Sunday, December 15, 2013

ആം ആദ്മിയിലേക്ക്


ഇന്ത്യന്‍ രാഷ്ട്രീയം അതിന്റെ ചരിത്രപരവും അനിവാര്യവുമായ വഴിത്തിരിവിലൂടെ കടന്നു പോവുകയാണ്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ പെട്ടിയില്‍ വീഴുന്നതിന് മുന്‍പ് "ആം ആദ്മിയോ.. അതാരാണ്? അതൊരു പാര്‍ട്ടിയാണോ?" എന്ന് ചോദിച്ച് പരിഹസിച്ച ഷീല ദീക്ഷിത്തിന് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ആം ആദ്മി ആരാണ് എന്ന് വ്യക്തമായി മനസ്സിലായിട്ടുണ്ടാവും.

അന്ന് ഷീല ദീക്ഷിത്ത് ഒരു കാര്യം കൂടി ചോദിച്ചിരുന്നു - "കോണ്‍ഗ്രസിനെയും ബിജെപിയെയും പോലെ അവരെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ കഴിയുമോ?" എന്നതായിരുന്നു ആ ചോദ്യം. അഹങ്കാരവും, അഹന്തയും നിറഞ്ഞ ആ ചോദ്യത്തിനുള്ള മറുപടി വോട്ടിംഗ് യന്ത്രത്തിലൂടെ നല്‍കിയ ഡല്‍ഹി ജനതക്കും, അതിനു വേണ്ടി പ്രവര്‍ത്തിച്ച ആം ആദ്മിക്കും അഭിനന്ദനങ്ങള്‍ ചൊരിയാതിരിക്കാന്‍ കഴിയില്ല.

അന്ധമായ പാര്‍ട്ടി വിശ്വാസം ഇല്ലാത്ത, സ്വന്തം വിവേകം ഒരു പാര്‍ട്ടിക്കും അടിയറ വെക്കാത്ത ഓരോ ഇന്ത്യക്കാരനും ആഗ്രഹിച്ച ഒരു മുന്നേറ്റമാണ് ആം ആദ്മി നടത്തിയത് എന്ന് നിസ്സംശയം പറയാം. കോണ്‍ഗ്രസ്സിന്റേയും, ബി ജെ പിയുടേയും കരങ്ങളില്‍ നിന്നും, മാര്‍ക്കിസ്റ്റുക്കാരുടെ വിരലില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുക എന്നത് ഓരോ സാധാരണക്കാരന്റേയും സ്വപ്നമാണല്ലോ.

അധികാരത്തിന്റെ അപ്പക്കഷ്ണം കിട്ടിയാല്‍ ആം ആദ്മിയും സുബാവം മാറ്റുമോ എന്ന സംശയം ഇന്ത്യക്കാരനുണ്ട്. കാരണം ഇന്ത്യന്‍ ജനത അത് മാത്രമാണല്ലോ ഇതുവരെ കണ്ടു ശീലിച്ചത്.   ഒരു സിദ്ധാന്തം പറയുകയും, അധികാരത്തില്‍ എത്താനുള്ള അക്കങ്ങള്‍ അപര്യാപ്തമായി വന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പരസ്പരം ഒന്നാവുകയും, അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ പിന്നേയും 'മറ്റേ പാര്‍ട്ടിക്കാരന്‍ ഇട്ട കോണകത്തിന്‍റെ നിറം ശരിയല്ല' എന്ന് പറഞ്ഞ് വീണ്ടും പിരിയുകയും ചെയ്യുന്ന മൂന്നാം കിട കൂട്ടിക്കൊടുപ്പുകള്‍ മാത്രം കണ്ടു വളര്‍ന്ന ഭാരതീയനില്‍ സംശയം നിലനില്‍ക്കുക സ്വാഭാവികം.

ഇടതനെയോ വലതനെയോ നടുക്കക്കഷ്ണത്തേയോ, അവരുടെ തോന്ന്യാസങ്ങളും ചെറ്റത്തരങ്ങളും മൂലം ഒരേ പോലെ തള്ളിപ്പറഞ്ഞാല്‍ അവനെ അരാഷ്ട്രീയ വാദി എന്ന് മുദ്രകുത്താനായിരുന്നു മനസ്സും ശരീരവും പാര്‍ട്ടികള്‍ക്ക് വേണ്ടി പണയം വെച്ച മരക്കഴുതകള്‍ മത്സരിച്ചിരുന്നത്. രാഷ്ട്രീയവാദിയാകാനുള്ള മിനിമം യോഗ്യത ഏതെങ്കിലും പാര്‍ട്ടി ചെയ്യുന്ന എല്ലാ തെണ്ടിത്തരങ്ങളും ന്യായീകരിക്കാനുള്ള തൊലിക്കട്ടി ഉണ്ടാക്കി എടുക്കുക എന്നതാണ് എന്ന് ആരാണാവോ ഇത്തരക്കാരെ പഠിപ്പിച്ചത് ?
എന്തായാലും അങ്ങനെ അരാഷ്ട്രീയവാദി പട്ടം നേടിയവരില്‍ ആം ആദ്മി വലിയ പ്രതീക്ഷയുണ്ടാക്കുന്നു എന്നത് വലിയൊരു വസ്തുതതന്നെയാണ്.

ഡല്‍ഹിയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ നിരുപാധികം പിന്തുണ നല്‍കി കേജരിവാളിനേയും ആം ആദ്മിയേയും ആപ്പിലാക്കാന്‍ നോക്കിയ ബി ജെ പിയുടേയും, കോണ്‍ഗ്രസ്സിന്റെയും വക്രബുദ്ധി നീക്കങ്ങള്‍ക്ക്‌ തകര്‍പ്പന്‍ മറുപടിയാണ് പിന്തുണ സ്വീകരിക്കാനുള്ള ഉപാധികള്‍ അങ്ങോട്ട്‌ വെച്ച് ആം ആദമി നല്കിയത്.

കേജരിവാൾ മുന്നോട്ട് വെച്ച 18 ഉപാധികൾ കോൺഗ്രസ്സും ബി.ജെ.പി.യും അംഗീകരിക്കുമോ എന്നറിയില്ല. അംഗീകരിച്ചാല്‍ ആം ആദമി ആദ്യം പുറത്ത് കൊണ്ടുവരുക ഇരുകൂട്ടരുടേയും അഴിമതിയും മറ്റും ആയിരിക്കും. അംഗീകരിച്ചില്ല എങ്കില്‍ അത് ആം ആദ്മിയുടെ ജനപ്രിയ നയങ്ങള്‍ക്ക് എതിരെയുള്ള മറ്റുള്ളവരുടെ മുഖം തിരിക്കലും ആയിരിക്കും. എന്തായാലും രണ്ടു കൂട്ടരുടേയും ആപ്പീസ് പൂട്ടാനുള്ള സമ്മതപത്രം അവരോട് തന്നെ ചോദിക്കുന്നതിനു തുല്യമായിരിക്കുന്നു ഈ നീക്കം.

തങ്ങളുടെ പിന്തുണയോടെ ഭരണം തുടങ്ങിയാല്‍ ആം ആദ്മിയെ അധികാരക്കൊതിയന്മാര്‍ എന്ന് വിശേഷിപ്പിക്കാനും, ഭരണത്തിനിടെ വല്ല വിവാദവും ഉണ്ടാക്കി അവരുടെ പ്രതിച്ഛായ തകര്‍ക്കാനും, അതുവഴി ആം ആദ്മിയെ മുളയിലേ നുള്ളാം എന്ന വ്യക്തമായ ദുരുദ്ദേശത്തോടെയാണ് ബി ജെ പിയും കോണ്‍ഗ്രസ്സും കേജരിവാളിനും സംഘത്തിനും നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തത് എന്ന് മനസ്സിലാക്കാന്‍ കവടി നിരത്തേണ്ട ആവശ്യം ഇല്ലല്ലോ.
ഇനി അഥവാ പിന്തുണ സ്വീകരിച്ചില്ല എങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കിയിട്ടും ഭരിക്കാന്‍ മുന്നോട്ട് വരാതിരുന്ന ആം ആദ്മിയില്‍ ഉപതിരഞ്ഞെടുപ്പിന്റെ എല്ലാ പാപഭാരവും അടിച്ചേല്‍പ്പിച്ച് സ്വയം പുണ്യാത്മാക്കളായി ചമയാം എന്ന കണക്കുകൂട്ടലുകളും ബി ജെ പിയോ കോണ്‍ഗ്രസ്സോ നടത്താതിരിക്കുകയും ചെയ്തിട്ടുണ്ടാവില്ല.

മുഖ്യമന്ത്രി കസേര കണ്ടപ്പോഴേക്കും കണ്ണ് മഞ്ഞളിക്കാതെ, സ്വന്തം പോസ്റ്റിലേക്ക് വരുന്ന ഗോളുകള്‍ തടഞ്ഞിട്ടതോടൊപ്പം എതിരാളികളെക്കൊണ്ട് പെനാല്‍ട്ടി വഴങ്ങാന്‍ നിര്‍ബന്ധിതരാക്കിയ ആം ആദ്മി അര്‍ഹിക്കുന്നത് വലിയ അഭിനന്ദനങ്ങള്‍ തന്നെയാണ്.ബി ജെ പിയും, കോണ്‍ഗ്രസ്സും ഈ കളി കളിക്കുമ്പോള്‍ സി പി എം കളിക്കുന്ന കളിയാണ് ഏറ്റവും രസകരമായിട്ടുള്ളത്. സി പി എമ്മുകാര്‍ ഒന്നടങ്കം ആം ആദമിക്ക് ജയ്‌ വിളിക്കുന്നു. അച്ചൂസ് മുതല്‍ കാരാട്ട്ജി വരെ ആം ആദ്മിയെ പുകഴ്ത്തുന്നു. അതോടൊപ്പം തന്നെ മൂന്നാം മുന്നണി എന്ന വിവിധ അഴുക്കുകള്‍ നിറഞ്ഞ ഭാണ്ഡത്തെ കുറിച്ചും അവര്‍ വാചാലരാവുന്നു. അതായത് ആം ആദമിയുടെ ഇമേജില്‍ ഒരു മൂന്നാം മുന്നണി ഉണ്ടാക്കി എട്ടുകാലി മമ്മൂഞ്ഞിസം കളിക്കുക എന്നതാണ് സി പി എമ്മുകാരുടെ സ്വപ്നം.
ആം ആദ്മി സി പി എമ്മിനെ എന്ന് കൂടെ കൂട്ടുന്നുവോ അന്ന് മുതല്‍ ആം ആദ്മിയുടെ പ്രസക്തിയും, അവര്‍ മുന്നോട്ട് വെച്ച ആശയങ്ങളും അട്ടിമറിക്കപ്പെടും. അസഹിഷ്ണുത കാട്ടി വാഴ മുതല്‍ മനുഷ്യനെ വരെ നിഷ്ക്കരുണം വെട്ടി വീഴ്ത്തുന്ന ഒരു പാര്‍ട്ടിയെ എങ്ങിനെയാണ് ആം ആദ്മിയുടെ ആശയങ്ങളോട് ചേര്‍ക്കാന്‍ കഴിയുക ?ആം ആദ്മിയുടെ നയ നിലപാടുകളോട് സി പി എമ്മിന് യോജിപ്പ് ഉണ്ടെങ്കില്‍ സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞ് സി പി എം പിരിച്ചു വിട്ട് ആം ആദ്മിയില്‍ ചേരുക എന്നതാണ് കാരാട്ടും സഖാവുട്ട്യോളും ആദ്യം ചെയ്യേണ്ടത്. അല്ലാതെ മാമുക്കോയയുടെ കഥാപാത്രം  പറയുന്നത് പോലെ "ഇനി ഞങ്ങളെ തൊട്ട്‌ കളിക്കാന്‍ ആരുണ്ടെടാ?" എന്ന് ചോദിച്ച് ആം ആദ്മിയെ 'മ്മടെ ആള്‍' ആക്കാന്‍ നോക്കി അപഹാസ്യരാവുകയല്ല ചെയ്യേണ്ടത്.

കേരളത്തില്‍ ആം ആദമിക്ക് എത്രത്തോളം പ്രസക്തി ഉണ്ട് എന്നതാണ് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ചോദ്യം. ഇനിയും മലയാളികള്‍ അഞ്ചു കൊല്ലം കഴിയുമ്പോള്‍ ചിഹ്നം മാറ്റി കുത്തുന്ന വെറും മാംസ പിണ്ഡങ്ങള്‍ മാത്രമായി തുടരുകയാണ് എങ്കില്‍ നമ്മുടെ ഗതി അധോഗതി തന്നെയായിരിക്കും.

ഇടതുകാലിലെ മന്ത് വലതുകാലിലേക്കും, വലതു കാലിലെ മന്ത് ഇടതുകാലിലേക്കും മാറ്റാന്‍ വിധിക്കപ്പെട്ടവരായി മാത്രം ഇനിയും തുടരണമോ എന്നത് മലയാളി ശരിക്കും ചിന്തിക്കേണ്ടതുണ്ട്. മന്ത് ഇല്ലാത്ത ലോകം സ്വപ്നം കാണാനും, അത് പ്രാവര്‍ത്തികമാക്കാനും മലയാളിക്ക് കഴിയട്ടെ.

എന്തായാലും ആം ആദ്മിയുടെ ഇതുവരെയുള്ള പ്രയാണം ശരിയായ ദിശയിലാണ്. വളരെ സൂക്ഷ്മതയോടേയും കൃത്യതയോ
ടേയുമാണ് അവര്‍ ഇതുവരെ സഞ്ചരിച്ചത്. തുടര്‍ന്നും ഇതേ മൂല്യങ്ങളോടെ 'അവര്‍ക്ക്' അല്ല 'നമുക്ക്' പ്രയാണം തുടരാന്‍ സാധിക്കട്ടെ.
അങ്ങനെ ജനാധിപത്യം ശുദ്ധീകരിക്കപ്പെടട്ടെ.  
ഒരു നവ ഭാരതം ഉയരട്ടെ.

അബസ്വരം :
ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അഥവാ ആം ആദ്മിയില്‍ അര്‍പ്പിച്ച വിശ്വാസം ആ പാര്‍ട്ടി കാത്ത് സൂക്ഷിക്കുന്നത് വരെ  അബസ്വരന്‍ ആം ആദ്മി പാര്‍ട്ടിക്കാരന്‍ ആയിരിക്കും.

ആം ആദ്മിയില്‍ ചേരാന്‍ ഇവിടെ ക്ലിക്കുക.


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക


74 comments:

 1. ആം ആദ്മിയുടെ നയ നിലപാടുകളോട് സി പി എമ്മിന് യോജിപ്പ് ഉണ്ടെങ്കില്‍ സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞ് സി പി എം പിരിച്ചു വിട്ട് ആം ആദ്മിയില്‍ ചേരുക എന്നതാണ് കാരാട്ടും സഖാവുട്ട്യോളും ആദ്യം ചെയ്യേണ്ടത്. അല്ലാതെ മാമുക്കോയയുടെ കഥാപാത്രം പറയുന്നത് പോലെ "ഇനി ഞങ്ങളെ തൊട്ട്‌ കളിക്കാന്‍ ആരുണ്ടെടാ?" എന്ന് ചോദിച്ച് ആം ആദ്മിയെ 'മ്മടെ ആള്‍' ആക്കാന്‍ നോക്കി അപഹാസ്യരാവുകയല്ല ചെയ്യേണ്ടത്.

  ReplyDelete
  Replies
  1. കീലേലി അച്ചുവിനെ പോലെയോ ,ഇത്തിള്‍ക്കണ്ണികളെ പോലെയോ അല്ലല്ലോ കമ്മ്യുണിസ്റ്റ്കള്‍.അവര്‍ സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്നവരും ,വ്യക്തിത്വം നിലനിര്‍ത്തുന്നവരുമാണ്.മന്ത്രിക്കസ്സേരകള്‍ക്ക് വിലപേശാതെയും, upa സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തത് വഴി അത് തെളിയിച്ചിട്ടുമുണ്ട് .പിന്നെ, കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയ്ക്ക് എങ്ങോട്ട് വേണമെങ്കിലും വീഴാമല്ലോ ?വീണയിടം വിഷ്ണുലോകം .വൈധ്യരെപ്പോലെ.

   Delete
  2. കീലേലി അച്ചുവിനെ പോലെയോ ,ഇത്തിള്‍ക്കണ്ണികളെ പോലെയോ അല്ലല്ലോ കമ്മ്യുണിസ്റ്റ്കള്‍.അവര്‍ സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്നവരും ,വ്യക്തിത്വം നിലനിര്‍ത്തുന്നവരുമാണ്.മന്ത്രിക്കസ്സേരകള്‍ക്ക് വിലപേശാതെയും, upa സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തത് വഴി അത് തെളിയിച്ചിട്ടുമുണ്ട് .പിന്നെ, കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയ്ക്ക് എങ്ങോട്ട് വേണമെങ്കിലും വീഴാമല്ലോ ?വീണയിടം വിഷ്ണുലോകം .വൈധ്യരെപ്പോലെ.

   Delete
  3. കീലേലി അച്ചുവിനെ പോലെയോ ,ഇത്തിള്‍ക്കണ്ണികളെ പോലെയോ അല്ലല്ലോ കമ്മ്യുണിസ്റ്റ്കള്‍.അവര്‍ സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്നവരും ,വ്യക്തിത്വം നിലനിര്‍ത്തുന്നവരുമാണ്.
   ##
   ഹഹഹ ... ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത്. ഇങ്ങല്ടെ സൂക്കേട് മനസ്സിലായി

   ഇവടെ ഒന്ന് ക്ലിക്കണേ


   ഇവടിം ക്ലിക്കണേ

   Delete
 2. ഏകെജി സെന്‍റെര്‍ കെജ്രിവാളിന്റെയും അബ്സാര്‍ മുഹമ്മദിന്റെയും പേരില്‍ എഴുതിനല്‍കാനും പ്ലാന്‍ ഉണ്ടെന്നു കേള്‍ക്കുന്നു....

  ReplyDelete
  Replies
  1. കുട്ടി സഖാവിന് ഇന്ന് വാഴവെട്ടൊന്നും ഇല്ലേ :P

   Delete
  2. അബ്സാര്‍ ഒരാഴ്ച്ച മുന്നേ ആരോ വെട്ടിയിട്ട വാഴതോപ്പും കാണിച്ചു സിപിഎം നു നേരെ കുതിര കയറല്ലേ ..സ്വയം കണ്ണടച്ചാലൊന്നും ആകെ ഇരുട്ടാവില്ല. സിപിഎം ആം ആദ്മിയുടെ വിജയത്തെയാണ് ആശംസിച്ചത്.

   Delete
  3. എല്ലാം ഒരാഴ്ച മുന്നേ തന്നെ വെട്ടിയിട്ടതായിരുന്നല്ലോ... വാഴത്തോപ്പും, ടി പിയും എല്ലാം !!!

   സ്വയം കണ്ണടച്ചാലല്ലാതെ ഇരുട്ടാവില്ല എന്ന ബോധം ആദ്യം ഉണ്ടായാല്‍ മതി.

   അല്ല, ബൈ ദ ബൈ ഡല്‍ഹിയില്‍ മ്മടെ പെട്ടിയില്‍ എത്രവോട്ട് വീണൂ ?

   Delete
 3. Manasu madutha, saadhaaranakkaarante ella vikaaravum prathifalippikkunna post... 100 % agreeing with you bhai... Excellent post.

  ReplyDelete
 4. സ്വാഗതം മാഷേ!
  പുതു മാറ്റത്തിന്റെ കൊടുങ്കാറ്റായ ആദ്മി പാർട്ടിക്കൊപ്പം നിലയുറപ്പിക്കാൻ കാണിച്ച സ്നേഹത്തിനു നന്ദി!

  ReplyDelete
 5. എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 6. ആപ്പ്"കാർക്ക് സിപിഎം,കോണ്ഗ്രസ്സ്,ബിജെപി എന്നിവരോട് മാത്രമേ അയിത്തമുള്ളോ, കേരളത്തിലെ ഭരണം നിയന്ത്രിക്കുന്ന ലീഗിനെയും, മാണി കൊണ്ഗ്രസ്സിനെയും ഒന്നും വിമർശിച്ച് കാണുന്നില്ല.

  ReplyDelete
  Replies
  1. അവര്‍ക്കൊക്കെ ദേശീയ രാഷ്ട്രീയത്തില്‍ എന്ത് പ്രസക്തി ??

   Delete
  2. ലീഗ് ദേശീയ "മതേതര"പാർട്ടിയാണെന്ന് പറഞ്ഞ് നടക്കുന്നത് കാണാറില്ലേ, അവരെ മെൻഷൻ ചെയ്തില്ല എങ്കിൽ അവർക്ക് വിഷമമായാലോ???

   Delete
  3. രാഷ്ടീയ പാര്‍ട്ടികളുടെ വിഷമം തീര്‍ക്കല്‍ അല്ലല്ലോ എന്റെ പണി

   Delete
  4. ആപ്പുകാരുടെ നയപരിപാടികൾ എന്തെല്ലാമാണ് ???
   അടിത്തറ ഉറപ്പുള്ളതാണോന്ന് സാധാരണ ജനങ്ങൾക്ക്‌ അറിയാൻ ആഗ്രഹമുണ്ട്.

   Delete
  5. നയം നടപ്പാക്കുമ്പോള്‍ കാണാം !! വെടി തോക്കിന്റെ ഉള്ളിലേക്ക് വേണ്ട

   Delete
  6. ഒന്നുമറിയാതെ ഒരു രാഷ്ട്രീയപാർട്ടിയിൽ വിശ്വസിക്കാനോ,അനുഭാവം പുലർത്താനോ എങ്ങനെയാണ് സാധിക്കുക???

   Delete
  7. നിങ്ങള്‍ക്ക് സാധിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടതില്ല. അത് നിങ്ങളുടെ സ്വാതന്ത്ര്യം !

   Delete
  8. നയപരിപാടികൾ ഇല്ലാത്തിടത്തോളം കാലം ആപ്പിനെ സ്വതന്ത്ര സ്ഥാനാർഥികളുടെ ഒരു കൂട്ടമായെ കാണുവാൻ സാധിക്കൂ, ഏത് നിമിഷവും പോട്ടിപ്പോകാവുന്ന ഒരുകൂട്ടം മാത്രമാണ് ഡൽഹിയിലെ ആപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ.

   Delete
  9. എങ്കിലും ഒരു കൂട്ടം ഉണ്ടല്ലോ.
   പൊട്ടിപ്പിക്കാന്‍ ബാക്കി ഉള്ളവര്‍ ശ്രമിക്കും എന്നതും ഉറപ്പല്ലേ..
   അതിനെ അതിജീവിക്കാന്‍ കഴിയുമോ എന്നതാണ് പ്രസക്തം. അതിനെ അതിജീവിക്കാന്‍ ഉള്ള പിന്തുണ ബോധം ഉള്ളവര്‍ നല്‍കണം. നല്‍കും.
   നയപരിപാടികള്‍ കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ഒരു കത്തായി അയച്ചു കൊടുത്തതൊന്നും തിരക്കിനിടയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല അല്ലേ !

   Delete
  10. angine pottippikkan nokkiyal potti poyalo

   Delete
  11. നഷ്ടപ്പെടാന്‍ പത്ത് രൂപയും ഒരുപാട് സ്വപ്നങ്ങളും മാത്രം.

   നേടാന്‍ കഴിഞ്ഞാല്‍ അതൊരു മഹത്തായ ചരിത്രം.

   Delete
  12. അപ്പോൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി.ക്കെതിരെ മലപ്പുറത്ത്‌ നിന്ന് ജയിക്കാൻ അബ്സർ ഭായിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

   Delete
  13. രാഷ്ട്രീയം എന്നത് മല്‍സരിക്കാനും ജയിക്കാനും മാത്രമുള്ളതായി കാണുന്നതാണ് അടിസ്ഥാന പ്രശ്നം

   Delete
 7. ആപ്പ്..എല്ലാര്‍കും..!

  ReplyDelete
 8. ആം ആദ്മി പാര്‍ടിയുടെ തുടക്കം നന്നായി എന്നത് സ്തുത്യര്‍ഹം തന്നെ.പക്ഷെ ബാക്കി എല്ലാ രാഷ്ട്രീയ പാര്‍ടികളും ഇനി വേസ്റ്റ് എന്ന് അഭിപ്രായമില്ലാ .

  ReplyDelete
 9. ആശംസകള് അബ്സ൪..., ആം ആദ്മിയെ കാത്തിരിക്കുന്നവ൪ നിരവധിയാണ്. ഓരോ ഘട്ടത്തിലായി അവരൊക്കെയും ഒഴുകുക തന്നെ ചെയ്യും.

  ReplyDelete
 10. വിശ്വോസം അതല്ലേ എല്ലാം ... ( എല്ലാ ആദ്മിയും കണക്കാ പൊളിട്രിക്സ് അല്ലെ പൊളിട്രിക്സ്)

  ReplyDelete
 11. ആം ആദ്മി ഒരു രാഷ്ട്രീയ പാർട്ടിയല്ല .

  അതൊരു രാഷ്ട്രീയ ശൈലിയാണ് .

  അതുകൊണ്ടാണ് അന്തസ്സുള്ളവർ അതിനോട് യോജിച്ച് പ്രവർത്തി ക്കുന്നത് .

  "നല്ല വ്യക്തികളുടെ ഒരു കൂട്ടായ്മ" ആയിരിക്കുന്ന ഒരു രാഷ്ട്രീയ ശൈലിയായി അത് ഇന്ത്യയിൽ മുഴുവൻ വ്യാപിക്കും.

  അപ്പോൾ ഗാന്ധിജി ഇന്ത്യയിൽ പുനർജനിക്കും.

  ReplyDelete
  Replies
  1. This is 21st Century INDIA

   There are enough people who need not be lead by anybody but who are able to engage themselves in constructive politics or charity as a free time engagement.

   This group of people are AAP`s volunteers.

   All other corrupt parties are centralised with "Polit buro" and "High commands" that led India into inefficiency of the political system and corruption as the main business of politics.

   More than a political Party AAP is a political philosophy that could be established and run by any independant groups anywhere in India.
   Their leading light not be a "Cult Person" but the "philosophy.

   It is well working in Switzerland since 700 years as the best form of "direct Democracy".

   If the people of India are able to carry a direct democracy like the Swiss people, AAP is to stay in India for ever.

   We see a change in the popular reaction that even the traditional parties are now forced to think and work different learning lessons from AAP.

   Rajive Gandhi has already explained that he wants to take the party to people.

   Delete
 12. ഞാനും വരട്ടെ - ആയിട്ടില്ല അണികള്‍ അര്‍പ്പിച്ച വിശ്വാസം നേതാക്കള്‍ എങ്ങിനെ മുന്നോട്ടു കൊണ്ട് പോകുമെന്ന് നോക്കട്ടെ

  ReplyDelete
 13. എതിരാളിയെ ബഹുമാനിക്കുക എന്നത് മാന്യത അല്ല എന്നാണോ ഉദ് ദെ ശി ക്കുന്നതു ? പ്രതിപക്ഷ ബഹുമാനം ബ്രിറ്റിഷുകാര്ക്ക് ഉള്ളതു കൊണ്ട ആണ് സഹന സമരം തന്നെ വിജയിച്ചത് . പിന്നെ കേന്ദ്ര ഗവണ്മെന്റ് എടുത്ത തീരുമാനങ്ങൾ ഇഷ്ടപെടാത്ത ജനങ്ങള് കേരളത്തിലുമുണ്ട്‌ കോണ്‍ഗ്രസ്‌ നെ തോല്പിച്ച ആരായാലും അവരെ ആ ജനങ്ങള് ഇഷ്ടപെടും അത് ഇപ്പോൾ എ എ പി ആവട്ടെ ബി ജ പി ആവട്ടെ . നമ്മള്ക്ക് ചെയ്യാൻ കഴിയാഞ്ഞത് ആര് ചെയ്താലും അത് നമ്മൾ അനുമോദിക്കും . ലൊകകപ്പിൽ ഇന്ത്യ ഒരു രാജ്യത്തിനോട് തോറ്റാൽ ആ രാജ്യത്തെ തോല്പിക്കുന്നവരെ നമ്മൾ പിന്തുണക്കും അത് സ്വാഭാവികമാണ്.

  ReplyDelete
  Replies
  1. ഹഹഹ... ഈ മാന്യതയോന്നും ബാക്കി പാര്‍ട്ടികള്‍ ജയിക്കുമ്പോള്‍ കാണിക്കാറില്ലല്ലോ കോയാ.. അപ്പോള്‍ പറയുക കള്ളവോട്ട് വാങ്ങിയും ഭരണവും പോലീസും ഉപയോഗിച്ചും കുപ്രചരണം നടത്തിയും ഒക്കെ ജയിച്ചു എന്നല്ലേ ?

   മാത്രമല്ല ഈ തിരഞ്ഞെടുപ്പില്‍ സി പി എം ന് എങ്ങിനെയാ അപ്പുറത്ത് നില്‍ക്കുന്നവരെ ഒക്കെ എതിരാളി എന്ന് വിശേഷിപ്പിക്കാന്‍ മാത്രം എത്ര വോട്ടാണ് അവര്‍ക്ക് കിട്ടിയത് ?
   എതിരാളി എന്നൊക്കെ പറയാന്‍ ഒരു മിനിമം യോഗ്യതയെങ്കിലും വേണ്ടേ. ഉറുമ്പ് ആനയെ ചെന്ന് എതിരാളി എന്നൊക്കെ വിളിച്ചാല്‍ ... എന്റമ്മോ !!!

   കോണ്ഗ്രസ്മാത്രമല്ലല്ലോ തോറ്റത്. സി പി എം കൂടിയല്ലേ ? സി പി എമ്മിനെക്കാള്‍ മികച്ച പ്രകടനം അല്ലെ കോണ്ഗ്രസ് നടത്തിയത്. നിങ്ങളുടെ പറച്ചില്‍ മാമുക്കോയ ഡയലോഗിനെ അര്‍ത്ഥവത്താക്കുന്നു.

   ഇങ്ങനെ പിന്തുണക്കാന്‍ മാത്രം ഒരു ടീം ഉണ്ടാകണോ. അതിനു ടീമിന്റെ ആവശ്യം ഇല്ലല്ലോ.
   ടീം പിരിച്ചു വിട്ട് കളിക്കുന്നവരുടെ കളി കണ്ട് കയ്യടിക്കാന്‍ നോക്കിം കോയാ !

   Delete
 14. പാര്‍ട്ടി ഏതായാലും ഭരണം നന്നായാല്‍ മതി

  ReplyDelete
 15. നല്ല തീരുമാനം.

  ഇതിന്റെ കേരളത്തിലെ നേതാവ് ഡോക്ടര്‍ ആണോ??

  ഏതായാലും മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആവണ്ട ബ്ലോഗ്ഗ് എഴുത്തും വേണം

  ReplyDelete
  Replies
  1. ഹഹ.. ഞമ്മള്‍ നേതാവ് ഒന്നും അല്ല വേണുവേട്ടാ... :D
   മുരളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പത്ത് രൂപാ മെമ്പര്‍ മാത്രം.

   ഇപ്പോള്‍ യോജിപ്പ് തോന്നിയത് കൊണ്ട് ചേരുന്നു. അതുപോലെ വിയോജിപ്പ്‌ തോന്നിയാല്‍ വിട്ടുപോരാനുള്ള സ്വാതന്ത്ര്യവും ഉണ്ടല്ലോ. :)

   ഇത്തരം ആശയങ്ങള്‍ മുന്നോട്ട് വെച്ച് വരുന്ന ഒരു പാര്‍ട്ടിക്ക് ബാല്യാവസ്ഥയില്‍ വലിയ പിന്തുണ ആവശ്യമാണ്‌.
   ആ ആശയങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നിടത്തോളം ആ പിന്തുണ നല്‍കണം എന്നാണ് എന്റെ അഭിപ്രായം.

   മാറ്റം വരണം മാറ്റം വരണം എന്ന് നമ്മള്‍ പറഞ്ഞത് കൊണ്ടോ വിലപിച്ചത് കൊണ്ടോ മാത്രം ആയില്ലല്ലോ. നമ്മെക്കൊണ്ട് അതിനായി ചെയ്യാന്‍ കഴിയുന്നത് കഴിയുന്ന രീതിയില്‍ ചെയ്യണം.

   Delete
  2. വളരെ ശരിയായ ഒരു കാര്യം.

   Delete
 16. ഇനി ആം ആദ്മി പാര്‍ട്ടിക്കെതിരെ അക്രമം അഴിച്ചുവിട്ട്‌ ഭീകരാന്തരീക്ഷം സൃഷ്ട്ടികുമോ എന്ന് കാത്തിരുന്നു കാണാം!

  ReplyDelete
 17. ആപ്പിനെ അടിച്ചമര്‍ത്താന്‍ ഇവിടെ ഇടതനും വലതനും ഒരുമിക്കും എന്നാണു തോന്നുന്നത്!

  ReplyDelete
  Replies
  1. അതുറപ്പല്ലേ.കേരളത്തില്‍ ഒരു പുതിയ മുന്നണിയെ പ്രതീക്ഷിക്കാം ULDF എന്ന പേരില്‍ ;)

   Delete
 18. ഞങ്ങളുടെ പോന്നു ഡാക്കിട്ടരേ,
  താങ്കൾക്ക് നേതൃത്വം നൽകാൻ കഴിയില്ല എന്നു ഒറ്റയടിക്കു ഒരു തീരുമാനം എടുക്കാതെ, അതെപ്പറ്റി ഒന്ന് ഇരുത്തി ചിന്തിച്ചാട്ടെ....
  നിങ്ങളുടെ യുവത്വവും ചിന്താ ശക്തിയും; നന്മയേയും തിന്മയേയും തമ്മിൽ വേർതിരിച്ച് അറിയാനുള്ള കഴിവും, ഇതൊക്കെ തന്നെ ധാരാളം മതി.... അധികാരം വേണ്ടെങ്കിൽ വേണ്ട....! തുടർന്നും പ്രോത്സാഹനങ്ങൾ ആവാമല്ലോ? കണ്ണെത്താ ദൂരത്തും കൈയെത്താ ദൂരത്തും നിന്നുള്ള അഭ്യർഥനകൾ ആണിതൊക്കെ....
  Please do not under estimate your power to INSPIRE.... Wish you all the best.

  ReplyDelete
  Replies
  1. :D അത്രക്ക് അങ്ങോട്ട് വേണോ കോയാ !! :D

   Delete
 19. Ithaa keralathile malappurathe aadya aaaghmi :-)

  ReplyDelete
 20. Ithaa keralathile malappurathinte aadya aathmikkutti

  ReplyDelete
 21. Ithaa keralathile malappurathe aadya aaaghmi :-)

  ReplyDelete
 22. ഒരു പാർട്ടിയിൽ ചേര്ന്ൻ പ്രവര്ത്തിച്ച ചരിത്രം ഓർമ്മയിൽ എത്തുമ്പോൾ അതൊരു വലിയ തെറ്റായി മനസ്സിൽ വേദനയുണ്ടാക്കുന്നു എന്നതിനാൽ തല്കാലം ഒന്നിലും ചേരാനില്ല. മറിച്ചു ജനപക്ഷത്ത് നിന്ന് എന്ത് ചെയ്താലും എത്ര കാലം എന്ന ചോദ്യമില്ലാതെ ചെയ്യാവുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 23. സമാന മനസ്കരായ സജീവ രാഷ്ട്രീയം മടുത്ത എല്ലാ നല്ല ആളുകളുടെയും കൂട്ടായ്മ. ഇന്ത്യൻ ക്രിക്കറ്റ് പോലെ പുതു മുഖങ്ങളും പുതു രക്തവും പുതു ജീവൻ നൽകി ഭാരതത്തിനു നവോന്മേഷം നല്കട്ടെ. ആപ് വെൽഫയർ പാർടിയുമായി സഹകരിക്കട്ടെ കേരളത്തിൽ. കമ്മുനിസ്റ്റ്‌,കോണ്‍ഗ്രസ്‌ ഒക്കെ അവരുടെ പാർടികൾ ഒഴിവാക്കി വരും. BJP പ്രവര്ത്തകരും വരാതിരിക്കില്ല

  ReplyDelete
 24. AAP ORU AVASAANA VAAKKALLA AVARUM JANAPAKSHATHALLAATHE AAKUMPOL ITHUPOLE VERE JANAKEEYA PARTYKAL UNDAAKATTE, ALLAATHE PARAMPARYA PARTYKALLKU ADIMAKALAAKAATHE YADHAARTHA RAASHTRA BODHAUM PAURA BODHAUM ULLAVARAAKUKA

  ReplyDelete
  Replies
  1. തീര്‍ച്ചയായും ഒരു പാര്‍ട്ടിയുടേയും അടിമയാകരുത്. നയപരമായി യോജിക്കാന്‍ കഴിയുന്നവയില്‍ യോജിക്കുക. അതിനു കഴിയില്ല എന്ന് തോന്നിയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് വരുക. നമ്മുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുക

   Delete
 25. അണ്ണാ ഹാസാരെയും കെജ്രിവാളും ഒക്കെ രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രക്ഷോഭങ്ങളെ ആരാഷ്ടീയം എന്ന് വിളിച്ച് ആക്ഷേപ്പിച്ച കുറെ അധികം പേരുണ്ട് ഇവിടെ....ഇനി എന്താണ് സംശുദ്ധ രാഷ്ട്രീയം എന്ന് അവര്‍ മനസ്സിലാക്കാന്‍ പോകുന്നു...ഇനിയും സമയം ഉണ്ട് തെറ്റുകള്‍ തിരുത്താന്‍....ഉപയോഗശൂന്യമായ ആ പഴയ ഭാണ്ഡം ഉപേക്ഷിച്ച് നല്ല മനുഷ്യനാകുക....നന്മയിലേക്ക് തിരിയുക...അത്രയേ വേണ്ടൂ...

  ReplyDelete
 26. ആ പതിനെട്ടിന ഉപാധികൾ വളരെ ബുധിപൂര്വ്വം തന്നെ വച്ചതാണ്. അവ അംഗീകരിക്കുന്നത് കോണ്ഗ്രസ്സിനും ബി ജെ പിക്കും സ്വന്തം കുഴി തോണ്ടുന്നതിനു തുല്യം. അംഗീകരിച്ചില്ലെങ്കിൽ പുനർ തിരഞ്ഞെടുപ്പ് ഉണ്ടാകും. അങ്ങനെ ആയാൽ കുഴി ആം ആദ്മി തോണ്ടിക്കോളും. പ്രതീക്ഷയുടെ ഒരു നേർത്ത നാളം ആം ആദ്മി പാർട്ടിയിൽ കാണുന്നു. അവര്ക്ക് പ്രതീക്ഷ നിലനിർത്താനായാൽ ഇപ്പോൾ നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും നിലനില്പ്പ് ഉണ്ടാകില്ല.

  ReplyDelete
 27. I like welfare party of India and AAP. Both are good. They can work for a welfare state.

  ReplyDelete
 28. പിന്നിൽ ആകാശം.മുന്നിൽ കടൽ തിരമാലകൾ. മുറിച്ച് കടന്നൽ ശുഭം. ഇല്ലങ്കിൽ ഉള്ളി (സവാള) പോലെ ;........ ഡീസലിന്റെ വിലയും എന്റെ അത്താഴവും. ഓ വല്ലാത്ത സാമ്പത്തിക പ്രതിസന്ധി, എങ്കിലും;വർഗീയതക്ക് ഒരു കുറവുമില്ല. കാര്യങ്ങളുടെ ഒരു പോക്കെ..... ബഹു: കൃഷ്ണയ്യരും സുരേഷ് ഗോപിയും ജോർജ്ജളിയനും അന്തുള്ളകുട്ടിയും .... etc... മോഡിയിലാണ് കാര്യങ്ങളെ നോക്കികാണുന്നത്. ങ്ങാഹ്... പുല്ല് എന്തെങ്കിലുമാകട്ടെയെന്ന് വെച്ചാലോ ? പാവം അമിത് ഷാ. കൊടും ഭീകരവാദി ആ കാലില്ലാത്തവൻ . ഞാൻ തലയിൽ കൈ വെച്ച് വിളിക്കുന്നു.... എന്റെ റബ്ബേ................

  ReplyDelete
 29. I like AAP and welfare party of India. They can work for value based politics.

  ReplyDelete
 30. I like AAP and welfare party of India. They can work for value based politics.

  ReplyDelete
 31. അധികാരത്തിന്റെ അപ്പകഷ്ണം കിട്ടിയാൽ നാളെ ആം ആദ്മി പാര്ടിയും മാരിക്കൂടെയെന്നില്ല. നമ്മൾ കേരളക്കാർ അത് ഏറ്റവും കൂടുതൽ അനുഭവിച്ചതാണല്ലോ; ഇത് പോലെ പണ്ട് തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിന് വേണ്ടിയാണല്ലോ നമ്മുടെ പ്രിയപ്പെട്ട പാര്ടിയായ കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാര്ടിയും രൂപം കൊണ്ടത്‌. അന്ന് ഇ എം എസ് നെ പോലെയും ബഹുമാനപ്പെട്ട നയനരെപ്പോലെയും ഉള്ള നേതാക്കൾ സ്വതസിദ്ധമായ, നിസ്വര്ദ്ധമായ പ്രവൃത്തികളിലൂടെ നമ്മളെ നയിഛു. ചരിത്രത്തില എഴുതി ചേര്ക്കാവുന്ന ജനല്ങ്ങല്ക്ക് ഉപകരിക്കുന്ന പല നേട്ടങ്ങളും അവർ മുഖേന നമുക്ക് എന്ന് മാത്രമല്ല ഇന്ത്യ രാജ്യത്തിന് തന്നെ ലഭിച്ചു. ഇന്ദിര ഗാന്തിയെയും കെ കരുനഗര്നെയും പോലുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെയും ഒര്മിക്കാവുന്ന ബി ജെ പി നേതാവായ വജ്പെയിയെയും മറക്കാൻ പറ്റില്ല. എന്നാൽ ഇന്ന് മുകളില പറഞ്ഞ ഏതൊരൂ പാര്ടിക്കു അവകാശപ്പെടാനാവും നിസ്വര്തവും വര്ഗീയരഹിതവും അഴിമതിരഹിതവും നിറഞ്ഞ ഒരു ഭരണം ജനങ്ങളുടെ താത്പര്യം മനസ്സിലാക്കി നടത്താൻ സാധിക്കും എന്ന്. അത് കൊണ്ട് രാഷ്ട്രീയ പാര്ടികല്ക് അതീതമായി വ്യക്തികള അവരുടെ അവകാശങ്ങളെ കുറിച്ച് ബോധാവന്മാരകുകയും ഒരു രാഷ്ട്രീയപാർടികളുടെ പിന്തുന ഇല്ലാതെ അവകാശങ്ങളെ വേണ്ട വിധം ഉപയോഗം ചെയ്യാൻ സ്വയം പഠിക്കുക എന്നുള്ളതുമാണ്പ്ര ധാനം. ഇത് എല്ലാ പാര്ടികല്ക്കും നാളെ ഒരു പാഠമാക്കാനും നമ്മൾ ശ്രദ്ധിക്കണം.

  ReplyDelete
  Replies
  1. ആം ആദ്മി പാര്‍ട്ടിയെകുറിച്ച് , മഴയത്ത്‌കിളിര്‍ക്കുകയും ,വെയിലത്ത് കരിഞ്ഞുപോകുകയും ചെയ്യുന്ന "തകരക്കും" പ്രകൃതിയോട് വലിയൊരു ദൌത്യം നിര്‍വഹിക്കാനുണ്ട് .....അതുകൊണ്ട് ,ഏത് പ്രകൃതി ക്ഷോഭത്തേയും പ്രതിരോധിക്കുന്ന മറ്റു വൃക്ഷ ലതാദികള്‍ക്ക് താങ്ങും,തണലുമാകുന്ന വൃക്ഷങ്ങള്‍, പ്രതീക്ഷയുടെ വൃക്ഷങ്ങള്‍ അപ്രസക്തമാകുന്നില്ല ... കാലഘട്ടത്തിന്‍റെ അനിവാര്യതയില്‍ വിപ്ലവമുണ്ടാകും.വിപ്ലവം ജയിക്കട്ടെ !

   Delete

  2. ആം ആദ്മി പാര്‍ട്ടിയെകുറിച്ച് , മഴയത്ത്‌കിളിര്‍ക്കുകയും ,വെയിലത്ത് കരിഞ്ഞുപോകുകയും ചെയ്യുന്ന "തകരക്കും" പ്രകൃതിയോട് വലിയൊരു ദൌത്യം നിര്‍വഹിക്കാനുണ്ട് .. Joseph George Viruppatt അതുകൊണ്ട് ,ഏത് പ്രകൃതി ക്ഷോഭത്തേയും പ്രതിരോധിക്കുന്ന മറ്റു വൃക്ഷ ലതാദികള്‍ക്ക് താങ്ങും,തണലുമാകുന്ന വൃക്ഷങ്ങള്‍, പ്രതീക്ഷയുടെ വൃക്ഷങ്ങള്‍ അപ്രസക്തമാകുന്നില്ല ...
   ##
   ഒരുപാട് കാലം ആയില്ലേ സി പി എം വളര്‍ന്നു വൃക്ഷം ആയിട്ട്. എന്നിട്ട് ഇന്തയില്‍ എത്ര സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ട് ? എത്ര എം പി മാര്‍ ഉണ്ട് ? ഡല്‍ഹിയില്‍ എല്ലാ മണ്ടലങ്ങളിലും കൂടി ആകെ വോട്ടു പതിനായിരം കടന്നുവോ ?

   പ്രതീക്ഷക്ക് ഒക്കെ ഒരു പരിധി ഇല്ലേ കോയാ

   Delete
  3. കാലഘട്ടത്തിന്‍റെ അനിവാര്യതയില്‍ വിപ്ലവമുണ്ടാകും
   ##
   ഉവ്വ് ബംഗാളില്‍ അത് കണ്ടു. കാലങ്ങള്‍ കൊണ്ട് വിപ്ലവം ഉണ്ടായത്. വിപ്ലവം ജയിക്കട്ടെ !!

   Delete
 32. Ethu Aadmi Vannalum Sadharanakkarante Kanjhi India Maharajyath Kumbilil Thanneyayirikkum...Thudakkathinte Aaveshamonnum Adhikaaram Kitty Kazhiyumbol Oru Aadmikkumundaavilla..Athikaaram Swapnam Kandu Thanneyaanallo Aadmi Partyum Roopeekarichath..Bharathathile Locals Aaya Aadmikale Rakshikkan Puthiyathum Pazhayuthumaya Oru Partykalum Munnottu Vararilla.. Adhikaram Thanne Mukhyam...

  ReplyDelete
  Replies
  1. ഇത്രക്ക് അശുഭാപ്തി വിശ്വാസം വേണോ ? അല്‍പ്പം കാത്തിരുന്നു കൂടേ ?

   Delete
 33. ചെയ്യാൻ പോവുന്നതിനെകുറിച്ചുള്ള അവ്യക്തതകൾക്കാണ് ചെയ്തതിനെക്കാൾ പ്രാധാന്യം മാധ്യമങ്ങൾ നല്കികൊണ്ടിരിക്കുന്നത്. ആം ആദ്മി ഡൽഹിയിൽ ചെയ്തതിനോട് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനെയും പോലെ ഞാനും യോജിക്കുന്നു. കേരള ഘടകം അടുത്തകാലത്ത്‌ നടത്തിയ ചില്ലറ 'ചർച്ചകൾ' ആശങ്കയുണ്ടാക്കുന്നു. അബ്സർ പറഞ്ഞപോലെ പ്രത്യേയശാസ്ട്രങ്ങളും പ്രതീക്ഷകളും തെറ്റാതിരിക്കുന്നിടത്തോളം കാലം ഞാനും ഒരു ആം ആദ്മി പാർട്ടിക്കാരൻ ആയിരിക്കും.
  ആം ആദ്മി പാർട്ടിയെക്കുറിച്ച് ഞാനിട്ട ഒരു പോസ്റ്റിന്റെ ലിങ്ക് താഴെ ചേർക്കുന്നു.

  http://pokkritharam.blogspot.in/2013/12/blog-post.html

  ReplyDelete
  Replies
  1. തീര്‍ച്ചയായും. നയങ്ങള്‍ മാറ്റിയാല്‍ പിന്നെ എന്ത് ആം ആദ്മി !

   Delete
 34. ആപ്പിനെ ഒരുവിധം ഇഷ്ടപ്പെട്ടു വരുകയായിരുന്നു, ദേ അവിടെയും പൊട്ടിത്തെറി ! എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നല്ല ലേഖനം.

  ReplyDelete
 35. ചൂലെടുത്തവൻ ചൂലാൽ എന്ന
  ചൊല്ലുണ്ടാവതിരുന്നാ മതിയായിരുന്നു...!

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....