Wednesday, November 09, 2016

അബസ്വര സംഹിത - ഇരുപത്തിരണ്ടാം ഖണ്ഡം


സ്പൂണും, ടൂത്ത് ബ്രഷും ഉപയോഗിച്ച് ജയില്‍ ചാടി അബസ്വരങ്ങള്‍ യാത്ര തുടരുന്നു...

                                                                     1051
                                                                     ******
25.07.2016
ആർക്കും തങ്ങളുടെ രചനകളും, അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള സ്വാതന്ത്ര്യം സമൂഹത്തിൽ ഉണ്ടാവണം എന്നതിൽ സംശയം ഇല്ല. എന്നാൽ നാല്‌ തല്ല്‌ കിട്ടിയാലും കുഴപ്പമില്ല, പുസ്തകം ഒന്ന് ഫേമസ്‌ ആയാൽ മതി എന്ന് കരുതുന്ന എഴുത്തുകാരും ഇന്നുണ്ട്‌.

പുസ്തകത്തിന്റെ മാർക്കെറ്റിംഗ്‌ നടത്തുകയും, അത്‌ ജനശ്രദ്ധയിലേക്ക്‌ എത്തിക്കുകയും ചെയ്യുക എന്നത്‌ എഴുത്തുകാരെ കൊണ്ട്‌ വീർത്തിരിക്കുന്ന കേരളത്തിൽ എളുപ്പമുള്ള കാര്യമല്ല.

സത്യം പറയാലോ, ഈ അടിയും, അടിയുടെ 'ഗുരുതര പരിക്കും', അടികിട്ടിയ ഉടനെ അത്‌ ഫേസ്ബുക്കിലാടാൻ കാണിച്ച ശുഷ്ക്കാന്തിയും ഒക്കെ കണ്ടിട്ട്‌ ഒരു നാടകം മണക്കുന്നുണ്ട്‌ എന്ന് എന്റെ മനസ്സ്‌ പറയുന്നു.
അബസ്വരം :
എന്തായാലും പടച്ചോനേ സംരക്ഷിക്കാൻ പടപ്പുകളുടെ ആവശ്യമില്ല. എന്നാൽ പുസ്തകം ശ്രദ്ധിക്കപ്പെടാൻ പടച്ചോന്റെ ആവശ്യം ഉണ്ടാവുകയും ചെയ്യും.

                                                                     1052
                                                                     ******
26.07.2016
മകന്റെ വിവാഹം ആഡംബരമായി നടത്തിയതിൽ എം.കെ.മുനീറിനെ ആരും ട്രോളരുത്‌.

മുനീർ മകന്റെ വിവാഹം ഈ കോലത്തിൽ നടത്തിയതോടെ നിരവധി സന്ദേശങ്ങളാണ്‌ സമൂഹത്തിനു നൽകുന്നത്‌.

01. 'ഒരു ആഡംബര വിവാഹം എങ്ങിനെയാകും' എന്ന് സമുദായത്തിനു കാണിച്ച്‌ കൊടുത്തു.

ആഡംബര വിവാഹം എന്താണെന്ന് നേരിട്ട്‌ കണ്ട്‌ സമുദായത്തിന്‌ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞാലല്ലേ അതിന്റെ ദോഷവശങ്ങൾ തിരിച്ചറിയാനും, അത്‌ ചെയ്യാതിരിക്കാനും കഴിയൂ.

ആദം നബി (അ) യോട്‌ "വിലക്കപ്പെട്ട കനി ഭക്ഷിക്കരുത്‌" എന്ന് ദൈവം പറഞ്ഞത്‌ ആ പ്രവാചകൻ അനുസരിച്ചിരുന്നു എങ്കിൽ, ആ കനി കഴിച്ചാലുള്ള ദോഷവശം മനസ്സിലാകുമായിരുന്നോ ?

ആ കനി കഴിച്ചത്‌ കൊണ്ട്‌ അതിന്റെ ദോഷവശങ്ങളും മറ്റും ആദം നബി (അ) മുതൽ ഇതുവരെ ഉള്ളവർക്ക്‌ മനസ്സിലാക്കാനും, പഠിക്കാനും കഴിഞ്ഞു.
അതിനാൽ അവ മനസ്സിലാക്കിയവർ തെറ്റിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രമിക്കുന്നു.

അതുപോലെ ആഡംബര വിവാഹം നടത്തുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ കണ്ട്‌ മനസ്സിലാക്കാൻ സമുദായത്തിന്‌ ഇതിലൂടെ കഴിഞ്ഞു.

02. "ആഡംബര വിവാഹങ്ങളിൽ നിന്ന് മുസ്ലിം ലീഗ്‌ മന്ത്രിമാരും നേതാക്കളും വിട്ടുനിൽക്കും. ആർഭാട വിവാഹങ്ങൾക്ക്‌ ക്ഷണിക്കുമ്പോൾ പങ്കെടുക്കുന്നതിനു മുൻപ്‌ രണ്ടാമതൊരു വട്ടം കൂടി ആലോചിക്കും" എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മുൻപ്‌ പറഞ്ഞതിനു കൃത്യമായ വിശദീകരണം ലഭിച്ചു.

'ആഡംബര വിവാഹങ്ങളിൽ നിന്ന് വിട്ട്‌ നിൽക്കുക' എന്നതിന്റെ അർത്ഥം, അത്തരത്തിൽ ഉള്ള വിവാഹത്തിൽ പങ്കെടുക്കാതിരിക്കുകയോ, ബിരിയാണി വെയ്ച്ചാതെ പോരുകയോ അല്ല, മറിച്ച്‌ വിവാഹത്തിലെ പ്രധാന കർമ്മമായ നിക്കാഹ്‌ നടക്കുമ്പോൾ, പുത്യാപ്ല, പെണ്ണിന്റെ വാപ്പ, മുസ്ല്യാർ എന്നിവർ ഇരിക്കുന്ന സ്ഥലത്ത്‌ നിന്നും മൂന്നാല്‌ അടി ദൂരം വിട്ടു നിൽകുക എന്നതാണ്‌ കുഞ്ഞാപ്പ ഉദ്ദേശിച്ചത്‌ എന്ന് ഈ വിവാഹത്തിലൂടെ നമുക്ക്‌ വ്യക്തമാക്കി തന്നു.

അതുപോലെ,"രണ്ടാമതൊരു വട്ടം കൂടി ആലോചിക്കും" എന്ന്‌ കുഞ്ഞാപ്പ പറഞ്ഞതിന്റെ അർത്ഥം "ആ കല്യാണത്തിനു പോകുന്നതിനു മുൻപ്‌ മറ്റു പണികളൊക്കെ മാറ്റി വെച്ച്‌, ആ കല്യാണത്തിൽ കൂടുതൽ സമയം ചിലവൊഴിക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ച്‌ ആലോചിക്കും" എന്നാണ്‌ എന്നും മുനീർ സാഹിബ്‌ ഈ വിവാഹത്തിലൂടെ നമുക്ക്‌ വ്യക്തമാക്കി തന്നു.

03. "വിവാഹം പള്ളിയിൽ ഒതുക്കണം" എന്ന് മുനവ്വറലി ശിഹാബ്‌ തങ്ങൾ പറഞ്ഞത്‌ അനുസരിക്കാതിരുന്നാലും ഒരു കുഴപ്പവും ഇല്ല എന്ന് സമുദായത്തിനു മുനീർ സാഹിബ്‌ ബോധ്യപ്പെടുത്തി തന്നു.

"വിവാഹം പള്ളിയിൽ ഒതുക്കണം" എന്ന മുനവ്വറലിയുടെ ആഹ്വാനം അനുസരിച്ചില്ലെങ്കിൽ കുരുത്തക്കേട്‌ കിട്ടില്ല എന്നും, ലീഗിലെ മെംബർഷിപ്പോ, എം എൽ എ സ്ഥാനമോ നഷ്ടമാവില്ല എന്നും സമുദായത്തിനു കാണിച്ചുകൊടുക്കാൻ മുനീർ സാഹിബിലൂടെ കഴിഞ്ഞു.

04. പിതാവിനു ഒരു സമ്പാദ്യവും ഇല്ലെങ്കിലും, രാഷ്ട്രീയത്തിൽ പ്രവേശിച്ച്‌ കുറച്ച്‌ കാലം മന്ത്രിയും, എം എൽ എ യുമായി ജനങ്ങളെ സേവിച്ചാൽ കോടീശ്വരനായി മാറാം എന്നും, അതുവഴി ആഡംബര വിവാഹങ്ങൾ നടത്താം എന്നും, യുവ തലമുറയെ ബോധ്യപ്പെടുത്തുകവഴി കൂടുതൽ പേരെ രാഷ്ട്രീയത്തിലേക്കും, ജനസേവനത്തിലേക്കും ആകർഷിക്കാൻ മുനീർ സാഹിബിനു കഴിഞ്ഞു.

അബസ്വരം :
ഇത്രയും മഹത്തായ സന്ദേശങ്ങൾ സമുദായത്തിന്‌ ഒരുമിച്ച്‌ നൽകിയ ഒരു വിവാഹം ഇന്ത്യാ ചരിത്രത്തിൽ തന്നെ ഉണ്ടാവാൻ സാധ്യതയില്ല. ആയതിനാൽ ഇത്രയും സന്ദേശങ്ങൾ നൽകിയ വിവാഹം നടത്തിയ മുനീർ സാഹിബിനെ പരിഹസിക്കുകയോ, ട്രോളുകയോ ചെയ്യരുത്‌ എന്ന് അഭ്യർത്ഥിക്കുന്നു. മാത്രമല്ല പുകഴ്ത്താനും, പ്രോത്സാഹിപ്പിക്കാനും മുന്നോട്ട്‌ വരണം എന്നും വിനയത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു.

                                                                     1053
                                                                     ******
27.07.2016
"ബീഫ്‌ കൈവെശം വെച്ചതിന്‌ മധ്യപ്രദേശിൽ മുസ്ലിം സ്ത്രീകൾക്ക്‌ എതിരെ മർദ്ദനം." - വാർത്ത.

അബസ്വരം :
ഷഡ്ഡി ഇടാത്ത പശുവിന്റെ ചാണക വാതിലിലേക്കോ, മൂത്ര വാതിലിലേക്കോ നോക്കിയാൽ പീഡനം ചുമത്തി പഞ്ഞിക്കിടാനുള്ള വകുപ്പ്‌ കൂടി ഉണ്ടെങ്കിൽ എത്ര മനോഹരമായിരുന്നു !!

                                                                     1054
                                                                     ******
28.07.2016
"കാണാതായ വിമാനത്തിൽ രണ്ട്‌ പശുക്കളെ ഒരു മാപ്പള കടത്തിയിരുന്നു" എന്ന്‌ പറഞ്ഞിരുന്നെങ്കിൽ സംഘികൾ വിമാനം എപ്പോഴോ കണ്ടെത്തിയേനേ !

അബസ്വരം :
നുണയനായ മിസ്റ്റർ അർണ്ണോബ്‌ പശു സ്വാമീ, ഈ വാർത്ത ഒന്ന് ചാമ്പാമായിരുന്നില്ലേ?
അങ്ങയുടെ നുണകൊണ്ട്‌ ഒരു ഉപകാരമെങ്കിലും ഉണ്ടായേന്നേ !!

                                                                     1055
                                                                     ******
28.07.2016
കിസ്മത്ത്‌ എന്ന സിനിമയെ കുറിച്ച്‌ അതിൽ അഭിനയിച്ച വിനയ്‌ ഫോർട്ട്‌ എന്ന പൊട്ടൻ ക്ണാപ്പൻ മനോരമ ചാനലിൽ ഇരുന്ന് പറയുകയാണ്‌ "ഈ സിനിമയുടെ കഥ പൊന്നാനി ജില്ലയിൽ ഉണ്ടായ ഒരു സംഭവം ആണ്‌" എന്ന്.

പൊന്നാനി എന്ന ജില്ല എപ്പോഴാണാവോ ഉണ്ടായത്‌ ???

അബസ്വരം :
പൊന്നാനി സംസ്ഥാനം എന്ന് പറയാത്തതിനു സ്തോത്രം !!


                                                                     1056
                                                                     ******
29.07.2016
ഇംഗ്ലീഷ്‌ ടീച്ചർ ക്ലാസെടുക്കുമ്പോൾ "വാസും", "വേറും" "ആറും", "ആമും" ഒക്കെ പഠിപ്പിച്ചു, ബോർഡിൽ എഴുതി.

പക്ഷേ "ഈസ്‌" മാത്രം ബോർഡിൽ എഴുതിയില്ല !

അപ്പൊ ക്ലാസിലെ ബാക്ക്‌ ബെഞ്ചിൽ നിന്നും അയമുട്ടി : "എന്താ ടീച്ചറേ ഈസ്‌ ബോർഡിൽ എഴുതാത്തത്‌ ?"

ടീച്ചർ : "അത്‌ ബോർഡിൽ എഴുതിയാൽ ജീവിതം കോഞ്ഞാട്ടയാവും അയമുട്ട്യേ ! പോലീസ്‌, എൻ ഐ എ, സിറിയ ബന്ധം, ചാനൽ ചർച്ച ഒക്കെ ആവും. അവസാനം ഭീകരപ്പട്ടവും കിട്ടും."

അയമുട്ടി അടുത്തിരിക്കുന്ന ജമാലിനോട്‌ : "ടീച്ചറുടെ ശല്യം ഒന്ന് അവസാനിപ്പിക്കാൻ നോക്കിയതാ... ഏറ്റില്ലല്ലോ ജമാലേ."

ജമാൽ : "എന്നാ ഞമ്മക്ക്‌ സാക്കിർ നായിക്കിന്റെ ഒരു സി ഡി ടീച്ചറെ ബാഗിൽ തിരുകാം. എന്നിട്ട്‌ വല്ല ചാനലിലേക്കും വിളിച്ച്‌ പറയാം, ടീച്ചർ സാക്കിർ നായിക്കിന്റെ സിഡിയും കൊണ്ടാ ക്ലാസിൽ വരുന്നത്‌ എന്ന് ! ഓല്‌ വന്ന് ബാക്കി തീരുമാനം ആക്കിക്കോളും."

അയമുട്ടി : "ഇജ്ജാടാ ചങ്ങായീ.."

അബസ്വരം :
ഈസ്‌ പഠിപ്പിക്കുന്ന, കുട്ട്യോളോട്‌ ഒടക്കി നിൽക്കുന്ന അധ്യാപകരുടെ ശ്രദ്ധക്ക്‌ - "സൂച്ചിച്ചാൽ ദു:ഖിച്ചണ്ട".

                                                                     1057
                                                                     ******
30.07.2016
"അർണ്ണോബിനെതിരെ സാക്കിർ നായിക്ക്‌ 500 കോടിയുടെ മാനനഷ്ടക്കേസ്‌ നൽകി." - വാർത്ത.

അത്‌ കലക്കൻ പരിപാടിയായി.

ഈ കേസ്‌ സാക്കിർ നായിക്കിന്റെ ആത്മവിശ്വാസം തെളിയിക്കുന്നതാണ്‌.
കൂടെ അർണ്ണോബ്‌ പശുസ്വാമിമാരുടെ ഗണത്തിൽ വരുന്ന ജീർണ്ണലിസ്റ്റുകളുടെ ചാണകം വാരി എറിയലിനുള്ള മുന്നറിയിപ്പും.

അബസ്വരം :
ഇനി ചാണക വിതറികൾക്ക്‌ ഈ അഞ്ഞൂറ്‌ കോടി സാക്കിർ നായിക്കിനു കിട്ടിയാൽ അത്‌ പൂർണ്ണമായി മൂപ്പർ ഐ എസിനു കൊടുക്കുമോ അതോ കുറച്ച്‌ സ്വന്തം തറവാട്ടിലേക്ക്‌ കൊണ്ടുപോകുമോ എന്ന് ചർച്ചിക്കാം !!

                                                                     1058
                                                                     ******
30.07.2016
"ബി ജെ പിയെ ഫാസിസ്റ്റ്‌ പാർട്ടി എന്ന് വിളിക്കാൻ കഴിയില്ല." - സഖാവ്‌ പ്രകാശ്‌ കാരാട്ട്‌

അബസ്വരം :
എങ്കിൽ പിന്നെ താങ്കളുടെ ഭാര്യയെ ബൃന്ദ കാരാട്ട്‌ എന്നും വിളിക്കാനും കഴിയില്ല !
വെറും ബൃന്ദ എന്ന്‌ വിളിക്കാനേ പറ്റൂ !!

                                                                     1059
                                                                     ******
01.08.2016
തങ്ങളെ തല്ലുന്ന പോലീസിന്റേയോ, വക്കീലന്മാരുടേയോ പേരുകൾ മാധ്യമ പ്രവർത്തകർ ഇനീഷ്യൽ മുതൽ വീട്ടുപേര്‌ വരെ വിശദമായി പറയേണ്ട കാര്യം ഇല്ല.

"പ്രമുഖ പോലീസുകാരൻ അല്ലെങ്കിൽ പ്രമുഖ വക്കീൽ, പ്രമുഖ മാധ്യമ പ്രവർത്തകനെ പഞ്ഞിക്കിട്ടു" എന്ന് പറഞ്ഞാൽ മതി.
ബാക്കി നാട്ടുകാർ മനസ്സിലാക്കിക്കോളും.

അബസ്വരം :
സ്വന്തം തടിയിൽ നാല്‌ കിട്ടുമ്പോഴും പ്രമുഖ എന്ന പദത്തിന്റെ പ്രാമുഖ്യം ഓർക്കണേ പ്രമുഖ മാധ്യമ പ്രവർത്തകരേ !


                                                                     1060
                                                                     ******
01.08.2016
"പള്ളിയിലെ ബാങ്ക്‌ വിളി നായയുടെ കുര പോലെ." - ആർ.ബാലകൃഷ്ണ പിള്ള

അബസ്വരം :
അല്ലെങ്കിലും നായക്കൾക്ക്‌ എന്ത്‌ ശബ്ദം കേട്ടാലും അത്‌ മറ്റൊരു നായയുടെ ശബ്ദം ആയി തോന്നുക സ്വാഭാവികം.

                                                                     1061
                                                                     ******
02.08.2016
ഒരു യുവതി പരിശോധനക്കായി കടന്നു വരുന്നു...

തൽക്കാലം ലവളെ സൈനബ എന്ന് വിളിക്കാം.

ഇളിച്ച്‌ കൊണ്ട്‌ ഡോക്ടർ : "ഇരിക്കൂ... എന്താ പ്രശ്നം ?"

സൈനബ : "വലത്‌ കൈ മുട്ട്‌ വേദന."

ഡോക്ടർ സന്തോഷത്തോടെ : "നോക്കട്ടെ..."

തുടർന്ന് പ്രസ്തുത കൈ മുട്ടിൽ ഞെക്കലും പിച്ചലും മാന്തലും...

ഒടുവിൽ നിരാശയോടെ ഡോക്ടർ : "ഇത്‌ വല്യ പ്രശ്നം ഒന്നും ഇല്ല. തൈലം പുരട്ടി ചൂട്‌ പിടിച്ചാ മതി."

സൈനബ നിരാശയോടെ : "അപ്പൊ ബാൻഡേജ്‌ ചെയ്യണ്ടേ?"

ഡോക്ടർ : "മാണ്ട. അതിനുള്ളതൊന്നും ഇല്ല."

"അത്‌ പോര ഡോക്ടറേ, ഒന്ന് കെട്ടിത്തരണം."

"അതിനുള്ളതൊന്നും ഇല്ലല്ലോ ! പിന്നെന്തിനാ കെട്ടുന്നത്‌ ??"

സൈനബ ആകെ ഒന്ന് ഉരുണ്ട ശേഷം : "അത്‌...
അതേയ്‌... സത്യം പറയാലോ... ന്റെ മാപ്പള ഗൾഫിലാ, പെരേല്‌ മാപ്പൾടെ അനിയനും ഓന്റെ ഭാര്യയും പിന്നെ അമ്മായിമ്മയും ആണുള്ളത്‌. പണി ഒക്കെ ഞാൻ രാവിലെ നേരത്തെ നീച്ച്‌ ചെയ്യണം. മറ്റോൾ എട്ട്‌ മണിക്കാ നീച്ച്‌ വരുക. ഒന്നും ചെയ്യും ല്യാ. അമ്മായിമ്മയും ഓളെ ഒപ്പാ. അപ്പൊ ഇക്ക്‌ ഇന്റോടെ കൊറച്ചീസം പോയി നിക്കണം. കെട്ട്‌ ഒക്കെ ഉണ്ടെങ്കിൽ അതും പറഞ്ഞ്‌ പോയി നിക്കാലോ... അയിനാ... ഒന്ന് കെട്ടിത്തരണം."

ഇത്രയും പറഞ്ഞ്‌ സൈനബ ഒരു കള്ള ചിരി ചിരിച്ചു.

"ഇങ്ങളെ പെരേ പോയി നിക്കണമെങ്കിൽ ഇങ്ങളെ ഭർത്താവിനോട്‌ സമ്മതം ചോയ്ച്ച്‌ പോയാ പോരേ ? ഇങ്ങനെ ഒക്കെ വേണോ ?"

"മാപ്പള സമ്മയ്ച്ച്ക്ക്ണ്‌. ന്നാലും അമ്മായിമ്മ സമ്മയ്ക്കൂല. ഞാൻ പോയാൽ ഓൽക്ക്‌ പണി ഇട്ക്കേണ്ടി വരൂലേ ?! മാപ്ല തന്നെയാ ഇങ്ങനെ ചെയ്താളേ ന്ന് പറഞ്ഞത്‌."

എന്തായാലും ഗംഭീരമായി ബാൻഡേജ്‌ ചെയ്ത്‌ വിട്ടു. കയ്യിലെ എല്ലുകൾ പൊട്ടിയാൽ പോലും ഇത്ര വല്യ ബാൻഡേജ്‌ വേണ്ടിവരില്ല !

ഇനി അമ്മായിമ്മ ആ ബാൻഡേജ്‌ കണ്ട്‌ തലകറങ്ങി വീഴാതിരുന്നാൽ മതിയായിരുന്നു!!

അബസ്വരം :
രോഗ്യോളെ സന്തോഷമല്ലേ മ്മടെ സന്തോഷം !

                                                                     1062
                                                                     ******
03.08.2016
മുഖം രക്ഷിക്കാൻ മറ്റു വഴികളില്ലാത്തപ്പോൾ നടത്തിയ ഒരു "ആർക്കാനും വേണ്ടി പണ്ടാറടക്കൽ" മോഡലിലുള്ള ഖേദപ്രകടനം കൊണ്ട്‌ ഒളിപ്പിച്ച്‌ വെക്കാൻ കഴിയുന്നതല്ല തനി കൊണവും, സ്വഭാവവും എന്ന തിരിച്ചറിവെങ്കിലും ബാലകൃഷ്ണ പിള്ളക്ക്‌ ഉണ്ടായാൽ എത്ര നന്നായിരുന്നു.

അബസ്വരം :
കടിച്ച പേപ്പട്ടി ഖേദം പ്രകടിപ്പിച്ചാൽ പേവിഷ ബാധ ഇല്ലാതാവില്ല !

                                                                     1063
                                                                     ******
04.08.2016
"വിമാനാപകടം" എന്നത്‌ എന്റെ ഇഷ്ടപ്പെട്ട വിഷയങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഒന്നാണ്‌.

തെറ്റിദ്ധരിക്കേണ്ട, വിമാന അപകടം ഉണ്ടാവുന്നത്‌ ഇഷ്ടമാണ്‌ എന്നല്ല ഉദ്ദേശിച്ചത്‌.

ഒരോ വിമാന അപകടവും ഉണ്ടാവുമ്പോൾ സാധാരണ നിലയിൽ നോക്കിക്കാണുന്നവന്‌ അത്‌ വെറും ഒരു ദുരന്തം മാത്രമാണ്‌. എന്നാൽ ആ വിഷയത്തിലേക്കും, അപകട കാരണങ്ങളിലേക്കും ഇറങ്ങി ചെന്നാൽ ഒരുപാട്‌ കാര്യങ്ങൾ നമുക്ക്‌ പഠിക്കാനും മനസ്സിലാക്കാനും കഴിയും. പല അപകടങ്ങളും വ്യോമയാന ചരിത്രത്തിൽ നാഴിക കല്ലുകളായി മാറിയിട്ടുണ്ട്‌.

പഴയ അപകടങ്ങൾ ആണ്‌ വ്യോമയാന മേഖലയെ ഇന്ന് കാണുന്ന സുരക്ഷാ നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുള്ളത്‌.
ഒരു ചെറിയ വാഷറിന്റെ അഭാവം മൂലം, കോടികളുടെ ഒരു വിമാനം കത്തി എരിഞ്ഞ്‌ ചാമ്പലാവും എന്ന് നാം പ്രതീക്ഷിക്കുമോ ?
17000 അടിക്ക്‌ മുകളിൽ പറക്കുന്ന വിമാനത്തിന്റെ മുൻ ഗ്ലാസ്‌ ഇളകി തെറിക്കുകയും, അതിലൂടെ ഒരു പൈലറ്റ്‌ പുറത്തേക്ക്‌ തെറിക്കുകയും, ഫ്ലൈറ്റ്‌ അറ്റൻഡ്‌ കാലിൽ പിടിച്ച്‌ വലിച്ച്‌ നിർത്തുകയും, എന്നിട്ട്‌ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും, പുറത്തേക്ക്‌ തെറിച്ച പൈലറ്റ്‌ ജീവനോടെ രക്ഷപ്പെടുകയും, അദ്ദേഹം വീണ്ടും വിമാനം പറത്തുകയും ചെയ്തിട്ടുണ്ട്‌ എന്ന് പറഞ്ഞാൽ നാം വിശ്വസിക്കുമോ ?
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ്‌ വണ്ണിൽ വരെ ഡ്യൂപ്ലിക്കേറ്റ്‌ പാർട്‌സ്‌ ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?
മുകൾ ഭാഗം പൊളിഞ്ഞ്‌ പോയ വിമാനം സുരക്ഷിതമായി ഇറക്കി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?
തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ്‌ പൈലറ്റ്‌ ആ സീറ്റിൽ തന്റെ കുട്ടിയെ ഇരുത്തി വിമാനം പറപ്പിക്കുന്നത്‌ പഠിപ്പിക്കാൻ ശ്രമിച്ചതിനാൽ ഒരു വിമാനം തകർന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊക്കെ വ്യോമയാന ചരിത്രത്തിൽ ഉണ്ടായ സംഭവങ്ങൾ ആണ്‌.

ഇതൊക്കെ കാണാനും മനസ്സിലാക്കാനും താൽപര്യം ഉള്ളവർ യു ട്യൂബിൽ പോയി "air crash investigation" എന്ന് സെർച്ച്‌ ചെയ്യുക. എകദേശം 45 മിനുട്ട്‌ ഉള്ള ഒരോ വീഡിയോയും ഒരോ വിമാനാപകട ചരിത്രം റിയൽ ഫീലിലൂടെ നമ്മിലേക്കെത്തിക്കും.

നാഷണൽ ജിയോഗ്രഫിക്ക്‌ ചാനൽ തയ്യാറാക്കിയ ഈ പരിപാടി കാണാൻ ചിലവാക്കുന്ന സമയം ഒരിക്കലും പാഴാകില്ല.

അബസ്വരം :
ദുബായ്‌ വിമാനത്താവളത്തിൽ എമിറേറ്റ്സ്‌ വിമാനം കത്തിയെരിയുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ രക്തസാക്ഷിയായ ജാസിം ഈസ എന്ന സഹോദരന്‌ ആദരാഞ്ജലികൾ.

അദ്ദേഹത്തേയും നമ്മളേയും നാഥൻ സ്വർഗ്ഗത്തിൽ ഒരുമിച്ച്‌ കൂട്ടട്ടെ...

                                                                     1064
                                                                     ******
04.08.2016
ഒരു സഖാവിന്റെ ചൊറിച്ചിൽ അവസാനിപ്പിക്കാനും, വായ അടപ്പിക്കാനും പൊതു ഖജനാവിൽ നിന്ന്‌ കോടികൾ ചിലവാകുന്ന കാബിനെറ്റ്‌ പദവി നൽകേണ്ടി വന്നതിനെ കുറിച്ച്‌ മാത്രം ചിന്തിച്ചാൽ മതി, കേഡർ പാർട്ടി എന്നും വിപ്ലവ പാർട്ടി എന്നും അവകാശപ്പെടുന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ അപചയവും ഗതികേടും മനസ്സിലാവാൻ !!

പലരും ആരാധ്യ പുരുഷനായി കണ്ടിരുന്ന വി.എസ്‌.അച്ചുതാനന്ദന്റെ മുഖംമൂടി വലിച്ച്‌ കീറി, അദ്ദേഹം കേവലം ഒരു അധികാരമോഹി മാത്രമാണെന്ന് സമൂഹത്തിന്‌ ബോധ്യപ്പെടുത്തി കൊടുക്കുന്നതിൽ വിജയിച്ച പിണറായി വിജയന്‌ 94 ചുകപ്പൻ അഭിവാദ്യങ്ങൾ.
അബസ്വരം :
കോഴി പത്തെണ്ണം പോയാലെന്താ, കുറുക്കന്റെ ആക്രാന്തം മനസ്സിലായില്ലേ ?!

                                                                     1065
                                                                     ******
05.08.2016
ലോകത്തിന്റെ കായിക മാമാങ്കമായ ഒളിമ്പിക്സ്‌ ഒരിക്കൽക്കൂടി കടന്നുവരുന്നു.
കായിക ലോകത്തിന്‌ ഇനി ഉത്സവദിനങ്ങൾ.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒളിമ്പിക്സിലെ ഇന്ത്യ നമുക്ക്‌ സമ്മാനിക്കാറുള്ളത്‌ നിരാശകൾ തന്നെ ആയിരുന്നല്ലോ !

ഇത്തവണയും വലിയ അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല.

നാലോ അഞ്ചോ മെഡൽ കിട്ടിയാൽ തന്നെ വല്യ കാര്യം എന്ന മട്ടിലാണ്‌ ഇന്ത്യൻ ഒളിമ്പിക്ക്‌ ഭരണ കുണാണ്ടർമാർ.

ഹോക്കിയിൽ ഇത്തവണ ഇന്ത്യ ഒരു മുന്നേറ്റം നടത്തും എന്നാണ്‌ എന്റെ ഒരിത്‌. മിനിമം സെമി ഫൈനൽ വരെയെങ്കിലും എത്തേണ്ടതാണ്‌.

ടെന്നീസ്‌ ഡബിൾസിൽ ലിയാണ്ടർ സഖ്യവും പ്രതീക്ഷ നൽകുന്നു.

സൈന നെഹ്‌വാളിനും മെഡൽ സാധ്യത ഉണ്ട്‌. പിന്നെ ഷൂട്ടിംഗിൽ നിന്നോ ഗുസ്തിയിൽ നിന്നോ ചിലപ്പോൾ വല്ലതും തടഞ്ഞേക്കാം.

പിന്നെ ഓട്ടക്കത്തിലും, ചാട്ടക്കത്തിലും ഒക്കെ പങ്കെടുക്കാൻ പോകുന്നവരോട്‌ ഒരു അഭ്യർത്ഥന ഉണ്ട്‌. നിങ്ങൾ മെഡൽ നേടിയില്ലെങ്കിലും കുഴപ്പം ഇല്ല, ട്രാക്ക്‌ മാറി ഓടിയും, എല്ലാം ഫൗൾ ചാട്ടം ചാടിയും നാറ്റിക്കരുത്‌. ബ്ലീസ്‌...!!

അബസ്വരം :
തള്ളൽ, പോത്തിറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലൽ, ദളിതന്റെ ഊരക്കടി, ഉച്ച ഭക്ഷണത്തിൽ മനോരോഗികളുടെ വിഷം കലക്കൽ, വിമാനത്തിലെ ഊരു ചുറ്റൽ തുടങ്ങിയ കായിക വിനോദങ്ങളൊക്കെ ഒളിമ്പിക്സിലെ ഐറ്റംസ്‌ ആക്കിയിരുന്നെങ്കിൽ മ്മക്ക്‌ മെഡലുകളുടെ ഒരു കൂമ്പാരം തന്നെ കിട്ടിയേനെ !!

                                                                     1066
                                                                     ******
06.08.2016
ഞങ്ങടെ പാർട്ടി ഞങ്ങടെ സഖാവ്‌, ഞങ്ങൾ കൊന്നാ ഇങ്ങക്കെന്താ നാട്ടാരേ ?!

അബസ്വരം :
ആ കാബിനെറ്റ്‌ പരിഷ്ക്കാരിയോട്‌ ഇനി വല്ലാതെ മുണ്ടണ്ടാ ന്ന് പറഞ്ഞോ മക്കളേ. വല്ലാതെ മുണ്ടിയാ മാഷാ അല്ലാഹ്‌ സ്റ്റിക്കറൊട്ടിച്ച്‌ ഇന്നോവ വരും, വരമ്പത്ത്‌ കൂലി തരാൻ !!

                                                                     1067
                                                                     ******
07.08.2016
"യുഡിഎഫിനോടും എൽഡിഎഫിനോടും സമദൂരം, ബി ജെ പിയോട്‌ ദൂരം ഇല്ലായ്മയും" എന്നതാവും മാണി ഉദ്ദേശിച്ചിട്ടുണ്ടാവുക.

എന്തായാലും മാണിയെ പോലെ ഉള്ള നേതാക്കൾക്ക്‌ അവരുടെ അന്ത്യകാലത്ത്‌ ചാണകക്കുഴി തന്നെയാവും ചരിത്രത്തിന്റെ കാവ്യനീതി കാത്തുവെച്ചിട്ടുണ്ടാവുക. ആ ചാണകക്കുഴിയിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്താൻ ആരേയും ആ കാവ്യനീതി അനുവദിക്കില്ല.

അബസ്വരം :
സെപ്റ്റിക്ക്‌ ടാങ്കിൽ എത്താനുള്ളത്‌ സെപ്റ്റിക്ക്‌ ടാങ്കിൽ എത്തുക തന്നെ ചെയ്യും.


                                                                     1068
                                                                     ******
09.08.2016
അബ്വോക്കരാക്ക ഗവേഷണത്തിലാണ്‌.

ഓലെ ചാണകവും, മ്മടെ ഏലസ്സും കൂടിയുള്ള ഒരു ഫ്യൂഷൻ കോമ്പിനേഷൻ ഐറ്റം ഇറക്കിയാൽ സംഭവം ഏൽക്കുമോ ന്ന ഗവേഷണത്തിൽ.

ചാണകം ഇള്ളതോണ്ട്‌ ഓലെ കൗമും വാങ്ങും, ഏലസ്സ്‌ ഇള്ളതോണ്ട്‌ മ്മടെ കൗമും വാങ്ങും !
എപ്പടി !!

അബസ്വരം :
ഇത്തരം ഒരു സാധനം വൈകാതെ കാന്തപുരം ബിസിനസ്സ്‌ ഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയാൽ ഞെട്ടണ്ട മക്കളേ... ഞെട്ടണ്ട !!

                                                                     1069
                                                                     ******
09.08.2016
പേരില്ലാത്ത യുവതി, സൂര്യപ്രകാശമുള്ള രാത്രിയിൽ, പേരില്ലാത്ത പുഴയിൽ മുങ്ങി താഴുമ്പോൾ, പേരില്ലാത്ത പട്ടാളക്കാരൻ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ "എന്നെ ഇക്കമാത്രം തൊട്ടാൽ മതി, വേറെ ആരും രക്ഷിക്കേണ്ടാ.." എന്ന് മുങ്ങുന്നതിനിടയിൽ പറഞ്ഞത്‌ കേട്ട പേരുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് മുന്നോട്ട്‌ കടന്നുവന്ന് കൈ പൊക്കി കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

അബസ്വരം :
പുഴയിൽ മുങ്ങി പൊങ്ങുന്നതിനിടയിൽ വല്യ ഡയലോഗ്‌ പറയുന്നത്‌ ഒളിമ്പിക്സിലെ ഒരു ഗോമ്പിറ്റേഷൻ ഐറ്റം ആണെങ്കിൽ ഒരു ഗോൾഡ്‌ മെഡൽ ഇന്ത്യയുടെ കൊട്ടേൽ വീണേന്നേ !!

                                                                     1070
                                                                     ******
10.08.2016
"ഇക്കാന്റെ കുല മാത്രം ഇക്ക്‌ മതീ !"

അബസ്വരം :
പർദ്ദയിട്ട ഇത്താത്താക്ക്‌ നേരെ ചില പ്രമുഖ മാധ്യമ പ്രവർത്തകർ മറുനാടൻ കുല നീട്ടിയപ്പോൾ ഇത്താത്ത പറഞ്ഞു !!

                                                                     1071
                                                                     ******
11.08.2016
"മാണിയുമായി പ്രാദേശിക തലങ്ങളിൽ നീക്കുപോക്ക്‌ തുടരാം" എന്ന യു ഡി എഫിന്റെ തീരുമാനം അപഹാസ്യമാണ്‌.

ഇത്തരത്തിലുള്ള ആണും പെണ്ണും കെട്ട കളികളാണ്‌ യു ഡി എഫിനെ ഈ കോലത്തിൽ ആക്കിയത്‌ എന്ന് ഇനിയും ഇവർ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ, ഇനിയും ഈ ഉഡായിപ്പുകൾ തുടരുകയാണ്‌ എങ്കിൽ കുഴലിലിട്ട ഡോഗിന്റെ വാലിനെ സ്മരിക്കാം !!

യു ഡി എഫിനു നട്ടെല്ല് ഉണ്ടെങ്കിൽ, മാണി യു ഡി എഫ്‌ വിട്ടു എന്ന പ്രഖ്യാപനം പരസ്യമായി നടത്തിയതിനു തൊട്ട്‌ പിന്നാലെ തന്നെ, പ്രാദേശിക തലങ്ങളിൽ ഉള്ള ബന്ധവും അവസാനിപ്പിക്കാൻ മുന്നോട്ട്‌ വരേണ്ടിയിരുന്നു.
എന്തായാലും അതുകൊണ്ട്‌ സംസ്ഥാന ഭരണം നഷ്ടപ്പെട്ട അത്ര വലിയ നഷ്ടമൊന്നും യു ഡി എഫിന്‌ ഉണ്ടാവുകയില്ല.

അബസ്വരം :
ഇതിപ്പൊ ഡൈവേഴ്സ്‌ ആയവർ "കാമ ശമനത്തിനു മാത്രം മ്മക്ക്‌ അൽപ്പ സമയം കൂടെ കിടക്കാം" എന്ന് പറയുന്ന കോലത്തിലായി.

                                                                     1072
                                                                     ******
11.08.2016
വി.എസ്‌.അച്ചുതാനന്ദന്‌ താമസിക്കാൻ നൽകുന്ന വീടുകളൊന്നും "ഗുമ്മ് പോരാ" എന്ന് പറഞ്ഞ്‌ ഒഴിവാക്കുന്ന കാഴ്ച കമ്യൂണിസ്റ്റ്‌ കോപ്രായത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ്‌.

പാവപ്പെട്ടവന്റെ നേതാവായി വി എസിനെ വാഴ്ത്തുന്ന സഖാക്കൾ ഇതൊക്കെ അറിയുന്നുണ്ടല്ലോല്ലേ ?

അബസ്വരം :
സാധാരണ കറിവേപ്പില ഏത്‌ സാമ്പാറിലും കിടക്കും അതിപ്പൊ മത്തനും, ചേനയും ഇല്ലാത്ത സാമ്പാറായാലും. എന്നാൽ കാബിനെറ്റ്‌ കറിവേപ്പില നോൺ സ്റ്റിക്ക്‌ പാത്രത്തിൽ ഉണ്ടാക്കിയ, എല്ലാ കഷ്ണങ്ങളും ഉള്ള സാമ്പാറിൽ തന്നെ കിടക്കണല്ലോ ല്ലേ ?


                                                                     1073
                                                                     ******
12.08.2016
"ഷാറൂക്ക്‌ ഖാനെ അമേരിക്കയിലെ ലോസ്‌ ആഞ്ചലസ്‌ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. പ്രതിഷേധം അറിയിച്ച്‌ ഷാറൂക്കിന്റെ ട്വീറ്റ്‌." - വാർത്ത.

ഇനി ഒരുപാട്‌ അന്തംകമ്മികൾ ഷാറൂക്കിനെ പിന്തുണച്ചും, അമേരിക്കയെ തെറി വിളിച്ചും പോസ്റ്റുകൾ ഇടും.

എന്നാൽ അതിനു മുൻപ്‌ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്‌.

ഷാറൂക്കിന്‌ ആദ്യമായല്ല ഈ അനുഭവം ഉണ്ടാവുന്നത്‌. അമേരിക്കയിൽ തന്നെ ഒന്നിലധികം തവണ തടഞ്ഞ്‌ വെച്ചിട്ടും എന്തിനാണ്‌ പിന്നേയും ലവൻ അമേരിക്കയിലേക്ക്‌ പോകുന്നത്‌ ?

"തന്നെ എയർ പോർട്ടിൽ തടയുന്നതിൽ പ്രതിഷേധിച്ച്‌ ഇനി താൻ ഒരിക്കലും അമേരിക്കയിലേക്ക്‌ ഇല്ല" എന്ന് പറയാനുള്ള ആർജ്ജവം അല്ലേ ഷാറൂക്ക്‌ പ്രകടിപ്പിക്കേണ്ടത്‌ ?

അല്ലാതെ "എന്നെ തടഞ്ഞേ" എന്ന് പറഞ്ഞ്‌ ട്വീറ്റും ഇട്ട്‌ "ഇര" വാദം ഉയർത്തുകയാണോ ഷാറൂക്കിനെ പോലെ ഉള്ളവർ ചെയ്യേണ്ടത്‌ ??

അമേരിക്കയിൽ പോയില്ല എന്ന് വെച്ച്‌ ജീവൻ പോവുകയൊന്നും ഇല്ലല്ലോ !

അബസ്വരം :
ഒരു മടയിൽ കയ്യിടുമ്പോൾ ഒരാളെ സ്ഥിരമായി പാമ്പ്‌ കടിക്കുന്നുന്നുണ്ട്‌ എങ്കിൽ അതിന്‌ ആ പാമ്പിനേയോ, ആ മടയേയോ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ആ മടയിൽ കയ്യിടാൻ പോകുന്നവനെ തന്നെ പറയണം !

                                                                     1074
                                                                     ******
12.08.2016
"കണ്ണിന്‌ അസുഖം ഇല്ലാത്തവരും പവർ ഉള്ള കണ്ണടവെക്കണം" എന്ന് സർക്കാർ പറഞ്ഞാൽ എങ്ങിനെയിരിക്കുമോ, അതുപോലെ ബാലിശവും, പൊട്ടത്തരവും, പോഴത്തരവും ആണ്‌ വിര ഇല്ലാത്തവർക്കും വിരഗുളിക നൽകുന്ന പരിപാടി.

വിരഗുളിക നല്ല യമണ്ടൻ പണിയും ചിലപ്പോൾ തരും.

അതുകൊണ്ട്‌ മരുന്ന് കമ്പനികളുടെ കമ്മീഷൻ അടിക്കാനുള്ള ഇത്തരം ഉടായിപ്പുകളുമായി വരുന്ന സർക്കാർ തീരുമാനങ്ങളെ കരുതിയിരിക്കുക.
അതിനെതിരേ ശബ്ദിക്കുക.

ഇത്തരം ഗുളികകളേക്കാൾ വൃത്തിയും വെടിപ്പുമുള്ള നാടും, ശുദ്ധമായ വെള്ളവും, വിഷമുക്തമായ ഭക്ഷണവും ആണ്‌ നാട്ടുകാർക്ക്‌ വേണ്ടത്‌. അതിനുള്ള പണി എടുക്കൂ സർക്കാറേ !

അബസ്വരം :
"രോഗമില്ലാത്തവർക്ക്‌ ഗുളിക നൽകുന്നതല്ല ആരോഗ്യ പ്രവർത്തനം" എന്നെങ്കിലും തിരിച്ചറിയൂ ഭരണകൂട കൊഞ്ഞ്യാണന്മാരേ !

                                                                     1075
                                                                     ******
13.08.2016
"ജനങ്ങളുടെ ഹൃദയപക്ഷം" എന്ന് സ്വയം വിളിക്കുന്ന ഇടതുപക്ഷം, ജനങ്ങളുടെ തലയെടുത്ത്‌ "ജനങ്ങളുടെ തലപക്ഷം" കൂടി ആവാനുള്ള ശ്രമത്തിലാണ്‌ മക്കളേ !

ഇനി ആർ എസ്‌ എസ്‌ ഭീകരതക്കും, ഐ എസ്‌ ഭീകരതക്കും, ജിഷയെ കൊന്നതിലും പ്രതിഷേധിച്ച്‌ മ്മക്ക്‌ ഒരു ജാഥയും, പൊതുയോഗവും, ബക്കറ്റ്‌ പിരിവും നടത്തുകയല്ലേ നാറി സഖാക്കളേ ?

ഈ കൊലപാതകത്തിൽ നഷ്ടം അസ്ലമിനും, അവന്റെ പ്രിയപ്പെട്ടവർക്കും മാത്രം !

ലീഗിന്‌ ഒരു രക്തസാക്ഷിയെ കിട്ടി. അപ്പോഴും പാർട്ടിക്ക്‌ വേണ്ടി മയ്യത്താകാനും, മയ്യത്താക്കാനും നടക്കുന്ന അണികളെ പൊട്ടന്മാരാക്കി പിണറായി - കുഞ്ഞാലിക്കുട്ടി അന്തർധാര തുടരുകയും ചെയ്യും.

ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകം, കൊല്ലാൻ നടക്കുന്ന അണികൾ എന്നവകാശപ്പെടുന്ന മരക്കഴുതകൾക്ക്‌ ഉണ്ടാവട്ടെ !

അബസ്വരം :
അസ്ലമിന്‌ ആദരാഞ്ജലികൾ !
നാഥൻ അവനേയും നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിപ്പിച്ച്‌ കൂട്ടട്ടെ....

                                                                     1076
                                                                     ******
13.08.2016
വിരശല്യം ഇല്ലാത്തവർക്കും വിര ഗുളിക നൽകുന്ന പോലെ, കാൻസർ ഇല്ലാത്തവർക്കും കീമോതെറാപ്പി നടത്തിയാൽ സംഭവം കേമമാവൂലേ സർക്കാരേ ?

ഒരുപാട്‌ മരുന്ന് ആ പേരിൽ ഇറക്കാം, കമ്മീഷൻ അടിക്കാം, മരുന്നിന്റെ സൈഡ്‌ എഫക്റ്റ്‌ കൊണ്ട്‌ അസുഖം വരുന്നവർ വാങ്ങുന്ന മരുന്ന് ബിസിനസ്‌ വേറെയും !!

എന്താ പദ്ധതി തുടങ്ങല്ലേ ?

അബസ്വരം :
കാല്‌ ഒടിയാത്തവർക്ക്‌, കാലിൽ പ്ലാസ്റ്റർ ഇടുന്ന ഒരു പരിപാടിയും നടപ്പിലാക്കാം ! പ്ലാസ്റ്റർ ഇട്ട്‌ നടന്നാ വീണാലും കാല്‌ പൊട്ടാനുള്ള സാധ്യത കുറയുമല്ലോ ? എപ്പടി ?
ഒക്കെ ജനങ്ങളെ ആരോഗ്യത്തിന്‌ മാണ്ടിയല്ലേ ?

                                                                     1077
                                                                     ******
13.08.2016
"ബ്രെഡിൽ മായവും വിഷവും." - മനോരമ

അബസ്വരം :
"എന്നാലും മനോരമയുടെ അത്ര മായവും വിഷവും എന്നിലില്ല." - ബ്രെഡ്‌

                                                                     1078
                                                                     ******
14.08.2016
"ഐഎസ് ബന്ധം ആരോപിക്കപ്പെട്ട കാസര്‍ഗോട് സ്വദേശിയെ എറണാകുളത്ത് കണ്ടെത്തി. ആദൂരില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചീനപ്പാടി സ്വദേശി അബ്ദുള്ളയെ എറണാകുളത്ത് കണ്ടെത്തി. ആറുമാസം മുന്‍പ്‌ തൃക്കരിപ്പൂരില്‍ മതപഠനത്തിനെന്നു പറഞ്ഞു വീട് വിട്ടിറങ്ങിയ അബ്ദുള്ളയെ കണ്ടെത്തിയതായി പോലീസ് കുടുംബാംഗങ്ങളെ വിവരമറിയിച്ചു കഴിഞ്ഞു. കാസര്‍ഗോട് നിന്നും വിദേശത്തേക്ക് കടന്ന് തീവ്രവാദി സംഘടനയായ ഐഎസിൽ ചേര്‍ന്നതായി കരുതപ്പെടുന്ന മലയാളികളുടെ സംഘത്തില്‍ അബ്ദുള്ളയും ഭാഗമായിരിക്കാം എന്ന സംശയത്തെത്തുടര്‍ന്നു ജില്ല പോലീസ് മേധാവി കേസന്വേഷണം ഏറ്റെടുത്തു.
കാണാതായ അബ്ദുള്ള എറണാകുളത്ത് ഉത്സവ പറമ്പുകളില്‍ കച്ചവടം നടത്തിവരികയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്." - വാർത്ത

അബസ്വരം :
ഐ എസ്‌ ലെ ഇക്കൊലത്തെ അഡ്മിഷൻ കഴിഞ്ഞിരുന്നു. അതാ തിരിച്ചയച്ചത്‌ !
അട്ത്ത കൊല്ലം നേരത്തെ ചെന്ന് അഡ്മിഷൻ എടുക്കാൻ പറഞ്ഞിട്ടുണ്ട്‌ !!

                                                                     1079
                                                                     ******
14.08.2016
ഏത്‌ പാർട്ടിക്കാരനായാലും, കൊലപാതകത്തെ ന്യായീകരിക്കുന്ന, മുടന്തൻ ന്യായങ്ങൾ നിരത്തുന്ന എരപ്പകൾ എന്റെ ഫ്രണ്ട്‌ ലിസ്റ്റിൽ നിന്ന് വിട്ട്‌ പോകണം എന്നഭ്യർത്ഥിക്കുന്നു. എന്റെ ശ്രദ്ധയിൽ പെടുന്ന മുറക്ക്‌ അത്തരക്കാരെ തൂത്ത്‌ കളയുന്നതും ആയിരിക്കും.

അബസ്വരം :
കൊലപാതകത്തെ പിന്തുണക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. അതിനു നാം മുന്നിട്ടിറങ്ങണം. ഫ്രണ്ട്‌ ലിസ്റ്റിൽ ഒരുപാട്‌ തെമ്മാടികളേക്കാൾ, നല്ല നാലെണ്ണം ഉണ്ടായാൽ മതി.
                                                                     1080
                                                                     ******
15.08.2016
ഇന്ത്യന്‍ മണ്ണില്‍ ജനിച്ചു വീണ ഓരോ പൗരന്റെയും അവകാശവും അഭിമാനവുമായ ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ഒരിക്കല്‍ കൂടി കടന്നു വരുന്നു.

അടിമയില്‍ നിന്നും ഉടമയിലേക്ക് നാം മാറിയ മഹത്തായ സുദിനം.
പശുവിന്റേയും ചാണകത്തിന്റേയും പേരിൽ കൊല്ലപ്പെടുന്ന നിരപരാധികളേയും, സംഘികളുടെ അടിയും തൊഴിയും വാങ്ങി ചാകാൻ വിധിക്കപ്പെട്ട ദളിതരേയും, തട്ടിപ്പ്‌ വീരന്മാരായ മല്യമാർക്ക്‌ രാജ്യം വിടാൻ ഒത്താശ ചെയ്യുന്ന ഭരണ കുണാണ്ടർമാരേയും, സംഘി മാധ്യമങ്ങളുടെ വിചാരണക്ക്‌ ഇരയാവേണ്ടി വരുന്ന സാക്കിർ നായിക്കുമാരേയും, 'ചാണകം മൊബൈൽ ഫോണിന്റെ പിന്നിൽ കെട്ടിവെച്ചാൽ റേഡിയേഷൻ കുറയും' എന്ന് കണ്ടെത്തിയ ഗോ രക്ഷകരേയും, 'സർക്കാർ ചിലവിൽ ഊരു തെണ്ടുന്നതാണ്‌ ഭരണം' എന്ന് കാണിച്ച്‌ തരുന്ന മോഡിമാരേയും, നിയമ വ്യവസ്ഥക്ക് മുന്നില്‍ ആയിരം ചോദ്യങ്ങള്‍ ഉയര്‍ത്തി ജയിലിൽ അടക്കപ്പെട്ട നിരപരാധികളേയും, കുറ്റവാളികള്‍ എന്ന് ഉറപ്പുള്ളവര്‍ക്ക് പോലും ജാമ്യം കൊടുത്ത് സമൂഹത്തില്‍ ഉലാത്തിപ്പിക്കുന്ന നീതി വ്യവസ്ഥയുടെ ഇരട്ടത്താപ്പിനേയും, പാടത്ത്‌ പണിയെടുക്കാത്തതിനു വരെ കൂലി നൽകുന്ന കൊടിയേരിമാരേയും, വ്യാജ ഏറ്റുമുട്ടലുകളും കലാപങ്ങളും നടത്തി ജനങ്ങളെ കൊന്നൊടുക്കി അധികാര കസേരയില്‍ എത്താന്‍ കഴിയും എന്ന് തെളിയിക്കുന്ന താമരകളേയും, ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന കുരുന്നുകളേയും, അഴിമതി വീരന്മാരായി സ്വാതന്ത്ര്യം അനുഭവിക്കുന്ന ഭരണകര്‍ത്താക്കളേയും, ഭക്ഷണത്തിലൂടെ വിഷം തീറ്റിപ്പിക്കുന്ന കീടനാശിനി നിര്‍മ്മാതാക്കളേയും, അന്താരാഷ്‌ട്ര വിപണിയില്‍ ഇടിഞ്ഞാലും ഇന്ത്യയിൽ ഇടിയാത്ത പെട്രോൾ വിലയേയും, പൊതുമുതല്‍ നശിപ്പിച്ച് നാട് നന്നാക്കുന്ന സാമൂഹ്യ - രാഷ്ട്രീയ പ്രവര്‍ത്തകരേയും സ്മരിച്ചു കൊണ്ട് അന്യന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താത്ത ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.


അബസ്വരം :
ജയ്‌ ഹിന്ദ്‌ !
അല്ലാഹു അക്ബർ !!
                                                                     1081
                                                                     ******
15.08.2016
അനന്തരം മൗണ്ട്‌ ബാറ്റൺ പ്രഭുവിന്റെ മനസ്സിൽ ആ ചോദ്യം ഉയർന്നു !

"സ്വന്തം ഭാര്യ വേണോ ? അതോ ഇന്ത്യ വേണോ ?"

ഒടുവിൽ തുലാസിലെ ഭാര്യയുടെ ഭാഗം കനം തൂങ്ങി...

തീരുമാനവും വന്നു...

"ഭാര്യ മതി. ഇന്ത്യ വേണ്ട. നാട്ടിലേക്ക്‌ വണ്ടി കയറാം."

അബസ്വരം :
മൗണ്ട്‌ ബാറ്റൺന്റെ മർമ്മത്തടിച്ച്‌ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ചാച്ചാജിക്ക്‌ ഈ സ്വാതന്ത്ര്യ ദിനത്തിൽ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നു.

                                                                     1082
                                                                     ******
16.08.2016
മ്മൾ പഠിച്ചീന്ന സോറി സ്കൂളിലും കോളേജിലും പോയീന്ന കാലത്താണ്‌ 14 സെക്കന്റ്‌ മാനദണ്ഡം എങ്കിൽ ഇരട്ട ജീവപര്യന്തവും വധശിക്ഷയും കിട്ടി രാഷ്ട്രപതീടെ ദയാഹർജി കാത്ത്‌ കെടക്കേണ്ട സമയമായിരുന്നു ഇപ്പൊ !

ന്റെ ഋഷിരാജ്‌ സിംഗണ്ണാ, അന്ന് ഇതുമായി വരാഞ്ഞേയ്ന്ന് നന്ദ്രി ട്ടാ...
അന്ന് ഇങ്ങളും വായേ നോക്കി നടക്ക്ണ കാലായത്‌ എത്ര നന്നായി !!

അബസ്വരം :
പതിമൂന്ന് സെക്കന്റ്‌ ആവുമ്പൊ ഓട്ടോമാറ്റിക്ക്‌ ആയി ഇമ വെട്ടുന്ന കണ്ണടക്ക്‌ ഒരു മാർക്കറ്റ്‌ കാണുണ്ടല്ലോ !!


                                                                     1083
                                                                     ******
16.08.2016
അന്നേ മ്മൾ പറഞ്ഞതാ ഓൻ പുസ്തകം മാർക്കെറ്റിങ്ങിനു വേണ്ടി ഉടായിപ്പ്‌ കാട്ടിയതാണ്‌ എന്ന് !

എന്തൊക്കെ അയിരുന്നു ചിലരുടെ ഗീർവ്വാണങ്ങൾ !

പ്രഗത്ഭരും പ്രശസ്തരും ഒക്കെ തൂലിക എടുത്തു "പടച്ചോൻ, ഇസ്ലാം, അസഹിഷ്ണുത, ആവിഷ്ക്കാര സ്വാതന്ത്ര്യം, ഐ എസ്‌ ബന്ധം" തുടങ്ങി ഒരുപാട്‌ അങ്ങണ്ട്‌ ചാമ്പി !!

"ജിംഷാറിന്റെ പരാതിയിൽ കഴമ്പില്ല" എന്ന് പോലീസ്‌ ഇപ്പോൾ നിഗമനിച്ച സ്ഥിതിക്ക്‌, വ്യാജ പരാതി നൽകിയ ഓനെതിരെ ചങ്ക്‌ സ്ക്വയറൻ കേസ്‌ എടുക്കുമോ ?

അതോ ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വ്യാജ പരാതിക്ക്‌ കേസെടുക്കാൻ വകുപ്പില്ലേ ?

അബസ്വരം :
"നട്ടെല്ലിന്‌ ഗുരുതരമായി പരുക്കേറ്റു" എന്ന് പറഞ്ഞ്‌ ഓൻ കിടക്കുന്ന ഫോട്ടോ കണ്ടാൽ മാത്രം മതിയായിരുന്നു ഓന്റെ ഉടായിപ്പ്‌ മനസ്സിലാവാൻ !

                                                                     1084
                                                                     ******
17.08.2016
ബാലന്മാരുടെ അവകാശം സംരക്ഷിക്കാൻ ഉള്ള ബാലാവകാശ കമ്മീഷനിൽ ഒരു ബാലൻ പോലും അംഗമായിട്ടില്ല !

ബാലന്മാർക്ക്‌ വേണ്ട അവകാശങ്ങൾ ബാലന്മാർക്കല്ലേ കൃത്യമായി അറിയുക ? അല്ലാതെ ഇവറ്റകൾക്കല്ലല്ലോ ??

അബസ്വരം :
ഉപ്പില്ലാത്ത മാങ്ങയെ ഉപ്പ്‌ മാങ്ങാന്ന് വിളിക്കരുത്‌ !!

                                                                     1085
                                                                     ******
17.08.2016
കുറഞ്ഞ ചിലവിൽ കീടനാശിനി നിർമ്മിക്കാം.

പച്ചക്കറികളിലും മറ്റും കണ്ടുവരുന്ന കീടങ്ങളേയും പുഴുക്കളേയും നശിപ്പിക്കാൻ ഒരുത്തമ ഫോർമുല ഇതാ...

10 ലിറ്റർ വെള്ളത്തിൽ മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളുടെ ചരമ പേജ്‌ ഒഴികെയുള്ള ഏതെങ്കിലും ഒരു പേജ്‌ ഇട്ട്‌ നന്നായി തിളപ്പിക്കുക. തിളച്ച്‌ വരുമ്പോൾ ജന്മഭൂമിയുടെ ആദ്യപേജ്‌ അരിഞ്ഞ്‌ ചേർക്കുക. നന്നായി തിളച്ച്‌ കഴിഞ്ഞാൽ ഇവ അടുപ്പിൽ നിന്നും മാറ്റി വെക്കുക. എന്നിട്ട്‌ "മറുനാടൻ മലയാളി, മറുനാടൻ മലയാളി" എന്ന് പറഞ്ഞ്‌ പത്തു പ്രാവശ്യം ആ മിശ്രിതത്തിലേക്ക്‌ ഊതുക.
നന്നായി തണുത്ത ശേഷം ആ മിശ്രിതം കന്നാസിൽ ആക്കി സൂക്ഷിക്കുക.

പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ ഈ കീടനാശിനി ഒരു തുള്ളി എടുത്ത്‌ പത്ത്‌ ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച്‌ ഉപയോഗിക്കുക.

നിർമ്മാണ ഘട്ടത്തിൽ മിശ്രിതം തിളക്കുമ്പോൾ വരുന്ന ആവി ശ്വസിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശ്വസിച്ചാൽ മരണം സംഭവിച്ചേക്കാം.

അബസ്വരം :
പാടത്ത്‌ തളിക്കാൻ ഉണ്ടാക്കുന്ന കീടനാശിനി ആണെങ്കിൽ, തിളച്ച്‌ വരുമ്പോൾ ജന്മഭൂമിയോടൊപ്പം, ഒരു കഷ്ണം ദേശാഭിമാനി പത്രം കൂടി അരിഞ്ഞ്‌ ചേർത്താൽ പ്രത്യേകം ഫലം കിട്ടും. കർഷകന്‌ വരമ്പത്ത്‌ വെച്ച്‌ തന്നെ ലാഭം കിട്ടുകയും ചെയ്യും.

                                                                     1086
                                                                     ******
18.08.2016
റിയോ ഒളിമ്പിക്സിൽ, വനിതാ ഗുസ്തിയിൽ ഇന്ത്യക്ക്‌ വെങ്കലം.

അബസ്വരം :
"റിയോയിൽ നിന്ന് വെറും കയ്യോടെ മടങ്ങുക" എന്ന ഇന്ത്യൻ കായിക ഭരണ കുണാണ്ടർമാരുടെ പൂതിക്കും, പരിശ്രമത്തിനും ആപ്പടിച്ച സാക്ഷി മാലിക്കിന്‌ അഭിനന്ദനങ്ങൾ !

                                                                     1087
                                                                     ******
19.08.2016
അലുമിനിയം മെഡലിനും, ഇരുമ്പ്‌ മെഡലിനും, സെറാമിക്ക്‌ മെഡലിനും വേണ്ടി ഇന്ത്യൻ ഭരണകർത്താക്കൾ പറഞ്ഞയച്ചിട്ടും, വെള്ളി മെഡൽ സ്വപ്രയത്നത്താൽ സ്വന്തമാക്കിയ സിന്ദുവിന്‌ അബസ്വരാഭിനന്ദനങ്ങൾ.

അബസ്വരം :
വെള്ളി ഒരു മോശം ലോഹമല്ല !

                                                                     1088
                                                                     ******
20.08.2016
ടോമിൻ തച്ചങ്കരി യഥാർത്ഥത്തിൽ സർക്കാറിനെ പൊട്ടനാക്കിയതാണ്‌ എന്നതാണ്‌ എന്റെ ഒരിത്‌.

തച്ചങ്കരിക്ക്‌ മോട്ടോർ വാഹന വകുപ്പിൽ തുടരാൻ താൽപര്യം ഇല്ലാതെ, അതിൽ നിന്ന് പുറത്ത്‌ ചാടാൻ നടത്തിയ ഉടായിപ്പ്‌ ആണ്‌ "തച്ചങ്കരി ജയന്തി" ആഘോഷം എന്ന ആംഗിളിൽ ഒന്ന് ചിന്തിച്ച്‌ നോക്കിക്കേ !

"ഇത്തരം ഒരു ആഘോഷം നടത്തിയാൽ പണി കിട്ടും" എന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത ആളൊന്നുമല്ല തച്ചങ്കരി. അതിനാൽ മൂപ്പർ പിണറായി സർക്കാറിനെ പൊട്ടനാക്കി, ഡിപ്പാർട്ട്‌മെന്റ്‌ മാറ്റം നേടിയെടുത്തത്‌ ആകാനേ തരമുള്ളൂ !

അബസ്വരം :
തച്ചങ്കരി ആരാ മ്യോൻ !!

                                                                     1089
                                                                     ******
21.08.2016
ഇന്ത്യയിലെ കായികരംഗത്തെ കോച്ചുമാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയാണല്ലോ ദ്രോണാചാര്യ അവാര്‍ഡ്.

വിദ്യ അഭ്യസിക്കാനായി തന്നെ തേടിവന്ന ഏകലവ്യനെ പരിശീലിപ്പിക്കാതിരിക്കുകയും, പിന്നീട് ദക്ഷിണയായി വലതുകയ്യിലെ അദ്ദേഹത്തിന്റെ പെരുവിരല്‍ മുറിച്ചു വാങ്ങുകയും ചെയ്ത ദ്രോണാചാര്യരുടെ പേരില്‍ ഉള്ള അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അത് നേടിയവരെ അപമാനിക്കുന്നതിന് തുല്യമല്ലേ ?

ഒരു മികച്ച കോച്ച് ഒരിക്കലും ഇങ്ങിനെയല്ലല്ലോ പെരുമാറേണ്ടത് !!!

ഇങ്ങിനെയുള്ള ഒരുത്തന്റെ പേരാണോ അവാര്‍ഡിന് ഇടേണ്ടത് ?

ഇന്ത്യയില്‍ എത്രയോ മികച്ച കോച്ചുമാര്‍ ഉണ്ടായിട്ടുണ്ട്. അവരുടെ പേരിലോ, അല്ലെങ്കില്‍ "ഖേല്‍ രത്ന", "ഭാരത് രത്ന" എന്നൊക്കെ പറയുമ്പോലെ "കോച്ച് രത്ന" എന്ന പേരിലോ ഈ അവാര്‍ഡ് പുനര്‍നാമകരണം ചെയ്യേണ്ടതല്ലേ ?
ഏത് വിഡ്ഢിയാണാവോ അവാര്‍ഡിന് ഈ പേര് നിര്‍ദ്ദേശിച്ചത് ?

അബസ്വരം :
സമാധാനത്തിനുള്ള അവാര്‍ഡിന്റെ പേര് "ബിന്‍ ലാദന്‍ അവാര്‍ഡ്" എന്നോ "നരേന്ദ്ര മോഡി അവാര്‍ഡ്" എന്നോ കൂടി ആക്കിയാല്‍ എല്ലാം വൃത്തിയായി !!!

                                                                     1090
                                                                     ******
21.08.2016
ബോംബ്‌ നിർമ്മിക്കുന്നതിനിടയിൽ, നിർമ്മിക്കപ്പെട്ട്ക്കൊണ്ടിരിക്കുന്ന ആ ബോംബിന്‌, തന്റെ നിർമ്മാതാവിന്‌ നൽകാൻ കഴിയുന്ന പരമാവധി സമ്മാനം തന്നെയാണ്‌ സ്വയം ചാവേറായി തന്റെ നിർമ്മാതാവിന്‌ പരലോകത്തേക്ക്‌ ഒരു വിസ നൽകുക എന്നത്‌.

ആ ഉത്തരവാദിത്വം നിറവേറ്റിയ വീരപുത്രനായ ബോംബിന്‌ ഒരായിരം അഭിവാദ്യങ്ങൾ !

അബസ്വരം :
നിർമ്മിക്കപ്പെടുന്ന എല്ലാ ബോംബുകളും ഈ വീരപുത്രനെ മാതൃകയാക്കട്ടെ !


                                                                     1091
                                                                     ******
22.08.2016
പാടത്ത്‌ എടുത്തതും എടുക്കാത്തതുമായ പണിക്ക്‌ വരമ്പത്ത്‌ കൂലി കൊടുക്കുന്ന കലാപരിപാടി മനുഷ്യരുടെ കാര്യത്തിൽ മാത്രമേ ഉള്ളോ സഖാവേ ?
പട്ടികളുടെ കാര്യത്തിൽ ഇല്ലേ ??

അബസ്വരം :
മേനകാ ഗാന്ധിയുടെ ഇറച്ചിയുള്ള ഭാഗങ്ങളിൽ പട്ടി കടിക്കാത്തത്‌ ആ ഇറച്ചിയിൽ വിഷം അടങ്ങിയത്‌ പട്ടികൾക്ക്‌ അറിയുന്നതിനാലായിരിക്കും !!


                                                                     1092
                                                                     ******
23.08.2016
ഇനി ദേഷ്യം വരുമ്പോൾ ആരും എതിരാളിയെ പട്ടി, നായ എന്നൊന്നും വിളിക്കരുത്‌. പകരം "മേനകാ ഗാന്ധി" എന്ന് വിളിച്ചോളൂ !

അബസ്വരം :
കാലത്തിനനുസരിച്ച്‌ തെറി വാക്കുകളും മാറണം !!

                                                                     1093
                                                                     ******
24.08.2016
"നെഹ്രുവിനെയും പട്ടേലിനെയും ബോസിനെയും സ്വാതന്ത്ര്യ സമരകാലത്ത്‌ ബ്രിട്ടീഷുകാർ തൂക്കിലേറ്റി." - കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ !

അബസ്വരം :
ഓലെ ഒക്കെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയപ്പോൾ, മ്മടെ ഗാന്ധിജി മാത്രം ബാക്കിയായി ! കൂട്ടുകാരൊക്കെ പോയി ഗാന്ധി ഏകനായി, ആ വിഷമത്തിൽ സബർമതി ആശ്രമത്തിലൂടെ തെക്ക്‌ വടക്ക്‌ ഊണും ഉറക്കവുമില്ലാതെ നടക്കുന്നത്‌ കണ്ടപ്പോൾ ഭാരത മക്കൾക്ക്‌ സഹിച്ചില്ല. ഗൾഫിൽ കുടുങ്ങി ബുദ്ധിമുട്ടുന്നോരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നില്ലേ ? അത്‌ പോലെ, വേഗം ഗാന്ധിജിയേയും നെഹ്രുവിന്റെ അടുത്തെത്തിക്കാൻ മ്മടെ ഗോഡ്‌സേ എന്ന ചെക്കനെ ഏൽപ്പിച്ചു.
ചെക്കൻ അത്‌ വൃത്തിയായി ചെയ്തു. ഗാന്ധി നെഹ്രുവിന്റെ അടുത്തെത്തി.
ഗാന്ധിടെ വിഷമം മാറി.
ഇനി നിങ്ങ പറ...
അപ്പൊ ഗാന്ധിജിടെ വിഷമം തീർത്ത ഗോഡ്‌സേജി മഹാനല്ലേ ?
ബോലോ ഗോഡ്‌സേജീക്കീ ജയ്‌ !
രാഷ്യ സ്നേഹം സിന്ദാവാ !!
                                                                     1094
                                                                     ******
25.08.2016
"ഇന്ത്യൻ മുങ്ങിക്കപ്പൽ രഹസ്യം ചോർന്നു." - വാർത്ത

അബസ്വരം :
കോൺഗ്രസ്‌ ആയിരുന്നു ഇപ്പോൾ ഭരിക്കുന്നത്‌ എങ്കിൽ രാജ്യസ്നേഹവും, ഭാരതമാതയും കൂടി കൂട്ടിക്കുഴച്ച്‌ ഒരു പൊളി പൊളിക്കാമായിരുന്നു !
പക്ഷേ ഇപ്പൊ എന്ത്‌ ചെയ്യാം !!
ചോർന്നത്‌ അൻപത്തിനാലിഞ്ചിലൂടെ ആയില്യോ ?

                                                                     1095
                                                                     ******
27.08.2016
വളാഞ്ചേരിയിൽ ആകെ ബ്ലോക്ക്‌. അതിനിടയിൽ എന്റെ മുന്നിൽ ബൈക്കിൽ ഇരിക്കുന്ന ഒരുത്തൻ കിട്ടിയ ഗ്യാപ്പിലേക്ക്‌ വണ്ടി കയറ്റാതെ ബ്ലോക്ക്‌ പശ്ചാത്തലമാക്കി സെൽഫി എടുത്ത്‌ നിർവൃതി അടയുന്നു !

അബസ്വരം :
ഒരുജ്ജാതി ജന്മങ്ങൾ !
ഇവനൊക്കെ പ്രസവിക്കുന്ന സമയത്ത്‌ കയ്യിലൊരു ക്യാമറ കൊടുത്താൽ ശരീരം പകുതി അമ്മയുടെ യോനിയിലിരിക്കുന്ന കോലത്തിൽ തന്നെ സെൽഫി എടുത്തിടും !!

                                                                     1096
                                                                     ******
27.08.2016
"ഹരിയാന നിയമസഭയിൽ ഉടുക്കാത്ത സ്വാമിയുടെ പ്രസംഗം." - വാർത്ത.

അബസ്വരം :
ഹരിയാന നിയമസഭയിൽ അപ്പോൾ കുറച്ച്‌ കൊതുകുകളും, കടുന്നലുകളും ഉണ്ടായിരുന്നെങ്കിൽ ഒരു രസണ്ടായിരുന്നു !

                                                                     1097
                                                                     ******
28.08.2016
പണിമുടക്കും സമരവും കാരണം സർക്കാർ ഓഫീസ്‌ ജോലി തടസ്സപ്പെട്ടാലും കുഴപ്പമില്ല, ഓണപ്പൂക്കളം മൂലം ജോലി തടസ്സപ്പെടരുത്‌ !

അബസ്വരം :
എടോ ജനങ്ങളേ, നിങ്ങൾക്ക്‌ ഈ പിണങ്ങറായിയെ കുറിച്ച്‌ ഒരു ചുക്കും അറിയില്ല !!

                                                                     1098
                                                                     ******
29.08.2016
"നിലവിളക്ക്‌ കത്തിക്കുന്നത്‌ പോലെയുള്ള മതപരമായ ആചാരങ്ങൾ സർക്കാർ പരിപാടികളിൽ നിന്ന് ഒഴിവാക്കണം." - ജി.സുധാകരൻ.

അബസ്വരം :
സുധാകരൻ ജീ, അന്ന് അബ്ദുറബ്ബ്‌ നിലവിളക്ക്‌ കത്തിക്കാതിരുന്നതിനെതിരെ കുട്ടി സഖാക്കൾ പൊങ്കാല അർപ്പിക്കുമ്പോൾ അങ്ങേക്കൊന്ന് തടുക്കാമായിരുന്നില്ലേ ? ഒച്ച വെക്കാമായിരുന്നില്ലേ ? എങ്കിൽ ഉണർന്നേനെ പൊട്ടൻ സഖാക്കൾ !

                                                                     1099
                                                                     ******
29.08.2016
പ്രിയപ്പെട്ടവരേ, ഒരു പുതിയ സാധനം മ്മൾ വിപണിയിൽ ഇറക്കുകയാണ്‌.
ജനങ്ങളുടെ സന്തോഷം ആണല്ലോ മ്മടെ സന്തോഷം ! അതുകൊണ്ട്‌ തന്നെ ഈ ഉത്‌പന്നം പരമാവധി വിലകുറച്ച്‌ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിനായി ഡയറക്റ്റ്‌ സെയിൽ ആണ്‌ നടത്തുന്നത്‌.

ഈ സാധനത്തിന്റെ വില 9999 രൂപയാണ്‌. ആവശ്യം ഉള്ളവർ സംഖ്യ മണി ഓർഡറൊ, ഡി ഡി യോ ആയി അയച്ച്‌, ഇൻബോക്സിൽ മെസേജ്‌ ചെയ്യുക.

സോറി, ഉൽപ്പന്നത്തെ പരിചയപ്പെടുത്താൻ മറന്നു.

"നായ്ക്കടി രക്ഷാ കവച്‌" എന്നാണ്‌ ഈ യന്ത്രത്തിന്റെ പേര്‌. ഈ സാധനം ലോഹം കൊണ്ടുണ്ടാക്കിയതിനാൽ നായ കടിച്ചാലും നിങ്ങളുടെ ശരീരത്തിൽ ഏൽക്കില്ല. മാത്രമല്ല, ഇതിലേക്ക്‌ പൊട്ടാസ്യം സയനൈഡ്‌ ആവാഹിച്ചിട്ടുള്ളതിനാൽ കടിച്ച നായയുടെ കാര്യം അതോടെ തീരുമാനമാവും.

പിന്നാമ്പുറ വാതിലിന്റെ വലുപ്പത്തിനനുസരിച്ച്‌ സ്മാൾ, മീഡിയം, ലാർജ്ജ്‌, എക്സ്ട്രാ ലാർജ്ജ്‌, ഷക്കീല എന്നീ അഞ്ച്‌ സൈസുകളിൽ ആണ്‌ ഇത്‌ ലഭ്യമാക്കുന്നത്‌. ഓർഡർ നൽകുമ്പോൾ സൈസ്‌ പ്രത്യേകം സൂചിപ്പിക്കുക.

അബസ്വരം :
കിട്ട്യ കടി മായ്ച്ചാ പോവൂലാ !

                                                                     1100
                                                                     ******
30.08.2016
"ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആർ എസ്‌ എസ്സിന്റെ ശാഖാ പ്രവർത്തനം നിരോധിക്കും." - മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

അബസ്വരം :
നല്ല കാര്യമാണ്‌. അതുപോലെ പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള സി പി എമ്മിന്റെ വെട്ട്‌, കുത്ത്‌, കൊല ഇത്യാദി കൊട്ടേഷൻ കലാ പ രിപാടികളും നിരോധിക്കണം മന്ത്രി പുംഗവാ !


അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക


1 comment:

  1. അബ്വോക്കരാക്ക ഗവേഷണത്തിലാണ്‌.


    ഓലെ ചാണകവും, മ്മടെ ഏലസ്സും കൂടിയുള്ള ഒരു ഫ്യൂഷൻ കോമ്പിനേഷൻ ഐറ്റം ഇറക്കിയാൽ സംഭവം ഏൽക്കുമോ ന്ന ഗവേഷണത്തിൽ.


    ചാണകം ഇള്ളതോണ്ട്‌ ഓലെ കൗമും വാങ്ങും, ഏലസ്സ്‌ ഇള്ളതോണ്ട്‌ മ്മടെ കൗമും വാങ്ങും !

    എപ്പടി !!

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....