Friday, May 13, 2016

അരുത്, അബദ്ധം പറ്റരുത്


മോഡിയുടെ നേതൃത്വത്തിലുള്ള സംഘി സര്‍ക്കാര്‍ ഓരോ ദിവസവും ഇന്ത്യക്ക് ഭാരമായിക്കൊണ്ടിരിക്കുകയാണ്.

പല തരത്തിലും രാജ്യത്തെ പൗരന്മാരുടെ ക്ഷമ ഈ സര്‍ക്കാര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യതയും എഴുന്നള്ളിച്ച് രാജ്യം ഭരിക്കുന്ന ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ അല്ലേ ?

ഇന്ത്യയില്‍ തന്നെ കേരളമാണ് കേന്ദ്ര ചാണക സര്‍ക്കാരിന്റെ നുണ പ്രചാരണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രമുഖ സംസ്ഥാനം. കേരളത്തില്‍ ആര്‍ എസ് എസ് എന്ന മാലിന്യം വിറ്റ്‌ പോവാത്തതില്‍ ഉള്ള കലിപ്പ് തന്നെയാണ് ഈ ആരോപണങ്ങളുടെ അടിസ്ഥാനം എന്ന് ബോധമുള്ളവര്‍ക്ക് മനസ്സിലാവും.

ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ അപമാനമായി മാറിയ മോഡി, കേരളത്തെ സൊമാലിയയോട് ഉപമിച്ചാണ് നമ്മെ അപമാനിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നത്. എന്നാല്‍ ചില സംഘിക്കുട്ടന്മാര്‍ "കേരളത്തെയല്ല മറിച്ച് അട്ടപ്പാടിയിലെ ശിശു മരണ നിരക്കിനെ മാത്രമാണ്" മോഡി ഉപമിച്ചത് എന്ന വാദവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതുകൊണ്ട് ആ കണക്കിലൂടെ നമുക്കൊന്ന് പോയി നോക്കാം.

എന്താണ് ശിശുമരണനിരക്കിന്റെ അവസ്ഥ?
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശിശുമരണനിരക്ക് സോമാലിയയിലാണ്. അത് അറിയുന്ന പ്രധാനമന്ത്രി, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള സംസ്ഥാനം കേരളമാണ് എന്നെങ്കിലും ഓര്‍ക്കേണ്ടതല്ലേ ? കേരളത്തിന്റെ ശിശുമരണനിരക്ക് പന്ത്രണ്ടും ദേശീയ ശരാശരി നാല്പതുമാണ്. 2002 മുതല്‍ 2014 വരെ നരേന്ദ്ര മോദി മുഖ്യമന്ത്രിസ്ഥാനം വഹിച്ച ഗുജറാത്തിലെ ശിശുമരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഒന്ന് കൂടുതലായി 41 ആണ്. ആയിരം ജനനങ്ങളില്‍ ഒരു വര്‍ഷത്തിനകം മരിക്കുന്ന എണ്ണമാണ് ശിശുമരണനിരക്ക്. ഒരുവര്‍ഷത്തെ മരണസംഖ്യയെ ഒരു വര്‍ഷത്തെ ജനനസംഖ്യ കൊണ്ട് പെരുക്കിക്കിട്ടുന്ന സംഖ്യയെ ആയിരം കൊണ്ട് ഹരിച്ചാലുള്ള സംഖ്യയാണ് മരണനിരക്കായി കണക്കാക്കുന്നത്. കേരളത്തില്‍ പന്ത്രണ്ടും ഇന്ത്യയില്‍ 40 ഉം ഗുജറാത്തില്‍ 41 ഉം ആയ ഈ സംഖ്യ സോമാലിയയില്‍ 137 ആണ്. ദശകത്തിലേറെയായി ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാനില്‍ ഇത് 47 ആണ്. നമ്മുടെ സംസ്ഥാനങ്ങളെക്കുറിച്ച് ഇവിടെ ഉദ്ധരിച്ച കണക്കുകള്‍ കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഹെല്‍ത്ത് മിഷന്റെ വെബ്‌സൈറ്റില്‍നിന്ന് ആര്‍ക്കും എടുക്കാവുന്നതേയുള്ളൂ.

വസ്തുതകള്‍ ഇങ്ങനെ ആയിരിക്കേ ഇത്തരത്തില്‍ നുണ പ്രചരിപ്പിക്കാന്‍ ഒരു പ്രധാനമന്ത്രിക്ക് എങ്ങിനെ ഉളിപ്പില്ലായ്മ ഉണ്ടായി എന്നും നാം ചിന്തിക്കേണ്ടതാണ്.

ബീഫ് തിന്നുന്നതിന്റെ പേരില്‍ തല്ലിക്കൊല്ലുന്ന പ്രാകൃത ആചാരം സോമാലിയില്‍ പോലും ഇല്ല എന്ന തിരിച്ചറിവ് മോഡിക്ക് ഉണ്ടോ ?

കേരളം എല്ലാം തികഞ്ഞ ഒരു സംസ്ഥാനം ആണ് എന്നൊന്നും അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ രാജ്യത്തെ സംസ്ഥാനങ്ങളില്‍ എല്ലാ രംഗത്തും മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് തന്നെയാണ് കേരളം എന്നതില്‍ സംശയം ഇല്ല. ആര്‍ എസ് എസിന് ഇവിടെ ഭരിക്കാന്‍ കഴിയുന്നില്ല എന്നത് തന്നെ കേരളത്തിന്റെ സാംസ്കാരിക - വിദ്യാഭ്യാസ പുരോഗതിയുടെ ഒരു വലിയ ലക്ഷണമാണല്ലോ !


പണ്ടൊക്കെ സംഘികൾ മലപ്പുറത്തെ ആയിരുന്നു ഇന്ത്യയുടെ ഭാഗമല്ലാതെ കണ്ടിരുന്നത്‌. എന്നാൽ ഇന്നുകളിൽ കേരളത്തെ മുഴുവൻ ഇന്ത്യയുടെ ഭാഗമല്ലാത്ത രീതിയിലാണ്‌ കേന്ദ്ര സംഘി സർക്കാറും, സംഘികളും കാണുന്നത്‌.
ഇതൊന്നും വളരെ നിസ്സാരമായി കാണേണ്ട കാര്യങ്ങളല്ല. സ്വന്തം തറവാട്ട്‌ സ്വത്തും, രാജ്യത്തിന്റെ മുതലും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത സുഷമാ സ്വരാജിനെ പോലുള്ള അന്തം കമ്മികൾ നാട്‌ ഭരിക്കുന്നത്‌ രാജ്യത്തിനു തന്നെ അപമാനമല്ലേ ?

രാഷ്ട്രപിതാവിന്റെ പേര് പോലും തെറ്റാതെ പറയാന്‍ അറിയാത്ത, ഗുജറാത്ത് കലാപങ്ങളുടേയും, വ്യാജ ഏറ്റുമുട്ടലുകളുടേയും ചോരക്കറ പുരണ്ട പ്രധാനമന്ത്രിക്ക് കേരളത്തില്‍ നുണ പ്രചരിപ്പിക്കാതെ രക്ഷയില്ല എന്ന് നന്നായി അറിയാം. ഗുജറാത്ത് വികസിതമാണ് എന്ന് വീമ്പടിക്കുന്ന  സംഘികള്‍ സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയുടെ ഗുജറാത്തിലൂടെയുള്ള സഞ്ചാരത്തിന്റെ സി ഡി ഒന്ന് കാണണം. മോഡി തരാം എന്ന് പറഞ്ഞ 15 ലക്ഷത്തില്‍ നിന്ന് ആ സി ഡി വാങ്ങാനുള്ള സംഖ്യ എടുത്ത് ബാക്കിയുള്ളത് എന്റെ ഓഹരിയായി തന്നാല്‍ മതി.

മോഡി ഇന്ത്യന്‍ ജനതക്ക് ചെയ്ത ഏക നല്ലകാര്യം, മന്‍മോഹന്‍ സിംഗ് എന്ന മഹാന്റെ വില ഇന്ത്യന്‍ ജനതക്ക് തിരിച്ചറിയാന്‍ ഉള്ള അവസരം ഉണ്ടാക്കി എന്നതാണ്.

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ച് കയറി 150 ഡോളറില്‍ എത്തിയപ്പോള്‍ പോലും  70 രൂപക്ക് സിംഗ് പെട്രോള്‍ നല്‍കി. ക്രൂഡോയില്‍ വില തകര്‍ന്ന് തരിപ്പണമായി 40 ഡോളറില്‍ നില്‍ക്കുന്ന ഇന്നുകളില്‍ മോഡി പെട്രോള്‍ നമുക്ക് നല്‍കുന്നതും ഇതേ വിലക്ക് ആണല്ലോ !!

തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. വിവരാവകാശ നിയമം പോലുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യം കേട്ടിട്ടില്ല. 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. അദ്ദേഹം തിരഞ്ഞെടുത്ത ജനാധിപത്യ സർക്കാരുകളെ മറിച്ചിടാൻ സമയം ചിലവഴിച്ചിട്ടില്ല. സാമ്പത്തിക മാന്ദ്യത്തിൽ ലോകം ഉലഞ്ഞപ്പോൾ അദ്ദേഹം രാജ്യത്തെ രക്ഷിച്ചു നിർത്തുന്നത് കണ്ട് വമ്പൻ സാമ്പത്തിക രാജ്യങ്ങൾ പോലും ആശ്ചര്യം പൂണ്ടിട്ടുണ്ട്. അതിൻറെ പേരിലും ഒരിക്കൽ പോലും "ഞാൻ... ഞാൻ..." എന്ന് പറഞ്ഞ് ഓരിയിട്ടിട്ടില്ല. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ചലനം കൊണ്ടോ പോലും അഹങ്കാരം കാണിച്ചില്ല എന്നത് തന്നെയാണ് ആദ്ദേഹത്തെ പലപ്പോഴും അപ്രസക്തനാക്കിയത്. കാരണം ആൾക്കൂട്ടങ്ങളുടെ ആരവങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിൽ നിലനിൽപ്പിന് പ്രധാനം എന്ന് ഒന്നുകിൽ അദ്ദേഹം തിരിച്ചറിയാതെ പോയി. അല്ലെങ്കിൽ തിരിച്ചറിവുണ്ടായിട്ടും അദ്ദേഹം അത് വേണ്ടെന്ന് വെച്ചു. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന ഭരണം നടത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ. മന്‍മോഹന്‍ സിംഗിന്റെ ഈ മഹത്വം തിരിച്ചറിയാന്‍ മോഡിയുടെ ഭരണത്തിലൂടെ കഴിഞ്ഞു എന്നതില്‍ കവിഞ്ഞ് എന്ത് ഗുണകരമായ കാര്യമാണ് രാജ്യത്തിന് സംഘി സര്‍ക്കാര്‍ നല്‍കിയത് ?

അതുകൊണ്ട് കേരള ജനതക്ക് ഒരു കൈപ്പിഴ സംഭവിച്ചു കൂടാ. ബി ജെ പിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇടത് - വലത് മുന്നണികള്‍ ഒന്നിച്ച് നില്‍ക്കണം. നേമത്ത് വലത് ഇടതിനേയും, വട്ടിയൂര്‍ക്കാവില്‍ വലത് ഇടതിനേയും സഹായിക്കണം.

ഇത്തരത്തില്‍ ആര്‍ എസ് എസ്സിനെതിരെ പരസ്യമായി തന്നെ നീക്ക്പോക്ക് ഉണ്ടാക്കി, അവരെ അധിക്കാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയില്ല എങ്കില്‍ 33% വോട്ട് വാങ്ങി കേരളം ഭരിക്കുന്ന അവസ്ഥയിലേക്ക് ഇന്നല്ലെങ്കില്‍ നാളെ അവര്‍ എത്തിയേക്കാം. അത് തിരുത്താന്‍ പിന്നെ അഞ്ച് കൊല്ലം കാത്തിരിക്കേണ്ടി വരും.
ഇന്ത്യന്‍ ജനതക്ക് പറ്റിയ മഹാഅബദ്ധം കേരള ജനതക്ക് പറ്റരുത്.

രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് അതില്‍ നിന്നും ചോരയൂറ്റി കുടിച്ചും, വീഴുന്ന ശവശരീരങ്ങള്‍ തിന്നും ദാഹവും വിശപ്പും അകറ്റുന്ന സംഘ് പരിവാരികളെ ഇവിടെ വേണ്ട എന്ന് കേരള ജനത ഉറക്കെ പ്രഖ്യാപിക്കട്ടെ.
താമര കരിഞ്ഞുണങ്ങട്ടെ.
കുടം പൊട്ടി തകരട്ടെ.

അബസ്വരം :
ചെന്നായ്ക്കള്‍ ഒരിയിടാനേകൊള്ളൂ,
ഭരിക്കാന്‍ കൊള്ളില്ല !
സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

5 comments:

 1. ചെന്നായ്ക്കള്‍ ഒരിയിടാനേകൊള്ളൂ,
  ഭരിക്കാന്‍ കൊള്ളില്ല !

  ReplyDelete
 2. മന്മോഹന്റെ മഹത്വം മനസ്സിലായി.

  ReplyDelete
 3. well said ikkaas

  ReplyDelete
 4. കലാപം ഉണ്ടാക്കുന്ന അത്ര എളുപ്പമല്ലാട്ടോ ഭരിക്കാൻ

  ReplyDelete
 5. അബ്സാർ ഭായ്,
  1) കേരളത്തിലെ ആദിവാസികൾക്കിടയിലെ ശിശുമരണനിരക്ക് കേരളത്തിലെ ശരാശരി ശിശുമരണ നിരക്കിനേക്കാൾ കൂടുതൽ ആണ് എന്ന കാര്യത്തിൽ സംശയമില്ല. (എന്നാലും സൊമാലിയയുടെ അത്രയൊന്നും വരില്ലായിരിക്കും!)
  2) BJP എന്ന ഒറ്റ കക്ഷിക്ക് മാത്രം ലോകസഭയിൽ കേവല ഭൂരിപക്ഷം ഉണ്ട്. അത് നൽകുന്ന ആത്മവിശ്വാസവും അഹങ്കാരവും ചെറുതല്ല. ഈർക്കിൽ പാർടികളുടെ പിന്തുണയിൽ ശ്വാസം മുട്ടി ഭരിച്ച മൻമോഹൻ സർകാരിന് അത് അവകാശപ്പെടാൻ പറ്റില്ല.
  3) ഒരു മികച്ച സാമ്പത്തിക വിദഗ്ദ്ധനിൽ നിന്ന് ഒരു പ്രധാനമന്ത്രിയിലേക്ക് ദൂരമേറെയുണ്ട്. സോണിയാജിയുടെ ചരടിൽ നിന്ന് വിട്ടു കളിക്കാൻ അദ്ദേഹം ഒരിക്കലും ധൈര്യം കാണിച്ചിട്ടില്ല.
  4) അഴിമതിയുടെ കാര്യത്തിൽ ഇന്ത്യക്ക് പുതിയ ഉയരങ്ങൾ കാണിച്ചു കൊടുത്ത മന്ത്രി സഭയാണ് മന്മോഹന്റേത് എന്ന കാര്യം മറ്റൊന്ന്.
  5) സംഘപരിവാരം കേരളത്തിന്‌ പുറത്ത് തന്നെ നിൽക്കട്ടെ. പക്ഷേ, മോദിയെ കുറ്റം പറയുമ്പോൾ മുഖം രക്ഷിക്കുന്നത് കേവലം മൂന്നു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഇമ്മാതിരി ഉളുപ്പില്ലായ്മകൾ ചെയ്തു കൂട്ടിയ ഒരു മുഖ്യമന്ത്രിയും ഒളിഞ്ഞും തെളിഞ്ഞും വർഗീയ പ്രീണനം നടത്തുന്ന മുന്നണികളും ആണ് എന്ന കാര്യം മറക്കാതിരിക്കാം.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....