Monday, October 27, 2014

സദാചാരവും യുവമോര്‍ച്ചാ താലിബാനിസവും


വിദ്യാസമ്പന്നരെക്കൊണ്ടും പ്രബുദ്ധരെക്കൊണ്ടും തിങ്ങി നിറഞ്ഞിരിക്കുന്ന കേരളത്തില്‍ സദാചാരം വീണ്ടും ചര്‍ച്ചാ വിഷയം ആയിരിക്കുകയാണല്ലോ.

കോഴിക്കോട് ഒരു കോഫി ഷോപ്പില്‍ നടന്ന സംഭവവും അതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളുമാണ് സദാചാരം കേരളത്തിലെ ഇന്നുകളിലെ ചര്‍ച്ചാ വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാവാന്‍ കാരണം. കോഫി ഷോപ്പില്‍ നടന്ന കാമകേളികളെ ന്യായീകരിച്ചും, അതിനെ വിമര്‍ശിച്ചും ചര്‍ച്ചകള്‍ പൊടിപാറുന്ന ഈ സമയത്ത് എവിടെയാണ് ന്യായം ഒന്ന് വിലയിരുത്തണം എന്ന് അബസ്വരനും തോന്നി.

ഈ വിഷയത്തില്‍ പ്രധാനമായും നാല് കൂട്ടരാണ് ഉള്ളത്. ആദ്യത്തേത് കാമകേളികള്‍ക്ക് സ്ഥലം അനുവദിച്ചു നല്‍കി എന്ന് പറയപ്പെടുന്ന കോഫി ഷോപ്പ്, രണ്ടാമതായി അത് ചിത്രീകരിച്ച ജയ്‌ഹിന്ദ്‌ ചാനല്‍,  മൂന്നാമതായി അതിന്റെ പേരില്‍ അഴിഞ്ഞാട്ടം നടത്തിയ യുവ മോര്‍ച്ച എന്നീ വിഭാഗക്കാരാണ് ഈ വിഷയത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. പിന്നെ ഇതെല്ലാം കാണാന്‍ വിധിക്കപ്പെട്ട ഞാനും നിങ്ങളും അടങ്ങുന്ന പൊതു സമൂഹവും.

ആദ്യമായി ഒരു കോഫി ഷോപ്പില്‍ നടന്ന കാമകേളികള്‍ ജനങ്ങളിലേക്ക് എത്തിച്ച ജയ് ഹിന്ദ്‌ ചാനലിന്റെ നടപടിയിലേക്ക് ഒന്ന് കടന്നു നോക്കാം. പലരും പറയുന്നത് ജയ്‌ഹിന്ദ്‌ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ക്യാമറ തിരിച്ചു വെച്ചു എന്നതാണ്. എന്നാല്‍ ഈ സംഭവം നടന്നത് ഒരാളുടെ കിടപ്പ് മുറിയിലോ അല്ലെങ്കില്‍ മറ്റു സ്വകാര്യതയുള്ള സ്ഥലത്തോ അല്ല എന്നതാണല്ലോ വാസ്തവം. "സ്വകാര്യതയുള്ള സ്ഥലത്ത് ആണ് ഇത് നടന്നിരുന്നത് എങ്കില്‍ ഒരു ചാനലിനു ഇതെങ്ങിനെ ക്യാമറയില്‍ ആക്കാന്‍ കഴിയും ?" എന്ന ചോദ്യം അവശേഷിക്കുന്നു. മാത്രമല്ല ബാത്ത്റൂമിലോ, മറ്റോ സ്ഥലങ്ങളില്‍ ഉള്ള രഹസ്യക്യാമറാ പരിപാടിയുമായി ഇത് താരതമ്യം ചെയ്യാന്‍ കഴിയില്ല. സൗരോര്‍ജ്ജം നിറഞ്ഞ ആറാം ക്ലിപ്പും ഷെയര്‍ ചെയ്ത് ഏഴാം ക്ലിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവര്‍ പോലും ജയ്ഹിന്ദിന്റെ നടപടിയെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ പുച്ഛത്തോടെയല്ലാതെ അവരുടെ വാക്കുകളെ ശ്രവിക്കാന്‍ കഴിയില്ല. മറ്റുള്ളവര്‍ കാണരുത് എന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ കാണുന്ന സ്ഥലത്ത് വെച്ച് ചെയ്യാതിരിക്കാനുള്ള ബാധ്യത അത് ചെയ്യുന്നവര്‍ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ബെഡ്റൂമില്‍ ചെയ്യേണ്ട കാര്യങ്ങള്‍ കോഫി ഷോപ്പില്‍ വെച്ച് ചെയ്യുമ്പോള്‍ അത് ചിത്രീകരിച്ചു എന്നതിന്റെ പേരില്‍ ജയ്ഹിന്ദിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

ഒരു കോഫി ഷോപ്പില്‍ ഇങ്ങിനെയൊക്കെ നടക്കുന്നുണ്ട് എങ്കില്‍ അത് തെറ്റാണ് എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ടതില്ല. പുകവലി എന്നത് ഒരു വ്യക്തിയുടെ സ്വകാര്യമായ വിഷയം ആണെങ്കിലും പൊതുസ്ഥലത്ത് ഇരുന്ന് പുകവലിക്കുമ്പോള്‍ അതിന്റെ ദോഷ ഫലങ്ങള്‍ സമീപത്ത് ഉള്ളവരിലേക്കും പകരാന്‍ സാധ്യതയുള്ളത് കൊണ്ടാണല്ലോ പൊതു സ്ഥലങ്ങളില്‍ പുകവലിക്കരുത് എന്ന നിയമം നടപ്പിലാക്കിയിട്ടുള്ളത്. ബൈക്കില്‍ സഞ്ചരിക്കുപോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എങ്കില്‍ അതിന്റെ ദോഷം ഹെല്‍മറ്റ് വെക്കാതെ സഞ്ചരിക്കുന്ന ആ വ്യക്തിക്ക് മാത്രമാണ്. എന്നിട്ടും ഹെല്‍മറ്റ് വെക്കണം എന്നത് നിയമവും, ഹെല്‍മെറ്റ്‌ വെക്കാതെ ബൈക്ക് ഓടിക്കുന്നത് ശിക്ഷാര്‍ഹാവുമായ കാര്യമായി സമൂഹത്തില്‍ നിലനില്‍ക്കുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി  ഹെല്‍മെറ്റ്‌ വെക്കാതെ സ്കൂട്ടര്‍ ഓടിച്ച് നിയമം ലംഘിച്ചതിന് ശിക്ഷിക്കപ്പെടുന്നില്ല എങ്കിലും സാധാരണക്കാരന്‍ ഈ വിഷയത്തില്‍ ശിക്ഷിക്കപ്പെടുന്നുണ്ടല്ലോ !!  സീറ്റ് ബെല്‍റ്റ്‌ ഇടാതെ കാറോടിക്കുന്നത് ശിക്ഷാര്‍ഹമായ കാര്യമായി മാറുന്നതും ഇതുപോലെ തന്നെയാണ്. "കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുഴപ്പം ഇല്ലെങ്കില്‍ പിന്നെ എന്തിനാ സീറ്റ് ബെല്‍റ്റ്‌ ഇടാത്തതിന് ഡ്രൈവറെ പോലീസ് പിടിക്കുന്നത് ?" എന്ന് ചോദിച്ച് സീറ്റ് ബെല്‍റ്റ്‌ ഇടാതെ ഡ്രൈവിംഗ് ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ കഴിയുമോ ?

അതുപോലെ തന്നെ കാമചേഷ്ടകളും മറ്റും ഒരു വ്യക്തിയുടേയോ അല്ലെങ്കില്‍ രണ്ടു വ്യക്തിളുടേയോ മാത്രം കാര്യമാണ് എങ്കിലും പൊതു സ്ഥലത്ത് വെച്ച് ചെയ്യുമ്പോള്‍ അത് മറ്റുള്ളവരിലേക്കും അതിന്റെ ദൂഷ്യഫലങ്ങള്‍ എത്തിക്കുന്നുണ്ട് എന്നതാണ് വസ്തുത. ഇത്തരം കാമകേളികള്‍  കാണുന്ന കുട്ടികളുടെ മനസ്സില്‍ അത് എന്ത് ചിന്തകള്‍ ആണ് ഉണ്ടാക്കുക എന്ന് എത്ര പേര്‍ ചിന്തിച്ചിട്ടുണ്ട് ? നമ്മുടെ കുട്ടികള്‍ക്ക്  ഇങ്ങിനെയുള്ള കാമകേളികള്‍ കാണിച്ച് കൊടുക്കുവാന്‍ നമ്മള്‍ തയ്യാറാകുമോ ? ഇനി ഇത്തരം കാര്യങ്ങള്‍ കാണുന്നത് യുവാക്കള്‍ ആണെങ്കില്‍ തന്നെ അത് അവരിലും ഇത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രേരണ ഉണ്ടാക്കുകയല്ലേ ചെയ്യുന്നത് ? ആ പ്രേരണ പലപ്പോഴും പീഡനങ്ങളിലേക്കും ബലാല്‍സംഗങ്ങളിലേക്കും എത്തിക്കുകയില്ലേ ?

കാമം എന്നത് എന്തൊക്കെ പറഞ്ഞാലും ഓരോ മനുഷ്യനിലും ഉള്ള ഒരു വികാരം തന്നെയാണ്. ഒരുത്തന്‍ തന്റെ കാമദാഹം തീര്‍ക്കുന്നത് മറ്റൊരുത്തന്റെ കണ്‍മുന്നില്‍ വെച്ചുകൊണ്ടാകുമ്പോള്‍ അത് കണ്ടു നില്‍ക്കുന്നവനിലും ഇങ്ങിനെയൊക്കെ ചെയ്യാന്‍ ഉള്ള ആഗ്രഹം ഉണ്ടാവുക സ്വാഭാവികം. ചിലര്‍ അതിനെ നിയന്ത്രിക്കുന്നു. ചിലര്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. അത് മറ്റു പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഒരാളുടെ കിടപ്പറയിലേക്ക് എത്തി നോക്കുന്നത് എത്രത്തോളം മോശമായ കാര്യമാണോ അത്രത്തോളം മോശം തന്നെയാണ് കിടപ്പറയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തെരുവുകളില്‍ ചെയ്യുന്നത് എന്നും ദുരാചാര സ്വാതന്ത്ര്യ വാദികള്‍ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

ഒരു സമൂഹത്തില്‍ മനുഷ്യന്‍ എങ്ങിനെ പെരുമാറണം, പെരുമാറരുത് എന്നതൊക്കെ സംസ്കാരത്തിന്റെ ഭാഗം ആണല്ലോ ?! അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ കാമാസക്തിയോടെ കെട്ടിപ്പിടുത്തവും കിസ്സടിയും ഒക്കെ പരസ്യമായി ചെയ്യുമ്പോള്‍ അവിടെ പ്രകടമാവുന്നത് അവരുടെ സംസ്കാര ശൂന്യത തന്നെയാണ്. അങ്ങിനെ സംസ്കാര ശൂന്യതക്ക് ഇടം ഒരുക്കി കൊടുക്കുന്നത് ഒരു കച്ചവടം ആയി വല്ലവരും നടത്തുന്നുണ്ട് എങ്കില്‍ ആ പണിയും സംസ്കാര ശൂന്യത തന്നെ. ബോംബെയിലും മറ്റുമുള്ള ചുവന്ന തെരുവുകള്‍ ഇത്തരത്തില്‍ ഉള്ള കേന്ദ്രങ്ങളുടെ ഹെഡ് ആപ്പീസ് ആണ്. അത്തരം കേന്ദ്രങ്ങളുടെ ബ്രാഞ്ചുകള്‍ കേരളത്തില്‍ ഉണ്ടാവുന്നുണ്ട് എങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്.

ഇനി അങ്ങിനെ ചുവന്ന തെരുവുകളുടെ മിനി മോഡല്‍ കേരളത്തില്‍ ഉണ്ടാവുന്നുണ്ട് എങ്കില്‍ എന്താണ് ചെയ്യേണ്ടത് ? "യുവ മോര്‍ച്ചക്കാര്‍ ചെയ്ത പോലെ അടിച്ച് പൊളിക്കുകതന്നെയല്ലേ വേണ്ടത് ?" എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഒന്നേയുള്ളൂ. "ഒരിക്കലും അല്ല" എന്ന ഉത്തരം. യുവ മോര്‍ച്ചയുടെ താലിബാനിസം അല്ല അതിനുള്ള പരിഹാരം. യുവമോര്‍ച്ചക്ക് അത്തരത്തില്‍ സ്വയം പ്രഖ്യാപിത സദാചാര പോലീസായി നിയമം കയ്യിലെടുക്കാനുള്ള ഒരു അധികാരവും ഭരണഘടനയില്‍ ഇല്ല.

അത്തരം കാര്യങ്ങളെ നേരിടേണ്ടത് നിയമ വ്യവസ്ഥയിലൂടെയാണ്. ദുരാചാരത്തിന് എതിരെ സംസാരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ട്. എന്നാല്‍ അതിന്റെ പേരില്‍ അക്രമം നടത്താനോ, നിയമം കയ്യിലെടുക്കാനോ, യൂണിഫോം ഇല്ലാത്ത പോലീസ് ആവാനോ ഒരു യുവമോര്‍ച്ചക്കും ഇവിടെ അവകാശമില്ല. അല്ലെങ്കിലും നിയമസഭയില്‍ ഇരുന്ന് ബ്ലൂഫിലിം കാണുന്ന എം എല്‍ എ മാരുള്ള പാര്‍ട്ടിയുടെ പോഷക സംഘടനക്ക് സദാചാരം പ്രസംഗിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് ?

ഹെല്‍മറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്നവന്റെ തലമണ്ടയോ, ബൈക്കോ അടിച്ചു പൊളിക്കാന്‍ പൊതുജനത്തിനോ, അല്ലെങ്കില്‍ പോലീസിന് തന്നെയോ അധികാരമുണ്ടോ ? അതുപോലെ സീറ്റ് ബെല്‍റ്റ്‌ ഇടാതെ കാറോടിക്കുന്നവനെ തല്ലാനോ കാര്‍ തല്ലിപ്പൊളിക്കാനോ ഇവിടെ ആര്‍ക്കെങ്കിലും അധികാരമുണ്ടോ ?

നബിയെ അപമാനിച്ചതിന്റെ പേരില്‍ ഒരു കൂട്ടര്‍ ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ അതിനെ നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞുകൊണ്ട് നേരിട്ട സംഘികള്‍ കോഫിഷോപ്പ് അടിച്ച് തകര്‍ക്കുക വഴി ചെയ്തതും അതേ പണി തന്നെയല്ലേ ?

യുവ മോര്‍ച്ച സദാചാരത്തിന് വേണ്ടി നിലകൊള്ളുന്നുണ്ട് എങ്കില്‍ ആദ്യം അവര്‍ ചെയ്യേണ്ടത് മോഡിയെ സ്വാധീനിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഉള്ള ചുവന്ന തെരുവുകള്‍ ഇല്ലാതാക്കിപ്പിക്കുക എന്നതാണ്. അത് ചെയ്യാതെ യുവ മോര്‍ച്ച ഇത്തരം അക്രമങ്ങള്‍ നടത്തി അതിന് സാമൂഹ്യ സേവനത്തിന്റെ മുഖംമൂടി അണിയിക്കുന്നതിലും നല്ലത് ഫോട്ടോഷോപ്പിന്റെ പുതിയ വേര്‍ഷനുകള്‍ ഇറക്കാനായി സമയം ചിലവൊഴിക്കുന്നതാണ്.

പലരും ഇവിടെ കാമകേളികളെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ ആണ് ശ്രമിക്കുന്നത്. 'സുഹൃത്തുക്കള്‍ തമ്മില്‍ കിസ്സടിച്ചാല്‍ കാമമാണോ ?', 'ഉമ്മ മകനെ ഉമ്മവെക്കുന്നത് കാമമാണോ ?' എന്നൊക്കെ ചോദിച്ച് വിഷയത്തെ വഴി തിരിച്ച് വിടാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ഉമ്മ മകനെ ഉമ്മവെക്കുന്നതും, കാമം നിറഞ്ഞ  കിസ്സടികളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നവര്‍ തന്നെയാണ് സമൂഹത്തില്‍ ഉള്ളത് എന്ന് ദുരാചാര വാദികള്‍ തിരിച്ചറിയുന്നതും നന്നായിരിക്കും.

കൊച്ചിയില്‍ അടുത്തമാസം ചുംബന മാമാങ്കം നടത്താന്‍ ഒരുപാട് എണ്ണം പുറപ്പെട്ടിട്ടുണ്ട് എന്ന് കേട്ടു. കാമവും മറ്റും മൃഗങ്ങളെ പോലെ സ്ഥലകാല ബോധം ഇല്ലാതെ പ്രകടിപ്പിക്കുന്നതാണ് സ്വാതന്ത്ര്യം എന്നവര്‍ വിശ്വസിക്കുന്നുണ്ട് എങ്കില്‍ അവരും മൃഗങ്ങളെ പോലെ ഉടുതുണിയില്ലാതെ നടക്കുകയായിരിക്കും നന്നായിരിക്കുക. സ്വന്തം മക്കള്‍ സ്വാതന്ത്ര്യത്തിനായി കൊച്ചിയില്‍ പോയി കിസ്സടിക്കാനും കെട്ടിപ്പിടിക്കാനും നിന്ന് കൊടുക്കുന്ന ഗണത്തില്‍പ്പെടുന്നുണ്ടോ എന്ന് സംസ്കാരം എന്ന വാക്കിന്റെ അര്‍ത്ഥം അറിയുന്ന രക്ഷിതാക്കളെങ്കിലും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

അബസ്വരം :

സംഘിയുടെ സദാചാരവാദവും, ദുരാചാരവാദിയുടെ സ്വാതന്ത്ര്യ വാദവും, ചീഞ്ഞ കോഴിമുട്ടയുടെ ഗന്ധവും ഒന്ന് തന്നെ.


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

23 comments:

 1. നിയമസഭയില്‍ ഇരുന്ന് ബ്ലൂഫിലിം കാണുന്ന എം എല്‍ എ മാരുള്ള പാര്‍ട്ടിയുടെ പോഷക സംഘടനക്ക് സദാചാരം പ്രസംഗിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് ?

  ReplyDelete
 2. സന്ഘിയുടെ സദാചാര വാദവും, ദുരാചാരവാദിയുടെ സ്വാതന്ത്ര വാദവും, ചീഞ്ഞ മുട്ടയുടെ ഗന്ധവും ഒന്നു തന്നെ.

  ReplyDelete
 3. നാട്ടുകാരെ മൊത്തം പർദ്ദ ഇട്ടു നടക്കാൻ പ്രതിജ്ഞ എടുത്തു നടക്കുന്ന എല്ലാര്ക്കും ഡൌണ്‍ ടൌണിലെ കോഫി മതി. എന്തൊരു വിരോധാഭാസം. റൈറ്റ് തിന്കെര്സ് ഗ്രൂപ്പ് വീഡിയോയും ഇറക്കി.ആകെ മൊത്തം കൻഫ്യൂഷൻ ആയല്ലോ?

  ReplyDelete
  Replies
  1. അരി എന്താ വില ? എന്ന് ചോദിച്ചതിനു ചിറാപുഞ്ചിയില്‍ മഴയില്ല എന്ന് പറഞ്ഞ പോലെ ആയല്ലോ ഇത് !!

   Delete
  2. Your writing good ..can agree 75%

   Delete
  3. ബാക്കി 25 % ഏതാണ് ? :)

   Delete
 4. oru rashtreeya prasthanam mathram alla sadachaara police chamayunnathu...pala party kutti nethakkalum ..matham thalayil kayari bhranthaya cheruppakkarum kunjadukalum ...ellam sadaachaaram kalikkunnundu ....ente naattil njan kandittundu ithu.....premichathinte peril oru cheruppakaarane vazhil thadanju mobile pidicheduthu ..avane kondu poyi nishtooram idichu avashanakkiyathu........ithu cheythavanum premichu aayirunnu kalyanam kazhichathum athum avanekkal 7 vayassinu mootha pennine......avan cheythappol athu sadaachaaravum bakki ullavan premichappol sadachaara virudhavum aayi...nammude nattil ellavarum sadaachaaram kalikkunnundu..ivante okke thani niram rathriyil sooryan udichaal kaanukayum cheyyam....

  ReplyDelete
 5. nammude manassile pranayathinte concept entha ....innathe thalamurayude concept entha.....athaarum chindichilla ....pala kuttikalum innu premichu valayil kurungi ..pala vayyavelikalum valichu vekkunnundu.....nattin purathe oru schoolil ninnum kazhinja varsham purathakkiyathu 3 penkuttikale ...kaaranam ariyano 2 ettam class students um oru 9 class student um garfinikal (pregnant ) aayi..avare schoolil ninnum purathakki ......nammude nattil pandu allel kurachu naal munpu vare pranayam ennathu 10% maathramaayirunnenkil innu ella cheruppakkarkkum cheruppakaarikalkkum pranayam undu....athu avarude shaaririka ingithangalkku vazhimaarukayum cheyyunnu....athine pranayam ennu vilikkan pattilla.........

  ReplyDelete
 6. കപട ആദര്‍ഷ വാദികളുടെ വൈരുധ്യാമിക 'ആത്മീയത'
  -----------------------------------------------------------------
  >മുമ്പ് ഒരു മലയാളം സിനിമ നടിയുടെ ഫോട്ടോ വെച്ചതിന്റെ പേരില്‍ മലബാറിലെ ഹൈവേകളില്‍ സ്ഥാപിച്ച ഒരു ജ്വല്ലരിയുടെ പരസ്യ ബോര്‍ഡുകളില്‍ ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടന ഒട്ടെടുക്കും കരിഓയില്‍ ഒഴിക്കുകയും കീറുകയും ചെയ്തു, പിനീട് മറ്റൊരു ജ്വേല്ലരി ടെന്നിസ് പ്ലയുടെ ഫോട്ടോ വെച്ച് ബോര്‍ഡുകള്‍ വെച്ചപ്പോള്‍ ഈ സദാചരകാരെ കണ്ടില്ല, കാരണം ആ സ്ഥാപത്തിന്റെ ഉടമകള്‍ 'ഹമാര ആത്മികള്‍' ആണ് ,സകല കപട-മത വര്‍ഗീയ സംഘടനക്ക് 'പിരിവു' കിട്ടുനുണ്ട്.
  >മുമ്പ് തമിഴ്നാട്ടിലും, കര്‍ണാടകയിലും 'പ്രസിദ്ധി' യാര്‍ജിച്ച ഒരു സ്വാമിയുടെ 'ലീല വിലാസങ്ങള്‍' അടങ്ങിയ ടേപ്പ് പുറത്ത് വന്നിരുന്നു, അപ്പോയോന്നും കോഴിക്കോട് കോഫി ഷോപ്പ് അടച്ചി തകര്‍ത്ത് 'സദാചാരം' കാണിച്ച ഈ സംഘടനയുടെ 'സാമൂഹിക പ്രതി ബദ്ധത' കണ്ടില്ല.
  > മുന്‍ ശിഷ്യ കേരളത്തിലെ ഒരു പ്രമുക 'ആള്‍ ദൈവത്തിന്റെ' കപട മുഖം തുറന്നു കാണിച്ച് പുസ്തകം എഴുതിയപ്പോള്‍ ഈ സംഘടന 'ഹാലിളകിയിരുന്നു'!!?
  >കേരളത്തില്‍ രാഹുല്‍ ഗാന്ധി ഒരു വിദേശ കാമുകിയുമായി വിനോദത്തിനു വന്നിരുന്നല്ലോ!!! എന്തെ ഈ പറഞ്ഞ ചാനല്‍ 'ചുടു' രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യാതിരുന്നത് !!?
  >കഴിഞ്ഞ മാസം കര്‍ണാടക്കാരന്‍ ആയ കേന്ത്ര മന്ത്രിയുടെ മകന്‍ ഒരു ഒരു മോഡലിനെ ചതിച്ച ശേഷം മറ്റൊരു പെന്‍കുട്ടിയെ കല്യാണം കഴിക്കാന്‍ കേരളത്തില്‍ വന്നിരുന്നല്ലോ , അപ്പോള്‍ ഈ സാധാചാരക്കാരെ കണ്ടില്ലല്ലോ !!?
  ഈ വൈരുധ്യാമിക 'ആത്മീയത' യാണ് പിടികിട്ടാത്തത്.!!?

  ReplyDelete
  Replies
  1. അതാണ്‌ അവസരവാദ സദാചാരവാദം !!!

   Delete
 7. വാര്‍ത്ത വന്ന "ചാനലും" അക്രമം കാണിച്ച "സംഘടനയും" വേറെ വല്ലതുമാണെങ്കില്‍ ഈ "കലാപരിപാടിക്ക്‌ " ഇത്ര സദാചാര"പ്രസവങ്ങള്‍ " കിട്ടുമായിരുന്നില്ല .

  ഒരു സുഹൃത്ത്‌ ഫേസ് ബുക്കില്‍ കുറിച്ചത് പോലെ ഞാന്‍ സദാചാര വാദിയുമല്ല അഴിഞാട്ടത്തിനു കൂട്ട് നില്‍ക്കുന്നവനുമല്ല ...

  ഉഗ്രന്‍ ആയിട്ട് അബ്സര്‍ക്ക പറഞ്ഞു ..ആശംസകള്‍

  ReplyDelete
 8. സ്വാതന്ത്ര്യം ഏതളവു വരെ ആകാം എന്ന് സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു, പരസ്യമായ കാമകേളികൾക്കും, അതിനെതിരെ ഉള്ള പ്രതികരണങ്ങൾക്കും.

  ReplyDelete
 9. സ്വന്തം അമ്മയുടെ ചുംബനം കിട്ടിയാലും ചലര്ക് വികാരം വരും ആയിരിക്കും ...

  ReplyDelete
  Replies
  1. ചിലരുടെ കാര്യം അവിടെ നിക്കട്ടെ. നിങ്ങടെ കാര്യം പറ. മറ്റുള്ളവരുടെ ഗുല്‍ബോളിഫിക്കേഷന്‍ കണ്ടാല്‍ നിങ്ങള്‍ക്ക് വല്ലതും വരുമോ ?

   Delete
 10. താലിബാനിസവും സദാചാര പോലീസും ഒക്കെ തെറ്റ് തന്നെ. പോലീസ്, കോടതി എന്നിവയുടെ സാധുതയെ ചോദ്യം ചെയ്യലാണ്. പ്രോത്സാഹിപ്പിചു കൂടാ. പക്ഷേ, കുട്ടികളുടെ ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന് വന്നാൽ നാളെ ഇതൊരു ആചാരമാകും.
  ഇതൊക്കെ ഇവിടെ പറയുന്നൂ എന്നേയുള്ളൂ. കിം ഫലം.

  ഉണരൂ എന്ന് പണ്ട് ചിക്കാഗോയിൽ നിന്ന് വന്ന സ്വാമി പറഞ്ഞിട്ട് നമ്മൾ കേൾക്കുന്നില്ല. ബുദ്ധനും, ക്രിസ്തുവും, ഗാന്ധിജിയും, നാരായണ ഗുരുവും പറഞ്ഞതിനെ നമ്മൾ വെള്ള പൂശുന്നു. പിന്നെയാ ഇത്, ശരിയല്ലേ ?

  ReplyDelete
  Replies
  1. ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ഇവിടെ നിയമ വ്യവസ്ഥയുണ്ടല്ലോ. അത് കൃത്യമായി ഉപയോഗിച്ചാല്‍ പോരേ ?

   Delete
 11. കോഴിക്കോട്ടെ കോഫി ഷോപ്പില്‍ നടന്നത് സദാചാരവുമായി ഒരു ബന്ധവുമില്ലാത്ത ഒന്നാണ് എനാണ് ഞാന്‍ മനസ്സിലാക്കുന്നത്. അനാശാസ്യം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലം തുറസ്സായതും ചുറ്റുമുള്ള ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് കാഴ്ച ഉള്ളതുമാണ്. മാത്രമല്ല അവിടെ സ്ഥാപിച്ച കാമറകള്‍ വഴി അവിടെ എന്ത് നടക്കുന്നു എന്ന് അകത്തു എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന രീതിയില്‍ സ്ഥാപിച്ച സി സി ടിവിയില്‍ കാണാന്‍ കഴിയും. ഒരു കുപ്പി മദ്യം, ചെറിയ ചില പ്രലോഭനങ്ങള്‍, രാഷ്ട്രീയവും വര്‍ഗീയവും ആയ കാഴ്ചപ്പാടുകള്‍, ഇവക്കൊക്കെ വേണ്ടി സ്വന്തം തൊഴിലിനെ വ്യഭിചരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ നമുക്കിടയില്‍ ഉണ്ട് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. പുതുതായി വന്ന ഈ സ്ഥാപനം നന്നായി ബിസ്നസ് പിടിച്ചതില്‍ വേവലാതി ഉള്ള ആരോ ചിലര്‍ക്ക് വേണ്ടി നടത്തിയ ഒരു ക്വോട്ടേഷന്‍ ആണ് കോഴിക്കോട് നടന്നത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പരമത വിദ്വേഷം ആദര്‍ശമാക്കി കൊണ്ട് നടക്കുന്ന ഒരു സംഘടനയെ ഈ പണി ഏല്‍പ്പിക്കാന്‍ പറ്റി എന്നതും അതിനൊരു പത്രപ്രവര്‍ത്തകനെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നതും മികച്ച ആസൂത്രണത്തെ സൂചിപ്പിക്കുന്നു. സ്വാധീനത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങാതെ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തിയാല്‍ പലതും പുറത്തു വരും. പക്ഷെ പ്രതികള്‍ ഭരണകക്ഷിയുടെ ചാനലും രാജ്യത്തിലെ ഔദ്യോഗിക പൗരവിഭാഗവും ആയതിനാല്‍ അങ്ങനെ ഒന്ന് നാം വെറുതെ പ്രതീക്ഷിക്കേണ്ടതില്ല. പ്രതികള്‍ കമ്മ്യൂണിസ്റ്റ്കാരും മുസ്ലിം തീവ്രവാദികളും അല്ലാത്തത് കൊണ്ട് മാധ്യമങ്ങള്‍ 'കണ്ണില്‍ എണ്ണയൊഴിച്ച്' ജാഗ്രതയോടെ പിന്തുടരുമെന്നും ആരും പ്രതീക്ഷിക്കേണ്ട. മാധ്യമാസ്ഥാപനം ഉള്‍പ്പെട്ടത് കൊണ്ട് മാധ്യമ സ്വാതന്ത്ര്യം എന്ന ഉമ്മാക്കിയും നാം മുന്‍കൂട്ടി കാണണം. കച്ചവടക്കാരുടെ പതിവ് രീതി അനുസരിച്ച് ആരെയും പിണക്കാതെ നോക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നത് കൊണ്ട് അവസാനം അവരുടെ പിന്തുണയും കേസിന് ഉണ്ടാവില്ല.

  ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ പറഞ്ഞതില്‍ വല്ല വസ്തുതയും ഉണ്ടെങ്കില്‍ യഥാര്‍ത്ഥ ധാര്‍മിക രോഷം ഉള്ളവര്‍ ഇത്തരക്കാരെ ഒന്ന് ഞെട്ടിക്കുന്നത് ഒരു തെറ്റാണ് എന്ന് ഞാന്‍ കരുതുന്നില്ല എന്നും കൂടി പറയട്ടെ.

  ReplyDelete
 12. നല്ല രീതിയില്‍ വസ്തുതാപരമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. എങ്കിലും പറഞ്ഞതില്‍ ഒരു കാര്യം മാത്രം താങ്കളെയും വെറും വര്‍ഗീയ വാദിയായി തരം താഴ്ത്തിക്കളഞ്ഞല്ലോ! അതായത് ജോസഫ് മാഷിന്‍റെ കൈ വെട്ടിയ കാര്യം! അതില്‍ അദ്ദേഹം ഒരു ചോദ്യത്തില്‍ മുഹമ്മദ്‌ എന്നാ പേര് ഉപയോഗിച്ചു എന്നതാണല്ലോ, പ്രശ്നം. അദ്ദേഹം രാമന്‍ എന്നോ, കൃഷ്ണന്‍ എന്നോ ഉപയോഗിച്ചിരുന്നു എങ്കില്‍ അദ്ദേഹം ഇന്നും കൈ യോട് കൂടി ഇരിക്കുന്നുണ്ടാകുമായിരുന്നു. ഇല്ല എന്ന് താങ്കള്‍ക്കു പറയാന്‍ പറ്റുമോ? മുഹമ്മദ്‌ എന്നത് ഒരു പേര് മാത്രം ആയി കാണാന്‍ ഡോക്ടറായ താങ്കള്‍ക്കും വിവരമില്ല എന്നര്‍ത്ഥം.കഷ്ടം തന്നെടോ!

  ReplyDelete
  Replies
  1. പറയാനുള്ളത് പോലും സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് പറയാന്‍ ഉള്ള തന്റേടം ഇല്ലാത്ത അനോണി കുട്ടന് ആദ്യമേ നല്ല നമസ്കാരം !

   പിന്നെ ജോസഫ് മാഷിന്റെ കയ്യ് വെട്ടിയതിനെ ഞാന്‍ ന്യായീകരിക്കാതിരുന്നിട്ടു പോലും എന്നില്‍ വര്‍ഗീയ വാദിയെ കണ്ട അങ്ങയുടെ കണ്ണ് ഒന്ന് ടെസ്റ്റ്‌ ചെയ്യിക്കുന്നത് നന്നായിരിക്കും. പിന്നെ ജോസഫ് മാഷ്‌ എന്തൊക്കെ പേര് ഉപയോഗിച്ചാല്‍ കയ്യോടെ ഇരിക്കും ഇരിക്കില്ല എന്നൊക്കെ പ്രവചിക്കാന്‍ എനിക്ക് അങ്ങയെ പോലെ ത്രികാല ജ്ഞ്യാനം ഒന്നും ഇല്ല അനോണീസേ !! മുഹമ്മദ്‌ ഒരു പേരായി മാത്രം കാണണം എന്ന അങ്ങയുടെ വര്‍ഗ്ഗീയ ചിന്ത എന്റെ വായിലേക്ക് കുത്തി തിരുകാന്‍ നോക്കേണ്ടടോ സ്വന്തമായി ഒരു പേര് പോലും ഇല്ലാത്ത അനോണി കുഞ്ഞാടേ !!

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....