Wednesday, February 11, 2015

ഇന്ദ്രപ്രസ്ഥത്തിലെ ചൂല്‍ വസന്തവും താമര വാട്ടവും


ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുവസന്തം ഉയർത്തിക്കൊണ്ട്‌ ആം ആദ്മിയും കേജരിവാളും ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണം സ്വന്തമാക്കി.

കേജരിവാൾ ഡെൽഹിയുടെ ഭരണം നേടി എന്ന് പറയുന്നതിനേക്കാൾ യോജിച്ചത്‌ ഡെൽഹി ജനത സ്വയം അധികാരം എറ്റെടുത്തു എന്ന് പറയുന്നതാവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിൽ തരംഗം സൃഷ്ടിച്ചപ്പോൾ ആപ്പ്‌ നൽകിയ പ്രതീക്ഷ വളരെ വലുതായിരുന്നു. എന്നാൽ കേജരിവാളിന്റെ രാജിയും, തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയവും നേരിട്ടതോടെ ആം ആദ്മിയെ ഭൂരിപക്ഷവും എഴുതി തള്ളി.

എങ്കിലും അന്നും ആപ്പിന്റെ അന്ത്യമായി അതിനെ ഞാൻ കണ്ടിരുന്നില്ല. അന്ന് ഇട്ട ആട്ടിന്‍ തോലണിഞ്ഞ മോഡി വരുമ്പോള്‍ എന്ന പോസ്റ്റിൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

                                                     അതിന്റെ സ്ക്രീന്‍ ഷോട്ട്

മാധ്യമങ്ങളാലും ഫോട്ടോഷോപ്പിനാലും ഊതി വീർപ്പിക്കപ്പെട്ട്‌ അധികാരത്തിലെത്തിയ മോഡി കോൺഗ്രസ്സിന്റെ രാഷ്ട്രീയ നയങ്ങൾ പിന്തുടരുന്നതിൽ കോൺഗ്രസ്സിനെ പിന്തള്ളി ഒന്നാം സ്ഥാനം നേടി. താനിരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കാതെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ മോഹൻലാൽ എന്ന് വിളിക്കുന്ന വിഡ്ഡ്യാസുരനായും, ലക്ഷങ്ങൾ ചിലവാക്കി സ്വന്തം പേര്‌ കോട്ടിൽ എഴുതിവെച്ച്‌ ആത്മനിർവൃതി അടയുന്ന കോമാളിയായും മോഡി മാറി.

ഘർ വാപ്പസി, ശ്രീരാമന്‍ അഛന്‍ തുടങ്ങിയ വിഷയങ്ങളിൽ ആർ എസ്‌ എസിനു ഓശാന പാടുന്ന വർഗ്ഗീയതയുടെ മൂന്നാംകിട കൂട്ടിക്കൊടുപ്പുകാരനായി മോഡി തുടർന്നു. നൂറു ദിവസം കൊണ്ട്‌ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും ആളെണ്ണം പതിനഞ്ചു ലക്ഷം രൂപ നൽകുമെന്നും മൊഴിഞ്ഞ മോഡി ആ വിഷയങ്ങളിൽ എല്ലാം U ടേൺ നടത്തിയതും ഇന്ത്യൻ ജനത കണ്ടു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ഗുണം നട്ടുകാരിലേക്ക്‌ എത്തുന്നതിൽ നിന്നും തടയാനുള്ള തന്റെ വൈദഗ്ദ്യം മോഡി കാണിച്ചു. ചായപ്പൊടിയുടേയും പാലിന്റേയും പഞ്ചസാരയുടേയും വില കുറഞ്ഞാലും ചായയുടെ വില കുറയാതെ നോക്കുന്ന ചായക്കടക്കാരന്റെ അതേ തന്ത്രം തന്നെ !!

ഈ സാഹചര്യത്തിലായിരുന്നല്ലോ തിരഞ്ഞെടുപ്പ്‌ നടന്നത്‌.

കോൺഗ്രസ്സ്‌ ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു മുൻപ്‌ തന്നെ തോൽവി സമ്മതിച്ചിരുന്നു. ആപ്പും ബി ജെ പിയും കഴിച്ചതിന്റെ വല്ല അവശിഷ്ടവും ഉണ്ടെങ്കിൽ അതുകൊണ്ട്‌ ത്രിപ്തിപ്പെടാൻ തയ്യാറായിക്കൊണ്ട്‌ തന്ന
െയായിരുന്നു കോൺഗ്രസ്സ്‌ തിരഞ്ഞെടുപ്പിൽ മുഖം കാണിച്ചത്‌.


ദേശീയ മാധ്യമങ്ങൾ പോലും ഭ്രഷ്ട് കല്‍പ്പിച്ച് അകറ്റി നിർത്തിയപ്പോൾ ആം ആദ്മി പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങി ചെന്നു. കഴിഞ്ഞ തവണ എടുത്ത്‌ ചാടി രാജി വെച്ചതിനു കേജരിവാൾ ജനങ്ങളോട്‌ മാപ്പ്‌ പറഞ്ഞു. ചിട്ടയായ പ്രവർത്തനം നടത്തി.
തലേ ദിവസം വരെ മോഡിയുടെ കുറ്റം പറഞ്ഞു നടന്നിരുന്ന കിരൺ ബേദിയെ കാവി പുതപ്പിക്കുകയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുകയും വഴി കിരൺ ബേദിയുടേയും അമിത്‌ ഷാ മോഡിയാദികളുടേയും രാഷ്ട്രീയ പാപ്പരത്തവും അവസരവാദവും ജനങ്ങൾ തിരിച്ചറിഞ്ഞു. പിന്നെ ദില്ലി ജനതക്ക്‌ ആർക്ക്‌ വോട്ട്‌ ചെയ്യണം എന്നതിനെ കുറിച്ച്‌ വീണ്ടാമതും ചിന്തിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

അത് തന്നെയായിരുന്നു ഫേസ്ബുക്കില്‍ ഇത്തരത്തിലൊരു പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചതും.


തിരഞ്ഞെടുപ്പിന്റെ തലേ ദിവസം തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഡല്‍ഹി ഇമാമിന് ആം ആദ്മി നല്‍കിയ മറുപടിയും ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചു.
ഇമാമുമാരോ, പള്ളീലച്ചന്മാരോ, സന്യാസിമാരോ, സ്വയം പ്രഖ്യാപിത സമുദായ നേതാക്കളോ അല്ല ജനാതിപത്യത്തിന്റേയും വോട്ടിന്റേയും മൊത്ത വിതരണക്കാര്‍. അതുകൊണ്ട് തന്നെ "മൊല്ലാക്കാ ഇങ്ങള്‍ പെട്ടീലാക്കി തരുന്ന വോട്ട് ഞമ്മക്ക് മാണ്ട. ഞമ്മളെ വിശ്വാസം ഉള്ള ഓരോരുത്തരുടെ വോട്ടായി മാത്രം മ്മക്ക് മതി" എന്ന് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം പറയാന്‍ ചങ്കൂറ്റം കാണിച്ച കേജരിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എഴുതിച്ചേര്‍ത്തത് രാഷ്ട്രീയ നിലപാടുകളുടെ പുതിയ അദ്ധ്യായമായിരുന്നു. അതുവഴി  ജനങ്ങള്‍ക്ക് നല്‍കിയത് ജാതിയോ മതമോ അല്ല ജനാതിപത്യമാണ്  രാഷ്ട്രീയത്തില്‍ പ്രധാനം എന്ന സന്ദേശമായിരുന്നു.
അരാജക വാദികൾ എന്നും അരാഷ്ട്രീയ വാദികളെന്നും എതിരാളികൾ മുക്രയിട്ടിട്ടും തിരഞ്ഞെടുപ്പ് ദിനത്തില്‍ ചൂലിനു നേരെ വിരലുകൾ അമർന്നു. കാലുമാറ്റം കളിച്ച വിനോദ് കുമാര്‍ ബിന്നിയെ തൂത്തെറിഞ്ഞ്‌ ബിന്നി എന്ന വ്യക്തിക്കല്ല മറിച്ച്‌ ആം ആദ്മിയുടെ നിലപാടുകൾക്കാണ്‌ തങ്ങൾ വോട്ട്‌ നൽകിയത്‌ എന്ന് കാവ്യാത്മകമായി തന്നെ ഇന്ദ്രപ്രസ്ഥം തെളിയിച്ചു. എഴുപതില്‍ അറുപത്തി ഏഴു സീറ്റുകളും ആം ആദ്മിക്ക് ജനങ്ങള്‍ സ്നേഹത്തോടേയും പ്രതീക്ഷയോടേയും നല്‍കി.

ക്രെയിന്‍ ബേദിയായി നടിച്ച് പിന്നീട് വികാസ് ബേദിയായി സ്വയം പുകഴ്ത്തിയ കിരണ്‍ ബേദി വോട്ടെണ്ണല്‍ തീര്‍ന്നപ്പോഴേക്കും തന്റെ സ്വരൂപം വെളിവാക്കി പാപ്പരാസി ബേദിയായി മാറി.


ഓണ്‍ലൈന്‍ സംഘികള്‍ക്ക് ബിജെപിയുടെ പതനം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ദില്ലിയിൽ തോറ്റത്‌ അമിത്‌ ഷായുടേയും, കോട്ട്‌ മൊല്ലയുടേയും 'ചാണക' തന്ത്രമാണ്‌ എന്ന തരത്തിൽ പ്രചരിപ്പിക്കാനുള്ള ഓണ്‍ലൈന്‍ സംഘികളുടെ ശ്രമം രസകരമാണ്‌. ആം ആദ്മിക്ക് അവർ വാഗ്ദാനം നൽകിയ തരത്തിൽ ഭരിക്കാൻ കഴിയില്ല എന്നും അതിനാൽ ബി ജെ പി തോറ്റുകൊടുത്ത്‌ ആപ്പിനെ അധികാരത്തിലെത്തിച്ച്‌ അവരുടെ നിസ്സഹായത വെളിവാക്കിപ്പിക്കുക എന്നതാണത്രേ ചാണക തന്ത്രം !!

അതായിരുന്നു കോട്ട്‌ മോഡിയുടെ ലക്ഷ്യം എങ്കിൽ എന്തിനാണ്‌ സംഘികളേ ബി ജെ പി കോടികൾ പ്രചരണത്തിനായി പൊടിച്ചത്‌ ? മോഡിയും മന്ത്രിമാരും തലങ്ങും വിലങ്ങും റാലാൻ നടന്നിരുന്നത്‌ ? ഒക്കെ പോട്ടെ തോറ്റ്‌ കൊടുക്കുമ്പോ മിനിമം ഒരു എഴു സീറ്റ്‌ എങ്കിലും കയ്യിൽ വെച്ച്‌ ബാക്കി തോറ്റുകൊടുത്താൽ പോരായിരുന്നോ ?? എങ്കില്‍ പ്രതിപക്ഷത്തിരുന്ന് ആം ആദ്മിയുടെ ദുര്‍ഭരണം ചൂണ്ടിക്കാണിക്കാന്‍ ഒരു പ്രതിപക്ഷ നേതാവെങ്കിലും ഉണ്ടാവുമായിരുന്നില്ലേ ?

ഒരു പരാജയം പോലും അംഗീകരിക്കാനും ഉൾക്കൊള്ളാനും കഴിയാത്തതാണോ ആർഷ ഫാരത സംഘിയുടെ ചാണക തന്ത്രം എന്ന് സംഘികള്‍ ചിന്തിക്കുന്നത് നന്നായിരിക്കും.

ആര്‍ഷഭാരതീയന്‍ കണ്ടുപിടിച്ചത് എന്നവകാശപ്പെടുന്ന പൂജ്യത്തിന്റെ വില ശരിക്കും തിരിച്ചറിഞ്ഞത് കോണ്‍ഗ്രസ് ആണ്. നെഗറ്റീവിനെക്കാള്‍ വിലയുണ്ട് പൂജ്യത്തിന് എന്ന വസ്തുത കോണ്‍ഗ്രസ്സിന് ആശ്വസിക്കാന്‍ വക നല്‍കുന്നത് തന്നെയാണ് !

പ്രിയങ്കയെ വിളിച്ചാൽ കോൺഗ്രസ്സിനെ രക്ഷിക്കാം എന്ന്‌ വല്ലവരും കരുതുന്നുണ്ട്‌ എങ്കിൽ അവരെ രാഷ്ട്രീയ വിഡ്ഢികൾ എന്ന് നിസ്സംശയം വിളിക്കാം.

ഉപ്പാപ്പ ആനപ്പുറത്ത്‌ കയറിയതിന്റെ തഴമ്പോ, തറവാടിന്റെ ബ്രാന്റ്‌ നെയിമോ അല്ല ജനങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും
എന്നത്‌ വ്യക്തമായി സൂചിപ്പിക്കുന്നതാണ്‌ കേജരിവാളിന്റെ വിജയം. ചില്ലുമേടകളിൽ താരങ്ങളായി ഇരിക്കുന്നവരുടെ വാക്കുകൾ കേൾക്കാൻ തങ്ങൾക്ക്‌ താൽപര്യമില്ല എന്നും, തങ്ങളിലേക്ക്‌ ഇറങ്ങി വന്ന്‌ തങ്ങളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവരെയാണ്‌ തങ്ങൾക്കാവശ്യം എന്നും ഇന്ദ്രപ്രസ്ഥം ചൂൽ മുറുകെ പിടിക്കുക വഴി തെളിയിച്ചു കഴിഞ്ഞു.

അത്‌ മനസ്സിലാക്കാനും അതിനനുസരിച്ച്‌ പ്രവർത്തിക്കാനും തയ്യാറാവാതെ ഞൊടുക്ക്‌ വിദ്യകൾ കൊണ്ട്‌ കളി തുടരാനാണ് കോൺഗ്രസ്സ്‌ ശ്രമിക്കുന്നത് എങ്കില്‍ നമുക്ക്‌ ഒരു കഥ ഭാവിയിലെ കുരുന്നുകൾക്ക്‌ പറഞ്ഞു കൊടുക്കാം - കോൺഗ്രസ്സ്‌ എന്നൊരു പാർട്ടി ദിനോസറുകളെ പോലെ ഭൂമിയിൽ നിന്ന്‌ അപ്രത്യക്ഷമായ കഥ.

ഇപ്പോൾ കോൺഗ്രസ്സുകാർക്ക്‌ വിളിക്കാനുള്ള അവസാനത്തെ ആളാണ്‌ പ്രിയങ്ക. ഇനി പ്രിയങ്കയും രാഹുലിന്റെ അവസ്ഥയിലേക്ക്‌ വരുമ്പോൾ വിളിക്കാൻ തറവാട്ടില്‍ ഒരാളില്ല എന്ന കാര്യവും കോണ്‍ഗ്രസ്സ് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് പ്രിയങ്കയെ വിളിക്കുമ്പോള്‍ ഇത് ഒടുക്കത്തെ വിളിയാണ് എന്ന ബോധത്തോടെ വിളിക്കുക.

തെറ്റുകള്‍ തിരുത്തി, തറവാട്ട് പേരിനു അമിത പ്രാധാന്യം കൊടുക്കാതെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ്സിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചു വരാനുള്ള സാധ്യതകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.


കോൺഗ്രസ്സിന്റേയും ബി ജെ പി യുടേയും തോൽവിയെക്കുറിച്ച്‌ ചാനലുകളിൽ വാ തോരാതെ വിശകലിക്കുന്ന രാജേഷാദി, സമ്പത്താദി സഖാക്കൾ തങ്ങളുടെ പാർട്ടിക്ക്‌ എല്ലാ മണ്ഡലങ്ങളിലും കൂടി ആകെ എത്ര വോട്ട്‌ കിട്ടി എന്നൊന്ന് വിശകലിക്കുന്നത്‌ നന്നായിരിക്കും. കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ഡല്‍ഹിയില്‍ 1226 ല്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട് എന്ന വസ്തുത ഗമണ്ടന്‍ വിശകലനങ്ങള്‍ നടത്തുമ്പോള്‍ സഖാക്കള്‍ ഓര്‍ക്കുന്നതും നന്നായിരിക്കും. അന്യന്റെ തുണിയിലെ ഓട്ടകളെ വിശകലിക്കുന്നവർ സ്വന്തം നഗ്നത കാണാതെ പോകരുത്.

ആം ആദ്മിയുടെ മുന്നിലെ വഴികൾ പൂക്കൾ നിറഞ്ഞതാവില്ല എന്ന് ഉറപ്പാണ്‌.

സ്വാഭാവികമായ പ്രതിബന്ധങ്ങൾക്ക്‌ പുറമേ കേന്ദ്രം ഭരിക്കുന്ന ബി ജെ പി, ആം ആദ്മിയുടെ ഭരണപാതയിൽ കല്ലുകളും മുള്ളുകളും വിഷ ബീജങ്ങളും പരമാവധി ഇടാൻ ശ്രമിക്കും എന്നതും ഉറപ്പാണ്‌. എങ്കിലും ഇത്രയും വെല്ലുവിളികളെ അതിജീവിച്ച്‌ ഇന്ദ്രപ്രസ്ഥം പിടിച്ചെടുക്കാൻ കഴിഞ്ഞ ആം ആദ്മിക്ക്‌ ഭരണ യാത്രയിൽ ഉണ്ടാവുന്ന വെല്ലുവിളികളേയും നേരിടാൻ കഴിയും എന്ന ശുഭപ്രതീക്ഷ സഫലീകരിക്കാനും അതുവഴി ആം ആദ്മി എന്ന വികാരം ഇന്ത്യയിൽ മുഴുവൻ പടർന്ന് രാഷ്ട്രീയ സാമൂഹിക മാലിന്യങ്ങൾ ചൂലുകൊണ്ട്‌ തൂത്തെറിയപ്പെടാനും ഉള്ള അവസരം ലഭിക്കട്ടെ.

അബസ്വരം :
വേണങ്കില്‍ ചക്ക വേരിലും കായ്ക്കും !!


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

23 comments:

 1. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ഗുണം നട്ടുകാരിലേക്ക്‌ എത്തുന്നതിൽ നിന്നും തടയാനുള്ള തന്റെ വൈദഗ്ദ്യം മോഡി കാണിച്ചു. ചായപ്പൊടിയുടേയും പാലിന്റേയും പഞ്ചസാരയുടേയും വില കുറഞ്ഞാലും ചായയുടെ വില കുറയാതെ നോക്കുന്ന ചായക്കടക്കാരന്റെ അതേ തന്ത്രം തന്നെ !!

  ReplyDelete
 2. ഒന്നും പറയാനില്ല.. ഒരൊന്നൊന്നര ആപ്പാണ് ഡല്‍ഹിയില്‍ വച്ചത്...

  ReplyDelete
 3. നടക്കില്ലെന്നുറപ്പിച്ച കാര്യങ്ങള്‍ മുമ്പും നടത്തിച്ച് കാണിച്ചിട്ടുണ്ട് അരവിന്ദ് കെജ്രിവാള്‍. 'പരിവര്‍ത്തന്‍', 'കബീര്‍' എന്നീ സന്നദ്ധസംഘടനകളിലൂടെയായിരുന്നു അത്.
  http://goo.gl/3TNAOj

  ReplyDelete
 4. ഭരണം നേടാൻ വിഷം തുപ്പിയും വിദ്വേഷം പ്രചരിപ്പിച്ചും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചവർ അധികാരം കയ്യിൽ വന്നപ്പോൾ കുത്തകകളുടെ കുഴലൂത്തുകാരായി .
  ഗോ മാതാവും രാമക്ഷേത്രവും സാധാരണക്കാരായ മത വിശ്വാസികളെ ആവേശം കൊളളിക്കാനും അതു വഴി വോട്ടു ബാങ്ക് ഭദ്രമാക്കാനുള്ള മാർഗ്ഗങ്ങൾ മാത്രമാണ്‌ എന്ന് ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

  ReplyDelete
 5. എന്ത് ആയാലും കൊള്ളാം

  ReplyDelete
 6. നാണവും മാനവും ബോധവും ഇല്ലാത്ത ഇവനായല്ലോ ഇന്ത്യയുടെ പ്രധാനമന്ത്രി.കേജരിവാള്‍ നല്‍കുന്ന പ്രതീക്ഷ വലുതാണ്.

  ReplyDelete
 7. നല്ല നിരീക്ഷണം നന്നായി എഴുതി , സ്വയം ഭരണാവകാശം പൂര്‍ണമായും ഇല്ലാത്ത ഡല്‍ഹിയില്‍ കേജിരിവാള്‍ ഇച്ചിരി വിഷമിക്കും ,എങ്കിലും നമ്മള്‍ക്ക് പ്രതീക്ഷിക്കാം

  ReplyDelete
 8. കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ...

  ReplyDelete
 9. കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ...

  ReplyDelete
 10. സംശുദ്ധമായ ഒരുഭരണം ജനം ആഗ്രഹിക്കുന്നു!
  ആശംസകള്‍

  ReplyDelete
 11. അതെ സത്യത്തിന്റെ മുഖം വിക്രുതമാണ് .ആശംസകൾ.

  ReplyDelete
 12. വന്നു വന്നു സന്ഘികൾ മൊത്തം കോമഡി താരങ്ങളായി . ഘർവാപ്പസി നിർത്തി ഇപ്പോൾ മൊത്തം തമാശ പറയാൻ സമയം ചെലവഴിക്കുകയാണ് .

  ReplyDelete
 13. എന്തായാലും അരവിന്ത് ഒരു ഹിന്ദു ആണല്ലൊ .അതന്നെ സമാധാനം .പിന്നെ നിന്നെ പൊലെയുള്ള സുഡാപ്പി ചുണാപ്പികലുടെ നേതാവായ ദല്ലി ഇമാം പരട്ടയുടെ പിന്തുണയും വേണ്ട് എന്നു പറഞ്ഞല്ലൊ ...ഹിന്ദു വിന്റെ നാട് ഹിന്ദു ഭരിക്കട്ടെ..അതിപ്പൊ ഏതു പാർട്ടി ആയാൽ എന്ത് .ഹിന്ദുക്കളെ ഇരുമ്പ് കൂട്ടിലിട്ടു ചുട്ടുകൊല്ലാൻ നടക്കുന്ന പരട്ട സുടാപ്പി..

  shiju1234@yahoo.com

  ReplyDelete
  Replies
  1. തന്നെ പോലെ ഒരുത്തന്‍ ഏത് മതമാണ്‌ എന്ന് നോക്കിയല്ല, നല്ല കാര്യങ്ങളേയും ചീത്ത കാര്യങ്ങളേയും വിലയിരുത്തുന്നതും പിന്തുണക്കുന്നതും വിമര്‍ശിക്കുന്നതും.

   തന്നെ പോലെ ഉള്ള നപുംസക സംഘികള്‍ക്ക് മോഡിയുടെ ചെറ്റത്തരങ്ങളെ കുറിച്ച് പറയുന്നവരെ സുടാപ്പിയാക്കി ആത്മനിര്‍വൃതി അടയാനുള്ള ബുദ്ധി വികാസമേ ഉള്ളൂ എന്ന് നന്നായി അറിയാം. അതുപോലെ തന്നെ നീ നിന്റെ തലമണ്ടയും അതിലെ കളിമണ്ണും സംഘി ഒഫീസീല്‍ പണയം വെച്ച പോലെ ഏല്ലാവരും ദില്ലി ഇമാമിന്റെ ഓഫീസില്‍ പണയം വെക്കുന്നാതാണ് എന്ന് കരുതാനുള്ള സ്വയം ബോധമേ തനിക്കു ഉണ്ടാവൂ എന്നും അറിയാം. അതില്‍ കൂടുതല്‍ ഉണ്ടായിരുന്നു എങ്കില്‍ നീ സംഘി ആവില്ലായിരുന്നല്ലോ !

   ഹിന്ദുവിന്റെ നാട് എന്ന് പറയാന്‍ ഈ രാജ്യം സംഘികള്‍ക്ക് സ്ത്രീധനമായി കിട്ടിയതായാണോ ? എങ്കില്‍ ആരെ കെട്ടുമ്പോള്‍ ആണ് കിട്ടിയത് എന്നൊന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

   നാട് ഹിന്ദുക്കള്‍ ഭരിക്കട്ടെ എന്തിനാണ് ഹിന്ദുക്കള്‍ മാത്രം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് എന്ന് പറഞ്ഞു തരുമോ ? തോറ്റപ്പോള്‍ ഓരോ മുടന്തന്‍ ന്യായം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തോലിക്കട്ടിയെ സമ്മതിക്കുന്നു. അല്ലെങ്കിലും വെളിവ് ഇല്ലാത്തവര്‍ക്ക് എന്തോന്ന് തൊലിക്കട്ടിക്കമ്മി അല്ലേ ?

   ഹിന്ദു നാമധാരിയായാലും ആയാലും മുസ്ലിം നാമധാരിയായാലും ആയാലും കൊള്ളുന്നവര്‍ പരട്ടകളാണ് !! കണക്കുകള്‍ നോക്കിയാല്‍ സുടാപ്പികളെക്കാള്‍ കൊലകള്‍ നടത്തിയത് സംഘികള്‍ ആണെന്ന് കാണാം. അതായത് പരട്ട കണക്ക് എടുത്താല്‍ സംഘികള്‍ തന്നെ പരട്ടത്തരത്തിന്റെ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് !!

   ആദ്യം പോയി കുറച്ച് ബുദ്ധി നേരാവാനുള്ള മരുന്ന് കഴിക്കൂ ചങ്കീ !

   Delete
 14. sudappiyude santhosham..kalakki..enthinaa inganeyokke jeevikkunea valla siriyayilkkum poykkoode bhakki ullavarenkilum samadanamayi jeevicholum ..

  ReplyDelete
  Replies
  1. ചങ്കികളേയും കോട്ട് മോഡിയേയും വിമര്‍ശിച്ചാല്‍ കിട്ടുന്ന പട്ടമാണ് സുടാപ്പി പട്ടം എങ്കില്‍ അങ്ങിനെയാവട്ടെ. അപ്പൊ അരവിന്ദ് കേജരിവാളും, രാഹുല്‍ ഗാന്ധിയും ഒക്കെ സുഡാപ്പികള്‍ തന്നെ ആവുമല്ലോ അല്ലെ അനോണി ചങ്കിക്കുട്ടാ ?

   സിറിയയിലേക്ക് പോകാന്‍ പറായാന്‍ ഇന്ത്യ മോന് സ്ത്രീധനം കിട്ടിയതാണോ ? തനിക്ക് സമാധാനം വേണം എങ്കില്‍ ചങ്കിത്തരം മാറ്റി ബുദ്ധി കുറച്ച് വെളിവാക്കാന്‍ നോക്കൂ. അപ്പോഴേ സമാധാനം കിട്ടൂ.

   പിന്നെ പണ്ട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആയിരുന്നല്ലോ പറഞ്ഞിരുന്നത് ? ഇപ്പൊ അത് സിറിയയിലേക്ക് ആക്കിയോ ? ഓ പാക്കിസ്ഥാനെ മോഡി വന്നു ആറുമാസം കൊണ്ട് ഭൂമീന്ന് അപ്രത്യക്ഷമാക്കിയിട്ടുണ്ടാവുമല്ലോ അല്ലേ ?

   നട്ടെല്ല് ഉണ്ടെങ്കില്‍ പറയാനുള്ളത് മുഖത്ത് നോക്കി പറയാന്‍ ഉള്ള ചങ്കൂറ്റം എങ്കിലും കാണിക്കൂ ചങ്കി കുട്ടാ !

   Delete
 15. nee oru kodum NDF karan aanu .ennitt aatintholitta chennaya ye pole mathetharam paranju nadakkunnu .nanamillalo..

  ReplyDelete
  Replies
  1. ആണോ കൊടും ചങ്കീ ? എങ്ങിനെയാണ് അങ്ങ് അത് കണ്ടെത്തിയത് എന്നൊന്ന് കാണിച്ച് തരുമോ ? തന്നെപോലെ പറയാന്‍ ഉള്ളത് പറയാന്‍ മുഖം മൂടിയുടെയോ ആട്ടിന്‍ തോലിന്റെയോ ആവശ്യം എനിക്കില്ല കോയാ. പിന്നെ ഞാന്‍ എന്ത് പറഞ്ഞു നടക്കണം എങ്ങിനെ പറഞ്ഞു നടക്കണം എന്ന് ചങ്കിക്കുട്ടന്‍ ആണോ തീരുമാനിക്കുന്നത് ??

   ആദ്യം സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാന്‍ ധൈര്യം ഇല്ലാത്തതിന്റെ നാണം ചങ്കിക്കുട്ടന്‍ മാറ്റി വാ. എന്നിട്ടാവാം ബാക്കിയുള്ളവരുടെ നാണം അളക്കല്‍ നടത്തുന്നത് ?

   സ്വന്തം ഭീരുത്വത്തില്‍ ഒരു നാണവും തോന്നുന്നില്ലേ ചങ്കീ ?

   Delete
 16. aam adhmiyude vijayamalla bjp yude tholvi aanu ninakku santhosham ..athilninnum vyakthamanu karyangal ..orikkalum oru congress karano marxisto inganea chinthikkilla ...enthellam paranjalum avar indiayod snehamulllavarum athmarthayullavarum aanu.but nee prathinidhanam cheyyunna NDF nte lakshyam enthanu ..indiayea siriyayum iraqum polea kadan islamika rajyangaludea avasthayileakku kondu pokanao..Hindhukkalea koottakola cheyyuka Hindu pennungalea adimakalakkuaka indiayea nashippikkuka ithu matramanu ningaludea samudhayathintea lakshyam ..ninnea polullavar illenkil entra sundharamayenea india .rajyadhrohikalaya vrithiketta NDF karaaa..nee ithinulla siksha anubhavikkuka thannea cheyyum .daivathintea koodathiyil nintea naal varum .santhoshavum sahodhryathilum kazhinja oru janathayea nashippichu avarkkidayil matha spartha valarthunna kudilathayaanu ninakku.nintea ee blog vayichathumuthal lokathilea oru musalmaneyum enikku viswasamllathayi .chathiyanmar..kodea ninnu vanjikkunnavar aanu ningal .pakal mathetharathwam rathri NDF um.nashichu povatteadaa nee okkea nintea mathavum..

  ReplyDelete
  Replies
  1. ഹഹഹ.... ബി ജെ പി തോല്‍ക്കാതെ ആം ആദ്മി വിജയിക്കുമോ ? അതോ ഇനി ബിജെപി തോല്‍ക്കുമ്പോള്‍ സന്തോഷിക്കാന്‍ പാടില്ല എന്നും ദേശീയ ദു:ഖാചരണം നടത്തണം എന്നും നിയമം ഉണ്ടോ ? ബി ജെ പി തോറ്റാല്‍ നിങ്ങള്‍ക്ക് ദുഃഖം ഉണ്ടെങ്കില്‍ നിങ്ങള്‍ കരഞ്ഞോളൂ !! അത് നിങ്ങള്‍ടെ സ്വാതന്ത്ര്യം !!

   മാര്‍ക്കിസ്റ്റും കൊണ്ഗ്രസ്സും ഒക്കെ എങ്ങിനെയാണ് ചിന്തിക്കുക എന്നറിയാന്‍ നിങ്ങള്‍ ആണോ വരുടെ തലച്ചോറില്‍ ഇരുന്നു ചിന്തിക്കുന്നത് ?? വിഡ്ഢിത്തം പുലമ്പല്ലേ !! നിങ്ങള്‍ ചിന്തിക്കുന്ന കാര്യം നിങ്ങള്‍ പറയുക. മാര്‍ക്കിസ്റ്റും കോണ്‍ഗ്രസ്സും ചിന്തിക്കുന്ന കാര്യം അവര്‍ പറഞ്ഞോളും അനോണി കുട്ടാ !!

   ഹഹഹ... കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അവര്‍ ഇന്ത്യയോട് സ്നേഹമില്ലാത്തവരാണ് എന്നൊക്കെ മോഡിയാശാന്‍ പറഞ്ഞതൊന്നും അനോണി കേട്ടിരുന്നില്ലേ ? പിന്നെ മോന്‍ ആണോ ഓരോരൂത്തരുടേയും രാജ്യ സ്നേഹം അളക്കാന്‍ ഭരണഘടന നിയോഗിച്ച വ്യക്തി ??

   എന്‍ ഡി എഫിന്റെ ലക്‌ഷ്യം എന്താണ് എന്ന് അവരോട് ചോദിക്കുക. എനിക്ക് എന്‍ ഡി എഫ് പട്ടം നല്‍കാന്‍ നിന്നെ ഞാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. നിന്റെ തൊള്ളയിലെ നാവ് എന്റെ വായയില്‍ കുത്തി തിരുകേണ്ടതില്ല.

   ഇന്ത്യയില്‍ എന്തായാലും ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തത് ആര്‍ എസ് എസ് തന്നെയാണ്. മറ്റൊരു സംഘടനക്കും ആ റെക്കോഡ് തകര്‍ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉണ്ടോ അനോണി ചങ്കീ ??

   ഞങ്ങളുടെ സമുധായത്തിന്റെ ലക്‌ഷ്യം അതാണ്‌ എങ്കില്‍ ഞങ്ങളുടെ സമുദായത്തിലെ എല്ലാവരേയും പിടിച്ച് ജയിലില്‍ ഇട് ചങ്കീ. അതല്ലേ രാജ്യസ്നേഹത്തിന്റെ മൊത്ത വിതരണക്കാരായ നിങ്ങള്‍ ചെയ്യേണ്ടത് ? നിങ്ങളുടെ മോഡിയണ്ണന്‍ അല്ലേ പ്രധാനന്‍. കോട്ട് ഇട്ടു രാഷ്ട്ര പിതാവിന്റെ പേര് പോലും തെറ്റി പറഞ്ഞു നടക്കുന്ന സമയത്ത് സമുദായത്തെ പിടിച്ച് ജയിലില്‍ ഇടാന്‍ എം.ആര്‍.മോഡിയോട് പറ കോയാ !!

   നിന്നെ പോലെ അനോണി നപുംസകങ്ങള്‍ മാത്രം ഉണ്ടായാല്‍ എങ്ങിനെയാണ് ഇന്ത്യ സുന്ദരമാവുക എന്നൊന്ന് പറഞ്ഞു തരുമോ ? പിന്നെ ഈ ഇന്ത്യ തനിക്ക് സ്ത്രീധനം കിട്ടിയതാണോ ചങ്കീസ് ??

   ആര്‍ എസ് എസ്സിനേക്കാള്‍ വലിയ രാജ്യദ്രോഹികള്‍ ഒന്നും ഇന്ത്യയില്‍ ഇല്ല കോയാ. തന്റെ വിവേകം സംഘി ആപ്പീസില്‍ പണയം വെച്ചത് കൊണ്ട് അതൊന്നും തിരിച്ചറിയാന്‍ കഴിയില്ല എന്ന് നന്നായി അറിയാം. രാഷ്ട്രപിതാവിനെ കൊന്നവരെക്കാള്‍ വലിയ രാജ്യദ്രോഹികള്‍ ആരാണ് ഉള്ളത് ??

   മോന്‍ ശിക്ഷിക്കാന്‍ വാ. അതിനു വരുമ്പോള്‍ എങ്കിലും പേടിച്ച് അപ്പിയിട്ടു അനോണി വേഷം കെട്ടാതെ വരണേ !!

   ദൈവത്തിന്റെ കോടതിയില്‍ എന്റെ മാത്രമല്ല നിന്റേയും നാള്‍ വരില്ലേ ? അപ്പൊ നമ്മക്ക് കാണാം !! അന്ന് എന്തായാലും അനോണി വേഷം ഉണ്ടാവില്ലല്ലോ !!

   ഞാന്‍ മതസ്പര്‍ദ്ധ ഉണ്ടാക്കി എങ്കില്‍ പോയി കേസ് കൊടുക്കെടാ ചങ്കീ. അല്ലാതെ ഈ അനോണി വീമ്പിളക്കല്‍ കൊണ്ട് എന്ത് കാര്യം ? കഴുത കാമം കരഞ്ഞു തീര്‍ക്കുന്ന പോലെ !!

   എന്റെ ബ്ലോഗ്‌ വായിക്കുന്നതിനു മുന്‍പ് ലോകത്തിലെ എല്ലാ മുസ്ലിങ്ങളേയും നീ വിശ്വസിച്ചത് കൊണ്ടാവും അല്ലേ നീ ചങ്കിയായത് !! മോഡി ലെവലില്‍ ബഡായി അടിക്കുന്നതിനു ഒക്കെ ഒരു പരിധി വേണ്ടേ ??

   ചങ്കികളുടെ കൂടെ നില്‍ക്കേണ്ട ഗതികേട് ഞങ്ങള്‍ക്ക് വന്നിട്ടില്ലേ. പിന്നെ എങ്ങിനെ കൂടെ നിന്ന് വഞ്ചിച്ചു എന്ന് പറയാന്‍ കഴിയും ചങ്കീ ??

   ബൈ ദ ബൈ.. പണ്ട് മൊല്ലാക്ക ചെറുപ്പത്തില്‍ കളിക്കാന്‍ പോയപ്പോള്‍ പിടിച്ച മുതല ആണായിരുന്നോ പെണ്ണായിരുന്നോ എന്ന കാര്യത്തില്‍ വല്ല തീരുമാനവും ആയോ ? :P

   നിന്നെ പോലെ പകല്‍ ചെയ്യാന്‍ ഭീരുവും രാത്രി ചങ്കിയും ആണ് എല്ലാവരും എന്ന് നീ കരുതിയോ ? നിന്റെ സുഭാവം എന്തിനു നീ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നു.

   നിന്നെക്കാള്‍ വലിയവര്‍ വിചാരിച്ചിട്ട് എന്റെ മതം നശിച്ചിട്ടില്ല. നശിക്കുകയുമില്ല. എന്നിട്ടല്ലേ നിന്നെപോലെയുള്ള പാഷാണ കൃമികള്‍ !!

   പോയി പറയാനുള്ളത് മുഖത്ത് നോക്കി പറയാന്‍ ഉള്ള ധൈര്യം ഉണ്ടാവുന്ന കാലത്ത് വാ !!

   Delete
 17. അബ്സറിക്ക കിടു,,, പോസ്ടിനെക്കൾ കിടിലം കമന്റുകൾ ,,, കള്ള സന്ഘിക്ക് വയറു നിറഞ്ഞു എന്ന് തോന്നുന്നു ...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....