Sunday, June 08, 2014

പീഡന പര്യായമായ യത്തീംഖാനകള്‍


കേരളത്തിലെ സമകാലിക വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ 'പീഡന പര്യായമായ യത്തീംഖാനകള്‍' എന്ന വിഷയം.

മുക്കം യത്തീംഖാനയില്‍ തുടങ്ങിയ ആരോപണം ഇന്ന് കേരളത്തിലെ എല്ലാ യത്തീംഖാനകളുടേയും മുകളിലേക്ക് പതിക്കുന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു.
മനുഷ്യക്കടത്ത് മുതല്‍, കിഡ്നി വ്യാപാരം ഉള്‍പ്പടെ, വ്യഭിചാരം വരെ യത്തീംഖാനകളുടെ മേലെ ആരോപിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും, ബുദ്ധി ജന്തുക്കളും കാട്ടിയ ആവേശം പ്രശംസനീയമാണ്. കാരണം എല്ലാ തെറ്റുകളും കണ്ടെത്താന്‍ ഇത്തരത്തില്‍ ഉള്ള ആളുകള്‍ ഉണ്ടാവുമ്പോള്‍ അത് സമൂഹത്തിനു ചെയ്യുക ഗുണം മാത്രമാണല്ലോ !! 
'ലൌ ജിഹാദ്' വരെ ഗവേഷിച്ച് കണ്ടെത്തുകയും അത് തെളിയിക്കുകയും ചെയ്തവര്‍ സമൂഹത്തിനു നല്‍കിയ ഗുണങ്ങള്‍ നാം നേരില്‍ അനുഭവിച്ചതാണല്ലോ !!

"അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കൊച്ചു പെണ്‍കുട്ടികളെ ഭക്ഷണം കൊടുത്ത് തടിവെപ്പിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയാണ് യത്തീംഖാനകള്‍" എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച ജസ്റ്റിസ് ശ്രീദേവിയെ പോലുള്ളവര്‍ ഇക്കാര്യം വസ്തുതാപരമായി തെളിയിച്ച് തങ്ങള്‍ 'മൂദേവികള്‍' അല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്ക് തന്നെയാണ് ഉള്ളത്. യത്തീം മുതലായ അറബി വാക്കുകൾ കേൾക്കുമ്പോൾ സ്വാഭാവികമായി ചിലരിൽ ഉണ്ടാവുന്ന ക്രിമികടിയുടെ ലക്ഷ്ണമല്ല ഈ ആരോപണം എന്ന് അവർ തന്നെയാണല്ലോ തെളിയിക്കേണ്ടത്‌.

ആര്‍ എസ് എസ് ശാഖകളില്‍ ഖുര്‍ആനും ബൈബിളും മതേതരത്വവും സമാധാനവും അഹിംസയും പഠിപ്പിക്കുന്ന പോലെ യത്തീംഖാനകളില്‍ ആര്‍ എസ് എസ് കിത്താബുകള്‍ പഠിപ്പിക്കാത്തതാണ് സംഘികളുടെ യത്തീംഖാന വിരോധത്തിന്റെ മുഖ്യകാരണം എങ്കില്‍ അത് തികച്ചും ന്യായമായ ഒന്ന് തന്നെയാണ് !! ശാഖകളുടെ ആ നിലവാരത്തിലേക്ക് ഉയരാന്‍ കഴിയാത്തത് യത്തീംഖാനകളുടെ ഒരു പോരായ്മ തന്നെയാണ് !!!

അതുപോലെ തന്നെ ആരോപണങ്ങള്‍ എല്ലാം അന്യേഷിക്കാന്‍ ആഭ്യന്തരന്‍ മിസ്റ്റര്‍ സന്തുലിതന്‍ ചെന്നിത്തലയുടെ ശുഷ്ക്കാന്തിയും പ്രശംസിക്കാതെ വയ്യ. അമൃതാനന്ദമയി മഠത്തിന് എതിരെ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ മഠം ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ എന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി "ആ ആരോപണങ്ങള്‍ അന്യേഷിക്കേണ്ടതില്ല" എന്ന് പ്രഖ്യാപിച്ച സന്തുലിതനും, അതിനു ഓശാന പാടിയ ചാണ്ടിയും യത്തീംഖാനയുടെ പേരില്‍ ആരോപണം വരുമ്പോഴേക്കും ചാടി പുറപ്പെട്ടതില്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ബോബി ചെമ്മണ്ണൂരിന്റെ ഓട്ട മത്സരത്തിന് എറിഞ്ഞ കോടികളുടെ ഉറവിടം കണ്ടെത്താന്‍ ഇവര്‍ക്കൊന്നും താല്പര്യം ഇല്ലെങ്കിലും യത്തീംഖാനകളുടെ സ്രോതസ്സുകള്‍ കണ്ടെത്താന്‍ കാണിച്ച ആവേശത്തെ നമുക്കെങ്ങിനെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിയും ?

യത്തീംഖാനകളുടെ വരുമാന സ്രോതസ്സുകളുടെ പ്രധാന ഉറവിടത്തെ കുറിച്ച് അറിയണം എങ്കില്‍ പല കടകളിലും ആണ് പോലീസ് ആദ്യം കയറി ഇറങ്ങേണ്ടത് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. യത്തീംഖാനകളിലേക്ക് ഉള്ള സംഭാവന പാത്രങ്ങള്‍ പേരെഴുതി വെച്ച കടകള്‍ ഇല്ലാത്ത ഒരങ്ങാടിയും മലപ്പുറത്ത് ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ അത്തരം കേന്ദ്രങ്ങളില്‍ നിന്ന് തന്നെ അന്വേഷണം തുടങ്ങുന്നത് സന്തുലിതനും കൂട്ടര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും.

ടി.പി.യെ മൃഗീയമായി കൊന്നതില്‍ കാണാത്ത മനുഷ്യത്വരഹിത കാഴ്ചകള്‍ ട്രെയിനില്‍ വേണ്ടത്ര സൌകര്യമില്ലാതെ യത്തീം കുട്ടികളെ യാത്ര ചെയ്യിച്ചതില്‍ കണ്ടെത്തിയ മാര്‍ക്കിസ്റ്റ് സഖാക്കള്‍ക്ക് ഇനിയും 'മനുഷ്യത്വം' എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കേണ്ടിയിരിക്കുന്നു.

"ജാര്‍ഖണ്ഡിലെ യത്തീം കുട്ടികള്‍ക്ക് അവിടെ പോയി സഹായം ചെയ്ത് കൊടുത്ത് കൂടേ ?" എന്നതാണ് ചില ഫെബു ബുജികളുടെ ചോദ്യം. ആ ചോദ്യം ചോദിക്കുന്നവര്‍ അങ്ങിനെ അവിടെ പോയി സഹായം ചെയ്ത് കൊടുക്കാന്‍ തയ്യാറാണ് എങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെ അവര്‍ ഇതിനു മുന്‍പ് അവിടെ പോയി സഹായം നല്‍കിയിരുന്നു എങ്കില്‍ ഇവിടേക്ക് വരാന്‍ കുട്ടികള്‍ ഉള്ള അവസ്ഥ സംജാതമാവുമായിരുന്നില്ലല്ലോ !! അതുകൊണ്ട് മറ്റുള്ളവര്‍ എങ്ങിനെ സഹായം നല്‍കണം എന്ന് ഉപദേശിക്കുന്നതിന് പകരം അവിടെ പോയി സഹായം ചെയ്ത് കാണിക്കാന്‍ ആണ് ഇത്തരം ഗമണ്ടന്‍ ഡയലോഗ് വിദഗ്ദര്‍ തയ്യാറാവേണ്ടത്.

നമ്മുടെ കേരളത്തിലെ ഒരുപാട് പേര്‍ ഗള്‍ഫ് നാടുകളില്‍ പോയി ജോലി ചെയ്യുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ നമ്മുടെ നാടിന് നല്‍കുന്ന ഒരു വലിയ സഹായം തന്നെയാണ് അത്. എന്നാല്‍ 'ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നമ്മുടെ നാട്ടിലെ ആളുകളെ സഹായിക്കണം എങ്കില്‍ അറബികള്‍ ഇങ്ങോട്ട് വന്നു സഹായിക്കട്ടെ' എന്ന നിലപാട് അന്യസംസ്ഥാനങ്ങളിലെ കുട്ടികളെ ഇവിടേക്ക് കൊണ്ട് വന്നു സംരക്ഷിക്കുന്നതിനെ വിമര്‍ശിക്കുന്ന ആര്‍ക്കെങ്കിലും ഉണ്ടാവുമോ ? ഇവിടെ നിന്നും ഗള്‍ഫില്‍ പോയി അട്ടിക്കട്ടിക്ക് കിടക്കകള്‍ ഇട്ടു കിടക്കുന്ന മുറികളില്‍ താമസിച്ച് പണി ചെയ്ത് കുടുംബ ജീവിതം പോലും നഷ്ടമാക്കേണ്ടി വരുന്ന പ്രവാസികളെ കാണുമ്പോള്‍ അതില്‍ മനുഷ്യത്വരഹിതമായ കാഴ്ചകള്‍ ഒന്നും ഇത്തരക്കാര്‍ കാണുന്നില്ലേ ?? അവര്‍ക്കൊക്കെ ഇവിടെത്തന്നെ മാന്യമായി ജീവിക്കാന്‍ ഉള്ള അവസരം എന്തുകൊണ്ട് സര്‍ക്കാരും വിമര്‍ശകരും ഉണ്ടാക്കുന്നില്ല ?

പോരായ്മകൾ ഇല്ലാത്ത ആവശ്യത്തിനുള്ള അനാഥാലയങ്ങളും യത്തീംഖാനകളും ഉണ്ടാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെടുമ്പോൾ സംഘടനകളും വ്യക്തികളും തങ്ങളാൽ ആവുന്ന തരത്തിൽ അനാഥകളെ സംരക്ഷിക്കാൻ ശ്രമിക്കും. ആ ശ്രമങ്ങൾക്ക്‌ പോരായ്മകൾ ഉണ്ടെങ്കിൽ അത്‌ പരിഹരിക്കുകയും, നിയമ ലംഘനങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച്‌ പോരായ്മകളും കുറവുകളും ഇല്ലാത്തവിധം അനാഥകളെ സംരക്ഷിക്കുകയും ആണ്‌ സർക്കാർ ചെയ്യെണ്ടത്‌. അല്ലാതെ യത്തീംഖാനകൾക്ക്‌ എതിരെ കാടടച്ച്‌ വെടി വെക്കുകയല്ല ചെയ്യേണ്ടത്‌.

സര്‍ക്കാരുകള്‍ക്ക് കൃത്യമായി അനാഥകളെ സംരക്ഷിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ ഇങ്ങനെ സ്വകാര്യ വ്യക്തികളുടേയും സംഘടനകളുകടേയും നേതൃത്വത്തില്‍ യത്തീംഖാനകളും അനാഥാലയങ്ങളും തുടങ്ങേണ്ട സാഹചര്യം ഉണ്ടാവുമോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഭരണകൂടങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുമ്പോള്‍ കഴിയുന്ന വിധത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നവരേയും അത് മൂലം ഉണ്ടാവുന്ന നിയമ വീഴ്ചകളേയും പര്‍വ്വതീകരിക്കുന്നതിന് മുന്‍പ് ഇത്തരം സാഹചര്യം സമൂഹത്തില്‍ ഉണ്ടാവുന്നതിനു കാരണക്കാരായതിന് ഭരണകൂട കൂട്ടിക്കൊടുപ്പുക്കാര്‍ ആത്മവിശകലനം നടത്തുകയാണ് വേണ്ടത്.
ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ, ജീവിതമാണോ മരണമാണോ നല്ലതെന്ന ചോദ്യത്തിന് മരണം എത്രയും വേഗം എത്തിയാല്‍ അത്രയും നല്ലതെന്ന ഉത്തരം നല്‍കുന്ന ആയിരക്കണക്കിന് കുട്ടികളെയാണ് സംസ്ഥാനങ്ങളുടെ അതിര്‍വരമ്പുകള്‍ നോക്കാതെ യത്തീംഖാനകള്‍ സംരക്ഷിക്കുന്നത് എന്ന വസ്തുത മനസ്സിലാകണം എങ്കില്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം എങ്കിലും യത്തീംഖാനയുടെ പടികടന്ന്, ഒരു നേരമെങ്കിലും അവരോടൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ചരിത്രം അവരോട് തന്നെ ചോദിച്ചറിയാന്‍ യാത്തീംഖാന വിമര്‍ശകര്‍ സമയം കണ്ടെത്തണം.

യത്തീംഖാനകളില്‍ നിന്ന് ഐ എ എസുക്കാര്‍ വരെ ഉണ്ടായിട്ടുണ്ട് എന്നറിയാത്തവര്‍ മുക്കം യത്തീംഖാനയില്‍ നിന്ന് പഠിച്ചിറങ്ങിയ മുഹമ്മദലി ശിഹാബ് എന്ന IAS  ഓഫീസറുടെ ചരിത്രം മനസ്സിലാക്കുന്നത് നന്നായിരിക്കും.

ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ എന്നും ആരോപിക്കുന്ന ഒരു വിഷയം ആണല്ലോ മുസ്ലിംങ്ങള്‍ക്ക് നാല് കെട്ടാം എന്നത്. എന്നാല്‍ ആ നാലു കെട്ടല്‍ ഇസ്ലാം എവിടെയാണ് പറയുന്നത് എന്ന് എത്ര പേര്‍ക്ക് അറിയാം ?

വിശുദ്ധ ഖുര്‍ആനിലെ നാലാം അദ്ധ്യായമായ അന്നിസാഅ് മൂന്നാം ആയത്ത് ഇപ്രകാരമാണ് :
അനാഥകളോട് നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നപക്ഷം, നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍ നിന്ന് രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കാന്‍ കഴിയില്ലെന്നാശങ്കിക്കുന്നുവെങ്കിലോ, അപ്പോള്‍ ഒരു സ്ത്രീയെ മാത്രമേ വേള്‍ക്കാവൂ.

അതായത് അനാഥ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഇസ്ലാം നാല് വിവാഹങ്ങളുടെ കാര്യം കൂടി പറയുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ ആണ് ഇസ്ലാം അനാഥ സംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യം മനസ്സിലാവുക.

വീട്ടിലെ കുട്ടികളെ ഊട്ടിയിലും, ഊട്ടിയിലെ പട്ടികളെ വീട്ടിലും വളര്‍ത്തുന്നവര്‍ക്ക് യത്തീം എന്താണ് എന്നറിയാനും, യത്തീംഖാന എന്തെന്ന് അറിയാനും ഈ ജന്മം മതിയാവില്ലല്ലോ !!

എന്തായാലും യത്തീംഖാനകള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ യത്തീംഖാനകളില്‍ നിന്ന് നഷ്ടപ്പെട്ട വൃക്കകളുടേയും, അവിടെ വ്യഭിചാരത്തിനിരയായ പെണ്‍കുട്ടികളുടേയും കണക്കും, ലിസ്റ്റുമായി വന്നു തങ്ങള്‍ പിറന്നത് ഏക പിതാവിന് തന്നെയാണ് എന്ന് തെളിയിക്കും എന്ന ശുഭ പ്രതീക്ഷയോടെ...

അബസ്വരം :
"മരണാനന്തര രക്ഷാ-ശിക്ഷകളെ തള്ളിപ്പറയുന്നവനെ നീ കണ്ടിട്ടുണ്ടോ? അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനും അഗതിയുടെ ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമാകുന്നു." - വിശുദ്ധ ഖുര്‍ആന്‍.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

48 comments:

 1. "അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കൊച്ചു പെണ്‍കുട്ടികളെ ഭക്ഷണം കൊടുത്ത് തടിവെപ്പിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയാണ് യത്തീംഖാനകള്‍" എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച ജസ്റ്റിസ് ശ്രീദേവിയെ പോലുള്ളവര്‍ ഇക്കാര്യം വസ്തുതാപരമായി തെളിയിച്ച് തങ്ങള്‍ 'മൂദേവികള്‍' അല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്ക് തന്നെയാണ് ഉള്ളത്. യത്തീം മുതലായ അറബി വാക്കുകൾ കേൾക്കുമ്പോൾ സ്വാഭാവികമായി ചിലരിൽ ഉണ്ടാവുന്ന ക്രിമികടിയുടെ ലക്ഷ്ണമല്ല ഈ ആരോപണം എന്ന് അവർ തന്നെയാണല്ലോ തെളിയിക്കേണ്ടത്‌.


  ReplyDelete
 2. അമ്മയുടെ അന്തപുരങ്ങളിൽ നടക്കുന്ന വാണിഭം അന്വേഷിച്ചിട് പോരെ മൂദേവി യതീം ഖാനയിൽ പെന്വനിഭം നടക്കുന്നുണ്ടോ അന്നന്വേഷിക്കൾ ,സ്വന്തം കണ്ണിലെ കൊലെടുക്കുക
  ആദ്യം എന്നിട്ടാവാം ആരാന്റെ കണ്ണിലെ കരടു എടുക്കുന്നത്

  ReplyDelete
 3. ഖുറാൻ നല്ലത് പഠിപ്പിച്ചാലും ചില മുസ്ലിങ്ങൾ അങ്ങനെയല്ല .. പാകിസ്താനിൽ പരസ്പരം കൊന്നു ചാകുന്നതും വിശുദ്ധയുദ്ധം എന്ന പേരിൽ ബോംബിട്ടു കൊല്ലുന്നതും മുസൽമാൻ എന്ന് അഭിമാനിക്കുന്നവർ തന്നെയാണ് ..
  എല്ലാ മതത്തിലും വൃത്തികെട്ടവന്മാർ ഉണ്ട് .. അവർ പരസ്പരം തമ്മിതല്ലി ചാകുന്നത് തടുക്കാൻ ആർക്കും പറ്റില്ല .. എല്ലാം കാലം തെളിയിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ..
  ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.
  യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
  http://justinkwilliams.blogspot.com/2014/06/blog-post_4411.html

  ReplyDelete
  Replies
  1. ഖുര്‍ആന്‍ പഠിപ്പിച്ചത് പാലിക്കാത്തവരെ മുസ്ലിം എന്ന് വിളിക്കുന്നതില്‍ എന്തര്‍ത്ഥം ആണ് ഉള്ളത് ? ഖുര്‍ആന്‍ പറഞ്ഞത് പാലിക്കുന്നവന്‍ ആണ് മുസ്ലിം. അല്ലാതെ മുസ്ലിം നാമധാരികള്‍ എന്ത് ചെയ്താലും അത് ഇസ്ലാമിന്റെ അക്കൌണ്ടില്‍ വരവെക്കാന്‍ കഴിയില്ലല്ലോ.

   Delete
 4. NEED TO READ AND THINK''WHETHER THIS IS RIGHT OR NOT...അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കൊച്ചു പെണ്‍കുട്ടികളെ ഭക്ഷണം കൊടുത്ത് """"""തടിവെപ്പിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയാണ് യത്തീംഖാനകള്‍""""""" എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച ജസ്റ്റിസ് ---------- പോലുള്ളവര്‍ ഇക്കാര്യം വസ്തുതാപരമായി തെളിയിച്ച് തങ്ങള്‍ 'FENATIC AND BIASED അല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം…...................
  DEAR JUSTICE,,,IFSO WHY DONT YOU URGE TO THE AUTHORITIES.....OR APPROACHE THE COURT FOR ACTION....WE DONT EXPECT THIS TYPE OF '''PRATTLING'' FROM YOU....

  ReplyDelete
 5. അനാഥാലയങ്ങൾ മതപരമായി നടത്ത്ത്പ്പെടനമോ എന്ന് ചിന്തികേന്ടിയിരിക്കുന്നു ...മനുഷ്യനെക്കാൾ വലുതല്ല ഒരു മതവും എന്നാ തിരിച്ചറിവുള്ള ഒരു യുവ തലുമുരയെ വാർത്തെടുക്കാൻ ...എല്ലാ മതസ്ഥരുടെ കുട്ടികൾ ഒന്നിച്ചു പഠിക്കുന്ന സ്കൂളൂളുക്ലും ...അനാഥാലങ്ങളും ആണ് ഇന്നിന്റെ ആവശ്യം .. പരസ്പരം ചേർന്ന് തിരിച്ചറി ഞ്ഞു വളരാൻ വലുതാകാൻ....

  ReplyDelete
  Replies
  1. സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിരുന്നു എങ്കില്‍ ഇത് ഉണ്ടാവുമായിരുന്നുവോ ?

   Delete
 6. ഇക്കാര്യത്തിൽ കേരളാ സർക്കാർ ഐകകണ്ഠ്യേന ഒരു സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയല്ലെ വേണ്ടത്..???

  ReplyDelete
  Replies
  1. തീര്‍ച്ചയയായും അതിനെ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം അമൃതാനന്ദമയി മഠം വിഷയത്തിലും ഇതോടൊപ്പം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ മതി !

   Delete
  2. തീര്ച്ചയയായും ..... That's a must...

   Delete
  3. ബഹുമാനപ്പെട്ട ഡോക്ടര്‍ സര്‍.... നിയമ വിരുദ്ധം ആയ മാര്‍ഗങ്ങളിലൂടെ കുട്ടികളെ ഈ പറഞ്ഞ യതീം ഖാനകള്‍ എത്തിക്കുന്നത് എന്തിനാണ് ... കുട്ടികളെ കൊണ്ട് വരുവാന്‍ ഏജന്റ് എന്തിനാണ് ?? ഇതൊക്കെ ആണ് സംശയം ഉണ്ടാക്കുന്നത് ...

   Delete
  4. Absar MohamedSunday, June 08, 2014

   അങ്ങിനെ എജന്റുകളോ മറ്റോ ഇല്ലാത്ത, നിയമ വിരുദ്ധമല്ലാത്ത രീതിയില്‍ അങ്ങേക്ക് യത്തീംഖാനകള്‍ തുടങ്ങി അങ്ങേക്ക് അനാഥകളെ സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ഇത്തരം സംഭവം ഉണ്ടാവുമായിരുന്നോ ? മാതൃകാപരമായി താങ്കള്‍ക്ക് അനാഥാലയങ്ങള്‍ തുടങ്ങി കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം നിയമ ലംഘന സംശയങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നിലനില്‍പ്പ്‌ ഉണ്ടാവില്ലല്ലോ. ബഹുമാനപ്പെട്ട ബിനി ശിവന്‍ സര്‍ അങ്ങിനെ തുടങ്ങി മാതൃക കാണിക്കാന്‍ തയ്യാറുണ്ടോ ?

   Delete
  5. നിങ്ങളെകൊണ്ടു പറ്റില്ലല്ലോ ;പിന്നെ നിങ്ങൾ മിണ്ടണ്ട എന്ന് ...നല്ല ഉത്തരം ..

   Delete
  6. നിങ്ങളെ കൊണ്ട്‌ പറ്റില്ലല്ലോ എന്നാൽ നിങ്ങൾ മിണ്ടേണ്ടാ - എന്നു ഞാൻ പറഞ്ഞ വാചകം ഒന്നു ചൂണ്ടി കാണിച്ചേ ? നിങ്ങളുടെ വികല ചിന്തകൾ എന്റെ വായയിൽ കുത്തിതിരുകാൻ ശ്രമിക്കേണ്ടതില്ല.

   Delete
 7. ജസ്റ്റിസ് ശ്രീദേവി അല്ല. ഇന്‍ജസ്റ്റിസ് ശ്രീദേവി.

  ReplyDelete
  Replies
  1. വെറുതെയല്ല നീതി ദേവത കണ്ണുകള്‍ മൂടിക്കെട്ടിയതല്ലേ... :(

   Delete
  2. ഇവിടെ വന്ന് തെറി പറയുന്ന അനോണി നപുംസകങ്ങളോട്...

   പറയാനുള്ളത് സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് പോലും പറയാന്‍ ആണത്തം ഇല്ലാത്തവര്‍ ആദ്യം പോയി നഷ്ടപ്പെട്ട സ്വന്തം ആണത്തം കണ്ടെത്തി, നപുംസകത്വം മാറ്റി, പറയാന്‍ ഉള്ളത് സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് പറയാന്‍ ഉള്ള ചങ്കൂറ്റവും സമ്പാദിച്ച് വരുക. അതിനു ശേഷം ആവാം കൃമികടി തെറി പറഞ്ഞുള്ള മാന്തി തീര്‍ക്കല്‍ !!

   Delete
  3. ഹിഹി !! അനോണി നപുംസക കുഞ്ഞാടിനു ക്രിമികടി നല്ലം കൂടിയിട്ടുണ്ട്‌. മുഖം മൂടി അണിഞ്ഞു കുരക്കുന്ന അനോണീ , നട്ടെല്ലിന്റെ സ്ഥാനത്ത്‌ ഒരു വാഴനാര്‌ എങ്കിലും ഉണ്ടെങ്കിൽ മുഖം മൂടി അഴിച്ചു വെച്ച്‌ വാ. പറയാനുള്ളത്‌ മുഖത്ത്‌ നോക്കി പറയുന്നവരുടെ മുന്നിൽ നേർക്ക്‌ നേരെ നിൽക്കാൻ ഉള്ള നട്ടെല്ലും ചങ്കൂറ്റവും ഇല്ലെങ്കിൽ ആദ്യം അത്‌ ഉണ്ടാക്കി എടുത്ത്‌ വാ. എന്നിട്ടാവാം മറ്റുള്ളവരുടെ പിന്തുണ അളക്കൽ !!

   പോയി ആണായി വാ ആദ്യം ചെർക്കാ !!

   Delete
 8. യത്തീംഖാനകള്‍ക്ക് നേരെ ആരോപണം വരുമ്പോളേക്കും അത് ഏറ്റുപിടിച്ച് പര്‍വതീകരിക്കാന്‍ ആളുകള്‍ വന്നില്ലെങ്കില്‍ ഇത് ഇന്ത്യയോ കേരളമോ ആവാതിരിക്കണം. എല്ലാ പഴിയും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട സമൂഹം.ഇപ്പോള്‍ മലപ്പുറത്തുള്ളവര്‍ ലോകകപ്പില്‍ അര്‍ജന്റീനയെയും ബ്രസീലിനെയും പിന്തുണക്കുന്നത് ഫുട്ബാള്‍ ജിഹാദാണെന്ന് പറഞ്ഞു ചിലരിറങ്ങിയിട്ടുണ്ട്.ഇങ്ങിനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എന്താണ് എന്ന് മനസ്സിലക്കാന്‍ സാമാന്യ ബോധം മതി.ഒരു സമുധായത്തെ പരമാവധി ആക്രമിക്കുക,ഒറ്റപ്പെടുത്തുക എന്നതില്‍ കവിഞ്ഞ് എന്താണ് അതിലുള്ളത്?അതിനു ഏറാന്‍ മൂളാന്‍ മാധ്യമങ്ങളും ഭരണകര്‍ത്താക്കളും

  ReplyDelete
 9. "മറ്റു സംസ്ഥാനങ്ങളിൽ പോയി തുടങ്ങാത്തതെന്തേ" എന്ന് ചോദിക്കുന്നവർ അവിടെപ്പോയി തുടങ്ങട്ടെ എന്ന ന്യായം ശരിയല്ല. . കോടിക്കണക്കിന് രൂപ മുതല്മുടക്കും ചിലവുമുള്ള ഇത്തരം സ്ഥാപങ്ങൾ തുടങ്ങാൻ കഴിവും കരുത്തുമുള്ള സംഘ്ടനകൾ കേരളത്തിലുണ്ട്. അവർ അവിടെപ്പോയി തുടങ്ങുക തന്നെ വേണം. അവിടങ്ങളിൽ നടത്തുന്നതിനും പണിയുന്നതിനുമുള്ള ചിലവ് കുറവായിരിക്കുകയും ചെയ്യും. ഒരു സംഘടനയും സ്വന്തം കയ്യിലെ കാശെടുത്തല്ല ഇതൊന്നും ചെയ്യുന്നത്. സമുദായാംഗങ്ങളുടെ സംഭാവനകൾ കൊണ്ടാണ്. ചോദിക്കൂ, എല്ലാരും തരും. അല്ലാഹുവിന്റെ അതിരുകൾക്കുള്ളിൽ തന്നെയാണ് ത്സാർഖണ്ടും അസാമും ബീഹാറുമൊക്കെ. ഒന്നോ രണ്ടോ സാധാരണക്കാർക്ക് കഴിയുന്ന ഒരു കാര്യമല്ല ഇതെന്നുള്ളത് മനസ്സിലാക്കണം. കോടിക്കണക്കിന് രൂപക്ക് ഓരോ അങ്ങാടിയിലും അഞ്ചാമത്തെയും ആറാമത്തെയും പള്ളികൾ പണിയുന്ന, ഏ, ബീ, സീ ഗ്രൂപ്പുകൾ ഝാർഖണ്ഡിലും ബീഹാറിലുമൊന്നും അനാഥശാലകളും വിദ്യാലയങ്ങളും പണിത്, ഉടയതമ്പുരാന്റെ കാരുണ്യം പിടിച്ചു പറ്റുന്ന കാര്യത്തിൽ മത്സരിക്കാത്തന്താണാവോ?

  ReplyDelete
  Replies
  1. അതിനു കഴിവും കരുത്തും ഉള്ള സംഘടനകളില്‍ കേരളത്തില്‍ ഉണ്ടായേക്കാം. എന്നാല്‍ അവര്‍ക്ക് അവിടെ പോയി തുടങ്ങാതിരിക്കാന്‍ അവരവരുടെ ന്യായങ്ങള്‍ ഉണ്ടായേക്കാം. മറ്റുള്ളവര്‍ അവിടെ പോയി തുടങ്ങട്ടെ എന്ന് പറയുന്നതിലും നല്ലത് അവിടെ തുടങ്ങണം എന്ന് പറയുന്നവര്‍ അവിടെ പോയി തുടങ്ങി ഇങ്ങിനെയാണ്‌ ചെയ്യേണ്ടത് എന്ന് കാണിച്ച് കൊടുക്കുകയല്ലേ വേണ്ടത് ? ആര്‍ക്കും അവിടെ പോയി തുടങ്ങാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.

   Delete
 10. Polichu.....polichu kattiladakki...

  ReplyDelete
 11. Polichu kattiladakki

  ReplyDelete
 12. ലേഖനത്തിലെ പല അഭിപ്രായങ്ങളോടും യോജിപ്പുണ്ട്. ജസ്റ്റിസ് ശ്രീദേവിയുടെ നിരുത്തരവാദപരമായ പ്രസ്താവനകൾ അത്ഭുതപ്പെടുത്തുന്നു. അമൃതാനന്ദമയി ചെയ്ത 'നല്ലകാര്യങ്ങൾ' പരിഗണിച്ച് അവർക്കെതിരെ അന്വേഷണം നടത്തേണ്ടതില്ല എന്നഭിപ്രായപ്പെട്ട ആഭ്യന്തരമന്ത്രി യത്തീംഖാനകൾ ചെയ്ത നല്ലകാര്യങ്ങൾ പരിഗണിക്കാത്തതെന്തുകൊണ്ടാണ് എന്നു മനസ്സിലാവുന്നില്ല.

  ഒരാൾ/സമൂഹം തെറ്റു ചെയ്തു എന്നു തോന്നിയാൽ അത് തിരുത്തണം, ശരി ചെയ്യണം എന്നാവശ്യപ്പെടുന്നവരൊക്കെ അതേ കൃത്യം ചെയ്യണം എന്നാവശ്യപ്പെടുന്നതും, അഭിപ്രായപ്പെടുന്നവർ ആ നിലപാട് ജീവിതത്തിലും പുലർത്തണം എന്നാവശ്യപ്പെടുന്നതും ന്യായം തന്നെ. പക്ഷേ അത് എപ്പോഴും പ്രായോഗികമാക്കാൻ ലേഖകനടക്കം ഒരാൾക്കും കഴിഞ്ഞെന്നും വരില്ല. എന്നു കരുതി ആ അഭിപ്രായം പറയാതിരിക്കാനുമാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി ഒരു തെറ്റായ തീരുമാനമെടുത്താൽ. അദ്ദേഹം അത് തിരുത്തണം എന്ന് ജനങ്ങൾ ആവശ്യപ്പെടും. 'എന്നാൽ ശരി, താൻ ചെയ്തു കാണിക്കൂ' എന്ന് പ്രധാനമന്ത്രിയുടെ പാർട്ടിക്കാർ അവരോട് ആവശ്യപ്പെടുന്നത് നല്ല ന്യായമായി കാണാമോ ? സമൂഹത്തിൽ പല തെറ്റുകളും കാണുമ്പോൾ ജനങ്ങൾ അതിനെ എതിർക്കുക തന്നെയാണ് വേണ്ടത്.

  കുട്ടികളുടെയും നിയമത്തിന്റെയും ഭാഗത്തു നിന്നു നോക്കിയാൽ, കുട്ടികൾക്ക് അവരുടെ നാട്ടിൽ, അവരുടെ ഭാഷയിൽ വിദ്യാഭ്യാസം നൽകുക തന്നെയാണ് ഏറ്റവും അനുയോജ്യം. നിലവിലുള്ള വിദ്യാഭ്യാസസംരക്ഷണനിയമമനുസരിച്ച് ഈ കുട്ടികൾക്കെല്ലാം അവരുടെ നാട്ടിൽ തന്നെ സൗജന്യമായ വിഭ്യാഭ്യാസം ലഭിക്കേണ്ടതുമുണ്ട്. എന്നിട്ടും രക്ഷിതാക്കൾ എന്തുകൊണ്ട് അന്യദേശത്തേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനയക്കുന്നു എന്ന ചോദ്യം വിരൽ ചൂണ്ടേണ്ടത് ജാർഖണ്ഡ് ഭരണകൂടത്തിനും കേന്ദ്രസർക്കാരിനും കൂടി നേരെയാണ്. അത്തരം ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായിരിക്കണം അവർ ഇപ്പോൾ ഈ കേസിൽ ഇത്രയും ജാഗ്രത കാണിക്കുന്നത്.

  അനാഥരെ സംരക്ഷിക്കുകയും വിദ്യാഭ്യാസം നൽകുകയുമാണ് യത്തീം ഖാനകളുടെ ലക്ഷ്യമെങ്കിൽ അത്തരം സ്ഥാപനങ്ങൾ അതാത് സംസ്ഥാനങ്ങളിൽ തന്നെ ആരംഭിക്കുക തന്നെയായിരിക്കും എറ്റവും മനുഷ്യത്വവും കാരുണ്യവുമുള്ള നടപടി.അതിനുള്ള സാമ്പത്തിക ശേഷി ഇത്തരം സ്ഥാപനങ്ങൾക്കുണ്ട് എന്നു തന്നെ കരുതുന്നു. ഈ കുട്ടികൾ മുതിർന്നു കഴിഞ്ഞാൽ ഉന്നത വിദ്യാഭ്യാസം നൽകാനായി കേരളത്തിലെ യത്തീംഖാനകൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

  ReplyDelete
  Replies
  1. ഇന്ത്യൻ പ്രധാനമന്ത്രി ഒരു തെറ്റായ തീരുമാനമെടുത്താൽ. അദ്ദേഹം അത് തിരുത്തണം എന്ന് ജനങ്ങൾ ആവശ്യപ്പെടും. 'എന്നാൽ ശരി, താൻ ചെയ്തു കാണിക്കൂ' എന്ന് പ്രധാനമന്ത്രിയുടെ പാർട്ടിക്കാർ അവരോട് ആവശ്യപ്പെടുന്നത് നല്ല ന്യായമായി കാണാമോ ?
   ##
   പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ അങ്ങിനെ ആവശ്യപ്പെടുന്ന ആളെ പ്രധാനമന്ത്രി കസേരയില്‍ ഇരുത്തിയാണ് ആണ് ആ ആവശ്യം ഉന്നയിക്കുന്നത് എങ്കില്‍ അത് ന്യായം തന്നെ. പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ വിജാരിച്ചാല്‍ അത്തരത്തില്‍ ഉള്ള ഒരാളെ താല്കാലികമായെങ്കിലും പ്രധാനമന്ത്രി കസേരയില്‍ ഇരുത്താന്‍ കഴിയുമല്ലോ.

   ഇവിടെ അനാഥ വിഷയത്തില്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന സ്വാതന്ത്ര്യം ഉണ്ടല്ലോ.അതിനു ഭരണഘടനാപരമായ പദവികള്‍ ഒന്നും ആവശ്യമില്ല എന്നിരിക്കേ ഈ ആവശ്യം ന്യായം തന്നെ അല്ലേ ?

   Delete
  2. അനാഥവിഷയത്തിൽ എല്ലാവർക്കും ചെയ്യാനുള്ള സാഹചര്യം ഉണ്ടാവില്ല. എനിക്ക് എന്തായാലും അതിനുള്ള സാമ്പത്തികമോ സാമൂഹ്യവുമോ ആയ സാഹചര്യമില്ല. അതെല്ലാം ഉണ്ടാവുന്നതു വരെ തെറ്റ് എന്നു തോന്നുന്നത് ചൂണ്ടികാട്ടാതിരിക്കാനും ഞാൻ തയ്യാറല്ല.

   ഇതു തന്നെയാണ് പ്രധാനമന്ത്രിയുടെ തെറ്റു ചെയ്യുന്ന കാര്യത്തിലും ഉള്ളത്.

   ഇവിടെ ഊന്നൽ ചൂണ്ടിക്കാട്ടപ്പെടുന്ന തെറ്റിനാണ്. ആ വ്യക്തിക്കോ സ്ഥാപനത്തിനോ അല്ല. അവർ അത് തിരുത്തിയാൽ പ്രശ്നം തീരും. അതാണ് ജനാധിപത്യത്തിനു അനുയോജ്യവും.

   Delete
  3. സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകള്‍ ഉള്ളവര്‍ സ്വയം അത് ചെയ്യാതെ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതില്‍ ഭൂരിപക്ഷവും. പ്രത്യേകിച്ച് ഈ അനാഥാ വിഷയത്തില്‍. ശ്രീദേവിക്ക് ഒക്കെ വേണമെങ്കില്‍ എല്ലാം നിയമപരം എന്ന രീതിയില്‍ ഇതൊക്കെ ചെയ്ത് കൂടെ ? അങ്ങിനെ എത്രയോ പേര്‍ ഇല്ലേ ഈ ആരോപണം ഉന്നയിക്കുന്നവരില്‍ ?? ഭരണകര്‍ത്താക്കള്‍ മുതല്‍ സാമൂഹിക പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവര്‍ വരെ ?

   ചൂണ്ടിക്കാണിക്കപ്പെടുന്ന തെറ്റിന് മാത്രം ഊന്നല്‍ നല്‍കിയാല്‍ മതിയോ ? അതിന്റെ പശ്ചാത്തലവും കാരണങ്ങളും വിലയിരുത്തേണ്ടേ ?

   പിന്നെ പ്രധാനമന്ത്രിയുടെ അധികാരം തന്ന ശേഷവും അത് ചെയ്ത് കാണിക്കാന്‍ തയ്യാറില്ലാത്ത ആള്‍ക്ക് വിമര്‍ശിക്കാന്‍ എന്ത് ധാര്‍മികതയാണ് ഉണ്ടാവുക ?

   Delete
  4. അതെ. തെറ്റിനെ വിലയിരുത്തുമ്പോൾ പശ്ചാത്തലവും കാരണങ്ങളും എല്ലാം പരിഗണിച്ചു കൊണ്ടു തന്നെയാവണം എവിടെയാണു തെറ്റിയത്, ഏതാണു ശരി എന്നു അഭിപ്രായപ്പെടാൻ.

   അധികാരം ലഭിച്ച ശേഷവും പറഞ്ഞത് ചെയ്യാൻ കഴിയാത്ത ആൾക്ക് വിമർശിക്കാൻ ധാർമ്മികാവകാശമില്ല.

   Delete
  5. നിങ്ങളെകൊണ്ടു പറ്റില്ലല്ലോ ;പിന്നെ നിങ്ങൾ മിണ്ടണ്ട എന്ന് ...നല്ല ഉത്തരം ..ഇപ്പൊ ഈ വാര്ത്ത കേട്ടവരിൽ നിത്യവൃ ത്തി ക്കുപോലും വകയില്ലാത്ത ആളുകൾ കാണും അവർ എന്തെങ്കിലും സംശയിച്ചാൽ അവരോടുള്ള ഉത്തരവും നിങ്ങൾ പോയി യാതീംഖാന തുടങ്ങൂ എന്നുതന്നെ യാകുമോ.+2 സീറ്റിനു പോലും 75000 രൂപ നമ്മുടെ നാട്ടിലെ കുട്ടികളിൽ നിന്നും വാങ്ങുന്ന ആളുകൾ ഫ്രീയായി ഭക്ഷണവും വിദ്യയും കൊടുത്ത് പോറ്റി വളർത്താൻ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ തേടി പിടിച് കൊണ്ട് വരുന്നു ...എന്താല്ലേ ...അതിനെ ആരെങ്കിലും സംശയിച്ചു പോയാൽ പ്രശ്നമാക്കെണ്ടതുണ്ടോ ....ഇങ്ങനെ പഠിക്കാൻ കൊണ്ട് വരുന്ന കുട്ടികൾ പഠിപ്പ് പൂർത്തീ കരിക്കുന്നുണ്ടോ; അവര്ക് പിന്നെ എന്ത് സംഭവിക്കുന്നു ;ആരെങ്കിലും സ്വകാര്യ ലാഭത്തിനു വേണ്ടി താല്ക്കാലികമായാണോ അവരെ കൊണ്ട് വരുന്നത്- എന്നൊക്കെ അന്വേഷി ക്കുന്നതിൽ എന്താണ് തെറ്റ്. കുട്ടികളുടെ വിശപ്പിനെ കുറിച്ച മാത്രം പറഞ്ഞ് അവരെ ചൂഷണം ചെയ്യാൻ അനുവതിക്കരുത് .പിന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഇതുപോലുള്ള കുട്ടികൾ ഇനിയുമുണ്ടാകും .അവരെയൊക്കെ സംരക്ഷിക്കാൻ കേരളത്തിലെ ചില സ്ഥാപനങ്ങളോ സർക്കാറോ വിചാരിച്ചാൽ പറ്റിയെന്നു വരില്ല .അപ്പോൾ പ്രശ്നം കേന്ദ്ര സർക്കാറിനെ അറിയിക്കുകയും ഇന്ത്യയിലെ കുട്ടികളുടെ സ്ഥിതി ഇതാണെന്ന് കാണിച്ചു കൊടുക്കുകയും പരിഹാരത്തിനായ് കേന്ദ്ര സർക്കാർ ഇടപെടണ മെന്ന് പറയുകയുമാണ് ചെയ്യേണ്ടത് .നല്ലത് ചെയ്യുന്നവര തീര്ച്ചയായും ഉണ്ടാകും .പക്ഷെ നല്ലവർ മാത്രമേ കാണൂ എന്ന് പറയുന്നത് ബുദ്ധി ശൂന്യതയാണ്

   Delete
  6. https://www.facebook.com/Monday, June 09, 2014

   നിങ്ങളെകൊണ്ടു പറ്റില്ലല്ലോ ;പിന്നെ നിങ്ങൾ മിണ്ടണ്ട എന്ന് ...നല്ല ഉത്തരം ..ഇപ്പൊ ഈ വാര്ത്ത കേട്ടവരിൽ നിത്യവൃ ത്തി ക്കുപോലും വകയില്ലാത്ത ആളുകൾ കാണും അവർ എന്തെങ്കിലും സംശയിച്ചാൽ അവരോടുള്ള ഉത്തരവും നിങ്ങൾ പോയി യാതീംഖാന തുടങ്ങൂ എന്നുതന്നെ യാകുമോ.+2 സീറ്റിനു പോലും 75000 രൂപ നമ്മുടെ നാട്ടിലെ കുട്ടികളിൽ നിന്നും വാങ്ങുന്ന ആളുകൾ ഫ്രീയായി ഭക്ഷണവും വിദ്യയും കൊടുത്ത് പോറ്റി വളർത്താൻ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ തേടി പിടിച് കൊണ്ട് വരുന്നു ...എന്താല്ലേ ...അതിനെ ആരെങ്കിലും സംശയിച്ചു പോയാൽ പ്രശ്നമാക്കെണ്ടതുണ്ടോ ....ഇങ്ങനെ പഠിക്കാൻ കൊണ്ട് വരുന്ന കുട്ടികൾ പഠിപ്പ് പൂർത്തീ കരിക്കുന്നുണ്ടോ; അവര്ക് പിന്നെ എന്ത് സംഭവിക്കുന്നു ;ആരെങ്കിലും സ്വകാര്യ ലാഭത്തിനു വേണ്ടി താല്ക്കാലികമായാണോ അവരെ കൊണ്ട് വരുന്നത്- എന്നൊക്കെ അന്വേഷി ക്കുന്നതിൽ എന്താണ് തെറ്റ്. കുട്ടികളുടെ വിശപ്പിനെ കുറിച്ച മാത്രം പറഞ്ഞ് അവരെ ചൂഷണം ചെയ്യാൻ അനുവതിക്കരുത് .പിന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഇതുപോലുള്ള കുട്ടികൾ ഇനിയുമുണ്ടാകും .അവരെയൊക്കെ സംരക്ഷിക്കാൻ കേരളത്തിലെ ചില സ്ഥാപനങ്ങളോ സർക്കാറോ വിചാരിച്ചാൽ പറ്റിയെന്നു വരില്ല .അപ്പോൾ പ്രശ്നം കേന്ദ്ര സർക്കാറിനെ അറിയിക്കുകയും ഇന്ത്യയിലെ കുട്ടികളുടെ സ്ഥിതി ഇതാണെന്ന് കാണിച്ചു കൊടുക്കുകയും പരിഹാരത്തിനായ് കേന്ദ്ര സർക്കാർ ഇടപെടണ മെന്ന് പറയുകയുമാണ് ചെയ്യേണ്ടത് .നല്ലത് ചെയ്യുന്നവര തീര്ച്ചയായും ഉണ്ടാകും .പക്ഷെ നല്ലവർ മാത്രമേ കാണൂ എന്ന് പറയുന്നത് ബുദ്ധി ശൂന്യതയാണ്

   Delete
  7. https://www.facebook.com/Monday, June 09, 2014

   നമ്മുടെ നാട്ടിൽ വിശക്കുന്ന കുട്ടികൾ കുറവായത് കൊണ്ടാകുമല്ലോ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിശക്കുന്ന കുട്ടികളെ കൊണ്ടുവരേണ്ടിവന്നത് ...വിശക്കുന്ന കുട്ടികൾ കുറവുള്ള നാട്ടിൽ വിശപ്പകറ്റാൻ സ്ഥാപനം തുടങ്ങിയതിലെ അർത്ഥശൂന്യത തിരിച്ചറിഞ്ഞ് ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ഇനി വിശക്കുന്ന കുട്ടികൾ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടുകയാണ്‌ വേണ്ടത് ....ദുരന്തത്തിൽ പെട്ടവരെ കൂട്ടികൊണ്ട് വരാറില്ല ....അവര്ക് ദുരിതാശ്വാസം എത്തിച്ചു കൊടുക്കുകയല്ലേ ചെയ്യാറ് .അങ്ങനെ ചെയ്യുന്നതാവും അവർക്ക് കൂടുതൽ ഉപകാര പ്രദവും .

   Delete
  8. നിങ്ങളെ കൊണ്ട്‌ പറ്റില്ലല്ലോ എന്നാൽ നിങ്ങൾ മിണ്ടേണ്ടാ - എന്നു ഞാൻ പറഞ്ഞ വാചകം ഒന്നു ചൂണ്ടി കാണിച്ചേ ? നിങ്ങളുടെ വികല ചിന്തകൾ എന്റെ വായയിൽ കുത്തിതിരുകാൻ ശ്രമിക്കേണ്ടതില്ല.

   നിത്യവൃത്തിക്ക്‌ വകയില്ലാത്ത എത്ര പേർ ആണ്‌ ഈ വിഷയത്തിൽ ഇടപെട്ട്‌ ചോദ്യങ്ങൾ ചോദിച്ചിട്ടുള്ളത്‌ എന്നൊന്ന് പറഞ്ഞു തരുമോ ?

   നിത്യവൃത്തിക്ക്‌ വകയില്ലാത്തവർ എന്തായാലും ഓൺ ലൈനിൽ കയറി ഇത്‌ ചോദ്യം ചെയ്യാൻ നിൽക്കില്ല. അവർ അന്നത്തിനു വക തേടുന്ന തിരക്കിൽ ആയിരിക്കും. അതുകൊണ്ഡ്‌ തന്നെ നിങ്ങൾ നിത്യവൃത്തിക്ക്‌ വകയില്ലാത്ത ആൾ ആവില്ല എന്നത്‌ കൊണ്ട്‌ മാത്രികാ പരമായി അനാഥകൾക്ക്‌ വേണ്ടത്‌ ചെയ്യുമല്ലോ ??

   അവർ പഠനം പൂർത്തിയാക്കിയോ അവർ എന്ത്‌ ചെയ്യുന്നു എന്നൊക്കെ അന്യേഷിക്കുന്നതിൽ തെറ്റുണ്ട്‌ എന്നു എവിടെയാ ഞാൻ പറഞ്ഞത്‌ ? ആ ഭാഗം ഒന്നു കാണിച്ച്‌ തരുമോ ?

   എല്ലാവരേയും സർക്കാറിനു സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാരും അവരെ സംരക്ഷിക്കേണ്ടേ ?

   Delete
  9. നിങ്ങൾക്ക്‌ കേന്ദ്ര സർക്കാറിനൊട്‌ പറഞ്ഞു അവരെ ഇടപെടുത്തുന്നതാണു നല്ലതായി തോന്നുന്നത്‌ എങ്കിൽ നിങ്ങൾ പറഞ്ഞു കേന്ദ്ര സർക്കാറിനെ ഇടപെടുത്തൂ. അത്‌ വേണ്ട എന്ന് ഞാൻ പറഞ്ഞുവോ ?

   അതുപോലെ നല്ലവർ മാത്രമേ ഉള്ളൂ എന്നു ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? !

   Delete
  10. @facebook
   ഒരാൾ അല്ലെങ്കിൽ ഒരു സംഘടന ഒരു അനാഥയുടെ വിശപ്പകറ്റാൻ തീരുമാനിച്ചാൽ അത്‌ ഈ നാട്ടിലെ ആളുടേത്‌ വെണോ അടുത്ത നാട്ടിലെ ആളുടേത്‌ വേണൊ എന്നൊക്കെ തീരുമാനിൽക്കേണ്ടത്‌ അയാൾ തന്നെ അല്ലേ ? അല്ലാതെ നിങ്ങളുടെ ഇഷ്ടത്തിന്‌ അനുസരിച്ച്‌ മറ്റൊരാൾ ചെയ്യണം എങ്കിൽ അയാൾ നിങ്ങളുടെ കൂലിക്കാരൻ ആവണം. നിങ്ങൾക്ക്‌ ഈ നാട്ടിലെ അനാഥകളെ സംരക്ഷിക്കാൻ മാത്രമാണ്‌ താൽപര്യം എങ്കിൽ നിങ്ങൾ അത്‌ ചെയ്യൂ. അത്‌ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞുവോ ? നിങ്ങൾക്ക്‌ മാത്രികാപരമായി തോന്നുന്ന രീതിയിൽ നിങ്ങൾ അത്‌ ചെയ്ത്‌ കാണിക്കൂ.

   Delete
 13. https://www.facebook.com/Monday, June 09, 2014

  ചങ്കൂറ്റമുണ്ടോ സുധാമണി എന്ന് ചോദിച്ചിട്ട് താങ്കൽ ആവശ്യപ്പെടുന്നത് 1200 മണിക്കൂർ നേരത്തേക്ക് 100 പേർക്ക് പുസ്തകം വായിക്കാൻ തരാനാണ് .അപ്പൊ പിന്നെ യതീംഖാന പുസ്തകം ഒന്നു വായിക്കാൻ ചോദിക്കുമ്പോൾ എന്തിന് താങ്കൾ നിരുൽസാഹപ്പെടുത്തണം .സുധാമണി പുസ്തകത്തിൽ വെട്ടിത്തിരു ത്ത ലുകൾ ഉള്ളതുകൊണ്ടാകാം അവർ വായന തടസ്സപ്പെടുത്തുന്നത് .യതീംഖാന പുസ്തകത്തിൽ വെട്ടിത്തിരു ത്ത ലുകൾ ഇല്ലെങ്കിൽ ഉപാദികൾ ഇല്ലാതെ അത് കേരളത്തിന്‌ മുൻപിൽ തുറ ന്നുവെക്കുകയാണ് ചെയ്യേണ്ടതെന്ന് താങ്കളെ പോലുള്ളവരെങ്കിലും പറയേണ്ടതല്ലേ .

  ReplyDelete
  Replies
  1. യത്തീംഖാന പുസ്തകം വായിക്കരുത്‌ എന്ന്‌ പറഞ്ഞു ഞാൻ നിരുത്സാഹപ്പെടുത്തിയ വാചകം ഒന്നു കാണിച്ച്‌ തന്നേ സഹൊദരാ..
   അന്യേഷണം നടക്കണം എന്നു തന്നെ അല്ലേ പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്‌. കിഡ്നി വ്യഭിചാര ആരോപണങ്ങൾ തെളിയിക്കാൻ ആണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌ എന്ന് പോസ്റ്റ്‌ വായിച്ചിട്ടും നിങ്ങൾക്ക്‌ മനസ്സിലായില്ല എങ്കിൽ അതെന്റെ കുറ്റം ആണോ ?
   സുധാമണി വെല്ലുവിളി എറ്റെടുക്കാൻ ഉള്ള ചങ്കൂറ്റം കാണിക്കാത്ത പോലെ യത്തീംഖാനകളും ചെയ്യണം എന്ന്‌ എവിടെയാണ്‌ പറഞ്ഞത്‌ ?


   ഈ കിഡ്നി കച്ചവടവും പെൺ വാണിഭവും ഒന്നും അന്യേഷിക്കേണ്ടതില്ല എന്നണോ ഞാൻ പറഞ്ഞത്‌ ? ഞാൻ പറഞ്ഞത്‌ മനസ്സിലായിട്ടില്ല എങ്കിൽ പോസ്റ്റ്‌ ഒരിക്കൽ കൂടി ശ്രദ്ധയോടെ വായിക്കുക !!

   Delete
 14. mOHAMMED jAMALMonday, June 09, 2014

  അഭിനന്ദനങ്ങള്‍...

  ReplyDelete
 15. എല്ലാം സുതാര്യമായി നടത്തുന്ന സ്ഥാപനങ്ങൾ ഭയപ്പെടെണ്ടതില്ല - ഇനി ചെറിയ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തന്നെ അവ പരിഹരിച്ചു പാവപ്പെട്ടവന് കഞ്ഞി കിട്ടുന്ന ഒരു പണി സര്ക്കാര് ചെയ്യണം - പാട്ടയിദൽ എളുപ്പമാണ്
  വോട്ട് ബാങ്ക് രാശ്ശ്ട്രീയം - അതന്നെ

  ReplyDelete
 16. എറണാകുളത്ത് എന്റെ ജോലി സ്ഥലത്തിന് അടുത്തുള്ള "ദാറുൽ ബനാത് യതിംഖാന" ഈ പ്രദേശത്തുള്ളവരുടെ ഐശ്വര്യമാണ് 1997 മുതൽ ഇവിടെ ആറ് വയസ്സ് മുതൽ പ്രായമുള്ള പിതാവ് മരിച്ച യതിം പെണ്‍ക്കുട്ടികളെ ദത്തെടുത്ത് ഭക്ഷണം വസ്ത്രം ചിക്ത്സ മുതലായ എല്ലാ പരിചരണവും ഉപരിപഠനവും തൊഴിൽ പരിശീലനവും നൽകി വിവാഹം ചെയ്തയക്കുന്നു.. ഇവിടുത്തെ ഹിന്ദുക്കളും ക്രിസ്ത്യാനീ സഹോദാരന്മാരും ആ യതിംഖാനയെ കൈമറന്ന് സഹായിക്കുന്നുണ്ട്.. എല്ലാ മാസവും ഒന്നാം തീയതി മുടങ്ങാതെ പ്രഭാത ഭക്ഷണം അടുത്തുള്ള ഹോട്ടലുടമയായ നെറ്റിയിൽ നീളത്തിൽ ചന്ദനക്കുറി തൊടുന്ന ചേട്ടൻ ദാനമായി യതിം ഖാനയുടെ വാതിൽ പടിയിൽ എത്തിക്കും..എന്നെ സ്വന്തം അനിയനെ പോലെ സ്നേഹിക്കുന്ന ബഷീർ ഇക്ക അവിടത്തെ സഹായി ആണ്. ഒരു തുണ്ട് ഭൂമിയോ വീടോ സ്വന്തമായ് ഇല്ലാത്ത അദ്ദേഹം യതിം ഖാനയുടെ തന്നെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് താമസിക്കുന്നത്. അദേഹവും ഒരു അനാഥനായിരുന്നു. (ഇപ്പോൾ ഭാര്യയും മക്കളുമൊക്കെ ഉണ്ടെങ്കിലും). ഞങ്ങളൊക്കെ ഈ യതിം ഖാന നിരാലംബരായ അനാഥർക്ക് താങ്ങും തണലുമായി അവിടെ ഇനിയും ഇങ്ങനെ തന്നെ നിലകൊള്ളാണമെന്ന് ആഗ്രഹിക്കുന്നു.. വേറൊന്നും ഞങ്ങൾക്ക് അറിയില്ല...

  ReplyDelete
 17. യത്തീം ഖാന വിഷയത്തിൽ രണ്ടു കാര്യങ്ങളാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്.
  1. ഇവിടെയുള്ളവരുടെ വിശപ്പ്‌ മാറ്റിയിട്ടു പോരെ മറ്റു സംസ്ഥാനത്ത് നിന്നും ഇറക്കുമതി ചെയ്യാൻ - ഇവിടെ എന്റെ അഭിപ്രായത്തിൽ വിശപ്പുള്ള ആരെയെങ്കിലും ഏതെങ്കിലും യത്തീം ഖാനയിൽ നിന്നും തിരസ്കരിച്ച ശേഷമാണ് മറ്റൊരു സംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ട് വന്നത് എങ്കിൽ ന്യായമാണ്. ഇതിൽ എവിടെയും കേരളത്തിലെ ഒരു യത്തീമിനെയും തിരസ്കരിച്ചതായി അറിവില്ല.
  2. അമൃതാനന്ദമയിയുടെ വിഷയത്തെയും ഈ വിഷയത്തെയും താരതമ്യം ചെയ്യുന്നത് - മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ മാനുഷിക പീഡനങ്ങൾ നടന്നു എന്നതായിരുന്നു ഇരയായവരുടെ ആരോപണം. യത്തീം ഖാന വിഷയത്തിൽ ഇരയായവരുടെ ഭാഗത്തുനിന്നും ഒരു പരാതിയും ഉണ്ടായിട്ടില്ല. അവിടെ വേണ്ടത്ര രേഖകൾ ഇല്ലാതെ കുട്ടികളെ (കടത്തി)കൊണ്ട് വന്നു എന്നതാണ് ആരോപണം. ഇത് രണ്ടും താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല. എന്നാൽ രണ്ടിടത്തും മാനുഷിക പീഡനങ്ങൾ നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.

  ReplyDelete
 18. ഓരോരുത്തരും തങ്ങളുടെ മനസ്സിലുള്ള പ്ളാനുകളാണ് മാലോകരോട് പറയാറ്. ജസ്റ്റിസ് ശ്രീദേവിക്ക് കുറച്ചു കുട്ടികളെ കിട്ടിയാൽ ചെയ്യാനാവുന്നത് അവർ പറഞ്ഞു. സഹായം തേടി ഒരു അഗതിയും അനാഥയും അത്തരക്കാരുടെ വാതിൽ ഒരിക്കലും മുട്ടാനിടവരരുതെ എന്ന് നമുക്ക് പ്രാർഥിക്കാം.
  ഇന്ത്യയുടെ വൃത്തികെട്ട ഗല്ലികളെ സമ്പന്നമാക്കാനായി നേര്ച്ചയാക്കിയ ഉത്തരേന്ത്യൻ ജന്മങ്ങളെ രക്ഷപ്പെടുത്താൻ ആര് ശ്രമിച്ചാലും ഭാരതത്തിലെ ഇത്തരം സംസ്കാര സമ്പന്ന നാട്ട്യക്കാർക്ക് ഒട്ടും സഹിക്കുകയില്ല.
  അവരുടെ അന്നം മുടക്കാൻ വർഗീയതയാൽ നയിക്കപ്പെടുന്ന ഉത്തരവാദിത്വരഹിത ഉദ്യോഗസ്ഥർക്കും, മന്ത്രിമാർക്കും, മാധ്യമങ്ങൾക്കും, അവരിൽ ആശ്വാസം കണ്ടെത്തുന്ന പൊതുജനങ്ങൾക്കും നൂറു നൂറു യുക്തിഹീന ന്യായീകരണങ്ങളുണ്ടാവും. അത് അഗതിയെയും അനാഥനെയും രക്ഷപ്പെടുത്താനല്ല മറിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവരെ എറിഞ്ഞു വീഴ്ത്താൻ.
  ജീവിതത്തിലൊരിക്കലും അന്ന്യന്റെ വേദനക്ക് ആശ്വാസം നൽകാനോ അന്നം നൽകാനോ ശ്രമിച്ചിട്ടില്ലാത്ത, അത്തരം ഒരു വിശ്വാസ സംഹിതയിൽ വിശ്വസിചിട്ടില്ലാത്ത ഇവർക്കറിയില്ലല്ലൊ ഈ പാവപ്പെട്ടവരുടെ വേദനയുടെയും നിസ്സഹായതയുടെയും ആഴം.

  ReplyDelete
 19. നടക്കുന്ന എല്ലാ കാര്യത്തിലും അല്ലെങ്കിൽ ആരോപിക്കുന്ന വിഷയങ്ങളിൽ
  വസ്തുത പരമായ അന്വേഷണം നടക്കുന്നില്ല നടത്താൻ ചിലർക്ക് ആവുന്നില്ല എന്നതാണ് വാസ്തവം
  അതിന്റെ പൊരുൾ നമ്മൾ മനസ്സിലാകുന്നത്‌ ഒരു വിഭാഗീയത ചുറ്റിലും നടക്കുന്നു എന്നതാണ് ,,,,,
  പ്രത്യേകിച്ച് മുസ്ലിം സ്ഥാപനങ്ങളോടും വ്യക്തികളോടും ,,

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....