Saturday, November 22, 2014

കാന്തപുരത്തെ മൂലോടും പേരോടും കൂരോടുകളും


സിറാജുൽ ഹുദയിലെ പീഡനവും തുടർന്നുള്ള സംഭവ വികാസങ്ങളും ചർച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ.

ഈ വിഷയം ഉയർന്നു വന്നതോടെ പല കപട പണ്ഡിതന്മാരുടേയും മുഖംമൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്‌. ഇരയെ കരിവാരിത്തേച്ച്‌ പ്രതികളെ വെള്ള പൂശാൻ നടക്കുന്ന പേരോടിനെയൊക്കെ മുസ്ലിം പണ്ഡിതൻ എന്ന് വിളിക്കുന്നത്‌ ഇസ്ലാമിനെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌.


സത്യത്തിന്റേയും നീതിയുടേയും കൂടെ നിൽക്കാൻ പഠിപ്പിക്കുന്ന ഇസ്ലാം മതത്തിന്റെ പണ്ഡിതർ എന്ന് സ്വയം അവകാശപ്പെടുന്നവർ അനീതിയുടെ പക്ഷത്തിനു വേണ്ടി വാദിക്കുമ്പോൾ അത്തരം കള്ള പരിശകളെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കേണ്ടത്‌ മതത്തെ കച്ചവടച്ചരക്കാക്കാത്ത മുസ്ലിംങ്ങളുടെ ഉത്തരവാദിത്വം തന്നെയാണ്‌. അതിനെ പണ്ഡിതരുടെ പച്ച ഇറച്ചി തിന്നലോ മറ്റോ ആയി വ്യാഖാനിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. പച്ച ഇറച്ചി തിന്നലാണ് എന്ന് പ്രചരിപ്പിച്ച് സത്യം പുറത്ത് വരുന്നത് മൂടിവെക്കാന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ വിശ്രമിക്കേണ്ടത് സെപ്റ്റിക്ക് ടാങ്കിലാണ്. അതിനേക്കാള്‍ അര്‍ഹമായ ഒരു സ്ഥലം നിങ്ങളുടെ വാക്കുകള്‍ക്ക് ലഭിക്കില്ല.

ഇസ്ലാമിലെ ബഹുഭാര്യത്വത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാസമുറ സമയത്ത് പുരുഷന് വികാരം അടക്കാന്‍ കഴിയാതെ വരുമ്പോള്‍ തൃപ്തി പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് കൂടുതല്‍ വിവാഹങ്ങള്‍ ഇസ്ലാമില്‍ കഴിക്കുന്നെതെന്ന് പറഞ്ഞ കാന്തപുരത്തിന്റെ ശിഷ്യനായ പേരോട് പീഡനത്തിനു ഇരയായ നാലുവയസ്സുകാരിയെ കുറിച്ച്‌ പറഞ്ഞതൊന്ന് നോക്കൂ...

"ഈ കുട്ടി ബലൂണിങ്ങനെ ഊതിവീര്‍ത്തീട്ട് ആ ബലൂണ് കൊണ്ട് ലൈംഗികാവയവത്തിന്റെ അടുത്ത് അടിച്ചുകളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത് എന്താ ഇവിടെ സംഭവിച്ചത് ഇനിക്കെന്താ പറ്റിയത്. എന്തൊക്കെ ചോദിച്ചിട്ട് അടിക്കുന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊരു വിഷയം പറഞ്ഞു. എന്നാണ് ഉമ്മാന്റെ വിശദീകരണം. ഈ കുട്ടിക്ക് ഈക്കളിയൊക്കെ കളിച്ചിട്ട് പിന്നെയും ഒരു ബലൂണ് കൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്ക് മനസിലാവുന്നില്ല. (വളിഞ്ഞ ചിരി ..ചിരിക്കുന്നു.)"

വായ തുറന്നാല്‍ ഇപ്പോഴും മുലപ്പാല്‍ മണക്കുന്ന, വെറും നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ കുറിച്ചാണ് ഈ അഭിനവ പണ്ഡിതന്‍ പറയുന്നത് എന്ന് മനസ്സിലാക്കണം.

ഇവന്റെ പേരിന്റെ കൂടെ ചേര്‍ത്ത 'സഖാഫി' എന്നതിന്റെ അര്‍ത്ഥം 'സംസ്കാരമുള്ളവൻ' എന്നാണ്. ആ സംസ്കാരം ഇയാള്‍ക്ക് ഉണ്ടോ എന്നും,
സഖാഫി എന്ന പദത്തെ അപമാനിക്കുകയല്ലേ ഇയാള്‍ ചെയ്യുന്നത് എന്നും നിങ്ങള്‍ തന്നെ വിലയിരുത്തൂ.

താടിയുടേയും തൊപ്പിയുടേയും വെള്ള വസ്ത്രത്തിന്റേയും മഹത്വം കളഞ്ഞ്  ചെറ്റത്തരത്തെ ന്യായീകരിക്കാനും വെള്ള പൂശാനും ഏത്‌ കിത്താബാണാവോ ഇവറ്റകളെ പഠിപ്പിച്ചത്‌ ?

നാലു വയസ്സുകാരിയെ പീഡിപ്പിച്ചതിനെ ന്യായീകരിക്കാനും വെള്ള പൂശാനും തൊപ്പിയും താടിയും വെച്ച്‌ ഇറങ്ങിയ പണ്ഡിത വേഷം കെട്ടിയ കപടന്മാരെ സമൂഹവും സമുദായവും തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്തുക തന്നെ വേണം.

അന്യ സ്ത്രീകളുടെ വീട്ടില്‍ ഈ പറയുന്ന പേരോട് ഉസ്താദിനെ അസമയത്ത് സംശയാസ്പദമായ കോലത്തില്‍ കണ്ടാല്‍ അത് മൂപ്പരല്ല, മറിച്ച് ജിന്നാണ് എന്ന് പറഞ്ഞ് ഒരു കൌമിനെ വിശ്വസിപ്പിക്കാനും, അതുവഴി സ്വന്തം കള്ളത്തരങ്ങള്‍ പുറത്താവാതിരിക്കാന്‍ ഈ വക്രബുദ്ധിക്കാരന്‍ ഇറക്കിയ നമ്പര്‍ നിങ്ങള്‍ തന്നെ ഒന്ന് കേട്ട് നോക്കിം മക്കളേ...

 ഇത് വിശ്വസിക്കുന്ന കാന്തപുരം ഭക്തര്‍ അന്ന് മഞ്ചേരിയില്‍ ഉണ്ണിത്താനെ കണ്ടതും വിശ്വസിക്കുന്നത് ഇതേ കോലത്തില്‍ ആണോ എന്നറിയാന്‍ താല്പര്യം ഉണ്ട്. ജിന്നുകള്‍ക്ക് പേരോടിന്റെ കോലം കെട്ടി ദുല്‍മ് കാട്ടാന്‍ പോകാം എങ്കില്‍ ഉണ്ണിത്താന്റെ കോലം കെട്ടിയും അപ്പണിക്ക് പോകാമല്ലോ അല്ലേ മുടിക്കച്ചവടവും ചീനച്ചട്ടി കച്ചവടവും നടത്തിയ കാന്തപുരത്തിന്റെ  ഭക്തരേ ?

കാന്തപുരം അറിയാതെ ഇവിടെ ഒന്നും നടക്കില്ല എന്ന് പറഞ്ഞവരും അത് വിശ്വസിച്ചവരും ഉള്ള ഈ നാട്ടില്‍ പേരോടിന്റെ വേഷം കെട്ടിയ ജിന്ന് കഥയും വിശ്വസിക്കാന്‍ ഒരുപാട് എണ്ണം ഉണ്ടാവും എന്ന് ഉറപ്പാണ്.

ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞത് കാന്തപുരം തന്നെയായിരുന്നു. ആ കാന്തപുരം അറിയാതെ ഇവിടെ ഒന്നും നടക്കില്ല എന്ന് ഒരു ബലൂണ്‍ സുന്നി മുസ്ല്യാര്‍ പറയുന്നത് കേട്ട് നോക്കൂ.

ഇക്കണക്കിന്‌ പോയാൽ 'സ്വർഗ്ഗത്തിലേക്ക്‌ കൊണ്ട്‌ പോകേണ്ടവരുടെ ലിസ്റ്റ്‌ തരാൻ പറഞ്ഞ്‌ പടച്ചോൻ അബ്വോക്കരാക്കാന്റെ അടുത്തേക്ക്‌ മലക്കിനെ അയച്ചിരിക്കുന്നു' എന്ന് പറയുന്ന വീഡിയോയും കൂടി വൈകാതെ കാണേണ്ടി വരും. ഇനി അത് ഇതിന്റെ ഇടയില്‍ തന്നെ ഇറങ്ങിക്കഴിഞ്ഞോ എന്നും അറിയില്ല !

കാന്തപുരം അറിയാതെ പടച്ചോന്‍ ഒന്നും ഇവിടെ ചെയ്യില്ല എന്ന് പറഞ്ഞ അത്ര വരില്ല എങ്കിലും അതിനോട് ഒപ്പം കേള്‍ക്കേണ്ടത് തന്നെയാണ് മൂപ്പരെ കുറിച്ച് ഹദീസ് ഉണ്ട് എന്ന പ്രചാരണം. ആ  വിഡ്ഢിത്തം കേട്ട് പൊട്ടിച്ചിരിക്കേണ്ടവര്‍ക്ക് ഈ വീഡിയോ കാണാം.

   ഫേസ്ബുക്കില്‍ പ്രിയ സുഹൃത്ത് അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാരകത്ത് കുറിച്ചിട്ട വരികള്‍ ഇവിടെ പ്രസക്തമാണ്.

പണ്ടാര മുസ്ല്യാന്മാരുടെ വയളൊക്കെയും
തീണ്ടാരി പോല്‍ കാര്യങ്ങളില്‍ നിക്ഷിപ്തമാം.
മുണ്ടിന്‍റെയുള്ളിലെ വര്‍ത്തമാനം തീരാ
ആണ്ടോളം പാതിരനേരമത് ചൊന്നാലും.
നാട്ടിന്‍റെ പ്രശ്നമതേറെയുണ്ടെന്നാലും
കൂട്ടര്‍ക്കിതല്ലാതുള്ള കാര്യമതില്ലാ.
നീളം പെരുത്തായുള്ള കോഴ്സുണ്ടെങ്കിലും
കുളി തന്‍റെ ശര്‍ത്തും ഫര്‍ളതും തീരായ്കയാം!
ആരാന്‍റെയന്നം തിന്നുമീ കൂട്ടര്‍ക്ക്
നേരംവെളുക്കുകയില്ല പൊന്നുംമോനേ!


ഞാൻ മജീഷ്യൻ മുതുകാടിനെ ഇഷ്ടപ്പെടുന്നത്‌ മൂപ്പരുടെ മാജിക്ക്‌ കഴിവുകൾ കണ്ടിട്ടല്ല. മറിച്ച്‌ മൂപ്പർ മാജിക്ക്‌ കാണിച്ച്‌ ഇത്‌ ദിവ്യശക്തിയാണ്‌ എന്നവകാശപ്പെട്ട്‌ സ്വയം മനുഷ്യ ദൈവം ചമയുന്നില്ല എന്നത്‌ കൊണ്ടാണ്‌.

നമ്മുടെ പല പണ്ഡിത വേഷം ധരിച്ച കള്ള പഹയന്മാരും കുറച്ച്‌ മാജിക്ക്‌ കൂടി പഠിച്ചിരുന്നു എങ്കിൽ ഇവിടെ എന്തൊക്കെ കാട്ടിക്കൂട്ടുമായിരുന്നു!!

ദിവ്യത്വം അവകാശപ്പെട്ട്‌ ഫയർ എസ്ക്കേപ്പ്‌ നടത്തുന്ന കാന്തപുരവും, സുന്ദരിയെ കഷ്ണങ്ങളാക്കി മുറിച്ച്‌ വീണ്ടും കൂട്ടിയോജിപ്പിച്ച്‌ ജീവൻ നൽകുന്ന പേരോടും, അത്‌ ഭയ ഭക്തി ബഹുമാനങ്ങളോടെ കണ്ട്‌ ശൈഖുനാ ഖുനാ ഖുനാ എന്ന് വിളിക്കുന്ന കുറേ കോമരങ്ങളും ഉള്ള രംഗം ഒന്ന് ആലോചിച്ച്‌ നോക്കിക്കേ !!!

ഇതൊക്കെ കണ്ടിട്ടും കാന്തപുരത്തിന്റെ മൂട്താങ്ങി ഓരോ നിമിഷവും ശൈഖുനാ ഖുനാ ഖുനാ എന്ന് അട്ടഹസിക്കുന്നവര്‍ താഴെയുള്ള എന്റെ എളിയ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

01. ഇസ്ലാമില്‍ ബഹുഭാര്യത്വം അനുവദിച്ചത് മാസമുറ സമയത്ത് പുരുഷന് വികാരം അടക്കാന്‍ കഴിയാതെ വരുമ്പോള്‍ തൃപ്തി പൂര്‍ത്തീകരണത്തിന് വേണ്ടിയാണോ ?

02. പീഡിപ്പിക്കപ്പെട്ട ഇരയെ അപമാനിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നുണ്ടോ ?

03. സ്വന്തം സ്വഭാവ ദൂഷ്യങ്ങള്‍ ജിന്നിന്റെ തലയില്‍ കെട്ടിവെക്കാന്‍ കഴിയുമോ ?

04. പേരോടിന്റെ വേഷം കെട്ടി ജിന്ന് വല്ലയിടത്തും പോയിട്ടുണ്ട് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ട് എങ്കില്‍ മഞ്ചേരിയില്‍ ഉണ്ണിത്താന്റെ രൂപത്തില്‍ കണ്ടതും ഒരു ജിന്നായിരുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറാവുമോ ? ഇല്ലെങ്കില്‍ എന്ത് കൊണ്ട് ?

05. സുന്നി ജിന്നിനേയും സുന്നി അല്ലാത്ത ജിന്നിനേയും തിരിച്ചറിയാന്‍ കഴിയുമോ ? കഴിയുമെങ്കില്‍ എങ്ങിനെ ?

06. കാന്തപുരം അറിയാതെ പടച്ചോന്‍ ഇവിടെ ഒന്നും ചെയ്യില്ല എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ? അങ്ങിനെ വിശ്വസിക്കുന്നുണ്ട് എങ്കില്‍ എന്ത്കൊണ്ട് കാന്തപുരം ഗുജറാത്ത് കലാപത്തെ കുറിച്ച് അറിഞ്ഞില്ല ? ഇനി അങ്ങിനെ വിശ്വസിക്കുന്നില്ല എങ്കില്‍ അങ്ങിനെ പറഞ്ഞ മൊല്ലാക്കമാരെ നിങ്ങള്‍ തള്ളി പറയാന്‍ തയ്യാറുണ്ടോ ?

07. താന്‍ അറിയാതെ ഇവിടെ പടച്ചോന്‍ ഒന്നും ചെയ്യില്ല എന്ന് ഒരുത്തന്‍ പറഞ്ഞതിനെ കാന്തപുരം നിഷേധിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ?

08. കാന്തപുരത്തെ കുറിച്ചുള്ള ഹദീസ് എന്ന് പറയുന്നത് ശരിയാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ?

09. മുകളില്‍ ചോദ്യങ്ങളില്‍ ഇല്ല അല്ലങ്കില്‍ അല്ല എന്നാണു നിങ്ങളുടെ മറുപടി എങ്കില്‍ പിന്നെ നിങ്ങള്‍ ഇസ്ലാമികമല്ലാത്ത കാര്യങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന കാന്തപുരത്തിന്റെ മൂട് താങ്ങി ഖുനാ ഖുനാ വിളികള്‍ നടത്തുന്നത് ഇസ്ലാമിക വിരുദ്ധമല്ലേ ?

10. ബാക്കിയുള്ള ജീവിതത്തിലെങ്കിലും വിവേകം കപട പണ്ഡിത വേഷധാരികള്‍ക്ക് പണയം വെക്കാതെ ജീവിക്കാനുള്ള മനസ്സ് നിങ്ങള്‍ക്കുണ്ടോ ?

അബസ്വരം :

"സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും, പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും അവരെ തടയുകയും ചെയ്യുന്നു." - വിശുദ്ധ ഖുര്‍ആന്‍.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


34 comments:

 1. ദിവ്യത്വം അവകാശപ്പെട്ട്‌ ഫയർ എസ്ക്കേപ്പ്‌ നടത്തുന്ന കാന്തപുരവും, സുന്ദരിയെ കഷ്ണങ്ങളാക്കി മുറിച്ച്‌ വീണ്ടും കൂട്ടിയോജിപ്പിച്ച്‌ ജീവൻ നൽകുന്ന പേരോടും, അത്‌ ഭയ ഭക്തി ബഹുമാനങ്ങളോടെ കണ്ട്‌ ശൈഖുനാ ഖുനാ ഖുനാ എന്ന് വിളിക്കുന്ന കുറേ കോമരങ്ങളും ഉള്ള രംഗം ഒന്ന് ആലോചിച്ച്‌ നോക്കിക്കേ !!!

  ReplyDelete
 2. ivanayokke chavitti thazhthannam islaaminteyum allahuviteyum niyammathe maatti markkan shrammikkunna naal kaaligal adinnu ottasha koottaan kure irukalligallum fu

  ReplyDelete
 3. കളവുൽ ഉലമ കാന്തപുരം..........

  ReplyDelete
 4. പടച്ചവനെക്കാള്‍ മുന്തിയ ഇനമാണിപ്പോള്‍ പടപ്പ്!...rr

  ReplyDelete
 5. അബ്സർ മുഹമ്മദ്.... പ്രസക്തമായ ചോദ്യങ്ങൾ............ അഭിപ്രായങ്ങൾ എത്തട്ടെ............ ആശംസകൾ

  ReplyDelete
 6. ഏഷ്യയും ആഫ്രിക്കയും യൂറോപ്പും ആന്തലൂസിയയും കാസ്പിയൻ തീരങ്ങളും എല്ലാം ജനപഥങ്ങൾ നെഞ്ജേറ്റിയ പ്രത്യയ ശാത്രമാണു ഇസ്ലാം.ഇന്നും യൂറോപ്പിലും അമെരിക്കയിലും എല്ലാം തന്നെ എറ്റവും കൂടുതൽ വളരുന്ന ആശയം ഇസ്ലാം ആണെങ്കിൽ അതിന്റെ കാരണം പ്രപഞ്ചത്തെക്കുറിഛും മനുഷ്യനെക്കുരിഛുമുള്ള യുക്തിപൂർവ്വവും സമഗ്രവുമായ വീക്ഷണങ്ങളാണു.ആ ഒരു മഹാസംഹിതയെയാണു പ്രബുദ്ധരായ നമ്മൾ ഇങ്ങിനെ അപഹാസ്യമാകുകുന്നതെന്നൊർക്കുമ്പൊൾ വല്ലാത്ത അസ്വസ്ഥതയുണ്ട്‌.

  ReplyDelete
 7. Ppkbava KaliyattamukSunday, November 23, 2014

  Aarokke endokke paranjalum ellam viswosikunna oru koum avarude koode ulla kaalam iniyum idilum valiya"badaayi" nammal sahiche pattoooo....

  ReplyDelete
 8. പിണറായി വിജയന്‍ ഉപയോഗിച്ച ആ “വാക്ക്“ ഇവര്‍ക്ക് ചേരും. അത്രയേ എനിക്ക് പറയാനുള്ളു

  ReplyDelete
 9. പൊതു ജനങ്ങളിൽ നിന്ന് പത്ത്‌ രൂപ പാവങ്ങളുടെ പേരും പറഞ്ഞ്‌ പിരിപ്പിച്ചിട്ട്‌ അഞ്ചു രൂപ സ്വന്തം കീശയിലേക്കും അഞ്ച്‌ രൂപ പാവപ്പെട്ടവന്റെ കീശയിലേക്കും ചുരുട്ടിപ്പിടിച്ച്‌ കൊടുക്കുന്നതും ഒരു മാജിക്ക്‌ തന്നെയല്ലേ

  ReplyDelete
 10. സ്വര്‍ഗ്ഗം അങ്ങ് കാന്തപുരത്തു പണി നടന്നു കൊണ്ടിരിക്കുന്നു.............അര്‍മാദി ച്ചോളീ ........

  ReplyDelete
 11. ഈനാം പച്ചിക്ക് കൂട്ട് മരപ്പട്ടി . മുടി കാന്തനേയും ഈ ബലൂണ്‍ ചക്കാപ്പി യെയും കണ്ടപ്പോൾ അതാണ്‌ ഓര്മ വരുന്നത്

  ReplyDelete
 12. 'നിങ്ങള്‍ ചിന്തിക്കുന്നവരായെങ്കില്‍' എന്ന് ആവര്‍ത്തിച്ചു പറയുന്ന ഒരു ശ്രേഷ്ഠ മതത്തിലെ ആശയങ്ങള്‍ മറന്ന് , ചില നേരം വെളുക്കാത്ത അന്ധരായ അനുയായികള്‍ കൂടെ ഉള്ളിടത്തോളം ഈ പുരോഹിതന്മാര്‍ക്ക് ഒന്നിനും ഒരു കുറവും ഉണ്ടാവില്ല.

  ReplyDelete
 13. ഒരിക്കലും പറ്റൂല്ല... പേരോട് ഉരുളും പോലെ ഉരുളാന്‍ ഇനി ഭൂമി മലയാളത്തില്‍ വേറെ ആള് ജനിക്കണം...

  ReplyDelete
 14. എന്താ അബ്സാർ സാഹിബെ , ഉണ്ണിത്താനും പേരോട് ഉസ്താതും ഒരെപോലെയാകുന്നതു , ഉണ്ണിത്താൻ നടത്തിയത് പ്രായ പൂർതിയും വകതിരിവുമുള്ള യുവ മിധുനങ്ങൾ നടത്തിയ തീർത്തും നിയമ വിധേയമായ ക്രയ വിക്രയം. അത് പോലാണോ ഇത് ,ഇത് കുട്ടികളുടെ പുത്തൻ പഠന രീതി DPEP ...പ്രോജെക്ടിന്റെ പരിശോധന ഫല പ്രഖ്യാപനം....

  ReplyDelete
  Replies
  1. അപ്പൊ ജിന്നല്ലല്ലേ !! :p

   Delete
 15. കുറെ ആളുകൾ വന്നു അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയുന്നു..

  ReplyDelete
 16. zam zam vellamokke ippo out of fashion aanu.. ippo punyam mudi vellathina.. nabi (saw) sahabakkalodu ee mudi vellathinte karyam paranjirunenkil ippo ivark kudikkan sahabikal mudi onnum baaki vakkilarunu... (allah porukkanee..)

  ReplyDelete
 17. ഉസ്താദ് നിന്ന് മൂത്രമൊഴിച്ചാൽ കുട്ടികൾ മരം കേറി മൂത്രം ഒഴിക്കും എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ..ഇദ്ദേഹം ജിന്നായും ശൈതാനായും ഒക്കെ പല വീടുകളും കേറി ഇറങ്ങി നടക്കുബോൾ സ്വ പുത്രന്മാരും ശിഷ്യൻ മാരും മൂത്ര പുരയിൽ വെച്ച് നാല് വയസ്സ് മുതൽ നാല്പത്തിയെട്ട് വയസ്സ് വരെയുള്ളവരെ ബലാൽസംഘം ചെയ്യുന്നതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലല്ലോ......(സ്കൂളിലെ ബലാൽസംഘം പറഞ്ഞ് നടക്കുന്നവർ അസൂയ മൂത്തവർ....സിനാ മുഅല്ലിം കോഴ്സ് ചയർമാൻ പേ......സക്കാപ്പി)

  ReplyDelete
 18. ചിന്ത ശേഷി കുറഞ്ഞ കുറച്ചു പേരെ പറഞ്ഞു പറ്റിക്കാൻ ,,,,,എളുപ്പമാണ് , ചിന്തിക്കാതെ എന്തും അപ്പാടെ വിഴുങ്ങുന്ന അവരുടെ അഭിപ്രായങ്ങൾ ഗൗനിക്കെന്ദതില്ല ,,,അവനവന്റെ വീട്ടില് ഇത് നടക്കുമ്പോൾ ഇക്കൂട്ടര്ക്ക് തിരിച്ചു പറയാനും ,,ചിന്തിക്കാനും പറ്റും ...,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അവനവന്റെ ഉമ്മ ...ഉമ്മയും ...വല്ലവന്റെയും ഉമ്മ ,,,ചുമ്മയും

  ReplyDelete
 19. ആടിനെ പട്ടിയാകുക എന്നു കേടിടുണട് പക്ഷേ ഇവിടെ പേരോട് സഖാഫി പട്ടിയെ ആട് ആകുന്നു

  ReplyDelete
 20. നട്ടുച്ചനേരത്ത്‌ ഇപോൾ നട്ടപാതിരയാണ് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കുന്ന ചില വിഡി കൾ ഉള്ലെടെതോളം
  കാലം ഈ ചക്കാപിമാർ ഇങ്ങിനെ തന്നെയായിരിക്കും .
  നന്നാവില്ല മക്കളേ നന്നാവില്ല ഇവർ

  ReplyDelete
 21. Ninakke onnum oru yogyathayum ella edhu parayan adhe konde mindathirinnòoo

  ReplyDelete
  Replies
  1. ആ യോഗ്യതാ സര്‍ട്ടിബിസ്കറ്റ് നേടാന്‍ എന്താണാവോ ചെയ്യേണ്ടത് ?

   Delete
  2. ivan verumoru mandana... pandithanmare kurich akshepam paranjal nee kafirayi chath pokum absare...

   Delete
  3. ആ പണ്ഡിതന്റെ മൂട് താങ്ങിയാണോ നിങ്ങള്‍ അനോണി ആയിപ്പോയത് അനോണി ഗുട്ടാ !!??

   ആളുകളെ പറ്റിക്കുന്നവനെ പണ്ഡിതന്‍ എന്ന് വിളിക്കാന്‍ ഏത് കിത്താബാണ് പഠിപ്പിക്കുന്നത് അനോണീസ് ?

   Delete
  4. eth alukale pattichenna nee parayunnat. ariyatha karyam parayaruth nee. veruthe athum ithum kett illatha karyam paranj nadakkaruth pottan kinattile potta thavala absare.

   Delete
  5. പറ്റിക്കപ്പെടുന്ന നിങ്ങളെ പോലത്തെ വിഡ്ഢികള്‍ക്ക് അത് തിരിച്ചറിയാന്‍ ഉള്ള വിവേകം ഇല്ലെങ്കില്‍ എന്ത് ചെയ്യും അനോണി ഗുട്ടാ !!
   അതും ഇതും പറഞ്ഞ് ഉസ്താദ് മുടി വെള്ളവും, ചീനച്ചട്ടി വെള്ളവും കൊണ്ട് വന്നാല്‍ അത് വലിച്ചു കുടിച്ച് ആത്മനിര്‍വൃതി അറയുന്ന നിങ്ങള്‍ക്ക് ഉള്ള കാര്യം ഇല്ലാത്ത കാര്യമായി തോന്നുന്നു എങ്കില്‍ അത് എന്റെ കുഴപ്പം അല്ലല്ലോ.
   കാന്തപ്പുരത്തെ പൊട്ടക്കിണറില്‍ നിങ്ങള്‍ വീണു പോയത് കൊണ്ടാവും ബാക്കി ഉള്ളവരും പൊട്ടക്കിണറ്റില്‍ കിടക്കുന്ന തവളകള്‍ ആണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നത് അല്ലേ ?
   തവളക്ക് പോലും ഒരു വ്യക്തിത്യം ഉണ്ടാവും. അനോണി ഗുട്ടന് അതുപോലും ഇല്ലല്ലോ ല്ലേ ? കാന്തപുരത്ത് പണയം വെച്ച വിവേകം ഇനിയെങ്കിലും പൊട്ടക്കിണറ്റില്‍ നിന്ന് പൊക്കി എടുക്കാന്‍ ശ്രമിക്കൂ !

   Delete
 22. അനോണി വേഷം കെട്ടി തെറിവിളിക്കുന്ന അനോണി കുഞ്ഞാടുകളേ, പറയാനുള്ളത് മുഖത്ത് നോക്കി സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് പറയാനുള്ള ചങ്കൂറ്റം ഉണ്ടാവുന്ന കാലത്ത് വായോ കൂരോടുകളേ !!

  ReplyDelete
 23. പറയാനുള്ളത്‌ ഉച്ചത്തിൽ പറഞ്ഞു.ആശംസകൾ!!!!!!!

  ReplyDelete
 24. അല്ലാന്‍റെ ഔലിയാക്കളെ കുറ്റം പറഞ്ഞാലുണ്ടല്ലോ ആകാശത്ത് നിന്ന് തീയിറങ്ങും സൂക്ഷിച്ചോ അബ്സാറെ.

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....