Friday, February 10, 2017

അബസ്വര സംഹിത - ഇരുപത്തിനാലാം ഖണ്ഡംബാങ്കിലെ വരിയില്‍ നിന്നും അബസ്വരങ്ങള്‍ അടയാളപ്പെടുത്തല്‍ തുടരുന്നു....


                                                                     1151
                                                                     ******
21.10.2016
"മുൻ‍മന്ത്രി ജയരാജൻ കുടുംബക്ഷേത്രത്തിന്‍റെ നവീകരണത്തിനായി വനംവകുപ്പിൽ നിന്നും, വിപണിയിൽ ഏകദേശം15 കോടി രൂപ വിലവരുന്ന 1200 ക്യുബിക് മീറ്റർ തേക്കുതടി സൗജന്യമായി ആവശ്യപ്പെട്ടു." - വാർത്ത.

അബസ്വരം :
നോട്ടോൺലി ചിറ്റപ്പൻ ഡാ,
ബട്ടാൾസൊ ഭക്തപ്പൻ കം തേക്കപ്പൻ ഡാ !

                                                                     1152
                                                                     ******
22.10.2016
റസാഖിന്റെ പേരിൽ "കാരാട്ട്‌" എന്ന് കണ്ടപ്പോൾ തന്നെ തോന്നിയതാ മൂപ്പർ ബൃന്ദാ കാരാട്ടിന്റെ മൂത്തച്ചൻ ഗണത്തിൽ വരുന്ന വല്ലവരും ആവും ന്ന്.
എന്തായാലും ആ തോന്നൽ ശരിയാണെന്ന് ഇപ്പൊ ബോധ്യമായി.

അബസ്വരം :
സ്വന്തം സ്വത്തും, പൊതുമുതലും തമ്മിലുള്ള വ്യത്യാസം അറിയാത്ത മരക്കഴുതകളാണല്ലോ മ്മളെ ഭരണകർത്താക്കളായി വന്നിട്ടുള്ളത്‌ പടച്ചോനേ !!


                                                                     1153
                                                                     ******
23.10.2016
പുതുക്കിയ റേഷൻ കാർഡ്‌ സിവിൽ സപ്ലൈസിന്റെ വെബ്സൈറ്റിൽ വന്നിട്ടുണ്ടെന്നും, അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ പത്ത്‌ ദിവസത്തിനകം താലൂക്ക്‌ സപ്ലൈ ഓഫീസർക്ക്‌ പരാതി നൽകണമെന്നുള്ള അറിയിപ്പ്‌ കണ്ടപ്പോൾ ആ വഴിയൊന്ന് പോയി നോക്കി.

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ ആദ്യം ഓൺലൈനിൽ അവസരം തന്നപ്പോൾ, അതുപയോഗിച്ച്‌ ഓൺലൈനിൽ തന്നെ തിരുത്തിയിരുന്നു. പിന്നെ റേഷൻ കടകൾ വഴി ഒരു ഫോം നൽകുകയും തെറ്റുകൾ അതുവഴി വീണ്ടും ചൂണ്ടിക്കാണിക്കാൻ പറയുകയും ചെയ്തപ്പോൾ, ആ ഫോം വഴിയും തിരുത്തി നൽകി. അതുകൊണ്ട്‌ തന്നെ തെറ്റുകൾ ഒന്നും ഉണ്ടാവില്ല എന്ന ആത്മവിശ്വാസത്തിലാണ്‌ സൈറ്റിൽ റേഷൻ കാർഡ്‌ നമ്പർ അടിച്ചത്‌.

സൈറ്റ്‌ തുറന്ന് വന്നപ്പോൾ ഞെട്ടി. 
പണ്ട്‌ രണ്ടു തവണ തിരുത്താൻ കൊടുത്ത തെറ്റുകൾ ഒക്കെ അതേപടി കിടക്കുന്നു.

വാർഡ്‌ നമ്പറും, വാർഡിന്റെ പേരും, അംഗങ്ങളുടെ പേരിന്റെ സ്പെല്ലിംങ്ങും ഒക്കെ തെറ്റായി തന്നെ കിടക്കുന്നു.

ഇനി തിരുത്തണം എങ്കിൽ താലൂക്ക്‌ സപ്ലൈ ഓഫീസിൽ പോണമത്രേ ! അവിടെ തിരക്കോട്‌ തിരക്കും ആവും. അതായത്‌ ഒന്നോ രണ്ടോ ദിവസം ഇതിനായി നടക്കേണ്ടി വരും എന്നർത്ഥം.

എന്തായാലും ഇപ്പോൾ താലൂക്ക്‌ ഓഫീസിൽ പോയി തിരുത്താൻ നിൽക്കുന്നില്ല. റേഷൻ കാർഡ്‌ വരട്ടെ. എന്നിട്ട്‌ ഒരു വിവരാവകാശ അപേക്ഷ നൽകണം.

"ആരാണ്‌ എന്റെ കാർഡിലെ വിവരങ്ങൾ എന്റർ ചെയ്തത്‌ ? ഓൺലൈനിലും, ഫോമിലും തിരുത്തി നൽകിയ തിരുത്തലുകൾക്ക്‌ എന്ത്‌ സംഭവിച്ചു ? തിരുത്തി നൽകിയിട്ടും അതിനനുസരിച്ചുള്ള മാറ്റം വരാത്തത്‌ ആരുടെ തെറ്റാണ്‌ ? അതിന്‌ ഉത്തരവാദികളായവർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാവുമോ ? ജീവനക്കാരുടെ അശ്രദ്ധമൂലം ഉണ്ടാവുന്ന തെറ്റ്‌ തിരുത്താൻ നടക്കേണ്ടി വരുന്നത്‌ മൂലമുണ്ടാകുന്ന സാമ്പത്തിക, സമയ നഷ്ടങ്ങൾക്കും, മനോവിഷമങ്ങൾക്കും ബന്ധപ്പെട്ടവർ നഷ്ടപരിഹാരം നൽകുമോ ?" തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച്‌ കൊണ്ടുള്ള ഒരു വിവരാവകാശ അപേക്ഷ !!

എന്നിട്ട്‌ അതിന്റെ മറുപടിക്ക്‌ അനുസരിച്ച്‌ വേണമെങ്കിൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയും വേണം. 
എന്നാലേ ഇവറ്റകളൊക്കെ പഠിക്കൂ !

അബസ്വരം :
ഈ തെറ്റിന്‌ കാരണമായ എല്ലാവരുടേയും പിതാക്കന്മാരേയും, മാതാക്കളേയും, മുത്തശ്ശി മുത്തശ്ശന്മാരേയും നന്നായി പൂഞ്ഞാർ മോഡലിൽ സ്മരിച്ചിട്ടുണ്ട്‌ എന്ന കാര്യവും ബന്ധപ്പെട്ടവരെ അറിയിക്കുന്നു.

                                                                     1154
                                                                     ******
23.10.2016
പ്രതിരോധ രഹസ്യങ്ങൾ സംരക്ഷിക്കാനുള്ള വരുൺ ഗാന്ധിയുടെ അതിർത്തി കടന്നുള്ള സർജ്ജിക്കൽ അറ്റാക്ക്‌ കെങ്കേമമായിരുന്നു എന്നാണ്‌ ചിത്രങ്ങളിൽ നിന്നും മനസ്സിലാവുന്നത്‌.

എന്തായാലും ഇടിവെട്ട്‌ പെർഫോമൻസിലൂടെ ഭാരതമക്കളുടെ മാനം കാത്ത ഗോമാതാ പുത്രന്‌ അഭിനന്ദനങ്ങൾ.

ബോലോ മേനകമാതാ കീ ജയ്‌ !!

അബസ്വരം :
ബൈ ദ ബൈ, ഹണി ട്രാപ്പുകാരുടെ അറിവിലേക്ക്‌ - "മ്മടെ കയ്യിലും ഒരുപാട്‌ പ്രതിരോധ രഹസ്യങ്ങൾ ഉണ്ട്‌ ട്ടാ !!"

                                                                     1155
                                                                     ******
24.10.2016
ശബ്ദ ഗാംഭീര്യം കൊണ്ട്‌ സ്പീക്കർ കത്തിച്ച കാന്തപുരം അബ്വോക്കരാക്കാക്കും, മഴത്തുള്ളിയുടെ ദൂരവും വേഗതയും കണ്ടെത്തിയ കബീറാക്കാക്കും അംഗീകാരമായി ഷാറോൺന്റെ മുന്നിൽ വെച്ച്‌ സ്വർഗ്ഗത്തിലെ നദിയിൽ നിന്നും യേശു പിടിച്ച മീനിനെ പൊരിച്ച്‌ കൊടുക്കണം.

അബസ്വരം :
ഓരോരോ മേനകതീട്ടങ്ങൾ !

                                                                     1156
                                                                     ******
25.10.2016
"എടാ, അന്റെ മോനും അന്റെ സ്വഭാവം തന്നെയാ കിട്ടീട്ടുള്ളത്‌" രാവിലെ തന്നെ ഉമ്മാന്റെ വായിൽ നിന്ന് ഈ വാക്കുകൾ വീണപ്പോൾ മ്മൾ അഭിമാന പുളകിതനായി.

ഓൻ വല്ല നല്ല കാര്യവും ചെയ്തിട്ടുണ്ടാവും എന്ന സന്തോഷത്തോടെ മ്മാനോട്‌ ചോയ്ച്ചു :
"ന്ത്യേ മ്മാ ? നെലത്ത്‌ വീണ പേപ്പർ ഓൻ എട്ത്ത്‌ വെച്ചാ ?"


"ഇല്ലടാ അതല്ല"

"പിന്നെന്താ ? അപ്പിയിടാൻ മുട്ട്യപ്പൊ തോന്ന്യോട്ത്ത്‌ ഇടാതെ കക്കൂസിൽ പോയോ ?"

"ഓ പിന്നെ ! അതൊന്നും അല്ല."

"എന്നാ പിന്നെ ഇങ്ങളെന്നെ പറ ! ഓനെന്താ കാട്ട്യേത്‌ ?"

"ഓനേയ്‌ ആ മാസിക എട്ത്തിട്ട്‌ അതിന്റെ മുഖചിത്രത്തിലുള്ള പെങ്കുട്ടിക്ക്‌ ഉമ്മ കൊട്ക്ക്വാ."

അബസ്വരം :
അപ്പൊ ണ്ട്‌ മ്മടെ കെട്ട്യോൾ മ്മളെ തുറിച്ച്‌ നോക്ക്ണ്‌.
മ്മൾ തൽക്കാലം "ശശികലയെ കണ്ട യു എ പി എ" ടെ കോലത്തിൽ ഓൾടെ മുന്നിൽ നിന്ന് തടി സലാമത്താക്കി.

                                                                     1157
                                                                     ******
25.10.2016
ഈ ഏക സിവിൽ കോഡിൽ ഉടുതുണി ഉടുക്കാതെ നടക്കുന്ന സ്വാമിമാരെ ഉടുതുണി എടുപ്പിക്കാനുള്ള വകുപ്പ്‌ ഉണ്ടാവുമോ മക്കളേ ?

അബസ്വരം :
അറ്റ്‌ലീസ്റ്റ്‌ ഒരു ജട്ടിയെങ്കിലും ഇടീപ്പിക്കാനുള്ള വകുപ്പ്‌ ?

                                                                     1158
                                                                     ******
26.10.2016
ശബരിമലക്ക്‌ പുണ്യം തേടി പോകാൻ തയ്യാറെടുക്കുന്ന പോലീസുകാർക്ക്‌ മാലയിടാമെങ്കിൽ, പുണ്യം തേടി താടിവെക്കാൻ ആഗ്രഹിക്കുന്ന പോലീസുകാർക്ക്‌ താടി വെക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാവണം.

അബസ്വരം :
"താടിവെക്കുന്ന ആളുകളുടെ എണ്ണം കൂടിയാൽ മ്മടെ അമ്പുട്ടാൻ പണി പോകും" എന്ന ഭയമുള്ള ഒസ്സാന്മാർ "താടിവെപ്പ്‌ ഇസ്ലാമിൽ സുന്നത്തല്ല" എന്ന് ഫത്വ്‌വ ഇറക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
അവരുടെ കണ്ണിൽ "നോക്ക്‌ കൂലി" വാങ്ങുന്നത്‌ മാത്രമായിരിക്കും സുന്നത്തിന്റെ ഗണത്തിൽ വരുന്നത്‌.
                                                                     1159
                                                                     ******
27.10.2016
"താടി വെക്കുന്നത്‌ ഇസ്ലാമിലെ സുന്നത്ത്‌ ആണ്‌" എന്ന് പോലും അറിയാത്ത കെ.ടി.ജലീൽ പി എസ്‌ എം ഒ കോളേജിൽ ഇസ്ലാമിക്ക്‌ ഹിസ്റ്ററി ലക്ച്ചർ ആയെങ്കിൽ, ആ ജോലി നേടിയതിനു പിന്നിൽ "മറ്റു ഇടപെടലുകൾ" ഉണ്ടായിരുന്നു എന്ന് തന്നെയല്ലേ മനസ്സിലാക്കേണ്ടത്‌ ?

താടിയുടെ സുന്നത്ത്‌ പോലും അറിയാത്ത ഒരുത്തന്‌ റെക്കമെന്റേഷൻ ഇല്ലാതെ എങ്ങിനെയാണ്‌ പി എസ്‌ എം ഒ കോളേജിൽ ഇസ്ലാമിക്ക്‌ ഹിസ്റ്ററി അധ്യാപകനായി ജോലി കിട്ടുക ?

അബസ്വരം :
ജലീലിന്റെ വാപ്പ കുഞ്ഞയമ്മദ്‌ ഹാജിയുമായുള്ള എന്റെ പരിചയം കുട്ടിക്കാലം മുതലുള്ളതാണ്‌. മ്മടെ ഫാമിലി ആയുർവേദ കുടുംബം ആയതുകൊണ്ട്‌ തന്നെ കുട്ടിക്കാലത്ത്‌ പോലും മൂപ്പർ എന്നെ "വൈദ്യരേ" എന്നാണ്‌ വിളിക്കാറുള്ളത്‌. വേറെ ഒരു പേരും അദ്ദേഹം എന്നെ വിളിച്ചതായി എന്റെ ഓർമ്മയിൽ ഇല്ല. എന്തായാലും മൂപ്പരെ മുഖത്ത്‌ താടിയില്ലാതെ ഞാൻ കണ്ടിട്ടില്ല. ജലീലിന്‌ താടിയുടെ ഇസ്ലാമിക വശം ഏറ്റവും ചുരുങ്ങിയത്‌ മൂപ്പരുടെ വാപ്പയോടെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു!!


                                                                     1160
                                                                     ******
27.10.2016
ഏറ്റവും ചുരുങ്ങിയത്‌ 'ഒരു ആയത്ത്‌ എവിടെ, എപ്പോൾ, എങ്ങിനെ കോട്ട്‌ ചെയ്യണം' എന്നെങ്കിലും ആരെങ്കിലും ജലീലിനു ഒന്ന് പറഞ്ഞ്‌ കൊടുക്കൂ.

"നിങ്ങൾ സ്വയം ചെയ്യാത്തതാണോ മറ്റുള്ളവരോട് ചെയ്യണമെന്ന് നിങ്ങൾ കൽപിക്കുന്നത്. അതിനേക്കാൾ വലിയ പാപം വേറെയില്ല" - എന്ന ആയത്ത്‌ താടി വെക്കാത്ത ഒരാൾ "താൻ താടി വെച്ചേ പറ്റൂ" എന്ന് മറ്റൊരാളോട്‌ കൽപ്പിക്കുന്ന സാഹചര്യത്തിൽ കോട്ട്‌ ചെയ്താൽ അത്‌ ഉചിതമാണെന്ന് പറയാം.

എന്നാൽ "താടി വെക്കുന്നത്‌ ഇസ്ലാമിന്റെ ഭാഗം ആണ്‌, താടി വെക്കാൻ താൽപര്യം ഉള്ള പോലീസുകാർക്കും അത്‌ വെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം" എന്ന് താടി വെക്കാത്ത ഒരു മുസ്ലിം പറയുന്നതിനെ പ്രതിരോധിക്കാൻ എടുത്ത്‌ ഉപയോഗിക്കേണ്ട ആയത്തല്ല ഇത്‌. 

അതുപോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലേ ജലീലിന്‌ ?

അബസ്വരം :
എ കെ ജി സെന്ററിനു കീഴിൽ നടത്തുന്ന മദ്രസകളിൽ ഇതൊന്നും പഠിപ്പിക്കുന്നില്ലേ സഖാക്കളേ ?
എങ്കിൽ നാലു ദിവസം കാന്തപുരത്തെ ഗസ്റ്റുസ്താദായി കൊണ്ട്‌ വന്ന് ക്ലാസ്‌ എടുപ്പിക്കുന്നത്‌ നന്നായിരിക്കും !!

                                                                     1161
                                                                     ******
29.10.2016
"ഏക സിവിൽ കോഡ്‌ വിഷയത്തിൽ മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്നും കാന്തപുരം വിഭാഗം വിട്ടു നിന്നു." - വാർത്ത.

അബസ്വരം :
ഈ വാർത്തക്ക്‌ എന്താണ്‌ പ്രസക്തി ഉള്ളത്‌ ? മുസ്ലിം സംഘടനകളുടെ യോഗത്തിൽ എന്തിനാണ്‌ കാന്തപുരവും അണികളും പങ്കെടുക്കേണ്ടത്‌ ? വല്ല ബിസ്‌നസ്സുകാരുടെ മീറ്റിംഗിൽ നിന്നോ, പിരിവ്‌ സംഘടനകളുടെ മീറ്റിംഗിൽ നിന്നോ, മുടി - പൊടി - കിണ്ടി - കോളാമ്പി - കറാമത്ത്യാദി സാധനങ്ങളുടെ മാർക്കെറ്റിംഗ്‌ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നോ കാന്തപുരീങ്ങൾ വിട്ട്‌ നിന്നാലല്ലേ അത്‌ വാർത്തയാക്കേണ്ടതുള്ളൂ?

ഏന്തൊക്കെ വാർത്തയാക്കണം എന്നറിയാത്ത കുറേ മാധ്യമ ഊളകൾ !

                                                                     1162
                                                                     ******
30.10.2016
മ്മൾ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയിട്ടുണ്ട്‌. ശുചീന്ദ്രം ക്ഷേത്രത്തിലും പോയിട്ടുണ്ട്‌. ഇവയുടെ ഉള്ളിലെല്ലാം ചുറ്റിക്കറങ്ങി കാഴ്ചകൾ കണ്ടിട്ടും ഉണ്ട്‌. അതുപോലെ ഗുരുവായൂർ ക്ഷേത്രത്തിലും പോയിട്ടുണ്ട്‌.

പക്ഷേ മ്മൾ ഒരു മുസ്ലിം മന്ത്രി അല്ലാത്തതുകൊണ്ട്‌ ഇവയൊന്നും വാർത്തയായില്ല എന്നുമാത്രം !

അബസ്വരം :
പിന്നെ മ്മൾ വിശുദ്ധിയുള്ള കൊന്നപ്പൂവല്ലല്ലോ എന്നാലോചിക്കുമ്പോഴാ ഒരാശ്വാസം!

                                                                     1163
                                                                     ******
31.10.2016
"ഭോപ്പാൽ ജയിലിൽ നിന്നും 8 സിമിക്കാർ ജയിൽ ചാടി. മണിക്കൂറുകൾക്കകം പോലീസ്‌ അവരെ വെടിവെച്ച്‌ കൊന്നു." - വാർത്ത.

ഈ വാർത്തയിൽ ഒരുപാട്‌ പന്തികേടുകൾ ഉണ്ടല്ലോ !

ഒന്ന് ജയിൽ ചാടിയവരെ വെടിവെച്ച്‌ കൊല്ലാൻ നിയമം ഉണ്ടോ ? അവരെ പിടിച്ച്‌ വീണ്ടും ജയിലിൽ ആക്കുക എന്നതായിരുന്നു ലക്ഷ്യം എങ്കിൽ മുട്ടിനു താഴെ വെടിവെച്ചാൽ പോരായിരുന്നോ ?ഇത്രയും സുരക്ഷയുള്ള ജയിലിൽ നിന്ന് ആരാണവർക്ക്‌ ജയിൽ ചാടാൻ സൗകര്യം ചെയ്ത്‌ കൊടുത്തത്‌ ?

അതോ ജയിലിൽ വെച്ച്‌ തന്നെ ഇവരെ കൊന്ന ശേഷം ഇങ്ങനെ ഒരു വാർത്ത ഉണ്ടാക്കിയതാണോ ?

ഇവരോട്‌ സോഫ്റ്റ്‌ കോർണർ ഉള്ള ഒരു പോലീസുകാരെനെ മേലധികാരികൾ തന്നെ തട്ടിയിട്ട്‌, ആ കൊലയുടെ ഉത്തരവാദിത്വവും ഇവരുടെ തലയിൽ കെട്ടിവെച്ചതാണോ?

അബസ്വരം :
ഈ സംശയങ്ങളെല്ലാം സത്യസന്ധമായി ദൂരീകരിക്കുവാൻ നിനക്കാവുമോ കണ്ണ്‌ മൂടിക്കെട്ടിയ ഇന്ത്യൻ നിയമവ്യവസ്ഥേ ?

                                                                     1164
                                                                     ******
01.11.2016
കേരളം കേരളം കൊച്ചു കൊച്ചു കേരളം
അരിയിടിച്ച് പൊടി വറുത്ത് പുട്ട് ചുട്ട കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ഉഴുന്ന് അരച്ച് നടു തുളച്ചു വടകള്‍ തീര്‍ത്ത കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ചക്കയുള്ള മാങ്ങയുള്ള തേങ്ങയുള്ള കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ബന്ത്‌ ഉടച്ച് പുഴുക്കിയെടുത്ത് ഹര്‍ത്താലാക്കി കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
പനി പിടിച്ച് ചൊറി പിടിച്ച് മാന്തി മാന്തി കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
കൊതു കടിച്ച് മന്തനായി ഗുളിക കഴിച്ച കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
വാളെടുത്ത് വെട്ട് വെട്ടി മൊഴികള്‍ മാറ്റിയ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
കല്ലെടുത്ത് ആഞ്ഞെറിഞ്ഞ് ചോര പൊടിച്ച കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
വരിയില്‍ നിന്ന് മദ്യം മോന്തി വാള് വെച്ച കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
പത്തുമാസം നൊന്ത് പെറ്റ് വലിച്ചെറിഞ്ഞ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ബില്ല് കാട്ടി ഷോക്കടിച്ച് ഫ്യൂസ് പോയ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
മാറി മാറി ഭരണം മാറ്റി തകര്‍ന്നടിഞ്ഞ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
മണലെടുത്ത് ചാക്കിലാക്കി പുഴകള്‍ ചത്ത കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ബ്ലോഗിലിട്ട് ലിങ്കെറിഞ്ഞു കമന്റടിച്ച കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
പരവതാനിയിൽ നിന്ന് വിത്തെറിഞ്ഞ്‌ ഫോട്ടോ പിടിച്ച കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
മാപ്ലാരെ മേൽ ചാടി വീഴും ഊപ്പയുള്ള കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
തെരുവ്‌ നായ്ക്കൾ കടിച്ച്‌ വലിക്കും മനുഷ്യരുള്ള കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ബന്ധുവിന്‌ ജോലി നൽകും ചിറ്റപ്പനുള്ള കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
കാബിനെറ്റ്‌ റാങ്കിനാൽ വായയടക്കും കാസ്ട്രോയുള്ള കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
യേശുവിനോടൊപ്പം സ്വർഗ്ഗത്തിൽ പോകും യുവതിയുള്ള കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
സ്പീക്കർ സെറ്റ്‌ പൊട്ടിത്തെറിക്കും ഗാംഭീര്യ ശബ്ദോസ്താദിൻ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ബി പി എൽ കാർഡുമായി കാറിൽ പായും കോടീശ്വരന്മാരുടെ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം അബസ്വരം :
കേരളത്തിന്റെ ജനനം മഴുവില്‍ നിന്നായാലും, മുട്ട വിരിഞ്ഞ് ഉണ്ടായതായാലും, പ്രസവത്തില്‍ നിന്നായാലും ഹാപ്പി ബര്‍ത്ത് ഡേ ടു യൂ !!

                                                                     1165
                                                                     ******
02.11.2016
"ടൂത്ത്‌ ബ്രഷ്‌ കൊണ്ടും, സ്പൂൺ കൊണ്ടും പുറത്ത്‌ കടക്കാൻ കഴിയുന്നതാണ്‌ നമ്മുടെ അതീവ സുരക്ഷാ ജയിലുകൾ" എന്ന വസ്തുത തിരിച്ചറിയുമ്പോൾ നാം ആത്മാർത്ഥമായി അഭിനന്ദിക്കേണ്ട ഒരു കൂട്ടരുണ്ട്‌.

ആരാണ്‌ ആ കൂട്ടരെന്ന് നിങ്ങൾക്ക്‌ മനസ്സിലായോ ?

ഇല്ലെങ്കിൽ പറഞ്ഞു തരാം.

ജയിൽ ചാടാൻ ഇത്രയൊക്കെ എളുപ്പമായിരുന്നിട്ടും ജയിൽ ചാടാതെ, ജയിലിനുള്ളിൽ ജീവിക്കാൻ മഹാമനസ്ക്കത കാണിക്കുന്ന തടവുകാർ തന്നെയാണ്‌ അഭിനന്ദനം അർഹിക്കുന്ന ആ കൂട്ടർ. ജയിലിൽ തുടരാനുള്ള അവരുടെ ആത്മാർത്ഥക്കും, അർപ്പണ ബോധത്തിനും മുന്നിൽ ഞാൻ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

അബസ്വരം :
"ശവത്തിലേക്ക്‌ വെടിവെക്കുന്നത്‌ ഒളിമ്പിക്സിലെ ഒരു ഐറ്റം ആക്കി, ഇന്ത്യക്ക്‌ സ്വർണ്ണമെഡൽ നേടാനുള്ള അവസരം ഒരുക്കണം" എന്ന് അന്താരാഷ്ട്ര ഒളിമ്പിക്ക്‌ കമ്മറ്റിയോട്‌ വിനീതമായി അഭ്യർത്ഥിക്കുന്നു.


                                                                     1166
                                                                     ******
02.11.2016
"നമ്മൾ ഇപ്പോൾ ഇന്ത്യയിൽ കാണുന്നത് ആവശ്യമില്ലാത്ത ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുന്ന സ്വഭാവം വളർന്നു വരുന്നതാണ്. നമ്മൾ ആദ്യം ചെയ്യേണ്ടത് സംശയം ഉന്നയിക്കുന്ന, അധികാരികളെയും പോലീസിനെയും ചോദ്യം ചെയ്യുന്ന സ്വഭാവം നിർത്തുക എന്നതാണ്. ഇതൊരു നല്ല സംസ്കാരമല്ല." - കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജുജു

അബസ്വരം :
ഈ ചോദ്യം ചെയ്യുന്ന സ്വഭാവം നിർത്തി സംസ്കാര സർട്ടിഫിക്കറ്റും ദേശസ്നേഹ സർട്ടിഫിക്കറ്റും സ്വന്തമാക്കാൻ മ്മക്ക്‌ സൗകര്യമില്ല തമ്പ്രാ. തൽക്കാലം നടുവിരൽ അങ്ങണ്ട്‌ പൊക്കിക്കാണിച്ച്‌ തരാം തമ്പ്രാ. അതോണ്ട്‌ തൃപ്തിപ്പെട്ടാലും !

                                                                     1167
                                                                     ******
03.11.2016
ഭോപ്പാലിൽ സിമി പ്രവർത്തകരെ വെടിവെച്ച്‌ കൊന്നതിൽ, കൊന്നപ്പൂവിന്റെ വിശുദ്ധിയും, സിമിയിൽ പ്രവർത്തിച്ച്‌ പരിചയവും ഉള്ള മന്ത്രി ജലീലിന്റെ പ്രതികരണം ഒന്നും കണ്ടില്ലല്ലോ !

അബസ്വരം :
തന്റെ പഴയ സംഘടനയിലെ ആളുകൾ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെടുമ്പോൾ അൽപ്പം മുതലക്കണ്ണീരെങ്കിലും ഒഴുക്കാമായിരുന്നു !

                                                                     1168
                                                                     ******
03.11.2016
"മലപ്പുറം സൈന്യത്തിന്‌ കൈ മാറണം. അഫ്‌സ്‌പ പ്രയോഗിക്കണം." - സുബ്രമണ്യൻ സ്വാമി

എന്തായാലും ഇപ്പൊ മലപ്പുറത്ത്‌ സ്ഫോടനം നടത്തിയത്‌ ഏത്‌ കൂട്ടരാണെന്നും, അതിനു പിന്നിലെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്താണെന്നും മനസ്സിലായി.

ബൈ ദ ബൈ, സുബ്രമണ്യൻ സ്വാമിക്ക്‌ മാപ്പളാരോട്‌ ഇത്രയധികം ചൊറിച്ചിൽ വരാനുള്ള കാരണം നിങ്ങൾക്കറിയുമോ ?


സുബ്രമണ്യൻ സ്വാമിയുടെ മകളും പ്രമുഖ മാധ്യമ പ്രവർത്തകയുമായ സുഹാസിനി, മാപ്പിളയായ നദീം ഹൈദറിനെ കെട്ടി സുഹാസിനി ഹൈദറായി ലവ് ജിഹാദ് നടത്തിയതിൽ ഉള്ള ചൊറിച്ചിലാണ്‌ സ്വാമിക്ക് മക്കളേ !!

ലവ് ജിഹാദ് സ്വന്തം വീട്ടില്‍ കയറി പണി തന്നാൽ 'കിളി പോകാത്ത' സംഘി സ്വാമിയുണ്ടോ ?

അബസ്വരം :
സുബ്രമണ്യൻ സ്വാമിയെ വരുൺ ഗാന്ധിയുടെ അടുത്ത്‌ കമഴ്ത്തി കിടത്തിയാൽ ചിലപ്പോൾ മൂപ്പരുടെ ചൊറിച്ചിലിന്‌ ഇത്തിരി ആശ്വാസം കിട്ടിയേക്കും !

                                                                     1169
                                                                     ******
04.11.2016
ഈ കേരളത്തിന്റെ ഒരു കാര്യം !

മിക്ക റോഡുകളും ബ്ലോക്കാണ്‌. എന്നാൽ സേലം - ഇടപ്പള്ളി ഹൈവേയിൽ കയറി, തിരക്കൊന്നും ഇല്ലാത്ത സമയത്ത്‌ വണ്ടി ഒന്ന് കത്തിച്ച്‌ വിട്ടാലോ ? അപ്പൊ എടുക്കും ഫോട്ടോ !

പിന്നെ ഫൈൻ അടക്കാനുള്ള പേപ്പർ കുടീക്ക്‌ അയക്കും !


ആദ്യം മുഴുവൻ റോഡുകളും ബ്ലോക്കില്ലാതെ വണ്ടിയോടിക്കാൻ പറ്റുന്ന കോലത്തിൽ ആക്കിയിട്ട്‌ പോരേ ഈ ഫോട്ടം പിടുത്തം ന്റെ സർക്കാരേ ?

അല്ലെങ്കിൽ ബ്ലോക്കിൽ കിടക്കുന്ന സമയത്തിന്‌ അര മണിക്കൂറിന്‌ 50 രൂപ നിരക്കിൽ വണ്ടിയോടിക്കുന്നവർക്ക്‌ നൽകാൻ സർക്കാർ തയ്യാറാവുമോ ? ആവുമോന്ന് ??

ഒരു പാലം ഇടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ !

അബസ്വരം :
"ഇജ്ജ്‌ ഓവർ സ്പീഡിൽ വണ്ടിയോടിച്ചു, നാനൂറ്‌ ഉലുവ ആ വകയിൽ അടച്ചോ" എന്നും പറഞ്ഞ്‌ തിരോന്തരത്ത്ന്ന് ഫോട്ടം സഹിതം കത്ത്‌ വന്ന്‌ക്ക്ണ്‌ണ്‌. അയിനാണ്‌ !
ഫോട്ടം പുടിച്ച കാണിപ്പയ്യൂരിലെ ആ ക്യാമറയേയും അയ്ന്റെ പിതാമഹന്മാരേയും പൂഞ്ഞാർ മോഡലിൽ സ്മരിച്ചതായും ഈ അവസരത്തിൽ അറിയിച്ച്‌ കൊള്ളുന്നു.

                                                                     1170
                                                                     ******
04.11.2016
"മുകുമുത" ക്ക്‌ വരെ അനുയായികൾ ഉണ്ട്‌ എന്നറിഞ്ഞപ്പോൾ, "ഈ കോലത്തിൽ ഒന്നും നടന്നാ പോരാ" എന്ന് മ്മൾക്ക്‌ ഒരു ഉൾവിളി ഉണ്ടായിരിക്കുന്നു.

അതിനാൽ മ്മളും ഇനി മുതൽ തങ്ങൾ പട്ടം എടുത്ത്‌ അണിയുകയാണ്‌.

"ഫേസ്ബുക്കുൽ ഉലമാ ജനാബ്‌ ബ്ലോഗുനാ അബസ്വരൻ പോസ്റ്റിറക്കി കമന്റടി തങ്ങൾ" എന്ന പേരിലായിരിക്കും ബഹുമാനപ്പെട്ട ഞാൻ ഇനി അറിയപ്പെടുക.


തുടക്കത്തിൽ കുറച്ച്‌ ശിഷ്യ ഗണങ്ങളെ ബഹുമാനപ്പെട്ട എനിക്ക്‌ ആവശ്യമുണ്ട്‌. ബഹുമാനപ്പെട്ട ഞാൻ പറയുന്നത്‌ ഏറ്റെടുക്കുകയും, ജീവിതത്തിൽ പകർത്താൻ തയ്യാറാവുകയും ചെയ്യുന്നവർക്ക്‌ സ്വാഗതം. ശിഷ്യത്വം സ്വീകരിക്കാൻ തയ്യാറാവുന്നവർ കമന്റ്‌ ബോക്സിൽ അറിയിക്കുമല്ലോ !

ബഹുമാനപ്പെട്ട എനിക്ക്‌ ഒരു തീം സോങ്ങും വേണം. അതും ശിഷ്യരായി വരുന്നവർ തയ്യാറാക്കി തരുമല്ലോ.

ശിഷ്യന്മാരുടെ സംശയങ്ങൾക്ക്‌ കമന്റായി ഇട്ടാൽ മറുപടി നൽകുന്നതാണ്‌.
ബഹുമാനപ്പെട്ട ഞാൻ എന്റെ ആദ്യത്തെ ഉപദേശം നൽകട്ടെ !

പല്ല് തേക്കുന്നതും, കുളിക്കുന്നതും, ജട്ടി ഇടുന്നതും ആരോഗ്യം നശിപ്പിക്കും. അതുകൊണ്ട്‌ ആരും കുളിക്കരുത്‌, പല്ല് തേക്കരുത്‌, ജട്ടി ഇടരുത്‌.

അബസ്വരം :
മുകുമുത - മുല കുടി മുടക്കി തങ്ങൾ !

                                                                     1171
                                                                     ******
05.11.2016
മുടി മുസ്ല്യാർ, സുധാമണി തുടങ്ങിയ വ്യാജന്മാരെ ഒന്നും തൊടാതെ മുലകുടി മുടക്കി തങ്ങളെ മാത്രം അറസ്റ്റ്‌ ചെയ്തത്‌ കോപ്പിലെ പരിപാടിയായി.

ഇതേ ലെവലിൽ അഞ്ചാറ്‌ കൊല്ലം കൂടി പോയിരുന്നെങ്കിൽ മുലകുടി മുടക്കി തങ്ങളും തൊടാൻ പറ്റാത്ത ഗണത്തിൽ വരുന്ന റേഞ്ചിൽ എത്തിയിരുന്നു. അതിനുള്ള അവസരം നൽകാതെ മ്മളെ മുലകുടി മുടക്കി തങ്ങളെ മാത്രം അറസ്റ്റ്‌ ചെയ്തതിൽ ബഹുമാനപ്പെട്ട "ഫേസ്ബുക്കുൽ ഉലമാ ജനാബ്‌ ബ്ലോഗുനാ അബസ്വരൻ പോസ്റ്റിറക്കി കമന്റടി തങ്ങൾ" ആയ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.

അബസ്വരം :
ഇതെന്താ വെള്ളരിക്കാ പട്ടണോ ?
എന്നെ പോലുള്ള പുതുമുഖങ്ങൾക്ക്‌ വളർന്നു വരാനുള്ള അവസരവും, സൗകര്യവും ഇവിടെ നൽകേണ്ടേ ?


                                                                     1172
                                                                     ******
07.11.2016
"രാഷ്ട്രീയക്കാര്‌ മതത്തിന്റെ കാര്യത്തിൽ ഇടപെടേണ്ട." - കാന്തപുരം അബ്വോക്കരാക്ക

അത്‌ ശരിയാ. പക്കേങ്കില്‌ മ്മ മതവും മുടിയും വിറ്റ്‌ ജീവിക്കുന്നവർക്ക്‌ രാഷ്ട്രീയത്തിൽ ഇടപെടാലോ ല്ലേ അബ്വോക്കരാക്കാ ? അതോണ്ടല്ലേ മ്മൾ മണ്ണാർക്കാട്ടൊക്കെ മലക്കോളെ വരെ ഇറക്കി വോട്ട്‌ ചെയ്യിച്ചത്‌ ?

അബസ്വരം :
കച്ചവടക്കാർ മതത്തിൽ ഇടപെടരുതെന്ന് അബ്വോക്കരാക്ക പറഞ്ഞീലല്ലോ ! 

ഭാഗ്യം !!

                                                                     1173
                                                                     ******
07.11.2016
അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ട്രംപ്‌ ജയിക്കും എന്നാണ്‌ എന്റെ ഒരിത്‌.

അബസ്വരം :
എന്താ ഇങ്ങടെ അഭിപ്രായം ?

                                                                     1174
                                                                     ******
08.11.2016
"1000, 500 രൂപ നോട്ടുകൾ ഇന്ന് അർദ്ധരാത്രി മുതൽ നിരോധിച്ചു. നവംബർ 10 മുതൽ ഡിസംബർ 30 വരെ ബാങ്കുകളിലും, പോസ്റ്റോഫീസുകളിലും കൊടുത്ത്‌ മാറ്റി വാങ്ങണം." - വാർത്ത

അബസ്വരം :
കള്ളപ്പണം തടയാൻ ഇത്‌ നല്ല കാര്യം തന്നെ. പ്രത്യേകിച്ച്‌ വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത്‌ ആളെണ്ണം 15 ലക്ഷം രൂപ നൽകിയ സ്ഥിതിക്ക്‌.

                                                                     1175
                                                                     ******
08.11.2016
അദാനിയും അംബാനിയും ഒക്കെ ആയിരം, അഞ്ഞൂറ്‌ രൂപ നോട്ടുകൾ കഴിഞ്ഞ മാസം തന്നെ മാറ്റി എന്ന് പറയാൻ പറഞ്ഞു.

അബസ്വരം :
വിദേശത്തുള്ള കള്ളപ്പണവും ആയിരം, അഞ്ഞൂറ്‌ രൂപ നോട്ട്‌ തന്നെ ആയിരിക്കും ല്യോ?

                                                                     1176
                                                                     ******
09.11.2016
അങ്ങനെ അമേരിക്കക്ക്‌ മുട്ടൻ പണി കിട്ടി.

ട്രംപ്‌ തന്നെയായിരിക്കും ജയിക്കുക എന്ന് എന്റെ മനസ്സ്‌ പറഞ്ഞിരുന്നു. അതിവിടെ പങ്കുവെക്കുകയും ചെയ്തിരുന്നല്ലോ !

ഇന്ത്യക്കാർക്കൊപ്പം അനുഭവിക്കാൻ തീരുമാനിച്ച അമേരിക്കക്കാർക്കും അഭിനന്ദനങ്ങൾ !


അബസ്വരം :
മെഹ്ദി ഇമാം വരുന്നതിനു മുന്നോടിയായി ലോകം കുട്ടിച്ചോറാവേണ്ടതുണ്ട്‌. മുസ്ലിം സമുദായം ഭീകരമായ പ്രതിസന്ധിയിൽ അകപ്പെടേണ്ടതുണ്ട്‌. അതൊക്കെ സംഭവിക്കാൻ മോഡിയെ പോലെയും, ട്രംപിനെ പോലെയും ഉള്ള ഉണ്ണാക്കന്മാരുടെ അടുത്ത്‌ അധികാരം കിട്ടിയല്ലേ തീരൂ ?

ലോകം എത്രയും പെട്ടന്ന് കുട്ടിച്ചോറാക്കാൻ ട്രംപിന്‌ എല്ലാവിധ ആശംസകളും നേരുന്നു.

                                                                     1177
                                                                     ******
09.11.2016
പുതിയ രണ്ടായിരം, അഞ്ഞൂറ്‌ രൂപാ നോട്ടുകളിൽ ജി പി എസ്‌, ചിപ്പുകൾ എന്നിവക്ക്‌ പുറമേ, താഴെ കൊടുത്ത സൗകര്യങ്ങൾ കൂടി ഉണ്ടാവുന്നതാണ്‌.

01. മൻ കി ബാത്ത്‌ കേൾക്കാനുള്ള റേഡിയോ.

02. സെൽഫി എടുത്താൽ മോഡിയുടെ കൂടെ നിൽക്കുന്നതായി ഫോട്ടോ വരുന്ന ക്യാമറ.


03. ഗർഭിണികളുടെ വയറ്റിൽ കുത്താനുള്ള ശൂലം. ഇത്‌ നോട്ട്‌ സംഘികളുടെ കയ്യിൽ ഇരിക്കുമ്പോൾ മാത്രം ആക്റ്റിവേറ്റ്‌ ആവുന്ന രീതിയിലാണ്‌ നിർമ്മാണം.

04. വരുൺ ആപ്പ്‌. അതായത്‌ പുരുഷന്മാരുടെ കയ്യിലിരിക്കുമ്പോൾ നോട്ടിന്റെ നടുവിൽ ഒരു തുള വരും. സ്ത്രീകളുടെ കയ്യിൽ ഇരിക്കുമ്പോൾ ഇത്‌ ഒരു കോല്‌ പോലെ ആവും. "വരുണണ്ണാ കടി മാറ്റണേ" എന്ന് പറഞ്ഞ്‌ നോട്ടിൽ ഊതുമ്പോഴാണ്‌ ഈ ആപ്പ്‌ ആക്റ്റിവേറ്റ്‌ ആവുക.

05. പാക്കിസ്ഥാനുമായി യുദ്ധം നടക്കുമ്പോ ഈ നോട്ടുകൾ തോക്കാക്കി മാറ്റാൻ കഴിയും. പ്രധാനമന്ത്രിയുടെ പേഴ്സണൽ കമ്പ്യൂട്ടറിൽ ഒരു കോഡ്‌ അടിച്ചാലാണ്‌ ഈ നോട്ടുകൾ തോക്കായി മാറുക. അതോടെ പാക്കിസ്ഥാനികളെ വെടിവെക്കാനുള്ള ആയുദ്ധമായി നോട്ട്‌ രൂപാന്തരപ്പെടും.

അബസ്വരം :
ഇത്രയും സൗകര്യങ്ങൾ ഉള്ള നോട്ട്‌ ഇറക്കുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ വിമർശ്ശിക്കുന്നതിന്‌ പകരം, ഇത്‌ ഇറക്കിയ മോഡിജിയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്‌ മക്കളേ ?

                                                                     1178
                                                                     ******
10.11.2016
ബാങ്കുകളിൽ ക്യൂ നിൽക്കുന്ന പലരുടേയും അവസ്ഥ പരിതാപകരമാണ്‌. 

ബാങ്കിംഗിനെ കുറിച്ച്‌ അടിസ്ഥാന വിവരം പോലും ഇല്ലാത്തവരാണ്‌ പലരും. അവരെ സഹായിക്കാനോ, അവർക്ക്‌ ഫോം പൂരിപ്പിച്ച്‌ നൽകാനോ ഒരു പ്രത്യേക സൗകര്യവും ബാങ്കുകളിൽ ഏർപ്പെടുത്തിയിട്ടില്ല.

വളാഞ്ചേരി എസ്‌ ബി ഐ ബാങ്കിൽ പുതിയ നോട്ടുകൾ കൊണ്ട്‌ വരാൻ പെട്ടിയും കൊണ്ട്‌ ആൾ പോയത്‌ പത്ത്‌ മണിക്ക്‌ ശേഷം. ഇനി തിരൂരിൽ പോയി അവർ പണവും കൊണ്ട്‌ വന്ന് വിതരണം നടത്തുക എപ്പോഴാണ്‌ ?

പതിനായിരം രൂപയുടെ ചെക്കുമായി ചെല്ലുന്നവരോട്‌ "ഇപ്പോൾ നാലായിരം വെച്ച്‌ നൽകാനുള്ള പണമേ ഉണ്ടാവൂ, അതുകൊണ്ട്‌ ഉച്ചക്ക്‌ ശേഷം വരൂ അപ്പോഴേക്കും പണം എത്തും. ദയവായി സഹകരിക്കൂ" എന്നാണ്‌ പറയുന്നത്‌. 


"ഉച്ചക്ക്‌ ശേഷവും ക്യൂ നിൽക്കേണ്ടേ ?" എന്ന് ചോദിക്കുമ്പോൾ "വേണ്ട. നിങ്ങൾ ഇങ്ങ്‌ കയറി പോര്‌, ശരിയാക്കാം" എന്നും പറയുന്നു.

എല്ലാവരേയും ഇങ്ങിനെ ശരിയാക്കാൻ ആണ്‌ പരിപാടി എങ്കിൽ അതിന്റെ പേരിലും കച്ചറ ഉണ്ടാവും.

ബാങ്കുകളിൽ പണം എത്തിക്കാനുള്ള നടപടികൾ ഇന്നലെ തന്നെ പൂർത്തിയാക്കേണ്ടതായിരുന്നു. അത്‌ ചെയ്യാതെ ആളുകളെ ക്യൂവിൽ നിർത്തിയ ശേഷം പണം കൊണ്ട്‌ വരാൻ പോകുന്നതിനെ "മേനക തീട്ടം" എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും.

അബസ്വരം :
ക്യൂവിൽ നിൽക്കുന്ന പലരും സ്വയം ആശ്വസിക്കാനായി പറയുന്ന വാചകം രസകരമാണ്‌. "രണ്ടൗൺസ്‌ മണ്ണെണ്ണക്കായി മൂന്ന് മണിക്കൂർ റേഷൻ ഷോപ്പിൽ ക്യൂ നിന്ന നമുക്ക്‌ ഇതൊക്കെ എന്തര്‌?" എന്നവർ പറയുന്നത്‌ കേൾക്കുമ്പോൾ ഒരാശ്വാസം മ്മക്കും തോന്നുന്നുണ്ടല്ലോ എന്നതാണ്‌ മ്മടെ ഒരാശ്വാസം.
 
                                                                     1179
                                                                     ******
10.11.2016
Breaking News :
1990 ന് ശേഷം നടന്ന വിവാഹങ്ങൾ ഇന്ന് അർദ്ധരാത്രി 12 മണി മുതൽ അസാധുവണെന്ന് മോഡി അറിയിച്ചു. നിങ്ങളുടെ കൈവശമുള്ള പഴയ ഭാര്യ / ഭർത്താക്കന്മാരെ അടുത്തുള്ള കോളേജുകളിൽ കൊടുത്ത് മാറ്റിയെടുക്കാവുന്നതാണ്.

അബസ്വരം :
ഒരോരുത്തന്മാരുടെ തലയും പൂതിയും പോയ പോക്കേയ്‌ ന്റെ വാട്ട്‌സാപ്പാ !!


                                                                     1180
                                                                     ******
11.11.2016
എന്റെ നാട്ടുകാരനായ മിഥുന്‌ എതിരെ 1000 രൂപ കത്തിക്കുന്ന വീഡിയോ എടുത്ത്‌ ഫേസ്ബുക്കിൽ ഇട്ടതിന്‌ പോലീസ്‌ കേസെടുത്തു എന്ന വാർത്ത വരുന്നുണ്ട്‌.

ഈ ചങ്ങായിയെ നേരിട്ട്‌ പരിചയം ഇല്ലെങ്കിലും, ഈ കേസിൽ നിന്ന് ഊരാൻ മൂന്ന് വഴികൾ ഉണ്ട്‌ എന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌.

01. താൻ കത്തിച്ചത്‌ തന്റെ കയ്യിൽ അറിയാതെ വന്ന് ചേർന്ന കള്ളനോട്ട്‌ ആണെന്ന് വാദിക്കുക. കള്ള നോട്ട്‌ ആണോ അല്ലയോ അത്‌ എന്ന് പരിശോധിക്കാൻ കത്തിച്ച സാധനം കിട്ടില്ലല്ലോ !


02. കത്തിച്ചത്‌ ആയിരം നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്‌ ആണെന്ന് വാദിക്കുക.

03. ഏറ്റവും പ്രധാനപ്പെട്ട പോയന്റ്‌ ഇതാണ്‌. അതായത്‌ മോഡി തന്റെ പ്രസംഗത്തിൽ "ഇന്ന് രാത്രി 12 മണിക്ക്‌ ശേഷം ആയിരം, അഞ്ഞൂറ്‌ രൂപ നോട്ടുകൾക്ക്‌ ഒരു വിലയും ഇല്ല. അത്‌ വെറും കടലാസ്‌ ആണ്‌" എന്ന്‌ പറഞ്ഞിരുന്നു. അതിനാൽ 12 മണിക്ക്‌ ശേഷം അത്‌ വെറും കടലാസ്‌ ആണെന്ന് ഞാൻ കരുതി എന്ന് വാദിക്കുക. പ്രധാനമന്ത്രി 12 മണിക്ക്‌ ശേഷം കടലാസ്‌ ആവും എന്ന് പറഞ്ഞ സാധനം കത്തിച്ചാൽ എങ്ങനെ കറൻസി കത്തിച്ച വകുപ്പിൽ പെടും എന്ന് തിരിച്ച്‌ ചോദിക്കുക !

ഇതിലെ ഒരു പോയന്റിൽ ഉറച്ച്‌ നിന്ന് വാദിച്ചാൽ എങ്ങനെ കേസ്‌ നിലനിൽക്കും ?

അബസ്വരം :
കഴിവുള്ള ഒരു വക്കീൽ ഉണ്ടെങ്കിൽ അവന്‌ പുഷ്പം പോലെ ഊരി പോരാം. പ്രത്യേകിച്ച്‌ അവന്റെ പേര്‌ യു എ പി എ ചുമത്തുന്ന "വിഭാഗത്തിൽ" ഉൾപ്പെട്ടതും അല്ലല്ലോ !

                                                                     1181
                                                                     ******
12.11.2016
ജന്മഭൂമി - 31.01.2014
ന്യൂഡല്‍ഹി : നോട്ടുകള്‍ പിന്‍വലിക്കുന്നതുവഴി കള്ളപ്പണം തടയാമെന്ന ധനമന്ത്രി ചിദംബരത്തിന്റെ പദ്ധതി പാവങ്ങളെ ദ്രോഹിക്കാനേ ഉതകൂ എന്നു ബിജെപി. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ള വന്‍ ഇന്ത്യന്‍ വ്യാജനിക്ഷേപം കണ്ടുകെട്ടാന്‍ സര്‍ക്കാരിന്‌ ഒരു താല്‍പര്യവുമില്ലെന്ന്‌ ബിജെപി വക്താവ്‌ മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.

2005 ന്‌ മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള തീരുമാനം വിദേശത്തുള്ള ഇന്ത്യന്‍ കള്ളപ്പണം തിരിച്ചുപിടിക്കുന്നതിനു പകരമുള്ള തട്ടിപ്പാണ്‌. 2005 ന്‌ മുമ്പുള്ള ചില നോട്ടുകളാണ്‌ പിന്‍വലിക്കുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്തുള്ള കള്ളപ്പണം എത്രയാണെന്ന്‌ കണക്കാക്കാനോ വെളിപ്പെടുത്താനോ ഈ സര്‍ക്കാരിനാവുന്നില്ല, ലേഖി പറഞ്ഞു.


സാധാരണ സ്ത്രീകള്‍ക്കും മറ്റും ബാങ്ക്‌ അക്കൗണ്ടുകളോ സമ്പാദ്യ പദ്ധതികളോ ഇല്ല. ഇന്ത്യയില്‍ 65 ശതാനം പേര്‍ക്കും ബാങ്ക്‌ അക്കൗണ്ടില്ല. അവര്‍ പണം കൈവശം വെക്കുകയാണ്‌. അവര്‍ നിരക്ഷരരും പാവങ്ങളും ഉള്‍ഗ്രാമപ്രദേശങ്ങളില്‍ കഴിയുന്നവരുമാണ്‌. അവരാണ്‌ ഈ പദ്ധതി പ്രകാരം ഇടനിലക്കാരുടെ ചൂഷണത്തിനിരയാകാന്‍ പോകുന്നത്‌. ഒന്നുകില്‍ ഇടനിലക്കാര്‍ ഇവരെ പൂര്‍ണമായി കബളിപ്പിക്കും, അല്ലെങ്കില്‍ പണം മാറ്റിയെടുക്കാന്‍ വിഹിതം പറ്റും. ഏപ്രില്‍ ഒന്നു കഴിഞ്ഞാല്‍ അവരെ കടക്കാര്‍ കബളിപ്പിക്കും. പഴയ നോട്ടുകള്‍ക്ക്‌ മുഴുവന്‍ മൂല്യവും നല്‍കില്ല, ബിജെപി വക്താവ്‌ പറഞ്ഞു.

കള്ളപ്പണം പിടിച്ചെടുക്കുന്നതിന്‌ ഈ സര്‍ക്കാര്‍ ഒരു നടപടിയും ആത്മാര്‍ത്ഥമായി ചെയ്യുന്നില്ലെന്നു മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പബ്ലിക്‌ ഫിനാന്‍സ്‌ ആന്റ്‌ പോളിസി (എന്‍ഐപിഎഫ്പി), നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ അപ്ലൈഡ്‌ ഇക്കണോമിക്‌ റിസര്‍ച്ച്‌ (എന്‍സിഎഇആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌ (എന്‍ഐഎഫ്‌എം) എന്നീ സമിതികള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്‌ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌. പക്ഷേ, നടപടിയൊന്നുമുണ്ടായില്ല. ഈ മൂന്നു സമിതികളുടേയും പ്രവര്‍ത്തനം സംബന്ധിച്ച്‌ ഒരു വിവരവും കേള്‍ക്കാനില്ല. 2011 മാര്‍ച്ച്‌ മാസം രൂപീകരിച്ച കമ്മറ്റികളുടെ കാലാവധി 18 മാസമായിരുന്നു. അതേസമയം വിദേശത്തെ കള്ളപ്പണത്തിന്റെ കാര്യത്തില്‍ അന്വേഷണത്തിന്‌ പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കാനുള്ള സുപ്രീംകോടതി നീക്കത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു, അവര്‍ പറഞ്ഞു.
ഇതിന്‌ മുമ്പ്‌ നോട്ടുകള്‍ ആര്‍ബിഐ വലിച്ചത്‌ 1978 ലാണ്‌. അന്ന്‌ 1,000, 5,000, 10,000 പിന്‍വലിച്ചു. പിന്നീട്‌ 1980 ലും 87 ലും പിന്‍വലിക്കുകയുണ്ടായി. അന്ന്‌ 500 രൂപ അവതരിപ്പിച്ചു. പുതിയ നടപടി എത്ര നോട്ടുകളെ ബാധിക്കും, അതില്‍ എത്രത്തോളം ഗ്രാമങ്ങളില്‍ , എത്രത്തോളം നഗരങ്ങളില്‍ എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആര്‍ബിഐ തയ്യാറാക്കണം. അത്‌ പാവപ്പെട്ടവരില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെ സംബന്ധിച്ചും ആര്‍ബിഐ പഠനം നടത്തണം.
ചിദംബരത്തിന്റെ ഈ നയം കോടിക്കണക്കിന്‌ വരുന്ന പാവങ്ങള്‍ക്കുവേണ്ടിയല്ല, ആഢ്യന്മാര്‍ക്കായാണ്‌. സ്വിസ്‌ ബാങ്കില്‍ അക്കൗണ്ടുള്ളവരെ ഈ തീരുമാനം ബാധിക്കില്ല, മറിച്ച്‌ ഇന്ത്യയില്‍ ബാങ്ക്‌ അക്കൗണ്ടു പോലുമില്ലാത്തവരെയാണ്‌ ബാധിക്കുകയെന്നും ലേഖി പറഞ്ഞു.

അബസ്വരം :
"1000, 500 രൂപാ നോട്ടുകൾ പിൻവലിച്ചാൽ കള്ളപ്പണം ഇല്ലാതാവും" എന്ന് ഗമണ്ടൻ അടിക്കുന്ന അഭിനവ സാമ്പത്തിക വിദഗ്ദരും, മോഡിയുടെ അമേദ്യം ഭക്ഷിച്ച്‌ "ബിരിയാണി ഉഷാറായ്ക്ക്ണ്‌" എന്ന് പറയുന്ന സംഘികളും കേൾക്കുന്നുണ്ടല്ലോ ല്ലേ ?

                                                                     1182
                                                                     ******
 13.11.2016
"രാജ്യ സേവനത്തിനായാണ്‌ ഞാൻ എന്റെ കുടുംബം പോലും ഉപേക്ഷിച്ചത്‌." - നരേന്ദ്ര മോഡി

എടോ പൊട്ടൻ ക്ണാപ്പാ ! രാജ്യത്തെ സേവിക്കാൻ കുടുംബം ഒന്നും ഉപേക്ഷിക്കേണ്ട കാര്യമില്ല. മാത്രമല്ല കെട്ട്യോളെ തിരിഞ്ഞ്‌ നോക്കാതെ മുത്തലാഖ്‌ ചെല്ലിയത്‌ വെള്ളപൂശാൻ രാജ്യസേവനം എന്ന ഉമ്മാക്കി ഉയർത്തി കാട്ടിയിട്ടും കാര്യമില്ല.
"ഒരു കുടുംബം എങ്ങനെ നോക്കണം" എന്നാണ്‌ താൻ ആദ്യം പഠിക്കേണ്ടത്‌. കാരണം ഒരുപാട്‌ കുടുംബങ്ങൾ ചേരുന്നതാണ്‌ രാജ്യം. ആ രാജ്യത്തെ സേവിക്കണം എങ്കിൽ ആദ്യം കുടുംബം എന്താണെന്ന് മനസ്സിലാവണം. അതുകൊണ്ട്‌ കുടുംബത്തിൽ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച്‌ കുടുംബത്തിൽ ജീവിക്കുകയാണ്‌ ചെയ്യേണ്ടത്‌.
ഗർഭിണികളുടെ വയറ്റിൽ ശൂലം കയറ്റുന്നതോ, വ്യാജ ഏറ്റുമുട്ടലുകൾ സംഘടിപ്പിക്കുന്നതോ, അംബാനിമാരെ സുരക്ഷിതമാക്കിയ ശേഷം സാധാരണക്കാരനെ വെയിലിൽ നിർത്താൻ വിടുന്നതോ അല്ല രാജ്യസേവനം എന്ന് ഇനി എന്നാടാ താനൊക്കെ പഠിക്കുക ഹംക്കേ ?

അബസ്വരം :
തന്റെ മൂട്‌ താങ്ങികളെ പോലെ ചാണകം തിന്ന് "സദ്യ ഉഷാറായി" എന്ന് പറഞ്ഞ്‌ ഏമ്പക്കം വിട്ട്‌ രാജ്യസ്നേഹ സർട്ടിഫിക്കറ്റ്‌ വാങ്ങുന്ന ഉണാക്കൻ സംഘികളല്ല എല്ലാവരും എന്ന് തിരിച്ചറിയാനുള്ള ബോധം പോലും ഇല്ലാത്ത ദുരന്തമായിപോയല്ലോടാ നീ !

                                                                     1183
                                                                     ******
14.11.2016
എ ടി എമ്മിൽ നിന്ന് പിൻവലിക്കാനുള്ള പണത്തിന്റെ പരിധി 2000 രൂപയിൽ നിന്ന് 2500 ആയി ഉയർത്തിയതും, ഒരു ദിവസം ചെക്കിലൂടെ പിൻവലിക്കാൻ കഴിയുന്ന പണത്തിന്റെ പരിധി 10000 രൂപ എന്നത്‌ ഒഴിവാക്കിയതും, ഒരാഴ്ചയിൽ പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 20000 ത്തിൽ നിന്ന് 24000 ആക്കി ഉയർത്തിയതും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട്‌ "ബാങ്കുകളിലെ സാഹചര്യം പുരോഗമിക്കുന്നുണ്ട്‌" എന്ന തോന്നൽ സൃഷ്ടിക്കാനുള്ള മോഡിയുടെ ഉടായിപ്പ്‌ മാത്രമാണ്‌.

കാരണം 90% എ ടി എമ്മുകളും പ്രവർത്തനരഹിതമാണ്‌. അതുകൊണ്ട്‌ എ ടി എം വഴി പിൻവലിക്കാനുള്ള പരിധി 2500 അല്ല 10000 ആക്കിയാലും ഒരു കാര്യവുമില്ല. എ ടി എം പൂർണ്ണ രീതിയിൽ പ്രവർത്തിക്കാൻ 3 ആഴ്ചയെങ്കിലും ആവും എന്നാണ്‌ വിദഗ്ദർ തന്നെ പറയുന്നത്‌ !


പിന്നെ ആഴ്ചയിൽ 20000 എന്നത്‌ 24000 ആക്കിയതിനാൽ ഉള്ള വ്യത്യാസം 4000 മാത്രം. അതും 2000 രൂപ നോട്ടുകൾ ആണെന്ന കാര്യം മറക്കരുത്‌. മാത്രമല്ല, ബാങ്കിൽ കഴിഞ്ഞ ദിവസം ക്യൂവിൽ നിന്നവർക്ക്‌ 10000 പോലും അക്കൗണ്ടിൽ നിന്ന് എടുക്കാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും പണം തീർന്നു പോകുന്നു. ചില ബാങ്കുകളിൽ 10000 രൂപയുടെ ചെക്ക്‌ നൽകിയവരോട്‌, "ഇത്രയും പേർക്ക്‌ കൊടുക്കാൻ കാശില്ല, അതുകൊണ്ട്‌ 5000 പോരേ ?" എന്നും ബാങ്ക്‌ ഉദ്യോഗസ്ഥർ ചോദിക്കുന്നുണ്ട്‌.
ഈ സാഹചര്യത്തിൽ "കാര്യങ്ങൾ ശരിയായി പോകുന്നുണ്ട്‌" എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കി, ജനങ്ങളെ വീണ്ടും വീണ്ടും കബളിപ്പിക്കാനുള്ള പരിപാടിയാണ്‌ ഈ പ്രഖ്യാപനങ്ങൾ !

അബസ്വരം :
ഇപ്പൊ 2000 രൂപ നോട്ട്‌ കിട്ടിയവരൊക്കെ മറ്റൊരു ബേജാറിലാണ്‌. 2000 നോട്ടിന്റെ കളർ ഇളകുന്നുണ്ടത്രേ ! സീരിയൽ നമ്പറും പെനഞ്ഞ പോലെ ആകുന്നു !! ശവപ്പെട്ടിയിൽ വരെ കുംഭകോണകം നടത്തിയ ടീംസ്‌ അടിച്ചിറക്കിയ നോട്ട്‌ അച്ചടി മഷി പോയി വെള്ളകടലാസ്‌ ആയാൽ അത്ഭുതപ്പെടേണ്ടതില്ല.

                                                                     1184
                                                                     ******
14.11.2016
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ്യ ചെയ്യുന്നതിന്‌ മുൻപ്‌ ആ വ്യക്തിയെ മനോരോഗ വിദഗ്ദന്മാരുടെ ഒരു പാനൽ പരിശോധിച്ച്‌ "ഈ വ്യക്തിക്ക്‌ ഭ്രാന്തില്ല, ഇയാളുടെ മനോനില തൃപ്തികരമാണ്‌, ആയതിനാൽ ഈ വ്യക്തിക്ക്‌ പ്രധാനമന്ത്രിയാകാനുള്ള മിനിമം മാനസികാരോഗ്യം ഉണ്ട്‌" എന്ന് സർട്ടിഫൈ ചെയ്യണം എന്ന നിയമം ഇന്ത്യൻ നിയമ വ്യവസ്ഥയിൽ എഴുതിച്ചേർക്കാത്തതിന്റെ ദോഷമാണ്‌ ഇന്ത്യൻ ജനത ഇന്ന് അനുഭവിക്കുന്നത്‌.

അബസ്വരം :
ഒരു ചെറിയ അശ്രദ്ധക്ക്‌ രാജ്യം നൽകേണ്ടിവരുന്ന വിലയേയ്‌ !!


                                                                     1185
                                                                     ******
15.11.2016
മോഡിയുടെ നോട്ട്‌ നിരോധനത്തേയും, അതിന്റെ പൊള്ളത്തരത്തേയും കുറിച്ച്‌ വല്ലതും എഴുതിയാൽ അപ്പോൾ സംഘിക്കാട്ടങ്ങൾ വന്ന് ഇടുന്ന സ്ഥിരം കമന്റുകളാണ്‌ "കയ്യിലുള്ള കള്ളപ്പണം മുഴുവൻ വെളുപ്പിക്കാൻ കഴിഞ്ഞില്ലല്ലേ? ദാവൂദ്‌ ഇബ്രാഹീം പാക്കിസ്ഥാനിൽ നിന്നയച്ച കള്ള നോട്ട്‌ ഉപയോഗിക്കാൻ കഴിയാത്ത കലിപ്പാണല്ലേ? സുഡാപ്പിയാണല്ലേ?" തുടങ്ങിയവ.

ഊള സംഘികളിൽ നിന്ന് ഇതിൽ കൂടുതൽ നിലവാരത്തിൽ ഉള്ള കമന്റുകൾ പ്രതീക്ഷിക്കാൻ കഴിയാത്തതിനാൽ ഇത്തരം ചോദ്യങ്ങളിൽ ഒരു അത്ഭുതവും തോന്നുന്നില്ല.

എന്നാൽ അതേ സമയം ഈ മൊശകോടൻ സംഘികൾക്ക്‌ എതെങ്കിലും ബാങ്കിന്റെ മുന്നിൽ ക്യൂ നിൽക്കുന്നവരുടെ അടുത്ത്‌ ചെന്ന് "കള്ളപ്പണം മാറാൻ ക്യൂ നിൽക്കുകയാണല്ലേ? ദാവൂദ്‌ ഇബ്രാഹീം പാക്കിസ്ഥാനിൽ നിന്നയച്ച നോട്ട്‌ മാറാൻ നിൽക്കുകയാണല്ലേ? സുഡാപ്പിയാണല്ലേ?" തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാനുള്ള ചങ്കൂറ്റമോ നട്ടെല്ലോ ഉണ്ടോ ?


ഉണ്ടെങ്കിൽ അത്‌ ചെയ്ത്‌ അണ്ടിയുറപ്പ്‌ കാണിക്കെടാ ചാണകം തീനികളേ !

അബസ്വരം :
വിദേശത്ത്‌ കള്ളപ്പണം ഉള്ള ഐശ്വരാ റായിയും, അദാനിയും ഒക്കെ കള്ളപ്പണത്തിനെതിരായ നീക്കത്തെ സ്വാഗതം ചെയ്യുന്നത്‌ കാണുമ്പോൾ, കോഴിക്കുഞ്ഞിനെ റാഞ്ചുന്ന പരുന്തുകൾക്കെതിരെ പ്രസ്താവനയിറക്കുന്ന കുറുക്കന്മാരുടെ മുഖമാണ്‌ മനസ്സിൽ തെളിയുന്നത്‌ !

                                                                     1186
                                                                     ******
15.11.2016
"നോട്ട്‌ മാറാൻ വരുന്നവരുടെ വിരലിൽ മഷി പുരട്ടും. ഒരിക്കൽ നോട്ട്‌ മാറ്റിയവർ വീണ്ടും മാറ്റാതിരിക്കാനാണ്‌ ഈ നടപടി." - വാർത്ത

അബസ്വരം :
മഷി പുരട്ടിയാൽ ചിലപ്പോൾ തിന്നറോ മറ്റോ ഉപയോഗിച്ച്‌ ആ മഷി മായ്ക്കാനുള്ള സാധ്യതയുണ്ട്‌. അതിനാൽ നോട്ട്‌ മാറുന്ന പുരുഷന്മാരുടെ സുനാപ്ലിയുടെ പകുതിയും, സ്ത്രീകളുടെ ഒരു മുലയും മുറിച്ച്‌ കളഞ്ഞ്‌, തല മൊട്ടയടിച്ച്‌ വിടണം. എന്നാൽ പിന്നെ വീണ്ടും അവർ മാറ്റാൻ വരുമ്പോൾ നിഷ്പ്രയാസം തിരിച്ചറിയാം. അവരെ പിടിച്ച്‌ തൂക്കിക്കൊല്ലാം.

                                                                     1187
                                                                     ******
15.11.2016
"ഡൽഹി: നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധി രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുരുതരമായ ആരോപണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നരേന്ദ്ര മോഡി 2012- ല്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പില്‍ നിന്നും 25 കോടി രൂപ കൈപ്പറ്റിയെന്ന് കേജ്‌രിവാള്‍ ആരോപിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പേരില്‍ കള്ളപ്പണ ആരോപണം ഉയരുന്നതെന്നും കേജ്‌രിവാള്‍ പറഞ്ഞു. ദില്ലി നിയമസഭയുടെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു കേജ്‌രിവാള്‍. 2013 ല്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആദിത്യബിര്‍ള ഗ്രൂപ്പില്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കളില്‍ ഒന്ന് ഒരു ലാപ് ടോപ് ആയിരുന്നു. ഈ ലാപ് ടോപ്പില്‍ മോഡിയെ ആരോപണ വിധേയനാക്കുന്ന ഒരു വിവരം ഉണ്ടായിരുന്നു. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന, 2012 നവംബര്‍ 16 മുതലുള്ള വിവരങ്ങളില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിക്ക് 25 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. ആ കാലയളവില്‍ നരേന്ദ്ര മോഡിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി." - വാര്‍ത്ത

അബസ്വരം :
അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുമ്പോൾ മോഡിയണ്ണൻ കൈക്കൂലിയത്‌ ചാണകം തീനികൾ കേൾക്കുന്നണ്ടല്ലോ അല്ലേ ?

                                                                     1188
                                                                     ******
15.11.2016
"സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക്‌ റിസർച്ച്‌ ഫൗണ്ടേഷനെ കേന്ദ്ര സർക്കാർ നിരോധിച്ചു." - വാർത്ത

നിരോധിക്കെടാ നിരോധിക്ക്‌ ! 
സംവദിച്ച്‌ തോൽപ്പിക്കാൻ കഴിയാതെ വരുമ്പോൾ ഊള കാരണങ്ങൾ നിരത്തി നിരോധിച്ച്‌ ആത്മനിർവൃതി അടയ്‌ ! 
ഡബിൾ ശ്രീ രവിശങ്കറിനെ സംവാദത്തിൽ കീറി ഭിത്തിയിൽ ഒട്ടിച്ചതിന്റെ കൃമികടി ഇങ്ങനെയെങ്കിലും മാറ്റാൻ നോക്ക്‌ !!

അബസ്വരം :
അഭിപ്രായ സ്വാതന്ത്ര്യം !
ജനാധിപത്യം !
നീതി !
ന്യായം !
നിയമം !
ത്ഫൂ !!


                                                                     1189
                                                                     ******
16.11.2016
ഇന്ന് ഇന്ത്യയിൽ ഒരു യഥാർത്ഥ പ്രതിപക്ഷ നേതാവേ ഉള്ളൂ. അയാളുടെ പേര്‌ "അരവിന്ദ്‌ കേജരിവാൾ" എന്നാണ്‌.

മോഡിക്കെതിരേ കൃത്യമായ തെളിവുകളുമായി 25 കോടിയുടെ കോഴയാരോപണം കേജരിവാൾ പുറത്ത്‌ വിട്ടിട്ടും, അതിനു വേണ്ടത്ര പിന്തുണ നൽകാതിരിക്കുന്നത്‌ 'പ്രതിപക്ഷ കക്ഷികൾ' എന്നറിയപ്പെടുന്ന പാർട്ടികളുടെ ഊളത്തരമാണ്‌.
പ്രധാനമന്ത്രി സ്ഥാനത്ത്‌ നിന്ന് മോഡിയുടെ രാജിവരെ ആവശ്യപ്പെടാൻ കഴിയുന്ന ആരോപണമായിട്ടും എന്തുകൊണ്ട്‌ കോൺഗ്രസ്സും, സി പി എമ്മും ഒന്നും ഇതെടുത്ത്‌ ഉപയോഗിക്കുന്നില്ല ?


അതോ "മോഡി" എന്ന പേർ കേൾക്കുമ്പോൾ വയറിളക്കം വരുന്നുണ്ടോ കോൺഗ്രസ്സിനും, സി പി എമ്മിനും ?

കോൺഗ്രസ്സും, സി പി എമ്മും എല്ലാം ഒരു കാര്യം ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്‌. ഇനി അടുത്ത കാലത്തൊന്നും നിങ്ങൾക്ക്‌ ഒറ്റക്ക്‌ മൽസരിച്ച്‌ ഒരു സംസ്ഥാനമോ രാജ്യമോ ഭരിക്കാം എന്ന മോഹം വേണ്ടതില്ല. നിങ്ങൾ തമ്മിലടിച്ച്‌ നിന്നാൽ 35 % വോട്ടും പെട്ടിയിലാക്കി, ബാക്കി 65% പേരെ നോക്കുകുത്തിയാക്കി മോഡിമാർ ഭരണം തുടരുക തന്നെ ചെയ്യും.

ഇന്ത്യയുടെ ഗുണമാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌ എങ്കിൽ ആദ്യം വോട്ടുകൾ ഇത്തരത്തിൽ വിഭജിക്കപ്പെടുന്നത്‌ തടയാൻ സംഘ്‌ പരിവാർ വിഷങ്ങളെ ഒറ്റപ്പെടുത്താൻ ഒന്നിക്കണം. അതിനായി കേജരിവാളിന്‌ പിന്തുണ നൽകുക.

അദ്ധേഹത്തെ മുന്നിൽ നിർത്തി സംഘ്‌ പരിവാറിനെതിരെ ആഞ്ഞടിക്കുക. സ്വന്തം ഈഗോ മറന്ന് കേജരിവാളിനെ രാജ്യത്തിന്റെ നന്മക്കായി പിന്തുണക്കാനുള്ള മഹാമനസ്ക്കത കാണിക്കുക.

എന്നാൽ ഇന്ത്യയിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്‌ കാണാം.

അബസ്വരം :
ഇതിനു കഴിയില്ലെങ്കിൽ പിന്നെ മോഡിയുടെ അപ്പി വാരിത്തിന്ന് സായൂജ്യം അടയൂ സോ കാൾഡ്‌ "പ്രതി" പക്ഷമേ !

                                                                     1190
                                                                     ******
16.11.2016
വിജയ്‌ മല്യമാരുടെ 7000 കോടി കടം എഴുതിതള്ളിയതിനെ പലരും വിമർശിക്കുന്നത്‌ കണ്ടു. എന്നാൽ ആ വിമർശനം പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു.

കാരണം നാം ഒരാളെ പണം കൊണ്ട്‌ സഹായിക്കുമ്പോൾ ഏറ്റവും കൂടുതൽ കടം ഉള്ള ആളെയല്ലേ സഹായിക്കേണ്ടത്‌ ? അങ്ങിനെ നിൽക്കുമ്പോൾ ഇന്ത്യയിൽ, ഒരുപക്ഷേ ലോകത്തിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ കടം ഉള്ള വ്യക്തിയാണ്‌ വിജയ്‌ മല്യ.

അദ്ധേഹത്തിന്റെ ആയിരം കോടികളുടെ കടവുമായി തട്ടിച്ച്‌ നോക്കുമ്പോൾ, പതിനായിരമോ, ഒന്നോ രണ്ടോ ലക്ഷമോ ഒക്കെ കടമുള്ള കൃഷിക്കാരേയും മറ്റും കടക്കാർ എന്ന് വിളിക്കാൻ കഴിയുമോ ? അപ്പോൾ മല്യയുടെ കടം തന്നയല്ലേ വലുത്‌ ? മൂപ്പരെ തന്നെയല്ലേ ഭരണകൂടം സഹായിക്കേണ്ടത്‌ ?


"കോടികൾ കടമുള്ളവരെ സഹായിച്ച ശേഷം, പതിനായിരം രൂപ കടമുള്ളവരെ സഹായിക്കുന്നതാണ്‌ രാഷ്ട്രനീതി" എന്ന് ചാണക്യൻ പറഞ്ഞിട്ടില്ലേ ?

അബസ്വരം :
ആദ്യം പോയി എക്കണോമിക്സ്‌ പഠിച്ച്‌ വാടോ മോഡി, മല്യ, എസ്‌ ബി ഐ വിമർശകരേ !

                                                                     1191
                                                                     ******
16.11.2016
കേരളത്തിൽ പലയിടത്തും കുട്ടികളെ തട്ടിക്കൊണ്ട്‌ പോകുന്ന സംഘങ്ങൾ വ്യാപകമാവുന്നു.

കുട്ടികളുടെ അവയവങ്ങൾ എടുത്ത്‌, കുട്ടികളെ കൊന്ന് കളയുന്ന മാഫിയയാണ്‌ ഇതിന്റെ പിന്നിൽ എന്ന് പറഞ്ഞ്‌ കേൾക്കുന്നു. അത്‌ ശരിയാവാതിരിക്കാൻ തരമില്ല. എന്തായാലും കുട്ടികളെ നന്നായി വളർത്താനല്ലല്ലോ ഈ കിഡ്നാപ്പിംഗ്‌ !

സമൂഹം ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. പണ്ട്‌ ഒരു കറുത്ത നാടോടി സ്ത്രീയുടെ കയ്യിൽ വെളുത്ത കുട്ടിയെ കണ്ടതിന്റെ പേരിൽ നാട്ടുകാർ അവരെ ചോദ്യം ചെയ്യുകയും, പോലീസിൽ ഏൽപ്പിക്കുകയും, പിന്നീട്‌ ആ സ്ത്രീയുടെ കുട്ടി തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നല്ലോ ! അന്ന് പലരും നാട്ടുകാരുടെ ആ ചോദ്യം ചെയ്യലിനെ വിമർശിച്ചിരുന്നു.


എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത്തരം സംശയാസ്പദമായ നിലയിൽ വല്ലരേയും കണ്ടാൽ പൊതുജനം ജാഗ്രത പുലർത്തുകയും, പോലീസിനെ അറിയിക്കുകയും ചെയ്യണം. നൂറ്‌ പേരിൽ സംശയം ഉണ്ടാവുകയും, അതിൽ ഒന്നെങ്കിലും കിഡ്നാപ്പ്‌ ആവുകയും ചെയ്താൽ പോലും ആ ജാഗ്രത ഫലപ്രദമായി എന്ന് വിലയിരുത്തേണ്ടി വരും.

അബസ്വരം :
നഷ്ടപ്പെട്ട ഒരു കുട്ടിയെ രക്ഷിതാക്കൾക്ക്‌ തിരിച്ച്‌ കിട്ടുക എന്നത്‌ ഒരു ചെറിയ കാര്യമല്ലല്ലോ !

                                                                     1192
                                                                     ******
17.11.2016
നോട്ട്‌ മാറാൻ ക്യൂ നിൽക്കുന്നതുമായി ബന്ധപ്പെട്ട്‌ മരിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്നവരെ, അതിർത്തിയിൽ യുദ്ധം ചെയ്ത്‌ മരിക്കുകയും, പരിക്കേൽക്കുകയും ചെയ്യുന്ന പട്ടാളക്കാരോട്‌ തുല്യം ചാർത്തണം.

അങ്ങിനെ മരിക്കുന്നവരുടെ മൃതശരീരത്തിൽ പതാക പുതപ്പിക്കണം. 
അവരുടെ കുടുംബങ്ങൾക്ക്‌ കോടികൾ നഷ്ടപരിഹാരമായി നൽകണം.

പരിക്കേൽക്കുന്നവർക്കും ഇതുപോലെ നഷ്ടപരിഹാരവും, ചികിത്സാ സഹായവും നൽകണം.

അതുപോലെ ക്യൂവിൽ നിൽക്കുന്നവരുടെ കണ്ണ്‌ വെട്ടിച്ച്‌, ധീരതകൊണ്ട്‌ ക്യൂവിൽ നുഴഞ്ഞ്‌ കയറി പെട്ടന്ന് മുന്നിലെത്തി കാര്യം സാധിക്കുന്നവരുടെ കഴിവുകൾ പരിഗണിച്ച്‌ അവർക്ക്‌ "പരം ക്യൂ വീർ ചക്ര, ക്യൂ കീർത്തി ചക്ര, ഭാരത്‌ ക്യൂ രത്ന" തുടങ്ങിയ അവാർഡുകൾ ക്യൂവിൽ നിർത്തി നൽകണം. 


ഒരിക്കൽ അവാർഡ്‌ വാങ്ങിയവർ വീണ്ടും വാങ്ങാതിരിക്കാൻ അവരുടെ വിരലിൽ മഷി പുരട്ടുകയോ, ചന്തിയിൽ ചട്ടുകം പഴുപ്പിച്ച്‌ സീലടിക്കുകയോ ചെയ്യാവുന്നതാണല്ലോ !

അബസ്വരം :
പട്ടാളം അതിർത്തിയിൽ നിൽക്കുന്നതും, നോട്ട്‌ മാറാൻ ബാങ്കിൽ ക്യൂ നിൽക്കുന്നതും രാജ്യത്തിന്‌ വേണ്ടിയാണല്ലോ !

                                                                     1193
                                                                     ******
17.11.2016
ലോകത്ത്‌ ഏറ്റവും കൂടുതൽ തന്തക്ക്‌ വിളിയും, പ്രാക്കും കേട്ടിട്ടും മൂപ്പർക്ക്‌ ഒരു തൂറ്റക്കം എങ്കിലും പിടിച്ചോന്ന് നോക്കിയേ ?

എന്താല്ലേ തൊലിക്കട്ടി ?

അബസ്വരം :
"പ്രാക്ക്‌ തട്ടും" എന്നൊക്കെ പറയുന്നത്‌ വെറുതേയാല്ലേ ???


                                                                     1194
                                                                     ******
17.11.2016
"പാക്കിസ്ഥാനിൽ കള്ളനോട്ട്‌ ഇറക്കുന്നത്‌ ഇന്ത്യയാണ്‌" എന്നാണത്രേ പാക്കിസ്ഥാൻ ഭരണകൂടവും, പാക്കിസ്ഥാനികളും പറയുന്നത്‌ !

അബസ്വരം :
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ന്നാണല്ലോ ചൊല്ല് ല്ലേ ?

                                                                     1195
                                                                     ******
18.11.2016
റേഡിയോയിൽ മോഡിയണ്ണന്റെ നോട്ട്‌ മാറ്റത്തെ വെളുപ്പിക്കാൻ ഉള്ള പരസ്യം തലങ്ങും വിലങ്ങും ചാമ്പുന്നുണ്ട്‌. എന്നിട്ട്‌ അതിന്റെ അവസാനം പറയുന്നു "പൊതുജന താൽപര്യാർത്ഥം ഭാരത സർക്കാർ പ്രസിദ്ധീകരിക്കുന്നത്‌" എന്ന്.

ആ വാചകം മാറ്റണം.
അത്‌ "നോട്ട്‌ മാറാൻ ക്യൂ നിൽക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച്‌ അവരെ സമാധാനിപ്പിക്കാൻ മോഡിയണ്ണന്റെ നിർദ്ദേശപ്രകാരം പൊതുഖജനാവിലെ പണം കൊണ്ട്‌ സംഘി സർക്കാർ പ്രസിദ്ധീകരിക്കുന്നത്‌" എന്നാക്കണം.


എന്നാലല്ലേ പരസ്യം അർത്ഥവത്തും, സത്യസന്ധവും ആവൂ ?

അബസ്വരം :
"പൊതുജന താൽപര്യാർത്ഥം മല്യമാരുടെ ആയിരക്കണക്കിന്‌ കോടി രൂപയുടെ കടം എഴുതിയ ഭാരത സർക്കാരിന്‌ അഭിനന്ദനങ്ങൾ" എന്ന മോഡിയണ്ണന്റെ പരസ്യം എപ്പോഴാണാവോ റിലീസ്‌ ചെയ്യുന്നത്‌ ?!

                                                                     1196
                                                                     ******
18.11.2016
"നോട്ട് അസാധു ആക്കിയത്‌ ഗുരുതരമായ പ്രശ്നം. തെരുവുകളിൽ കലാപം ഉണ്ടാകും." - സുപ്രീം കോടതി

അബസ്വരം :
"തെരുവുകൾ ഈ സാഹചര്യത്തിൽ എന്ത്‌ ചെയ്യണം" എന്ന് കോടതി ഇൻഡയറക്റ്റായി ആഹ്വാനം ചെയ്തതാണോ ഇത്‌ എന്നൊരു സംശയം !

                                                                     1197
                                                                     ******
18.11.2016
"നോട്ടുമാറ്റം നാളെ മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാത്രം." - വാർത്ത

അബസ്വരം :
കുന്നുമ്മേൽ ശാന്തമാർക്ക്‌ മാത്രമായി എന്നാണാവോ ക്യൂ ?
ബെർതെ ക്യൂ വിലേക്ക്‌ ഇങ്ങനെ നോക്കി നിക്കാലോ !!

                                                                     1198
                                                                     ******
19.11.2016
മൂപ്പർ ക്ലിനിക്കിലേക്ക്‌ വന്നു !
പരിശോധന, മരുന്നെഴുത്ത്‌...
മരുന്നെടുത്ത്‌ കവറിൽ ഇട്ടു...
ശേഷം ബില്ല് കൊടുത്തപ്പോൾ മൂപ്പർ ചോദിച്ചു...!

"നിങ്ങൾ അതിർത്തിയിലെ പട്ടാളക്കാരെ കുറിച്ച്‌ ഓർത്തിട്ടുണ്ടോ ? സിയാച്ചിനിലെ മഞ്ഞുവീഴ്ചയെപറ്റി ചിന്തിച്ചിട്ടുണ്ടോ ? പട്ടാളക്കാർ ഉറങ്ങാതെ പോയ രാവുകളിൽ നിങ്ങൾ എന്താണ്‌ ചെയ്തത്‌ ?"

ഇത്രയും ചോദ്യങ്ങൾ ഒരുമിച്ച്‌ കേട്ട ഞെട്ടലിൽ നിന്നും മോചിതനായപ്പോഴേക്കും മൂപ്പർ മരുന്നിന്റെ കവർ എടുത്ത്‌ സ്ഥലം കാലിയാക്കിയിരുന്നു !

അബസ്വരം :
ഇനി വൈകുന്നേരം ഇതേ ചോദ്യങ്ങൾ പലചരക്ക്‌ കടയിൽ ചെന്ന് പറഞ്ഞാൽ രണ്ട്‌ കിലോ ചെറിയരിയും,ഒരു കിലോ പഞ്ചസാരയും, അര ലിറ്റർ വെളിച്ചെണ്ണയും കിട്ടുമായിരിക്കും !

കാശ്‌ലെസ്സ്‌ വിനിമയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളേയ്‌ !!

                                                                     1199
                                                                     ******
20.11.2016
"യു പിയിലെ കാൺപൂരിൽ ട്രെയിൻ പാളം തെറ്റി 100 പേർ മരിച്ചു. ഇരുനൂറിൽ കൂടുതൽ പേർക്ക്‌ പരിക്ക്‌. എഴുപതിൽ അധികം പേരുടെ നില അതീവ ഗുരുതരം." - വാർത്ത

അബസ്വരം :
"അടുത്ത ശരിയാക്കൽ റെയിൽ വേയെ ആണ്‌" എന്ന് മോഡി തള്ളിയിട്ട്‌ ദിവസം ഒന്ന് തികഞ്ഞിട്ടില്ല. അപ്പോഴേക്കും ട്രെയിനുകൾ പ്രതികരിച്ച്‌ തുടങ്ങിയിരിക്കുന്നു.

                                                                     1200
                                                                     ******

20.11.2016
"എം.എം.മണി വൈദ്യുതി മന്ത്രി." - വാർത്ത

അബസ്വരം :
ഇനി ഒന്ന്, രണ്ട്‌, മൂന്ന് എന്ന് വെട്ടിക്കൊല എണ്ണുന്നതിനു പകരം, ഷോഷക്കടിപ്പിച്ച കൊല മീറ്റർ വെച്ച്‌ യൂണിറ്റിൽ രേഖപ്പെടുത്താം !


അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

1 comment:

  1. ക്യൂവിൽ നിൽക്കുന്ന പലരും സ്വയം ആശ്വസിക്കാനായി പറയുന്ന വാചകം രസകരമാണ്‌. "രണ്ടൗൺസ്‌ മണ്ണെണ്ണക്കായി മൂന്ന് മണിക്കൂർ റേഷൻ ഷോപ്പിൽ ക്യൂ നിന്ന നമുക്ക്‌ ഇതൊക്കെ എന്തര്‌?" എന്നവർ പറയുന്നത്‌ കേൾക്കുമ്പോൾ ഒരാശ്വാസം മ്മക്കും തോന്നുന്നുണ്ടല്ലോ എന്നതാണ്‌ മ്മടെ ഒരാശ്വാസം.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....