Monday, January 20, 2014

അബ്വോക്കരാക്കാന്റെ ചീനച്ചട്ടിവിവരമില്ലായ്മ ചൂഷണം ചെയ്ത് കോടികള്‍ ലാഭം കൊയ്ത "മുടി കച്ചവടം"
എന്ന നാടകത്തിനു ശേഷം കാന്തപുരം തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന പുത്തന്‍ പുതിയ നാടകം - "വെള്ളം കുടിച്ച ചീനച്ചട്ടി".

പ്രദര്‍ശനത്തിനും ദര്‍ശനത്തിനും മുന്‍‌കൂര്‍ ആയി പണമടച്ച് കാന്തപുരം തിയേറ്റേഴ്സില്‍ ബുക്കിംഗ് നടത്തുക.

കാന്തപുരം
തിയേറ്റേഴ്സിന്റെ അടുത്ത നാടകം - ആദം കടിച്ച ആപ്പിളിന്റെ ബാക്കി.


                                                                     *****

ആലുങ്ങാപൊയിൽ അബ്വാക്കരാക്കാ,

ഇത് എവിടത്തെ ഇസ്ലാം ആണ് എന്നൊന്ന് പറഞ്ഞു തരുമോ ? ഇത്തരം നാടകങ്ങളും നുണകളും എഴുന്നള്ളിച്ച് നിങ്ങളെ വിശ്വസിക്കുന്നവരെ പറ്റിക്കുന്നതില്‍ നിങ്ങള്‍ക്കൊരു മന:സാക്ഷി കുത്തും ഇല്ലേ ? ഇസ്ലാമില്‍ ഉള്ള വല്ല ആചാരവും അനുഷ്ഠാനവും നബി പഠിപ്പിക്കാതെ പോയിട്ടുണ്ടോ ?

നബി പറയാത്ത ആചാരങ്ങളും, വിശ്വാസങ്ങളും ഇസ്ലാമിന്റെ പേരില്‍ ഉണ്ടാക്കി എടുക്കാനുള്ള എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത് ?

കാന്തപുരം ഭക്തരേ,
മുടി കത്തിച്ച് അതിന്റെ വിശ്വാസ്യത തെളിയിക്കാന്‍ പറഞ്ഞപ്പോള്‍ അബ്വാക്കരാക്കാ ഉരുണ്ട് കളിച്ചത് കണ്ടിട്ടും നിങ്ങള്‍ക്ക് വിവേകം ഉണ്ടായില്ലേ ?

ഖുര്‍ആനില്‍ 'നാല് കെട്ടാം' എന്ന് പറഞ്ഞത് അനാഥകളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ അതിനെ 'സ്ത്രീകള്‍ക്ക് മെന്‍സസ് ഉണ്ടാകുന്നതിനാല്‍ പൂശല്‍ മുടങ്ങാതിരിക്കാന്‍ ആണ്' എന്ന് വ്യാഖ്യാനിച്ച അബ്വാക്കരാക്കയില്‍ കാണേണ്ടത് ഇസ്ലാമിക പണ്ഡിതനെയല്ല മറിച്ച് ഒന്നാം നമ്പര്‍ കച്ചവടക്കാരനെയാണ് എന്ന തിരിച്ചറിവ് ഇനി നിങ്ങള്‍ക്ക് എന്നാണ് ഉണ്ടാവുക ചങ്ങായിമാരേ ?

അബസ്വരം :
എന്താ ന്റെ അബ്വോക്കരാക്കാ നന്നാവാത്തേ ?


feeling ആ കൌമിനോടുള്ള സഹതാപം മാത്രം.


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

134 comments:

 1. കാന്തപുരം തിയേറ്റേഴ്സിന്റെ അടുത്ത നാടകം :
  ആദം കടിച്ച ആപ്പിളിന്റെ ബാക്കി.

  ReplyDelete
 2. നന്നാവാന്‍ ഇനിയൊരു ജന്മം ബാക്കി

  ReplyDelete
 3. swantham kuravukal nekathi mattulavre paramrshikam

  ReplyDelete
  Replies
  1. ഹഹ്ഹ.. ഒരു സമൂഹത്തെ മുഴുവന്‍ വഞ്ചിക്കുന്നത് തുറന്നു കാട്ടുന്നത് തെറ്റാണ് എങ്കില്‍ കള്ളനെ കള്ളന്‍ എന്ന് വിളിക്കാനും കൊലപാതകിയെ കൊലപാതകി എന്ന് വിളിക്കാനും കഴിയുമോ ?

   Delete
 4. ഒരു തിരുനബി വചനം ഇങ്ങിനെ വായിക്കാം .."ഒരു കാലം വരും .അന്നു ആകാശത്തിനു കീഴെ ഒരു 'കെട്ട വര്‍ഗ'മായി പണ്ഡിതന്മാര്‍ അധ:പതിക്കും "(ഓര്‍മ്മയില്‍ നിന്നും പകര്‍ത്തിയ ഹദീസ് ആശയമാണ് )
  ഇവിടെ ഇപ്പോള്‍ ആ തിരു വചനമാണ് ഓര്‍മ്മയില്‍ ....

  ReplyDelete
  Replies
  1. ഇത് പഴുതുകള്‍ അടച്ചുള്ള വരവാണ്. ഈച്ചയുടെ പ്രശ്നമില്ല. തീയിളിട്ടാല്‍ കരിയുമെന്ന പേടി വേണ്ട. നീളം വെക്കുമോ ഇല്ലയോ എന്ന ചര്‍ച്ചക്ക് സ്ഥാനമില്ല. അമ്മുവിന്‍റെ മുടി എന്ന ആക്ഷേപം വേണ്ട.
   ഒരു മുടിയില്‍ കെട്ടാനും ഒരു കുഞ്ഞിപ്പാത്രത്തില്‍ കോരാനും മാത്രം ചെറുതാണല്ലോ ഈ ഖൌം എന്ന വേദന മാത്രമേയുള്ളൂ..

   Delete
 5. ശേഷിപ്പുകളെ ഇങ്ങനെ തള്ളിക്കളയല്ലേ ചങ്ങാതി. തിരുശേഷിപ്പുകൾ ഇസ്ലാമിക ചരിത്രത്തിൽ ഒട്ടനവധിയുണ്ട്‌. ഹജറുൽ അസ്‌വദും മഖാമു ഇബ്രാഹീമും സംസം വെള്ളവും എല്ലാം തിരുശേഷിപ്പുകളല്ലേ..?! പിന്നെ, കാന്തപുരത്തിന്റെ കയ്യിൽ കിട്ടിയതാണ്‌ പ്രശ്‌നമെങ്കിൽ അതൊരു പ്രശ്‌നം തന്നെയാണ്‌.

  ReplyDelete
  Replies
  1. ഹജറുൽ അസ്‌വദും മഖാമു ഇബ്രാഹീമും സംസം വെള്ളവും എല്ലാം നബി കാണിച്ച് തന്നതല്ലേ ? നബി തന്റെ ചട്ടിയും കലവും പൂജിക്കാനും ആരാധിക്കാനും എവിടെയാണ് പഠിപ്പിച്ചത് ?

   ആളെ പറ്റിക്കല്‍ കാന്തപുരം ആയാലും മറ്റുവല്ല പുരം ആയാലും ഒരുപോലെ തന്നെ !

   Delete
  2. പൂജയും ഭജനയുമൊന്നുമില്ല സുഹൃത്തേ, ആസാറുകളെ 'തിരു'വായി സ്നേഹിക്കുകയും അവയിൽ പുണ്യംകാണുകയും ചെയ്യുന്നത്‌ നബി(സ)തന്നെ മാതൃക കാണിച്ചുതന്നതാണ്‌. ഹജ്ജത്തുൽ വിദാഇൽ വെച്ച്‌ നബി(സ) തലമുടി മുറിച്ച്‌ അനുചരന്മാർക്ക്‌ വിതരണം ചെയ്യാൻ ഏൽപ്പിച്ചത്‌ പിന്നെന്തിനാണ്‌..?

   Delete
  3. ആ മുടി സൂക്ഷിക്കാന്‍ കോടികള്‍ ഉള്ള പള്ളി ഉണ്ടാക്കാനും, അതിട്ട വെള്ളം കുടിക്കാനും എവിടെയാണ് പറഞ്ഞിട്ടുള്ളത് ? പിന്നെ കാന്തപുരത്തിന്റെ കയ്യില്‍ എത്തിയ മുടി നബിയുടെത് ആണ് എന്നതിന് എന്ത് കോപ്പാ തെളിവുള്ളത് ? ഒന്ന് കത്തിച്ചു കാണിക്കാന്‍ പറഞ്ഞിട്ട് ഉരുണ്ടത് മറന്നുവോ ?

   Delete
  4. അതാണ്‌ മുൻപേ പറഞ്ഞത്‌.
   വിശ്വസിക്കുന്നവർക്ക്‌ വിശ്വസിക്കാം, അല്ലാത്തവർക്ക്‌ മാറിനിൽക്കാം. ഇവിടെ ആരേയും ഇതിന്റെ പേരിൽ നിർബന്ധിക്കുന്നില്ലല്ലോ...? പിന്നെ, പള്ളി... പണം കൊടുക്കാൻ കഴിയില്ലെങ്കിൽ മാറിനിൽക്കാം, ഒരു നിർബന്ധപിരിവും എവിടേയും നടത്തിയിട്ടില്ല. പറ്റിച്ച്‌ ആരുടേയും പണം വാങ്ങിയിട്ടുമില്ല. അങ്ങനെ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക്‌ ആ പണം തിരിച്ചുനൽകാൻ തയ്യാറാണെന്ന് ഒരുപാടുവട്ടം പറഞ്ഞുകഴിഞ്ഞതാണ്‌, പക്ഷെ ഇതുവരെ ആരും വന്നില്ല!!!

   Delete
  5. ഹഹ.. സമൂഹത്തില്‍ തെറ്റിധാരണ പരത്തുന്നവര്‍ക്ക് എതിരേ ബോധവല്‍ക്കരണം നടത്താന്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയില്ലേ ? പ്രത്യേകിച്ച് ഇസ്ലാം മതത്തിന്റെ പേരില്‍ പറ്റിക്കുമ്പോള്‍ അത് തുറന്നു കാണിക്കാന്‍ ഒരു വിശ്വാസിക്ക് ബാധ്യതയില്ലേ ? ഒരാള്‍ക്ക് എങ്കിലും വിവേകം തിരിച്ചു കിട്ടി കാര്യം മനസ്സിലായാല്‍ അത് നല്ലതല്ലേ ?
   നബിയുടെ മുടി എന്ന് പറഞ്ഞ് പറ്റിച്ച് പണം വാങ്ങിയത് മൂപ്പര്‍ക്ക് വിവേകം അടിയറ വെച്ചവര്‍ക്ക് മാത്രമേ ബോധ്യപ്പെടാതിരിക്കൂ. പിന്നെ പെട്ടിപ്പിരിവ് നടത്തിയ പണം വല്ലതും തിരിച്ചു കൊടുത്ത ചരിത്രം ഉണ്ടോ ? വിവേകം ഉള്ളവര്‍ പണം കൊടുത്തിട്ടുണ്ടാവില്ല . വിവകം അടിയറ വെച്ചവര്‍ക്ക് പറ്റിക്കലുകള്‍ തിരിച്ചറിയാന്‍ കഴിയില്ലല്ലോ !

   Delete
  6. ഇവിടെ ഒരു പള്ളിയും മദ്രസ്സയും ജനങ്ങളിൽ നിന്നും പിരിക്കാതെ ഉണ്ടാക്കിയിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ അതും കാന്തപുരം തന്നെയായിരിക്കും. പിന്നെ വിശ്വസിക്കുന്നവരെ വിവേകമില്ലാത്തവരെന്നും വിഡ്ഡികളെന്നും പണ്ടും വിളിച്ചിട്ടുണ്ട്‌, പ്രവാചകൻ (സ) കാലഘട്ടത്തിൽ. പിന്നെ, വിശ്വസിനീയനോ അവിശ്വസിനിയൊ ആയ ഒരു വ്യക്തിയുടെ കയ്യിൽ പ്രവാചകന്റേതെന്ന് പറയപ്പെടുന്ന തിരുശേഷിപ്പുകൾ ഉണ്ടെങ്കിൽ അതിൽ വിശ്വസിച്ച്‌ ബർക്കത്തെടുക്കുന്നതിൽ ഇസ്ലാമിന്റെ വിധി എന്താണെന്ന് കൂടി താങ്കൾ പഠിക്കുക.

   Delete
  7. ആ ബര്‍ക്കത്ത് എടുക്കുന്ന വിധി ഖുര്‍ആനിനെയും സഹീഹായ ഹദീസിനെയും അടിസ്ഥാനമാക്കി ഒന്ന് പഠിപ്പിച്ചു തരാന്‍ അഭ്യര്‍ത്ഥിക്കുന്നു.
   പിന്നെ അവിശ്വസനീയം ആണെങ്കില്‍ അതില്‍ നിന്ന് ബര്‍ക്കത്ത് എടുക്കാനുള്ള വിധികളും ഒന്ന് പറഞ്ഞു തരുമല്ലോ.

   Delete
  8. mohammed gazzali : - പട്ടിണി കാരണം മരണത്തെ കാത്തു നില്‍കുന്ന ആളുകള്‍ ഉള്ള ഈ സമയത്തും കാന്തപുരം എന്തിനാണാവോ ഈ മുടിയും പാത്രവും തൂക്കി നടക്കുന്നത് - അയാള്‍ക്ക്‌ സ്വര്‍ഗമാണ് ലക്ഷ്യമെങ്ങില്‍ ആദ്യം അവരെ സഹായിക്കാന്‍ തുനിയട്ടെ

   Delete
  9. mohammed gazzali : പട്ടിണി കാരണം മരണം കാത്തു നില്‍കുന്ന ആളുകളുടെ അടുത്തേക്ക് മുടിയും പാത്രവും തൂക്കി പ്പിടിച്ചു ചെന്നാല്‍ അവര്‍ അതിനെ സ്നേഹിക്കാന്‍ കയിഞ്ഞെന്നു വരില്ല -അതുകൊണ്ട് ആദ്യം നമ്മുടെ കാന്തപുരം അവരുടെ പട്ടിണി മാറ്റാന്‍ ശ്രമിക്കട്ടെ എന്നിട്ട് സമയമുന്ടെങ്ങില്‍ നമുക്ക് മുടിയും പാത്രവും വെച്ച് ഒരു കളി കളിക്കാം

   Delete
  10. ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക് കുറേ ചട്ടീം കലോം വിട്ടേച്ച് പോകുന്നു. ഇതു മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് തെറ്റിപ്പോവൂല. ഇവിടെയുള്ളവര്‍, ഇല്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുക..
   ഞാന്‍ ഈ സാധനങ്ങളൊക്കെയും നിങ്ങള്‍ക്ക് എത്തിച്ചു തന്നിട്ടില്ലെയോ..
   കൂടിനിന്നവര്‍ ഏകസ്വരത്തില്‍ പറഞ്ഞു:
   അതേ.., കോയിക്കോട്ടെ കടപ്പുറം സാക്ഷി.. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
   അങ്ങനെ യു.എ.ഇ.യിലെ നിസ്വാര്‍ഥരായ ത്യാഗികള്‍ അത് എമിറേറ്റ്‌സ് ഫ്‌ളൈറ്റ് വഴി കോഴിക്കോട്ടെ കടപ്പുറത്ത് എത്തിച്ചു. അങ്ങനെ, നബീന്റെ കാലത്തെന്നെ ഇസ്‌ലാം കേരളത്തിലെത്തി.


   Shakir Mannilthodi's photo.

   Delete
  11. ഹഹഹ.. അത് കലക്കി :D

   Delete
  12. ഏതൊരു കാന്തപുരം ആരാധകര്‍ക്കും സ്വാഗതം
   ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടെങ്കില്‍ അക്കമിട്ടു നല്‍കുക.

   01. ഇത്തരം തിരുശേഷിപ്പുകള്‍ ഒറിജിനല്‍ ആണോ എന്ന് ആദ്യം ഉറപ്പ് വരുത്തേണ്ടതില്ലേ ? അത് ഉറപ്പ് വരുത്താത്തിടത്തോളം അതിനെ എങ്ങിനെയാണ് തിരുശേഷിപ്പ് ആയി കണക്കാന്‍ കഴിയുക ?

   02. കാന്തപുരത്തിന്റെ കയ്യില്‍ ഉള്ള മുടി എന്തുകൊണ്ട് ഒറിജിനല്‍ ആണ് എന്ന് ഉറപ്പ് വരുത്താന്‍ മൂപ്പര്‍ തയ്യാറാവുന്നില്ല ?ആ മുടി കത്തിച്ചാല്‍ കത്തില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് അതുവഴി അത് തെളിയിക്കാന്‍ ശ്രമിക്കുന്നില്ല. ഒറിജിനല്‍ മുടി ആണെങ്കില്‍ കത്തില്ല എന്നാണല്ലോ വിശ്വാസം. അപ്പോള്‍ഒറിജിനല്‍ ആണെങ്കില്‍ അതിനൊരു കേടും സംഭവിക്കില്ല. പിന്നെ എന്തിനു അത് തെളിയിക്കാതെ കിടന്നു ഉരുളുന്നു ? ഏറ്റവും കുറഞ്ഞത് ആധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അതിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാനായി നല്‍കാന്‍ തയ്യാറുണ്ടോ ?

   03. തിരുശേഷിപ്പ് കണ്ടാല്‍ എങ്ങിനെയാണ് ആദരവ് പ്രകടമാക്കുക ? ഒന്ന് വിശദ്മാക്കുമോ ?അതുമായി ബന്ധപ്പെട്ട ഖുര്‍ആനിക വചനങ്ങള്‍ ഒന്ന് കാണിച്ച് തരുമോ ?

   04. തിരുശേഷിപ്പ് ആണ് എന്ന് ഉറപ്പില്ലാത്ത ഒരു സാധനം തിരുശേഷിപ്പ് ആയി കണ്ടാല്‍ അത് തെറ്റല്ലേ ?

   05. ഇതിനെ കുറിച്ച് എന്ത് പറയുന്നു ?
   അബൂവാഖിദി ലൈസി(റ)യില്‍ നിന്ന് നിവേദനം.ഞങ്ങല്‍ റസൂല്‍(സ്വ)യുമൊന്നിച്ച് ഹുനൈനിന്റെ ഭാഗത്തേക്ക് പോകുകയായിരുന്നു.അവിടെ ഒരു ഇലന്തമരം ഉണ്ടായിരുന്നു.അവിശ്വാസികള്‍ അതിന്റെ അടുത്ത് ഭജനമിരിക്കുകയും ,അവരുടെ ആയുധങ്ങല്‍ അതിന്മേമല്‍ (പുണ്യം കരുതി)കെട്ടി തൂക്കുകയും ചെയ്യാറുണ്ടായിരുന്നു.അതിന് ദാത്തുഅന്വാതത്ത് എന്നും പറഞ്ഞുവന്നിരുന്നു.അങ്ങിനെ ഒരു വലിയ ഇലന്തമരത്തിന്റെ അടുത്തികൂടെ പോകുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു റസൂലെ അവര്ക്ക് ദാത്തു അന്വാപത്ത് ഉളളതുപോലെ ഞങ്ങള്ക്കും ഒരു മരം നിശ്ചയിച്ചു തന്നാലും .അപ്പോള്‍ തിരുമേനി പറഞ്ഞു അളളാഹു അക്ബര്‍ സത്യമായും ഇത് മൂസ(അ)നോട് ഇസ്രായേല്യര്‍ ചോദിച്ചത് പോലെയാണല്ലോ.പിന്നീട് തിരുമേനി ഈ ഖുര്ആ്ന്‍ വചനങ്ങള്‍(7:138,139)ഓതുകയും ചെയ്തു.(അഹമ്മദ്,നസാഈ,ഇബ്നുജരീര്‍)
   എന്ത് കൊണ്ട് ബാര്കതെടുക്കാന്‍ ഒരു സൗകര്യം അവര്‍ക്ക് ചെയ്തു കൊടുത്തില്ല????

   ബാക്കി ചോദ്യങ്ങള്‍ വഴിയെ..

   Delete
  13. 1. തിരുശേഷിപ്പുകൾ അങ്ങനെ ഉറപ്പ്‌ വരുത്തണമെന്ന് ഇസ്ലാമിൽ എവിടെയാണുള്ളത്‌...??
   പ്രവാചകർ (സ അ) തിരുശേഷിപ്പുകൾ ആണെന്ന് പറയപ്പെട്ടാൽ മാത്രം മതി, അതിൽ ബർക്കത്തെടുക്കാം.

   2. ഇവിടെ നിർബന്ധമായി എല്ലാവരോടും ബർക്കത്തെടുത്തേ മതിയാവൂ എന്ന് പറഞ്ഞ്‌ കാന്തപുരം ആരേയും ബുദ്ധിമുട്ടിപ്പിക്കുന്നില്ല. വിശ്വാസമുള്ളവർക്ക്‌ ആവാം, അല്ലാത്തവർക്ക്‌ പോവാം. പിന്നെ, അങ്ങനെ തെളിയിക്കണമെന്ന ഒരു വിശ്വാസവും ഇസ്ലാമിലില്ല!!!

   3. എങ്ങിനെയൊക്കെ ആദരവ്‌ പ്രകടമാകുന്നോ അങ്ങനെയൊക്കെ.

   4. തെറ്റല്ല!!

   5. ബർക്കത്തില്ലെങ്കിൽ തിരുനബി (സ അ) അവിടത്തെ തിരുമുടികൾ മുറിച്ചുകൊടുത്ത്‌ ത്വൽഹത്ത്‌ (റ) യോട്‌ അത്‌ വിതരണം ചെയാൻ എന്തിന്‌ ആവശ്യപ്പെട്ടു....?? (ബുഖാരി)

   Delete
  14. 1. തിരുശേഷിപ്പുകൾ അങ്ങനെ ഉറപ്പ്‌ വരുത്തണമെന്ന് ഇസ്ലാമിൽ എവിടെയാണുള്ളത്‌...??
   പ്രവാചകർ (സ അ) തിരുശേഷിപ്പുകൾ ആണെന്ന് പറയപ്പെട്ടാൽ മാത്രം മതി, അതിൽ ബർക്കത്തെടുക്കാം.
   ##
   ഹഹഹ.. ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത്. ഉറപ്പ് വരുത്താതെ എങ്ങനെയാണ് ബോധ്യപ്പെടുക ?

   @@@

   2. ഇവിടെ നിർബന്ധമായി എല്ലാവരോടും ബർക്കത്തെടുത്തേ മതിയാവൂ എന്ന് പറഞ്ഞ്‌ കാന്തപുരം ആരേയും ബുദ്ധിമുട്ടിപ്പിക്കുന്നില്ല. വിശ്വാസമുള്ളവർക്ക്‌ ആവാം, അല്ലാത്തവർക്ക്‌ പോവാം. പിന്നെ, അങ്ങനെ തെളിയിക്കണമെന്ന ഒരു വിശ്വാസവും ഇസ്ലാമിലില്ല!!!
   ##
   അങ്ങനെ വിവേകം ഉള്ളവരെ അതിനു കിട്ടില്ല എന്ന് കാന്തപുരത്തിന് നന്നായി അറിയാം. തെളിവില്ലാത്തത് തിരുശേഷിപ്പ് ആണ് എന്ന് പ്രചരിപ്പിക്കുന്നത് തന്നെ വലിയ നുണയല്ലേ ???

   കാന്തപ്പുരം അത് തെളിയിക്കാന്‍ തയ്യാറല്ല എന്ന് ചുരുക്കം അല്ലേ ?

   @@@

   3. എങ്ങിനെയൊക്കെ ആദരവ്‌ പ്രകടമാകുന്നോ അങ്ങനെയൊക്കെ.
   ##
   ഹഹഹ.., ഇങ്ങനെ തമാശ പറയല്ലേ .
   തിരുശേഷിപ്പ് കണ്ടാല്‍ എങ്ങിനെയാണ് ആദരവ് പ്രകടമാക്കുക ? ഒന്ന് വിശദ്മാക്കുമോ ?അതുമായി ബന്ധപ്പെട്ട ഖുര്‍ആനിക വചനങ്ങള്‍ ഒന്ന് കാണിച്ച് തരുമോ ?
   വ്യക്തമായി പറയാന്‍ അറിയില്ലേ ?

   @@@

   04. തിരുശേഷിപ്പ് ആണ് എന്ന് ഉറപ്പില്ലാത്ത ഒരു സാധനം തിരുശേഷിപ്പ് ആയി കണ്ടാല്‍ അത് തെറ്റല്ലേ ?
   4. തെറ്റല്ല!!
   ##
   ഹഹഹഹഹഹ്..ചിരിപ്പിച്ച് കൊല്ലെടാ കൊല്ല് !! തിരുശേഷിപ്പ് അല്ലാത്തത് തിരുശേഷിപ്പ് ആയി കണ്ടാല്‍ തെറ്റല്ല എന്ന് ഏത് കിത്താബില്‍ ആണ് ഉള്ളത് ? അങ്ങനെയെങ്കില്‍ എന്ത് വിഡ്ഢിത്തവും തിരുശേഷിപ്പ് ആണ് എന്ന് പ്രച്ചരിപ്പിക്കാമല്ലോ..

   അല്ല.. കാന്തപുരം ചെയ്യുന്നതും അത് തന്നെയാണല്ലോ അല്ലേ.. അപ്പൊ പിന്നെ നിങ്ങളെ പോലെ ഉള്ളവര്‍ക്ക് അത് ന്യായീകരിക്കാതിരിക്കാന്‍ കഴിയില്ലല്ലോ അല്ലേ.

   @@@

   05. ഇതിനെ കുറിച്ച് എന്ത് പറയുന്നു ?
   അബൂവാഖിദി ലൈസി(റ)യില്‍ നിന്ന് നിവേദനം.ഞങ്ങല്‍ റസൂല്‍(സ്വ)യുമൊന്നിച്ച് ഹുനൈനിന്റെ ഭാഗത്തേക്ക് പോകുകയായിരുന്നു.അവിടെ ഒരു ഇലന്തമരം ഉണ്ടായിരുന്നു.അവിശ്വാസികള്‍ അതിന്റെ അടുത്ത് ഭജനമിരിക്കുകയും ,അവരുടെ ആയുധങ്ങല്‍ അതിന്മേമല്‍ (പുണ്യം കരുതി)കെട്ടി തൂക്കുകയും ചെയ്യാറുണ്ടായിരുന്നു.അതിന് ദാത്തുഅന്വാതത്ത് എന്നും പറഞ്ഞുവന്നിരുന്നു.അങ്ങിനെ ഒരു വലിയ ഇലന്തമരത്തിന്റെ അടുത്തികൂടെ പോകുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു റസൂലെ അവര്ക്ക് ദാത്തു അന്വാപത്ത് ഉളളതുപോലെ ഞങ്ങള്ക്കും ഒരു മരം നിശ്ചയിച്ചു തന്നാലും .അപ്പോള്‍ തിരുമേനി പറഞ്ഞു അളളാഹു അക്ബര്‍ സത്യമായും ഇത് മൂസ(അ)നോട് ഇസ്രായേല്യര്‍ ചോദിച്ചത് പോലെയാണല്ലോ.പിന്നീട് തിരുമേനി ഈ ഖുര്ആ്ന്‍ വചനങ്ങള്‍(7:138,139)ഓതുകയും ചെയ്തു.(അഹമ്മദ്,നസാഈ,ഇബ്നുജരീര്‍)
   എന്ത് കൊണ്ട് ബാര്കതെടുക്കാന്‍ ഒരു സൗകര്യം അവര്‍ക്ക് ചെയ്തു കൊടുത്തില്ല????
   ##
   ഇതിനുള്ള ഉത്തരം അല്ലല്ലോ അത്!

   Delete
  15. അതായത് ചുരുക്കം പറഞ്ഞാല്‍ മുടി ഒറിജിനല്‍ ആണോ അല്ലയോ എന്നൊന്നും നമ്മക്ക് വിഷയം അല്ല, കാന്തപുരം പറഞ്ഞാല്‍ ഞമ്മള്‍ മൂപ്പര് പറഞ്ഞ പോലെ ചെയ്‌താല്‍ ബര്‍ക്കത്ത് കിട്ടും എന്ന് വിശ്വസിച്ച് മൂപ്പര് പറഞ്ഞതൊക്കെ ചെയ്യും, മൂപ്പരോട് ഒന്നും അങ്ങണ്ട് ഞങ്ങള്‍ ചോദിക്കൂല്ലാ പിന്നെ ഇങ്ങള് ആരാ അത് ചോദിക്കാന്‍ , ഇസ്ലാമില് ഉണ്ടായാലും ഇല്ലെങ്കിലും, മുടി ഒറിജിനല്‍ ആയാലും ഇല്ലെങ്കിലും കാന്തപുരം പറഞ്ഞത് ഒക്കെ മ്മള് കണ്ണടച്ച് ചെയ്യും - എന്ന നിലപാട് അല്ലേ മക്കളേ..

   Delete
 6. Replies
  1. കാര്യം പറഞ്ഞത് കൊണ്ട് കേടാവുന്ന തടിയാണെങ്കില്‍ കേടാവട്ടെ. അല്ല പിന്നെ !

   Delete
  2. Nee endhu arinjitta chilakkunne

   Kandhapurathine kuttam parayan ninakendha yokiyatha

   Delete
  3. മൂപ്പര് കാട്ടുന്ന പറ്റിക്കലുകള്‍ വിളിച്ചു പറയാന്‍ എവിടെ നിന്നാ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് ?

   Delete
  4. veruthe thaadi kedakkenda ennu parayoo....

   Delete
  5. ini kanthapuram pottam,are pedkkem venoo.???...hahaha

   Delete
 7. ഭ്രാന്തപുരം!!!

  ReplyDelete
  Replies
  1. Muhammedali ThazhathethilMonday, January 20, 2014

   ഹ ഹ ഹ അസ്സലായി

   Delete
 8. എന്നെ തല്ലീട്ടുകാര്യമില്ല മാമാ....ഞാൻ നന്നാവില്ല

  ReplyDelete
 9. പ്രിയപ്പെട്ട സഹോദരാ...,
  താങ്കള്ക്ക് എന്റെ എല്ലാ പിന്തുണയും ഞാൻ സ്നേഹപൂർവ്വം അറിയിക്കെട്ടെ.കാരണം, ഞാൻ പറയാൻ കൊതിക്കുന്നതാണ് താങ്കൾ വിളിച്ചു പറയുന്നത്. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ !!

  ReplyDelete
 10. പ്രിയപ്പെട്ട സഹോദരാ...,
  താങ്കള്ക്ക് എന്റെ എല്ലാ പിന്തുണയും ഞാൻ സ്നേഹപൂർവ്വം അറിയിക്കെട്ടെ.കാരണം, ഞാൻ പറയാൻ കൊതിക്കുന്നതാണ് താങ്കൾ വിളിച്ചു പറയുന്നത്. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ !!1

  ReplyDelete
  Replies
  1. ആമീന്‍
   നന്ദി സഹോദരാ

   Delete
 11. ഇതില്‍ പറഞ്ഞ ചാനല്‍ ചര്‍ച്ചയുടെ ലിങ്കുണ്ടോ കയ്യില്‍ ഒന്നു കണ്ടു രസിക്കാന്‍ ?

  ReplyDelete
  Replies
  1. രണ്ടുമൂന്നു വര്‍ഷം മുന്‍പ് ഈ വിഷയം സജീവമായപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. ഞാന്‍ ടി വിയില്‍ നിന്ന് നേരിട്ട് കണ്ടതാ... ലിങ്ക് ഉണ്ടോ എന്നറിയില്ല. കിട്ടിയാല്‍ നല്‍കാം.

   Delete
 12. ചെത്താണെങ്കിൽ ചമ്പതെങ്ങിൽ കയറി ചെത്തണമെന്ന് പറഞ്ഞപോലെ
  കാന്താരി മുളക് തേയ്ക്കുംപ്പോൾ കാന്തപുരത്തന്നെ തേക്കണം ..!

  ReplyDelete
 13. You got real guts to tell the truth that " rajavu nagnananu " ennu . Keep it up . What happened to that mosque ? Is it ready

  ReplyDelete
  Replies
  1. പള്ളിയെ പറ്റി മൊല്ലാക്ക ഇപ്പൊ ഒന്നും മിണ്ടുന്നില്ല. പിരിവ് കാശ് കയ്യിലായില്ലേ.. ഇനി പള്ളി ഉണ്ടായില്ലെങ്കിലും മൂപ്പര്‍ക്ക് കുഴപ്പം ഇല്ലല്ലോ.

   Delete
 14. Abdul Rahman MusliarakathTuesday, January 21, 2014

  തൂറാന്‍ ഉപയോഗിച്ച പടിക്കവും തുപ്പക്കോളാമ്പിയും കൂടി ഇറക്കാനിരിക്കുന്നു. ഒക്കെ ക്കൂടി വരുമാനം തന്നെ

  ReplyDelete
 15. പ്രവാചകന് സമൂഹത്തില്
  ചര്ച്ചയാകണം എന്നത്
  അല്ലാഹുവിന്റെ തീരുമാനമാണ്.

  കാരണം അല്ലാഹുവും പ്രവാച്ചകനുമാണ്
  ദീനിന്റെ അടിത്തറ.
  പ്രവാചകന്റെ ജീവിതവും മരണവും ചരിത്രമാണ്.
  അവിടുന്ന് കിടന്നിരുന്ന ഒരു വിരിപ്പ്
  പ്രവാചകനോടൊപ്പംഖബറില് വെച്ച്
  എന്നൊക്കെ ചരിത്രം പറയുന്നു. പ്രവാചകന്
  തന്റെ മുടി അനുയായികള്ക്ക് കൊടുത്തു
  എന്നതും ശരിയാണ്. പക്ഷെ ആ മുടികള്ക്ക്
  പിന്നീട് എന്ത് പറ്റി എന്ന്
  ചരിത്രം പറയുന്നില്ല. കൈവശമുള്ളവര്
  അവരോടൊപ്പം അവരുടെ ഖബറിടതില്
  അതും ചേര്ന്ന് പോയി എന്നൊക്കെയാണ്
  അറിയാന് കഴിയുന്ന വിവരം.
  ഇനി അങ്ങിനെ ഒന്ന് നാട്ടില് ഉണ്ടെങ്കില്
  അത് വന്ന വഴിയും നമുക്ക് ലഭിക്കണം.
  കാരണം പ്രവാചകന്മായി ബന്ധപ്പെട്ട
  എന്തിനും തെളിവ് വേണം എന്നത് തന്നെ.
  അങ്ങിനെ മുടി കാലില് ചുറ്റിയ
  രീതിയിലാരിയുന്നു പൌരോഹിത്യം.
  മുടിയുടെ കേട്ട് വീണ അവസ്ഥയില് സംഘടന
  തന്നെ കുടുങ്ങി പോയി. മുടി ഒരു ആഗോള
  തട്ടിപ്പെന്നു അത് കൊണ്ട് നടന്നവര്
  തന്നെ ലോകത്തോട് പറഞ്ഞു.
  അപ്പോഴാണ് പുതിയ രൂപത്തില്
  പൌരോഹിത്യം അവതരിക്കുന്നത്.
  ഇപ്രാവശ്യം അത് പാത്രത്തിന്റെ രൂപത്തില്..
  ആയിരത്തി അഞ്ഞൂറോളം കൊല്ലം വേണ്ടി വന്നു
  ഈ പാത്രത്തിനു മോക്ഷം ലഭിക്കാന്. ഇത്
  കൊടുക്കുന്ന ആള്ക്ക് എവിടെ നിന്ന് കിട്ടുന്നു
  എന്നത് ചോദിക്കരുത്. കാരണം പ്രവാചക
  മുടിയുടെ അസാരം ശേഖരം അധെഹതിനുണ്ട്.
  ഇനി പാത്രത്തിന്റെ ശേഖരം കൂടി അറിഞ്ഞാല്
  മതി.
  പ്രവാചക പാത്രം ശരിയെന്നു വെക്കുക.
  അതില് എവിടെയാണ് പുണ്യം എന്നറിയില്ല.
  പ്രവാചകന്റെ ഉപയോഗ വസ്തുക്കള് ചരിത്ര
  പരമായി നാം അംഗീകരിക്കും.
  കാരണം അത് ഒരു കാലത്തെ കുറിക്കുന്നു

  ReplyDelete
 16. ഇയാളൊരു തറ കച്ചവടക്കാരനാണ്.
  എങ്ങിനെയെങ്കിലും കാശുണ്ടാക്കുക അതാണ്‌ മന്ത്രം.
  അത്ഭുതം അതല്ല,
  ഈ ഖൗമിന്റെ കാര്യമാണ് ഒരു പിടിയും കിട്ടാത്തത്.
  മലയാളികളിലുണ്ടാകുമോ ഇത്രയും മണ്ടന്മാർ!!!

  ReplyDelete
 17. ഇയാളൊരു തറ കച്ചവടക്കാരനാണ്.
  എങ്ങിനെയെങ്കിലും കാശുണ്ടാക്കുക അതാണ്‌ മന്ത്രം.
  അത്ഭുതം അതല്ല,
  ഈ ഖൗമിന്റെ കാര്യമാണ് ഒരു പിടിയും കിട്ടാത്തത്.
  മലയാളികളിലുണ്ടാകുമോ ഇത്രയും മണ്ടന്മാർ!!!

  ReplyDelete
 18. തിരുനബി(സ)യുടെ തിരുശേഷിപ്പുകളോട് സ്വഹാബാക്കള്‍ എന്ത് നിലപാട് വെച്ചുപുലര്‍ത്തി എന്ന് പരിശോധിക്കാം.കേവലം നബി പറഞ്ഞവതരിപ്പിക്കുന്ന ആദര്‍ശ പ്രസംഗങ്ങളുടെ അന്തസത്ത ഊറ്റിയെടുക്കാന്‍ ചുറ്റും കൂടിയ മതകീയ ഉപഭോക്താക്കളായിരുന്നില്ല അവര്‍.

  അവര്‍ക്ക് തിരുനബിയുടെ അടുത്ത് പറ്റി നില്‍ക്കണം, പാദങ്ങള്‍ ചുംബിക്കണം. കരങ്ങള്‍ ഗ്രഹിക്കണം. കേട്ടിപ്പുണരണം. വിയര്‍പ്പ് വടിചെടുക്കണം. ഭക്ഷണാവശിഷ്ടം വേണം. വുളൂഇന്‍റെ ശിഷ്ട ജലം വേണം.

  പരിഷ്കൃത മനസ്സ് ഇത് എങ്ങനെയാണ് ഉള്‍കൊള്ളുക! എന്ത് രോഗം വന്നാലും നബിയുടെ അടുത്ത് ചെന്ന്‍ ഉമിനീര്‍ ആവിശ്യപ്പെടുന്ന സംസ്കാരത്തെ ടെക്നോളജിയുടെ മെഡിസിന്‍ മഹാത്ഭുതങ്ങള്‍ തീര്‍ത്ത പുത്തന്‍ സാഹജര്യത്തില്‍ ഏങ്ങനെയാണ് ദഹിപ്പിച്ചെടുക്കുക.

  പക്ഷെ, സ്വഹാബത്ത് ഇങ്ങനെയായിരുന്നു. ആ സ്വഹാബത്തിനെ പിന്തുടരുന്ന സമൂഹവും, തിരുനബി(സ)യുടെ തിരുകേശം മുക്കിയെടുത്ത വെള്ളത്തിനു വേണ്ടി തിരക്ക് കൂട്ടുന്നത് ലോകത്ത് ഒരു നേതാവിനും അവകാശപ്പെടാനില്ലാത്ത വൈശിഷ്ട്യം.

  ആദ്യകാലത്ത് അവിശ്വാസിയായിരുന്ന ഉര്‍'വയുടെ ഒരു വിശദീകരണം ബുഖാരി ഉദ്ധരിച്ചത്, സൈദ്ധാന്തിക സ്നേഹത്തിന്‍റെ പരിഷ്കൃത ഇസ്ലാമുകാര്‍ വായിക്കുന്നത് ഇത്തരുണത്തില്‍ ഉപകാരപ്പെടാനിടയുണ്ട്.

  ഉര്‍വത്ബ്നു മസ്ഊദ്(റ) പറയുന്നു:"ഓ ജനങ്ങളെ നിരവധി രാജാക്കന്മാരുടെ സന്നിധിയില്‍ ഞാന്‍ ദൂതനായി ചെന്നിട്ടുണ്ട്. അല്ലാഹുവാണേ ! മുഹമ്മദിന്‍റെ അനുയായികള്‍ അവിടുത്തെ ബഹുമാനിക്കുംപോലെ ഒരു രാജാവിനെയും തന്‍റെ പ്രജകള്‍ ബഹുമാനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

  അല്ലാഹുവാണേ! മുഹമ്മദ്‌ തുപ്പുമ്പോള്‍ അനുയായികളുടെ കൈകളിലാണ് വീഴുന്നത്. അവര്‍ അത് അവരുടെ മുഖത്തും ചര്‍മത്തിലും പുരട്ടുന്നു. വുളുചെയ്ത മിച്ചത്തിനവര്‍ അടിപിടി കൂടുന്നു. മുഹമ്മദിന്‍റെ മുമ്പില്‍ വളരെ പതുങ്ങിയ സ്വരത്തിലെ അവര്‍ സംസാരിക്കുന്നുള്ളൂ. ആദരം കാരണം അവര്‍ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നുപോലുമില്ല". (ബുഖാരി)

  പലര്‍ക്കും ഇത് ദഹിക്കുന്നുണ്ടാവില്ല. സത്യത്തില്‍ പരിഷ്കൃത ഇസ്ലാമുകാര്‍ക്ക് യുക്തിയാണ് ആത്യന്തിക ഗുരു. എല്ലാം യുക്തിയുടെ തേട്ടത്തിനനുസരിച്ച് അരിഞ്ഞു പാകപ്പെടുത്തി മെല്ലെ മെല്ലെ ചവച്ച് ദാഹിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. യുക്തിക്ക് ദഹിക്കാത്ത കാര്യങ്ങളെ കഴിവതും ഉഴിഞ്ഞ് പുറത്തിടാനാണവര്‍ക്കിഷ്ടം.

  എന്നപോലെ സ്വഹാബത്തിന്‍റെ ഈ കളികളിലൊന്നും, ഉള്ളത് പറഞ്ഞാല്‍ ഇവര്‍ക്ക് താല്പര്യമില്ല. തുപ്പലിനും, മുടിക്കും, മറ്റു തിരുശേഷിപ്പുകള്‍ക്കുമൊക്കെ വേണ്ടി പിന്നാലെ കൂടുകയും ദേഹത്ത് പുരട്ടുകയും ചെയ്യുന്ന നാഗരികമാല്ലാത്ത സംസ്കാരം. പിന്നെ നിര്‍വാഹ മില്ലാഞ്ഞിട്ട്‌ അംഗീഗരിച്ചു പോവുകയാണ്. ഇതല്ലേ സത്യം എന്നവരോട് കുത്തിക്കുത്തി ചോദിച്ചാല്‍ അതെയെന്ന് ദ്യോതിപ്പിക്കുമാര്‍ അവര്‍ ഊറിച്ചിരിക്കും.

  ഇവരെ നമുക്ക് വെറും മത വിശ്വാസികളെന്നോ വെറും യുക്തിവാദികളെന്നോ വിളിക്കാന്‍ വയ്യായ്കയാല്‍ മതയുക്തി വാദികളെന്നു പേര് വിളിക്കാം!!

  ReplyDelete
  Replies
  1. നബിയുടെ മുടിയിട്ടു വെള്ളം കുടിക്കലും, ആ മുടി സൂക്ഷിക്കാന്‍ കോടികള്‍ പിരിക്കലും, നബി വെള്ളം കുടിച്ച പാത്രത്തെ ആരാധ്യ വസ്തുവാണ് എന്ന് പറയുകയും ചെയ്ത ഖുര്‍ആന്‍ വചനമോ, നബി വചനമോ ഉണ്ടെങ്കില്‍ ഒന്ന് പങ്കുവേക്കുമല്ലോ.

   ഇസ്ലാമിലെ വല്ല ആചാരവും അനുഷ്ടാനവും നബി പഠിപ്പിക്കാതെ പോയിട്ടുണ്ടോ ?

   അബ്വോക്കരാക്കന്റെ കയ്യില്‍ ഉള്ള മുടി നബിയുടേത് ആണ് എന്നതിന് വല്ല തെളിവുകളും ഉണ്ടോ ? ആ മുടി കത്തിച്ചു കാണിച്ച് അതിന്റെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ അബ്വാക്കരാക്ക തയ്യാറാവുമോ ?

   നബിയുടെ പാത്രം എന്ന് പറയുന്ന പാത്രം ശാസ്ത്രീയമായി കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ അബ്വാക്കരാക്ക വിട്ടു തരുമോ ?

   പാത്ര ആരാധനയും, മുടി ആരാധനയും ഖുര്‍ആനില്‍ എവിടെയാണ് പഠിപ്പിക്കുന്നത് എന്നുകൂടി കാണിച്ചു തരുമല്ലോ !

   Delete
 19. മുടിയുടെയും പൊടിമണ്ണിന്റെയും ബർകത്ത് തീർന്നു എന്നാതോന്നുന്നു ഇനി പുതിയ െഏറ്റവുമായി ഒന്നുനോക്കാം.അങ്ങിനെ ഒരോ കൊല്ലവും പുതിയത്മായി വന്ന് ഈഖൗമിനെ എങ്ങിനെ നരകത്തിലെത്തിക്കാം എന്ന് കരാറ് ഏറ്റടുത്തിരിക്കയാണ് ഈമനുഷ്യ കോലം കെട്ടിയ ഇബ്ലീസ്

  ReplyDelete
  Replies
  1. ഡോക്ടറേ ആചീന ചട്ടീടെ തിളക്കം കണ്ടോ അതൊന്ന് പുരാവസ്തു വകുപ്പ്കാരെ കൊണ്ട് നേകിച്ചാൽ അതിന്റെ പയക്കം അറിയാൻ കഴിയില്ലേ ു

   Delete
  2. അതിനു ചീനച്ചട്ടി കജ്ജ് വിട്ടു കൊടുകൂലാ... മുടി കത്തിച്ച് തെളിയിക്കാന്‍ പറഞ്ഞപ്പോ കണ്ടില്ലേ മൂപ്പരുടെ ഗളി

   Delete
 20. കന്തപുരത്തിനൊരു പിച്ച ചട്ടി ആണ് ഷെയ്ഖ്‌ കൊടുത്തത്, ഇനി അതുമായി ഇന്ത്യയില്‍ മുഴുവന്‍ തെണ്ടി നടന്നു കശുണ്ടാക്കിക്കോ എന്ന് ഇനി യു എ ഇ യിലെക്കെന്നു മുടിപ്പള്ളില്ലോ മറ്റോ വേണ്ടി പിരിവിനെന്നും പറഞ്ഞു ഇങ്ങോട്ട് വന്നെക്കരുതെന്നൊരു ഉപദേശവും കൂട്ടത്തില്‍ കൊടുത്തിട്ടുണ്ട്‌. അതാരും പറഞ്ഞു കേട്ടില്ല. വിഴുങ്ങിയതാവും.

  ReplyDelete
 21. ഈ ചോദ്യം റസൂല്‍ (സ) ഹദീസുകളോട് ആസാറുകളെ ചേര്‍ത്തു വായിച്ചതില്‍ നിന്നും ഉണ്ടായതാണ്...!!
  റസൂല്‍ (സ) യുടെ ഹദീസുകള്‍ എഴുതി വെക്കപ്പെട്ടതും മനപ്പാഠം ആയി ഇട മുറിയാതെ പകര്‍ന്നതും എന്നാല്‍ അവ രണ്ടാം നൂറ്റാണ്ടിനു മുന്പ് തന്നെ രേഘപ്പെടുതപ്പെടാന്‍ തുടങ്ങിയതുമാനല്ലോ ...

  അതുകൊണ്ടുതന്നെ അവ സ്വീകരിക്കുന്നതിനു ഒരു "ഉസൂല്‍""," ഉണ്ടായി... എന്നാല്‍ അസറുകള്‍ ഹദീസ് പോലെ ആണോ ? അവ കിട്ടിയവര്‍ കിട്ടിയവര്‍ സൂക്ഷിച്ചു പോരുന്നു.. അവ കൊണ്ട് സ്വഹാബത്തിന്റെ കാലം തൊട്ടു ബര്‍ക്കത്ത് എടുത്തും അവ തലമുറകള്‍ കായ്‌ മാറി വരുകയും ചെയ്തു... എന്നാല്‍ അവയ്ക്ക് ആ കൈമാറി വന്ന വെക്തികള്‍ ഹദീസുകള്‍ എഴുതി വെക്കപ്പെടുമ്പോള്‍ കൂടെ സനദുകള്‍ എഴുതി വെച്ചപോലെ ആസാറുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും അവ ഇന്ന വെക്തിക്ക് കൈമാറി എന്ന രൂപത്തില്‍ ഹദീസുകളെ പോലെ സനത് എഴുതി വെക്കപ്പെടനം എന്നില്ലല്ലോ... എന്നാല്‍ ചിലതൊക്കെ ചില സംഭവങ്ങളാല്‍ ചരിത്രത്തില്‍ ഇടം പിടിച്ചു.. ചിലര്‍ അവര്‍ക്ക് ലഭിച്ച താഴ്വഴി രേഘപ്പെടുത്തി വെച്ചിരിക്കാം. എന്നാല്‍ ഹദീസുകള്‍ രേഘപ്പെടുത്തലിന്റെ ആവിശ്യകതയെ പോലെ അല്ലല്ലോ ആസാറുകള്‍ അതുകൊണ്ടുതന്നെ അവയുടെ സനദ് തേടി അവ ഹദീസിന്‍റെ റാവികള്‍ക്ക് പറയപ്പെട്ട അതെ ശര്‍ത്തുകള്‍ ഒത്ത നിലയില്‍ സനതുകള്‍ ഉണ്ടാവണം എന്നും എന്നാലെ സ്വീകരിക്കൂ എന്നും പറയുന്നത് വളരെയധികം ബാലിശമായ വാദമാണെന്ന് ആര്‍ക്കും ഗ്രഹിക്കും അങ്ങിനെ ഹദീസുകള്‍ക്ക് ഒരു ഉസൂല്‍ ഉള്ളത് പോലെ ആസാറുകള്‍ക്ക് ഒരു നിദാന ശാസ്ത്രം എഴുതപ്പെട്ടിട്ടില്ല, മാത്രമല്ല സലഫുകള്‍ ആരും അങ്ങിനെ ഒരു വാദം പറഞ്ഞതായി കാണുകയും ഇല്ല... അവര്‍ക്ക് കിടത്തിയ ആസാറുകളെ അവര്‍ സൂക്ഷിക്കുകയും ബര്‍കത്ത് എടുക്കുകയും ചെയ്തത് സ്വഹാബത്തിന്റെ കാലം മുതല്‍ ദാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാല്‍ ഈ സല്ഫുകള്‍ അതിന്‍റെ സനത് അന്യേഷിച്ചു പോയതായി കാണില്ല...
  ഒരു ഉദാഹരണം പറയാം... ഇമാം അഹ്മദ് (റ) ഹദീസ് ശേഖരണത്തിലും ക്രോഡീകരണത്തിലും വളരെ വലിയ പങ്ക് വഹിച്ച മുഹദ്ദിസ് ആണെന്നതില്‍ മുസ്‌ലിം ലോകം ഒറ്റക്കെട്ടാണല്ലോ... എന്നാല്‍ അദ്ദേഹം റസൂല്‍ (സ) യുടെ ഷഹര്‍ ശരീഫ് സൂക്ഷിക്കുകയും അതുകൊണ്ട് ബര്‍കത്ത് എടുക്കുകയും ചെയ്തിട്ടുണ്ട് എന്നത് സുവ്യക്തമായ കാര്യമാണ്... ഇമാം അല്ലാമാ സഹബി തന്‍റെ സീര്‍ ആഹ്ലാമു നുബലയില്‍ ഉദ്ദരിക്കുന്നു....

  { قَالَ عَبْدُ اللهِ بنُ أَحْمَدَ: رَأَيْتُ أَبِي يَأْخُذُ شَعرةً مِن شَعرِ النَّبِيِّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- فَيَضَعُهَا عَلَى فِيْهِ يُقبِّلُهَا.

  وَأَحسِبُ أَنِّي رَأَيْتُهُ يَضَعُهَا عَلَى عَيْنِهِ، وَيَغْمِسُهَا فِي المَاءِ وَيَشرَبُه يَسْتَشفِي بِهِ.

  ورَأَيْتُهُ أَخذَ قَصْعَةَ النَّبِيِّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- فَغَسلهَا فِي حُبِّ المَاءِ، ثُمَّ شَرِبَ فِيْهَا، وَرَأَيْتُهُ يَشْرَبُ مِنْ مَاءِ زَمْزَمَ يَسْتَشفِي بِهِ، وَيَمسحُ بِهِ يَدَيْهِ وَوَجهَه.

  قُلْتُ: أَيْنَ المُتَنَطِّعُ المُنْكِرُ عَلَى أَحْمَدَ، وَقَدْ ثَبَتَ أَنَّ عَبْدَ اللهِ سَأَلَ أَبَاهُ عَمَّنْ يَلمَسُ رُمَّانَةَ مِنْبَرِ النَّبِيِّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- وَيَمَسُّ الحُجْرَةَ النَّبَوِيَّةَ، فَقَالَ: لاَ أَرَى بِذَلِكَ بَأْساً.}

  ഇമാം അഹ്മദ് (റ) മകന്‍ അബുല്ല (റ) പറയുന്നു: എന്‍റെ പിതാവ് (ഇമാം അഹ്മദ് (റ) ) നബി (സ) യുടെ മുടി എടുത്തുകൊണ്ടു തന്‍റെ ചുണ്ടോട് ചേര്‍ത്തു വച്ച് ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അവയെ കണ്ണില്‍ ചേര്‍ത്തു വെക്കുന്നത് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നു. അതിനെ വെള്ളത്തില്‍മുക്കി കുടിക്കുകയും അതുകൊണ്ട് രോഗ ശമനം തേടുകയും ചെയ്തിരുന്നു. മാത്രമല്ല, നബി (സ) യുടെ ഒരു പാന പാത്രം എടുത്തു അതിനെ തണുത്ത (ഹുബ്ബുല്‍ മാഉ= പഴയ മണ്പാത്രത്തില്‍ തണുപ്പിചെടുക്കുന്ന വെള്ളം) വെള്ളം കൊണ്ട് കഴുകി അതില്‍ കുടിക്കുമായിരുന്നു. അപ്രകാരം സംസം വെള്ളം കുടിച്ചു ശിഫതേടുകയും കയ്യിലും മുഖത്തും പുരട്ടുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

  ReplyDelete
 22. ഞാന്‍ ചോദിക്കട്ടെ (ഇമാം സഹബി): ഇമാം അഹ്മദ് (റ) ന്‍റെ മേല്‍ ശക്തിയുക്തം എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ എവിടെ..? ഇത് മാത്രമല്ല, അബ്ദുല്ല (റ) ഉപ്പയോട്‌ ചോദിച്ചതും സ്ഥിരപ്പെട്ട കാര്യമാണ്, അഥവാ അദ്ദേഹത്തോട് നബി (സ) യുടെ മിന്‍ബറിന്റെ പിടിയും അവിടുന്നു കിടക്കുന്ന പുണ്ണ്യ റൌദ യും തൊടുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിനു വിരോദമില്ല എന്ന് പറഞ്ഞിട്ടുണ്ട്. [11/212 ] (ഈ സംഭവത്തിന്റെ റിപ്പോര്‍ട്ടില്‍ തബറുകിന് വേണ്ടി നബി (സ) യുടെ ഖബര്‍ ശരീഫും മിമ്പരും തോടുന്നതിനും ചുംബിക്കുന്നതിനും വിരോദമില്ല എന്ന് പറഞ്ഞത് കാണാം)
  )سألته عن الرجل يمس منبر النبي صلى الله عليه وسلم ويتبرك بمسه ويقبله ويفعل بالقبر مثل ذلك أو نحو هذا يريد بذلك التقرب إلى الله عزوجل فقال لا بأس بذلك(

  ഇവിടെ നാം മനസ്സിലാക്കേണ്ട വസ്തുത, ഇമാം അഹ്മദ് (റ) പത്തുലക്ഷത്തില്‍ പരം ഹദീസുകള്‍ മനപ്പാഠം ഉണ്ടായിരുന്ന മഹാന്‍ ആണ്, അദ്ദേഹം തിരഞ്ഞടുത്ത ഹദീസുകള്‍ സനതുകളോടെ തന്‍റെ മുസ്നദിലും മറ്റും രേഘപ്പെടുത്തി വെച്ചിട്ടുണ്ട്, എന്നാല്‍ എവിടെ എങ്കിലും അദ്ദേഹത്തിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന “ഷഹര്‍ ശരീഫ്” ലഭിച്ചതിന്‍റെ സനദ് പറഞ്ഞതായി കാണുന്നില്ല, മാത്രമല്ല, അദ്ദേഹത്തിന്‍റെ മകനിലൂടെ നാം അറിയുന്ന പാനപാത്രം അടക്കമുള്ള ആസാറുകള്‍ പിന്നീട് ആരുടെ കയ്യില്‍ എത്തി എന്നോ മറ്റോ രേഘപ്പെട്ടു കിടക്കുന്നില്ല. കാരണം ഹദീസുകളെ പോലെ അസാറുകള്‍ അവയുടെ കൈമാറിവന്നതു സനദിന് അവര്‍ പ്രത്യേകം പരിഗണന നല്‍കിയിരുന്നില്ല, മറിച് അവയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു ബര്‍കത്ത് എടുക്കുകയാണ് ചെയ്തത്...
  ഇതുപോലെ നിരവധി ആസാറുകള്‍ താബിഉകളുടെ കാലത്തും ശേഷംവും കൈവഷപ്പെടുത്തിയതും അവയെ ജീവന് തുല്യം സ്നേഹിച്ചതും രേഘപ്പെട്ടു കിടക്കുന്നുണ്ട് എന്നാല്‍ അവയ്ക്ക് സനദ് ഉണ്ടോ എന്ന്‍ ആരും ആശങ്കപ്പെട്ടതായി കാണുന്നില്ല.
  ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികത നല്‍കുന്ന സഹീഹുല്‍ ബുഖാരിയുടെ സ്വാഹിബ് ഇമാം അബു അബ്ദുല്ല മുഹമ്മദ്‌ ഇബ്നു ഇസ്മാഈല്‍ അല്‍ ബുഖാരി (റ) യുടെ കയ്യില്‍ തന്‍റെ വസ്ത്രത്തോട് കൂടെ തുന്നിച്ചേര്‍ത്ത നിലയില്‍ നബി (സ) യുടെ മുടി ഉണ്ടായിരുന്നതായി ഇമാം സഹബി തന്നെ തന്‍റെ സീര്‍അഹ്ലാമില്‍ ഉദ്ദരിക്കുന്നുണ്ട്, (സീര് അഹ്ലാമുന്നുബല – 10/111, കാണുക)
  ഏറ്റവും പ്രബലമായ സനദുകള്‍ക്ക് ഉടമയായ ഇമാം ബുഖാരി (റ) യെയും നാം എവിടെയും തന്‍റെ കൈവശം ലഭിച്ച നബി (സ) യുടെ ശഹ്റു ശരീഫിനു സനദ് പറഞ്ഞതായി കാണുന്നില്ല, അഥവാ ഹദീസ്കളെ പോലെ അല്ല ആസാറുകളെ അവര്‍ കണ്ടിരുന്നത്‌ എന്ന് നമുക്ക് വ്യക്തമാവും.
  ഒരു സംഭവം കൂടി കുറിക്കട്ടെ...

  ഹിജ്ര: 391 ഇല്‍ വഫാതായ മുഹദ്ദിസുകളില്‍ മഹാനായിരുന്ന ഹാഫിള്, ഇബ്നു ഇന്‍സാബ (റ) തന്‍റെ ഭീമമായ സമ്പാദ്യം ചിലവഴിച്ചു മദീന ഹറമില്‍ റൌദ ശരീഫിനു അടുത്തു ഒരു വീട് സമ്പാദിച്ചു അതില്‍ മറവുചെയ്യാന്‍ വസിയ്യത് ചെയ്ത മഹാന്‍ ആണ്. അദ്ദേഹത്തിന്‍റെ കരങ്ങളില്‍ മൂന്ന് “ശഹ്റു ശരീഫ്” ഉണ്ടായിരുന്നു. അവ മരണ ശേഷം കുളിപ്പിച്ച് അദ്ദേഹത്തിന്‍റെ വായില്‍ വെച്ച്നല്‍കി, അവ വന്‍തുകകള്‍ നല്‍കി മറ്റൊരാളില്‍ നിന്നും കൈവശപ്പെടുത്തിയതാണ്. (സീര്‍അഹ്ലാം: 12/438). ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ നമുക്ക് കാണാം, ജറഹ്/ തഹ്ദീലിന്റെ (ഹദീസ് നിദാന ശാസ്ത്രം) കൈകാര്യം ചെയ്യുന്നതും മുന്കറുകള്‍ ആയ റിപ്പോര്‍ടുകള്‍ പ്രത്യേകം തന്‍റെ സീറയില്‍ പരാമര്‍ഷിക്കാറുള്ള അല്ലാമാ ഇമാം സഹബി യുടെ ഗ്രന്ഥങ്ങളില്‍ നിന്നും മാത്രമേ ഇവിടെ ഉദ്ദരിചിട്ടുള്ളൂ... ഇതുപോലെ മുന്കാമികള്‍ ആസാറു ശരീഫിനെ അവരുടെ ജീവിത യാത്രയില്‍ കൊണ്ട് നടന്നിട്ടും ആവാരും അവയ്ക്കുള്ള സനദ് തേടിയതോ അല്ലെങ്കില്‍ സനദില്ല/ സഹീഹല്ല എന്നതിന്‍റെ പേരില്‍ തള്ളിയതോ ആയ ഒരറ്റ സംഭവം ഇവിടെ ഉദ്ദരിക്കാന്‍ ആക്കും കഴിയില്ല തന്നെ. അവിടെത്തെ തിരു ശരീരത്തിലെ ഒരു ഭാഗം തങ്ങള്‍ക്ക് ലഭിച്ചാല്‍ അവര്‍ അതിനെ സര്‍വ്വ മനസ്സോടെയാണ് സ്വീകരിച്ചത്, റസൂല്‍ (സ)യുടെ ശ്രേഷ്ഠതയുള്ള അവിടെത്തെ ശരീരത്തിന്‍റെ ഒരുഭാഗത്തിന്‍റെ പേരില്‍ ഒരു കളവു നടത്തും എന്നവര്‍ ശങ്കിച്ചില്ല.

  അവിടെത്തെ തിരു ശരീരത്തെ അല്ലാഹു സംരക്ഷിക്കുക തന്നെ ചെയ്യും, അതുകൊണ്ടാണ് അവിടെന്നു ആസാറുകള്‍ തന്‍റെ അനുചരന്മാര്‍ക്ക് കൈമാറിയതും.

  ReplyDelete
  Replies
  1. പറഞ്ഞതുപ്രകാരം ആരെന്തു സാധനം ആസാറെന്നു പറഞ്ഞു കൊണ്ടുവന്നാലും സനദ്‌ നിരത്തിയോ സഹീഹാണെന്നു തെളിയിക്കേണ്ടതിന്റെയോ ആവശ്യമില്ല. ആർക്കും ആരെയും പറ്റിക്കാം വിശ്വസിക്കുന്നവർ മാത്രം വിശ്വസിച്ചാൽ മതി അല്ലെ സഹോദരാ.

   Delete
 23. എന്നാല്‍ പിന്നെ ചിലര്‍ക്കുള്ളത് മറ്റു കേറെ സംശയങ്ങള്‍ ആണ്.. ഇത്ര കൂടുതലായി ഉണ്ടാവുമോ അവയ്ക്ക് ഇത്രയും നീളമോ... എങ്ങനെ പോവുന്നു സംശയങ്ങള്‍... ഈ വിഷയവുമായി വളരെ പ്രസക്തമായ ഒരു ഹദീസ് മാത്രം നല്‍കുന്നു.

  അശ്രഫുല്‍ വറാ താഹാ മുഹമ്മദ്‌ റസൂലുല്ലാഹ് (സ) യുടെ തിരുകേശങ്ങള്‍ സാദാരണ ചെവിക്ക് കീഴെ വരെ വളര്‍ത്തുന്നതാണ് പതിവ്, എന്നാല്‍ പെന്നെയും വളര്‍ന്നാല്‍ ചുമലുകള്‍ക്ക് അടുത്താവും, കളയാതെ വീണ്ടും വളര്‍ന്നാല്‍ ആ പവിത്ത്രമായ കേശങ്ങള്‍ മുന്നിലൂടെ നെഞ്ചില്‍ തൂങ്ങി കിടക്കുമായിരുന്നു. ഇതു ഇമാമീങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിശദമാകീട്ടുണ്ട്, യാത്ര വേളകളില്‍ ആണ് നബി (സ) അവിടെ തിരുമുടി നൈത് കെട്ടി ഇടാറുള്ളത്...
  വിശദമായിത്തന്നെ പരിശോദിക്കാം...
  ഈ വിഷയവുമായി വളരെ പ്രസക്തമായ ഒരു ഹദീസ് മാത്രം നല്‍കുന്നു.

  ബിദഇകള്‍ കൂടി അങ്ങീകരിക്കുന്ന ഇമാം ഇബ്നുല്‍ കയ്യിം തന്‍റെ സാദുല്‍ മാഹാദില്‍ ഇമാം അഹ്മദ്, തിര്‍മതി, അബൂദാവൂദ്, ഇബ്നുമാജ തുടങ്ങി നിരവദി പേര്‍ ഉദ്ദരിച്ചുകൊണ്ടു പറയുന്നത് കാണുക;
  } وكانت جمته تضرب شحمة أذنيه ، وإذا طال جعله غدائر أربعا ، قالت أم هانئ : ( قدم علينا رسول الله صلى الله عليه وسلم مكة قدمة وله أربع غدائر ) ، والغدائر الضفائر ، وهذا حديث صحيح {

  “ നബി (സ)യുടെ മുടികള്‍ അവിടെത്തെ ചെവിക്ക് താഴ്ഭാഗം മുട്ടി നില്‍ക്കുമായിരുന്നു, അത് വീണ്ടും വളര്‍ന്നു നീണ്ടാല്‍ അവയെ നാല് ഭാഗമായി നൈതിടുമായിരുന്നു, ഉമ്മു ഹാനി (റ) പറയുന്നു, നബി (സ) മക്കയിലേക്ക് കടന്നുവരുമ്പോള്‍ അവിടെ നാല് ഭാഗമായി നൈത് തൂകിയ മുടികള്‍ മുന്നിലേക്ക് ഇട്ടിരുന്നു., “ഗദാഹിര്‍” എന്നാല്‍ നൈത മുടിക്കെട്ടുകള്‍ എന്നാണു അര്‍ത്ഥം, ഈ ഹദീസ് സഹീഹാണ് (1/170)
  ഈ ഹദീസ് ഫത്‌ഹുല്‍ ബായിയില്‍ അടക്കം ഇമാമീങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ചിലത് നല്‍കുന്നു....

  { وَمَا دَلَّ عَلَيْهِ الْحَدِيثُ مِنْ كَوْنِ شَعْرِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِلَى قُرْبِ مَنْكِبَيْهِ كَانَ غَالِبَ أَحْوَالِهِ وَكَانَ رُبَّمَا طَالَ حَتَّى يَصِيرَ ذُؤَابَةً وَيَتَّخِذَ مِنْهُ عَقَائِصَ وَضَفَائِرَ كَمَا أَخْرَجَ أَبُو دَاوُدَ وَالتِّرْمِذِيُّ بِسَنَدٍ حَسَنٍ مِنْ حَدِيثِ أُمِّ هَانِئٍ قَالَتْ قَدِمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَكَّةَ وَلَهُ أَرْبَعُ غَدَائِرَ وَفِي لَفْظٍ أَرْبَعُ ضَفَائِرَ وَفِي رِوَايَة بن مَاجَهْ أَرْبَعُ غَدَائِرَ يَعْنِي ضَفَائِرَ وَالْغَدَائِرُ بِالْغَيْنِ الْمُعْجَمَةِ جَمْعُ غَدِيرَةٍ بِوَزْنِ عَظِيمَةٍ وَالضَّفَائِرُ بِوَزْنِهِ فَالْغَدَائِرُ هِيَ الذَّوَائِبُ وَالضَّفَائِرُ هِيَ الْعَقَائِصُ فَحَاصِلُ الْخَبَرِ أَنَّ شَعْرَهُ طَالَ حَتَّى صَارَ ذَوَائِبَ فَضَفَّرَهُ أَرْبَعَ عَقَائِصَ وَهَذَا مَحْمُولٌ عَلَى الْحَالِ الَّتِي يَبْعُدُ عَهْدُهُ بِتَعَهُّدِهِ شَعْرَهُ فِيهَا وَهِيَ حَالَةُ الشُّغْلِ بِالسَّفَرِ وَنَحْوِهِ وَاللَّهُ أَعْلَمُ
  فتح الباري شرح صحيح البخاري }

  ഇമാം ഇബ്നു ഹജര്‍ (റ) ബുഖാരിയുടെ ശറഹില്‍ വിശദീകരിക്കുന്നു; ഹദീസുകളില്‍ നിന്നും വ്യക്തമാവുന്നത് റസൂല്‍ (സ) യുടെ മുടി രണ്ടു ചുമലുകള്‍ക്ക് അടുത്തു വരെ എത്തിയിരുന്നു, ചിലപ്പോള്‍ അതില്‍ കൂടുതല്‍ നീണ്ടാല്‍ അവ മുന്നിലൂടെ തൂങ്ങി കിടക്കുമായിരുന്നു, അവയെ വെവ്വേറെയായി നൈത് ഇടും.. അപ്രകാരം അബൂദാവൂദിലും തിര്‍മതിയിലും ഉമ്മു ഹാനി (റ) നിന്നും ഹസന്‍ ആയ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാല് ലഫാഹിര്‍,എന്നും ഗദാഹിര്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗദീറത്തിന്‍റെ ബഹുവജനമാണ് ഗദാഇര്‍, അഥവാ വളരെ അദികം എന്ന അര്‍ത്ഥത്തില്‍ ഗദാഇര്‍ എന്നാല്‍ സവാഇബും ലഫാഇറുമാണ് (മുന്നില്‍ നീണ്ടു വീണുകിടക്കുന്ന മുടിയും പിന്നില്‍ നൈത് വെച്ച മുടികളും) ചുരുക്കിപ്പറഞ്ഞാല്‍ നബി (സ) യുടെ മുടി ഒരുപാട് നീണ്ടാല്‍ അവ നാല് ഭാഗമായി വേര്‍ത്തിരിച്ച്‌ നെയ്തു കെട്ടിവെച്ച രൂപത്തില്‍ ഉണ്ടാവും, ഇത് അവിടുന്ന് മുടിയെ കളയാതെ വന്നാല്‍ അവയെ യാത്ര പോലുള്ള സമയങ്ങളില്‍ സൂക്ഷിക്കുന്നതിന് വേണ്ടി ചെയ്തതായി കരുതണം.( ഫത്ഹുല്‍ ബാരി: 10/360

  ReplyDelete
 24. ഇത് സമാനമായ വിശദീകരണം മുജാഹിദുകള്‍ കൂടി അങ്ങീകരിക്കുന്ന മുബാറക്പൂരി തന്‍റെ തിര്‍മതിയുടെ ശറഹില്‍ തുഹ്ഫതുല്‍ അഹ്വസി യിലും (390)

  ആബാദി അബൂദാവൂദിന്‍റെ ശറഹ് ഔനുല്‍ മഅബൂദിലും (1/191) മറ്റുപലരും പറയുന്നുണ്ട്. ഇമാം നൂറുദ്ധീന്‍ സന്തീ ഇബ്നുമാജ യുടെ ഹാശിയയില്‍ വിശദീകരിക്കുന്നത് കാണുക;

  { قَوْلُهُ: (وَلَهُ أَرْبَعُ غَدَائِرَ) أَيْ: ذَوَائِبَ وَهِيَ الشَّعْرُ الْمَضْفُورُ، أَيِ: الْمَنْسُوجُ أُدْخِلَ بَعْضُهُ فِي بَعْضٍ }

  ഗദാഇര്‍ എന്നാല്‍ സവാഇബ്, അഥവാ ഒരുഭാഗം മറ്റൊരുഭാഗതോട് ചേര്‍ത്ത് നെയ്തിടുക (2/383).

  നാല് ഭാഗങ്ങള്‍ ഉണ്ടാക്കി നയ്തു ഇടത്തക്കവണ്ണം നല്ല നീളം ഉണ്ടായിരുന്നു അവിടുത്തെ തിരുമുടിക്ക് എന്ന്‍ ഇതില്‍ നിന്നുതന്നെ ഗ്രഹിക്കാം എന്നാല്‍ മാത്രമല്ല താബിഈ മുഹദ്ദിസ് ആയ ഇമാം ലൈസ് (റ) നെ ഉദ്ദരിച്ച്‌ ലിസാനുല്‍ അറബില്‍ ഇമാം ഇബ്നു മാന്‍ളൂരില്‍ അന്‍സാരീ (റ) രേഘപ്പെടുത്തുന്നു;

  } قَالَ اللَّيْثُ: كُلُّ عَقِيصة غَدِيرة، والغَدِيرتان: الذُّؤابتان اللَّتَانِ تَسْقُطَانِ عَلَى الصَّدْرِ {

  ഇമാം ലൈസ് (റ) പായുന്നു: എല്ലാ നെയ്തമുടികെട്ടുകള്‍ രണ്ടു ഭാഗമാണ്, മുന്നില്‍ കൂടിയുള്ള നൈയ്തു രണ്ടു ഭാഗത്തായി തൂങ്ങിക്കിടക്കുന്ന മുടികെട്ടുകള്‍ നെഞ്ഞിലേക്ക് വീണുകിടക്കുന്നു. ഇപ്രകാരമാണ് ഹദീസില്‍ വന്നിട്ടുള്ളത്.(5/10)

  മാത്രമല്ല ഇതുമായി ബന്തപെട്ടു മറ്റൊരു ഹദീസ് കൂടി കാണാം...

  ഈ വിശദീകരണത്തെ സാധൂകരിക്കുന്നതാണ് ഇമാം ഇബ്നു അസാകിര്‍ (റ) തന്‍റെ താരീഖു ദിമഷ്ഖില്‍ ഉദ്ദരിക്കുന്ന ജാബിറു ഇബ്നു സമ്രത്തു (റ) നിന്നുള്ള ഹദീസ്:

  { وعن جابر بن سمرة قال: كأني أنظر إلى رأس رسول الله صَلَّى اللهُ عَلَيْهِ وَسَلَّمَ، وجمته تضرب هذا المكان، ويضرب بيده على صدره فوق
  ثندؤته. وفي رواية: فوق ثدييه }

  ജാബിര്‍ ഇബ്ന്‍ സമ്രത്തു (റ) നിന്നും, അദ്ദേഹം പറഞ്ഞു: ഞാന്‍ റസൂല്‍ (സ) യുടെ തിരു സിരസു കാണുന്നത് പോലെ ഉണ്ട്, അവിടുത്തെ തിരുകേശങ്ങള്‍ ഇവിടെയ്ക്ക് വീശി അടിക്കുന്നു, അദ്ദേഹം തന്‍റെ കൈ നെഞ്ചില്‍ സ്ഥാനങ്ങളിലേക്ക് ചൂണ്ടികാണിച്ചു.. (2/224)

  അപ്പോള്‍ ചുമലുകള്‍ക്ക് കീഴെ മുടി ഇറങ്ങിയാല്‍ അവ തൊട്ടു താഴെ അവിടെത്തെ നെഞ്ഞുവരെ എത്തിയിരുന്നു എന്നത് വളരെയധികം സ്പഷ്ട്ടമായ കാര്യമാണ്. അവയെ ചോദ്യം ചെയ്യേണ്ട ഒരു ആവിശ്യവും നമുക്കില്ല, മാത്രമല്ല, അതിനെ പരിഹസിക്കുന്നവന്റെ പരിഹാസം എത്തിച്ചേരുന്നത് എങ്ങോട്ടെന്നു നാം ഓര്‍ക്കണം. അല്ലാഹു നമ്മെ കാകട്ടെ...

  ചുരുക്കിപ്പറഞ്ഞാല്‍ നബി (സ) യുടെ തിരുകേശങ്ങള്‍ കുറെ ഉണ്ടെന്നോ നീളം കൂടിയെന്നോ പറഞ്ഞു തല്ലാന്‍ നമുക്ക് പറ്റില്ല. ഏറ്റവും ചുരുങ്ങയത് അവയൊക്കെ പല വഴികളില്‍ ആയി അവിടെത്തെ അനുചരന്മാരിലൂടെ കയ്മാറി അറിയപ്പെട്ടതും അറിയപ്പെടാതതും എഴുതി വെക്കപ്പെട്ട പരമ്പരകളിലൂടെയും അതെ സമയം എഴുതി വെക്കപ്പെടാത്ത പരമ്പരകളിലൂടെയും ഇന്നും നിലനില്‍ക്കുന്നുണ്ട്. അവിടെത്തെ നേരില്‍ കാണാത്ത വിശ്വാസിയുടെ ഹൃദയത്തിന് അവിടുത്തെ തുരുശേഷിപ്പികളിലൂടെയെങ്കിലും സ്നേഹ കാഴ്ചകള്‍ സമ്മാനിച്ചും അവിടെത്തെ തബറുകിന്‍റെ തണല്‍ ഏറ്റുവാങ്ങാന്‍ നമ്മുക്കാവണം, അതാണ്‌ മുന്കാമികളുടെ വഴിയും, ആ വഴി പിന്തുടരാന്‍ സര്‍വ്വശക്തനായ റബ്ബ് നമ്മെ ഏവരെയും തുണക്കട്ടെ – ആമീന്‍

  ReplyDelete
  Replies
  1. താഴെ ഉള്ള എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

   01. നിങ്ങള്‍ പറയുന്ന പ്രസ്തുത മുടി നബിയുടേത് ആണ് എന്ന് കത്തിച്ച് തെളിയിക്കുവാന്‍ നിങ്ങള്‍ കാന്തപുരത്തോട് ആവശ്യപ്പെടുമോ ? ഒറിജിനല്‍ മുടി ആണ് എങ്കില്‍ അത് തീപിടിക്കില്ലല്ലോ. പിന്നെ എന്തിനു ഭയക്കണം ?

   02. ഡ്യൂപ്ലിക്കെറ്റിലും ബര്‍ക്കത്ത് ഉണ്ടോ ?

   03. ആ പാത്രം കാലപ്പഴക്കം നിര്‍ണ്ണയിക്കാനായി വിട്ട് നല്‍കാന്‍ തയ്യാറാവുമോ ?


   04. മുടി പൂജയും, പാത്ര പൂജയും ഖുര്‍ആനില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത് ? നബി എവിടെയാണ് ഇത്തരം കാര്യങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത് ? ഇത്തരം ആരാധനകള്‍ നടത്തുന്നത് ആണോ അതോ നബിയുടെ ജീവിത ചര്യ പിന്തുടരുന്നതാണോ പ്രവാചക സ്നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗം ?

   ഇവക്ക് ഉള്ള മറുപടി തന്നാല്‍ ബാക്കി ഉള്ള സംശയങ്ങള്‍ ഉന്നയിക്കാം. കൂടുതല്‍ പഠിക്കാമല്ലോ.. നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു.
   പടച്ചോന്‍ പണ്ഡിതവേഷം ചമഞ്ഞ് തട്ടിപ്പുകള്‍ നടത്തുന്നവരുടെ അടിമയായി കഴിയാതിരിക്കാന്‍ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍

   Delete
 25. ആധുനികകാലത്ത് പ്രവാചകൻറെ മുടിയെപറ്റിയും അതിൻറെ പുണ്യത്തെ പറ്റിയും പറയുമ്പോൾ പ്രത്യേകിച്ച് കാന്തപുരം പോലുള്ള കേരളത്തിലെ പ്രബല ഇസ്ലാമിക പണ്ഡിതർ എന്തെങ്കിലും പറയുമ്പോൾ കൂലങ്കഷമായി ആലോചിച്ച് പറയേണ്ടതായിരുന്നു. പ്രവാചകൻറെ മുടിക്കും ഉമിനീരിനും പുണ്യമുണ്ടായിരുന്നു അത് ഇസ്ലാം സമൂഹം അംഗീകരിച്ചതുമാണു എന്നിട്ടും പ്രവാചകനെ കുറിച്ച് ചില ആധുനിക മത സംഘടനകൾ നബി തിരുമേനി ഒരു സാധാരണ മനുഷ്യനാണെന്ന് പറയുന്നു അതിനെ അംഗീകരിക്കാൻ ഒരു പ്രവാചക സ്നേഹികൾക്ക് ആകില്ല. കാന്തപുരം അവതരിപ്പിച്ച റസൂലിൻറെ മുടിയെന്ന് പറയുന്നത് സത്യമാണോയെന്ന് ഈയ്യുള്ളവനും അറിയില്ല. അത് ഉറപ്പില്ലാത്തതിനാൽ റസൂലിൻറെ മുടിയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന മുടിയിട്ട ജലം ഞാനും കുടിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും പ്രവാചകൻറെ ഭൌതികാവശിഷ്ടങ്ങൾ ഭൂമിക്ക് ഹറാമാക്കിയിരിക്കുന്നു എന്ന് പറയുന്നു. അതിനാൽ മുടി കത്തില്ലെന്നും പറയുന്നു.എന്ന് കരുതി മുടി കത്തിച്ച് തെളിയിക്കാൻ പറയുന്നത് നബിയോടുള്ള അനാദരവായി ഞാൻ മനസ്സിലാക്കുന്നു. ഇത് പോലെ നാളെ പ്രവാചകൻറെ ശരീരം നശിക്കില്ലെന്ന് പറയുന്നത് തെളിയിക്കാൻ അദ്ദേഹമുറങ്ങുന്ന റൌളയിൽ പോയി ആ ഖബറിടം തുറന്ന് നോക്കണമെന്നും ഈ വാദക്കാർ പറയില്ലെ? അത്തരം വാദങ്ങൾ അവിശ്വാസത്ത്തിൻറെ തെളിവാണു. മുസ്ലീം എന്നാൽ മറഞ്ഞതിനെ വിശ്വസിക്കുന്നവരാണു. അത് കൊണ്ടാണല്ലോ കാണാമറയുത്തുള്ള പ്രപഞ്ചനാഥനെ യാതൊരു ഉപാധിയുമില്ലാതെ സുജൂദ് ചെയ്യുന്നത്.
  കാന്തപുരം എന്ന പണ്ഡിതൻ ഒരു സമൂഹത്തിൻറെ ഒരു സംഘടനയുടെ നേതാവാണു അറിവുള്ള വ്യക്തിയാണു അദ്ദേഹത്തെ അപകീർത്തിപ്പെടുത്തി പേരു മാറ്റി അവുക്കർ എന്നെല്ലാം വിളിക്കുന്നത് പ്രവാചകൻ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി അബൂബക്കർ സിദ്ധീഖിൻറെ പേരെന്ന് കൂടി ലേഖകൻ ഓർക്കണമായിരുന്നു. കാന്തപുരം എന്നല്ല ഏത് സംഘടനയുടെയും പണ്ഡിതരെ അല്ലെങ്കിൽ ഒരു വ്യക്തിയേയും വ്യക്തി വൈരാഗ്യം കൊണ്ട് ചീത്ത പറയുന്നത് ഒരാൾക്കും നല്ലതല്ല. കാന്തപുരം എന്ന പണ്ഡിതനെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ, അദ്ദേഹം പറഞ്ഞ മുടി വിഷയത്തിൽ എനിക്ക് യോജിപ്പില്ലാത്തതിനാൽ അതിൻറെ പുണ്യം തേടി ഞാൻ പോകുന്നില്ല. എന്നിരുന്നാലും അദ്ദേഹത്തിൻറെ അറിവിനേക്കാൾ ശിശുവായ എനിക്ക് അദ്ദേഹത്തെ കുറ്റം പറയാൻ ഞാൻ അർഹനല്ലെന്ന തിരിച്ചറിവിനാൽ അദ്ദേഹം ഒരു സമൂഹത്തെ നുണ പറഞ്ഞ് വിശ്വസിപ്പിക്കുന്നത് എല്ലാം അറിയുന്ന സർവ്വജ്ഞൻ ഉണ്ടല്ലോ അവനാണു അദ്ദേഹത്തിനു ശിക്ഷ നൽകേണ്ടത്. പള്ളി പണിയാനും മറ്റും കാശുകൊടുത്തവർ എന്തായാലും അവിശ്വാസികൾ ആകില്ല അത് കൊണ്ട് കാന്തപുരത്തെ അംഗീകരിക്കാത്തർ ഒരു നയാ പൈസ സംഭാവന നൽകിയും കാണില്ല. പിന്നെയെന്തിനു അദ്ദേഹത്തെ എതിർക്കുന്നവർ വേവലാതിപ്പെടണം. നമ്മുടെ എല്ലാ വിഭാഗം ജനത്തിൽ നിന്നും നികുതിയായി പിരിക്കുന്ന കോടികൾ നമ്മുടെ സർക്കാരിനെ നയിക്കുന്നവർ കട്ടുമുടിക്കുമ്പോൾ അതിനെതിരെ ചെറുവിരൽ പോലും അനക്കാൻ കഴിയാത്തവർ ഒരു മതസംഘടനയുടെ നേതാവിനെ മാത്രം വേട്ടയാടുന്നതിൽ എന്തർത്ഥമാണുള്ളത്? ലേഖകൻ അത് കൂടി ആലോചിക്കേണ്ടിയിരുന്നു. ഞാൻ ഇതെഴുതുമ്പോൾ തെറ്റിദ്ധരിക്കേണ്ട ഞാൻ ഒരിക്കലും കാന്തപുരത്തിൻറെ അനുയായിയാണെന്ന്. ഞാൻ എല്ലാവരോടും നിഷ്പക്ഷമായി കഴിയുന്ന ഒരു വിശ്വാസി മാത്രം.

  ReplyDelete
  Replies
  1. ഈ പറഞ്ഞിരിക്കുന്ന ഒരു പോളിസിയാണ് ഞാനും സ്വീകരിച്ചിരിക്കുന്നത്. വെറും ലോജിക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇസ്ലാമിലെ എല്ലാ കാര്യങ്ങള്‍ക്കും മറുപടി കണ്ടെത്താന്‍ സാധിക്കില്ല. കാന്തപുരം കാശിനു വേണ്ടി ഇത്തരം കള്ളത്തരങ്ങള്‍ കാണിക്കുമെന്ന വിശ്വാസവും എനിക്കില്ല. ഇത്രയും വിവാദമായ മുടിയുടെ DNA ടെസ്റ്റ്‌ നടത്താന്‍ പോയാല്‍ തങ്ങളുടെ ദുരഭിമാനം സംരക്ഷിക്കാന്‍ എതിരാളികള്‍ ജീവന്‍ കൊടുത്തും ആ ടെസ്റ്റ്‌ പരാചയമാണെന്നു തെളിയിക്കാന്‍ ശ്രമിക്കും. അതിനവര്‍ക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ സഹായങ്ങളും ലഭിക്കും.
   കാന്തപുരത്തിനെ ഇത്രയധികം കരി വാരി തേക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ചില ഗൂഡ ലക്ഷ്യങ്ങള്‍ മാത്രമാണ്. അതില്‍ ചില രാഷ്ട്രീയക്കാരും, ക്ലച്ചു പിടിക്കാതെ പോയ ചില പുത്തനാശയക്കാരും ഉണ്ട്. തങ്ങള്‍ക്കു നേരായ വിധത്തില്‍ അണികളെ കിട്ടില്ലെന്ന് കാണുമ്പോള്‍ "വെടക്കാക്കി തനിക്കാക്കാന്‍" ഉള്ള ഒരു വിഫല ശ്രമം.

   Delete
  2. കാന്തപുരം കാശിനു വേണ്ടി ഇത്തരം കള്ളത്തരങ്ങള്‍ കാണിക്കുമെന്ന വിശ്വാസവും എനിക്കില്ല.

   കാന്തപുരത്തിനെ ഇത്രയധികം കരി വാരി തേക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ചില ഗൂഡ ലക്ഷ്യങ്ങള്‍ മാത്രമാണ്. അതില്‍ ചില രാഷ്ട്രീയക്കാരും, ക്ലച്ചു പിടിക്കാതെ പോയ ചില പുത്തനാശയക്കാരും ഉണ്ട്. തങ്ങള്‍ക്കു നേരായ വിധത്തില്‍ അണികളെ കിട്ടില്ലെന്ന് കാണുമ്പോള്‍ "വെടക്കാക്കി തനിക്കാക്കാന്‍" ഉള്ള ഒരു വിഫല ശ്രമം.

   ##

   ഹഹ. ഇപ്പൊ നിങ്ങളുടെ വിമര്‍ശനത്തിന്റെ ഗുട്ടന്‍സ് മനസ്സിലായി.

   അണികളെ വെടക്കാക്കി തനിക്ക് ആക്കുന്നത് ആരാണ് എന്ന് വിലയിരുത്തിയാല്‍ മനസ്സിലാവും !!!

   Delete
 26. ആധുനികകാലത്ത് പ്രവാചകൻറെ മുടിയെപറ്റിയും അതിൻറെ പുണ്യത്തെ പറ്റിയും പറയുമ്പോൾ പ്രത്യേകിച്ച് കാന്തപുരം പോലുള്ള കേരളത്തിലെ പ്രബല ഇസ്ലാമിക പണ്ഡിതർ എന്തെങ്കിലും പറയുമ്പോൾ കൂലങ്കഷമായി ആലോചിച്ച് പറയേണ്ടതായിരുന്നു. പ്രവാചകൻറെ മുടിക്കും ഉമിനീരിനും പുണ്യമുണ്ടായിരുന്നു അത് ഇസ്ലാം സമൂഹം അംഗീകരിച്ചതുമാണു എന്നിട്ടും പ്രവാചകനെ കുറിച്ച് ചില ആധുനിക മത സംഘടനകൾ നബി തിരുമേനി ഒരു സാധാരണ മനുഷ്യനാണെന്ന് പറയുന്നു അതിനെ അംഗീകരിക്കാൻ ഒരു പ്രവാചക സ്നേഹികൾക്ക് ആകില്ല. കാന്തപുരം അവതരിപ്പിച്ച റസൂലിൻറെ മുടിയെന്ന് പറയുന്നത് സത്യമാണോയെന്ന് ഈയ്യുള്ളവനും അറിയില്ല. അത് ഉറപ്പില്ലാത്തതിനാൽ റസൂലിൻറെ മുടിയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന മുടിയിട്ട ജലം ഞാനും കുടിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും പ്രവാചകൻറെ ഭൌതികാവശിഷ്ടങ്ങൾ ഭൂമിക്ക് ഹറാമാക്കിയിരിക്കുന്നു എന്ന് പറയുന്നു. അതിനാൽ മുടി കത്തില്ലെന്നും പറയുന്നു.എന്ന് കരുതി മുടി കത്തിച്ച് തെളിയിക്കാൻ പറയുന്നത് നബിയോടുള്ള അനാദരവായി ഞാൻ മനസ്സിലാക്കുന്നു. ഇത് പോലെ നാളെ പ്രവാചകൻറെ ശരീരം നശിക്കില്ലെന്ന് പറയുന്നത് തെളിയിക്കാൻ അദ്ദേഹമുറങ്ങുന്ന റൌളയിൽ പോയി ആ ഖബറിടം തുറന്ന് നോക്കണമെന്നും ഈ വാദക്കാർ പറയില്ലെ? അത്തരം വാദങ്ങൾ അവിശ്വാസത്ത്തിൻറെ തെളിവാണു. മുസ്ലീം എന്നാൽ മറഞ്ഞതിനെ വിശ്വസിക്കുന്നവരാണു. അത് കൊണ്ടാണല്ലോ കാണാമറയുത്തുള്ള പ്രപഞ്ചനാഥനെ യാതൊരു ഉപാധിയുമില്ലാതെ സുജൂദ് ചെയ്യുന്നത്.
  കാന്തപുരം എന്ന പണ്ഡിതൻ ഒരു സമൂഹത്തിൻറെ ഒരു സംഘടനയുടെ നേതാവാണു അറിവുള്ള വ്യക്തിയാണു അദ്ദേഹത്തെ അപകീർത്തിപ്പെടുത്തി പേരു മാറ്റി അവുക്കർ എന്നെല്ലാം വിളിക്കുന്നത് പ്രവാചകൻ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി അബൂബക്കർ സിദ്ധീഖിൻറെ പേരെന്ന് കൂടി ലേഖകൻ ഓർക്കണമായിരുന്നു. കാന്തപുരം എന്നല്ല ഏത് സംഘടനയുടെയും പണ്ഡിതരെ അല്ലെങ്കിൽ ഒരു വ്യക്തിയേയും വ്യക്തി വൈരാഗ്യം കൊണ്ട് ചീത്ത പറയുന്നത് ഒരാൾക്കും നല്ലതല്ല. കാന്തപുരം എന്ന പണ്ഡിതനെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ, അദ്ദേഹം പറഞ്ഞ മുടി വിഷയത്തിൽ എനിക്ക് യോജിപ്പില്ലാത്തതിനാൽ അതിൻറെ പുണ്യം തേടി ഞാൻ പോകുന്നില്ല. എന്നിരുന്നാലും അദ്ദേഹത്തിൻറെ അറിവിനേക്കാൾ ശിശുവായ എനിക്ക് അദ്ദേഹത്തെ കുറ്റം പറയാൻ ഞാൻ അർഹനല്ലെന്ന തിരിച്ചറിവിനാൽ അദ്ദേഹം ഒരു സമൂഹത്തെ നുണ പറഞ്ഞ് വിശ്വസിപ്പിക്കുന്നത് എല്ലാം അറിയുന്ന സർവ്വജ്ഞൻ ഉണ്ടല്ലോ അവനാണു അദ്ദേഹത്തിനു ശിക്ഷ നൽകേണ്ടത്. പള്ളി പണിയാനും മറ്റും കാശുകൊടുത്തവർ എന്തായാലും അവിശ്വാസികൾ ആകില്ല അത് കൊണ്ട് കാന്തപുരത്തെ അംഗീകരിക്കാത്തർ ഒരു നയാ പൈസ സംഭാവന നൽകിയും കാണില്ല. പിന്നെയെന്തിനു അദ്ദേഹത്തെ എതിർക്കുന്നവർ വേവലാതിപ്പെടണം. നമ്മുടെ എല്ലാ വിഭാഗം ജനത്തിൽ നിന്നും നികുതിയായി പിരിക്കുന്ന കോടികൾ നമ്മുടെ സർക്കാരിനെ നയിക്കുന്നവർ കട്ടുമുടിക്കുമ്പോൾ അതിനെതിരെ ചെറുവിരൽ പോലും അനക്കാൻ കഴിയാത്തവർ ഒരു മതസംഘടനയുടെ നേതാവിനെ മാത്രം വേട്ടയാടുന്നതിൽ എന്തർത്ഥമാണുള്ളത്? ലേഖകൻ അത് കൂടി ആലോചിക്കേണ്ടിയിരുന്നു. ഞാൻ ഇതെഴുതുമ്പോൾ തെറ്റിദ്ധരിക്കേണ്ട ഞാൻ ഒരിക്കലും കാന്തപുരത്തിൻറെ അനുയായിയാണെന്ന്. ഞാൻ എല്ലാവരോടും നിഷ്പക്ഷമായി കഴിയുന്ന ഒരു വിശ്വാസി മാത്രം.

  ReplyDelete
  Replies
  1. നബിയുടെ ഖബറിനെ പറ്റി ഇസ്ലാം മത വിശ്വാസികള്‍ക്ക് ഒരു സംശയവും ഇല്ല. എന്നാല്‍ ഈ മുടിയുടേ കാര്യം അങ്ങനെയാണോ ? മുടി ഒറിജിനല്‍ ആണെങ്കില്‍ കത്തില്ലല്ലോ. പിന്നെ എന്തിനു ഭയപ്പെടണം ? മാത്രമല്ല അങ്ങനെ കത്താതെ ഒറിജിനല്‍ ആണ് എന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ ഈ മുടിയെ എതിര്‍ക്കുന്നവരുടെ സംശയം ദൂരീകരിക്കപ്പെടുകയും ചെയ്യില്ലേ ?

   ഞാന്‍ അവുക്കര്‍ എന്നല്ല വിളിച്ചത്. അബ്വോക്കരാക്കാ എന്നാണു. നമ്മുടെ നാട്ടില്‍ അബൂബക്കര്‍ എന്ന് പേരുള്ള, തന്നെക്കാള്‍ പ്രായം ഉള്ള ആളെ ആക്ക/ ഇക്ക എന്ന് കൂട്ടി വിളിക്കുന്ന പേരാണ് അബ്വോക്കരാക്ക എന്നത്. അതൊരിക്കലും ചീത്തപ്പേര്‍ ആണ് എന്ന് ഇതുവരെ എവിടേയും ഞാന്‍ കേട്ടിട്ടില്ല.സാധാരണ ഒരു വ്യക്തിആയി മാത്രമേ ഞാന്‍ അദ്ദേഹത്തെ കാണുന്നുള്ളൂ. അതുകൊണ്ട് നാട്ടിലെ അബൂബക്കറിനെ വിളിക്കുന്ന അതേ രീതിയില്‍ ഈ അബൂബക്കറിനേയും വിളിച്ചു എന്ന് മാത്രം. നബിയുടെ അനുചരനായ അബൂബക്കര്‍ സിദ്ധീക്ക് (റ) ന്റെ പേരുമായി ഇതിനെ താരതമ്യ പെടുത്തേണ്ടതില്ലല്ലോ.

   സമൂഹത്തില്‍ തെറ്റിധാരണ പടര്‍ത്തുമ്പോള്‍, അതും ഇസ്ലാമിന്റെ പേര് വെച്ച് അത് ചെയ്യുമ്പോള്‍ യഥാര്‍ത്ഥ വസ്തുതകള്‍ ആളുകളിലേക്ക് എത്തിക്കുക എന്നതും ഒരു മുസ്ലിമിന്റെ ബാധ്യതയല്ലേ ? ഇത്തരം തട്ടിപ്പുകള്‍ ആണ് ഇസ്ലാം എന്ന് സമൂഹം തെറ്റിദ്ധരിക്കാതിരിക്കാന്‍ അതാവശ്യമല്ലേ ? ഇസ്ലാമിനെയും നബിയേയും തെറ്റിധരിപ്പിക്കുമ്പോള്‍ മുസ്ലിം വേവലാതിപ്പെടുക തന്നെ വേണ്ടേ ?

   രാഷ്ട്രീയക്കാര്‍ തെറ്റുകള്‍ ചെയ്യുന്നത് കൊണ്ട് ഇതിനു നേരേയും കണ്ണടക്കാം എന്ന് ഒരു വിശ്വാസിക്ക് പറയാന്‍ കഴിയുമോ ?

   ഇവിടെ വേട്ടയാടപ്പെടുന്നത് ഒരു വ്യക്തിയെയല്ല, ഇസ്ലാം എന്ന് പറഞ്ഞു അയാള്‍ ചെയ്യുന്ന ചെയ്തികളെയാണ്.

   Delete
 27. .തിരു നബി(സ) ഉപയോഗിച്ച പാന പാത്രം , അല്ലെങ്കില്അവിടുന്ന് ഉപയോഗിച്ച മറ്റു വസ്തുക്കളെ കുറിച്ച് കേള്ക്കുമ്പോള് അതിനെ ചരിത്ര പരമായും , അതു മായി ബന്ധപെട്ട വിശ്വാസികളുടെ സമീപനത്തെ ആദര്ശ പരമായും നേരിടുകയാണ് വേണ്ടത് .. അല്ലാതെ അടിസ്ഥാനമില്ലാത്ത , ഡയലോഗുകള് അടിച്ചും , പരിഹാസ കമന്റുകള് നിരത്തുകയു മല്ല വേണ്ടത് . ഇങ്ങിനെ ഒരു പാത്രം ഇവിടെ എത്തിയപ്പോള് , അതിന്റെ ചരിത്ര സാധുത യെ കുറിച്ച് പോലും ചിന്തിക്കാന് പോലും ഒരു വേള വലിയ ബുദ്ധി ജീവികള് , പുരോഗമന വാദികള് എന്ന് അവകാശ പ്പെടുന്നവര്ക്ക് കഴിയുന്നില്ല , ഇതിനെയൊക്കെ മുച്ചൂടും നിഷേധിക്കുന്നവര്ക്ക് തിരു നബിയുടെതായി ഇവിടെ ഒന്നും ബാക്കി യാകരുത് എന്ന ധാര്ഷ്ട്യം ആണ് .

  ReplyDelete
  Replies
  1. പരിഹാസ കാര്യങ്ങള്‍ ആരാണ് ചെയ്യുന്നത് എന്ന് സ്വയം വിലയിരുത്തുക.

   താഴെ ഉള്ള ചോദ്യങ്ങളില്‍ പരിഹാസം ഒന്നും ഇല്ലല്ലോ അല്ലേ ? അതുകൊണ്ട് തന്നെ നിങ്ങള്‍ ഇവക്ക് മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.


   01. നിങ്ങള്‍ പറയുന്ന പ്രസ്തുത മുടി നബിയുടേത് ആണ് എന്ന് കത്തിച്ച് തെളിയിക്കുവാന്‍ നിങ്ങള്‍ കാന്തപുരത്തോട് ആവശ്യപ്പെടുമോ ? ഒറിജിനല്‍ മുടി ആണ് എങ്കില്‍ അത് തീപിടിക്കില്ലല്ലോ. പിന്നെ എന്തിനു ഭയക്കണം ?

   02. ആ പാത്രം കാലപ്പഴക്കം നിര്‍ണ്ണയിക്കാനായി വിട്ട് നല്‍കാന്‍ തയ്യാറാവുമോ ?


   03. മുടി പൂജയും, പാത്ര പൂജയും ഖുര്‍ആനില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത് ? നബി എവിടെയാണ് ഇത്തരം കാര്യങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത് ? ഇത്തരം ആരാധനകള്‍ നടത്തുന്നത് ആണോ അതോ നബിയുടെ ജീവിത ചര്യ പിന്തുടരുന്നതാണോ പ്രവാചക സ്നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗം ?

   Delete
 28. ഇയാള്‍ക്കെതിരെ uae യില്‍ ഒരു കേസ് ഫയല്‍ ചെയ്തു അന്വേഷണം നടത്തുകയാണ് ഇനി ചെയ്യേണ്ടത് .അല്ലെങ്കില്‍ ഇനിയും ഇതേപോലുള്ള തട്ടിപ്പുമായി ഇനിയും ഇയാള്‍ കേരളത്തില്‍ വന്നിറങ്ങും.ഇയാളുടെ കൈയില്‍ ഇനി ബാക്കിയുള്ളതിന്റെ കാലപ്പഴക്കവും,അതിന്റെ വിശ്വസനീയതയും പുറത്തുകൊണ്ടുവരാന്‍ ഒരു അന്വേഷണ ഏജന്‍സിക്ക് കഴിയും എന്നാണു ഞാന്‍ മനസിലാക്കുന്നത്‌.അല്ലെങ്കില്‍ നമ്മുടെ നാട്ടിലുള്ള കോടതിയെ സമീപിച്ചുകൊണ്ട് ഈ കള്ളാ അറബിയെ മേലില്‍ ഇതുപോലുള്ള സാദനങ്ങളുമായി മേലില്‍ കേരളത്തിലോട്ടു വരുന്നതിനെ വിലക്കെണ്ടാതാണ് .

  ReplyDelete
 29. ഈ തുറന്നുപറച്ചിലുകള്‍ക്ക് എന്‍റെ എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു..
  അഭിനന്ദനങ്ങള്‍......

  ReplyDelete
 30. This comment has been removed by the author.

  ReplyDelete
 31. ബിയുടെ ജീവിതമായിരുന്നു നമുക്കുള്ള പാഠം- അല്ലാതെ മുടിയോ പാത്രമോ ആയിരുന്നില്ല -എന്നാണ് എന്റെ അറിവ്,
  ഈ മോല്ലക്കക്ക് വേണ്ടി ചിലവാക്കുന്ന കാശു ഉണ്ടെങ്കില്‍ എത്ര പാവങ്ങള്‍ രക്ഷപ്പെട്ടേനെ

  ReplyDelete
 32. Mahesh KottarathilTuesday, January 21, 2014

  തിരു നബി (സ) യുടെതായി എന്തെങ്കിലും തിരുശേഷിപ്പുകള്‍ ഉണ്ടെങ്കില്‍ അതിനെ ബഹുമാനിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നു തോന്നുന്നു.
  എല്ലാ മതസ്ഥരും അത് ചെയ്യുന്നുമുണ്ട് - അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രമായ ഭരണങ്ങാനത്തും മറ്റും ഇത്തരം തിരുശേഷിപ്പുകള്‍ ക്രിസ്ത്യാനികളും പന്തളം കൊട്ടാരത്തില്‍ ഹിന്ദുക്കളും ഇത്തരം വസ്തുക്കള്‍ സംരക്ഷിച്ചു പോരുന്നു.
  പക്ഷെ പൂജിക്കുന്ന വസ്തുക്കള്‍ യഥാര്‍ത്ഥ ആരാധ്യവ്യക്തിയുടെതല്ല എങ്കില്‍ - ഇതിനു പ്രചാരണം നല്‍കുന്നവര്‍ പൊതുജനത്തോട് ചെയ്യുന്നത് വഞ്ചന ആണ്.
  മുടി കത്തിച്ചാല്‍ അതിനു നാശം സംഭവിക്കും. എന്നാല്‍ പാത്രത്തിന്‍റെ പഴക്കം ശാസ്ത്രീയമായി ടെസ്റ്റ്‌ ചെയ്യുന്നത് പാത്രത്തിന് നാശം വരുത്താതെ ചെയ്യാവുന്ന ഒന്നാണ് - കൂടാതെ വിശ്വാസ്യത കൂട്ടുകയും ചെയ്യും.

  പക്ഷെ സത്യത്തില്‍ - ഒരു ദൈവവും തിരുശേഷിപ്പുകളെ പൂജിക്കാന്‍ പറയുന്നില്ല - അതിനു മുന്‍പില്‍ കാണിക്കയിട്ടതുകൊണ്ടും ഗുണമില്ല...

  അടിയുറച്ച ദൈവവിശ്വാസമുള്ളവന് ആരാധനാലയങ്ങള്‍ പോലും ആവശ്യമില്ല. മക്കയുടെ നേരെ തിരിഞ്ഞ് അഞ്ചു നേരം നമസ്കരിക്കുന്ന മുസ്ലിമിന് അല്ലാഹുവാണ് രക്ഷകന്‍ - മുഹമ്മദ്‌ നബി (സ) പറഞ്ഞ വഴിയില്‍ അവന്‍ സഞ്ചരിക്കുന്നു- പക്ഷെ നബി (സ) യുടെ തിരുശേഷിപ്പുകള്‍ അല്ല അവനെ സംരക്ഷിക്കുന്നത്.
  __________________________________________________________
  *സാന്ദര്‍ഭികമായി പറഞ്ഞു എന്നേയുള്ളൂ - ഇതേ ലോജിക്ക് എല്ലാ മതസ്ഥര്‍ക്കും ബാധകമാണ്

  ReplyDelete
  Replies
  1. നബിയുടെ മുടി കത്തുകയില്ല. അതുകൊണ്ട് തന്നെ നബിയുടെ മുടി ആണ് അത് എങ്കില്‍ ഒരു നാശവും സംഭവിക്കില്ല. അതുകൊണ്ടാണ് അത് ആ പരീക്ഷണത്തിലൂടെ തെളിയിക്കാന്‍ പലരും ആവശ്യപ്പെടുന്നത്.

   Delete
 33. തിരു നബിയുടെ മുടി കത്തുകയില്ലെന്ന് ലേഖകനു ഉറപ്പുള്ളതായി മനസ്സിലായി. ഇവിടെ കാന്തപുരം പറയുന്ന മുടി നബിയുടേതാണോയെന്ന് ലേഖകനു സംശയം അത് കൊണ്ട് അതിനെ കത്തിച്ച് തെളിയിക്കണം എന്ന വാദം അല്ലാഹുവുണ്ടോയെന്ന് എങ്ങനെ അങ്ങേക്ക് തെളിയിക്കാൻ കഴിയും എന്നത് പോലെയല്ലെ. അല്ലാഹുവിനെ വിശ്വസിക്കണമെന്ന് ഒരാളേയും ഇസ്ലാം നിർബ്ബന്ധപൂർവ്വം പറയുന്നില്ല. നിങ്ങൾ ഇസ്ലാമിനെ കുറിച്ച് പഠിക്കൂ എന്നിട്ട് ഇസ്ലാം മതം ആശ്ലേഷിക്കു എന്നേ പറയുന്നുള്ളു. അപ്പോൾ, മുടിയുടെ കാര്യവും വ്യക്തമാകും. തിരുനബിയെ സ്നേഹിക്കുന്നവർക്ക് അദ്ദേഹത്തിൻറെ ശരീരത്തിൽ ഒരു തരി മണ്ണുവീഴുന്നത് സഹിക്കുകയില്ല, അപ്പോൾ മുടികത്തിച്ച് തെളിയിക്ക് എന്ന വാദത്തെ അവർ അംഗീകരിക്കില്ലെന്ന് കൂടി മനസ്സിലാക്കുക. . കാന്തപുരത്തോട് മുടികത്തിച്ച് തെളിയിക്കാൻ വാദിക്കുന്ന ഒരു മുസ്ലീം പണ്ഡിതനും നബിയുടെ മുടിയുടെ ഒരു കഷണം സ്വരൂപിച്ച് കത്തിക്കാൻ ധൈര്യം വരില്ല .അവരതിനു മുതിരുകയുമില്ല. വിമർശ്ശിക്കാൻ ആയിരം കാണും എന്നാൽ ,കാര്യത്തോട് അടുക്കുമ്പോൾ അവർ പിന്മാറും. ഒരു നബി സ്നേഹിക്കും ഒരു വിശ്വാസിക്കും മുടികത്തിക്കാനുള്ള ധൈര്യം ഉണ്ടാകില്ല.
  കാന്തപുരം ഏ.പി അബൂബക്കർ മുസ്ല്യാരെ ഒരു പണ്ഡിതനെന്ന നിലയിൽ അംഗീകരിക്കുമ്പോൾ, അദ്ദേഹത്തിൻറെ ചില പ്രവർത്തനങ്ങളെ എതിർക്കുന്നു. മുടി വിവാദവും അതിൽപ്പെട്ട ഒന്നു മാത്രം. അദ്ദേഹത്തിൻറെ പക്കലുള്ള തിരുനബീയുടെ കാര്യത്തിൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ....എന്ന തത്വമ്മ് ഞാൻ സ്വീകരിക്കുന്നു.

  ReplyDelete
  Replies
  1. അള്ളാഹു ഉണ്ടോ എന്ന് അറിയാന്‍ ഖുര്‍ആന്‍ തന്നെ ധാരാളം. ഖുര്‍ആനിലെ ഓരോരോ കാര്യങ്ങള്‍ ഇന്ന് ശാസ്ത്രം അംഗീകരിക്കയും വസ്തുതകള്‍ പുലരുകയും ചെയ്യുമ്പോള്‍ അതിനെ കുറിച്ച് സംശയം എവിടെ ? ഖുര്‍ആനിലും അല്ലാഹുവിലും ഉള്ള വിശ്വാസം തെളിയിക്കപ്പെടുകപോലും ചെയ്യാത്ത ഒരു മുടിയുടെ കാര്യത്തില്‍ ഉള്ള അവിശ്വാസവുമായി ബന്ധപ്പെടുത്തുന്നതില്‍ അര്‍ത്ഥം ഉണ്ടോ ?
   മുടി ഒറിജിനല്‍ അല്ല എന്ന് ബോധ്യം ഉണ്ടെങ്കിലും ഇത്തരം പരീക്ഷണങ്ങള്‍ക്ക് തയ്യാരാവില്ലല്ലോ. ഒരു പണ്ഡിതന്‍ എന്ന് അവകാശപ്പെടുന്ന ആള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്‌താല്‍ അയാളെ ഒരു പണ്ടിതനായി അംഗീകരിക്കാന്‍ കഴിയുമോ ? പണ്ഡിതന്മാര്‍ ഒരിക്കലും മതത്തെ വില്‍പ്പന ചരക്ക് ആക്കില്ലല്ലോ.

   Delete
 34. This comment has been removed by the author.

  ReplyDelete
 35. This comment has been removed by the author.

  ReplyDelete
  Replies
  1. എന്റെ അടിവേരുകളെ പറ്റി എനിക്കൊരു സംശയവും ഇല്ല.

   മാത്രമല്ല "ആ അടിവേരുകള്‍ മഹത്തരമാണ് എന്നോ ആ വേരുകള്‍ ഇട്ട വെള്ളം കുടിച്ചാല്‍ പുണ്യം കിട്ടും എന്നോ, ആ വേരുകള്‍ സൂക്ഷിക്കാന്‍ കോടികളുടെ പള്ളി ഉണ്ടാക്കാന്‍ സംഭാവന തരണം എന്നോ , ആ വേരാണ് ഇസ്ലാം എന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഉണ്ടോ ?

   എങ്കിലും നിങ്ങള്‍ക്ക് എന്റെ അടിവേരുകളെ കുറിച്ച് സംശയം ഉണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്. നിങ്ങള്‍ നേരിട്ട് വന്നാല്‍ ഏതു ലാബിലും പോയി ഡി എന്‍ എ ടെസ്റ്റോ മറ്റോ നടത്തി നിങ്ങളെ ബോധ്യപ്പെടുത്താനും ഞാന്‍ തയ്യാറാണ്. എന്നാല്‍ അതുപോലെ കോടികള്‍ പിരിക്കാനായി ഉപയോഗിക്കുന്ന മുടിയുടേയും, ചട്ടിയുടേയും കാര്യത്തില്‍ തെളിയിച്ച് ഉറപ്പ് വരുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ ? അതിനായി നിങ്ങളുടെ നേതാവിനോട് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് ചങ്കൂറ്റം ഉണ്ടോ ?

   താങ്കള്‍ എ പി യുടെ അനുയായി തന്നെയാണ് എന്ന് കമന്റിന്റെ നിലവാരത്തിലൂടെ തെളിയിച്ച് തന്നതിന് നന്ദി.

   Delete
  2. This comment has been removed by the author.

   Delete
  3. ഹിഹി.. കാന്തപ്പുരം കുട്ടിയുടെ കണ്ട്രോള്‍ പോയോ ??

   മ്മടെ താടീം മുടീം പുണ്യമാണ്, അതിട്ടു വെള്ളം കുടിച്ചാല്‍ ബര്‍ക്കത്ത് കൊട്ട കൊട്ടയായി വരും, അത് വെക്കാന്‍ പള്ളി ഉണ്ടാക്കാന്‍ സംഭാവന തരണം എന്നൊക്കെ ഞമ്മള്‍ പറഞ്ഞു നടന്നിരുന്നോ കോയാ ? അങ്ങനെ പറഞ്ഞു നടക്കുമ്പോള്‍ അല്ലേ അത് ഇങ്ങളെ പോലെത്തെ മഹാന്മാര്‍ക്ക് തെളിയിച്ചു തരേണ്ടത്.. അല്ലേ ??

   പിന്നെ നിസ്ക്കാരം എങ്ങിനെയാണ് നിസ്ക്കരിക്കുക എന്ന് നബി പഠിപ്പിച്ച് കൊടുക്കുകയും നിസ്ക്കരിച്ച് കാണിച്ചു കൊടുക്കുകയും ചെയ്ത വിവരം ഒന്നും ഇങ്ങള്‍ക്ക് ല്ലേ കോയാ ?? അങ്ങനെയാണ് ഞമ്മള്‍ നിസ്ക്കരിക്കുന്നത് മനസ്സിലാക്കിയത് ട്ടാ !!

   പിന്നെ സമൂഹത്തില്‍ മാന്യമില്ലത്തത് കണ്ടാല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുന്പ് ലുക്കുമാന്‍ മോന്റെ സമ്മതപത്രം വാങ്ങേണ്ടതുണ്ടോ ? ഉണ്ടോന്ന് ??

   രണ്ടക്ഷരം മാത്രമല്ല നാലും അഞ്ചും പത്തും നൂറും അക്ഷരം കൂട്ടി വായിക്കാന്‍ ഞമ്മക്ക് അറിയാം. ഇങ്ങക്ക് രണ്ടെണ്ണം മാത്രമേ അറിയൂ എന്ന് കരുതി എല്ലാവരെയും അങ്ങനെ കരുതണോ ? ഇപ്പൊ ഇങ്ങള്‍ എഴുതിയതില്‍ തന്നെ രണ്ടില്‍ കൂടുതല്‍ ഉള്ള എത്ര അക്ഷരങ്ങള്‍ ഉണ്ട് !! അതൊക്കെ വായിച്ചില്ലേ ? !!

   മതത്തെ കച്ചവട ചരക്ക് ആക്കുന്നവര്‍ ഉണ്ടാക്കുന്ന അത്ര ഒരു നാശവും സമൂഹത്തിനോ സമുധായത്തിണോ ഞമ്മളെ കൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ല. പാണ്ടിത്യ വേഷം ധരിച്ച് മുടിയും കയ്യില്‍ പിടിച്ച് ഇറങ്ങുന്നവരെ ലെവലില്‍ ഒന്നും ഞമ്മളെ കൊണ്ട് നാശം ഉണ്ടാക്കാന്‍ കഴിയില്ല ലുക്കൂ !!

   ഞമ്മള്‍ മാത്രമല്ല ഒരു പാട് വല്യ പണ്ഡിതര്‍ വരെ മുടിയുടെ ഒരിജിനാലിറ്റി തെളിയിക്കാന്‍ പറഞ്ഞപ്പോള്‍ ഇങ്ങടെ കാന്തപുരംകാക്ക എങ്ങനെയാ ആ സംശയം തീര്‍ത്തത് ? ഇനി ഇങ്ങള്‍ക്ക് ചോദിച്ചറിയാന്‍ പ്രത്യേക കഴിവ് ഉണ്ടെങ്കില്‍ അത് മൂപ്പരോട് ചോദിച്ചറിഞ്ഞു ഞമ്മക്ക് ഒന്ന് പഠിപ്പിച്ച് തരണേ ലുക്കൂ.

   മറ്റുള്ളവരുടെ മുട്ടന്‍ കാലില്‍ മുടിയും ചീനച്ചട്ടിയും ഇട്ടു കുത്തിയാല്‍ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും കോയാ !! അതില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല !!

   മ്മടെ മനസ്സ് ഒക്കെ വായിക്കാന്‍ ഉള്ള കഴിവ് ഇങ്ങള്‍ക്ക് ഉണ്ട് അല്ലേ.. സമ്മതിച്ചു. എങ്കില്‍ കാന്തപുരത്തിന്റെ മനസ്സ് കൂടി വായിച്ച് മുടിയുടെയും ചട്ടിയുടെയും ഒറിജിനാലിറ്റിയെ കുറിച്ചുള്ള മ്മടെ സംശയം തീര്‍ത്ത് തരുവാന്‍ അഭ്യര്ത്തിക്കുന്നു.

   കമന്റ് വരണം എന്ന് കരുതിയാണ് ഇത് എന്നാ തിരിച്ചറിവ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ കമന്റ് ഇട്ടു എന്തിനു എന്റെ ഈ കെണിയില്‍ കുടുങ്ങി ?? പിന്നെ കമന്റ് വെള്ളത്തില്‍ ഇട്ടു കുടിപ്പിച്ചാല്‍ കോടികള്‍ ഒന്നും ഉണ്ടാക്കാന്‍ പറ്റില്ല. കോടി പോയിട്ട് ഒരു രൂപ പോലും ഉണ്ടാക്കാന്‍ പറ്റില്ല ട്ടോ !!

   പിന്നെ കരി ഞമ്മള്‍ വാരി തേച്ചതല്ലല്ലോ കോയാ.. സ്വയം കരിയില്‍ മുങ്ങി കുളിച്ച് നിന്നവരെ ചൂണ്ടി കാണിച്ചതല്ലേ ?? മനസ്സ് വായിക്കാന്‍ കഴിവുള്ള നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേ ??

   നിഷ്കളങ്കമായി തന്നെ ചോദിക്കട്ടെ ...
   എന്തിനാണ് ഇങ്ങടെ ഉസ്താദ് വ്യാജ മുടിയും ചട്ടിയും വെച്ച് സമൂഹത്തെ പറ്റിക്കാന്‍ നടക്കുന്നത് ??

   പറഞ്ഞു തരും എന്ന പ്രതീക്ഷയോടെ !!

   Delete
  4. This comment has been removed by the author.

   Delete
  5. ഹഹ.. ലുക്കുവിനു അങ്ങ് സഹിക്കുന്നില്ലല്ലേ..!!


   ഇങ്ങനെ ആളെ പറ്റിച്ച് സംഭാവന പിരിക്കണം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് എന്ന് ഒന്ന് കാണിച്ചു തരുമല്ലോ !!
   തിരുശേഷിപ്പ് എന്ന് പറഞ്ഞു എന്ത് കൊണ്ട് വന്നാലും അത് തിരുശേഷിപ്പ് എങ്ങനെ ആവും എന്ന് ലുക്ക് ഇതുവരെ പറഞ്ഞു തന്നില്ല. ഹഹഹ.. നിസ്ക്കാരം നബി പഠിപ്പിച്ച ചര്യ നമുക്ക് ഉണ്ട്. എന്നാല്‍ കാന്തപുരം കൊണ്ടുവരുന്ന മുടി ആരാധിക്കണം എന്ന ചര്യ എവിടെനിന്നാണ് കിട്ടിയത് ചങ്ങാതീ ??

   ഞാന്‍ ഒരു പണ്ഡിതന്റെയും തിരുശേഷിപ്പ് വാദത്തിന്റെ പിന്നാലെയും പോയിട്ടില്ല. അങ്ങനെ പോകുന്നവര്‍ ആരാണ് എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തി നോക്കൂ !!

   എന്റെ കയര്‍ പൊട്ടിയത് എങ്ങനെയാ നിങ്ങള്‍ മനസ്സിലാക്കിയത് ? ഞാന്‍ കയറില്‍ ആണ് എന്ന് നിങ്ങള്‍ തൃക്കണ്ണ് ഉപയോഗിച്ച് കണ്ടതാണോ ?

   വിവരം ഇല്ലതതിനേക്കാള്‍ കാര്യം വിവരം ഉണ്ടാവുന്നത് തന്നെയാണ് എന്ന് നിങ്ങളെപോലെ ഉള്ളവര്‍ക്ക് എന്നാണാവോ ഇനി മനസ്സിലാവുക ?? കുരുത്തം പൊരുത്തം കാന്തപുരത്ത് വില്‍പ്പനക്ക് വെച്ച സാധനം ആണോ ? നിങ്ങള്‍ക്ക് എന്തും ഒഴിക്കാം, എന്നാല്‍ അതില്‍ പിടിച്ച് കയറാന്‍ പാടില്ല അല്ലേ !! കഷ്ടം !!

   അവനവന്റെ പ്രാന്തു വിളിച്ചു പറഞ്ഞു ഒരുപാട് പേരെ അതെ ഗണത്തിലെക്ക് കൊണ്ടുവരുന്നത് ആരാണ് എന്നൊക്കെ അറിയാന്‍ സ്വയം വിലയിരുത്തുക. ബിശ്വസിക്കീന്‍ എന്ന് പറഞ്ഞിട്ട് തന്നെയല്ലേ മൂപ്പര് കച്ചോടം നടത്തുന്നത്. അല്ലാതെ ബിശ്വസിക്കെണ്ടാ എന്ന് പറഞ്ഞിട്ടല്ലല്ലോ !! ആണോ ???


   ഹഹഹ.. എഴുതാനുള്ളത് എഴുതുകയാണ് ചെയ്യുന്നത് ? ഈ പോസ്റ്റില്‍ എവിടെ നിന്നാണ് അലറിയ ശബ്ദം അങ്ങ് കേട്ടത് ? തൊണ്ട പൊട്ടിയ ശബ്ദം അങ്ങയുടെ ചെവികള്‍ പിടിച്ചെടുത്തത് ?
   ഉരുളക്ക് ഉപ്പേരി കിട്ടിന്നുന്നത് ആര്‍ക്കാണ് എന്ന് സ്വയം വിലയിരുത്തിയാല്‍ മതി.


   കാന്തപുരത്തിന് വിവേകം പണയം വെച്ചവര്‍ക്ക് മൂപ്പര്‍ എന്ത് കൊണ്ടുവന്നാലും അതില്‍ പുണ്യം കാണും. മൂപ്പര്‍ പറയുന്ന കോപ്രായം എല്ലാം ചെയ്യും.. അതില്‍ ഇങ്ങളെ പോലത്തെ കുറെ കൌമും ഉണ്ടാവും എന്ന് കരുതി വ്യാജം വ്യാജം ആവാതിരിക്കില്ലല്ലോ ???

   മുത്ത് നബിയെ വക വെക്കുക എന്നാല്‍ നബിയുടെ ചര്യകള്‍ പിന്തുടരുക എന്നതാണ്, അല്ലാതെ ആരെയെങ്കിലും മുടി എടുത്ത് അത് നബിയുടെത് ആണ് എന്ന് പറഞ്ഞു പിരിവ് നടത്തിയല്ല ആ വകവെക്കലും സ്നേഹവും പ്രകടിപ്പിക്കേണ്ടത് എന്നാ തിരിച്ചറിവ് ഇല്ലാതെ പോയതിനു കാന്തപുരം ആരാധകരോട് സഹതാപമേ ഉള്ളൂ.

   നാക്കിട്ടു അടിച്ചാല്‍ കാന്തപുരത്തിന് കാശ് കിട്ടുന്നത് പോലെ ഞമ്മക്ക് കിട്ടില്ലല്ലോ ലുക്കൂ.. പിന്നെ കോടികള്‍ മൂപ്പര്‍ പിരിച്ചത് ഇങ്ങള്‍ക്ക് ബോധ്യപ്പെടാത്ത് ഇങ്ങളുടെ എല്ലാ വിവേകവും മൂപ്പര്‍ക്ക് പണയം വെച്ചത് കൊണ്ടാണ്.

   ഇവിടത്തെ നിയമ സംവിധാനത്തിന്റെ അവസ്ഥ ഒക്കെ എല്ലാവര്ക്കും നന്നായി അറിയാം. പണം ഉണ്ടങ്കില്‍ നിരപരാധി ജയിലില്‍ ആവും, പ്രതി മഹാനും !! അതൊക്കെ സ്ഥിരം കാഴ്ച്ചയല്ലേ ലുക്കൂ ??

   മൂപ്പരോട് ഒന്ന് കത്തിച്ച് ഒറിജിനാലിറ്റി തെളിയിക്കാന്‍ പറഞ്ഞപ്പോള്‍ ഊരിയത് തന്നെ പോരെ കള്ളത്തരം മനസ്സിലാവാന്‍ ??

   മതത്തെ കച്ചവട ചരക്ക് ആക്കി കരി ആരാണ് തെക്കുന്നത് എന്ന് സ്വയം വിലയിരുത്തുക ? തെക്കപ്പെട്ട കരി ചൂണ്ടി കാണിക്കുന്നവരെയല്ല, കരി വാരി തെക്കുന്നവര്‍ ആണ് കാരണക്കാര്‍ എന്ന് മനസ്സിലാക്കുക. അതിനുള്ള വിവേകം പ്രകടിപ്പിക്കുക്.

   മുന്നൂറു കൊല്ലം മുന്പ് ഉള്ള ചട്ടി കൊണ്ട് വന്നു നബി വെള്ളം കുടിച്ച ചട്ടിയാണ് എന്നൊക്കെ പറഞ്ഞിട്ടും പറ്റിക്കുന്നത് നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ല എങ്കില്‍ ഞമ്മള്‍ എന്താണ് ചെയ്യുക ?

   പറ്റ് പറ്റിയവര്‍ ആരൊക്കെ ആണ് എന്നറിയാന്‍ കാന്തപുരത്തിന്റെ അനുയായികളുടെ പേര് വിവരം നോക്കിയാല്‍ മതി. അവര്‍ക്ക് തന്നെയാണ് പറ്റ് പറ്റിയിട്ടുള്ളത്.

   Delete
  6. ദീർഘിച്ചത് കൊണ്ട് റിപ്ളേ ആയി കമന്റിടാൻ പറ്റുന്നില്ല.... നേരെത്തെ തുടങ്ങി ഉപയോഗിക്കാതെ കിടക്കുന്ന ഒരു ബ്ളൊഗുണ്ട് എനിക്ക്. അതിൽ ഇട്ട് ലിങ്ക് ഇവിടെ ചേർക്കുന്നു........

   http://aarjjavam.blogspot.com/2014/02/blog-post.html

   Delete
  7. മറുപടി കണ്ടില്ലല്ലോ....>!!!!!!!

   Delete
  8. This comment has been removed by the author.

   Delete
  9. This comment has been removed by the author.

   Delete
  10. This comment has been removed by the author.

   Delete
  11. This comment has been removed by the author.

   Delete
  12. ഹഹഹ.. അപ്പൊ വീഡിയോയെ കുറിച്ച് ഒന്നും പറയുന്നില്ല അല്ലെ..

   പിന്നെ ഈ പോസ്റ്റിനെ കുറിച്ച് എന്നോട് വല്ലതും പറയാനുണ്ട് എങ്കില്‍ അത് ഇവിടെ പറയുക.. അതിനായി മറ്റൊരു ബ്ലോഗിലേക്ക് വരാന്‍ ഞമ്മക്ക് സമയവും സൌകര്യവും ഇല്ലാട്ടോ...

   വ്യാജമുടിയുടെയും ചീനചട്ടിയുടേയും നുണ പറഞ്ഞു പറ്റിക്കുന്നവരുടെയും മൂട് താങ്ങാന്‍ പോകുന്നതിനെ ആര്‍ജ്ജവം എന്നല്ല വിളിക്കേണ്ടത്, ബുദ്ധി ശൂന്യത എന്നാണു എന്ന് കൂടി തിരിച്ചറിയുക.

   Delete
  13. ok, Gollaaam,,,,,,,Monnuuuuuuuuuuuuu////////

   Delete
  14. enna enteth ninte blogilum venda.....Koyaaaaaaaa....!

   Delete
  15. ഹഹഹഹ.... കൊള്ളാം... ഇത് അബ്വാക്കരാക്ക ചട്ടി തിരിച്ച് കൊടുത്ത പോലെ ആയല്ലോ ...

   ഇവന്മാരുടെ ഒരു കാര്യം !

   Delete
 36. സഹോദരന്‍ എഴുതിയതില്‍ സത്യമുണ്ടോ എന്നൊന്നും ഞാന്‍ ചികഞ്ഞു പോകുന്നില്ല, ഒരാളിന്റെ ഫോട്ടോ ഉപയോഗിക്കുമ്പോള്‍ കുറച്ചു കൂടി മാന്യത കാണിക്കാമായിരുന്നു. എന്തിനാ നമ്മളായിട്ട് ഒരാളെ അപമാനിക്കുന്നത് ?? കാന്തപുരം മോശക്കാരന്‍ ആണെങ്കില്‍ ഇത്തരം ചിത്രങ്ങള്‍ വെച്ച് ആക്ഷേപിക്കുന്ന നിങ്ങള്‍ അതിനേക്കാള്‍ മോശക്കാരന്‍ ആവുകയല്ലേ??? നിങ്ങള്‍ കാന്തപുരത്തെ അന്ധമായി എതിര്‍ക്കുന്നതല്ല എങ്കില്‍ നിങ്ങളുടെ മാന്യത സൂക്ഷിച്ചു കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കാമായിരുന്നു. വിമര്‍ശനം ആകാം പക്ഷെ.. :( എന്തോ... ഒരു തീവ്രവാദി മറ്റൊരു തീവ്രവാദിയെ "തീവ്രവാദി" എന്ന് വിളിച്ചു കളിയാക്കുന്ന പോലെ തോന്നുന്നു... ഇവിടെ '"തീവ്രവാദി" എന്ന് വിളിച്ചു ആരെങ്കിലും കളിയാക്കുമോ.. അല്ലെങ്കില്‍ അതില്‍ എവിടെ തമാശ എന്നൊക്കെ ചോദിച്ചാല്‍ അതിനൊക്കെ ഉത്തരം നിങ്ങള്‍ തന്നെ ചിന്തിച്ചു കണ്ടു പിടിക്കണം...

  ReplyDelete
  Replies
  1. ആദ്യം ചിന്തിക്കേണ്ടത് എഴുതിയതില്‍ സത്യം ഉണ്ടോ ഇല്ലയോ എന്നല്ലേ ? കാരണം അത് ചിന്തിക്കാതെ പിന്നെ പറയുന്നതില്‍ ഒന്നും അര്‍ത്ഥം ഉണ്ടാവില്ലല്ലോ.

   അദ്ദേഹത്തിന്റെ ഫോട്ടോയില്‍ ഞാന്‍ ഒരു കൃതിമത്വവും നടത്തിയിട്ടില്ല. ഉണ്ടോ ? നെറ്റില്‍ നിന്ന് കിട്ടിയ ഒരു ഫോട്ടോ ഇടുകയാണ് ചെയ്തത്. അദ്ദേഹം ആക്ഷേപിക്കപ്പെടാനുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് പറയുന്നത് ആക്ഷേപം ആയി തോന്നുക സ്വാഭാവികം. ഉദാഹരണത്തിനു കള്ളനെ കള്ളന്‍ എന്ന് വിളിച്ചാല്‍ അത് ആക്ഷേപം ആണ് എന്ന് പറയുന്ന പോലെ. അതുപോലെ തന്നെ മാന്യതയില്ലാത്ത കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ മാന്യതയില്ലാ എന്ന് തോന്നുകയും ചെയ്യും.
   സമുദായാത്തെ വഞ്ചിക്കുനായി ഉപയോഗിക്കുന്ന ഒരു കാര്യം തുറന്നു പറഞ്ഞാല്‍ പോകുന്നതാണ് മാന്യത എങ്കില്‍ ആ മാന്യത ആവശ്യമില്ല.

   "ഒരു തീവ്രവാദി മറ്റൊരു തീവ്രവാദിയെ തീവ്രവാദി എന്ന് വിളിച്ചു കളിയാക്കുന്ന പോലെ നിങ്ങള്‍ക്ക് തോന്നുന്നു" എന്ന് നിങ്ങള്‍ പറയുന്നു. തീവ്രവാദി എന്നത് മാന്യതയുള്ള ഒന്നല്ലല്ലോ. എന്നിട്ടും നിങ്ങള്‍ ആ പദം ഉപയോഗിച്ചു. എന്തുകൊണ്ട് അങ്ങനെ വിളിച്ചു എന്ന് വ്യക്തമാക്കാതെ തന്നെ !! അപ്പോള്‍ അതില്‍ ഒരു മാന്യത കുറവും ഇല്ലേ ?

   നിങ്ങള്‍ അങ്ങനെ പറയുന്നതിനെ തെറ്റായി ഞാന്‍ കാണുന്നില്ല. കാരണം നിങ്ങള്‍ നിങ്ങളുടെ മനസ്സില്‍ തോന്നിയ കാര്യം മറയില്ലാതെ അതേ പടി പറഞ്ഞു. ഞാനും ഈ പോസ്റ്റിലൂടെ അത് തന്നെയാണ് ചെയ്തിട്ടുള്ളത് എന്ന് തിരിച്ചറിയുമല്ലോ.

   Delete
 37. മ്മ്ളെ മുടിയുസ്‌താദിനെ ഇങ്ങള് ച്ട്ട്യുസ്താദാക്കിയല്ലേ....

  ReplyDelete
 38. അബൂവാഖിദി ലൈസി(റ)യില്‍ നിന്ന് നിവേദനം.ഞങ്ങല്‍ റസൂല്‍(സ്വ)യുമൊന്നിച്ച് ഹുനൈനിന്റെ ഭാഗത്തേക്ക് പോകുകയായിരുന്നു.അവിടെ ഒരു ഇലന്തമരം ഉണ്ടായിരുന്നു.അവിശ്വാസികള്‍ അതിന്റെ അടുത്ത് ഭജനമിരിക്കുകയും ,അവരുടെ ആയുധങ്ങല്‍ അതിന്മേമല്‍ (പുണ്യം കരുതി)കെട്ടി തൂക്കുകയും ചെയ്യാറുണ്ടായിരുന്നു.അതിന് ദാത്തുഅന്വാതത്ത് എന്നും പറഞ്ഞുവന്നിരുന്നു.അങ്ങിനെ ഒരു വലിയ ഇലന്തമരത്തിന്റെ അടുത്തികൂടെ പോകുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു റസൂലെ അവര്ക്ക് ദാത്തു അന്വാപത്ത് ഉളളതുപോലെ ഞങ്ങള്ക്കും ഒരു മരം നിശ്ചയിച്ചു തന്നാലും .അപ്പോള്‍ തിരുമേനി പറഞ്ഞു അളളാഹു അക്ബര്‍ സത്യമായും ഇത് മൂസ(അ)നോട് ഇസ്രായേല്യര്‍ ചോദിച്ചത് പോലെയാണല്ലോ.പിന്നീട് തിരുമേനി ഈ ഖുര്ആ്ന്‍ വചനങ്ങള്‍(7:138,139)ഓതുകയും ചെയ്തു.(അഹമ്മദ്,നസാഈ,ഇബ്നുജരീര്‍)

  എന്ത് കൊണ്ട് ബാര്കതെടുക്കാന്‍ ഒരു സൗകര്യം അവര്‍ക്ക് ചെയ്തു കൊടുത്തില്ല????

  ReplyDelete
 39. ഇസ്ലാമിക ചരിത്രം കണ്ടതിലേക്കും വലിയ കള്ളനാണ് ഇയാൾ . ആ പേര് കേൾകുമ്പോൾ ല ' നതുല്ലാഹി പറയൽ ുഹമ്മദ്‌ ഇബനു അബ്ലുല്ല ( സ ) പഠിപ്പിച്ച മതത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമ ആണ് .

  ReplyDelete
 40. veruthe thaadi kedakkenda ennu parayoooooo......

  ReplyDelete
 41. 1400 varshangalkku munp pravaachakan upayogichathaa yennu paranju kevalam 300 varsham maathram pazhakkamulla paana paathravumaayi vanna thattippukaaaranaanu iyaal..... iniyum ithupole palathum iyaalil ninnu pratheekshikkaam....

  ReplyDelete
 42. ഇയ്യാൾ സ്വയം ചിരിക്കുന്നുണ്ടാവും..
  ഞാൻ ന്തേത്ത്‌ ഒലക്ക കൊണ്ട്വാന്ന് കാണിച്ചാലും ഈ..കൗമ്‌" തക്ബീർ മുഴക്കി അത്‌ ഏറ്റെടുത്തോളുമെന്ന്..!!

  ReplyDelete
 43. ഞങ്ങളുടെ നാട്ടിൽ ഇതിനെ പിഞ്ഞാണം എന്നാണ് പറയാറുള്ളത് . നൊന്സ്ടിക് അല്ല.

  ReplyDelete
  Replies
  1. കാരന്തൂര്‍ ടിമിന്‍റെ പാര്‍ട്ട്‌ 3 പുതിയ നാടകം ചിനചാടി മീത്തിയോ അതോ സത്യമോ

   Delete
 44. തന്ത്രശാലിയായ കച്ചവടക്കാരനാണ് അബൊക്കെർ സാഹിബ്‌,
  അദേഹത്തിന്റെ കച്ചവട തന്ത്രം അറിയാത്ത കുറെ പാവം അണികൾ അതിലെ തെറ്റും ശേരിയും ആലോചിച്ചു
  തല പുന്നക്കി കൊണ്ടിരിക്കുന്നു ....

  ReplyDelete
 45. അല്പമെങ്കിലും പ്രവാചകനും (സ) ഇസ്‌ലാം ദീനിനും ഗൌരവം കല്പിക്കുന്നുവെങ്കില്‍ നിങ്ങള്‍ ആ കൂടാരം വിട്ടു പുറത്ത് ചാടുക, അല്ലെങ്കില്‍ നിങ്ങളുടെ ഉസ്താദിനോട് മുടിയുടെയും പൊടിയുടെയും ചട്ടിയുടെയും ഇസ്‌ലാമിക പ്രാമാണം എന്താണെന്ന് ചോദ്യം ചെയ്യുക.....

  ഇസ്‌ലാമിന്റെ ഉള്ളടക്കം തന്നെ ചിന്ത, പഠനം, സംവാദം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ഉള്ളടക്കത്തോട് നീതിപുലര്‍ത്തിക്കൊണ്ട് നേതൃത്വം നല്‍കുന്നവരാകണം മതപണ്ഡിതന്മാര്‍.പ്രവാചകന്മാര്‍ ഇവിടെ ഇട്ടേച്ച് പോയതാകട്ടെ ദിര്‍ഹമും ദീനാറുമല്ല, ജ്ഞാനമാണ്. ആ ജ്ഞാനത്തെ അനന്തരമെടുത്തവരാണ് പണ്ഡിതന്മാര്‍. പൗരോഹിത്യത്തിന് ജ്ഞാനവുമായല്ല, പണവുമായാണ് ബന്ധം.

  പണ്ഡിതവേഷധാരികള്‍ പ്രവാചകന്റെ മുടിയെന്നു പറഞ്ഞ് വ്യാജകേശവുമായും പൊടിയും ചട്ടിയുമായും വന്ന് സമുദായത്തെ പിന്നോട്ടു വലിക്കുന്നത് കണ്ടു നില്ക്കുന്ന നിങ്ങളൊക്കെ.... മുടിയും ചട്ടിയും സൃഷ്ടിപൂജയും കൊണ്ട് വന്നു ഇസ്‌ലാമിന്റെ യഥാര്‍ഥ ആത്മീയതയെ വികൃതമാക്കുന്നത് നോക്കി നില്ക്കുന്ന നിങ്ങളും ഇസ്ലാമിന്‍റെ ശത്രുക്കളും തമ്മിലെന്തു വ്യത്യാസം . ഇത് പണ്ഡിത ദൗത്യമല്ല, മറിച്ച് പൗരോഹിത്യ പാരമ്പര്യമാണ് ജൂത-ക്രിസ്ത്യന്‍ പാരമ്പര്യം.

  നബി(സ:അ) പറഞ്ഞിട്ടുണ്ട് : ജനങ്ങള്‍ക്ക്‌ ഒരു കാലം വരും..... അവരുടെ പണ്ഡിതന്മാര്‍ ആകാശത്തിനു താഴെയുള്ള ഏറ്റവും വലിയ വിപതാകും. അവരില്‍ നിന്ന് ഫിത്നകള്‍ തുടങ്ങുകയും ആ ഫിത്ന അവരിലേക്ക് തന്നെ മടക്കപ്പെടുകയും ചെയ്യും...

  ReplyDelete
 46. ഉസ്താദിന്റെ കയ്യിലെ മുടിയും ചട്ടിയും തിരുശേഷിപ്പുകളും തമ്മിലെന്തു ബന്ധം ചട്ടിയിലെ ഡിസൈന്‍ മൂന്നോ നാലോ നൂറ്റാണ്ട് മുമ്പ് മാത്രമാണ് സൃഷ്ടിക്കപ്പെടുന്നത് തന്നെ, അപ്പൊ ഈ ചട്ടിയെ നിങ്ങള്‍ പ്രവാചകന്‍റെ പേരില്‍ ആരോപിക്കുമ്പോള്‍ അല്പമെങ്കിലും ആലോചിച്ചുകൂടെ എല്ലാവരും തങ്ങളെപ്പോലെ കൂപ മന്ദൂകങ്ങള്‍ ആണെന്ന് കരുതിയോ.....
  =========================
  The Star of David, known in Hebrew as the Shield of David or Magen David (Hebrew מָגֵן דָּוִד; Biblical Hebrew Māḡēn Dāwīḏ [maːˈɣeːn daːˈwiːð], Tiberian [mɔˈɣen dɔˈvið], Modern Hebrew [maˈɡen daˈvid], Ashkenazi Hebrew and Yiddish Mogein Dovid [ˈmɔɡeɪn ˈdɔvid] or Mogen Dovid), is a generally recognized symbol of Jewish identity and Judaism.[1] Its shape is that of a hexagram, the compound of two equilateral triangles. The hexagram has been in use as a symbol of Judaism since the 17th century, with precedents in the 14th to 16th centuries in Central Europe, where the Shield of David was partly used in conjunction with the Seal of Solomon (the hexagram) on Jewish flags. Its use probably derives from medieval (11th to 13th century) Jewish protective amulets.
  ============================
  അതെ നിങ്ങള്‍ നല്ലത് പറയുക പ്രവാചകനെയും (സ) തിരുശേഷിപ്പുകളെയും വിഗ്രഹവല്‍കരിക്കാതെ അവിടുത്തെ ചര്യകള്‍ പിന്‍പറ്റുകയും ചെയ്യുക.

  ReplyDelete
 47. എല്ലാരെയും എല്ലാ കാലവും പറ്റിക്കാനാകില്ല, താങ്കളുടെ കൈയ്യിലുള്ള പാത്രം പ്രവാചകന്‍റെതല്ല എന്നതിന്ന് ഏറ്റവും വലിയ തെളിവ് അത് താങ്കളുടെ കൈകളിലെത്തി എന്നത് തന്നെയാണ്, ഇനിയും പറയാം, പാത്രത്തിലുള്ള അറബി ലിപി പില്‍ക്കാലത്തുണ്ടായതാണ്, പ്രവാചകന്‍റെ കാലത്തുള്ള ലിപി കൂടെയുള്ള ചിത്രത്തില്‍ കാണുക, അന്ന് അറബി അക്ഷരങ്ങളില്‍ പുള്ളി, ഹര്‍ക്കത്ത് എന്നിവ ഉപയോഗിച്ചിരുന്നില്ല, പില്‍കാലത്ത് ഹജ്ജാജ് ബിന്‍ യൂസുഫിന്‍റെ കാലത്താണ് ഇത് രൂപപ്പെട്ടത്, അത്തരം ലിപിയില്‍ എഴുതപ്പെട്ട പാത്രത്തില്‍ പ്രവാചകര്‍ (സ) വെള്ളം കുടിച്ചെന്നത് അപാരം തന്നെ.... എല്ലാ കള്ളത്തരത്തിനും അല്ലാഹു ഒരു തെളിവ് ബാക്കിയാക്കും, തീര്‍ച്ച.....നമ്മുടെ സാക്ഷര കേരളം ആത്മീയ വാണിഭാതിന്റെ കേന്ദ്രമായി മാറുകയാണ്

  ReplyDelete
 48. എന്‍റെ കൈയ്യിലുള്ള ഈ മുടി തലയില്‍ ഉണ്ടായിരുന്ന വെക്തിയാണ് എന്‍റെ റസൂല്‍ എന്നും. ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തന്ന ഈ കിണ്ണത്തില്‍ ചായയ്യും വെള്ളവും കുടിച്ചിരുന്ന വെക്തിയാണ് എന്‍റെ റസൂല്‍ എന്നും കാന്തപുരം പറയാന്‍ തയ്യാറുണ്ടോ .

  ReplyDelete
 49. Dear Absar..
  Ningal oru aayussu muzuvanum ivarod postiyalum commentiyalum avar angeekarikkan pokunnilla..athrakkum avar aa 'aaldaivathil' aakrushtaraanu..ella samudaayathilum inganeyullavar und..ith polulla kure sishyanmar thanneyaanu avarude vijayam..ithu oru tharam business aanu..kure per ethirthaalum bakiyullavarude support mathi ivarkku jeevikkaan..

  ReplyDelete
  Replies
  1. ഒരുത്തനെങ്കിലും വിവേകം വന്നെങ്കിലോ എന്ന പ്രതീക്ഷയില്‍ മാത്രം ..

   Delete
 50. ഈ പിന്‍ബല അന്വേഷണം മുടിക്കാര്യത്തില്‍ ആവ്ശ്യപ്പെട്ടിരുന്നെങ്കില്‍ എന്നോ ബോധം വന്നിരുന്നു....@ എനിക്ക് അതിന്റെ ആവശ്യമേ ഇല്ല ..ഈ പറയുന്ന അബ്സര്‍ മുഹമ്മദ്‌ തന്നെ , എടാ ബാവാ ഇതാ ഇത് മുഹമ്മദ്‌ നബി ഉപയോഗിച്ച വസ്തു ആണ് എന്ന് പറഞ്ഞു ഒരു വസ്തു എന്റെ കയ്യില്‍ തന്നാല്‍ , ഞാന്‍ എന്റെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്ന മുത്ത് നബിയുടെ പേര്‍ അതിലേക്കു ചേര്‍ത്തി പറഞ്ഞു എന്ന ഒരറ്റ കാരണ ത്താല്‍ ,, ആ വസ്തു നിങ്ങളുടെ കയ്യില്‍ നിന്നും ആദരവോടെ വാങ്ങി വെക്കുക തന്നെ ചെയ്യും...,

  ReplyDelete
  Replies
  1. ഹഹഹ് ...എന്നാല്‍ നിങ്ങള്‍ക്ക് ദീന്‍ എന്താണ് എന്ന് അറിയില്ല... ഇത്തരം സ്വ ബോധം ഇല്ലാത്തവര്‍ തന്നെയാണ് കാന്തപുരത്തിന്റെ ശക്തി !!

   പടച്ചോനെ ഇയാള്‍ക്ക് ബോധം നല്‍കേണമേ

   Delete
  2. നിങ്ങളുടെ ഈ പരിഹാസം അല്ല അതിനൊന്നും മറുപടി , പരിഹാസവും ആരോപണങ്ങളും ആര്‍ക്കും കഴിയും അബ്സര്‍ , , തിരു നബിയുമായി ബന്ധപെട്ട , അവിടുത്തെ മുടി , വിയര്‍പ്പ് , ഉമിനീര്‍ ,അവിടുന്നു ഉപയോഗിച്ച വസ്ത്രങ്ങള്‍ ഇതൊക്കെ മഹത്വം ഉള്ളതായി വിശ്വസിച്ചു ,അത് കൊണ്ട് പുണ്യം നേടിയ ഒരു സമൂഹത്തെ ആണ് തിരുനബി (സ) നക്ഷത്ര തുല്യര്‍ എന്ന് വിശേഷിപ്പിച്ചത് . അവരാണ് നമുക്ക് ദീന്‍ പകര്‍ന്നു തന്നത് ...

   Delete
  3. പരിഹാസം അല്ല സഹോദരാ സഹതാപം മാത്രം സഹതാപം മാത്രം...

   ഇത്രയും വിവേകം ഇല്ലാതെ പോയല്ലോ എന്നതിലെ സഹതാപം
   ##
   ഈ പറയുന്ന അബ്സര്‍ മുഹമ്മദ്‌ തന്നെ , എടാ ബാവാ ഇതാ ഇത് മുഹമ്മദ്‌ നബി ഉപയോഗിച്ച വസ്തു ആണ് എന്ന് പറഞ്ഞു ഒരു വസ്തു എന്റെ കയ്യില്‍ തന്നാല്‍ , ഞാന്‍ എന്റെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്ന മുത്ത് നബിയുടെ പേര്‍ അതിലേക്കു ചേര്‍ത്തി പറഞ്ഞു എന്ന ഒരറ്റ കാരണ ത്താല്‍ ,, ആ വസ്തു നിങ്ങളുടെ കയ്യില്‍ നിന്നും ആദരവോടെ വാങ്ങി വെക്കുക തന്നെ ചെയ്യും...,

   ###
   ഇത് വായിക്കുമ്പോള്‍ എങ്ങിനെയാണ് സഹതാപം തോന്നാതിരിക്കുക സഹോദരാ

   Delete
 51. ഹാദാ ഖൌമുന്‍ ജാഹിലൂന്‍......................

  ReplyDelete
 52. സർവ്വലോകങ്ങൾക്കും കാരുണ്യമായി വന്ന മുഹമ്മദ് നബി (സ) പാനം ചെയ്ത പാത്രം കാന്തപുരത്തിന്‌. മുഹമ്മദ് നബി (സ) കാന്തപുരത്തിനെ അത്രയേറെ ഇഷ്ടപ്പെടുന്നു. എന്നിട്ടും ഒരു വിഭാഗം മുസ്ലിങ്ങൾ കാന്തപുരത്തിനെതിരെ തെളിവില്ലാത്ത സാമ്പത്തിക-ലൈംഗിക ആരോപണങ്ങളും ഫിത്നകളുമയി നടക്കുന്നു. എന്നാൽ അല്ലാഹു കാന്തപുരത്തിനെ ആർക്കും തൊടാനാകാത്ത വിധം വളരെയേറേ ഉന്നതിയിൽ എത്തിച്ചിരിക്കുന്നു. കാന്തപുരം വിരോധികളുടെ രോഗം വർദ്ധിക്കുന്തോറും അവർ അല്ലാഹുവിനോടും നബി(സ) യോടും നിന്ദയും നിഷേധവും തുടരുന്നു കൊണ്ടേയിരിക്കും. അല്ലാഹുവിൻറെ വിശുദ്ധ ഖുർആൻ ഷരീഫിന്‌ ഒരു ഹാജർ ബുക്കിൻറെ വില പോലും കല്പ്പിക്കാതെ കത്തിക്കരിച്ചു കളയുന്ന തരത്തിൽ അധപതിച്ചവരാണ്‌ കാന്തപുരം വിരോധികൾ.

  കാന്തപുരം ഉസ്താദിന്‌ നബി (സ) തങ്ങൾ പാനം ചെയ്ത പാത്രം അബൂദാബിയിലെ ഖസ്രജി നല്കിയതാണ്‌ ഇവർന്മാരുടെയൊക്കെ പ്രശ്നം. അതേ സമയം ഈ തിരുശേഷിപ്പുകൾ നല്കിയ അബൂദാബിയും ഖസ്രജിയും, ഔഖാഫും, യു എ ഇ യുമൊക്കെ ഇവർക്ക് പ്രശ്നക്കാരേ അല്ല എന്നു മാത്രമല്ല ഇവരെ മതനേതാക്കളായി അംഗീകരിക്കുകയും ചെയ്യുന്നു. അപ്പോൾ പ്രശ്നം മറ്റേത് തന്നെ. യേത്! കാന്തപുരം വിരോധം. അതിന്‌ മരുന്ന് ഒന്നേയുള്ളൂ. ഒരു കയറും ഏടുത്തോണ്ട് അങ്ങ് തൂങ്ങിച്ചാവുക. അല്ലാതെ ഇവന്മാർ ഓരിയിട്ടത് കൊണ്ട് കാന്തപുരം ഉസ്താദിന്‌ ദുനിയാവിലും ആഖിറത്തിലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.
  Ahilu Sunnah - Trivandrum

  ReplyDelete
  Replies
  1. ഹഹഹ... ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് അനോണീസ്...

   കാന്തപുരത്തിട് വിരോധം തോന്നാന്‍ മൂപ്പര്‍ എന്താ കുടുംബ ശത്രു ആണോ ?
   കാന്തപുരത്തിന് നിങ്ങളുടെ തലയില്‍ ഉള്ളതെല്ലാം തീറെഴുതി കൊടുത്തിട്ടുണ്ട് അല്ലേ ?
   കാന്തപുരത്തിന്റെ ദുനിയാവിലും ആഖിറത്തിലും ഉള്ള ഭാവി വരെ പ്രവിചിക്കാന്‍ ഉള്ള കഴിവ് അപാരം തന്നെ !!

   സത്യം ചൂണ്ടി കാണിക്കുന്നവരോട് തൂങ്ങി ചാവാന്‍ പറയുക വഴി കാന്തപുരം നിങ്ങളെ പഠിപ്പിച്ച ഇസ്ലാമിന്റെ നിലവാരം മനസ്സിലായി.

   പടച്ചോന്‍ ഹിദായത്ത് നല്‍കി അനുഗ്രഹിക്കട്ടെ.

   Delete
  2. കാന്തപുരവും അവരുടെ ആളുകളും മാത്രമല്ല മുഹമ്മദ്‌ നബിയെ സ്നേഹിക്കുന്നത് .പ്രവാചകന്റെ വചനങ്ങളും ജീവിത ചര്യകളും ആണ് വിശ്വാസികള്‍ അനുധാവനം ചെയേണ്ടത് . കല്പിക്കപെട്ടതും അതിനു തന്നെ .അങ്ങനെ ഉള്ള ഒരു വിശ്വാസി സമൂഹത്തെ സൃഷ്ടിക്കാന്‍ ആണ് മത പണ്ഡിതന്മാര്‍ ശ്രമിക്കേണ്ടത് . അല്ലാതെ കേവല വ്യകിതി പൂജയിലേക്ക് എത്തിക്കുന്ന കാര്യങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കി ഇസ്ലാം തീര്‍ത്തും വിലക്കിയ കാര്യങ്ങളിക്ക് എത്തിപ്പെടും ഇന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. എന്ത് കൊണ്ടാണ് മുഹമ്മദ്‌ നബിയുടെ ഒരു ഫോട്ടോ ഇല്ലാതിരുന്നത് . ദൈവത്തിന്റെ ഇടപെടലാണ് അത് . അല്ല എങ്കില്‍ മറ്റു സമൂഹങ്ങളെ പോലെ ഉള്ള അവസ്ഥയിലേക്ക് എത്തിപ്പെടുമായിരുന്നു.
   അത് കൊണ്ട് കാന്തപുരംതിന്റെ ആളുകള്‍ ചെയ്യേണ്ടത് തങ്ങളുടെ ആളുകളെ വിശ്വാസ പരമായി ഉദ്ധരിക്കുക . മറ്റു എല്ലാ സങ്ങടന്ളോട് മതക്കരോടും മാന്യമായും ഗുനകംശയോടും വര്‍ത്തിക്കുക . അമിതമായി നേതാക്കന്മാരെ പൊക്കി വെക്കാതിരിക്കുക .കൂടുതല്‍ ഉയരത്തില്‍ എത്തിയാല്‍ വീഴ്ചയുടെ ആഘാതവും കൂടും എന്ന് മനസിലാക്കുക .
   ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ....

   Delete
 53. പുതിയ ചുവടു വെപ്പുകളുമായി "സഹായി വാദിസലാം" കോഴിക്കോട് മെഡിക്കൽ കോളജിലെ ആതുര സേവന രംഗത്തെ പ്രഥമ സന്നദ്ധ സേവകരായ "സഹായി വാദിസലാം" പുതിയ ചുവടു വെപ്പുകളുമായി മുന്നേറുകയാണ്. മലബാറിലെ അഞ്ചു ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ അഭയകേന്ദ്രമായ മെഡിക്കൽ കോളജിൽ എത്തുന്ന രോഗികള്ക്കും കൂട്ടിരിപ്പുകാർക്കും സേവനത്തിന്റെ കൈത്താങ്ങായ സഹായി 15000 സ്ക്വയർ ഫീറ്റിൽ സ്വന്തമായ കെട്ടിടത്തിൽ അതിന്റെ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ്. രോഗികൾക്കും അവരുടെ സഹയികൾക്കും നിത്യവും സൗജന്യ ഭക്ഷണ വിതരണം, മെഡിക്കൽ ഉപകരണങ്ങൾ, വാട്ടർ ബെഡ് തുടങ്ങിയവ നൽകൽ, ഡയാലിസിസ്, റേഡിയേഷൻ, രോഗ നിർണയ പരിശോധനകൾക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത വിഭാഗത്തിൽ ഉൾപ്പടെ 24 മണിക്കൂർ വളന്റിയർ സേവനം, രക്തദാനം, ആംബുലൻസ്‌ സേവനം തുടങ്ങിയവ സഹായിക്കു കീഴിൽ വർഷങ്ങളായി നടന്നു വരുന്ന സേവന പ്രവര്ത്തനങ്ങലാണ്. സഹായിയുടെ സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വന്തമായ കെട്ടിടത്തിൽ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കി 10 യൂനിറ്റുകളുള്ള ഡയാലിസിസ് സെന്റർ ആരംഭിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടു സഹായി നേതൃതവും പ്രവർത്തകരും കർമ രംഗത്തിറങ്ങിക്കഴിഞ്ഞു. ഒരു യൂനിറ്റിനു 12 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ എല്ലാവിധ സൌകര്യങ്ങളുമുള്ള മെഡിക്കൽ ലാബ്, സൗജന്യ നിരക്കിൽ പൂർണമായും മരുന്ന് വിതരണം നടത്തുന്നതിനു സ്വന്തമായ മെഡിക്കൽ ഷോപ്പ്, ദൂരദിക്കുകളിൽ നിന്ന് ഡയാലിസിസ്, റേഡിയേഷൻ തുടങ്ങിയവയ്ക്ക് വരുന്ന രോഗികൾക്കും സഹായികൾക്കും താമസ സൗകര്യം ഒരുക്കുക. സൗജന്യ ഭക്ഷണ വിതരണത്തിന് കാന്റീൻ വിപുലീകരിക്കുക, പുതിയ ആംബുലൻസുകൾ ഉള്പ്പെടുത്തി ആംബുലൻസ് സർവീസ് വികസിപ്പിക്കുക തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനു സഹായി നേതൃതവും പ്രവർത്തകരും പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു. കാരന്തൂർ മർകസിന്റെയും അതിന്റെ സാരഥി കാന്തപുരം എ പി അബൂബകർ മുസലിയാരുടെയും സഹകരണത്തോടെ സമസ്ത കേരള സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സഹായി വാദിസലാം പ്രവർത്തിച്ചുവരുന്നത്. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളജിലെ ത്തുന്ന രോഗികളെയും അവരുടെ സഹായികളെയും സഹായിക്കുന്നതിനു തുടക്കം കുറിച്ച സഹായി മെഡിക്കൽ കോളജിലെ തന്നെ പ്രഥമ സന്നദ്ധ സേവന സംഘമാണ്. സ്തുത്യർഹ സേവനത്തിനു അധികൃതരിൽ നിന്നും സമൂഹത്തിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ സഹായിയുടെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും നിർലോഭ സഹായം ലഭിക്കുന്നു. അത്യഹിതങ്ങളിലെ വളന്റിയർ സേവനങ്ങൾ, രക്തദാനം, തലാസീമിയ രോഗം ബാധിച്ച് മെഡിക്കൽ കോളജിൽ കഴിയുന്ന കുട്ടികളുടെ പൂർണചെലവുകൾ ഏറ്റെടുത്തത്, വാർഡു കളുടെ നവീകരണ പ്രവർത്തനങ്ങൾ, ഷെൽട റുകൾ സ്ഥാപിക്കൽ തുടങ്ങി സഹായി കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റി.

  ReplyDelete
  Replies
  1. ആളുകളെ പറ്റിച്ച് ഉണ്ടാക്കുന്ന കാശ് ചീത്തപ്പേര് മാറ്റാനും നാട്ടില്‍ പേര് എടുക്കാനും ഇതുപോലെ എല്ലാ തരികിടകളും ഉപയോഗിക്കാറുണ്ട്. സുധാമണി എന്ന അമൃതാനന്ദമയിയും, ട്രിപ്പിള്‍ ശ്രീ രവി ശങ്കറും, സായിബാബയും എല്ലാം ഇതേ പണി ചെയ്യുന്നു. എന്ന് വെച്ച് അവര്‍ ചെയ്യുന്നത് എല്ലാം ഇസ്ലാമികം ആവുമോ ?

   തിരുശേഷിപ്പ് പറഞ്ഞു കോടികള്‍ പിരിച്ചുണ്ടാക്കുമ്പോള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ലക്ഷങ്ങള്‍ സംഭാവന ചെയ്യുക സ്വാഭാവികം. എന്നാല്‍ ഇതൊന്നും ചട്ടിയും കലവും നബിയുടേത് ആണ് എന്നതിനുള്ള തെളിവല്ല എന്ന് തിരിച്ചറിയാന്‍ ഉള്ള വിവേകം പ്രകടിപ്പിക്കുമല്ലോ.

   Delete
 54. പുതിയ ചുവടു വെയ്പുകള്‍ വെകുന്നതൊക്കെ കൊള്ളാം . മുടി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ പൊടി കൊണ്ട് വന്നു. കൂദുതല്‍ ഊരാകുടുക്കില്‍ ആയി ,പൊടി ഇപ്പോള്‍ ഉള്ളത് ആയതു കൊണ്ട് സനദ് ഒന്നും വേണ്ടല്ലോ എന്ന് കരുതി . പിന്നീടാണ് മനസ്സില്‍ മറ്റൊരു ലടു പൊട്ടിയത് . കേരളീയര്‍ അല്പം വിവരം ഉള്ളവര്‍ ആണല്ലോ . പാത്രം വലിയ കുഴപ്പം ഉണ്ടാക്കില്ല . പുരാവസ്തു ശേകരത്തില്‍ ഒക്കെ അത് ഉണ്ടാവുന്നത് അല്ലെ . കിട്ടാന്‍ സാധ്യത ഉണ്ട് . മാത്രമല്ല മുടി എന്നല്ല നബിയുമായി ബന്ടപെട്ട എന്ത് കിട്ടിയാലും കാന്തപുരം അത് കരസ്തമാകും . അത്രയ്ക്ക് ഇസ്ടമാണ് അദ്ദേഹത്തിന് നബിയെ . എന്നൊക്കെ കേരളീയര്‍ കരുതും എന്ന് ഉധേസിച്ചാണ് പാത്രം ഇറക്കിയത്ടു , അതും തൂറ്റിയ മട്ടാണ് ഇപ്പോള്‍ . ജൂതന്മാരുടെ ചിഹ്നം ഉണ്ട് എന്നൊക്കെ കേള്കുന്നുണ്ട് . ഇയാള് ഇത് എന്തിനുള്ള പുറപ്പാടു ആണ് , പരമാവധി നാട്ടിച്ചേ അടങ്ങൂ എന്നുണ്ടോ ,,,
  കുറച്ചു ആള്‍കൂട്ടം പിറകില്‍ ഉണ്ട് എന്ന് കരുതി ഇങ്ങനെ ഉണ്ടോ ആളുകള്‍ ...
  നബിയ്ടെ പാത പിന്‍ പറ്റാനും സ്വര്‍ഗം നേടാനും നിര്‍ബന്ധമായ എന്തല്ലാം കാര്യങ്ങള്‍ കിടക്കുന്നു .അതുപോലെ നരക ശിക്ഷയില്‍ നിന്നും മോചനം നേടാന്‍ ഉള്ള കാര്യങ്ങള്‍ ഇതൊക്കെ ചെയ്തു കഴിഞ്ഞോ കാന്തപുരത്തിന്റെ അനുയായികള്‍ ...
  അല്ല ഇനി അതൊക്കെ മാറി വച്ച് ചുളിവില്‍ സ്വര്‍ഗം നേടാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ .
  നിങ്ങള്ക് തെറ്റി മക്കളെ . ഇത് ദൈവിക മതമാണ്‌. എന്റെ മകള്‍ ഫാത്തിമ കട്ടാലും അവളുടെ കൈ ഞാന്‍ മുറിക്കും എന്ന് പ്രക്യാപിച്ച , മുഖ സ്തുധി പരയുന്നവന്റെ വായില്‍ മണ്ണ് വാരി ഇടണം എന്ന് പറഞ്ഞ മഹാനായ പ്രവാചകനോട് ആണ് നിങ്ങളുടെ കളി ?????????

  ReplyDelete
 55. അബ്സാര്‍ സാഹെബ്, താങ്കളെ പോലെ വിദ്യഭ്യാസവും പൊതുസമൂഹത്തില്‍ ഉന്നത തൊഴില്‍ ചെയ്യുന്ന ഒരു വ്യക്തി ഇത്രയും തരാം താഴ്ന്ന രീതിയില്‍ എഴുതുകയും പണ്ഡിതന്മാരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഒരിക്കലും നിലക്ക് നിരക്കുന്നതല്ല...താങ്കള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ മാന്യമായ ഭാഷയില്‍ അത് രേഖപ്പെടുത്താം! പക്ഷെ വ്യക്തി ഹത്യയും പണ്ഡിതരെ അക്ഷേപിക്കലും നടത്തി താങ്കള്‍ വെറും ഒരു തെരുവ് ചുവരെഴുത്തുകാരന്‍ ആകരുത്!! ബഹുമാന പൂര്‍വ്വം ഡോ: അബ്ദുസ്സലാം

  ReplyDelete
  Replies
  1. തരം താഴ്ന്ന കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് എഴുതുമ്പോള്‍ എഴുത്തിലും അത് പ്രതിഫലിക്കുക സ്വാഭാവികം. സമുദായത്തെ പറ്റിക്കുന്ന പണ്ഡിതര്‍ എന്ന് അവകാശപ്പെടുന്നവരെ പണ്ഡിതരായി ഞാന്‍ കാണുന്നില്ല. യഥാര്‍ത്ഥ പണ്ഡിതര്‍ ഒരിക്കലും സമുദായത്തില്‍ തെറ്റിധാരണകള്‍ ഉണ്ടാക്കില്ല.
   അര്‍ഹിക്കുന്ന മാന്യത നല്‍കിയിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. വ്യക്തി ചെയ്യുന്ന കാര്യങ്ങളെ പറ്റി പറയുമ്പോള്‍ അത് വ്യക്തിഹത്യയായി തോന്നുന്നതും സ്വാഭാവികം. !

   Delete
 56. എല്ലാ വിദ്യാഭ്യാസവും മനുഷ്യനെ സംസ്കാരം ഉള്ളവന്‍ ആക്കുന്നില്ല. തനിക്കു സംസ്കാരമില്ല എന്നുള്ളത് വലിയ തെറ്റ് അല്ല..പക്ഷെ തനിക്കു സംസ്കാരമില്ല എന്നുള്ള തിരിച്ചറിവ് ഇല്ലായ്മ വലിയ അബദ്ധമാണ്...(അത് കൊണ്ടാണ് താങ്കള്‍ക്കു താങ്കളുടെ വാക്കുകളിലെ സംസ്കാരമില്ലായ്മ മനസ്സിലാകാതെ പോയത്!!!!!)

  ReplyDelete
  Replies
  1. ഞാന്‍ അതില്‍ മാന്യമല്ലാത്ത വാചകം കണ്ടിട്ടില്ല. അതുകൊണ്ടാണ് അത് തിരിച്ചറിയുന്ന താങ്കളോട് കാണിച്ചു തരാന്‍ അഭ്യര്‍ത്തിക്കുന്നത് !
   ഈ പോസ്റ്റിലെ സംസ്ക്കാരം ഇല്ലാത്ത വാക്കോ, തെറിയോ ഒന്ന് ചൂണ്ടി കാണിച്ചു തരുവാന്‍ അഭ്യര്‍ഥിക്കുന്നു.

   Delete
 57. സുന്നി ഗ്ലോബല്‍ വോയിസ്‌ എന്നാ പേരില്‍ ഉള്ള റേഡിയോ ഉണ്ട് . bylex messnger വഴി ഇത് സ്ഥിരമായി കേട്ട് കൊണ്ടിരിക്കല്‍ ഞാന്‍ പതിവാകിയിരുന്നു . രാത്രി രണ്ടു മണി വരെ ഒക്കെ അത് കേള്കാരുണ്ടായിരുന്നു . മുടി പ്രശ്നം ഒക്കെ വളരെ സജീവമായി ചര്‍ച്ച ചെയ്യുമ്പോള്‍ എതിരാളികളെ നേരിടാനും എപ്പോഴും മുന്നില്‍ ഉണ്ടായിരുന്ന ഒരാളുണ്ടായിരുന്നു അതില്‍.. മറ്റു മുസ്ലിം സംഘടന നേതാക്കന്മാരെ ഒക്കെ ഫോണില്‍ വിളിച്ചു പറ്റിച്ചു അത് റെക്കോര്‍ഡ്‌ ചെയ്തു ഈ റേഡിയോയിലൂടെ കേട്ട് മുടിക്കുട്ടികള്‍ നിര്‍വൃതി കൊണ്ട് . അങ്ങിനെ മുടിക്കെതിരെ ഉള്ള ആരോപനഗള്‍ക്ക് പടവാളായി നിന്ന ആ സൈനധിപന്‍ തന്നെ പിന്നീട് സത്യം തിരിച്ചറിയുന്ന അത്ഭുത കാഴ്ചയാണ് പിന്നീട് നാം കാണുന്നത് .ജിശന്‍ മാഹി യെ കുറിച്ചാണ് ഞാന്‍ പറയുന്നത് . ആ റേഡിയോ സ്ഥിരമായി കേട്ടിരുന്ന എന്നെ പോലെ പലര്‍ക്കും അതിസയത്തോടെ അല്ലാതെ ഇത് ഓര്‍ക്കാന്‍ കഴിയില്ല .
  അന്ധമായി നേതാകന്മാരെ പിന്‍പറ്റിയാല്‍ തിക്ത ഫലം എന്തായിരിക്കും എന്നതിന്റെ നിദര്‍ശനമാണ് നാം കാണുന്നത് .
  ബോഡി വേസ്റ്റ് എന്ന് ഇതിനെ കുറിച്ച് വിശേഷിപ്പിച്ച ഒരു രാഷ്ട്രീയ നേതാവിനോട് കൂട്ടുകൂടാനും ചര്‍ച്ച നടത്താനും വോട്ട് പതിച്ചു കൊടുക്കാനും തയ്യാര്‍ ആവുന്നത് കൂടി ചേര്‍ത്ത് വച്ചാല്‍ മനസ്സിലാവും ഈ പണ്ഡിത വേഷതാരിക്ക് എത്രത്തോളം പ്രവാചക സ്നേഹം ഉണ്ട് എന്ന് .
  അബ്സര്‍ , താങ്കള്‍ ഇനിയും എഴുതുക .സമൂഹത്തിലെ വിദ്യ സമ്പന്നരാണ് , എഴുതാന്‍ കഴിവുള്ളവരാണ് ജനന്ങ്ങളെ ഇരുട്ടില്‍ നിന്നും തടയേണ്ടത് .
  ഫസിബൂക്, ബ്ലോഗ്‌ തുടങ്ങിയ നവ സാമൂഹിക മാധ്യമങ്ങള്‍ തുറന്നിട്ട അറിവിന്റെ ഈ ജാലകങ്ങളില്‍ കൂടി എത്ര പെട്ടന്നാണ് സമൂഹത്തിലെ ഇരുളുകള്‍ മായ്കപ്പെടുന്നത് ............................

  ReplyDelete
  Replies
  1. നന്ദി പ്രിയ പ്രവാസീ...

   നിങ്ങള്‍ പറഞ്ഞ ജിശാന്‍ മാഹിയുടെ വീഡിയോ ലിങ്ക് കിട്ടി. ഡൌണ്‍ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു.

   Delete
  2. ethu kityennu prayapedunna sdalangalil valiya pallikalundallo avideyonnum engine kandilla athentha ?

   Delete
 58. http://www.shradheyan.com/2013/09/blog-post.html

  ReplyDelete
 59. http://olavattur.blogspot.com/2014/02/blog-post.html

  ReplyDelete
 60. ഇങ്ങേരുടെ കയ്യില്‍ ഇനി എന്തേലും ഉണ്ടോ ആവോ ..?

  ReplyDelete
 61. enikoru cheriya samshayam. kanthapuram fansinde pravarthakar marupadi nalkumennu pratheekhikkunnu. suhrthe sha'a're mubarak( mudip palli) kku vendi enna peril keralathinakathum purathumayi nadathiya pana piriviloode ethra kodi rupayude arumanam sangadana nedi, ath enth aavashyangalkaayi upayogichu?

  ReplyDelete
 62. ഇങ്ങനെ ഓരോരുതര്‍ ഇറങ്ങിക്കൊള്ളും പവിത്രമായ ഇസ്ലാമിന്റെ സന്ദേശത്തെ തെറ്റിധരിപ്പിക്കാന്‍ ....

  ReplyDelete
 63. ഹജറുൽ അസ്‌വദ് , ആദം നബിയുടെ കാലത്ത് സ്വർഗ്ഗത്തിൽ നിന്നും വീണതാണ്‌ ഈ കല്ല് എന്നാണ്‌ ഇസ്ലാമിക വിശ്വാസം. ആ സമയത്ത് ഇതിന്‌ തൂവെള്ള നിറമായിരുന്നുവെന്നും മനുഷ്യരുടെ പാപങ്ങൾ ആഗിരണം ചെയ്തതുവഴിയാണ്‌ അത് കറുത്തുപോയതെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. ഇതിനു വല്ല തെളിവുകളും ഉണ്ടോ ? ( ഖുര്‍ആന്‍, ഹദീസ് അല്ലാതെ )

  ReplyDelete
  Replies
  1. ഖുര്‍ആനിലെയും ഹദീസുകളിലേയും തെളിവുകളക്കാള്‍ മറ്റെന്താണ് മുസ്ലിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ആവശ്യം ഉള്ളത്.

   ദൈവീക വചനങ്ങളേക്കാള്‍ വലിയ തെളിവ് ഇക്കാര്യത്തില്‍ ആവശ്യമില്ല. ആ ദം നബിയുടെ കാലത്തെ കുറിച്ച് ശാസ്ത്രത്തിനു ഇന്ന് എത്രത്തോളം അറിവുണ്ട് എന്ന് വിലയിരുത്തുന്നതും നന്നായിരിക്കും.

   Delete
 64. കാന്തപുരവും കദിറോവും

  നമസ്‌കാര സ്ഥലമാക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ട മഖാമു ഇബ്‌റാഹീമിനെക്കാള്‍ പുണ്യവും പ്രാധാന്യവും തന്റെ വശമുള്ള പാനപാത്രത്തിനാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഖത്തറില്‍ വെച്ച് പ്രസംഗിച്ചു. അതിന് അദ്ദേഹം പറഞ്ഞ കാരണം ഇബ്‌റാഹീം നബി ചവിട്ടി നിന്ന സ്ഥലമാണ് മഖാമു ഇബ്‌റാഹീം. എന്നാല്‍ തന്റെ വശമുള്ള പാത്രം നമ്മുടെ മുത്ത് നബി ചുണ്ട് വെച്ച് വെള്ളം കുടിച്ചതാണ്.

  എന്നാല്‍ ഈ പാത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് അത് കാന്തപുരത്തിനു നല്‍കിയ അഹ്മദ് ഖസ്‌റജിയല്ല, ചെച്‌നിയന്‍ ഭരണാധികാരി റംസാന്‍ കദിറോവാണ്. അധിനിവേശ വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ട മുസ്‌ലിംകളെ കൂട്ടകൊല നടത്തിയ ക്രൂരനും രക്തദാഹിയുമാണ് കദിറോവ്. ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെയായിരുന്നു കദിറോവ് ഈ കൂട്ടകൊല നടത്തിയത്. ഇസ്രയേലിനും സയണിസ്റ്റുകള്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ് ഈ കദിറോവ്. ഇസ്രയേലിലെ അബുഗോഷ് പട്ടണത്തില്‍ കദിറോവിന്റെ പേരില്‍ ഒരു റോഡു തന്നെയുണ്ട്. 2010-ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച കദിറോവിനെ പരിചയപ്പെടുത്തിയത് ഇസ്രയേലിന്റെ സ്വാഭാവിക കൂട്ടുകാരന്‍ എന്നായിരുന്നു.

  ചെച്‌നിയന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്താനായി റഷ്യ, അമേരിക്ക, ഇസ്രയേല്‍ കൂടിക്കാഴ്ച്ചക്ക് മാധ്യസ്ഥത വഹിച്ചത് കദിറോവിന്റെ കൂട്ടുകാരനായ ഹോളിവുഡ് താരം സ്റ്റീവന്‍ സീഗളുമാണ്. കാന്തപുരവും ഖസ്‌റജിയും കദിറോവും തമ്മില്‍ അടുത്ത ബന്ധവും ഉറ്റ സൗഹൃദവുമാവണം. അതുകൊണ്ടു തന്നെ ഖസ്‌റജി കൊടുത്ത പാത്രത്തില്‍ ഇസ്രയേലിന്റെ ഔദ്യോഗിക ചിഹ്നമായ ആറു കോണുള്ള നക്ഷത്രവുമുണ്ടായതില്‍ (ദാവീദിന്റെ നക്ഷത്രം) ഒട്ടും അത്ഭുതപ്പെടാനില്ല. അപ്പോള്‍ കാന്തപുരം ഉസ്താദ് ആരുടെ ഏജന്റാണ്?

  കടപ്പാട്:
  http://www.islamonlive.in/story/2014-02-24/1393222511-0918233

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....