Thursday, September 19, 2013

ഐകമത്യം മഹാബലം


മലയാള ബ്ലോഗ്ഗിംഗ് രംഗം അതിന്റെ ചരിത്രപരമായ വഴിത്തിരിവിലാണ്.

ജീവിതത്തിന്റെ വിവിധ മേഖലകളിലും, ലോകത്തിന്റെ വിവിധ കോണുകളിലും ഉള്ള മലയാളം അക്ഷര സ്നേഹികള്‍ ബുദ്ധിജീവി നാട്യങ്ങളോ, സാഹിത്യ കാപട്യങ്ങളോ ഇല്ലാതെ ഒത്തു ചേരുമ്പോള്‍ ചരിത്രത്തിനു വഴിമാറാതിരിക്കാന്‍ കഴിയില്ലല്ലോ !!!

മലയാളം ബോഗ്ഗര്‍മാരുടെ ആധികാരിക സ്നേഹക്കൂട്ടയ്മയായ "മലയാളം ബ്ലോഗേഴ്സ്" ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ മാസികയായ "ഇ മഷി" കഴിഞ്ഞ ഒരു വര്‍ഷമായി ഓണ്‍ലൈന്‍ മാഗസിന്‍ രംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.

ഒരു വയസ്സ് ആഘോഷിക്കുന്ന ഈ വേളയില്‍ "ഇ മഷി" പ്രിന്റഡ് രൂപത്തില്‍ പുറത്തിറങ്ങുന്നു.

അതെ..
"ഇ മഷി" വാര്‍ഷികപതിപ്പ് അച്ചടി മഷി പുരണ്ട്, പ്രിന്റഡ് വേര്‍ഷനായി മലയാള അക്ഷരലോകത്തേക്കിറങ്ങുന്നു...

വൈവിധ്യങ്ങളായ വിഭവങ്ങളാണ് "ഇ മഷി" നിങ്ങള്‍ക്കായി ഒരുക്കി വെച്ചിട്ടുള്ളത്.

സിനിമാഗാന രചയിതാവ് കൈതപ്രവും, പ്രശസ്ത ടി വി അവതാരകനും ബ്ലോഗ്ഗറുമായ അണ്ടൂര്‍ സഹദേവനുമെല്ലാം ഇ മഷിയുടെ സ്നേഹത്തണലില്‍ ഒത്തുകൂടുന്നു.

ഇ മഷിയുടെ ലാഭം പൂര്‍ണ്ണമായും ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആണ് "മലയാളം ബ്ലോഗ്ഗേഴ്സ്" തീരുമാനിച്ചിട്ടുള്ളത്. അക്ഷരങ്ങള്‍ വായിക്കപ്പെടാന്‍ മാത്രമുള്ളതല്ല, പാവങ്ങളുടെ കണ്ണുനീര്‍ ഒപ്പുന്ന സാന്ത്വനം കൂടിയാണ് എന്ന് ഇ മഷി തെളിയിക്കുന്നു.

മാഗസിന്റെ കോപ്പികള്‍ എല്ലാവരും വാങ്ങി, ഇ മഷിയും അതിനോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വന്‍ വിജയമാക്കും എന്ന പ്രത്യാശയോടെ....

ഒരു കോപ്പിയുടെ വില 50 രൂപയാണ്. കൂടുതല്‍ കോപ്പികള്‍ എടുക്കുന്നവര്‍ക്കും, മാഗസിന്‍ മാര്‍ക്കെറ്റിംഗ് നടത്താന്‍ താല്പര്യം ഉള്ളവര്‍ക്കും ആകര്‍ഷകമായ കിഴിവുകള്‍ ലഭിക്കുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടും ഇതോടൊപ്പം ശേഖരിക്കുന്നതിനാല്‍ കഴിയുന്നവര്‍ കൂടുതല്‍ സംഖ്യ അയച്ചു നല്‍കുമല്ലോ.

ഇന്ത്യയില്‍ ബുക്ക്‌ പോസ്റ്റ്‌ വഴി ആണ് മാഗസിന്‍ അയക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ കോപ്പി വേണ്ടവര്‍ക്ക് താഴെ ഉള്ള ഫേസ്ബുക്ക് പ്രൊഫൈലുകള്‍ മുഖേന മലയാളം ബ്ലോഗേഴ്സുമായി ബന്ധപ്പെടാവുന്നതാണ്.

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, ഡിഡി എന്നിവയിലൂടെ മാഗസിന്റെ വില താഴെ കൊടുത്ത അക്കൌണ്ടിലേക്ക് അയക്കാവുന്നതാണ്.

ACCOUNT NO : 0269053000058854
Name of the first holder - Riyas Ali
Bank - South Indian Bank
Branch - West hill, Nadakkavu. Kozhikode
IFSC Code - SIBL0000269

പണം അയക്കുമ്പോള്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഉള്ള നിങ്ങളുടെ പേരും, "ഇ മഷി" എന്നും റിമാര്‍ക്ക്സ് കോളത്തില്‍ രേഖപ്പെടുത്തുക. പണം അയച്ച വിവരം താഴെ കൊടുത്ത ഏതെങ്കിലും പ്രൊഫൈലിലേക്ക് മെസേജ് ചെയ്യുകയും ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കായും താഴെയുള്ളവരുമായി ബന്ധപ്പെടാവുന്നതാണ്.

Riyas T Ali


Robin Poulose


Fazlul Haque Cheriyath


Nassar Ambazhekel


Mohiyudheen MP


Nisha Dilip


Shabeer Ali


Komban Moosa


Shaju Athanikkal


Praveen Sekhar


Vadakkel NoushadAbsar Mohamed


ഏവരും ഈ ചരിത്ര ദൌത്യത്തില്‍ പങ്കാളികളാകും എന്ന ശുഭ പ്രതീക്ഷയോടെ...

അബസ്വരം :
ഐകമത്യം മഹാബലം !!!

23 comments:

 1. ഹഹ.. അത് കലക്കി...
  നടക്കട്ടെയെല്ലാം !!

  ReplyDelete
 2. വ്യക്തിപരമായതും ജോലിപരമായും ഉള്ള തിരക്കുകൾ കാരണം ഈ സംരംഭവുമായി സഹകരിക്കാൻ പറ്റാത്തതിൽ അതിയായ വിഷമമുണ്ട്... ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുന്ന കൂട്ടായ്മയിൽ നിന്നും ഇറങ്ങുന്ന ഈ അപൂർവ നിധി തീർച്ചയായും വാങ്ങിയിരിക്കും... ഇനിയും ഇനിയും മുന്നേറട്ടെ..നന്ദി.. :)

  ReplyDelete
 3. സാഹിത്യലോകത്തിനൊരു കൂട്ടായ്മയുടെ ഓണസമ്മാനം

  ReplyDelete
 4. :) അസ്രൂസാശംസകള്‍ !

  ReplyDelete
 5. ഉയരങ്ങളിലേക്ക്

  ReplyDelete
 6. ഒന്ന് രണ്ടു കമന്റുകള്‍ അബദ്ധത്തില്‍ ഡിലീറ്റ് ആയി എന്ന് തോന്നുന്നു.... :( സോറി മക്കളേ സോറി :(

  ReplyDelete
 7. എല്ലാവിധ ആശംസകളും...ഇനിയും ഉയരത്തില്‍ എത്തട്ടെ നമ്മുടെ ഇ മഷി

  ReplyDelete
 8. ആശംസകള്‍...... .... ...എനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളില്‍ എത്തട്ടെ....

  ReplyDelete
 9. എല്ലാവിധ ആശംസകളും ..........

  ReplyDelete
 10. ഇ-മഷി ഒരു വലിയ സാദ്ധ്യത തെളിയിക്കുകയാണ്. ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും കമന്റുകള്‍ക്കും അതീതമായ സഹകരണത്തിന്റെയും സാഹിത്യസ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ലോകം ഇന്റര്‍നെറ്റ് കൂട്ടായ്മകളിലൂടെ യാഥാര്‍ത്ഥ്യമാക്കാനാവുമെന്ന സാദ്ധ്യത. ഇത്തരം സംരംഭങ്ങളാണ് ബൂലോക സൗഹൃദങ്ങളിലൂടെ ഉണ്ടാകേണ്ടത്. ഉറക്കിളച്ച് അദ്ധ്വാനിച്ച ഇ-മഷി പ്രവര്‍ത്തകര്‍ക്കും സാമ്പത്തികമായും മാനസിക പിന്തുണയിലൂടെയും സഹകരിച്ച കൂട്ടുകാര്‍ക്കും ഇനി വായിച്ച് പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്ന അക്ഷരസ്‌നേഹികള്‍ക്കും ആശംസകള്‍...

  ReplyDelete
 11. ഇ - മഷി അച്ചടി മഷി പുരളുന്നു എന്നതിനേക്കാൾ ഇങ്ങനെ ഒരു കൂട്ടായ്മക്ക് ഇങ്ങനെ കഴിയും എന്ന് തെളിയിച്ചതാണു മഹാ കാര്യം !

  ReplyDelete
 12. ഞാന്‍ ഒരു 250 രൂപ അയച്ചിട്ടുണ്ട്.. എനിക്ക് അഞ്ചു കോപ്പി അയച്ചു തരൂ.. :)

  ReplyDelete
  Replies
  1. തീര്‍ച്ചയായും..
   ഈ പിന്തുണക്ക് ഒരായിരം നന്ദി.
   ഫേസ് ബുക്കിലൂടെ ബന്ധപ്പെടാം :)

   Delete
 13. എല്ലാവിധ ആശംസകളും; കോപ്പികള്‍ ഇതിനാല്‍ ഉറപ്പുവരുത്തുന്നു. പണം അകൌണ്ടില്‍ നിക്ഷേപിക്കുന്നതായിരിക്കും.

  ReplyDelete
  Replies
  1. പിന്തുനകള്‍ക്ക് വളരെയധികം നന്ദി... നിങ്ങള്‍ ഫേസ്ബുക്കിലൂടെ ഒന്ന് കോണ്ടാക്റ്റ് ചെയ്യുമോ ?

   Delete
 14. ആശംസകള്‍, അഭിനന്ദനങ്ങള്‍ -ഒപ്പം അഭിമാനം :) . ഇനിയുമിനിയും ഉയരങ്ങളിലേക്ക്.... ലക്ഷ്യവും മാര്‍ഗവും നന്മയാകുമ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഒരുപാട് നന്ദിയും :)

  ReplyDelete
 15. ബ്ളോഗ്‌ എന്ന 'സ്വാതന്ത്ര്യ പ്രഖ്യാപന ചത്വരം' നേര്‍ത്ത്‌ നേര്‍ത്ത്‌ ഇല്ലാതാകുന്നോ എന്ന് ആശങ്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു ഇടിമുഴക്കം. !

  U.A.E -ല്‍ എവിടെയെങ്കിലും കോപ്പികള്‍ വില്‍പനക്ക്‌ വച്ചിട്ടുണ്ടെങ്കില്‍ അറിയിക്കുക ..

  ReplyDelete
  Replies
  1. നിങ്ങളുടെ നാട്ടിലെ വിലാസത്തിലേക്ക് എത്തിച്ചു തന്നാല്‍ മതിയോ ?
   ഫേസ്ബുക്കിലൂടെ ഒന്ന് കോണ്ടാക്റ്റ് ചെയ്യാമോ ?

   Delete
 16. ഡാക്ടർ ...പുതിയ സംരംഭത്തിന് ആശംസകൾ തീര്ച്ചയായും ഞാനും വാങ്ങും. നാട്ടിലെ വിലാസത്തിൽ അയച്ചാൽ മതിയാവും.

  ReplyDelete
 17. സാന്ത്വനത്തിന്റെയും നന്മയുടെയും 'ഇ-മഷി' കൊണ്ട് നോവിന്റെ നൊമ്പരപ്പാടുകളെ മായ്ച്ചു കളയാമെന്നു പ്രത്യാശിക്കുന്നു, ,ഭാവുകങ്ങളും ,പൂർണ്ണ സഹകരണവും നേരുന്നു..!

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....