Saturday, May 17, 2014

ആട്ടിന്‍ തോലണിഞ്ഞ മോഡി വരുമ്പോള്‍


ഇന്ത്യൻ ചരിത്ര പുസ്തകത്തിൽ പുതിയ അധ്യായങ്ങൾ ചേർത്തുകൊണ്ട്‌ ഒരു പൊതു തിരഞ്ഞെടുപ്പ്‌ കൂടി കഴിഞ്ഞു.

തികച്ചും അപ്രതീക്ഷിതമായാണ്‌  ആര്‍ എസ് എസ്സിന്റെ ആള്‍ ദൈവമായ മോഡി പ്രധാനമന്ത്രിയായത്‌ എന്ന്‌ പറയാൻ കഴിയില്ല. കാരണം അഴിമതിയിലൂടേയും ജനദ്രോഹ നയങ്ങളിലൂടേയും ഇനി തങ്ങൾക്കൊരു അവസരം ഇന്ത്യൻ ജനത നൽകാതിരിക്കാൻ ആവശ്യമായ എല്ലാം കോൺഗ്രസ്‌ ചെയ്തിരുന്നു എന്നതാണ് വാസ്തവം.

ഊതി വീർപ്പിച്ച ബലൂൺ മാത്രമായ രാഹുൽ തന്റെ കഴിവുകേടുകൾ എല്ലാം തിരഞ്ഞെടുപ്പ്‌ കാലത്ത്‌ തുറന്നു കാണിക്കുകയും ചെയ്തു. മോഡിയും ഊതി വീർപ്പിച്ച ബലൂൺ ആയിരുന്നുവെങ്കിലും വീർപ്പിക്കാൻ വേണ്ടി വായു ഊതികയറ്റിയ ഓട്ടകൾ അടച്ചു വെക്കുന്നതിൽ മോഡി വിജയിച്ചു എന്നു പറയാം. സി എൻ എൻ ഐ ബി എൻ ചാനലിലെ അഭിമുഖത്തിൽ നിന്നു ഇറങ്ങി ഓടിയ, ഫേസ് ബുക്ക് സംവാദത്തില്‍ നിന്നും ഭീരുത്വം കൊണ്ട് പിന്മാറിയ മോഡിയേക്കാൾ ജനങ്ങളുടെ മനസ്സിൽ അപഹാസ്യതയോടെ പതിഞ്ഞത്‌ ചാനലുകളിൽ ഇരുന്ന്‌ ബ്ല ബ്ല ബ്ല അടിച്ച രാഹുലിന്റെ മുഖം ആയിരുന്നു. ഗുജറാത്തില്‍ നിന്നും മോഡിയുടെ മുഖത്ത് പുരണ്ട രക്തക്കറയേക്കാള്‍ തിളങ്ങി നിന്നത് മന്‍മോഹന്റെ മുഖത്ത് തിളങ്ങി നിന്ന ദുര്‍ഭരണ കറയായിരുന്നു.

പഴഞ്ചനിസ പ്രത്യയ ശാസ്ത്രവും വിടുവായിത്തവും കൊണ്ട്‌ നടക്കുന്ന സി പി എമ്മിനും കൂട്ടർക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊരപ്പൻ പണിയിൽ കവിഞ്ഞു മറ്റൊന്നും ചെയ്യാൻ കഴിയില്ല എന്നതും പകൽ പോലെ വ്യക്തമായിരുന്നു. ആ പാർട്ടിയുടെ അന്ത്യകൂദാശയുടെ ലക്ഷണങ്ങൾ തന്നെയാണ്‌ ഈ തിരഞ്ഞെടുപ്പ്‌ ഫലം ഇന്ത്യക്ക്‌ നൽകുന്നത്‌.

പിന്നെ ജനങ്ങൾക്ക്‌ പ്രതീക്ഷ ഉണ്ടായിരുന്നത്‌ കേജരിവാളിന്റെ ആം ആദ്മിയിൽ ആയിരുന്നു. നഷ്ടപ്പെടാൻ ഒന്നും ഇല്ലെങ്കിലും നേടാൻ ആപ്പിനു ഒരുപാട്‌ ഉണ്ടായിരുന്നു. പാർട്ടി രൂപീകരിച്ച്‌ ഒന്നര വർഷം കൊണ്ട്‌ ഇന്ത്യയെ പോലെ ഉള്ള രാജ്യത്ത്‌ മല മറിക്കാൻ കഴിയില്ല എന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നുവെങ്കിലും പലരും അമിതമായി അതാഗ്രഹിച്ചിരുന്നു എന്നതാണ്‌ സത്യം. എങ്കിലും ഒന്നര വർഷം കൊണ്ട്‌ ഒരു പാർട്ടിക്ക്‌ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ കഴിയുന്നതിലും അധികം ചലനങ്ങൾ ആപ്പിന്‌ ഉണ്ടാക്കാൻ കഴിഞ്ഞു എന്നത്‌ ഒരു വസ്തുത തന്നെയാണ്‌. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം തിരക്കിട്ട് രാജിവെച്ചതും കേജരിവാളിന് തിരിച്ചടിയായി.

അമിത പ്രതീക്ഷയോടൊപ്പം ഓടിയെത്താൻ കഴിയാത്ത നിരാശയിൽ നിർജ്ജീവതയിലേക്ക്‌ നീങ്ങുന്നതിനു പകരം ആം ആദ്മി കൂടുതൽ ഊർജ്ജസ്വലതയോടെ സംഘടനാ ദൗർബല്യങ്ങൾ മറികടന്ന് പ്രവർത്തിക്കുകയാണ്‌ വേണ്ടത്‌. കാരണം ആം ആദ്മിയുടെ സാധ്യതകൾ അവസാനിച്ചിട്ടില്ല. തുടങ്ങുന്നതേയുള്ളൂ !!

ഹിന്ദുത്വ വർഗ്ഗീയതയുടെ വോട്ടുകൾ കൃത്യമായി ബി ജെ പിയുടെ പെട്ടിയിൽ വീണപ്പോൾ മതേതര വോട്ടുകൾ പല പാർട്ടികൾക്കായി വിഭജിക്കപ്പെട്ടു എന്ന വസ്തുതയാണ്‌ ബി ജെ പിക്ക്‌ ഇത്തരത്തിൽ വലിയൊരു വിജയം നേടാൻ ഉള്ള സാഹചര്യം ഒരുക്കിയത്‌. ഹിന്ദുത്വ വര്‍ഗ്ഗീയ വോട്ടുകളോടൊപ്പം കൊൺഗ്രസ്സ്‌ അഴിമതിയോടും ജനദ്രോഹ നയങ്ങളോടും ഉള്ള എതിർപ്പിന്റെ വോട്ടുകളുടെ ഒരു ഓഹരികൂടി ബി ജെ പി പെട്ടിയിൽ വീണതോടെ ബി ജെ പിയുടെ വിജയം എളുപ്പമാക്കി.

മോഡി അനുകൂല തരംഗത്തേക്കാള്‍ ശക്തമായിരുന്ന ഭരണ വിരുദ്ധ തരംഗമായിരുന്നു ഈ ഫലത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയത് എന്ന് നിസ്സംശയം പറയാം.

ആം ആദ്മി കടന്നു കയറിയത്‌ കോൺഗ്രസ്സ്‌ വോട്ടുകളിലേക്ക്‌ ആയിരുന്നു. ബി ജെ പി വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ആം ആദ്മിക്ക്‌ കഴിയാതിരുന്നത്‌ അവരുടേയും കോൺഗ്രസ്സിന്റേയും പരാജയത്തിനു ഒരു പോലെ വഴി വെച്ചു.

ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക്‌ വരുമ്പോൾ ബി ജെ പിക്ക്‌ താമര വിരിയിക്കാൻ കഴിഞ്ഞില്ല എന്നത്‌ മലയാളികൾക്ക്‌ അഭിമാനിക്കാൻ വക നൽകുന്നത്‌ തന്നെയാണ്‌. സി പി എമ്മിന്റെ പഴഞ്ചനിസത്തിന്‌ പിന്നാലെ ഇപ്പോഴും ചിലരുണ്ട്‌ എന്ന വസ്തുത അവശേഷിക്കുന്നുണ്ട്‌ എങ്കിൽ പോലും.

കോൺഗ്രസ്സിന്റെ ഗ്രൂപ്പ്‌ കളിയും, കാലു വാരലും സ്ഥാനാര്‍ഥി നിർണ്ണയത്തിലെ അപാകതകളും കൂടി ഇല്ലയിരുന്നു എങ്കിൽ ചാലക്കുടി, ഇടുക്കി, കണ്ണൂർ മണ്ഡലങ്ങൾ കൂടി കോൺഗ്രസ്സിന്റെ അക്കൗണ്ടിൽ കിടന്നിരുന്നു. സോളാറാദി വിഷയങ്ങൾ ഇത്രയധികം പൊലിപ്പിച്ചിട്ടും ടി പിയുടെ പ്രേതം സി പി എമ്മിനെ വിട്ടൊഴിഞ്ഞിട്ടില്ല എന്ന് തന്നെയാണു കണക്കുകൾ സൂചിപ്പിക്കുന്നത്‌. തന്റെ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാവും ഈ തിരഞ്ഞെടുപ്പ്‌ എന്ന്‌ പ്രഖ്യാപിച്ചിരുന്ന ഉമ്മൻ ചാണ്ടിക്ക്‌ കേരളം 60% മാർക്ക്‌ നൽകി എന്നതും ശ്രദ്ധേയമാണ്‌. അടുത്ത കാലത്തൊന്നും സംസ്ഥാനം ഭരിക്കുന്നവർക്കൊന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മാന്യമായ പ്രകടനം പോലും നടത്താൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുതകൂടി കണക്കിലെടുക്കുമ്പോൾ.

രാഷ്ട്രീയം എന്നത്‌ എന്ത്‌ ചെറ്റത്തരം കാണിച്ചും അധികാരം നേടാൻ ഉള്ള പരിപാടി ആണെങ്കിൽ വര്‍ഗീയത കളിച്ച് നേടിയ മോഡിയുടെ വിജയത്തെ അഭിനന്ദിച്ചേ മതിയാവൂ. മറഡോണ കൈ കൊണ്ട്‌ ഗോളടിച്ച്‌ ലോകക്കപ്പ്‌ നേടിയതിനും അഭിനന്ദനങ്ങൾ ചൊരിയപ്പെട്ടിരുന്നല്ലോ, സ്പോർട്ട്സ്‌ മാൻസ്പിരിറ്റിന്‌ അത്‌ എതിരാണെങ്കിൽ കൂടി.

എന്തായാലും അഞ്ചു വർഷം കൊണ്ട്‌ ഇന്ത്യ വികസിച്ച്‌ വികസിച്ച്‌ ഒരു സംഭവമാകുന്നതും പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത സുന്ദര സ്വപ്ന ഭൂമിയാകുന്നതും നമുക്ക്‌ കാണാം. അതു പോലെ പാക്കിസ്ഥാൻ ഇല്ലാത്ത ലോക ഭൂപടവും ഇന്ത്യക്ക്‌ ദർശിക്കാൻ കഴിയും എന്ന് പ്രത്യാശിക്കുന്നു. തേനും പാലും ഒഴുകുന്ന, അക്രമവും, ബോംബ്‌ പൊട്ടലുകളും ഇല്ലാത്ത, കള്ളന്മാര്‍ ഇല്ലാത്ത സമത്വ സുന്ദര ഇന്ത്യയായി അഞ്ചു വര്‍ഷം കൊണ്ട് മോഡി മാറ്റിയെടുക്കും എന്ന ശുഭ പ്രതീക്ഷയില്‍ കാത്തിരിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ മനസ്സ്‌ പറയുന്ന ഒരു കാര്യമുണ്ട്‌. മോഡിക്ക്‌ അഞ്ചു വർഷം പൂർത്തീകരിക്കാൻ കഴിയില്ല എന്ന ഒരു തോന്നൽ എന്നിലുണ്ട്‌. തികച്ചും അപ്രതീക്ഷിതമായ ചില രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതകൾ കാണുന്നു.

ഒരു രാജ്യം എങ്ങിനെ ഭരിക്കരുത്‌ എന്നു കാണിച്ചു തന്ന, സര്‍ദാര്‍ജി തമാശകളുടെ ഭാവി സുരഭിലമാക്കിയ മന്‍മോഹൻ സർദാർജ്ജിക്ക്‌ അഭിവാദ്യം അർപ്പിച്ചുക്കൊണ്ട്‌, മോഡിയുടേയും മൂടു താങ്ങികളേയും വാക്കുകൾ കേട്ടു പാക്കിസ്ഥാനിലേക്ക്‌ ഓടിപ്പോകാനോ, ജീവിക്കാനായി മോഡിമാരുടെ മൂടു താങ്ങാനോ ഭീരുക്കളായി ജനിച്ചവരല്ല ഞങ്ങള്‍ എന്ന്‌ ഒരിക്കൽ കൂടി രാഷ്ട്രപിതാവിന്റെ കൊലയാളികളെ ഓർമ്മപ്പെടുത്തുന്നു.

അബസ്വരം :
കഴുതയെ വിറ്റ്‌ പേപ്പട്ടിയെ വാങ്ങി.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

83 comments:

 1. രാഷ്ട്രീയം എന്നത്‌ എന്ത്‌ ചെറ്റത്തരം കാണിച്ചും അധികാരം നേടാൻ ഉള്ള പരിപാടി ആണെങ്കിൽ വര്‍ഗീയത കളിച്ച് നേടിയ മോഡിയുടെ വിജയത്തെ അഭിനന്ദിച്ചേ മതിയാവൂ. മറഡോണ കൈ കൊണ്ട്‌ ഗോളടിച്ച്‌ ലോകക്കപ്പ്‌ നേടിയതിനും അഭിനന്ദനങ്ങൾ ചൊരിയപ്പെട്ടിരുന്നല്ലോ, സ്പോർട്ട്സ്‌ മാൻസ്പിരിറ്റിന്‌ അത്‌ എതിരാണെങ്കിൽ കൂടി.

  ReplyDelete
 2. കളം അറിഞ്ഞു കളിക്കണം അങ്ങനെ കളിക്കുന്നവന്‍ വിജയി അനീതിയുടെ വിജയി

  ReplyDelete
  Replies
  1. It is the three or four corner contest in most of the North Indian states that gave BJP this win. Mody will show his true sanghi and corporate colour in a few days time . In the name of development , they are going to cut down the welfare dols given to the poorest of the poor people of a India.. The gullible gavwallas of North India are not smart enough to understand this hidden agenda........ so let us pray and wish that the secular forces would unite and give a good fight for any nasty overture from the Modi brigade and Sanghi agenda....

   Delete
 3. ഈ വാക്കുകളിലും നിഴലിച്ചു നില്‍ക്കുന്നത് വര്‍ഗീയത തന്നെ....വാജ്‌പേയിയെ ഭരണം ഏല്‍പ്പിച്ച നാളികളിലും ഇത്തരം ജല്പ്പനങ്ങള്‍ ഒരു പാട് കേട്ടതാണ്...BJP സര്‍ക്കാര്‍ വന്നാല്‍ മറ്റു മതങ്ങള്‍ക്കൊന്നും ഇവിടെ രക്ഷയില്ല ഏന് വിലപിച്ചവരായിരുന്നു,മഹാന്മാരായ മലയാളികള്‍....എന്നിട്ടെന്തുണ്ടായി...എന്‍റെ കാഴ്ചപ്പാടില്‍ വാജ്‌പേയി സര്‍ക്കാര്‍ കാഴ്ച വച്ച ഭരണം മറ്റൊരു സര്‍ക്കാരും ഇന്ത്യയില്‍ കാഴ്ചവച്ചിട്ടില്ല തന്നെ...! ഏതായാലും കഴുതയുടെ ഭരണത്തിനേക്കാള്‍ ഭേദമാകും പേപ്പട്ടിയുടെ ഭരണം....അതുറപ്പ്‌...!!! (ഞാന്‍ BJP അനുഭാവി അല്ല കേട്ടോ...)

  ReplyDelete
  Replies
  1. ഇതിലെ ഏതു വാചകത്തില്‍ ആണ് വര്‍ഗീയത നിഴലിച്ച് നില്‍ക്കുന്നത് എന്നൊന്ന് കാണിച്ച് തരുമോ ? വാജ്പേയ് വന്ന സാഹചര്യം തികച്ചും വിഭിന്നമാണ്. കാരണം വാജ്പേയ് വന്നപ്പോള്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ എല്ലാ തീരുമാങ്ങളും നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യവും ഉണ്ടായിരുന്നില്ല. മാത്രമല്ല വാജ്പേയ്ക്ക് ബി ജെ പിയുടെ മൃദു മുഖം ആയിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ അതാണോ ?
   കഴുതയോ പേപ്പട്ടിയോ അല്ല ഭരിക്കേണ്ടത് എന്ന തിരിച്ചറിവല്ലേ ആദ്യം വേണ്ടത് ? (ബി ജെ പി അനുഭാവി അല്ല എന്ന് പ്രത്യേകം പറയേണ്ടിയിരുന്നില്ല.. :)

   Delete
  2. പേപ്പട്ടിയെ പേടിച്ച് ഈ കഴുതയെ വീണ്ടുമൊരഞ്ച് വര്‍ഷം കൂടി അഴിച്ചു വിട്ടിട്ടാര്‍ക്കെന്തു കിട്ടും...?.....കാല്‍സരായിയും കൊട്ടും കിരീടവുമണിഞ്ഞു (അല്പ്പനൈശ്വര്യം കിട്ടിയാലെന്നവണ്ണം) നടക്കുന്ന മോഡിയെകൊണ്ടും വല്ല്യ പ്രതീക്ഷയൊന്നുമുണ്ടായിട്ടല്ല....എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ നമുക്കൊന്ന് പരീക്ഷിക്കാം....വാതില്‍ കടന്നു വരുന്നതിനു മുന്‍പേ ചവുട്ടി പുറത്താക്കുന്നത് ശരിയല്ല എന്ന് തോന്നുന്നു.....(പാവം ഇന്ത്യക്കാര്‍.....!!!)

   Delete
  3. കഴുതയെ തന്നെ വേണം എന്ന് ആരെങ്കിലും പറഞ്ഞുവോ ? കഴുതയോ പേപ്പട്ടിയോ അല്ലാത്ത ഒരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ലേ ?

   എന്തായാലും ഇനി കാത്തിരുന്നു കണ്ടല്ലേ പറ്റൂ. വേറെ ഓപ്ഷന്‍ ഇല്ലല്ലോ !

   Delete
 4. ഒരു രാജ്യം എങ്ങിനെ ഭരിക്കരുത്‌ എന്നു കാണിച്ചു തന്ന, സര്‍ദാര്‍ജി തമാശകളുടെ ഭാവി സുരഭിലമാക്കിയ മന്‍മോഹൻ സർദാർജ്ജിക്ക്‌ അഭിവാദ്യം അർപ്പിച്ചുക്കൊണ്ട്‌," മോഡിയുടേയും മൂടു താങ്ങികളേയും വാക്കുകൾ കേട്ടു പാക്കിസ്ഥാനിലേക്ക്‌ ഓടിപ്പോകാനോ, ജീവിക്കാനായി മോഡിമാരുടെ മൂടു താങ്ങാനോ ഭീരുക്കളായി ജനിച്ചവരല്ല ഞങ്ങള്‍.." എന്ന്‌ ഒരിക്കൽ കൂടി രാഷ്ട്രപിതാവിന്റെ കൊലയാളികളെ ഓർമ്മപ്പെടുത്തുന്നു.
  alla sir..... araaa e ഞങ്ങള്‍..?!

  ReplyDelete
 5. ഒരു രാജ്യം എങ്ങിനെ ഭരിക്കരുത്‌ എന്നു കാണിച്ചു തന്ന, സര്‍ദാര്‍ജി തമാശകളുടെ ഭാവി സുരഭിലമാക്കിയ മന്‍മോഹൻ സർദാർജ്ജിക്ക്‌ അഭിവാദ്യം അർപ്പിച്ചുക്കൊണ്ട്‌," മോഡിയുടേയും മൂടു താങ്ങികളേയും വാക്കുകൾ കേട്ടു പാക്കിസ്ഥാനിലേക്ക്‌ ഓടിപ്പോകാനോ, ജീവിക്കാനായി മോഡിമാരുടെ മൂടു താങ്ങാനോ ഭീരുക്കളായി ജനിച്ചവരല്ല ഞങ്ങള്‍..." എന്ന്‌ ഒരിക്കൽ കൂടി രാഷ്ട്രപിതാവിന്റെ കൊലയാളികളെ ഓർമ്മപ്പെടുത്തുന്നു.
  alla ssirrrae aaara e ഞങ്ങള്‍....?!

  ReplyDelete
  Replies
  1. മോഡിയുടെ മൂട് താങ്ങാത്ത ആര്‍ക്കും 'ഞങ്ങള്‍'ലേക്ക് വരാം സാറേ !

   Delete
 6. നിങ്ങളുടെ സ്വരത്തിൽ നർമം വേണ്ടുവോളമുണ്ട് എന്നാൽ വരികൾക്കിടയിൽ വായിക്കാവുന്നത് അസഹിഷ്ണുതയാണ്. താങ്കളെപ്പോലെയുള്ള ബുദ്ധിജീവികൾക്കും ഉത്തർപ്രദേശിലെ നിരക്ഷരനായ ഗാവ് വാലക്കും ഉള്ളത് ഒരൊറ്റ വോട്ട് മാത്രമാണെന്നറിയുക. ന്യൂനപക്ഷങ്ങൾക്ക് പ്രത്യക അവകാശങ്ങളുള്ള ഒരേ ഒരു രാജ്യം ഭാരതമാണ്‌. എന്നാൽ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് (നമ്മുടെ നാട്ടിലെങ്കിലും) ഭൂരിപക്ഷമാണ്. നിങ്ങൾ ഇഷ്ടപ്പെടുന്ന ഭരണ മാറ്റമല്ലായിരിക്കാം സംഭവിച്ചത് പക്ഷെ ജനവിധി അംഗീകരിച്ചേ പറ്റൂ. സ്വന്തം ബ്ലോഗ്ഗിൽ എന്തും എഴുതുവാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് കാരണം വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു രാജ്യത്തെ പൌരനാണ് നിങ്ങൾ. അതേ അർത്ഥത്തിൽ തന്നെ നിങ്ങളെ നിശിതമായി വിമർശിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ട്. അത് ആ സ്പിരിറ്റിൽ മാത്രം എടുക്കുമെന്ന് വിശ്വസിക്കുന്നു.

  ReplyDelete
  Replies
  1. നിങ്ങളുടെ നര്‍മ്മ സര്‍ട്ടിഫിക്കറ്റിന് നന്ദി. വരികളില്‍ എന്താണ് ഉള്ളത് എന്ന് വായിക്കാതെ നിങ്ങളുടെ തോന്നലുകള്‍ വരികള്‍ക്കിടയില്‍ ഉള്ളതായി കുത്തി തിരുകിയാല്‍ അതെന്റെ കുറ്റം അല്ലല്ലോ !! ഭൂരിപക്ഷം അല്ല ഭരണം തീരുമാനിക്കുക എന്ന് ഞാന്‍ പറഞ്ഞുവോ ? ഭൂരിപക്ഷം കള്ളന്മാര്‍ ഉള്ള ഒരു സ്ഥലത്ത് ഒരു കള്ളന് തന്നെയാവുമല്ലോ ഭൂരിപക്ഷം ലഭിക്കുക എന്നുകരുതി കള്ളന്‍ എന്നത് നല്ല പണിയാണ് എന്ന് ആരെങ്കിലും പറയുമോ ?
   ജനവിധി അംഗീകരിക്കുന്നില്ല എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞുവോ ? തീര്‍ച്ചയായും ആര്‍ക്കും എന്നെ നിശിതമായി വിമര്‍ശിക്കാം. എന്നാല്‍ ആ വിമര്‍ശനത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടാവുമല്ലോ. അത് ആ സ്പിരിറ്റിൽ മാത്രം എടുക്കുമെന്ന് വിശ്വസിക്കുന്നു.

   Delete
 7. നിരീക്ഷനത്തോടു യോജിക്കുന്നു.മോഡിയോടുള്ള സ്നേഹമല്ല കോണ്‍ഗ്രസ്സിനോടുള്ള വെറുപ്പാണ് മോഡിയെ ഈ വിധത്തില്‍ ജയിപ്പിച്ചത്.ആപ്പ് കോണ്ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ചതും ബിജെപിക്ക് ഗുണമായി.

  ReplyDelete
 8. എന്തോ... ബെന്‍ ജോന്‍സന്‍റെ 1988 ഒളിമ്പിക്സ് റെകോര്‍ഡ് ഓര്‍മ്മ വരുന്നു....

  ReplyDelete
 9. Absar ikka....... U ROCCKKKKK.... MMMMUAHHH MMMUAHH MMMUAH

  ReplyDelete
 10. ഇ. അഹമമദ് സായ്വിനു മോഡി മന്ത്രി സഭയിൽ ഞമ്മടെ പയേ സഹമന്ത്രി സ്ഥാനം തിരിച്ചു കിട്ടുവോ...കൊറേ വോട്ടും ഭൂരിപക്ഷം ഒക്കെ വാങ്ങി ജയിച്ചു വന്നതല്ലേ...??!!

  ReplyDelete
  Replies
  1. ഭൂരിപക്ഷവും വോട്ടും നോക്കി മന്ത്രി ആവാന്‍ ഉള്ള വകുപ്പ് ഉണ്ടോ അനോണീസ് ?

   Delete
 11. Dear Indians, Please be ready to vacate ..
  മാന്യരേ .. നിങ്ങൾക്ക് ഇന്ത്യ വിടാൻ സമയമായിരിക്കുന്നു ..

  ReplyDelete
  Replies
  1. എടാ കോപ്പേ കൊട്ടുമുക്രി , നീ കുറേ ദിവസമായല്ലോ കാണുന്ന ഫേസ്ബുക്കിലും ബ്ലോഗായ ബ്ലോഗിൽ എല്ലാം നടന്നു ആളെ പേടിപ്പെടുത്തുന്നത്...നിനക്ക് വേറെ ഒരു പണിയും ഇല്ലെടാ ക്ണാപ്പേ ...??!!

   Delete
  2. വോട്ടു എണ്ണിക്കോണ്ട് ഇരുന്നപ്പോള്‍ തന്നെ, ബിജെപി അധികാരത്തില്‍ വരും എന്ന് പറഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത്‌ വലിയ കുതിച്ചു ചാട്ടം ഉണ്ടായി. ഇതേ അവര്‍ ഇതുവരെ അധികാരം ഏറ്റെടുത്തില്ല എങ്കില്‍പ്പോലും ഷെയര്‍ മാര്‍ക്കറ്റു കുതിച്ചുയരുന്നു, രൂപ ഡോളറിനെ അപേക്ഷിച്ചു സ്ട്രോഗ് ആകുന്നു. ഇവിടെ നോക്കിക്കേ, റിസര്‍വ്‌ ബാങ്ക് പലിശ കൂട്ടുകയോ കുറക്കയോ ചെയ്തിട്ടില്ല, പെട്രോള്‍ വിലയോ ഡീസല്‍ വിലയോ കുറഞ്ഞിട്ടില്ല, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ എണ്ണവില കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ ഏതെന്കിലും രീതിയില്‍ ഉള്ള ഒരു പോളിസി മാറ്റം നടത്തിയിട്ടില്ല. ആകെക്കൂടി ഒന്ന് കൂട്ടി വായിച്ചാല്‍ എവിടെയോ ചില സ്പെല്ലിംഗ് മിസ്റ്റേക്ക് കാണുന്നില്ലേ?

   Delete
  3. മോനേ, അനോണി മുക്രീ...
   തന്നെ പോലെ പറയാന്‍ ഉള്ളത് മുഖം മൂടി വെച്ച് പറയുന്നതിലും എത്രയോ മഹത്തരമാണ് പറയാന്‍ ഉള്ളത് സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് പറയുന്നത്. അതെങ്കിലും തിരിച്ചറിയുമല്ലോ.

   Delete
  4. തീര്‍ച്ചയായും ജസ്റ്റിന്‍, ഇത് പല സംശയങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്.

   Delete
 12. മോഡിയെ നിശിതമായി വിമര്‍ശിച്ചിരുന്ന പലരും മോഡി ജയിച്ച ശേഷം രണ്ടു തോണിയിലും കാലിടുന്ന രീതിയാണ് പിന്തുടര്‍ന്നത്.ചിലര്‍ പ്രാര്‍ഥനകളില്‍ ആശ്വാസം കണ്ടെത്തി.എന്നാല്‍ ഇവിടെ ഇപ്പോഴും മോഡിയെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നു.തിരഞ്ഞെടുപ്പ് വിജയം നെടിയതുകൊണ്ട്മാത്രം മോഡി പുണ്യാളനാവുന്നില്ല.ധാരാളം ക്രിമിനലുകള്‍ തിരഞ്ഞെടുപ്പ് വിജയം നേടിയിട്ടുണ്ട്.ജയിലില്‍ കിടന്നു മത്സരിച്ച് ജയിച്ച ജനപ്രതിനിധികള്‍ പോലും ഉണ്ടായിരുന്ന നാടാണിത്.മോഡി ഇനിയും തുറന്നുകാണിക്കപ്പെടണം.അഭിനന്ദനങ്ങള്‍

  ReplyDelete
 13. ഈ രക്തത്തിൽ എല്ലാവർക്കും പങ്കുണ്ട്.ഇത്രയും വലിയൊരു ഭീഷണി മുന്നിൽ വന്നിട്ടും ഉറക്കം നടിച്ച എല്ലാ പാർട്ടികൾക്കും ഉള്ള മുന്നറിയിപ്പാണ് ബി.ജെ.പി യുടെ ഈ വിജയം.ഗുജരാത്ത് നൽകുന്ന പേടിസ്വപ്നങ്ങൾ ന്യൂനപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട് എന്നത് ശരി തന്നെ.എങ്കിലും ഇന്ത്യൻ വോട്ടർമാരുടെ 62 ശതമാനവും എതിർക്കുന്ന ഒരു സർക്കാർ അത്തരം നടപടികളിലേക്ക് കടക്കില്ല എന്ന് പ്രത്യാശിക്കാനേ ഇനി വഴിയുള്ളൂ.കോൺഗ്രെസ് എന്ന വടവൃക്ഷത്തെ ചുഴറ്റി എറിഞ്ഞ പോലെ ഒരു വിശാല മതേതര ജനാധിപത്യ മുന്നണീ ഈ പടുവൃക്ഷത്തേയും കടപുഴക്കുന്നതിന് മുമ്പ് നൽകുന്ന ഒരവസരമായി നമുക്കിതിനെ കാണാം.2 സീറ്റിൽ നിന്നും 30-35 വർഷം കൊണ്ട് 282 ൽ ബി.ജെ.പി എത്തി എങ്കിൽ 4 സീറ്റിൽ നിന്നും 500ൽ എത്തുന്ന ഒരു എ.എ.പി വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം.

  ReplyDelete
  Replies
  1. ഗുജറാത്തിലെ വട്ടു കളിയൊന്നും ഇന്ത്യ മഹാരാജ്യത്ത്‌ നടക്കില്ല എന്ന് മോഡിക്ക് അറിയാം...

   Delete
  2. ഗുജറാത്തില്‍ വട്ടുകളിയാണ് നടത്തിയത് എന്ന് തിരിച്ചറിയുന്നതില്‍ സന്തോഷം !

   Delete
 14. ഈ രക്തത്തിൽ എല്ലാവർക്കും പങ്കുണ്ട്.ഇത്രയും വലിയൊരു ഭീഷണി മുന്നിൽ വന്നിട്ടും ഉറക്കം നടിച്ച എല്ലാ പാർട്ടികൾക്കും ഉള്ള മുന്നറിയിപ്പാണ് ബി.ജെ.പി യുടെ ഈ വിജയം.ഗുജരാത്ത് നൽകുന്ന പേടിസ്വപ്നങ്ങൾ ന്യൂനപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട് എന്നത് ശരി തന്നെ.എങ്കിലും ഇന്ത്യൻ വോട്ടർമാരുടെ 62 ശതമാനവും എതിർക്കുന്ന ഒരു സർക്കാർ അത്തരം നടപടികളിലേക്ക് കടക്കില്ല എന്ന് പ്രത്യാശിക്കാനേ ഇനി വഴിയുള്ളൂ.കോൺഗ്രെസ് എന്ന വടവൃക്ഷത്തെ ചുഴറ്റി എറിഞ്ഞ പോലെ ഒരു വിശാല മതേതര ജനാധിപത്യ മുന്നണീ ഈ പടുവൃക്ഷത്തേയും കടപുഴക്കുന്നതിന് മുമ്പ് നൽകുന്ന ഒരവസരമായി നമുക്കിതിനെ കാണാം.2 സീറ്റിൽ നിന്നും 30-35 വർഷം കൊണ്ട് 282 ൽ ബി.ജെ.പി എത്തി എങ്കിൽ 4 സീറ്റിൽ നിന്നും 500ൽ എത്തുന്ന ഒരു എ.എ.പി വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം.

  ReplyDelete
  Replies
  1. തീര്‍ച്ചയായും . എ എ പിയുടെ മുന്നേറ്റ സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല.

   Delete
 15. ഇന്ത്യയിലെ ജനങ്ങള് മണ്ടന്മാർ അനെനോ താങ്കൾ പറഞ്ഞു വരുനത്‌ ഇന്ത്യയിലെ എല്ലാ മതത്തിൽ പെട ജനങ്ങളും മോഡിയുടെ വിജയത്തിന് പിനിലുണ്ട് അകാര്യം വേണം താങ്കൾ ഇങ്ങനെ ഒരു വ്യക്തി ഹത്യ നടത്താൻ

  ReplyDelete
  Replies
  1. എഴുതിയ വസ്തുതകള്‍ വായിച്ചിട്ട് ഇന്ത്യയിലെ ജനങ്ങള്‍ മണ്ടമാരായാണ് നിങ്ങള്‍ക്ക് തോന്നിയത് എങ്കില്‍ ആ തോന്നല്‍ ശരിയായിരിക്കാം. മോഡിക്ക് / ബി ജെ പിക്ക് ഇന്ത്യയില്‍ ആകെ ലഭിച്ച വോട്ട് 32%. അതായത് 68% പേരും വോട്ട് ചെയ്തത് മോഡിക്കും ബി ജെ പിക്കും എതിരായാണ്. എന്നാല്‍ ആ വോട്ടുകള്‍ വിവിധ പാര്‍ട്ടികള്‍ക്ക് ആയി വീതം വെക്കപ്പെട്ടത് കൊണ്ട് ബി ജെ പി സാങ്കേതികമായി വിജയിച്ചു. വോട്ടിന്റെ കണക്കുകള്‍ ഒന്ന് പരിശോധിക്കുക.
   പിന്നെ ഉള്ള വസ്തുതകള്‍ പറഞ്ഞാല്‍ അത് വ്യക്തിഹത്യ ആയി തോന്നുന്നുണ്ട് എങ്കില്‍ അത് ആരുടെ കുഴപ്പം ആണ് എന്നൊന്ന് ചിന്തിച്ച് നോക്കുക !

   Delete
  2. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ - 55 കോടി
   ജയിച്ച ബിജെപി സ്ഥാനാര്ധികള്‍ക്ക് കിട്ടിയത് - 17 കോടി
   ബിജെപി സഖ്യ കക്ഷികള്‍ക്ക് കിട്ടിയത് - 6 കോടി
   തോറ്റ ബിജെപി സ്ഥാനാര്ധികള്‍ക്ക് കിട്ടിയത് - 11 കോടി
   --------------------------------------
   ഇനി ഇവിടെ സൂക്ഷിച്ചൊന്നു നോക്ക്യേ ISI മാര്‍ക്ക് കാണാന്‍ ഉണ്ടോ?

   Delete
  3. ISI മാര്‍ക്ക് അല്ലല്ലോ കാണുന്നത് !! വ്യാജ ഏറ്റുമുട്ടലിന്റെ പാടുകള്‍ ആണല്ലോ കാണുന്നത് !

   Delete
 16. കടി കൊണ്ട് ആർക്കും പേ ഇളകാതിരിക്കട്ടെ... :(

  ReplyDelete
 17. എന്റെ ഭാരതമെന്ന് പറഞ്ഞിരുന്നവർ ഇത് അവരുടെ ഭാരതമാണ്‌ എന്ന് പറയേണ്ട അവസ്ഥ വരരുത് ! എല്ലാ ജനവിഭാഗത്തിനും മോഡിയുടെ ഭരണം ഗുണം ചെയ്യുമെങ്കിൽ തീർച്ചയായും അതിനെ അന്ഗീകരിക്കും... അതല്ല പഴയ വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കിയാൽ ഇത് മോഡി ഭരണത്തിന്റെ ആദ്യത്തെയും അവസാനത്തെയും നേർക്കാഴ്ചയാവും. കാത്തിരുന്നു കാണാം...

  ReplyDelete
 18. എന്റെ ഭാരതമെന്ന് പറഞ്ഞിരുന്നവർ ഇത് അവരുടെ ഭാരതമാണ്‌ എന്ന് പറയേണ്ട അവസ്ഥ വരരുത് ! എല്ലാ ജനവിഭാഗത്തിനും മോഡിയുടെ ഭരണം ഗുണം ചെയ്യുമെങ്കിൽ തീർച്ചയായും അതിനെ അന്ഗീകരിക്കും... അതല്ല പഴയ വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കിയാൽ ഇത് മോഡി ഭരണത്തിന്റെ ആദ്യത്തെയും അവസാനത്തെയും നേർക്കാഴ്ചയാവും. കാത്തിരുന്നു കാണാം...

  ReplyDelete
  Replies
  1. കാത്തിരുന്നു കാണാം.

   Delete
 19. മോടിക്കാക്ക ഇനി നല്ല പുളളയാവും ഡോക്ടറെ ഭരണം കിട്ടും വരെ നടത്തിയ അധര വ്യായാമം ഭരണം നിലനിര്‍ത്താന്‍ മറക്കും

  ReplyDelete
 20. 90 ശതമാനം യോജിപ്പും 10 ശതമാനം വിയോജിപ്പും രേഖപ്പെടുത്തുന്നു ...

  ReplyDelete
  Replies
  1. ഒന്ന് വിശദമാക്കി പറയുമോ ?

   Delete
  2. അതായത് ..താമര കേരളത്തിൽ വിരിഞ്ഞില്ല എന്നത് കൊണ്ട് മലയാളിക്ക് അഭിമാനിക്കാം
   എന്ന് പറയുന്നുണ്ട് പോസ്റ്റിൽ .. അതിലെന്തോ എനിക്ക് യോജിക്കനാകുന്നില്ല ..താമര
   വിരിയാഞ്ഞതല്ല എന്റെ പ്രശ്നം ..ഇപ്പോഴും കേരളത്തിലെ നാറി രാഷ്ട്രീയക്കാർക്ക്
   വോട്ട് ചെയ്യുന്നുണ്ടല്ലോ എന്നോർത്ത് അപമാനം ആണ് എനിക്ക് .. വിരലിൽ
   എണ്ണാവുന്ന സ്ഥാനാർഥികൾ മാത്രമേ ഇക്കുറി മത്സരിക്കാൻ യോഗ്യത ഉള്ളവരായി ഞാൻ
   കൂട്ടുന്നുള്ളൂ ..അതിൽ ഒന്നാമാനാണ് എം ബി രാജേഷ്‌ ... താമര വിരിയിച്ചില്ല
   എന്നത് കൊണ്ട് അഭിമാനിക്കാൻ യാതൊരു വകുപ്പും മലയാളിക്കില്ല എന്ന് മാത്രം
   ..മാത്രവുമല്ല, കേരളത്തിൽ വിരിയുമെന്ന് ഉറപ്പില്ലാത്ത ഒരു താമരയെ ഉറ്റു
   നോക്കുന്നവരല്ല കേന്ദ്രത്തിലെ ബി ജെ പി .. കേരള ബി ജെ പി ടീം ഉറ്റു നോക്കി
   കാണും എന്ന് മാത്രം ...

   Delete
  3. ആ വിഷയത്തില്‍ മാത്രമാണോ വിയോജിപ്പ്‌ ഉള്ളത് ?

   Delete
  4. അതിന്റെ ഒരു പ്രധാന കാരണം നമ്മുടെ മുന്നില്‍ നല്ല ഓപ്ഷന്‍ വരുന്നില്ല എന്നതാണ്. പലപ്പോഴും ചീഞ്ഞ ഓപ്ഷനുകളില്‍ നിന്ന് തന്നെ ഒന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നു. ആ സാഹചര്യത്തിലും മലയാളി ഏറ്റവും ചീഞ്ഞതിനെ ഒഴിവാക്കാന്‍ ഉള്ള വിവേകം കാട്ടി എന്നതില്‍ ആണ് കാര്യം .

   Delete
  5. ആ ഓപ്ഷൻ വളരെ മനോഹരമായി ഉപയോഗിച്ച ആളാണ്‌ ഞാൻ ...ഇപ്പോൾ താമസം പാലക്കാട്
   മണ്ഡലത്തിൽ ആണെങ്കിലും ഇക്കുറി വോട്ട് മലപ്പുറത് തന്നെയായിരുന്നു ...പാലക്കാട്
   നല്ല ഓപ്ഷൻ ഉണ്ടായിരുന്നു ..മലപ്പുറത്ത് ഇപ്പോഴും ആ പഴേ വയസ്സായ കാക്കയും
   പിന്നെ സൈനബാതയും പിന്നെ ആദ്യമായി പേര് കേക്കുന്ന ഒരു ബി ജെ പി ക്കാരനും ...
   NOATA ഉപയോഗപ്പെടുത്തിയത്തിൽ ഞാൻ അഭിമാനിക്കുന്നു ... താമര വിരിയാത്തത്തിൽ
   അല്ല ..

   Delete
 21. എന്നെ തല്ലരുതമ്മാവാ ഞാന്‍ നന്നാവില്ല

  ReplyDelete
  Replies
  1. ങ്ങളാരാ നന്നാക്കാന്‍ തല്ലുന്ന അമ്മാവനോ അമ്മാവാ ! :P

   Delete
 22. Pinne matha nuna pakshangalkk nashipikkum ennu onnum njan karuthunilla, angane undayal ....e njan tanne eppol kuttiya vote matti kutthum, azhimathikk ethire ulla roksham tangalude blogill prathiphalichu kandu abhinandanam , oru yadhartha Bharatheeyan engane tanne akanam

  ReplyDelete
 23. Blog vaiychu , uthi veerpicha baloon ano alliyo enn kalam talikette. 5 varsham bharikiila ennu pararanjath tangalude swapnam mathramai teerum ,arkkum swapnam kanam,

  ReplyDelete
  Replies
  1. ഞാന്‍ പറഞ്ഞത് എനിക്ക് തോന്നുന്നു എന്നാണ്. അല്ലാതെ സംഭവിക്കും എന്നല്ല. പോസ്റ്റിലെ വരികള്‍ ശ്രദ്ധിക്കുമല്ലോ. അഞ്ചു വര്ഷം ഭരിക്കും എന്ന് പറയുന്നതും ആ കാലാവധി പൂര്‍ത്തിയാവുന്നത് വരെ സ്വപ്ന ഗണത്തില്‍ തന്നെ അല്ലേ വരിക . :)

   Delete
 24. ella muslingalum theevravadikal alla ennal ella theevravadikalum muslingal aanu ennu parayunnath

  ReplyDelete
  Replies
  1. ഹഹഹ... അപ്പോള്‍ ഓര്‍ പാട് സ്വാമിമാരും മറ്റും ബോംബ്‌ പൊട്ടിച്ച് മുസ്ലിങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നുണ്ടല്ലോ. അവരൊന്നും തീവ്രാദികള്‍ അല്ലേ ?

   Delete
 25. ethra sathyam modijiye bharathathile janangal angeekarikkunnu athenkilum sammathikku sodaraaaaa

  ReplyDelete
  Replies
  1. ബി.ജെ.പി ക്ക് ആകെ കിട്ടിയത് പോള്‍ ചെയ്ത വോട്ടിന്റെ 31% . അതായത് 69% പേര്‍ ബി ജെ പിക്ക് എതിരെയാണ് വോട്ട് ചെയ്തത് . ലഭിച്ച ഇരട്ടിയിലധികം വോട്ടുകള്‍ എതിരെ ഉണ്ടായിരുന്നു എന്ന് ചുരുക്കം !

   Delete
  2. suhruthe aake bharthathil 67 '/. Maathrame pol cheythittullu vallappozhenkilum news kanuka

   Delete
  3. ഹഹഹഹ... പറഞ്ഞത് മനസ്സിലായില്ല എന്ന് തോന്നുന്നു. ഇന്ത്യയില്‍ പോളിംഗ് 67% ഉണ്ടായിട്ടുള്ളൂ. എന്നാല്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ 32% ആണ് മോഡിക്ക് ലഭിച്ചത്. അതായത് 68% എതിര്. സഹോദരി മനസ്സിലാക്കേണ്ട കാര്യം വോട്ട് ഷെയര്‍ കണക്കാക്കുമ്പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ നൂറു ശതമാനത്തില്‍ ഉള്ള കണക്കാണ് നോക്കുക. അല്ലാതെ പോളിംഗ് ദിനത്തില്‍ ഉണ്ടായ വോട്ടിന്റെ ശതമാനത്തില്‍ നിന്നല്ല വോട്ട് ഷയര്‍ കണക്കാക്കുക. അതെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കൂ.

   Delete
  4. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ - 55 കോടി
   ജയിച്ച ബിജെപി സ്ഥാനാര്ധികള്‍ക്ക് കിട്ടിയത് - 17 കോടി
   ബിജെപി സഖ്യ കക്ഷികള്‍ക്ക് കിട്ടിയത് - 6 കോടി
   തോറ്റ ബിജെപി സ്ഥാനാര്ധികള്‍ക്ക് കിട്ടിയത് - 11 കോടി
   --------------------------------------
   ഇനി ഇവിടെ സൂക്ഷിച്ചൊന്നു നോക്ക്യേ ISI മാര്‍ക്ക് കാണാന്‍ ഉണ്ടോ?

   Delete
  5. ISI മാര്‍ക്ക് അല്ലല്ലോ കാണുന്നത് !! വ്യാജ ഏറ്റുമുട്ടലിന്റെ പാടുകള്‍ ആണല്ലോ കാണുന്നത് !

   Delete
 26. Absar Mohmed

  I regret to remind you that content of this blog is absurd, it is pointless to make you understand as you have severe modi-phobia which required treatment. The billion+population of India has given their clear mandate to a front which you are not ready to understand or accept and making nonsense arguments which only you can understand. Doctor, please take necessary treatment which you badly require for excesuve hypertension or stress.

  No doubt the NDA Front will complete 5-year term under the leadership of Mr. Narendra Modi, with the kind blessing of almightly.

  Soman K Menon

  ReplyDelete
  Replies
  1. മോഡിയെ അല്ല ഒരു മനുഷ്യജീവിയേയും ഭയമില്ല. ഭയക്കേണ്ടത് ദൈവത്തെ മാത്രമാണ് എന്ന ഉത്തമ ബോധ്യം ഉണ്ട്. എന്നാല്‍ രക്തക്കറ പുരണ്ട ഒരാള്‍ ഇരിക്കേണ്ട കസേരയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടേത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങിനെ ഏത് ആപ്പ ഊപ്പ ഇരുന്നാലും അതില്‍ കുഴപ്പമില്ല എന്ന് ചിതിക്കുന്നവര്‍ക്കാണ് ചികിത്സ വേണ്ടത് എന്നതാണ് എന്റെ അഭിപ്രായം. ബി ജെ പിക്ക് കിട്ടിയട്ത് 32% വോട്ടുകള്‍ ആണ്. അതില്‍ നിന്ന് തന്നെ 62% പേരും ആഗ്രഹിക്കുന്നത് ബി ജെ പി / മോഡി ഇതര ഓപ്ഷനുകള്‍ ആണ് എന്ന് മനസ്സിലാക്കാം.

   താങ്കള്‍ക്ക് ഗുജറാത്തില്‍ രക്തം ഒഴുക്കിയ ആളുടെ പിന്നാലെ പോകുന്നതിനുള്ള തിരിച്ചറിവ് ചികിത്സ നടത്തിയിരുന്നു എങ്കില്‍ ഇത്തരത്തില്‍ മോഡിയെ എതിര്‍ക്കുന്നവര്‍ എല്ലാം പ്രഷറും സ്ട്രെസ്സും കൂടിയിട്ടാണ്‌ എന്ന തെറ്റിധാരണ ഉണ്ടാവില്ലായിരുന്നു. താങ്കള്‍ പ്രതികരിക്കുന്നതും സ്വന്തം അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതും പ്രഷറും സ്ട്രെസ്സും കൂടുമ്പോള്‍ ആണോ എന്നും അറിയാന്‍ ആഗ്രഹം ഉണ്ട്.

   അഞ്ചു വര്‍ഷം ഭരിക്കില്ല എന്ന് ഞാന്‍ പറഞ്ഞില്ല. പക്ഷേ ഭരിക്കാന്‍ ഉള്ള സാധ്യത ഇല്ല എന്നാണു ഞാന്‍ പറഞ്ഞത്. നിങ്ങള്‍ അഞ്ചു വര്‍ഷം മോഡി ഭരിക്കും എന്ന് പറയുന്നതും സാധ്യത മാത്രമാണല്ലോ !

   Delete
  2. ആകെ പോള്‍ ചെയ്ത വോട്ടുകള്‍ - 55 കോടി
   ജയിച്ച ബിജെപി സ്ഥാനാര്ധികള്‍ക്ക് കിട്ടിയത് - 17 കോടി
   ബിജെപി സഖ്യ കക്ഷികള്‍ക്ക് കിട്ടിയത് - 6 കോടി
   തോറ്റ ബിജെപി സ്ഥാനാര്ധികള്‍ക്ക് കിട്ടിയത് - 11 കോടി
   --------------------------------------
   ഇനി ഇവിടെ സൂക്ഷിച്ചൊന്നു നോക്ക്യേ ISI മാര്‍ക്ക് കാണാന്‍ ഉണ്ടോ?

   Delete
  3. ISI മാര്‍ക്ക് അല്ലല്ലോ കാണുന്നത് !! വ്യാജ ഏറ്റുമുട്ടലിന്റെ പാടുകള്‍ ആണല്ലോ കാണുന്നത് !

   Delete
 27. കെരളത്തിൽ ലീഗ് എന്ന ഒരു പാര്ടി വര്ഗീയമായി സീറ്റുകൾ നേടിക്കൊണ്ടിരിക്കുംപോൾ BJP അക്കൗണ്ട്‌ തുറന്നില്ല എന്നാ പേരില് അഭിമാനിക്കാൻ എന്തുണ്ട്?

  ReplyDelete
  Replies
  1. ബി ജെ പി അക്കൌണ്ട് തുറക്കാത്തത് കൊണ്ട് തന്ന്നെ ബിജെ പി അക്കൌണ്ട് തുറന്നില്ല എന്ന പേരില്‍ അഭിമാനിക്കാമല്ലോ. പറയാന്‍ ഉള്ളത് സ്വന്തം വ്യക്തിത്വം പ്രകടിപ്പിച്ച് പറയാന്‍ കഴിവും നട്ടെല്ലും ഇല്ലാത്ത അനോണി കുഞ്ഞാട് മറ്റുള്ളവരുടെ അഭിമാനം അളന്നു നടക്കണോ ? പറയാന്‍ ഉള്ളത് ആദ്യം നേര്‍ക്ക് നേരെ നിന്ന് പറയാന്‍ പഠിക്കൂ അനോനീസ് !

   Delete
 28. Absar,

  "1957ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 371 സീറ്റ് ലഭിച്ചപ്പോള്‍ വോട്ടുവിഹിതം 47.8 ശതമാനമായിരുന്നു. 1962ല്‍ ഇത്
  യഥാക്രമം 494ഉം 44.7ഉം ആയി. 1967ല്‍ കോണ്‍ഗ്രസിന് സീറ്റ് 283 ആയി കുറഞ്ഞപ്പോഴും 40.8 ശതമാനം വോട്ട് ലഭിച്ചു. 1971ല്‍ കോണ്‍ഗ്രസിന് 352 സീറ്റും 43.7 ശതമാനം വോട്ടും ലഭിച്ചു. 1977ല്‍ ജനതപാര്‍ടിക്ക് 295 സീറ്റ് ലഭിച്ചപ്പോള്‍ വോട്ടുശതമാനം 41.3 ആയിരുന്നു. 80ല്‍ കോണ്‍ഗ്രസിന് 353 സീറ്റും 42.7 ശതമാനം വോട്ടും ലഭിച്ചു."
  The above quote is directly copied from Jagratha article dated 21st May.
  Mind it well that never or most of the time the ruling front did not got support of 50% population, and this is not the first time a front got %of vote less than 50% agreed?

  I never told you have to afraid any body, really you have freedom. Unfortunatley your blog is just firing in the bush which doesn't reach anywhere and only feeling sympathy against your lunatic thoughts.

  Soman. K Menon

  ReplyDelete
  Replies
  1. അല്ല, കോണ്ഗ്രസ്സിന്റെ ഈ കണക്കുകള്‍ എല്ലാം നിരത്തിയാല്‍ അത് മോഡി തരംഗം ആണ് ഉണ്ടായത് എന്നതിന്റെ തെളിവ് ആണോ ? മാത്രമല്ല ഇതില്‍ ഒക്കെ ഏറ്റവും കുറഞ്ഞത് 40% എങ്കിലും ഉണ്ട്. എന്നാല്‍ മോഡിക്ക് ലഭിച്ചതോ 32 ല്‍ താഴെ !! എന്നിട്ടും വിശേഷം മോഡി തരംഗം !! അങ്ങിനെ പറയുന്നതിലെ വിഡ്ഢിത്തം തിരിച്ചറിയാന്‍ കഴിയുന്നില്ലേ ?

   എന്തായാലും എന്റെ lunatic ചിന്തകള്‍ക്ക് പോലും മറുപടി പറയാന്‍ കാണിക്കുന്ന നിങ്ങളുടെ മഹാമനസ്ക്കതയെ അഭിനന്ദിക്കുന്നു. ഇത്തരം പോസ്റ്റുകള്‍ക്ക് പോലും പ്രതികരിക്കാന്‍ നിങ്ങളെ പോലെ ഉള്ളവര്‍ സമയം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് മഹാമനസ്കത തന്നെ ആണല്ലോ അല്ലേ ?

   Delete
 29. മോഡി സര്‍ക്കാര്‍ നല്ലത് നടത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം...പക്ഷേ താങ്കള്‍ താങ്കളുടെ വാക്ക് ഇതുവരെ പാലിച്ചില്ലാലോ....ഒരു തുടര്‍ കഥ തുടങ്ങീട്ടു രണ്ടര വര്ഷം കഴിഞ്ഞു, അവസാനമായി അതിന്‍റെ ഒരുഭാഗം വന്നത് എട്ടു മാസങ്ങള്‍ക്ക് മുമ്പാണ്..ഇത് മലയാളത്തിലെ കണ്ണീര്‍ സീരിയല്‍ പോലെ ആയല്ലോ തുടങ്ങിയെടുത്ത്നിന്നു അല്‍പ്പം സഞ്ചരിച്ചു എന്നല്ലാതെ എവിടെയും എത്തിയില്ല...ഇങ്ങനെ വായനക്കാരുടെ ക്ഷമ പരീക്ഷിക്കരുത് എന്ന് അപേക്ഷയുണ്ട്..ആദ്യം തുടങ്ങിവെച്ചത് അവസാനിപ്പിക്കാന്‍ നോക്ക് എന്നിട്ടുപോരെ മറ്റുള്ള വിഷയങ്ങള്‍. താങ്കളുടെ സ്ഥിരം മറുപടി പല തിരക്കുകളില്‍ പെട്ടുപ്പോയി എന്നാണെങ്കില്‍ അതിവിടെ വേണ്ടാ. ഒരുപാട് തിരക്കുള്ള ആള്‍ ഇത്തരം കാര്യങ്ങളില്‍ ഇറങ്ങിപുരപ്പെടരുത്...ഒരു വായനക്കാരന്‍റെ രോദനം....

  ReplyDelete
  Replies
  1. പരമാവധി ശ്രമിക്കുന്നുണ്ട്. എഴുതിയ ഭാഗം ഫുള്‍ തൃപ്തികരമായ ശേഷം പ്രസിദ്ധീകരിക്കാം എന്ന് കരുതിയാണ്. മാത്രമല്ല, തുടര്‍ന്നുള്ള ഭാഗങ്ങള്‍ എല്ലാം പൂര്‍ത്തിയായ ശേഷം തുടരെ തുടരെ പ്രസിദ്ധീകരിക്കാം എന്ന ചിന്തയും ഉണ്ട്. വൈകുന്നതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. :(

   Delete
 30. onnu podaa panni...

  ReplyDelete
  Replies
  1. അനോണി കുഞ്ഞാടിന്റെ അച്ഛാ.. ഇതാ നിങ്ങളെ മോന്‍ വിളിക്കുന്നു !

   Delete
 31. neeeyokke ivide enthokkea nelavilichaalum oru chukkum illa ..keatodaa..oolaea...

  ReplyDelete
  Replies
  1. പിന്നെ ഒരു അനോണി വന്നു നിലവിളിച്ചാല്‍ ആണല്ലോ ചുക്ക് ഉണ്ടാവുക. ഒന്ന് പോ ഭീരു മോനെ !

   Delete
 32. ninakk modiyea ishtamallenkil ninte rajyatheakku podaa...paakkisthanilkk

  ReplyDelete
  Replies
  1. എന്റെ രാജ്യത്താണ് ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ അനോണി കുഞ്ഞാടിന് ഏതു രാജ്യത്തെ പാസ്പോര്‍ട്ട് ആണ് ഉള്ളത് എന്നൊന്ന് പറയാമോ കുഞ്ഞാടേ ??

   Delete
 33. ucha thirinjaal maapplakku vivaram theliyilla ennu parayunnathaa....ninte prime minister navas sherief vare modiyea abhinandhichu pinneyaanodaa oru neerkkoli...onnu nirthadaappaa...kazhutha kamam karanju theerkkana pole ivede irunnu nelavilicho...!!

  ReplyDelete
  Replies
  1. ഏതു നേരം ആയാലും അനോണി കുഞ്ഞാടിന് പറയാന്‍ ഉള്ളത് മുഖത്ത് നോക്കി പറയാന്‍ ഉള്ള ചങ്കൂറ്റം ഇല്ലല്ലോ. എന്റെ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണ് എന്ന് ഏതു കിത്താബില്‍ നിന്നാണ് അനോണി മോന്‍ മനസ്സിലാക്കിയത്. നവാസ് ശരീഫ് അല്ല അതിലും മൂത്ത ആള്‍ അഭിനന്ദിച്ചാലും മോഡി ചെയ്യിച്ച കൊലപാതകങ്ങള്‍ ഇല്ലാതാവുമോ അനോണി കുഞ്ഞാടേ ? മോന്റെ കാര്‍ന്നോരെ പേര് എന്നെ വിളിച്ചാല്‍ അത് മോന് കുറച്ചില്‍ ആവില്ലേ ? ഞാന്‍ നിര്‍ത്തണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചോളാം ട്ടോ. മോന്റെ ഉപദേശം ആവശ്യമില്ല. അപ്പൊ അനോണി മോന്‍ കാമം കരഞ്ഞു തീര്‍ക്കുകയാണ് ചെയ്യുന്നത് അല്ലേ ? ഛെ.. ഇത്രയും കാലമായിട്ടും അത് തീര്‍ക്കാന്‍ ഒരാളെ കിട്ടിയില്ലേ ?

   Delete
 34. സംഭവാമി യുഗേ യുഗേ യുഗേ യുഗേ യുഗേ യുഗേ. .......
  അത്ര തന്നെ.

  ReplyDelete
 35. സംഭവാമി യുഗേ യുഗേ യുഗേ യുഗേ.....
  അത്ര തന്നെ.

  ReplyDelete
 36. സംഭവാമി യുഗേ യുഗേ യുഗേ യുഗേ.....
  അത്ര തന്നെ.

  ReplyDelete
 37. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്.

  ReplyDelete
 38. ഒരു മുസ്ലീം തീവ്രവാദിയുടെ ജല്‍പ്പനങ്ങള്‍, കഷ്ടം...

  ReplyDelete
 39. ഒരു മുസ്ലിം തീവ്രവാദിയുടെ ജല്‍പ്പനങ്ങള്‍.. കഷ്ടം...

  ReplyDelete
  Replies
  1. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിറങ്ങിയിരിക്കുന്ന മോഡി ഭക്തരായ ഹിന്ദു തീവ്രവാദികള്‍ക്ക് അങ്ങിനെ തോന്നുക സ്വാഭാവികം. ആര്‍ എസ് എസ് ആപ്പീസ് നല്‍കുന്ന മൃദുവാദി പട്ടം എനിക്കാവശ്യമില്ല !

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....