Thursday, May 28, 2015

അബസ്വര സംഹിത - ഒമ്പതാം ഖണ്ഡം


അബസ്വര സംഹിത തുടരുന്നു....
                                                                     401
                                                                     *****
10.11.2014
ഇപ്പോഴത്തെ സർക്കാർ ജനപക്ഷത്തല്ല എന്ന തിരിച്ചറിവ്‌ തന്നെയല്ലേ സുധീരനെ 'ജനപക്ഷ യാത്ര' നടത്താൻ പ്രേരിപ്പിച്ചത്‌ ?

ഈ സർക്കാർ ജനപക്ഷത്തായിരുന്നു എന്ന ബോധ്യം സുധീരനുണ്ടായിരുന്നു എങ്കിൽ 'ഭരണ നേട്ട വിളംബര യാത്ര' അല്ലേ മൂപ്പർ നടത്തേണ്ടിയിരുന്നത്‌ ?

അബസ്വരം :
അണ്ടിക്ക്‌ പോലും മാങ്ങയെ കുറിച്ച്‌ അഭിപ്രായമില്ലത്രേ !!

                                                                     402
                                                                     *****
11.11.2014
പട്ടിണിയില്ലാതെ ജീവിക്കുന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തെ പട്ടിണിയിലേക്ക്‌ മാറ്റി അത്‌ ജനങ്ങളെക്കൊണ്ട്‌ വിശ്വസിപ്പിച്ച കലാപരിപാടി പൊതുജനങ്ങളെ കള്ളം പറഞ്ഞ്‌ വിശ്വസിപ്പിക്കാനുള്ള വാർത്താ മാധ്യമ മാഫിയയുടെ കഴിവിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

ഒരോ വാർത്തകൾ പ്രചരിപ്പിക്കുമ്പോഴും അതിന്റെ ഉറവിടം വെളിപ്പെടുത്തുകയോ, അല്ലെങ്കിൽ ഉറവിടം വെളിപ്പെടുത്താതെ വരുന്ന വല്ല വാർത്തകളും സത്യസന്ധവിരുദ്ധമായി വന്നാൽ അത്‌ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്‌ നേരെ ശക്തമായ ശിക്ഷാ നടപടികൾ എടുക്കാനുള്ള നിയമ നിർമ്മാണം ഉണ്ടാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

അല്ലാത്ത പക്ഷം ലൗവ്‌ ജിഹാദ്‌ മോഡൽ വാർത്തകളുമായി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി മാധ്യമ ഭീകരത നമ്മെ കാർന്നു തിന്നും.

അബസ്വരം :
ഫോട്ടോഷോപ്പ്‌ വഴി അധികാരം നേടിയവർ മാധ്യമ സത്യസന്ധതക്ക്‌ വേണ്ടി വല്ലതും ചെയ്യുമെന്ന് കരുതിയാൽ അതും വിഡ്ഢിത്തം ആവും.

                                                                     403
                                                                     *****
12.11.2014
"ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ അറിയില്ല." - കാന്തപുരം.

അതൊന്നും ഇങ്ങക്ക്‌ അറീലാ ന്ന് ഞമ്മക്ക്‌ അറിയാ ഉസ്താദേ.

ഒരോരോ വകുപ്പ്‌ പറഞ്ഞ്‌ പിരിച്ച്‌ കായിണ്ടാക്ക്ണ ഗിമിക്കുകൾ അല്ലാതെ ഇങ്ങക്ക്‌ എന്ത്‌ കുന്ത്രാണ്ടാ അറിയാല്ലേ ?

അബസ്വരം :
ഭണ്ഡാരപ്പെട്ടിക്ക്‌ എന്തോന്ന്‌ ചരിത്ര ബോധം ?

                                                                     404
                                                                     *****
19.11.2014
നാലു വയസ്സുകാരിയെ പീഡിപ്പിച്ചതിനെ ന്യായീകരിക്കാനും വെള്ള പൂശാനും തൊപ്പിയും താടിയും വെച്ച്‌ ഇറങ്ങിയ പണ്ഡിത വേഷം കെട്ടിയ കപടന്മാരെ സമൂഹവും സമുദായവും തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്തുക തന്നെ വേണം.

ചെറ്റത്തരത്തെ ന്യായീകരിക്കാനും വെള്ള പൂശാനും എത്‌ കിത്താബാണാവോ ഇവറ്റകളെ പഠിപ്പിച്ചത്‌ ?

താടിയുടേയും തൊപ്പിയുടേയും വെള്ള വസ്ത്രത്തിന്റേയും മഹത്വം കളയാൻ ഇറങ്ങിയ നാറികൾ.

അബസ്വരം :
കാന്തപുരത്തെ മൂലോടിന്‌ പറ്റിയ പേരോട്‌ തന്നെ !

                                                                     405
                                                                     *****
20.11.2014
ഇന്ന്‌ രാവിലെ തന്നെ പേരോടിന്റെ ഒരു വീഡിയോ ക്ലിപ്പ്‌ കണ്ട്‌ സിർച്ച്‌ സിർച്ച്‌ ഒരു വഴിക്കായി.

പേരോടിന്റെ കോലം കെട്ടിയും ജിന്നുകൾ ചിലപ്പോൾ ചിലരുടെ വീട്ടിൽ ചെല്ലുമത്രേ !! അതായത്‌ അസമയത്ത്‌ പേരോടിനെ ഉണ്ണിത്താനെ മഞ്ചേരിയിൽ കണ്ട പോലേയോ മറ്റോ കണ്ടാൽ അത്‌ പേരോട്‌ ആണ്‌ എന്ന് തെറ്റിദ്ധരിക്കരുത്‌ എന്ന് ചുരുക്കം.

ആ വീഡിയോ കണ്ട്‌ പഹയന്റെ വക്രബുദ്ധി പോയ പോക്കും ആലോചിച്ചിരിക്കുമ്പോൾ ഉണ്ട്‌ മറ്റൊരു വീഡിയോ വരുന്നു - കാന്തപുരത്തെ പറ്റി ഹദീസ്‌ ഉണ്ട്‌ എന്നും പറഞ്ഞു കൊണ്ട്‌.

അത്‌ കണ്ട്‌ വിജ്രിംബിച്ച്‌ കോൾമയിർ കൊണ്ടിരിക്കുമ്പോൾ ഉണ്ട്‌ മറ്റൊരു ഗമണ്ടൻ വീഡിയോ. അതിൽ പറയുന്നത്‌ കാന്തപുരം അറിയാതെ പടച്ചോൻ ഇവിടെ ഒന്നും ചെയ്യില്ല എന്ന്‌.

ഇപ്പൊ സത്യം പറഞ്ഞാൽ ചിരിക്കണോ അതോ ഇതൊക്കെ വിശ്വസിച്ച്‌ പൊട്ടന്മാരാവാൻ വിധിക്കപ്പെട്ട കൗമിനെ ഓർത്ത്‌ കരയണോ എന്ന കൺഫ്യൂഷനിൽ ആണ്‌.

അബസ്വരം :
ഇക്കണക്കിന്‌ പോയാൽ 'സ്വർഗ്ഗത്തിലേക്ക്‌ കൊണ്ട്‌ പോകേണ്ടവരുടെ ലിസ്റ്റ്‌ തരാൻ പറഞ്ഞ്‌ പടച്ചോൻ അബ്വോക്കരാക്കാന്റെ അടുത്തേക്ക്‌ മലക്കിനെ അയച്ചിരിക്കുന്നു' എന്ന് പറയുന്ന വീഡിയോയും കൂടി വൈകാതെ കാണേണ്ടി വരും.


                                                                     406
                                                                     *****
21.11.2014
ഞാൻ മജീഷ്യൻ മുതുകാടിനെ ഇഷ്ടപ്പെടുന്നത്‌ മൂപ്പരുടെ മാജിക്ക്‌ കഴിവുകൾ കണ്ടിട്ടല്ല. മറിച്ച്‌ മൂപ്പർ മാജിക്ക്‌ കാണിച്ച്‌ ഇത്‌ ദിവ്യശക്തിയാണ്‌ എന്നവകാശപ്പെട്ട്‌ സ്വയം മനുഷ്യ ദൈവം ചമയുന്നില്ല എന്നത്‌ കൊണ്ടാണ്‌.

നമ്മുടെ പല പണ്ഡിത വേഷം ധരിച്ച കള്ള പഹയന്മാരും കുറച്ച്‌ മാജിക്ക്‌ കൂടി പഠിച്ചിരുന്നു എങ്കിൽ ഇവിടെ എന്തൊക്കെ കാട്ടിക്കൂട്ടുമായിരുന്നു!!

ദിവ്യത്വം അവകാശപ്പെട്ട്‌ ഫയർ എസ്ക്കേപ്പ്‌ നടത്തുന്ന കാന്തപുരവും, സുന്ദരിയെ കഷ്ണങ്ങളാക്കി മുറിച്ച്‌ വീണ്ടും കൂട്ടിയോജിപ്പിച്ച്‌ ജീവൻ നൽകുന്ന പേരോടും, അത്‌ ഭയ ഭക്തി ബഹുമാനങ്ങളോടെ കണ്ട്‌ ശൈഖുനാ ഖുനാ ഖുനാ എന്ന് വിളിക്കുന്ന കുറേ കോമരങ്ങളും ഉള്ള രംഗം ഒന്ന് ആലോചിച്ച്‌ നോക്കിക്കേ !!!

അബസ്വരം :
ലവന്മാർക്ക്‌ പിടികൊടുക്കാതെ പോയ മാജിക്കേ, നിനക്കഭിവാദ്യങ്ങൾ !!

                                                                     407
                                                                     *****

22.11.2014
സി പി ഐ എം പാർട്ടി കോൺഗ്രസ്സിന്റെ ലോഗോ വളരെ അർത്ഥവത്തായിട്ടുണ്ട്‌.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്നു രക്ഷിക്കണേ എന്നാർത്ത്‌ വിളിക്കുന്ന അണികളെ മനോഹരമായി ലോഗോയിൽ ചിത്രീകരിച്ചിരിക്കുന്നു.

ഒരോ തിരഞ്ഞെടുപ്പിലും പിന്നോട്ട്‌ പോയിക്കൊണ്ടിരിക്കുന്ന പാർട്ടിയുടെ മീറ്റിംഗിന്‌ ഇതിനേക്കാൾ മികച്ചൊരു ലോഗോ ജനങ്ങൾക്ക്‌ മുന്നിൽ വെക്കാൻ കഴിയില്ല.

അബസ്വരം :
ആ ലോഗോ വരച്ച കലാകാരനും, അത്‌ തിരഞ്ഞെടുത്ത പാർട്ടി നേതൃത്വത്തിനും വിപ്ലവാഭിവാദ്യങ്ങൾ.

                                                                     408
                                                                     *****
23.11.2014
"ക്രിക്കറ്റ് കളിക്കുമ്പോള് പാകിസ്ഥാനു വേണ്ടി ജയ് വിളിക്കുന്ന മുസ്ലിംകളെ എങ്ങനെ ദേശസ്നേഹികളാക്കി മാറ്റാമെന്ന ചിന്തയില്‍ നിന്നാണ് കീര്‍ത്തിചക്രയെടുത്തത്." - മേജർ രവി

എടോ പൊട്ടന്‍ ക്ണാപ്പാ. നല്ല കളി പാക്കിസ്ഥാന്‍ കളിച്ചാല്‍ അവന്മാര്‍ക്കും, ഇന്ത്യക്കാര്‍ കളിച്ചാല്‍ അവന്മാര്‍ക്കും, ആസ്ത്രേലിയ കളിച്ചാല്‍ അവന്മാര്‍ക്കും ഞമ്മള്‍ കജ്ജടിക്കും. അതാടാ സ്പോര്‍ട്സ് സ്നേഹിയുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌. അല്ലാതെ ഒരു കളിയില്‍ കജ്ജടിക്ക്ണത് കണ്ടിട്ടാ രാജ്യസ്നേഹം തീരുമാനിക്ക്വാ എന്നൊക്കെ പറയ്‌ണ ഇജ്ജ് എവ്ടെത്തെ പട്ടാളക്കാരനാടാ ഹംക്കേ??

അബസ്വരം :
കളിയും യുദ്ധവും തമ്മിലുള്ള വ്യത്യാസം അറിയാത്ത മൊശകോടന്‍ !

                                                                     409
                                                                     *****
24.11.2014
"അയ്യായിരം വര്‍ഷം മുന്‍പ് ഇന്ത്യയില്‍ വിമാനയാത്ര ഉണ്ടായിരുന്നു." - ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ അധ്യക്ഷന്‍ സുദര്‍ശന്‍ റാവു.

അബസ്വരം :
അജ്ജായിരം കൊല്ലമായിട്ടും തടസ്സം കൂടാതെ സര്‍വ്വീസ് നടത്തുന്ന 'കുന്തം എയര്‍ ലൈന്‍സിനും' അതിന്റെ പൈലറ്റ്‌ 'ക്യാപ്റ്റന്‍ ലുട്ടാപ്പി ദാമോദര്‍ ദാസ് സംഘി' ക്കും, എയര്‍ ഹോസ്റ്റസ്സുമാരായ 'സുഷമ ഡാക്കിനി' ക്കും 'സ്മൃതി കുട്ടൂസനും' അഭിവാദ്യങ്ങള്‍.

                                                                     410
                                                                     *****
25.11.2014
ദേശസ്നേഹം കൂടാൻ മാണ്ടി കീർത്തി ചക്ര വീണ്ടും കണ്ട ശേഷം പഴയൊരു ഇന്ത്യാ പാക്ക്‌ ക്രിക്കറ്റ്‌ മൽസരത്തിന്റെ വീഡിയോ കണ്ടു. അതിൽ മിസ്ബാ ഉൽ ഹക്ക്‌, കോപ്രായം കാട്ടി പന്തെറിയുന്ന ശ്രീശാന്തിനെ അടിച്ച്‌ പൊട്ടിക്കുന്നത്‌ കണ്ടപ്പൊ അറിയാതെ കജ്ജടിച്ച്‌ പോയി.

കീർത്തി ചക്ര സിൽമ കണ്ടിട്ടും മ്മടെ രാജ്യസ്നേഹം കൂടീലാ ന്നല്ലേ അപ്പൊ മൻസിലാക്കേണ്ടത്‌ ? അപ്പൊ അങ്ങിനെ കീർത്തി ചക്രം കണ്ട്‌ ട്ടും മ്മടെ രാജ്യ സ്നേഹം കൂടീലങ്കി അത്‌ രാജ്യ സ്നേഹം കൂട്ടാൻ ആ സിൽമ ഇട്ത്തോന്റെ പരാജയമല്ലേ ?

അബസ്വരം :
കോഴ മാങ്ങി കളിക്ക്‌ണോർക്ക്‌ രാജ്യ സ്നേഹം കൂടാൻ ഒരു സിൽമ എടുക്ക്വോ രവി സാറേ ?

                                                                     411
                                                                     *****
25.11.2014
"ഹിന്ദുത്വ ആദര്‍ശത്തെ നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാന്‍ കഴിയും." - മേജര്‍ രവി

അപ്പൊ താന്‍ അടിസ്ഥാനപരമായി ഒരു പേടിത്തൊണ്ടന്‍ ആണല്ലേ ?

പ്രധാനമന്ത്രി മുതല്‍ ഓരോരുത്തരും ഞമ്മിന്റെ ആളായാലേ രവി സാറിന് സില്‍മ പിടിക്കാനുള്ള ഉസറും, പറയാനുള്ളത് പറയാനുള്ള ഉസറും ഉണ്ടാവൂ അല്ലേ ?

എന്നാല്‍ ഞമ്മള്‍ അങ്ങിനെ അല്ല കോയാ. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെ ആരൊക്കെയാണ് എന്ന് നോക്കിയല്ല പറയാനുള്ളത് പറയാറ്. അത് ആരായാലും മ്മക്ക് പറയാന്‍ ഉള്ളത് പറയും. അതാണ്ടാ ഉസറ്.

അബസ്വരം :
ഇജ്ജ് ഇത് വരെ പേടിച്ച് അപ്പിയിട്ട് എടുക്കാതെ പോയ ആ സില്‍മകള്‍ ഒക്കെ ഒന്ന് വേഗം എട്ക്കണേ !!

                                                                     412
                                                                     *****
26.11.2014
എന്തായാലും മേജര്‍ രവിക്ക് താന്‍ കൊന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉള്ള അസുലഭ അവസരം ആണ് കൈവന്നിട്ടുള്ളത്. ഈ അവസരം ഉപയോഗപ്പെടുത്തിയാല്‍ മൂപ്പര്‍ കൊന്നവരുടെ എണ്ണം പതിന്യേഴില്‍ നിന്ന് പതിനായിരങ്ങള്‍ കടത്താം.

പ്രധാനമന്ത്രിയും മൂപ്പരുടെ ആള്‍ ആയതോണ്ട് പേടിച്ച് വെറക്കാതെ രാജ്യത്തിന് വേണ്ടി കൊല്ലല്‍ നടത്തുകയും ആവാം !!

അബസ്വരം :

പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊല്ലാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്രേ !!

                                                                     413
                                                                     *****
26.11.2014
"മുസ്ലിങ്ങൾ യഥാർത്ഥ രാജ്യസ്നേഹികൾ ആണ്‌. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു." - മേജർ രവി.

അങ്ങിനെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്‌ എങ്കിൽ ആ വളച്ചൊടിക്കൽ നടത്തിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ താങ്കൾ തയ്യാറാവുമോ ?

അതുപോലെ തന്നെ ആ വളച്ചൊടിക്കൽ നടത്തിയത്‌ ശ്രദ്ധയിൽപ്പെട്ടത്‌ ഇപ്പോഴാണോ ?
വിശദീകരണം ഇത്രയും വൈകിയത്‌ കണ്ടപ്പോൾ ഉണ്ടായ സംശയമാ !!

അടുത്ത പടത്തിനു പണി കിട്ടും എന്ന തിരിച്ചറിവ്‌ ഈ വിശദീകരണത്തിൽ ഒട്ടും സ്വാധീനിച്ചിട്ടില്ലല്ലോ അല്ലേ ?

എന്തായാലും നോക്കിം കണ്ടും ഒക്കെ ഗമണ്ടൻ കീച്ചിയില്ലെങ്കിൽ ഇപ്പോൾ ജനങ്ങളുടെ പൊങ്കാല സ്പോട്ടിൽ തിരിച്ചു കിട്ടുമെന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവും എന്ന് കരുതുന്നു.

ബൈ ദ ബൈ, എല്ലാ പൊങ്കാല കമ്മറ്റി മെമ്പേഴ്സിനും അഭിവാദ്യങ്ങൾ !!

അബസ്വരം :
പിന്നേയ്‌ രവി സാറേ ഒരു തംസ്യം.

പാക്കന്മാരുടെ ക്രിക്കറ്റ്‌ കളി കണ്ട്‌ കജ്ജടിക്കുന്നോരെ ദേശസ്നേഹം പഠിപ്പിക്കാൻ അല്ലെങ്കിൽ പിന്നെ എന്ത്‌ ഉദ്ദേശത്തിലാ കീർത്തി ചക്ര എന്ന പൊട്ടൻ പടം പുടിച്ചത്‌ എന്നൊന്ന് പറഞ്ഞ്‌ തരുമോ ?

                                                                     414
                                                                     *****
26.11.2014
"മോദി ജയിച്ച വാരാണസി മണ്ഡലത്തില്‍ 3 ലക്ഷത്തിലധികം വ്യാജവോട്ടര്‍മാരെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ച ഉത്തര്‍പ്രദേശിലെ വാരണസി ലോക്‌സഭ മണ്ഡലത്തില്‍ 3,11,057 വ്യാജ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. വോട്ടര്‍മാരെ സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന പുരോഗമിക്കുകയാണ്. പരിശോധന അവസാനിക്കുന്നതോടെ വ്യാജ വോട്ടര്‍മാരുടെ എണ്ണം 6,47,085 ലെത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍." - വാര്‍ത്ത

അബസ്വരം :
പടച്ചോനെ ഫോട്ടോഷോപ്പ് വോട്ട് ചെയ്യാനും തുടങ്ങിയോ ??
ഇതാണല്ലേ മോഡിഫൈഡ്‌ ജനാധിപത്യം !!


                                                                     415
                                                                     *****
27.11.2014
ഇന്ത്യയുടെ മുഖ്യ ശത്രു പാക്കിസ്ഥാനോ, പാക്കിസ്ഥാന്റെ മുഖ്യ ശത്രു ഇന്ത്യയോ അല്ല.

മറിച്ച്‌ ഈ രണ്ടു രാജ്യങ്ങൾക്കും പൊതുവായ ശത്രുക്കൾ ആണ്‌ ഉള്ളത്‌. ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച്‌ നിന്നാൽ ലോകം ഈ രണ്ടു രാജ്യങ്ങളുടേയും കാൽച്ചുവട്ടിൽ വരും എന്ന് തിരിച്ചറിഞ്ഞ്‌ ഈ രണ്ടു രാജ്യങ്ങളേയും കീരിയും പാമ്പും ആക്കി തമ്മിലടിപ്പിക്കാൻ ചരടു വലിക്കുന്ന അമേരിക്ക തന്നെയാണ്‌ ഈ രാജ്യങ്ങളുടെ എറ്റവും വലിയ ശത്രു.

അമേരിക്കയും, അവരുടെ ജാരസന്തതിയായ ഇസ്രായേലും രണ്ടു രാജ്യങ്ങളുക്കും തമ്മിൽ തല്ലാനാവശ്യമായ ആയുധങ്ങൾ കച്ചവടം ചെയ്യുക വഴി കോടിക്കണക്കിന്‌ കോടികൾ സമ്പാദിക്കുന്നു. അതിർത്തിയിൽ സംഘർഷങ്ങൾ ഉണ്ടാക്കി രണ്ടു രാജ്യങ്ങളേയും ഒരേ സമയം അസ്വസ്ഥമാക്കാൻ ശ്രമിക്കുന്നു.

രണ്ടു രാജ്യങ്ങളിലേയും തീവ്രവാദ സംഘങ്ങൾക്ക്‌ വേണ്ട വെള്ളവും, വെളിച്ചവും നൽകി ഇന്ത്യയേയും പാക്കിസ്ഥാനേയും അസ്ഥിരമാക്കുന്നതും ഇവർ തന്നെ.

ഇത്തരം ചെറ്റത്തരങ്ങൾ തങ്ങളല്ല ചെയ്യുന്നത്‌ എന്ന് ലോകത്തെ പറഞ്ഞു വിശ്വസിപ്പിക്കാൻ അമേരിക്കക്ക്‌ കഴിയുന്നുണ്ട്‌ എന്നതാണ്‌ അവരുടെ വിജയം. അതിനായി അവരെ സഹായിക്കുന്നത്‌ അവരുടെ ലൗഡ്‌ സ്പീക്കർ ആയ യു എന്നും.

അമേരിക്ക ഇസ്രായേലാദികളുടെ കാപട്യം തുറന്ന് കാണിച്ച്‌ അതിനെതിരെ കൂട്ടുകെട്ട്‌ ഉണ്ടാക്കാനും, അമേരിക്കയേയും ഇസ്രായേലിനേയും പൂർണ്ണമായി ബഹിഷ്ക്കരിക്കാനും ചങ്കൂറ്റമുള്ള സർക്കാരുകൾ ഒരേ സമയം ഇന്ത്യയിലും പാക്കിസ്ഥാനിലും അധികാരത്തിലെത്തിയാൽ ലോക ഘടനയിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നത്‌ കാണാം.

അബസ്വരം :
ഇന്ത്യക്കാരെ കരിവാരി തേച്ച്‌ പാക്കിസ്ഥാനികളും, പാക്കിസ്ഥാനികളെ കരിവാരിത്തേച്ച്‌ ഇന്ത്യക്കാരും സിനിമ എടുത്ത്‌ പ്രദർശ്ശിപ്പിച്ചാൽ ദേശസ്നേഹം ഉണ്ടാവില്ല. അതിന്‌ യഥാർത്ഥ വസ്തുതകൾ കൃത്യമായി ജനങ്ങളിലേക്ക്‌ എത്തിക്കുന്ന സർക്കാരുകൾ ഉണ്ടാവുകയാണ്‌ ചെയ്യേണ്ടത്‌.

                                                                     416
                                                                     *****
28.11.2014
ഈ പക്ഷിപ്പനി തെരുവുനായക്കൾക്ക്‌ ഉണ്ടായിരുന്നു എങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. രോഗം ഇല്ലാത്ത പക്ഷികളെ പോലും കണ്ണിൽ ചോരയില്ലാതെ ജീവനോടെ കത്തിച്ച്‌ കൊല്ലുമ്പോൾ മനുഷ്യനെ ഉപദ്രവിക്കുന്ന തെരുവ്‌ നായക്കളെ നിയന്ത്രിക്കാൻ ഒന്നും ചെയ്യാതിരിക്കുന്നതിനു എന്ത്‌ ന്യായീകരണമാണ്‌ ഉള്ളത്‌ ഭരണകൂടമേ ?

അബസ്വരം :
ഇപ്പം വരും മേനകാ ഗാന്ധി നായക്കൾക്ക്‌ പറ്റിയ കോണ്ടം ഉണ്ടാക്കിക്കാം എന്ന് പറഞ്ഞ്‌!!

                                                                     417
                                                                     *****
29.11.2014
"ഹിന്ദു സമൂഹത്തിന്റെ ശത്രുക്കൾ മാർക്ക്സിസം, മെക്കോളിസം, മിഷിനറീസ്‌, മെറ്റീരിയലിസം, മുസ്ലിം എക്സ്ട്രിമിസം എന്നിവയാണ്‌." - ലോക ഹിന്ദു കോൺഗ്രസ്സിൽ വിതരണം ചെയ്ത ലഘുലേഖ.

ഇത്‌ വിഡ്ഢിത്തമാണ്‌.

ഹിന്ദു സമുദായത്തിന്റെ ഏറ്റവും വലിയ ശത്രു, ഹിന്ദു സമുദായത്തിന്റെ പേരു പറഞ്ഞു തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘികളും സമാന മനസ്ക്കരും തന്നെയാണ്‌.

ഒരോ മത / വിശ്വാസ പ്രമാണങ്ങളും അത്‌ കൃത്യമായി പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ മറ്റു പല നേട്ടങ്ങൾക്കും വേണ്ടി അത്‌ ദുരുപയോഗം ചെയ്യുന്നവരാണ്‌ ആ മതത്തിന്റെ / വിശ്വാസത്തിന്റെ പ്രധാന ശത്രുക്കൾ.

അത്തരക്കാരെ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്തുന്നതിനു പകരം പഴി അടുത്തവന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത്‌ കൊണ്ടാണ്‌ വർഗ്ഗീയ വിഭജനവും, സംഘർഷവും കൂടി വരുന്നത്‌.

അബസ്വരം :
ചികിൽസ രോഗത്തിനാണ്‌. അല്ലാതെ രോഗ ലക്ഷണത്തിനല്ല.

                                                                     418
                                                                     *****
01.12.2014
പലപ്പോഴും നമ്മുടെ പ്രതികരണങ്ങൾ പ്രതികരിച്ചു എന്ന് വരുത്തിത്തീർക്കാനുള്ള പ്രതികരണ നാടകങ്ങൾ മാത്രമായി പോകുന്നതിനാലാണ്‌ ഭരണകൂടങ്ങൾക്ക്‌ നമ്മിൽ പല ജനദ്രോഹ നയങ്ങളും അടിച്ചേൽപ്പിക്കാൻ കഴിയുന്നത്‌.

ഉദാഹരണത്തിനു കഴിഞ്ഞ തവണ കറന്റ്‌ ചാർജ്ജ്‌ വർദ്ധിപ്പിച്ചപ്പോൾ നാം എന്ത്‌ ചെയ്തു ? ഒരുപാട്‌ പ്രതികരണ കുറിപ്പുകൾ ഇറക്കി, കുറച്ച്‌ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അവസാനം വർദ്ധിപ്പിച്ച നിരക്കിലുള്ള കറന്റ്‌ ബില്ല്‌ വന്നപ്പോൾ ക്യൂ നിന്ന് ആ ബില്ല് അടക്കുകയും ചെയ്തു. പതിവുപോലെ നാം പൊതുജനം കഴുതയായി.

എന്നാൽ ഇതിനു പകരം ഒരു ഉപഭോക്താവ്‌ പോലും വർദ്ധിപ്പിച്ച നിരക്കുകൾ പിൻവലിക്കുന്നത്‌ വരെ കറന്റ്‌ ബില്ല്‌ അടക്കില്ല എന്ന തീരുമാനം എടുക്കുകയും അത്‌ നടപ്പിലാക്കുകയും ചെയ്തിരുന്നു എങ്കിൽ സർക്കാറിന്‌ പണി കൊടുക്കാമായിരുന്നില്ലേ?

ഇനിയും സമയം വൈകിയിട്ടില്ല. വർദ്ധിപ്പിച്ച നിരക്കുകൾ ഒഴിവാകുന്നത്‌ വരെ കറന്റ്‌ ബില്ല് അടക്കില്ല എന്ന ഒരു തീരുമാനം സോഷ്യൽ മീഡിയകൾ ഉപയോഗിച്ച്‌ പ്രചരിപ്പിക്കുകയും അത്‌ പ്രാവർത്തികമാക്കുകയും ചെയ്യാൻ നമുക്കൊന്ന് പരിശ്രമിച്ചു കൂടേ?

അബസ്വരം :
അന്യായത്തിനെതിരെയുള്ള പ്രതികരണം തലോടലാവരുത്‌. മർമ്മത്തിൽ അടിക്കുന്ന അടിയായിരിക്കണം അത്‌.

                                                                     419
                                                                     *****
02.12.2014
യു എ ഇയുടെ ദേശീയ ദിനം ആഘോഷിക്കുകയും, അവിടത്തെ ഭരണാധികാരികളുടെ ചിത്രങ്ങൾ കാറിൽ പതിക്കുകയും ചെയ്യുന്ന മലബാറുകാരിൽ ദേശസ്നേഹം ഉണ്ടാക്കി മോഡിയുടെ പടം കാറിൽ പതിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സിൽമ ഉടൻ എടുത്ത്‌ പ്രദർശിപ്പിച്ച്‌ മലബാറുകാർക്ക്‌ യു എ ഇയോടുള്ള സ്നേഹം എത്രയും പെട്ടന്ന്‌ അവസാനിപ്പിക്കണം എന്ന്‌ പതിന്യേഴു പേരെ വെടിവെച്ച മേജർ രവി സാറിനോട്‌ വിനീത കൂശ്മാണ്ടക കുലോത്തജനായി അഭ്യർത്ഥിക്കുന്നു, ആക്ഷേപിക്കുന്നു ആൻഡ്‌ ആജ്ഞ്യാപിക്കുന്നു.

ഇനി അതിനായി ഒരു കഥ ഇല്ലെങ്കിൽ ഇതാ പുടിച്ചോ രവി സാറേ - യു എ ഇയിൽ ജോലിക്ക്‌ ചെല്ലുന്ന പതിന്യേഴുകാരി ഹിന്ദു സുന്ദരി. ലവളുടെ കഴുത്തിൽ മോഡിയുടെ ചിത്രമുള്ള ഒരു മാല ഇടണം. ഇടക്കിടക്ക്‌ ആ മാലയിൽ ക്യാമറ ഫോക്കസ്‌ ചെയ്യണം. ആ യുവതിയെ ഒരു താടിയും തൊപ്പിയും ഉള്ള അറബി ചെക്കൻ നിസ്ക്കാരം കഴിഞ്ഞ ഉടനെ പീഡിപ്പിക്കുന്നു. പീഡിപ്പിക്കുന്ന സീനിൽ ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്ക്‌ ആയി ഖുർആനിലെ വരികൾ കൊടുക്കണം. പീഡിപ്പിക്കൽ കഴിഞ്ഞു ചെക്കൻ ഒരു അൽ ഹംദുലില്ലാഹ്‌ പറയണം. എന്നിട്ടും പോരാഞ്ഞ്‌ ചെക്കൻ ഓളെ അല്ലാഹു അക്ബർ പറഞ്ഞു കൊല്ലുന്ന സീൻ എടുക്കണം. പോലീസ്‌ വരണം. അങ്ങിനെ കോടതി കേസ്‌. എന്നാൽ എല്ലാവരും ചെക്കനെ സംരക്ഷിക്കുന്ന പോലെ കഥ മുന്നോട്ട്‌ കൊണ്ട്‌ പോവണം. ഒടുവിൽ അറബി ചെക്കൻ കുറ്റ വിമുക്തന്നാണ്‌ എന്ന് കോടതി വിധിക്കുമ്പോൾ, ഇങ്ങ്‌ കേരളത്തിൽ ആ കൊല്ലപ്പെട്ട പെണ്ണിന്റെ വീട്ടുകാർ നെഞ്ച്‌ തല്ലി കരയുന്ന സീനും എടുത്താൽ സംഭവം ഒക്കേ. അതൊടൊപ്പം ഒരു അറബി പെണ്ണ്‌ കൊല്ലപ്പെട്ട പെണ്ണിന്റെ ആങ്ങളയെ പ്രേമിച്ച്‌ യു എ ഇ ഉപേക്ഷിച്ച്‌ മതം മാറി കേരളത്തിലേക്ക്‌ വരുന്ന ഒരു ഉപകഥയും കയറ്റിയാൽ സംഗതി ജോറാവും.

അതോടെ യു എ ഇ ദേശീയ ദിനം ആഘോഷിക്കുന്ന മലബാറുകാർ മാനസാന്തരമുണ്ടായി അപ്പണി നിർത്തും.

അബസ്വരം :
യു എ ഇ ജനതക്ക്‌ അഭിവാദ്യങ്ങൾ, ആശംസകൾ.

                                                                     420
                                                                     *****
02.12.2014
"രാജ്യത്തെ മുസ്ലീംങ്ങളും ക്രിസ്ത്യാനികളും രാമന്റെ മക്കൾ. ഇതിൽ വിശ്വസിക്കാത്തവർക്ക്‌ ഇന്ത്യ വിടാം." -കേന്ദ്ര മന്ത്രി സാതാവി നിരജ്ഞ്ചൻ ജ്യോതി.

ഇന്ത്യയിലെ ആദ്യത്തെ പോലീസ്‌ പൂച്ചപ്പോലീസ്‌ ആണെന്നും, ആദ്യത്തെ വെടിവീരൻ ശിക്കാരി ശംഭു ആണെന്നും കൂടി വിശ്വസിക്കാൻ പറയാമായിരുന്നു കേന്ദ്ര മന്ത്രിണിച്ചീ !!

അബസ്വരം :
കഥയല്ലിത്‌ ജീവിതം !
                                                                     421
                                                                     *****

05.12.2014
"നിയമസഭയിൽ ലിഫ്റ്റ്‌ പൊട്ടിവീണു. മന്ത്രിമാർക്ക്‌ പരുക്ക്‌." - വാർത്ത.

അബസ്വരം :
പ്രതികരണ ശേഷി നഷ്ടപ്പെടുന്ന സമൂഹമായി മലയാളികൾ മാറുമ്പോൾ ലിഫ്റ്റേ നീയെങ്കിലും പ്രതികരിച്ചല്ലോ !! നിനക്കഭിവാദ്യങ്ങൾ.

                                                                     422
                                                                     *****
06.12.2014
ഡിസംബർ ആറ്‌ - സ്നേഹദിനം !

ഇന്ത്യൻ മതേതരത്വം പിച്ചി ചീന്തി ഇന്ത്യയിലെ ഹിന്ദു മുസ്ലീം വർഗ്ഗീയ കലാപങ്ങൾക്ക്‌ സംഘികൾ ചൂടും ചൂരും പകർന്നത്‌ 1992 ഡിസംബർ ആറിനു ആയിരുന്നു.

ഇന്ത്യൻ ഭരണ ചക്രം സ്വന്തം കൈകളിലേക്ക്‌ എത്തിക്കാനുള്ള കുറുക്കുവഴിയായി വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കിയ ആർ എസ്‌ എസ്‌ ആ ഉദ്യമത്തിൽ വിജയിച്ചു നിൽക്കുന്ന ഇന്നുകളിൽ ഒരു മതേതരത്വ രാജ്യമാണ്‌ തങ്ങൾ ഭരിക്കുന്നത്‌ എന്നു തിരിച്ചറിയാനുള്ള വിവേകം പോലും പ്രകടിപ്പിക്കാതെ, എല്ലാ പ്രജകളോടും തുല്യനീതിയിൽ വർത്തിക്കും എന്ന് മൊഴിഞ്ഞ്‌ അധികാരം എറ്റെടുത്തവർ രാമനെ അച്ഛനായി അംഗീകരിക്കുന്നവർ മാത്രം ഈ രാജ്യത്ത്‌ മതി എന്ന് പ്രഖ്യാപിക്കുമ്പോൾ അവിടെ തകർന്നു വീഴുന്നത്‌ ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളും കാഴ്ചപ്പാടുകളും തന്നെയാണ്‌.

രാഷ്ട്ര പിതാവിനെ വരെ വധിക്കുകയും, വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കുകയും, അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുകയും, വ്യാജ എറ്റുമുട്ടലുകളും കൊലപാതകങ്ങളും നടത്തുകയും ചെയ്താണ്‌ ദേശസ്നേഹം തെളിയിക്കേണ്ടത്‌ എങ്കിൽ ആ സംഘി നിർമ്മിത ദേശസ്നേഹ സർട്ടിഫിക്കറ്റ്‌ ആവശ്യമില്ല എന്നുകൂടി അറിയിക്കട്ടെ.

ഡിസംബർ ആറ്‌ സ്നേഹത്തിന്റെ ദിനമാണ്‌. ബാബരി മസ്ജിദ്‌ തകർത്ത സംഘികളെ തള്ളിപ്പറഞ്ഞ ഒരോ ഹിന്ദുവിനേയും സ്നേഹിക്കാനുള്ള ദിനം.

ഹിന്ദുവിന്റെ ശത്രു മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, മറ്റു മതസ്ഥരോ അല്ല മറിച്ച്‌ ഹിന്ദു വിശ്വാസങ്ങൾ വികലമാക്കി മുതലെടുപ്പ്‌ നടത്തുന്ന സംഘികൾ തന്നെയാണ്‌ തങ്ങളുടെ എറ്റവും വലിയ ശത്രു എന്ന തിരിച്ചറിവുള്ള ഹിന്ദു സഹോദരരെ സ്നേഹിക്കാനുള്ള ദിനം.

അബസ്വരം :
2010 ഡിസംബർ ആറിന്‌ ആയിരുന്നു അബസ്വരങ്ങൾ ബ്ലോഗ്‌ യാത്ര തുടങ്ങിയതും !!

                                                                     423
                                                                     *****
08.12.2014
പരിക്ക്‌ പറ്റിയ ജഗതിയുടെ നഷ്ടം പരിഹരിക്കാൻ അഞ്ചരക്കോടി രൂപ.

അപകടങ്ങളിൽ പരിക്ക്‌ പറ്റുന്ന സാധരണക്കാരന്‌ നഷ്ടം ഉണ്ടാവുന്നത്‌ അൻപതിനായിരമോ ഒരു ലക്ഷമോ മാത്രം !!

വെടികൊണ്ട്‌ ജീവൻ നഷ്ടപ്പെട്ട്‌ വീഴുന്ന പട്ടാളക്കാരന്റേയും കുടുംബത്തിന്റേയും നഷ്ടമാണെങ്കിലോ, അഞ്ചോ പരമാവധി പത്തോ ലക്ഷം കൊണ്ട്‌ പരിഹരിക്കപ്പെടും.

ഒരോരോ വ്യക്തികൾക്കനുസരിച്ച്‌ രൂപയുടെ മൂല്യം കുറയുകയും കൂടുകയും ചെയ്യുന്നുണ്ടെന്ന് തോന്നുന്നു!!!

അബസ്വരം :
ഒരോരോ ജീവന്റേയും മൂല്യം കണക്കാക്കുന്ന ലവന്മാരുടെ ആ കാൽക്കുലേറ്റർ ഒന്ന് കിട്ടിയിരുന്നു എങ്കിൽ .... !!!

                                                                     424
                                                                     *****
09.12.2014
"എന്താണ്‌ സംവരണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ? ജാതി മത സംവരണമാണോ അതോ സാമ്പത്തിക സംവരണമാണോ വേണ്ടത്‌ ?" പല ചർച്ചകളിലും നേരിട്ടിട്ടുള്ള ഒരു ചോദ്യമാണ്‌ ഇത്‌.

സംവരണത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട്‌ :

എനിക്കും എന്റെ കുടുംബത്തിനും നേട്ടം ഉണ്ടാക്കുന്ന എല്ലാവിധ സംവരണങ്ങളേയും ഞാൻ പുകഴ്ത്തുകയും പിന്തുണക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ബാക്കി എല്ലാ സംവരണങ്ങളേയും ഞാൻ പുച്ഛിക്കുകയും വിമർശിച്ച്‌ പണ്ടാറമടക്കുകയും ചെയ്യുന്നു.

അബസ്വരം :
മ്മടെ വീട്ടിലെ മാവ്‌ കായ്ക്കണം ! അങ്ങേ പറമ്പിലെ മാവ്‌ ഒണങ്ങണം !!

                                                                     425
                                                                     *****
09.12.2014
യമന്റെ വാഹനം കശ്മലന്മാരായ ജപ്പാനികൾ മോഷ്ടിച്ച്‌ പെയിന്റ്‌ അടിച്ച്‌ മോഡിഫൈ ചെയ്ത്‌ ഇറക്കിയ വാഹനമായ "യമഹ" ആർഷ ഭാരതീയന്റെ കണ്ടുപിടുത്തമാണു എന്ന നഗ്ന സത്യം ലോകത്തെ ബോധ്യപ്പെടുത്താൻ പ്രശസ്ത ചരിത്രകാരൻ സുബ്രമണ്യൻ സ്വാമി മുൻ കൈ എടുക്കേണ്ടതുണ്ട്‌.

താജ്‌ മഹൽ മാത്രമല്ല കെ എസ്‌ ആർ ടി സി ബസ്റ്റാന്റും അറബിക്കടലും എല്ലാം ക്ഷേത്രഭൂമിയിലാണ്‌ നിൽക്കുന്നത്‌ എന്ന നഗ്ന സത്യം കൂടി ലോകത്തോട്‌ ഓളിയിട്ട്‌ പറയൂ സംഘികളേ !!

അബസ്വരം :
ഭരണം കിട്ടിയാൽ സംഘി അർദ്ധരാത്രിയിലും ആരാന്റെ ഗർഭോത്തരവാദിത്വം എറ്റെടുക്കാൻ മണ്ടിവരും.

                                                                     426
                                                                     *****
10.12.2014
ഇന്ത്യയെ പോലെ വിപുലമായ സേനാ വിഭാഗം മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ ഉണ്ടാവില്ല.

കരസേന, നാവികസേന, വ്യോമസേന, ശിവസേന, ഹനുമാൻസേന, വാനരസേന തുടങ്ങി എത്രയെത്ര സേനാ വിഭാഗങ്ങൾ !!

അബസ്വരം :
കൂടാതെ രാജ്യത്തിന്റെ മുക്കിലും മൂലയിലും എൽ കെ ജി ക്ലാസുകളിൽ ഉൾപ്പെടെ സ്വാധീനമുള്ള വാൽസ്യായന സേനയും !!


                                                                     427
                                                                     *****
11.12.2014
ആർ എസ്സ്‌ എസ്സുകാർ റേഷൻ കാർഡും, ആധാർക്കാർഡും നൽകാമെന്ന് പ്രലോഭിപ്പിച്ചും, തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയും അന്യ മതം മാറ്റൽ നടത്തിയാൽ അത്‌ മഹത്തായ കർമ്മം !! രാജ്യസ്നേഹ പ്രകടനം !! ആ വാർത്ത പത്രങ്ങളിൽ വല്ല ലോക്കൽ കോളത്തിലും വന്നാൽ അൽഭുതം!!

എന്നാൽ മുസ്ലിംങ്ങൾ ദൈവ വാഗ്ദാനമായ സ്വർഗ്ഗത്തെ പറ്റി പറഞ്ഞു പ്രലോഭിപ്പിച്ചും, നരകത്തിന്റെ ഭീകരതയെ കുറിച്ച്‌ പറഞ്ഞ്‌ മനസ്സിലാക്കി കൊടുത്തും വല്ലവരേയും മുസ്ലിം ആക്കിയാൽ അത്‌ ജിഹാദ്‌, തീവ്രവാദം, ലൗവ്‌ ജിഹാദ്‌, പൊലാട്ട്‌ ജിഹാദ്‌, ഭീകരവാദം !! രാജ്യദ്രോഹക്കുറ്റം!! പത്രങ്ങളിൽ വെണ്ടക്കയും വഴുതനങ്ങയും ചക്കയും എല്ലാം നിറയുകയും ചെയ്യും !!

ഒരു വ്യക്തിക്ക്‌ ഏത്‌ മതം തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാൻ ഉള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്‌. അതിന്റെ ഗുണ ദോഷം അനുഭവിക്കേണ്ടതും അവർ തന്നെ. എന്നാൽ ഉടായിപ്പ്‌ മതം മാറ്റലുകൾ നടത്തുന്നത്‌ ആരായാലും അവരെ നിയമപരമായി ശിക്ഷിക്കുക തന്നെ വേണം. അത്‌ ഐ എസ്‌ ആയാലും ആർ എസ്‌ എസ്‌ ആയാലും ഒരേ പോലെ തന്നെ.

ആഗ്രയിൽ മതം മാറ്റൽ ഉടായിപ്പ്‌ നടത്തിയ സംഘികൾക്ക്‌ എതിരേ നടപടി എടുക്കാനുള്ള ബലം സംഘിച്ചളിയിൽ വിരിഞ്ഞ താമരയുടെ തണ്ടിനു ഉണ്ടാവില്ല എന്നറിയാം.

അബസ്വരം :
ഇന്ത്യൻ ഭരണഘടനയോട്‌ സംഘികൾക്ക്‌ ബഹുമാനവും ആദരവും തോന്നാൻ ഒരു സിൽമ പിടിക്കാമോ മേജർ രവി സാറേ ?

                                                                     428
                                                                     *****
16.12.2014
മ്മടെ സ്വന്തം കടലായ അറബിക്കടലിനെ 'കടലമ്മ' എന്ന് വിളിക്കുന്നതിനു പകരം 'കടലുമ്മ' എന്ന് വിളിപ്പിക്കാനായും, അറബിക്കടലിന്റെ റാണി എന്ന സ്ഥാനം കൊച്ചിയിൽ നിന്ന് പൊന്നാനിയിലേക്ക്‌ മാറ്റാനായും ചരിത്രം ചികഞ്ഞു കഥകൾ ഉണ്ടാക്കാനും, പ്രസ്ഥാവന ഇറക്കാനും ഒരു സുബ്രമണ്യൻ ഉസ്താദ്‌ ഞമ്മക്ക്‌ ഇല്ലാതെ പോയല്ലോ കാക്കാമാരേ !!

അബസ്വരം :

പാമ്പും ചേമ്പും ചെറുത്‌ മതി !!

                                                                     429
                                                                     *****
16.12.2014
ഐ എസ്‌ നു വേണ്ടി ട്വിറ്റർ മാനേജ്‌ ചെയ്യുന്നവനെ പുടിച്ച്‌ അകത്തിടാനുള്ള ശുഷ്ക്കാന്തി ആർ എസ്‌ എസ്സിനു വേണ്ടി ട്വിറ്റർ മാനേജ്‌ ചെയ്യുന്ന സുബ്രമണ്യ സ്വാമ്യാരാദികളെ കൂടി അകത്തിടാൻ കാണിച്ചിരുന്നു എങ്കിൽ ഈ നാട്‌ എന്നേ ഭീകരമുക്തമായേന്നെ !!

അബസ്വരം :
മ്മടെ പൊരെത്തെ നായ കടിച്ചാൽ അത്‌ പേപ്പട്ടിയാക്രമണം.
ഓലെ പൊരേത്തെ നായ കടിച്ചാൽ അത്‌ നായടെ പൊര സംരക്ഷണം !!

                                                                     430
                                                                     *****
16.12.2014
എടോ താലിബാനേ,

നിരപരാധികളെ വധിക്കാൻ ഇസ്ലാമിന്റെ ഏത്‌ കിത്താബാണോടോ തന്നെയൊക്കെ പഠിപ്പിച്ചത്‌ ??

യുദ്ധം നടക്കുമ്പോൾ പോലും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കരുത്‌ എന്നല്ലേടോ ഇസ്ലാമിന്റെ അധ്യാപനം ??

ഇസ്ലാം എന്തെന്ന് പഠിക്കാതെ ഇസ്ലാമിനെ സംരക്ഷിക്കാൻ കുറേ തെണ്ടികൾ ഇറങ്ങിയിരിക്കുന്നു. സനാതന ധർമ്മം എന്തെന്ന് മനസ്സിലാക്കാതെ ഹിന്ദുത്വം സംരക്ഷിക്കാൻ ഇറങ്ങിയ സംഘികളെ പോലെ !!

അബസ്വരം :
ജീവൻ നഷ്ടപ്പെട്ട നിരപരാധികളേ, നിങ്ങൾക്ക്‌ പ്രാർത്ഥനകൾ !!

                                                                     431
                                                                     *****
18.12.2014
"ലോകം മുഴുവന്‍ ഹിന്ദുക്കളുടേത്.റഷ്യ ഋഷിവര്യന്മാരുടെ നാട്." - വി എച്ച് പി.

അബസ്വരം :
അത് ശരിയാ !! അര്‍ജുനന്‍ പണ്ട് പന്ത് കളിച്ചപ്പൊ അര്‍ജന്റ് ആയി അടിച്ച പന്ത് വീണ സ്ഥലമാണല്ലോ അര്‍ജന്റീന എന്ന സ്ഥലമായതും, അതുകാരണം പന്തുകളി അവിടത്തെ പ്രധാന കളിയായി മാറിയതും എന്നാണല്ലോ സുബ്രൂസ് എന്‍സൈക്ലോപീഡിയ സംഘ്യാനിക്ക എന്ന ഗ്രന്ഥത്തില്‍ പറയുന്നത് !

                                                                     432
                                                                     *****
18.12.2014
ഇസ്ലാമിന്റെ ഇന്നുകളിലെ എറ്റവും വലിയ ശത്രു ഐ സും, താലിബാനും ആണ്‌ എന്ന് മുസ്ലിംങ്ങളും, ഹിന്ദുക്കളുടെ ഇന്നുകളിലെ എറ്റവും വലിയ ശത്രു ആർ എസ്‌ എസ്‌ ആണ്‌ എന്ന് ഹിന്ദുക്കളും, ലോക സമാധാനത്തിന്റെ എറ്റവും വലിയ ശത്രുക്കൾ അമേരിക്കയും ഇസ്രായേലും ആണെന്ന് ലോക രാജ്യങ്ങളും തിരിച്ചറിയികയും അത്തരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ലോകം സമാധാനത്തിലേക്ക്‌ ചലിക്കാനായി ആദ്യം ചെയ്യേണ്ടത്‌.

അത്‌ ചെയ്യാതെ മുസ്ലിം നാമധാരികൾ ചെയ്യുന്ന അക്രമങ്ങളെ ഇസ്ലാമിന്റെ തലയിൽ കെട്ടിവെക്കാൻ ഹിന്ദുക്കളും മറ്റും ശ്രമിച്ചത്‌ കൊണ്ടോ, ഹിന്ദു നാമധാരികൾ ചെയ്യുന്ന അക്രമങ്ങൾ ഹിന്ദുത്വത്തിന്റെ തലയിൽ കെട്ടിവെക്കാൻ മുസ്ലിംങ്ങളും മറ്റും ശ്രമിച്ചത്‌ കൊണ്ടോ, അമേരിക്കയും ഇസ്രായേലും പിന്നിലും മുന്നിലും നിന്ന്‌ നടത്തിപ്പിക്കുകയും നടത്തുകയും ചെയ്യുന്ന അക്രമങ്ങൾ ഒരു യു എൻ സമ്മേളനം നടത്തി ഇവർക്ക്‌ ഓശാന പാടുന്നവർ കയ്യടിച്ചും പ്രസ്ഥാവന ഇറക്കിയും പുണ്യവൽക്കരിച്ചത്‌ കൊണ്ടൊ ലോക സമാധാനം ഉണ്ടാവില്ല എന്ന് മാത്രമല്ല അത്‌ ഇവരുടെയെല്ലാം അക്രമങ്ങൾക്ക്‌ കൂടുതൽ വളമായി മാറുകയും ചെയ്യും.

അബസ്വരം :
മുസ്ലിം നാമധാരികൾ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത്‌ 'യുദ്ധം നടക്കുമ്പോൾ പോലും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കരുത്‌' എന്ന് പഠിപ്പിച്ച ഇസ്ലാമിന്റെ തലയിലേക്ക്‌ കെട്ടിവെക്കുന്നത്‌ എങ്ങനെ ?

                                                                     433
                                                                     *****

20.12.2014
ഉമ്മൻ ബ്രാണ്ടി, റം ചെന്നിത്തല, കൈ മടക്ക്‌ മാണി തുടങ്ങി മദ്യ വികസന സമിതി നേതാക്കൾക്ക്‌ ചിയേഴ്സ്‌ !!

വിലയില്ലാത്ത മനുഷ്യനായ സുധീരന്‌ സഹതാപം !!

അബസ്വരം :
മദ്യത്തോളം വീര്യമുണ്ടാവുമോ പച്ച വെള്ളത്തിന്‌ !!!

                                                                     434
                                                                     *****
20.12.2014
"മദ്യം നിരോധിച്ചില്ലെങ്കിൽ പ്രക്ഷൊഭം ആരംഭിക്കേണ്ടി വരും." - കുഞ്ഞാലിക്കുട്ടി.

അഞ്ചു മന്ത്രിമാരേയും 20 എം എൽ അ മാരേയും മുന്നിൽ നിർത്തി നടത്താൻ കഴിയുന്ന കാര്യം അത്‌ ചെയ്യാതെ പിന്നെന്ത്‌ പ്രക്ഷോഭിക്കലാ കുഞ്ഞാപ്പാക്കാ ആ ഉമ്മൻ ബ്രാണ്ടിക്ക്‌ എതിരേ ചെയ്യാനുള്ളത്‌?

അബസ്വരം :

ആ പ്രക്ഷോഭത്തിൽപ്പെട്ട്‌ ഒരുപാട്‌ കോഴികൾ ചിക്കൻ ബിരിയാണിയായും, ചിക്കൻ ബ്രോസ്റ്റായും പള്ളയിൽ എത്തും !!
ഒപ്പം ഒരു രാജ്യസഭാ സീറ്റും !!

                                                                     435
                                                                     *****
22.12.2014
സംഘികളുടെ പുതിയ കലാരൂപമായ "ഘർ വാപ്പസി"യിൽ നിന്ന് പരമാവധി ലാഭം കൊയ്യാൻ ആഗ്രഹിക്കുന്ന മുസ്ലിംങ്ങൾ ഒഴികെയുള്ളവർ ആദ്യം മുസ്ലിം ആയ ശേഷം മാത്രം ഘർ വാപ്പസി ഓഫറിനായി സംഘികളുമായി ബന്ധപ്പെടുക. എങ്കിൽ നിങ്ങൾക്ക്‌ പരമാവധി ഘർ വാപ്പസി മൂല്യമായ 5 ലക്ഷം ലഭിക്കുന്നതാണ്‌. മുസ്ലിം അല്ലാതെയാണ്‌ നിങ്ങൾ ഈ ഓഫർ സ്വീകരിക്കുന്നത്‌ എങ്കിൽ നിങ്ങളുടെ മൂല്യം രണ്ടു ലക്ഷമോ അതിൽ കുറവോ ആയിരിക്കും എന്ന കാര്യം പ്രത്യേകം ഓർക്കുമല്ലോ !!

അതുപോലെ ഘർ വാപ്പസിയായി മടങ്ങുമ്പോൾ ബ്രാഹ്മണ ജാതിയിൽ തന്നെ ഉൾപ്പെടുത്തണം എന്ന ഡിമാന്റും വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നനവുള്ളിടത്ത്‌ കുഴിക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുറുകെ പിടിക്കാൻ മറക്കരുതേ !!

അബസ്വരം :
"ഘർ വാപ്പസി"യിലെ "വാപ്പ" കാക്കാമാരെ കൗമല്ലേ സംഘിട്ട്യോളേ ?

ഘർ വാപ്പസി എന്നതിനു പകരം "ഘർ അഛസി" എന്നല്ലേ ഉപയോഗിക്കേണ്ടത്‌ ? മ്മടെ 'അഛാ ദിൻ' ന്നൊക്കെ പറയുമ്പോലെ !!

                                                                     436
                                                                     *****
22.12.2014
"ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്‌ !! വലതു വശത്തെ കൗണ്ടറിൽ നിന്ന്‌ ഘർ വാപ്പസി നടത്തിയ മാപ്പളാർ ഉടൻ തന്നെ ഇടതു വശത്തെ കൗണ്ടറിൽ വന്ന് 'കഷ്ണം ഫിറ്റസി' കർമ്മം നടത്തി 'മുക്കാലിബാൻ' എന്ന ജാതി സർട്ടിഫിക്കറ്റും, കീർത്തി ചക്ര സിഡിയും, അഞ്ചു ലക്ഷത്തിന്റെ ചെക്കും, വള്ളി ട്രൗസറും കൈപ്പറ്റേണ്ടതാണ്‌."

അബസ്വരം :
സൂപ്പർ ഗ്ലൂ ഉപയോഗപ്പെടുത്തുമായിരിക്കും അല്ലേ ?

                                                                     437
                                                                     *****

24.12.2014
"ഇന്ത്യയിൽ നൂറ്‌ ശതമാനം പേരേയും ഹിന്ദുക്കളാക്കും." - തൊഗാഡിയ.

ഇത്‌ കേട്ടപ്പോൾ മുതൽ മ്മൾ പേരിന്റെ കൂടെ എതു വാല്‌ ചേർക്കണം എന്ന കൺ ഫ്യൂഷനിലാ. അബ്സാർ നമ്പൂതിരി, എന്നാണോ അബ്സാർ നായർ എന്നാണോ, അബ്സാർ മേനോൻ എന്നാണോ മാച്ച്‌ ആവുക?

അബസ്വരം :

'നൂറ്‌' ശതമാനം എന്ന് തന്നെയല്ലേ പറഞ്ഞത്‌ ?
അക്ഷരം മാറിയിട്ടൊന്നും ഇല്ലല്ലോ ല്ലേ ?

                                                                     438
                                                                     *****
25.12.2014
രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്സേക്ക് ഭാരത രത്നം കൊടുക്കാതെ, ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വാജ്പേയ്ക്ക് ഭാരതരത്നം നല്‍കിയ സംഘി സര്‍ക്കാറിന്റെ നടപടി അപലപനീയമാണ്.

എന്തൊക്കെ ആയാലും പള്ളി പൊളിച്ചതിനേക്കാള്‍ വലിയ കര്‍മ്മം രാഷ്ട്രപിതാവിന്റെ ജീവന്‍ എടുക്കുന്നത് തന്നെയാണല്ലോ. അതിനാല്‍ വാജ്പേയ്ക്ക് നല്‍കിയ ആദരത്തേക്കാള്‍ കൂടുതല്‍ അവാര്‍ഡ് അര്‍ഹിക്കുന്നത് ഗോഡ്സേ തന്നെയായിരുന്നു.

ഒരു പക്ഷേ രാഷ്ട്രപിതാവിനെ കൊന്നപ്പോള്‍ രാഷ്ട്രപിതാവ് മാത്രമാണ് കൊല്ലപ്പെട്ടത് എന്നും, എന്നാല്‍ വാജ്പേയിയും കൂട്ടരും പള്ളി പൊളിച്ചപ്പോള്‍ ആ സംഭവത്തിന്റെ തുടര്‍ച്ചയായി നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടാക്കാന്‍ സാധിപ്പിച്ചു എന്നതും ആയിരിക്കാം വാജ്പേയ്ക്ക് അവസാന റൌണ്ടില്‍ ഗോഡ്സേയെ മറി കടക്കാനുള്ള മാര്‍ക്ക് നല്‍കിയിട്ടുണ്ടാവുക. എന്തായാലും വരും വര്‍ഷങ്ങളില്‍ അദ്വാനിക്കും, കല്യാണ്‍ സിംഗിനും, മുരളി മനോഹര്‍ ജോഷിക്കും ഭാരതരത്നം നല്‍കി ആദരിക്കണം. കൊലകള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയവര്‍ രാജ്യം ഭരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളും കൊലകളും നടത്താനുള്ള സാഹചര്യം ഉണ്ടാക്കിയവര്‍ക്ക് തന്നെയാണല്ലോ പരമോന്നത അവാര്‍ഡുകള്‍ നല്‍കേണ്ടത്. അതാണല്ലോ അതിന്റെ ഒരു ഇത് അല്ലേ ?

അബസ്വരം :
കൊലയാളി രാജാവായാല്‍ നാട്ടിലെ മികച്ച കൊലയാളികള്‍ക്കെല്ലാം അവാര്‍ഡ് !!


                                                                     439
                                                                     *****
27.12.2014
നാഥൂറാം ഗോഡ്‌ സേക്ക്‌ അമ്പലം പണിയാൻ ഇറക്കുന്ന ഒരോ കറൻസിയിലും ഉണ്ടാവുക മൂപ്പർ വെടിവെച്ച്‌ കൊന്ന ഗാന്ധിയുടെ ചിത്രം !!

തന്നെ കൊന്നവനു അമ്പലം പണിയുന്നതിനും തന്റെ ചിത്രം തന്നെ ഉപയോഗിക്കും എന്ന ഉൾക്കാഴ്ചയാണോ കറൻസിൽ ഇരിക്കുന്ന ഗാന്ധിയെ ചെറുതായി പുഞ്ചിരിപ്പിക്കുന്നത്‌?

അബസ്വരം :
ചരിത്രത്തിന്റെ ഒരോരോ വികൃതികളേയ്‌ !!

                                                                     440
                                                                     *****
30.12.2014
"ബ്രിട്ടീഷുകാർ എഴുതിയ ഇന്ത്യൻ ചരിത്രപുസ്തകങ്ങൾ തിരുത്തി എഴുതണം." - സുബ്രമണ്യൻ സ്വാമി.

പുതുതായി എഴുതുന്ന ചരിത്ര പുസ്തകത്തിൽ ഇന്ത്യയുടെ ആ സ്ഥാന വിദൂഷകൻ പട്ടം സുബ്രമണ്ടൻ സോറി സുബ്രമണ്യൻ സ്വാമിക്ക്‌ തന്നെ നൽകണം. കൂടെ രാഷ്ട്രപിതാവായി നാഥൂറാം ഗോഡ്‌ സേയെ പ്രഖ്യാപിക്കണം. ജാലിയൻ വാലാബാഗിന്റെ സ്ഥാനത്ത്‌ ബാബരി മസ്ജിദ്‌ പൊളിച്ചതും, അഹിംസാ സമരത്തിന്റെ സ്ഥാനത്ത്‌ കർസ്സേവാ സമരവും പ്രതിഷ്ഠിക്കണം. മലബാർ കലാപത്തിനു പകരം ഗുജറാത്ത്‌ കലാപം ഉൾപ്പെടുത്തണം. ദേശീയ കായിക വിനോദം ഹോക്കിയല്ല മറിച്ച്‌ ശൂലം കുത്തൽ കളിയാണ്‌ എന്ന് ആ മഹത്ത്‌ കിത്താബിൽ ഉണ്ടായിരിക്കണം. ഇന്ത്യയുടെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായി ഗാന്ധി, നെഹ്രു, സുഭാഷ്‌ ചന്ദ്ര ബോസ്‌, ഭഗത്‌ സിംഗ്‌, ജാൻസി റാണി, സരോജിനി നായിഡു എന്നിവർക്ക്‌ പകരം എൽ.കെ.അധ്വാനി, മുരളി മനോഹർ ജോഷി, വാജ്പേയി, അരുൺ ജെറ്റ്‌ലി, സുഷമ സ്വരാജ്‌, ശശികല ടീച്ചർ എന്നിവരെ പ്രതിഷ്ഠിക്കണം. ഉപ്പു സത്യാഗ്രഹത്തിന്റെ സ്ഥാനത്തേക്ക്‌ ഫോട്ടോഷോപ്പ്‌ എഡിറ്റിംഗ്‌ സത്യാഗ്രഹം കൊണ്ട്‌ വരണം.

അബസ്വരം :
ആ പുതിയ ചരിത്ര പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഒന്നും വിട്ടു പോകാതെ സുബ്രു അണ്ണനു ഒന്ന്‌ സൊല്ലിക്കൊടുത്തേ !!

                                                                     441
                                                                     *****
31.12.2014
മിക്ക ഡോക്ടര്‍മാരുടേയും പടം പിടിക്കുമ്പോള്‍ ഉണ്ടാവും കഴുത്തില്‍ ഒരു സ്റ്റെത്ത്. അതുപോലെ തന്നെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോളും, കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പോലും സ്റ്റെത്ത് കഴുത്തിലുണ്ടാവും. റൌണ്ട്സിന് പോകുമ്പോള്‍ മറ്റു കുന്ത്രാണ്ടങ്ങള്‍ എല്ലാം എടുത്ത് നഴ്സുമാര്‍ പിന്നാലെ ഉണ്ടാവുമെങ്കിലും സ്റ്റെത്ത് ഡോക്ടര്‍മാര്‍ വിട്ടു കൊടുക്കില്ല. അതും ആ നഴ്സിനെക്കൊണ്ട് പിടിപ്പിച്ചാല്‍ പോരേ ? അല്ലെങ്കില്‍ ഡോക്ടര്‍ക്ക് ബി പി അപ്പാരറ്റസ്സും, മറ്റു കുന്ത്രാണ്ടങ്ങളും ഒക്കെ വാങ്ങി പിടിക്കാന്‍ ഈ സ്റ്റെത്ത് പിടി ശുഷ്കാന്തി എന്തുകൊണ്ട് കാണിക്കുന്നില്ല എന്നും മനസ്സിലാവുന്നില്ല !!

ഇവരെയൊക്കെ പ്രസവിച്ചപ്പോള്‍ തന്നെ കഴുത്തില്‍ സ്റ്റെത്തുമായാണ് പിറന്നത് എന്ന് തോന്നും. ഇതിനു പലപ്പോഴും പറഞ്ഞു കേട്ട ഒരു വിശദീകരണം 'സ്റ്റെത്ത് അല്ലേ ഒരു ഡോക്ടറുടെ പ്രധാന ആയുധം' എന്നതാണ്. എന്നാല്‍ അതുപോലെ ഓരോ ജോലിക്കാരും തങ്ങളുടെ പ്രധാന ആയുധം കയ്യില്‍ പിടിച്ച് നടക്കുന്ന രംഗം ഒന്ന് ഓര്‍ത്ത് നോക്കിക്കേ... !!
ഉദാഹരണത്തിന് അറവുകാരന്‍ ചായ കുടിക്കുമ്പോഴും റോഡിലൂടെ നടക്കുമ്പോഴും എല്ലാം ഫുള്‍ ടൈം കത്തി കയ്യില്‍ പിടിച്ച് നടക്കുന്നത് !!

അബസ്വരം :
മോഡി ഫോട്ടോഷോപ്പ് പിടിച്ച് നടക്കുന്നതും ഉദാഹരണം ആക്കാം അല്ലേ ?


                                                                     442
                                                                     *****
31.12.2014
അങ്ങിനെ ഒരു വര്‍ഷം കൂടി ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു വീഴുന്നു.

2014 ല്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷങ്ങളില്‍ ഒന്ന് തന്നെയായിരുന്നു. ഞാന്‍ പിതാവായ വര്‍ഷം. ഈ വര്‍ഷത്തെ എല്ലാ ദിവസങ്ങളും അതുകൊണ്ട് തന്നെ മാര്‍ച്ച് ആറ് വൈകുന്നേരം മൂന്നു മണിയിലേക്ക് ചുരുങ്ങിപ്പോയി എന്നും പറയാം.

പുതിയ പ്രതീക്ഷകളോടെ പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. പുതിയ വര്‍ഷവും പഴയ വര്‍ഷവും തമ്മിലുള്ള അകലം നിമിഷങ്ങളുടേത് മാത്രമാണെങ്കിലും പ്രതീക്ഷകള്‍ വലുത് തന്നെയാകുമല്ലോ.

എന്തായാലും കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കിടയില്‍ ആരെക്കെങ്കിലും എന്റെ കമന്റുകള്‍ മൂലം വിഷമമോ വേദനയോ തോന്നിയിട്ടുണ്ട് എങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇതുവരെയുള്ള അത്തരം കണക്കുകള്‍ ഇന്നത്തോടെ അവസാനിപ്പിച്ച് അടുത്ത വര്‍ഷം മുതല്‍ പുതിയ കണക്ക് വെക്കാം ന്നേയ് !!

പുതിയ പ്രതീക്ഷകളുടെ പുതുവര്‍ഷം എല്ലാവര്‍ക്കും നന്മകള്‍ വരുത്തട്ടെ, നാഥന്‍ അതിനായി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ !!

അബസ്വരം :
പുതുവര്‍ഷം വാപ്പസി ആശംസാസ് പ്രിയരേ !!

                                                                     443
                                                                     *****
05.01.2015
മോഡിയെ പോലെ ഉള്ളവർ രാജ്യം ഭരിക്കുകയും ആർ എസ്‌ എസ്‌ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രാജ്യത്ത്‌ നബി ദിനാഘോഷത്തിന്റെ പേരിലും, തറാവീഹ്‌ നമസ്ക്കാരത്തിലെ റക്‌അത്തുകളുടെ എണ്ണത്തിന്റെ പേരിലും, കൂട്ടപ്രാർത്ഥന വേണമോ വേണ്ടയോ എന്നതിന്റെ പേരിലും അടികൂടി കഷ്ണം കഷ്ണം ആവുന്നതിനല്ല മുൻഗണന നൽകേണ്ടത്‌. മറിച്ച്‌ നമസ്ക്കരിക്കാൻ പോലും പാടില്ല എന്ന നിയമവുമായി ഭരണ കർത്താക്കൾ വരുമോ എന്നതിനെ കുറിച്ചും, മത സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുകയും, നില നിൽപ്പിനായി ഐക്യപ്പെടാൻ മുന്നിട്ടിറങ്ങുകയുമാണ്‌ വേണ്ടത്‌.

അബസ്വരം :

താടിക്ക്‌ തീ പിടിക്കുമ്പോൾ പറമ്പിലെ തേങ്ങയുടെ മണ്ടരിയെക്കുറിച്ചല്ല വിലപിക്കേണ്ടത്‌.

                                                                     444
                                                                     *****
06.01.2015
ആരായി ജനിക്കുന്നതല്ല പ്രധാനം. ആരായി ജീവിക്കുന്നു എന്നതും ആരായി മരിക്കുന്നു എന്നതും ആണ്‌ എറ്റവും പ്രധാനം.

എല്ലാ ജീവിത മാർഗ്ഗങ്ങളെക്കുറിച്ചും പഠിക്കാനും, താരതമ്യം ചെയ്യുവാനും, മനസ്സിലാക്കാനും ശ്രമിക്കുക. എന്നിട്ട്‌ ശരിയായി തോന്നിയ മാർഗ്ഗം സ്വീകരിക്കുക - അതിന്റെ ഫലം ഗുണമായാലും ദോഷമായാലും അത്‌ എറ്റുവാങ്ങാൻ തയ്യാറായിക്കൊണ്ട്‌.

അബസ്വരം :
വാപ്പസിച്ച്‌ ചെല്ലേണ്ടത്‌ ഘറിലേക്കല്ല.
ദൈവ സന്നിധിയിലേക്കാണ്‌.

                                                                     445
                                                                     *****
06.01.2015
അധികാരം നേടി ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും വിടുവായിത്തം ഇറക്കി പ്രജകളെ ചിരിപ്പിച്ച ഒരു ഭരണാധികാരിയും, രാഷ്ട്രീയ പാർട്ടിയും ലോക ചരിത്രത്തിൽ തന്നെ ഉണ്ടായിരിക്കില്ല.

അക്കാര്യത്തിൽ മോഡിയും സംഘികളും അഭിനന്ദനം അർഹിക്കുന്നു.

ചിരിച്ചത്‌ കൊണ്ട്‌ ആയുസ്സ്‌ കൂടും എന്ന സിദ്ധാന്തം ശരിയാണ്‌ എങ്കിൽ ഇക്കണക്കിനു ചിരിപ്പിച്ചാൽ സംഘികൾ ഒഴികെയുള്ള ഇന്ത്യക്കാരെല്ലാം ചുരുങ്ങിയത്‌ അഞ്ഞൂറ്‌ കൊല്ലം ജീവിക്കും.

ഇതിലെ തമാശകൾ തിരിച്ചറിഞ്ഞു ചിരിക്കാൻ കഴിയാത്ത സംഘികളോട്‌ സഹതാപം തോന്നുന്നു !!

അബസ്വരം :
കറൻസിയിൽ മോഹൻലാൽ ഗാന്ധിക്ക്‌ പകരം ഗോഡ്‌ സേ യെ കുടിയിരുത്തുന്നത്‌ കൂടി കാണാനുള്ള യോഗം ഉണ്ടായാൽ സംഭവം ജോറായിരുന്നു.

                                                                     446
                                                                     *****
07.01.2015
ഭൂമി കണ്ടുപിടിച്ചതും ആർഷ ഭാരതീയനായിരുന്നു.

ഭൂമദാസ്‌ മോഡി എന്ന മഹാനായ ഗവേഷകൻ താൻ പുതുതായി കണ്ടുപിടിച്ച ഫേക്കുയന്ത്രം ഉപയോഗിച്ച്‌ പശുവിന്റെ പാല്‌ കറക്കുമ്പോൾ പശു ഒരുപാട്‌ പാൽ ചുരത്തി. ആ പാൽ തടുത്തു നിർത്താൻ കഴിയാത്ത രീതിയിൽ പരന്നൊഴുകി. ഭൂമദാസ്‌ മോഡി ആ പാലിന്റെ ഒഴുക്കിൽപ്പെട്ടു. ആ പാലൊഴുകിയ വഴി പിൽക്കാലത്ത്‌ 'ക്ഷീരപഥം' എന്ന് മലയാളത്തിലും 'മിൽക്കി വേ' എന്ന് ഇംഗ്ലീഷിലും അറിയപ്പെട്ടു. ആ ഒഴുക്കിൽപ്പെട്ട്‌ ഒഴുകുന്നതിനിടയിൽ ഭൂമദാസ്‌ ഫോട്ടോഷോപ്പ്‌ വൃത്ത നിർമ്മാണയന്ത്രം കൊണ്ട്‌ ഒരു വൃത്തം വരച്ച്‌ ആ വൃത്തത്തിന്റെ അരുകിൽ തൂങ്ങി പിടിച്ച്‌ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ വൃത്തത്തിലെ പാൽ ഗോളാകൃതിയിൽ കട്ടിയാവാൻ തുടങ്ങി. അങ്ങിനെ ആ ഗോളം വലുതായപ്പോൾ അതിനു ഭൂമദാസ്‌ മോഡി തന്റെ പേരു ലോപിപ്പിച്ച്‌ ഭൂമി എന്ന് വിളിക്കാൻ തീരുമാനിച്ചു.

അബസ്വരം :
ഹും. ആർഷ ഭാരതീയനോടാ കളി !!

                                                                     447
                                                                     *****
07.01.2015
സുനന്ദയുടെ മരണം കൊലപാതകമാണ്‌ എന്ന് വ്യക്തമാക്കപ്പെടുമ്പോൾ നാല്‌ സാധ്യതകൾ ആണ്‌ നിലനിൽക്കുന്നത്‌.

01. ശശി തരൂർ നേരിട്ട്‌ നടത്തിയ കർമ്മം.

02. ശശി തരൂർ കൊട്ടേഷൻ കൊടുത്ത്‌ ചെയ്യിച്ച കർമ്മം.

03. ശശിയെ സ്വന്തമാക്കാൻ മെഹർ തരാർജ്ജിയുടെ കൊട്ടേഷൻ.

04. തരൂരിന്‌ പണി കൊടുക്കാൻ മറ്റാരെങ്കിലും കൊടുത്ത കൊട്ടേഷൻ.

ഇതിൽ മൂന്നാമത്തേയും, നാലാമത്തെ സാധ്യത സംഭവ സ്ഥലവും, സംഭവത്തിനു മുൻപ്‌ ഇരുവരും തമ്മിലുള്ള വഴക്കുകളും എല്ലാം തള്ളിക്കളയിക്കുകയാണ്‌ ചെയ്യുന്നത്‌.

കിംസ്‌ ആശുപത്രി സുനന്ദ ആരോഗ്യവതിയാണ്‌ എന്ന റിപ്പോർട്ട്‌ ആണല്ലോ നൽകിയിരിക്കുന്നത്‌. എന്നാൽ സുനന്ദയുടെ മരണത്തിനു തൊട്ട്‌ മുൻപ്‌ സുനന്ദക്ക്‌ തീരെ സുഖമില്ല എന്ന തരത്തിൽ തരൂർ നടത്തിയ ട്വീറ്റ്‌ തികച്ചും സംശയാസ്പദമായി മാറുന്നു. പൂർണ്ണ ആരോഗ്യവതിയാണ്‌ എന്ന് ഡോക്ടർമ്മാർ നിരീക്ഷിച്ച്‌ മണിക്കൂറുകൾക്കകം സുനന്ദ സുഖമില്ലാതെ ഇരിക്കുകയാണ്‌ എന്ന് പറയുന്നതും, ഇനി സുനന്ദക്ക്‌ അത്രക്ക്‌ സുഖമില്ലെങ്കിൽ എന്തുകൊണ്ട്‌ അവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു പകരം ഹോട്ടലിൽ താമസിപ്പിച്ചു എന്ന ചോദ്യവും അവശേഷിക്കുന്നു.

തരൂർ അതിബുദ്ധി കാണിക്കാനായി ഇട്ട ആ ട്വീറ്റ്‌ ശരിക്കും ഒരു പാരയായി മാറുകയാണ്‌ ചെയ്യുന്നത്‌.

ശശി തരൂരിനു തന്റെ നിരപരാധിത്വം തെളിയിക്കാൻ എറ്റവും എളുപ്പമുള്ള മാർഗ്ഗങ്ങൾ നുണ പരിശോധനക്കോ, നാർക്കോ അനാലിസിസിനോ വിധേയമാവുക എന്നതാണ്‌. തന്നെ ഈ പരിശോധനകൾക്ക്‌ വിധേയമാക്കി അതിന്റെ വീഡിയോകൾ മാധ്യമങ്ങൾക്ക്‌ നൽകാൻ ആവശ്യപ്പെടാനുള്ള ആത്മവിശ്വാസം തരൂരിന്‌ ഉണ്ടോ ?

അബസ്വരം :
മടിയിൽ കനമില്ലെങ്കിൽ പിന്നെ മുടന്തൻ ന്യായങ്ങൾ തപ്പി നടക്കേണ്ടതില്ലല്ലോ !!

                                                                     448
                                                                     *****
08.01.2015
ഇനി ഇന്ത്യയിൽ എറ്റവും ഡിമാന്റ്‌ ഉള്ളതും, എന്നാൽ ആവശ്യത്തിനു ജോലിക്കാരില്ലാത്തതും, തൊഴിലാളി പറഞ്ഞ ശമ്പളം തൊഴിൽ ദാതാവ്‌ നൽകുന്നതും, സ്ത്രീകൾ മാത്രം ജോലി ചെയ്യുന്നതും, പരമാവധി നാൽപത്‌ ദിവസം മാത്രം ഒരു തൊഴിൽദാതാവിനു കീഴിൽ പണിയെടുത്താൽ മതി എന്ന പ്രത്യേകത ഉള്ളതുമായ പണിയായി പ്രസവാനന്തര പരിചരണ പണി മാറും. അങ്ങനെ പേറ്‌ ദിനങ്ങൾ ഇന്ത്യൻ സ്ത്രീകളുടെ അച്ചാ ദിനങ്ങളായി മാറും.

"ഒന്നുകിൽ പെറുക, അല്ലങ്കിൽ പെറ്റവരെ പരിചരിക്കുക" എന്നത്‌ ഇന്ത്യൻ വനിതകളുടെ മുദ്രാവാക്യമാകും.

അധികം വൈകാതെ പ്രസവാനന്തര പരിചരണം നടത്തുന്നത്‌ പഠിപ്പിക്കുന്ന കോളേജുകളേയും, അതിൽ പ്രവേശനം നേടാൻ ലക്ഷങ്ങളുമായി ക്യൂ നിൽക്കുന്നവരേയും കാണാൻ നമുക്ക്‌ യോഗം ഉണ്ടാവും എന്ന് കരുതാം.

ശൂലം കൊണ്ട്‌ സിസേറിയൻ നടത്താനുള്ള സാങ്കേതിക വിദ്യയും വിപുലപ്പെടുത്തുമായിരിക്കും അല്ലേ ??

അബസ്വരം :
ഒര്‌ നാല്‌ നാല്‌ !
ഇര്‌ന്നാല്‌ എട്ട്‌ !!
കെടന്നാല്‌ പതിനാറ്‌ !!!

                                                                     449
                                                                     *****
10.01.2015
"വിദേശത്തുള്ള ഇന്ത്യക്കാർ തിരിച്ചു വരണം." - മോഡി.

മോഡിയുടെ ആഹ്വാനം അനുസരിച്ച്‌ വിദേശത്തുള്ള ഇന്ത്യക്കാർ എല്ലാം തിരിച്ചു വരട്ടെ.

എന്നിട്ട്‌ ഇവിടെ താമരപ്പൂവും, ശൂലവും, വള്ളി നിക്കറും, മുളവടിയും, വർഗ്ഗീയതയും വിറ്റ്‌ മൊതലാളിമാരായി ജീവിക്കാം.

അബസ്വരം :
ഇനി ഇവിടെ പട്ടിണി കിടന്നാലും, ലോകത്തിന്റെ മുന്നിൽ മൊയലാളിയായി മാറാൻ ഫേസ്ബുക്കിൽ കിടിലൻ ഫോട്ടോ ഇടാനുള്ള സഹായത്തിന്‌ ഫോട്ടോഷോപ്പും ഉണ്ടല്ലോ!

                                                                     450
                                                                     *****
14.01.2015
കുട്ടികള്‍ എത്ര എണ്ണം വേണം എന്ന കാര്യത്തില്‍ ആകെ കണ്‍ഫ്യൂഷനില്‍ ആണല്ലോ തൊഗാഡിയും മറ്റു സംഘികളും. ചിലര്‍ രണ്ട് എന്ന് പറയുന്നു. ചിലര്‍ നാല് എന്നും അഞ്ച് എന്ന് പറയുന്നു.

പക്ഷേ ഇതിന്റെ ഇടയില്‍ മറന്നു പോകുന്ന ഒരു മുഖം ഉണ്ട്.

ഒരു കുട്ടിയെ എങ്കിലും ലഭിക്കാനുള്ള യോഗം കെട്ടിയോന്റെ പിടിപ്പുകേടിനാല്‍ ഇല്ലാതായിപ്പോയ യശോദ ചേച്ചിയുടെ മുഖം.

അബസ്വരം :
ഇനിയെങ്കിലും അവരുടെ ജീവിതത്തിനൊരു മോഡിഫിക്കേഷന്‍ വരുമോ ആവോ ?

അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക


4 comments:

 1. മ്മടെ സ്വന്തം കടലായ അറബിക്കടലിനെ 'കടലമ്മ' എന്ന് വിളിക്കുന്നതിനു പകരം 'കടലുമ്മ' എന്ന് വിളിപ്പിക്കാനായും, അറബിക്കടലിന്റെ റാണി എന്ന സ്ഥാനം കൊച്ചിയിൽ നിന്ന് പൊന്നാനിയിലേക്ക്‌ മാറ്റാനായും ചരിത്രം ചികഞ്ഞു കഥകൾ ഉണ്ടാക്കാനും, പ്രസ്ഥാവന ഇറക്കാനും ഒരു സുബ്രമണ്യൻ ഉസ്താദ്‌ ഞമ്മക്ക്‌ ഇല്ലാതെ പോയല്ലോ കാക്കാമാരേ !!

  ReplyDelete
 2. അബസ്വരസംഹിത ചിരിയും ചിന്തയും

  ReplyDelete
  Replies
  1. താങ്ക്യൂ അജിത്തേട്ടാ....

   Delete
 3. ഒരുപാട് ചിന്തിപ്പിച്ചു ഇക്കാ ഇങ്ങള്
  നാഥാൻ അനുഗ്രഹിക്കട്ടെ

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....