Sunday, September 01, 2013

അബസ്വര സംഹിത - രണ്ടാം ഖണ്ഡംവിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 01.01.2013 നു ശേഷം ഫേസ് ബുക്കില്‍ ഇട്ട സ്റ്റാറ്റസ്സുകളില്‍ നിന്നും തിരഞ്ഞെടുത്തവയാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അബസ്വര സംഹിത ഒന്നാംഖണ്ഡം ഇവിടെ ക്ലിക്കി വായിക്കാം.

അബസ്വരസംഹിത തുടരുന്നു...


                                                                      78
                                                                     ****
04.01.2013
"നാല്‍പ്പത്ക്കാരി പതിനാലുക്കാരനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു " - വാര്‍ത്ത

അബസ്വരം :
ഇതില്‍ എന്തിനാണ് കുറ്റം ചെയ്തവളെ നാല്‍പ്പത് ക്കാരി എന്ന് വിളിക്കുന്നത് ?
അവളുടെ പേരും ചിത്രവും പുറത്ത് വിട്ടുകൂടെ ? പുരുഷന്മാര്‍ പീഡന കേസ് പ്രതികള്‍ ആകുമ്പോള്‍ അങ്ങിനെ അല്ലേ ചെയ്യാറ് ? പിന്നെ എന്തിനാണ് അവളുടെ പേര് മറച്ചു വെക്കുന്നത് ?

                                                                      79
                                                                     ****
05.01.2013
"സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് പാശ്ചാത്യ സ്വാധീനമുള്ള നാഗരിക ഇന്ത്യയില്‍ ആണ്. ഭാരതത്തിലോ ഗ്രാമങ്ങളിലോ അത് നടക്കില്ല. ഗ്രാമങ്ങളിലേക്കോ വന പ്രദേശങ്ങളിലേക്കോ പോയി നോക്കൂ. കൂട്ട മാനഭംഗവും, ലൈംഗിക കുറ്റകൃത്യങ്ങളും അവിടെ ഉണ്ടാവില്ല." - ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്

ഭാരതീയ ഗ്രാമങ്ങളിലും, വന പ്രദേശങ്ങളിലെ ആദിവാസി മേഖലകളിലും നടക്കുന്ന പീഡനങ്ങള്‍ ഒക്കെ നിങ്ങളുടെ ചെവിയില്‍ എത്താതെ പോയത് എന്ത് കൊണ്ടാണ് ? ഭാരതം ആയാലും ഇന്ത്യ ആയാലും മൂല്യ - സാംസ്കാരിക അധ:പതനം ഉണ്ടാവുമ്പോള്‍ പീഡനങ്ങള്‍ കൂടും. ശക്തമായ നിയമങ്ങളുടെ അഭാവവും, അനര്‍ഹര്‍ അധികാരം കയ്യാളുന്നതും ഇതിനു വളം വെച്ച് കൊടുക്കും. പീഡന വീരന്മാരും, കാട്ടുകള്ളന്മാരും അധികാര, ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോള്‍ കൂടുതല്‍ എന്താണ് പൊതുജനത്തിനു ലഭിക്കുക.

അബസ്വരം :
'ബാബിരി മസ്ജിദ് ഇന്ത്യയില്‍ ആയത് കൊണ്ടാണ് ഞങ്ങള്‍ തകര്‍ത്തത്, ഭാരതത്തില്‍ ആയിരുന്നെങ്കില്‍ ഞങ്ങള്‍ തകര്‍ക്കുമായിരുന്നില്ല' എന്ന് ആര്‍ എസ് എസ്സും, മോഹന്‍ ഭഗവതും പറയാത്തത് തന്നെ മഹാ ഭാഗ്യം !!!

                                                                      80
                                                                     ****
08.01.2013
ഇന്ത്യന്‍ സൈനികരെ അകാരണമായി വധിക്കുകയും, തല വേര്‍പ്പെടുത്തി മുഖം വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയത് ഏറ്റവും മൃഗീയമായ നീച പ്രവര്‍ത്തിയാണ്. ഇസ്ലാമിക രാഷ്ട്രം ആണ് എന്ന് പറയുന്ന പാക്കിസ്ഥാന്‍ ഇസ്ലാമിന്റെ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നുണ്ട് എങ്കില്‍ ഈ ക്രൂരകൃത്യം നടത്തിയ സൈനികരെ വധശിക്ഷക്ക് വിധേയമാക്കുകയാണ് വേണ്ടത്.

ഇസ്ലാമിക രാഷ്ട്രം എന്ന ലേബല്‍ എടുത്തണിഞ്ഞ് അനിസ്ലാമികമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ ഇസ്ലാമിന് ചീത്തപ്പേര് ഉണ്ടാക്കുന്നു. അതുപോലെ മുസ്ലിം നാമ ധാരികള്‍ ചെയ്യുന്ന എല്ലാ നീച പ്രവര്‍ത്തികളും ഇസ്ലാമിന്റെ പേരില്‍ വരുകയും ചെയ്യുന്നു. എരിത്തീയില്‍ എണ്ണ ഒഴിക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളും.

അബസ്വരം :
പിന്നില്‍ കുടുമയും പൂണൂലും കണ്ടപ്പോള്‍ ശങ്കരവാരിയരാണെന്ന് നിരീച്ചു.


                                                                      81
                                                                     ****
12.01.2012
"സ്ത്രീയെ മാനിക്കാത്ത സമൂഹം ഉന്നതിയില്‍ എത്തില്ല" - സുധാമണി എന്ന അമൃതാനന്ദമയി

അബസ്വരം :
ആ സ്ത്രീ നഴ്സും, മാന്യമായ ശമ്പളം ചോദിക്കുന്നവളും ആണെങ്കില്‍ കുനിച്ചു നിര്‍ത്തി മുട്ടുകാലു കൊണ്ട് പെരുമാറി, അണ്ടകടാഹം പൊട്ടിക്കാന്‍ കൂലിക്ക് ആളെ വിടണം. എന്നാലേ കച്ചവടത്തിനായി നടത്തുന്ന അമൃത പോലെയുള്ള ആശുപത്രികള്‍ ഉന്നതിയില്‍ എത്തൂ !!!


                                                                      82
                                                                     ****
15.01.2012
"സമരം നടത്താന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഒരു സമരത്തിന്റെ വിജയം" - എം.സ്വരാജ്

അബസ്വരം :
ഹഹ.. എന്റെ പൊന്നു സഖാവേ ഇങ്ങിനെ ചിരിപ്പിച്ചു കൊല്ലല്ലേ.

സമരം പരാജയപ്പെട്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ഉള്ള ആണത്തം കാണിക്ക്. അല്ലാതെ ഇലക്ഷന് നിന്ന് തോറ്റാല്‍, 'ഇലക്ഷന് നിന്നു എന്നത് തന്നെയാണ് വിജയം' എന്നത് പോലെ ഉള്ള നപുംസക പ്രസ്താവനകള്‍ ഇറക്കി സ്വയം അപഹാസ്യനാവാതെ !!

അല്ല, ഇങ്ങള് ഇപ്പളും ഈ ചോരയേയും, നെഞ്ചൂക്കിനെയും, ചെഗുവേരയെയും ഒക്കെ പറ്റി പറയുന്ന പാര്‍ട്ടിയില്‍ തന്നെ അല്ലേ ???


                                                                      83
                                                                     ****
17.01.2012
ഇന്ന് ഡി വൈ എഫ് ഐ യുടെ ഒരു ബാനര്‍ കണ്ടു വിജ്രിംഭിതനായി. മലാലയെ ഡി വൈ എഫ് ഐക്കാരിയായി ചിത്രീകരിച്ചിരിക്കുന്നു !!!

മലാല ഡി വൈ എഫ് ഐയുടെ ഏതു കമ്മറ്റിയില്‍ നിന്നാണ് അംഗത്വം എടുത്തത് എന്നറിയാന്‍ താല്‍പര്യം ഉണ്ട്.
പാക്കിസ്ഥാനിലും ഡി വൈ എഫ് ഐക്ക് ബ്രാഞ്ചുകള്‍ ഉണ്ടോ ?

ഡി വൈ എഫ് ഐക്ക് നാല് ആളുകളുടെ പിന്തുണ കിട്ടാന്‍ പാക്കിസ്ഥാനില്‍ നിന്നും ആളെ ഇറക്കേണ്ട ഗതികേട് വന്നുവോ ?

നാട്ടില്‍ ഉള്ള ഡി വൈ എഫ് ഐ നേതാക്കളുടെ ഫോട്ടം വെച്ചാല്‍ ആളുകള്‍ തിരിഞ്ഞു നോക്കില്ല എന്ന തിരിച്ചറിവാണോ അവരെ പാക്കിസ്ഥാനില്‍ നിന്ന് ആളുകളെ ബാനറിലേക്ക് ഇറക്കാന്‍ പ്രേരിപ്പിച്ചത് ?

അല്ല, ഡി വൈ എഫ് ഐ മൂത്ത് സി പി എം ആയവര്‍ യേശുവിന്റെ ഫോട്ടോ വെച്ച് ആളെ കൂട്ടാന്‍ ശ്രമിക്കുമ്പോള്‍, ഡി വൈ എഫ് ഐക്കാര്‍ ഇതെങ്കിലും ചെയ്യണമല്ലോ അല്ലേ....

അബസ്വരം :
"മൊല്ലാക്ക നിന്ന് പാത്തുമ്പോള്‍ കുട്ട്യോള്‍ നടന്നു പാത്തും, നടന്നേ പാത്തൂ !!!"


                                                                      84
                                                                     ****
25.01.2013
വിശ്വരൂപം സിനിമക്ക് എതിരെയുള്ള മത സംഘടനകളുടെ പ്രതിഷേധവും, അസഹിഷ്ണുതയും അപലപനീയമാണ്. ഒരു സിനിമകൊണ്ടോ, കാര്‍ട്ടൂണ്‍ കൊണ്ടോ തകരുന്നതല്ല ഒരു മതവും മതവിശ്വാസവും. സെന്‍സര്‍ബോര്‍ഡ് ചെയ്യേണ്ട പണികള്‍ മത സംഘടനകള്‍ ഏറ്റെടുക്കരുത്.

ഇത്തരം പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന സംഘടനകളുടെ മുഖ്യ ലക്ഷ്യം വാര്‍ത്തയില്‍ നിറഞ്ഞു നിന്നു സ്വയം പരസ്യം നേടുക എന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സമൂഹത്തിലെ കൌമാരക്കാരെ വഴിതെറ്റിക്കുന്ന ഷക്കീലാ പടങ്ങള്‍ക്കെതിരെ നാവു ചലിപ്പിക്കാത്തവരല്ലേ ഇപ്പോള്‍ കമലഹാസന്‍ പടത്തിനു എതിരേ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ?

അബസ്വരം :
സ്വന്തം മതത്തിലും, മത വിശ്വാസത്തിലും വിശ്വാസം ഉള്ളവന് അസഹിഷ്ണു ആകാന്‍ കഴിയില്ല.


                                                                      85
                                                                     ****
27.01.2013
"മലയാളികള്‍ക്ക് എന്റെ അഭിനയത്തില്‍ ഇഷ്ടപ്പെടുന്ന എന്തോ ഒന്നുണ്ട്." - ഷക്കീല

അബസ്വരം :
ഹഹ ഷക്കീലാത്താ... ഇങ്ങടെ അഭിനയത്തില്‍ എന്തോ ഒന്ന് ഉള്ളത് അല്ല മലയാളികള്‍ക്ക് ഇഷ്ടമായത്. ഒന്ന് ഇല്ലാതെ പോയതാണ് മലയാളികള്‍ക്ക് നിങ്ങളെ ഇഷ്ടമാകാന്‍ കാരണം. അങ്ങിനെ ഇങ്ങള്‍ടെ അഭിനയത്തില്‍  ഇങ്ങള്‍ക്ക് ഇല്ലാതെ പോയ സാധനത്തിന്റെ പേരാണ് "ഉടുതുണി".

                                                                      86
                                                                     ****
31.01.2013
വികാര കുലോത്തമാനായി ഡാങ്കേ മന്ത്രം ചൊല്ലി മുന്നോട്ടാഞ്ഞ്, ലാവലിന്‍ കത്തികൊണ്ട് സെക്രട്ടറിയെ കുത്തി ഇടത്തോട്ട് നോക്കി സത്യം പറഞ്ഞാല്‍ പുറത്താക്കുന്ന പി ബിക്ക് മുന്നില്‍ ഞെരിഞ്ഞമ്മര്‍ന്ന് പെട്ടന്ന് വെട്ടിത്തിരിഞ്ഞ് ചാടി ഉയര്‍ന്നു സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് കരണം കുത്തി സി സിയിലേക്ക് ചാടി കസേര ഉറപ്പിച്ച് പൊട്ടിച്ചിരിച്ച് ആളുകളെ വടിയാക്കി വീണ്ടും സെക്രട്ടറിയെ ഇടം കാലുകൊണ്ട്‌ തൊഴിച്ച് പിബിയില്‍ നോക്കി പരസ്യമാപ്പ് പറഞ്ഞു സര്‍വ്വാംഗം പ്രണമിച്ച്.....

അബസ്വരം :

പാര്‍ട്ടിയേയും, പൊതുജനങ്ങളേയും ഒരുപോലെ വടിയാക്കുന്ന അവസരവാദശ്രീ അച്ചുതാനന്ദ ചേകവരുടെ കളരി അഭ്യാസ മുറകളില്‍ നിന്നും അടര്‍ത്തി എടുത്ത മഹത്ത് വരികള്‍ !!!


                                                                      87
                                                                     ****
05.02.2013
"വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു."
"പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു." - വാര്‍ത്ത

അബസ്വരം :
വിവാഹ വാഗ്ദാനം നല്‍കുമ്പോഴേക്കും, പ്രണയം നടിക്കുമ്പോഴേക്കും അന്യ പുരുഷനൊപ്പം ഇറങ്ങി പോകുന്ന സ്ത്രീകള്‍ തന്നെയാണ് ഇത്തരം സംഭവങ്ങളിലെ പ്രധാന കുറ്റക്കാര്‍.

മോഹന വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോഴേക്കും കിടന്നു കൊടുക്കുകയും, പിന്നീട് ഉദ്ദ്യേശിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ "പീഡിപ്പിച്ചേ" എന്ന് മുറവിളി കൂട്ടുകയും ചെയ്യുന്നതില്‍ അര്‍ത്ഥം ഇല്ല. സ്വന്തം ഇഷ്ടപ്രകാരം ഉടുതുണി ഉരിയുന്ന ഇത്തരം സ്ത്രീകള്‍ക്ക് ഒടുവില്‍ ലഭിക്കുന്നത് രക്തസാക്ഷി / ഇര പരിവേഷം ആണ്.

നാട്ടുകാര്‍ അറിഞ്ഞത് കൊണ്ട് മാത്രം പല വ്യഭിചാരങ്ങളും പീഡന പട്ടികയിലേക്ക് മാറുന്നുണ്ട് എന്നത് നഗ്ന സത്യമാണ്.

സ്വമനസ്സാലെ അന്യ പുരുഷനോപ്പം ഇറങ്ങി തിരിക്കുകയും, ഉഭയ സമ്മതത്തോടെ ബന്ധപ്പെടുകയും ചെയ്യുമ്പോള്‍ അവിടെ നടക്കുന്നത് പീഡനമല്ല. മറിച്ച് വ്യഭിചാരമാണ്. വ്യഭിചാരത്തെ ഒരിക്കലും പീഡനമായി കാണാന്‍ കഴിയില്ല. വ്യഭിചാരം നടത്തിയ ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ പുരുഷന്‍ നിറവേറ്റാന്‍ തയ്യാറാവാതെ വരുമ്പോള്‍ അവിടെ പറഞ്ഞ 'കൂലി' കൊടുക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്.

ഇത്തരം സംഭവങ്ങളില്‍ രണ്ടുപേരെയും ഒരുപോലെ പ്രതി ചേര്‍ത്ത് കേസ് എടുക്കണം. അല്ലാതെ സ്ത്രീയെ മഹത്വവല്‍ക്കരിച്ച്, പുരുഷനെ മാത്രം കുറ്റപ്പെടുത്തുകയല്ല വേണ്ടത്.

പുരുഷനും സ്ത്രീയും ചേര്‍ന്ന് ചെയ്യുന്ന തെറ്റിന് പുരുഷനെ മാത്രം പ്രതിയാക്കിയാല്‍ പോരല്ലോ !!!


                                                                      88
                                                                     ****
11.02.2013
അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ പാറിപ്പറന്ന് നടക്കുകയാണല്ലോ.

അഫ്സല്‍ ഗുരു പ്രതിയാണോ, നിരപരാധിയാണോ എന്ന് വിധിയെഴുതാന്‍ ഞാന്‍ ആളല്ല. പ്രതിയാണെങ്കില്‍ അഫ്സല്‍ ഗുരുവിന് ലഭിക്കേണ്ടത് വധശിക്ഷ തന്നെയാണ് എന്നതില്‍ ഒരു സംശയവും ഇല്ല. അജ്മല്‍ കസബിന്റെ കാര്യത്തില്‍ കസബ് പ്രതിയാണ് എന്നതിന്റെ തെളിവുകള്‍ എല്ലാം ക്ലിയര്‍ ആയിരുന്നു. സംശയത്തിന്റെ ഒരു കണിക പോലും അതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട് എന്നത് വാസ്തവമാണ്.

ഒരു പ്രതിയെ വധശിക്ഷക്ക് വിധിക്കുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും സംശയ രഹിതമായി തന്നെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോടതിക്കും, ഭരണകൂടങ്ങള്‍ക്കും ഉത്തരവാധിത്വം ഉണ്ട്. വധശിക്ഷയില്‍ മാത്രമല്ല എല്ലാ ശിക്ഷകളിലും ഇങ്ങിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ നീതി ന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകൂ. ഒരു ആരോപണ വിധേയനെ നിരപരാധി എന്ന് വിധിക്കുമ്പോഴും ഇതുപോലെ കാര്യകാരണങ്ങള്‍ സഹിതം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം.

നമ്മുടെ നിയമവ്യവസ്ഥക്ക് കളങ്കമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ വരെ കേസില്‍ ഉള്‍പ്പെട്ട വസ്തുതയും നമ്മള്‍ മറക്കരുത്.

അബസ്വരം :
വിധികള്‍ ഒരിക്കലും മുന്‍വിധികള്‍ ആവരുത്. ന്യായ വിധികള്‍ തന്നെയാവണം.
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്. അതാണ്‌ നീതി, അത് മാത്രമാണ് നീതി. അതാണ്‌ ന്യായം, അതുമാത്രമാണ് ന്യായം.


                                                                      89
                                                                     ****
13.02.2013
ഡോക്ടര്‍മാരുടെ ലോഗോ നിങ്ങള്‍ കണ്ടിട്ടില്ലേ ?
ഒരു കുന്തത്തില്‍ ചുറ്റി വരിഞ്ഞ രണ്ടു പാമ്പുകളും അതിന്റെ മുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന ചിറകുകളും.. അതിന്റെ ഗുട്ടന്‍സ് ആര്‍ക്കെങ്കിലും പിടികിട്ടിയോ ? അറിയില്ലെങ്കില്‍ പറഞ്ഞു തരാം..

ആ പാമ്പുകളില്‍ ഒന്ന് ഡോക്ടറും, രണ്ടാമത്തേത് മരുന്ന് കമ്പനിക്കാരും... എല്ലാം ചിറകിന്റെ അടിയിലേക്ക് ആക്കാന്‍ നില്‍ക്കുന്ന കോലത്തില്‍ മുകളില്‍ വിടര്‍ന്ന ചിറകുകള്‍ ലാബുക്കാരെ സൂചിപ്പിക്കുന്നു. നടുവില്‍ കുന്തം പോലെ വടിയായി നില്‍ക്കുന്നത് രോഗിയും.

അബസ്വരം :
ആതുര സേവനം അല്ല നടക്കുന്നത്, ആതുര മുതലെടുപ്പാണ് ഇന്ന് നടക്കുന്നത്.
"ടെസ്റ്റുകള്‍ നടത്തൂ" എന്ന് ഡോക്ടറോട് ആവശ്യപ്പെടുന്ന രോഗികള്‍ സ്വയം കുഴി തോണ്ടുകയും ചെയ്യുന്നു.

                                                                      90
                                                                     ****
19.02.2013
അങ്ങിനെ രണ്ടു ദിവസത്തേക്ക് സമരം...

രണ്ടു ദിവസം സമരം നടത്തിയത് കൊണ്ട് ഈ നാട്ടില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കുറയാന്‍ പോകുന്നില്ല. പെട്രോള്‍ വില നിയന്ത്രണം വരാന്‍ പോകുന്നില്ല. സമരം വിജയിച്ചു എന്ന് ചാനലുകളില്‍ ഇരുന്ന് നേതാക്കന്മാര്‍ക്ക് ഘോര ഘോരം വായയിട്ട് അലക്കാം എന്നതല്ലാതെ ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.

ഇത്തരം പൊറാട്ട് നാടകങ്ങള്‍ക്ക് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൈലേജ് നേടാം എന്നതില്‍ കവിഞ്ഞ് എന്ത് ഗുണം ആണ് ഉള്ളത് ?

ജനങ്ങളുടെ മേല്‍ സര്‍ക്കാരും, വന്‍കിട കമ്പനികളും, ഉദ്യോഗസ്ഥരും നടത്തുന്ന കൊള്ള അവസാനിപ്പിക്കുന്നത് വരെ രാജ്യത്തെ നിശ്ചലമാക്കാന്‍ കഴിയുന്ന സമരമാണ് വേണ്ടത് എന്ന തിരിച്ചറിവുള്ളവര്‍ ഇവിടെ ഉണ്ടോ ?
പെട്രോള്‍ വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറക്കുന്നത് വരെ രാജ്യത്തെ നിശ്ചലമാക്കാന്‍ ചങ്കൂറ്റം ഉള്ള വല്ല സംഘടനകളും ഉണ്ടോ ?

അബസ്വരം :
പതിനെട്ട് വാദ്യവും ചെണ്ടക്ക് താഴെ !!!

                                                                      91
                                                                     ****
22.02.2013
ഇന്ന് വൈകുന്നേരം മടങ്ങുമ്പോള്‍ പച്ചക്കറി കടയിലെ പയ്യനും എന്റെ ഒപ്പം വണ്ടിയില്‍ കയറി. അവന്റെ വീട് എത്തുന്നതിനു കുറച്ചു അകലെ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഞാന്‍ നിര്‍ത്തി.

ഞാന്‍ : "എന്താടാ നീ ഇവിടെ ഇറങ്ങുന്നത് ? നിന്റെ വീട് കുറച്ച് അപ്പുറത്ത് അല്ലേ?"

അവന്‍ : "ഇവിടെ ഇറങ്ങി പൊന്തക്കാള്‍ ചെയ്യാനുണ്ട്"

ഞാന്‍ : "പൊന്തക്കാളോ ? അതെന്താ ?"

അവന്‍ : "പൊന്തയില്‍ ഇരുന്നു ആരും കാണാതെ കാമുകിക് മൊബൈലില്‍ വിളിക്കുന്നത് ആണ് ഡോക്ടറെ പൊന്തക്കാള്‍... ഇങ്ങക്ക് ഒന്നും അറിയില്ല അല്ലേ.."

അവന്‍ പൊന്തക്കാളിന് തയ്യാറെടുക്കുമ്പോള്‍ എന്റെ ഡിക്ഷണറിയിലേക്ക് ഒരു പദം കൂടിയ സന്തോഷത്തില്‍ ഞാന്‍ ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തി...

അബസ്വരം :

കാലം പോയ പോക്കേയ്...

                                                                      92
                                                                     ****
24.02.2013
മതം "വിശ്വാസം" ആണ് എന്ന് ആയിരം വട്ടം പറഞ്ഞാലും യുക്തിവാദികള്‍ക്ക് മനസ്സിലാവില്ലേ ? "വിശ്വാസം " എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്തവര്‍ ഒന്ന് ഡിക്ഷണറി നോക്കുന്നത് നന്നായിരിക്കും.

യുക്തിവാദികള്‍ പിന്നേയും പിന്നേയും ആവശ്യപ്പെടും... "മണ്ണ് കുഴച്ചത് തെളിയിക്കൂ, മരണാന്തര ജീവിതം തെളിയിക്കൂ, സ്രിഷ്ടിവാദം യുക്തി സഹമായി തെളിയിക്കൂ" എന്നൊക്കെ. നിങ്ങള്‍ ഇപ്പോഴും ശ്രമിക്കുന്നത് മതത്തെ ശാസ്ത്രത്തിന്റെ കണ്ണിലൂടെ തെളിയിക്കാന്‍ ഉള്ള മൂഡ ശ്രമം ആണ്. അത് ആദ്യം തിരിച്ചറിയാന്‍ ഉള്ള യുക്തി പ്രകടിപ്പിക്കുക.

അപ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചു ഒരു ചോദ്യം ഉണ്ടാവും..
"എന്നാല്‍ പിന്നെ ഞങ്ങളോട് എന്തിനാ പരിണാമം സംശയ രഹിതമായി തെളിയിക്കാന്‍ മത വിശ്വാസികള്‍ ആവശ്യപ്പെടുന്നത് ?" എന്ന ന്യായമായ ചോദ്യം.
ഞാന്‍ ഒന്ന് ചോദിക്കട്ടെ...
പരിണാമം ശരിയാണ് എന്ന് നിങ്ങള്‍ പറയുന്നതു ശാസ്ത്രത്തെ കൂട്ട് പിടിച്ചാണ്. അപ്പോള്‍ ശാസ്ത്രീയമായി സംശയ രഹിത തെളിവുകള്‍ പരിണാമത്തിന്റെ കാര്യത്തില്‍ ആവശ്യപ്പെടുക സ്വാഭാവികം. പരിണാമം മതം വെച്ച് തെളിയിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലല്ലോ !!!

ഇനി പരിണാമവും ഒരു വിശ്വാസമാണ് എന്ന് നിങ്ങള്‍ പറയുന്നുണ്ട് എങ്കില്‍ , ഡാര്‍വിന്‍ അതിന്റെ പ്രവാചകന്‍ ആണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ട് എങ്കില്‍ പിന്നെ നിങ്ങളോട് ഞാന്‍ പരിണാമം ശാസ്ത്രീയമായി തെളിയിക്കാന്‍ ആവശ്യപ്പെടില്ല. കാരണം മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കാന്‍ എനിക്കറിയാം.

അബസ്വരം :

കടല്‍ ചാടുവാന്‍ ആഗ്രഹം ഉണ്ട്. തോട് ചാടുവാന്‍ പോലും കാലില്ലാത്തവന്‍ !!!


                                                                      93
                                                                     ****
26.02.2013
ഫെമിനിസ്റ്റ് മഹിളാ മണികള്‍ എല്ലാം അമ്പഴങ്ങ വിഴുങ്ങിയോ ?

സീരിയല്‍ നടി ഗ്രീഷ്മയും കൂട്ടരും നടത്തിയ ഹൈ ടെക്ക് പെണ്‍വാണിഭത്തിന്റെ കഥകള്‍ പുറത്ത് വരുമ്പോള്‍ അവര്‍ക്കെതിരെ ശബ്ദിക്കാന്‍ എന്തേ ഈ കൊച്ചമ്മമാരുടെ വായകള്‍ തുറക്കാത്തത് ?

ഈ കേസില്‍ ഒരു സ്ത്രീയുടെ പേര് പ്രതിസ്ഥാനത്ത് ഇല്ലായിരുന്നു എങ്കില്‍ കാണാമായിരുന്നു നിങ്ങളുടെ വനിതാ ക്ഷേമ, സാംസ്കാരിക ക്ഷേമ വികസന പ്രസ്താവനകള്‍ !!! പുരുഷാധിക്ഷേപ ജല്പനങ്ങള്‍ !!!

അബസ്വരം :
നാവ് പുരുഷന്മാര്‍ക്ക് എതിരേ മാത്രം ചലിച്ചാല്‍ പോര കൊച്ചമ്മമാരേ... ആണോ പെണ്ണോ എന്ന് നോക്കാതെ തെറ്റുകള്‍ക്ക് എതിരേ ചലിപ്പിക്കാനുള്ള മാന്യതയുള്ള ഒരു നാവാണ് വേണ്ടത്. മാന്യത എന്ന വാക്കിന്റെ അര്‍ത്ഥം അറിയുമെങ്കില്‍ !!!


                                                                      94
                                                                     ****
27.02.2013
അല്ല മക്കളേ, ഒരു സംശയം ചോദിക്കട്ടെ !!!
അറിയാന്‍ വേണ്ടി മാത്രമാ !!!

പര്‍ദ്ദ ധരിച്ച എത്ര സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് ?
അവരുടെ വിവരങ്ങളോ, അത്തരം വാര്‍ത്തകളുടെ വിവരങ്ങളോ നല്‍കാന്‍ കഴിയുമോ ?

"ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ഒരിക്കലും പീഡനത്തിന് കാരണമാകുന്ന ഘടകങ്ങളില്‍പ്പെട്ടതല്ല" എന്ന് വാദിക്കുന്നവര്‍ ഇതിനുള്ള മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.

അബസ്വരം :
ശരീര പ്രദര്‍ശനം സ്ത്രീ സുരക്ഷിതത്വത്തിന് ഹാനികരം അഥവാ പൂട്ടില്ലാതെ വാതില്‍ തുറന്നിട്ട വീട്ടില്‍ കള്ളന്‍ കയറാനുള്ള സാധ്യത കൂടും !!!


                                                                      95
                                                                     ****
28.02.2013
മദനിയെ എല്ലാവരും മറന്നു തുടങ്ങിയോ ?

മദനിയെ ജാമ്യത്തില്‍ വിടുന്നത് വരെയോ, കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയോ അനിശ്ചിതകാല സമരം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്ന് നാം ഒരു നീതി നിഷേധം കണ്ടില്ലെന്നു നടിച്ചാല്‍ നാളെ ഈ നീതി നിഷേധം നമുക്കായിരിക്കും എന്നോര്‍ക്കുക.

നീതി ദേവതയുടെ കണ്ണുകള്‍ മൂടിയ കറുത്ത തുണി ചീന്തിയെടുത്ത് ഭരണകര്‍ത്താക്കളുടെ മുഖത്തേക്ക് എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അബസ്വരം :
നാട്ടുകാര്‍ കൊടുങ്കാറ്റായാലേ ഭരണകര്‍ത്താക്കള്‍ ചെറുതായെങ്കിലും ചലിക്കൂ !!!


                                                                      96
                                                                     ****
02.03.2013
ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ ഭൂരിപക്ഷവും പുറം പൂച്ച് മാത്രമാണോ ?

ആത്മാര്‍ത്ഥ സുഹൃത്ത് എന്ന് കരുതുന്നവര്‍ക്ക് പോലും തമാശകള്‍ അതിന്റേതായ രൂപത്തില്‍ എടുക്കാന്‍ കഴിയുന്നില്ല എങ്കില്‍ അവിടെ സൗഹൃദം ഉണ്ടോ ?

പൊതുവിഷയങ്ങളില്‍ സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നാല്‍ തകരുന്നതാണ് സൗഹൃദം എങ്കില്‍ പിന്നെ ആ സൗഹൃദത്തിനു എന്ത് പ്രസക്തിയാണ് ഉള്ളത് ?

സൗഹൃദം നിലനിര്‍ത്താന്‍ രണ്ടു കൊമ്പ് ഉള്ള പോത്തിന് കൊമ്പ് ഇല്ല എന്ന് പറയേണ്ടതുണ്ടോ ?

അബസ്വരം :
ആടിക്കളിക്കുന്ന പല്ല് വായയില്‍ വെച്ച് ഇരിക്കുന്നതിനേക്കാള്‍ സൌകര്യം പല്ലില്ലാത്ത വായയാണ്.
ഊതിയാല്‍ കൊഴിഞ്ഞു പോകുന്ന പല്ലുകള്‍ കൊഴിഞ്ഞു പോകട്ടെ.


                                                                      97
                                                                     ****
03.03.2013
എന്താണ് ചര്‍ച്ച ?

ഒരു വിഷയം ചര്‍ച്ചക്ക് വെക്കുമ്പോള്‍ അത് മുന്നോട്ട് വെക്കുന്ന വ്യക്തിക്ക് പലപ്പോഴും ആ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് ഉണ്ടായിരിക്കും. തനിക്ക് ശരി എന്ന് തോന്നുന്ന നിലപാടില്‍ ഉറച്ച് നിന്ന്, അതിനെതിരേ വരുന്ന വാദങ്ങള്‍ക്ക് എതിരേയുള്ള തന്റെ വാദങ്ങള്‍ കൂടി അവതരിപ്പിക്കപ്പെടുകയും, അവക്കുള്ള മറുപടികള്‍ കൂടി വിമര്‍ശകര്‍ നല്‍കുകയും ചെയ്യുമ്പോള്‍ അല്ലേ ആ ചര്‍ച്ച മാതൃകാപരം ആകുന്നത് ?

അല്ലാതെ തന്റെ നിലപാടുകളോട് ഒരിക്കലും യോജിക്കാതെ വരുന്ന വാദങ്ങളെ കണ്ടില്ലെന്നു നടിച്ചു അവക്കെതിരെ മൌനം പാലിക്കുന്ന ചര്‍ച്ചയാണ് ആരോഗ്യകരം എന്ന് പറയാന്‍ കഴിയുമോ ?

ആരോഗ്യകരമായ ചര്‍ച്ച എന്നത് മാന്യമായ ഭാഷയില്‍, വിഷയത്തില്‍ ഉറച്ചു നിന്നു കൊണ്ട്, എഴുതാപ്പുറങ്ങള്‍ വായിക്കാതേയും ആരോപിക്കാതെയും ഉള്ള ചര്‍ച്ചയല്ലേ ??

എതിര്‍ വാദങ്ങള്‍ വരുമ്പോള്‍ അതിനെതിരേ മൌനം പാലിക്കുന്നത് ചര്‍ച്ചയാവില്ല. അതിനെ പ്രസ്താവനാ ശേഖരണം എന്നോ, അഭിപ്രായ ശേഖരണം എന്നോ മാത്രമല്ലേ വിളിക്കാന്‍ കഴിയൂ ???

ചര്‍ച്ചയാകുമ്പോള്‍ പറഞ്ഞ / എഴുതിയ ഓരോ വാക്കും വാചകങ്ങളും കീറി മുറിച്ചു പരിശോധിക്കപ്പെട്ടു എന്നിരിക്കും. അത് തന്നെയല്ലേ ഒരു ചര്‍ച്ചയില്‍ നടക്കേണ്ടത് ?

ഒരു ചര്‍ച്ചയില്‍ യോജിക്കാന്‍ കഴിയാത്ത വാദങ്ങളെ "യോജിക്കാന്‍ കഴിയില്ല" എന്ന് തന്റെ വാദങ്ങള്‍ നിരത്തി വിളിച്ചു പറഞ്ഞാല്‍ വ്യക്തി ബന്ധം മുറിവേല്‍പ്പിക്കപ്പെടും എന്ന് വിശ്വസിക്കുന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള പക്വത ഇല്ലാത്തവരല്ലേ ?

അബസ്വരം :
ചര്‍ച്ചകള്‍ ചര്‍ച്ചകളാണ്. അല്ലാതെ ആളുകളെ സുഖിപ്പിക്കലല്ല.


                                                                      98
                                                                     ****
05.03.2013
ഫോണ്‍ കരയുന്നു...
കാള്‍ എടുത്തു "ഹലോ.."

"ഹലോ , ഡോക്ടറല്ലേ..." അപ്പുറത്ത് നിന്നും ഒരു സ്ത്രീയുടെ കിളി നാദം.

ഞാന്‍ : "അതെ. ആരാ ?"

കിളി : "ഇത് HDFC ബാങ്കില്‍ നിന്നാ.. ഡോക്ടര്‍മാര്‍ക്ക് സ്പെഷ്യല്‍ സ്കീമില്‍ ലോണ്‍ കൊടുക്കുന്നുണ്ട്. സാറിന് വേണമോന്ന് അറിയാനാ.."

ഞാന്‍ : "കാശ് ഒരുപാട് ആവശ്യമുണ്ട്. തിരിച്ചടക്കേണ്ടാത്ത വല്ല ലോണും ആണോ ?"

കിളിനാദം ഒരു നിമിഷം മൂകയായി.
പിന്നെ ചെറു ചിരിയോടെ "അല്ല സാര്‍."

ഞാന്‍ : "ഹും. ലോണ്‍ വേണം. പക്ഷേ നിങ്ങള്‍ തിരിച്ചു ചോദിക്കാന്‍ വന്നാല്‍ അപ്പോള്‍ എനിക്ക് ഇഷ്ടമാവില്ല. അതാ പ്രശ്നം."

കിളി ഒന്ന് ഇളിച്ചു...

ഞാന്‍ : "തിരിച്ചടക്കേണ്ടാത്ത ലോണ്‍ വല്ലതും ഉണ്ടെങ്കില്‍ വിളിച്ചറിയിക്കുക. അപ്പോള്‍ ഞാന്‍ ഓടിയെത്താം.."

കിളി പിന്നേയും ചിരിച്ചു കൊണ്ട് " സാറിന് കാര്‍ ലോണ്‍ വല്ലതും വേണോ ?"

ഞാന്‍ : "ഉള്ള കാറിനു തന്നെ പെട്രോള്‍ എങ്ങിനെ ഒഴിക്കും എന്ന് ആലോചിച്ചിരിക്കുകയാ... എന്നാലും തിരിച്ചടക്കേണ്ടാത്ത കാര്‍ ലോണ്‍ ആണെങ്കില്‍ ഒരു കൈ നോക്കാം."

കിളി വീണ്ടും ഇളിച്ചു കൊണ്ട് "ശരി സര്‍' എന്ന് പറഞ്ഞു ഫോണ്‍ കട്ടാക്കി.

അബസ്വരം :
തിരിച്ചടക്കേണ്ടാത്ത ലോണുകള്‍ കൊടുക്കുന്ന കാലം. അതാണ്‌ ഞമ്മിന്റെ മഹത്തായ സ്വപ്നം.


                                                                      99
                                                                     ****
06.03.2013ഹിഹി...
ഓണ്‍ലൈന്‍ താത്വികാചാര്യ പുണ്യാളന്‍മാരുടെ ഒരു കാര്യം !!!

"ശരീര പ്രദര്‍ശനം സ്ത്രീ സുരക്ഷിതത്വത്തിന് ഹാനികരം അഥവാ പൂട്ടില്ലാതെ വാതില്‍ തുറന്നിട്ട വീട്ടില്‍ കള്ളന്‍ കയറാനുള്ള സാധ്യത കൂടും." - എന്ന് ഞാന്‍ പറഞ്ഞതിനെ വളച്ചൊടിച്ച് ചില ആധുനിക സാമൂഹിക ബുദ്ധിജീവികള്‍ "മാന്യമായ വസ്ത്രധാരണം എല്ലാ പീഡനങ്ങളേയും തടയും എന്നും, മാന്യമല്ലാത്ത വസ്ത്രധാരണം നടത്തിയവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ അത് തെറ്റല്ല എന്നും, മാന്യമായ വസ്ത്രം ധരിക്കാത്തവര്‍ മാത്രമേ പീഡിപ്പിക്കപ്പെടൂ" എന്നും ഞാന്‍ പറഞ്ഞതായി താത്വിക അവലോകനം നടത്തിയിരിക്കുന്നു !!!

മാന്യമായ വസ്ത്രധാരണം സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും, പീഡനങ്ങള്‍ കുറക്കാന്‍ സഹായിക്കുകയും ചെയ്യും എന്ന എന്റെ കാഴ്ചപ്പാടിനെ വളച്ചൊടിച്ച് കൃമികടി മാറ്റുന്നു.

കണ്ണടച്ചിരുട്ടാക്കുന്ന ആധുനിക യുഗത്തിലെ പ്രിയ മണ്ണുണ്ണിമാരേ...
സ്ത്രീ പീഡനത്തിന് പല കാരണങ്ങള്‍ ഉണ്ട്. മദ്യം, മയക്കുമരുന്ന്, പീഡനങ്ങളേയും അവിഹിത ബന്ധങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍, സീരിയലുകള്‍, അത്തരത്തിലുള്ള മറ്റു രചനകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍. അത്തരം ഘടകങ്ങളില്‍ ഒന്നാണ് ശരീര പ്രദര്‍ശനവും.

പുകവലിച്ചാല്‍ കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍, പുകവലി മാത്രമാണ് കാന്‍സര്‍ ഉണ്ടാക്കുന്നത് എന്നോ, പുകവലിക്കാത്തവരില്‍ കാന്‍സര്‍ ഉണ്ടാവില്ല എന്നോ, എല്ലാ പുകവലിക്കാരും കാന്‍സര്‍ രോഗികള്‍ ആവും എന്നോ അര്‍ത്ഥം ഉണ്ടോ ?

പറഞ്ഞത് എന്താണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം അഭിനവ താത്വികാചാര്യന്മാര്‍ക്ക് ഇല്ലാതെ പോയോ ?

അബസ്വരം :
കഴുതകള്‍ക്ക് സാരസ്വതാരിഷ്ടവും, ബ്രഹ്മീ ഘൃതവും കൊടുത്താലും ബുദ്ധി തെളിയില്ല.


                                                                     100
                                                                     *****
11.03.2013
ഒരു ദൈവ മതവിശ്വാസി മതത്തിന്റെ കാര്യങ്ങള്‍ പറഞ്ഞ് വാദിച്ചാല്‍ അവനെ മതഭ്രാന്തനായി വിശേഷിപ്പിക്കുന്നു.

എന്നാല്‍ ഒരു യുക്തിവാദ വിശ്വാസി യുക്തിവാദത്തെ യുക്തിയെ കുറിച്ച് പറഞ്ഞ് വാദിച്ചാല്‍ അവനെ യുക്തി ഭ്രാന്തനായി ആരും വിശേഷിപ്പിക്കുന്നില്ല. എന്ത് കൊണ്ട് ?

അബസ്വരം :
അന്തിക്ക് വന്ന മഴയും, അമ്മ്യാരെ പിടിച്ച പിശാചും വിടുകയില്ല !!                                                                     101
                                                                     *****
12.03.2013
ഇറ്റലിക്കാര്‍ ഇല്ലാത്ത, സോറി ജയിലില്‍ ഇല്ലാത്ത ഭാരതം. അതായിരുന്നു ഗാന്ധിജി സോറി ഗാന്ധിമാഡം കണ്ട മഹത്തായ സ്വപ്നം.

ചെയ്ത കുറ്റം എന്തെന്ന് പോലും വ്യക്തമാക്കാതെ മദനിമാരെ ജയിലില്‍ ഉണ്ട തീറ്റിക്കുമ്പോള്‍, വ്യക്തമായ തെളിവുകള്‍ ഉള്ള കൊലപാതകികളെ വെറുതേ വിടുന്നു.

അബസ്വരം :
അകാല ചരമമടഞ്ഞ ഭരണകൂടമേ, നീതിവ്യവസ്ഥയേ...
നിനക്കായിരം അന്ത്യാന്ജലികള്‍ !!!


                                                                     102
                                                                     *****
 14.03.2013
"മനുഷ്യമൂത്രത്തില്‍ നിന്ന് വൈദ്യുതി :
യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് ലെ ഒരു കൂട്ടം ശാസ്ത്രഞ്ജരാണ് ഈ വിസ്മയകരമായ കണ്ടുപിടുത്തം നടത്തിയത്. മനുഷ്യമൂത്രത്തിലെ കെമിക്കലുകള്‍ ഒരു ബാറ്ററിയിലെ കാതോഡ് സെല്‍ ആയും ബാക്ടീരിയ ആനോഡ് സെല്‍ ആയും പ്രവര്‍ത്തിക്കും എന്ന് അവര്‍ കണ്ടുപിടിച്ചു.

ഒരു മനുഷ്യന്‍ ഒരു ദിവസം രണ്ടര ലിറ്റര്‍ മൂത്രമൊഴിക്കുന്നു എന്നും, ഈ മൂത്രം പാഴാക്കാതെ ഉപയോഗിച്ചാല്‍ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ഊര്‍ജ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാം എന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്തായാലും ശാസ്ത്രലോകം വളരെ ജിജ്ഞാസയോടെയാണ് ഈ കണ്ടുപിടുത്തത്തെ വീക്ഷിക്കുന്നത്." - വാര്‍ത്ത

അബസ്വരം :
കുറച്ച് മുന്‍പേ ഈ ഗണ്ട് പിട്ത്തം നടത്തിയിരുന്നു എങ്കില്‍ ഞമ്മള്‍ ഇന്ന് ഒരു പവര്‍ സ്റ്റേഷന്‍ ആയി മാറിയേനെ !!!

ഇതാ പറഞ്ഞത് ഓരോന്നിന്നും അതിന്റേതായ സമയമുണ്ട് ദാസാന്ന് !!!


                                                                     103
                                                                     *****
21.12.2013
"ന്യൂയോർക്ക് നഗരത്തിന്റെ ദിശയിൽ ഒരു വലിയ ആസ്റ്ററോയ്'ഡ് പതിക്കാൻ പറന്നു വരുന്നതായി നാസ. എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് "പ്രാർഥിക്കൂ" എന്നാണ്‌ നാസ ചീഫ് ചാൾസ് ബോൾഡൻ പ്രതികരിച്ചത് " - വാര്‍ത്ത

അങ്ങനെ മ്മടെ ശാസ്ത്ര ലോകത്തിന്റെ ഹെഡാപ്പീസ് ആയ നാസയിലെ ശാസ്ത്രന്ജ്യരും പ്രാര്‍ഥിക്കാന്‍ പറയുന്നു. അപ്പൊ ഇനി ശാസ്ത്രം പറയുന്നത് മാത്രം സത്യം എന്ന് കരുതുന്ന യുക്തി ശൂന്യ യുക്തിവാദികള്‍ക്കും പോയി പടച്ചോനെ വിളിച്ച് പ്രാര്‍ഥിക്കാം...!!!

അബസ്വരം :
യുക്തിവാദികള്‍ക്കും പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ !!!                                                                     104
                                                                     *****
22.03.2013

ഇറ്റലി കൊലപാതകികള്‍ തിരിച്ചു വരുന്നു.
അവരെ തൂക്കിക്കൊല്ലില്ല, അറസ്റ്റ് ചെയ്യില്ല എന്നീ സര്‍ക്കാര്‍ ഉറപ്പിന്റെ അടിസ്ഥാനത്തിലാണത്രേ അവര്‍ വരുന്നത് !!!

സുപ്രീം കോടതിയുടെ അന്തിമ വിധി വരാതെ എങ്ങിനെയാണ് തൂക്കിക്കൊല്ലുമോ, തടവിലിടുമോ, പാലും പഞ്ചസാരയും നല്‍കുമോ എന്നൊക്കെ പറയാനും വാക്ക് കൊടുക്കാനും കഴിയുക ?

നിരവധി നിരപരാധികളെ വിചാരണത്തടവുകാരായി ഉണ്ട തീറ്റിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ മൊഴിമുത്തുകള്‍ തന്നെയാണോ ഇത് ??? !!!

ഇന്ത്യയില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ പലരേയും മറികടന്ന് മുന്‍ഗണന നേടി തൂക്കുമരത്തില്‍ ആറാടുവാനും, ചെയ്ത കുറ്റം എ
ന്തെന്നറിയാത്ത വിചാരണത്തടവുകാരനായി ജയിലിലെ സുഖവാസം ലഭിക്കുവാനും പ്രത്യേക പരിഗണന ലഭിക്കണമെങ്കില്‍ പേരില്‍ മുസ്ലിം നാമമോ, നീണ്ട താടിയോ വേണം എന്ന നിബന്ധന ഇവിടെയുണ്ട് എന്ന കാര്യം പാവം ഇറ്റലിക്കാര്‍ക്ക് അറിയില്ലല്ലോ !!!

ഇറ്റലിയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തിലും ഇത്യാദി ഉറപ്പുകള്‍ നേടിയെടുക്കാന്‍ മരുമകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് അന്യേഷിക്കുന്നതും നന്നായിരിക്കും !!!

അബസ്വരം :
സ്വന്തം രാഷ്ട്രത്തിലെ നിരപരാധികളോട് കാണിക്കാത്ത പരിഗണനയും, സഹതാപവും അന്യരാജ്യത്തിലെ കൊലയാളികളോട് കാണിക്കുന്ന, അവരുടെ അമേദ്യം ഭക്ഷിച്ച്‌ അവരുടെ വാലാട്ടിപ്പട്ടികളായ ഇന്ത്യന്‍ ഭരണ കര്‍ത്താക്കളേ... നിങ്ങളുടെ മുഖത്തേക്കെന്റെ ചെരിപ്പുകള്‍ എറിയുന്നു !!!


                                                                     105
                                                                     *****
24.03.2013

"പ്രപഞ്ചത്തിന്റെ പ്രായം കൂടി !!!
മഹാവിസ്ഫോടനത്തിന്റെ അവശിഷ്ട വികിരണങ്ങളെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ അനുസരിച്ച് പ്രപഞ്ചത്തിന്റെ പ്രായം 1382 കോടി വര്‍ഷം എന്ന് പുനര്‍നിര്‍ണ്ണയിച്ചു. നിലവില്‍ 1370 കോടി വര്‍ഷം ആണ് എന്നാണു കണക്കാക്കിയിരുന്നത്." - വാര്‍ത്ത.

അബസ്വരം :

'ശാസ്ത്രം പറയുന്നത് മാത്രമാണ് ശരി' എന്ന് വിശ്വസിക്കുന്ന യുക്തിമത വിശ്വാസികള്‍ക്ക് ഇന്നലെ വരെ വിശ്വസിച്ചിരുന്നത് തെറ്റാണ് എന്ന് പ്രഖ്യാപിക്കാന്‍ ഒരു അവസരം കൂടി.
പ്രപഞ്ചത്തിന്റെ പ്രായം പോലും മാറ്റിപ്പറയേണ്ട സാഹചര്യം ഇല്ലാത്ത രീതിയില്‍ വ്യക്തമായി പ്രഖ്യാപിക്കാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്ന വസ്തുത യുക്തിമത വിശ്വാസികള്‍ എന്നാണാവോ സ്വബോധത്തോടെ തിരിച്ചറിയുക ???                                                                     106
                                                                     *****
25.03.2013

ഈ യുക്തിവാദികളുടെ ഒരു കാര്യം !!!

ശാസ്ത്രത്തിന്റെ വല്ല നിലപാട് മാറ്റത്തെയോ, തിരുത്തലുകളേയോ കുറിച്ച് വല്ല മത വിശ്വാസിയും പറഞ്ഞാല്‍ തുടങ്ങുകയായി അവരുടെ വാചകമടി - "നിങ്ങളുടെ വീട്ടില്‍ കത്തുന്ന ബള്‍ബ് ശാസ്ത്രമല്ലേ ? കമ്പ്യൂട്ടര്‍ ശാസ്ത്രമല്ലേ ?" തുടങ്ങി ഒരുപാട് അഴകൊഴമ്പന്‍ ചോദ്യങ്ങള്‍ !!!

ശാസ്ത്രത്തിന്റെ ഒരു നിലപാട് മാറ്റത്തേയോ, ശാസ്ത്രത്തിനു മുന്നില്‍ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചോദ്യങ്ങള്‍ ഉള്ളതിനെ പറ്റിയോ പറയുമ്പോള്‍, ആ വിഷയത്തെ പറ്റി മാത്രമാണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍ ഉള്ള യുക്തി ഇത്തരം യുക്തി ഭദ്രന്‍മാര്‍ക്ക് ഇനി എന്നാണ് ഉണ്ടാവുക ?

ശാസ്ത്രത്തിന്റെ ഒരു തെറ്റ് ചൂണ്ടി കാണിക്കുമ്പോള്‍ "ശാസ്ത്രം എല്ലാം പൂര്‍ണ്ണമായി തെറ്റാണ്" എന്ന അര്‍ഥം വരും എന്നാണോ ഈ യുക്ത്യാസുരന്‍മാര്‍ കരുതുന്നത് ????

ശാസ്ത്രം കൊണ്ട് മനുഷ്യനു പല ഗുണങ്ങളും ഉണ്ട്. എന്നാല്‍ അതിനര്‍ത്ഥം ശാസ്ത്രം പൂര്‍ണ്ണമാണ് എന്നോ, ശാസ്ത്രം എന്ത് പറഞ്ഞാലും അത് തിരുത്തപ്പെടാത്ത ശരിയായി മാറും എന്നോ അല്ല.

മനുഷ്യന്റെ അറിവ് പരിമിതമാണ്. ആ മനുഷ്യന്റെ പഠന നിരീക്ഷണ ഗവേഷണങ്ങള്‍ ആണ് ശാസ്ത്രം. മനുഷ്യന്റെ അറിവ് പരിമിതമായത് കൊണ്ട് തന്നെ പല ചോദ്യങ്ങളും ശാസ്ത്രത്തിന്റെ മുന്നില്‍ ഉത്തരം കിട്ടാ ചോദ്യങ്ങള്‍ ആയി തന്നെ അവശേഷിക്കുന്നു. ഇതൊന്നും ഉള്‍ക്കൊള്ളാതെ യുക്തിവാദികള്‍ ശാസ്ത്രത്തിന്റെ ഗുണങ്ങളെ മാത്രം മുന്‍ നിര്‍ത്തി ശാസ്ത്രം എന്ത് പറഞ്ഞാലും അത് ശരിയാവും എന്നും, ശാസ്ത്രം പറയുന്നത് മാത്രമാണ് ശരിയെന്നും പ്രഖ്യാപിക്കുന്നു !!! എന്നിട്ട് ശാസ്ത്രത്തിന്റെ വല്ല പോരായ്മകളും, തിരുത്തലുകളും ചൂണ്ടി കാണിക്കുന്നവനെ ശാസ്ത്ര വിരോധിയായി മുദ്രകുത്തുന്നു.

ശാസ്ത്രത്തിനു എല്ലാം കണ്ടെത്താനും, പരിഹരിക്കാനും കഴിയും എങ്കില്‍ കൊളംബിയ തകരില്ലായിരുന്നു !!! അങ്ങിനെ നിരവധി ദുരന്തങ്ങള്‍ സംഭവിക്കില്ലായിരുന്നു.

ഇതൊന്നും മനസ്സിലാക്കാന്‍ ഉള്ള സാമാന്യ ബോധം ഇല്ലാത്തവര്‍ സ്വയം യുക്തിവാദികള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ "യുക്തി" എന്ന പദത്തെ അവര്‍ അപമാനിക്കുകയല്ലേ ചെയ്യുന്നത് ?

അന്ധമായ ദൈവ വിരോധവും, അന്ധമായ ശാസ്ത്ര വിശ്വാസവും മാത്രമല്ലേ ഇത്തരം യുക്തിവാദികളുടെ മുടക്ക് മുതല്‍ ???

അബസ്വരം :
മ്മടെ വല്ലിപ്പയും കുരങ്ങന്റെ വല്ലിപ്പയും ഒന്നായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ കുരങ്ങിനെ അനുസ്മരിക്കാന്‍ ഇത്തരം സുബാവ ഗുണം നിലനിര്‍ത്തേണ്ടി വരും അല്ലേ ??


                                                                     107
                                                                     *****
26.03.2013

ഒറ്റയിരുപ്പിനു ഖുര്‍ആന്‍ മുഴുവനും വായിച്ച് യുക്തിവാദി ജബ്ബാര്‍ യുക്തിവാദി ആയ ഗദ !!!

ഹരികൃഷ്ണന്‍ സിനിമ പോലെ ഇരട്ട ക്ലൈമാക്സോടെ...

ആദ്യത്തെ കഥയില്‍ ജബ്ബാര്‍ പറയുന്നു പതിനേഴാം വയസ്സില്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞു വെറുതെ ഇരിക്കുന്ന കാലത്ത് വായനശാലയില്‍ പോകുക പതിവാണെന്നും, അങ്ങിനെ അവിടെ നിന്ന് കിട്ടിയ ഖുര്‍ആന്‍ പരിഭാഷ ആണ് 'ആദ്യം' വായിച്ചത് എന്ന്. അങ്ങനെയാണ് നിരീശ്വരവാദി ആയതെന്ന്.

രണ്ടാമത്തെ കഥയില്‍ പറയുന്നു, പതിനേഴാം വയസ്സില്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞു വെറുതെയിരിക്കുമ്പോള്‍, ഇസ്ലാമിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു എന്നും, അങ്ങനെ ആ സംശയങ്ങള്‍ തീര്‍ക്കാനായി മൂപ്പരുടെ ഒരു ബന്ധു നല്‍കിയ ഖുര്‍ആന്‍ പരിഭാഷ ആണ് 'ആദ്യം' വായിച്ചത് എന്ന്. അങ്ങനെയാണ് നിരീശ്വരവാദിയായത് എന്നും..

അബസ്വരം :
ന്നാലും ന്റെ ജബ്ബാറേ, ഇങ്ങനെ മാറ്റിപ്പറഞ്ഞാല്‍ പിടിക്കപ്പെടും എന്ന് ചിന്തിക്കാനുള്ള യുക്തി പോലും ഇങ്ങക്ക് ഉണ്ടായില്ല അല്ലേ ???                                                                     108
                                                                     *****
28.03.2013

അയല്‍വാസിയുടെ ആട് എന്തോരം വേഗത്തിലാ ഔഷധ സസ്യങ്ങള്‍ കൊടുത്താല്‍ ഗുളികയാക്കി പരിണമിപ്പിച്ചു തരുന്നത് !!!

ഗുണമേന്മയുള്ള ഗുളികള്‍ക്ക് സമീപിക്കുക.
അബസ്വരം വൈദ്യശാല !!
ബ്ലോഗുലകം.പി.ഒ

NB : ഞങ്ങള്‍ക്ക് മറ്റു ലിങ്കുകള്‍ ഇല്ല !!!

അബസ്വരം :
അബസ്വരന്റെ മിശ്രണം,
ആടിന്റെ പാക്കിംഗ്.


                                                                     109
                                                                     *****
29.03.2013
ഫേസ്ബുക്ക് യുക്തിവാദികളില്‍ ഭൂരിപക്ഷം പേരും മുഖം മൂടി അണിഞ്ഞ തീവ്ര RSS ക്കാര്‍ ആണോ?

95% യുക്ത്യാസുരന്മാരുടെ പോസ്റ്റുകളും ഇസ്ലാമിനെ മാത്രം ലക്ഷ്യം വെച്ച് പിറവി കൊള്ളുമ്പോള്‍...
അതിന്റെ ഭാഷ വിലയിരുത്തുമ്പോള്‍....

അബസ്വരം :
ഹൃദയം വെടക്കായാല്‍ ക്രിയ എങ്ങിനെ ശോഭിക്കും ?                                                                     110
                                                                     *****
01.04.2013
അച്ഛനും ഭാര്യയും ഒന്നിച്ചു കുത്തിയാല്‍ വീഴാത്ത മന്ത്രിയുണ്ടോ ??

അബസ്വരം :
അവനവന്റെ തടി കാക്കാന്‍ കഴിയാത്തവന്‍ നാട്ടുക്കാരുടെ തടി എങ്ങിനെ കാക്കും ???                                                                     111
                                                                     *****
10.04.2013
നാളെ പെങ്ങളുടെ കുട്ടിയുടെ സുന്നത്ത് കഴിക്കലാ...
ആറു വയസ്സുള്ള അവന്റെ വിചാരം എന്തോ ഒരു മഹാസംഭവം നാളെ നടക്കും എന്നും, അവനു ഒരുപാട് മിട്ടായിയും മറ്റു കളി കോപ്പുകളും സമ്മാനമായി കിട്ടുന്ന കല്യാണം ആണ് എന്നും ആണ്.

ചെക്കന്‍ ഇന്ന് ആവേശത്തോടെ തുള്ളി ചാടി നടക്കുന്നു.... "ഒരാഴ്ച കഴിഞ്ഞിട്ട് പോരെടാ ഇത് ?" എന്ന് അവനോട് ഞാന്‍ ചോദിച്ചപ്പോള്‍ "പോരാ നാളെ തന്നെ വേണം" എന്ന് ലവന്‍.

എന്തായാലും നാളെ സുന്നത്ത് കഴിഞ്ഞാല്‍ അവന്റെ ഒരു നിര്‍ത്തം ഉണ്ടാവും...!!!
എന്തോ പോയ അണ്ണാന്റെ പോലെ....
അതാലോചിക്കുമ്പോഴാ... :D

അബസ്വരം :
പണ്ട് അതുപോലെ മ്മക്കും ഒരീസം ണ്ടായിരുന്നു !!!


                                                                     112
                                                                     *****
02.05.2013
അങ്ങിനെ നിയമ വ്യവസ്ഥയുടെ പോരായ്മകള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടാനായി ഒരു സരബ്ജിത്ത് സിംഗ് കൂടി രക്തസാക്ഷിയായി. പാകിസ്ഥാന്റെ നിരുത്തവരാധിത്വപരമായ സമീപനമാണ് സരബ്ജിത്തിന്റെ ജീവന്‍ ഇത്തരത്തില്‍ നഷ്ടപ്പെടാന്‍ കാരണം എന്നത് സംശയ രഹിതമായ വസ്തുതയാണ്. ഇപ്പോള്‍ ഇന്ത്യയിലെ പല നേതാക്കളും പാക്കിസ്ഥാനെ കൊന്നു കൊലവിളിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. കാരണം ഇന്ത്യന്‍ ജയിലുകളില്‍ തന്നെ ധാരാളം പേര്‍ നീതി നിഷേധം അനുഭവിച്ചു കിടക്കുന്നുണ്ട്. മദനി മുതല്‍ നിരവധി പേര്‍. സ്വന്തം രാജ്യത്തില്‍ നടക്കുന്ന ഇത്തരം നീതി നിഷേധങ്ങള്‍ക്കും, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരേ വായ തുറക്കാത്തവര്‍ പോലും പാകിസ്താനെതിരെ പ്രസ്താവനാ യുദ്ധവുമായി വരുന്നത് രസകരമായ കാഴ്ചയാണ് !!!

ഇന്ത്യയിലെ പ്രിയ കൊഞ്ഞ്യാണ നേതാക്കന്‍മാരെ, ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ നീതി നിഷേധങ്ങള്‍ക്കും, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ ആദ്യം പ്രതികരിക്കുക. എന്നിട്ട് ഇന്ത്യയില്‍ ഇത്തരം അനിഷ്ട - മനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. സ്വയം നന്നാവാതെ മറ്റുള്ളവരെ നന്നാക്കാന്‍ നോക്കിയിട്ടോ, പ്രതിഷേധ പ്രസ്താവനകള്‍ ഇറക്കിയിട്ടോ ഒരു കാര്യവുമില്ല. ഇന്ത്യയിലെ നീതി നിഷേധം മഹത്തരവും, പാക്കിസ്ഥാന്റെ നീതി നിഷേധം നീചവും ആകുന്നില്ല.

അബസ്വരം :
ഇന്ത്യക്കാരന്‍ നീതി നിഷേധവും, മനുഷ്യാവകാശ ലംഘനവും അനുഭവിക്കുന്നത് ഇന്ത്യയില്‍ ആയാലും പാക്കിസ്ഥാനില്‍ ആയാലും ഒരുപോലെ തന്നെയാണ്.


                                                                     113
                                                                     *****
13.05.2013
അബസ്വരന്‍ ആകെ കണ്ഫ്യൂഷനില്‍ ആണ്. ആദ്യം ഏതു വിഷയത്തെ പറ്റി പോസ്റ്റിടണം എന്ന കണ്ഫ്യൂഷനില്‍ !!!

മാതൃദിനത്തില്‍ ഉമ്മയോടുള്ള സ്നേഹത്തെ ലോകത്തെ ബോധ്യപ്പെടുത്താന്‍ പോസ്റ്റണമോ അതോ മാതൃദിനം ഫേസ്ബുക്കില്‍ ആഘോഷിക്കുന്ന കൊഞ്ഞ്യാണന്മാര്‍ക്കെതിരേ പോസ്റ്റണമോ ?

മലയാളി ഹൌസ് റിയാലിറ്റി ഷോയിലെ കൂത്തറകള്‍ക്ക് എതിരേ പ്രതികരിക്കണമോ അതോ മലയാളി ഹൌസിന് എതിരെ പ്രതികരിക്കുന്നവര്‍ക്ക് എതിരേ പ്രതികരിക്കണമോ ?

വി എസ്സിന്റെ സഹായികളെ പുറത്താക്കിയ കേന്ദ്ര കമ്മറ്റിക്ക് എതിരേ പ്രതികരിക്കണമോ അതോ നാണവും മാനവും കളഞ്ഞ് കുന്തം പോയ ലുട്ടാപ്പിയെ പോലെ ആയിട്ടും പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ കടിച്ചു പിടിച്ചിരിക്കുന്ന അച്ചൂസിനെതിരേ പ്രതികരിക്കണമോ ?

അബസ്വരം :
കണ്ഫ്യൂഷന്‍ തീര്‍ത്ത് ലൈക്കുകളുടെ കൂമ്പാരമാകുന്ന പോസ്റ്റുകളിടാന്‍ സഹായിക്കണേ ലൈക്കനാര്‍ കോപ്പിലമ്മേ !!!


                                                                     114
                                                                     *****
16.05.2013
40 ലക്ഷം ഒരു ചെറിയ സംഖ്യയല്ല.
ടവല്‍ വെറും ഒരു തുണി കഷ്ണവും അല്ല !!
ക്രിക്കറ്റ് ഒരു "കായി" ക വിനോദം മാത്രമല്ല !!
രഞ്ജിനി നില്‍ക്കുന്ന ക്യൂ വെറും ഒരു ക്യൂ മാത്രവുമല്ല !!

അബസ്വരം :
രഞ്ജിനി ഹരിദാസിനെ ശ്രീശാന്തിനെ കൊണ്ട് കെട്ടിച്ചാല്‍ പല പ്രശ്നങ്ങളും തീരും. കല്യാണം മുടക്കലുകാര്‍ക്ക് ഒരു ഗമണ്ടന്‍ തിരിച്ചടിയും ആവും അത്.


                                                                     115
                                                                     *****
18.05.2013
ജോലി നേടാനും സംവരണത്തിനും മറ്റും ജാതിപ്പേര് ഉപയോഗിക്കുമ്പോള്‍ പിന്നെ അത്തരക്കാരെ ജാതിപ്പേര് വിളിച്ചാല്‍ എന്താ കുഴപ്പം ?
സ്വന്തം ജാതിയുടെ പേര് ഇഷ്ടമല്ലെങ്കില്‍ പിന്നെ ആ ജാതി ഉപേക്ഷിക്കുകയല്ലേ നല്ലത് ?

സ്വന്തം ജാതിപ്പേര് വിളിക്കുന്നത് അപമാനമായി കരുതുന്നവര്‍ ഒരിക്കലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും, ജോലിക്കുമായി ആ ജാതിപ്പേര് ഉപയോഗികരുത്.

അബസ്വരം :
സ്വന്തം ജാതിയെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തവന് ജാതി എന്തിനാ ???


                                                                     116
                                                                     *****
20.05.2013
മനുഷ്യര്‍ക്കിടയിലെ വിദ്വേഷം അകറ്റി പരസ്പരം സ്നേഹിപ്പിക്കാനുള്ള മരുന്നോ, യന്ത്രമോ കണ്ടെത്തിയാല്‍ അന്ന് ശാസ്ത്രം അതിന്റെ മഹത്തായ ലക്ഷ്യം കൈവരിച്ചു എന്ന് പറയാം.

അബസ്വരം :
എന്താ ഇക്കും ബുജി സ്റ്റാറ്റസ് ഇട്ടുകൂടേ ?                                                                     117
                                                                     *****
24.05.2013
എല്ലാ ഭാഷകളും ശ്രേഷ്ഠമാണ് എന്ന അബസ്വരന്റെ തെറ്റിദ്ധാരണ വൈകിയാണെങ്കിലും മാറി...!!!
ശ്രേഷ്ഠമല്ലാത്ത ഭാഷകള്‍ സംസാരിക്കുന്നവരെ നോക്കി ഇനി മുതല്‍ ലോഡ് കണക്കിന് പുച്ഛം വിതറാം.
കഴിഞ്ഞ ആഴ്ച വരെ ഞാന്‍ സംസാരിച്ചത് ശ്രേഷ്ഠമല്ലാത്ത ഒരു ഭാഷയായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു !!!

ശ്രേഷ്ഠ അബസ്വരം :
ഭാഷ ശ്രേഷ്ഠമായാല്‍ അത് സംസാരിക്കുന്നവരുടെ പട്ടിണി മാറുമോ ?


                                                                     118
                                                                     *****
25.05.2013
മലയാളത്തിനു പ്രസക്തി വര്‍ദ്ധിക്കണം എങ്കില്‍ ബന്ധപ്പെട്ടവര്‍ ആദ്യം ചെയ്യേണ്ടത് കേരളത്തില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ നിരോധിക്കുകയാണ്. അത് ചെയ്യത്തിടത്തോളം ഓരോ തലമുറയും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും മലയാളം "ഞഞ്ഞാ മിഞ്ഞാ" വര്‍ത്തമാനത്തിനു മാത്രമുള്ളതായി മാറുകയും ചെയ്യും. ശ്രേഷ്ഠ ഭാഷ പദവി കൊണ്ട് ഭാഷയുടെ പ്രസക്തി വര്‍ദ്ധിക്കും എന്നത് വിഡ്ഢിത്തം മാത്രമായി അവശേഷിക്കും.

ഇംഗ്ലീഷ് ഭാഷയുടെ പിടിമുറുക്കത്തില്‍ നിന്നും അത്ര വേഗമൊന്നും നമുക്ക് തടിയൂരാന്‍ കഴിയില്ല എന്നതാണ് വാസ്തവം.

ശ്രേഷ്ഠ അബസ്വരം :
മംഗ്ലീഷ് എന്നാണാവോ ഇനി ശ്രേഷ്ഠ ഭാഷയാവുക ?


                                                                     119
                                                                     *****
27.05.2013
കട്ടന്‍ ചായയും പരിപ്പ് വടയും തിന്ന്, എതിര്‍ക്കുന്നവരെ ഒന്നോ, ഇരുപത്തി ഏഴോ, അമ്പത്തൊന്നോ വെട്ടുകള്‍ കൊണ്ട് വീഴ്ത്തി, ചുവന്ന തുണിക്കഷ്ണവും പൊക്കി പിടിച്ച്, ആകാശത്തേക്ക് കൈ ചുരുട്ടി ഇടിച്ച്, ഓരിയിട്ട്, വികസനത്തിനെതിരെ ഗമണ്ടന്‍ ഡയലോഗുകള്‍ അടിച്ച്, അധികാരത്തില്‍ വന്നാല്‍ ഒരു കയ്യില്‍ ബോണ്ട്‌ പിടിച്ച് മറുകയ്യ് സാന്റിയാഗോ മാര്‍ട്ടിന്‍മാരുടെ തോളിലിട്ട്  മുന്‍പ് പറഞ്ഞതെല്ലാം ഉളിപ്പില്ലാതെ വിഴുങ്ങി, സാമ്രാജ്വത്ത വിരുദ്ധത പ്രസംഗിച്ചു നാവു വായയിലേക്ക് ഇടുന്നതിനു മുന്‍പേ അമേരിക്കയിലേക്ക് ടൂര്‍ അടിച്ച്  കോപ്രായങ്ങള്‍ കാണിക്കുകയല്ലാതെ മറ്റെന്താണ് സഖാക്കളേ നിങ്ങള്‍ ചെയ്യുന്നത് ?

അബസ്വരം :
ചൈനയില്‍ വികസനം നടത്തുന്നത് തെങ്ങിന്റെ മണ്ടയിലോ, എളമരത്തിന്റെ മണ്ടയിലോ അല്ല.


                                                                     120
                                                                     *****

11.06.2013
അങ്ങനെ ശ്രീശാന്തിനും ജാമ്യം കിട്ടി. മദനി വര്‍ഷങ്ങളായി തന്നെ തെളിയിക്കപ്പെടാത്ത കുറ്റവുമായി ജയിലില്‍ തന്നെ. മദനിയുടെ മയ്യത്തിന് എങ്കിലും ജാമ്യം കിട്ടുമോ ആവോ ??

അബസ്വരം :
ഒരേ രാജ്യം, ഒരേ നിയമം, ഒരേ നീതി - കടലാസില്‍ മാത്രം !!!


സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

33 comments:

 1. കൊള്ളാലോ വീഡിയോണ്‍

  ReplyDelete
 2. പെരുത്തിഷ്ടായിക്ക്ണ്...

  :) :)

  ReplyDelete
 3. പോസ്റ്റിന്റെ നീളം കാരണം എല്ലാം ഞാൻ വായിച്ചില്ല.ഉരുളക്കു ഉപ്പേരി പോലെ ഒറ്റ വാക്കില " അബസ്വരം " ആയിരുന്നീൽ കുറച്ച കൂടി നന്നായിരുന്നീനെ ( മുന്ഷി മോഡൽ )

  ReplyDelete
 4. പോസ്റ്റിന്റെ നീളം കാരണം എല്ലാം ഞാൻ വായിച്ചില്ല.ഉരുളക്കു ഉപ്പേരി പോലെ ഒറ്റ വാക്കില " അബസ്വരം " ആയിരുന്നീൽ കുറച്ച കൂടി നന്നായിരുന്നീനെ ( മുന്ഷി മോഡൽ )

  ReplyDelete
 5. പലതും വായിച്ചു അറിയാതെയും അറിഞ്ഞും ചിരിച്ചു പോയി...

  ReplyDelete
 6. ഗഡീ ഞാൻ തന്റെ ബ്ലോഗ്‌ വായിച്ചു. മറ്റുള്ള കുറെ പേരുടെ ലിങ്ക് കൊടുത്തു അവരെ താങ്ങുന്ന പോലെ അവരെ കൊണ്ട് താങ്ങിക്കുന്ന ആ സ്ട്രാറ്റജി ഇഷ്ടപ്പെട്ടു. താൻ ഗൾഫിൽ ഡോക്ടറാണോ അതോ നാട്ടിലോ ?

  ReplyDelete
  Replies
  1. നാട്ടില്‍ തന്നെ. ആദ്യം പറഞ്ഞത് മനസ്സിലായില്ല. ഒന്ന് വ്യക്തമാക്കൂ

   Delete
  2. ആദ്യം പറഞ്ഞതിൽ ഏത മനസ്സിലാവാത്തത് ?

   Delete
  3. മറ്റുള്ള കുറെ പേരുടെ ലിങ്ക് കൊടുത്തു അവരെ താങ്ങുന്ന പോലെ അവരെ കൊണ്ട് താങ്ങിക്കുന്ന ആ സ്ട്രാറ്റജി ഇഷ്ടപ്പെട്ടു.
   ###
   ഇത് മനസ്സിലായില്ല. വ്യക്തമാക്കൂ

   Delete
  4. പോസിറ്റീവ് ആയി പറഞ്ഞതാ
   ഒരു കാര്യം പറയാതെ വയ്യ, ചില വിമർശനങ്ങൾ ശരിക്കും ഭാഷയുടെ അതിരുകൾക്കുള്ളിൽ നിന്ന് പൊളിച്ചു കാണിക്കുന്ന ആ കഴിവ് അഭിനന്ദിച്ചേ മതിയാകൂ.

   Delete
  5. സത്യത്തിൽ ഡോക്ടർ താങ്കൾ എവിടെ നിന്ന് ഇതിനൊക്കെ സമയം കണ്ടെത്തുന്നു ?

   Delete
  6. താല്പര്യം അല്ലേ എല്ലാറ്റിന്റെയും അടിസ്ഥാന ഘടകം. താല്പര്യം ഉണ്ടെങ്കില്‍ ബാക്കി ഒക്കെ ഓട്ടോമാറ്റിക്ക് ആയി ഉണ്ടാകും ;)

   Delete
  7. ആദ്യം ഞാൻ കരുതി പണിയില്ലാതെ ഈച്ചയെ ഓടിച്ചിരിക്കുന്ന വല്ല ഓടം കൊല്ലി ഡോക്ടർ ആകും എന്ന്. നാട്ടിൽ ക്ലച് പിടിക്കാതെ ഗൾഫിൽ പോകുന്ന ടൈപ്പ്. ഇപ്പോൾ ശരിക്കും മനസ്സിലായി
   താങ്കളുടെ ആ ശുഭാപ്തി വിശ്വാസം, അർപണബോധം ഇതൊക്കെ ആണ് ഇതിനു പുറകിൽ എന്ന്. തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു

   Delete
  8. സമയവും താല്‍പര്യവും ഉണ്ടായിട്ടും ,മ്മക്കിതോന്നും വരുന്നില്ല എന്നതാണ് സത്യം ,അതിനു ജന്മ സിദ്ധമായ കവികളും വേണം

   Delete
  9. ഞാൻ എന്റെ സുഹൃത്തുക്കള്ക്ക് താങ്കളുടെ ബ്ലോഗ്‌ ലിങ്ക് സജെസ്റ്റ് ചെയ്യാം. ഓൾ ദി ബെസ്റ്റ്.

   Delete
 7. ശക്തിമാന്‍ സീരിയല്‍ കഴിഞ്ഞാല്‍ ഒരു പരിപാടിയുണ്ട് ചെറിയ ചെറിയ എന്നാല്‍ വലിയ കാര്യങ്ങള്‍ :)

  ReplyDelete
 8. Replies
  1. ഗൂഗിള്‍ ടെമ്പ്ലേറ്റ് തന്നെയാണ്. ചില മാറ്റങ്ങള്‍ വരുത്തി എന്ന് മാത്രം :)

   Delete
 9. അബസ്വരങ്ങള്‍
  അബസ്വരങ്ങള്‍
  എമ്പാടും അബസ്വരങ്ങള്‍!!

  ReplyDelete
 10. നന്നായിരിക്കുന്നു...എല്ലാം തന്നെ പോളിച്ചുട്ടാ

  ReplyDelete
 11. പൊളിച്ച് മച്ചു ............
  ചിലത് കണ്ടത് , ചിലത് കാണാത്തത് ..
  വായനയില്‍ " അബസ്വരമാണ് " കസറുന്നത് "

  ReplyDelete
 12. ഇവിടെ -എന്‍റെ പ്രിയ നാട്ടുകാരന്‍റെ, കൂട്ടുകാരന്‍റെ -ബ്ലോഗില്‍ വന്നിട്ട് കുറേയായി.വമ്പന്‍ പോസ്റ്റു കണ്ടു ഒന്ന് ഞെട്ടി....അല്പം വായിച്ചു.വീണ്ടും വരാം ട്ടോ....സസ്നേഹം

  ReplyDelete
 13. ചിലതൊക്കെ fb യില്‍ തന്നെ കണ്ടിരുന്നു ഡോക്ടര്‍.. വാല്‍കഷ്ണം എല്ലായിടത്തും തകര്‍ത്തു ട്ടാ... :)

  ReplyDelete
 14. Valare Vathyasthamaaya Shaili.... Nannaayi rasichu...Iniyum poratte itharam narma Shaasasangal...

  ReplyDelete
 15. സത്യത്തിന്റെ ,അബ്സാര്‍ മാഷിന്റെ പാതയിലൂടെ... യാത്രയാകാം

  ReplyDelete
 16. നാന്‍ ഇപ്പൊ അടുത്ത കാലത്ത്‌ ആണേ ബ്ലോഗ്‌ വായന തുടങ്ങിയെ എല്ലാം ഉഗ്രന്‍...ഭാഷ കേമം പറയാതെ വയ്യ...

  ReplyDelete
 17. അള്ളാഹുവിന്റെ അനുഗ്രഹം എല്ലാ എപ്പോഴും നിങളിൽ ഉണ്ടാവട്ടെ

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....