായിയും കൂട്ടരും കേന്ദ്രത്തിനെതിരെ സമരം നടത്തുന്നത്‌ കാണുമ്പോൾ വല്ലാത്ത ഒരു ഹെയറാഞ്ചകം ഉണ്ടാവുന്നു !

അതിനും സിന്ദാവാ വിളിക്കാൻ കമ്യൂണിസ്റ്റുകാർ എന്നറിയപ്പെടുന്ന മൊയന്തുകൾ ഉണ്ട്‌ എന്നത്‌ മലരാഞ്ചകവും ഉണ്ടാക്കുന്നു !!

അബസ്വരം :
സഖാക്കളുടെ കൈരളി ചാനലിൽ കയറി ഇരുന്ന്, ആർ എസ്‌ എസ്സിന്റെ ക്യാമ്പുകൾ റെയ്ഡ്‌ ചെയ്യാൻ രാജേഷ്‌ പരസ്യമായി വെല്ലുവിളിച്ചിട്ടും അത്‌ ഏറ്റെടുക്കാൻ അണ്ടി ഉറപ്പ്‌ ഇല്ലാതെ നടക്കുന്ന പിണറായിയുടെ ആസനം താങ്ങുന്ന എല്ലാ സഖാക്കൾക്കും മധ്യാംഗുലാഭിവാദ്യങ്ങൾ !


                                                                     1266
                                                                     ******
30.12.2016
തലക്കെട്ട്‌ :
ബിജെപിക്കെതിരെ പ്രതികരിക്കാൻ ലീഗിനു പരിമിതിയുണ്ട്

ഉള്ളടക്കം :
"അക്രമത്തിലൂടെയും വർഗീയതയിലൂടെയുമാണ് സംഘ് പരിവാർ നീങ്ങുന്നത്. ആ രീതിയിൽ ഇടപെടാൻ ഞങ്ങൾക്ക് പരിമിതിയുണ്ട്. മതേതര സമൂഹത്തിന്റെ പിന്തുണയോടെയുള്ള പ്രതിരോധം മാത്രമേ ലീഗിന് കഴിയൂ. ബി.ജെ.പിയുടെ രീതിപോലെ പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും ഞങ്ങള്‍ക്കാകില്ല." - ഷംസുദ്ധീൻ. എം എൽ എ 

ഇത്തരത്തിൽ മുസ്ലിം സമുദായത്തെ പരിപോഷിപ്പിക്കാനുള്ള ഒന്നാം തരം തലേക്കെട്ടുകൾ ചുരുങ്ങിയ ചിലവിൽ ലഭ്യമാകാൻ സമീപിക്കുക,
ചീഫ്‌ എഡിറ്റർ
മാധ്യമം ദിനപത്രം
കോഴിക്കോട്‌

അബസ്വരം :
ആർ എസ്‌ എസ്സുകാർക്കും, അർദ്ധ നഗ്ന വേഷം ധരിച്ച സ്ത്രീകളെ വെച്ച്‌ ചിത്രീകരിച്ച പരസ്യം മീഡിയ വൺ ചാനലിലേക്ക്‌ നൽകുന്നവർക്കും 50 % പ്രത്യേക ഇളവ്‌ ഉണ്ടായിരിക്കുന്നതാണ്‌.

                                                                     1267
                                                                     ******
31.12.2016
2016
ഇന്ത്യൻ ജനത ഏറ്റവും കൂടുതൽ അസഹിഷ്ണുത കണ്ട വർഷം.

സംഘികളുടെ അസഹിഷ്ണുത നിറഞ്ഞാടിയ വർഷം.

ഇന്ത്യൻ സഹിഷ്ണുതയെ കഴുത്തിൽ കുരുക്കിട്ട്‌ മരക്കൊമ്പിൽ കെട്ടിത്തൂക്കിയ വർഷം.

ജെ എൻ യു വിലെ കോണ്ടം സംഘികൾ എണ്ണി തിട്ടപ്പെടുത്തിയ വർഷം.

ചുമലിലേറ്റിയ മൃതദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച വർഷം.

ദേശസ്നേഹം കോമഡിവൽക്കരിക്കപ്പെട്ട വർഷം.

രാജ്യത്തെ അംബാനിമാർക്കും, അദാനിമാർക്കും മോഡി തീറെഴുതിക്കൊടുത്ത വർഷം.

കേരളാ പോലീസ്‌ സംഘികൾ ഏറ്റെടുത്ത വർഷം.

ഒരുപാട്‌ പേരെ സംഘികൾ പാക്കിസ്ഥാനിലേക്ക്‌ നാടു കടത്തിയ വർഷം.

"മേരേ പ്യാരേ ദേശ്‌ വാസിയോം" എന്ന പ്രയോഗം ദേശീയ ദുരന്ത മുന്നറിയിപ്പ്‌ സൂചകമായ വർഷം.

"മിത്രോം" എന്ന പദം ഒരു ജനതയെ വിഡ്ഢികളാക്കുന്നതിന്‌ മുൻപ്‌ ഉപയോഗിക്കാനുള്ളതാണ്‌ എന്ന് തിരിച്ചറിഞ്ഞ വർഷം.

ഇന്ത്യൻ ജനത വരിയിൽ നിന്ന് മരിച്ചു വീണ വർഷം.

ജനങ്ങളെ കോർപ്പറേറ്റുകൾക്ക്‌ വേണ്ടി നിയമപരമായി എങ്ങനെ കൊള്ളയടിക്കാം എന്ന് മോഡി കാണിച്ച്‌ തന്ന വർഷം.

"എന്തായിരിക്കണം ഒരു ഭരണകർത്താവ്‌" എന്ന് കേജരിവാൾ ഇന്ത്യക്ക്‌ കാണിച്ച്‌ തന്ന വർഷം.

നജീബുമാരുടെ അപ്രത്യക്ഷമാവൽ ഉമ്മമാരുടെ കണ്ണീർ വീഴ്ത്തിയ വർഷം.

നല്ല വക്കീലന്മാർ ഉണ്ടെങ്കിൽ ഗോവിന്ദ ചാമിമാർക്ക്‌ കഴുത്തിലെ കുരുക്കഴിക്കാൻ ഇന്ത്യൻ നിയമവ്യവസ്ഥയിൽ ധാരാളം ഇളവുകൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ട വർഷം.

യു എ പി എ സുന്നത്ത്‌ കഴിച്ച്‌ ഇസ്ലാം മതം സ്വീകരിച്ച വർഷം.

അച്ചുതാനന്ദൻ ഫിഡൽ കാസ്ട്രോ ആയ വർഷം.

പി.സി.ജോർജ്ജ്‌ കേരളാ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ അത്ഭുതം സൃഷ്ടിച്ച വർഷം.

കേരളത്തിലും താമര വിരിയാൻ ആവശ്യമായ ചളി ഉണ്ടെന്ന് രാജഗോപാൽ തെളിയിച്ച വർഷം.

നികേഷ്‌ കുമാർ വാർത്ത വായന നിർത്തി, വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ വർഷം.

യോഗാസനങ്ങൾക്കൊണ്ട്‌ തോന്ന്യാസനങ്ങൾ കാണിക്കാം എന്ന് തെളിയിക്കപ്പെട്ട വർഷം.

തെരുവ്‌ നായക്കൾക്ക്‌ മനുഷ്യനേക്കാൾ പ്രാധാന്യം ലഭിച്ച വർഷം.

നടേശ ഗുരു മീശ വടിച്ച വർഷം.

2016 ലെ അടയാളപ്പെടുത്തലുകൾ പറഞ്ഞാൽ തീരില്ല.

ഇതൊക്കെ ആണെങ്കിലും ഈ വർഷം ഏറ്റവും വലിയ അപഹാസ്യ ലിപികളാൽ അടയാളപ്പെടുത്തുന്നത്‌, ഓടുന്ന കാറിന്റെ ടയറിന്‌ വെടിവെച്ച ശേഷം, "വെടിവെച്ച്‌ ടയർ പഞ്ചറാക്കിയത്‌ കാറ്‌ നന്നായി ഓടാനാണെന്ന്" പ്രഖ്യാപിച്ച മോഡിയുടെ നോട്ട്‌ നിരോധനം തന്നെ ആണ്‌.

അബസ്വരം :
2016 നെ ഒറ്റ വരിയിൽ ഇങ്ങനെ രേഖപ്പെടുത്താം...
"ക്യൂ ഹേ ശവ ജയ ഗാഥാ"
                                                                     1268
                                                                     ******
31.12.2016
മോഡിയണ്ണൊ,
അങ്ങ്‌ സ്വയം തൂക്കിലേറുന്നതിനെ കുറിച്ച്‌ ഒന്നും എന്ത്യേ ഇന്നത്തെ ബജറ്റ്‌ പ്രസംഗത്തിൽ പറയാതിരുന്നത്‌ ?

ബൈ ദ ബൈ... എത്ര കള്ളപ്പണം ആകെ മൊത്തം ടോട്ടൽ മ്മൾ പിടിച്ചെടുത്തു എന്നെങ്കിലും പറയുമോ ?

അബസ്വരം :
ക്യൂവിൽ നിന്ന് മരിച്ചവരുടെ ആത്മാക്കൾക്ക്‌ എങ്കിലും ഒരു പെൻഷൻ യോജന ഈ ബജറ്റിൽ പ്രഖ്യാപിക്കാമായിരുന്നു....!

                                                                     1269
                                                                     ******
01.01.2017
സഖാക്കളും, കൃസ്തുമസ്‌ ആശംസ അറിയിക്കുന്നത്‌ തെറ്റാണ്‌ എന്ന് വാദിച്ചിരുന്ന ചില മൊല്ലാക്കമാരും പുതുവത്സര ആശംസകൾ കോരി ചൊരിയുന്നത്‌ കണ്ടപ്പോൾ ചില സംശയങ്ങൾ മനസ്സിലേക്ക്‌ കടന്നു വരുന്നു.

അവ ചോദിച്ച്‌ കൊണ്ട്‌ ഇക്കൊല്ലത്തെ അബസ്വരങ്ങൾക്ക്‌ ഔദ്യോഗിക ഉത്ഘാടനം ആവാം അല്ലേ ?

ആദ്യം സഖാക്കളോട്‌ :
01. ഈ പുതുവർഷം എന്നതൊക്കെ ഒരു ബൂർഷ്വാ - മുതലാളിത്വ കാഴ്ചപ്പാടല്ലേ സഖാക്കളേ ?
02. മ്മൾ കമ്മ്യൂണിസ്റ്റുകൾക്ക്‌ അതിനെ തള്ളപ്പറയുക എന്നതല്ലേ ലതിന്റെ ഒരു ലിത്‌?
03. ഈ പുതുവത്സരാഘോഷം എന്നത്‌ മുതലാളിത്വ വർഗത്തിന്റെ മാർക്കെറ്റിംഗ്‌ ഗൂഡാലോചനയുടെ ഭാഗമല്ലേ ?
04. അക്ഷയ തൃതീയയയെ ഒക്കെ വിമർശിച്ച്‌ കോഞ്ഞാട്ട ആക്കുന്ന മ്മൾ കമ്മ്യൂണിസ്റ്റുകൾക്ക്‌ എന്തിനാ പുതുവർഷത്തിൽ ഒരു ആഘോഷം ? ആശംസ ?

"ഇനി കൃസ്തുമസ്‌ ആശംസ അറിയിക്കാൻ പാടില്ല" എന്ന് ഫത്‌വ ഇറക്കുകയും, പുതുവത്സരാശംസ വിതരണം ചെയ്യുകയും ചെയ്യുന്ന മൊല്ലാക്കമാരോട്‌ :
01. യേശു കൃസ്തുവുമായി ബന്ധപ്പെട്ടാണല്ലോ ഈ വർഷവും, പുതുവർഷവും ഒക്കെ കണക്കാക്കുന്നത്‌. അത്‌ കൃസ്ത്യാനികളിൽ നിന്ന് ഉണ്ടായ ഒരു കലണ്ടർ അല്ലേ ? അപ്പൊ അത്‌ വെച്ച്‌ പുതുവർഷം ആഘോഷിക്കുന്നത്‌ തെറ്റല്ലേ ?
02. പ്രവാചകന്റെ കാലത്ത്‌ ഈ കലണ്ടർ പ്രകാരമുള്ള പുതുവർഷ ദിനത്തിൽ ആശംസകൾ അർപ്പിച്ചിരുന്നോ ?
03. അങ്ങനെ പുതുവത്സര ആശംസ അറിയിക്കുന്നത്‌ ശരിയാണ്‌ എന്ന് പറയുന്ന ആയത്തോ, ഹദീസോ ഉണ്ടോ ?

മുകളിൽ ഉന്നയിച്ച സംശയങ്ങൾക്ക്‌ "കള്ളപ്പണം എത്ര പിടിച്ചു ?" എന്ന് ചോദിക്കുമ്പോൾ, "ഗർഭിണിയായാൽ ആറായിരം ഉർപ്പ്യ തരാം" എന്ന കോലത്തിൽ ഉള്ള മറുപടികൾ അല്ലാതെ കൃത്യമായ മറുപടികൾ നൽകാൻ കഴിയുന്ന സഖാക്കളും, മൊല്ലാക്കമാരും ഈ എളിയ സംശയങ്ങൾ ദൂരീകരിക്കാൻ മുന്നോട്ട്‌ വരും എന്ന് പ്രതീക്ഷിക്കുന്നു.

അബസ്വരം :
അപ്പൊ എല്ലാവർക്കും മ്മടെ വക പുതുവത്സരാശംസകൾ....


                                                                     1270
                                                                     ******
01.01.2017
ഈ ആറായിരം കിട്ടാൻ ഗർഭിണി ആവുന്ന കർമ്മത്തിന്റെ വീഡിയോ വല്ലതും വില്ലേജാപ്പീസിലോ, ശാഖയിലോ സമർപ്പിക്കേണ്ടതുണ്ടോ ?

അവസാനം ആറായിരത്തിന്‌ ചെല്ലുമ്പൊ തെളിവ്‌ ചോദിച്ചാൽ കുടുങ്ങുമല്ലോ....!
ആദ്യം തന്നെ നിയമം കൃത്യമായി അറിഞ്ഞാലല്ലേ ആവശ്യമുള്ള രേഖകളൊക്കെ ഉണ്ടാക്കാൻ പറ്റൂ...

അബസ്വരം :
എന്തായാലും യശോദ ബെനിന്‌ ആ ആറായിരം വാങ്ങാനുള്ള അവസരം കൊടുക്കാത്തത്‌ വല്ലാത്ത ചതിയായി കാർന്നോരേ...


                                                                     1271
                                                                     ******
02.01.2017
ഗർഭിണികൾക്ക്‌ ആറായിരം ഓഫർ പ്രഖ്യാപിച്ചു...!

അപ്പൊ ഗർഭം കയറ്റികൾക്ക്‌ ഓഫർ ഒന്നും ഇല്ലേ ?

അതുപോലെ ശൂലം കൊണ്ട്‌ കുത്തി ഗർഭം പുറത്ത്‌ എടുക്കുന്നവർക്ക്‌ എത്രയാണ്‌ ഓഫർ ??

അബസ്വരം :
അല്ല, എല്ലാ ഓഫറുകളും അറിഞ്ഞിരിക്കണമല്ലോ !

                                                                     1272
                                                                     ******
03.01.2017
"മുണ്ടുടുത്ത മോഡി" എന്ന് വല്യ വായയിൽ വളി വിട്ടത്‌ കൊണ്ടായില്ല സി പി ഐ കുണാണ്ടർമാരേ...

ആ മുണ്ടെടുത്ത മോഡിക്കുള്ള പിന്തുണ പിൻവലിച്ച്‌, മൂപ്പരെ രാജിവെപ്പിച്ച്‌ പുതിയ വല്ലവരേയും കൊണ്ട്‌ വരാനുള്ള അണ്ടി ഉറപ്പ്‌ ഉണ്ടെങ്കിൽ അത്‌ ചെയ്യൂ...

അബസ്വരം :
അല്ലാതെ മൂന്നാല്‌ മന്ത്രിക്കഷ്ണത്തിന്‌ വേണ്ടി "മുണ്ടെടുക്കുന്ന മോഡിയുടെ" ആസനം താങ്ങി, തങ്ങൾ താങ്ങുന്നത്‌ മുണ്ടെടുക്കുന്ന മോഡിയെ ആണല്ലോ എന്ന് വിലപിക്കുകയല്ല വേണ്ടത്‌ സി പി ഐ കൊഞ്ഞ്യാണൻസേ !


                                                                     1273
                                                                     ******
03.01.2017
ഇസ്ലാം സന്തുലിതമാണ്‌ !

പക്ഷേ ജമാഅത്തെ ഇസ്ലാമിയോ ?

ഒരു കാലത്ത്‌ തങ്ങളുടെ കണ്ണിൽ ശിർക്കായിരുന്ന വോട്ടിനെ സന്തുലിതമാക്കാൻ പാർട്ടി തുടങ്ങി.

"മുസ്ലിംങ്ങൾ സംഘടിക്കുന്നത്‌ കിത്താബിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ സെക്യുലറിസം, സോഷ്യലിസം മുതലായ അനിസ്ലാമിക ഭൗതിക സിദ്ധാന്തങ്ങൾ അംഗീകരിച്ചു കൊണ്ടായിരിക്കരുത്‌" എന്ന് പ്രബോധനത്തിൽ എഴുതിയത്‌ സന്തുലിതമാക്കാൻ, ഭൗതിക വാദം വിളമ്പുന്ന, മതമില്ലാത്ത ജീവനുകളെ ഗർഭം ധരിക്കുന്ന, ചുംബന സമരങ്ങളെ പ്രസവിക്കുന്ന കമ്മ്യൂണിസവുമായി തിരഞ്ഞെടുപ്പുകളിൽ കൂട്ടുകെട്ടുണ്ടാക്കി.

അർദ്ധ നഗ്ന ശരീരം പ്രദർശിപ്പിക്കുന്ന അനിസ്ലാമികതയെ സന്തുലിതമാക്കാൻ ചാനൽ തുടങ്ങി അതിൽ അർദ്ധ നഗ്ന നാരിമാരെ പ്രദർശിപ്പിച്ചു.

നുണകൾ പ്രചരിപ്പിക്കുന്നത്‌ അനിസ്ലാമികമാണ്‌ എന്നത്‌ സന്തുലിതമാക്കാൻ, മാധ്യമം വാർത്തകളുടെ തലക്കെട്ടിൽ വെള്ളം ചേർത്തു.

അബസ്വരം :
അതെ സുഹൃത്തേ..
ഇസ്ലാം സന്തുലിതമാണ്‌.
ജമാഅത്തെ ഇസ്ലാമി ഓരോന്നായി സന്തുലിതമാക്കാനുള്ള പരിശ്രമങ്ങൾ തുടരുന്ന തിരക്കിലും.
അവർ ഒരുനാൾ പൂർണ്ണ സന്തുലിതാവസ്ഥ കൈവരിക്കുക തന്നെ ചെയ്യും.
ആയതിനാൽ അവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ട്രോളരുത്‌ സുഹൃത്തേ, ട്രോളരുത്‌...!

                                                                     1274
                                                                     ******
04.01.2017
എന്റെ പ്രിയ ഭാരത മക്കളേ,
ഞാൻ മഹാത്മാ ഗാന്ധി.
മോഡിയുടെ ഉപദ്രവം മാറ്റി നിർത്തിയാൽ ഈശ്വര കൃപയാൽ നിങ്ങൾക്കേവർക്കും സുഖം എന്ന് വിശ്വസിക്കുന്നു. നിങ്ങളെ സേവിക്കാൻ നിങ്ങൾ നൽകിയ അവസരം പൂർത്തീകരിക്കുവാൻ നാഥൂറാം ഗോഡ്‌സേ എന്നെ അനുവദിച്ചില്ല. നിങ്ങൾ എനിക്കായി നൽകിയ വിലമതിക്കാനാവാത്ത സ്നേഹം എന്റെ ജീവിതം കൊണ്ട്‌ എനിക്ക്‌ കിട്ടിയ അഭിമാനകരമായ അംഗീകാരമാണ്‌. എന്റെ വേർപ്പാടിൽ വിതുമ്പലോടെ എന്റെ നാട്‌ എന്നെ യാത്രയാക്കിയപ്പോഴും നിങ്ങളെ പിരിയാൻ എനിക്കാകില്ല എന്ന സത്യം ഞാനറിഞ്ഞു. അത്രമാത്രം പ്രിയ്യപ്പെട്ടവരാണ്‌ നിങ്ങൾ ഓരോരുത്തരും. ഞാൻ ഒരു കാര്യം മാത്രം നിങ്ങളോട്‌ ചോദിക്കുകയാണ്‌. നേരിട്ട്‌ വന്ന് ചോദിക്കാൻ വിധി കനിഞ്ഞില്ല. എങ്കിലും പ്രിയമുള്ളവരേ നിങ്ങൾ എനിക്ക്‌ നൽകിയ അംഗീകാരം പിന്തുടരാൻ ഞാനും, നെഹ്‌റുവും, ഭഗത്‌ സിംഗും, ഇന്ദിരയും, രാജീവും, അബ്ദുൽ കലാമും, അംബേദ്കറും വേർപ്പെട്ട വിതുമ്പലോടെ ഇരിമ്പിളിയത്ത്‌ കഴിയുന്ന പെരിങ്ങാട്ടു തൊടിയിൽ അബ്‌സാർ മുഹമ്മദിനെ അഞ്ചു വർഷത്തേക്ക്‌ ഇന്ത്യൻ പ്രധാനമന്ത്രി ആയും, തുടർന്ന് ഇന്ത്യൻ രാഷ്ട്രപതി ആയും തിരഞ്ഞെടുക്കണം എന്ന് ഞാൻ അപേക്ഷിക്കുകയാണ്‌. ഇനിയൊരിക്കലും മറ്റൊരാഗ്രഹവുമായി ഞാൻ നിങ്ങൾക്ക്‌ മുന്നിലേക്ക്‌ ഞാൻ ഉണ്ടാവില്ല. എന്റെ ഈ മോഹം സ്നേഹത്തോടെ കോൺഗ്രസ്സും, ബി ജെ പിയും, ആം ആദ്മിയും, സി പി എമ്മും, സി പി ഐയും സാധിച്ചു തരും എന്ന പ്രതീക്ഷയോടെ ഞാൻ നിർത്തുന്നു.
രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം
ഈശ്വര അള്ളാ തേരേ നാം
സബ്കോ സന്മതി ദേ ഭഗവന്
മന്ദിര് മസ്ജിദ് തേരേ ധാം
സബ്കോ ജന്മ ദിയാ ഭഗവാന്
എന്ന്
സ്നേഹപൂർവ്വം
മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധി

അബസ്വരം :
ഈ ഗാന്ധിടെ ഒരു കാര്യം...
ന്നാലും മൂപ്പരെ ഒരു പൂത്യല്ലേ...
നിർബന്ധിച്ചാ...

                                                                     1275
                                                                     ******
04.01.2017
അങ്ങനെ ഡയറിയും ഹുദാ ഗവാ !

അബസ്വരം :
ഡയറി ഉണ്ടോ സഖാവേ,
സി പി ഐ മന്ത്രിമാരുടെ ലിസ്റ്റൊന്ന് നോക്കാൻ ! 

                                                                     1276
                                                                     ******
05.01.2017
മ്മൾ ഇങ്ങനെ വജ്ജിലൂടെ നടന്ന് പോകുമ്പോൾ ഉണ്ട്‌, മ്മടെ ഒരു ചെങ്ങായിയും കെട്ട്യോളും കൂടി എവിടേക്കോ ധൃതിയിൽ പോകുന്നു....

മ്മൾ : "എവിടേക്കാ രണ്ടാളും കൂടി ?"

ഓൻ : " അക്ഷയേക്കാ..."

മ്മൾ : "ന്ത്യേ ?"

ഓൻ : "ഓൾക്ക്‌ ഇതുവരെ ആധാർ കാർഡ്‌ എടുത്തിട്ടില്ല."

മ്മൾ : "അത്‌ നന്നായി. ഇന്നൽത്തെ വാർത്ത കണ്ടു ല്ലേ ?"

ഓൻ : "കണ്ടു... കണ്ടു..."

ഓന്റെ ഓൾ : "എന്താ വാർത്ത ? ഇന്ന് രാവിലെ മുതൽ ഇക്ക ന്നോട്‌ ആധാർ കാർഡ്‌ ഇട്ക്കാൻ പോണം ന്ന് പറഞ്ഞ്‌ ധൃതി കൂട്ടുന്നുണ്ട്‌. ആധാർ ഇല്ലെങ്കിൽ ഇനി റേഷനൊന്നും കിട്ടൂലേ ?"

ഓൻ : "റേഷൻ കിട്ടായി ഒന്നും ഇല്ല."

ഓന്റെ ഓൾ : "പിന്നെന്തിനാ ഇത്ര ധൃതി ?"

മ്മൾ : "അതേയ്‌... പോത്തോൾക്ക്‌ ആധാർ കാർഡ്‌ നിർബന്ധാക്കീക്ക്ണ്‌. അതാ.."
അത്‌ കേട്ടതും ഓൻ ചിരിച്ചതും, ഓന്റെ ഓളെ കൈ ഓന്റെ മോത്ത്‌ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

അബസ്വരം :
വരും ദിവസങ്ങളിൽ കെട്ട്യോൾമാരെ ആധാർ കാർഡ്‌ എടുക്കാൻ കൊണ്ട്‌ പോകുന്ന കെട്ട്യോന്മാർ ജാഗ്രത പുലർത്തുക. കെട്ട്യോൾമാരിൽ നിന്ന് കയ്യകലം പാലിക്കുക.
സൂസിച്ചാൽ ദു:ഖിച്ചണ്ട ന്നാണല്ലോ !

                                                                     1277
                                                                     ******
05.01.2017
എന്റെ പിണറായി സാറേ...

സംഘി രാജേഷ്‌ അങ്ങയെ വെല്ലുവിളിച്ചത്‌ സംഘികൾ ആയുധ പരിശീലനം നടത്തുന്ന സ്കൂളുകൾ റെയ്ഡ്‌ ചെയ്യാനായിരുന്നു. അല്ലാതെ പീസ്‌ സ്കൂൾ റെയ്ഡ്‌ ചെയ്യാൻ ആയിരുന്നില്ല ട്ടോ !

അബസ്വരം :
സ്കൂൾ മാറി റെയ്ഡ്‌ ചെയ്ത കാര്യം പിണറായിയുടെ ശ്രദ്ധയിൽപ്പെടുത്താൻ മാപ്പിള സഖാക്കളോട്‌ വിനീതമായി അഭ്യർത്ഥിക്കുന്നു !                                                                     1278
                                                                     ******
06.01.2017
പശുക്കൾക്ക്‌ ആധാർ കാർഡ്‌ കൊണ്ടുവരുന്നതിനെ വിമർശിക്കുന്നവരും, ട്രോളുന്നവരും ഊളകൾ ആണ്‌.

ഗോമാതാ ആധാർക്കാർഡിന്റെ ഗുണങ്ങൾ നിങ്ങൾക്ക്‌ അറിയുമോ ?
ഇല്ലെങ്കിൽ വായിച്ച്‌ പഠിക്കിനെടാ ഹമുക്ക്‌കളേ...

ഗോമാതാക്കൾക്ക്‌ ആധാർ എടുക്കുന്നതോടൊപ്പം നാനോ ടെക്നോളജിയിൽ നിർമ്മിച്ച ഒരു ക്രീം പശുവിന്റെ പുറത്ത്‌ തടവും. പശുവിന്റെ ശരീരത്തിൽ ആ ക്രീം സ്പർശിക്കുന്നതോടെ ആ ക്രീം ഓട്ടോമാറ്റിക്ക്‌ ആയി രാസപ്രവർത്തനത്തിന്‌ വിധേയമാകുകയും, അത്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയാത്ത ഒരു ചിപ്പായി മാറുകയും ചെയ്യും.

ആ ചിപ്പ്‌ സാറ്റലൈറ്റുമായി കമ്യൂണിക്കേഷൻ നടത്തും. അതുകൊണ്ട്‌ വളരെ വലിയ പ്രയോജനങ്ങൾ ഉണ്ട്‌. അവ താഴെ അക്കമിട്ട്‌ നിരത്തുന്നു...

01. ആ പശുവിന്റെ പാൽ കറക്കാൻ വല്ലവരും ശ്രമിച്ചാൽ ആ ചിപ്പ്‌ പശുവിന്റെ ഉടമസ്ഥന്റെ മൊബൈലിലേക്ക്‌ ഒരു "വൺ ടൈം പാസ്‌വേർഡ്‌" അയക്കും. ആ പാസ്‌വേർഡ്‌ പശുവിന്റെ ചെവിയിൽ കൃത്യമായി പറഞ്ഞാൽ മാത്രമേ പശു പാൽ ചുരത്തൂ. അതുമൂലം ഉടമസ്ഥൻ അറിയാതെ ആ പശുവിന്റെ പാൽ ആർക്കും കറക്കാൻ കഴിയില്ല.

02. മൂന്ന് തവണ വൺ ടൈം പാസ്‌വേർഡ്‌ പശുവിന്റെ ചെവിയിൽ തെറ്റി പറഞ്ഞാൽ, ചിപ്പ്‌ സാറ്റലൈറ്റുമായി ബന്ധപ്പെട്ട്‌ അടുത്തുള്ള ശാഖാ ഓഫീസിലേക്കോ, പിണറായി ഭരിക്കുന്ന പോലീസ്‌ സ്റ്റേഷനിലേക്കോ മെസേജ്‌ അയക്കും. പാൽ മോഷ്ടിക്കാനായി പശുവിന്റെ മുലയിൽ പിടിക്കുമ്പോൾ പതിഞ്ഞ വിരലടയാളം ഉൾപ്പെടുന്നതായിരിക്കും ആ മെസേജ്‌. അതുകൊണ്ട്‌ തന്നെ ആ വിരലടയാളം വെച്ച്‌ മനുഷ്യ ആധാർ ഡാറ്റാ ബേസിൽ തപ്പിയാൽ പാൽ മോഷ്ടിക്കാൻ ശ്രമിച്ചവനെ ഉടൻ പിടികൂടാം.

03. പശുവിനെ വല്ലവരും മോഷ്ടിച്ചാൽ ജി പി എസ്‌ വഴി അതിന്റെ സ്ഥാനം കണ്ടെത്താം. ചിപ്പിന്റെ സഹായത്തോടെ ക്ലോറോഫോം ഉള്ള ചാണകം പശുവിനെ കൊണ്ട്‌ ഇടുവിപ്പിച്ച്‌ മോഷ്ടാവിനെ ബോധരഹിതനാക്കാം, പിടികൂടാം. ഫലമോ പശുമോഷണം രാജ്യത്ത്‌ അസാധ്യമാവും.

04. ചിപ്പ്‌ ഘടിപ്പിച്ച പശുക്കൾ ചുരത്തുന്ന പാലിൽ, വെള്ളമോ മറ്റു മായങ്ങളോ ചേർക്കാൻ കഴിയില്ല. വെള്ളമോ മറ്റോ ചേർത്താൽ, പാൽ അടിയിലും മായം മുകളിലും എന്ന രീതിയിൽ രണ്ട്‌ ലെയർ ആയി നിൽക്കും. മാത്രമല്ല നാനോ ടെക്നോളജി പാൽ ആയത്‌ കൊണ്ട്‌ ആ പാൽ സാറ്റലൈറ്റിലേക്ക്‌ സന്ദേശം അയക്കുകയും, മായം ചേർക്കാൻ ശ്രമിക്കുന്നവരെ പിടികൂടാൻ പോലീസിനെ സഹായിക്കുകയും ചെയ്യും. ഫലമോ രാജ്യത്ത്‌ മുഴുവൻ ശുദ്ധമായ പാലും, ആരോഗ്യമുള്ള ജനതയും.

05. പശുവിനെ ആ പശുവിന്റെ ഭർത്താവായ മൂരി അല്ലാതെ മറ്റു വല്ല മൂരികളോ കാളകളോ പൂശാൻ വന്നാൽ ചിപ്പ്‌ അത്‌ തിരിച്ചറിയുകയും, പശുവിന്റെ "കിണ്ണാങ്കൃതി" ലോക്ക്‌ ആക്കുകയും ചെയ്യും. അതിനാൽ പശുക്കൾക്കിടയിലെ കള്ളവെടി, വ്യഭിചാരം, പീഡനം, ബലാൽസംഗം എന്നിവ പൂർണ്ണമായി ഇല്ലാതാവും. അതുവഴി പശു സദാചാരം നടപ്പിലാകും.

06. രാജ്യസ്നേഹികളായ മോഹൻലാൽ, സുരേഷ്‌ ഗോപി മുതലായവരുടെ കട്ടൗട്ടിൽ ഈ പശുവിന്റെ പാൽ കൊണ്ട്‌ പാലഭിഷേകം നടത്തിയാൽ കുഴപ്പം ഒന്നും ഉണ്ടാകില്ല. എന്നാൽ മമ്മൂട്ടി, ആസിഫലി, ഷാറൂക്ക്‌ ഖാൻ, ആമിർ ഖാൻ തുടങ്ങിയ ദേശദ്രോഹികളുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയാൽ ചിപ്പ്‌, സാറ്റലൈറ്റ്‌ വഴി വിവരം പോലീസ്‌ സ്റ്റേഷനിൽ എത്തുകയും, പാൽ പാഴാക്കിയതിനും, പാലിനെ അപമാനിച്ചതിനും എതിരേ ഓട്ടോമാറ്റിക്ക്‌ ആയി FIR റെജിസ്റ്റർ ആവുകയും, UAPA പ്രകാരം കേസ്‌ എടുക്കപ്പെടുകയും ചെയ്യും. അതിനാൽ ഒരു തുള്ളി പാൽ പോലും രാജ്യത്ത്‌ പാഴാവില്ല.

07. ചിപ്പ്‌ ഘടിപ്പിച്ച പശുവിനെ ആർ എസ്‌ എസുകാർ ഒഴികെയുള്ളവർ കൊന്നാലും, ഭക്ഷിച്ചാലും മേൽപറഞ്ഞ പ്രകാരം കേസ്‌ റജിസ്റ്റർ ആവും. മാത്രമല്ല ദേശദ്രോഹികൾ അതിന്റെ മാംസം ഭക്ഷിച്ചാൽ അവരുടെ വയറ്റിൽ പ്രത്യേക റേഡിയേഷൻ ഉണ്ടാവുകയും, വൈകാതെ അവർ നിത്യരോഗികളായി മാറുകയും ചെയ്യും. എന്നാൽ സുരേന്ദ്രനെ പോലുള്ള രാജ്യസ്നേഹികൾ ആ മാംസം കഴിച്ചാൽ, അവരുടെ വയറ്റിൽ നിന്നും "ഉള്ളിക്കറി" എന്ന മെസേജ്‌ ആണ്‌ ചിപ്പ്‌ അയക്കുക. മാത്രമല്ല അവരുടെ ആരോഗ്യം വർദ്ധിക്കുകയും ചെയ്യും.

അബസ്വരം :
ഇനി നിങ്ങൾ പറ മക്കളേ...
ഇത്രയും സൗകര്യങ്ങൾക്ക്‌ വേണ്ടി പശുവിന്‌ ആധാർ കാർഡ്‌ ഉണ്ടാക്കുന്നതിനെ വിമർശിക്കാൻ പാടുണ്ടോ ?

                                                                     1279
                                                                     ******
07.01.2017
നൂറ്‌ മീറ്റർ ഒപ്പന കളിക്കാൻ പേര്‌ നൽകിയവർ ഗ്രൗണ്ടിന്റെ വലത്‌ ഭാഗത്തും, ഹൈജമ്പ്‌ ഭരതനാട്യത്തിന്‌ പേര്‌ നൽകിയവർ ഗ്രൗണ്ടിന്റെ ഇടത്‌ ഭാഗത്തും, 1500 മീറ്റർ കോൽക്കളിക്ക്‌ പേര്‌ നൽകിയവർ ഗ്രൗണ്ടിന്റെ മധ്യത്തിലും വൺ ടൂ ത്രീ എന്ന് എണ്ണുമ്പോഴേക്കും എത്തിച്ചേരണം എന്ന് ഇതിനാൽ അറിയിക്കുന്നു. ഓട്ടൻ തുള്ളൽ ടീമിന്റെ ക്യാപ്റ്റൻസി രാജിവെച്ച ധോണിയെ പോലെയും, കഥകളിയിൽ സ്വർണ്ണമെഡൽ നേടിയ അഭിനവ്‌ ബിന്ദ്രയെ പോലേയും നിങ്ങൾക്ക്‌ ഏവർക്കും ഈ രാജ്യത്തിന്റെ യശസ്സ്‌ കറന്റ്‌ ബില്ല്‌ പോലെ ഉയർത്താൻ കഴിയട്ടെ എന്നും ആശംസിച്ചുകൊണ്ട്‌ മണിയാശാൻ എന്ന ഞാൻ എന്റെ പ്രസവം നിർത്തുന്നു.

അബസ്വരം :
കല എന്താണെന്നും എനിക്ക്‌ പഠിപ്പിച്ച്‌ തരേണ്ട. ഈ മണി സഖാവ്‌ ഒരുപാട്‌ കലകൾ കണ്ടവനാ. വെട്ടും കുത്തും നടത്തുമ്പോൾ ഇരയാകുന്നവരുടെ ശരീരത്തിൽ ഉണ്ടാകുന്ന പാടാണ്‌ കല എന്നറിയാത്ത ഊളകളാണ്‌ കമ്യൂണിസ്റ്റുകൾ എന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത്‌ തിരുത്തിക്കോ ട്ടാ !

                                                                     1280
                                                                     ******
07.01.2017
"തീവ്രവാദി", "വർഗ്ഗീയവാദി" എന്നീ പദങ്ങൾ ഇന്ന് അതിന്റെ യഥാർത്ഥ അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്‌.

തീവ്രവാദി, വർഗ്ഗീയവാദി എന്നീ പദങ്ങളാൽ വിളിക്കപ്പെടുന്നവരെ മോശമായി / നെഗറ്റീവ്‌ ആയാണല്ലോ സമൂഹത്തിൽ വിലയിരുത്തുന്നത്‌. എന്നാൽ ഈ പദങ്ങൾ യഥാർത്ഥത്തിൽ പോസിറ്റീവ്‌ അല്ലേ ?

തീവ്രവാദി എന്നാൽ "തീവ്രമായി വാദിക്കുന്നവൻ ആരോ അവൻ" എന്നല്ലേ അർത്ഥം വരുക. തീവ്രമായി വാദിക്കുന്നത്‌ ഒരു തെറ്റ്‌ ആണോ ? ഒരു വാദം ഉണ്ടാവുമ്പോൾ ഏറ്റവും തീവ്രമായി വാദിക്കുന്നവനല്ലേ ഏറ്റവും മികച്ചവൻ ? ഒരു കോടതിയിൽ ഏറ്റവും തീവ്രമായി വാദിക്കാൻ കഴിയുന്ന വക്കീലിന്‌ അല്ലേ വിജയം നേടാൻ കഴിയുക ? 

അപ്പോൾ തീവ്രവാദി എന്ന പദം പോസിറ്റീവ്‌ ആണോ നെഗറ്റീവ്‌ ആണോ ?

വർഗ്ഗീയവാദി എന്നാൽ "സ്വന്തം വർഗ്ഗത്തിന്‌ വേണ്ടി വാദിക്കുന്നവൻ" എന്നല്ലേ അർത്ഥം വരുക ? സ്വന്തം വർഗ്ഗത്തിന്‌ അല്ലാതെ മറ്റൊരു വർഗ്ഗത്തിനായാണോ ഒരുത്തൻ വാദിക്കേണ്ടത്‌ ? ആദിവാസി വർഗ്ഗത്തിൽ ഉൾപ്പെട്ട ഒരുത്തൻ ആദിവാസികൾക്ക്‌ വേണ്ടി വാദിച്ചാൽ അവൻ വർഗ്ഗീയവാദി ആയി ! സ്വന്തം വർഗ്ഗത്തിൽ പെട്ടവർക്ക്‌ വേണ്ടി വാദിക്കുന്നത്‌ പോസിറ്റീവ്‌ ആണോ അതോ നെഗറ്റീവ്‌ ആണോ ?

ഇനി രാജ്യത്ത്‌ അക്രമം നടത്തുന്നവനെ ആണ്‌ "തീവ്രവാദി", "വർഗ്ഗീയവാദി" തുടങ്ങിയ പദം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എങ്കിൽ അത്‌ തെറ്റല്ലേ ? അങ്ങനെ ചെയ്യുന്നവനെ "അക്രമകാരി" എന്നോ "രാജ്യദ്രോഹി" എന്നോ "അക്രമ ആഹ്വാനി" എന്നോ ഒക്കെയല്ലേ വിളിക്കേണ്ടത്‌ ?

പോസിറ്റീവ്‌ അർത്ഥം വരുന്ന പദങ്ങളെ, നെഗറ്റീവ്‌ ആയി ഉപയോഗിക്കുന്നത്‌ ഭാഷയോട്‌ ചെയ്യുന്ന ദ്രോഹമല്ലേ ഭാഷാദ്രോഹികളേ ?

അബസ്വരം :
UAPA യും ചുമന്ന് ക്രമസമാധാന പാലകർ ഇതുവഴി വരുമോ ആവോ ?

                                                                     1281
                                                                     ******
08.01.2017
"മതം മാറ്റുന്ന സിലബസ്‌ പഠിപ്പിക്കേണ്ട." - പിണറായി വിജയൻ

അബസ്വരം :
ഇങ്ങക്ക്‌ പഠിപ്പിക്കാൻ പൂതിള്ള സിലബസ്‌ "മതമില്ലാത്ത ജീവൻ" സിലബസ്‌ ആണെന്ന് മ്മക്കറിയാം അഭിനവ ഡാങ്കേ സഖാവേ !

                                                                     1282
                                                                     ******
09.01.2017
ദുർനടപ്പിന്‌ പാർട്ടിടെ ശാസന ഇടക്കിടെ ഏറ്റുവാങ്ങുന്ന കച്ചറ വി എസ്സിനെ ആണല്ലോ കാബിനെറ്റ്‌ ഷെഡ്ഡിയും ഇടുവിപ്പിച്ച്‌ കേരളത്തെ പരിഷ്ക്കരിക്കാൻ ഇരുത്തിയിരിക്കുന്നത്‌ എന്നാലോചിക്കുമ്പോൾ ആകെ ഒരു മലരാഞ്ചകം തോന്നുന്നു!

അബസ്വരം :
"ക്ലാസിലെ ഏറ്റവും വലിയ കച്ചറയെ പിടിച്ച്‌ ക്ലാസ്‌ ഉപദേശി ആക്കണം" എന്ന് മൂലധനത്തിൽ മാർക്ക്‌സങ്കിൾ രേഖപ്പെടുത്തിയിട്ടുണ്ടാവും ല്യോ സഖാക്കളേ ?

                                                                     1283
                                                                     ******
09.01.2017
ജമാഅത്തെ ഇസ്ലാമിയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ആറ്റിങ്ങൽ ടൗൺ ഹാളിൽ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ, ജമാഅത്തെ ഇസ്ലാമി മലയാളി ഹൗസ്‌ അമീർ സ്ഥാനം വഹിക്കുന്ന രാഹുൽ ഈശ്വർ "സാംസ്കാരിക മൂല്യങ്ങൾ" എന്ന വിഷയത്തിൽ മലയാളി ഹൗസ്‌ ക്ലിപ്പിംങ്ങുകളുടെ സഹായത്താൽ ക്ലാസ്‌ എടുക്കുന്നു.

"റോസിനെ കെട്ടിപ്പിടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?", "നീനാ കുറുപ്പിനെ തൊട്ടാൽ വുളു മുറിയുമോ ?", "തിങ്കളിനോടൊപ്പം ചൊവ്വാഴ്ച കിടക്കാമോ ?", "സിന്ദുവിന്റെ കണ്ണീർ കൈ കൊണ്ട്‌ ഒപ്പേണ്ടതെങ്ങിനെ ?" തുടങ്ങി മുസ്ലിം സമുദായം ഇന്ന് നേരിടുന്ന വിഷയങ്ങളിൽ "ഇസ്ലാം സന്തുലിതമാണ്‌" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്‌ എച്ച്‌ ഡി ക്ലിപ്പിംങ്ങുകൾ സഹിതം കൃത്യമായ വിശദീകരണവും, സംശയ ദൂരീകരണവും രാഹുൽ ഈശ്വർ നടത്തുന്നു. 

അബസ്വരം :
എം എയ്റ്റി മൂസ, പാത്തുവിനോടൊപ്പം ബെഡ്‌ റൂം സീൻ അഭിനയിച്ചതിലെ ശരി തെറ്റുകൾ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാറും ഉണ്ടായിരിക്കുന്നതാണ്‌.

                                                                     1284
                                                                     ******
10.01.2017
പരീക്ഷ എഴുതുന്നവരെ എല്ലാം പത്താം ക്ലാസും പ്ലസ്‌ ടു വും പാസാക്കുന്ന കോലത്തിലാക്കി, വിദ്യാഭ്യാസ നിലവാരം തകർത്തെറിഞ്ഞ്‌, വിജയശതമാനം കൂടുന്നത്‌ വിദ്യാർത്ഥികളുടെ നിലവാരം കൂടുന്നത്‌ കൊണ്ടാണെന്ന നുണയും പ്രചരിപ്പിച്ച്‌, സ്കൂളിൽ പോയ ആർക്കും പ്രഫഷണൽ കോളേജ്‌ എന്നറിയപ്പെടുന്ന കച്ചവട സ്ഥാപനങ്ങളിൽ നിന്ന് കാശെറിഞ്ഞാൽ നേടാവുന്ന കോലത്തിൽ ബിരുദങ്ങളെ വിൽപ്പന ചരക്ക്‌ ആക്കിയതിന്റെ പരിണിത ഫലങ്ങളാണ്‌ ഇന്നത്തെ കോളേജുകളിൽ നിന്ന് പുറത്ത്‌ വന്നുകൊണ്ടിരുക്കുന്നത്‌.

ഇത്‌ ഒരു കോളേജ്‌ അടിച്ച്‌ തകർത്തത്‌ കൊണ്ടോ, കുറച്ച്‌ സമരങ്ങൾ നടത്തിയത്‌ കൊണ്ടോ തീരുന്ന പ്രശ്നങ്ങൾ അല്ല.

ഈ പ്രശ്നങ്ങൾ തീരണം എങ്കിൽ ആദ്യം അർഹരല്ലാത്തവർ എസ്‌ എസ്‌ എൽ സിയും, പ്ലസ്‌ ടു വും പാസാവുന്നില്ല എന്ന് ഭരണകൂടങ്ങൾ ഉറപ്പ്‌ വരുത്തണം.

അങ്ങനെ അർഹരായ വിദ്യാർത്ഥികൾ മാത്രം ബിരുദങ്ങൾക്ക്‌ യോഗ്യത നേടുമ്പോൾ, അനർഹരായ ബിരുദ വിൽപ്പനശാലകളും ഇല്ലാതാവും. അതിനു തയ്യാറാവാത്തിടത്തോളം പ്രഫഷണൽ കോളേജുകളിൽ നിന്ന് ഇമ്പമില്ലാത്ത വാർത്തകൾ കേൾക്കാൻ കാതിനെ നമുക്ക്‌ തയ്യാറാക്കി നിർത്താം.

അബസ്വരം :
കളകളെ പറിച്ച്‌ കളയാതിരുന്നാൽ, നല്ലയിനം നെല്ലിനും ഉൽപ്പാദന ശേഷി കുറയും.


                                                                     1285
                                                                     ******
11.01.2017
"നവംബർ 8 നു ശേഷം എത്ര കറൻസികൾ അച്ചടിച്ച് വിതരണം ചെയ്തു എന്ന് യാതൊരു അറിവും ഇല്ല." - റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ

അബസ്വരം :
അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുമ്പോൾ, മോഡി അമ്മയെ കാണാനായി യോഗ മുടക്കുമ്പോൾ, അടിച്ച കറൻസിയുടെ എണ്ണം കണക്കാക്കാൻ നടക്കുന്ന ദേശദ്രോഹി ആയി മാറാതെ, രാജ്യസ്നേഹം തെളിയിച്ച റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യക്ക്‌ എത്ര ലൈക്ക്‌ സൂർത്തുക്കളേ ?

                                                                     1286
                                                                     ******
12.01.2017
സൂപ്പർ സ്റ്റാറുകൾക്ക്‌ നട്ടെല്ലുണ്ടാവാനുള്ള ഒറ്റമൂലി - അലൻസിയറിന്റെ അപ്പി !

അബസ്വരം :
ഒന്ന് പരീഷിച്ച്‌ നോക്കരുതോ ബല്യ കൊമ്പത്തെ കലാകാരന്മാരേ ?

                                                                     1287
                                                                     ******
12.01.2017
ഒരു കലാകാരന്‌ ആദ്യം ഉണ്ടാവേണ്ടത്‌ സമൂഹത്തോടുള്ള പ്രതിബദ്ധതയും, വളയാത്ത ഒരു നട്ടെല്ലും ആണ്‌ !
സംഘ്‌ പരിവാർ ഭരണത്തിൽ രാജ്യം അസഹിഷ്ണുത അനുഭവിക്കുമ്പോൾ അവർക്ക്‌ ഓശാന പാടുന്നവരേയും, മൗനം സമ്മതമായി ഉണ്ട വിഴുങ്ങിയവരേയും ഒക്കെ കലാകാരന്മാർ എന്ന് വിളിക്കാൻ കഴിയുമോ ?

പണത്തിനായി കലയെ വ്യഭിചരിക്കുന്ന നാറികൾ മാത്രമല്ലേ അവർ ?
അലൻസിയറിനെ പോലെ ഉള്ളവരെ കാണുമ്പോൾ ലാലും, മമ്മൂട്ടിയും, ദിലീപും ഒക്കെ അർഹിക്കുന്ന ഇടം സെപ്റ്റിക്ക്‌ ടാങ്കിന്റെ അഗാധഗർത്തങ്ങളാണെന്ന് പറഞ്ഞാൽ അതിൽ വല്ല പിഴവും ഉണ്ടോ ?

അബസ്വരം :
സൂപ്പർ സ്റ്റാറുകൾക്ക്‌ നട്ടെല്ലുണ്ടാവാൻ അലൻസിയറിന്റെ അപ്പി ഒരു ടീസ്പൂൺ വീതം രണ്ട്‌ നേരം കഴിക്കാൻ ഒരു വൈദ്യൻ എന്ന നിലയിൽ ലാലാദികളോട്‌ നിർദ്ദേശിക്കുന്നു!

                                                                     1288
                                                                     ******
12.01.2017
കുഞ്ചാക്കോ ബോബൻ അലൻസിയറിനെ അഭിനന്ദിച്ച്‌ ഇട്ട പോസ്റ്റ്‌ മുക്കി !

തുടർന്ന് ചാക്കോച്ചന്റെ പേജിൽ സംഘി വിരുദ്ധരുടെ പൊങ്കാല....!

അബസ്വരം :
കൈ താഴോട്ടിട്ട് ഒന്ന് തപ്പി നോക്ക് ചാക്കോച്ചാ അവിടെന്താ ഉള്ളതെന്ന് !


                                                                     1289
                                                                     ******
13.01.2017
ഇന്നലെ വൈകുന്നേരം കുറച്ച്‌ കുഞ്ഞൻ മത്തിയും, പൂളയും വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ്‌ വളാഞ്ചേരി മാർക്കറ്റിലേക്ക്‌ ചെന്നത്‌.

അതിന്റെ ഉള്ളിൽ ഒരു ആൾക്കൂട്ടം.

ഒരു ഇത്താത്തയും, ചുറ്റിലും ഒരുപാട്‌ ആളുകളും.

ഇത്താത്ത വെച്ച്‌ കീറുന്നുണ്ട്‌.

"ഇന്നലെ വരെ ന്റെ ഹൃദയത്തിലായിരുന്നു മൂപ്പർ, എന്നിട്ടാണ്‌ ഇങ്ങനെ ചെയ്തത്‌" എന്നൊക്കെ വെച്ച്‌ കീച്ചുന്നു.

ഇത്താത്തക്ക്‌ ചുറ്റും ഉള്ള ആളുകൾ, മോഡിയുടെ 'മൻ കി ബാത്ത്‌' കേൾക്കുന്ന സംഘികളെ പോലെ ആവേശത്തിൽ നിൽക്കുന്നു.

സംഭവം കെട്ട്യോനുമായുള്ള എന്തോ കശപിശ മാർക്കറ്റിലേക്ക്‌ എത്തിയതാണ്‌.
കടയിൽ നിന്ന് സാധനം വാങ്ങുമ്പോൾ, കടക്കാരനോടുള്ള പരിചയം മുതലെടുത്ത്‌ മ്മൾ തനി മലയാളിയായി ഒന്ന് തോണ്ടി നോക്കി...

"എന്താ സംഭവം ?"

"അത്‌ ആ ചായക്കടക്കാരന്റെ രണ്ടാമത്തെ കെട്ട്യോളാണ്‌. ഓല്‌ തമ്മിൽ എന്തോ ഒടക്ക്‌."

"ഒരുപാട്‌ നേരായോ ഇത്‌ തുടങ്ങിയിട്ട്‌ ?"

"ഹും.. കൊറേ നേരായി.."

പെട്ടന്നാണ്‌ ആ ആൾക്കൂട്ടത്തിൽ നിന്നിരുന്ന ഒരാളുടെ ശബ്ദം ഉയർന്നത്‌ എന്റെ ചെവിയിൽ പതിഞ്ഞത്‌...

"ഇതേയ്‌ ഇങ്ങൾ ഇവടെ ന്ന് ങ്ങനെ പറഞ്ഞിട്ട്‌ കാര്യല്ല. ഒന്നുങ്കി ഇത്‌ പോലീസ്‌ സ്റ്റേഷനിൽ ചെന്ന് പറീം. അല്ലെങ്കിൽ ഇങ്ങൾ ക്ഷമിച്ച്‌ പൊറുത്ത്‌ കൊടുത്താളിം. എത്രായാലും ങ്ങടെ മാപ്പളല്ലേ."

അയാളുടെ ഈ വാചകം കേട്ടപ്പോൾ ഞാൻ മൂപ്പരെ ബഹുമാനപൂർവ്വം ഒന്ന് നോക്കി. കൂട്ടത്തിൽ കാര്യബോധം ഉള്ള ഒരുത്തനെങ്കിലും ഉണ്ടല്ലോ, ആ സ്ത്രീയോട്‌ പറയാനുള്ളത്‌ പറയാൻ !

പക്ഷേ വീണ്ടും സ്ത്രീ തുടങ്ങി...

"ഇന്നലെ വരെ ന്റെ ഹൃദയത്തിലായിരുന്നു മൂപ്പർ..."

അപ്പൊ ഞാൻ കടക്കാരനോട്‌ പറഞ്ഞു...

"ആ നിൽക്കുന്ന ആൾ പറഞ്ഞ പോലെ സ്റ്റേഷനിൽ പോയാ പോരേ ? വെറുതെ ഇവിടെ കിടന്നിട്ട്‌...!"

അപ്പോൾ ആ കടക്കാരൻ...

"പെണ്ണ്‌ വർത്താനം നിർത്തിയാൽ അപ്പൊ ആ ചങ്ങായി ചോദിക്കും സ്റ്റേഷനിൽ ചെന്ന് പറഞ്ഞൂടേ, അല്ലെങ്കിൽ ക്ഷമിച്ചൂടേ, ങ്ങളെ മാപ്പളല്ലേ ന്ന്. അതോടെ ഓൾക്ക്‌ കലിയെളകി ഓള്‌ പിന്നേയും കാസെറ്റ്‌ മറിച്ചിടും. ന്ന് ട്ട്‌ ആദ്യം മുതൽ വീണ്ടും തുടങ്ങും. മൂപ്പർ ഓളോട്‌ ക്ഷമിച്ചൂടെ, മാപ്പളല്ലേ ന്ന് ചോദിക്കുന്നത്‌ നിർത്ത്യാ തന്നെ ഓള്‌ എപ്പളോ ഇത്‌ അവസാനിപ്പിച്ച്‌ കുടീൽ പോയിരുന്നു."

അബസ്വരം :
ബല്ലാത്തോരോ പഹയന്മാർ !

                                                                     1290
                                                                     ******
13.01.2017
"ഖാദിയുടെ കലണ്ടറിലും, ഡയറിയിലും ഗാന്ധിജിക്ക്‌ പകരം മോഡിയുടെ ചിത്രം നൽകി." - വാർത്ത

ഇത്രയും കാലം ചർക്കക്ക്‌ മുന്നിൽ കുത്തിയിരുന്ന് ഊര വേദനിക്കുന്ന ഗാന്ധിജിയെ എഴുന്നേറ്റ്‌ പോകാനുള്ള സൗകര്യം ചെയ്ത്‌ കൊടുക്കുകയും, യോഗ പോലും മുടക്കി ആ ചർക്കയിൽ നൂൽ നൂൽക്കുന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും ചെയ്ത മോഡി സാഹിബിന്റെ ഉത്തരവാദിത്വ ബോധത്തെ സമ്മതിക്കണം.

അബസ്വരം :
രഘുപതി രാഘവ മോദി റാം,
പതീത പാവന ഫോട്ടോ റാം.


                                                                     1291
                                                                     ******
14.01.2017
മേരെ പ്യാരി അതിർത്തീം മേം സ്റ്റാൻഡിംഗ്‌ കർണ്ണുന്ന പട്ടാളക്കാരോം,
ബാങ്ക്‌ മേം ഹമാരാ ദേശ്‌ വാസിയോം കാശില്ലാതെ ക്യൂവിൽ സ്റ്റാൻഡിംഗ്‌ കർണ്ണുമ്പോൾ, വിജയ്‌ മല്യ കടം കൊണ്ട്‌ ദേശ്‌ മേം വരാതിരിക്കുമ്പോൾ, തും പട്ടാളക്കാർ ചപ്പാത്തീമേം ഉപ്പു നഹി, കറീം മേം മുളക്‌ നഹി എന്നൊക്കെ പറഞ്ഞ്‌ വീഡിയോ ഇറക്കാൻ പാടില്ലാഹേ. ഉസ്‌ വീഡിയോ രാജ്യദ്രോഹ്‌ ഹും !

എനി പട്ടാളക്കാരോം ഇനി വീഡിയോ പോസ്റ്റ്‌ കർണ്ണിയാൽ, ഉസ്‌ പട്ടാളക്കാരോം ക്കൊ നെഹ്‌റു കോളേജ്‌ മേം ചാർ സാൽക്കൊ എഞ്ചിനീയറിംഗ്‌ പഠ്‌നേ കോ അയക്കും ഹേ !

ജയ്‌ അംബാനി

വന്ദേ അദാനി

അബസ്വരം :
മ്മളോട്‌ പട്ടാളക്കാരെ പറ്റി പറഞ്ഞ്‌ സബൂറാക്കും. പട്ടാളക്കാരോട്‌ മ്മളെ പറ്റി പറഞ്ഞ്‌ സബൂറാക്കും.
മൂപ്പരാരാ മ്യോൻ !

                                                                     1292
                                                                     ******
15.01.2017
"മഹാത്മാ ഗാന്ധിയുടെ ചിത്രം കറൻസിയിൽ വന്ന അന്നു മുതൽ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി. അതിനാൽ നോട്ടുകളിൽനിന്ന് പതിയെ ഗാന്ധിയെ മാറ്റും." - ബിജെപി നേതാവ് അനിൽ വിജ്

എന്തിനാ പതുക്കെ മാറ്റുന്നത്‌ ?

ഗോഡ്‌സേ ഗാന്ധിയെ വെടിവെച്ചിട്ട പോലെ ട്ടപ്പേന്ന് വേഗത്തിൽ മാറ്റി മൂല്യം കൂട്ടുകയല്ലേ വേണ്ടത്‌.   

അബസ്വരം :
കൈക്കൂലിക്കായും, അഴിമതിക്കായും നോട്ടുകൾ ഉപയോഗിക്കുമ്പോൾ, ഇടക്ക്‌ മൂല്യരഹിതമാക്കുമ്പോൾ, ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിക്ക്‌ ഒരു ഭാരമാണ്‌. ഷക്കീല, സണ്ണി ലിയോൺ, ഗോവിന്ദ ചാമി, നരേന്ദ്ര മോഡി തുടങ്ങിയവരുടെ ചിത്രങ്ങൾ തന്നെയാണ്‌ അഭിനവ ഭാരത കറൻസിയിൽ അർത്ഥവത്താവുക.

                                                                     1293
                                                                     ******
16.01.2017
"ശ്രീനഗര്‍: പാർലിമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരുവിന് പത്താംക്ലാസ് പരീക്ഷയില്‍ ഉന്നത ജയം. 500 ൽ 475 മാര്‍ക്കോടെ സംസ്ഥാനത്ത് പത്തൊമ്പതാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗാലിബ്. 95 ശതമാനം മാര്‍ക്കാണ് ഗാലിബ് നേടിയത്. എഴുതിയ എല്ലാ വിഷയങ്ങളിലും ഗാലിബിന് A1 ഗ്രേഡാണ്. ഡോക്ടർ ആവുക എന്നതാണ്‌ ഗാലിബിന്റെ ആഗ്രഹം." - വാർത്ത

അബസ്വരം :
അഭിനന്ദനങ്ങൾ ഗാലിബ്‌.
താങ്കളുടെ പിതാവ്‌ അഫ്സർ ഗുരുവിന്‌ പാർലിമെന്റ് ആക്രമണക്കേസിൽ പങ്കുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലായിരുന്നു എന്നും, അദ്ധേഹത്തെ തൂക്കിക്കൊന്നത്‌ കൊന്നത്‌ ശരിയായ തീരുമാനം അല്ലായിരുന്നു എന്നും മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞതും നമുക്ക്‌ മറക്കാതിരിക്കാം. 'പൊതുസമൂഹത്തെ തൃപ്തിപ്പെടുത്താനാണ്‌ താങ്കളുടെ പിതാവിന്റെ കഴുത്തിൽ നിയമവ്യവസ്ഥ കുരുക്കിട്ടത്‌' എന്ന് ചിദംബര വാക്കുകളിൽ നിന്ന് നാം വായിച്ചെടുക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ താങ്കൾ ഒരു ഡോക്ടർ അല്ല ആവേണ്ടത്‌. ഒരു നിയമജ്ഞ്യൻ ആവണം. കോടതികളിൽ തെറ്റും ശരിയും മാത്രം കണക്കിലെടുത്ത്‌ ജഡ്ജിമാർ വിധി പറയേണ്ടതെങ്ങിനെയാണെന്ന് നിങ്ങൾ സമൂഹത്തിന്‌ കാണിച്ച്‌ കൊടുക്കണം. പൊതുസമൂഹത്തെ തൃപ്തിപ്പെടുത്താനല്ല, മറിച്ച്‌ പൊതുസമൂഹത്തിന്‌ നീതി ലഭിക്കാനാണ്‌ നിയമ സംവിധാനങ്ങൾ ശ്രമിക്കേണ്ടതെന്ന് നിങ്ങൾ പ്രവർത്തിയിലൂടെ തെളിയിക്കണം. അങ്ങനെ നിയമവ്യവസ്ഥ നിങ്ങളുടെ പിതാവിനോട്‌ ചെയ്ത അനീതിക്ക്‌ നിങ്ങൾ മാതൃകാപരമായി നിങ്ങൾ മറുപടി നൽകണം. താങ്കൾ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഭാഗമാവണം. അതാണ്‌ നിങ്ങളുടെ പിതാവും ആഗ്രഹിക്കുന്നുണ്ടാവുക.

                                                                     1294
                                                                     ******
16.01.2017
"ആൺകുട്ടികളുടെ ചൂടുപറ്റാനാണ് പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത്." - എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എൻ.എൽ.ബീന

അബസ്വരം :
ബീന ടീച്ചർ കോളേജിൽ വരുന്നത്‌ പുരുഷ അധ്യാപകരുടെ ചൂട്‌ പറ്റാനാണെന്ന് കരുതി കുട്ടികളേയും അതേ നുകത്തിൽ കെട്ടണോ !
"യഥാ ഗുരു തഥാ ശിഷ്യ" എന്നത്‌ മറക്കേണ്ട ഠീച്ചറേ

                                                                     1295
                                                                     ******
17.01.2017
"വേണ്ടി വന്നാൽ ലീഗ്‌ കൊടുങ്കാറ്റാവും." - കെ.പി.എ.മജീദ്‌

ആ കൊടുങ്കാറ്റ്‌ ഉണ്ടാക്കാൻ വേണ്ടി മ്മൾ ഒരുപാട്‌ കോഴികളെ പിടിച്ച്‌ ബിരിയാണി ചെമ്പിലിട്ട്‌ കോഴി ബിരിയാണിയാക്കി മാറ്റും. എന്നിട്ട്‌ ആ ബിരിയാണി അകത്താക്കി ഒരു ഏമ്പക്കം വിടും. ആ ഏമ്പക്കം ഒരു കൊടുങ്കാറ്റായി പരിണമിക്കും. അതോടെ ഊപ്പയടക്കം കോപ്പാവും മക്കളേ !!

അബസ്വരം :
മോഡിടെ തള്ളലെന്നെ സഹിക്കാൻ വജ്ജാതിരിക്കുമ്പോഴാ ഇങ്ങടെ തള്ളൽ.
തള്ളാതെ വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്ത്‌ കാണിക്ക്‌ മജീദാക്കാ !


                                                                     1296
                                                                     ******
18.01.2017
"കോൺഗ്രസ്‌ നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം. തമ്മിലടിക്കുന്ന പാർട്ടിയിലേക്ക്‌ യുവാക്കൾ വരില്ല." - എ.കെ.ആന്റണി

അബസ്വരം :
"സ്ത്രീകളെ പീഡിപ്പിക്കരുത്‌. അവരെ ട്രെയിനിൽ നിന്ന് തള്ളിയിട്ട്‌ കൊല്ലരുത്‌. അങ്ങനെ ചെയ്താൽ ട്രെയിനിൽ സ്ത്രീകൾ കയറില്ല." - ഗോവിന്ദ ചാമി !!

                                                                     1297
                                                                     ******
18.01.2017
"മുതിർന്ന കോൺഗ്രസ്‌ നേതാവ് എൻ. ഡി. തിവാരി ബിജെപിയിൽ ചേർന്നു." - വാർത്ത

അബസ്വരം :
മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കയിൽ കിടന്ന് ഡിങ്കോൾഡിഫിക്കേഷൻ നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കേണ്ടി വന്ന 91 വയസ്സുകാരനായ എന്‍.ഡി.തിവാരിയുടെ പരിചയ സമ്പത്ത് പാർട്ടിക്കേറെ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ്‌ ബി ജെ പി.

                                                                     1298
                                                                     ******
18.01.2017
"പൊരുത്തമില്ലാത്ത പണം ഹജ്ജ്‌ സബ്‌സിഡി ആയി വാങ്ങരുത്‌." - കെ.ടി.ജലീൽ

അബസ്വരം :
സാമ്പത്തികമായി നല്ല നിലയിൽ കഴിയുന്ന, നല്ല ജോലിയുള്ള മക്കളുള്ള നിങ്ങളുടെ വാപ്പാക്കും, ഉമ്മാക്കും ചികിത്സക്കായി പൊതുഖജനാവിൽ കിടക്കുന്ന ജനങ്ങളുടെ നികുതിപണത്തിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയപ്പോൾ നിങ്ങൾ നാട്ടുകാരുടെ പൊരുത്തവും സമ്മതവും അന്യേഷിച്ചിരുന്നോ ജലീലാക്കാ ?

എന്തായാലും അതിൽ പെട്ട എന്റെ ഓഹരിയിൽ എനിക്ക്‌ പൊരുത്തം ഇല്ലട്ടാ !

                                                                     1299
                                                                     ******
19.01.2017
ഫൈസലിന്റെ നീതിക്ക്‌ വേണ്ടിയുള്ള ബഹുജന പ്രക്ഷോഭം ചെമ്മാട്‌ നിന്നും കക്കാട്‌, കൂരിയാട്‌, കൊളപ്പുറം, തലപ്പാറ എന്നിവടങ്ങളിലേക്കും വ്യാപിക്കുകയും, ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്‌.

ഈ റൂട്ടിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ, മറ്റു വഴികളിലൂടെ പോകാൻ ശ്രദ്ധിക്കുക.

അബസ്വരം :
സമരം അക്രമരഹിതമാവട്ടെ.
ഫൈസലിനും കുടുംബത്തിനും നീതി ഉറപ്പാകട്ടെ.


                                                                     1300
                                                                     ******
20.01.2017
വിശ്വാസ യോഗ്യമായ ഒരു കുറ്റാന്വേഷണ ഏജൻസി നമ്മുടെ നാട്ടിൽ ഇല്ല എന്നത്‌ ഖേദകരമാണ്‌. നാടിന്റെ അരക്ഷിതത്വവും.

കേന്ദ്ര സംസ്ഥാന പോലീസ്‌ സേനകളും, അന്വേഷണ ഏജൻസികളും പ്രത്യക്ഷമായോ, പരോക്ഷമായോ സംഘി അടിമത്വത്തിൽ തന്നെയാണ്‌ എന്ന വസ്തുത നിലനിൽക്കുമ്പോൾ സമൂഹത്തിന്‌ എങ്ങനെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം അർപ്പിക്കാൻ കഴിയും ?

അബസ്വരം :
നാട്ടിലെ കൊലയും കൊള്ളയും അന്വേഷിപ്പിക്കാൻ ഇന്റർപോളിനേയോ, വിദേശ അന്വേഷണ ഏജൻസികളേയോ ഏൽപ്പിക്കേണ്ട അവസ്ഥയിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നത്‌ ?അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക


1 comment:

  1. "മുതിർന്ന കോൺഗ്രസ്‌ നേതാവ് എൻ. ഡി. തിവാരി ബിജെപിയിൽ ചേർന്നു." - വാർത്ത


    അബസ്വരം :

    മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കയിൽ കിടന്ന് ഡിങ്കോൾഡിഫിക്കേഷൻ നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കേണ്ടി വന്ന 91 വയസ്സുകാരനായ എന്‍.ഡി.തിവാരിയുടെ പരിചയ സമ്പത്ത് പാർട്ടിക്കേറെ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ്‌ ബി ജെ പി.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....