Friday, August 23, 2013

ഇപ്പാ മ്മളേം സില്‍മേല്‍ എടുത്തേയ്


അങ്ങിനെ അബസ്വരനേയും സില്മേല്‍ എടുത്തു !!!

ദര്‍ശന ടി വിയിലെ ഈ ലോകം പരിപാടിയിലൂടെയാണ് അബസ്വരന്‍ സില്മയിലെത്തിയിരിക്കുന്നത്  !!!

താഴെയുള്ള  വീഡിയോയില്‍ ക്ലിക്കി അഭിനയം കാണാം !!!


വീഡിയോ Youtube ല്‍ കാണുവാന്‍ ഇവിടെ ക്ലിക്കുക.

ഇ ലോകം എപ്പിസോഡ് പൂര്‍ണ്ണമായി കാണുവാന്‍ ഇവിടെ ക്ലിക്കുക.

ഇ ലോകം അവതാരകന്‍ റിയാസ് ടി അലിയുടെ ക്ഷണത്തെ തുടര്‍ന്ന് കോഴിക്കോട്ട് അങ്ങാടിയില്‍ എത്തിയ അബസ്വരന്‍ ആദ്യം പോയത് റിയാസ് ഭായിയുടെ താമസ സ്ഥലത്തേക്കായിരുന്നു. ഒരു ബാച്ചിലര്‍ റൂമിന്റെ എല്ലാ നൊസ്റ്റാള്‍ജിയയും തങ്ങി നില്‍ക്കുന്ന മുറിയില്‍ ഇരിക്കുമ്പോള്‍ അറിയാതെ മനസ്സ് പോയത് കോളേജ് കാലഘട്ടത്തിലെ ഹോസ്റ്റല്‍ ജീവിതത്തിലേക്കായിരുന്നു.

തുടര്‍ന്ന് റിയാസ് ഭായിയോടൊപ്പം ദര്‍ശന സ്റ്റുഡിയോയിലേക്ക്.

അവിടെ വെച്ച് മേക്ക്അപ്പ് നു ശേഷം, നീല ടി ഷര്‍ട്ടും അണിഞ്ഞ് നേരേ റെക്കോര്‍ഡിംഗ് മുറിയിലേക്ക്.
അപ്പോഴാണ്‌ ഒരു പ്രശ്നം തിരിച്ചറിഞ്ഞത്.

ഷര്‍ട്ടും നീല, ഇന്റര്‍വ്യൂവിന് ഇരിക്കുന്നതിന്റെ ബാക്ക് ഗ്രൌണ്ടും നീല. കയ്യില്‍ ഉള്ള രണ്ടു നീല ഷര്‍ട്ടുകളും പരീക്ഷിച്ചെങ്കിലും രണ്ടു ശ്രമവും പരാജയപ്പെട്ടു. നീല അല്ലാത്ത ഷര്‍ട്ട്‌ വേണം എന്ന നിബന്ധനയില്‍ ക്യാമറാമാന്‍ കിഷോറും ഉറച്ചു നിന്നു. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നിറം ഇങ്ങിനെ ഒരു പണി തരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. കാരണം നീല എന്നും അബസ്വരന്റെ പ്രിയ്യപ്പെട്ട നിറം ആയിരുന്നല്ലോ...

നീലാകാശം, നീലക്കടല്‍, നീലച്ചിത്രം എല്ലാം എന്നും ഒരു വീക്ക്നെസ്സ് ആയിരുന്നല്ലോ !!!

എന്തായാലും പുതിയ ഷര്‍ട്ട് വാങ്ങി വരാം എന്ന തീരുമാനത്തില്‍ എത്തി. അതിനായി റിയാസ് ഭായിയോടൊപ്പം നേരേ തുണിക്കടയിലേക്ക് !! തുണിക്കടയില്‍ ചെന്നപ്പോള്‍ കടക്കാരനുണ്ട് "മേക്ക്അപ്പ് ഇട്ട് ഷര്‍ട്ട് വാങ്ങാന്‍ ഇവന്‍ ആരടെയ്  ?" എന്ന മട്ടില്‍ നോക്കുന്നു.

വീണ്ടും സ്റ്റുഡിയോയിലേക്ക്...
പിന്നെ അഭിനയം !!
അത് സ്ക്രീനില്‍ നിന്നു കാണാം.

അങ്ങിനെ ദര്‍ശനയില്‍ കഴിയുന്നത്ര ലിങ്ക് വിതറിയ സന്തോഷത്തോടെ അവിടെനിന്നും പടിയിറങ്ങി.

കോഴിക്കോട് കടപ്പുറത്ത് വെച്ച് ഇതിനോടനുബന്ധിച്ച് നാലംഗ ബ്ലോഗ്‌ മീറ്റും നടന്നു.

അസ്രൂസ്, സംഗീത്, റിയാസ്, അബസ്വരന്‍ എന്നിവര്‍ ഒത്തു കൂടിയ ബ്ലോഗ്‌ മീറ്റ്‌.

സംഗീത് സ്പോണ്‍സര്‍ ചെയ്ത മസാല ദോശയോടൊപ്പം ഒരു പാട് ബ്ലോഗ്ഗെര്‍മാരുടെ ചുടു ചോര കുടിച്ച്, കൂലങ്കഷമായ സാഹിത്യ ചര്‍ച്ചയും നടത്തി.


സ്നേഹത്തിന്റെ മഹത്തായ ഒരു സായാഹ്നം ആയിരുന്നു അത്.
ഒടുവില്‍ അസ്രുവിനോടൊപ്പം മലപ്പുറം വരെ യാത്ര.
പല ബ്ലോഗ്ഗര്‍മാരുടേയും ചോര ഊറ്റിക്കുടിച്ചു കൊണ്ടുള്ള ആ യാത്ര ഹൃദ്യമായിരുന്നു.

ബ്ലോഗ്ഗര്‍മാര്‍ക്ക് ഉണര്‍വ്വും, പ്രചോദനവും നല്‍കുന്ന "ഇ ലോകം" ടെലിക്കാസ്റ്റ് ചെയ്യുന്ന ദര്‍ശന ടിവിക്കും, ഈ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അബസ്വരാഭിവാദ്യങ്ങളോടെ....

അബസ്വരം :
പ്രിയ വായനക്കാരാണ് അബസ്വരങ്ങളുടെ ചൂടും, ചൂരും, ഊര്‍ജ്ജവും. ഇങ്ങിനെ ഒരു ചാനലില്‍ ഇരിക്കാന്‍ ഉള്ള ഭാഗ്യം ലഭിച്ചതിന് പിന്നിലും ഈ ബ്ലോഗിലെ സന്ദര്‍ശകര്‍ തന്നെ....

ഇനിയും കൂടെയുണ്ടാവും എന്ന ശുഭ പ്രതീക്ഷയോടെ എല്ലാ പ്രിയര്‍ക്കും ഒരായിരം നന്ദി.....


52 comments:

 1. പരാമര്‍ശത്തിന് നന്ദി.. മൈക്കപ്പ് എന്നത് മേക്ക്അപ്പ്‌ എന്ന് തിരുത്തുമല്ലോ.. ? (കിടക്കട്ടെ എന്‍റെ വക ഒരു തിരുത്ത്.. വേറൊരു കാര്യത്തിലും നിങ്ങളെ തിരുത്താന്‍ കഴിയില്ലെങ്കില്‍ ഇതിരിക്കട്ടെ... )

  ReplyDelete
  Replies
  1. ഹിഹി... തിരുത്തി കോയാ തിരുത്തി ;)

   Delete
 2. ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അഭിമുഖത്തില്‍ താങ്കളുടെ ശബ്ദം ഇടറുന്നു.. സഭാകമ്പം വിട്ടുമാറിയിട്ടില്ലേ?

  ReplyDelete
  Replies
  1. ക്യാമറക്ക് മുന്നില്‍ പോസ് ചെയ്ത ശീലം ഇല്ലാത്തതിന്റെ കുഴപ്പം ഉണ്ടായിരുന്നു. :)

   Delete
 3. പരിപാടി കണ്ടു.. അഭിനന്ദനങ്ങള്‍.. സ്ത്രീ വിവാഹ വിഷയത്തിലെ എന്റെ വിയോജിപ്പ് ഒരു പൊതു ചര്‍ച്ചയായി ഉയര്‍ത്തപ്പെട്ട ഒന്നായിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം തോന്നി. വിമര്‍ശകര്‍ എന്നത് നമ്മെ വളര്‍ത്താന്‍ മാത്രമല്ല, തളര്താനും ശ്രമിക്കും എന്നാ കാഴ്ചപ്പാട് ശരിയാണ്.

  ReplyDelete
 4. ഈ ഒരു അവസരത്തില്‍ മറ്റൊന്ന് കൂടി പറയട്ടെ... വിഷയാവതരനത്തിലെ താങ്കളുടെ ശൈലി എല്ലാവര്ക്കും പുതിയൊരു അനുഭവമായിരുന്നു. വായന നടക്കാത്ത എത്ര വലിയ സംഭവം ഉണ്ടായിട്ടും കാര്യമില്ല എന്നും, വായനയാണ് ആദ്യം നടക്കേണ്ടത്‌, വിലയിരുത്തലുകള്‍ അതിനു ശേഷം ഉണ്ടാവേണ്ടതാണ് എന്നും താങ്കള്‍ കാണിച്ചു കൊടുത്ത നവീന മാതൃക ആയിരുന്നു. പറയാതെ വയ്യ.

  ReplyDelete
  Replies
  1. നിങ്ങളുടെ എല്ലാം പ്രോത്സാഹനങ്ങള്‍ ആണ് മുന്നോട്ട് നയിക്കുന്നത്... ഒരായിരം നന്ദി...

   Delete
 5. hmmmm.nayagan avaaanulla saadyada undu

  ReplyDelete
  Replies
  1. അത്രക്ക് വേണോ :P

   Delete
 6. മുന്നോട്ട്

  ReplyDelete
 7. നന്നായിരിക്കുന്നു.വിണ്ടും ഉയരങ്ങളില്‍ എത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ..ആശംസകള്‍

  ReplyDelete
 8. നന്നായിരിക്കുന്നു.എനിയും ഉയരങ്ങളില്‍ എത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ.. ആശംസകള്‍

  ReplyDelete
  Replies
  1. ആമീന്‍.... നന്ദി സുഹൃത്തേ

   Delete
 9. ee varshathe yettavum nalla nadan

  ReplyDelete
  Replies
  1. അഭിനന്ദനങ്ങള്‍

   Delete
 10. ക്യാമറയുടെ മുന്നില്‍ ചെറിയൊരു പിടിയുണ്ടെങ്കിലും
  ഭംഗിയായ് കേട്ടൊ ..
  ഈ സാധാരണക്കാരന് എന്റെ സലാം ..!
  എന്നും കൂടേ ...

  ReplyDelete
  Replies
  1. എന്നും ഉണ്ടാവണം സഖേ....

   Delete
 11. കോഴിക്കോട് വന്നിട്ട് ഒന്നു വിളിക്കാതെ പോയ ഡോക്ടര്‍ക്ക് എട്ടിന്റെ പണി തരുന്ന കാര്യം ആലോചിച്ചുകൊണ്ടേയിരിക്കുന്നു....
  റിയാസിനും, ഡോക്ടര്‍ക്കും അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. സോറി, അക്കാര്യം പറ്റെ മറന്നു പ്രദീപേട്ടാ... ഇനി കോഴിക്കോട്ടു വരുമ്പോള്‍ നോക്കാം

   Delete
 12. appo ini ennaanu aashaante adutha padam?

  ReplyDelete
 13. ഇങ്ങള്‍ ഉശിര് ഉള്ളോ നാന്നു നമ്മക്കരിയാലോ .............

  ReplyDelete
 14. അക്ഷരങ്ങളില്‍ പാറുന്ന തീജ്വാല വാക്കുകളില്‍ കേട്ടില്ല .................. ആദ്യമായി സില്മേല്‍ വന്നതുകൊണ്ടാവും .......... അല്ലേ വൈദ്യരെ?

  ReplyDelete
  Replies
  1. ഹും... ആദ്യ സിനിമയില്‍ ലാലേട്ടനും വിറച്ചിരുന്നത്രേ :p

   Delete
 15. കൊള്ളാം... നീലച്ചിത്രം ഇപ്പോഴും വീക്ക്നെസ് ആണല്ലോ? ഹിഹിഹി

  ReplyDelete
 16. ഡോട്ടരെ, ഞമ്മളും കണ്ട്, ങ്ങള് അഭിനയിച്ച സില്‍മ.
  ആദ്യ സില്‍മ ആയതു കൊണ്ടാകും, ചെറിയ പ്രശ്നങ്ങളൊക്കെ തോന്നി.
  അടുത്ത പ്രാവശ്യം അഭിനയിക്കുമ്പോള്‍ ശരിയായിക്കൊള്ളും...

  ReplyDelete
 17. glamourinu ottum kuravilla...onnu try cheyaam....interview nannayirunnu...chodyangalku kalarpillatha marupadi...

  ReplyDelete
 18. ഗുള്ളാമല്ലോ

  ReplyDelete
 19. kalakki....... abinayamalla...... uracha theerumaanangal....nalla kure message kitty. thanx

  ReplyDelete
 20. എല്ലാം വിധി, വിധിയെ തോല്‍പ്പിക്കാന്‍ വില്ലേജു മാനും കഴിയില്ല പിന്നെയാ :)

  ReplyDelete
 21. ആശാനെ സില്മേല്‍ എടുത്തേ...................................

  ReplyDelete
 22. ഹഹ്ഹ ..കൊള്ളാം !
  നന്നായിരുന്നു അഭിനയം ,വാക്കുകളും ...ആശംസകള്‍
  പിന്നെ താങ്കളുടെ നീല ഞാന്‍ യൂസ് ചെയ്തിട്ടുണ്ട് ..ആശ്വാസമായില്ലേ ! :)
  സുന്ദരമായ അപൂര്‍വ നിമിഷങ്ങള്‍ സമ്മാനിച്ച താങ്കള്‍ക്കും പ്രിയ സ്നേഹിതര്‍
  സംഗീതിനും രിയാസിനും ഈ അവസരത്തില്‍ നന്ദി രേഖപെടുത്തുന്നു ....

  ReplyDelete
 23. അടിപൊളിയോ.........യ്....!
  നാട്യ ശാസ്ത്രത്തിൽ ഭരത മുനി പറഞ്ഞ പോലെ തന്നെ അഭിനയിചിരികുന്നു..
  CONGRATZZZZ...

  ReplyDelete
  Replies
  1. ഹഹഹ ... അത്രക്ക് പ്രതീക്ഷിച്ചില്ല :D

   Delete
 24. :) Link vitharal riyaska naattukaare muzhuvan ariyichu lle???

  ReplyDelete
 25. സില്‍മാക്കാരന്‍ ഡാക്കിട്ടര്‍

  ReplyDelete
 26. സില്‍മാക്കാരന്‍ ഡാക്കിട്ടര്‍

  ReplyDelete
 27. ഗ്ലാമറുള്ളോരു ക്യാമിന്റെ മുൻപിലും, ചോര തന്നെ ഡോക്ടർക്ക് താല്പര്യം... അഭിമുഖം നന്നായിരുന്നു, ഗ്രൂപ്പിൽ അതിന്റെ ലൈവ് കമന്ററിയുമുണ്ടായിരുന്നു...

  ReplyDelete
 28. അപ്പോഴേക്കും ഇത് പോസ്റ്റും ആക്കിയോ ..ശ്ശെടാ .. ഹി ഹി ..എന്തായാലും കൊമ്പു സംഭവം കലക്കി ..

  ReplyDelete
 29. ഒരു ക്ലാസ്സിക് അഭിമുഖം,തുടക്കാരായവര്‍ക്ക് പ്രയോജനപ്രദം

  ReplyDelete
 30. ക്ലാസ്സിക്കായ ഒരു അഭിമുഖം ,തുടക്കാരായ എന്നെപോലുള്ളവര്‍ക്ക് പ്രയോജനപ്രദം

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....