Saturday, March 08, 2014

ഒരു ഗര്‍ഭണന്റെ ഡയറിക്കുറിപ്പുകള്‍ഒരു ഗര്‍ഭണന്റെ ഡയറിയിലൂടെയുള്ള സഞ്ചാരമാണിത്...


17.07.2013 :
അവള്‍ക്ക് രണ്ടു ദിവസമായി തലചുറ്റലാണ്. രാവിലെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടി. ബി പി നോക്കിയപ്പോള്‍ കുറഞ്ഞിരിക്കുന്നു. റംസാന്‍ ആയതിന്റെ ക്ഷീണം ആകും എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

24.07.2013 :
തലചുറ്റല്‍ കുറയുന്നില്ല. എന്തായാലും യൂറിന്‍ ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. രാവിലെ തന്നെ ചീച്ചി കുപ്പിയില്‍ ആക്കി ലാബിലേക്ക് നടന്നു. വെള്ളക്കോട്ട് ഇട്ട സുന്ദരിയോട് ഒരു കള്ളച്ചിരിയോടെ പ്രെഗ്നന്‍സി ടെസ്റ്റ്‌ ടെസ്റ്റ്‌ ചെയ്യാന്‍ പറഞ്ഞ് അവിടെ കുത്തിയിരുന്നു.

പോസിറ്റീവ് ആകുമോ, നെഗറ്റീവ് ആകുമോ എന്ന ആകാംക്ഷയോടെ കാത്തിരുന്നു.

നിമിഷങ്ങള്‍ കടന്നു പോകുന്നു. അധികം വൈകാതെ സുന്ദരിയായ ലാബ്‌ ടെക്നീഷ്യന്‍ ഒരു കവര്‍ നീട്ടി.
"പെമ്പറന്നോള്‍ക്ക് ഇത് കവറില്‍ ഇട്ടു തരുന്നതിനു പകരം നേരിട്ട് തന്നാല്‍ പോരായിരുന്നോ ?" എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് കവര്‍ തുറന്നു.

അതിലെ വാചകങ്ങള്‍ വായിച്ചു.

Pregnancy Test - Postive.

അങ്ങിനെ ലതും സംഭവിച്ചിരിക്കുന്നു. ആവേശത്തോടെ കൊച്ചു കള്ളന്‍ എന്ന് മനസ്സില്‍ വിചാരിച്ചു മറ്റവനെ നോക്കി. സൈദാല്യാക്കയുടെ കരാള ഹസ്തങ്ങളില്‍ പെട്ട് പിടഞ്ഞിരുന്ന ലവന്‍ ഒന്നും അറിയാത്തവനെ പോലെ ഇരിക്കുകയാണ്. എങ്കിലും അവന്റെ പുറത്ത് തട്ടി അഭിനന്ദിച്ചു "വെല്‍ഡന്‍ മൈ ബോയ്‌" എന്നൊക്കെ പറഞ്ഞ് ലവനെ അഭിനന്ദിക്കുമ്പോള്‍ അവന്‍ ഒന്നും അറിയാത്തവനെ പോലെ ഒരു കള്ളചിരിയും ചിരിച്ച് കിടക്കുകയാണ്.
"ഇതൊക്കെ നിസ്സാരകാര്യമല്ലേ കോയാ" എന്ന് പറഞ്ഞ് എന്നെ നോക്കുന്ന പോലെ എനിക്ക് തോന്നി.

ഉടനെ വീട്ടിലെ നമ്പര്‍ ഡയല്‍ ചെയ്തു. ഉമ്മയാണ് ഫോണ്‍ എടുത്തത്.. "ഇമ്മാ പത്ത് മാസം കഴിഞ്ഞാ ഞമ്മളും ഒരു വാപ്പയാവും, ഇന്‍ഷാ അല്ലാഹ്." ഞമ്മള്‍ പറഞ്ഞു. ഉമ്മ ചിരിച്ചു. ഒപ്പം ന്റെ മകനും കരാട്ടെയും ഗളരിയും ഒക്കെ പഠിച്ചു പോയല്ലോ എന്ന് ചിന്തിക്കുന്നതായി എനിക്ക് തോന്നി !!!

ഉമ്മ ഫോണ്‍ അവളുടെ കയ്യില്‍ കൊടുത്തു.
അവളോടും കാര്യം പറഞ്ഞു.
കേള്‍ക്കാന്‍ കൊതിച്ച ഒരു വാര്‍ത്ത കേട്ടതില്‍ ഉള്ള സന്തോഷം.

26.07.2013 :
അവള്‍ രാത്രി ഏകദേശം രണ്ടു മണിക്ക് പെട്ടന്ന് ഞെട്ടിയുണര്‍ന്നു. എന്നെ തട്ടി തട്ടി വിളിച്ചു.

"എന്താ എന്ത് പറ്റി ?" ഞാന്‍ ചോദിച്ചു.

'അല്ല ഇക്കാ, കാവ്യാ മാധവന്‍ പ്രസവിച്ചോ ?" അവളുടെ ചോദ്യം.

എന്റെ തലക്ക് പിരാന്ത് പിടിക്കുകയാണ് ചെയ്തത്.
നട്ടപ്പാതിരക്ക് കാവ്യയുടെ പേറിന്റെ വിശേഷം അന്യേഷിക്കുന്നു.

"ഇന്നലെ അവള്‍ വിളിച്ചപ്പോള്‍ പ്രസവിച്ചിട്ടില്ല. ഇനി നാളെ വിളിച്ചു പ്രസവിച്ചോ എന്ന് ചോദിക്കാം." എന്ന് പറഞ്ഞപ്പോഴേക്കും അവള്‍ക്കും സ്വബോധം വന്നിരുന്നു !!!

30.07.2013 :
അവള്‍ക്ക് ആകെ പേടിയാണ്. അടിവയറ്റിനു വേദന, തല ചുറ്റല്‍ എന്നിവയെല്ലാം ഉണ്ട്. അതൊക്കെ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്നത് ആണ് എന്ന് പറഞ്ഞിട്ടിട്ടും അവള്‍ക്ക് അങ്ങണ്ട് വിശ്വാസം വരുന്നില്ല. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടാലെ ഉറക്കം വരൂ എന്ന അവസ്ഥ. എന്തായാലും ഒന്ന് കാണിക്കാന്‍ തീരുമാനിച്ചു. അങ്ങിനെ ആ അത്യാധുനിക പേറ്റിച്ചി പറഞ്ഞാലെങ്കിലും അവള്‍ക്ക് സമാധാനം കിട്ടട്ടെ എന്ന് കരുതി. അങ്ങനെ ഗൈനക്കിന്റെ അടുത്തെത്തി. പരിശോധന കഴിഞ്ഞു മരുന്നുകള്‍ കുറിച്ചു. ഒരു മള്‍ട്ടിവിറ്റാമിന്‍ ഗുളിക, ഗര്‍ഭം അലസാതിരിക്കാന്‍ ഉള്ള ഒരു ഗുളിക, അസിഡിറ്റിക്ക് ഉള്ള ഒരു ഗുളിക, ഗ്ലൂക്കോസ് പൌഡര്‍, രണ്ട് തരം ക്രീമുകള്‍ എന്നിവ എഴുതി. മൂന്നു ആഴ്ച കഴിഞ്ഞു കാണിക്കാനും, വേണമെങ്കില്‍ അപ്പോള്‍ സ്കാന്‍ ചെയ്യാം എന്നും കൂടി ഗൈനക്ക് പറഞ്ഞു.

ഗര്‍ഭം അലസുന്നത് സ്ഥിരമായ രോഗികള്‍ക്കാണ് ആ ഗുളിക കുടിക്കേണ്ടത്, അല്ലാതെ എല്ലാ ഗര്‍ഭിണികള്‍ക്കും ഈ ഗുളിക നല്‍കുന്നത് വിഡ്ഢിത്തവും ആണല്ലോ. ഗര്‍ഭം അലസലിന്റെ ഹിസ്റ്ററി ഇല്ലാത്ത ഒരാള്‍ക്ക് എന്തിനാണ് ഇത്തരം ഗുളികകള്‍ എഴുതുന്നത്? ഗര്‍ഭകാലം എന്നത് ഒരു ശാരീരിക അവസ്ഥയാണ്. അല്ലാതെ രോഗമല്ല. അതുകൊണ്ട് തന്നെ ഗര്‍ഭം അലസാതിരിക്കാന്‍ ഉള്ള ഗുളിക കഴിക്കാതെ തന്നെ കാര്യം നടക്കുമോന്ന് നോക്കട്ടെ എന്ന് പറഞ്ഞു മുകള്‍ ലിസ്റ്റിലെ വിറ്റാമിന്‍ ഗുളികയും, ഗ്ലൂക്കോസ് പൌഡറും വാങ്ങി കൊടുത്തു."ബാക്കി ബുദ്ധിമുട്ടുകള്‍ക്ക് നല്ല ഒന്നാം തരം കഷായം കുടീ പോയി ഇക്കാക്ക ഉണ്ടാക്കി തരാം" എന്നും പറഞ്ഞു അവളെ സമാധാനിപ്പിച്ചു. ഒരു പക്ഷെ ഒരു ആയുര്‍വേദക്കാരന്‍ മാപ്പളയെ കിട്ടിയതില്‍ അവള്‍ നിരാശപ്പെട്ട ആദ്യ നിമിഷം ആയിരിക്കാം അത്.
'ഗര്‍ഭ സമയത്ത് കുറച്ചൊക്കെ അസ്വസ്ഥകള്‍ ഉണ്ടാവും എന്നും അതൊക്കെ സഹിക്കാനും, ക്ഷമിക്കാനും തയ്യാറാകണം' എന്നും പറയുമ്പോള്‍ അവള്‍ മനസ്സില്‍ എന്നെ പ്രാകുകതന്നെ ആയിരിക്കും ചെയ്തിട്ടുണ്ടാവുക.

06.08.2013 :
അവളുടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കായി കഷായം കൊടുക്കല്‍ തുടങ്ങി. ഉണക്ക മുന്തിരി, തഴുതാമ, ഞെരിഞ്ഞില്‍, കുറുന്തോട്ടി, ചെറൂള, ചെറിയ ജീരകം എന്നിവ ഓരോന്നും പത്ത് ഗ്രാം വീതം എടുത്ത് കഷായം വെച്ച് ദിവസവും രാവിലേയും വൈകുന്നേരവും കൊടുക്കാന്‍ തുടങ്ങി.

07.08.2013 :
ചുമ, കഫക്കെട്ട്. താലീസ പത്രാദി ചൂര്‍ണ്ണം കൊണ്ട് അതിനെ നേരിട്ടു.

10.08.2013:
അവള്‍ ഒരു ആണ്‍കുട്ടിയെ പ്രസവിച്ച സ്വപ്നം കണ്ടു. ഉറക്കത്തിലെ സ്വപ്നങ്ങള്‍ ശരിയാവുമോ തെറ്റാവുമോ എന്നൊന്നും അറിയില്ല. എന്തായാലും കാത്തിരുന്നു കാണാം.

15.08.2013:
ശോധന പ്രശ്നങ്ങള്‍. ഒരു ടീസ്പൂണ്‍ പശുവിന്‍ നെയ്യ് കൊടുത്തു.  20 ഉണക്കമുന്തിരി അര ഗ്ലാസ് വെള്ളത്തില്‍ മൂന്നു നാല് മണിക്കൂര്‍ ഇട്ടു വെച്ച് ഞവുണ്ടി പിഴിഞ്ഞ് കുരു കളഞ്ഞ് ബാക്കിയുള്ളത് എല്ലാം കൂടി കുടിക്കാന്‍ കൊടുത്തു.

16.08.2013 :
ശോധന പ്രശ്നങ്ങള്‍ക്ക് ആശ്വാസം. 

18.09.2013:
വല്ലപ്പോഴും ഉള്ള ചര്‍ദ്ദിയൊഴിച്ചാല്‍ മറ്റൊരു പ്രശ്നവുമില്ലാതെ സുഖമമായി കാര്യങ്ങള്‍ മുന്നോട്ട് പോകുന്നു. അല്‍ഹംദുലില്ലാഹ്.

02.10.2013:
നാലാം മാസം ആയത് കൊണ്ട് റഗുലര്‍ ചെക്കപ്പിനു പോയി. കുഴപ്പം ഒന്നും ഇല്ല.

ഗര്‍ഭം അലസാതിരിക്കാനുള്ള ഗുളിക കഴിക്കാത്തത് കൊണ്ട് ഒരു കുഴപ്പവും ഉണ്ടായില്ല എന്നി തെളിയിക്കുന്നതായിരുന്നു ചെക്കപ്പിന്റെ ഫലം.

ഹാര്‍ട്ട് സൌണ്ട് കേട്ട ആവേശത്തില്‍ ആയിരുന്നു അവള്‍. തൈറോയിഡ് ഹോര്‍മോണ്‍ ടെസ്റ്റുകള്‍ നടത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. തൈറോയിഡിന്റെ കുഴപ്പം ഒന്നും ഇല്ല എന്ന് നൂറു ശതമാനം ഉറപ്പായിരുന്നു. എന്നിട്ടും ടെസ്റ്റ്‌ നടത്തി. റിസള്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. എങ്കിലും ഞാന്‍ തറപ്പിച്ചു പറയുന്നു - അവള്‍ക്ക് തൈറോയ്ഡ്മായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒന്നും ഇല്ല. അതിന്റെ ഏതെങ്കിലും ഒരു ലക്ഷണം എങ്കിലും പ്രകടമാകേണ്ടതല്ലേ ?
എങ്കിലും ഗൈനക്കോളജിസ്റ്റിന്റെ സമാധാനത്തിനും, ആശുപത്രിയിലെ ലാബിന്റെ സന്തോഷത്തിനും ആയി 375 രൂപ കൊടുത്ത് തൈറോയ്ഡിനുള്ള ടെസ്റ്റ്‌ നടത്തി. റിസള്‍ട്ട് വരാന്‍ നാല് ദിവസം കഴിയും.

നാലാം മാസത്തില്‍ എടുക്കേണ്ട ഫസ്റ്റ് ഡോസ് ടെറ്റ്നസ് ടോക്സോയ്ഡ് ഇഞ്ചെക്ഷന്‍ എടുത്തു. അത് പിന്നെ ഒരു ആവശ്യം തന്നെയാണ് എന്ന് പറയാം.

മൂന്ന് ഗുളികള്‍ ആണ് തന്നത്. ഒന്ന് ഫോളിക്ക് ആസിഡ്, മറ്റൊന്ന് കാത്സ്യം, മൂന്നാമത്തേത് അയേണ്‍   ഗുളികയും. അയേണ്‍ ഗുളിക കഴിച്ചാല്‍ ശോധന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൊണ്ട് അത് കഴിക്കേണ്ട എന്ന് പറഞ്ഞു. അതിനു പകരം ഉണക്കമുന്തിരി കഴിച്ചു  രക്തം ഉണ്ടാക്കിയാല്‍ മതി എന്ന് പറഞ്ഞവളെ സമാധാനിപ്പിച്ചു.

കഷായം തുടര്‍ന്നും കൊടുത്തു.

08.10.2013 :
തൈറോയ്ഡ്  ടെസ്റ്റിന്റെ ഫലം വന്നു. എല്ലാം നോര്‍മല്‍.
ലാബുകാര്‍ കാശ് കിട്ടിയതിനാലും, ഞാന്‍ പ്രവചനം ഫലിച്ചതിനാലും സന്തോഷിച്ചു.
സന്തോഷിക്കാന്‍ ഓരോരോ കാരണങ്ങളേയ്.
ഇപ്പൊ അവള്‍ക്ക് ഞമ്മള്‍ പറയുന്നതും വിശ്വാസമായി തുടങ്ങി എന്ന് തോന്നുന്നു !!!

20.10.2013 :
കുട്ടി ചെറുതായി ഇളകുന്നതിനെ പറ്റി ലവള്‍ പറയാന്‍ തുടങ്ങി. ലവളാകെ ഭയങ്കര സന്തോഷത്തിലാണ്. എങ്കിലും ഇടക്കിടെ പ്രസവ വേദന സഹിക്കുന്നതിന്റെ പേടിയെ കുറിച്ച് പറയും. ഞമ്മള്‍ സമാധാനിപ്പിക്കും. അതൊക്കെ നിസ്സാര വേദനയേ ഉണ്ടാവൂ എന്ന് പറഞ്ഞു കൊടുക്കും. പറഞ്ഞു പറഞ്ഞ് ലോകത്തില്‍ ഏറ്റവും സുഖമുള്ള പരിപാടിയാണ് പ്രസവം എന്നും, ഒരു തവണ പ്രസവിച്ചാല്‍ പിന്നെ ഇടക്കിടെ പ്രസവിക്കാന്‍ തോന്നും, അതുകൊണ്ടാണ് ഒരിക്കല്‍ പ്രസവിച്ചവര്‍ വീണ്ടും വീണ്ടും ഗര്‍ഭിണി ആവുന്നത് എന്നൊക്കെ നുണ പറഞ്ഞ് അവളെ വിശ്വസിപ്പിച്ചു. പടച്ചോനേ, ഇനി പ്രസവം കഴിഞ്ഞ ശേഷം ഇതൊക്കെ അവള്‍ വായിക്കുമ്പോള്‍ എന്റെ കാര്യം എന്തരോ എന്തോ...!

26.10.2013 :
അവള്‍ക്ക് നല്ല വയര്‍ എരിച്ചില്‍ ഉണ്ട് എന്ന് പറഞ്ഞു. ഇപ്പോള്‍ കൊടുക്കുന്ന കഷായത്തില്‍ 20 gm ശതാവരിക്കിഴങ്ങ് കൂടി ചേര്‍ത്ത് കൊടുക്കാന്‍ തീരുമാനിച്ചു.

04.11.2013 :
റെഗുലര്‍ ചെക്കപ്പിന് പോയി. കുഴപ്പം ഒന്നും ഇല്ല എങ്കിലും ഒരു അള്‍ട്രാ സോണോഗ്രാഫി ചെയ്യാം എന്ന് ഗൈനക്ക്. അതിനു സമ്മതിച്ചു. അള്‍ട്രാ സോണോഗ്രാഫി ചെയ്തു. റിപ്പോര്‍ട്ട് എന്റെ കയ്യിലും 850 അവരുടെ പെട്ടിയിലും. റിപ്പോര്‍ട്ടില്‍ എല്ലാം നോര്‍മല്‍ ആണ്. റിപ്പോര്‍ട്ട് പ്രകാരം 2014 മാര്‍ച്ച് 24 നോ 25 നോ മ്മള്‍ വാപ്പയാവും !! ഇന്‍ഷാ അല്ലാഹ് !!

തുടര്‍ന്ന് ബ്ലഡ് ടെസ്റ്റ്‌ നടത്തി. HIV മുതല്‍ എല്ലാം.  Hb ഒഴികെ എല്ലാം നോര്‍മല്‍ ആണ്. Hb - 9.7 ആണ്. കുറച്ച് കുറവ്. ആ ലക്ഷണം കണ്ണില്‍ തന്നെ അറിയുന്നുണ്ടായിരുന്നു. അതിനായി ഗൈനക്ക് അയണ്‍, ഫോളിക്ക് ആസിഡ് കോമ്പിനേഷന്‍ ഉള്ള ഗുളികയാണ് എഴുതിയിരിക്കുന്നത്. അയണ്‍ഗുളികള്‍ അവള്‍ക്ക് വയറിന് പ്രശ്നങ്ങള്‍ ഉണ്ടാക്കാറുള്ളത് കൊണ്ട് ഞാന്‍ അയണ്‍ ഇല്ലാത്ത ഫോളിക്ക് ആസിഡ് ഗുളിക വാങ്ങി. അയണ്‍കിട്ടാനും രക്ത കുറവ് മാറ്റാനും ഈത്തപ്പഴവും മുന്തിരിയും കഴിക്കാം എന്ന് പറഞ്ഞു. കൂടെ എഴുതിയ മരുന്നുകളില്‍ കാത്സ്യം ടാബ്ലെറ്റും കൊടുക്കാന്‍ തീരുമാനിച്ചു. ബാക്കി ഉള്ള മരുന്നുകളെ അവഗണിച്ചു. സെക്കന്റ് ഡോസ് ടെറ്റ്നസ് ടോക്സോയ്ഡ് ഇഞ്ചെക്ഷന്‍ എടുത്തു

ബ്ലഡ് ടെസ്റ്റ്‌ റിപ്പോര്‍ട്ട് ശരിക്കും പണി തന്നു എന്ന് പറയാം. ബ്ലഡ് ഗ്രൂപ്പ് ആണ് പണി തന്നത്. അവള്‍ എന്നോട് പറഞ്ഞിരുന്നത് അവളുടെ ഗ്രൂപ്പ് B +ve ആണ് എന്നാണ്. സ്കൂളില്‍ നിന്നോ മറ്റോ പരിശോധിച്ചതാണ്. പാസ്പോര്‍ട്ടിലും മറ്റു രേഖകളിലും ഒക്കെ അവള്‍ ഇതാണ് കൊടുത്തിട്ടുള്ളത്. എന്നാല്‍ എനിക്ക് കിട്ടിയ റിസള്‍ട്ടില്‍ അവളുടെ ഗ്രൂപ്പ് O +ve എന്നാണ്. ഞാന്‍ ഇക്കാര്യം ഹോസ്പിറ്റല്‍ ലാബിലെ ആളുകളോട് പറഞ്ഞു. അവളും അവളുടെ ബ്ലഡ് ഗ്രൂപ്പ് B +ve എന്നതില്‍ ഉറച്ചു നിന്നു. ഒടുവില്‍ എന്റെ ആവശ്യപ്രകാരം അവര്‍ ഒരിക്കല്‍ കൂടി എന്റെ മുന്നില്‍ വെച്ച് ബ്ലഡ് ടെസ്റ്റ്‌ നടത്തി. അതിലും O +ve ആയിരുന്നു. അതിനു ശേഷം ഹോസ്പിറ്റലില്‍ നിന്നു പുറത്തിറങ്ങി എന്റെ ഒരു കസിന്റെ ലാബില്‍ പോയി ഒരിക്കല്‍ കൂടി ബ്ലഡ് ടെസ്റ്റ്‌ ചെയ്തു. അതിലും O +ve വന്നതോടെ അക്കാര്യം ഉറപ്പിച്ചു.സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പുകള്‍ സ്കൂളുകളിലും മറ്റും സംഘടിപ്പിക്കുന്നവര്‍ നടത്തുന്ന അശ്രദ്ധയുടെ വലിയ ഉദാഹരണം തന്നെയാണ് ഇത്. ഇനി അവളുടെ പല രേഖകളിലും ബ്ലഡ് ഗ്രൂപ്പ് മാറ്റേണ്ടതുണ്ട്.

യൂറിന്‍ ടെസ്റ്റ്‌ റിസള്‍ട്ട് നാളെ കിട്ടും.

05.11.2013 :
യൂറിന്‍ ടെസ്റ്റ്‌ റിസള്‍ട്ട് കിട്ടി. ആല്‍ബുമിന്‍ ചെറിയ അളവില്‍ ഉണ്ട് എന്നതാണ് പ്രശ്നം. ഗര്‍ഭകാലത്ത് ഇത് ചിലരില്‍ ഉണ്ടാവും. പക്ഷെ ഇത് കൂടി കഴിഞ്ഞാല്‍ Pre-eclampsia പോലുള്ള അവസ്ഥകളിലേക്ക് ഇത് നയിച്ചേക്കാം. അവളുടെ വെള്ളം കുടിക്കല്‍ കുറവാണ്. അതും ഇതിന് കാരണമായേക്കാം. എന്തായാലും ഒരാഴ്ച വെള്ളം അധികം കുടിച്ച ശേഷം യുറിന്‍ ടെസ്റ്റ്‌ ഒന്നുകൂടി ചെയ്യാം എന്നതാണ് ഗൈനക്കിന്റെ സജഷന്‍. അവള്‍ വെള്ളം നന്നായി കുടിക്കാനായി ലിവറും കിഡ്നിയും അതാവും ഇതാവും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്. എന്നാലെ കാര്യം നടക്കൂ. എന്തായാലും ആശങ്കക്ക് ഉള്ള സാഹചര്യം ഒന്നും ഇല്ല.

12.11.2013 :
യൂറിന്‍ ടെസ്റ്റ്‌ വീണ്ടും ചെയ്തു. അല്‍ഹം ദുലില്ലാഹ്. ആല്‍ബുമിന്‍ യൂറിനില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. എല്ലാം നോര്‍മല്‍.

30.11.2013 :
ഇടക്ക് ഞാന്‍ അവളോട് ചോദിക്കും - "എന്താ ഇന്ന് ചങ്ങായി ചവിട്ടുന്നില്ലേ ?" എന്ന്. ഇടക്ക് കുട്ടി ഇളകുന്നതിനെ പറ്റി പറയുമ്പോള്‍ വയറില്‍ കൈ വെച്ച് നോക്കും. കുട്ടിയുടെ തട്ട് കയ്യില്‍ അനുഭവപ്പെടുമ്പോള്‍ ഒരു പ്രത്യേക ഫീലിംഗ് ആണ്.

09.12.2013 :
റെഗുലര്‍ ചെക്കപ്പ്. എല്ലാം നോര്‍മല്‍ തന്നെ. അല്‍ഹംദുലില്ലാഹ്. കാത്സ്യം ടാബ്ലെറ്റും, ഫോളിക്ക് ആസിഡ് ടാബ്ലെറ്റും തുടരാന്‍ പറഞ്ഞു. വയറില്‍ വര വീഴുന്നതിനു എഴുതിയ ക്രീം കണ്ടു ഞാന്‍ വിജ്രുംഭിച്ചു നിന്നു. അതിനായി ഗൈനക്ക് എഴുതിയത് ഒരു ആയുര്‍വ്വേദ ക്രീം ആയിരുന്നു. അതിനെക്കാള്‍ നല്ല വേറെ ക്രീം ഉള്ളത് കൊണ്ട് അത് ഉപയോഗിച്ചാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു. രക്തകുറവ് ചെറുതായി ഉണ്ട്. രായി അതിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഒപ്പം ഈത്തപ്പഴവും, മുന്തിരിയും. കൂടെ നമ്മുടെ കഷായവും തുടരാന്‍ തീരുമാനിച്ചു.

വീട്ടില്‍ എത്തിയ ശേഷം ലവളെ ടെസ്റ്റ്‌ ചെയ്ത് എഴുതിയ വിവരങ്ങള്‍ ഒരിക്കല്‍ കൂടി നോക്കിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. അവളുടെ തൂക്കം 45 എന്ന് എഴുതിയിരിക്കുന്നു. രണ്ടു ദിവസം മുന്നേ വീട്ടില്‍ വെച്ച് തൂക്കി നോക്കിയപ്പോള്‍ 47 ന് അടുത്തുണ്ടായിരുന്നു. ഇതിനെ പറ്റി അവളോട് ചോദിച്ചു. തൂക്കം നോക്കുമ്പോള്‍ അവള്‍ വേഗം കുന്ത്രാണ്ടത്തില്‍ നിന്നും ഇറങ്ങിയത്രേ. അപ്പോള്‍ പെട്ടന്ന് നഴ്സ് കണ്ടത് എഴുതി. അവള്‍ വെയിറ്റ് 47 ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ നഴ്സ് പറഞ്ഞത്രേ "അത് സാരമില്ല, അടുത്ത തവണ വരുമ്പോള്‍ ശരിക്ക് എഴുതാം" എന്ന്. ഇതില്‍ നിന്ന് തന്നെ നഴ്സിന്റെ നിലവാരം മനസ്സിലായി. വെട്ടി എഴുതിയാല്‍ ചിലപ്പോള്‍ ഡോക്ടറുടെ ചീത്ത കേള്‍ക്കേണ്ടി വരും എന്ന് കരുതിയാവും അവള്‍ തെറ്റ് തിരുത്താന്‍ ശ്രമിക്കാതിരുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് തൂക്കത്തിന് വളരെ പ്രാധാനം ഉണ്ട്. ഇനി അടുത്ത തവണ തൂക്കം നോക്കുമ്പോള്‍ ഒറ്റയടിക്ക് തൂക്കം കൂടി എന്നതല്ലേ ഡോക്ടര്‍ മനസ്സിലാക്കുക ? ഇത്തരം ചെറിയ അശ്രദ്ധകള്‍ ചിലപ്പോള്‍ നയിക്കുക വലിയ ആശയകുഴപ്പത്തിലേക്കും, തെറ്റായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതിലേക്കും ആയിരിക്കും എന്ന് ഇവറ്റകള്‍ എന്താണാവോ മനസ്സിലാക്കാത്തത് ??

20.12.2013 :
കുട്ടിയുടെ വയറ്റില്‍ കിടന്നുള്ള ഓരോ ചലനങ്ങളും അവള്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയിരുന്നു.നല്ല ചലനങ്ങള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഞാന്‍ ലവളുടെ വയറില്‍ കൈ വെച്ച് നോക്കും. അപ്പോള്‍ കുട്ടിയുടെചലനങ്ങള്‍ കൈയ്യില്‍ അനുഭവപ്പെടുമ്പോള്‍ ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഇത്തരം ഫീറ്റല്‍ മൂവ്മെന്റുകളെ നാടന്‍ ഭാഷയില്‍ 'കുട്ടിയുടെ ചവിട്ടല്‍' എന്നാണല്ലോ വിശേഷിപ്പിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഇടക്ക് ഞാന്‍ വയറ്റിന്റെ ഇടത്തോട്ട് ചവിട്ട് വലത്തോട്ട് ചവിട്ട് എന്നൊക്കെ കുട്ടിയോട് പറയും പോലെ പറയും. അഥവാ അതിനിടയില്‍ കുട്ടി ചലിച്ചാല്‍ ഞാന്‍ പറഞ്ഞ് ചവിട്ടിയതാണ് എന്ന് പറഞ്ഞ് അതിനുള്ളത് ലവള്‍ എനിക്ക് കയ്യോടെ തരും. എന്തെങ്കിലും ഒക്കെ തിരിപ്പ് ഉണ്ടാക്കി ലവളെ റിലാക്സ് ചെയ്യിക്കണമല്ലോ.

05.01.2014 :
പ്രസവത്തിന് അവളുടെ വീട്ടിലേക്ക് കൊണ്ട് പോവുക എന്ന ചടങ്ങായിരുന്നു ഇന്ന്. ഉച്ച ഭക്ഷണത്തിനു ശേഷം ഏകദേശം മൂന്നു മണിയോട് കൂടിയാണ് അവള്‍ പോയത്. എന്തോ അവള്‍ പോയപ്പോള്‍ ഒരു വിഷമം. എന്തായാലും അടുത്ത ആഴ്ച അവള്‍ ഇങ്ങോട്ട് തന്നെ വരും. ഇത് വെറും ഒരു ചടങ്ങ് മാത്രം ആണല്ലോ എന്നതാണ് ആശ്വാസം.

13.01.2014 :
റെഗുലര്‍ ചെക്കപ്പ്. എല്ലാം നോര്‍മല്‍. വിറ്റാമിന്‍ ഗുളികയും, കാത്സ്യം ഗുളികയും തുടരാനുള്ള നിര്‍ദ്ദേശം ഗൈനക്ക് നല്‍കി.

പുറം വേദനയെ കുറിച്ച് ലവള്‍ ഇടക്കിടെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കഷായത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. കുറുന്തോട്ടിയും, ഉണക്കമുന്തിരിയും - 20 gm വീതവും, തഴുതാമ, ചെറിയ ജീരകം എന്നിവ - 10 gm വീതവും ചേര്‍ത്തുള്ള കഷായം ആക്കി. "പ്രസവം കഴിയുന്നത് വരെ കുറച്ച് പുറം വേദനയും അസ്വസ്തയും ഉണ്ടാവും മോളേ"  എന്ന ഉപദേശം  കഷായത്തില്‍ മേപ്പടി ചേര്‍ത്ത് കൊടുത്തു.

06.02.2014 :
റെഗുലര്‍ ചെക്കപ്പ്. Hb കുറവാണ് എന്നതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ല. അല്‍ഹംദുലില്ലാഹ്. അടുത്ത ദിവസം വന്നു ഒരിക്കല്‍ കൂടി അള്‍ട്രാ സൌണ്ട് സ്കാന്‍ നടത്താന്‍ ആവശ്യപ്പെട്ടു.

08.02.2014 :
സ്കാനിംഗ് നടത്തി. വളര്‍ച്ച എല്ലാം നോര്‍മല്‍ ആണ്. എങ്കിലും കുട്ടിയുടെ പൊസിഷന്‍ പണി തരാനുള്ള സാധ്യതകള്‍ കാണിക്കുന്നു. Breech Presentation ആണ് മ്മടെ കുട്ടിയുടേത്. അതായത് സാധാരണ കുട്ടി തലകീഴായാണ് (Cephalic Presentation) ഗര്‍ഭപാത്രത്തില്‍ കിടക്കേണ്ടത്. എന്നാല്‍ ഞമ്മടെ ചെങ്ങായി സുഖമായി ഇരിക്കുന്ന പൊസിഷനില്‍ ആണ്.

"വാപ്പ തല കുത്തി നില്‍ക്കുന്നുണ്ടല്ലോ പിന്നെ ഞമ്മള്‍ എന്തിനാ ഇടങ്ങേറായി തല കുത്തി നില്‍ക്കുന്നത്, ഞമ്മള്‍ സുഖമായി ഇരിക്കട്ടെ" എന്ന മട്ടിലാണ് ചങ്ങായി. ഈ പൊസിഷനില്‍ പ്രസവ സമയത്ത് അരക്കെട്ടോ കാലോ ഒക്കെയാണ് ആദ്യം പുറത്തേക്ക് വരാന്‍ സാധ്യത. അത് റിസ്ക്ക് ആണ്. ചിലപ്പോള്‍ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടയില്‍ നെര്‍വുകള്‍ക്ക് ക്ഷതം പറ്റാന്‍ ഉള്ള സാധ്യതയുണ്ട്. പ്രതേകിച്ച് ആദ്യ പ്രസവം ആകുമ്പോള്‍ റിസ്ക്‌ ചാന്‍സ് കൂടുന്നു. ഈ അവസ്ഥയില്‍ ഒരു റിസ്ക്‌ എടുക്കാന്‍ ഞാന്‍ തയ്യാറല്ല. പ്രസവത്തിനു ഇനി ഒന്നര മാസം കൂടിയുണ്ട്. ഇതിനിടയില്‍ കുട്ടിയുടെ പൊസിഷന്‍ മാറാന്‍ ഉള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ നോര്‍മല്‍ പൊസിഷനില്‍ കിടക്കുന്ന കുട്ടികള്‍ പ്രസവത്തിനു തൊട്ടുമുന്‍പ് പൊസിഷന്‍ മാറി ഗുലുമാല്‍ ഉണ്ടാക്കും. അത് മിക്കപ്പോഴും സിസേറിയനില്‍ ആണ് അവസാനിക്കുക. അതുപോലെ തന്നെ ചിലപ്പോള്‍ പൊസിഷന്‍ മാറി കിടക്കുന്ന കുട്ടികള്‍ പ്രസവ സമയത്ത് നോര്‍മല്‍ പൊസിഷനില്‍ ആവുകയും ചെയ്യും. എന്തായാലും പൊസിഷന്‍ പ്രസവ സമയം ആകുമ്പോഴേക്കും നോര്‍മല്‍ ആവും എന്ന പ്രതീക്ഷയില്‍ ആണ്. അഥവാ മാറിയില്ല എങ്കില്‍ സിസേറിയന്‍ നടത്താം എന്നതാണ് തത്വത്തില്‍ ഉള്ള ധാരണ. ഇനി മുതല്‍ വാതാനുലോമനം നല്‍കുന്ന കഷായം കൊടുക്കാം എന്നും തീരുമാനിച്ചു.

സിസേറിയന്‍ എന്ന് കേട്ടപ്പോള്‍ ലവള്‍ സന്തോഷത്തില്‍ ആണ്. പ്രസവവേദന അറിയേണ്ടല്ലോ. പക്ഷെ അതുമൂലം ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പുറംവേദനയെ കുറിച്ചൊന്നും ലവള്‍ ചിന്തിക്കുന്നില്ല. ആരോഗ്യത്തിനു ഗുണകരം പ്രസവം തന്നെയാണ്. എന്തായാലും പടച്ചവന്റെ വിധിക്ക് വിട്ടുകൊടുത്ത് വരുന്നിടത്ത് വെച്ച് കാണാം എന്ന് വിചാരിച്ചു. വാതാനുലോമനം നല്‍കുന്ന കഷായം കൊടുക്കാം എന്നും തീരുമാനിച്ചു.

03.03.2014 :
റെഗുലര്‍ ചെക്കപ്പ്. എല്ലാം നോര്‍മല്‍ ആയി പോകുന്നു. അല്‍ഹംദുലില്ലാഹ്.


05.03.2014 :
രാത്രി കിടക്കുന്ന സമയമായപ്പോള്‍ അവള്‍ പുറം വേദനയെ പറ്റി പറയാന്‍ തുടങ്ങി. ഇടക്കിടെ വയറു വേദനയും തോന്നുന്നുണ്ട് എന്ന് പറഞ്ഞു. അതൊന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞു അവളെ ഉറങ്ങാന്‍ കിടത്തി. ഇടക്കിടെ അവള്‍തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ടായിരുന്നു. എന്നാലും കുറച്ചു കഴിഞ്ഞപ്പോള്‍ ഉറങ്ങി.

06.03.2014 :
രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ പുറം വേദന കൂടുന്നതിനെ കുറിച്ച് പറഞ്ഞു. ഒപ്പം വയറിന്റെ മുന്‍ ഭാഗത്തേക്ക് വേദന അരിച്ചിരങ്ങുന്നതിനെ കുറിച്ചും. എന്തായാലും ചായ കുടി കഴിഞ്ഞ ശേഷം ഒന്ന് ഹോസ്പിറ്റലില്‍ പോകാം എന്ന തീരുമാനത്തില്‍ എത്തി. ആശുപത്രിയില്‍ എത്തി ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത് ഒന്ന് സ്കാന്‍ ചെയ്യാം എന്ന് തീരുമാനിച്ചു. കുട്ടിയുടെ പൊസിഷന്‍ അറിയുക എന്നതായിരുന്നു ആവശ്യം. ഒപ്പം Hb ഒന്നുകൂടി ടെസ്റ്റ്‌ ചെയ്യാനും തീരുമാനിച്ചു.

സ്കാന്‍ റിപ്പോര്‍ട്ടില്‍ സന്തോഷിക്കാനും ഒപ്പം ആശങ്കപ്പെടാനും ഉള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിയുടെ പൊസിഷന്‍ നോര്‍മല്‍ അഥവാ Cephalic Presentation ആയി എന്നതായിരുന്നു സന്തോഷിക്കാന്‍ ഉള്ള കാരണം. ഒപ്പം കുട്ടിയുടെ വളര്‍ച്ചയും പൂര്‍ണ്ണമായിരുന്നു. അതോടൊപ്പം തന്നെ പുക്കിള്‍ കൊടി കുട്ടിയുടെ കഴുത്തില്‍ രണ്ടുവട്ടം ചുറ്റിയിട്ടുണ്ട് എന്നത് ആശങ്കക്കും വകനല്‍കി. Hb - 10.2 ആയി വര്‍ദ്ധിച്ചിരുന്നു.

എന്തായാലും പ്രസവിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്താം എന്ന തീരുമാനത്തോടെ അതിനുള്ള പരിപാടികള്‍ തുടങ്ങി. അതോടെ അവളില്‍ ഒരു പേടി വന്നു. അക്കാര്യം ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ഞാനും ലേബര്‍ റൂമിലേക്ക് കയറി. പഠിച്ച അടവുകള്‍ എല്ലാം പയറ്റി നോക്കി. പുക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയത് കൊണ്ട് പല കാര്യങ്ങളും ചെയ്യുന്നതിന് അതിരുകള്‍ ഉണ്ടായിരുന്നു. അതോടെ പ്രസവിപ്പിക്കാന്‍ ഉള്ള ശ്രമം ഉപേക്ഷിച്ച് സിസേറിയന്‍ നടത്താം എന്ന തീരുമാനത്തില്‍ എത്തേണ്ടി വന്നു.

ടെന്‍ഷന്‍നോടെ ഓപറേഷന്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കി. ഉച്ചക്ക് 2.30 ന് സര്‍ജറി തുടങ്ങാം എന്ന് തീരുമാനിച്ചു. അവളെ സര്‍ജറിക്കായി ഒരുക്കുമ്പോള്‍ കൂടെ ഇരുന്നു ചളിപ്പ്‌ അടിച്ച് ടെന്‍ഷന്‍ കുറക്കാന്‍ ശ്രമിച്ചു. രണ്ട് മാന്തലും നാല് കുത്തും കിട്ടിയതും വാങ്ങി പോക്കറ്റില്‍ ഇട്ട് ഞാന്‍ പുറത്തിറങ്ങി.

ചെറുതായി മയക്കിയ ശേഷം അനസ്ത്യേഷക്കും സര്‍ജറിക്കും ആയി തിയേറ്ററിലേക്ക് കൊണ്ട് പോകുമ്പോള്‍ ഒരിക്കല്‍ കൂടി അവളെ കണ്ടു. അവളുടെ കണ്ണുകള്‍ പാതി മയക്കത്തില്‍ ആയിരുന്നു. ഒരു പേടിയും പേടിക്കേണ്ട എന്ന് ഞാന്‍ പേടിയോടെ അവളോട്‌ പറഞ്ഞ് തിയേറ്ററിലേക്ക് യാത്രയാക്കി. മാതാവായി വരാന്‍ വേണ്ടിയുള്ള യാത്രയാക്കല്‍.

മനസ്സില്‍ പ്രാര്‍ത്ഥനകളുമായി ഓപ്പറേഷന്‍ തിയേറ്ററിന്റെ മുന്‍വശം ഇരുന്നു. അതോടെ മറ്റൊരാള്‍ അടുത്തു കൂടി. ഏതോ ഒരു പേഷ്യന്റിന്റെ ബൈ സ്റ്റാന്‍ഡര്‍ ആണ്. ആയാള്‍ എന്നോട് ഭയങ്കര കത്തിക്കുള്ള ശ്രമം തുടങ്ങി. മറ്റേതൊരു സാഹചര്യത്തില്‍ ആയിരുന്നു എങ്കിലും അതിനു തല വെച്ച് കൊടുക്കുമായിരുന്നു. പക്ഷേ ആ സമയത്ത് എന്റെ മനസ്സില്‍ മറ്റു ചിന്തകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പലതവണ സംസാരത്തില്‍ ഞാന്‍ താല്‍പര്യം കാണിക്കാതിരുന്നിട്ടും പുള്ളിക്കാരന്‍ വിടുന്ന ലക്ഷണം ഇല്ല. ഒടുവില്‍ മാന്യതയുടെ വരമ്പുകള്‍ ലംഘിച്ചു കൊണ്ട് തന്നെ അയാളുടെ അടുത്ത കസേരയില്‍ നിന്നും എഴുന്നേറ്റ് മറ്റൊരു കസേരയില്‍ പോയി ഇരുന്നു.

മനസ്സില്‍ പ്രാര്‍ത്ഥനകള്‍ അലയടിച്ചു.

രണ്ടേ മുക്കാലോട് കൂടി സര്‍ജറി തുടങ്ങിയ വിവരം അറിയിച്ചു. മൂന്നു മണിയോട് കൂടി നഴ്സ് പുറത്ത് വന്നു പറഞ്ഞു. കുട്ടിയെ പുറത്തെടുത്തു. ആണ്‍ കുട്ടിയാണ്. അല്‍ഹംദുലില്ലാഹ് എന്നു പറഞ്ഞുകൊണ്ട് ആദ്യം ചോദിച്ചത് "അവള്‍ക്ക് കോമ്പ്ലിക്കേഷന്‍ ഒന്നും ഇല്ലല്ലോ ?" എന്നതായിരുന്നു. "കുട്ടിയുടെ കഴുത്തില്‍ കോഡ് ചുറ്റിയിരുന്നു. ബാക്കി ഒന്നും ഡോക്ടര്‍ പറഞ്ഞിട്ടില്ല. പ്രൊസീജിയര്‍ തുടരുകയാണ്" എന്ന് പറഞ്ഞ് അവള്‍ പോയി.

കുറച്ചു സമയത്തിനു ശേഷം കുഞ്ഞുമായി ഒരു നഴ്സ് വന്നു. അപ്പോഴും ആദ്യം ചോദിച്ചത് കോമ്പ്ലിക്കേഷനെ കുറിച്ചായിരുന്നു. ഒപ്പം കുട്ടിയുടെ മുഖത്തേക്ക് നോക്കി. സ്വന്തം മകന്റെ മുഖം ആദ്യമായി കണ്ണിലും മനസ്സിലും പതിഞ്ഞ നിമിഷം..... സര്‍വ്വശക്തനായ അല്ലാഹുവേ നിനക്കാണ് സര്‍വ്വ സ്തുതിയും.

ബാങ്ക് വിളിയും, തേനില്‍ സ്വല്‍പ്പം സ്വര്‍ണ്ണം ഉരച്ചു നല്‍കുകയും, സംസം വെള്ളം കൊടുക്കുകയും ചെയ്ത ശേഷം കുട്ടിയെ തിരിച്ച് അവര്‍ കൊണ്ട് പോയി.

പിന്നീട് ഫോണ്‍ കാളുകളുടെ പ്രവാഹമായിരുന്നു.

കുറച്ചു സമയത്തിനു ശേഷം (പിന്നീടുള്ള നിമിഷങ്ങളുടേയും മണിക്കൂറുകളുടേയും കണക്കുകള്‍ എന്റെ മനസ്സില്‍ ഇല്ല.) അവളെ ആറുമണിക്കൂര്‍ സെഡേഷന്‍ നല്‍കി പോസ്റ്റ്‌ ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റുകയാണ് എന്ന് പറഞ്ഞു. കോമ്പ്ലിക്കേഷന്‍ ഒന്നുമില്ല എന്നും അറിയിച്ചു. അതിന്റെ മുന്നെ കാണണം എന്ന് പറഞ്ഞപ്പോള്‍ അതിനുള്ള സൗകര്യം ഒരുക്കി. ഞാനും ഉപ്പയും ഉമ്മയും മറ്റും അവളെ ഒന്ന് കണ്ടു. അവള്‍ കണ്ണുകള്‍ തുറന്നിരുന്നു. സ്പൈനല്‍ അനസ്തേഷ്യയായിരുന്നു നല്‍കിയിരുന്നത് എന്നത് കൊണ്ട് അവള്‍ പൂര്‍ണ്ണമായ അബോധാവസ്ഥയില്‍ ആയിരുന്നില്ല. ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു അവളെ പോസ്റ്റ്‌ ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് യാത്രയാക്കി.

ഞങ്ങള്‍ വാര്‍ഡിനു സമീപം ഇരിക്കുമ്പോള്‍ മറ്റൊരു സുഹൃത്തിന് കിട്ടിയ പണി ഓര്‍മ്മയിലേക്ക് വന്നു.

സുഹൃത്തിന്റെ ഭാര്യ പ്രസവിക്കുമ്പോള്‍ മൂപ്പര്‍ അടുത്ത് ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞു ഹോസ്പിറ്റലിലെ ലേബര്‍ റൂമിന്റെ വൈറ്റിംഗ് ഏരിയയില്‍ സ്ത്രീകള്‍ നിറഞ്ഞു നില്‍ക്കുന്നു. ചങ്ങായിയുടെ ഉമ്മ അവനെ കണ്ടപ്പോള്‍ ആവേശത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു  - "മോനേ, ആണ്‍കുട്ടിയാണ്.  മുഖം വെളുത്തതാണെങ്കിലും സുനാപ്ലി (പറഞ്ഞത് തനി നാടന്‍ പേരായിരുന്നു) അന്റെ അതേ പോലെ കറുത്തതാ." ഇത് കേട്ടതോടെ അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ ഒന്നടങ്കം പൊട്ടി ചിരിച്ചു. അവന്റെ അപ്പോഴത്തെ അവസ്ഥ പറയേണ്ടല്ലോ.

അതും ചിന്തിച്ച് ഒരോരുത്തര്‍ക്ക് പണി കിട്ടുന്ന വഴികളെ കുറിച്ച് ആലോചിക്കുമ്പോള്‍ താഴത്തെ നിലയിലേക്ക് ഒരാളോട് ചെല്ലാന്‍ നഴ്സ് വന്നു പറഞ്ഞു പറഞ്ഞു.

ഞാനും അവളുടെ ഉപ്പയും കൂടിയാണ് അവിടേക്ക് പോയത്. ബാക്കി ഉള്ളവര്‍ സര്‍ജിക്കല്‍ വാര്‍ഡിനു സമീപം നിന്നു.

താഴെ ചെന്നപ്പോള്‍ കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോകാനായി തരാന്‍ വിളിപ്പിച്ചതാണ്. സിസ്റ്ററില്‍ നിന്നു കുട്ടിയെ വാങ്ങാനായി കൈ നീട്ടിയപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു "നിങ്ങളുടെ കൂടെ സ്ത്രീകള്‍ ആരും ഇല്ലേ ? കുട്ടികളെ എടുത്ത് പരിചയം ഉള്ളവര്‍ വേണം."

"സ്ത്രീകള്‍ ഉണ്ട്. പക്ഷേ കുട്ടിയെ ഇങ്ങ് തന്നേക്ക്‌. കുട്ടിയെ എടുക്കാന്‍ ഞമ്മക്ക് അറിയാം" എന്ന് ഞാന്‍ പറഞ്ഞു. സിസ്റ്റര്‍ അപ്പോഴും തന്നില്ല.

ഒടുവില്‍ ലവളുടെ ഉപ്പ പറഞ്ഞു. "അവന്‍ ഡോക്റ്ററാ.. കൊടുത്തോളൂ."

അവള്‍ ആകെ അടിമുടി ഒന്ന് നോക്കി. ഒരു അലമ്പ് ലുക്കില്‍ നില്‍ക്കുന്ന ഞമ്മളെ ഡോക്ടര്‍ ആയി അവള്‍ക്ക് തോന്നിയിട്ടില്ല. പക്ഷേ ഞാന്‍ കൈ നീട്ടി. കുട്ടിയെ തന്നില്ലെങ്കില്‍ എന്റെ കയ്യ് ചിലപ്പോള്‍ അവളുടെ അവിടേയും ഇവിടേയും ഒക്കെ തട്ടും എന്ന സ്ഥിതിയായപ്പോള്‍ അവള്‍ കുട്ടിയെ തന്നു.
കുട്ടിയേയും വാങ്ങി "ഇതൊക്കെ എത്ര ഞമ്മള്‍ കണ്ടതാ" എന്ന മട്ടില്‍ അവളെ നോക്കി മുറിയിലേക്ക് നടന്നു. നടക്കുന്നത്തിനിടയില്‍ പതുക്കെ മന്ത്രിച്ചു - "മോനേ, വാപ്പാക്ക് ഒരു ബ്ലോഗ്‌ ഉണ്ട്. ലിങ്കില്‍ കുത്തി വന്ന് കമന്റാന്‍ മറക്കല്ലേ."

അബസ്വരം :
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ - അല്‍ഹംദുലില്ലാഹ്...!!


എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക


98 comments:

 1. ആവേശത്തോടെ കൊച്ചു കള്ളന്‍ എന്ന് മനസ്സില്‍ വിചാരിച്ചു മറ്റവനെ നോക്കി. സൈദാല്യാക്കയുടെ കരാള ഹസ്തങ്ങളില്‍ പെട്ട് പിടഞ്ഞിരുന്ന ലവന്‍ ഒന്നും അറിയാത്തവനെ പോലെ ഇരിക്കുകയാണ്.

  ReplyDelete
 2. എന്ത് കോപ്പിലെ കഥയാ ???

  ReplyDelete
  Replies
  1. അത് ഇങ്ങക്ക് കുറച്ച് കാലം കഴിയുമ്പോ മനസ്സിലാവും ! ചിലപ്പോള്‍ !

   Delete
  2. ശരണ്‍ ആനന്ദ്‌.... ഇത് കഥ അല്ല... ഒരു അച്ഛന്‍ ആകാന്‍ പോകാന്‍ ആകുന്ന ആളുടെ മനസിലെ വികാരങ്ങള്‍ ആണ്..... ഇക്കാ ഇങ്ങള്‍ ഇത് നന്നായി തന്നെ ചെയ്തു.... ശരണ്‍.... കോപ്പിലെ കഥ എന്ന് ഒന്നും ചോദിക്കണ്ട ആവശ്യമില്ല...

   Delete
  3. അതിന് ഇത് കഥയാണെന്ന് തന്നോടാരാ പറഞ്ഞേ?? എവിടെന്ന് വരുന്നെടാ ഇവൻ...

   Delete
 3. ആശംസകൾ

  എല്ലാ നന്മകളും ഉണ്ടാകട്ടെ

  ദൈവം അനുഗ്രഹിക്കട്ടെ....

  മോന് പേരിട്ടോ??

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ...
   പേരിട്ടിട്ടില്ല... ചര്‍ച്ചകള്‍ തുടരുന്നു :)

   Delete
 4. അഭിനന്ദനങ്ങൾ കഥയിലെ ചില തിയതികൾ മാറിയത് ശ്രദ്ധയിൽ പെടുത്തട്ടെ 08/10/2013 നു ശേഷം 20/10/2012 - 26/10/2012 കാണുന്നു بَارَكَ اللهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّهُ.

  ReplyDelete
  Replies
  1. തെറ്റ് തിരുത്തി... ശ്രദ്ധയില്‍ പെടുത്തിയതിനു ഒരായിരം നന്ദി....

   Delete
 5. നല്ല പോസ്റ്റ്‌.ഒരു കാലത്ത് ഈ കുട്ടി ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ തീര്‍ച്ചയായും സന്തോഷിക്കും.അവന്‍ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുമ്പോള് ഉണ്ടായ സംഭവങ്ങള്‍ അവന്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്ന ഫീലിംഗ് പറഞ്ഞറിയിക്കാന്‍ കഴിയില്ല.അഭിനന്ദനങ്ങള്‍

  ReplyDelete
 6. മോന് ആയുരാരോഗ്യസഖ്യം നേരുന്നു!

  ReplyDelete
 7. ഇക്കാ.. ശരിക്കും ഇങ്ങള്‍ ഒരു ബ്ലോഗ് കച്ചവടക്കാരന്‍ തന്നെ... ഭാര്യക്ക്‌ തല ചുറ്റല്‍ തുടങ്ങിയപ്പോളെ ഇങ്ങനെ ഒരു പോസ്റ്റിന്റെ സാധ്യത കണ്ട് എല്ലാം നോട്ട് ചെയ്തു തുടങ്ങിയത് സമ്മതിക്കണം.... നന്നായിരിക്കുന്നു കേട്ടോ.... ഭാര്യക്കും, ഇക്കക്കും ഒപ്പം കുട്ടി ഡോക്ടര്‍ക്കും എല്ലാ ആശംസകളും....

  ReplyDelete
 8. ആദ്യമായി വാപ്പയായതിന് അഭിനന്ദനങ്ങള്‍ . അമ്മയും , കുഞ്ഞു സുഖമായിരിക്കുന്നോ. വായിച്ചു കഴിഞ്ഞപ്പോള്‍ ചില ഭാഗങ്ങള്‍ ചിരിയ്ക്കു വക നല്‍കി

  ReplyDelete
 9. Hooo .. Oru prasavam kazhinja feeling

  ReplyDelete
 10. മാഷാ അല്ലാഹ്! അല്‍ഫ് മബ്രൂഖ്‌ ഭായ്‌..! ഞാനൊക്കെ ടെന്‍ഷന്‍ അടിക്കാന്‍ റെഡിയായി ഇവിടെ ഇരിക്കുന്നതിന് മുന്നേ നാട്ടീന്ന് ഫോണ്‍ വന്നു! പെറ്റൂ.. പെങ്കുട്ട്യാ ന്ന്..!

  ReplyDelete
 11. good post ,all the best ....

  ReplyDelete
 12. മാഷാ അല്ലാഹ്..... അല്‍ഫ് മബ്രൂഖ്‌ ഭായ്‌! നവ ഗര്‍ഭണന്മാര്‍ക്ക് വേണ്ടി ഒരു കുഞ്ഞ്യേ ബുക്കാക്ക്യാലോ ഇത് നമ്മക്ക്?

  ReplyDelete
 13. വായിച്ചു. സൈദാലിക്കയുടെ കരാളഹസ്തങ്ങളിൽ പെട്ട് പിടഞ്ഞവനെ പരസ്യമായി അഭിനന്ദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

  പയ്യൻസ് വാപ്പയുടെ ലിങ്കുകൾ ചവിട്ടിത്തേച്ച് മിടുക്കനായി വളരട്ടെ.

  ReplyDelete
 14. ആശംസകള്‍
  എല്ലാ നന്മകളും നേരുന്നു.
  തീര്‍ച്ചയായും ഈ പോസ്റ്റ് മറ്റുള്ളവര്‍ക്കും കൂടി അറിവുപകരാന്‍ ഉതകുന്നതാണ്.
  കുഞ്ഞിന് ആയൂരാരോഗ്യസൌഖ്യം ഉണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ........

  ReplyDelete
 15. ആളെ വെറും മമ്മാലി ആക്കരുത് ട്ടോ .........അന്റെ ഓലക്കെലെ കഥ . അനക്ക് പിരാന്ത് ഒന്നും ഇല്ലല്ലോ , ഞ്ഞു ജ്ജ് ഇമ്മാത്തിരി മന്സനെ കോയി ആക്കുന്ന കഥേം കൊണ്ട് ഇങ്ങട്ട് ബാ , മന്സനെ ഇടങ്ങേരാക്കാന്‍ , ന്നാലും അവസാന പകുതി ച്ച് ഷ്ടായി ട്ടോ .

  ReplyDelete
 16. കൺകുളിർമയുള്ള മോനായി വളർന്നു വരട്ടെ... ♥

  ReplyDelete
 17. അബ്സര്‍ക്കാ ..ഐ ലവ് യു..!

  ReplyDelete
 18. അബ്സര്‍ക്ക ...ഐ ലവ് യു

  ReplyDelete
  Replies
  1. ഞമ്മളും ലൗവ്‌ യൂ

   Delete
 19. ഇക്കാ സംഗതി ജോറായിക്ക്ണ്.... ഒരു ഒന്നര മാസം മുന്പ് ഞമ്മളും ഇതേ അവസ്ഥയിലായിരുന്നു. ഞമ്മളിവിടെ മരുഭൂമിയിലായതു കൊണ്ട് ടെന്‍ഷനടിച്ച് മൂന്നാലു ദിവസത്തെ ഉറക്കം പോയി.
  ഈ പോസ്റ്റ് വായിച്ചപ്പോ അതൊക്കെ ഓര്‍ത്തു പോയി...!

  ReplyDelete
  Replies
  1. ഇവിടെത്തന്നെ ഉണ്ടായ ഞാന്‍ എത്ര അനുഭവിച്ചു എന്നെനിക്കറിയാം.. അപ്പോള്‍ ഒരു പ്രവാസിയുടെ വിഷമം ശരിക്കും മനസ്സിലാവും. :(

   Delete
 20. പ്രസവിക്കണതു പെണ്ണാണെങ്കിലും പെടപ്പ് മ്മ്ക്കാ :) ...ആ ഡേറ്റ് ഓക്കെ ശരിയാക്ക് മന്‍ഷ്യനെ

  ReplyDelete
  Replies
  1. ഒക്കെ ശരിയാക്കി കോയാ... ശ്രദ്ധയില്‍ കൊണ്ട് വന്നതിനു നന്ദി :)

   Delete
 21. വളരെ നന്നായി... ഒരു പ്രസവ കാലം ലൈവ് ആയി കണ്ട അനുഭൂതി എന്നൊക്കെ പറഞ്ഞാല്‍ കുറച്ചു ഓവര്‍ ആകില്ലേ എന്നുള്ളത് കൊണ്ട് അങ്ങനെ പറയുന്നില്ല

  ReplyDelete
 22. അല്ല ഡോക്ടറെ ബാപ്പായീന്റെ ചെലവ് എപ്പളാ

  ReplyDelete
  Replies
  1. എപ്പളാ മാണ്ട് ചാ പറഞ്ഞാ മതി :)

   Delete
 23. "ആദ്യത്തെ കണ്മണി ആണായിരിക്കാ"(ണം )ന്‍ സ്വപ്നം കണ്ടത് കൊള്ളാം,അത് ഫലിക്കാന്‍ അമ്മ മഹാത്മ്യം കീര്‍ത്തനം 101 ആവര്‍ത്തിച്ചു എന്നോ,ചീനച്ചട്ട്യാദി കേശജലം തൊട്ടു നമിച്ചു എന്നൊക്കെ കേട്ടു,ശരിയാണോ ഡോക്ടറേ ? കണ്ണിനും മനസ്സിനും എക്കാലത്തും സന്തോഷം നല്‍കുന്ന മോനാകട്ടെ എന്ന് ഈ വിനീതനും ആശംസിക്കുന്നു നാഥന്‍ തുണക്കട്ടേ ......................

  ReplyDelete
  Replies
  1. ആമീന്‍ .

   ഹഹ... പല ചാനലുകളും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു അല്ലേ ? ഇവന്മാരുടെ ഒരു കാര്യം :)

   Delete
 24. Excellent presentation.
  Fine View
  Keep writing something.

  ReplyDelete

 25. എന്തിനാണ് തേനിൽ സ്വര്ണം ചേർത്തു കൊടുക്കുനത് ? സ്വർണത്തിൽ വിറ്റാമിൻ ഉണ്ടോ .

  ReplyDelete
  Replies
  1. സ്വര്‍ണ്ണത്തിനു പല ഔഷധ ഗുണങ്ങളും ഉണ്ട്. ബുദ്ധി, ഓര്‍മ്മ എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന പല ആയുര്‍വേദ മരുന്നുകളിലും സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം കാണാം. സാരസ്വതാരിഷ്ടം അതിനൊരു ഉദാഹരണം ആണ്.
   സ്വര്‍ണ്ണഭസ്മം എന്നത് ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്ന ഔഷധം ആണ്.

   Delete
 26. ആശംസകൾ
  മോൻ മിടുക്കനായി വളരട്ടെ
  വാപ്പാ ലിങ്കേറുകാരനായി തുടരട്ടെ
  "ഒരു നാൾ ഓനും വാപ്പയെ പോലെ
  വളരും ലിങ്കെറിയും"

  ReplyDelete
 27. ആദ്യം തന്നെ രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. രസത്തോടെ ഇരുന്ന് വായിച്ചു. ഒരു സംശയം.... ഒരു വയസ്സില്‍ താഴെയുളള കുഞ്ഞുങ്ങള്‍ക്ക് തേന്‍ കൊടുക്കാന്‍ പാടില്ലല്ലോ...

  ReplyDelete
  Replies
  1. സത്യം പറഞ്ഞാല്‍ ഇതൊരു നാട്ടുനടപ്പാണ്. തേന്‍ കൊടുക്കുക എന്ന് വെച്ചാല്‍ ഒന്ന് നാവില്‍ ചെറുതായി പുരട്ടി കൊടുക്കുകയേ ഉള്ളൂ. അതുകൊണ്ട് കുഴപ്പം ഒന്നും ഇല്ല. കൂടുതല്‍ കൊടുത്താല്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാവും. പിന്നെ അഞ്ചാറു മാസം കഴിഞ്ഞാല്‍ പല ആയുര്‍വേദ മരുന്നുകളും കുട്ടികള്‍ക്ക് കൊടുക്കാറുള്ളത് തേനില്‍ ചേര്‍ത്ത് കൊണ്ടാണ്. നിയന്ത്രിതമായ ഡോസ് ആകണം എന്ന് മാത്രം. :)

   Delete
 28. എല്ലാരും മോന് ഇങ്കു കൊടുക്കും
  ഡാക്കിട്ടര് എന്ത് കൊടുക്കും??

  ലിങ്ക് കൊടുക്കും..ഹഹഹ

  (രസകരമായി എഴുതി, എന്നാല്‍ വൈകാരികത നഷ്ടപ്പെടാതെയും!)

  ReplyDelete
  Replies
  1. ഹഹ.. അജിത്തെട്ടാ :D

   Delete
 29. അഭിനന്ദനങ്ങള്‍... വൈദ്യരെ കുഞ്ഞും ഉമ്മയും സുഖായിരിക്കുന്നല്ലോല്ലേ? പേരിടല്‍ പരിപാടിക്ക് വിളിക്കാന്‍ മറക്കണ്ടാട്ടോ :) :)

  ReplyDelete
  Replies
  1. ഇപ്പോഴേ ക്ഷണിച്ചിരിക്കുന്നു :)

   Delete
 30. അനുഭവങ്ങൾ ഒരു വര്ഷം പിന്നിലേക്ക്‌ നടത്തി.. ഇതന്നല്ലേ ഞാനും അനുഭവിച്ചതെന്നു എന്നോട് തന്നെ ചോദിച്ചു.. തന്നാ തന്നാ.. :)

  ReplyDelete
 31. അഭിനന്ദനങ്ങൾ... മോന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  ReplyDelete
 32. മുഴുവന്‍ വായിച്ചില്ല ,ബാക്കി വീട്ടില്‍ പോയി വായിക്കാം.എന്തായാലും ഒരു കാര്യം മനസ്സിലായി ഇങ്ങള് നല്ലോണം എടങ്ങേറായിക്ക്ണ .സാരല്യ .എല്ലാ ആശംസകളും നേരുന്നു
  സബീര്‍ മേലേതില്‍

  ReplyDelete
 33. അഭിനന്ദനങ്ങൾ....എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ഈ മുതശ്ശൻ പ്രാർത്ഥിക്കുന്നു......

  ReplyDelete
 34. مبروك അബ്സാർക്കാ...

  ReplyDelete
 35. മനോഹരം അബ്സാർക്കാ.... മോനെ അല്ലാഹു അനുഗ്രഹിക്കട്ടെ..... എഴുത്തു ഗംഭീരം ....

  ReplyDelete
 36. ലിങ്കന്‍ ഡോക്ടറുടെ ലിംഗാഭിനന്ദനം ഒഴികെ ബാക്കിയെല്ലാം പെരുത്തിഷ്ടപ്പെട്ടു...
  അവസാനം ങ്ങള് തകര്‍ത്തു കോയാ... "മോനേ വാപ്പാക്ക് ഒരു ബ്ലോഗുണ്ട്. ലിങ്കില്‍ കുത്തിവന്ന്‍ കമന്റാന്‍ മറക്കല്ലേ..." :)

  ReplyDelete
 37. ലിങ്കന്‍ ഡോക്ടറുടെ ലിംഗാഭിനന്ദനം ഒഴികെ ബാക്കിയെല്ലാം പെരുത്തിഷ്ടപ്പെട്ടു...
  അവസാനം ങ്ങള് തകര്‍ത്തു കോയാ... "മോനേ വാപ്പാക്ക് ഒരു ബ്ലോഗുണ്ട്. ലിങ്കില്‍ കുത്തിവന്ന്‍ കമന്റാന്‍ മറക്കല്ലേ..." :)

  ReplyDelete
 38. Congratulations, AA PARANJA MARUNNUKALUDE PERUM KODITHIRUNNENGIL PALA AALKARKKUM VALIYA UPAKARAMAYIRIKKUM

  ReplyDelete
 39. abhinandanagal. Aaa paranja marunnukalude peru publish cheythal mattulllavarku athu gunakaramayirikkum

  ReplyDelete
  Replies
  1. ഏതു മരുന്നുകളുടെ പേരാണ് ഉദ്ദേശിച്ചത് ?

   Delete
 40. This comment has been removed by the author.

  ReplyDelete
 41. This comment has been removed by the author.

  ReplyDelete
 42. ആ ലിങ്കാഭിനന്ദനം (ലിങ്കിട്ട് ലിങ്കിട്ട് മാറിപ്പോയതാണോ) ഒഴിവാക്കി ബാക്കിയെല്ലാം സൂപ്പര്.
  ഏതായാലും അവൾ തിരിച്ചു വന്നു വായിക്കുന്നതിനു മുംബ് ബ്ലോഗ്‌ ഡിലീറ്റ് ചെയ്യാൻ മറക്കണ്ട :)

  ReplyDelete
 43. വായന രസകരം...ഒരു അച്ഛനാകാന്‍ പോകുന്നതിന്‍ ത്രില്ല് ശരിക്കും അനുഭവിപ്പിക്കുന്നുന്ദ്,,വരികളില്‍....നന്നായിരിക്കുന്നു മാഷേ...rr

  ReplyDelete
 44. സുഖ പ്രസവമാവും എന്ന് പ്രതീക്ഷിച്ചു. കുഞ്ഞുണ്ണി മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ 'കീർ' ആയിരുന്നു അല്ലെ. കഷായവും ചില കാര്യങ്ങളും ഒഴിവാക്കിയാൽ ഇത് തന്നെയല്ലേ ഞമ്മന്റെ ഡയറി കുറിപ്പുകളും എന്ന് തോന്നി... എന്നെന്നും ബാപ്പാക്ക് അഭിമാനിക്കാൻ നല്ലൊരു മകൻ ആവട്ടെ... സർവശക്തൻ അനുഗ്രഹിക്കട്ടെ...

  ReplyDelete
 45. അടിപൊളിയായി അബ്സാര്‍ ഒരു ഉപ്പയാകാന്‍ പോകുന്ന ആളുടെ എല്ലാ ആശങ്കകളും മാനസിക പിരിമുറുക്കങ്ങളും ഗര്ഭ കാലത്ത് കഴിക്കാവുന്ന ചെറിയ ഔഷധ കൂട്ടുകളുമായി ഒരു നല്ല പോസ്റ്റ്. ജജ് ആള് ഒരു പുലിതന്നെ .....എല്ലാവിധ ആശംസകളും.

  ReplyDelete
 46. ഈ എഴുത്തുകല്ക്കപ്പുരം ഭാര്യയുടെ പ്രസവത്തിൽ ഭർത്താക്കന്മാർക്ക് പണത്തിന്റെ കാര്യത്തിലല്ലാതെ വേറെ വല്ല ടെൻഷനും ഉണ്ടാകുമോ..!!

  ReplyDelete
  Replies
  1. നിങ്ങളുടെ ഭര്‍ത്താവ്‌ അങ്ങനെ ആയി പോയതില്‍ വിഷമം രേഖപ്പെടുത്തുന്നു.

   എല്ലാവരും നിങ്ങളുടെ ഭര്‍ത്താവിനെ പോലെ ആവുകയും ഇല്ലല്ലോ !

   Delete
 47. വായനയിൽ ഞാനറിയാതെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..

  ReplyDelete
 48. അഭിനന്ദനങ്ങള്‍

  ReplyDelete
 49. അഭിനന്ദനങ്ങള്‍

  ReplyDelete
 50. അഭിനന്ദനങ്ങള്‍

  ReplyDelete
 51. ഹൃദ്യമായ ആഖ്യാനം. അനുമോദനം.

  ReplyDelete
 52. My brother suggested I might like this blog.

  He was entirely right. This post actually made my
  day. You can not imagine just how much time I had spent for
  this info! Thanks!

  my site: online promotion materials

  ReplyDelete
 53. അതിനിടയിൽ കയറി എബ്രഹാം ലിങ്കനെ അഭിനന്ദിച്ചത് വളരെ മോശം ആയിപ്പോയി.... കുടി വെള്ളത്തിൽ മലം വീണ പോലെ ആയി.. എന്ന് പറയാതിരിക്കാൻ വയ്യ ..

  ReplyDelete
  Replies
  1. എബ്രഹാം ലിങ്കന്റെ സ്ഥാനത്ത് എബ്രഹാം ലിങ്കന്‍ തന്നെ വേണ്ടേ, അല്ലാതെ ജോര്‍ജ്ജ് ബുഷ്‌ ഉണ്ടായിട്ട് കാര്യമില്ലല്ലോ :D

   Delete
 54. What's up, everything is going well here and ofcourse
  every one is sharing information, that's actually excellent, keep up writing.


  Feel free to visit my webpage ... best circular saw

  ReplyDelete
 55. വായിച്ചു. വളരെ നന്നായിരിക്കുന്നു. വായിച്ചത് എനിക്കും ഒരു flashback നു ഇടനൽകി. എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 56. കൊച്ചുണ്ടായ എല്ലാ സുഹൃത്തുക്കളെയും ആശംസിക്കുന്നപോലെ താങ്കളെയും ആശംസിക്കട്ടെ...

  "Children are heavenly flowers I wish you a blossom of thousand flowers...."
  ഹൃദയംനിറഞ്ഞ ആശംസകൾ.... കൊച്ചുമോനെയും അമ്മയെയും തൃശ്ശൂരുനിന്നുള്ള മാമൻറെ അന്വേഷണം അറിയിക്കുക.... നല്ലതുവരട്ടെ....

  ReplyDelete
  Replies
  1. തീര്‍ച്ചയായും.....
   ആശംസകള്‍ക്ക് നന്ദി ഭായീ...

   Delete
 57. കുറച്ചു വൈകിയാണെൻകിലും

  ആശംസകള്‍. .......
  പടച്ചവൻ ദീർഘായുസും ആരോഗ്യആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...........
  ആമീന്‍

  ReplyDelete
 58. കുറച്ചു വൈകിയാണെൻകിലും ആശംസകള്‍. ...

  പടച്ചവൻ ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ......
  ആമീന്‍

  ReplyDelete
 59. ഡോക്ടറെ-- വിതറിയ ലിങ്കില്‍ കയറി എത്തി--ഹ ഹ ഹ --
  നന്നായി എഴുതി. ഭര്‍ത്താവ് ഡോക്ടര്‍ ആയതു ആ ഭാര്യയുടെ ഭാഗ്യം.
  ഒരു വരി പോലും വിടാതെ വായിച്ചു-- സത്യാ സന്ധമായ , കാര്യ മാത്ര പ്രസക്തമായ വരികള്‍-- വാപ്പയ്ക്കും മോനും അവന്‍റെ ഉമ്മയ്ക്കും എല്ലാ വിധ നന്മകളും ആശംസിക്കുന്നു.
  അനിത പ്രേംകുമാര്‍

  ReplyDelete
  Replies
  1. ഒരായിരം നന്ദി ചേച്ചീ...

   Delete
 60. Aadyaayitta ingale Abasarangal vaayikkunne.....peruthishtaayi.....ini bidaandu pidicholaam

  ReplyDelete
 61. അബസ്വരങ്ങളിലെക്കുള്ള ആദ്യ കാൽവെപ്പ്‌ വെറുതെയായില്ല.... :-)
  മോനും മോന്റെ ഉമ്മയ്ക്കും മോന്റെ അഭിവന്ദ്യ പിതാവിനും സ്നേഹനിർഭരമായ ഒരായിരം ഭാവുകങ്ങൾ...
  കുഞ്ഞുമോന്റെ പുഞ്ചിരിയും കുഞ്ഞിളം കാലുകളുടെ കുളിർമയും ഇനിയുമൊരായിരം വിസ്മയങ്ങളിലേക്ക് നയിക്കട്ടെ...
  സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...
  ഒരായിരം നന്മകൾ നേർന്നുകൊണ്ട്,
  പ്രിയമോടെ,
  മുഹമ്മദ്‌ റഈസ്.

  ReplyDelete
  Replies
  1. നന്ദി പ്രിയനേ... നാഥന്‍ ഏവരേയും അനുഗ്രഹിക്കട്ടെ <3

   Delete
 62. ഹായ്‌ ഡോക്ടർ,

  ഒരു സംഭവം നോക്കിയിറങ്ങിയതാ.ഗൂഗിൾ ഇങ്ങോട്ട്‌ വഴികാണിച്ചു.

  വായന മോശമായില്ല.ഡേറ്റ്‌ സഹിതം എഴുതി വെച്ചിരിയ്ക്കുകയായിരുന്നു അല്ലേ!??!?!

  ആ നേഴ്സിനെ കുറ്റം പറഞ്ഞത്‌ മാത്രം ശരിയായില്ല.

  സകുടുംബം സുഖമായിരിയ്ക്കുന്നുവെന്ന് കരുതുന്നു....

  എന്താ കുഞ്ഞിന്റെ പേരു???

  താങ്കളുടെ വാട്സപ്‌ നമ്പറെന്റെ കൈയിൽ ഉണ്ടായിരുന്നു.പക്ഷേ നഷ്ടമായി.വാട്സാപ്പ്‌ നമ്പർ മെയിൽ അയക്കാമോ??

  ReplyDelete
 63. ഹായ്‌ ഡോക്ടർ,

  ഒരു സംഭവം നോക്കിയിറങ്ങിയതാ.ഗൂഗിൾ ഇങ്ങോട്ട്‌ വഴികാണിച്ചു.

  വായന മോശമായില്ല.ഡേറ്റ്‌ സഹിതം എഴുതി വെച്ചിരിയ്ക്കുകയായിരുന്നു അല്ലേ!??!?!

  ആ നേഴ്സിനെ കുറ്റം പറഞ്ഞത്‌ മാത്രം ശരിയായില്ല.

  സകുടുംബം സുഖമായിരിയ്ക്കുന്നുവെന്ന് കരുതുന്നു....

  എന്താ കുഞ്ഞിന്റെ പേരു???

  താങ്കളുടെ വാട്സപ്‌ നമ്പറെന്റെ കൈയിൽ ഉണ്ടായിരുന്നു.പക്ഷേ നഷ്ടമായി.വാട്സാപ്പ്‌ നമ്പർ മെയിൽ അയക്കാമോ?

  ReplyDelete
 64. നല്ലെഴുത്ത്

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....