Thursday, November 10, 2016

അബസ്വര സംഹിത - ഇരുപത്തിമൂന്നാം ഖണ്ഡം


സോഷ്യല്‍ മീഡിയാതിര്‍ത്തിയില്‍ തള്ളലാറ്റാക്ക് നടത്തി അബസ്വരങ്ങള്‍ യാത്ര തുടരുന്നു...

                                                                     1101
                                                                     ******
30.08.2016
"ക്ഷേമ പെൻഷനുകളിൽ നിന്ന് 100 രൂപ സി പി എം പിരിക്കുന്നു." - വാർത്ത

അബസ്വരം :
അങ്ങനെ പിച്ചച്ചട്ടിയിൽ കയ്യിട്ട്‌ 100 രൂപ ശരിയാക്കി പോക്കറ്റിലാക്കിയ സി പി എമ്മിന്‌ സിന്ദാവാ !
ഡബിൾ ചങ്ക്‌ സിന്ദാവാ !!

                                                                     1102
                                                                     ******
31.08.2016
ഓണം, പെരുന്നാൾ, കൃസ്തുമസ്‌ തുടങ്ങിയവയെ ഒന്നും ദേശീയോത്സവം എന്ന ഗണത്തിൽ പെടുത്താൻ കഴിയില്ല. അവയെ ഒക്കെ വല്ലവരും ദേശീയോത്സവം എന്ന് വിളിച്ചാൽ അത്‌ കണ്ണടച്ച്‌ ഇരുട്ടാക്കൽ മാത്രമാണ്‌.

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക്‌ ദിനം തുടങ്ങിയവയാണ്‌ യഥാർത്ഥ ദേശീയോത്സവങ്ങൾ.

മാവേലി, വാമനൻ, പരശുരാമൻ തുടങ്ങിയ കഥാപാത്രങ്ങളിലും വിശ്വാസങ്ങളിലും നിലകൊള്ളുന്ന ഓണം യഥാർത്ഥത്തിൽ അത്തരം വിശ്വാസങ്ങളിൽ ജീവിക്കുന്നവരുമായി മാത്രം ബന്ധപ്പെട്ട ആഘോഷം അല്ലേ ?

ഇന്നത്തെ കാലത്ത്‌, ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റു മതസ്തരെക്കൊണ്ട്‌ ചെയ്യിക്കാൻ നിർബന്ധിക്കുന്നതിനുള്ള എളുപ്പമാർഗമായാണ്‌ "മതേതരത്വം" എന്ന ലേബൽ നൽകുന്നത്‌.

"നിലവിളക്ക്‌ കത്തിക്കുന്ന ആചാരം മതേതരം ആണ്‌, അത്‌ കത്തിക്കാത്തവരെല്ലാം മതേതര വിരുദ്ധർ ! ഓണം മതേതരത്വ ആഘോഷം ആണ്‌, അത്‌ ആഘോഷിക്കാത്തവരൊക്കെ വർഗ്ഗീയ വാദികൾ !! വിഷു മതേതരത്വ ആഘോഷം ആണ്‌, അന്ന് കണിയൊരുക്കാത്തവരൊക്കെ തീവ്രവാദികൾ !!!" എന്ന നിലയിലേക്ക്‌ ആണ്‌ കാര്യങ്ങൾ പോകുന്നത്‌

എന്നാൽ പെരുന്നാൾ വന്നാൽ "ഓ അത്‌ മാപ്പളാരുടെ ആഘോഷമല്ലേ ?" എന്നും, കൃസ്തുമസ്‌ വന്നാൽ "ഓ അത്‌ അച്ചായന്മാർക്ക്‌ പറഞ്ഞിട്ടുള്ളതല്ലേ ?" എന്നും പറഞ്ഞ്‌ അതിനെ ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസമായി ഒതുക്കുകയും ചെയ്യുന്നു.

അത്‌ കൊണ്ട്‌ ഓണം ആഘോഷിക്കുന്നവർ അത്‌ ആഘോഷിക്കുക. എന്നാൽ അതിൽ വിശ്വാസമില്ലാത്തവരുടെ നേരെ "മതേതരത്വ ആഘോഷം" എന്ന ഉടായിപ്പും എഴുന്നള്ളിച്ച്‌ വരാതിരിക്കുക.

അബസ്വരം :
പെരുന്നാളും, കൃസ്തുമസ്സും ദേശീയോത്സവമാകാത്തിടത്ത്‌, ഓണം ദേശീയോത്സവമാകുന്ന സിദ്ധാന്തത്തിൽ മ്മക്ക്‌ വിശ്വാസമില്ലച്ചോ !

                                                                     1103
                                                                     ******
31.08.2016
സഖാവ്‌ കൊടിയേരി 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ ഉള്ള പങ്ക്‌' വിശദീകരിച്ചത്‌ യാഥാർത്ഥ്യ വസ്തുതകളിൽ നിന്ന് തന്നെയാണ്‌.

ചരിത്ര ബോധം ഇല്ലാത്ത കൊഞ്ഞ്യാണന്മാരാണ്‌ കൊടിയേരിയെ ട്രോളുന്നത്‌.
ആ ട്രോളൽ നിർത്തി ചരിത്രത്തിലേക്ക്‌ ഒന്ന് എത്തി നോക്കണം.

സി പി എമ്മിന്റെ കുട്ടി സഖാക്കൾ ഡിങ്കിലാബാ വിളിച്ച്‌ സമരം ചെയ്തിട്ടാണ്‌ ഈ ഭൂമി വരെ ഉണ്ടായത്‌. എന്നിട്ടല്ലേ ഈ ബ്രിട്ടനും ഇന്ത്യയും ഒക്കെ ഉണ്ടായത്‌ ? അതുകൊണ്ടല്ലേ ബ്രിട്ടനിൽ നിന്ന് ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ?

അപ്പോൾ കൊടിയേരി ബാലകൃസ്‌ണന്റെ പ്രസ്താവന ശരിയല്ലേ മക്കളേ ?

അബസ്വരം :
ചരിത്രബോധം ഇല്ലാത്ത ഹമുക്കുകൾ കാടാമ്പുഴയിൽ പോയി പൂമൂടെടാ...! എന്നിട്ടെങ്കിലും കുറച്ച്‌ ചരിത്രബോധം ഉണ്ടാകട്ടെ !!

                                                                     1104
                                                                     ******
01.09.2016
കാബിനെറ്റ്‌ റാങ്ക്‌ കൊണ്ട്‌ അച്ചു കാസ്ട്രോയുടെ നാവിന്‌ പൂട്ടിടാം എന്ന് 100 ദിവസങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുന്ന പിണറായി സഖാവിന്‌ 94 ചുകപ്പൻ അഭിവാദ്യങ്ങൾ !

അബസ്വരം :
കറിവേപ്പിലയുണ്ടോ സഖാവേ സാമ്പാറൊന്ന് ശരിയാക്കാൻ ?

                                                                     1105
                                                                     ******
03.09.2016
മുസ്ലിംങ്ങൾ ആരോടൊക്കെ, എങ്ങിനെയൊക്കെ പെരുമാറണം എന്ന് അഭിനവ പണ്ഡിതരിൽ നോക്കിയല്ല പഠിക്കേണ്ടത്‌. മറിച്ച്‌ വിശുദ്ധ ഖുർആനിലും, പ്രവാചകചര്യയിലും നോക്കിയാണ്‌ പഠിക്കേണ്ടത്‌.

"അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ്‌ നിറച്ച്‌ ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല" എന്നും "സ്വന്തം വീടിന്റെ ഒരോ ദിക്കുകളിലും 40 വീടുകളിൽ വരെ ഉള്ളവർ അയൽവാസി എന്ന ഗണത്തിൽ വരും" എന്നും പഠിപ്പിക്കുന്ന മതത്തെ പിന്തുടരുന്നവർക്ക്‌ ആളുകളോട്‌ ചിരിക്കുന്നതിനും, സൗഹൃദം സ്ഥാപിക്കുന്നതിനും വല്ല സ്വയം പ്രഖ്യാപിത പണ്ഡിതരും തടസ്സമാകുന്നുണ്ട്‌ എങ്കിൽ അത്തരം ഉടായിപ്പ്‌ പണ്ഡിതർക്ക്‌ അർഹമായ സ്ഥലം സെപ്റ്റിക്ക്‌ ടാങ്ക്‌ തന്നെയാണ്‌.
അതോടൊപ്പം തന്നെ അന്യമതസ്ഥരുടെ മതപരമായ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും അവരോടൊപ്പം കൂടി "മതസൗഹാർദ്ദം" എന്ന പേരിൽ ആഘോഷിച്ചാലെ "മതേതരത്വ സർട്ടിഫിക്കറ്റ്‌" ലഭിക്കൂ എന്ന് വല്ലവരും പറയുന്നുണ്ട്‌ എങ്കിൽ അവരുടേയും സ്ഥാനം അതേ സെപ്റ്റിക്ക്‌ ടാങ്കിൽ തന്നെയാണ്‌.

അബസ്വരം :
സ്വന്തം മതവിശ്വാസങ്ങളിലും, ആചാരാനുഷ്ഠാനങ്ങളിലും ഉറച്ച്‌ നിൽക്കുമ്പോഴും, അന്യനും അവന്റെ ആചാര വിശ്വാസങ്ങളുമായി മുന്നോട്ട്‌ പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട്‌ എന്ന വസ്തുത അംഗീകരിക്കുകയും, അതിൽ കൈകടത്താതിരിക്കുകയും ചെയ്യുക എന്നതാണ്‌ മതേതരത്വത്തിന്റെ അടിസ്ഥാനം. അല്ലാതെ സ്വന്തം വിശ്വാസങ്ങൾക്ക്‌ എതിരായ അന്യമതാചാരങ്ങൾ നാട്ടുകാരുടെ പ്രീതിക്കും കയ്യടിക്കുമായി ചെയ്യുന്നതല്ല മതേതരത്വം.

                                                                     1106
                                                                     ******
03.09.2016
നാട്ടിലെ പെൺകുട്ടികൾക്ക്‌ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിനു പകരം വല്ല നിയമസഭകളിലോ, പാർലിമെന്റിലോ ചെന്ന് അവിടെയുള്ള പെമ്പിള്ളേർക്ക്‌ മുന്നിലായിരുന്നു ശ്രീജിത്ത്‌ രവി തന്റെ തോക്ക്‌ പ്രദർശിപ്പിച്ചിരുന്നത്‌ എങ്കിൽ മൂപ്പർക്ക്‌ സന്യാസ പട്ടം കിട്ടുമായിരുന്നു. അവിടെ പ്രസംഗിക്കുക കൂടി ചെയ്യാമായിരുന്നു.
ഇതിപ്പൊ വെറുതെ ഗുലുമാലായി !

അബസ്വരം :
നാട്ടിലെ അശ്ലീലം നിയമസഭയിലെത്തിയാൽ മഹത്ത്‌ശ്ലീലം !!


                                                                     1107
                                                                     ******
04.09.2016
"കാബിനെറ്റ്‌ റാങ്ക്‌ തരാ തരാ...
എന്റണ്ടീ വിട്‌... വിട്‌..."
എന്ന് പിണറായി പാടിയതിനു ഫലം കണ്ടിട്ടും നൂറ്‌ ദിനങ്ങൾ കഴിഞ്ഞു മക്കളേ... കഴിഞ്ഞു !!

അബസ്വരം :
കാബിനെറ്റ്‌ റാങ്ക്‌ ഒരു ചിന്ന റാങ്കല്ലല്യോ ?


                                                                     1108
                                                                     ******
06.09.2016
അല്ല മക്കളേ ഒരു ചെറ്യേ തംസ്യം !

ഇപ്പോഴത്തെ വിജിലൻസ്‌ പ്രതിപക്ഷത്തുള്ളവരുടെ സ്വത്ത്‌ വിവരം മാത്രമേ അന്വേഷിക്കുകയുള്ളോ ? അതോ ഭരണപക്ഷത്തുള്ളവരുടെ സ്വത്തും, ബിനാമി വിവരങ്ങളും അന്വേഷിക്കുമോ ?

അന്വേഷിക്കുമെങ്കിൽ ഒരു ചെത്തുകാരന്റെ മകനായി ജനിച്ച്‌ സിന്ദാബാ വിളിച്ച്‌ കോടീശ്വരനായ ഒരുത്തന്റെ സ്വത്ത്‌ വിവരം കൂടി അന്വേഷിക്കാനുണ്ടായിരുന്നു ന്റെ വിജിലൻസുട്ട്യേ !

അബസ്വരം :
വിജിലൻസിന്റെ ഇടത്തേ കണ്ണിന്‌ തിമിരമാണോ ?

                                                                     1109
                                                                     ******
06.09.2016
"ഡാങ്കേ" എന്നും "പരനാറി" എന്നും ഉള്ള വിളി കേൾക്കാൻ ആഗ്രഹിക്കുന്നവരെ "വിജയേട്ടാ" എന്ന് വിളിച്ചാൽ എങ്ങിനെ ശരിയാവും ?

അബസ്വരം :
ഏറ്റവും ചുരുങ്ങിയത്‌ "ലാവ്‌ലിൻ സഖാവ്‌" എന്നോ, "എസ്‌ കത്തി" എന്നോ വിളിക്കാമായിരുന്നില്ലേ ന്റെ മന്ത്രിണ്യേച്ചേയ്‌ ?

                                                                     1110
                                                                     ******
07.09.2016
എഴുതണം
എനിക്ക്‌ കവിത എഴുതണം
പക്ഷേ എഴുതുവാൻ
ഒട്ടും കഴിയുന്നില്ലല്ലോ
എഴുതുവാൻ
പേനയെടുക്കുമ്പോൾ
പേനരിച്ചു പോകുന്നു
തലയിലൂടെ
കവിതയും പോകുന്നു
പേനേ !
കടിച്ചകന്നു പോകുന്നോ
ചൊറിഞ്ഞ്‌ പിടിക്കാൻ
കഴിയുന്നീലല്ലോ !
കവിതയില്ലാത്ത
പേൻ കടിമാത്രമായ്‌
ചോറിഞ്ഞു ജീവിതം
സുസാദ്ധ്യമാകുമോ ?
അതു പ്രപഞ്ചത്തിൻ
പ്രവാഹകാര്യമാം
ചൊറിച്ചിലിൻ നീതി -
യ്ക്കിണങ്ങുവോ ? ആവോ !
തലയിൽ
എന്നും ഉണർന്നിരിക്കുന്ന
പരട്ട പേനുകൾ
നയിക്കും കവിതയോ

അബസ്വരം :
ജി.സുധാകരന്റെ കവിതകൾ വായിക്കുമ്പോഴാണ്‌ എന്നിലെ കവി സ്വയം ബഹുമാന പുളകിതനാവുന്നത്‌.
ഞാൻ എഴുതിയ കവിതകൾ എന്റെ ഉള്ളിലെ കവിഹൃദയം പബ്ലിഷ്‌ ചെയ്യാതെ തടഞ്ഞു നിർത്തിയല്ലോ എന്നോർത്ത്‌.

                                                                     1111
                                                                     ******
08.09.2016
"പ്രധാനമന്ത്രീ" എന്ന് വിളിച്ചാലൊന്നും പിണറായി വിജയന്‌ ഒരു കുഴപ്പമില്ല ! താക്കീതും ഇല്ല ! മറിച്ച്‌ "വിജയേട്ടാ" എന്ന് വിളിച്ചാലാണ്‌ കുഴപ്പം !

അബസ്വരം :
ഇനി "പ്രധാനമന്ത്രി വിജയേട്ടാാ" എന്ന് വിളിച്ചാൽ താക്കീതുമോ ആവോ ?!

                                                                     1112
                                                                     ******
10.09.2016
അതെ ! ശരിയാണ്‌ കോടതിജീ !
ഗോവിന്ദ ചാമിയെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി തൂക്കിക്കൊല്ലാൻ പാടില്ല. ഇനി ആവശ്യത്തിനും, അനാവശ്യത്തിനും അധികം തെളിവ്‌ ഉണ്ടെങ്കിലും തൂക്കിക്കൊല്ലരുത്‌ !

രാജീവ്‌ ഗാന്ധി വധക്കേസിൽ ഒക്കെ എല്ലാ തെളിവുകളും ഉണ്ടായിട്ട്‌ മ്മൾ തൂക്കിയോ ? ഇല്ലല്ലോ !

പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി തൂക്കിക്കൊല്ലാൻ ഗോവിന്ദ ചാമിയുടെ പേര്‌ "അഫ്സൽ ഗുരു" എന്നോ "യാക്കൂബ്‌ മേമൻ" എന്നോ അല്ലല്ലോ ! 
മാത്രമല്ല സുന്നത്ത്‌ കഴിച്ചിട്ടും ഇല്ല !!

അബസ്വരം :
പൊതുബോധത്തെ തൃപ്തിപ്പെടുത്താനായുള്ള തൂക്കികൊല ഒരു മതത്തിനായി സംവരണം ചെയ്യപ്പെട്ടതാണ്‌ എന്ന് "ഗോവിന്ദ ചാമിയെ തൂക്കൂ...തൂക്കൂ" എന്ന് ഓരിയിടുന്ന കഴുതകൾക്കറിയില്ലല്ലോ അല്ലേ ഇന്ത്യൻ നിയമവ്യവസ്ഥേ ?

                                                                     1113
                                                                     ******
11.09.2016
എല്ലാവരുടേയും ഹജ്ജ്‌ നാഥൻ സ്വീകരിക്കട്ടെ...
ഏവർക്കും ഹജ്ജ്‌ ചെയ്യാനുള്ള ഭാഗ്യം ലഭിക്കട്ടെ...

അബസ്വരം :
നാഥാ, നിന്റെ ഇഷ്ട ദാസന്മാരിൽ ഞങ്ങളേയും നീ ഉൾപ്പെടുത്തേണമേ...
ആമീൻ

                                                                     1114
                                                                     ******
12.09.2016
എല്ലാ ചക്കരാസിനും ബലിപെരുന്നാൾ ആശംസകൾ.

അബസ്വരം :
അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബർ
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ
അല്ലാഹു അക്ബറു വലില്ലാഹിൽഹംദ്...                                                                     1115
                                                                     ******
13.09.2016
പെരുന്നാൾ ഒഴിവിൽ ഒന്ന് കറങ്ങാൻ പോകുന്നു. വാഗമൺ, തേക്കടി, മൂന്നാർ വഴി ഒന്ന് കറങ്ങി വരാനാണ്‌ പരിപാടി.
ഇൻഷാ അല്ലാഹ്‌ നാളെ സുബിഹിക്ക്‌ ശേഷം ഇറങ്ങണം.

അബസ്വരം :
അപ്പൊ ഓണം ആഘോഷിക്കുന്ന എല്ലാവർക്കും ഓണാശംസകൾ സോറി വാമന ജയന്തി ആശംസകൾ.

                                                                     1116
                                                                     ******
17.09.2016
വാഗമണിൽ നിന്നും തേക്കടിയിലേക്ക്‌ ഗൂഗിൾ മാപ്പ്‌ വഴി നാവിഗേറ്റ്‌ ചെയ്തപ്പോൾ എത്തിയത്‌ തേക്കടിക്ക്‌ പതിനഞ്ചോളം കിലോമീറ്റർ അകലെയുള്ള പട്ടിക്കാട്ടിലെ പൊട്ടക്കിണറിനു സമീപം. അതും രാത്രി !

എന്നാലും ന്റെ ഗൂഗിളേ, മ്മളോട്‌ ഈ പണി വേണായിരുന്നോ ?!

എന്തായാലും ബാക്കി വഴികൾ എല്ലാം വല്ലാതെ മക്കാറാക്കാതെ എത്തിച്ചത്‌ കൊണ്ട്‌ നോം ഇത്‌ ക്ഷമിച്ചിരിക്കുന്നു.

അബസ്വരം :
ഗൂഗിൾ മാപ്പിനെ പൂർണ്ണമായി നമ്പിയാൽ ലവൻ ഊമ്പിനാൻ !!

                                                                     1117
                                                                     ******
19.09.2016
പഴയ ചില സിനിമകൾ കണ്ടാൽ നായിക നടിമാർ അഭിനയിക്കുന്നതും, എക്സ്പ്രഷൻ ഇടുന്നതും സ്തനങ്ങൾ വെച്ച്‌ മാത്രമാണെന്ന് തോന്നും. ഒന്ന് ശ്വാസം വിടുമ്പോൾ പോലും കാഴ്ചവെക്കുന്ന എഫക്റ്റ്‌ ഒക്കെ കണ്ടാൽ ഞെട്ടി പോകും !!

അബസ്വരം :
ഇനി ഇപ്പൊ എനിക്ക്‌ മാത്രം ഫീലിയതാണോ ? ഇങ്ങക്കാർക്കും അത്‌ ഫീലിയില്ലേ ?

                                                                     1118
                                                                     ******
21.09.2016
"മോഡി പ്രധാനമന്ത്രി ആയാൽ നുഴഞ്ഞു കയറ്റവും, പാക്കിസ്ഥാൻ ആക്രമണവും ഒന്നും ഉണ്ടാവില്ല" - എന്ന് പറഞ്ഞ്‌ ഒരുപാട്‌ സംഘി ഊളകൾ ഇവിടെയൊക്കെ അലഞ്ഞ്‌ തിരിഞ്ഞ്‌ നടന്നിരുന്നു. അവരൊക്കെ ഇപ്പൊ എവിടെയാണാവോ ?

ശവപ്പെട്ടിയിൽ കുംഭകോണിക്കാൻ പോയോ ?

അബസ്വരം :
ജീവൻ വെടിഞ്ഞ സൈനികർക്ക്‌ ആദരാഞ്ജലികൾ !


                                                                     1119
                                                                     ******
22.09.2016
ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കണം.
ഇന്ത്യൻ ജനതയുടേയും, സൈന്യത്തിന്റേയും വീര്യം വർദ്ധിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയും യുദ്ധത്തിൽ നേരിട്ട്‌ പങ്കെടുക്കണം. ഇന്ത്യൻ സൈനികരുടെ മുൻനിരയിൽ തോക്കും, പീരങ്കിയുമായി ഇവർ രണ്ടു പേരും ഉണ്ടാവണം. അവരുടെ പിന്നിൽ ബാക്കി മന്ത്രിമാരും. അതിനും പിന്നിൽ രാജ്യസ്നേഹികളായ ശാഖേലുട്ട്യോൾ !

അതിനും പിന്നിൽ മതി സൈനികർ നിൽക്കുന്നത്‌ !

അങ്ങനെ ഭാരതമാതാവിനെ സംരക്ഷിക്കാൻ യുദ്ധക്കളത്തിലേക്ക്‌ ഇറങ്ങാൻ ഉസറുണ്ടോ 56 ഇഞ്ചുകളേ ?

അബസ്വരം :
വല്ലതും നടക്വോ ന്ന് നോക്കാലോ !!

                                                                     1120
                                                                     ******
23.09.2016
കോഴിക്കോട്‌ ബി ജെ പി മീറ്റിങ്ങിന്‌ വരുന്ന മോഡിയും കൂട്ടരും റഹ്‌മത്ത്‌ ഹോട്ടലിൽ ബീഫ്‌ ബിരിയാണി രഹസ്യമായി ബുക്ക്‌ ചെയ്തിട്ടുണ്ടെന്ന് കേട്ടു !
ശരിയാണോ മക്കളേ ?

"ഉള്ളി ബിരിയാണി" എന്ന കോഡ്‌ വാക്കിലാണത്രേ ബീഫ്‌ ബിരിയാണി ബുക്കിയത്‌ !

അബസ്വരം :
"ഡാ സൈത്യാല്യേ, മോഡീടെ മേശേല്‌ ഒരു ഉള്ളി ബിരിയാണി, അമിട്ടിന്റെ മേശേല്‌ ഒരു ഉള്ളി ഒലത്തിയത്‌.. വേഗം വെളമ്പടാ ഹംക്കേ...ഇത്‌ കയ്ഞ്ഞിട്ട്‌ ഒൽക്ക്‌ പോത്തിനെ കൊണ്ടോണോരെ തല്ലിക്കൊല്ലാൻ പോവാന്‌ള്ളതാ.. "


                                                                     1121
                                                                     ******
24.09.2016
കോഴിക്കോട്‌ തെരുവ്‌ പട്ടികളെക്കൊണ്ടും, മാലിന്യകൂമ്പാരങ്ങളെക്കൊണ്ടും കൊണ്ടും വീർപ്പ്‌ മുട്ടുന്നു.

അബസ്വരം :
ആർ എസ്‌ എസ്സിന്റെ ശോഭയാത്രക്ക്‌ പായസം വിളമ്പി "മതേതരത്വം" ഉണർത്തിയ ടീംസ്‌ ഒന്നും മീറ്റിംഗ്‌ കൂടിയും, ഉള്ളിക്കറി കഴിച്ചും ക്ഷീണിച്ച ശാഖേലുട്ട്യോൾക്ക്‌ പായസവും, തരിക്കഞ്ഞിയും വിളമ്പി "രാഷ്ട്രീയേതരത്വം" ഉണർത്താൻ പോകുന്നില്ലേ ?

                                                                     1122
                                                                     ******
25.09.2016
മൊബലിൽ ടോർച്ചുകൾ കത്തിക്കുക !
ടോർച്ചില്ലാത്തവർ കയ്യടിക്കുക !!
കയ്യില്ലാത്തവർ വളിയിടുക !!!

അബസ്വരം :
അൽപ്പൻ പ്രധാനമന്ത്രിയായാൽ നട്ടുച്ചക്കും അണികൾ ടോർച്ചടിക്കും !


                                                                     1123
                                                                     ******
26.09.2016
ജിയോ കമ്പനി സൗജന്യമായി നൽകുന്ന സിം, 200 മുതൽ 400 രൂപ വരെ ഈടാക്കിയാണ്‌ കടക്കാർ ഉപഭോക്താവിന്‌ നൽകുന്നത്‌.

ജിയോ സ്റ്റോറുകളിൽ ഒന്നും അവർ സിം വെക്കുന്നില്ല. അടുത്ത പെട്ടിക്കടയിലും മറ്റും സിം കിട്ടും എന്ന് പറഞ്ഞ്‌ ആളുകളെ അത്തരം കടകളിലേക്ക്‌ അയക്കുന്നു. അവർ മേൽ പറഞ്ഞ തുക ഈടാക്കി സിം വിൽക്കുന്നു.
അങ്ങിനെ സൗജന്യമായി നൽകേണ്ട സാധനം വിറ്റ്‌ കിട്ടുന്ന പണം ഇവർ വിഭജിച്ചെടുക്കുന്നു.

ഇത്തരം പകൽക്കൊള്ളക്ക്‌ എതിരേ പ്രതികരിക്കേണ്ടേ ?

അതോ വൻകിട അഴിമതിക്കെതിരെ മാത്രം പ്രതികരിച്ചാൽ മതിയോ ?

അബസ്വരം :
ഉണരൂ ഉപഭോക്താവേ... ഉണരൂ !!

                                                                     1124
                                                                     ******
27.09.2016
"മുസ്ലിങ്ങളെ ശുദ്ധീകരിക്കണം." - മോഡി.

ഏത്‌ രീതിയിലാണ്‌ ശുദ്ധീകരിക്കേണ്ടത്‌ എന്നൊന്ന് വിശദമാക്കാമായിരുന്നില്ലേ മോഡിയണ്ണോ ?

ഘർ വാപ്പസി നടത്തി ശുദ്ധീകരിക്കണം എന്നാണോ ഉദ്ദേശിച്ചത്‌ ?
അതോ മുസ്ലിങ്ങളെ തല്ലിക്കൊന്നും, ചുട്ടുകരിച്ചും ശുദ്ധീകരിക്കണം എന്നാണോ ?

ഏറ്റവും ചുരുങ്ങിയത്‌ എന്ത്‌ മാലിന്യമാണ്‌ ശുദ്ധീകരിക്കാനുള്ളതായി മുസ്ലിംങ്ങളിൽ ഉള്ളത്‌ എന്നെങ്കിലും പറയുമോ ?

അബസ്വരം :
"പോക്കരാക്ക കുളിച്ചപ്പൊ ശുദ്ധിയാവാൻ സോപ്പ്‌ ഉപയോഗിച്ചീലാ" - എന്ന് മരത്തിന്റെ ചോട്ടിൽ മൂത്രമൊഴിക്കുന്ന പേപ്പട്ടി പറമ്പിൽ പാണ്ടൻ നായ !

                                                                     1125
                                                                     ******
27.09.2016
ജിയോ ആദ്യ ദിന ഫീഡ്‌ ബാക്ക്‌ !

Lenovo K3 Note ലെ പരീക്ഷണ ഫലങ്ങൾ.

01. 4G സപ്പോർട്ട്‌ ചെയ്യുന്ന രണ്ട്‌ സ്ലോട്ടുകൾ മൊബൈലിൽ ഉണ്ടെങ്കിൽ രണ്ട്‌ സ്ലോട്ടിലും സിം വർക്ക്‌ ആകും.
മൊബൈലിൽ സിഗ്നൽ കാണിക്കണം എങ്കിൽ Data Connection സെറ്റിംഗിൽ Primary Data ജിയോ സിം കിടക്കുന്ന സ്ലോട്ട്‌ ആക്കി സെറ്റ്‌ ചെയ്യണം. ഒന്നാം സ്ലോട്ടിൽ ജിയോ ഇട്ട്‌, സെറ്റിംഗ്സിൽ Primary Data രണ്ടാം സിം ആയി സെറ്റ്‌ ചെയ്താൽ ജിയോ സിം ഒരു സിഗ്നലും കാണിക്കില്ല. അതുപോലെ തിരിച്ചും. ലതുകൊണ്ട്‌ ഈ സെറ്റിംഗ്‌ വളരെ പ്രധാനമാണ്‌.

02. വോയിസ്‌ കാളുകൾ 4G ഓൺലൈനിലൂടെ ആണ്‌ ചെയ്യാൻ കഴിയുന്നത്‌. ഓഫ്‌ ലൈനിൽ കാൾ ചെയ്യുന്നത്‌ ആക്റ്റിവേറ്റ്‌ ചെയ്യാനുള്ള 1977 ൽ വിളിച്ചാൽ കാൾ പോകുന്നില്ല !! അതുകൊണ്ട്‌ തന്നെ ആ സംഭവം ഇതുവരെ ആക്റ്റിവേറ്റ്‌ ആയിട്ടില്ല.

03. നെറ്റ്‌ സ്പീഡ്‌ ഉണ്ട്‌ ! എന്നാലും എയർടെൽ 4G യേക്കാൾ വേഗത തോന്നിയില്ല. ഡിസംബർ 31വരെ ഓസ്‌ ആണ്‌ എന്നത്‌ കണക്കിലെടുക്കുമ്പോൾ അടിപൊളി എന്ന് പറയാം.

05. പലയിടത്തും കവറേജ്‌ പ്രശ്നം ഉണ്ട്‌. അവസാനത്തെ കട്ടയിൽ ആണ്‌ നെറ്റ്‌ വർക്ക്‌ പലപ്പോഴും കാണിക്കുന്നത്‌. "നെറ്റ്‌ വർക്ക്‌ ഹുദാ ഗവാ" എന്ന് പറഞ്ഞ്‌ ഇടക്ക്‌ കാൾ കട്ടാവുന്നും ഉണ്ട്‌.

06. 4G നെറ്റ്‌ ഓണിൽ അല്ല കിടക്കുന്നത്‌ എങ്കിൽ ഇൻകമിംഗ്‌ വിളിക്കുന്നവനോട്‌ "ഓന്‌ കവറേജിലില്ലടീ" എന്ന് ഓൾ പറയും !
മ്മടെ മൊബൈലിൽ കവറേജ്‌ ഫുൾ ആണെങ്കിലും !!

07. എല്ലാപ്പോഴും 4G നെറ്റ്‌ ഓൺ ചെയ്ത്‌ ഇടേണ്ടി വരുന്നത്‌ കൊണ്ട്‌ ബാറ്ററി ചാർജ്ജ്‌ വേഗത്തിൽ കുറയുന്നു.

08. വോയിസ്‌ ക്ലാരിറ്റി വല്യ സംഭവം ആയൊന്നും തോന്നിയില്ല. എയർടെൽ നൽകുന്ന ക്ലാരിറ്റി തന്നെയാണ്‌ എന്റെ ചെവിക്ക്‌ നല്ലതായി ഫീൽ ചെയ്യുന്നത്‌. അതിലും താഴെയാണ്‌ വോയിസ്‌ ക്ലാരിറ്റി.

09. സിമ്മിന്റെ ഡിഫാൾട്ട്‌ പിൻ നമ്പർ 1234 ആണ്‌.

ആദ്യ ദിവസത്തെ ഉപയോഗത്തിലെ സംതൃപ്തിക്ക്‌ 100 ൽ 40 മാർക്കേ നൽകാൻ കഴിയൂ. അത്‌ തന്നെ സൗജന്യമായി 4G എന്ന ഘടകം ആണ്‌ മാർക്ക്‌ നൽകുന്നത്‌.

ആയതിനാൽ ജനുവരി ഒന്ന് മുതൽ ഉള്ള താരിഫ്‌ നിരക്ക്‌ കൂടി കണക്കിലെടുക്കുമ്പോൾ ജിയോയുടെ കാര്യം തീരുമാനമാവും.
അപ്പൊ "ജിയോ ജലേ തൂ ചലേ മൂഞ്ചലേ" എന്നുറക്കെ പാടാം

അബസ്വരം :
ഇലക്ഷന്‌ മുൻപും ശേഷവും ഉള്ള വി.എസ്‌.അച്ചുതാനന്ദന്റെ അവസ്ഥയിലേക്കാണ്‌ ജിയോയുടെ പോക്ക്‌ !
2016 ഡിസംബർ 31 വരെ ധീരാ വീരാ നേതാവായ ജിയോ, 2017 ജനുവരി ഒന്നിന്‌ ഫിഡൽ കാസ്ട്രോ ആകും. കാബിനെറ്റ്‌ പദവി ചോയ്ച്ച്‌ വാങ്ങിയാലായി !!

                                                                     1126
                                                                     ******
28.09.2016
"യു എസ്‌ പ്രസിഡന്റ്‌ സംവാദം. 90 മിനുട്ട്‌ സംവാദത്തിൽ ട്രംപ്‌ പറഞ്ഞത്‌ 12 നുണകൾ." - വാർത്ത

അബസ്വരം :
മോഡി ആയിരുന്നു സംവദിച്ചിരുന്നത്‌ എങ്കിൽ 90 മിനിട്ടിൽ 12000 നുണകൾ തള്ളി വിട്ടിരുന്നു ! എന്നിട്ടാപ്പൊ ഈ പന്ത്രണ്ടും പൊക്കിപ്പിടിച്ച്‌ നടക്കുന്നത്‌ !
എടുത്തോണ്ട്‌ പോടാ അമേരിക്കേ !!!

                                                                     1127
                                                                     ******
29.09.2016
ഞാൻ അബ്സാർ ആണോ ?
അതോ ഞാൻ അബ്സാർ ആണെന്ന വെറും തോന്നലോ !

അബസ്വരം :
ഗുണ്ടാ തലവൻ മുഖ്യനായാൽ നാട്ടുകാർക്ക്‌ മുഴുവൻ തോന്നലോ ഫോബിയ !

                                                                     1128
                                                                     ******
29.09.2016
ഹഹ... മക്കളേ... പാക്കിസ്ഥാൻ പട്ടാള മേധാവി ജനറൽ അസ്‌ലം ബജ്‌വയുടെ പേജിൽ മലയാളി പൊങ്കാലാക്രമണം തകർക്കുന്നു !!!

മൂപ്പര്‌ ഇന്നത്തോടെ മലയാളം പഠിക്കും.

അബസ്വരം :
മല്ലൂസിന്റെ ഓൺ ലൈൻ ആക്രമണം കൊണ്ട്‌ തന്നെ പാക്കിസ്ഥാന്റെ കാര്യം തീരുമാനമാവും ന്നാ "തോന്നുന്നത്‌" !


                                                                     1129
                                                                     ******
30.09.2016
"ഒന്ന് പോലും പെറാതെ 'അമ്മ' എന്നും പറഞ്ഞ്‌ നടക്കുന്ന തട്ടിപ്പ്‌ മത വ്യവസായിച്ചി സുധാമണിക്ക്‌ ഭാരതരത്നം കൊടുക്കണം" എന്ന് ഒരുപാട്‌ ഊളകൾ ആവശ്യപ്പെട്ട വാർത്തകൾ വരുന്നുണ്ട്‌.

സുധാമണിക്ക്‌ ഭാരതരത്നം കൊടുക്കുന്നുണ്ടെങ്കിൽ, ആദ്യം മുൻപ്‌ കൊടുത്ത പലരിൽ നിന്നും അത്‌ തിരിച്ച്‌ വാങ്ങണം. വാജ്പേയിയെ പോലുള്ള സംഘി ഊളകൾക്ക്‌ കൊടുത്തത്‌ മാത്രം തിരിച്ച്‌ വാങ്ങേണ്ടതില്ല. എന്നിട്ട്‌ തിരിച്ച്‌ വാങ്ങിയ ഭാരതരത്നം ഗോഡ്സേ മുതൽ ഗോവിന്ദ ചാമി വരെ ഉള്ളവർക്ക്‌ നൽകുക.

എന്നാൽ ഭാരതരത്നത്തിന്റെ നിലവാരത്തിൽ ഐക്യരൂപം ഉണ്ടാവും.
അബസ്വരം :
രണ്ടിലും മഞ്ഞയുണ്ടെന്ന് കരുതി ബിരിയാണിയും, തീട്ടവും ഒരേ പാത്രത്തിൽ വിളമ്പരുത്‌ !

                                                                     1130
                                                                     ******
03.10.2016
ഓൾക്ക്‌ പ്രാണ വേദന !
ഓന്‌ക്ക്‌ വീണ വായന !!

അബസ്വരം :
മ്മക്ക്‌ നേരമ്പോക്കും !!!

                                                                     1131
                                                                     ******
04.10.2016
ഡോക്ടർ പറയുന്നത്‌ അനുസരിക്കാനും, പിന്തുടരാനും രോഗിയും ബന്ധപ്പെട്ടവരും തയ്യാറാവുന്നില്ലെങ്കിൽ, ആ രോഗിയുടെ ചികിൽസയിൽ നിന്നും പിന്മാറുക എന്നതാണ്‌ ഒരു ഡോക്ടർ ചെയ്യേണ്ടത്‌. അല്ലാതെ രോഗിയുടേയും ബന്ധപ്പെട്ടവരുടേയും ഇഷ്ടങ്ങൾക്ക്‌ അനുസരിച്ച്‌ ചാഞ്ചാടിക്കളിക്കാനോ, ക്ഷീരബല പോലെ 101 ആവർത്തിച്ച്‌ അതേ കാര്യം വീണ്ടും പറയാനോ ഡോക്ടർ സമയം പാഴാക്കുന്നത്‌ പരമവിഡ്ഢിത്തം ആണ്‌.

രോഗിയുടെ രോഗം മാറാൻ രോഗിക്കോ ബന്ധപ്പെട്ടവർക്കോ ഇല്ലാത്ത ആത്മാർത്ഥത ഒരു ഡോക്ടർ കാണിക്കേണ്ടതില്ല.

ഇത്തരം രോഗികളിൽ നിന്ന് ഡോക്ടർ സ്വന്തം തടി സലാമത്താക്കുന്നതും ഒരു പുണ്യകർമ്മം ആണ്‌. 
സ്വന്തം മനസാക്ഷിയോട്‌ ചെയ്യുന്ന പുണ്യ കർമ്മം !

അബസ്വരം :
ഇടക്കിടക്ക്‌ ചില കാര്യങ്ങൾ സ്വന്തം മനസ്സിനെ ഇത്തരത്തിൽ ഓർമ്മപ്പെടുത്തുന്നതും നല്ലതാണ്‌.

                                                                     1132
                                                                     ******
04.10.2016
"ഐ എസ്‌ ബന്ധം അതീവ ജാഗ്രത പുലർത്തണം." - പോപ്പുലർ ഫ്രണ്ട്‌

അബസ്വരം :
"കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്ന പരുന്തുകൾക്കെതിരെ അതീവ ജാഗ്രത പുലർത്തണം." - കുറുക്കൻ ഫ്രണ്ട്‌

                                                                     1133
                                                                     ******
05.10.2016
സർജ്ജിക്കൽ അറ്റാക്കും "തള്ളലാറ്റാക്ക്‌" എന്ന ഗണത്തിലേക്കാണല്ലോ പോകുന്നത്‌!

എന്തായാലും സംഭവം "തള്ളലാറ്റാക്ക്‌" ആണെങ്കിൽ ഇന്ത്യൻ ജനതയിൽ ഭൂരിപക്ഷവും വിജൃംഭിച്ച ഏറ്റവും ശക്തമായ തള്ളലായി തള്ളൽ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ തള്ളിപ്പിടിപ്പിക്കേണ്ടതാണ്‌ ഈ തള്ളലറ്റാക്ക്‌.

അതുകൊണ്ട്‌ തന്നെ ഈ തള്ളലറ്റാക്കിന്‌ "തള്ളൽ രത്ന" പുരസ്കാരവും നൽകണം.

അബസ്വരം :
ഇന്ത്യയിലെ ഭൂരിപക്ഷം പേരും വിജൃംഭിച്ചപ്പോഴും, വിജൃംഭാതെ പിടിച്ചു നിന്ന സീതാറാം യെച്ചൂരിക്കും കൂട്ടർക്കും പ്രത്യേക ജൂറി പരാമർശാവും, "ഉറി രത്ന" അവാർഡും നൽകേണ്ടതാണ്‌.

                                                                     1134
                                                                     ******
06.10.2016
"മുസ്ലിംങ്ങൾക്ക്‌ റോൾ മോഡലാവാൻ മമ്മൂട്ടി ഉണ്ട്‌." - ഷംസീർ

അബസ്വരം :
"സ്ത്രീകൾക്ക്‌ റോൾ മോഡലാവാൻ സണ്ണി ലിയോണും, യുവാക്കൾക്ക്‌ റോൾ മോഡലാവാൻ ഗോവിന്ദ ചാമിയും ഉണ്ട്‌" - എന്ന് കൂടി പറഞ്ഞ്‌ ഡയലോഗ്‌ അർത്ഥവത്താക്കാമായിരുന്നില്ലേ ഷംസീറുട്ട്യേ ?

                                                                     1135
                                                                     ******
07.10.2016
റോഡൊക്കെ ബ്ലോക്കാക്കി ചില പൊട്ടൻ ക്ണാപ്പന്മാർ പുലിമുരുകൻ ഓടുന്ന തിയേറ്ററിനു മുന്നിൽ നിന്ന് മോഹൻലാലിന്റെ പോസ്റ്ററും പിടിച്ച്‌ ജയ്‌ വിളിക്കുന്നു !
അത്‌ മൊബൈലിൽ പകർത്താൻ ഒരുപാട്‌ അന്തം കമ്മികളും !!

തമിഴന്റെ പ്രബുദ്ധതയെ എന്നും കളിയാക്കുകയും, "തങ്ങളാണ്‌ പ്രബുദ്ധർ" എന്ന് വീമ്പടിക്കുകയും ചെയ്തിരുന്ന മലയാളികളുടെ അവസ്ഥയാണിത്‌.

'വർത്തമാനകാലത്തിൽ മലയാളികളേക്കാൾ പ്രബുദ്ധരായ സമൂഹമാണ്‌ തമിഴർ' എന്ന സത്യം അംഗീകരിക്കാതിരിക്കുന്നതിൽ അർത്ഥം ഇല്ല.

തമിഴൻ അവന്റെ പോരായ്മകൾ മനസ്സിലാക്കി, തിരുത്തി മുന്നേറുമ്പോൾ, പണ്ട്‌ ആനപ്പുറത്ത്‌ ഇരുന്നതിനാൽ വല്ലിപ്പാക്ക്‌ കിട്ടിയ തഴമ്പും പൊക്കൊപ്പിടിച്ച്‌ ചാണകക്കുഴിയുടെ അടിത്തട്ടിലേക്ക്‌ സഞ്ചരിക്കുകയാണ്‌ മലയാളികൾ.

അബസ്വരം :
അതിർത്തിയിൽ സർജ്ജിക്കൽ തള്ളൽ നടക്കുമ്പോൾ ഇങ്ങനെ തന്റെ ഫ്ലെക്സടിച്ചും, തനിക്ക്‌ ജയ്‌ വിളിച്ചും സമയം കളയുന്നത്‌ രാജ്യദ്രോഹമാണെന്ന് അന്തംകമ്മി ഫാൻസുകാരോടൊന്ന് ബ്ലോഗിക്കൂടേ ലാലേട്ടാ ???

                                                                     1136
                                                                     ******
07.10.2016
മത്സ്യ മാംസാദികളെ മദ്യത്തോടും, മയക്കുമരുന്നിനോടും ഉപമിച്ച രവീന്ദ്രനാഥൻ മന്ത്രിയെ പലരും ട്രോളുന്നത്‌ കണ്ടു. ഇത്‌ വളരെ മോശമാണ്‌ സുഹൃത്തുക്കളേ.

മത്സ്യ മാംസാദികൾ ഒരു തവണ കഴിച്ചാൽ നമുക്ക്‌ വീണ്ടും കഴിക്കാൻ തോന്നുന്നു എന്നത്‌ വസ്തുതയാണല്ലോ !
അതുപോലെ തന്നെയാണ്‌ മദ്യവും മയക്കുമരുന്നും എന്നതിലും സംശയമില്ല.

അതുകൊണ്ട്‌ തന്നെ മണ്ടൻ സഖാക്കൾക്കിടയിലെ ബുദ്ധി ജീവിയും, സർവ്വോപരി പിണറായി മഹാരാജാവിന്റെ മന്ത്രിയുമായ രവീന്ദ്രനാഥനെ എന്തിനാണ്‌ ട്രോളുന്നത്‌ ?

മേൽപ്പറഞ്ഞ ലിസ്റ്റിൽ ചിലത്‌ വിട്ട്‌ പോയിട്ടുണ്ട്‌ എങ്കിൽ അത്‌ ചേർത്ത്‌ കൊടുക്കുകയും, ലിസ്റ്റ്‌ പൂർണ്ണമാക്കാൻ സഹായിക്കുകയും അല്ലേ നമ്മൾ ചെയ്യേണ്ടത്‌?
ഇനി രവീന്ദ്രനാഥൻ മന്ത്രി വിട്ട്‌ പോയതിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

പച്ചക്കറിയും, അരിയും ഒക്കെ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന സാധനങ്ങൾ കഴിച്ചാലും അത്‌ നമുക്ക്‌ വീണ്ടും തിന്നാൻ തോന്നുന്നു. സൂക്ഷ്മ ജീവികൾ ഉൾക്കൊള്ളുന്ന വായു നമ്മുടെ മൂക്കിലൂടെ ഒരു തവണ ശ്വസിച്ചാൽ വീണ്ടും നമുക്ക്‌ ശ്വസിക്കാൻ തോന്നുന്നു. വെള്ളം ഒരിക്കൽ കുടിച്ചാൽ വീണ്ടും നമുക്കത്‌ കുടിക്കാൻ തോന്നുന്നു. അതുകൊണ്ട്‌ ഇവയൊക്കെ ഈ ലിസ്റ്റിൽ വരേണ്ടതാണ്‌.

അതുപോലെ ഒരു തവണ മൂത്രം ഒഴിച്ചാൽ വീണ്ടും നമുക്ക്‌ മൂത്രം ഒഴിക്കാൻ തോന്നുന്നു. വെടിവെച്ചാൽ വീണ്ടും വെക്കാൻ തോന്നുന്നു. അതുകൊണ്ട്‌ ഇവയും ആ ലിസ്റ്റിൽ കിടക്കട്ടെ !

അതുകൊണ്ട്‌ മത്സ്യ മാംസാദികളെ തള്ളി പറയുകയും, മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിക്കുകയും ചെയ്യുന്നവർ ശ്വാസം വലി മുതൽ പച്ചക്കറി ഉൾപ്പെടെ വെടിവെപ്പ്‌ വരെയുള്ള സകലകാര്യങ്ങളും ഉപേക്ഷിച്ച്‌ മാതൃകയാവണമല്ലോ !

രവീന്ദ്രനാഥൻ മന്ത്രി അതിനായി മുന്നോട്ട്‌ വന്ന് പ്രജകൾക്കൊരു മാതൃകാ പുരുഷോത്തമനാവും എന്ന് കരുതുന്നു.

ഇത്രയൊക്കെ മഹത്തായ ചിന്ത തന്റെ സമൂഹത്തിലേക്ക്‌ ഇറക്കി വിട്ട രവീന്ദ്രനാഥനെ ട്രോളുന്നത്‌ തെറ്റല്ലേ കൂട്ടരേ ?

അബസ്വരം :
മേൽ പറഞ്ഞ ലിസ്റ്റിൽ വളിയിടലും, കണ്ടിയിറക്കലും ചേർക്കാൻ വിട്ടുപോയി. അതുകൂടി രവീന്ദ്രനാഥൻ മന്ത്രിയോട്‌ ലിസ്റ്റിൽ ഉൾപ്പെടുത്താൻ അപേക്ഷ.

                                                                     1137
                                                                     ******
09.10.2016
ബന്ധുവാര് മന്ത്രിയാര്‌
ബന്ധനത്തിൻ സുഖമറിയും മന്ത്രികളേ പറയൂ
അരങ്ങത്ത് ബന്ധുക്കൾ അവർക്കണിയറയിൽ ജോലികൾ
മനസ്സിന്റെ കണ്ണാടി മുഖമെന്ന് പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്ന് പുതുമൊഴി
പുറമേ അഴിമതിക്കെതിരിൽ ഡയലോഗുകൾ എറിയുന്നു
അകമേ അഴിമതിയുടെ തീ ജ്വാലകള് എരിക്കുന്നു
ഇവിടെ പാർട്ടിയാര്‌ കമ്മ്യൂണിസമാര്‌ കിളിമകളേ
എല്ലാം അധികാരം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ

അകലേ കാണുമ്പോൾ സുന്ദരമാം ശരിയാക്കൽ
അകപ്പെട്ട ജനങ്ങൾക്ക് അത് താൻ അഴിമതികൾ
പിരിവുകൾ എണ്ണിതില് കഥയെന്ത് പൊരുളെന്ത്
സഖാക്കൾ ജീവിക്കും മണിമാളികയും കുടിലത്രേ
ഇവിടെ ശരിയാക്കൽ ബന്ധുക്കളെ കിളിമകളേ
കമ്മ്യൂണിസവും മാർക്കിസവും വ്യാപാരം കിളിമകളേ
എല്ലാം അധികാരത്തിനായ്‌ നടത്തും ഇന്ദ്രജാലപ്രകടനങ്ങൾ

അബസ്വരം :
ബന്ധുക്കളാരെങ്കിലും ബാക്കിയുണ്ടെങ്കിൽ ബന്ധം തെളിയിക്കുന്ന ലോക്കൽ സെക്രട്ടറിയുടെ കത്തും ബന്ധിപ്പിച്ച്‌ ബന്ധുമന്ത്രിയുമായി ഉടൻ ബന്ധപ്പെടേണ്ടതാണ്‌.

                                                                     1138
                                                                     ******
10.10.2016
വിവിധ മത വിശ്വാസികൾക്ക്‌ അവരുടെ വിശ്വാസ രീതികളുമായും, ആചാരങ്ങളുമായും ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതാണ്‌ ഇന്ത്യയുടെ "മതേതരത്വം" കാഴ്ചപ്പാട്‌.
എന്നാൽ ഇന്ന് അതിന്‌ കടകവിരുദ്ധമായ കാര്യങ്ങൾ നടപ്പിലാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌.

ഏക സിവിൽ കോഡ്‌ എന്ന ഓമനപ്പേരിൽ മതസ്വാതന്ത്ര്യങ്ങൾ ഹനിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സംഘി ഭരണകൂടം.

പലരും ഏക സിവിൽ കോഡിൽ ഒളിച്ചുവെക്കുന്ന ഹിഡൻ അജണ്ടകളെക്കുറിച്ച്‌ ബോധവാന്മാരല്ല.

വിവാഹ വിഷയത്തിൽ തുടങ്ങുന്ന ഏക സിവിൽ കോഡ്‌വൽക്കരണം ഒടുവിൽ "ഒരു വ്യക്തി നമസ്ക്കരിക്കുന്നത്‌ പോലും നിയമ ലംഘനമാണ്‌" എന്ന തലത്തിലേക്ക്‌ പതിയെ പതിയെ എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല.
പലപ്പോഴും ഇത്തരം നിയമങ്ങളുടെ നീരാളിപ്പിടുത്തം പൂർത്തിയാവുന്നത്‌ വരെ നമുക്ക്‌ ബോധോദയം ഉണ്ടാവാറില്ലല്ലോ !

ജീവിതത്തിന്‌ വ്യക്തമായ കാഴ്ച്ചപ്പാടും, നിയമങ്ങളും മുന്നോട്ട്‌ വെക്കുന്ന ഇസ്ലാം മത വിശ്വാസികളുടെ സ്വാതന്ത്ര്യത്തിൽ തന്നെയായിരിക്കും ഏകസിവിൽ കോഡ്‌ ഏറ്റവും കൂടുതൽ കൈകടത്തൽ നടത്തുക എന്നതിൽ ഒരു സംശയവും ഇല്ല. സംഘി ഭരണകൂടങ്ങളുടെ ആദ്യ ലക്ഷ്യവും എന്നും ഇസ്ലാം തന്നെയാണല്ലോ !

അതുകൊണ്ട്‌ തന്നെ ഏക സിവിൽ കോഡിനെ മത സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും എതിർക്കേണ്ടതുണ്ട്‌.

ഏക സിവിൽ കോഡിനെ എതിർക്കുകയും, "മുസ്ലിം വ്യക്തി നിയമങ്ങൾ തുടരാനുള്ള അവകാശവും സ്വാതന്ത്ര്യവും മുസ്ലിംങ്ങൾക്ക്‌ ഇന്ത്യയിൽ ഉണ്ടാവണം" എന്ന് പറയുകയും ചെയ്യുമ്പോൾ, അതിനെ വിമർശിക്കുന്ന ചിലർ ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യം ഉണ്ട്‌.

"നാല്‌ കെട്ടാനും, സുഖിക്കാനും ഉള്ള നിയമങ്ങൾ മാത്രം മതിയോ ? കട്ടവന്റെ കൈ വെട്ടാനും, കൊന്നവനെ പരസ്യമായി കൊല്ലാനും ഉള്ള ഇസ്ലാമിക നിയമങ്ങൾ ഒന്നും നടപ്പിലാക്കേണ്ടേ ?" - എന്ന ചോദ്യം.

ഈ ചോദ്യം വളരെ പ്രസക്തമാണ്‌.

കട്ടവന്റെ കൈവെട്ടുക, കൊന്നവനെ പരസ്യമായി കൊല്ലുക തുടങ്ങിയ ഇസ്ലാമിക ശിക്ഷാ നിയമങ്ങൾ മുസ്ലിം മത വിശ്വാസികൾക്കിടയിൽ ഇന്ത്യാ രാജ്യത്ത്‌ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.

വിമർശകരുടെ ഭാഷയിൽ പറഞ്ഞാൽ "നാലു കെട്ടാനും, സുഖിക്കാനും ഉള്ള നിയമങ്ങൾ" മാത്രമായി ഒതുക്കേണ്ടതില്ല. കൂടെ ശിക്ഷാ നിയമങ്ങളും നടപ്പിലാക്കണം.
അങ്ങിനെ അഞ്ചു വർഷം ഇസ്ലാമിക ശിക്ഷാ നിയമങ്ങൾ മുസ്ലിംങ്ങൾക്ക്‌ ഇടയിൽ നടപ്പിലാക്കുകയും, അതിന്റെ ഫീഡ്‌ ബാക്ക്‌ പരിശോധിക്കുകയും ചെയ്യുക.

ഈ നിയമം നടപ്പിലാക്കിയത്‌ കൊണ്ട്‌ മുസ്ലിംങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌ എങ്കിൽ ആ ശിക്ഷാരീതികൾ ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്തുകൂടേ ?

അബസ്വരം :
മതവിശ്വാസങ്ങളെ പൂട്ടാനുള്ള ഉപകരണമായി ഏക സിവിൽ കോഡും എഴുന്നള്ളിച്ച്‌ വരുന്നതിന്‌ പകരം, "മത നിയമങ്ങളിൽ രാജ്യത്ത്‌ ക്രമസമാധാനം നിലനിർത്താനും, കുറ്റകൃത്യങ്ങൾ കുറക്കാനും സഹായിക്കുന്ന നിയമങ്ങളും, നിർദ്ദേശങ്ങളും ഉണ്ടോ ?" എന്ന അന്യേഷണമാണ്‌ ആദ്യം നടക്കേണ്ടത്‌. എന്നിട്ട്‌ ഒരോ വ്യത്യസ്ത മതങ്ങളും മുന്നോട്ട്‌ വെക്കുന്ന ഇത്തരം നിയമങ്ങളിൽ ഏതാണ്‌ ഏറ്റവും കൂടുതൽ ഫലപ്രദം എന്ന് കണ്ടെത്താനുള്ള പഠനവും നടക്കണം.

                                                                     1139
                                                                     ******
12.10.2016
സാഹിത്യകാരന്മാരെന്നും, സാംസ്കാരിക നായകരെന്നും അവകാശപ്പെട്ട്‌ "എഴുത്തിനിരുത്ത്‌" എന്ന ചടങ്ങിന്‌ പോയി കുട്ടികളെ എഴുത്തിനിരുത്തവരാണ്‌ യഥാർത്ഥ സാംസ്കാരിക നശീകരണങ്ങൾ.

ഈ സാംസ്കാരിക നായകർ പണ്ട്‌ എഴുത്തിനിരുത്തിയ കുട്ടികളൊക്കെ ഇന്ന് ഏത്‌ അവസ്ഥയിലാണുള്ളത്‌ എന്നൊന്ന് ചിന്തിച്ചിട്ടുണ്ടോ ?

എം.ടി.വാസുദേവൻ നായരാൽ ഇക്കാലമത്രയും എഴുത്തിനിരുത്തിയവരൊക്കെ സാഹിത്യ ശാഖയിൽ എത്തപ്പെട്ടിരുന്നു എങ്കിൽ മലയാള സാഹിത്യം ഇന്നെവിടെയെത്തി നിൽക്കുമായിരുന്നു ? ഊച്ചാളി കഥകളും വെച്ച്‌ സിനിമ പിടിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നോ ?
പൊട്ടത്തരങ്ങൾക്ക്‌ കൂട്ട്‌ നിൽക്കുകയും, അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറാവുകയും ചെയ്യുന്നവരെ വിളിക്കാനുള്ള പേരാണോ "സാംസ്കാരിക നായകർ" എന്നത്‌ ? "സാംസ്കാരിക നാറികൾ" എന്ന പേരല്ലേ അവർക്ക്‌ ചേരുക ?

പുരോഗമനം പറഞ്ഞ്‌ നടക്കുന്ന, മത വിശ്വാസത്തെ അന്ധവിശ്വാസം എന്ന് പ്രചരിപ്പിക്കുന്ന, മതമില്ലാത്ത ജീവനുകളുടെ വ്യക്താക്കളായ കമ്മ്യൂണിസ്റ്റുകാരും ഇതിൽ മുൻപന്തിയിലുണ്ട്‌. കട്ട കമ്മ്യൂണിസ്റ്റുകളായ സ്പീക്കർ ശ്രീരാമകൃഷ്ണനും, ബാലൻ മന്ത്രിയും ഒക്കെ കുട്ടികളെ എഴുത്തിനിരുത്താൻ മുൻപന്തിയിലുണ്ടായിരുന്നല്ലോ !

ഇതുപോലെ തന്നെ രസകരമാണ്‌ ചില മൊല്ലാക്കമാരുടേയും, അച്ചന്മാരുടേയും കാര്യം.

പ്രസ്തുത ദിനം അരിയിലും മറ്റും അറബി അക്ഷരങ്ങൾ കുട്ടികളെക്കൊണ്ട്‌ എഴുതിപ്പിച്ച്‌ ചില മൊല്ലാക്കമാരും, ബൈബിൾ വചനങ്ങളും മറ്റും എഴുതിപ്പിച്ച്‌ അച്ചന്മാരും കട്ടക്ക്‌ കട്ടക്ക്‌ നിന്ന്, "മ്മളെ ക്കൊണ്ടും ഇതൊക്കെ പറ്റും" എന്ന്‌ കാണിച്ച്‌ മ്മളും മണ്ടന്മാരാണെന്നും, മ്മക്ക്‌ നേരം ഇനിയും വെളുത്തിട്ടില്ല എന്നും തെളിയിച്ചു.

മനോരമയിലും, മാതൃഭൂമിയിലും ഒക്കെ ഒരുപാടെണ്ണം എഴുത്തിന്നിരുന്നത്‌ കൊണ്ട്‌, സമൂഹത്തിൽ ഭാവിയിലും നുണയന്മാരും കള്ളന്മാരും ഒരുപാടുണ്ടാവും എന്നും, പോലീസുകാർക്ക്‌ പിടിപ്പത്‌ പണിയുണ്ടാകും എന്നും ഉറപ്പിക്കാം !!

അബസ്വരം :
ശ്രീരാമകൃഷ്ണൻ എഴുത്തിനിരുത്തിയവരൊക്കെ എം എൽ എ മാരായി നിയമസഭയിലെ സ്പീക്കർ കസേര തല്ലിപ്പൊളിക്കാൻ ചെന്നാൽ എന്താവും അവസ്ഥ!!

                                                                     1140
                                                                     ******
14.10.2016
ബോബി ചെമ്മണ്ണൂർ പട്ടികളെ പിടിച്ച്‌ കൊണ്ട്‌ പോയത്‌ വളർത്താനാണോ അതോ പീഡിപ്പിക്കാനാണോ ?

ഇജ്ജാതി സാധനങ്ങൾക്ക്‌ പട്ടിയെന്നോ, പശുവെന്നോ, ഉഴുന്നുവടയെന്നോ, ഞെണ്ടും മടയെന്നോ ഒക്കെയുണ്ടോ ?!!

എന്തായാലും ബോബിയണ്ണന്റെ ക്ലിപ്പ്‌ വാർത്തയാക്കാതെ, പട്ടിപിടുത്തം വാർത്തയാക്കിയ എല്ലാ മാധ്യമ കുലംകുത്തികൾക്കും ബ്ലൂസലാം...!

അബസ്വരം :
പട്ടികളേ... ഇങ്ങടെ മാനം ഇങ്ങളെന്നെ കാത്തോളിം....!

                                                                     1141
                                                                     ******
14.10.2016
ജയരാജൻ രാജിവെച്ചത്‌ നല്ല കാര്യം തന്നെ. എന്നാൽ ഇതിന്റെ പേരിൽ പിണറായിയുടെ ഇരട്ട ചങ്കിന്‌ സിന്ദാവാ വിളിക്കേണ്ട കാര്യം ഒന്നുമില്ല. കാരണം അഴിമതിയോടുള്ള പിണറായി സർക്കാറിന്റെ എതിർപ്പൊന്നും അല്ല ഈ രാജിക്ക്‌ പിന്നിലെ ഘടകം.

സോഷ്യൽ മീഡിയിൽ ഉയർന്ന പ്രതിഷേധത്തിനു മുന്നിൽ പിടിച്ച്‌ നിൽക്കാൻ മറ്റു മാർഗ്ഗങ്ങളൊന്നും പിണറായിക്കും കൂട്ടർക്കും ഉണ്ടായിരുന്നില്ല എന്നതാണ്‌ വസ്തുത.

"എല്ലാം ശരിയാക്കും" എന്ന മുദ്രാവാക്യം ആറ്‌ മാസത്തിനുള്ളിൽ തന്നെ തിരിഞ്ഞു കൊത്തിയപ്പോൾ സോഷ്യൽ മീഡിയിലെ ധീര സഖാക്കൾക്ക്‌ നെറ്റ്‌ ഓഫാക്കി ഇരിക്കേണ്ടി വന്നു.
മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയത്തിൽ കരിനിഴലിൽ തന്നെയാണ്‌ എന്ന വസ്തുതയും വിസ്മരിക്കാതിരിക്കാം.

അബസ്വരം :
അച്ചുതാനന്ദന്റെ വായ അടപ്പിക്കാനും, കൃമികടി മാറ്റാനും പൊതുഖജനാവിൽ നിന്ന്‌ കോടികൾ ചിലവിട്ട്‌ കാബിനെറ്റ്‌ റാങ്ക്‌ ഉണ്ടാക്കിയവരുടെ അഴിമതി വിരുദ്ധ ജൽപനങ്ങളിൽ വിശ്വാസമില്ല സഖാവേ !

                                                                     1142
                                                                     ******
15.10.2016
"തമിഴ്‌നാട്‌ രാഷ്ട്രീയത്തിലും, ഇന്ത്യൻ രാഷ്ട്രീയത്തിലും ജയലളിത യുഗം അവസാനിച്ചു" എന്നതിലേക്ക്‌ തന്നെയാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌.

ജയലളിത മരിച്ചോ, ഇല്ലയോ എന്നത്‌ ഒരു സാങ്കേതികത്വം മാത്രമായി നിൽക്കേ, "സജീവ രാഷ്ട്രീയത്തിൽ ഇനിയും ജയലളിത ഉണ്ടാകുന്ന അവസ്ഥയുണ്ടാവില്ല" എന്ന വസ്തുത ജയലളിതയുടെ ഭക്തർ പോലും തിരിച്ചറിഞ്ഞ്‌ തുടങ്ങിയിട്ടുണ്ട്‌.

ഒരു വ്യക്തിയെ മാത്രം ചുറ്റി പറ്റി ഒരു പാർട്ടി ഉണ്ടാക്കുക, പല തവണ സംസ്ഥാന ഭരണം കൈപ്പിടിയിലൊതുക്കുക, ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുക, അഴിമതിയുടെ കറകൾ പുരണ്ടിട്ടും ജയിലിൽ കിടന്നിട്ടും തുടർച്ചയായി ഭരണം നിലനിർത്തുക എന്നതൊക്കെ ജയലളിത ചെയ്തത്‌ രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്‌.
ജയലളിതയുടെ കാലശേഷം എ ഐ എ ഡി എം കെ യുടെ യാത്ര സുഗമമാവണമെങ്കിൽ ഒരുപാട്‌ അത്ഭുതങ്ങൾ ഒന്നിച്ച്‌ സംഭവിക്കേണ്ടി വരും. ആ പാർട്ടി പല കഷ്ണങ്ങളായി ചിന്നി ചിതറാനുള്ള സാധ്യതയാണ്‌ ഏറ്റവും കൂടുതൽ. ജയലളിത ഇല്ലാത്ത പാർട്ടിയിൽ വിള്ളലുകൾ വീഴ്ത്താൻ സ്റ്റാലിന്‌ വളരെയൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല.

എ ഐ എ ഡി എം കെ തകർന്നാൽ അതിന്റെ ഗുണഫലം ഏറ്റവും കൂടുതൽ അനുഭവിക്കുക ഡി എം കെ ആവില്ല, മറിച്ച്‌ ബി ജെ പി ആയിരിക്കും. തമിഴ്‌ രാഷ്ട്രീയത്തിൽ ഇതുവരെ നുഴഞ്ഞ്‌ കയറാൻ കഴിയാത്ത സംഘികൾക്ക്‌ തുറന്ന് കിട്ടുന്ന ഒരു വാതിലാവും ജയലളിതയുടെ അസാന്നിധ്യം.

ഒരുപക്ഷേ എ ഐ എ ഡി എം കെ യെ, ആർ എസ്‌ എസ്‌ പിൻവാതിലിലൂടെ ഹൈജാക്ക്‌ ചെയ്യാനും സാധ്യതയുണ്ട്‌. അത്‌ തമിഴ്‌ രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും ദുരന്തങ്ങളായിരിക്കും സമ്മാനിക്കുക.

അബസ്വരം :
"ജയലളിതയുടെ അസാന്നിധ്യത്തെ എങ്ങിനെ മുതലെടുക്കാം" എന്നതിനേക്കാൾ, "ബി ജെ പി നടത്തുന്ന മുതലെടുപ്പ്‌ എങ്ങിനെ തടയാം" എന്നതിനായിരിക്കണം ഡി എം കെ യും സ്റ്റാലിനും ആദ്യ പരിഗണന നൽകേണ്ടത്‌.

                                                                     1143
                                                                     ******
16.10.2016
പെട്രോൾ വിലയിൽ അതിർത്തി കടന്ന്‌ സർജ്ജിക്കൽ സ്ട്രൈക്ക്‌ നടത്തിയ കേന്ദ്രസർക്കാറിനഭിവാദ്യങ്ങൾ !

അബസ്വരം :
ബോലോ പെട്രോൾ മാതാകീ ജയ്‌ !

                                                                     1144
                                                                     ******
17.10.2016
മലപ്പുറത്തെ കാണാനും മനസ്സിലാക്കാനുമായി മലപ്പുറത്ത്‌ സുലൈമാനി കുടിക്കാൻ വരുന്ന സംഘികൾക്ക്‌ മ്മടെ വക പ്രത്യേക സമ്മാനമായി ഒരോ പാക്കറ്റ്‌ നായക്കുരണ വിത്തിന്റെ പൊടിയും, അമുക്കുര പൊടിയും ഓഫർ ചെയ്യുന്നു.

പക്ഷേ ഒരു കണ്ടീഷൻ, ഒരോ സംഘികൾക്കും മ്മൾ തരുന്ന നായക്കുരണ വിത്തിന്റെ പൊടിയുടേയും, അമുക്കുര പൊടിയുടേയും പാക്കറ്റിന്റെ പകുതി, ഈ സംഘികൾ ഗോപാലകൃഷ്ണന്‌ എത്തിക്കണം. എന്നിട്ടെങ്കിലും മൂപ്പരുടെ ജാക്കി വർക്കാവട്ടെ !

അബസ്വരം :
"ജാക്കി പോയസ്യ വാനരാഭ്യാം !
വർക്കാം ജാക്ക്യസ ദൃഷ്ടി ചൊറിച്ചിലാപഹം !!"
എന്നാണല്ലോ "ജാക്കിസ്മൃതികൾ" എന്ന കിത്താബിൽ ഉള്ളത്‌ !


                                                                     1145
                                                                     ******
18.10.2016
ഗോപാലകൃഷ്ണന്റെ "പേറ്റ്‌ പന്നി പ്രയോഗം" കേട്ട്‌ ധൃതരാഷ്ട്രരും, ഗാന്ധാരിയും ഞെട്ടിയ ഞെട്ടലോർത്തുള്ള ഞെട്ടലിലാണ്‌ ഞാൻ !

എന്തായാലും ആ ലെവലിലുള്ള ഞെട്ടലൊന്നും മലപ്പുറം കാക്കമാർ ഞെട്ടിയിട്ടുണ്ടാവില്ല!

അബസ്വരം :
ധൃതരാഷ്ട്രർക്കും, ഗാന്ധാരിക്കും, കൗരവർക്കും മ്മടെ ഐക്യദാർഢ്യം.


                                                                     1146
                                                                     ******
19.10.2016
പുലിമുരുകനും വെച്ചുകൊണ്ട്‌ തള്ളൽ നടത്തുന്ന മോഹൻലാൽ ഫാൻസിനോട്‌ ഒരു കാര്യം ചോദിക്കട്ടെ !

"മ്മടെ പരിചയത്തിൽ ഒരു പുലിയുണ്ട്‌. അരമണിക്കൂർ അതിന്റെ കൂടെ ഒന്നിരിക്കാൻ ഇങ്ങടെ ലാലിനോട്‌ പറയുമോ ?"

ആ പുലിയെ തല്ലും കൊല്ലും ഒന്നും മാണ്ട... വെർതെ അയിന്റെ ഒപ്പം കൂട്ടിൽ അരമണിക്കൂർ ഇരുന്നാമാത്രം മതി ! പറ്റ്വോ ?

സമ്മതമാണെങ്കിൽ ലാലേട്ടനേയും കൂട്ടി തിരുവനന്തപുരം മൃഗശാലയിലെ പുലിക്കൂട്ടിൽ എത്തൂ ഫാൻസുകാരേ...

അബസ്വരം :
"അതിർത്തിയിൽ സൈനികർ ഉറക്കം ഒഴിച്ച്‌ കാവലിരിക്കുന്നത്‌ കൊണ്ട്‌ മാത്രം ഇപ്പൊ വരാൻ പറ്റൂലാ" ന്ന് ലാലിനെക്കൊണ്ട്‌ ബ്ലോഗിപ്പിച്ച്‌ സ്കൂട്ടാവരുതേ ഫാൻസുകാരേ...

                                                                     1147
                                                                     ******
19.10.2016
"ബാംഗ്ലൂര്‍ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ അടക്കപ്പെട്ട കര്‍ണാടകയിലെ ഹൂബ്ലി സ്വദേശികളായ 13 യുവാക്കള്‍ തങ്ങള്‍ നിരപരാധികളാണെന്ന വാദം മാറ്റി കുറ്റം സമ്മതിച്ചു. 2012 ആഗസ്ത് മുതല്‍ യുഎപിഎ പ്രകാരം ജയിലിലടയ്ക്കപ്പെട്ട ഇവര്‍ മോചനം ലഭിക്കുന്നതിനു വേണ്ടിയാണ് കുറ്റം സമ്മതിക്കാന്‍ തീരുമാനിച്ചത് കുറ്റം സമ്മതിച്ചാല്‍ കുറ്റത്തിനുള്ള ശിക്ഷ മാത്രമാണ് ലഭിക്കുക. കുറ്റം സമ്മതിച്ചില്ലെങ്കില്‍ അനന്തമായ വിചാരണ കാലമായിരിക്കും. ചുരുങ്ങിയത് 15 വർഷമെങ്കിലും ജാമ്യം പോലുമില്ലാതെ വിചാരണ തടവുകാരായി കഴിയേണ്ടിവരും. പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ വിചാരണ നടപടികള്‍ പെട്ടെന്ന് അവസാനിച്ചു. ഇതോടെ കോടതി പ്രതികളെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. വിചാരണത്തടവുകാരായി നാലു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ഇനി മാസങ്ങള്‍ക്കകം പുറത്തിറങ്ങാനാവും." - വാർത്ത

അനന്തമായ വിചാരണത്തടവിൽ നിന്നും രക്ഷപ്പെടാൻ നിരപരാധികൾ കുറ്റം ഏറ്റെടുക്കേണ്ട അവസ്ഥ ഈ രാജ്യത്ത്‌ ഉണ്ട്‌ എങ്കിൽ, ഈ രാജ്യത്തെ നിയമവ്യവസ്ഥ എത്രത്തോളം വികൃതമാക്കപ്പെട്ടിരിക്കുന്നു എന്നൊന്ന് ചിന്തിച്ച്‌ നോക്കൂ !

അബസ്വരം :
"ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ജയിലിലടക്കപ്പെട്ട ഒരു നിരപരാധി പോലും കുറ്റം ഏറ്റെടുക്കാതെ പുറത്ത്‌ പോകരുത്‌" എന്നതാക്കാം നമ്മുടെ നിയമവ്യവസ്ഥയുടെ ആപ്തവാക്യം.

                                                                     1148
                                                                     ******
20.10.2016
"ശ്രീരാമന്റെ ചിത്രത്തിൽ ചാണകം തേച്ച്‌ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ശ്രീരാമസേനാ പ്രവർത്തകർ അറസ്റ്റിൽ" - വാർത്ത.

അബസ്വരം :
ഇത്‌ വെച്ച്‌ നോക്കുമ്പൊ രാവണനൊക്കെ എത്ര മാന്യനായിരുന്നു !

                                                                     1149
                                                                     ******
21.10.2016
ആദിവാസി സ്ത്രീകൾക്ക്‌ ഗർഭം ഉണ്ടാക്കാൻ പോകുന്നുന്നതിന്‌ മുൻപ്‌ അവരുടെ കെട്ട്യോന്മാർ പ്രസ്തുത വിവരം വെള്ളക്കടലാസിൽ എഴുതി, സുനാപ്ലിയുടെ ഫോട്ടോയും, പാർട്ടി ഫണ്ടിലേക്ക്‌ സംഭാവന നൽകിയതിന്റെ റസീറ്റും വെച്ച്‌ ലോക്കൽ കമ്മറ്റി ആപ്പീസിൽ നിന്നും തിയ്യതി എഴുതി, സീൽ വെച്ച്‌ വാങ്ങി സൂക്ഷിക്കേണ്ടതാണ്‌.

പിന്നീട്‌ ഗർഭിണിയാവുമ്പോൾ, ഗർഭം ഉണ്ടാക്കുന്നതിന്റെ വീഡിയോയും, ലോക്കൽ കമ്മറ്റിയിൽ നിന്ന് ആദ്യം വാങ്ങിയ പേപ്പറും കൂടി ബാലൻ മന്ത്രിയെ കാണിച്ച്‌, അറ്റസ്റ്റ്‌ ചെയ്ത്‌ വെക്കേണ്ടതാണ്‌.

ഇപ്രകാരം രേഖപ്പെടുത്തിയ ആദിവാസി ഗർഭിണികളുടെ ഗർഭം മാത്രമേ ഗർഭമായി അംഗീകരിക്കുകയുള്ളൂ എന്നും, മറ്റു ഗർഭങ്ങളുടെ ഒരു ഉത്തരവാദിത്വവും ബാലൻ മന്ത്രി ഏറ്റെടുക്കുകയില്ല എന്നും ഇതിനാൽ അറിയിക്കുന്നു.
അബസ്വരം :
ആദിവാസികളുടെ ഗർഭം ശരിയാക്കിയ ബാലൻ മന്ത്രിക്കും, ഇരട്ട ചങ്കൻ ടീംസിനും നൂറ്‌ ചുകപ്പൻ ഗർഭണാഭിവാദ്യങ്ങൾ !

                                                                     1150
                                                                     ******
21.10.2016
ചൈനയിൽ നിർമ്മിച്ച ഐ ഫോണിലൂടെ ചൈനീസ്‌ ഉൽപ്പനങ്ങൾ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത ബാബാ രാംദേവും, ഹണി ട്രാപ്പിൽ കുടുങ്ങി ലൈംഗിക തൊഴിലാളികളിലൂടെ പ്രതിരോധ രഹസ്യങ്ങൾ പങ്കുവെച്ച വരുൺ ഗാന്ധിയും ഒക്കെയാണ്‌ "മാതൃകാ രാജ്യസ്നേഹികൾ" എന്നതിനേക്കാൾ വലിയ എന്ത്‌ ദുരന്തമാണ്‌ രാജ്യസ്നേഹ രംഗത്ത്‌ ഇന്ത്യക്ക്‌ നേരിടാനുള്ളത്‌ ?

അബസ്വരം :
സിനിമാ തിയേറ്ററിൽ ദേശീയ ഗാനം ആലപിക്കുന്നത്‌ കേട്ട്‌ എഴുന്നേൽക്കാത്ത വികലാംഗരെ പഞ്ഞിക്കിടാൻ സംഘികളുള്ളതാണ്‌ പിന്നെയുള്ള ഏക ആശ്വാസം !!


അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക


1 comment:

  1. ഗോപാലകൃഷ്ണന്റെ "പേറ്റ്‌ പന്നി പ്രയോഗം" കേട്ട്‌ ധൃതരാഷ്ട്രരും, ഗാന്ധാരിയും ഞെട്ടിയ ഞെട്ടലോർത്തുള്ള ഞെട്ടലിലാണ്‌ ഞാൻ !

    എന്തായാലും ആ ലെവലിലുള്ള ഞെട്ടലൊന്നും മലപ്പുറം കാക്കമാർ ഞെട്ടിയിട്ടുണ്ടാവില്ല!

    അബസ്വരം :
    ധൃതരാഷ്ട്രർക്കും, ഗാന്ധാരിക്കും, കൗരവർക്കും മ്മടെ ഐക്യദാർഢ്യം.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....