Tuesday, March 01, 2016

അബസ്വര സംഹിത - പതിനാലാം ഖണ്ഡം


അബസ്വരങ്ങള്‍ അടയാളപ്പെടുത്തല്‍ തുടരുന്നു....

                                                                     651
                                                                     *****
09.10.2015
ഐ എസിനു എതിരെ റഷ്യയും പുടിനും നടത്തുന്ന ആക്രമണം അഭിനന്ദനാർഹമാണ്‌.

ഈ ആക്രമണത്തിൽ ഐ സ്‌ തകരുന്നു എന്നതിനോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ട ഒന്നാണ്‌ ഐ എസിനെ ആക്രമിക്കുമ്പോൾ അമേരിക്കക്ക്‌ ഉണ്ടാവുന്ന കൃമികടിയും അസ്വസ്ഥതയും.

ഐ എസിനു പിന്നിൽ അമേരിക്കയും ഇസ്രായേലും ആണ്‌ എന്ന് ബോധമുള്ളവർ പണ്ടേ മനസ്സിലാക്കിയതാണ്‌. എന്നാൽ അത്‌ പറയുമ്പോൾ "എല്ലാം അമേരിക്കയുടേയും ഇസ്രായേലിന്റേയും മണ്ടക്ക്‌ വെച്ച്‌ മാപ്പളാർ ഊരുകയാണല്ലേ" എന്ന നിലപാടാണ്‌ പല സ്വയം പ്രഖ്യാപിത ബുദ്ധി ജന്തുക്കളും ഇസ്ലാം വിരോധികളും സ്വീകരിച്ചത്‌.
എന്തായാലും സത്യം ഒരു നാൾ പുറത്ത്‌ വരിക തന്നെ ചെയ്യും എന്ന ലോക നീതി ഈ വിഷയത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നു.

അബസ്വരം :
ഇസ്ലാമിന്റെ തലയിൽ കെട്ടിവെച്ച ഐ എസ്സിന്റെ രക്തക്കറയുടെ ക്രെഡിറ്റ്‌ അതിന്റെ യഥാർത്ഥ അവകാശികളായ അമേരിക്കക്കും ഇസ്രായേലിനും അവരുടെ ഏറാൻ മൂളികൾക്കും നൽകി അവരോട്‌ ഇനിയെങ്കിലും കടപ്പാട്‌ രേഖപ്പെടുത്താൻ തയ്യാറാവണം എന്ന് ബുദ്ധി ജന്തുക്കളോടും ഇസ്ലാം വിരോധികളോടും ആവശ്യപ്പെടുന്നു.
                                                                     652
                                                                     *****
10.10.2015
ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ തുടങ്ങിയ എല്ലാ സാഹിത്യ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ.

അബസ്വരം :
ഫാസിസ്റ്റ്‌ സർക്കാരുകളുടെ അംഗീകാരത്തേക്കാൾ മഹത്തരമാണ്‌ ഫാസിസ്റ്റ്‌ വിരുദ്ധരുടെ ഒരു കയ്യടി എന്ന് തിരിച്ചറിഞ്ഞ അക്ഷര സ്നേഹികളുടെ എണ്ണം വർദ്ധിക്കുമെന്ന പ്രത്യാശയിൽ...

                                                                     653
                                                                     *****
11.10.2015
"അല്ല ഇക്കാ, ഈ എ പി ഉസ്താദ്‌ സുന്നി വിട്ട്‌ ജമാ അത്ത്‌ ആയോ?"

"ഇല്ലല്ലോ. മൂപ്പർ സ്വന്തമായി ഉണ്ടാക്കിയ സുന്നി അല്ലേ... എ പി സുന്നി. അനക്ക്‌ എന്താ അങ്ങിനെ തോന്നാൻ?"

"അത്‌ മൂപ്പര്‌ ഇപ്പൊ ഉണ്ടാക്കിയ സംഘടനടെ പേര്‌ കേരളാ മുസ്ലിം ജമാഅത്ത്‌ എന്നല്ലേ. അതോണ്ട്‌ ചോദിച്ചതാ. മൂപ്പര്‌ സംഘടന മാറിയിട്ടില്ലെങ്കിൽ കേരളാ മുസ്ലിം എ പി സുന്നി എന്ന പേരല്ലേ ചേരുക ?"

അബസ്വരം :
അതും ശരിയാണല്ലോ ല്ലേ !! അതെന്തേ പേര്‌ ഇങ്ങനെ ആക്കിയത്‌ ??!!

                                                                     654
                                                                     *****
12.10.2015
താൻ സ്വപ്നം കാണുന്ന മുഖ്യമന്ത്രി സ്ഥാനം കൈപ്പിടിയിലൊതുക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ പിണറായിയുടെ ലീഗിനെ സുഖിപ്പിക്കൽ.

"ലീഗുമായി സഹകരിക്കാം" എന്നുള്ള പ്രസ്താവന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനെ മുൻ നിർത്തിയുള്ളതല്ല. അതിന്റെ ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്‌ തന്നെയാണ്‌.

നിലവിളക്ക്‌ കത്തിക്കാത്ത അബ്ദുറബ്ബും, ഐസ്ക്രീം കഴിച്ചു എന്ന് പറയപ്പെടുന്ന കുഞ്ഞാലിക്കുട്ടിയും, സി പി എമ്മിനെ ചതിച്ച മഞ്ഞളാം കുഴി അലിയും ഒക്കെ തന്നെയാണ്‌ ഇപ്പോഴും ലീഗിന്റെ നേതൃനിരയിൽ ഉള്ളത്‌ എന്ന കാര്യം പിണറായി മറന്നോ അവോ ??

"ഒരു സ്ത്രീ ലമ്പടനും അതിനെ ചുറ്റിപറ്റിയുള്ള ഉപജാപക സംഘവുമാണ്‌ ലീഗ്‌" - എന്ന് ലീഗിൽ നിന്ന് പുറത്തു വന്ന് കെ.ടി.ജലീൽ വളാഞ്ചേരിയിൽ മൈക്കും കെട്ടി പറഞ്ഞപ്പോൾ അതിനു കയ്യടിച്ച്‌ അഭിനന്ദിച്ച്‌ ചുവന്ന മാല അണിയിച്ച കുട്ടി സഖാക്കൾക്കും ലീഗ്‌ സ്വീകാര്യമായോ എന്നറിയാൻ ആഗ്രഹമുണ്ട്‌.

എന്തായാലും കുഞ്ഞാലിക്കുട്ടിയും, അഞ്ചാം മന്ത്രിയും, പാഠപുസ്തകം കൃത്യമായി വിതരണം ചെയ്യാത്ത അബ്ദുറബ്ബും എല്ലാം പ്രസംഗിക്കുമ്പോൾ കുട്ടി സഖാക്കൾ മുൻ നിരയിൽ ഇരുന്ന് കയ്യടിക്കുന്നത്‌ കാണുന്നത്‌ നല്ല രസമുള്ള കാഴ്ചയാവും !!!

അബസ്വരം :
ഇക്കും ഒരു മുഖ്യനാവണ്ടേ ഉമ്മാ !

                                                                     655
                                                                     *****
13.10.2015
റോഡിൽ പരസ്യം എഴുതുന്നത്‌ വിജയിക്കാനുള്ള മാനദണ്ഡം ആക്കുകയാണെങ്കിൽ എന്റെ ഗ്രാമമായ ഇരിമ്പിളിയത്ത്‌ ഇത്തവണ മുഴുവൻ സീറ്റും ബീഫ്‌ ജനതാ പാർട്ടി ജയിക്കും.

റോഡിൽ മുഴുവൻ ബി ജെ പി ബുക്ക്ഡ്‌ എന്നും എഴുതി താമര വരച്ചു വെച്ചിരിക്കുന്നു.


കുറച്ച്‌ പെയിന്റും ഒരു ബ്രഷും ഉണ്ടെങ്കിൽ റോഡ്‌ മുഴുവൻ ബുക്ക്‌ ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏക രാജ്യമായിരിക്കും ഇന്ത്യ.

എന്തായാലും റോഡിൽ ബിജെപി പടം വരച്ചതിലും, ബുക്ക്‌ ചെയ്ത ഇടങ്ങളിലും തെരുവുനായക്കൾ മുള്ളുന്നത്‌ കാണാൻ നല്ല രസമുണ്ട്‌. മുള്ളാൻ ഇതിലും നല്ല സ്ഥലം വേറെയില്ല എന്ന് തെരുവു പട്ടികൾക്കും മനസ്സിലായിക്കാണും.

അബസ്വരം :
ഞമ്മള്‌ പാത്തും റോഡെല്ലാം മ്മടേതാവും പൈങ്കിളിയേ !!

                                                                     656
                                                                     *****
13.10.2015
"ശ്വാശ്വതികാനന്ദയുടെ മരണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ തലമുണ്ഡനം ചെയ്ത്‌ കാശിക്ക്‌ പോകാം." - വെള്ളാപ്പള്ളി നടേശഗുരു.

എന്റെ ചെങ്ങായീ പങ്ക്‌ തെളിഞ്ഞാൽ പിന്നെ കാശിക്ക്‌ ടൂറടിക്കുകയല്ല ചെയ്യേണ്ടത്‌. ജയിലിൽ പോയി ഉണ്ട മുണുങ്ങുകയാണ്‌ ചെയ്യേണ്ടത്‌.

ഉള്ള തെളിവുകൾ നശിപ്പിക്കാനുള്ള എല്ലാ വിദ്യയും അങ്ങയുടെ കയ്യിൽ ഉണ്ടാവും എന്നറിയാം. ഇനി അഥവാ ജയിലിൽ ആയാലും അടുത്ത ദിവസം തന്നെ നെഞ്ച്‌ വേദന വന്ന് പഞ്ചനക്ഷത്ര ആശുപത്രിയിൽ അഡ്മിറ്റ്‌ ആവും എന്നും അറിയാം.

അബസ്വരം :
എന്നാലും ജയിലിൽ പോകാതിരിക്കാനുള്ള പഹയന്റെ സൈക്കളോടിക്കൽ മൂവ്‌ പോയ പോക്കേയ്‌ !!

                                                                     657
                                                                     *****
14.10.2015
ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക അറിയിപ്പ്‌ : "ഫേസ്ബുക്കിൽ സ്ഥാനാർത്ഥികളുടെ പോസ്റ്ററിനു കിട്ടുന്ന ലൈക്കുകൾ വോട്ടായി കണക്കാക്കുന്നതല്ല."

അബസ്വരം :
ഫേസ്‌ ബുക്കിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച പല സ്ഥാനാർത്ഥികളും വോട്ടെണ്ണുമ്പോൾ എട്ടുനിലയിൽ പൊട്ടും എന്ന് പ്രശസ്ത തിരഞ്ഞെടുപ്പ്‌ പ്രവചന വിദഗ്ദൻ സർവ്വശ്രീ ബ്ലോഗപ്പയ്യൂർ അബസ്വരൻ തിരുമുൽപ്പാട്‌ പ്രവചിച്ചു.

                                                                     658
                                                                     *****
15.10.2015
പലരും ശക്തൻ ചെരുപ്പിന്റെ വാറ്‌ മറ്റൊരാളെ കൊണ്ട്‌ അഴിപ്പിച്ചത്‌ തെറ്റായ രീതിയിലാണ്‌ വ്യാഖ്യാനിക്കുന്നത്‌.

"സ്വന്തം ചെരിപ്പിന്റെ വാറഴിക്കാൻ ശക്തിയില്ലാത്ത ഇവനു ആരാണ്‌ ശക്തൻ എന്ന പേരിട്ടത്‌ ?" എന്നും ചോദിക്കുന്നു.

ഈ ചോദ്യം തന്നെ തെറ്റാണ്‌ മക്കളേ.
സ്വന്തം ചെരുപ്പിന്റെ വാറ്‌ സ്വയം അഴിക്കുന്നതിനല്ല ശക്തി വേണ്ടത്‌.
മറ്റൊരാളെക്കൊണ്ട്‌ അഴിപ്പിക്കുന്നതിനാണ്‌.

ആയതിനാൽ സ്വന്തം ചെരിപ്പിന്റെ വാറ്‌ മറ്റൊരാളെക്കൊണ്ട്‌ അഴിപ്പിച്ച ശക്തന്‌ യോജിച്ച പേരാണ്‌ ശക്തൻ എന്നത്‌. സുശക്തൻ എന്നോ അതിശക്തൻ എന്നോ മഹാശക്തൻ എന്നോ ഒക്കെ ഡെക്കറേഷൻ കൊടുത്ത്‌ വിളിക്കുന്നതിനെ പറ്റിയേ നാം ചിന്തിക്കേണ്ടതുള്ളൂ.

അബസ്വരം :
ശക്തിയെ അശക്തിയായി വ്യാഖ്യാനിക്കരുത്‌ ഹംക്കുകളേ !!

                                                                     659
                                                                     *****
16.10.2015
"മുസ്ലിംങ്ങൾക്ക്‌ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ അവർ ബീഫ്‌ ഉപേക്ഷിക്കുക." - ഹരിയാന മുഖ്യമന്ത്രി.

അബസ്വരം :
"ഹിന്ദുക്കൾക്ക്‌ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ അവർ സ്വന്തം തലയിലെ തലച്ചോറും വെളിവും ഉപേക്ഷിച്ച്‌ പകരം ചാണകം തലയിൽ കുത്തി നിറച്ച്‌ സംഘിയാവുക." - എതെങ്കിലും ഒരു സംഘി നേതാവ്‌ വൈകാതെ പറയുന്നത്‌ കേൾക്കാം.

                                                                     660
                                                                     *****
16.10.2015
തിരഞ്ഞെടുപ്പിൽ പലരും പോസ്റ്റർ അടിക്കുന്നത്‌ തങ്ങൾ ചെയ്ത ഹജ്ജും സൂചിപ്പിച്ച്‌ കൊണ്ടാണ്‌.

അബൂബക്കർ ഹാജിക്ക്‌ വോട്ട്‌ ചെയ്യുക, മാനു ഹാജിക്ക്‌ വോട്ട്‌ ചെയ്യുക തുടങ്ങിയ പോസ്റ്ററുകൾ.

അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കാൻ ചെയ്യുന്ന ഇബാദത്തുകളെ ഇങ്ങനെ വിൽപ്പന ചരക്ക്‌ ആക്കേണ്ടതുണ്ടോ ?

അബസ്വരം :
ഇക്കണക്കിനു പോയാൽ മൊയ്തീൻ നിസ്ക്കാരി, സുലൈമാൻ സക്കാത്തി, കുഞ്ഞാപ്പ സലാം ചൊല്ലി, ബാവ വുളുണ്ടാക്കി, ബീരാൻ ഖുർആൻ ഓതി തുടങ്ങിയ പ്രയോഗങ്ങളും പോസ്റ്ററുകളിൽ സ്ഥാനം പിടിക്കുന്നത്‌ കാണേണ്ട ഗതികേട്‌ ഉണ്ടാവും.

                                                                     661
                                                                     *****
17.10.2015
"ഇന്ത്യ ആരുടേയും വ്യക്തിപരമായ സ്വത്തല്ല." - ഇ.അഹമ്മദ്‌.

അബസ്വരം :
ലീഗിന്റെ എം പി സ്ഥാനാർത്ഥിത്വവും ആരുടേയും വ്യക്തിപരമായ സ്വത്തല്ല എന്ന് കൂടി അഹമ്മദാക്ക മനസ്സിലാക്കിയിരുന്നെങ്കിൽ !!

                                                                     662
                                                                     *****
18.10.2015
"ഹരിയാനയിൽ ഗോവധം കൊലപാതക കുറ്റമാക്കും." - വാർത്ത.

അതു മാത്രം പോര സംഘികളേ, ഭാരതമാതാവിന്റെ ശരീരത്തിൽ അപ്പിയിടുന്നതും കൂടി കൊലപാതക കുറ്റം ആക്കണം.

അപ്പിയിടാൻ മുട്ടുന്നവർ പാക്കിസ്ഥാനിലേക്ക്‌ പോകട്ടെ.

അബസ്വരം :
പശുവിനേയും സംഘികൾ മാതാവ്‌ എന്ന് വിളിക്കുന്നു, ഭാരതത്തേയും സംഘികൾ മാതാവ്‌ എന്ന് വിളിക്കുന്നു. ഇതിൽ എതാണ്‌ ഒറിജിനലായി ലവരുടെ മാതാവ്‌ ??
ഏതെങ്കിലും ഒന്നിൽ ഉറപ്പിക്ക്‌ സംഘികളേ !
അല്ലാതെ കാണുന്നവരെ എല്ലാം തള്ളേ ന്ന് വിളിക്കാതെ !!

                                                                     663
                                                                     *****
19.10.2015
മദ്രസകളിൽ ഭീകരവാദവും തീവ്രവാദവും ആണ്‌ പഠിപ്പിക്കുന്നത്‌ എന്നാണ്‌ സംഘികൾ പ്രചരിപ്പിക്കുന്നത്‌.

ഇത്‌ പ്രചരിപ്പിക്കാൻ രണ്ടു കാര്യങ്ങൾ ആണ്‌ ഗോമാതാ സന്താനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

അതിൽ ഒന്ന് തങ്ങൾ ആർ എസ്‌ എസ്‌ ശാഖകളിൽ അന്യമതസ്ഥരെ കൊന്ന് തിന്നാൻ പഠിപ്പിക്കുന്ന പോലെയാണ്‌ മദ്രസകളിലും നടക്കുന്നുണ്ടായിരിക്കുക എന്ന തെറ്റിദ്ധാരണ.

രണ്ടാമത്തേത്‌ മദ്രസകളിൽ ഇതൊന്നുമല്ല പഠിപ്പിക്കുന്നത്‌, അവർക്ക്‌ പഠിപ്പിക്കാൻ വിശുദ്ധ ഖുർ ആനും ഹദീസുകളും അടക്കം ഒരുപാട്‌ കാര്യങ്ങൾ ഉണ്ട്‌ എന്ന അറിവ്‌ ഉണ്ടായിട്ടും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വർഗ്ഗീയ മുതലെടുപ്പിനു വേണ്ടി നടത്തുന്ന നുണ പ്രചാരണം.

ഈ രണ്ട്‌ അവസ്ഥകളും പൊളിച്ച്‌ കയ്യിൽ കൊടുക്കാൻ ഒരു എളുപ്പ മാർഗ്ഗം ഉണ്ട്‌.

ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച്‌ മദ്രസാ ക്ലാസുകളുടെ വീഡിയോ റെക്കോർഡിംഗ്‌ നടത്തി അത്‌ ലൈവ്‌ ആയി കാണിക്കുക. അതിനു പഞ്ചായത്‌ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ഒരോ വാർഡിലുമോ പൊതുസ്ഥലത്ത്‌ സിസി ടി വി മോഡലിൽ പ്രദർശ്ശിപ്പിക്കുക.

അതുപോലെ ആർ എസ്‌ എസ്സിന്റെ ശാഖകളിൽ നടക്കുന്ന ക്ലാസുകളും ഇതുപോലെ പൊതുജനങ്ങൾക്ക്‌ കാണാൻ ഉള്ള സൗകര്യം ഉണ്ടാക്കുക.

അപ്പോൾ അറിയാം എവിടെ എന്തൊക്കെയാണ്‌ പഠിപ്പിക്കുന്നത്‌ എന്ന്.

സംഘികളുടെ തെറ്റിദ്ധാരണയും കുപ്രചാരണങ്ങളും പൊളിയുന്നതും, ശാഖകളിൽ ഒഴുക്കുന്ന വിഷവും അപ്പോൾ കൃത്യമായി നമുക്ക്‌ കാണാൻ കഴിയും.

അബസ്വരം :
തയ്യാറുണ്ടോ സംഘികളേ ?

                                                                     664
                                                                     *****
20.10.2015
ആർ എസ്‌ എസ്സിന്റെ വർഗ്ഗീയതയെ ചെറുക്കാൻ പോപ്പുലർ ഫ്രണ്ടിലേക്കും അതുവഴി എൻ ഡി എഫിലേക്കും ക്ഷണിക്കുന്നവർ "തുരന്തോ എക്സ്പ്രസ്സ്‌ ഇടിച്ചു മരിക്കാതിരിക്കാൻ നമുക്ക്‌ ചെന്നൈ മെയിലിന്‌ തലവെക്കാം" എന്ന മുദ്രാവാക്യമാണ്‌ അപ്രഖ്യാപിതമായി മുന്നോട്ട്‌ വെക്കുന്നത്‌.

അബസ്വരം :
നിലവിലെ കലങ്ങിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ മുതലെടുപ്പ്‌ നടത്താൻ സുഡാപ്പികൾ പരമാവധി ശ്രമിക്കുന്നുണ്ട്‌. ആ കെണിയിൽ പെട്ടുപോകാതിരിക്കാൻ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണം.

                                                                     665
                                                                     *****
20.10.2015
ഗോവധ നിരോധനത്തെ എതിർത്ത വി.മുരളീധരനെ പാക്കിസ്ഥാനിലേക്ക്‌ അയക്കുക.

അബസ്വരം :
എന്താ ഈ ഡയലോഗ്‌ മറ്റേ പ്രാച്ചിയും കോച്ചിയും ഒന്നും അടിക്കാത്തത്‌ ?

                                                                     666
                                                                     *****
21.10.2015
നാഥൂറാം ഗോഡ്‌സേയെ കൊന്ന ദിവസം ബലിദാന ദിനമായല്ല ആചരിക്കേണ്ടത്‌. മറിച്ച്‌ "ഭ്രാന്തൻ നായ്‌ നിർമ്മാർജ്ജൻ ദിൻ" ആയി ആചരിക്കണം.

അബസ്വരം :
ദിനങ്ങൾക്ക്‌ ഏറ്റവും അനുയോജ്യമായ പേര്‌ നൽകൂ സർക്കാരേ !!

                                                                     667
                                                                     *****
21.10.2015
സെൽഫി ഫോട്ടോകൾ കൊണ്ടൊ, പ്രസംഗ വികസനം കൊണ്ടോ മറച്ചു വെക്കാൻ കഴിയുന്നതല്ല രാജ്യത്ത്‌ കൊല്ലപ്പെട്ട്‌ വീഴുന്നവരുടെ ശരീരങ്ങളും, ഒഴുകുന്ന ചോരപ്പുഴയും എന്ന് ഇന്ത്യ കണ്ട ഏറ്റവും നാറിയ പ്രധാനമന്ത്രിയും അയാളുടെ പാർട്ടിയും എന്നാണാവോ തിരിച്ചറിയുക.

രാഹുൽ ഗാന്ധീ, താങ്കൾ അരവിന്ദ്‌ കേജരിവാളിനെ മാതൃകയാക്കൂ.
നിങ്ങൾക്ക്‌ ഇന്ത്യൻ മതേതരത്വത്തെ ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിയും.

അബസ്വരം :
ആം ആദ്മിയും കോൺഗ്രസ്സും പല മേഖലകളിലും ഒരുമിച്ച്‌ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


                                                                     668
                                                                     *****
22.10.2015
ഹിന്ദു ഐക്യവും, ഭരത സംസ്ക്കാരവും വിളമ്പി നടക്കുന്ന രാഹുൽ ഈശ്വറിനോട്‌ ചില ചോദ്യങ്ങൾ :

മോനേ രാഹുലേ,
01. ഈ ഹിന്ദു എന്നതിന്റെ ഡെഫിനിഷൻ ഒന്ന് പറഞ്ഞു തരുമോ ?
02. ഹിന്ദുത്വവും സംഘിസവും തമ്മിൽ ഉള്ള ബന്ധം വിശദീകരിക്കുമോ ?

03. ഈ അന്യ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നതും, തൊട്ട്‌ തലോടുന്നതും ഭാരത സംസ്ക്കാരത്തിൽ ഉണ്ടോ ? ഒരുത്തന്റെ ഭാര്യയെ മറ്റൊരുത്തനു തൊട്ട്‌ തലോടാം എന്ന് വേദങ്ങളിലോ, ഉപനിഷത്തുകളിലോ ഒക്കെ പറയുന്നുണ്ടോ ? ഉണ്ടെങ്കിൽ അതിന്റെ റഫറൻസ്‌ നൽകുമോ ?

04. മദ്യം വിഷമാണ്‌ എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെ ആരാധിക്കുന്നവരുടെ സംഘടനക്ക്‌ മദ്യക്കച്ചവടം നടത്തുന്നവർ നേതൃത്വം നൽകുന്നത്‌ നാരായണ ഗുരുവിനെ അപമാനിക്കുന്നതല്ലേ ??

05. ഒരു ദളിതന്റെ കൂടെ ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അങ്ങ്‌ തയ്യാറുണ്ടോ ?

06. ഒരു താഴ്‌ന്ന ജാതിക്കാരന്റെ ഒപ്പം ഒരു രാത്രി ഒരു ബെഡ്ഡിൽ കിടന്നുറങ്ങാൻ അങ്ങ്‌ തയ്യാറുണ്ടോ ? (താഴ്‌ന്ന ജാതിക്കാരന്റെ കൂടെ. അല്ലാതെ ജാതിക്കാരിയുടെ കൂടെ അല്ല.)

ഈ സംശയങ്ങൾക്ക്‌ മറുപടി പറഞ്ഞു തന്നാൽ ബാക്കി ഉള്ളവ കൂടി ചോദിക്കാം.

അബസ്വരം :
ബൈ ദ ബൈ, മറു ചോദ്യങ്ങളോ, ചോദ്യവുമായി ബന്ധം ഇല്ലാത്ത പ്രസ്താവനകളോ, അങ്ങേ പറമ്പിലേക്കുള്ള ലിങ്കുകളോ അല്ല വേണ്ടത്‌, അക്കമിട്ട കൃത്യമായ ഉത്തരങ്ങൾ ആണ്‌ എന്ന് പ്രത്യേകം ഓർക്കുമല്ലോ...!

                                                                     669
                                                                     *****
22.10.2015
"മോഡീ ഭരണം ലോക രാഷ്ട്രങ്ങളുടെ ഇടയിൽ രാജ്യത്തിന്റെ യശസ്സ്‌ ഉയർത്തി." - മോഹൻ ഭാഗവത്‌.

അബസ്വരം :
യശസ്സ്‌ എന്ന വാക്കിന്‌ കോണകം എന്ന അർത്ഥം ഉണ്ട്‌ എന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌. വാക്കുകൾക്ക്‌ അർത്ഥം വരുന്ന ഓരോരോ വഴിയേയ്‌.

                                                                     670
                                                                     *****
23.10.2015
വി.കെ.സിംഗിനെ പോലെയുള്ളവന്മാരാണ്‌ ഇന്ത്യൻ സൈന്യത്തിന്റെ തലപ്പത്ത്‌ ഇരുന്നിരുന്നത്‌ എന്നത്‌ ഞെട്ടലോടെയാണ്‌ കാണേണ്ടത്‌.

എത്ര എത്ര പട്ടികളെയൊക്കെയാവുമൊ മൂപ്പർ തന്റെ അധികാരം ഉപയോഗിച്ച്‌ കൊന്നു കൂട്ടിയിട്ടുണ്ടാവുക ?

അങ്ങിനെയുള്ള കൊലപാതകങ്ങളുടെ എല്ലാം ഉത്തരവാദിത്വം കെട്ടിവെക്കാൻ ഒരുപാട്‌ ഭീകരസംഘടനകളുടേയും മാവോയിസ്റ്റുകളുടേയും ഒക്കെ പേര്‌ നമുക്ക്‌ ഉണ്ടല്ലോ.

അബസ്വരം :
ഇങ്ങിനെയൊക്കെ ഉള്ളവന്മാർക്ക്‌ നാട്‌ ഭരിക്കാനും, മന്ത്രി സഭയിൽ കയറി മേയാനും അവസരമൊരുക്കുന്നതാണ്‌ ഇന്ത്യൻ ജനാധിപത്യം എങ്കിൽ അതിനെ ജനാധിപത്യം എന്നല്ല വിളിക്കേണ്ടത്‌. ക്രിമിനലാധിപത്യം എന്നാണ്‌.

                                                                     671
                                                                     *****
25.10.2015
"എല്ലാ മതങ്ങളേയും ബഹുമാനിക്കണം." ആർ എസ്‌ എസ്‌ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി.

അബസ്വരം :
"എല്ലാ കോഴികളേയും ബഹുമാനിക്കണം." - കോരൻ കുറുക്കൻ.

                                                                     672
                                                                     *****
26.10.2015
തെരുവു നായക്കൾക്ക്‌ മാത്രമല്ല ബാക്റ്റീരിയകൾക്കും വൈറസ്സിനും ഒക്കെ ഇവിടെ ജീവിക്കാൻ അവകാശമുണ്ട്‌.

മനുഷ്യൻ ബാക്റ്റീരിയകളെ കൊല്ലുന്നത്‌ നിരോധിക്കുക.

ആയതിനാൽ ആന്റിബയോട്ടിക്കുകളും മറ്റു സൂക്ഷ്മ ജീവികളെ കൊല്ലുന്ന മരുന്നുകളും നിരോധിക്കുക.

അബസ്വരം :
ബാക്റ്റീരിയാ സംരക്ഷണ സമിതീ കീ ജയ്‌.

                                                                     673
                                                                     *****
27.10.2015
പന്നി ഫെസ്റ്റിനു നേതൃത്വം നൽകുകയും എന്നാൽ പന്നിയിറച്ചി തിന്നാതിരിക്കുകയും ചെയ്ത എല്ലാ സംഘണന്മാർക്കും സംഘണിച്ചികൾക്കും ഒരോ പ്ലേറ്റ്‌ ഉള്ളിക്കറി കൊടുത്ത്‌ വിശപ്പ്‌ മാറ്റാൻ സഹായിക്കണം എന്ന് ഇതിനാൽ അറിയിക്കുന്നു.

അബസ്വരം :
"മ്മൾ തിന്നും പന്നിയെല്ലാം ഉള്ളിക്കറിയാവും പൈങ്കിളിയേ" - എന്ന സിദ്ധാന്തം നടപ്പിലാക്കിയാൽ പോരായിരുന്നോ ?!

                                                                     674
                                                                     *****
28.10.2015
"തെരുവുനായക്കളെ കൂട്ടത്തോടെ കൊല്ലുന്നത്‌ അംഗീകരിക്കാനാവില്ല." - സുപ്രീം കോടതി.

അബസ്വരം :
വേണ്ട. കൂട്ടത്തോടെ കൊല്ലണ്ട. ഒന്നിനെ കൊന്ന ശേഷം അടുത്തതിനെ കൊന്നാൽ മതി. വൺ ബൈ വൺ ആയിട്ട്‌. എന്താ പറ്റൂലേ ??

ഇനി അതിനും പറ്റൂലെങ്കിൽ ജഡ്ജിയദ്ധേഹം തന്നെ നാട്ടിലെ തെരുവു നായക്കളെ എല്ലാം ഇങ്ങടെ കുടീൽ കൊണ്ടോയി വളർത്തിക്കോ. അതിനു പറ്റ്വോ ?

                                                                     675
                                                                     *****
29.10.2015
ടി.വി.തോമസിന്റെ അന്ത്യകൂദാശയുമായി ബന്ധപ്പെട്ട്‌ കമ്മ്യൂണിസ്റ്റ്‌ പർട്ടികൾ എടുത്തിരിക്കുന്ന നിലപാട്‌ രസകരമാണ്‌.

മാർ പവ്വത്തിലിനെ കമ്യൂണിസ്റ്റ്‌ വിരുദ്ധനായി ചിത്രീകരിക്കാനാണ്‌ കൊടിയേരിയും, കാനവും എല്ലാം ശ്രമിക്കുന്നത്‌.

ഏത്‌ മതത്തിൽ വിശ്വസിക്കുന്നവർക്കും കമ്മ്യൂണിസ്റ്റ്‌ ആവാം എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ ഇരട്ടത്താപ്പല്ലേ ഇതിലൂടെ പുറത്ത്‌ വരുന്നത്‌ ?

കമ്മ്യൂണിസ്റ്റുകൾ മതവിശ്വാസി ആകുന്നതിൽ എതിർപ്പ്‌ ഇല്ലെങ്കിൽ പിന്നെ എന്തിനാണ്‌ ഇവരൊക്കെ ടി.വി.തോമസിന്റെ വിഷയത്തിൽ അസഹിഷ്ണുത കാണിക്കുന്നത്‌ ?

ടി.വി.തോമസ്‌ അന്ത്യകൂദാശ സ്വീകരിച്ചാലും ഇല്ലെങ്കിലും അതൊന്നും മ്മടെ പാർട്ടിയെ ബാധിക്കുന്നതല്ല, അതൊക്കെ മൂപ്പരുടെ വ്യക്തിപരമായ വിഷയം മാത്രമാണ്‌ എന്ന് പറയാനുള്ള ആർജ്ജവം എന്തുകൊണ്ട്‌ അഭിനവ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക്‌ ഇല്ലാതെ പോയി ?

കമ്മ്യൂണിസം എന്നത്‌ ആത്യന്തികമായി മതവിശ്വാസങ്ങൾക്ക്‌ എതിരു തന്നെയാണ്‌. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനു ഒരിക്കലും ഒരു യഥാർത്ഥ മത വിശ്വാസി ആകാൻ കഴിയില്ല.

ഇത്‌ തുറന്നു പറഞ്ഞാൽ ഇപ്പോൾ ഉള്ള ആറും നാലും വോട്ടുകൾ കൂടി ഇല്ലാതാവും എന്ന് നേതാക്കൾക്ക്‌ നന്നായി അറിയാം. അതുകൊണ്ടാണ്‌ അവർ മതങ്ങളെ മൃദുവായി തലോടുന്നതും, യേശു അടക്കമുള്ളവരുടെ ചിത്രങ്ങൾ വെച്ച്‌ മീറ്റിംഗുകൾ നടത്തുന്നതും.

ഇതൊന്നും തിരിച്ചറിയാതെ കമ്മ്യൂണിസം എന്ന് കേൾക്കുമ്പോഴേക്കും ഡിങ്കിലാബ്‌ കുന്താബാദ്‌ വിളിക്കുന്ന മത വിശ്വാസികളായ എല്ലാ കമ്മ്യൂണിസ്റ്റുകാർക്കും നല്ല നമസ്ക്കാരം !!

അബസ്വരം :
"കമ്മ്യൂണിസം എന്തെന്ന് ഞാനറിയും, മഞ്ഞളു പോലെ വെളുത്തിരിക്കും" - എന്നതാണ്‌ ഭൂരിപക്ഷം കമ്മ്യൂണിസ്റ്റുകളുടേയും അവസ്ഥ.

                                                                     676
                                                                     *****
29.10.2015
അഴിമതിയുടെ കറയുമായി യു ഡി എഫ്‌.
വിടുവായിത്തവും അക്രമ രാഷ്ട്രീയവും സാമ്പാർ മുന്നണിയും ആയി എൽ ഡി എഫ്‌.
വർഗ്ഗീയതയുമായി ബി ജെ പി.
ആം ആദ്മിക്ക്‌ സ്ഥാനാർത്ഥിയും ഇല്ല.

ഏത്‌ പാർട്ടിക്ക്‌ ഞാൻ വോട്ട്‌ ചെയ്യണം ??

പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ല - മൂന്നും വനിതാ സംവരണ സീറ്റുകൾ !!

രാഷ്ട്രീയം എന്താണ്‌ എന്നും പോലും അറിയാതെ സംവരണ സീറ്റിന്റെ ആനുകൂല്യത്തിൽ മൽസരിക്കുന്ന വനിതകൾ !! സ്വന്തമായി ഒരു കുന്തവും ചെയ്യാൻ കഴിയില്ല എന്നും, പിൻസീറ്റ്‌ ഡ്രൈവിംഗ്‌ ലക്ഷണവും വോട്ട്‌ ചോദിക്കുന്നതിൽ വരെ പ്രകടിപ്പിക്കുന്ന സ്ഥാനാർത്ഥികൾ !!

ആർക്കാണ്‌ ഞാൻ മനസ്സറിഞ്ഞ്‌ വോട്ട്‌ കൊടുക്കുക ?

ഇനി ഇപ്പോൾ സന്തോഷത്തോടെ മനസ്സിൽ വോട്ട്‌ ഉറപ്പിച്ച്‌ പോളിംഗ്‌ ബൂത്തിലേക്ക്‌ ചെല്ലാൻ എന്ത്‌ ചെയ്യും ?

അബസ്വരം :
വോട്ട്‌ ലേലം വിളിച്ചാലോ ?

                                                                     677
                                                                     *****
30.10.2015
തെരഞ്ഞെടുപ്പ്‌ പോസ്റ്ററുകളിലെ വനിതകളുടെ മുഖഭാവങ്ങൾ വ്യത്യസ്തവും രസകരവും ആണ്‌.

ചിലർക്ക്‌ മിസ്സ്‌ ഇന്ത്യ മൽസരത്തിനു പോകുന്ന ഭാവം.
ചിലർക്ക്‌ കെട്ടിയോന്‌ വേണ്ടി പണ്ടാറടക്കിയ ഭാവം.
ചിലർ സംവരണം കൊണ്ട്‌ മൽസരിക്കാൻ കഴിയാതെ പോയ പുരുഷ കേസരികളെ പുഛത്തോടെ നോക്കുന്ന ഭാവം.
ചിലർക്ക്‌ കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി എന്ന ഭാവം.
ചിലർക്ക്‌ മ്മൾ തോറ്റാലും കുഴപ്പമില്ല, മറ്റേ വാർഡിലെ കദീസക്കുട്ടി കൂടി തോറ്റാൽ മതി എന്ന ഭാവം.
ചിലർക്ക്‌ ഈ പണ്ടാറ പരിപാടി ഒന്ന് കഴിഞ്ഞ്‌ തടി സലാമത്തായി കിട്ടിയാൽ മതി എന്ന ഭാവം.
ചിലർക്ക്‌ ഞാൻ ജയിച്ചു, ഞാനാണല്ലോ മെംബർ എന്ന ഭാവം.
ചിലർക്ക്‌ തോൽക്കും എന്ന് ഉറപ്പുള്ള നേർച്ചക്കോഴി ആയല്ലോ എന്ന ഭാവം.
ചിലർക്ക്‌ തോറ്റാലും വേണ്ടില്ല ഫ്ലെക്സിലൊക്കെ ഒന്ന് ഞെളിഞ്ഞ്‌ ഇരിക്കാൻ പറ്റിയല്ലോ എന്ന ഭാവം.
ചിലർക്ക്‌ ഇതൊക്കെ ഞമ്മൾ എത്ര കണ്ടതാ എന്ന ഭാവം.
ചിലർക്ക്‌ കെട്ട്യോനെ ഭരിക്കുന്ന എനിക്കാണോ നാട്‌ ഭരിക്കാൻ എന്തൂട്ട്‌ ബുദ്ധിമുട്ട്‌ എന്ന ഭാവം.
ചിലർക്ക്‌ താൻ മൽസരിക്കുന്നത്‌ പഞ്ചായത്തിലേക്കാണോ ബ്ലോക്കിലേക്കാണോ ജില്ലയിലേക്കാണോ നിയമസഭയിലേക്കാണോ എന്ന കൺഫ്യൂഷൻ ഭാവം.

അബസ്വരം :
നിങ്ങളും ഒന്ന് നിരീക്ഷിച്ചു നോക്കൂന്നേയ്‌ !

                                                                     678
                                                                     *****
02.11.2015
ബി ജെ പിക്ക്‌ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ, വിജയ സാധ്യതയുള്ള രണ്ടാമത്തെ പാർട്ടിക്ക്‌ വോട്ട്‌ നൽകി താമര വിരിയിപ്പിക്കാതിരിക്കാനുള്ള അവബോധം കേരളത്തിലെ ജനതക്ക്‌ ഉണ്ടാവട്ടെ.

പേപ്പട്ടികളിൽ നിന്ന് രക്ഷതേടാൻ കുറുക്കന്മാർക്കും, കഴുതകൾക്കും, ഓന്തുകൾക്കും ഒക്കെ വോട്ട്‌ ചെയ്യുക എന്നതും ചിലപ്പോൾ അത്യാവശ്യമായി വരും.

അബസ്വരം :
ജനാബ്‌ മോഡി സാഹിബിന്റെ ബി ജെ പിക്ക്‌ എല്ലാവിധ പരാജയാശംസകളും നേരുന്നു.


                                                                     679
                                                                     *****
02.11.2015
"മോഡിയുടെ മണ്ഡലമായ വാരണാസിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 48 സീറ്റിൽ 40 ലും ബി ജെ പി തോറ്റു." - വാർത്ത.

ഡൽഹിയിൽ തുടങ്ങിയ താമരയുടെ തണ്ട്‌ ചീച്ചിൽ ശക്തമായി തുടരുന്ന ലക്ഷണങ്ങൾ മതേതര ഭാരതത്തിന്‌ നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്‌.

അബസ്വരം :
ഗോമാതാവും ചാണകവും ഒന്നും രക്ഷിക്കുന്നില്ല അല്ലേ സംഘീസ്‌ ??


                                                                     680
                                                                     *****
03.11.2015
"ബഹുമാനപ്പെട്ട പ്രബുദ്ധരായ വോട്ടർമാരേ.." എന്ന് ഇത്ര ഉറക്കെ വിളിച്ച്‌ ചെവി പൊട്ടിക്കല്ലേ നേതാക്കന്മാരേ !!

ഇലക്ഷൻ കഴിഞ്ഞാലും, ആര്‌ ജയിച്ചാലും ചെവി ആവശ്യമുള്ളതാ...!!

അബസ്വരം :
മൈക്കിലൂടെ ഓളി ഇട്ടതുകൊണ്ടോന്നും പ്രബുദ്ധരും ബഹുമാനപ്പെട്ടവരും കുത്താൻ തീരുമാനിച്ച ചിഹ്നം മാറൂല സ്വയം പ്രഖ്യാപിത കണ്ണിലുണ്ണിമാരേ...


                                                                     681
                                                                     *****
04.11.2015
"ആഫ്രിക്കക്ക്‌ കൊടുക്കാമെന്ന് പറഞ്ഞ കോടികൾ മോഡിയുടെ അച്ഛന്‍ സമ്പാദിച്ചതോ ?" - റാം ജെദ്മലാനി.

അബസ്വരം :
സ്വന്തം തന്താജീയെ വരെ ചീത്തപ്പേര്‌ കേൾപ്പിച്ച മോഡി അണ്ണന്‌ അഭിനന്ദനങ്ങൾ.

                                                                     682
                                                                     *****
05.11.2015
തങ്ങളുടെ നെഞ്ചിൽ കുത്തിയ വോട്ടുകൾ കരുവാക്കി നാട്‌ കുട്ടിച്ചോറാക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ പണി മുടക്ക്‌ സമരം നടത്തി പ്രതിഷേധം അറിയിച്ച വോട്ടിംഗ്‌ മെഷീനുകൾക്ക്‌ അഭിവാദ്യങ്ങൾ.

അബസ്വരം :
യന്ത്രങ്ങളുടെ വരെ കണ്ട്രോൾ പോയല്ലോ മക്കളേ !!!

                                                                     683
                                                                     *****
06.11.2015
നാണവും മാനവുമില്ലാത്ത മാണിക്ക്‌ ഓശാന പാടുന്ന മുഖ്യനും, സെൻകുമാറും എല്ലാം പ്രോട്ടോക്കോളും സർവ്വീസ്‌ ചട്ടങ്ങളും മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു മുൻപ്‌ സ്വയം അതൊന്നു പൂർണ്ണമായി പഠിച്ച്‌ സ്വന്തം ജീവിതത്തിൽ പകർത്തുകയാണ്‌ വേണ്ടത്‌.

അബസ്വരം :
കള്ളന്‌ ബിരിയാണി വെച്ച്‌ വിളമ്പി ഉരുട്ടി വായയിലേക്ക്‌ വെച്ച്‌ കൊടുത്ത്‌ പുറത്തി തടവി അത്‌ ആമാശയത്തിലേക്കെത്തിച്ച്‌ അത്‌ അമേദ്യമായി പുറത്തേക്ക്‌ വരുമ്പോൾ അത്‌ നിലത്തേക്ക്‌ വീഴാൻ അനുവദിക്കാതെ രണ്ടു കയ്യിലും എടുത്ത്‌ ആക്രാന്തത്തോടെ തിന്നണം എന്നത് ഏത്‌ പ്രോട്ടോക്കോളും, സർവ്വീസ്‌ ചട്ടങ്ങളും, നിയമ വ്യവസ്ഥയും ആണ്‌ തന്നെയൊക്കെ പഠിപ്പിച്ചത്‌ ?

                                                                     684
                                                                     *****
07.11.2015
പാലായില്‍ ജയിച്ചു എന്ന് പറഞ്ഞ് രാജി വെക്കാതെ ഊരാനുള്ള ഗിമിക്കുകള്‍ മാണിച്ചായന്‍ ഇറക്കുന്നു.

ഇവന്റെ ഒക്കെ ഒരു കാര്യം !!

അബസ്വരം :
രാജിവെച്ച് ഓടെടാ മാണീ.വേണമെങ്കില്‍ രാജിവെക്കാന്‍ കോഴ നല്‍കാം. എന്നാലെങ്കിലും...


                                                                     685
                                                                     *****
07.11.2015
ജയിച്ചവർക്കൊക്കെ അഭിനന്ദനങ്ങൾ.

അപ്പൊ ഇനി അഞ്ചു കൊല്ലം കഴിഞ്ഞും " വാർഡിന്റെ വികസനം യാഥാർത്ഥ്യമാക്കാൻ മ്മക്ക്‌ വോട്ട്‌ ചെയ്യണം" എന്ന് പറഞ്ഞ്‌ വോട്ട്‌ ചോദിക്കാൻ വരുമ്പോൾ കാണാം. അതിനു മുൻപ്‌ വഴിയിൽ വെച്ച്‌ കണ്ടാൽ ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യരുത്‌ എന്ന് കൂടി അഭ്യർത്ഥിക്കുന്നു.

അബസ്വരം :
വഴിയിൽ വെച്ച്‌ കണ്ടാൽ പുഞ്ചിരിക്കരുത്‌ എന്ന അഭ്യർത്ഥന ഇപ്പോൾ തന്നെ മ്മൾ പാസാക്കിയാൽ വഴിയിൽ വെച്ച്‌ കണ്ടിട്ട്‌ പുഞ്ചിരിച്ചില്ലെങ്കിലും മ്മക്ക്‌ ഒരു വെഷമം തോന്നൂലല്ലോ ! മ്മടെ അഭ്യർത്ഥന അവര്‌ അനുസരിച്ചു എന്നങ്ങ്‌ കരുതിയാൽ മതിയല്ലോ !! യേത്‌ !!!!

                                                                     686
                                                                     *****
08.11.2015
ഗോ പുത്രന്മാരായ മോഡിയാദികളുടെ കരണത്തും, ആസനത്തിലും അമിട്ട് പൊട്ടിച്ച ബീഹാറിലെ മതേതര വിശ്വാസികള്‍ക്ക് അഭിനന്ദനങ്ങള്‍.

അബസ്വരം :
അപ്പൊ ബീഫ് ബിരിയാണി വെച്ച് വിളമ്പെടാ മക്കളേ...

                                                                     687
                                                                     *****
08.11.2015
പോസ്റ്റല്‍ വോട്ടുകളുടെ ലീഡ് നോക്കി പടക്കം പൊട്ടിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ വോട്ടും എണ്ണിക്കഴിയുമ്പോള്‍ പോസ്റ്റല്‍ വോട്ട് നോക്കി പടക്കം പൊട്ടിച്ച പാര്‍ട്ടി പടക്കം പോലെ പൊട്ടുമ്പോള്‍, പൊട്ടിച്ച പടക്കം വേസ്റ്റ് ആവാതിരിക്കാന്‍ സ്വന്തം പാര്‍ട്ടിയുടെ വേസ്റ്റ് ബോക്സില്‍ ആയ വല്ല നേതാവിന്റേയും ബര്‍ത്ത് ഡേ ഉണ്ടോ എന്നൊന്ന് നോക്കി വെക്കണം. എന്നാല്‍ പൊട്ടിച്ച പടക്കം അങ്ങേര്‍ക്ക് വെടിക്കേറ്റ് ചെയ്ത് ചമ്മല്‍ മാറ്റാന്‍ എളുപ്പമായിരിക്കും.

അബസ്വരം :
"സെല്‍പ്പീ വിത്ത് ചീറ്റിയ പടക്കം" എന്ന് വെച്ച് ഒരു സെല്‍പ്പി ഇട്ടൂടെ മോഡിയണ്ണോ ??


                                                                     688
                                                                     *****
09.11.2015
മന്ത്രിയായുള്ള മാണിയുടെ അന്ത്യരാത്രിക്ക്‌ ആശംസകൾ !!

അബസ്വരം :
എന്തൊക്കെ പറഞ്ഞാലും മാണി തറവാടിയാ !!
അതോണ്ടല്ലേ "കരിംകോഴക്കൽ" എന്ന തറവാട്ട്‌ പേര്‌ കോഴ വാങ്ങി അന്വർത്ഥമാക്കിയത്‌ !!

                                                                     689
                                                                     *****
10.11.2015
കോഴ മാണിയെ സീസറിന്റെ ഭാര്യയുമായി താരതമ്യം ചെയ്ത്‌, സീസറിന്റെ ഭാര്യയെ അപമാനിച്ച ബഹുമാനപ്പെട്ട ഹൈക്കോടതി മാപ്പ്‌ പറയുക.

സീസറിന്റെ ഭാര്യക്ക്‌ നേരെ സീസർക്ക്‌ ഒരു സംശയമേ ഉണ്ടായിട്ടുള്ളൂ. അല്ലാതെ വിജിലൻസ്‌ തെളിവുകളോ കോടതി പരാമർശ്ശങ്ങളോ ഉണ്ടായിട്ടില്ല എന്നിരിക്കേ എന്തിനാണ്‌ മാണി നാറിയുമായി കോടതി ആ പാവം സ്ത്രീയെ താരതമ്യം ചെയ്തത്‌?

നമ്മുടെ പ്രതികരണ തൊഴിലാളികളായ മഹിളാ മണികൾ എവിടെ പോയി?
സീസറുടെ ഭാര്യയായിരുന്ന പോമ്പിയെ അപമാനിച്ച കോടതിക്കെതിരേ പ്രതികരിക്കാൻ നിങ്ങൾക്ക്‌ നാവില്ലേ മഹിളകളേ ?

അബസ്വരം :
കള്ളനെ സാറേ എന്ന് വിളിക്കുന്ന ലോകത്തിലെ ഏക സംസ്ഥാനം കേരളമായിരിക്കും !! അല്ലേ മാണി സാറേ ?

                                                                     690
                                                                     *****
10.11.2015
രാജിക്കത്ത്‌ ഒന്നും എഴുതാനുള്ള സമയം കളയേണ്ട കോഴ മാണീ. വെറുതെ ഒന്ന് ആംഗ്യം കാണിച്ചാൽ മതി.

അബസ്വരം :
"ഗ്രഹണി പിടിച്ച കുട്ടി ചക്കക്കൂട്ടാൻ കണ്ട പോലെ" എന്ന പ്രയോഗം ഇനി മുതൽ " കോഴ വാങ്ങിയ മാണി മന്ത്രിക്കസേര കണ്ടപോലെ" എന്നാക്കാം !

                                                                     691
                                                                     *****
10.11.2015
മാണിയെ രാജിക്ക്‌ നിർബന്ധിതമാക്കാൻ വിഷ്വൽ മീഡിയയും സോഷ്യൽ മീഡിയയും നിർണ്ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

എല്ലാ വിഷയങ്ങളിലും ഇത്തരം ആത്മാർത്ഥമായ ഇടപെടലുകൾ വിഷ്വൽ, സോഷ്യൽ മീഡിയകൾ നടത്തിയാൽ അത്‌ നാടിന്‌ ഗുണം ചെയ്യും.

അബസ്വരം :
മാണിക്ക്‌ ഒരിക്കൽ കൂടി കേരള ജനതയെ ഭരിക്കാനുള്ള യോഗം ഇല്ലാതിരിക്കട്ടെ. നാറിത്തരം കാണിച്ചവരുടെ രാഷ്ട്രീയ ചരിത്രം നാറ്റത്തോടെ അവസാനിക്കട്ടെ !


                                                                     692
                                                                     *****
10.11.2015
ഇന്നത്തെ ഏറ്റവും വലിയ തമാശ ഡയലോഗുകൾ :

"നിയമ വ്യവസ്ഥയോടുള്ള ആദര സൂചകമായി രാജി വെക്കുന്നു. ഒരു സമ്മർദ്ദവും ഇല്ല. സ്വമേധയാ ഉള്ള രാജിയാണ്‌." - മാണി.

"മാണിയോട്‌ രാജി ആവശ്യപ്പെട്ടിട്ടില്ല. ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്‌ മാണിയുടെ രാജി." - ഉമ്മൻ ചാണ്ടി.

തമാശ ഡയലോഗുകൾ ഇതാണെങ്കിലും, ഏറ്റവും വലിയ തമാശ തോമസ്‌ ഉണ്ണിയാടന്റെ സതി അനുഷ്ഠാനം തന്നെയാണ്‌.

അബസ്വരം :
സതിക്കുഴിയിലേക്ക്‌ പിടിച്ച്‌ വലിക്കപ്പെട്ടിട്ടും സതി അനുഷ്ഠിക്കാതിരുന്ന പി.ജെ.ജോസഫിന്‌ "അഭിനവ രാജാറാം മോഹൻ റോയ്‌" പട്ടം നൽകണം.

                                                                     693
                                                                     *****
12.11.2015
തിരഞ്ഞെടുപ്പിൽ വിജയിച്ച ഞാൻ പരമ്പരാഗതമായി സ്ഥാപിതമായ ഇന്ത്യൻ രാഷ്ട്രീയ ആചാരങ്ങളോടും അഴിമതിയോടും സ്വാമാശയപക്ഷത്തോടും കൂറ്‌ പുലർത്തും എന്നും, എന്റെ മണ്ഡലത്തിലെ വോട്ടർമാരോട്‌ എനിക്ക്‌ വോട്ട്‌ ചെയ്തവർ എന്നോ ചെയ്യാത്തവർ എന്നോ പക്ഷഭേദമില്ലാതെ അടുത്ത നാലര വർഷത്തേക്ക്‌ അഹങ്കാരം കാണിക്കും എന്നും, എന്റെ സ്വന്തം വികസനം ഉത്തരവാദിത്വത്തോടെ നടത്തും എന്നും ഇതിനാൽ സത്യപ്രതിജ്ഞ്യ ചെയ്യുന്നു.

അബസ്വരം :
കക്കൂസ്‌ എത്ര എത്ര ആസനങ്ങൾ കണ്ടതാ !!

                                                                     694
                                                                     *****
13.11.2015
"അസഹിഷ്ണുത രാജ്യത്ത്‌ അനുവദിക്കില്ല." - സെൽഫിൽ ഉലമാ ജനാബ്‌ സുൽത്താനുൽ നരേന്ദ്ര മോഡി.

അബസ്വരം :
"സംഘികൾക്ക്‌ എതിരായ അസഹിഷ്ണുത രാജ്യത്ത്‌ അനുവദിക്കില്ല." - എന്ന് കൃത്യമായി വായിച്ചെടുക്കുവാൻ അഭ്യർത്ഥന.

                                                                     695
                                                                     *****
13.11.2015
ടി.സിദ്ധീഖിനെ ഏഷ്യാനെറ്റ്‌ ഇറക്കി വിട്ടതാണോ അതോ സിദ്ധീഖ്‌ ഇറങ്ങി പോയതാണോ - എന്ന ഗവേഷണം അരങ്ങേറിക്കൊണ്ടിരിക്കുകയാണല്ലോ.

ഈ സന്ദർഭത്തിൽ ഈ വിഷയത്തിൽ മ്മടെ നിരീക്ഷണം കൂടി പങ്കുവെച്ചില്ലെങ്കിൽ കേരള സാമൂഹിക സാംസ്കാരിക മേഖലക്ക്‌ അതൊരു കനത്ത നഷ്ടം ആവും എന്നത്‌ കൊണ്ട്‌ മാത്രം മ്മടെ അഭിപ്രായം പറയട്ടെ !

സിദ്ധീഖിനെ ഇറക്കി വിട്ടതല്ല. എന്നാൽ മൂപ്പർ ഇറങ്ങി പോയപ്പോൾ അവതാരകൻ ഒരു തള്ള്‌ കൊടുത്തു. അങ്ങനെ തങ്ങളുടെ അസഹിഷ്ണുതയും സംസ്ക്കാരവും രണ്ടു പേരും തുറന്ന് കാണിച്ച്‌ മാതൃകയായി എന്നതാണ്‌ മ്മടെ ഒരു വീക്ഷണ കോണകം.

അബസ്വരം :
നികേഷിന്റെ മുന്നിൽ വെച്ചായിരുന്നു ഈ ഇറങ്ങിപ്പോക്ക്‌ എങ്കിൽ അതിനെ വേറെ രീതിയിൽ കൈകാര്യം ചെയ്ത്‌ സിദ്ധീഖിനെ കുളിപ്പിച്ച്‌ കിടത്തിയേനെ എന്നതാണ്‌ എന്റെയൊരിത്‌.

                                                                     696
                                                                     *****
14.11.2015
ബണ്ടി ചോർ പാലായിലേക്ക്‌ !!

കള്ളന്മാരെ പൂവിട്ട്‌ പൂജിച്ച്‌ സ്വീകരണം നൽകുന്ന ലോകത്തിലെ ഏക സ്ഥലമായ പാലായിൽ പര്യടനം നടത്തി സ്വീകരണവും പൂമാലകളും ഏറ്റുവാങ്ങാൻ ബണ്ടി ചോർ തീരുമാനിച്ചതായി ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട്‌ ചെയ്യുന്നു.

കോഴ വാങ്ങി മന്ത്രി സ്ഥാനം പോയ മാണിക്ക്‌ പാലാക്കാർ നൽകിയ സ്വീകരണമാണ്‌ തന്നെ പാലായിലേക്ക്‌ പോകാൻ പ്രേരിപ്പിച്ചത്‌ എന്ന് ബണ്ടി ചോർ അറിയിച്ചു.

പാലായിലെ ജനങ്ങളെ പോലുള്ളവർ ഉള്ളിടത്തോളം കള്ളന്മാരുടെ ഭാവി ശോഭനമായിരിക്കും എന്നും, കള്ളന്മാരെ പ്രോൽസാഹിപ്പിക്കുന്ന പാലായിലെ ജനങ്ങളെ അനുമോദിക്കുന്നതായും ബണ്ടി ചോർ പറഞ്ഞു.

അബസ്വരം :
"പാലായിൽ നിന്ന് നിയമ സഭയിലേക്ക്‌ മൽസരിക്കുമോ ?" എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ "പാലാക്കാർ ഏറ്റവും കഴിവുള്ള കള്ളനെ മാത്രമേ വിജയിപ്പിക്കൂ എന്നതിനാൽ മാണി മൽസരിക്കുന്നിടത്തോളം മാണി മാത്രമേ വിജയിക്കൂ എന്നും, മാണിയുമായി താരതമ്യം ചെയ്യുമ്പോൾ തനിക്ക്‌ നിയമസഭയിലേക്ക്‌ പോയിട്ട്‌ പഞ്ചായത്തിലേക്ക്‌ പോലും മൽസരിക്കാനുള്ള യോഗ്യതയില്ല" എന്നും ബണ്ടി ചോർ പറഞ്ഞു.

                                                                     697
                                                                     *****
14.11.2015
അങ്ങ്‌ പാരീസിൽ പൊട്ടിയ ബോംബിന്‌ മലപ്പുറത്ത്‌ ജനിച്ച്‌ വളർന്ന് ജീവിക്കുന്ന ഞാനിതാ മാപ്പ്‌ പറയുന്നു. ഒരു പറ്റ്‌ പറ്റിപ്പോയതാ.

യുക്തിവാദികൾ, സംഘികൾ, നിരീശ്വര വാദികൾ, വ്യാജ പ്രൊഫൈലുകൾ തുടങ്ങി എല്ലാവരും മ്മക്കും മ്മടെ കൗമീങ്ങൾക്കും പൊറുത്ത്‌ മാപ്പാക്കി തരണം എന്നും ഇതിനാൽ അഭ്യർത്ഥിക്കുന്നു.

അബസ്വരം :
ഗുജറാത്തിൽ കലാപം ഉണ്ടാക്കിയ സെൽഫിക്കുട്ടൻ വരെ ഫ്രാൻസിലെ അക്രമത്തെ അപലപിച്ച്‌ മാതൃകയായി എന്ന് പറയാൻ പറഞ്ഞു.


                                                                     698
                                                                     *****
15.11.2015
ഇറാക്കിലും അഫ്ഗാനിലും പലസ്തീനിലും ഒക്കെ പൊട്ടുന്ന ബോംബുകൾ ഭീകര ബോംബുകൾ ആവുന്നതും, അമേരിക്കയും ഇസ്രായേലും ബ്രിട്ടനും ഒക്കെ പൊട്ടിക്കുന്ന ബോംബുകൾ സമാധാന ബോംബുകൾ ആവുന്നതും ഓന്തുകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ്‌.

അബസ്വരം :
ഒന്ന് പൊട്ടിക്കരഞ്ഞുകൂടേ ബോംബുകളേ നിങ്ങൾക്ക്‌ !!

                                                                     699
                                                                     *****
15.11.2015
ബി എസ്‌ എൻ എൽ ലാന്റ്‌ ഫോണിന്റെ "കണക്റ്റിംഗ്‌ ഇന്ത്യ" എന്ന പരസ്യ വാചകം "ഡിസ്‌ കണക്റ്റിംഗ്‌ ഇന്ത്യ" എന്നാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അബസ്വരം :
ഉപ്പാപ്പ പണ്ട്‌ ആനപ്പുറത്ത്‌ കയറിയതിന്റെ തഴ്മ്പ്‌ പൊക്കി കാണിച്ചാൽ ഇന്നുകളിൽ കേടായി കിടക്കുന്ന ഫോണിന്‌ പരിഹാരമാകുമോ ??

                                                                     700
                                                                     *****
17.11.2015
പെട്രോൾ പമ്പിൽ വെച്ച്‌ ഒരു ബീഡി കത്തിച്ച്‌ വലിച്ചു എന്ന് കരുതി എല്ലാപ്പോഴും പെട്രോൾ പമ്പ്‌ കത്തി ചാമ്പലാവണം എന്നും ഇല്ല. എന്നിട്ടും നമ്മൾ പെട്രോൾ പമ്പിൽ തീ കത്തിക്കരുത്‌ എന്നും പുക വലിക്കരുത്‌ എന്ന് നിയമം ഉണ്ടാക്കി ബോർഡ്‌ വെക്കുന്നു.

എന്താ കാരണം ?
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്ന സിദ്ധാന്തം തന്നെ.

അതുപോലെ ക്ലാസുകളിൽ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ അപ്പോഴേക്കും ബലാൽസംഗമോ വ്യഭിചാരമോ നടക്കണം എന്നില്ല. എന്നാൽ ഈ ഇരുത്തം അവയിലേക്ക്‌ നയിക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാക്കില്ല എന്നും പറയാൻ കഴിയില്ല.

അപ്പൊ നമ്മൾ മറ്റേ പെട്രോൾ പമ്പ്‌ സിദ്ധാന്തം - സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്ന സിദ്ധാന്തം പിന്തുടരുക തന്നെയല്ലേ ഉചിതം ??

അബസ്വരം :
ലോകത്തുള്ള എല്ലാ ആമ്പിള്ളേരും പെമ്പിള്ളേരും മ്മളെ പോലെ ഡീസന്റ്‌ ആവണം എന്നില്ലല്ലോ !


 അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

1 comment:

  1. "എല്ലാ മതങ്ങളേയും ബഹുമാനിക്കണം." ആർ എസ്‌ എസ്‌ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി.


    അബസ്വരം :

    "എല്ലാ കോഴികളേയും ബഹുമാനിക്കണം." - കോരൻ കുറുക്കൻ.

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....