Wednesday, March 04, 2015

എന്നാലും എന്റെ പോത്തേ


അങ്ങനെ മഹാരാഷ്ട്രയിൽ പോത്തിറച്ചി നിരോധിച്ചിരിക്കുന്നു.

മനുഷ്യനു ലഹരിയുണ്ടാക്കുന്നതും, ആരോഗ്യത്തിനും സമൂഹത്തിനും ദോഷം ചെയ്യുന്നതുമായ മദ്യവും സിഗററ്റും നിരോധിക്കാൻ ശുഷ്ക്കാന്തി കാണിക്കാത്തവരാണ്‌ ഈ പണി ചെയ്തത്‌ എന്ന് ഓർക്കണം.

ഇന്ത്യയിൽ എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്ക്‌ അനുസരിച്ച്‌ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്‌. അതുകൊണ്ട്‌ തന്നെ പശുവിനെ മാതാവായി കാണേണ്ടവർക്ക്‌ അങ്ങിനെ കാണുവാനും ആരാധിക്കുവാനും ഉള്ള സ്വാതന്ത്ര്യവും, പശുവിനേയും പോത്തിനേയും എല്ലാം ഭക്ഷിക്കുന്നവർക്ക്‌ അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം.

പന്നിയെ ഭക്ഷിക്കുന്നത്‌ ഇസ്ലാം മത വിശ്വാസികൾ ചെയ്യാൻ പാടില്ലാത്ത കാര്യമാണ്‌. എന്നാൽ മറ്റു പല മതവിഭാഗങ്ങളിൽപ്പെട്ടവരും പന്നിയെ ഭക്ഷിക്കുന്നവരാണ്‌. അങ്ങിനെ പന്നിയെ ഭക്ഷിക്കുന്നവരും അത്‌ ഭക്ഷിക്കരുത്‌ എന്ന്‌ ഒരു മുസ്ലിം പറയുന്നതിൽ അർത്ഥം ഇല്ല. "പന്നിയെ ഭക്ഷിക്കുന്നവർ ഭക്ഷിക്കട്ടെ. എനിക്ക്‌ വേണ്ടാ... " - എന്ന നിലപാടെ ആ വിഷയത്തിൽ ഇസ്ലാം മത വിശ്വാസികൾ സ്വീകരിക്കേണ്ടതുള്ളു. അല്ലാതെ ഞങ്ങൾക്ക്‌ ഭക്ഷിക്കാൻ പാടില്ലാത്തത്‌ മറ്റുള്ളവരും ഭക്ഷിക്കരുത്‌ എന്ന് പറയുന്നതിൽ എന്ത്‌ അർത്ഥമാണ്‌ ഉള്ളത്‌ ?

അതുപോലെ തന്നെ ചിലർ മുന്നോട്ട്‌ വെക്കുന്ന ചോദ്യങ്ങളാണ്‌ - ബീഫ്‌ അടിച്ചാൾ കൊളസ്ട്രോൾ കൂടില്ലേ ? അത്‌ ആരോഗ്യത്തിനു ഹാനികരമല്ലേ ? അപ്പോൾ ബീഫ്‌ നിരോധിക്കേണ്ടത്‌ അല്ലേ ? - തുടങ്ങിയവ.

രക്തത്തിൽ കൊളസ്ട്രോൾ കൂടുന്നത്‌ ശരീരത്തിന്റെ ദഹനവ്യവസ്ഥയുമായും മറ്റും ബന്ധപ്പെട്ട്‌ കിടക്കുന്ന കാര്യമാണ്‌. ബീഫ്‌ കഴിച്ച എല്ലാവരിലും കൊളസ്ട്രോൾ കൂടുമെന്നോ, കൊളസ്ട്രോൾ രോഗികൾ ആവുമെന്നോ പറയാൻ കഴിയില്ല. ബീഫ്‌ സ്ഥിരമായി ഉപയോഗിക്കുന്ന കൊളസ്ട്രോൾ രോഗികൾ അല്ലാത്ത എത്രയോ പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌. അതുപോലെ ബീഫ്‌ തീരെ കഴിക്കാത്ത ഒരുപാട്‌ കൊളസ്ട്രോൾ രോഗികളും നമ്മുടെ സമൂഹത്തിൽ ഇല്ലേ ?

കൊളസ്ട്രോൾ രോഗികൾ ബീഫ്‌ ഉപയോഗിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതല്ല എന്നത്‌ വസ്തുതയാണ്‌. എന്നാൽ അതിന്റെ പേരിൽ ബീഫ്‌ നിരോധിക്കണം എന്ന് പറയുന്നത്‌ തികച്ചും വിഡ്ഢിത്തമാണ്‌. പ്രമേഹ രോഗികൾക്ക്‌ പഞ്ചസാര കഴിക്കുന്നത്‌ ദോഷം ചെയ്യും എന്നതിനാൽ രാജ്യത്ത്‌ പഞ്ചസാര നിരോധിക്കണം എന്ന് പറയുന്നത്‌ എത്രത്തോളം അർത്ഥശൂന്യവും മണ്ടത്തരവും ആണെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ ?

അയൽവാസിയുടെ ഷുഗർ കൂടിയാൽ നമ്മളാണോ പഞ്ചസാര കഴിക്കാതിരിക്കേണ്ടത്‌?

തെക്കേലെ ജാനുവിനു ബ്ലഡ്‌ പ്രഷർ കൂടിയാൽ, ബ്ലഡ്‌ പ്രഷർ കുറഞ്ഞ വടക്കെലെ അമ്മിണി ഉപ്പ്‌ കഴിക്കാതിരിക്കണോ ?


ആയുര്‍വേദം ആര്‍ഷഭാരതീയന്റെ ചികിത്സാ സംഭാവനയായി പോത്തിറച്ചിതീറ്റ വിരോധികളും അംഗീകരിക്കുന്നുണ്ടാവുമല്ലോ അല്ലേ ?

ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഒന്നായ സുശ്രുതസംഹിത പോത്ത് തുടങ്ങിയ ജീവികളുടെ മാംസം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.

സുശ്രുത സംഹിത, സൂത്ര സ്ഥാനം നാല്പത്തി ആറാം അദ്ധ്യായമായ "അന്നപാന വിധി" അദ്ധ്യായത്തില്‍ പോത്തിറച്ചി ശ്വാസം മുട്ട്, ചുമ, പഴക്കം ചെന്ന പനി, അത്യഗ്നി തുടങ്ങിയ രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുള്ളതാണ് എന്ന് പറയുന്നു. മാത്രമല്ല വാത രോഗങ്ങളെ ശമിപ്പിക്കാന്‍ കഴിവുള്ളതാണ് എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

സുശ്രുത സംഹിതയിലെ ഈ വാചകങ്ങള്‍ ആര്‍ഷ ഭാരത പോത്തിറച്ചി വിരോധികള്‍ തള്ളിപ്പറയുമോ?

ഇനി മനുസ്മൃതിയിലേക്ക് ഒന്ന് കയറി നോക്കാം.
മനുസ്മൃതി അഞ്ചാം അദ്ധ്യായത്തിലെ "മാംസ വിധി " എന്ന വിഭാഗത്തിലെ ശ്ലോകം 28 ഇങ്ങിനെ പറയുന്നു.

"സൃഷ്ടികര്‍ത്താവ് സകലതിനേയും ജീവന്റെ ഭക്ഷണമായി കല്‍പ്പിച്ചിരിക്കുകയാണ്. സ്ഥാവരമായ വൃക്ഷലതാതി ജന്യങ്ങളായ ധാന്യ ഫലാദികളും, ജംഗമമായ പശു പക്ഷി മത്സ്യാദികളും എല്ലാം പ്രാണന്റെ ഭോജനങ്ങളാണ്. 

ശ്ലോകം 32 :
വിലക്കു വാങ്ങിയതോ സ്വയം കൊന്നുണ്ടാക്കിയതോ മറ്റാരെങ്കിലും ദാനം ചെയ്തതോ ആയ മാംസം ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും അര്‍ച്ചിച്ചിട്ടു ഭക്ഷിച്ചാല്‍ ദോഷം ഇല്ല.

ഈ മനുസ്മൃതിയിലെ വാചകങ്ങള്‍ ആര്‍ഷ ഭാരത പോത്തിറച്ചി വിരോധികള്‍ അംഗീകരിക്കുന്നില്ലേ എന്നൊന്ന് പറയുമോ ?

മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലെ ചുവന്ന തെരുവായ കാമാത്തിപുരയിൽ ആർഷ ഭാരത സ്ത്രീകളുടെ മാംസവും മജ്ജയും കാമവും മണിക്കൂറിനു വിലയിട്ട്‌ വിൽപ്പനക്ക്‌ വെക്കുന്നത്‌ കാണുമ്പോൾ ഉയരാത്ത ഏതൊരു ഭാരതീയ സംസ്കാര സംരക്ഷണ വികാരമാണ്‌ പോത്തിറച്ചി കാണുമ്പോൾ ആർഷ ഭാരത സംരക്ഷകർക്ക്‌ ഉയർന്നു പൊങ്ങുന്നത്‌ എന്നറിയാൻ ആഗ്രഹമുണ്ട്‌.

വ്യഭിചാരം ആർഷ ഭാരത സംസ്ക്കാരത്തിന്റെ ഭാഗമാക്കിയിട്ടൊന്നും ഇല്ലല്ലോ?

പോത്തിറച്ചി വിൽപ്പന തടയുന്നതിനു മുൻപ്‌ സ്ത്രീയിറച്ചി വിൽപ്പന തടയാനല്ലേ ആദ്യം ആർഷ ഭാരത സംരക്ഷകർ എന്നവകാശപ്പെടുന്നവർ നിയമം ഉണ്ടാക്കേണ്ടത്‌?


പോത്ത്‌ നിരോധനവുമായി ബന്ധപ്പെട്ട്‌ ചിലർ വളരെ ബുദ്ധിപരവും യുക്തിസഹവും എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റാണ്‌ അടുത്ത പാരഗ്രാഫിൽ കൊടുക്കുന്നത്‌.

പശുവിന്റെ പാൽ കുടിക്കാമെങ്കിൽ പിന്നെ പശുവിനെ തിന്നുന്നതിൽ എന്താണ്‌ പ്രശ്നം എന്ന് ചോദിച്ച ഒരാളോട്‌ ഏതോ ഒരു മഹാൻ ചോദിച്ചത്രേ - "നീ അമ്മയുടെ പാല്‌ കുടിക്കാറുണ്ട്‌ എന്ന് കരുതി അമ്മയെ കൊന്ന് തിന്നുമോ ?" എന്ന്.

ഇത്‌ വായിച്ചാൽ ഒറ്റ നോട്ടത്തിൽ ശരിയാണ്‌ എന്ന് തോന്നും. എന്നാൽ നമുക്ക്‌ ഇതൊന്ന് വിശകലിച്ചു നോക്കാം.

അമ്മയുടെ പാൽ നമ്മൾ കുടിക്കുന്നു എന്ന് കരുതി നമ്മൾ അമ്മയെ തിന്നാറില്ല. ശരിയാണത്‌. എന്നാൽ നമ്മുടെ അമ്മയുടെ പാലിൽ നമുക്കുള്ള അവകാശം പശുവിന്റെ പാലിൽ നമുക്ക്‌ ഉണ്ടോ ? പശുവിന്റെ കുട്ടിക്ക്‌ കുടിക്കാനുള്ള പാൽ പശുവിൽ നിന്ന് നാം തട്ടിയെടുക്കുന്നതിൽ കുഴപ്പമില്ല എന്നും എന്നാൽ പശുവിനെ തിന്നുന്നത്‌ കുഴപ്പമാണ്‌ എന്നും വാദിക്കുന്നതിൽ വിഡ്ഢിത്തം ഇല്ലേ ?

പശുക്കുട്ടി തനിക്ക്‌ പാൽ തരുന്ന തള്ള പശുവിനെ കൊന്ന്‌ തിന്നുന്നതുമായി ബന്ധപ്പെട്ടല്ലേ നാം അമ്മയുടെ പാൽകുടിക്കുന്നതും കൊന്ന് തിന്നുന്നതുമായ ഉദാഹരണം ബന്ധിപ്പിക്കുന്നതിൽ അർത്ഥം ഉള്ളൂ ??

പിന്നെ ഇനി പശുവിന്റെ ഭക്ഷിക്കാനായി അറുക്കുമ്പോൾ അതിന്റെ ജീവൻ നഷ്ടപ്പെടുന്നു എന്നതാണ്‌ വിഷയം എങ്കിൽ നാം ചിന്തിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്‌.

സസ്യങ്ങൾക്ക്‌ ജീവൻ ഉണ്ട്‌ എന്ന് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ ? എന്നാൽ അവക്‌ ഒച്ച വെക്കാൻ വായയോ ഓടി പോകാൻ കാലുകളോ ഇല്ല.

അതായത്‌ പശുവുമായി താരതമ്യം ചെയ്ത്‌ നോക്കുമ്പോൾ എറ്റവും ചുരുങ്ങിയത്‌ വായ, കാലുകൾ എന്നീ അവയവങ്ങൾ ഇല്ലാത്ത വികലാംഗരാണ്‌ സസ്യങ്ങൾ. അപ്പോൾ ഒരു വികലാംഗനെ കൊല്ലുന്നതും ചട്ടിയിൽ മുളക്‌ പൊടിയും മറ്റും ഇട്ട്‌ വറുക്കുന്നതും  ചെയ്യുന്നതും പാപമല്ലേ ?

ഇനി മുളക് പൊടിയുടെ കാര്യം എടുത്ത് നോക്കാം. മുളക് പൊടി എന്നത് മുളക് ഉണക്കി എടുത്ത് ഉണ്ടാക്കുന്നതാണ്. അതായത് മുളക് എന്ന ചെടിയുടെ വംശ പരമ്പര നിലനിര്‍ത്താനുള്ള കായയും വിത്തുകളും ആണ് നമ്മള്‍ അടിച്ച് മാറ്റി തിന്നുന്നത്. അപ്പോഴും നമ്മള്‍ ചെയ്യുന്നത് മുളക് കുലത്തോട് ചെയ്യുന്ന ദ്രോഹമല്ലേ ? കോഴിമുട്ടയുടെ വിഷയം വരുമ്പോളും സ്ഥിതി ഇതുതന്നെയല്ലേ ?

എന്തായാലും വായയും കാലും ഉള്ളവരെ സംരക്ഷിക്കുന്നതിനേക്കാൾ മുൻ ഗണന നമ്മൾ വായയും കാലുകളും ഇല്ലാത്തവർക്കും അംഗ വൈകല്യം ഉള്ളവർക്കുമല്ലേ നൽകേണ്ടത്‌ ?

അതിനാൽ പശുവിനെ അറുക്കുന്നതിൽ സഹതാപം തോന്നുന്നവർ ആദ്യം വികലാംഗരായ സസ്യങ്ങളെ കൊന്നു തിന്നുന്നത്‌ നിർത്തി അത്തരം ഹീനകൃത്യങ്ങൾക്ക്‌ എതിരെ പ്രതികരിക്കാൻ തയ്യാറാവുമല്ലോ ??

ഈ പോത്ത്‌ നിരോധനത്തിനു പിന്നിൽ ഉണ്ടാവാൻ സാധ്യതയുള്ള ഹിഡൺ അജണ്ടകളെ കുറിച്ചും നാം ജാഗരൂഗരാവേണ്ടതുണ്ട്‌. പോത്തിറച്ചി കൈവശം വെച്ചു എന്ന് പറഞ്ഞു തങ്ങൾക്ക്‌ ഇഷ്ടമില്ലാത്തവരെ ജയിലിൽ വർഷങ്ങൾ പിടിച്ചിടാനുള്ള തന്ത്രവും ഈ നിയമത്തിന്റെ പിന്നിൽ ഉണ്ടോ എന്നത്‌ നാം ചിന്തിക്കേണ്ടതാണ്‌. ഒന്നോ രണ്ടോ കിലോ പോത്തിറച്ചി തൊണ്ടി മുതലായി സംഘടിപ്പിക്കാൻ ഫോലീസുകാർക്ക്‌ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലല്ലോ.

പല കരിനിയമങ്ങളും ഉണ്ടാക്കി അത്‌ കുടിലതയോടെ ഉപയോഗിക്കുന്നതിനും, പല നിരപരാധികളും അതിനു ഇരയാവുന്നതിനും പലപ്പോഴും നാം മൂകസാക്ഷികൾ ആണല്ലോ !


അബസ്വരം :

ഇനി കുറച്ചു കഴിഞ്ഞാൽ മത്തി വല്യച്ചന്റെ സുനാപ്ലിയാണ്‌, കല്ലുമ്മക്കായ അമ്മായിടെ മോളെ ഗുൽബോളിയാണ്‌, കോഴി അനിയത്തീടെ നാത്തൂനാണ്‌, ആട്‌ ചിറ്റപ്പന്റെ മോനാണ്‌, കാട ചിറ്റമാതാവിന്റെ സഹോദരീ പുത്രിയാണ്‌, എന്നൊക്കെ പറഞ്ഞു വല്ലവരും വരുമോ ആവോ ?

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

54 comments:

 1. ഇനി കുറച്ചു കഴിഞ്ഞാൽ മത്തി വല്യച്ചന്റെ സുനാപ്ലിയാണ്‌, കല്ലുമ്മക്കായ അമ്മായിടെ മോളെ ഗുൽബോളിയാണ്‌, കോഴി അനിയത്തീടെ നാത്തൂനാണ്‌, ആട്‌ ചിറ്റപ്പന്റെ മോനാണ്‌, കാട ചിറ്റമാതാവിന്റെ സഹോദരീ പുത്രിയാണ്‌, എന്നൊക്കെ പറഞ്ഞു വല്ലവരും വരുമോ ആവോ ?

  ReplyDelete
 2. Kallummakayi ..... adineyum nirodikaan sadyada undu

  ReplyDelete
 3. ''ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യർക്ക് വേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്നതാണ്.'' -( മനുസ്മൃതി, അധ്യായം 5, ശ്ലോകം 30.)
  ''പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നു.'' - (ഋഗ്വേദം 6/17).
  ''പൗരാണിക കാലങ്ങളിൽ പശു ഇറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല.'' - സ്വാമി വിവേകാനന്ദൻ(സന്പൂർണ കൃതികൾ- പുറം 536).
  '' വേദ കാലത്ത് ഗോ മാംസം ഭക്ഷിക്കാത്ത ബ്രാഹ്മണനെ, ബ്രാഹ്മണനായി കണക്കാക്കില്ലായിരുന്നു.'' - (അതേ പുസ്തകം, പുറം 174).

  ReplyDelete
  Replies
  1. മനുസ്മൃതി അദ്ധ്യായം അഞ്ച് ശ്ലോകം 30 നിങ്ങള്‍ പറഞ്ഞത് തെറ്റാണ്.

   ആ ശ്ലോകം ഇങ്ങിനെയാണ്‌ :
   "ദിവസവും ഭക്ഷണയോഗ്യങ്ങളായ പ്രാണികളെ ഭക്ഷിക്കുന്നവന് ദോഷമുണ്ടാകുന്നില്ല. എന്തെന്നാല്‍ ഭക്ഷ്യങ്ങളായ പ്രാണികളേയും ഭക്ഷിക്കുന്നവരേയും ബ്രഹ്മാവ്‌ തന്നെയാണ് സൃഷ്ടിച്ചത്."

   ഇതാണ് ആ ശ്ലോകം.

   മറ്റുള്ള നിങ്ങള്‍ സൂചിപ്പിച്ച പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല. :)

   Delete
 4. This is more than enough if they have little common sense..

  ReplyDelete
 5. Santhosh pandittinte vilakuranja padathile thara dialogaanu athu kettappol ormavannathu

  ReplyDelete
 6. Well written piece Thanks Absar for sharing this.
  Sir Rajagopalachari in his Ramayana mentioned
  that Sri Rama mainly depended on non-veg while
  he was in in exile. Vanavasa kaalathu Sri Raman
  pradhaanamaayum non-veg foodil depend aayirunnu
  yennu Sir Rajagopalachariyude Ramayanathil parayunnu
  Yenthaayaalum. one thing is very clear that God made
  all the living things for the human consumption that is for sure.
  let us utilize it,if we are not utilizing His provisions we are degrading Him
  Keep writing
  Have a good day
  Hope you will check my request I made in an email also posted in FB
  Waiting to hear from you
  Thanks

  ReplyDelete
 7. Lingam shivalingathinte pratheekamaakayal sunaappi kashnikkunna...sunnathaakkunna.. Maarkkam cheyyunna paripaadiyum nirodhikkan saadhyathayund

  ReplyDelete
 8. Article vayichu. Kollam. Pakshe madya nirodhanam vannal christian churchukalil aaradhanak wine pattmo ena tarathil vanna charchakal polayipoyi..
  Rashtrapathiyanu final angeekaram kodththat. Adheham orikalm vargiyavadhiyalla. Aakanum patila.. Athinte ella vashangalum padicht taneyakanam adheham oppittath. So athine vargeeya valkarikunath sariyala.

  ReplyDelete
  Replies
  1. ഇന്ത്യന്‍ രാഷ്ട്രപതിക്ക് റബ്ബര്‍ സ്റ്റാമ്പിന്റെ റോള്‍ അല്ലേ മിക്കപ്പോഴും ഉള്ളൂ ?

   Delete
 9. രാഷ്ട്രപതി എന്നത് ഒപ്പിടാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു ഭരണാധിപന്‍ ആണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
  നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 10. Dear Absar Bhai,
  Really good article and you have presented it very well. Fully agree with your points.
  This ban also will be an utter failure lacking foresight. Unfortunately this law will help some crooks to use it as a tool to torture poor people (of all community).
  The main issue is what we shall do the old animals? Shall the government pay for the user?.

  With Best Regards
  Soman.K

  ReplyDelete
 11. ചിക്കന്‍,, ചെറിയ മീനുകള്‍, കോഴിമുട്ട ഇവയാണെന്റെ നോണ്‍-വെജ് ഭക്ഷണങ്ങള്‍. ഇവ ആരെങ്കിലും വിലക്കുന്നത് വളരെ വിഷമകരമാകും. അതുപോലെതന്നെയാണല്ലോ ബീഫ് കഴിക്കുന്നവര്‍ക്ക് അത് വിലക്കുമ്പോഴുണ്ടാകുന്നത് എന്നോര്‍ക്കുമ്പോള്‍ ഈ കരിനിയമത്തോട് പ്രതിഷേധമുണ്ട്.

  ReplyDelete
 12. വടക്കേ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും നിരോധനം ഇല്ലെങ്കിലും കാണാനാവുന്ന കാഴ്ച്ച അവയെ ആരും കൊന്നു തിന്നാറില്ല എന്നതാണ്.. കാളയും പോത്തുമൊക്കെ വേസ്റ്റ് ഭക്ഷിച്ച് റോഡിലൂടെ അലയും.. മലയാളികളെക്കുറിച്ച് അവർ പറയുന്നത്. (ഇത് ശബ്ദം താഴ്ത്തി രഹസ്യം പറയുന്നത് പോലെ വായിക്കണം..) "They even eat beef" എന്നാണ് ..

  ReplyDelete
 13. nte doctoree................................................

  nikkishtaayiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii........................:)

  ReplyDelete
 14. അബ്സര്‍ ഡാക്ടര്‍ ....കലക്കിട്ടാ ...........

  ReplyDelete
 15. ആർഷ ഭാരത സംസ്ക്കാരത്തെ എന്നല്ല പുരാതനമായ ഒരു സംസ്ക്കാരത്തെയും ഒറ്റ വാക്കിൽ മോശമെന്ന് പറഞ്ഞ് തള്ളിക്കളയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല .. ഓരോ കാലഘട്ടത്തിലും ഓരോ പ്രദേശങ്ങളിലും നിലനിന്നിരുന്ന ആചാരങ്ങളും അനാചാരങ്ങളും ഒക്കെ കൂടി കുഴഞ്ഞു വന്നത് തന്നെയാണ് ഇന്ന് കാണുന്ന മതങ്ങളും സംസ്ക്കാരങ്ങളും എല്ലാം .. അതിൽ യോജിപ്പുകളും വിയോജിപ്പുകളും ശാസ്ത്രീയതകളും ന്യൂനതകളും എല്ലാം കാണാൻ സാധിക്കും . മനു സ്മൃതിയിൽ വ്യക്തമായി കാണാൻ സാധിക്കുന്നത് ആ കാലത്ത് നില നിന്നിരുന്ന ജാതി വ്യവസ്ഥകൾ ആണ് ...എന്ന് കരുതി മനു സ്മൃതിയിൽ ശരികൾ ഇല്ല എന്നല്ല കേട്ടോ ..ഭൂരിപക്ഷം ഹിന്ദുക്കളും മനുസ്മൃതിയെ വലിയ കാര്യമായി എടുക്കുന്നില്ല പല കാരണങ്ങൾ കൊണ്ട്. ഉപനിഷത്തുകളും വേദങ്ങളും എല്ലാം എല്ലാവരാലും വായിക്കപ്പെടുന്നുമില്ല ..വായിക്കപ്പെട്ടാൽ അതിലെ വൈരുദ്ധ്യങ്ങൾ മനസിലാക്കാൻ സാധിക്കും . എല്ലാവരും രാമായണം , മഹാഭാരതം തുടങ്ങീ പുരാണ ഇതിഹാസങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആഗ്രഹിക്കുന്നത് . ഇതിൽ തന്നെ പലയിടത്തും ഗോ മാംസം ഭക്ഷിച്ചതായി കഥകളുണ്ട് .. എന്നാൽ എവിടെയും ഇത് ഭക്ഷിക്കണം എന്നോ ഭക്ഷിക്കാൻ പറ്റില്ല എന്നോ നിബന്ധനകൾ ഇല്ല . കഴിക്കുന്നവർ കഴിക്കട്ടെ ..അല്ലാത്തവർ കഴിക്കണ്ട . അത്രേ ഈ പ്രശ്നത്തിൽ പരിഹാരമുള്ളൂ .

  പശുവിനെ മാതാവായി സങ്കൽപ്പിക്കുമ്പോൾ എങ്ങിനെ അതിനെ കൊല്ലാൻ സാധിക്കുന്നു എന്നതാണ് പലരും ചോദിച്ചു കണ്ട ചോദ്യം . പശുവിനെ കൊല്ലരുതെന്ന് പറയാനുള്ള ഒരു കാരണം പശു ഒരു കുടുംബത്തിനെ തീറ്റി പോറ്റും എന്നത് കൊണ്ടാണ് എന്നതാണ് പലരുടെയും ഉത്തരവും .. നല്ല കാര്യമാണത് ..പക്ഷേ അക്കൂട്ടത്തിൽ പശുവിനെ മാത്രമായി പെടുത്തരുത്. ഏതൊരു ജന്തു ജാലമോ ആയിക്കോട്ടെ അതിന്റെ ആരോഗ്യ കാലത്ത് അതിനെ വേണ്ട വിധം ചൂഷണം ചെയ്ത ശേഷം വയസ്സാം കാലത്ത് അതിന്റെ മാംസം ഭക്ഷിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല . അതൊരു നന്ദി കേടാണ് .. മാംസത്തിനായി വളർത്തുന്ന ജന്തു ജാലങ്ങളെ അതിന്റെ ആരോഗ്യ കാലത്ത് തന്നെ ഭക്ഷ്യ യോഗ്യമാക്കുന്നതാണ് നല്ലത്. നമ്മൾ ആരും പച്ചക്കറികൾ ചീയുന്ന സമയത്തല്ല അത് പറിച്ചെടുക്കുക എന്നത് ഓർത്താൽ മതി ... ആചാരങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ ജന്തു ജാലങ്ങളെ കൂട്ടക്കുരുതി നടത്തുമ്പോൾ അതിനെ ദൈവീകമായും ഭക്ഷ്യക്കാൻ എടുക്കുമ്പോൾ അതിനെ മൃഗീയമായും കാണുന്ന ഇരട്ട താപ്പുകൾ മനുഷ്യൻ ആദ്യം മാറ്റെണ്ടതുണ്ട്

  ReplyDelete
 16. സുശ്രുത സംഹിത/ മനുസ്മൃതിയൊക്കെ ഇത്ര ആധികാരികമാണെങ്കിൽ അതിൽ പറയുന്ന മറ്റുകാര്യങ്ങളും പിന്തുടർന്നു കൂടെ?

  ReplyDelete
  Replies
  1. ഹഹ.. പറഞ്ഞതിന്റെ ഗുട്ടന്‍സ് മനസ്സിലായില്ലേ ? ആര്‍ഷ ഭാരത സംഘികള്‍ക്ക് ഇതൊക്കെ ആധികാരികമല്ലേ ? അവര്‍ ഇതിനെ തള്ളിപ്പറയുമോ ? അവര്‍ പിന്തുടരട്ടെ !!

   Delete
 17. ഉള്ളിലെ ദാകിടര്‍ സാട കുടഞ്ഞുഎയുനെറ്റു
  ആശ്ടന്കത്തില്‍ വല്ലതും പറയണ്ട ??

  ReplyDelete
 18. അയ്യപ്പൻെറ വാഹനത്തിൻെറ മുൻപിലെങ്ങും ഗോമാതാ ചെന്നു പെടാതിരുന്നാൽ കൊള്ളാം

  ReplyDelete
 19. എടാ കിഴങ്ങാ ബീഫ് bjp അല്ല നിരോധിച്ചത് .....അത് കോണ്‍ഗ്രസ്‌ കൊണ്ട് വന്ന നിയമം ആണ് ...അതും രാഷ്ട്രപതിയാണ് സൈന്‍ ചെയ്തത് ...അല്ലാതെ നിന്റെ ശത്രു മോഡിയല്ല ......വിവരം ഇല്ലാത്ത വര്‍ഗം

  ReplyDelete
  Replies
  1. മോനേ കിഴങ്ങനല്ലാത്തവനേ, രാഷ്ട്രപതി വെറും റബ്ബര്‍ സ്റ്റാമ്പ് ആണെന്ന് കിഴങ്ങല്ലാത്ത അങ്ങേക്ക് അറിയില്ലേ ? രാഷ്ട്രപതിയുടെ മുന്നിലേക്ക് ആരാണ് ഇത് ഒപ്പിടാനായി അയച്ചു കൊടുത്തത് എന്ന് കിഴങ്ങി നോക്കിയപ്പോള്‍ അങ്ങേക്ക് മനസ്സിലായില്ലേ കിഴങ്ങല്ലാത്ത ചങ്ങാതീ ?ആരുടെ ഭരണ കാലത്താണ്‌ ഈ നിയമം കൊണ്ടുവന്നത്‌ എന്നൊന്ന് ശരിക്ക്‌ കിഴങ്ങി നോക്കൂ.

   പിന്നെ ആരു നിരോധിച്ചാലും ആർഷ ഫാരത സംഘികൾ അതിന്റെ പിന്നാലെ കൂടുന്നവരല്ലേ ? അപ്പോൾ ആർഷ ഫാരത സംഘികളുടെ ഈ വിഷയത്തിലെ നിലപാട്‌ ചോദിക്കാൻ പാടില്ലേ ??

   Delete
  2. vivaramillayma ninte koodappirappanennu manasilayeda kizhangaaa

   Delete
  3. വിവരം കൂടെ പിറപ്പായ അങ്ങൊന്ന് മുകളിൽ ചോദിച്ചവക്ക്‌ മറുപടി പറയൂ കിഴങ്ങല്ലാത്തവനേ !!

   Delete
  4. OVAISIYE president aakki tharaadaa ninakkokkea..athallea nintea okkea udhesham..

   Delete
  5. ഓ അനോനിക്കുഞ്ഞാടായ അങ്ങാണോ ഇവിടെ പ്രസിഡന്റിനെ തീരുമാനിക്കുന്നത് ? എങ്കില്‍ എന്തിന് ഓവൈസിയേയും പിവൈസിയേയും ആക്കണം ? എന്നെ തന്നെ ഒന്ന് പ്രസിഡന്റ് ആക്കി തരുമോ ?

   പിന്നെ ആദ്യം പറയാനുള്ളത് മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം ഉണ്ടാക്കിയെടുക്ക്. എന്നിട്ടാവാം എന്റെ ഉദ്ദേശം അളക്കാന്‍ നടക്കല്‍ !

   Delete
 20. സംഭവമോക്കേ ശരിതന്നേ
  അടുത്തജന്‍മം പോത്തായി ജനിക്കാതിരിക്കാന്‍ എവിടാ വഴിപാടുകഴിക്കണ്ടതൂടെന്ന് ഒന്നുനോക്കിപറയണേ
  .........പ്ളിസ്‌.........

  ReplyDelete
  Replies
  1. ബീഫ് നിരോധന വിഷയത്തിലെ ഏറ്റവും മനോഹരമായ
   ലേഖനം ....
   Absar Mohamed ...........well said...........

   must read.....!!!!

   Delete
  2. @Manikuttan Saji അത് സംഘി ആപ്പീസിലേക്ക് വിളിച്ച് ചോദിച്ചാല്‍ അറിയാന്‍ പറ്റുമായിരിക്കും

   Delete
  3. ഞാന്‍ ഒരാറസുകാരനല്ല .പക്ഷേ ഒന്നറിയാം
   മത്സ്യത്തിന്‌ വേദനയറിയാനുള്ള ശേഷി ഇല്ലാത്തതിനാല്‍ അത്‌ഭക്ഷിക്കുന്നതില്‍ തെറ്റില്ല .ഭൂമിയിലേ ശക്തരായ മനുഷ്യനുണ്ടാക്കിയ ഭക്ഷണ ശ്രീങ്കലയും തനിക്കുതാഴയുള്ള ഏതോന്നിനേയും വിനിയോഗിക്കാം എന്നുള്ള അലിഖിതനിയമം താമസിയാതേതന്നേ മനുഷ്യന്‌ വിനയാകും. പ്രെപജ്ജത്തിന്‍റെ എതങ്കിലും കോണില്‍ നിനും അവര്‌ വന്നടുക്കുംബോള്‍ നമ്മള്‍ സഹജീവികളോട്‌ കണിച്ച രിതിമാത്രമേ അവരില്‍ നിന്നും നമ്മളും പ്രതീക്ഷിക്കാവു. മനുഷ്യന്‌ മൃഗത്തിന്നേ തിന്നാം എന്നാല്‍ മൃഗം മനുഷ്യനേത്തിന്നാല്‍ അതിന്‌ ആവാസ വ്യവസ്ഥ ബാധകമല്ലേ?
   കുറച്ചുനാളത്തേക്ക് ഒരുപാട്‌ കന്നുകാലികള്‍ ജീവിച്ചിരിക്കാന്‍ അറിയാതേ പ്രകൃതിയോട്‌ പ്രാറ്‌ധിച്ചുപോകുന്നു ഒന്നുരണ്ടണത്തിന്‌ ആദ്രാക്‌സ്‌ നല്‍കികൂടായോ?

   Delete
  4. മത്സ്യത്തിന് വേദനയറിയാനുള്ള ശേഷിയില്ലെന്ന് ആരാ പറഞ്ഞത്?

   Delete
  5. ശാസ്ത്രം അതു തെളിച്ചിട്ടുണ്ട്‌ (സ്രാവും,ഢോള്‍ഫിനും,തിമീംഗലവുമോഴികേ.അതില്‍ കഴിക്കുന്നത്‌ സ്രാവ്‌ മാത്രമേയുള്ളു അതും സാധരണയായി ലഭിക്കാറില്ല.)

   Delete
  6. അതിന്റെ ആധികാരിക ലിങ്ക് തരൂ.

   Delete
  7. @ Manikuttan Saji നിങ്ങൾ ആർ എസ്‌ എസ്‌ ആണെന്ന് ഞാൻ പറഞ്ഞില്ല. അവരോട്‌ ചൊദിച്ചാൽ അറിയാം എന്നെ പറഞ്ഞുല്ലൂ !!

   പിന്നെ മൃഗത്തിന്റെ വായയിൽ പെടാതിരിക്കാൻ മനുഷ്യൻ സാമാന്യ ബുദ്ധി ഉപയോഗിച്ച്‌ സൂക്ഷിക്കണം. അല്ലെങ്കിൽ ചാൻസ്‌ കിട്ടിറ്റാൽ മൃഗങ്ങൾ മനുഷ്യരെ തട്ടും. അത്‌ മനുഷ്യൻ ഇറച്ചിയാണോ പച്ചക്കറിയാണോ തിന്നുന്നത്‌ എന്നൊന്നും പരിശൊധൊച്ചല്ല മൃഗങ്ങൾ കൈകാര്യം ചെയ്യുക !

   അപ്പൊ മൽസ്യത്തെ തിന്നാൻ പിടിക്കുമ്പോൾ അതിന്റെ ജീവൻ പോവില്ലേ ? വേദനെയേക്കാൾ വലുതല്ലേ ജീവനഷ്ടവും മൽസ്യ കൊലപാതകവും ?

   Delete
  8. മനുഷ്യന്‍ വേദന അനുഭവിക്കുമ്പോലെയുള്ള വേദന മത്സ്യങ്ങള്‍ അനുഭവിക്കുന്നില്ല എന്ന് മാത്രമേ ഗവേഷണങ്ങള്‍ പറയുന്നുള്ളൂ. മനുഷ്യന്റെ behaviour നെ മത്സ്യവുമായി താരതമ്യം ചെയ്യുകയാണ് ഗവേഷണത്തില്‍ ചെയ്യുന്നത്.

   Delete
  9. മതാന്ധത ബാധിച്ച പോത്തികളോട്‌ എന്ത്‌ വേദമോതിയിട്ടെന്താ!!

   Delete
  10. ippo njan oru RSS alla ennokkea ee SUDAPPide munnil Parayunnavarkku ini orunaal thirichu parayendi varum ..Sudappi Pani thudangunnund suna chethaaan thayyarayikko allenkil thala attupokum ..keralam adutha kashmir aanu..

   Delete
  11. ഇതൊക്കെ പറയാന്‍ എങ്കിലും സ്വന്തം പ്രൊഫൈലില്‍ വന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചു കൂടേ അനോണി കുഞ്ഞാടേ...! എന്നിട്ട് പോരെ കേരളം കാശ്മീര്‍ ആകുമോ ജമ്മു ആവുമോ എന്നൊക്കെ ഗമണ്ടന്‍ അടിക്കാന്‍ !!

   Delete
 21. They didn't ban 'Poth' as you said. it is ban on cow/bullock slaughter. For us everything is Beef. Actually in Kerala the last choice is cow Or bullock. People maximum avoid it

  ReplyDelete
  Replies
  1. എന്തായാലും അത് തിന്നുന്ന ആളുകള്‍ക്ക് അത് തിന്നാന്‍ അവകാശം വേണമല്ലോ !

   Delete
 22. മുഗൾ ചക്രവർത്തി ബാബർ 1526-ൽ ഗോവധം നിരോധിച്ചിരുന്നു . അതു പോലെതന്നെ അക്ബർ , ജഹാൻഗീർ , അഹമ്മദ് ഷാ എന്നിവരും ചിലയിടങ്ങലെങ്ങിലും ഗോവധം നിരോധിച്ചിരുന്നു . സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി അടക്കമുള്ള നേതാക്കളെല്ലാം തന്നെ സ്വാന്തന്ത്ര്യം കിട്ടിയ ഉടനെ തന്നെ ഗോവധം നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു കൊടുത്തിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോൾ തന്നെ ഗോവധം നിരോധിച്ചുട്ടുണ്ട്. അസം, ബീഹാർ ,ഡൽഹി , ഗോവ , ഗുജറാത് , ജമ്മു കാശ്മീർ , കർണാടക , മധ്യപ്രദേശ് , ഒടിസ്സ , പോണ്ടിച്ചേരി , പഞ്ചാബ് ,രാജസ്ഥാൻ , തമിഴ്നാട്‌ , ഉത്തരപ്രദേശ് , വെസ്റ്റ് ബംഗാൾ തുടങ്ങിയ ഉദാഹരണങ്ങളാണ്. മഹാരാഷ്ട്ര ഇപ്പോൾ ഇതു ചെയ്തത് BJP ആയതുകൊണ്ടു മാത്രമാണ് ചിലർ എതിർകുന്നതു എന്ന് സാരം.

  തിരുത്തപെട്ട മനുസ്മൃതി ഹിന്ദുക്കൾ അല്ലാത്തവരെല്ലാം ധാരാളമായി ഉദ്ധരിക്കുന്നുണ്ട് . പക്ഷെ ഞങ്ങൾക്ക് നിങ്ങളുടെ വിശകലനങ്ങളുടെ സഹായമില്ലാതെ തന്നെ സ്വന്തം ധർമ്മം എന്തെന്നറിയാം. മറ്റു മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നതും മതേതരത്വത്തിന്റെ ഭാഗമാണ്. അതു മാത്രമാണ് ഞങ്ങൾ മറ്റുള്ളവരോട് അഭ്യർത്തിക്കുന്നുള്ളൂ.

  ReplyDelete
  Replies
  1. ഇങ്ങിനെ നിരോധിച്ചത്തിന്റെയും, ഗാന്ധിജി നിരോധിക്കാം എന്ന് പറഞ്ഞത്തിന്റെയും എല്ലാം തെളിവുകള്‍ ഉണ്ടെങ്കില്‍ അത് നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ മനസ്സിലാക്കാമല്ലോ !!

   ചെയ്തത് ആര് എന്ന് നോക്കിയല്ല എതിര്‍ക്കുന്നത്. ആര് ചെയ്താലും ചെയ്തികളെ നോക്കിയാണോ എതിര്‍ക്കണോ, എതിര്‍ക്കേണ്ടയോ എന്ന് തീരുമാനിക്കുന്നത് !!

   തിരുത്തപ്പെടാത്ത മനുസ്മൃതി ഉണ്ടെങ്കില്‍ അതിന്റെ ഒരു കോപ്പി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

   മറ്റുള്ളവരുടെ വിശകലനം ഇല്ലാതെ തന്നെ സ്വന്തം ധര്‍മ്മം അറിയാമെങ്കില്‍ എന്തുകൊണ്ട് ബീഫ് ഭക്ഷിക്കുന്നവര്‍ ഭക്ഷിക്കട്ടെ എന്ന് കരുതുന്നതാണ് ധര്‍മ്മം എന്ന് എന്തുകൊണ്ട് കരുതുന്നില്ല ? ആരും നിങ്ങള്‍ക്ക് ഇഷ്ടം ഇല്ലെങ്കില്‍ നിങ്ങളോട് അത് കഴിക്കാന്‍ ആവശ്യപ്പെടുന്നില്ലല്ലോ ?

   മറ്റുള്ള മത വിശ്വാസികള്‍ക്ക് പോത്തിനേയും, പശുവിനേയും, കാളയേയും തിന്നാമെങ്കില്‍ അതിനെ തിന്നാന്‍ അനുവദിക്കുന്നതും മതേതരത്വത്തിന്റെ ഭാഗം അല്ലേ ? അതല്ലേ ഞാനും ആവശ്യപ്പെടുന്നുള്ളൂ ? അല്ലാതെ നിങ്ങള്‍ അങ്ങിനെ പശുവിനെ മാതാവായി കാണരുത് എന്നോ അതിന്റെ മാംസം ഭക്ഷിക്കണം എന്നോ ഞാന്‍ ആവശ്യപ്പെട്ടുവോ ?

   Delete
 23. Our biggest problem is everything we analyse through the eyes of our religion. India is also moving like Saudi.
  People lost common-sense. Majority wins but Majority is not always true at-least in the eyes of minority.

  ReplyDelete
  Replies
  1. മത വിശ്വാസികള്‍ക്ക് മതത്തിന്റെ കണ്ണിലൂടെ കാര്യങ്ങളെ കാണാന്‍ ഉള്ള അവകാശം മതേതര രാജ്യത്തില്ലേ ? ഇന്ത്യ എങ്ങിനെയാണ് സൌദി ആകുന്നത് എന്ന് മനസ്സിലായില്ല ! വ്യക്തമാക്കുമോ ?

   ഇതൊക്കെ പറയാന്‍ സ്വന്തം പ്രൊഫൈലില്‍ വന്നുകൂടേ ?

   Delete
 24. Opinion matters... not the profile.. If someone else wants to show their religion, Is it possible in Saudi?. You just follow Islam.Do only items which Islam Permits.Same logic applies here too.It is very sad to see World is now grouping according to Religion, and everything is controlled by by some illogical, nonsense people. Unfortunately they are controlling the Religions.

  ReplyDelete
  Replies
  1. ഹഹഹ.. അത് നിങ്ങള്‍ സ്വയം ന്യായീകരിക്കാന്‍ കണ്ടെത്തുന്ന തൊണ്ടി ന്യായമല്ലേ ? എന്ത് പറഞ്ഞു എന്നത് പോലെ തന്നെ പ്രധാനമാണല്ലോ ആര് പറയുന്നു എന്നതും.

   സൌദിയില്‍ എന്തൊക്കെ സാധ്യമാണ് അല്ല എന്ന് ഞാന്‍ കണക്കെടുപ്പ് നടത്തിയിട്ടില്ല. കാരണം ഞാന്‍ സൌദിയില്‍ അല്ല ജീവിക്കുന്നത്. ഇന്ത്യയില്‍ ആണ്. അപ്പോള്‍ സൌദിയിലെ നിയമങ്ങള്‍ എന്നെ ബാധിക്കുന്നില്ല. നിങ്ങള്‍ക്ക് സൌദിയിലെ നിയമങ്ങള്‍ ഇഷ്ടമല്ല എങ്കില്‍ നിങ്ങള്‍ അവിടേക്ക് പോകേണ്ട. അത്രയല്ലേ ഉള്ളൂ. എന്നാല്‍ മാതൃ രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ അങ്ങിനെയല്ലല്ലോ !!

   നിങ്ങള്‍ക്ക് മതം ഇഷ്ടം അല്ലെങ്കില്‍ നിങ്ങള്‍ മത വിശ്വാസി ആകേണ്ടതില്ല. മത വിശ്വാസി അല്ലാതെ ജീവിക്കാന്‍ ഉള്ള അവകാശവും നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഉണ്ടാവണം. അതിനു ആരെങ്കിലും തടസ്സം നില്‍ക്കുന്നു എങ്കില്‍ അതിനെതിരേയും പ്രതികരിക്കാന്‍ ഞാന്‍ തയ്യാറാണ്.

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....