Saturday, August 17, 2013

ദുബായിയും പരശുരാമന്റെ മഴുവിനാലോ ?


കേരളം ഉണ്ടായത് പരശുരാമന്‍ മഴു എറിഞ്ഞപ്പോള്‍ ആണ് എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രമാണല്ലോ !!

എന്നാല്‍ പരശുരാമന്‍ എന്തിനു മഴു എറിഞ്ഞു എന്ന് എത്ര പേര്‍ക്ക് അറിയാം ?

അങ്ങിനെ ഉണ്ടായ കേരളവും, അങ്ങകലെ കിടക്കുന്ന ദുബായിയും തമ്മിലുള്ള ബന്ധം എത്ര പേര്‍ക്ക് അറിയാം ?

എന്തുകൊണ്ട് ദുബായിയില്‍ പോയി കേരളീയര്‍ ജോലി ചെയ്യുന്നു ?

എന്നാല്‍ അതോടൊപ്പം തന്നെ അവിടെ ജോലി ചെയ്യുന്നതില്‍ 'ഞാന്‍ പ്രവാസി ആയി പോയല്ലോ'  എന്ന് പറഞ്ഞ് അസംതൃപ്തി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്തുകൊണ്ട്  ?

ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം നിങ്ങള്‍ക്ക് അറിയുമോ ?

ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക...!!

പരശുരാമന്റെ ഭാര്യയുടെ സഹോദരന്‍ അഥവാ അളിയന്‍ ആയിരുന്നു ശശി. ശശിയെ നാട്ടുകാര്‍ വിളിച്ചിരുന്നത് ശശിബായ് എന്നായിരുന്നു. പരശുരാമനും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാവുക പതിവായിരുന്നു. ചില്ലി ചിക്കനില്‍ ചില്ലി പോരാ, ഉപ്പേരിയില്‍ ഉപ്പില്ല, കഷായത്തില്‍ ചുക്കില്ല എന്നൊക്കെ പറഞ്ഞ് പരശുരാമന്‍ സ്ഥിരമായി ഭാര്യയോട് അടി കൂടും.

അങ്ങിനെയിരിക്കെയാണ് പരശുരാമന് ഒരു ദിവസം ഭാര്യ കോഴിമുട്ട ഓംലെറ്റ്‌ അടിച്ചു കൊടുത്തത്. ഓംലെറ്റില്‍ നിന്നും പരശുരാമന് ഒരു കോഴി തൂവല്‍ കിട്ടി. അതോടെ ഭാര്യയുമായി പരശു വഴക്ക് തുടങ്ങി. ഭാര്യയും ഒട്ടും വിട്ടുകൊടുക്കാതെ വഴക്കില്‍ സജീവമായി പങ്കെടുത്തു. അപ്പോഴാണ്‌ അളിയന്‍ ശശി പെങ്ങളെ കാണാന്‍ പരശുവിന്റെ വീട്ടിലേക്ക് വന്നത്.

പരശു കൂടപ്പിറപ്പിനെ ചീത്ത വിളിക്കുന്നത് ശശിബായിക്ക് സഹിച്ചില്ല. ശശി പെങ്ങളുടെ പക്ഷം ചേര്‍ന്ന് അളിയനുമായി തര്‍ക്കിച്ചു. തര്‍ക്കം മൂത്തതോടെ പരശുവിന്റെ കണ്ട്രോള്‍ പോയി. പരശു തന്റെ മഴു എടുത്ത് അളിയനു നേരേ ചീറിയടുത്തു. അളിയന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി. പിന്നാലെ പരശുവും !!!

സര്‍വ്വശക്തിയും എടുത്ത് ഓടിയിട്ടും പരശുവിന് അളിയനെ പിടിക്കാന്‍ കഴിഞ്ഞില്ല. അളിയന്‍ ശശിബായ് കണ്ണും പൂട്ടി ഓട്ടം തുടര്‍ന്നു. അളിയനെ തന്റെ കയ്യില്‍ കിട്ടില്ല എന്ന് ഉറപ്പായതോടെ പരശു തന്റെ കയ്യില്‍ ഉള്ള മഴു എടുത്ത് എറിഞ്ഞു. മഴു വീണതോടെ കേരളം ഉയര്‍ന്നു വന്നു. അങ്ങിനെ കേരളം ഉണ്ടായി.

ശശിബായ് ഓടി ഓടി മറ്റൊരു കടല്‍ക്കരയില്‍ എത്തി. ഓടുന്നതിനിടയില്‍ പതുക്കെ കണ്ണ് തുറന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി...
ആരും ഇല്ല.

പരശുവിന്റെ ആക്രമണത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ശശി ഓട്ടം നിര്‍ത്തി. അളിയന്‍ പരശുവിനെ മനസ്സില്‍ പ്രാകികൊണ്ട് "തൂ" എന്ന് പറഞ്ഞ് കൊണ്ട് ഒറ്റ തുപ്പല്‍. അപ്പോള്‍ ശശി നിന്നതിനും, ശശിയുടെ തുപ്പല്‍ വീണതിനും ഇടയില്‍ ഒരു സ്ഥലം ഉയര്‍ന്നു വന്നു. അതോടെ ശശി ഒരു ശാപം കൂടി നടത്തി.

"അളിയന്റെ നാട്ടുക്കാര്‍ ഈ മണ്ണിലേക്ക് ആകര്‍ഷിക്കപ്പെടണം. ഇവിടെ വന്നാല്‍ അവര്‍ക്ക് വലിയ സുഖം ഒന്നും ഉണ്ടാവരുത്. ഇവിടെ അവര്‍ വന്നു നരകിക്കണം. എന്നാല്‍ തിരിച്ചു പോവാനും തോന്നരുത്. പരശുവിന്റെ നാട്ടുകാര്‍ക്ക് ഇവിടെ വന്നു കക്കൂസ് കഴുകുന്നത് പോലും അന്തസ്സായി തോന്നണം. അങ്ങിനെ പരശുവിന്റെ നാട്ടിലെ ആളുകളുടെ ജീവിതം ഇവിടെ എരിഞ്ഞു തീരണം." ഇതായിരുന്നു ശാപം.

ശശിബായിയുടെ തുപ്പല്‍ കൊണ്ട് ഉയര്‍ന്നു വന്ന സ്ഥലത്തിന് പേരും വീണു. ശശിബായ് തുപ്പുമ്പോള്‍ പറഞ്ഞ "തൂ" എന്ന വാക്കും, ശശിയുടെ പേരിലെ "ബായ്" എന്ന വാക്കും ചേര്‍ന്ന് ആ സ്ഥലത്തിന് "തൂബായ്" എന്ന പേര് വീണു. പിന്നീട് സായിപ്പന്മാര്‍ വിളിക്കാനുള്ള സൌകര്യത്തിന് കൊല്‍ക്കത്തയെ കല്‍ക്കട്ടയാക്കിയ പോലെ "തൂബായ്"യെ  "ദുബായ്" എന്നാക്കി മാറ്റി.

അങ്ങിനെയാണ് ദുബായ് ഉണ്ടായത്. ശശിയുടെ ശാപ ഫലം ഇന്നും നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഏറെ തെളിവുകള്‍ ഒന്നും ആവശ്യമില്ലല്ലോ !!! 

അബസ്വരം :
ചരിത്രം പഠിക്കണം മക്കളേ, ചരിത്രം !!!


പോസ്റ്റ്‌ മോഷണം സംസ്കാര ശൂന്യതയാണ് എന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.
91 comments:

 1. :D :D :D :D


  ഓരോരോ പോസ്റ്റുകള്‍ വരുന്ന വഴിയെ.....


  ന്നാലും ന്‍റെ ഡോക്ടറെ...ഇങ്ങള് ഞമ്മന്റെ കഞ്ഞീല്‍ മഴു എറിഞ്ഞു കളഞ്ഞല്ലോ :D

  ReplyDelete
  Replies
  1. ഇങ്ങള് മാത്രം ചരിത്രം പഠിപ്പിച്ചാ മതിയോ :D
   എന്തായാലും ഇങ്ങള്‍ തന്നെ ആസ്ഥാന ചരിത്ര ഗുരു ...

   Delete
 2. അങ്ങനെയാ ദുബായി ഉണ്ടായതല്ലേ

  ReplyDelete
 3. ഡോക്ടറേ...
  ഒരു സംസയം
  അത് ശശിയാരുന്നോ സസിയാരുന്നോ..?!

  ReplyDelete
  Replies
  1. ചിലര്‍ മൂപ്പരെ സസിബായ് എന്നും വിളിച്ചിരുന്നത്രേ അജിത്തെട്ടാ :)

   Delete
 4. വല്ലാത്തൊരു പഹയന്‍... അതിവിടെ കൊണ്ടിട്ടു അല്ലെ?

  ReplyDelete
  Replies
  1. എല്ലാരും ചരിത്രം പഠിക്കട്ടെ കോയാ :)

   Delete
 5. ഓരോരോ ചരിത്ര സത്യങ്ങള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്.
  ഇനിയും ഇതുപോലെ ഉള്ള ചരിത്രങ്ങള്‍ ഓര്‍മ്മവന്നാല്‍ ഉടനെ പോസ്റ്റണെ ഡോട്ടരെ..

  ReplyDelete
 6. ദുബായ് പോസ്റ്റ്‌ ത് ന്ത്‌ത്താണ് ഭായ് ??..... :O

  ReplyDelete
 7. ദുബായ് പോസ്റ്റ്‌ ത് ന്ത്‌ത്താണ് ഭായ് ??..... :O

  ReplyDelete
  Replies
  1. ഇടക്ക് ഓരോ ചളിയും കിടക്കട്ടേന്നേയ് :)

   Delete
  2. ഇതൊരു വല്ലാത്ത ച(ളി)തി ആയിപ്പോയി!!

   Delete
 8. വായിച്ചു - ഇപ്പോൾ ഒന്നും പറയാനില്ല ...
  ഇഷ്ടവും അനിഷ്ടവും ഒന്നും.
  നോക്കട്ടെ മറ്റുള്ളവര എന്ത് പറയുന്നു എന്ന് ?

  ReplyDelete
 9. ചിരിപ്പിച്ചു.പരശുരാമനും പണി കൊടുത്തവല്ലേ

  ReplyDelete
 10. എന്തൊരു വളിപ്പ്... എന്തൊരു വളിപ്പ് !!!

  ReplyDelete
  Replies
  1. അത് പറയാന്‍ പോലും മുഖം മൂടി അണിയുന്നതിനേക്കാള്‍ വലിയ വളിപ്പില്ലല്ലോ അനോണി കുഞ്ഞാടെ !!

   Delete
 11. അപ്പൊ തൂപായി എന്താണെന്നറിയണമെങ്കിൽ ശശി ആരാണന്നറിഞ്ഞിരിക്കണം..

  ReplyDelete
 12. അപ്പൊ തൂപായി എന്താണെന്നറിയണമെങ്കിൽ ശശി ആരാണന്നറിഞ്ഞിരിക്കണം..

  ReplyDelete
 13. ബ്ലോഗുലകത്തില്‍ ചരിത്രാന്വേഷകന്മാര്‍ കൂടുന്നു..

  ReplyDelete
 14. ഇത്രെയൊക്കെ ചെയ്തിട്ടും പരശുരാമന് ബുര്‍ജില്‍ ഒരു ഫ്ലാറ്റ് കൊടിത്തില്ലലോ ..തെണ്ടികള്‍ .ഒരു നന്ദിയും ഇല്യാന്നെ

  ReplyDelete
  Replies
  1. അല്ല പിന്നെ.. അങ്ങനെ ചോദിക്ക് കോയാ

   Delete
 15. ദുബായ് ഉണ്ടായ കഥ കൊള്ളാം .,.,പക്ഷെ ഒരു സംശയം ബാക്കിയുണ്ട് അടുത്തിടെ ഒരു കാസ്സര്‍ഗോട്ടു കാരന്‍ ഒരു ദുബായിക്കാരിയെസ്നേഹിച്ചു കെട്ടിയത്രേ അവന്‍ ചിലപ്പോള്‍ ഈ ശശിയുടെ പെരെക്കുട്ടിയാവും അല്ലെ .,.,.ഭാഗ്യം ശശി മഗു ഉഗാണ്ടയിലേക്ക് ഓടി തുപ്പാത്തത് എന്‍റെ ലിങ്കു മാമാ അത് ഓര്‍ക്കാനും കൂടി ബജ്ജ .,.,.,.

  ReplyDelete
  Replies
  1. ഡി എന്‍ എ ടെസ്റ്റ്‌ നടത്തിയാലെ ഉറപ്പിച്ചു പറയാന്‍ പറ്റൂ :)

   Delete
 16. അവസാനം ശശി നമ്മളെ സസി ആക്കി...

  ReplyDelete
 17. ഞാന്‍ വായിച്ചു ഷെയര്‍ ചായുകയും ചെയ്തു നല്ല രസകരമായിരുന്നു

  ReplyDelete
 18. അയ്യേ !!! ഇതെന്ത് കഥ ... അയ്യേ ..അയ്യേ ... ഈ പോസ്റ്റിനെ വികലമായ ഭാഷയിൽ ഞാൻ അപലപിക്കുന്നു ... ഭാരതീയ സംസ്ക്കാരത്തിനും ഹൈന്ദവ പുരാണ കഥാപാത്രങ്ങൾക്കും എതിരെയുള്ള മ്ലേച്ചമായ കടന്നു കയറ്റമായി ഈ ചിന്തയെ ഞാൻ താത്വികമായി അവലോകിക്കുന്നു . ഈ പോസ്റ്റ്‌ എത്രയും പെട്ടെന്ന് കേരളത്തിലെ മുഴുവൻ സംഘികൾക്കും കൊടുക്കണം ... ബുഹ് ഹാ ഹാ ..പിന്നെ ഡോക്ടറുടെ ലിങ്ക് വിതരണം അവരെറ്റ് ..

  ഇനി സീരിയസായി പറയട്ടെ , എന്താണീ പോസ്റ്റ്‌ കൊണ്ട് സത്യത്തിൽ ഉദ്ദേശിച്ചത് ? ഞാൻ ഈ പോസ്റ്റ്‌ വായിക്കാൻ തുടങ്ങുമ്പോൾ കരുതിയത്‌ , ഏതെങ്കിലും സംഘികൾ ദുബായ് നഗരത്തെ ഹൈന്ദവ ചരിത്രവുമായി ബന്ധപ്പെടുത്തി കൊണ്ട് സംസാരിച്ച വകയുള്ള ഒരു ഹാസ്യ വിമർശനം ആകുമെന്നാണ് . പക്ഷെ , നിരാശപ്പെടുത്തി , ചുമ്മാ ഒരു പോസ്റ്റിനായി പരശു രാമനെ തിരഞ്ഞെടുത്തു വികലമായി ഭാവന ഉപയോഗിച്ചു എന്ന് തന്നെയാണ് എനിക്ക് തോന്നിയത് . ഇനി അതല്ലെങ്കിൽ കൂടി പരശു രാമനെ ഉപയോഗിച്ച് നല്ല രീതിയിൽ ഒരു ഹാസ്യം അവതരിപ്പിക്കാൻ സാധിച്ചിരുന്നെങ്കിലും ഈ മുഷിവു തോന്നില്ലായിരുന്നു . പരശു രാമനെ ഹാസ്യ കഥാപാത്രമാക്കി എഴുതിയ സ്ക്രിപ്റ്റുകൾ ഒരുപാടുണ്ട് .. അതിനൊക്കെ പറയാൻ ഒരു സന്ദേശമോ, മറ്റേതെങ്കിലും തരത്തിലുള്ള വിമർശന വിഷയമോ ഉണ്ടായിരുന്നു . ഇവിടെ അതില്ലാതെ പരശുവിനെ കോമാളിയാക്കി മാറ്റിയതാണ് ആസ്വാദനം ഇല്ലാതാക്കിയത് ..

  ആശംസകളോടെ ..

  ReplyDelete
  Replies
  1. ഇടക്ക് ഓരോ ചളിയും കിടക്കട്ടെ.. പുട്ടിലെ തേങ്ങ പോലെ... എല്ലാം വേണമല്ലോ.. അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ ബുജി ആയി പോകും :)

   Delete
  2. പ്രവീണിനോട് യോജിക്കുന്നു...

   Delete
 19. Ee saudinte charithram koode kettal kollamennund.. Njhaanivideyaa petty poyathaa ath kondaa

  ReplyDelete
 20. നല്ല നിലവാരമുള്ള പോസ്റ്റ്‌, പത്രക്കാരന്‍ ബ്ലോഗിലേത് പോലെ

  ReplyDelete
  Replies
  1. മുല്ലപ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ട് ഒരു സൌരഭ്യം എന്നല്ലേ ചൊല്ല്

   Delete
 21. Saudinte katha onnu parayooo. Njhaanivide aanu oettu poyath athondaa

  ReplyDelete
 22. ഉള്ളി തോല് പൊളിച്ചത് പോലെ എങ്കിലും ഉള്ളു തുറന്നു ചിരിച്ചു.....ഇടയ്ക്ക് കണ്ണെരിഞ്ഞു ......

  ReplyDelete
  Replies
  1. ഇത് അവിചാരിതമായി ഉണ്ടായ പോസ്റ്റ്‌ ആണ്. ഗ്രൂപ്പില്‍ നടക്കുന്ന ഒരു ചര്‍ച്ചയില്‍ ഞാനിട്ട കമന്റ് ഒന്നുകൂടി വികസിപ്പിച്ചു പോസ്റ്റിയത് ആണ്. അല്ലാതെ ദുരുദ്ദേശത്തോടെ ഇട്ടതല്ല.

   Delete
  2. ഇതില്‍ എന്ത് ദുരുദ്ദേശം....വിഡ്ഢികള്‍ക്ക് മഴുവോങ്ങാന്‍ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട....കേരളം പരശു ഉണ്ടാക്കിയത് ആണെങ്കില്‍ ദുഫായ് ശശി ഭായ് ഉണ്ടാക്കിയത് തന്നെ....പരാതി ഉള്ളവര്‍ കേസ് കൊടുക്കട്ടെ

   Delete
 23. ഫയങ്കരന്‍ കണ്ടു പിടുത്തം

  ReplyDelete
 24. ഞാൻ വായിച്ചു,
  അടിപൊളി!!! (Y)

  ReplyDelete
 25. അപ്പൊ പരശു ബ്രാഹ്മണര്‍ക്ക് വേണ്ടി എരിഞ്ഞെടുത്തതാണ് കേരളം എന്നാണല്ലോ പണ്ട് പറഞ്ഞിരുന്നത് :P

  ReplyDelete
 26. Pakshe mattoru koottar bahumanyanaayi kaanunna.. prathyagich anya mayhadyhasthar.. kaanunna vyakthiye kurich ingane patayaruth..

  ReplyDelete
 27. ഡോക്ടറേ കത്തിയുണ്ടോ കയ്യിൽ, മൂർച്ചയുള്ളത്

  ReplyDelete
 28. കഥയൊക്കെ കൊള്ളാം പക്ഷേ ...പരശു,ശശി തുടങ്ങിയവര്‍ക്ക് വാലായി നായര്‍ ,വാരിയര്‍ ,മേനോന്‍ കൂടിയൊക്കെ വേണമായിരുന്നു.ഒരു വഴിക്ക് ഇറങ്ങിയതല്ലേ.

  ReplyDelete
 29. ഇതിലും വലുത് എന്തോ വരാനിരുന്നതാണ്, ഇത്രയല്ലേ ഉള്ളൂ എന്ന് സമാധാനിക്കാം...അല്ല പിന്നെ

  ReplyDelete
 30. ഹും ഈ ശശി അണ്ണന്‍ കാരണമാ ഞാനും ഏഴു കൊല്ലമായിഇവിടേം വിട്ടു പോവാന്‍ മനസില്ലാതെ അലയുന്നത് അല്ലേല്‍ കേരളത്തില്‍ തന്നെ നിന്നേനെ

  ReplyDelete
 31. പരശു അണ്ണന്‍റെ മഴു ദുഫായി തീരത്താണ് അടിഞ്ഞത് , അല്ലാതെ ഇജ്ജ്‌ പറയുന്നത് പോലെ ഒന്നും അല്ല. അന്ന് തുടങ്ങിയതാ മഴു തേടിയുള്ള പരശു അണ്ണന്റെ നാട്ടുകാര്‍ ലാഞ്ചിയിലും. കപ്പലിലും വിമാനത്തിലും ദുഫായിലും ചുറ്റുമുള്ള പ്രദേശത്തും തിരച്ചില്‍ ആരംഭിച്ചത് ..ആ മഴു കിട്ടിയിട്ട് വേണം ഹാമര്‍ ത്രോ ക്കാരനെ കൊണ്ട് വീണ്ടും ഒരു ഏറു എറിഞ്ഞു ഒരു പുതിയ പ്രദേശം ഉണ്ടാക്കാന്‍... ..കള്ളമില്ലാത്ത ചതിയുമില്ലാത്ത മനുഷ്യരൊക്കെ ഒരുപോലെ സന്തോഷത്തോടെ കഴിയുന്ന ഒരു പ്രദേശം .

  ReplyDelete
 32. Ethinu PhD kittum. ...appo sharikum thaankal veendum doctor aavum! !! :p

  ReplyDelete
  Replies
  1. അപ്പൊ ഇരട്ട ഡോക്ടര്‍ എന്ന് പേരിനു മുന്നില്‍ വെക്കാമല്ലേ ;)

   Delete
 33. ഇങ്ങളൊന്നും ഇങ്ങനെ എയ്ത്യാ പോര വൈദ്യരേ

  ReplyDelete
 34. നല്ല അസല് കഥ ഡോക്ടറെ ( ആദ്യമയിട്ട് ഈ ബ്ലോഗില്‍ വന്നു കമ്മന്റ് ചെയ്യാന്‍ കിട്ടിയ അവസരം പാഴാക്കുന്നില്ല. കഥ കൊള്ളില എന്നൊക്കെ അസൂയക്കാര് പറഞ്ഞേക്കും, പക്ഷെ ഞാന്‍ പറയൂല്ല) . ഡോക്ടര്‍ ഇനിയും ഈ മേഖലയില്‍ കൂടുതല്‍ കൈ വെക്കണം എന്നാണു ഒളിപ്പോരാളികളുടെ ചരിത്രം വായിച്ചു തല പുകനാജ് എനിക്ക് പറയാനുള്ളത്. എത്ര ലളിതമായ ആവിഷ്കാരം! ചുറ്റുപാടും കണ്ടെത്താന്‍ കഴിയുന്ന കഥാപാത്രങ്ങള്‍! ആശംസകള്‍.. ആശംസകള്‍

  ReplyDelete
  Replies
  1. ഇങ്ങളെങ്കിലും തിരിച്ചറിഞ്ഞല്ലോ.. സന്തോഷം.. താങ്ക്യൂ താങ്ക്യൂ :)

   Delete
 35. അങ്ങനെ ഒരു ഉരുവില്‍ കയറി ദുബായിലേക്ക് പുറപ്പെട്ട അബ്സര്‍ ഇക്ക ദുബായി തീരത്തോട് അടുത്തപ്പോള്‍ ഉരുവില്‍ നിന്നും ചാടി ദുബായ് തീരത്തേക്ക് നീന്തി.

  എന്നാല്‍ കക്ഷി നീന്തിക്കയറിയത് മറ്റേതോ ഒരു കരയിലേക്ക്. അവിടെ ഒരിടത്ത് ആളുകള്‍ കൂടി നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. അബ്സര്‍ ഇക്ക അവരോടു പോയി ആംഗ്യഭാഷയില്‍ ചോദിച്ചു, "ഈ സ്ഥലം ഏതാ മക്കളേ?" എന്ന്. അബസറിക്കയുടെ മറ്റും ഭാവവും കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി, പാവം ഒരാള്‍ കയ്യില്‍ പൈസയൊന്നും ഇല്ലാതെ ഭക്ഷണം ചോദിക്കുകയാണ് എന്ന്. അവര്‍ ഒരു പ്ലേറ്റ് ബിരിയാണി കക്ഷിക്ക് കൊടുത്ത്, എന്നിട്ട് പറഞ്ഞു, "ആ! ഫ്രീ ഇക്ക എടുത്തോ!!!" - അതായത്, ഭക്ഷണം ഫ്രീയാണ് ഇക്കാ എന്ന്.

  അന്ന് മുതല്‍ ആ സ്ഥലം, അല്ല, ആ ഭൂഖണ്ഡം മൊത്തത്തില്‍ "ആ ഫ്രീ ഇക്കാ" എന്നും, കാലാന്തരേ അത് ലോപിച്ച് "ആഫ്രിക്ക" എന്നും അറിയപ്പെട്ടു തുടങ്ങി.

  ====

  ന്റെ പോന്നു അബസറിക്കാ നിങ്ങള് എന്നെ ചിരിപ്പിച്ചു കൊല്ലും! മുട്ടന്‍ കോമഡി ആയിട്ടുണ്ട്‌ ട്ടാ !!! കലക്കി!!!

  ReplyDelete
  Replies
  1. ഹഹഹ.... അത് കലക്കി :)

   Delete
 36. ചളിയാണെങ്കിലും വായിക്കാന്‍ രസമുണ്ട്.ചിരിപ്പിച്ചു.ആശംസകള്‍

  ReplyDelete
 37. ചരിത്രത്തെപ്പറ്റി ഒരു ലിങ്കിനുള്ള വക ഒണ്ടാക്കിയതാ അല്ലേ?. തീർച്ചയായും ഇത്തരം പോസ്റ്റുകളും ഇടക്കിടെ തള്ളിക്കയറ്റണം, അല്ലെങ്കിൽ ആളുകളെന്ത് വിചാരിക്കും ല്ലേ..

  ReplyDelete
 38. Achuthan AmbaadiMonday, August 19, 2013

  കത്തിയല്ല കൊടുവാളാ ഇതു

  ReplyDelete
 39. ശോ !! എന്തൊക്കെ കാണണം ,, പരശുരാമന്‍ ,ദുബായ് ... ശശി വീണ്ടും ശശിയായി

  ഒരു മഴു എടുത്തു എന്നെ കൂടി എറിയൂ ,

  ReplyDelete
 40. ഒരു കോടാലി കിട്ടിയിരുനെങ്കില്‍ എനിക്ക് ഒരു ഭൂമി11 ഉണ്ടാക്കാമായിരുന്നൂ (ജയന്‍)..

  ReplyDelete
 41. koya ingalu fuli anu ketto...fullifuli....
  oru photo ayachu tharumo...
  F R A M E cheithu vekana...

  ReplyDelete
  Replies
  1. കോയാ, അപ്പൊ ഈ ബ്ലോഗ്‌ ഇങ്ങള്‍ കണ്ണ് തുറന്നല്ലേ കണ്ടത് ? ബ്ലോഗിന്റെ സൈഡില്‍ ഫോട്ടോ ഉണ്ടല്ലോ... അത് പോരേ ? ഇനി പോരാ എന്നുണ്ടെങ്കില്‍ അഡ്രസ്സ് തരൂ. അയച്ചു തരാം. നിങ്ങടെ ഈ ആഗ്രഹം നടത്തി തരേണ്ടത് എന്റെ ഉത്തരവാധിത്വം ആണല്ലോ. !!!

   Delete
  2. ഹഹഹ ഈ മറുപടിയാണ് ഏറ്റവും ചിരിപ്പിച്ചത്

   Delete
 42. Replies
  1. ഒരു സംശയവും ഇല്ല. ഇടക്ക് ഓരോ ചളിയും കിടക്കട്ടെ.... അല്ലെങ്കില്‍ ഞമ്മള്‍ ചിലപ്പോള്‍ ബുജി ആവും :)

   Delete
 43. Raju Surendran EdakkattuSaturday, August 24, 2013

  ദുഭായ് ഷേക്ക് കാണണ്ട!!!കല്ലെടുത്ത് എറിയുകയാണെന്ന് കരുതി ബാൻ ചെയ്തുകളയും!!!

  ReplyDelete
 44. പാവം മഴു അതിപ്പോ എന്ത് പിഴച്ചു????

  ReplyDelete
 45. ഹ്ഹോ ശശി ഒന്ന് തുപ്പിയപ്പോ ഇത്രേം വലിയ രാജ്യം പൊന്തി വന്നോ....,ഹ്ഹോ പഹയന്‍റെത് വല്ലാത്ത ഒരു തൊള്ള തന്നെ :p

  ReplyDelete
  Replies
  1. ഒരു മഴുവിന് കേരളം ഉണ്ടാക്കാമെങ്കില്‍ .... :D

   Delete
 46. നമുക്ക് ആരെയും കളിയാക്കാം , അല്ലേ ??

  ReplyDelete
 47. നമുക്ക് ആരെയും കളിയാക്കാം , അല്ലേ ??

  ReplyDelete
 48. ഇത് വായിച്ചപ്പോൾ എനിക്ക് കിരീടത്തിലെ ഒരു ഡയലോഗണ് ഓര്മ വന്നത് " സേതു കത്തി താഴെയിടെടാ .............................."

  ReplyDelete
 49. അബ്സാറിൻറെ ഹാസ്യം നന്നേ ബോധിച്ചു, എന്നാൽ തൊഗാഡിയമാർ ഇത് വായിക്കാനിടയായാൽ , അബ്സർ.... വെറും അബ് ആയിപ്പോകുമോയെന്ന ഭയം ഞങ്ങൾക്കില്ലാതില്ല. ഇടക്കൊന്ന് പൊട്ടിച്ചിരിക്കാനും, കത്തി വായിക്കാനും ആളില്ലാതെ വന്നാൽ... ഞങ്ങൾ പിന്നെ പാതാളത്തിൽ വരേണ്ടീ വരും.

  ReplyDelete
 50. ഇതും ഒരുതരം ഭാവന

  ReplyDelete
 51. അനുമോദ്‌Sunday, September 08, 2013

  നല്ല വിഷയം നല്ലൊരു കോമഡി പ്രതീക്ഷിച്ചു... പക്ഷെ പോര ട്ടോ

  ReplyDelete
 52. ini enthokke kelkanam............jeevitham bakki...

  ReplyDelete
 53. പരശുരാമന്റെ മഴു ഇനിയും ബാക്കിയുണ്ടെങ്കില്‍ അതെറിഞ്ഞു എന്നെ അങ്ങ് കൊല്ല്.അതാണ്‌ ഇതിലും ഭേദം

  ReplyDelete
 54. പരശുരാമന്റെ മഴു ഇനിയും ബാക്കിയുണ്ടെങ്കില്‍ അതെറിഞ്ഞു എന്നെ അങ്ങ് കൊല്ല്.അതാണ്‌ ഇതിലും ഭേദം

  ReplyDelete
 55. apol thanikkavide kakkoossa kazhukalanu pani alle?

  ReplyDelete
  Replies
  1. ഇങ്ങള്‍ടെ പണി തന്നെയാണ് എല്ലാവരും ചെയ്യുന്നത് എന്ന് കരുതിയോ :p

   Delete
  2. Kerala piraviyodanubanthichu keralatthinte charithram ariyaan kazhinjath nannayi

   Delete
 56. Abdulrahman Al FarooqueSaturday, November 16, 2013

  Paklshe nan vaicha historiakkalum adhighambeeram

  ReplyDelete
 57. പണ്ട് കോഴിക്കോട് പാളയം സ്റ്റാന്റിൽ കോട്ടക്കലേക്ക് താളി കെട്ടുമായി ബസ്സ് കാത്തു നിൽക്കുന്ന കോയക്കാനോട് ഒരു സായിപ്പ് താളികെട്ട് ഭാഗത്തെക്ക് വിരൽ ചൂണ്ടി കൊണ്ട് ഇതേതാ സ്ഥലം എന്ന് ചോദിച്ചപ്പോൾ കോയാക്ക കരുതി താളികെട്ടിനെ കുറിച്ചാണ് ചോദിച്ചതെന്നു കരുതി താളി കെട്ട് എന്ന് പറഞ്ഞപോൾ അത് അതുകേട്ട സായിപ്പ് കാലിക്കട്ട് എന്ന് എഴുതിവെച്ചു അങ്ങിനെയാണ് കാലിക്കറ്റ് എന്നാ പേര് വന്നത്

  ReplyDelete
 58. പണ്ട് കോഴിക്കോട് പാളയം സ്റ്റാന്റിൽ കോട്ടക്കലേക്ക് താളി കെട്ടുമായി ബസ്സ് കാത്തു നിൽക്കുന്ന കോയക്കാനോട് ഒരു സായിപ്പ് താളികെട്ട് ഭാഗത്തെക്ക് വിരൽ ചൂണ്ടി കൊണ്ട് ഇതേതാ സ്ഥലം എന്ന് ചോദിച്ചപ്പോൾ കോയാക്ക കരുതി താളികെട്ടിനെ കുറിച്ചാണ് ചോദിച്ചതെന്നു കരുതി താളി കെട്ട് എന്ന് പറഞ്ഞപോൾ അത് അതുകേട്ട സായിപ്പ് കാലിക്കട്ട് എന്ന് എഴുതിവെച്ചു അങ്ങിനെയാണ് കാലിക്കറ്റ് എന്നാ പേര് വന്നത്

  ReplyDelete
 59. ITHanu Absar kathi non buji kashaayam, kayicholloo oru rasathinu, oru padu serious aayi povathirikkan eppoyenkilum thonnumpol oru thavana

  ReplyDelete
 60. ഓ ! അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് വശമല്ലേ. അപ്പോള്‍ സൗദിയും, ഒമാനുമോക്കെയുണ്ടായത് എങ്ങനെയാ എന്ന് കൂടി പറഞ്ഞു തരാമോ സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
  Replies
  1. അതിന്റെ ചരിത്ര പരമായ ഗവേഷണ കുതന്ത്രങ്ങളില്‍ ആണ്. തീരുമാനം ആയാല്‍ ഉടന്‍ അറിയിക്കുന്നതാണ്. :D

   Delete
 61. ന്നാലും ഇതൊരു അത്ഭുതമാണന്നേ..ല്ലേ??...rr

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....