Friday, August 09, 2013

ടൈഗ്രിസ്‌ പറയാതെ പോയത്‌ - 14സുധി തന്റെ മനസ്സിലുള്ള പദ്ധതി അവരുമായി പങ്കുവെച്ചു.

അവിടെയുണ്ടായിരുന്നവര്‍ പരസ്പരം നോക്കി.

നേതാവ് : "ഡോക്ടര്‍ മുറിയിലേക്ക്‌ പൊയ്ക്കോളൂ. ഞങ്ങള്‍ തീരുമാനം എടുത്ത ശേഷം അറിയിക്കാം."

സുധി മുറിയിലേക്ക്‌ തിരിച്ചു നടന്നു...

നേതാക്കന്മാര്‍ തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചു...

"ഇത് അയാള്‍ക്ക് രക്ഷപ്പെടാനുള്ള സൂത്രവിദ്യയാണ്." ഒരു സംഘത്തിന്റെ നേതാവ് പറഞ്ഞു.

"ഇയാള്‍ ഇതെല്ലാം പറഞ്ഞു ഇവിടെ നിന്നു പോയ ശേഷം നമ്മള്‍ ആശുപത്രിയിലേക്ക് ചെല്ലുമ്പോള്‍ അവിടെ വെച്ച് നമ്മളെ സൈന്യത്തെക്കൊണ്ട് പിടിപ്പിച്ചേക്കാം.." മറ്റൊരാളുടെ അഭിപ്രായം.

"നമ്മള്‍ ഇയാളെ മോചിപ്പിച്ചാല്‍ ഉടന്‍ തന്നെ അദ്ദേഹം ഇന്ത്യയിലേക്ക്‌ മടങ്ങും. പിന്നെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല." ഒരു ഗ്രൂപ്പിന്റെ നേതാവിന്റെ നിരീക്ഷണം ഇതായിരുന്നു.

"നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ അദ്ദേഹത്തെ വിശ്വസിക്കാമെന്നാണ് എനിക്ക് തോന്നുന്നത്. അയാള്‍ പറഞ്ഞതില്‍ ഒരു വാസ്തവം ഉണ്ട്. അതായത്‌, ഇത്തരത്തില്‍ ഉള്ള ആക്രമണങ്ങള്‍ കൊണ്ട് മാത്രം നമുക്ക്‌ വിദേശ സൈനികരെ ഇവിടെ നിന്നും ഒഴിപ്പിക്കാന്‍ കഴിയില്ല. ഒരു സൈനികനെ നമ്മള്‍ വധിക്കുമ്പോള്‍ രണ്ടു പുതിയ സൈനികരെ അമേരിക്ക ഇറാക്കില്‍ എത്തിക്കുന്നുണ്ട്. മാത്രമല്ല നമ്മുടെ ഇടയില്‍ നിന്നും മരിച്ചു വീഴുന്നവര്‍ക്ക് പകരം ആളുകളെ നമുക്ക്‌ കണ്ടെത്താന്‍ കഴിയുന്നുമില്ല. ഇങ്ങിനെ പോയാല്‍ അധികം വൈകാതെ നമ്മുടെ ശക്തി ക്ഷയിക്കും. പിന്നെ അമേരിക്ക ഇവിടെ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കും. അതുകൊണ്ട് തന്നെ ഈ ഒരു പരീക്ഷണം നടത്തി നോക്കാം എന്നതാണ് എന്റെ അഭിപ്രായം. ഇനി നമ്മുടെ ആവശ്യങ്ങള്‍ ഭരണകൂടം അംഗീകരിച്ചില്ലെങ്കിലും ഡോക്ടറെ നമ്മള്‍ വധിക്കില്ല. കാരണം നമ്മളില്‍ എന്റേതടക്കം പലരുടെയും ജീവന്‍ അദ്ദേഹം രക്ഷിച്ചിട്ടുണ്ട്. നമ്മുടെ ജീവനെ രക്ഷിച്ചവനെ എന്തിന്റെ പേരില്‍ ആയാലും കൊല്ലുന്നതിനോട്‌ എനിക്ക് യോജിപ്പില്ല. അപ്പോള്‍ നമ്മള്‍ ഈ പരീക്ഷണം നടത്തുന്നതില്‍ എന്താണ് തെറ്റ് ?" ബ്ലാക്ക്‌ ടൈഗേഴ്സിന്റെ നേതാവ് തന്റെ നിലപാട് വ്യക്തമാക്കി.

"നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്. ഏതായാലും നമ്മള്‍ ഇത്രയും പോരാടിയില്ലേ? ഇങ്ങിനെ ഒരു ശ്രമവും നടത്താം. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടാല്‍ അമേരിക്കക്ക് എതിരെ ഒളിപോരാട്ടത്തിനു വീണ്ടും തയ്യാറാവണം." ഒരു സംഘത്തിന്റെ നേതാവ് പറഞ്ഞു.

മറ്റുള്ളവരും കുറച്ചു ചര്‍ച്ചകള്‍ക്ക്‌ ശേഷം ഈ നിലപാടിനോട്  അനുകൂലിച്ചു.

നേതാവ് സുധിയെ കൊണ്ടുവരാന്‍ തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളോട് ആവശ്യപ്പെട്ടു.

സുധി വീണ്ടും നേതാവിന്റെ മുറിയിലെത്തി.

നേതാവ് : "ഡോക്ടര്‍, നിങ്ങള്‍ പറഞ്ഞ പദ്ധതിയുമായി നമുക്ക്‌ മുന്നോട്ട് പോകാം. ഇനി നമ്മള്‍ എന്താണ് ചെയ്യേണ്ടത് ?"

സുധി : "ആദ്യമായി നിങ്ങള്‍ എന്നെ മോചിപ്പിക്കണം. അത് രണ്ടു രീതിയില്‍ ആകാം. ഒന്ന് ഞാന്‍ നിങ്ങളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നത് പോലെ. നിങ്ങളില്‍ രണ്ടു പേര്‍ക്ക്‌ എന്നോടൊപ്പം വരാം. ആ രണ്ടു പേരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത് എന്ന് ഞാന്‍ പുറം ലോകത്തോട്‌ പറയും. പക്ഷേ അതില്‍ ഉള്ള പ്രശ്നം എന്റെ കൂടെ വന്ന രണ്ടു പേരെയും എന്നെ തടവിലിട്ടിരിന്നവരുടേയും വ്യക്തമായ വിവരങ്ങള്‍ക്ക് വേണ്ടി സൈനികര്‍ ചോദ്യം ചെയ്തേക്കാം. അതുപോലെ തന്നെ ഞാന്‍ രക്ഷപ്പെട്ടത്‌ എങ്ങിനെയാണ് എന്ന് അവര്‍ക്ക്‌ വിശദീകരിച്ചു കൊടുക്കുകയും ചെയ്യേണ്ടി വരും. അതില്‍ വല്ല പാളിച്ചയും വന്നാല്‍ ഞാന്‍ അടക്കം എല്ലാവരും കുറ്റക്കാരാവും. അതുകൊണ്ട് തന്നെ അതിനു റിസ്ക്ക് കൂടുതല്‍ ആണ്. രണ്ടാമത്തെ മാര്‍ഗ്ഗം നിങ്ങള്‍ എന്നെ മോചിപ്പിക്കുക എന്നതാണ്."

നേതാവ് : "അപ്പോള്‍ ഞങ്ങള്‍ എങ്ങിനെയാണ് നിങ്ങളെ പിന്തുടരുക ? മാത്രമല്ല, ഞങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാതെ നിങ്ങളെ മോചിപ്പിച്ചാല്‍ അത് കൂടുതല്‍ സംശയത്തിനു ഇട നല്‍കില്ലേ ?"

ബ്ലാക്ക്‌ ടൈഗേര്‍സിന്റെ നേതാവ് തന്റെ സംശയം മറച്ചു വെച്ചില്ല.

സുധി : "എന്നെ മോചിപ്പിക്കുന്ന സമയത്ത്‌ നിങ്ങള്‍ക്ക്‌ എന്നോടൊപ്പം വരാന്‍ കഴിയുകയില്ല. പക്ഷേ ഞാന്‍ മോചിതനായി ആശുപത്രിയില്‍ എത്തിയാല്‍ നിങ്ങള്‍ അപകടത്തില്‍ പരിക്ക് പറ്റിയവരാണെന്നു പറഞ്ഞ്  നിങ്ങള്‍ക്കും അവിടെ ചികിത്സക്കായി പ്രവേശിക്കാം. അതുപോലെ കുറച്ചു പേര്‍ കൂടി പലപ്പോഴായി അവിടെ എത്തണം. അങ്ങിനെ നമ്മുടെ ഒരു കൂട്ടായ്മ അവിടെ ഉണ്ടാവണം. പിന്നെ നിങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല എന്ന് നിങ്ങള്‍ പറഞ്ഞല്ലോ... ഇന്ത്യ ഇവിടേക്ക് സൈന്യത്തെ അയക്കില്ല എന്ന് ഉറപ്പ്‌ നല്‍കിയില്ലേ ? ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എന്നെ മോചിപ്പിക്കുന്നത് എന്ന് നിങ്ങള്‍ പറയണം."

കുറച്ചു സമയം എല്ലാവരും മൗനം പാലിച്ചു...
നേതാക്കന്മാര്‍ പരസ്പരം നോക്കി.

നേതാവ് : "എന്തായാലും ഈ പദ്ധതിയുമായി നമുക്ക്‌ മുന്നോട്ട് പോകാം. ഉടനെ നിങ്ങളെ മോചിപ്പിക്കുന്നതാണ്. നിങ്ങള്‍ ഇനി മുറിയിലേക്ക്‌ പൊയ്ക്കോളൂ..."

സുധിയെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്നതായിരുന്നു ഈ വാക്കുകള്‍.

അവിടെയുണ്ടായിരുന്ന ഗ്രൂപ്പുകളുടെ നേതാക്കള്‍ "നമുക്കൊരുമിച്ച് ഇറാക്കിനെ മോചിപ്പിക്കാം" എന്ന പ്രതിജ്ഞയുമെടുത്ത് ചര്‍ച്ച അവസാനിപ്പിച്ചു.

                                                                    ****
അടുത്ത ദിവസം നേരം പുലര്‍ന്നു...

രാവിലെ തന്നെ ഒരു പ്രധാനപ്പെട്ട വാര്‍ത്തയും ഉണ്ടായിരുന്നു.
"ഇറാക്കിലേക്ക്‌ സൈന്യത്തെ അയക്കില്ല എന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബന്ദിയാക്കിയ ഇന്ത്യന്‍ ഡോക്ടറെ ഉടന്‍ മോചിപ്പിക്കുമെന്ന് ബ്ലാക്ക്‌ ടൈഗേഴ്സ് അറിയിച്ചു." എന്ന സുപ്രധാന വാര്‍ത്ത അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു.

മറ്റു ചാനലുകളും, മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റു പിടിച്ചു.

ഈ വാര്‍ത്ത സുധിയുടെ ഗ്രാമവാസികള്‍ക്കും ആശ്വാസം പകരുന്നതായിരുന്നു.
എങ്കിലും അവരുടെ പ്രാര്‍ഥനകള്‍ തുടര്‍ന്നു.

ഇറാക്കി പോരാളികളുടെ ഈ തീരുമാനത്തെ ഇന്ത്യന്‍ ഭരണകൂടം സ്വാഗതം ചെയ്തു.

                                                                    ****

ഈ സമയം ബ്ലാക്ക്‌ ടൈഗേഴ്സ് സുധിയെ മോചിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു.

സുധിയെ തട്ടിക്കൊണ്ടു പോരുമ്പോള്‍ ഉണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡും, ഫോണും എല്ലാം അവര്‍ തിരിച്ചു നല്‍കി.

"ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവും. എന്നെ വിശ്വസിക്കാം." സുധി നേതാവിന് ഉറപ്പ് നല്‍കി.

"അധികം വൈകാതെ തന്നെ നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിക്കണം." സുധി നേതാവിനെ ഓര്‍മിപ്പിച്ചു.

സുധിയുടെ കണ്ണ് കെട്ടി ഒരുപാട് നടത്തിയ ശേഷം വാഹനത്തില്‍ കയറ്റി.
തങ്ങളുടെ താവളത്തെ കുറിച്ച് സുധിക്ക്‌ ഒരു സൂചനയും ഉണ്ടാവരുത് എന്ന കാര്യത്തില്‍ ബ്ലാക്ക്‌ ടൈഗേഴ്സ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തി.

വാഹനം ഒരുപാട് സമയം ഓടി..
ശേഷം അവര്‍ സുധിയെ റോഡരികില്‍ ഉപേക്ഷിച്ചു.

സുധിയുടെ കണ്ണുകള്‍ കെട്ടിയിരുന്നെങ്കിലും, കൈകള്‍ കെട്ടിയിരുന്നില്ല.
സുധി മുഖത്തെ കെട്ടഴിച്ചു.

അപ്പോഴേക്കും ബ്ലാക്ക്‌ ടൈഗേഴ്സിന്റെ വാഹനം വിദൂരതയിലായിക്കഴിഞ്ഞിരുന്നു....

കുറച്ചു സമയം എന്ത് ചെയ്യണമെന്നറിയാതെ റോഡില്‍ നിന്നു.

ഹോസ്പിറ്റലിലേക്ക് വിളിക്കാം എന്ന് കരുതി ഫോണ്‍ എടുത്തു നോക്കി.
പക്ഷേ മൊബൈലില്‍ ചാര്‍ജ്‌ ഉണ്ടായിരുന്നില്ല.

കുറച്ചു സമയം റോഡിലൂടെ നടന്നു...

ഒരു സൈനിക വാഹനം വരുന്നത് സുധിയുടെ ശ്രദ്ധയില്‍പ്പെട്ടു.

അത് അടുത്തെത്താറായപ്പോള്‍ സുധി കൈകാണിച്ചു.
അവര്‍ വാഹനം നിര്‍ത്തി.
സുധിയെ തിരിച്ചറിയാന്‍ സൈനികര്‍ക്ക്‌ പ്രയാസമുണ്ടായില്ല..
ചാനലുകളിലൂടെ പല തവണ ഫോട്ടോ കാണിച്ചിരുന്നതു കൊണ്ട് സൈനികര്‍ക്ക്‌ വേഗം തന്നെ ആളെ മനസ്സിലായി.

"ഇന്ത്യയില്‍ നിന്നും ഉള്ള ഡോ.സുധീര്‍ അല്ലേ?" സൈനികന്‍ ചോദിച്ചു.
"അതെ." എന്ന് പറഞ്ഞ് സുധി തന്റെ ഐഡന്റിറ്റി കാര്‍ഡ്‌ അവര്‍ക്ക്‌ നേരേ നീട്ടി...

"നിങ്ങളെ മോചിപ്പിച്ചു അല്ലേ.. ഞങ്ങള്‍ ആശുപത്രിയില്‍ എത്തിക്കാം..." സൈനികന്‍ പറഞ്ഞു.

സുധി അവരോടൊപ്പം വാഹനത്തില്‍ കയറി....

സുധിയെ കിട്ടിയ വാര്‍ത്ത സൈനികര്‍ ഉന്നത ഓഫീസര്‍മാരെ അറിയിച്ചു...
ഏകദേശം ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം അവര്‍ ആശുപത്രിയില്‍ എത്തി...

സുധി മോചിതാനായ വിവരം ആശുപത്രിയിലും അറിഞ്ഞിരുന്നു.
ക്രിസ്റ്റഫര്‍, ബ്രൂസ് തുടങ്ങിയവരോടൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ സംഘാംഗങ്ങളും സുധിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

രാഹുല്‍ സ്നേഹത്തോടെ സുധിയെ കെട്ടിപ്പിടിച്ചു....
എല്ലാവരുടേയും മുഖത്ത്‌ ആശ്വാസം പ്രകടമായിരുന്നു...

താമസിയാതെ തന്നെ സുധിയുടെ മോചന വാര്‍ത്ത ലോകം അറിഞ്ഞു...
സുധിയുടെ നാട്ടുക്കാര്‍ വളരെ ആശ്വാസത്തോടെയും സന്തോഷത്തോടെയും ആയിരുന്നു ആ വാര്‍ത്ത ശ്രവിച്ചത്.

"നിങ്ങള്‍ക്ക്‌ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലല്ലോ ?" ഡോ,ബ്രൂസ് ചോദിച്ചു.
സുധി : "ഇല്ല. ഒരു കുഴപ്പവും ഇല്ല."
ബ്രൂസ് : "എങ്കിലും മെഡിക്കല്‍ ചെക്കപ്പിന് താങ്കള്‍ വിധേയമാകണം. അത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്."
സുധി : 'ആകാം. ആദ്യം എനിക്ക് നാട്ടിലേക്ക്‌ വിളിക്കണം."

ക്രിസ്റ്റഫര്‍ തന്റെ മോബൈലില്‍ മൂസാക്കയുടെ നമ്പര്‍ ഡയല്‍ ചെയ്തു.
മൂസാക്ക തന്നെയായിരുന്നു ഫോണ്‍ എടുത്തത്‌..

"ഹലോ മൂസാക്ക, സുധിയാണ്.."

മൂസാക്ക : "അള്ളാ... സമാധാനമായി. അനക്ക് കൊയപ്പമൊന്നുമില്ലല്ലോ ? ഇജ്ജ്‌ കുവൈത്തിലേക്കല്ലേ പോയത്‌ ? പിന്നെങ്ങനാ ഇറാക്കിലെത്തിയത് ?"

സുധി : "അതൊക്കെ പിന്നെ പറയാം മൂസാക്കാ... അതൊരു കഥയാണ്... അച്ഛനും അമ്മയും അവിടെയുണ്ടോ ?"

മൂസാക്ക : "ന്തായാലും ഇജ്ജ്‌ രക്ഷപ്പെട്ടീലേ... അത് മതി.. അച്ചനിവിടെണ്ട്... കൊടുക്കാ..."

സുധിയുടെ വീട്ടുകാരും അയല്‍വാസികളും എല്ലാം മോചനവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ മൂസാക്കയുടെ വീട്ടിലേക്ക്‌ എത്തിയിരുന്നു.

മൂസാക്ക ഫോണ്‍ സുധിയുടെ അച്ഛന് നല്‍കി.

അച്ഛന്‍ : "എടാ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ? നീ ജോലി മതിയാക്കി വേഗം തിരിച്ചു വാ..."

സുധി : "എനിക്ക് ഒരു പ്രശ്നവുമില്ല. ഉടനെ നാട്ടിലേക്ക്‌ വരുന്നില്ല. നിങ്ങളാരും ഭയപ്പെടേണ്ട..."

അച്ഛന്റേയും, അമ്മയുടേയും, കൂടപ്പിറപ്പുകളുടേയും തേങ്ങലുകള്‍ക്ക് മേല്‍ സുധി ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു.

സുധി വീട്ടുകാരോട് മാത്രമല്ല, മൂസാക്കയുടെ വീട്ടില്‍ ഉണ്ടായിരുന്ന മിക്കവരോടും സംസാരിച്ചു..
ഫാസിലയോടും.

വേഗം നാട്ടിലേക്ക്‌ വരാന്‍ എല്ലാവരും ആവശ്യപ്പെട്ടു.

"എനിക്ക് ഒരു കുഴപ്പവും ഇല്ല. പെട്ടന്ന് വരാന്‍ കഴിയില്ല. സാവധാനം നോക്കാം." എന്ന് പറഞ്ഞു സുധി സംസാരം അവസാനിപ്പിച്ചു...

അധികം വൈകാതെ തന്നെ ഡോ.ബ്രൂസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം സുധിയെ പരിശോധിച്ചു.

ഭീകരില്‍ നിന്നും മോചിതനായ ഡോ.സുധീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.ബ്രൂസ് ലോകത്തെ അറിയിച്ചു.

"ഇനി പോയി വിശ്രമിക്കൂ..." ഡോ.ബ്രൂസ് സുധിയോട് ആവശ്യപ്പെട്ടു.

സുധി ഹോസ്റ്റലിലെ തന്റെ മുറിയിലേക്ക്‌ നടന്നു....

"താക്കോല്‍ നഷ്ടപ്പെട്ടിട്ടുണ്ടോ ?" ക്രിസ്റ്റഫര്‍ അന്യേഷിച്ചു...
സുധി : "ഇല്ല. എന്റെ കയ്യില്‍ ഉണ്ട്."

സുധി വാതില്‍ തുറന്ന് മുറിയിലേക്ക്‌ കയറി.

ഈ മുറിയില്‍ നിന്നും പുറത്തിറങ്ങിയിട്ട് പന്ത്രണ്ട് ദിവസം ആയിരിക്കുന്നു.

കുളിച്ചു ഫ്രഷ്‌ ആയി.

വസ്ത്രം മാറുമ്പോള്‍ മുറിയുടെ കാളിംഗ് ബെല്‍ ശബ്ദിച്ചു.

വാതില്‍ തുറന്നു നോക്കി.

ഓവന്‍ ഭക്ഷണവുമായി വന്നതാണ്.

"നിങ്ങളെ അവര്‍ അടിച്ചോ ?" ഓവന്‍ ചോദിച്ചു.

സുധി : "ഇല്ല. ഞാന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടില്ലല്ലോ...."

ഓര്‍ഡര്‍ നല്‍കാതെ ഭക്ഷണം എത്തിയത്‌ സുധിയെ ആശ്ചര്യപ്പെടുത്തിയിരുന്നു.

"ഇത് ഡോ. ബ്രൂസിന്റെ നിര്‍ദ്ദേശപ്രകാരമാണ്. താങ്കളുടെ ക്ഷീണവും മറ്റും മാറാന്‍..." ഓവന്‍ ഭക്ഷണം കൊണ്ടുവരാനുണ്ടായ കാരണം വ്യക്തമാക്കി.

ഭക്ഷണം മേശപ്പുറത്ത് വെച്ച് ഓവന്‍ മടങ്ങി.
സുധി വാതിലടച്ചു കുറ്റിയിട്ടു.

ടി വി ഓണ്‍ ചെയ്ത് ഭക്ഷണം കഴിക്കല്‍ തുടങ്ങി.

തന്റെ മോചന വാര്‍ത്ത ഫ്ലാഷ് ന്യൂസ്‌ ആയി കാണിക്കുന്നുണ്ട്..

സുധിയുടെ മോചനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഭരണകൂടം ഇറാക്കി പോരാളികളോട് നന്ദി പറയുന്ന പ്രസ്താവനകളും ചാനല്‍ സംപ്രേക്ഷണം ചെയ്തു.

ഭക്ഷണം കഴിക്കല്‍ കഴിഞ്ഞ ശേഷം ടി വി ഓഫ് ചെയ്ത് സുധി കിടക്കയിലേക്ക് മറിഞ്ഞു.
അധികം വൈകാതെ ഉറക്കം അദ്ദേഹത്തെ കീഴടക്കി.

                                                                    ****

ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് സുധി ഉണര്‍ന്നത്....

ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"നിങ്ങളെ കാണാനായി മാധ്യമ പ്രവര്‍ത്തകര്‍ വന്നിട്ടുണ്ട്. നിങ്ങള്‍ക്ക്‌ റിസപ്ഷനിലേക്ക് വരാന്‍ കഴിയുമോ ?"  ക്രിസ്റ്റഫര്‍ ആയിരുന്നു ആ ചോദ്യം ഉന്നയിച്ചത്.

സുധി : "ഇപ്പോള്‍ വരാം."

ഫോണ്‍ കട്ടു ചെയ്ത ശേഷം വാച്ചിലേക്ക് നോക്കി.
സമയം നാല് മണി കഴിഞ്ഞിരിക്കുന്നു.

സുധി മുഖം കഴുകി ഫ്രഷ്‌ ആയ ശേഷം വസ്ത്രം മാറി റിസപ്ഷനിലേക്ക് നടന്നു.

വിരലില്‍ എണ്ണാവുന്ന മാധ്യമ പ്രതിനിധികള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
എങ്കിലും ഒരു പത്ര സമ്മേളനത്തിനു വേണ്ട സൗകര്യങ്ങള്‍ അവര്‍ സജ്ജീകരിച്ചിരിക്കുന്നു.

"നിങ്ങളെ ഇവര്‍ പ്രതീക്ഷിച്ചിരിക്കുകയാണ്.." ക്രിസ്റ്റഫര്‍ സുധിയുടെ അടുത്തേക്ക് വന്നു പറഞ്ഞു.

സുധി എല്ലാവരയൂം നോക്കി പുഞ്ചിരിച്ചു.
ചിലര്‍ ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കി.
"നിങ്ങള്‍ ഇവിടെക്ക് ഇരിക്കൂ..." സുധിക്കായി സജ്ജീകരിച്ച കസേര കാണിച്ചു ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.

സുധി ആ കസേരയില്‍ ചെന്നിരുന്നു.
ക്യാമറ ഫ്ലാഷുകള്‍ മിന്നി...

"ഭീകരര്‍ നിങ്ങളെ ഉപദ്രവിച്ചോ ?" ഒരു പത്ര പ്രവര്‍ത്തകന്‍ ചോദിച്ചു.

സുധി : "ഇല്ല."

"അവര്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം നല്കിയിരുന്നോ ?" മറ്റൊരാളുടെ ചോദ്യം.

സുധി : "നല്‍കിയിരുന്നു."

"എന്താണ്  നല്‍കിയത്‌ ?" അയാള്‍ ഭക്ഷണ വിഷയത്തില്‍ തന്നെ പിടി മുറുക്കി.

സുധി : "ചിലപ്പോള്‍ ബ്രെഡ്‌, ചിലപ്പോള്‍ ഈത്തപ്പഴം, പിന്നെ ചപ്പാത്തി..."

"അവരെ കണ്ടാല്‍ തിരിച്ചറിയുമോ ?" ഒരു പത്രക്കാരന്‍ തന്റെ ചോദ്യം തൊടുത്തു.

സുധി : "ഇല്ല. അവര്‍ എന്റെ അടുത്ത്‌ മുഖം മറച്ചാണ് വന്നിരുന്നത്."

"നിങ്ങള്‍ ഉടനെ ഇന്ത്യയിലേക്ക്‌ തിരിച്ചു പോകുമോ ?" ബി ബി സി ചാനലിന്റെ റിപ്പോര്‍ട്ടറുടേതായിരുന്നു ആ ചോദ്യം.

സുധി : "ഇല്ല. തുടര്‍ന്നും ഞാന്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു."

ഈ പ്രസ്താവനയെ കയ്യടിയോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ഇറാക്കില്‍ വന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്രയും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നത് കൊണ്ട് സുധി ഉടനെ തന്നെ നാട്ടിലേക്ക്‌ മടങ്ങും എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ വിചാരം.

"ഇനി താങ്കള്‍ക്ക് പ്രത്യേകിച്ച് വല്ലതും പറയാനുണ്ടോ ?" ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു...

"എനിക്ക് ഇനിയും ഈ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹം ഉണ്ട്. അതിനു അനുവദിക്കണം." അത് മാത്രമേ എനിക്ക് പറയാനുള്ളൂ.
(തുടരും....:)
24 comments:

 1. സുധീടെ കഥ തുടരട്ടെ അങ്ങനേ.
  നോവല്‍ വളരെ ഗംഭീരമായി പോകുന്നു.

  ReplyDelete
 2. ഇന്‍ഡ്യയിലേക്ക് സൈന്യത്തെ അയക്കില്ല. അതുകൊണ്ട് സുധിയെ മോചിപ്പിച്ചു എന്ന് പിശകായി വന്നിട്ടുണ്ട്.

  ReplyDelete
  Replies
  1. തെറ്റ് കാണിച്ചു തന്നതിന് നന്ദി... തിരുത്തിയിട്ടുണ്ട് അജിത്തേട്ടാ

   Delete
 3. നന്നായി എഴുതുന്നു അബ്സാര്‍ ഭായ്... ഇഷ്ടായി..

  ReplyDelete
 4. കുറെ മാസം ആയി ബാക്കി കാണാത്തത് എന്തേ എന്ന് കഴിഞ്ഞ ദിവസം ചിന്തിച്ചതേ ഉള്ളു ..എന്തായാലും നാല് മാസത്തെ ഇടവേള ഇച്ചിരി കൂടുതലാണ് ...

  ReplyDelete
 5. നന്നാവുന്നുണ്ട്.

  ReplyDelete
 6. ഇത്തിരി വിടവ് കൂടി പൊയേട്ടൊ അബ്സറെ ...
  ഇത്ര കാത്തിരിപ്പിന്റെ ഇടവേള കൊടുക്കരുതേട്ടൊ ..
  പദ്ധതി നടപ്പിലാകുമോ ? കാത്തിരിക്കാം അല്ലേ ?
  അതിനായി കാക്കുന്നു ,

  ReplyDelete
 7. നന്നായിട്ടുണ്ട് ഭായ്...

  ReplyDelete
 8. തുടക്കത്തില്‍ ഞാനിതൊരു അനുഭവവൃത്താന്തമാണോ എന്നു ശങ്കിച്ചിരുന്നു. ഇവിടെ ഡോക്ടര്‍ ഭാഷാപ്രയോഗങ്ങളില്‍ വളരെയേറെ ശ്രദ്ധ ചെലുത്തുന്നു. തുടരട്ടെ .ഭാവുകങ്ങള്‍

  ReplyDelete
 9. ഒരുപാട് ഇടവേളയ്ക്കു ശേഷം വീണ്ടും....അടുത്ത ഭാഗം ഇത്ര വൈകിക്കരുത് കേട്ടോ

  ReplyDelete
 10. ബാക്കി ഉടനെ കാണുമോ അതോ ഇനിയും നാലു മാസം നോക്കിയിരിക്കാണോ?
  എനിക്ക് വെയിറ്റ് ചെയ്യാന്‍ ഒന്നും പറ്റില്ല, പഴയ ജിംനാസ്റ്റിയാ..

  ReplyDelete
 11. എന്തായലും കാത്തിരുന്നതു കിട്ടി ഇനി അടുത്തത് എപ്പൊഴാണൊ അബ്സർക്ക എന്തായലും
  സംഭവം അടിപൊളി ആയിക്ക്ണ്‌

  ReplyDelete
 12. എന്തായലും കാത്തിരുന്നതു കിട്ടി ഇനി അടുത്തത് എപ്പൊഴാണൊ അബ്സർക്ക
  എന്തായലും സംഭവം അടിപൊളി ആയിക്ക്ണ്‌

  ReplyDelete
 13. Replies
  1. വരും. വരാതിരിക്കില്ല. ഇന്ഷ അല്ലാഹ്

   Delete
  2. എപ്പോള്‍ വരും??വരും,വരാതിരിക്കില്ല എന്ന് കരുതി കുറെ നാള്‍ ആയി നോക്കുന്നു...ഇതിപ്പോ രണ്ടു മൂന്നു മാസം ആയില്ലേ?

   Delete
 14. ithu maranno? adutha dose pettanu thaa doctore

  ReplyDelete
 15. ദെന്താത് ഡോക്ടറേ അടുത്ത ഡോസ് എന്താ വരാത്തെ?

  ReplyDelete
 16. എവിടെ ബാക്കി...ഇതൊരു മാതിരി കൊലച്ചതി ആയി പോയി..വായിച്ചു തുടങ്ങിയത് പൊല്ലാപ്പായല്ലോ..

  ReplyDelete
 17. ഡോക്ടറെ ഇതിനു വല്ല തീരുമാനോം ഉണ്ടാവോ?? കാലം കുറെയായി ബാക്കി ഇപ്പ വരും എന്നും കരുതി ഇടയ്ക്കിടെ വന്നു നോക്കിപ്പോണ്

  ReplyDelete
  Replies
  1. evide poyi koyaaaaaaaaa..........

   Delete
 18. bakki evide doctoreeeeeeeeeeeeeeeee

  ReplyDelete
 19. Randu kollayittum baakki ezhutheele doctoree?

  ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....