Saturday, June 13, 2015

സൂര്യനമസ്ക്കാര യോഗാസനങ്ങളും തോന്ന്യാസനങ്ങളുംഅങ്ങിനെ സൂര്യനമസ്ക്കാരവും യോഗയും നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചുകൊണ്ടാണല്ലോ മോഡി സര്‍ക്കാര്‍ ഏറ്റവും പുതിയ വര്‍ഗീയ വികസനം നടത്താന്‍ കോപ്പ് കൂട്ടിയിരിക്കുന്നത്.

സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം.
പ്രപഞ്ചം ഉണ്ടായ നാൾ മുതൽ ദേവന്മാർ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ് ഹിന്ദുമത / സനാതന ധര്‍മ്മ വിശ്വാസം. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അതിനു തെളിവുകളുമുണ്ട്. ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങൾക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികൾ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്.

സൂര്യനമസ്ക്കാരം ചെയ്യുന്നവര്‍ പരിശുദ്ധമായ ലഘുജീവിതം നയിക്കുകയും ആഹാരം മിതമാക്കുകയും വേണം. ചായ, കാപ്പി, പുകയില, മദ്യം തുടങ്ങിയവ ഉപയോഗിക്കരുത് എന്നാണ് ആചാര്യന്മാര്‍ പറയുന്നത്.  ഈ കാര്യങ്ങള്‍ ഒക്കെ ചെയ്യുന്നവര്‍ സൂര്യനമസ്ക്കാരം ചെയ്തില്ലെങ്കിലും ആരോഗ്യം ഉള്ളവരായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതുണ്ടോ !!

സൂര്യ നമസ്ക്കാരം എന്നത് 12 ആസനങ്ങള്‍ അടങ്ങിയ യോഗയുടെ ഒരു മിശ്രിത രൂപമാണ്. ആ ആസനങ്ങളും, ആ ആസനങ്ങളില്‍ ചൊല്ലേണ്ട മന്ത്രങ്ങളും താഴെ കൊടുത്ത ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം.മുകളില്‍ നിന്ന് തന്നെ സൂര്യനെ നമസ്ക്കരിക്കുന്നതും, സൂര്യന് ദൈവപരിവേഷം നല്‍കുന്നതുമായ കാര്യങ്ങളാണ് ഇതില്‍ ഉള്ളത് എന്ന് മനസ്സിലാക്കാമല്ലോ. അതുകൊണ്ട് തന്നെ ഇസ്ലാമികമായി നോക്കിയാല്‍ അതിനെ ഹറാം എന്ന് വിളിക്കുന്നതിനേക്കാള്‍, ഏറ്റവും വലിയ പാപമായ ശിര്‍ക്ക് (ദൈവത്തില്‍ പങ്കുചേര്‍ക്കല്‍ - ബഹുദൈവാരാധന) എന്ന് വിളിക്കേണ്ടി വരും. അതുകൊണ്ട് തന്നെ സൂര്യനമസ്ക്കാരം ഇസ്ലാമികമല്ലാതായി തീരുന്നു.

"രാപ്പകലുകളും സൂര്യ ചന്ദ്രാദികളുമെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിങ്ങള്‍ സൂര്യനും  ചന്ദ്രന്നും പ്രണാമം ചെയ്യരുത്. പ്രത്യുത, അവയെ സൃഷ്ടിച്ച ദൈവത്തിനു പ്രണാമം ചെയ്യുക-വാസ്തവത്തില്‍ നിങ്ങള്‍ അവന്ന് ഇബാദത്ത് ചെയ്യുന്നവരാണെങ്കില്‍."  - എന്നാണ് വിശുദ്ധ ഖുര്‍ആന്‍ 41 : 37 ലൂടെ ഇസ്ലാം പഠിപ്പിക്കുന്നത്.

പിന്നെ ചിലര്‍ പറയുന്നത് മന്ത്രങ്ങള്‍ ഒന്നും ചെല്ലാതെ സൂര്യനമസ്ക്കാരത്തിലെ സ്റ്റെപ്പുകള്‍ മാത്രം ചെയ്‌താല്‍ കുഴപ്പം ഇല്ലല്ലോ എന്നതാണ്. ഇതില്‍ കുഴപ്പം ഉണ്ടോ ഇല്ലയോ എന്ന് ചിന്തിക്കുന്നതിനേക്കാള്‍ മന്ത്രവും, സൂര്യനെ നമസ്ക്കരിക്കുക എന്ന ഉദ്ദേശ്യവും ഇല്ലെങ്കില്‍ പിന്നെ അതിനെ സൂര്യനമസ്ക്കാരം എന്ന് വിളിക്കാന്‍ കഴിയുമോ എന്നതാണ് ചിന്തിക്കേണ്ടത്. ഫാത്തിഹയും, മറ്റു പ്രാര്‍ത്ഥനകളും ചെല്ലാതെ നമസ്ക്കാരത്തിന്റെ ആഗ്യംങ്ങള്‍ മാത്രം കാണിച്ചാല്‍ അതിനെ നമസ്ക്കാരം എന്ന് വിളിക്കാന്‍ പറ്റുമോ എന്നാണ് ഇത്തരക്കാര്‍ ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

ആയുർവേദ കോളേജിലെ പഠനകാലത്ത്‌ കുറച്ച്‌ യോഗ ചെയ്യാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടുണ്ട്‌.

യോഗ കുറച്ച്‌ ദിവസം ചെയ്തപ്പോൾ തന്നെ അതിലുള്ള താൽപര്യം ഇല്ലാതായി. യോഗ ചെയ്താൽ പ്രമേഹം മാറും, കൊളസ്ട്രോൾ കുറയും എന്നൊക്കെ പറയുന്നത്‌ മണ്ടത്തരവും, ആവശ്യത്തിൽ അധികമുള്ള പുകഴ്ത്തലും ആയിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌.

ഞങ്ങൾ യോഗാ ഹാളിലേക്ക്‌ പോകുമ്പോൾ മറ്റു ചില അധ്യാപകർ കളിയാക്കി ചോദിച്ചിരുന്നത്‌ "തല കുത്തി നിൽക്കാൻ പോവുകയാണല്ലേ?" എന്നായിരുന്നു !

യോഗയിൽ നിന്ന് കിട്ടുന്ന ഗുണം ഒരു ലളിതമായ വ്യായാമത്തിൽ നിന്ന് ലഭിക്കുന്ന ഗുണങ്ങൾക്ക്‌ തുല്യമാണ്‌ എന്ന് വേണമെങ്കിൽ പറയാം. ദിവസം ശുദ്ധവായു ശ്വസിച്ച്‌ രണ്ടു കിലോമീറ്റർ നടക്കുന്നതിന്റെ നാലിലൊന്ന് ഗുണം പോലും യോഗയിൽ നിന്ന് ലഭിക്കുന്നില്ല എന്നതാണ്‌ അനുഭവം.

യോഗ ഇസ്ലാമികമായി ഹറാം ആണോ അല്ലയോ എന്ന് ചോദിച്ചാൽ, ഹറാം ആയതും അല്ലാത്തതുമായ യോഗാ മെത്തേഡുകൾ ഉണ്ട്‌ എന്ന് പറയേണ്ടി വരും.

ഇപ്പോൾ വിവാദമായിരിക്കുന്ന സൂര്യനമസ്ക്കാരത്തിന്റെ കാര്യം മുകളില്‍ പറഞ്ഞുവല്ലോ. അതുകൊണ്ട്‌ തന്നെ ദൈവത്തിന്റെ സൃഷ്ടിയായ സൂര്യനെ നമസ്ക്കരിക്കുന്നത്‌ ഇസ്ലാമികമായി തെറ്റാവുന്നു. എന്നാൽ എല്ലാ യോഗ മെത്തേഡുകളിലും ഈ ഹറാം വരുന്നും ഇല്ല. ഉദാഹരണത്തിനു ശവാസനം. ഒരു ശവം പോലെ കണ്ണടച്ച്‌ മിണ്ടാതെ കിടന്നാൽ ശവാസനമായി. അങ്ങിനെ കിടക്കുന്നതിൽ ഇസ്ലാമികമായി തെറ്റൊന്നും ഇല്ലല്ലോ !!

ബി ജെ പി സർക്കാർ ആരോഗ്യം വർദ്ധിപ്പിക്കാൻ എന്ന പേരിൽ യോഗയുമായി വരുമ്പോൾ അതിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങൾ മനസ്സിലാവാൻ കവടി നിരത്തേണ്ടതില്ല.

യോഗ എന്നത്‌ ഒരിക്കലും അടിച്ചേൽപ്പിക്കേണ്ട ഒരു സംഭവം അല്ല. താൽപര്യം ഉള്ളവർ മാത്രം ചെയ്യട്ടെ.

യോഗയുടെ പരസ്യത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒഴുക്കുന്ന പണത്തിന്റെ ഒരംശം ഉണ്ടെങ്കില്‍ തന്നെ നാട്ടില്‍ പട്ടിണിമൂലം അനാരോഗ്യം അനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് ആരോഗ്യം നല്‍കാന്‍ കഴിയും. അതൊന്നും ചെയ്യാതെ യോഗ എന്ന പേരും പറഞ്ഞ് ആളുകളെ നിര്‍ബന്ധിച്ച് തലകുത്തി നിര്‍ത്തിയത് കൊണ്ട് ആരോഗ്യം പൊട്ടി മുളക്കുകയോ, വിദേശങ്ങളിലെ കള്ളപ്പണം തിരിച്ച് വരുകയോ ചെയ്യില്ല !

ആരോഗ്യമാണ്‌ സർക്കാർ ലക്ഷ്യം വെക്കുന്നത്‌ എങ്കിൽ വിഷവും മായവുമില്ലാത ഭക്ഷണം ലഭ്യമാക്കാനും, ദിവസവും ഒന്നോ രണ്ടോ കിലോമീറ്റർ ശുദ്ധവായു ശ്വസിച്ച്‌ നടക്കാനുമുള്ള സൗകര്യവും നിയമവും ആണ്‌ ഉണ്ടാക്കേണ്ടത്‌. അല്ലാതെ യോഗാസനം കൊണ്ട്‌ തോന്ന്യാസനം കളിക്കുകയല്ല വേണ്ടത്‌.

അബസ്വരം :
സൂര്യനമസ്ക്കാരവും യോഗയും ഒക്കെ ചെയ്താലും പിരാന്തു മാറി ബുദ്ധി തെളിയില്ല എന്നതിനു ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് പറയുന്ന തൊഗാഡിയേക്കാളും,യോഗ ചെയ്യാത്തവരോട്‌ കടലിൽ ചാടാൻ പറഞ്ഞ യോഗി ആദിത്യനാഥിനേക്കാളും എല്ലാം വലിയ ഉദാഹരണം വേണോ ??
യോഗ ചെയ്ത്‌ വല്ലവനും ആരോഗ്യവും ബോധവും സംസ്ക്കാരവും ഒക്കെ ഉണ്ടാവുമെങ്കിൽ ഇവരൊക്കെ എന്നോ നന്നായിരുന്നേന്നെ !!

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

80 comments:

 1. സൂര്യനമസ്ക്കാരവും യോഗയും ഒക്കെ ചെയ്താലും പിരാന്തു മാറി ബുദ്ധി തെളിയില്ല എന്നതിനു ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് പറയുന്ന തൊഗാഡിയേക്കാളും,യോഗ ചെയ്യാത്തവരോട്‌ കടലിൽ ചാടാൻ പറഞ്ഞ യോഗി ആദിത്യനാഥിനേക്കാളും എല്ലാം വലിയ ഉദാഹരണം വേണോ ??
  യോഗ ചെയ്ത്‌ വല്ലവനും ആരോഗ്യവും ബോധവും സംസ്ക്കാരവും ഒക്കെ ഉണ്ടാവുമെങ്കിൽ ഇവരൊക്കെ എന്നോ നന്നായിരുന്നേന്നെ !!

  ReplyDelete
 2. വിശദവും വസ്തുനിഷ്ഠവുമായ ഒരു ലേഖനം. You made your stand very clear, Doctor. I entirely agree with you

  ReplyDelete
 3. നല്ല ലേഖനം.. ഒരു മുസ്ലിം കുടുംബത്തിലാ ഞാൻ ജനിച്ചത്‌, സൂര്യ നമസ്കാരം ചെയ്യാറുണ്ട്, കാപ്പിയും ചായയും ബീഫും കഴിക്കാറുണ്ട് .യോഗ നല്ലതാണ് , സാധാരണക്കാർക്കും പ്രാപ്യമായ രീതിയിൽ അത് ലഭ്യമാക്കാൻ government നു കഴിയട്ടെ .ഏറ്റവും ദരിദ്രനായ ആളുടെയും പട്ടിണി മാറ്റിയിട്ടെ പൊതു ആരോഗ്യം മെച്ചപ്പെടുത്താൻ project ഉണ്ടാക്കാവൂ എന്നത് തികച്ചും ഉട്ടോപ്പിയൻ നിലപാടായിപ്പോയി.യോഗ ശാരീരിക ആരോഗ്യത്തെക്കാൾ മാനസികവും ആത്മീയവുമായ ഉന്നമനത്തെ ലക്ഷ്യം വച്ചുള്ളതാണ് .സദ്‌ ഗുരുവിന്റെ വാക്ക്യത്തോടെ ഞാനെന്റെ വാക്കുകൾ ചുരുക്കുന്നു , ''യോഗ ഹൈന്ദവമാണെങ്കിൽ ഗുരുത്വാകര്ഷണ ബലം ക്രൈസ്തവമാണ്"

  ReplyDelete
  Replies
  1. എറ്റവും ദരിദ്രനായ ആളുടെ പട്ടിണി മാറ്റിയിട്ടേ പൊതുജനാരോഗ്യം മെച്ചപ്പെടുത്താവൂ എന്ന് പോസ്റ്റിൽ ഒരിടത്തും പറഞ്ഞിട്ടില്ല എന്നത്‌ ശ്രദ്ധിക്കുമല്ലോ !!

   പൊതുജനാരോഗ്യം മെച്ചപ്പെടുത്തസ്ൻ ആദ്യം ചെയ്യേണ്ടത്‌ വിഷാംശമില്ലാത്ത ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ്‌. അത്‌ ചെയ്യാതെ വിഷമുള്ള ഭക്ഷണം നൽകി യോഗ ചെയ്യിച്ചാൽ ആരോഗ്യം ഉണ്ടാവില്ല.
   നല്ല ആരോഗ്യമുള്ള ശരീരത്തിലല്ലേ ആരോഗ്യമുള്ള മനസ്സ്‌ ഉണ്ടാവൂ.

   സദ്‌ ഗുരുവിന്റെ വാചകം മണ്ടത്തരമായി പോയി. പ്രകൃതിയിൽ ഉള്ള ഭൂഗുരുത്വാകർശ്ശണത്തെ മനുഷ്യ നിർമ്മിതമായ യോഗയോട്‌ താരംതമ്യം ചെയ്ത്‌ പ്രസ്ഥാവന ഇറക്കുന്നത്‌ മണ്ടത്തരമല്ലാതെ വേറെ എന്താണ്‌. യോഗ ഹൈന്ദവം ആണെങ്കിൽ കുംബസാരം ക്രൈസ്തവമാണ്‌ എന്ന് പറയുകയാണെങ്കിൽ അതിൽ ഒരു കാര്യം ഉണ്ടായിരുന്നു എന്ന് പറയാം.

   :)

   Delete
 4. വളരെ ഇഷ്ടമായി മാഷേ..... ആനുകാലികം...!

  ReplyDelete
  Replies
  1. നന്ദി പ്രിയ സുഹൃത്തേ...

   Delete
 5. യോഗ വർഗ്ഗീയം ആണെങ്കില്‍ ഈ പോസ്റ്റ് ബഹു വർഗ്ഗീയം

  ReplyDelete
  Replies
  1. ആ അഭിപ്രായം തുറന്ന് പറയാന്‍ എങ്കിലും സ്വന്തം പ്രൊഫൈലില്‍ വാരാനുള്ള ആര്‍ജ്ജവവും തന്റേടവും കാണിച്ചുകൂടേ അനോണി കുഞ്ഞാടേ !!

   Delete
 6. Please refer Nanu Guru, J. Krishna murthy and Nitya Chaitanya Yati they were not in favor of Yoga. N. Guru was opinion to take castard monthly to clean stomach then your problem with Brain be overcome.

  ReplyDelete
 7. എത്രയോ ആളുകള്‍ (മുസല്മാന്മാരും) ഒരു വ്യായാമം എന്ന നിലയില്‍ മാത്രം മന്ത്രോച്ചാരണമില്ലാതെ സൂര്യ നമസ്കാരവും, യോഗയും ചെയ്യുന്നു. ശ്രീ ശ്രീ യുടെ ശ്വസനക്രിയ പരിശീലിപ്പിക്കുന്ന പ്രമുഖനായ ഒരു ഗുരു ഇസ്ലാംമത വിശ്വാസിയാണ്.
  ഏത് കാര്യത്തിലായാലും നല്ലവയെ ഉള്‍ക്കൊള്ളുക എന്നതല്ലേ ശരി. നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് വേണ്ടെന്നു വെയ്ക്കാം.ഇകഴ്ത്തരുത്.
  ഞാന്‍ കൈകാലുകള്‍ കഴുകുമ്പോള്‍, കഴുകുന്ന രീതി കണ്ട്
  ചിലര്‍, എന്നോട് മുസ്ലീം ആണോ ( ഒള്) എന്ന് ചോദിച്ചിട്ടുണ്ട് ! അത് കൊണ്ട് ഞാന്‍ അഹൈന്ദവന്‍ ആകുമോ ?!
  പിന്നെ, അധികാരം നിലനിര്‍ത്താന്‍ ഏതൊക്കെ ഉപയോഗിക്കാം എന്ന് ഗവേഷണം നടത്തുന്ന രാഷ്ട്രീയ കോമാളിക്കളികളെ പുശ്ച്ചത്തോടെ തള്ളിക്കളയുക.

  ReplyDelete
  Replies
  1. തീര്‍ച്ചയായും.

   യോഗ ചെയ്യരുത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാ യോഗകളും ഇസ്ലാമികമല്ല എന്നും ഞാന്‍ പറഞ്ഞിട്ടില്ല.
   എന്നാല്‍ യോഗ ചെയ്യല്‍ നിര്‍ബന്ധം ആക്കുക എന്നത് അംഗീകരിക്കാന്‍ കഴിയില്ല.

   Delete
  2. Athe. enthu Cheyyanam cheyyenda ennathu oro manushyanteyum avakaasham

   Delete
  3. ഇസ്ലാം മത വിശ്വാസികള്‍ ഒരുപാട് പേര്‍ യോഗ ചെയ്യുന്നുണ്ട്.... പക്ഷെ അതില്‍ കാര്യമില്ല.. ഇങ്ങിനെ ഉള്ള കാര്യങ്ങളില്‍ നിര്‍ബന്ധം ചെലുത്താന്‍ പാടില്ല.. ശുദ്ധ മണ്ടത്തരം ആണത്...

   Delete
 8. manassilaayille manushyare! potthine konnuthinnunna pottanmaar Yoga arhikkunnilla. avan manushyathwa viruddhan. dr.aanathre!!

  ReplyDelete
  Replies
  1. പോത്തിനെ എല്ലാവരും കൊന്നു തിന്നേ പറ്റൂ എന്ന് വല്ലവരും പറഞ്ഞുവോ ??

   യോഗ എല്ലാവരും ചെയ്തേ പറ്റൂ എന്ന് വല്ലവരും പറയുന്നുണ്ട് എങ്കില്‍ അവരല്ലേ യഥാര്‍ത്ഥ മനുഷ്യത്വ വിരുദ്ധര്‍ ??

   പിന്നെ പോത്തിനെ മാത്രമല്ല കൊന്നു തിന്നുന്നത്. സസ്യങ്ങള്‍ക്കും ജീവനുണ്ട്. നിങ്ങള്‍ വെണ്ടക്കയും, വഴുതനങ്ങയും, ചീരയും ഒക്കെ തിന്നുമ്പോള്‍ അവയെ കൊന്നു തന്നെയല്ലേ തിന്നുന്നത് ?? അതില്‍ പാപം ഇല്ലേ ??

   Delete
 9. മുസ്ലിങ്ങളുടെ യോഗ അവർ ദിവസവും അഞ്ചുനേരം ചെയ്യുന്നുണ്ട്... എല്ലാ ഇൻഡ്യക്കാരും ബാങ്ക് വിളി കേട്ടാൽ അഞ്ചുനേരം കൃത്യമായി പള്ളികളിൽ വന്നു യോഗ ചെയ്യുമോ?.

  ReplyDelete
  Replies
  1. Friend..theres a lot of muslim countries in the world where yoga is done. So don't mix it with religion.

   Delete
  2. ധ്യാനശ്ലോകം

   ധ്യേയഃ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തി
   നാരായണഃ സരസിജാസന സന്നിവിഷ്ടഃ
   കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
   ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്രഃ

   അര്‍ത്ഥം
   കിരണങ്ങളുതിരുന്ന ഹിരണ്മയശരീരത്തില്‍ മകരകുണ്ഡലങ്ങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങ്ങള്‍ ധരിച്ച് സവിതൃമണ്ഡലത്തിന്‍ടെ മദ്ധ്യത്തില്‍ എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു.

   ശ്വാസക്രമം
   സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

   സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.

   ശ്വാസക്രമം:-
   സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

   Delete
  3. ഐതിഹ്യം:-
   ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.

   ശാസ്ത്രീയം:-
   സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
   തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
   ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.

   Delete
  4. Friend Adarsh.... Now please study abt god concept in Islam.. Then u can understood why Muslim negated some arts in yoga...

   Delete
  5. ഗുണമില്ലാത്തതാണു എന്നു കരുതി ഒരു മതസ്ഥരും ഒരു തരത്തിലുമുള്ള ആരാധനാ ആചാരങ്ങൾ അനുവർത്തിക്കുന്നുണ്ടോ ഇല്ലല്ലോ... എല്ലാ മതസ്ഥരുടെയും എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനകളും "ഗുണത്തിനു വേണ്ടി ആണെന്നാണു" അത് ചെയ്യുന്നവരുടെ "ധാരണ". ഇതു ഗുണമുള്ള സംഗതിയാണു ഇതിൽ മതം കാണരുത് എന്നു പറഞ്ഞു അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നത് ശുദ്ധ പോക്രിത്തരമാണു.. ഏതുപോലെ?... പശു മാതാവാണു ദൈവമാണു എന്നെല്ലാം വിശ്വസിക്കുന്ന ഒരു വിശ്വാസിയെ പശുവിറച്ചിയുടെ ഗുണഗണങ്ങളും പോഷകമൂല്യങ്ങളും പറഞ്ഞു നിർബ്ബന്ധിച്ച് പശുവിറച്ചി തീറ്റിക്കുന്നത്പോലെയുള്ള പോക്രിത്തരം....

   Delete
 10. ഡാക്ടറ് പറഞ്ഞപ്പോ കാര്യം പുടികിട്ടി.പേര്ത്ത് നന്ദി

  ReplyDelete
 11. എന്താ ഈ യോഗയിൽ മുഴുവൻ ആസനം???!!

  അശ്ലീലം

  ReplyDelete
 12. See the difference of Cardiac excercises & yoga ....its a relaxation techniq......method is totally different dont devalue this. Ayurveda, Kalari, Kathakali, Yoga ellam indiayude moolyangal koodiyanu......

  ReplyDelete
  Replies
  1. രുന്നില്ലാതെ എത്ര പേരുടെ ഹൃദ്രൊഗം യോഗകൊണ്ട്‌ മാത്രം മാറിയിട്ടുണ്ട്‌ ??

   നിങ്ങൾ അസുഖം വന്നാൽ മരുന്നൊന്നും ഉപയോഗിക്കാതെ യോഗ ചെയ്താണോ രോഗമുക്തി നേടാറുള്ളത്‌ ?

   Delete
  2. Absarji ayurvedavum Modern medicinesum thammilulla main difference enthanu ennu chinthichal thankalkk utharam kittum ...chilapol thankal a fieldl ulla al koodiyanallo

   Delete
  3. അതാണോ യോഗ നിർബന്ധമായി എല്ലാവരിലും അടിച്ചേൽപ്പിക്കാനുള്ള ന്യായം ??

   Delete
  4. Ningal paranju yoga effective alla ennu......india adakkam 175 countries chumma cylabusl ittirikkuvano.......Rogham varathirikkan prakritijeevanavum munkaruthalum ayurjeevana saialiyum undu .....vyayamam athinte bagamalle boss.......meditationnu substitute ayttulla oru relaxng method parayamo boss.........pls suggest...

   Delete
  5. യോഗ എഫക്റ്റീവ്‌ ആണു എന്ന് നിങ്ങൾക്ക്‌ ഉറപ്പ്‌ ഉണ്ടെങ്കിൽ നിങ്ങൾ യോഗ ചെയ്തോളൂ. യു എൻ ഇൽ ഉള്ള എല്ലാവരും യോഗ ചെയ്ത്‌ അസുഖം മാറ്റട്ടെ. എനിക്ക്‌ ഒരു പരാതിയുമില്ല.

   എന്നാൽ യോഗകൊണ്ട്‌ പ്രത്യേക ഗുണമില്ല എന്ന വിലയിരുത്തൽ ഉള്ളവരും യോഗ ചെയ്യാൻ നിർബന്ധിക്കപ്പെടണമോ ??

   എനിക്ക്‌ എന്റെ അഞ്ചുനേരത്തെ നമസ്ക്കാരം മെഡിറ്റേഷനേക്കാൾ കൂടുതൽ ഗുണം നൽകുന്നുണ്ട്‌. അത്‌ കൊണ്ട്‌ ഞാൻ അത്‌ ചെയ്താൽ പോരെ ??

   യോഗചെയ്താൽ രോഗം വരാതിരിക്കും എന്നും രോഗം മാറും എന്നും വിശ്വാസം ഉള്ളവർ അത്‌ ചെയ്യട്ടെ. എന്നാൽ അതിൽ വിശ്വാസം ഇല്ലാത്തവരും അത്‌ ചെയ്തേ പറ്റൂ എന്ന് പറയാബ്‌ കഴിയുമോ ??

   എനിക്ക്‌ അഞ്ചു നേരം നമസ്ക്കരിക്കുന്നത്‌ കൊണ്ട്‌ മനസ്സിനു നല്ല ഗുണം ഉണ്ട്‌. അതുകൊണ്ട്‌ രാജ്യത്തുള്ള എല്ലാവരും അഞ്ചു നേരം നമസ്ക്കരിക്കണം എന്ന് ഞാൻ പറഞ്ഞാൽ അത്‌ ന്യായമാവുമോ ? അംഗീകരിക്കപ്പെടുമോ ??

   Delete
  6. yogha onnineyum thripthipeduthano...anushtanamo alla suhruthe........uaelm yoga unduthanum

   Delete
  7. എന്താണ്‌ എന്നതല്ലല്ലോ വിഷയം ! ഒരാൾക്ക്‌ എന്ത്‌ ഗുണം ചെയ്യുന്നു എന്നതല്ലേ !!

   യു എ ഇ യിൽ ഉള്ളത്‌ എല്ലാം മനുഷ്യനു ഗുണമാണ്‌ എന്ന് വരുമോ smile emoticon

   ഇഷ്ടമുള്ളവർ ചെയ്യട്ടെ. അല്ലാത്തവരെ എന്തിനു നിർബന്ധിക്കണം ??

   Delete
  8. areyum nirbandikan padilla....pakshe kannandachu ethirkkathirikkuka......mathavumayi bandikathirikkuka....

   Delete
  9. നിർബന്ധിപ്പിച്ച്‌ നടത്താനുള്ള ശ്രമങ്ങൾ ആണല്ലോ സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്‌.

   എന്തായാലും ആ നിർബന്ധത്തിനു എതിരെ പ്രതികരിക്കാൻ നിങ്ങളും ഉണ്ടാവും എന്ന് കരുതുന്നു.

   പിന്നെ കണ്ണടച്ച്‌ എതിർത്തിട്ടില്ല. എനിക്ക്‌ യോഗ ചെയ്തിട്ട്‌ ഒരു ഗുണവും തോന്നിയിട്ടില്ല. അതുകൊണ്ട്‌ ഞാൻ ചെയ്യുന്നില്ല. അത്രയേ ഉള്ളൂ. അല്ലാതെ ആരും ചെയ്യരുത്‌ എന്ന് പറഞ്ഞിട്ടില്ല.

   മതവുമായി ബന്ധം വരുമ്പോൾ ആ ബന്ധം കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല. ആ ബന്ധം തുറന്ന് കാണിക്കുക തന്നെ വേണ്ടി വരും.

   പോത്ത്‌ നിരോധനം പോലും ചിലരുടെ വിശ്വാസങ്ങളെ മാത്രം ബന്ധപ്പെടുത്തിയാണല്ലോ സർക്കാരുകൾ പോലും നിരോധനവും മറ്റും ഏർപ്പെടുത്തുന്നത്‌ !

   Delete
  10. theerchayayum njan oru viswasiyalla......pakshe ivdeyulla mattu mathastaharonnum nyayamallathine support cheyyilla angane yallenkl india veroru avasthayakumayrnnu,...

   Delete
  11. ന്യായമില്ലാത്തതിനെ പിന്തുണക്കാൻ പറയുന്നത്‌ മതമല്ല. രാഷ്ടീയക്കാരാണ്‌ ആ പണി നടത്തുന്നത്‌. അധികാരം നേടാൻ വേണ്ടി എന്ത്‌ തെണ്ടിത്തരവും ചെയ്യാൻ തയ്യാറായ രാഷ്ട്രീയക്കാരെയാണ്‌ പടിക്ക്‌ പുറത്ത്‌ നിർത്തിയാൽ ഇന്ത്യ വേറൊരു ഇന്ത്യ ആകും.

   Delete
 13. manassilaayille manushyare! potthine konnuthinnunna pottanmaar Yoga arhikkunnilla. avan manushyathwa viruddhan. dr.aanathre!!

  ReplyDelete
  Replies
  1. പോത്തിനെ എല്ലാവരും കൊന്നു തിന്നേ പറ്റൂ എന്ന് വല്ലവരും പറഞ്ഞുവോ ??

   യോഗ എല്ലാവരും ചെയ്തേ പറ്റൂ എന്ന് വല്ലവരും പറയുന്നുണ്ട് എങ്കില്‍ അവരല്ലേ യഥാര്‍ത്ഥ മനുഷ്യത്വ വിരുദ്ധര്‍ ??

   പിന്നെ പോത്തിനെ മാത്രമല്ല കൊന്നു തിന്നുന്നത്. സസ്യങ്ങള്‍ക്കും ജീവനുണ്ട്. നിങ്ങള്‍ വെണ്ടക്കയും, വഴുതനങ്ങയും, ചീരയും ഒക്കെ തിന്നുമ്പോള്‍ അവയെ കൊന്നു തന്നെയല്ലേ തിന്നുന്നത് ?? അതില്‍ പാപം ഇല്ലേ ??

   Delete
  2. അനേകം സസ്യ വിഭവങ്ങള്‍ ഉള്ളപ്പോള്‍ നാം മൃഗങ്ങളെ കൊന്നു തിന്നരുത് എന്ന് പറഞ്ഞാല്‍ ഉടനെ വരികയായി ചോദ്യങ്ങള്‍. "സസ്യത്തിനെ വെട്ടി തിന്നുന്നത് പാപമല്ലേ, കൊതുവിനെ കൊല്ലാമോ, ബാക്ടീരിയയെ കൊല്ലുന്നില്ലേ, പണ്ട് ജെ.സി. ബോസ് തെളിയിച്ചില്ലേ" എന്നിങ്ങനെ. J.C Bose എന്ത് തെളിയിച്ചു? സസ്യത്തിന് തലച്ചോറും നാഡീവ്യൂഹവും വിചാര വികാരങ്ങള്‍ ഉള്ള മനസ്സും വേദനയും ഉണ്ടെന്നു തെളിയിച്ചോ? ഇല്ല. സസ്യത്തിന് ജീവനും, ഒരു പരിധിവരെ സ്പര്‍ശം അറിയാനുള്ള കഴിവും ഉണ്ടെന്നു കണ്ടെത്തി. സസ്യത്തിന്ടെ കാര്യം ഇരിക്കട്ടെ. ജന്തു വര്‍ഗ്ഗത്തില്‍ത്തന്നെ പഞ്ചേന്ദ്രിയങ്ങളും മനസ്സും എല്ലാ ജീവികളിലുമില്ല. ഏക കോശ ജീവികളുണ്ട്. ഗന്ധം മാത്രം അറിയുന്നവയുണ്ട്. സ്പര്‍ശവും ഗന്ധവും അറിയുന്നവയുണ്ട്. രൂപവും കൂടി അറിയുന്നവയുണ്ട്. ഇങ്ങിനെ പല തലങ്ങളിലാണ് ജന്തു വര്‍ഗ്ഗം. ഇവയുടെയൊക്കെ വേദന അറിയാനുള്ള ക്ഷമത വ്യത്യസ്തമാണ്. തലച്ചോറും പഞ്ചേന്ദ്രിയങ്ങളും വേദനയും ഉള്ളവയെ ഉപദ്രവിക്കുന്നതാണ് വലിയ ക്രൂരത. ഒന്നിനെയും അനാവശ്യമായി ഉപദ്രവിക്കാതിരിക്കുന്നതാണ് മനുഷ്യ ധര്‍മ്മം. തിന്നാന്‍ സസ്യങ്ങള്‍ ഇല്ലെങ്കില്‍ മൃഗങ്ങളെ കൊല്ലുന്നതില്‍ ന്യായീകരണമുണ്ട്. കൊല്ലാനായി വളര്‍ത്തിയുണ്ടാക്കി ഒരുനാള്‍ കഴുത്തില്‍ കത്തി വയ്ക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്‌? അവ നമ്മെ വിശ്വസിച്ചു വളരുന്നു. നാം വിളിച്ചാല്‍ അരികില്‍ വരുന്നു. നാം അവയുടെ യജമാനന്‍ ആണെന്ന് അവ കരുതുന്നു. ദയയില്ലാതെ കൊന്നു തിന്നുന്നവനാണോ യജമാനന്‍? എന്തെല്ലാം ന്യായമാണ് മാംസ ഭോജികള്‍ നിരത്തുന്നത്? മനുഷ്യന്‍ മിശ്ര ഭോജിയാണെന്ന് വാദിക്കുന്നു. കൂര്‍ത്ത നഖവും പല്ലും നീളമുള്ള കുടലും നമുക്കില്ല. മൃഗത്തെ കത്തികൊണ്ട് വെട്ടി മസാലകൂട്ടി വേവിച്ച് തിന്നുന്നതല്ല മിശ്രഭോജിയാണെങ്കില്‍ ചെയ്യേണ്ടത്. പുറകെ ഓടി പിടിച്ച് കടിച്ചു കൊന്ന് പച്ചക്ക് തിന്നണം. മറ്റൊരു വാദം, ഹിംസിക്കരുത് എന്നുള്ള ഉപദേശം മനുഷ്യരെ ഹിംസിക്കരുത് എന്ന് മാത്രമാണെന്നും മൃഗങ്ങളെ ഹിംസിക്കാമെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. മനുഷ്യരെ ഹിംസിക്കാതിരിക്കാന്‍ ഒരു ഉപദേശത്തിന്ടെ ആവശ്യമില്ല. സ്വജാതിയെ ഒരു ജീവിയും ഹിംസിച്ചു തിന്നില്ല. വല്ലവനും അതിനു തുനിഞ്ഞാല്‍ ശിക്ഷിക്കാന്‍ കോടതിയുണ്ട്‌, ഭരണാധിപനുണ്ട്. മനുഷ്യരെ തടയാന്‍ കഴിവില്ലാത്ത അനാഥ പ്രാണികളെ കൊല്ലരുത് എന്ന് തന്നെയാണ് ഹിംസിക്കരുത് എന്നതിന്ടെ പൊരുള്‍. മനുഷ്യന് മറ്റുജീവികള്‍ക്കില്ലാത്ത വിശേഷ ബുദ്ധി എന്നൊന്ന് ഉണ്ട്. അവിടെ ധാര്‍മ്മികത, ദയ, സമദൃഷ്ടി, പരോപകാര തല്‍പരത മുതലായ ഗുണങ്ങളുണ്ട്. നരിയുടെ ജന്മമല്ല നരനുള്ളത്. ഇനിയെങ്കിലും ജന്തു ശവം മനുഷ്യ ഭക്ഷണമല്ല എന്ന് മനസ്സിലാക്കി സര്‍വ്വ ജീവികളോടും കരുണ ഉള്ളവരാവുക.

   Delete
  3. ഹഹഹ.. റെഡിമെയ്ഡ് ഉത്തരം !! സ്വന്തം കൊല ന്യായീകരിക്കാം. അല്ലേ !! പോത്തിനെ തനിക്ക് വേണ്ടങ്കില്‍ തിന്നേണ്ടാ.. തിന്നേ പറ്റൂ എന്നാരെങ്കിലും പറഞ്ഞോ ??

   Delete
  4. Many research reports proved that increase of Non-vegetarian eating is the major reason for increase of Social violence, murders, robberies, rapes, diseases, mental disorders & many other problems in society. western countries had reduced use of non-vegetarian food greatly in last years because of awareness on Yoga & Ayurveda and Indian traditional lifestyle & natural vegetarian food habits. thats why majority of such people are Happy, Healthy & Harmonious. but Indians are spending majority of their time & money in Hospitals, mainly due to addicted & useless DEADBODY-eating without thinking. IF YOU WISH TO LIVE LONGER WITH PERFECT HEALTH & HAPPINESS INSIDE, PLEASE EAT VEGETABLES & FRUITS ONLY. Wishing you Life-Success!! with Love & Energy; Adv.Raghunathan, Yoga & Stress management Trainer, Cochin

   Delete
  5. തനിക്ക് വേണ്ടങ്കില്‍ തിന്നേണ്ട ചങ്ങാതീ !!

   അക്കണക്കിന് നോക്കിയാല്‍ മത്തങ്ങ തിന്നവര്‍ എല്ലാം മത്തങ്ങ പോലെ ആകും അല്ലേ ? :P

   പച്ചക്കറി മാത്രം തിന്നുന്നവര്‍ ലോകത്ത് റേപ്പും, മോഷണവും, കൊലപാതകവും ഒന്നും നടത്തിയിട്ടില്ലല്ലോ അല്ലേ ??!!

   മാംസം തിന്നുന്നവര്‍ എല്ലാം ദിവസവും കൊള്ളയും, കൊലയും, റേപ്പും നടത്താതെ കിടന്നുറങ്ങാറും ഇല്ലല്ലോ അല്ലേ ??

   ബഡായി ഒക്കെ ഒരു ലിമിറ്റില്‍ അടി ചങ്ങായീ !

   Delete
  6. Pothine thinnunnavar (sareeram kondumaathram manushyar aayavar!) Yoga & meditations nte value thirichariyillennathinte simple example.! yaathoralbhuthavumilla..! 15 varshathiladhikamaayi European & Gulf countries lulla naanaamathastharkk (Doctors clubs ulppede) Yoga pariseelanam vazhi ottere rogangal poornamaayum maattaanum Health & Happiness ennekkum urappaakkaanum kazhinhathinte poorna thripthiyode thanneyaanu nhan Yoga Dharma Jeevitham thudarunnath. pure vegetariansinu mathram manassilaavunnoru Snehabhaashayund. Rakthavum Mukhavum ullavayude shavangal thondithinnunna orutthanum jeevithaavasanam vare aa Hridayananma enthennu ariyaanaavilla.

   Delete
  7. ഗുണം ഉണ്ട് എന്ന് തോന്നുന്നവര്‍ ചെയ്തോട്ടെ ചങ്ങാതീ.. പാടില്ല എന്ന് ഞാന്‍ പറഞ്ഞുവോ ???

   എന്നാല്‍ നിര്‍ബന്ധിപ്പിച്ച് നിയമമാക്കി ചെയ്യിപ്പിക്കല്‍ നടക്കില്ല എന്നല്ലേ പറഞ്ഞത് ???

   ഞമ്മള്‍ പോത്ത് കൂട്ടൂല, അതുകൊണ്ട് മറ്റാരും കൂട്ടരുത് എന്ന് ചിലര്‍ പറയുന്ന പോലെ ഞമ്മള്‍ക്ക് യോഗകൊണ്ട് ഗുണമില്ല, ചെയ്യാന്‍ താല്‍പര്യവും ഇല്ല അതുകൊണ്ട് മറ്റുള്ളവരും ചെയ്യരുത് എന്ന നിലപാട് ഞമ്മക്കില്ല ചങ്ങായീ !

   ഇവക്ക് മറുപടി കിട്ടീലാ ട്ടോ !!
   പച്ചക്കറി മാത്രം തിന്നുന്നവര്‍ ലോകത്ത് റേപ്പും, മോഷണവും, കൊലപാതകവും ഒന്നും നടത്തിയിട്ടില്ലല്ലോ അല്ലേ ??!!

   മാംസം തിന്നുന്നവര്‍ എല്ലാം ദിവസവും കൊള്ളയും, കൊലയും, റേപ്പും നടത്താതെ കിടന്നുറങ്ങാറും ഇല്ലല്ലോ അല്ലേ ??

   ബഡായി ഒക്കെ ഒരു ലിമിറ്റില്‍ അടി ചങ്ങായീ !

   Delete
  8. iithupole samsaarikkaano Theevravaadiyaavaano vegetarian food maathram kazhichaal pattilla. Thats the difference!. Anyway I have no time to waste by baseless & stupid argument with Heartless people. Life is for Sharing & Caring- Not only for Eating & Mating. Bye....

   Delete
  9. ഹഹഹ... ഉരുളാതെ !

   ഇതിനു ഉത്തരം പറ...

   പച്ചക്കറി മാത്രം തിന്നുന്നവര്‍ ലോകത്ത് റേപ്പും, മോഷണവും, കൊലപാതകവും ഒന്നും നടത്തിയിട്ടില്ലല്ലോ അല്ലേ ??!!

   മാംസം തിന്നുന്നവര്‍ എല്ലാം ദിവസവും കൊള്ളയും, കൊലയും, റേപ്പും നടത്താതെ കിടന്നുറങ്ങാറും ഇല്ലല്ലോ അല്ലേ ??

   Delete
  10. chardichath veendum eduth thinnu chardikkaathe. majorityude kaaryam parayumbol exceptionsil kadichu thoongikkidannu shavamthinnaline prolsaahippikkal aadyam nirtth. non veg MRIGATHRISHNAkalum akrama vaasanakalum vardhippikkumennu science, Philosophy & current happenings around the world vyakthamaayi theliyichittum, onakkanyaayam kond urulalle. athaanenikkum parayaanullath. CHINTHIKKUNNAVANUM CHUTTUM NOKKAAN BODHAMULLAVANUM (maathram!) DRISHTAANTHAMUND.

   മാംസ ഭക്ഷകർ ജന്തു വധത്തെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യരെ വധിക്കുന്ന തീവ്രവാദികളുടെ ഒന്നാം പാഠമാണ് ജന്തുവധം. വർദ്ധിച്ചു വരുന്ന തീവ്രവാദത്തിനു കാരണം മനുഷ്യരുടെ മാംസ ഭക്ഷണത്തോടുളള ആർത്തിയാണെന്ന് നാം മനസിലാക്കേണ്ട സമയം വൈകിക്കൂടാ.

   Delete
  11. ഹഹഹ.. നിങ്ങള്‍ക്ക് അപ്പോള്‍ എന്താണ് ചര്‍ദ്ദിച്ചത് ???

   ശവം തിന്നലിനെ ഞാന്‍ പ്രോത്സാഹിപ്പിക്കണോ വേണ്ടയോ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം. എന്റെ ആ വ്യക്തി സ്വാതന്ത്ര്യത്തില്‍ കയറി അങ്ങ് ഇടപേണ്ടതില്ല.

   യോഗിയുടെ ഭാഷയുടെ പിടി വിടുന്നുണ്ടല്ലോ... യോഗ ചെയ്ത് മനസ്സിനെ നിയന്ത്രിക്കൂ... യോഗികളുടെ കണ്ട്രോള്‍ പോകരുത് !!

   കണ്ട്രോള്‍ പോയി അക്ഷരങ്ങള്‍ ബോള്‍ഡ് ആവുന്നു !!

   അങ്ങയുടെ ദ്രിഷ്ടാന്തപ്രകാരം - പച്ചക്കറി മാത്രം തിന്നുന്നവര്‍ ലോകത്ത് റേപ്പും, മോഷണവും, കൊലപാതകവും ഒന്നും നടത്തിയിട്ടില്ലല്ലോ അല്ലേ ??!!

   മാംസം തിന്നുന്നവര്‍ എല്ലാം ദിവസവും കൊള്ളയും, കൊലയും, റേപ്പും നടത്താതെ കിടന്നുറങ്ങാറും ഇല്ലല്ലോ അല്ലേ ??

   പാവം യോഗ ചെയ്ത ആരും കൊലാപതകം നടത്തിയിട്ടില്ല അല്ലേ ?? പിന്നെ മ്മടെ രാഷ്ട്രപിതാവിനെ കൊന്ന വ്യക്തി യോഗയും, പച്ചക്കറിയും ഒക്കെയല്ലേ കഴിച്ചിരുന്നത് ?? പച്ചക്കറി തിന്ന ആരും ആരെയും കൊല്ലില്ല അല്ലേ ??

   നിങ്ങള്‍ വേണ്ടക്കയെയും വഴുതനങ്ങയേയും കൊന്ന് മുളക് ഇട്ടു ചട്ടിയില്‍ ഇട്ടു ചൂടാക്കി തിന്നുമ്പോള്‍ ഒരു പാപവും ഇല്ല അല്ലേ ?

   Delete
  12. ജീവനല്ല മനസാണ് വേദന അറിയുന്നത്. സസ്യത്തിന് വികസിത മനസോ മസ്തിഷ്കമോ ഇല്ല. വേദനയുമില്ല.

   Delete
  13. അപ്പൊ മനസ്സ് കൃത്യമായി വര്‍ക്ക് ആവാത്ത ജീവികളെ തട്ടിയാല്‍ കുഴപ്പമില്ല അല്ലേ ?? ആദ്യം ഒരു ഇഞ്ചക്ക്ഷന്‍ കൊടുത്ത് മനസ്സിനെ മയക്കി വേദന അറിയിക്കാത്ത കോലത്തില്‍ ആക്കിയാല്‍ പിന്നെ അറുത്ത് പോത്തിനേയും തിന്നാമല്ലേ ?

   Delete
  14. yogi engane prathikarikkanamennu aa thalatthil ullavar theerumaanicholaam. ithrayokke vyakthamaayi paranhittum answer manassilaayillenkil athente kuzhappamalla. .

   Delete
  15. ഒരു അവയവം കുറവായ (മനസ്സ് ) ആളെ തട്ടിയാല്‍ പാപം ഇല്ല അല്ലേ ?? കഷ്ടം !

   ഹഹഹ.. അപ്പൊ യോഗികള്‍ക്ക് മനസ്സ് നിയന്ത്രണം ഉണ്ടാവും, കണ്ട്രോള്‍ ഉണ്ടാവും എന്നൊക്കെ പറയുന്നത് ബഡായി ആണല്ലേ ??

   മുടന്തന്‍ പറയുന്നതിനെ ഉത്തരം എന്ന് വിളിച്ച് അപമാനിക്കല്ലേ ചങ്ങാതീ !!

   Delete
  16. ethra valachodich Shavam thinnaan nyayam kandetthunnu ennu nokkoo!!! Vayarum athinu thaazheyulla avayavangaleyum maathram thripthippedutthi jeevikkunna Ellaa manushyareyum enikk Arappaanu.

   Delete
  17. ശവം ഞങ്ങള്‍ തിന്നാല്‍ നിങ്ങള്‍ക്കെന്താ ചങ്ങാതീ... ഞങ്ങടെ തൊള്ള, ഞങ്ങടെ പള്ള !!

   നിങ്ങളും തിന്നേ തീരൂ എന്ന് പറഞ്ഞോ !!

   യോഗ ഇങ്ങള്‍ വാണെങ്കി ചെയ്തോ, മ്മടെ മേലെ കെട്ടിവെക്കാന്‍ നോക്കേണ്ടാ എന്ന് പറയുന്നതിന് എന്തിനാണ് കൃമികടി ?

   Delete
  18. Manassilaavunna nilavaarathilalle enikkuttharam tharaan pattoo? allaathe Hridayabhaasha (ARINHUKOND RAKTHAMULLA ORU JEEVIYEYUM UPADRAVIKKAATTHAVARUDE SADJEEVITHAM) yil paranhaal Shavamtheenikalkk oraksharam manassilaavilla.

   Delete
  19. ഉത്തരം പറയാന്‍ ഉള്ള നിലവാരം ഇതുവരെ യോഗകൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഇനിയും നന്നായി യോഗ ചെയ്ത് നോക്കുക. ചിലപ്പോ ശരിയായാലോ !!

   രക്തം ഉള്ള ജീവിയെ നിങ്ങള്‍ ഉപദ്രവിക്കേണ്ട... ആരെങ്കിലും നിങ്ങളോട പറഞ്ഞുവോ പോയി ഉപദ്രവിക്കൂ എന്ന് !!

   എന്നാല്‍ യോഗ എല്ലാവരിലും അടിച്ചേല്‍പ്പിക്കാനല്ലേ ചില നാറികള്‍ ശ്രമിക്കുന്നത് ?? അല്ലാത്തവര്‍ പോയി കടലില്‍ ചാടണമത്രേ !! അങ്ങിനെ ചോരയുള്ള ആളുകളോട് കടലില്‍ ചാടാന്‍ പറയുന്നവനോക്കെ യോഗ തന്നെയല്ലേ ചെയ്തു എന്ന് പറയുന്നത് ???

   Delete
  20. Yoga classil ninnu puratthaakkappettavarum Jeevithathil Yogayiloode HEALTH & HAPPINESS eppolum anubhavikkaan YOGYATHA illaatthavarum, 10000thiladhikam varsham pazhakkamulla ee mahaa shaastratthekkurich vivarakked parayumbol Budhiyullavar chirikkukaye ulloo.

   Delete
  21. ഉരുളാതെ ഇതിനു ഉത്തരം പറ യോഗീ !! എന്നിട്ട് ചിരിക്വോ കരയോ ചെയ്തോളൂ !

   എന്നാല്‍ യോഗ എല്ലാവരിലും അടിച്ചേല്‍പ്പിക്കാനല്ലേ ചില നാറികള്‍ ശ്രമിക്കുന്നത് ?? അല്ലാത്തവര്‍ പോയി കടലില്‍ ചാടണമത്രേ !! അങ്ങിനെ ചോരയുള്ള ആളുകളോട് കടലില്‍ ചാടാന്‍ പറയുന്നവനോക്കെ യോഗ തന്നെയല്ലേ ചെയ്തു എന്ന് പറയുന്നത് ???

   Delete
  22. nhan Yoga cheyyaan oraaleyum ithuvare nirbandhichittilla. because Kanda vritthiketta manassullavarkkum shavam theenikalkkumonnum manassilaakkaan pattunnathalla ee whole ocean of Love & Energy of Yoga. Lokathile 70%thiladhikam raajyangal Daily Yoga cheyyumbol Yogayude janmabhoomiyaaya Indiayile chila ....kalkk maathramaanu krimikadi. allaathe enikkalla.

   Delete
  23. ഹിഹി.... ടെ പിന്നേം ഉരുണ്ടു !! ഇത് കാണുന്നില്ലേ .. ഉരുളാതെ ഇതിനു ഉത്തരം പറ യോഗീ !! എന്നിട്ട് ചിരിക്വോ കരയോ ചെയ്തോളൂ !

   എന്നാല്‍ യോഗ എല്ലാവരിലും അടിച്ചേല്‍പ്പിക്കാനല്ലേ ചില നാറികള്‍ ശ്രമിക്കുന്നത് ?? അല്ലാത്തവര്‍ പോയി കടലില്‍ ചാടണമത്രേ !! അങ്ങിനെ ചോരയുള്ള ആളുകളോട് കടലില്‍ ചാടാന്‍ പറയുന്നവനോക്കെ യോഗ തന്നെയല്ലേ ചെയ്തു എന്ന് പറയുന്നത് ???

   അങ്ങയുടെ വൃത്തിയുള്ള മനസ്സിന് ലോക അംഗീകാര സര്‍ട്ടിഫിക്കറ്റ് ഉണ്ടല്ലേ ??

   ലോകത്തില്‍ മിക്ക രാജ്യങ്ങളിലും വ്യഭിചാരം ഉണ്ട്. അതുകൊണ്ട് എല്ലാവരും നിര്‍ബന്ധമായി വ്യഭിച്ചരിക്കണം എന്ന് നിയമം ഇറക്കിയാല്‍ നിങ്ങള്‍ അതിനെ പിന്താങ്ങുമോ ??

   .... കള്‍. നല്ല യോഗി ഭാഷ :D സമ്മതിച്ചു യോഗ ചെയ്ത് വൃത്തിയാക്കിയ ആ മനസ്സിനെ

   Delete
  24. Yogayekkurich onnumariyaathavante Yoga-doubts answer cheyyalalla ente joli. Yoga Academyil enikk till midnight class kodukkendathund. nhan ithuvare reply thannath, nhan ezhuthunnath Vaayich manassilaakkaanulla Sahishnuthayum Bodhavum undenna THETTIDHARANAyil aayirunnu. Nirtthi. ini thaanentho ezhuthikko. swayam vaayich chiricho. Potth Budhikkaarod charchayum cheytho. Enikk Manushyarod thanne samvadikkaan time illa. bye other Group members! see you later... Be Happy & Healthy always & in all ways!!!!!

   Delete
  25. ഹഹഹ... അങ്ങയുടെ ജോലി അതാണ്‌ എന്ന് ഞാന്‍ പറഞ്ഞോ !! ഉത്തരം ഇല്ലെങ്കില്‍ ഊരാവുന്നതാണ്.

   രാത്രിക്ലാസ് കെങ്കേമമാവട്ടെ !! ഇതുവരെ അങ്ങയെപോലുള്ള വൃത്തിയുള്ള മനസ്സിന് ഉടമയായ ഒരാള്‍ എന്നെ പോലെ പോത്ത് തീനിക്ക് വേണ്ടി സമയം ചിലവാക്കിയല്ലോ അത് തന്നെ സന്തോഷം , നണ്ട്രി !!

   യോഗ ചെയ്യുന്നവര്‍ക്ക് തെറ്റിധാരണ ഒക്കെ ഉണ്ടാവുമോ ?? ശരിയായ ധാരണകള്‍ മാത്രമല്ലേ ഉണ്ടാവൂ ??

   സ്വയം വായിച്ച് ചിരിച്ചാല്‍ അത് യോഗയുടെ ഗുണം ചെയ്യുമോ ??

   ഇങ്ങളേക്കാള്‍ യോജിച്ച ഒരു ബുദ്ധി ചര്‍ച്ചക്കായി കിട്ടാനില്ല. അതുകൊണ്ട് പോകരുത് പ്ലീസ് !!

   പിന്നെ യോഗ ചെയ്യുന്നവര്‍ സ്വാതികന്മാരാവില്ലേ ?? അവര്‍ മറ്റുള്ളവരെ പോത്ത് എന്നൊക്കെ വിശേഷിപ്പിക്കുമോ ?? വൃത്തിയുള്ള മനസ്സ് ഉള്ളവര്‍ക്ക് അതിനു കഴിയുമോ ??

   യോഗ ചെയ്യുന്നതിനിടയില്‍ ഉത്തരം കിട്ടിയാല്‍ ഇതിനുള്ള മറുപടി ഒന്ന് അറിയിക്കണേ !!

   01. എന്നാല്‍ യോഗ എല്ലാവരിലും അടിച്ചേല്‍പ്പിക്കാനല്ലേ ചില നാറികള്‍ ശ്രമിക്കുന്നത് ?? അല്ലാത്തവര്‍ പോയി കടലില്‍ ചാടണമത്രേ !! അങ്ങിനെ ചോരയുള്ള ആളുകളോട് കടലില്‍ ചാടാന്‍ പറയുന്നവനോക്കെ യോഗ തന്നെയല്ലേ ചെയ്തു എന്ന് പറയുന്നത് ???

   02. ലോകത്തില്‍ മിക്ക രാജ്യങ്ങളിലും വ്യഭിചാരം ഉണ്ട്. അതുകൊണ്ട് എല്ലാവരും നിര്‍ബന്ധമായി വ്യഭിച്ചരിക്കണം എന്ന് നിയമം ഇറക്കിയാല്‍ നിങ്ങള്‍ അതിനെ പിന്താങ്ങുമോ ??

   03. യോഗ ചെയ്യുന്നവര്‍ ... കള്‍ എന്നൊക്കെ വിളിക്കുമോ ?? പതഞ്‌ജലി അങ്ങിനെയാണോ പഠിപ്പിച്ചിട്ടുള്ളത് ??
   യമനിയമപ്രാണായാമപ്രത്യാഹാരധാരണാധ്യാന. സാമാധിക്കിടയിലൊക്കെ അങ്ങിനെ വിളിക്കാന്‍ പറഞ്ഞിട്ടുണ്ടോ ??

   04. അപ്പൊ മനസ്സ് കൃത്യമായി വര്‍ക്ക് ആവാത്ത ജീവികളെ തട്ടിയാല്‍ കുഴപ്പമില്ല അല്ലേ ?? ആദ്യം ഒരു ഇഞ്ചക്ക്ഷന്‍ കൊടുത്ത് മനസ്സിനെ മയക്കി വേദന അറിയിക്കാത്ത കോലത്തില്‍ ആക്കിയാല്‍ പിന്നെ അറുത്ത് പോത്തിനേയും തിന്നാമല്ലേ ?

   05. യോഗികളുടെ മനസ്സിലും മറ്റുള്ളവരോട്‌ അറപ്പും വെറുപ്പും ഒക്കെ തോന്നുമോ ??

   Delete
 14. And the funny thing is over 47 Arab countries have not only supported the Yoga event but have also become partners of it

  ReplyDelete
  Replies
  1. പോസ്റ്റ്‌ മുഴുവന്‍ വായിച്ചില്ലേ ??!!

   Delete
  2. വായിച്ചു നല്ല പോസ്റ്റ്‌ , ഇസ്ലാമിക ആനഗില്‍ അല്ല എന്റെ മനസ്സില്‍ സ്ട്രൈക്കിയത്, ഫലത്തില്‍ യാതൊരു ഗുണവും ഇല്ലാത്ത യോഗയ്ക്ക് വേണ്ടി ആണോ ഇവരെല്ലാം വോട്ട് ചെയ്തത് എന്നോര്‍ക്കുമ്പോള്‍ :) - പി എസ് - ഞാന്‍ യോഗ ചെയ്യാറുമില്ല അതിന്റെ ഫലമോട്ടു അറിയുകെമില്ല ..!!

   Delete
  3. ഗുണം ഉള്ളവര്‍ക്ക് മാത്രമേ വോട്ടു കിട്ടൂ എന്നുണ്ടെങ്കില്‍ ഇന്ത്യയുടെ ഭരണം ഇങ്ങിനെയാവില്ലല്ലോ :)

   Delete
 15. അല്ലോപതി ഡോക്ടർ മാർ രോഗികളോട് എന്തു വേണെമെങ്കിലും കഴിചൊലം പറയും.അതിപ്പോൾ മഞ്ഞപ്പിത്തം വന്നാലും വയറിളക്കം വന്നാലും എന്തും കഴിചോളം പറയും.പ്രസ്തുത ലേഖകനും ഒരു ഡോക്ടർ ആണ്....

  ReplyDelete
  Replies
  1. മഞ്ഞപ്പിത്തവും വയറിളക്കവും എല്ലാം ഉണ്ടായാൽ നിങ്ങൾ യോഗ കൊണ്ട്‌ മാറ്റാറാണോ പതിവ്‌ ??

   Delete
 16. പാരസെറ്റമോൾ മുന്നിൽ വച്ച്‌ ശരീരംകൊണ്ട്‌ ഗോഷ്ടി കാണിച്ചാൽ പനിമാറില്ല, കാപ്സ്യൂൾ പ്രതിരോധാണുക്കളുടെ കലവറയാണ്‌ എന്ന ന്യായവും അവിടെ ചിലവാകില്ല. അതുപോലെത്തന്നെയാണ്‌ സൂര്യനമസ്കാരവും. യോഗ ലളിതമായൊരു വ്യായാമ കലയാണ്‌. ശരീരം സ്ഥിരമായി മടങ്ങുകയും നിവരുകയും ചെയ്യുംബോൾ ശരീരത്തിനു ലഭിക്കുന്ന ആയാസം ഇതുകൊണ്ട്‌ ലഭിക്കും. ഒന്നുകൂടെ ക്രിയാത്മകമായി ചിന്തിച്ചാൽ കളരിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ്‌ സർക്കാർ നടത്തേണ്ടതെന്ന് നമുക്ക്‌ മനസ്സിലാവും. കളരിയെ ആയോധന കലകളുടെ മാതാവായാണ്‌ വിലയിരുത്തപ്പെടുന്നത്‌.

  ReplyDelete
  Replies
  1. എന്തും വീണ്ടെടുത്തോട്ടെ. താൽപര്യം ഉള്ളവർ ചെയ്യട്ടെ. അല്ലാതെ എല്ലാവരേയും നിർബന്ധിച്ചു ചെയ്യിക്കുക എന്ന് വെച്ചാൽ അത്‌ പോക്രി ത്തരം ആവും.

   Delete
 17. അങിനെയല്ല കാര്യമ് ഈ കോയമാരുടെ തന്തമാരൊക്കെ (പിതാവ്..സാഹിത്യ ഭാഷയാവുമ്പോ പ്രയോഗമ് അശ്ളീലമാവില്ല) പാകിസ്താനിലാണ് എന്നാണ് സ്വന്തമ് തന്തയാരെന്ന് (പിതാവ്)പോലുമ് അറിയാത്ത ഇവരുടെ ധാരണ... ഇവരുടെ തള്ള (അമ്മ)ആരെന്ന് ഇവറ്ക്കൊക്കെ നല്ല നിശ്ചയമുള്ള സ്തിതിക്ക്.(ഗോ മാതാവ്)ഇതൊരു കുഴഞ പ്രഷ്ണമ് തന്നെ....ഇപ്പോ സൂര്യനമസ്കാരമാണ് .പ്രഷ്ണo പക്ഷേ ഇതില് രണ്ട് ഒപ്ഷന് തന്നിട്ടുണ്ട് പറ്റാത്തവറ്ക്ക് ഇന്ത്യ വിട്ട് പോയാല് മതി പാകിസ്ഥാനിലേക്ക് തന്നെയാവണമെന്നില്ല അതിനുമ് പറ്റാത്തവറ്ക്ക് കടലില് ചാടി മരിക്കുകയുമ് ചെയ്യാമ്..എന്നേ കുറ്റമ് പറയരുത് ഒര് രാജ്യവുമ് അവിടുത്തെ പണ്ടാറടങിയവിഷയവുമ് നിരന്തരമ് കേള്കുന്നത് കൊണ്ട് പറഞ് പോയതാണ്....ഹല്ല പിന്നെ.....

  ReplyDelete
 18. യോഗ എന്നത്‌ ഒരിക്കലും അടിച്ചേൽപ്പിക്കെണ്ട ഒരു സംഭവം അല്ല. താൽപര്യം ഉള്ളവർ മാത്രം ചെയ്യട്ടെ.

  ReplyDelete
 19. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദിവസേന രണ്ട് മണിക്കൂര്‍ ഈ ശവാസനം നടപ്പിലാക്കാന്‍ തീരുമാനിച്ച് കൂടെ ഈ കമ്മികള്‍ക്ക്" എന്നാല്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ മാരുടെ പിന്തുണയെങ്കിലും കിട്ടും സന്കികള്‍ക്ക്

  ReplyDelete
 20. ആയുര്‍വേദ കോളേജില്‍ പഠിക്കാനല്ല പോയതെന്നു പിടികിട്ടി.

  ReplyDelete
  Replies
  1. മിടുക്കന്‍ !പിന്നെ എന്തിനാ ന്നു കൂടി പറ !

   Delete
 21. << സൂര്യനമസ്ക്കാരവും യോഗയും ഒക്കെ ചെയ്താലും പിരാന്തു മാറി ബുദ്ധി തെളിയില്ല എന്നതിനു ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് പറയുന്ന തൊഗാഡിയേക്കാളും,യോഗ ചെയ്യാത്തവരോട്‌ കടലിൽ ചാടാൻ പറഞ്ഞ യോഗി ആദിത്യനാഥിനേക്കാളും എല്ലാം വലിയ ഉദാഹരണം വേണോ ?? >>

  ഈ വാചകം സുര്യൻ ഒഴിവാക്കി നമസ്കരത്തിനും ചേരും.

  "... തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു.... " ഖുർആൻ 29:45

  പക്ഷെ ഇത് വല്ലതും നടക്കുന്നുണ്ടോ?

  ReplyDelete
  Replies
  1. അത് നടക്കുന്നില്ല എങ്കില്‍ അങ്ങിനെ നമസ്ക്കരിച്ച് നടത്താത്തവരും പടച്ചോനും തമ്മില്‍ ആയിക്കോട്ടെ. ആ ആയത്ത് ഉള്ളതിന്റെ പേരില്‍ എല്ലാ മതവിശ്വാസികളും നിസ്ക്കരിക്കണം എന്ന് നിയമം ഉണ്ടാക്കുന്നില്ലല്ലോ.

   യോഗയുടെ വിഷയത്തില്‍ അതില്‍ താല്പര്യം ഉള്ളവരില്‍ മാത്രമല്ലല്ലോ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. അതാണ്‌ വിഷയം.

   Delete
 22. vargeeyathayude perilum..daivathinteyum mathaparamaya grandhangaludeyum....matha pandithanmareyum parasyamayi chodhyam cheyyunna.....chilar virussukal und.. vittaaal..ee lokam thanne badhikkum... atharakkare ottappeduthanam. yoga hinduvinu vendi ullathalledaa...manushyanu vendi ullatha.. pirannu veezhunna ellaa kunjungalkkum ore shareera gadanaya.. athadhyam manasilakku. tholikkatti koodiya koppile rastreeya parishakal palathum parayum... kure ennam irangiyirkkunnu.... suhrutthukkalude koottayimayanu fb..ivideyum thammilthallikkanayi kure vishangal...!!!

  ReplyDelete
  Replies
  1. യോഗ മനുഷ്യന് വേണ്ടി ഉള്ളതാണ് എങ്കില്‍ താല്പര്യം ഉള്ള മനുഷ്യര്‍ ചെയ്യട്ടെ. വേണ്ടാ എന്ന് ആരെങ്കിലും പറഞ്ഞുവോ ? താല്‍പര്യം ഇല്ലാത്തവരെ കൂടി അടിച്ചേല്‍പ്പിക്കരുത് എന്ന് പറഞ്ഞാല്‍ അത് തെറ്റാണോ ??

   അടിച്ചേല്‍പ്പിക്കരുത് എന്ന് പറഞ്ഞാല്‍ വിഷം അല്ലേ ?? കൊള്ളാം !!

   Delete
 23. മനസിനെ നിയന്ത്രിക്കാൻ നേരിയ ഒരു ക ഴി വെങ്കിലും ഉള്ളവന് യോഗയല്ല ചൂമ്മാ ഒന്ന് കസേരയിൽ കണ്ണടച്ചിരുന്നാലും ഉന്മേഷവും മാനസികാരോഗ്യവും നേടാം.. അല്ലാത്തവന് യോഗയ ല്ല എന്ന കൊണ്ടും അത് സാധ്യമല്ല. യോഗ മോശമാണെന്നല്ല ഇത് ഉപകാരമാണ് എന്നോർത്ത് എന്ത് ചെയ്താലും ഉപകാരം കിട്ടും. അല്ലെങ്കിൽ സമയം കളയാൻ ഒരു ചടങ്ങും ആവും. എന്ന് യോഗ നിർബന്ധമാക്കാൻ നോക്കുന്ന യോഗി ക ൾ പോലുംമനസിലാക്കാതെ പോയതിൽ നിന്നും യോഗ ഒരു വല്യ കാര്യമേയല്ല എന്ന് അനുമാനിക്കേണ്ടി വരും.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....