Monday, August 01, 2016

അബസ്വര സംഹിത - ഇരുപതാം ഖണ്ഡം


അബസ്വരങ്ങള്‍ പ്രയാണം തുടരുന്നു....

                                                                     951
                                                                     *****
19.05.2016
മണ്ണാർക്കാട്‌ കാന്തപുരം അബൂബക്കർ തോറ്റു.

അബസ്വരം :
എന്നാലും ന്റെ മലക്കുകളേ ഉസ്താദിനിട്ട്‌ ഈ പണി പണിയണമായിരുന്നോ ?

                                                                     952
                                                                     *****
19.05.2016
ആര്യാടൻ !
ആരാടാ ?
എവിടെടാ ??

അബസ്വരം :
അങ്ങനെ ഒരു ചുൽത്താനെ പഞ്ഞിക്കിട്ട നിലമ്പൂരുകാർക്ക്‌ അഭിനന്ദനം.


                                                                     953
                                                                     *****
19.05.2016
കേരളത്തിൽ തോറ്റതിന്റെ പേരിൽ സഖാക്കള്‍ കോൺഗ്രസ്സുകാരെ പഞ്ഞിക്കിടരുത്‌ എന്ന് എ കെ ജി സെന്ററിൽ നിന്നും അറിയിക്കുന്നു. ബംഗാളിൽ കരയുമ്പോൾ കെട്ടിപ്പിടിക്കാൻ കോൺഗ്രസ്സുകാർ വേണം എന്നതിനാലാണ്‌ ഈ അറിയിപ്പ്‌.

അബസ്വരം :
ബംഗാളിൽ വീണ്ടാമതും ജനം സി പി എം മുന്നണിയെ പഞ്ഞിക്കിട്ടു.

                                                                     954
                                                                     *****
19.05.2016
പത്തനാപുരത്തും, പാലയിലും വിജയികൾക്ക്‌ വോട്ട്‌ ചെയ്തവർക്ക്‌ തലയിൽ നിന്ന് ചാണകം നീക്കാനുള്ള ചാണകക്ടമി സർജ്ജറി ചെയ്യണം.

അബസ്വരം :
ഉൾപ്പില്ലേ മന്തന്മാരേ ?

                                                                     955
                                                                     *****
19.05.2016
പി.സി.ജോർജ്ജിനോട്‌ ഒരു അഭ്യർത്ഥന :
താങ്കൾ കേരളത്തിൽ ആം ആദ്മിയെ നയിക്കണം.

അബസ്വരം :
എന്നാൽ അത്‌ കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാകും.


                                                                     956
                                                                     *****
19.05.2016
മണ്ണാർക്കാട്‌ കാന്തപുരത്തിന്റെ സ്ഥാനാർത്ഥിക്ക്‌ കിട്ടിയ 60838 വോട്ടുകളിൽ മനുഷ്യരുടെ വോട്ടെത്ര, മലക്കുകളുടെ വോട്ടെത്ര എന്ന് വേർ തിരിച്ച്‌ അറിയാൻ കഴിയുമോ ?

അറിയുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ്‌ തരണേ...

അബസ്വരം :
അറിയാൻ മണ്ടീട്ടാ മക്കളേ !!

                                                                     957
                                                                     *****
19.05.2016
വൈരുദ്ധ്യാത്മക ഭൗതികവാദം വിതരണം ചെയ്യുന്ന കമ്മ്യൂണിസത്തിന്റെ നേതൃത്വത്തിലുള്ള ഇടത്‌ ഭരണം വരരുത്‌ എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും ഉജ്ജ്വല വിജയം നേടിയ ഇടത്‌ മുന്നണിക്കും, പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നു.

അഞ്ചു വർഷം കൂടുമ്പോൾ ഭരണകർത്താക്കളെ മാറ്റുക എന്ന ശീലം മലയാളി ഒരിക്കൽക്കൂടി ആവർത്തിച്ചിരിക്കുന്നു.

ഈ തിരഞ്ഞെടുപ്പിൽ അത്ഭുതം കാണിച്ചത്‌ പി.സി.ജോർജ്ജ്‌ തന്നെയായിരുന്നു. മൂന്ന് മുന്നണികളേയും, എസ്‌ ഡി പി ഐ യുടെ പിന്തുണ ഭീഷണിയും അതിജീവിച്ച്‌ വിജയം നേടിയ പി സി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇനിയും ഭീഷണികളെ കൂസാത്ത, നട്ടെല്ല് വളക്കാത്ത ജനപ്രതിനിധിയായി തുടരാൻ അദ്ദേഹത്തിന്‌ കഴിയട്ടെ എന്നാശംസിക്കുന്നു.
നേമത്ത്‌ താമര വിരിഞ്ഞത്‌ ചില അപായ സൂചനകൾ നൽകുന്നു. ആ അപായ സൂചനയിൽ നിന്ന് പഠിക്കാൻ ബാക്കിയുള്ളവർക്ക്‌ കഴിയട്ടെ എന്നാഗ്രഹിക്കാം.

പാലയിലെ മാണിയുടെ വിജയം യഥാർത്ഥത്തിൽ പരാജയം തന്നെയാണ്‌. പാലായിലെ ജനങ്ങളുടെ വിവേകമില്ലായ്മയുടെ പരാജയം.
പത്തനാപുരത്തെ ജനങ്ങളുടെ അവസ്ഥയും ഇത്‌ തന്നെയാണ്‌.

എന്തായാലും അടുത്ത അഞ്ചു വർഷം കൊണ്ട്‌ പുതിയ സർക്കാർ പരമാവധി വെറുപ്പിക്കൽ നടത്താതിരിക്കും എന്ന് ആഗ്രഹിക്കാം.

പുതിയ ഇടതുപക്ഷ സർക്കാർ സോളാർ അഴിമതി നടത്തിയ ഉമ്മൻ ചാണ്ടിയേയും, ബാർ കോഴ വാങ്ങിയ മാണി, ബാബുവാദികളേയും ഉടനെ ജയിലിൽ എത്തിക്കും എന്നും പ്രതീക്ഷിക്കുന്നു.

അബസ്വരം :
എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ്‌ അധികാരം നേടിയ എൽ ഡി എഫ്‌ തിരഞ്ഞെടുപ്പ്‌ ഇനിയും വരും എന്നുകൂടി ഓർക്കുമല്ലോ !

                                                                     958
                                                                     *****
19.05.2016
"പ്രതിപക്ഷ നേതാവാകാനില്ല എന്ന് ഉമ്മൻ ചാണ്ടി വിശ്വസ്തരെ അറിയിച്ചു." - വാർത്ത.

അബസ്വരം :
വിശ്വസ്തർ അപ്പോഴേക്കും അത്‌ ചാനലിലെത്തിച്ചു. ബെർതെയല്ല മൂപ്പർ ഈ കോലത്തിലായത്‌. ഇങ്ങനത്തെ വിശ്വസ്തർ ഉണ്ടായിട്ടും ഈ കോലത്തിലല്ലേ ആയുള്ളൂ അല്ലേ ?

                                                                     959
                                                                     *****
20.05.2016
"മണ്ണാർക്കാട്‌ ഒഴിച്ച്‌ പിന്തുണച്ചവരെല്ലാം ജയിച്ചു" - കാന്തപുരം അബൂബക്കർ.

അപ്പൊ ശരിക്ക്‌ കാന്തപുരം അല്ലേ മുഖ്യമന്ത്രി ആവേണ്ടത്‌ ?
139 എം എൽ എ മാരുടെ പിന്തുണ ഇല്ലേ ?

അബസ്വരം :
എന്നാലും ഫഹയന്റെ തൊലിക്കട്ട്യേയ്‌ !!


                                                                     960
                                                                     *****
20.05.2016
നേമത്ത്‌ രാജേട്ടനെ സഹായിച്ചാൽ ബാക്കി എല്ലാ ഇടത്തും ബി ജെ പി തിരിച്ച്‌ സഹായിക്കും എന്ന് കോൺഗ്രസ്സ്‌ കണക്കുകൂട്ടുകയോ ധാരണ ഉണ്ടാക്കുകയോ ചെയ്തു.

എന്നാൽ നേമത്ത്‌ ബി ജെ പി ഉഷാറായി കോൺഗ്രസ്സിന്റെ സഹായം വാങ്ങി.
ബാക്കി ഇടങ്ങളിൽ പോയി പണി നോക്കാനും പറഞ്ഞു.

ഇതല്ലേ യഥാർത്ഥത്തിൽ സംഭവിച്ചത്‌ ??

അബസ്വരം :
അഴീക്കോട്‌ പോലും യു ഡി എഫിന്‌ ബി ജെ പി വോട്ടുകൾ കിട്ടിയിട്ടില്ല എന്ന് തന്നെയല്ലേ കണക്കുകൾ കാണിക്കുന്നത്‌ ?
                                                                     961
                                                                     *****
20.05.2016
"പിണറായി വിജയൻ മുഖ്യമന്ത്രി ആകും." - വാർത്ത.

പിണറായി വിജയന്‌ എന്റെ വ്യക്തിപരമായ പേരിലും, ലാവലിന്‌ കമ്പനിയുടെ പേരിലും, എസ്‌ കത്തിയുടെ പേരിലും, മാഷാ അല്ലാഹ്‌ സ്റ്റിക്കറൊട്ടിച്ച ഇന്നോവയുടെ പേരിലും ആശംസകൾ അറിയിക്കുന്നു.

അബസ്വരം :
നിയുക്ത പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്ചുതാനന്ദനും ആശംസകൾ. ക്രിയാത്മക പ്രതിപക്ഷ നേതാവായി പ്രവർത്തിക്കാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.


                                                                     962
                                                                     *****
20.05.2016
വനിതാ - ശിശുക്ഷേമ വകുപ്പ്‌ ഗണേഷ്‌ കുമാറിന്‌ തന്നെ ആവുമല്ലോ ല്ലേ ?

അബസ്വരം :
ഓരോരുത്തരും അർഹിക്കുന്ന വകുപ്പ്‌ കൈകാര്യം ചെയ്യട്ടെ !

                                                                     963
                                                                     *****
20.05.2016
"വി.എസ്‌.അച്ചുതാനന്ദൻ കേരളത്തിലെ ഫിഡൽ കാസ്ട്രോ." - സീതാറാം യെച്ചൂരി.

പക്ഷേ തൽക്കാലം മുഖ്യമന്ത്രിയാവാൻ ഫിഡൽ മാണ്ടാ ന്ന്.

അബസ്വരം :
വി എസ്സിനെ ഒപ്പം ഇരുത്തി നടത്തിയ ഈ ട്രോളൽ ബല്ലാത്ത ജാതി ട്രോളലായി എന്റെ യച്ചൂരീ !


                                                                     964
                                                                     *****
20.05.2016
ചേച്ചിയെ കാണിച്ച്‌ അനിയത്തിയെ കെട്ടിച്ചു.

അബസ്വരം :
ഇന്ത്യൻ ഫിഡൽ കാസ്ട്രോയുമായോ, അഭിനവ ഡാങ്കേയുമായോ ഈ പോസ്റ്റിനു ഒരു ബന്ധവും ഇല്ല.

                                                                     965
                                                                     *****
21.05.2016
"വി.എസ്‌.അച്ചുതാനന്ദൻ പടക്കുതിര." - സീതാറാം യെച്ചൂരി.

അബസ്വരം :
വിഗ്രഹം ചുമക്കുന്ന കഴുതയിൽ നിന്നും പടക്കുതിര പദവിയിലേക്ക്‌ വി എസ്സിനെ ഉയർത്തിയ യെച്ചൂരിക്ക്‌ നൂറ്‌ ചുകപ്പൻ അഭിനന്ദനങ്ങൾ.

                                                                     966
                                                                     *****
21.05.2016
"ഉപദേശം തരൂ... ഉപദേശം തരൂ..." എന്ന് പറഞ്ഞ്‌ ഒരുത്തൻ നടക്കുന്നുണ്ട്‌.
ആരും ഉപദേശം കൊടുക്കാൻ മറക്കേണ്ട.

അബസ്വരം :
കല്യാണം ശരിയാവുമ്പോൾ, അതുവരെ കല്യാണം മുടക്കാൻ നടന്നവരുടെ അടുത്ത്‌ നേരിട്ട്‌ ചെന്ന് കല്യാണത്തിന്‌ ക്ഷണിച്ച്‌ നേരത്തെ എത്താൻ പറയുന്ന ഒരു ചടങ്ങ്ണ്ടല്ലോ ല്ലേ ?

                                                                     967
                                                                     *****
21.05.2016
പല തരത്തിൽ ഉള്ള കറിവേപ്പിലകൾ കണ്ടിട്ടുണ്ട്‌. എന്നാൽ കാബിനെറ്റ്‌ റാങ്ക്‌ ഓഫർ ലഭിക്കുന്ന കറിവേപ്പിലയെ ആദ്യമായി കാണുകയാണ്‌.

അബസ്വരം :
പണ്ട്‌ ആരോ ആരേയോ അഭിസാരിക എന്ന് വിളിച്ചിരുന്നല്ലോ ! ല്ലേ ?
ഇപ്പൊ കിട്ടാനുള്ളത്‌ 4G യിൽ വരും

                                                                     968
                                                                     *****
22.05.2016
മൂന്ന് പ്രതിപക്ഷ നേതാക്കൾ ഉള്ള നിയമസഭ എന്ന നിലയിലായിരിക്കും ഈ നിയമസഭ ശ്രദ്ധിക്കപ്പെടുന്നത്‌.

വി.എസ്‌.അച്ചുതാനന്ദനും, പി.സി.ജോർജ്ജിനും പുറമേ യു ഡി എഫിന്റെ നോമിനി കൂടി വരുന്നതോടെ ഈ നിയമസഭ പ്രതിപക്ഷ നേതാക്കളാൽ അനുഗ്രഹീതമാവും.

അബസ്വരം :
ഏറ്റവും മികച്ച പ്രതിപക്ഷ നേതാവിന്‌ ഒരു ഗപ്പ്‌ കൂടി ഉണ്ടെങ്കിൽ സംഭവം ജോറാകും.


                                                                     969
                                                                     *****
23.05.2016
"സി പി എമ്മിന്‌ ദേശീയ പാർട്ടി പദവി നഷ്ടമാവും." - വാർത്ത.

അല്ലെങ്കിലും കേരളത്തിലും, ത്രിപുരയിലും മാത്രം ഓടുന്ന ഓട്ടോറിക്ഷക്ക്‌ നേഷണൽ പെർമ്മിറ്റ്‌ വാണ്ടല്ലോ !

അബസ്വരം :
വംശനാശം വരുന്ന കമ്യൂണിസ്റ്റ്‌ ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കാൻ കേരളത്തേയും, ത്രിപുരയേയും കമ്മ്യൂണിസ്റ്റ്‌ റിസർവ്വ്ഡ്‌ ഫോറസ്റ്റ്‌ ആയി പ്രഖ്യാപിച്ചാലോ ?


                                                                     970
                                                                     *****
23.05.2016
തോറ്റ സ്ഥാനാർത്ഥികളുടെ ശവമഞ്ചം ഉണ്ടാക്കുന്നതും കബറടക്കം നടത്തുന്നതും ഒക്കെ ചെയ്യുന്നത്‌ ചെറ്റത്തരമാണ്‌.
രാഷ്ട്രീയ പാപ്പരത്തമാണ്‌.

അബസ്വരം :
ഒരു വിജയം പോലും മാന്യമായി ആഘോഷിക്കാൻ അറിയാത്തവരോട്‌ സഹതാപം !
പുഛവും !!


                                                                     971
                                                                     *****
24.05.2016
മനുഷ്യർ തങ്ങളുടെ ജീവന്‌ ഭീഷണിയായി ദിനോസറുകളെ കാണുന്നത്‌ പോലെയാവും, ഉറുമ്പുകൾ മനുഷ്യരെ കാണുന്നത്‌.
തങ്ങളെ ചവിട്ടി മെതിക്കുന്ന ഭീകര ജീവിവർഗ്ഗമായി !!

അബസ്വരം :
ബുദ്ധി ജീവിയായോ ന്ന് ഒരു തംസയം.


                                                                     972
                                                                     *****
24.05.2016
എൽ ഡി എഫ്‌ മന്ത്രിമാരുടെ ലിസ്റ്റിന്റെ തീരുമാനത്തെ തുടർന്ന് ജാതി - മത സംഘടനകൾ കുരക്കാത്തത്‌ പിണറായി വിജയന്റെ കഴിവായി സഖാക്കൾ വ്യാഖ്യാനിച്ച്‌ നടക്കുന്നുണ്ട്‌.

എന്നാൽ ഇതിനു മറ്റൊരു വശം ഉണ്ട്‌ :

01. വെള്ളാപ്പള്ളി നടേശനായിരുന്നു ഇത്തരത്തിൽ സ്വരം ഉയർത്തിയ ഒരുത്തൻ. ഇതുവരെ ജയിക്കുന്നവരോടൊപ്പം കൂടി, "ഞമ്മിന്റെ പിന്തുണ കൊണ്ടാണ്‌ ജയിച്ചത്‌" എന്ന് കാച്ചുകയും, അധികാര വീതം വെപ്പിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ സ്വന്തം പാർട്ടിയുണ്ടാക്കി പൊട്ടി പാളീസായതോടെ വായ തുറക്കാൻ പറ്റാത്ത അവസ്ഥയിലായി മൂപ്പർ.
02. സുകുമാരൻ നായർ ആണ്‌ ഈ ഗണത്തിൽ വരുന്ന രണ്ടാമൻ. ഇത്തവണ തിരഞ്ഞെടുപ്പിന്റെ തുടക്കം തൊട്ടേ ഇയാൾ സൈലന്റ്‌ ആയിരുന്നു. ഇപ്പൊഴും അത്‌ തുടരുന്നു. തിരഞ്ഞെടുപ്പ്‌ ഫലം വന്ന ശേഷം ഉണ്ടായ ഒരു നിശബ്ദതയല്ല അത്‌.

03. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദത്തോടെ ആയിരുന്നു ഈ സന്തുലിതാ വിവാദം ഉടലെടുത്തത്‌. തങ്ങളിൽ നിന്ന് കളം മാറി പോയ മഞ്ഞളാംകുഴി അലി മന്ത്രി സ്ഥാനത്ത്‌ എത്താതിരിക്കാൻ സി പി എം തന്നെ ആയിരുന്നു ഈ പ്രചാരണത്തിന്‌ തുടക്കം കുറിച്ചതും, ചൂടും ചൂരും പകർന്നതും.

04. മുസ്ലിങ്ങൾക്ക്‌ ഒരു മന്ത്രിസഭയിൽ ഇത്രയെണ്ണം മന്ത്രിമാർ വേണം എന്ന ഒരു ആഗ്രഹവുമില്ല. അഞ്ചാം മന്ത്രി വേണം എന്നത്‌ മുസ്ലിം ലീഗ്‌ എന്ന രാഷ്ട്രീയ പാർട്ടിയുടെ ആവശ്യമായിരുന്നു. ലീഗ്‌ എന്ന പാർട്ടിയുടെ ആവശ്യം ഒരു സമുദായത്തിന്റെ ആവശ്യമാക്കി ചിത്രീകരിക്കാനാണ്‌ പ്രതിപക്ഷവും, മാധ്യമങ്ങളും ഉൾപ്പടെ ഉള്ളവർ അന്ന് ശ്രമിച്ചത്‌.

05. ഇപ്പോഴത്തെ മന്ത്രിസഭയിലും എല്ലാ വിഭാഗത്തിൽ നിന്നും ഉള്ളവർ ഉണ്ട്‌. അതു പോലെ മുസ്ലിം വിഭാഗത്തിൽ നിന്നും മറ്റുള്ളവർക്ക്‌ അസഹിഷ്ണുത തോന്നുന്ന തരത്തിൽ കൂടുതൽ മന്ത്രിമാർ ലിസ്റ്റിൽ ഇല്ല. അതുകൊണ്ട്‌ തന്നെ സന്തുലിതാവസ്ഥാ വിവാദം ഉയരുന്നില്ല.

06. തോൽവിയുടെ ഞെട്ടലിൽ നിൽക്കുന്ന കോൺഗ്രസ്സ്‌ ഇത്തരം വിഷയങ്ങളിൽ തലയിട്ട്‌ വിവാദം ഉണ്ടാക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല ഉള്ളത്‌ എന്നതും സന്തുലിത വിഷയം ചർച്ചയാവാതിരിക്കാൻ കാരണമാകുന്നു.

ഈ ഘടകങ്ങളാണ്‌ മന്ത്രി നിർണ്ണയത്തിൽ സാമുദായിക വിവാദങ്ങൾ ഉണ്ടാക്കാതിരിക്കാൻ കാരണം.

അല്ലാതെ തിരഞ്ഞെടുപ്പ്‌ വന്നപ്പോൾ സഭയിൽ പോയി അച്ചന്മാരുടെ കാല്‌ പിടിച്ച കൊടിയേരിയും, കാന്തപുരത്തിന്റെ തിണ്ണ നിരങ്ങിയ പിണറായിയാദികളും സാമുദായിക സംഘടനകളുടെ പിന്നാലെ പോകില്ല എന്ന ബഡായി അടിക്കുന്നതിൽ കാര്യമില്ല.

അബസ്വരം :
തിരഞ്ഞെടുപ്പ്‌ വന്നപ്പോൾ സാമുദായിക സംഘടനകളുടെ തിണ്ണ നിരങ്ങാൻ പോയവർ വല്യ ഡെക്കറേഷൻ അണിയേണ്ടതില്ല.

                                                                     973
                                                                     *****
25.05.2016
പ്രധാനമന്ത്രി മോഡിക്ക്‌ ഒപ്പം നിൽക്കാൻ തനിക്കാവും എന്ന് മുതല പിടുത്തത്തിലൂടെ തെളിയിച്ച പിണറായി സഖാവിന്‌ അഭിനന്ദനങ്ങൾ.

മുതലക്ക്‌ ശേഷം ദിനോസർ, ഭൂമിക്ക്‌ നേരെ വരുന്ന ധൂമകേതു, അന്യഗ്രഹ ജീവികൾ തുടങ്ങിയവയേയും വൈകാതെ പിണറായി പിടിക്കും എന്ന് പ്രതീക്ഷിക്കുന്നു.

അബസ്വരം :
കൊല്ലലിലും, തല്ലലിലും മാത്രമല്ല തള്ളലിലും മ്മൾ സഖാക്കൾ സംഘികൾക്ക്‌ പിന്നിലാവാൻ പാടില്ലല്ലോല്ലേ ?


                                                                     974
                                                                     *****
26.05.2016
വൈരുദ്ധ്യാത്മക യുക്തിവാദ പ്രകാരം പതിമൂന്നാം നമ്പർ കാറ്‌ ബർക്കത്തില്ലാത്തതും, ചാത്തന്റെ ബാധ ഏറ്റതും ആയതിനാൽ എനിക്ക്‌ വേണ്ട എന്ന് ഞാൻ സഗൗരവം പ്രതിജ്ഞ്യ ചെയ്യുന്നു.

അബസ്വരം :
അടിയും ഇടിയും വെടിയും കൊണ്ട,
ചോരപ്പുഴകൾ നീന്തിക്കടന്ന,
വിപ്ലവന്മാരെ ഞെട്ടിപ്പിക്കും,
നമ്പർ പതിമൂന്നേ,
നിനക്കായിരം ചുകപ്പനഭിവാദ്യങ്ങൾ !!


                                                                     975
                                                                     *****
26.05.2016
കൊലക്കേസ്‌ പ്രതികളായ ഇറ്റാലിയൻ നാവികർക്ക്‌ സ്വദേശത്തേക്ക്‌ മടങ്ങാൻ സാഹചര്യം ഒരുക്കിയ സംഘി സർക്കാർ, ലോകത്തിനു മുന്നിൽ അടിയറ വെക്കുന്നത്‌ ഇന്ത്യയുടെ ആത്മാഭിമാനം തന്നെയാണ്‌.

സോണിയാ ഗാന്ധി ഇറ്റലിക്കാരിയാണെന്ന് പരിഹസിച്ചിരുന്ന മോഡിയെ ഇന്ത്യൻ ജനത മറന്നിട്ടില്ല എന്ന കാര്യം സംഘികൾ ഓർക്കുമല്ലോ !

അബസ്വരം :
MODI - Murderer Of Democratic India


                                                                     976
                                                                     *****
27.05.2016
"എൽ ഡി എഫിന്റെ വിജയത്തിനു കാരണം ബി ജെ ഡി എസ്‌." - വെള്ളാപ്പള്ളി നടേശൻ.

ഇവന്റെ നാവ്‌ ഇത്ര തള്ള്‌ തള്ളിയിട്ടും വായിലെ പല്ല് എന്താണാവോ പുറത്തേക്ക്‌ തെറിക്കാത്തത്‌ ?

അബസ്വരം :
മോനേ നടേശാ... സത്യത്തിൽ തനിക്കെത്ര പിതാശ്രീമാരുണ്ട്‌ ??


                                                                     977
                                                                     *****
27.05.2016
"ഇസ്ലാം മത വിശ്വാസം അവസാനിപ്പിക്കാനും, മാർക്ക്സിസ്റ്റ്‌ നിരീശ്വരവാദത്തെ പിന്തുണക്കാനും ചൈനക്കാർക്ക്‌ പ്രസിഡന്റിന്റെ അന്ത്യശാസനം." - വാർത്ത.

തങ്ങൾക്ക്‌ ആധികാരിമായ ഭരണം കിട്ടിയാൽ ഇത്‌ തന്നെയാവും ഏതൊരു കമ്യൂണിസ്റ്റ്‌ സർക്കാരും ചെയ്യാൻ ആഗ്രഹിക്കുന്ന പ്രധാന കാര്യം. "മതമില്ലാത്ത ജീവനുകളിലൂടെ" ഈ ആഗ്രഹം അവർ കേരളത്തിലും പ്രകടിപ്പിച്ചതാണ്‌. മതങ്ങളെ ഇല്ലാതാക്കുക എന്നതാണ്‌ കമ്യൂണിസ്റ്റ്‌ ഫാസിസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഇത്‌ മനസ്സിലാക്കാതെ കുറേ മണകുണാഞ്ചന്മാർ ഞാൻ മുസ്ലിം ആയ കമ്യൂണിസ്റ്റ്‌ ആണ്‌, കൃസ്ത്യനായ കമ്യൂണിസ്റ്റ്‌ ആണ്‌, ഹിന്ദുവായ കമ്യൂണിസ്റ്റ്‌ ആണ്‌ എന്നൊക്കെ വെച്ച്‌ കാച്ചുന്നു.
യഥാർത്ഥത്തിൽ കമ്മ്യൂണിസം എന്തെന്നോ, തങ്ങളുടെ മതം എന്തെന്നോ മനസ്സിലാക്കാത്ത പൊട്ടന്മാരാണവർ.

അബസ്വരം :
കമ്യൂണിസ്റ്റ്‌ ഫാസിസം, സംഘി ഫാസത്തേക്കാൾ ഒട്ടും മികച്ചതല്ല.

                                                                     978
                                                                     *****
28.05.2016
കോൺഗ്രസ്സിന്‌ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്‌ നിർദ്ദേശിക്കാൻ കഴിയുന്ന ഏറ്റവും മോശം ചോയ്സുകളിൽ ഒന്നാണ്‌ സംഘി നോമിനി കൂടിയായ രമേഷ്‌ ചെന്നിത്തല.

കോൺഗ്രസ്സിന്‌ പരാജയത്തിൽ നിന്ന് പാഠം പഠിക്കുന്നതിനേക്കാൾ താൽപര്യം ഗ്രൂപ്പ്‌ കളിയിൽ തന്നെയാണ്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ നടപടി.

അഞ്ചുകൊല്ലം കൊണ്ട്‌ എൽ ഡി എഫ്‌ പരമാവധി വെറുപ്പിക്കൽ നടത്തുമെന്നും, 2021 ൽ വീണ്ടും മന്ത്‌ വലത്തേ കാലിലേക്ക്‌ വെക്കുമ്പോൾ മുഖ്യനാവാൻ ഈ പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തിലൂടെ കഴിയും എന്നും ചെന്നിത്തല കണക്ക്‌ കൂട്ടുന്നുണ്ടാവും.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ ഏറ്റവും യോഗ്യതയുള്ള കോൺഗ്രസ്സുകാരൻ വി.ഡി.സതീശൻ തന്നെയാണ്‌.

അബസ്വരം :
നന്നാവാൻ ഒരു ഉദ്ദേശ്യവും ഇല്ലല്ലേ കോൺഗ്രസ്സേ ?

                                                                     979
                                                                     *****
29.05.2016
മുല്ലപ്പെരിയാർ ഡാമിനെ ഒരു പ്രസ്താവനയിലൂടെ ശക്തിയുള്ളതാക്കി ശരിയാക്കിയ എൽ ഡി എഫ്‌ സർക്കാറിന്‌ അഭിനന്ദനങ്ങൾ.

ബലക്കുറവ്‌ ഇങ്ങനേയും ശരിയാക്കാല്ലേ ?

അബസ്വരം :
ഇത്തരത്തിലുള്ള ബുദ്ധിയുപദേശിക്കാൻ ഒരു കാബിനറ്റ്‌ റാങ്ക്ഡ്‌ ഫിഡൽ കാസ്ട്രോ ഉപദേശി ഇല്ലാതെ പോയതാണ്‌ ചാണ്ടിച്ചന്റെ പരാജയം.


                                                                     980
                                                                     *****
30.05.2016
കരിപ്പൂർ വിമാനത്താവളം എല്ലാത്തരത്തിലുമുള്ള വീമാനങ്ങൾക്കും ഇറങ്ങാൻ പാകത്തിൽ സുരക്ഷിതമാണ്‌ എന്നും, കൊച്ചി നഗരത്തിൽ റോഡ്‌ ബ്ലോക്കില്ല എന്നും, കേരളം മുഴുവൻ ആറുവരി പാതയുണ്ട്‌ എന്നും കൂടി പിണറായി വിജയൻ പറഞ്ഞാൽ അക്കാര്യങ്ങൾ കൂടി ശരിയായതായി പ്രഖ്യാപിക്കാമായിരുന്നു.

അബസ്വരം :
പിണറായി വിജയൻ വൈകാതെ "മല്ലു മോഡി" പട്ടം കരസ്ഥമാക്കും.

                                                                     981
                                                                     *****
30.05.2016
ഈ തിരഞ്ഞെടുപ്പിൽ മുന്നണികൾ ഉപയോഗിച്ച പരസ്യവാചകങ്ങളെ അനുകരിച്ച്‌ മതപ്രഭാഷണത്തിനുള്ള വിഷയങ്ങൾ തയ്യാറാക്കിയ ഒരു പോസ്റ്റർ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വളരെ അരോചകമായി തോന്നിയ ആ പോസ്റ്റർ ഷെയർ ചെയ്തപ്പോൾ "എന്താണ്‌ അതിൽ പ്രശ്നമുള്ളത്‌ ?" എന്നതാണ്‌ ചിലരുടെ ചോദ്യം. മാത്രമല്ല "ജനമനസ്സുകളിൽ പതിഞ്ഞ, കേരളം ചർച്ച ചെയ്ത വാചകങ്ങളെ അനുകരിക്കുന്നത്‌ നല്ലതല്ലേ ?" എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു.

കേരളം ചർച്ച ചെയ്ത, ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരുപാട്‌ സിനിമ ഡയലോഗുകളും ഉണ്ടായിരുന്നു. അത്‌ വെച്ചും പോസ്റ്ററടിച്ചാൽ കുഴപ്പം ഇല്ലല്ലോ ല്ലേ ?
"പോ മോനേ ദിനേശാ" എന്ന് പറയുമ്പോലെ "പോ മോനേ ഇബ്‌ലീസേ" എന്ന് വെച്ച്‌ പോസ്റ്റർ അടിച്ചൂടേ ?

"ഇരവഴഞ്ഞി അറബിക്കടലിനുള്ളതാണെങ്കില് കാഞ്ചന മൊയ്തീനുള്ളതാ" എന്ന ഡയലോഗ്‌ "ഇരവഴഞ്ഞി അറബിക്കടലിനുള്ളതാണെങ്കില് സ്വർഗ്ഗം മുസ്ലീമിന്‌ ഉള്ളതാ" എന്ന് വെച്ച്‌ പോസ്റ്റർ അടിച്ചൂടേ ? വല്ല കൊഴപ്പവും തോന്നുന്നുണ്ടോ ?
ഇതിനോട്‌ ഇക്കൂട്ടർ അനുകൂലിക്കുന്നുണ്ടോ ?

അബസ്വരം :
ഇംഗ്ലീഷ്‌ ഗ്രാമർ എടുത്ത്‌ ഹിന്ദിക്ക്‌ സൂട്ടാക്കാൻ നോക്കരുത്‌.

                                                                     982
                                                                     *****
31.05.2016
പിണറായി സർക്കാറിനെതിരെ വല്ല വിമർശനവും ഉന്നയിച്ചാൽ അപ്പോൾ സഖാക്കൾ മണ്ടിവരും. എന്നിട്ട്‌ ഒരു ഡയലോഗ്‌ ഉണ്ട്‌ : "എൽ ഡി എഫ്‌ സർക്കാർ അധികാരത്തിൽ വന്നതിൽ കുരുപൊട്ടുകയാണല്ലേ ?" -  എന്ന ഡയലോഗ്‌.

ഈ സഖാക്കളോട്‌ ഒന്നേ ചോദിക്കാനുള്ളൂ...!!

"സഖാക്കളുടെ കുരുവിന്‌ ബലക്ഷയം ഇല്ല, അതുകൊണ്ട്‌ ആ കുരുക്കൾ പൊട്ടില്ല എന്നും പിണറായി പ്രഖ്യാപിച്ചു അല്ല്യോ ?"

അബസ്വരം :
കഴിഞ്ഞ അഞ്ചു വർഷം ബലമില്ലാതെ, ദിവസവും പത്ത്‌ പ്രാവശ്യം പൊട്ടിയിരുന്ന കമ്മ്യൂണിസ്റ്റ്‌ കുരുക്കൾക്കും, മുല്ലപ്പെരിയാർ ഡാമിനോടൊപ്പം ബലം വെച്ചതിൽ സന്തോഷം അറിയിക്കുന്നു.

                                                                     983
                                                                     *****
01.06.2016
രാജഗോപാലിനെ സംസ്ഥാനം മുഴുവൻ കൊണ്ട്‌ പോയി ബി ജെ പിക്കാർ സ്വീകരണം കൊടുക്കുന്നുണ്ട്‌.

സംഭവം കണ്ടാൽ തോന്നും 140 മണ്ഡലങ്ങളിലും ജയിച്ചത്‌ രാജഗോപാൽ ആണെന്ന്.

ബെർതല്ല കാർന്നോമാര്‌ ഓരോ ചൊല്ലുകൾ ഉണ്ടാക്കി വെച്ചിരിക്കുന്നത്‌.

അബസ്വരം :
തൂറാത്തോൻ തൂറ്യപ്പൊ കിട്ടിയ തീട്ടം കൊണ്ട്‌ തെക്ക്‌ വടക്ക്‌ സവാരി ഗിരിഗിരി !

                                                                     984
                                                                     *****
01.06.2016
4 മണിവരെ യൂണിയൻ നേതാവായ പ്രഫസർ 4 മണിക്ക് തിരുവനന്തപുരം എഞ്ചിനിയർ കോളേജിലെ പ്രിൻസിപ്പളായി നിയമിതനായി.
5 മണിക്ക് പ്രിൻസിപ്പളായി വിരമിച്ചത്രേ !!

KGOA സംസ്ഥാന സെക്രട്ടറിയും,വിദ്യാഭ്യാസ മന്ത്രിയുടെ സുഹൃത്തുവുമായ പ്രഫസർ : ശശികുമാറാണ് ആ "ഭാഗ്യവാൻ"!!

അബസ്വരം :
മധുവിധു കാലത്ത്‌ തന്നെ കള്ളവെടി തുടങ്ങിയ "മല്ലു മോഡി" പിണറായി സർക്കാറിന്‌ നൂറ്‌ ചുകപ്പൻ അഭിവാദ്യങ്ങൾ !

                                                                     985
                                                                     *****
02.06.2016
രാവിലെ തന്നെ നല്ല യമണ്ടൻ പണി കിട്ടി.

ഒരു പ്ലഗിൽ നിന്നും ഒരു പിൻ കുത്തി വയർ എടുത്ത്‌ ഒരു ബൾബ്‌ ഫിറ്റ്‌ ചെയ്യാനുള്ള ഉത്തരവാദിത്വം ആയിരുന്നു ഇന്ന് ആദ്യം കിട്ടിയത്‌. വയറിന്റെ ഒരു തലയിൽ പിൻ ഫിറ്റ്‌ ചെയ്ത്‌, പ്ലഗിൽ കുത്തി. വയർ നീളം ശരിയാക്കി മുറിക്കാനുള്ള പണി തുടങ്ങിയപ്പോഴേക്കും നല്ല മുട്ടൻ ഷോക്ക്‌. വി എസിനു ഫിഡൽ കാസ്ട്രോ വിളി കേട്ടപ്പോൾ ഉണ്ടായ അതേ ഉൾപ്പുളകം മൂലം ഞെട്ടി മൂന്നടി പിന്നിലേക്ക്‌ ചാടി.

ഷോക്കിന്റെ ഷോക്ക്‌ തീർന്നപ്പോൾ ടെസ്റ്റർ എടുത്ത്‌ വയർ എന്റിൽ വെച്ചു. മുഖ്യമന്ത്രി സ്ഥാനം കിട്ടും എന്ന് ഉറപ്പായപ്പോൾ പിണറായി ചിരിച്ച ചിരിയുടെ അതേ ശോഭയോടെ ടെസ്റ്റർ പ്രകാശിക്കുന്നു.
പിന്നെ സ്വിച്ച്‌ ഓഫ്‌ അല്ലേ എന്ന് ഒന്നുകൂടി നോക്കി. അതെ സ്വിച്ച്‌ ഓഫ്‌ ആണ്‌. ഷൗക്കത്തിന്റെ റിസൾറ്റ്‌ അറിഞ്ഞ ആര്യാടനെ പോലെ സ്വിച്ച്‌ ഓഫായി കിടക്കുന്നു.

പിൻ പ്ലഗ്ഗിൽ നിന്നും ഊരി, ടെസ്റ്റർ വെച്ച്‌ നോക്കി. എന്നിട്ട്‌ വി എസ്‌ വോട്ട്‌ ചെയ്യുമ്പോൾ സുധാകരൻ എത്തി നോക്കിയ പോലെ മ്മൾ എത്തി നോക്കി. സ്വിച്ച്‌ ഓണാക്കിയാലും, ഓഫാക്കിയാലും ടെസ്റ്റർ ഒരു മണിക്കൂർ പ്രിൻസിപ്പളായ ശശികുമാറിനെ പോലെ സന്തോഷത്തോടെ ചിരിക്കുന്നു.

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് തോന്നിയത്‌ കൊണ്ട്‌, വെള്ളമെടുക്കാൻ കിണറ്റിലിറങ്ങിയ നികേഷിനെ സ്മരിച്ചുകൊണ്ട്‌ സ്വിച്ച്‌ ബോർഡ്‌ അഴിച്ചു. ഉള്ളിലെ കണക്ഷൻ നോക്കി. അതിൽ കണ്ട കാഴ്ച മനോഹരമായിരുന്നു.

ആ ബോർഡ്‌ ഫിറ്റ്‌ ചെയ്തവൻ, ന്യൂട്ടറിൽ സ്വിച്ച്‌ വെച്ച്‌, ഫേസ്‌ നേരെ പ്ലഗിന്‌ കൊടുത്തിരിക്കുന്നു.

പാവം പ്ലഗ്‌ പാലായിലെ വോട്ടിംഗ്‌ യന്ത്രങ്ങളെ പോലെ "എന്നെ പറഞ്ഞിട്ട്‌ എന്ത്‌ കാര്യം, ബോർഡ്‌ ഫിറ്റ്‌ ചെയ്തവനോട്‌ ചോദിക്ക്‌" എന്ന മട്ടിൽ ദയനീയമായി നോക്കി.

ഒടുവിൽ കണക്ഷനൊക്കെ ശരിയാക്കി, അത്‌ ഫിറ്റ്‌ ചെയ്ത ഇലക്ട്രീഷ്യനെ പൂഞ്ഞാർ സിംഹം മോഡലിൽ ഒന്ന് സ്മരിച്ചു.

അധികം ഉപയോഗിക്കാത്ത പ്ലഗ്‌ ആയതുകൊണ്ട്‌ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല.

എന്തായാലും എല്ലാവരും കറന്റുമായി കളിക്കുമ്പോൾ സ്വിച്ച്‌ ഓഫാക്കിയാൽ സപ്ലൈ നിൽക്കുന്നുണ്ട്‌ എന്ന് ഉറപ്പ്‌ വരുത്താൻ ശ്രദ്ധിക്കുക.

അബസ്വരം :
വലിയ അപകടം കൂടാതെ രക്ഷപ്പെടുത്തിയതിന്‌ അല്ലാഹുവിന്‌ സ്തുതി.

                                                                     986
                                                                     *****
03.06.2016
"ത്രിപുരയിലെ പാഠപുസ്തകങ്ങളിൽ നിന്ന് മഹാത്മാഗാന്ധിയേയും, സ്വാതന്ത്ര്യ സമര ചരിത്രത്തേയും കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കി. റഷ്യൻ, ഫ്രഞ്ച്‌ വിപ്ലവങ്ങളെക്കുറിച്ചും കാൾ മാർക്ക്‌സ്‌, അഡോൾഫ്‌ ഹിറ്റ്‌ലർ എന്നിവരെ കുറിച്ചും ത്രിപുരയിലെ പാഠപുസ്തകങ്ങളിൽ പഠിക്കാനുണ്ട്‌." - വാർത്ത.

ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിയെ ഒഴിവാക്കിയപ്പോൾ പൊങ്കാല അർപ്പിച്ചിരുന്ന കുട്ടി സഖാക്കളൊക്കെ ഇപ്പൊ എവിടെയാണാവോ ?

അബസ്വരം :
സംഘി ഫാസത്തേക്കാൾ ഒട്ടും പിറകിലല്ല കമ്യൂണിസ്റ്റ്‌ ഫാസിസം എന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.


                                                                     987
                                                                     *****
03.06.2016
ചില പെണ്ണുങ്ങൾക്ക്‌ ഒരു സൂക്കേട്‌ ഉണ്ട്‌.

നമ്മടെ കുട്ടിക്ക്‌ കെട്ട്യോൾ മുലപ്പാൽ കൊടുക്കുന്നത്‌ കണ്ടാൽ തോന്നുന്ന ഒരുതരം കൃമികടി.

എന്നിട്ട്‌ അവർ ഉപദേശം തുടങ്ങും. "രണ്ട്‌ വയസ്സ്‌ ആയില്ലേ? ഇനി നിർത്തിക്കൂടേ ? ഞാൻ എന്റെ കുട്ടിക്ക്‌ ഒന്നര വയസ്സിൽ നിർത്തിയിരുന്നു. കൂടുതൽ മുലയൂട്ടിയാൽ അത്‌ തള്ളക്ക്‌ കേടല്ല?" - തുടങ്ങിയ ചോദ്യങ്ങളിലൂടെയാണിവർ തുടങ്ങുക.

"പാൽ കൊടുത്താൽ തടി കുറയും, തടി കുറഞ്ഞാൽ ക്ഷീണിക്കും, ക്ഷീണിച്ചാൽ സൗന്ദര്യം പോകും" - എന്നൊക്കെ ഇവർ അങ്ങ്‌ ഉപദേശിച്ച്‌ തരിപ്പിൽ കയറ്റും.

പറച്ചിൽ കേട്ടാൽ തോന്നും, ഈ പറയുന്നവരുടെ മുല കുട്ടിക്കോ, എനിക്കോ പാൽ കുടിക്കാൻ കടം ചോദിച്ച്‌ ചെന്നതാണ്‌ എന്ന് !!

തടി കൂടുന്നതാണ്‌ ആരോഗ്യത്തിന്റെ രഹസ്യം എന്ന തെറ്റിദ്ധാരണയുമായി നടക്കുന്നവരോട്‌ എന്ത്‌ പറഞ്ഞിട്ടെന്ത്‌ !! തടി കൂടാൻ നൂറ്‌ രൂപ നേർച്ചയാക്കിയവരൊക്കെ, ഇപ്പൊ തടി കുറയാൻ പതിനായിരം രൂപ നേർച്ചയാക്കിക്കൊണ്ടിരിക്കുകയാണ്‌ എന്ന് ഇവറ്റകൾക്ക്‌ അറിയുമോ ??

കുഞ്ഞിന്‌ കൂടുതൽ മുലയൂട്ടിയതിന്റെ കാരണത്താൽ ഒരു അമ്മയുടേയും ആരോഗ്യം നശിച്ചിട്ടില്ല. ഒരമ്മയും മുലയൂട്ടിയതിനാൽ മരണപ്പെട്ടിട്ടില്ല.

മാത്രമല്ല മുലയൂട്ടൽ കാലയളവ്‌ ദീർഘിപ്പിച്ചാൽ അമ്മക്ക്‌ ബ്രെസ്റ്റ്‌ കാൻസർ, ഒവേറിയൻ കാൻസർ, ഓസ്റ്റിയോപോറൊസിസ്‌, യൂട്ടറൈൻ കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറയുമെന്ന്‌ പല ഗവേഷണങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നു.

കുട്ടികൾക്ക്‌ മുലപ്പാൽ കുടിക്കുന്നത്‌ കൊണ്ട്‌ ലഭിക്കുന്ന ഗുണഫലങ്ങൾ പ്രത്യേകം എടുത്ത്‌ പറയേണ്ടതും ഇല്ലല്ലോ !

കുട്ടികളോടുള്ള സ്നേഹം ഒരുപാട്‌ വിഷം പൊതിഞ്ഞ മിഠായികളോ, ചോക്ലേറ്റുകളോ, ഐസ്ക്രീമുകളോ വാങ്ങിക്കൊടുത്തുകൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്‌.


മുലപ്പാലിന്‌ നൽകാൻ കഴിയുന്നതിനേക്കാൾ വലിയൊരു സ്നേഹം കുട്ടികൾക്ക്‌ ലഭിക്കാനില്ല. കുട്ടികൾ ആ സ്നേഹം കഴിയുന്നത്ര സ്വന്തമാക്കട്ടെ ! അതിനെ പിന്തുണക്കുകയും പ്രോൽസാഹിപ്പിക്കുകയുമാണ്‌ തലക്ക്‌ വെളിവുള്ളവരും, കുട്ടിയോട്‌ ആത്മാർത്ഥമായ സ്നേഹം ഉള്ളവരും ചെയ്യേണ്ടത്‌.

അബസ്വരം :
നീ പോയി അമ്മിഞ്ഞ നുകർന്നോടാ മോനേ, മൂന്നര വയസ്സ്‌ വരെ മുലപ്പാലടിച്ച വാപ്പയാടാ പറയുന്നത്‌ !

                                                                     988
                                                                     *****
04.06.2016
വർണ്ണ വെറിയെ ഇടിച്ചിട്ട കറുത്തമുത്ത്‌ മുഹമ്മദലിക്ക്‌ ആദരാഞ്ജ്യലികൾ.

അബസ്വരം :
നാഥൻ അദ്ദേഹത്തേയും, നമ്മളേയും സ്വർഗ്ഗത്തിൽ ഒരുമിച്ച്‌ കൂട്ടട്ടെ....

                                                                     989
                                                                     *****
05.06.2016
ഒന്നുറക്കെ അമേരിക്കക്കാരനായ മുഹമ്മദലി എന്ന് പറഞ്ഞിരുന്നെങ്കിൽ,
മലയാളിയല്ല എന്നൊരു ഒരുസൂചന നൽകിയിരുന്നുവെങ്കിൽ,
തുടക്കത്തിലെ ആളുമാറിയല്ലോ എന്നൊന്ന് പിറുപിറുത്തിരുന്നെങ്കിൽ,
ആ ഫോണെങ്കിലും കട്ടാക്കിയിരുന്നുവെങ്കിൽ,
പതുക്കെ ഒന്ന് ഡിങ്കിലാബാ മുഴക്കിയിരുന്നെങ്കിൽ,
ഉണർന്നിരുന്നില്ലേ മന്ത്രി പുംഗവൻ ?
ഞങ്ങളുടെ മന്ത്രിക്ക്‌ മന്തൻ പട്ടം കിട്ടുമായിരുന്നോ ?

അബസ്വരം :
തിരുവഞ്ചൂരിന്‌ കൊടുത്താൽ ജയരാജൻ വാങ്ങിക്കും !

                                                                     990
                                                                     *****
05.06.2016
നാം ഒരിക്കൽ കൂടി പുണ്യ റമദാനിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു.

എല്ലാ പ്രിയർക്കും റംസാൻ ആശംസകൾ.

അബസ്വരം :
അല്ലാഹു സ്വീകരിക്കുന്ന തരത്തിൽ ഈ റംസാൻ പൂർത്തിയാക്കാൻ ഏവരേയും നാഥൻ അനുഗ്രഹിക്കട്ടെ...

                                                                     991
                                                                     *****
07.06.2016
"ചൈനയിൽ റംസാൻ വ്രതാനുഷ്ഠാനത്തിന്‌ വിലക്ക്‌. മുസ്ലിം ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകളോട്‌ പകൽ സമയവും തുറന്ന് പ്രവർത്തിക്കാൻ ഉത്തരവ്‌." - വാർത്ത.

കമ്മ്യൂണിസത്തിന്റെ രക്തത്തിലലിഞ്ഞ മതവിരുദ്ധ ഫാസിസത്തിന്റെ ഇത്തരം അസഹിഷ്ണുതാ ഭീകരതകൾ കേരളത്തിലെ "മുസ്ലിം സഖാക്കൾ" കേൾക്കുകയും അറിയുകയും ചെയ്യുന്നുണ്ടല്ലോ അല്ലേ ??

അബസ്വരം :
കമ്മ്യൂണിസം എന്നത്‌ ഞാനറിയും,
മഞ്ഞൾ പോലെ വെളുത്തിരിക്കും.


                                                                     992
                                                                     *****
08.06.2016
ചൈനയിലെ റംസാൻ വ്രതാനുഷ്ഠാന നിരോധനത്തെ തേയ്ച്ച്‌ മായ്ച്ച്‌ കളഞ്ഞ്‌, വെള്ള പൂശാൻ കുമ്മായ ബക്കറ്റുമായി സഖാക്കൾ നടക്കുന്നത്‌ കാണുമ്പോൾ സഹതാപമാണ്‌ തോന്നുന്നത്‌.

ചൈനയിൽ ഇഫ്താർ നടക്കുന്നതിന്റെ ഫോട്ടോ ആണ്‌ ഇവരുടെ പ്രധാന ആയുദ്ധം. അത്‌ ചാമ്പിയാണ്‌ വെള്ള പൂശലിനുള്ള കളം സഖാക്കൾ ഒരുക്കുന്നത്‌.
ഈ സഖാക്കൾ ആദ്യം ഒരു കാര്യ ഓർക്കണം.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ബീഫ്‌ നിരോധിച്ചപ്പോൾ "ഇന്ത്യയിൽ ബീഫ്‌ നിരോധനം" എന്നാണ്‌ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്‌. എന്നാൽ അതോടൊപ്പം തന്നെ ബീഫ്‌ നിരോധനത്തോടുള്ള പ്രതിഷേധ സൂചകമായി കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ബീഫ്‌ ഫെസ്റ്റ്‌ നടന്നിരുന്നു. അതിന്റെ ഫോട്ടോ ഇട്ട്‌, ഇന്ത്യയിൽ എവിടേയും ബീഫ്‌ നിരോധനം ഇല്ല എന്ന് വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ അത്‌ വസ്തുതാപരം ആകുമോ ? അതുപോലെ ബീഫ്‌ നിരോധനം ഇല്ലാത്ത ഇടങ്ങളിൽ ബീഫ്‌ കഴിക്കുന്ന ഫോട്ടോ ഇട്ടാൽ ഇന്ത്യയിൽ എവിടേയും ബീഫ്‌ നിരോധനം ഇല്ല എന്നാകുമോ ??

ചൈനയിലെ സിൻജിയാങ്ങിൽ ആണ്‌ സർക്കാർ ജീവനക്കാരും, വിദ്യാർത്ഥികളും, കുട്ടികളും റംസാൻ വ്രതം അനുഷ്ഠിക്കരുത്‌ എന്ന വിലക്കുമായി ഭരണകൂടം മുന്നോട്ട്‌ വന്നിട്ടുള്ളത്‌. പ്രമുഖ മാധ്യമങ്ങളായ ഖലീജ്‌ ടൈംസും, അൽ ജസീറയും ഒക്കെ ഇത്‌ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യുന്നു. അല്ലാതെ കേരളത്തിലെ "മ" പത്രങ്ങളിൽ മാത്രം വന്ന വാർത്ത അല്ല ഇത്‌.

റംസാൻ വ്രതം അനുഷ്ഠിക്കാൻ പരിശീലനം ലഭിക്കുന്നത്‌ കുട്ടിക്കാലത്താണ്‌. 8 - 9 വയസ്സിൽ തുടങ്ങി, 12 - 14 വയസ്സ്‌ ആകുമ്പോഴേക്കും റംസാനിലെ എല്ലാ വ്രതങ്ങളും അനുഷ്ഠിക്കാൻ കഴിയുന്ന തരത്തിലേക്ക്‌ കുട്ടികൾ പരിശീലിക്കപ്പെടുന്നു. ഒരു ദിവസം നോമ്പ്‌ നോറ്റാൽ നൽകുന്ന അഭിനന്ദനം മുതൽ ചെറിയ സമ്മാനങ്ങൾ വരെ ഈ പരിശീലനത്തിൽ നിർണ്ണായക ഘടങ്ങളാകുന്നു. കുട്ടികൾ വ്രതം അനുഷ്ഠിക്കുന്നത്‌ വിലക്കുക വഴി, കുട്ടികളെ അതിൽ നിന്നും അകറ്റി, ഭാവി തലമുറയെ ഇതിൽ നിന്നെല്ലാം അകന്നവരായി മാറ്റി എടുക്കുക എന്ന ഗൂഢലക്ഷ്യം ആണെന്ന്‌ തിരിച്ചറിയാൻ കവടി നിരത്തേണ്ടതില്ല.

കുറച്ച്‌ ദിവസങ്ങൾക്ക്‌ മുൻപ്‌ ചൈനീസ്‌ പ്രസിഡന്റ്‌, ഇസ്ലാം മത വിശ്വാസം അവസാനിപ്പിക്കണം എന്നും, മാർക്ക്സിസ്റ്റ്‌ നിരീശ്വരവാദത്തെ പിന്തുടരണം എന്നും ആഹ്വാനം ചെയ്തിരുന്നു. ഇതും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയായതാണ്‌. പ്രസിഡന്റിന്റെ വാക്കുകൾ പ്രതിഫലിപ്പിക്കുക അദ്ധേഹത്തിന്റേയും പാർട്ടിയുടേയും ഭരണകൂടത്തിന്റേയും നയങ്ങൾ തന്നെ ആവുമല്ലോ !

യഥാർത്ഥത്തിൽ ഇസ്ലാം മതത്തിന്റെ പൂർണ്ണ നിരോധനത്തിനു മുന്നോടിയായുള്ള ഘട്ടം ഘട്ടമായ കളം ഒരുക്കലിന്റെ തുടക്കമാണ്‌ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്‌ എന്ന് വിലയിരുത്തേണ്ടിവരും. ഒരു സുപ്രഭാതത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമല്ല ഈ നിരോധനം എന്ന് തിരിച്ചറിയാനുള്ള യുക്തി ഉള്ളവർ തന്നെയാണല്ലോ ചൈനയിലെ ഭരണം നിയന്ത്രിക്കുന്നത്‌.

അതുകൊണ്ട്‌ ചൈനയിൽ വല്ല ഇടത്തും ഇഫ്ത്താറോ, നോമ്പ്‌ തുറയോ നടക്കുന്നതിന്റെ ഫോട്ടോ ചാമ്പി, ചൈനയിൽ റംസാൻ വ്രത വിലക്കില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനു മുൻപ്‌ ഒന്ന് ഉള്ള ബുദ്ധി വെച്ച്‌ ചിന്തിക്കാൻ ശ്രമിക്കുക കേരള മുസ്ലിം സഖാക്കളേ.
ചിലപ്പോൾ ബോധം തെളിഞ്ഞേക്കാം.

അബസ്വരം :
കുമ്മായം പൂശിയാൽ ഇല്ലാതാക്കുന്നതല്ല കമ്യൂണിസത്തിന്റെ മതവിരുദ്ധ ഫാസിസം!

                                                                     993
                                                                     *****
09.06.2016
ഇനിയിപ്പൊ സെന്റ്‌ ജോർജ്ജ്‌ കുടയുടെ നാത്തൂന്റെ അമ്മായീടെ കൊച്ചമ്മേടെ മോളായി വരുമോ അഞ്ജു ജോർജ്ജ്‌ ?

അബസ്വരം :
അറിയാത്തവനും മൗനം ഭൂഷണം !

                                                                     994
                                                                     *****
10.06.2016
ഇന്നലെ നോമ്പ്‌ തുറക്ക്‌ ശേഷം മ്മൾ രാത്രി അടിച്ചത്‌ ദോശ, ചെറിയ ഉള്ളിയും, മുളക്‌ പൊടിയും, ഉപ്പും ഇട്ട്‌ അരച്ച്‌ വെളിച്ചെണ്ണ മിക്സാക്കിയ ചമ്മന്തിയും കൂട്ടിയാണ്‌.
ബാക്കിയുള്ളവർ പത്തിരിയും മട്ടനും പൂശുമ്പോൾ മ്മൾ ഇത്‌ പരീക്ഷിച്ചു. ഒരു വറൈറ്റി ഒക്കെ മാണ്ടേ ?!
സംഭവം തകർപ്പനാ. വയറിനും പരമ സുഖം.

അബസ്വരം :
താൽപര്യം ഉള്ളവർക്ക്‌ സൗജന്യമായി പരീക്ഷിക്കാം.
പാറ്റന്റ്‌ റജിസ്റ്റർ ചെയ്യുന്നത്‌ വരെ.

                                                                     995
                                                                     *****
11.06.2016
"അമൃത" എന്നത്‌ ഇനി മുതൽ "പ്രമുഖ" എന്നായിരിക്കും അറിയപ്പെടുക.

ഈ മാറ്റപ്രകാരം "അമൃതാനന്ദമയി" എന്നത്‌ "പ്രമുഖാനന്ദമയി" എന്ന് വായിക്കണം.
"പ്രമുഖ ആശുപത്രിയിൽ സ്വാമി ബലാൽസംഗം നടത്തി" എന്നത്‌ "അമൃതാ ആശുപത്രിയിൽ സ്വാമി ബലാൽസംഗം നടത്തി" എന്ന് വായിക്കപ്പെടണം.

മാധ്യമങ്ങൾക്ക്‌ നട്ടെല്ലിന്റെ സ്ഥാനത്ത്‌ വാഴപ്പിണ്ടിയെങ്കിലും ഉണ്ടാവുന്നത്‌ വരെ ഇങ്ങനെ ആയിരിക്കും.

അബസ്വരം :
വള്ളിക്കാവിലെ ഇടമണ്ണേൽ സുധാമണിയെ "അമ്മ" എന്ന് വിളിച്ച്‌ "അമ്മ" എന്ന പദത്തെ അവഹേളിക്കരുത്‌.

                                                                     996
                                                                     *****
11.06.2016
"മാമുക്കോയയെ ആസ്ത്രേലിയയിൽ മുസ്ലിം ആയതിന്റെ പേരിൽ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു." - വാർത്ത.

അബസ്വരം :
എല്ലാ രാജ്യങ്ങളോടും എനിക്ക്‌ പറയാനുള്ളത്‌.
ഞാൻ ഇസ്ലാം മത വിശ്വാസിയാണ്‌.
എന്റെ പേരിൽ "മുഹമ്മദ്‌" എന്നും ഉണ്ട്‌.
ഇതൊക്കെ കണ്ടറിഞ്ഞ്‌ നിങ്ങളുടെ രാജ്യത്തേക്ക്‌ വിസ തരാൻ സൗകര്യം ഉണ്ടെങ്കിൽ മാത്രം തന്നാൽ മതി. അല്ലാതെ വിസ നൽകി, വിമാനം പിടിച്ച്‌ നിങ്ങളുടെ നാട്ടിലെത്തിയ ശേഷം, "മുസ്ലിം ആണല്ലേ ?" എന്ന് ചോദിച്ച്‌ തടഞ്ഞു വെച്ച്‌ ഒണ്ടാക്കരുത്‌. ഇനി നിങ്ങൾക്കൊക്കെ തടഞ്ഞ്‌ വെച്ച്‌ ഒണ്ടാക്കിയാലേ ഒരു സുഖം കിട്ടൂ എങ്കിൽ പറഞ്ഞാൽ മതി. നഖം മുറിക്കുമ്പോൾ അതിന്റെ കഷ്ണങ്ങൾ വീമാനത്തിൽ അയച്ച്‌ തരാം. അത്‌ തടഞ്ഞ്‌ വെച്ച്‌ നിർവ്വൃതി അടഞ്ഞോ !

                                                                     997
                                                                     *****
14.06.2016
ജീവിച്ചിരിക്കുമ്പോൾ മതവുമായോ ആരാധനാലയങ്ങളുമായോ ശരീരം കൊണ്ടോ, മനസ്സുകൊണ്ടോ സഹകരിക്കാത്ത വ്യക്തിയെ മരണ ശേഷം ആരാധനാലയവുമായി ബന്ധപ്പെട്ട സ്ഥലത്ത്‌ അടക്കം ചെയ്യണം എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല.

ആരാധനാലയങ്ങളുമായി സഹകരിക്കാത്ത വ്യക്തിയുടെ മൃതദേഹത്തോട്‌ ആരാധനാലയങ്ങൾ സഹകരിക്കണം എന്ന് പറയുന്നത്‌ തന്നെ വിഡ്ഢിത്തം അല്ലേ ?

ഇത്തരക്കാർക്ക്‌ സ്വന്തം വീട്ടു വളപ്പിലോ, പൊതുശ്മശാനത്തിലോ കാര്യം സാധിക്കാവുന്നതല്ലേ ഉള്ളൂ.

മരിക്കുമ്പോൾ മാത്രം മണ്ടി ചെന്ന് കയറി കിടക്കാനുള്ളതല്ല വിശ്വാസികളുടെ ആരാധനാലയങ്ങളും, പള്ളിപ്പറമ്പും.

അബസ്വരം :
ജീവിതകാലത്ത്‌ ഇട്ട പാലങ്ങളേ മരണശേഷവും ഉണ്ടാവൂ എന്ന് ചോരത്തിളപ്പിന്റെ കാലത്ത്‌ തിരിച്ചറിയണം.
                                                                     998
                                                                     *****
15.06.2016
റംസാൻ പ്രമാണിച്ച്‌ മലപ്പുറത്ത്‌ സ്കൂളുകളിൽ ഉച്ചക്കഞ്ഞി നിഷേധിച്ച വാർത്തയും, ഹോട്ടലുകൾ മാപ്പളാർ നിർബന്ധിച്ച്‌ അടപ്പിച്ചതിന്റെ പേരിൽ ഭക്ഷണം കിട്ടാതെ തളർന്ന് വീണ അന്യമതസ്ഥരുടെ വികാരധീനമായ കഥകളും പ്രചരിപ്പിക്കുന്ന ആണ്ട്‌ നേർച്ച ഇക്കൊല്ലം ഇല്ലേ സംഘികളേ ?

വർഷാവർഷം ആഘോഷിക്കുന്ന ആ സംഘ്യാഭിഷേകം ഇക്കൊല്ലം വേണ്ടെന്ന് വെച്ചോ ?

അബസ്വരം :
ഓലെ ഒന്ന് ഓർമ്മിപ്പിച്ചതാ...
ഓൽക്ക്‌ നോമ്പ്‌ കഴിഞ്ഞിട്ട്‌ ഓർമ്മവന്നിട്ട്‌ കാര്യല്യല്ലോ !


                                                                     999
                                                                     *****
16.06.2016
റംസാൻ കാലത്ത്‌ മലപ്പുറത്ത്‌ എത്തപ്പെട്ട്‌ നാരങ്ങ സോഡ കുടിക്കാൻ മുട്ടി, നാരങ്ങ സോഡ കിട്ടാതെ മലപ്പുറത്തിന്റെ മണ്ണിലൂടെ "നാരങ്ങ സോഡാ, നാരങ്ങ സോഡാ" എന്ന സോഡാമാതാ മന്ത്രവും ഉരുവിട്ട്‌ അലയുന്നവർക്ക്‌ എന്റെ വീട്ടിലേക്ക്‌ സ്വാഗതം.

അത്യപൂർവ്വ സാഹചര്യങ്ങളിൽ സോഡ തീർന്നു പോയാൽ സോഡാ കമ്പനി കുത്തിതുറന്നായാലും സോഡ എടുത്ത്‌ കൊണ്ട്‌ വരാൻ മ്മൾ പ്രതിജ്ഞ്യാബദ്ധനായിരിക്കും.

പ്രത്യേകം ശ്രദ്ധിക്കുക. നാരങ്ങാ സോഡക്കായി ക്യൂ നിൽക്കുന്നവരിൽ ചർദ്ദിക്കാൻ വരുന്നവർക്ക്‌ മുൻഗണനം ഉണ്ടായിരിക്കുന്നതാണ്‌.

മലപ്പുറം ജില്ലയുടെ മണ്ണിൽ നാരങ്ങ സോഡാ കിട്ടാതെ ആരും കുണ്ഠിതപ്പെടേണ്ട അവസ്ഥ ഉണ്ടാവരുത്‌.

അബസ്വരം :
റംസാനിൽ നാരങ്ങാ സോഡ ഒഴുകുന്ന മലപ്പുറം ജില്ല. അതാണ്‌ മ്മടെ ലക്ഷ്യം.

                                                                     1000
                                                                     ******
17.06.2016
കേരള ആഭ്യന്തര വകുപ്പിൽ ആസാമുകാർക്ക്‌ ഇത്രയും സ്വാധീനം ഉണ്ട്‌ എന്നത്‌ അത്ഭുതം ഉണ്ടാക്കുന്നു.

"ജിഷ കൊലക്കേസിൽ തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്‌" എന്ന് ആരോപണം ഉന്നയിച്ചവർ ആണല്ലോ ഇപ്പോൾ ഭരിക്കുന്നത്‌. ആ തെളിവുകൾ നശിപ്പിക്കാൻ ആരൊക്കെയാണ്‌ ആഹ്വാനം ചെയ്തത്‌ എന്നും, ആരൊക്കെയാണ്‌ തെളിവുകൾ നശിപ്പിച്ചത്‌ എന്നും, എന്തിനാണ്‌ തിരക്ക്‌ പിടിച്ച്‌ ജിഷയുടെ മൃതദേഹം സംസ്ക്കരിച്ചത്‌ എന്നും അന്വേഷിച്ച്‌ ആ വിവരങ്ങൾ പൊതു സമൂഹത്തെ അറിയിക്കുവാൻ പിണറായി സർക്കാർ തയ്യാറാവണം.

പലരും ഈ പ്രതിയെ കിട്ടിയപ്പോൾ ജോമോൻ പുത്തൻപുരക്കലിന്റെ നെഞ്ചത്തോട്ട്‌ പൊങ്കാല അർപ്പിക്കുന്നുണ്ട്‌. ആ പൊങ്കാലക്ക്‌ സമയമായിട്ടില്ല എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം. കാരണം "തങ്കച്ചൻ നേരിട്ട്‌ വന്ന് ജിഷയെ കൊന്നതാണ്‌" എന്ന ആരോപണം അല്ല ജോമോൻ ഉന്നയിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെ തങ്കച്ചന്റെ ഡി എൻ എ ടെസ്റ്റ്‌ നടത്തി, തങ്കച്ചന്റെ മകളല്ല ജിഷ എന്ന് സംശയാതീതമായി തെളിയിക്കപ്പെടാത്തിടത്തോളം ജോമോന്റെ ആരോപണങ്ങൾ തള്ളിക്കളയാൻ കഴിയില്ല.

താൻ നിരപരാധിയാണ്‌ എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിൽ തങ്കച്ചൻ ഡി എൻ എ ടെസ്റ്റിനു സ്വയം മുന്നോട്ട്‌ വരാൻ ഉള്ള ആർജ്ജവം കാണിക്കണം. ഡി എൻ എ ടെസ്റ്റ്‌ എന്നത്‌ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള നാർക്കോ അനാലിസിസ്‌ പോലെയുള്ള ടെസ്റ്റ്‌ ഒന്നും അല്ലല്ലോ !

ഇനി തങ്കച്ചൻ അതിനു സ്വമനസ്സാലെ തയ്യാറാവുന്നില്ല എങ്കിൽ ഇരട്ടച്ചങ്ക്‌ ഉള്ള പിണറായി, തങ്കച്ചനെ ഡി എൻ എ ടെസ്റ്റിനു വിധേയമാക്കാൻ നിയമപരമായ വഴികൾ സ്വീകരിക്കാൻ ഇരട്ട ചങ്കിലെ ഏതെങ്കിലും ഒരു ചങ്കിന്റെ കാൽ ഭാഗം എങ്കിലും ഉപയോഗിക്കാനുള്ള ആർജ്ജവം പ്രകടിപ്പിക്കണം.

അബസ്വരം :
തങ്കച്ചൻ ഡി എൻ എ ടെസ്റ്റിനെ എതിർക്കുകയാണെങ്കിൽ പൊതുസമൂഹത്തിനു കാര്യങ്ങൾ മനസ്സിലാക്കാൻ ഏറെ തല പുകക്കേണ്ടി വരില്ല. ജോമോന്റെ ആരോപണങ്ങൾ ശരി എന്ന് വിശ്വസിക്കുന്ന തലത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങും.

 അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക                                                                  

3 comments:

 1. "പിണറായി വിജയൻ മുഖ്യമന്ത്രി ആകും." - വാർത്ത.

  പിണറായി വിജയന്‌ എന്റെ വ്യക്തിപരമായ പേരിലും, ലാവലിന്‌ കമ്പനിയുടെ പേരിലും, എസ്‌ കത്തിയുടെ പേരിലും, മാഷാ അല്ലാഹ്‌ സ്റ്റിക്കറൊട്ടിച്ച ഇന്നോവയുടെ പേരിലും ആശംസകൾ അറിയിക്കുന്നു.

  അബസ്വരം :
  നിയുക്ത പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്ചുതാനന്ദനും ആശംസകൾ. ക്രിയാത്മക പ്രതിപക്ഷ നേതാവായി പ്രവർത്തിക്കാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 2. സമ്മതിക്കണം പ്രിയ അബ്സാര്‍ താങ്കളെ !സധൈര്യം തുടരുക ഈ സാര്‍ത്ഥക പ്രയാണം .....എല്ലാ ഭാവുകങ്ങളും ! എന്‍റെ ബ്ളോഗിലും(താങ്കള്‍ ഉണ്ടാക്കി തന്ന സൈറ്റ് )ഒന്നു വന്നു അഭിപ്രായങ്ങള്‍ കുറിക്കുക ...ഒരു വിനീത അപേക്ഷയാണ് .....(വിഷമമാവില്ലെങ്കില്‍ മാത്രം )

  ReplyDelete
  Replies
  1. തീര്‍ച്ചയായും വരാം ഇക്കാ... മൊബൈലില്‍ ബ്ലോഗില്‍ കമന്റ് ഇടാന്‍ എളുപ്പമല്ല. അതുകൊണ്ടാണ് അവിടെ അഭിപ്രായങ്ങള്‍ ഇടാന്‍ കഴിയാതെ പോകുന്നത്.... എങ്കിലും വരാം... സ്നേഹത്തിനു നന്ദി ഇക്കാ...

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....