Sunday, July 10, 2016

അബസ്വര സംഹിത - പതിനെട്ടാം ഖണ്ഡം


അബസ്വരങ്ങള്‍ യാത്ര തുടരുന്നു....

                                                                     851
                                                                     *****
12.03.2016
മാതൃഭൂമിക്ക്‌ എതിരേയുള്ള പ്രതിഷേധത്തിന്‌ തടയിടാൻ ലവന്മാർ കണ്ടുപിടിച്ച "കഅ്ബയുടെ പടം ഒന്നാം പേജിൽ കൊടുക്കുക" ഉടായിപ്പ്‌ പരിപാടി കൊള്ളാം. ഉഷാറായ്ക്ക്‌ണ്‌.

ഇത്തരം ഉടായിപ്പുകൾ കൊണ്ട്‌ മുസ്ലിം സമുദായത്തിന്റെ പ്രതിഷേധത്തെ ഒതുക്കാൻ കഴിയും എന്ന ധാരണ അവർക്കുണ്ടെങ്കിൽ അത്‌ ഇസ്ലാം മത വിശ്വാസികൾക്ക്‌ നേരെയുള്ള അവരുടെ മറ്റൊരു പരിഹാസമാണ്‌ - "കഅ്ബയുടെ പടം ഞങ്ങളുടെ പത്രത്തിൽ വന്നാൽ തിരിഞ്ഞ്‌ നിന്ന് ജയ്‌ വിളിക്കാൻ മാത്രമേ നീയൊക്കെയുള്ളൂ" എന്നവർ പറയാതെ പറയുകയാണ്‌.

ഇലക്ഷൻ സമയം അടുത്തത്‌ കൊണ്ട്‌ ചില സംഘടനകൾക്കും, മത വിഭാഗങ്ങൾക്കും വീരന്റെ പത്രത്തിന്‌ എതിരേയുള്ള പ്രതിഷേധം അവസാനിച്ചേ തീരൂ. അതാണ്‌ "ഓൽ മാപ്പ്‌ പറഞ്ഞ സ്ഥിതിക്ക്‌ മാപ്പ്‌ കൊടുക്കൂ മക്കളേ" എന്നവർ പ്രഖ്യാപിക്കുന്നത്‌.
എന്നാൽ ലൗവ്‌ ജിഹാദ്‌ ഉൾപ്പെടെ പല വിഷയങ്ങളിലും പേനയുന്തികളായവർക്ക്‌ അങ്ങിനെ മാപ്പ്‌ കൊടുക്കേണ്ട ആവശ്യമില്ല. മാപ്പ്‌ എന്നത്‌ അർഹിക്കുന്നവർക്ക്‌ കൊടുക്കുന്നതാണല്ലോ അതിന്റെ മാന്യത. ആയതിനാൽ മാതൃഭൂമിക്ക്‌ എതിരേ അഹിംസാ രൂപത്തിലുള്ള ബഹിഷ്ക്കരണ, അൺലൈക്ക്‌ പ്രതിഷേധങ്ങൾ തുടരണം.

അബസ്വരം :
ഉപ്പ്‌ തിന്നവൻ വെള്ളം കുടിച്ചുകൊണ്ടേ ഇരിക്കട്ടെ. അവന്‌ മതിയായാലും വെള്ളം കൊടുക്കൽ നിർത്തരുത്‌.

                                                                     852
                                                                     *****
12.03.2016
പണ്ട്‌ അതിർത്തിയിൽ വെച്ച്‌ പാക്കിസ്ഥാൻ പട്ടാളക്കാരെ തുപ്പി തോൽപ്പിച്ച ഒരു പട്ടാളക്കാരനുണ്ടായിരുന്നു. അയാൾ മേജർ രവി എന്നറിയപ്പെട്ടു.

അയാളുടെ തുപ്പൽ ഇല്ലാത്തതിനാലാണ്‌ അതിർത്തിയിൽ നുഴഞ്ഞു കയറ്റം നടക്കുന്നത്‌ എന്നാണ്‌ ഏറ്റവും പുതിയ ഐ ബി കണ്ടെത്തൽ. ആയതിനാൽ അയാളുടെ തുപ്പൽ കുപ്പിയിലാക്കി അതിർത്തിയിൽ കൊണ്ടുപോയി ഒഴിച്ച്‌ രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരിൽ നിന്നും സംരക്ഷിക്കണം.

ഇയാളുടെ തുപ്പലം നേർപ്പിച്ചത്‌ വീടുകളിൽ തെളിച്ചാൽ പാറ്റ, കൂറ, എട്ടുകാലി, കൊതുക്‌ എന്നിവയുടെ ശല്യം ഇല്ലാതാവും എന്നും നാസയിലെ ഗവേഷകർ അറിയിച്ചിട്ടുണ്ട്‌.
അബസ്വരം :
തോക്കില്ലാത്ത പട്ടാളക്കാരന്‌ തുപ്പലും ആയുദ്ധം.

                                                                     853
                                                                     *****
13.03.2016
"വി എസ്സും പിണറായിയും മൽസരിക്കും." - വാർത്ത.

അബസ്വരം :
ഇടതിന്‌ ഭരണം കിട്ടി ഇതിലൊരാൾ മുഖ്യനായാൽ മറ്റേയാൾ പ്രതിപക്ഷ നേതാവാകും.


                                                                     854
                                                                     *****
13.03.2016
"ആർ എസ്‌ എസ്‌ യൂണിഫോം നിക്കർ മാറ്റി പാന്റാക്കുന്നു." - വാർത്ത.
കാക്കി നിക്കർ പാന്റാക്കുമ്പോൾ കുറുവടി മിനിമം എ കെ 47 ആക്കുമായിരിക്കും ല്ല്യോ?

എന്തായാലും കാക്കി നിക്കർ പോകുമ്പോൾ നാസ കണ്ടുപിടിച്ച കോസ്മിക്ക്‌ രശ്മികളും ഒപ്പം പോകുമോ ആവോ ?

അബസ്വരം :
ഡോഗിന്റെ വാൽ ചെറിയ കുഴലിൽ ഇട്ടാലെന്താ വലിയ കുഴലിൽ ഇട്ടാലെന്താ !

                                                                     855
                                                                     *****
14.03.2016
"സിന്ധുവിനെ കാർക്കിച്ച്‌ തുപ്പും എന്ന് പറയുന്ന മേജർ രവിയുടെ നാക്ക്‌ അരിഞ്ഞ്‌ പട്ടിക്ക്‌ ഇട്ട്‌ കൊടുക്കുകയാണ്‌ വേണ്ടത്‌." - സിന്ധു ജോയ്‌.

മേജർ രവി തുപ്പും എന്ന് പറഞ്ഞതിനേക്കാൾ വലിയ അസഹിഷ്ണുതയും, തെമ്മാടിത്തരവുമല്ലേ നാക്കരിഞ്ഞ്‌ പട്ടിക്കിട്ട്‌ കൊടുക്കണം എന്ന് പറയുന്നതിലൂടെ നിങ്ങൾ പ്രകടിപ്പിക്കുന്നത്‌ ?

പണ്ട്‌ വി എസ്‌ നിങ്ങളെ അഭിസാരിക എന്ന് വിളിച്ചപ്പോൾ മൂപ്പരുടെ നാക്കരിയാൻ ധൈര്യം കാണിക്കാത്ത നിങ്ങളാണോ ഇപ്പോൾ രവിയണ്ണന്റെ നാക്കരിയാൻ വീമ്പടിക്കുന്നത്‌ ?

സ്വന്തം മാനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ അരിയാത്ത ഏത്‌ നാക്കാണ്‌ നിങ്ങൾ മറ്റുള്ളവർക്കായി അരിയുന്നത്‌ ?

മലയാളി ഹൗസിൽ കിടന്ന്‌ ചാടിക്കളിക്കുന്ന നേരം ഒരു വിഷയത്തിൽ എങ്ങനെ പ്രതികരിക്കണം എന്നു പഠിക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു കൊച്ചേ !

അബസ്വരം :
എന്തേലും കനപ്പെട്ട നാല്‌ ഡയലോഗടിച്ച്‌ സി പി എമ്മിൽ കയറിക്കൂടി ഒരു സീറ്റ്‌ ഒപ്പിക്കണം. അതിനാണീ തുള്ളൽ !

                                                                     856
                                                                     *****
15.03.2016
"സമരത്തിനിടെ ബി ജെ പി എം എൽ എ കുതിരയുടെ കാൽ തല്ലി ഒടിച്ചു." - വാർത്ത.

അബസ്വരം :
ആ കുതിര ഭാരത മാതാവിന്റെ നെഞ്ചത്ത്‌ അപ്പിയിടുകയും ആഞ്ഞു ചവിട്ടുകയും ചെയ്തിരുന്നു. അയിനാണ്‌ !

                                                                     857
                                                                     *****
15.03.2016
ഇന്ത്യ ആരുടേയും മാതാവല്ല.

ഇന്ത്യക്കോ മറ്റേതെങ്കിലും രാജ്യത്തിനോ ഗർഭപാത്രമോ പ്രസവിക്കാനുള്ള കഴിവോ ഇല്ല. മനുഷ്യരെ പ്രസവിക്കുക എന്നത്‌ സ്ത്രീകൾക്ക്‌ മാത്രമുള്ള കഴിവാണ്‌.
ഇന്ത്യ എന്നത്‌ ഭൂമിയിലെ ഒരു ഭാഗം മാത്രമാണ്‌. ഞാൻ ജനിച്ചു വളർന്നത്‌ ഇന്ത്യ എന്ന ഈ ഭൂപ്രദേശത്ത്‌ ആയതുകൊണ്ട്‌ മാത്രം ഞാൻ ഇന്ത്യക്കാരനാവുന്നു. ഞാൻ ജനിച്ചു വളർന്ന ഭൂപ്രദേശത്തോട്‌ എനിക്ക്‌ പ്രത്യേക അടുപ്പവും ഇഷ്ടവും ഉണ്ട്‌. അതുകൊണ്ട്‌ ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു.
ഭൂമിയില്ലെങ്കിൽ ലോകമില്ല,
ലോകരാഷ്ട്രങ്ങളില്ല,
ഇന്ത്യയില്ല !
അതുകൊണ്ട്‌ തന്നെ ആദ്യം ഭൂമിയെ സ്നേഹിക്കട്ടെ,
കൂടെ ഇന്ത്യയേയും.

അബസ്വരം :
ജയ്‌ എർത്ത്‌
ജയ്‌ ഏഷ്യ
ജയ്‌ ഹിന്ദ്‌
ജയ്‌ കേരള
ജയ്‌ മലപ്പുറം
ജയ്‌ ഇരിമ്പിളിയം
ജയ്‌ എന്റെ പെര
ജയ്‌ ഞാൻ

                                                                     858
                                                                     *****
16.03.2016
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട്‌, ഭൂമുഖത്ത്‌ നിന്നു തന്നെ അപ്രത്യക്ഷമായേക്കാൻ സാധ്യതയുള്ള പാർട്ടിയാണ്‌ കേരളാ കോൺഗ്രസ്സും അതിന്റെ കഷ്ണങ്ങളും.

അതിന്റെ കൂടെ ജെ എസ്‌ എസ്സും ഉണ്ടാവും.

അബസ്വരം :
പൊടികൾ അലിഞ്ഞില്ലാതാവാനുള്ളതാണ്‌ !


                                                                     859
                                                                     *****
16.03.2016
"തലശ്ശേരി ദേശീയപാതയിൽ കാർ യാത്രക്കാരെ അക്രമിച്ച ആർ എസ്‌ എസ്‌ സംഘത്തെ തിരിച്ചറിഞ്ഞു. അക്രമികളിൽ ലസിത ഉൾപ്പെടെയുള്ള യുവതികളും." - വാർത്ത.

അബസ്വരം :
വനിതാ സംവരണത്തിന്റെ കാലത്ത്‌ ആർ എസ്‌ എസിൽ ഗുണ്ടകൾ മാത്രം പോരല്ലോ !
ഗുണ്ടികളും വേണല്ലോ !!

                                                                     860
                                                                     *****
17.03.2016
KPAC എന്നതിന്റെ പൂർണ്ണരൂപം "കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ ആളില്ലാത്ത സീറ്റ്‌" എന്ന് ആയതുകൊണ്ടാണ്‌ കെ പി എ സി ലളിതക്ക്‌ സീറ്റ്‌ കൊടുത്തതത്രേ !
പാർട്ടിയുമായുള്ള ഈ ബന്ധം സ്ഥാനാർത്ഥിത്വത്തിന്‌ ആവശ്യത്തിലധികമാണ്‌ എന്നാണ്‌ ഫൂളിറ്റ്‌ ബ്യൂറോയുടെ വിലയിരുത്തൽ.

അബസ്വരം :
ചുവന്ന സാരി അഴിക്കുന്ന സീനുകളിൽ അഭിനയിച്ചതുകൊണ്ട്‌ തനിക്കും ഒരു സീറ്റ്‌ കിട്ടും എന്ന പ്രതീക്ഷയിലാണത്രേ ഷക്കീലാത്ത !


                                                                     861
                                                                     *****
17.03.2016
സി പി എമ്മിൽ പണ്ട്‌ "വൈരുധ്യാത്മക ഭൗതികവാദം" ആയിരുന്നു ഉണ്ടായിരുന്നത്‌ എങ്കിൽ ഇന്നത്‌ "തിരഞ്ഞെടുപ്പാത്മക സ്വതന്ത്രവാദം" ആയി മാറിയിരിക്കുന്നു.

പണ്ട്‌ ഉറച്ച ഒരു പ്രത്യയശാസ്ത്രമായിരുന്നു സഖാക്കളുടെ മൂലധനമെങ്കിൽ, ഇന്നത്‌ ചായ്ച്ചും, ചെരിച്ചും, മടക്കിയും, അട്ടത്തും വെക്കാൻ കഴിയുന്ന "അയഞ്ഞാംകൊഴഞ്ഞാനിസവും", " ഗാന്ധി നോട്ടിസവും" ആയിരിക്കുന്നു.

"വിപ്ലവം" ആയിരുന്നു സഖാക്കളുടെ പ്രവർത്തികളിൽ പണ്ട്‌ മുഴച്ച്‌ നിന്നിരുന്നത്‌ എങ്കിൽ ഇന്ന് "അക്രമം" ആണ്‌ മുഴച്ച്‌ നിൽക്കുന്നത്‌.

അബസ്വരം :
ഇന്നത്തെ സി പി എമ്മിലെ കമ്മ്യൂണിസം അന്യേഷിക്കുമ്പോൾ, അനിക്സ്‌പ്രേയുടെ പരസ്യവാചകമാണ്‌ ഓർമ്മവരുന്നത്‌ !
"പൊടിപോലുമില്ല, കണ്ടുപിടിക്കാൻ !"


                                                                     862
                                                                     *****
18.03.2016
"മീഡിയാ വൺ ബെസ്റ്റ്‌ മിനിസ്റ്റർ അവാർഡ്‌ നൽകിയ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ വികസനം ഇല്ലാത്തത്‌ കൊണ്ട്‌ ഇടതുപക്ഷത്തെ പിന്തുണക്കും." - വെൽഫെയർ പാർട്ടി.

അപ്പൊ ഊളകളായാത്‌ മീഡിയാ വണ്ണോ അതോ വെൽഫെയർ പാർട്ടിയോ ?
അവാർഡ്‌ നോക്കിം കണ്ടും ഒക്കെ കൊടുക്കാഞ്ഞാൽ ഇലക്ഷൻ വരുമ്പോൾ ഇതുപോലെ സുനാപ്ലി പോയ അണ്ണാന്റെ അവസ്ഥയിലാവും.
കുഞ്ഞാലിക്ക്‌ പകരം ആര്യാടനോ ജയലക്ഷ്മിക്കോ കൊടുത്താ ഈ പൊല്ലാപ്പ്‌ വല്ലതും ഉണ്ടാവുമായിരുന്നോ ?

അബസ്വരം :
ഇതിപ്പൊ മികച്ച തേങ്ങ പറിക്കാരന്‌ അവാർഡ്‌ കൊടുത്തിട്ട്‌ "എന്റോടെ തേങ്ങയിടാൻ ഇജ്ജ്‌ വരേണ്ട ട്ടോ" എന്ന് പറഞ്ഞ പോലെയായി !!

                                                                     863
                                                                     *****
19.03.2016
തെരുവ്‌ നായക്കളെ തൊട്ടാലേ മേനകാ ഗാന്ധിക്ക്‌ മൃഗസ്നേഹം ഉണ്ടാവുള്ളൂ എന്നും കുതിരയുടെ കാലൊടിച്ചാൽ വിഷമമോ ചൊറിച്ചിലോ ഉണ്ടാവില്ല എന്നും പ്രത്യേകം അറിയിക്കുന്നു.

അബസ്വരം :
വർഗ്ഗ സ്നേഹം ഒരു മഹാപാതകമല്ല !!

                                                                     864
                                                                     *****
19.03.2016
വേങ്ങരയിൽ വെൽഫെയർ പാർട്ടി കുഞ്ഞാലിക്കുട്ടി മോശം എം എൽ എ ആണെന്ന വിശദീകരണത്തോടെ ഇടതിനു പിന്തുണ പ്രഖ്യാപിച്ചപ്പോൾ മീഡിയ വൺ ചാനൽ മികച്ച മന്ത്രിയായി കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെടുത്തി പോസ്റ്റ്‌ ഇട്ടപ്പോൾ പല വെൽഫെയർ പാർട്ടി കുണാണ്ടർമ്മാർക്കും ചൊറിച്ചിൽ ഇളകി.

കൂടാതെ അവർ മ്മൾക്ക്‌ "മണ്ടൻ" പട്ടവും നൽകി.

ആ "മണ്ടൻ" പട്ടം വെൽഫെയർ പാർട്ടിയിൽ നിന്ന് മ്മൾ ഭക്ത്യാദരങ്ങളോടെ സ്വീകരിക്കുന്നു.

"ഇന്നലെ ശിർക്ക്‌ എന്ന് പറഞ്ഞത്‌ ഇന്ന് ഹലാലാവും" എന്ന് വിശ്വസിക്കാത്ത മണ്ടൻ !
"ചാനൽ തുടങ്ങിയാൽ സ്തീകളെ എങ്ങനെ പ്രദർശ്ശിപ്പിച്ചാലും ഹലാലാവും" എന്ന് വിശ്വസിക്കാത്ത മണ്ടൻ !!
"മികച്ച മന്ത്രി ഒരു മികച്ച എം എൽ എ ആവാതിരിക്കില്ല" എന്ന് വിശ്വസിക്കുന്ന മണ്ടൻ !!!
"മാധ്യമവും മീഡിയ വണ്ണും വെൽഫെയർ പാർട്ടിയും ജമാഅത്തും തമ്മിൽ ബന്ധം ഉണ്ട്‌" എന്ന് വിശ്വസിക്കുന്ന മരമണ്ടൻ !!!!

അബസ്വരം :
ഇതൊന്നും വിശ്വസിക്കാത്ത വെൽഫെയർ പാർട്ടിയിലെ ബുദ്ധിമാന്മാർക്ക്‌ അഭിനന്ദനങ്ങൾ.

                                                                     865
                                                                     *****
20.03.2016
"മീഡിയാവണ്ണും, വെൽഫെയർ പാർട്ടിയും തമ്മിൽ ബന്ധം ഇല്ല" എന്ന് സ്ഥാപിക്കാൻ വെൽഫെയറന്മാർ കാണിക്കുന്ന പണിയെടുക്കൽ കാണുമ്പോൾ കോഴിയുടെ കാട്ടമല്ല കോഴിക്കാട്ടം, എന്ന് കോഴികൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന രംഗമാണ്‌ മനസ്സിലേക്ക്‌ വരുന്നത്‌.

അബസ്വരം :
"കോഴിക്കാട്ടവുമായുള്ള ബന്ധം തെളിഞ്ഞാൽ കോഴിമുട്ട വാങ്ങാൻ ആളുണ്ടാവില്ല" എന്ന് വിശ്വസിക്കുന്ന കോഴികൾ ഉണ്ടത്രേ !

                                                                     866
                                                                     *****
21.03.2016
"ഒരു നിരപരാധിയെ വധിച്ചാൽ അത്‌ മാനവകുലത്തെ മുഴുവൻ വധിച്ചതിന്‌ തുല്യമാണ്‌ എന്ന ഖുർആൻ വാക്യം ഉദ്ധരിച്ച്‌ മോഡി ലോക സൂഫി സമ്മേളനത്തിൽ." - വാർത്ത.

അവിടെ അയാൾ സൂഫിസത്തെ ഉദ്ധരിപ്പിക്കുമ്പോൾ, ഇവിടെ ഇന്ത്യ മരക്കൊമ്പിൽ അന്ത്യശ്വാസം വലിക്കുകയായിരുന്നു !
അയാളുടെ ശിഷ്യ ഗണങ്ങൾ മാനവ കുലത്തെ മുഴുവൻ വധിച്ചതിനുള്ള പ്രശംസാ പത്രം അഭിമാനത്തോടെ സ്വന്തമാക്കുകയായിരുന്നു !!

അബസ്വരം :
അയാളപ്പോൾ ഉള്ളിൽ ചിരിക്കുകയായിരുന്നു !
താൻ വിതറിയ ഫാസിസ വിത്തുകൾ മുളച്ച്‌ വലുതായി പടർന്ന് പന്തലിച്ച്‌ ചോരയായി ഒഴുകി ഫലം തരുന്നത്‌ കാണുന്ന കർഷകന്റെ സന്തോഷച്ചിരി !!

                                                                     867
                                                                     *****
21.03.2016
"കെപിഎസി ലളിത സ്ഥാനാർത്ഥിയാവുന്നത്‌, സ്ഥാനാർത്ഥിപ്പട്ടികക്ക്‌ നല്ല മികവ്‌ നൽകും." - പിണറായി വിജയൻ.

സി പി എമ്മിന്റെ സ്ഥാനാർത്ഥി പട്ടികക്ക്‌ 'മികവ്‌' വരുത്താൻ സ്ഥാനാർത്ഥികളെ നൂലിൽ കെട്ടി ഇറക്കണം എന്ന് പിണറായി തിരിച്ചറിഞ്ഞതിൽ സന്തോഷം.

"പാർട്ടിയിൽ മികവ്‌ കൂട്ടാൻ പറ്റിയ ഒന്നും ഇല്ലല്ലേ ?" എന്ന് പിണറായിയോട്‌ തിരിച്ച്‌ ചോദിച്ച്‌ കരയിപ്പിക്കരുത്‌ എന്ന് അഭ്യർത്ഥിക്കുന്നു.

അബസ്വരം :
ഡിങ്കിലാബാ വിളിച്ച്‌ ആകാശത്തെ കൈ ചുരുട്ടി ഇടിച്ചവരൊന്നും പട്ടികയിൽ വന്നാൽ മികവ്‌ ഉണ്ടാവൂലാ ന്ന്.
ആകാശത്തെ ഇടിച്ച്‌ കയ്യിന്റെ കണ്ടൻസർ ഇളക്കിയവരൊക്കെ സ്വാഹ !!

                                                                     868
                                                                     *****
21.03.2016
കേരളത്തിലെ സി പി എം സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട്‌ ബരാക്ക്‌ ഒബാമ, റൗൾ കാസ്ട്രോയുമായി ചർച്ച നടത്തും.

അമേരിക്കയിൽ നിന്നും അർണോൾഡ്‌, കേറ്റ്‌ വിൻസ്‌ലെറ്റ്‌ എന്നിവരുൾപ്പടെ ആറ്‌ ഹോളിവുഡ്‌ താരങ്ങളേയും, അഞ്ച്‌ ബിസിനസ്സുകാരേയും കേരളത്തിൽ മൽസരിപ്പിക്കാനായി വിട്ടുകിട്ടണം എന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ ഒബാമയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ ഒബാമയും കാസ്ട്രോയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്‌.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതാണ്‌ കേറ്റ്‌ വിൻസ്‌ലെറ്റിന്‌ സ്ഥാനാർത്ഥിത്വം നൽകാൻ പാർട്ടിയെ പ്രേരിപ്പിച്ചതത്രേ.
നിയുക്ത മുഖ്യമന്ത്രിയായി പിണറായിയെ വേണം എന്ന് ഒബാമയും, വി എസ്സിനെ വേണം എന്ന് കാസ്ട്രോയും പറഞ്ഞതോടെ ഈ വിഷയത്തിൽ സമവായമായിട്ടില്ല. ഹ്യൂഗോ ഷാവേസിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക.

പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥികൾക്കെതിരെ പ്രകടനം നടത്തുന്നവരെ ഗ്വാണ്ടനാമോയിലേക്ക്‌ അയക്കുന്നതിനെ കുറിച്ച്‌ ഒബാമ സൂചിപ്പിച്ചു. എന്നാൽ പാർട്ടിക്ക്‌ എതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ഗ്വാണ്ടനാമോയിലേക്ക്‌ അയക്കുന്നത്‌ മനുഷ്യത്വ രഹിതവും, മാനവ കുലത്തോടുള്ള ദ്രോഹവുമാണെന്ന് ജോർജ്ജ്‌ ബുഷ്‌ പ്രതികരിച്ചു.

അബസ്വരം :
റൗൾ കാസ്ട്രോ - ഒബാമ ചർച്ച പൂർത്തിയാവുന്നതോടെ മികവുറ്റ സ്ഥാനാർത്ഥി പട്ടിക ഉണ്ടാവുമെന്ന് എ കെ ജി സെന്ററിൽ നിന്നും അറിയിച്ചു.
                                                                     869
                                                                     *****
22.03.2016
"തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല." - കെ പി എ സി ലളിത.

ലളിത ചേച്ചിയുടെ സി പി എം ബന്ധം തെളിയിക്കാൻ മോന്ത പുസ്തകത്തിൽ ഓടി നടന്ന സഖാക്കൾ എല്ലാം "പിണറായി" ആയി !

"ലളിതേച്ചി മൽസരിച്ചാൽ സ്ഥാനാർത്ഥി പട്ടികക്ക്‌ നല്ല മികവ്‌ നൽകും" എന്ന് പറഞ്ഞ്‌ പിണറായി വിജയൻ ഇന്നലെ രാവിലെ തന്നെ "പിണറായി" ആയിരുന്നു.
ലളിതേച്ചി ഒഴിഞ്ഞതോടെ പട്ടികയിലെ മികവും പോയി, പിണറായി "ഡബിൾ പിണറായി" ആവുകയും ചെയ്തു.

അബസ്വരം :
"ശശി" അണ്ണനെ വൻ പ്ലിംഗലുകൾക്ക്‌ തോൽപ്പിച്ച്‌ "പിണറായി" മുന്നിലെത്തി !

                                                                     870
                                                                     *****
23.03.2016
അന്യന്റെ പെങ്ങൾ ഒളിച്ചോടുമ്പോൾ പ്രോൽസാഹിപ്പിക്കാനും, മതേതരത്വം വിളമ്പാനും, പ്രണയ മഹത്വം വാഴ്ത്താനും അന്യ ആങ്ങളമാർ ഒരുപാട്‌ ഉണ്ടാവും.

എന്നാൽ സ്വന്തം പെങ്ങൾ കലമുടച്ച്‌ അന്യ പുരുഷന്റെ കൂടെ ചാടി പോകുമ്പോൾ ഈ ആവേശമോ, തത്വ ചിന്തയോ, മതേതരത്വ വാഴ്ത്തലോ ആവില്ല അഭിനവ ആങ്ങളമാരുടെ ഫീലിംഗ്‌. കയ്യിൽ കിട്ടിയാൽ നാല്‌ പൊട്ടിക്കാൻ തന്നെ ആയിരിക്കും ഇവന്മാരുടെ കൈ തരിക്കുക. ബന്ധങ്ങൾക്ക്‌ മൂല്യം കൽപ്പിക്കുന്ന, പെങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഏതൊരു ആങ്ങളയുടേയും പ്രതികരണം അങ്ങിനെ തന്നെ ആയിരിക്കും.
അതിൽ ജാതിയോ മതമോ ദൈവ വിശ്വാസമോ ഒന്നും വിഷയമാവില്ല.

എന്നാൽ ചില ആങ്ങള ജന്മങ്ങൾ ഇതും അലങ്കാരമായി കൊണ്ട്‌ നടക്കാൻ ഉണ്ടാവും. സ്വന്തം ഭാര്യയെ കൂട്ടിക്കൊടുന്ന പശുപാലന്മാരുടെ നാട്ടിൽ, സ്വന്തം പെങ്ങളുടെ അഴിഞ്ഞാട്ടവും അലങ്കാരമാക്കുന്ന ചില വിഡ്ഢികൾ ഉണ്ടാവും. കുടുംബ ബന്ധങ്ങളുടെ മൂല്യവും, വിശുദ്ധിയും, മഹത്വവും, പവിത്രതയും തിരിച്ചറിയാൻ കഴിയാത്ത പടു വിഡ്ഢികൾ.

അബസ്വരം :
ഡോഗുകൾക്കെന്ത്‌ എന്ത്‌ കുടുംബന്ധം ?
എന്ത്‌ കുല മഹിമ ?

                                                                     871
                                                                     *****
24.03.2016
വിജയ്‌ മല്യയെ പിടികൂടുന്നത്‌ വരെ എല്ലാവരും ട്രയിനിൽ ടിക്കറ്റ്‌ എടുക്കാതെ യാത്ര ചെയ്യുകയാണ്‌ വേണ്ടത്‌.

ഇത്തരത്തിലുള്ള സമരമാർഗ്ഗങ്ങൾ ഇന്നുകളിലെ അച്ചാ ദിനങ്ങളിൽ അത്യന്താപേക്ഷിതമാണ്‌.

അബസ്വരം :
മല്യക്കാവാമെങ്കിൽ ആർക്കും ആയിക്കൂടേ ?


                                                                     872
                                                                     *****
24.03.2016
ഹൃദ്രോഗത്തിന്‌ അത്യപൂർവ്വവും ഫലപ്രദവുമായ ചികിൽസ കണ്ടെത്തിയിരിക്കുന്നു.
അത്യാസന്ന നിലയിലുള്ള ഹൃദ്രോഗികളിൽ വരെ പരീക്ഷിച്ച്‌ തെളിഞ്ഞ ചികിൽസാരീതിയാണിത്‌.

താങ്കൾ ഒരു ഹൃദ്രോഗിയാണോ ?
കിടപ്പിലായ അവസ്ഥയിലാണോ ?

എങ്കിൽ നിങ്ങളുടെ പേരിൽ വല്ല കേസുകളും ഉണ്ടെങ്കിൽ അതിന്റെ പേരിൽ അടുത്തുള്ള കോടതിയിൽ നിന്ന് മുൻകൂറോ പിൻകൂറോ ആയ ഒരു ജാമ്യം എടുക്കുക.
അഥവാ നിങ്ങളുടെ പേരിൽ കേസുകൾ ഒന്നും ഇല്ലെങ്കിൽ വഴിയേ പോകുന്ന ഒരു നായയെ കല്ലെടുത്ത്‌ എറിയുക. അതിന്റെ വീഡിയോയോ ഫോട്ടോയോ അടുത്തുള്ള പോലീസ്‌ സ്റ്റേഷനിൽ എത്തിക്കുക.

എറിയാൻ വയ്യാത്താവസ്ഥയിൽ ആണെങ്കിൽ വേറെ ആളെക്കൊണ്ട്‌ എറിയിച്ച്‌ അത്‌ എഡിറ്റ്‌ ചെയ്ത്‌ നിങ്ങൾ ഏറിയുന്ന കോലത്തിൽ ആക്കിയാൽ മതി. നിങ്ങളും നായയും കല്ലും ദൃശ്യങ്ങളിൽ ഉണ്ടാവണം എന്ന് മാത്രം.

ഉറപ്പായും കേസ്‌ എടുക്കും. ഒപ്പം ജാമ്യത്തിനുള്ള പണികളും നോക്കാം.

ജാമ്യം കിട്ടിയാൽ ആ ഉത്തരവ്‌ കയ്യിൽ പിടിച്ച്‌, കഴുത്തിൽ ഒരു ചുവന്ന മാലയും ഇട്ട്‌ "ഇങ്കിലാവ്‌ സിന്ദാവാ, വീര സഖാവ്‌ സിന്ദാവാ" എന്ന് നാലാളെക്കൊണ്ട്‌ മുദ്രാവാക്യം വിളിപ്പിക്കുക.

അതോടെ ഹൃദ്രോഗം മാറും.

അബസ്വരം :
നായയെ കല്ലെടുത്ത്‌ എറിയുമ്പോൾ പശുവിന്റേയോ പോത്തിന്റേയോ ദേഹത്ത്‌ കൊള്ളാതെ നോക്കുക. കൊണ്ടാൽ പിന്നെ വീട്ടുകാരോട്‌ വല്ല മരക്കൊമ്പിലും അന്യേഷിക്കാൻ പറഞ്ഞാ മതി.
                                                                     873
                                                                     *****
25.03.2016
ജിഷ്ണുവും നമ്മളിൽ നിന്ന് പോയി.

അബസ്വരം :
ചമയങ്ങളില്ലാത്ത ലോകത്തേക്ക്‌ യാത്രാ മംഗളങ്ങൾ ജിഷ്ണൂ.

                                                                     874
                                                                     *****
26.03.2016
"തിരഞ്ഞെടുപ്പിന്‌ ശേഷവും രാഷ്ട്രീയ രംഗത്ത്‌ തുടരും." - ശ്രീശാന്ത്‌.

ഈ വാക്കുകളിലൂടെ തന്നെ ശ്രീശാന്ത്‌ തന്റെ പരാജയം സമ്മതിക്കുന്നു. വിജയിക്കാൻ സാധ്യതയുണ്ട്‌ എന്ന് കരുതുന്ന ഒരു സ്ഥാനാർത്ഥി പറയേണ്ട വാക്കുകളല്ല ഇത്‌.
തിരഞ്ഞെടുപ്പിൽ ജയിക്കുന്ന ഒരു വ്യക്തി "തിരഞ്ഞെടുപ്പിന്‌ ശേഷവും രാഷ്ട്രീയത്തിൽ തുടരും" എന്ന് പ്രത്യേകം പറയുന്നതിൽ എന്തർത്ഥം ??


അബസ്വരം :
വിലക്ക്‌ നീക്കാൻ ബി ജെ പിയുമായുള്ള ഒരു ഒത്ത്‌ കളി. അതാണ്‌ !

                                                                     875
                                                                     *****
27.03.2016
"താൻ ഗൗരവക്കാരനല്ല. കൊച്ചു മക്കൾ പോലും എന്നോട്‌ നല്ല രീതിയിൽ ഇടപഴകാറുണ്ട്‌." - പിണറായി വിജയൻ.

അബസ്വരം :
"എനിക്ക്‌ വിഷമില്ല. കൊച്ചു കുട്ടികൾ പോലും എന്നോടൊപ്പം കളിക്കാറുണ്ട്‌. മാത്രമല്ല ഞാൻ ചിരിക്കാറും ഉണ്ട്‌." - വടക്കേ പറമ്പിലെ കുഞ്ഞൂട്ടൻ മൂർഖൻ പാമ്പ്‌.

                                                                     876
                                                                     *****
28.03.2016
പാർട്ടിയിലും മുന്നണിയിലും പ്രതിപക്ഷ നേതാവായി വി എസ്‌ ഉള്ളപ്പോൾ, പി.സി.ജോർജ്ജിനെ കൂടി തലയിൽ എടുത്ത്‌ വെച്ച്‌ പാട്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്‌ ഒരു വി എസ്‌ - പി സി ഗോമ്പിറ്റേഷൻ വേണ്ട എന്ന സി പി എം തീരുമാനം പൂഞ്ഞാറ്റിയൻ തന്ത്രമായി.

ബാലകൃഷ്ണനെ പോലുള്ള മാലിന്യങ്ങൾക്ക്‌ കിടക്ക വിരിച്ച സി പി എം, പി സിക്ക്‌ ഒരു പായപോലും നൽകാതിരുന്നത്‌ രാഷ്ട്രീയ മൂല്യങ്ങൾ സംരക്ഷിക്കാനല്ല എന്ന് ഏത്‌ രാഷ്ട്രീയ വിദ്യാർത്ഥിക്കും മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ.

"സി പി എം ചതിയന്മാരല്ല" എന്ന് പറഞ്ഞ്‌ നടന്നിരുന്ന പി സിക്ക്‌, സി പി എമ്മിനേക്കാൾ വലിയ ചതിയന്മാരില്ല എന്ന് തിരിച്ചറിവ്‌ ഉണ്ടായോ ആവോ ?

അബസ്വരം :
കോഴി ഒന്ന് പോയാലെന്താ ന്റെ പീ സീ, കുറുക്കന്റെ സുബാവം മൻസിലായില്ല്യോ ?


                                                                     877
                                                                     *****
29.03.2016
ഗൗരിയമ്മയെ സി പി എം വെറും ഗൗളിയമ്മ ആക്കിയല്ലോ മക്കളേ !

അബസ്വരം :
എൽ ഡി എഫിലേക്ക്‌ ചെല്ലൂ,
എല്ലാം ശരിയാക്കി തരും !

                                                                     878
                                                                     *****
29.03.2016
പി.സി.ജോർജ്ജ്‌ ഈ തിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും സംസ്ഥാന തലത്തിൽ ഇടതിനെ നാറ്റിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടാവും.

ചില പാമ്പുകളെ ഇഴഞ്ഞ്‌ എല്ലായിടത്തും കൊത്താൻ വിടുന്നതിനേക്കാൾ നല്ലത്‌ തോളിൽ എടുത്ത്‌ വെക്കുക തന്നെയാണ്‌. നാശം ഒന്നിൽ ഒതുങ്ങും.

സി പി എമ്മിന്‌ പി സി ഒരു പാരയായി മാറാൻ തന്നെയാണ്‌ സാധ്യത. ഫാരിസ്‌ വരെ ഉള്ള സി പി എമ്മിന്റെ വിഴുപ്പ്‌ ഭാണ്ഡങ്ങൾ പി സി അഴിക്കാൻ തുടങ്ങിയത്‌ അതിന്റെ സൂചനകൾ തന്നെയാണ്‌.

അബസ്വരം :
പൂഞ്ഞാറിലെ കുരിശിൽ തറക്കേണ്ട ഭൂതത്തെ തുറന്ന് വിട്ടത്‌ കേരളം മുഴുവൻ ശല്യമാകും.

                                                                     879
                                                                     *****
30.03.2016
വളി മുട്ടിയ കേരളം
വളി കാട്ടാൻ ബി ജെ പി

അബസ്വരം :
അഞ്ചാറ്‌ കൊല്ലം മ്മൾ തമിഴ്‌ നാട്ടിലായിരുന്നു.
അതിന്റെ ഹാങ്ങോവറാ !


                                                                     880
                                                                     *****
30.03.2016
ഇടത്‌ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ഒരു മാധ്യമ പ്രവർത്തകൻ നികേഷിന്‌ എതിരെ ചാനലുമായി ബന്ധപ്പെട്ടുള്ള കേസുകളെ കുറിച്ച്‌ വൈക്കം വിശ്വനോട്‌ ചോദിച്ചപ്പോൾ അയാൾ ഉരുളുകയാണ്‌ ചെയ്തത്‌.

ആദ്യം കേസിനെ കുറിച്ച്‌ അറിയില്ല എന്ന് പറഞ്ഞു. പിന്നെ അതിൽ നികേഷിന്‌ സ്റ്റേ കിട്ടി എന്ന് പറഞ്ഞു. പിന്നെ അത്‌ കാലം തെളിയിക്കും എന്നും പറഞ്ഞു.

സ്വന്തം സ്ഥാനാർത്ഥിയുടെ നിരപരാധിത്വം കാലം തെളിയിക്കുന്നത്‌ ഇടതൻസ്‌ അംഗീകരിക്കുന്നത്‌ കാണുമ്പോൾ സഹതാപമാണ്‌ തോന്നുന്നത്‌. കാരണം ഇതേ കാലത്തിന്‌ തെളിയിക്കാൻ എന്തുകൊണ്ട്‌ ഉമ്മൻ ചാണ്ടി, ബാബു ആദിയായവർക്ക്‌ നേരേ ഉള്ള ആരോപണങ്ങളും എന്ത്‌ കൊണ്ട്‌ ഇടതൻസ്‌ വിട്ടു നൽകുന്നില്ല ??

അബസ്വരം :
ഇടതന്മാർക്ക്‌ എതിരെയുള്ള കേസുകൾ തെളിയിക്കാൻ കാലത്തിന്‌ അറിയാമെങ്കിൽ വലതിന്റെ കേസുകളും തെളിയിക്കാൻ കാലത്തിനറിയൂലേ ന്റെ സഖാവ്‌ വിശ്വേട്ടാ ?

                                                                     881
                                                                     *****
30.03.2016
"കൊടിയേരി ബാലകൃഷ്ണൻ തൃശൂർ അതിരൂപതാ പിതാവിനെ സന്ദർശിച്ചു." - വാർത്ത.

അബസ്വരം :
സി പി എമ്മുകാർ മത സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്നൊക്കെ ഗമണ്ടൻ അടിച്ചിരുന്ന ഒരുപാട്‌ സഖാവുട്ട്യോൾ ഉണ്ടായിരുന്നു ഫേസ്ബുക്കിൽ. അവരൊക്കെ ഇപ്പൊ എവിടെയാണാവോ ??

                                                                     882
                                                                     *****
31.03.2016
"സി പി എം നിലപാടിൽ കടുത്ത അമർഷം." - ഗൗരിയമ്മ.
"സി പി എം ചതിച്ചു." - പി.സി.ജോർജ്ജ്‌.

അബസ്വരം :
കണ്ണു ചുവക്കണു
പല്ലു കടിക്കണു

നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു
പെട പെടയ്ക്കണു
തുടി തുടിയ്ക്കണു
പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടു പോൽ ഉറഞ്ഞു തുള്ളണു

                                                                     883
                                                                     *****
01.04.2016
റിപ്പോർട്ടർ ചാനലിനെ സി പി എം ഘടക കക്ഷിയാക്കി രണ്ട്‌ സീറ്റ്‌ കൊടുത്തപ്പോൾ കൈരളിക്ക്‌ ഗൗരിയമ്മയുടേയും, പി സി ജോർജ്ജിന്റേയും ഗതിയായല്ലോ !!

അബസ്വരം :
പാവം കൈരളി
പാവം ബ്രിട്ടാസ്‌
ഏത്ര വായിട്ടലച്ചതാ
എന്നിട്ടും !


                                                                     884
                                                                     *****
02.04.2016
"മകൻ സ്ഥാനാർത്ഥി ആകുമ്പോൾ അച്ഛന്റെ കഥ പറയുന്നത്‌ ഭയങ്കര ബോറാണു ബ്രോ. ഇതെന്താ പൊള്ളാച്ചിയിൽ ഷൂട്ട്‌ ചെയ്ത കുടുംബ പകയുടെ തിരക്കഥയുള്ള മലയാളം സിനിമയോ. അച്ഛന്റെ ശത്രുക്കളെക്കുറിച്ച്‌ മാത്രം ആലോചിച്ച്‌ നടക്കുന്ന മകനാകാൻ." - മാധ്യമ പ്രവർത്തകൻ ജയമോഹൻ സുകുമാരൻ.

അച്ഛൻ ഇല്ലാതെ മകൻ ഉണ്ടാവില്ല എന്നത്കൊണ്ട്‌ തീർച്ചയായും അച്ഛന്റെ കഥക്ക്‌ പ്രധാന്യം ഉണ്ട്‌ ബ്രോ...

ഇന്നുകൾ പെട്ടന്ന് മുളച്ച്‌ ഉണ്ടാവുന്നതല്ല. ഇന്നലെകളുടെ തുടർച്ചയല്ലേ ഇന്നുകൾ ബ്രോ?

നികേഷ്‌ സമൂഹം വിശ്വാസമർപ്പിച്ചിരുന്ന ഒരു മാധ്യമപ്രവർത്തകനായിരുന്നു. എന്നാൽ ഇന്ന് അതൊരു കപടതയാണെന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു ബ്രോ.

"ചുവന്ന" ലോഗോ വെച്ച്‌ നികേഷ്‌ ചാമ്പിയ വാർത്തകളിൽ എത്രയെണ്ണം പെയ്ഡ്‌ ആയിരുന്നു എന്നുള്ള സംശയങ്ങൾ സമൂഹത്തിൽ ഉണ്ടാവുന്നു. അതോടൊപ്പം തന്നെ നിക്ഷ്പക്ഷത ചമയുന്ന മാധ്യമ പ്രവർത്തകരെ എത്രത്തോളം വിശ്വസിക്കാനാവും എന്ന സംശയവും ഉണർത്തുന്നു.

അബസ്വരം :
"മലയാള മാധ്യമ രംഗത്തിന്‌ പുതിയ മാർഗ്ഗം വെട്ടിതുറന്ന് നൽകിയവൻ" എന്ന പേരിൽ ഇന്നെലെകൾ ബഹുമാനിച്ചിരുന്ന നികേഷ്‌ നാളെകളിൽ അറിയപ്പെടുക "മാധ്യമ നിക്ഷ്പക്ഷതയുടെ വിശ്വാസ്യത തകർത്തവൻ" എന്ന നിലയിലായിരിക്കും. അത്‌ നികേഷ്‌ ഇലക്ഷനിൽ ജയിച്ചാലും, തോറ്റാലും !

                                                                     885
                                                                     *****
03.04.2016
മൂന്ന് പ്രശസ്ത മാധ്യമ പ്രവർത്തകർ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ വേണ്ടി മൽസരിക്കുന്നുണ്ട്‌ എന്നത്‌ കൊണ്ട്‌ തന്നെ ഇത്തവണ മാധ്യമങ്ങളുടെ പല വാർത്തകളും ആ പക്ഷത്തിന്‌ വേണ്ടിയുള്ളതായിരിക്കും. വർഗ്ഗ സ്നേഹം പ്രകടിപ്പിക്കുക എന്നതാണല്ലോ അഭിനവ മാധ്യമ നിക്ഷ്പക്ഷത.

അതിന്റെ ലക്ഷണങ്ങൾ പല മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിച്ച്‌ തുടങ്ങിയിരിക്കുന്നു.

ആടിനെ പട്ടിയാക്കാനും, പട്ടിയെ ആടാക്കാനും ചാനലുകൾക്ക്‌ ഉള്ള കഴിവ്‌ ഒന്ന് വേറെതന്നെയാണ്‌.

അബസ്വരം :

ഭാവിയിൽ മാധ്യമങ്ങളായിരിക്കും മുന്നണികളിലെ ഏറ്റവും വലിയ വിലപേശൽ ശക്തിയുള്ള ഘടക കക്ഷികൾ.


                                                                     886
                                                                     *****
03.04.2016
ഗൾഫ്‌ മാധ്യമവും, കേരളാ മാധ്യമവും തമ്മിൽ ബന്ധം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നവർ വെൽഫെയർ പാർട്ടിയും, മീഡിയാവണ്ണും, ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ബന്ധമുണ്ട്‌ എന്ന് വിശ്വസിക്കുന്ന വിഡ്ഢികൾക്ക്‌ തുല്യമാണ്‌.

അതുകൊണ്ട്‌ തന്നെ ഗൾഫിൽ വെച്ച്‌ മോഡി അണ്ണന്റെ കൈ പിടിച്ച്‌ ഗൾഫ്‌ മാധ്യമം തലവൻ കൈ പിടിച്ച്‌ കുലുക്കുന്നത്‌ ഹറാമല്ല എന്ന് മാത്രമല്ല പ്രോൽസാഹിപ്പേണ്ടത്‌ കൂടിയാണ്‌.

അബസ്വരം :
ഗൾഫ്‌ മാധ്യമം എന്നത്‌ പലസ്തീൻ വേട്ടക്കാരായ ഇസ്രായേലികൾക്ക്‌ കൈ കൊടുക്കാൻ മടിച്ച പൊട്ടനായ ക്രിസ്റ്റ്യാനോ റോണാൾഡോ അല്ലല്ലോ !


                                                                     887
                                                                     *****
03.04.2016
അങ്ങനെ ഈ തിരഞ്ഞെടുപ്പിലും ഇടതിന്റെ പ്രധാന വിഷയം "സ്ത്രീ പീഡനം" ആണ്‌ എന്നതിലേക്കാണ്‌ കാര്യങ്ങൾ നീക്കുന്നത്‌.

ഉമ്മൻ ചാണ്ടിക്ക്‌ ഭരണത്തിൽ എന്തൊക്കെ പോരായ്മകൾ ഉണ്ടായാലും, അയാൾ സരിതയെ പൂശാൻ മുട്ടി നിൽക്കുന്ന ഒരു മനുഷ്യനല്ല എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം.

അബസ്വരം :
ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം സരിതയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണം.


                                                                     888
                                                                     *****
04.04.2016
ഐശ്വര്യാ റായി പെങ്ങളാണ്‌ എന്ന് പറഞ്ഞു നടന്നിരുന്ന, ഐശ്വര്യാ റായിയെ വിമർശിച്ചതിന്റെ പേരിൽ എന്നെ അൺഫ്രണ്ട്‌ ചെയ്ത ഒരു കൂട്ടുക്കാരനുണ്ടായിരുന്നു എനിക്ക്‌ എഫ്‌ ബിയിൽ.

ഇപ്പോ ഐശ്യര്യയുടേയും, അമ്മോശൻ അമിതാബച്ചന്റേയും കള്ളപ്പണ വിവരങ്ങൾ പുറത്ത്‌ വരുമ്പോഴും അവൻ ഐശ്വര്യയുടെ ആങ്ങളയും, അഭിഷേകിന്റെ അളിയനും ഒക്കെയായി തുടരുന്നുണ്ടോ ആവോ ?

അബസ്വരം :
ഇനി പെങ്ങളുടെ മൂന്ത പോലെ മെയ്ക്കപ്പിട്ടാൽ കള്ളപ്പണവും സുന്ദരമാവുമോ എന്തോ?

                                                                     889
                                                                     *****
05.04.2016
അല്ല മക്കളേ,
ഇടതുപക്ഷം ഇതിനു മുന്നേയും പല തവണ വന്നതല്ലേ ? എന്നിട്ട്‌ എന്തേ അന്നൊന്നും "എല്ലാം ശരിയാക്കാഞ്ഞത്‌?"
അന്ന് ശരിയാക്കാൻ കഴിയാത്ത എന്തൊക്കെയാണ്‌ ഇനിയിപ്പൊ സഖാക്കൾ ശരിയാക്കാൻ പോകുന്നത്‌?
പണ്ട്‌ വന്നപ്പോളൊന്നും ശരിയാക്കാൻ പറ്റാത്തതൊക്കെ ഇനി വന്നാൽ ശരിയാക്കാൻ പറ്റിയ എന്ത്‌ ദിവ്യ ഹൽക്കുൽത്തം ടൂൾ ആണ്‌ ഇങ്ങൾടെ കയ്യിൽ പുതുതായി കിട്ടിയത്‌?
ഒന്ന് പറഞ്ഞു തരുമോ സഖാക്കളേ?

അബസ്വരം :
അതോ മൻമോഹൻ പോയി, മോഡി വന്ന് ശരിയാക്കിയ ശരിയാക്കലാണോ നിങ്ങ ഉദ്ദേശിക്കുന്നത്‌?

                                                                     890
                                                                     *****
06.04.2016
"മദ്യ നിരോധനം പ്രായാഗികമല്ല." - പിണറായി വിജയൻ.

അബസ്വരം :
ശരിയാ സഖാവേ,
മദ്യം നിരോധിച്ചാൽ മദ്യമടിച്ച്‌ തലക്ക്‌ വെളിവില്ലാതെ ഉഷാ ഉതുപ്പിന്റെ പരിപാടിയിൽ ചാടിക്കളിക്കുന്ന പോലെ ചാടി കളിച്ച്‌, "ഡിങ്കിലാബ്‌ സരിതാബാദ്‌" മുഴക്കാൻ പാർട്ടിയിൽ ആളുണ്ടാവില്ല. അതുകൊണ്ട്‌ മദ്യം നിരോധിച്ചാൽ മ്മടെ പാർട്ടി ടെ നിലനിൽപ്പ്‌ തന്നെ ഇല്ലാതാവും. അപ്പൊ മദ്യ നിരോധനം എങ്ങനെ പ്രായോഗികമാവും ല്യോ ?

                                                                     891
                                                                     *****
06.04.2016
"ഫാസിസത്തിനെതിരെ മനുഷ്യ സംഗമം" എന്നും പറഞ്ഞ്‌ റീമ സഖാവിച്ചിയോടൊപ്പം തുള്ളി ചാടിയ സി.കെ.ജാനു, ബി ജെ പിയുടെ കൂടാരത്തിലേക്ക്‌ ചേക്കേറുമ്പോൾ, റീമ സഖാവിച്ചിയും, ആഷിക്ക്‌ അബു സഖാവനും മുണ്ടാണ്ടിരിക്കുന്നത്‌ നിയമസഭയിലേക്ക്‌ മൽസരിക്കാൻ സി പി എം സീറ്റ്‌ കൊടുക്കാത്തത്‌ കൊണ്ട്‌ തന്നെ ആയിരിക്കും അല്ലേ ?
അന്ന് ഫാസിസത്തെ ഓടിക്കാനായി തുള്ളിക്കളിച്ച '"മനുഷ്യന്മാർ" ഇത്ര വേഗം ബി ജെ പിയിലേക്ക്‌ മണ്ടി കയറും എന്ന് വിചാരിച്ചില്ല.

ഫാസിസത്തെ ഒന്നുകൂടി മണ്ടിക്കാൻ അന്നത്തെ പാട്ടും ഡാൻസും ഒക്കെ പെട്ടീൽ ഉണ്ടോ ആവോ ?

അബസ്വരം :
ഒരുപാട്‌ തുള്ളിപ്പിച്ചിട്ട്‌ സീറ്റ്‌ കൊടുക്കാഞ്ഞത്‌ ഒരു പൂഞ്ഞാറിലെ പരിപാടിയായി !

                                                                     892
                                                                     *****
07.04.2016
പാലക്കാട്‌ വിക്ടോറിയാ കോളേജിൽ നിന്ന് റിട്ടയർ ചെയ്യുന്ന സരസു ടീച്ചറുടെ പ്രതീകാത്മക ശവമടക്ക്‌ നടത്തിയ കുട്ടി സഖാക്കളുടെ പരിപാടി സാംസ്കാരിക കേരളത്തിന്‌ അപമാനമാണ്‌.

ടീച്ചറെ അപമാനിച്ചതിനെ കുറിച്ച്‌ സ്ത്രീത്വം സംരക്ഷിക്കാൻ മുക്രയിടുന്ന വി.എസ്‌.അച്ചൂട്ടൻ മുതലുള്ള സഖാക്കളുടേയോ, മഹിളാ സഖാവിച്ചികളുടേയോ പ്രതികരണം ഒന്നും കണ്ടില്ല.

അല്ലെങ്കിലും മ്മടെ പാർട്ടിക്കാർ ആരെ അപമാനിച്ചാലും അത്‌ വരുക വിപ്ലവ ലിസ്റ്റിൽ ആണല്ലോ അല്ലേ ?

അബസ്വരം :
എസ്‌ എഫ്‌ ഐ ക്ക്‌ ഇനി "ശവമടക്ക്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ" എന്ന പൂർണ്ണ രൂപമായിരിക്കും യോജിക്കുക.

                                                                     893
                                                                     *****
08.04.2016
കഞ്ചാവ്‌ ഉപയോഗിക്കുന്നവരെ തിരിച്ചറിയാനുള്ള പത്തു വഴികൾ കണ്ടെത്തിയ മനോരമയെ ബഹുമാനപൂർവ്വം സ്‌മരിച്ചുകൊണ്ട്‌ പതിനൊന്നാമത്തെ വഴി മഹാനായ നോം കണ്ടെത്തിയിരിക്കുന്നു എന്ന വിവരം ഏവരേയും അറിയിക്കുന്നു.

നിരവധി ഗവേഷണ കുവേഷണങ്ങൾക്ക്‌ ശേഷമാണ്‌ നോം ഈ പതിനൊന്നാം വഴി കണ്ടെത്തിയത്‌. അമേരിക്ക, ആഫ്രിക്ക, അന്റാർട്ടിക്ക, മൊസാംബിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള കഞ്ചാവ്‌ ഈ വഴി കണ്ടെത്താനായി നോം ഉപയോഗിച്ചു.

അബസ്വരം :
പതിനൊന്നാം വഴി - "കഞ്ചാവ്‌ ഉപയോഗിക്കുന്നവർ മനോരമ പത്രം വായിക്കും."


                                                                     894
                                                                     *****
09.04.2016
"രാഹുൽ ഈശ്വർ പങ്കെടുത്ത പരിപാടിയിൽ ആർ എസ്‌ എസ്സിന്റെ അയിത്തം. അവർണ്ണരായ ബി ജെ പി നേതാക്കളെ പോലും പ്രവേശിപ്പിച്ചില്ല. രാഹുലിനെ അവർണ്ണർ തൊട്ട്‌ അശുദ്ധമാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നും നേതാക്കളുടെ നിർദ്ദേശം." - വാർത്ത.

അബസ്വരം :
സംഘിസം വിളമ്പി ഹിന്ദു ഐക്യം എന്ന് മുക്രയിട്ട്‌ നടന്നിരുന്ന രാഹുലിനോട്‌ ചില ചോദ്യങ്ങൾ :
മോനേ രാഹുലേ,
01. ഈ ഹിന്ദു എന്നതിന്റെ ഡെഫിനിഷൻ ഒന്ന് പറഞ്ഞു തരുമോ ??
02. ഹിന്ദുത്വവും സംഘിസവും തമ്മിൽ ഉള്ള ബന്ധം വിശദീകരിക്കുമോ ?
03. അന്യസ്ത്രീകളെ കെട്ടിപ്പിടിക്കുന്നതും, തൊട്ട്‌ തലോടുന്നതും ഭാരത സംസ്ക്കാരത്തിൽ ഉണ്ടോ ? ഒരുത്തന്റെ ഭാര്യയെ മറ്റൊരുത്തനു തൊട്ട്‌ തലോടാം എന്ന് വേദങ്ങളിലോ, ഉപനിഷത്തുകളിലോ ഒക്കെ പറയുന്നുണ്ടോ ? ഉണ്ടെങ്കിൽ അതിന്റെ റഫറൻസ്‌ നൽകുമോ ?
04. മദ്യം വിഷമാണ്‌ എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെ ആരാധിക്കുന്നവരുടെ സംഘടനക്ക്‌ മദ്യ കച്ചവടം നടത്തുന്നവർ നേതൃത്വം നൽകുന്നത്‌ നാരായണ ഗുരുവിനെ അപമാനിക്കുന്നതല്ലേ ??
05. ഒരു ദളിതന്റെ കൂടെ ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അങ്ങ്‌ തയ്യാറുണ്ടോ ?
06. ഒരു താഴ്‌ന്ന ജാതിക്കാരന്റെ ഒപ്പം ഒരു രാത്രി ഒരു ബെഡ്ഡിൽ കിടന്നുറങ്ങാൻ അങ്ങ്‌ തയ്യാറുണ്ടോ ?? (താഴ്‌ന്ന ജാതിക്കാരന്റെ കൂടെ. അല്ലാതെ ജാതിക്കാരിയുടെ കൂടെ അല്ല.)

                                                                     895
                                                                     *****
09.04.2016
നികേഷിന്‌ പാർട്ടി ചിഹ്നം നൽകിയതിന്‌ പിന്നിൽ സി പി എമ്മിന്റെ ഒരു മുൻകരുതലാണ്‌ ഉള്ളത്‌ എന്നതാണ്‌ എന്റെ ഒരിത്‌.

അതായത്‌ തിരഞ്ഞെടുപ്പിൽ രണ്ട്‌ മുന്നണിക്കും ലഭിക്കുന്ന സീറ്റുകളുടെ ഇടയിലുള്ള വ്യത്യാസം നാമം മാത്രമായാൽ സ്വതന്ത്രരെ ചാക്കിടാൻ ശ്രമം നടക്കും. നികേഷ്‌ സ്വതന്ത്ര ചിഹ്നത്തിൽ മൽസരിക്കുകയും, വിജയിക്കുകയും ചെയ്താൽ മറുകണ്ടം ചാടാൻ തടസ്സങ്ങൾ ഉണ്ടാവില്ല.

ഒരു സീറ്റ്‌ മൽസരിക്കാൻ കൊടുത്തപ്പോഴേക്കും സ്വന്തം അപ്പനെ കൊല്ലാൻ നടന്നവരോട്‌ കൂട്ട്‌ കൂടിയ നികേഷ്‌, ഒരു മന്ത്രി സ്ഥാനം ഓഫർ വന്നാൽ തിരിച്ചും ചാടും എന്ന് സി പി എം പ്രതീക്ഷിക്കുന്നു. അതിനാൽ ആ സാധ്യത ഇല്ലാതാക്കുക എന്നത്‌ തന്നെയാണ്‌ പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിക്കുക വഴി സി പി എം ചെയ്യുന്നത്‌. ഇതിൽ നിന്ന് തന്നെ സി പി എം നികേഷിനെ പൂർണ്ണമായി നമ്പിയിട്ടില്ല എന്ന് വ്യക്തമാണ്‌.
മൽസരിക്കുന്നത്‌ പാർട്ടി ചിഹ്നത്തിൽ ആവുമ്പോൾ നികേഷിന്‌ കുറച്ച്‌ വോട്ടുകൾ നഷ്ടപ്പെടാൻ തന്നെയാണ്‌ സാധ്യത.

നികേഷ്‌ പാർട്ടി ചിഹ്നം തിരഞ്ഞെടുത്തത്‌ എന്തായാലും സ്വാഗതം ചെയ്യേണ്ട കാര്യമാണ്‌. ചളിയിൽ മുങ്ങുമ്പോൾ പൂർണ്ണമായും മുങ്ങുന്നത്‌ തന്നെയാണല്ലോ നല്ലത്‌.

അബസ്വരം :
ചിഹ്നമായി നിസ്കാരപായയും പിടിച്ച്‌ "എന്റെ കഴുത്ത്‌ വരെ മാത്രമേ ചളിയിൽ മുങ്ങിയിട്ടുള്ളൂ" എന്ന് പ്രഖ്യാപിക്കുന്ന ജലീലുമാർക്കിടയിൽ, "താൻ പൂർണ്ണമായും ചളിയിൽ മുങ്ങി" എന്ന് അംഗീകരിക്കുന്ന നികേഷിന്റെ നിലപാടിന്‌ അഭിനന്ദനങ്ങൾ.

                                                                     896
                                                                     *****
10.04.2016
"അര വട്ടനായ ഒരുത്തനെ എങ്ങനെ മുഴുവട്ടനാക്കാം ?" എന്നതിന്റെ ഉത്തരമാണ്‌ ബി ജെ പി ശ്രീശാന്തിലൂടെ നമുക്ക്‌ കാണിച്ചു തരുന്നത്‌.

ഇന്നലെ ശ്രീശാന്തിന്റെ പ്രചരണം ടി വിയിൽ കണ്ടപ്പോൾ അവനോട്‌ സഹതാപമാണ്‌ തോന്നിയത്‌. ഒട്ടും ആത്മവിശ്വാസമില്ലാത്ത ശരീരഭാഷ. ആർക്കോ വേണ്ടി പണ്ടാറമടക്കുന്നു എന്നത്‌ മുഖത്ത്‌ തെളിഞ്ഞ്‌ കാണുന്നു. പരാജയം ഉൾക്കൊള്ളാൻ മാനസികമായി തയ്യാറെടുത്തത്‌ പോലെ.

ക്രിക്കറ്റിലെ വിലക്ക്‌ നീക്കിക്കിട്ടാനാണ്‌ ബി ജെ പിക്ക്‌ വേണ്ടി അവൻ ഈ വേഷം കെട്ടൽ നടത്തുന്നത്‌ എന്ന പ്രചാരണത്തിന്‌ ശക്തി പകരുന്നതാണ്‌ ശ്രീശാന്തിന്റെ ശരീര ഭാഷ.

അബസ്വരം :
ഹർഭജൻ മുഖത്തടിച്ചതിനേക്കാളും വലിയ അടിയാണ്‌ ബി ജെ പിയുടെ സ്ഥാനാർത്ഥിത്വം ശ്രീശാന്തിന്‌ നൽകുന്നത്‌.

                                                                     897
                                                                     *****
10.04.2016
അനുഭവങ്ങളിൽ നിന്നും പഠിച്ച്‌ പാസാവാത്ത പാഠങ്ങൾ വീണ്ടും നമ്മെ പഠിപ്പിക്കുകയാണ്‌ ഓരോ ദുരന്തവും ചെയ്യുന്നത്‌.

എന്തായാലും കൊല്ലത്തെ ഈ ദുരന്തം അപകടം തന്നെയാണ്‌ എന്നാണ്‌ എന്റെ വിശ്വാസം.

എന്നാൽ ഈ അപകടം, മുസ്ലിംങ്ങളുടെ പരിപാടിയാണ്‌ എന്ന തരത്തിൽ സംഘപരിവാരിൽ ചിലർ പ്രചരണം നടത്തുമ്പോൾ, ഇലക്ഷൻ മുതലെടുപ്പിനായി സംഘ്‌ പരിവാർ തന്നെ പ്ലാൻ ചെയ്ത ഒരു പരിപാടിയായിരുന്നോ ഈ ദുരന്തം എന്ന സംശയം ശക്തമാവുന്നു. ഇത്തരം നാടക ദുരന്തങ്ങൾ ഉണ്ടാക്കി മുസ്ലിംങ്ങളുടെ തലയിൽ വെച്ച്‌ കെട്ടുന്ന 'കലാപ'രിപാടിയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരാണല്ലോ സംഘികൾ.
അതുകൊണ്ട്‌ ഈ ദുരന്തത്തിലും ഉള്ള ആ സംശയം ദൂരീകരിക്കപ്പെടേണ്ടതാണ്‌.
അതുപോലെ "വെടിക്കെട്ടുകൾ നിരോധിക്കണം" എന്ന് പറഞ്ഞാൽ അത്‌ മറ്റുള്ളവരുടെ വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടും എന്നത്‌ കൊണ്ട്‌ അത്‌ പറയുന്നില്ല. അതിനാൽ "അപകടം ഇല്ലാതെ, പ്രകൃതിക്കും, മറ്റും ദുരന്തം വിതക്കാതെയുള്ള വെടിക്കെട്ടുകൾ മാത്രം നടത്താൻ ഭരണകൂടങ്ങൾ സൂക്ഷ്മത പുലർത്തട്ടെ" എന്ന് പറയുന്നു.

അബസ്വരം :
ആസൂത്രിതമായാലും, ദുരന്തമായാലും ഇരകളുടേയും, അവരുടെ കുടുംബങ്ങളുടേയും, സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.

                                                                     898
                                                                     *****
11.04.2016
വെടിക്കെട്ട്‌ ദുരന്തത്തേക്കാൾ വലിയ ദുരന്തം മനുഷ്യ മനസ്സുകൾക്കാണ്‌ ഉണ്ടായിരിക്കുന്നത്‌.

മനുഷ്യത്വത്തിന്റെ പേരിൽ നടത്തേണ്ട മഹത്തായ രക്ഷാപ്രവർത്തനങ്ങൾ, സംഘടനകളുടെ പേരിലേക്ക്‌ ബാഡ്ജും തൊപ്പിയും വള്ളി ട്രൗസറും ഇട്ട്‌, തങ്ങളുടെ സംഘടനയെ അൽപ്പത്തരത്തിലൂടെ മാർക്കെറ്റ്‌ ചെയ്യാൻ ശ്രമിക്കുന്നത്‌ ഒരു വലിയ ദുരന്തം തന്നെയാണ്‌.

അതുപോലെ "ദുരന്തവാർത്ത ഞങ്ങളാണ്‌ ആദ്യം ലോകത്തെ അറിയിച്ചത്‌" എന്ന് പരസ്യം ചെയ്യുന്ന മനോരമ ചാനലും മാർക്കറ്റിംഗിന്റെ കഴുകൻ കണ്ണുകൾ സമൂഹത്തിന്‌ മുന്നിൽ തുറന്ന് കാണിക്കുന്നു.

അബസ്വരം :
അൽപ്പത്തരത്തെ രക്ഷാപ്രവർത്തനം എന്ന് വിളിച്ച്‌ "രക്ഷാപ്രവർത്തനം" എന്ന പദത്തെ വ്യഭിചരിക്കരുത്‌.

                                                                     899
                                                                     *****
11.04.2016
ഒരുപാട്‌ ഡെക്കറേഷൻ പ്രയോഗങ്ങൾ കേട്ടിട്ടുണ്ട്‌.
എന്നാൽ "കൊന്നപ്പൂവിന്റെ വിശുദ്ധിയുള്ള ജനനായകൻ" എന്ന പ്രയോഗം ആദ്യമായാണ്‌ കേൾക്കുന്നത്‌. അതും ആ ജനനായകന്റെ സ്വന്തം വായയിലൂടെ !

കൊന്നപ്പൂവിന്‌ എന്താണ്‌ ഇത്ര വിശുദ്ധി എന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല.
ആയുർവേദ കോളേജിൽ അഞ്ചാറ്‌ കൊല്ലം കയില്‌ കുത്തിയിട്ടും കേൾക്കാത്ത, പഠിക്കാൻ വിട്ടുപോയ എന്തൊക്കെ വിശുദ്ധി ആണ്‌ കൊന്നപ്പൂവിന്‌ ഉള്ളത്‌ എന്നറിയാൻ ഒന്നുകൂടി പഴയ കിത്താബുകൾ തപ്പി.

ഒന്നിലും കൊന്നപ്പൂവിന്‌ വിശുദ്ധി ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. വയറിളക്കാനാണ്‌ പിന്നെ കൊന്നപ്പൂവ്‌ ഉപയോഗിക്കുന്നത്‌.
അപ്പൊ മ്മടെ ജനനായകൻ സ്വയം വിശേഷിപ്പിക്കുന്നത്‌ "താൻ ഒരു തൂറ്റ്‌ മരുന്ന് ആണ്‌" എന്നതാണോ ?

അബസ്വരം :
"തൂറ്റ്‌ മരുന്ന്" എന്ന അർത്ഥത്തിലാണ്‌ പ്രയോഗിച്ചത്‌ എങ്കിൽ "സുന്നാമാക്കിയുടെ വിശുദ്ധിയുള്ള ജനനായകൻ" എന്ന പ്രയോഗം ആയിരുന്നു കൂടുതൽ നന്നായിരുന്നത്‌. കാരണം തൂറ്റിക്കാൻ കൊന്നപ്പൂവിനേക്കാൾ ബെസ്റ്റ്‌ സുന്നാമാക്കിയാ ജലീലാക്കാ !
പായേല്‌ വരെ തൂറും !!

                                                                     900
                                                                     *****
12.04.2016
ബാദുഷ തങ്ങളെ "ഇന്ത്യയുടെ ദേശീയ തങ്ങൾ" ആയി പ്രഖ്യാപിക്കാൻ ഇന്ത്യൻ ഭരണകൂടത്തോട്‌ വിനീത കൂഷ്മാണ്ടകനായി നോം അഭ്യർത്ഥിക്കുന്നു.

അബസ്വരം :
ഇജ്ജാതി സാധനങ്ങളെ രാജ്യം കണ്ടില്ലെന്ന് നടിക്കരുത്‌.

 അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

1 comment:

  1. നായയെ കല്ലെടുത്ത്‌ എറിയുമ്പോൾ പശുവിന്റേയോ പോത്തിന്റേയോ ദേഹത്ത്‌ കൊള്ളാതെ നോക്കുക. കൊണ്ടാൽ പിന്നെ വീട്ടുകാരോട്‌ വല്ല മരക്കൊമ്പിലും അന്യേഷിക്കാൻ പറഞ്ഞാ മതി.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....