Thursday, November 27, 2014

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാന്‍ ആണോ ?


സമകാലിക  വാര്‍ത്തകളില്‍ ഇന്ത്യയുടെ ശത്രുരാജ്യമായി വാഴ്ത്തപ്പെടുന്നത് പാക്കിസ്ഥാന്‍ ആണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍ തന്നെയാണോ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ?

ഇന്ത്യയുടെ മുഖ്യ ശത്രു പാക്കിസ്ഥാനോ, പാക്കിസ്ഥാന്റെ മുഖ്യ ശത്രു ഇന്ത്യയോ അല്ല എന്നതാണ് വസ്തുത. മറിച്ച്‌ ഈ രണ്ടു രാജ്യങ്ങൾക്കും പൊതുവായ ശത്രുക്കൾ ആണ്‌ ഉള്ളത്‌.

ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച്‌ നിന്നാൽ ലോകം ഈ രണ്ടു രാജ്യങ്ങളുടേയും കാൽച്ചുവട്ടിൽ വരും എന്ന് തിരിച്ചറിഞ്ഞ്‌ ഈ രണ്ടു രാജ്യങ്ങളേയും കീരിയും പാമ്പും ആക്കി തമ്മിലടിപ്പിക്കാൻ ചരടു വലിക്കുന്ന അമേരിക്ക തന്നെയാണ്‌ ഈ രാജ്യങ്ങളുടെ എറ്റവും വലിയ ശത്രു.

അമേരിക്കയും, അവരുടെ ജാര സന്തതിയായ ഇസ്രായേലും
രണ്ടു രാജ്യങ്ങള്‍ക്കും തമ്മിൽ തല്ലാനാവശ്യമായ ആയുധങ്ങൾ കച്ചവടം ചെയ്യുക വഴി കോടിക്കണക്കിന്‌ ഡോളറുകള്‍ സമ്പാദിക്കുന്നു.

അതിർത്തിയിൽ സംഘർഷങ്ങൾ ഉണ്ടാക്കി രണ്ടു രാജ്യങ്ങളേയും ഒരേ സമയം അസ്വസ്ഥമാക്കാൻ ശ്രമിക്കുന്നു. രണ്ടു രാജ്യങ്ങളിലേയും തീവ്രവാദ സംഘങ്ങൾക്ക്‌ വേണ്ട വെള്ളവും, വെളിച്ചവും നൽകി ഇന്ത്യയേയും പാക്കിസ്ഥാനേയും അസ്ഥിരമാക്കുന്നതും ഇവർ തന്നെ. ലാദനെ വരെ അവരുടെ ഉപയോഗത്തിനായി ഉണ്ടാക്കിയെടുത്തത് അമേരിക്കയായിരുന്നല്ലോ !!

ഇത്തരം ചെറ്റത്തരങ്ങൾ തങ്ങളല്ല ചെയ്യുന്നത്‌ എന്ന് ലോകത്തെ പറഞ്ഞു വിശ്വസിപ്പിക്കാൻ അമേരിക്കക്ക്‌ കഴിയുന്നുണ്ട്‌ എന്നതാണ്‌ അവരുടെ വിജയം. അതിനായി അവരെ സഹായിക്കുന്നത്‌ അവരുടെ ലൗഡ്‌ സ്പീക്കർ ആയ യു എന്നും.

അമേരിക്ക, ഇസ്രായേലാദികളുടെ കാപട്യം തുറന്ന് കാണിച്ച്‌ അതിനെതിരെ കൂട്ടുകെട്ട്‌ ഉണ്ടാക്കാനും, അമേരിക്കയേയും ഇസ്രായേലിനേയും പൂർണ്ണമായി ബഹിഷ്ക്കരിക്കാനും ചങ്കൂറ്റമുള്ള സർക്കാരുകൾ ഒരേ സമയം ഇന്ത്യയിലും പാക്കിസ്ഥാനിലും അധികാരത്തിലെത്തിയാൽ ലോക ഘടനയിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നത്‌ കാണാം.

ഇന്ത്യക്കാരെ കരിവാരി തേച്ച്‌ പാക്കിസ്ഥാനികളും, പാക്കിസ്ഥാനികളെ കരിവാരിത്തേച്ച്‌ ഇന്ത്യക്കാരും സിനിമ എടുത്ത്‌ പ്രദർശിപ്പിച്ചാൽ ദേശസ്നേഹം ഉണ്ടാവില്ല. അതിന്‌ യഥാർത്ഥ വസ്തുതകൾ കൃത്യമായി ജനങ്ങളിലേക്ക്‌ എത്തിക്കുന്ന സർക്കാരുകൾ ഉണ്ടാവുകയാണ്‌ ചെയ്യേണ്ടത്‌. എന്നാല്‍ ഇരു രാജ്യങ്ങളിലേയും രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യ - പാക്കിസ്ഥാന്‍ പ്രശ്നങ്ങളെ പലപ്പോഴും രാഷ്ട്രീയ നേട്ടം ഉണ്ടാക്കി വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്താനുള്ള മാജിക്ക് സ്റ്റിക്കായാണ് ഉപയോഗിക്കുന്നത്.

ക്രിക്കറ്റ്, ഹോക്കി തുടങ്ങിയവയില്‍ നടക്കുന്ന മത്സരങ്ങള്‍ പോലും യുദ്ധമാക്കി വിശേഷിപ്പിക്കുന്ന മാധ്യമങ്ങളും പലപ്പോഴും അനാവശ്യ വികാരങ്ങള്‍ ഇരുരാജ്യങ്ങളിലേയും ജനങ്ങളില്‍ ഉണ്ടാക്കി വിടുകയാണ് ചെയ്യുന്നത്. കളികളെ കളികള്‍ ആയി കാണാതെ യുദ്ധമായി വിശേഷിപ്പിക്കുന്നത് എത്രത്തോളം ഗുണകരമാണ് ?

1947 വരെ ഒരേ ചോര ഓടിയിരുന്നവരാണ് ഇന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലും ഉള്ള ജനങ്ങളും, അവരുടെ മുന്‍ഗാമികളും. ബ്രിട്ടീഷുകാര്‍ അവരുടെ നിലനില്‍പ്പിനായി ഉണ്ടാക്കി എടുത്ത 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന കെണിയില്‍ വീണുപോയവരാണ് നമ്മുടെ മുന്‍ തലമുറ. ഇനിയെങ്കിലും ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഭരണകൂടവും, ജനതയും ഐക്യത്തിന്റെ പാതയിലേക്ക്, തങ്ങള്‍ പഴയ സഹോദരന്മാരാണ് എന്ന ബോധത്തിലേക്ക് എത്തിയില്ലെങ്കില്‍ അത് രണ്ടു രാജ്യങ്ങള്‍ക്കും ആത്യന്തികമായി ദോഷം മാത്രമേ ചെയ്യൂ.

ചോരകുടിച്ച് തടിച്ച് കൊഴുക്കാനായി കുറുക്കന്മാര്‍ ആടുകളെ തമ്മിലടിപ്പിക്കുമ്പോള്‍ പൊഴിയുന്ന ചോരകളും നഷ്ടപ്പെടുന്ന ജീവനുകളും ആരുടേതാണ് എന്ന് ആടുകള്‍ ചിന്തിച്ചില്ല എങ്കില്‍ നഷ്ടം ആടുകള്‍ക്ക് മാത്രമായിരിക്കും എന്നോര്‍ക്കുന്നത് നന്നായിരിക്കും.

അബസ്വരം :
തോളിലിരുന്ന് ചെവി തിന്നുന്നവനെ തിരിച്ചറിയണം. അവനായിരിക്കും വലിയ നാശകാരി.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക  

22 comments:

 1. ക്രിക്കറ്റ്, ഹോക്കി തുടങ്ങിയവയില്‍ നടക്കുന്ന മത്സരങ്ങള്‍ പോലും യുദ്ധമാക്കി വിശേഷിപ്പിക്കുന്ന മാധ്യമങ്ങളും പലപ്പോഴും അനാവശ്യ വികാരങ്ങള്‍ ഇരുരാജ്യങ്ങളിലേയും ജനങ്ങളില്‍ ഉണ്ടാക്കി വിടുകയാണ് ചെയ്യുന്നത്. കളികളെ കളികള്‍ ആയി കാണാതെ യുദ്ധമായി വിശേഷിപ്പിക്കുന്നത് എത്രത്തോളം ഗുണകരമാണ് ?

  ReplyDelete
 2. രണ്ട് ഭരണകൂടങ്ങള്‍ക്കും ഉള്ള ഒരു പിടിവള്ളി

  ReplyDelete
 3. എന്തുചെയ്യാം ! ഇന്ത്യാ പാക്ക്ക്രിക്കറ്റ് മാച്ച് കാണുന്ന കെച്ചുകുട്ടികളുടെ മനസില്‍പ്പോലും ഒരുതരം പിരിമുറുക്കമാ !

  ReplyDelete
 4. ഇന്ത്യക്കാരുടെ ശതൃക്കള്‍ പാകിസ്താന്‍ക്കാരോ മറിച്ചോ അല്ല.. ഈ രാജ്യത്തെ ജനങ്ങളെ രാഷ്ട്രീയ ആവിസ്യങ്ങല്‍ക്കായി മതങ്ങളെ ഉപയോഗിക്കുച്ച് വിഘടിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ ശത്രുക്കള്‍,, ഇന്ത്യയില്‍ അത് സംഘികളും പാകിസ്ഥാനില്‍ ആ പണി ഇസ്ലാമിസ്റ്റുകളും ചെയ്യുന്നു...

  ReplyDelete
  Replies
  1. India yil Islamistukal illa........Nasranikal Nishkalngaralle....??? Aa Mother Theresa is the biggest Anti Social India has ever seen!!!! She was the agent of Conversion Mafia who was promoting conversion in India behind the mask of foreign money!!!

   Delete
  2. കഷ്ടം അനോണി കുഞ്ഞാടേ !!! എന്തായാലും ഇത് പറയാന്‍ പോലും അനോണി വേഷം കെട്ടി നപുംസകമാകേണ്ടി വന്ന നിങ്ങളേക്കാള്‍ എത്രയോ മടങ്ങ് സമൂഹത്തിനു ഗുണം ചെയ്ത വ്യക്തിയാണ് മദര്‍ തെരേസ.
   ഒരു വിമര്‍ശനം ഉന്നയിക്കാന്‍ പോലും നപുംസകത്വം !!

   Delete
 5. ഒരു യാത്രയില്‍ അറ്റ്‌ലാന്ത മുതല്‍ ഷിക്കാഗോ അബുദാബി വരെ എന്‍റെ തൊട്ടടുത്ത സീറ്റില്‍ ഒരു പാക്കിസ്ഥാന്‍കാരന്‍ ചെറുപ്പക്കാരന്‍ ആയിരുന്നു.ഞങ്ങള്‍ പരിചയപ്പെട്ടു,പരസ്പരം നല്ല അടുപ്പം തോന്നി.തമ്മില്‍ തല്ലി നശിക്കേണ്ട പരബരാഗത ശത്രൂക്കള്‍ തമ്മില്‍ ഇത്രയും സ്നേഹം പാടുണ്ടോ?ഞാന്‍ അദ്ദേഹതോട് ചോദിച്ചു?നമ്മള്‍ ആജന്മ ശത്രുക്കള്‍ ആണെന്ന് രണ്ടു പേരും മറന്നു പോകുന്നു അല്ലെ?ഞാന്‍ ചോദിച്ചു.അത്തുച്ചചിലുള്ള ഒരു പൊട്ടിച്ചിരിയാണ് ഞാന്‍ കേട്ടത്.മറ്റു യാത്രക്കാര്‍ ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി.ആര് ആരുടെ ശത്രു?സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇന്ത്യാക്കാരന്‍ ബന്ദുവാണ്.പിന്നെ പട്ടാളമേധാവിമാരും ഭരണ കര്‍ത്താക്കളും?അവരുടെ കാര്യം അറിയില്ല എന്നാണു അദ്ദേഹം പറഞ്ഞത്.

  ReplyDelete
 6. അവരെ കരി വാരി തേക്കണ്ട ആവശ്യം ഇല്ല അവര്‍ (ഭരിക്കുന്നവര്‍) പണ്ടേ അങ്ങിനെയാണ്

  ReplyDelete
 7. രണ്ടിടത്തെയും ആം ആദ്മികള്‍ക്ക് യാതൊരു ശത്രുതയുമില്ല. അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്ന് പറയാം.

  ReplyDelete
  Replies
  1. അതെ. അതാണ്‌ ശരി.

   Delete
 8. സ്വാതന്ത്യം കിട്ടിയ നിമിഷം തന്നെ ശത്രുക്കള്‍ 'പണി'യൊപ്പിച്ചാണ് തടിയൂരിയത്.അവര്‍ക്കറിയാം ഇനി ഇവരായിക്കൊള്ളും 'യുദ്ധം'!
  കാണുന്നില്ലേ കളികളില്‍ പോലും നമ്മള്‍ 'യുദ്ധം'ചെയ്യുന്നു...എന്നിട്ടും ആ കൊളോണിയല്‍ ശക്തികളെ വരിപ്പുണരാന്‍ എന്താണ് നമ്മുടെ അധികാരികളുടെ വെമ്പല്‍ !നാണിച്ചു തല കുനിക്കാം .....!

  ReplyDelete
  Replies
  1. സ്വയം നശിക്കുന്നവരെക്കുറിച്ചോര്‍ത്ത് നാണിക്കുകയല്ലാതെ എന്ത് ചെയ്യാന്‍...

   Delete
 9. ഇന്ത്യയുടെ ശത്രുക്കളെല്ലാം ഇതിനകത്തു തന്നെയാ.. !!!

  ReplyDelete
 10. ഇതൊക്കെ ഒരുതല്ക്കാല ആശ്വാസം.ഒഴിവു സമയങ്ങളില്‍നമ്മള്‍ പാകിസ്ഥാനികളുമായി സംസാരിക്കാറുണ്ട്.ഒന്നിച്ചുഭക്ഷണം കഴിക്കാറുണ്ട്.അധികവും സംസാരം കുടുംബപ്രശ്നങ്ങള്‍ ആണ്.അതാണ്ഏറ്റവു വലിയ തലവേദന

  ReplyDelete
 11. പാകിസ്ഥാനെ കർണനായി കരുതുകയെ വേണ്ടു ഈ "മഹാഭാരതത്തിലെ " യുദ്ധം അവസാനിപ്പിക്കാൻ .. ഇടികൂടുന്ന മുട്ടനാടുകളുടെ ചോര കുടിക്കാൻ നാവു നനച്ചു നില്ക്കുന്ന തന്ത്രശാലിയായ കുറുക്കന്മാർ തന്നെയാണ് ആയുധ വ്യാപാരികൾ (ഏത് രാജ്യത്തിലെയായാലും )

  ReplyDelete
 12. prashnam vibhajanam maryadhakku nadathathaanu ..randu mathangalkk randu rajyam ennakkiyirunnenkil oru prashnavum undavillayirunnu..

  ReplyDelete
  Replies
  1. അങ്ങിനെ നോക്കിയാല്‍ രണ്ടു രാജ്യങ്ങളില്‍ നില്‍ക്കുമോ ? ഇന്ത്യയില്‍ രണ്ടു മതങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളോ ?

   Delete
 13. kashtam....... only one answer for the entire problem "America, Israel". kannadachiruttaakkal.

  ReplyDelete
  Replies
  1. ഹൌ.. അത് പറയാന്‍ പോലും അനോണി വേഷം. മോന്‍ എന്നാല്‍ ഒന്ന് കണ്ണ് തുറന്ന് വെളിച്ചം ആക്കി പറഞ്ഞേ !!

   Delete
 14. ഇന്ത്യക്കാരന്‍ പാക്കിസ്താനി എന്നൊക്കെ വേര്‍തിരിച്ച് നമ്മള്‍ അവരില്‍ ചില സ്വഭാവങ്ങള്‍ അടിച്ചേല്‍പ്പിച്ചു ചിന്തിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഞാന്‍ ഒരിക്കല്‍ ലണ്ടനില്‍ പോയപ്പോള്‍ എന്നെ പിക്ക് ചെയ്യാന്‍ വന്നത് ഒരു പാക്കിസ്ഥാനി ടാക്സി ഡ്രൈവര്‍ ആയിരുന്നു. ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോള്‍ ഹിന്ദിയില്‍ വളരെ ബഹുമാനത്തോടെയാണ് കക്ഷി സംസാരിച്ചത്. ആദ്യം കരുതിയത്‌ ഏതെങ്കിലും നോര്‍ത്ത് ഇന്ത്യന്‍ ആയിരിക്കുമെന്നാണ്. കുറച്ചു ഹിന്ദി വശമുള്ളതുകൊണ്ട് അങ്ങേരോട് സൗഹൃദ സംഭാഷണം ആരംഭിച്ചു. അങ്ങനെ നാടെവിടാ എന്ന ചോദ്യത്തിന്റെ ഉത്തരം കേട്ടതോടെ എന്റെ സപ്ത നാഡികളും തളര്‍ന്നു. ദൈവമേ! ആദ്യമായിട്ടാണ് ഒരു പാക്കിസ്ഥാനിയെ ജീവനോടെ നേരില്‍ കാണുന്നത്!! അതും എന്റെ ജീവന്‍ പൂര്‍ണ്ണമായും അവന്റെ കൈയില്‍ എന്ന നിലയിൽ. ഇവന്‍ എന്നെ വല്ലിടത്തും കൊണ്ടു പോയി തട്ടുമോ എന്നു വരെ പേടിച്ചു. പക്ഷെ കക്ഷി വളരെ കൂളായി ലണ്ടനെക്കുറിച്ചും അവിടെ കാണേണ്ട സ്ഥലങ്ങളെക്കുറിച്ചും ഷോപ്പിംഗ്‌ ചെയ്യേണ്ട പ്രത്യേക മാളുകളെക്കുറിച്ചുമെല്ലാം വാ തോരാതെ സംസാരിക്കുകയായിരുന്നു. പിന്നെ സംസാരം ഹിന്ദി പാട്ടുകളെക്കുറിച്ചായി, അവിടെ ഞങ്ങള്‍ക്ക് രണ്ടാള്‍ക്ക്‌ ഒരേ അഭിപ്രായം. ലതയുടെയും റാഫിയുടെയും പാട്ടുകളെക്കുറിച്ചു ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആകുക മാത്രമല്ല തിരിച്ചു പോരുമ്പോള്‍ എയര്‍ പോര്‍ട്ടില്‍ പോകാന്‍ അതേ ടാക്സി കമ്പനിയെ തന്നെ സമീപിച്ചു എങ്കിലും അയാളെ കിട്ടിയില്ല. ആ ഡ്രൈവറും ഒരു പാക്കിസ്ഥാനി തന്നെ ആയിരുന്നു. അയാള്‍ അത്ര സംസാരിക്കുന്ന കൂട്ടത്തില്‍ ആയിരുന്നില്ലെങ്കിലും ബഹുമാനത്തിലോ സഹായ സഹകരണത്തിലോ ഒരു കുറവും ഉണ്ടായില്ല.

  ReplyDelete
  Replies
  1. അതാണ്‌. ഇവിടെ രാഷ്ട്രീയക്കാരാണ് പലപ്പോഴും വിഷം കുത്തി വെക്കുന്നത്. സാധാമനുഷ്യര്‍ക്ക് അന്നം ആണ് പ്രശ്നം.

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....