Sunday, October 12, 2014

മലാല വിളമ്പിയ സമാധാനം


അങ്ങിനെ ലോകപ്രശസ്തമായ നോബല്‍ സമ്മാനം മലാലക്കും.

താലിബാന്‍ മലാലായുടെ തലയിലേക്ക് കയറ്റി എന്നും, കയറ്റിയിട്ടില്ല എന്നും പറയപ്പെടുന്ന ആ ഉണ്ടയെ ഈ ശുഭ മുഹൂര്‍ത്തത്തില്‍ അനുസ്മരിക്കാതെ നിവൃത്തിയില്ല. കാരണം, തലയില്‍ കയറിയിട്ടും മലാലയുടെ ജീവനെടുക്കാതെ നല്ല അനുസരണ കാട്ടിയ ആ ഉണ്ടയെ ഈ മുഹൂര്‍ത്തത്തില്‍ വിസ്മരിക്കുന്നത് എങ്ങിനെ ? അമേരിക്കയും ഇസ്രായേലും പിന്നെ അവരുടെ വാലാട്ടി ശുനകന്‍സും, ഇറാക്കിലേയും അഫ്ഗാനിലേയും പലസ്തീനിലേയുമെല്ലാം പല കുരുന്നുകളുടേയും തലയിലേക്ക് കയറ്റിയ ഉണ്ടകള്‍ ഒന്നും  കാണിക്കാത്ത മര്യാദയാണല്ലോ താലിബാന്റെ ഉണ്ട മലാലയോട് കാണിച്ചത്.


മലാലക്ക് സമ്മാനം നല്‍കിയതിനെ വിമര്‍ശിക്കുന്നവരെ ആദ്യം താലിബാന്റെ ആള്‍ ആക്കുക എന്ന ലൈന്‍ ആണ് സോഷ്യല്‍ മീഡിയകളില്‍ കണ്ടിട്ടുള്ളത്. താലിബാന്റെ മൂട് താങ്ങിയാല്‍ മാത്രമേ മലാലയെ അമേരിക്ക അണിയിച്ച മുഖമൂടിയെ കുറിച്ച് പറയാന്‍ പാടുള്ളൂ എന്ന് ആരാണാവോ ഇത്തരക്കാരെ പഠിപ്പിച്ചത് ?

താലിബാന്‍ എന്ന സംഘടന നടത്തുന്ന അക്രമം തെറ്റാണ് എന്ന് പറയുമ്പോള്‍ തന്നെ അതോടൊപ്പം തന്നെ പറയേണ്ട മറ്റൊരു കാര്യവും ഉണ്ട്. അമേരിക്കയും കൂട്ടരും  ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമെല്ലാം നടത്തിയ അക്രമങ്ങളും തെറ്റാണ് എന്ന് പറയാതെ പലരും ആ വസ്തുത വിഴുങ്ങുന്നു, വിസ്മരിക്കുന്നു. അമേരിക്ക നടത്തിയ അക്രമങ്ങളെ സമാധാന പ്രവര്‍ത്തനത്തിന്റെ അക്കൌണ്ടിലേക്കും, താലിബാന്‍ നടത്തിയ അക്രമങ്ങളെ ഇസ്ലാമിന്റെ ക്രൂരതയുടെ അക്കൌണ്ടിലേക്കും വരവ് വെക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം നപുംസകത്വത്തെ കുറിച്ച് ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.

മറ്റു ചിലരുടെ ചോദ്യം "എന്തിനാണ് ഞമ്മള്‍ മലാലക്ക് നോബല്‍ കൊടുത്തതിനെ എതിര്‍ക്കുന്നു ? ഗാന്ധിക്ക് കൊടുക്കാത്തതാണോ ഇങ്ങടെ പ്രശ്നം ?" എന്നതൊക്കെയാണ്.

അതിനു വ്യക്തമായ ഉത്തരം തന്നെയുണ്ട്. ആദ്യം അവള്‍ക്ക് നല്‍കിയ അവാര്‍ഡ് സമാധാനത്തിന് ഉള്ള നോബല്‍ സമ്മാനമാണ് എന്നും, ഇത് ലോകം പരമോന്നത ബഹുമതികളില്‍ ഒന്നായി കാണുന്ന പുരസ്ക്കാരമാണ് എന്നും ഇത്തരക്കാര്‍ ആദ്യം തിരിച്ചറിയേണ്ടതുണ്ട്.

അങ്ങിനെ ഉള്ള ഒരു പുരസ്കാരം സമാധാനത്തിന് ലഭിച്ച ഒരു വ്യക്തി ലോകത്ത് എന്ത് സമാധാനമാണ് ഉണ്ടാക്കിയത് എന്ന് വിശദീകരിക്കാന്‍ ഉള്ള സാമാന്യ മര്യാദ അവാര്‍ഡ് നല്‍കുന്നവര്‍ക്ക് ഇല്ലേ ? 

"അതോ ഞങ്ങള്‍ കണ്ട ആപ്പക്കും ഊപ്പക്കും കൊടുക്കും ഇങ്ങളാരാ അത് ചോദിക്കാന്‍ ?" എന്നതാണ് അവാര്‍ഡ് കമ്മറ്റിയുടെ നിലപാട് എങ്കില്‍ അതവര്‍ പരസ്യമായി തന്നെ പറയണം. എങ്കില്‍ പിന്നെ നോബല്‍ സമ്മാനം എന്നത് സെപ്റ്റിക്ക് ടാങ്കില്‍ വിശ്രമിക്കാനുള്ള ഒന്നാണ് എന്ന് നമുക്ക് കരുതാമല്ലോ !

സ്ത്രീ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മതമായി ഇസ്ലാമിനെ ദുര്‍വ്യാഖാനിക്കാന്‍ അമേരിക്കയേയും  കാലുനക്കികളേയും മലാല സഹായിച്ചു എന്നതില്‍ കവിഞ്ഞ് എന്ത് സംഭാവനയാണ് തന്റെ ജീവിതത്തിലൂടെ മലാല ലോകത്തിന് നല്‍കിയത് ?
"വായിക്കുക,നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽമനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.നീ വായിക്കുക, നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു.പേന കൊണ്ട്‌ പഠിപ്പിച്ചവൻമനുഷ്യന്‌ അറിയാത്തത്‌ അവൻ പഠിപ്പിച്ചിരിക്കുന്നു." - എന്ന വചനങ്ങളോടെ അവതരിച്ച ഖുര്‍ആനെ ദുര്‍വ്യാഖ്യനിക്കാന്‍ അമേരിക്കയെസഹായിച്ചു എന്നതില്‍ കവിഞ്ഞ് എന്ത് സമാധാന സന്ദേശമാണ് മലാലയില്‍ നിന്നും ഉണ്ടായത് ?

മലാല ശബ്ദമുയർത്തിയത് താലിബാന് പകരം സാമ്രാജ്യത്ത്വത്തിനോ അമേരിക്കയുടേയും കൂട്ടരുടേയും അക്രമങ്ങള്‍ക്കോ എതിരെ ആയിരുന്നെങ്കിൽ മലാലക്ക് എന്തൊക്കെ അവാര്‍ഡുകള്‍ കിട്ടുമായിരുന്നു എന്നൊന്ന് ചിന്തിച്ച് നോക്കുക. ചിന്തിച്ച് നോക്കിയിട്ടും ഉത്തരം കിട്ടിയില്ല എങ്കില്‍ നബീലക്ക് എന്തൊക്കെ അവാര്‍ഡുകള്‍ കിട്ടി എന്നൊന്ന് നോക്കുകയെങ്കിലും ചെയ്യുക.

താലിബാനും സദ്ദാമിനും എതിരെയുള്ള പോരാട്ടം എന്ന് പറഞ്ഞ് നിരവധി കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ അമേരിക്കക്കും കൂട്ടര്‍ക്കും തങ്ങളുടെ മുഖം മിനുക്കാന്‍ ലഭിച്ച അവസരം ഉപയോഗിക്കുന്നതിന് മലാല കൂട്ട് നിന്നു എന്നതാണ് മലാലക്ക് നോബല്‍ കിട്ടാനുള്ള യോഗ്യത.

ജീവിക്കാനുള്ള അവകാശത്തേക്കാള്‍ വലുതാണ്‌ വിദ്യാഭ്യാസം നേടാനുള്ള അവകാശം എന്ന നിലയിലേക്ക് പ്രചാരണം നടത്താന്‍ അമേരിക്കയെ മലാല സഹായിച്ചു.

വിദ്യാഭ്യാസത്തിന്റെ പേരില്‍ ഉണ്ട കൊണ്ട് രക്ഷപ്പെട്ട് ആര്‍ഭാട സുഖ സൗകര്യങ്ങളില്‍ ജീവിച്ച് അമേരിക്കന്‍ കൂട്ടിക്കൊടുപ്പുക്കാര്‍ എഴുതിക്കൊടുത്ത പ്രസംഗം വായിച്ച് കയ്യടി നേടുന്ന മലാലയെക്കാള്‍, സമാധാനം എന്ന് പറയുമ്പോള്‍ ഓര്‍ക്കേണ്ടത് ആകാശത്തില്‍ നിന്നും വര്‍ഷിക്കപ്പെട്ട ബോംബുകളില്‍ ഒരു മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശമായ 'ജീവിക്കാനുള്ള അവകാശം' നിഷേധിക്കപ്പെട്ട് എന്താണ് സംഭവിക്കുന്നത് എന്ന് പോലും ചിന്തിക്കാന്‍ സമയം കിട്ടാതെ കൊല്ലപ്പെട്ട ലക്ഷകണക്കിന് കുരുന്നുകളെയാണ്.

ഗാന്ധിജിക്ക്‌ കിട്ടാതിരിക്കുകയും ഒബാമക്ക്‌ കിട്ടുകയും ചെയ്ത ഈ സാധനം അമേരിക്കൻ ഉൽപ്പന്നമായ മലാലക്ക്‌ കിട്ടിയതിൽ ഒരു അത്ഭുതവും ഇല്ല. വരും വർഷങ്ങളിൽ ഈ അവാർഡ്‌ ഗോഡ്സെമാർക്കും മോഡിമാർക്കും അമിത്‌ ഷാമാർക്കും നൽകി ഈ അവാർഡിന്റെ മഹത്വം പല മടങ്ങ്‌ വർദ്ധിപ്പിക്കും എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.


നബീലമാരെ വിസ്മരിക്കുമ്പോള്‍ മലാലമാരെ മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കാന്‍ സ്വന്തം പിതൃത്വത്തെ കുറിച്ച് ഉത്തമബോധ്യമുള്ളവര്‍ക്ക് തീര്‍ച്ചയായും കഴിയും.

അബസ്വരം :
കഴുതയെ അണിയിച്ചൊരുക്കി കുതിരേ എന്ന് വിളിച്ചാല്‍ കഴുത കുതിരയാവില്ല.


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

56 comments:

 1. ഗാന്ധിജിക്ക്‌ കിട്ടാതിരിക്കുകയും ഒബാമക്ക്‌ കിട്ടുകയും ചെയ്ത ഈ സാധനം അമേരിക്കൻ ഉൽപ്പന്നമായ മലാലക്ക്‌ കിട്ടിയതിൽ ഒരു അത്ഭുതവും ഇല്ല. വരും വർഷങ്ങളിൽ ഈ അവാർഡ്‌ ഗോഡ്സെമാർക്കും മോഡിമാർക്കും അമിത്‌ ഷാമാർക്കും നൽകി ഈ അവാർഡിന്റെ മഹത്വം പല മടങ്ങ്‌ വർദ്ധിപ്പിക്കും എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

  ReplyDelete
 2. ജീവിക്കാനുള്ള അവകാശത്തേക്കാള്‍ വലുതാണ്‌ വിദ്യാഭ്യാസം നേടാനുള്ള അവകാശം എന്ന നിലയിലേക്ക് പ്രചാരണം നടത്താന്‍ അമേരിക്കയെ മലാല സഹായിച്ചു###
  note this point .
  Well said

  ReplyDelete
 3. Reality...worth knowing ! really appreciable post !

  ReplyDelete
 4. അബ്സർ ഭായ് ... പോസ്റ്റ്‌ ഞാൻ വായിച്ചു. പ്രസക്തമായ ലേഖനം. എന്നാൽ എനിക്ക് വിയോജിപ്പുകൾ ഏറെയുണ്ട് താനും. അമേരിക്കയുടെ കാര്യത്തിൽ ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം തന്നെയാണ്. യോജിക്കുന്നു. അതേ സമയം ഈ നോബൽ സമ്മാനം നൽകുന്നത് ആരാണ് ? എന്ത് അടിസ്ഥാനത്തിലാണ് തുടങ്ങീ ചോദ്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ട് എനിക്കും. ഇവിടെ മലാലക്ക് നോബൽ സമ്മാനം കിട്ടണം എന്നോ കിട്ടണ്ടാ എന്നോ ഒരു അഭിപ്രായവും എനിക്കില്ല. പക്ഷെ ഇതൊരാൾക്ക് കിട്ടിയതിനു ശേഷമുള്ള മലാല വിരോധവും അമേരിക്കാ വിരോധവും കണ്ടപ്പോഴാണ് മലാലയെ കുറച്ചു സപ്പോർട്ട് ചെയ്യാം എന്ന് സത്യത്തിൽ ഞാൻ തീരുമാനിച്ചത്.

  എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മലാലക്ക് ഇത്തരമൊരു അവാർഡ് കിട്ടിയതിൽ എനിക്ക് അതിശയമുണ്ട്. എന്നാൽ ഒരാൾക്ക് നോബൽ സമ്മാനം കിട്ടിയതിൽ എന്തിന് നമ്മൾ അസഹിഷ്ണുത കാണിക്കണം എന്ന് കൂടി ഞാൻ ചിന്തിച്ചു. മലാലക്ക് അവാർഡ് കൊടുക്കുന്നതിനു പിന്നിൽ അമേരിക്കയുടെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം. അപ്പോഴും ഞാൻ ചിന്തിച്ചത് മറ്റൊരു കാര്യമാണ് ആഗോള തലത്തിൽ മലാലക്ക് നോബൽ സമ്മാനം കിട്ടിയ സംഗതി എങ്ങിനെയാണ് ബാധിക്കാൻ പോകുന്നത് എന്ന്. എന്തെങ്കിലും മാറ്റം ഉണ്ടാക്കുന്നുണ്ടോ ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ വേണമെങ്കിൽ ഒരു കാര്യം ഊഹിച്ചെടുക്കാം. മലാലയുടെ ഈ നേട്ടം മറ്റു കുട്ടികൾക്ക് താലിബാനോടുള്ള തങ്ങളുടെ നിലപാട് കടുപ്പിക്കാൻ സഹായിക്കും എന്ന്. അതും ഉറപ്പുള്ള കാര്യമല്ല.

  മറ്റൊരു സംഗതി താങ്കളുടെ പോസ്റ്റിൽ വായിച്ചത് സ്ത്രീ വിദ്യാഭ്യാസം നിഷേധിക്കുന്ന മതമായി ഇസ്ലാമിനെ വ്യാഖ്യാനിക്കാൻ വേണ്ടി അമേരിക്ക മലാലയെ ഉപയോഗിച്ചു എന്നാണ്. അത് തെറ്റാണ് എന്ന് പറയട്ടെ. സ്ത്രീ വിദ്യാഭ്യാസം നിഷേധിക്കുന്നത് ഇസ്ലാമല്ല. മറിച്ച് ഇസ്ലാമിന്റെ അപ്പോസ്തലന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന താലിബാൻകാരാണ്. താലിബാനിസത്തെയാണ് മലാല എതിർത്തതും . അല്ലാതെ ഇസ്ലാമിനെയല്ല. താലിബാൻകാരാണ് മലാലക്ക് നേരെ വെടിയുതിർത്തത്‌. അല്ലാതെ ഇസ്ലാമല്ല. ഇസ്ലാമിനെ മനസിലാക്കിയവർ അംഗീകരിക്കാത്ത കാര്യങ്ങളാണ് താലിബാൻ ഇന്ന് ചെയ്യുന്നത്. ഈ വിഷയത്തിലെ അമേരിക്കയുടെ നിലപാടുകളിൽ ഇരട്ട താപ്പുകൾ ഉണ്ട്. ഇല്ലെന്നു പറയുന്നില്ല. ചോര കുടിക്കേണ്ട സ്ഥലങ്ങളിൽ അവർ കുടിക്കുക തന്നെ ചെയ്യും. ഒബാമക്ക് നോബൽ സമ്മാനം കിട്ടിയില്ലേ പിന്നെ മലാലക്ക് കിട്ടിയതിൽ നമ്മൾ എന്തിനു അസ്വസ്ഥമാകണം .

  മലാല ഇന്ന് സ്വന്തം നാട്ടിൽ എന്ത് കൊണ്ട് ജീവിക്കുന്നില്ല, പഠിക്കുന്നില്ല എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമാണ്. മലാല തിരിച്ചു വന്നാൽ അവളുടെ ജീവനെന്ത് ഉറപ്പുണ്ട് ? താലിബാന്റെ തന്നെ പ്രസ്താവന നമ്മൾ കണ്ടതല്ലേ അവൾ തിരിച്ചു വന്നാൽ എന്ത് ചെയ്യുമെന്ന്. ബംഗാളി എഴുത്തുകാരി സുഷ്മിത ബാനര്‍ജി ഇത് പോലൊരു ആവേശത്തിന് വീണ്ടും തിരിച്ചു ചെന്നപ്പോൾ അവരെ 25 വെടിയുണ്ടകളെ കൊണ്ട് ഇല്ലാതാക്കിയത് ആരും മറന്നു കാണില്ല ല്ലോ

  ReplyDelete
  Replies
  1. മലാല വിരോധവും, അമേരിക്ക വിരോധവും മലാലക്ക് നോബല്‍ സമ്മാനം കിട്ടിയ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അമേരിക്ക മറ്റു രാജ്യങ്ങളില്‍ നടത്തിയ അധിനിവേശവും കൊന്നോടുക്കലും ആണ് അമേരിക്കയോട് വിരോധം ഉണ്ടാകുവാന്‍ കാരണം. ആ അമേരിക്ക നടത്തിയ കൊല്ലലുകള്‍ക്ക് എതിരെ പ്രതികരിക്കാതെ, ആ അമേരിക്കയുടെ കയ്യിലെ കളിപ്പാട്ടമായി, ജീവിക്കാനുള്ള അവകാശത്തേക്കാള്‍ വലുതാണ്‌ മലാലയുടെ തലയില്‍ കയറിയ വെടിയുണ്ട (കയറിയോ ഇല്ലയോ എന്നത് വേറെ വിഷയം) എന്ന് വരുത്തി തീര്‍ക്കുന്ന മലാലയുടെ നിലപാടുകള്‍ക്ക് എതിരെ വിരോധം തോന്നിയത് ഈ അവാര്‍ഡ് ലഭിച്ചത് കൊണ്ടാണ് എന്ന് ധരിച്ചു എങ്കില്‍ തെറ്റിധാരണയാണ്. മലാലമാരെ ആഘോഷിക്കുമ്പോള്‍ നബീലമാരെ എന്തുകൊണ്ട് അവഗണിക്കുന്നു എന്നതും ഒന്ന് ചിന്തിച്ച് നോക്കുക.

   പിന്നെ മലാലക്കല്ല സാക്ഷാല്‍ മോഡിക്ക് പോലും അവാര്‍ഡ് കിട്ടിയാല്‍ അതില്‍ അസഹിഷ്ണുത ഇല്ല. എന്നാല്‍ ആ വിഷയത്തില്‍ സ്വന്തമായി കാഴ്ചപ്പാട് ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാമല്ലോ. മലാലയുടെ അവാര്‍ഡിനെ ചോദ്യം ചെയ്യുന്നത് അസഹിഷ്ണുത ആയാണ് തോന്നുന്നത് എങ്കില്‍ ആ ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്യുന്നതും അസഹിഷ്ണുത എന്ന് തന്നെ വ്യാഖ്യാനിക്കേണ്ടി വരുമല്ലോ.!!

   ഒരു അവാര്‍ഡ് എങ്ങിനെയാണ് മറ്റുള്ളവരെ സ്വാധീനിക്കുന്നത് എന്നത് പോസ്റ്റിലെ ഈ വരികള്‍ വായിച്ചാല്‍ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു.
   "അതിനു വ്യക്തമായ ഉത്തരം തന്നെയുണ്ട്. ആദ്യം അവള്‍ക്ക് നല്‍കിയ അവാര്‍ഡ് സമാധാനത്തിന് ഉള്ള നോബല്‍ സമ്മാനമാണ് എന്നും, ഇത് ലോകം പരമോന്നത ബഹുമതികളില്‍ ഒന്നായി കാണുന്ന പുരസ്ക്കാരമാണ് എന്നും ഇത്തരക്കാര്‍ ആദ്യം തിരിച്ചറിയേണ്ടതുണ്ട്.

   അങ്ങിനെ ഉള്ള ഒരു പുരസ്കാരം സമാധാനത്തിന് ലഭിച്ച ഒരു വ്യക്തി ലോകത്ത് എന്ത് സമാധാനമാണ് ഉണ്ടാക്കിയത് എന്ന് വിശദീകരിക്കാന്‍ ഉള്ള സാമാന്യ മര്യാദ അവാര്‍ഡ് നല്‍കുന്നവര്‍ക്ക് ഇല്ലേ ?

   "അതോ ഞങ്ങള്‍ കണ്ട ആപ്പക്കും ഊപ്പക്കും കൊടുക്കും ഇങ്ങളാരാ അത് ചോദിക്കാന്‍ ?" എന്നതാണ് അവാര്‍ഡ് കമ്മറ്റിയുടെ നിലപാട് എങ്കില്‍ അതവര്‍ പരസ്യമായി തന്നെ പറയണം. എങ്കില്‍ പിന്നെ നോബല്‍ സമ്മാനം എന്നത് സെപ്റ്റിക്ക് ടാങ്കില്‍ വിശ്രമിക്കാനുള്ള ഒന്നാണ് എന്ന് നമുക്ക് കരുതാമല്ലോ !"

   അമേരിക്ക തീര്‍ച്ചയായും സ്ത്രീ വിദ്യാഭ്യാസം നിഷേധിക്കുന്ന മതമായി ഇസ്ലാമിനെ വ്യാഖ്യാനിക്കാന്‍ മലാലയെ ഉപയോഗിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ അത് തന്നെയാണ് ആഘോഷിച്ചിരുന്നതും. അത്തരത്തിലുള്ള പല ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയകള്‍ സാക്ഷ്യം വഹിച്ചിരുന്നു എന്നതും വസ്തുതയാണ്.

   താലിബാനിസത്തെ മലാലയെ വെച്ച് എതിര്‍ക്കുകയും ഇസ്ലാം എന്നാല്‍ താലിബാനിസം ആണ് എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ആണ് അമേരിക്ക ചെയ്തത്. മുസ്ലിം നാമധാരികള്‍ക്ക് അമേരിക്കന്‍ വിസ കിട്ടാനുള്ള പ്രയാസങ്ങളും, ഷാരൂഖ് ഖാനേയും, അബ്ദുല്‍ കലാമിനേയും വരെ അമേരിക്കയില്‍ അടിമുടി പരിശോധിച്ചതും അവരുടെ പേരില്‍ മുസ്ലിം നാമം ഉണ്ടായത് കൊണ്ട് തന്നെ ആയിരുന്നില്ലേ ?

   താലിബാന്‍ വെച്ച വെടി ഇസ്ലാമിന്റെ അക്കൌണ്ടിലേക്ക് വരവ് വെക്കാന്‍ ആണ് അമേരിക്കയും കൂട്ടരും ശ്രമിച്ചത്. താലിബാനെ അംഗീകരിക്കാത്ത മുസ്ലിങ്ങള്‍ പോലും സംശയത്തിന്റെ നിഴയലില്‍ നിര്‍ത്താനും , ഇസ്ലാം എന്നാല്‍ ഭീകരമതമാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യാന്‍ അമേരിക്കയെ ഈ സംഭവം ചെറുതായൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

   ഞാന്‍ മുന്‍പേ പറഞ്ഞില്ലേ ഒബാമാക്കല്ല, ആര്‍ക്ക് കിട്ടിയാലും അസ്വസ്തതയില്ല. പ്രതികരണം എന്നത് അസ്വസ്ഥകള്‍ ഉണ്ടാവുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നല്ലല്ലോ. അസ്വസ്ഥയില്ലങ്കിലും വിയോജിപ്പുകള്‍ പ്രതികരണത്തിലൂടെ അറിയിക്കാമല്ലോ. !

   മലാലയുടെ ജീവന് മാത്രമല്ല, നിരവധി ആളുകളുടെ ജീവന് എന്ത് ഉറപ്പാണ് ഉള്ളത് ?മലാലയുടെ ജീവന് മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളത് ? പലസ്തീന്‍, ഇറാക്ക്, അഫ്ഗാന്‍ തുടങ്ങി എത്ര രാജ്യങ്ങളിലെ കുട്ടികളുടെ ജീവന് ഉറപ്പുണ്ട് ? ഇവരൊക്കെ സ്വന്തം നാടുകളില്‍ നിന്ന് തന്നെ ജീവന്‍ പണയം വെച്ച് ജീവിക്കുമ്പോള്‍ സുരക്ഷിത സ്ഥലത്തേക്ക് താമസം മാറ്റി അമേരിക്ക നല്‍കുന്ന അപ്പ കഷ്ണം തിന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ കൊന്നൊടുക്കുന്ന അമേരിക്കക്ക് എതിരെ ഒരക്ഷരം മിണ്ടാത്ത മലാല വെറും ഭീരുവല്ലേ ? തന്റെ സുഖം മാത്രം നോക്കി പോയി എന്ന് അവളെ കുറിച്ച് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ ?

   Delete
  2. ആ ബംഗാളി എഴുത്തുകാരിയുടെ ധീരതയുടെ ആയിരത്തില്‍ ഒരംശം എങ്കിലും മലാലയില്‍ കാണാന്‍ കഴിയുന്നുണ്ടോ ?

   Delete
 5. അഭിനന്ദനങ്ങള്‍...

  ReplyDelete
 6. സീനത്ത് നിസ എംMonday, October 13, 2014

  നമ്മുടെ സ്വന്തം തവക്കുല്‍ ലോകത്തിനു എന്ത് സമാധാനം ആണ് വിളമ്പിയത് എന്ന് പറയാമോ? ഒബാമക്കും മലാലക്കും കിട്ടിയ അതെ സാധനം തന്നെയല്ലേ തവക്കുലിനും കിട്ടിയത്? അതിനെ എന്തെ വിമര്‍ശിക്കാത്തത്? തവക്കുലിനു കൊടുത്തപ്പോള്‍ മാത്രം ആ പുരസ്കാരം നല്ലാതായിരുന്നിട്ടു മലാലക്ക് ലഭിക്കുമ്പോള്‍ ചീത്തയായതാണോ?
  .

  താലിബാന്കാര്‍ അക്രമം കാണിക്കുന്നതിനെ എതിര്‍ത്താല്‍ അത് ഇസ്ലാമിനെ എതിര്‍ക്കുന്നതാനെന്നു എന്തിനാണ് നിങ്ങള്‍ വ്യാഖ്യാനിക്കുന്നത്? മലാല അവള്‍ക്കു ചുറ്റും കാണുന്ന താലിബാന്റെ വിദ്യാഭ്യാസ നിഷേധത്തിനെ എതിര്‍ത്തു. അത് തെറ്റാണോ? അതിനാണ് അവള്‍ അറിയപ്പെട്ടതു. സാമ്രാജ്യത്വം ആ അവസരം മുതലെടുതുവെങ്കില്‍ അതിന്റെ കുറ്റം മലാലയുടെ മേലെയാണോ ചാരേണ്ടത്? താലിബാന്റെ നേരെയല്ലേ? മലാല താലിബാനെതിരെ പ്രവര്‍ത്തിച്ചത് പാകിസ്താന്‍ ഗവെര്‍ന്മെന്റിന്റെ പോലും പ്രശംസ നേടിയെടുത്തല്ലോ. അതുകൊണ്ടല്ലേ അവള്‍ക്കു 2011ലെ യൂത്ത് പീസ്‌ പ്രൈസ് അവള്‍ക്കു കിട്ടിയത്? അത് സാമ്രാജ്യത്വ ഗൂഡാലോചനയാണോ എന്ന് ചിന്തിക്കുക. പലസ്തീന്‍ ഇറാക്ക് അഫ്ഘാനിസ്താന്‍ എന്നീ സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് ജീവാപായം ഉള്ളത് വിവരിച്ചപ്പോള്‍ ISISഉം ബോകോ ഹറാമുംഒക്കെ ചെയ്യുന്ന കുരുതികളും ഉള്പ്പെടുതാത്തതെന്തേ? അവരുടെ ഇരകളുടെ ജീവന്നു വിലയില്ലേ? പാകിസ്താനിലെ തന്നെ ശിയാക്കളെയും അഹമ്മദിയ്യാക്കളെയും ക്രൂരമായി കൊലചെയ്യുന്നതില്‍ അപാകതയൊന്നുമില്ലേ? ഞമ്മന്റെ കൂട്ടര്‍ ചെയ്യുന്ന അക്രമം സമാധാനത്തിന്റെയും അവരുടെ കൂട്ടര്‍ ചെയ്യുന്ന അക്രമം ക്രൂരതയുടെയും എന്ന നിലപാട് ശരിയോ എന്ന് ചിന്തിക്കുക. നീതിനിഷേധം എല്ലായിടത്തും നടക്കുന്നുണ്ട്. അതുകൊണ്ട് താലിബാന്‍കാര്‍ ചെയ്യുന്ന അക്രമം അക്രമമാല്ലാതാവുന്നില്ല. അതിനാല്‍ അവരെ എതിര്‍ത്തു വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുന്ന ഒരു കുട്ടിക്ക് സമാധാന പുരസ്കാരം ലഭിച്ചത് അവള്‍ അര്‍ഹിക്കുന്നതില്‍ കൂടുതലാണെങ്കിലും അതില്‍ സന്തോഷിക്കാനുള്ള ഒരു മനസ്സ് നമ്മള്‍ വളര്‍ത്തിയെടുക്കണം എന്നെ എനിക്ക് പറയാനുള്ളൂ.

  ReplyDelete
  Replies
  1. സ്വന്തമായി ഒരു പേരോ ഊരോ ഇല്ലാതെ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലിനു നല്ല നമസ്ക്കാരം !

   ഹഹഹ.. നിങ്ങള്‍ടെ പറച്ചില്‍ കേട്ടാല്‍ തോന്നുമല്ലോ ഞാന്‍ തവക്കുലിനു നോബല്‍ കൊടുക്കൂ കൊടുക്കൂ എന്ന് പറഞ്ഞ് നടന്നിരുന്നു എന്ന്. തവക്കുലിനു കൊടുത്തതില്‍ വിയോജിപ്പ്‌ നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍ അത് പ്രകടിപ്പിച്ചോളൂ. വേണ്ടാ എന്ന് ഞാന്‍ പറഞ്ഞുവോ ?

   താലിബാന്‍ ചെയ്യുന്ന അക്രമങ്ങളെ അത് ഇസ്ലാമിന്റെ പേരിലേക്ക് എന്ത് കൊണ്ട് അമേരിക്ക കൊണ്ട് വന്നു എന്ന് നിങ്ങള്‍ ചിന്തിക്കുക. അമേരിക്കയെ എതിര്‍ത്താല്‍ അത് താലിബാനെ ന്യായീകരിക്കുന്ന നിലയിലേക്ക് എന്തുകൊണ്ട് നിങ്ങള്‍ മാറ്റുന്നു എന്നും ചിന്തിക്കുക. അതിനു ശേഷം താലിബാനെ എതിര്‍ത്തത് എവിടെയാണ് ഞാന്‍ ഇസ്ലാമിനെ എതിര്‍ക്കുന്നതായി വ്യാഖ്യാനിച്ചത് എന്നൊന്ന് കാണിച്ച് തരുമല്ലോ !

   ജീവിക്കാന്‍ ഉള്ള അവകാശത്തേക്കാള്‍ വലുതാണ്‌ വിദ്യാഭ്യാസം എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത് ? ജീവിക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടി ശബ്ദിച്ച നബീല എന്ത് കൊണ്ട് അറിയപ്പെടാതെ പോയി ? നോബലും മറ്റും കിട്ടാതെ പോയി ? ഒരുപാടു എണ്ണത്തിനെ കൊന്നതിനെ വെള്ള പൂശാന്‍ അമേരിക്ക മലാലയെ ഉപയോഗിച്ചപ്പോള്‍ അവള്‍ അമേരിക്ക നടത്തിയ കൊലപാതങ്ങളെ പറ്റി ഒരക്ഷരം മിണ്ടാതെ അമേരിക്കയുടെ മൂട് താങ്ങി ആയതില്‍ മലാലക്ക് പങ്കില്ലേ ? ആ കുറ്റം മലാലയില്‍ അല്ലാതെ അവളുടെ നാത്തൂനില്‍ ആണോ ചാരേണ്ടത് ?

   അമേരിക്കന്‍ സാമ്രാജ്വത്വ ഗൂഡാലോചനക്ക് ഒരു യൂത്ത് പീസ്‌ പ്രൈസില്‍ ഇടപെടാനുള്ള കഴിവൊന്നും ഇല്ല എന്നാണോ നിങ്ങള്‍ ധരിക്കുന്നത് ? നോബലില്‍ ഇടപെടുന്നവര്‍ക്ക് ഇതിനു കഴിയില്ല എന്ന് കരുതുന്നുണ്ട് എങ്കില്‍ അത് വിഡ്ഢിത്തം മാത്രമല്ലേ വ്യാജ പ്രോഫൈലേ ?

   അമേരിക്കയെ കുറിച്ച് പറയുമ്പോള്‍ എല്ലാം isis നേയും ബോകോയേയും കുറിച്ച് പറയണം എന്ന് ഏത് കിത്താബില്‍ ആണ് അങ്ങ് കണ്ടത് ? മാത്രമല്ല അവര്‍ ചെയ്യുന്നത് നല്ല കാര്യം ആണ് എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? ഞമ്മിന്റെ കൂട്ടരുടെ അക്രമം മാത്രമല്ല ഇങ്ങളുടെ കൂട്ടരുടെ അക്രമവും അമേരിക്ക ഇസ്രായേലിന്റെ അകരമവും തെണ്ടിത്തരം ആണ് എന്ന് പറയാന്‍ എനിക്ക് നിങ്ങളെ പോലെ വ്യാജ പ്രൊഫൈലിന്റെ പിന്തുണ ആവശ്യമില്ല.

   താലിബാന്‍ അക്രമം കാട്ടിയത് കൊണ്ട് അമേരിക്ക കാട്ടുന്ന അക്രമം അക്രമം ആവാതിരിക്കുന്നില്ല.

   വിദ്യാഭ്യാസം നേടാനുള്ള അവകാശത്തേക്കാള്‍ എത്രയോ മടങ്ങ് വലുതാണ്‌ ജീവിക്കാനുള്ള അവകാശം എന്ന് മനസ്സിലാക്കാനുള്ള വിവേകവും ബോധവും മനസ്സും നിങ്ങള്‍ വളര്‍ത്തി എടുക്കണം എന്നെ എനിക്ക് ഈ വ്യാജപ്രോഫിലിനോട് പറയാനുള്ളൂ !!

   Delete
 7. സീനത്ത് നിസ എംMonday, October 13, 2014

  ആ ബംഗാളി എഴുത്തുകാരിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടിട്ടും പാഠം പഠിക്കാതെ നാട്ടിലേക്ക് തിരിച്ചു വന്നു വെടിയുണ്ടയെ നേരിട്ട് ജീവന്‍ വെടിയണമെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്? ഞാന്‍ മനസ്സിലാക്കിയേടത്തോളം ഇസ്ലാം പറയുന്നത് നീതിക്ക് വേണ്ടി നിലകൊള്ളണമെന്നാണ്. മുസ്ലിംനാമധാരികള്‍ ചെയ്യുന്ന കൊലകളും ക്രൂരതകളും ന്യായീകരിക്കാന്‍ വേണ്ടി ഒരു കുട്ടിക്ക് ലഭിച്ച പുരസ്കാരത്തെ ഇങ്ങനെ എതിര്‍ത്തത് ശരിയായില്ല എന്നാണു എന്റെ അഭിപ്രായം.

  ReplyDelete
  Replies
  1. ഹഹഹ... പേടിച്ച് പത്തായത്തില്‍ കയറി ഇരിക്കുന്നവര്‍ക്ക് ആണോ ധീരത എന്ന് ആദ്യം ഒന്ന് ചിന്തിച്ച് നോക്കുക. എത്രയോ കുട്ടികള്‍ മരണം മുന്നില്‍ കണ്ട് ജീവിക്കുന്നു. സാമ്രാജ്യത്വത്തെ വിമര്‍ശിച്ചവര്‍ക്ക് സുഖ സൌകര്യങ്ങളും സംരക്ഷണവും ഒന്നും അമേരിക്ക ഒരുക്കുന്നില്ലല്ലോ. അങ്ങിനെ പത്തായത്തില്‍ ഇരുന്നു ഗമണ്ടന്‍ അടിക്കുന്നവര്‍ക്ക് കൊടുക്കുന്നതാണ് എങ്കില്‍ മലാലക്ക് കൊടുക്കേണ്ടത് തന്നെയാണ് നോബല്‍. അടുത്ത തവണ അത് നിങ്ങള്‍ക്കും കിട്ടാന്‍ അര്‍ഹതയുണ്ട്.

   മുസ്ലിം നാമധാരികള്‍ ചെയ്യുന്ന കൊലകളേയും ക്രൂരതകളേയും ഈ പോസ്റ്റില്‍ ന്യായീകരിച്ച വരിയൊന്നു സീനത്ത് താത്ത കോപ്പി ചെയ്ത് ഇട്ടേ !! എന്നിട്ടാവാം എഴുതാപ്പുറങ്ങള്‍ ഊഹിച്ചെടുത്ത് സ്വന്തം പ്രൊഫൈലില്‍ നിന്ന് കൊണ്ട് പറയാന്‍ ഉള്ളത് പറയാന്‍ പോലും ചങ്കൂറ്റം ഇല്ലാത്ത ഇങ്ങളുടെ ഗമണ്ടന്‍ അടി.

   എഴുതാപ്പുറം ഉണ്ടാക്കി എടുത്ത് എന്റെ വായില്‍ തിരുകാന്‍ എന്താണ് ഉഷാറ് അല്ലെ സീനത്ത് താത്താ !

   Delete
 8. മലാല എന്ന 15 കാരിക്കു നേരെയുണ്ടായ അതിക്രമം എങ്ങനെ ലോക മനസ്സാക്ഷിയുടെ കണ്ണ് തുറപ്പിച്ചു എന്നതാണ് മലാലയില്‍ ഞാന്‍ കാണുന്നത്.. മലാല അതിനു ഒരു നിമിത്തമായി എന്നേ പറയാന്‍ ഒക്കു. അതില്‍ ആ കുട്ടി എത്രമാത്രം involved ആയിരുന്നു എന്ന് ഞാന്‍ ചികയുന്നില്ല.

  മലാല ജീവനു വേണ്ടി മല്ലിടുമ്പോള്‍ "I am Malala" എന്ന് വിളിച്ചുകൊണ്ട് ആയിരങ്ങള്‍ ആണ് തെരുവില്‍ ഇറങ്ങിയത്‌. അതിന്‍റെ ഭലമായിട്ടാണ് പാക്കിസ്ഥാന്‍റെ "വിദ്യാഭാസ അവകാശ" ബില്ലും UN അഖില ലോക വിദ്യാഭ്യാസ പ്രഖ്യാപനവും ഒക്കെ ഉണ്ടാവുന്നത്. പാക്കിസ്ഥാനിലെ കുട്ടികളുടെ വിധ്യാഭ്യാസത്തിന് മലാലയുടെ പേരില്‍ ഒഴുകിയ ഫണ്ട് ഒട്ടും ചെറുതല്ല.

  മലാല ഒരു ഇരയാണ്. അവളിലൂടെ ലോകം ചിലതെല്ലാം കണ്ടു.. അതിനു ലോകത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റി മറിക്കാന്‍ ഉള്ള കഴിവുണ്ടായിരുന്നു.. സുഖമായത്തിനു ശേഷം അവളെ ലോകം എന്തിനു വേണ്ടി പിന്തുണച്ചുവോ, അതിനു വേണ്ടി അവള്‍ പ്രവര്‍ത്തിച്ചു.. ഇതത്ര നിസ്സാരമായി കണ്ടുകൂടാ..

  ലോകത്തിന്‍റെ മനസ്സാക്ഷിയെ ഉണര്‍ത്താന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല..

  ഡല്‍ഹിയിലെ ഒരു നിര്‍ഭയയുടെ ജീവന് വേണ്ടിയുള്ള പോരാട്ടം ഓരോ സ്ത്രീയുടെയും അഭിമാനത്തിന്‍റെയും പ്രശ്നമാവുന്ന ഒക്കെ പോലെ..

  ReplyDelete
  Replies
  1. ചില സംശയങ്ങള്‍ ചോദിക്കട്ടെ ?

   01. ജീവിക്കാനുള്ള അവകാശമാണോ വിദ്യാഭ്യാസത്തിനുള്ള അവകാശമാണോ ഒരു മനുഷ്യന് ലഭിക്കേണ്ട ഏറ്റവും പരമപ്രധാനമായ അവകാശം ?

   02. അമേരിക്കയും കൂട്ടരും കൊന്നൊടുക്കിയ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം എത്ര ലഭിച്ചു ?

   03. അമേരിക്കയുടെ കൊലപാതകങ്ങള്‍ക്ക് എതിരെ ശബ്ദിച്ച നബീലയെ എന്ത് കൊണ്ട് അമേരിക്കയും മറ്റു പാശ്ചാത്യ മാധ്യമങ്ങളും അവഗണിച്ചു ?

   04. ലക്ഷക്കണക്കിന്‌ കുട്ടികളും യുവാക്കളും കൊല്ലപ്പെടുമ്പോള്‍ പല രാജ്യങ്ങളിലും ലക്ഷകണക്കിന് ആളുകള്‍ "യുദ്ധം അവസാനിപ്പിക്കണം, രക്ത ചൊരിച്ചില്‍ ഒഴിവാക്കണം, കുട്ടികളെ കൊല്ലരുത്" എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തെരുവുകളില്‍ ഇറങ്ങിയത് നിങ്ങള്‍ കണ്ടിരുന്നോ ? മലാലക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയവരേക്കാള്‍ എത്രയോ മടങ്ങ് ആളുകള്‍ ഈ മുദ്രാവാക്യങ്ങളുമായി തെരുവില്‍ ഇറങ്ങിയില്ലേ ? എന്നിട്ട് എന്ത് കൊണ്ട് അമേരിക്കന്‍ പിന്തുണയുള്ള മലാലക്ക് ലഭിച്ച താര പരിവേഷം ഇവര്‍ക്ക് ലഭിച്ചില്ല ?

   05. യു എന്‍ എന്നത് അമേരിക്കയുടെ കളിപ്പാവയാണ് എന്ന് മനസ്സിലാക്കിയിട്ടില്ലേ ? അപ്പോള്‍ അമേരിക്ക മുഖംമൂടി ധരിപ്പിച്ച മലാലയുടെ ശബ്ദം യു എന്‍ ഏറ്റു പിടിച്ചതില്‍ അത്ഭുതം ഉണ്ടോ ?

   06. അതേ സമയം യുദ്ധത്തിനു എതിരെ ഒച്ച വെച്ചവരുടെ ശബ്ദം എന്തുകൊണ്ട് യു എന്നിന്റെ ചെവികളില്‍ എത്താതിരുന്നു ? യുദ്ധം നടത്തിയ അമേരിക്കക്ക് എതിരെ എന്തുകൊണ്ട് യു എന്‍ ശബ്ദിച്ചില്ല ? നടപടിയെടുത്തില്ല ?

   06. ജീവിക്കുന്ന വ്യക്തിയാണോ ജീവിതം നഷ്ടപ്പെട്ട വ്യക്തിയാണോ ഏറ്റവും വലിയ ഇര ?

   07. ചേതനയറ്റ കുഞ്ഞുങ്ങളുടെ ശരീരം കാണാത്തവര്‍ എന്തുകൊണ്ട് ഒരു വെടിയുണ്ട മാത്രം കണ്ടു ? ചേതനയറ്റ ശരീരങ്ങളില്‍ ലോകത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റി മറിക്കാന്‍ ഉള്ളതൊന്നും ഉണ്ടായിരുന്നില്ലേ ? അവ മനപ്പൂര്‍വ്വം അവഗണിച്ചു എന്നതല്ലേ ശരി ?

   08. സുഖമാവാതെ ജീവന്‍ വെടിഞ്ഞ കുഞ്ഞുങ്ങളെ ആര് പിന്തുണച്ചു ?

   09. ജീവന്‍ വെടിഞ്ഞവരുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെട്ടതിന് ആരാണ് ഉത്തരവാദികള്‍ ?


   11. മരിച്ചു കഴിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് ഉണര്‍ത്താന്‍ കഴിയാത്ത മനസാക്ഷി പരിക്ക് പറ്റിയവളെ കണ്ടപ്പോള്‍ ഉണര്‍ന്നു എങ്കില്‍ അത് മനസ്സാക്ഷിയുടെ കുഴപ്പം അല്ലേ ?

   12. ഒരു കുഞ്ഞിന്റെ ജീവന് വേണ്ടിയുള്ള പോരാട്ടം ഓരോ മനുഷ്യന്റെയും ജീവന് വേണ്ടിയുള്ള പോരാട്ടമല്ലേ ? അതില്‍ സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടോ.

   അക്കമിട്ട വ്യക്തമായ മറുപടികള്‍ പ്രതീക്ഷിക്കുന്നു.

   Delete
  2. Athu charcha cheyyenda oru vishayaman....

   Delete
 9. സീനത്ത് നിസ എംMonday, October 13, 2014

  Sorry, പ്രൊഫൈല്‍ പോസ്റ്റ്‌ ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാകാത്തത് കൊണ്ട് പോസ്റ്റ്‌ ചെയ്യാത്തതാണ്‌. ഇതാണ് എന്റെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍.
  https://www.facebook.com/zeenath.em

  ഡിസ്കഷന്‍ തുടരാന്‍ താല്പര്യമില്ല.

  ReplyDelete
  Replies
  1. എന്തായാലും ഒരു പ്രൊഫൈല്‍ നല്‍കിയതിന് നന്ദി. തെറ്റിദ്ധരിച്ചതിന് സോറിയും. കൂടെ ഇപ്പോള്‍ നല്‍കിയ പോലെ എങ്കിലും പ്രൊഫൈല്‍ നല്‍കിയിരുന്നു എങ്കില്‍ ആ കണ്ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു. പലരും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഗമണ്ടന്‍ അടിക്കാന്‍ വരാറുള്ളത് കൊണ്ടാണ് നിങ്ങളുടെ പ്രൊഫൈലും അത്തരത്തില്‍ കാണേണ്ടി വന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ കമന്റുകളില്‍ ഞാന്‍ മറുപടി ആയി നല്‍കിയ വ്യാജപ്രൊഫൈല്‍ പ്രയോഗത്തില്‍ ക്ഷമിക്കുക.

   പിന്നെ ഞാന്‍ എന്റെ കമന്റില്‍ ചോദിച്ചതും പറഞ്ഞതും ആയ കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല എങ്കില്‍ ഡിസ്കഷന്‍ തുടരാതിരിക്കുന്നത് തന്നെയാണ് നല്ലത്. മറുപടി ഉണ്ടെങ്കില്‍ അത് പങ്കുവെക്കുകയും ചെയ്യുമല്ലോ !

   Delete
  2. Anganeyenkil aa undakkanu nobel sammanam kodukkendad

   Delete
 10. അമേരിക്കയുടെ വളര്‍ത്തുമൃഗമാണ്‌ മലാലയെന്നു ഇനിയും മനസ്സിലാക്കാത്തവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.കൊലപാതകങ്ങളെ ഒരു വെടിയുണ്ടകൊണ്ട് മറച്ചുവെക്കുന്ന സ്വാമ്രാജ്യത്വ മാജിക്ക്.

  ReplyDelete
 11. പോസ്റ്റ് മുതലാളിയുടെ താലിബാൻ സ്നേഹം അപാരം തന്നെ .

  ReplyDelete
  Replies
  1. പോസ്റ്റ്‌ മുതലാളി താലിബാന്‍ സ്നേഹം കാണിച്ച വരികള്‍ ഒന്ന് കമന്റ് മുതലാളി കോപ്പി ചെയ്തിട്ട് നല്‍കിയാലും !

   Delete
  2. LUKOSE POST MUTHALIDE THALIBAN SNEHAM ALLA........POST MUTHALALI ENNU THANKAL PARANJAYALUDE VIVARNANGALKKU MARUPADI KODUKKAN THANKALUDE AAVANAZHIYIL VALLA ASTHRANGALUM UNDEL ATHU THODUTHU VIDUKA ALLATHE UTHRAM MUTTUMBOL KONJANAM KATTUKA ALLA VENDATHU LUKOCHAYAA..............

   Delete
 12. മലാല ഒരു ഇര ... First of Taliban and now of US.

  ReplyDelete
 13. Doctor sir, what is the medicine for Pacchha kannu deenam?

  Congrats Zeenath. We need more people like you to make our society enlightened.

  ReplyDelete
  Replies
  1. അതിന് ഇങ്ങള്‍ ഇപ്പോള്‍ ചെയ്ത മരുന്ന് തന്നെയാണ് അനോണി കുഞ്ഞാടെ ബെസ്റ്റ്. അതായത് തനിക്ക് ഇഷ്ടം ഇല്ലാത്ത കാര്യം ഒരാള്‍ പറയുമ്പോള്‍ അതിന് സ്വന്തം നട്ടെല്ലോടെ പ്രതികരിക്കാന്‍ ശേഷി ഇല്ലാതാവുമ്പോള്‍ അനോണി കുഞ്ഞാട് ചെയ്ത പോലെ വ്യാജ വേഷം കെട്ടി ഒന്ന് ചൊറിഞ്ഞ് പോകുക. അങ്ങിനെ ചെയ്‌താല്‍ ഇങ്ങടെ പച്ചക്കണ്ണ് രോഗം മാറും.

   എന്തായാലും ഇങ്ങളെ പോലെ ഉള്ള വ്യാജന്മാരെ കൊണ്ട് സമൂഹത്തിനു എന്ത് ഗുണമാണ് ഉള്ളത് എന്ന് ചിന്തിച്ച ശേഷം ആവാം മറ്റുള്ളവരുടെ സാമൂഹിക ഗുണങ്ങള്‍ അളക്കുന്നത് അനോണി കുഞ്ഞാടേ..

   Delete
 14. Shame on you Mr. Absar.

  ReplyDelete
  Replies
  1. ഇത് പറയാന്‍ എങ്കിലും സ്വന്തം പ്രൊഫൈലില്‍ വരാന്‍ ഉള്ള നാണവും മാനവും തന്റേടവും ചങ്കൂറ്റവും ഉണ്ടാവുന്ന കാലത്ത് ഒന്ന് വന്നു കമന്റണേ !!

   Delete
 15. ആല്‍ഫ്രഡ്‌ നോബെല്‍ ന്‍റെ വില്ല്‌ പ്രകാരം സമാധാനത്തിനുള്ള നോബെല്‍ സമ്മാനം നല്‍കേണ്ടതു "the person who shall have done the most or the best work for fraternity between nations, for the abolition or reduction of standing armies and for the holding and promotion of peace congresses." എന്നാല്‍ അടുത്തിടയായി സമാധാനത്തിനുള്ള നോബെല്‍ സമ്മാനം കിട്ടിയവരെ നോക്കുക,

  2009 - ബാരക്ക്‌ ഒബാമ, അന്താരാഷ്ട നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടൂത്തിയതിനു
  2010 - ലിയു ക്സിയാബൊ, ചൈനയിലെ മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു
  2011 - എലെന്‍ സെര്‍ലീഫ്‌, ലെയ്മ ബൊവീ, തവക്കൂല്‍ കര്‍മാന്‍, വനിത സംരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കു
  2012 - യൂറോപ്പിയന്‍ യൂണിയന്‍, ആറു പതിറ്റാണ്ടിലേറെയായ ജനാധിപത്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും
  2013 - OPCW, രാസായുധ നിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തിനു

  ഇങ്ങനെ നോക്കുമ്പോള്‍ 2014 ല്‍ സമാധാനത്തിനുള്ള സമ്മാനം മലാലക്കും, കൈലാഷിനും നല്‍കിയതില്‍ എന്താണു തെറ്റ്‌.

  ആല്‍ഫ്രഡ്‌ നോബെല്‍ ന്‍റെ വില്ലിനു യോജിച്ച വിധമല്ല സമാധാനത്തിനുള്ള സമ്മാനം അടുത്തകാലത്തായി നല്‍കുന്നതു. പടിഞ്ഞാറുകാരാന്‍റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വിധി പ്രസ്താവത്തില്‍ എപ്പോഴും പരിഗണന ലഭിക്കാറുണ്ടു. മഹാത്മ ഗാന്ധിക്കു സമാധാനത്തിനുള്ള സമ്മാനം നല്‍കാന്‍ കഴിയാതിരുന്നതിലുള്ള ദുഖം അവര്‍ക്കു അതു കൈലാഷിനു നല്‍കിയതിലൂടെ മാറ്റാന്‍ കഴിഞ്ഞാല്‍ അതു തന്നെ വലിയ കാര്യം !!!

  ReplyDelete
  Replies
  1. മലാലക്ക് നല്‍കിയതില്‍ എന്താണ് തെറ്റ് എന്ന് പോസ്റ്റ്‌ മുഴുവന്‍ വായിച്ചിട്ടും മനസ്സിലായില്ല എങ്കില്‍ !

   Delete
 16. പ്രിയ ഡോക്ടര്‍..

  എന്ത് കൊണ്ട് ഇതിനെ വിദ്യാഭ്യാസം നേടുക എന്നാ പ്രാഥമികം ആയ ആവശ്യത്തിന് ഉള്ള അംഗീകാരം മാത്രം ആയി കണ്ടു കൂടാ ??? താങ്കള്‍ പറയുന്നത് പോലെ ജീവിക്കാന്‍ അനുവദിക്കുക എന്നാ അവകാശം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യങ്ങള്‍ ആണ് പ്രാഥമിക ആവശ്യങ്ങള്‍ ആയി ഞാന്‍ കാണുന്ന ഭക്ഷണം , പാര്‍പ്പിടം , വിദ്യാഭ്യാസം എന്നിവ...

  താങ്കള്‍ പറയുന്നത് പോലെ മുസ്ലിം സമുദായം സ്ത്രീ വിദ്യാഭ്യാസത്തിനു എതിരാണ് എന്ന് വരുത്തി തീര്‍ക്കുവാന്‍ ആണ് ഈ നോബല്‍ സമ്മാനം എങ്കില്‍... അങ്ങനെ ഒരു ധാരണ ഉണ്ടാകുവാന്‍ കാരണം ആരാണ്??? അതിനു ഒരു പരിധി വരെ മുസ്ലിം സമുദായം തന്നെ അല്ലെ കാരണം??

  ചിന്തിക്കുക... വിദ്യാഭ്യാസത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നു എന്ന് പറയുന്ന കേരളം തന്നെ എടുക്കുക... സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ തന്നെ (ചിലപ്പോള്‍ അതിലും മുന്നേ ) വിവാഹിതര്‍ ആവുന്ന പെണ്‍കുട്ടികള്‍ ഏതു സമുദായത്തില്‍ നിന്നും ഉള്ളവര്‍ ആണ് കൂടുതല്‍ ???

  ReplyDelete
  Replies
  1. എന്റെ ചോദ്യം വ്യക്തമല്ലേ ?

   01. ജീവിക്കാനുള്ള അവകാശമാണോ വിദ്യാഭ്യാസത്തിനുള്ള അവകാശമാണോ ഒരു മനുഷ്യന് ലഭിക്കേണ്ട ഏറ്റവും പരമപ്രധാനമായ അവകാശം ?

   പിന്നെ ഇസ്ലാമിനെ തെറ്റിദ്ധരിച്ച പല മുസ്ലിം നാമധാരികളും ഇത്തരത്തില്‍ ഉള്ള വികല ചിന്ത പടര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഭൂരിപക്ഷം മുസ്ലിങ്ങളും ശരിയായ ധാരണ പരത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക പോലെ ഉള്ളവര്‍ തെറ്റിധാരണ പരത്താനല്ലേ ഇത് ഉപയോഗിക്കുന്നത് ? അക്കാര്യം ചിന്തിച്ച് നോക്കൂ !!

   വിവാഹം കഴിഞ്ഞാല്‍ വിദ്യാഭ്യാസം നിഷിദ്ധമാണോ ? ഒരാള്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ആ വ്യക്തിക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇല്ലേ ? വിവാഹം കഴിഞ്ഞ ശേഷം പഠിച്ച എത്രയോ പേരെ പ്രസ്തുത സമുദായത്തില്‍ നിങ്ങള്‍ കണ്ടിട്ടില്ലേ ? പിന്നെ ആ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്ന പോസ്റ്റ്‌ ഇവിടെ ക്ലിക്കിയാല്‍ കാണാം . ആ ചര്‍ച്ച അതിലാക്കാം. ഈ പോസ്റ്റിലെ വിഷയത്തെ കുറിച്ചാവട്ടെ ഇവിടത്തെ ചര്‍ച്ച .

   Delete
 17. അനോണിയായി വന്നു തെറി വിളിച്ച അനോണി കുഞ്ഞാടിനോട് :

  പറയാന്‍ ഉള്ള തെറി ചങ്കൂറ്റത്തോടെ മുഖത്ത് നോക്കി സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് പറയാന്‍ ഉള്ള ജന്മസിദ്ധമായ കഴിവ് ലഭിക്കുമ്പോള്‍ വന്ന് തെറി വിളിക്ക് കോയാ.

  ReplyDelete
 18. മലാലയെ ആക്രമിച്ചു എന്നും തരാം കിട്ടിയാല്‍ വധിക്കുമെന്നും പറഞ്ഞത് താലിബാന്‍ സ്വാത് മേഖലാ കമാണ്ടര്‍തന്നെയാണ്, അതിന്റെ വീഡിയോ അടക്കംനെറ്റില്‍ ഉണ്ടായിരുന്നു...തീര്‍ച്ചയായും മലാലകാണിച്ച ധൈര്ര്യവും തന്റേടവും ബഹുമാനിക്കപെടെണ്ടാതാണ്, ്െ പക്ഷെ മലാല ആഘോഷിക്കപ്പെടുമ്പോള്‍ വിസ്മരിക്കപെടുന്നത് ഇതേസാമ്രജിത്യശക്തികളുടെ പടയോട്ടങ്ങളില്‍തകര്‍ന്നു വീണവരും അവര്‍ക്കെതിരെ ശബ്ധമുയര്തിയവരുമാണ്, ബാരക്ക്ഒബാമയ്ക്കും ഇസ്രായേല്‍ primeminster Shimon Peres നുംി സമാധാനത്തിനു കിട്ടിയ നോബല്‍ പ്രൈസ് സൂചിപിക്കുന്നത് അതിനകത്തെ വെക്തമായ രാഷ്ട്രീയത്തെ തന്നെയാണ്...

  ReplyDelete
 19. Uddayella vedee valare nnanaye Wery good

  ReplyDelete
 20. കഴുതയെ അണിയിച്ചൊരുക്കി കുതിരേ എന്ന് വിളിച്ചാല്‍ കഴുത കുതിരയാവില്ല.

  ReplyDelete
 21. പിന്നല്ലാതെ.... ബുദ്ധി ഉള്ളവര്‍ക്ക് ഈ അവാര്‍ഡ് അംഗീകരിക്കാന്‍ ആകില്ല...

  ReplyDelete
 22. Olle thalayil kayariyath njammalle asanathilenkilum.. ..........

  ReplyDelete
 23. അത് അമേരിക്കയുടെ,,,,ഉണ്ട യായിരുന്നു...

  ReplyDelete
 24. Ennaalum irom sharmilayude strike nonnum ivide oru vilayumille.... malala is a gimmics nly

  ReplyDelete
 25. അമേരികന്‍ ഉല്പാദനം ..സത്യം

  ReplyDelete
 26. 1. ജീവിക്കാനുള്ള അവകാശം
  2. ചത്തകുഞ്ഞിൻ‌‌റെ ജാതകം ഇനി നോക്കണോ!
  3. പാശ്ചാത്ത്യ രാജ്യങ്ങളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല. പൌരസ്ത്യ ദേശക്കാരും അതിനത്ര പ്രാധാന്യം നൽകിയിരുന്നൊ
  4. നോബേൽ സമ്മാനം ലക്ഷകണക്കിനാളുകൾക്ക് ഒരുമിച്ച് കൊടുക്കാൻ കഴിയാത്തതുകൊണ്ട്.
  5. ശബ്ദത്തിനു മുഖം മൂടിയല്ല, വോയ്സ് ചെയ്ഞ്ചർ ആണ്.

  എന്നിങ്ങനെ പന്ത്രണ്ട് ചോദ്യങ്ങൾക്കും ഉത്തരം തരണം എന്നുണ്ട്. വെറുതെ നേരം കളഞ്ഞിട്ട് എന്തിനാന്ന് കരുതി വിട്ടു.

  ൻ‌റെ അണ്ണാ, ആ കൊച്ചിനു സമ്മാനം കിട്ടിയപ്പൊ ചെറുതിനും തോന്നി ഇച്ചിരി അതിശയം. പക്ഷെ ഇപ്പൊ ഈ പോസ്റ്റും അതിനുള്ള മറുപടികളും വായിച്ചപ്പൊ മനസ്സിലായി, അതിലൊരു തെറ്റും ഇല്യാന്ന്. ഇത്തിരിയില്ലാത്ത ആ പെങ്കൊച്ച് ഒറ്റക്കായിരുന്നു ആ വെടിയുണ്ട ഉള്ളിൽ കയറും വരെ താലിബാനോട് കളിച്ചിരുന്നത്. ആ സ്കൂളിൽ വേറെ പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ട് ആയിരുന്നില്ലല്ലൊ മലാലയെ തിരഞ്ഞ് പിടിച്ച് വെടി വച്ചത്.

  ആ മേഖലയിലെ അവളുടെ പ്രവർത്തനങ്ങളെ പറ്റി വന്നൊരു ആർട്ടിക്കിൾ അണ്ണൻ വായിച്ചില്യാന്ന് തോന്നണു. പിന്നെ അമേരിക്ക, മതം, യുദ്ധം എന്നൊക്കെ പറഞ്ഞ് അണ്ണൻ ആകെക്കൂടി ഒരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു ഇവിടെ.

  ജീവിക്കാനുള്ള അവകാശം തന്നെയാണ് എവിടേയും ഏറ്റം പ്രധാനമായത്. അത് ഏത് കൊച്ചുകുട്ടിക്കും അറിയാം. അതുകൊണ്ടുതന്നെ എല്ലാവരും അതിനെതിരെ പ്രതികരിക്കും. പക്ഷെ വിദ്യഭ്യാസത്തിനുള്ള അവകാശത്തിനു വേണ്ടി ധീരമായി പരിശ്രമിക്കുകയും, അതിനു വേണ്ടി തൻ+റെ ജീവൻ വരെ അപകടപ്പെടുത്തിയതിലൂടെ ലോകം മുഴുവനിലേക്കും ആ സന്ദേശം പകർത്താൻ കഴിഞ്ഞതും മലാലയെ ആ സമ്മാനത്തിനു അർഹയാക്കുന്നു എന്ന് ചെറുത് വിശ്വസിക്കുന്നു.

  ചില അനോണികളുടെ കമൻ‌റിൽ പറഞ്ഞതുപോലെ ഈ പോസ്റ്റിലെവിടെ എങനെയാണ് എഴുത്തുകാരൻ താലിബാനോട് കൂറ് കാണിക്കുന്നത് എന്ന് ചെറുതിനു മനസ്സിലാവണില്യാട്ടാ.

  ReplyDelete
  Replies
  1. 01. ഒന്നാമത്തെ ഉത്തരം ഓക്കെ. അത് സമ്മതിച്ചാല്ലോ സന്തോഷം !!

   02. ഹഹഹ.. ഇതല്ലല്ലോ ചെറുതേ ചോദ്യത്തിന്റെ ഉത്തരം. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ നാളെ മഴ പെയ്യില്ല എന്ന് പറയുന്ന ലൈന്‍ ഒന്ന് ആദ്യം മാറ്റി പിടിച്ചേ. പിന്നെ ചത്ത കുഞ്ഞിന്റെ ജാതകം അല്ലാട്ടോ. കൊല്ലപ്പെട്ട കുഞ്ഞിന്റെ ജാതകം എന്ന് തന്നെ പറയാന്‍ പഠിക്ക്.

   03. മലയാളം വായിച്ചാല്‍ ഇങ്ങള്‍ക്ക് മനസ്സിലാവൂലേ ? ആരൊക്കെ അവഗണിച്ചു എന്നല്ലല്ലോ ചോദ്യം ? എന്തുകൊണ്ട് അമേരിക്കയും പാശ്ച്യാത്യ മാധ്യമങ്ങളും അവഗണിച്ചു ? എന്നതല്ലേ ചോദ്യം. അതിന് ഉത്തരം പറ ചെറുതേ !!

   04. അപ്പൊ ഈ വിദ്യാഭ്യാസത്തിന് വേണ്ടി സംസാരിച്ച ലോകത്തിലെ ഏക വ്യക്തി മലാലയാണോ ? പലരും സംസാരിചിട്ടില്ലേ ? അതുപോലെ യുദ്ധത്തിനു എതിരെ സംസാരിച്ചു എന്നതിന്റെ പേരില്‍ നബീലക്ക് എന്തുകൊണ്ട് കൊടുത്തില്ല ? നബീല എന്നത് ലക്ഷക്കണക്കിന്‌ വ്യക്തികള്‍ അല്ലല്ലോ ? ഒരാളല്ലേ ?

   05. എന്റെ ചോദ്യം ഒന്ന് ശരിക്ക് വായിച്ചു നോക്കൂ :
   യു എന്‍ എന്നത് അമേരിക്കയുടെ കളിപ്പാവയാണ് എന്ന് മനസ്സിലാക്കിയിട്ടില്ലേ ? അപ്പോള്‍ അമേരിക്ക മുഖംമൂടി ധരിപ്പിച്ച മലാലയുടെ ശബ്ദം യു എന്‍ ഏറ്റു പിടിച്ചതില്‍ അത്ഭുതം ഉണ്ടോ ?

   ഇതിനുള്ള ഉത്തരം ആണോ നിങ്ങള്‍ പറഞ്ഞത് ? ആദ്യം ചോദിച്ച ചോദ്യത്തിനു ഉത്തരം പറയാന്‍ പഠിക്ക് കോയാ !!

   ഇങ്ങിനെ ചോദിക്കാത്ത ചോദ്യത്തിനു ഉത്തരം നല്‍കി നിങ്ങള്‍ സ്വയം വിഡ്ഢിവേഷം കെട്ടുന്നതിലും നല്ലത് തരാതിരിക്കുക തന്നെയാണ്. ചോദിച്ചതിനു വ്യക്ത്യമായ ഉത്തരങ്ങള്‍ ഉണ്ടെങ്കില്‍ പറയുമല്ലോ. പിന്നെ സമയം കളയുന്നതാണ് പ്രശ്നം എങ്കില്‍ ഈ നാലെണ്ണത്തിന് കളഞ്ഞതും സമയമല്ലേ എന്നൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

   അണ്ണന് എന്ത് കണ്ഫ്യൂഷനാ ഉണ്ടായത് എന്ന് ഒന്ന് വ്യക്തമായി പറഞ്ഞു തന്നാല്‍ ബല്യ ഉപകാരം ആയിരുന്നു. ആ കണ്ഫ്യൂഷന്‍ മാറ്റി തരാന്‍ പറ്റുമോ എന്ന് ഞമ്മള്‍ ഒന്ന് ശ്രമിക്കട്ടെ. കണ്ഫ്യൂഷന്‍ തീര്‍ക്കണമേ എന്നല്ലേ മഹാകവി ജയറാമേട്ടന്‍ പാടിയിട്ടുള്ളത് !!

   ജീവിക്കാനുള്ള അവകാശം ഏറ്റവും വലുത് ആകുമ്പോള്‍ ആ അവകാശം നിരവധി കുഞ്ഞുങ്ങള്‍ക്ക് നിഷേധിച്ച അമരിക്ക വിദ്യാഭ്യാസ അവകാശ വിഷയം ഉപയോഗിച്ച് അവര്‍ നിഷേധിച്ച ജീവിത അവകാശത്തെ മറച്ചു വെക്കാന്‍ ശ്രമിക്കുന്നതില്‍ വിരോധാഭാസം ഒന്നും തോന്നുന്നില്ലേ ?

   എന്തായാലും അനോണി കമന്റുകളിലെ പോരായ്മകള്‍ പറയാന്‍ പറ്റിയ പ്രൊഫൈല്‍ തന്നെയാണ് "ചെറുത്" എന്നത് !! :P

   അപ്പൊ എല്ലാറ്റിനും വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു !

   Delete
  2. അണ്ണൻ ഉദ്ദേശിച്ച ഉത്തരം തന്നെ തരണം എന്ന് പറഞ്ഞാൽ ശര്യാവൊ. അമേരിക്ക ഇടപെട്ടില്ലായിരുന്നു എങ്കിൽ മലാലക്ക് കൊടുക്കാം പക്ഷെ അമേരിക്കയാണിവിടെ അണ്ണൻ‌റെ പ്രശ്നം. യു എസിൻ‌റെ ചില പ്രവർത്തനങ്ങൾ ആർക്കും അത്ര ഇഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല ഇച്ചിരി വിധ്വേഷവും ഉണ്ട്. അണ്ണനുള്ള വിരോധം അണ്ണൻ ഈ വിഷയം എടുത്തിട്ട് തീർക്കുന്നു. അത്രെ ചെറുതിനു മനസ്സിലാവുന്നുള്ളു. ചെറുത് ഇനിയും വളരേണ്ടിയിരിക്കുന്നു അല്ലെ!!?

   ഒക്കേം അമേരിക്കേടെ കളിയാണണ്ണാ...!! ((( സമാധാനായാ)))

   Delete
  3. ഹഹഹ... അണ്ണന്‍ ഉദ്ദേശിച്ച ഉത്തരം തന്നെ തരണം എന്ന് അണ്ണന്‍ എവിടെയാണ് അണ്ണോ പറഞ്ഞത് ? എന്നാ ചോദിച്ച ചോദ്യത്തിന് ഉത്തരം തരണം എന്ന് അണ്ണന് പറയാന്‍ ഉള്ള അവകാശം ഇല്ലേ അണ്ണോ ? അല്ലെങ്കില്‍ അണ്ണന്‍ കുറച്ച് ഉത്തരങ്ങള്‍ പറഞ്ഞോ ഞമ്മള്‍ ചോദ്യം ഒന്നും ചോദിക്കുന്നില്ല എന്ന് പറഞ്ഞാ പോരെ അണ്ണോ ? ചോദിക്കാത്ത ചോദ്യത്തിന് ഉത്തരം എഴുതിവെച്ചാ മാര്‍ക്ക് കിട്ട്വോ അണ്ണാ ?

   അമേരിക്ക ഇടപെട്ടില്ലായിരുന്നു എങ്കില്‍ മലാലക്ക് കൊടുക്കാം, അമേരിക്കയാണ് ഇവിടെ അണ്ണന്റെ പ്രശ്നം എന്ന് അണ്ണന്‍ എവിടെയാണ് അണ്ണോ പറഞ്ഞത് ?

   അണ്ണന്‍ ഇതുവരെ കണ്ഫ്യൂഷന്‍ ഉണ്ടായ ഭാഗം കാണിച്ച് തന്നില്ലല്ലോ അണ്ണാ !! എന്താ കണ്ഫ്യൂഷന്‍ മാറിയോ അണ്ണാ ? അണ്ണന്‍ മലാലയോടും അമേരിക്കയോടും ഉള്ള സ്നേഹം അണ്ണന്‍ ഇവിടെ പ്രകടിപ്പിക്കുന്നു എന്ന് കരുതി എല്ലാവരെയും അതേ ഗണത്തില്‍ കാണണോ അണ്ണാ ? ഒന്നുകില്‍ ഞങ്ങളുടെ പക്ഷത്ത് അല്ലെങ്കില്‍ ശത്രുപക്ഷത്ത് എന്ന അമേരിക്കന്‍ ലൈന്‍ തന്നെ വേണമോ അണ്ണാ ?

   ചെറുത് ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു. അതില്‍ ഒരു സംശയവും ഇല്ല. കാരണം ആദ്യം ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഉള്ള വളര്‍ച്ചയെങ്കിലും ഉണ്ടാവണം അണ്ണോ. അല്ലെങ്കില്‍ ഇതുപോലെ ഉപ്പുമാങ്ങയിലെ ഉപ്പിനെ കുറിച്ച് ചോദിക്കുമ്പോള്‍ ആപ്പിളിന്റെ കുരുവിനെ പറ്റി പറഞ്ഞുകൊണ്ടേ ഇരിക്കും ചെറുതണ്ണന്‍.

   ഒന്നും അമേരിക്കയുടെ കളിയല്ലണ്ണാ... !! (((എന്ന് പറഞ്ഞാ ചെറുതണ്ണന് സമാധാനായാ )))

   Delete
 27. ഞങ്ങടെ അവാര്‍ഡ്, ഞങ്ങടെ കുട്ടി, നിങ്ങക്കെന്താ നഷ്ടം???????

  ReplyDelete
 28. എന്ത് ഒലക്കമ്മലെ പണിയാണ്‌ ആ ഉണ്ട കാണിച്ചത്?! ആ ഉണ്ടേടെ മുഖം എനിക്കിനി കാണണ്ട...

  ReplyDelete
  Replies
  1. ഉണ്ടന്റെ മുഖോം കാണണ്ട, ഒരാഴ്ച കൊണ്ട് പാടില്ലാതെ ഉണങ്ങിയ ആ നെറ്റിയിലെ മുറിവും കാണണ്ടാ...

   Delete
 29. സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പലപ്പോഴും ജനങ്ങളില്‍ അതു പലതരം പ്രതികരണങ്ങളാണുളവാക്കുക. 2009 ല്‍ ബരക്ക്‌ ഒബാമക്കൂം പിന്നീട്‌ 2012 ല്‍ യൂറോപ്യന്‍ യൂണിയനും സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയതിന്‍റെ സാധുതയെ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. 2010 ല്‍ ചൈനക്കാരനായ ലിയു സിയാബൊയെ തിരഞ്ഞെടുത്തതിലും പ്രതിഷേധങ്ങളുണ്ടായി. സമാധാനം നിര്‍വചിക്കുമ്പോള്‍ അവാര്‍ഡ്‌ നല്‍കുന്നവരുടെ രാഷ്ട്രീയ ചായ്‌വു പ്രകടമാകുന്നു എന്ന അരോപണം എല്ലാക്കാലത്തും ഉണ്ടാകാറുണ്ടു. ഇതിന്‍റെ ഒരു തുടര്‍ച്ച മാത്രമാണു മലാല.

  മലാല BBC യുടേയും പടിഞ്ഞാറിന്‍റെയും ആവശ്യങ്ങള്‍ക്കു വേണ്ടി ഒരുക്കിയെടുത്ത വ്യക്തിത്തം ആകാം, പക്ഷെ, മുന്‍പു തലക്കു വെടിയേറ്റു ചികത്സയിലായിരുന്നപ്പോളും പിന്നീട്‌ ഈ കഴിഞ്ഞ ദിവസങ്ങളിലും ധാരാളം ആളുകളുടെ പ്രാര്‍ഥന മലാല യൂസഫ്സയിക്കു ഒപ്പമുണ്ടായിരുന്നു. ഇതിനകം തന്നെ മലാല ലോക ശ്രദ്ധയും പലവിധ ബഹുമതികളും നേടുകയും ചെയ്തിട്ടുണ്ട്‌. മലാലക്കു പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കി വരുന്ന അതിരു കവിഞ്ഞ പിന്തുണ ഈ പദവി നേടുന്നതില്‍ ആ പെണ്‍കുട്ടിയെ ഒരു പക്ഷേ സഹായിച്ചിട്ടുണ്ടാവാം. മലാലയുടെ പ്രവര്‍ത്തന ഫലമായി പാകിസ്താനിലെയോ ലോകത്തിലെ തന്നെയോ മറ്റു സ്ത്രീകള്‍ക്കു എന്തു പ്രയോജനം ഉണ്ടാകുന്നു എന്ന ചോദ്യം മാത്രമാണു എതിരായി ഉയര്‍ന്നു വരുന്നതു. പ്രായത്തില്‍ കവിഞ്ഞ പക്വതയും നിശ്ചയ ദാര്‍ഢ്യവും അസാമാന്യ ധീരതയും കൈ മുതലായുള്ള മലാല യൂസഫ്സയിയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ജനതയുടെ ജീവിതത്തെ സമാധാനപരമാക്കാന്‍ എത്രത്തോളം ഇടയാക്കിയെന്നു വരും കാലം വിലയിരുത്തും.

  ReplyDelete
  Replies
  1. മലാലയെ ലോക ശ്രദ്ധ നേടാന്‍ സഹായിച്ചത് അമേരിക്കയുടെ ഇടപെടല്‍ അല്ലേ ?

   കൊല്ലപ്പെട്ട ലക്ഷക്കണക്കിന് നിരപാരാധികളുടെ ഒപ്പവും ലോകത്തിന്റെ പ്രാര്‍ത്ഥന ഉണ്ടായിരുന്നില്ലേ ?
   എന്നിട്ടും അതിനേക്കാള്‍ എന്ത് കൊണ്ട് മലാലയെ ചര്‍ച്ച ചെയ്യിപ്പിച്ചു എന്നത് ചിന്തിക്കേണ്ട വിഷയം അല്ലേ ?

   Delete
 30. അവസാനം ആ ഉണ്ട എന്തു ചെയ്തോ ആവോ??? കിട്ടിയിരുന്നെങ്കില്‍ നമ്മുടെ ജസീറ താതാക്കൊന്നു കൊടുക്കാമായിരുന്നു... നല്ല രാശീയുള്ള ഉണ്ട..... ഏതായാലും അടുത്ത കൊല്ലം ഒന്നും കൂടെ ഞങ്ങള്‍ പ്രതീക്ഷിക്കും...

  ReplyDelete
 31. അവസാനം ആ ഉണ്ട എന്തു ചെയ്തോ ആവോ??? കിട്ടിയിരുന്നെങ്കില്‍ നമ്മുടെ ജസീറ താതാക്കൊന്നു കൊടുക്കാമായിരുന്നു... നല്ല രാശീയുള്ള ഉണ്ട..... ഏതായാലും അടുത്ത കൊല്ലം ഒന്നും കൂടെ ഞങ്ങള്‍ പ്രതീക്ഷിക്കും...

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....