Friday, December 13, 2013

ഓന്തേ നീയെത്ര മാന്യന്‍


"പള്ളിയും കമ്മ്യൂണിസ്റ്റ്ക്കാരും തമ്മിലുള്ള അകലം കുറക്കണം." - തോമസ്‌ ഐസക്ക്.

അതായത് ഇനി ഓരോ പള്ളിയുടെ അടുത്തും ഓരോ പാര്‍ട്ടി ഓഫീസ് തുടങ്ങും.

ലോക്കല്‍ കമ്മറ്റികള്‍ ഇനി മുതല്‍ 'ലോക്കല്‍ ഇടവകകള്‍' എന്നറിയപ്പെടും.

പാര്‍ട്ടിക്കാരുടെ പേരിന് മുന്നില്‍ സഖാവ് എന്ന് വെക്കുന്നതിന് പകരം 'ഫാദര്‍' എന്ന് വെക്കും.

ഡി ഫിയില്‍ അംഗത്വം ഉള്ളവര്‍ 'ബ്രദര്‍' എന്ന് വെക്കണം.

എസ് എഫ് ഐ ക്കാര്‍ പേരിന് മുന്നില്‍ 'കുഞ്ഞാട്' എന്നും വെക്കണം.

അതിന്‍ പടി ഇനി മുതല്‍ സഖാവ് വി എസ്, 'ഫാദര്‍ വി എസ്' എന്ന് അറിയപ്പെടും.


ദേശീയ സെക്രട്ടറി "ദേശീയ മാര്‍പ്പാപ്പ" എന്നറിയപ്പെടും.


സംസ്ഥാന സെക്രട്ടറിയെ 'സംസ്ഥാന ബിഷപ്പ്' എന്ന് വിളിക്കും.

ഏരിയ സെക്രട്ടറിയെ 'ഏരിയ വികാരി' എന്ന് വിളിക്കും.

എ കെ ജി സെന്റര്‍ ഇനി മുതല്‍ 'സെന്റ്‌ എ കെ.ജി കത്തീഡ്രല്‍' എന്നറിയപ്പെടും.

പാര്‍ട്ടി ചിഹ്നത്തില്‍ ചുറ്റികക്ക് പകരം കുരിശാക്കും.

പാര്‍ട്ടി മീറ്റിങ്ങുകളും, പാര്‍ട്ടി കോണ്‍ഗ്രസ്സുകളും ഇനി മുതല്‍ 'പാര്‍ട്ടിപ്പെരുന്നാള്‍' എന്നറിയപ്പെടും.

അവൈലബിള്‍ പി ബി , 'അവൈലബിള്‍ കോണ്‍ക്ലേവ്' എന്നും അറിയപ്പെടും.

പാര്‍ട്ടി ഓരോ ചര്‍ച്ച നടത്തുമ്പോഴും തീരുമാനം ആയാല്‍ വെളുത്ത പുകയും, തീരുമാനം ആയില്ലെങ്കില്‍ കറുത്ത പുകയും വിടാനുള്ള സംവിധാനം പാര്‍ട്ടി ആപ്പീസുകളില്‍ ഉണ്ടാവും.

പാര്‍ട്ടിയിലേക്ക് പുതിയ ആളുകളെ ചേര്‍ക്കുന്നതിന് മുന്‍പ് 'മനസ്സമ്മതം' എന്ന കര്‍മ്മം നടത്തി അതില്‍ വടിവാളോ, എസ് കത്തിയോ അണിയിക്കും.

മുദ്രാവാക്യം വിളിക്കുബോള്‍ "ഇങ്കിലാബ് ഹലേലുയാ" എന്നും വിളിക്കണം.


ഓരോ പാര്‍ട്ടി അംഗവും പരസ്പരം കാണുമ്പോള്‍ "ബാലറ്റ് പെട്ടിക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പറയണം.
തിരിച്ച് "വോട്ട് വീഴുവോളം" എന്ന് പ്രത്യഭിവാദ്യം ചെയ്യണം.


അബസ്വരം :

ഓന്തേ നീയെത്ര മാന്യന്‍ !!
സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

27 comments:

 1. ഓരോ പാര്‍ട്ടി അംഗവും പരസ്പരം കാണുമ്പോള്‍ "ബാലറ്റ് പെട്ടിക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പറയണം.
  തിരിച്ച് "വോട്ട് വീഴുവോളം" എന്ന് പ്രത്യഭിവാദ്യം ചെയ്യണം.

  ReplyDelete
 2. meaningless post. There is no good intention here in criticism.

  ReplyDelete
 3. meaningless post. There is no good intention here in criticism.

  ReplyDelete
  Replies
  1. ഉവ്വ് ഉവ്വ് ഉവ്വേ :D

   Delete
 4. അബ്സാര്‍ വല്ലാതെ മകുടി ഊതുന്നു ................ലീഗുകാര്‍ ഇത് കണ്ട് കോള്‍മയിര്‍ കൊള്ളൂം .

  ReplyDelete
  Replies
  1. ഹിഹി.. അപ്പോഴേക്കും ലീഗ് ആക്കിയോ !!
   നിങ്ങള്‍ സ്ഥിരമായി മകിടി ഊത്ത്കാരന്‍ ആയതുകൊണ്ടാവും എല്ലാവരും അങ്ങനെയാണ് എന്ന് തെറ്റിധരിച്ചത് !!

   Delete
  2. ഞാന്‍ മകുടി ഊതുന്നത് അവിടെ നില്‍ക്കട്ടെ ,............താന്‍ ഈ കൂലിക്ക് ഊത്ത് എത്രനാള്‍ തുടരും .

   Delete
  3. എന്തിനാ അങ്ങയുടെ ഊത്ത് അവിടെ നിര്‍ത്തുന്നത് !!!??
   നിങ്ങള്‍ സാധാരണ കൂലിവാങ്ങി എത്ര ദിവസം ആണ് ചെയ്യാറുള്ളത് ?

   Delete
  4. സ്ഥിരം മകുടി ഊത്തുകാര്‍ക്ക് ചിലപോസ്റ്റുകള്‍ കാണുമ്പോള്‍ ചൊറിഞ്ഞു കേറും എന്ന് ഇപ്പോള്‍ മനസിലായി...

   Delete
 5. തോമസ്‌ഐസകിനും ഇല്ലേ സെമിത്തേരിയിൽ അന്തിയുറ ങ്ങാനുള്ള പൂതി -!

  ReplyDelete
 6. കത്തോലിക്കാ സഭയുമായി ഐക്യം കൂടാമെന്ന ചകാക്കന്മാരുടെ മോഹം കയ്യില്‍ ഇരിക്കത്തേയുള്ളൂ... അതിനുവേണ്ടി പല കളികളും അവര്‍ കളിക്കുന്നതും ചിലരെയൊക്കെ പാട്ടിലാക്കാന്‍ ശ്രമിക്കുന്നതും പുത്തരിയല്ല. പുര കത്തുമ്പോള്‍ വാഴ വെട്ടാനിറങ്ങുന്ന അവരുടെ ഇപ്പോഴത്തെ ചില നടപടികള്‍ കണ്ടിട്ടാണ് എന്‍റെ സഹോദരങ്ങള്‍ പേന കയ്യിലെടുക്കുന്നതെങ്കില്‍, അത്തരം നപുംസകങ്ങളെ വച്ച് കത്തോലിക്കാസഭയെ വിലയിരുത്താന്‍ നില്‍ക്കരുതെന്ന് അപേക്ഷ....

  ReplyDelete
 7. ബര്‍ലിന്‍ മതില്‍ പോലും ഇടിഞ്ഞു. പിന്നെയാ ഇത്. ഒന്ന് നന്നാവാനും സമ്മയ്ക്കൂലേ...??!!

  ReplyDelete
 8. പാര്‍ടിയുടെ അന്ത്യ കൂദാശക്ക് അച്ഛനെ വിളിക്കാന്‍ പിണറായി അരമനയില്‍ പോയതാ .അതിനു ഇത്രമാത്രം കുറ്റം കണ്ടെത്തണോ?

  ReplyDelete
 9. പ്രതീക്ഷകളൊന്നും വേണ്ട സുഹൃത്തേ.. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളെല്ലാം പാര്‍ട്ടിയല്ല, ഈ ലോകം തന്നെ വിട്ടു കഴിഞ്ഞു...കമ്മ്യൂണിസം ഒരു കാലത്തിന്‍റെയായിരുന്നു... ആ കാലം കഴിഞ്ഞു. ഇനി ബാക്കിയുള്ളത് അതിന്‍റെ മൃതദേഹം മാത്രം. ഉയര്‍ത്തെഴുന്നെല്‍പ്പിക്കാന്‍ ക്രിസ്തുവിന് കഴിയും എന്ന് കരുതിയാകണം അവര്‍ കുരിശിനെ കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നത്.....

  ReplyDelete
 10. Chakka chali post .... oru partiyodulla ...mattoru parttykkarenthe rodhan ati post thonnunnu.... haha absar

  ReplyDelete
 11. Chackka chali post... oru partiyodu mattoru party karenthe rodhanam ... prrrrrrr ..koothara post

  ReplyDelete
  Replies
  1. ഹഹഹ... മ്മടെ പാര്‍ട്ടി ഏതാണ് എന്ന് ഒന്ന് പറഞ്ഞു തന്നാല്‍ വളരെ നന്നായിരുന്നു സഖാവേ !!!

   Delete
 12. തെമ്മടിക്കുഴിയിലേക്ക് എടുക്കാനായി എന്നാണു തോന്നുന്നത് അപ്പോഴാണോ മാമോദീസ്സ മുക്കുന്നത്‌ .

  ReplyDelete
 13. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഭരികേണ്ടത് നിരാലംഭരും നിര്‍ധനരും ആയവര്‍ക് വേണ്ടിയാണ് ,അല്ലാതെ കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയല്ല .പാവങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നു പോയി അത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് .....

  ReplyDelete
 14. എത്ര നിരാലംബരായ ആളുകള്‍ക്കു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഭരണത്തില്‍ ആശ്വാസം കിട്ടിയെന്നു പറയാമോ. പിന്നെ പാര്‍ട്ടി സധാരണകാരില്‍ നിന്ന് അകന്നു പോയിട്ടുണ്ടെഗില്‍ അതിനു പാര്‍ട്ടിയില്‍ ഉള്ളവര്തന്നെ യാണു കാരണം. അല്ലാതെ വഴിയില്‍കുടി പോകുന്നവരല്ല എന്ന് ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കന്‍മാരും മനസിലാക്കിയാല്‍ നന്ന്.തെറ്റുകള്‍ ആവര്‍ത്തിക്കുക പിന്നീടു ആ തെറ്റിന് ക്ഷമപണം നടത്തുക.അതിനുശേഷം അതിലും വലിയ തെറ്റുകള്‍ നടത്തുക ഇതല്ലാതെ വേറെ എന്താണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് പണിയുള്ളത്‌.പ്രതിപക്ഷ്തിരുന്നാല്‍ ഭരണപക്ഷത്തെ കണ്ണടച്ച് എതിര്‍ക്കുക എന്നതല്ല ഒരു നല്ല പ്രതിപക്ഷത്തിന്‍ടെ ജോലി. കുറചോക്കെ ജനത്തിനും പ്രയോജനംഉള്ള കാര്യങ്ങള്‍ ചെയിതാല്‍ പാര്‍ട്ടി സധാരണകാരില്‍ നിന്ന് അകന്നു പോകത്തില്ല.

  ReplyDelete
 15. doctore aapaavm onthine udaharanakalli aajanthu athinte irapidikkaano sathruvilninnu racha nedno athuniram maarunnathu .ee Marxistkaar niram maarunathu adutha thiranjadupil randu vot kitumo athinulla niram maatama .
  Orikal nikrstraayavar ipol ulkrstar kulam kuthikal ipol akam nallavar
  ee adutha kaalathaayi Kerala raastreeyathil ithra athampathicha raastreeya pravrthanam nadathunna vereyoru paarti ee Marxistsukallathe undaavilla.

  ReplyDelete
 16. Basheertm TheyyampadimeethalMonday, December 16, 2013

  ഓന്തേ .... നിനക്കും വന്നു വ്യാജന്‍..

  ReplyDelete
 17. Dhayavu...cheythu...Oonthine...Apamaanikaruth...

  ReplyDelete
 18. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ആരോ പറഞ്ഞത്രേ!!

  ReplyDelete
 19. പവം ഓന്തിയെനെന്തിന് ഇവിടേക്ക് വലിച്ചിഴച്ചു...?

  ReplyDelete
 20. ഒരുകാത്തെ തള്ള് ഇതിലും മികച്ച തള്ള് സ്വപ്നങ്ങളിൽ മാത്രം

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....