Wednesday, December 11, 2013

മനുസ്മൃതിയിലൂടെ - 03


മനുസ്മൃതിയിലൂടെയുള്ള അബസ്വരന്റെ സഞ്ചാരം തുടരുകയാണ്.

മനുസ്മൃതിയിലെ അഞ്ചാം അദ്ധ്യായം തുടങ്ങുന്നത് 'അഭക്ഷ്യങ്ങള്‍' എന്ന വിഭാഗത്തോടെയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ദ്വിജന്മാര്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ത്ഥങ്ങളെ കുറിച്ചാണ് ഈ വിഭാഗത്തില്‍ പറയുന്നത്.

നാട്ടുകോഴിയുടെ മാംസം വര്‍ജ്ജിക്കണം എന്ന് ശ്ലോകം 12 ല്‍ പറയുന്നു.
കശാപ്പുശാലയിലെ ഇറച്ചിയും, ഉണക്കമാംസവും ഉപേക്ഷിക്കണം എന്ന് ശ്ലോകം 13 ല്‍ പറയുന്നു.

മത്സ്യങ്ങള്‍ വര്‍ജ്ജിക്കണം എന്ന് ശ്ലോകം 15 ല്‍ കാണാം. എന്നാല്‍ പതിനാറാം ശ്ലോകത്തില്‍ രാജീവ മത്സ്യവും, സിംഹമുഖ മത്സ്യവും ചെതുമ്പലുള്ള മത്സ്യവും എല്ലാ അവസരത്തിലും ഭക്ഷിക്കാം എന്നും പറയുന്നു !! ഈ രണ്ടു ശ്ലോകങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി തോന്നി. മത്സ്യങ്ങള്‍ വര്‍ജ്ജിക്കണം എന്ന് പറഞ്ഞ ശേഷം, അടുത്ത വരിയില്‍ തന്നെ ചില മത്സ്യങ്ങളുടെ പേരുകള്‍ പറഞ്ഞ് അവ 'എല്ലാ അവസരത്തിലും ഭക്ഷിക്കാം' എന്ന് പറയുമ്പോള്‍ പൊരുത്തക്കേടുകള്‍ തോന്നുക സ്വാഭാവികമാണല്ലോ.

ശ്ലോകം 18 :
മുള്ളന്‍ പന്നി, ശല്യ മൃഗം, ഉടുമ്പ്, കണ്ടാമൃഗം, ആമ, മുയല്‍ എന്നിവ പഞ്ച നഖങ്ങളില്‍ ഭക്ഷ്യങ്ങളാണ്. അതുപോലെ ഒറ്റവരിയില്‍ മാത്രം പല്ലുകളുള്ള വീട്ടുമൃഗങ്ങളില്‍  ഒട്ടകം നീക്കിയുള്ളവയെ ഭക്ഷിക്കാം.

ശ്ലോകം 19 :
കൂണ്, നാട്ടുപന്നി, വെളുത്തുള്ളി, നാട്ടുകോഴി, ഉള്ളി, മുള്ളങ്കി എന്നിവ അറിഞ്ഞുകൊണ്ട് ഭക്ഷിച്ചാല്‍ ദ്വിജന്‍ പതിതനായി തീരും.

തുടര്‍ന്നു വരുന്ന വിഭാഗം 'മാംസവിധി' എന്നതാണ്.

ശ്ലോകം 28:
സൃഷ്ടികര്‍ത്താവ് സകലതിനേയും ജീവന്റെ ഭക്ഷണമായി കല്പ്പിച്ചിരിക്കുകയാണ്. സ്ഥാവരവും (വൃക്ഷലതാദിജന്യങ്ങളായ ധാന്യഫലാദികള്‍) ജംഗമവുമായ (പശു പക്ഷി മത്സ്യാദികള്‍) എല്ലാം പ്രാണന്റെ ഭോജനങ്ങളാണ്.

അതായത് നോണ്‍ വെജ് ഭക്ഷണത്തെ നിരോധിക്കുന്നില്ല എന്നും നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിക്കാം എന്നും തന്നെയല്ലേ ഈ വാക്യങ്ങളിലൂടെ മനുസ്മൃതി  പറയുന്നത്?

ശ്ലോകം 32 :
വിലയ്ക്കു വാങ്ങിയതോ സ്വയം കൊന്നുണ്ടാക്കിയതോ മറ്റാരെങ്കിലും ദാനം ചെയ്തതോ ആയ മാംസം ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും അര്‍ച്ചിച്ചിട്ടു ഭക്ഷിച്ചാല്‍ ദോഷമില്ല.

ശ്ലോകം 38, 39 :
ദേവതാദ്യുദ്ദേശ്യകമായല്ലാതെ തനിക്കുവേണ്ടി പശുവിനെ കൊല്ലുന്ന വൃഥാപേശുഘ്നന്‍, കൊല്ലപ്പെട്ട പശുവിന് എത്ര രോമങ്ങളുണ്ടോ അത്രയും ജന്മങ്ങളില്‍ (വീണ്ടും വീണ്ടും) കൊല്ലപ്പെടുന്നു. അതിനാല്‍ വൃഥാ പശുവധം ചെയ്യരുത്.
പ്രജാപതി തനിയേ യഞ്ജസിദ്ധിക്കുവേണ്ടി സൃഷ്ടിച്ചവയാണ് പശുക്കള്‍. യഞ്ജമാകട്ടെ, സകല ലോകത്തിന്റെയും ഐശ്വര്യത്തിനു വേണ്ടിയാണ് നടത്തപ്പെടുന്നത്. അതിനാല്‍ യഞ്ജത്തിലെ വധം വധമല്ല.


ഈ ശ്ലോകം ആണ് പശു വധ നിരോധന വ്യക്താക്കളുടെ അടിസ്ഥാനം എന്ന് തോന്നുന്നു. യഞ്ജത്തിനായി പശുവിനെ വധിച്ചാല്‍ ആ വധം വധം ആവില്ലത്രേ !!

ഈ ജന്മത്തില്‍ വേദ സമ്മതമായ ഹിംസ അഹിംസതന്നെയാണെന്നറിയണം - എന്ന് ശ്ലോകം 44 ല്‍ പറയുന്നു.

ശ്ലോകം 48 :
പ്രാണി ഹിംസ ചെയ്യാതെ മാംസം ഉണ്ടാവുകയില്ല. പ്രാണി വധം സ്വര്‍ഗ്ഗഹേതുവുമല്ല. അതിനാല്‍ മാംസം വര്‍ജ്ജിക്കണം.

ഇത് വായിച്ചപ്പോള്‍ മാംസം ഭക്ഷിക്കുന്ന കാര്യത്തില്‍ മനു പല മലക്കം മറിച്ചിലുകളും നടത്തിയതായി തോന്നി. കാരണം ചില ഭാഗങ്ങളില്‍ മാംസം കഴിക്കാം എന്ന് പറയുന്നു. ചില ഭാഗങ്ങളില്‍ അതിനു പൂര്‍ണ്ണമായും വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു. മാംസം കഴിക്കുന്ന വിഷയത്തില്‍ മനുസ്മൃതി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത് എന്നാണു എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ശ്ലോകം 56 ഇങ്ങിനേയും പറയുന്നു :
വിഹിതമായ മാംസ ഭക്ഷണത്തിലും മദ്യപാനത്തിലും മൈഥുനത്തിലും ദോഷമൊന്നുമില്ല. എന്തെന്നാലിവ ജീവികളുടെ പ്രവൃത്തി - സ്വാഭാവിക ധര്‍മ്മം - അത്രേ. പക്ഷേ ഇവയില്‍ നിന്നുള്ള നിവൃത്തി മഹത്തായ ഫലമുള്ളതാണ്.

ഭക്ഷണത്തെ പറ്റിയുള്ള ഇസ്ലാമിക കാഴ്ചപ്പാടാണ് ഇത് വായിച്ചപ്പോള്‍ മനസ്സിലേക്ക് കടന്നു വന്നത്.

വിശുദ്ധഖുര്‍ആനിലെ പതിനാറാം അദ്ധ്യായമായ അന്നഹ്ല്‍ ലിലെ 114 മുതല്‍ 117 വരെയുള്ള ആയത്തുകള്‍ :
അതിനാല്‍, ജനങ്ങളേ! അല്ലാഹു നിങ്ങള്‍ക്കേകിയ ഹിതകരവും ഉത്തമവുമായ വിഭവങ്ങള്‍ ആഹരിച്ചുകൊളളുവിന്‍; അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുവിന്‍ - നിങ്ങള്‍ യഥാര്‍ഥത്തില്‍ അവനുമാത്രം അടിമപ്പെടുന്നവരാണെങ്കില്‍. ശവം, ചോര, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട ജന്തുക്കള്‍ ഇവയാണ് അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുളളത്. എന്നാല്‍, വല്ലവനും വിശപ്പിനാല്‍ നിര്‍ബന്ധിതനായി ഗത്യന്തരമില്ലാതെ ഈ വസ്തുക്കള്‍ ആഹരിച്ചാല്‍, അവന്‍ ദൈവികനിയമങ്ങളോട് ധിക്കാരം ഭാവിക്കാത്തവനും അനിവാര്യതയുടെ അതിര് വിട്ടുകടക്കാത്തവനുമാണെങ്കില്‍, അപ്പോള്‍ നിശ്ചയമായും അല്ലാഹു മാപ്പരുളുന്നവനും ദയാപരനുമാകുന്നു. ഇന്നത് അനുവദനീയം, ഇന്നത് നിഷിദ്ധം എന്നിങ്ങനെ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നതിനുവേണ്ടി നിങ്ങളുടെ നാവുകള്‍ വിധിക്കുന്നത് പറയാതിരിക്കുവിന്‍. അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുന്നവര്‍ ഒരിക്കലും വിജയം പ്രാപിക്കുന്നില്ല. ഐഹികജീവിതം ഏതാനും നാളുകളാകുന്നു. ഒടുവില്‍ അവര്‍ക്കുള്ളത് വേദനയേറിയ ശിക്ഷയത്രെ.

മദ്യപാനത്തെ കുറിച്ച്  രണ്ടാം അദ്ധ്യായമായ അല്‍ ബഖ്റയിലെ വാക്യം 219 ല്‍ ഇങ്ങനെ പറയുന്നു :
മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും വിധി എന്തെന്ന് അവര്‍ നിന്നോടു ചോദിക്കുന്നുവല്ലോ. പറയുക: 'അവ രണ്ടിലും വലുതായ തിന്മകളാണുള്ളത്-ആളുകള്‍ക്ക് അല്‍പം പ്രയോജനവുമുണ്ടെങ്കിലും. എന്നാല്‍ പ്രയോജനത്തെക്കാള്‍ വളരെ വലുതാകുന്നു അവയുടെ തിന്മ'.

ഖുര്‍ആനിലെ അഞ്ചാം അദ്ധ്യായമായ അല്‍ മാഇദയിലെ 90 മുതല്‍ 92 വരെയുള്ള വചനങ്ങള്‍ :
അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണ്ട് ഭാഗ്യം നോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജ്ജിക്കുക. നിങ്ങള്‍ക്കു വിജയസൌഭാഗ്യം പ്രതീക്ഷിക്കാം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയുന്നതിനും മാത്രമാകുന്നു ചെകുത്താന്‍ ആഗ്രഹിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അതില്‍നിന്നൊക്കെ വിരമിക്കുമോ? അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വചനമനുസരിക്കുകയും വിരമിക്കുകയും ചെയ്യുക. പക്ഷേ, നിങ്ങള്‍ ആജ്ഞയില്‍നിന്നു പുറംതിരിയുകയാണെങ്കില്‍ അറിഞ്ഞിരിക്കുക, വിധികള്‍ വ്യക്തമായി എത്തിച്ചുതരുന്ന ഉത്തരവാദിത്ത്വം മാത്രമേ നമ്മുടെ ദൂതനുള്ളൂ.

അടുത്ത വിഭാഗം 'ആശൌചങ്ങളും അശുദ്ധികളും' എന്നതാണ്. ബ്രാഹ്മണാദി നാലു വര്‍ണ്ണങ്ങളുടേയും പ്രേത ശുദ്ധിയേയും, മരണ ശൌച ശുദ്ധിയേയും, ദ്രവ്യ ശുദ്ധിയേയും കുറിച്ച് ഈ വിഭാഗത്തില്‍ പറയുന്നു.

ശ്ലോകം 67 :
എല്ലാ വര്‍ണ്ണങ്ങളിലേയും ബാലന്മാര്‍ സംസ്കാരങ്ങള്‍ കഴിയുന്നതിന് മുന്‍പ് മരിച്ചാല്‍ പൊതുവേ മൂന്ന് ദിവസം കഴിഞ്ഞും, പെണ്‍കുട്ടി മരിച്ചാല്‍ ഒരു ദിവസം കഴിഞ്ഞും അശുദ്ധി മാറും.

ശ്ലോകം 69 :
രണ്ടു വയസ്സില്‍ കുറഞ്ഞ മൃതനെ ദഹിപ്പിക്കേണ്ടതില്ല. ഉദക ക്രിയയും വേണ്ട. തടിക്കഷ്ണമേന്നപോലെ കാട്ടിലുപേക്ഷിച്ച് മൂന്നു ദിവസം ആശൌചം അനുഷ്ഠിക്കണം.

ശ്ലോകം 73 :
ആശൌചങ്ങളില്‍ ഉപ്പില്ലാത്ത ഭക്ഷണമേ കഴിക്കാവൂ. മൂന്ന് ദിവസം നദി തുടങ്ങിയവയില്‍ കുളിക്കണം. മാംസം ഭക്ഷിക്കരുത്. ഒറ്റക്ക് തറയില്‍ കിടക്കണം.

ആശൌചങ്ങളില്‍ പ്രത്യേകം മാംസം കഴിക്കരുത് എന്ന് പറയുമ്പോള്‍  മറ്റു സമയങ്ങളില്‍ മാംസം ഭക്ഷിക്കുന്നതില്‍ വിരോധമില്ല എന്ന് കൂടി മനസ്സിലാക്കേണ്ടതല്ലേ ?

ശ്ലോകം 85 :
ചണ്ടാലന്‍, രജസ്വല, ബ്രഹ്മത്യാദി പാപത്താല്‍ പതിതന്‍, പ്രസവിച്ചു കിടക്കുന്ന സ്ത്രീ, ശവം, ശവം തൊട്ടവന്‍ എന്നിവരെ സ്പര്‍ശിച്ചാല്‍ കുളിച്ചു ശുദ്ധനാവാം.

ശ്ലോകം 104 :
സ്വജാതിക്കാര്‍ ഉള്ളപ്പോള്‍, മൃതനായ വിപ്രനെ ശൂദ്രനെക്കൊണ്ട് ശ്മശാനത്തിലേക്ക് എടുപ്പിക്കരുത്. എന്തെന്നാല്‍ ശൂദ്ര സ്പര്‍ശം കൊണ്ട് ദുഷിതയായ ആ ശരീരാഹുതി മൃതന് സ്വര്‍ഗ്ഗ പ്രാപ്തിക്ക് ഗുണകരമായിരിക്കുകയില്ല.

ശ്ലോകം 108 :
മലിനമായ വസ്തു മണ്ണും വെള്ളവും കൊണ്ടും അശുദ്ധ വസ്തുക്കള്‍ കലര്‍ന്ന നദി ജലപ്രവാഹം കൊണ്ടും മനസ്സുകൊണ്ട് പാപം ചെയ്യുന്ന സ്ത്രീ പ്രതിമാസമുള്ള ആര്‍ത്തവം കൊണ്ടും ബ്രാഹ്മണന്‍ സന്ന്യാസം കൊണ്ടും ശുദ്ധി പ്രാപിക്കുന്നു.

വിശുദ്ധ ഖുര്‍ആനിലും ശുദ്ധിക്കായി മണ്ണ് ഉപയോഗിക്കുന്നതിനെ പറ്റി പറയുന്നുണ്ട്.
നാലാം അദ്ധ്യായമായ അന്നിസാഅ് ലെ വാക്യം 43 :
അല്ലയോ വിശ്വസിച്ചവരേ, ലഹരി ബാധിച്ചവരായി നമസ്കരിക്കാതിരിക്കുക. നിങ്ങള്‍ പറയുന്നതെന്താണെന്നു ബോധമുള്ള സമയത്താണ് നമസ്കാരം നിര്‍വഹിക്കേണ്ടത്. ജനാബത്തുള്ളപ്പോഴും നമസ്കാരത്തെ സമീപിക്കാവതല്ല - കുളിക്കുന്നതുവരെ - വഴി കടന്നു പോകുന്നവരായല്ലാതെ. ഇനി നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു; അല്ലെങ്കില്‍ നിങ്ങളിലാര്‍ക്കെങ്കിലും വിസര്‍ജ്ജനം ചെയ്യേണ്ടിവന്നു; അതുമല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ സ്പര്‍ശിച്ചു; എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ല. എങ്കില്‍ ശുചിയുള്ള മണ്ണ് ഉപയോഗിച്ചുകൊള്ളുക. അതുകൊണ്ട് മുഖങ്ങളും കരങ്ങളും തലോടുക. നിസ്സംശയം അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും പൊറുത്തുകൊടുക്കുന്നവനുമാകുന്നു.

തുടര്‍ന്ന് മനുസ്മൃതി കടക്കുന്നത് 'ദ്രവ്യശുദ്ധി' എന്ന വിഭാഗത്തിലേക്കാണ്.
സ്വര്‍ണ്ണം, രത്നം തുടങ്ങിയ വസ്തുക്കളെ ശുദ്ധി ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈ വിഭാഗം തുടങ്ങുന്നത്. തുടര്‍ന്ന് ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടേയും, ഘൃതം, തൈലം, ശംഖ്, പട്ട്, കമ്പിളി തുടങ്ങിയവയുടെ ശുദ്ധീകരണത്തെ കുറിച്ചും വിശദമാക്കുന്നു.

ശ്ലോകം 133 :
ഈച്ച (അഴുക്കുകളില്‍ ഇരുന്നാലും) ജല ബിന്ദുക്കള്‍ തണല്‍ പശു കുതിര സൂര്യരശ്മികള്‍ ധൂളി ഭൂമി വായു അഗ്നി എന്നിവയും സ്പര്‍ശനത്തിനു ശുദ്ധമാണ്.

ശ്ലോകം 136 :
മൂത്ര മല വിസര്‍ജ്ജനത്തില്‍ ശുദ്ധിക്ക് വേണ്ടി ഒരു പ്രാവശ്യം ലിംഗത്തില്‍ മണ്ണുകൊണ്ട് ശുദ്ധി വരുത്തണം. ആസനത്തില്‍ മൂന്ന് പ്രാവശ്യവും ഇടതുകൈയില്‍ പത്ത് പ്രാവശ്യവും ശുദ്ധി വരുത്തണം. രണ്ടു കയ്യിലും ഏഴു പ്രാവശ്യവും.

അതായത് മൂത്രം ഒഴിച്ചാല്‍ അത് ശുദ്ധിയാക്കാതെ ഓടിപ്പോരുന്നതിന് മനുസ്മൃതി എതിരാണ് എന്ന് ചുരുക്കം.

അടുത്ത വിഭാഗം 'സ്ത്രീധര്‍മ്മം' എന്നതാണ്.

ശ്ലോകം 147 :
ബാലയോ യുവതിയോ വൃദ്ധയോ ആയാലും സ്ത്രീ സ്വഗൃഹത്തില്‍ പോലും ഒരു കാര്യവും പിതാവ് ഭര്‍ത്താവ് മുതലായവരുടെ അനുമതി കൂടാതെ സ്വേച്ഛയാ ചെയ്യരുത്.

ശ്ലോകം 148 :
ബാല്യത്തില്‍ സ്ത്രീ പിതാവിന്റേയും യൗവനത്തില്‍ ഭര്‍ത്താവിന്റേയും ഭര്‍ത്താവ് മരിച്ചാല്‍ പുത്രന്മാരുടെയും അധീനതയില്‍ വര്‍ത്തിക്കണം. ഒരിക്കലും സ്വതന്ത്ര്യയായി പെരുമാറരുത്.

ശ്ലോകം 155 :
സദാചാര ഹീനനോ പരസ്ത്രീകളിലാസക്തനോ വിദ്യാദിഗുണ ശൂന്യനോ ആയാലും ഭര്‍ത്താവിനെ പതിവ്രതയായ ഭാര്യ ദേവനെ പോലെ ആരാധിക്കണം.

ഇസ്ലാമില്‍ ഇത്തരത്തിലുള്ള കാഴ്ചപ്പാട് അല്ല ഉള്ളത്. വിവാഹ കാര്യത്തില്‍ സ്ത്രീയുടെ സമ്മതം നിര്‍ബന്ധമാണ്‌. അതുമായി ബന്ധപ്പെട്ട പ്രവാചക വചനം വിസ്മരിക്കാതിരിക്കാം.
"വിധവയോട് അനുവാദം ചോദിക്കാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയോട് സമ്മതമാവശ്യപ്പെടാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാന്‍ പാടില്ല. മൌനമാണ് കന്യകയുടെ സമ്മതം.''

മാത്രമല്ല വിവാഹം കഴിഞ്ഞ ശേഷവും തന്റെ ഭര്‍ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കുവാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇതാണ് ‘ഖുല്‍അ്’. ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുകൊടുക്കണമെന്നുള്ളതാണ് ‘ഖുല്‍അ്’നുള്ള നിബന്ധന. വിവാഹം വഴി ഭാര്യക്ക് ലഭിച്ച സമ്പത്ത് തിരിച്ചുകൊടുക്കണമെന്നര്‍ഥം. ഇക്കാര്യം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം നോക്കുക:

ഖുറാനിലെ രണ്ടാം അദ്ധ്യായമായ അല്‍ ബഖറയിലെ വചനം 229 ല്‍ നിന്നും :
“അങ്ങനെ അവര്‍ക്ക് (ദമ്പതികള്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്ത് സ്വയം മോചനം നേടുന്നതിന് അവര്‍ ഇരുവര്‍ക്കും കുറ്റമില്ല."
‘ഖുല്‍അ്’നുള്ള നിബന്ധനകള്‍ താഴെ പറയുന്നവയാണ് :

01. ത്വലാഖിനെപ്പോലെതന്നെ അനിവാര്യമായ സാഹചര്യങ്ങളില്ലാതെ ഖുല്‍അ് ചെയ്യാന്‍ പാടില്ലാത്തതാകുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: “പ്രയാസമുണ്ടാവുമ്പോഴല്ലാതെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം പോലും നിഷിദ്ധമാണ്.”

02. സ്ത്രീ ഖുല്‍അ് ആവശ്യപ്പെട്ടാല്‍ അവളെ മോചിപ്പിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്.

03. താന്‍ നല്‍കിയ വിവാഹമൂല്യം പൂര്‍ണമായോ ഭാഗികമായോ ആവശ്യപ്പെടാന്‍ പുരുഷന് അവകാശമുണ്ട്. വിവാഹമൂല്യത്തില്‍ കവിഞ്ഞ യാതൊന്നും ആവശ്യപ്പെടാവതല്ല.

04. താന്‍ ആവശ്യപ്പെട്ട തുക നല്‍കുന്നതോടുകൂടി ഖുല്‍അ് സാധുവായിത്തീരുന്നു. അഥവാ ആ സ്ത്രീ പുരുഷന്റെ ഭാര്യയല്ലാതായിമാറുന്നു.

ഇസ്ലാം അനുവദിക്കുന്ന സ്ത്രീയുടെ രണ്ടാമത്തെ വിവാഹമോചന രീതിയാണ് ‘ഫസ്ഖ്’. ഭാര്യയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അതോടൊപ്പം വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരില്‍നിന്ന് ന്യായാധിപന്റെ സഹായത്തോടെ നേടുന്ന വിവാഹമോചനമാണിത്. ഭര്‍ത്താവിന് സന്താ നോല്‍പാദനശേഷി ഇല്ലെന്ന് തെളിയുക, ലൈംഗികബന്ധത്തിന് സാധിക്കാതിരിക്കുക, അവിഹിത വേഴ്ചകളില്‍ മുഴുകുക, ക്രൂരമായി പെരുമാറുക, തന്നെ അധാര്‍മിക വൃത്തിക്ക് നിര്‍ബന്ധിക്കുക, ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കുക, തന്റെ സ്വത്തുക്കള്‍ അന്യായമായി ഉപയോഗിക്കുക, ഒന്നിലധികം ഭാര്യമാരുള്ളയാളാണെങ്കില്‍ തന്നോട് നീതിപൂര്‍വം വര്‍ത്തിക്കാതിരിക്കുക, തുടങ്ങിയ അവസരങ്ങളില്‍ ഭാര്യക്ക് ന്യായാധിപന്‍ മുഖേന വിവാഹബന്ധം വേര്‍പെടുത്താവുന്നതാണ്. ഇതാണ് ഫസ്ഖ്. തന്റെ അനുവാദമില്ലാതെ രക്ഷാധികാരികള്‍ വിവാഹം ചെയ്തുകൊടുത്താലും ഭര്‍ത്താവ് എവിടെയാണെന്നറിയാത്ത സ്ഥിതി ഉണ്ടെങ്കിലും ഭാര്യക്ക് ഫസ്ഖ് ചെയ്യാവുന്നതാണ്.

ഫസ്ഖ് ചെയ്യുന്നത് ന്യായാധിപനിലൂടെയായിരിക്കണമെന്നുള്ളതാണ് അതിനുള്ള നിബന്ധന. ഭാര്യ ഉന്നയിക്കുന്ന കാരണങ്ങള്‍ ഫസ്ഖിന് പ്രേരി പ്പിക്കാവുന്ന തരത്തിലുള്ളതാണോ എന്ന് പരിശോധിക്കുന്നത് ന്യായാധിപനാണ്. അങ്ങനെയാണെങ്കില്‍ വിവാഹമൂല്യം തിരിച്ചുനല്‍കാതെതന്നെ അവള്‍ക്ക് അവനുമായുള്ള ബന്ധത്തില്‍നിന്ന് പിരിയാനുള്ള സംവിധാനമുണ്ട്.

ശ്ലോകം 162 :
ഈ ലോകത്തില്‍ പരപുരുഷനാല്‍ ഉത്പാദിപ്പിക്കപ്പെട്ടതും പരസ്ത്രീയാല്‍ ഉത്പാദിപ്പിക്കപ്പെട്ടതുമായ സന്താനം ശാസ്ത്രീയനുസാരമുള്ള സന്താനമല്ല. പതിവ്രതയായ സ്ത്രീക്ക് രണ്ടാമതൊരു ഭര്‍ത്താവ് ഒരു ശാസ്ത്രത്തിലും വിധിക്കപ്പെട്ടിട്ടില്ല.

ശ്ലോകം 168 :
മുന്‍പേ മരിച്ച ഭാര്യയുടെ അന്ത്യേഷ്ടിസംസ്കാരം (ദഹനക്രിയ) നടത്തിയിട്ട്, ഗൃഹസ്ഥാശ്രമമാഗ്രഹിക്കുന്നവന്‍ വീണ്ടും വിവാഹം കഴിക്കുകയും അഗ്ന്യാധാനം ചെയ്യുകയും ആവാം.

ഇസ്ലാം പുരുഷനും, സ്ത്രീക്കും പുനര്‍വിവാഹം അനുവദിക്കുന്നുണ്ട്. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീക്കും വീണ്ടും വിവാഹം കഴിക്കാനുള്ള അവകാശം ഇസ്ലാം നല്‍കുന്നു.

ഖുര്‍ആനിലെ രണ്ടാം അദ്ധ്യായമായ അല്‍ ബഖറയിലെ 234,235 ആയത്തുകള്‍ :
നിങ്ങളില്‍നിന്നു മരിച്ചുപോകുന്നവരുടെ ശേഷിച്ചിരിക്കുന്ന ഭാര്യമാര്‍, നാലുമാസവും പത്തുനാളും സ്വയം വിലക്കിനിര്‍ത്തേണ്ടതാകുന്നു. അവരുടെ ഇദ്ദ പൂര്‍ത്തിയായാല്‍ പിന്നീട് സ്വന്തം കാര്യത്തില്‍ ന്യായമായ രീതിയില്‍ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് അതിന്റെ യാതൊരു ഉത്തരവാദിത്വവുമില്ല. അല്ലാഹു നിങ്ങളെല്ലാവരുടെയും കര്‍മങ്ങളെ സൂക്ഷ്മമായറിയുന്നവനാകുന്നു. വിധവകളായ സ്ത്രീകളോട് അവരുടെ ഇദ്ദാവേളയില്‍ നിങ്ങള്‍ വിവാഹാഭിലാഷം സൂചിപ്പിക്കുകയോ അല്ലെങ്കില്‍ മനസ്സില്‍ മറച്ചുവക്കുകയോ ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല. നിങ്ങളുടെ മനസ്സില്‍ തീര്‍ച്ചയായും അവരെക്കുറിച്ച് വിചാരമുണ്ടാവുമെന്ന് അല്ലാഹുവിന്ന് അറിയാം. പക്ഷേ, അവരോട് രഹസ്യമായി പ്രതിജ്ഞ ചെയ്യാതിരിക്കുക. വല്ലതും സംസാരിക്കുകയാണെങ്കില്‍ മാന്യമായ രീതിയില്‍ സംസാരിക്കുക. ഇദ്ദാവേള കഴിയുന്നതുവരെ വിവാഹ ഉടമ്പടി തീരുമാനിക്കാവതല്ല. അല്ലാഹു നിങ്ങളുടെ മനോഗതങ്ങള്‍പോലും അറിയുന്നുവെന്ന് നന്നായി ഗ്രഹിച്ചുകൊള്ളുക. അതിനാല്‍ അവനെ സൂക്ഷിക്കുക. അല്ലാഹു അത്യധികം ക്ഷമിക്കുന്നവനും വിട്ടുവീഴ്ചയരുളുന്നവനും ആണെന്ന് അറിയുക.

ആയുസ്സിന്റെ രണ്ടാമത്തെ അംശത്തില്‍ - യൗവനത്തിന് - ധര്‍മ്മാനുസാരം വിവാഹം ചെയ്ത് ഗൃഹസ്ഥധര്‍മ്മങ്ങളനഷ്ഠിക്കണം - എന്ന് പറഞ്ഞുകൊണ്ട് മനുസ്മൃതിയുടെ അഞ്ചാം അദ്ധ്യായം അവസാനിക്കുന്നു.

ആറാം അദ്ധ്യായം തുടങ്ങുന്നത് 'വാനപ്രസ്ഥധര്‍മ്മം' എന്ന വിഭാഗത്തോടെയാണ്.

ഗൃഹസ്ഥന്‍, സ്വശരീരത്തില്‍ ചുളിവും നരയും തന്റെ പുത്രന്റെ സന്താനത്തേയും കാണുമ്പോള്‍ വിഷയ വിരക്തനായി വനത്തിലേക്ക് പോകണം - എന്ന് ശ്ലോകം 2 ല്‍ പറയുന്നു.

വനത്തില്‍ പോകുന്നതും, അവിടെ ജീവിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് തുടര്‍ന്ന് പറയുന്നത്. തുടര്‍ന്നു വരുന്നത് 'സന്ന്യാസധര്‍മ്മം' എന്ന വിഭാഗമാണ്‌. സന്ന്യാസത്തിന്റെ പ്രസക്തിയെ കുറിച്ചും, പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഈ വിഭാഗത്തില്‍ പ്രതിപാദിക്കുന്നു. അടുത്ത വിഭാഗം 'പ്രാണായാമമാഹാത്മ്യം' എന്നതാണ്. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രാണായാമത്തിന്റെ പ്രസക്തിയെ കുറിച്ച് പറയുന്നു. ഈ വിഭാഗത്തോടെ ആറാം അദ്ധ്യായം അവസാനിക്കുകയും ചെയ്യുന്നു.

ഏഴാം അദ്ധ്യായം തുടങ്ങുന്നത് 'രാജധര്‍മ്മം' എന്ന വിഭാഗത്തോടെയാണ്. രാജാവിന്റെ കര്‍ത്തവ്യങ്ങളെ കുറിച്ച് ഈ വിഭാഗത്തില്‍ വിശദീകരിക്കുന്നു.

രക്ഷിതാവില്ലാത്തതിനാല്‍ ലോകരെല്ലാം എല്ലാറ്റിനേയും ഭയപ്പെട്ട് ഓടിയപ്പോള്‍ അവരെയെല്ലാം രക്ഷിക്കാനായി ഈശ്വരന്‍ രാജാവിനെ സൃഷ്ടിച്ചു. അതിനാല്‍ ലോകരക്ഷ രാജാവിന്റെ കര്‍ത്തവ്യമാകുന്നു - എന്ന് ശ്ലോകം 3 ല്‍ പറയുന്നു.

ശ്ലോകം 4 :
ഇന്ദ്രന്‍ വായു യമന്‍ സൂര്യന്‍ അഗ്നി വരുണന്‍ ചന്ദ്രന്‍ കുബേരന്‍ എന്നിവരുടെ മാത്രകള്‍ (സാരാംശങ്ങള്‍) സമാഹരിച്ച് ഈശ്വരന്‍ രാജാവിനെ സൃഷ്ടിച്ചു.

ശ്ലോകം 8 :
'ഇതൊരു മനുഷ്യനാണല്ലോ' എന്ന് കരുതി ബാലനായ രാജാവിനെപ്പോലും  അപമാനിക്കരുത്. എന്തെന്നാല്‍ നരാകൃതിയില്‍ സ്ഥിതി ചെയ്യുന്ന മഹാദേവതയാണത്. ദേവതയെ അപമാനിക്കുന്നത് നിമിത്തം അദൃഷ്ടദോഷമുണ്ടാകുമെന്നു സാരം.

അതായത് രാജാവിനെ മനുഷ്യന്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് ??

അടുത്ത വിഭാഗം 'ദണ്ഡ പ്രശംസ' എന്നതാണ്.

രാജാവിനു വേണ്ടി ഈശ്വരന്‍ സര്‍വ്വഭൂതരക്ഷകവും ധര്‍മ്മാവതാരവും ബ്രഹ്മതേജോമയവുമായ 'ദണ്ഡം' (ശിക്ഷ) എന്ന പുത്രനെ സൃഷ്ടിച്ചു - എന്ന് ശ്ലോകം 14 ല്‍ പറയുന്നു.

ദണ്ഡനം കൊണ്ട് നിയന്ത്രിച്ചാല്‍ മാത്രമേ ലോകം സന്മാര്‍ഗ്ഗത്തില്‍ ചരിക്കുകയുള്ളൂ - എന്ന് ശ്ലോകം 22 ല്‍ കാണാം.

ശ്ലോകം 30 :
മന്ത്രി സേനാപതി മുതലായ സഹായികളില്ലാത്തവനും മൂഡനും അത്യാഗ്രഹിയും ശാസ്ത്രജ്ഞാനശൂന്യനും വിഷയാസക്തനുമായ രാജാവിന് നീതിപൂര്‍വ്വമായി ദണ്ഡപ്രയോഗം ചെയ്യാന്‍ സാധ്യമല്ല.

ഇതുവായിച്ചപ്പോള്‍ ശ്ലോകം 3, 4, 8 എന്നിവയുമായി ശ്ലോകം 30 ന് ഉള്ള പൊരുത്തക്കേടുകള്‍ ആണ് മനസ്സില്‍ നിറഞ്ഞു നിന്നത്. കാരണം രാജാവ് ഒരു പ്രത്യേക സൃഷ്ടിയും, ഇന്ദ്രന്‍ വായു യമന്‍ സൂര്യന്‍ അഗ്നി വരുണന്‍ ചന്ദ്രന്‍ കുബേരന്‍ എന്നിവരുടെ സാരാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൃഷ്ടിയും ആകുമ്പോള്‍ പിന്നെ എങ്ങിനെയാണ് ആ രാജാവ് എന്ന സൃഷ്ടി മൂഡനും അത്യാഗ്രഹിയും ശാസ്ത്രജ്ഞാനശൂന്യനും വിഷയാസക്തനും ആവുക എന്ന സംശയം അവശേഷിക്കുന്നു. !!

ഭൃഗു സംഹിത അടുത്തതായി കടക്കുന്നത് 'രാജകര്‍ത്തവ്യം' എന്ന വിഭാഗത്തിലേക്കാണ്.
രാജാവിന്റെ കര്‍ത്തവ്യങ്ങളെ കുറിച്ച് തന്നെയാണ് ഈ വിഭാഗത്തില്‍ പറയുന്നത്.രാജാവ് തന്റെ സഹായത്തിനായി നിയമിക്കുന്ന മന്ത്രി, രാജദൂതന്‍ തുടങ്ങി വിവിധസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട സ്വഭാവ വിശേഷങ്ങളെ കുറിച്ചും ഈ വിഭാഗത്തില്‍ പറയുന്നു. രാജാവ് താമസിക്കേണ്ട വാസസ്ഥലത്തെ കുറിച്ചും ഇതില്‍ സൂചന നല്‍കുന്നു.

അടുത്ത വിഭാഗം 'യുദ്ധ ധര്‍മ്മം' എന്നതാണ്. യുദ്ധത്തില്‍ പാലിക്കേണ്ട രീതികളെ കുറിച്ച് വിവരിച്ചുകൊണ്ടാണ് ഈ വിഭാഗം തുടങ്ങുന്നത്.

ഉറങ്ങുന്നവനേയും, കവചം നഷ്ടപ്പെട്ടവനേയും വസ്ത്രം ഇല്ലാത്തവനേയും നിരായുധനേയും എതിര്‍ത്തുപൊരുതാത്തവനേയും യുദ്ധം കണ്ടുകൊണ്ട് നില്‍ക്കുന്നവനേയും മറ്റൊരാളോട് അടരാടുന്നവനേയും കൊല്ലരുത് - എന്ന് ശ്ലോകം 92 ല്‍ കാണാം.

തുടര്‍ന്ന് യുദ്ധത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ പങ്കുവെക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. രാജാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സൂചിപ്പിച്ച ശേഷം 'ഭരണ ക്രമം' എന്ന അടുത്ത വിഭാഗത്തിലേക്കാണ് മനുസ്മൃതി നീങ്ങുന്നത്. ഭരണ സൗകര്യത്തിനായി ഗ്രാമങ്ങളായി വിഭജിക്കുന്നതിനെ കുറിച്ചും, ഗ്രാമാധിപതിയെയും നഗരാധികാരിയേയും നിയമിക്കുന്നതിനെ കുറിച്ചും ഈ വിഭാഗത്തില്‍ പറയുന്നു.

അടുത്ത വിഭാഗം 'തീരുവ,കരം' എന്നതാണ്.
വാങ്ങിക്കുന്നത്തിന്റെയും വില്‍ക്കുന്നതിന്റെയും നിരക്ക്, സാധനങ്ങള്‍ കൊണ്ടുവന്ന ദൂരം, ഭക്ഷണത്തിനും മറ്റുമുള്ള ചെലവ്, വഴിയില്‍ ചോരാദികളില്‍ നിന്നുള്ള സംരക്ഷണ ചെലവ്, ലാഭം എന്നിവ കണക്കാക്കി വ്യാപാരാദികളില്‍ നിന്ന് കരം ഇടാക്കണം - എന്ന് ശ്ലോകം 127 ല്‍ പറയുന്നു.

വിവിധ വസ്തുക്കളുടെ കരത്തെ കുറിച്ചാണ് പിന്നീട് ഈ വിഭാഗത്തില്‍ പറയുന്നത്. അടുത്ത വിഭാഗം 'മന്ത്രാലോചന' എന്നതാണ്.

ഏതു രാജാവിന്റെ മന്ത്രാലോചന മന്ത്രിമാരല്ലാതെ മറ്റാരും വന്നറിയുന്നില്ലയോ ആ രാജാവ് ഭണ്ഡാരം ശോഷിച്ചിരുന്നാലും സമ്പൂര്‍ണ്ണമായ ഭൂമിയെ ഭരിക്കും - എന്ന് ശ്ലോകം 148 ല്‍ പറയുന്നു.

ശ്ലോകം 150 :
അവമാനിതരായ ജഡമൂകാദികളും ശുകശാരികാദികളും വിശേഷിച്ച് സ്ത്രീകളും രഹസ്യമായ മന്ത്രാലോചന ഭേദിക്കും (പുറത്താക്കും). അതിനാല്‍ അവരെ അകറ്റി നിറുത്തുന്നതില്‍ ശ്രദ്ധിക്കണം.

അടുത്ത വിഭാഗം 'സന്ധ്യാദി ഗുണങ്ങള്‍' എന്നതാണ്.
മറ്റു രാജക്കന്മാരുമായുള്ള സന്ധികളെ കുറിച്ചും, ശത്രുവിനെതിരെയുള്ള യുദ്ധത്തെ കുറിച്ചും ഈ വിഭാഗത്തില്‍ പറയുന്നു.

ശ്ലോകം 171 :
തന്റെ സൈന്യം അത്യന്തം സന്തുഷ്ടവും, സുശക്തവുമാണെന്നും, ശത്രുസൈന്യം വിപരീതവും ആണെന്നും അറിയുമ്പോള്‍ ശത്രുവിനെതിരെ യുദ്ധയാത്ര ചെയ്യണം.

തുടര്‍ന്ന് യുദ്ധയാത്രകളെ കുറിച്ചാണ് പറയുന്നത്. ദണ്ഡവ്യൂഹം, മകരവ്യൂഹം, പത്മവ്യൂഹം തുടങ്ങിയവയെ പറ്റി പ്രതിപാദിക്കുന്നു.

ശ്ലോകം 195 :
രാജാവ് ദുര്‍ഗ്ഗത്തിനകത്തോ പുറത്തോ സ്ഥിതി ചെയ്യുന്ന ശത്രുവിനെ ഉപരോധിച്ചു പാളയമടിക്കണം. ശത്രുവിന്റെ രാജ്യം ആക്രമിച്ച് ശല്യപ്പെടുത്തണം. അവിടത്തെ പുല്ല് ഭക്ഷണം, വെള്ളം, വിറക് എന്നിവ ഉപയോഗ ശൂന്യമാക്കിത്തീര്‍ക്കണം അഥവാ നശിപ്പിക്കണം.

ശ്ലോകം 196 :
ശത്രു ഉപയോഗിക്കുന്ന തടാകാദികള്‍ നശിപ്പിക്കണം. കോട്ടകള്‍ തകര്‍ക്കണം. കിടങ്ങുകള്‍ നികത്തി സുപ്രവേശങ്ങളാക്കണം. ഇപ്രകാരം ശത്രുവിനെ പൊടുന്നനെ ആക്രമിക്കുകയും രാത്രിയില്‍ കോലാഹലമുണ്ടാക്കി വിരട്ടുകയും വേണം.

ഇസ്‌ലാമിക സൈന്യം യുദ്ധത്തിനു പുറപ്പെടുമ്പോള്‍ പ്രവാചകന്‍ (സ) തന്റെ സൈനികര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ ഇവിടെ പ്രസക്തമാവുന്നു :
"നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തിലും പ്രവാചകന്റെ സരണിയിലുമായി പുറപ്പെടുക. വന്ധ്യവയോധികരേയും ചെറിയ കുട്ടികളെയും സ്ത്രീകളെയും നിങ്ങള്‍ വധിക്കരുത്. നിങ്ങള്‍ കൊലയില്‍ അതിരുകവിയരുത്. സമരാര്‍ജിത സ്വത്തുക്കള്‍ നിങ്ങള്‍ ഒരുമിച്ചുകൂട്ടുകയും കൂടുതല്‍ നന്മയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക. തീര്‍ച്ചയായും സുകൃതവാന്മരെയാണ് അല്ലാഹു ഇഷ്ടപ്പെടുക."

അബൂബക്കര്‍ സ്വിദ്ദീഖ്(റ) ശാമിലേക്ക് സൈന്യത്തെ നിയോഗിച്ചപ്പോള്‍ നല്‍കിയ നിര്‍ദേശവും ഇവിടെ വിസ്മരിക്കാതിരിക്കാം :
"നിങ്ങള്‍ വഞ്ചന നടത്തരുത്, പൂഴ്ത്തിവെക്കരുത്, ചതിക്കരുത്, ചിത്രവധം നടത്തരുത്, ചെറിയ കുട്ടി, വൃദ്ധന്‍, സ്ത്രീ എന്നിവരെ കൊല ചെയ്യരുത്. ഈത്തപ്പന നശിപ്പിക്കരുത്, തീ വെക്കരുത്, ഫലമുള്ള വൃക്ഷം മുറിക്കരുത്, ഭക്ഷണാവശ്യത്തിനായി അറുക്കുന്നതല്ലാതെ ഒട്ടകങ്ങളെയും ആടുകളെയും കൊല്ലരുത്. മഠങ്ങളില്‍ സ്വസ്ഥമായിരിക്കുന്ന പുരോഹിതന്മാരെയും അവരുടെ ധ്യാനോപാധികളെയും നിങ്ങള്‍ വെറുതെ വിടണം."

അടുത്ത വിഭാഗം 'ഭക്ഷണ വിധി' എന്നതാണ്. രാജാവ് ഭക്ഷണം കഴിക്കുന്നതുമായ ബന്ധപ്പെട്ട ഈ വിഭാഗത്തോടെ മനുസ്മൃതിയുടെ ഏഴാം അദ്ധ്യായം അവസാനിക്കുന്നു.

അബസ്വരം :
പുസ്തകങ്ങള്‍ വായിക്കപ്പെടാനുള്ളതാണ്, വിലയിരുത്തപ്പെടാനും !!
 
(തുടര്‍ന്നേക്കാം...)

മനുസ്മൃതിയുടെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക

79 comments:

 1. ശ്ലോകം 136 :
  മൂത്ര മല വിസര്‍ജ്ജനത്തില്‍ ശുദ്ധിക്ക് വേണ്ടി ഒരു പ്രാവശ്യം ലിംഗത്തില്‍ മണ്ണുകൊണ്ട് ശുദ്ധി വരുത്തണം. ആസനത്തില്‍ മൂന്ന് പ്രാവശ്യവും ഇടതുകൈയില്‍ പത്ത് പ്രാവശ്യവും ശുദ്ധി വരുത്തണം. രണ്ടു കയ്യിലും ഏഴു പ്രാവശ്യവും.

  അതായത് മൂത്രം ഒഴിച്ചാല്‍ അത് ശുദ്ധിയാക്കാതെ ഓടിപ്പോരുന്നതിന് മനുസ്മൃതി എതിരാണ് എന്ന് ചുരുക്കം.

  ReplyDelete
 2. well explained.congrjs

  ReplyDelete
 3. മനുസ്മ്രിതി ഏറ്റവും നന്നായി ഫോളോ ചെയ്യുന്നത് മുസ്ലീങ്ങൾ ആണെന്ന് തോന്നിപ്പോയി മനുസ്മ്രിതി വായിച്ചപ്പോൾ .. എന്തായാലും മനുസ്മ്രിതിയുടെ സ്വാധീനം നന്നായി ഇസ്ലാമിക നിയമങ്ങളിൽ ഉണ്ട് അതെങ്ങനെ വന്നുവോ ആവോ? അലക്സാണ്ടർ ജേക്കബ്‌ സാർ പറഞ്ഞത് പോലെ, ഭാരതീയ ഗ്രന്ഥങ്ങൾ ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയത് കൊണ്ടാകുമോ?

  ReplyDelete
  Replies
  1. ഹഹഹ... ഭയങ്കര നിരീക്ഷണം തന്നെ. ഒരു നോബല്‍ അവാര്‍ഡിന് സാധ്യതയുള്ള നിരീക്ഷണം :D

   Delete
  2. ചിരിച്ചു തള്ളുന്നതിനു മുൻപ് ഒരു കാര്യം മനസ്സിലാക്കിയാലും. മുഹമ്മദു നബിയുടെ ജനനത്തിനു മുമ്പ് തന്നെ അറബി കച്ചവടക്കാർ കേരളത്തിൽ വരുകയും ഇവിടത്തെ സ്ത്രീകളുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രം പറയുന്നു. അപ്പോൾ കുറച്ചു സാംസ്‌കാരിക വിനിമയവും നടന്നിരിക്കാമല്ലോ.

   Delete
  3. ആ ചരിത്രം ഒന്ന് പഠിപ്പിച്ചു തരൂ... മനുസ്മൃതി അറബികള്‍ കടത്തിക്കൊണ്ട് പോയ ചരിത്രം !!

   Delete
 4. മാംസവിധിയിൽ അവസാന ഭാഗങ്ങളിൽ എന്താണ് പറയുന്നതെന്ന് കൂടി എഴുതാമായിരുന്നില്ലേ? :)

  ReplyDelete
  Replies
  1. എന്തൊക്കെയാണ് താങ്കള്‍ എഴുതാന്‍ ഉദ്ദേശിച്ചത് എങ്കില്‍ അത് എഴുതാന്‍ താങ്കളെ സഹര്‍ഷം ക്ഷണിച്ചു കൊള്ളുന്നു.

   Delete
 5. doctore ithoru wairudhathmika manusmrthi vaathamanalle

  ReplyDelete
 6. േവദത്തിൽ നിന്നും ഞങൾക് േവണ്ടത് എടുത്താൽ മതി ഞങൾക് പറ്റാത്തത് തള്ളികളയാം!!

  ReplyDelete
  Replies
  1. മനു സ്മൃതി വേദമോ വേദങ്ങ മോ ആയ ഒരു കൃതി അല്ല ................വേദകാലത്തിനു വളരെ നാളക്ക് ശേഷം ഉണ്ടായ ഒരു സ്മൃതി ആണ് ..........അതിന്റെ സ്ഥാനം ചവറ്റു കോട്ട ആണ് ...............

   ആര്ക്കെങ്കിലും ഖുരാനുമായി തുലനം ചെയ്യാൻ എന്തെങ്കിലും പൊക്കി കൊണ്ട് വന്നു സന്തോഷിക്കാൻ ഉപയോഗിക്കാം...............നിങ്ങളുടെ ഖുറാൻ കാണുമ്പോൾ , മനുസ്മ്രിതിയാണ് ഓര്മ വരുന്നത് ..............

   Delete
  2. മോഡിയുടെ വീട്ടില്‍ മനുസ്മൃതി ഇരിക്കുന്നത് ചവറ്റുകൊട്ടയില്‍ അല്ലത്രേ.. ബുക്ക്‌ ഷെല്‍ഫില്‍ ആണത്രേ !!

   ഖുര്‍ആനുമായി തുലനം ചെയ്യുമ്പോള്‍ സന്തോഷം തോന്നി എങ്കില്‍ അതിനു ഖുര്‍ആനെ പറഞ്ഞിട്ട് കാര്യമില്ലല്ലോ !

   നിങ്ങളുടെ ഓര്‍മ്മകള്‍ നിങ്ങളെ രക്ഷിക്കട്ടെ...

   Delete
  3. നിങ്ങളും മോഡിയുടെ ആരാധകനെങ്കിൽ ബുക്ക്‌ ഷെൽഫിൽ തന്നെ വച്ചുകൊള്ളൂ.

   Delete
  4. മോഡിമാര്‍ ഈ ബുക്ക് ഉപേക്ഷിക്കുന്നത് വരെ ഇത്തരം തുറന്നു കാട്ടലുകള്‍ ഉണ്ടാവുകതന്നെ ചെയ്യും !

   Delete
 7. So all Brahmins are Islamists and Qor-an is Arabic version of Manusmrithi, is that it ?

  ReplyDelete
  Replies
  1. എന്നാരു പറഞ്ഞു. പോസ്റ്റ്‌ ശരിക്ക് വായിച്ചു നോക്കൂ !

   Delete
 8. vedha grandham vaayichaalalle ithellam ariyooo, hindhu vedha grandham bhramin maathre vaayikaarullooo , avar athu jeevithil pakarthunnu . pooja karmathinu munbe ,lingam kazhukal aasanam kazhukal oluvinu samanamaaya kalkaal mukham enniva thala thadaval ellaam nadathunnu. ithe ariyaathavan goindha goivindhaa vilichu vettaan nadakkunnu. athre ullooo

  ReplyDelete
 9. മണ്ണ് കൊണ്ട് ശുദ്ധീകരിക്കാനോ
  അയ്യോ ഞാനില്ലേയ്
  എനിക്ക് മനുസ്മൃതീം വേണ്ടേ........!!

  ReplyDelete
 10. from where you get the translation of this .any very good keep it up .thanks and waiting for next .best of luck .

  ReplyDelete
  Replies
  1. താങ്ക്യൂ ബായ്
   മനുസ്മൃതി മലയാളം വിദ്യാരംഭം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

   Delete
 11. Is it mandatory to read the holy books to live like a good human being OR
  Is there anyone who corrected himself after reading a holy book?

  It is a common practice that,when somebody comes with new finding or invention
  So called spokes persons of religion comes with a comment "this was mentioned in our book 1000 years ago"

  ReplyDelete
  Replies
  1. അതെ. ഒരു പരലോക വിജയം ആഗ്രഹിക്കുന്ന ഒരു 'യഥാര്‍ത്ഥ മനുഷ്യനായി' ജീവിക്കണം എങ്കില്‍ വിശുദ്ധ ഗ്രന്ഥം വായിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണം.
   എത്രയോ പേര്‍ വിശുദ്ധ ഖുര്‍ആന്‍ വായിച്ചും കേട്ടും സ്വയം തിരുത്തപ്പെട്ടിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണം ഒരു കാലത്ത് ഇസ്ലാമിന്റെ ശത്രുപക്ഷത്ത് നില്‍ക്കുകയും പിന്നീട് രണ്ടാം ഖലീഫയാകുകയും ചെയ്ത ഉമര്‍ (റ) തന്നെ.

   മക്കയിൽ ദൈവത്തിന്റെ പ്രവാചകൻ എന്നവകാശപ്പെട്ട് വന്ന മുഹമ്മദ് തങ്ങൾ ഇതുവരെ ആരാധിച്ചു പോരുന്ന ദൈവങ്ങളെയും വിഗ്രഹങ്ങളെയും തള്ളിപ്പറയുന്നതിൽ അത്യധികം രോഷാകുലനായിരുന്നു ഉമർ. ഇസ്‌ലാമിന്റെ വളർച്ചക്കെതിരെ സാധ്യമായ എല്ലാ നടപടികളും മക്കക്കാർ സ്വീകരിച്ചിട്ടും അത് വളരുകയാണെന്നും ഇനി മുഹമ്മദിനെ കൊലപ്പെടുത്തുക മാത്രമാണ് പരിഹാരമെന്നും തീരുമാനിച്ച ഉമർ അതിനായി അദ്ദേഹത്തെത്തേടി ഊരിപ്പിടിച്ച വാളുമായി പോകുകയായിരുന്നു. ഇതു കണ്ട അബ്ദുല്ലയുടെ മകൻ നുഐം അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.വഴങ്ങാതെ മുന്നോട്ട് നീങ്ങിയ ഉമറിനോട് എങ്കിൽ മുസ്‌ലിമായ സഹോദരിയെയും ഭർത്താവിനെയും ആദ്യം കൊല്ലാനും എന്നിട്ടാവാം മുഹമ്മദിന്റെ കാര്യമെന്നും പറഞ്ഞു. സഹോദരിയും ഭർത്താവും ഇസ്‌ലാം സ്വീകരിച്ചത് അതുവരെയും അറിയാതിരുന്ന ഉമർ ഉടനെ അവരുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ഉമർ എത്തുമ്പോൾ സഹോദരിയും ഭർത്താവും ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. വീട്ടിൽ പ്രവേശിച്ച അദ്ദേഹം അവരെ മർദ്ദിച്ചു. സഹോദരിയുടെ കവിൾ മുറിഞ്ഞ് രക്തം ഒഴുകാൻ തുടങ്ങിയപ്പോൾ സഹതാപം തോന്നി മർദ്ദനം നിർത്തിയ ഉമർ അവർ വായിച്ചു കൊണ്ടിരുന്ന ഖുർആൻ ഭാഗം വാങ്ങി വായിച്ചു. അതിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് മുഹമ്മദ് നബിയെ സന്ദർശിച്ച് ഇസ്‌ലാം സ്വീകരിച്ചു.

   ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉള്ള ഖുര്‍ആനില്‍ പറഞ്ഞ കാര്യം ഇന്ന് ശാസ്ത്രലോകം കണ്ടത്തുമ്പോള്‍ അത് ഖുര്‍ആനില്‍ പറഞ്ഞിരുന്നു എന്ന് തെളിവ് സഹിതം പറയുന്നതില്‍ എന്താണ് തെറ്റുള്ളത് കോയാ ???

   Delete
  2. Is it possible to be a good human being without reading holy books?

   Delete
  3. ഒരു പരലോക വിജയം ആഗ്രഹിക്കുന്ന ഒരു 'യഥാര്‍ത്ഥ മനുഷ്യനായി' ജീവിക്കണം എങ്കില്‍ വിശുദ്ധ ഗ്രന്ഥം വായിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണം.

   Delete
  4. ഒരു വ്യക്തി ഒരു ദിവസം പത്തു പാവങ്ങള്ക്ക് ആഹാരം കൊടുക്കുന്നു,ആര്ക്കും ഒരു ഉപദ്രവവും ചെയ്യുന്നുമില്ല ,പക്ഷെ
   താങ്കൾ പറഞ്ഞ ഗ്രന്ദം വായിക്കുന്നില്ല,പുള്ളിക്ക് ഈ പറയുന്ന പര ലോക വിജയം കിട്ടില്ല,നല്ല ഒരു വ്യെക്തിയായി ജീവിക്കാൻ പറ്റില്ല എന്നാണോ

   Delete
  5. ദൈവീക വചനങ്ങളും നിര്‍ദേശങ്ങളും അംഗീകരിക്കുകയും പാലിക്കാതിരിക്കുകയും ചെയ്യാത്തിടത്തോളം പരലോക വിജയം കിട്ടില്ല എന്നത് തന്നെയാണ്. പരലോക വിജയം കിട്ടാത്ത ഒരു വ്യക്തിയുടെ ജീവിതം നല്ലൊരു വ്യക്തി എന്ന് പറയാന്‍ കഴിയുമോ ?

   Delete
  6. അങ്ങനെ എങ്കിൽ,ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പൊതു സമൂഹത്തിനു കൂടി
   അറിയാവുന്ന ഒരു നല്ല വ്യെക്തിയുടെ പേര് പറയാമോ?

   മഹാത്മാ ഗാന്ധിക്കും മദർ തെരെസക്കും ഈ പറയുന്ന പര ലോക വിജയം
   കിട്ടിയിരിക്കുമോ?

   Delete
  7. അങ്ങനെ എങ്കിൽ,ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പൊതു സമൂഹത്തിനു കൂടി
   അറിയാവുന്ന ഒരു നല്ല വ്യെക്തിയുടെ പേര് പറയാമോ?

   മഹാത്മാ ഗാന്ധിക്കും മദർ തെരെസക്കും ഈ പറയുന്ന പര ലോക വിജയം
   കിട്ടിയിരിക്കുമോ?

   Delete
  8. ഇനി ഒരു ചോദ്യം കൂടി,അക്ഷരാഭ്യാസവും കാഴ്ച,കേൾവി ശക്തികളും
   ഇല്ലാത്ത ഒരാള്ക്ക് ജീവിതത്തിൽ നല്ല വ്യെക്തിയായി ജീവിക്കാൻ പറ്റില്ലേ ?
   അങ്ങനുള്ളവരുടെ പര ലോക വിജയം എങ്ങനെയാണ്?

   Delete
  9. ഒരു മനുഷ്യന്റെയും എല്ലാ ചെയ്തികളെ കുറിച്ചും അറിയാനുള്ള ജ്ഞ്യാന ദൃഷ്ടി എനിക്കില്ല. അത് ദൈവത്തിനെ ഉള്ളൂ. അതുകൊണ്ട് തന്നെ ഞാന്‍ അല്ല ആരോകെ പരലോക വിജയം നേടും എന്ന് അന്തിമമായി പറയേണ്ടത്.

   ഖുര്‍ആന്‍ പിന്‍പറ്റുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്തത് ആരൊക്കെയാണോ അവര്‍ക്കൊക്കെ പരലോക വിജയം കിട്ടും .

   Delete
  10. Still one question has not answered:
   What about the eternal victory of illiterate,duff and blind people?

   Delete
  11. നിങ്ങളുടെ ചോദ്യത്തില്‍ കൃത്യതയില്ല.

   എഴുത്തും വായനയും അറിയാത്ത, ചെവി കേള്‍ക്കാത്ത, കണ്ണ് കാണാത്ത വ്യക്തി സ്വര്‍ഗ്ഗത്തില്‍ പോകുമോ എന്നതാണ് നിങ്ങളുടെ ചോദ്യം.

   ഈ ചോദ്യം വ്യക്തമല്ല എന്ന് പറയാന്‍ കാരണം മുകളില്‍ പറഞ്ഞ എല്ലാ കുഴപ്പവും എല്ലാം യോജിച്ച് വന്ന ഒരു വ്യക്തിയെയാണോ അതോ ഏതെങ്കിലും ഒരു രോഗം മാത്രം ഉള്ള വ്യക്തിയെയാണോ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. കാരണം ചെവി കേള്‍ക്കാത്ത വ്യക്തിക്ക് കണ്ണ് കാണും എങ്കില്‍ അയാള്‍ക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും കഴിയുമല്ലോ.

   ഒരു വ്യക്തി ഏതെങ്കിലും കാരണവശാല്‍ ഇസ്ലാം / ഖുര്‍ആന്‍ എന്നതിനെ കുറിച്ച് ഒരു തരത്തിലും അറിഞ്ഞിട്ടില്ല എങ്കില്‍ അയാള്‍ കുറ്റക്കാരനാവുന്നില്ല. അത് കണ്ണും മൂക്കും ചെവിയും എല്ലാം ഉള്ള വ്യക്തി ആയാല്‍ പോലും.

   എന്നാല്‍ ഇതു വിധേനയെങ്കിലും ഇസ്ലാം എന്നതിനെ കുറിച്ച് അറിഞ്ഞാല്‍ അയാള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല എങ്കില്‍, ദൈവീക വചനങ്ങളും പിന്തുടര്‍ന്നില്ല എങ്കില്‍ അയാള്‍ കുറ്റക്കാരനാവും. അത് കണ്ണും മൂക്കും ചെവിയും ഇല്ലാത്ത വ്യക്തി ആയാലും.

   ഇത്തരത്തില്‍ ഇസ്ലാമിനെ കുറിച്ച് കേള്‍ക്കാത്താവര്‍ മരിച്ചു പോയാല്‍ അന്ത്യനാളില്‍ അവരെ പരീക്ഷിക്കുമെന്നും അതില്‍ അവര്‍ വിജയിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും എന്നും ചില ഹദീസുകളെ മുന്‍ നിര്‍ത്തി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

   എന്തായാലും ഇസ്ലാമിനെ കുറിച്ച് അറിയാത്തവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ നരകത്തില്‍ പോകുമോ എന്ന ആശങ്കയില്‍ കഴിയുന്ന നിങ്ങള്‍ എന്തായാലും ആ വിഭാഗത്തില്‍ വരില്ലല്ലോ.കാരണം ഇസ്ലാമിനെ കുറിച്ച് നിങ്ങള്‍ കേട്ട് കഴിഞ്ഞു. ബാക്കി ഉള്ളവര്‍ നരകത്തില്‍ എത്തുന്നതിനെ കുറിച്ച് വ്യാകുലപ്പെടുന്നതിനു മുന്‍പ് സ്വന്തം കാര്യത്തില്‍ ഒരു ആത്മപരിശോധന നടത്തുന്നത് നന്നാവും.

   ആരാന്റെ വിജയത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പ് സ്വയം എവിടെ നില്‍ക്കുന്നു എന്ന് ചിന്തിക്കുന്നത് നന്നാവുമല്ലോ !!

   Delete
  12. ഉണ്ടോ ഇല്ലയോ എന്ന് തീര്ച്ചയില്ലാത്ത സ്ഥലത്ത് പോകാൻ പറ്റുമോ
   എന്നോർത്ത് പേടിക്കേണ്ട ആവശ്യമുണ്ടോ ഡോക്ടറെ,ഇങ്ങനെ പറയുമ്പോൾ
   ഈശ്വര വിശ്വാസം ഇല്ല എന്ന് കരുതരുത്.നന്നായിട്ടുണ്ട്.നിങ്ങളുടെ വിശ്വാസം പോലെ അതിനു രൂപമോ വേഷമോ ഒന്നും ഞാനും കൊടുത്തിട്ടില്ല.നമ്മൾ
   പറയുന്നത് കേട്ട് ദേഷ്യപ്പെട്ടു ശിക്ഷിക്കാനോ,പുകഴ്ത്തുന്നത് കേട്ട് സ്ഥാന കയറ്റം
   തരാനോ മാത്രം വെറുമൊരു വികാര ജീവിയാണ് ഈശ്വരൻ എന്ന് കരുതുന്നില്ല.
   നമ്മളെ സൃഷ്ടിച്ചു ചിന്തകളും പ്രവൃത്തികളും ഒക്കെ നിയന്ത്രിക്കുന്നു
   എന്ന് പറയുന്ന ഈശ്വരൻ പിന്നീട് നീ ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞു
   ശിക്ഷിക്കുന്നത് പോക്കിരിതരം അല്ലെ.

   ഇത് വരെ ഒരു മത ഗ്രന്ഥവും പൂർണ്ണമായി ഞാൻ വായിച്ചിട്ടില്ല,അതൊരു കുറവാണോ എന്നെനിക്കറിയില്ല.ഏതായാലും ഈ സമൂഹത്തിൽ അന്യനു
   ദോഷം ചെയ്യാതെ ജീവിച്ചു പോകാൻ ഉള്ള അറിവൊക്കെ വീട്ടില് നിന്നും സ്കൂളിൽ നിന്നും ഒക്കെ കിട്ടിയിട്ടുണ്ട്.നരേന്ദ്ര മോഡിയെ പറ്റിയുള്ള ഒരു പോസ്റ്റ്‌
   എങ്ങനെയോ കണ്ടാണ്‌ ഞാൻ ഈ ബ്ലോഗ്‌ വായിച്ചു തുടങ്ങിയത്,പുള്ളി ഒരു
   സംഭവം അല്ല എന്നുള്ള പക്ഷക്കാരനായത് കൊണ്ടാണ് കേട്ടോ താല്പര്യത്തോടെ
   വായിച്ചതു.പിന്നീട് മറ്റു ചില പോസ്റ്റുകൾ കൂടി വായിച്ചു.ഏതൊരു മത വിശ്വാസി (ഈശ്വര വിശ്വാസി അല്ല കേട്ടോ ) യെയും പോലെ തന്റെ മതം
   മാത്രം ഉത്തമം എന്നും മറ്റു മതങ്ങളെല്ലാം വെറുതെ എന്നും വിശ്വസിക്കുന്ന
   ഒരാളാണ് താങ്കള് എന്ന് മനസിലായി.അങ്ങനെ ഉള്ള ആള്ക്കരിഷ്ടം പോലെ ഉണ്ട്
   ഇപ്പോൾ നാട്ടിൽ.പരശു രാമനെ പറ്റിയുള്ള പോസ്റ്റ്‌ അതിനൊരുധാഹരണം ആണ്.
   ഉള്ളത് പറയണമല്ലോ അതൊരു നല്ല ഹാസ്യം ആയിരുന്നു.പിന്നെ മത ഗ്രന്ഥങ്ങളെ പറ്റി ഒന്ന് കൂടി,വായിച്ചു വായിച്ചു എവിടെയെങ്കിലും ഒരു ധഹിക്കായ്ക വന്നു സംശയം തോന്നിയാൽ ഒരിക്കലും പൂര്ണമായ ഉത്തരം കിട്ടില്ല.പകരം ഈശ്വരന്റെ കാര്യങ്ങൾ മനുഷ്യ ബുദ്ധിക്കു അതീതമാണ്,അല്ലെങ്കിൽ ഇതുധ്ഭവിച്ച ഭാഷ വേറെ ആണ് അപ്പോൾ എല്ലാം
   മനസിലാകണമേന്നില്ല എന്നൊക്കെയാവും ഉത്തരം.മത ഗ്രന്ഥങ്ങൾ വായിച്ചു
   മാനസാന്തരം വന്നു നല്ലവരായവരുടെ എണ്ണത്തിന്റെ ഒപ്പമോ അതിൽ കൂടുതലോ
   കാണും അത് വായിച്ചിട്ട് സാരാംശം മനസിലാകാതെ വഴി തെറ്റി പോയവര്.

   അപ്പൊ ഞാൻ ഈ കമന്റ്‌ ഇടുന്ന പരിപാടി ഇവിടെ നിര്ത്തുന്നു,ഏതെങ്കിലും
   യാത്രയിൽ താങ്കളെ കണ്ടു മുട്ടിയാൽ കൂടുതൽ പരിചയപ്പെടാം.താങ്കളുടെ ഈ ബ്ലോഗിനും താങ്കളുടെ പരലോക വിജയത്തിനും ആശംസകൾ നേരുന്നു.പരലോക വിജയം എത്രയും വൈകുന്നുവോ അത്രയും വൈകട്ടെ
   കാരണം ഈ ലോകത്ത് നിന്നും പോയാലല്ലേ അവിടെ ചെല്ലൂ.പര ലോക വിജയം
   എത്ര കണ്ടു താമസിപ്പിക്കാൻ പറ്റുമോ അത്ര കണ്ടു താമസിപ്പിക്കാനല്ലേ ഡോക്ടറെ ഡോക്ടര് ഡോക്ടരായതും ഈ കണ്ട ആശുപത്രികളൊക്കെ ഉയര്ന്നു
   വരുന്നതും.

   Delete
  13. അങ്ങിനെ പേടിക്കേണ്ട ആവശ്യം ഇല്ലെങ്കില്‍ പിന്നെ എന്തിനാ ബധിര മൂകരുടെ കാര്യത്തില്‍ അങ്ങ് ഇത്രയധികം താല്‍പര്യം കാട്ടിയത് എന്ന് മനസ്സിലായില്ല. നിങ്ങള്‍ക്ക് എന്ത് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് എനിക്ക് വിഷയം അല്ല. ഈശ്വരനെ കുറിച്ച് എന്തും തെട്ടിധരിക്കാനും സ്വയം കല്പനകള്‍ ഉണ്ടാക്കാനും ഈ ലോകത്ത് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അത് നിങ്ങളുടെ ഇഷ്ടം ! പോക്രിത്തരം ആണോ അല്ലയോ തീരുമാനിക്കുന്നത് എന്തായാലും നിങ്ങള്‍ അല്ലല്ലോ !!

   ഒന്നും വായിക്കുകയും പഠിക്കുകയും ചെയ്യാതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് ആയി നടക്കാന്‍ ആര്‍ക്കും കഴിയും. നിങ്ങള്‍ക്ക് കിട്ടിയ അറിവുമായി നിങ്ങള്‍ ജീവിച്ചോളൂ. എനിക്കൊരു കുഴപ്പവും ഇല്ല. എന്റെ മതം ശരിയാണ് എന്ന് വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ഞാന്‍ എന്റെ മതത്തില്‍ വിശ്വസിക്കുന്നതില്‍ എന്ത് അര്‍ഥം ആണ് ഉള്ളത്. ദൈവം പറഞ്ഞതില്‍ വിശ്വസിക്കാതെ മറ്റു വല്ലതും വിശ്വസിച്ച് അതാണ്‌ ദൈവം എന്ന് തെറ്റിദ്ധരിക്കാനും അതുപോലെ ചെയ്യാനും ഈ ലോകത്ത് നിങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. നിങ്ങളെ പോലെ ഉള്ള ആളുകളും ഈ ലോകത്ത് ധാരാളം ഉണ്ടല്ലോ. ചില വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് പറയുന്നവര്‍ എല്ലാ കാര്യത്തിലും ആ മനസ്ക്കത കാണിച്ചാല്‍ പരശുരാമന്‍ പോസ്റ്റ്‌ ഒന്നും തെറ്റിദ്ധരിക്കപ്പെടില്ല. പിന്നെ എന്തിനെയും ദുരുദ്ദേശത്തോടെ മാത്രം കാണുന്നവര്‍ അതും അതെ രീതിയില്‍ കാണും. എങ്ങിനെ കണ്ടാലും എനിക്ക് കുഴപ്പവും ഇല്ല. കഥയും ഐതിഹ്യവും എഴുതാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ !!

   ഖുര്‍ആന്‍ വായിച്ചത് കൊണ്ടായില്ല. അത് പഠിക്കുകയും ഉള്‍ക്കൊള്ളുകയും വേണം. അങ്ങനെ ചെയ്‌താല്‍ വഴി തെറ്റില്ല. അന്ധന്‍ ആനയെ കണ്ടത് പോലെ അവിടേയും ഇവിടേയും മാത്രം വായിച്ചാല്‍ തെറ്റിദ്ധരിക്കപ്പെടുക സ്വാഭാവികം !! തുടര്‍ന്ന് വഴി തെറ്റുകയും ചെയ്യും.

   കമന്റ് ഇടുന്നതോ ഇടാതിരിക്കുന്നതോ അത് നിങ്ങളുടെ സ്വാതന്ത്ര്യം.
   നിങ്ങള്‍ക്ക് യഥാര്‍ത്ഥ ദൈവത്തെ മനസ്സിലാക്കാനുള്ള മനസ്സും യോഗവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

   അറിവ് നേടാനും രോഗം വരുന്നതിനെ ചികിത്സിക്കാനും ഒക്കെ തന്നെയാണ് നബി പഠിപ്പിച്ചിട്ടുള്ളത്‌. മരണത്തിന്റെ സമയമായാല്‍ മരിക്കും. പിന്നെ ചികിത്സ മരണത്തെ വൈകിക്കാന്‍ മാത്രമല്ല. ആരോഗ്യകരമായ ജീവിതത്തിനാണ്. എല്ലാ രോഗങ്ങളും മരിപ്പിക്കുന്നത് അല്ലല്ലോ. മാത്രമല്ല മരണ സമയം എത്തിയാല്‍ ഒരു ഡോക്ടര്‍ക്കും അതിനെ തടുത്ത് നിര്‍ത്താന്‍ കഴിയുകയും ഇല്ലല്ലോ. നമ്മള്‍ ചെയ്യാനുള്ളത് നമ്മള്‍ ചെയ്യണം.അതിനുള്ള പ്രതിഫലം ദൈവം നല്‍കും. ഓരോ രോഗം ഇല്ലാത്തവരും പെട്ടന്ന് മരിക്കുന്നു. ചില മാരക രോഗം ഉള്ളവര്‍ നാലുമാസമേ ജീവിക്കൂ എന്ന് ഡോക്ടര്‍മാര്‍ വിധിഎഴുതിയാലും വര്‍ഷങ്ങളോളം ജീവിക്കുന്നു. ഇതില്‍ നിന്ന് ഒക്കെ എന്താണ് മനസ്സിലാക്കേണ്ടത് ? മനുഷ്യന്റെ അറിവും കഴിവുകളും വളരെ പരിമിതമാണ്. അതുവെച്ച് നാം എല്ലാം അറിയും എന്ന് അഹങ്കരിക്കുന്നു. ദൈവത്തേയും ദൈവീക വചനങ്ങളേയും ചോദ്യം ചെയ്യുന്നു. രോഗവും ചികിത്സയും ധനവും ദാരിദ്ര്യവും എല്ലാം ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങള്‍ മാത്രം.

   നിങ്ങള്‍ക്ക് യഥാര്‍ത്ഥ ദൈവത്തെ മനസ്സിലാക്കാനുള്ള മനസ്സും യോഗവും ഉണ്ടാവട്ടെ എന്ന് ഒരിക്കല്‍ കൂടി പ്രാര്‍ഥിക്കുന്നു. ആശംസകള്‍ .

   Delete
 12. Kerala is blessed with so many secularists who is dedicated to point out the mistakes in other religions.
  I don't think that the almighty will publish a book where he reveals Do's and Dont's.

  ReplyDelete
  Replies
  1. ഹഹ.. ആരാണ് മതത്തിലെ തെറ്റുകള്‍ ചൂണ്ടി കാണിച്ചത് ?

   ഒരു പുസ്തകത്തെ കുറിച്ചുള്ള വിലയിരുത്തല്‍ അല്ലെ നടത്തിയത് ?

   പിന്നെ ദൈവം തന്നെ മനുഷ്യന്‍ ചെയ്യാന്‍ പാടുളളതും ഇല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പുസ്തകം ഇറക്കിയിട്ടുണ്ട്. അതാണ്‌ വിശുദ്ധ ഖുര്‍ആന്‍.

   Delete
  2. ഖുർആൻ ഉണ്ടാകുന്നതിനു വളരെ മുമ്പ് തന്നെ ദൈവം സ്വന്തം വചനങ്ങൾ നമുക്ക് .എത്തിച്ചിരുന്നു . പരിശുദ്ധ ബൈബിൾ ആണ് അത്. അതിനും വളരെ മുമ്പ് ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ ദൈവം നേരിട്ട് തന്നെ അവതരിച്ചിരുന്നു. ഇവക്കെല്ലാം ശേഷമാണ് ദൈവ വചനമെന്നു അവകാശപെടുന്ന ഖുർആൻ ഉണ്ടാകുന്നത്. ദൈവവചനമെന്നു വിശ്വസിക്കാൻ പ്രയാസമുള്ള ചില കാര്യങ്ങളെങ്കിലും ഖുറാനിൽ കാണുന്നു, ധാരാളം തീവ്രവാദികൾക്ക് ഖുർആൻ പ്രചോദനവുമെകുന്നു. സ്വന്തം സാമാന്യബുദ്ധിയാണ് അന്ധവിശ്വാസത്തെക്കാൾ അഭികാമ്യം.

   Delete
  3. ഒരു ക്രിസ്തുമത വിശ്വാസിക്ക് അങ്ങനെയെല്ലാം വിശ്വസിക്കാന്‍ ഉള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.

   ഖുര്‍ആന്‍ ആണ് അന്തിമ ദൈവീക ഗ്രന്ഥം എന്നത് തന്നെയാണ് മുസ്ലിങ്ങളുടെ വിശ്വാസവും. ദൈവം അവസാനമായി ഇറക്കിയ ഗ്രന്ഥം ലോകാവസാനം വരേക്കും ഉള്ളതാണ്. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ ഇറങ്ങിയ ശേഷം ഉള്ള ജനത ദൈവ വചനങ്ങള്‍ അനുസരിക്കുന്നുണ്ട് എങ്കില്‍ പിന്‍ പറ്റെണ്ടത് വിശുദ്ധഖുര്‍ആനെ ആണ്.

   ദൈവ വചനം എന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള ഖുര്‍ആന്‍ വചനങ്ങള്‍ ഇതൊക്കെയാണ് എന്ന് കാണിച്ചു തന്നാല്‍ നന്നായിരുന്നു അനോണീസ്. തീവ്രവാദികളെ പ്രചോദിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും വളച്ചൊടിക്കാതെ കാണിച്ചു തരാന്‍ അഭ്യര്‍ത്ഥന. സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് ശരിയായ വിശ്വാസം കണ്ടെത്താന്‍ കഴിയും. സാമാന്യ ബുദ്ധി ഇല്ലാത്തവര്‍ക്ക് ശരിയായ വിശ്വാസം അന്ധവിശ്വാസമായി തോന്നുകയും ചെയ്യും.

   സാമാന്യ ബുദ്ധിയെക്കാളും അന്ധവിശ്വാസത്തെക്കാളും പ്രസക്തി ദൈവം അന്തിമമായി ഇറക്കിയ ഗ്രന്ഥത്തിനാണ് എന്ന് തിരിച്ചറിയാന്‍ ഉള്ള വിവേകം ആണ് ഏറ്റവും പ്രധാനമായി വേണ്ടത്.

   Delete
 13. ഞാന്‍ മനസ്സില്‍ ആക്കിയത് രാജനീതി ശ്ലോകം 4 ല്‍ ഇന്ദ്രന്‍ - തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവന്‍,വായു - ശക്തി , സുര്യന്‍ - വെളിച്ചം , അഗ്നി - എതിരാളികളെ തോല്പിക്കുന്നവന്‍, വരുണന്‍ - ആവശ്യങ്ങള്‍ നിറവേറ്റുന്നവന്‍ , ചന്ദ്രന്‍ - സ്വോമ്യശീലന്‍ കുബേരന്‍ - സമ്പന്നന്‍, യമന്‍ - മരണം വിധിക്കാന്‍ കഴിവുള്ളവന്‍ എന്നാണ്.
  ശ്ലോകം 3 - ദൈവം ആദ്യശ്യന്‍ ആയതിനാല്‍ രക്ഷകന്‍ ഇല്ലാതെ ലോകത്തെ രക്ഷിക്കാന്‍ രാജാവ്‌നെ ഏല്പിച്ചു.അതായത് മുകളില്‍ പറഞ്ഞ കഴിവുകള്‍ ഉള്ള ഒരാള്‍ ആണ് രാജാവ്‌ ആകേണ്ടവന്‍ എന്ന്‍ അര്‍ഥം .
  ശ്ലോകം - 8 - നമ്മളെ സംരക്ഷിക്കുന്ന ഏതൊരാളും ദൈവ തുല്യന്‍ ആണ്. അങ്ങനെയുള്ള ഒരാളെ നിന്ദിക്കുന്നത് ദൈവ നിന്ദയാണ്.
  ശ്ലോകം - 30 - രാജാവ്‌ ആണെങ്കിലും ധര്‍മം പരിപാലിക്കാന്‍ ഈ പറഞ്ഞവര്‍ കൂടിയേ തീരൂ . കഴിവുകള്‍ ഇല്ലാത്തവനും, വിവരം കേട്ടവനും ആയ ഒരു രാജാവിന്‌ എങ്ങനെ നീതി നടപ്പാക്കാന്‍ സാധിക്കും?
  ഇതാണ് എനിക്ക് വായിച്ചപ്പോള്‍ തോന്നിയത് ശരിയായിരിക്കണം എന്നില്ല.ഇത് ഞാന്‍ മനസ്സില്‍ ആക്കിയതാണ്

  ReplyDelete
  Replies
  1. നിങ്ങളുടെ നിരീക്ഷണങ്ങള്‍ വിശദമായി പങ്കുവെച്ചതിന് നന്ദി.

   മനുസ്മൃതിയില്‍ രാജാവിന് വേണ്ട ഗുണങ്ങള്‍ ആയല്ല "ഇന്ദ്രന്‍ വായു യമന്‍ സൂര്യന്‍ അഗ്നി വരുണന്‍ ചന്ദ്രന്‍ കുബേരന്‍" തുടങ്ങിയ പറഞ്ഞിട്ടുള്ളത്. അവയില്‍ നിന്നും സൃഷ്ടിച്ചു എന്നാണ്.
   ആ വാക്യം ഇങ്ങനെ :
   ശ്ലോകം 4 :
   ഇന്ദ്രന്‍ വായു യമന്‍ സൂര്യന്‍ അഗ്നി വരുണന്‍ ചന്ദ്രന്‍ കുബേരന്‍ എന്നിവരുടെ മാത്രകള്‍ (സാരാംശങ്ങള്‍) സമാഹരിച്ച് ഈശ്വരന്‍ രാജാവിനെ സൃഷ്ടിച്ചു.

   രാജാവിനെ ബഹുമാനിക്കേണ്ട വിധത്തെ കുറിച്ച് ഇങ്ങനെ പറയുന്നു :
   ശ്ലോകം 8 :
   'ഇതൊരു മനുഷ്യനാണല്ലോ' എന്ന് കരുതി ബാലനായ രാജാവിനെപ്പോലും അപമാനിക്കരുത്. എന്തെന്നാല്‍ നരാകൃതിയില്‍ സ്ഥിതി ചെയ്യുന്ന മഹാദേവതയാണത്. ദേവതയെ അപമാനിക്കുന്നത് നിമിത്തം അദൃഷ്ടദോഷമുണ്ടാകുമെന്നു സാരം.

   ഇങ്ങനെ സൃഷ്ടിക്കപ്പെട്ട, ബഹുമാനിക്കപ്പെടെണ്ട രാജാവ് എങ്ങിനെയാണ് 'മൂഡനും അത്യാഗ്രഹിയും ശാസ്ത്രജ്ഞാനശൂന്യനും വിഷയാസക്തനും ആവുക' എന്നതാണ് സംശയം.

   രാജാവിന് വേണ്ട ഗുണങ്ങള്‍ എന്ന രീതിയില്‍ ആണ് മനുസ്മൃതി പറഞ്ഞിരുന്നത് എങ്കില്‍ നിങ്ങള്‍ നല്‍കിയ വിശദീകരണം തീര്‍ച്ചയായും യോജിക്കും. പക്ഷേ ഇവിടെ ആ രീതിയില്‍ അല്ലല്ലോ പറഞ്ഞിട്ടുള്ളത്. :)

   Delete
 14. എനിക്കിഷ്ട്ടായിട്ടുണ്ട് . ഇവിടെ ഇപ്പൊ ഇതൊന്നുമല്ല വിഷയം,,, സ്വ-ലിംഗത്തിൽ പെട്ടവരുമായി ( അത് ഇരുകാലിയോ നാക്കാലിയോ ആവാം ) "വേഴ്ച" നടത്താമോ ഇല്ലേ എന്നതാണ്.

  ReplyDelete
  Replies
  1. അതിപ്പോ കോയ്കോട്ടും മലപുറതുമൊക്കെ സാധാരണ സംഭവമല്ലേ.

   Delete
  2. കൊയിക്കൊട്ടും മലപ്പുറത്തും മാത്രമല്ല കേരളത്തില്‍ മുയ്മനും അനോണിപുരത്തും ഒക്കെ സംഭവിക്കുന്നുണ്ട് അനോണികോയാ

   Delete
  3. ഞാൻ അറിഞ്ഞിരുന്നില്ല . ഇത്തരക്കാർ പെറ്റു പെരുകി എല്ലായിടത്തും നിറയുകയാണല്ലോ എന്റെ ദൈവമേ

   Delete
  4. അതെ ഖുര്‍ആന്‍ പിന്തുടരാത്തവര്‍ ഉണ്ടാകുമ്പോള്‍ ഇത്തരക്കാര്‍ ഉണ്ടാവുക സ്വാഭാവികം ആണല്ലോ. മനുഷ്യന്‍ എന്താണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഇതൊക്കെ കുറയും. അതിനായി ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിച്ചു നോക്കൂ.

   Delete
  5. നിങ്ങളുടെ ബ്ലോഗ്‌ അവരെ ഖുറാൻ വായിക്കാൻ പ്രേരിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

   Delete
 15. THADIKKUM THALAPPAVINUMAPPURATHA ISLAMIKA CHARACHA.....IDOKKA MADA MUTHALALIMARKUM THOZHILALI MARKUM ISHTA PADUVOO AVO..... ETHAYALUM ENIKKISHTAYII INIYUM KOOTUTHAL PRATHEEKSHIKUNNUU...

  ReplyDelete
 16. മനുസ്മൃതി എന്നത് ഇസ്ലാമിസ്റ്റുകള്‍ക്ക് ഖുറാന്‍ എന്നത് പോലെ ഹിന്ദുക്കള്‍ വിശ്വസിച്ചു പോരുന്ന മത ഗ്രന്ഥമല്ല.

  അത് ലോകത്തില്‍ ഏറ്റവും ആദ്യം എഴുതപ്പെട്ട ഭരണഘടനയാണ്. അത് എഴുതിയത് അന്നത്തെ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്. എഴുതിയത് ഒരു ആചാര്യനും.

  ഭരണഘടനാ എന്നത് മാറിക്കൊണ്ടിരിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റി എഴുതപ്പെടെന്ടവ ആയതു കൊണ്ടാണ് ഇന്നും ലോകത്താകമാനം ഉള്ള ജനങ്ങള്‍ നിയമ നിര്‍മ്മാണ സഭയെ തിരഞ്ഞെടുക്കുന്നത്.

  വാസ്തവം ഇതാനെന്നിരിക്കെ ആയിരക്കണക്കിന് വര്ഷം പഴക്കമുള്ള ഒരു ഗ്രന്ഥം പൊക്കിപ്പിടിച്ച് തെറ്റ് കുറ്റങ്ങള്‍ ചൂണ്ടിക്കാനിക്കുന്നതിനു പകരം നിങ്ങളുടെ ചുറ്റിലും ഇപ്പോള്‍ കാണുന്ന അനീതിയെ ചൂണ്ടിക്കാനികൂ..

  ഒന്നുമില്ലെങ്കിലും പതിനാറു വയസ്സിലെ കല്യാണമോ പോട്ടെ പര്‍ദ്ദ എന്നാ പ്രാകൃത വസ്ത്രത്തെ കുറിച്ചെങ്കിലും എഴുതൂ....

  ReplyDelete
  Replies
  1. ഹിന്ദുക്കള്‍ അങ്ങനെ വിശ്വസിക്കുന്നുണ്ട് എന്ന് ഞാന്‍ പറഞ്ഞുവോ ?

   അത് ലോകത്തില്‍ ആദ്യമായി എഴുതപ്പെട്ട ഭരണഘടനയാണ് എന്ന് ആരാണ് പറഞ്ഞത് ? അതുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കുമോ ?

   മനുസ്മൃതി അന്നത്തെ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് എഴുതിയത് എന്ന് എവിടെയാണ് അതില്‍ പറഞ്ഞിട്ടുള്ളത് ?
   ആരാണ് അത് എഴുതിയത് എന്ന് മനുസ്മൃതി തന്നെ അവകാശപ്പെടുന്നത് ഇങ്ങനെ :

   ഒന്നാം അദ്ധ്യായം ശ്ലോകം 32, 33 എന്നിവയില്‍ നിന്നും :
   ബ്രഹ്മാവ്‌ സ്വദേഹത്തെ രണ്ടംശമാക്കിയിട്ട് അര്‍ദ്ധഭാഗം കൊണ്ട് പുരുഷന്‍ ആവുകയും, അര്‍ദ്ധ ഭാഗം സ്ത്രീ ആവുകയും ചെയ്തു. ആ സ്ത്രീയാല്‍ ബ്രഹ്മാവ്‌ മൈഥുന ധര്‍മ്മം കൊണ്ട് 'വിരാട്' എന്ന പുരുഷനെ സൃഷ്ടിച്ചു. ആ വിരാട് പുരുഷന്‍ തപസ്സുചെയ്ത് സൃഷ്ടിച്ച മനുവായ ഈ ഞാന്‍ ഈ സകലതിന്റേയും സൃഷ്ടാവാണെന്ന് ബ്രാഹ്മണോത്തമരായ നിങ്ങള്‍ അറിഞ്ഞാലും.

   അപ്പോള്‍ എങ്ങിനെയാണ് മനു മനുസ്മൃതി പ്രകാരം ഒരു ആചാര്യന്‍ മാത്രമാവുക ?

   നിങ്ങള്‍ പറഞ്ഞ രീതിയില്‍ നിയമ നിര്‍മ്മാണ സഭയെ കാലത്തിനു അനുസരിച്ച് തിരഞ്ഞെടുക്കണം എന്ന് അതില്‍ നിര്‍ദ്ദേശം ഉണ്ടോ ? അതോ മനുസ്മൃതി പിന്‍ പറ്റണം എന്നതാണോ നിര്‍ദ്ദേശം ??

   ഒരു ഗ്രന്ഥം വായിക്കുകയും അതില്‍ ഉള്ളത് പങ്കുവെക്കുകയും ചെയ്യുമ്പോള്‍ അതില്‍ എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ?
   നിങ്ങള്‍ക്ക് അനീതി എന്ന് തോന്നുവയെല്ലാം നിങ്ങള്‍ ചൂണ്ടി കാണിക്കുക. എനിക്ക് എന്തൊക്കെ ചൂണ്ടി കാണിക്കാന്‍ തോന്നുന്നുവോ അത് ഞാന്‍ ചൂണ്ടി കാണിക്കുക. അതല്ലേ ന്യായം ??

   പതിനാറു വയസ്സിലെ കല്യാണത്തെയും, പര്‍ദ്ദ എന്ന മാന്യ വസ്ത്രത്തേയും കുറിച്ച് എനിക്ക് എഴുതാന്‍ ഉള്ളത് ഞാന്‍ എഴുതിയിട്ടുണ്ട്. അത് നിങ്ങള്‍ കണ്ടിട്ടില്ല എങ്കില്‍ അതെന്റെ കുറ്റം അല്ലല്ലോ ?

   Delete
 17. സഹസ്രാബ്ദങ്ങൾക്കുമുന്പു് മണ്ണുതന്നെയാണ് ശുദ്ധീകരണത്തിനു ,പ്രത്യകിച്ച് ശൌചത്തിന് ഉപയോഗിച്ചിരുന്നത്.ഖുറാനിലും അങ്ങനെ തന്നെ കാണുന്നുണ്ട് .പക്ഷെ ഇന്ത്യയിൽ അതിനു ശേഷം വെള്ളം കൊണ്ട് ശുചിയാക്കിയിരുന്നു.എന്നാൽ മരുഭൂമിയിൽവെള്ളമില്ലാത്തതിനാൽ അങ്ങനെചെയ്തിരുന്നില്ല.എന്നാൽ മലപ്പുറം പോലുള്ള വെള്ളം കിട്ടുന്ന സ്ഥലങ്ങളിൽ മൂത്രപ്പുകളിൽകാണുന്ന കല്ലി(ചിലയിടത്ത് ഓടിൻറെകഷണം)നെക്കുറിച്ചറിയാമോ..മലപ്പുറത്ത എൻറെ മുസ്ലിം സുഹൃത്തുക്കൾ വെള്ളമുണ്ടായിട്ടുപോലും ഈകല്ലോ ഓടിൻകഷണമോ കൊണ്ടാണ് ലിംഗാഗ്രം ഒപ്പുന്നത്. എയ്ഡ്സ് ,ഗുണേറിയ, സിഫിലസ് തുടങ്ങിയ അസുഖമുള്ളവർ ഒപ്പിയ അതേ കല്ലുകൊണ്ടതന്നെ അടുത്തവനും ഒപ്പുന്നു.അതിൻറെ കാരണംഅന്വേഷിച്ചപ്പോൾ ഖുറാനിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണ് എൻറെ 21നൂറ്റാണ്ടിലെ സുഹൃത്തിൻറെ മറുപടി.നിങ്ങൾ അവരെ ബോധവൽക്കരിക്കുക.നിങ്ങളുടെ പോസ്റ്റിൻറെ ഉദ്ദേശ്യം ചിലവിഭാഗ ക്കാരെ മതത്തിൻറെ പേരിൽ പ്രകോപിപ്പിക്കുക എന്നുള്ളതമാത്രമാണ് മനുസ്മൃതിയുടെ വിജ്ഞാനം കൊണ്ട ഉൽബുദ്ധരാക്കുക എന്നതല്ലല്ലോ വളരെ നീചവും നികൃഷ്ടവുമായനടപടിയാണ്.ഇതുപോലെ ഖുറാനിലെ ഉദ്ധരണികൾകൊടുത്ത് വ്യാഖ്യാനവും നൽകിയാൽ എന്താവും കഥ.നിങ്ങൾ ചെയ്യുന്നത് ഭീകരമായകുറ്റമാണ്.രാജ്യത്ത് വർഗ്ഗീയകലാപമുണ്ടാക്കുന്നത് നിങ്ങളെ പ്പോലുള്ളകൊടുംപാപികളാണ്

  ReplyDelete
  Replies
  1. ഞാന്‍ എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ ശരിക്ക് മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. മണ്ണുകൊണ്ട് വൃത്തിയാക്കുന്നതിനെ വിമര്‍ശിക്കുകയല്ല ചെയ്തിട്ടുള്ളത്. അതുകൊണ്ടെങ്കിലും വൃത്തിയാക്കത്തവരെ കുറിച്ചാണ് പറയുന്നത്.

   ഒരേ കല്ലുകൊണ്ട് ഒപ്പുന്നുണ്ട് എങ്കില്‍ അത് ശരിയല്ല. ഒന്നുകില്‍ അവര്‍ അതിനെ കുറിച്ച് ശരിക്ക് മനസ്സിലാക്കിയിട്ടില്ല. സാധാരണ ഒരുതവണ ഉപയോഗിച്ചാല്‍ അത് ഒഴിവാക്കുകയാണ് ചെയ്യാറ്. പിന്നെ നിങ്ങളുടെ മുസ്ലിം സുഹൃത്തുക്കള്‍ എല്ലാം നിങ്ങളെ കാണിച്ചു കൊണ്ടാണ് ഇത് ഒപ്പിയത് എന്ന് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്. നിങ്ങള്‍ അങ്ങനെ ഒപ്പിയവരുടെ വിലാസമോ, ഫോണ്‍ നമ്പറോ തന്നാല്‍ തീര്‍ച്ചയായും അവരെ ഞാന്‍ ബോധവല്‍ക്കരിക്കാം. അവര്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ ആയത് കൊണ്ട് അവരുടെ വിലാസമോ, ഫോണ്‍ നമ്പറോ നിങ്ങളുടെ കൈവശം ഉണ്ടാകുമല്ലോ.

   പിന്നെ മനുസ്മൃതി ഇന്ന് ആരും പിന്തുടരുന്നില്ല എങ്കില്‍ അതിനെ കുറിച്ച് പറയുമ്പോഴേക്കും എന്തിനാണ് വല്ല മതവിഭാഗവും പ്രകൊപിതരാവുന്നത് ?ഒരു പുസ്തകം വായിച്ച് അതില്‍ ഉള്ള കാര്യങ്ങള്‍ പങ്കുവെക്കുമ്പോള്‍ എന്തിനാണ് ഒരാള്‍ പ്രകോപിതനാകുന്നത് ? ഇല്ലാത്ത വല്ല കാര്യവും മനുസ്മൃതിയില്‍ ഉണ്ട് എന്ന് പറഞ്ഞ് എഴുതിയിട്ടുണ്ടോ ? അതോ വല്ലതും വളച്ചൊടിച്ച് എഴുതിയിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കുമല്ലോ.

   ഒരു പുസ്തകം വായിക്കുകയും അതില്‍ ഉള്ള കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുക എന്നത് നികൃഷ്ടവും നീചവുമായ കാര്യമാണ് എന്നത് മഹത്തായ പുതിയ അറിവാണ്. അങ്ങനെ നോക്കിയാല്‍ നിരൂപകരും, പുസ്തക ആസ്വാദനം തയ്യാറാക്കുന്നവരും ഒക്കെ നികൃഷ്ടവും നീചവുമായ ആളുകള്‍ ആവുമല്ലോ അല്ലേ ?

   ഖുര്‍ആനിലെ ഉദ്ധരണികള്‍ കൊടുത്ത് കൃത്യമായ വ്യാഖ്യാനം നല്‍കിയാല്‍ ഒരു കുഴപ്പവും ഉണ്ടാവില്ല. നല്‍കിയ വ്യാഖ്യാനം കൃത്യമല്ല എങ്കില്‍ കൃത്യമായ വ്യാഖ്യാനം എന്താണ് എന്ന് ചൂണ്ടി കാണിക്കുകയും ചെയ്യും. ഖുര്‍ആനിന് വ്യാഖ്യാനങ്ങള്‍ എഴുതുന്നവരെ ഒന്നും നിങ്ങള്‍ കണ്ടിട്ടില്ലേ ???

   ഹഹ.. അവസാന വാചകം കലക്കി. ഒരു പുസ്തകം വായിച്ച് അതിനെ കുറിച്ച് അതില്‍ ഉള്ളത് എഴുതിയാല്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാവും എങ്കില്‍ ആ പുസ്തകം എഴുതിയ ആള്‍ ആണോ അതോ ആ പുസ്തകത്തില്‍ ഉള്ളത് എഴുതിയ ആളാണോ കൊടും പാപി എന്ന് ഒന്ന് സ്വയം ചിന്തിച്ചു നോക്കുക.

   ഞാന്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുന്ന കൊടുംപാപി ആണ് എന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ എനിക്കെതിരെ നിയമനടപടി സ്വീകരിച്ച് നിങ്ങള്‍ നിങ്ങളുടെ മഹത്വവും, പുണ്യാളത്ത്വവും തെളിയിക്കുമല്ലോ..!!

   Delete
 18. ദത്തുപുത്രനായ സൈദിന്‍റെ ഭാര്യ സൈനബയെ നബി വിവാഹം ചെയ്തത് സൈനബയുടേയോ ജനങ്ങളുടെയോ സമ്മതമില്ലാതെയാണെന്ന് കേള്‍ക്കുന്നു. ഇതില്‍ വാസ്തവം ഉണ്ടോ?

  ReplyDelete
  Replies
  1. എവിടെ നിന്നാണ് അങ്ങനെ കേട്ടത് എന്നുകൂടി വ്യക്തമാക്കുമോ ?
   അതുമായി ബന്ധപ്പെട്ട ആധികാരിക ചരിത്ര രേഖകള്‍ ഉണ്ട്നെകില്‍ പങ്കുവെക്കുമോ ?

   Delete
  2. എബ്രഹാം എന്ന ഒരാളുടെ പുസ്തകത്തിലാണ് അതു കണ്ടത്.

   Delete
  3. അങ്ങനെ പറഞ്ഞത് കൊണ്ടായില്ല. വ്യക്തമായ തെളിവുകളോടെ ഉള്ളത് വേണം. ഇസ്ലാം വിമര്‍ശകര്‍ തലയും വാലും ഇല്ലാതെ ഒരുപാട് പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. അതൊന്നും ആധികാരികമായി കാണാന്‍ കഴിയില്ല.

   Delete
  4. അപ്പോൾ കാര്യങ്ങൾ ഞാൻ വിചാരിച്ചതു പോലെയായിരുന്നില്ല .ഇക്കാര്യത്തിൽ മിടുക്കനായ ഒരു ചെറു ബാല്യക്കാരൻ തന്ന ഉത്തരമിതാ !
   Zainaba beeviye kurich chodichallo zainaba qur'anil paramarshikkapetta vyakthiyanavar avare vivaham kazhikunnathiloode nbi(s) sankeernamaya oru prashnam pariharikkukayanundayath enthanenn vechal ath vare avar karuthiyirunnath dath puthran swantham puthrante sthanathanennum avark anandaravakasham vare avamennum avarude bhaaryamar thottal vulooh(amgashuddi)muriyathavar ennokke vishwasichirunnu athinethiril paranhitt palarkum ath ulkollanayilla athin vendi zaid(r) vivahamochanam cheytha bharyaye nabi vivaham cheyth avarude samshayam durookarikkukayayirunnu. Mathramalla zaid(r) thwalak(purushan sthreeye ozhivakan vendi parayunnath) cholliya shesham avare vivaham cheythu ee vivahathe chilar vimarshichappol athine sambandich qur'an sookthangal avatharikkukayundayi pottumakkale swantham makkalayittan arabikal karuthi ponnirunnath ath thettanennum pottumakan makante sthanam islamil illennum nabi(s) arabikale bodhyapeduthi.

   Delete
  5. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വളര്‍ത്തു പുത്രനായിരുന്നു സൈദ് ബ്‌നു ഹാരിസ. കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് അദ്ദേഹത്തിന്റെ പിതാവ്. നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും. ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ വിശ്വാസപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു. പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു. നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നബിയുടെ പിതൃസഹോദരിയുടെ പുത്രിയെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ നബി തീരുമാനിച്ചു. സൈനബ് ഉന്നത കുലത്തില്‍ പെട്ടവളായിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ വിവാഹബന്ധങ്ങള്‍ക്കും മറ്റും ഇത് പരിഗണനീയമായ കാര്യമല്ല. അത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കുക പ്രവാചകന്റെ ഉദ്ദേശ്യം കൂടി ഈ വിവാഹത്തിലുണ്ടായിരുന്നു. സൈദ് മുമ്പ് അടിമയായിരുന്നുവല്ലോ.

   പ്രവാചകന്റെ ഉപദേശപ്രകാരം വിവാഹം നടന്നെങ്കിലും. സൈനബിന്റെ മനസ്സില്‍ മായാതെ നിന്ന ആ കുലീന നാട്യം അവരുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കി. സൈദ് തന്നെ ഇങ്ങോട്ട് വന്ന് പ്രവാചകനോട് വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. പ്രവാചകന്‍ അദ്ദേഹത്തെ ഉപദേശിച്ച് തിരിച്ചയച്ചു. പക്ഷെ ബന്ധം വീണ്ടും കൂടുതല്‍ ശിഥിലമായി. വിവാഹ ശേഷം ഒരു വര്‍ഷവും ഏതാനും മാസങ്ങളും അവസാനിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിവാഹമോചനത്തോളമെത്തി. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് പല പ്രവാശ്യം സൈദിനെ അനുനയിപ്പിച്ച് അയച്ചത്. പക്ഷെ ദൈവിക തീരുമാനമനുസരിച്ച് വിവാഹമോചനം നടക്കുകയും പ്രവാചകല്‍ സൈനബയെ വിവാഹം കഴിക്കുകയും ചെയ്തു.

   പ്രവാചകന്‍മാരുടെ ദൗത്യം മനുഷ്യര്‍ക്ക് ദൈവിക സന്ദേശം പഠിപ്പിക്കുകയും അവരുടെ തെറ്റായ ധാരണകള്‍ തിരുത്തുകയും ചെയ്യുക എന്നതാണ്. ജനങ്ങളുടെ അവിടെ നിലനിന്ന ധാരണ ശരിയായിരുന്നില്ല. ദത്തുപുത്രന്‍മാര്‍ യഥാര്‍ഥ പുത്രന്മാരല്ല. അവരുടെ അവകാശങ്ങളും അധികാരങ്ങളും ഒരിക്കലും സമമല്ല. മാത്രമല്ല പ്രവാചകന്റെ കാര്യത്തില്‍ അത്തരമൊരു ചിന്താഗതി വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കും. അതിനാല്‍ ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ തകര്‍ക്കാന്‍ അല്ലാഹുവിന്റെ ദൂതനിലൂടെ തന്നെ ശ്രമിച്ചു. അല്ലാതെ പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുക എന്നതായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. മറ്റുമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാഹങ്ങള്‍ അനവദനീയം മാത്രമായിരുന്നുവെഹ്കിലും നബിയെ സംബന്ധിച്ച് ഇത് അല്ലാഹു ചുമത്തിയ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നു. ദൈവതീരുമാനമനുസരിക്കാന്‍ പ്രവാചകന്‍മാര്‍ ബാധ്യസ്ഥരാണ് ലോകം മുഴുവന്‍ അതിനെ എതിര്‍ത്താലും ശരി. ഇതാണ് വളര്‍ത്തു പുത്രന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം ചെയ്യാനുണ്ടായ സന്ദര്‍ഭം.

   Delete
  6. ആറു വയസുകാരിയെ വിവാഹം കഴിച്ചതിനെ കുറിച്ചു കൂടി ഒന്ന് വിശദമാക്കൂ.

   Delete
  7. അബൂബക്കര്‍ (റ)ന്റെ പുത്രി ആയിശയുമായുള്ള വിവാഹമാണത്. അന്ന് ആയിശക്ക് ആറ് വയസ്സും പിന്നിട് ഹിജ്‌റക്ക് ശേഷമാണ് വീട്ടില്‍ കൂടുന്നത് അന്ന് 9 ഉം വയസ്സായിരുന്നു പ്രായം. (ആയിശയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസാണിതിന് അവലംബം) എന്നാല്‍ ചരിത്രകാരന്‍മാര്‍ ഒട്ടേറെ വസ്തുതകളുടെ വെളിച്ചത്തില്‍ ഇതിനെക്കാള്‍ 9 ഉം പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് 11 ാം വയസില്‍ വീട്ടില്‍ കൂടി എന്നും കരുതുന്നവരാണ്. മുഹമ്മദ് ഹുസൈന്‍ ഹൈക്കലിനെപ്പോലുള്ളവര്‍ ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. പലപ്പോഴും 9 വയസുമതി പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കാന്‍ എന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന വസ്തുതയായിരിക്കെ, പ്രകൃതി അവരെ വിവാഹത്തിനായി ഒരുക്കുന്നതിന്റെ തുടക്കമാണെന്നും അതുതന്നെയാണ് ഇസ്‌ലാമിലെ വിവാഹപ്രായത്തിന്റെ തുടക്കമെന്നും, പ്രവാചകന്‍ ആ പ്രായത്തില്‍ ആയിശയെ വിവാഹം ചെയ്തത് മനുഷ്യത്വവിരുദ്ധമായ ക്രൂരമായ ഒരു നടപടിയായിരുന്നില്ല എന്നൊക്കെ പറയാന്‍ അതുതന്നെ ധാരാളമാണ്. പക്ഷെ ചരിത്രപരമായി നോക്കുമ്പോള്‍ ആ പറഞ്ഞ പ്രായം ശരിയല്ല എന്ന് വരുകില്‍ നാം അതിനെ ശരിവെക്കെണ്ട കാര്യമില്ല. കാരണം അതൊരു വിശ്വാസ കാര്യമല്ല. ഒരു ചരിത്ര ശകലം മാത്രമാണ്. അതുകൊണ്ട് ഒരാള്‍ ആയിശയുടെ വിവാഹം നടന്ന് 11 വയസ്സിലോ അതിന് ശേഷമോ എന്ന് മനസ്സിലാക്കുന്നുവെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. നികാഹ് നടന്നപ്പോള്‍ 14 ഓ 15 ഓ വയസ്സായിരുന്നുവെന്നും അഭിപ്രായമുണ്ട്.
   പ്രവാചകന്‍ എല്ലാവരോടും ആ പ്രായത്തില്‍ പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനും അവരെ വിവാഹം കഴിക്കാനും കല്‍പിച്ചിട്ടില്ല എന്നിരിക്കെ പ്രത്യേകിച്ചും. മുസ്‌ലിംകള്‍ അതില്‍ ഒട്ടും അസ്വസ്തരാകേണ്ടതില്ല. അന്നാരും കുറ്റം അതില്‍ കണ്ടിട്ടുമില്ല. പിന്നെ ആരെങ്കിലും സ്വന്തമായി കണ്ടെത്തിയ ചില അബദ്ധധാരണകള്‍ക്കനുസരിച്ച് ഒത്തുവരാത്തതല്ലാം വിമര്‍ശിക്കാന്‍ നില്‍ക്കുമ്പോള്‍ വിശ്വാസി സമൂഹത്തിന് അതില്‍ ഒട്ടും വേവലാതിയുമില്ല. ഇനി ഈ വിവാഹം എങ്ങനെ മുസ്ലിം സമൂഹത്തിന് ഉപകാരപ്പെട്ടു എന്ന് ചിന്തിക്കാം. ഒരു ദര്‍ശനത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ അതാണല്ലോ പ്രസക്തം.

   ഇസ്‌ലാമിക കുടുംബവ്യവസ്ഥ ആ മഹതിയുടെ പാണ്ഡിത്യത്തോട് കടപ്പെട്ടിരിക്കുന്നു. കുടുംബജീവിതിതത്തിലെ മാര്‍ഗദര്‍ശക തത്വങ്ങള്‍ ഉള്‍കൊള്ളുന്ന ഒട്ടനവധി ഹദീസുകള്‍ അവരിലൂടെയാണ് സമൂഹത്തിന് ലഭിച്ചത്. അസാമാന്യമായ ബുദ്ധിശക്തിയും ധീരതയും നിരൂപണബോധവും അവരുടെ പ്രത്യേകതയായിരുന്നു. താന്‍ ശരിയെന്ന് വിശ്വസിച്ച തത്വത്തിന് പൊരുതിമരിക്കാന്‍ വരെ അവര്‍ സന്നദ്ധമായി. തന്റെ പ്രായക്കുറവിനെ പക്വതകൊണ്ട് മറികടന്ന ആ സ്ത്രീ രത്‌നമായിരുന്നു ഏറ്റവും കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത. പുരുഷന്‍മാരെ കൂടി പരിഗണിച്ചാല്‍ നാലാം സ്ഥാനവും ആയിശക്കാണ്. പ്രവാചക അനുചരന്‍മാര്‍ സംശയങ്ങള്‍ക്ക് മുഖ്യമായും നിവാരണം ഉണ്ടാക്കിയിരുന്നത് അവരിലൂടെയായിരുന്നു.

   പ്രവാചചകനും അവരും തമ്മില്‍ സന്തുഷ്ടമായ കുടുംബ ജീവിതമാണ്‌ നയിച്ചിരുന്നത്. ഇവരില്‍ നിന്ന് 2210 ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചക പത്നി എന്നതിലുപരി ഒരു തികഞ്ഞ പണ്ഡിതയായിരുന്നു അവര്‍. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റ 58 ല്‍, 70/ 61-ആം വയസ്സില്‍ മരണം.

   Delete
 19. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം"

  എത്രയോ ശ്രേഷ്ഠങ്ങളായ പുണ്യഗ്രന്ഥങ്ങൾ ഇന്ത്യയുലുണ്ടായിട്ടുണ്ട്. അവയിൽ നിന്നും മനുസ്മൃതി തെരഞ്ഞുപിടിക്കാനുള്ള കാരണം അതിനു ഖുരാനുമായുള്ള സാമ്യങ്ങൾ തന്നെയാവണം. സ്ത്രീ സ്വാതന്ത്ര്യം, മാംസഭക്ഷണം,ബഹു ഭാര്യാത്വം എന്നിവ തന്നെ ഉദാഹരണം. മറ്റൊരു കാരണം, നമ്മുടെ ഗ്രന്ഥങ്ങളായ വേദങ്ങൾ, ഉപനിഷത്തുകൾ, ഗീത, മഹാഭാരതം, രാമായണം തുടങ്ങിയവുടെ ആഴമോ പരപ്പോ നൂറ്റാണ്ടുകൾക്കു ശേഷം ലോകത്തിൻറെ മറ്റു ഭാഗങ്ങളിലുണ്ടായ ഒരു ഗ്രന്ഥത്തിനും ഇല്ല എന്നത് മറ്റൊരു കാര്യം.

  ReplyDelete
  Replies
  1. അകിടില്‍ ക്ഷീരമാണോ ചോരയാണോ എന്നൊക്കെ അകിട് പരിശോധിച്ചാലല്ലേ കോയാ മനസ്സിലാവൂ !!!

   ഉള്ള മനുസ്മൃതി തെരഞ്ഞു പിടിക്കേണ്ട ആവശ്യം ഇല്ലല്ലോ അനോണീസ് !! ഖുര്‍ആനുമായി സാമ്യമാണോ വൈരുധ്യമാണോ എന്ന് പോസ്റ്റ്‌ വായിച്ചിട്ടും മനസ്സിലായില്ല അല്ലേ ??
   സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും, വെള്ളുള്ളിയെ കുറിച്ചും, ബഹുഭാര്യത്വത്തെ കുറിച്ചും, മാംസ ഭക്ഷണത്തെ കുറിച്ചും പറയുന്നത് സാമ്യമുള്ളതാണോ വൈരുധ്യം ഉള്ളതാണോ എന്ന് ആദ്യ വായനയില്‍ മനസ്സിലായില്ല എങ്കില്‍ മനസ്സിലാവുന്നത് വരെ വായിക്കാന്‍ ശ്രമിക്കുക.
   വേദങ്ങള്‍, ഗീത മുതലായ നിങ്ങള്‍ സൂചിപ്പിച്ച ഗ്രന്ഥങ്ങളുടെ ആഴമോ പരപ്പോ മറ്റൊരു ഗ്രന്ഥത്തിനും ഇല്ല എന്ന് തെറ്റിദ്ധരിക്കാനും, വിശ്വസിക്കാനും ഉള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്ക് ഉണ്ട് സ്വന്തം വ്യക്തിത്വം പ്രകടിപ്പിച്ച് പറയാനുള്ളത് പറയാനുള്ള ആഴവും പരപ്പും ഇല്ലാത്ത അനോണി കുട്ടാ !!

   Delete
 20. വൈദ്യരേ, നിങ്ങളുടെ ഉദ്യേശം വളരെ വ്യക്തം. നിങ്ങളെ ബോധവല്കരിക്കാൻ ആർകും കഴിയില്ല, കാരണം ഒരു മതത്തിലും അതിന്റെ ദൈവത്തിലും വിശ്വസിക്കാൻ ബാധ്യതപെട്ട ആളാണ് നിങ്ങൾ. സ്വതന്ത്രമായി ചിന്തിക്കാൻ തയരാവാത്ത ആളുമായി ചർച്ചക്ക് ഞാൻ ഇല്ല. ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ല. അനോണി കമന്റ്‌ വേണ്ടെങ്കിൽ അത് disable ചെയ്താൽ മതിയല്ലോ, പേര് പറയാൻ താൽപര്യമില്ലാത്തവരെ കളിയാക്കിയാൽ അത് കമന്റിനുള്ള മറുപടിയാകില്ലല്ലോ.

  ReplyDelete
  Replies
  1. വ്യക്തമായ ഉദ്ദേശ്യം ഒന്ന് വിവരിക്കുകകൂടി ചെയ്‌താല്‍ കൊള്ളാം.
   ബോധം ഇല്ലാത്തവര്‍ ബോധവല്‍ക്കരിക്കാന്‍ വന്നിട്ട് കാര്യമില്ലല്ലോ അനോണി കുഞ്ഞാടെ !!
   ഇങ്ങള്‍ടെ പറച്ചില്‍ കേട്ടാല്‍ തോന്നുമല്ലോ ഇങ്ങളെ ഞാന്‍ കത്തയച്ച് ചര്‍ച്ചക്കു വരിം വരിം എന്ന് പറഞ്ഞ് നിര്‍ബന്ധിക്കുന്നുണ്ട് എന്ന്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ചര്ച്ചിച്ചാല്‍ മതി കോയാ.
   ഉറക്കം നടിക്കുന്ന നിങ്ങളെ എനിക്ക് ഉണര്‍ത്താന്‍ കഴിയില്ല എന്നത് വാസ്തവം തന്നെയാണ് ട്ടാ.
   ഭീരുക്കള്‍ എന്ത് പറയുന്നു എന്നറിയാന്‍ അനോണി കമന്റ് ഓപ്ഷന്‍ ആവശ്യമാണല്ലോ !!
   ഏതു കമന്റിനാ മറുപടി കിട്ടാത്തത് എന്ന് വെച്ചാല്‍ അതൊക്കെ ഒന്ന് ചൂണ്ടി കാണിച്ചാല്‍ നന്നായിരുന്നു - സ്വന്തന്ത്ര ചിന്തകരുമായി മാത്രം ചര്‍ച്ച നടത്തുന്ന അനോനീസ് !

   Delete
  2. പരിശോദിച്ചിട്ടു തന്നെയാണ് നിങ്ങൾ ചോര തെരഞ്ഞെടുത്തതെന്ന് ഇപ്പോൾ മനസിലായി.
   പിന്നെ, നിങ്ങൾ ക്ഷണിച്ചിട്ടു തന്നെയാണ് ഞാൻ കമന്റ്‌ ഇട്ടത്. നിങ്ങളുടെ ബ്ലോഗിൽ വെണ്ടക്കയിൽ എഴുതിയിരിക്കയല്ലേ കമന്റ്‌ ഇടൂ എന്ന്. നിങ്ങൾ ക്ഷണിച്ചിട്ടു അവമാനിക്കയാണ് ചെയ്യുന്നത്. പിന്നെ പേരും വിലാസവും കൊടുക്കതത്തിനു പല കരങ്ങൾ ഉണ്ടാവാം.

   1. മതസ്വാതന്ത്ര്യം ഇല്ലാത്ത ഇസ്ലാമിക രാഷ്ട്രങ്ങളിൽ താമസിക്കുന്നവർ
   2. SPAM ഇഷ്ടമില്ലാത്തവർ
   3. മതതീവ്രവാദം ഉള്ള ഇടങ്ങളിൽ വസിക്കുന്നവർ
   4. സമൂഹത്തിൽ പ്രശസ്തരായവർ
   5. പോലീസ്, മിലിട്ടറി അല്ലെങ്കിൽ സർകാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ
   6. പുരുഷ മേധാവിത്വം ഇന്നും നില നില്കുന്ന വിഭാഗങ്ങളിലെ സ്ത്രീകൾ.
   ഇവരെല്ലാം തന്നെ സ്വന്തം പേര് പറയാൻ ഇഷ്റ്റപെദനമെന്നില്ല. പേപ്പട്ടിയെ പേടിച്ചല്ലേ മതിയാകൂ, നമുക്ക് അതിനെ തിരിച്ചു കടിക്കാൻ പറ്റില്ലല്ലോ.

   Delete
  3. ഹഹ.. എന്ത് പരിശോധനയാണ് നടത്തിയത് എന്ന് കൂടി പറയാനുള്ളത് തന്റെടത്തോടെ പറയാന്‍ ചങ്കൂറ്റം ഇല്ലാത്ത അനോണി കുഞ്ഞാട് പറഞ്ഞു തന്നാല്‍ വലിയ ഉപകാരം ആയിരുന്നു. നിങ്ങളുടെ വീട്ടിലേക്ക് വന്നു ക്ഷണിക്കാന്‍ എനിക്ക് നിങ്ങളുടെ വീട് അറിയില്ലല്ലലോ.. പിന്നെ എങ്ങിനെയാ ഞാന്‍ അങ്ങയെ ക്ഷണിക്കുക? കമന്റ് നട്ടല്ല് ഉള്ളവര്‍ തന്റേടത്തോടെ ഇടുന്നതും, ഭീരുക്കളായ നപുംസകങ്ങള്‍ ഇടുന്നതും ഒരേ പോലെ കണക്കാക്കാന്‍ കഴിയുമോ കോയാ ??
   അപാനിച്ചു എന്ന തോന്നല്‍ ഉണ്ടെങ്കില്‍ ആ അപമാനം സഹിച്ചു നില്‍ക്കണം എന്നും ഞാന്‍ പറഞ്ഞോ ? പിന്നെ ഞാന്‍ ക്ഷണിക്കുമ്പോഴേക്കും അത് മണ്ടി വന്നു അനുസരിക്കുന്ന നിങ്ങളെ കാണുമ്പോള്‍ ഒരുപാട് സന്തോഷം ഉണ്ട്ട്ടാ !!
   പേരും വിലാസവും കൊടുക്കാത്തതിനു ഒറ്റ കാരണമേ ഉള്ളൂ. അത് നട്ടെല്ലില്ലായ്മയില്‍ നിന്നുള്ള ഭീരുത്വം ആണ്. മുഖം മറച്ചു വെച്ച് വെറുതെ ചൊറിയാന്‍ മാത്രം കഴിയുന്ന ഒരു രോഗവും !!

   1. മത സ്വാതന്ത്ര്യം ഇല്ലാത്ത ഇസ്ലാമിക രാഷ്ടങ്ങളില്‍ പോയി താമസിക്കാന്‍ ആരെങ്കിലും നിങ്ങളോട് പറഞ്ഞോ ? അവിടെ ജീവിക്കുന്നതിനു പകരം നല്ല സ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യം അനോനീസിനു ഉണ്ടല്ലോ. അപ്പൊ ലത്‌ ഉപയോഗപ്പെടുത്തുക.
   2. പേരും വിലാസവും പറഞ്ഞാല്‍ എങ്ങിനെ സ്പാം ആവും എന്ന് മനസ്സിലായില്ല !! വിശദീകരിക്കുമോ ?
   3. മത തീവ്രവാദം ഇല്ലാത്ത ഇടത്ത് പോയി വസിച്ചാല്‍ ഈ പ്രശ്നം തീരും എന്നാ തിരിച്ചറിവ് ഇല്ലേ ? മത തീവ്രവാദം ഇല്ലാത്ത സ്ഥലത്ത് പോയി വസിച്ചോളൂ അനോണീസ് !!
   4. പറയാനുള്ളത് മുഖത്ത് നോക്കി പറയാന്‍ ഉള്ള ചങ്കൂറ്റം ഇല്ലെങ്കില്‍ പിന്നെ എന്തൂട്ട് കോപ്പിനാ പ്രശസ്തി !! പ്രശ്സ്തന്‍ ആയെന്നു വെച്ച് ഭീരുത്വം ഇല്ലാത്തവന്‍ ആണ് എന്ന അര്‍ഥം ഇല്ലല്ലോ !!
   5. പറയാനുള്ളത് പറയാന്‍ നട്ടെല്ലില്ലാത്തവനെ പോലീസും പട്ടാളവും ഒക്കെ ആക്കിയവനെ പിടിച്ച് ആദ്യം ഓടിക്കണം. മുഖം മൂടി അണിഞ്ഞു ഗമണ്ടന്‍ അടിക്കുന്ന പോലീസിനെക്കൊണ്ട് നാടിനു എന്ത് ഗുണം ?
   6. പുരുഷമേധാവിത്വം ഇല്ലാത്ത വിഭാഗങ്ങളില്‍ പോയി ആ സ്ത്രീകള്‍ ചേക്കേറട്ടെ. ആര് പറഞ്ഞു ഇങ്ങനെ തന്നെ തുടരാന്‍ !! പുരുഷ മേധാവിത്വം ഉണ്ടെന്ന ബോധ്യം ഉണ്ടെങ്കില്‍ മുഖം മൂടിയണിഞ്ഞു വന്നു ഗമണ്ടന്‍ അടിച്ച് ആശ്വസിക്കുകയല്ല വേണ്ടത്. പുരുഷമേധാവിത്വം ഇല്ലാത്ത വഴികളിലേക്ക് നീങ്ങുകയാണ് !!

   ഭീരുത്വത്തിന് ഇത്തരം ന്യായീകരണങ്ങള്‍ കൊണ്ടൊന്നും കാര്യമില്ല കോയാ. നിങ്ങള്‍ കടിച്ചാല്‍ എന്താ ചെയ്യാ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ചിലപ്പോള്‍ തിരിച്ചു കടിച്ചെന്നും വരും !!

   Delete
  4. 1.ഒരു മതത്തിൻറെയും അടിമയല്ലാത്തവർക്ക് എവിടെ താമസിച്ചാലും കുഴപ്പമില്ലലോ. സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാത്തത് കൊണ്ട് പുറത്തു പോയി പണി ചെയ്യേണ്ടി വരുന്നവർ അയക്കുന്ന പണം കൊണ്ട് ജീവിച്ചു പോകുന്ന ഒരു സംസ്ഥാനത്താണ് താങ്കൾ ജീവിക്കുന്നതെന്ന് മറക്കേണ്ട.
   പിന്നെ നിങ്ങളുടെ ബ്ലോഗിൽ കമന്റ്‌ ചെയ്യാൻ വേണ്ടി താമസിക്കുന്ന രാജ്യം മാറ്റുന്ന കാര്യം ആലോചിക്കുകയാണ്.

   2. ഒരു കള്ള പേരിൽ കമന്റ്‌ ഇടുന്നത്‌ വലിയ വിഷമമുള്ള കാര്യം അല്ല. പിന്നെ സ്വന്തം ഇമെയിൽ എല്ലായിടത്തും എഴുതി വച്ചാൽ സ്പാം കിട്ടുമെന്ന കാര്യത്തിൽ എന്താണ് സംശയം?

   3. തീവ്രവാദികളെ നന്നാക്കാൻ കഴിയുമോയെന്ന് നോക്കുന്നവരും കാണുമല്ലോ.

   4 . അത് ഭയം അല്ല. പ്രശസ്ഥരുടെ കമന്റ്‌ നിങ്ങൾക്ക് അനര്ഹമായ പ്രസസ്തിയും അനാവശ്യമായ താല്പര്യങ്ങളും ഉണ്ടാക്കും. ശ്രീ ഇ അഹമെദ് സ്വന്തം പേരിൽ കമന്റ്‌ നിങ്ങളുടെ ബ്ലോഗിൽ ഇട്ടാൽ അതുണ്ടാക്കാവുന്ന 'effects' ഊഹിക്കവുന്നതാണല്ലോ.

   5 . അപ്പോൾ നിങ്ങൾ തന്നെ ഓടിയാൽ മതി. ഗവ. ഉദ്യോഗസ്ഥർ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. ഒരു IAS ഓഫീസർക്ക് സ്വന്തം പേരിൽ കമന്റ്‌ ഇടാൻ കഴിയില്ല.

   6 . ഒരു സമൂഹം തന്നെ പുരുഷ മേധാവിത്വത്തിൽ അധിഷ്ഠിതമായിരുന്നാൽ സ്ത്രീകൾ എവിടെ ഓടി പോകാനാണ്? എന്നാലും ചിലരെങ്കിലും ഓടി പൊക്കുന്നുവെന്നതു സ്വഗതാർഹം തന്നെ.

   ഒരാൾ നപുംസകമായി ജനിക്കുന്നത് അയാളുടെ കുറ്റം അല്ല. സ്വന്തം കുടുംബത്തിൽ അങ്ങനെ ഒരു ഹിജഡ ജനിക്കുമ്പോൾ മാത്രമാണ് നമുക്ക് അതിന്റെ വേദന മനസിലാവുന്നത്. നപുംസകങ്ങളെയും സ്ത്രീകളെയും മനുഷ്യരായി അംഗീകരിക്കാൻ ശ്രമിക്കൂ. മതങ്ങളെ മാറ്റി നിറുത്തൂ. പുരുഷ മേധാവിത്വം ഇല്ലാത്ത ഒരു മതം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരു, അങ്ങോട്ട്‌ ചേക്കേറാൻ ശ്രമിക്കാം.

   Delete
  5. 1. ഹഹഹഹ.. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രാജ്യത്ത് എന്തിനു ജീവിക്കാനായി പോകണം എന്നതാണ് ചോദ്യം. ഒരു മതത്തിന്റെയും അടിമ അല്ലങ്കില്‍ മതത്തിന്റെ അടിമത്വം ഇല്ലാത്ത രാജ്യത്ത് പോയി ജീവിക്കൂ. നല്ല പണി കിട്ടി കാശ് ഉണ്ടാക്കണം എങ്കില്‍ ഈ പറയുന്ന രാജ്യങ്ങളില്‍ ഒക്കെ തന്നെ പോകണം അല്ലേ ? ആ ബോധം ഉണ്ടായാല്‍ മതി.

   ഉള്ള രാജ്യത്ത് നിന്ന് പറയാന്‍ ഉള്ളത് പറയാനും, ഇ ബ്ലോഗില്‍ കമന്റ് ഇടാനും ഉള്ള നട്ടെല്ല് ഇല്ലെങ്കില്‍ പിന്നെ രാജ്യം മാറുക തന്നെയാണ് നല്ലത്. ഭീരുവായി ജീവിക്കുന്നതിലും നല്ലത് അത് തന്നെ.

   2. കള്ളപ്പേരില്‍ ഇടണം എന്ന് ആര് പറഞ്ഞു. സ്വന്തം പേരില്‍ ഇടൂ. സ്വന്തം ഇ മെയില്‍ എഴുതിയാല്‍ സ്പാം കിട്ടും എന്ന് വിചാരിക്കുന്നുണ്ട് എങ്കില്‍ എനിക്ക് എന്നോ സ്പാം കിട്ടിയിരുന്നു. ഭീരുത്വത്തെ ന്യായീകരിക്കാന്‍ ഓരോരോ മുടന്തനുകള്‍ അല്ലേ !! കൊള്ളാം !!

   3. ആദ്യം സ്വയം നന്നായിട്ട് പോരേ മറ്റുള്ളവരെ നന്നാക്കല്‍ ??

   4. ഹഹഹ.. നല്ല കോഡമി !! ഇ അഹമ്മദിന് എന്നോട് വല്ലതും ഈ ബ്ലോഗില്‍ പറയാന്‍ ഉണ്ടെങ്കില്‍ അത് ഇ അഹമ്മദ് ആയി തന്നെ പറയണം. അല്ലാതെ നട്ടെല്ല് ഇല്ലാതെ അല്ല പറയേണ്ടത്. അങ്ങനെ ഒരാള്‍ക്ക് പറയാന്‍ ഉണ്ട് എങ്കില്‍, അയാള്‍ ഭീരുമായി ഒളിഞ്ഞു നിന്ന് പറയുന്നത് അനര്‍ഹമായത് നല്‍കുകയല്ല ചെയ്യുന്നത്, മറിച്ച് അര്‍ഹമായത് നല്‍കാതിരിക്കുകയാണ് ചെയ്യുന്നത്. വിവേകത്തോടെ ചിന്തിക്കുക.
   മാത്രമല്ല ഒരാള്‍ക്ക് എന്ത് നേട്ടം നല്‍കും എന്ന് നോക്കിയാണോ പ്രതികരിക്കുക. പ്രതികരിക്കാന്‍ ഉണ്ട് എങ്കില്‍ നട്ടെല്ലോടെ പ്രതികരിക്കാന്‍ ഉള്ള ചങ്കൂറ്റം ആണ് വേണ്ടത്. അതിന്റെ നേട്ട കോട്ടങ്ങള്‍ അളന്നല്ല പ്രതികരിക്കേണ്ടത്.

   5. ഹഹഹ.. വീണ്ടും തശാമ. ഞാന്‍ എപ്പോഴാണ് പറയാനുള്ളത് എന്റെ പ്രൊഫൈലില്‍ നിന്ന് പറയാതിരുന്നിട്ടുള്ളത് ? സ്വന്തം പേരില്‍ കമന്റ് ഇടാന്‍ പോലും സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഐ എ എസ് ഒക്കെ കളഞ്ഞു വന്നു പ്രതികരിക്കൂ. അല്ലാതെ രണ്ടും കെട്ടതായി നിന്ന് കമന്റ് ഇടുകയല്ലല്ലോ വേണ്ടത്. കമന്റ് ഇടാന്‍ പാടില്ല എന്നതാണ് നിയമം എങ്കില്‍ മറഞ്ഞിരുന്നു കമന്റ് ഇടുന്നതും ഒരുതരം നിയമ ലംഘനം അല്ലേ ?

   6. അങ്ങനെ ഓടി പോയവര്‍ എല്ലാം നിങ്ങളുടെ അടുത്തേക്ക് ആണോ വന്നത് ? സമൂഹം എന്താണ് എന്ന് തിരിച്ചറിയാന്‍ വിവേകം ഇല്ലാത്തവര്‍ പുരുഷ മേധാവിത്വത്തെ കുറിച്ച് വാചാലരാവുക തന്നെ ചെയ്യും. ആദ്യം ഈ സമൂഹം എന്താണ് എന്ന് പഠിക്കാന്‍ ശ്രമിക്കുക.

   ജനിച്ച ശേഷം ഒരാള്‍ നപുംസകം ആയാല്‍ അത് അയാളുടെ മാത്രം കുറ്റമാണ്. സ്വന്തം അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ ചങ്കൂറ്റം ഇല്ലാത്ത നിങ്ങളെ പോലെ ഉള്ള രണ്ടും കെട്ടവര്‍ക്ക് ഇരുളില്‍ ഇരുന്നു ഓരിയിടാന്‍ ഇത്തരം മുടന്തനുകള്‍ നിരത്തിയേ തീരൂ എന്നറിയാം. നിങ്ങള്‍ക്ക് പറ്റിയ മതം ഏതാണ് എന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ചോളൂ. മതങ്ങളെ മാറ്റി നിര്‍ത്തുന്നതിന് മുന്‍പ് മതം എന്താണ് എന്ന് പഠിക്കാന്‍ ആണ് ആദ്യം ശ്രമിക്കേണ്ടത്.

   Delete

 21. മനുസ്മൃതി ഉത്തര ഇന്ത്യയിൽ പ്രാചീന കാലത്ത്‌ നിലനിന്ന ഏതോ രാജ്യത്തിലെ നിയമ സംഹിതയാണു്. മുഹമ്മദു പറഞ്ഞു വാമൊഴിയായി പ്രചരിച്ച ഖുറാൻ, പിന്നീടു എപ്പോഴോ ആരൊക്കെയോ ചേർത്തു ക്രോഡീ കരിച്ച ഒരു കൃതിയും. രണ്ടു കിതാബുകളുടെയും താരതമ്യം നല്ലത് തന്നെ. മനുസ്മൃതിയും ഖുറാനും ചില കാര്യങ്ങളിൽ നന്മയും ചില കാര്യങ്ങളിൽ തിന്മയും വിളംബരം ചെയ്യുന്നു എന്നു മനസ്സിലാക്കി തന്നതിന് നന്ദി.അതുപോലെ ഖുരാന്റെയും മനുസ്മൃതിയുടെയും ഒളിഞ്ഞിരിക്കുന്ന മുഖം ആധുനീക കാലത്തിന്റെ മാനുഷീക മൂല്യങ്ങൾക്ക് എതിരാണ് എന്നു ബോധ്യ പെടുതിയത്തിനും നന്ദി.

  ReplyDelete
  Replies
  1. മനുസ്മൃതി എന്താണ് എന്ന് ഒന്നാം ഭാഗത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അനോണീസിനു അത് അറിയില്ല എങ്കില്‍ ആദ്യ ഭാഗം ഒന്ന് വായിക്കുക.
   മുഹമ്മദ്‌ ആണ് ആദ്യമായി ഖുര്‍ആന്‍ പറഞ്ഞത് എന്ന് നിങ്ങള്‍ എവിടെ നിന്നാണ് മനസ്സിലാക്കിയത് ? ഒന്ന് തെളിയിച്ചു തരുമോ ? അതുപോലെ ഖുര്‍ആനില്‍ ആരൊക്കെ എന്തൊക്കെയാണ് ചേര്‍ത്തിട്ടുള്ളത് എന്നും ഒന്ന് പറഞ്ഞു തരുമോ ?
   ഇനി അത് അറിയില്ല എങ്കില്‍ രണ്ടാം ഭാഗത്തിലെ കമന്റുകള്‍ ശരിക്ക് വായിക്കുക. അതില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്.

   ഖുര്‍ആനില്‍ ഏതൊക്കെ കാര്യങ്ങളില്‍ ആണ് തിന്മ വിളംബരം ചെയ്യുന്നുണ്ട് എന്ന് അങ്ങേക്ക് ഞാന്‍ മനസ്സിലാക്കി തന്നത് ? അതൊന്നു കാണിച്ചു തരുമോ ? ഖുര്‍ആനിലെ തിന്മകള്‍ ഒന്ന് കാണിച്ചു തന്നാല്‍ വളരെ ഉപകാരം ആയിരുന്നു. വളച്ചൊടിച്ച് ഉണ്ടാക്കിയതല്ല വേണ്ടത് ട്ടോ !!

   ഖുര്‍ആന് ഒളിഞ്ഞിരിക്കുന്ന മുഖം ഇല്ല. ഇനി അങ്ങിനെ ഉണ്ട് എന്ന് താങ്കള്‍ക്ക് ഇത് വായിച്ചപ്പോള്‍ ബോധ്യപ്പെട്ടു എങ്കില്‍ അത് എന്താണ് എന്ന് ഈയുള്ളവന് ഒന്ന് വിശദീകരിച്ചു തന്നാല്‍ നന്നായിരുന്നു !!
   അതുപോലെ ഖുര്‍ആന്‍ ഏതൊക്കെ മാനുഷിക മൂല്യങ്ങള്‍ക്കാണ് ഖുര്‍ആന്‍ എതിര് നില്‍ക്കുന്നത് എന്നും അനോണി മോന്‍ ഒന്ന് വ്യക്തമാക്കി തരുമല്ലോ.

   പറയാനുള്ളത് നേരിട്ട് നട്ടെല്ലോടെ പറയാന്‍ പഠിക്ക് കോയാ ആദ്യം !!

   Delete
 22. ഞാൻ നട്ടെല്ലില്ലാതവൻ ആണ് എന്നും ഖുറാൻ ദൈവ വചനം ആണു എന്നും മൊഹമ്മെദ് ഒരു "നോർമൽ" ആയ മനുഷ്യൻ ആണ് എന്നും തെറ്റി ധരിക്കാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്

  ReplyDelete
  Replies
  1. എന്റെ ആ ധാരണ തെറ്റിധാരണയാണ് എന്ന് തെറ്റിദ്ധരിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട് എന്ന് മുകളില്‍ തന്നെ ഞാന്‍ വ്യക്തമാക്കിയല്ലോ അനോണി പുണ്യാളാ !

   Delete
 23. കഷ്ട്ടം എന്റെ ഡോക്ടറെ ...ഡോക്ടര് ഭാഗം പഠിക്കാൻ ബുദ്ധി ഉണ്ടായിട്ടും ഖുറാൻ എന്ന പ്രാകൃത ഗ്രന്ഥത്തിലെ പ്രാകൃതമായ ആചാരങ്ങളെ കെട്ടി പിടിച്ചിരിക്കുന്ന താങ്കളോട് എനിക്ക് സഹതാപം ആണ്.
  ഖുറാൻ എന്നാ ബുക്ക്‌ മുസ്ലിംങ്ങളെ വികസനത്തിൽ നിന്നും ആധുനീ കത യിൽ നിന്നും മുഖം തിരിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്നു എന്നു പറയുന്നത് എത്ര ശരി.

  ReplyDelete
  Replies
  1. ബുദ്ധി ഉള്ളവര്‍ക്ക് ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാവുകയും അത് കെട്ടിപ്പിടിച്ച് ഇരിക്കുകയും, അതില്‍ ഉള്ളത് നട്ടെല്ലോടെ വിളിച്ച് പറയുകയും ചെയ്യും. ഇതൊന്നും ഇല്ലാത്തവര്‍ക്ക് സ്വന്തമായ അഭിപ്രായം പറയാന്‍ പോലും മുഖം മൂടി ആവശ്യമുള്ള ഭീരുക്കള്‍ ആവുകയും ചെയ്യും. ഭീരുക്കള്‍ക്ക് എന്നും ഭീരുത്വവും സഹതാപവും ഒക്കയെ ഉണ്ടാവൂ.

   ഖുര്‍ആന്‍ എന്ന ബുക്കില്‍ എവിടെയാണ് വികസനത്തില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കണം എന്ന് പറഞ്ഞിട്ടുള്ളത് ? തോന്നിവാസവും തെമ്മാടിത്വവും ആണ് ആധുനികതയും വികസനവും എങ്കില്‍ അതില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കുകതന്നെയാണ് വിവേകം ഉള്ളവര്‍ ചെയ്യുക എന്ന് അനോണി മനസ്സിലാക്കിയാല്‍ നാന്നായിരിക്കും.

   Delete
 24. മന്ദ ബുദ്ധികളോട് പറഞ്ഞിട്ട് കാര്യം ഒന്നുമില്ല.താങ്കൾക്ക് ഖുറാൻ ദൈവീക വചനം ആണ് എന്നും മൊഹമ്മെദ് മഹാനാണ് എന്നും തെറ്റിധരിക്കാനുള്ള എല്ലാ സ്വാത്യന്ത്രവും ഉണ്ട്.മരിച്ചു മണ്ണടിഞ്ഞു ദേഹം പുഴുവരിക്കു മ്പോഴും അന്ത്യ ദിനത്തിൽ വിശ്വസിക്കാൻ നിനക്ക് പ്രാപ്തി ഉണ്ടാവട്ടെ.

  ReplyDelete
  Replies
  1. ഇത്രയും നിങ്ങളോട് പറഞ്ഞിട്ടും നിങ്ങള്‍ക്ക് മനസ്സിലാവാത്തത് കണ്ടപ്പോള്‍ മന്ദ ബുദ്ധികളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ ദൈവീക ഗ്രന്ഥം അല്ല എന്നും, മുഹമ്മദ്‌ നബി മഹാനല്ല എന്നും തെറ്റിദ്ധരിക്കാന്‍ ഉള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്, മരിച്ച ശേഷം അന്ത്യ ദിനത്തില്‍ ഖുര്‍ആന്‍ ദൈവീക വചനം ആയിരുന്നു എന്ന് നേരില്‍ ബോധ്യപ്പെടുന്നത് വരെ അങ്ങനെ തെറ്റിധാരണയുമായി അനോണീസ് നടന്നോളൂ. എനിക്ക് അതില്‍ ഒരു കുഴപ്പവും ഇല്ലേ.

   Delete
 25. നല്ല ചർച്ചയായല്ലൊ..
  എന്തായലും നല്ല ഹോം വർക്ക് ചെയ്ത് എഴുതിയ ലേഖനം തന്നെ..!

  ReplyDelete
 26. അല്ലാഹുവിലും(ഏക ദൈവം )അന്ധ്യ ദിനത്തിലും വിശ്വസിച്ചു കൊണ്ട് ആര് സല്കകറ്മമം ചെയ്താലും അവര്ക്കു ഭയപ്പെടേണ്ട തില്ല അന്ധ്യ നാളില് പ്റതിഥലവുമുണ്ട് എന്നു ഖുറ്ആനില് അല്ലാഹു വ്യക്തമായി പറയുന്നു(യഹൂദ നസറ വ സാബിഹ്)

  ReplyDelete
 27. nalla karmmangal cheyyuka, mattulla vyakthikalile easwaramsamaya aathmavine vedanippikkathorikkuka, kazhiyunna sahayangal aavsyamullavanu kodukkuka ennathanu.... easwaranilekku ethanulla margam.... (cleanliness is the way to the godliness....) manassum, sareeravum oru pole sudhiyayi vakkuka.....

  ReplyDelete
  Replies
  1. മാന്യമായി കമന്റ് ഇടുന്ന ഒരു അനോണിയെ കണ്ട്ടിട്ട് ഒരുപാടു കാലമായി സന്തോഷം. :)

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....