Thursday, September 11, 2014

സെപ്തംബര്‍ പതിനൊന്ന്


കോയമ്പത്തൂർ ആയുർവ്വേദ കോളേജിലെ പഠനകാലം.

പതിവുപോലെ ക്ലാസും വായേനോട്ടവും കഴിഞ്ഞ ശേഷം ഞങ്ങൾ നാലു പേർ താമസിച്ചിരുന്ന കണുവായ്‌ എന്ന സ്ഥലത്തെ വീട്ടിൽ എത്തി. വീട്ടിലെത്തിയാല്‍ ആദ്യത്തെ പണി പുസ്തകക്കെട്ടുകള്‍ വലിച്ചെറിഞ്ഞ് കോളനിയിലെ പിള്ളേരോടൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോകുക എന്നതായിരുന്നല്ലോ.

അങ്ങിനെ പതിവ് കളിയും കഴിഞ്ഞ ശേഷം തൊട്ടടുത്ത്‌ തന്നെ താമസിക്കുന്ന ഞങ്ങളുടെ കോളേജിലെ അധ്യാപിക കൂടിയായ പൊന്നമ്മ മാഡത്തിന്റെ വീട്ടിലേക്ക്‌ ടി വി കാണാൻ വേണ്ടി കയറി. പൊന്നമ്മ ടീച്ചറുടെ വീട്ടിലെ ടി വി ആണെങ്കിലും അത്‌ ടീച്ചറേക്കാൾ ഉപയോഗിച്ചിട്ടുണ്ടാവുക ഞാൻ, സോമു, ഗോപി, മുരളി എന്നിവരടങ്ങിയ നാലംഗ സംഘം തന്നെ ആയിരുന്നു. ഇന്ത്യയുടെ കളി കാണാന്‍ കോളേജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് പോരുമ്പോള്‍ ടീച്ചറോട് "ടീച്ചറേ ഞങ്ങള്‍ പോവുകയാ, വീടിന്റെ താക്കോല്‍ വേണം' എന്ന് പറയാന്‍ മാത്രം സ്വാതന്ത്ര്യം ഉള്ള ശിഷ്യഗണങ്ങള്‍ ആയിരുന്നല്ലോ ഞങ്ങള്‍ !

ടി വി ഓൺ ചെയ്തപ്പോൾ തന്നെ കാണുന്നത്‌ "അമേരിക്ക അണ്ടർ അറ്റാക്ക്‌" എന്ന വാർത്തയാണ്‌.
ലോകത്തിലെ എറ്റവും സുരക്ഷിതമായ രാജ്യം എന്നഹങ്കരിക്കുന്ന അമേരിക്കക്ക്‌ നേരെയുള്ള ആ ആക്രമണം നടുക്കത്തോടെയാണ്‌ കണ്ടത്‌. ലോക പോലീസിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്നു.

അതെ, സെപ്റ്റംബർ പതിനൊന്ന്‌ ആയിരുന്നു അന്ന്‌. ലോക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിനമായി മാറിയ ദിനം.

വിമാനങ്ങള്‍ റാഞ്ചിയവരും, വിമാനത്തിലെ യാത്രക്കാരും, മൂവ്വായിരത്തോളം ആളുകളും ഒരു പിടി ചാരമായപ്പോള്‍ യാതൊരു പരിക്കുമില്ലാതെ ചില സൌദി പാസ്പോര്‍ട്ടുകള്‍ രക്ഷപ്പെട്ട ലോകാത്ഭുതം നടന്ന ദിനം.

വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ജോലി ചെയ്യുന്ന നാലായിരത്തോളം ജൂതന്മാര്‍ക്ക് ജോലിക്ക് പോകാതെ വീട്ടിലിരിക്കാന്‍ തോന്നിയ അതേ ദിനം.

അമേരിക്കയിൽ അന്ന് ആക്രമണം നടത്തിയത്‌ അമേരിക്കയുടെ തന്നെ പണിയാണോ, അതോ അമേരിക്ക പാലും തേനും കൊടുത്ത്‌ വളർത്തിയ ബിൻ ലാദൻ ആണോ എന്ന ചോദ്യത്തിന്‌ ഇതുവരേയും സംശയരഹിതമായ ഉത്തരം കണ്ടെത്താൻ ലോകത്തിന്‌ കഴിഞ്ഞിട്ടില്ല.

ആ ആക്രമണം അമേരിക്കയുടെ ഇൻസൈഡ്‌ ജോബ്‌ ആയാലും, അമേരിക്ക വളർത്തിയ ബിൻ ലാദന്റെ പണി ആയാലും അതിന്റെ ഉത്തരവാദിത്വം ആത്യന്തികമായി നീങ്ങുന്നത്‌ അമേരിക്കൻ ഭരണകൂടത്തിലേക്ക്‌ തന്നെയാണ്‌.

ലാദനെ ജീവനോടെ പിടിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും "എന്ത് കൊണ്ട് അത് ചെയ്തില്ല?" എന്ന ചോദ്യവും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

ഈ ആക്രമണം അമേരിക്കയുടെ അറിവോടെ തന്നെയാണ് എന്ന് വാദിക്കുന്ന ധാരാളം പേര്‍ അമേരിക്കയില്‍ തന്നെയുണ്ട് എന്നത് മറ്റൊരു വിരോധാഭാസം.

അന്നത്തെ ആ ആക്രമണത്തെ മുൻ നിർത്തി അമേരിക്ക ഇറാക്കിലും അഫ്ഗാനിലും ആധിപത്യമുറപ്പിച്ചതും എണ്ണയൂറ്റിയും മറ്റും കോടികൾ നേട്ടം കൊയ്തതും ചരിത്രം.

ആ ആക്രമണത്തിന്റെ പേരിലുള്ള കണക്ക്‌ പുസ്തകം തുറന്ന് നോക്കിയാൽ ഒരു കൂട്ടർക്കാണ്‌ നഷ്ടം ഉണ്ടായിട്ടുള്ളത്‌. അന്നത്തെ ആക്രമണത്തിലും തുടർന്ന്‌ അതിന്റെ പേരിൽ ഉണ്ടായ യുദ്ധങ്ങളിലും ജീവൻ നഷ്ടപ്പെട്ട ലക്ഷകണക്കിന്‌ മനുഷ്യർക്കും അവരുടെ പ്രിയ്യപ്പെട്ടവർക്കും.

ലാഭം ഉണ്ടായത്‌ ഭീകരതയുടെ പേരിൽ എതു രാഷ്ട്രത്തേയും ആക്രമിക്കാനുള്ള അലിഖിത സമ്മതപത്രം കരസ്ഥമാക്കുകയും അതുപയോഗിച്ച്‌ പല രാജ്യങ്ങളിലേയും പ്രകൃതി വിഭവങ്ങൾ സ്വന്തമാക്കുകയും ചെയ്ത അമേരിക്കക്കും.

എന്തായാലും ഇപ്പോള്‍ മൂടിവെച്ചിരിക്കുന്ന സത്യം ഒരു നാള്‍ പുറത്ത് വരുക തന്നെ ചെയ്യും.
ഇന്നല്ലെങ്കില്‍ നാളെ !!

അബസ്വരം :
സെപ്തംബർ പതിനൊന്നിൽ അനുസ്മരിക്കേണ്ടത്‌ ആ ദിവസം കൊല്ലപ്പെട്ട മൂവ്വായിരത്തോളം നിരപരാധികളെ മാത്രമല്ല. ആ സംഭവത്തിന്റെ മറ പിടിച്ച്‌ അഫ്ഗാനിലും ഇറാക്കിലും എല്ലാം അമേരിക്ക കൊന്നൊടുക്കിയ ലക്ഷക്കണക്കിന്‌ നിരപരാധികളെ കൂടിയാണ്‌ ഈ ദിവസം അനുസ്മരിക്കേണ്ടത്‌.
അങ്ങിനെ ജീവൻ വെടിഞ്ഞ എല്ലാ നിരപരാധികൾക്കും എന്റെ പ്രാർത്ഥനകൾ.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക34 comments:

 1. ലാഭം ഉണ്ടായത്‌ ഭീകരതയുടെ പേരിൽ എതു രാഷ്ട്രത്തേയും ആക്രമിക്കാനുള്ള അലിഖിത സമ്മതപത്രം കരസ്ഥമാക്കുകയും അതുപയോഗിച്ച്‌ പല രാജ്യങ്ങളിലേയും പ്രകൃതി വിഭവങ്ങൾ സ്വന്തമാക്കുകയും ചെയ്ത അമേരിക്കക്കും.

  ReplyDelete
 2. Replies
  1. അത് എന്റെ പേജ് തന്നെയാണ്. ഈ ബ്ലോഗിന്റെ പേരും നോക്കൂ :D :P

   Delete
 3. ഓരോന്നും അതിൻറെ ഡേറ്റിൽ അനുസ്മരിക്കുക

  ReplyDelete
  Replies
  1. അങ്ങിനെ നോക്കിയാല്‍ ഇറാക്ക്, അഫ്ഗാന്‍ കൊലകളെ അനുസ്മരിക്കാന്‍ ഒരു വര്‍ഷം പോലും തികയാതെ വരും. കാരണം അവിടെ യുദ്ധവും നിരപാരാധികളുടെ കൊലപാതകവും വര്‍ഷങ്ങളോളം നീണ്ടു നിന്നതാണല്ലോ !

   Delete
  2. എന്നാപിന്നെ എല്ലാം കഴിഞ്ഞ് ഒന്നിച്ച് ഒരു ദിവസം അങ്ങ് നടത്താം അല്ലെ

   Delete
  3. അല്ല പിന്നെ !

   Delete
 4. ആരാണു വോൾട്‌ റ്റ്രടു സെന്റർ തകർത്തത്‌ അമെരിക്കയൊ ഇസ്രായെലൊ അൽകയ്തയൊ .

  ReplyDelete
  Replies
  1. ചെയ്തത് ആരായാലും അതിന്റെ പിന്നില്‍ അമേരിക്കയുമുണ്ട്.

   Delete
  2. പഷ്ചിമ ഏഷ്യ ചൊരക്കളം ആക്കി അമെരിക്ക മുതെലെടുക്കുന്നു .,

   Delete
 5. അതെ താലിബാനും അമേരിക്കയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്,മനുഷ്യരെ കൊള്ളുന്ന കാര്യത്തില്‍

  ReplyDelete
 6. so u want support fucking terrorism and this post clearly meant that support terrorism very nice &*^^^^^**((($

  ReplyDelete
  Replies
  1. മലയാളം അറിയുമെങ്കില്‍ ആദ്യം പോസ്റ്റ്‌ ശരിക്ക് വായിക്ക് !!

   Delete
  2. kurachu pdippichu thannal kollamayirunnu

   Delete
  3. സ്കൂളില്‍ പോയ കാലത്ത് പഠിച്ചിട്ടില്ല എങ്കില്‍ ഇനി പഠിപ്പിച്ച് തന്നിട്ടും കാര്യമില്ല ! പാഴാക്കാന്‍ എന്റെ കയ്യില്‍ സമയമില്ല !

   Delete
  4. athu soyam buddhiman anannullah ahankaram kondanu

   Delete
  5. അങ്ങിനെയ്ങ്കില്‍ അങ്ങിനെ !! എന്തായാലും ബുദ്ധിയില്ല എന്ന അഹങ്കാരം ഇല്ല !

   Delete
  6. Haha kure embokigal ,post endhaan ariyatha vivaram illatha kure changigal or cheguthanmare comment ... ndhnwade vivaram illaima thettala adh oru alangaramai kond nadkarudh joythi ..

   Delete
 7. //എല്ലാ നിരപരാധികൾക്കും എന്റെ പ്രാർത്ഥനകൾ.//

  ReplyDelete
 8. അതായത് ഇത് ഇങ്ങിനേം പറയാം .. പലസ്തീനില്‍ കൊല്ലപ്പെട്ട നിരപരാധികളെ മാത്രമല്ല ഇസ്രായേലില്‍ കൊല്ലപ്പെട്ട നിരപരാധികളെയും നമ്മള്‍ സ്മരിക്കേണ്ടിയിരിക്കുന്നു എന്ന് അല്ലെ ?

  ReplyDelete
  Replies
  1. തീര്‍ച്ചയായും. നിരപരാധികള്‍ എവിടെയൊക്കെ കൊല്ലപ്പെട്ടിട്ടുണ്ടോ അവരെയെല്ലാം സ്മരിക്കേണ്ടിയിരിക്കുന്നു. അതില്‍ ഒരു സംശയവും ഇല്ല. !!

   Delete
 9. പതിമൂന്ന് വര്‍ഷങ്ങള്‍. ലോകഗതിയെത്തന്നെ മാറ്റിമറിച്ച ഒരു സംഭവം. വെളിപ്പെടാതെ പോകാന്‍ വിധിക്കപ്പെട്ട പല രഹസ്യങ്ങള്‍!

  ReplyDelete
 10. IT IS PROGRAM DESIGNED AND IMPLEMENTED BY USA AND ZIONISTS TO CREATE A REASON TO INVADE MUSLIM COUNTRIES AND TO KILL MUSLIMS LIVING ALL OVER THE WORLD. ALL THE MEDIAS AND ALL THE LEADERS OF THE KNOW THIS FACT. BUT THE MEDIAS WORKING TO PROPAGATE FALLS COLORFUL STORIES TO PUT THE RESPONSIBILITY ON INNOCENTS. TRUTH WILL COME OUT ONE DAY . THE GOD WONT SAPARE THE EVIL DOERS FROM HIS PUNISHMENT

  ReplyDelete
 11. ഇന്നിതാ അവർ ഐ എസിന്റെ ചിലവിൽ സിറിയയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നു!!

  ReplyDelete
 12. ദാരുണമായി കൊല്ലപ്പെട്ട നിരപരാധികളെയും അനുസ്മരിക്കേണ്ടതു തന്നെയാണ്.
  ആശംസകള്‍

  ReplyDelete
 13. ബിന്‍ ലാദന്‍ തന്നെ അമേരിക്കയുടെ സൃഷ്ടി ആണ്. അതല്ലേ ആരെയും കാണിക്കാതെ കടലില്‍ കൊണ്ട് പോയി ഇട്ടതു.

  ReplyDelete
 14. ആ നായക്കള് ജനങ്ങളുടെ ഇടയിലല്ലേ ഒളിഞ്ഞിരിക്കുന്നത്... സ്വന്തം രാജ്യത്തിന്റെ നെഞ്ഞത്ത് കുത്തിയവരെ ചുനയുല്ലൊരു രാജ്യം ഏതു ഇടുക്കിലോളിചാലും കൊന്നു കൊലവിളിക്കും... അതവരുടെ ജനങ്ങള്ക്ക് അവരോടുള്ള വിശ്വാസം നിലനിര്താനാണ്... പാകിസ്താൻ അധിനിവേശം നടത്തിയ കാശ്മീർ തിരിച്ചു പിടിക്കാതെ, യു എന്നിനെ നമ്പിയ ഇന്ത്യയുടെ അധിനിവേശ കാഷ്മിരെവിടെ...? അതിര്ത്തി കൊണ്ട് രാജ്യമോ ദേശമോ, സ്ഥലമോ വളച്ചിട്ടു കഴിഞ്ഞാൽ അതിനെ സംരക്ഷിക്കാന് കഴിയാതവനെ പിന്നെന്തിനു കൊള്ളാം... അതിര്തിക്ക് പുറതുള്ളവന് ബോധമില്ല കരുതി, ബോധമുള്ള സ്ഥലമുടമ മനുഷ്യാവകാശം എന്നാ മാങ്ങാത്തൊലി വച്ച്, ശത്രുവിനെ വെറുതെ വിട്ടാൽ, അവൻ പിന്നെയും വരും...

  ReplyDelete
  Replies
  1. ഇന്ത്യയിലാണെങ്കിൽ ന്യൂ ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ ബോംബിട്ടു പൊട്ടിച്ചാൽ പോലും അവനോടു ദയയും കരുണയും മനുഷ്യാവകാശവും ഇരക്കാൻ ഇവിടെ പുഴുക്കലുണ്ടാവും... അത്, മനുഷ്യാവകാശം സംരക്ഷിക്കാനുള്ള കൊതി കൊണ്ടൊന്നും അല്ല... ചോറിവിടെയും കൂറ് അതിര്ത്തിക്കപ്പുരവും ആയതുകൊണ്ടാണ്‌...

   Delete
  2. ഇതിപ്പൊ പപ്പടം എന്താ വില എന്ന് ചോദിച്ചപ്പോള്‍ അമേരിക്കയില്‍ നല്ല തണുപ്പാണ് എന്ന് പറഞ്ഞ ലൈന്‍ ആയല്ലോ :P

   Delete
  3. പാർലെമെന്റ് ബോംബ് സ്പോടനങ്ങളൊക്കെ ആസൂത്രിത കലാപരിപാടിമാത്രം.. ശവപ്പെട്ടി കച്ചവ/ടക്കാർ അതിലും വലുത് ചെയ്യുന്നു.. എന്നിട്ടാ.. :(

   Delete
 15. ന്‍റെ കണ്ണിന്റെയോ ഇങ്ങടെ പേജിന്റെയോ നെറമങ്ങട് ശരിയാവണില്ല ഭായ്
  ഇങ്ങനെ പിടികിട്ടാതെ പോയ ..പിടിക്കാന്‍ ശ്രമിക്കാത്ത എത്രയോ കാര്യങ്ങള്‍ ...ഭൂമി ഇങ്ങനെ ഉരുണ്ടു ഉരുണ്ടു പോകട്ടെ

  ReplyDelete
 16. ബിന്‍ ലാഡനു ശേഷം ആര് എന്ന ചോദ്യത്തിനു കൂടുതല്‍ കാതിരിക്കേണ്ടി വന്നില്ല,,,ഇസിസ്,ഈ സിനിമ എത്രനാള്‍ ഓടുമെന്നറിയില്ല,തമ്മില്‍ തല്ലിയ പട്ടാണികള്‍ ഒന്നിച്ച് നിന്നപ്പോള്‍ ആശാന് പിഴക്കുന്നതാണ് കണ്ടത്,ഇസിസ് തമ്മില്‍ തല്ലി പാതിയെണ്ണമാവുമ്പോള്‍ ആശാന്‍ എത്തുമായിരിക്കും,പിഴക്കാന്‍ സാധ്യതയില്ല.

  ReplyDelete
 17. മനുഷ്യന്‍ മനുഷ്യനെ തിന്നുന്ന അവസ്ഥ ഇനി ന്നാണാവോ?..rr

  ReplyDelete
 18. Hello..
  Earn money from your blog/site/facebook group
  I have visited your site ,you are doing well..design and arrangements are really fantastic..
  Here I am to inform you that you can add up your income.
  Our organization Kachhua is working to help students in their study as well as in prepration of competitive examination like UPSC,GPSC,IBPS,CA-CPT,CMAT,JEE,GUJCATE etc and you can join with us in this work. For that visit the page
  http://kachhua.in/section/webpartner/
  Thank you.
  Regards,

  For further information please contact me.

  Sneha Patel
  Webpartner Department
  Kachhua.com
  Watsar Infotech Pvt Ltd

  cont no:02766220134
  (M): 9687456022(office time;9 AM to 6 PM)

  Emai : help@kachhua.com

  Site: www.kachhua.com | www.kachhua.org | www.kachhua.in

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....