Wednesday, October 16, 2013

മനുസ്മൃതിയിലൂടെ - 01


മനുസ്മൃതിയിലൂടെയുള്ള അബസ്വരന്റെ സഞ്ചാരമാണിത്.

മുന്‍ധാരണകള്‍ ഒന്നും ഇല്ലാതെ മനുസ്മൃതി മനസ്സിലാക്കാന്‍ ശ്രമിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തകം തുറന്നത്. എന്നാല്‍ ആദ്യ പേജിന്റെ പിന്‍വശത്ത് കുറിച്ചിട്ട വരികള്‍ മുന്‍ധാരണകള്‍ക്ക് തുടക്കം കുറിക്കുന്നതായിരുന്നു. ആ വരികള്‍ കുറിച്ചിട്ടത് തര്‍ജ്ജുമ നടത്തിയ പ്രൊഫ: എന്‍ ഗോപിനാഥന്‍ നായര്‍ ആണോ, അതോ പുസ്തക പ്രസാധകരായ 'വിദ്യാരംഭം പബ്ലിഷേഴ്സ്' ആണോ എന്നറിയില്ല.

എന്തായാലും ഇതായിരുന്നു ആ വരികള്‍ :
"അതിപ്രാചീനകാലം മുതല്‍ ഭാരതത്തിലെ കോടതികളില്‍ വ്യവഹാര നിര്‍ണ്ണയത്തിന് സഹായിച്ച കല്പഗ്രന്ഥം. വേദകാലത്തു കല്പിതമായ വര്‍ണ്ണവിധി കര്‍മ്മ ഭേദത്തില്‍ അധിഷ്ഠിതമായിരുന്നെങ്കിലും ബ്രാഹ്മണ പ്രഭാവകാലത്തുണ്ടായ മനുസ്മൃതിയില്‍ ബ്രാഹ്മണ മേധാവിത്വത്തിന്റെ ധാരാളം വൈകൃതങ്ങള്‍ കാണാം."

മുകളില്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ ചില ധാരണകള്‍ സ്വാഭാവികമായും ഉണ്ടാക്കുമല്ലോ. എങ്കിലും ആ വരികള്‍ വായിച്ചിട്ടില്ല എന്ന് മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് പന്ത്രണ്ട് അദ്ധ്യായങ്ങള്‍ ഉള്ള മനുസ്മൃതിയിലെ ആദ്യ അദ്ധ്യായത്തിലേക്ക് കടന്നു.

ആദ്യ അദ്ധ്യായം തുടങ്ങുന്നത് 'പ്രാരംഭം' എന്നതിലൂടെയാണ്.
ബ്രഹ്മാവിനെ നമസ്ക്കരിക്കുന്നതിനെ കുറിച്ചാണ് ആദ്യ ശ്ലോകം. പിന്നീട് മഹര്‍ഷിമാര്‍ മനുവിനെ സമീപിച്ച് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശുദ്രന്‍ എന്നീ നാല് വര്‍ണ്ണങ്ങളുടേയും, സങ്കരജാതികളുടേയും ജാതികര്‍മ്മാദികളായ ധര്‍മ്മങ്ങളെ വിശദീകരിച്ചു നല്‍കുവാന്‍ മനുവിനോട് ആവശ്യപ്പെടുന്നതും, മനു അവരുടെ ആവശ്യം അംഗീകരിക്കുന്നതും വിശദീകരിക്കുന്നു. ഇതോടെ പ്രാരംഭം എന്ന ഭാഗം അവസാനിക്കുന്നു.

പിന്നീട് 'ജഗല്‍സൃഷ്ടി' എന്ന വിഭാഗത്തിലേക്ക് കടക്കുന്നു. അതില്‍ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ തന്നെ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്നു. ഒപ്പം പഞ്ചമഹാഭൂതങ്ങള്‍ ആയ ആകാശം, വായു, തേജസ്‌, ജലം, പ്രിഥ്വി തുടങ്ങിയവയെ കുറിച്ചും പറയുന്നു. ബ്രഹ്മാവ്‌ കാലത്തേയും, ഗ്രഹങ്ങളേയും, സമുദ്രങ്ങളേയും സൃഷ്ടിച്ചതും പ്രതിപാദിക്കപ്പെടുന്നു.

ശ്ലോകം 31ല്‍ ഇങ്ങിനെ പറയുന്നു:
പ്രജാഭിവൃദ്ധിക്കായി മുഖം, ബാഹു, ഊരു, പാദം എന്നിവയില്‍ നിന്ന് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ വര്‍ണ്ണങ്ങളെ യഥാക്രമം നിര്‍മ്മിച്ചു.

ഇതാണ് ജാതിവ്യവസ്ഥയുടെ അടിസ്ഥാനം എന്ന് നമുക്ക് മനസ്സിലാക്കാം. കാരണം കാലില്‍ നിന്ന് സൃഷ്ടിച്ചതിനേക്കാള്‍ പ്രാധാന്യം മുഖത്ത് നിന്ന് സൃഷ്ടിച്ചതിനായി നല്‍കുന്നു.

ശ്ലോകം 32, 33 എന്നിവയില്‍ നിന്നും :
ബ്രഹ്മാവ്‌ സ്വദേഹത്തെ രണ്ടംശമാക്കിയിട്ട് അര്‍ദ്ധഭാഗം കൊണ്ട് പുരുഷന്‍ ആവുകയും, അര്‍ദ്ധ ഭാഗം സ്ത്രീ ആവുകയും ചെയ്തു. ആ സ്ത്രീയാല്‍ ബ്രഹ്മാവ്‌ മൈഥുന ധര്‍മ്മം കൊണ്ട് 'വിരാട്' എന്ന പുരുഷനെ സൃഷ്ടിച്ചു. ആ വിരാട് പുരുഷന്‍ തപസ്സുചെയ്ത് സൃഷ്ടിച്ച മനുവായ ഈ ഞാന്‍ ഈ സകലതിന്റേയും സൃഷ്ടാവാണെന്ന് ബ്രാഹ്മണോത്തമരായ നിങ്ങള്‍ അറിഞ്ഞാലും.

അങ്ങിനെ വരുമ്പോള്‍ എല്ലാം സൃഷ്ടിച്ചതിന്റെ ഉത്തരവാധിത്വം മനു സ്വയം ഏറ്റെടുക്കുന്നു. അപ്പോള്‍ 'മുന്‍പ് ബ്രഹ്മാവ്‌ സൃഷ്ടിച്ചു എന്ന് പറയപ്പെടുന്നതിന്റെ അവകാശവും മനു ഏറ്റെടുക്കുന്നുണ്ടോ ?' എന്ന സംശയം സ്വാഭാവികമായും ഒരു സാധാരണ വായനക്കാരന്റെ മനസ്സില്‍ ഉയരുന്നു.

പിന്നീടുള്ള ശ്ലോകങ്ങളില്‍ (34 -50) മനു തപസ്സ് ചെയ്ത് മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, പ്രചേതസ്സ്, വസിഷ്ഠന്‍, ഭൃഗു, നാരദന്‍ എന്നീ പത്ത് പ്രജാപതികളെ സൃഷ്ടിച്ചതിനെ കുറിച്ചും പറയുന്നു. തുടര്‍ന്ന് രക്ഷസ്സുകള്‍, അപ്സരസ്സുകള്‍, സര്‍പ്പങ്ങള്‍, മിന്നലുകള്‍, ഇടിമുഴക്കം, മൃഗങ്ങള്‍, കൃമികള്‍, സസ്യങ്ങള്‍  തുടങ്ങിയവയെല്ലാം സൃഷ്ടിച്ചതായി പറയുന്നു. അതോടെ 'ജഗല്‍സൃഷ്ടി' വിഭാഗം പൂര്‍ണ്ണമാകുന്നു.

അടുത്ത വിഭാഗങ്ങളായ 'പ്രളയവും', 'മഹാപ്രളയവും' താരതമ്യേന വളരെ ചെറുതാണ്. ഈ വരികളില്‍ ഒക്കെ ബ്രഹ്മാവ്‌ ഉറങ്ങുന്നതിനെ പറ്റിയും മറ്റും പറയുന്നു. ബ്രഹ്മാവിനെ ഒരു മനുഷ്യന്റെ രീതികളുമായി താരതമ്യം ചെയ്യാനുള്ള സാധ്യതകള്‍ ഇതിലൂടെ ലഭിക്കുന്നു.

പിന്നീട് നാം കടക്കുന്നത് "ജീവന്റെ ഉത്ക്രമണം" എന്ന വിഭാഗത്തിലേക്കാണ്. അതില്‍ ശ്ലോകം 59 - തില്‍ ഭൃഗു മഹര്‍ഷി തന്നില്‍ നിന്ന് ഈ ശാസ്ത്രം പൂര്‍ണ്ണമായി പഠിച്ചിട്ടുണ്ട് എന്നും അദ്ദേഹം നിങ്ങള്‍ക്ക് ഇത് മുഴുവനും ഉപദേശിച്ചു തരും എന്നും മനു പറയുന്നു. തുടര്‍ന്ന് ഭൃഗു ഇത് മറ്റു മഹര്‍ഷിമാര്‍ക്ക് ഉപദേശിച്ചു കൊടുക്കുന്ന രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്. 'ഭൃഗുസംഹിത' എന്ന പേരും കൂടി മനുസ്മൃതിക്ക് ലഭിക്കാന്‍ ഉള്ള കാരണവും അതോടെ വ്യക്തമാവുന്നു.

മനുക്കള്‍ വേറെ ആറു പേര്‍ കൂടി ഉണ്ട് എന്നതാണ് തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ (61-62) നിന്ന് നമുക്ക് കാണാന്‍ കഴിയുക. ഈ മനുവിന്റെ വംശജാതരായ വേറെ ആറു മനുക്കള്‍. അവരുടെ പേര് ഇപ്രകാരം ആണ് - സ്വാരോചിതന്‍, ഉത്തമന്‍, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍.
അപ്പോള്‍ ആകെ 7 മനുക്കള്‍.

തുടര്‍ന്ന് "കാലമാനം" എന്ന വിഭാഗത്തിലേക്ക് കടക്കുന്നു. മനുഷ്യരുടേയും, ദേവന്മാരുടേയും ദിവസങ്ങളുടേയും, മാസങ്ങളുടേയും ദൈര്‍ഘ്യവും, യുഗങ്ങളെ പറ്റിയും ഇതില്‍ പ്രതിപാദിക്കുന്നു.

ഓരോ വിഭാഗക്കാരുടെ കര്‍മ്മങ്ങളെ കുറിച്ചും ഈ വിഭാഗത്തില്‍ പറയുന്നു. ശ്ലോകം 87 മുതല്‍ 91 വരെ ഇത് കാണാം. അധ്യാപനം, അധ്യയനം, യജനം,യാഗം ചെയ്യിക്കല്‍, ദാനം, പ്രതിഗ്രഹം എന്നിവ ബ്രാഹ്മണന്റേയും, പ്രജാപാലനം, ദാനം, യാഗം, അധ്യയനം, വിഷയോപഭോഗങ്ങളില്‍ അനാസക്തി എന്നിവ ക്ഷത്രിയരുടേയും, പശുപാലനം, ദാനം, യാഗം, അധ്യയനം, വാണിജ്യം, പലിശക്ക് കൊടുക്കല്‍, കൃഷി എന്നിവ വൈശ്യന്റേയും കര്‍മ്മങ്ങളായി കല്‍പ്പിച്ചു. ബ്രഹ്മാവ്‌ ശുദ്രന് കല്‍പ്പിച്ചത് അസൂയാരഹിതമായി ബ്രാഹ്മണാദി വര്‍ണ്ണങ്ങളുടെ ശുശ്രൂഷയാണ്.

ഈ വിഭജനത്തിന്റെയും, മറ്റു ജാതികളുടെ മേല്‍ ഉള്ള മേല്‍ക്കോയ്മയുടേയും ഏറ്റവും ശക്തമായ അവതരണം 100, 101 എന്നീ ശ്ലോകങ്ങളില്‍ കാണാം :
ലോകത്തിലുള്ളതെല്ലാം ബ്രാഹ്മണന്റെ സ്വന്തം സ്വത്താകുന്നു. ശ്രേഷ്ഠത്വം കൊണ്ടും കുലീനത്വം കൊണ്ടും ബ്രാഹ്മണന്‍ സകലതും ലഭിക്കുവാന്‍ അര്‍ഹിക്കുന്നു.ബ്രാഹ്മണന്‍ പരന്റെ അന്നം ഭുജിച്ചാലും, പരന്റെ വസ്ത്രം ധരിച്ചാലും, പരന്റെ ധനം എടുത്ത് മറ്റൊരുവന് കൊടുത്താലും അതെല്ലാം സ്വന്തം ധനം പോലെ തന്നെയാണ്. അപ്പോള്‍ ബ്രാഹ്മണന്റെ കാരുണ്യം കൊണ്ടാണ് മറ്റുള്ളവര്‍ ഭുജിക്കുന്നത്.

ഇത് വായിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത് അന്യന്റെ മുതല്‍ സ്വന്തമാക്കുന്നതിനെ പറ്റിയുള്ള ഇസ്ലാമിക കാഴ്ചപ്പാട് ആണ്.

"നിങ്ങളുടെ ധനം അന്യോന്യം അന്യായമായി ആഹരിക്കാതിരിക്കുക. അന്യരുടെ ധനത്തില്‍നിന്നൊരു ഭാഗം മനഃപൂര്‍വം അന്യായമായി അനുഭവിക്കുന്നതിനുവേണ്ടി നിങ്ങളതുമായി ഭരണാധികാരികളെ സമീപിക്കയുമരുത്." - എന്ന വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അദ്ധ്യായമായ അല്‍ ബഖ്റയിലെ വചനം 188 ഇവിടെ പ്രസക്തമാകുന്നതായി തോന്നി.

തുടര്‍ന്ന് മനുസ്മൃതിയില്‍ ഈ ശാസ്ത്രം പഠിക്കുന്നതിന്റെ മഹത്വം ആണ് വിവരിക്കുന്നത്. ഈ ശാസ്ത്രം പഠിക്കുന്നവര്‍ തന്റെ വംശത്തില്‍ കഴിഞ്ഞ ഏഴു തലമുറയില്‍ ജനിച്ചവരേയും, വരാന്‍ പോകുന്ന ഏഴു തലമുറയേയും പവിത്രീകരിക്കും എന്ന് ശ്ലോകം 105 ല്‍ പറയുന്നു.

ശേഷം ഈ അദ്ധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് വിഷയാനുക്രമണികയാണ്. പന്ത്രണ്ടു അദ്ധ്യായങ്ങളുടേയും വിഷയം ലഘുവായി പറഞ്ഞുകൊണ്ട് മനുസ്മൃതിയിലെ ഒന്നാം അദ്ധ്യായം അവസാനിക്കുന്നു.
                                                                     ****

'ധര്‍മ്മ ലക്ഷണം' എന്ന വിഭാഗത്തിലൂടെയാണ് രണ്ടാം അദ്ധ്യായം തുടങ്ങുന്നത്.
"വേദന്ജ്യരും ധാര്‍മ്മികരും രാഗദ്വേഷാദി ശൂന്യരുമായ സജ്ജനങ്ങള്‍ നിത്യവും അനുഷ്ഠിക്കുന്നതും ഹൃദയം കൊണ്ട് ആഭിമുഖ്യപൂര്‍വ്വം അംഗീകരിക്കുന്നതും ശ്രേയ:സാധനമായതുമാണ് ധര്‍മ്മം" എന്ന് ഒന്നാം ശ്ലോകത്തില്‍ പറയുന്നു.

അഞ്ചാം ശ്ലോകത്തില്‍ ഇങ്ങിനെ പറയുന്നു :
"അത്യാശയാല്‍ നഷ്ടബുദ്ധികള്‍ ആയവര്‍ ആഗ്രഹസിദ്ധിക്കായി യഥേഷ്ടം പ്രവര്‍ത്തിക്കുകയാണെങ്കില്‍ നരകം പ്രാപിക്കും."

ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിശുദ്ധ ഖുര്‍ആനിലെ വരികളാണ് ഇത് വായിച്ചപ്പോള്‍ മനസ്സിലേക്ക് എത്തിയത്. അദ്ധ്യായം 57, സൂറത്ത് ഹദീദ്, വാക്യം 20 - 21:
നിങ്ങൾ അറിയുക: ഇഹലോകജീവിതമെന്നാൽ കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌ - ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന്‌ ഉണക്കം ബാധിക്കുന്നു. അപ്പോൾ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാൽ പരലോകത്ത്‌ (ദുർവൃത്തർക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തർക്ക്‌) അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.

ശ്ലോകം 11 പ്രസക്തമാണ് :
ശ്രുതിസ്മൃതികളെ പ്രതികൂലതര്‍ക്കരൂപമായ പൊതുശാസ്ത്രം കൊണ്ട് അവഗണിക്കുന്ന നാസ്തികനും, വേദ നിന്ദകനുമായ ദ്വിജനെ സജ്ജനങ്ങള്‍ ബഹിഷ്കരിക്കണം.

അതായത് വേദങ്ങളെ അംഗീകരിക്കാത്തവരെ മനുസ്മൃതി തള്ളിപ്പറഞ്ഞ് അകറ്റി നിറുത്തിയത്    മനസ്സിലാക്കിയവര്‍ തന്നെയാണോ ഖുര്‍ആനില്‍ അവിശ്വാസികളെ കാഫിര്‍ എന്ന് വിശേഷിപ്പിച്ചതിനു എതിരെ ഉറഞ്ഞു തുള്ളുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു.

വിശുദ്ധ ഖുര്‍ആനിലെ  അന്നിസാഅ് എന്ന നാലാം അദ്ധ്യായത്തിലെ 150 - 151 ആയത്തുകള്‍ :
“അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും (വിശ്വാസ കാര്യത്തില്‍) അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്നു പറയുകയും അങ്ങനെ അതിനിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാകുന്നു യഥാര്‍ഥ സത്യനിഷേധികള്‍ (കാഫിറുകള്‍). കാഫിറുകള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്.”

മറച്ചുവെക്കുന്നവന്‍ എന്നാണ് കാഫിര്‍ എന്ന പദത്തിന്റെ ഭാഷാര്‍ഥം. സത്യനിഷേധി, നന്ദികേട് കാണിക്കുന്നവന്‍, അവിശ്വസിക്കുന്നവന്‍ എന്നീ അര്‍ഥങ്ങളിലാണ് ഖുര്‍ആന്‍ 'കാഫിര്‍' എന്നു പ്രയോഗിക്കുന്നത്. ഒരു ഗ്രന്ഥത്തില്‍ അവിശ്വസിക്കുന്നവനെ "അവിശ്വസിക്കുന്നവന്‍" എന്ന് വിശേഷിപ്പിക്കുന്നതില്‍ വല്ല തെറ്റും ഉണ്ടോ ? മതവുമായി ബന്ധപ്പെട്ട മിക്ക ഗ്രന്ഥങ്ങളിലും അതില്‍ അവിശ്വസിക്കുന്നവരെ മോശക്കരായും, ശിക്ഷാര്‍ഹരായും തന്നെയല്ലേ വിശേഷിപ്പിക്കാറുള്ളത് ?

മനുസ്മൃതി പിന്നീട് വിവിധ ദേശങ്ങളെ കുറിച്ചാണ് പറയുന്നത്. അതോടെ 'ധര്‍മ്മ ലക്ഷണം' എന്ന വിഭാഗം പൂര്‍ത്തിയാവുന്നു. അടുത്ത വിഭാഗം 'സംസ്കാരങ്ങള്‍' ആണ്. ജാതകര്‍മ്മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകരണം, ഉപനയനം എന്നീ കര്‍മ്മങ്ങളെ വിശദീകരിക്കുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കേണ്ട രീതികളും, നിയമങ്ങളും വ്യക്തമാക്കുന്നു.

'ഉപനീത ധര്‍മ്മങ്ങള്‍' എന്ന വിഭാഗത്തിലേക്കാണ് അടുത്തതായി എത്തുന്നത്. ഗുരു ശിഷ്യനെ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ആണ് ഇതിന്റെ തുടക്കത്തില്‍ പറയുന്നത്. പിന്നീട് ഓങ്കാരത്തിന്റേയും, സാവിത്രീ മന്ത്രത്തിന്റേയും, ഗായത്രീ മന്ത്രത്തിന്റേയും പ്രത്യേകതകള്‍ വിശദീകരിക്കുന്നു.

ശ്ലോകം 88 താഴെ കൊടുക്കുന്നു :
വിദ്വാന്‍ മനസ്സിനെ ആകര്‍ഷിക്കുന്ന വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങളെ, സാരഥി അശ്വങ്ങളെയെന്ന പോലെ നിയന്ത്രിക്കുവാന്‍ പ്രയത്നിക്കണം

മുകളില്‍ പറഞ്ഞ സൂറത്ത് ഹദീദിലെ, വാക്യം 20 - 21 ഇവിടേയും പ്രസക്തമാകുന്നു.

"മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അത് അടക്കി നിർത്തുന്നവനാണ്." - എന്ന പ്രവാചക വചനവും ഇതുമായി ബന്ധപ്പെടുത്താവുന്നതാണ്.

തുടര്‍ന്ന് ബുദ്ധീന്ദ്രിയങ്ങള്‍, കര്‍മ്മേന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയെ കുറിച്ച് ഭൃഗു സംഹിത പറയുന്നു.

ശ്ലോകം 110 ഇങ്ങിനെയാണ്‌ :
ശിഷ്യരല്ലാത്തവര്‍ ചോദിക്കാതെ ഉപദേശം നല്‍കരുത്. ഭക്തി ശ്രദ്ധാദികളില്ലാതെ അന്യായമായും, അനാദരമായും ചോദിച്ചാലും പറഞ്ഞു കൊടുക്കരുത്. അറിയാമെങ്കിലും അന്ജ്യനെപ്പോലെ ഭാവിക്കണം.

ഈ ശ്ലോകത്തിലെ അവസാന വരി നുണ പറയാന്‍ പ്രേരിപ്പിക്കുന്നില്ലേ എന്ന സംശയം അബസ്വരനില്‍ അവശേഷിപ്പിക്കുന്നു.

അല്‍ അലഖ്  എന്ന വിശുദ്ധ ഖുര്‍ആനിലെ 96 - മത്തെ ആദ്ധ്യായത്തില്‍  വിദ്യാഭ്യാസത്തിലൂടെ അറിവ് നേടുന്നതിന്റെ പ്രസക്തിയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ആദ്യം ഇറങ്ങിയ 1 മുതല്‍ 5 വരെയുള്ള ആ വരികള്‍ ഇങ്ങിനെ :
വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍; അവന്‍ മനുഷ്യനെ ഒട്ടിപ്പിടിച്ചതില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരന്‍. തൂലികകൊണ്ടു പഠിപ്പിച്ചവന്‍; മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.

ഈ വരികളില്‍ നിന്ന് തന്നെ വിദ്യാഭ്യാസത്തിന്റേയും, അറിവ് നെടുന്നതിന്റേയും പ്രസക്തി മനസ്സിലാക്കാവുന്നതാണ്.

മനു സ്മൃതി പിന്നീട് പറയുന്നത് ശിഷ്യന് വേണ്ട ഗുണങ്ങളെ കുറിച്ചാണ്.

ശ്ലോകം 116 :
ആചാര്യാനുജ്ഞ കൂടാതെ, പഠിച്ചുകൊണ്ടിരിക്കുന്ന മറ്റൊരാളില്‍ നിന്നോ, മറ്റൊരാളെ പഠിപ്പിക്കുന്നത്‌ കേട്ടോ വേദം ഗ്രഹിക്കുന്നവന്‍ വേദസ്തേയം (വേദമോഷണം) ആണ് ചെയ്യുന്നത്. അവന്‍ നരകം പ്രാപിക്കും.

പഠിക്കുന്നതിനേയും മോഷണം എന്ന് വിശേഷിപ്പിച്ചതില്‍ അത്ഭുതം തോന്നി. ഒപ്പം നരകം പ്രാപിക്കും എന്ന് കൂടി പറയുമ്പോള്‍.

"അറിവുതേടി പുറപ്പെട്ട ഒരുവൻ, തിരികെയെത്തുന്നതുവരെ ദൈവമാർഗ്ഗത്തിലെ യാത്രക്കാരനായിരിക്കും." - എന്ന പ്രവാചക വചനം ഇവിടെ പ്രസക്തമാണ്.

അടുത്ത വിഭാഗം 'ഗുരു ശുശ്രൂഷ' എന്നതാണ്. ഗുരുവിനോടും, വൃദ്ധരോടും മറ്റും പെരുമാറേണ്ട മര്യാദകള്‍ ഇതിലൂടെ പറയുന്നു. തുടര്‍ന്ന് ആചാര്യന്‍, ഉപാധ്യായന്‍, ഋത്വിക്ക് എന്നിവരെ കുറിച്ച് പ്രതിപാദിക്കുന്നു.

അതിനു ശേഷം 'ബ്രഹ്മചര്യ നിയമങ്ങള്‍' എന്ന വിഭാഗത്തിലേക്ക് എത്തുന്നു. ബ്രഹ്മചാരി അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ ഇതില്‍ വിവരിക്കുന്നു. ശിഷ്യന്‍ പാലിക്കേണ്ട മാര്യാദകളെ കുറിച്ചും ഇതില്‍ പറയുന്നുണ്ട്.

അവഗണിക്കാന്‍ കഴിയാത്തതായിരുന്നു ശ്ലോകം 213 :
ശ്രിംഗാര ചേഷ്ടയാല്‍ വ്യാമോഹിപ്പിച്ച് പുരുഷന്മാരെ ദുഷിപ്പിക്കുന്നത് സ്ത്രീകളുടെ സ്വഭാവമാണ്.

ഈ വാചകം കണ്ടപ്പോള്‍ "സ്ത്രീ സംരക്ഷകരും, ഫെമിസ്നിസ്റ്റുകളും ഒന്നും ഈ വാചകം കണ്ടിട്ടില്ലേ ?" എന്ന സംശയം ആണ് അബസ്വരനില്‍ ഉയര്‍ന്നത്. മാന്യമായ വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് അബസ്വരന്‍ പറഞ്ഞപ്പോഴേക്കും കടിച്ചു കീറാന്‍ വന്ന  സ്ത്രീ സംരക്ഷര്‍ ഇതിനെ കുറിച്ച് എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യം ഉണ്ട്.

ഖുര്‍ആനില്‍ സ്ത്രീകളേയും പുരുഷന്മാരേയും കുറിച്ച് പറയുന്നത് ഇങ്ങിനെ:
പതിനാറാം അദ്ധ്യായം അന്നഹ്ല്‍, വാക്യം 97 :
പുരുഷനാവട്ടെ, സ്ത്രീയാവട്ടെ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മങ്ങളാചരിക്കുന്നവന് നാം ഈ ലോകത്ത് വിശുദ്ധമായ ജീവിതം പ്രദാനംചെയ്യുന്നു. (പരലോകത്തില്‍) അവരുടെ ശ്രേഷ്ഠമായ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കുകയും ചെയ്യും.

സ്ത്രീകളെ കുറിച്ചുള്ള നബിവചനവും ഈ അവസരത്തില്‍ വിസ്മരിക്കാതിരിക്കാം.

"ഇഹലോകം മുഴുവന്‍ ഒരു വിഭവമാകുന്നു. അതില്‍ ഏറ്റവും ശ്രേ
ഷ്ഠമായത് സത്യസന്ധയായ സ്ത്രീയാകുന്നു." എന്ന പ്രവാചക വചനം ഇവിടെ വളരെ പ്രസക്തമായി തോന്നി.

മനുസ്മൃതി തുടരുന്നത് മാതാവിനേയും, പിതാവിനേയും, ആചാര്യനേയും ശുശ്രൂഷിക്കുന്നതിന്റെ പ്രസക്തിയെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ്. ഗുരുവിനു ദക്ഷിണയായി നല്‍കേണ്ടതിനെ കുറിച്ചും, പുനര്‍ജന്മം ഉണ്ടാവാത്ത ബ്രഹ്മചാരികളെ കുറിച്ചും വിശദീകരിച്ചു കൊണ്ട് മനുസ്മൃതിയിലെ രണ്ടാം അദ്ധ്യായം അവസാനിക്കുന്നു.

അബസ്വരം :
ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

(തുടര്‍ന്നേക്കാം...)


മനുസ്മൃതിയുടെ മറ്റു ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക


86 comments:

 1. വ്യക്തമായ അവലോകനവും താരതമ്യവും.
  മനുസ്മൃതി ഞാന്‍ വായിച്ചിട്ടില്ലയെങ്കിലും ഇതുവായിക്കുമ്പോള്‍ വായിച്ച പോലെ തോന്നുന്നു.ആശംസകള്‍

  ReplyDelete
 2. വായനക്കാരന് വിവരമോ വിവേചനശക്തിയോ ഇല്ല . എനിക്കും എന്നെ പുകഴ്തുന്നവര്‍ക്കും മാത്രമേ വിവരം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂ . അതിനാല്‍ എത്ര ബാലിശമായി എഴുതിയാലും അവര്‍ വായിച്ചു പുളകിതരാകും !!  ReplyDelete
 3. വാൻ വിവാദത്തിനു മരുന്നിടാവുന്ന ഒരു ലേഖനം തന്നെ .. കാത്തിരുന്നു കാണാം

  ReplyDelete
 4. വാൻ വിവാദത്തിനു മരുന്നിടാവുന്ന ഒരു ലേഖനം തന്നെ .. കാത്തിരുന്നു കാണാം

  ReplyDelete
  Replies
  1. ഇതില്‍ എന്ത് വിവാദം. ഇല്ലാത്ത വാചകങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ...

   Delete
  2. ഇപ്പൊ മനസ്സിലായിക്കാണും വിവാദം എന്തെന്ന് നടക്കട്ടെ വെടിക്കെട്ട് അബസ്വരാ

   Delete
  3. :D വളച്ചൊടിച്ച് ഉണ്ടാക്കുന്ന വിവാദത്തിന്റെ പാറ്റന്റ് ഞമ്മക്ക് ഇല്ല കോയാ :)

   Delete
  4. ബാസില്‍ മുഖ നോട്ടം പഠിച്ചയാളാണ് :P

   Delete
  5. ഹഹഹ.. മലയാളം ബ്ലോഗേഴ്സിന് ഒരു ആസ്ഥാന മുഖം നോട്ടക്കാരനെ കിട്ടി :)

   Delete
  6. അല്ല ഇങ്ങളെ പോസ്റ്റ്‌ വായിച്ചപ്പോഴേ സംഭവത്തിന്റെ പോക്ക് എനിക്ക് മനസ്സിലായി ..അതോണ്ട പറഞ്ഞുന്നെ ഉള്ളു .എന്തായാലും നാക്ക് കരിനാക്കാണോ ന്നൊരു തംസ്യം

   Delete
  7. ആ നാവിന്റെ പോട്ടം ഒന്ന് പോട്ടോ കമന്റ് ആയി ഇട്ടേ ? ഒന്ന് ഗവേഷിക്കാന്‍ പറ്റുമോ ന്നു നോക്കട്ടെ ;)

   Delete
 5. So, according to Sloka 105: You have saved 7 Generations before you and 7 Generations after you...

  Ente ponnu Bhai... What I feel always is "Manu Smrithi is an Utter Nonsense"
  Better you read, Upanisahds or Vedas...
  Manu Smrithi is just some rules made of some Brahmins, for the Brahmins, and by few (7) Brahmins...
  You know, the South Indian Aryans are the predecessors of the mixed-up of Aryans (Aryans origin was from Far West African - East Europe provinces) and Dravidian's (Who were the originally belonged people in South India before 6-8 thousands of years).
  Most of the Aryans stayed in North (Rajaputhras, Northern Brahmins like Pandits, Dwivedi, Trivedi, Chathurvedi, Sharmas, Advani, and many more...)
  Some studies says, Nairs and Ezhavas were purer Aryan blood than that of Southern Brahmins... (See Wikipedia links Nair, Ezhava... also I have read some other articles much before)

  Some very big tactical game had played in between 7000-8000 BC. Brahmins were less in numbers and physically weaker than others... Also, their job was keeping neat and clean the Gods devoted by the entire community... and since others have to do other Jobs (say Kshatriya have to Administrate the country, and Vaisya have to do business, Sudra have to fight and farm), gradually Brahmins by profession considered as the owners of God...
  Even the Weaker and less numbered, only because of the profession, the respected in community - They used that and influenced the ruling class... Since after the God's matters they had enough time for planning things... So they have studied and think a lot - got a lot mental exercise, and so they found a way to survive in the community with respect and money...
  They were the teachers too, so they accepted only the ruling class (Kshatriya) and taught the disciples that Four divisions... First mildly with the support of Kings and later it went to deep root...
  A lot of things to say Bhai... To tell all those feelings of a Sudra like me, This comment is not enough - a full blog post is needed (The cunning lazy peoples like Brahmins made us lower caste...Nairs are considered as Sudras- as we did farming/agriculture and defense)...

  According to Job classification, Muslims are doing the Vaisya (Traders/Business men)...
  The caste separation is only for Brahmins... Not to us- They need us separate and they need to rule....
  Divide and conquer method is not the ideas of British... It was perfectly implemented thousands of years before here in India by a minority number of ppls for their survival...

  So to know in depth about our culture, better we read Vedas... Not Manu smrithi...
  We could find a lot nonsense - just you have found in 100, 101 slokas...

  ReplyDelete
  Replies
  1. വേദങ്ങള്‍ പൂര്‍ണ്ണമായി വായിക്കണം എന്നുണ്ട്. ശ്രമിക്കാം.

   Delete
 6. മുഴുവൻ വായിക്കുക ....
  നല്ലത് എടുക്കുക അല്ലാത്തത് തള്ളി കളയുക. മനുസ്മ്രുതി എല്ലാകാലത്തേയ്കും ഉള്ള നിയമം അല്ല എന്നോർമ്മിപ്പിക്കുന്നു. സ്മ്രുതി( നിയമങ്ങൾ) ഓരൊ കാലത്തേക്കും ഉള്ളതാവുന്നു മനുസ്മ്രുതിയ്കൊപ്പം മറ്റ് സ്മ്രുതികൾ കൂടി നിലനിന്നെങ്കിലും മനുസ്മ്രുതിയ്കാണ് പ്രാധാന്യം ലഭിച്ചത്. ശ്രുതി (വേദങ്ങൾ) കാലാതീതവും എന്ന് പറയപ്പെടുന്നു. മനുസ്മൃതിയും വി. ഖുറാനും കമ്പയർ ചെയ്യുമ്പോൾ ഒന്ന് ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ധവും മറ്റേത് കാലഹരണപ്പെട്ട നിയമ ഗ്രന്ധവും എന്നതോർക്കുക.( മനുവിൽ നിന്നാണ് മനുഷ്യവംശം ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു, ആ അർഥത്തിലാണ് മനു സ്രുഷ്ടിയുടെ ഉത്തരവാദിത്ത്വം ഏറ്റെദുത്തത്) മുഴുവൻ വായിക്കുക, (ഒൻപതാം വയസ്സിലും വിവാഹം കഴിക്കാം എന്നൊക്കെ തുടർന്ന് വരുന്നുണ്ട്) ആശംസകൾ.

  ReplyDelete
  Replies
  1. തീര്‍ച്ചയായും, മുഴുവന്‍ വായിക്കാന്‍ ആണ് ശ്രമിക്കുന്നത്.
   മനുസ്മൃതി കാലഹരണപ്പെട്ട് വിശ്വാസികള്‍ തള്ളിക്കളഞ്ഞ ഒന്നാണോ ? ഞാന്‍ അങ്ങിനെ ഇതുവരെ എവിടെനിന്നും മനസ്സിലാക്കിയിട്ടില്ല.
   അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി,

   Delete
  2. ഒന്നും പൂർണ്ണമായി തള്ളി കളയുകയോ അണുവിട ചലിക്കാതെ ഉൾക്കൊള്ളൂകയൊ ഹിന്ദു വിശ്വാസികൾക്ക് ആവശ്യമില്ല. മനുസ്മ്രുതിയിലും കാലത്തെ അതിജീവിക്കുന്ന മൊഴി മുത്തുകൾ ഉണ്ട്. വിശ്വാസികൾ ഭാഗവതം വായിക്കും, വേദ പണ്ഡിതർ വേദങ്ങൾ വായിക്കും, ഹിന്ദു ധർമ്മം അറിയേണ്ടവർ ഭഗവത് ഗീത വായിക്കും ജാതി വാദികൾ മനുസ്മ്രുതി വായിക്കും. ഏത് ഹിന്ദു ഗ്രന്ധത്തെയും സ്വത്ന്ത്രമായി വീക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം ഈ മതം നൽകുന്നുണ്ട് എന്നത് ഒരു പക്ഷെ പുറത്തു നിന്നൂള്ളവർക്ക് അൽഭുതമായി തോന്നാം. ഏതു രൂപത്തിൽ ആരാധിച്ചാലും അത് ജലം കടലിലേക്ക് എന്ന പോലെ പ്രപൻചം നിറഞ്ഞു വിളങ്ങുന്ന ആ ശ്ക്തി ചൈത്ന്ന്യത്തിൽ എത്തിച്ചേരും എന്ന് വിശ്വസിക്കുന്ന അദ്വൈതിയ്ക് മനുസ്മ്രുതി കാലഹരണപ്പെട്ടതാണ്. അതിലെ നന്മയെടുക്കുക തിന്മ തള്ളികളയുക അത്രേയുള്ളൂ . ആശംസകൾ

   Delete
  3. അപ്പോള്‍ ചിലര്‍ക്ക് മാത്രം മനുസ്മൃതി കാലഹരണപ്പെട്ടത് എന്നാണോ ഉദ്ദേശിച്ചത് ?
   പൂര്‍ണ്ണമായി മനുസ്മൃതിയെ ആരും തള്ളിക്കളഞ്ഞഞ്ഞിട്ടില്ല എന്ന് പറയാമെന്നു തോന്നുന്നു അല്ലേ ?

   കൂടുതല്‍ മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ചോദ്യങ്ങള്‍.

   തീര്‍ച്ചയായും ഒരു ഗ്രന്ഥത്തിലെ എന്തൊക്കെ സ്വീകരിക്കണം, സ്വീകരിക്കതിരിക്കണം അതിനെ അംഗീകരിക്കുന്ന / വിശ്വസിക്കുന്ന ഓരോ വ്യക്തിയും തന്നെയാണ് തീരുമാനിക്കേണ്ടത്. അതാണല്ലോ വ്യക്തിസ്വാതന്ത്ര്യം.

   Delete
  4. ഞാൻ പറഞ്ഞത് മനുസ്മൃതി ഹിന്ദു മതത്തിന്റെ ആധികാരിക ഗ്രന്ധം അല്ല എന്നാണ്. ഒരു ഹിന്ദു വിഭാഗവും മനുസ്മ്രുതി അവരുടെ പുണ്ണ്യ ഗ്രന്ധം എന്ന് പറഞ്ഞിട്ടില്ല. പക്ഷെ അതിനെ പൂർണ്ണമായി തള്ളി പറയാൻ ആവില്ല കാരണം അതിലെ മൊഴിമുത്തുകൾ തന്നെ. അതു എഴുതപ്പെട്ട കാല ഘട്ടം അതിന്റെ ലക്ഷ്യം എന്നിവയിൽ ചരിത്രകാരന്മാർക്കും മത പണ്ഡിതർക്കും അഭിപ്രായ വ്യത്യാസം ഉണ്ട്
   ഹിന്ദു മതത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ
   വേദങ്ങൾ -ചൊല്ലി മനനം ചെയ്ത് ആവർത്തിച്ചുറപ്പിച്ച് പഠിക്കണം
   ഭഗവദ് ഗീത- വായിച്ച് മനസ്സിലാക്കാം (നല്ല വിവർത്തനങ്ങളോ വ്യാഖ്യാനങ്ങളോ ഉപയോഗിക്കാം)
   ഉപനിഷദ്- വായിച്ച് മനസിലാക്കാം ,കഥകൾ അവയുടെ ആന്തരാർധം മനസിലാക്കാൻ വിവേകാനന്ദ ശിഷ്യൻ മൃഡാനന്ദ സ്വാമിയുടെ വിവർത്തനവും വ്യാഖ്യാനവും ഉപയോഗിക്കാം. ശ്രീമദ് ഭാഗവതം (ഭക്തി രസപ്രധാനമായ കഥകൾ)
   കുറഞ്ഞത് താഴെ പറയുന്നതെങ്കിലും വായിക്കുക. (മനസിലാക്കാനും വായിക്കാനും എളുപ്പം)
   ശങ്കരാചാര്യ് ക്രതികൾ
   ദൈവ ദശകം: ശ്രീ നാരായണ ഗുരു
   ജ്ഞാനപ്പാന -പൂന്താനം
   ഹരിനാമ കീർത്തനം - എഴുത്തചൻ

   Delete
  5. മനുസ്മൃതി ഹിന്ദു മതത്തിന്റെ ആധികാരിക ഗ്രന്ഥം ആണ് എന്ന് ഞാനും എവിടേയും പറഞ്ഞിട്ടില്ല. പോസ്റ്റില്‍ ഹിന്ദു എന്ന വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. ഇസ്ലാം മതവും, ഹിന്ദു മതവും തമ്മില്‍ ഉള്ള ഒരു താരതമ്യം ആണ് എന്നും പോസ്റ്റില്‍ എവിടേയും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു മുസ്ലിം മത വിശ്വാസി മനുസ്മൃതി വായിക്കുമ്പോള്‍ തോന്നുന്ന നിരീക്ഷണങ്ങള്‍ ആയി മാത്രം ഈ പോസ്റ്റിനെ കണ്ടാല്‍ മതി.

   മുന്‍പ് പറഞ്ഞത് പോലെ ഒരു ഗ്രന്ഥം പൂര്‍ണ്ണമായി ഒരാള്‍ സ്വീകരിക്കണോ, അങ്ങിനെ സ്വീകരിക്കാന്‍ കഴിയുന്നതാണോ, എന്നൊക്കെ വിലയിരുത്തേണ്ടതും, അതില്‍ തീരുമാനം എടുക്കേണ്ടതും ഒക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം തന്നെയാണ്. അതില്‍ ഒരു സംശയവും ഇല്ല.

   മുകളില്‍ നിങ്ങള്‍ സൂചിപ്പിച്ച ഗ്രന്ഥങ്ങളും വായിക്കണം എന്നുണ്ട്. ശ്രമിക്കാം. അവയെ പറ്റി പരാമര്‍ശിച്ചതിന് നന്ദി.

   Delete
 7. ഒരു താരതമ്യ പഠനം എന്ന നിലയിൽ നന്നായിട്ടുണ്ട്. മൂലഗ്രന്ഥങ്ങൾ വായിക്കാൻ സമയ പരിമിതിയും അതിലെ കടുത്ത, വിരസമായ ഭാഷയും അനുവദിക്കാറില്ല. അപ്പോൾ ഇങ്ങനെയുള്ള ശകലങ്ങൾ വലിയ ആശ്വാസം തന്നെയാണ്.

  ReplyDelete
 8. ശ്രുതികളും സ്മ്രിതികളും ചേർന്നതാണല്ലോ ഹിന്ദു മതം എന്ന് പൊതുവെ വിവക്ഷിക്കുന്നത് ...ശ്രുതികൾ കേട്ട് എഴുതിയതും സ്മ്രിതികൾ ഭാവനയിൽ നിന്ന് വികസിപ്പിച്ചതും .
  സ്മ്രിതികളുടെ ആധികാരികതയെ ചോദ്യം ചെയ്ത പല ഹിന്ദുമത പരിഷ്ക്കർത്താക്കളെയും
  കാണാം .സ്മ്രിതികളിൽ അങ്ങോളം പടർന്നു പന്തലിച്ചു നിൽക്കുന്ന ഏകദൈവ വിശ്വസത്തിനു
  അവരൊക്കെ അടിവര ഇടുന്നുണ്ട് ....
  നല്ല പഠനങ്ങൾ നടക്കട്ടെ ...ആശംസകൾ

  ReplyDelete
  Replies
  1. സ്മൃതികളിൽ ഏക ദൈവ വിശ്വാസം പറയുന്നില്ല. അത് ശ്രുതികളിൽ (വേദങ്ങളിൽ)ആണ് കാണുന്നത്. ഏതു തരത്തിൽ ആരാധിച്ചാലും എന്നിൽ എത്തി ചേരും എന്നാണ് പറഞ്ഞിരിക്കുന്നത്

   Delete
  2. എനിക്ക് തെറ്റിയതാണ് .ശ്രുതികളിൽ അങ്ങോളമിങ്ങോളം പറന്നു കിടക്കുന്ന ഏക ദൈവ വിശ്വാസം എന്നതായിരുന്നു ഉദ്ദേശ്യം .
   ശ്രുതികള്‍: വേദവും വേദവുമായി ബന്ധപ്പെട്ട കൃതികളും ഋഷിമാര്‍ മുഖാന്തിരം ദൈവത്തിങ്കല്‍നിന്ന് ശ്രവിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. ശ്രുതികള്‍ എന്ന പദത്തിനര്‍ത്ഥം ശ്രവിക്കപ്പെട്ടത് എന്നാണ്.
   ഋഷിമാര്‍ ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയ കൃതികളാണ് സ്മൃതികള്‍.
   വേദസംഹിതകള്‍, വേദാന്ത സംഹിതകള്‍ എന്നിങ്ങനെയാണ് ശ്രുതികള്‍.. നാല് വേദങ്ങളാണുള്ളത്. ഋഗ്വേദം, ചതുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവയാണ് വേദങ്ങള്‍. വേദാന്തങ്ങള്‍ മൂന്നു വിധമാണ്. 1. ബ്രാഹ്മണങ്ങള്‍, 2.ആരണ്യകങ്ങള്‍, 3. ഉപനിഷത്തുകള്‍.

   വേദ സംഹിതകളിൽ നിരവധി ഏക വചന ദർശനങ്ങൾ കാണാം .ചിലത് മാത്രം

   ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേഭൂതസ്യ ജാതഃ പതിരേക ആസീത്സദാധാര പൃഥി വീം, ദ്യാമുതേമാംകസ്‌മൈ ദേവായ ഹവിഷാ വിധേമ(ഋഗ്വേദം 10:121:1)(ആദിയില്‍ ഹിരണ്യഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സര്‍വ്വഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭൂമിയെയും സ്വര്‍ഗത്തെയും അതത് സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍നിന്നാണ് സര്‍വ്വ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവന്‍ ഹിരണ്യഗര്‍ഭന്റെ കല്‍പ്പനകളനുസരിക്കുന്നു. അതുകൊണ്ട് അവനു മാത്രം ഹവിസ്സര്‍പ്പിക്കുക.)

   തമിദം നികതം സഹ:സ ഏശഏക ഏകവ്രതേക ഏവയ ഏതം ദേവമേകവൃതം വേദ:സര്‍വ്വേ അസ്മിന്‍ദേവ ഏകവൃതോ ഭവന്തിയി ഏതം ദേവമേക വൃതം വേദ(അഥര്‍വ്വ വേദം 13-5-20, 21)(ഏകനായ അവന്‍ ഏകനായിത്തന്നെ എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ.)

   Delete
  3. ഹിന്ദു മതം പറയുന്നത് ഈശ്വരനല്ലാതെ രണ്ടാമത് ഒന്നില്ല എന്നാണ് . ഞാനും നിങ്ങളും ഈശ്വരണിലെ അവിഭക്ത ഘടകങ്ങള് ആണ് . വിഭക്തം എന്ന് തോന്നലാണ് തെറ്റ് .

   Delete
 9. Promodkumar KrishnapuramWednesday, October 16, 2013

  മനുസ്മിതിയെ കുറിച്ച് ലളിതമായി പറഞ്ഞു തന്നു ...ഇതില്‍ നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കാം ..വായിക്കുന്ന ആളിന്റെ മനോനിലപോലെ ..ആശംസകള്‍ അബ്സര്‍ക്ക

  ReplyDelete
 10. why this comparison with islam? manusmrithi is not the authentic holy scripture of hinduism ( as if koran to islam). manusmrithi has always been controversial and was a matter of intense criticism from within the hindu diaspora, for it's absurdness. koran has not been that criticized by muslims though it is full of absurdness and outdatedness. If it is about hinduism try to understand Upanishads..not manusmriti. Upanishads are where the eastern philosophy is defined..rather than religious scripture. I am commenting here not because the article is worth commented, but because you promoted this stupidity through facebook forums. dude, try to be a tolerant person...thats how we co exist on earth.

  ReplyDelete
  Replies
  1. മനു സ്മൃതി ഹിന്ദുയിസത്തിന്റെ ആധികാരിക ഗ്രന്ഥം ആണ് എന്ന് ഞാന്‍ പറഞ്ഞില്ല. ഹിന്ദുയിസം പഠിക്കാന്‍ ആണ് ഞാന്‍ മനു സ്മൃതി വായിക്കുന്നത് എന്നും പറഞ്ഞില്ല.

   പിന്നെ ധാരാളം മുസ്ലിം നാമധാരികള്‍ ഖുര്‍ആനെ വിമര്‍ശിച്ചിട്ടുണ്ട്. ഇ എ ജബ്ബാര്‍ ഒരു ഉദാഹരണം മാത്രം. ഇവിടെ ക്ലിക്കിയാല്‍ അതിനെ കുറിച്ച് അറിയാം.

   പിന്നെ കാലഹരണപ്പെട്ടത് ആണോ കാലിക പ്രസക്തി ഉള്ളത് ആണോ എന്നൊക്കെ ഓരോരുത്തരും തീരുമാനിക്കട്ടെ. അതിനനസരിച്ച് അവര്‍ വിശ്വസിക്കുകയോ വിശ്വസിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ. അതല്ലേ അതിന്റെ ശരി.

   ഉപനിശത്തുകളും വായിക്കണം എന്നുണ്ട്.. തീര്‍ച്ചയായും ശ്രമിക്കാം.

   എന്തായാലും വിഡ്ഢിത്തതിന് എതിരെ ശബ്ദിക്കാന്‍ സമയം കണ്ടെത്തി അതിനു മനസ്സ് കാണിച്ച നിങ്ങളോട് നന്ദിയുണ്ട്. തിരക്ക് മൂലം ആകും സ്വന്തം പ്രൊഫൈലില്‍ വരുന്നതിനു പകരം അനോണിയായി വന്നത് എന്നും മനസ്സിലാക്കുന്നു.

   പിന്നെ എല്ലാവരും സഹിഷ്ണുത ഉള്ളവര്‍ ആയാല്‍ ഒരു കുഴപ്പവും ഇല്ല. തീര്‍ച്ചയായും അതാണ്‌ സഹകരണത്തിന്റെ അടിസ്ഥാനം. എന്റെ കാഴ്ചപ്പാടുകളോടും, അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യത്തോടും നിങ്ങള്‍ സഹിഷ്ണുത കാണിക്കുക. അതുപോലെ നിങ്ങളുടെ കാഴ്ചപ്പാടുകളോടും, അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യത്തോടും ഞാനും സഹിഷ്ണുത കാണിക്കുക. ആരോഗ്യകരമായി ചര്‍ച്ചകള്‍ ചെയ്യുക. അതുതന്നെയാണ് ആവശ്യം. ഒരു സംശയവും ഇല്ല.

   Delete
 11. (ഞാൻ ഒരു മതത്തിലും വിശ്വസിക്കാത്ത നിരീശ്വര വാദിയാണ്. എന്റെ ഈ കമന്റു പ്രസിദ്ധീകരിക്കാൻ ധൈര്യമുണ്ടോ ലേഖകാ? ഉണ്ടെങ്കിൽ ഒറ്റ തന്തക്കു പിറന്നവനാനെന്നു താങ്കള് എന്ന് ഞാൻ മനസ്സിലാക്കും(കൂടുതൽ പറയാനും ഉണ്ട് ...ഇത് അപ്പ്രൂവ് ചെയ്‌താൽ പുറകെ വരും )...ഇല്ലെങ്കിൽ നിങ്ങൾ എന്റെ വിമർശനത്തെ ഭയക്കുന്നു; ആണിനോട് മുട്ടാൻ ധൈര്യം ഇല്ലെന്നു ഞാൻ പറയും...കാരണം ഒരു പൊതുവേദിയിൽ ഒരു വിഷയം വെച്ചാൽ മറുപടി പറയാൻ ആര്ക്കും അവകാശം ഉണ്ട് )


  ബ്രാഹ്മണ മേധാവിത്വത്തിന്റെ സംഹിതയായ മനു സ്മൃതി ഹിന്ദു സംസ്കാരത്തിലെ പുരാതന കാലതെങ്ങൊ രചിക്കപ്പെട്ട സൃഷ്ടിയാണ്..ഉപനിഷത്തുകൾ പോലെ വായിക്കാൻ കൊള്ളാവുന്ന ഒന്നായി അതിനെ ധനാത്മകമായി ഒരുപാടു ഹിന്ദുക്കൾ ഇന്ന് കാണുന്നുമില്ല. ഹിന്ദു സമൂഹത്തില് തന്നെ ഏറെ വിമർശിക്കപ്പെട്ട ഒന്നിനെ എടുത്തതും പോര,ഖുരാനുമായി ഒരു താരതമ്യം ചെയ്യുന്നതിനെ വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ! ഒരു അജണ്ടയിൽ അധിഷ്ടിതമായ ഈ ലേഖനം വിവരകേടുകലുറെയും സംസ്കാര ശൂന്യതയുടെയും അക്രമത്തിന്റെയും ഗ്രന്ഥത്തിൽ വിശ്വസിക്കുന്ന താങ്കൾക്കു അല്പം ആശ്വാസം തരുന്നുന്ടെകിൽ അങ്ങനെ ആവട്ടെ! ഹിന്ദുക്കൾ പൊതുവെ ഒരു മത പുസ്തകത്തെ പിന്ത്ടരുന്നവരല്ല (ആണെങ്കിലും അത് ഭഗവത് ഗീതയും മറ്റുമാണ് അല്ലാതെ മനു സ്മൃതി തീരെ അല്ല) അതുകൊണ്ട് മുസ്ലീം സമുദായം പോലെ അന്ധമായി പുസ്തകം പിൻപറ്റുന്ന(അതും കാലഹരനപ്പ്ട്ട ആശയങ്ങൾ ഉള്ള ) ഒരു വിഭാഗം പോലെ ഉള്ളവര്ക്കാന് മത പുസ്തകത്തെ ഒരു പുനര് വായന ആവശ്യമായി വരുന്നത്. ഒരുകാര്യം കൂടി മനസ്സിലാകൂ സമകാലീക അക്രമങ്ങളിലോന്നും മനുസ്മ്രിതി പിന്തുടരുന്ന ആരും ഉണ്ടാക്കിയതല്ല...കാരണം ആരും അത് ഇന്ന് പിന്തുടരുന്നില്ല എന്നത് കൊണ്ട് തന്നെ. മരിച്ചു പ്ലയിൻ ഇടിപ്പിച്ചും ബോംബു വെച്ചും ലോകത്ത് അക്രമത്തിന്റെ കറ പടർതുന്നവർ ഒരു പുസ്തകത്തില അതിന്റെ ന്യായീകരനന്ങ്ങൾ കണ്ടെത്തുമ്പോൾ, പ്രാകൃത നിയമങ്ങൾ ഭരണകൂടങ്ങൾ അപ്പടി പിന്ത്ടരാൻ ഇന്നും ഒരു പുസ്തകം പിന്ത്ടരപ്പെടുമ്പോൾ ... അതിൽ തെറ്റുണ്ടോയെന്നു നോക്കാൻ ഈ ചെലവഴിച്ച സമയം ലേഖകൻ ഉപയോഗിച്ചിരുന്നെങ്കിൽ അത് കൂടുത്തൽ അർഥ പൂർണ്ണമാവുമായിരുന്നു!

  ReplyDelete
  Replies
  1. ഹഹഹഹ...
   അനോണിയായി വന്നു വീരവാദം മുഴക്കാന്‍ എന്താ ഉഷാര്‍ !!!
   എന്നെ ഇങ്ങിനെ ചിരിപ്പിച്ച് കൊല്ലല്ലേ !!
   നിങ്ങള്‍ ആണ് ആണോ പെണ്ണ് ആണോ എന്നറിയാന്‍ ആദ്യം സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാന്‍ ഉള്ള മിനിമം ധൈര്യം കാണിക്ക് കോയാ !!

   മറുപടി പറയേണ്ടാ എന്ന് ഞാന്‍ പറഞ്ഞില്ല. പക്ഷേ നട്ടെല്ല് ഉണ്ടെങ്കില്‍ അത് കാണിച്ച ശേഷം ആവുന്നതല്ലേ നല്ലത് ??

   താങ്കള്‍ എന്ത് വാദി ആയാലുംഅത് എന്റെ വിഷയം അല്ല. പിന്നെ യുക്തി വാദി ആണെങ്കില്‍ ഇവിടെ ധൈര്യമായി ക്ലിക്കിക്കോ !!

   പിന്നെ ഒരു മതത്തിന്റെഗ്രന്ഥം എന്ന നിലക്ക് അല്ല ഞാന്‍ മനുസ്മൃതി വായിച്ചത്. ഒരു ഗ്രന്ഥം വായിച്ചു. ആ ഗ്രന്ഥം വായിച്ചപ്പോള്‍ ഒരു മുസ്ലിം വിശ്വാസി എന്ന നിലയില്‍ എനിക്കുണ്ടായ ചിന്തകള്‍ പങ്കു വെച്ചു. എന്തേ അങ്ങിനെ ചെയ്യാന്‍ പാടില്ലേ ? നിങ്ങള്‍ക്കും ഇതു ഗ്രന്ഥവും അങ്ങിനെ വേണമെങ്കില്‍ വായിക്കാവുന്നത് ആണല്ലോ.

   എന്തും അജണ്ടയോടെ ചെയ്യുന്നവര്‍ക്ക് ഇതില്‍ അജണ്ട തോന്നിയാല്‍ അതില്‍ അത്ഭുതം ഇല്ല.

   പിന്നെ എനിക്ക് വിവരക്കേട് ഉണ്ട് എന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചു തരാം. കാരണം ലോകത്തുള്ള എല്ലാ വിവരവും ഉള്ള മനുഷ്യന്‍ നിങ്ങള്‍ ആയി പോയില്ലേ.. അപ്പൊ വേറെ മാര്‍ഗ്ഗം ഇല്ലല്ലോ !!

   ഒരാള്‍ ഏതു ഗ്രന്ഥത്തില്‍ വിശ്വസിക്കണം, വിശ്വസിക്കേണ്ട എന്ന സ്വാതന്ത്ര്യം ഓരോ വ്യക്തികള്‍ക്കും ഉള്ളതാണ്. ഞാന്‍ ആയാലും നിങ്ങള്‍ ആയാലും. അതില്‍ ഒരു സംശയവും ഇല്ല.

   പിന്നെ ആശ്വാസത്തിന് വേണ്ടിയെങ്കില്‍ ആണെങ്കില്‍ എഴുതാം എന്ന നിലപാട് സ്വീകരിച്ചതില്‍ സഹോദരനോട്‌ നന്ദിയുണ്ട്. ആ സമ്മതം എങ്കിലും കിട്ടിയല്ലോ.

   പിന്നെ ഹിന്ദുക്കള്‍ എല്ലാം ഒരു മത പുസ്തകത്തെ പിന്തുടരുന്നവര്‍ ആണ് എന്ന് ഞാന്‍ പറഞ്ഞോ ? മനു സ്മൃതി ആ വിശ്വാസികളുടെ ആധികാരിക ഗ്രന്ഥം ആണ് എന്ന് ഞാന്‍ പറഞ്ഞോ ? വെറുതേ എന്തിനു എഴുതാപ്പുറങ്ങള്‍ വായിക്കുന്നു ?

   പിന്നെ ഒരു പുസ്തകത്തെ അന്ധമായി വിശ്വസിക്കണോ, അതോ കണ്ടു മനസ്സിലാക്കി വിശ്വസിക്കണോ / അന്ധമായി എതിര്‍ക്കണോ അതോ കണ്ടു മനസ്സിലാക്കി എതിര്‍ക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടതും അത് പാലിക്കേണ്ടതും ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണ്. അങ്ങിനെ ചെയ്യുന്നത് ഞാന്‍ ആയാലും, മുഖത്ത് നോക്കി പറയാന്‍ ഉള്ളതു പറയാന്‍ ധൈര്യമില്ലാത്ത അനോണി ആയാലും ശരി.

   ഒരു പുസ്തകത്തിന്റെ ആശയങ്ങള്‍ കാലഹരണപ്പെട്ടത് ആണോ, അതോ അത് വിലയുള്ളതായി ആളുകള്‍ അംഗീകരിക്കുന്നുണ്ടോ എന്നും മനസ്സിലാക്കാന്‍ ആ പുസ്തകത്തെ എത്ര ആളുകള്‍ അംഗീകരിക്കുന്നുണ്ട് എന്ന് നോക്കിയാല്‍ മനസ്സിലാവും. നിങ്ങള്‍ക്ക് ഒരു പുസ്തകം കാലഹരണപ്പെട്ടത് ആണ് എന്ന തോന്നല്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അത് പിന്തുടരാതിരിക്കുക. എനിക്ക് അത് കാലപ്രസക്തമാണ് എന്ന് തോന്നിയാല്‍ ഞാന്‍ അത് പിന്തുടരുക. അതല്ലേ ന്യായം ???

   ഒരിക്കലും ഖുര്‍ആനോ, മനു സ്മൃതിയോ അക്രമങ്ങള്‍ ഉണ്ടാക്കില്ല. അക്രമങ്ങള്‍ മനുഷ്യരാണ് ഉണ്ടാക്കുന്നത്. അത് മനുസ്മൃതിയെ പിന്താങ്ങുന്നവര്‍ ഉണ്ടാക്കിയാലും, ഖുര്‍ആനെ പിന്താങ്ങുന്നവര്‍ ഉണ്ടാക്കിയാലും അത് തെറ്റ് തന്നെയാണ്. അതില്‍ ഒരു സംശയവും ഇല്ല. എല്ലാം പഠിക്കാന്‍ ശ്രമിക്കാത്തവര്‍ ആണ് ഈ അക്രമങ്ങളുടെ പിന്നില്‍ എന്ന് മനസ്സിലാക്കാന്‍ പക്ഷാഭേദം ഇല്ലാതെ ചിന്തിച്ചാല്‍ മനസ്സിലാവും. അത് പ്ലൈന്‍ ഇടിപ്പിക്കുന്നതായാലും, ബോംബ്‌ വെക്കുന്നത് ആയാലും, ആളുകളെ ചുട്ടു കരിക്കുന്നത് ആയാലും, ആരാധനാലയങ്ങള്‍ തര്‍ക്കുന്നത് ആയാലും എല്ലാം ഒരു പോലെ തന്നെ. അതെല്ലാം തെറ്റ് തന്നെയാണ് എന്ന് പറയാന്‍ ഒരു മടിയും എനിക്കില്ല.

   അക്രമത്തിന്റെ കറ ആരില്‍ പുരണ്ടാലും അത് തെറ്റ് തന്നെയാണ്. പ്രവാചക വചനം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നത് നന്നാവും എന്ന് തോന്നുന്നു. - "മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അത് അടക്കി നിർത്തുന്നവനാണ്." -ആരായാലും ക്ഷമ തന്നെയാണ് പ്രാധാന്യം.

   പിന്നെ എന്ത് വിഷയത്തില്‍ ആയാലും ഉള്ള ന്യായീകരണങ്ങള്‍ കണ്ടെത്തുന്നത് തെറ്റല്ലല്ലോ. പിന്നെ ഒരു ഭരണ കൂടം എന്ത് പിന്തുടരണം, എന്ത് പിന്തുടരാതിരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ആ ഭരണകൂടവും, അവിടത്തെ ജനങ്ങളും തന്നെ അല്ലെ ?

   പിന്നെ ഞാന്‍ ഒന്നിലേയും തെറ്റുകള്‍ കണ്ടത്താന്‍ അല്ല ശ്രമിച്ചത്. ഇവിടെ മനു സ്മൃതിയിലെ ഏതെങ്കിലും ഒരു വാചകം തെറ്റാണ് എന്നും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ മറ്റൊരാളുടെ ആഗ്രഹത്തിനും ത്രിപ്തിക്കും അനുസരിച്ച് ചെയ്ത് അര്‍ത്ഥപൂര്‍ണ്ണം സര്‍ട്ടിഫിക്കറ്റ് വാങ്ങുക എന്നതല്ലല്ലോ പ്രസക്തം. താങ്കള്‍ സ്വയം അര്‍ത്ഥപൂര്‍ണ്ണമായി എഴുതിയ വല്ലതും ഉണ്ടെങ്കില്‍ അത് ഒന്ന് കാണിച്ചു തരുവാന്‍ അഭ്യര്‍ഥിക്കുന്നു. കഴിയുമെങ്കില്‍ മാതൃകയാക്കാമല്ലോ എന്ന് കരുതിയാണ്.

   പിതൃത്വം തെളിയിക്കാന്‍ എനിക്കൊരു സാഹചര്യം ഉണ്ടാക്കി തന്നതിന് ഒരായിരം നന്ദി !!!

   Delete
 12. മനുസ്മൃതിയും ഖുറാനും ഒരു താരതമ്യപഠനം എന്നായിരുന്നു തലക്കെട്ട് വേണ്ടിയിരുന്നത്.
  മനുസ്മൃതിയെ സംബന്ധിച്ച് മഹേഷ് കൊട്ടാരത്തിലും നിധീഷ് വർമ്മ രാജയും പറഞ്ഞതിൽ കൂടുതൽ പറയാനുണ്ട് എന്ന് തോന്നുന്നില്ല. പുസ്തകം വീട്ടിലുണ്ടെങ്കിലും വായിക്കാനെടുത്ത് ബോറടിക്കുമ്പോൾ തിരികെ അവിടെ തന്നെ വെക്കുകയാണ് പതിവ്.

  ReplyDelete
 13. "ഒന്നിനെയും ഇതുമാത്രം ശരിയെന്നു പ്രമാണമാക്കേണ്ട. എല്ലാറ്റിനെയും ശരി ഏതെന്നുള്ള അന്വേഷണത്തിന് ഉപകരണമാക്കം. അന്വേഷണബുദ്ധിയും ജ്ഞാനതൃഷ്ണയുമുള്ളവരെ സംബന്ധിച്ചു മാത്രമേ ഈ ഉപദേശം സാധുവാകയുള്ളു. സാമാന്യജനങ്ങള്‍ക്ക് അവര്‍ വിശ്വസിക്കുന്ന മതത്തിന് ആധാരമായ ഗ്രന്ഥം പ്രമാണമായിത്തന്നെ ഇരിക്കണം."
  ------------------
  "സമ ബുദ്ധിയോടും സമ ഭക്തിയോടുംകൂടി എല്ലാ മതങ്ങളെയും എല്ലാവരും പടിച്ചറിയാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂര്‍വ്വം വിനിമയം ചെയ്യുവാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാവും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസ്തമിക്കും."
  ശ്രീനാരായണഗുരു - ജീവചരിത്രത്തില്‍ നിന്ന്‍

  ReplyDelete
 14. എനിക്ക് തോന്നിയതു, മനുസ്മൃതി എന്നല്ല, മതത്തിൽ അടിസ്ഥാനമായ എന്തും മനുഷ്യനാൽ രചിക്കപ്പെട്ടതാണ്. അല്ലാത്തവ ഒരു വിശ്വാസം മാത്രം. മനുഷ്യൻ അവനവന്റെയും സ്വന്തം ജനങ്ങളുടെയും
  സൗകര്യാർത്ഥം സ്വീകരിച്ച ആചാരങ്ങളും മറ്റുമാണ് മതമായി അറിയപ്പെ ടുന്നത്. ഇനി, ഇവിടെ അതുകൂടാതെ ഉള്ളവര്ക്കും, മറ്റു ജീവിത രീതികളും ആചാരങ്ങളും (അതൊക്കെയാണ്‌ മതങ്ങൾ) സ്വീകരിച്ചവര്ക്കും ഉൾക്കൊള്ളാനാവാത്ത കാര്യങ്ങൾ ഉണ്ടാകും. മുപ്പത്തി മൂന്നു കോടി ദൈവങ്ങളെ ആണ് ഹിന്ദുമതത്തിൽ പറയുന്നത് - എന്നാൽ അത്രയും ''ദൈവങ്ങളെ'' അല്ല പറയുന്നത് - സ ർ വേ ശ്വരന്റെ ഭാവങ്ങളെയാണ് പറയുന്നത് എന്ന് എത്ര ഹിന്ദുക്കൾക്ക്തന്നെ അറിയാം. (നമുക്ക് വിരലിൽ എണ്ണാവുന്നവയെ എന്തെങ്കിലും കുറച്ചു അറിയൂ!) ഇന്നത്തെ സാധാരണ മനുഷ്യനു ഇതൊക്കെ വായിക്കാം, നല്ലത് എന്ന് തോന്നിയത് സ്വീകരിക്കാം, അല്ലാത്തവയെ തിരസ്കരിക്കാം. അത്ര തന്നെ. വ്യാഖ്യാനിക്കാനും വിമർശിക്കാനും ഒരുപാട് കാണും. ക്ഷമിക്കണം, മതപരമായ ആരുടേയും വിശ്വാസങ്ങളെ കുറ്റപ്പെടുത്തുകയല്ല. പൊതുവായി, എല്ലാ മതങ്ങളും ഏകദൈവത്തെയും മനുഷ്യശക്തിക്ക് എത്ര എത്രയോ അതീതമായ ആ ശക്തി വിശേഷത്തെയുംതന്നെയാണ് പ്രകീര്ത്തിക്കുന്നത്.

  ReplyDelete
 15. ജാതിവ്യവസ്ഥയെ കൊണ്ടുവന്നത് ഇങ്ങേരാണ്, മനു...
  കക്ഷി പുരാതനകാലത്തെ ഒരു രാജാവോ രാജ സദസ്സിലെ ബുദ്ധിജീവിയോ സന്ന്യാസിയോ ആയിരുന്നിരിക്കാം. ഇന്നത്തെ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള കൊള്ളാവുന്ന ഒരു രാജവംശത്തിന്‍റെ ഭാഗം. പുസ്തകത്തിനു അതില്‍ പറയുന്നത്ര പഴക്കവും ഉണ്ടാകാനിടയില്ല. പക്ഷെ എല്ലാ മതഗ്രന്ഥങ്ങളെയും പോലെ ദൈവീകം എന്ന നിലയില്‍ ആണ് ഈ ഗ്രന്ഥവും അതിലെ ആശയങ്ങളും സ്വീകാര്യത ആര്‍ജിച്ചത്. അന്നത്തെ കാലത്ത്ദൈവീകപരിവേഷം നേടിയെടുക്കല്‍ വളരെ എളുപ്പം ആയിരുന്നിരിക്കണം....

  ഒക്കെ സാധ്യതകള്‍ ആണ്, ആത്മീയ വീക്ഷണത്തിലൂടെ അല്ലാതെ ചരിത്ര വിധ്യാര്‍ഥിയുടെ കൌതുകത്തോടെ ഇമ്മാതിരി പുസ്തകങ്ങളെ നോക്കിക്കാനുമ്പോ മനസ്സില്‍ തോന്നുന്ന സാധ്യതകള്‍...

  ReplyDelete
 16. മനുസ്മൃതി എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ “ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നതാണോര്‍മ്മവരുന്നത്. വായിയ്ക്കാന്‍ സന്ദര്‍ഭം കിട്ടിയിരുന്നെങ്കിലും വേണമെന്ന് തോന്നാത്തതിനാല്‍ വായിച്ചിട്ടില്ല.മഹാഭാരതമോ രാമായണമോ പൂര്‍ണ്ണമായി വായിച്ചിട്ടില്ല. പൂര്‍ണ്ണമായി വായിച്ചിട്ടുള്ളത് ഗീത മാത്രം. അതു മറന്നുപോവുകയും ചെയ്തു.

  വിശ്വാസികളും അവിശ്വാസികളും തമ്മില്‍ വളരെ വ്യക്തമായ അതിര്‍ വരമ്പ് വേണമെന്ന് ബൈബിളും പറയുന്നുണ്ട്. “വെളിച്ചത്തിന് ഇരുളിനോട് എന്ത് യോജിപ്പാണുള്ളത്. നിങ്ങള്‍ അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത്“ എന്നാണതിലെ നിര്‍ദേശം.

  ReplyDelete
  Replies
  1. മതവുമായി ബന്ധപ്പെട്ട മിക്ക ഗ്രന്ഥങ്ങളിലും ഇത്തരം പരാമര്‍ശങ്ങള്‍ കാണാം.

   Delete
 17. ഇന്നത്തെ ഹിന്ദുമതം ഭാരതത്തില്‍ നിലന്നിന്ന പല വിചാരധാരകളുടേയും ആകെ തുകയാണ്. എത്രയോ വിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞതാണ് ഹിന്ദുമതം, അതിനാല്‍ ഒരു ഗ്രന്ധത്തിനും ഹിന്ദുവിന്‍റെ ആധികാരിക ഗ്രന്ധം എന്ന് അവകാശപ്പെടാനാവില്ല കാരണം വേദങ്ങളെ അംഗീകരിക്കാത്തവരായ ചാര്‍വാകനേപ്പോലുള്ളവരും ഉള്‍ക്കൊള്ളുന്നതാണ് ഭാരതീയ സംസ്കൃതി.

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
  Replies
  1. മനുസ്മൃതി ഹിന്ദുക്കള്‍ എല്ലാവരും പിന്തുടരുന്നുണ്ട് എന്നോ, ഹിന്ദുക്കളുടെ ആധികാരിക ഗ്രന്ഥം ആണ് എന്നോ ഞാന്‍ പോസ്റ്റില്‍ എവിടേയും പറഞ്ഞിട്ടില്ല. ഹിന്ദു എന്ന വാക്ക് പോലും ഞാന്‍ പോസ്റ്റില്‍ ഉപയോഗിച്ചിട്ടില്ല. ഉണ്ടോ ?

   പിന്നെ താരതമ്യ പഠനം നടത്തിയനാണോ, അതോ ഒരു മുസ്ലിം മത വിശാസി മനുസ്മൃതി എന്ന ഗ്രന്ഥം വായിച്ചപ്പോള്‍ തോന്നിയവ പങ്കുവെച്ചത് ആണോ എന്ന് ആദ്യം തിരിച്ചറിയുക. താരതമ്യ പഠനം ഇങ്ങിനെയല്ല നടത്തുക. മനുസ്മൃതിയില്‍ പറഞ്ഞ ഓരോ കാര്യവുമായും ഞാന്‍ താരതമ്യം നടത്താന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും ശ്രദ്ധിച്ച് വായിച്ച് മനസിലാക്കുക. പിന്നെ ഇങ്ങിനെ ഒരാള്‍ പഠനം നടത്തുന്നത് എല്ലാം മോശമായ ഉദ്ദേശ്യ ശുദ്ധിയോടെ ആണ് എന്ന തെറ്റിധാരണ നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍ എനിക്ക് അത് തിരുത്താന്‍ കഴിയില്ല. നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ നിങ്ങള്‍ പഠിക്കുക, എനിക്ക് കഴിയുന്ന രീതിയില്‍ ഞാന്‍ പഠിക്കുക. അതല്ലേ അതിന്റെ ശരി ?

   മനുസ്മൃതിയില്‍ ഇല്ലാത്ത ഏതെങ്കിലും വചനം അതില്‍ ഉണ്ട് എന്ന് പറഞ്ഞ് ഞാന്‍ എഴുതിയിട്ടുണ്ട് എങ്കില്‍ അത് ചൂണ്ടികാണിക്കാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. അതുപോലെ വല്ല വാചകവും ഞാന്‍ വളച്ചൊടിച്ചിട്ടുണ്ട് എങ്കില്‍ അതും ചൂണ്ടി കാണിക്കുക.

   ആദ്യം മനസ്സിലാക്കേണ്ടത് രണ്ടു മതങ്ങളുടെ താരതമ്യം അല്ല ഇവിടെ നടന്നിട്ടുള്ളത് എന്ന വസ്തുതയാണ്. ഒരു ഗ്രന്ഥം വായിക്കുമ്പോള്‍ സ്വാഭാവികമായും മറ്റൊരു വ്യക്തിയില്‍ ഉണ്ടാവുന്ന ചിന്തകള്‍ അതുപോലെ പകര്‍ത്തി. ഹിന്ദുമതം എന്ന വാക്കോ, ഹിന്ദു എന്ന വാക്കോ ഞാന്‍ എവിടേയും ഉപയോഗിച്ചിട്ടില്ല. മനുസ്മൃതി എന്ന ഗ്രന്ഥം വായിക്കുമ്പോള്‍ ഉണ്ടായ ചിന്തകള്‍ പകര്‍ത്തി എന്ന് മാത്രം.

   പിന്നെ മനുസ്മൃതി എന്തൊക്കെ ഹിംസകള്‍ക്ക് സ്വാധീനം ചെലുത്തി എന്ന ഗവേഷണവും അല്ല ഞാന്‍ നടത്തിയത്. മനുസ്മൃതി കൊണ്ട് സമൂഹത്തിനു ഗുണം ആണോ ദോഷം ആണോ ഉണ്ടായത് എന്നതും അല്ല എന്റെ വിഷയം.അതല്ല എന്റെ ഉദ്ദേശ്യവും.

   മനുസ്മൃതിയിലെ നിയമങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍, അത്തരത്തില്‍ ഉള്ളവ മറ്റുള്ളവന് കാട്ടുനീതി ആയി തോന്നിയാലും ചിലര്‍ക്ക് അത് നാട്ടുനീതി ആയി തോന്നി എങ്കില്‍ , സ്ത്രീ പുരുഷ ഭേദമേന്യേ കുറേപേര്‍ അത് അനുസരിച്ച് ജീവിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട് എങ്കില്‍, ആ നിയമങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ആ നിയമങ്ങള്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് അതില്‍ വിശ്വസിക്കുന്നവര്‍ കോടതിയില്‍ പോയാല്‍ അതിനെ എനിക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ലല്ലോ. മാത്രമല്ല, ഞാന്‍ അതിനെ സ്വാഗതം ചെയ്യും. കാരണം കോടതി എന്നത് നിയമ വ്യവസ്ഥയുടെ ഭാഗം ആണ്. ആര്‍ക്കും എന്ത് ആവശ്യങ്ങള്‍ക്കും കോടതിയില്‍ പോകാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ !! ആ വ്യക്തി സ്വാതന്ത്ര്യത്തില്‍ തലയിടുന്നതല്ലേ വിഡ്ഢിത്തം ??

   പിന്നെ മനുസ്മൃതിയിലെ നിയമങ്ങള്‍ ഒരു രാജ്യത്ത് നടപ്പാക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉള്ള പരമാധികാരം പ്രസ്തുത രാജ്യത്തിനും, ആ രാജ്യത്തിലെ പൌരന്മാര്‍ക്കും ഉള്ളതാണ്. ഇന്ത്യയില്‍ ഏതു നിയമം ആണ് നടപ്പാക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ചൈനക്കാരോ, ചൈനയുടെ ഭരണാധികാരികളോ, സൌദി പൌരന്മാരോ, സൌദിയുടെ ഭരണാധികാരികളോ ഒന്നും അല്ലല്ലോ. ആ സ്വാതന്ത്ര്യം ഇന്ത്യക്ക് ഉള്ളത് പോലെ ഓരോ രാജ്യത്തിനും ആ സ്വാതന്ത്ര്യവും അവകാശവും ഉണ്ട് എന്ന് മനസിലാക്കുക.

   ഏതൊരു ഗ്രന്ഥത്തെ അവഹെളിച്ചാലും, അതിന്റെ പേരില്‍ ഭുജങ്ങള്‍ വെട്ടിമാറ്റുന്നതിനോടോ, ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതിനോടോ എനിക്ക് ഒരു യോജിപ്പും ഇല്ല. ഭുജങ്ങള്‍ വെട്ടിമാറ്റിയോ, ആരാധനാലയങ്ങള്‍ തകര്‍ത്തോ അല്ല ശക്തി തെളിയിക്കേണ്ടത്. അതിനോട് എനിക്കൊരു യോജിപ്പും ഇല്ല.
   "മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അത് അടക്കി നിർത്തുന്നവനാണ്."നബി വചനം ഈ വിഷയത്തില്‍ ഒരിക്കല്‍ കൂടി പ്രസക്തമാകുന്നു.

   ഒരു ഗ്രന്ഥം എത്രത്തോളം ആളുകള്‍ ഇന്നും പിന്തുടരുന്നുണ്ട് എന്നത് ആ ഗ്രന്ഥത്തിന് ഗ്രന്ഥത്തിന് സമൂഹം കല്‍പ്പിക്കുന്ന വില തന്നെയാണ് എന്നതില്‍ സംശയം ഇല്ല.

   ഇവിടെ ഞാന്‍ വായിച്ചത് ഹിന്ദുമതം അല്ല എന്ന് ഒരിക്കല്‍ കൂടി വ്യക്തം ആക്കട്ടെ. അങ്ങിനെ ഒരു പരാമര്‍ശവും ഞാന്‍ പോസ്റ്റില്‍ നടത്തിയിട്ടില്ല. ഞാന്‍ വായിച്ചത് ഹിന്ദു മതമല്ല, മറിച്ച് മനുസ്മൃതി എന്ന ഗ്രന്ഥം ആണ് എന്ന് തിരിച്ചറിയുക.

   ഉപനിഷത്തുകളും എല്ലാം തീര്‍ച്ചയായും വായിക്കാന്‍ ആഗ്രഹം ഉണ്ട്. ഗീതയുടെ ചില ഭാഗങ്ങള്‍ കുറച്ചു മുന്‍പ് വായിച്ചിരുന്നു. പക്ഷെ അപൂര്‍ണ്ണമായിരുന്നു ആ വായന. ഒരിക്കല്‍ കൂടി വ്യക്തമായി വായിക്കാന്‍ ആഗ്രഹം ഉണ്ട്. തീര്‍ച്ചയായും ശ്രമിക്കാം.

   വിശദമായ ഈ വിലയിരുത്തലിന് സഹോദരനോട് ഒരായിരം നന്ദി.

   Delete
  2. This comment has been removed by the author.

   Delete
  3. തീര്‍ച്ചയായും എല്ലാ ഭീകരതകളും എതിര്‍ക്കപ്പെടേണ്ടത് ആണ്. മത ഭീകരത മുതല്‍ ഹിഡന്‍ അജണ്ടകളോടെ ആടിനെ പട്ടിയാക്കുന്ന മാധ്യമ ഭീകരത വരെ.
   ഒരു മതവും അല്ല വിനാശകാരികള്‍ ആവുന്നത്. മറിച്ച് സ്വാര്‍ഥമായ മുതലെടുപ്പുകള്‍ക്കായി മതത്തെ വളച്ചൊടിച്ചും മറ്റും നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്ന അക്രമികളായ മനുഷ്യര്‍ തന്നെയാണ് ഇതിനു കാരണക്കാര്‍. മതങ്ങളുടെ ലേബലുകള്‍ അതിനായി അവര്‍ ഉപയോഗിച്ച് പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. ഇന്ത്യന്‍ സാമൂഹികാവസ്ഥയെ വെച്ച് നോക്കുമ്പോള്‍ ഇതില്‍ രാഷ്ട്രീയക്കാരന്റെ ഇടപെടലുകള്‍ വ്യക്തമായി തന്നെ കാണാം. ബ്രിട്ടീഷുക്കാര്‍ തുടങ്ങിവെച്ച വിഭജിക്കുക, ഭരിക്കുക എന്ന സിദ്ധാന്തം ഇന്നത്തെ രാഷ്ട്രീയക്കാര്‍ വിദഗ്ദമായി പയറ്റുന്നുണ്ട്. അതിന്റെ മറവില്‍ പല അക്രമങ്ങള്‍ നടക്കുകയും, അതെല്ലാം മതത്തിന്റെ തലയില്‍ കേട്ടിവെക്കുകയും, പിന്നീട് അതൊരു മത കലാപമായി മാറുകയും ചെയ്യുന്നു. ടി പി വധക്കേസില്‍ പ്രതികള്‍ വന്ന വാഹനത്തില്‍ ഒട്ടിച്ച സ്റ്റിക്കര്‍ എല്ലാം ഇതിന്റെ ഓരോ ചെറിയ ഉദാഹരണങ്ങള്‍.

   തീര്‍ച്ചയായും ഇനിയും ഈ ബ്ലോഗില്‍ താങ്കളെ പ്രതീക്ഷിക്കുന്നു. നന്ദി പ്രിയ സഹോദരാ...

   Delete
  4. This comment has been removed by the author.

   Delete
  5. നിങ്ങളുടെ അച്ഛന്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നതല്ലലോ ഇവിടത്തെ വിഷയം. ഇനി അങ്ങിനെ ഒപ്പിട്ടു കൊടുത്താലും അതില്‍ കുഴപ്പം ഒന്നും ഇല്ല. കാരണം ഒരാള്‍ എന്തില്‍ ഒപ്പിടണം.എന്തില്‍ ഒപ്പിടേണ്ട എന്ന് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് ഉണ്ട്. അതും ഈ പോസ്റ്റും തമ്മില്‍ എന്താണ് ബന്ധം എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു !!!

   ഒരാള്‍ എങ്ങിനെ ചിന്തിക്കണം, ചിന്തിക്കരുത് എന്ത് എഴുതണം എഴുതരുത് എന്ന് തീരുമാനിക്കാന്‍ ഉള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അയാള്‍ക്ക് ഉള്ളതാണ് എന്നതാണ് എന്റെ വിശ്വാസം. അത് ഞാന്‍ ആയാലും നിങ്ങള്‍ ആയാലും !!!

   പിന്നെ ഈ പോസ്റ്റ്‌ ഹിന്ദുവിനെ കുറിച്ച് ഉള്ളതാണോ, മനുസ്മൃതിയെ കുറിച്ച് ഉള്ളതാണോ എന്ന് ആദ്യം ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു. പിന്നെ ഈ പോസ്റ്റില്‍ ആരേയും ആക്രമിക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല ഉണ്ടോ ? ക്ഷമയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രവാചക വചനങ്ങള്‍ നിങ്ങളുടെ കണ്ണില്‍ പെടുകയും ചെയ്തില്ലേ ??
   അനാവശ്യ ഭയത്തിനു ചികിത്സയില്ല സഹോദരാ !!

   കാടുകയറി ചിന്തിച്ച് ആ ചിന്തകള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരു കാര്യവും ഇല്ല. കാടുകയറിയല്ല, സ്വബോധത്തോടെയാണ് ചിന്തിക്കേണ്ടത് എന്ന് സഹോദരന്‍ തിരിച്ചറിയുമല്ലോ.

   Delete
 19. ഇങ്ങനെയൊരു താരതമ്യം ആദ്യമായി ആണ് ഞാന്‍ വായിക്കുന്നത്.. കൊള്ളാം..
  സവര്‍ണ്ണ ഇടപെടലുകള്‍ ഉണ്ടായി എന്നതാണ് ഒരു പക്ഷെ മനുസ്മൃതിയെ ചരിത്രം തള്ളാന്‍ കാരണം..
  നന്ദി അബ്സാര്‍

  ReplyDelete
 20. I am totally ignorant about the above.
  most of the people tells it is utter nonsence. Anyway hearty congrats for the try Doctor :D

  ReplyDelete
 21. വായന തുടരുക.. പുതിയ പഠനങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ ..? അതിനും ശ്രമിക്കൂ.. അതിനുള്ള വക മനുസ്മൃതിയില്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നു.. അത് അട്ടര്‍ നോണ്‍സെന്‍സ് എന്ന് പറയുന്നവര്‍ അതിലെ ചില ഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടവരാണ്.. ഒരു ന്യൂനപക്ഷം..

  വായന തുടരൂ....

  ReplyDelete
  Replies
  1. തീര്‍ച്ചയായും... ഒരു ഗ്രന്ഥത്തെയും അട്ടര്‍ നോണ്‍സെന്‍സ് എന്ന് പറഞ്ഞ് തള്ളിക്കളയുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മുടെ യുക്തിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നതും, കഴിയാത്തതുമായ പലതും എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ടാകും. പലതും നമ്മുടെ പരിമിതമായ അറിവിന്‌ മനസ്സിലാക്കാന്‍ / ഉള്‍കൊള്ളാന്‍ കഴിയില്ല എന്നത് ഒരു വസ്തുതയാണ്. പലരും ഈ ഗ്രന്ഥങ്ങള്‍ ഒന്നും വായിക്കാതെയാണ് അതിനെ വിലയിരുത്തുന്നത് എന്നതാണ് വാസ്തവം. ഈ പോസ്റ്റില്‍ തന്നെ എന്നെ സംബന്ധിച്ചിടത്തോളം മനുസ്മൃതിയില്‍ അംഗീകരിക്കാന്‍ കഴിയുന്ന ശ്ലോകങ്ങളും കണ്ടത്താന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടാം അദ്ധ്യായത്തിലെ ശ്ലോകം - 5 , 88 എന്നിവയെല്ലാം അതിനു ഉദാഹരണം ആണ്.

   വായിക്കുക, മനസ്സിലാക്കുക, മനസ്സിലായ കാര്യങ്ങള്‍ സ്വന്തം വിശ്വാസങ്ങളുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കഴിയുന്ന രീതിയില്‍ പങ്കുവെക്കുക എന്നതാണ് എന്റെ ശ്രമം. അതിനെ ആ രീതിയില്‍ കാണാന്‍ കഴിയുന്നവര്‍ ഉണ്ട് എന്നത് തീര്‍ച്ചയായും പ്രചോദനമാണ്.

   Delete
  2. എന്‍റെ ബ്ലോഗും അബ്സ്വരന്റെ ബ്ലോഗും താരതമ്യം നടത്തുന്ന കിനാശ്ശേരി അതാണ്‌ ഗാന്ധിജി സ്വപനം കണ്ടത് ;)

   Delete
 22. ഫേസ്ബുക്കിലെ സ്ടാട്ട്സ് വഴിയാണ് ഇവിടെയെത്തിയത്.ഇതുവായിച്ചപ്പോള്‍ മനുസ്മ്രിതിയിലെ രണ്ടധ്യായങ്ങള്‍ വായിച്ച പ്രതീതി.ഇങ്ങിയുള്ള പുസ്തകങ്ങള്‍ വായിക്കാനും അതിലെ വരികള്‍ ഇസ്ലാമിക വിശ്വാസവുമായുള്ള ബന്ധം തുറന്നു കാണിക്കുകയും ചെയ്യുന്നത് അഭിനന്ദിക്കപ്പെടെണ്ടതാണ്.ഉള്ളില്‍ മനുസ്മൃതിയെ ആരാധിക്കുകയും എന്നാല്‍ പുറത്തതിനെ അംഗീകരിക്കുന്നുണ്ട് എന്ന് തുറന്നു സമ്മതിക്കാന്‍ തയ്യാറില്ലാത്തവരുമാണ് ഇതിനെ വിമര്‍ശിക്കുന്നതെന്നാണ് എന്റെ അഭിപ്രായം.മനുസ്മൃതിയെ അംഗീകരിക്കുന്നില്ല എന്ന് പറയുന്നവര്‍തന്നെ അതില്‍ നല്ലതുംഉണ്ട് എന്ന് പറയാന്‍ ശ്രമിക്കുന്നതിന്റെ പൊരുളുംഅതുതന്നെ.വിമര്‍ശിക്കുന്നവരില്‍ പലരും ഖുര്‍ആനെയും ഇസ്ലാമിനേയും പരോക്ഷമായി കുറ്റം പറയാന്‍ ശ്രമിക്കുന്നത് വരികള്‍ക്കിടയില്‍ കാണാം.വിമാനവും കൈവെട്ടലും എല്ലാം വിരല്‍ ചൂണ്ടുന്നത് അനിസ്ലാമികകാര്യങ്ങള്‍ മുസ്ലിം പേരുള്ളവര്‍ ചെയ്തതിലേക്കാണല്ലോ.ഖുറാന്‍ എന്ന് കേട്ടാല്‍ തന്നെ ചിലര്‍ക്ക് അസഹിഷ്ണുതയാണ്.ഹിന്ദു മതത്തെ കുറിച്ച് പഠിക്കാന്‍ മനുസ്മ്രിതി നിങ്ങള്‍ ഉപയോഗിച്ചുഎന്നോ മനുസ്മ്രുതിയില്ലുള്ളതാണ് ഹിന്ദുത്വമെന്നോ നിങ്ങള്‍ പറയാത്തിടത്തോളം ഈ ബ്ലോഗ്‌ പ്രശംസാര്‍ഹാമാണ്. ഇത്തരം എഴുത്തുകള്‍ നടത്തുമ്പോള്‍ വിമ്രഷകര്‍ ഉണ്ടാവുംമെങ്കിലും അവരെ അവഗണിക്കുക.ഇനിയും ഇതുപോലെ നിര്‍ഭയത്വത്തോടെയുള്ള എഴുത്തുകള്‍ നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നു.ആശംസകള്‍

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 23. ആധുനിക കാലത്ത് ,ഏത് കൃതിയില്‍ നിന്നായാലും നല്ലത് സ്വാംശീകരിക്കുക.

  ReplyDelete
 24. orginal manusmrithi mukalanmarude kalatho matto thiruthi ezhuthichu avar...

  ReplyDelete
  Replies
  1. അങ്ങിനേയും സംഭവിച്ചോ ? അത് പുതിയ അറിവാണ്. അതുമായി ബന്ധപ്പെട്ട വല്ല തെളിവുകളും ഉണ്ടെങ്കില്‍ നല്‍കുമല്ലോ.

   Delete
 25. ആര്‍ക്കും ആരെയും ദുഷിപ്പിക്കാനാവില്ലാ ...സ്വയം ദുഷിക്കാന്‍ തീരുമാനിച്ചാലെ ഉള്ളൂ ... മനുസ്മൃതി പലപ്പോഴും പുരുഷന് കൂടുതല്‍ പ്രാധാന്യം കൊടുക്കാനായി പലതും പറയുന്നുണ്ട്...

  ReplyDelete
 26. ഏതൊരു കാര്യവും എങ്ങനെയും മാറ്റി മറിക്കാനുള്ള കഴിവ് മനുഷ്യർക്കുണ്ട്. താങ്കൾ ഏതൊരു മതത്തെപ്പറ്റി പറഞ്ഞാലും ഇതൊക്കെത്തന്നെ സംഭവിക്കും. അത് മനുസ്മൃതി തന്നെയാകണമെന്നില്ല. ഈ വീമ്പിളക്കുന്ന എത്രപേർക്ക് ഹിന്ദു എന്ന വാക്കിന്റെ അർഥം അറിയാം, മുസ്ലിം എന്ന വാക്കിന്റെയും, ക്രിസ്ത്യൻ എന്ന വാക്കിന്റെയും അർഥം അറിയാം. ചുമ്മാ അടിച്ചു വിടുന്നതല്ലേ ഇക്കാ. നിങ്ങൾ എഴുതൂ. ഏതൊരു കലാകാരനും അവരുടെ താരതമ്യം അവരുടെതായ രീതിയിൽ, കാഴ്ചപ്പാടിൽ അവതരിപ്പിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫേസ്ബുക്കിൽ എന്തായാലും ഉണ്ട്. അതിന്റെ മറ്റൊരു വശമാണ്. ഈ മതങ്ങളുടെ പേരു പറഞ്ഞുകൊണ്ടുള്ള "നാവാട്ടം.."
  വായിച്ചിട്ട് അഭിപ്രായം സമചിത്തതയോടെ എഴുതുന്നവരെ മാത്രം വിലയ്ക്കെടുക്കുക.. ബാക്കിയെല്ലാം ഫൂ..

  ReplyDelete
 27. മനുസ്മൃതിയുടെയും(ദ്രോണാചാര്യ പബ്ലിക്കേഷന്‍) ഖുറാന്റെയും(ഡി.സി.) വിവര്‍ത്തനങ്ങള്‍ ഞാനും വായിച്ചിട്ടുണ്ട്... പക്ഷേ അവ തമ്മിലുള്ള ഒരു താരതമ്യപഠനത്തെ വിമര്‍ശിക്കാനുള്ള ജ്ഞാനമൊന്നും എനിക്കില്ല....താങ്കളുടെ കണ്ടെത്തലുകള്‍ ചിലപ്പോള്‍ പൊട്ടത്തെറ്റായിരിക്കാം അല്ലെങ്കില്‍ മുഴുവന്‍ ശരിയായിരിക്കാം...രണ്ടുതന്നെയായാലും താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം വേറൊന്നുമല്ല...അന്യമതസ്ഥരുടെ ഗ്രന്ഥമെന്നു മുദ്രകുത്തി മാറ്റി വയ്ക്കാതെ അത് വായിച്ചുവല്ലോ...അത് പ്രശംസനീയം തന്നെയാണ്...ഈ കമന്റ് ഇട്ടവരില്‍ എത്ര പേര്‍ ഈ രണ്ട് ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്...
  ഒന്നുകില്‍ എല്ലാ മതങ്ങളും നല്ലതാണ് അല്ലെങ്കില്‍ എല്ലാം മോശമാണ് എന്ന് കരുതുന്നയാളാണ് ഞാന്‍. പലര്‍ക്കും സ്വയം നന്നാവാതെ അവരവരുടെ മതങ്ങളാണ് ഏറ്റവും നല്ലത് എന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയാണ്.
  എന്റെ വീട്ടില്‍ ഖുറാനും ബൈബിളും ഗീതയുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്...ഇവയെല്ലാം ഞാന്‍ വായിക്കാറുമുണ്ട്... പക്ഷേ, മനുഷ്യന്‍ നന്നാവാന്‍ മതഗ്രന്ഥങ്ങള്‍ വായിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല എന്നാണ് എന്റെ തോന്നല്‍... എഴുത്തും വായനയും അറിയാത്ത എത്രയോ പേര്‍ നല്ലവരായി ജീവിക്കുന്നില്ലേ...?!
  ആശംസകള്‍ :)

  ReplyDelete
  Replies
  1. എല്ലാവരും എല്ലാം വായിക്കുക, പഠിക്കുക. മനസ്സിലാക്കിയവ പങ്കുവെക്കുക. ഒരുപക്ഷെ അത്തരം ഒരു പങ്കുവെക്കലില്‍ നിന്നാവും മറ്റൊരാള്‍ക്ക് കൂടുതല്‍ പഠിക്കാന്‍ ഉള്ള പ്രചോദനം നല്‍കുന്നത്. എന്ത് പഠിച്ചിട്ടും നല്ലവരായി ജീവിച്ചില്ലെങ്കില്‍ അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നത് വസ്തുതതന്നെയാണ്.
   താങ്കളുടെ ഈ അഭിപ്രായത്തിനു നന്ദി.

   Delete
 28. വെരി ഗുഡ് സ്റ്റാർട്ട്..
  വേദങ്ങൾ കാര്യമായി അനലൈസ് ചെയ്യേണ്ടതുണ്ട്.. ഈ മേഖലയിൽ കഴിവുള്ളവർ നന്നേ കുറവാണ്.. ഇതെല്ലാം ഭാവിയിൽ ഒരു റഫറൻസ് ആയും ഉപകാരപ്പെടും.. ആൾ ദി ബെസ്റ്റ്

  കൂടുതൽ പ്രതീക്ഷിക്കുന്നു..

  ReplyDelete
 29. ഹൈന്ദവ വിശ്വാസ പ്രകാരം ശ്രുതി ,സ്മൃതി എന്നിങ്ങനെ നിയമങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട് . ശ്രുതി എല്ലക്കലതെക്കും നിലനില്‍ക്കുന്നതും സ്മൃതി ഏതു കാലത്താണ് അത് എഴുതപ്പെട്ടത് ആ കാലത്ത് മാത്രം പ്രസക്തവുമാണ് . അത്തരത്തില്‍ സ്മ്രിതികള്‍ അതെഴുതിയ കാലത്ത് നിലനിന്നിരുന്ന നിയമങ്ങള്‍ എന്ന് മനസിലാക്കിയാല്‍ മതിയാകും . സ്മൃതി എന്നാല്‍ സ്മരിക്കപ്പെടെണ്ടത് എന്നര്‍ഥം . അത് പൊക്കിപ്പിടിച്ച് ഹിന്ദു ധര്മത്തെ അപമാനിക്കാനുള്ള അബസ്വരത്തിന്റെ ധാരണ എനിക്കിഷ്ടമായി . ഹിന്ദുക്കള്‍ പോലും കൊണ്ടുനടക്കാത്ത ഏതെങ്കിലും ആചാര പദ്ധതി ഹിന്ദുക്കളില്‍ ആരോപിച്ചു ഇതാണ് ഹിന്ദു ധര്‍മം എന്ന് വരുത്തി തീര്‍ക്കനാണോ Absar Mohamed ശ്രമിക്കുന്നത് . മനു സ്മൃതി പ്രകാരം ജീവിക്കുന്ന ഒരു ഹിന്ദുവിനെ കാണിച്ചിട്ട് പിന്നെ നമുക്ക് സംസാരം തുടരാം . ഭവിഷ്യ പുരാണം മുതല്‍ പല ഹൈന്ദവ ധര്‍മ ഗ്രന്ഥങ്ങളിലും മുഗളന്മാരുടെയും മറ്റും കൂട്ടിച്ചേര്‍ക്കലുകളും മറ്റും ഉണ്ടായിട്ടുണ്ട് .ഹൈന്ദവ ധര്മത്തെ ശരിക്ക് മനസിലാക്കുകയാണ് ലക്‌ഷ്യം എങ്കില്‍ ഞാന്‍ ഒരു എളുപ്പ വഴി പറഞ്ഞു തരാം .. V S S C സൈന്റിസ്റ്റ്‌ ആയിരുന്ന മാനനീയ പി ഗോപാലകൃഷ്ണന്‍ നടത്തി വരുന്ന Indian Institute of Scientific Heritage (IISH) ഈ വിഷയങ്ങളില്‍ ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട് .. ആധികാരികമായി പുസ്തകങ്ങള്‍ എഴുതിയിട്ടുമുണ്ട് .ഇതുമായി ബന്ധപ്പെട്ട ഏതു സംവാദത്തിനും അബസ്വരത്തിന് അവരെ സമീപിക്കാവുന്നതാണ് .. നല്ല മലയാളത്തിലുള്ള മറുപടി ലഭിക്കുകയും ചെയ്യും .ഈശ്വരന്‍ അബസ്വരത്തെ കടാക്ഷിക്കട്ടെ !!!!

  ReplyDelete
  Replies
  1. ഹഹഹ.. കൊള്ളാം.. നല്ല നിരീക്ഷണം.

   എന്റെ മുന്‍ കമന്റുകള്‍ ഒന്നും ചങ്ങായി വായിച്ചില്ലേ ??

   ഹിന്ദു ധര്‍മ്മം ആണ് ഞാന്‍ വായിച്ചത് എന്ന് പറഞ്ഞോ ? മനുസ്മൃതി ആണ് വായിച്ചത്. പോസ്റ്റില്‍ എവിടെയെങ്കിലും ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട് എങ്കില്‍ അത് കാണിച്ചു തരൂ. എഴുതാപ്പുറങ്ങള്‍ വായിക്കുന്നതിനു മുന്‍പ് ആദ്യം എഴുതിയത് എന്താണ് എന്ന് വായിച്ചു മനസിലാക്കുക.

   മലയാളത്തില്‍ ഉള്ള മറുപടി മലയാളം അറിയുന്ന എല്ലാവര്‍ക്കും കൊടുക്കാന്‍ കഴിയുന്നതല്ലേ...
   പ്രാര്‍ത്ഥനക്ക് ഒരായിരം നന്ദി !!!

   Delete
  2. പിന്നെ മറ്റൊന്ന് ഞാന്‍ Absar Mohamed നെയും എന്റെ വാസ്തവത്തിലെ മറ്റു സുഹൃത്തുക്കളെയും ഓര്‍മിപ്പിക്കട്ടെ .. ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടും ഉണ്ട് .. """ ഒരാളിന് തന്റെ കൈ വീശാനുള്ള അധികാരം മറ്റൊരാളിന്റെ മൂക്കിന്‍ തുമ്പത് തീരുന്നു .""' ഞാന്‍ പറയുന്നത് മനസിലാകും അല്ലെ ? ഹിന്ദു എന്ന് അഭിമാനിക്കുന്നവരും താന്‍ ഹിന്ദു ധര്മത്തിന്റെ ഭാഗമാണെന്നു അന്ഗീകരിക്കുന്നവരുമാണ് ഹിന്ദു ധര്മതിനെ പറ്റി വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ അധികാരം . ഹൈന്ദവ ധര്‍മം എല്ലാക്കാലത്തും അത് ചെയ്തിട്ടും ഉണ്ട് ,. വേണം എന്നുള്ളത് കൂടെ കൊണ്ട് നടക്കാനും കാലത്തിനു വേണ്ടാത്തത് തള്ളിക്കളയാനും . ഇന്നും മാറ്റങ്ങള്‍ക്കു നേരെ അത് പുറം തിരിഞ്ഞു നിന്നിട്ടില്ല . വിമര്‍ശിച്ചവരെ കൈവെട്ടി കളഞ്ഞിട്ടും ഇല്ല . ഇനും ആദികാലത്ത് ജീവിക്കുകയും മാറ്റങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നത് ആരാണെന്ന് ഞാന്‍ പറയാതെ തന്നെ അറിയുമല്ലോ .ഒരു ഹിന്ദുവായ ഞാന്‍ മുസ്ലിം ആചാര പദ്ധതികളെ പറ്റി വിമര്‍ശിച്ചാല്‍ തനിക്കു എന്ത് തോന്നും .അതില്‍ തെറ്റായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് മുസ്ലിം സമൂഹത്തിലെ പുരോഗമന വാദികള്‍ ( അങ്ങനെ ഒരു സമൂഹം ഉണ്ടെങ്കില്‍ ) ഒന്നിച്ചിരുന്നു വരുതെണ്ടാതാണ് . തനിക്കു അവിടെ വിമര്‍ശനം ആകാം .

   മനു സ്മൃതി ,, മുസ്ലിം പുരാണം ആണോ ?

   Delete
  3. ഹഹ.. അപ്പൊള്‍ ഭൂമിയില്‍ മറ്റാര്‍ക്കും മനുസ്മൃതി വായിക്കാന്‍ പാടില്ല എന്നാണോ !!! ഇങ്ങനെ ചിരിപ്പിക്കല്ലേ ചങ്ങാതീ

   ഒരാള്‍ പുസ്തകം വായിച്ചു വിലയിരുത്തുന്നതും കൈവീശുന്നതും ഒരുപോലെയാണോ ? ശരിക്ക് ചിന്തിച്ചു നോക്കൂ. ഉദാഹരണം പറയുമ്പോള്‍ വ്യക്തമാക്കി പറയൂ.

   പിന്നെ വിമര്‍ശിച്ചവന്റെ കൈ ആര് വെട്ടിയാലും അത് തെറ്റാണ്. അതുപോലെ തന്നെ ഏതെങ്കിലും ഒരു പുസ്തകം മറ്റുള്ളവര്‍ വായിക്കാന്‍ പാടില്ല എന്ന് പറയുന്നതും തെറ്റ് തന്നെ.

   നിങ്ങള്‍ക്ക് മുസ്ലിം ആചാരങ്ങളെ വിമര്‍ശിക്കണം എങ്കില്‍ വിമര്‍ശിക്കാം. എത്രയോ പേര്‍ അങ്ങിനെ ചെയ്യുന്നുണ്ട്. അത് നിങ്ങളുടെ സ്വാതന്ത്ര്യം. പിന്നെ മനുസ്മൃതിയെ ഞാന്‍ വിമര്‍ശിക്കുകയാണോ, അതോ അതിപറഞ്ഞ കാര്യങ്ങള്‍ അതുപോലെ പകര്‍ത്തുകയാണോ ചെയ്തത് എന്ന് ആദ്യം തിരിച്ചറിയുക.

   മനുസ്മൃതി മുസ്ലിങ്ങള്‍ക്ക് വായിക്കാന്‍ പാടില്ല എന്ന് എവിടെയങ്കിലും പറഞ്ഞിട്ടുണ്ടോ ?

   Delete
  4. മനു സ്മൃതി വായിക്കാം .തെറ്റല്ല ,ഒരിക്കലും .. പക്ഷെ അര്‍ദ്ധ സത്യങ്ങള്‍ അസത്യങ്ങലെക്കള്‍ അപകടം വരുത്തും .. തന്റെ ഉദ്ദേശം മനു സ്മ്രിതിയിലൂടെ ഹിന്ദുക്കളെ അപമാനിക്കുക എന്നതാണെന്ന് മനസിലാക്കാന്‍ അതീന്ദ്രിയ ജ്ഞാനം വേണ്ട.എട്ടാം ക്ലാസ്സുകാരന്റെ സാമാന്യ ബുദ്ധി മതി .

   Delete
  5. ഹഹ.. അതിനു മനുസ്മൃതി ഹിന്ദുക്കളുടെ ആധികാരിക ഗ്രന്ഥം ആണോ സഹോദരാ ? എല്ലാ ഹിന്ദുക്കളും മനുസ്മൃതിയില്‍ വിശ്വസിക്കുന്നുണ്ടോ ?

   പിന്നെ ഞാന്‍ എഴുതിയതില്‍ അര്‍ദ്ധസത്യമായി ഉള്ളത് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ ?

   എട്ടാം ക്ലാസ്സുക്കാരന്റെ ബുദ്ധിയില്‍ ചിന്തിക്കാതെ കുറച്ചു കൂടി ഉയര്‍ന്ന ബുദ്ധിയില്‍ ചിന്തിക്കൂ.

   Delete
 30. ഹിന്ദുക്കളുടെ ആധികാരിക ഗ്രന്ഥം വേദങ്ങള്‍ ആണ് . നാല് വേദങ്ങളും രണ്ടു ഇതിഹാസങ്ങളും നൂട്ടിഎട്ടു ഉപനിഷത്തുകളും ആരണ്യകങ്ങളും ബ്രാഹ്മന്യങ്ങളും ലക്ഷാവധി മറ്റു ഗ്രന്ഥങ്ങളും ഹൈന്ദവ ചരിത്ര ത്തിന്റെ ഭാഗമായുണ്ട് ..

  ReplyDelete
  Replies
  1. അപ്പോള്‍ പിന്നെ മനുസ്മൃതിയെ വായിച്ചാല്‍ അത് എങ്ങിനെയാണ് ഹിന്ദുക്കളെ അപമാനിക്കല്‍ ആവുക ?

   ഒരു ഗ്രന്ഥം വായിച്ച് അതിലുള്ള വാചകങ്ങളെ പറ്റിയുള്ള നിരീക്ഷണങ്ങള്‍ പങ്കുവേക്കുംബോഴേക്കും നഷ്ടപ്പെടുന്നത് ആണോ ഗ്രന്ഥത്തിന്റെ മഹത്വം ?

   Delete
 31. മനുസ്മൃതിയിലൂടെ എന്ന് തലക്കെട്ട് കൊടുത്തിട്ട് വെറുതെ എന്തിനാ വിശുദ്ധ ഖുറാനുമായി ഒരു താരതമ്യം നടത്തിയത്. കയ്യിൽ കിട്ടുന്ന ചവറുകൾ വായിക്കുകയും അത് വിശുദ്ധ ഖുറാനുമായി താരതമ്യം ചെയ്യുകയും ചെയ്യുന്ന മണ്ടത്തരം ഇന്നി തുടരല്ലേ.

  മനുസ്മൃതി , ഹിന്ദു നിയമം കോപ്പ് കൊടചക്രം എന്നൊക്കെ പലപ്പോഴായി കേൾക്കുന്ന മറ്റൊരു മതവിശ്വാസി തന്റെ മത ഗ്രന്ഥത്തിന്റെ വിശാലത പ്രകടിപ്പിക്കുവാൻ കാണിച്ച ആവേശം മാത്രമേ ഈ പോസ്റ്റിൽ ഉള്ളു.
  ഖുറാൻ ..... ബൈബിൾ പോലെ ഗീത പോലെ വേദങ്ങൾ പോലെ വിശുദ്ധമാണ് ; എല്ലാ മതസ്ഥരും അങ്ങനെ കരുതും ..... വെറുതെ ഈ പാഴ് വേല നിർത്തൂ..

  മനുസ്മൃതി ഒരു പുണ്യ ഗ്രന്ഥമോ , വായിച്ചിരിക്കേണ്ട ഗ്രന്ഥമോ, അറിയേണ്ടുന്ന ഒന്നോ അല്ല എന്ന് മനസിലാക്കുക .

  നീ തന്നെയാണ് ദൈവം ... അത് നീയാണ് എന്ന് പഠിപ്പിക്കുന്ന വിശ്വാസം അടിചെല്പ്പിക്കാത്ത കുറെ നല്ല പുണ്യ ഗ്രന്ഥങ്ങൾ (എഴുതപ്പെട്ടവ ) ഉണ്ട് . അത് വായിക്കൂ ; അല്ലാണ്ട് ഏതോ ഒരു ക്ണാപ്പൻ ഏഴുതിയ ചവർ വായിക്കാതെ എന്റെ ഡാട്ടരെ ....

  ReplyDelete
  Replies
  1. ഇത് വരെ പറഞ്ഞത് ഒന്നും ഇങ്ങക്ക് മനസ്സിലായില്ലേ കോയാ ? താരതമ്യം ചെയ്തത് ആണോ, വായിച്ചപ്പോള്‍ തോന്നിയവ കുറിച്ചിട്ടതാണോ എന്നൊക്കെ ഞാന്‍ മുന്‍ കമന്റുകളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും തുടങ്ങിയ മണ്ടത്തരം പൂര്‍ത്തിയാക്കും. ചില മണ്ടത്തരങ്ങള്‍ ചെയ്യുന്നത് മണ്ടന്മാരുടെ ഇഷ്ടം ആണ് എന്ന് കൂട്ടിക്കോളിം. :)

   തന്റെ മതഗ്രന്ഥത്തിന്റെ വിശാലത ആര്‍ക്കും ആവേശത്തോടെ കാണിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നേണ്ട കാര്യവും ഇല്ലല്ലോ. ഹിന്ദു നിയമം ആണ് മനുസ്മൃതി എന്നൊന്നും ഞമ്മള്‍ പറഞ്ഞിട്ടില്ല ട്ടോ. ഹിന്ദു എന്ന വാക്ക് പോലും ഉപയോഗിച്ചിട്ടില്ല ട്ടോ. എഴുതാത്തത് വായിച്ച് ഓരോന്ന് ഊഹിക്കുന്നത് ശരിയല്ല ട്ടോ.

   എന്തായാലും ഒരു ഗ്രന്ഥം അല്ലേ. അത് ആര്‍ക്കെങ്കിലും വായിക്കാന്‍ തോന്നിയാല്‍ വായിക്കുന്നതില്‍ എന്താണ് തെറ്റ്. ദിവസവും ആവശ്യമില്ലാത്ത എത്ര വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നു. പുണ്യല്ലാത്ത എത്രയോ രചനകള്‍ നമ്മള്‍ വായിക്കുന്നു !!!

   ഇങ്ങക്ക് ഇഷ്ടം ഉള്ളതും ഇങ്ങക്ക് വായിക്കാന്‍ തോന്നിയതും ഒക്കെ ഇങ്ങള്‍ വായിച്ചോളിം കോയാ. അതുപോലെ ഞമ്മക്ക് തോന്നിയത് ഒക്കെ ഞമ്മളും വായിക്കാം. അതല്ലേ അതിന്റെ സരി ന്റെ ചങ്ങായീ...

   Delete
 32. മതം എന്ന കിണറ്റിലെ തവള ആകാതെ അതിൽ നിന്നും പുറത്തിറങ്ങി ഈ ലോകം മുഴുവൻ പരന്നു കിടക്കുന്ന അറിവിന്റെ മഹാ സമുദ്രങ്ങൾ താണ്ടി അതിലെ മുത്തും പവിഴവും വേർതിരിച്ചെടുത്ത് ലിങ്കുണ്ടയും ലിങ്കപ്പവുമാക്കി മാറ്റി ചൂടോടെ വിതരണം ചെയ്യുന്ന ഡോക്ടർ ഇക്കക്ക് ആയിരം ആയിരം ആശംസകൾ!. അഭിനന്ദനങ്ങൾ !

  ReplyDelete
  Replies
  1. ഹഹഹ.. അത് കലക്കി :D

   Delete
 33. വായനയും എഴുത്തും നന്നായി :) പക്ഷേ താരതമ്യം കമലഹാസനും രണ്ബീര്‍ കബീറും തമ്മില്‍ ആയതു ശരിയായില്ലട്ടാ...

  ReplyDelete
  Replies
  1. രണ്ടാളും ക്രിക്കറ്റ് കളിക്കാര്‍ അല്ലേ ? :D

   Delete
 34. മനുസ്മൃതി പഠിക്കുന്ന ഒരാള്‍ക്ക്‌ ഇതിലെ പ്രക്ഷിപ്തങ്ങളെ കണ്ടെത്താന്‍ ആറ്‌ വഴികളുണ്ടെന്ന്‌ ഈ ഗ്രന്ഥത്തില്‍ പറയുന്നു. വിഷയവിരോധം, സന്ദര്‍ഭവിരുദ്ധം, ശ്ലോകങ്ങളിലെ പരസ്പരവിരോധം, പുനരുക്തി, ശൈലീവിരോധം, വേദവിരുദ്ധം എന്നിവയാണ്‌ ഇവ. ഇവയ്ക്കോരോന്നിനും തെളിവുകള്‍ സഹിതം ഉദാഹരണങ്ങള്‍ നല്‍കുമ്പോള്‍ ഇത്രയും കാലം മനുസ്മൃതിയെ തെറ്റിദ്ധരിച്ച്‌ അതിനെ ചുട്ടുകരിച്ചവരുള്‍പ്പെടെ ഈ ഗ്രന്ഥത്തെ പുനര്‍ വായനയ്ക്ക്‌ വിധേയമാക്കണമെന്ന്‌ തോന്നിപ്പോകും. മനുസ്മൃതിയില്‍ പറയുന്ന ഓരോ ശ്ലോകത്തേയും ഉദ്ധരിച്ചുകൊണ്ട്‌ അതിന്റെ വേദപ്രാമാണ്യത്തേയും നിരുക്താര്‍ത്ഥത്തേയും വിശദമായി പ്രതിപാദിക്കുകയാണ്‌ ഈ ഗ്രന്ഥത്തില്‍ ചെയ്യുന്നത്‌.

  മനുസ്മൃതി വിമര്‍ശിക്കപ്പെടാന്‍ പ്രധാനകാരണം അതിലെ പ്രക്ഷിപ്തങ്ങളാണ്‌. പ്രക്ഷിപ്തശ്ലോകങ്ങല്‍ അടങ്ങിയ മനുസ്മൃതി വായിച്ചാല്‍ ഭാരതീയ സംസ്കാരം അങ്ങേയറ്റം വികൃതവും ഹീനവും പൈശാചികവും ആണെന്ന്‌ തെറ്റിദ്ധരിക്കുന്നതില്‍ അത്ഭുതമില്ല. മനുസ്മൃതിയുടെ യഥാര്‍ത്ഥ ഭാവത്തെ കണ്ടറിയാന്‍ ഒരു ചരിത്രകാരനും ശ്രമിച്ചതുമില്ല. നമ്മുടെ പൂര്‍വ്വികരെ നിന്ദിക്കാന്‍ ചെറുപ്പക്കാര്‍ക്ക്‌ പ്രചോദനമാവും വിധമാണ്‌ മനുസ്മൃതിയെ പലരും ഉദ്ധരിച്ചത്‌.

  ReplyDelete
 35. ലേഖനം വായിച്ചപ്പോൾ, മണ്ണെണ്ണയും പച്ചവെള്ളവും തമ്മിൽ ചേർക്കാൻ ശ്രമിക്കുന്നതായി തോന്നി.

  ReplyDelete
  Replies
  1. എവിടെയാണ് രണ്ടും കൂടി ചേര്‍ത്തത് എന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു. കൂട്ടി ചേര്‍ക്കുന്നതും, കാഴ്ചപ്പാടുകള്‍ എഴുതുന്നതും ഒന്നാണോ ?

   Delete
 36. നല്ലൊരു ഉദ്യമം ആണ്‌ ഈ ലേഖനം. ഇതുപോലെ വാക്യങ്ങള്‍ ഉദ്ധരിച്ച് മുഴുവനും എഴുതി പൂര്‍ത്തീകരിക്കാന്‍ ആശംസകള്‍.

  ReplyDelete
 37. നിങ്ങള് ഒരു കൊരങ്ങിന്റെ പടം വരച്ചുവെച്ചു. നാടുക്കാർ കൊരങ്ങു കൊരങ്ങു എന്നത് ചൂണ്ടിപ്പറയുമ്പോൾ ഞാൻ ഉദ്ദേശിച്ചത് കലമാൻ ആണെന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?
  നിങ്ങള് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ഈ ലേഖനം ഒരു ബേസ് ലെസ്സ് താരതമ്യമാണ്‌ പലരും ഇവിടെ സൂചിപ്പിച്ചതുപോലെ. ഇനി നിങ്ങള്ക്ക് അങ്ങനെ അജണ്ട ഒന്നും ഇല്ലായിരുന്നെങ്കില്, സാമാന്യ ജനം ഇതിനെ തെറ്റിദ്ധരിക്കും എന്ന് കരുതി നിങ്ങളുടെ 'സദുദ്ദേശം ' ആദ്യമേ വ്യക്തമാക്കാതിരുന്നത്, എഴുത്തുകാരനെന്ന നിലയിലുള്ള നിങ്ങളുടെ അപക്വതയും കഴിവ് കേടുമല്ലേ സുഹൃത്തേ? അതോ മനപൂർവം അല്പം വിവാദം കിട്ടട്ടെ എന്നാണോ?

  ReplyDelete
 38. നിങ്ങള് ഒരു കൊരങ്ങിന്റെ പടം വരച്ചുവെച്ചു. നാടുക്കാർ കൊരങ്ങു കൊരങ്ങു എന്നത് ചൂണ്ടിപ്പറയുമ്പോൾ ഞാൻ ഉദ്ദേശിച്ചത് കലമാൻ ആണെന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?
  നിങ്ങള് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ഈ ലേഖനം ഒരു ബേസ് ലെസ്സ് താരതമ്യമാണ്‌ പലരും ഇവിടെ സൂചിപ്പിച്ചതുപോലെ. ഇനി നിങ്ങള്ക്ക് അങ്ങനെ അജണ്ട ഒന്നും ഇല്ലായിരുന്നെങ്കില്, സാമാന്യ ജനം ഇതിനെ തെറ്റിദ്ധരിക്കും എന്ന് കരുതി നിങ്ങളുടെ 'സദുദ്ദേശം ' ആദ്യമേ വ്യക്തമാക്കാതിരുന്നത്, എഴുത്തുകാരനെന്ന നിലയിലുള്ള നിങ്ങളുടെ അപക്വതയും കഴിവ് കേടുമല്ലേ സുഹൃത്തേ? അതോ മനപൂർവം അല്പം വിവാദം കിട്ടട്ടെ എന്നാണോ?

  ReplyDelete
  Replies
  1. ഹഹഹ.. ഉദാഹരണം മനോഹരമായിട്ടുണ്ട്.

   നിങ്ങള്‍ നിങ്ങളുടെ ഫോട്ടോ എടുത്തു. ആ ഫോട്ടോ കണ്ടിട്ട് നിങ്ങള്‍ തന്നെ പറഞ്ഞു ഇതെന്റെ ഫോട്ടോ അല്ല, ഏതോ കുരങ്ങന്റെ ഫോട്ടോ ആണ് എന്ന്. ഈ ഉദാഹരണം ആണ് നിങ്ങളുടെ കമന്റ് കണ്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടി വന്നത്.

   പിന്നെ ബേസ് ഉണ്ടോ ഇല്ലയോ എന്നൊക്കെ ആന്ത്യന്തികമായി തീരുമാനിക്കുന്നത് നിങ്ങളെ പോലെ ഗൂഗിള്‍.കോം ലിങ്ക് നല്‍കി വ്യാജ പ്രൊഫൈലില്‍ നിന്നും കമന്റ് ഇട്ടു പറയാനുള്ളത് മുഖത്ത് നോക്കി പറയാനുള്ള തന്റേടം ഇല്ലാത്ത നിങ്ങള്‍ ആണ് എന്നത് പുതിയ അറിവാണ്. പലരും പോസ്റ്റിനു അനുകൂലമായും സൂചിപ്പിച്ചിട്ടുണ്ടല്ലോ അല്ലേ ? നിങ്ങള്‍ ഒരു മനുസ്മൃതി ആരാധകന്‍ അല്ലെങ്കില്‍ ഇങ്ങനെ ബേസും പൊക്കിപിടച്ച് നടക്കേണ്ട ആവശ്യം ഉണ്ടോ എന്ന സംശയവും ഉയരുന്നു.

   എന്ത് എന്തിനോടൊക്കെ താരതമ്യം ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് ഉണ്ട് എന്ന് ആദ്യം മനസിലാക്കുക.

   പിന്നെ ഇതില്‍ കൂടുതല്‍ എന്താണ് സദുദ്ദ്യെശ്യം വ്യക്തമാക്കാനുള്ളത് ? ഒരാള്‍ പുസ്തകം ഒരാള്‍ ഒരു പുസ്തകം വായിച്ചു. അതുവായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ കുറിച്ചിട്ടു. അത് പാടില്ല എന്നാണോ പറയുന്നത്. നിങ്ങള്‍ ദുരുദേശ്യം നിറഞ്ഞ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ദുരുദേശ്യം തോന്നുന്നു എങ്കില്‍ അതെന്റെ കുറ്റം അല്ല.

   സ്വന്തം മുഖം പോലും ഇല്ലാത്തവര്‍ തന്നെ മറ്റുള്ളവരുടെ കഴിവുകള്‍ അളക്കാന്‍ നടക്കണം !! ഇനി നിങ്ങള്‍ക്ക് അത് അപക്വതയും കഴിവ് കേടും ആയാണ് തോന്നുന്നത് എങ്കില്‍ അങ്ങിനെ തന്നെ വിശ്വസിച്ചോളൂ. കാരണം തെറ്റിദ്ധരിക്കാന്‍ നിങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല പ്രിയ സുഹൃത്തേ.

   പിന്നെ വിവാദം കിട്ടട്ടെ എന്നുവെച്ചാവും എല്ലാം നിങ്ങള്‍ ചെയ്യുന്നുണ്ടാവുക അല്ലേ ? വിവാദം കടയില്‍ കൊണ്ടുപോയി തൂക്കി കൊടുത്താല്‍ കാശ് കിട്ടുമോ ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും കിട്ടുമോ ? നിങ്ങളെ പോലെ കാര്യങ്ങള്‍ മനസ്സിലാക്കാതെ വിവാദം ഉണ്ടാക്കിയാല്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല.

   Delete
 39. Edo oru viditham 2000 varsham pazhakamulla acharamanenkil polum athu vidithamanennu manassilayal athe chavaru koonayilidanam. Manu smith hindukkalude punyagranthathinte sthanamulla onnala. Eni ninte target hinduvinte vikarangale vranappeduthalum , a mathathe apamanikalumanenkil.... Nnte thantha vicharichalum athonnum nadakkilla

  ReplyDelete
  Replies
  1. ഹഹ.. മനുസ്മൃതി ഹിന്ദുക്കളുടെ പുണ്യ ഗ്രന്ഥം ആണ് എന്ന് ഞാന്‍ പറഞ്ഞോ ? അതോ ആണോ എന്ന് ഞാന്‍ ചോദിച്ചോ ? പിന്നെ അച്ചന്‍ പത്തായത്തിലും ഇല്ല എന്ന് പറയുമ്പോലെ എന്തിനാണ് പുണ്യ ഗ്രന്ഥം അല്ല എന്ന് പറയുന്നത്. മനുസ്മൃതി ഹിന്ദുക്കളുടെ പുണ്യ ഗ്രന്ഥം ആവാത്തിടത്തോളം മനുസ്മൃതിയെ പറ്റി പറഞ്ഞാല്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുന്നതും മതത്തെ അപമാനിക്കലും എന്ന് പറയുന്നത് എങ്ങിനെ ശരിയാവും. !! ആദ്യം സ്വബോധത്തോടെ ചിന്തിക്കുക.

   Delete
 40. മനുസ്മൃതി വായനയും പഠനവും ഒരു അവശ്യ കാര്യമായി തോന്നുന്നില്ല. അതിനായി ചെലവാക്കിയ സമയം മറ്റു കാര്യങ്ങള്ക്ക് വിനിയോഗിക്കാമായിരുന്നു. ഞാനും ഇതൊരിക്കൽ വായിച്ചു നോക്കി. ഏതിലും എന്തെങ്കിലും ഉണ്ടാകും എന്ന അർഥത്തിൽ ഇതിലും ചില നന്മകൾ കാണാം. ആരും ഫോളോ ചെയ്യാത്ത ഒന്ന് തന്നെ മനുസ്മൃതി.
  തെല്ലു വിവാദത്തിൻ സ്പർശമില്ലാതെ എന്തബസ്വരം? അല്ലെ?

  ReplyDelete
  Replies
  1. മനുസ്മൃതിയെ പരോക്ഷമായെങ്കിലും പിന്തുണക്കുന്നവരാണ് ഈ പോസ്റ്റില്‍ വിവാദം ഉണ്ടാക്കിയത് എന്നാണു എന്റെ അഭിപ്രായം. കാരണം മനുസ്മൃതിയില്‍ വിശ്വാസമോ ആരാധനയോ തോന്നാത്തവര്‍ ഈ പോസ്റ്റില്‍ ഒരു അസ്വസ്ഥയും പ്രകടിപ്പിക്കേണ്ട കാര്യമില്ലല്ലോ. പിന്നെ മനുസ്മൃതിയില്‍ ഇല്ലാത്ത ഒരു വചനം പോലും ഞാന്‍ അതില്‍ ഉണ്ട് എന്ന് പറഞ്ഞ് എഴുതുകയും ചെയ്തിട്ടില്ല. മനുസ്മൃതിയെ അംഗീകരിക്കുന്നില്ല എങ്കില്‍ എന്തിനാണ് ചിലര്‍ മനുസ്മൃതിയല്ല ഹിന്ദുയിസം എന്നും, ഹിന്ദുയിസം മനസ്സിലാക്കാന്‍ മനുസ്മൃതിയല്ല വായിക്കേണ്ട എന്നും പറയുന്നത് കേട്ടപ്പോള്‍ ചിരി വന്നു. കാരണം ഞാന്‍ മനുസ്മൃതിയാണ് ഹിന്ദുയിസം എന്നോ ഹിന്ദുയിസം മനസ്സിലാക്കാനാണ് മനുസ്മൃതി വായിച്ചത് എന്നോ എവിടേയും പറഞ്ഞിട്ടില്ല.
   വളച്ചൊടിച്ച് വിവാദമാക്കാന്‍ ചിലര്‍ തുനിഞ്ഞിറങ്ങിയാല്‍ എന്തും വിവാദം ആകുമല്ലോ... !! :)

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....