Sunday, September 15, 2013

ഞങ്ങളെ കണ്ടാല്‍ ടി പിയെ കൊന്നവരാണെന്ന് തോന്നുമോ ?


ടി പി വധക്കേസില്‍ 20 പ്രതികളെ വെറുതെ വിട്ട കോടതി വിധിയാണ് ഈ പോസ്റ്റിനു ആധാരം !!

കോടതി വിധി പുറത്ത് വന്നപ്പോള്‍ ഇട്ട പോസ്റ്റ്‌.

11.09.2013 നു ആയിരുന്നു ഈ സ്റ്റാറ്റസ്.
ടി പി വധക്കേസിലെ ചിലരെ തെളിവില്ലാതെ വെറുതെ വിട്ടു എന്ന് കേട്ടപ്പോഴേക്കും ആഘോഷം തുടങ്ങിയ സഖാക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്.

"ടി പി യെ ഇവര്‍ കൊന്നിട്ടില്ല" എന്ന് കോടതിക്ക് നിസ്സംശയം ബോധ്യപ്പെട്ടതിന്റെ പേരില്‍ അല്ല ഇവരെ വെറുതെ വിട്ടിരിക്കുന്നത്. മറിച്ച് "ഇവര്‍ ടി പി യെ കൊന്നതിന്റെ എല്ലാ തെളിവുകളും കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല" എന്നതാണ് ഇവരെ വെറുതെ വിടാന്‍ കാരണം.

ടി പി സ്വയം കഴുത്തില്‍ വെട്ടി ആത്മഹത്യ ചെയ്തതാണ് എന്നും കോടതി കണ്ടെത്തിയിട്ടില്ല !!!

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും, ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത് എന്നതാണല്ലോ നമ്മുടെ നിയമത്തിന്റെ ആപ്തവാക്യം.
നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടെങ്കില്‍ കൂടി !!!

രാഷ്ട്രീയത്തില്‍ അവരവരുടെ കാര്യം വരുമ്പോള്‍ ഇടതനും, വലതനും, നടുക്കഷ്ണവും എല്ലാം ഒറ്റക്കെട്ട് ആണ്. അവരുടെ കാര്യ ലാഭത്തിനായി തെളിവുകള്‍ പലതും അവര്‍ മുക്കും. പരസ്പരം സഹായിക്കും. പൊതുജനം കഴുതയാവുകയും ചെയ്യും !!!

ടി പി യെ ആര് കൊന്നു എന്നും എന്തിനു കൊല്ലിച്ചു എന്നും മനസ്സിലാക്കാന്‍ സാമാന്യ ബോധം മതി. അന്ധമായ പാര്‍ട്ടി വിശ്വാസമുള്ള, പാര്‍ട്ടി എന്ത് അമേധ്യം വിസര്‍ജ്ജിച്ചാലും അത് വിഴുങ്ങാന്‍ തയ്യാറായ മനസ്സുമുള്ള സി പി എം കാര്‍ക്ക് ഒഴികെ ബാക്കി എല്ലാവര്‍ക്കും ഇത് തിരിച്ചറിയാന്‍ കഴിയുകയും ചെയ്യും.


അബസ്വരം :
മുറി പൊറുത്താലും കല കിടക്കും !!


ഈ പോസ്റ്റ്‌ കണ്ടപ്പോഴേക്കും പല സഖാക്കള്‍ക്കും ഇളക്കം തുടങ്ങി.
പല സഖാക്കളും ഈ പോസ്റ്റിനെ നിശതമായി വിമര്‍ശിച്ചു.
കോടതിയെ പുണ്യവല്‍ക്കരിച്ചു സംസാരിച്ചു.

ഇത് കണ്ടപ്പോള്‍ അബസ്വരന് സ്വാഭാവികമായും ഒരു സംശയം തോന്നി. "കോടതി ചെയ്യുന്നത് എല്ലാം ശരിയാണ്" എന്ന ബോധ്യം സി പി എമ്മുക്കാര്‍ക്ക് ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ടതിനെ സഖാക്കള്‍ അംഗീകരിക്കാതെ നടക്കുന്നത് ?

"സി പി എമ്മിന് അനുകൂലമായ വിധികള്‍ ഉണ്ടാകുമ്പോള്‍ മാത്രം കോടതി വിധികളെ സ്വാഗതം ചെയ്‌താല്‍ മതി" എന്ന് മാര്‍ക്ക്സ്കാക്ക മൂല ധനത്തിലോ മറ്റോ പറഞ്ഞിട്ടുണ്ടോ ?

തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വിധികള്‍ വരുമ്പോള്‍ "ശുംഭന്‍" എന്ന പദം കോടതിയെ നോക്കി മൊഴിഞ്ഞാല്‍ മതി എന്നും മാര്‍ക്കസങ്കിള്‍ പറഞ്ഞിട്ടുണ്ടോ ?
സാധാരണ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വിധികള്‍ വരുമ്പോള്‍ സി പി എമ്മുകാര്‍ കോടതിയെ വിശേഷിപ്പിക്കുന്ന മഹാ പദം ആണല്ലോ ജയരാജ സംഹിതയിലെ " ശുംഭന്‍ " എന്ന വാക്ക് !!!

ഈ സഖാക്കളുടെ വാദം എല്ലാം കേട്ടപ്പോള്‍ എനിക്കും തോന്നി, ഈ സഖാക്കള്‍ എല്ലാം പാവങ്ങള്‍ ആണ് എന്നും ചോര കണ്ടാല്‍ തല ചുറ്റുന്നവര്‍ ആണ് എന്നും. കൊലപാതകം ചെയ്യാത്ത, ചെയ്യിക്കാത്ത ഒരു പാര്‍ട്ടിയെ കുറിച്ച് തെറ്റിദ്ധരിച്ചതില്‍ അബസ്വരന് ദുഃഖം തോന്നി. അങ്ങിനെ ഒക്കെ ആണെങ്കിലും ടി പി കൊല്ലപ്പെട്ടു എന്ന വാസ്തവം നിലനില്‍ക്കുമ്പോള്‍, സി പി എം അല്ലെങ്കില്‍ പിന്നെ ആരാവും ടി പിയെ കൊന്നത് എന്ന സംശയം അബസ്വരനില്‍ ജനിക്കുകയും, ഒരുപാട് സമയത്തെ കൂലങ്കഷ ചിന്തക്ക് ശേഷം, ടി പി യെ കൊന്ന പ്രതിയെ കണ്ടെത്തുകയും ചെയ്തു.

ആ കണ്ടെത്തല്‍ ഇങ്ങനെ 13.09.2013 നു ഇങ്ങനെ അബസ്വരന്‍ പങ്കുവെച്ചു...!!

ടി പി വധക്കേസിന്റെ അന്തിമ വിധി :

വീട്ടിലെ മാവ് മുറിക്കാനായി തന്നെ കൊണ്ട് വരുകയും, എന്നാല്‍ തന്നെ ഉപയോഗിക്കാതെ മെഷീന്‍ കട്ടര്‍ ഉപയോഗിച്ച് മാവ് മുറിക്കുകയും ചെയ്ത് തന്നെ അപമാനിച്ചതില്‍ ഒന്നാം പ്രതിയായ കോടാലിക്ക് ടി പി യോടുണ്ടായ വ്യക്തി വൈര്യാഗ്യമാണ് ഈ കൊലക്ക് പിന്നില്‍ എന്ന് സംശയാതീതമായി കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. രാത്രി ടി പി ബൈക്കില്‍ സഞ്ചരിക്കുന്നത് വഴിവക്കില്‍ കിടന്ന കോടാലി കാണുകയും, കണ്ണിലേക്ക് ബൈക്കിന്റെ ഹെഡ് ലൈറ്റ് വന്നപ്പോള്‍ പ്രതി പ്രോകോപിതനാവുകയും ചെയ്തു. ഉള്ളില്‍ കിടന്നിരുന്ന മുന്‍കാല വൈരാഗ്യം കൂടി ആളിക്കത്തിയതോടെ പ്രതി കോടാലി ടി പിയുടെ കഴുത്തിലും, മുഖത്തുമായി 51 വെട്ടുകള്‍ വെട്ടി പക തീര്‍ക്കുകയായിരുന്നു.
പ്രതിക്കെതിരെ ചുമത്തിയ കുറ്റം സംശയാതീതമായി തെളിഞ്ഞതിനാല്‍ ഒന്നാം പ്രതി കോടാലിയെ മരണം വരെ തൂക്കിക്കൊല്ലാന്‍ ഈ കോടതി ഉത്തരവിടുന്നു. മറ്റാര്‍ക്കും ഈ കൊലപാതകത്തില്‍ ഒരു പങ്കും ഇല്ല എന്നുകൂടി കോടതിക്ക് ബോധ്യമായതിനാല്‍ ബാക്കി കുറ്റാരോപിതരെ വെറുതെ വിടാനും ഈ ബഹുമാനപ്പെട്ട കോടതി ഉത്തരവിടുന്നു.

അബസ്വരം :
ആയിരം കുറ്റവാളികളെ രക്ഷപ്പെടുത്തിയാലും ഒരു നിരപരാധിയെ രക്ഷപ്പെടുത്തരുത് !!!


ഈ പോസ്റ്റില്‍ ഒരു പാര്‍ട്ടിയേയോ, ഏതെങ്കിലും പാര്‍ട്ടിയുടെ നേതാവിനേയോ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നിട്ടും സഖാക്കള്‍ വിമര്‍ശനവുമായി എത്തി. ഈ പോസ്റ്റ്‌ ഇട്ട ഞാന്‍ ലീഗുക്കാരന്‍ ആണ് എന്നായിരുന്നു വിമര്‍ശിച്ച സഖാക്കളുടെ പ്രധാന ആരോപണം. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ എല്ലാം മറ്റൊരു പാര്‍ട്ടിയുടെ കണ്ണട വെക്കാതെ  വായിച്ചിട്ടുള്ളവര്‍ക്ക് ബോധം ഉണ്ടെങ്കില്‍ മനസ്സിലാവും ഞാന്‍ ലീഗ്ക്കാരന്‍ ആണോ, അല്ലയോ എന്ന് !!!

ഇങ്ങനെ എന്നെ ലീഗ്ക്കാരന്‍ ആക്കിയപ്പോള്‍ അതിനു മറ്റൊരു പോസ്റ്റിലൂടെ മറുപടി നല്‍കി.

15.09.2013 നു ഇട്ട ആ മറുപടി ഇതായിരുന്നു.

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ടി പി വധക്കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയും, ഏക പ്രതിയുമായ കോടാലിയെ തൂക്കിക്കൊല്ലും എന്ന ഒരു പോസ്റ്റ്‌ ഇട്ടിരുന്നല്ലോ. ആ പോസ്റ്റില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ, നേതാവിന്റെയോ പേര് പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നിട്ടും പല ഗ്രൂപ്പുകളിലും വെച്ച് പല സിപിഎംകാരും ആ പോസ്റ്റിനു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും, പോസ്റ്റ്‌ ഇട്ട എന്നെ ലീഗുക്കാരന്‍ ആക്കുകയും ചെയ്തു.

സി പി എം പാര്‍ട്ടിയുടെ പേര് പോലും പറയാത്ത സ്ഥിതിക്ക് ടി പി എന്ന് കേള്‍ക്കുമ്പോഴേക്കും സിപിഎം ക്കാര്‍ എന്തിനാണ് പ്രകോപിതര്‍ ആകുന്നത് ? ടി പി യെ കൊന്നത് തങ്ങള്‍ തന്നെയാണ് എന്ന വസ്തുത മനസ്സിലാക്കിയത് കൊണ്ട് തന്നെയല്ലേ ഇത്തരം പോസ്റ്റുകള്‍ കാണുമ്പോഴേക്കും സഖാക്കളുടെ നിയന്ത്രണം വിടുന്നത് ?

സി പി എമ്മിന് എതിരേ പോസ്റ്റ്‌ ഇടുന്നവര്‍ എല്ലാം ലീഗുക്കാര്‍ ആവും എന്ന് മൂലധനത്തിലൂടെ മാര്‍ക്ക്സ് അണികളെ പഠിപ്പിച്ചിട്ടുണ്ടോ ?

സി പി എമ്മുക്കാരേ,
നിങ്ങളുടെ പാര്‍ട്ടിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ എല്ലാം ലീഗുക്കാരോ, എതിര്‍ പാര്‍ട്ടിക്കാരോ ആക്കി ആ പാര്‍ട്ടികള്‍ ചെയ്ത തെറ്റുകള്‍ വിളിച്ചു പറഞ്ഞാല്‍ നിങ്ങളുടെ പാര്‍ട്ടി ചെയ്ത തെറ്റുകള്‍ ഇല്ലാതാവുകയോ, ലഘൂകരിക്കപ്പെടുകയോ ചെയ്യില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ബാല്യാവസ്ഥയിലുള്ള ആ ചിന്ത ഇനിയെങ്കിലും മാറ്റി വെക്കുക. മിനിമം പക്വതയെങ്കിലും കാണിക്കുക !!

മറ്റൊരു പാര്‍ട്ടി ചെയ്ത തെറ്റുകള്‍ തങ്ങളുടെ പാര്‍ട്ടിക്ക് തെറ്റുകള്‍ ചെയ്യാന്‍ ഉള്ള ലൈസന്‍സ് അല്ല എന്നും തിരിച്ചറിയുക. ഇത്തരം പോഴത്തര നിലപാടുകള്‍ എന്ന് നിങ്ങള്‍ തിരുത്തുന്നുവോ അതുവരെ നിങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യരായി തുടരുക തന്നെ ചെയ്യും. നേതാക്കള്‍ എന്ത് മണ്ടത്തരം വിളമ്പിയാലും അത് മൂക്ക് മുട്ടെ തിന്നു ഏമ്പക്കം വിടുവാന്‍ തയ്യാറായ പൊട്ടക്കിണറ്റിലെ അന്തേവാസികള്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും കാര്യങ്ങള്‍ തിരിയും എന്ന് തിരിച്ചറിയുമല്ലോ !!!

അബസ്വരം :
ഞങ്ങളെ കണ്ടാല്‍ ടി പിയെ കൊന്നവരാണെന്ന് തോന്നുമോ ?? !


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

54 comments:

 1. പ്രതിക്കെതിരെ ചുമത്തിയ കുറ്റം സംശയാതീതമായി തെളിഞ്ഞതിനാല്‍ ഒന്നാം പ്രതി കോടാലിയെ മരണം വരെ തൂക്കിക്കൊല്ലാന്‍ ഈ കോടതി ഉത്തരവിടുന്നു.

  ReplyDelete
 2. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്...

  ReplyDelete
 3. സഖാക്കള്‍ക്ക് ഇനിയെന്നാ നേരം വെളുക്കുക

  ReplyDelete
 4. കേരളത്തിലെ എല്ലാ കോടലികളും കണ്ടെത്താന്‍ ഉടനടി നടപടി എടുത്താല്‍ പ്രതി അതിവേഗം കുടുങ്ങും.

  ReplyDelete
 5. സമൂഹത്തിന്ടെ മുൻപിൽ നിങ്ങളൊക്കെ തന്നെയാണ് അപഹാസ്യരാകുന്നത് .അല്ലാതെ ഇത്തരം ഈനാം പേച്ചി എഴ്ത്തുകൾ ക്കൊന്നും സി പി എം വില കൽപിക്കാറില്ല .

  ReplyDelete
  Replies
  1. ഉത്തരം പറയാന്‍ കഴിയാത്തതിന് വില കല്‍പ്പിക്കാതിരിക്കുകയാണല്ലോ ഏറ്റവും എളുപ്പം...
   ഒരുതരം ഒളിച്ചോട്ടം !!

   Delete
  2. വാദിയും പ്രതിയും അബ്സർ തന്നെ ആയാൽ മതി .

   Delete
  3. സി പി എം അങ്ങിനെ ആണ് എന്ന് കരുതി എല്ലാവരെയും അതെ കണ്ണിലൂടെ കാണണോ

   Delete
  4. അതല്ലേ സമത്വം , അതല്ലേ തുല്യത എല്ലാവരേയും ഒരേ പോലെ കാണുക.

   Delete
  5. അതിനു തൊണ്ടി ന്യായം എന്നാണ് പറയുക

   Delete
  6. നിങ്ങൾക്ക് എന്ത് തോന്നുന്നുവോ അതാണ് നിങ്ങളുടെ ന്യായം .

   Delete
  7. ഉവ്വ് ഉവ്വ് .. ഉവ്വേ

   Delete
  8. അങ്ങിനെ തോന്നിയതൊക്കെ ന്യായമാക്കിയപ്പോള്‍ ഒരു പച്ചമനുഷ്യനെ വെട്ടികൊലപെടുത്തിയതും ഞ്ഞമന്റെ പാര്‍ട്ടിക്ക് ന്യായമായി..

   Delete
 6. ബാക്കിള്ളോരേം കൂടെ ബെര്‍തെ വിടാന്‍ ബെല്ല ഉപായൂണ്ടോന്ന് നോക്കി നടക്കാണ് പാര്‍ട്ട്യോള്!!
  അതും ശെര്യാക്കും!
  ഒരു ചുക്കും അറിഞ്ഞൂടാ ങ്ങക്കൊന്നും!

  ReplyDelete
  Replies
  1. ഇനി കോടാലി സി പി എം ആണ് എന്ന് പറഞ്ഞു അതിനെയും മൊഴി മാറ്റിച്ച് രക്ഷപ്പെടുത്തുമോ ന്നു നോക്കാം ;)

   Delete
 7. പലതും വിശദീകരണ വിധേയമാക്കേണ്ടതുണ്ട്.
  പിന്നിൽ ഒരു പാട് കളികളും ഉണ്ടല്ലോ .
  ഒന്നല്ലെങ്കിൽ മറ്റൊന്നില ഇടതനും വലതനും ഒരു പോലെ തന്നെ
  മധ്യവര്ത്തി സമൂഹമാണ് ഇവിടെ എന്നും നിലനില്പ്പിനു സാക്രിഫൈസ്
  ചെയ്യേണ്ടി വരുന്നതും.
  വല്ലാത്ത ലോകം

  ReplyDelete
 8. അബ്സാർക്ക ,
  ഇതു CPI [M] എന്ന പാർട്ടിയിലെ അണികളുടെ മാത്രം കുഴപ്പം അല്ല .പണ്ടു സമദാനിയെ കുറിച്ചു പറഞ്ഞപ്പൊ ചിലർക്കു പൊള്ളി .ഇന്നു അതു സിപിഎം കാർക്ക്‌ ആണെന്നു മാത്രം .

  ഇങ്ങിനെ അന്ധമായി വിശ്വസിക്കാൻ ഒരു കൂട്ടർ ഉള്ളതു കൊണ്ടല്ലേ ചാണ്ടി യും കുഞ്ഞാലികുട്ടിയും മോഡിയും AP യും എല്ലാരും ജീവിച്ചു പോണത് ....

  ReplyDelete
  Replies
  1. അത് പലരും തിരിച്ചറിയുന്നില്ലല്ലോ കോയാ :(

   Delete
 9. അബ്സാർക്ക ,
  ഇതു CPI [M] എന്ന പാർട്ടിയിലെ അണികളുടെ മാത്രം കുഴപ്പം അല്ല .പണ്ടു സമദാനിയെ കുറിച്ചു പറഞ്ഞപ്പൊ ചിലർക്കു പൊള്ളി .ഇന്നു അതു സിപിഎം കാർക്ക്‌ ആണെന്നു മാത്രം .

  ഇങ്ങിനെ അന്ധമായി വിശ്വസിക്കാൻ ഒരു കൂട്ടർ ഉള്ളതു കൊണ്ടല്ലേ ചാണ്ടി യും കുഞ്ഞാലികുട്ടിയും മോഡിയും AP യും എല്ലാരും ജീവിച്ചു പോണത് ....

  ReplyDelete
  Replies
  1. ഇങ്ങനെ ഉള്ളവരാണ് രാഷ്ട്രീയം നശിപ്പിക്കുന്നത്...
   കറുപ്പിനെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന കഴുതകള്‍ എന്ന് വേണമെങ്കില്‍ ഇവരെ വിളിക്കാം അല്ലേ...

   Delete
 10. onju podappa...pasum chathu morinte pulim poyi....appozhu ororuthanmaru onja postumai erangikolum. kanda valam katt veedukettiyonokke keralathilu ithrayadikam fanso....

  ReplyDelete
  Replies
  1. ടി പി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സഹിക്കുന്നില്ല അല്ലെ സഖാവേ !!

   Delete
 11. ടി.പി.യുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നു പറഞ്ഞ് പ്രതികളാക്കപ്പെട്ട 70-ലധികം പേരില്‍ എത്രപേര്‍ക്ക് യഥാര്‍ത്ഥത്തില്‍ അതുമായി ബന്ധമുണ്ട് എന്നുള്ളതാണ്‌ നിങ്ങളെപ്പോലുള്ളവര്‍ പരിഗണിക്കാത്ത പ്രശ്നം. മദനിയെ വെറുതെ വിട്ടു എന്നു കേള്‍ക്കുമ്പോള്‍ ബിജെപി ക്കാരനുണ്ടാകുന്ന മട്ടിലുള്ള ഒരു നിരാശയാണ്‌ പലരുടെയും പ്രതികരണത്തില്‍; ടി. പി. കേസിലെ എല്ലാവരെയും വെറുതെ വിട്ടിട്ടില്ലെന്ന് പോലും മറന്നു പോകുന്ന തരത്തില്‍!'!! താങ്കള്‍ പറയുന്നതുപോലെ "ഇവര്‍ ടി.പി.യെ കൊന്നതിന്റെ എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല" എന്നതല്ല ഇവരെ വെറുതെ വിടാന്‍ കാരണം. മറിച്ച് ഈ ഇരുപതുപേര്‍ക്ക് T.P.യുടെ വധത്തില്‍ എന്തെങ്കിലും പങ്കുണ്ടെന്നുള്ളതിന്‌ "ഒരു" തെളിവുപോലും ഹാജരാക്കാന്‍ പറ്റിയിട്ടില്ല എന്നുള്ളതുകൊണ്ടാണ്‌.'. സാക്ഷി കൂറുമാറി എന്നു പറഞ്ഞ് അത് ന്യായീകരിക്കാനാവില്ല. മെറ്റീരിയല്‍ എവിഡന്‍സ്, സഹായക തെളിവ് എന്നിവ കഴിഞ്ഞ് മാത്രമാണ്‌ സാക്ഷി മൊഴിയുടെ പ്രാധാന്യം. ഇതൊന്നുമില്ലാതെ ഇത്രയും പേരെ ഒരു കൊല്ലം ജയിലിനകത്തിട്ടത് നിസ്സാരമല്ല. ആ ഇരുപതു പേരില്‍ താങ്കളുടെ വേണ്ടപ്പെട്ടവരുണ്ടെങ്കിലേ താങ്കള്‍ അത്തരത്തില്‍ ചിന്തിക്കൂ എന്നു വരുന്നത് ഭൂഷണമല്ല.

  ReplyDelete
  Replies
  1. 20 പേരെ വെറുതെ വിട്ടതില്‍ അല്ല നിരാശ. മൊഴികള്‍ മാറ്റിച്ച് ഇരുപത് പേരെ വെറുതെ വിടാന്‍ പാര്‍ട്ടി ഉണ്ടാക്കിയ സാഹചര്യത്തില്‍ ആണ് നിരാശ.

   സാക്ഷികളുടെ മൊഴികള്‍ തന്നെ തെളിവുകള്‍ ആയി വരുമ്പോള്‍, ആ മൊഴികള്‍ മാറ്റിക്കുന്നത് തെളിവ് നശിപ്പിക്കുന്നത് പോലെ തന്നെ അല്ലേ ?

   തടവില്‍ ഇട്ടവരുടെ വേണ്ടപ്പെട്ടവരേക്കാള്‍ ചിന്തിക്കേണ്ടത് കൊല്ലപ്പെട്ടവരുടെ വേണ്ടപ്പെട്ടവരെ കുറിച്ചാണ് എന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയത് ?

   ഇനി ഒരൊറ്റ ചോദ്യം താങ്കളോട് ചോദിക്കട്ടെ... വ്യക്തമായ ഉത്തരം പ്രതീക്ഷിക്കുന്നു.

   ടി പി യെ കൊന്നതും, കൊല്ലിച്ചതും സി പി എം എന്ന പാര്‍ട്ടിക്ക് വേണ്ടിയല്ലേ ?

   Delete
  2. തടവില്‍ ഇട്ടവരുടെ വേണ്ടപ്പെട്ടവരെക്കുറിച്ച് ചിന്തിക്കണമെന്നല്ല, തടവില്‍ ഇടപ്പെട്ടവരെക്കുറിച്ച് തന്നെ ചിന്തിക്കണമെന്നാണ്‌ ഞാന്‍ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ നഷ്ടം വലുതു തന്നെ. പക്ഷേ അതിന്റെ പേരില്‍ കുറ്റവുമായി ബന്ധമില്ലാത്തവര്‍ നരകിക്കാന്‍ ഇടവരരുത്.

   ഉദാഹരണത്തിന്‌ S.F.I. ജില്ലാ സെക്രട്ടറി സരിന്‍ ശശിയുടെ കാര്യമെടുക്കാം. സരിന്‍ ശശി T.P. സംഭവം നടന്ന് 35 ദിവസം കഴിഞ്ഞ് കുഞ്ഞനന്തനെ മാടായി ഏരിയാ കമ്മറ്റി ഓഫീസില്‍ കൊണ്ടു വന്നു, ഒളിക്കാന്‍ സഹായിച്ചു എന്ന കുറ്റമാണ്‌ ചുമത്തിയിരുന്നത്. അതിന്‌ സാക്ഷി S.F.I.യുടെ തന്നെ ജില്ലാ ജോയന്റ് സെക്രട്ടറി മാത്രം! ഓട്ടോയില്‍ കൊണ്ടുവന്നു എന്നു പറയുമ്പോള്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ വേണ്ടേ? ഇല്ല! ഓട്ടോ കയറ്റിയ സ്ഥലത്ത് കയറിപ്പോകുന്നതു കണ്ട ആരെങ്കിലും വേണ്ടേ? ഇല്ല. അവിടെ ഇറങ്ങിയത് ഏത് വാഹനത്തില്‍? അതിന്‌ ഡ്രൈവര്‍ വേണ്ടേ? ഇറങ്ങുന്നത് കണ്ട ആരെങ്കിലും വേണ്ടേ? അവിടെ വെച്ച് സരിന്‍ ശശി ഏറ്റെടുക്കുന്നത് കണ്ട ആരെങ്കിലും വേണ്ടേ? അതൊന്നുമില്ല. ഇതാണോ ഒരാളെ പ്രതിയാക്കുന്ന രീതി? മദനിക്ക് കള്ളത്തെളിവുകളെങ്കിലും 3 എണ്ണം പൊലീസ് കര്‍ണാടകത്തിന്റെയായിട്ടും സംഘടിപ്പിച്ചു എന്നോര്‍ക്കുക.

   T.P. യെ കൊന്നതും കൊല്ലിച്ചതും സിപിഎം എന്ന പാര്‍ട്ടിക്ക് വേണ്ടിയാവാം. എങ്കിലും, വന്‍സ്രാവുകളെ തിരക്കി 20 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു എന്നാണ്‌ പറയുന്നത്, അതില്‍ മേല്‍നേതാക്കളെയാരെയും ബന്ധപ്പേടുത്താന്‍ പറ്റിയ തെളിവൊന്നും കിട്ടിയില്ല എന്നും വിസ്മരിക്കരുത്.

   T.P.യെ കൊന്നതും കൊല്ലിച്ചതും സിപിഎം എന്ന പാര്‍ട്ടികു വേണ്ടി ആവാം. അതുകൊണ്ട് ഒരു പ്രതിയെയും വിടരുത്, കുറ്റം ചെയ്താലും ഇല്ലെങ്കിലും എന്നത് എന്ത് നിലപാടാണ്‌?

   രണ്ട് കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ച് നിര്‍ത്താം. ഒന്ന് ഇന്നലത്തെ, കാസര്‍ഗോട്ട് ഉദുമയില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ കോണ്‍ഗ്രസ്സുകാര്‍ കൊന്നു, സിപിഎം ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി. ഇന്ന് ഞാന്‍ മനോരമ, മാതൃഭൂമി, മാധ്യമം എന്നീ പത്രങ്ങള്‍ നോക്കി. അതിലൊന്നും സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയില്ല! ഹര്‍ത്താല്‍ നടന്നെന്നോ, ആ ഹര്‍ത്താല്‍ വിജയിച്ചെന്നോ അതിന്റെ കാരണം ഇതാണെന്നും മാത്രമാണ്‌ വാര്‍ത്ത! രണ്ട്, തൃശൂരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മധു അമ്പലനടയില്‍ വെച്ച് ഭാര്യയുടെ മുമ്പില്‍ കൊല്ലപ്പെട്ടു; (ഓര്‍ക്കണം വിശുദ്ധമായ അമ്പലനട, ഭാര്യ) രണ്ടുമാസം കഴിഞ്ഞ് പകരത്തിനെന്നു പറയുന്നു ലാല്‍ജി എന്നൊരു നേതാവും കൊല്ലപ്പെട്ടു. ഈ ആളുകളുടെ ഭാര്യ, മക്കള്‍ എന്നിവരെപറ്റി എന്തെങ്കിലും വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നോ? അബ്സാര്‍ ആ കൊല്ലപ്പെട്ടവരുടെ വേണ്ടാപ്പെട്ടവരെ കുറിച്ച് ചിന്തിച്ചോ? അതെപ്പറ്റി ബ്ലോഗെഴുതിയോ?

   Delete
  3. 1. ഇത്തരം കേസില്‍ വെറും ഒരൊറ്റ സാക്ഷിമൊഴി അടിസ്ഥാമാക്കിയാണോ ഒരാളെ പ്രതിയാക്കേണ്ടത്?
   2. 53 സാക്ഷികള്‍ കൂറുമാറുകയുണ്ടായി. ആ ഒറ്റക്കാരണം കൊണ്ട് വെറുതെ വിടണമെങ്കില്‍ ചുരുങ്ങിയത് 45-50 പേരെയെങ്കിലും വിടണം. അത് സംഭവിച്ചിട്ടില്ലല്ലോ?
   3. സാക്ഷിമൊഴി മാറ്റിപ്പറയുന്നതിനെതിരെ നടപടി എടുക്കാന്‍ വകുപ്പുണ്ട്. ബെസ്റ്റ് ബേക്കറി കേസില്‍ അങ്ങനെ ഉണ്ടായല്ലോ? അതുകൊണ്ട് നേരത്തെയുള്ള മൊഴി സ്റ്റ്രൊങ് ആണ്‌ എന്ന് തോന്നുന്നു എങ്കില്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ആ വഴി നീങ്ങാം.
   4. മൊഴിയുടെ കാര്യം നോക്കാം. സ്ഫി ജില്ലാ സെക്രട്ടറി സരിന്‍ ശശിക്കെതിരെ കുഞ്ഞനന്തനെ മാടായി ഏരിയ കമ്മറ്റി ഓഫീസില്‍ ഒളിപ്പിക്കാന്‍ കൊണ്ടുവന്നു എന്നാണ്‌ ചാര്‍ജ്ജ്. സാക്ഷി സ്ഫി-യുടെ തനെ ജില്ലാ ജോയന്റ് സെക്രട്ടറി! ഓഫീസില്‍ കൊണ്ടുവന്നത് ഓട്ടോയില്‍ ആണെങ്കില്‍ ഓട്ടോ ഡ്രൈവര്‍ സാക്ഷിയാവേണ്ടേ? അതില്‍ ഇവര്‍ രണ്ടുപേരും കയറുന്നതിനും ഇറങ്ങുന്നതും ആരെങ്കിലും കണ്ടുവോ? അവര്‍ എവിടെ? ഓട്ടോയില്‍ കയറിയത് എവിടെ നിന്ന്? അവിടെ ഇറങ്ങിയത് ഏതു വാഹനഥ്തില്‍? അതിന്റെ ഡ്രൈവര്‍ ആര്? ഇറങ്ങിയത് കണ്ട ആരുമില്ലേ? എന്നിങ്ങനെ ഒട്ടനവധി ചോദ്യം കിടക്കുന്നു. (കര്‍ണാടകത്തിലെ പോലീസ് പോലും 3 തെളിവും സാക്ഷിയും മദനിക്കെതിരെ ഉണ്ടാകി, അപ്പോഴാണ്‌...)
   ഇനിയും എഴുതാനുണ്ട്, സമയം കിട്ടുന്നതനുസരിച്ച് എഴുതാം.

   Delete
  4. ഇനി താങ്കള്‍ ഉന്നയിച്ചിരിക്കുന്നത് ടി പിയെ കൊന്നതും കൊല്ലിച്ചതും സി പി എം എന്ന പാര്‍ട്ടിക്കുവേണ്ടിയല്ലേ എന്നാണ്‌. സാമാന്യബുദ്ധിയില്‍ അങ്ങനെയാണ്‌ തോന്നുന്നത്. പക്ഷെ അങ്ങനെയല്ലാതെയും വരാം. കൊല നടത്താന്‍ തെരഞ്ഞെടുത്ത സമയം പല സംശയവും ജനിപ്പിക്കുന്നുണ്ട്.

   അടുത്തത്, തടവില്‍ ഇട്ടവരുടെ വേണ്ടപ്പെട്ടവരെക്കുറിച്ചാണോ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെക്കുറിച്ചാണോ ചിന്തിക്കേണ്ടത് എന്ന്. ഞാന്‍ തടവില്‍ ഇട്ടവരുടെ വേണ്ടപ്പെട്ടവരെക്കുറിച്ചല്ല, തടവിലിട്ടവരെപ്പറ്റി തന്നെയാണ്‌ ചിന്തിച്ചത്. കുറ്റവുമായി ബന്ധമില്ലാത്തവരെ ജയിലിലിട്ടാല്‍ കൊല്ലപ്പട്ടവരുടെ ബന്ധുക്കള്‍ക്ക് നീതി കിട്ടില്ലല്ലോ? കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ നഷ്ടം വളരെ വലുതാണ്‌. പക്ഷേ അതേക്കുറിച്ച് ചിന്തിക്കുന്നു എന്ന് പറയുന്നവര്‍ അതിനെക്കുറിച്ചു തന്നെയാണോ ചിന്തിക്കുന്നത്? അങ്ങനെയെങ്കില്‍ ആരു കൊല്ലപ്പെട്ടാലും അവര്‍ അങ്ങനെ ചിന്തിക്കണമല്ലോ?

   മിനിയാന്ന് കാസര്‍ഗോട്ട് ഒരു സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ഒരു പ്രകോപനവുമില്ലാതെ. ഇന്നലത്തെ മനോരമ, മാതൃഭൂമി, മാധ്യമം എന്നീ പത്രങ്ങളില്‍ ഇങ്ങനെ ഒരു വാര്‍ത്ത പോലും വന്നിട്ടില്ല. അതെത്തുടര്‍ന്ന് അവിടെ പിറ്റേന്ന് ഹര്‍ത്താലായിരുന്നു. പത്രത്തിലെ വാര്‍ത്ത, "ഹര്‍ത്താല്‍ പൂര്‍ണം, വധത്തെതുടര്‍ന്നാണ്‌ ഹര്‍ത്താല്‍" എന്നല്ലാതെ, അദ്ദേഹത്തിന്‌ ആരൊക്കെയുണ്ട്, അവര്‍ക്ക് സങ്കടമുണ്ടോ, അദ്ദേഹം ധീരനായ കമ്മ്യൂണിസ്റ്റായിരുന്നോ എന്നൊന്നുമില്ല, ചാനലിലൊന്നും ചര്‍ച്ചയുമില്ല. അതവിടെ നില്‍ക്കട്ടെ.

   രണ്ടുമാസം മുമ്പ് തൃശൂരില്‍ മധു എന്നൊരു യുവാവിനെ അമ്പലനടയിലിട്ട് ഭാര്യയുടെ കണ്‍മുമ്പില്‍ വെച്ച് വെട്ടിക്കൊന്നു. അമ്പല നട, ഭാര്യ - ഓര്‍ക്കുക. അതിനു പകരമെന്നു പറയുന്നു ലാല്‍ജി എന്നൊരാളെ ഇതിനിടെ കൊന്നു. രണ്ടു പേരുടെയും ഭാര്യമാരെക്കുറിച്ചോ, ബന്ധുക്കളെ ക്കുറിച്ചോ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? അവരുടെ ഫോട്ടോയോ, വീഡിയോ ക്ലിപ്പിങ്ങോ കണ്ടോ?

   താങ്കള്‍ക്ക് വിഷമമായി ബ്ളോഗ് എഴുതിക്കാണും അല്ലേ? അതിന്റെ ലിങ്ക് ഒന്നു തരാമോ, പ്ലീസ്?

   Delete
  5. കുറ്റവുമായി ബന്ധം ഇല്ലാത്തവര്‍ നരകിക്കണം എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് ? ഒന്ന് കാണിച്ചു തരുമോ ? തെളിവുകള്‍ നശിപ്പിച്ചു കുറ്റം ചെയ്തവര്‍ കുറ്റക്കാരല്ല എന്ന് പറയുന്നതിന് എതിരെയാണ് ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ ???

   ഞാന്‍ ഒരു സരിന്റെ കാര്യം മാത്രമല്ല പറഞ്ഞത്. ടി പി വധക്കേസിനെ മൊത്തത്തില്‍ ആയാണ്. ഇപ്പോള്‍ തെളിവുകള്‍ നശിപ്പിച്ചു ഊരിയ പലരും ആദ്യം കുറ്റം സമ്മതിച്ചിരുന്നു എന്ന വസ്തുത നിങ്ങള്‍ മറന്നു പോയോ ?
   മദനിക്ക് എതിരേയുള്ള കള്ളത്തെളിവുകള്‍ ആണ് എന്ന് നിങ്ങള്‍ തന്നെ പറയുന്നു. മദനിയെ വെറുതെ വിടണം എന്ന് ആരും പറഞ്ഞിട്ടില്ല. കുറ്റം തെളിയിക്കുന്നത് വരെ ജാമ്യം നല്‍കണം എന്നാണ് പറഞ്ഞത്. വെറുതേ വിടുന്നതും, ജാമ്യം നല്‍കുന്നതും രണ്ടും രണ്ടാണ് കോയാ !!!

   പാര്‍ട്ടിക്ക് വേണ്ടിയാവാം എന്ന് അഴകൊഴമ്പന്‍ നിലയില്‍ പറഞ്ഞത് കൊണ്ടായില്ല. വ്യകതമായി തന്നെ പറയണം. പിന്നെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷിമൊഴികള്‍ മാറ്റിക്കാനും ഇത്ര വലിയ സംവിധാനം ഉള്ള ഒരു പാര്‍ട്ടിക്ക് വന്‍ സ്രാവുകളെ ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒക്കെ എങ്ങിനെയാണ് നശിപ്പിക്കുക എന്നൊക്കെ ആരെങ്കിലും ഉപദേശിച്ചു കൊടുക്കണോ ??

   കുറ്റം ചെയ്യാത്ത പ്രതിയെ വെറുതെ വിടരുത് എന്ന് ഞാന്‍ പറഞ്ഞ വാചകം ഒന്ന് കാണിച്ചു തരൂ.
   അത് ആദ്യം ചെയ്യൂ !!!

   "സി എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം : 3 പേര്‍ക്കെതിരെ കേസ്" - എന്ന തലക്കെട്ടോടെ ഇന്നത്തെ മനോരമയില്‍ വാര്‍ത്തയുണ്ട്. മലപ്പുറം എഡിഷന്‍ 9 നമ്പര്‍ പേജ് നോക്കുക. സെന്റര്‍ പേജില്‍ എന്നാല്‍ എല്ലാ എഡിഷനിലും വരുന്ന വാര്‍ത്തകള്‍ ആണല്ലോ ഉണ്ടാവുക. മനോരമയില്‍ ഇല്ല എന്ന് നിങ്ങള്‍ നുണ പറഞ്ഞത് കൊണ്ട് ആയില്ലല്ലോ. മാധ്യമമോ, മാത്രിഭുമിയോ ഞാന്‍ ഇന്ന് നോക്കിയിട്ടില്ല. നിങ്ങള്‍ മനോരമയില്‍ ചുവന്ന കണ്ണട വെക്കാതെ നോക്കിയിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് ഫോട്ടോ അടക്കം വാര്‍ത്ത കാണാമായിരുന്നു. (മനോരമയില്‍ വാര്‍ത്ത ഉണ്ട് എന്ന് പറഞ്ഞപ്പോഴേക്കും എന്നെപിടിച്ച് മനോരമ ആരാധകന്‍ ആക്കേണ്ട. കണ്ടത് പറഞ്ഞു എന്നേ ഉള്ളൂ ).

   ഞാന്‍ കൊല്ലപ്പെട്ടവരെ കുറിച്ചൊക്കെ ചിന്തിക്കാറുണ്ട്. ആളെണ്ണം കഴിയില്ല എങ്കിലും കഴിയുമ്പോള്‍ എല്ലാം എഴുതാറും ഉണ്ട്. അത് ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.

   പിന്നെ സ്ഥിരം സഖാക്കളുടെ ലൈനിലേക്ക് തന്നെ ആണല്ലോ വരുന്നത് !! മറ്റവരെ കുറിച്ച് പറഞ്ഞോ, അവരെ പറ്റി എഴുതിയോ എന്നൊക്കെ ?? അല്ല ഒരു സംശയം ചോദിക്കട്ടെ, മറ്റുള്ളവരെ കുറിച്ച് എല്ലാം എഴുതിയ സര്‍ട്ടിഫിക്കറ്റുമായി വന്നാലേ നിങ്ങളെ കുറിച്ച് എഴുതാന്‍ പാടുള്ളൂ ?? അങ്ങിനെ എഴുതുന്നവരെ മാത്രമേ നിങ്ങള്‍ അംഗീകരിക്കൂ ?? നിങ്ങള്‍ക്ക് അനുകൂലം ആയി ഒരാള്‍ എഴുതിയാല്‍ അപ്പോള്‍ ആ എഴുതിയ ആളും ബാക്കി ഉള്ളവരെ കുറിച്ചൊക്കെ എഴുതിയിട്ടുണ്ട് എങ്കില്‍ മാത്രമേ നിങ്ങള്‍ അംഗീകാരം നല്‍കുകയുള്ളോ ???


   Delete
  6. 1. ഒറ്റ സാക്ഷിമൊഴി മാത്രം വെച്ച് ആരെയും പ്രതിയാക്കാന്‍ പാടില്ല എന്ന് നിയമ വ്യവസ്ഥയില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത് ?? കാണിച്ചു തരൂ.. പഠിക്കാന്‍ ആണ്.

   2. ഹഹഹ... ഇത് എന്ത് കണക്കാണ് ? 50 സാക്ഷികള്‍ കൂറ് മാറിയാല്‍ 40-50 പേരെ വെറുതെ വിടണം എന്ന് നിയമ വ്യവസ്ഥയില്‍ ഉണ്ടോ ? 50 പേരെ സ്വാധീനിച്ച് കൂറ് മാറ്റി ഒരാളെയാണ് വെറുതെ വിട്ടത് എങ്കില്‍ അത് തെറ്റ് തന്നെ അല്ലേ ? എണ്ണത്തില്‍ അല്ല കാര്യം മൊഴി മാറ്റിക്കുന്നതും തെളിവുകള്‍ നശിപ്പിക്കുന്നതം ആണ് എന്ന് നിങ്ങള്‍ക്ക് ഇനി എന്നാണ് മനസ്സിലാവുക ??

   3. മൊഴിമാറ്റിയതിനെതിരെയുള്ള കാര്യങ്ങള്‍ അങ്ങിനെ നീങ്ങട്ടെ. പക്ഷെ ഒരു കൊലപാതകകേസിലേ പ്രതിക്ക് ലഭിക്കുന്ന ശിക്ഷയെക്കാള്‍ എത്രയോ കുറവാണ് മൊഴി മാറ്റിയാല്‍ ഉണ്ടായ ശിക്ഷ. വലിയ ശിക്ഷകളില്‍ നിന്ന് ഒഴിവാകാന്‍ ചെറിയ ശിക്ഷകള്‍ ഏറ്റുവാങ്ങുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം ആണോ ? ഇതിനെ ഒക്കെ നിയന്ത്രിക്കുന്നത് പാര്‍ട്ടി ആകുമ്പോള്‍, അങ്ങിനെ മൊഴി മാറ്റിയവരെ സംരക്ഷിക്കാനും പാര്‍ട്ടി ഉണ്ടാവും എന്ന് ആരെങ്കിലും പറഞ്ഞു തരണോ ??

   4. ഇങ്ങനെത്തെ ഒരു കൊലപാതകത്തില്‍ രണ്ടു വാചകം വെച്ചല്ല മൊഴിയും മറ്റും ചര്‍ച്ച ചെയ്യേണ്ടത്. എല്ലാവരുടെയും എല്ലാ മൊഴികളും നിങ്ങളുടെ കയ്യില്‍ ഉണ്ടെങ്കില്‍ കൊണ്ട് വരൂ.. നമുക്ക് ചര്‍ച്ച ചെയ്യാം. പിന്നെ ഒരു പ്രത്യേക വ്യക്തിയുടെ കാര്യമല്ല ഞാന്‍ പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ ഉള്ള സാമാന്യ ബോധം എങ്കിലും പ്രകടിപ്പിക്കുക.

   Delete
  7. സാമാന്യ ബുദ്ധിയില്‍ അങ്ങിനെ തോന്നാം എന്ന് പറഞ്ഞതില്‍ വലിയ സന്തോഷം. പിന്നെ കൊല നടത്താന്‍ തിരഞ്ഞെടുത്ത സമയം നിങ്ങള്‍ ജനിപ്പിച്ച സംശയങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒന്ന് വ്യക്തമായി പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
   കഴിയുമെങ്കില്‍ മുന്പ് ഇട്ടപോലെ അക്കമിട്ടു തന്നെ..

   കുറ്റവുമായി ബന്ധം ഇല്ലാത്തവരെ തടവില്‍ ഇട്ടാല്‍ നീതി കിട്ടില്ല എന്ന് ഉറപ്പാണ്. എന്നാല്‍ കുറ്റവുമായി ബന്ധം ഉള്ളവരെ മൊഴികള്‍ മാറ്റിച്ചും, തെളിവുകള്‍ നശിപ്പിച്ചും പുറത്ത് വിട്ടാല്‍ നീതി കിട്ടുമോ ??? ആര് കൊല്ലപ്പെട്ടാലും ചിന്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയുവാന്‍ മുകളില്‍ കൊടുത്ത് ലിങ്ക് നോക്കുക. പിന്നെ എല്ലാവരേയും കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മാത്രമേ ടി പി കൊലപാതകത്തെ കുറിച്ച് ചിന്തിക്കാന്‍ യോഗ്യത ഉള്ളൂ എന്നാണോ അങ്ങ് പറഞ്ഞു വരുന്നത് ???

   കാസര്‍ഗോഡ് സി പി എം പ്രവര്‍ത്തകനെ കൊന്നതിന്റെ വാര്‍ത്ത മനോരമയില്‍ വന്നതിനെ കുറിച്ച് പറഞ്ഞു. പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.!!
   പിന്നെ ചാനല്‍ ചര്‍ച്ചകള്‍ മിക്കവാറും കൊല്ലപ്പെട്ട വ്യക്തിക്ക് സമൂഹത്തില്‍ ഉള്ള സ്വാധീനത്തിന് അനുസരിച്ച് ആയിരിക്കും എന്ന് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരേണ്ടതുണ്ടോ ? പ്രധാനമന്ത്രി കൊല്ലപ്പെട്ടാലും, എം എല്‍ എ കൊല്ലപ്പെട്ടാലും ഒരേ തരത്തില്‍ ആണോ ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന് സാമാന്യ ബോധത്തോടെ ചിന്തിച്ചാല്‍ മനസ്സിലാവും. ടി പിയുടെ ജനസ്വാധീനവും, ഒഞ്ചിയത്തെ രാഷ്ട്രീയ സാഹചര്യങ്ങളും, മറ്റു കൊലപാതകങ്ങളുടെ പശ്ചാത്തലവും ഒന്ന് താരതമ്യം ചെയ്ത് നോക്കിയാല്‍ എന്തുകൊണ്ട് ടി പി വധക്കേസ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു എന്ന് കാണാം. മാധ്യമങ്ങളില്‍ സജീവ ചര്‍ച്ച നടക്കാതെ പോകുന്നത് സി പി എം കാരന്റെ മാത്രം കൊലപാതകം അല്ല. നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ സജീവ ചര്‍ച്ച ആകാതെ പോകുന്നുണ്ട് എന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നിറം ഇല്ലാത്ത കണ്ണടയിലൂടെ നോക്കിയാല്‍ മനസ്സിലാവും !!!

   ഞാന്‍ ബ്ലോഗ്‌ എഴുതിയതിനെ കുറിച്ചും, മറ്റുമുള്ള മറുപടികള്‍ക്ക് ആയി ഇതിനു മുകളില്‍ ഉള്ള കമന്റില്‍ (തൊട്ടു മുകളില്‍ ഉള്ളതല്ല, അതിന്റെയും മുകളില്‍ ) കമന്റിന്റെ അവസാനത്തെ രണ്ടു പാരഗ്രാഫുകള്‍ വായിക്കുക.

   Delete
  8. //തെളിവുകള്‍ നശിപ്പിച്ച് ഊരിയ പലരും ആദ്യം കുറ്റം സമ്മതിച്ചിരുന്നു എന്ന വസ്തുത നിങ്ങള്‍ മറന്നു പോയോ// അത് പൊലീസ് തന്നെ തന്ന വിവരമാണ്‌. എങ്കില്‍ത്തന്നെ അതുകൊണ്ട് അവര്‍ കുറ്റവാളികളാവുമോ? പൊലീസ് കസ്റ്റഡിയില്‍ കുറ്റം സമ്മതിക്കുന്നത് "വസ്തുത"യാണോ? അങ്ങനെയെങ്കില്‍ മാലേഗാവ് സ്ഫോടനം നടത്തിയത് പ്രഗ്യാസിങ്ങ് ഠാക്കൂറും മറ്റുമല്ല, അതിനു മുമ്പ് 26 മുസ്ലീങ്ങള്‍ അത് സമ്മതിച്ചിരുന്നു.

   Delete
  9. //സി പി എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം: 3 പേര്‍ക്കെതിരെ കേസ് എന്ന തലക്കെട്ടില്‍ ഇന്നത്തെ മനോരമയില്‍ വാര്‍ത്തയുണ്ട്. മനോരമയില്‍ ഇല്ല എന്ന് നിങ്ങള്‍ നുണ പറഞ്ഞതു കൊണ്ട് ആയില്ലല്ലോ?//ഒരാള്‍ മരിച്ച് 2 ദിവസം കഴിഞ്ഞ് കേസെടുത്ത വാര്‍ത്ത വന്നോ എന്നല്ല ചോദിച്ചത്. മരിച്ചു എന്ന പ്രാഥമികമായ വാര്‍ത്ത വന്നില്ല എന്നാണ്‌ ഞാന്‍ പറഞ്ഞത്.

   ഗാന്ധിജി മരിച്ചാല്‍ "ഗാന്ധിജി അന്തരിച്ചു" എന്ന ആദ്യ വാര്‍ത്ത വരണം. അതുകഴിഞ്ഞാണ്‌ ഹര്‍ത്താലായിരുന്നെന്നും, ഗോഡ്സെയ്ക്കെതിരെ കേസെടുത്തു എന്നും വാര്‍ത്ത വരേണ്ടത്. ഈ വാര്‍ത്തകള്‍ നോക്കൂ,
   http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=15019797&programId=6722777&BV_ID=@@@&tabId=15
   http://www.madhyamam.com/news/245751/130917
   ഇതുപോലൊരു വാര്‍ത്ത വരേണ്ടതായിരുന്നില്ലേ എന്ന് താങ്കളുടെ നിഷ്പക്ഷക്കണ്ണട ഊരിവെച്ച് പറയൂ

   Delete
  10. പോലീസ് അല്ലാതെ കള്ളന്മാര്‍ നല്‍കുന്ന വിവരം ആണോ വിശ്വസിക്കേണ്ടത് ??? ഹഹഹ.. ഇത് നല്ല കഥ !!!

   പോലീസ് കസ്റ്റടിയില്‍ സമ്മതിച്ച എല്ലാ കുറ്റങ്ങളും തെറ്റാവും എന്നാണോ അങ്ങയുടെ ഗണ്ട്പിടുത്തം ??

   എന്തായാലും നിങ്ങളുടെ കമന്റുകളില്‍ ഒരു കാളിദാസന്‍ ടച്ച് ഉണ്ട്. ടാക്കൂര്‍ ആണ് തെറ്റ് ചെയ്തത് എങ്കില്‍ ടാക്കൂര്‍ ശിക്ഷിക്കപ്പെടട്ടെ.. 26 മുസ്ലിങ്ങള്‍ ആണെങ്കില്‍ അവരും !!! എന്തായാലും സാക്ഷികളെ സ്വാധീനിച്ചു മൊഴി മാറ്റി കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന രീതിയെ അംഗീകരിക്കാന്‍ കഴിയില്ല.

   Delete
  11. വാര്‍ത്ത വന്നതിനെക്കുറിച്ച് ഉരുളല്ലേ !!! ആദ്യം നിങ്ങള്‍ പറഞ്ഞു വാര്‍ത്ത വന്നില്ല എന്ന്.. അത് തെറ്റാണ് എന്ന് ബോധ്യപ്പെടുത്തി തന്നപ്പോള്‍ പറഞ്ഞു വാര്‍ത്ത വന്ന രീതി ശരിയല്ല എന്ന് !! കൊള്ളാം !!!
   അന്നത്തെ പത്രം തപ്പിയാല്‍ അതിലും വാര്‍ത്ത ഉണ്ടാവും. നിങ്ങള്‍ വാര്‍ത്ത വന്നില്ല എന്ന് മുന്പ് പറഞ്ഞത് കള്ളം ആണ് എന്ന് ബോധ്യപെട്ടത് ആണല്ലോ !!!
   പിന്നെ ഗാന്ധിജിയുടെ വാര്‍ത്ത പോലെ/ അതേ രീതിയില്‍ ഈ വാര്‍ത്ത വരണം എന്ന് പറഞ്ഞാല്‍ അത് കുറച്ചു കടന്ന കയ്യല്ലേ സഖാവേ !!!

   നിങ്ങള്‍ വിചാരിക്കുന്ന അതേ രീതിയില്‍ എല്ലാവരും വാര്‍ത്ത കൊടുക്കണം എന്നാണോ പറയുന്നത് ??
   കൊള്ളാം.. !!!ഞാന്‍ മുന്കമന്റുകളില്‍ പറഞ്ഞ അതേ അഴകൊഴമ്പന്‍ നിലപാട് നിങ്ങള്‍ ആവര്‍ത്തിക്കുന്നു !!!

   പിന്നെ ഞാന്‍ മുന്‍ കമന്റുകളില്‍ ? ചിഹ്നം ഇട്ടു ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിച്ചുരുന്നുവല്ലോ !! അതിനൊന്നും മറുപടി കണ്ടില്ല !!!

   ടി പിയുടെ കൊല നടത്താന്‍ തിരഞ്ഞെടുത്ത സമയം നിങ്ങളില്‍ ജനിപ്പിച്ച സംശയങ്ങളും അക്കമിട്ടു പറയാന്‍ പറഞ്ഞിരുന്നു.. അതൊന്നും മറുപടി കണ്ടില്ല !! ചുവന്ന കണ്ണടയിലൂടെ നോക്കിയത് കൊണ്ട് ആ ചോദ്യങ്ങള്‍ ഒന്നും കണ്ടിട്ടുണ്ടാവില്ല അല്ലേ !!!??????

   Delete
  12. ആദ്യം അക്കമിട്ടതിനുള്ള മറുപടി:
   1.ഒറ്റ സാക്ഷിമൊഴി മാത്രം വെച്ച് ആരെയും പ്രതിയാക്കാന് പാടില്ല എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് എന്ന്. അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല, സാക്ഷിമൊഴിയേ ഇല്ലെങ്കിലും പ്രതിയാക്കാം. പക്ഷെ, താങ്കള് എസ് എല് വി എന്നു കേട്ടിട്ടുണ്ടോ? ഇന്ത്യയുടെ പഴേയ റോക്കറ്റാണ്. അത് ആകാശത്തേക്ക് വിട്ടാല് 40 സെക്കന്റ് കഴിഞ്ഞ് ബംഗാള് ഉള്ക്കടലില് മീന് പിടിക്കുന്നവരാണ് പെറുക്കിയെടുത്ത് കൊണ്ടുവരിക. അതുപോലെ മൂക്കും കുത്തി വീഴും. അത്രേയുള്ളൂ പഠിക്കാന്. അത് സംഭവിച്ചിട്ട് കരഞ്ഞിട്ട് കാര്യമുണ്ടോ?
   2.ഞാന് പറഞ്ഞത് 53 സാക്ഷികള് കൂറുമാറി എന്നു പറയുന്നത് ഒട്ടേറെ പ്രതികളുടെ കാര്യത്തിലാണ്. 53 പേരും ഈ 20 പേരുടെയല്ല. അതുകൊണ്ട് സാക്ഷിമൊഴി മാറി എന്നതുകൊണ്ട് മാത്രമല്ല ഇവരെ 232 അനുസരിച്ച് വെറുതെവിട്ടത്. അത് പലപ്രാവശ്യം പറഞ്ഞാലും തലയില് കയറാത്തതിന് ഞാനെന്തുചെയ്യാന്!
   3. ഓ! ഒന്നാമത്തെ ചോദ്യം കണ്ടിട്ട് ഞാന് വിചാരിച്ചു, താങ്കള് ഒരു നിയമ വിദഗ്ധനാണെന്ന്. സാക്ഷിമൊഴി മാറ്റിയത് നിയമവിരുദ്ധമാണ് എങ്കില് പ്രതികള് രക്ഷപ്പെടില്ല. ശരിയായതെന്ന് കോടതി പരിഗണിക്കുന്ന മൊഴി അനുസരിച്ചുള്ള ശിക്ഷ അവര്ക്ക് കിട്ടും. ഏക ദൃക്സാക്ഷി സഹീറ ഷെയ്ക്ക് മൊഴിമാറ്റിയിട്ടും ബെസ്റ്റ് ബേക്കറി കൊലയാളികള്ക്ക് ജീവപര്യന്തം കിട്ടി.
   4. മൊഴി ചര്ച്ച ചെയ്യാനല്ല സരിന്റെ കാര്യം എഴുതിയത്. എത്ര callous ആയിട്ടാണ് പൊലീസ് കേസ് ഉണ്ടാക്കിയത് എന്നതിന് ഒരു സാംപിള് എന്ന നിലയില് മാത്രമാണ്.
   5. കൊലനടത്താന് തെരഞ്ഞെടുത്ത സമയം എന്നില് ജനിപ്പിച്ച സംശയങ്ങള്: ഒന്നാമത് സെല്വരാജ് എന്ന M.L.A. രാജിവെച്ച് ഒരു ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സമയത്താണ് ഇത് നടക്കുന്നത്. സി പി എം നെ സംബന്ധിച്ച് ശെല്വരാജിനെ തോല്പ്പിക്കേണ്ടത് ജീവന്മരണപ്രശ്നമായിരുന്നു. അതിനിടയ്ക്ക് അതിനെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി അവര് ചെയ്യുമോ എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്, ഈ കൃത്യത്തിനുള്ള വണ്ടി എടുത്തു കൊടുത്തത് ഒരു കോണ്ഗ്രസ്സുകാരനാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു ദൌത്യത്തിന് ഇങ്ങനെയൊരാള് ഇടയില് കേറാന് സി പി എം ന് ആള്ദൌര്ലഭ്യം ഉണ്ടായിരുന്നോ?
   6. കുറ്റവുമായി ബന്ധമുള്ളവരെ മൊഴിമാറ്റിച്ചും തെളിവുകള് നശിപ്പിച്ചും പുറത്തുവിട്ടാല് നീതികിട്ടുമോ എന്നു ചോദിക്കാന് താങ്കളെ പ്രേരിപ്പിക്കുന്നത് എന്താണ്? ആ 20 പേരില് ആരാണ് കുറ്റം ചെയ്തു എന്ന് നിങ്ങള്ക്ക് വ്യക്തമായത്? അല്ല പൊട്ടെ, തോന്നുന്നത്? എന്താ കാരണം?
   7. ജനസ്വാധീനം അനുസരിച്ചാണ് ടി വി യില് ചര്ച്ച നടക്കുക. ശരിയാണ്'. അങ്ങനെയെങ്കില് ലാല്ജി കൊള്ളന്നൂര് എന്ന വ്യക്തി കോണ്ഗ്രസ്സിന്റെ തൃശൂര് ജില്ല ന്യൂനപക്ഷ സമിതി കണ്വീനര് ആണ്. നേരത്തെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഭാരവാഹി ആയിരുന്നു. ടി പി ക്ക് പ്രാധാന്യം കിട്ടിയതിനല്ല ഇതു പറയുന്നത്. അത് നന്നായി എന്ന് കരുതുന്ന ഒരാളാണ് ഞാന്. പക്ഷേ ആ ചര്ച്ച സംഘടിപ്പിച്ചവര്ക്കും പങ്കെടുത്ത് തൊണ്ടയിടറിയവര്ക്കും താല്പര്യം പുറത്ത് അവര് പറഞ്ഞ കാര്യങ്ങള് തന്നെയായിരുന്നു എന്ന് തോന്നുന്നില്ല.

   Delete
  13. //പോലീസ് അല്ലാതെ കള്ളന്മാര് നല്കുന്ന വിവരം ആണോ വിശ്വസിക്കേണ്ടത്??? ഹഹഹ.. ഇത് നല്ല കഥ// ആടിനെ പട്ടിയാക്കാനും അറിയാം അല്ലേ? താങ്കള് ഇന്ത്യന് പത്രങ്ങള് 10-15 കൊല്ലമായി വായിക്കുന്നുണ്ടെങ്കില് (മനോരമ ഒഴിച്ച്) ഈ ചോദ്യം ചോദിക്കുമായിരുന്നില്ല. പൊലീസ് നല്കുന്ന വാര്ത്തകള് വിശ്വസനീയമാണെന്ന് ആരും കരുതുന്നില്ല.

   അതു പോട്ടെ, ഞാന് ഉന്നയിച്ചത് "പൊലീസ് കസ്റ്റഡിയില് കുറ്റം സമ്മതിക്കുന്നത് "വസ്തുത"യാണോ?" എന്നാണ്. അല്ല. അത് തെളിവായി അംഗീകരിക്കില്ല. പൊലീസിന്റെ അടുത്ത് താങ്കള് സുകുമാരക്കുറുപ്പാണെന്ന് സമ്മതിച്ചെന്നിരിക്കും.

   പിന്നെ മാലേഗാവിന്റെ വിശദാംശങ്ങള് പോലും താങ്കള്ക്കറിയില്ലെന്ന് വ്യക്തമായി. മാലേഗാവ് സ്ഫോടനം നടന്ന ഉടനെ അത് മുസ്ലീങ്ങളാണ് ചെയ്തതെന്ന് ഉറപ്പിച്ച്, പലരെയും അറസ്റ്റ് ചെയ്ത് കുറ്റവും സമ്മതിപ്പിച്ച്, തൊണ്ടികളും കണ്ടെടുത്ത് കേസും തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഹേമന്ത് കര്ക്കറെ എന്ന മിടുക്കനായ ഉദ്യോഗസ്ഥന് യഥാര്ത്ഥ പ്രതികളായ സാഫ്രണ് ടെററിസ്റ്റുകളെ വെളിയില് കൊണ്ടു വന്നത്. (അതിനുള്ള പ്രതിഫലം അദ്ദേഹത്തിന് കിട്ടി). ഇതൊന്നും അറിയാതെ "ടാക്കൂര് ആണ് തെറ്റ് ചെയ്തത് എങ്കില് ടാക്കൂര് ശിക്ഷിക്കപ്പെടട്ടെ. 26 മുസ്ലീങ്ങള് ആണെങ്കില് അവരും" എന്ന് പറയുന്ന താങ്കള് അല്ഭുതം ജനിപ്പിക്കുന്നു! ഒരു ഹഹഹ ഞാനും ചിരിച്ചോട്ടെ...

   Delete
  14. 1. ഹഹ... എന്താണ് നിങ്ങള്‍ പറയുന്നത് ? അപ്പോള്‍ കൂട്ട സാക്ഷി ഇല്ലാതെ ഒരു സാഖി എങ്കിലും പറഞ്ഞാല്‍ പ്രതിയാക്കം എന്ന കാര്യം അംഗീകരിക്കുന്നുണ്ടല്ലോ. അത് സംമാതിച്ചതില്‍ സന്തോഷം. കാരണം സാക്ഷി മൊഴികളുടെ പിന്‍ബലത്തില്‍ തന്നെ ആയിരുന്നു ആദ്യം അറസ്റ്റുകള്‍ നടന്നത്. എന്നാല്‍ പിന്നീട് അവ തിരുത്തിച്ചു പാര്‍ട്ടി.

   2. തലയില്‍ കയറാതെ പോയത് നിങ്ങള്‍ക്ക് ആണ്. പ്രതികളെ പ്രലോഭിപ്പിച്ചും , സ്വാധീനിച്ചും മൊഴി മാറ്റി എന്ന വസ്തുത നിങ്ങള്‍ മനസ്സിലാക്കുകിയാല്‍ ഞാന്‍ എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാവും!!

   3. നിങ്ങളുടെ അത്ര നിയമ വിദഗ്ദത്തത ലോകത്ത് ആര്‍ക്കും ഉണ്ടാവില്ലല്ലോ ? മൊഴി മാറ്റിയാല്‍ എല്ലാ കേസിലും കൃത്യമായ ശിക്ഷ ലഭിക്കുമോ ഇല്ലയോ എന്നറിയാന്‍ സാമാന്യ വിവേകം ഉണ്ടായാല്‍ മതി. ചോറ് തിന്നുന്നവര്‍ക്ക് അത് മനസ്സിലാവും !!!

   4. ഹിഹി... ഒരാളുടെ കാര്യം വെച്ച് എല്ലാം സാമാന്യ വല്‍ക്കരിക്കുക !! കൊള്ളാം.. ഭയങ്കരം തന്നെ !!!

   5. നിങ്ങളുടെ പോലെ ഉള്ളവര്‍ക്ക് ഇങ്ങിനെ ഉള്ള ചോദ്യം ഉയര്‍ത്താന്‍ വേണ്ടി ആ സമയം ബുദ്ധിപരമായി പാര്‍ട്ടി തിരഞ്ഞെടുത്തതാണ് എങ്കില്‍ ???
   അല്ലെങ്കില്‍ തീവ്രവാദ കൊലപാതകം ആയി അവതരിപ്പിച്ചാല്‍ തങ്ങളെ സംശയിക്കില്ല എന്ന് കരുതി ചെയ്ത പണി പാളി എന്ന് കരുതിക്കൂടെ ? കാരണം അവിടെ വന്ന വണ്ടിയില്‍ ഒട്ടിച്ച അറബി വാചകങ്ങള്‍ !!!

   6. ആദ്യം കൊടുത്ത മൊഴി അല്ല അവര്‍ പിന്നെ കൊടുത്തത് എന്ന് നിങ്ങള്‍ക്ക് അറിയാമോ ? ആരാണ് കുറ്റം ചെയ്തത് എന്ന് ഇപ്പോള്‍ പിണറായി വിജയനും, നിങ്ങള്‍ക്കും മാത്രമേ അറിയാത്തതായുള്ളൂ. അച്ചുതാനന്ദന് വരെ അറിയാം !!

   7. ഹഹ.. ആദ്യത്തെ വരിയില്‍ തന്നെ അതിനുള്ള ഉത്തരം ഉണ്ടല്ലോ. പിന്നെ ലാല്‍ജിയുടെ കൊലപാതകം പ്രാധ്യാന്യം നേടിയില്ല എന്ന് വെച്ച് ടി പിയുടേയും പ്രാധാന്യം നേടരുത് എന്നാണോ പറയുന്നത് ??? പിന്നെ കൈരളിയില്‍ എതിനായിരുന്നു പ്രാധാന്യം, എന്തിനായിരുന്നു പ്രാധാന്യം ഒന്ന് അന്യെഷിക്കുന്നതും നന്നാവും .

   Delete
  15. ഹഹ.. പോലീസ് നല്‍കുന്ന ഒരു വാര്‍ത്തയും വിശ്വസനീയം ആവാറില്ല അല്ലേ ? കൊള്ളാം നിരീക്ഷണം.പോലീസ് പറയുന്ന ചിലത് ശരിയായി കൊള്ളണം എന്നില്ല. എന്നാല്‍ എല്ലാം അങ്ങിനെയാണോ ? ഭൂരിപക്ഷം കാര്യങ്ങളിലും പോലീസ് പറയുന്നത് തന്നെയല്ലേ ശരിയായി വരാറുള്ളത് ??

   ദേശാഭിമാനി മാത്രം വായിച്ചാല്‍ എല്ലാം മനസ്സിലാകണം എന്നില്ല !!

   പോലീസ് കസ്റ്റടിയില്‍ കുറ്റം സംമാതിച്ചവര്‍ ഒന്നും പ്രതിയല്ല എന്നാണോ പറയുന്നത് ? മൊഴികള്‍ മാറ്റുന്നതും മാറ്റിപ്പിക്കുന്നതും എന്തിനാണ് എന്ന് മനസ്സിന്റെ ചുകപ്പ് മുഖം മൂടി ഒഴിവാക്കിയ ശേഷം ചിന്തിക്കുക

   ഹഹഹ.. നിങ്ങള്‍ക്ക് മലയാളം വാക്കുകളുടെ അര്‍ഥം അറിയില്ല എങ്കില്‍ തീര്‍ച്ചയായും നന്നായി ചിരിക്കാം. ഞാന്‍ പറഞ്ഞത് തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നാണ്. അല്ലാതെ മൊഴി മാറ്റി ആളുകളെ രക്ഷപ്പെടുത്തണം എന്നല്ല. ചിരിക്കുന്നതിനിടയില്‍ എന്താണ് എഴുതിയത് എന്ന് ശരിക്ക് വായിച്ചു മനസ്സിലാക്കാന്‍ മടിക്കേണ്ടാ !!

   Delete
 12. അല്ല TPയെ കൊന്നോ..?? അതെപ്പോള്‍ അങ്ങിനെയൊരു സംഭവം നടന്നത്

  ReplyDelete
  Replies
  1. ഈ ചോദ്യം താമസിയാതെ കോടതിയിലും ഉണ്ടാവും :(

   Delete
 13. ഞാനും ഒരു പോസ്റ്റ്‌ ഇട്ടതാ സഖാക്കന്മാര്‍ എല്ലാം കൂടി എന്നെ എടുത്തു ഉടുത്തു :(
  രക്തത്തില്‍ രാഷ്ട്രീയം എന്ന വിഷം മാത്രമുള്ള നമ്മുടെ സഹോദരന്മ്മാര്‍ക്ക് വിവേചന ബുദ്ധി എന്നെ നഷ്ട്ടമായി :( ഒരുകാലത്തും ഈ നാട് നന്നാവില്ല :(
  ഫീലിംഗ് സങ്കടം :'(

  ReplyDelete
 14. VARSHAGALKKULIL IVIDE EKAADHIPATHIKALUNDAAVUM....IPPOTHANNE AAYIKKAZHINJU.....ORU REVOLUTION NJANANGAL IRANGI NAATHANAM....ALLATHE KHATHARITTAVARONNUM ONNUM THALLITHARUMENNU AARUM IVIDE KARUTHENDA......IVIDE PENNUNGAL ''WE ARE NOT A FUCKING MACHINES ENNEZHUTHIYA POSTER KAZHUTHIL THOOKIYUM''..GENTS JEEVIKKANULLA AVAKAASANGALKKU VENDIYUM THERUVIL SAMARAM NADATHIYUM'' THERUVIL KAZHIYUM......

  ReplyDelete
  Replies
  1. ഇത് സ്വന്തം പ്രൊഫൈലില്‍, മുഖത്തോടെ വന്നു പറയാന്‍ ഉള്ള ചങ്കൂറ്റം എങ്കിലും കാണിച്ചുകൂടേ ചങ്ങായീ :p

   Delete
 15. അന്ധ രാഷ്ടീയത്തിന്റെ ഇരയാണ് ടി പി .ഇനി അങ്ങനെ ഒരു കൊലപാതകം ഉണ്ടാകാതിരിക്കട്ടെ.
  ബ്ലോഗരുടെ രാഷ്ടീയം എഴുത്തിൽ വ്യക്തമാണ്.ഈ അന്ധതയാണ് രഷ്ടീയ നേതാക്കളുടെ ഊർജ്ജം .അത് തിരിച്ചറിയാനുള്ള വിവേകമാണ് നമുക്ക് വേണ്ടത്.

  ReplyDelete
  Replies
  1. തിരിച്ചറിവും വിവേകവും എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം !!

   Delete
 16. പടച്ചോനും പിണറായിക്കും തിരുവന്ജൂരിനും അറിയാരിക്കും ശരിക്കും എന്താ സംഭവിച്ചെന്നു..

  ReplyDelete
 17. ടി. പി. വധക്കേസില്‍ 20 പ്രതികളെ വെറുതെ വിട്ട കോടതിവിധിയാണ്‌ ഈ പോസ്റ്റിന്‌ ആധാരം. ആണല്ലോ?

  "ടി പി യെ ഇവര്‍ കൊന്നിട്ടില്ല എന്ന് കോടതിക്ക് നിസ്സംശയം ബോദ്ധ്യപ്പെട്ടതിന്റെ പേരില്‍ അല്ല ഇവരെ വെറുതെ വിട്ടിരിക്കുന്നത്" എന്ന് താങ്കള്‍ പറയുന്നു. ആദ്യമായി മനസ്സിലാക്കേണ്ട വസ്തുത വിട്ടയച്ച 20 പേരുടെ പേരില്‍ ഇങ്ങനെയൊരു ആരോപണം ഇല്ല എന്നതാണ്‌~. സിം കാര്‍ഡ് സംഘടിപ്പിച്ചു നല്‍കി, ബൈക്കില്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് കൊണ്ടു വിട്ടു, പ്രതികളെ ഒളിപ്പിക്കാന്‍ സഹായിച്ചു, തുടങ്ങിയവയാണ്‌ അവരുടെ പേരില്‍ ഉണ്ടായിരുന്ന കുറ്റം. ആദ്യത്തെ രണ്ടുകാര്യങ്ങള്‍ പരിചയമുള്ളവര്‍ തമ്മില്‍ ചെയ്തുകൊടുക്കുന്ന സഹായമാണ്‌, അതുകൊണ്ട് അവര്‍ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നില്ല. എന്നു മാത്രമല്ല ഇവരില്‍ 2-3 പേരെങ്കിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരാണ്‌.

  പ്രതിയെ ഒളിപ്പിച്ചത്‌ കണ്ടുപിടിക്കുന്നത്‌ ആ പ്രതിയുടെ movement പൊലീസ് trace ചെയ്യുന്നതിന്റെ ഭാഗമായാണ്‌, അതുകൊണ്ട് എവിടെ നിന്ന് എവിടേക്ക് എങ്ങനെ കൊണ്ടുപോയി എന്ന അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ കഴിയണം. പ്രഥമദൃഷ്ട്യാ എന്തെങ്കിലും തെളിവ് ഉണ്ടെങ്കില്‍ അവര്‍ പ്രതികളായിത്തന്നെ തുടരും. കുറ്റം ചെയ്തോ എന്ന് വീണ്ടും കോടതിനടപടികളില്‍ തെളിയേണ്ടതാണ്‌.

  അങ്ങനെ ഒന്നാമതായി പ്രഥമദൃഷ്ട്യാ തെളിവ് ഇല്ലാത്തതുകൊണ്ടും, രണ്ടാമതായി സാക്ഷിമൊഴികള്‍ ഇല്ലാത്തതുകൊണ്ടും ഈ 20 പേരെ വിട്ടയയ്ക്കുന്നു എന്നാണ്‌ ജഡ്ജി വിധിയില്‍ പറയുന്നത് (ഇങ്ങനെത്തന്നെയാണോ പറയുന്നത് എന്ന് താങ്കള്‍ക്കു തന്നെ അന്വേഷിക്കാം).

  പക്ഷെ താങ്കള്‍ക്ക് ഇവര്‍ "കുറ്റം ചെയ്തിട്ട് കുറ്റക്കാരല്ല എന്നു പറയുന്നവരാണ്‌"''. അങ്ങനെ പറയാനുള്ള കാരണം എന്താണ്‌? കൂടുതല്‍ എന്തെങ്കിലും തെളിവ് താങ്കളുടെ പക്കല്‍ ഉണ്ടോ? ഇല്ലെങ്കില്‍ കുറ്റവുമായി ബന്ധമില്ലാത്തവര്‍ നരകിക്കണം എന്നു തന്നെയാണ്‌ താങ്കള്‍ പറയുന്നത്, എന്താ സംശയം?

  താങ്കളുടെ ഏക ന്യായം കൊല ചെയ്തത് സി പി എം ആണ്‌ എന്നതാണ്‌. അതുകൊണ്ട് കേസിലുള്‍പ്പെട്ട എല്ലാവരും കുറ്റക്കാരാവണമെന്നുണ്ടോ? അങ്ങനെയെങ്കില്‍ സി പി എം മെംബര്‍മാരായ 3,30,000 പേരെയും തൂക്കിക്കൊല്ലുക എന്നൊരു ബ്ളോഗ് ആയാലോ?

  പൊലീസ് കേസില്‍ ഉള്‍പ്പെടുത്തി എന്നതുകൊണ്ട് ഒരാള്‍ കുറ്റവാളിയാകണമെന്നില്ല. അല്ലെങ്കില്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രൊഫ. എസ് എ ആര്‍ ജിലാനി കുറ്റക്കാരനാവേണ്ടേ?

  ReplyDelete
  Replies
  1. ടി പി വധക്കേസ് ആണ് ഈ പോസ്റ്റിനു ആധാരം. അല്ലാതെ പ്രതികളെ വെറുതെ വിട്ടത് മാത്രമാണ് എന്ന് പോസ്റ്റില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത് ??

   ഹഹഹ..ഈ എല്ലാവരും 51 വെട്ടു വെട്ടാന്‍ കൂടിയിട്ടുണ്ട് എന്ന് ഞാന്‍ എവിടെയാ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് ? ഒന്ന് കാണിച്ചു തരുമോ ???
   കുറ്റം ചെയ്യുന്നതും, കുറ്റവാളികളെ സഹായിക്കുന്നതും, അവരെ രക്ഷപ്പെടാന്‍ സഹായിക്കുന്നതും എല്ലാം കുറ്റവാളികള്‍ തന്നെയാണ് എന്ന് ഞാന്‍ തന്നെ പറഞ്ഞു തരെണ്ടതുണ്ടോ ?? ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ തെറ്റ് ചെയ്താലും തെറ്റ് തന്നെ ആണ്. അല്ല എന്ന് ആര് പറഞ്ഞു. മറ്റുള്ള പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടത് കൊണ്ട് അതില്‍ സി പി എം നു പങ്കില്ല എന്ന അര്‍ത്ഥവും വരുന്നില്ലല്ലോ !!

   കുറ്റവുമായി ബന്ധം ഇല്ലാത്തവര്‍ ശിക്ഷിക്കപ്പെടണം എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് ?? ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ രീതിയില്‍ എന്തിനാണ് അവതരിപ്പിക്കുന്നത് എന്ന് മനസ്സിലായില്ല !!

   ഹഹഹ.. വിഡ്ഢിത്തം പുലമ്പാതെ ചെങ്ങാതീ... കേസില്‍ ഉള്‍പ്പെട്ട എല്ലാവരും കുറ്റക്കാര്‍ ആണ് എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് ? മൊഴികള്‍ മാറ്റിച്ചും, തെളിവുകള്‍ നശിപ്പിച്ചും കുറ്റക്കാരെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ ഉള്ള സാമാന്യ ബോധം നിങ്ങള്‍ക്കില്ലേ ??

   സി പി എം പല സാക്ഷികളെയും സ്വാധീനിച്ചു മൊഴി മാറ്റിയ വിവരം താങ്കള്‍ മനസ്സിലാക്കിയിട്ടില്ലേ ??
   അങ്ങിനെ സാക്ഷി മൊഴികള്‍ മാറ്റിയത് അല്ലേ ഇവര്‍ക്ക് രക്ഷപ്പെടാന്‍ തുണയായത് ???

   പിന്നെ ഒരു കേസ് പറയുമ്പോള്‍ അതിലേക്ക് മറ്റൊരു കേസ് കൊണ്ട് വരുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അയോധ്യാ കേസിലും മറ്റും ഇതുപോലെ ഒരുപാട് പേരെ മൊഴിമാറ്റിച്ചതും ഒക്കെ എടുത്ത് നോക്കിയാല്‍ കാണാം. പോസ്റ്റില്‍ ഉള്ള വിഷയത്തില്‍ നിന്ന് സംസാരിക്കാന്‍ ഉള്ള മാന്യത പ്രകടിപ്പിക്കുക.


   Delete
  2. ഈ ബ്ലോഗ്‌ ഇന്റെ മോയലാളിയോടു....എല്ലാം സഹിക്കാം... നിങ്ങൾ എഴുതിയ പോസ്റ്റ്‌ കൾ എല്ലാം നിങ്ങൾ തന്നെ ഒന്ന് വായിച്ചു നോക്ക്... അതിൽ കാണാം സഖാക്കൾ ക്ക് നേരെയുള്ള പുച്ഛം....പാർട്ടി ടെ ഒന്നോ രണ്ടോ പേര് ചെയ്യുന്ന പ്രവർത്തിക്ക് മുഴുവൻ സഖകളെയും പരിഹസിച്ചു അപഹസിച്ച്‌ കാണിക്കുന്നത് അല്പതരമാണ്..അല്ലാതെ സാമൂഹ്യ നന്മ അല്ല അവിടെ ലക്‌ഷ്യം... ഓർക്കുക വല്ലപ്പോഴും പഴയ സഖാകളെ...അങ്ങനെയെങ്കിലും പുചിക്കതിരികെടോ.. സഖാകളെ.. ടി.പ യുടെ കൊലയാളികൾ ശിക്ഷികപെടട്ടെ... അതിനു തര്ക്കമോന്നുമില്ല.. പക്ഷെ..ഇടയ്ക്കും മുറക്കും താനൊക്കെ അപഹസിക്കുമ്പോൾ നശിച്ചു പോകുന്ന വാക്കുണ്ട്..."സഖാവ്" ..അത് കാണുമ്പോഴുള്ള വേദന തനിക്കു മനസിലാവില്ല... മനസിലാവില്ല...

   Delete
  3. പുച്ഛം തോന്നാന്നുള്ള കാരണങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ കുറിച്ച് പറയുമ്പോഴും പുച്ഛം ഉണ്ടാവുക സ്വാഭാവികം !!! പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും തെറ്റ് ചെയ്തു എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? പിന്നെ പാര്‍ട്ടി ചെയ്ത തെറ്റുകളെ ന്യായീകരിക്കുമ്പോള്‍ അത്തരം സഖാക്കളും ചെയ്യുന്നത് തെറ്റിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെ അല്ലേ ??? ഒരു വ്യക്തിയെ കൊല്ലുന്നതിനേക്കാള്‍ വലിയ അല്‍പ്പത്തരം ഒന്നും ഈ പോസ്റ്റില്‍ ഇല്ലല്ലോ !!
   സാമൂഹ്യ നന്മക്ക് വേണ്ടിയാവും ആളുകളെ കൊല്ലുന്നത് അല്ലേ ?
   പുച്ചിക്കപ്പെടാതിരിക്കണം എങ്കില്‍ പുച്ചിക്കപ്പെടുന്ന കാര്യങ്ങള്‍ ചെയ്യരുത്. സഖാവ് എന്ന വാക്ക് ഞാന്‍ അല്ല നശിപ്പിച്ചത്. ആ വാക്ക് സ്വയം അണിഞ്ഞു നടക്കുകയും, അപഹാസ്യമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ ആണ് അത് നശിപ്പിക്കുന്നത്.നിങ്ങള്‍ക്ക് വേദന തോന്നുന്നുണ്ടെങ്കില്‍ അവരെ പോയി തിരുത്തുക. ഇരയാക്കപ്പെടുന്ന കുടുംബങ്ങളോട് ഉള്ള വേദനയും മനസ്സിലാക്കാന്‍ ശ്രമിക്കുക !!

   Delete
  4. // ടി പി വധക്കേസ് ആണ് ഈ പോസ്റ്റിന് ആധാരം.അല്ലാതെ പ്രതികളെ വെറുതെ വിട്ടത് മാത്രമാണ്എന്ന് ഈ പോസ്റ്റില് എവിടെയാണ് പറഞ്ഞിട്ടുള്ളത്? // ഈ പോസ്റ്റിന്റെ ഒന്നാമത്തെ വാചകത്തില്!!!
   ഒന്ന് ഏറ്റവും മുകളിലേക്ക് സ്ക്രോള് ചെയ്ത് വായിച്ചു നോക്കൂ. അവിടെ എഴുതിയിരിക്കുന്നു, "ടി പി വധക്കേസില് 20 പ്രതികളെ വെറുതെ വിട്ട കോടതിവിധിയാണ് ഈ പോസ്റ്റിനു ആധാരം'." 2 ആശ്ചര്യ ചിഹ്നവുമുണ്ട്.

   ഈ എല്ലാവരും 51 വെട്ട് വെട്ടാന് കൂടിയതിനെക്കുറിച്ച് തുടര്ന്ന് പറയുന്നു, "ഇവര് (എന്നു പറഞ്ഞാല് ഈ 20 പേര്) ടി പി യെ കൊന്നതിന്റെ എല്ലാ തെളിവുകളും കോടതിക്കു മുമ്പില് ഹാജരാക്കാന് കഴിഞ്ഞിട്ടില്ല എന്നതാണ്" ഇവരെ വെറുതെ വിടാന് കാരണം". ഇതിന്റെ അര്ത്ഥം മലയാളത്തില് എന്താണ്? ഇവര് 20 പേര് ടി പി യെ കൊന്നതിന്റെ/ കൊല്ലാന് കൂടിയതിന്റെ ചില തെളിവുകളൊക്കെ കോടതിക്കു മുമ്പില് ഹാജരാക്കി എന്ന് താങ്കള് കരുതുന്നു എന്നല്ലേ?

   മാത്രമല്ല, 20 പേരെ വിട്ടതിനെക്കുറിച്ച് പരാമര്ശിക്കുമ്പോഴെല്ലാം താങ്കള് പറയുന്നത് "തെളിവുകള് നശിപ്പിച്ച് കുറ്റം ചെയ്തവര് കുറ്റക്കാരല്ല എന്ന് പറയുന്നതിന് എതിരെയാണ് ഞാന് പോസ്റ്റില് പറഞ്ഞിട്ടുള്ളത്" എന്നാണ്. ഇപ്പോള് കുറ്റക്കാരല്ല എന്നു പറഞ്ഞിട്ടുള്ളത് ഈ 20 പേരെയാണ്, അല്ലേ? അപ്പോള് അവര് കുറ്റം ചെയ്തവരാണ്, തെളിവു നശിപ്പിച്ച് കുറ്റക്കാരല്ല എന്ന് പറയുന്നതാണ് എന്നാണ് താങ്കള് പറയുന്നത്. എന്തടിസ്ഥാനത്തില് എന്നു വിശദീകരിക്കാന് ഞാന് കുറേ കമന്റിലായി അഭ്യര്ത്ഥിക്കുന്നു. അത് പറയാത്തിടത്തോളം കുറ്റവുമായി ബന്ധമുണ്ടോ എന്നതല്ല, സി പി എം നു വേണ്ടി നടന്ന സംഭവമായതുകൊണ്ട് ബന്ധം ഉള്ളവരെയും ഇല്ലാത്തവരെയും എല്ലാവരേയും ശിക്ഷിക്കണം എന്ന നിലപാടിലാണ് താങ്കള് എന്നാണ്. സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന സിനിമയില് സി ആയ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നുണ്ട്, "ഞാന് തല്ലും, എല്ലാത്തിനേയും നിരത്തി തല്ലും, തല്ല് എനിക്ക് പുത്തരിയല്ല. ഐ ആം വെരി സ്ട്രിക്റ്റ്" എന്ന്.

   താങ്കളും സ്ട്രിക്റ്റ് ആണല്ലേ?

   Delete
  5. ആദ്യത്തെ വരിയില്‍ "മാത്രമാണ്' എന്ന് ഉണ്ടോ ചങ്ങാതീ ? എഴുതാന്‍ അതാണ്‌ ആധാരം. എന്നാല്‍ അതിനെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ എന്ന് പറഞ്ഞിട്ടുണ്ടോ ?

   എല്ലാ തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണു പറഞ്ഞത്. എന്ന് വെച്ചാല്‍ പല തെളിവുകളും കോടതിക്ക് മുന്നില്‍ എത്താതെ നശിപ്പിക്കപ്പെട്ടു. മൊഴികള്‍ മാറ്റപ്പെട്ടു. എഴുതിയത് ശരിക്ക് ഉള്‍ക്കൊള്ളുക.

   തെളിവുകള്‍ നശിപ്പിക്കാനായി മൊഴികള്‍ മാറ്റിച്ചത് ഒന്നും നിങ്ങള്‍ അറിഞ്ഞില്ലേ ? മാധ്യമങ്ങള്‍ നോക്കാറില്ലേ ? ആദ്യം നല്‍കിയ മൊഴികള്‍ തന്നെയാണോ സാക്ഷികള്‍ തുടര്‍ന്നും പറഞ്ഞത് ?????

   ബന്ധം ഇല്ലാത്തവരെ ശിക്ഷിക്കണം എന്ന് എവിടെയാണ് പറഞ്ഞത് ? ബന്ധം ഉള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത് എന്നതല്ലേ പറയുന്നത് ? പോസ്റ്റ്‌ ആദ്യം ശരിക്കൊന്നു വായിച്ചു മനസ്സിലാക്കുക.

   ശ്രീനിവാസന്റെ കഥാപാത്രം അറബിക്കഥയില്‍ എന്തൊക്കെയാണ് പറയുന്നത് എന്നും നോക്കുമല്ലോ !!!

   Delete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....