Friday, March 25, 2016

അബസ്വര സംഹിത - പതിനഞ്ചാം ഖണ്ഡംഇന്ത്യന്‍ സഹിഷ്ണുത മരക്കൊമ്പില്‍ തൂങ്ങിയാടുമ്പോള്‍ അബസ്വരങ്ങള്‍ യാത്ര തുടരുന്നു...

                                                                     701
                                                                     *****
17.11.2015
ആണും പെണ്ണും ക്ലാസിൽ ഇടകലർന്ന് ഇരിക്കുന്ന വിഷയത്തെ അനുകൂലിക്കുന്നവർ എല്ലാം പൊതു ടോയ്‌ലറ്റുകളുടെ വിഷയത്തിലും ഈ സമത്വം ആവശ്യപ്പെടുമോ ?

എന്തിനാണ്‌ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം പ്രത്യേകം കക്കൂസുകളും മൂത്രപ്പുരകളും ഉണ്ടാക്കി കാശും, സ്ഥലവും കളയുന്നത്‌ ?

അബസ്വരം :
എല്ലാ ഇടങ്ങളിലും ആണും പെണ്ണും ഉളിപ്പില്ലാതെ നല്ലം അങ്ങണ്ട്‌ മിക്സ്‌ ആവട്ടെ കോയാ !!


                                                                     702
                                                                     *****
18.11.2015
ചുംബന സമരം എന്നും പറഞ്ഞ്‌ എന്തൊക്കെ കോപ്രായമാണ്‌ ലവനും കൂട്ടരും കാട്ടിക്കൂട്ടിയിരുന്നത്‌ !!

എന്നിട്ട്‌ ഇപ്പൊ സെക്സ്‌ റാക്കറ്റ്‌ കേസിൽ അകത്ത്‌.

തറവാട്ടിൽ പെറന്നോർ ചെയ്യുന്ന പണിയല്ല കിസ്സടി സമരവും, മടീലിരുത്തൽ സമരവും, പൊലാട്ട്‌ സമരവും ഒക്കെ.

ഇത്തരം നാറികളെ മൂട്‌ താങ്ങിയ, അതാണ്‌ സംസ്കാരവും സ്വാതന്ത്രവും എന്ന് മുറവിളി കൂട്ടിയ എല്ലാ അഭിനവ സാമൂഹിക പരിഷ്ക്കർത്താക്കൾക്കും ആദരാഞ്ജലികൾ.

അബസ്വരം :
നീ വെറും രാഹുൽ പശുപാലനല്ല. പൊലാട്ട്‌ പറമ്പിൽ രാഹുൽ കോഴിപ്പാലനാണ്‌.

                                                                     703
                                                                     *****
18.11.2015
മ്മടെ പശുപാലനും, ഓന്റെ കെട്ട്യോളും ബല്യ സി പി എം സഖാക്കളായത്‌ കൊണ്ട്‌ ഇനിയെങ്കിലും പാർട്ടി അവർക്ക്‌ അർഹിക്കുന്ന അംഗീകാരം നൽകണം.

കാരായിക്ക്‌ ഒക്കെ കൊടുത്തത്‌ ‌വെച്ച്‌ നോക്കുമ്പോൾ ഏറ്റവും ചുരുങ്ങിയത്‌ പശുപാലന്‌ ഒരു എം എൽ എ സീറ്റും, ഓന്റെ കെട്ട്യോൾക്ക്‌ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപ്പേഴ്സൺ സ്ഥാനവും നൽകണം.

അബസ്വരം :
കഴിവുറ്റ ന്യൂ ജനറേഷൻ കമ്മ്യൂണിസ്റ്റുകളെ ഉയർത്തിക്കൊണ്ട്‌ വരാൻ കിട്ടുന്ന ഒരു ചാൻസും കളയരുത്‌ കൊടിയേരി സഖാവേ !


                                                                     704
                                                                     *****
19.11.2015
അല്ല മക്കളേ, ഒരു തംസയം !!

സ്വാതന്ത്ര്യം എന്നാക്രോഷിച്ച്‌ ഉടുതുണി ഇല്ലാതെ ഫോട്ടോക്ക്‌ പോസ്‌ ചെയ്യുന്നവരും, പരസ്യ ചുംബനം നടത്തുന്നവരും പെൺവാണിഭക്കേസിൽ പെടുമ്പോൾ എന്തിനാ മുഖം മറക്കുന്നത്‌ ??

അതെന്താ നിയമവ്യവസ്ഥ പ്രകാരം ഉള്ള വല്ല സുന്നത്തും ആണോ ?

അബസ്വരം :
ഇത്രയും ഒക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യവും ചങ്കൂറ്റവും പറഞ്ഞ്‌ നടക്കുന്നവർ പെണ്‍വാണിഭ കേസിൽ പിടിക്കപ്പെടുമ്പോൾ ചങ്കൂറ്റത്തോടെ ഉടുതുണി ഇല്ലാതെ മാധ്യമങ്ങളെ സാക്ഷിയാക്കി പോലീസിന്റെ കൂടെ പോകുന്നതല്ലേ അതിന്റെ ഒരിത്‌ ??

                                                                     705
                                                                     *****
19.11.2015
"രാഹുൽ പശുപാലനെ കളിയാക്കി ചിരിക്കുകയോ, അപമാനിക്കുകയോ വേണ്ട. പശുപാലന്റെ വീഴ്ചയിൽ സന്തോഷമല്ല തോന്നേണ്ടത്‌ വിഷമമാണ്‌. നിയമം ശിക്ഷിച്ചു കഴിഞ്ഞാൽ നമ്മൾ സമൂഹം അവരെ രക്ഷിക്കാനാണ്‌ നോക്കേണ്ടത്‌, കൂടുതൽ ഒറ്റപ്പെടലിലേക്കും ബുദ്ധിമുട്ടിലേക്കും തള്ളിയിടാൻ അല്ല." - രാഹുൽ ഈശ്വർ.

ലതായത്‌ മക്കളേ,
ഒരു കൂട്ടിക്കൊടുപ്പ്കാരനെ, കെട്ടിയോളെ വിറ്റ്‌ കാശാക്കുന്നവനെ മ്മൾ അപമാനിക്കരുത്‌ എന്നേയ്‌ !!

കൂട്ടിക്കൊടുപ്പുകാരന്റെ വീഴ്ചയിൽ ദു:ഖിക്കണം എന്നേയ്‌ !!

കൂട്ടിക്കൊടുപ്പുക്കാരനെ ഒറ്റപ്പെടുത്തരുത്‌ എന്നേയ്‌ !!

ഇതൊക്കെ പറയാനുള്ള മാനസികാവസ്ഥ കൂട്ടിക്കൊടുപ്പ്‌ നടത്തുന്നവനോ, അല്ലെങ്കിൽ കൂട്ടിക്കൊടുപ്പിന്റെ ഗുണം അനുഭവിക്കുന്നവനോ അല്ലാതെ മറ്റു വല്ലവർക്കും ഉണ്ടാവുമോ ?

മലയാളി ഹൗസിൽ ഓന്റെ ഭാരത സംസ്കാര പ്രകടനം ആരും മറന്നിട്ടില്ലല്ലോ !!

അബസ്വരം :
ആകെ മൊത്തം ഒരു മുൻ കൂർ ജാമ്യത്തിന്റെ മണം അടിക്കുന്നുണ്ടല്ലോ !!

                                                                     706
                                                                     *****
20.11.2015
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അബ്ദുറബ്ബിന്റെ ആർജ്ജവം അംഗീകരിക്കാതിരിക്കാൻ കഴിയില്ല.

പാർട്ടി ഭേദമെന്യേ പല നേതാക്കളും തങ്ങളുടെ പ്രസ്താവനകൾ വിവാദമാകുകയോ, ഭൂരിപക്ഷം അതിനെ വിമർശിക്കുകയോ ചെയ്യുമ്പോൾ നടത്തിയ പ്രസ്താവനകൾ പിൻവലിക്കുകയോ, വിശദീകരണം എന്ന പേരിൽ നിലപാട്‌ മാറ്റം വരുത്തി ഉരുളുകയോ ആണ്‌ ചെയ്യാറുള്ളത്‌.

എന്നാൽ അബ്ദുറബ്ബ്‌ എത്ര വിവാദങ്ങൾ ഉണ്ടായാലും തെറിവിളികൾ ഉണ്ടായാലും തന്റെ നിലപാടിൽ ഉറച്ച്‌ നിൽക്കുന്നു. അത്‌ ആവർത്തിക്കുകയും ചെയ്യുന്നു.

അധികാര സ്ഥാനത്തിരുന്ന് സ്വന്തം കാഴ്ചപ്പാടുകൾ, പൊതുസമൂഹത്തിന്റെ കയ്യടിയോ കൂക്ക്‌ വിളിയോ കണക്കിലെടുക്കാതെ ഇത്രയും ആർജ്ജവത്തിൽ പറയണം എങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ ആണത്തം ഉണ്ടാവണം.

അബസ്വരം :
ഈ പോസ്റ്റ്‌ കണ്ടാൽ കുരു പൊട്ടുന്നവർക്ക്‌ എന്നേയും തെറി വിളിച്ച്‌ ആത്മസായൂജ്യം അടയാം. എന്നാൽ എനിക്ക്‌ പറയാനുള്ളത്‌ പറയുക, അതിൽ ഉറച്ച്‌ നിൽക്കുക എന്നതാണ്‌ എന്റെ നിലപാട്‌.

                                                                     707
                                                                     *****
21.11.2015
ചുംബന സമര നേതാക്കൾ ശരിക്കും ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിലാണ്‌.

കൂട്ടിക്കൊടുപ്പ്‌ കേസിൽ അറസ്റ്റിലാവാത്ത ചുംബന സമര നേതാക്കളിൽ പലരും ഇപ്പോൾ ചുംബന സമരത്തിന്‌ ന്യായീകരണം നിരത്തുമ്പോൾ തന്നെ രാഹുലിനേയും കൂട്ടിക്കൊടുപ്പിനേയും തള്ളിപ്പറയാൻ ശ്രമിക്കുന്നു.

ഈ നിലപാട്‌ സ്വീകരിക്കുന്ന ചുംബന സമര മൂട്‌ താങ്ങികൾ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്‌.

വ്യക്തികൾക്ക്‌ അവരുടെ ഇഷ്ടപ്രകാരം പരസ്യമായി ചുംബിക്കാം എന്ന് വാദിക്കുന്ന നിങ്ങൾ എന്തിനാണ്‌ ഭാര്യയുടെ പൂർണ്ണ സമ്മതപ്രകാരം അവളെ മറ്റുള്ളവർക്ക്‌ കൂട്ടിക്കൊടുക്കുന്ന പശുപാലനെ തള്ളി പറയുന്നത്‌ ?

പശുപാലൻ അവന്റെ വ്യക്തി സ്വാതന്ത്ര്യ പ്രകാരം ചെയ്ത കാര്യത്തിനെ പിന്തുണക്കുകയല്ലേ വേണ്ടത്‌ ?

ഉഭയ സമ്മതത്തോടെയുള്ള കൂട്ടിക്കൊടുപ്പ്‌ നിങ്ങളുടെ ഏത്‌ സംസ്കാര വികസന കിത്താബ്‌ പ്രകാരമാണ്‌ തെറ്റാവുന്നത്‌ ?

അബസ്വരം :
വ്യക്തി സ്വാതന്ത്ര്യം ചുംബനത്തിനു മാത്രം മതിയോ ?
കൂട്ടിക്കൊടുപ്പിനും വേണ്ടേ ചുംബിലാബ്‌ സിന്ദാബികളേ ?

                                                                     708
                                                                     *****
21.11.2015
രാജ്യം തലതിരിയുമ്പോൾ പതാകയും തല തിരിഞ്ഞു എന്നിരിക്കും. അത്‌ കാണാനുള്ള സഹനശക്തി ഇല്ലാത്തവർ പാക്കിസ്ഥാനിലേക്ക്‌ പോവുക.

അബസ്വരം :
മൊല്ലാക്ക നിന്ന് പാത്തുമ്പോൾ കുട്ട്യോൾ നടന്ന് പാത്തും !!

                                                                     709
                                                                     *****
23.11.2015
വെള്ളാപ്പള്ളി യാത്ര നടത്തുമ്പോൾ അതിന്‌ ഉചിതമായ പേര്‌ "സമത്വ മുന്നേറ്റ യാത്ര" എന്നതല്ല. മറിച്ച്‌ "സമുദായ ചൂഷണ മുന്നേറ്റ യാത്ര" എന്ന പേരായിരിക്കും ഉചിതം.

കൂടെ ഗുരു വിഷമാണ്‌ എന്ന് പറഞ്ഞ മദ്യത്തിന്റെ ഗുണങ്ങൾ വിവരിക്കാനും, മദ്യം നാട്ടുകാർ കഴിച്ചില്ലെങ്കിൽ മ്മക്ക്‌ വിഷമമാവും എന്ന കാര്യം ഇടക്കിടെ ഓരിയിടാനും നടേശ ഗുരു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

അബസ്വരം :
ഗുരു ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഈ നാറി നടേശന്റെ മുഖത്ത്‌ കാർക്കിച്ചു തുപ്പുമായിരുന്നു എന്ന തിരിച്ചറിവില്ലാതെ നടേശന്റെ മൂട്‌ താങ്ങുന്നവരെ കാണുമ്പോൾ സഹതാപം മാത്രം !!


                                                                     710
                                                                     *****
26.11.2015
"ഇന്ത്യ സുരക്ഷിതമല്ല ഒന്ന് ഒരിക്കൽക്കൂടി പറഞ്ഞാൽ അവരെ കൊല്ലും. അത്‌ അമീർ ഖാൻ ആയാലും, ഷാറൂക്ക്‌ ആയാലും സൽമാൻ ആയാലും." - രാജ്‌ താക്കറേ.

അബസ്വരം :
ഇന്ത്യ സുരക്ഷിതമാണെന്നും, അസഹിഷ്ണുത ഇല്ല എന്നും ഇപ്പൊ മനസ്സിലായി താക്കറേ ജീ.

ബൈ ദ ബൈ ഇന്ത്യ അങ്ങേക്ക്‌ അമ്മായിയപ്പൻ സ്ത്രീധനമായി തന്നപ്പോൾ പാക്കിസ്ഥാൻ കൂടി ചോദിച്ച്‌ വാങ്ങിക്കാമായിരുന്നു.

                                                                     711
                                                                     *****
27.11.2015
ചിലരുടെ വിചാരം ഈ സഹിഷ്ണുത എന്ന് വെച്ചാൽ പ്രതികരണ ശേഷി നഷ്ടപെടുത്തുന്നതും ഇര എന്ന് മുദ്രകുത്തപ്പെട്ട ആളെ കണ്ണടച്ച്‌ പിന്തുണക്കുന്നതും, മറു ചോദ്യങ്ങളോ, സംശയങ്ങളോ ചോദിക്കാതിരിക്കുന്നതും ആണ്‌ എന്നതാണ്‌.

ഉദാഹരണത്തിന്‌ "രാജീവ്‌ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ 1994 ൽ എന്നെ പട്ടി ഓടിച്ചു" എന്ന്‌ ഒരാൾ പറഞ്ഞാൽ പിന്നെ 1994 ൽ "രാജീവ്‌ ഗാന്ധി ആയിരുന്നോ പ്രധാനമന്ത്രി?" എന്ന് ചോദിച്ചാൽ അത്‌ അസഹിഷ്ണുത ആയത്രേ !!!

അപ്പൊ വരും സഹിഷ്ണുതാ വാദികൾ. "പട്ടി ഓടിച്ച ആ പാവത്തിനോട്‌ അങ്ങനെ ചോയ്ക്കാൻ പാടുണ്ടോ ? അതസഹിഷ്ണുതയല്ലേ ?" , "എന്താ പട്ടി ഓടിക്കൂലേ?" , "എന്താ പട്ടി കടിച്ചൂലേ ?" എന്നൊക്കെയാവും ഇവരുടെ ചോദ്യങ്ങൾ !!
ഇതാണോ അസഹിഷ്ണുത ?

തെറിവിളിക്കാതെ, മാന്യമായി തനിക്ക്‌ ചോദിക്കാനുള്ള ചോദ്യങ്ങൾ ചോദിക്കാനും, തന്റെ അഭിപ്രായം പങ്കുവെക്കാനും ഒരാൾക്ക്‌ സ്വാതന്ത്ര്യം ഇല്ലേ ?

"ഇല്ല" എന്നാണ്‌ നിങ്ങളുടെ മറുപടി എങ്കിൽ ഓർക്കുക, നിങ്ങൾ തന്നെയാണ്‌ അസഹിഷ്ണുതയുടെ ഒരു വലിയ ഉദാഹരണം !

അബസ്വരം :
അസഹിഷ്ണുത എന്തെന്ന് ഞാനറിയും, ചോരയെ പോലെ വെളുത്തിരിക്കും.

                                                                     712
                                                                     *****
28.11.2015
"രണ്ട്‌ ഹിന്ദു സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച്‌ മരിച്ച മുസ്ലീമായ നൗഷാദ്‌..." - കോഴിക്കോട്ടെ അപകടത്തെ തുടർന്ന് ഇടുന്ന ഭൂരിപക്ഷം പോസ്റ്റുകൾക്കും ഡെക്കറേഷൻ കൊടുക്കുന്നത്‌ ഇങ്ങനെയാണ്‌.

എന്തിനാണ്‌ മക്കളേ ഇതിൽ മതം കയറ്റുന്നത്‌ ?
നൗഷാദ്‌ അപകടത്തിൽ പെട്ടവരുടെ മതം അന്യേഷിച്ചാണോ രക്ഷിക്കാൻ ചെന്നത്‌ ?

അപകടത്തിൽ പെട്ടത്‌ മുസ്ലിമോ ക്രിസ്ത്യാനിയോ ആയിരുന്നു എങ്കിൽ അദ്ധേഹം രക്ഷിക്കാൻ ചെല്ലാതെ മാറി നിൽക്കുമായിരുന്നോ ?
ഈ ഡെക്കറേഷൻ സമൂഹത്തിന്‌ നൽകുന്നത്‌ തെറ്റായ സന്ദേശമല്ലേ ?

അബസ്വരം :
രണ്ടു പേരെ രക്ഷിക്കാൻ ശ്രമിച്ച്‌ മരിച്ച നൗഷാദിനെ നാഥൻ അനുഗ്രഹിക്കട്ടെ. നമ്മേയും അദ്ദേഹത്തേയും നാഥൻ സ്വർഗ്ഗത്തിൽ ഒരുമിപ്പിച്ച്‌ കൂട്ടട്ടെ...

                                                                     713
                                                                     *****
28.11.2015
ലിംഗ സമത്വം എന്നത്‌ യഥാർത്ഥത്തിൽ കണ്ണടച്ച്‌ ഇരുട്ടാക്കലല്ലേ ?

ആണിനു മാത്രം കഴിയുന്ന കാര്യങ്ങൾ ഉണ്ട്‌, അതുപോലെ പെണ്ണിന്‌ മാത്രം കഴിയുന്ന കാര്യങ്ങളും ഉണ്ട്‌. അതുപോലെ രണ്ടു കൂട്ടർക്കും ഒരുപോലെ കഴിയുന്ന കാര്യങ്ങളും, രണ്ടു കൂട്ടരും ഒത്തു പിടിച്ചാൽ മാത്രം നടക്കുന്ന കാര്യങ്ങളും ഉണ്ട്‌. ഇതൊക്കെ ആണ്‌ കാര്യങ്ങൾ എന്നിരിക്കേ ലിംഗ സമത്വം ഉണ്ടാവുമോ ?

ഒരേ ലിംഗത്തിൽ പെട്ട വ്യത്യസ്ഥ ആളുകൾക്ക്‌ തന്നെ സമത്വം അവകാശപ്പെടാൻ കഴിയുമോ ?

അപ്പോൾ ലിംഗ സമത്വം എന്നതിനേക്കാൾ "ലിംഗ നീതി" ക്ക്‌ വേണ്ടിയല്ലേ ഇടപെടലുകൾ ഉണ്ടാവേണ്ടത്‌ ?

അബസ്വരം :
ലിംഗ സമത്വം ഉണ്ടാവാൻ എല്ലാവരേയും സർജ്ജറിയോ മറ്റോ ചെയ്ത്‌ നപുംസക ലിംഗം ആക്കേണ്ടി വരും !!

                                                                     714
                                                                     *****
29.11.2015
പത്രപ്രവർത്തകൻ : "മദ്യത്തെ കുറിച്ച്‌ എന്താണ്‌ അഭിപ്രായം ?"

മൊല്ലാക്ക : " മദ്യം കൊണ്ട്‌ ചില ഗുണങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതിനേക്കാൾ എത്രയോ മടങ്ങ്‌ ദോഷം ആണ്‌ അതിലുള്ളത്‌."

പത്രപ്രവർത്തകൻ : "അവിഹിത ബന്ധത്തെ കുറിച്ച്‌ എന്താണ്‌ അഭിപ്രായം ?"

മൊല്ലാക്ക : "അവിഹിത ബന്ധം ലൈംഗിക തൃപ്തി നൽകുമെങ്കിലും അത്‌ തെറ്റാണ്‌. മതം അതിന്‌ അനുവദിക്കുന്നില്ല."

അടുത്ത ദിവസത്തെ വാർത്ത : "മദ്യം കഴിച്ച്‌ അവിഹിത ബന്ധം നടത്തിയാൽ ലൈംഗിക തൃപ്തി ലഭിക്കും എന്ന് മൊല്ലാക്ക."

അബസ്വരം :
ലോകത്തിലെ ഏറ്റവും വലിയ ചെറ്റകൾ മാധ്യമ പ്രവർത്തകരായി മാറിക്കൊണ്ടിരിക്കുന്നു.

                                                                     715
                                                                     *****
29.11.2015
"നൗഷാദിന്റെ കുടുംബത്തിന്‌ ധനസഹായം നൽകിയത്‌ മുസ്ലിം ആയതിന്റെ പേരിൽ." - വെള്ളാപ്പള്ളി നടേശൻ.

അബസ്വരം :
അങ്ങ്‌ വല്ല കിണറിലും വീണ്‌ വടിയായാൽ അങ്ങേക്കും തരാം ധനസഹായം. കൂടെ വിഷം കലങ്ങിയ ആ കിണർ കുഴിച്ചു മൂടാനുള്ള ചെലവും തരാം. എന്തേ പറ്റ്വോ ?? ഒന്ന് വീഴാൻ !!

                                                                     716
                                                                     *****
30.11.2015
കാന്തപുരത്തിനെതിരെ പൊങ്കാലയിടുന്ന കുട്ടി സഖാക്കളുടെ കാര്യം രസകരമാണ്‌.
ഇലക്ഷൻ വരുമ്പോൾ പിണറായിയും കൂട്ടരും ഈ കാന്തപുരത്തിന്റെ തിണ്ണ നിരങ്ങാൻ ചെന്നത്‌ മറന്നോ ആവോ ?

ടി.കെ.ഹംസ ഉസ്താദിനു വേണ്ടിയും, ജലീൽ തങ്ങൾക്ക്‌ വേണ്ടിയും, ഹുസൈൻ രണ്ടത്താണി ഔലിയാക്ക്‌ വേണ്ടിയും ഒക്കെ ഈ തിണ്ണ നിരങ്ങൽ നടത്തിയിട്ടില്ലേ ? ഈ ലിസ്റ്റിൽ പരാമർശ്ശിക്കാത്ത എത്രയോ പേർക്ക്‌ വേണ്ടിയും കാലങ്ങളായി ഇത്‌ ചെയ്ത്‌ കൊണ്ടിരിക്കുന്നില്ലേ ?? കാന്തപുരത്തിന്റെ പല വിവാദ പരാമർശങ്ങൾ ഭൂതകാലത്തിൽ ഉണ്ടായിട്ടും !!!

അതുകൊണ്ട്‌ കുട്ടി സഖാക്കളും ബഡാ സഖാക്കളും ആദ്യം ചെയ്യേണ്ടത്‌ കാന്തപുരത്തെ പിന്തുണക്കുന്ന, ഹംസ ഉസ്താദിന്റെ ഭാഷയിൽ പറഞ്ഞാൽ "ജാഹിലൂൻ കൗമിന്റെ" വോട്ട്‌ നമുക്ക്‌ വേണ്ട എന്ന് പറയാനുള്ള ആർജ്ജവം കാണിക്കുകയാണ്‌. എന്നിട്ട്‌ ആവാം കാന്തപുര വിമർശനം എഴുന്നള്ളിക്കൽ.

അബസ്വരം :
"മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചാണ്‌ പാസാവുന്നത്‌" എന്ന വിഗ്രഹം ചുമക്കുന്ന ജീവിയുടെ പ്രസ്താവനയൊന്നും സാമൂഹ്യ - വിദ്യാർത്ഥീ വിരുദ്ധം ആവില്ലല്ലൊ എസ്‌ എഫ്‌ ഐ കുട്ടി സഖാക്കൾ കം ബഡാ സഖാക്കളേ ?

                                                                     717
                                                                     *****
30.11.2015
വർഗ്ഗീയ വിഷം വിളമ്പിയതിന്റെ പേരിൽ ശശികലക്ക്‌ എതിരെ കേസെടുക്കാത്ത ഏത്‌ നിയമമാണ്‌ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ മുന്നോട്ട്‌ വരുന്നത്‌ എന്ന് മനസ്സിലാവുന്നില്ല.

കേസ്‌ എടുക്കുന്നതിലും ഒരു പൊതുമാനദണ്‌ഡം ഒക്കെ വേണ്ടേ ?

അബസ്വരം :
ഒരേ തെറ്റ്‌ ആകുമ്പോൾ ആദ്യം ചെയ്തവർക്കെതിരെ ആദ്യം നടപടി എടുക്കുന്നതല്ലേ ന്യായം ?


                                                                     718
                                                                     *****
01.12.2015
വർഗ്ഗീയ വിഷം ചീറ്റുന്ന മത - സാമൂഹിക തേവിടിശ്ശികളേയും തേവിടിശ്ശന്മാരേയും അന്തിചർച്ചക്ക്‌ വിളിച്ച്‌ കിടപ്പറ ഒരുക്കിക്കൊടുക്കുന്ന പരിപാടി ചാനൽ കുണാണ്ടർമ്മാർ ആദ്യം നിർത്തണം.

അത്തരം വിഷവിത്തുക്കളുടെ അധോവാതത്തിന്റെ നാറ്റം മാലോകരെ അറിയിക്കാതിരിക്കുക എന്നതാണ്‌ സാമൂഹിക പ്രതിബദ്ധത എന്ന വാക്കിന്റെ അന്ത:സത്ത അൽപ്പമെങ്കിലും അറിയുന്ന മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്‌.

അബസ്വരം :
"നാട്‌ കലാപ ഭൂമിയായാൽ ചാനലുകൾക്ക്‌ ചാകര" എന്നതാണല്ലോ അഭിനവ ചാനൽ മുദ്രാവാക്യം.


                                                                     719
                                                                     *****
03.12.2015
സരിതയുമായി ബന്ധപ്പെടുത്തി ഉമ്മൻ ചാണ്ടിക്ക്‌ എതിരെയുള്ള ലൈംഗിക ആരോപണം ഒറ്റ നോട്ടത്തിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്‌.

ഈ ആരോപണം ഉമ്മന്റെ അറിവോടെയുള്ള ഒത്തുകളിയാണോ എന്ന സംശയമാണ്‌ ബലപ്പെട്ട്‌ നിൽക്കുന്നത്‌.

ഈ ആരോപണം വ്യാജമാണ്‌ എന്ന് തെളിയിക്കുകയും, അതുവഴി സരിതയുമായുള്ള എല്ലാ വിഷയങ്ങളും വെള്ള പൂശി മുഖം മിനുക്കുകയും ചെയ്യുക എന്ന കുരുട്ട്‌ ബുദ്ധി ഇതിൽ പ്രവർത്തിക്കാനുള്ള സാധ്യത വളരെ വലുതാണ്‌.

ആര്യാടൻ ഷൗക്കത്ത്‌, അനിൽകുമാർ തുടങ്ങിയവരെ ആരോപണത്തിന്റെ മുനയിൽ നിർത്തുന്നതോടെ ഇതിന്റെ പേരിൽ ഉമ്മനെ ഒറ്റപ്പെടുത്തിയുള്ള കോൺഗ്രസ്സിന്റെ അഭ്യന്തര ആക്രമണത്തെ നേരിടാനും, ഹൈബിയെ ഉൾപ്പെടുത്തുക വഴി യൂത്തന്മാരേയും പ്രതിരോധ രംഗത്തിറക്കാനും കഴിയും.

ഇതൊക്കെ കണക്ക്‌ കൂട്ടിയുള്ള ഒരു മഹാനാടകം ആണ്‌ നടക്കുന്നത്‌ എന്നതാണ്‌ എന്റെ ഒരിത്‌.

ഉമ്മനാരാ മ്യോൻ !!

അബസ്വരം :
കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും ക്ലിപ്പ്‌ കിട്ടിയാൽ മ്മക്ക്‌ അയക്കാൻ മറക്കേണ്ട. കാണാനുള്ള പൂതി കൊണ്ടല്ല. മോർഫ്‌ ചെയ്തത്‌ ആണോ എന്നറിയാൻ മാത്രം !!

                                                                     720
                                                                     *****
05.12.2015
ലിംഗ സമത്വം നടപ്പിലായാൽ, വിവാഹ മോചന കേസിലും മറ്റും ഭർത്താവ്‌ ഭാര്യക്ക്‌ ചിലവിന്‌ കൊടുക്കാനുള്ള വകുപ്പും ഇല്ലാതാവുമല്ലോ അല്ലേ ?

ലിംഗം സമത്വമായാൽ പിന്നെ ആണ്ണിൽ നിന്ന് പെണ്ണിന്‌ ഇത്തരം അവകാശങ്ങൾ ഒക്കെ എന്തിന്‌ ?

മാത്രമല്ല ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളുടെ ചിലവ്‌ നൽകുന്നതും പുരുഷൻ ഒറ്റക്ക്‌ ആവരുത്‌.അതും ആണും പെണ്ണും കൂടി ഫിഫ്റ്റി ഫിഫ്റ്റി ആക്കി സമത്വ പൂരിതമാവട്ടെ !

കുട്ടി ഉണ്ടായതിന്റെ ഉത്തരവാദിത്വം ആണിന്‌ മാത്രം ഉള്ളതല്ലല്ലോ !

അബസ്വരം :
സമത്വിപ്പിക്കുമ്പോൾ എല്ലാ വശങ്ങളും സമത്വിപ്പിക്കണമല്ലോ !

                                                                     721
                                                                     *****
06.12.2015
ഡിസംബർ ആറ്‌ !!

ഇന്ത്യൻ മതേതരത്വം പിച്ചി ചീന്തി ഇന്ത്യയിലെ ഹിന്ദു മുസ്ലീം വർഗ്ഗീയ കലാപങ്ങൾക്ക്‌ സംഘികൾ ചൂടും ചൂരും പകർന്നത്‌ 1992 ഡിസംബർ ആറിനു ആയിരുന്നു.
ഇന്ത്യൻ ഭരണ ചക്രം സ്വന്തം കൈകളിലേക്ക്‌ എത്തിക്കാനുള്ള കുറുക്കുവഴിയായി വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കിയ ആർ എസ്‌ എസ്‌ ആ ഉദ്യമത്തിൽ വിജയിച്ചു നിൽക്കുന്ന ഇന്നുകളിൽ ഒരു മതേതരത്വ രാജ്യമാണ്‌ തങ്ങൾ ഭരിക്കുന്നത്‌ എന്നു തിരിച്ചറിയാനുള്ള വിവേകം പോലും പ്രകടിപ്പിക്കാതെ, എല്ലാ പ്രജകളോടും തുല്യനീതിയിൽ വർത്തിക്കും എന്ന് മൊഴിഞ്ഞ്‌ അധികാരം എറ്റെടുത്തവർ രാമനെ അച്ഛനായി അംഗീകരിക്കുന്നവരും, ബീഫ് തിന്നാത്തവരും, പശുവിനെ മാതാവായി കാണുന്നവരും മാത്രം ഈ രാജ്യത്ത്‌ മതി എന്ന് പ്രഖ്യാപിക്കുമ്പോൾ അവിടെ തകർന്നു വീഴുന്നത്‌ ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളും കാഴ്ചപ്പാടുകളും തന്നെയാണ്‌.
ഫോട്ടോഷോപ്പ് കൊണ്ട് വിക്രിയകള്‍ കാണിച്ച് ലോകത്തിന്റെ മുന്നില്‍ അപഹാസ്യനായി പ്രധാനമന്ത്രിയില്‍ നിന്ന് പ്രയാണമന്ത്രിയിലേക്ക് അധ:പതിച്ച നരേന്ദ്ര മോഡിയില്‍ നിന്ന് ജനങ്ങള്‍ ചളി തമാശകള്‍ അല്ലാതെ ന്യായമോ നീതിയോ പ്രതീക്ഷിക്കാത്ത അസഹിഷ്ണുതയുടെ ഇന്നുകളിലൂടെയാണ് നാം പ്രയാണം ചെയ്ത് കൊണ്ടിരിക്കുന്നത്.

സംഘിസത്തെ എതിര്‍ക്കുന്ന ആരും ഏത് നിമിഷവും ബാബറി മസ്ജിദിന്റെ മാതൃകയില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുള്ള ഇന്നുകള്‍. ഒരു വ്യക്തി എന്ത് കഴിക്കാന്‍ പാടില്ല, എന്ത് പറയാന്‍ പാടില്ല എന്നൊക്കെ ചില നാറികള്‍ പ്രഖ്യാപിക്കുന്നു. അവര്‍ക്ക് ശബ്ദ സമ്മതവും, മൌന സമ്മതവും നല്‍കുന്ന ഭരണകര്‍ത്താക്കള്‍ ഇന്നുകളില്‍ ഇന്ത്യ ജനാധിപത്യ രാജ്യമല്ല മറിച്ച് സംഘ്യാധിപത്യ രാജ്യമാണ് എന്ന സന്ദേശമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രപിതാവിനെ വരെ വധിക്കുകയും, വർഗീയ കലാപങ്ങൾ ഉണ്ടാക്കുകയും, അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുകയും, വ്യാജ എറ്റുമുട്ടലുകളും കൊലപാതകങ്ങളും നടത്തുകയും ചെയ്താണ്‌ ദേശസ്നേഹം തെളിയിക്കേണ്ടത്‌ എങ്കിൽ ആ സംഘി നിർമ്മിത ദേശസ്നേഹ സർട്ടിഫിക്കറ്റ്‌ ആവശ്യമില്ല എന്നുകൂടി അറിയിക്കട്ടെ.

ബാബറി മസ്ജിദ് ഇനി പുനര്‍നിര്‍മ്മിക്കപ്പെടണം എങ്കില്‍ ഇന്ത്യയില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും. പക്ഷേ എത്ര അത്ഭുതങ്ങള്‍ സംഭവിച്ചാലും ബാബറി മസ്ജിദ് തകര്‍ത്ത ശേഷം കലാപങ്ങളിലും മറ്റും പൊലിഞ്ഞ ജീവനുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല. തകര്‍ന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകാനും കഴിയില്ല.

അബസ്വരം :
2010 ഡിസംബർ ആറിന്‌ ആയിരുന്നു അബസ്വരങ്ങൾ ബ്ലോഗ്‌ യാത്ര തുടങ്ങിയതും !!

                                                                     722
                                                                     *****
06.12.2015
നടേശ കുരുവിന്റെ പാർട്ടിയുടെ പേര്‌ കലക്കീട്ടുണ്ട്‌ - BDJS.
അതായത്‌...
"ബ്രാണ്ടി ദു:ഖമാണുണ്ണീ ജിന്നല്ലോ സുഖപ്രദം" - എന്ന് !!

അബസ്വരം :
എത്ര അർത്ഥവത്തായ പൂർണ്ണരൂപം !

                                                                     723
                                                                     *****
07.12.2015
മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായി യോഗം ചേരാന്‍ ഒരു സ്ഥലവും ലഭിച്ചില്ലെങ്കില്‍ എന്റെ വീട്ടിലേക്ക് സ്വാഗതം. ഒപ്പം ഒരു നേരത്തെ ഭക്ഷണവും നല്‍കാം.
യോഗം ഉത്ഘാടനം ചെയ്യാന്‍ സുബ്രമണ്യന്‍ സ്വാമിയേയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.

അബസ്വരം :
വരാന്ന് പറഞ്ഞിട്ട് വരാതിരിക്കരുത് എന്ന് മാത്രം !


                                                                     724
                                                                     *****
09.12.2015
"ബാബാ രാംദേവിന്റെ നൂഡിൽസിൽ പുഴുക്കളെ കണ്ടെത്തി." - വാർത്ത.

അബസ്വരം :
മൂപ്പരുടെ മനസ്സിലെ പുഴുക്കൾ മനസ്സിൽ സ്ഥലം തികയാതെ വന്നപ്പോൾ നൂഡിൽസിൽ കയറിയതാ... ക്ഷമി !

                                                                     725
                                                                     *****
09.12.2015
1992 ഡിസംബർ 6 : ഹിന്ദുത്വം എന്തെന്നറിയാത്ത സംഘികൾ, ഹിന്ദുവിന്റെ പേരും പറഞ്ഞ്‌ ബാബറി മസ്ജിദ്‌ പൊടി പോലുമില്ലാതെ വൃത്തിയാക്കി.

2015 ഡിസംബർ 6 : കുറച്ച്‌ മുസ്ലിംങ്ങൾ ചേർന്ന് വെള്ളപ്പൊക്കത്തില്‍പ്പെട്ട ചെന്നൈയിലെ ക്ഷേത്രം പൊടി പോലുമില്ലാതെ വൃത്തിയാക്കി.

അബസ്വരം :
രണ്ടു കൂട്ടരും അവരുടെ സംസ്കാരം നാട്ടുകാരെ കാണിച്ച്‌ മാതൃകയായി !


                                                                     726
                                                                     *****
09.12.2015
ഇടക്കിടെ കേടാവുന്ന വീട്ടിലെ ലാന്‍ഡ് ഫോണ്‍ കണക്ഷനുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക്‌ മുൻപ്‌ ഞാൻ ബി എസ്‌ എൻ എൽ നു ഒരു വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു.

അതിന്റെ മറുപടി എനിക്ക്‌ നൽകാനുള്ള അവസാന തിയ്യതിക്ക്‌ ഒരാഴ്ചകൂടിയെ ബാക്കിയുള്ളൂ എന്നിരിക്കേ ഇന്ന് എന്നെ എക്സ്ചേഞ്ചിൽ നിന്ന് വിളിച്ചു.

"ഇത്‌ എക്സേഞ്ചിൽ നിന്നാ. ഒരു വണ്ടി അറേഞ്ച്‌ ചെയ്ത്‌ തരാൻ കഴിയുമോ ?"

മ്മൾ : "എന്തിനാ?"

ലവൻ : "രണ്ട്‌ പോസ്റ്റ്‌ അങ്ങോട്ട്‌ കൊണ്ടു പോകാനാണ്‌."

മ്മൾ : "മ്മൾ വീട്ടിൽ ഇല്ല."

ലവൻ : "എന്നാ പരിചയമുള്ള വണ്ടിക്കാരോട്‌ ഒന്ന് വിളിച്ച്‌ പറയുമോ ?"

മ്മൾ : "ഇല്ല. ഇങ്ങൾ തന്നെ അറേഞ്ച്‌ ചെയ്തോളൂ."

അങ്ങിനെ ഒടുവിൽ അവർ തന്നെ പോസ്റ്റും കാല്‌ കൊണ്ട്‌ വന്ന് കുഴിച്ചിട്ട്‌ അതിന്റെ നെഞ്ചിലൂടെ കോൺക്രീറ്റിന്റെ അടിയിൽ അന്ത്യശ്വാസം വലിച്ച ലൈനിനു പകരം പുതിയ ലൈൻ ഇട്ട്‌ തന്ന് മക്കളേ ഇട്ട്‌ തന്ന് !!

പണി കൊടുക്കേണ്ട വിധത്തിൽ കൊടുത്താൽ കാര്യം നടക്കും. അതിനു പകരം ഉദ്യോഗസ്ഥരുടെ കാല്‌ പിടിക്കാൻ നിന്നാൽ അതിനേ നേരം ഉണ്ടാവൂ.

ഈ ലൈൻ കോൺക്രീറ്റിന്റെ അടിയിലായതിനാൽ ശരിയാക്കാൻ മാർഗ്ഗം ഒന്നും ഇല്ല എന്ന് പറഞ്ഞ അതേ കുണാണ്ടർമാർ തന്നെയാണ്‌ ഇന്ന് ഇത്‌ ശരിയാക്കാൻ വന്നത്‌ എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു.

പണി കൊടുക്കാൻ സഹായിച്ച സാബു കൊട്ടോട്ടിയോടും, അഡ്വ.നസീര്‍.കെ.സി.യോടും, പിന്തുണച്ച എല്ലാവരോടും ശുക്‌രിയാസ്‌.

അബസ്വരം :
വിവരാവകാശം ഒരു ചെറിയ അവകാശമല്ല.

                                                                     727
                                                                     *****
10.12.2015
ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്റെ മനസ്സിൽ കോറിയിട്ടിരുന്നത്‌ അവരുടെ നെഗറ്റീവ്‌ മുഖം ആയിരുന്നു.

ഇടത്തോട്ട്‌ സിഗ്നൽ ഇട്ട്‌ വലത്തോട്ട്‌ പോകുന്നവരും, വലത്തോട്ട്‌ സിഗ്നൽ ഇട്ട്‌ ഇടത്തോട്ട്‌ പോകുന്നവരും, ഇടതു വശത്തിലൂടെ ഓവർ ടൈക്ക്‌ ചെയ്യുന്നവരും, തിരക്കുള്ള ഇടങ്ങളിൽ കുത്തിതിരുകി യു ടേൺ അടിക്കുന്നവരും ഒക്കെയായിരുന്നു മനസ്സിൽ പതിഞ്ഞ ഓട്ടോ ഡ്രൈവർമാർ. കൂടാതെ മീറ്റർ ഇടാതിരിക്കുകയും, തോന്നിയ പോലെ ചാർജ്ജ്‌ വാങ്ങുകയും ഒക്കെ ചെയ്യുന്നവർ മനസ്സിൽ കുറിച്ചിട്ടത്‌ അവരെ കുറിച്ചുള്ള മോശം അഭിപ്രായം തന്നെ ആയിരുന്നു.
എന്നാൽ നൗഷാദ്‌ എന്ന മനുഷ്യന്റെ പ്രവർത്തനത്തോടെ അതെല്ലാം മനസ്സിൽ തിരുത്തി എഴുതപ്പെട്ടിരിക്കുന്നു.

ഓട്ടോ ഡ്രൈവർമാരെ കാണുമ്പോൾ അറിയാതെ അവരോട്‌ മനസ്സിൽ സ്നേഹം തോന്നുന്നു.

അബസ്വരം :
ഒരു മനുഷ്യന്‌ തന്റെ തൊഴിൽ ചെയ്യുന്ന എല്ലാവരോടും ഉള്ള ദേഷ്യം സ്നേഹമാക്കി മാറ്റാൻ കഴിഞ്ഞു എങ്കിൽ അത്‌ ഒരു വിസ്മയം തന്നെയാണ്‌.

                                                                     728
                                                                     *****
10.12.2015
അച്ചുകത്തപ്പനെ കാൽ തൊട്ടു വന്ദിച്ചു
ബിജുവേ തുടങ്ങു നിൻ സിഡി യാത്ര
സരിതാന്ത ക്ലിപ്പാന്ത ചിന്ത തൻ വഴിയിലൂ-
ടാദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ലാ പൈതലിൻ യാത്ര (അച്ചുകത്തപ്പനെ..)
ഒന്നായ നിന്നെയിഹ തുണിയില്ലാ കണ്ടുള്ളൊ-
രിണ്ടലുകൾ പോക്കുന്ന യാത്ര
താൻ താൻ നിരന്തരം ചെയ്തൊരു കർമ്മഫല
ദോഷങ്ങൾ കാണുന്ന യാത്ര
കാമക്ലിപ്പയാത്ര മുഖ്യനഗ്നയാത്ര
കഠിനതരമായോരു ഹഠകോഴയാത്ര
മായാപ്രപഞ്ചമാം മൺ തരിയിലമരുന്ന
സിഡിയെത്തിരയുന്ന യാത്ര
ഹോമകുണ്ഡം പോൽ ജ്വലിക്കും മനസ്സിന്നു
സാന്ത്വനം പകരുന്ന യാത്ര
പരമകാമയാത്ര നയനാത്മയാത്ര
സരിത മന്ത്രാക്ഷര സ്വരമുഖര യാത്ര (അച്ചുകത്തപ്പനെ..)

അബസ്വരം :
കിട്ടിയാ അറീക്കണേ....!!
                                                                     729
                                                                     *****
13.12.2015
"വേദി പങ്കിടാതിരിക്കാൻ മാത്രം എന്ത്‌ അയോഗ്യതയാണ്‌ മുഖ്യമന്ത്രിക്ക്‌ ഉള്ളത്‌ ?" - പിണറായി വിജയൻ.

സരിത, കോഴ, സിഡി ഇത്യാദികൾ ഒന്നും കമ്മ്യൂണിസ പ്രകാരം വേദി പങ്കിടാതിരിക്കാനുള്ള അയോഗ്യതയല്ലല്ലോ !
മാത്രമല്ല, അത്‌ വേദി പങ്കിടാനുള്ള ഒരു അധിക യോഗ്യതയാണ്‌ താനും !!

അബസ്വരം :
ഇതിലും മികച്ച ചങ്ക്‌ ബ്രോ ചാണ്ടിയണ്ണന്‌ സ്വപ്നങ്ങളിൽ മാത്രം.

                                                                     730
                                                                     *****
14.12.2015
പ്രയാണ മന്ത്രിക്ക്‌ കേരളത്തിലെ പ്രയാണത്തിനു ആശംസകൾ നേരുന്നു.
കൂടെ മലപ്പുറത്തും ഒന്ന് പ്രയാണിച്ച്‌ ഭീകരന്മാരുടെ നാടും കൂടി കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

അബസ്വരം :
ഹൃദയത്തിൽ പ്രയാണിക്കാതെ മറ്റു ഭാഗങ്ങളിൽ പ്രയാണിച്ചിട്ടെന്ത്‌ കാര്യം !!

                                                                     731
                                                                     *****
14.12.2015
തല മൂടിയിട്ടില്ല
മുഖം കാണ്മാനുണ്ട്‌
നഗ്നമായ കയ്യുണ്ട്‌ കാലുണ്ട്‌
വലക്കണ്ണികൾക്കുള്ളിലൂടെ എല്ലാം
കാണുന്നുണ്ട്‌
പക്ഷേ നോക്കാനുള്ളതല്ല
എന്ന് മൊഴിയാൻ പറഞ്ഞു
അല്ല
മതദേഹമല്ലിത്‌
മൃതദേഹമല്ലിത്‌
വെറും
പ്രദർശന ദേഹം
മൃഗതുല്യ നഗ്നദേഹം
കാമം വിതറും മാംസ പിണ്ഡം

അബസ്വരം :
ഇങ്ങനേയും കവിതയൊക്കെ എഴുതാം എന്ന് പറയാൻ പറഞ്ഞു.

                                                                     732
                                                                     *****
15.12.2015
എന്തായാലും ബീഫ്‌ കറിയെ മലയാളത്തിൽ ഉള്ളിക്കറിയാക്കി തർജ്ജമ ചെയ്ത അത്രയൊന്നും വരില്ല സുരുവിന്റെ ഈ തർജ്ജമ.

അല്ലങ്കിലും Mrs എന്നത്‌ എം.ആർ.എസ്‌ എന്ന് വായിച്ച മോഡിയുടെ വാക്കുകൾ തർജ്ജമ ചെയ്യാൻ ഈ ഡെക്കറേഷൻ ഒക്കെ മതി.

അബസ്വരം :
നമോജി : യഹ് ദുനിയാ മേം കോയി നഹി

സുരേന്ദർ ജി : ഈ ദുനിയാവിൽ കോഴി ഇല്ല
നമോജി : യഹ് ദുനിയ മേം കോയി ബാത്ത് നഹിം
സുരേന്ദർ ജി : ഈ ദുനിയാവിൽ കോഴി കുളിക്കാറില്ല.

                                                                     733
                                                                     *****
15.12.2015
റെയിൽ വേ സ്റ്റേഷനിൽ പറഞ്ഞത്‌ : "ഗാഡി നമ്പർ 1254 ചെന്നൈ മുംബൈ പാസഞ്ചർ ആനേ കി സംഭാവനാ ഹേ."

സുരു അണ്ണൻ തർജ്ജമിച്ചത്‌ : "ചെന്നായ മുംബൈയിലൂടെ പാസ്‌ ചെയ്തപ്പോൾ ആന 1254 രൂപ സംഭാവന നൽകി."

അബസ്വരം :
സുരു അണ്ണനെ ഹിന്ദി - മലയാളം തർജ്ജുമയുടെ പിതാവായി അംഗീകരിച്ച്‌ പുട്ടും ഉള്ളിക്കൂട്ടാനും നൽകാൻ നമോ കുട്ടൻ തയ്യാറാവണം.


                                                                     734
                                                                     *****
16.12.2015
അങ്ങിനെ സംഘികൾ ആർ.ശങ്കറിനെ സംഘിയാക്കി.

ഇനി അടുത്തതായി മ്മടെ കെ.കരുണാകരനെകൂടി സംഘിയാക്കാം.

മൂപ്പർ ഇടക്കിടെ ഗുരുവായൂരിൽ പോയത്‌ അൽപ്പം ഹിന്ദുത്വവും സംഘിസവും ആക്കി പൊലിപ്പിച്ചാൽ മതി.

ഒപ്പം ഹിന്ദുവായ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് ഇറക്കിയത്‌ നസ്രാണിയായ അന്തോണിയും, മാപ്പിളയായ കുഞ്ഞാലിയും കൂടിയാണ്‌ എന്ന് പറഞ്ഞ്‌ ഡെക്കറേഷൻ നൽകുക.

എന്നിട്ട്‌ കാക്കക്ക്‌ അപ്പിയിടാൻ പാകത്തിൽ ഒരു പ്രതിമയുണ്ടാക്കി, അതിൽ കാക്ക അപ്പിയിടുമ്പോൾ "കണ്ടില്ലേ കാക്കാമാര്‌ കരുണാകരനെ അപമാനിക്കുന്നത്‌ ?" എന്ന് ശശികലയെക്കൊണ്ട്‌ പറയിക്കുക.

കൂടാതെ ഈ വിഷയത്തിൽ അമിട്ട്‌ ഷായെക്കൊണ്ട്‌ ഒന്ന് പ്രസ്താവന നടത്തിക്കുക. അത്‌ സുരു അണ്ണനെക്കൊണ്ട്‌ തർജ്ജുമ ചെയ്യിക്കുകയും ചെയ്യുക.

അതോടെ മ്മടെ കരുണാകരൻ സംഘി കരുണാകരനായി മാറും.

അബസ്വരം :
പേരുള്ള നാല്‌ നേതാക്കൾ സ്വന്തമായി ഇല്ലാത്ത സംഘികൾക്ക്‌ ഇതല്ലാതെ വേറെ എന്ത്‌ ചെയ്യാൻ കഴിയും ? ലവർക്കും പിടിച്ച്‌ നിൽക്കേണ്ടേ ?

                                                                     735
                                                                     *****
16.12.2015
ഗുജറാത്തിൽ ലീഗ്‌ വീടുണ്ടാക്കി കൊടുത്തതിന്റെ ദോഷ ഫലങ്ങൾ മാധ്യമം കണ്ടുപിടിച്ചത്‌ മാധ്യമത്തിന്റെ വലിയ മാധ്യമ ധർമ്മം തന്നെയാണ്‌.

മോഡി ഭരിച്ച്‌ വികസനത്തിന്റെ ഉത്തുംഗ പുളങ്കിത ഉന്നതിയിൽ വിരാജിക്കുന്ന ഗുജറാത്തിലെ ജനങ്ങൾക്ക്‌ താമസിക്കാൻ ഏറ്റവും കുറഞ്ഞത്‌ ടു സ്റ്റാർ നിലവാരം ഉള്ള വീട്‌ നൽകാതിരുന്നത്‌ എന്തുകൊണ്ടും അപലപനീയം തന്നെ.

പ്രത്യേകിച്ച്‌ അന്ന് മാധ്യമം നിർമ്മിച്ച്‌ നൽകിയത്‌ ഫോർ സ്റ്റാർ നിലവാരം ഉള്ള വീടുകൾ ആയിരുന്നല്ലോ.

ലീഗിന്റെ പല നിലപാടുകളോടും വിയോജിപ്പ്‌ തോന്നുമ്പോഴും അവരുടെ ഭവന പദ്ധതികളോട്‌ എന്നും ബഹുമാനം തോന്നിയിരുന്ന വ്യക്തി എന്ന നിലക്ക്‌, ഈ മാധ്യമത്തിന്റെ അന്യേഷണാത്മക റിപ്പോർട്ടോടെ ഇനി ബൈത്തുറഹ്മ ഉൾപ്പടെയുള്ള ലീഗിന്റെ ഭവന നിർമ്മാണ പദ്ധതികളെ പുച്ഛത്തോടെ നോക്കാം.
ഒപ്പം മാധ്യമം, ലീഗ്‌ നിർമ്മിച്ച ഈ ഊച്ചാളി വീടുകൾ പൊളിച്ച്‌ അവിടെ സുഗന്ധപൂരിതമായ ഫോർ സ്റ്റാർ ഭവനങ്ങൾ നിർമ്മിച്ച്‌ നൽകി ആ ജനതയുടെ കണ്ണീരൊപ്പുമല്ലോ ?

ബൈത്തുറഹ്മക്ക്‌ പകരം ഒരു "ബൈത്തുമ്മാധ്യമം" പദ്ധതിയും മാധ്യമം നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.

അബസ്വരം :
തിരഞ്ഞെടുപ്പ്‌ അടുത്തു വരുന്ന സ്ഥിതിക്ക്‌ ഇത്തരത്തിലുള്ള കൂടുതൽ മാധ്യമ ധർമ്മങ്ങൾ മാധ്യമത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.

                                                                     736
                                                                     *****
18.12.2015
ഇന്നലെ ഫേസ്ബുക്കിലെ കുത്തിമറിച്ചിലുകൾക്കിടയിൽ ഒരാൾ ചോദിച്ചു : "ഇങ്ങൾ മുറിവൈദ്യനാണോ ?"

ഞാൻ ചിന്തിച്ചപ്പോൾ എനിക്കും അത്‌ ശരിയായി തോന്നി.
"അതെ ഞാൻ മുറിവൈദ്യൻ തന്നെയാണ്‌."

ഇവിടെ മനുഷ്യരുടെ ഇടയിൽ ഒരു പൂർണ്ണ വൈദ്യൻ എങ്കിലും ഉണ്ടെങ്കിൽ "മാറാരോഗങ്ങൾ" എന്ന ഒരു രോഗ വിഭാഗം ഉണ്ടാവില്ലല്ലോ !!

അബസ്വരം :
ലോകത്ത്‌ ആകെ ഒരു പൂർണ്ണ വൈദ്യനേ ഉള്ളൂ. ആ വൈദ്യനെ പടച്ചോൻ, ദൈവം എന്നൊക്കെ നാം വിളിക്കുന്നു.
                                                                     737
                                                                     *****
18.12.2015
"കൂടുതൽ പ്രസവിക്കുന്ന ഹിന്ദു അമ്മമാർക്ക്‌ ആർ എസ്‌ എസ്‌ വീര പ്രസവിനി പുരസ്ക്കാരം നൽകും." - വാർത്ത.

അബസ്വരം :
അപ്പൊ അവർക്ക്‌ ഗർഭം ഉണ്ടാക്കുന്ന പുരുഷന്മാർക്ക്‌ "വീര ഗർഭംകയറ്റി പുരസ്ക്കാരം" നൽകുമായിരിക്കും അല്ലേ ?

                                                                     738
                                                                     *****
19.12.2015
എന്റെ നാട്ടിൽ ഒരുത്തൻ ഉണ്ട്‌. തൽക്കാലം അവനെ 'സുക്കർ' എന്ന് വിളിക്കാം. പണിയാവുമ്പോൾ മൊയലാളിയുടെ പേരിൽ തന്നെ ആവുന്നതാണല്ലോ ലതിന്റെ ഒരു ലിത്‌.

മ്മടെ സുക്കർ നാട്ടിലെ ഒരു സ്വയം പ്രഖ്യാപിത രാഷ്ട്രീയ നേതാവ്‌ കം കണ്ണിലുണ്ണിയാണ്‌.
ആളാവാൻ ഉള്ള ഒരു അവസരവും പാഴാക്കില്ല. മാവട്ടത്തിൽ വല്ല ഉത്ഘാടനവും നടക്കുന്നുണ്ട്‌ എങ്കിൽ അതിന്റെ മുന്നിൽ ഇടിച്ച്‌ കയറി ഫോട്ടോക്ക്‌ പോസ്‌ ചെയ്തിരിക്കും. അത്‌ ഇപ്പോൾ വാർഡ്‌ മെമ്പറുടെ പരിപാടിയായാലും മന്ത്രിയുടെ പരിപാടിയായാലും ഒക്കെ മൂപ്പർക്ക്‌ സമമാണ്‌. മ്മടെ മോഡിയണ്ണൻ നോക്കുന്ന പോലെ ക്യാമറയിലേക്ക്‌ നോക്കുന്ന കോലത്തിൽ തന്നെയാവും ഫോട്ടോ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ടാവുക.

ഫുൾ ടൈം വെള്ള ആൻഡ്‌ വെള്ളയിൽ ആണ്‌ നടപ്പ്‌. വല്ല പരിപാടിക്കും പിരിവ്‌ നടക്കുന്നുണ്ട്‌ എങ്കിൽ ഇഷ്ടൻ മുന്നിൽ ഉണ്ടാവും. പിരിവ്‌ കൊടുക്കാൻ അല്ല. റസീറ്റ്‌ കുറ്റിയുമായി.

അങ്ങിനെ ഒരു ദിവസം വലിയകുന്ന് അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നതിനിടയിൽ ഇഷ്ടൻ എന്റെ അടുത്ത്‌ വന്നു.

"അബ്സാറേ, ഒരു പിരിവ്‌ ഉണ്ട്‌."
മ്മൾ : "നല്ല കാര്യം. നടക്കട്ടെ."
സുക്കർ : "ഇജ്ജ്‌ തരണം."
മ്മൾ : "എന്തിനാ?"
സുക്കർ : " സ്കൂളിൽ പരിപാടിയുണ്ട്‌. കലോൽസവം. അതിനാ.
മ്മൾ : "സർക്കാർ സ്കൂളല്ലേ. അതിനുള്ള ഫണ്ട്‌ ഒക്കെ സർക്കാർ നൽകൂലേ ?"
സുക്കർ : "ആ ഫണ്ട്‌ തികയില്ല. ഭക്ഷണം ഒക്കെ കൊടുക്കാനുള്ളതല്ലേ ?"
മ്മൾ പോക്കറ്റിൽ നിന്ന് 100 രൂപ എടുത്ത്‌ അവന്റെ നേരെ നീട്ടി. പ്രവാസികൾ വിമാനത്താവളത്തിൽ വെച്ച്‌ പ്രിയപ്പെട്ടവരോട്‌ വിട പറയുമ്പോൾ അവരെ നോക്കുന്ന മൂഡിൽ നൂറു രൂപ നോട്ടിലെ ഗാന്ധിയെ ഒന്ന് നോക്കിക്കൊണ്ട്‌.
അത്‌ കണ്ട ഉടനെ സുക്കർ നീട്ടിയ കൈ പിൻ വലിച്ചുകൊണ്ട്‌ പറഞ്ഞു : "ഇത്‌ പോരാ !!"
മ്മൾ : " പിന്നെ ?"
സുക്കർ : "മിനിമം അഞ്ഞൂറ്‌ വാണം."
ഇതും പറഞ്ഞു കൊണ്ട്‌ സുക്കർ എന്റെ പേരെഴുതി 500 ന്റെ റസീറ്റ്‌ കീറി എനിക്ക്‌ നേരെ നീട്ടി.
ഞാൻ വാങ്ങിയില്ല.
സുക്കർ : "ഇത്‌ തന്നേ പറ്റൂ."
മ്മൾ : "അത്ര തരില്ല. വേണങ്കിൽ ഇത്‌ വെച്ചോ."
സുക്കർ അപ്പോഴേക്കും റസീറ്റ്‌ എന്റെ പോക്കറ്റിൽ തിരുകി. ഞാൻ റസീറ്റ്‌ എടുത്ത്‌ അവന്റെ നേരെ നീട്ടി.
"കാശ്‌ ഞാൻ നിന്റെ വീട്ടിൽ നിന്നും വാങ്ങിച്ചോളാം." എന്ന് സുക്കർ പറഞ്ഞു.
"എന്നാ കിട്ടിയാ നീ വാങ്ങിച്ചോ" എന്ന് ഞമ്മളും പറഞ്ഞു നീട്ടിയ നൂറ്‌ രൂപയും, റസീറ്റും പോക്കറ്റിലേക്ക്‌ തിരികെ നിക്ഷേപിച്ചു.

ലവൻ വന്നാൽ കാശ്‌ കൊടുക്കരുത്‌ എന്ന് വീട്ടിലും പറഞ്ഞു.

അങ്ങനെ ഒരു കല്യാണപ്പെരയിൽ വെച്ച്‌ സുക്കർ കൈ നീട്ടി അടുത്തേക്ക്‌ വന്നു.
"അബ്സാറേ, ആ കാശ്‌ കിട്ടിലാ ?"
മ്മൾ : "ഏത്‌ കാശ്‌ ?"
സുക്കർ : "ആ സ്കൂൾ പിരിവ്‌."
മ്മൾ : "ഞാൻ നൂറ്‌ തന്നപ്പോൾ ഇജ്ജല്ലേ വേണ്ടാന്ന് പറഞ്ഞത്‌."
സുക്കർ : "അഞ്ഞൂറിന്റെ റസീറ്റ്‌ തന്നിരുന്നല്ലോ."
മ്മൾ : "ഞാൻ നിന്നോട്‌ അത്‌ ചോദിച്ചിരുന്നോ. സുക്കറേ, സംഭാവന പിരിക്കുക എന്നാൽ മനസ്സറിഞ്ഞ്‌ തരുന്നത്‌ വാങ്ങുകയാണ്‌ വേണ്ടത്‌. അല്ലാതെ പിടിച്ച്‌ പറിക്കുകയല്ല വേണ്ടത്‌."
തുടർന്ന് മ്മൾ ഒരു ചെറിയ ഉപദേശ പ്രസംഗം നടത്തി.
സുക്കർ : "അപ്പോൾ ഇജ്ജ്‌ ആ കാശ്‌ തരില്ലേ ?"
മ്മൾ : "ഇല്ല."
സുക്കർ : "എന്നാ നൂറ്‌ കാട്ട്‌. റസീറ്റ്‌ മാറ്റി തരാം."
മ്മൾ : "നൂറും തരില്ല. അന്ന് തന്നപ്പോൾ വാങ്ങിയില്ലല്ലോ. ഇനി തരില്ല."
സുക്കർ : "എന്നാ റസീറ്റ്‌ കാട്ട്‌. കമ്മറ്റിയിൽ കണക്ക്‌ കൊടുക്കണം."
മ്മൾ : "റസീറ്റ്‌ ഞാൻ പെരേൽ വേസ്റ്റ്‌ ബോക്സിൽ ഇട്ടിരുന്നു. അവിടെ വന്ന് തിരഞ്ഞു നോക്കിക്കോ. കത്തിച്ചിട്ടില്ലെങ്കിൽ കിട്ടും."

അതോടെ സുക്കർ ബൾബായി. പിന്നെ ഒന്നും പറയാതെ സ്ഥലം വിട്ടു.

പിന്നേയും സുക്കറിനെ പലയിടങ്ങളിലും വെച്ച്‌ കണ്ടു. ആദ്യം ഒക്കെ മൂന്ത വീർപ്പിച്ചിരുന്നു എങ്കിലും പതുക്കെ അത്‌ മാറി.

ഇന്ന് ഞാൻ വരുമ്പോഴുണ്ട്‌ സുക്കർ സ്കൂളിലെ സ്റ്റുഡന്റസ്‌ പോലീസിന്റെ ജാഥയുടെ മുന്നിൽ പോലീസ്‌ മന്ത്രി രമേഷ്‌ ചെന്നിത്തല എന്ന മോഡലിൽ നടക്കുന്നു. എന്നെ കണ്ടപ്പോൾ ഒരു ആക്കിയ ചിരി "കണ്ടില്ലേ എന്റെ പിന്നിലെ പോലീസിനെ" എന്ന ഭാവത്തിൽ.

അബസ്വരം :
ബേറിട്ട കായ്ച്ചകൾ !!

                                                                     739
                                                                     *****
19.12.2015
സോണിയയും രാഹുലും കോടതി നടപടികളോട്‌ സഹകരിച്ചത്‌ ബല്യ സംഭവം ആയി ചിലർ ഉയർത്തിക്കാണിക്കുന്നുണ്ട്‌. അത്‌ ഇത്രയധികം പൊക്കി അടിക്കേണ്ട വിഷയം ഒന്നും അല്ല. കാരണം കോടതി നടപടികളോട്‌ സഹകരിക്കാൻ ഏതൊരു പൗരനും ബാധ്യതയുണ്ട്‌.

അതോടൊപ്പം തന്നെ കോടതികളും ആ മാന്യത കാത്ത്‌ സൂക്ഷിക്കണം. പത്തും ഇരുപതും കൊല്ലം ജയിലിൽ ഇട്ട്‌ "ഇജ്ജ്‌ കുറ്റക്കാരനല്ല മോനേ, നല്ലവനാ" എന്ന് പുറത്ത്‌ തട്ടി പുറത്തേക്ക്‌ അയക്കുന്ന അവസ്ഥകൾ വരാതെ നോക്കാനും കോടതികൾക്ക്‌ ബാധ്യതയുണ്ട്‌.

അതുപോലെ കള്ളക്കേസ്‌ കൊടുക്കുന്നവർക്ക്‌ എതിരേ, ആ കേസ്‌ തെളിയിക്കപ്പെട്ടാൽ അതിലെ പ്രതിക്ക്‌ നൽകാവുന്ന ശിക്ഷയുടെ ഇരട്ടി ശിക്ഷ നൽകുന്ന നിയമവും ഉണ്ടാവണം. ആ ശിക്ഷ നൽകിയ കേസ്‌ കള്ളക്കേസ്‌ ആവുന്നതോടെ നടപ്പിലാക്കുന്ന ഒന്നും ആയിരിക്കണം. അതിനു വേണ്ടി വേറെ നിയമ നടപടികൾ ഉണ്ടാവരുത്‌. അങ്ങിനെയായാൽ ഒരുപാട്‌ കള്ളക്കേസുകൾ ഒഴിവാക്കാം.

അബസ്വരം :

അല്ലാതെ "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത്‌" എന്ന് വെറുതെ കിത്താബിൽ എഴുതിവെച്ചിട്ടും ഉരുവിട്ടിട്ടും കാര്യമില്ല.

                                                                     740
                                                                     *****
20.12.2015
"ഈ ബുദ്ധി എന്തേ നേരത്തേ തോന്നാഞ്ഞത്‌ അബ്വോക്കാ ??"
"ഓരോന്നിനും അതിന്റേതായ സമയമുണ്ട്‌ റീമേ !!"
"ഇഞ്ഞ്‌ നിയമസഭയിലേക്ക്‌ ഒരു ചൊവന്ന സീറ്റ്‌ തരുമായിരിക്കും അല്ലേ അബ്വാക്കാ?"
"തരണല്ലോ ! അയ്നല്ലേ മ്മടെ പെടാപാട്‌ !!"
"അല്ല അബ്വോക്കാ, ഇന്നിപ്പോ ഞാൻ ആടിയ ആട്ടം കൊണ്ട്‌ ശരിക്കും ഫാസിസം ഓടീട്ട്ണ്ടാവ്വ്വോ ??"
"ഹ ഹ ഹ... അപ്പൊ അനക്കും അവിടെ ആടാൻ വന്ന പൊട്ടന്മാരെ പോലെ നേരം വെള്‌ത്തിട്ടില്ലല്ലേ റീമേ.... ഹിഹിഹി !!"

അബസ്വരം :
ഇന്ന് സിൽമാ നടിടെ ആട്ടം കൊണ്ട്‌ ഫാസിസം ഓടിയ വജ്ജിൽ ഇനി പുല്ല്‌ കൂടി മൊളച്ചൂലാ ന്ന് പറയാൻ പാർട്ടിക്കാര്‌ പറഞ്ഞത്രേ !

                                                                     741
                                                                     *****
21.12.2015
ഡൽഹിയിലെ കുട്ടിക്കുറ്റവാളി വിഷയം സജീവ ചർച്ചയാകുമ്പോൾ ഭൂരിപക്ഷം പേരും പറയുന്ന ചില കാര്യങ്ങൾ ഉണ്ട്‌ : "പതിനെട്ട്‌ വയസ്സ്‌ തികയാത്തത്‌ കൊണ്ട്‌ ശിക്ഷ ലഘൂകരിച്ചത്‌ ശരിയായില്ല, 18 വയസ്സ്‌ തികയുന്നത്‌ ആകരുത്‌ പ്രായപൂർത്തി ആകുന്നതിന്റെ മാനദണ്ഡം, അതിനയി നിയമം മാറ്റണം, ഈ കുറ്റവാളിയെ കുട്ടിയായി പരിഗണിക്കരുത്‌." എന്നതൊക്കെ.

മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട ചർച്ച നടന്നപ്പോൾ, "18 വയസ്സാകാത്ത പിഞ്ചു പൈതങ്ങളെ പിടിച്ച്‌ കെട്ടിക്കുകയോ ? മണ്ണപ്പം ചുട്ട്‌ നടക്കേണ്ട പ്രായമല്ലേ അത്‌ ?" എന്ന് ചോദിച്ചവർ ആണ്‌ കുട്ടിക്കുറ്റവാളിയുടെ വിഷയം വന്നപ്പോൾ ഉരുണ്ടിരിക്കുന്നത്‌ എന്നത്‌ രസകരമാണ്‌.
വിവാഹ വിഷയത്തിൽ നിങ്ങൾ പരിഗണിക്കാത്ത എന്ത്‌ പ്രായപൂർത്തി മാനദണ്ഡമാണ്‌ നിങ്ങളുടെ മണ്ടയിൽ പെട്ടന്ന് മുള പൊട്ടിയത്‌ എന്ന് ഒന്ന് പറഞ്ഞു തരുമോ ഉരുളികളേ?

അബസ്വരം :
മ്മൾ ഇട്ടാൽ മുക്കാൽ പാന്റ്‌. സായിപ്പിട്ടാൽ ബർമുഡ !!

                                                                     742
                                                                     *****
22.12.2015
മിസ്‌ യൂണിവേഴ്സ്‌ മൽസരത്തിൽ ആദ്യം വിജയിയായി പ്രഖ്യാപിക്കപ്പെട്ട പെണ്ണുമ്പിള്ളയുടെ അവസ്ഥയിലാണ്‌ സംഘികൾ.

തുണിയൂരൽ മൽസരത്തിൽ ആദ്യം ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ട പെമ്പറന്നോൾ സന്തോഷ ഞെട്ടലും, ആഘോഷവും, കിരീട ധാരണവും ഒക്കെ പൂർത്തിയാക്കിയ ശേഷമാണല്ലോ പണി പാളിയ പ്രഖ്യാപനം ഉണ്ടായത്‌.

അതുപോലെ മോഡി ജയിച്ചപ്പോൾ "ഇതാണ്‌ ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യ വിജയം" എന്നും "ഇന്ത്യ ഇനി വികസന കുതിപ്പ്‌ നടത്തും" എന്നും "അഴിമതി ഇല്ലാതാവും" എന്നും മുക്രയിട്ട സംഘിക്കുട്ടന്മാർ ഇന്ന് ആ മുക്രകൾ ഒക്കെ തിരിച്ച്‌ വിഴുങ്ങേണ്ട അവസ്ഥയിലായി.
അഴിമതി നടത്തിയവർ മന്ത്രിമാരായിരിക്കുന്നു. വികസന കുതിപ്പ്‌ എന്നത്‌ മോഡിയെ വഹിച്ചുകൊണ്ടുള്ള വിമാനത്തിന്റെ വിദേശയാത്രാ കുതിപ്പിൽ അവസാനിക്കുന്നു. ദില്ലിയിലും, ബീഹാറിലും എല്ലാം ജനങ്ങൾ പാർട്ടിക്ക്‌ നൽകിയ സ്വാതന്ത്ര്യം തിരിച്ചെടുത്തിരിക്കുന്നു.

ശരിക്കും കീരീടം ഊരിയെടുക്കാനായി ലവൾ തലകുന്നിക്കുമ്പോൾ ഉള്ള "ഡിങ്കൃതി" പോയ അണ്ണാന്റെ ഭാവം ശരിക്കും സംഘികളുടെ മുഖത്ത്‌ കാണാൻ കഴിയുന്നുണ്ട്‌.

അബസ്വരം :
ഒരു ലാപ്‌ ടോപ്പ്‌ വാടകക്ക്‌ നൽകാൻ തയ്യാറുണ്ട്‌. പ്രതിദിനം പതിനായിരം രൂപ തന്നാൽ മതി. ആവശ്യമുള്ളവർ ബന്ധപ്പെടുക. ഈ ഓഫർ സംഘികൾക്ക്‌ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.

ബാക്കി ഉള്ളവർക്ക്‌ പതിനാറായിരം ആണ്‌ വാടക.

                                                                     743
                                                                     *****
22.12.2015
നബിദിനവും, കൃസ്തുമസ്സും, തിരുവാതിരയും അടുത്തടുത്ത ദിനങ്ങളിൽ വരുന്നത്‌ മതേതരത്വത്തിന്റെ ഉദാഹരണവുമായി എഴുന്നള്ളിച്ച്‌ കൊണ്ട്‌ ചിലർ രംഗത്ത്‌ എത്തിയിട്ടുണ്ട്‌.

ഇങ്ങിനെ വിവിധ മതക്കാരുടെ ആഘോഷങ്ങൾ അടുത്തടുത്ത്‌ വരുന്നത്‌ എന്തോ വല്യ സംഭവം ആയി ലവന്മാർ വ്യാഖ്യാനിക്കുന്നു.

പ്രിയ മതേതര നിർമ്മാതാക്കളേ,
ബല്യ പെരുന്നാളും, കൃസ്തുമസ്സും, ശിവരാത്രിയും എല്ലാം കൂടി ഒരു ദിവസം വന്നാലും അത്‌ മതേതരത്വം അല്ല.

മതേതരത്വം എന്നാൽ സ്വന്തം മതത്തിൽ അടിയുറച്ച്‌ വിശ്വസിക്കുന്നതോടൊപ്പം, അന്യമതസ്ഥർക്ക്‌ അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്‌ എന്ന് മനസ്സിലാക്കുന്നതും, അവരുടെ ആ സ്വാതന്ത്ര്യത്തിൽ കൈ കടത്താതിരിക്കുക എന്നതും ആണ്‌ മതേതരത്വം.

അല്ലാതെ "മ്മൾ മാതാവായി കാണുന്നതിനെ മറ്റുള്ളവരും മാതാവായി കാണണം, അതിനെ ഭക്ഷിക്കരുത്‌" എന്നൊക്കെ പ്രഖ്യാപിച്ച ശേഷം അന്യ മതവിശ്വാസിയുടെ ആഘോഷത്തിന്‌ ഒരു ആശംസ നേർന്നാൽ അത്‌ മതേതരത്വം ആവില്ല.
ആശംസ നേരുന്നില്ലെങ്കിലും കുഴപ്പമില്ല, ആപ്പടിക്കാതിരുന്നാൽ മതി.

അബസ്വരം :
പുറം പൂച്ചുകൾ കൊണ്ട്‌ പ്രദർശിപ്പിക്കേണ്ട ഒന്നല്ല മതേതരത്വം. അത്‌ മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഉണ്ടാവേണ്ടതാണ്‌.

                                                                     744
                                                                     *****
23.12.2015
"നബിദിന ആഘോഷം  ഹറാം ആണോ ഹലാൽ ആണോ ?" എന്ന് തർക്കിക്കുന്നവർ സി പി എമ്മിന്റെ പ്രവർത്തിയിലേക്ക്‌ നോക്കട്ടെ.

ശ്രീകൃഷ്ണ ജയന്തി സി പി എം ശോഭായാത്ര നടത്തി ആഘോഷിച്ച പോലെ നബി ദിനവും പിണറായി കൊടിയേര്യാദികൾ യാത്ര നടത്തി അഘോഷിച്ചാൽ ഹലാൽ ആണ്‌ എന്നും, അവർ ആഘോഷിച്ചില്ലെങ്കിൽ ഹറാം ആണ്‌ എന്നും തൽക്കാലം കരുതുക.

അബസ്വരം :
ഫത്‌വകൾക്കായി എ കെ ജി സെന്ററിലേക്ക്‌ കാതോർക്കാം !


                                                                     745
                                                                     *****
24.12.2015
ദേശീയ ഗാനം കേട്ടപ്പോള്‍ മോഡി നടന്നു പോയതിനെ വിമര്‍ശിക്കുന്നത് മോഡിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ്.

ഹീറോയിസം എന്തെന്ന് അറിയാത്ത മരമണ്ടരേ, മോഡി നടക്കുമ്പോള്‍ ദേശീയ ഗാനം നിര്‍ത്തുക എന്നതാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ മോഡിയുടെ ചെയ്തികള്‍ ദേശീയ ഗാനത്തിന് വേണ്ടി നിര്‍ത്തും എന്ന് കരുതി മണ്ടന്മാരാവുകയല്ല വേണ്ടത്.

അബസ്വരം :
സംഘി ഗാനം ആയിരുന്നു എങ്കില്‍ മ്മടെ മോഡി അനങ്ങാതെ നിന്ന് പൊളിച്ചേനെ !!


                                                                     746
                                                                     *****
26.12.2015
ഇതാണ്‌ വാക്കുകൾ അറം പറ്റുക എന്ന് പറയുന്നത്‌.

സംഘികൾ അവരുടെ മൂട്‌ താങ്ങാത്ത എല്ലാവരേയും പാക്കിസ്ഥാനിലേക്ക്‌ കയറ്റി വിടാൻ നോക്കി.

എന്നിട്ട്‌ ആരാ ഒടുവിൽ പാക്കിസ്ഥാനിലേക്ക്‌ പോയത്‌ ?
മൂത്ത സംഘി കോമാളിശ്രീ നരേന്ദ്ര മോഡി !!

അബസ്വരം :
ഒന്ന് പൊട്ടിക്കരഞ്ഞു കൂടേ സംഘികളേ ?

                                                                     747
                                                                     *****
29.12.2015
"ഐ എസ്‌ ഇന്ത്യയിൽ വളരില്ല. മുസ്ലിം മത പണ്ഡിതർ തന്നെ ഇന്ത്യയിൽ ഐ എസിനെതിരെ പ്രചാരണം നടത്തുന്നുണ്ട്‌." - രാജ്‌ നാഥ്‌ സിംഗ്‌.

അതേ സാറേ. ഐ എസ്‌ ഇസ്ലാമികമല്ല എന്ന് ഇസ്ലാം മതത്തെക്കുറിച്ച്‌ കൃത്യമായി പഠിച്ചവർക്ക്‌ അറിയാം സാറേ. അതുകൊണ്ട്‌ തന്നെ ഐ എസിനു ഇന്ത്യയിൽ വേരോട്ടം ഉണ്ടാവരുത്‌.

അബസ്വരം :
അതുപോലെ "ആർ എസ്‌ എസ്‌ എന്ന ഭീകര സംഘടന മുന്നോട്ട്‌ വെക്കുന്നത്‌ ഹിന്ദു ആശയങ്ങളോ, സനാതന ധർമ്മ വിശ്വാസങ്ങളോ അല്ല, മറിച്ച്‌ അധികാരം നേടാനുള്ള കുറുക്കുവഴികൾ മാത്രമാണ്‌" എന്ന വസ്തുത പ്രചരിപ്പിക്കാൻ കൂടുതൽ ഹിന്ദു മത പണ്ഡിതരെ മുന്നോട്ട്‌ കൊണ്ട്‌ വരാൻ താങ്കൾ ശ്രമിക്കുമോ രാജ്‌ നാഥ്‌ സിംഗ്‌ സാറേ ?


                                                                     748
                                                                     *****
30.12.2015
"നാടോടി സ്ത്രീയും വെളുത്ത കുട്ടിയും" - വിഷയത്തിൽ അവരെ ചോദ്യം ചെയ്തതിനെ വിമർശിക്കുന്നവരുടെ പോസ്റ്റുകൾ കാണുമ്പോൾ സഹതാപമാണ്‌ തോന്നുന്നത്‌.

നാടോടികൾ കുട്ടികളെ തട്ടിയെടുത്ത്‌ കടന്ന് കളഞ്ഞ എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. അതിൽ പല കുട്ടികളുടേയും വീട്ടുകാർ ഇന്നും തീ തിന്നുകൊണ്ടിരിക്കുകയാണ്‌.

ഇത്തരം സംശയങ്ങളുടെ പേരിൽ ചോദ്യം ചെയ്തതിനെ തുടർന്ന് പല കുട്ടികളേയും തിരിച്ചു കിട്ടിയിട്ടും ഉണ്ട്‌. ഇത്തരത്തിൽ ഒരു സാഹചര്യം നിലനിൽക്കുന്ന സമൂഹത്തിൽ ഇത്തരം സംശയാസ്പദമായവരെ ചോദ്യം ചെയ്യുക തന്നെ വേണം.
ഒരുപക്ഷേ ആ ചോദ്യം ചെയ്യൽ ഒരു കുടുംബത്തിന്റെ എന്നെന്നേക്കുമുള്ള കണ്ണീർ തുടക്കുന്നതായിരിക്കും.

അബസ്വരം :
ചോദ്യം ചെയ്തിട്ടല്ലേ ഉള്ളൂ. അല്ലാതെ പത്തും ഇരുപതും കൊല്ലം ജയിലിലിട്ട ശേഷം "ഇജ്ജ്‌ നിരപരാധിയാടാ കോയാ, കുടീക്ക്‌ പൊയ്ക്കോ" എന്ന് പറയേണ്ടി വന്ന സാഹചര്യം ഒന്നും ഇതിൽ ഉണ്ടായിട്ടില്ലല്ലോ !!

                                                                     749
                                                                     *****
30.12.2015
ഫേസ്‌ ബുക്കിലെ ഒരു മൂത്ത സഖാവ്‌ ഇന്നലെ "പുതുവർഷം പിറക്കുമ്പോൾ മൂപ്പർ എവിടെയായിരിക്കും ?" എന്നതിനെ കുറിച്ച്‌ കൂലങ്കശ ചർച്ച നടത്തുന്നത്‌ കണ്ടു.

അപ്പോൾ മ്മൾ മ്മക്ക്‌ തോന്നിയ ഒരു സംശയം മൂപ്പരോട്‌ ചോദിച്ചു :
"ഈ പുതുവർഷം എന്നതൊക്കെ ഒരു ബൂർഷ്വാ - മുതലാളിത്വ കാഴ്ചപ്പാടല്ലേ സഖാവേ ?
മ്മൾ കമ്മ്യൂണിസ്റ്റുകൾക്ക്‌ അതിനെ തള്ളപ്പറയുക എന്നതല്ലേ ലതിന്റെ ഒരു ലിത്‌ ?"

പക്ഷേ ഇത്‌ കേട്ടതോടെ സഖാവിന്‌ കലി ഇളകി.

പിന്നെ "അരിക്ക്‌ എന്താ വില?" എന്ന് ചോദിച്ചവനോട്‌ "മഴയോ ? ഇന്ന് പെയ്യില്ലല്ലോ !" എന്ന് മറുപടി പറയുന്ന മോഡലിൽ ആയി മറുപടി.

അല്ല സഖാക്കളേ, യേശു കൃസ്തുവുമായി ബന്ധപ്പെട്ടാണല്ലോ ഈ വർഷവും, പുതുവർഷവും ഒക്കെ കണക്കാക്കുന്നത്‌. അതിലിപ്പോ മ്മൾ കമ്യൂണിസ്റ്റുകൾക്ക്‌ ആഘോഷിക്കാൻ മാത്രം വല്ലതും ഉണ്ടോ ?

ഈ പുതുവൽസരാഘോഷം എന്നത്‌ മുതലാളിത്വ വർഗ്ഗത്തിന്റെ മാർക്കെറ്റിംഗ്‌ ഗൂഡാലോചനയുടെ ഭാഗമല്ലേ ?

അബസ്വരം :
അക്ഷയ തൃതീയയയെ ഒക്കെ വിമർശിച്ച്‌ കോഞ്ഞാട്ട ആക്കുന്ന മ്മൾ കമ്മ്യൂണിസ്റ്റുകൾക്ക്‌ എന്തിനാ പുതുവർഷത്തിൽ ഒരു ആഘോഷം ??

                                                                     750
                                                                     *****
31.12.2015
2015 - ഇന്ത്യൻ ജനത ഏറ്റവും കൂടുതൽ കോമഡികൾ കണ്ട വർഷം.

ആട്ടിറച്ചി ഫ്രിഡ്ജിൽ വെച്ചതിന്റെ പേരിൽ ഒരുത്തനെ തല്ലിക്കൊന്ന വർഷം.
പ്രധാനമന്ത്രി പ്രയാണമന്ത്രിയായ വർഷം.
ഒരുപാട്‌ പേരെ സംഘികൾ പാക്കിസ്ഥാനിലേക്ക്‌ നാടു കടത്തിയ വർഷം.
ഭൂകമ്പത്തിൽപെട്ട നേപ്പാളിനെ സഹായിക്കാൻ പോയി മോഡിയണ്ണൻ ചീത്തപ്പേര്‌ സമ്പാദിച്ച വർഷം.
ദില്ലി ജനത ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വർഷം.
സംഘിയായ വാജ്പേയ്ക്ക്‌ ഭാരതരത്ന കൊടുത്ത്‌ ഭാരതരത്നയുടെ വില കളഞ്ഞ വർഷം.
യോഗാസനങ്ങൾക്കൊണ്ട്‌ തോന്ന്യാസനങ്ങൾ കാണിക്കാം എന്ന് തെളിയിക്കപ്പെട്ട വർഷം.
തെരുവ്‌ നായക്കൾക്ക്‌ മനുഷ്യനേക്കാൾ പ്രാധാന്യം ലഭിച്ച വർഷം.
ലോക വിപണിയിൽ പെട്രോൾ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയാത്ത മഹാൽഭുതം ഉണ്ടായ വർഷം.
ക്യാമറയും വിമാനവും ഇന്ത്യൻ പ്രധാനമന്ത്രിയെ ഭരിച്ച വർഷം.
ഹിന്ദി തർജ്ജുമക്ക്‌ സുരേന്ദ്രൻ പുതിയ അർത്ഥതലങ്ങൾ സംഭാവന ചെയ്ത വർഷം.
നിലവിളക്ക്‌ കത്തിക്കുന്നതാണ്‌ മതേതരത്വതിന്റെ ലക്ഷണം എന്ന് നിർവ്വചിക്കപ്പെട്ട വർഷം.
ഒരു സിഡി തേടിയുള്ള യാത്ര ലൈവ്‌ ടെലിക്കാസ്റ്റിനു വിഷയമായ വർഷം.
മാണിയെക്കൊണ്ട്‌ സീസർ രാജിക്കത്ത്‌ എഴുതിപ്പിച്ച വർഷം.
പ്രായപൂർത്തിയാവാൻ കുറ്റകൃത്യങ്ങൾക്ക്‌ 16 ഉം വിവാഹത്തിന്‌ 18 ഉം വയസ്സാക്കിയ വർഷം.
നടേശ ഗുരു കാക്കി ട്രൗസർ ധരിച്ച്‌ കുറുവടി എടുത്ത വർഷം.
നൗഷാദ്‌ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ നോക്കി മണ്ടനായ വർഷം.

2015 ലെ തമാശകൾ പറഞ്ഞാൽ തീരില്ല.

എങ്കിലും ഈ വർഷത്തെ ഏറ്റവും വലിയ കോമേഡിയനായി തിളങ്ങി നിന്ന ഒരേ ഒരു ആളേ ഉള്ളൂ - ചാർളി ചാപ്ലിന്റേയും, മിസ്റ്റർ ബീനിന്റേയും തമാശകൾ തകർത്തെറിഞ്ഞ്‌ കോമഡിക്ക്‌ പുതിയ നിർവ്വചനം നൽകിയ മഹാൻ - നരേന്ദ്ര മോഡി.

അബസ്വരം :
വിട, 2015 കലണ്ടറേ !

 അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

                                                                   

2 comments:

 1. നടേശ കുരുവിന്റെ പാർട്ടിയുടെ പേര്‌ കലക്കീട്ടുണ്ട്‌ - BDJS.
  അതായത്‌...
  "ബ്രാണ്ടി ദു:ഖമാണുണ്ണീ ജിന്നല്ലോ സുഖപ്രദം" - എന്ന് !!

  അബസ്വരം :
  എത്ര അർത്ഥവത്തായ പൂർണ്ണരൂപം !

  ReplyDelete
 2. ചൂടാറിപ്പോയേ
  ചൂടാറിപ്പോയേ

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....