Tuesday, August 02, 2016

അബസ്വര സംഹിത - ഇരുപത്തിഒന്നാം ഖണ്ഡം

സംഘികളുടേയും, മാധ്യമ വ്യഭിചാരികളുടേയും വേട്ടയാടലിന് വിധേയമാകുന്ന ഡോ.സാക്കിര്‍ നായിക്കിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് അബസ്വരങ്ങള്‍ യാത്ര തുടരുന്നു...

                                                                     1001
                                                                     ******
17.06.2016
ഇനി മുതൽ ഇന്ത്യയിൽ ജനങ്ങൾ ധരിക്കുന്ന എല്ലാ ചെരിപ്പുകൾക്കും സീരിയൽ നമ്പർ ഉണ്ടാവണം.

ഒരാൾ ചെരിപ്പ്‌ വാങ്ങുമ്പോൾ അയാളുടെ ആധാറുമായി ആ നമ്പർ ബന്ധിപ്പിക്കണം.

വാങ്ങിയ ആൾ അല്ലാതെ വേറെ ആരെങ്കിലും ചെരിപ്പ്‌ ഇടുന്നോ എന്ന് അന്വേഷിക്കാനും, അങ്ങിനെ ഇടുന്നവരെ കണ്ടെത്തി ശിക്ഷിക്കാനും പോലീസിൽ "ചപ്പൽ മോണിറ്ററിംഗ്‌ ഡിപ്പാർട്ട്‌മെന്റ്‌" എന്ന പേരിൽ ഒരു വിഭാഗം ഉണ്ടാക്കണം.

ഈ സേവനങ്ങൾക്കായി ചെരിപ്പ്‌ വിലയോടൊപ്പം പത്തോ, ഇരുപതോ ശതമാനം സെസ്സ്‌ ഏർപ്പെടുത്താവുന്നതാണ്‌.

റോഡുകളിൽ തടഞ്ഞ്‌ നിർത്തി പരിശോധന നടത്തുമ്പോൾ ഉണ്ടാവുന്ന അസൗകര്യം മാറ്റാൻ, ആധാർ കാർഡും, ചെരിപ്പിന്റെ സീരിയൽ നമ്പർ കാണുന്ന രീതിയിൽ കഴുത്തിൽ തൂക്കിയിട്ട്‌ ഒരു ഫോട്ടം എടുപ്പിച്ച്‌ ആളെ വിടുക. വെരിഫിക്കേഷൻ ഒക്കെ സാവധാനം നടത്തി, ചെരിപ്പ്‌ മാറി ഇട്ടതാണ്‌ എന്ന് തെളിഞ്ഞാൽ പേപ്പർ പൊരയിലേക്ക്‌ അയച്ച്‌ കൊടുത്താൽ മതിയല്ലോ !

അബസ്വരം :
കൊലയാളികളെ മാത്രമല്ല, ചെരിപ്പ്‌ കള്ളന്മാരേയും ഇതുവഴി പൊക്കാൻ കഴിയും.

                                                                     1002
                                                                     ******
18.06.2016
ഇരട്ട ചങ്കോ, വീതി കൂടിയ നെഞ്ചോ അല്ല ഭരണകർത്താക്കൾക്ക്‌ ആവശ്യം.
മറിച്ച്‌ മനുഷ്യത്വവും സത്യസന്ധതയും സ്വജനപക്ഷപാതിത്വമില്ലായ്മയും ആണ്‌ ഭരണകർത്താക്കൾക്ക്‌ ആവശ്യം. ഇത്‌ ഇല്ലാത്തവരാണ്‌ ചങ്കിന്റെ എണ്ണവും, നെഞ്ചിന്റെ വീതിയും ഒക്കെ പറഞ്ഞ്‌ പിടിച്ച്‌ നിൽക്കാൻ ശ്രമിക്കുക.

തങ്ങളുടെ നേതാവിന്‌ ഇതൊന്നും ഇല്ല എന്നറിഞ്ഞിട്ടും പണയം വെച്ച തല പുറത്തെടുക്കാൻ തയ്യാറാവാത്ത അണികളും, ചങ്കും നെഞ്ചും ഒക്കെ എണ്ണിയും അളന്നും നേതാക്കളെ വെള്ള പൂശിക്കൊണ്ടിരിക്കും.

അബസ്വരം :
ഇരട്ടച്ചങ്ക്‌ കാണിച്ചാൽ പച്ചക്കറി സ്വന്തം വില കുറക്കില്ലത്രേ !!


                                                                     1003
                                                                     ******
18.06.2016
കമ്മ്യൂണിസ്റ്റ്‌ ഫാസിസത്തിനെന്ത്‌ ദളിതിസം ?

ഈ അറസ്റ്റ്‌ വല്ല ഉത്തരേന്ത്യയിലും ആയിരുന്നു എങ്കിൽ ഇവിടെ നാല്‌ ഡിങ്കിലാബ്‌ മുഴക്കാമായിരുന്നു അല്ലേ സഖാക്കളേ ?

അബസ്വരം :
"ഇരട്ട" ചങ്ക്‌ അല്ല "പരട്ട" ചങ്ക്‌ !
അക്ഷരം മാറണ്ട "ഇ" അല്ല, "പ" !!


                                                                     1004
                                                                     ******
19.06.2016
വായിക്കുക:
നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക: നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലികകൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു.
പറയുക. ഇത്‌ നിങ്ങളുടെ നാഥനിൽ നിന്നുള്ള സത്യമാണ്‌. ഇഷ്ടമുള്ളവർക്ക്‌ വിശ്വസിക്കാം. ഇഷ്ടമുള്ളവർക്ക്‌ അവിശ്വസിക്കാം.
സന്തോഷ വാർത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത്‌ നൽകുന്നവരായിക്കൊണ്ടും മാത്രമാണ്‌ നാം ദൂതന്മാരെ നിയോഗിക്കുന്നത്‌. അവിശ്വസിച്ചവർ മിഥ്യാവാദവുമായി തർക്കിച്ച്‌ കൊണ്ടിരിക്കുന്നു. അത്‌ മൂലം സത്യത്തെ തകർത്തുകളയാൻ വേണ്ടി. എന്റെ ദൃഷ്ടാന്തങ്ങളേയും അവർക്ക്‌ നൽകപ്പെട്ട താക്കീതുകളേയും അവർ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.
- വിശുദ്ധ ഖുർആൻ

അബസ്വരം :
വായിക്കുക ! പഠിക്കുക !! മനസ്സിലാക്കുക !!!
ഏവര്‍ക്കും വായനാ ദിനാശംസകൾ.

                                                                     1005
                                                                     ******
20.06.2016
"ഇക്കാ, ദാ അയാളെ കണ്ടോ ?"
"ആര്‌ ? ആരാ ?"
"ദാ അയാൾ. നമ്മടെ കല്യാണം ഉണ്ടാക്കിയ പെങ്കെട്ട്‌കാരൻ."
"ആ... കണ്ടു."
"അയാളെ ഒന്ന് കാണണം ന്ന് വെച്ച്‌ ഇരിക്ക്യായിരുന്നു. ഒരു കാര്യം പറയാൻ."
"എന്ത്യേ ?" - അന്തരംഗത്തിൽ ലവനുമായുള്ള കല്യാണത്തിന്‌ പാലമായി നിന്ന അയാളെ അഭിനന്ദിക്കാനാവും എന്ന് കരുതി അഭിമാനപൂരിത ലഡ്ഡു പൊട്ടിച്ച്‌ ലവൻ ചോദിച്ചു.
"ഒന്നുല്യാ... ഞാനും ന്റെ കുടുംബവും ഇങ്ങളോട്‌ എന്ത്‌ ദ്രോഹമാണ്‌ ചെയ്തത്‌ എന്ന് മൂപ്പരോട്‌ ഒന്ന് ചോയ്ക്കാനേയ്ന്ന്."

അബസ്വരം :
കുന്തസ്യ !
കിളി പോയസ്യ !!
ആക്സിലേറ്റർ ആഞ്ഞ്‌ ചവിട്ട്യസ്യ !!!

                                                                     1006
                                                                     ******
21.06.2016
"യോഗാദിന ഉദ്ഘാടന വേദിയിൽ പങ്കെടുത്ത എല്ലാവരും കൈ കൂപ്പി കീർത്തനം ചൊല്ലിയപ്പോൾ മന്ത്രി ശൈലജ ടീച്ചർ മാത്രം കൈ കൂപ്പാതെ, കീർത്തനം ചൊല്ലാതെ വേദിയിൽ ഇരുന്നു. ഹിന്ദു മത ആചാരപ്രകാരമുള്ള കീർത്തനം സർക്കാർ പരിപാടികളിൽ ഒഴിവാക്കണം എന്നും ടീച്ചർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു." - വാർത്ത.

അതെ. അതാണ്‌ വേണ്ടത്‌. ഒരു മതത്തിന്റേയും ആചാരങ്ങൾ സർക്കാർ പരിപാടികളുടെ ചടങ്ങുകളിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. അത്‌ കീർത്തനം ചൊല്ലലായാലും, നിലവിളക്ക്‌ കത്തിക്കലായാലും, കുരിശ്‌ വരക്കലായാലും, ഖുർആൻ പാരായാണം ആയാലും !
പണ്ട്‌ അബ്ദുറബ്ബ്‌ നിലവിളക്ക്‌ കൊളുത്താൻ വിസമ്മതിച്ചപ്പോൾ സംഘികളേക്കാൾ ഉറഞ്ഞ്‌ തുള്ളിയിരുന്നത്‌ സഖാക്കൾ ആയിരുന്നല്ലോ ! ആ സഖാക്കൾ ഇപ്പോൾ ശൈലജ ടീച്ചർക്ക്‌ എതിരേയും പൊങ്കാല അർപ്പിക്കുമോ ?

"ശൈലജ ഇട്ടാൽ ബർമ്മുഡ, അബ്ദുറബ്ബ്‌ ഇട്ടാൽ വള്ളി ട്രൗസർ" എന്ന മാനസിക നിലയിൽ നിന്നും സംഘി സഖാക്കൾ ഇനിയും വികാസം പ്രാപിച്ചിട്ടില്ലല്ലോ അല്ലേ ?

അബസ്വരം :
മതേതരത്വം എന്നാൽ ഒരു മതക്കാരുടെ ആചാരങ്ങൾ എല്ലാവരും പിന്തുടരുന്നതല്ല, മറിച്ച്‌ ഇഷ്ടമുള്ളവർക്ക്‌ ഇഷ്ടമുള്ള ആചാരം പിന്തുടരാനും, ഇഷ്ടമില്ലാത്തത്‌ പിന്തുടരാതിരിക്കാനും ഉള്ള അവകാശം ഉണ്ട്‌ എന്ന് തിരിച്ചറിയലും, ആ അവകാശത്തിൽ കൈകടത്താതിരിക്കലും ആണ്‌.

                                                                     1007
                                                                     ******
22.06.2016
"ഒറ്റയടിക്ക്‌ 20 ഉപഗ്രഹങ്ങൾ വഹിച്ച്‌ ഐ എസ്‌ ആർ ഒ നടത്തിയ വിക്ഷേപണം വിജയകരം." - വാർത്ത.

ഐ എസ്‌ ആർ ഒ ക്ക്‌ അഭിനന്ദങ്ങൾ !

അബസ്വരം :
"ശൂന്യാകാശം എന്നത്‌ ഒരു രാജ്യമാണ്‌" എന്ന്‌ പറഞ്ഞാൽ മോഡിജിയും അതിന്റെ മൂട്ടിൽ അള്ളിപ്പിടിച്ചിരുന്നേന്നേ !
എങ്കിൽ ഈ പി എസ്‌ എൽ വി വിക്ഷേപണം ഒന്നുകൂടി പൊളപ്പനാകുമായിരുന്നു !


                                                                     1008
                                                                     ******
22.06.2016
"ബി ജെ പി ഭരണത്തിൽ ഇന്ത്യയിൽ അസഹിഷ്ണുത വർദ്ധിച്ചതായി കരുതുന്നില്ല." - കാന്തപുരം അബൂബക്കർ.

അബസ്വരം :
വിശുദ്ധ ഖുർആനും, ഹദീസുകളും പഠിച്ചു എന്നും, അതിലെ പണ്ഡിതരാണ്‌ എന്നും അവകാശപ്പെടുകയും, എന്നാൽ ഇസ്ലാമിന്റെ യഥാർത്ഥ സന്ദേശം എന്താണെന്ന് തിരിച്ചറിയാനും മനസ്സിലാക്കാനും പ്രചരിപ്പിക്കാനും കഴിയാത്ത ഉസ്താദുമാർക്ക്‌ രാജ്യത്തെ അസഹിഷ്ണുത എങ്ങനെ തിരിച്ചറിയാൻ കഴിയും ? പിന്നെ എങ്ങനെ അസഹിഷ്ണുത വർദ്ധിച്ചോ, കുറഞ്ഞോ എന്നൊക്കെ വിലയിരുത്താൻ കഴിയും ?

                                                                     1009
                                                                     ******
23.06.2016
സുഖമാണീ കാറ്റ്‌
എന്ത്‌ സുഖമാണീ ശബ്ദം
അരികിൽ നീ ഇരുന്നാൽ
എന്ത്‌ രസമാണീ സമയം

അബസ്വരം :
നോമ്പ്‌ തുറ
മുളക്‌ ബജി
വയർ സബാരീ ഗുളു ഗുളു
ടോയ്‌ലെറ്റ്‌ !

                                                                     1010
                                                                     ******
24.06.2016
ഇന്ന് "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നത്‌ പൊക്കി അടിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്‌ കണ്ടു.

"സർവ്വ ജനങ്ങളും സുഖികളായിരിക്കട്ടെ" എന്ന മഹത്തായ വ്യാഖ്യാനമാണ്‌ ഇതിനു നൽകുന്നത്‌.

എന്നാൽ ഇതിനെ ഒന്ന് വിശകലിക്കാം.
ഈ ശ്ലോകത്തിന്റെ പൂർണ്ണരൂപം ഇങ്ങിനെ !

"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേന മാർഗേണ മഹീം മഹീശാ
ഗോബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താഃ സുഖിനോ ഭവന്തു."

അതിന്റെ അർത്ഥം ദാ പുടിച്ചോ !

"ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ്‌ രാജ്യം ഭരിച്ചാൽ ജനങ്ങൾക്ക്‌ സുഖം ഉണ്ടാവും. പശുക്കൾക്കും, ബ്രാഹ്മണർക്കും സുഖമുണ്ടായാൽ ലോകത്തിന്‌ മുഴുവൻ സുഖമായിരിക്കും."

അബസ്വരം :
ലതായത്‌ ലുത്തമാ, ഇത്‌ ബ്രാഹ്മണരെ സുഖിപ്പിക്കാൻ ഉള്ളതാണ്‌ എന്ന് !
അല്ലാതെ ലോകത്തിന്‌ മുഴുവൻ ബർക്കത്ത്‌ കിട്ടാനുള്ള ആശംസയോ, പ്രാർത്ഥനയോ അല്ല !!
മനസ്സിലായോ ?

                                                                     1011
                                                                     ******
24.06.2016
"ലോകാ സമസ്താ സുഖിനോ ഭവന്തു" വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റിൽ അർത്ഥം വെച്ചത്‌ ശരിയായില്ല എന്ന് പറഞ്ഞ്‌ ചില സംഘിക്കുട്ട്യോൾ ഇറങ്ങിയിട്ടുണ്ട്‌.

"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേന മാർഗേണ മഹീം മഹീശാ
ഗോബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താഃ സുഖിനോ ഭവന്തു."

എന്നതിന്‌ താഴെ കൊടുത്തതല്ല അർത്ഥം എന്നാണ്‌ ഇക്കൂട്ടർ പൂശുന്നത്‌.

"ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ്‌ രാജ്യം ഭരിച്ചാൽ ജനങ്ങൾക്ക്‌ സുഖം ഉണ്ടാവും. പശുക്കൾക്കും, ബ്രാഹ്മണർക്കും സുഖമുണ്ടായാൽ ലോകത്തിന്‌ മുഴുവൻ സുഖമായിരിക്കും."

ഈ തർജ്ജമ തൃപ്തി വരാത്തവർ പ്രസ്തുത ശ്ലോകത്തിലെ "ഗോ ബ്രാഹ്മണേഭ്യ" എന്നതിനു ഇങ്ങനെ അർത്ഥം വെക്കുക !

ഗോ - പോകുക.
ബ്രാ - ബ്രേസിയർ
മണ - മണം
ഭ്യാ - ഏഭ്യൻ

അബസ്വരം :
ഇപ്പൊ സമാധാനമായില്ലേ സംഘിക്കുട്ട്യോളേ ??

                                                                     1012
                                                                     ******
25.06.2016
സ്വലാത്ത്‌ മാത്രമേ ഉസ്താദിന്റെ അനുയായികൾ ഒന്നിച്ച്‌ സമാഹരിച്ച്‌ സമർപ്പിക്കുന്നുള്ളൂ ?
കൂടെ നോമ്പും, നിസ്ക്കാരവും, ഹജ്ജും ഒക്കെ ഒന്ന് സമാഹരിച്ച്‌ സമർപ്പിക്കേണ്ടേ ഹൽക്കൽത്തുൽ ഉലമാ ശൈഖുനാ അനുയായികളേ ?

പണം സമാഹരിക്കുന്ന പോലെ സമാഹരിക്കുന്നതാണ്‌ ഇബാദത്തുകളും എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോട്‌ സഹതാപം തോന്നുന്നു.

അണികളുടെ അന്ധമായ വിശ്വാസത്തെ ഇങ്ങനെ അവഹേളിക്കല്ലേ അബോക്കരാക്കാ!

അബസ്വരം :
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നു.
- വിശുദ്ധ ഖുർആൻ.

                                                                     1013
                                                                     ******
26.06.2016
എ പിക്കാരുടെ സ്വലാത്ത്‌ സമാഹരണത്തെ കുറിച്ച്‌ ഇട്ട പോസ്റ്റിൽ ചിലർ ഉന്നയിക്കുന്ന ചോദ്യം "സക്കാത്ത്‌ ഒന്നിച്ച്‌ സമാഹരിക്കുന്നില്ലേ, പിന്നെന്താ സ്വലാത്ത്‌ സമാഹരിച്ചാൽ ?" എന്നതാണ്‌.

സക്കാത്ത്‌ എന്നത്‌ ഒരു ദ്രവ്യം ആണ്‌. പണമോ, സ്വർണ്ണമോ, കാലികളോ തുടങ്ങി ചേതനമോ, അചേതനമോ ആയ ദ്രവ്യങ്ങൾ.
അവ സമാഹരിച്ച്‌ മനുഷ്യരിൽ തന്നെ അർഹിക്കുന്നവർക്ക്‌ നൽകുന്നു.

അതായത്‌ മനുഷ്യർക്ക്‌ ഇടയിൽ നടക്കുന്ന ഒരു കൈമാറ്റ പ്രക്രിയയാണ്‌ സക്കാത്ത്‌.

എന്നാൽ പ്രാർത്ഥന, സ്വലാത്ത്‌ എന്നിവ മനുഷ്യർക്ക്‌ ഇടയിൽ നടക്കുന്ന ഒരു കൈമാറ്റ പ്രക്രിയ അല്ല.

ഒരു മനുഷ്യൻ, മറ്റൊരു മനുഷ്യന്‌ വേണ്ടി പ്രാർത്ഥിക്കുമ്പോഴും ആ പ്രാർത്ഥന നടത്തുന്നത്‌ അല്ലാഹുവിനോടാണ്‌. അല്ലാതെ "എന്റെ പ്രാർത്ഥന ഇന്നാ പിടിച്ചോ" എന്ന് പറഞ്ഞ്‌ മറ്റേ ആളുടെ കയ്യിൽ കൊടുക്കുകയല്ല ചെയ്യുന്നത്‌.

അതുപോലെ സ്വലാത്തും അല്ലാഹുമായുള്ള നേരിട്ട്‌ ഉള്ള ഇടപാടാണ്‌. ഞാൻ സ്വലാത്ത്‌ ചെല്ലിയാൽ അതിന്റെ ഗുണം എനിക്ക്‌ അല്ലാഹു നൽകും. അല്ലാതെ ആ ഗുണം കിട്ടാൻ ഞാൻ ചൊല്ലിയ സ്വലാത്ത്‌ മറ്റൊരാളെക്കൊണ്ട്‌ സമർപ്പിക്കേണ്ട ആവശ്യം ഇല്ല.
അത്‌ ഇസ്ലാമിന്റെ രീതിയുമല്ല.

അതുകൊണ്ട്‌ സ്വലാത്തിലും, സക്കാത്തിലും പൊതുവായി "സ" യും "ത്ത" യും ഉള്ളത്‌ കൊണ്ട്‌ രണ്ടും ഒരുപോലെ കൈകാര്യം ചെയ്യേണ്ടതാണ്‌ എന്ന് തെറ്റിദ്ധരിക്കല്ലേ കൂട്ടരേ!!

അബസ്വരം :
ചില ഭൗതിക നേട്ടങ്ങൾക്ക്‌ വേണ്ടി പണ്ഡിതർ എന്ന് അവകാശപ്പെടുന്നവർ എങ്ങിനെയൊക്കെയാണ്‌ അണികളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്‌ എന്ന് നോക്കൂ ! കഷ്ടം !!

                                                                     1014
                                                                     ******
27.06.2016
ബ്രസീലുകാർക്കൊക്കെ സന്തോഷായല്ലോ ല്ലേ ?
ഒരു കിക്കൊക്കെ ഏത്‌ മെസ്സിക്കും മിസ്സാവും.

അബസ്വരം :
ഇനി ഒളിമ്പിക്സിൽ 100 മീറ്ററിൽ കാണിച്ച്‌ തരാം.


                                                                     1015
                                                                     ******
27.06.2016
ഇന്ന് അർജ്ജന്റീന - ചിലി ഫൈനലിന്റെ ഇടവേളയിൽ ചാനൽ മാറ്റി കളിക്കുമ്പോൾ ഫ്ലവേഴ്സ്‌ ചാനലിൽ ബ്രദർ ജോൺ താരുവിന്റെ ശുശ്രൂഷാ പരിപാടി നടക്കുന്നത്‌ കണ്ടു. ഇടക്കിടെ വിജയിച്ച സാക്ഷ്യങ്ങളും ഇട്ട്‌ ചാമ്പുന്നു.

ലിവർ രോഗങ്ങൾ മുതൽ ചിരിക്കുമ്പോൾ മൂത്രം പോകുന്നത്‌ വരെ മൂപ്പർ ലൈവ്‌ ആയി മാറ്റുന്നു.

പക്ഷെ ഈ അസുഖങ്ങൾ ഒക്കെ മാറ്റുന്ന ബ്രദർ താരുവിന്റെ മുഖത്തും കയ്യിലും ഒക്കെ പാണ്ഡ്‌ ആണ്‌. മൂപ്പർക്ക്‌ അത്‌ സ്വയം പ്രാർത്ഥിച്ച്‌ മാറ്റാൻ എന്തുകൊണ്ട്‌ കഴിയുന്നില്ല ??

സ്വന്തം അസുഖം മാറ്റാതെ മറ്റുള്ളവരുടെ അസുഖം പ്രാർത്ഥനാ ശുശ്രൂഷയിൽ മാറ്റാൻ നടക്കുന്ന താരു ബ്രദറിന്റെ മഹാമനസ്ക്കതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല !

അബസ്വരം :
"അല്ല ബ്രദറേ, ഇങ്ങളെ പാണ്ഡ്‌ ഇങ്ങൾക്കൊന്ന് സ്വയം പ്രാർത്ഥിച്ച്‌ മാറ്റിക്കൂടേ ?" എന്ന് ചോയ്ക്കാതെ സ്വന്തം അസുഖം വിളമ്പുന്ന രോഗികളെ സമ്മതിക്കണം.

                                                                     1016
                                                                     ******
27.06.2016
സച്ചിൻ വിരമിച്ചപ്പോൾ, പിച്ചിനെ ചുംബിച്ചപ്പോൾ തോന്നിയ വിഷമം ഒന്നും മറ്റൊരു കായിക താരം വിരമിച്ചപ്പോഴും തോന്നിയിട്ടില്ല. ഇനി തോന്നുകയും ഇല്ല.

ലോക കിരീടങ്ങൾ ഒരു സുപ്രഭാതത്തിൽ കയ്യിലാക്കാൻ കഴിയുന്നതല്ല. അതിനു അർപ്പണ ബോധവും, കഠിനാദ്ധ്വാനവും, ക്ഷമയും വേണം. അക്കാര്യത്തിൽ സച്ചിൻ തന്നെയാണ്‌ മാതൃക.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള മെസ്സിയുടെ രാജി വാർത്ത ശരിയാണ്‌ എങ്കിൽ അതൊരു ഒളിച്ചോട്ടം ആണ്‌. ഒരുതരം തോൽവി സമ്മതിക്കലാണ്‌.

അബസ്വരം :
കയ്യിലൊതുങ്ങാത്ത കിരീടങ്ങൾക്കായി, പരാജയങ്ങൾ പാഠങ്ങളാക്കി, വീണ്ടും വീണ്ടും പരിശ്രമിച്ച്‌ അത്‌ കയ്യിലൊതുക്കുന്നവനാണ്‌ യഥാർത്ഥ സ്പോർട്‌സ്മാൻ സ്പിരിറ്റുള്ള പോരാളിയായ കായിക താരം.

                                                                     1017
                                                                     ******
28.06.2016
റംസാൻ ആശംസകളും, ഈദ്‌ ആശംസകളും കോരിച്ചൊരിഞ്ഞ്‌ അർദ്ധ നഗ്ന നാരിമാരുടെ ചിത്രങ്ങൾ തുണിക്കടകളുടെ മുന്നിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

അബസ്വരം :
റംസാൻ ആശംസിക്കാൻ നഗ്നതയുടെ പിന്തുണ ! എന്താല്ലേ ?!

                                                                     1018
                                                                     ******
29.06.2016
ഒരുത്തിയുടെ വീട്ടിലേക്ക്‌ കള്ളവെടി വെക്കാൻ ചെന്നവനെ, ലവളുടെ ഭർത്താവിന്റെ ബന്ധുക്കൾ പഞ്ഞിക്കിട്ടു എങ്കിൽ അതിനെ ഒരിക്കലും "സദാചാര പോലീസിംഗ്‌" എന്ന് വിളിക്കാൻ കഴിയില്ല.

സ്വന്തം കുടുംബത്തിന്റെ മാനത്തിൽ കൈ കടത്തുന്നത്‌ ചോദ്യം ചെയ്യുന്നതിനെ സദാചാര പോലീസിംഗ്‌ ആയി വിശേഷിപ്പിക്കരുത്‌.

സ്വന്തം കുടുംബത്തിൽ കയറി മറ്റൊരുത്തൻ കളിക്കുമ്പോൾ, ആ വിവരം അറിയുമ്പോൾ, നാണവും മാനവും കുടുംബ സ്നേഹവും ഉള്ളവന്‌ കൈ പൊങ്ങുക തന്നെ ചെയ്യും. അല്ലാതെ രാത്രി കള്ള പടക്കം പൊട്ടിക്കാൻ സ്വന്തം കുടുംബത്തിലേക്ക്‌ വരുന്നവനെ പാമ്പ്‌ കടിക്കാതിരിക്കാൻ ടോർച്ച്‌ അടിച്ചുകൊടുത്ത്‌ സൽക്കരിക്കുകയല്ല ചെയ്യുക.
എന്തായാലും പഞ്ഞിക്കിടുമ്പോൾ ലവന്റെ കാറ്റ്‌ പോകാതിരിക്കാനും ശ്രദ്ധിക്കണം. കാറ്റ്‌ പോയാൽ വകുപ്പ്‌ മാറും.

സ്വന്തം കുടുംബത്തിൽ കയറി കളിക്കുന്നത്‌ ചോദ്യം ചെയ്യുന്നതിനേയും, അവനെ നാല്‌ പൊട്ടിക്കുന്നതിനേയും "സദാചാര പോലീസിംഗ്‌" എന്ന് വിശേഷിപ്പിക്കുന്നവർ, തങ്ങളുടെ കുടുംബത്തിലേക്ക്‌ വല്ലവരും ഇതു പോലെ കയറി വന്നാൽ ടോർച്ചടിച്ച്‌ കൊടുത്ത്‌ സൽക്കരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

അബസ്വരം :
മൂന്തക്ക്‌ നാല്‌ കൊടുത്ത്‌ കേന്ദ്ര കമ്മറ്റിയിൽ മുളക്‌ അരച്ചതും, പിന്നാമ്പുറ വാതിലിൽ കൊടിത്തൂവയും വെച്ച്‌ മസാജ്‌ ചെയ്താൽ മതിയായിരുന്നു. കാറ്റ്‌ കളയരുതായിരുന്നു

                                                                     1019
                                                                     ******
30.06.2016
"ഗോമൂത്രത്തിൽ നിന്ന് സ്വർണ്ണം വേർത്തിരിച്ചു." - ജന്മഭൂമി.

അബസ്വരം :
ആ വേർത്തിരിച്ചെടുത്ത സാധനത്തെ സംഘികൾ സ്വർണ്ണം എന്നും, ബാക്കിയുള്ളവർ ചാണകം എന്നും വിളിക്കുന്നു !

                                                                     1020
                                                                     ******
01.07.2016
പടച്ചോനെ മ്മടെ രോഗ്യോളെ കാത്തോളണേ...!

മ്മടെ രോഗ്യോൾടെ അസുഖം മാറ്റി അവർക്ക്‌ ആരോഗ്യവും ദീർഘായുസ്സും നല്‍കേണമേ...!!

വല്ല അസുഖവും വരുന്നവർക്കൊക്കെ മ്മളെ അടുത്ത്‌ തന്നെ ചികിൽസക്കായി വരാൻ തോന്നിപ്പിക്കുകയും, അവരുടെ അസുഖം മ്മടെ മരുന്നിനാൽ മാറ്റിക്കൊടുക്കുകയും, അതുവഴി മ്മടെ കഞ്ഞികുടി മുട്ടാതെ നോക്കുകയും ചെയ്യേണേ പടച്ചോനേ....!!!

അബസ്വരം :
വെള്ളിയാഴ്ചയും, ഇരുപത്തിയേഴാം രാവും, ഡോക്റ്റേഴ്സ്‌ ഡേയും ഒന്നിച്ച്‌ വന്ന ഈ ദിനത്തിലെ പ്രാർത്ഥന നീ സ്വീകരിക്കേണമേ നാഥാ.....

                                                                     1021
                                                                     ******
02.07.2016
ഏക സിവിൽ കോഡിനെ എതിർക്കുകയും, "മുസ്ലിം വ്യക്തി നിയമങ്ങൾ തുടരാനുള്ള അവകാശവും സ്വാതന്ത്ര്യവും മുസ്ലിംങ്ങൾക്ക്‌ ഇന്ത്യയിൽ ഉണ്ടാവണം" എന്ന് പറയുകയും ചെയ്യുമ്പോൾ, അതിനെ വിമർശിക്കുന്ന ചിലർ ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യം ഉണ്ട്‌.

"നാല്‌ കെട്ടാനും, സുഖിക്കാനും ഉള്ള നിയമങ്ങൾ മാത്രം മതിയോ ? കട്ടവന്റെ കൈ വെട്ടാനും, കൊന്നവനെ പരസ്യമായി കൊല്ലാനും ഉള്ള ഇസ്ലാമിക നിയമങ്ങൾ ഒന്നും നടപ്പിലാക്കേണ്ടേ ?" - എന്ന ചോദ്യം.

ഈ ചോദ്യം വളരെ പ്രസക്തമാണ്‌. കട്ടവന്റെ കൈവെട്ടുക, കൊന്നവനെ പരസ്യമായി കൊല്ലുക തുടങ്ങിയ ഇസ്ലാമിക ശിക്ഷാ നിയമങ്ങൾ മുസ്ലിം മതവിശ്വാസികൾക്കിടയിൽ ഇന്ത്യാ രാജ്യത്ത്‌ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.
വിമർശകരുടെ ഭാഷയിൽ പറഞ്ഞാൽ "നാലു കെട്ടാനും, സുഖിക്കാനും ഉള്ള നിയമങ്ങൾ" മാത്രമായി ഒതുക്കേണ്ടതില്ല. കൂടെ ശിക്ഷാ നിയമങ്ങളും നടപ്പിലാക്കണം.

അങ്ങിനെ അഞ്ചു വർഷം ഇസ്ലാമിക ശിക്ഷാ നിയമങ്ങൾ മുസ്ലിംങ്ങൾക്ക്‌ ഇടയിൽ നടപ്പിലാക്കുകയും, അതിന്റെ ഫീഡ്‌ ബാക്ക്‌ പരിശോധിക്കുകയും ചെയ്യുക. ഈ നിയമം നടപ്പിലാക്കിയത്‌ കൊണ്ട്‌ മുസ്ലിംങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌ എങ്കിൽ ആ ശിക്ഷാരീതികൾ ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്തുകൂടേ ?

അബസ്വരം :
ഒരു രാജ്യത്ത്‌ കുറ്റകൃത്യങ്ങൾ കുറയുക എന്നതാണല്ലോ പരമ പ്രധാനം !
നിയമം ഏത്‌ മതത്തിന്റെ ആയാലെന്താ ??

                                                                     1022
                                                                     ******
03.07.2016
പ്രതിരോധ കുത്തിവെപ്പുകൾ അഥവാ വാക്സിനേഷൻ എന്നും സമൂഹത്തിൽ ചൂട്‌ പിടിച്ച വിഷയം ആണല്ലോ !

ചിലർ അതിനെ അനുകൂലിച്ചും, ചിലർ എതിർത്തും രംഗത്ത്‌ വരുന്നു.

വാക്സിനെ അനുകൂലിക്കുന്നവർ അതിന്റെ ഗുണങ്ങൾ മാത്രവും, എതിർക്കുന്നവർ അതിന്റെ ദോഷങ്ങൾ മാത്രവും പ്രചരിപ്പിക്കുന്നു എന്നതാണ്‌ നമ്മുടെ സമൂഹത്തിൽ കാണുന്ന പരിതാപകരമായ കാഴ്ച.

വാക്സിനേഷനെ കുറിച്ച്‌ ചുരുങ്ങിയ വാക്കുകളിൽ ചിലത്‌ പറയാൻ ആഗ്രഹിക്കുന്നു.
ഒരു വാക്സിനും 100% സുരക്ഷിതമോ, ഫലപ്രദമോ അല്ല എന്ന വസ്തുത നാം ആദ്യം മനസ്സിലാക്കണം. അതോടൊപ്പം തന്നെ വാക്സിനുകൾ, പ്രസ്തുത രോഗങ്ങളിൽ നിന്നും ഏകദേശം 90-97% വരെ സംരക്ഷണം നൽകുന്നു എന്നതും വാസ്തവമാണ്‌.
ഡി പി ടി ഇഞ്ചക്ഷൻ / ട്രിപ്പിൾ ആന്റിജൻ ഇഞ്ചെക്ഷൻ കൊണ്ട്‌ മരണം ഉൾപ്പടെയുള്ള പല പ്രശ്നങ്ങളും ഉണ്ടാവാം എന്ന് കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌. മരണം അപൂർവ്വം ആണെങ്കിലും. അതോടൊപ്പം തന്നെ ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് അത്‌ സംരക്ഷണവും നൽകുന്നു.

പെന്റാവാക്ക്‌ ഇഞ്ചക്ഷന്റെ സൈഡ്‌ എഫ്ക്റ്റുകൾ അതിന്റെ പാക്കിങ്ങിനുള്ളിൽ ഒരു പേപ്പറിൽ നിരത്തിയിട്ടുണ്ട്‌. പെന്റാവാക്ക്‌ വാങ്ങുമ്പോൾ ആ പാക്കിംഗിന്റെ ഉള്ളിൽ ഉണ്ടാവുന്ന കടലാസ്‌ ഒന്ന് വായിച്ച്‌ നോക്കുക.

പോളിയോ വാക്സിൻ എടുത്തില്ലെങ്കിൽ പോളിയോ വരാനുള്ള സാധ്യത ഏകദേശം 30-40% ആണെങ്കിൽ, വാക്സിൻ എടുക്കുന്നതോടെ ആ സാധ്യത ഏകദേശം 1-3% ആയി കുറയും. എല്ലാ വാക്സിനുകളുടേയും അവസ്ഥ ഇത്‌ തന്നെയാണ്‌. അതുകൊണ്ടാണ്‌ വാക്സിൻ എടുത്തവരിലും ചിലർക്ക്‌ രോഗങ്ങൾ റിപ്പോർട്ട്‌ ചെയ്ത അവസ്ഥ ഉണ്ടാകുന്നത്‌.

അതുകൊണ്ട്‌ വാക്സിൻ നൂറ്‌ ശതമാനം തള്ളിക്കളയേണ്ടതോ, സ്വീകരിക്കപ്പെടേണ്ടതോ ആയ ഒന്നല്ല.

ഓരോ വാക്സിനും എല്ലാ കുട്ടികളുടേയും ശരീരത്തിൽ ഒരേ പ്രതികരണം ആയിരിക്കില്ല ഉണ്ടാക്കുന്നത്‌. അതുകൊണ്ട്‌ ഒരു കുട്ടിക്ക്‌ വാക്സിന്റെ സൈഡ്‌ എഫക്റ്റ്‌ ആയി എന്താണ്‌ സംഭവിക്കുക എന്ന് ഒരു ഡോക്റ്റർക്കും കൃത്യമായി പ്രവചിക്കാൻ കഴിയില്ല. വാക്സിൻ എടുത്ത്‌ വല്ലതും അഹിതമായി സംഭവിച്ചാൽ അതിനു ഡോക്റ്ററെ പറഞ്ഞിട്ടും കാര്യമില്ല.

ചുരുക്കി പറഞ്ഞാൽ വാക്സിനേഷന്റെ ഗുണങ്ങളും, ദോഷങ്ങളും മനസ്സിലാക്കിയ ഒരു രക്ഷിതാവ്‌ ഒരു വലിയ ആശയക്കുഴപ്പത്തിൽ എത്തും. ആ ഫീലിംഗ്‌ ഞാൻ അനുഭവിച്ചതാണ്‌. ഒടുവിൽ, കൃത്യമായി പറഞ്ഞാൽ "ഭയത്തോടെ" മോന്‌ വാക്സിൻ നൽകി. സൈഡ്‌ എഫക്റ്റുകൾ ചെറിയ പനിയിലും, ചില കുരുക്കളിലും ഒതുങ്ങി.

അതുകൊണ്ട്‌ വാക്സിനേഷന്റെ രണ്ടുവശങ്ങളും മനസ്സിലാക്കുക. ബാക്കി സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ ചെയ്യുക.

അബസ്വരം :
വാക്സിൻ എന്നാൽ അമൃതല്ല. വിഷവും അല്ല.
ചില മുട്ടൻ പണികളെ തടുക്കാനും, ചില മുട്ടൻ പണികൾ തരാനും കഴിയുന്ന ഇരട്ട മുഖമുള്ള ഒരു സംഭവമാണത്‌.

                                                                     1023
                                                                     ******
04.07.2016
കുട്ടിക്കാലത്ത്‌ റംസാൻ അവസാനം രാത്രി ഉപ്പ റേഡിയോയും പിടിച്ച്‌ ഒരു ഇരിപ്പുണ്ട്‌.
ശവ്വാൽ മാസപ്പിറവിയെ കുറിച്ച്‌ വല്ല അറിയിപ്പും ഉണ്ടോ എന്നറിയാനുള്ള ഇരിപ്പ്‌.

ഇടക്ക്‌ റേഡിയോയിലൂടെ അറിയിപ്പ്‌ വരും... "മാസപ്പിറവി കണ്ടതായി....കിർ ർ ർ ർ ർ ർ"
ചിലപ്പോൾ ഒന്നും വരി ക്ലിയർ ആയി പൂർത്തിയാവില്ല.

മാസപ്പിറവി കണ്ടാൽ നാളെ പെരുന്നാൾ ആണെന്ന് ഉപ്പ പറഞ്ഞിരുന്നു. മാസപ്പിറവി കണ്ടില്ലെങ്കിൽ നോമ്പ്‌ ആണെന്നും.

അപ്പോൾ എന്റെ ചിന്ത പോയത്‌ വേറെ രീതിയിലാണ്‌.
മാസപ്പിറവി നാളെയും കണ്ടില്ലെങ്കിൽ മറ്റന്നാളും നോമ്പാവില്ലേ ? ഇനി ഒരിക്കലും മാസം കണ്ടില്ലെങ്കിൽ എന്നും നോമ്പാവുമോ ? - എന്ന തലത്തിലേക്കായിരുന്നു !

അബസ്വരം :
ഒരിക്കൽ കൂടി ശവ്വാൽ മാസം കാണുമോ എന്ന് അന്വേഷിക്കുന്ന ദിവസം വന്നിരിക്കുന്നു....
റംസാൻ വിട പറയുന്നതിലേക്കും...
ഏവരേയും നാഥൻ അനുഗ്രഹിക്കട്ടെ...
നിത്യ സന്തോഷം നേടുന്ന സജ്ജനങ്ങളിൽ നമ്മെ ഉൾപ്പെടുത്തുകയും ചെയ്യട്ടെ...
ആമീൻ...!

                                                                     1024
                                                                     ******
04.07.2016
സുപ്രീം കോടതിയിൽ നിന്നും കാബിനറ്റ്‌ റാങ്ക്‌ ഏറ്റുവാങ്ങിയ സഖാവ്‌ അച്ചുതാനന്ദൻ കാസ്ട്രോക്ക്‌ 94 ചുക ചുകപ്പൻ അഭിവാദ്യങ്ങൾ.

അബസ്വരം :
"രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ്‌ വി എസ്‌ ഐസ്ക്രീം പാർലർ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്‌" എന്ന് സുപ്രീംകോടതിയിൽ പിണറായി സർക്കാർ പറയുമ്പോൾ, സഖാക്കൾ പിണറായിയെ ആണോ അതോ അച്ചുതാനന്ദനെ ആണോ വിശ്വസിക്കുന്നത്‌ എന്നൊന്ന് പറഞ്ഞ്‌ തരുമോ ?

                                                                     1025
                                                                     ******
05.07.2016
പ്രവാചക ഭൂമിയിൽ സ്ഫോടനം നടത്തി ചോര വീഴ്ത്തുന്നവരെ എന്ത്‌ കൊണ്ടും "ഇസ്ലാമിക തീവ്രവാദികൾ" എന്ന് തന്നെ വിളിക്കണം.

ഐ എസും ഇസ്ലാമിക തീവ്രവാദികൾ തന്നെ. ഒരു സംശയവും ഇല്ല.

കൂടെ ഒരു കാര്യം കൂടി മനസ്സിലാക്കണം.
"ഇസ്ലാമിക തീവ്രവാദികൾ" എന്നതിന്റെ അർത്ഥം "ഇസ്ലാമിനെ നശിപ്പിക്കാൻ തീവ്രമായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവർ" എന്ന് കൃത്യമായി മനസ്സിലാക്കുക.

അബസ്വരം :
കഴുതക്ക്‌ കുതിരയുടെ വേഷഭൂഷാദികൾ നൽകിയാൽ, കഴുത കുതിരയാവില്ല !

                                                                     1026
                                                                     ******
06.07.2016
എല്ലാ ചക്കരാസിനും ചെറിയ പെരുന്നാൾ ആശംസകൾ.

അബസ്വരം :
അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബർ
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ
അല്ലാഹു അക്ബറു വലില്ലാഹിൽഹംദ്...


                                                                     1027
                                                                     ******
08.07.2016
ഡോ.സാക്കിർ നായിക്ക്‌ പ്രസംഗിക്കുന്നത്‌ തീവ്രവാദം ആണെങ്കിൽ, തീവ്രവാദം എന്നതിന്റെ നിർവ്വചനം പൊളിച്ചെഴുതപ്പെടേണ്ടിയിരിക്കുന്നു.

സാക്കിർ നായിക്കിന്റെ എല്ലാ പ്രസംഗങ്ങളും ആദ്യം ഇവരൊക്കെ പൂർണ്ണമായി ഒന്ന് കേൾക്കണം.

ബാംഗ്ലൂരിൽ വെച്ച്‌ ഡബിൾ ശ്രീ രവിശങ്കറുമായി നടന്ന സംവാദത്തിൽ, സംഘി രവിശങ്കറിനെ സംവാദത്തിലൂടെ വലിച്ച്‌ കീറി ഭിത്തിയിൽ ഒട്ടിച്ചത്‌ സംഘികൾക്ക്‌ മറക്കാൻ കഴിയുന്നുണ്ടാവില്ല. ആ സംവാദം കണ്ട സംഘികൾ ഇടക്കിടെ ഉറക്കത്തിൽ മുള്ളുകയും, ഞെട്ടി ഉണരുകയും ചെയ്യുന്നുണ്ടായിരിക്കും. അവരുടെ സുഖമമായ ഉറക്കത്തിനായിരിക്കാം സാക്കിറിന്റെ നാവിന്‌ വിലങ്ങിടാൻ സംഘി സർക്കാർ ശ്രമിക്കുന്നത്‌.

വേദങ്ങളിലും, ഉപനിഷത്തുകളിലും സാക്കിർ നായിക്കിന്റെ അത്രയും അറിവുള്ള എത്ര പേർ തങ്ങൾക്കിടയിൽ ഉണ്ട്‌ എന്ന് സംഘികൾ ഒരു ആത്മപരിശോധന നടത്തുകയും ചെയ്യട്ടെ !

അബസ്വരം :
ഇന്ത്യയുടെ ആത്മാവായ ബഹുസ്വരതയുടെ വായയിൽ കാവി കോണകം കുത്തിതിരുകി, സംഘിസ്വരങ്ങൾ മാത്രം പുറത്ത്‌ വന്നാൽ മതി എന്ന സംഘ്‌ പരിവാർ അജണ്ടക്കെതിരെ സംഘിസത്തിനു പണയം വെക്കാത്ത മനസ്സും, നട്ടെല്ലും ഉള്ളവർ മുന്നോട്ട്‌ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

                                                                     1028
                                                                     ******
08.07.2016
സാക്കിർ നായിക്കിന്‌ എതിരെ വിമർശനം ഉന്നയിക്കുന്ന ആർ എസ്‌ എസ്‌ - എ പി സംഘികളും, യുക്തിമത വിശ്വാസികളും എടുത്ത്‌ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരായുദ്ധം, അദ്ധേഹം തന്റെ തുടക്ക കാലത്ത്‌ നടത്തിയ പ്രസംഗത്തിലെ 5 മിനുട്ടിൽ വരുത്തിയ തെറ്റുകളുടെ വീഡിയോ ക്ലിപ്പിംഗ്‌ ആണ്‌.

സാക്കിർ നായിക്ക്‌ ഒരോ സംവാദത്തിലും ഇയാളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും, ബോധ്യപ്പെട്ടാൽ അത്‌ തിരുത്തും എന്നും പറയാറുണ്ട്‌.

സാക്കിർ നായിക്ക്‌ സ്വയം വിശേഷിപ്പിക്കുന്നത്‌ തന്നെ ഒരു വിദ്യാർത്ഥി എന്ന നിലയിലാണ്‌. അല്ലാതെ "നബിയെ കാണാൻ ക്യൂ നിൽക്കുന്നവർക്ക്‌ ടിക്കറ്റ്‌ കൊടുക്കുന്നത്‌ താനാണ്‌" എന്നും, "താൻ അറിയാതെ പടച്ചോൻ ഒന്നും ചെയ്യില്ല" എന്നും അണികളെ കൊണ്ട്‌ പറഞ്ഞ്‌ നടത്തിക്കുന്ന ഒരു സ്വയം പ്രഖ്യാപിത പണ്ഡിതനല്ല സാക്കിർ നായിക്ക്‌.
"ആദ്യകാല പ്രസംഗത്തിൽ വന്ന തെറ്റുകൾ, തുടർന്നുള്ള പ്രസംഗങ്ങളിൽ തിരുത്തിയാൽ അത്‌ അംഗീകരിക്കാത്തവരാണോ യുക്തിമത വിശ്വാസികൾ" എന്ന് യുക്തിമത വിശ്വാസികളും ഒന്ന് ചിന്തിക്കുക.

ഒരു കാലത്ത്‌ "സൂര്യൻ ഭൂമിയെ ചുറ്റുന്നു" എന്നത്‌ ശാസ്ത്രമായി കരുതിയിരുന്ന യുക്തിമത വിശ്വാസികൾ പിന്നീട്‌ "ഭൂമി സൂര്യനെ ചുറ്റുന്നതാണ്‌ ശാസ്ത്രം" എന്ന് പറഞ്ഞതും ഒന്ന് ഓർക്കുക.

അതുകൊണ്ട്‌ സാക്കിർ നായിക്കിന്റെ ആദ്യ കാലത്തെ പ്രസംഗത്തിലെ ചില തെറ്റുകൾ എടുത്ത്‌ അലക്കുന്നതിന്‌ മുൻപ്‌, സാക്കിർ നായിക്ക്‌ തുടർന്നും ഇതേ വിഷയത്തിൽ മൂപ്പർ നടത്തിയ പ്രസംഗങ്ങളിൽ ഈ തെറ്റുകൾ ആവർത്തിക്കുകയാണോ അതോ തിരുത്തുകയാണോ ചെയ്തത്‌ എന്ന് പരിശോധിക്കുക.

അബസ്വരം :
ഒരിക്കലും തെറ്റ്‌ പറ്റാതിരിക്കാൻ സംഘിയോ, ശാസ്ത്രജ്ഞ്യനോ ഒന്നും അല്ലാത്ത ഒരു സാധാരണ മനുഷ്യൻ ആണല്ലോ ഡോ.സാക്കിർ നായിക്ക്‌. മാത്രമല്ല എ പി ഉസ്താദിനെ നേരിട്ട്‌ വന്ന് കണ്ട്‌ ദക്ഷിണ വെച്ച്‌, തെറ്റ്‌ പറ്റാതിരിക്കാനുള്ള ഉസ്താദിന്റെ കറാമത്തും സാക്കിർ നായിക്ക്‌ സ്വന്തമാക്കിയിട്ടുണ്ടാവില്ല.

                                                                     1029
                                                                     ******
09.07.2016
സുകുമാരക്കുറുപ്പും ഐ എസിൽ ചേരാൻ പോയതാവും.

അബസ്വരം :
മലയാളികൾ ഐ എസിൽ എത്തിയെങ്കിൽ അധികം വൈകാതെ ഐ സിന്റെ പതിനാറടിയന്തരം നടക്കും.

                                                                     1030
                                                                     ******
10.07.2016
സാക്കിർ നായിക്ക്‌ ഇസ്ലാം പ്രചാരണം നടത്തുന്നത്‌ തീവ്രവാദവും, ശശികലമാരും, പ്രാച്ചിമാരും നടത്തുന്ന പ്രചാരണം പുണ്യ പ്രവർത്തിയും ആയി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌ എങ്കിൽ, ആ വ്യാഖ്യാനം നടത്തുന്നവരാണ്‌ യഥാർത്ഥ തീവ്രവാദികൾ.

ഒരിക്കൽ കൂടി പറയട്ടെ, സാക്കിർ നായിക്ക്‌ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നതിനായി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഉണ്ടെങ്കിൽ ഒന്ന് കൊണ്ട്‌ വന്ന് തരുക.

അങ്ങിനെ കൊണ്ട്‌ വന്ന് നൽകിയാൽ, അതിൽ സാക്കിർ നായിക്ക്‌ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നത്‌ ബോധ്യപ്പെടുത്തി തന്നാൽ, സാക്കിർ നായിക്കിനെതിരെ തൂലിക ചലിപ്പിക്കാൻ ഞാനും ഉണ്ടാവും.

അതുവരെ എന്റെ പിന്തുണ സാക്കിർ നായിക്കിന്‌ തന്നെ ആയിരിക്കും.

അബസ്വരം :
ഇക്കാരണത്താല്‍, ഇസ്രയേല്‍വംശത്തിനു നാം ശാസനമെഴുതിയിട്ടുണ്ടായിരുന്നു : `ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.' പക്ഷേ അവരുടെ സ്ഥിതി ഇതത്രേ : തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നു.
(വിശുദ്ധ ഖുര്‍ആന്‍ : അല്‍ മാഇദ - 32)

എന്നിട്ടും പറയുന്നു ഇസ്ലാം തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നു എന്ന് !

                                                                     1031
                                                                     ******
11.07.2016
"സാക്കിർ നായിക് വിവാദം: പത്രം മാപ്പു പറഞ്ഞു.

ധാക്ക സ്‌ഫോടനത്തിന് പ്രചേദനമായത് ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാക്കിർ നായികിന്റെ പ്രസംഗമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ബംഗ്ലാദേശ് പത്രം മാപ്പു പറഞ്ഞു. 29 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് അദ്ദേഹം പ്രചോദനമായെന്ന് തങ്ങള്‍ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ബംഗ്ലാദേശ് ദിനപത്രമായ 'ഡെയ്‌ലി സ്റ്റാര്‍' പറഞ്ഞു.

ബംഗ്ലാദേശ് പത്രത്തിന്റെ റിപ്പോര്‍ട്ട് കൂട്ടുപിടിച്ചാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ സാക്കിർ നായികിനെതിരെ വാര്‍ത്തകള്‍ മെനഞ്ഞത്. പത്രത്തിന്റെ ആരോപണങ്ങള്‍ ഇപ്പോള്‍ സൗദിയിലുള്ള നായിക് യൂട്യൂബിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെ നിഷേധിച്ചിരുന്നു. തെറ്റിദ്ധരിച്ചതില്‍ അതി തീവ്രമായി പശ്ചാത്തപിക്കുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

'നിരപരാധികളെ കൊല്ലാന്‍ സാക്കിർ നായികിന്റെ പ്രസംഗം പ്രചോദനമായെന്ന് തങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പീസ് ടിവി പ്രചാരകനായ സാക്കിർ നായികിന്റെ ഒരു പ്രസംഗം കൊല്ലപ്പെട്ട തീവ്രവാദി രോഹന്‍ ഇംതിയാസ് ഷെയര്‍ ചെയ്തിരുന്നുവെന്ന് മാത്രമേ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. സാക്കിർ നായികിന് മലേഷ്യയില്‍ വിലക്കുണ്ടെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിലും ഖേദിക്കുന്നതായി ഡെയിലി സ്റ്റാര്‍ പറഞ്ഞു.

മൂന്നു വര്‍ഷം മുമ്പ് മലേഷ്യയിലെ ഏറ്റവും വലിയ ബഹുമതി ലഭിച്ചത് തനിക്കാണെന്നും തനിക്ക് അവിടെ ഒരു വിലക്കുമില്ലെന്നും സാക്കിർ നായിക് വ്യക്തമാക്കിയിരുന്നു.

'തനിക്ക് ഔദ്യോഗികമായി വിലക്കുള്ള ഒരേ ഒരു സ്ഥലം യു.കെ മാത്രമാണ്. പക്ഷെ തനിക്കെതിരായി യാതൊരു തെളിവുകളും അവരുടെ പക്കല്‍ ഇല്ല. കോടിയിലധികം ഫെയ്‌സ് ഫോളോവേഴ്‌സുള്ള തനിക്ക് ഒരാള്‍ വിഡിയോ ഷെയര്‍ ചെയ്തതില്‍ എന്ത് ചെയ്യാനാവുമെന്നും വിഡിയോയില്‍ സാക്കിർ നായിക് ചോദിച്ചിരുന്നു." - വാർത്ത.

അബസ്വരം :
സാക്കിർ നായിക്കിനെ കുളിപ്പിച്ച്‌ കിടത്താൻ ശ്രമിച്ച എല്ലാ ഇസ്ലാം വിരോധ തീവ്രവാദികൾക്കും, അറബി പേരുള്ള നാറികൾക്കും വയറ്‌ നിറഞ്ഞല്ലോല്ലേ ?
സാക്കിർ നായിക്കിന്‌ ഏതിരെ ഉള്ള വാർത്തകൾ ഉഷാറോടെ കൊടുത്ത മാധ്യമ മണുകുണാണ്ടികൾ ഈ വാർത്തയും അതേ ഉഷാറിൽ കൊടുക്കുമല്ലോ അല്ലേ ?

                                                                     1032
                                                                     ******
11.07.2016
ഐ എസിൽ ചേരാൻ പോയാൽ മാത്രമല്ല കാണാതാവുക.

മതം മാറിയതിന്റേയും, മത പ്രചാരണത്തിന്റേയും പേരിൽ തല്ലിക്കൊന്ന് കുഴിച്ച്‌ മൂടിയാലും ആളെ കാണാതാവും.

തെളിവ്‌ നശിപ്പിച്ച്‌ കൊണ്ട്‌ വല്ലവരേയും കൊല്ലുക എന്ന് ഭരണം കയ്യാളുന്നവർക്ക്‌ പൂപ്പറിക്കുന്നത്‌ പോലെ ഉള്ള പണിയാണ്‌.

കേന്ദ്രം ഭരിക്കുന്നവർ അത്‌ പല തവണ തെളിയിച്ചിട്ടും ഉണ്ട്‌.

പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ, ഇപ്പോഴും തങ്ങൾക്ക്‌ വേരുറപ്പിക്കാൻ കഴിയാത്ത കേരളത്തിൽ ശക്തമായ വർഗ്ഗീയ ദ്രുവീകരണം ഉണ്ടാക്കാനും, അതുവഴി രാജ്യം മുഴുവൻ അതിന്റെ അലയൊലികൾ സൃഷ്ടിക്കാനും വേണ്ടി സംഘികള്‍ നടത്തുന്ന ശ്രമം ആണിതെന്ന് വല്ലവരും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ ?

തിരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിൽ ആണ്‌ ഈ സംഭവം എങ്കിൽ, അത്‌ ആസൂത്രിതമാണ്‌ എന്ന വാദം കൂടുതൽ ശക്തിപ്പെടും. ആ വാദത്തിലേക്ക്‌ പോകാതിരിക്കാനാവുമോ കേരളത്തെ തിരഞ്ഞെടുത്തത്‌ ?

ഇത്രയും സുരക്ഷാ സംവിധാനം ഉള്ള കാലത്ത്‌, വിദേശ രാജ്യങ്ങളിലേക്ക്‌ കൃത്യമായ രേഖകൾ ഇല്ലാതേയോ, സി സി ടി വി ക്യാമറകളുടെ കണ്ണു വെട്ടിച്ചോ വല്ലവർക്കും പോകാൻ കഴിയുമോ ?
ചെന്നിറങ്ങുന്ന എയർ പോർട്ടുകളിലും തെളിവ്‌ ഉണ്ടാവില്ലേ ?

അബസ്വരം :
ലൗവ്‌ ജിഹാദ്‌ മുതൽ വ്യാജ ഏറ്റുമുട്ടൽ വരെ പ്രചരിപ്പിച്ച മാധ്യമ നപുംസകങ്ങളും, അത് വിശ്വസിച്ച ഒരു രാജ്യവുംഅല്ലേ ഇവിടെ ഉള്ളത്‌ !
അപ്പോൾ ആദ്യം ഈ സംശയങ്ങൾ അല്ലേ ദൂരീകരിക്കപ്പെടേണ്ടത്‌ ?

                                                                     1033
                                                                     ******
11.07.2016
സാക്കിർ നായിക്കുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ, അവതാരകരടക്കം ഉന്നയിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്‌.

"സാക്കിർ മറ്റു മതങ്ങൾ തെറ്റാണ്‌ എന്ന്‌ സ്ഥാപിക്കുന്നു. ഇസ്ലാം വിശ്വാസം മാത്രമാണ്‌ ശരി എന്ന് പറയുന്നു. മറ്റു മതങ്ങൾ ദൈവീകമല്ല എന്ന് പറയുന്നു." - തുടങ്ങിയ ചില കാര്യങ്ങൾ ഇവർ ഉയർത്തുന്നു.

ഒരു കാര്യം ചോദിക്കട്ടെ !

"എല്ലാ മതങ്ങളും ഒരു പോലെ ശരി" എന്ന് സ്ഥാപിക്കാൻ ആണോ ഒരു മതത്തിന്റെ പണ്ഡിതൻ സംവാദങ്ങളിൽ ഏർപ്പെടുക ?

അതോ തന്റെ വിശ്വാസം ആണ്‌ ശരി എന്ന് സ്ഥാപിക്കാനോ ?

സാക്കിർ നായിക്ക്‌ പറയുന്നത്‌ ശരിയല്ല എങ്കിൽ, അത്‌ കാര്യ - കാരണ സഹിതം വിശദീകരിച്ച്‌ കൊടുക്കുകയല്ലേ ഇത്തരക്കാർ ചെയ്യേണ്ടത്‌ ?

അല്ലാതെ "സാക്കിർ അത്‌ തെളിയിക്കരുത്‌, അങ്ങിനെ പറയരുത്‌" എന്നൊക്കെ പറയുകയാണോ ചെയ്യേണ്ടത്‌ ?

മതസൌഹാര്‍ദ്ദ യോഗങ്ങളില്‍ കേള്‍ക്കുന്ന രസകരമായ ഒരു കാര്യമുണ്ട്.
ക്രിസ്തുമതത്തിന്റെ പ്രതിനിധിയും, ഹിന്ദുമതത്തിന്റെ പ്രതിനിധിയും, ഇസ്ലാം മതത്തിന്റെ പ്രതിനിധിയും മൈക്ക എടുത്ത് പറയും - "എല്ലാ മതങ്ങളും ഒന്നാണ്, എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്നത് ഒരേ ആശയമാണ്. എല്ലാം നന്മയാണ്‌."
എന്നാല്‍ ഇങ്ങനെ പ്രസംഗിക്കുന്ന ഇസ്ലാം നേതാവിനോട് "എല്ലാ മതങ്ങളും ഒന്നാണ് എങ്കില്‍ നിങ്ങള്‍ക്ക് മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയാവാന്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ ആയി മത പരിവര്‍ത്തനം നടത്തിക്കൂടേ ? എല്ലാ മതങ്ങളും ഒരുപോലെ ശരിയാണ്‌ എന്ന് വിശ്വസിക്കുന്നവർക്ക്‌ അതിലെന്ത്‌ ബുദ്ധിമുട്ട്‌ ആണുള്ളത്‌ ?" എന്ന് ചോദിച്ചാല്‍ മൂപ്പര്‍ ഉരുളും.

ഇതേ ചോദ്യം മറ്റു മത പ്രതിനിധികളോട് ചോദിച്ചാല്‍ അവരും ഉരുളും.

എല്ലാ മതങ്ങളും ഇന്ന് സഞ്ചരിക്കുന്നത് ഒരേ പാതയിലാണ് എന്ന് മതത്തെ മനസ്സിലാക്കുന്ന ആരും വിശ്വസിക്കില്ല എന്നതാണ് വാസ്തവം. ഓരോ മതത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തന്നെയാണ് ഉള്ളത്.
ഇടയില്‍ ചില സാമ്യങ്ങള്‍ തോന്നിയേക്കാം എന്ന് മാത്രം.

ഓരോ മത വിശ്വാസിയും തനിക്ക് ശരി എന്ന് തോന്നുന്ന മതത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതുതന്നെയാണ് വേണ്ടതും. തനിക്ക് ശരി എന്ന് തോന്നുന്നതില്‍ വിശ്വസിക്കുക, പറയുക.

അപ്പോൾ മതപ്രചാരണം അനുവദിക്കുന്ന ഒരു നാട്ടിൽ ഒരാൾക്ക്‌ സ്വന്തം മതത്തിന്‌ മറ്റു മതങ്ങളിൽ നിന്നുള്ള ഗുണം പറയാനുള്ള സ്വാതന്ത്ര്യവും, അവകാശവും ഉണ്ടായിരിക്കണം.

"അത്‌ പറയാൻ പാടില്ല"എന്ന് പറയുന്നവർ സ്വന്തം മതത്തിന്റെ പോരായ്മകൾ വെളിപ്പെടുമോ എന്ന് ഭയക്കുന്നവരും, കണ്ണടച്ച്‌ ഇരുട്ടാക്കാൻ ശ്രമിക്കുന്നവരും ആണ്‌.

യു ഡി എഫിന്റെ പോരായ്മകൾ എൽ ഡി എഫുകാർ പറയുകയും പ്രചരിപ്പിക്കുകയും ചെയ്താൽ അത്‌ അസഹിഷ്ണുതയും, ഭീകരതയും, തീവ്രവാദവും ആയി വ്യാഖ്യാനിക്കപ്പെടുമോ ?

വിവിധ രാഷ്ട്രീയ കക്ഷികളില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാം ആ വൈരുദ്ധ്യങ്ങള്‍ പുലര്‍ത്തുംമ്പോഴും സൗഹൃദം പങ്കിടുന്നില്ലേ ?

ആ വിശ്വാസ വൈരുദ്ധ്യങ്ങളില്‍ ഉറച്ചുനിന്നു കൊണ്ട് തന്നെ മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവർക്ക്‌ അതിനും സ്വാതന്ത്ര്യം ഉണ്ട്‌ എന്ന് മനസ്സിലാക്കുക.

അബസ്വരം :
അല്ലാതെ 3+1=5+7=6+1 എന്ന തരത്തില്‍ വിഡ്ഢിത്തം പറഞ്ഞുകൊണ്ടല്ല മത സൗഹാർദ്ദമോ, മത സംവാദമോ, മത പ്രചാരണമോ നടത്തേണ്ടത്‌ എന്ന് അന്തി ചർച്ചയിലെ ഉണ്ണാക്കന്മാർ ആദ്യം മനസ്സിലാക്കണം.

                                                                     1034
                                                                     ******
12.07.2016
"ഭീകരതക്ക്‌ മതമില്ല. മുസ്ലിംങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ അനുവദിക്കില്ല." - പിണറായി വിജയൻ.

അബസ്വരം :
അതെ. അത്‌ ശരിയാണ്‌ സഖാവേ.
മതം ഉണ്ടായിട്ടല്ലല്ലോ ടി.പി.ചന്ദ്രശേഖരനെ ഭീകരമായി വധിച്ചത്‌.
ഭീകരമായി വധിക്കാൻ വന്ന ഇന്നോവയിൽ 'മാഷ അല്ലാഹ്‌' സ്റ്റിക്കർ ഒട്ടിച്ചിരുന്നു എങ്കിലും അത്‌ 'മുസ്ലിംങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുക' എന്ന നിയ്യത്തിൽ ആയിരുന്നില്ലല്ലോ !!


                                                                     1035
                                                                     ******
12.07.2016
"ഐ.എസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇസ്‌ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായകിന് മഹാരാഷ്ട്ര ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റിന്റെ ക്ലീന്‍ചിറ്റ്. നായികിനെതിരെ നിലവില്‍ കേസുകളൊന്നുമില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയല്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നായിക് ഇന്ത്യയില്‍ വെച്ചും പുറത്തും നടത്തിയ പ്രഭാഷണങ്ങളുടെ യൂട്യൂബ് വീഡിയോയും മറ്റു സംസ്ഥാനങ്ങളുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചെങ്കിലും പ്രകോപനപരമായ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഭീകരതയുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിനെതിരെ ലഭിച്ചിട്ടില്ല, നായികിനെതിരെ ആരോപിക്കുന്നത് പോലെ താലിബാനേയോ, ബിന്‍ലാദനേയോ പിന്തുണക്കുന്ന രീതിയിലുള്ള പ്രത്യക്ഷമായോ, പരോക്ഷമായോ ഒരും തെളിവും ലഭിച്ചിട്ടില്ല." - ദ ഹിന്ദു.

അബസ്വരം :
പത്രത്തിന്റെ പേര്‌ "ദ ഹിന്ദു" എന്നാണ്‌.
അല്ലാതെ "ദ ഇസ്ലാം" എന്നല്ല.

                                                                     1036
                                                                     ******
13.07.2016
സാക്കിർ നായിക്കിനെതിരെ എയർ ടൈം ചിലവാക്കുന്ന ചാനലുകളോടും, പത്രങ്ങളോടും ഒരു ചോദ്യം.

'സാക്കിർ നായിക്ക്‌ തീവ്രവാദം പ്രചരിപ്പിക്കുന്നു" എന്ന് നിങ്ങൾ വിശ്വസിക്കുന്ന പ്രസംഗങ്ങളുടെ പൂർണ്ണ രൂപം നിങ്ങളുടെ ചാനലിലൂടെ ടെലിക്കാസ്റ്റ്‌ ചെയ്യാനോ, പത്രത്തിൽ പ്രസിദ്ധീകരിക്കാനോ നിങ്ങൾ തയ്യാറുണ്ടോ ?

സക്കീർ നായിക്ക്‌ പ്രചരിപ്പിക്കുന്ന തീവ്രവാദം കൃത്യമായി നാട്ടുകാരെല്ലാം അറിഞ്ഞാൽ മൂപ്പരെ വെറുക്കപ്പെട്ടവനായി മുദ്രകുത്താൻ എളുപ്പമല്ലേ ?

തയ്യാറുണ്ടോ "പ്രമുഖ" ചാനലുകളേ ?
"പ്രമുഖ" പത്രങ്ങളേ ?

അബസ്വരം :
സുനാപ്ലി ഉറപ്പുള്ള ഒരു "പ്രമുഖ" ചാനലോ, പത്രമോ ഉണ്ടോ ?

                                                                     1037
                                                                     ******
14.07.2016
മലപ്പുറം ജില്ലയിൽ നിന്നും ഏകദേശം 150 കിലോ മീറ്റർ മാത്രം അകലെയുള്ള കണ്ണൂർ എന്ന പ്രദേശത്ത്‌ നടന്ന രണ്ട്‌ കൊലപാതകങ്ങളിലും, ബംഗ്ലാദേശ്‌ ആക്രമണത്തിന്‌ ശേഷം ഞാൻ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ആദ്യത്തെ കൊലക്കുള്ള പ്രതികാരമായാണ്‌ രണ്ടാമത്തെ കൊലനടന്നത്‌ മുഖ്യനടക്കം പറഞ്ഞ സ്ഥിതിക്ക്‌, ആദ്യത്തെ കൊല നാട്ടുകാരെ അറിയിക്കുകയും, അതുവഴി രണ്ടാമത്തെ കൊലക്ക്‌ സഹചര്യം ഒരുക്കുകയും ചെയ്ത മാധ്യമങ്ങളെ നിരോധിക്കണം എന്നും ഇതിനാൽ ഞാൻ ആവശ്യപ്പെടുന്നു.

അതുപോലെ നാഷണൽ ജിയോഗ്രഫിക്ക്‌ ചാനലിൽ മാനിനെ സിംഹം പിടിക്കുന്നത്‌ കണ്ട എന്റെ വീട്ടിലെ ബീരാൻ എന്ന പൂച്ച, ഇന്നലെ അതേ സ്റ്റൈലിൽ സാധുവായ ശശാങ്കൻ എന്ന എലിയെ കൊലപ്പെടുത്തി ഭക്ഷിച്ചു. ബീരാന്‌, ശശാങ്കനെ മൃഗീയമായി കൊല്ലാൻ പ്രേരണയായത്‌ നാഷണൽ ജിയോഗ്രഫിക്ക്‌ ചാനൽ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങൾ ആയതിനാൽ, ആ ചാനൽ രാജ്യത്തുടനീളം നിരോധിക്കണം എന്നും ഞാൻ ആവശ്യപ്പെടുന്നു.

അബസ്വരം :
ഗാന്ധി വധത്തിനും, വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണത്തിനും, ഗുജറാത്ത്‌ കലാപത്തിനും, ബംഗ്ലാദേശ്‌ ആക്രമണത്തിനും ശേഷം ഞാൻ ഇട്ട ഈ പോസ്റ്റ്‌ പരമാവധി ലൈക്കും, കമന്റും, ഷെയറും തന്ന് കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കണം എന്ന് മലപ്പുറം ജില്ലയിൽ നിന്നും ഞാൻ ആവശ്യപ്പെടുന്നു.
അല്ലാഹു അക്ബർ.

                                                                     1038
                                                                     ******
14.07.2016
"സാക്കിർ നായിക്കിന്റെ തല വെട്ടുന്നവർക്ക്‌ 50 ലക്ഷം രൂപ നൽകും." - സ്വാധി പ്രാച്ചി.

ചിലർക്ക്‌ ഭാഗ്യം വരുക എപ്പോഴാണെന്ന് പറയാൻ കഴിയില്ല. സാക്കിർ നായിക്കിന്റെ തല വെട്ടി സുന്നത്ത്‌ കഴിച്ചത്‌ ഒസ്സാൻ ആയാലും ഡോക്ടർ ആയാലും ഇപ്പോൾ ആ ചങ്ങായിക്ക്‌ വന്ന ഓഫർ നോക്കിക്കേ !

ഇതാണ്‌ പറയുന്നത്‌, ചില പണികൾക്ക്‌ അർഹിക്കുന്ന കൂലി ലഭിക്കാൻ കുറച്ച്‌ കാലം പിടിക്കും എന്ന് !

എന്തായാലും സാക്കിറിന്റെ സുന്നത്ത്‌ കഴിച്ച ആ മഹാനെ കണ്ടെത്തി സ്വാധി പ്രാച്ചി ഈ തുക കൈമാറും എന്ന് പ്രതീക്ഷിക്കുന്നു.

അബസ്വരം :
ഇനി ഇപ്പൊ മ്മടെ സുന്നത്ത്‌ കഴിച്ച ഒസ്സാനെ കണ്ടാൽ മൂപ്പർക്ക്‌ ഉണ്ടാവും ഒരു കോപ്പിലെ നോട്ടം. "തന്റെ ഒക്കെ ഓഞ്ഞ സാധനത്തിന്റെ തല വെട്ടിയിട്ട്‌ ആയിരം രൂപ തികച്ച്‌ തന്നോടാ" എന്ന മട്ടിൽ !

                                                                     1039
                                                                     ******
15.07.2016
പിണറായി വിജയൻ മുതൽ സാന്റിയാഗോ മാർട്ടിന്‌ വരെ നിയമോപദേശം കൊടുക്കുന്ന ദമോദരൻ വക്കീലിനെ കാണുമ്പോൾ ചോദിക്കാൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചോദ്യം :
"അല്ല വക്കീലേ, ഇങ്ങൾ കള്ളന്മാർക്ക്‌ മാത്രം നിയമോപദേശം നൽകാനാണോ നിയമം പഠിച്ചത്‌ ?"

അബസ്വരം :
കള്ളന്മാരുടെ വിശ്വസ്തസ്തസ്ത വക്കീൽ !


                                                                     1040
                                                                     ******
16.07.2016
സ്വന്തം സമുദായത്തിന്‌ മേൽ അസഹിഷ്ണുതയും, മാധ്യമ വിചാരണയും കുതിര രോമത്തിൽ തൂങ്ങിക്കിടന്ന ഡെമക്ലീസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുമ്പോൾ, ആ സമുദായാംഗങ്ങൾ പരസ്പരം കൊല്ലുന്ന തിരക്കിലായിരുന്നു മക്കളേ,
കൊല്ലുന്ന തിരക്കിലായിരുന്നു.

അബസ്വരം :
കുറ്റ്യാടിയിൽ ലീഗിന്‌ ഒരു രക്തസാക്ഷിയെ കിട്ടി. കൈവെട്ടുകാർക്ക്‌ ഒരു ജീവനും കിട്ടി.
സമുദായത്തിന്‌ ചീത്തപ്പേരും കിട്ടി.
ആത്യന്തികമായ നഷ്ടം നസ്‌റുദ്ദീനും, ഓന്റെ വീട്ടുകാർക്കും മാത്രം !


                                                                     1041
                                                                     ******
17.07.2016
തുർക്കി മക്കളേ, പൊളിച്ചു.

അട്ടിമറിക്ക്‌ ശ്രമിച്ച തുർക്കി പട്ടാളക്കാരിൽ വല്ലവർക്കും പഞ്ഞിക്കിടൽ അവാർഡ്‌ കിട്ടാതെ പോയിട്ടുണ്ടെങ്കിൽ അവർ എത്രയും പെട്ടന്ന് ജനകീയ കമ്മറ്റി ഓഫീസുമായി ബന്ധപ്പെട്ട്‌ സമ്മാനം ഏറ്റുവാങ്ങേണ്ടതാണ്‌.

അബസ്വരം :
ഭരണകൂടങ്ങൾക്ക്‌ എതിരെ പോരാടുന്നത്‌ മാത്രമല്ല, ജനകീയ ഭരണകൂടങ്ങളെ നിലനിർത്താനായി പോരാടുന്നതും വിപ്ലവമാണ്‌.


                                                                     1042
                                                                     ******
18.07.2016
കാശ്മീരികളെ കൊല്ലുകയും, പെല്ലറ്റ്‌ കൊണ്ട്‌ തലോടി ജീവഛവങ്ങൾ ആക്കുകയും ചെയ്യുന്ന പട്ടാള നടപടി മനുഷ്യത്വരഹിതവും അപലപനീയവും ആണ്‌.

കാശ്മീരി ജനതക്ക്‌ സംരക്ഷണം നൽകേണ്ട ഭരണകൂടങ്ങൾ ജനതയുടെ അന്തകരാവരുത്‌.

"കാശ്മീരിന്റെ മണ്ണ്‌ മതി, ജീവൻ വേണ്ട" എന്നതാണ്‌ ഭരണകർത്താക്കളുടെ നിലപാട്‌ എങ്കിൽ, ആ നിലപാടിനെ പുഛിച്ച്‌ തള്ളിക്കൊണ്ട്‌, അതിനെതിരെ ജനകീയ പ്രതിരോധം തീർക്കേണ്ടിയിരിക്കുന്നു.

സ്വന്തം അവകാശങ്ങൾക്കായി പൊരുതിയ ഇന്ത്യൻ ജനത, ഒരു കാലത്ത്‌ ബ്രിട്ടീഷ്‌ പട്ടാളക്കാരുടെ മുന്നിൽ തീവ്രവാദികളും, ഭീകരവാദികളും ആയിട്ട്‌ തന്നെയായിരുന്നു മുദ്രകുത്തപ്പെട്ടിരുന്നത്‌. ബ്രിട്ടന്റെ ആസനം നക്കികളായ മാധ്യമങ്ങളും അത്തരത്തിലായിരുന്നു പ്രചാരണം നൽകിയിരുന്നത്‌ എന്ന വസ്തുത നാം മറക്കരുത്‌.

അബസ്വരം :
കാശ്മീരിലെ നിരപരാധികളായ ജീവനുകൾക്ക്‌ ഐക്യദാർഢ്യം.

                                                                     1043
                                                                     ******
18.07.2016
പൂമുഖവാതില്‍ക്കല്‍ ഉപദേശം വിളമ്പുന്ന
കാസ്ട്രങ്കിളാകുന്നു വി എസ്‌
ദു:ഖത്തിന്‍ മുള്ളുകള്‍ കാബിനെറ്റ്‌ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു വി എസ്‌

എത്ര കിട്ട്യാലും ആക്ര വറ്റാത്തൊരു
അധികാര മോഹിയാ വി എസ്‌
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
ഉപദേശദാനേശ്വരൻ വി എസ്‌

ഭൂമിയേക്കാളും ആഗ്രഹമുള്ള സൗഭാഗ്യ ദേവനാണെപ്പോഴും വി എസ്‌
പാർട്ടിയേക്കാളും വലുതായ സൗഭാഗ്യ ദേവനാണെപ്പോഴും വി എസ്
പിണറായി സ്മിതങ്ങളാൽ നീറും മനസ്സിനെ കാബിനെറ്റ്‌ ചാർത്തുന്നു വി എസ്‌

അബസ്വരം :
കാബിനെറ്റ്‌ കറിവേപ്പിലക്ക്‌ സമർപ്പിതം.

                                                                     1044
                                                                     ******
19.07.2016
ചില ചിന്തകൾ പങ്കുവെക്കട്ടെ !

ലോകാവസാനത്തിന്‌ മുന്നോടിയായി മെഹ്ദി ഇമാം വരുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്‌.

മുസ്ലിം ലോകം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു കാലത്ത്‌ ആയിരിക്കും ഇമാം മെഹ്ദി വരുക എന്നത്‌ അതിന്റെ ഭാഗമാണ്‌. മാത്രമല്ല മെഹ്ദി വരുന്നതിന്റെ സൂചനയായി ആ വർഷം റംസാനിൽ സൂര്യ ഗ്രഹണവും, ചന്ദ്രഗ്രഹണവും ഉണ്ടാകും എന്നും സൂചനകൾ ഉണ്ട്‌.

ഇതിനോട്‌ അടുത്ത്‌ നിൽക്കുന്ന ഒരു പ്രവചനം ശാസ്ത്രലോകത്ത്‌ നിന്നും വന്നിരുന്നു. 2024 ൽ ആണെന്ന് തോന്നുന്നു, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും റംസാനിൽ ഉണ്ടാവുമെന്നാണ്‌ ആ പ്രവചനം.

ഏകദേശം കാര്യങ്ങൾ ആ വഴിക്കാണ്‌ നീങ്ങുന്നത്‌ എങ്കിൽ, വരും വർഷങ്ങളിൽ ഇസ്ലാം വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാവും.
പല രാഷ്ട്രങ്ങളിലും മുസ്ലിം വിരുദ്ധ വികാരവുമായി നടക്കുന്നവർ ഭരണത്തിലേറാൻ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ തന്നെ അമേരിക്കയിൽ ട്രംപ്‌ വിജയിക്കാൻ സാധ്യതയുണ്ട്‌ എന്നതാണ്‌ എന്റെ ഒരിത്‌. മാത്രമല്ല, ഇന്ത്യയിൽ അടുത്ത തിരഞ്ഞെടുപ്പിലും സംഘികൾ വിജയിച്ചാലും അത്ഭുതപ്പെടേണ്ടതില്ല !

ഇസ്ലാം ശത്രുക്കളായ ഐ എസ്‌ രക്തചൊരിച്ചിലുകൾ നടത്തുകയും, അതൊക്കെ ഇസ്ലാമിന്റെ അക്കൗണ്ടിലേക്ക്‌ വരവ്‌ വെക്കപ്പെടുകയും ചെയ്യുന്ന പരിപാടി കൂടുതൽ ശക്തമായി മാറാനും സാധ്യതയുണ്ട്‌.

എന്തൊക്കെയായാലും അടുത്ത 10 വർഷങ്ങൾ ലോക ചരിത്രത്തിൽ നിർണ്ണായകമായിരിക്കും. ഇസ്ലാമിനെതിരെ സമാനതകളില്ലാത്ത ആക്രമണവും, ആരോപണങ്ങളും ഈ കാലഘട്ടത്തിൽ നാം പ്രതീക്ഷിക്കണം.

അബസ്വരം :
ആ അവസ്ഥയിൽ നിന്നുള്ള മാറ്റമാവും ഇമാം മെഹ്ദിയിലൂടെ സംഭവിക്കുക.

                                                                     1045
                                                                     ******
19.07.2016
അതെ. രാഹുലിനോടൊപ്പം ഞാനും ആവർത്തിക്കുന്നു...!

മഹാത്മാഗാന്ധിയെ വധിച്ചതിൽ ആർ എസ്‌ എസ്സിന്‌ പങ്കുണ്ട്‌.
മഹാത്മാഗാന്ധിയെ വധിച്ചതിൽ ആർ എസ്‌ എസ്സിന്‌ പങ്കുണ്ട്‌.
മഹാത്മാഗാന്ധിയെ വധിച്ചതിൽ ആർ എസ്‌ എസ്സിന്‌ പങ്കുണ്ട്‌.

അബസ്വരം :
മാപ്പ്‌ പറയാൻ സൗകര്യം ഇല്ല സംഘികളേ ! വേണമെങ്കിൽ ഗാന്ധിയെ കൊന്നതിന്‌ നിങ്ങൾ മാപ്പ്‌ പറയൂ !!

                                                                     1046
                                                                     ******
20.07.2016
കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തിയത്‌ സത്യൻ ആയത്‌ കൊണ്ട്‌ മനോരോഗത്തിൽ ഒതുങ്ങി. മൂപ്പർ വല്ല കാക്കയോ, സാക്കിർ നായിക്കിന്റെ പ്രസംഗം കേട്ട്‌ പുതുതായി കാക്കയായ ആളോ ആയിരുന്നെങ്കിൽ വിഷം ഐ എസ്‌ മൂപ്പർക്ക്‌ എത്തിച്ച്‌ കോടുത്തത്‌ സിറിയയിൽ നിന്നാണോ, ഇറാക്കിൽ നിന്നാണോ എന്നതിനെ കുറിച്ച്‌ എൻ ഐ എ മുതൽ അന്യേഷിക്കുകയും, ചാനലുകളിൽ ചന്തി ചർച്ചയും വിധിയെഴുത്തും നടത്തി പൊടിപൂരം ആയേനേ !

അബസ്വരം :
ഈ മനോരോഗം എന്ന രോഗം ഇല്ലായിരുന്നെങ്കിൽ ഒരുപാടെണ്ണം കുടുങ്ങി പോയേന്നേ!!

                                                                     1047
                                                                     ******
21.07.2016
നിയമം പഠിച്ചവർ, നിയമ വ്യവസ്ഥയുടെ സംരക്ഷകരാവേണ്ടവർ, നിയമം കയ്യിലെടുത്ത്‌ തെരുവിൽ അഴിഞ്ഞാടുന്നത്‌ അത്യന്തം പരിതാപകരമായ കാര്യമാണ്‌.
ഒരു പിതാവ്‌ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊല്ലുന്നതിന്‌ തുല്യമായ കാര്യം.
അതുകൊണ്ട്‌ തന്നെ, നിയമ വ്യവസ്ഥയിൽ വിശ്വാസം പുലർത്താതെ, നിയമം കയ്യിലെടുക്കുന്ന അഭിഭാഷകർ ആ പണിക്ക്‌ യോജിച്ചവരല്ല. അതിനാൽ അക്രമം നടത്തിയ അഭിഭാഷകരുടെ റജിസ്ട്രേഷൻ ബാർ കൗൺസിൽ റദ്ദാക്കി, അവരെ അഭിഭാഷകവൃത്തി തുടരുന്നതിൽ നിന്ന് തടയണം.

അബസ്വരം :
ഗുണ്ടാപണിക്ക്‌ കറുത്ത കോട്ടിന്റെ ഡെക്കറേഷൻ വേണ്ട.

                                                                     1048
                                                                     ******
22.07.2016
മാധ്യമ പ്രവർത്തകർ എല്ലാം തികഞ്ഞവരൊന്നും അല്ല. എന്നാൽ അവരെ നാലാം ലിംഗക്കാർ എന്ന് വിളിക്കുന്ന നിയമം പഠിച്ച വക്കീലന്മാർ അവരേക്കാൾ തറകളാണ്‌ എന്നതിൽ സംശയമില്ല.

അതുകൊണ്ട്‌ തന്നെ മാധ്യമ പ്രവർത്തകരെ നാലാം ലിംഗക്കാർ എന്ന് വിളിക്കുന്ന വക്കീലന്മാർ അർഹിക്കുന്നത്‌ "അഞ്ചാം ലിംഗക്കാർ" എന്ന വിശേഷണം ആണ്‌.

കോടതി എന്നത്‌ വക്കീലന്മാരുടെ തറവാട്ട്‌ സ്വത്ത്‌ അല്ല എന്നും ചില പരട്ട വക്കീലന്മാർ തിരിച്ചറിയേണ്ടതുണ്ട്‌.

അബസ്വരം :
വക്കീലന്മാരുടെ സംഘടനക്ക്‌ ഇടുന്ന "ബാർ അസോസിയേഷൻ" എന്ന പേർ വളരെ അർത്ഥവത്തായി തോന്നുന്നത്‌ ഇപ്പോഴാണ്‌. മറ്റേ ബാറും, ഈ ബാറും തമ്മിലുള്ള സാമ്യം വളരെ അധികമാണ്‌ !

                                                                     1049
                                                                     ******
22.07.2016
കപാലി കാണാൻ കാശെറിഞ്ഞവർ ഗോവിന്ദയായി എന്നാണ്‌ പടം കണ്ടവരുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്‌.

ഫേസ്ബുക്കിൽ കപാലിയെ പറ്റി കണ്ട റിവ്യൂകളുടെ സാരാംശം ഇതിലുണ്ട്‌ -
"ആയിരംപേര്‍ മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് വെടി വച്ചാലും രജനിക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന സ്ഥിരം പല്ലവി ഈ ചിത്രത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. നെഞ്ചത്ത് അഞ്ചു ബുള്ളെറ്റ് തറച്ചു കയറിയ രജനീകാന്തിനു ഒന്നും സംഭവിച്ചില്ല. എന്നാല്‍ രജനികാന്ത് വച്ച വെടിയുടെ ഒരു ബുള്ളറ്റ് ചന്തിക്ക് കൊണ്ട വില്ലന്‍റെ കൂട്ടുകാരന്‍ ഇതാ കിടക്കുന്നു ചത്ത്‌ മലർന്നടിച്ച്‌."

അപ്പൊ ഇനിയുള്ള ഷോകൾക്കായി ബ്ലാക്കിൽ കാശ്‌ ഇറക്കി ടിക്കറ്റ്‌ വാങ്ങി കപാലിക്ക്‌ പോകാൻ നിൽക്കുന്ന എല്ലാ മണുകുണാഞ്ചന്മാർക്കും ആത്മഹത്യാശംസകൾ.

അബസ്വരം :
കപാലിക്ക്‌ സമം മോഡിയുടെ അഛാ ദിൻ.

                                                                     1050
                                                                     ******
25.07.2016
കാണാതായ വിമാനം, കാണാൻ സാധ്യതയുള്ള സ്ഥലത്ത്‌ കാണാത്തതിനാൽ, ആ വിമാനം സാക്കിർ നായിക്കിന്റെ പ്രസംഗം കേട്ട്‌ ഐ എസിൽ ചേരാൻ പോയതായി പ്രഖ്യാപിച്ച്‌ അന്യേഷണം ആ വഴിക്ക്‌ വിടണം.

അബസ്വരം :
നാടോടുമ്പോൾ നടുവെ പറക്കണം എന്നാണല്ലോ സിദ്ധാന്തം !
അതിപ്പൊ വിമാനമായാലും !!

അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക 


                                                                    

1 comment:

  1. 'സാക്കിർ നായിക്ക്‌ തീവ്രവാദം പ്രചരിപ്പിക്കുന്നു" എന്ന് നിങ്ങൾ വിശ്വസിക്കുന്ന പ്രസംഗങ്ങളുടെ പൂർണ്ണ രൂപം നിങ്ങളുടെ ചാനലിലൂടെ ടെലിക്കാസ്റ്റ്‌ ചെയ്യാനോ, പത്രത്തിൽ പ്രസിദ്ധീകരിക്കാനോ നിങ്ങൾ തയ്യാറുണ്ടോ ?

    സക്കീർ നായിക്ക്‌ പ്രചരിപ്പിക്കുന്ന തീവ്രവാദം കൃത്യമായി നാട്ടുകാരെല്ലാം അറിഞ്ഞാൽ മൂപ്പരെ വെറുക്കപ്പെട്ടവനായി മുദ്രകുത്താൻ എളുപ്പമല്ലേ ?

    തയ്യാറുണ്ടോ "പ്രമുഖ" ചാനലുകളേ ?
    "പ്രമുഖ" പത്രങ്ങളേ ?

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....