Saturday, March 14, 2015

മാക്രിക്കഥ


അഭിനവ കമ്മ്യൂണിസത്തിന് അബസ്വരന്‍ ബ്ലോച്ചൂരാന്‍ ഈ ഗവിത സമര്‍പ്പിക്കുന്നു

                                                                     *****

ചോര വീണ മണ്ണില്‍‌നിന്നുയര്‍ന്നുവന്ന മാക്രികള്‍
സ്പീക്കറെ നൂറു നൂറു കൈകളാല്‍ തടയവേ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വീണ ടേബിളില്‍
ആയിരങ്ങള്‍ ചാനല്‍ കണ്ടെഴുതിവച്ച വാക്കുകള്‍
ലാല്‍സലാം... ലാല്‍സലാം..

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
തീര്‍ച്ചയുള്ള പല്ലുകള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം നിലനില്‍പ്പിനായ്
ചോന്നിരുമ്പിലെ തുരുമ്പ് മറക്കണം ജയത്തിനായ്

നട്ടു കണ്ണുനട്ടു നാം വളര്‍ത്തിയ വോട്ടുകള്‍
കൊന്നു കൊയ്തുകൊണ്ടുവന്ന ബംഗാളില്‍ ചരിത്രമായ്
അടുത്തവന്‍ ജീവിതം ബലി കൊടുത്തു പിബികള്‍
പോരടിച്ചു കൊടി പിടിച്ചു നേടിയതീ കസേരകള്‍

സ്മാരകം തകര്‍ത്തു വരും വീറുകൊണ്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
സ്പീക്കറിന്‍ ചെയറുടച്ച കാഴ്ചയായ് തകര്‍ന്നുവോ?
ലാല്‍സലാം... ലാല്‍സലാം...

പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം - നിരാശയില്‍
ഹര്‍ത്താലാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെമാറണം
നാള്‍‌വഴിയിലെന്നും മാന്യഗാഥകള്‍ പിറക്കണം

അവസരവാദമെന്നൊരാശയം ജയിക്കുകയില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നുതന്നെയന്നുമിന്നുമെന്നുമേ
അവസരവാദമെന്നൊരാശയം ജയിക്കുകയില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ

അബസ്വരം :
ഏവര്‍ക്കും ഹര്‍ത്താല്‍ ദിനാശംസകള്‍ !!

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  


15 comments:

 1. ചോര വീണ മണ്ണില്‍‌നിന്നുയര്‍ന്നുവന്ന മാക്രികള്‍
  സ്പീക്കറെ നൂറു നൂറു കൈകളാല്‍ തടയവേ
  നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വീണ ടേബിളില്‍
  ആയിരങ്ങള്‍ ചാനല്‍ കണ്ടെഴുതിവച്ച വാക്കുകള്‍
  ലാല്‍സലാം... ലാല്‍സലാം..

  ReplyDelete
 2. ഇന്നലത്തെ നിയമസഭാ കൊലാഹലങ്ങളുമായി ബന്ധപ്പെട്ടു ചില ചോദ്യങ്ങൾ ചോദിക്കാതെ വയ്യ.

  അഴിമതി ആരോപണങ്ങളിൽ മുങ്ങി അമർന്നു തന്നെയാണ് നിലവിലെ സർക്കാർ മുന്നോട്ടു പോകുന്നത്. എങ്കിലും തെളിയിക്കപ്പെട്ടിട്ടില്ല എന്ന ന്യായം നിരത്താം. പക്ഷെ, ഭരണവും കെട്ടഴിഞ്ഞ അവസ്ഥയിൽ ആണ്. മുഖ്യമന്ത്രിയുടെ ഓഫീസും സംശയങ്ങളുടെ നിഴലിൽ ആണ്.

  ഇതെല്ലാം അംഗീകരിക്കുന്നു. പക്ഷേ, ഇന്നലെ കണ്ട ഇടതുപക്ഷ സമര സമീപനം ഇനി ഭാവിയിലും സ്വീകരിക്കാവുന്ന സമര മുറ ആണോ?

  പുരുഷന്മാരെ സ്ത്രീകളെ ഉപയോഗിച്ച് ഇടിച്ചു കയറി പ്രതിരോധിക്കാൻ തലേ ദിവസം തന്നെ തീരുമാനിച്ചിരുന്നു. അങ്ങിനെയെങ്കിൽ ആക്രമിക്കപ്പെട്ടു എന്നു പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്?

  ചുറ്റോടു ചുറ്റും രഹസ്യ ക്യാമറയും നൂറ്റി നാല്പതോളം സാമാജികരും എണ്ണമറ്റ വാച് ആൻഡ്‌ വാർഡും ഉള്ള ഒരിടത്ത് ലൈംഗിക പീഡനം നടന്നു എന്നു പറയുന്നത് സ്ത്രീ വിഷയം എളുപ്പത്തിൽ കത്തിക്കാം എന്ന ഉദ്ദേശം വെച്ചുള്ളതാണെന്ന് വ്യക്തമല്ലേ?

  ലക്ഷ്യം നേടാൻ എന്ത് സമര മാർഗ്ഗവും സ്വീകരിക്കാം എന്നാരാണ് പറഞ്ഞത്? സ്പീക്കർ എന്ന പദവിയും നിയമ സഭയിലെ അച്ചടക്കവും ഇതുപോലെ അപമാനിക്കാൻ ഭാവിയിലും ഇത് അവസരം ഒരുക്കില്ലേ?

  കോടികളുടെ അഴിമതി ആരോപിച്ചു അവിടെയുള്ള കമ്പ്യൂട്ടെറുകളും മറ്റുമൊക്കെയായി ലക്ഷങ്ങളുടെ നഷ്ടം വന്നത് കണ്ടില്ലെന്നു നടിക്കാം. പക്ഷെ ഒരൊറ്റ ഹർത്താൽ കൊണ്ട് നാനൂറു കോടിയിൽ ഏറെ നഷ്ടം നേരിട്ടും പ്രതിഷേധങ്ങൾ വഴി വേറെയും ഉണ്ടാകുമ്പോൾ, ആ നഷ്ടം ജനങ്ങൾ അല്ലേ അനുഭവിക്കുന്നത് ?

  സമരം ന്യായമെങ്കിലും ഈ സമര രീതി ഭാവിയിലേക്ക് മാതൃകയാക്കാവുന്ന ഒന്നാണോ? യഥാർത്ഥത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളുടെയും പൊതു നിരീക്ഷകരുടെയും മുമ്പിൽ അപഹാസ്യരാവുകയല്ലേ ചെയ്തത്?

  മാനം കെടുത്തിക്കൊണ്ടുള്ള ചില വേറിയ ഒരു ഹാസ്യ പരിപാടിയായല്ലാതെ എങ്ങിനെ ഇതിനെ വിലയിരുത്തും ?

  ReplyDelete
  Replies
  1. അങ്ങനെ ചോയ്ക്കിം കോയാ... സഖാക്കള്‍ ഉത്തരം തരട്ടെ !

   Delete
 3. ഇതു വായിച്ചു സ്വയം മനസ്സിലാക്കി വിവേചനപൂർവ്വം പെരുമാറാത്ത രാഷ്ടറീയഅടിമകൾ ഉള്ളടത്തോളം നമുക്ക് സ്വയം സഹിക്കയല്ലാതെ മാർഗ്ഗമില്ല

  ReplyDelete
 4. Like ttooo. Pakshe. മാറില്ല Dr. Nammude. Naadu

  ReplyDelete
 5. ലജജിക്കുന്നു സാമാജികരേ നിങ്ങളെയോർത്ത്...?....?...?

  ReplyDelete
 6. Awesome Post. Thanks for giving this information to us

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....