Saturday, June 20, 2015

നിലവിളക്ക് ചൊരിയുന്ന മതേതരത്വ പ്രകാശം


അബ്ദുറബ്ബ്‌ നിലവിളക്ക്‌ കത്തിക്കാതെ മതേതര വിരുദ്ധനായതും, മമ്മൂക്ക മൊല്ലാക്ക അബ്ദുറബ്ബിനെ ഉപദേശിച്ച്‌ ആഗോള മതേതരത്വത്തിന്റെ ബ്രാന്റ്‌ അംബാസിഡർ പദവി എറ്റെടുത്തതുമാണല്ലോ കേരള സമൂഹത്തിലെ ഇന്നത്തെ പ്രധാന വിഷയം.

നിലവിളക്ക്‌ കൊളുത്തിയാലേ ഉൽഘാടനം ആവൂ എന്ന വല്ല നിയമവും ഉണ്ടോ ?

നിലവിളക്ക്‌ കത്തിക്കില്ല എന്ന് തന്നെയല്ലേ അബ്ദുറബ്ബ്‌ പറഞ്ഞത്‌ ?
അല്ലാതെ പോത്തിറച്ചി തിന്നാത്തവർ പോത്തിറച്ചി രാജ്യത്ത്‌ നിരോധിക്കണം എന്ന് പറഞ്ഞ്‌ മതേതരത്വം തെളിയിക്കുന്നത്‌ പോലെ, നിലവിളക്ക്‌ രാജ്യത്താകമാനം നിരോധിക്കണം എന്ന്‌ അബ്ദുറബ്ബ്‌ പറഞ്ഞുവോ ?

ഒരാൾക്ക്‌ താൻ നിലവിളക്ക്‌ കൊളുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ വ്യക്തി സ്വാതന്ത്ര്യം ഉണ്ട്‌. അയാൾക്ക്‌ ഇഷ്ടം ഉണ്ടെങ്കിൽ അയാൾ നിലവിളക്ക്‌ കൊളുത്തട്ടെ. ഇഷ്ടമില്ലെങ്കിൽ നിലവിളക്ക്‌ കൊളുത്താതിരിക്കട്ടെ.
നിലവിളക്ക്‌ കൊളുത്താത്ത ആളെ വല്ലവരും വർഗ്ഗീയ വാദി എന്ന് വിളിക്കുന്നുണ്ട്‌ എങ്കിൽ ആ വിളി നടത്തുന്നവരാണ്‌ യഥാർത്ഥ വർഗ്ഗീയ വാദികൾ.

"നിലവിളക്ക്‌ കൊളുത്തുന്നതാണ്‌ മതേതരത്തിന്റെ ലക്ഷണം" എന്നത്‌ ഭരണഘടനയിൽ പറഞ്ഞ കാര്യമൊന്നും അല്ലല്ലോ. മാത്രമല്ല നിലവിളക്ക്‌ കൊളുത്തൽ ഔദ്യോഗിക ഉൽഘാടന കർമ്മ രീതിയായി സർക്കാരോ ഭരണഘടനയോ അംഗീകരിച്ചിട്ടും ഇല്ല.

"നിലവിളക്ക്‌ കൊളുത്തിയേ തീരൂ" എന്ന് പറയുന്നവർ ഒരു വ്യക്തിയുടെ വ്യക്തി സ്വാതന്ത്രത്തിലേക്ക്‌ കടന്നു കയറുകയാണ്‌ ചെയ്യുന്നത്‌.

"ഞാൻ നിലവിളക്ക്‌ കൊളുത്തുകയും ഇല്ല മറ്റാരും കൊളുത്താനും പാടില്ല" എന്ന നയമാണ്‌ ഒരാൾ സ്വീകരിക്കുന്നത്‌ എങ്കിൽ അയാളെ വർഗ്ഗീയ വാദി എന്ന് വിളിക്കാം. എന്നാൽ "ഞാൻ നിലവിളക്ക്‌ കൊളുത്തില്ല, മറ്റുള്ളവർ കൊളുത്തിയാലും ഇല്ലെങ്കിലും അതിൽ എനിക്കൊന്നുമില്ല, കൊളുത്തുന്നവർ കൊളുത്തട്ടെ" എന്ന നിലപാടാണ്‌ ഒരാൾ സ്വീകരിക്കുന്നത്‌ എങ്കിൽ അയാളെ വർഗ്ഗീയ വാദി എന്ന് വിളിക്കുന്നതിൽ എന്തർത്ഥം ??

ചിലര്‍ ഉന്നയിക്കുന്ന വാദം "നിലവിളക്കും മറ്റും കത്തിക്കാന്‍ തയ്യാറായവര്‍ മാത്രം മന്ത്രിയും എം എല്‍ എ യും ഒക്കെ ആയാല്‍ പോരേ?" എന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ മന്ത്രിയും മറ്റും ആവാന്‍ നിലവിളക്ക് കത്തിക്കാന്‍ തയ്യാറാവണം എന്ന നിയമം ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ച് തരുകയാണ്‌ ഈ വാദവുമായി വരുന്നവര്‍ ചെയ്യേണ്ടത്.

ഇതുമായി ബന്ധപ്പെട്ട ചിലരുടെ ഉദാഹരണം എഴുന്നള്ളിക്കല്‍ രസകരമാണ്." അടുപ്പില്‍ നിങ്ങള്‍ തീ ഉപയോഗിക്കുന്നില്ലേ ? മെഴുക് തിരി കത്തിക്കാന്‍ തീ ഉപയോഗിക്കുന്നില്ലേ ? പിന്നെ എന്താണ് നിലവിളക്ക് കത്തിക്കുന്നതില്‍ പ്രശ്നം എന്ന്?" -  എന്നതൊക്കെയാണ് അത്തരക്കാരുടെ ചോദ്യം.

അവരോട് ഒന്നാണ് ചോദിക്കാനുള്ളത്. ഇതേ തീയാണ് പുകവലിക്കാനായി സിഗരറ്റും ബീഡിയും കഞ്ചാവും എല്ലാം കത്തിക്കാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ കഞ്ചാവും ബീഡിയും വലിക്കാത്തവര്‍ മതേതര വിരുദ്ധരാണ് എന്ന് നിങ്ങള്‍ പറയുമോ ??

അബസ്വരം :

സ്വന്തം വിശ്വാസങ്ങൾ താൻ പാലിക്കുന്നതല്ല വർഗ്ഗീയത. അത്‌ അന്യരിലേക്ക്‌ അടിച്ചേൽപ്പിച്ച്‌ അവരെക്കൊണ്ട്‌ പാലിപ്പിക്കാൻ ശ്രമിക്കുന്നതാണ്‌ വർഗ്ഗീയതയും അസഹിഷ്ണുതയും. !!!!

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

153 comments:

 1. നിലവിളക്ക്‌ കത്തിക്കില്ല എന്ന് തന്നെയല്ലേ അബ്ദുറബ്ബ്‌ പറഞ്ഞത്‌ ?
  അല്ലാതെ പോത്തിറച്ചി തിന്നാത്തവർ പോത്തിറച്ചി രാജ്യത്ത്‌ നിരോധിക്കണം എന്ന് പറഞ്ഞ്‌ മതേതരത്വം തെളിയിക്കുന്നത്‌ പോലെ, നിലവിളക്ക്‌ രാജ്യത്താകമാനം നിരോധിക്കണം എന്ന്‌ അബ്ദുറബ്ബ്‌ പറഞ്ഞുവോ ?

  ReplyDelete
 2. ഒരു വിദ്യാഭാസ മന്ത്രി ഇങ്ങനെ വർഗ്ഗീയ വിഷം ചീറ്റുമ്പോൾ അത് താങ്ങാന്‍ നടക്കുന്ന വർഗ്ഗീയ വാദി●

  ReplyDelete
  Replies
  1. അത് പറയാന്‍ എങ്കിലും സ്വന്തം മുഖത്തോടെ വന്നു പറയാനുള്ള ചങ്കൂറ്റവും ആര്‍ജ്ജവവും കാണിച്ചു കൂടേ അനോണി വര്‍ഗീയ രഹിത വാദിയേ ??

   Delete
  2. താങ്കൾ അവസാനം പറഞ്ഞല്ലോ 'മറ്റുള്ളവരിലേക്ക് അടിചെല്പിക്കുനതാണ് വര്ഗീയതയും അസഹിഷ്ണുതയും' എന്ന് ... ഇത് ഒരു മുസ്ല്മുക്കൾ ഭൂരിപക്ഷമുള്ള രാജ്യത്തു ചെന്ന് പറയനുള്ള ധൈര്യം ഉണ്ടോ ?
   നിങ്ങൾ ഘോരം ഘോരമായി പറയുന്ന വ്യക്തി സ്വാതന്ത്രിയം ഒട്ടും അനുവദിക്കാത്ത ഒരു മതമാണ്‌ ഇസ്ലാം. എല്ലാവരും അതിന്റെ അടിമകളാണ്, 'ഭക്തർ' അല്ല . അത് പോട്ടെ.. ഇന്ന് കേരളത്തിൽ പിടിമുറുക്കുന്ന സൗദി അറേബ്യയുടെ പണകൊഴുപ്പിൽ വികസിക്കുന്ന സലഫി / വഹാബി ടൈപ്പ് ഇസ്ലാമിൽ അകപ്പെട്ടു പോയി ഒട്ടുമിക്ക മുസ്ലിംകളും, മുസ്ലിം ലീഗും. അവർ മുസ്ലിമുകളെ മട്ടുലവരിൽ നിന്നും അകതുന്നു.. ഫുൾ കവർ പർദ്ദ, നീണ്ട താടി; എല്ലാ 2 കി മി പള്ളികൾ... ഇതെല്ലം ഇവിടെ കഴിഞ്ഞ 10-12 കൊല്ലത്തിൽ ഉണ്ടാക്കി എടുത്തതാണ്. അതിനെ പേടിച്ചു ആണ് മന്ത്രി വിലക്ക് കൊളുതാത്തത് അല്ലാതെ ഒരു സ്വതന്ത്രിയവും അല്ല. 2025 അവരുടെ പ്രധാന വരുമാനം ഇസ്ലാം ടൂറിസം ആയിരിക്കും, ഇപ്പോൾ തന്നെ അമേരിക്ക എണ്ണ ഉത്‌പാദനത്തിൽ സൗദിയെ പിന്തള്ളി ... അപ്പോൾ എത്രയും പെട്ടന്ന് ആൾ സംഖ്യാ കൂട്ടാനുള്ള തീവ്ര ശ്രമത്തിലാണ് അവർ. അതിൽ അകപെട്ടു തമ്മിൽ തമ്മിൽ അകലുന്ന മലയാളികളും. കഷ്ടം.

   Delete
  3. മോനേ, അനോണി കുഞ്ഞാടേ.. ആദ്യം ഇസ്ലാമിക രാഷ്ട്രവും മതെതരത്വ രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം പോയി മനസ്സിലാക്കി വരൂ.

   പിന്നെ മുസ്ലിം രാജ്യത്ത് പോകുന്നവര്‍ ഏതു മതത്തില്‍ പെട്ടവരായാലും അഞ്ചു നേരം നമസ്ക്കരിക്കണം എന്ന നിയമം ഉണ്ടോ ??

   ഇനി നിങ്ങള്‍ക്ക് ഒരു മുസ്ലിം രാജ്യത്ത് ജീവിക്കാന്‍ കഴിയില്ല എങ്കില്‍ നിങ്ങള്‍ അങ്ങോട്ട്‌ പോകേണ്ട. അത്രയല്ലേ ഉള്ളൂ ?? എന്നാല്‍ ഞാന്‍ ഇന്ത്യന്‍ പൌരനാണ്. ഇവിടെ എന്റെ മതം പിന്തുടരാനുള്ള അവകാശം എനിക്കുണ്ട്. ഇല്ല എന്ന് അങ്ങേക്ക് വല്ല സംശയവും ഉണ്ടോ ??

   ഇസ്ലാം വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ട് എങ്കില്‍ നിങ്ങള്‍ മുസ്ലിം ആവേണ്ട. അല്ലാതെ ആരെങ്കിലും നിങ്ങള്‍ മുസ്ലിം ആവണം എന്ന് ആവശ്യപ്പെട്ടുവോ ??

   അതില്‍ ഭക്തരോ അടിമകളോ ആയി അതില്‍ വിശ്വസിക്കുന്നവര്‍ തുടരട്ടെ !! നിങ്ങള്‍ക്ക് എന്ത് ചേതം ??

   ഇവിടെ മുസ്ലിം ലീഗിന്റെയോ മറ്റേതെങ്കിലും ഇസ്ലാമിക വിഭാഗ്ത്തിന്റെയോ പ്രതിനിധി അല്ല ഞാന്‍. ആദ്യം അത് മനസിലാക്കുക. സലഫിയും വഹാബിയും ഒക്കെ ഉണ്ടാവുന്നതിനു മുന്‍പും ഇവിടെ ഇസ്ലാം ഉണ്ടായിരുന്നു. അതൊക്കെ ഒന്ന് പഠിച്ച് മനസ്സിലാക്കുക.

   നിങ്ങള്‍ക്ക് ഇഷ്ടം ഇല്ലെങ്കില്‍ നിങ്ങള്‍ പര്‍ദ്ദ ഇടേണ്ട, തുണി അഴിച്ചിട്ടു നടന്നോളൂ. താടി നിങ്ങള്‍ക്ക് വേണ്ടങ്കില്‍ വെക്കേണ്ട, ക്ലീന്‍ ഷേവ് ചെയ്തോള്ളൂ. അതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം. ആരെങ്കിലും അത് നിങ്ങളെ ചെയ്യിപ്പിക്കാനായി വന്നുവോ ??
   രണ്ടു കിലോമീറ്ററിന്റെ ഉള്ളില്‍ പള്ളി പാടില്ല എന്ന് നിയമമുണ്ടോ ? നിങ്ങളുടെ ആരാധാനാലയങ്ങള്‍ നിങ്ങള്‍ അര കിലോമീറ്ററില്‍ മൂന്നെണ്ണം വെച്ച് ഉണ്ടാക്കി അസൂയ മാറ്റിക്കോളൂ. അങ്ങിനെ പാടില്ല എന്ന് വല്ലവരും പറഞ്ഞോ ??

   പള്ളിയെ പേടിച്ചു വിളക്ക് കൊളുത്താത്തത് എന്ന് നിങ്ങളോട് മന്ത്രി വന്നു പറഞ്ഞിരുന്നോ ??

   2025 ല്‍ വേണമെങ്കില്‍ നിങ്ങള്‍ പ്രധാന വരുമാനം അനോണി ടൂറിസം ആക്കാന്‍ ശ്രമിച്ചോളൂ. ആര്‍ക്കും ഒരു പരാതിയും ഉണ്ടാവില്ല.

   ആള്‍ സംഖ്യ കൂട്ടിയാല്‍ എണ്ണ ഉല്‍പ്പാദനം കൂടുവോ ? നിങ്ങളും വേണമെങ്കില്‍ അനോണി ആള്‍ സംഖ്യ കൂട്ടാന്‍ പരിശ്രമിച്ചോളൂ. വേണ്ടാ എന്നോ പാടില്ല എന്നോ ആരെങ്കിലും പറഞ്ഞുവോ ??

   നിലവിളക്ക് കത്തിച്ചാല്‍ മലയാളികള്‍ തമ്മില്‍ അടുക്കുമോ ??

   പറയാനുള്ളത് മുഖത്ത് നോക്കി സ്വന്തം പ്രൊഫൈലില്‍ നിന്ന് പറയാനുള്ള ചങ്കൂറ്റം എങ്കിലും കാണിച്ച് കൂടേ അനോണി കുഞ്ഞാടേ ?? കഷ്ടം !

   Delete
  4. അനോണി ആയതു ഫസിബൂക് അച്കുന്റിൽ നിന്നും പോസ്റ്റ്‌ ചെയ്യാൻ പറ്റും എന്ന് ധരിച്ചിടാണ്, പോസ്റ്റ്‌ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് FB option ഇല്ല എന്നറിയുന്നത്. മലയാളത്തിൽ കഷ്ടപ്പെട്ട് ടൈപ്പ് ചെയ്തത് ഒരു പ്രൊഫൈൽ ഉണ്ടാകുന്ന സമയം പോയാലോ ( ഇതിനു മുമ്പ് എവിടെയോ അങ്ങനെ ഡിലീറ്റ് ആയി പോയിട്ടുണ്ട് ) എന്ന് കരുതി ചെയ്തില. പേര് ആനന്ദ്‌. സ്ഥലം: തൃശൂർ/ ദില്ലി/ലണ്ടൻ. വയസ്സ്: 37. ഹിന്ദു മാതാപിതാകൾക്ക് ജനിച്ചു, പക്ഷെ ആ മതം ആക്റ്റീവ് ആയിട്ട് പിന്തുടരുന്നില്ല. ഗൾഫ്‌ രാജ്യങ്ങളിൽ പല തവണ പോയിട്ടുണ്ട്, ഇസ്ലാമിനെ അടുത്ത് കണ്ടിട്ടുണ്ട്... തല്കാലം ഇത്ര മതിയോ?
   പിന്നെ, ആര് എന്ത് പറഞ്ഞാലും ഒരു തരം പൊട്ടൻ കളി രേസ്പോൻസ് കണ്ടു - ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പോലെ യാണ് എല്ലാം തന്നെ. നിങ്ങൾ പറയുന്നതെല്ലാം എന്നാ അർത്ഥത്തിൽ..
   തങ്ങൾക്കു വീട്ടിലെ സ്ത്രീകളോട് പർദ്ദ ഇടങ്ടെങ്കിൽ വേണ്ട എന്ന് പറയാനുള്ള സ്വാതന്ത്രിയം ഉണ്ടോ? പള്ളിയില നിന്ന് താകീത് വരില്ലേ? പുറത്താക്കും. സൗദി ആണെങ്കിൽ തലയും പോകും.. ചുമ്മാ 'അങ്ങനെ ചെയ്തോളു, ഇങ്ങനെ ചെയ്തോളു എന്നൊക്കെ പറയാം അല്ലാതെ ഒന്നിനും ഇസ്ലാമികൾക്ക് സത്യത്തിൽ ഒന്നിനും സ്വാതന്ത്രിയം ഇല്ല. പേടിപ്പിച്ചു, പേടിപ്പിച്ചു മുള്ളകളും, (സ്വാമിമാരും, മെത്രാൻ മാരും ) 'മതപണ്ടിതന്മാരും'... എല്ലാരും കൂടെ കൂടി എന്റെ ദൈവം വലുത്, എന്റെ സുന വലുത് എന്ന് പറഞ്ഞു, പറഞ്ഞു പറ്റികുന്നു... ദൈവം ഉണ്ട് എന്നതിനകട്ടെ ഒരു തെളിവും ഇല്ല താനും. നമ്മുടെ ഫ്യുചർ ....ഞ്ചി!

   Delete
  5. എന്തായാലും അനോണിക്ക് ഒരു ഊരും പേരും വന്നല്ലോ. സന്തോഷം ! അത്രയും സ്ഥലം പറഞ്ഞ സ്ഥിതിക്ക് ബാര്‍ ഇട്ടു കിനാശ്ശേരി / ഉഗാണ്ട എന്നുകൂടി ചേര്‍ക്കാമായിരുന്നു !!

   എന്തായാലും ലണ്ടന്‍ മുക്ക് എന്ന് അഡ്രസ്സ് നല്കാഞ്ഞതില്‍ സന്തോഷം !!

   നിങ്ങള്‍ ഏത് മതത്തില്‍ ജനിച്ചു എന്നത് എന്റെ വിഷയം അല്ല. നിങ്ങള്‍ മതം പിന്തുടരുന്നുണ്ടോ ഇല്ലയോ എന്നതും എന്റെ വിഷയം അല്ല !! നിങ്ങള്‍ ഒരാള്‍ക്ക് ഇഷ്ടമില്ലാത്ത ആചാരം പിന്തുടരാന്‍ ഇവിടെ ആവ്ശ്യപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് എന്റെ വിഷയം അനോണീ, സോറി ആനന്ദ്‌ ജീ !!

   ഇസ്ലാമിനെ അടുത്ത് കാണാന്‍ ഗള്‍ഫില്‍ അല്ല പോകേണ്ടത്, അതിനു ഖുര്‍ആനും ഹദീസുകളും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ഗള്‍ഫില്‍ പോയാല്‍ അടുത്ത് കാണുന്നതാണ് ഇസ്ലാം എന്നതാണ് നിങ്ങളുടെ ധാരണ എങ്കില്‍ ആ ധാരണ മാറ്റാന്‍ സമയമായിരിക്കുന്നു !!

   നിങ്ങള്‍ അര്‍ഹിക്കുന്ന റെസ്പോണ്‍സ് അല്ലേ നിങ്ങള്‍ക്ക് ലഭിക്കൂ !! അതില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ പാടുണ്ടോ ??

   ഞാന്‍ ഉത്തരം മുട്ടി കുത്തിയ കൊഞ്ഞനങ്ങള്‍ ഒന്ന് അക്കമിട്ടു കാണിച്ച് തന്നേ !! എന്നിട്ട് അതിനു ഉത്തരം മുട്ടാതെ എങ്ങിനെയാണ് കൊഞ്ഞനം കുത്തേണ്ടത് എന്നും അങ്ങ് ഒന്ന് പറഞ്ഞു തന്നാല്‍ വല്യ ഉപകാരമായിരുന്നു !!

   മുസ്ലിങ്ങള്‍ ആയ എന്റെ വീട്ടിലെ സ്ത്രീള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് അവര്‍ക്ക് നന്നായി അറിയാം. അതിനു നിങ്ങളുടെ ഉപദേശം ആവശ്യമില്ല. അനോണി സോറി ആനന്ദിന്റെ അടുത്ത് വന്നു എന്റെ വീട്ടിലെ സ്ത്രീകള്‍ ശുപാര്‍ശ പറയാന്‍ അങ്ങയെ ഏല്‍പ്പിച്ചിട്ടൊന്നും ഇല്ലല്ലോ അല്ലേ ??

   പള്ളിയില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്ന താക്കീത് അങ്ങയുടെ കയ്യില്‍ ആണോ കിട്ടിയത് ? എങ്കില്‍ അതിന്റെ ഒരു കോപ്പി അയച്ച് തരണേ !! എനിക്ക് ഇതുവരെ അങ്ങിനെ ഒന്നും കിട്ടാത്തത് കൊണ്ട് പറഞ്ഞതാ !!

   താക്കീത് കിട്ടിയ വിവരം അറിയിച്ചില്ലെങ്കില്‍ പുറത്താക്കും എന്ന് ഇങ്ങള്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് വേഗം അതിന്റെ കോപ്പി അയക്കണേ !!

   ഇങ്ങള്‍ക്ക് സൌദീ പോയാ തല പോകും എന്ന് ബേജാര്‍ ഉണ്ടെങ്കില്‍ ഇങ്ങള്‍ സൌദീല്‍ പോകേണ്ടാ !! ഇങ്ങടെ ജന്മനാട് സൌദി ഒന്നും അല്ലല്ലോ ?? പിന്നെ ഇങ്ങോട്ട് വരൂ ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞു സൌദി രാജാവ് ഇങ്ങളോട് സൌദീക്ക് ചെല്ലാന്‍ പറഞ്ഞിട്ടൊന്നും ഇല്ലല്ലോ അല്ലേ ??

   ഇസ്ലാമികള്‍ക്ക് സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഇങ്ങള്‍ക്ക് എന്തിനാ കുരു പൊട്ടുന്നത് കോയാ ?? ഇങ്ങള്‍ ഇസ്ലാം ആവെണ്ടാ എന്ന് വെച്ചാ പോരേ ??

   ഇങ്ങള്‍ പേടിച്ച് മുള്ളണ്ടാ !! മുള്ളുന്നവര്‍ മുള്ളണ്ട എന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം. മുള്ളാന്‍ ഉള്ള ഉപകരണം നിങ്ങളോട് അവര്‍ കടം ചോദിച്ചിട്ടൊന്നും ഇല്ലല്ലോ ??

   എന്റെ ദൈവം വലുത് എന്ന് പറയുമ്പോള്‍ എന്തിനാണ് നിങ്ങള്‍ക്ക് കൃമി കടി ഉണ്ടാവുന്നത് ?? ഇങ്ങള്‍ക്ക് തോന്നിയ പോലെ വേണമങ്കില്‍ ഇങ്ങള്‍ പറഞ്ഞോ !! ഞാനാണ് വലുത്, എന്റെ സുന വലുത് എന്നൊക്കെ നിങ്ങള്‍ പറഞ്ഞോളൂ !! വേണ്ടാ എന്ന് ആരെങ്കിലും പറഞ്ഞുവോ ??

   നിങ്ങള്‍ പറ്റിക്കപ്പെടാന്‍ പോകണ്ട. ബാക്കി ഉള്ളവര്‍ പോകണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെ. അതല്ലേ ലതിന്റെ ലത്‌ കോയാ !!

   ദൈവം ഇല്ല എന്നതിന് നിങ്ങള്‍ക്ക് തെളിവ് ഇല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കേണ്ട !! ആരെങ്കിലും പോന്നു അനോണി മോനേ സോറി ആനന്ദ് മോനേ വിശ്വസിക്കൂ എന്ന് അങ്ങയോടു പറഞ്ഞുവോ ??

   അങ്ങയുടെ ഫ്യുചര്‍ ...ഞ്ചിയത് മറ്റുള്ളവരെ പഴിച്ചിട്ട് എന്ത് കാര്യം !!??

   Delete
 3. നിലവിളക് എങ്ങനെ മതേതര ചിഹ്നമായി?

  ReplyDelete
  Replies
  1. ആയതല്ല. ചിലർ ആക്കാൻ നോക്കുകയാണ്‌.

   Delete
 4. മമ്മൂട്ടി മത വിശ്വാസി???... അത് അയാൾ പറയുന്നത് അയാളുടെ ഇഷ്ടം ....
  ഞാനൊരു ലീഗോ കമ്മ്യൂണിസ്റ്റോ ഒന്നും അല്ല. നിശ്പക്ഷമായി പറയട്ടെ.. ആര് എന്ത് തന്നെ പറഞ്ഞാലും ശരി.. ഇസ്ലാമിൽ മറ്റു മതാചാരങ്ങളോടോ മറ്റു മതങ്ങളിലെ ആരാധനാ കർമ്മങ്ങളോടോ കൂടെ പെരുമാറുന്നതും അനുകരിക്കുന്നതും തെറ്റാണ്. ഇത് വർഗ്ഗീയതയല്ല... ഒരു മതത്തെ മാനിച്ച് ചെയ്യുന്നതാണ്. ഇത് നബിവചനത്തിൽ ഉള്ളതാണ്.. ഇന്ത്യയിൽ മന്ത്രിയായാലും സാധാരണ പൗരനായാലും ചെയ്യണോ വേണ്ടയോ എന്നത് വ്യക്തിപരമായി തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കും ഉണ്ട്... മമ്മൂട്ടി ചെയ്തു അബ്ദുർറബ് ചെയ്തില്ല. ഇത്രയേ ഉള്ളൂ... ഇതും വർഗ്ഗീയതയുടെയും മതവിദ്വേഷത്തിന്റെയും ഛായം വച്ച് പൂശണോ....

  ReplyDelete
 5. ഒരോരുത്തർക്കും ഒരോരുത്തരുടെ വിശ്വസം വലുതാണ്‌ ആരും ആരുടെ വിശ്വസത്തിലും കടന്ന് കയറാതിരിക്കുക മമ്മൂട്ടിയോട്‌ കത്തിക്കരുത്‌ എന്നു പറഞിട്ടില്ല

  ReplyDelete
 6. DrSooraj PulikkalSaturday, June 20, 2015

  This is not good for an MLA. He have to attend every functions of public. Better "raaajivachu veettil irunnal aarum choodikkillaaa. Appo ellam paranja Poole nadakkummasheee.

  ReplyDelete
  Replies
  1. അതും വ്യക്തി സ്വാതന്ത്രത്തിനു എതിരാണ്‌. മത വിശ്വാസികൾ രാഷ്ട്രീയത്തിലേക്ക്‌ വരരുത്‌ എന്നത്‌ ഭരണഘടനയുടേയോ നിയമ വ്യവസ്ഥയുടേയോ ഭാഗമല്ല. !!!!

   Delete
  2. DrSooraj PulikkalSaturday, June 20, 2015

   Njaan oru saadarana vakthiye patti alla paranjathu.oru manthi aanu athu.

   Delete
  3. സാധാരണ വ്യക്തി ആയാലും മന്ത്രി ആയാലും വ്യക്തിസ്വാതന്ത്ര്യം ഒന്ന് തന്നെ എന്നതല്ലേ നിയമം.

   Delete
  4. DrSooraj PulikkalSaturday, June 20, 2015

   Enna kuree church ill ninum achanmaarum temple ill ninnum poojarimarum mosque ill ninnum mukri maarum kerala bharichaa mathiyalloo Absereee

   Delete
  5. ജനങ്ങളുടെ വോട്ട്‌ കിട്ടി ജയിക്കുന്നവർ ഭരിക്കട്ടെ. അത്‌ അച്ചനായാലും മുക്രി ആയാലും പൂജാരി ആയാലും ഇതിലൊന്നും പെടാത്തോരായാലും സാധാരണക്കാരനായാലും. അതല്ലേ ശരി ?

   Delete
  6. DrSooraj PulikkalSaturday, June 20, 2015

   Edoo eee manthi aakunnavarkku kurachokkee VIVARAM VEENAM.Prathyeekichu Vidyabhasavakuppu.

   Delete
  7. നിലവിളക്ക്‌ കത്തിക്കുക എന്നതാണോ വിവരത്തിന്റെ ലക്ഷണം ? മന്ത്രി ആയാലും മറ്റാരായാലും ?

   Delete
  8. DrSooraj PulikkalSaturday, June 20, 2015

   Matham nookki bharichaal engine irikkum?

   Delete
  9. നിലവിളക് കത്തിച്ചാണോ മതേതരത്വം തെളിയിക്കേണ്ടത്?

   Delete
  10. DrSooraj PulikkalSaturday, June 20, 2015

   Nilavilakku kathichaal enthaaa kuzhappam. Nammude manassile eruttu maarananu vilakkayalum mezhukuthiri aayalum kathikkunnathu.Abser noodu choodichaal kooduthal kaaryangal paranju tharun.

   Delete
  11. ഇരുട്ട് മാറാന്‍ ആയിരുന്നുവെങ്കില്‍ വിളക്കിനേക്കാള്‍ വലിയ വെളിച്ചം നല്‍കുന്ന വേറെ എന്തൊക്കെ സാമഗ്രികള്‍ ഉണ്ട്.. അത് ആയിക്കൂടെ?? എന്ത് കൊണ്ട് നിലവിളക് മാത്രം??

   Delete
  12. DrSooraj PulikkalSaturday, June 20, 2015

   Bulb kathichhaamathi

   Delete
  13. മതി മതി.. അതായാലും മതി ;)

   Delete
 7. ഇതൊക്കെ വന്തേ മാതരം പോലെയാ സംഭവം

  ReplyDelete
 8. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബിനെ ഇതിനു മുമ്പും വിളക്ക് കൊളുത്തല് വിഷയവുമായി ബന്ധപ്പെടുത്തി വിവാദത്തിലെത്തിച്ചിരുന്നു.

  അഗ്നി ദേവനെ പ്രീതിപ്പെടുത്തി ഒരു സത്കര്മ്മം തുടങ്ങുന്നതിനു വേണ്ടിയാണ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് (ഹൈന്ദവ മതപണ്ഡിതന്മാരോട് ചോദിച്ച്, കഴിയുമെങ്കില് ഇപ്പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കുക). അത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം അത് വലിയ തെറ്റാണ്.

  ഒരു ഹിന്ദു ചര്ച്ചില് പോവലോ, ക്രിസ്ത്യാനി മസ്ജിദില് പോവലോ, മുസ്ലിം അമ്പലത്തില് പോവലോ അല്ല മതസൌഹാര്ദ്ദം. മറിച്ച് സ്വന്തം വിശ്വാസത്തില് അടിയുറച്ച് നിന്നുകൊണ്ട് മറ്റു മതങ്ങളെയും അവയുടെ ആചാര-അനുഷ്ഠാനങ്ങളെയും മാനിക്കലാണ്.

  ഇസ്ലാം മത വിശ്വാസിയാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല, എന്താണ് ഇസ്ലാം, എന്തല്ല ഇസ്ലാം എന്ന് ബഹുമാനപ്പെട്ട മെഗാസ്റ്റാര് മമ്മൂട്ടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 9. ഇത്രേം ബെളിച്ചം ഉള്ളപ്പോ എന്തിനാ ഒരു ബെളക്ക്

  ReplyDelete
 10. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബിനെ ഇതിനു മുമ്പും വിളക്ക് കൊളുത്തല് വിഷയവുമായി ബന്ധപ്പെടുത്തി വിവാദത്തിലെത്തിച്ചിരുന്നു.

  അഗ്നി ദേവനെ പ്രീതിപ്പെടുത്തി ഒരു സത്കര്മ്മം തുടങ്ങുന്നതിനു വേണ്ടിയാണ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് (ഹൈന്ദവ മതപണ്ഡിതന്മാരോട് ചോദിച്ച്, കഴിയുമെങ്കില് ഇപ്പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കുക). അത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം അത് വലിയ തെറ്റാണ്.

  ഒരു ഹിന്ദു ചര്ച്ചില് പോവലോ, ക്രിസ്ത്യാനി മസ്ജിദില് പോവലോ, മുസ്ലിം അമ്പലത്തില് പോവലോ അല്ല മതസൌഹാര്ദ്ദം. മറിച്ച് സ്വന്തം വിശ്വാസത്തില് അടിയുറച്ച് നിന്നുകൊണ്ട് മറ്റു മതങ്ങളെയും അവയുടെ ആചാര-അനുഷ്ഠാനങ്ങളെയും മാനിക്കലാണ്.

  ഇസ്ലാം മത വിശ്വാസിയാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല, എന്താണ് ഇസ്ലാം, എന്തല്ല ഇസ്ലാം എന്ന് ബഹുമാനപ്പെട്ട മെഗാസ്റ്റാര് മമ്മൂട്ടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 11. Athmaardhamaayi Oru pravarthi oraalkku cheyyan kazhiyillankil athu cheyyathirikkunnathaanu ayaalkkum samoohathinum nallathu. Appol vilakku koluthaathirikkunnathaanu nallathu. Pinne nammude samooham chinthikkuka, matha Bodham ullavro manushya Bodham ullavro nammale bharikkendathu ennu. Mammotty kalakaarananu Aa maanasika vishaalatha idungiya mathachintha ullavaril ninnum pratheekshikkaruthu

  ReplyDelete
  Replies
  1. മമ്മൂട്ടി മദ്യപിക്കുന്ന സീനില്‍ അഭിനയിച്ചാല്‍ ബാക്കി ഉള്ളവരും അത് ചെയ്യണോ ? അതും വിശാലതയുടെ ഭാഗമാണോ ?

   Delete
 12. Indian(bharatha) culture ennu parayunnathu ee indus valley culture alle....???
  'INDUS' lopichalle HINDUS undauathu.
  Appo pinne ithoru mathaacharam alle???

  ReplyDelete
 13. To all those negative comments- Musleengal mezhukuthiri kaththikkaan paadillennaano ?

  രാത്രി സമയത്ത് ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുയായിരുന്നു. വിശക്കുന്നവന് ആഹാരം നൽകുന്ന ഒരു സൽപ്രവൃത്തി . പെട്ടെന്ന് കറന്റ് പോയി , വിളക്ക് കത്തിക്കുന്നത് അഗ്നിദേവനെ പ്രീതിപ്പെടുത്തലാണെന്ന തിനാൽ ആ പാവം മതവിശ്വാസി വിളക്ക് കത്തിച്ചില്ല. അന്ന് കറന്റ് വന്നില്ല ആ രാത്രി ആ വീട്ടുകാർ ഒന്നും കഴിക്കാതെ കിടന്നുറങ്ങി .

  ReplyDelete
  Replies
  1. അല്ല. ഞാൻ മെഴുകുതിരി കത്തിച്ചിട്ടുണ്ട്‌.

   ഞാൻ മെഴുകുതിരി കത്തിക്കുന്നത്‌ കറന്റ്‌ ഇല്ലാത്തപ്പോൾ ആണ്‌. അല്ലാതെ പകൽ സമയത്തോ ബൾബും മറ്റും കത്തുമ്പോഴോ ഒരു ആചാരത്തിന്റെ ഭാഗമായി ഞാൻ മെഴുക്‌ തിരി കത്തിക്കാറില്ല.

   ഇത്രയും പറഞ്ഞ സ്ഥിതിക്ക്‌ നിലവിളക്ക്‌ ഉൽഘാടിക്കാൻ കത്തിക്കുന്നതും മെഴുക്‌ തിരി കത്തിക്കുന്നതും തമ്മിലുള്ള ബന്ധം ഒന്ന് പറഞ്ഞു തരുമോ ??

   Delete
  2. Mezhukuthuri aavaayamullappol kaththikkunnathalle daivapreethi... Pakal samayam veruthe kathichaal entha kuzhappam...?

   Delete
  3. നിങ്ങൾക്ക്‌ വേണമെങ്കിൽ കത്തിച്ചോളൂ. അത്‌ നിങ്ങളുടെ സ്വാതന്ത്ര്യം. എന്നാൽ ഞാനും കത്തിച്ചേ തീരൂ എന്ന് നിങ്ങൾ പറഞ്ഞാൽ ?

   Delete
  4. ലോകത്തിലെ ഏതെങ്കിലും വസ്തുക്കൾ ഒരു പ്രത്യേക മത വിഭാഗത്തിന് അവകാശപ്പെടാനാവില്ല...

   Delete
  5. ....എന്നതാണ്‌ നിങ്ങളുടെ വിശ്വാസം എങ്കിൽ നിങ്ങൾ അങ്ങിനെ വിശ്വസിച്ചോളൂ. എന്നാൽ ഞാനും അങ്ങിനെ വിശ്വസിക്കണം എന്ന് നിങ്ങൾക്ക്‌ ആവശ്യപ്പെടാൻ കഴിയുമോ ??

   Delete
 14. മുസ്ലിം നാമധാരികള്‍ വ്യഭിചരിക്കുന്നു മദ്യപിക്കുന്നു. അത് മുസ്ലീംഗള്‍ മാതൃകയാക്കണം എന്നു പറയുമോ?

  ReplyDelete
 15. മതം അറിയാത്തവർ മതത്തെ കുറിച്ച് അഭിപ്രായം പറയുന്നത് സരി അല്ല എന്ന് കാന്തപുരം മുസ്ലിയാർ പറഞ്ഞത് ഒര്കുന്നു -അതുപോലെ സിനിമയെ പറ്റി അറിയാത്തവർ സിനിമയെ കുറിച്ച് പറയുന്നതും തതൈവ -

  ReplyDelete
 16. ഇപ്പറഞ്ഞ വ്യക്തിയും, ഇതെഴുതിയ വ്യക്തിയും
  മെഴുക് തിരി കൊളുത്തിയിട്ടുണ്ടോ ആവോ. കറണ്ട് പോയപ്പോള്‍ എങ്കിലും ?!

  ReplyDelete
  Replies
  1. മെഴുകുതിരി ഞാൻ കത്തിച്ചിട്ടുണ്ട്‌.

   അതും ഇതും തമ്മിൽ ഉള്ള ബന്ധം ?

   Delete
  2. മെഴുക് തിരിയും, നിലവിളക്കും തമ്മിലുള്ള ബന്ധമോ, എന്‍റെ ചോദ്യത്തിന്‍റെ അര്‍ത്ഥമോ മനസ്സിലാക്കുന്നവര്‍ മറുപടി പറഞ്ഞു തരും. അപസ്വരം...

   Delete
  3. നിങ്ങൾ തന്നെ പറഞ്ഞു തന്നാൽ നന്നായിരുന്നു.

   ഞാൻ മെഴുകുതിരി കത്തിക്കുന്നത്‌ കറന്റ്‌ ഇല്ലാത്തപ്പോൾ ആണ്‌. അല്ലാതെ പകൽ സമയത്തോ ബൾബും മറ്റും കത്തുമ്പോഴോ ഒരു ആചാരത്തിന്റെ ഭാഗമായി ഞാൻ മെഴുക്‌ തിരി കത്തിക്കാറില്ല.

   ഇത്രയും പറഞ്ഞ സ്ഥിതിക്ക്‌ ആ ബന്ധം നിങ്ങൾക്ക്‌ വിശദീകരിക്കാൻ കഴിയുന്നതാണ്‌ എങ്കിൽ വിശദീകരിക്കുമല്ലോ !!

   Delete
  4. ഹ ഹഹാ...ഉത്തരം താങ്കള്‍ പറഞ്ഞതില്‍ തന്നെയുണ്ടല്ലോ.
   മെഴുക് തിരി ഒരാവശ്യത്തിന്‍റെ ഭാഗമായി താങ്കള്‍ കത്തിക്കുമ്പോള്‍ തെറ്റില്ല എന്ന് താങ്കള്‍ തന്നെ പറഞ്ഞു.
   ഇവിടെ ആ മഹാനോട് നിലവിളക്ക് കത്തിച്ചു പ്രാര്‍ഥിക്കാന്‍ ആരും പറഞ്ഞില്ല. മതപരമായ ചടങ്ങില്‍ അതിന്‍റെ ഭാഗമായും അല്ല പറഞ്ഞത്.
   പിന്നെ ഓരോരുത്തര്‍ക്കും തോന്നിയത് ഓരോരുത്തരും ചെയ്യും, എന്ന് പറയുന്നത് പോലെ ആ മഹദ് വ്യക്തിയെ ആരും നിര്‍ബന്ധിച്ചുമില്ല. താങ്കള്‍ ഇപ്പൊ താങ്കളുടെ വിചാരം പങ്കുവെച്ചത് പോലെ, മഹാ നടനും തോന്നി, ചോദിച്ചു.

   പിന്നെ, മെഴുക് തിരി -- നിലവിളക്ക് ! ഹാ കഷ്ടം എന്നല്ലാതെ മറുപടി അര്‍ഹിക്കുന്നില്ല.

   Delete
  5. ഈ ചിത്രത്തില്‍ നിലവിളക്ക് കൊളുത്തുന്നത്,
   ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് ആണ്. എന്‍റെ എളിയ അറിവില്‍ അദ്ദേഹം ഇസ്ലാം മത വിശ്വാസി ആയിരുന്നു.

   കുട്ടികളുടെ ബ്ലാക്ക്‌ ബോര്‍ഡ്, പച്ച ബോര്‍ഡ് ആക്കാനുള്ള ഭരണപരിഷ്കാരം നടത്തിയ മഹാന് ഇദ്ദേഹത്തെ അറിയാമോ ആവോ ? RUBBish !!

   Delete
  6. ഫക്രുദ്ധീൻ അലി ചെയ്യുന്നതൊക്കെ പിന്തുടരുക എന്നതല്ല ഇസ്ലാമിക നിയമം.

   പിന്നെ മെഴുക്‌ തിരി - ഉൽഘാടന നിലവിളക്ക്‌ ബന്ധം നിങ്ങൾക്ക്‌ തന്നെ വിശദീകരിച്ചു തരാൻ കഴില്ല എങ്കിൽ നിങ്ങളുടെ ഉരുളാനുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ഞാൻ ചോദ്യം ചെയ്യില്ല. !

   ഈ പോസ്റ്റിലെ വിഷയം ബ്ലാക്ക് ബോഡോ പച്ച ബോഡോ അല്ല എന്ന് മനസ്സിലാക്കുമല്ലോ !

   Delete
  7. ഇന്ത്യ പോലൊരു മതേതര രാജത്ത് നിലവിളക്ക് വിവാദം പോലൊരു വിവാദം ഉണ്ടാക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ ജിഹാദ്...! സഹനത്തിന്റെ ജിജാദ്.., സംയമനത്തിന്റെ ജിഹാദ്..!

   Delete
  8. നിലവിളക്ക് കത്തിക്കുക എന്നത് ഒരു ആചാരമാണെന്നാണ് എന്റെ വിശ്വാസം..........കാരണം എല്ലാ ദിവസവും കൃത്യം 6 മണിക്ക് നിലവിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്ന നിരവധി ഹൈന്ദവ സുഹൃത്തുക്കള്‍ എനിക്കുണ്ട്..........അത് ഹൈന്ദവ ആചാരം തന്നെയാണ്..........അല്ലെന്ന് ആരും തര്‍ക്കിക്കേണ്ടതില്ല......ഈ പോസ്റ്റില്‍ സൂചിപ്പിക്കുന്നതുപോലെ അവരവര്‍ക്ക് അവരവരുടെ മതം അനുശാസിക്കുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലേ.......അതവര്‍ ചെയ്യട്ടെ നമ്മള്‍ എന്തിന് ബേജാറാകണം.......

   Delete
  9. നിലവിളക്ക് ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗം ആണെന്ന് എനിക്ക് തോനുന്നില്ല. അങ്ങനെയെങ്ങിൽ സൂര്യൻ ഹിന്ദു വിന്റെയും ചന്ദ്രൻ മുസ്ലിമിന്റെയും നക്ഷത്രങ്ങൾ ക്രിസ്യാനിയുടെയും ആകില്ലേ? ( ജൈന മതക്കാരും ,ബുധമതകാരും മറ്റു മതക്കാരും ദയവായ് ഉൽക്കകൾ കൊണ്ട് തൃപ്തരാകുക. :P ) . എന്തൊക്കെയായാലും ഒരാളുടെ വിശ്വാസത്തിൽ തല കടത്തുനത് നല്ല കാര്യം അല്ല , അയ്യാളുടെ വിശ്വാസം ആര്ക്കും ദ്രോഹം ആയി ബാധിക്കില്ലെങ്ങിൽ !

   Delete
  10. ഹ ഹ സൂജീത്തേ മോനേ ചിരിപ്പിക്കല്ലേ.............മോനേത് സ്‌കൂളീന്നാ പഠിച്ചേ...........കുട്ടാ എല്ലാം എല്ലാര്‍ക്കുമുള്ളതാണ്.........എന്നാല്‍ പ്രകൃതിയെ പേടിച്ചിട്ട് പണ്ടുള്ളവര്‍ സൂര്യനേയും ചന്ദ്രനേയും നക്ഷത്രത്തേയുമൊക്കെ ആരാധിക്കാന്‍ തുടങ്ങി..........ആരാധനാ അവിടെയാണ് പ്രശ്‌നം...........അതിനോടാണ് മതങ്ങള്‍ക്ക് പലവിധത്തിലുള്ള എതിര്‍പ്പുള്ളത് മനസ്സിലായാ............നീ ഈ പറഞ്ഞ ഒരുമയുണ്ടേ പിന്നെ ഭൂമി സ്വര്‍ഗ്ഗമല്ലേ....

   Delete
  11. ടെക്നിക്കൽ സ്കൂളിലാ ... പിന്നെ തങ്ങള് ഇപോ പറഞ്ഞ ഒരുമക്ക് വേണ്ടിയാണ് നമ്മൾ നില കൊള്ളേടത് . നമ്മുടെ മത സോഹര്തം തകര്ക്കാൻ ആരെയും അനുവധിക്കാതിരിക്കുക...അതിനു വേണ്ടി ശ്രമിക്കുക.( ഇതും schoolinu പഠിച്ചതാ..

   Delete
  12. ഞാൻ പതുക്കെ സ്കൂട്ട് ആകുകയാ... ഇത്തരം കാര്യങ്ങള്ക്ക് പണ്ടേ നമുക്ക് താല്പര്യം കുറവാ... ഏത് ഈ മതത്തിന്റെ...കാര്യത്തിലെ ....

   Delete
  13. അറിവ് പ്രകാശമാണ്.... വിളക്ക് ആ പ്രകാശത്തെ സൂചിപ്പിക്കുന്നു.. വിശ്വാസങ്ങള്‍ക്ക് ഇതൊന്നും കോട്ടം തട്ടിക്കുകയില്ല.. ഹരി ശ്രീ ഗണപതായെ നമ: എന്ന് എഴുതിപ്പിച്ചു കൊണ്ടാണ് ഞാന്‍ പഠനം തുടങ്ങിയത്.. ശാന്ത ടീച്ചര്‍ ആണ് ആദ്യാക്ഷരം കുറിച്ച് തന്നത്.. ഇതൊന്നും എന്റെ വിശ്വാസങ്ങളെയോ അറിവിനെയോ പ്രതികൂലമായി ബാധിച്ചതായി ഞാന്‍ കരുതുന്നില്ല...

   മാത്രവുമല്ല, ഒരു ബഹു സ്വര സമൂഹത്തില്‍ എല്ലാറ്റിനെയും ആദരിക്കാനുള്ള ഒരു മനസ്സാണ് നാം കാട്ടെണ്ടത്... അതാണ്‌ നമ്മളെ ഉന്നതര്‍ ആക്കുന്നത്... ഒരു ജൂതന്റെ ബോഡി കൊണ്ട് പോയപ്പോള്‍ ആദരസൂചകമായി പ്രവാചകന്‍ എഴുന്നേറ്റ് നിന്നെങ്കില്‍ അതിനു പിറകില്‍ മറ്റൊരു വിഭാഗത്തിന്റെ ആചാര അനുഷ്ടാനനങ്ങളില്‍ പങ്കാളിയാകുന്നു എന്നോ, മറ്റോ കരുതേണ്ടതില്ല...

   അന്യ മതസ്ഥര്‍ക്ക് മദീനത്തെ പള്ളി ആരാധനക്കായി തുറന്നു നല്‍കുമ്പോള്‍ പ്രവാചകന്‍ അവരുടെ ആരാധനയെ വില കുറച്ച് കാണുകയോ, അവരുടെ ആരാധനകളിലെ ശരി തെറ്റുകള്‍ തുറന്നു കാണിക്കാനോ തയ്യാറായിരുന്നില്ല.. മറിച്ചു മാനവികതയുടെ മറ്റൊരു മുഖമാണ് തുറന്നു കാട്ടിയത്... അതാണ്‌ ഇന്നും ആദരിക്കപ്പെടുന്നതും...

   ഒരു ദീപം കൊളുത്തുമ്പോള്‍ ഇടിഞ്ഞു പോകുന്നതല്ല വിശ്വാസം... ഒരുവന്റെ മനസ്സില്‍ എന്താണോ അതാണ്‌ അവന്റെ ആരാധന..

   ദീപം കൊളുത്തിയില്ലെങ്കില്‍ അവന്‍ എന്തോ വലിയ പാതകം ചെയ്തു എന്ന രീതിയില്‍ ചിത്രീകരിക്കപ്പെടുന്നതും ഞാന്‍ അന്ഗീകരിക്കുന്നില്ല.. അതിനാല്‍ തന്നെ പോസ്ടിനോട് യോചിക്കുന്നു... അവന്റെ സ്വാതന്ത്രിയത്തെ മാനിക്കുന്നതാണ് ബുദ്ധി.. ഇഷ്ടമുള്ളവര്‍ ദീപം തെളിക്കട്ടെ..

   എന്റെ വിശ്വാസങ്ങള്‍ക്കും എന്റെ ചിന്തകള്‍ക്കും ഒരു ദീപം പ്രകാശിക്കപ്പെടുന്നതിലൂടെ ഒന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല എന്ന് ഞാന്‍ കരുതുകയാണെങ്കില്‍ എനിക്കെത്ര ദീപവും തെളിയിക്കാം.. എന്തോ ചിലത് നഷ്ടപ്പെടുന്നു എന്ന് സങ്കടപ്പെടുന്നവര്‍ മാറി നില്‍ക്കട്ടെ.. അത്ര തന്നെ..

   Delete
  14. ..........പറയാതെ വയ്യ , എന്തിനീ വിവാദം ??
   മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ , മറ്റുള്ളവരുടെ ആചാരങ്ങളെ ഇകഴ്ത്താതെ തൻറെ വിശ്വാസ ഭാഗമായി വിളക്ക് കൊളുത്താതെ മാറി നിന്നതിന്റെ പേരിൽ വിമർശിക്കപ്പെട്ട അബ്ദുറബ്ബിനു ഐക്യദാർഡ്യം മുസ്ലിംകളില്‍ തന്നെ വിളക്ക് കത്തിക്കുന്നവരും ഉണ്ട് . കത്തിക്കാത്തവരും ഉണ്ട്..
   നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം , മന്ത്രിക്ക് അങ്ങേരുടെ വിശ്വാസം,,, ഓരോരുത്തർക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാൻ അവസരമുണ്ടല്ലോ ,,
   >മന്ത്രി ആയി പോയി എന്നത് കൊണ്ട് ഒരാൾക്ക് ഒരാളുടെ വിശ്വാസത്തിൽ നിന്ന് മാറി നില്ക്കണം എന്ന് പറയാൻഇവര്‍ ആരാണ് ? . ഇവിടെ അബ്ദുറബ് വിളക്കിനെതിരെ വല്ലതും പറഞ്ഞോ ? ഇല്ല .. വിളക്ക് കൊളുത്തുന്നവരെ കുറിച്ച് വല്ലതും മോശമായി പറഞ്ഞോ ? ഇല്ല . പിന്നെ എനിക്ക് കൊളുത്താൻ താൽപര്യം ഇല്ല എന്ന് പറഞ്ഞു .. അത് അയാളുടെ സ്വാതന്ത്ര്യം മാത്രം .. ഒരാള് ഹിന്ദുവും . മുസ്ലിമും ഒക്കെ ആകുന്നതു അയാളുടെ സ്വാതന്ത്ര്യം മാത്രമാണ് .. . എല്ലാവര്ക്കും അവരവരുടെ വിശ്വാസം വലുതാണ്‌ .. അത് പിന്തുടരുക .. അതിനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ട് ..........നട്ടുച്ചക്ക് നിലവിളക്കിനെക്കാൾ പ്രാകഷിക്കുന്ന സൂര്യന് താഴെ രാത്രിയിൽ പ്രകാശിക്കുന്ന വൈദ്യുത വിളക്കിനു താഴെ (കണ്ണുകാണാൻ വേണ്ടി അല്ലാതെ) നിലവിളക് കൊളുത്തുക ചൊവ്വാദോഷം
   നോക്കുക ഹോമം നടത്തുക ശകുനം നോക്കുകഎന്നിവഎല്ലാം
   ഒരു അന്ധവിശ്വാസത്തിന്റെ ഭാഗമായുള്ള
   ആചാരങ്ങൾ ആണ് അത് മുസ്ലിങ്ങൾക്ക് വിരോധിച്ച
   കാര്യങ്ങള് ആകുന്നു നൻമ്മയും
   തിന്മ്മയും അല്ലാഹുവിൽ നിന്നാണ്
   എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങൾ
   അതുകൊണ്ടാണ് ഒരു മുസ്ലിം കണ്ണ് കാണുവാൻ വേണ്ടി അല്ലാത്ത കാര്യത്തിനു നില വിളക്ക് കൊളുത്താത്തത്.

   വാല്‍കഷണം : ഹൈന്ദവര്‍ക്ക് ഗോ മാംസം തിന്നാൽ എന്താണ് പ്രശ്നം ?? അത് കഴിക്കുന്ന ഹിന്ദുക്കള്‍ നിരവതി ഇല്ലേ. അത് കഴിക്കാതിരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗം ആണെങ്കിൽ ഇതും അതുതന്നെ ആണെന്ന് മാത്രമാണ് തിരിയുന്നവര്ക്കുള്ള ലളിതമായ ഉത്തരം.
   .ഗുജറാത്തില്‍ നടന്ന ഒരു പ്രോഗ്രാമില്‍ മുസ്ലിം.പണ്ഡിതന്‍ മോഡിക്ക് തൊപ്പി ഇട്ടു കൊടുക്കാന്‍ ശ്രമിച്ചപോള്‍ മോഡി വിസമ്മതിക്കുന്ന വാര്‍ത്ത ലോകത്തിലെ എല്ലാ ചാനലില്‍ കണ്ടതാ

   Delete
  15. സുധീര്‍ കാക്ക നിങ്ങള്‍ ഹരീശ്രീ എഴുതിയതിലോ.......സുജാത ടീച്ചര്‍ പഠിച്ചതിലോ......പള്ളി അന്യമതസ്ഥര്‍ക്ക് ആരാധനയ്ക്ക് വിട്ടുകൊടുക്കുന്നതോ ഒന്നും ഇവിടെ ആരും ചര്‍ച്ച ചെയ്തില്ല.........ഇസ്്‌ലാം എന്നാല്‍ ഏക ദൈവ വിശ്വാസത്തിലൂന്നിയ മതമാണ്......അള്ളാഹു ഏകനാണൈന്നും അവന് പങ്കുകാരില്ലെന്നും അടിയുറച്ച വിശ്വാസമാണ് ഇസ്ല്ാം........അത് നിശ്ക്കര്‍ഷിക്കുന്ന ചില വ്യവസ്ഥകളുണ്ട്......അള്ളാഹുവില്‍ പങ്കുചേര്‍ക്കുന്ന എന്തും അത് ഇസ്്‌ലാം അനുവദിച്ചിട്ടില്ല.....വിശിശ്യാ പ്രവാചകന്‍..... ....അതുകൊണ്ട് വിളക്കു കത്തിക്കല്‍ ആരാധനയുടെ ഭാഗമാണെങ്കില്‍ അത് ഒരു മുസ്്‌ലിം ചെയ്യല്‍ ഷിര്‍ക്ക് തന്നെയാണ് സംശയമില്ല...........അല്ലാണ്ട് ജൂതന്റെ മയ്യിത്തിനെ ബഹുമാനിക്കലും അന്യനെ ആദരിക്കലും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല...........അതൊക്കെ പരസ്പര ബഹുമാനവും സ്‌നേഹവുമാണ്...........

   Delete
  16. നിങ്ങല്‍ ഒരാഴ്ച എങ്കില്‍ ഹിന്ദുക്കളുടെ ദൈവങ്ങളെ ആരാധിക്കിന്‍ അവര്‍ ഒരാഴ്ച നിങ്ങളുടെ അള്ളാനേയും ആരാധിക്കാം എന്ന പറഞ്ഞാല്‍ നിങ്ങള്‍ അനുസരിക്കുമോ???? എങ്കില്‍ ഇതും ശരിയാണ്........

   സുജിത്തേ മോനേ വാടാ അറിയാത്ത കാര്യങ്ങല്‍ നമ്മള്‍ ഇങ്ങനെയല്ലേ പഠിക്കണേ......നീ മതേതരനായി മാറി നിക്കല്ലേ

   Delete
  17. Adarsh Trivandrum
   25 October 2014
   നിലവിളക്കിന്റെ മഹത്വം;-
   1. നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
   ബ്രഹ്മാവിനെ
   2. നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
   വിഷ്ണു
   3. നിലവിളക്കിന്റെ മുകൾ ഭാഗം ഏത് ദേവനെ കുറിക്കുന്നു?
   ശിവനെ
   4. നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
   ലക്ഷ്മി
   5. നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
   സരസ്വതി
   6. നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
   പാർവ്വതി
   7. നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
   വിഷ്ണു
   8. നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
   ശിവൻ
   9. കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
   ദുഃഖങ്ങൾ ഇല്ലാതാകുന്നു
   10. പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
   കടബാധ്യത തീരും
   11. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
   സമ്പത്ത് വർദ്ധന
   12. തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാൻ പാടുണ്ടോ?
   ഇല്ല
   13. നിലവിളക്കിൽ ഇടുന്ന തിരിയിൽ ഏറ്റവും ശ്രേഷ്ഠം എന്ത്?
   പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി
   14. ചുവപ്പ് തിരിയിൽ നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
   വിവാഹ തടസ്സം നീങ്ങൽ
   15. മഞ്ഞ തിരിയിൽ നിലവിളക്ക് കത്തിച്ചാൽ ഉണ്ടാകുന്ന ഗുണം എന്ത്?
   മാനസ്സിക ദുഃഖനിവാരണം
   16. ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
   മഹാവ്യാധി
   17. രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
   ധനലാഭം
   18. മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
   അജ്ഞത
   19. നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
   ദാരിദ്രം
   20. അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
   ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം)

   Delete
  18. ശബരിമലക്ക് പോകുന്ന എത്രയോ
   മുസ്ലിം സുഹൃത്തുകൾ ഉണ്ട് ........പണ്ട് മുതലും ഇന്നും ചന്ദനകാവ് പള്ളിയിൽ പൈസ ഇടാതെ ഞാൻ ആ വഴിപോകില്ല .....ഇതെല്ലാം വിശ്വാസമല്ലേ.....Nishad Kpz

   Delete
  19. സുജിത് രാമചന്ദ്രൻ ആചാരി പ്രായത്തില്‍ കുറഞ്ഞെവന്‍ ആണെങ്കിലും അവന്‍ പറഞ്ഞത് ആണ് ശരി നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ വിളക്ക് കൊളുത്ത്തുകയോ കൊലത്താതെ ഇരിക്കുകയോ ചെയ്യട്ടെ അതൊന്നുംനമ്മെബാധിക്കുന്ന പ്രശനം അല്ല അയാളുടെ വിശ്വാസം അങ്ങനെ ആണെങ്കില്‍ അങ്ങനെ ആകട്ടെ .....

   Delete
  20. പലരും പറയുന്നു നിലവിളക് കൊളുത്തുന്നത് ഒരു മതത്തിന്‍റെയും ആചാരമല്ല എന്നൊക്കെ.അപ്പോള്‍ എനിക്കൊരു സംശയം ഒന്നിന്‍റെയും ആചാരമല്ലങ്കില്‍ പിന്നെ എന്തിനാണ് നിലവിളക്ക് കൊളുത്താത്തവന്‍റെ നെഞ്ചത്തോട്ട് എല്ലാവരും കയറുന്നത്

   Delete
  21. എന്നോട് ആണ് നിലവിളക്ക് കൊളുത്താന്‍ പറഞ്ഞത് എങ്കില്‍ ബിസ്മി ചൊല്ലിപടച്ചോനെ കാത്തോലനെ എന്ന്പറഞ്ഞോണ്ട് കത്തിക്കും അപ്പം എന്‍റെ വിശ്വാസംആയി അത്രെ ഉള്ളൂ

   Delete
  22. എന്റെ എളിയ അറിവനുസരിച്ച്, പടച്ചവന്റെ നോട്ടം ഒരുവന്റെ ഹൃദയത്തിലേക്കാണ്, അതായത് ഒരാളുടെ ഉദ്ദേശം എന്താണോ അതിനാണ് പ്രാധാന്യം. ഒരാൾ സ്വത്ത്‌ ദാനം നലികി എന്ന് കരുതി അയാൾ പടച്ചവന്റെ മുന്നിൽ മഹാനാകാൻ പോകുന്നില്ല, കാരണം അദ്ധേഹത്തിന്റെ ഉദ്ദേശം ചിലപ്പോൾ നാലാൾ തന്നെ ക്കുറിച്ച് നല്ലത് പറയട്ടെ എന്നതായിരിക്കും. മറിച്ചു അദ്ധേഹത്തിന്റെ ഉദ്ദേശം പടച്ചവന്റെ പ്രതിഭലവും ദാനം നല്കപ്പെട്ടയാളിന്റെ നൻമ്മയും ആണെങ്കിൽ നിശ്ചയം അവനു പ്രതിഭലം ഉറപ്പ്. അത് പോലെ തന്നെ ഇവിടെയും ഒരു വിളക്ക് തെളിയിക്കുന്നത് ഒരു പൊതു താല്പര്യത്തിലേക്കാണ് എന്ന് നമ്മുടെ മന്ത്രിയുടെ മനസ്സിൽ തോന്നിയാൽ അതിനർത്ഥം അത്രേയുള്ളൂ. അതിനു മനസ്സില്ലെങ്കിൽ പൊതുപ്രവർത്തനം നിർത്തി അദ്ദേഹം മതകാര്യം മാത്രം നോക്കട്ടെ..

   Delete
  23. പൊതുതാല്‍പര്യപ്രകാരം ഇസ്ലാമികമല്ലാത്തത് ചെയ്യാം എന്നോ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈ കടത്താം എന്നോ ഉണ്ടോ ?

   ഇന്ത്യന്‍ നിയമത്തില്‍ നിലവിളക്ക് കൊളുത്താന്‍ തയ്യാറാവാത്തവര്‍ മന്ത്രിയാകാനോ പൊതുപ്രവര്‍ത്തനം നടത്താനോ പാടില്ല എന്നുണ്ടോ ?

   Delete
  24. ithupoolaa beefintea kaariyam athu kazhikkunnavar kazhikkattea veandathavar kqzhikkanda Ammmeannu karuthattea.....

   Delete
  25. വെളിച്ചമാണ് അറിവ് അത് പകരാൻ കഴിയണം..

   Delete
  26. വിമല്‍ നായര്‍ ശബരിമലയില്‍ എല്ലാവര്‍ക്കും പോകാം അത് വിശ്വാസത്തിന്റെ പുറത്തായിരിക്കരുതെന്ന് മാത്രം........വിശ്വാസത്തിന്റെ മേല്‍ പോകുന്നുണ്ടെങ്കില്‍ അവന്‍ മുസ്്‌ലിം അല്ല സുഹൃത്തെ......പിന്നെ ചന്ദനക്കാവ് പള്ളിയില്‍ പൈസ ഇടുന്നെങ്കില്‍...........നേര്‍ച്ച നടത്തുന്നെങ്കില്‍ അതൊക്കെ അത് നടത്തുന്ന ബിസിനസുകാരെ സഹായിക്കാന്‍ മാത്രം ഇതൊന്നും വിശ്വാസത്തിന്റെ അടിസ്ഥാനമല്ല........ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടുന്ന കാലം കഴിഞ്ഞു എന്ന അഭിപ്രായക്കാരനാണ് ഞാന്‍.....

   Delete
 17. നില വിളക്ക് കത്തിക്കുക എന്നത് ഹിന്ദുമതത്തിലധിഷ്ടിതമായ ഒരു ആചാരം തന്നെയാണ്. അത് മറ്റുള്ളവർ ചെയ്യണമെന്ന് പറയുന്നത് ശരിയല്ല, അത് അയാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കിൽ.... പിന്നെ ആരെങ്കിലും ചെയ്യുന്നുവെങ്കിൽ അങ്ങിനെയും ആവട്ടെ ... ഓരോരുത്തരുടെയും വ്യക്തിപരമായ, വിശ്വാസപരമായ സ്വാതന്ത്ര്യത്തിൽ കൈ കടത്താതിരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണം

  ReplyDelete
 18. Ethoke prasangimuna ningalode oru chodyam kondoty nerchaku chamdanaludam enthinu vendi parayu

  ReplyDelete
  Replies
  1. കൊണ്ടോട്ടി നേര്‍ച്ച ഞാന്‍ ആചരിക്കാറില്ല. പോകാറും ഇല്ല. അത് ചെയ്യുന്നവരോട് ചോദിക്കൂ.

   Delete
  2. പി.കെ അബ്ദുറബ് എന്ന ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് വിദ്യാഭ്യാസ മന്ത്രി ആയിട്ടാണ് . വിളക്ക് കത്തിക്കൽ മന്ത്രി ആയിട്ടല്ല . വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അബ്ദുറബിനെ വിമര്ഷിക്കാനും അഭിനന്ദിക്കാനും അര്ഹതയുണ്ട്.

   നിലവിളക്ക് കത്തിക്കുക എന്നത് മന്ത്രി അബ്ദുറബിൻറെ ഭരണ ഘടനാ ഉത്തരവാദിത്തങ്ങളിൽ വരുന്നതല്ല .. ഒരു ജനാധിപത്യ മതേതര രാജ്യത്തെ വ്യക്തി എന്ന നിലയിൽ നിലവിളക്ക് കൊളുത്താനും കൊളുത്താതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാ വ്യക്തികളെയും പോലെ അബ്ദുറബ്ബിനും ഉണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ , മറ്റുള്ളവരുടെ ആചാരങ്ങളെ ഇകഴ്ത്താതെ തൻറെ വിശ്വാസ ഭാഗമായി വിളക്ക് കൊളുത്താതെ മാറി നിന്നതിന്റെ പേരിൽ വിമർശിക്കപ്പെട്ട അബ്ദുറബ്ബിനു ഐക്യദാർഡ്യം .

   കയ്യടി നേടാൻ വേണ്ടി ത്യജിക്കുന്നതല്ല . കല്ലേറ് കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും അതിൽ ഉറച്ചു നില്കുന്നതാണ് വിശ്വാസം.

   മമ്മൂട്ടി ഒരു നല്ല കലാകാരൻ ആണ് . ആ നിലയിൽ അദ്ദേഹത്തെ ഇഷ്ടവുമാണ്. സി.പി.എം പാർട്ടിയുടെ ഔദ്യോഗിക ചാനലിൻറെ ചെയർമാനായ മമ്മൂട്ടിയുടെ നാലാം കിട രാഷ്ട്രീയം അബ്ദുറബ്ബിനു നേരെ വേണ്ട .....

   Delete
 19. സാഹിത്യകാരാൻ സകറിയ പറഞ്ഞപോലെ ടെലിവിഷൻ വന്ന കാലംതൊട്ടാണ് ഈ നിലവിളക്ക് കത്തിച്ചു ഉദ്ഘാടനംവ്യാപകമായാത്.
  അതിന് മുമ്പ് നാട മുറിച്ചോ മറ്റോ ആയിരുന്നു ആ കർമം നടത്തിയിരുന്നത്.
  നിലവിളക്കുകൾ കത്തിക്കൽ ഹൈന്ദവ ആചാരങ്ങളിൽ ഒതുങ്ങികൂടിയിരുന്ന ചടങ്ങായിരുന്നു.
  ഇത് പൊതു വേദിയിലേക്ക് എഴുന്നള്ളിച് ച അന്നുമുതൽ വിവാദ വിഷയമായിട്ടുണ്ട്.
  വർഷങ്ങൾക്കു മുമ്പ് യേശുദാസ്‌ കുഞ്ഞാലികുട്ടിയെ വിമർശിച്ചതും ഈ നിലവിളക്ക് തന്നെ.

  ReplyDelete
 20. ഈ ഹൈന്ദവർക്കൊന്നും അവരുടെ മതത്തെ കുറിച്ച് ഒരു മമതയുമില്ല. അവനവന് അവനവന്റെ കാര്യം. ഹിന്ദു മദ്രസ്സയിൽ പഠിച്ചവർക്ക് വരെ നിലവിളക്ക് എന്ത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് പോലും അറിയില്ല. ഇങ്ങനെ സ്വന്തം മതവിശ്വാസം എന്താന്ന് പോലുമറിയാത്ത ഒരാളാണ് മയമുട്ടി സ്റ്റാർ.

  ReplyDelete
 21. അല്ല അപ്പോള്‍ ഇവടെ ആരെയും വിമര്‍ശിക്കാനും പാടില്ലേ ? !!

  ReplyDelete
  Replies
  1. വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞില്ല. എന്നാല്‍ വിമര്‍ശിക്കുന്നവരേയും വിമര്‍ശിക്കാം എന്ന കാര്യം മറക്കാതിരിക്കുക.

   Delete
  2. വിളക്ക് വെളിച്ചമാണ് തെളിച്ചമാണ്... അന്ധകാരം അറിവില്ലായ്മയും അറിവിനെ ഉണര്‍ത്തലാണ് ദീപം കൊണ്ട് ഉദ്ദേശിക്കുന്നത്. അതില്‍ .... മതം കുത്തിക്കേറ്റരുത് എന്ന അപേക്ഷയോടെ....

   Delete
  3. വെളിച്ചം മതി എങ്കില്‍ സി എഫ് എല്‍ കത്തിച്ച് ഉല്‍ഘാടിച്ചാല്‍ പോരേ.. ?

   Delete
  4. സി‌എഫ്‌എല്‍ ലും ഹോള്‍ഡറും വയറും... ബുദ്ധിമുട്ടാകില്ലേ കോയ. ഇനി അത് മതിയെങ്കില്‍ അങ്ങനെ ... അതിനും സ്വാതന്ത്ര്യം ഉണ്ടല്ലോ... നന്ദി അബ്സാര്‍ ജി .

   Delete
  5. എണ്ണ, നില വിളക്ക്, തിരി , തീപ്പെട്ടി...അതല്ലേ ബുദ്ധിമുട്ട് ! അതിനെക്കാളും എളുപ്പമല്ലേ സി എഫ് എല്‍ !

   Delete
  6. അതിലും എളുപ്പം ഒരു തീപ്പട്ടി എരിച്ചാല്‍ പോരേ ... അതുമതി

   Delete
  7. അതിലും എളുപ്പം സ്വിച്ച് ഒന്ന് ഞെക്കിയാല്‍ പോരേ :)

   Delete
  8. ഈ തീപ്പൊരി പോസ്റ്റ് തന്നെ മതി... ധാരാളം വെളിച്ചം കിട്ടി

   Delete
  9. അപ്പൊ ഇനി നിലവിളക്ക് വേണ്ടാ ല്ലേ ?

   Delete
 22. നിലവിളക്കും സാദാ മണ്ണണ്ണ വിളക്കും ഒന്നല്ല രണ്ടും പ്രകാശം പരത്താനാണ് ഉപയോഗിക്കുന്നതെങ്കില്‍ നിലവിളക്ക് മാത്രമാണ് എല്ലാ പൂജകര്മണങളിലും ഉപയോഗിക്കുന്നത് കരണ്ട് കട്ട് സമയത്ത് ആരും തന്നെ നിലവിളക്ക് കത്തിക്കാരുമില്ല കാരണം അതു ഹൈന്ദവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് മാത്രമല്ല അതില്ത്ത ന്നെ എണ്ണ വിളക്കും നൈവിളക്കുമുണ്ട് രണ്ടും ഒന്നിച്ചു കത്തിക്കാനും പാടില്ല എന്നും കാണാം, മാത്രമല്ല സ്ത്രീകള്‍ അവരുടെമെന്സേസ് സമയത്ത് ഇത് കത്തിക്കാന്‍ പാടില്ല എന്നും കാണാം,മണ്ണെണ്ണ വിലക്ക് കത്തിക്കാന്‍ തീണ്ടാരി പ്രശ്നവുമല്ല.നിലവിളക്ക് ഒരു തിരിയിലോ രണ്ടു തിരിയിലോ അല്ലെങ്കില്‍ അഞ്ചു തിരിയിലോ മാത്രെമേ ഉണ്ടാക്കാവൂ , മണ്ണെണ്ണ വിളക്കിനു എത്ര തിരിവേനെമെന്കിലും ഉപയോഗിക്കാം,നിലവിളക്ക് പൂജാമുറിയിലും മണ്ണണ്ണ വിളക്ക് വീടിന്റെ മാറ്റിടങളിലും സൂക്ഷിക്കുന്നു. മണ്ണെണ്ണ വിളക്കിനെ ആരും വണങി നിരുകയില്‍ തൊടാറില്ല എന്നാല്‍ നിലവിളക്കിനെ ഭക്തിപുരസ്സരം വണങി നിരുകയില്‍ കൈവെക്കുന്നത് ഹൈന്ദവആചാരവുമാണ് .താഴ്ന്ന ജാതിക്കാര്ക്ക്ല ചിലയിടങ്ങളില്‍ നിലവിളക്ക് കത്തിക്കാന്‍ അനുവദവുമില്ല.

  ReplyDelete
 23. ISLAM ആ പദത്തിന്റെ അർത്ഥമറിയോ
  തനിക്ക്‌, അതറിയണെങ്കിൽ ആദ്യം തന്റെ സൃഷ്ടാവ് ഏകനാണെന്നറിയണം ,
  അവനെ മാത്രം വണങ്ങാനുള്ള തിരിച്ചറിവുണ്ടാവണം .. അഭിഷേക്‌ ബച്ചൻ, ഷാരൂഖ് ഖാൻ ശ്രേണിയിലേക്ക് മക്കളെ
  കൈപിടിച്ചുയർത്താൻ വെമ്പൽ കൊള്ളുന്നതിനിടയിൽ അൽപ്പം സമയം
  അതിനു വിനിയോഗിക്കണം സാർ..
  യുവത്വം മുതൽ വാർദ്ധക്യത്തിലെത്തിയിട്ടും
  തിരക്കഥാ കൃത്തിന്റെയും , നിർമ്മാതാവിന്റെയും താളത്തിനനുസരിച്ച്‌ അർദ്ധനഗ്നകളായ തരുണികളോടൊപ്പം ആടിത്തിമർക്കുന്നവർക്ക് ഇതിനൊന്നും സമയം കാണില്ല ല്ലേ സാർ .... പട്ടുറുമാലിലെ മാപ്പിളപ്പാട്ടിൽ നിന്നും നിങ്ങൾ കേട്ട് പഠിച്ചതല്ല മമ്മുക്ക ഇസ്ലാം... കൊച്ചി ഇന്നും പഴയ കൊച്ചി തന്നെയായിരിക്കാം. പക്ഷേ നഗരജീവിതത്തിന്റെ നീരാളി വലയത്തിൽ
  നിങ്ങൾ കണ്ട് വെച്ചതല്ല മമ്മുക്കാ ഇസ്ലാം ,
  പാർട്ടി കേഡറിലെ റിസർവ്വേഷൻ കാറ്റഗറിയിൽ കാനേഷുമാരിയായി ഞെളിഞ്ഞിരിക്കുന്നവരിൽ നിന്നും നിങ്ങൾ പഠിച്ചതല്ല മമ്മുക്ക ഇസ്'ലാം! വേദഗ്രന്ഥങ്ങളിലും അച്ചടിത്താളുകളിലും തങ്കലിപികളാൽ ഉല്ലേഖനംചെയ്യപ്പെട്ടിട്ടുണ്ട്
  ഇസ്ലാം .. അതൊന്നു പഠിക്കണം സർ ...

  നിലവിളക്ക് കൊളുത്താത്തതിന്റെ പേരിൽ ഇന്നലെ നിങ്ങൾ ആക്ഷേപിച്ച്‌ വിട്ടില്ലേ, അബ്ദുറബ്ബിനെ ?
  പട്ടാപ്പകൽ സൂര്യപ്രകാശം വെളിച്ചം പരത്തുന്നു എന്നീരിക്കേ പിന്നെന്തിനാണ്‌ മമ്മുക്കാ അവിടെ ഒരു നിലവിളക്ക് , അഗ്നിയെ വന്ദിക്കുക അല്ലെങ്കിൽ വണങ്ങുക വഴി ആ പരിപാടിക്ക് ഐശ്വര്യം വന്നു ചേരുമെന്ന് വിശ്വസിക്കുക എന്നത് ഒരു മുസ്ലിമിന്‌ യോജിച്ചതേയല്ല , ഇസ്ലാം എന്ന മഹത്തായ മതത്തിന്റെ സോൾ ഏക ദൈവാരാധനയാണു .ഐശ്വര്യവും , പ്രതാപവും നൽകുന്നവൻ ഏകനാണെന്നു വിശ്വസിക്കുന്ന ഒരാൾ മറ്റൊരു ശക്തിക്ക് മുമ്പിലും വണങ്ങാനേ പാടില്ല. മമ്മുക്കാ അത് തിരിച്ചറിയാനുള്ള സെൻസുണ്ടാവണം, സെൻസിബിലിറ്റിയുണ്ടാവണം,
  സെൻസിറ്റിവിറ്റിയുണ്ടാവണം.

  ReplyDelete
  Replies
  1. അത് തകര്‍ത്തു പരപ്പനാടാ :)

   Delete
 24. കഥയറിയാതെ 'സംസ്ക്കാരം' സംസാരിക്കുന്നവരോട് ചിലത് പറയാനുണ്ട് വിളക്കിനോടും വെളിച്ചത്തോടും ഞങ്ങള്‍ക്ക് വിരോധമില്ല പൊതുവേദിയില്‍ എന്തിനാണ് നിലവിളക്ക് വെട്ടവും വെളിച്ചവും ലഭ്യമാക്കാനാണോ?
  അല്ലല്ലോ??
  ചടങ്ങുകള്‍ പൂജകൊണ്ട് ആരംഭിക്കണമെന്ന വിശ്വാസത്തിന്‍റെ ഭാഗമാണത് അഗ്നിയെ ആരാധിച്ചു പോന്ന ഭാരതീയ സംസ്ക്കാരത്തില്‍ നിന്നാണ് നിലവിളക്കിന്‍റെ ഉത്ഭവം സൃഷ്ടിയെ ആരാധിക്കുന്ന രീതിയോട് സമരസപ്പെടാന്‍ വിശ്വാസിക്ക് സാധ്യമല്ല ഇതില്‍ വര്‍ഗീയതയുടെ വിഷത്തുള്ളി കണ്ടെത്താന്‍ ശ്രമിക്കുന്നത് ഖേദകരമാണ്

  ReplyDelete
 25. Is Allah told you people to do Smuggling of Gold through Karipur Airport. 99.9% is of your own religion - what you have to say abt this .

  ReplyDelete
  Replies
  1. അത് ചെയ്യുന്നവരോട് ചോദിക്കൂ. ഞാന്‍ ചെയ്യുന്നില്ല !

   Delete
 26. ന്റെ മാഷേ, ഈ നിലവിളി ക്ഷമിക്കണം നിലവിളക്ക് ഹിന്ദുമതാചാരപ്രകാരമുള്ള ആചാരം ഒക്കെ ആവാൻ അതിന്റേതായ ആചാര നിയമങ്ങൾ ഉണ്ട്. ഉൽഘാടനത്തിനൊക്കെ അഗ്നിസാക്ഷി എന്നർഥത്തിൽ എടുക്കുന്നതിനേക്കാൾ സംരംഭം എന്നും കത്തി നിൽക്കട്ടെ എന്ന പ്രതീകാത്മക ചിന്തയാണ് വിവക്ഷ എന്നാണ് തോന്നീട്ടുള്ളത്., അല്ലെങ്കിൽ തന്നെ അങ്ങനെ ഒരു ചിന്തയാണ് കത്തിക്കുന്നവന്റെ മനസിൽ എങ്കിൽ അത് അനിസ്ലാമികമാവുന്നതെങ്ങനെ.. ഇന്നമൽ അഹ്മാലു ബിന്നിയ്യാത്ത് എങ്കിൽ എന്തിനീ വിവാദമഴ??

  ReplyDelete
  Replies
  1. എങ്കില്‍ കത്തിക്കാത്തതെന്തിനു വിവാദ മഴ ?

   Delete
  2. രണ്ടിനെയും ആണ് പറഞ്ഞത്, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, പിന്നെ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുമ്പോൾ ആ സമയം കൂട്ടത്തിനു വേണ്ടിയെങ്കിലും അവിടെ മാന്യത പാലിക്കാം, അല്ലെങ്കിൽ നിലവിളക്ക് കൊളുത്തൽ ചടങ്ങ് പാടില്ല ട്ടോ മ്മക്ക് ഹറാമാണെന്ന് മുൻപേ സംഘാടകരെ അറിയിക്കാം

   Delete
  3. ഇനി അങ്ങിനെ അറിയിച്ചില്ല എങ്കിലും ഒരാള്‍ക്ക് അത് ചെയ്യാതിരിക്കാം.

   Delete
  4. ആ അർഥത്തിൽ വിവാദത്തിനു തുടക്കം മന്ത്രി തന്നെയാണ്. മമ്മൂട്ടിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നാലും “റബ്ബേ അങ്ങനെ ഒക്കെ അല്ലേ മാഷേ മാന്യത“ എന്ന് ചോദിച്ചേനെ..

   Delete
  5. വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത് മാന്യതയാണു എന്ന് ഞാന്‍ കരുതുന്നില്ല.

   Delete
  6. എന്ത് പറഞ്ഞാലും വ്യക്തി സ്വാതന്ത്ര്യം>>>??? എന്ത് വ്യക്തി സ്വാതന്ത്ര്യം... അങ്ങേരുടെ കൈ അത് കൊണ്ട് പൊള്ളുകയൊന്നുമില്ല, വിവരമില്ലായ്മ കൊണ്ട് ഓരോന്നുണ്ടാക്കി വ്യക്തിസ്വാതന്ത്ര്യം പത്ര സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്ന രീതിയിൽ കുറെ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാമല്ലോ ഏത് റബ്ബിനും.. അത്രക്ക് ഇസ്ലാമിസ്റ്റാണെങ്കിൽ അങ്ങേർക്ക് കേരളത്തിൽ മന്ത്രിയായിരിക്കാനാവില്ല സുഹൃത്തേ...

   Delete
  7. ഹഹഹ... അയാള്‍ക്ക് കത്തിക്കാന്‍ ഇഷ്ടം ഇല്ലങ്കില്‍ കത്തിക്കാതിരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യം അല്ലാതെ മറ്റെന്താണ് ?

   Delete
  8. അയാൾ മന്ത്രിയാക്കുന്നത് എനിക്കിഷ്ടമല്ല, അപ്പോൾ അയാൾ ചെയ്യുന്നത് എന്റെ സ്വാതന്ത്ര്യം ഹനിക്കലാണോ ?? ഒരു മന്ത്രി ജനസേവകനാണ്, സേവകനെന്നാൽ ജനത്തെ സേവിക്കേണ്ടവൻ, പൊതുവേദികളിൽ ഇക്കിഷ്ടല്ലാന്ന് പറയേണ്ടവനല്ല, ഇഷ്ടമല്ലാത്ത പരിപാടി മാന്യമായി ഉപേക്ഷിക്കുക, അല്ലാതെ അവിടെ ചെന്ന് സദ്യയാണോ അത് ഞാൻ കഴിക്കില്ല, ഞങ്ങൾ ബിരിയാണിക്കാരാ ന്ന് പറയുന്നത് അല്പത്തമാണ്.

   Delete
  9. അയാള്‍ മന്ത്രി ആകുന്നത് ഭൂരിപക്ഷം വോട്ടുകളുടെ അടിസ്ഥാനത്തിലാണ്. ഒരാള്‍ മന്ത്രി ആയാല്‍ മറ്റു മത വിശ്വാസികളുടെ ആചാരം ഒക്കെ കൊണ്ട് നടക്കണം എന്ന ഒരു നിയമവും ഇല്ല.

   നിലവിളക്ക് കൊളുത്തുന്നത് ആണോ ജന സേവനം ?????

   ഒരാള്‍ സദ്യ ഇഷ്ടമാല്ലങ്കില്‍ എനിക്ക് വേണ്ടാ എന്ന് പറയുന്നതില്‍ എന്ത് തെറ്റ് ?? ഇഷ്ടമില്ലാത്തത് കഴിക്കണോ ? കൂട്ടുകാര്‍ മദ്യം കഴിക്കാന്‍ പറഞ്ഞാല്‍ അവരുടെ ഇഷ്ടം നോക്കി അതും കഴിക്കണോ ??!

   Delete
 27. വിളക്ക് , കത്തിക്കുന്നത് തന്റെ മത ബോധത്തിനും മത മൂല്യത്തിനും എതിരാണെങ്കിൽ ചെയ്യരുത് ! പക്ഷെ ചീഞ്ഞളിഞ്ഞ കോണ്ഗ്രസ്സിന്റെ കൂടെ നില്ക്കുന്നത് ഏതു മൂല്യത്തിന്റെ പേരിൽ ? മൂല്യം എല്ലാറ്റിലും വേണമെല്ലോ

  ReplyDelete
  Replies
  1. അത് വേറെ വിഷയം. അത് മൂപ്പരോട് ചോദിക്കുക. ഈ പോസ്റ്റിലെ വിഷയം നിലവിളക്ക് ആണ്. പോസ്റ്റിലെ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുക.

   Delete
  2. Moopparude vakkalathu alle ningal ,ningal paranjaalum mathi

   Delete
  3. ഒരു വിഷയത്തില്‍ എന്റെ അഭിപ്രായം പറയുന്നതും നിലപാട് വ്യക്തമാക്കുന്നതും വക്കാലത്ത് ഏറ്റെടുക്കല്‍ ആണ് എന്നാണു നിങ്ങള്‍ മനസ്സിലാക്കിയത് എങ്കില്‍ നിങ്ങള്‍ എന്താണ് വക്കാലത്ത് എന്നും അഭിപ്രായം എന്നും ആദ്യം പോയി പഠിച്ച് വരുക.

   Delete
 28. നാട്ടികയിൽ ശാരദചേച്ചി, സുബ്രതോ കപ്പിലെ ഗോളി സുജിത്ത്, etc... അങ്ങനെ ധാരാളം അമുസ്'ലിം സഹോദരങ്ങൾക്ക് ലീഗ് നിർമ്മിച്ചു നൽകിയ ബൈത്തുറഹ്'മ കൈതപ്രം ദാമോദരൻ നമ്പൂതിരി, അമ്പല മേൽശാന്തിമാർ, etc ദീപം തെളിയിച്ച് കൊണ്ട് തന്നെയാണു നിർവ്വഹിച്ചത്. അവരെ അവരുടെ വിശ്വാസത്തിനു വിട്ട്കൊടുക്കുകയും ചെയ്തു. ലീഗ് നേതാക്കൾ ദീപം തെളിയിച്ചില്ല; പകരം ഐശ്വര്യപൂർണ്ണമായ ജീവിതത്തിനു വേണ്ടി പാണക്കാട് തങ്ങൾ അളളാഹുവോട് പ്രാർത്ഥന നടത്തി, അവിടെ കൂടി നിന്നവർ 'ആമീൻ' പറഞ്ഞു, അപ്പൊ അമുസ്'ലിംകളായ സഹോദരങ്ങളെ ആമീൻ പറയാൻ ആരും പ്രേരിപ്പിച്ചതുമില്ല. ഇതാണു ഞങ്ങളുടെ വിശ്വാസവും മതേതരത്വവും.
  ഇനിയും ഞങ്ങളുടെ വിശ്വാസവും മതേതരത്വവും തിരിയാത്തവരുണ്ടെങ്കിൽ അവരുടെ അസുഖം ഞങ്ങൾക്കറിയാം. ആ രോഗം ഒന്നുകിൽ ഇസ്'ലാമിക വിരോധം/ അല്ലെങ്കിൽ താൻ പറയുന്നതെന്തെന്ന് തനിക്ക് പോലും അറിയാത്ത യുക്തിവാദി / അതുമല്ലെങ്കിൽ അന്ധമായ ലീഗ് വിരോധി തീട്ടങ്ങൾ.

  ഇവിടെ വിളക്കോ തീയോ അല്ല ഇസ്'ലാമിക വിരുദ്ധം; മറിച്ച് ഒരു കാര്യത്തിനു 'തീ'യിനെ സാക്ഷിയാക്കലാണു ഇസ്'ലാമിക വിരുദ്ധം. സാക്ഷിയാക്കാനർഹൻ അളളാഹു മാത്രം.
  ഇസ്'ലാമിലെ ഏറ്റവും വലിയ പാപം "ശിർക്ക്" ആകുന്നു. അളളാഹുവല്ലാത്ത മറ്റൊന്നിനെയും ആരാധിക്കാനോ അളളാഹുവിനു പകരം മറ്റെന്തിനെയെങ്കിലും പങ്ക് ചേർക്കലോ സാക്ഷിയാക്കലോ പാടില്ല തന്നെ.
  "'ശിർക്ക് ചെയ്യാതിരിക്കലാണു മുസ്'ലിം എന്നതിന്റെ മുഖ്യ ഘടകം, അതിനു താഴെയാണു മറ്റേത് ഇസ്'ലാമിക കർമ്മവും അനുഷ്ഠാനവും; ഏത് തിന്മയും"'.

  ReplyDelete
 29. നിലവിളക്ക് കൊളുത്തുന്നത് ഒരു വിശ്വാസ്വത്തിന്റെ പേരിൽ അല്ലാലോ അത് വിശ്വാസവുമായി കൂട്ടിച്ചേർക്കുബോൾ ആണ് പ്രശ്നം, ഇത് നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗം ആണ് പിന്നെ ചേരമാൻ ജുമമസ്ജിദിലും പിന്നെ കുറച്ചു ജാറങ്ങളിലും നിലവിളക്ക് കൊളുത്താറുണ്ടലോ അതൊന്നും ഒരിക്കലും ഒരു മതാചാരം follow ചെയ്യാൻ വേണ്ടി അല്ലാലോ....പിന്നെ എന്റെ കമ്പനിയിൽ മിക്കവാറും functions ഉത്ഘാടനം ചെയുക UAE Nations ആയിരിക്കും അവര്ക്ക് ഒന്നും വിളക്ക് കൊളുത്തുന്നത് ഒരു പ്രശ്നമായി പറഞ്ഞിട്ടില്ലാ..പിന്നെ നമ്മൾ എല്ലാത്തിനേയും മതത്തിന്റെ ചട്ടക്കൂടിൽ കാണുമ്പോൾ ആണ് പ്രശ്നം....കുറച്ചു കൂടി Brod ആയി ചിന്തിച്ചാൽ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളൂ ഇതു...നിലവിളക്ക് കൊളുത്തിയത് കൊണ്ട് ഒരിക്കലും ഒരു മുസ്ലിം മത വിശ്വാസി അത് ഇല്ലാതാകുന്നില്ല.....പിന്നെ ഞാൻ മന്സിലക്കിയടത്തോളം ഖുറാനിൽ ആദ്യ പ്രാധാന്യം കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിനാണ്....അത് കഴിഞ്ഞേ വരും എന്തു....അപ്പോൾ പിന്നെ വിളക്ക് കൊളുതന്നത് ഒരു രാജ്യത്തിൻറെ സംസകാര്തിൻന്റെ ഭാഗം ആണെങ്കിൽ പിന്നെ അതിനു ഒരു തെറ്റും ഇല്ലാ എന്നാണ്......!!.

  ReplyDelete
  Replies
  1. നിലവിളക്ക് കത്തിക്കുന്നത് മതേതരാത്തിന്റെ ഭാഗം ആണ് എന്നും, നിലവിളക്ക് കത്തിച്ചാലേ ഉല്‍ഘാടനം ആവൂ എന്നും ഭരണഘടനയില്‍ ഉണ്ടോ ?

   Delete
 30. Mammootinte yella abasavum anuvadikkan pattumo.cenemayile kayyadiyalla aadmeeya jeevidham......

  ReplyDelete
 31. അഗ്‌നി അറിവാണ്‌ അതില്‍ ലയിക്കുന്നതല്ലാം ശുന്ധവും. വെളിച്ചം ഇല്ലാതെ ഒരു സത്‌പ്രവർത്തിയും സാധ്യമല്ല ....അതാണ്‌ നല്ല കാര്യങ്ങള്‍ക്ക്‌ വിളക്ക്‌ കൊളുത്തുന്നത്‌ കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌ അല്ലാതെ അഗ്‌നി ദേവനെ പ്രീതി പെടുത്തല്‍ അല്ല ....തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക........plssss

  ReplyDelete
  Replies
  1. വെളിച്ചത്തിനു ആണെങ്കിൽ സി എഫ്‌ എൽ കത്തിച്ചാൽ പോരേ ?

   Delete
  2. Kashttam ....vivaram ellaymma oru alankaram aakkaruthe .....

   Delete
  3. വിളക്ക് കത്തിക്കുനത് ഒരു ആരാധനയാണ് എന്ന് സമ്മധിക്കാൻ എന്താണിത്ര മടി.പ്രകാശത്തിനാനെങ്കിൽ നല്ല 100 വോൾട്ട് ബൾബ്‌ പോരെ

   Delete
  4. Maheshinum ath badhakamanu....! Agni arivanenna Maheshinte kaazhchappadine ethirkunnilla. Aayikoloo. Pakshe arivu agniyanennu kaavyathmakamayi kettitund. Mattullavaril adichelppikkano? Vazhangathavare aakshepikkano?

   Delete
  5. Mahesh Kannan thangal paranjathu thangalude viswasam. Athu nadappilaakkan thangalkku avakashamund. Ennu vechu mattullavarum athu paalikkanamennu parayunnathu maryadhayallallo.
   Athu cheyyukayo cheyyaathirikkukayo cheyyunnthinu mattullavarkkum svakaashamundennu njan unarthikkunnu

   Delete
  6. ഒരു വിദ്യാഭ്യാസ മന്ത്രി മതമൗലിക വാദത്തിന്റെ ഉത്തമ ഉദാഹരണം ആകുന്നതാണു വിഷയം.വിളക്ക് കത്തിച്ചാൽ താൻ നരകത്തിൽ പോകും എന്ന് കരുതുന്നവന്റെ വിദ്യാഭ്യാസ നിലവാരം എന്താണു.ഇയാൾ ഒരു സെകുലർ സ്റ്റേറ്റിലെ മന്ത്രിയാണു അല്ലാതെ മുക്രി അല്ല

   വിഡ്ഢിത്തം പറയരുത് ഇസ്ലാം മതത്തിൽ നിലവിളക്ക് ഹെറാം ആക്കിയ ഒന്നൊന്നും അല്ല . മതെതരത്ത മുഖം കാണിക്കാൻ വിവരക്കേടിനു താളം പിടിക്കരുത് .
   മമ്പുറം മഖാമിലും, കേരളത്തിൻറ്റെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി പള്ളിയിലും അബ്ദു റബ്ബിനേക്കാൾ നീളമുളള നിലവിളക്കുകൾ ഉണ്ട് അവിടെയുളള പണ്ടിതൻമാർക്ക് വിവരമില്ലാത്തത്
   കൊണ്ടാണൊ ഇത്..?

   കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിയും കൊളുത്താവുന്ന വിളക്ക് എങ്ങിനെയാണ് വിദ്യയെ പ്രധിനിധാനം ചെയ്യുന്ന ഒരാൾക്ക്‌ അയിത്തം ആവുക ..?
   സത്യം പറയുന്നവനെ എതിര്ക്കലാണോ ഈ വിശ്വാസം ....? നിലവിളക്ക് ഹെറാം എങ്കിൽ തീ എന്ന സംഭവമേ നിങ്ങൾ തൊടാൻ പാടില്ല . അഗ്നിദേവൻ മുതൽ പ്രകൃതിലെ സകലതിനും ദൈവീകത കാണുന്ന ഭൂരിപക്ഷം ജീവിക്കുന്ന ഇവിടെ ജീവിക്കുന്നവരല്ലേ നമ്മള്‍ . അബ്ദുറബ്ബ് ചെയ്യുന്നതെല്ലാം ഇസ്ലാമികമാണോ.....?
   എന്നിട്ട് വലിയ സത്യവിശ്വാസി ചമയുന്നു. മാങ്ങാത്തൊലി ..... അന്ധവിശ്വാസവും വർഗ്ഗീയ ചിന്തയും മാറ്റി വെച്ച് ചിന്തിക്കാൻ
   ആവശ്യപ്പെടുകയാണ് വേണ്ടത് .

   ചേരമാൻ ജുമാ മസ്ജിദ് നിലവിളക്ക് കൂടെ കണ്ടു വിലയിരുത്തൂ ..

   Delete
  7. അയാളുടെ വിശ്വാസം അതാണ്‌ എങ്കില്‍ അത് പാലിക്കാന്‍ പാടില്ല എന്ന് പറയുന്നതാണോ മതേതരത്വം ??

   ഷാജിയും കുഞ്ഞാലിക്കുട്ടിയും ചെയ്യുന്നത് നോക്കിയല്ല ഒന്ന് ഇസ്ലാമികമാണോ അല്ലയോ എന്ന് തീരുമാനിക്കുക.

   ഏതെങ്കിലും പള്ളിയില്‍ ഒരു പള്ളിയില്‍ വിളക്ക് ഉണ്ടെങ്കില്‍ അത് എല്ലാവരും കത്തിക്കണം എന്ന് പറയുന്നതാണോ വ്യക്തിസ്വാതന്ത്ര്യം ?

   നിലവിളക്ക് കത്തിക്കണം എന്ന് പറയുന്നതാണോ സത്യം പറയല്‍ ?

   Delete
  8. Anand (not Anonymous) again... after some time, he ( and all ML ministers) will stop talking Malayalam because it is full of Sanskrit-influenced words. Speak only Arabic. After all, that his "personal freedom", no? I would have really appreciated it if the same "personal freedom" was provided to any minority community member in Islamic societies. One has to follow obsolete set of rules made by some sheep herds and warring factions some 1400 years ago. Hey, can I eat during Ramzan in SA. I am desperately hungry? No?? Why? There goes all your personal freedom crap.

   Delete
  9. അത് എന്ത് വേണം എന്ന് അവര്‍ തീരുമാനിക്കട്ടെ !! അങ്ങേക്ക് അതില്‍ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ പോയി ചികിത്സിക്കുക !!

   ഇസ്ലാം രാജ്യങ്ങളില്‍ അങ്ങേക്ക് ഇപ്പൊ ഉള്ളത് ഒന്നും പോരെങ്കില്‍ അങ്ങ് അവിടെ പോകേണ്ടാ !! ഇങ്ങടെ നാടായ ഇവിടെ നിന്നോളൂ !! അതില്‍ വല്ല പ്രശ്നവും ഉണ്ടോ ??

   1400 കൊല്ലം മുമ്പ് ഉള്ള നിയമം ഇങ്ങള്‍ക്ക് വാന്ടെങ്കില്‍ ഇങ്ങള്‍ ഫോളോവണ്ട.. ആരെങ്കിലും ഇങ്ങളെ നിര്‍ബന്ധിച്ചോ ?? വാണ്ടോര് ഫോളോവട്ടെ. അങ്ങനെ ആളുകള്‍ ഫോളോ ചെയ്യുന്നതില്‍ ഇങ്ങള്‍ക്ക് എന്തിനാ കഴപ്പ് ??

   ഇങ്ങള്‍ക്ക് റംസാനില്‍ സൌദീല്‍ ഭക്ഷണം കിട്ടില്ലെങ്കില്‍ ഇങ്ങള്‍ സൌദീക്ക് പോണ്ടാ. ഇങ്ങള്‍ ചെല്ലാത്തോണ്ട് ഉണ്ടാവുന്ന നഷ്ടം സൌദി സഹിക്കട്ടെ !! അല്ല പിന്നെ !! വിട്ടു കൊടുക്കരുത് !! "റംസാനില്‍ ഭക്ഷണം തരൂലങ്കില്‍ മ്മള്‍ വരൂലാ രാഷാവേ" എന്ന് സൌദി രാജാവ് വിളിക്കുമ്പോ അങ്ങ് പറഞ്ഞേക്കണം ട്ടാ !!
   അങ്ങനെ പറയാനുള്ള വ്യക്തി സ്വാതന്ത്ര്യം ഇങ്ങക്ക് ഉണ്ട് ട്ടാ !! അത് തിരിച്ചറിയാനും ഉപയോഗിക്കാനും മറക്കരുത് ട്ടാ അനോണിജി സോറി ആനന്ദ്ജീ !!

   Delete
  10. I will not waste any more energy typing in Malayalam to waste it on speaking to idiots like you. It is unfortunate that Internet gives you a free platform to dish out crap. So, for every thing what you say is only the One Viewpoint sand if anybody offers a valid or an opposing point iof view, you degenerate that into your gutter level sense of humour ( No wonder a barbaric cult is thriving in the name of religion, with people like it has a very fertile ground). I regret that I reverted to you. Now go and revel in your stupidity, 72 hooris are waiting! Anand

   Delete
  11. നിങ്ങള്‍ എനര്‍ജി വേസ്റ്റ് ആക്കണോ അതോ പെട്ടിയില്‍ പൂട്ടി വെക്കണോ എന്നതൊക്കെ മഹാ ബുദ്ധിമാനായ നിങ്ങളുടെ സ്വാതന്ത്ര്യം. നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യുക !!

   നിങ്ങള്‍ക്ക് ഇഷ്ടം ഉള്ളത് മാത്രം പറയാനുള്ള വേദിയാക്കി ഇന്റര്‍നെറ്റിനെ മാറ്റണം എന്നതാണോ അങ്ങയുടെ ബുദ്ധിപരമായ അഭിപ്രായം ??

   നിങ്ങളുടെ കമന്റുകള്‍ അര്‍ഹിക്കുന്ന നിലവാരത്തിലുള്ള മറുപടി അല്ലേ നിങ്ങള്‍ക്ക് ലഭിക്കൂ ??
   നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് നിങ്ങളുടെ കയ്യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനല്ലല്ലോ ഞാന്‍ എനിക്ക് പറയാനുള്ളത് പറയുന്നത് !!

   വ്യക്തമായി ഒന്നും പറയാനില്ലാതെ, ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാതെ ഇസ്ലാമിനെ കളിയാക്കുക എന്ന ഉദ്ദേശ്യത്തില്‍ മാത്രം സംസാരിക്കുന്നതാണോ നിങ്ങളുടെ മഹത്തായ ആധുനിക സംസ്കാരം ???

   ഞാന്‍ എന്ത് പറയണം എങ്ങിനെ പറയണം എന്ത് ചെയ്യണം എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം. നിങ്ങളുടെ മഹത്തായ ബുദ്ധി തുറന്നു കാണിക്കപ്പെട്ടത് കൊണ്ടാണല്ലോ ഉത്തരം ഇല്ലാതെ ഉരുണ്ട് അവസാനം ഇസ്ലാം വിരോധം വിളമ്പി ആശ്വാസം കണ്ടെത്തേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടായത് എന്ന് തിരിച്ചറിയുന്നുണ്ടല്ലോ അല്ലേ ?

   എന്നെ ആര് കാത്ത് നില്‍ക്കുന്നു / നില്‍ക്കുന്നില്ല എന്നതിനെ കുറിച്ചൊന്നും ചിന്തിച്ച് അങ്ങ് തല പുണ്ണാക്കേണ്ട. അങ്ങയുടെ ആനന്ദം എന്റെ കാര്യം ചിന്തിച്ച് കളയേണ്ടതല്ല ട്ടോ !!

   Delete
 32. ഓരോരുത്തര്‍ക്കും ഇഷ്ടത്തിനനുസരിച്ച് മതം തിരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്രിയം മതേതര രാജ്യമായ ഇന്ത്യയിലുണ്ട് ... അത് കൊണ്ട് തന്റെ വിശ്വാസത്തില്‍ നിന്ന് കൊണ്ട് തന്നെ ഇവിടെ ആര്‍ക്കും മന്ത്രിയുമാകാം പ്രധാന മന്ത്രിയുമാകാം..തന്റെ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ ഒരുത്തന്റെയും ഒശാനം ആവശ്യമില്ല

  ReplyDelete
 33. നിലവിളക്കുകൾ

  കേരളത്തിലെ ക്ഷേത്രങ്ങളിൽ ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു.

  അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട് ലോഹമിശ്രിതമായ ഓടുകൊണ്ട് നിർമിച്ച നിലവിളക്കാണ് പൂജാകർമങ്ങൾക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. പ്രഭാതത്തിൽ ബ്രഹ്മ മുഹൂർത്തത്തിലും വൈകിട്ട് വിഷ്ണുഹൂർത്തമായ ഗോധൂളിമുഹൂർത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം.

  വിളക്കിലെ തിരികൾ തെളിക്കുന്നതിനും പ്രത്യേക ചിട്ടകൾ കല്പിക്കപ്പെട്ടിരുന്നു. പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ തെളിക്കാം. അമർത്യർ, പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ. കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തിൽ വേണം ദീപപൂജ ചെയ്യേണ്ടത്. വിളക്കുകത്തിക്കലിന്റെ പ്രദക്ഷിണം പൂർത്തിയാക്കരുതെന്നും നിയമമുണ്ട്.

  തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് സങ്കല്പം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രികകർമങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗലപ്രശ്നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.

  ReplyDelete
 34. വെറും ഒരു സ്വിച്ച് അമർത്തിയാൽ ആലക്തിക പ്രഭ ചൊരിയുന്ന വൈദ്യുത വിളക്കുകൾ ഉള്ള ഇക്കാലത്ത് എന്തിനാണ് ഈ നിലവിളക്കും കൽവിളക്കും ഒക്കെ .

  ഒരു വിളക്ക് നെയ്‌ കെട്ടി എഴുന്നെള്ളിച്ചു ദൈവിക പരിവേഷം ചാർത്തി ceremonial ആയി കൊളുതുന്നതിൽ ആര്ക്കും പരാതി ഇല്ല . പക്ഷേ മറ്റുള്ളവരെ അതിനു നിര്ബന്ധിക്കുന്നത് കാലത്തിനു പിന്തിരിഞ്ഞു നടക്കൽ ആണ് .
  മമ്മൂട്ടി ആരാണ അന്ധവിശ്വാസതിന്റെയ് ബ്രാൻഡ്‌ അംബാസിഡർ റോ ?

  ReplyDelete
 35. 'നിലവിളക്ക് കൊളുത്തുക" എന്നത് അഗ്നിയെ ആരാധിക്കുന്നതിന്റെ ഭാഗമാണ്. ഏക ദൈവ വിശ്വാസത്തിൽ അടിയുറച്ചു നില്ക്കുന്ന ഒരു മുസ്‌ലിമിന് അത് ചെയ്യാൻ കഴിയില്ല. ( വിവാദമുണ്ടാക്കുക വഴി മമ്മൂട്ടിക്കുണ്ടായ നേട്ടം അങ്ങേരുടെ കോപ്രായം കാണാൻ നാല് സംഘി ടിക്കറ്റുകൽ കൂടുമെന്നതാണ്. സംഘികളുടെ ലൈക്‌ കിട്ടാൻ കാത്തിരിക്കുന്നവർക്കും പോസ്റ്റുകളും കമെന്റുകളുമായി വന്നു അത് നേടിയെടുക്കാം സുവർണ്ണ അവസരമായി. ഇതിലൂടെ അബ്ദു റബ്ബ് നേടിയത് തന്റെ സൃഷ്ടാവിൽ നിന്നാവും. )

  ReplyDelete
 36. എന്തായാലും ബീഫ് ബിരിയാണി തിന്നു ഉത്ഖാടനം ചെയ്യുന്ന സംവിധാനം നമ്മുടെ നാട്ടില്‍ ഇല്ലാത്തത് നന്നായി.. അല്ലെങ്കില്‍ കാണായിരുന്നു പലരുടെയും മതേതരത്വത്തിന്‍റെ തനി കൊണം..

  ReplyDelete
 37. 1) എന്ത് കൊണ്ടാണ് നിലവിളക്ക് കത്തിച് ഉത്ഘാടനം ചെയ്യുന്നത്?
  2) എന്ത് കൊണ്ടാണ് പുതുതായി ഓടുന്ന ksrtc ബസ് നാരങ്ങയിൽ കൂടെ കയറ്റി ഉത്ഘാടനം ചെയ്യുകയോ തേങ്ങ ഉടക്കുകയോ ചെയ്യുന്നത്?
  3) എന്ത് കൊണ്ടാണ് ഗവന്മെന്റ് പുതിയ കെട്ടിടങ്ങൾ പണിയുന്നതിനു മുൻപ് ഭൂമി പൂജ ചെയ്യുന്നത്?
  4) എന്തിനാണ് പുതിയ സിനിമകൾ ചെയ്യുന്നതിന് മുൻപ് പൂജ?

  അപ്പൊ വർഷങ്ങൾ ആയി ഒരു വിഭാഗം ചെയ്ത് വരുന്നത് എല്ലാരും ഏറ്റെടുക്കണം എന്നാണോ? എല്ലാർക്കും ഇല്ലേ വിശ്വാസ സ്വാതന്ദ്രം.ഒരു കൂടരുടെ ശെരി മറ്റൊരു കൂടർക്ക് തെറ്റാണ് എന്നിട്ടും ആരും തടയുന്നും ഇല്ല.ചെയ്യണം എന്നാ വാശി ഫാസിസം ആണ്
  ഞാൻ ചോദ്യം ആയി ഉന്നയിച്ചതല്ല.ഇന്നോളം ഗവന്മെന്റ് ഇങ്ങനെ ആചരിചിട്ടും ഒരു മുസ്ലിമും ഒരു ക്രിസ്ത്യാനിയും പരാതി പെട്ടില്ല.എന്നാൽ ചിലർ അനുകൂലിച്ചു ചിലർ വിട്ടു നിന്ന് അത് കൊണ്ട് സമൂഹത്തിൽ ശ്രദ്ധ വരാൻ ബോധപൂർവം നടക്കുന്ന കാടികൂടലുകല്ക്ക് മുഖം കൊടുക്കേണ്ടതില്ല.ചെയ്യുന്നവർ ചെയ്യട്ടെ ഇഷ്ടമില്ലാത്തവർ ചെയ്യാതിരിക്കട്ടെ പക്ഷെ ചെയ്യണം എന്നാ നിർബന്ധ ബുദ്ധി ഫാസിസം ആണ്.

  ReplyDelete
 38. ////'നിലവിളക്ക് കൊളുത്തുക" എന്നത് അഗ്നിയെ ആരാധിക്കുന്നതിന്റെ ഭാഗമാണ്./// അപ്പോള്‍ സ്വിച്ച് ഓണ്‍ ചെയ്ത് ബള്‍ബ് കത്തിക്കുന്നത് ആരാധനയുടെ ഭാഗമാണോ ? //// വിളക്ക് കത്തിക്കുന്നവര്‍ കത്തിക്കട്ടെ... വിശ്വാസത്തിനു എതിരാണ്എന്നതിനാല്‍ ഒരാള്‍ക് കത്തിക്കാന്‍ താല്പര്യമില്ലെങ്കില്‍ അയാളുടെ ആ സ്വാതന്ത്ര്യത്തെയും അന്ഗീകരിക്കുക.. അതാണ്‌ മതേതര സംസ്കാരം... അലാതെ ഭൂരിപക്ഷത്തിന്റെ വിശ്വാസ ആചാരങ്ങളെ അടിചെല്പിക്കല്‍ അല്ല.//// ആരാധനയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ സ്കൂളുകളിലും മറ്റും കൂടുതല്‍ സമയം ഒഴിവ് നല്‍കുന്നതെന്തിനാണ്. എന്തിനാണ് അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ? എന്തിനാണ് നോമ്പ് കാലങ്ങളില്‍ പല സ്കൂളുകളും 3 മണിക്ക് വിടുന്നത് ? എന്തിനാണ് മറ്റുള്ളവരുടെയും പഠനത്തെ ബാധിക്കുന്ന തരത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. ? അപ്പോള്‍ ഇതൊക്കെ അംഗീകരിക്കാന്‍ മറ്റു മതസ്ഥര്‍ തയ്യാറാവുന്നതല്ലേ മതേതരത്വം ? ഹൈന്ദവ സംസ്ക്കാരം ബഹുദൈവ വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന എന്നതിനെ ഞാന്‍ തിരുത്തിക്കുറിക്കട്ടെ. ഹൈന്ദവ സംസ്ക്കാരവും ഏക ദൈവത്തെക്കുറിച്ചാണ് പറയുന്നത്. അപ്പോള്‍ അടുത്ത ചോദ്യം വരും, അപ്പോ കൃഷ്ണനും രാമനും ശിവനും ഒക്കെ വേറെ വേറെ ദൈവങ്ങളല്ലേന്ന്. അല്ല എന്നാണ് എന്‍റെ മറുപടി. കാരണം ഓരോരുത്തരും ഓരോ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരേ ഒരു ശക്തിയുടെ ഭാഗമാണ്. അല്ലാതെ വെവ്വേറെ ദൈവങ്ങളല്ല. സ്വര്‍ണ്ണം ഉപയോഗിച്ച് നമുക്ക് മാല, വള , കമ്മല്‍ എന്നിങ്ങനെ പലവിധ രൂപത്തിലുള്ള ആഭരണങ്ങളും ഉണ്ടാക്കാം. രൂപം പലതാണെങ്കിലും ഓരോ ആഭരണവും "സ്വര്‍ണ്ണം" എന്ന അസ്ഥിത്വത്തെ ഇല്ലാതാക്കുന്നില്ല. സമാനമായി വിളക്ക് കൊളുത്തുക എന്നത് ആരാധനയുടെ മാത്രം ഭാഗമാണ് എന്ന പ്രചാരണം തെറ്റാണ്.

  ReplyDelete
  Replies
  1. വെള്ളിയാഴ്ച കുറച്ച് സമയം ഒഴിവ് നല്‍കുന്നല്ലേ ഉള്ളൂ ?? അല്ലാതെ എല്ലാരും പള്ളിയില്‍ പോയി നമസ്ക്കരിക്കണം എന്ന് പറയുന്നുണ്ടോ ??
   പുസ്തകവും മറ്റും പൂജവേക്കാനും ഈ ഒഴിവ് മറ്റു മതസ്ഥര്‍ക്കും ലഭിക്കുന്നില്ലേ ?
   ഞങ്ങളുടെ നാട്ടില്‍ അമ്പലത്തിലേ ഉത്സവത്തിന്റെ അന്ന് ഉച്ചക്ക് ശേഷം സ്കൂളിന് അവധി നല്കാറുണ്ട്. ഇത് പാടില്ല എന്ന് വല്ലവരും പറഞ്ഞുവോ ??

   അതുപോലെ എല്ലാവരും പോയി റംസാന്‍ മാസത്തില്‍ നോമ്പ് എടുത്തോ എന്ന് വല്ലവരും നിങ്ങളോട് പറഞ്ഞുവോ ??

   നിലവിളക്ക് വിഷയത്തിലും ആരും നിലവിളക്ക് കത്തിക്കരുത് എന്ന് പറഞ്ഞോ ? താല്പര്യം ഉള്ളവര്‍ ചെയ്യട്ടെ. അല്ലാത്തവര്‍ ചെയ്യാതിരിക്കട്ടെ !!

   നിങ്ങള്‍ ഏക ദൈവമായോ വെവ്വേറെ ദൈവമായോ നിങ്ങളുടെ ഇഷ്ടംപോലെ ആരാധിച്ചോളൂ. വേണ്ടാ എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞുവോ ? എന്നാല്‍ ആ വാദങ്ങള്‍ ഒക്കെ വെച്ച് എല്ലാവരും നിലവിളക്ക് കത്തിക്കണം എന്ന് പറയാന്‍ എന്തര്‍ഹതയാണ് നിങ്ങള്‍ക്കുള്ളത് ??

   Delete
 39. അഗ്നി വായു സൂര്യചന്ദ്ര സസ്യമ്രഗാതികള്‍ എല്ലാം മനുഷ്യന്റെ ആവസ്യങ്ങള്‍ക്ക് വേണ്ടി ദൈവം ശ്ര്ഷ്ട്ടിചിട്ടുള്ളവയാണ്, അവയെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയെന്നല്ലാതെ അവയെ ആരാധിക്കാനും തൊഴുകാനോന്നും യഥാര്‍ത്ഥ മുസ്ലിമിനെ കിട്ടില്ല,

  ReplyDelete
 40. അബ്ദുൽ റജബ് വിളക്ക് കത്തിക്കാൻ വിസ്സമമതിച്ച ഒറ്റ കാരണം അത് ഹിന്ദു വിന്റെ ആണ് എന്നുള്ള്ളത് കൊണ്ടാണ് സ്വഭാവികമായും ഹിന്ദു വിന്റെ വിളക്ക് പോലും ഇത്ര വെറുപ്പോടെ കാണുന്ന ഒരാള് ഹിന്ദു മത സമൂഹം അടങ്ങുന്ന ഒരു സംസ്ഥാനത്ത് മന്ത്രി ആയാൽ എത്രത്തോളം നിഷ്പക്ഷപരമായി പ്രവര്തികാൻ കഴിയും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു ......പക്ഷപതപരമയെ അയാള്ക് പ്രവ്ര്തിക്കാൻ കഴിയു ..അബ്ദുൽ റജബ് എന്നാ വ്യക്തിയിൽ നിന്ന് അബ്ദുൽ റജബ് എന്നാ മന്ത്രിയിലേക്ക് എത്തുമ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത് " ആ കാഫിരിനു ഒരു ആനുകൂല്യവും കൊടുക്കരുത് ഒനും ഓന്റെ അല്ക്കാരും വിളക്കും കൊണ്ട് വന്നോളും എന്നാവും മന്ത്രിയുടെ പിറുപിറുപ്പ്‌ """"

  ഇവിടെ വിളക്കിനെ ആരാധിക്കാൻ പറഞ്ഞിട്ടില്ല ബിസ്മിയും കൂട്ടി കത്തിക്കനെ പറഞ്ഞുള്ളൂ ചുരുക്കം പറഞ്ഞ ബീഫ് നിരോധിക്കാൻ പറഞ്ഞ മോധിയും നമ്മുടെ അബ്ദുൽ റജബ് ഒക്കെ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് .....ഇവരൊക്കെ ഒരു ജന സമൂഹത്തെ ബാരിക്കെണ്ടാവ്ർ അല്ല ....

  ReplyDelete
  Replies
  1. നാട്ടിലെ മന്ത്രിയുടെ പേര് പോലും കൃത്യമായി അറിയില്ലേ ? അബ്ദുല്‍ റജബ് അല്ല. അബ്ദുറബ്ബ് !!

   മന്ത്രി ആയാല്‍ നിലവിളക്ക് കത്തിക്കണം എന്ന് ഭരണഘടനയില്‍ ഉണ്ടോ ?

   ബിസ്മി കൂട്ടി കത്തിക്കണോ അതോ തീരെ കത്തിക്കാതിരിക്കണോ എന്നതൊക്കെ ഒരാളുടെ ഇഷ്ടമല്ലേ ? ഇക്കണക്കിനു പോയാല്‍ ബിസ്മി ചൊല്ലി മദ്യം കഴിച്ചാല്‍ അത് തെറ്റാവില്ല എന്ന വാദവുമായി നിങ്ങള്‍ വരുമല്ലോ !!

   ജനസമൂഹത്തെ ഭരിക്കേണ്ടത് ആരെന്നു തീരുമാനിക്കുന്നത് ജനസമൂഹമാണ്. ആ അംഗീകാരം കിട്ടിയിട്ട് തന്നെയാണല്ലോ അദ്ദേഹം മന്ത്രി ആയത് അല്ലേ ?

   Delete
 41. വിശ്വാസ കാരണങ്ങളാല്‍ നിലവിളക്ക്‌ കൊളുത്താന്‍ വിസ്സമതിച്ച പി കെ അബ്ദുറബ്ബിനെ മമ്മൂട്ടി ഉപദേശിച്ചത്രേ. ഇത്തരം ചിന്തകള്‍ ഒക്കെ മാറ്റണം എന്ന്‌. താനിതൊക്കെ ചെയ്യാറുണ്ട്‌ എന്നും.
  നിലവിളക്ക്‌ മതാചാരമല്ലത്രേ. പിന്നെന്താണ്‌
  നിലവിളക്ക്‌ കേരളത്തിലെ ഹിന്ദു വീടുകളിലെ മതചാരത്തിന്റെ ചിന്‌ഹമല്ലേ?
  ക്ഷേത്രങ്ങളില്‍?
  ഉത്സവങ്ങളില്‍?

  "നിലവിളക്കിന്റെ രൂപം, അതിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രഹ്മാവും ശിവനും വിഷ്‌ണു എന്നീ ദൈവങ്ങള്‍ കുടിയിരിക്കുന്നു
  അഗ്നിയെ വെളിച്ചമായല്ല ദേവനായാണ്‌ കാണുന്നത്‌.നല്ല കാര്യങ്ങളില്‍ അഗ്നി സാക്ഷിയാവണമെന്നാണ്‌ വിശ്വാസം. അതിലെ തിരിയുടെ എണ്ണത്തില്‍ പോലും കൃത്യമായ കണക്കുണ്ട്‌"(സുഹൃത്തില്‍ നിന്നുള്ള അറിവ്‌ ).

  അതെങ്ങനെ ഭരണകൂടത്തിന്റെ ഐശ്വര്യചിനഹമായി?
  മതേതര ചിന്‌ഹമായി?
  കേരളത്തില്‍ ഇതെങ്ങനെ ഭരണകൂടത്തിന്റെ ഐശ്വര്യചിന്‌ഹമായി മാറി എന്നതിന്‌ കുറച്ച്‌ ചരിത്രം ചികഞ്ഞാല്‍ മതിയല്ലോ
  പോട്ടെ, അബ്ദുറബ്ബ്‌ ആ പരിപാടിയില്‍ പങ്കെടുത്ത്‌ തനിക്ക്‌ വിശ്വാസ കാരണങ്ങളാല്‍ അത്‌ ചെയ്യാനാവില്ല എന്ന്‌ പറഞ്ഞത്‌ പോലും വിമര്‍ശിക്കപെടുന്നത്‌ എന്തുകൊണ്ടാണ്‌?.
  പൂജ നടത്തി എസ്‌കലേറ്ററും ട്രയിനും ഉദ്‌ഘാടനം നിര്‍വഹിക്കുന്നതും മതേതരം തന്നെ
  ഞാനത്‌ മതേതരമല്ല എന്നല്ല പറയുന്നത്‌
  ഇന്ത്യന്‍ മതേതരത്വം എന്ന്‌ പറഞ്ഞാല്‍ ഇതൊക്കെയാണ്‌ എന്നാണ്‌. പൂജയും ഓണവും നിലവിളക്കും എല്ലാ തന്നെയാണ്‌ മതേതരത്വം.
  സി പി എം നേതാവ്‌ പൂജ നടത്തി എസ്‌കലേറ്റര്‍ ഉദ്‌ഘാടനം ചെയ്‌താല്‍ അതിലൊരു പ്രശ്‌നവും ഇല്ലാതിരിക്കുകയും നിലവിളക്ക്‌ കൊളുത്തുന്ന പരിപാടിയില്‍ പങ്കെടുത്ത്‌ തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ നിലവിളക്ക്‌ കൊളുത്താനാവില്ല എന്ന്‌ പറഞ്ഞാല്‍ അത്‌ ഭീകര മതേതര വിരുദ്ധ അപരിഷ്‌കൃത ഏര്‍പാട്‌ ആവുകയും ചെയ്യുന്നത്‌ അതുകൊണ്ടാണ്‌.സിനിമാ പൂജകള്‍ മതേതരമല്ലേ. ആവും.
  അല്‍ ഫാത്തിഹ ഓതി ഉദ്‌ഘാടനം ചെയ്യാമോ ഒരു പരിപാടി?. എന്തിന്‌ പച്ചനിറം പോലും പ്രശ്‌നമല്ലേ?
  ഇതെല്ലാം തന്നെ മതേതരമാണ്‌.സവര്‍ണമതേതരത്വം. ഇനിയിപ്പോ യോഗയെ മാത്രം എതിര്‍ക്കുന്നത്‌ എന്തിന്‌
  മോദി ചെയ്‌താല്‍ മതം.കൊടിയേരി ചെയ്‌താല്‍ മതേതരത്വം , അത്രയല്ലേയുള്ളൂ?. യോഗയാണേലും പൂജയാണേലുംകലാപമാണേലും.
  ഇത്‌ കേവല വിശ്വാസത്തിന്റെ പ്രശ്‌നമല്ല,രാഷ്ട്രീയ പ്രശ്‌നമാണ്‌,രാഷ്ടീയമായ തിരിച്ചറിവോടെ ഈ സവര്‍ണമതേതരത്വത്തെ ചെറുക്കാതെ, പ്രിയപ്പെട്ട മന്ത്രീ താങ്കള്‍ക്ക്‌ രക്ഷയില്ല.
  അല്ലേല്‍ പിന്നെ കെടി ജലീലിനെ പോലയോ മമ്മൂട്ടിയെ പോലയോ ഇതിലങ്ങ്‌ ലയിച്ച്‌ ചേരണം.അപ്പോ പിന്നെ തല്‍ക്കാലത്തേക്ക്‌ പ്രശ്‌നമില്ല.

  ReplyDelete
 42. njan oru hindhu anu.yennaal njan churchil mezukuthiri kathikkum .mosquel coin edum,templelil vilakku kathikkum.njan oru samoohathil jeevikkumpol ethellaam njan cheyyanam,oru minister model avanam,,,,,,,,,,,,,,,

  ReplyDelete
  Replies
  1. നിങ്ങള്‍ ചെയ്തോളൂ. വേണ്ടാ എന്ന് പറഞ്ഞുവോ ? മന്ത്രിയും അങ്ങിനെ ചെയ്യണം എന്ന് ഭരണഘടനയില്‍ എവിടെയാണ് ഉള്ളത് ?

   Delete
 43. Cfl bulb eganaya agni ano makkale .arinjo koodenkil paranjo tharam athu namuke prakasame tharunnullo.arivillayma alle.

  ReplyDelete
  Replies
  1. Cfl bulb eganaya agni ano makkale .arinjo koodenkil paranjo tharam athu namuke prakasame tharunnullo.arivillayma alle.

   Delete
 44. nombinte peru paranju schoolile uchakanji niruthunnathine enthu parayum.....

  ReplyDelete
  Replies
  1. അങ്ങിനെ നോമ്പിന്റെ പേരില്‍ ഉച്ചക്കഞ്ഞി നിര്‍ത്തിയ സ്കൂളുകളുടെ വിലാസം കൃത്യമായി ഒന്ന് നല്‍കൂ.

   Delete
 45. ഒരു മുസ്ലിം കല്യാണവീട്‌... അവിടെ അതിഥിയായി ഒരു ബ്രാഹ്മണൻ എത്തി... അദ്ദേഹത്തെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. എന്നാൽ അദ്ദേഹം പറയുന്നു, ഞാൻ നോൺ വെജ്‌ കഴിക്കില്ല. അതെന്റെ വിശ്വാസമാണ്‌. ആ വീട്ടുകാർ സ്നേഹപൂർവം അദ്ദേഹത്തെ വെജിറ്റേറിയൻ ഊണു കഴിക്കാൻ ക്ഷണിക്കുകയും സന്തോഷപൂർവ്വം ആ ബ്രാഹ്മണൻ അത്‌ സ്വീകരിക്കുകയും ചെയുന്നു.

  പണിക്കുവേണ്ടി ഒരു കൃസ്ത്യൻ വീട്ടിൽ വരികയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ഒരു ആശാരി ഒരു ദിവസം പറയുന്നു, എനിക്ക്‌ ഭക്ഷണം വേണ്ട... ഞാൻ ശബരിമലക്ക്‌ പോകാൻ മാലയിട്ടിരിക്കുകയാണു.. ആ കൃസ്തൻ വീട്ടുകാർ ആ വാക്ക്‌ മാനിച്ച്‌ മറ്റുള്ളവർക്ക്‌ നൽകുന്ന ഭക്ഷണം പോലും ശ്രദ്ധിക്കുന്നു.

  ഇവിടെ രണ്ടു വ്യതസ്ത കാരണങ്ങൾ... പക്ഷെ രണ്ടിന്റെയും അടിസ്ഥാനം വിശ്വാസമാണു..

  ഇനി ഈ പറയുന്ന രണ്ടുപേരും കേരളത്തിൽ മന്ത്രിമാരായി എന്നിരിക്കട്ടെ... ഈ വിശ്വാസത്തിൽ നിന്ന് അവർ മാറുമോ? മാറണം എന്നു പറയാൻ മുസൽമാനും കൃസ്താനിക്കും അവകാശമുണ്ടോ?...ഇല്ല. കാരണം ഈ ഇന്ത്യാ രാജ്യത്ത്‌ അവനവന്റെ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച്‌ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്‌. മറ്റു മതസ്ഥർ തങ്ങളുടെ വിശ്വാസപ്രമാണം അനുസരിക്കാൻ ഒരു മതസ്തർക്കും നിർബന്ധിക്കാനാകില്ല. അതാണു വർഗ്ഗീയത. ഇവിടെ അബ്ദുറബ്‌ നിലവിളക്ക്‌ കൊളുത്തിയില്ല എന്നത്‌ തെറ്റല്ല, അത്‌ അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾക്ക്‌ എതിരായതുകൊണ്ടാണു. മറിച്ച്‌ താൻ പങ്കെടുക്കുന്ന വേദിയിൽ മറ്റാരും നിലവിളക്ക്‌ കൊളുത്താൻ പാടില്ല എന്നാണു പറഞ്ഞത്‌ എങ്കിൽ തീർച്ചയായും അദ്ദേഹം കുറ്റക്കാരനാണു.

  പിന്നെ മമ്മൂട്ടിയുടെ വിമർശ്ശം. അതിലും ചിലതുണ്ട്‌. സിനിമാഭിനയം നിഷിദ്ധമായി കാണുന്നവരാണു മുസ്ലിങ്ങളിൽ പലരും. എന്നു കരുതി മമ്മൂട്ടി അഭിനയിക്കരുത്‌ എന്ന് പറയാൻ അബ്ദുറബിനു അവകാശമുണ്ടോ?

  സിനിമാഭിനയം ഇസ്ലാമിൽ നിഷിദ്ധമാണോ എന്ന് ചോദിച്ചാൽ അബ്ദുറബ്‌ അതെ എന്നു പറഞ്ഞാൽ അത്‌ മമ്മൂട്ടി ചെവികൊള്ളണമെന്നുണ്ടോ?

  നിലവിളക്കു കൊളുത്താൻ ഒരു മുസ്ലിം വിസമ്മതിക്കുന്നതല്ല വർഗ്ഗീയത, മറിച്ച്‌ മറ്റുള്ളവരും അത്‌ ചെയരുത്‌ എന്ന് പറയുന്നതാണു... നാളെ ഒരു ഹിന്ദു സഹോദരനോട്‌ ' ബിസ്മി' ചൊല്ലി ഉദ്ഘാടനം ചെയാൻ പറഞ്ഞാൽ അത്‌ അംഗീകരിക്കണോ?

  " എനിക്ക്‌ എന്റെ മതം. നിനക്ക്‌ നിന്റെ മതം"..എന്നാണു ഖുറാൻ തന്നെ പറയുന്നത്‌.

  ReplyDelete
 46. വിളക്ക് കത്തിക്കുന്നവര്‍ കത്തിക്കട്ടെ... വിശ്വാസത്തിനു എതിരാണ്എന്നതിനാല്‍ ഒരാള്‍ക് കത്തിക്കാന്‍ താല്പര്യമില്ലെങ്കില്‍ അയാളുടെ ആ സ്വാതന്ത്ര്യത്തെയും അന്ഗീകരിക്കുക.. അതാണ്‌ മതേതര സംസ്കാരം... അലാതെ ഭൂരിപക്ഷത്തിന്റെ വിശ്വാസ ആചാരങ്ങളെ അടിചെല്പിക്കല്‍ അല്ല.... സംഘ പരിവാര്‍ ഫാസിസത്തിന്റെ ഈ കാലത്ത്കാവിവിഷം അറിയാതെയാണെങ്കിലും അകത്തു കടന്നവര്‍, "നാനാത്വത്തില്‍ ഏകത്വം" എന്ന. അടിസ്ഥാന ഭാരതീയ കാഴ്ചപ്പാടിലേക്ക് തിരിച്ചു വരേണ്ടിയിക്കുന്നു... ... ജയ് ഹിന്ദ്‌..

  ReplyDelete
 47. ഒരു വ്യെക്തിയോ മത വാദിയോ ഒക്കെ ആയിരുന്നെങ്കിൽ ശെരി ഞങ്ങൾ സഹിക്കാം ഇതിപ്പോൾ എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാൻ പ്രെതിജ്ങ ചെയ്ത ഒരു മന്ത്രി ......ഈ മന്ത്രി പുംഗവൻ കേരളത്തിന്റെ മൊത്തം മന്ത്രി ആണന്നു അല്ലെ വെപ്പ് ?? അല്ലാതെ നിലവിളക്ക് കൊളുത്താത്ത ഒരു വിഭാഗം മത ഭ്രാന്തന്മ്മാരുടെ മാത്രം മന്ത്രി അല്ലല്ലോ , അഥവാ ആണെങ്ങിൽ തന്നെ ബെഹു ഭൂരിപക്ഷം ആൾക്കാരും ചെയ്യുന്ന ഇ ചടങ്ങ് ചെയ്തേ പറ്റു .. അല്ലെങ്കിൽ അങ്ങ് പള്ളിൽ പോയി പറഞ്ഞാൽ മതി ..റോഡിൽ ഇറങ്ങി കേരളത്തിൻറെ മന്ത്രി ആയി നടക്കാൻ ഈ ചെങ്ങാതിയെ അനുവദിക്കരുത് ... മഹാനായ അബ്ദുൽ കലാം അവര്കൾക്കും മഹാ നടൻ മമ്മൂട്ടിയ്ക്കും ഒന്ന് ഇല്ലാത്ത എന്താ ഈ മന്തുളിക്ക് ഉള്ളത് , ഇവനെ ഒക്കെ ഏല്പിച്ചിരിക്കുന്ന വകുപ്പോ വിദ്യാഭ്യാസം ,, കുട്ടികൾ പോലും മുടിഞ്ഞു പോകും , എന്റെ റബ്ബേ ആ മഹത്തായ നാമത്തിനു പോലും കളങ്കം വരുത്തുമല്ലോ ഈ സങ്കുചിത ചിന്താഗതിക്കാരൻ (ആരാലും കലങ്കിതം ആക്കാൻ കഴിയില്ല എന്നറിയാം എങ്കിലും ) , കഷ്ടം അല്ലാതെന്തു പറയാൻ .....

  ReplyDelete
  Replies
  1. മോഡി അണ്ണനെ ഒരു പൊതുപരിപാടിയിൽ വിളിച്ചിരുത്തി കേരളത്തിലെ ദേശീയ ഭക്ഷണമായ ബീഫ് ബിരിയാണിയും വച്ച് കൊടുത്താൽ പ്രധാന മന്ത്രി ആയിപ്പോയി എന്നതുകൊണ്ട് തിന്നോളണം എന്ന് പറയുന്നത് എത്രത്തോളം വിഡിത്തമാണോ അതേ പോലെതന്നെ വിഡിത്തമാണ് അബ്ദുറബ്ബ് ഒരു പൊതുപ്രവർത്തകൻ ആയി എന്നത്കൊണ്ട് മാത്രം എന്ത് പറഞ്ഞാലും തലകുമ്പിട്ട് ചെയ്തുകൊള്ളണം എന്ന് പറയുന്നതും... മോഡി അണ്ണൻ പണ്ട് മുസ്ലീം തൊപ്പി നിരസിച്ചപ്പോൾ ഇടിയാത്ത മതെതരത്വമാണ് പലർക്കും ഇപ്പോൾ ഇടിഞ്ഞ് വീഴുന്നത്..

   Delete
 48. അബ്സാർ ഭായ്, താങ്കളുടെ വീക്ഷണം തീർച്ചയായും ശരിയാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം വിശ്വാസം പാലിക്കുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷേ, കൂട്ടായ്മയുടെ ഭാഗമായി മറ്റ് ആചാരങ്ങൾ പാലിക്കാൻ താൽപര്യമുള്ളവർ പോലും സ്വന്തം മതത്തിൽ നിന്ന് ഉയരാവുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത്, അത് ചെയ്യാതിരിക്കുന്നുണ്ട്. മമ്മൂട്ടി വിളക്ക് കൊളുത്തുമ്പോൾ ഉള്ള പ്രതികരണം ആവില്ല അബ്ദുറബ്ബ് വിളക്ക് കൊളുത്തിയാൽ മത മേധാവികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അങ്ങനെ വരുമ്പോൾ അത് വ്യക്തി സ്വാതന്ത്ര്യം എന്ന തലത്തിൽ നിന്നും മാറുന്നു. അത് കൂടി ലേഖനത്തിൽ പരാമർശിക്കാമായിരുന്നു.

  ReplyDelete
  Replies
  1. മത മേധാവികളെ തൃപ്തിപ്പെടുത്തുക എന്നതോ അവരുടെ പ്രതികരണം ഭയക്കുക ചെയ്യുക എന്നതല്ല ഇസ്ലാമിന്റെ രീതി. ദൈവത്തെ തൃപ്തിപ്പെടുത്തുക എന്നതാണ്. അതുകൊണ്ട് തന്നെ മത മേധാവികളെ ഭയന്നാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നില്ല ഭായ്.

   Delete
 49. സ്വന്തം വിശ്വാസങ്ങള് മറ്റുള്ളവരിലേക്കു അടിച്ചേല്പിക്കാനുള്ള ഒരു ശ്രമം തന്നല്ലോ ഈ അബസ്വരവും!

  ReplyDelete
  Replies
  1. ഹഹഹ.... എന്റെ വിശ്വാസങ്ങള്‍ നിങ്ങള്‍ പിന്തുടരണം എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് ??

   നിങ്ങള്‍ പോത്തിറച്ചി തിന്നണം എന്നോ അഞ്ചു നേരം നമസ്ക്കരിക്കണം എന്നോ ഞാന്‍ പറഞ്ഞോ ?? നിങ്ങള്‍ നിലവിളക്ക് കത്തിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞോ ??

   മലയാളം വായിച്ചാല്‍ അര്‍ത്ഥം മനസ്സിലാകില്ലേ ?? കഷ്ടം !!

   Delete
 50. ഈ പോസ്റ്റിന്റെ ആദ്യം താങ്കൾ നൽകിയിരിക്കുന്ന വിളക്കിന്റെ ഇമേജ്; എന്ത് ഐശ്വര്യം ആണ് ആ ദീപം തെളിഞ്ഞു നില്ക്കുന്നത് കാണാൻ. എന്തിന് അത്തരം ഒരു ഇമേജ് കൊടുത്ത് ഈ പോസ്റ്റിന്റെ ഐശ്വര്യം കൂട്ടി? താങ്കള് കൊടുക്കേണ്ടിയിരുന്നത് കത്തിക്കാതെ തിരി ഇട്ടു വച്ചിരിക്കുന്ന ഒരു വിളക്ക് ആയിരുന്നില്ലേ? എന്തായാലും അബ്ദുരബിനു ഒരു അഭിനന്ദനം കൊടുക്കണം. കേരളത്തിൽ ഒട്ടുമിക്ക യുവാക്കളും എന്തിനാണ് നിലവിളക്ക് കത്തിക്കുന്നത് എന്ന് ഇപ്പോൾ മനസിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചു മുസ്ലീങ്ങൾ. നല്ല കാര്യം, അങ്ങനെ എങ്കിലും ചിലതൊക്കെ മനസിലാക്കിയിരിക്കട്ടെ.  ഇനി വിഷയത്തിലേക്ക് വരാം. ഹിന്ദുക്കൾ ആചാര പരമായി ചെയ്യുന്ന കാര്യം ആയതാണല്ലോ നിലവിളക്ക് പ്രതി ആയതു. നിലവിളക്ക് കത്തിക്കാതെ മാറി നില്ക്കുന്ന എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യം മാനിക്കുന്നു. പക്ഷെ നിലവിളക്കിനെ മാത്രമായി ഒഴിച്ചു നിര്ത്തരുത്. ഹിന്ദു ആചാരങ്ങളുടെ ഭാഗമായത് ഒന്നും മുസ്ലീങ്ങൾ അങ്ങീകരിക്കുക ഇല്ല എങ്കിൽ നിലവിളക്ക് മാത്രമല്ല അവർ നിത്യ ജീവിതത്തിൽ ആചാരത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന പലതും ഒഴിവാക്കേണ്ടി വരും.

  ഹിന്ദുക്കൾ ദൈവത്തിൽ വിശ്വസിക്കുന്നു അതുകൊണ്ട് മുസ്ലീങ്ങൾ വിശ്വസിക്കാൻ പാടില്ല. ഹിന്ദുക്കൾ പ്രസാദമായി പാലും പഴവും പായസവും മറ്റും കഴിക്കാറുണ്ട് അതുകൊണ്ട് മുസ്ലീങ്ങൾ ഇനി മുതൽ അതെല്ലാം ഒഴിവാക്കണം. ഹിന്ദുക്കൾ കൈ കൂപ്പി തൊഴുന്നു അതുകൊണ്ട് മുസ്ലീങ്ങൾ ജീവിതത്തിൽ ഒരിക്കലും കൈ കൂപ്പാൻ പാടില്ല. ഹിന്ദുക്കൾ മുങ്ങി കുളിച്ചു പ്രാര്തിക്കുന്നു അതുകൊണ്ട് മുസ്ലീങ്ങൾ ഒരിക്കലും മുങ്ങി കുളിക്കാൻ പാടില്ല. ഹിന്ദുക്കൾ മലയാളം ഉള്പ്പെടെ പല ഭാഷകളിൽ മന്ത്രങ്ങളും പ്രാര്തനകളും നടത്താറുണ്ട്‌ അതുകൊണ്ട് മുസ്ലീങ്ങൾ ആ ഭാഷകൾ എല്ലാം ഒഴിവാക്കണം. ഹിന്ദുക്കൾ ഒരു വേദമായ ആയുർവ്വേദം ഉപയോഗിക്കാറുണ്ട് അതുകൊണ്ട് മുസ്ലീങ്ങൾ ഇനി മുതൽ ആയുർവ്വേദം ഒഴിവാക്കണം. അതുപോലെ ആയിരക്കണക്കിന് കാര്യങ്ങൾ ആചാരങ്ങളുടെ ഭാഗമായി ഹിന്ദുക്കൾ ചെയ്യാറുണ്ട് അതെല്ലാം വിളക്ക് കൊളുത്താൻ മടി കാണിക്കുന്ന മുസ്ലീങ്ങൾ തങ്ങളുടെ ജീവിത രീതികളിൽ നിന്നും ഒഴിവാക്കി മാതൃക കാണിക്കണം. പ്ലിംഗ്!!!

  പിന്നെ താങ്കള് ചോദിച്ച പോലെ നിലവിളക്ക് കത്തിക്കണം എന്ന് നിയമം ഒന്നും ഇല്ല. പക്ഷെ നിയമം അല്ലല്ലോ അബ്ദുറബ് ചോദിച്ചത്? നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികം ആണ് എന്ന് മാത്രമല്ലേ? അപ്പോൾ അനിസ്ലാമികമാകുന്ന നിയമം ഉണ്ടാവണം. അത് എന്ത് നിയമാണ്? എവിടെയാണ് ആ നിയമം ഉള്ളത്? ഖുറാനിൽ എഴുതി വച്ചിട്ടുണ്ടോ വിളക്ക് കത്തിക്കരുത് എന്ന് ?

  ReplyDelete
  Replies
  1. ഹഹഹഹ.... പൊട്ടത്തരം പറയാതെ !!
   ഈ പോസ്റ്റില്‍ നിലവിളക്കിന്റെ ചിത്രം കൊടുത്തത് പോസ്റ്റിന്റെ ഐശ്വര്യം കൂടാനാണ് എന്ന് മോഴിയാനുള്ള വിവേകമേ അങ്ങേക്ക് ഉള്ളൂ അല്ലേ ? നിലവിളക്കുമായി ബന്ധപ്പെട്ട പോസ്റ്റില്‍ നിലവിളക്കിന്റെ അല്ലാതെ ഗ്യാസും കുറ്റിയുടെ പോട്ടം ആണോ കൊടുക്കേണ്ടത് ഹിന്ദു മോനേ ??

   നാട്ടിലുള്ള മുസ്ലിങ്ങള്‍ എല്ലാം നിലവിളക്ക് കത്തിക്കാന്‍ ക്യൂ നില്‍ക്കുകയാണ് എന്ന കാര്യം മ്മള്‍ അറിയാതെ പോയി ട്ടോ !! പറഞ്ഞു തന്നതിന് ഇത്തിരി സന്തോഷം. അതിന്റെ വകയില്‍ ഒരു പ്ലേറ്റ് ബീഫ് ബിരിയാണി തരട്ടേ ??

   മുസ്ലിം എന്ത് ഒഴിച്ച് നിര്‍ത്തണം എന്ത് ഒഴിച്ചു നിര്‍ത്തരുത് എന്നൊക്കെ മുസ്ലിമിന് അറിയാം. അത് മോന്‍ പഠിപ്പിക്കാന്‍ മെനക്കെടേണ്ടതില്ല ട്ടോ !! അതിനായി ഹിന്ദു മോന്‍ ബുദ്ധിമുട്ടേണ്ടതില്ല.


   നിയമം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ്ടോ നിലവിളക്ക് കത്തിക്കാത്തത് മതേതരത്വ വിരുദ്ധമാണ് എന്ന് പറഞ്ഞു മുക്രയിടുന്നത്. അയാള്‍ മതവിശ്വാസവുമായി ബന്ധപ്പെട്ടു കത്തിക്കാതിരുന്നാള്‍ ഹിന്ദു മോനും കൂട്ടര്‍ക്കും എന്തിനാണ് ചൊറിച്ചില്‍ ഇളകുന്നത് ??

   ഖുര്‍ആന്‍നില്‍ എന്തൊക്കെ എഴുതി വെച്ചിട്ടുണ്ട് വെച്ചിട്ടില്ല എന്നറിയാല്‍ ആദ്യം ഖുര്‍ആന്‍ ഒന്ന് വിശദമായി വായിച്ച് പഠിക്കുക. എന്നിട്ട് ഹദീസുകളും പഠിക്കുക. അപ്പൊ മനസ്സിലാവും എന്താണ് ഓരോ വിഷയത്തിലും ഉള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്ന്. അതൊന്നും മനസ്സിലാക്കാതെ തൊള്ളേ തോന്നിയത് കോതക്ക് പാട്ടായി പാടി നടന്നാല്‍ അതൊന്നും മനസ്സിലാവില്ല ഹിന്ദു മോനേ !

   ഒരാള്‍ക്ക് കത്തിക്കാന്‍ സൗകര്യം ഇല്ലാത്തത് കത്തിക്കാന്‍ പറയാന്‍ ഹിന്ദു മോന്‍ ആരാണ്ടാ ??

   Delete
 51. ഖുറാനിലെ ചില വരികൾ, അബ്ദുറബ് ഇതൊന്നും വായിച്ചിട്ടില്ലെങ്കിലും മമ്മൂട്ടി വായിച്ചു കാണാൻ സാധ്യത ഉണ്ട്.

  Chapter 27, Verse 7:
  മൂസാ തന്‍റെ കുടുംബത്തോട്‌ പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. അതിന്‍റെ അടുത്ത്‌ നിന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ വല്ല വിവരവും കൊണ്ട്‌ വരാം. അല്ലെങ്കില്‍ അതില്‍ നിന്ന്‌ ഒരു തീ നാളം കൊളുത്തി എടുത്ത്‌ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ട്‌ വരാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ.

  (പാവം മൂസക്ക് അത് കൊളുത്തരുത് എന്ന് പറഞ്ഞു കൊടുക്കാൻ അബ്ദുറബ് അടുത്ത് ഉണ്ടായില്ല.)

  Chapter 27, Verse 8:
  അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു.

  Chapter 21, Verse 69:
  നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന്‌ തണുപ്പും സമാധാനവുമായിരിക്കുക.

  Chapter 38, Verse 76:
  അവന്‍ ( ഇബ്ലീസ്‌ ) പറഞ്ഞു: ഞാന്‍ അവനെ ( മനുഷ്യനെ )ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു.

  ReplyDelete
  Replies
  1. ആരൊക്കെ എന്തൊക്കെ വായിച്ചു എന്ന് ജ്ഞ്യാനദൃഷ്ടി കൊണ്ട് കണ്ടെത്താനുള്ള ഹിന്ദു മോന്റെ കഴിവ് അപാരം തന്നെ !!

   മുകളില്‍ ഉള്ള വരികളില്‍ എവിടെയാണ്ടാ തീയ്യിനെ ആരാധിക്കണം, നിലവിളക്ക് കത്തിക്കണം, തീയ്യ് ദേവനാണ് എന്നൊക്കെ ഉള്ളത് ??

   മുകളിലത്തെ ഖുര്‍ആന്‍ വരികള്‍ അങ്ങ് ഉദ്ധരിച്ചല്ലോ !! അങ്ങ് അവ അംഗീകരിക്കുന്നുണ്ടല്ലോ അല്ലേ ??? അതേ ഖുര്‍ആനില്‍ മറ്റു ഇടങ്ങളില്‍ കാണാം ദൈവം ഏകനാണ് എന്ന്. അതും മോന്‍ അംഗീകരിക്കുമോ ??

   പിന്നെ ഇബ്ലീസ്‌ എന്ത് പറഞ്ഞു എന്നതല്ല മുസ്ലിങ്ങള്‍ വിശ്വസിക്കേണ്ടത്. അല്ലാഹു എന്ത് പറഞ്ഞു എന്നതാണ് എന്നെങ്കിലും ഹിന്ദു മോന്‍ മനസ്സിലാക്കുമല്ലോ !! അത്തരം അടിസ്ഥാന കാര്യങ്ങള്‍ പോലും മനസ്സിലാക്കാതെ ഗമണ്ടന്‍ പൂശണോ ഹിന്ദു മോനേ !!

   അന്യസ്ത്രീയെ സ്പര്‍ശിക്കാന്‍ പാടില്ല എന്നാണു ഇസ്ലാമിന്റെ അധ്യാപനം. മമ്മൂട്ടി അതും പഠിച്ചിട്ടുണ്ടാവും അല്ലേ ഹിന്ദു കുട്ടാ ??!

   Delete
 52. ഒരാൾക്ക് നില വിളക്ക് കത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പൂർണ സ്വാതന്ത്ര്യം(എന്ത് കാരണങ്ങൾ കൊണ്ടായാലും) ഉണ്ട് അത് കൊണ്ട് അത് കത്തിക്കതിരിക്കാലോ കത്തിക്കാലോ ഒരാളുടെ വ്യെക്തി സ്വാതന്ത്ര്യം ആണ് പക്ഷെ പൊതു ചടങ്ങുകളിൽ പോയി ഞെളിഞ്ഞു നിന്ന് മറ്റുള്ളവർ ഇത് ചെയ്യുബോൾ ഞാൻ ഇത് ചെയ്യില്ല എന്ന് പറഞ്ഞു ആ ആളുകളെ ആ സദസ്സിനെ ഇൻസൽട്ട് ചെയ്യുന്ന രീതിയിൽ ഉള്ള പെരുമാറ്റം അന്ഗീകരിക്കാൻ കഴിയില്ല അങ്ങനെ ഉള്ളവർ അത് പോലുള്ള വേദികളിൽ നിന്നും വിട്ടു നിൽക്കുകയാണ് വേണ്ടത് കള്ള് കുടിക്കൽ മാത്രമല്ലല്ലോ കള്ള് കുടിക്കുന്ന ആ സദസ്സിൽ ഇരിക്കളും തെറ്റല്ലേ

  ReplyDelete
  Replies
  1. ഒരു ചടങ്ങില്‍ വിളക്ക് കൊളുത്താത്തവര്‍ അതുപോലുള്ള വേദികളില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നത് ബാലിശമായ വാദം അല്ലേ ?

   ഒരു വേദിയില്‍ വിളക്ക് കൊളുത്തല്‍ ഒഴികെ ബാക്കി ഉള്ള കാര്യങ്ങളുമായി ഒരാള്‍ക്ക് സഹകരിക്കാന്‍ കഴിയും എങ്കില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ സഹകരിക്കട്ടെ, അല്ലാത്തത് ചെയ്യതിരിക്കട്ടെ എന്നതല്ലേ ശരി ??

   നരേന്ദ്ര മോഡി അബ്ദുല്‍ കലാമിന്റെ മയ്യത്ത് നിസ്ക്കരിക്കാന്‍ തയ്യാറാവാത്തത് കൊണ്ട്, മോഡി കല്ലാമിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥം ആണ് ഉള്ളത് എന്ന് ചിന്തിച്ച് നോക്കുക !! മയ്യത്ത് നമസ്ക്കാരിക്കാതെ തന്നെ കലാമിന്റെ സംസ്കാര ചടങ്ങുകളില്‍ മോഡി പങ്കെടുത്തില്ലേ ??

   കള്ള് കുടിക്കുന്നതും, അതിനു മാത്രമായുള്ള സദസ്സില്‍ ഇരിക്കുന്നതും, ഒരു ചടങ്ങിലോ ഉത്ഘാടനത്തിലോ പങ്കെടുക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. അത് മനസ്സിലാക്കാന്‍ ശ്രമിക്കുക.

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....