Wednesday, January 22, 2014

സഖാക്കളേ മാപ്പ്‌ മാപ്പ്


പ്രിയ സഖാക്കളേ മാപ്പ്‌...

ടി പി വധക്കേസിലെ വിധി വന്നതോടെ അബസ്വരനു നിങ്ങളോട്‌ മാപ്പ്‌ പറയാതിരിക്കാൻ കഴിയുന്നില്ല. കാരണം ഇതുവരെ ഞാനും തെറ്റിധരിച്ചിരുന്നത്‌ സി പി എം ആണ് ഇതിനു പിറകിൽ എന്നായിരുന്നല്ലോ. മൂത്ത സഖാവ് വി എസ്‌ വരെ ആ സൂചന നൽകിയപ്പോൾ ഞമ്മളും വിശ്വസിച്ചു പോയി !! വിജയേട്ടന്‍ പറഞ്ഞ പോലെ വി എസ്‌ സ്വന്തം പാർട്ടിക്ക്‌ എതിരെ കുലംകുത്തി കളി നടത്തുകയാണ് എന്നും ഈയുള്ളവൻ തിരിച്ചറിയാൻ വൈകി.

സി പി എമ്മിനെ എല്ലാ മാധ്യമങ്ങളും ഒരു ചുക്കും അറിയാതെ വേട്ടയാടിയപ്പോഴും, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാതിരിന്നിട്ടും സത്യത്തിന്റെ ഭാഗത്ത് നിൽക്കാൻ സുനന്ദയുടെ മരണം ലോകത്തെ ആദ്യമായി അറിയിച്ച കൈരളിയും, ദേശാഭിമാനിയും മാത്രമാണല്ലോ ഉണ്ടായിരുന്നത്‌. കൈരളി മാത്രമാണ് സത്യം പറയുന്നത് എന്ന് മനസ്സിലാക്കാന്‍ വൈകി മക്കളേ വൈകി.

ടി പി വധക്കേസില്‍ പലരേയും ഭീഷണിയിലൂടേയും, പണം കൊടുത്തു സ്വാധീനിച്ചും ആണല്ലോ സി പി എമ്മിലെ നിഷ്കളങ്ക അംഗങ്ങൾക്ക്‌ എതിരെ കള്ളമൊഴി ഉണ്ടാക്കി അവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്‌. സത്യം പുറത്തു കൊണ്ടുവരാൻ കള്ളമൊഴി നൽകിയ സാക്ഷികളെ സ്നേഹത്തോടെ ഉപദേശിച്ചും, പുഞ്ചിരിയോടേയും സ്നേഹ ലാളനകളോടേയും കള്ളമൊഴി കൊടുക്കുന്നത്‌ തെറ്റാണ് എന്നു ബോധ്യപ്പെടുത്തിയും മൊഴികൾ പിൻവലിപ്പിച്ച്‌ ഒരുപാട്‌ നിരപരാധികളെ കുറ്റവിമുക്തരാക്കാൻ വേണ്ടി പ്രയത്നിച്ച പിണറായി വിജയനാക്കയുടെ ശ്രമങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

യേശു ക്രിസ്തുവിന്റെ ഫോട്ടോ വെച്ച്‌ വോട്ട്‌ പിടിക്കുന്ന സഖാക്കളുടെ കരണത്ത്‌ ആരെങ്കിലും അടിച്ചാൽ മറു കരണം കാണിച്ചു കൊടുക്കുകയേ ഉള്ളൂ എന്ന വസ്തുത ഉള്‍ക്കൊള്ളാനും ഞമ്മൾ വൈകി.

ഇപ്പോൾ കള്ളസാക്ഷി മൊഴികളുടേയും വ്യാജ തെളിവുകളുടേയും അടിസ്ഥാനത്തിൽ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട കുഞ്ഞനന്ദനാദികളും നിരപരാധികളാണ്  എന്ന് അരി ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാം. അതുകൊണ്ട്‌ തന്നെ അവരേയും കുറ്റവിമുക്തരാക്കാൻ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ സഹിഷ്ണുതയുടെ പാർട്ടിയായ സി പി എം മുന്നോട്ട്‌ വരണം എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു. അതിനായി സി ബി ഐ മുതൽ സുപ്രീംകോടതി വരെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും വേണം.

പാവപ്പെട്ടവന്റെ പാർട്ടിയാണ് സി പി എം എന്നത്‌ കൊണ്ട്‌ തന്നെ പാർട്ടിയുടെ സാമ്പത്തിക ശേഷി വളരെ ശുഷ്ക്കവും പരിതാപകരവും ആയിരിക്കുമെന്നും അതിനാൽ നിയമനടപടികളുമായി മുന്നോട്ട്‌ പോകാൻ പ്രയാസം ഉണ്ടാവുമെന്നും കേരള ജനതക്ക്‌ ബോധ്യമുള്ള കാര്യമാണ്. ആ സാമ്പത്തിക പ്രതിസന്ധി ബക്കറ്റ്‌ പിരിവു നടത്തി പാർട്ടി മറികടക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഈ പാര്‍ട്ടിയുടെ ചരിത്രം നമുക്കേവര്‍ക്കും അറിയാം.  പിരിവ്‌ നടത്തി പാവങ്ങളുടെ പോക്കറ്റിൽ ഉള്ളത്‌ വാങ്ങാൻ മടിയുള്ള നേതാക്കള്‍ ആണ് ഈ പാര്‍ട്ടിയില്‍ ഉള്ളത് എന്ന് ആ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എങ്കിലും നീതിക്കും ന്യായത്തിനും വേണ്ടി പോരാടാൻ സി പി എമ്മിന് മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ വരുമ്പോൾ ഈ പിരിവ്‌ നടത്താൻ മടിച്ചു നില്‍ക്കുന്നത് നിരപരാധികളോടുള്ള വഞ്ചനയാണ്. അതുകൊണ്ട് തന്നെ പിരിവ് നടത്തിയെങ്കിലും സത്യം പുറത്ത് കൊണ്ടുവരണം. പ്രസ്തുത ഫണ്ടിലേക്ക്‌ ഈയുള്ളവന്റെ എളിയ സംഭാവനയായി അടുത്ത മാസം 30,31 തിയ്യതികളിലെ എന്റെ വരുമാനം നൽകാൻ ആഗ്രഹിക്കുന്നു. ആയത്‌ സ്വീകരിക്കാൻ കനിവുണ്ടാവുമല്ലോ !!

ടി പി യെ കൊന്നത്‌ കോടാലി ആണ്  എന്നും അതിന്റെ കാരണം എന്താണ് എന്നും കട്ടൻ ചായ പരിപ്പ്‌ വട വിരോധികൾ ഒഴികെ എവർക്കും അറിയാം. ആയതിനാല്‍ താഴെ "അബസ്വര' ത്തില്‍ ഉള്ള വിധി വരുന്നത്‌ വരെ പാർട്ടി പോരാടണം എന്ന അഭ്യര്‍ത്ഥനയോടെ പാർട്ടിയെ തെറ്റിധരിച്ചതിൽ ഒരിക്കൽ കൂടി നിഷ്കളങ്ക സഖാക്കളോട്‌ മാപ്പും ക്ഷമയും ചോദിച്ചുകൊണ്ട്‌ നിർത്തട്ടെ...

അബസ്വരം :

വീട്ടിലെ മാവ് മുറിക്കാനായി തന്നെ കൊണ്ട് വരുകയും, എന്നാല്‍ തന്നെ ഉപയോഗിക്കാതെ മെഷീന്‍ കട്ടര്‍ ഉപയോഗിച്ച് മാവ് മുറിക്കുകയും ചെയ്ത് തന്നെ അപമാനിച്ചതില്‍ ഒന്നാം പ്രതിയായ കോടാലിക്ക് ടി പി യോടുണ്ടായ വ്യക്തി വൈര്യാഗ്യമാണ് ഈ കൊലക്ക് പിന്നില്‍ എന്ന് സംശയാതീതമായി കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. രാത്രി ടി പി ബൈക്കില്‍ സഞ്ചരിക്കുന്നത് വഴിവക്കില്‍ കിടന്ന കോടാലി കാണുകയും, കണ്ണിലേക്ക് ബൈക്കിന്റെ ഹെഡ് ലൈറ്റ് വന്നപ്പോള്‍ പ്രതി പ്രോകോപിതനാവുകയും ചെയ്തു. ഉള്ളില്‍ കിടന്നിരുന്ന മുന്‍കാല വൈരാഗ്യം കൂടി ആളിക്കത്തിയതോടെ പ്രതി കോടാലി ടി പിയുടെ കഴുത്തിലും, മുഖത്തുമായി 51 വെട്ടുകള്‍ വെട്ടി പക തീര്‍ക്കുകയായിരുന്നു.
പ്രതിക്കെതിരെ ചുമത്തിയ കുറ്റം സംശയാതീതമായി തെളിഞ്ഞതിനാല്‍ ഒന്നാം പ്രതി കോടാലിയെ മരണം വരെ തൂക്കിക്കൊല്ലാന്‍ ഈ കോടതി ഉത്തരവിടുന്നു. മറ്റാര്‍ക്കും ഈ കൊലപാതകത്തില്‍ ഒരു പങ്കും ഇല്ല എന്നുകൂടി കോടതിക്ക് ബോധ്യമായതിനാല്‍ ബാക്കി കുറ്റാരോപിതരെ വെറുതെ വിടാനും ഈ ബഹുമാനപ്പെട്ട കോടതി ഉത്തരവിടുന്നു.

സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


34 comments:

 1. സി പി എമ്മിനെ എല്ലാ മാധ്യമങ്ങളും ഒരു ചുക്കും അറിയാതെ വേട്ടയാടിയപ്പോഴും, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാതിരിന്നിട്ടും സത്യത്തിന്റെ ഭാഗത്ത് നിൽക്കാൻ കൈരളിയും, ദേശാഭിമാനിയും മാത്രമാണല്ലോ ഉണ്ടായിരുന്നത്‌. കൈരളി മാത്രമാണ് സത്യം പറയുന്നത് എന്ന് മനസ്സിലാക്കാന്‍ വൈകി മക്കളേ വൈകി.

  ReplyDelete
 2. എല്ലാരും പാവങ്ങള്‍
  ആ കോടാലി മാത്രം പ്രതി

  ReplyDelete
  Replies
  1. കോടാലിക്ക് ദുര്‍ബല നിമിഷത്തില്‍ പറ്റിയ അബദ്ധം

   Delete
 3. This comment has been removed by the author.

  ReplyDelete
 4. ഇന്നോവയും "മാശാ അല്ലാഹ്" സ്റ്റിക്കറുകളും ഇനിയും സ്റ്റോക്ക് ഉണ്ട് !! മറക്കണ്ടാ !!

  കൊടി സുനിമാർക്ക് പകരം കൊടിമരത്തെ ഇറക്കും... മൈൻഡ് ഇറ്റ് !! ജാഗ്രതൈ !!

  ReplyDelete
  Replies
  1. ഹഹ... മ്മക്ക് പണി തരാന്‍ എന്തിനാ ഇന്നോവ.. ഓട്ടോറിക്ഷ പോരേ ;)

   Delete
  2. അത് കലക്കി.

   Delete
 5. വായിച്ചു , പക്ഷേ . എന്തോ

  ReplyDelete
 6. ദൈരൃയിട്ട് കൊടുക്കുമല്ലേ അടുത്തെ മാസത്തെ 30,31 തിയ്യതിയിലെ ശമ്പളം സമ്മതിക്കണങ്ങ്ളെ ഡോക്ട്ടറേ

  ReplyDelete
 7. Rahmathulla KuttipuliyanThursday, January 23, 2014

  Map without Kunnamkulam :D

  ReplyDelete
 8. ee koothara post panakkadante aduth chilavakum eduthond poda

  ReplyDelete
  Replies
  1. ഹിഹി.. എന്താ സഖാവേ ഒന്ന് മാപ്പ് പറഞ്ഞാലും സഖാക്കള്‍ സ്വീകരിക്കൂലേ ? സി പി എം അനുകൂല പോസ്റ്റ്‌ അല്ലെ ഇത് ?

   Delete
 9. അടുത്ത തവണ പാര്‍ട്ടി ഭരണത്തില്‍ വരുമ്പോള്‍ ഇത്തരം 'വിഡ്ഢി'ത്തങ്ങള്‍ എഴുതി വിടുന്നവരെ നന്നാക്കുവാന്‍ വേണ്ടി അരിയാഹാരം നിരോധിക്കുന്നതായിരിക്കും ...:)

  ReplyDelete
 10. കോടാലിക്ക് സഹായം ചെയ്തുവെന്നാരൊപിക്കപ്പെട്ട അറക്കവാളിനെ സംശയത്തിൻറെ ആനുകൂല്യത്തിൽ വെറുതെ വിടുന്നതായും ഈ കോടതി പ്രഖ്യാപിക്കുന്നു.

  ReplyDelete
 11. പാര്‍ട്ടി ഇനി അധികാരത്തില്‍ വന്നാല്‍ ഇമ്മാതിരി വിഡ്ഢിത്തങ്ങള്‍ എഴുതി വിടുന്നവരെ നന്നാക്കുവാന്‍ വേണ്ടി അരിയാഹാരം നിരോധിക്കുന്നതായിരിക്കും

  ReplyDelete
 12. വല്ലാതെ നിരാശയായി പോയി ..........ഇനി ഇങ്ങനെ അപസ്വരം എഴുതി കോള്‍മയിര്‍ കൊള്ളുകയെ വഴിയുള്ളൂ ......കൃമി കടി മാറാന്‍ വേറെ എന്ന വഴിയാ .

  ReplyDelete
  Replies
  1. മാപ്പ് പറഞ്ഞാലും തെറ്റാണോ !?

   Delete
 13. അബ്സാറിക്കാ , ഇതെന്തായാലും ഒരു ഒന്ന് ഒന്നര മാപ്പ് പറച്ചിൽ ആയിപ്പോയി...................

  ഇനിയും ഇതുപോലെ മാപ്പ് പറയാൻ ഉള്ള സാഹചര്യം ഉണ്ടാകാതിരിക്കാട്ടെ..............
  .

  ReplyDelete
 14. 1)കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊടിസുനി അടക്കമുള്ളവർ തന്നെയാണ് ഈ കൊലപാതകം നടത്തിയതെന്ന് പാർട്ടി അംഗീകരിക്കുന്നുണ്ടോ?
  2)മറ്റൊരു ജില്ലയിലുള്ള ഇവർക്ക് ഏതു തരത്തിലുള്ള വൈരാഗ്യമാണ് ടി.പി-യുമായി ഉണ്ടായിരുന്നത്
  3 ) ക്ര്യത്യം നടത്തിയ ശേഷം ഇവർ എന്ത്കൊണ്ട് പാർട്ടി ഓഫീസിൽ താമസിച്ചു?
  4 )പാർട്ടി ഗ്രാമങ്ങളിൽ എന്ത് കൊണ്ട് ഒളിത്താവളം ഒരുക്കി
  5) പാർട്ടി പ്രവർത്തകർ എന്ത് കൊണ്ട് ഇവർക്ക് വേണ്ടി സാക്ഷി പറയുന്നു?
  6 ) പാർട്ടി ഫണ്ട് ഉപയോഗിച്ച് എന്ത് കൊണ്ട് ഇവരുടെ കേസ് നടത്തുന്നു?
  7 ) പാർട്ടി അഡ്വകേറ്റ് എന്ത് കൊണ്ട് ഇവർക്കുവേണ്ടി വാദിക്കുന്നു.
  8 ) നാളെ ഇവർക്ക് വേണ്ടി അപ്പീൽ പോവുന്നതും പാർട്ടി തന്നെയല്ലേ.
  9)പരസ്യമായി ഇവരെ തള്ളിപ്പറയാൻ പാർട്ടി എന്ത് കൊണ്ട് ഭയപ്പെടുന്നു,( അവർ പാര്ട്ടിക്കു വേണ്ടി നടത്തിയ മറ്റു കൊലപാതകങ്ങൾ പുറത്തു പറയും എന്നെല്ലെങ്കിൽ )
  10 )പാർട്ടി അന്യോഷണ റിപ്പോർട്ട്‌ ഇനിയും എന്ത് കൊണ്ട് പുറത്തു വിടുനില്ല?

  ReplyDelete
 15. പ്രതിക്കെതിരെ ചുമത്തിയ കുറ്റം സംശയാതീതമായി തെളിഞ്ഞതിനാൽ ഒന്നാം പ്രതി കോടാലിയെ മരണം വരെ തൂക്കിക്കൊല്ലാൻ ഈ കോടതി ഉത്തരവിടുന്നു. മറ്റാർക്കും ഈ കൊലപാതകത്തിൽ ഒരു പങ്കും ഇല്ല എന്നുകൂടി കോടതിക്ക് ബോധ്യമായതിനാൽ ബാക്കി കുറ്റാരോപിതരെ വെറുതെ വിടാനും ഈ ബഹുമാനപ്പെട്ട കോടതി ഉത്തരവിടുന്നു.

  ReplyDelete
 16. ഒരു കോടാലി മാത്രമാണോ അതോ ഒന്നിലധികം കൊടാലികള്‍ ഉണ്ടായിരുന്നോ?

  ReplyDelete
 17. 1)കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊടിസുനി അടക്കമുള്ളവർ തന്നെയാണ് ഈ കൊലപാതകം നടത്തിയതെന്ന് പാർട്ടി അംഗീകരിക്കുന്നുണ്ടോ?
  2)മറ്റൊരു ജില്ലയിലുള്ള ഇവർക്ക് ഏതു തരത്തിലുള്ള വൈരാഗ്യമാണ് ടി.പി-യുമായി ഉണ്ടായിരുന്നത്
  3 ) ക്ര്യത്യം നടത്തിയ ശേഷം ഇവർ എന്ത്കൊണ്ട് പാർട്ടി ഓഫീസിൽ താമസിച്ചു?
  4 )പാർട്ടി ഗ്രാമങ്ങളിൽ എന്ത് കൊണ്ട് ഒളിത്താവളം ഒരുക്കി
  5) പാർട്ടി പ്രവർത്തകർ എന്ത് കൊണ്ട് ഇവർക്ക് വേണ്ടി സാക്ഷി പറയുന്നു?
  6 ) പാർട്ടി ഫണ്ട് ഉപയോഗിച്ച് എന്ത് കൊണ്ട് ഇവരുടെ കേസ് നടത്തുന്നു?
  7 ) പാർട്ടി അഡ്വകേറ്റ് എന്ത് കൊണ്ട് ഇവർക്കുവേണ്ടി വാദിക്കുന്നു.
  8 ) നാളെ ഇവർക്ക് വേണ്ടി അപ്പീൽ പോവുന്നതും പാർട്ടി തന്നെയല്ലേ.
  9)പരസ്യമായി ഇവരെ തള്ളിപ്പറയാൻ പാർട്ടി എന്ത് കൊണ്ട് ഭയപ്പെടുന്നു,( അവർ പാര്ട്ടിക്കു വേണ്ടി നടത്തിയ മറ്റു കൊലപാതകങ്ങൾ പുറത്തു പറയും എന്നെല്ലെങ്കിൽ )
  10 )പാർട്ടി അന്യോഷണ റിപ്പോർട്ട്‌ ഇനിയും എന്ത് കൊണ്ട് പുറത്തു വിടുനില്ല?

  ReplyDelete
 18. അവതരണം എനിക്ക് ഇഷ്ട്ടപെട്ടു , തുടര്‍ന്നും നിങ്ങളുടെ ഒരു ഫോലോവേര്‍ ആയി ഉണ്ടാവും

  ReplyDelete
  Replies
  1. നന്ദി പ്രിയ സുഹൃത്തെ

   Delete
 19. സഖാക്കളെ "ആപ്" "ആപ്" എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക് പെട്ടെന്ന് മനസിലായേനെ.....

  ReplyDelete
 20. അതേ.... പാവങ്ങൾ. പച്ചവെള്ളം പോലും ചവച്ചരച്ചേ കുടിക്കൂ !!

  ReplyDelete
 21. കോടാലി ടി പി യെ വെട്ടുന്ന സമയത്ത് അത് വഴി വന്ന കൊടി, ട്രൌസര്‍ എന്നിത്യാദി സമാധാന വാഹകര്‍ കോടാലിയെ പിടിച്ചു വെക്കാന്‍ ശ്രമിച്ചെങ്കിലും കോടാലി തന്റെ കയ്യിലുണ്ടായിരുന്ന ബോംബ്‌ കൊണ്ട് ഇവര്‍ക് നേരെ എറിയുകയായിരുന്നു. പേടിച്ചു വിറച്ച കൊടിയും സംഘവും കിട്ടിയ വണ്ടിയില്‍ രക്ഷപ്പെടുകയായിരുന്നു.. ഇത്രയും നല്ല നാടിന്‍റെ സംരക്ഷകരെ ജൈലിലടച്ച നീതി ന്യായ വ്യവസ്ഥയെയും അതിന്റെ കാവല്‍ ഭടന്മാരെയും അമ്മയാണെ ഞങ്ങള്‍ ശപിക്കും.. ഉറപ്പാ....

  ReplyDelete
 22. ടിപി ആത്മഹത്യ ചെയ്തതാണ്.. കുറച്ചു നിരപരാധികളെ ബൂര്‍ഷ കോടതി ജയിലില്‍ അടച്ചിരിക്കുന്നു

  മോഹന്നന്‍ മസ്റെരെ വെറുതെ വിറ്റത് കൊണ്ട് ജഡ്ജി പ്രകാശം പരതുന്നവന്‍ അല്ല

  ReplyDelete
 23. ഇതിന്ടെ വിധി പറയുന്നതില്‍ നിന്നും ഞാനും പിന്മാറുന്നു ... ഞാന്‍ അന്ജമന്‍..? :-D

  ReplyDelete
 24. ക്ഷമിക്ക്യണം മാഷേ..വിഷയം രാഷ്ട്രീയമായതോണ്ട് ഞാനെന്നാ പറയാനാ..അതിനെ പറ്റി നിക്ക്യൊരു ചുക്കും അറിയില്ലാന്നെ..സത്യായിട്ടും...rr

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....