Sunday, June 01, 2014

അബസ്വര സംഹിത - നാലാം ഖണ്ഡംഅബസ്വര സംഹിത ഇവിടെ തുടരുന്നു....

                                                                     159
                                                                     *****
28.09.2013
തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് രേഖപ്പെടുത്തുന്നത് അംഗീകരിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്.

എന്നാല്‍ ഇതിന്റെ പൂര്‍ണ്ണ ഫലം ലഭിക്കണം എങ്കില്‍ നടപ്പാക്കേണ്ട രണ്ടു കാര്യങ്ങള്‍ കൂടി ഉണ്ട്.

തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ടുകള്‍ വിജയിച്ചാല്‍ ആ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യണം. അതോടൊപ്പം തന്നെ ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാവരേയും അടുത്ത പത്ത് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും, സര്‍ക്കാരിന്റെ കീഴില്‍ ഉള്ള ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും വിലക്കുകയും വേണം.

നീരാത്ത വാലുകള്‍ കുഴലില്‍ ഇട്ടു നിവരും എന്ന് കാത്തിരിക്കുന്നതിനും, നീര്‍ന്നില്ല എന്ന് വിലപിക്കുന്നതിനും പകരം, സര്‍ജറി നടത്തി കമ്പിയിട്ട് വാലുകള്‍ നിവര്‍ത്തണം.

അബസ്വരം :
കാലത്തിനനുസരിച്ചു ചികിത്സ നിശ്ചയിക്കണം !!

                                                               
                                                                     160
                                                                     *****
04.10.2013
നിരവധി പേരെ ഇസ്ലാമിന്റെ പേര് പറഞ്ഞ്, അവര്‍ അറിഞ്ഞും അറിയാതെയും കൊണ്ട് പോയി അവരുടെ ജീവന്‍ നശിപ്പിച്ച റിക്രൂട്ട്മെന്റ്ക്കാര്‍ അര്‍ഹിക്കുന്നത് ജീവപര്യന്തമല്ല, വധശിക്ഷ തന്നെയാണ്.

ശിക്ഷകള്‍ കഠിനമായാലേ കുറ്റകൃത്യങ്ങള്‍ കുറയൂ.

നിരപരാധികളുടെ ജീവന്‍ കൊണ്ട് കളിക്കുന്നവന്റെ പേര് നസീര്‍ എന്നായാലും, മോഡി എന്നായാലും ഒരേ ശിക്ഷ തന്നെ ലഭിക്കണം.

അബസ്വരം :
മരണം കൊണ്ട് കളിക്കുന്നവര്‍ അര്‍ഹിക്കുന്ന ശിക്ഷ മരണമാണ്. തടവറയല്ല.

                                                                     161
                                                                     *****
06.10.2013 :
തേജസിന്റെ മാത്രം റെജിസ്ട്രേഷന്‍ റദ്ദാക്കിയാല്‍ പോരാ, സകല പത്രങ്ങളുടേയും റെജിസ്ട്രേഷന്‍ റദ്ദാക്കണം. കാരണം ഒന്നും ഒന്നിനേക്കാള്‍ മെച്ചമല്ല !!!

ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമൂഹത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാത്ത പത്രമോ, നുണകള്‍ പ്രച്ചരിപ്പിക്കാത്ത പത്രമോ ഇന്ന് മലയാള മണ്ണില്‍ ഇല്ല.

അബസ്വരം:
ഒന്നുകില്‍ തുല്യ നീതി, അല്ലെങ്കില്‍ തുല്യ അനീതി !!


                                                                     162
                                                                     *****
07.10.2013 :
സമൂഹത്തില്‍ തെറ്റിധാരണകള്‍ ഉണ്ടാക്കി ഭിന്നിപ്പ് നടത്തുന്നത് ഏതു പത്രം ചെയ്താലും അത് തെറ്റാണ് എന്ന് പറയാനുള്ള നട്ടെല്ല് ആണ് ആദ്യം വേണ്ടത്. അല്ലാതെ ചിലര്‍ നടത്തുന്ന നുണ പ്രചാരണങ്ങളും, ഭിന്നിപ്പുകളും മഹത്തരവും, ബാക്കി ഉള്ളത് പാപവും ആവുന്നില്ല.

പലപ്പോഴും ചെറിയ നുണ പ്രചാരണങ്ങള്‍ ആണ് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. എന്നിട്ട് എല്ലാവരുടെയും ഫോക്കസ് വലിയ പ്രശ്നത്തില്‍ മാത്രമായി മാറുന്നു. വിഷയം തുടങ്ങിയത് എങ്ങിനെയാണ്‌ എന്നോ, ആരാണ് തുടക്കം കുറിച്ചത് എന്നോ പലരും ചിന്തിക്കുന്നില്ല, മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ അക്കാര്യം അറിയില്ല എന്ന് അഭിനയിക്കുന്നു.

ഒരു ചെറിയ തീനാളത്തില്‍ നിന്നാണ് കാടുകള്‍ വരെ കത്തി ചാമ്പലാകുന്നത്. കാറ്റില്‍ തീ ആളിപ്പടരുമ്പോള്‍ എല്ലാവരും കാറ്റിനെ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ആരാണ് ആദ്യം തീ ഇട്ടത് എന്ന് അന്യേഷിക്കാന്‍ ഒരുത്തനും ശ്രമിക്കുന്നില്ല. അല്ലെങ്കില്‍ അത് തന്നിലേക്ക് തിരിയും എന്ന് കാണുമ്പോള്‍ ആ ഭാഗം അവര്‍ മറച്ചു വെക്കുന്നു.

"താന്‍ കണ്ണ് അടച്ചത് കൊണ്ട് താന്‍ കാണാത്ത കാഴ്ചകള്‍ മറ്റുള്ളവരും കാണുന്നില്ല" എന്നതാണ് ചില പുണ്യാത്മാക്കളുടെ വിചാരം !!

അബസ്വരം :
നുണ പറയാത്ത, സമൂഹത്തില്‍ ഭിന്നിപ്പുകള്‍ ഉണ്ടാക്കാത്ത, പക്ഷം പിടിക്കാത്ത, വാര്‍ത്തകള്‍ വളച്ചൊടിക്കാത്ത ഒരു മലയാള പത്രത്തിന്റെ പേര് പറഞ്ഞു തരാമോ മക്കളേ ???


                                                                     163
                                                                     *****
08.10.2013 :
ധനുഷ് ചിത്രം "നയ്യാണ്ടി"യുടെ സംവിധായകനും, നിര്‍മ്മാതാവിനും എതിരേ നടി നസ്രിയയുടെ പരാതി. മറ്റൊരാളുടെ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച് തന്റെതാണ് എന്ന തരത്തില്‍ മോശമായ രീതിയില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം - വാര്‍ത്ത.

ഹഹഹ.. ഇതൊക്കെ കേട്ടാല്‍ എങ്ങിനെയാ ചിരിക്കാതിരിക്കുക ??

ഇന്ത്യന്‍ സിനിമകളില്‍ നായികാ വേഷത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത് തന്നെ അതും ഇതും ഒക്കെ കാറ്റത്ത് ഇട്ടു കാണിക്കാന്‍ സമ്മതം ഉള്ളവരെയല്ലേ ?? അതിനു തയ്യാറല്ലാത്ത നടികള്‍ക്ക് നായികയായി സിനിമാ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നതും പകല്‍ പോലെ വ്യക്തമല്ലേ?? ഇതൊന്നും അറിയാതെയാണോ ഇവരൊക്കെ സിനിമയില്‍ എത്തിയത് ?

അതോ വിവാദം ഉണ്ടാക്കി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ സംവിധായകനും, നടിയും എല്ലാം ഒത്ത് ചേര്‍ന്നുള്ള കളിയാണോ ഇത് ?? കാരണം വിവാദത്തിന്റെ പേരില്‍ പടം വിജയിച്ച ശേഷം നടി ഈ പരാതി പിന്‍വലിച്ചാല്‍ ഇപ്പോള്‍ നടിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരൊക്കെ സസിയാവും.

അബസ്വരം :
ആഴമറിയാത്തിടത്ത് കാല് വെക്കരുത്.

                                                                     164
                                                                     *****
08.10.2013
പതിനെട്ട് വയസ്സിന് മുന്‍പ് പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെതിരെ ഘോര ഘോരം ശബ്ദമുയര്‍ത്തിയ അഭിനവ സാമൂഹിക പരിഷ്കരണ ജീവികള്‍ പെണ്‍കുട്ടികളെ ബാധിക്കുന്ന മറ്റൊരു കാര്യത്തിന് എതിരേ കൂടി ഒച്ചയിടാന്‍ എന്താ മുന്നോട്ട് വരാത്തത് എന്ന് മനസ്സിലായില്ല !!

ഇത്തരക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പതിനെട്ട് വയസ്സിന് താഴെയുള്ള 'പിഞ്ചു പൈതങ്ങള്‍ ' ആണ് നിരവധി സിനിമകളില്‍ നായികമാരായി അഭിനയിക്കുന്നത്. പതിനെട്ട് തികയുന്ന അന്ന് രാത്രി പൊട്ടിമുളക്കുന്ന പക്വതാ യന്ത്രം ഇവര്‍ക്ക് ഉണ്ടാവില്ലല്ലോ !! അങ്ങിനെ പക്വതയില്ലാത്ത ഈ 'ഇളം മാംസ' പൈതങ്ങളെ അല്‍പ്പ വസ്ത്രം ധരിപ്പിച്ചും, ബലാല്‍സംഘ സീനുകളിലും, കുളി സീനുകളിലും അഭിനയിപ്പിച്ചും, നായകന്മാരെ ചുംബിപ്പിച്ചും, കിടപ്പറ രംഗങ്ങളില്‍ ഉരുളിപ്പിച്ചും അഭിനയിപ്പിക്കുന്നത് സാമൂഹിക വിപത്ത് അല്ലേ ??
അവരോട് ചെയ്യുന്ന കാട്ടുനീതിയല്ലേ അത് ?

എത്രയോ സിനിമാ നടിമാര്‍ ഇളം പ്രായത്തില്‍ അഭിനയം തുടങ്ങിയത് കൊണ്ട് വിദ്യാഭ്യാസം എട്ടാം ക്ലാസിലും, പത്താം ക്ലാസിലും ഒക്കെ അവസാനിപ്പിക്കേണ്ടി വന്നിട്ടില്ലേ ?
ഷൂട്ടിംഗിനായി ശക്തിയേറിയ പ്രകാശത്തിന് മുന്നില്‍ നിര്‍ത്തുന്നത് 'പൈതങ്ങളുടെ' ആരോഗ്യത്തെ ബാധിക്കില്ലേ ?

പക്വതയും, വിവേകവും, സ്വയം തീരുമാനമെടുക്കാന്‍ അറിവും ഇല്ലാത്ത ഈ പെണ്‍കുട്ടികളെ വില്‍പ്പനച്ചരക്ക് ആക്കുമ്പോള്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടത് അല്ലേ ?

അതോ പണം കിട്ടുന്ന പരിപാടി ആയതുകൊണ്ട് ഇതൊന്നും കുഴപ്പമില്ല എന്ന നിലപാട് ആണോ ഇത്തരക്കാര്‍ക്ക് ഉള്ളത് ??

"ഇനി ഇങ്ങിനെ അഭിനയിക്കുന്നത് ആ കുട്ടിയുടേയും വീട്ടുകാരുടേയും ഇഷ്ടത്തിന് ആയിക്കോട്ടെ, അത് അവരുടെ സ്വാതന്ത്ര്യം അല്ലേ ?" എന്നൊക്കെയാണ് അഭിനവ സാമൂഹിക പരിഷ്കരണ ജീവികള്‍ പറയുന്നത് എങ്കില്‍ പിന്നെ പക്വത, ഇളം മാംസം, വിദ്യാഭ്യാസം, ആരോഗ്യം എന്നൊക്കെ പറഞ്ഞ് മൈക്ക കെട്ടുന്നതിന് മുന്‍പ് ഓന്തിനെ ഒന്ന് മനസ്സില്‍ ധ്യാനിച്ച ശേഷം സ്വന്തം മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുക.

അബസ്വരം :
പോത്തായി ചമഞ്ഞാല്‍ നുകത്തോടടുക്കാന്‍ മടിച്ചിട്ടെന്താ !!

                                                                     165
                                                                     *****
11.10.2103
ഭഗവത പുരാണം, കല്‍ക്കി പുരാണം, ഭവിഷ്യ പുരാണം , അഥര്‍വ്വ വേദം, യജുര്‍വേദം, ഋഗ്വേദം എന്നിവയില്‍ കല്‍ക്കിയെ കുറിച്ച് പറയുന്നുണ്ട്.

നരശങ്ങ്സ - എന്നാണ് കല്‍കിയുടെ മറ്റൊരു പേരായി പറയുന്നത്. ഇത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ ചെയ്താലും, മുഹമ്മദ്‌ എന്നത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ ചെയ്താലും കിട്ടുന്നത് ഒരേ അര്‍ഥം !
അതായത് മുഹമ്മദിന്റെ സംസ്കൃതം ഭാഷയില്‍ ഉള്ള വിവര്‍ത്തനം ആണ് നരശങ്ങ്സ.

അദ്ദേഹം പലായനം ചെയ്ത വ്യക്തി ആകും എന്നും പറയുന്നു. നബി മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു. അദ്ദേഹം ഒട്ടകപ്പുറത്ത് ആണ് സഞ്ചരിക്കുക എന്ന് പറയുന്നു.നബി സഞ്ചരിച്ചിരുന്നത് ഒട്ടകപ്പുറത്ത് ആയിരുന്നു.

സാമവേദം പറയുന്നു അദ്ദേഹം സ്വന്തം ഉമ്മയുടെ മുലപ്പാല്‍ ആകില്ല കുടിക്കുക എന്ന്. നബിക്ക് മുലയൂട്ടിയിരുന്നത് അദ്ദേഹത്തിന്റെ ഉമ്മയായിരുന്നില്ല. ഹലീമാബീവി ആയിരുന്നു.

കല്‍ക്കി സംബാല എന്ന ഗ്രാമത്തില്‍ ആയിരിക്കും കല്‍ക്കി ജനിക്കുക എന്നും പറയുന്നു. സംബാല എന്ന പദത്തിന്റെ അര്‍ഥം സമാധാനവും, സുരക്ഷിതത്വവും ഉള്ള സ്ഥലം എന്നാണ്. മക്കയുടെ മറ്റൊരു പേര് ദാറുല്‍ അമന്‍ എന്നാണ്. അതിന്റെ അര്‍ത്ഥവും ഇതുതന്നെ.

അദ്ദേഹം അന്തിമ ഋഷി ആവും എന്നും വേദങ്ങള്‍ പറയുന്നു. മുഹമ്മദ്‌ നബി അന്ത്യ പ്രവാചകന്‍ ആണ് എന്ന് ഖുര്‍ആനും പഠിപ്പിക്കുന്നു.

അദ്ദേഹത്തിനു നാല് സുഹൃത്തുകള്‍ ഉണ്ടാവും എന്നും പറയുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവര്‍ നബിയുടെ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു.

അദ്ദേഹത്തിനു മാലാഖാമാര്‍ യുദ്ധത്തില്‍ സഹായിക്കും എന്നും പറയുന്നു.ബദര്‍ യുദ്ധത്തില്‍ മാലാഖമാര്‍ സഹായിച്ചു എന്ന് ഖുറാനില്‍ കാണാം.

മാധവ് മാസം പന്ത്രണ്ടാം തിയ്യതി ആകും ജനിക്കുക എന്നും പറയുന്നു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് അദ്ദേഹം ജനിച്ചത്.

അബസ്വരം :

എല്ലാ ഗ്രന്ഥങ്ങളും വായിക്കുക, പഠിക്കുക, ഉള്‍ക്കൊള്ളുക.


                                                                     166
                                                                     *****
13.10.2013
"ബേനസീര്‍ ഭൂട്ടോയെ പോലെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയി തീരണം എന്നതാണ് ആഗ്രഹം : മലാല" - വാര്‍ത്ത.

മന്‍മോഹന്‍ സിംഗിനെ നിയന്ത്രിക്കുന്ന രാഹുലിന്റെ സ്ഥാനത്ത് മലാലയെ നിയന്ത്രിക്കാന്‍ അമേരിക്കയേയും പ്രതീക്ഷിക്കാം !!

അബസ്വരം :
ചെലരുടെ സമയം തെളിയാന്‍ ഉണ്ട കൊള്ളണം.


                                                                     167
                                                                     *****
14.10.2013
ആരാണ് ഫണ്ടമെന്റലിസ്റ്റ് ?

ഒരു തത്വത്തിന്റെ, അല്ലെങ്കില്‍ ഒരു ആശയത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും, അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ഫണ്ടമെന്റലിസ്റ്റ് എന്ന് വിളിക്കാം.

അതായത് ഒരു ഭൗതികശാസ്ത്രജ്ഞ്യന്‍ നല്ലൊരു ഭൗതികശാസ്ത്ര
ജ്ഞ്യന്‍ ആവണം എങ്കില്‍ അയാള്‍ ഫിസിക്സിന്റെ അടിസ്ഥാന തത്വങ്ങള്‍ മുറുകെ പിടിച്ച് അതിനനുസരിച്ച് ഗവേഷണങ്ങള്‍ നടത്തുന്ന ആള്‍ ആകണം. അതുപോലെ മറ്റൊരു ഉദാഹരണം എടുത്താല്‍, ഒരാള്‍ നല്ലൊരു ഡ്രൈവര്‍ ആകണം എങ്കില്‍ അയാള്‍ ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ആളും, ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന ആളും ആകണം. അല്ലാത്ത പക്ഷം ഒരു ഡ്രൈവറെ നല്ലൊരു ഡ്രൈവര്‍ എന്ന് വിളിക്കാന്‍ കഴിയുമോ ??

അതുപോലെ തന്നെ ഒരു മത വിശ്വാസി, മതം ഏതായാലും നല്ലൊരു മത വിശ്വാസി ആകണം എങ്കില്‍ ആ മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ / ഫണ്ടമെന്റലുകള്‍ മുറുകേ പിടിക്കുന്നവനും, അത് പാലിക്കുന്നവനും ആകേണ്ടേ ?

അപ്പോള്‍ നല്ലൊരു ഫണ്ടമെന്റലിസ്റ്റിനു മാത്രമേ നല്ലൊരു മത വിശ്വാസി ആകാന്‍ കഴിയൂ എന്നതല്ലേ വാസ്തവം ? ഒരു ഡ്രൈവര്‍ ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങള്‍ മുറുകെ പിടിക്കുന്നത് ഒരിക്കലും മോശം കാര്യം ആകുന്നില്ലല്ലോ ? അപ്പോള്‍ ഒരു മത വിശ്വാസി ഫണ്ടമെന്റലിസ്റ്റ് എന്ന് അറിയപ്പെടുന്നത് മാത്രം എങ്ങിനെയാണ് മോശം കാര്യമായി മാറുക ?

അബസ്വരം :
ഏതൊരു വിഷയത്തിലും ഫണ്ടമെന്റലിസ്റ്റ് ആകുന്നത് അഭിമാനമാണ്. അപമാനമല്ല.

                                                                     168
                                                                     *****
15.10.2013
നബി (സ) : "നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നീ അവനെ സഹായിച്ചുകൊള്ളുക."

അനുചരന്മാര്‍ ചോദിച്ചു : "അല്ലാഹുവിന്റെ ദൂതരേ! അക്രമിക്കപ്പെടുന്നവനെ (മര്‍ദ്ദിതനെ) സഹായിക്കുന്നത് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ അക്രമിയെ ഞങ്ങള്‍ എങ്ങിനെ സഹായിക്കും?"

നബി(സ) അരുളി: "അക്രമിയുടെ രണ്ടു കൈയും പിടിക്കുക."

അബസ്വരം :
ആരും ഒരു തരത്തിലും അക്രമിക്കപ്പെടാത്ത ദിനങ്ങള്‍ സ്വപ്നം കണ്ടു കൊണ്ട് എല്ലാ പ്രിയ സ്നേഹിതര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.


                                                                     169
                                                                     *****
18.10.2013
അബസ്വരങ്ങളിലെ ഏറ്റവും പുതിയ പോസ്റ്റ്‌ ആയ "മനുസ്മൃതിയിലൂടെ" എന്ന പോസ്റ്റിനു നേരേ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ രസകരമാണ്.

ഒരു മുസ്ലിം മത വിശ്വാസി മനുസ്മൃതി വായിച്ചാല്‍ ഉണ്ടാവുന്ന ചിന്തകള്‍ ആണ് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുള്ളത്‌. എന്നാല്‍ പലരും ഈ പോസ്റ്റിനെ വിലയിരുത്തുന്നത് ഞാന്‍ ഹിന്ദുയിസവും, ഇസ്ലാമും തമ്മില്‍ താരതമ്യം ചെയ്തു എന്ന മട്ടില്‍ ആണ്. "ഹിന്ദുയിസം പഠിക്കാന്‍ ഉപനിഷത്തുകളും, വേദങ്ങളും ആണ് പഠിക്കേണ്ടത് എന്നും മനുസ്മൃതി അല്ല" എന്നും ഈ വിമര്‍ശകര്‍ ഉപദേശിക്കുന്നു.

ഞാന്‍ പോസ്റ്റില്‍ 'ഹിന്ദു' എന്നാ വാക്കോ 'ഹിന്ദു മതം'എന്ന വാക്കോ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. മാത്രമല്ല ഇത് ഹിന്ദുയിസവുമായുള്ള താരതമ്യം ആണ് എന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. വലിയ ബുദ്ധിയും, വിവരവും ഒന്നും ഇല്ലെങ്കിലും മനുസ്മൃതിയാണ് ഹിന്ദുയിസം എന്നോ, മനുസ്മൃതി പഠിച്ചാല്‍ അത് ഹിന്ദുയിസം പഠിച്ചതിനു തുല്യമാകുമെന്നോ വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍ എന്ന് എനിക്കുറപ്പുണ്ട്. പല ഹിന്ദു സഹോദരങ്ങളും മനുസ്മൃതിയെ തള്ളിപറയുന്നുണ്ട് എന്നും എനിക്ക് നന്നായി അറിയാം.

മനുസ്മൃതി വായിക്കുന്നു എന്ന് പറയുമ്പോള്‍, അയാള്‍ വായിക്കുന്നത് മനുസ്മൃതി ആണ് മറിച്ച് ഹിന്ദുയിസം അല്ല എന്ന് മനസ്സിലാക്കാനുള്ള മിനിമം വിവേകം വിമര്‍ശകര്‍ പ്രകടിപ്പിക്കുക.

മനുസ്മൃതിയെ ഇത്തരക്കാര്‍ അംഗീകരിക്കുന്നില്ല എങ്കില്‍ എന്തിനു ഇത്തരം വിലയിരുത്തലിന് നേരേ അസഹിഷ്ണുത പ്രകടിപ്പിക്കണം എന്ന സംശയവും അവശേഷിക്കുന്നു.

ഒരു അമുസ്ലിം ഖുര്‍ആന്‍ വായിക്കുമ്പോള്‍ അയാളുടെ മനസ്സിലേക്ക് കടന്നുവന്ന വേദങ്ങളിലേയോ, ഉപനിഷത്തുകളിലേയോ വാക്യങ്ങള്‍ സൂചിപ്പിച്ചാല്‍ അതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കേണ്ടതുണ്ടോ ? അങ്ങിനെ ചെയ്യാന്‍ ഉള്ള ആ സ്വാതന്ത്ര്യം ആ വ്യക്തിക്ക് ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിനെ വല്ല മുസ്ലിങ്ങളും എതിര്‍ത്താല്‍ അവരെ "വിഡ്ഢികള്‍" എന്ന് തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത് ?

അതോടൊപ്പം തന്നെ ഒരു വ്യക്തി ഒരു പുസ്തകം വായിക്കുമ്പോള്‍ അയാളുടെ ചിന്തകള്‍ /അല്ലെങ്കില്‍ ആ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളുമായി അയാളുടെ വിശ്വാസ പ്രകാരം ഉള്ള വിലയിരുത്തലുകള്‍ പങ്കുവെക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് എഴുതാപ്പുറങ്ങള്‍ ഊഹിച്ചെടുത്ത് വിളമ്പുന്നതിനും, എന്തൊക്കെ എന്തിനോടൊക്കെ താരതമ്യം ചെയ്യാം എന്ന ഫത്‌വ ഇറക്കുന്നതിനും മുന്‍പ് പണ്ഡിതര്‍ തിരിച്ചറിയുകയല്ലേ വേണ്ടത് ?

അബസ്വരം :
ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം !!!

                                                                     170
                                                                     *****
20.10.2013
മരിച്ചു കിടക്കുന്ന മനുഷ്യന്റെ അടുത്ത് പോയി നിന്ന് വെടിവെച്ചാണോ സംസ്ഥാനം ബഹുമാനം പ്രകടിപ്പിക്കേണ്ടത് ?

അല്ല !! അറിയാത്തതോണ്ട് ചോദിക്കുന്നതാ മക്കളേ !!!

അബസ്വരം :
പോയ ഉണ്ട പോയി. ഇനിയെങ്കിലും !!!

                                                                     171
                                                                     *****
22.10.2013
"ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് വി എസ്." - വാര്‍ത്ത.

അപ്പോള്‍ ഇനി ഉണ്ടാകാന്‍ പോകുന്ന കാര്യം പറയാം. ഈ സര്‍ക്കാരിന്റെ കാലാവധിക്ക് ശേഷം വി എസ്, പിണറായി മുഖ്യന്‍ ആവാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യും. പിണറായിക്കിട്ട് പണിയാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും മുതലാക്കും. പാര്‍ട്ടി ഒരുപാട് ശാസിച്ചു നോക്കും. എന്നാല്‍ അച്ചൂസ് അതൊന്നും ചെവികൊള്ളില്ല. കാരണം സംരക്ഷിക്കാനായി സ്വന്തം അധികാരം ഒന്നും ഉണ്ടാവില്ലല്ലോ.
അങ്ങനെ പാര്‍ട്ടിയുടെ മുന്നില്‍ ഒരു തലവേദനയായി അച്ചൂസ് മാറും.

പിന്നീട് പാര്‍ട്ടിയുടെ മുന്നില്‍ രണ്ടു വഴികള്‍ ആണ് ഉണ്ടാവുക. ഒന്ന് അച്ചൂസ് പറയുന്നത് ഒന്നും കേട്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോകും. പക്ഷേ അതിനു മാധ്യമങ്ങള്‍ സമ്മതിക്കും എന്ന് തോന്നുന്നില്ല. അവര്‍ അച്ചൂസിന്റെ പുണ്യ മഹാവാചകങ്ങള്‍ എടുത്ത് തലനാരിഴ കീറി പറിച്ച് പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കും. പിന്നെ പാര്‍ട്ടിയുടെ മുന്നില്‍ ഉള്ള ഓപ്ഷന്‍ അച്ചൂസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നതാണ്. അങ്ങിനെ ചെയ്താലും അത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. കാരണം ചില വിഡ്ഢികള്‍ക്കെങ്കിലും പുകമറക്കുള്ളില്‍ ഇരിക്കുന്ന മഹാനാണല്ലോ അദ്ദേഹം. അച്ചൂസിനെ പുറത്താക്കുകയും, അതിന്റെ പേരില്‍ പാര്‍ട്ടി പിളരുകയും ചെയ്‌താല്‍ അദ്ദേഹത്തിന്റെ പിന്നാലെ പോകാന്‍ കുറച്ചു പേരേ ഉണ്ടാവൂ എങ്കിലും 'നഞ്ച് എന്തിനാ നാന്നാഴി' എന്ന് പറയുമ്പോലെ അവര്‍ക്ക് പാര്‍ട്ടിക്ക് നേരെ സൃഷ്ടിക്കാന്‍ കഴിയുന്ന തലവേദന വലുതായിരിക്കും.

ചുരുക്കത്തില്‍ പറഞ്ഞാല്‍ "വി എസ് ഇനി മത്സരിക്കില്ല" എന്ന് പറഞ്ഞാല്‍ ആണ് പാര്‍ട്ടിക്ക് ശരിക്ക് പണി കിട്ടാന്‍ പോകുന്നത് എന്ന് ചുരുക്കം. മത്സരിച്ചാല്‍ അധികാരത്തിന്റെ അപ്പക്കഷ്ണം വായയില്‍ തിരുകി കൊടുത്ത് മുണ്ടിയാല്‍ അത് താഴെ പോകും എന്ന് പറഞ്ഞ് ഇടയ്ക്കിടെ മാപ്പിരപ്പിക്കലും, സോറി പറച്ചിലും, പ്രസ്താവന പിന്‍വലിപ്പിക്കലും ഒക്കെ നടത്താമായിരുന്നു.

അബസ്വരം :
കൊച്ചിലേ നുള്ളാഞ്ഞാല്‍ കോടാലിക്കും അറൂല്ല !!!


                                                                     172
                                                                     *****
23.10.2013
"ഷക്കീലയുടെ ആത്മകഥ ഈ മാസം പുറത്തിറങ്ങുന്നു" - വാര്‍ത്ത

അബസ്വരം :

പുസ്തകത്തിനു കവര്‍ ഉണ്ടാവുമോ ആവോ ??? !!!


                                                                    173
                                                                     *****
26.10.2013
"35 ലോകനേതാക്കളുടെ ഫോണ്‍ സംഭാഷണം യു എസ് ചോര്‍ത്തി.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചോര്‍ത്തലില്‍ നിന്ന് രക്ഷപ്പെട്ടു. കാരണം അദ്ദേഹത്തിന് മൊബൈല്‍ ഫോണോ ഇ മെയിലോ ഇല്ല. അതിനാല്‍ ആശങ്ക വേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്." - വാര്‍ത്ത.

മന്‍മോഹന്‍ സിംഗിന് ഫോണ്‍ ഉണ്ടെങ്കിലും അമേരിക്കക്ക് അത് ചോര്‍ത്തേണ്ട ആവശ്യം ഇല്ലല്ലോ. കാരണം അമരിക്കയുടെ മുന്നില്‍ മന്‍മോഹന്‍ എല്ലാം തുറന്നിട്ടാല്‍ പിന്നെ ചോര്‍ത്തിലിന് എന്ത് പ്രസക്തി ?
മൂടി വെക്കുന്നത് ചോര്‍ത്തിയാലല്ലേ ചോര്‍ത്തലാവൂ മക്കളേ !!!

അബസ്വരം :
ഇമയുടെ ദോഷം കണ്ണറിയില്ല.

                                                                     174
                                                                     *****
27.10.2013
മതസൌഹാര്‍ദ്ദ യോഗങ്ങളില്‍ കേള്‍ക്കുന്ന രസകരമായ ഒരു കാര്യമുണ്ട്.

ക്രിസ്തുമതത്തിന്റെ പ്രതിനിധിയും, ഹിന്ദുമതത്തിന്റെ പ്രതിനിധിയും, ഇസ്ലാം മതത്തിന്റെ പ്രതിനിധിയും മൈക്ക എടുത്ത് പറയും - "എല്ലാ മതങ്ങളും ഒന്നാണ്, എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്നത് ഒരേ ആശയമാണ്."

എന്നാല്‍ ഇങ്ങനെ പ്രസംഗിക്കുന്ന ഇസ്ലാം നേതാവിനോട് "എല്ലാ മതങ്ങളും ഒന്നാണ് എങ്കില്‍ നിങ്ങള്‍ക്ക് മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയാവാന്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ ആയി മത പരിവര്‍ത്തനം നടത്തിക്കൂടേ ?" എന്ന് ചോദിച്ചാല്‍ മൂപ്പര്‍ ഉരുളും. ഇതേ ചോദ്യം മറ്റു മത പ്രതിനിധികളോട് ചോദിച്ചാല്‍ അവരും ഉരുളും.

എല്ലാ മതങ്ങളും ഇന്ന് സഞ്ചരിക്കുന്നത് ഒരേ പാതയിലാണ് എന്ന് മതത്തെ മനസ്സിലാക്കുന്ന ആരും വിശ്വസിക്കില്ല എന്നതാണ് വാസ്തവം. ഓരോ മതത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തന്നെയാണ് ഉള്ളത്. ഇടയില്‍ ചില സാമ്യങ്ങള്‍ തോന്നിയേക്കാം എന്ന് മാത്രം. ഓരോ മത വിശ്വാസിയും തനിക്ക് ശരി എന്ന് തോന്നുന്ന മതത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതുതന്നെയാണ് വേണ്ടതും. തനിക്ക് ശരി എന്ന് തോന്നുന്നതില്‍ വിശ്വസിക്കുക, പറയുക. അതിനുള്ള ചങ്കൂറ്റവും നട്ടെല്ലും പ്രകടിപ്പിക്കുക. ആ വിശ്വാസ വൈരുദ്ധ്യങ്ങളില്‍ ഉറച്ചുനിന്നു കൊണ്ട് തന്നെ മറ്റു മതത്തില്‍ വിശ്വസിക്കുന്നവരേയും സ്നേഹിക്കാന്‍ പഠിക്കുക.അങ്ങനെ സൗഹൃദം ഉണ്ടാക്കി എടുക്കുക. വിവിധ രാഷ്ട്രീയ കക്ഷികളില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാം ആ വൈരുദ്ധ്യങ്ങള്‍ പുലര്‍ത്തുംമ്പോഴും സൗഹൃദം പങ്കിടുന്നില്ലേ ?

അല്ലാതെ 3+1=5+7=6+1 എന്ന തരത്തില്‍ വിഡ്ഢിത്തം പറഞ്ഞുകൊണ്ടല്ല മത സൗഹൃദം ഉണ്ടാക്കേണ്ടത്. വിവിധ മതങ്ങള്‍ തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്നും, എന്നാലും ആ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ സ്നേഹത്തോടെ വര്‍ത്തിക്കണം എന്നുള്ള വസ്തുതയാണ് വിളംബരം ചെയ്യപ്പെടേണ്ടത്. അങ്ങിനെ ചെയ്യുമ്പോഴേ മതസൌഹാര്‍ദ്ദം ഉണ്ടാവൂ.

നുണയും വിഡ്ഢിത്തവും പറഞ്ഞു ഉണ്ടാക്കിയാല്‍ ഉണ്ടാവുന്നതല്ല മതസൌഹൃദം.

അബസ്വരം :
പിടിച്ചു വലിച്ചു കുപ്പായമിട്ടാല്‍ പറിച്ചു കീറിപ്പോകും.


                                                                     175
                                                                     *****
28.10.2013
ഭരണകര്‍ത്താക്കളുടെ നേരെ കല്ലെറിയുന്നതും, അക്രമം അഴിച്ചു വിടുന്നതും ജനാധിപത്യമല്ല, മറിച്ച് രാഷ്ട്രീയ തീവ്രവാദമാണ്.

ഇത്തരം അക്രമങ്ങളെ 'ചെറ്റത്തരം' എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ.

അക്രമം നടത്തിയവരോട് ഒന്നേ ചോദിക്കാനുള്ളൂ - " എന്താടോ സഖാവേ നീ നന്നാവാത്തേ ?"

അബസ്വരം :
കര്‍ക്കടകച്ചേന കട്ടിട്ടെങ്കിലും തിന്നണം.


                                                                     176
                                                                     *****
28.10.2013
ഇനി ആരും നിരപരാധികളായ സി പി എമ്മിനെ കുറ്റം പറയരുത് !!!

ആകാശത്ത് നിന്ന് ഒരു കോടാലി വന്ന് ടി പിയെ 51 വെട്ടി പോയതിനും, മേഘങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കല്ല്‌ വന്ന് ഉമ്മന്‍ ചാണ്ടിയുടെ ദേഹത്ത് പതിച്ചതിനും പാവം സഖാക്കള്‍ എന്ത് പിഴച്ചു ?? അവര്‍ കോടാലി, എസ് കത്തി, ചോര, കല്ല്‌ എന്നിവയൊക്കെ കണ്ടാല്‍ തന്നെ പേടിച്ച് തല ചുറ്റുന്നവരാണെന്നും, അഹിംസയാണ് അവരുടെ മുഖമുദ്രയെന്നും സി പി എം വിരോധികള്‍ എന്താ തിരിച്ചറിയാത്തേ ??

നിയമസഭയില്‍ ഒരു സ്ത്രീയെ കയ്യേറ്റം ചെയ്ത ആരോപണം വന്നപ്പോള്‍ രാജേഷ് സഖാവ് കരഞ്ഞത് ഓര്‍മ്മയില്ലേ ? എന്തായിരുന്നു തേങ്ങി തേങ്ങിയുള്ള ആ കരച്ചില്‍ !! ഇങ്ങിനെയുള്ള ദുര്‍ബല ഹൃദയങ്ങളാണ് പാര്‍ട്ടിയില്‍ ഉള്ളത് എന്നെന്താ ആരും മനസ്സിലക്കാത്തേ ??

മണിച്ചായന്‍ സഖാവുട്ട്യോളെ ഒന്ന്, രണ്ടു, മൂന്ന് എന്ന് എണ്ണാന്‍ പഠിപ്പിച്ചപ്പോഴേക്കും പോലീസ് കൊണ്ട് പോയി ജയിലില്‍ ഇട്ടു. എന്തൊരു അതിക്രമമാണ് മക്കളേ ഇത്. എണ്ണിയാല്‍ പോലീസ് കേസ് !!

യേശു ക്രിസ്തുവിന്റെ പടം വെച്ച് വോട്ട് പാര്‍ട്ടി സമ്മേളനം നടത്തുന്നവര്‍ക്ക് "ഒരു കരണത്തടിച്ചാല്‍ മറ്റേ കരണവും കാണിക്കുക" എന്ന ആപ്തവാക്യം തെറ്റിക്കാന്‍ കഴിയുമോ ??

അതോണ്ട് ഇനിയാരും എന്തുണ്ടായാലും വെള്ളം ചവച്ച് കുടിക്കുന്ന സി പി എമ്മിനെ പഴിക്കരുത് എന്ന് വിനീത കോകിലവിടാക്ഷ കുക്കുംബജനായി അഭ്യര്‍ത്ഥിക്കുന്നു.

അബസ്വരം :
കുരുത്തം കെട്ടാലും കുമ്പളങ്ങ കെട്ടാലും ഒരുപോലെ !!


                                                                     177
                                                                     *****
29.10.2013
"അനക്ക് കജ്ജടി വാങ്ങി വോട്ട്ണ്ടാക്കാന്‍ ജ്ജ് മറ്റുവല്ല പണിം നോക്കിക്കോ. മ്മടെ മെക്കിട്ട്കേരണ്ടാ. ഇജ്ജ് എത്രാം ക്ലാസ് ബരെ പോയി ഹമുക്കേ ?? !!."

അങ്ങിനെ അങ്ങേരുടെ കളികള്‍ കയ്യടിക്കും വോട്ടിനും വേണ്ടിയുള്ളതാണ് എന്ന് കോടതിക്കും മനസ്സിലായി.

വിഗ്രഹം ചുമക്കുന്ന വല്യാക്കാനോട് എത്ര വരെ പഠിച്ചു എന്ന് കോടതി ചോദിച്ചപ്പോള്‍ അറിയാതെ മനസ്സിലേക്ക് വന്നത് വല്യാക്കയുടെ പഴയ ഒരു പ്രസ്താവനയായിരുന്നു - "മലപ്പുറത്തിന്റെ മക്കള്‍ കോപ്പി അടിച്ചാണ് പാസാകുന്നത്."

ഇതാ പറഞ്ഞത് മലപ്പുറത്ത് കൊടുത്താല്‍ കോടതിയില്‍ കിട്ടും എന്ന്.

അബസ്വരം :
കാല്‍ കൂത്ത്, മുക്കാല്‍ ചമയം !!


                                                                     178
                                                                     *****
29.10.2013
തീവ്രത കുറഞ്ഞ നല്ല ഒച്ചയും പുകയുമുള്ള നാടന്‍ പടക്കങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഉടനെ മോഡിയുമായി ബന്ദപ്പെടേണ്ടതാണ്. പണ്ട് ഗുജറാത്തില്‍ മാത്രം മതിയായിരുന്നു. ഇപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ ആവശ്യമുണ്ട്. നാടന്‍ പടക്ക വ്യവസായം അങ്ങനെ പടര്‍ന്നു പന്തലിക്കട്ടെ. നാട് വികസിക്കട്ടെ !!!

ഓരോ നാടന്‍ ബോംബും പൊട്ടുമ്പോള്‍ പെട്ടിയിലേക്ക് വീഴുന്നത് ആയിരക്കണക്കിന് വോട്ടുകളാണ് മക്കളേ !!!

അബസ്വരം :
പടക്കങ്ങള്‍ എന്നും ലവന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു !!!


                                                                     179
                                                                     *****
30.10.2013
"ഭൂമിക്കടിയില്‍ ആയിരം ടണ്‍ സ്വര്‍ണം ഉണ്ടെന്ന പൂജാരിയുടെ സ്വപ്ന ദര്‍ശനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഉന്നാലവോ ജില്ലയില്‍ പുരാവസ്തുവകുപ്പ് നടത്തിവന്ന ഖനനം അവസാനിപ്പിച്ചു. മേഖലയില്‍ സ്വര്‍ണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവാതെ വന്നതോടെയാണ് ഖനനം അവസാനിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ ദൗണ്ടിയ ഖേര ഗ്രാമത്തില്‍ പുരാതന കോട്ടയില്‍ ആയിരം ടണ്‍ സ്വര്‍ണം കുഴിച്ചിട്ടുണ്ടെന്ന് സ്വപ്‌നത്തില്‍ കണ്ടെന്ന സ്വാമി ശോഭന്‍ സര്‍ക്കാരിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ഖനനം. ദോണ്ടിയ ഗ്രാമത്തിലെ ശോബന്‍ ക്ഷേത്രത്തിലെ പൂജാരിയാണ് സ്വാമി ശോബന്‍ സര്‍ക്കാര്‍. ഖനനത്തിലൂടെ ലഭിക്കുന്ന സ്വര്‍ണം ഉപയോഗിച്ച് രാജ്യത്തിന്റെ കടം വീട്ടണമെന്നായിരുന്നു ശോബന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം." - വാര്‍ത്ത.

ഹഹഹ... ന്റെ മക്കളേ, ഈ പുരാവസ്തു വകുപ്പില്‍ തലക്ക് വെളിവുള്ള ഒരുത്തനും ഇല്ലേ ?

അബസ്വരം :
പൂച്ച മുട്ടയിട്ടു എന്ന് കേള്‍ക്കുമ്പോഴേക്കും ആ മുട്ട കൊണ്ട് ഓംലെറ്റ്‌ ഉണ്ടാക്കാന്‍ നടക്കുന്ന വിഡ്ഢികള്‍ !!


                                                                     180
                                                                     *****
01.11.2013
കേരളം കേരളം കൊച്ചു കൊച്ചു കേരളം
അരിയിടിച്ച് പൊടി വറുത്ത് പുട്ട് ചുട്ട കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ഉഴുന്ന് അരച്ച് നടു തുളച്ചു വടകള്‍ തീര്‍ത്ത കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ചക്കയുള്ള മാങ്ങയുള്ള തേങ്ങയുള്ള കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ബന്ത്‌ ഉടച്ച് പുഴുക്കിയെടുത്ത് ഹര്‍ത്താലാക്കി കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
പനി പിടിച്ച് ചൊറി പിടിച്ച് മാന്തി മാന്തി കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
കൊതു കടിച്ച് മന്തനായി ഗുളിക കഴിച്ച കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
വാളെടുത്ത് വെട്ട് വെട്ടി മൊഴികള്‍ മാറ്റിയ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
കല്ലെടുത്ത് ആഞ്ഞെറിഞ്ഞ് ചോര പൊടിച്ച കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
വരിയില്‍ നിന്ന് മദ്യം മോന്തി വാള് വെച്ച കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
പത്തുമാസം നൊന്ത് പെറ്റ് വലിച്ചെറിഞ്ഞ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ബില്ല് കാട്ടി ഷോക്കടിച്ച് ഫ്യൂസ് പോയ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
മാറി മാറി ഭരണം മാറ്റി തകര്‍ന്നടിഞ്ഞ കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
മണലെടുത്ത് ചാക്കിലാക്കി പുഴകള്‍ ചത്ത കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം
ബ്ലോഗിലിട്ട് ലിങ്കെറിഞ്ഞു കമന്റടിച്ച കേരളം
കേരളം കേരളം കൊച്ചു കൊച്ചു കേരളം

കേരളത്തിന്റെ ജനനം മഴുവില്‍ നിന്നായാലും, മുട്ട വിരിഞ്ഞ് ഉണ്ടായതായാലും, പ്രസവത്തില്‍ നിന്നായാലും ഹാപ്പി ബര്‍ത്ത് ഡേ ടു യൂ !!

അബസ്വരം :

വന്ന കൂത്ത് ആടി തന്നെ തീരണം


                                                                     181
                                                                     *****
02.11.2013
ഓള്‍ അങ്ങോട്ട്‌ ചെന്ന് കണ്ണില്‍ കണ്ട ആണുങ്ങളെ കെട്ടിപ്പിടിച്ചാല്‍ അത് അംഗീകാരം, അഭിമാനം!
ഓളെ അങ്ങോട്ട്‌ ചെന്ന് വല്ലവരും പിടിച്ചാല്‍ ലത്‌ പീഡനം !!!
എന്താല്ലേ മക്കളേ കാര്യങ്ങള്‍ടെ കിടപ്പ് !!

അബസ്വരം :
പണത്തിനായി എന്തുമാവാം !!!


                                                                     182
                                                                     *****
03.11.2013
ഇറോം ശര്‍മ്മിള പീഡിപ്പിക്കപ്പെട്ടാലും, എ പട നായിക പീഡിപ്പിക്കപ്പെട്ടാലും ഒരേ പരിഗണനയും പിന്തുണയും ലഭിക്കണം എന്ന് മൊഴിയുന്ന ഫേസ്ബുക്ക് പുണ്യാളന്മാരെ കാണുമ്പോള്‍ സഹതാപം തോന്നുന്നു. ഓരോ വ്യക്തിക്കും അവര്‍ അര്‍ഹിക്കുന്ന പിന്തുണയല്ലേ ലഭിക്കൂ ?

"തുണി ഉരിഞ്ഞ് അഭിനയിക്കുമ്പോള്‍ കഥാപാത്രം ആണ് അത് ചെയ്യുന്നത്, ഉദാഹരണത്തിന് മോഹന്‍ലാല്‍ ഒരാളെ കൊല്ലുന്ന പോലെ അഭിനയിച്ചാല്‍ മോഹന്‍ലാല്‍ പ്രതി ആകുമോ ?" എന്നതാണ് ഈ ബുദ്ധി ജീവികളുടെ ചോദ്യം.

ഇവരോട് ഒരു കാര്യമാണ് തിരിച്ചു ചോദിക്കാന്‍ ഉള്ളത്. ഒരു സിനിമാ നടി തുണി ഉരിഞ്ഞ സീനില്‍ അഭിനയിക്കാനായി തുണി ഉരിയുമ്പോള്‍ ആ നടി തുണി ഉരിഞ്ഞ ശേഷമല്ലേ കഥാപാത്രം ആവുന്നത് ?? അതായത് ആ നടി സ്വന്തം ജീവിതത്തില്‍ പണത്തിനു വേണ്ടി ഉടുതുണി ഉരിയാന്‍ തയ്യാറാവുന്നു എന്നതല്ലേ വസ്തുത ?? പണത്തിനു വേണ്ടി ഉടുതുണി ഉരിയുന്നതിനെ ന്യായീകരിക്കാന്‍ "കല" എന്ന ഓമനപ്പേര് ഇടുകയും ചെയ്യുന്നു.

ഇത്തരം നടികള്‍ക്ക് ജയ്‌ വിളിച്ചു നടക്കുന്ന എത്ര പുരുഷ കേസരികള്‍ ഇവരെ വിവാഹം ചെയ്ത് കൂടെ താമസിപ്പിക്കാന്‍ തയ്യാറാവുകയും, വിവാഹ ശേഷം അഭിനയം എന്ന കല തുടരാന്‍ അനുവദിക്കുകയും ചെയ്യും എന്നറിയാന്‍ താല്പര്യം ഉണ്ട്.

സ്വന്തം ശരീരം പണം വാങ്ങി പ്രദര്‍ശിപ്പിക്കുന്നതിനെ എന്ത് ഓമനപ്പേരിട്ട് വിളിച്ചാലും അത്തരക്കാര്‍ സ്വന്തം ശരീരം വില്‍പ്പന ചരക്ക് ആക്കുകതന്നെയാണ് ചെയ്യുന്നത്. അത്തരം സ്ത്രീകള്‍ക്ക് മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന പരിഗണനയും ബഹുമാനവും കൊടുക്കാന്‍ തയ്യാറായ ചില അഭിനവ കൂശ്മാണ്ടങ്ങള്‍ ഉണ്ട് എന്ന് കരുതി എല്ലാവരേയും അതിന് കിട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ട.

അബസ്വരം :
മാനം വിറ്റും പണം നേടിയാല്‍, മാനക്കേട് ആ പണം മാറ്റില്ല.
പണം കൊടുത്താല്‍ കിട്ടുന്നതല്ല നാണവും മാനവും സംസ്കാരവും.

                                                                     183
                                                                     *****
04.11.2013
എന്തൊക്കെയായിരുന്നു പുകില് !!
ഫെബു ബുജികളുടെ വിശകലനങ്ങള്‍ !!
അപമാനിക്കപ്പെട്ട സ്ത്രീത്വത്തിനു വേണ്ടിയിട്ടാണ് സമരമെന്ന് എന്നൊക്കെയുള്ള ഗമണ്ടന്‍ !!

ഒടുവില്‍ ഒരു പരാതിയും ഇല്ലത്രേ !!!

മൂട് താങ്ങാന്‍ നടന്ന അഭിനവ വനിതാ സംരക്ഷകര്‍ ഒക്കെ എവിടെ പോയി ??

വാക്ക് മാറ്റിയവള്‍ക്ക് എതിരേ വല്ലതും ഉരിയാടാനുള്ള തന്റേടം ഉണ്ടോ സംരക്ഷകരേ ???

ഓള്‍ക്ക് ഇല്ലാത്ത പരാതി ഇപ്പോഴും ഈ ഫെബു ദുരാചാര പോലീസിന് ഉണ്ടോ ആവോ ???

ഇതാ മക്കളേ പറഞ്ഞത് "പണമടച്ചാല്‍ കല അല്ലെങ്കില്‍ പീഡനം" ന്ന് !!!

അബസ്വരം :
പണം കൊടുത്ത് ഉപയോഗിക്കാനുള്ളത് പണം കൊടുത്ത് ഉപയോഗിച്ചില്ലെങ്കില്‍ ഉപയോഗിച്ചതിനുള്ള പണം കിട്ടുന്നത് വരെ പരാതി ഉണ്ടാവും !!!


                                                                     184
                                                                     *****
05.11.2013

ചൊവ്വ വരെ വണ്ടി കാലി അടിച്ച് പോകണോ ?

ഒന്നുകില്‍ മ്മടെ ഭരണക്കാരെ ചൊവ്വ വരെ അയക്കാം.
എന്നാ നാട് രക്ഷപ്പെടുമല്ലോ !!

അതുമല്ലെങ്കില്‍ പട്ടിണി പാവങ്ങളെ അങ്ങോട്ട്‌ അയക്കാം.
എന്നാ ദരിദ്രരില്ലാത്ത സുന്ദര രാജ്യമാവുമല്ലോ ഇത് !!

ദരിദ്ര രാജ്യത്തെ പട്ടിണി മാറുന്നതിനേക്കാള്‍ ഇന്ന് നമുക്ക് ആവശ്യം ചൊവ്വയിലെ മണ്ണിന്റെ മണവും, നിറവും ഒക്കെ നോക്കലാണല്ലോ !!!

അടിസ്ഥാന കാര്യങ്ങളില്‍ മുടന്തുമ്പോള്‍ മേനി പറഞ്ഞു നടക്കാന്‍ ചൊവ്വയിലേക്ക്‌ കോടികള്‍ നിറച്ച വാണം അയച്ചത് കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരന് എന്ത് ഗുണം ആണ് ലഭിക്കുക ?

എന്തായാലും ചൊവ്വായാത്ര സുഗമാമാവാന്‍ പൂജയും മറ്റും നടത്തി ദൈവത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ശാസ്ത്രന്ജ്യര്‍ക്ക് അഭിവാദ്യങ്ങള്‍ !! ശാസ്ത്രത്തിനു കഴിയാത്ത പലതും ദൈവത്തിന് കഴിയും എന്ന് അഭിനവ യുക്തിരഹിത യുക്തിവാദികള്‍ വിശ്വാസിച്ചില്ലെങ്കിലും ശാസ്ത്രന്ജ്യരും ഐ എസ് ആര്‍ ഒയും വിശ്വസിക്കുന്നുണ്ടല്ലോ !! സന്തോഷം.

അബസ്വരം :
അഭിമാനം പുഴുങ്ങി തിന്നാല്‍ പട്ടിണി മാറില്ല !!


                                                                     185
                                                                     *****
06.11.2013
പിണറായിക്ക് അനുകൂലമായ വിധി സഖാക്കള്‍ സ്വാഗതം ചെയ്യുന്നത് കാണുന്നത് രസകരമാണ്. തങ്ങള്‍ക്ക് എതിരായ വിധികള്‍ വരുമ്പോള്‍ കോടതിയെ കടന്നാക്രമിക്കുകയും, അനുകൂലമായ വിധികള്‍ വരുമ്പോള്‍ കയ്യടിച്ച് നിയമം വിജയിച്ചു എന്ന് പറയുകയും ചെയ്യുന്നതിന്റെ ഗുട്ടന്‍സ് രസകരം തന്നെയല്ലേ ?

മറ്റു പല പാര്‍ട്ടി നേതാക്കന്മാര്‍ക്ക് എതിരെയുള്ള കേസുകളിലും കോടതി ആരോപണ വിധേയന്മാര്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചപ്പോള്‍ ഇതേ സി പി എം എടുത്തുന്നയിച്ചിരുന്നത് മൊഴിമാറ്റിയും, തെളിവുകള്‍ നശിപ്പിച്ചും രക്ഷപ്പെതാണ് എന്നതാണല്ലോ. ഇത്തരം അപഹാസ്യ പ്രസ്താവനകള്‍ ഇറക്കുന്നതിനു മുന്‍പ് പാര്‍ട്ടി ഒരു ആത്മവിശകലനം നടത്തുന്നത് നന്നാവും.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും ശരിക്കും പണി കിട്ടിയത് മ്മടെ അച്ചൂസിനാണ്.

ലാവലിനില്‍ മുക്കി സെക്രട്ടറിയെ കുളിപ്പിച്ചു കിടത്താന്‍ നോക്കിയത് പരാജയപ്പെട്ടു. തനിക്ക് ഇഷ്ടമല്ലാത്തവരെ ഏതു വിധേനെയെങ്കിലും കുളിപ്പിച്ച് കിടത്താന്‍ ശ്രമിക്കുന്ന വി എസ്സിന് കിട്ടിയ വര്‍ക്ക് ഓഫ് എയിറ്റ് തന്നെയാണ് ഈ കോടതി വിധി.

താന്‍ പറഞ്ഞതും, തന്റെ നിലപാടുകളും ശരിയാണ് എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ ബാലകൃഷ്ണ പിള്ള കേസില്‍ സുപ്രീം കോടതിവരെ പോയ അച്ചൂസ് ഈ വിഷയത്തിലും അതാണ്‌ ചെയ്യേണ്ടത്. അതിനുള്ള തന്റേടവും നട്ടെല്ലും വി എസ്സിന് ഉണ്ടാവുമോ ?

അബസ്വരം :
മുറിവൈദ്യന്‍ ആളെ കൊല്ലും, മുറി സഖാവ് പാര്‍ട്ടിയെ കൊല്ലും !!


                                                                     186
                                                                     *****
07.11.2013
"സിബിഐയുടെ രൂപീകരണം അസാധുവാണെന്ന് ഗുവാഹത്തി ഹൈക്കോടതി. സിബിഐയെ കുറ്റാന്വേഷണ സേനയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി." - വാര്‍ത്ത

ന്റെ പടച്ചോനേ !! അപ്പൊ ഈ സി ബി ഐ അന്യേഷിച്ച് കുറ്റക്കാരാണ് എന്ന് കണ്ടെത്തി ശിക്ഷക്ക് വിധേയരായവര്‍ ശശിയായോ ?? എത്രയോ കേസുകളില്‍ പ്രതികള്‍ക്ക് സി ബി ഐ കണ്ടെത്തലിന്റെ പിന്‍ബലത്തില്‍ വധശിക്ഷ ലഭിച്ചിട്ടില്ലേ ? ഇവരുടെ ഒക്കെ സ്ഥിതി എന്താവും ??

പിന്നെ ഇനി ഗുവാഹത്തി ഹൈക്കോടതി പറഞ്ഞത് ശരിയല്ലഎങ്കില്‍ / സി ബി ഐയുടെ രൂപീകരണം സാധുവാണ് എങ്കില്‍ ഇങ്ങിനെ ഉള്ള ഉണ്ണാക്കന്‍മാരെ ജഡ്ജി ആക്കിയതിന് ആര് മറുപടി പറയും ?

ഗുവാഹത്തി ഹൈക്കോടതി പറഞ്ഞത് ശരിയാണ് എങ്കില്‍ / സിബിഐയുടെ രൂപീകരണം അസാധുവാണ് എങ്കില്‍ ഇതുവരെ സുപ്രീംകോടതിയില്‍ വരെ ഇരുന്ന ജഡ്ജിമാര്‍ ഉണ്ണാക്കന്മാര്‍ ആയിരുന്നു എന്നും കരുതേണ്ടി വരില്ലേ ?

എങ്ങിനെ പോയാലും ഉന്നത സ്ഥാനത്തിരിക്കുന്ന ആര്‍ക്കോ വലിയ പിഴവ് പറ്റിയിരിക്കുന്നു.
ഇനി ഇത് കണ്ടുപിടിക്കാന്‍ മ്മടെ സേതുരാമയ്യരെ വിളിക്കാന്‍ വകുപ്പുണ്ടാകുമോ എന്തോ ??

എന്തായാലും ജനങ്ങള്‍ വീണ്ടും കഴുതകളായി തുടരുന്നു !!

അബസ്വരം :
പൊതുപ്പറമ്പ് വെളിപ്പറമ്പ് !!


                                                                     187
                                                                     *****
10.11.2013

"പ്രതിപക്ഷ നേതാവ്‌ വി എസ് അച്യുതാനന്ദന് ശത്രുദോഷത്തിന് ഗുരുവായൂരില്‍ വഴിപാട്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലാണ് ശത്രുദോഷത്തിന് വി എസിന് വേണ്ടി മുട്ടിറക്കല്‍ വഴിപാട് നടത്തിയത്.
വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കുടുംബ സമേതമെത്തി വി എസിന് വേണ്ടി വഴിപാട് നടത്തിയത്. വി എസിനു വേണ്ടി രണ്ട് മുട്ടിറക്കല്‍ വഴിപാടുകളും, അരുണ്‍കുമാറിനു വേണ്ടി ശത്രുസംഹാരപൂജ വഴിപാടുമാണ് നടത്തിയത്. മേല്‍ശാന്തി ഭാസ്‌കരന്‍ നമ്പൂതിരിയാണ് വഴിപാടുകള്‍ക്ക് പൂജ നടത്തിയത്." - വാര്‍ത്ത.

എ കെ ജി സെന്‍ററിലേക്ക് വഴിപാട് നേര്‍ന്നിട്ട് കാര്യമില്ല എന്ന് അച്ചൂസിനും മനസ്സിലായി അല്ലേ ??
ലാവലിന്‍ പണി കൊടുത്ത് ആകെ ബുദ്ധിമുട്ടിലായ വി എസ്സിന് "മുട്ടിറക്കല്‍' തന്നെയാണല്ലോ വേണ്ടത് !!
ശത്രു പൂര്‍വ്വാധികം ശക്തിയോടെ വരുമ്പോള്‍ ശത്രു സംഹാരവും അത്യാവശ്യമാണല്ലോ !!

അബസ്വരം :
ഗതി കെട്ടാല്‍ അച്ചൂസും മുട്ടിറക്കും !!


                                                                     188
                                                                     *****
11.11.2013
"എന്തുകൊണ്ട് മോഡി സ്വീകരിക്കപ്പെടുന്നു ?" എന്ന് ചോദിച്ചു കൊണ്ട് കൊണ്ട് മോഡിയെ മഹത്വവല്‍ക്കരിക്കുന്ന പല പോസ്റ്റുകളും ഫേസ് ബുക്കില്‍ പാറി നടക്കുന്നത് കണ്ടപ്പോള്‍ അതുമായി നടക്കുന്നവരോട് സഹതാപമാണ് തോന്നിയത് !!

മോഡി ആര്‍ക്കാണ് സ്വീകാര്യനാവുന്നത് ?

നരേന്ദ്ര മോഡി ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ക്ക് മാത്രമേ സ്വീകാര്യനാവുന്നുള്ളൂ എന്നതല്ലേ വാസ്തവം ??

ഹിന്ദുത്വ അജണ്ടയും, മുസ്ലിം വിരോധവും അല്ലാതെ മറ്റെന്തുണ്ട് മോഡിക്ക് മുന്നോട്ട് വെക്കാന്‍ ?

ഒരു രൂപയുടെ വികസനം നടത്തി ആയിരം രൂപക്ക് അതിന്റെ പരസ്യം കൊടുക്കുന്നതാണോ മുന്നോട്ട് വെക്കാനുള്ളത് ?

അതോ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് അണിയറയിലിരുന്ന് നേതൃത്വം കൊടുത്ത് അതില്‍ വീഴുന്ന ഓരോ തുള്ളി ചോരകൊണ്ടും വോട്ടുകളുടെ എണ്ണം വികസിപ്പിക്കുന്നതോ ?

ഹിന്ദുക്കളില്‍ തന്നെ എത്ര പേര്‍ മോഡിയെ അംഗീകരിക്കുന്നുണ്ട് ??

ചിന്തിക്കാന്‍ കഴിവില്ലാത്തവരുടെ മത വികാരങ്ങളെ ഇളക്കി വിട്ടു അധികാര കസേരയില്‍ എത്താന്‍ ശ്രമിക്കുന്ന നാലാം കിട കൂട്ടിക്കൊടുപ്പുകാരനല്ലേ മോഡി ??

ചിന്തിക്കാന്‍ കഴിവില്ലാത്തവര്‍ കൂടുതല്‍ ആകുമ്പോള്‍ മോഡിമാര്‍ അധികാര കസേരയില്‍ എത്തും. അതിനര്‍ത്ഥം മോഡി മഹാനാണ് എന്നോ, മഹാ കര്‍മ്മം ചെയ്യുന്നവനാണ് എന്നോ അല്ല.മറിച്ച്, ജനതയുടെ ഭൂരിപക്ഷം കഴുതകളായി മാറുന്നു എന്നതാണ്.

അബസ്വരം :

മോഡിയേയും കാക്കയേയും എത്ര കുളിപ്പിച്ചാലും വെളുക്കില്ല !!                                                                     189
                                                                     *****
12.11.2013
"കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ കാലത്ത് അഗ്നി പരീക്ഷകളെ അതിജയിക്കാന്‍ പിണറായി വിജയനെ ഉദാഹരണമാക്കാമെന്ന് മോഹന്‍ലാല്‍ കുട്ടികളോട് പറഞ്ഞു." - വാര്‍ത്ത.

എസ് കത്തി, ചുക്ക്, ബക്കറ്റിലെ തിരയിളക്കം, വിഗ്രഹം ചുമക്കുന്ന കഴുത ഇത്യാദി വിഷയങ്ങളില്‍ പിണറായിയുടെ സ്പെഷ്യല്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാനും കുട്ട്യോളോട് ലാലേട്ടന്‍ പറയേണ്ടതായിരുന്നു.

അബസ്വരം :
ലാലേട്ടന്റെ ഇടത്തോട്ടുള്ള ആ ചെരിവിന്റെ ഗുട്ടന്‍സ് ഇപ്പം മനസ്സിലായില്ലേ !!

                                                                     190
                                                                     *****
12.11.2013
ഒരു സംശയം മക്കളേയ് !!

ഒരു ആര്‍മി പേഴ്സനു ഇങ്ങിനെയുള്ള രാഷ്ടീയ പ്രസ്താവനകള്‍ ഇറക്കുന്നത് അനുവദനീയം ആണോ ? ഒറിജിനല്‍ അല്ലെങ്കിലും ഡിങ്കിരി പട്ടാളവും ഒരു പട്ടാളം തന്നെയല്ലേ ?

"കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ കാലത്ത് അഗ്നി പരീക്ഷകളെ അതിജയിക്കാന്‍ പിണറായി വിജയനെ ഉദാഹരണമാക്കാമെന്ന് മോഹന്‍ലാല്‍ കുട്ടികളോട് പറഞ്ഞു." - വാര്‍ത്ത.

അബസ്വരം :
അതോ സില്‍മാ നടന്‍ പട്ടാളക്കാരനായാല്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടോ ആവോ ?


                                                                     191
                                                                     *****
15.11.2013
ഇന്ത്യന്‍ കായിക രംഗത്തിന്റെ അഭിമാനമായ സച്ചിന്‍ പാഡഴിക്കുന്നു. അതോടെ ഞമ്മള്‍ ക്രിക്കറ്റ് കാണുന്നതിനോടും വിടപറയുന്നു.

അല്ലെങ്കിലും ക്രിക്കറ്റ് കാണുന്നത് തന്നെ സച്ചിന്റെ ബാറ്റിംഗ് കാണാനായിരുന്നല്ലോ !!

ചെറിയ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പോലും അഹങ്കാരത്തിന്റെ ഉന്നതിയിലേക്ക് പോകുന്നവരാണ് ഇന്ത്യന്‍ കായിക രംഗത്തെ ഭൂരിപക്ഷം പേരും. സാനിയയേയും, ശ്രീശാന്തിനേയും എല്ലാം അഹങ്കാരം കാരണം എനിക്ക് ഒട്ടും ഇഷ്ടവുമല്ല. എന്നാല്‍ ഇത്തരക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് സച്ചിന്‍. സച്ചിന്റെ ഗണത്തിലേക്ക് വരുന്ന മറ്റു രണ്ടു താരങ്ങളാണ് ലിയാണ്ടര്‍ പയസ്സും, വിശ്വനാഥന്‍ ആനന്ദും.

സച്ചിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. സച്ചിന്‍ ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ ഒരിക്കലും ക്രിക്കറ്റ് കാണുമായിരുന്നില്ല.

അബസ്വരം :
ഉപ്പില്ലാത്ത കഞ്ഞിപോലെ എന്ന പഴഞ്ചൊല്ല് ഇനി 'സച്ചിനില്ലാത്ത ക്രിക്കറ്റ് പോലെ' എന്നാക്കാം.

                                                                     192
                                                                     *****
16.11.2013
മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന നിര്‍മ്മാതാവിന് അറിയാം ആ ഉല്പന്നം നല്ല പോലെ പ്രവര്‍ത്തിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നും. ആ മൊബൈല്‍ ഫോണിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനായി അങ്ങനെ ചെയ്യാന്‍ പാടുളളതും, പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഇന്‍സ്ട്രക്ഷന്‍ മാനുവല്‍ അഥവാ യൂസര്‍ ഗൈഡ് ആ ഫോണിനോടൊപ്പം നല്‍കുന്നു. ആ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഒരു വ്യക്തി ആ ഫോണ്‍ ഉപയോഗിച്ചാല്‍ ആ ഫോണ്‍ കൃത്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചില്ല എങ്കിലും ചിലപ്പോള്‍ ആ ഉല്പന്നം പ്രവര്‍ത്തിച്ചു എന്ന് വരാം. പെട്ടന്ന് തന്നെ കേടുവന്നു കൊള്ളണം എന്നും ഇല്ല. എന്നാല്‍ ആത്യന്തികമായി ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുമ്പോള്‍ പുറമേക്ക് അറിയുന്നതോ അറിയാത്തതോ ആയ ദോഷം സംഭവിക്കുന്നത് ആ ഫോണിന് തന്നെയാണ്. ഇന്നല്ലെങ്കില്‍ നാളെ അശ്രദ്ധമായ ഉപയോഗത്തിന്റെ ദോഷം ആ ഫോണ്‍ കാണിക്കുക തന്നെ ചെയ്യും. നഷ്ടം അത് വാങ്ങിയ ഉടമസ്ഥനും.

ഇതുപോലെ തന്നെയാണ് ദൈവവും ഖുര്‍ആനും മനുഷ്യനും തമ്മിലുള്ള ബന്ധം. ഒരു മനുഷ്യന്‍ എങ്ങനെയൊക്കെ ജീവിക്കണം, എങ്ങനെ ജീവിച്ചാലാണ് ഗുണം ലഭിക്കുക എന്നൊക്കെ മനുഷ്യന്റെ സൃഷ്ടാവായ ദൈവം, ഖുര്‍ആന്‍ എന്ന യൂസര്‍ ഗൈഡിലൂടെ മനുഷ്യന് നല്‍കുന്നു. ഇവിടെ ഉല്പന്നവും ഉപയോഗിക്കുന്ന ആളും ഒരാള്‍ തന്നെയാണ് എന്ന വ്യത്യാസം മാത്രമാണ് ഉള്ളത്. അങ്ങനെ സ്വയം യൂസര്‍ ഗൈഡ് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള വിശേഷ ബുദ്ധിയും കഴിവും ഉള്ള ഉല്പന്നമാണ് മനുഷ്യന്‍. കൃത്യമായി യൂസര്‍ ഗൈഡ് പിന്തുടരുന്നില്ല എങ്കില്‍ കേട് സംഭവിക്കുന്നതും, നഷ്ടം സംഭവിക്കുന്നതും മനുഷ്യന് തന്നെയാണ്.

മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന നിര്‍മ്മാതാവിന് മൊബൈല്‍ ഫോണ്‍ ആയി മാറിയാലേ ആ ഫോണിന് നല്ലതും ചീത്തതുമായ കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ എന്നില്ലല്ലോ. അതിന്റെ നിര്‍മ്മാതാവിന് ആ ഫോണിന് നല്ലതും ചീത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കും. അതുപോലെ ദൈവം മനുഷ്യനായി മാറിയാലേ മനുഷ്യന് നല്ലതും ചീത്തതുമായ കാര്യങ്ങളെ കുറിച്ച് ദൈവത്തിനു മനസ്സിലാക്കാന്‍ കഴിയൂ എന്നും ഇല്ല. സൃഷ്ടിക്ക് നല്ലതും ചീത്തതുമായ കാര്യങ്ങളെ കുറിച്ച് സ്രഷ്ടാവിന് മനസ്സിലാക്കാന്‍ സ്രഷ്ടാവ് സൃഷ്ടിയാവണം എന്ന് ചിന്തിക്കുന്നത് തികച്ചും മണ്ടത്തരമല്ലേ ? കാരണം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവ് ഫോണ്‍ ആയി മാറിക്കൊണ്ടല്ലല്ലോ ഫോണിന്റെ യൂസര്‍ ഗൈഡ് ഉണ്ടാക്കുന്നത് !!

അബസ്വരം :
മതത്തിൻറെ കാര്യത്തിൽ ഒരുവിധ ബലപ്രയോഗവുമില്ല.സന്മാർഗം മിഥ്യാധാരണകളിൽനിന്ന് വേർതിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.(വിശുദ്ധ ഖുര്‍ആന്‍ - 2:256)                                                                     193
                                                                     *****
17.11.2013

ഈ നാളികേരം അഥവാ തേങ്ങ അഥവാ കേരം എന്നൊക്കെ പറയുന്ന സാധനം ഒരു സംഭവം തന്നെയാണ്.

ഈ തേങ്ങ ഉണ്ടായിരുന്നില്ലയെങ്കില്‍ ലക്ഷക്കണക്കിന് പാര്‍ട്ട്സ് ഉണ്ടായിട്ടും ഐ എന്‍ എസ് വിക്രമാദിത്യ കമ്മീഷന്‍ ചെയ്യാന്‍ കഴിയാതെ അങ്ങനെ അങ്ങ് ഇരിക്കുമായിരുന്നു. മംഗള്‍യാനും, ചന്ദ്രയാനും പൊങ്ങില്ലായിരുന്നു. അങ്ങനെ തേങ്ങയുടെ സാന്നിധ്യം ഒഴിച്ചുകൂടാന്‍ കഴിയാത്ത എത്ര എത്ര സംഭവങ്ങള്‍. ഇതൊക്കെ കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞതും ആകാശത്തേക്ക് പൊക്കി വിടാന്‍ കഴിഞ്ഞതും നമ്മുടെ കയ്യില്‍ തേങ്ങ എന്ന സാധനം ഉടക്കാനായി ഉള്ളത് കൊണ്ടാണല്ലോ.

തേങ്ങ എന്ന സാധനം ഉണ്ടായിരുന്നില്ല എങ്കില്‍ നമ്മുടെ ഐ എസ് ആര്‍ ഒ ഒക്കെ ആകെ ആപ്പിലായേന്നേ !!!

പപ്പടം പൊരിക്കാനുള്ള വെളിച്ചെണ്ണക്ക് മുതല്‍ വിമാനവാഹിനി കപ്പലിന് വരെ തേങ്ങയെ ആശ്രയിക്കേണ്ടി വരുന്നു. എന്താല്ലേ !!

തേങ്ങാക്കൊലകള്‍ നിറഞ്ഞ കേരളത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചത് കേരളീയരുടെ ഭാഗ്യം തന്നെ !!

അബസ്വരം :
തേങ്ങ ഒരു ചെറിയ കായയല്ല, ഒരു ചെറിയ സംഭവുമല്ല !!


                                                                     194
                                                                     *****
18.11.2013
നേതാവ് മൊഴിഞ്ഞു...
"ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് വേണ്ടി, തടയെടാ വണ്ടികള്‍ "
അനുയായികള്‍ തടഞ്ഞു,
ആശുപത്രിയിലേക്ക്‌ കുതിച്ച വാഹനത്തെ,
നേതാവിന്റെ അമ്മയുടെ ജീവനായ്‌.
കാത്തു നിന്നില്ല ജീവന്‍
ഹര്‍ത്താല്‍ കഴിയാനായ് !!

അബസ്വരം :
നിര്‍ത്തിനെടാ കൊഞ്ഞ്യാണരേ ഈ പൊറാട്ട് നാടകം.

                                                                     195
                                                                     *****
20.11.2013
മ്മടെ പൊരേലും വേണം ഒരു ബീമാനത്താവളം.
ന്ന് ട്ട് വേണം അങ്ങനെ പറക്കാന്‍ !!
ഇടക്ക് ദുഫായീന്ന് കള്ളക്കടത്ത് സാധനങ്ങളും ഒക്കെ എറക്കാലോ !!
മ്മടെ ബീമാനത്തവളത്തില് മ്മക്ക് പറ്റ്ണോരെ പണിക്ക് നിര്‍ത്ത്യാ പിന്നെ ആരും മ്മടെ കള്ളക്കടത്ത് പുടിക്കാനും നിക്കൂലാ !!
എപ്പടി ഐഡിയ !!

അബസ്വരം :
ഹമുക്ക്കളേ ആദ്യം പോയി മര്യാദക്ക് യാത്ര ചെയ്യാന്‍ നല്ല റോഡ്‌ ഇണ്ടാക്കാന്‍ നോക്കിം.
ന്ന്ട്ടാവാം ബീമാന സ്റ്റാന്‍ഡ് !!

                                                                     196
                                                                     *****
22.11.2013
ഇന്ന് ഒരു സുഹൃത്തിന്റെ ഫേസ് ബുക്ക് വാള്‍ കണ്ട് അമ്പരന്നു.

ആ വാളില്‍ നിറയെ ആ സുഹൃത്തിനായുള്ള ആദരാന്ജ്യലികളും, അനുശോചന സന്ദേശങ്ങളും, ആത്മാവിനു നിത്യശാന്തി നേര്‍ന്നുള്ള വചനങ്ങളും നിറഞ്ഞു നില്‍ക്കുന്നു. പെട്ടന്ന് അത് കണ്ടപ്പോള്‍ വലിയ ഞെട്ടലാണ് ഉണ്ടായത്. കാരണം ആ ചങ്ങായിയുമായി നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയും സര്‍വ്വോപരി ബ്ലോഗ്ഗറുമായ അവന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയില്‍ ആ വാളില്‍ അനുശോചനം രേഖപ്പെടുത്തിയവര്‍ക്ക് കാര്യം അന്യേഷിച്ചു കൊണ്ട് മെസേജ് അയച്ചു. അപ്പോള്‍ വന്ന മറുപടി ഇതായിരുന്നു - "അവന്‍ പറഞ്ഞു ഇങ്ങനെ ഇടാന്‍".

ഈ മറുപടി കണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. ആദരാന്ജ്യലികള്‍ അര്‍പ്പിച്ചവരോട്. ഒപ്പം അവന്‍ അങ്ങിനെ പറഞ്ഞിട്ടുണ്ട് എങ്കില്‍ അവനോടും.

അവന്റെ കൌമാര ചാപല്യത്തിന്റെ ഫലമായി അങ്ങനെ അവന്‍ ഇടാന്‍ പറഞ്ഞിട്ടുണ്ട് എങ്കില്‍ അങ്ങനെ ഇടുന്നത് ശരിയല്ല എന്നല്ലേ അത് ഇടാന്‍ നിന്നവര്‍ പറഞ്ഞു കൊടുക്കേണ്ടത് ? ഇനിയെങ്കിലും ഇത്തരത്തില്‍ മരണം വെച്ച് ആരും കളിക്കാതിരിക്കട്ടെ.

അബസ്വരം :
പൂട്ടാത്ത കണ്ടത്തില്‍ വിത്തിടരുത്.


                                                                     197
                                                                     *****
23.11.2013
"സരിത നായര്‍ക്ക് സ്ത്രീത്വം എന്നത് ഉണ്ടോ ?" എന്ന് പ്രതിപക്ഷ നേതാവ്
വി.എസ്. അച്യുതാനന്ദന്‍.

"വി.എസ്. അച്യുതാനന്ദന് പുരുഷത്വം ഉണ്ടോ ?" എന്ന് മൂന്നാറിലെ ജെ സി ബി കള്‍.

അബസ്വരം :
സംശയിക്കാന്‍ ഒരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ !!

                                                                     198
                                                                     *****
24.11.2013"രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ മൊഴി തിരുത്തിയിരുന്നതായി മുന്‍ സിബിഐ എസ്പിയുടെ കുറ്റസമ്മതം. മൊഴിയില്‍ വരുത്തിയ ചെറിയ മാറ്റമാണ് പേരറിവാളന് വധശിക്ഷ വിധിക്കാന്‍ കാരണമെന്ന് കുറ്റബോധത്തോടെ ഓര്‍ക്കുന്നതായി മുന്‍ സിബിഐ എസ്പി വി ത്യാഗരാജന്‍ വെളിപ്പെടുത്തി. കോടതിയില്‍ കേസിന് ബലം നല്‍കാനാണ് ഇത്തരം തിരിമറി നടത്തിയതെന്നും ത്യാഗരാജന്‍ പറഞ്ഞു." - വാര്‍ത്ത.

ചെറ്റത്തരമാണ് ത്യാഗരാജാ നീ ചെയ്തത്. 19 വയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതം 22 വര്‍ഷം ജയിലിലേക്ക് മാറ്റുകയും, ആ യുവാവിനു വധശിക്ഷക്ക് അര്‍ഹനാക്കുകയും ചെയ്ത മൊഴി എഴുതിയുണ്ടാക്കിയ നിന്നെ കൊലക്കയറില്‍ തൂക്കി ആട്ടിയാലേ അന്യേഷണ ഉദ്യോഗസ്ഥരുടെ ചെറ്റത്തരത്തിനു അറുതി വരൂ.

പ്രിയ പേരറിവാളന്‍, കുറ്റവാളിയല്ല എന്ന് നിങ്ങള്‍ പല തവണ കരഞ്ഞു പറഞ്ഞപ്പോഴും ഞങ്ങള്‍ അത് കുറ്റം ചെയ്തവന്റെ മുതലക്കണ്ണീര്‍ ആയാണ് കരുതിയത്. കാരണം ഞങ്ങള്‍ ഇന്ത്യയുടെ പരമോന്നത അന്യേഷണ ഏജന്‍സിയേയും കോടതികളേയും അത്രക്ക് വിശ്വസിച്ചു പോയി. ഞങ്ങളോട് ക്ഷമിക്കുക.

ഇത്തരത്തില്‍ അന്യേഷണ ഉദ്ദ്യോഗസ്ഥരുടെ കള്ളപ്പണികള്‍ മൂലം എത്ര പേര്‍ ഇതുവരെ കഴുമരത്തില്‍ ഏറിയോ ആവോ ?!! എത്ര നിരപരാധികളുടെ ജീവിതം ജയിലറക്കുള്ളില്‍ എരിഞ്ഞു തീര്‍ന്നു എന്നും അറിയില്ല. ഒന്‍പത് വര്‍ഷം ജയിലിലിട്ട ശേഷം നിരപാരാധിയാണ് എന്ന് കോടതി പ്രഖ്യാപിച്ച മദനിമാരുടെ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ടല്ലോ !!

ഇത്തരം ചെയ്തികള്‍ നടത്തുന്ന ഇന്ത്യന്‍ നിയമപാലകരേ, കാര്‍ക്കിച്ചു തുപ്പുന്നു നിങ്ങളുടെ മുഖത്തേക്ക് !!

അബസ്വരം :
പേരറിവാളനായി ഒരുക്കിയ തൂക്കുകയര്‍ ത്യാഗരാജനായി ഉപയോഗിക്കണം.


                                                                     199
                                                                     *****
25.11.2013
"ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി" എന്ന മലബാര്‍ ഗോള്‍ഡിന്റെ പരസ്യ വാചകത്തോടൊപ്പം ഇനി ഒരു വരികൂടി ചേര്‍ക്കാം.

"ഉടമസ്ഥര്‍ മീറ്റ്‌സ് കള്ളക്കടത്തുകാര്‍"

ആഘോഷിക്കൂ ഓരോ കള്ളക്കടത്തും !!

അബസ്വരം :
ഇനി ലാലേട്ടന്‍ ഹേമചേച്ചിയുടെ നെഞ്ചിലേക്ക് നോക്കി "കള്ളക്കടത്താല്ലേ ?" എന്ന് ചോദിക്കുമോ ആവോ !!??


                                                                     200
                                                                     *****
26.11.2013
"അംഗോളയില്‍ ഇസ്ലാം മതം നിരോധിച്ചു." - വാര്‍ത്ത

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇസ്ലാം മത വിശ്വാസിയായി ജീവിക്കുന്നതില്‍ നിന്ന് തടയാന്‍ ഇത്തരം നിരോധനങ്ങള്‍ കൊണ്ട് കഴിയില്ല എന്നതാണ് വാസ്തവം. കാരണം ഒരു വ്യക്തി മുസ്ലിം ആകാന്‍ പാലിക്കേണ്ടത് അഞ്ചു കാര്യങ്ങളും, വിശ്വസിക്കേണ്ടത് ആറു കാര്യങ്ങളും ആണ്.

"ഇസ്ലാം കാര്യങ്ങള്‍" എന്നറിയപ്പെടുന്ന നിര്‍ബന്ധമായി ചെയ്യേണ്ട അഞ്ചു കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ദൈവം എകനാണ് എന്നും മുഹമ്മദ്‌ നബി ദൈവത്തിന്റെ ദൂതനാണ് എന്നും വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത് വിശ്വസിക്കാനും പ്രഖ്യാപിക്കാനും ആര്‍ക്കും സര്‍ക്കാരിന്റെ സമ്മത പത്രം ആവശ്യമില്ലല്ലോ. രണ്ടാമത്തേത് അഞ്ചു നേരത്തെ നിസ്ക്കാരം ആണ്. ഇതും സമയമായാല്‍ വീട്ടില്‍ വെച്ച് ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. പള്ളിയില്‍ തന്നെ വേണം എന്ന ഒരു നിര്‍ബന്ധവും ഇല്ല. ഇനി ഒരാളെ വീട്ടില്‍ വെച്ചും ഇത് ചെയ്യാന്‍ അനുവദിക്കാത്ത തരത്തില്‍ പോലീസിനെയോ മറ്റോ ഉപയോഗിച്ച് തടയപ്പെട്ടാല്‍, അതിന്റെ പേരില്‍ അവന് നമസ്ക്കരിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അവന്‍ കുറ്റക്കാരനാവുന്നില്ല. കാരണം എല്ലാം അറിയുന്നവനാണല്ലോ ദൈവം. മൂന്നാമത്തെ കാര്യം സക്കാത്ത് എന്ന ദാനം ആണ്. ഇതും സ്വന്തമായി ചെയ്യാന്‍ കഴിയുന്നതും, ഇനി മുകളില്‍ പറഞ്ഞ രീതിയില്‍ നമസ്ക്കാരം തടയുന്നത് പോലെ തടയപ്പെട്ടാല്‍ അതിന്റെ പേരില്‍ ഒരു വ്യക്തി കുറ്റക്കാരനാവുന്നില്ല.

നാലാമത്തെ കാര്യം റംസാന്‍ മാസത്തിലെ വ്രതമാണ്. ഇത് ഏതൊരു സാഹചര്യത്തിലും ചെയ്യാന്‍ കഴിയുന്ന കാര്യമാണല്ലോ. അഞ്ചാമത്തേത് ഹജ്ജ് ആണ്. ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക, യാത്രാ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ഇത് ചെയ്‌താല്‍ മതി എന്ന് ഇസ്ലാം വ്യകതമായി പഠിപ്പിക്കുന്നുണ്ട്.

"ഇമാന്‍ കാര്യങ്ങള്‍' എന്നറിയപ്പെടുന്ന, ഒരു മുസ്ലിം വിശ്വസിക്കേണ്ട ആറു കാര്യങ്ങള്‍ ഇവയാണ് - അല്ലാഹുവിൽ വിശ്വസിക്കുക, മലക്കുകളിൽ വിശ്വസിക്കുക, വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക, പ്രവാചകരിൽ വിശ്വസിക്കുക, അന്ത്യനാളിൽ വിശ്വസിക്കുക, നൻമയും തിൻമയുമായ എല്ലാകാര്യങ്ങളും ദൈവത്തിൽ നിന്നാണെന്ന് വിശ്വസിക്കുക.

ഇങ്ങനെ ഒരു വ്യക്തി 'വിശ്വസിക്കാന്‍' തീരുമാനിച്ചാല്‍ എങ്ങിനെ സര്‍ക്കാരിന് അത് തടാന്‍ കഴിയും ??!!

അബസ്വരം :
ആത്യന്തികമായി ഈ നിരോധനം ഇസ്ലാമിന്റെ വളര്‍ച്ചക്ക് ഗുണമേ ചെയ്യൂ എന്ന് ഇന്നല്ലെങ്കില്‍ നാളെ തെളിയിക്കപ്പെടുക തന്നെ ചെയ്യും. കാത്തിരുന്നു കാണാം.


അബസ്വരസംഹിതയുടെ മുന്‍ഭാഗങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

6 comments:

 1. ഓള്‍ അങ്ങോട്ട്‌ ചെന്ന് കണ്ണില്‍ കണ്ട ആണുങ്ങളെ കെട്ടിപ്പിടിച്ചാല്‍ അത് അംഗീകാരം, അഭിമാനം!
  ഓളെ അങ്ങോട്ട്‌ ചെന്ന് വല്ലവരും പിടിച്ചാല്‍ ലത്‌ പീഡനം !!!
  എന്താല്ലേ മക്കളേ കാര്യങ്ങള്‍ടെ കിടപ്പ് !!

  അബസ്വരം :
  പണത്തിനായി എന്തുമാവാം !!!

  ReplyDelete
 2. ഇതൊക്കെ പണ്ട് ഫേസ് ബുക്കിൽ ചർച്ചിച്ച അബസ്വരങ്ങളല്ലേ ?

  ReplyDelete
  Replies
  1. അതെ. ഫേസ്ബുക്ക് സ്റ്റാറ്റസുകളുടെ കളക്ഷന്‍. :)

   Delete
 3. സംഹിതകള്‍ തുടരട്ടെ, ഖണ്ഡം ഖണ്ഡങ്ങളായിട്ട്!!!

  ReplyDelete
 4. അബസ്വരസംഹിതകൾ ഇനിയും പോരട്ടെ..
  മിക്കതും ഫേസ്ബുക്കിൽ കണ്ടതാണ്..
  നന്നായിട്ടുണ്ട്..

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....