Wednesday, December 31, 2014

അബസ്വര സംഹിത - ആറാം ഖണ്ഡംഏവര്‍ക്കും പുതുവത്സരാശംസകളോടെ അബസ്വരസംഹിത തുടരുന്നു....

                                                                     251
                                                                     *****

20.02.2014
രാജീവ് ഗാന്ധിയുടെ ഘാതകരുടെ കഴുത്തില്‍ നിന്നും തൂക്കുകയര്‍ ഊരുകയും, അതോടൊപ്പം ജയലളിത അവരെ തുറന്നു വിടാന്‍ ആക്രാന്തം കാണിക്കുകയും ചെയ്തതില്‍ പലതും ചീഞ്ഞു നാറുന്നുണ്ട്.

ഒരു മുന്‍ പ്രധാനമന്ത്രിയുടെ വധക്കേസ് പോലും നേരെ ചൊവ്വേ സമയബന്ധിതമായി അന്യേഷിച്ച് കൃത്യമായി പ്രതികളെ കണ്ടുപിടിച്ച് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ അന്യേഷണ ഏജന്‍സികളുടേയും നിയമവ്യവസ്ഥനടപ്പാക്കുന്നവരുടേയും പിടിപ്പുകേട് തന്നെയാണ്.

നിയമം നടപ്പാക്കാന്‍ വൈകിയാല്‍ ശിക്ഷ ഇളവ് ചെയ്യാമെങ്കില്‍, ചെയ്ത കുറ്റം എന്തെന്ന് തെളിയിക്കപ്പെടാതെ ജയിയില്‍ കിടക്കുന്ന മദനിമാര്‍ക്ക് ജാമ്യം എങ്കിലും നല്‍കേണ്ടതല്ലേ ??

അബസ്വരം :
ആളും തരവും നോക്കി ഒരേ പന്തിയില്‍ രണ്ടു ചോറ് !!


                                                                     252
                                                                     *****

20.02.2014

"മാതാ അമൃതാനന്ദമയിയെക്കുറിച്ച്  അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ പ്രകടിപ്പിച്ചവര്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുക്കുന്നു.ഭക്തരുടെ പരാതിയുടെ അടിസ്ഥാനത്തിലെത്രേ കേസ്." - വാര്‍ത്ത.

ഹഹഹ...
അപ്പൊ അമ്മ ഭക്തര്‍ക്ക് അമ്മയേക്കാള്‍ വിശ്വാസം പോലീസില്‍ ആണല്ലേ ?

ഭക്തര്‍ക്ക് സുധാമണിയോട് പോയി "അമ്മേ അമ്മേ, അമ്മെക്കെതിരെ സംസാരിച്ചവരുടെ മണ്ടയുടെ മധ്യഭാഗത്ത് ഇടിത്തീ വീഴിപ്പിക്കേണമേ.." എന്നൊന്ന് പ്രാര്‍ഥിച്ചാല്‍ പോരേ ചങ്ങായിമാരേ ??

അബസ്വരം :
കള്ളനെ കള്ളാ എന്ന് വിളിച്ചാലും അപകീര്‍ത്തിക്കേസ് എടുക്കാമോ ???!!                                                                     253
                                                                     *****

21.02.2014
"ആരോപണത്തിന്‍െറ പേരില്‍ അമൃതാനന്ദമയിക്കെതിരെ കേസ് എടുക്കാനാവില്ല." - ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

അതറിയാം മിസ്റ്റര്‍ സന്തുലിതന്‍. ആരോപണം മാത്രമല്ല വ്യക്തമായ തെളിവുകള്‍ ഉണ്ടായാലും ഒരു ചുക്കും താനൊന്നും സുധാmoney യെ ചെയ്യില്ല. അപ്പോഴും അവളുടെ കാലില്‍ പിടിക്കാന്‍ മണ്ടി ചെല്ലും. നിങ്ങള്‍ക്ക് ഉള്ളത് കൃത്യമായി വിദേശ ബാങ്കുകളിലെ അക്കൌണ്ടുകളില്‍ വന്നു വീഴുകയും ചെയ്യും.

നിയമം എന്നത് കാശും സ്വാധീനവും ഇല്ലാത്തവരുടെ മണ്ടക്ക് മാത്രം അടിച്ചേല്‍പ്പിക്കാനാണല്ലോ തന്നെ പോലെ ഉള്ളവര്‍ പഠിച്ചിട്ടുള്ളത്.

അബസ്വരം :
ആരോപണ വിധയരായ മദനിമാര്‍ ജയിലില്‍ കാലം കഴിക്കട്ടെ, സുധാmoneyമാര്‍ moneyമാളികയിലും !!


                                                                     254
                                                                     *****

22.02.2014
കണ്ടം ബെച്ചൊരു കോട്ടാണ്...
പോരിശയുള്ളൊരു കോട്ടാണ്
അബ്വോക്കരാക്കാന്റെ കോട്ടാണ്
ബര്‍ക്കത്ത് കൊടുക്കുന്ന കോട്ടാണ്...
നാട്ടില്‍ മുഴുവന്‍ പാട്ടാണ് ...
പിരിവെടുക്കുന്നത് നാട്ടില്‍ മുഴുവന്‍ പാട്ടാണ് ...!

അബസ്വരം :
വെറുതെ എഴുതിയൊരു പാട്ടാണ് !!


                                                                     255
                                                                     *****

24.02.2014

സുധാmoneyയെ ന്യായീകരിച്ചു കൊണ്ടും ഗെയ്ലിനെ കുറ്റപ്പെടുത്തിക്കൊണ്ടും ആശ്രമത്തിലെ ബ്രഹ്മചാരിണി ലക്ഷ്മി (മൗറി. ഡബ്ല്യൂ) എഴുതിയ ലേഖനത്തിലെ ചില വരികള്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അവ അക്കമിട്ടു താഴെ കൊടുക്കുന്നു.

01. മഹാഗുരുക്കന്മാര്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും അറിയുന്നവരാണ്‌.

02. നിങ്ങള്‍ അയച്ച ഇമെയിലുകള്‍ അമ്മയെ കാണിക്കുകവരെ ചെയ്തു. ബ്രഹ്മചാരിശുഭാമൃതയും മറ്റൊരാശ്രമവാസിയും ഈ മെയിലുകള്‍ അമ്മയ്ക്ക്‌ മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്ത്കൊടുക്കുമ്പോള്‍ ഞാനുമുണ്ടായിരുന്നു.

03. സ്വീഡനില്‍വച്ച്‌, നിങ്ങള്‍ സ്വയം മുന്‍കൈയെടുത്ത്‌ അമ്മയെ വള്ളത്തില്‍ കയറ്റി ആഴമുള്ള ജലപ്പരപ്പിലേക്ക്‌ സ്വയം തുഴഞ്ഞുകൊണ്ടുപോയി മറിച്ചിട്ട സംഭവം ഞങ്ങള്‍ പലരും കൃത്യമായി ഓര്‍ക്കുന്നു. അത്രയും ആഴമുള്ളിടത്തേക്ക്‌ വള്ളം കൊണ്ടുപോകരുതെന്ന്‌ അമ്മ നിങ്ങളോട്‌ അപേക്ഷിക്കുന്നത്‌ ഞാനടക്കം ടൂര്‍ സംഘത്തിലെ പലരും കേട്ടതാണ്‌. വള്ളം ഉലയ്ക്കരുതെന്നും ശ്രദ്ധിക്കണമെന്നും അമ്മ നിങ്ങളോട്‌ ഉറക്കെ പറയുന്നത്‌ ഞങ്ങളെല്ലാം കേട്ടതാണ്‌. പെട്ടെന്ന്‌ വള്ളം മറിയുന്നതും, അതിനടിയില്‍ അമ്മ തണുത്തുറഞ്ഞ ജലാന്തര്‍ഭാഗത്തേക്ക്‌ മറിയുന്നതും കണ്ട്‌ ഞങ്ങളെല്ലാം അലമുറയിട്ട്‌ കരയാന്‍ തുടങ്ങി. അതൊരു ഭയാനക ദൃശ്യമായിരുന്നു.

04. വിഷവീര്യമുള്ള കൂണുകൊണ്ട്‌ നിങ്ങള്‍ അമ്മയ്ക്ക്‌ കറി ഉണ്ടാക്കികൊടുത്ത മറ്റൊരു സംഭവവും ഞങ്ങള്‍ക്കെല്ലാം ഓര്‍മ്മയുണ്ട്‌. അതു കഴിച്ചശേഷം രണ്ട്‌ ദിവസം അമ്മ ഛര്‍ദ്ദിച്ചുകൊണ്ടിരിന്നു. രക്ത പരിശോധനയിലൂടെ വെളിപ്പെട്ടത്‌, മാരകമായേക്കാവുന്ന അപകടകാരികളായ വിഷവസ്തുക്കള്‍ അമ്മയുടെ രക്തത്തില്‍ കലര്‍ന്നിട്ടുണ്ടെന്നാണ്‌. മറ്റൊരിക്കല്‍, നിര്‍ദ്ദേശിക്കപ്പെട്ടതിലും വളരെയധികം മരുന്ന്‌ നിങ്ങള്‍ അമ്മയ്ക്ക്‌ നല്‍കുകയുണ്ടായി. അമ്മ ഉദരരോഗം ബാധിച്ച്‌ അവശയായപ്പോള്‍ നിങ്ങള്‍ എന്നെ കുറ്റക്കാരിയാക്കാന്‍ നോക്കി.

ഇവ വായിച്ചപ്പോള്‍ എന്റെ മനസ്സിലേക്ക് വന്ന സ്വാഭാവിക സംശയങ്ങള്‍ ആണ് താഴെ കൊടുക്കുന്നത് :

01. ഭൂതവും ഭാവിയും വര്‍ത്തമാനവും അറിയുന്ന സുധാമണി എന്ന മഹാഗുരുവിനു ഇ മെയില്‍ മനസ്സിലാവാന്‍ മലയാളത്തിലേക്ക് തര്‍ജ്ജുമ ചെയ്ത് കൊടുക്കാന്‍ മറ്റാളുകളുടെ സഹായം വേണ്ടി വന്നു എന്ന് പറയുന്നതില്‍ അപാകതയൊന്നും ഇല്ലേ ?

02. അതുപോലെ സുധാമണിയെ വെള്ളത്തില്‍ കൊണ്ട് പോയി മറിച്ചിടും എന്ന് ഭാവി അറിയുന്ന സുധാമണിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേ ? അങ്ങനെ കഴിഞ്ഞിരുന്നു എങ്കില്‍ ആ വള്ളത്തില്‍ കയറാതെ ഇരിക്കാമായിരുന്നല്ലോ. ഇനി 'അങ്ങനെ മറിഞ്ഞാല്‍ താന്‍ മരിക്കില്ല' എന്ന് സുധാമണിക്ക് ഉറപ്പുണ്ട് എങ്കില്‍ "ആഴമുള്ളിടത്തേക്ക്‌ വള്ളം കൊണ്ട് പോകരുത്" എന്ന് പറഞ്ഞ് വിലപിക്കേണ്ട കാര്യവും ഇല്ലല്ലോ !! ഉണ്ടോ ?

03. തനിക്ക് കറിയുണ്ടാക്കി തരുന്നത് വിഷമുള്ള കൂണുകള്‍ കൊണ്ടാണ് എന്ന ഭാവി ഗണിച്ചെടുക്കാന്‍ സുധാമണിക്ക് കഴിഞ്ഞില്ലേ ? മറ്റുള്ളവര്‍ക്ക് സ്വാന്ത്വനവും ആശ്വാസവും രോഗമുക്തിയും നല്‍കും എന്ന് പറയപ്പെടുന്ന സുധാമണിക്ക് രണ്ടു ദിവസത്തേക്ക് ചര്‍ദ്ദിച്ചു എന്ന് പറയുന്നത് തന്നെ മോശമല്ലേ ? സ്വന്തം ചര്‍ദ്ദി പോലും പെട്ടന്ന് തന്റെ അപാര കഴിവുകൊണ്ട് നിര്‍ത്താന്‍ അറിയാത്ത ആള്‍ ആണോ മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നത് ?

04. വര്‍ത്തമാനവും ഭാവിയും അറിയുന്ന സുധാമണിക്ക് തന്റെ രക്തത്തില്‍ എന്തൊക്കെ കലര്‍ന്നിട്ടുണ്ട് എന്നറിയാന്‍ രക്തപരിശോധനയുടെ ആവശ്യം ഉണ്ടോ ?

05. മറ്റുള്ളവര്‍ക്ക് ദര്‍ശനം കൊണ്ടും സ്പര്‍ശനം കൊണ്ടും ആശ്വാസം നല്‍കും എന്നവകാശപ്പെടുന്ന സുധാമണിക്ക് മരുന്നുകള്‍ കഴിക്കേണ്ടിവരുന്നു എന്നത് വിരോധാഭാസമായി തോന്നുന്നില്ലേ ?

06. അതുപോലെ തനിക്ക് നല്‍കുന്ന ഡോസ് അമിതമാണ് എന്ന കാര്യം ത്രികാലങ്ങള്‍ അറിയുന്ന സുധാമണിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേ ?

07. ഇത്രോയൊക്കെ മഹത്തായ കഴിവുകള്‍ ഉണ്ട് എന്നവകാശപ്പെടുന്നവര്‍ ഒരു വയറ് വേദന വന്നപ്പോഴേക്കും അവശയാകേണ്ടതാണോ ??

അബസ്വരം :
ബഡായി അടിച്ചാല്‍ മാത്രം പോരാ, അടിച്ച ബഡായി സ്വയം പൊളിക്കാതിരിക്കുകയും വേണം !!

                                                                     256
                                                                     *****
25.02.2014
"മുന്‍ശിഷ്യയുടെ വെളിപ്പെടുത്തലോടെ വിവാദത്തിലായ അമൃതാനന്ദമയിയെയും മഠത്തെയും ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും മഠത്തിന്റെ വിശദീകരണം അവിശ്വസിക്കേണ്ടതില്ലെന്നും സുധീരന്‍ വ്യക്തമാക്കി." - വാര്‍ത്ത

അത് ശരിയാ...

മഠത്തെ കുറിച്ചുള്ള ആരോപണം വരുമ്പോള്‍ മഠം പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുക തന്നെയാണ് വേണ്ടത്... !!

ദാഹരണത്തിനു സരിതക്കെതിരെ എന്തൊക്കെ ആരോപണം ഉണ്ടായാലും സരിത "ഞാന്‍ കുറ്റം ചെയ്തിട്ടില്ല" എന്ന് പറഞ്ഞാല്‍ സരിതയെ കുറ്റവിമുക്തമാക്കണം !!

ലത്‌ പോലെ...
ഇനി ഓരോ കേസും ആരോപണവും ഉണ്ടാവുമ്പോള്‍ പ്രതിഭാഗം നല്‍കുന്ന മറുപടിയില്‍ സായൂജ്യം അടഞ്ഞു അന്വേഷണം ഒന്നും നടത്താതിരിക്കുക.

അബസ്വരം :
ചാണ്ടിക്കും ചെന്നിത്തലക്കും ഒത്ത സുധീരന്‍ !!!

                                                                     257
                                                                     *****
25.02.2014
"രാജ്യത്തെ മുസ്ലിം സമുദായത്തോട് ചെയ്ത തെറ്റുകള്‍ക്ക് മാപ്പു പറയാന്‍ തയ്യാറാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് അറിയിച്ചു." - വാര്‍ത്ത.

തെറ്റ് ചെയ്തു എന്ന് സമ്മതിച്ചതില്‍ തന്നെ വളരെ സന്തോഷം !!

പിന്നെ നിങ്ങള്‍ തെറ്റ് ചെയ്തത് മുസ്ലിം സമുദായത്തോട് മാത്രമല്ല, മതേതര ഇന്ത്യയോടാണ് എന്ന വസ്തുത മറക്കാതിരിക്കുക. അതുകൊണ്ട് തന്നെ മാപ്പ് പറയേണ്ടതും മതേതര ഇന്ത്യയോട് ആണ്.

നിങ്ങളുടെ വാക്കുകളില്‍ ആത്മാര്‍ത്ഥ ഉണ്ട് എങ്കില്‍ ബാബറി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ അദ്വാനിയേയും, ഗുജറാത്ത് കലാപം നടത്താന്‍ നേതൃത്വം കൊടുത്ത നരേന്ദ്ര മോഡിയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

അത് ചെയ്യാത്തിടത്തോളം ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് പെട്ടിയില്‍ വീഴ്ത്താനുള്ള മുഖംമൂടി അണിയല്‍ ആണ് ഈ പ്രസ്താവന എന്ന് മനസ്സിലാക്കാന്‍ ബ്രഹ്മീ ഘൃതം കഴിക്കേണ്ട കാര്യമില്ല.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മോഡിമാര്‍ ഇനിയും തെറ്റുകള്‍ ചെയ്യും എന്നും, അടുത്ത ഇലക്ഷന്‍ ആകുമ്പോള്‍ ഇതുപോലെ മാപ്പ് പെട്ടിയുമായി വരും എന്നും തിരിച്ചറിയാന്‍ ഉള്ള സാധനം മ്മടെയൊക്കെ തലയോട്ടിക്ക് അകത്ത് ഉണ്ട് കോയാ !!

അബസ്വരം :
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?

                                                                     258
                                                                     *****
26.02.2014
സുധാമണിയുടെ കള്ളത്തരങ്ങളെ പറ്റി പറയുന്ന പോസ്റ്റുകളില്‍ സുധാമണി ഭക്തര്‍ രണ്ടു ദിവസമായി ചെയ്യുന്ന ഒരു കലാ പരിപാടിയുണ്ട്.

ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ച സംഭവത്തില്‍ ഇമാമായ പൊന്‍കുന്നം അട്ടിക്കല്‍ വിളക്കത്ത് വീട്ടില്‍ അന്‍സാറിനെ പോലീസ് അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ലിങ്കോ, ഫോട്ടോയോ ഇട്ട്‌ സായൂജ്യം അടയുന്ന പരിപാടി.

എന്നിട്ട് "ഇത് നിങ്ങള്‍ടെ ആള്‍ക്കാര്‍ ചെയ്തതല്ലേ ?" എന്ന ചോദ്യവും !!

അവരോട് ഒരു കാര്യം പറയാന്‍ ഉണ്ട്.

ഒരു മുസ്ലിം നാമധാരി ചെയ്ത തെറ്റിന് എല്ലാ മുസ്ലിം നാമധാരികളും കുറ്റക്കാര്‍ ആവുന്നില്ല. അതുപോലെ സുധാമണി നിയമം ലംഘിച്ചാല്‍ എല്ലാ ഹിന്ദുക്കളും തെറ്റ് ചെയ്തു എന്നര്‍ത്ഥം ഇല്ല. ഒരു ഫാദര്‍ പുത്രിക്കയില്‍ കൊലപാതകം നടത്തിയതു കൊണ്ട് എല്ലാ ക്രിസ്ത്യാനികളും കൊലപാതകികള്‍ ആവുന്നില്ല.

പിന്നെ ഇമാമിന്റെ പീഡന വിഷയം ഇസ്ലാമികമായി പരിശോധിച്ചാല്‍ അതിന് ഏറ്റവും വലിയ ശിക്ഷ തന്നെയാണ് വിധിക്കപ്പെട്ടിട്ടുള്ളത്‌. വ്യഭിചാരം നടത്തിയവരെ പോലും കൊല്ലാന്‍ പഠിപ്പിക്കുന്ന ഇസ്ലാം, മുസ്ലിം ആണെങ്കില്‍ അവനെ രക്ഷപ്പെടുത്തി എടുക്കാന്‍ അല്ല പറയുന്നത്. മറിച്ച് ഭരണാധികാരിക്ക് അത്തരം ചെയ്തികള്‍ നടത്തിയവരെ കൊല്ലാന്‍ ഉള്ള അധികാരം ആണ് നല്‍കുന്നത്. വ്യഭിചാരത്തേക്കാള്‍ പൈശാചികമായ ബലാല്‍സംഗത്തിന്റെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ !!

അതുകൊണ്ട് ഇമാം ഇങ്ങനെ ബലാല്‍സംഗം ചെയ്ത സ്ഥിതിക്ക് മൂപ്പരുടെ സുനാപ്ലി മുറിച്ചെടുത്ത് അതില്‍ ഉപ്പും മുളകും തേച്ച് രണ്ടു ദിവസം പാറപ്പുറത്തെ വെയിലില്‍ ഇരുത്തിയ ശേഷം ഭരണാധികാരികള്‍ കൊല്ലണം എന്നാണു എന്റെ അഭിപ്രായം.

അതുകൊണ്ട് തന്നെ സുധാമണി ചെയ്ത കള്ളത്തരത്തെ ന്യായീകരിക്കാന്‍ ഇമാമിന്റെ പീഡനം എടുത്ത് കാണിച്ച് സായൂജ്യം അടയുന്നതിന് പകരം, തെറ്റ് സുധാമണി ചെയ്താലും ഇമാം ചെയ്താലും തെറ്റാണ് എന്ന് പറയാന്‍ ഉള്ള തന്റേടവും, ചങ്കൂറ്റവും, നട്ടെല്ലും, വിവേകവും ആണ് ആദ്യം ഉണ്ടാവേണ്ടത് എന്ന് ഇത്തരക്കാരെ ഓര്‍മ്മപ്പെടുത്തുന്നു.

അബസ്വരം :
മുസ്ലിം നാമധാരി ചെയ്ത തെറ്റ് ഹിന്ദു നാമധാരിയുടെ തെറ്റുകൊണ്ട് മാഞ്ഞു പോവില്ല കോയാ !!


                                                                     259
                                                                     *****
27.02.2014
അതെ, പടച്ചോന്‍ കോഴിയെ പടച്ചു.
ആ കോഴി മുട്ടയിട്ട് കോഴി കുഞ്ഞുങ്ങള്‍ ഉണ്ടായി.
അതിലെ ചില കോഴികുഞ്ഞുങ്ങളെ കാക്ക കൊത്തി കൊണ്ട് പോയി.
മറ്റു ചില കുഞ്ഞുങ്ങളെ പരുന്ത് റാഞ്ചി.
കൊറച്ച് കോഴി കുഞ്ഞുങ്ങള്‍ കോഴി വസന്ത വന്ന് മരിച്ചു.
ബാക്കി ഉള്ള കോഴികുഞ്ഞുങ്ങള്‍ കോഴികള്‍ ആയി മാറി.
അവയിലെ പിടക്കോഴികളെക്കൊണ്ട് പൂവന്‍ കോഴികള്‍ മുട്ട ഇടുവിപ്പിച്ചു.
അങ്ങനെ അങ്ങനെ കോഴി തറവാട് വളര്‍ന്നു.

ആ തറവാട്ടിലെ കോഴികളെ ഉപയോഗിച്ച് ചിക്കന്‍ അറുപത്തഞ്ചു മുതല്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടെ ബ്രോസ്റ്റ് വരെ ഉണ്ടാക്കി മനുഷ്യന്‍ വെട്ടി വിഴുങ്ങി.

അബസ്വരം :
അല്ലാതെ ഏക കോശ ജീവി പരിണമിച്ച് പരിണമിച്ച് ഉണ്ടായതല്ല ചിക്കനും ചിക്കന്‍ ബ്രോസ്റ്റും !

                                                                     260
                                                                     *****
28.02.2014
രാഹുല്‍ ഗാന്ധിയെ സ്നേഹം മൂത്ത പെമ്പിള്ളേര്‍ കിസ്സടിച്ചപ്പൊ അത് കേസായില്ല !! പുരുഷ പീഡനമായില്ല !!

ഇതേ പോലെ വല്ല നേതാവിച്ചികളേയും വല്ല ആമ്പിള്ളയും പോയി കിസ്സടിച്ചാ പീഡന കേസില്‍ പെടുത്തി ലവന്റെ അന്ധകടാഹം പൊട്ടിച്ച് ജയിലില്‍ കമ്പി എണ്ണി കഴിയേണ്ടി വന്നിരുന്നു.

അബസ്വരം :
ആമ്പിള്ളേര്‍ക്ക് വേണ്ടി ചോയ്ക്കാനും പറയാനും ഇവടെ ആരുല്ലേ ?


                                                                     261
                                                                     *****

01.03.2014
"സുധാമണിയുടെ ആരാധകര്‍ സുധാമണിക്ക് വേണ്ടി നടത്തിയ ഉപവാസ സമരത്തില്‍ പങ്കെടുത്ത് അഡ്വ. എം. ഉമ്മര്‍ എം എല്‍ എ സുധാമണിയെ പിന്തുണച്ച് സംസാരിച്ചു." - വാര്‍ത്ത.

വോട്ടിനു വേണ്ടി ഇത്തരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന നാറികള്‍ തന്നെയാണ് സുധാമണിമാരെ വേരുറപ്പിക്കാന്‍ സഹായിച്ചത്. വോട്ടിന് വേണ്ടി സ്വന്തം അപ്പനെ വരെ മാറ്റി പറയാന്‍ തയ്യാറുള്ളവര്‍ ആണ് ഇവറ്റകള്‍.

അനക്ക് ഉളിപ്പില്ലേ ഉമ്മര്‍ വക്കീലേ ?

അബസ്വരം :
നാറിയോനെ പേറിയാല്‍ പേറിയോനും നാറും !!


                                                                     262
                                                                     *****
02.03.2014
"ഇന്ത്യാ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി മര്‍ക്കസും സഹോദര സ്ഥാപനങ്ങളും വഹിക്കുന്ന പങ്ക് ഏറ്റവും വലുത്." - ആഭ്യന്തരന്‍ മിസ്റ്റര്‍ സന്തുലിതന്‍ രമേശ്‌ ചെന്നിത്തല.

ഹഹഹ...
ഇതാണ് അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി.
നാല് വോട്ടിനു വേണ്ടി കയറി നില്‍ക്കുന്ന സ്റ്റേജ് ആര് ഉണ്ടാക്കിയതാണോ അവരെ അങ്ങ് പുകഴ്ത്തി വിട്ടോളും.

ഇന്ത്യാ രാജ്യത്തിന്റെ ഏത് സുരക്ഷാ കാര്യത്തില്‍ ആണ് മര്‍ക്കസ് പങ്കുവഹിച്ചത് എന്ന് പറഞ്ഞു തരാമോ അഭ്യന്തരാ ??

ഇതുവരെ ഇന്ത്യക്കാര്‍ ധരിച്ചിരുന്നത് ഇന്ത്യന്‍ പട്ടാളം ആണ് രാജ്യത്തിന്റെ സുരക്ഷയില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് എന്നായിരുന്നു.

ഇത്തരം വിടുവായിത്തങ്ങള്‍ പറഞ്ഞു ആളുകളെ പറ്റിക്കാം എന്നാണോ രമേശ്‌കാക്ക ഇപ്പോഴും ധരിച്ചു വെച്ചിരിക്കുന്നത് ?

അബസ്വരം :
എന്തായാലും മര്‍ക്കസ് വരെ വന്നതല്ലേ, ഇനി മുടിയിട്ട വെള്ളവും, ചീനച്ചട്ടിയില്‍ ചോറും കയിച്ചിട്ട് രണ്ടു ഏമ്പക്കം വിട്ട് പോയാ മതി ട്ടാ !!


                                                                     263
                                                                     *****

04.03.2014
സോളാറേ സോളാറേ
അധികാരനിരയുടെ പനിനീരേ
ഫോണും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ ഒരു
മലയാളിപ്പെണ്ണാണ്‌ നീ
(സോളാറേ)

മലയാളക്കരയില്‍ പിറന്നൂ പിന്നെ
എം എല്‍ എ ഹോസ്റ്റലില്‍ വളര്‍ന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍പെണ്ണാണ് നീ ഒരു
മാതൃകാപെണ്ണാണ് നീ
(സോളാറേ)

ഓര്‍ഡറുകള്‍ ഓര്‍ഡറുകള്‍ പിരിച്ചെടുത്തു
ഊര്‍ജ്ജം കൊടുക്കാനൊരുങ്ങുകയാണല്ലോ
മസ്ക്കറ്റ് ഹോട്ടലില്‍ പെരുന്നാള് കൂടണം
മന്ത്രിയോര്‍ജ്ജം കാണേണം നീ
എം എല്‍ എ വിക്രിയകള്‍ കാണേണം നീ
(സോളാറേ)

നാടാകെ സരിതോര്‍ജ്ജം നൽകേണം
ഫോണ്‍കാള്‍ പാട്ടുകള്‍ പാടേണം
മുറിയില്‍ നീ ചെല്ലണം
മുഖ്യനെ കാണണം
സന്തോഷമറിയിക്കേണം നാട്ടാരെ പറ്റിച്ച
ആഹ്ലാദമറിയിക്കേണം.
(സോളാറേ)

അബസ്വരം :
ആകെ നനഞ്ഞാല്‍ കുളിരില്ല !!


                                                                     264
                                                                     *****

04.03.2014
സ്വന്തം കള്ളത്തരങ്ങൾ മറച്ചു വെക്കാൻ ഒരു സാധാരണ മനുഷ്യന്റെ കാലിൽ പിടിക്കേണ്ടി വന്ന സുധാമണിയുടെ നിസ്സഹായാവസ്ഥ കണ്ടിട്ടും സുധാമണിയെ ആരാധിക്കുകയും മൂട് താങ്ങുകയും ചെയ്യുന്നവര്‍ക്ക് ബോധോദയം ഉണ്ടാവുന്നില്ലേ ?

ലുലുമാളിന്റെ പ്രവര്‍ത്തികളെ ചൂണ്ടികാണിച്ച് മഠത്തിന്റെ തട്ടിപ്പുകളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന സുധാമണിയില്‍ എവിടെയാണ് നിങ്ങള്‍ക്ക് നന്മയും സത്യവും ദൈവീകതയും കാണാന്‍ കഴിയുന്നത് സുധാമണി വിശ്വാസികളേ ?

അബസ്വരം :
തള്ള ഏഴടി പാഞ്ഞാല്‍ മക്കള്‍ എട്ടടി പായും !!


                                                                     265
                                                                     *****
05.03.2014
ഒരു ചൂടേറിയ ഇന്റര്‍വ്യൂ എങ്ങിനെ പരമാവധി ബോര്‍ ആക്കി പ്രേക്ഷകരിലേക്ക് എത്തിക്കാം എന്നതില്‍ കൈരളി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ ആ ഇന്റെര്‍വ്യൂ സംഘടിപ്പിക്കാന്‍ എടുത്ത പരിശ്രമത്തിന്റെ എല്ലാ വിലയും ഈ അവതരണ ശൈലിയിലൂടെ നശിപ്പിക്കുന്നു.

ഇങ്ങനെ പോയാല്‍ റബ്ബറിനേക്കാള്‍ വലിച്ച് നീട്ടിയ അഭിമുഖ അവതരണം എന്ന നിലയില്‍ ഈ പരിപാടി റെക്കോര്‍ഡ് ഇടും.

അബസ്വരം :
എന്തൊക്കെയായാലും 'ഫ്ലാഷ് ന്യൂസ്', 'ബ്രൈക്കിംഗ് ന്യൂസ്' എന്നിവക്ക് ശേഷം 'ഇന്റര്‍നാഷണല്‍ ബ്രൈക്കിംഗ്' എന്ന പുതിയൊരു സാധനം കേരള ചാനല്‍ ലോകത്തിനു ലഭിച്ചല്ലോ കോയാ.

                                                                     266
                                                                     *****
05.03.2014
ഇപ്പോഴാണ് സുധാമണി ആശ്രമത്തിന്റെ സേവനങ്ങള്‍ മറക്കരുത് എന്ന് ചാണ്ടിച്ചന്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.

വ്യഭിചാരവും ഒരു തരത്തില്‍ നോക്കിയാല്‍ ചിലര്‍ക്ക് നല്‍കുന്നത് സേവനം തന്നെയാണല്ലോ !!!

എന്തായാലും ഒരു പൂട്ടിന് രണ്ടു താക്കോലുകള്‍ ഉള്ളത് നന്നായി. ലത്‌ കൊണ്ടല്ലേ വാതിലില്‍ മുട്ടാതെ അകത്തേക്ക് കടക്കാന്‍ പറ്റിയത് !!!

ഇനിയെങ്കിലും സുധാമണിയുടെ വ്യഭിചാരശാലക്കെതിരെ സത്യസന്ധമായ അന്വേഷണം നടത്താന്‍ ഉള്ള ചങ്കൂറ്റം ഉണ്ടോ ഭരണകര്‍ത്താക്കളേ ??

അബസ്വരം :
ഇടമണേല്‍ സുധാമണി, വലിയ വെടി നാല് ചെറിയ വെടി പത്ത് !!                                                                     267
                                                                     *****
06.03.2014
പരമകാരുണ്ണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ നാമത്തിൽ ഞാൻ ഒരു ആൺകുട്ടിയുടെ വാപ്പയായ വിവരം പ്രിയരെ അറിയിക്കുന്നു.

അബസ്വരം :
അൽ ഹം ദുലില്ലാഹ്‌.


                                                                     268
                                                                     *****

10.03.2014
കെട്ട്യോളും കുട്ടിയും ആശുപത്രിയില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. അല്‍ഹംദുലില്ലാഹ്.

അങ്ങനെ അഞ്ചാറു ദിവസം ബൈ സ്റ്റാന്‍ഡറുടെ റോളില്‍ ഉള്ള ആശുപത്രിവാസം കഴിഞ്ഞു.

ഈ ദിവസങ്ങളില്‍ പത്രങ്ങളോ, ടി വി ചാനലുകളോ, ഫേസ് ബുക്കോ മര്യാദക്ക് നോക്കാന്‍ കഴിയാത്തത് മൂലം സംസ്ഥാന ദേശീയ അന്താരാഷ്ട്ര ആഗോള വിഷയങ്ങളില്‍ അബസ്വരങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയാത്തത് മൂലം രാജ്യത്തിനും പ്രത്യേകിച്ച് ആഗോള തലത്തില്‍ ഉണ്ടായ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ അധ:പതനത്തിനു നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.

വൈകാതെ തന്നെ ഈ കുറവ് നികത്താന്‍ കഴിയും എന്ന ശുഭപ്രതീക്ഷയോടെ...

അബസ്വരം :
എന്തൊക്കെ ആയിരുന്നു - ആര്‍ എസ് പി തെറ്റി പോക്ക്, അഹമ്മദ് ആക്കാന്റെ ആക്രാന്തം, സ്ഥാനാര്‍ഥി നിര്‍ണ്ണയം, ഓസ്ക്കാര്‍ അവാര്‍ഡ് - അര്‍മ്മാദിക്കാന്‍ ഉള്ള എല്ലാം കൈവിട്ടു പോയി മക്കളേ...!!


                                                                     269
                                                                     *****
13.03.2014

ലീഗ് മീറ്റിംഗില്‍ അഹമ്മദ് കാക്ക :

"അടുത്ത രണ്ടു ഇലെക്ഷനില്‍ കൂടിയേ ഞമ്മള്‍ക്ക് മത്സരിക്കാന്‍ ഇഷ്ടമുള്ളൂ. അത് കഴിഞ്ഞാ പിന്നെ ആരും ഞമ്മളെ മത്സരിക്കാന്‍ നിര്‍ബന്ധിക്കരുത്."

ദേശീയ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റിനോട് സീറ്റ് ഇരക്കുന്ന കാഴ്ച നയന മനോഹരം തന്നെ !!

അബസ്വരം :
ഇതെന്ത് ബെര്‍പ്പിക്കലാ കാക്കാ !!


                                                                     270
                                                                     *****
19.03.2014

മലപ്പുറം ജില്ലയില്‍ പലയിടത്തും യു ഡി എഫ് പോസ്റ്ററുകളില്‍ സോണിയാ ഗാന്ധിയുടെ ഫോട്ടോ തട്ടമിട്ട രീതിയില്‍ ഉള്ളതാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൈനബാത്താനെ സി പി എമ്മുകാരും തട്ടം ഇടുവിപ്പിച്ചല്ലോ.

ഈ രാഷ്ട്രീയക്കാരുടെ ഒരു കാര്യം.

പര്‍ദ്ദക്കുള്ളില്‍ കയറിയ സൈനാത്തയേയും സോണിയാത്തയേയും ഇനി കാണേണ്ടി വരുമോ എന്തരോ എന്തോ !!

അബസ്വരം :
തട്ടമിടുന്ന നാട്ടില്‍ മൊക്കനയിട്ടും വോട്ട് പെട്ടിയിലാക്കാന്‍ നോക്കണം !


                                                                     271
                                                                     *****

20.03.2014
പിണറായിയെ ഇനി അഴിമതിക്കാരനെന്ന് വിളിക്കാനാവില്ല: വിഎസ്

ലതായത് അച്ചൂസിനെ പിണറായി നന്നായി ഒന്ന് പേടിപ്പിച്ചിട്ടുണ്ട്. 51 വെട്ടിന്റെ ചിത്രപ്പണി ആരുടെ മുഖത്തും നടത്തും എന്ന് പറഞ്ഞോ ആവോ !!

എന്തായാലും വി എസ് ആരാധകര്‍ക്ക് വയറു നിറഞ്ഞിട്ടുണ്ടാവും. വി എസിന് വേണ്ടി പിണറായിയെ തെറിവിളിച്ച് നടന്ന വി എസ് സഖാക്കള്‍ എല്ലാം ശശിയായി. അല്ലെങ്കിലും "വാക്കുമാറിക്കകത്ത് സഖാവ് അവസരമാപ്പാനന്ദനില്‍" നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ ??

അബസ്വരം :
ഒന്നുകില്‍ പിണറായിക്ക് ഉളിപ്പ് മാണം. അല്ലങ്കില്‍ അച്ചൂസിന് ഉളിപ്പ് മാണം. അല്ലെങ്കില്‍ ഇവരുടെ മൂട് താങ്ങാന്‍ നടക്കുന്നവര്‍ക്ക് ഉളിപ്പ് മാണം. ഒറ്റൊന്നിനും ഉളിപ്പ് ഇല്ലാഞ്ഞാല്‍ ഇടക്കിടെ ലിതുപോലെ ചര്‍ദ്ദിച്ചത് ഇടക്കിടെ വാരിത്തിന്നു വീണ്ടും ചര്‍ദ്ദിക്കും.


                                                                     272
                                                                     *****

20.03.2014
"വധശിക്ഷ നിർത്തലാക്കും." - സി പി എം പ്രകടനപത്രിക.

സി പി എമ്മിന്റെ ഈ വാഗ്ദാനത്തെ രണ്ട് ആംഗിളില്‍ നിന്ന് കാണേണ്ടതുണ്ട്.

01. തങ്ങളുടെ പാര്‍ട്ടി ശത്രുക്കളെ വധിക്കുന്ന ശിക്ഷാപരിപാടി നിര്‍ത്തലാക്കും എന്നതാണോ സി പി എം ഉദ്ദേശിച്ചത് ? എങ്കില്‍ അത് നല്ല കാര്യം തന്നെ !!

02. ഇന്ത്യന്‍ നിയമ വ്യവസ്ഥയിലെ വധശിക്ഷ ഒഴിവാക്കിയാല്‍ അതിലൂടെ ഏറ്റവും ഗുണം കിട്ടുന്ന പാര്‍ട്ടി സി പി എം തന്നെയാണ്. കാരണം എതിരാളികളെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുക്കുമ്പോള്‍ പ്രതികളായവര്‍ പിടിക്കപ്പെട്ടാലും ജയിലില്‍ കിടന്നാല്‍ മതിയാവും. വധശിക്ഷക്ക് വിധേയമാവില്ല എന്ന ഉറപ്പുള്ളത് കൊണ്ട് കൂടുതല്‍ പേര്‍ പാര്‍ട്ടിക്കായി കൊട്ടേഷന്‍ പണി ഏറ്റെടുക്കാന്‍ മുന്നോട്ടു വരുകയും ചെയ്യും.

എന്തായാലും സി പി എമ്മിന്റെ വളഞ്ഞ ബുദ്ധി കൊള്ളാം.

അബസ്വരം :
എന്ത് ? എന്താ സഖാവേ പറഞ്ഞത് ?

"വി എസ് രാജ്യത്തെ സമുന്നതനായ നേതാവ് ആണ് എന്നും വി എസ്സിനെ ചുരുക്കി കെട്ടാന്‍ നോക്കരുത് എന്നും പിണറായികാക്ക പറഞ്ഞു എന്നോ ?"

ഹഹഹഹ... പിണറായി ഇന്ന് ഗുളിക മാറി കഴിച്ചു എന്ന് തോന്നുന്നു. അല്ലങ്കില്‍ വിഗ്രഹം ചുമക്കുന്ന കഴുത ഒറ്റ ദിവസം കൊണ്ട് ബക്കറ്റില്‍ തിരയുണ്ടാക്കിയതായി സ്വപ്നം കാണുമോ !!??


                                                                     273
                                                                     *****

21.03.2014ജനാബ് നരേന്ദ്ര മോഡി തങ്ങള്‍ തൊപ്പിയും താടിയും വെച്ച മുസ്ലിം വേഷധാരികളെ കെട്ടിപ്പിടിച്ചും, പര്‍ദ്ദ ധാരിണികളുടെ കൂടെ നിന്നും ഫോട്ടോ എടുത്ത് ഫ്ലെക്സ് അടിച്ച് മുസ്ലിം വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ അത്തരം ഫ്ലെക്സുകളിലും പരസ്യങ്ങളിലും ചേര്‍ക്കാന്‍ പറ്റിയ മുദ്രാവാക്യം ഇതാ...

"വോട്ട് കിട്ട്വോളം മാപ്പിളായ നമ:
വോട്ട് കിട്ടിയാല്‍ മാപ്പിളയെ കൊല !!"

അബസ്വരം :
നരേന്ദ്രമോഡി ഹജ്ജ് ചെയ്യുന്ന പോട്ടം വരാത്തത് ഭാഗ്യം !!


                                                                     274
                                                                     *****

22.03.2014
ഇന്നലെ ഒരു ചര്‍ച്ചയില്‍ ഒരു മൂത്ത സഖാവിന്റെ കമന്റ് !!

"ഒരു സഖാവിനോട് ഒപ്പം ചേര്‍ന്ന് മാത്രമേ എനിക്ക് നില്‍ക്കാനാവൂ....
ആ സഖാവ് തെറ്റ്കാരന്‍ ആണെങ്കില്‍ പോലും...."

ഇത് വായിച്ച് വിജ്രിംഭിച്ചു. കാരണം തെറ്റുക്കാരന്‍ ആണ് എന്ന് ഉറപ്പ് ഉണ്ടെങ്കിലും അയാളെ ന്യായീകരിക്കും എന്ന് പറയാന്‍ നാണവും മാനവും ദൈവ ഭയവും ഇല്ലാത്ത ഒരുത്തന് മാത്രമേ സാധിക്കൂ.

തെറ്റ് തെറ്റാണ് എന്ന് പറയാന്‍ ഉള്ള ചങ്കൂറ്റം ഇല്ലാത്ത ഇവനൊക്കെ എന്ത് സഖാവാണ് ? എന്ത് കമ്മ്യൂണിസ്റ്റ് ആണ് ? ഇതാണോ കമ്മ്യൂണിസം ??

ഒരുത്തന്‍ തെറ്റ് ചെയ്യുന്നു. ഒരുപാട് കോപ്പന്മാര്‍ അതിനെ ന്യായീകരിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു. അഭിനവ കമ്മ്യൂണിസം എന്തായാലും ജോറായിട്ടുണ്ട്.

എല്ലാ സഖാക്കളുടേയും നിലപാട് ഇതാണോ എന്നറിയാന്‍ താല്‍പര്യം ഉണ്ട്.

അബസ്വരം :
കുരുത്തം കെട്ടാലും, കുമ്പളങ്ങ കെട്ടാലും, സഖാവ് കെട്ടാലും ഒരുപോലെ !


                                                                     275
                                                                     *****

22.03.2014
സുധാമണിയെ ന്യായീകരിക്കുകയും ഗെയിലിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന വാക്ക്മാറി സഖാവ് അച്ചുതാനന്ദന്റെ നിലപാട് രസകരമാണ്.

പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "വിഗ്രഹം ചുമക്കുന്ന കഴുതക്ക് ഇനി ചുമക്കാന്‍ നല്ലൊരു വിഗ്രഹമായി മാറിയിരിക്കുന്നു സുധാമണി."

എന്തായാലും സുധാമണി മഹാത്മ്യം വിളമ്പുന്ന അച്ചൂസിന്റെ നിലപാടിനെ കുറിച്ച് ധീര വീര വിപ്ലവ സഖാക്കള്‍ എന്താണ് പറയുന്നത് എന്ന് കേള്‍ക്കാന്‍ കൊതിയാവുന്നു.

അബസ്വരം :
ചുമക്കുന്ന കഴുത ചെനക്കില്ല !

                                                                     276
                                                                     *****

24.03.2014
മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കുന്ന അഹമ്മദ് കാക്കയും സൈനബാത്തയും പ്രചാരണത്തിനിടെ കുട്ടികളെ എടുത്ത് ഒക്കത്ത് വെക്കുന്ന ഫോട്ടോ പത്രങ്ങളില്‍ വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു വരുന്നു.

ഇത് കാണുമ്പോള്‍ സ്വാഭാവികമായ ഒരു സംശയം - അഹമ്മദ് കാക്കയും സൈനബാത്തയും ഒക്കെ മത്സരിക്കുന്നത് പ്രസവിച്ച സ്ത്രീയേയും കുട്ടിയേയും 40 ദിവസം ശുശ്രൂഷിക്കാന്‍ നില്‍ക്കുന്ന പണി കിട്ടാന്‍ ആണോ ?

അല്ലെങ്കില്‍ പിന്നെ കുട്ടികളെ എടുത്ത് ഒക്കത്ത് വെക്കുന്ന ഫോട്ടോകള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്ത് പ്രസക്തി ??

ഒന്നുകില്‍ വോട്ട് കിട്ടാന്‍ കോപ്രായം കാട്ടുന്നവര്‍ക്ക് ബോധം മാണം. അതല്ലെങ്കില്‍ ഇത്തരം കോപ്രായങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ബോധം മാണം. രണ്ടും ഇല്ലങ്കില്‍ ഇതുപോലെ ഇരിക്കും.

അബസ്വരം :
തേങ്ങയുടക്കേണ്ട ദിക്കില്‍ ചിരട്ടയുടച്ചിട്ട് കാര്യമില്ല !                                                                     277
                                                                     *****

24.03.2014
മനുഷ്യന്റെ അറിവ് നിസ്സാരമാണ് എന്ന് ഒരിക്കല്‍ കൂടി മനുഷ്യനെ ബോധ്യപ്പെടുത്തുന്നതായിരിക്കുന്നു മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം. മനുഷ്യന്‍ കണ്ടെത്തിയ അറിവായ ശാസ്ത്രം എല്ലാം തികഞ്ഞതാണ് എന്ന് വിശ്വസിക്കുകയും, ശാസ്ത്രം മാത്രമാണ് ശരി എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക്
ഒരിക്കല്‍കൂടി ചിന്തിക്കാന്‍ ഉള്ള അവസരം ഈ ദുരന്തം നല്‍കുന്നു.

ചൊവ്വയിലെ പാറയിലെ ചേരുവകളെ കുറിച്ച് അറിയാം എന്ന് അഹങ്കരിക്കുന്നവര്‍ക്ക് ഒരു വിമാനം നമ്മള്‍ വസിക്കുന്ന ഭൂമിയുടെ ഏതു ഭാഗത്താണ് വീണത് എന്ന് ഇത്ര ദിവസമായിട്ടും പറയാന്‍ കഴിയുന്നില്ല. അതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല.

ഓര്‍ക്കേണ്ടത് ഒന്ന് മാത്രം. മനുഷ്യന്റെ അറിവ് വളരെ നിസ്സാരമാണ്. ആനയെ പഠിക്കാന്‍ ശ്രമിച്ചവന്‍ അതിന്റെ വാലിലെ രോമത്തിന്റെ ഒരംശം മാത്രം പഠിച്ചാലുള്ള അതേ അവസ്ഥയിലാണ് പ്രപഞ്ചത്തെ പറ്റിയുള്ള നമ്മുടെ അറിവ്.

അബസ്വരം :
ഇനി കടലില്‍ വീണപ്പോള്‍ കടലിന്റെ സാഹചര്യത്തിന് പൊരുത്തപ്പെടാന്‍ ആ വിമാനം പരിണമിച്ച് കപ്പലായി എന്ന സിദ്ധാന്തവുമായി അഭിനവ ഡാര്‍വിന്മാര്‍ വരുമോ ആവോ ??


                                                                     278
                                                                     *****

25.03.2014

"കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഗുജറാത്തില്‍ മോഡി ഭരണത്തില്‍ കലാപങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലല്ലോ ?" എന്നത് മോഡി ഭക്തര്‍ സാധാരണ ഉന്നയിക്കുന്ന ചോദ്യമാണ്.

ഒറ്റ നോട്ടത്തില്‍ 'ഈ ചോദ്യം ശരിയല്ലേ?' എന്ന് തോന്നുകയും ചെയ്യും.

എന്നാല്‍ അതിന്റെ വസ്തുത മറ്റൊന്നാണ് :

മോഡി നടത്തുന്ന വർഗ്ഗീയ കളികളെല്ലാം വോട്ടും അധികാരവും കൈക്കലാക്കാന്‍ വേണ്ടിയുള്ളതാണ് എന്ന് ബോധം ഉള്ളവര്‍ക്കെല്ലാം മനസ്സിലാവും. മോഡി അധികാരത്തിൽ എത്തിയതും ആ വർഗ്ഗീയ കാർഡ്‌ ഇറക്കി തന്നെ.

അധികാരം കിട്ടിയപ്പോൾ തീവ്രഹിന്ദുക്കളെ പ്രീണിപ്പിക്കാനായി മോഡി ഗുജറാത്ത്‌ കലാപത്തിനു നേതൃത്വം കൊടുത്തു. എന്നാൽ വിവിധ കോണുകളിൽ നിന്നു വിമർശനം വന്നതോടെ മൂപ്പർക്ക്‌ സ്വയം കപട മതേതര വേഷം അണിയേണ്ടി വന്നു. ഇടക്കിടെ തീവ്രഹിന്ദുക്കളെ പ്രീണിപ്പിക്കാനായും കൂടുതല്‍ പേരെ തീവ്രതയിലേക്ക് കൊണ്ടുവരാനായും മുസ്ലിം വിരുദ്ധ പ്രസംഗങ്ങൾ നടത്തി അവരുടെ വര്‍ഗീയത ആളിക്കത്തിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ്‌ കാലം ആകുമ്പോൾ മുസ്ലിങ്ങളുടെ കൂടെ നിൽക്കുന്ന ഫോട്ടോ പ്രദര്‍ശിപ്പിച്ച് 'ഞമ്മള്‍ ഇങ്ങളിം ആള്‍ ആണ്' എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തീവ്ര ഹിന്ദുവര്‍ഗീയത കത്തിച്ചു നിര്‍ത്താന്‍ കഴിയുന്നിടത്തോളം അത്തരം വികാരമുള്ളവര്‍ ഭൂരിപക്ഷമായി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മോഡിമാര്‍ വിജയിക്കുകയും ചെയ്യും. മോഡി ഭക്തര്‍ ഈ വസ്തുതക്ക് 'വികസനം' എന്ന് ഓമനപ്പേരിട്ടിരിക്കുന്നു.

കള്ളന്റെ കയ്യിൽ നിധികുംഭാരത്തിന്റെ താക്കോൽ ഇരിക്കുന്നിടത്തോളം മോഷണം ഉണ്ടാവില്ല എന്നു പറയുന്നത്‌ പോലെയാണു ഗുജറാത്തിലെ ഇപ്പൊഴത്തെ അവസ്ഥ. എറ്റവും വലിയ വർഗ്ഗീയ വാദി അവിടെ വര്‍ഗീയം കളിച്ച് സ്വന്തമാക്കിയ കസേരയില്‍ ഇരിക്കുന്നു. അയാൾ ആ കസേരക്ക്‌ നേരെ വിമർശനം വരാതിരിക്കാനായി നല്ല പിള്ള ചമയുന്നു. തെളിവുകള്‍ നശിപ്പിച്ചത് കൊണ്ട് ഒരാള്‍ ചെയ്ത തെറ്റ് ഇല്ലാതാവില്ലല്ലോ.

എന്നാൽ ഒരു കൊലപാതകിയെ ജയിലിൽ ഇടുന്നതിനു പകരം അയാളെ ഭരിക്കാനും ജയിലുകൾ നോക്കാനും ഇരുത്തിയാൽ ഉണ്ടാവുന്ന അനൗചിത്യമാണു ഇന്നു ഗുജറാത്തിൽ ഉള്ളത്‌. അതേ അനൗചിത്യം തന്നെയാണ് ഇപ്പോൾ ഡൽഹിയിലേക്ക്‌ കൊണ്ടു വരാൻ ശ്രമിക്കുന്നതും.

കരണ്‍ ഥാപ്പറിന്റെ അഭിമുഖത്തില്‍ നിന്നും ഇറങ്ങി മണ്ടിയ, ഫേസ് ബുക്ക് സംവാദത്തില്‍ നിന്നും പേടിച്ചോടിയ മോഡിയുടെ ധീരതയെ മറക്കാതിരിക്കാം !!

അബസ്വരം :
ഗുജറാത്തിലെ ആളുകളുടെ തലയില്‍ നിന്ന് പേന്‍ എടുക്കാന്‍ ജെ സി ബി ഉപയോഗിക്കണമത്രേ !! പേനുകള്‍ അടക്കം വികസിച്ചു !!


                                                                     279
                                                                     *****

26.03.2014
"ദേശീയതലത്തില്‍ സിപിഎം 16 സീറ്റിലധികം നേടുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്" - വാര്‍ത്ത.

ഹഹഹ... ഇപ്പോഴത്തെ പാര്‍ട്ടിയുടെ അവസ്ഥയെ കുറിച്ച് നല്ല ബോധം ഉണ്ടെന്നു മനസ്സിലായി. എങ്കിലും ഫേസ് ബുക്ക് സഖാക്കളെ നിരാശപ്പെടുത്തരുത് പ്രകാശ് കാക്കാ. അവരുടെ വാചകമടി കേട്ടാല്‍ മിനിമം 400 സീറ്റ് എങ്കിലും കിട്ടേണ്ടതാണ്.

അബസ്വരം :
പതിനാറടിയന്തരം ആഘോഷിക്കാന്‍ പതിനാറ് സീറ്റാണ് സംഖ്യാ ജ്യോതിഷ പ്രകാരം ബര്‍ക്കത്ത് ഉള്ളത്.


                                                                     280
                                                                     *****
27.03.2014
അബ്ദുനാസര്‍ മദനിയെ എത്രയും വേഗം തൂക്കിക്കൊല്ലാന്‍ ബഹുമാനപ്പെട്ട കോടതി ഉത്തരവിടണം.

കാരണം തൂക്കിക്കൊല്ലുന്നതിന്റെ മുന്‍പെങ്കിലും ആള്‍ ഫിറ്റ്‌ ആണ് എന്ന് കാണിക്കാന്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുമല്ലോ !!

അബസ്വരം :
പൊറാട്ട് രാഷ്ടീയ നാടകങ്ങള്‍ക്ക് ഇരയാവുന്നതിനെക്കാള്‍ നല്ലത് തൂക്കുകയറിന്റെ മാധുര്യം നുകര്‍ന്ന് വളച്ചൊടിക്കപ്പെട്ട നിയമവ്യവസ്ഥയുടെ മേല്‍ കാര്‍ക്കിച്ച് തുപ്പുന്നത് തന്നെയാണ്.


                                                                     281
                                                                     *****

28.03.2014
ജീവിതത്തില്‍ ജയവും തോല്‍വികളും ഇല്ല. അനുഭവങ്ങള്‍ മാത്രമേ ഉള്ളൂ. നമുക്ക് ഇഷ്ടപ്പെട്ട അനുഭവങ്ങളെ നാം ജയം എന്നും ഇഷ്ടപ്പെടാത്തവയെ നാം തോല്‍വി എന്നും വിശേഷിപ്പിക്കുന്നു.

അബസ്വരം :
ഇന്ന് ഗുളിക കഴിക്കാന്‍ മറന്നു. അതിന്റെ എഫക്റ്റ് ആണ്.

നാളെ മുതല്‍ ശരിയാവും. ബേജാറാവേണ്ടാ...!!

                                                                     282
                                                                     *****
29.03.2014
അങ്ങനെ ഒരു അഭിനവ ദൈവം ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങി. ഇനി സുധാമണി ദൈവത്തെ ഫേസ്ബുക്കന്മാര്‍ക്ക് ടാഗാം, ചര്‍ച്ചക്ക് വിളിക്കാം എന്തെല്ലാം സൌകര്യങ്ങള്‍ !!

സുധാമണി അമ്മ ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങിയ വിവരം അറിഞ്ഞ ഉടനെ തന്നെ ഞമ്മള്‍ ആ പേജില്‍ എത്തി "ചങ്കൂറ്റമുണ്ടോ സുധാmoney ?" എന്ന ബ്ലോഗ്‌ പോസ്റ്റിന്റെ ലിങ്ക് ഒരു പോസ്റ്റില്‍ കമന്റ് ആയി നല്‍കി. കുറ്റം പറയരുതല്ലോ, നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ സുധാമണി ദൈവത്തിന്റെ അപാരമായ കഴിവുകൊണ്ട് ആ ലിങ്ക് അവിടെനിന്നും അപ്രത്യക്ഷമായി. സുധാമണി ദൈവത്തിന്റെ ഒരു കഴിവേയ് !!

സുധാമണിയുടെ മൂട് താങ്ങികളുടെ കമന്റുകള്‍ മാത്രമേ അവിടെ വരുന്നുള്ളൂ. എല്ലാം അമ്മ ദൈവത്തിന്റെ മഹാമായയാവും അല്ലേ ??

എന്തായാലും സുക്കര്‍ബര്‍ഗ്ഗിന്റെ ഫേസ് ബുക്കിലേക്ക് യൂസര്‍ നൈമും പാസ് വേഡും അടിച്ച് സുധാമണി ദൈവം ലോഗിന്‍ ആവാന്‍ കാത്തിരിക്കുന്ന ആ രംഗം മനസ്സില്‍ കാണാന്‍ നല്ല രസമുണ്ട്.

അബസ്വരം :
സുധാമണിയുടെ പേജിലേക്ക് പോകുന്ന സ്ത്രീകളോട് ഒരു വാക്ക് - ബാലുസ്വാമി അവിടെയുണ്ട്. സൂക്ഷിക്കുക.

"സൂസിച്ചാല്‍ ദുക്കിച്ചണ്ട" ന്നാ ണല്ലോ ചൊല്ല് !


                                                                     283
                                                                     *****

29.03.2014
ഫേസ്ബുക്കില്‍ സുധാമണി തുടങ്ങിയ പേജ് ആ സ്ത്രീയുടേയും കൂട്ടരുടേയും മുഴുവന്‍ അസഹിഷ്ണുതയും പുറത്ത് കാണിക്കുന്നതാണ്. എതിര്‍ത്തു കമന്റ് ചെയ്യുന്നവരെയെല്ലാം ബ്ലോക്ക് ചെയ്യാന്‍ കൂലിക്ക് ആളെ നിര്‍ത്തിയ ആദ്യ ദൈവ വേഷധാരിണി എന്ന പട്ടം സുധാമണിക്ക് സ്വന്തം.

നിമിഷത്തിനു നിമിഷം ഗമണ്ടന്‍ സ്നേഹ ഡയലോഗുകള്‍ അടിക്കുന്ന സുധാമണി മക്കളെ ബ്ലോക്ക് ചെയ്യുന്നത് കാണാന്‍ നല്ല രസമുണ്ട്.

എന്തായാലും സുധാമണി ഭക്തര്‍ അനോണി വേഷം കെട്ടി ബ്ലോഗിലും മറ്റും ഭീഷണിയുമായി ഇറങ്ങിയിട്ടുണ്ട്. "ചങ്കൂറ്റമുണ്ടോ സുധാmoney ?" എന്ന ബ്ലോഗ് പോസ്റ്റില്‍ ഇന്ന് തന്നെ നിരവധി ഭീഷണികള്‍ വന്നു കഴിഞ്ഞു.

ഭീഷണിയുമായി വരുന്ന അനോണി കുഞ്ഞാടുകളോട് പറയാനുള്ളത് ഇതാണ് - നേരെ ചൊവ്വേ നട്ടെല്ലോടെ മുഖത്ത് നോക്കി ഭീഷണിപ്പെടുത്താന്‍ ഉള്ള ചങ്കൂറ്റം എങ്കിലും കാണിക്കുക. മരണം ഒന്നേയുള്ളൂ. അത് എന്തായാലും സംഭവിക്കുകയും ചെയ്യും. അത് പടച്ചവന്‍ തീരുമാനിക്കുന്ന പോലെ വരും. സുധാമണി മൂടുതാങ്ങികളുടെ ഭീഷണിക്ക് ഭയപ്പെടാന്‍ വേറെ ആളെ നോക്ക് കോയാ.

അബസ്വരം :
ഒന്ന് പോ മോനെ വള്ളിട്രൌസര്‍ ദിനേശന്‍സേ !!

                                                                     284
                                                                     *****

02.04.2014
മക്കളേ എന്ന് വിളിച്ച് ലോകത്തിനു സ്നേഹം വിളമ്പുന്നു എന്നവകാശപ്പെടുന്ന സുധാമണിയും കുട്ട്യോളും സ്വാമി സന്ദീപാനന്ദ ഗിരിയുടേയും, ഡി.സി.രവിയുടേയും തലമണ്ടയില്‍ വിതറിയ സ്നേഹം ഭേഷായിട്ടുണ്ട് !!

സ്വന്തം പേജില്‍ വിമര്‍ശിക്കുന്നവരെ ബ്ലോക്ക് ചെയ്യുകയും, തന്റെ തട്ടിപ്പിനെക്കുറിച്ച് പറയുന്നവരെ ആക്രമിക്കാന്‍ ആളെ വിടുകയും ചെയ്യുന്ന സുധാമണിയുടെ സ്നേഹത്തെ പറ്റി അവളുടെ ഭക്തര്‍ക്ക് ഒന്നും പറയാന്‍ ഇല്ലേ ?

അബസ്വരം :
കഴുതയെ അലങ്കരിച്ചാല്‍ കുതിരയാകുമോ ?                                                                     285
                                                                     *****

03.04.2014
പത്തുമാസം കിടന്ന വയറിനേക്കാള്‍, അമ്മിഞ്ഞ പാലിനേക്കാള്‍ സ്വാധീന ശക്തിയുള്ള വേറെന്തുണ്ട് ഈ ലോകത്തില്‍.

അബസ്വരം :
'മനുഷ്യരുടെ' കാര്യമാണ് പറഞ്ഞത്. മനുഷ്യ മൃഗങ്ങളുടെ കാര്യമല്ല !


                                                                     286
                                                                     *****
07.04.2014
"അധികാരത്തില്‍ വന്നാല്‍ മുസ്ലീങ്ങള്‍ക്ക് വോട്ടവകാശം നല്‍കില്ല." - സുബ്രമണ്യന്‍ സ്വാമി.

ദിവാസ്വപ്നം കാണാനും അതിനിടയില്‍ സ്വന്തം പായയില്‍ മുള്ളാനും ഏതൊരു അടകോടന്‍ സ്വാമിക്കും സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ അത് അടുത്തവന്റെ മൂക്കില്‍ കൊണ്ടുപോയി മണപ്പിക്കേണ്ടതില്ലാ സുബ്രമണ്യാക്കാ !!

അബസ്വരം :
കാഞ്ഞിര മരത്തില്‍ പഞ്ചസാര വിളയില്ല.

                                                                     287
                                                                     *****
08.04.2014
പരനാറികള്‍ സ്വന്തം പേര് അന്യരെ വിളിക്കും.

തന്റെ സ്വഭാവമാണ് മറ്റുള്ളവര്‍ക്കും എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും.

അബസ്വരം :
ഇനി മുതല്‍ ലാല്‍ സലാം എന്നതിന് പകരം "പരനാറി സലാം" എന്നാക്കുമോ ??


                                                                     288
                                                                     *****
08.04.2014
"കേരളം ഭീകരരുടെ നഴ്സറി." - നരേന്ദ്ര മോഡി.

ഭീകരരുടെ സര്‍വകലാശാലയായ ഗുജറാത്തിലെ മുഖ്യമന്ത്രിയും ഭീകര സര്‍വകലാശാലയുടെ പ്രിന്‍സിപ്പാളുമായ നരേന്ദ്രമോഡിയുടെ ഈ വാക്കുകള്‍ മലയാളിയുടെ ഭീകരവിരുദ്ധ നിലപാടുകള്‍ക്കുള്ള അംഗീകാരം ആണ്.

കാരണം നരേന്ദ്രമോഡിയും മൂപ്പരുടെ മൂട് താങ്ങികളും എത്ര ശ്രമിച്ചിട്ടും കേരളത്തെ ഭീകരരുടെ എല്‍ പി സ്കൂള്‍ ആയി പോലും ഉയര്‍ത്താന്‍ കഴിഞ്ഞില്ല എന്നതില്‍ നരേന്ദ്രമോഡിയുടെ മൂട് താങ്ങാത്ത, ഭീകര വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഏതൊരു മലയാളിക്കും അഭിമാനിക്കാം.

എന്തായാലും തന്റെ ഭീകരതാ ഗുജറാത്തുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ കേരളത്തെ നഴ്സറി മാത്രമായേ കാണാന്‍ കഴിയുന്നുള്ളൂ എന്ന നിരാശയില്‍ മോഡിക്ക് മടങ്ങാം.

അബസ്വരം :
താമര ചളി വെള്ളത്തിലേ വിരിഞ്ഞു പൂക്കൂ നരേന്ദ്ര മോഡി കാക്കാ !!

                                                                     289
                                                                     *****
12.04.2014

ഗുജറാത്തില്‍ വികസനം ഇല്ല എന്ന് ആരാണ് പറഞ്ഞത് മക്കളേ ??

"ഞാൻ അഴിമതിക്കാരനല്ല, കാരണം ഞാൻ വിവാഹം കഴിച്ചിട്ടില്ല" എന്ന് പറഞ്ഞു നടക്കുന്ന അവിവാഹിതര്‍ക്ക് വരെ ഗുജറാത്തില്‍ ഭാര്യയുണ്ട് എന്നത് ഒരു വലിയ വികസനം തന്നെയല്ലേ !!

അബസ്വരം :
കെട്ടാത്തവര്‍ക്ക് വരെ ഭാര്യ ഉള്ള ഏതു സംസ്ഥാനം ഉണ്ട് മക്കളേ ഈ ഇന്ത്യാ മഹാരാജ്യത്ത് ?


                                                                     290
                                                                     *****

21.04.2014
മോഡി വിമര്‍ശകര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും, ഹിന്ദു ഭൂരിപക്ഷ പ്രദേശത്തു നിന്നും മുസ്ലിങ്ങളെ ഒഴിപ്പിക്കണം തുടങ്ങിയ മോഡി കുണാണ്ടര്‍മാരുടെ പ്രസ്താവനകളും ആഹ്വാനങ്ങളും കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ചില സംശയങ്ങള്‍ ഉയര്‍ന്നു വരുന്നു.

01. മോഡിയെ വിമര്‍ശിക്കുന്ന ഹിന്ദുക്കളും, ക്രിസ്ത്യാനികളും പോകേണ്ടതും പാക്കിസ്ഥാനിലേക്ക് തന്നെയാണോ ?

02. മോഡിയെ വിമര്‍ശിക്കുന്ന മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്ക് തന്നെ പോകേണ്ടതുണ്ടോ ? അതിനു പകരം സൌദി, ഇറാന്‍ തുടങ്ങിയ മറ്റു മുസ്ലിം രാഷ്ട്രങ്ങളിലേക്ക് പോയാല്‍ മതിയാകുമോ ?

03. മോഡിക്കും പ്രധാനമന്ത്രി ആകാന്‍ കഴിഞ്ഞില്ല എങ്കില്‍ മോഡി ഭക്തര്‍ ലോകത്തിലെ ഏക ഹിന്ദു രാജ്യമായിരുന്ന നേപ്പാളിലേക്ക് പോകുമോ ?

04. ഹിന്ദു ഭൂരിപക്ഷ പ്രദേശത്തു നിന്നും മുസ്ലിങ്ങളെ ഒഴിപ്പിക്കണം എന്ന് പറഞ്ഞപോലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു നിന്നും മോഡി ഭക്തര്‍ ഒഴിഞ്ഞു പോകുമോ ?

05. മുസ്ലിം രാഷ്ട്രങ്ങളില്‍ പണിയെടുക്കുന്ന എല്ലാ മോഡി ഭക്തരും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു വരുമോ ?

മോഡി ഭക്തരില്‍ നിന്നും അക്കമിട്ട വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.

അബസ്വരം :
മോഡിക്ക് സ്ത്രീധനം കിട്ടിയതാണ് ഇന്ത്യാ മഹാരാജ്യം എന്ന കാര്യം മറന്നു മക്കളേ !!

അല്ല മോഡിക്ക് ഇത്രയും കാലം കെട്ടിയോളെ മറക്കാം എങ്കില്‍ സ്ത്രീധനക്കാര്യം മറന്നത് ഒരു തെറ്റൊന്നും അല്ലല്ലോ അല്ലേ മോഡിക്കുട്ട്യോളേ ??


                                                                     291
                                                                     *****
22.04.2014
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷണം നടത്തിയത് ആ രാജകുടുംബം ആയതോണ്ട് "പള്ളി മോഷണം" എന്ന പുണ്യകര്‍മ്മവിശേഷണത്തില്‍ ഒതുങ്ങി.

വല്ല കാക്കരാജാവും ആയിരുന്നു ആ സ്ഥാനത്ത് എങ്കില്‍ "മോഷണ ജിഹാദ്" എന്ന് വരെ കേള്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ തഞ്ചാവൂര്‍ വരെ പോയി എന്ന് പറയപ്പെടുന്ന സ്വര്‍ണ്ണം അങ്ങ് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വരെ പോയതായി മാധ്യമങ്ങള്‍ക്ക് വിവരം ലഭിക്കുകയും ചെയ്യുമായിരുന്നു.

അബസ്വരം :
കട്ടത് രാജാവായാല്‍ "പള്ളി തസ്ക്കരന്‍", പ്രജയായാല്‍ കള്ളന്‍ !!


                                                                     292
                                                                     *****
22.04.2014"നാസയുടെ കസീനി ബഹിരാകാശ പേടകം പുറത്ത് വിട്ട പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പ്രകാരം ശനിഗ്രഹം അഥവാ സാറ്റേണ്‍ പുതിയൊരു ഉപഗ്രഹത്തിന് രൂപം നല്‍കാനൊരുങ്ങുകയാണ്. പുറത്ത് വരും മുമ്പ് തന്നെ ശാസ്ത്രജ്ഞര്‍ കുട്ടിക്ക് ഓമനപ്പേരുമിട്ടു - പെഗ്ഗി! ഈയൊരു കുഞ്ഞന്‍ ഉപഗ്രഹത്തെ ഇത് വരെ നേരില്‍ ദര്‍ശിക്കാനായില്ലെങ്കിലും ശനിയുടെ ‘എ റിംഗി’ല്‍ ഇപ്പോള്‍ കാണപ്പെടുന്ന തള്ളിച്ച ‘ഗര്‍ഭധാരണത്തിന്റെ’ വ്യക്തമായ സൂചന തന്നെയാണെന്നും വൈകാതെ തന്നെ 62 ഉപഗ്രഹങ്ങളുള്ള ശനികുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി ചേരുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു." - വാര്‍ത്ത

അബസ്വരം :
ഇത് കണ്ടിട്ട് മോഡി ഉണ്ടാക്കിയ ഗര്‍ഭം പോലെ ഉണ്ടല്ലോ. ശനിക്ക്‌ ഗര്‍ഭം ഉണ്ടാക്കാന്‍ മനുഷ്യകുലത്തില്‍ മോഡി മാത്രമല്ലേ ഉള്ളൂ !!

                                                                     293
                                                                     *****
24.04.2014
"രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ" എന്ന മുദ്രാവാക്യവുമായി ഓടിയ ബോബി ചെമ്മണ്ണൂര്‍ ഇനി "ബോചെ" എന്നറിയപ്പെടും. -വാര്‍ത്ത.

അബസ്വരം :
"ലിങ്ക് എറിയൂ, ബ്ലോഗിനെ രക്ഷിക്കൂ" എന്ന മുദ്രാവാക്യവുമായി തവളച്ചാട്ടം ചാടിയ അബസാര്‍ മുഹമ്മദ്‌ പെരിങ്ങാട്ടുതൊടി ഇനി മുതല്‍ "അമുപെ" എന്നറിയപ്പെടും !!

                                                                     294
                                                                     *****

25.04.2014
"വിവാഹം കഴിക്കാതെ ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുന്ന സ്ത്രീക്കും പുരുഷനും കുട്ടികള്‍ ജനിച്ചാല്‍, മാതാപിതാക്കളെ വിവാഹിതരായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. നിയമപ്രകാരം വിവാഹിതരാകാത്തവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് എല്ലാ നിയമപരിരക്ഷയും ഉണ്ടായിരിക്കും. ഇത്തരം കുട്ടികളെ അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടികളായി കാണാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി." - വാര്‍ത്ത.

അബസ്വരം :
അപ്പൊ ജാര സന്തതിയാണ് ഇവരുടെ മേരേജ് സര്‍ട്ടിഫിക്കറ്റ് !! ഗലി ഗാലം !                                                                     295
                                                                     *****
26.04.2014
ഇത്രയധികം ജ്യോതിഷികള്‍ ഉണ്ടായിട്ടും, ഭാവി ഭൂത വര്‍ത്തമാന ജ്ഞ്യാനികള്‍ ഉണ്ടായിട്ടും മ്മടെ മലേഷ്യന്‍ വിമാനം എവിടെ പോയി എന്ന് പ്രവചിച്ച് കണ്ടത്താന്‍ കഴിവുള്ള ഒരുത്തനും ഇല്ലേ ?

സുധാമണിമാര്‍ക്കും, ദിവ്യ ജ്ഞ്യാനം ഉണ്ട് എന്നവകാശപ്പെടുന്ന മറ്റു കുണാണ്ടര്‍മാര്‍ക്കും ഇതൊന്ന് കണ്ടെത്താന്‍ കഴിയുന്നില്ലേ ?

കാണിപ്പയൂരിനും കാണാത്തപ്പയ്യൂരിനും എല്ലാം ഇനിയെങ്കിലും ഇനി ഈ പ്രവചന തട്ടിപ്പ് നിര്‍ത്തി വല്ല കൈക്കോട്ടും കളച്ച് ജീവിച്ചു കൂടെ ? അതല്ലേ ഈ തട്ടിപ്പിലും നല്ല മാന്യതയുള്ള പരിപാടി ?

അബസ്വരം :
ഗുരുക്കള് വീണാല്‍ ഗംഭീര വിദ്യ !

                                                                     296
                                                                     *****

28.04.2014
കുടിയന്മാര്‍ക്ക് ഗുണമേന്മയുള്ള മദ്യവും നിലവാരമുള്ള ബാറും വേണമത്രേ !!

അതായത് തൂങ്ങിച്ചാവാന്‍ തീരുമാനിച്ചിറങ്ങിയവന്‍ തൂങ്ങാന്‍ പോകുന്ന കയറിന് ഐ എസ് ഐ മുദ്രയും, തൂങ്ങി ചാവുന്ന മുറിക്ക് പഞ്ചനക്ഷത്ര പദവിയും വേണം എന്ന് പറയുന്ന പരിപാടി.

ആത്മഹത്യ ചെയ്യുന്നത് നാടന്‍ കയറില്‍ ആയാലെന്താ ഫോറിന്‍ കയറിലായാലെന്താ ? കക്കൂസിലായാലെന്താ പഞ്ചനക്ഷത്ര ഹോട്ടലിലായാലെന്താ ?

അബസ്വരം :
മദ്യം തന്നെ വിഷം. പിന്നെ അതിന് എന്തോന്ന് ഗുണമേന്മ !!


                                                                     297
                                                                     *****

30.04.2014
അന്‍പത്താറു ഇഞ്ചുള്ള നെഞ്ചോ വലിയ ഹൃദയമോ അല്ല ഇന്ത്യ ഭരിക്കേണ്ട ആള്‍ക്ക് ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യത.

അഴിമതി നടത്താതിരിക്കാന്‍ ഉള്ള ചങ്കുറപ്പും, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അതിന് പരിഹാരം കണ്ടെത്താനുള്ള കഴിവും, ഇന്ത്യയില്‍ ഒരു വ്യക്തിപോലും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്താനുള്ള തന്റേടവും ആ വ്യക്തിക്ക് ഉണ്ടായിക്കണം.

വാലാട്ടുന്നത് മാത്രം യോഗ്യതയായി കണക്കാക്കി അധികാരം വീതം വെച്ച് നല്‍കാതിരിക്കാനുള്ള വിവേകം ഉണ്ടാവണം. മുതലാളിമാരല്ല വികസിക്കേണ്ടത്, മറിച്ച് സാധരണക്കാരനാണ് വികസിക്കേണ്ടത് എന്ന ഉള്‍ക്കാഴ്ചയും അത് പ്രയോഗവല്ക്കരിക്കാനുള്ള ചുണയും ഉണ്ടായിരിക്കണം.

നിരപരാധികളുടെ രക്തം ഒഴുക്കിയും, ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും നേടിയെടുക്കാനുള്ളതല്ല അധികാരം എന്ന ബോധം ഉള്ള വ്യക്തി ആയിരിക്കണം.
പേര് നോക്കിയല്ല കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് എന്ന തിരിച്ചറിവുള്ള വ്യക്തിയും ആയിരിക്കണം.

തെറ്റ് ചെയ്തവനെ രക്ഷപ്പെടാനും, നിരപരാധിയെ ശിക്ഷിക്കാനും അനുവദിക്കുന്ന നപുംസകവും ആവരുത് ആ വ്യക്തി.

അബസ്വരം :
നെഞ്ചിന്‍റെ വലിപ്പവും, ഹൃദയത്തിന്റെ വലിപ്പവും പറഞ്ഞു നടന്നാല്‍ നാട്ടുകാരുടെ പ്രശ്നങ്ങള്‍ മാറില്ല മോഡി ചേട്ടാ, പ്രിയങ്ക ചേച്ചീ !!


                                                                     298
                                                                     *****

30.04.2014

"കെ മുരളീധരന്‍ എംഎല്‍എയുടെ 6 പവന്റെ സ്വര്‍ണമാലയും 5000 രൂപയും ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയി. കഴിഞ്ഞ ദിവസം തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു സംഭവം." - വാര്‍ത്ത.

അബസ്വരം :
അരക്കള്ളന്‍ മുക്കാക്കള്ളന്‍ !

                                                                     299
                                                                     *****
01.05.2014
തൊഴിലാളികള്‍ സമരം ചെയ്ത് പൂട്ടിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും, തൊഴിലാളികള്‍ കുത്ത് പാള എടുപ്പിച്ച എല്ലാ മുതലാളിമാര്‍ക്കും, തൊഴിലാളികളുടെ കള്ളപ്പണികള്‍ മൂലം പോക്കറ്റ് കാലിയായിക്കൊണ്ടിരിക്കുന്ന എല്ലാ തൊഴില്‍ദാതാക്കള്‍ക്കും ആദരാജ്ഞ്യലികള്‍ കള്‍ അര്‍പ്പിക്കുന്നു.

അബസ്വരം :
അന്ന് ഇരകള്‍ തൊഴിലാളികള്‍ ആയിരുന്നു. ഇന്ന് ഇരകള്‍ തൊഴില്‍ദാതാക്കളും !!

                                                                     300
                                                                     *****
02.05.2014
കമന്റണ ത്രിതീയ :

ഇന്നേ ദിവസം അബസ്വരങ്ങള്‍ ബ്ലോഗില്‍ കമന്റ് ചെയ്ത് ലിങ്ക് ഷയര്‍ ചെയ്‌താല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങളുടെ പോസ്റ്റുകളില്‍ ധാരാളം ലൈക്കും കമന്റും വീഴുന്നതായിരിക്കും. നിങ്ങളുടെ ഫോളോവര്‍മാരുടെ എണ്ണം കൂടും.

അഥവാ ഇന്ന് നിങ്ങള്‍ അബസ്വരങ്ങള്‍ ബ്ലോഗില്‍ കമന്റും, ലൈക്കും ചെയ്തില്ല എങ്കില്‍ നിങ്ങള്‍ടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ഒരു പോസ്റ്റിനും ലൈക്കും കമന്റും കിട്ടാതെ പട്ടിണി കിടന്ന് വടിയാകുന്നതായിരിക്കും.

അബസ്വരം :
കണ്ടച്ചിക്ക് മുറിഞ്ഞതിന് കോരച്ചിക്ക് ധാര !അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

6 comments:

 1. "വിവാഹം കഴിക്കാതെ ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുന്ന സ്ത്രീക്കും പുരുഷനും കുട്ടികള്‍ ജനിച്ചാല്‍, മാതാപിതാക്കളെ വിവാഹിതരായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. നിയമപ്രകാരം വിവാഹിതരാകാത്തവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് എല്ലാ നിയമപരിരക്ഷയും ഉണ്ടായിരിക്കും. ഇത്തരം കുട്ടികളെ അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടികളായി കാണാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി." - വാര്‍ത്ത.

  അബസ്വരം :
  അപ്പൊ ജാര സന്തതിയാണ് ഇവരുടെ മേരേജ് സര്‍ട്ടിഫിക്കറ്റ് !!

  ReplyDelete
 2. അബസ്വരം ഉയരട്ടെ. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍

  ReplyDelete
 3. I found this blog very much interesting. Go ahead. Best wishes dear sir

  ReplyDelete
 4. thalibaniyude rodhanangal ennu hedding kodukkayirunnu..athaa cherunna thalakkettu .
  rajevv268@gmail.com

  ReplyDelete
  Replies
  1. ഉവ്വോ സംഘീ ?

   താലിബാനെ പിന്തുണച്ച ഒരു പോസ്റ്റ്‌ എങ്കിലും കാണിച്ചു തരാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടെങ്കില്‍ അതൊന്നു ചെയ്ത് തരുമല്ലോ "ഹെഡ്" മാഷേ !!

   Delete
 5. പൊട്ടാനുള്ള ഗുരു അങ്ങ് പൊട്ടട്ടെ ഇക്കാ

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....